STR_ml_iev/59-HEB.usfm

531 lines
176 KiB
Plaintext
Raw Permalink Blame History

This file contains invisible Unicode characters

This file contains invisible Unicode characters that are indistinguishable to humans but may be processed differently by a computer. If you think that this is intentional, you can safely ignore this warning. Use the Escape button to reveal them.

This file contains Unicode characters that might be confused with other characters. If you think that this is intentional, you can safely ignore this warning. Use the Escape button to reveal them.

\id HEB - Indian Easy Version (IEV) Malayalam
\ide UTF-8
\h എബ്രായർ
\toc1 എബ്രായർ
\toc2 എബ്രായർ
\toc3 heb
\mt1 എബ്രായർ
\s5
\c 1
\p
\v 1 ദൈവം പണ്ട് നമ്മുടെ പൂർവ്വികരുമായി പല സമയത്തും പലവിധത്തിലും, പ്രവാചകന്മാരോടു ചെയ്യാനും പറയാനും എഴുതാനും പറഞ്ഞതിലൂടെ അവൻ ആശയവിനിമയം നടത്തി.
\v 2 എന്നാൽ ഇപ്പോൾ ഈ അന്തിമയുഗം ആരംഭിക്കുമ്പോൾ, ദൈവം തന്‍റെ പുത്രൻ മുഖാന്തരം നമ്മെ അറിയിച്ചു. എല്ലാറ്റിനും അവകാശിയാകുവാൻ ദൈവം അവനെ തിരഞ്ഞെടുത്തു. അവനാൽ ദൈവം പ്രപഞ്ചത്തെയും സൃഷ്ടിച്ചു.
\v 3 ദൈവപുത്രനെ നോക്കുന്നതിനാല്‍, ദൈവം എത്ര മഹത്വമുള്ളവനാണെന്നു നമുക്കു കാണാൻ കഴിയും. ദൈവം യഥാർത്ഥത്തിൽ എങ്ങനെയുള്ളവനാണെന്ന് അവൻ കൃത്യമായി കാണിക്കുന്നു. തന്‍റെ അധികാരത്തിന്‍റെ ശക്തിയാല്‍ അവൻ എല്ലാം വഹിക്കുന്നു. ജനത്തിന്‍റെ പാപങ്ങൾക്കു പരിഹാരത്തിനായി അവൻ തന്നെത്തന്നെ യാഗം അര്‍പ്പിച്ചശേഷം, ഉയിര്‍ത്തെഴുന്നേറ്റു സ്വർഗ്ഗത്തിൽ കയറി, മഹത്വത്തിന്‍റെ ഏറ്റവും ഉയർന്ന സ്ഥലത്ത് ഇരുന്ന്, അവിടെ അവൻ ദൈവമായി രാജാവിനെപ്പോലെ ഭരിക്കുന്നു.
\s5
\v 4 അങ്ങനെ ചെയ്യുന്നതിലൂടെ, താൻ ദൈവദൂതന്മാരെക്കാൾ വലിയവനാണെന്നു ദൈവം തെളിയിച്ചു. ദൈവം, ‘ദൈവപുത്രൻ’ എന്ന നാമം നൽകിയതുകൊണ്ട് അവരെക്കാൾ വലിയവനായി.
\v 5 ദൈവം തന്‍റെ പുത്രനോടു പറഞ്ഞത് ഒരു ദൂതനോടും പറഞ്ഞതായി തിരുവെഴുത്തുകളിൽ ആരും ഒരുനാളും രേഖപ്പെടുത്തിയിട്ടില്ല. “നീ എന്‍റെ പുത്രനാണ്! ഞാൻ നിന്‍റെ പിതാവാണ് എന്ന് എല്ലാവരോടും ഞാന്‍ ഇന്നു പ്രഖ്യാപിച്ചു! അവൻ തന്‍റെ പുത്രനെക്കുറിച്ചല്ലാതെ മറ്റൊരു തിരുവെഴുത്തു ഭാഗത്തും ഏതെങ്കിലും ഒരു ദൂതനെക്കുറിച്ചുo പറഞ്ഞിട്ടില്ല.” “ഞാൻ അവന്‍റെ പിതാവായിരിക്കും, അവൻ എനിക്കു പുത്രനായിരിക്കും.”
\s5
\v 6 അവൻ തന്‍റെ ശ്രേഷ്ഠപുത്രനെ— ഏകപുത്രനെ തന്നെ ലോകത്തിലേക്കു കൊണ്ടുവരുമ്പോൾ വീണ്ടും അവൻ ഇങ്ങനെ കല്പിച്ചു: “ദൈവത്തിന്‍റെ എല്ലാ ദൂതന്മാരും അവനെ ആരാധിക്കണം.”
