ml_tn/2jn/01/01.md

16 lines
3.2 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
ഈ ലേഖനത്തിന്‍റെ എഴുത്തുകാരന്‍ അപ്പോസ്തലനായ യോഹന്നാന്‍ തന്നെയാണ് എന്ന് പാരമ്പര്യം അടയാള പ്പെടുത്തുന്നു. ഒരു വ്യക്തിഗതമായ സ്ത്രീയെ അഭിസംബോധന ചെയ്യുന്നതായി കാണപ്പെടുന്നുവെങ്കിലും, അദ്ദേഹം ഇത് എഴുതുന്നത്‌ “അവര്‍ പരസ്പരം സ്നേഹിക്കണം” എന്ന് അതായത് ഒരു സഭക്ക് ഉള്ളതായിരിക്കണം. പ്രത്യേകമായി സൂചിപ്പിട്ടില്ല എങ്കില്‍ “നിങ്ങള്‍” എന്നും “നിങ്ങളുടെ” എന്നും ഉള്ള പരാമര്‍ശങ്ങള്‍ എല്ലാം തന്നെ ഈ ലേഖനത്തില്‍ ബഹുവചനത്തിലാണ്. ഈ ലേഖനത്തില്‍, യോഹന്നാന്‍ തന്നെയും തന്‍റെ വായനക്കാരെയും “നാം” എന്നും “നമ്മുടെ” എന്നുമുള്ള പദങ്ങള്‍ ഉപയോഗിച്ച് ഉള്‍പ്പെടുത്തുന്നു. (കാണുക:[[rc://*/ta/man/translate/figs-you]]ഉം [[rc://*/ta/man/translate/figs-inclusive]]ഉം)
# From the elder to the chosen lady and her children
ലേഖനങ്ങള്‍ ഈ വിധത്തിലാണ് ആരംഭിക്കുന്നത്. ഗ്രന്ഥകാരന്‍റെ പേര് വ്യക്തമാക്കാവുന്നതാണ്. മറ്റൊരു പരിഭാഷ: മൂപ്പനായ, യോഹന്നാന്‍ എന്ന ഞാന്‍, ഈ ലേഖനം തിരഞ്ഞെടുക്കപ്പെട്ട വനിതയ്ക്കും അവളുടെ മക്കള്‍ക്കും ഈ കത്ത് എഴുതുന്നു” (കാണുക:[[rc://*/ta/man/translate/figs-explicit]])
# the elder
ഇത് അപ്പൊസ്തലനും യേശുവിന്‍റെ ശിഷ്യനുമായ യോഹന്നാനെ സൂചിപ്പിക്കുന്നു. അദ്ദേഹം തന്നെ “മൂപ്പന്‍” എന്ന് തന്‍റെ പ്രായാധിക്യം കൊണ്ടോ അല്ലെങ്കില്‍ സഭയിലെ നേതാവ് എന്ന നിലയിലോ സ്വയം സൂചിപ്പിക്കുന്നു.
# to the chosen lady and her children
ഇത് മിക്കവാറും ഒരു സഭയും അതിനോട് ബന്ധപ്പെട്ടിട്ടുള്ള വിശ്വാസികളെയും സൂചിപ്പിക്കുന്നതായിരിക്കും. (കാണുക:[[rc://*/ta/man/translate/figs-metaphor]])