STR_ml_iev/61-1PE.usfm

194 lines
67 KiB
Plaintext

\id 1PE - Indian Easy Version (IEV) Malayalam
\ide UTF-8
\h 1 പത്രൊസ്
\toc1 1 പത്രൊസ്
\toc2 1 പത്രൊസ്
\toc3 1pe
\mt1 1 പത്രൊസ്
\s5
\c 1
\p
\v 1 യേശു മശിഹയുടെ പ്രതിനിധിയായി അവന്‍ അയച്ച പത്രൊസ് എന്ന ഞാൻ, അവനിൽ വിശ്വസിക്കുകയും അവനുള്ളവരാകുന്നതിനായി ദൈവം തിരഞ്ഞെടുക്കുകയുംചെയ്തവരായി. നിങ്ങളുടെ സത്യഭവനമായ സ്വര്‍ഗത്തില്‍നിന്നും വിദൂരതയിലുള്ള പോന്തോസ്, ഗലാത്യ, കപ്പദോക്യ, ഏഷ്യ, ബിധുനിയ എന്നീ സംസ്ഥാനങ്ങളില്‍ താമസിക്കുന്ന നിങ്ങൾക്ക് ഈ കത്ത് എഴുതുന്നു.
\v 2 നമ്മുടെ പിതാവായ ദൈവം തന്‍റെ മുന്‍ തീരുമാനപ്രകാരം നിങ്ങളെ തിരഞ്ഞെടുത്തു, യേശുമശിഹായുടെ രക്തം മൂലം നിങ്ങള്‍ ദൈവത്തിനു സ്വീകാര്യം ആകുന്നതിനും നിങ്ങള്‍ മശിഹായെ അനുസരിക്കുവാനും അവന്‍റെ ആത്മാവ് നിങ്ങളെ പ്രത്യേകമായി കാത്തു സൂക്ഷിക്കുന്നതിനും വേണ്ടിയാണ് അപ്രകാരം ചെയ്തത്. ദൈവം വളരെ കരുണയോടെ നിങ്ങളോട് ഇടപെടട്ടെ. അവന്‍ നിങ്ങള്‍ക്ക് കൂടുതല്‍ കൂടുതല്‍ സമാധാനപൂര്‍വം ജീവിക്കാന്‍ വഴിയൊരുക്കട്ടെ.
\s5
\v 3 നമ്മുടെ കർത്താവും യേശുമശിഹായുടെ പിതാവുമായ ദൈവത്തിനു സ്തോത്രം. അവൻ ദയാലു ആയതിനാല്‍ നമ്മോട് വളരെയധികം കരുണ കാണിച്ചു. അതായത് നമുക്ക് ഒരു പുതിയ ജനനത്തിന്‍റെ അനുഭവവും ജീവനുള്ള പ്രതീക്ഷയും നല്‍കി. ഈ പുതു ജീവന്‍ നമുക്കു ലഭിച്ചത്, ദൈവം യേശുക്രിസ്തുവിനെ മരിച്ചവരില്‍നിന്നും ഉയിര്‍പ്പിച്ചതിനാലാണ്.
\v 4 അവന്‍ നമുക്ക് എന്നേക്കും നിലനില്‍ക്കുന്നതും സ്വർഗ്ഗത്തിൽ നമുക്കുവേണ്ടി സൂക്ഷിച്ചിരിക്കുന്നതുമായ കാര്യങ്ങൾക്കായി പ്രതീക്ഷിക്കാനുള്ള അവകാശം നല്‍കി.
\v 5 നിങ്ങൾ യേശുവിൽ വിശ്വസിക്കുന്നതിനാല്‍ ദൈവം തന്‍റെ അമിതമായ ശക്തിയാല്‍ നിങ്ങളെ കാത്തു സൂക്ഷിക്കുന്നു. നാം ജീവിക്കുന്നത് അന്ത്യകാലത്തായതിനാല്‍ നിങ്ങളെ സാത്താന്‍റെ ശക്തിയില്‍നിന്നും പൂർണ്ണമായും വിടുവിക്കേണ്ടതിനുവേണ്ടിയാണ് അവന്‍ നിങ്ങളെ കാത്തു സൂക്ഷിക്കുന്നത്.
\s5
\v 6 ഇപ്പോൾ നിങ്ങൾ നിരവധി പ്രയാസങ്ങൾ അനുഭവിക്കുന്നു. അത് അല്പകാലത്തേക്കു വളരെ സങ്കടവും പ്രയാസവും ഉണ്ടാക്കുന്നതാണ്. എന്നാല്‍ ഭാവികാലത്ത് സംഭവിക്കുന്നതോര്‍ത്തു നിങ്ങള്‍ വളരെയധികം സന്തോഷിക്കുന്നു. വിലയേറിയ സ്വര്‍ണത്തെ അവയുടെ പരിശുദ്ധി അറിയുന്നതിന് തീയിലൂടെ ശോധന ചെയ്യുന്നതുപോലെ നിങ്ങള്‍ ഇപ്പോള്‍ പരിശോധനയ്ക്ക് ഇടയാകുന്നതിനു ദൈവം അനുവദിച്ചിരിക്കുകയാണ്. ഇപ്പോള്‍ നിങ്ങള്‍ അനുഭവിക്കുന്ന കഷ്ടതകള്‍ അതിനുവേണ്ടി ആവശ്യമുള്ളവയുമാണ്.
\v 7 നിങ്ങൾ യേശുവിൽ ശരിക്കും വിശ്വസിക്കുന്നുണ്ടോ എന്നറിയാനാണ് ഈ കഷ്ടതകള്‍ നിങ്ങള്‍ക്കുണ്ടാകുന്നത്. ഇതിനര്‍ഥം തീയ്ക്കു നശിപ്പിക്കുവാന്‍ കഴിയാത്ത സകല സമ്പത്തിനെക്കാളും ഇതു ദൈവത്തിനു വിലയേറിയതാണ്. യേശുക്രിസ്തു മടങ്ങിവരുമ്പോള്‍ നിങ്ങളവനില്‍ വിശ്വസിക്കുന്നതിനാല്‍ ദൈവം നിങ്ങളെ വളരെയധികം മാനിക്കുന്നതാണ്.
\s5
\v 8 യേശുവിനെ കണ്ടിട്ടില്ലെങ്കിലും നിങ്ങൾ അവനെ സ്നേഹിക്കുന്നു. ഇപ്പോൾ അവനെ കാണുന്നില്ലെങ്കിലും, നിങ്ങൾ അവനില്‍ വിശ്വസിക്കുന്നു, നിങ്ങൾക്കു വിവരിക്കുവാന്‍ കഴിയുന്നതിനപ്പുറമായി സന്തോഷിക്കുക.
\v 9 അവനിൽ വിശ്വസിക്കുന്നതിന്‍റെ സത്ഫലങ്ങള്‍ നിങ്ങൾ അനുഭവിക്കുന്നതിനാൽ, ദൈവം നിങ്ങളെ പാപത്തിന്‍റെ കുറ്റത്തിൽനിന്നും രക്ഷിക്കുന്നു.
\v 10 ദൈവം നിങ്ങളെ എങ്ങനെയാണ് ഒരുനാള്‍ രക്ഷിക്കുന്നത് എന്നതിനെക്കുറിച്ച് വളരെ മുമ്പുതന്നെ പ്രവാചകന്മാര്‍, ദൈവം അവരെ അറിയിച്ച സന്ദേശത്തില്‍കൂടി അറിയിച്ചിരുന്നു. ഈ കാര്യങ്ങളെപ്പറ്റി വളരെ ശ്രദ്ധയോടുകൂടി അന്വേഷിച്ചറിഞ്ഞിരുന്നു.
\s5
\v 11 തങ്ങളിലുള്ള മശിഹായുടെ ആത്മാവ് ആരെപ്പറ്റിയാണ് പറയുന്നതെന്ന് അറിയുവാൻ അവർ ആഗ്രഹിച്ചിരുന്നു. ദൈവം പറയുന്ന സമയം ഏതാണെന്നും അറിയുവാന്‍ അവര്‍ക്ക് ആഗ്രഹമുണ്ടായിരുന്നു അതിനു കാരണം മശിഹ കഷ്ടമനുഭവിച്ചു മരിക്കുമെന്നും ശേഷം അവന് മഹത്വകരമായ കാര്യങ്ങള്‍ സംഭവിക്കുമെന്നും ദൈവത്തിന്‍റെ ആത്മാവ് അവരോട് മുന്‍കൂട്ടി പറഞ്ഞിരുന്നു.