\v 7 ദൂതന്മാരെക്കുറിച്ച് തിരുവെഴുത്തുകളിൽ അവന്‍ ഇങ്ങനെ പറഞ്ഞു: “ദൈവം തന്‍റെ ദൂതന്മാരെ കാറ്റു പോലെയും, അവനെ സേവിക്കുന്ന ശുശ്രൂഷകർ തീജ്വാലയ്ക്കു തുല്യരായും സൃഷ്ടിച്ചിരിക്കുന്നു.
\s5
\v 8 എന്നാൽ തിരുവെഴുത്തുകളില്‍, അവൻ ദൈവപുത്രനെക്കുറിച്ച് ഇങ്ങനെയും പറഞ്ഞു: “ദൈവമായ നീ എന്നെന്നേക്കും ഭരിക്കും, നീ നിന്‍റെ രാജ്യത്തിൽ നീതിപൂർവ്വം വാഴും.
\v 9 നീ ആളുകളുടെ നീതിയുള്ള പ്രവൃത്തികളെ സ്നേഹിക്കുകയും പാപപ്രവൃത്തികളെ വെറുക്കുകയും ചെയ്‌തു. അതിനാൽ നിങ്ങൾ ആരാധിക്കുന്ന ദൈവം നിങ്ങളൊഴികെ മറ്റാരെക്കാളും സന്തോഷവാനായിരിക്കുന്നു.”
\s5
\v 10 അവന്‍റെ പുത്രൻ ദൂതന്മാരെക്കാൾ ശ്രേഷ്ഠനാണെന്നു നമുക്കറിയാം, കാരണം ആരോ എഴുതി, “കർത്താവേ, ആദിയിൽ ഭൂമിയെ സൃഷ്ടിച്ചത് നീയാണ്. പ്രപഞ്ചത്തിന്‍റെ ബാക്കിയുള്ള ഭാഗങ്ങളെയും നക്ഷത്രങ്ങളെയും ആകാശത്തിലുള്ളതെല്ലാം നീയാണ് സൃഷ്ടിച്ചത്.
\v 11 അവ എന്നും നിലനിൽക്കയില്ല, പക്ഷേ നീയോ എന്നേക്കും ജീവിക്കും. വസ്ത്രം നശിച്ചുപോകുന്നതുപോലെ അവയെല്ലാം നശിച്ചുപോകും.
\v 12 പഴയ വസ്ത്രങ്ങൾ പോലെ നീ അവയെ ചുരുട്ടിക്കളയും, ചിലര്‍ പുതിയ വസ്ത്രം ധരിക്കുന്നതുപോലെ അപ്പോൾ നീ പ്രപഞ്ചത്തിലുള്ളതെല്ലാം പുതിയ കാര്യത്തിനായി മാറ്റും, എന്നാൽ നീ അങ്ങനെതന്നെ തുടരുന്നു, നീ എന്നേക്കും നിലനില്ക്കുo!”
\s5
\v 13 ദൈവം തന്‍റെ പുത്രനോടു പറഞ്ഞിട്ടുള്ളത് ഒരു ദൂതനോടും പറഞ്ഞിട്ടില്ല: “എന്‍റെ അടുത്തുള്ള ഏറ്റവും പ്രധാനപ്പെട്ട സ്ഥലത്ത് ഇരുന്ന് എന്നോടൊപ്പം ഭരിക്കുക. നിനക്കു ഭരിക്കുന്നതിനായി നിന്‍റെ ശത്രുക്കളെയെല്ലാം ഞാൻ പരാജയപ്പെടുത്തുന്നു!”
\v 14 വിശ്വാസികളെ, സേവിക്കാനും പരിപാലിക്കാനും ദൈവം അയച്ച ആത്മാക്കൾ മാത്രമാണ് ദൂതന്മാർ. ദൈവം അവരെ രക്ഷിക്കുമെന്ന് വാഗ്ദാനം ചെയ്തതുപോലെ പൂര്‍ണമായും രക്ഷിക്കുകയും ചെയ്യും.
\s5
\c 2
\p
\v 1 അതിനാൽ, നാം ദൈവപുത്രനെക്കുറിച്ച് കേട്ടിട്ടുള്ള കാര്യങ്ങള്‍ സത്യമായതിനാൽ നാം വളരെയധികം ശ്രദ്ധകൊടുക്കേണം, അങ്ങനെ നമുക്ക് അതിലുള്ള വിശ്വാസം ക്രമേണ നിന്നുപോകാതെയിരിക്കും.
