STR_ml_iev/63-1JN.usfm

170 lines
64 KiB
Plaintext

\id 1JN - Indian Easy Version (IEV) Malayalam
\ide UTF-8
\h 1 യോഹന്നാൻ
\toc1 1 യോഹന്നാൻ
\toc2 1 യോഹന്നാൻ
\toc3 1jn
\mt1 1 യോഹന്നാൻ
\s5
\c 1
\p
\v 1 യോഹന്നാന്‍ എന്ന ഞാന്‍ സകലത്തിനും മുമ്പേ നിലനിന്നിരുന്ന ഒരുവനെക്കുറിച്ചാണ് നിങ്ങള്‍ക്കെഴുതുന്നത്. അവന്‍ ഞങ്ങളെ പഠിപ്പിച്ചതുപോലെ അപ്പൊസ്തലന്മാരാകുന്ന ഞങ്ങള്‍ അവനെയാണ്‌ ശ്രദ്ധിച്ചത്. ഞങ്ങള്‍ അവനെ കണ്ടു. ഞങ്ങള്‍ തന്നെ അവനെ നോക്കുകയും അവനെ സ്പര്‍ശിക്കുകയും ചെയ്തു. നിത്യജീവനെക്കുറിച്ചുള്ള സന്ദേശം ഞങ്ങളെ പഠിപ്പിച്ചതും അവനാണ്.
\v 2 (അവന്‍ ഇവിടെ ഭൂമിയിലേക്കു വന്ന കാരണത്താല്‍ ഞങ്ങള്‍ അവനെ കണ്ടു! ഞങ്ങള്‍ നിങ്ങളോട് വ്യക്തമായി പറയുന്നു ഞങ്ങള്‍ കണ്ടവനാണ് എല്ലായ്പ്പോഴും ജീവിച്ചിരിക്കുന്നവന്‍. മുന്‍പേ അവന്‍ തന്‍റെ പിതാവിനോടൊപ്പം സ്വര്‍ഗ്ഗത്തിലായിരുന്നു, എന്നാല്‍ നമ്മുടെ ഇടയില്‍ ജീവിക്കുവാന്‍ അവന്‍ വന്നു.)
\s5
\v 3 നിങ്ങളും ഞങ്ങളോടൊപ്പം ഒരുമിച്ചു ചേരേണ്ടതിനു ഞങ്ങള്‍ കണ്ടതും കേട്ടതുമായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള സന്ദേശമാണ് ഞങ്ങള്‍ നിങ്ങളോടു അറിയിക്കുന്നത്. ഞങ്ങള്‍ നമ്മുടെ പിതാവായ ദൈവത്തോടും അവന്‍റെ പുത്രനായ യേശു മശിഹായോടുമാണ് ചേര്‍ന്നത്‌.
\v 4 അവ സത്യമാണെന്ന് നിങ്ങള്‍ക്കു ബോദ്ധ്യപ്പെടുവാനും അതിന്‍റെ ഫലമായി നമ്മള്‍ പൂര്‍ണ്ണമായി സന്തോഷിക്കുവാനും ഞാന്‍ നിങ്ങള്‍ക്കു ഈ കാര്യങ്ങളെക്കുറിച്ച് എഴുതുന്നു.
\s5
\v 5 ഞങ്ങള്‍ ദൈവത്തില്‍നിന്നു കേട്ടതും നിങ്ങള്‍ക്കുവേണ്ടി അറിയിക്കുന്നതുമായ സന്ദേശം ഇതാകുന്നു: അവന്‍ ഒരിക്കലും പാപം ചെയ്തിട്ടില്ല. അവന്‍ ഒട്ടും ഇരുട്ടില്ലാത്ത ഉജ്ജ്വലമായ പ്രകാശം പോലെയാകുന്നു.
\v 6 നമ്മള്‍ ദൈവത്തോടു ചേര്‍ന്നവരാണെന്നു അവകാശപ്പെടുകയും, നമ്മുടെ ജീവിതം അശുദ്ധമായ രീതിയില്‍ നയിക്കുകയും ചെയ്യുന്നുവെങ്കില്‍, അതു തിന്മയാകുന്ന ഇരുട്ടില്‍ ജീവിക്കുന്നതുപോലെയാണ്. നമ്മള്‍ കള്ളം പറയുന്നു. നമ്മള്‍ നമ്മുടെ ജീവിതത്തെ ദൈവത്തിന്‍റെ സത്യമായ സന്ദേശമനുസരിച്ചു നയിക്കുന്നതുമില്ല.
\v 7 ദൈവം പരിശുദ്ധിയില്‍ വസിക്കുന്നതുപോലെ എല്ലാ വഴിയിലും പരിശുദ്ധമായ രീതിയില്‍ ജീവിക്കുക എന്നത്, ദൈവത്തിന്‍റെ പ്രകാശത്തില്‍ ജീവിക്കുന്നതുപോലെയാകുന്നു. നാം അങ്ങനെ ചെയ്താല്‍, നമുക്കു പരസ്പരം ഒരുമിച്ചു ചേരുവാനും, യേശു നമുക്കുവേണ്ടി മരിച്ചതുകൊണ്ട് ദൈവം നമ്മോടു ക്ഷമിക്കുകയും നമ്മെ അംഗീകരിക്കുകയും ചെയ്യും.
\s5
\v 8 ഒരിക്കലും പാപം ചെയ്തിട്ടില്ല എന്നു പറയുന്നവര്‍ തങ്ങളെത്തന്നെ ചതിക്കുകയും അവരെക്കുറിച്ചു ദൈവം പറഞ്ഞിരിക്കുന്നതിനെ വിശ്വസിക്കാതെ തള്ളിക്കളയുകയും ചെയ്യുന്നവരാകുന്നു.
\v 9 എന്നാല്‍ ചെയ്യുമെന്നു ദൈവം പറയുന്നത് അവന്‍ എല്ലായ്പ്പോഴും ചെയ്യുകയും, അവന്‍ ചെയ്യുന്നത് എല്ലായ്പ്പോഴും ശരിയുമാണ്. ആയതിനാല്‍ നമ്മള്‍ പാപം ചെയ്തുവെന്ന് അവനോട് സമ്മതിച്ചാല്‍, അവന്‍ നമ്മോടു നമ്മുടെ പാപങ്ങളെ ക്ഷമിക്കുകയും നമ്മള്‍ ചെയ്ത എല്ലാ തെറ്റുകളുടെ അപരാധത്തില്‍നിന്നും നമ്മെ സ്വതന്ത്രരാക്കുകയും ചെയ്യും. അതുകൊണ്ട്, നാം പാപം ചെയ്തുവെന്ന് അവനോടു സമ്മതിക്കുക.
\v 10 എന്തെന്നാല്‍, എല്ലാവരും പാപികളാണെന്നു ദൈവം പറയുന്നു. ഒരിക്കലും പാപം ചെയ്തിട്ടില്ല എന്നു പറയുന്നവര്‍ ദൈവത്തെ കള്ളം പറയുന്നവനാക്കുന്നു! ദൈവം നമ്മെക്കുറിച്ചു പറഞ്ഞത് അവര്‍ തള്ളിക്കളയുന്നു.
\s5
\c 2
\p
\v 1 നിങ്ങളെ പാപം ചെയ്യുന്നതില്‍ നിന്നു അകന്നിരിക്കുന്നതിനുവേണ്ടി എന്‍റെ സ്വന്തം കുഞ്ഞുങ്ങളെപ്പോലെ, എനിക്കു പ്രിയപ്പെട്ടവരായവര്‍ക്ക്, ഞാന്‍ ഇത് എഴുതുന്നത്. എന്നാല്‍ വിശ്വാസികളായ നിങ്ങളിലാരെങ്കിലും പാപം ചെയ്താല്‍ നീതിമാനായ യേശു മശിഹ നമ്മളോടു ക്ഷമിക്കുവാന്‍ പിതാവായ ദൈവത്തോട് അപേക്ഷിക്കുന്നു എന്ന് ഓര്‍ക്കുക.
