ml_tn/1co/front/intro.md

79 lines
19 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# 1 കൊരിന്ത്യലേഖനത്തിന് ആമുഖം
# ഭാഗം 1: പൊതു മുഖവുര
## 1 കൊരിന്ത്യ ലേഖനത്തിന്‍റെ സംക്ഷേപം
1. സഭയിലെ ഭിന്നത (1:10-4:21)
1. സദാചാര വിഷയങ്ങളും ക്രമക്കേടുകളും. (5:1-13)
1. ക്രൈസ്തവര്‍ മറ്റ് ക്രൈസ്തവരെ കോടതി വ്യവഹാരങ്ങളിലേക്ക് നയിക്കുന്നു.(6:1-20)
1. വിവാഹവും അനുബന്ധ വിഷയങ്ങളും(7:1-40)
1. ക്രൈസ്തവ സ്വാതന്ത്ര്യത്തെ ദുരുപയോഗപ്പെടുത്തുക;വിഗ്രഹാര്‍പ്പിതങ്ങള്‍, വിഗ്രഹാരാധന വിട്ടോടുക, സ്ത്രീകള്‍ ശിരോവസ്ത്രം ധരിക്കുക. (8:1-13; 10:1-11:16)
1. പൌലോസിന്‍റെ അപ്പോസ്തോലിക അധികാരം(9:1-27)
1. തിരുവത്താഴം (11:17-34)
1. ആത്മ വരങ്ങള്‍(12:1-31)
1. സ്നേഹം (13:1-13)
1. പരിശുദ്ധാത്മവരങ്ങള്‍; പ്രവചനം, അന്യഭാഷ(14:1-40)
1. വിശുദ്ധന്മാരുടെ പുനരുദ്ധാനം(15:1-58)
1. അവസാനം: യെരുശലെമിലെ വിശുദ്ധന്മാര്‍ക്കുള്ള ധനസഹായം, അഭ്യര്‍ത്ഥനകളും, വ്യക്തിഗത വന്ദനവും(16:1-24) 1കൊരിന്ത്യ ലേഖനം എഴുതിയത് ആര്‍??
പൌലോസാണ്‌ 1 കൊരിന്ത്യ ലേഖനം എഴുതിയത്. പൌലോസ്‌ തര്‍സ്സോസ് ദേശക്കാരന്‍ ആയിരുന്നു. ശൌല്‍ എന്നായിരുന്നു തന്‍റെ പഴയ പേര്. ക്രിസ്തു മാര്‍ഗ്ഗം സ്വീകരിക്കുന്നതിനു മുന്‍പ് താനൊരു പരീശന്‍ ആയിരുന്നു. ക്രൈസ്തവരെ ഉപദ്രവിക്കുന്നവനും ആയിരുന്നു. എന്നാല്‍ ക്രിസ്തുവിശ്വാസി ആയ ശേഷം ക്രിസ്തുവിനെപ്പറ്റി പ്രസംഗിക്കുവാന്‍ താന്‍ റോമാ സാമ്രാജ്യത്തിലുടനീളം നിരവധി പ്രാവശ്യം സഞ്ചരിക്കുന്നതായി കാണാം.
കൊരിന്തിലെ സഭ പൌലോസിനാല്‍ സ്ഥാപിക്കപ്പെട്ട
താണ്.
## താന്‍ എഫെസോസില്‍ ആയിരിക്കുമ്പോഴാണ് ഈ ലേഖനം രചിക്കുന്നത്‌.
1 കൊരിന്ത്യലേഖനം എന്തിനെകുറിച്ചാണ് പ്രതിപാദിക്കുന്നത്?
