ml_tn/gal/06/intro.md

22 lines
3.1 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# ഗലാത്യര്‍ 06 പൊതു കുറിപ്പുകള്‍
## ഘടനയും രൂപീകരണവും
ഈ അദ്ധ്യായം പൌലോസിന്‍റെ ലേഖനത്തിന് പര്യവസാനം നല്‍കുന്നു. തന്‍റെ അന്ത്യ വാചകങ്ങള്‍ ഈ ലേഖനത്തിന്‍റെ ഇതര ഭാഗങ്ങളുമായി ബന്ധം ഇല്ലാത്ത ചില വിഷയങ്ങളെ കൈകാര്യം ചെയ്യുന്നതായി കാണപ്പെടുന്നു.
### സഹോദരന്മാര്‍
പൌലോസ് ഈ അദ്ധ്യായത്തിലെ പദങ്ങളെ ക്രിസ്ത്യാനികള്‍ക്ക് എഴുതുന്നു. അവരെ “സഹോദരന്മാര്‍” എന്ന് അഭിസംബോധന ചെയ്യുന്നു. ഇത് സൂചിപ്പിക്കുന്നത് പൌലോസിന്‍റെ ക്രിസ്തീയ സഹോദരന്മാരെ ആണ് മറിച്ച് തന്‍റെ യഹൂദരായ സഹോദരന്മാരെ അല്ല.
## ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയങ്ങള്‍
### പുതിയ സൃഷ്ടി
വീണ്ടും ജനനം പ്രാപിച്ച ആളുകള്‍ ക്രിസ്തുവില്‍ പുതിയ സൃഷ്ടി ആകുന്നു. ക്രിസ്ത്യാനികള്‍ക്ക് ക്രിസ്തുവില്‍ നവജീവന്‍ നല്‍കപ്പെട്ടിരിക്കുന്നു. അവര്‍ ക്രിസ്തുവില്‍ ഉള്ള വിശ്വാസത്തിലേക്ക് വന്ന ശേഷം അവരില്‍ ഒരു പുതിയ പ്രകൃതി ഉണ്ടാകുന്നു. പൌലോസിനു, ഇത് ഒരു വ്യക്തിയുടെ പുരാതനത്വത്തെക്കാള്‍ കൂടുതല്‍ സുപ്രധാനം ആകുന്നു. (കാണുക: [[rc://*/tw/dict/bible/kt/bornagain]]ഉം [[rc://*/tw/dict/bible/kt/faith]]ഉം)
## ഈ അദ്ധ്യായത്തില്‍ ഉള്ള മറ്റു പരിഭാഷ വിഷമതകള്‍
### ജഡം
ഇത് ഒരു സങ്കീര്‍ണ്ണം ആയ വിഷയം ആകുന്നു. “ജഡം” എന്ന് പറയുന്നത് “ആത്മാവിനു” വിരുദ്ധം ആയതു ആകുന്നു. ഈ അദ്ധ്യായത്തില്‍ ജഡം എന്നുള്ളത് ഭൌതിക ശരീരത്തെയും സൂചിപ്പിക്കുന്നത് ആകുന്നു. (കാണുക: [[rc://*/tw/dict/bible/kt/flesh]]ഉം [[rc://*/tw/dict/bible/kt/sin]]ഉം [[rc://*/tw/dict/bible/kt/spirit]]ഉം)