\v 2 യേശു മശിഹ സ്വമേധയാ സ്വന്ത ജീവന്‍ നമുക്കുവേണ്ടി ബലി കഴിച്ചു, അതിന്‍റെ ഫലമായി ദൈവം നമ്മുടെ പാപങ്ങളെ ക്ഷമിക്കുന്നു. അതേ ദൈവത്തിനു നമ്മുടെ പാപങ്ങളെ ക്ഷമിക്കുവാന്‍ കഴിയും, എന്നാല്‍ നമ്മുടെ മാത്രമല്ല. എല്ലായിടത്തുമുള്ള ആളുകളുടെ പാപങ്ങളെ ക്ഷമിക്കുവാന്‍ അവനു കഴിയും.
\v 3 നമുക്കു ദൈവത്തെ അറിയാം എന്ന് എങ്ങനെ തീര്‍ച്ചപ്പെടുത്താമെന്നു ഞാന്‍ നിങ്ങളോടു പറയാം. അവന്‍ നമ്മോടു ചെയ്യുവാന്‍ കല്പ്പിച്ചിരിക്കുന്നവ നമ്മള്‍ അനുസരിച്ചാല്‍, നമ്മള്‍ അവനോട് ചേര്‍ന്നിരിക്കുന്നുവെന്നു അതു കാണിക്കുന്നു.
\s5
\v 4 "ഞങ്ങള്‍ക്കു ദൈവത്തെ അറിയാം" എന്ന് പറയുന്നവര്‍, ദൈവം നമ്മോടു ചെയ്യുവാന്‍ കല്‍പ്പിച്ചത് അനുസരിക്കുന്നില്ല എങ്കില്‍, അവര്‍ കള്ളന്മാരാകുന്നു. അവര്‍ അവരുടെ ജീവിതം ദൈവത്തിന്‍റെ സത്യമായ സന്ദേശങ്ങള്‍ അനുസരിച്ചു നിയിക്കുന്നില്ല.
\v 5 എന്നാല്‍ ദൈവം ചെയ്യുവാന്‍ കല്‍പ്പിച്ചിരിക്കുന്ന കാര്യങ്ങള്‍ അനുസരിക്കുന്ന ആളുകള്‍ എല്ലാ രീതിയിലും ദൈവത്തെ സ്നേഹിക്കുന്നവരാണ്. നമ്മള്‍ ദൈവത്തോടു ചേര്‍ന്നിരിക്കുന്നു എന്ന്‍ ഇതിലൂടെ തീര്‍ച്ചപ്പെടുത്തുവാന്‍ കഴിയും.
\v 6 നമ്മള്‍ ദൈവത്തോടു ചേര്‍ന്നിരിക്കുന്നുവെന്നു പറയുന്നുവെങ്കില്‍, മശിഹ ചെയ്തതുപോലെ നമ്മള്‍ നമ്മുടെ ജീവതത്തെ നിയിക്കണം.
\s5
\v 7 പ്രിയ സ്നേഹിതരേ, നിങ്ങള്‍ പുതുതായി എന്തെങ്കിലും ചെയ്യണമെന്നു ഞാന്‍ എഴുതുന്നില്ല. പകരം, മശിഹായില്‍ നിങ്ങള്‍ ആദ്യം വിശ്വസിച്ചതിനുശേഷം നിങ്ങള്‍ അറിഞ്ഞതായ ചില കാര്യങ്ങള്‍ ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നു. ഇതാകുന്നു നിങ്ങള്‍ എല്ലായ്പ്പോഴും കേട്ട സന്ദേശത്തിന്‍റെ ഭാഗം.
\v 8 എന്നാല്‍ ഞാന്‍ പിന്നെയും ഇതേ വിഷയത്തില്‍ നിന്ന് നിങ്ങളോടു പറയും. പുതിയ ഒരു കാര്യം നിങ്ങള്‍ ചെയ്യുവാന്‍ ഞാന്‍ പറയുന്നു. ഇതു പുതിയതാണ് എന്തുകൊണ്ടെന്നാല്‍ മശിഹ ചെയ്ത കാര്യവും പുതിയതായിരുന്നു, നിങ്ങള്‍ ചെയ്യുന്നതും പുതിയതാകുന്നു. ഈ കാരണത്താലാണ് നിങ്ങള്‍ ദുഷ്കാര്യങ്ങള്‍ ചെയ്യുന്നതു നിര്‍ത്തുകയും നിങ്ങള്‍ കൂടുതല്‍ നല്ല കാര്യങ്ങള്‍ ചെയ്യുന്നതും. രാത്രി കടന്നു പോയി പകല്‍ ഉദിക്കുന്നതു പോലെയാണ് മശിഹായുടെ സത്യദിവസവും.
\s5
\v 9 വെളിച്ചത്തില്‍ ജീവിക്കുന്ന ആളുകളെപ്പോലെ ജീവിക്കുന്നു എന്ന്‍ അവകാശപ്പെടുകയും ഏതെങ്കിലും ഒരു സഹവിശ്വാസിയെ വെറുക്കുകയും ചെയ്യുന്നവര്‍, ഇരുട്ടില്‍ ജീവിക്കുന്ന ആളുകളെപ്പോലെയാണ്.
\v 10 എന്നാല്‍ സഹവിശ്വാസികളേ സ്നേഹിക്കുന്നവര്‍ പ്രകാശത്തില്‍ ജീവിക്കുന്ന ആളുകളെപ്പോലെയാണ് പെരുമാറുന്നത്, അവര്‍ക്കു പാപം ചെയ്യുവാന്‍ കാരണങ്ങളില്ല.
\v 11 എന്നാല്‍ സഹവിശ്വാസികളില്‍ ആരെയെങ്കില്ലും വെറുക്കുന്നവര്‍ അന്ധകാരത്തില്‍ ജീവിക്കുന്ന ആളുകളെപ്പോലെ അവരുടെ ജീവിതം ഇപ്പോഴും അശുദ്ധിയില്‍ നിയിക്കുന്നവരാണ്. അവര്‍ അത്യന്തികമായി അവരുടെ നിത്യതയെ നശിപ്പിക്കുന്നുവെന്നു അവര്‍ അറിയുന്നില്ല. അവര്‍ ആത്മീയമായി കുരുടരും, ആത്മീയ സത്യങ്ങളില്‍ ബോധവാന്മാരല്ലാത്തവരും ആകുന്നു.
\s5
\v 12 എന്‍റെ സ്വന്ത കുഞ്ഞുങ്ങളെപ്പോലെ സ്നേഹിക്കുന്നവര്‍ക്കു ഞാന്‍ ഇതു എഴുതുന്നു. മശിഹ നിങ്ങള്‍ക്കുവേണ്ടി ചെയ്തതുകൊണ്ട് ദൈവം നിങ്ങളുടെ പാപങ്ങളെ ക്ഷമിച്ചിരിക്കുന്നു.
\v 13 മറ്റുള്ളവരെക്കാളും പ്രായമേറിയ വിശ്വാസികള്‍ക്കു ഞാന്‍ എഴുതുന്നു. എല്ലായ്പ്പോഴും ജീവിക്കുന്ന മശിഹായെ നിങ്ങള്‍ അറിഞ്ഞു. യൌവ്വനക്കാരായ നിങ്ങള്‍ക്കു ഞാന്‍ എഴുതുന്നു; ദുഷ്ടനായ സാത്താനെ നിങ്ങള്‍ തോല്‍പ്പിച്ചിരിക്കുന്നു.
\v 14 ചെറിയ കുട്ടികളായ നിങ്ങള്‍ക്കു ഞാന്‍ എഴുതുന്നു, എന്തുകൊണ്ടെന്നാല്‍ പിതാവായ ദൈവത്തെ നിങ്ങള്‍ക്കറിയാം. ഞാന്‍ പിന്നെയും പറയുന്നു: ഞാന്‍ പ്രായമായ ആളുകള്‍ക്ക് ഇത് എഴുതുന്നു എന്തുകൊണ്ടെന്നാല്‍ നിത്യനായ മശിഹായെപ്പറ്റി നിങ്ങള്‍ അറിവുള്ളവരായിരിക്കുന്നു. നിങ്ങള്‍ ശക്തരായതിനാലും ദൈവത്തിന്‍റെ കല്‍പ്പനകള്‍ അനുസരിക്കുന്നതിനാലും ദുഷ്ടനായ സാത്താനെ നിങ്ങള്‍ തോല്‍പ്പിച്ചതിനാലും യൌവ്വനക്കാരായ നിങ്ങള്‍ക്ക് എഴുതുന്നു.
