STR_ml_iev/65-3JN.usfm

32 lines
8.8 KiB
Plaintext

\id 3JN - Indian Easy Version (IEV) Malayalam
\ide UTF-8
\h 3 യോഹന്നാൻ
\toc1 3 യോഹന്നാൻ
\toc2 3 യോഹന്നാൻ
\toc3 3jn
\mt1 3 യോഹന്നാൻ
\s5
\c 1
\p
\v 1 പ്രമുഖ മൂപ്പന്‍ എന്ന നിലയില്‍ നിങ്ങള്‍ എന്നെ അറിയുന്നു. ഞാന്‍ സത്യമായി സ്നേഹിക്കുന്ന എന്‍റെ സ്നേഹിതന്‍ ഗായൊസിനു ഞാന്‍ ഈ കത്ത് എഴുതുന്നു.
\v 2 പ്രിയ സ്നേഹിതാ ദൈവത്തെ ബഹുമാനിക്കുന്നതില്‍ ആരോഗ്യമുള്ളവനായിരിക്കുന്നതുപോലെ എല്ലാ വഴിയിലും കാര്യങ്ങളിലും നന്നായി പോകണമെന്നും ശാരീരികമായി ആരോഗ്യമുള്ളവനായിരിക്കണമെന്നും ഞാന്‍ ദൈവത്തോട് അപേക്ഷിക്കുന്നു.
\v 3 ചില സഹവിശ്വാസികള്‍ ഇവിടെ വന്നു മശിഹായെക്കുറിച്ചുള്ള സത്യമായ സന്ദേശങ്ങള്‍ക്കനുസരിച്ചാണ് നിങ്ങള്‍ ജീവിക്കുന്നതെന്ന് എന്നോട് പറഞ്ഞതിനാല്‍ ഞാന്‍ വളരെ സന്തോഷവാനാണ്. ദൈവീക സത്യത്തില്‍ ഉറച്ചു നില്‍ക്കുന്ന രീതിയിലാണ് നിങ്ങള്‍ പെരുമാറുന്നതെന്ന് അവര്‍ പറഞ്ഞു.
\v 4 മശിഹായില്‍ വിശ്വസിക്കുവാന്‍ ഞാന്‍ സഹായിച്ച ആളുകളെല്ലാം ദൈവ സത്യത്തിനോടു ചേര്‍ന്നു ജീവിക്കുന്നു വെന്നു ഞാന്‍ കേട്ടപ്പോള്‍ വളരെ സന്തോഷമായി!
\s5
\v 5 പ്രിയ സ്നേഹിതാ സഹവിശ്വാസികളെ സഹായിക്കാനായി നിങ്ങള്‍ കാര്യങ്ങള്‍ ചെയ്യുമ്പോഴെല്ലാം യേശുവിനെ വിശ്വസ്തതയോടെ സേവിക്കുന്നു, നിങ്ങള്‍ക്കറിയാത്ത അപരിചിതര്‍പോലും ചുറ്റുപാടും സഞ്ചരിച്ചു ദൈവത്തിന്‍റെ വേല ചെയ്യുന്നു.
\v 6 നിങ്ങള്‍ അവരോട് എങ്ങനെയാണു സ്നേഹം കാണിച്ചതെന്ന് ഇവിടെയുള്ള സഭയുടെ മുന്‍പില്‍ അവരില്‍ ചിലര്‍ അറിയിച്ചിരുന്നു. ദൈവത്തെ ബഹുമാനിക്കുന്ന രീതിയില്‍ അവരുടെ വേല ചെയ്യുന്നതില്‍ ആളുകളെ സഹായിക്കുന്നതു തുടരുക.
\v 7 ആ സഹവിശ്വാസികള്‍ യേശുവിനെക്കുറിച്ചു ആളുകളോടു പറയുവാന്‍ പുറത്തുപോയപ്പോള്‍, മശിഹായില്‍ വിശ്വസിക്കാത്ത ആളുകളില്‍നിന്നു അവര്‍ പണം സ്വീകരിച്ചില്ല.
\v 8 ആയതിനാല്‍ മശിഹായില്‍ വിശ്വസിക്കുന്ന നമ്മള്‍ ഇതുപോലെയുള്ള ആളുകള്‍ക്കു ആഹാരവും പണവും നല്‍കുകയും, ദൈവത്തിന്‍റെ സത്യമായ സന്ദേശം മറ്റുള്ളവര്‍ അറിയുവാന്‍ അവരെ സഹായിക്കുകയും വേണം.
