ml_tn/1co/16/13.md

16 lines
3.2 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Be watchful, stand fast in the faith, act like men, be strong
യുദ്ധത്തിൽ സൈനികർക്ക് നല്‍കുന്ന നാല് കൽപ്പനകൾപോലെ കൊരിന്ത്യർ എന്തുചെയ്യണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്ന് പൌലോസ് വിവരിക്കുന്നു. ഈ നാല് കല്പനകളും ഏതാണ്ട് ഒരേ കാര്യമാണ്, അവ ഊന്നല്‍ നല്‍കുവാന്‍ ഉപയോഗിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-parallelism]])
# Be watchful
ഒരു നഗരത്തെയോ മുന്തിരിത്തോട്ടത്തെയോ നിരീക്ഷിക്കുന്ന കാവൽക്കാരെന്നപോലെ ആളുകൾ എന്താണ് സംഭവിക്കുന്നതെന്ന് അറിയുന്നതിനെക്കുറിച്ച് പൌലോസ് പറയുന്നു. ഇത് കൂടുതൽ വ്യക്തമായി പറയാൻ കഴിയും. സമാന പരിഭാഷ: ""നിങ്ങൾ ആരെയാണ് വിശ്വസിക്കുന്നതെന്ന് ശ്രദ്ധിക്കുക"" അല്ലെങ്കിൽ ""അപകടത്തിനായി ശ്രദ്ധിക്കുക"" (കാണുക: [[rc://*/ta/man/translate/figs-metaphor]])
# stand fast in the faith
ശത്രുക്കൾ ആക്രമിക്കുമ്പോൾ പിന്മാറാൻ വിസമ്മതിക്കുന്ന പടയാളികളാണെന്ന വിധത്തില്‍ പൗലോസ് തന്‍റെ ഉപദേശത്തില്‍ ജനം വിശ്വസിക്കുന്നത് തുടരുന്നു എന്ന് പൌലോസ് സൂചിപ്പിക്കുന്നു സാധ്യതയുള്ള അർത്ഥങ്ങൾ 1) ""ഞങ്ങൾ നിങ്ങളെ പഠിപ്പിച്ചതിനെ ശക്തമായി വിശ്വസിക്കുക"" അല്ലെങ്കിൽ 2) ""ക്രിസ്തുവിൽ ശക്തമായി വിശ്വസിക്കുക"" (കാണുക: [[rc://*/ta/man/translate/figs-metaphor]])
# act like men
പൗലോസും തന്‍റെ ശ്രോതാക്കളും ജീവിച്ചിരുന്ന സമൂഹത്തിൽ, പുരുഷന്മാർ സാധാരണഗതിയിൽ കുടുംബങ്ങൾക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുകയും ശത്രുക്കളില്‍ നിന്നും സംരക്ഷിക്കുകയും ചെയ്തിരുന്നു. ഇത് കൂടുതൽ വ്യക്തമാക്കി പറയാം. സമാന പരിഭാഷ: ""ഉത്തരവാദിത്തം ഉള്ളവര്‍ ആയിരിക്കുക"" (കാണുക: [[rc://*/ta/man/translate/figs-metaphor]])