\s5
\v 15 ദൈവത്തെ ബഹുമാനിക്കാത്ത ലോകത്തിലെ ആളുകളെപ്പോലെ നിങ്ങള്‍ പെരുമാറരുത്‌. അവര്‍ വേണമെന്നു ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നിങ്ങള്‍ ആഗ്രഹിക്കരുത്. ആരെങ്കിലും അവര്‍ ജീവിക്കുന്നതുപോലെ ജീവിച്ചാല്‍, നമ്മുടെ പിതാവായ ദൈവത്തെ സ്നേഹിക്കുന്നില്ലെന്നു തെളിയിക്കുകയാകുന്നു.
\v 16 ഞാന്‍ ഇത് എഴുതുന്നു, കാരണം ആളുകള്‍ ചെയ്യുന്ന എല്ലാ തെറ്റായ കാര്യങ്ങളും ആളുകള്‍ കാണുന്ന കാര്യങ്ങളും സ്വന്തമായി നേടുവാന്‍ ശ്രമിക്കുന്നതുമായ എല്ലാ കാര്യങ്ങളും, അവര്‍ അഭിമാനിക്കുന്ന എല്ലാ കാര്യങ്ങളും—ഇവയ്ക്കെല്ലാം സ്വര്‍ഗ്ഗത്തിലുള്ള നമ്മുടെ പിതാവുമായി യാതൊരു ബന്ധവുമില്ല. അവര്‍ ലോകത്തിന്‍റെതാണ്.
\v 17 ദൈവത്തെ ബഹുമാനിക്കാത്ത ഈ ലോകത്തിലെ ആളുകള്‍, അവര്‍ ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളോടുകൂടെ അപ്രത്യക്ഷമാകും. എന്നാല്‍ ചെയ്യേണമെന്നു ദൈവം ആഗ്രഹിക്കുന്നതു ചെയ്യുന്നവര്‍ എന്നന്നേക്കും ജീവിക്കും!
\s5
\v 18 എനിക്കു വളരെ പ്രിയരായവരെ, ഇത് യേശു ഭൂമിയിലേക്കു മടങ്ങിവരുന്നതിനു തൊട്ടുമുമ്പുള്ള സമയമാണ് ഇപ്പോള്‍. മശിഹായായി നടിക്കുന്ന വ്യക്തികള്‍ വരുമെന്നു നിങ്ങള്‍ കേട്ടിട്ടുണ്ട്; യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍തന്നെ ഇതുപോലെയുള്ള വ്യക്തികള്‍ എത്തിയിട്ടുണ്ട്—എന്നാല്‍ അവര്‍ എല്ലാവരും മശിഹായ്ക്കു എതിരാണ്. ഇതു കാരണത്താല്‍ മശിഹ വളരെ പെട്ടെന്നു വീണ്ടും വരുമെന്നു നമുക്കറിയാം.
\v 19 ഈ ആളുകള്‍ നമ്മുടെ സഭയില്‍ തുടരുവാന്‍ വിസമ്മതിച്ചു, എന്നാല്‍ അവര്‍ ഒരിക്കലും ഞങ്ങളോടൊപ്പം ആദ്യ സ്ഥലങ്ങളില്‍ ഉണ്ടായിരുന്നില്ല. അവര്‍ ഞങ്ങളെ വിട്ടുപോയപ്പോള്‍, അവര്‍ ഞങ്ങളുമായി ഒരിക്കലും ചേര്‍ന്നിരുന്നില്ല എന്നു ഞങ്ങള്‍ വ്യക്തമായി കണ്ടു.
\s5
\v 20 എന്നാല്‍ പരിശുദ്ധാനാകുന്ന മശിഹ, നിങ്ങള്‍ക്കുവേണ്ടി അവന്‍റെ ആത്മാവിനെ നല്‍കി; അവന്‍റെ ആത്മാവാണ് നിങ്ങളെ എല്ലാ സത്യങ്ങളും പഠിപ്പിക്കുന്നത്.
\v 21 ഞാന്‍ ഈ കത്തു നിങ്ങള്‍ക്കെഴുതുന്നത് നിങ്ങള്‍ക്ക് ദൈവത്തെക്കുറിച്ചുള്ള സത്യം അറിയാത്തതുകൊണ്ടല്ല, എന്നാല്‍ അതെന്താണെന്നു നിങ്ങള്‍ക്കറിയാംഎന്നുള്ളതു കൊണ്ടാകുന്നു. തെറ്റായതൊന്നും ദൈവം നമ്മെ പഠിപ്പിക്കുകയില്ലെന്നു നിങ്ങള്‍ക്കറിയാം; പകരം സത്യമായതു മാത്രമേ അവന്‍ നമ്മെ പഠിപ്പിക്കുകയുള്ളു.
\s5
\v 22 യേശു മശിഹ ആണെന്നു നിരാകരിക്കുന്നവരാണ് നീചരായ കള്ളന്മാര്‍. ഇതു ചെയ്യുന്ന എല്ലാവരും മശിഹായ്ക്ക് എതിരാണ്, കാരണം അവര്‍ പിതാവിലും പുത്രനിലും വിശ്വസിക്കുവാന്‍ വിസമ്മതിക്കുന്നു.
\v 23 യേശു ദൈവത്തിന്‍റെ പുത്രനെന്നു അംഗീകരിക്കുവാന്‍ വിസമ്മതിക്കുന്നവര്‍ പിതാവുമായി യോജിക്കുവാന്‍ ഒരു വഴിയുമില്ല, എന്നാല്‍ മശിഹ ദൈവത്തിന്‍റെ പുത്രനാണെന്ന് അംഗീകരിക്കുന്നവര്‍ പിതാവിനോടുകൂടെ ചേരും.
\s5
\v 24 ആയതിനാല്‍, നിങ്ങളെ സംബന്ധിച്ചു യേശു മശിഹായെക്കുറിച്ചു നിങ്ങള്‍ ആദ്യം കേട്ട സത്യങ്ങള്‍ തുടര്‍ച്ചയായി വിശ്വസിക്കുകയും, അതനുസരിച്ചു ജീവിക്കുകയും ചെയ്യുക. നിങ്ങള്‍ അങ്ങനെ ചെയ്താല്‍, പിതാവിനോടും പുത്രനോടും കൂടെ ഒരുമിച്ചു വസിക്കും.
\v 25 അവന്‍ മുഖാന്തരം നാം എന്നേക്കും ജീവിക്കുമെന്നു ദൈവം നമ്മോടു പറഞ്ഞു!
\v 26 മശിഹായെക്കുറിച്ചുള്ള സത്യത്തെക്കുറിച്ചു നിങ്ങളെ വഞ്ചിക്കുവാന്‍ ആഗ്രഹിക്കുന്നവരെക്കുറിച്ചു മുന്നറിയിപ്പു നല്‍കുന്നതിനാണ് ഞാന്‍ ഇതു നിങ്ങള്‍ക്ക് എഴുതുന്നത്.
\s5
\v 27 നിങ്ങളെ സംബന്ധിച്ചു, മശിഹായില്‍ നിന്നു നിങ്ങള്‍ക്കു ലഭിച്ച ദൈവത്തിന്‍റെ ആത്മാവ് നിങ്ങളില്‍ എന്നേക്കും വസിക്കുന്നു. ആയതിനാല്‍ നിങ്ങളുടെ ഗുരുവായി മറ്റാരെയും നിങ്ങള്‍ക്കാവശ്യമില്ല. നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടതെല്ലാം ദൈവത്തിന്‍റെ ആത്മാവ് നിങ്ങളെ പഠിപ്പിക്കുന്നു. അവന്‍ എല്ലായ്പ്പോഴും സത്യം പഠിപ്പിക്കുകയും തെറ്റായതൊന്നും ഒരിക്കലും പറയുന്നതുമില്ല. ആയതിനാല്‍ അവന്‍ നിങ്ങളെ പഠിപ്പിച്ചതുപോലെ ജീവിക്കുകയും അവനോടുകൂടെ ചേര്‍ന്നിരിക്കുകയും ചെയ്യുക.