\s5
\v 2 ദൂതന്മാർ യിസ്രായേൽ ജനതയോടു ദൈവത്തിന്‍റെ നിയമം സംസാരിച്ചപ്പോൾ അവർ പറഞ്ഞതു ന്യായമായിരുന്നു. തന്നോട് അനുസരണക്കേട് കാണിക്കുകയും നിയമം ലംഘിക്കുകയും ചെയ്ത എല്ലാവരെയും ദൈവം നീതിപൂർവ്വം ശിക്ഷിച്ചു.
\v 3 നാം തീർച്ചയായും ദൈവത്തിൽനിന്നു രക്ഷപ്പെടുകയില്ല. അവൻ നമ്മെ എങ്ങനെ രക്ഷിക്കുന്നു എന്നതിനെക്കുറിച്ചുള്ള സുപ്രധാന സന്ദേശം അവഗണിക്കുന്നവരെ അവൻ തീർച്ചയായും ശിക്ഷിക്കും. കർത്താവായ യേശുവാണ് ഇതിനെക്കുറിച്ച് ആദ്യം ഞങ്ങളോടു പറഞ്ഞത്, അവനെ ശ്രവിച്ച ശിഷ്യന്മാർ അവൻ അങ്ങനെ ചെയ്തുവെന്നു നമുക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.
\v 4 ഇവ സത്യമാണെന്നു തെളിയിക്കുന്ന മഹത്തായ പ്രവൃത്തികൾ ചെയ്യാൻ വിശ്വാസികൾക്ക് അധികാരം നൽകിക്കൊണ്ട് ഈ സന്ദേശം സത്യമാണെന്ന് ദൈവം നമുക്കു സ്ഥിരീകരിച്ചു. അപ്പോള്‍ അതു വ്യാപിപ്പിക്കുവാന്‍ അവന്‍ ആഗ്രഹിക്കുന്നതുപോലെ പരിശുദ്ധാത്മാവും ധാരാളം വരങ്ങൾ അവര്‍ക്കു നൽകുന്നു.
\s5
\v 5 താൻ സൃഷ്ടിക്കുന്ന പുതിയ ലോകത്തിന്‍റെ ചുമതല ദൈവം ദൂതന്മാരെ ഏൽപ്പിച്ചിട്ടില്ല. അതാണ് നമ്മൾ സംസാരിക്കുന്ന പുതിയ ലോകം.
\v 6 തിരുവെഴുത്തുകളിൽ ഒരാള്‍ ദൈവത്തോടു ഭയഭക്തി പുരസ്സരം സംസാരിച്ച് ഇപ്രകാരം പറഞ്ഞു, “ഒരു മനുഷ്യനും അവനെക്കുറിച്ച് ചിന്തിക്കാൻ യോഗ്യനല്ല! അവനെ പരിപാലിക്കാൻ ഒരു മനുഷ്യനും യോഗ്യനല്ല!
\s5
\v 7 ദൂതന്മാരേക്കാൾ അല്പം പ്രാധാന്യം കുറഞ്ഞവരായി നീ മനുഷ്യരെ സൃഷ്ടിച്ചു,
\q എന്നിട്ടും ആളുകൾ രാജാക്കന്മാരെ ബഹുമാനിക്കുന്നതുപോലെ നീ അവരെ വളരെയധികം ബഹുമാനിച്ചു.
\q
\v 8 നീ സകലതും അവരുടെ നിയന്ത്രണത്തിലാക്കി.”
\p മനുഷ്യർ എല്ലാറ്റിന്മേലും ഭരണo നടത്തും. അതിനർ‌ത്ഥം ഭരിക്കുന്നവനിൽനിന്ന് യാതൊന്നും ഒഴിവാക്കപ്പെട്ടിട്ടില്ല. എന്നാൽ ഇപ്പോൾ, ഈ സമയത്ത്, മനുഷ്യർ എല്ലാറ്റിനേയും ഭരിക്കുന്നതായി നാം കാണുന്നില്ല.