\v 12 ഈ കാര്യങ്ങളൊക്കെ വെളിപ്പെടുത്തപ്പെട്ടത് അവര്‍ക്കുവേണ്ടി അല്ലെന്നു ദൈവം അവരോടു പറഞ്ഞിരുന്നു. അവ നിങ്ങള്‍ക്കുവേണ്ടി ഉള്ളവയായിരുന്നു. ദൈവം സ്വര്‍ഗത്തില്‍നിന്നും അയച്ച പരിശുദ്ധാത്മാവ് ആണ് ഇക്കാര്യങ്ങള്‍ നിങ്ങളെ അറിയിക്കുന്നതിനവരെ ചുമതലപ്പെടുത്തിയത്. ദൈവം നിങ്ങളെ രക്ഷിക്കുന്ന സത്യത്തെപ്പറ്റി കൂടുതലറിയുവാന്‍ ദൈവദൂതന്മാരും ആഗ്രഹിച്ചിരുന്നു.
\s5
\v 13 അതിനാൽ, ദൈവത്തെ അനുസരിക്കാൻ നിങ്ങളുടെ മനസ്സിനെ ഒരുക്കുക. ഞാൻ പറയുന്നതിന്‍റെ അര്‍ഥം, നിങ്ങള്‍ നിങ്ങളുടെ മനസ്സിനെ അച്ചടക്കത്തോടെ സൂക്ഷിക്കണം എന്നതാണ്. ദൈവം തന്‍റെ കരുണയാല്‍ നിങ്ങള്‍ക്കുവേണ്ടി ഒരുക്കിവെച്ചിട്ടുള്ള നല്ല പ്രതിഫലങ്ങള്‍ മശിഹ സ്വർഗ്ഗത്തിൽ നിന്നു മടങ്ങിവരുമ്പോൾ ദൈവം നിങ്ങൾക്കു ലഭ്യമാക്കും എന്നുള്ള ഉത്തമവിശ്വാസം ഉള്ളവരായിരിക്കുക.
\v 14 ഈ ലോകത്തില്‍ മക്കള്‍ തങ്ങളുടെ ഭൌമിക പിതാക്കന്മാരെ അനുസരിക്കേണ്ടതുപോലെ, നിങ്ങള്‍ സ്വര്‍ഗീയ പിതാവിനെ അനുസരിക്കേണ്ടതുണ്ട്. അതിനാല്‍ നിങ്ങള്‍ ദൈവത്തെക്കുറിച്ചുള്ള സത്യങ്ങള്‍ മനസ്സിലാക്കുന്നതിനുമുമ്പ് നിങ്ങള്‍ ആഗ്രഹിച്ചിരുന്നതുപോലെയുള്ള തിന്മ പ്രവര്‍ത്തികള്‍ ചെയ്യരുത്.
\v 15 അതിനു പകരമായി നിങ്ങളെ തന്‍റെ സ്വന്ത ജനമാക്കുന്നതിനുവേണ്ടി തിരഞ്ഞെടുത്ത, തിന്മകളില്‍നിന്നും അകന്നിരിക്കുന്ന ദൈവത്തെപോലെ നിങ്ങളും എല്ലാ കാര്യങ്ങളിലുമുള്ള തിന്മ പ്രവര്‍ത്തനങ്ങളില്‍നിന്നും അകന്നിരിക്കുക.
\v 16 വിശുദ്ധരായിരിക്കുക. എന്തുകൊണ്ടെന്നാല്‍, "ഞാന്‍ വിശുദ്ധനായിരിക്കുന്നതുപോലെ നിങ്ങളും വിശുദ്ധരായിരിക്കുക" എന്ന് ദൈവം പറഞ്ഞിട്ടുണ്ടെന്നു തിരുവെഴുത്തുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
\v 17 ഓരോരുത്തരും ചെയ്യുന്നതിനെ വിധിക്കുന്നത് ദൈവമാണ്. കൂടാതെ അവന്‍ അത് വളരെ നീതിപൂര്‍വ്വം ചെയ്യുന്നു; നിങ്ങൾ അവനെ ‘പിതാവ്’ എന്ന് വിളിക്കുന്നതിനാൽ, നിങ്ങൾ ഇവിടെ ഭൂമിയിൽ ജീവിക്കുമ്പോൾ ശരിയായ രീതിയിൽ പെരുമാറുക. നിങ്ങള്‍ നിങ്ങളുടെ യഥാര്‍ത്ഥ ഭവനമായ സ്വര്‍ഗ്ഗത്തില്‍ നിന്നും അകലെ കഴിയുന്നതിനാല്‍ മറ്റുള്ളവര്‍ തങ്ങളുടെ വീട്ടില്‍ നിന്നും ആട്ടിയോടിച്ചതായ ആളുകളെപ്പോലെയാണ്.
\v 18 ദൈവം നിങ്ങളെ വിലയ്ക്കു വാങ്ങിയത് സ്വർണ്ണം, വെള്ളി പോലുള്ള നശിച്ചുപോകുന്ന വസ്തുക്കളില്‍ നിന്നല്ല എന്നു നിങ്ങള്‍ അറിയുന്നതിനാല്‍ ഭയഭക്തിയോടെ ജീവിക്കുക, അതിനാൽ നിങ്ങളുടെ പൂർവ്വികരിൽനിന്നു ചെയ്യാൻ പഠിച്ചതുപോലെ വിഡ്ഢിത്തമായി പെരുമാറുന്നതു നിങ്ങൾ അവസാനിപ്പിക്കണം.
\v 19 പകരം, മശിഹ മരിക്കുമ്പോൾ അവന്‍റെ ശരീരത്തിൽനിന്ന് ഒഴുകിയ വിലയേറിയ രക്തത്തിലൂടെയാണ് ദൈവം നിങ്ങളെ വിലയ്ക്കു വാങ്ങിയത്. യഹൂദ പുരോഹിതന്മാർ യാഗമർപ്പിച്ച കുഞ്ഞാടിനെപ്പോലെയായിരുന്നു മശിഹ: യാതൊരു കളങ്കവും കുറ്റങ്ങളും ഇല്ലാത്തവനാകുന്നു.
\v 20 ലോകത്തെ സൃഷ്ടിക്കുന്നതിനുമുമ്പ് ഇതു ചെയ്യാൻ ദൈവം അവനെ തിരഞ്ഞെടുത്തു. എന്നാൽ ഇതുവരെ ആയിരുന്നില്ല ലോകം അവസാനം ആസന്നമായിരിക്കുമ്പോള്‍ ദൈവം അവനെ നിങ്ങൾക്കു വെളിപ്പെടുത്തിയിരിക്കുന്നു.
\v 21 മശിഹ ഇങ്ങനെ ചെയ്തതു നിമിത്തം, നിങ്ങൾ ദൈവത്തിൽ ആശ്രയിക്കുന്നു, അവൻ മരിച്ചതിനുശേഷം അവനെ വീണ്ടും ജീവനോടെ ഉയിര്‍പ്പിക്കുകയും അവനെ വളരെയധികം ബഹുമാനിക്കുകയും ചെയ്തു. തൽഫലമായി,ദൈവം ഒരുവനില്‍ നിങ്ങൾ വിശ്വസിക്കുകയും അവൻ നിങ്ങൾക്കായി വലിയ കാര്യങ്ങൾ ചെയ്യുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു.
\v 22 നിങ്ങൾ ദൈവത്തെക്കുറിച്ചുള്ള സത്യം അനുസരിക്കുകയും നിങ്ങളെ ശുദ്ധരാക്കാനും സഹവിശ്വാസികളെ സ്നേഹിക്കാനും അവനെ അനുവദിക്കുകയും ചെയ്തതിനാല്‍, പരസ്പരം ആത്മാർത്ഥമായും നിഷ്കളങ്കമായും സ്നേഹിക്കുന്നതു തുടരുക.
\v 23 ഇതു ചെയ്യാൻ ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നു, കാരണം നിങ്ങൾ ഇപ്പോൾ ഒരു പുതിയ ജീവിതം നയിക്കുന്നു. നശിക്കുന്ന ഒരു കാര്യത്തിലൂടെയല്ല നിങ്ങൾക്ക് ഈ പുതിയ ജീവിതം ലഭിച്ചത്. പകരം, അത് എന്നേക്കും നിലനിൽക്കുന്ന ഒരു കാര്യത്തിലൂടെയായിരുന്നു: നിങ്ങൾ വിശ്വസിച്ച ദൈവത്തിന്‍റെ വാഗ്ദാനങ്ങൾ.