\v 28 എന്‍റെ പ്രിയരേ, മശിഹായോടുകൂടെ തുടര്‍ന്നും ചേര്‍ന്നിരിക്കുവാന്‍ ഞാന്‍ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു, അവന്‍ വീണ്ടും മടങ്ങി വരുമ്പോള്‍ അവന്‍ നമ്മെ സ്വീകരിക്കുമെന്ന ആത്മവിശ്വാസം ഉണ്ടാകേണ്ടതിനു നമുക്കതു ചെയ്യേണ്ട ആവശ്യമുണ്ട്. നമ്മള്‍ അത് ചെയ്താല്‍, അവന്‍ വരുമ്പോള്‍ നാം അവന്‍റെ മുന്‍പില്‍ നില്‍ക്കുവാന്‍ ലജ്ജിക്കുകയില്ല.
\v 29 മശിഹ എല്ലായ്പ്പോഴും ശരിയായ കാര്യം മാത്രം ചെയ്യുന്നുള്ളൂ എന്നു നിങ്ങള്‍ക്ക് അറിയാവുന്നതുകൊണ്ടു, ശരിയായിട്ടുള്ള കാര്യം ചെയ്യുന്നത് തുടര്‍ന്നാല്‍ മാത്രമേ ദൈവത്തിന്‍റെ മക്കള്‍ ആയി തീരുന്നതെന്നു നിങ്ങള്‍ക്കറിയാം.
\s5
\c 3
\p
\v 1 നമ്മുടെ പിതാവു നമ്മളെ എത്രയധികം സ്നേഹിക്കുന്നുവെന്നതിനെക്കുറിച്ചു ചിന്തിക്കുക. നമ്മള്‍ അവന്‍റെ മക്കളാണെന്നു പറയുവാന്‍ അവന്‍ നമ്മളെ അനുവദിക്കുന്നു. ഇതു വാസ്തവത്തില്‍ സത്യമാണ്. എന്നാല്‍ അവിശ്വാസികള്‍ ആയിട്ടുള്ളവര്‍ ദൈവം ആരാകുന്നുവെന്നു മനസ്സിലാക്കുന്നില്ല. ആയതിനാല്‍ നമ്മള്‍ ദൈവത്തിന്‍റെ മക്കള്‍ ആണെങ്കിലും നാം ആരാണെന്നു അവര്‍ക്കു മനസ്സിലാകുന്നില്ല.
\v 2 പ്രിയ സ്നേഹിതരേ, ഇപ്പോള്‍ നാം ദൈവത്തിന്‍റെ മക്കള്‍ ആണെങ്കിലും, ഭാവിയില്‍ നമ്മള്‍ എന്താകുമെന്നു ഇതുവരെ അവന്‍ നമ്മെ കാണിച്ചിട്ടില്ല. എന്നിരുന്നാലും, മശിഹ മടങ്ങിവരുമ്പോള്‍, നാം അവനെ മുഖാമുഖമായി കാണുന്നതുകൊണ്ട് നാം അവനെപ്പോലെയാകും, എന്ന് നമുക്ക് അറിയാം.
\v 3 ആയതിനാല്‍, മശിഹായെ മുഖാമുഖമായി കാണുമെന്നു വിശ്വാസത്തോടെ പ്രതീക്ഷിക്കുന്നവര്‍, ഒരിക്കലും പാപം ചെയ്യാത്ത മശിഹായെപ്പോലെ, പാപം ചെയ്യുന്നതില്‍ നിന്ന് സ്വയം സൂക്ഷിക്കട്ടെ.
\s5
\v 4 എന്നാല്‍ തുടര്‍ച്ചയായി പാപം ചെയ്യുന്ന എല്ലാവരും ദൈവത്തിന്‍റെ നിയമത്തെ തള്ളികളയുന്നു, എന്തുകൊണ്ടെന്നാല്‍ ദൈവത്തെ നിയമം അനുസരിക്കാന്‍ വിസമ്മതിക്കുന്നതാണ് പാപം.
\v 5 നമ്മുടെ പാപത്തിന്‍റെ കുറ്റബോധം പൂര്‍ണ്ണമായി മാറ്റുവാന്‍ ആണ് മശിഹ വരുന്നതെന്നു നിങ്ങള്‍ക്കറിയാം. അവന്‍ ഒരിക്കലും പാപം ചെയ്തിട്ടില്ലെന്നും നിങ്ങള്‍ക്കറിയാം.
\v 6 അവര്‍ ചെയ്യേണമെന്നു മശിഹ ആഗ്രഹിക്കുന്നത് തുടര്‍ച്ചയായി ചെയ്യുന്നവര്‍, പിന്നെയും പാപത്തില്‍ തുടരരുത്. എന്നാല്‍ ആവര്‍ത്തിച്ചു പാപം ചെയ്യുന്നവര്‍ മശിഹ ആരാണെന്നു മനസ്സിലാക്കാത്തവരും അല്ലെങ്കില്‍ അവര്‍ അവനോടൊപ്പം ചേരാത്തവരും ആകുന്നു.
\s5
\v 7 ആയതിനാല്‍ ഞാന്‍ എനിക്ക് വളരെ പ്രിയപ്പെട്ടവരായ നിങ്ങളെ ഉത്ബോധിപ്പിക്കുന്നത് പാപം ചെയ്യുന്നത് എല്ലാം ശരിയാണെന്നു നിങ്ങളോടു പറഞ്ഞു നിങ്ങളെ ആരും ചതിക്കാന്‍ അനുവദിക്കരുത്. ശരിയായ കാര്യങ്ങള്‍ നിങ്ങള്‍ തുടര്‍ച്ചയായി ചെയ്താല്‍, മശിഹ നീതിമാന്‍ ആയിരുന്നതുപോലെ നിങ്ങളും നീതിമാന്മാരാകും.
\v 8 എന്നാല്‍ തുടര്‍ച്ചയായി പാപം ചെയ്യുന്നവര്‍ പിശാചിനെപ്പോലെയാണ്, എന്തുകൊണ്ടെന്നാല്‍ ലോകത്തിന്‍റെ ആരംഭം മുതല്‍ പിശാചു പാപം ചെയ്തുകൊണ്ടിരിക്കുന്നു. അതു കാരണത്താല്‍ പിശാചു ചെയ്തതിനെ നശിപ്പിക്കുവാന്‍ ദൈവപുത്രന്‍ മനുഷ്യനായി വന്നത്.
\s5
\v 9 ആളുകള്‍ ദൈവത്തിന്‍റെ മക്കള്‍ ആയിത്തീരുന്നുവെങ്കില്‍ പാപത്തില്‍ തുടരരുത്. അവര്‍ക്ക് തുടര്‍ച്ചയായി പാപം ചെയ്യാന്‍ കഴിയുകയില്ല എന്തുകൊണ്ടെന്നാല്‍ ദൈവം അവരെ തന്‍റെ മക്കളാക്കുകയും അവന്‍ തന്നെപ്പോലെ അവരെ ആക്കുകയും ചെയ്യുന്നു.
\v 10 ദൈവമക്കളായവര്‍ പിശാചിന്‍റെ മക്കളില്‍നിന്നു വളരെ വ്യത്യസ്തമായവര്‍ ആയിരിക്കും. ആരാണ് സാത്താന്‍റെ മക്കള്‍ എന്ന് ഇതിനാല്‍ അറിയാന്‍ കഴിയും: നേരായത് ചെയ്യാത്തവര്‍ ദൈവത്തിന്‍റെ മക്കള്‍ അല്ല. തങ്ങളുടെ സഹവിശ്വാസികളേ സ്നേഹിക്കാത്തവരും ദൈവ മക്കള്‍ അല്ല.