\s5
\v 9 മറ്റുള്ള വിശ്വാസികളെ സഹായിക്കുവാന്‍ അവരോടു പറയേണ്ടതിന് ഞാന്‍ നിങ്ങളുടെ വിശ്വാസികളുടെ ഗണത്തിന് ഒരു കത്ത് എഴുതി. എന്നിരുന്നാലും ദിയൊത്രെഫേസിന് നിങ്ങളില്‍ അധികാരം ചെലുത്തുവാന്‍ ആഗ്രഹമുള്ളതുകൊണ്ട് എന്‍റെ കത്ത് അംഗീകരിച്ചില്ല.
\v 10 ആയതിനാല്‍ ഞാന്‍ അവിടെ എത്തുമ്പോള്‍ അവന്‍ ചെയ്ത കാര്യം എല്ലാവരോടും പൊതുവില്‍ പറയും. നമ്മളെ മുറിവേല്‍പ്പിക്കാന്‍ വേണ്ടി നമ്മെക്കുറിച്ച് ദുഷിച്ച മോശമായ കാര്യങ്ങള്‍ അവന്‍ മറ്റുള്ളവരോടു പറഞ്ഞു. ഇത് ചെയ്യുന്നതുകൊണ്ട് മാത്രം സംതൃപ്തനാകാതെ, ചുറ്റുപാടും സഞ്ചരിച്ചുകൊണ്ട് ദൈവത്തിന്‍റെ വേല ചെയ്യുന്ന സഹവിശ്വാസികളെ സ്വീകരിക്കാന്‍ അവന്‍ വിസമ്മതിക്കുന്നു. അവരെ സ്വീകരിക്കുവാന്‍ ആഗ്രഹിക്കുന്നവരോട് കൂട്ടായ്മ വിട്ടുപോകേണം എന്നു പറഞ്ഞുകൊണ്ട് അവന്‍ അവരെ വിലക്കുകയും ചെയ്യുന്നു.
\s5
\v 11 പ്രിയ സഹോദരാ, അതുപോലെയുള്ള അയോഗ്യമായ മാതൃകകളെ അനുകരിക്കരുത്. പകരം നല്ല ഉദാഹരണങ്ങളെ അനുകരിക്കുക. നല്ല പ്രവര്‍ത്തികള്‍ ചെയ്യുന്ന ആളുകള്‍ സത്യമായും ദൈവത്തില്‍നിന്നുള്ളവരാണെന്ന്‍ ഓര്‍ക്കുക. ആരെങ്കിലും അയോഗ്യമായത് ചെയ്തുകൊണ്ടിരുന്നാല്‍ ഒരിക്കലും ദൈവത്തെ കാണുകയില്ല.
\v 12 ദെമെത്രിയോസിനെ അറിയാവുന്ന എല്ലാ വിശ്വാസികളും അവന്‍ ഒരു നല്ല വ്യക്തിയാണെന്ന് പറയുന്നു. ഒരു വ്യക്തി സത്യമാണെങ്കില്‍ അവന്‍ അതേ കാര്യം പറയുകയും ചെയ്യുന്നു. അവന്‍ ഒരു നല്ല വ്യക്തിയാണെന്ന് നിങ്ങളും പറയുന്നു, ഞങ്ങള്‍ അവനെക്കുറിച്ചു പറയുന്നതു സത്യമാണെന്നു നിങ്ങള്‍ക്കും അറിയാം.
\s5
\v 13 ഞാന്‍ ഈ കത്ത് എഴുതുവാന്‍ ആരംഭിച്ചപ്പോള്‍, കൂടുതലായി നിന്നോട് പറയുവാന്‍ ഉദ്ദേശിച്ചിരുന്നു. എന്നാല്‍ അത് ഒരു കത്തിലൂടെ പറയുവാന്‍ ആഗ്രഹിക്കുന്നില്ല.
\v 14 പകരം, വേഗത്തിൽ ഞാന്‍ നിങ്ങളുടെ അടുക്കല്‍ വന്നു നിങ്ങളെ കാണുമെന്നു പ്രതീക്ഷിക്കുന്നു. അപ്പോള്‍ ഓരോരുത്തരോടായി നേരിട്ടു സംസാരിക്കാം.
\v 15 എന്‍റെ ദൈവം അവന്‍റെ സമാധാനം നിങ്ങള്‍ക്കു നല്‍കട്ടെ. ഇവിടെയുള്ള സ്നേഹിതന്മാരും നിങ്ങള്‍ക്കു വന്ദനങ്ങള്‍ അറിയിക്കുന്നു. ദയവായി ഞങ്ങളുടെ വന്ദനങ്ങളും അവിടെയുള്ള എല്ലാ സ്നേഹിതന്മാരോടും വ്യക്തിപരമായും നല്‍കുക.