\v 24 ഇതു ശരിയാണെന്ന് നമുക്കറിയാം, കാരണം യെശയ്യാ പ്രവാചകൻ എഴുതിയതുപോലെ, പുല്ലു നശിക്കുന്നതുപോലെ എല്ലാ മനുഷ്യരും നശിക്കും. ജനങ്ങളുടെ എല്ലാ മഹത്വവും എന്നെന്നേക്കും നിലനില്‍ക്കുകയില്ല,
\v 25 പുല്ല് ഉണങ്ങുകയും പൂക്കൾ ഇല്ലാതാവുകയും ചെയ്യും എന്ന ദൈവത്തിന്‍റെ സന്ദേശം എന്നേക്കുമുള്ളതുപോലെ മശിഹായെക്കുറിച്ച് ഞങ്ങൾ നിങ്ങളോട് അറിയിച്ച ഈ സന്ദേശം എന്നേക്കും നിലനില്‍ക്കും.
\s5
\c 2
\p
\v 1 ആകയാൽ, മറ്റുള്ളവരോട് ഒരു തരത്തിലും ദ്രോഹപരമായി പ്രവർത്തിക്കുകയോ മറ്റുള്ളവരെ വഞ്ചിക്കുകയോ ചെയ്യരുത്. കപടവിശ്വാസികളാകരുത്, മറ്റുള്ളവരോട് അസൂയപ്പെടരുത്. ഒരിക്കലും ആരെക്കുറിച്ചും അസത്യമായി മോശമായി സംസാരിക്കരുത്.
\v 2 നവജാത ശിശുക്കൾ അവരുടെ അമ്മമാരുടെ ശുദ്ധമായ പാലിനായി കൊതിക്കുന്നതുപോലെ, ദൈവത്തിൽ നിന്ന് യഥാർത്ഥ കാര്യങ്ങൾ പഠിക്കാൻ നിങ്ങൾ ആഗ്രഹിക്കണം, അങ്ങനെ പഠിക്കുന്നതിലൂടെ നിങ്ങൾ അവനെ വിശ്വസിക്കുന്നതിൽ മുതിർന്നവരെപ്പോലെ ആകും. ഈ ലോകത്തിലെ എല്ലാ തിന്മകളിൽനിന്നും ദൈവം നിങ്ങളെ പൂർണമായും മോചിപ്പിക്കുന്ന കാലംവരെ നിങ്ങൾ ഇതു ചെയ്യണം.
\v 3 കൂടാതെ, കർത്താവ് നിങ്ങളോടു വളരെ ദയയോടെ പ്രവർത്തിക്കുന്നുവെന്നു നിങ്ങൾ അനുഭവിച്ചറിഞ്ഞതിനാൽ നിങ്ങൾ അപ്രകാരം പ്രവര്‍ത്തിക്കണം.
\s5
\v 4 കർത്താവായ യേശുവിന്‍റെ അടുക്കലേക്കു വരിക. അവൻ ഒരു കെട്ടിടത്തിന്‍റെ അടിത്തറയിലെ ഏറ്റവും പ്രധാനപ്പെട്ട കല്ല് പോലെയാണ്, പക്ഷേ അവൻ ജീവിക്കുന്നവനാകുന്നു, ഒരു കല്ല് പോലെ നിർജീവമല്ല. പലരും അവനെ നിരസിച്ചു, പക്ഷേ ദൈവം അവനെ തിരഞ്ഞെടുത്തു, അവനെ വളരെ വിലപ്പെട്ടവനായി കണക്കാക്കുകയും ചെയ്തു.
\v 5 മനുഷ്യർ കല്ലുകള്‍കൊണ്ട് വീടുകൾ പണിയുന്നതുപോലെ, ദൈവം തന്‍റെ ആത്മാവ് വസിക്കുന്ന ഒരു കെട്ടിടം പോലെ നിങ്ങളെ ചേര്‍ക്കുകയാണ്. പുരോഹിതന്മാര്‍ ബലിപീഠത്തില്‍ യാഗങ്ങൾ അർപ്പിക്കുന്ന പുരോഹിതന്മാരെപ്പോലെ ദൈവത്തെ പ്രസാദിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യുക. എന്തുകൊണ്ടെന്നാല്‍, യേശുമശിഹ നിങ്ങൾക്കായി മരിച്ചു.
\s5
\v 6 തിരുവെഴുത്തുകൾ‌ ശരിയാണെന്നു കാണിച്ചുതരുന്നു: “ഞാൻ യെരുശലേമിൽ വിലയേറിയ ഒരു കല്ല് പോലെ ഒരുവനെ സ്ഥാപിക്കുന്നു. അതു കെട്ടിടത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട കല്ലാണ്. ധാരാളം പേര്‍ അത് തള്ളിക്കളഞ്ഞതാണ്. എന്നാല്‍ ദൈവം അതിനെ ഏറ്റവും വിലയേറിയതായി കരുതുന്നു. അവനില്‍ വിശ്വസിക്കുന്നവര്‍ ഒരിക്കലും ലജ്ജിച്ചുപോകയില്ല.
\s5
\v 7 അതിനാൽ, യേശുവിൽ വിശ്വസിക്കുന്നവരെ ദൈവം മാനിക്കും. എന്നാൽ അവനിൽ വിശ്വസിക്കാതിരിക്കുന്നവർ, തിരുവെഴുത്തില്‍ പറയുന്നതുപോലെ “കെട്ടിട നിർമ്മാതാക്കൾ നിരസിച്ച കല്ല് കെട്ടിടത്തിന്‍റെ പ്രധാനപ്പെട്ട കല്ലായിരിക്കുന്നതുപോലെ ആകും.
\p
\v 8 ഇതു തിരുവെഴുത്തുകളിലും എഴുതിയിരിക്കുന്നു:
\q “അവൻ ആളുകളെ ഇടറിവീഴാന്‍ ഇടയാക്കുന്ന ഒരു കല്ല്പോലെ,
\q ആളുകൾ തട്ടിവീഴുന്ന ഒരു പാറ പോലെയാകും.
\q ഒരു പാറയിൽ ഇടറിവീഴുമ്പോൾ ആളുകൾക്ക് പരിക്കേൽക്കുന്നതുപോലെ,
\q ദൈവത്തിന്‍റെ സന്ദേശത്തെ അനുസരിക്കാത്ത ആളുകൾ സ്വയം മുറിവേൽപ്പിക്കുന്നു;
\q അതാണ് അവർക്കു സംഭവിക്കുകയെന്നു ദൈവം നിർണ്ണയിച്ചു.”
\s5
\p
\v 9 എന്നാൽ ദൈവം തന്‍റെ സ്വന്തമായി തിരഞ്ഞെടുത്ത ആളുകളാണ് നിങ്ങൾ. പുരോഹിതന്മാരെപ്പോലെ ദൈവത്തെ ആരാധിക്കുന്ന ഒരു കൂട്ടമാണ് നിങ്ങൾ, രാജാക്കന്മാരെപ്പോലെ നിങ്ങൾ ദൈവത്തോടൊപ്പം ഭരിക്കുന്നു. നിങ്ങൾ ദൈവത്തിന്‍റെ ഒരു ജനവിഭാഗമാണ്, അങ്ങനെ അവൻ ചെയ്ത അത്ഭുതകരമായ കാര്യങ്ങൾ നിങ്ങൾ പ്രഖ്യാപിക്കും. അവന്‍റെ സത്യത്തെക്കുറിച്ച് നിങ്ങൾ അറിവില്ലാതിരുന്നപ്പോൾ, നിങ്ങളുടെ മുൻ വഴികളിൽനിന്ന് അവൻ നിങ്ങളെ വിളിക്കുകയും അവനെക്കുറിച്ചുള്ള അത്ഭുതകരമായ യഥാർത്ഥ കാര്യങ്ങൾ നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്തു.
\v 10 നിങ്ങളെക്കുറിച്ച് തിരുവെഴുത്തുകള്‍ സത്യമാണെന്നു പറയുന്നു:
\q "പണ്ട്, നിങ്ങൾ ഒരിക്കലും ജനസമൂഹം ആയിരുന്നില്ല
\q എന്നാൽ ഇപ്പോൾ നിങ്ങള്‍ ദൈവത്തിന്‍റെ ജനസമൂഹം ആകുന്നു.
\q ഒരു കാലത്ത് ദൈവം നിങ്ങളുടെ നേരെ കരുണയോടെ പ്രവര്‍ത്തിച്ചിരുന്നില്ല,
\q എന്നാൽ ഇപ്പോൾ അവൻ നിങ്ങളോട് കരുണയോടുകൂടി പ്രവര്‍ത്തിച്ചിരിക്കുന്നു."