\s5
\v 11 നിങ്ങള്‍ ആദ്യം മശിഹായില്‍ വിശ്വസിച്ചപ്പോള്‍ നിങ്ങള്‍ പരസ്പരം സ്നേഹിക്കേണം എന്നുള്ള സന്ദേശമാണ് കേട്ടത്.
\v 12 ആദാമിന്‍റെ മകനായ സാത്താന്‍റെ വകയായിരുന്ന കയീന്‍, ചെയ്തതുപോലെ നമ്മള്‍ മറ്റുള്ളവരെ വെറുക്കരുത്. കയീന്‍ അവന്‍റെ ഇളയ സഹോദരനെ വെറുത്തതുകൊണ്ട്, അവനെ കൊല്ലുകയും ചെയ്തു. അവന്‍ തന്‍റെ സഹോദരനെ കൊല ചെയ്തതു എന്തുകൊണ്ടാണെന്ന് ഞാന്‍ നിങ്ങളോടു പറയാം. അവന്‍റെ ഇളയ സഹോദരന്‍ ശരിയായ രീതിയില്‍ പെരുമാറിയതിനാല്‍ കയീന്‍ ദുഷിച്ച രീതിയില്‍ അവനോടു പെരുമാറുകയും, അവനെ വെറുക്കുകയും ചെയ്തു.
\s5
\v 13 അവിശ്വാസികള്‍ നിങ്ങളെ വെറുക്കുമ്പോള്‍ നിങ്ങള്‍ അത്ഭുതപ്പെടരുത്.
\v 14 നാം നമ്മുടെ സഹവിശ്വാസികളെ സ്നേഹിക്കുന്നു, ദൈവം നമ്മെ സൃഷ്ടിച്ചത് അവനോടുകൂടെ എന്നേക്കും ജീവിക്കാന്‍ ആണെന്ന് നമുക്കറിയാം. എന്നാല്‍ തന്‍റെ സഹവിശ്വാസികളെ സ്നേഹിക്കാത്ത ആരെയും, ജീവിതത്തില്‍ ജീവിക്കാത്ത എന്നാല്‍ മരണത്തിന്‍റെ ശക്തിയില്‍ ജീവിക്കുന്ന ഒരാളായി ദൈവം കണക്കാക്കുന്നു.
\v 15 സഹവിശ്വാസികളേ വെറുക്കുന്ന ഏതൊരു ആളിനെയും അവര്‍ കൊലപാതകം ചെയ്യുന്നതുപോലെ മോശമായിട്ടാണ് ദൈവം കാണുന്നത്. കൊലപാതകന്‍മാര്‍ക്കാര്‍ക്കും നിത്യജീവന്‍ ഇല്ല എന്നു നിങ്ങള്‍ക്കറിയാം.
\s5
\v 16 മശിഹ തന്‍റെ സ്വന്ത ഇഷ്ടപ്രകാരം നമുക്കുവേണ്ടി മരിച്ചുവെന്നു ഓര്‍മ്മിക്കുന്നതിലൂടെ നമ്മുടെ സഹവിശ്വാസികളേ യഥാര്‍ത്ഥത്തില്‍ എങ്ങനെ സ്നേഹിക്കണമെന്നു ഇപ്പോള്‍ നമുക്കറിയാം. ആയതിനാല്‍ ഇതേ രീതിയില്‍ നമ്മുടെ സഹവിശ്വാസികള്‍ക്ക് നാം എന്തും ചെയ്യേണം, അവര്‍ക്കു വേണ്ടി മരിക്കുകയും വേണം.
\v 17 നമ്മില്‍ പലര്‍ക്കും ഈ ലോകത്തില്‍ ജീവിക്കുവാന്‍ ആവശ്യമായതെല്ലാം ഉണ്ട്. എന്നാല്‍ നമ്മുടെ സഹവിശ്വാസികളില്‍ ആര്‍ക്കെങ്കിലും ആവശ്യമുള്ളത് ഇല്ല എന്ന് മനസ്സിലാകുകയും അവ നല്‍കുന്നതു വിസമ്മതിക്കുകയും ചെയ്താല്‍, നാം അവകാശപ്പെടുന്നതുപോലെ നമ്മള്‍ ദൈവത്തെ സ്നേഹിക്കുന്നില്ലെന്നു വ്യക്തമാണ്.
\v 18 ഞാന്‍ വളരെ സ്നേഹിക്കുന്ന നിങ്ങളോട് പറയുന്നു, ഞങ്ങള്‍ പരസ്പരം സ്നേഹിക്കുന്നുണ്ടെന്ന് വെറുതെ പറയുകയുമരുത്; നാം പരസ്പരം സഹായിച്ചുകൊണ്ട് യഥാര്‍ത്ഥമായി മറ്റുള്ളവരെ സ്നേഹിക്കുക
\s5
\v 19 നമ്മള്‍ സത്യമായും നമ്മുടെ സഹവിശ്വാസികളെ സ്നേഹിക്കുന്നു എങ്കില്‍, മശിഹായെക്കുറിച്ചുള്ള സത്യമായ സന്ദേശത്തിനു അനുസരിച്ചാണ് നാം ജീവിക്കുന്നതെന്നു നമുക്കു ഉറപ്പാക്കാം. അതിന്‍റെ ഫലമായി നമുക്കു ദൈവ സന്നിധിയില്‍ കുറ്റബോധം തോന്നുകയില്ല.
\v 20 വിശ്വാസത്തോടെ നമുക്കു പ്രാര്‍ത്ഥിക്കുവാന്‍ കഴിയും, എന്തുകൊണ്ടന്നാല്‍, നാം തെറ്റു ചെയ്തതുകൊണ്ട് കുറ്റബോധം തോന്നിയാലും, നമുക്ക് അവനില്‍ വിശ്വസിക്കുവാന്‍ ദൈവം യോഗ്യനാകുന്നു. അവന്‍ നമ്മെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും അറിയുന്നു.
\v 21 പ്രിയ സ്നേഹിതരേ, നമ്മുടെ മനസ്സ് നമ്മെ പാപം ചെയ്തതുകൊണ്ട് കുറ്റം വിധിക്കുന്നില്ലെങ്കില്‍, നമുക്കു ദൈവത്തോടു ആത്മവിശ്വാസത്തോടെ പ്രാര്‍ത്ഥിക്കാന്‍ കഴിയും.
\v 22 അവന്‍ നമ്മോടു ചെയ്യാന്‍ കല്പ്പിച്ചത് നമ്മള്‍ ചെയ്തതുകൊണ്ടും, അവനെ പ്രസാദിപ്പിക്കുന്നത് നമ്മള്‍ ചെയ്തതുകൊണ്ടും നാം വിശ്വാസത്തോടെ അവനോടു പ്രാര്‍ത്ഥനയില്‍ എന്തെങ്കിലും അവനില്‍നിന്നു അപേക്ഷിക്കുമ്പോള്‍ നമുക്കതു ലഭിക്കും.
\s5
\v 23 അവന്‍ നമ്മോടു എന്താണ് ചെയ്യാന്‍ കല്‍പ്പിച്ചതെന്നു ഞാന്‍ നിങ്ങളോടു പറയാം: യേശു മശിഹ അവന്‍റെ പുത്രനാണെന്ന് നമ്മള്‍ വിശ്വസിക്കേണം. ദൈവം നമ്മോട് ചെയ്യുവാന്‍ കല്പ്പിച്ചതുപോലെ നമ്മള്‍ പരസ്പരം സ്നേഹിക്കേണം.
\v 24 ദൈവ കല്‍പ്പനകള്‍ ചെയ്യുന്നവര്‍ ദൈവത്തോടൊപ്പം ചേരുകയും ദൈവം അവരോടൊപ്പം ചേരുകയും ചെയ്യുന്നു. അവന്‍ നമുക്കു നല്‍കിയ അവന്‍റെ ആത്മാവ് നമുക്കുള്ളതുകൊണ്ടു ദൈവം നമ്മോടൊപ്പം ചേര്‍ന്നെന്നു നമുക്ക് ഉറപ്പാക്കാന്‍ കഴിയുന്നത്‌.
