ml_tn/luk/06/intro.md

38 lines
8.9 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# ലൂക്കോസ് 06 പൊതു കുറിപ്പുകള്‍
## ഘടനയും രൂപീകരണവും
ലൂക്കോസ് 6:20-49ല് നിരവധി അനുഗ്രഹങ്ങളും ശപഥങ്ങളും മത്തായി 5-7 നോട് സാമ്യം ഉള്ളതുപോലെ പ്രത്യക്ഷം ആകുന്നു. മത്തായിയുടെ ഈ ഭാഗത്തെ പാരമ്പര്യമായി “ഗിരിപ്രഭാഷണം” എന്ന് വിളിക്കപ്പെടാറുണ്ട്. മത്തായിയുടെ സുവിശേഷത്തില്‍ പ്രതിപാദിച്ചിരിക്കുന്ന ദൈവരാജ്യത്തിന്‍റെ ഉപദേശത്തോട് ബന്ധപ്പെടുത്തി അത് ലൂക്കോസില്‍ പ്രസ്താവിച്ചിട്ടില്ല. (കാണുക: [[rc://*/tw/dict/bible/kt/kingdomofgod]])
## ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയങ്ങള്‍
### “ധാന്യം ഭക്ഷിക്കുന്നത്”
ശബ്ബത്തു ദിനത്തില്‍ ഒരു വയല്‍ വഴിയായി നടന്നുപോകുമ്പോള്‍ ശിഷ്യന്മാര്‍ ധാന്യം പറിക്കുകയും അത് ഭക്ഷിക്കുകയും ചെയ്തത്, ([ലൂക്കോസ് 6:1](../../luk/06/01.md)), പരീശന്മാര്‍ പറഞ്ഞത് അവര്‍ മോശെയുടെ ന്യായപ്രമാണം ലംഘിക്കുന്നു എന്നാണ്. പരീശന്മാര്‍ പറഞ്ഞത് എന്തെന്നാല്‍ ശിഷ്യന്മാര്‍ കതിര്‍ പറിച്ചു ഭക്ഷിക്കുക മൂലം അവര്‍ ജോലി ചെയ്യുകയും വിശ്രമിക്കുവാനായി ദൈവം കല്‍പ്പിച്ചതായ പ്രമാണത്തെ അനുസരിക്കാതെ ഇരിക്കുകയും ചെയ്തു.
ശിഷ്യന്മാര്‍ മോഷ്ടിക്കുകയായിരുന്നു എന്ന് പരീശന്മാര്‍ ചിന്തിച്ചിരുന്നില്ല. അത് എന്തുകൊണ്ടെന്നാല്‍ മോശെയുടെ ന്യായപ്രമാണം കര്‍ഷകരോട് ആവശ്യപ്പെട്ടിരുന്നത് യാത്രക്കാര്‍ അവര്‍ യാത്ര ചെയ്യുന്ന വയലുകളില്‍ നിന്നോ അല്ലെങ്കില്‍ യാത്ര ചെയ്യുന്ന വഴിയോരത്തില്‍ ഉള്ള വയലുകളില്‍ നിന്നോ ഒരു ചെറിയ അളവില്‍ കതിര്‍ പറിക്കുവാനും ഭക്ഷിക്കുവാനും അനുവദിക്കണം എന്നായിരുന്നു. (കാണുക: [[rc://*/tw/dict/bible/kt/lawofmoses]]ഉം [[rc://*/tw/dict/bible/kt/works]]ഉം [[rc://*/tw/dict/bible/kt/sabbath]]ഉം)
## ഈ അദ്ധ്യായത്തിലെ പ്രധാനപ്പെട്ട അലങ്കാര പ്രയോഗങ്ങള്‍
ഉപമാനങ്ങള്‍ എന്ന് പറയുന്നത് അദൃശ്യമായ സത്യങ്ങളെ വിവരിക്കുവാനായി പ്രഭാഷകന്മാര്‍ ഉപയോഗിക്കുന്ന ദൃശ്യമായ വസ്തുക്കളുടെ ചിത്രങ്ങള്‍ ആകുന്നു. തന്‍റെ ജനം ഔദാര്യമായി നല്‍കുന്നവര്‍ ആകണം എന്ന് പഠിപ്പിക്കേണ്ടതിനായി യേശു ഒരു ഔദാര്യം ഉള്ളതായ ധാന്യ വ്യാപാരിയുടെ ഉപമാനം ഉപയോഗിക്കുന്നു. ([ലൂക്കോസ്6:38](../../luk/06/38.md)). (കാണുക: [[rc://*/ta/man/translate/figs-metaphor]])