\s5
\v 9 എന്നിരുന്നാലും, ഈ ജീവിതത്തിൽ ദൂതന്മാരേക്കാൾ അല്പം പ്രാധാന്യം കുറഞ്ഞവനായി ഈ ജീവിതത്തിൽ പ്രത്യക്ഷപ്പെട്ട യേശുവിനെക്കുറിച്ച് നമുക്കറിയാം. അവൻ കഷ്ടപ്പെടുകയും മരിക്കുകയും ചെയ്തതിനാൽ, ദൈവം അവനെ എല്ലാവരിലും പ്രധാനിയാക്കി. യേശു എല്ലാവർക്കുoവേണ്ടി മരിച്ചതിനാല്‍ അവന്‍ യേശുവിനെ സകലത്തിന്‍റെയും രാജാവായി നിയമിച്ചു. ദൈവം നമ്മോടു ദയ കാണിച്ചതിനാലാണ് ഇതു സംഭവിച്ചത്.
\p
\v 10 അവനാൽ എല്ലാം നിലനിൽക്കുന്നു, എല്ലാം അവനുവേണ്ടിയുള്ളതുകൊണ്ട്, തന്‍റെ മഹത്വം പങ്കുവയ്ക്കാൻ അവൻ ധാരാളം മക്കളെ കൊണ്ടുവന്നത് ഉചിതമായിരുന്നു. അവരെ രക്ഷിച്ചവൻ പൂർണനാണെന്നു ദൈവം തന്‍റെ കഷ്ടതയിലൂടെ കാണിച്ചുകൊടുത്തു.
\s5
\v 11 തന്‍റെ ജനത്തെ ദൈവത്തിനുവേണ്ടി വേർതിരിക്കുന്ന യേശുവും ദൈവം തനിക്കുമുമ്പിൽ നല്ലവൻ എന്നു പ്രഖ്യാപിക്കുന്ന അതേ ആളുകളും ദൈവത്തില്‍നിന്നുതന്നെ, ഒരേ ഉറവിടത്തിൽ നിന്നുള്ളവരാണ്. അതിനാൽ അവരെ സ്വന്തം 1.സഹോദരീസഹോദരന്മാരായി പ്രഖ്യാപിക്കാൻ യേശു ലജ്ജിക്കുന്നില്ല.
\v 12 സങ്കീർത്തനക്കാരൻ എഴുതി, മശിഹ ദൈവത്തോടു പറഞ്ഞു,
\q “നീ എത്ര അത്ഭുതവാനെന്നുഞാൻ എന്‍റെ സഹോദരന്മാരോട് അറിയിക്കും.
\q വിശ്വാസികളുടെ സഭാമധ്യേ നിന്നെ ഞാന്‍ സ്തുതിക്കും!”.
\s5
\p
\v 13 ദൈവത്തെക്കുറിച്ച് മശിഹ പറഞ്ഞ കാര്യങ്ങൾ ഒരു പ്രവാചകൻ തിരുവെഴുത്തിൽ മറ്റൊരിടത്ത് എഴുതി:
\q “ഞാൻ അവനില്‍ ആശ്രയിക്കും.”
\p മറ്റൊരു തിരുവെഴുത്തു ഭാഗത്തിൽ മശിഹ തന്‍റെ മക്കളായവരെക്കുറിച്ചു പറഞ്ഞു,
\q "ഞാനും ദൈവം എനിക്കു തന്നിരിക്കുന്ന മക്കളും ഇവിടെയുണ്ട്".
\p
\v 14 അതിനാൽ ദൈവം വിളിക്കുന്ന തന്‍റെ മക്കളെല്ലാം മനുഷ്യരാണെന്നതിനാൽ, യേശുവും അവരെപ്പോലെ ഒരു മനുഷ്യനായിത്തീർന്നു. മനുഷ്യര്‍ക്ക്‌ മരണ ഭയമുണ്ടാക്കുവാന്‍ പിശാചിന് ശക്തിയുണ്ട്. അതിനാൽ, തന്‍റെ മരണത്തിലൂടെ, മരണത്തെ പരാജയപ്പെടുത്താനും പിശാചിനെ ശക്തിയെ ഇല്ലാതാക്കുവാനും യേശുവിനു കഴിഞ്ഞു.
\v 15 മരണഭയത്തിൽ നിന്നു സ്വയം രക്ഷപ്പെടാൻ കഴിയാത്ത നമ്മെ എല്ലാവരെയും മോചിപ്പിക്കുന്നതിനാണ് യേശു ഇതു ചെയ്തത്.
\s5
\v 16 അവരെ സഹായിക്കാൻ വന്നതു ദൂതന്മാരല്ല. അബ്രഹാം സഹായിക്കാൻ ആഗ്രഹിച്ചതുപോലെ ദൈവത്തില്‍ വിശ്വസിക്കുന്നവരായ നമ്മെയാണ്.