\s5
\c 4
\p
\v 1 പ്രിയ സ്നേഹിതരേ, പല ആളുകളും തെറ്റായ സന്ദേശം ജനങ്ങളെ പഠിപ്പിക്കുന്നു. എന്നാല്‍ അവര്‍ പഠിപ്പിക്കുന്നത് എന്ത് എന്നതിനെക്കുറിച്ചു നിങ്ങള്‍ വളരെ ശ്രദ്ധയോടെ ചിന്തിക്കുക, ആയതിനാല്‍ അവര്‍ പഠിപ്പിക്കുന്ന സത്യങ്ങള്‍ ദൈവത്തില്‍നിന്നുള്ളതാണോ അല്ലയോ എന്നു നിങ്ങള്‍ക്ക് അറിയാം.
\v 2 ആരെങ്കിലും പഠിപ്പിക്കുന്ന സത്യം ദൈവത്തിന്‍റെ ആത്മാവില്‍നിന്നുള്ളതാണോ എന്ന് എങ്ങനെ അറിയാമെന്നു ഞാന്‍ നിങ്ങളോടു പറയാം. യേശു മശിഹ ദൈവത്തില്‍നിന്നു വന്നു നമ്മെപ്പോലെ മനുഷ്യനായി എന്നു പഠിപ്പിക്കുന്ന സന്ദേശങ്ങള്‍ ദൈവത്തില്‍നിന്നുള്ളതാണെന്നു നമുക്ക് ഉറപ്പുവരുത്താം.
\v 3 എന്നാല്‍ യേശുവിനെക്കുറിച്ചുള്ള സത്യം ഉറപ്പുവരുത്താത്തവര്‍ ദൈവത്തില്‍ നിന്നുള്ള ഒരു സന്ദേശവും പഠിപ്പിക്കുന്നില്ല. മശിഹായെ എതിര്‍ക്കുന്ന ഗുരുക്കന്മാരാണവര്‍. അങ്ങനെയുള്ള ആളുകള്‍ നമ്മളുടെ ഇടയില്‍ വരുമെന്നു നിങ്ങള്‍ കേട്ടിട്ടുണ്ട്. ഇപ്പോള്‍ തന്നെ അവര്‍ ഇവിടെ ഉണ്ട്.
\s5
\v 4 എനിക്കു വളരെ പ്രിയപ്പെട്ടവരായ, നിങ്ങള്‍ ദൈവത്തിനുള്ളവരാണ്, ആ ആളുകള്‍ പഠിപ്പിക്കുന്ന കാര്യങ്ങള്‍ വിശ്വസിക്കുവാന്‍ നിങ്ങള്‍ വിസമ്മതിച്ചു, കാരണം താന്‍ ആഗ്രഹിക്കുന്നത് ചെയ്യുവാന്‍ നിങ്ങളെ പ്രാപ്തരാക്കുന്ന ദൈവം വലിയവന്‍ ആകുന്നു.
\v 5 തെറ്റായതു പഠിപ്പിക്കുന്നവര്‍, ദൈവത്തെ ബഹുമാനിക്കാന്‍ വിസമ്മതിക്കുന്ന ഈ ലോകത്തിന്‍റെ ആളുകളില്‍ നിന്നുള്ളവരാണ്. അതുകൊണ്ടാണ് അവര്‍ പറയുന്ന അതേ കാര്യങ്ങള്‍ അതേ ആളുകളില്‍നിന്നു വരുന്നതും, അതേ ആളുകള്‍ അത് ശ്രദ്ധിക്കുന്നതും.
\v 6 നമ്മളെ സംബന്ധിച്ചിടത്തോളം നാം ദൈവത്തിനുള്ളവരാണ്. ദൈവത്തെ അറിയുന്നവര്‍ നമ്മള്‍ പഠിപ്പിക്കുന്നത് ശ്രദ്ധിക്കുന്നു എന്നാല്‍ ദൈവത്തില്‍ നിന്നല്ലാത്തവര്‍ നമ്മള്‍ പഠിപ്പിക്കുന്നതിനെ ശ്രദ്ധിക്കുന്നില്ല. ദൈവത്തെക്കുറിച്ചു സത്യം പഠിപ്പിക്കുന്നവരും മറ്റുള്ളവരെ ചതിക്കുന്നവരും തമ്മിലുള്ള വ്യത്യാസം ഇങ്ങനെ നമുക്ക് അറിയാന്‍ കഴിയും.
\s5
\v 7 പ്രിയ സ്നേഹിതരേ, നമ്മള്‍ പരസ്പരം സ്നേഹിക്കണം എന്തുകൊണ്ടെന്നാല്‍, നമ്മള്‍ പരസ്പരം സ്നേഹിക്കുവാന്‍ ദൈവം നമ്മെ പ്രാപ്തരാക്കി. സഹവിശ്വാസികളെ സ്നേഹിക്കുന്നവര്‍ ദൈവത്തിന്‍റെ മക്കളായി തീരുകയും അവനെ അറിയുകയും ചെയ്യുന്നു.
\v 8 ദൈവം തന്‍റെ സ്നേഹം ആളുകളെ കാണിച്ചു, ആയതിനാല്‍, സഹവിശ്വാസികളെ സ്നേഹിക്കാത്തവര്‍ ദൈവത്തെ അറിയുന്നില്ല.
\s5
\v 9 ദൈവം നമ്മളെ സ്നേഹിക്കുന്നത് എങ്ങനെ കാണിച്ചുവെന്നു ഞാന്‍ നിങ്ങളോടു പറയാം: തന്‍റെ ഏകജാതനായ പുത്രനെ ഈ ഭൂമിയിലേക്കയച്ചു അവന്‍ മുഖാന്തരം നമ്മെ നിത്യമായി ജീവിക്കുവാന്‍ പ്രാപ്തരാക്കി.
\v 10 മറ്റൊരു വ്യക്തിയെ യഥാര്‍ത്ഥത്തില്‍ സ്നേഹിക്കുന്നതിന്‍റെ അര്‍ത്ഥം എന്താണെന്നു ദൈവം നമ്മളെ കാണിച്ചു: നാം ദൈവത്തെ സ്നേഹിച്ചു എന്ന് ഇത് അര്‍ത്ഥമാക്കുന്നില്ല. എന്നാല്‍ ദൈവം നമ്മെ സ്നേഹിച്ചു. ആയതിനാല്‍, നാം പാപം ചെയ്യുമ്പോള്‍ നമ്മോടു ക്ഷമിക്കുവാന്‍ ദൈവം, സ്വയം യാഗം അര്‍പ്പിക്കാന്‍ തന്‍റെ മകനെ അയച്ചു.
\s5
\v 11 പ്രിയ സ്നേഹിതരേ, ദൈവം നമ്മളെ അങ്ങനെ സ്നേഹിക്കുന്നതിനാല്‍ നമ്മള്‍ തീര്‍ച്ചയായും പരസ്പരം സ്നേഹിക്കണം!
\v 12 ആരും ഒരിക്കലും ദൈവത്തെ കണ്ടിട്ടില്ല. എന്നിരുന്നാലും, നമ്മള്‍ പരസ്പരം സ്നേഹിച്ചാല്‍, ദൈവം നമ്മുടെ ഉള്ളില്‍ വസിക്കുന്നുവെന്നും നാം ചെയ്യുവാന്‍ അവന്‍ ഉദ്ദേശിക്കുന്നതുപോലെ നമ്മള്‍ മറ്റുള്ളവരെ സ്നേഹിക്കണമെന്നു വ്യക്തമാണ്.
\v 13 നമ്മള്‍ ദൈവവുമായി ചേര്‍ന്നെന്നും ദൈവം നമ്മളോടു ചേര്‍ന്നെന്നും എങ്ങനെ ഉറപ്പിക്കാം എന്ന് ഞാന്‍ നിങ്ങളോട് പറയാം: അവന്‍ തന്‍റെ ആത്മാവിനെ നമ്മുടെ ഉള്ളില്‍ വെച്ചിരിക്കുന്നു.