### ഏകോത്തര ചോദ്യങ്ങള്‍ എന്നുള്ളത് പ്രഭാഷകനു മുന്‍പേ തന്നെ അറിയാവുന്നതായ ഉത്തരങ്ങള്‍ ഉള്ള ചോദ്യങ്ങള്‍ എന്നുള്ളതാണ്. യേശു ശബ്ബത്തിനെ ലംഘിക്കുന്നു എന്ന് ചിന്തിച്ചു കൊണ്ട് പരീശന്മാര്‍ അവനോടു ഏകോത്തര ചോദ്യങ്ങള്‍ എന്ന നിലയില്‍ ചോദ്യങ്ങള്‍ ഉന്നയിച്ചു യേശുവിനെ ശകാരിക്കുന്നതായി കാണുന്നു. ([ലൂക്കോസ് 6:2](../../luk/06/02.md)). (കാണുക: [[rc://*/ta/man/translate/figs-rquestion]])
## ഈ അദ്ധ്യായത്തില്‍ സാദ്ധ്യത ഉള്ള ഇതര പരിഭാഷ വിഷമതകള്‍
### അവ്യക്തം ആയ വിവരം
പ്രഭാഷകര്‍ സാധാരണയായി അവരുടെ ശ്രോതാക്കള്‍ക്ക് മുന്‍പേ തന്നെ അറിയാവുന്ന സംഗതികള്‍ പ്രസ്താവിക്കാറില്ല. ലൂക്കോസ് യേശുവിന്‍റെ ശിഷ്യന്മാര്‍ അവരുടെ കൈകളില്‍ കതിര്‍ തിരുമ്മി കൊണ്ടിരിക്കുന്നത് എഴുതിയപ്പോള്‍, താന്‍ പ്രതീക്ഷിക്കുന്നത് എറിഞ്ഞു കളയുന്ന ഭാഗത്തില്‍ നിന്നും ഭക്ഷിക്കാവുന്ന ഭാഗത്തെ അവര്‍ വേര്‍തിരിക്കുന്നു എന്നുള്ളതാണ്. ([ലൂക്കോസ്6:1](../../luk/06/01.md)). (കാണുക: [[rc://*/ta/man/translate/figs-explicit]])
### പന്ത്രണ്ടു ശിഷ്യന്മാര്‍
മത്തായിയില്‍:
ശീമോന്‍(പത്രോസ്), അന്ത്രയോസ്, സെബെദിയുടെ മകന്‍ ആയ യാക്കോബ്, സെബെദിയുടെ മകന്‍ ആയ യോഹന്നാന്‍, ഫിലിപ്പോസ്, ബര്‍ത്തലോമായി, തോമസ്‌, മത്തായി, അല്ഫായുടെ മകനായ യാക്കോബ്, തദ്ദായി, എരിവുകാരന്‍ ആയ ശീമോന്‍, യൂദാ ഇസ്കരിയോത്ത് എന്നിവര്‍
മര്‍ക്കോസില്‍:
ശീമോന്‍ (പത്രോസ്), അന്ത്രയോസ്, സെബെദിയുടെ മകന്‍ ആയ യാക്കോബും സെബെദിയുടെ മകന്‍ ആയ യോഹന്നാനും, (അവര്‍ക്ക് യേശു ഇടിമക്കള്‍ എന്ന് അര്‍ത്ഥം വരുന്ന ബോവനേര്‍ഗ്ഗസ് എന്ന് പേരിട്ടു), ഫിലിപ്പോസ്, ബര്‍ത്തെലോമായി, മത്തായി, തോമസ്‌, അല്ഫായുടെ മകന്‍ ആയ യാക്കോബ്, തദ്ദായി,, എരിവുകാരന്‍ ആയ ശീമോന്‍, യൂദാ ഇസ്കാര്യോത്ത് എന്നിവര്‍. ലൂക്കൊസില്‍: ശീമോന്‍ (പത്രോസ്), അന്ത്രയോസ്, യാക്കോബ്, യോഹന്നാന്‍, ഫിലിപ്പോസ്, ബര്‍ത്തെലോമായി, മത്തായി, തോമസ്‌, അല്ഫായിയുടെ മകന്‍ ആയ യാക്കോബ് ശീമോന്‍ (എരിവുകാരന്‍ എന്ന് വിളിക്കപ്പെട്ടവന്‍), യാക്കോബിന്‍റെ സഹോദരന്‍ ആയ യൂദ, ഈസ്കാര്യോത്ത് യൂദ എന്നിവര്‍
തദ്ദായി, എന്നത് മിക്കവാറും യാക്കോബിന്‍റെ സഹോദരന്‍ ആയ യൂദ എന്ന അതേ വ്യക്തി തന്നെ ആയിരിക്കണം.