\s5
\p
\v 11 ഞാൻ സ്നേഹിക്കുന്ന ആളുകളായ നിങ്ങള്‍ ഇതേക്കുറിച്ച് ചിന്തിക്കണമെന്നു ഞാന്‍ ഉദ്ബോധിപ്പിക്കുന്നു. സ്വർഗ്ഗത്തിൽ യഥാർത്ഥ ഭവനമുള്ള വിദേശികൾ എന്ന പോലെയാണ് നിങ്ങള്‍. അതിനാൽ നിങ്ങൾ മുമ്പു പിന്തുടര്‍ന്നുപോന്ന പാപകരമായ കാര്യങ്ങൾ നിങ്ങൾ ചെയ്യരുത്, കാരണം നിങ്ങൾ അവ ചെയ്താൽ നിങ്ങൾക്ക് ദൈവത്തോടൊപ്പം നന്നായി ജീവിക്കാൻ കഴിയില്ല.
\v 12 ദൈവത്തെ അറിയാത്തവർക്കിടയിൽ നല്ല രീതിയിൽ പെരുമാറുക. നിങ്ങൾ അങ്ങനെ ചെയ്യുന്നുവെങ്കിൽ, നിങ്ങൾ തിന്മ ചെയ്യുന്നുവെന്ന് അവർ പറയുമെങ്കിലും, നിങ്ങൾ നല്ല കാര്യങ്ങൾ ചെയ്യുന്നുവെന്ന് അവർ കാണും, ദൈവം എല്ലാവരെയും വിധിക്കാൻ വരുമ്പോൾ അവർ അവനെ ബഹുമാനിക്കും.
\s5
\v 13 കർത്താവായ യേശുവിനെ ബഹുമാനിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നതിനാൽ, ശരിയായ അധികാരമുള്ള എല്ലാവരെയും അനുസരിക്കുക. ഇതിൽ രാജാവും ഉൾപ്പെടുന്നു, കാരണം അവന് ഏറ്റവും വലിയ അധികാരം ഉണ്ട്.
\v 14 ഇതിൽ ഗവർണർമാരും ഉൾപ്പെടുന്നു, കാരണം തെറ്റ് ചെയ്യുന്നവരെ ശിക്ഷിക്കാനും ശരിയായ കാര്യങ്ങൾ ചെയ്യുന്നവരെ പുകഴ്ത്താനും ദൈവം അവരെ അയയ്ക്കുന്നു.
\v 15 നിങ്ങൾ നന്മ ചെയ്യണമെന്നാണ് ദൈവം ആഗ്രഹിക്കുന്നത്. നിങ്ങൾ അങ്ങനെ ചെയ്യുകയാണെങ്കിൽ, ദൈവത്തെ അറിയാത്ത മടയമാരായ ആളുകൾക്ക് നിങ്ങൾ തെറ്റ് ചെയ്തുവെന്ന് പറയാൻ കഴിയില്ല.
\v 16 യജമാനനെ അനുസരിക്കുന്നതിൽ നിന്ന് നിങ്ങൾ സ്വതന്ത്രരാണെന്ന മട്ടിൽ പെരുമാറുക, എന്നാൽ അത് കാരണം നിങ്ങൾക്ക് തിന്മ ചെയ്യാൻ കഴിയുമെന്ന് കരുതരുത്. പകരം, ദൈവത്തിന്‍റെ ദാസന്മാര്‍ ചെയ്യേണ്ടതുപോലെ പെരുമാറണം.
\v 17 എല്ലാവരോടും മാന്യമായി പ്രവർത്തിക്കുക. നിങ്ങളുടെ എല്ലാ സഹവിശ്വാസികളെയും സ്നേഹിക്കുക. ദൈവത്തെ ബഹുമാനിക്കുക, രാജാവിനെ ബഹുമാനിക്കുക.
\s5
\v 18 വിശ്വാസികളായ അടിമകളേ, നിങ്ങളുടെ യജമാനന്മാർക്ക് കീഴടങ്ങുകയും അവരെ പൂർണ്ണമായി ബഹുമാനിക്കുകയും ചെയ്യുക. നിങ്ങളോട് നല്ലതും ദയയുള്ളതുമായ രീതിയിൽ പ്രവർത്തിക്കുന്നവർക്ക് മാത്രമല്ല, നിങ്ങളോട് പരുഷമായി പെരുമാറുന്നവർക്കും കീഴടങ്ങുക.
\v 19 ദൈവം ആഗ്രഹിക്കുന്നത് അറിയുകയും അവനെ അനുസരിക്കുകയും ചെയ്യുന്നവരില്‍ അവന്‍ പ്രസാദിക്കുന്നു; കൂടാതെ, അവരുടെ യജമാനന്മാര്‍ അന്യായമായി അവരോടു പെരുമാറുന്നതിനാലുള്ള തങ്ങളുടെ കഷ്ടപ്പാടുകളെ അംഗീകരിച്ച് സ്വീകരിക്കുക.
\v 20 നിങ്ങൾ എന്തെങ്കിലും തെറ്റു ചെയ്താൽ ദൈവം നിങ്ങളില്‍ തീര്‍ച്ചയായും പ്രസാദിക്കുകയില്ല. എന്നാൽ നിങ്ങൾ നല്ലതു ചെയ്യുകയും ഇപ്പോഴും ദോഷം അനുഭവിക്കുകയും ചെയ്യുന്നുവെങ്കിൽ, നല്ലതു ചെയ്യുന്നതിന് നിങ്ങൾ കഷ്ടപ്പെടുന്നു. നിങ്ങൾ അതു സഹിച്ചാൽ ദൈവം നിങ്ങളെ പ്രശംസിക്കും.
\s5
\v 21 ദൈവം നിങ്ങളെ തിരഞ്ഞെടുത്തതിന്‍റെ ഒരു കാരണം നിങ്ങൾ കഷ്ടപ്പെടേണ്ടതിനാണ്. മശിഹ നിങ്ങൾക്കായി കഷ്ടത അനുഭവിച്ചപ്പോൾ, അവൻ ചെയ്തതു നിങ്ങൾ അനുകരിക്കേണ്ടതിന് അവൻ നിങ്ങൾക്ക് ഒരു മാതൃകയായി.
\v 22 മശിഹ എങ്ങനെയാണ് സ്വയം ജീവിച്ചതെന്ന് ഓര്‍മ്മിക്കുക.
\q അവൻ ഒരിക്കലും പാപം ചെയ്തിട്ടില്ല. ആളുകളെ വഞ്ചിക്കാൻവേണ്ടി ഒന്നും പറഞ്ഞില്ല എന്നും ഓർക്കുക.
\q
\v 23 ആളുകൾ അവനെ അപമാനിച്ചപ്പോൾ അതിനു പകരമായി അവൻ അവരെ അപമാനിച്ചില്ല.
\q ആളുകൾ അവനെ കഷ്ടത്തിലാക്കിയപ്പോൾ, പ്രതികാരം ചെയ്യുമെന്ന് അവന്‍ ഭീഷണിപ്പെടുത്തിയില്ല.
\q പകരം, എല്ലായ്പ്പോഴും നീതിപൂർവ്വം വിധിക്കുന്ന ദൈവമുമ്പാകെ താൻ നിരപരാധിയാണെന്നു തെളിയിക്കാൻ അനുവദിച്ചു.
\s5
\p
\v 24 ക്രൂശിൽ മരിച്ചപ്പോൾ നമ്മുടെ പാപങ്ങൾക്കുള്ള ശിക്ഷ അവൻ തന്നെ സഹിച്ചു, നാം പാപം അവസാനിപ്പിച്ച് നേരോടെ ജീവിക്കാൻ വേണ്ടിയാണ് അതു ചെയ്തത്. അവർ അവനെ മുറിവേൽപ്പിച്ചതിനാലാണ് ദൈവം നിങ്ങളെ സുഖപ്പെടുത്തിയത്.
\v 25 യഥാര്‍ത്ഥത്തില്‍ നിങ്ങൾ നഷ്ടപ്പെട്ട ആടുകളെപ്പോലെയായിരുന്നു, എന്നാൽ ഇപ്പോൾ നിങ്ങൾ യേശുവിന്‍റെ അടുക്കലേക്കു മടങ്ങിവന്നിരിക്കുന്നു. ഒരു ഇടയൻ തന്‍റെ ആടുകളെ പരിപാലിക്കുന്നതുപോലെ അവന്‍ നിങ്ങളെ പരിപാലിക്കുന്നു.