\v 14 അപ്പൊസ്തലന്മാരാകുന്ന ഞങ്ങള്‍ ദൈവപുത്രനെ കണ്ടു, ലോകത്തിലെ ആളുകളെ അവരുടെ പാപങ്ങള്‍ക്കുവേണ്ടി നിത്യമായ കഷടതകളില്‍ നിന്നു രക്ഷിക്കാനാണ് പിതാവ് അവനെ അയച്ചതെന്ന് ഞങ്ങള്‍ മറ്റുള്ളവരോട് ഗൗരവത്തോടെ പറയുന്നു.
\s5
\v 15 ആയതിനാല്‍ യേശുവിനെക്കുറിച്ചുള്ള സത്യം പറയുന്നവരോടുകൂടെ ദൈവം ചേര്‍ന്നിരിക്കുന്നു. "അവന്‍ ദൈവപുത്രന്‍ ആകുന്നു" എന്നവര്‍ പറയുന്നു. അവരും ദൈവത്തോടുകൂടെ ചേരും.
\v 16 ദൈവം എങ്ങനെയാണ് ഞങ്ങളെ സ്നേഹിച്ചതെന്നു ഞങ്ങള്‍ അനുഭവിക്കുകയും അവന്‍ ഞങ്ങളെ സ്നേഹിക്കുന്നുവെന്നു ഞങ്ങള്‍ വിശ്വസിക്കുകയും ചെയ്യുന്നു. അതിന്‍റെ ഫലമായി, ഞങ്ങള്‍ മറ്റുള്ളവരെ സ്നേഹിക്കുന്നു. കാരണം ദൈവത്തിന്‍റെ സ്വഭാവം ആളുകളെ സ്നേഹിക്കുകയെന്നതും, മറ്റുള്ളവരെ സ്നേഹിക്കുന്നത് തുടര്‍ന്നാല്‍ ദൈവത്തോടുകൂടെ ചേരുകയും, ദൈവം അവരോടുകൂടെ ചേരുകയും ചെയ്യുന്നു.
\s5
\v 17 നമ്മള്‍ മറ്റുള്ളവരെ പൂര്‍ണ്ണമായും സ്നേഹിക്കേണം. നമ്മള്‍ അങ്ങനെ ചെയ്‌താല്‍, ദൈവത്തിനു നമ്മളെ വിധിക്കുവാനുള്ള സമയമാകുമ്പോള്‍, അവന്‍ നമ്മെ ശിക്ഷിക്കുകയില്ലെന്നു നമുക്കു ഉറപ്പുണ്ട്. മശിഹ സ്വയം ദൈവത്തോടു ചേര്‍ന്നതുപോലെ ഈ ലോകത്തില്‍ നാം ദൈവത്തോട് ചേര്‍ന്നതിനാല്‍ നമുക്കു ധൈര്യമുണ്ട്.
\v 18 നമ്മള്‍ ദൈവത്തെ സത്യമായി സ്നേഹിച്ചാല്‍ ദൈവത്തെ നമുക്കു ഭയപ്പെടേണ്ട കാര്യമില്ല, എന്തുകൊണ്ടെന്നാല്‍ ദൈവത്തെ പൂര്‍ണ്ണമായി സ്നേഹിക്കുന്നവര്‍ക്ക് അവനെ ഭയപ്പെടുവാന്‍ ഒരു സാധ്യതകളും ഇല്ല. അവന്‍ നമ്മെ ശിക്ഷിക്കുമെന്ന് നാം ചിന്തിക്കുന്നുവെങ്കില്‍ മാത്രം നാം അവനെ ഭയപ്പെടേണം. ആയതിനാല്‍ ദൈവത്തെ ഭയപ്പെടുന്നവര്‍ തീര്‍ച്ചയായും പൂര്‍ണ്ണമായി ദൈവത്തെ സ്നേഹിക്കാത്തവരാണ്
\s5
\v 19 ദൈവം നമ്മെ ആദ്യം സ്നേഹിച്ചതുകൊണ്ടു നമ്മള്‍ ദൈവത്തെയും നമ്മുടെ സഹ വിശ്വാസികളെയും സ്നേഹിക്കുന്നു.
\v 20 ആയതിനാല്‍ "ഞാന്‍ ദൈവത്തെ സ്നേഹിക്കുന്നു" എന്നു പറയുകയും സഹവിശ്വാസിയെ വെറുക്കുകയും ചെയ്യുന്നവര്‍ കള്ളം പറയുന്നു. അവര്‍ കാണുന്ന അവരുടെ സഹവിശ്വസികളില്‍ ഒരാളെ സ്നേഹിക്കാത്തവര്‍, തീര്‍ച്ചയായും അവര്‍ക്ക് കാണാന്‍ കഴിയാത്ത ദൈവത്തെ സ്നേഹിക്കുവാന്‍ കഴിയുകയില്ല.
\v 21 ദൈവം നമ്മോട് മനസ്സില്‍ സൂക്ഷിക്കുവാന്‍ കല്‍പ്പിച്ചത് ഇതാകുന്നു: നാം അവനെ സ്നേഹിക്കുന്നെങ്കില്‍, നാം നമ്മുടെ സഹവിശ്വാസികളെയും സ്നേഹിക്കണം.
\s5
\c 5
\p
\v 1 യേശുവിനെ മശിഹായെന്നു വിശ്വസിക്കുന്നവര്‍ ദൈവത്തില്‍നിന്നു ജനിച്ച ദൈവമക്കള്‍ ആകുന്നു. പിതാവിനെ സ്നേഹിക്കുന്നവന്‍ തീര്‍ച്ചയായും തന്‍റെ മകനേയും സ്നേഹിക്കുന്നു.
\v 2 നാം ദൈവത്തെ സ്നേഹിക്കുമ്പോഴും അവന്‍ നമ്മോടു ചെയ്യാന്‍ കല്‍പ്പിച്ചതു ചെയ്യുമ്പോള്‍ നമ്മള്‍ യഥാര്‍ത്ഥമായി ദൈവമക്കള്‍ ആണെന്നു നമുക്കു ഉറപ്പുവരുത്തുവാന്‍ കഴിയും.
\v 3 ദൈവത്തെ സ്നേഹിക്കുന്നു എന്നതിന്‍റെ അര്‍ത്ഥം, അവന്‍ കല്‍പ്പിക്കുന്നതു ഞങ്ങള്‍ ചെയ്യുന്നു എന്നതാണ്. അവന്‍ കല്‍പ്പിച്ചതു ചെയ്യുവാന്‍ പ്രയാസമുള്ളതല്ല.
\s5
\v 4 ദൈവം തന്‍റെ മക്കളായി തീരുവാന്‍ വിഷയമായ നാം എല്ലാവരും അവിശ്വാസികള്‍ ചെയ്യുവാന്‍ ആഗ്രഹിക്കുന്നത് നിരസിക്കുന്നതിനു പ്രാപ്തരായിരിക്കുന്നു. ദൈവത്തിനെതിരെയുള്ള എല്ലാറ്റിനേക്കാളും നാം ശക്തരാണ്. നമ്മള്‍ മശിഹായില്‍ വിശ്വസിക്കുന്നതുകൊണ്ട്‌ തെറ്റായ കാര്യങ്ങള്‍ ചെയ്യുന്നത് തള്ളിക്കളയുവാന്‍ നമുക്ക് പ്രാപ്തിയുണ്ട്.
\v 5 ദൈവത്തിന്നെതിരായ എല്ലാറ്റിനെക്കാളും ശക്തനായ വ്യക്തി ആരാണ്? യേശു ദൈവത്തിന്‍റെ പുത്രന്‍ എന്ന് വിശ്വസിക്കുന്ന ഏതൊരാളുമാണ് അത്.
