STR_ml_iev/64-2JN.usfm

30 lines
8.6 KiB
Plaintext

\id 2JN - Indian Easy Version (IEV) Malayalam
\ide UTF-8
\h 2 യോഹന്നാൻ
\toc1 2 യോഹന്നാൻ
\toc2 2 യോഹന്നാൻ
\toc3 2jn
\mt1 2 യോഹന്നാൻ
\s5
\c 1
\p
\v 1 പ്രമുഖ മൂപ്പനായി നിങ്ങള്‍ എല്ലാവരും എന്നെ അറിയുന്നു. ഞാന്‍ വളരെ അധികം സ്നേഹിക്കുന്ന നിങ്ങളുടെ വിശ്വാസി സമൂഹത്തിനാണ് ഈ കത്ത് എഴുതുന്നത്. ദൈവം നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നു, നമുക്കു മശിഹായെക്കുറിച്ചു അറിയാവുന്നതു സത്യമായതിനാല്‍ ഞാന്‍ നിങ്ങളെ സ്നേഹിക്കുകയും ചെയ്യുന്നു ! ഞാന്‍ മാത്രമല്ല, യേശു പഠിപ്പിച്ച സന്ദേശം അംഗീകരിക്കുകയും അറിയുകയും ചെയ്യുന്ന എല്ലാവരും നിങ്ങളെ സ്നേഹിക്കുന്നു.
\v 2 ഇതൊക്കെയും നാം ദൈവത്തിന്‍റെ സത്യസന്ദേശം വിശ്വസിക്കുന്നതു കാരണമാകുന്നു. അതു നമ്മുടെ പ്രാണനിലിരിക്കുന്നു നാം എന്നേക്കും അതു വിശ്വസിക്കും!
\v 3 പിതാവായ ദൈവവും മനുഷ്യനും ദൈവവുമായ യേശു മശിഹയും നമ്മോടു ദയയോടും, ദൈവം നമ്മെ സ്നേഹിക്കുന്നതുകൊണ്ട് നമ്മോടു കരുണയോടുംകൂടെ പ്രവര്‍ത്തിക്കട്ടെ. അവന്‍ നമ്മെ യഥാര്‍ത്ഥമായും സ്നേഹിക്കുന്നതുകൊണ്ട്, നമ്മെ സമാധാനം അനുഭവിക്കാന്‍ അവന്‍ പ്രാപ്തരാക്കും.
\s5
\v 4 ദൈവം നമ്മളെ പഠിപ്പിച്ച സത്യത്തിന്നനുസരിച്ചു നിങ്ങളില്‍ ചിലര്‍ ജീവിക്കുന്നു എന്നു ഞാന്‍ മനസ്സിലാക്കിയതുകൊണ്ട് വളരെ സന്തോഷവാനാണ്. നമ്മുടെ പിതാവ് നമ്മോടു ചെയ്യുവാന്‍ കല്‍പ്പിച്ചതും അത് തന്നെയാണ്.
\v 5 പ്രിയ സഭയെ, അവന്‍ നമ്മോടു ചെയ്യുവാന്‍ കല്‍പ്പിച്ചതു നിങ്ങള്‍ അനുസരിക്കേണമെന്നു ഞാന്‍ നിങ്ങളോട് അപേക്ഷിക്കുന്നു. അതുകൊണ്ടാണ് ഞാനിതു നിങ്ങള്‍ക്കു എഴുതുന്നത്. അവന്‍ കല്പിച്ചതു— നമ്മള്‍ അന്യോന്യം സ്നേഹിക്കേണം—പുതിയ കാര്യമല്ല: പകരം, നമ്മള്‍ ആദ്യം മശിഹായില്‍ വിശ്വസിച്ചപ്പോള്‍ നമ്മള്‍ പരസ്പരം സ്നേഹിക്കണമെന്നു പഠിച്ചിരുന്നു.
\v 6 ദൈവത്തെയും മനുഷ്യരെയും സ്നേഹിക്കണമെന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്—ദൈവം നമ്മോടു ചെയ്യുവാന്‍ കല്‍പ്പിക്കുന്നത് നമ്മള്‍ അനുസരിക്കുക. അവനെ സ്നേഹിക്കുകയും തമ്മില്‍ തമ്മില്‍ സ്നേഹിക്കുകയും ചെയ്യണമെന്നു അവന്‍ നമ്മോടു കല്‍പ്പിച്ചിരിക്കുന്നു.
