ml_tn/1pe/03/intro.md

24 lines
3.3 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# 1പത്രോസ്03 പൊതുവായ നിരീക്ഷണങ്ങള്‍
## ഘടനയും വിന്യാസവും
ചില വിവർത്തനങ്ങൾ കാവ്യ ഭാഗങ്ങള്‍ വായിക്കാൻ എളുപ്പമാക്കുന്നതിന് ബാക്കി ഭാഗത്തേക്കാൾ വലതുവശത്തേക്ക് ചേര്‍ത്ത് ക്രമീകരിക്കുന്നു. യു‌എൽ‌ടിയില്‍ 3:10-12 വാക്യങ്ങളില്‍ പഴയനിയമ കവിതാ ഭാഗം ഉദ്ധരിച്ച് ഇപ്രകാരം ചെയ്തിരിക്കുന്നു.
## ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയങ്ങൾ
### ""ബാഹ്യ ആഭരണങ്ങൾ""
. മറ്റുള്ളവരാല്‍ നല്ല അഭിപ്രായം നേടുന്നതിനു വേണ്ടി മിക്കവരും നല്ലവിധം തങ്ങളെത്തന്നെ ഒരുക്കുന്നു പ്രത്യേകിച്ച് സ്ത്രീകള്‍ വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ച് മനോഹരമാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. ഒരു സ്ത്രീയുടെ പുറമെയുള്ള അലങ്കാരങ്ങളെക്കാള്‍ അവളുടെ ചിന്തയും വാക്കുകളും പ്രവൃത്തിയും ദൈവത്തിനു പ്രധാനമാണെന്ന് പത്രോസ് പറയുന്നു.
### ഐക്യത
തന്‍റെ വായനക്കാർ പരസ്പരം ഐക്യതയുള്ളവര്‍ ആകണമെന്ന്‍ പത്രോസ് ആഗ്രഹിച്ചു. അതിലും പ്രധാനമായി, അവർ പരസ്പരം സ്നേഹിക്കുകയും പരസ്പരം ക്ഷമ കാണിക്കുകയും ചെയ്യണമെന്നും താൻ ആഗ്രഹിച്ചു.
## ഈ അദ്ധ്യായത്തിലെ പ്രധാന ആലങ്കാരിക പ്രയോഗങ്ങള്‍
### ഉപമ
കണ്ണുകളും, ചെവികളും, മുഖവുമുള്ള ഒരു വ്യക്തിയെന്ന നിലയിൽ ദൈവത്തെ വിവരിക്കുന്ന ഒരു സങ്കീർത്തനഭാഗം പത്രോസ് ഉദ്ധരിക്കുന്നു. എന്നിരുന്നാലും, ദൈവം ഒരു ആത്മാവാണ്, അതിനാൽ അവന് ശാരീരിക കണ്ണുകളോ ചെവികളോ മുഖമോ ഇല്ല.  എന്നാൽ മനുഷ്യര്‍ എന്തു ചെയ്യുന്നുവെന്ന് അവനറിയുന്നു, അവൻ ദുഷ്ടന്മാർക്കെതിരെ പ്രവർത്തിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]])