ml_tn/2pe/01/intro.md

22 lines
4.2 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# 2 പത്രോസ് 01 പൊതു കുറിപ്പുകൾ
## ഘടനയും വിന്യാസവും
1-2 വാക്യങ്ങളിൽ പത്രോസ് ഈ കത്ത് ഔദ്യോഗികമായി അവതരിപ്പിക്കുന്നു. പുരാതന പൌരസ്ത്യ ദേശങ്ങളില്‍ എഴുത്തുകാർ പലപ്പോഴും ഈ രീതിയിൽ കത്തുകള്‍ ആരംഭിക്കുക പതിവായിരുന്നു.
## ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയങ്ങൾ
### ദൈവത്തെക്കുറിച്ചുള്ള അറിവ്
ദൈവത്തെക്കുറിച്ചുള്ള അറിവ് എന്നതിനർത്ഥം അവന്‍റെതാവുക അല്ലെങ്കിൽ അവനുമായി ഒരു ബന്ധം പുലർത്തുക എന്നതാണ്. ഇവിടെ, ""അറിവ്"" എന്നത് ദൈവത്തെക്കുറിച്ച് ബുദ്ധിപരമായ അറിവിനപ്പുറമാണ്. ഒരു വ്യക്തിയെ രക്ഷിക്കാനും അവന് കൃപയും സമാധാനവും നൽകുവാനും ദൈവത്തെ പ്രേരിപ്പിക്കുന്ന അറിവാണ് ഇത്. (കാണുക: [[rc://*/tw/dict/bible/other/know]])
### ദൈവാധിഷ്ടിത ജീവിതം നയിക്കുക
ഭക്തിയുള്ള ജീവിതം നയിക്കാൻ ആവശ്യമായതെല്ലാം ദൈവം വിശ്വാസികൾക്ക് നൽകിയിട്ടുണ്ടെന്ന് പത്രോസ് പഠിപ്പിക്കുന്നു. അതിനാൽ, ദൈവത്തെ കൂടുതൽ കൂടുതൽ അനുസരിക്കാൻ വിശ്വാസികൾ ആവുന്നതെല്ലാം ചെയ്യേണ്ടതുണ്ട്. വിശ്വാസികൾ ഇത് തുടർന്നാൽ, യേശുവുമായുള്ള ബന്ധത്തിലൂടെ അവർ ഗുണമുള്ളവരും ഫലപ്രദമുള്ളവരും ആയിരിക്കും. എന്നിരുന്നാലും, വിശ്വാസികൾ ദൈവിക ജീവിതം തുടർന്നില്ലെങ്കിൽ, അവരെ രക്ഷിക്കാൻ ദൈവം ക്രിസ്തുവിലൂടെ ചെയ്ത കാര്യങ്ങൾ അവർ മറന്നതുപോലെയാണ്. (കാണുക: [[rc://*/tw/dict/bible/kt/godly]], [[rc://*/tw/dict/bible/kt/save]])
## ഈ അദ്ധ്യായത്തിലെ സാധ്യതയുള്ള മറ്റ് വിവർത്തന പ്രശ്നങ്ങള്‍
### തിരുവെഴുത്തിന്‍റെ സത്യം
തിരുവെഴുത്തിലെ പ്രവചനങ്ങൾ മനുഷ്യരാല്‍ ഉണ്ടായവയല്ല എന്ന് പത്രോസ് പഠിപ്പിക്കുന്നു. അവ  സംസാരിച്ചതോ എഴുതിയതോ ആയ മനുഷ്യർക്ക് പരിശുദ്ധാത്മാവ് ദൈവത്തിന്‍റെ സന്ദേശം വെളിപ്പെടുത്തി നല്‍കിയതാണ്. കൂടാതെ, പത്രോസും മറ്റ് അപ്പൊസ്തലന്മാരും യേശുവിനെക്കുറിച്ച് ആളുകളോട് പറഞ്ഞ കാര്യങ്ങള്‍ നിര്‍മ്മിത കഥകള്‍ അല്ല. അവര്‍ യേശു ചെയ്ത കാര്യങ്ങൾക്ക് സാക്ഷ്യം വഹിക്കുകയും, ദൈവം യേശുവിനെ തന്‍റെ പുത്രൻ എന്ന് വിളിക്കുന്നത് കേള്‍ക്കുകയും ചെയ്തവരാകുന്നു.