\s5
\v 7 മറ്റുള്ളവരെ ചതിച്ച അനേകമാളുകള്‍ നിങ്ങളുടെ സഭ വിട്ടു നിങ്ങളുടെ സ്ഥലത്തുള്ള മറ്റുള്ളവര്‍ക്കിടയിലേക്ക് പോയിരിക്കുന്നു. അവരാണ് യേശു മശിഹ മനുഷ്യനായി തീര്‍ന്നു എന്നു വിശ്വസിക്കുവന്‍ വിസമ്മതിക്കുന്നവര്‍. അവരാണ് മറ്റുള്ളവരെ ചതിക്കുകയും മശിഹയെതന്നെ എതിര്‍ക്കുകയും ചെയ്യുന്നുവര്‍.
\v 8 ആയതിനാല്‍ ആ ഉപദേഷ്ടാക്കന്മാര്‍ നിങ്ങളെ ചതിക്കാതിരിക്കുവാന്‍ സൂക്ഷിക്കുക! അവര്‍ നിങ്ങളെ ചതിക്കുവാന്‍ അനുവദിച്ചാല്‍, നമുക്കു ഒരുമിച്ചുള്ള പ്രതിഫലം നിങ്ങള്‍ക്കു നഷ്ടപ്പെടുകയും, വേല ചെയ്തുകൊണ്ട്, ദൈവത്തോടു നിത്യമായി ഐക്യപ്പെടുന്നതിന്‍റെ പൂര്‍ണ്ണ പ്രതിഫലം നിങ്ങള്‍ക്കു ലഭിക്കുകയില്ല.
\s5
\v 9 മശിഹ പഠിപ്പിച്ചതിന് മാറ്റം വരുത്തുന്നവരും അവന്‍ പഠിപ്പിച്ചത് തുടര്‍ച്ചയായി വിശ്വസിക്കാത്തവരും ദൈവത്തോടുകൂടെ ചേരുകയില്ല. എന്നാല്‍ മശിഹ പഠിപ്പിച്ചതു തുടര്‍ന്നും വിശ്വസിക്കുന്നവര്‍ നമ്മുടെ പിതാവായ ദൈവത്തോടും അവന്‍റെ പുത്രനോടും ചേര്‍ക്കപ്പെടുന്നു.
\v 10 ആയതിനാല്‍ മശിഹ പഠിപ്പിച്ചതില്‍നിന്നും വ്യത്യസ്തമായി പഠിപ്പിക്കുന്ന ആരെങ്കിലും നിങ്ങളുടെ അടുക്കല്‍ വരുമ്പോള്‍, നിങ്ങളുടെ ഭവനങ്ങളിലേക്ക് അവനെ സ്വീകരിക്കരുത്! ഒരു രീതിയിലും അവനെ വന്ദനം ചെയ്തുകൊണ്ടോ ആശംസിച്ചുകൊണ്ടോ പ്രോത്സാഹിപ്പിക്കരുത്!
\v 11 ഞാന്‍ ഇതു പറയുന്നതിനു കാരണം നിങ്ങളുടെ സഹവിശ്വാസികളെപ്പോലെ അവരെ നിങ്ങള്‍ മാനിച്ചാല്‍, നിങ്ങള്‍ അവരുടെ ദുഷിച്ച പ്രവൃത്തികള്‍ ചെയ്യാന്‍ അവരെ സഹായിക്കുന്നു.
\s5
\v 12 എനിക്കു നിങ്ങളോട് അനേകം കാര്യങ്ങള്‍ പറയുവാന്‍ ആഗ്രഹമുണ്ട്, ഒരു കത്തിലൂടെ ഞാന്‍ പറയുവാന്‍ ആഗ്രഹിക്കുന്നില്ല. പകരം, പെട്ടെന്നു ഞാന്‍ നിങ്ങളോടുകൂടെ ആയിരിപ്പാനും നേരിട്ടു നിങ്ങളോടു സംസാരിക്കുവാനും പ്രതീക്ഷിക്കുന്നു. തുടര്‍ന്നു നമുക്കൊരുമിച്ചു പൂര്‍ണ്ണമായി സന്തോഷിക്കുവാന്‍ കഴിയും.
\v 13 ദൈവം തിരഞ്ഞെടുത്തവരായ ഇവിടത്തെ സഭയിലുള്ള നിങ്ങളുടെ സഹവിശ്വാസികള്‍ എല്ലാവരും നിങ്ങളെ വന്ദനം ചെയ്യുന്നു.