ml_tn/luk/02/07.md

12 lines
2.8 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# wrapped him in long strips of cloth
ചില സംസ്കാരങ്ങളില്‍ മാതാക്കള്‍ അവരുടെ കുഞ്ഞുങ്ങള്‍ക്ക്‌ ആശ്വാസം നല്‍കേണ്ടതിനു അവരെ വസ്ത്രം കൊണ്ടോ പുതപ്പുകൊണ്ടോ പൊതിയുക പതിവായിരുന്നു. മറുപരിഭാഷ: “അവനു ചുറ്റുമായി വസ്ത്രങ്ങള്‍ കൊണ്ട് നന്നായി പൊതിഞ്ഞിരുന്നു” അല്ലെങ്കില്‍ “പുതപ്പുകൊണ്ട്‌ അവനെ മുറുകെ പൊതിഞ്ഞിരുന്നു” (കാണുക: [[rc://*/ta/man/translate/figs-explicit]])
# laid him in a manger
ഇത് ജനം അവരുടെ മൃഗങ്ങള്‍ക്ക് ഭക്ഷിക്കുവാനുള്ള വയ്ക്കോലോ ഇതര ആഹാരമോ കരുതി വെക്കുന്ന ഒരു തരം പെട്ടിയോ ചട്ടക്കൂടോ ആയിരുന്നു. ഇത് മിക്കവാറും വൃത്തിയുള്ളതും വയ്ക്കോല്‍ പോലെയുള്ള മൃദുലമായതും ഉണങ്ങിയതുമായ നിലയില്‍ ശിശുവിന് ഒരു മെത്ത പോലെ ഉള്ള ഒന്നായിരിക്കണം. മൃഗങ്ങളെ സാധാരണയായി അവയെ സുരക്ഷിതമായി കരുതേണ്ടതിനും എളുപ്പത്തില്‍ തീറ്റ കൊടുക്കേണ്ട സൌകര്യത്തിനായും വീടിനു അടുത്തു തന്നെ സൂക്ഷിക്കാറുണ്ടായിരുന്നു. മറിയയും യോസെഫും മൃഗങ്ങള്‍ക്കായുള്ള ഒരു അറയില്‍ ആയിരുന്നു താമസിച്ചിരുന്നത്.
# there was no room for them in the inn
വഴിയമ്പലത്തില്‍ താമസിക്കാനുള്ള സ്ഥലം അവര്‍ക്ക് അവിടെ ഉണ്ടായിരുന്നില്ല. അതിനുള്ള കാരണം മിക്കവാറും നിരവധി ആളുകള്‍ പേര് ചാര്‍ത്തുവാനായി , ബേത്ലഹേമിലേക്ക് പോയിരുന്നു എന്നതാണ്. ലൂക്കോസ് ഈ പാശ്ചാത്തല വിവരണം കൂട്ടിച്ചേര്‍ക്കുന്നു. (കാണുക: [[rc://*/ta/man/translate/writing-background]])