കൊരിന്ത് നഗരത്തിലെ ഒരു സഭയ്ക്ക് പൌലോസ് എഴുതുന്ന ഒരു കത്താണ് 1 കൊരിന്ത്യ ലേഖനം. അവിടെയുള്ള വിശ്വാസികള്‍ക്കിടയിലെ വിവിധ പ്രശ്നങ്ങളെപ്പറ്റി തനിക്ക് അറിവുലഭിച്ചു. അവര്‍ പരസ്പരം വാഗ്വാദം നടത്തി. പലര്‍ക്കും പല ക്രൈസ്തവ ഉപദേശങ്ങളെപ്പറ്റി ഒരു ധാരണയും ഉണ്ടായിരുന്നില്ല. ചിലര്‍ ദുഷിച്ച സ്വഭാവ രീതിയില്‍ തുടര്‍ന്ന് പോന്നു. ഈ ലേഖനത്തില്‍ പൌലോസ് അവരെ ദൈവത്തെ പ്രസാദിപ്പിക്കുന്ന ജീവിതം നയിക്കുവാന്‍ ഉത്സാഹിപ്പിക്കുന്നു.
## ഈ പുസ്തകത്തിന്‍റെ ശീര്‍ഷകം എങ്ങനെ പരിഭാഷപ്പെടുത്താം?
പരിഭാഷകര്‍ക്ക് ഇതിന്‍റെ പരമ്പരാഗത ശൈലി സ്വീകരിക്കാം “ഒന്ന് കൊരിന്ത്യര്‍” അല്ലെങ്കില്‍ “പൌലോസ് കൊരിന്ത് സഭയ്ക്കെഴുതിയ ഒന്നാം ലേഖനം” ഇങ്ങനെ സ്പഷ്ടതയുള്ള ഒരു ശീര്‍ഷകം തിരെഞ്ഞെടുക്കാം. (കാണുക: [[rc://*/ta/man/translate/translate-names]])
# ഭാഗം 2: പ്രധാനപ്പെട്ട മതപരവും സാംസ്കാരികവുമായ സങ്കല്‍പ്പങ്ങള്‍
## കൊരിന്ത് എങ്ങനെയുള്ള ഒരു നഗരമായിരുന്നു?.
പുരാതന ഗ്രീസിലെ ഒരു പ്രധാന നഗരമായിരുന്നു കൊരിന്ത്. ഇത് മെഡിറ്ററേനിയന്‍ കടലിന്‍റെ തീര ദേശ നഗരമായിരുന്നതിനാല്‍ ധാരാളം സഞ്ചാരികളും കച്ചവടക്കാരും അവിടം സന്ദര്‍ശിക്കാറുണ്ടായിരുന്നു. ഈ സാഹചര്യം നഗരത്തെ വിവിധ സംസ്കാരങ്ങളുടെ കേന്ദ്രമാക്കി തീര്‍ത്തു. അധാര്‍മ്മികതകള്‍ക്കും പേര് കേട്ട ഒരു നഗരം കൂടിയായിരുന്നു കൊരിന്ത്. സ്നേഹത്തിന്‍റെ ദേവതയായ അഫ്രഡയിറ്റിന്‍റെ വലിയ ഒരു ക്ഷേത്രം അവിടെ നിലവിലിരുന്നു. ആരാധനയുടെ ഭാഗമായി ഭക്തര്‍ ക്ഷേത്രത്തിലെ ദേവദാസികളുമായി ശാരീരിക വേഴ്ചയില്‍ ഏര്‍പ്പെടുക പതിവുണ്ടായിരുന്നു.