\s5
\c 3
\p
\v 1 വിശ്വാസികളായ സ്ത്രീകളേ നിങ്ങൾ നിങ്ങളുടെ ഭർത്താക്കന്മാർക്ക് കീഴടങ്ങണം. അവരിൽ ആരെങ്കിലും മശിഹായെക്കുറിച്ചുള്ള സന്ദേശം വിശ്വസിക്കുന്നില്ലെങ്കിൽ, നിങ്ങൾ അവരോട് ഒന്നും പറയാതെ അവർ വിശ്വാസികളാകാൻ വേണ്ടി ഇതു ചെയ്യുക.
\v 2 നിങ്ങൾ അവരെ ബഹുമാനിക്കുന്നുവെന്നും നിങ്ങൾ അവരോട് പൂർണമായും വിശ്വസ്തരാണെന്നും കാണുമ്പോൾ അവർ മശിഹായിൽ വിശ്വസിക്കും.
\s5
\v 3 മനോഹരമായി മുടി ക്രമീകരിക്കുകയോ സ്വർണ്ണാഭരണങ്ങളും മികച്ച വസ്ത്രങ്ങളും ധരിച്ച് നിങ്ങളുടെ ശരീരത്തിന്‍റെ പുറംമോടിയായി അലങ്കരിച്ചുകൊണ്ട് ഇതു ചെയ്യുവാൻ ശ്രമിക്കരുത്.
\v 4 പകരം, നിങ്ങളുടെ അകമെയുള്ള മനുഷ്യനെ മങ്ങാത്ത വിധത്തിൽ മനോഹരമാക്കുക. ഞാൻ ഉദ്ദേശിക്കുന്നത്, എളിയതും ശാന്തവുമായ ഒരു മനോഭാവം ഉണ്ടായിരിക്കുക, അത് ദൈവം വളരെ വിലപ്പെട്ടതായി കരുതുന്നു.
\s5
\v 5 പണ്ട് കാലത്തു ജീവിച്ചിരുന്ന, ദൈവത്തെ ബഹുമാനിച്ച സ്ത്രീകൾ ഈ രീതിയിൽ തങ്ങളെത്തന്നെ മനോഹരമാക്കി. അവർ ദൈവത്തിൽ വിശ്വസിക്കുകയും ഭർത്താക്കന്മാരെ അനുസരിക്കുകയും ചെയ്തു.
\v 6 ഉദാഹരണത്തിന്‌, സാറാ തന്‍റെ ഭർത്താവായ അബ്രഹാമിനെ അനുസരിക്കുകയും അവനെ യജമാനൻ എന്നു വിളിക്കുകയും ചെയ്‌തു. നിങ്ങൾ ശരിയായ കാര്യങ്ങൾ ചെയ്യുകയും നിങ്ങളുടെ ഭർത്താക്കന്മാരോ മറ്റാരെങ്കിലുമോ നിങ്ങളോട് എന്തുചെയ്യുമെന്നതിനെ ഭയപ്പെടാതിരിക്കുകയും ചെയ്താൽ ദൈവം നിങ്ങളെ അവളുടെ പുത്രിമാരായി കണക്കാക്കും.
\s5
\v 7 വിശ്വാസികളായ പുരുഷന്മാരേ, നിങ്ങളുടെ ഭാര്യമാർ നിങ്ങളെ ബഹുമാനിക്കുന്നതുപോലെ, അവരോടൊപ്പം ഉചിതമായ രീതിയിൽ നിങ്ങളുടെ ജീവിതം നയിക്കണം. അവർ നിങ്ങളേക്കാൾ പൊതുവെ ദുർബലരാണെന്നു മനസിലാക്കിക്കൊണ്ട് അവരോട് മാന്യമായി പെരുമാറുക. നിങ്ങളെപ്പോലെ തന്നെ എന്നേക്കും ജീവിക്കാൻ ദൈവം അവരെ ഇടവരുത്തുന്നു എന്ന് മനസ്സിലാക്കുക. പ്രാർത്ഥിക്കുന്നതിൽ നിന്ന് നിങ്ങളെ തടസ്സപ്പെടുത്താതിരിക്കാൻവേണ്ടി ഇപ്രകാരം ചെയ്യുക
\s5
\v 8 എന്‍റെ കത്തിന്‍റെ ഈ ഭാഗം അവസാനിപ്പിക്കുന്നതിന്, ഞാൻ എല്ലാവരോടും പറയുന്നു, നിങ്ങൾ ചിന്തിക്കുന്ന കാര്യങ്ങളിൽ പരസ്പരം യോജിക്കുക. പരസ്പരം സഹതാപം കാണിക്കുക. ഒരേ കുടുംബത്തിലെ അംഗങ്ങൾ ചെയ്യേണ്ടതുപോലെ പരസ്പരം സ്നേഹിക്കുക. പരസ്പരം അനുകമ്പയോടെ പ്രവർത്തിക്കുക. താഴ്മയുള്ളവരായിരിക്കുക.
\v 9 ആളുകൾ നിങ്ങളോട് മോശമായ കാര്യങ്ങൾ ചെയ്യുമ്പോൾ അല്ലെങ്കിൽ നിങ്ങളെ അപമാനിക്കുമ്പോൾ അവരോടും അങ്ങനെ ചെയ്യരുത്. പകരം, അവരെ സഹായിക്കാൻ ദൈവത്തോട് അപേക്ഷിക്കുക, കാരണം നിങ്ങളെ സഹായിക്കാനായി ദൈവം അവനാല്‍ തിരഞ്ഞെടുത്തത് അതാണ്.
\s5
\v 10 നമ്മുടെ ജീവിതം ശരിയായ രീതിയിൽ നടത്തുന്നതിനെക്കുറിച്ച് സങ്കീർത്തനക്കാരൻ എഴുതിയത് പരിഗണിക്കുക:
\q “ജീവിതം ആസ്വദിക്കാനും അവർക്കു നല്ല കാര്യങ്ങൾ സംഭവിക്കാനും ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം,
\q അവർ തിന്മ എന്താണെന്നു പറയരുത് അല്ലെങ്കിൽ ചീത്തവാക്കുകൾ സംസാരിക്കരുത്
\q മറ്റുള്ളവരെ വഞ്ചിക്കുന്ന വാക്കുകള്‍ സംസാരിക്കാതിരിക്കുകയും വേണം.
\q
\v 11 തിന്മ ചെയ്യാൻ അവർ നിരന്തരം വിസമ്മതിക്കുകയും പകരം നല്ലതു തന്നെ ചെയ്യുകയും വേണം.
\q പരസ്പരം സമാധാനപരമായി പ്രവർത്തിക്കാൻ ആളുകളെ സഹായിക്കാൻ അവർ ശ്രമിക്കണം;
\q സമാധാനപരമായ രീതിയിൽ പ്രവർത്തിക്കാൻ അവർ ജനങ്ങളോട് ആത്മാർത്ഥമായി പ്രേരിപ്പിക്കണം,
\q
\v 12 കാരണം, നീതിമാൻമാർ ചെയ്യുന്ന കാര്യങ്ങൾ കർത്താവ് സ്വീകരിക്കുന്നു.
\q നീതിമാന്മാർ പ്രാർത്ഥിക്കുമ്പോൾ അവൻ ശ്രദ്ധിക്കുന്നു, അവൻ ഉത്തരം നൽകുന്നു.
\q എന്നാൽ തിന്മ ചെയ്യുന്നവരെ അവൻ തള്ളിക്കളയുന്നു.”
\s5
\p
\v 13 നന്മ ചെയ്യാൻ നിങ്ങൾ എല്ലാ ശ്രമവും നടത്തുകയാണെങ്കിൽ ആരാണ് നിങ്ങളെ ഉപദ്രവിക്കുന്നത്?
\v 14 എന്നാൽ നിങ്ങൾ ശരിയായതു ചെയ്തതിനാൽ നിങ്ങൾ കഷ്ടത അനുഭവിക്കുന്നുവെങ്കില്‍ ദൈവം നിങ്ങളെ അനുഗ്രഹിക്കും. “മറ്റുള്ളവർ ഭയപ്പെടുന്ന കാര്യങ്ങളെ ഭയപ്പെടരുത്; ആളുകൾ നിങ്ങളോട് മോശമായി പെരുമാറുമ്പോൾ വിഷമിക്കേണ്ടതുമില്ല.”