\v 17 അതിനാൽ ദൈവം തന്‍റെ മനുഷ്യ “സഹോദരന്മാരായ” നമ്മളെപ്പോലെ യേശുവും ആകേണ്ടതിനു അവൻ ജനങ്ങളോടു കരുണ കാണിക്കുകയും ദൈവത്തിനുവേണ്ടി വിശ്വസ്തതയോടെ പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു മഹാപുരോഹിതനായിത്തീർന്നു, അതിനാൽ ആളുകളുടെ പാപങ്ങൾ ക്ഷമിച്ച് ദൈവത്തിങ്കലേക്കുള്ള ഒരു മാർഗ്ഗം അവനുണ്ടാക്കാന്‍ കഴിയും.
\v 18 അവൻ തന്നെത്തന്നെ കഷ്ടപ്പെടുകയും പരീക്ഷിക്കപ്പെടുകയും ചെയ്കയാല്‍ പാപത്താല്‍ പരീക്ഷിക്കപ്പെടുന്നവരെയും സഹായിപ്പാന്‍ യേശുവിനു കഴിയുന്നു.
\s5
\c 3
\p
\v 1 എന്‍റെ സഹവിശ്വാസികളേ, ദൈവം നിങ്ങളെ വേർതിരിച്ച് അവനുള്ളവരാകുവാന്‍ തിരഞ്ഞെടുത്തു. അതിനാൽ യേശുവിനെ ശ്രദ്ധിക്കുക. അവൻ നമുക്ക് ദൈവത്തിന്‍റെ അപ്പൊസ്തലനും, ഞങ്ങൾ ഒരുമിച്ച് വിശ്വസിക്കുന്നുവെന്നു പറയുന്ന മഹാപുരോഹിതൻ കൂടിയാണ്.
\v 2 ദൈവത്തിന്‍റെ ഭവനം എന്നു നാം വിളിക്കുന്ന എല്ലാ ദൈവജനത്തെയും മോശെ വിശ്വസ്തതയോടെ സേവിച്ചതുപോലെ, അവനെ നിയമിച്ചാക്കിയ ദൈവത്തെ വിശ്വസ്തതയോടെ അവന്‍ സേവിച്ചു.
\v 3-4 ഇപ്പോൾ എല്ലാ വീടുകളും മറ്റൊരാൾ നിർമ്മിക്കുന്നതുപോലെ, ദൈവം എല്ലാം സൃഷ്ടിച്ചു. അതിനാൽ, മോശെയെ ബഹുമാനിക്കുന്നതിനേക്കാൾ കൂടുതൽ ആളുകൾ യേശുവിനെ ബഹുമാനിക്കുന്നതു യോഗ്യമാണെന്നു ദൈവം കണക്കാക്കി, ഭവനത്തെക്കാള്‍ ഭവനം പണിയുന്നവനാണു കൂടുതൽ ബഹുമാനത്തിന് അർഹന്‍.
\s5
\v 5 ഒരു ദാസൻ തന്‍റെ യജമാനനെ വിശ്വസ്തതയോടെ സേവിക്കുന്നതുപോലെ, ദൈവത്തിന്‍റെ എല്ലാ ജനങ്ങളെയും സഹായിച്ച് മോശെ വളരെ വിശ്വസ്തതയോടെ ദൈവത്തെ സേവിച്ചു. അതിനാൽ, ഭാവിയിൽ യേശു എന്തു പറയുമെന്നു മോശെ സാക്ഷ്യപ്പെടുത്തി.
\v 6 എന്നാൽ മശിഹ ദൈവജനത്തെ മുഴുവന്‍ ഭരിക്കുന്ന പുത്രനാണ്. മശിഹായെ ധൈര്യത്തോടെ വിശ്വസിക്കുകയും ദൈവം നമുക്കുവേണ്ടി വാഗ്ദാനം ചെയ്തതെല്ലാം ദൈവം നിവര്‍ത്തിക്കുമെന്ന് ആത്മവിശ്വാസത്തോടെ പ്രതീക്ഷിക്കുകയും ചെയ്താൽ അവൻ ഭരിക്കുന്ന ആളുകളായിരിക്കും നമ്മൾ.