## വിഗ്രഹാര്‍പ്പിതമായ മാംസവുമായി ബന്ധപ്പെട്ട പ്രശ്നം എന്താണ്?
കൊരിന്തിലെ ക്ഷേത്രങ്ങളില്‍ ധാരാളം മൃഗങ്ങളെ ബലിയര്‍പ്പിക്കുക പതിവായിരുന്നു എന്നാല്‍ പുരോഹിതന്മാരും ഭക്തരും അതില്‍ നിന്നും മാംസം മാറ്റിവയ്ക്കുകയും ചന്തകളില്‍ വില്‍ക്കുകയും ചെയ്തിരുന്നു. പല ക്രൈസ്തവര്‍ക്കിടയിലും ഇതിന്‍റെ ഉപയോഗത്തെ സംബന്ധിച്ച് തര്‍ക്കമുണ്ടായിരുന്നു, പ്രത്യേകിച്ച് ജാതീയ ദേവന്മാര്‍ക്ക് അര്‍പ്പിച്ചതിനാല്‍ വര്‍ജ്ജിക്കേണ്ടതാണ് എന്ന് തര്‍ക്കമുണ്ടായിരുന്നു. 1 കൊരിന്ത്യലേഖനത്തില്‍ പൌലോസ് ഈ വിഷയത്തെക്കുറിച്ച് എഴുതുന്നു.
# ഭാഗം 3: പ്രധാന പരിഭാഷ വിഷമതകള്‍
## 1 കൊരിന്ത്യരിലെ “വിശുദ്ധി” “ശുദ്ധീകരിക്കുക” തുടങ്ങിയ ആശയങ്ങള്‍ ULTയില് പ്രദിപാദിച്ചിരിക്കുന്നത് എങ്ങനെ?.
വിവിധ ആശയങ്ങളില്‍ ഏതെങ്കിലും ഒന്നിനെ സൂചിപ്പിക്കുവാന്‍ വിവിധ ആശയങ്ങളില്‍ ഏതെങ്കിലും ഒന്നിനെ സൂചിപ്പിക്കുവാന്‍ തിരുവെഴുത്തുകള്‍ അത്തരം വാക്കുകള്‍ ഉപയോഗിക്കുന്നു. ഇക്കാരണത്താല്‍ പരിഭാഷകര്‍ക്ക് തങ്ങളുടെ ഭാഷകളില്‍ ആശയം നന്നായി പ്രതിഫലിപ്പിക്കുവാന്‍ സാധിക്കാതെ വരുന്നു. 1കൊരിന്ത്യര് ആംഗലേയ ഭാഷയിലേക്ക് വിവര്‍ത്തനം ചെയുമ്പോള്‍ ULTയില് താഴെപ്പറയുന്ന തത്വങ്ങള്‍ ഉപയോഗിക്കുന്നു:
*ചില വേദഭാഗങ്ങളില്‍ ധാര്‍മ്മിക വിശുദ്ധിയെ സൂചിപ്പിക്കുന്നു. പ്രത്യേകിച്ച് ക്രിസ്ത്യാനികള്‍ ക്രിസ്തുവിനോട് ഐക്യപ്പെട്ടിരിക്കുന്നതിനാല്‍ പാപമില്ലാത്തവരായി ദൈവം പരിഗണിക്കുന്നു എന്നതാണ് സുവിശേഷം മനസ്സിലാക്കുന്നതില്‍ പ്രധാനം. ദൈവം പൂര്‍ണ്ണനും കുറ്റമറ്റവനും എന്നത് മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ്. മൂന്നാമത്തെ വസ്തുത ക്രിസ്ത്യാനികള്‍ തങ്ങളുടെ ജീവിതത്തില്‍ കുറ്റമില്ലാത്തവരും നിഷ്കളങ്കരും ആയിരിക്കണം. ഇത്തരം സാഹചര്യങ്ങളില്‍ ULT യില്‍ “വിശുദ്ധി,” “വിശുദ്ധ ദൈവം,” “പരിശുദ്ധന്‍” അല്ലെങ്കില്‍ “വിശുദ്ധ ജനം” തുടങ്ങിയ രീതിയില്‍ പ്രയോഗിച്ചിരിക്കുന്നു. (കാണുക: 1:2; 3:17)