\s5
\v 15 പകരം, നിങ്ങൾ ഇഷ്ടപ്പെടുന്ന മശിഹ നിങ്ങളുടെ യജമാനനാണെന്ന് നിങ്ങളുടെ അന്തരാത്മാവിൽ അംഗീകരിക്കുക. ദൈവം നിങ്ങൾക്കായി നന്മ ചെയ്യുമെന്നു നിങ്ങൾ ആത്മവിശ്വാസത്തോടെ പ്രതീക്ഷിക്കുന്ന കാര്യങ്ങളെക്കുറിച്ച് തങ്ങളോട് പറയണമെന്ന് ആവശ്യപ്പെടുന്ന ആർക്കും ഉത്തരം നൽകാൻ എപ്പോഴും തയ്യാറായിരിക്കുക. എന്നാൽ അവരോടു താഴ്മയോടെയും ബഹുമാനത്തോടെയും മറുപടി പറയുക.
\v 16 നിങ്ങള്‍ മശിഹായോട് ചേര്‍ന്നിരിക്കുന്നതിനാല്‍ നിങ്ങൾ നിങ്ങളെത്തന്നെ നയിച്ചതായ നല്ല വഴി മറ്റുള്ളവര്‍ കാണുമ്പോൾ നിങ്ങളെക്കുറിച്ച് തിൻമ പറയുന്നവര്‍ ലജ്ജിക്കേണ്ടതിനായി നിങ്ങൾ തെറ്റൊന്നും ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുക.
\v 17 നിങ്ങൾ കഷ്ടപ്പെടണമെന്ന് ദൈവം ആഗ്രഹിക്കുന്നുണ്ടാകാം. അങ്ങനെയാണെങ്കിൽ, ദുഷ്‌പ്രവൃത്തികൾ ചെയ്യുന്നതിനേക്കാൾ നല്ല പ്രവൃത്തികൾ ചെയ്യുന്നതാണ് നല്ലത്.
\s5
\v 18 പാപം ചെയ്ത ആളുകൾക്കുവേണ്ടി മശിഹ ഒരിക്കൽ മരിച്ചു എന്നു ഞാൻ പറയുന്നു. നീതികെട്ട ആളുകൾക്കുവേണ്ടി മരിച്ച നീതിമാനായിരുന്നു അവന്‍. അവൻ നമ്മെ ദൈവത്തിലേക്കു കൊണ്ടുവരുന്നതിനുവേണ്ടി മരിച്ചു. അവന് ഒരു സാധാരണ ശരീരമുണ്ടായിരുന്ന സമയത്ത്, അവൻ കൊല്ലപ്പെട്ടു, എന്നാൽ ദൈവത്തിന്‍റെ ആത്മാവ് അവനെ വീണ്ടും ജീവനിലേക്ക് മടക്കി കൊണ്ടുവന്നു.
\v 19 ദൈവം തടവിലാക്കിയ ദുരാത്മാക്കളോട് ദൈവത്തിന്‍റെ വിജയം പ്രഖ്യാപിക്കാൻ ആത്മാവ് അവനെ പ്രാപ്തനാക്കി.
\v 20 വളരെക്കാലം മുമ്പ്, നോഹ ഒരു വലിയ പെട്ടകം പണിയുന്ന സമയത്ത്, ആളുകൾ അവരുടെ ദുഷിച്ച പെരുമാറ്റത്തിൽനിന്നു പിന്തിരിയുമോ എന്നു ക്ഷമയോടെ കാത്തിരുന്നപ്പോൾ ആ ദുഷ്ട മനുഷ്യര്‍ ദൈവത്തോട് അനുസരണക്കേടു കാണിച്ചു. കുറച്ചു പേർ മാത്രമേ ആ പടകില്‍ രക്ഷപ്പെട്ടുള്ളൂ. പ്രത്യേകിച്ചും, എട്ട് പേരെ മാത്രമേ ദൈവം വെള്ളപ്പൊക്കത്തിലൂടെ സുരക്ഷിതമായി എത്തിച്ചിട്ടുള്ളൂ, മറ്റുള്ളവരെല്ലാം അതിൽ മുങ്ങിമരിച്ചു.
\s5
\v 21 ആ വെള്ളം നാം സ്നാനമേറ്റ വെള്ളത്തെ പ്രതിനിധീകരിക്കുന്നു, യേശുക്രിസ്തുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചതിനാൽ ദൈവം നമ്മെ രക്ഷിക്കുന്നു. ഈ വെള്ളം തീർച്ചയായും നമ്മുടെ ശരീരത്തിൽ നിന്ന് ഒരു അഴുക്കും നീക്കം ചെയ്യുന്നില്ല. പകരം, പാപം ചെയ്തതിന്‍റെ കുറ്റബോധം അവൻ നീക്കിയിട്ടുണ്ടെന്ന് ഉറപ്പുനൽകാൻ നാം ദൈവത്തോട് അഭ്യർത്ഥിക്കുന്നുവെന്ന് ഇത് കാണിക്കുന്നു
\v 22 എല്ലാ ദുഷ്ടതയും ശക്തിയേറിയതുമായ ആത്മാവിനെ തന്നോട് അനുസരണമുള്ളവരാക്കാൻ ദൈവം ഇടവരുത്തിയിരിക്കുന്നതിനാല്‍ മശിഹ സ്വർഗ്ഗത്തിൽ ദൈവത്തിനടുത്തുള്ള ഉന്നത സ്ഥാനത്ത് പോയി ഭരണം നടത്തുന്നു.
\s5
\c 4
\p
\v 1 മശിഹാ തന്‍റെ ശരീരത്തിൽ കഷ്ടത അനുഭവിച്ചതിനാൽ നിങ്ങളും കഷ്ടത അനുഭവിക്കാൻ മനസുള്ളവരാകുക. ശരീരത്തിൽ കഷ്ടത അനുഭവിക്കുന്നവര്‍ അവരുടെ പാപ പ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിച്ചു.
\v 2 തൽഫലമായി, ഇവിടെ ഭൂമിയിൽ അവശേഷിക്കുന്ന സമയത്ത്, പാപികളായ ആളുകൾ ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ അവർ ചെയ്യുന്നില്ല, പകരം ദൈവം അവര്‍ ചെയ്യണമെന്ന് ആഗ്രഹിക്കുന്ന കാര്യങ്ങൾ ചെയ്യുന്നു.
\s5
\v 3 ഞാൻ നിങ്ങളോടു പറയുന്നു, നിങ്ങൾ ഇതിനകം ഇവിടെ ധാരാളം സമയം ഭൂമിയിൽ ചെലവഴിച്ചതിനാൽ ദൈവത്തെ അറിയാത്ത ആളുകൾ ചെയ്യാൻ ആഗ്രഹിക്കുന്നതു ചെയ്യുന്നു. മുൻകാലങ്ങളിൽ നിങ്ങൾ എല്ലാത്തരം ലൈംഗിക അധാർമിക പ്രവൃത്തികളും ചെയ്തിരുന്നു, നിങ്ങൾ മദ്യപിക്കുകയും പിന്നീട് ലൈംഗിക അധാര്‍മ്മിക പ്രവൃത്തികളില്‍ പങ്കെടുക്കുകയും ദൈവത്തിന് വെറുപ്പായ വിഗ്രഹങ്ങളെ ആരാധിക്കുകയും ചെയ്തു.
\v 4 നിങ്ങളുടെ സ്നേഹിതന്മാർ‌ ഈ കാര്യങ്ങൾ‌ ചെയ്യുമ്പോൾ‌ നിങ്ങൾ‌ അവരോടൊപ്പം ചേരാത്തതിൽ‌ ഇപ്പോൾ‌ അവര്‍ ആശ്ചര്യപ്പെടുന്നു. തൽഫലമായി, അവർ നിങ്ങളെക്കുറിച്ച് മോശം കാര്യങ്ങൾ പറയുന്നു.
\v 5 എന്നാൽ ഒരു ദിവസം അവർ ചെയ്തതെല്ലാം ദൈവത്തോട് സമ്മതിക്കേണ്ടിവരും. അവനാണ് അവരെ ന്യായം വിധിക്കുന്നത്.
\v 6 അതുകൊണ്ടാണ് മശിഹ മരിച്ച അവസ്ഥയില്‍ ഉള്ളവരോട് സുവിശേഷം പ്രസംഗിച്ചത്. അവൻ അങ്ങനെ ചെയ്തത്, ജീവിച്ചിരിക്കുമ്പോൾ ദൈവം അവരെ വിധിച്ചുവെങ്കിലും, അവര്‍ വീണ്ടും ജീവിക്കേണ്ടതിനു പരിശുദ്ധാത്മാവിന്‍റെ ശക്തിയില്‍ അവർ ദൈവം ജീവിക്കുന്നതുപോലെ നിത്യമായി ജീവിക്കുന്നതിനാണ്.
