ml_tn/heb/09/intro.md

26 lines
5.4 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# എബ്രായര്‍ 09 പൊതു കുറിപ്പുകള്‍
## ഘടനയും രൂപീകരണവും
ഈ അദ്ധ്യായം യേശു ദേവാലയത്തെക്കാളും അതിന്‍റെ സകല നിയമങ്ങളെക്കാളും ചട്ടങ്ങളെക്കാളും എങ്ങനെ ഏറെ നല്ലത് ആയിരിക്കുന്നു എന്ന് വിശദീകരിക്കുന്നു. പഴയനിയമത്തിലെ ആദ്യത്തെ അഞ്ചു ഗ്രന്ഥങ്ങള്‍ പരിഭാഷ ചെയ്തിട്ടില്ലെങ്കില്‍ ഈ അദ്ധ്യായം ഗ്രഹിക്കുക എന്നുള്ളത് വളരെ വിഷമകരം ആയ ഒന്ന് ആയിരിക്കും.
### ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയം.
## വില്‍പ്പത്രം
ഒരു വില്‍പത്രം എന്നുള്ളത് ഒരു വ്യക്തി മരിച്ചു കഴിഞ്ഞതിനു ശേഷം അദ്ദേഹത്തിന്‍റെ സമ്പത്തിനു എന്തു സംഭവിക്കണം എന്ന് രേഖപ്പെടുത്തിയിട്ടുള്ള ഒരു നിയമാനുസൃത രേഖ ആകുന്നു.
### രക്തം
പഴയ നിയമത്തില്‍, ദൈവം യിസ്രായേല്‍ ജനതയോട് അവരുടെ പാപങ്ങള്‍ താന്‍ ക്ഷമിക്കേണ്ടതിനു വേണ്ടി യാഗങ്ങള്‍ അര്‍പ്പിക്കണം എന്ന് കല്‍പ്പിച്ചിരുന്നു. ഈ യാഗങ്ങള്‍ അര്‍പ്പിക്കുന്നതിനു മുമ്പായി അവര്‍ മൃഗങ്ങളെ കൊല്ലേണ്ടതും അവയുടെ ശരീരം മാത്രമല്ല അവയുടെ രക്തവും അര്‍പ്പിക്കേണ്ടത്‌ ആവശ്യം ആയിരുന്നു. രക്തം ചിന്തുക എന്നുള്ളത് ഒരു മൃഗത്തെയോ അല്ലെങ്കില്‍ ഒരു മനുഷ്യനെയോ വധിക്കുന്നതിനെ സൂചിപ്പിക്കുന്ന ഉപമാനം ആയി നിലകൊള്ളുന്നു. മനുഷ്യര്‍ തന്നെ കൊല്ലുവാനായി അനുവദിച്ചു കൊണ്ട് യേശു തന്‍റെ ജീവനെയും, തന്‍റെ രക്തത്തെയും, ഒരു യാഗമായി അര്‍പ്പിക്കുവാന്‍ ഏല്‍പ്പിച്ചു കൊടുത്തു. എബ്രായ ലേഖന കര്‍ത്താവ്‌ ഈ അദ്ധ്യായത്തില്‍ പ്രസ്താവിക്കുന്നത് ഈ യാഗം പഴയ നിയമത്തിലെ യാഗങ്ങളെക്കാള്‍ ഏറ്റവും ഉചിതം ആയ യാഗം ആയിരുന്നു എന്നാണ്. (കാണുക: [[rc://*/ta/man/translate/figs-metaphor]]ഉം [[rc://*/tw/dict/bible/kt/covenant]]ഉം)
### ക്രിസ്തുവിന്‍റെ മടങ്ങി വരവ്
യേശു മരണത്തില്‍ കൂടെ ആരംഭിച്ചതായ പ്രവര്‍ത്തി തികച്ചെടുക്കേണ്ടതിനു താന്‍ മടങ്ങി വരികയും അത് നിമിത്തം തന്‍റെ ജനത്തിന്‍റെ പാപങ്ങള്‍ ക്ഷമിക്കുകയും ചെയ്യും. തനിക്കായി കാത്തിരിക്കുന്ന ജനത്തെ രക്ഷിക്കുന്ന പ്രവര്‍ത്തി താന്‍ പൂര്‍ത്തീകരിക്കുകയും ചെയ്യും. (കാണുക: [[rc://*/tw/dict/bible/kt/save]])
## ഈ അധ്യായത്തില്‍ ഉള്ള ഇതര പരിഭാഷ വിഷമതകള്‍
### ആദ്യ ഉടമ്പടി
ഇത് ദൈവം മോശെയോടു കൂടെ ചെയ്‌തതായ ഉടമ്പടിയെ സൂചിപ്പിക്കുന്നു. എന്നിരുന്നാലും, ഈ ഉടമ്പടി താന്‍ ഏര്‍പ്പെടുത്തുന്നതിനു മുന്‍പ്, ദൈവം അബ്രഹാമുമായി ഒരു ഉടമ്പടി ചെയ്തു. എന്നാല്‍ ദൈവം യിസ്രായേല്‍ ജനങ്ങളുമായി ചെയ്യുന്ന ആദ്യത്തെ ഉടമ്പടി ആകുന്നു ഇത്. “ആദ്യ ഉടമ്പടി” എന്നുള്ളതിനെ “മുന്‍പിലത്തെ ഉടമ്പടി” എന്ന് പരിഭാഷ ചെയ്യുന്നതും നിങ്ങള്‍ക്ക് തീരുമാനിക്കാവുന്നത് ആകുന്നു.”