ml_tn/1ti/05/22.md

12 lines
2.9 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Place hands
കരങ്ങള്‍ വെക്കുക എന്നുള്ള ആചാരത്തില്‍ ഒന്നോ അതില്‍ അധികമോ സഭാ നേതാക്കന്മാര്‍ അവരുടെ കരങ്ങള്‍ ജനങ്ങളുടെ മേല്‍ വെച്ചിട്ട് ദൈവത്തിനു പ്രസാദകരം ആയ നിലയില്‍ ജനം സഭയെ സേവനം ചെയ്യേണ്ടതിനു ദൈവം അവരെ പ്രാപ്തര്‍ ആക്കുവാനായി പ്രാര്‍ത്ഥിക്കുന്നത് ആകുന്നു. ക്രിസ്തീയ സമൂഹത്തില്‍ സേവനം ചെയ്യേണ്ടതിനായി ഒരു വ്യക്തിയെ ഔദ്യോഗികമായി വേര്‍തിരിക്കുന്നതിനു മുന്‍പ് ആ വ്യക്തി ദീര്‍ഘ കാലം നല്ല സ്വഭാവം പ്രകടിക്കേണ്ടതിനായി തിമോഥെയോസ് കാത്തിരിക്കേണ്ടത് ആവശ്യം ആയിരുന്നു.
# Do not share in the sins of another person
പൌലോസ് ഒരു വ്യക്തിയുടെ പാപത്തെ കുറിച്ച് പറയുമ്പോള്‍ പങ്കു വെക്കാവുന്ന ഒരു വസ്തു പോലെ ആകുന്നു എന്ന് പ്രസ്താവിക്കുന്നു. മറുപരിഭാഷ: “വേറെ ഒരു വ്യക്തിയുടെ പാപത്തില്‍ കൂട്ട് ചേരരുത്” അല്ലെങ്കില്‍ “വേറെ ഒരു വ്യക്തി പാപം ചെയ്യുമ്പോള്‍ അതില്‍ പങ്കാളിത്വം വഹിക്കരുത്” (കാണുക:[[rc://*/ta/man/translate/figs-metaphor]])
# Do not share in the sins of another person
സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1) തിമോഥെയോസ് പാപത്തിന്‍റെ കുറ്റം വഹിക്കുന്ന ഒരു വ്യക്തിയെ സഭാ പ്രവര്‍ത്തകന്‍ ആയി തിരഞ്ഞെടുക്കുക ആണെങ്കില്‍, ആ വ്യക്തിയുടെ പാപത്തിന്‍റെ ഉത്തരവാദിത്വം തിമോഥെയോസ് വഹിക്കേണ്ടതായി വരും അല്ലെങ്കില്‍ 2) മറ്റുള്ളവര്‍ ചെയ്യുന്നതായി കണ്ടിട്ടുള്ള പാപങ്ങള്‍ ഒന്നും തന്നെ തിമോഥെയോസ് ചെയ്യുവാന്‍ പാടുള്ളതല്ല