\s5
\v 7 ഈ ഭൂമിയിലെ എല്ലാം ഉടൻ അവസാനിക്കും. അതിനാൽ, വിവേകപൂർവ്വം ചിന്തിക്കുകയും നിങ്ങൾക്കു ചിന്തിക്കാൻ കഴിയുന്നതിനെ നിയന്ത്രിക്കുകയും ചെയ്യുക അതിനാല്‍, നിങ്ങൾക്ക് നന്നായി പ്രാർത്ഥിക്കുവാന്‍ കഴിയും.
\v 8 ഏല്ലാറ്റിലും പ്രധാനമായി, പരസ്പരം ആത്മാർത്ഥമായി സ്നേഹിക്കുക, കാരണം നമ്മൾ മറ്റുള്ളവരെ സ്നേഹിക്കുമ്പോള്‍ അവർ എന്തെങ്കിലും തെറ്റ് ചെയ്തവരാണെന്നു കണ്ടെത്താൻ നിങ്ങൾ ശ്രമിക്കില്ല.
\v 9 നിങ്ങളുടെ ഇടയിൽ വരുന്ന ക്രിസ്തീയ യാത്രക്കാർക്ക് ഭക്ഷണവും ഉറങ്ങാനുള്ള സ്ഥലവും നൽകുക, പരാതിപ്പെടാതെ അതു ചെയ്യുക.
\s5
\v 10 വിശ്വാസികൾ എല്ലാവരും ദൈവം തന്നിട്ടുള്ള ദാനങ്ങളെ മറ്റുള്ളവരെ സഹായിക്കാനും ഉപയോഗിക്കണം. ദൈവം അവർക്കു നൽകിയിട്ടുള്ള വിവിധ ദാനങ്ങളെ അവർ നന്നായി കൈകാര്യം ചെയ്യണം.
\v 11 വിശ്വാസികളുടെ സമ്മേളനങ്ങളില്‍ സംസാരിക്കുന്നവർ തങ്ങള്‍ ദൈവവചനങ്ങൾ സംസാരിക്കുന്നു എന്നപോലെ ചെയ്യണം. മറ്റുള്ളവർക്കുവേണ്ടി ദയാപ്രവൃത്തികൾ ചെയ്യുന്നവർ, ദൈവം നൽകുന്ന ശക്തിയോടെ അതു ചെയ്യണം, യേശുമശിഹാ നിങ്ങളെ ശക്തിപ്പെടുത്തുന്ന ദൈവത്തെ ബഹുമാനിക്കുന്നതിനായി. സകലവും നിത്യമായി ഭരിക്കാൻ ദൈവത്തിന് എല്ലാ അധികാരവുമുള്ളതിനാൽ നാമെല്ലാവരും സ്തുതിക്കുവിന്‍. അങ്ങനെയാകട്ടെ!
\s5
\v 12 ഞാൻ സ്നേഹിക്കുന്നവരേ, നിങ്ങൾ മശിഹായുടെ വകയായതിനാൽ നിങ്ങൾ അനുഭവിക്കുന്ന വേദനാജനകമായ കാര്യങ്ങളെക്കുറിച്ച് ആശ്ചര്യപ്പെടരുത്. ആളുകൾ ലോഹത്തെ തീയിലിട്ട് പരീക്ഷിക്കുന്നതുപോലെ നിങ്ങളെ പരീക്ഷിക്കുന്നു. നിങ്ങൾക്ക് വിചിത്രമായ എന്തെങ്കിലും സംഭവിക്കുന്നുവെന്നു കരുതരുത്.
\v 13 പകരം, മശിഹ സഹിച്ചതുപോലെയാണ് നിങ്ങൾ അനുഭവിക്കുന്നതെന്നു സന്തോഷിക്കുക. നിങ്ങൾ കഷ്ടപ്പെടുമ്പോൾ സന്തോഷിക്കുക, അങ്ങനെ മശിഹ മടങ്ങിവന്ന് അവൻ എത്ര മഹത്വമുള്ളവനാണെന്ന് എല്ലാവരെയും കാണിക്കുമ്പോൾ നിങ്ങൾക്കും സന്തോഷിക്കാം.
\v 14 നിങ്ങൾ മശിഹായിൽ വിശ്വസിച്ചതിനാൽ മറ്റുള്ളവർ നിങ്ങളെ അപമാനിക്കുന്നുവെങ്കിൽ, ദൈവത്തിന് നിങ്ങളോട് പ്രസാദം തോന്നുന്നു. കാരണം ദൈവം എത്ര വലിയവനാണെന്ന് വെളിപ്പെടുത്തുന്ന ആത്മാവ് നിങ്ങളുടെ ഉള്ളിൽ വസിക്കുന്നുവെന്ന് ഇതു കാണിക്കുന്നു.
\s5
\v 15 നിങ്ങൾ കഷ്ടപ്പെടുകയാണെങ്കിൽ, നിങ്ങൾ ആരെയും കൊന്നതിനാലോ എന്തെങ്കിലും മോഷ്ടിച്ചതിനാലോ മറ്റേതെങ്കിലും തിന്മ ചെയ്തതിനാലോ അല്ലെങ്കിൽ മറ്റൊരാളുടെ കാര്യങ്ങളിൽ നിങ്ങൾ ഇടപെട്ടതിനാലോ ആകരുത്.
\v 16 എന്നാൽ നിങ്ങൾ ഒരു ക്രിസ്ത്യാനിയായതിനാൽ നിങ്ങൾ കഷ്ടപ്പെടുകയാണെങ്കിൽ, അതിൽ ലജ്ജിക്കരുത്. പകരം, നിങ്ങൾ മശിഹായുടെ വകയായതിനാൽ നിങ്ങൾ കഷ്ടമനുഭവിക്കുന്നതുകൊണ്ട് ദൈവത്തെ സ്തുതിക്കുക.
\s5
\v 17 ദൈവം ആളുകളെ വിധിക്കാൻ തുടങ്ങേണ്ട സമയമാകുന്നതുകൊണ്ട് ഞാൻ ഇതു പറയുന്നു, ആദ്യം അവൻ തനിക്കുള്ളവരെ വിധിക്കും. അവൻ ആദ്യം വിശ്വാസികളായ നമ്മെ വിധിക്കും എന്നതിനാൽ, അവനിൽ നിന്നു വരുന്ന സുവിശേഷം അനുസരിക്കാത്തവർക്കു സംഭവിക്കുന്ന ഭയാനകമായ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക!
\v 18 തിരുവെഴുത്തുകളിൽ എഴുതിയിരിക്കുന്നതുപോലെയായിരിക്കും ഇത്. അതിനാൽ ഭക്തികെട്ടവരും പാപികളുമായ ആളുകൾക്ക് തീർച്ചയായും ദൈവത്തിൽനിന്നു കഠിനമായ ശിക്ഷ അനുഭവിക്കേണ്ടിവരും!”
\v 19 അതിനാൽ, ദൈവത്തിനുവേണ്ടി കഷ്ടപ്പെടുന്നവർ, ദൈവം അവരെ സൂക്ഷിക്കും എന്നുള്ള ഉറച്ച വിശ്വാസംഉണ്ടായാല്‍-അവരെ സൃഷ്ടിച്ചവന്‍ ദൈവം ഒരുവനും, താൻ വാഗ്ദാനം ചെയ്യുന്നതെല്ലാം എപ്പോഴും നിവര്‍ത്തിക്കുന്നതും അവന്‍ തന്നെ. അതിനാൽ അവർ നേരായ കാര്യങ്ങൾ ചെയ്യുന്നതു തുടരണം.
\s5
\c 5
\p
\v 1 ഒരു മൂപ്പനായ ഞാന്‍, വിശ്വാസ സമൂഹത്തെ നയിക്കുന്ന മൂപ്പന്മാരായ നിങ്ങളോട് ഇതു പറയുന്നു: മശിഹ കഷ്ടപ്പെടുന്നതു കണ്ടവരിൽ ഒരാളാണ് ഞാൻ, സ്വർഗ്ഗത്തിൽ മശിഹായ്ക്കുള്ള മഹത്വവും ഞാൻ നിങ്ങളോട് പങ്കുവെക്കും.
