ml_tn/gal/05/intro.md

24 lines
3.7 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# ഗലാത്യര്‍ 05 പൊതു കുറിപ്പുകള്‍
## ഘടനയും രൂപീകരണവും
പൌലോസ് മോശെയുടെ ന്യായപ്രമാണത്തെ കുറിച്ച് അത് ഒരു മനുഷ്യനെ അടിമപ്പെടുത്തുന്ന അല്ലെങ്കില്‍ ഒരു വ്യക്തിയെ അടിമപ്പെടുത്തുന്ന ഒന്നായി കാണപ്പെടുന്നു എന്ന് എഴുതുന്നത്‌ തുടരുന്നു. (കാണുക: [[rc://*/tw/dict/bible/kt/lawofmoses]])
## ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയങ്ങള്‍
### ആത്മാവിന്‍റെ ഫലം
“ആത്മാവിന്‍റെ ഫലം” എന്ന പദസഞ്ചയം അത് പലവിധ വസ്തുതകളുടെ ഒരു പട്ടിക നല്‍കിക്കൊണ്ട് ആരംഭിക്കുന്നെങ്കിലും, അത് ബഹുവചനം അല്ല. പരിഭാഷകര്‍ സാധ്യമാകുവോളം ഏകവചന രൂപം നിലനിര്‍ത്തുവാന്‍ സൂക്ഷിക്കണം.(കാണുക:[[rc://*/tw/dict/bible/other/fruit]])
## ഈ അദ്ധ്യായത്തിലെ പ്രധാന അലങ്കാര പ്രയോഗങ്ങള്‍
### ചിത്രസഹിത വിശദീകരണം
പൌലോസ് ഈ അദ്ധ്യായത്തില്‍ നിരവധി രൂപകങ്ങള്‍ ഉപയോഗിച്ചു തന്‍റെ സൂചികകള്‍ ചിത്രീകരിക്കുകയും സങ്കീര്‍ണ്ണമായ വിഷയങ്ങളെ വിശദീകരിക്കുവാന്‍ സഹായിക്കുകയും ചെയ്യുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]])
## ഈ അദ്ധ്യായത്തില്‍ സാധ്യത ഉള്ള ഇതര പരിഭാഷ വിഷമതകള്‍
### “ന്യായപ്രമാണം മൂലം നീതീകരിക്കപ്പെടുവാന്‍ ഇരിക്കുന്ന നിങ്ങള്‍ ക്രിസ്തുവില്‍ നിന്നും വിച്ചേദിക്കപ്പെട്ടു പോയി; നിങ്ങള്‍ ഇനിമേല്‍ കൃപ അനുഭവിക്കുന്നില്ല.”
ചില പണ്ഡിതന്മാര്‍ കരുതുന്നതു പരിച്ചേദന സ്വീകരിക്കുക മൂലം ഒരു വ്യക്തി തനിക്കു ലഭിച്ച രക്ഷയെ നഷ്ടപ്പെടുത്തുവാന്‍ ഇട വരുന്നു എന്ന് പൌലോസ് പഠിപ്പിക്കുന്നു എന്നാണ്. മറ്റുള്ള പണ്ഡിതന്മാര്‍ ചിന്തിക്കുന്നത് പൌലോസ് അര്‍ത്ഥമാക്കുന്നത് ന്യായപ്രമാണം അനുസരിക്കുക മൂലം ദൈവത്തോട് സമാധാനം പ്രാപിക്കുവാന്‍ ശ്രമിക്കുന്നതു ഒരു വ്യക്തിയെ കൃപയാല്‍ പ്രാപിക്കുന്ന രക്ഷയില്‍ നിന്നും അകറ്റി കളയുന്നു എന്നാണ്. (കാണുക:[[rc://*/tw/dict/bible/kt/grace]])