ml_tn/1jn/02/intro.md

22 lines
4.2 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# 1യോഹന്നാന് 02 പൊതുകുറിപ്പുകള്‍
## ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയങ്ങള്‍
### എതിര്‍ക്രിസ്തു
ഈ അദ്ധ്യായത്തില്‍ യോഹന്നാന്‍ പ്രത്യേകമായ ഒരു എതിര്‍ക്രിസ്തുവിനെക്കുറിച്ചും നിരവധി എതിര്‍ക്രിസ്തുക്കളെകുറിച്ചും എഴുതുന്നു. “എതിര്‍ക്രിസ്തു” എന്ന പദത്തിന്‍റെ അര്‍ത്ഥം “ക്രിസ്തുവിനു എതിരായവന്‍” എന്നാണ്. എതിര്‍ക്രിസ്തു എന്ന വ്യക്തി അന്ത്യനാളുകളില്‍ വരുന്നവനും യേശുവിന്‍റെ പ്രവര്‍ത്തികളെ അനുകരിക്കുന്നവനും, അത് തിന്മയ്ക്കായി ചെയ്യുന്നവനും ആയിരിക്കും. ഈ വ്യക്തി വരുന്നതിനു മുന്‍പ്, ക്രിസ്തുവിനു എതിരായി പ്രവര്‍ത്തിക്കുന്ന നിരവധി പേര്‍ ഉണ്ടാകും; അവരെയും “എതിര്‍ക്രിസ്തുക്കള്‍” എന്ന് വിളിക്കുന്നു. (കാണുക: [[rc://*/tw/dict/bible/kt/antichrist]]ഉം [[rc://*/tw/dict/bible/kt/lastday]]ഉം [[rc://*/tw/dict/bible/kt/evil]]ഉം)
## ഈ അധ്യായത്തിലുള്ള പ്രധാന വാചക ഘടനകള്‍
രൂപകം
ഈ അധ്യായത്തില്‍ ഉടനീളം ഉപയോഗിച്ചിട്ടുള്ള സമാനമായ നിരവധി രൂപകങ്ങള്‍ ഉണ്ട്.
ദൈവത്തില്‍ ആയിരിക്കുക എന്നുള്ളത് ദൈവവുമായി കൂട്ടായ്മയില്‍ ആയിരിക്കുന്നതിനുള്ള സാദൃശ്യം ആണ്. ദൈവവചനവും സത്യവും ജനങ്ങളില്‍ ആയിരിക്കുക എന്നത് ജനം ദൈവത്തിന്‍റെ വചനം അറിയുകയും അനുസരിക്കുകയും ചെയ്യുന്നു എന്നുള്ളതിനുള്ള ഒരു രൂപകം ആണ്.
നടക്കുന്നു എന്നുള്ളത് ആചരിക്കുന്നു എന്നുള്ളതിനുള്ള സാദൃശ്യവും, ഒരുവന്‍ എവിടേക്ക് പോകുന്നു എന്നറിയുന്നില്ല എന്നുള്ളത് എപ്രകാരം ആചരിക്കണമെന്ന് അറിയുന്നില്ല എന്നതിന് സാദൃശ്യവും, ഇടറുന്നു എന്നുള്ളത് പാപം ചെയ്യുന്നു എന്നുള്ളതിന് സാദൃശ്യവും ആയിരീക്കുന്നു.
വെളിച്ചം എന്നുള്ളത് നീതിയായത് ഇന്നത്‌ എന്ന് അറിയുന്നതിനും, ചെയ്യുന്നതിനുമുള്ള സാദൃശ്യവും, ഇരുളും അന്ധതയും എന്നുള്ളത് ശരി എന്തെന്ന് അറിയുന്നും ഇല്ല തെറ്റു പ്രവര്‍ത്തിക്കുകയും ചെയ്യുന്നു എന്നുള്ളതാണ്.
ജനങ്ങളെ വഴി തെറ്റിക്കുന്നു എന്നുള്ളത് സത്യമല്ലാത്തവയെ ജനങ്ങള്‍ക്ക്‌ പഠിപ്പിക്കുന്നു എന്നുള്ളത് ആകുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]])