* ചില വേദഭാഗങ്ങളില്‍ ഈ അര്‍ത്ഥം ക്രൈസ്തവരെ സംബന്ധിച്ചു അവരുടെ പ്രത്യേകതകള്‍ ഒന്നുമില്ലാതെ ലളിതമായ പരാമര്‍ശങ്ങളായി കാണാം. “വിശ്വാസി” അല്ലെങ്കില്‍ “വിശ്വാസികള്‍” ULT യില്‍ കാണാം ."" (കാണുക: 6:1, 2; 14:33; 16:1, 15)
*.ചിലപ്പോള്‍ ദൈവത്തിനു വേണ്ടി മാത്രം വേര്‍തിരിക്കപ്പെട്ട ഒരു വ്യക്തി അല്ലെങ്കില്‍ ഒരു വസ്തു എന്ന അര്‍ത്ഥത്തില്‍ കാണാം. ഈ സാഹചര്യത്തില്‍ ULT യില്‍ “വേര്‍തിരിക്കുക” “സമര്‍പ്പിക്കുക” “മാറ്റിനിര്‍ത്തുക” അല്ലെങ്കില്‍ ശുദ്ധീകരിക്കുക എന്നിവ ഉപയോഗിച്ചിരിക്കുന്നു. (See: 1:2; 6:11; 7:14, 34)
ഇത്തരം ആശയങ്ങള്‍ സ്വഭാഷകളിലേക്ക് സ്പഷ്ടതയോടെ പരിഭാഷപ്പെടുത്തുവാന്‍ ULT പരിഭാഷകര്‍ക്ക് സഹായകരമായി തീരും.
# “ജഡം” എന്നതിന്‍റെ അര്‍ത്ഥം എന്ത്?
ക്രൈസ്തവരുടെ പപസ്വഭാവത്തെ സൂചിപ്പിക്കുവാന്‍ “ജഡം” “ജഡീകം” എന്നീ പദങ്ങള്‍ പൌലോസ് പലപ്പോഴും ഉപയോഗിച്ചിട്ടുണ്ട്. എന്നാലും ഇത് ദുഷ്ടത നിറഞ്ഞ ഭൌതിക ലോകത്തെക്കുറിച്ചല്ല. അതുപോലെതന്നെ പൌലോസ് നീതിയോടെ ജീവിക്കുന്ന ക്രൈസ്തവരെ “ആത്മീയര്‍” എന്നും വിളിക്കുന്നു. അവര്‍ പരിശുദ്ധാത്മാവിന്‍റെ ആലോചനയ്ക്ക് കീഴ്പ്പെട്ടത്‌ നിമിത്തമാകുന്നു. (കാണുക: [[rc://*/tw/dict/bible/kt/flesh]] and [[rc://*/tw/dict/bible/kt/righteous]] and [[rc://*/tw/dict/bible/kt/spirit]])
## “ക്രിസ്തുവില്‍,” “കര്‍ത്താവില്‍” എന്ന പ്രയോഗങ്ങള്‍ കൊണ്ട് പൌലോസ് അര്‍ത്ഥമാക്കുന്നത് എന്ത്?
1:2, 30, 31; 3:1; 4:10, 15, 17; 6:11, 19; 7:22; 9:1, 2; 11:11, 25; 12:3, 9, 13, 18, 25; 14:16; 15:18, 19, 22, 31, 58; 16:19, 24. ഈ ഭാഗങ്ങളില്‍ ഇത്തരത്തിലുള്ള ശൈലികള്‍ കാണാം.ക്രിസ്തുവുമായുള്ള അഭേദ്യമായിട്ടുള്ള ബന്ധത്തെയാണ്‌ പൌലോസ് അര്‍ത്ഥമാക്കുന്നത്. അതേസമയം മറ്റ് അര്‍ത്ഥങ്ങളിലും പൌലോസ് ഉപയോഗിച്ചിട്ടുണ്ട്, ഉദാഹരണത്തിന് “ക്രിസ്തു യേശുവില്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്നവര്‍” (1:2), ക്രിസ്തുവിനു സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ക്രിസ്തു വിശ്വാസികള്‍ എന്ന് പ്രത്യേകമായ അര്‍ത്ഥം നല്‍കിയിരിക്കുന്നു.