\s5
\v 6 യേശു മശിഹായെക്കുറിച്ച് ചിന്തിക്കുക. ദൈവത്തില്‍ നിന്ന് ഭൂമിയിലേക്കു വന്നവന്‍ അവനാകുന്നു. യോഹന്നാന്‍ യേശുവിനെ ജലത്തില്‍ സ്നാനപ്പെടുത്തിയപ്പോള്‍ ദൈവം യേശുവിനെ സത്യമായി അയച്ചു എന്നു കാണിച്ചു, എന്നാല്‍ യേശു മരിച്ചപ്പോള്‍ അവന്‍റെ ശരീരത്തില്‍നിന്ന് രക്തം ഒഴുകി. യേശു മശിഹ ദൈവത്തില്‍നിന്ന് വന്നു എന്ന് ദൈവത്തിന്‍റെ ആത്മാവ് സത്യത്തോടെ പ്രസ്താവിച്ചു.
\v 7 ഈ മൂന്ന്‍ പേരും സാക്ഷ്യം നല്‍കുന്ന മൂന്ന്‍ സാക്ഷികളെപ്പോലെയാണ്.
\v 8 ദൈവത്തിന്‍റെ ആത്മാവ്, വെള്ളം, രക്തം. ഈ മൂന്ന് പേരും ഒരേ കാര്യം നമ്മളോടു പറയുന്നു.
\s5
\v 9 മറ്റ് ആളുകള്‍ നമ്മോട് പറയുന്നത് സാധാരണയായി നാം വിശ്വസിക്കുന്നു. എന്നാല്‍ ദൈവം പറയുന്നത് നമുക്ക് എത്ര അധികമായി വിശ്വസിക്കുവാന്‍ കഴിയും. അവന്‍ തീര്‍ച്ചയായും തന്‍റെ പുത്രനെക്കുറിച്ചു സാക്ഷ്യം പറഞ്ഞു.
\v 10 ദൈവത്തിന്‍റെ പുത്രനില്‍ വിശ്വസിക്കുന്നവര്‍ അവനെക്കുറിച്ചുള്ള സത്യം അവരുടെ അകത്തെ മനുഷ്യനില്‍ അറിയുന്നു. എന്നാല്‍ ദൈവം പറയുന്നത് വിശ്വസിക്കാത്തവനെ നുണയന്‍ എന്ന് വിളിക്കുന്നു, കാരണം ദൈവം തന്‍റെ പുത്രനെക്കുറിച്ചു സാക്ഷ്യം പറഞ്ഞത് അവര്‍ തള്ളിക്കളഞ്ഞു.
\s5
\v 11 ഇതാകുന്നു ദൈവം ഞങ്ങളോടു പറഞ്ഞത്: "ഞാന്‍ നിങ്ങള്‍ക്കു നിത്യജീവന്‍ നല്‍കിയിരിക്കുന്നു." നാം അവന്‍റെ പുത്രനോട് ചേരുകയാണെങ്കില്‍ നാം എന്നേക്കും ജീവിക്കും.
\v 12 ദൈവത്തിന്‍റെ പുത്രനോട് ചേര്‍ന്നവര്‍ ദൈവത്തോട് കൂടെ എന്നേക്കും ജീവിക്കും. അവനോട് കൂടെ ചേരാത്തവര്‍ എന്നേക്കും ജീവിക്കുകയില്ല.
\s5
\v 13 യേശു ദൈവപുത്രന്‍ എന്ന് വിശ്വസിക്കുന്നവര്‍ക്കു വേണ്ടിയാണ് ഞാന്‍ ഈ കത്ത് എഴുതിയത്, അതുകൊണ്ട് നിങ്ങള്‍ എന്നേക്കും ജീവിക്കുമെന്നു നിങ്ങള്‍ അറിയേണം.
\v 14 നാം അവനോടുകൂടെ ചേര്‍ന്നതുകൊണ്ട് നാം എന്തു ചോദിച്ചാലും അവന്‍ അതു കേട്ട് അംഗീകരിക്കുമെന്ന് നമുക്ക് വിശ്വാസമുണ്ട്.
\v 15 അതുകൂടാതെ നമ്മള്‍ ചോദിക്കുന്നതെന്തും അവന്‍ കേള്‍ക്കുന്നുവെന്ന് നാം അറിയുന്നുവെങ്കില്‍ നാം ചോദിച്ചതെന്തും അവനില്‍നിന്നു പ്രാപിക്കുവാന്‍ കഴിയും.
\s5
\v 16 നിങ്ങളുടെ വിശ്വാസികളില്‍ ഒരാള്‍ ദൈവത്തില്‍നിന്ന്‍ അവരെ വേര്‍പ്പെടുത്തുന്ന വിധത്തില്‍ പാപം ചെയ്യുന്നതു നിങ്ങള്‍ കാണുന്നുവെന്നു കരുതുക, പാപം ചെയ്യുന്നതു നിങ്ങള്‍ കാണുമ്പോള്‍, നിങ്ങള്‍ ദൈവത്തോടു ചോദിക്കുകയും ദൈവം ആ വ്യക്തിക്കു ജീവന്‍ നല്കണമെന്നു പ്രാര്‍ത്ഥിക്കുകയും വേണം. അതായതു പാപം ചെയ്യാത്ത വ്യക്തിക്ക് അവനെ ദൈവത്തില്‍നിന്ന് വേര്‍പെടുത്തുക. എന്നാല്‍ ചില ആളുകള്‍ പാപം ചെയ്യുന്നത് അവരെ എന്നന്നേക്കും ദൈവത്തില്‍നിന്ന് വേര്‍തിരിക്കുന്നതിനു കാരണമാകുന്നു. ആ രീതിയില്‍ പാപം ചെയ്യുന്ന ആളുകളെ സഹായിക്കുവാന്‍ ദൈവത്തോടു ചോദിക്കുവാന്‍ അല്ല ഞാന്‍ നിങ്ങളോടു പറഞ്ഞത്.
\v 17 എല്ലാ തെറ്റായ കാര്യങ്ങളും ദൈവത്തിനെതിരായുള്ള പാപം ആകുന്നു, എന്നാല്‍ നാം ചെയ്യുന്ന എല്ലാ മോശമായ കാര്യങ്ങളും ദൈവത്തില്‍നിന്നു നമ്മെ എന്നേക്കുമായി വേര്‍തിരിക്കാന്‍ കഴിയുകയില്ല.
\s5
\v 18 ഒരു വ്യക്തി ദൈവത്തിന്‍റെ മകന്‍ ആണെങ്കില്‍ അവന്‍ വീണ്ടും വീണ്ടും പാപം ചെയ്യുകയില്ല എന്നു നാം അറിയുന്നു. പകരം, ദുഷ്ടനായവന്‍ അവനെ ഉപദ്രവിക്കാതിരിക്കേണ്ടതിന് ദൈവപുത്രന്‍ അവനെ സാത്താനില്‍ നിന്നും സംരക്ഷിക്കും.
\v 19 നമ്മള്‍ ദൈവത്തിന്‍റെതാണെന്നും, മുഴു ലോകവും ദുഷ്ടന്‍റെ നിയന്ത്രണത്തിലാണെന്നും നാം അറിയുന്നു.
\s5
\v 20 ദൈവപുത്രന്‍ നമ്മുടെ ഇടയിയില്‍ വന്നിരിക്കുന്നുവെന്നും സത്യം മനസ്സിലാക്കുവാന്‍ നമ്മെ പ്രാപ്തരാക്കിയെന്നും നാം അറിയുന്നു; സത്യവാനും ദൈവപുത്രനുമായ യേശു മശിഹായുമായ അവനോടു നാം ചേര്‍ന്നിരിക്കുന്നു. യേശു മശിഹ സത്യ ദൈവവും, നിത്യജീവനുവേണ്ടി നമ്മെ പ്രാപ്തരാക്കുന്നവനും ആകുന്നു.
\v 21 എനിക്കു വളരെ പ്രിയപ്പെട്ടവരായ നിങ്ങളോടു ഞാന്‍ പറയുന്നു, യഥാര്‍ത്ഥ ശക്തിയില്ലാത്ത ദൈവങ്ങളെ ആരാധിക്കുന്നതില്‍നിന്ന് സ്വയം സൂക്ഷിക്കുക.