\s5
\p
\v 7 അതിനാലാണ്, പരിശുദ്ധാത്മാവ് തിരുവെഴുത്തുകളിൽ സങ്കീർത്തനക്കാരനെക്കൊണ്ട് യിസ്രായേല്യർക്ക് ഈ വാക്കുകൾ എഴുതുവാൻ പ്രേരിപ്പിച്ചത്:
\q “ഇപ്പോൾ ദൈവം നിങ്ങളോടു സംസാരിക്കുന്നതു കേൾക്കുമ്പോൾ
\v 8 മരുഭൂമിയിൽവച്ച് നിങ്ങളുടെ പൂർവ്വികന്മാരെ പരീക്ഷിച്ചപ്പോൾ അവനോടു മത്സരിച്ചതുപോലെ, ധിക്കാരപൂർവ്വം അവനോട് അനുസരണക്കേടു കാണിക്കരുത്.
\s5
\v 9 ഞാൻ ചെയ്ത അത്ഭുതകരമായ കാര്യങ്ങളെല്ലാം കണ്ടെങ്കിലും ഞാൻ അവരോടു ക്ഷമ കാണിക്കുമോയെന്ന് നിങ്ങളുടെ പിതാക്കന്മാർ എന്നെ ആവർത്തിച്ചു പരീക്ഷിച്ചു.
\p
\v 10 നാല്പതു വർഷമായി എനിക്ക് ആ ജനത്തോടു കോപമായിരുന്നു, അവരെക്കുറിച്ച് ഞാൻ പറഞ്ഞു, ‘അവർ ഒരിക്കലും എന്നോടു വിശ്വസ്തരായില്ല. അവരുടെ ജീവിതത്തെക്കുറിച്ച് ഞാൻ എന്ത്‌ ആഗ്രഹിച്ചുവെന്ന് അവർ മനസ്സിലാക്കിയുമില്ല.
\v 11 അതിനാൽ ഞാൻ അവരോട് ദേഷ്യപ്പെട്ടു. ഞാൻ പ്രതിജ്ഞയായി പ്രഖ്യാപിച്ചു 'അവര്‍ കനാൻ ദേശത്ത് പ്രവേശിക്കുകയില്ല, അവിടെ ഞാൻ അവരെ വിശ്രമിക്കാൻ അനുവദിക്കുകയില്ല!"
\s5
\v 12 അതുകൊണ്ട്, സഹവിശ്വാസികളേ, നിങ്ങളിൽ ആരും ദുഷിച്ച ചിന്തകൾ വളര്‍ത്താതിരിക്കാൻ ശ്രദ്ധിക്കുക, യഥാർത്ഥത്തിൽ ജീവിക്കുന്ന ഏക ദൈവത്തെ അനുസരിക്കുന്നതു നിര്‍ത്തുന്നതിലേക്ക് അതു നിങ്ങളെ നയിക്കും
\v 13 പകരം, നിങ്ങൾക്ക് അവസരം കിട്ടുമ്പോഴൊക്കെ, എല്ലാ ദിവസവും നിങ്ങൾ ഓരോരുത്തരും പരസ്പരം പ്രോത്സാഹിപ്പിക്കണം. ഇല്ലെങ്കിൽ നിങ്ങളിൽ ഒരാൾ ധാർഷ്ട്യത്തോടെ പെരുമാറുകയും മറ്റുള്ളവരെ പാപത്തിലേക്കു നയിക്കാനും കഴിയും.
\s5
\v 14 നാം അവനിൽ ആദ്യം വിശ്വസിച്ചതു മുതൽ മരിക്കുന്ന കാലം വരെ ഗൗരവത്തോടെയും ആത്മവിശ്വാസത്തോടെയും അവനിൽ ആശ്രയിക്കുകയാണെങ്കിൽ നാം ഇപ്പോൾ തന്നെ മശിഹായുടെ അടുക്കൽ ചേർക്കപ്പെട്ടിരിക്കുന്നു.
\v 15 ദൈവം പറഞ്ഞത് സങ്കീർത്തനക്കാരൻ തിരുവെഴുത്തിൽ എഴുതി,
\q "ഇപ്പോൾ, ഞാൻ നിങ്ങളോടു സംസാരിക്കുന്നതു കേൾക്കുമ്പോൾ, ധാർഷ്ട്യത്തോടെ എന്നെ അനുസരിക്കാതിരിക്കരുത്. നിങ്ങളുടെ പൂർവ്വികന്മാര്‍ എനിക്കെതിരെ മത്സരിച്ചപ്പോൾ അങ്ങനെ ചെയ്തു.”
\s5
\p
\v 16 ദൈവo അവരോടു സംസാരിക്കുന്നതു കേട്ടിട്ടും ദൈവത്തിന്നെതിരെ മത്സരിച്ചതാരാണെന്ന് ഓർക്കുക. മോശെ ഈജിപ്തിൽനിന്നു പുറപ്പെടുവിച്ചതു തീർച്ചയായും ദൈവജനത്തെയാണ്.
