ml_tn/act/10/intro.md

12 lines
2.5 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# അപ്പോസ്തല പ്രവര്‍ത്തികള്‍ 10 പൊതുവായ കുറിപ്പുകള്‍
## ഈ അദ്ധ്യായത്തിലെ പൊതുവായ ആശയങ്ങള്‍
### അശുദ്ധി
യെഹൂദന്മാര്‍ വിശ്വസിച്ചിരുന്നത് ഒരു പുറജാതിക്കാരനെ സന്ദര്‍ശിക്കുകയോ കൂടെ ഭക്ഷണം കഴിക്കുകയോ ചെയ്‌താല്‍ ദൈവത്തിന്‍റെ ദൃഷ്ടിയില്‍ അശുദ്ധന്‍ ആയിത്തീരും എന്നായിരുന്നു. ഇത് എന്തുകൊണ്ടെന്നാല്‍ മോശെയുടെ പ്രമാണത്തില്‍ അശുദ്ധമായ ഭക്ഷണങ്ങള്‍ കഴിക്കുന്നവരില്‍ നിന്നും ജനത്തെ വേര്‍തിരിച്ചു നിര്‍ത്തുവാന്‍ അതിനെതിരെ പരീശന്മാര്‍ നിയമം ഉണ്ടാക്കിയിരുന്നു. മോശെയുടെ പ്രമാണം ചില ഭക്ഷണങ്ങള്‍ അശുദ്ധമെന്നു പറഞ്ഞിരുന്നു, എന്നാല്‍ ദൈവജനം ജാതികളെ സന്ദര്‍ശിക്കരുതെന്നോ അവരോടൊപ്പം ഭക്ഷണം കഴിക്കരുതെന്നോ പറഞ്ഞിട്ടില്ലായിരുന്നു. (കാണുക:[[rc://*/tw/dict/bible/kt/clean]] ഉം [[rc://*/tw/dict/bible/kt/lawofmoses]]ഉം)
### സ്നാനവും പരിശുദ്ധാത്മാവും
പത്രോസിനെ ശ്രവിച്ചിരുന്നവരുടെ മേല്‍ പരിശുദ്ധാത്മാവ് “വന്നിരുന്നു”. ഇത് യെഹൂദാ വിശ്വാസികളെ പോലെ തന്നെ ജാതികള്‍ക്കും ദൈവവചനം കേള്‍ക്കുവാനും പരിശുദ്ധാത്മാവിനെ പ്രാപിക്കുവാനും കഴിയും എന്ന് യെഹൂദാ വിശ്വാസികളെ കാണിക്കുന്നു. അതിനുശേഷം, ജാതികള്‍ സ്നാനപ്പെട്ടിരുന്നു.