ഇത്തരം ശൈലിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് റോമാ ലേഖനത്തിന്‍റെ ആമുഖ ഭാഗത്തെ പരിശോധിക്കുക.
## 1കൊരിന്ത്യ ലേഖനത്തിന്‍റെ മൂല ഗ്രന്ഥത്തിലെ പ്രധാന പ്രശ്നങ്ങള്‍ എന്തൊക്കെ? താഴെവരുന്ന വാക്യങ്ങള്‍ ആധുനിക പരിഭാഷയില്‍ പഴയ ഭാഷാന്തരങ്ങളില്‍ നിന്നും വ്യത്യസ്തമാണ്.
വിവര്‍ത്തകന്മാര്‍ ആധുനിക ഭാഷാന്തരങ്ങള്‍ അവലംബിക്കുന്നത് നല്ലത്, എന്നിരുന്നാലും, പരിഭാഷകരുടെ പ്രദേശത്ത് വേദപുസ്തകത്തിന്‍റെ പഴയ പതിപ്പുകൾ ആസ്പദമാക്കിയുള്ള ബൈബിളുകളുണ്ടെങ്കിൽ, വിവർത്തകർക്ക് അവയെയും അവലംബിക്കാം. അങ്ങനെ ചെയ്യുന്നെങ്കിൽ, ഈ വാക്യങ്ങൾ ഒരു പക്ഷെ 1 കൊരിന്ത്യ ലേഖനത്തിലെ യഥാര്‍ത്ഥ വിവര്‍ത്തനമല്ല എന്ന് സൂചിപ്പിക്കുവാന്‍ ചതുര ബ്രാക്കറ്റുകളിൽ ([]) ഉൾപ്പെടുത്തണം.
* ""അതിനാൽ നിങ്ങളുടെ ശരീരംകൊണ്ട് ദൈവത്തെ മഹത്വപ്പെടുത്തുക."" ചില പഴയ പതിപ്പുകളില്‍ ""അതിനാൽ നിങ്ങളുടെ ശരീരത്തിലും ആത്മാവിലും ദൈവത്തെ മഹത്വപ്പെടുത്തുക, അവ ദൈവത്തിന്‍റെതാണ്."" (6:20)
* ""ഞാൻ ന്യായപ്രമാണത്തിൻ കീഴിലല്ലെങ്കിലും ഞാൻ ഇത് ചെയ്തു"" (9:20). ചില പഴയ പതിപ്പുകൾ ഈ ഭാഗം ഉപേക്ഷിക്കുന്നു.
* ""മന:സാക്ഷിക്കുവേണ്ടി - മറ്റു മനുഷ്യന്‍റെ മന;സാക്ഷി."" ചില പഴയ പതിപ്പുകൾ ""മന:സാക്ഷിക്കുവേണ്ടി: ഭൂമിയും അതിലുള്ളതെല്ലാം കർത്താവിന്‍റെതാണ്: മറ്റേ മനുഷ്യന്‍റെ മന:സാക്ഷി"" എന്ന് വായിക്കുന്നു. (10:28)
* ""എന്‍റെ ശരീരം ചുടുവാന്‍ ഏല്പിച്ചാലും"" (13: 3). ചില പഴയ പതിപ്പുകൾ വായിച്ചിട്ടുണ്ട്, ""ഞാൻ പ്രശംസിക്കത്തക്കവണ്ണം ഞാൻ എന്‍റെ ശരീരം നൽകുന്നു.""
* ""ഒരുവന്‍ അറിയുന്നില്ലെങ്കില്‍ അവന്‍ അറിയാതിരിക്കട്ടെ"" (14:38). ചില പഴയ പതിപ്പുകൾ ഇങ്ങനെ വായിക്കുന്നു, ""എന്നാൽ ആരെങ്കിലും ഇതിനെക്കുറിച്ച് അജ്ഞരാണെങ്കിൽ, അവൻ അജ്ഞനായിരിക്കട്ടെ.""
(കാണുക: [[rc://*/ta/man/translate/translate-textvariants]])