\v 17 നാൽപ്പതു വർഷമായി ദൈവത്താല്‍ വെറുക്കപ്പെട്ടതാരാണെന്ന് ഓർക്കുക. തീർച്ചയായും പാപം ചെയ്തത് ദൈവജനമാണ്, അവരുടെ ശവ ശരീരങ്ങൾ മരുഭൂമിയിൽ കിടക്കുന്നു.
\v 18 “ഞാൻ അവരെ വിശ്രമിക്കാൻ അനുവദിക്കുന്ന നാട്ടിൽ അവർ പ്രവേശിക്കുകയില്ല” എന്നു ദൈവം പ്രതിജ്ഞയായി പ്രഖ്യാപിച്ച കാര്യം ഓർക്കുക. തീർച്ചയായും ദൈവത്തോട് അനുസരണക്കേടു കാണിച്ചത് യിസ്രായേല്യരാണ്.
\v 19 അവർ ദൈവത്തിൽ വിശ്വസിക്കാത്തതിനാലാണ് എന്ന് ഈ ഉദാഹരണത്തിൽനിന്ന് നമുക്കറിയാം. അതിനാൽ, ദൈവം അവര്‍ക്കു വിശ്രമിക്കാൻ അനുവദിച്ചിരുന്ന നാട്ടിൽ പ്രവേശിക്കുവാന്‍ കഴിഞ്ഞില്ല.
\s5
\c 4
\p
\v 1 അവന്‍റെ വിശ്രമ സ്ഥലത്ത് പ്രവേശിക്കാമെന്ന ദൈവത്തിന്‍റെ വാഗ്ദാനം ഇപ്പോഴും നിലനിൽക്കുന്നു. നിങ്ങളിൽ ചിലർക്ക് അവന്‍റെ വിശ്രമസ്ഥലത്തു പ്രവേശിക്കുന്നതിൽ പരാജയപ്പെടുമോ എന്നു ഞങ്ങൾ ഭയപ്പെടുന്നു.
\v 2 വാസ്തവത്തിൽ, ദൈവത്തിന്‍റെ വാഗ്ദത്തങ്ങളെക്കുറിച്ചുള്ള സുവിശേഷം അവർ കേട്ടിട്ടുണ്ട്. എന്നാൽ ആ സന്ദേശം അവർക്കു പ്രയോജനപ്പെട്ടില്ല, കാരണം അവർ ദൈവത്തെ വിശ്വസിക്കുകയും ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്തവരോടൊപ്പം പോയില്ല.
\s5
\v 3 അതെ, വിശ്വസിച്ചവരെപ്പോലെ ഞങ്ങൾ ആ വിശ്രമത്തിലേക്കു പ്രവേശിക്കുന്നു. എന്നാല്‍ വിശ്വസിക്കാത്തവര്‍, അവന്‍ പറഞ്ഞതുപോലെ “എനിക്ക് യിസ്രായേൽ ജനതയോട് ദേഷ്യമുണ്ടായിരുന്നതിനാൽ, ‘ഞാൻ അവരെ വിശ്രമിക്കാൻ അനുവദിക്കുന്ന ദേശത്ത് അവർ പ്രവേശിക്കുകയില്ല’ എന്നു ഞാൻ പ്രഖ്യാപിച്ചു. ലോകത്തെ സൃഷ്ടിച്ച കാലത്തുതന്നെ വിശ്രമ സ്ഥലത്തിനായുള്ള തന്‍റെ പദ്ധതികൾ പൂർത്തിയായിട്ടുo ദൈവം ഇതു പറഞ്ഞു.
\v 4 ഏഴാം ദിവസത്തെക്കുറിച്ച് തിരുവെഴുത്തുകൾ പറഞ്ഞതു ശരിയാണെന്നു കാണിക്കുന്നു. ദൈവം ലോകത്തെ സൃഷ്ടിക്കാന്‍ ആറു ദിവസം ചെലവഴിച്ചു, തുടർന്ന് വിശ്രമിച്ചു.
\q "ഏഴാം ദിവസം, എല്ലാം സൃഷ്ടിക്കുന്ന പ്രവൃത്തിയില്‍നിന്നു ദൈവം വിശ്രമിച്ചു."