\v 2 നിങ്ങളുടെ സഭകളിലെ ആളുകളെ പരിപാലിക്കാൻ ഞാൻ മൂപ്പന്മാരോട് അപേക്ഷിക്കുന്നു. ആടുകളെ പരിപാലിക്കുന്ന ഇടയന്മാരെപ്പോലെ നിങ്ങൾ ഇത് ചെയ്യുക. ഇത് ചെയ്യുക, നിങ്ങൾ അത് ചെയ്യണംഎന്ന നിര്‍ബന്ധത്താല്‍ അല്ല, പകരം ദൈവം ആഗ്രഹിക്കുന്നതുപോലെ താല്‍പര്യപൂർവ്വം ചെയ്യുക. അതു ചെയ്യുന്നതിന് പണം ലഭിക്കണം എന്നുള്ള അത്യാഗ്രഹത്തോടെ ചെയ്യരുത്, പകരം അതു സന്തോഷപൂര്‍വ്വം ചെയ്യുക.
\v 3 ദൈവം നിങ്ങളുടെ പക്കല്‍ എല്പിച്ചിട്ടുള്ള ആളുകളുടെമേല്‍ ആധിപത്യം പുലർത്തുന്ന മേലധികാരികളെപ്പോലെ, പ്രവർത്തിക്കരുത്, അതിനുപകരം നിങ്ങള്‍ നയിക്കുന്ന ജീവിതരീതികള്‍ അവർക്ക് മാതൃകയായിത്തീരട്ടെ.
\v 4 നിങ്ങൾ അങ്ങനെ ചെയ്യുകയാണെങ്കിൽ, നമ്മുടെ ശ്രേഷ്o ഇടയനായ യേശു പ്രത്യക്ഷപ്പെടുമ്പോൾ, നിങ്ങൾക്ക് ഓരോരുത്തർക്കും മഹത്തായ പ്രതിഫലം ലഭിക്കും. ആ പ്രതിഫലം മൽസരങ്ങളിൽ വിജയിക്കുന്ന ഓട്ടക്കാര്‍ക്ക് ലഭിക്കുന്ന സമ്മാനങ്ങള്‍ പോലെയാകും, പക്ഷേ നിങ്ങളുടെ പ്രതിഫലം ഒരിക്കലും ആ സമ്മാനങ്ങള്‍പോലെ വാടിപ്പോകുകയില്ല.
\s5
\v 5 ഞാൻ ഇതു ഇപ്പോൾ യുവാക്കളായ നിങ്ങളോട് പറയുന്നു. സഭയിലെ മുതിർന്നവരെ നിങ്ങൾ അനുസരിക്കണം. വിശ്വാസികളായ നിങ്ങൾ എല്ലാവരും പരസ്പരം താഴ്മയോടെ പെരുമാറണം, എന്തെന്നാല്‍ അഹങ്കാരികളോട് ദൈവം എതിർക്കുന്നുവെന്നതു സത്യമാണ്, എന്നാൽ താഴ്മയുള്ളവരോട് അവൻ ദയയോടെ പ്രവർത്തിക്കുന്നു.
\v 6 അതിനാൽ, അഹങ്കാരികളെ ശിക്ഷിക്കാൻ ദൈവത്തിന് ശ്രേഷ്ഠമായ അധികാരമുണ്ടെന്ന് മനസിലാക്കി, നിശ്ചയിച്ച സമയത്ത് അവൻ നിങ്ങളെ ബഹുമാനിക്കുന്നതിനായി താഴ്‌മയുള്ളവനായിരിക്കുക.
\v 7 അവൻ നിങ്ങളെ കരുതുന്നു എന്നതിനാല്‍ നിങ്ങള്‍ സങ്കടപ്പെടുന്ന എല്ലാ കാര്യങ്ങളെപ്പറ്റിയും കരുതലുള്ളവനായിരിക്കാന്‍ അവനെ അനുവദിക്കുക.
\s5
\v 8 എപ്പോഴും ശ്രദ്ധയോടുകൂടിയിരിക്കുക, കാരണം നിങ്ങളുടെ ശത്രുവായ പിശാച്, ആളുകളെ നശിപ്പിക്കുവാന്‍ തക്കംനോക്കി ചുറ്റിനടക്കുകയാണ്. അവന്‍, കൊന്നുതിന്നുവാന്‍ വേണ്ടി ചുറ്റിക്കറങ്ങി നടക്കുന്ന സിംഹത്തെപ്പോലെയാണ്,
\v 9 മശിഹായെയും അവന്‍റെ സന്ദേശത്തെയും ഉറച്ചു വിശ്വസിക്കുന്നതിലൂടെ നിങ്ങൾ അവനെ ചെറുത്തു നില്ക്കണം, ലോകമെമ്പാടുമുള്ള നിങ്ങളുടെ സഹവിശ്വാസികൾ സമാനമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടെന്ന് ഓർമ്മിക്കുക.
\s5
\v 10 എല്ലാ സാഹചര്യങ്ങളിലും ദയാപൂര്‍വ്വം നമ്മെ സഹായിക്കുന്നവനാണ് ദൈവം, സ്വർഗ്ഗത്തിൽ തന്‍റെ നിത്യമഹത്വം പങ്കിടാൻ നമ്മെ തിരഞ്ഞെടുത്തത് അവനാണ്, കാരണം നാം മശിഹായോടുകൂടെ ചേർന്നിരിക്കുന്നു. ആളുകൾ‌ നിങ്ങളെ ദ്രോഹിക്കുന്നതിനായി ചെയ്യുന്ന കാര്യങ്ങൾ‌ കാരണം നിങ്ങൾ‌ കുറച്ചുകാലം കഷ്ടത അനുഭവിച്ചേക്കാം, എന്നാല്‍ അവൻ നിങ്ങളുടെ ആത്മീയ വൈകല്യങ്ങൾ‌ നീക്കംചെയ്യും, അവനില്‍ കൂടുതൽ‌ വിശ്വസിക്കാൻ‌ നിങ്ങളെ ശക്തിപ്പെടുത്തും, മാത്രമല്ല എല്ലാവിധത്തിലും നിങ്ങളെ പിന്തുണയ്‌ക്കുകയും ചെയ്യും.
\v 11 അവൻ എന്നേക്കും ശക്തനായി ഭരിക്കട്ടെ എന്നു ഞാൻ പ്രാർത്ഥിക്കുന്നു. അത് അങ്ങനെ തന്നെയാകട്ടെ!
\s5
\v 12 ഈ കത്ത് ഞാൻ പറഞ്ഞുകൊടുത്തതുപോലെ ശീലാസ് എനിക്കുവേണ്ടി എഴുതിയിരിക്കുന്നു. അവനെ വിശ്വസ്തനായ ഒരു സഹവിശ്വാസിയായി ഞാൻ കണക്കാക്കുന്നു. നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഞാൻ ഈ ഹ്രസ്വ കത്ത് നിങ്ങൾക്ക് എഴുതിയത്, ഞങ്ങൾ അർഹിക്കാത്ത കാര്യങ്ങളെ ദൈവം ഞങ്ങൾക്കുവേണ്ടി ചെയ്യുന്നതായ കാര്യങ്ങളെക്കുറിച്ചുള്ള ഒരു യഥാർത്ഥ സന്ദേശമാണ് ഞാൻ എഴുതിയത് എന്നു നിങ്ങൾക്ക് ഉറപ്പ് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. തുടര്‍ന്നും ഈ സന്ദേശം ഉറച്ചു വിശ്വസിക്കുക.
\v 13 ഞങ്ങൾ ചിലപ്പോൾ ‘ബാബിലോൺ’ എന്നു വിളിക്കുന്ന ഈ നഗരത്തിലെ, ദൈവം നിങ്ങളെ തിരഞ്ഞെടുത്തതുപോലെ തന്നെ അവന്‍റെതായിരിക്കാൻ ദൈവം തിരഞ്ഞെടുത്ത വിശ്വാസികൾ, അവരുടെ ആശംസകൾ നിങ്ങൾക്കായി അയയ്‌ക്കുന്നു. എനിക്ക് ഒരു മകനെപ്പോലെയുള്ള മർക്കൊസും നിങ്ങൾക്ക് ആശംസകൾ അയയ്ക്കുന്നു.
\v 14 നിങ്ങൾ പരസ്പരം സ്നേഹിക്കുന്നുവെന്നു കാണിയ്ക്കുവാൻ കവിളിൽ ചുംബനം നൽകി പരസ്പരം അഭിവാദ്യം ചെയ്യുക. മശിഹായുടെകൂടെ ചേർന്ന നിങ്ങൾക്കെല്ലാവർക്കും ദൈവം സമാധാനം നൽകട്ടെ എന്നു ഞാൻ പ്രാർത്ഥിക്കുന്നു.