\p
\v 5 എന്നാൽ ദൈവം യിസ്രായേലിനെക്കുറിച്ച് പറഞ്ഞതു ഞാൻ മുമ്പ് ഉദ്ധരിച്ച ആ ഭാഗംവീണ്ടും ശ്രദ്ധിക്കുക:
\q "ഞാൻ അവരെ വിശ്രമിക്കാൻ അനുവദിച്ച ദേശത്ത് അവർ പ്രവേശിക്കുകയില്ല.”
\s5
\p
\v 6 അതിനാൽ, ചില ആളുകൾ ഇപ്പോള്‍ ദൈവത്തിന്‍റെ വിശ്രമത്തിലേക്ക് പ്രവേശിക്കുന്നുവെന്നു വ്യക്തമാണ്. എന്നാൽ വിശ്രമിക്കുമെന്ന് ദൈവത്തിന്‍റെ വാഗ്ദത്തം ആദ്യംകേട്ട യിസ്രായേല്യർ—അവർ വിശ്വസിക്കാൻ വിസമ്മതിച്ചതിനാൽ ആ വിശ്രമ സ്ഥലത്ത് പ്രവേശിച്ചില്ല.
\v 7 എന്നാൽ ആ വിശ്രമ സ്ഥലത്തു പ്രവേശിക്കാൻ ദൈവം മറ്റൊരു സമയം നിശ്ചയിച്ചു. ആ സമയം ഇപ്പോഴാണ്! അതു ശരിയാണെന്നു നമുക്കറിയാം, കാരണം യിസ്രായേല്യർ വളരെ കാലം കഴിഞ്ഞ്, മരുഭൂമിയിൽ ദൈവത്തിന്നെതിരെ മത്സരിച്ചു. ഞാൻ മുമ്പ് ഉദ്ധരിച്ച കാര്യങ്ങൾ എഴുതാൻ ദാവീദ് രാജാവിനെ പ്രേരിപ്പിച്ചു, “ഇപ്പോൾ, ദൈവം നിങ്ങളോട് എന്താണ് പറയുന്നതെന്നു നിങ്ങൾ മനസ്സിലാക്കുമ്പോൾ, അവനെ ധിക്കാരപൂർവ്വം അനുസരിക്കാതിരിക്കരുത്.”
\s5
\v 8 ദൈവം യിസ്രായേല്യരെ വിശ്രമിക്കുന്ന ഏക സ്ഥലത്തേക്കു പ്രവേശിക്കാൻ യോശുവ നയിച്ചിരുന്നുവെങ്കിൽ, പിന്നീട് മറ്റൊരു വിശ്രമദിവസത്തെക്കുറിച്ച് ദൈവം വീണ്ടും സംസാരിക്കുകയില്ലായിരുന്നു. എന്നാൽ അവൻ അവർക്കു വിശ്രമത്തിന്‍റെ മറ്റൊരു വാഗ്ദാനം നൽകി.
\v 9 അതിനാൽ, എല്ലാം സൃഷ്ടിച്ച് ഏഴാം ദിവസം ദൈവം വിശ്രമിച്ചതുപോലെ, ദൈവജനം നിത്യമായി വിശ്രമിക്കുന്ന ഒരു കാലം അവശേഷിക്കുന്നു.
\v 10 ദൈവം എല്ലാം സൃഷ്ടിക്കുന്നതിനുള്ള ജോലി പൂർത്തിയാക്കിയതുപോലെ, ദൈവത്തിന്‍റെ വിശ്രമ സ്ഥലത്തു പ്രവേശിക്കുന്നവൻ അവന്‍റെ വേലയും തീര്‍ക്കുന്നു.
\v 11 അതിനാൽ, മറ്റുള്ളവർ വിശ്വസിക്കാൻ പരാജയപ്പെട്ടതുപോലെ വിശ്വസിക്കാൻ പരാജയപ്പെടുന്ന ആരും നമ്മിൽ ഉണ്ടാകാതിരിക്കാൻ ഞങ്ങൾ ആകാംക്ഷയോടെ ദൈവത്തിന്‍റെ ആ വിശ്രമത്തില്‍ പ്രവേശിക്കുന്നു.
\s5
\v 12 ദൈവത്തിന്‍റെ വചനം ജീവനുള്ളതും ശക്തവുമാണ്, മാത്രമല്ല അവയ്ക്ക് ഇരുവായ്ത്തലയുള്ള വാളിനേക്കാള്‍ മൂർച്ചയുള്ളതുമാണ്, വളരെ ആഴത്തിൽ മുറിക്കാൻ കഴിയുന്നതും നമ്മുടെ ദേഹിയും ആത്മാവും തമ്മിലുള്ള വ്യത്യാസം വേർതിരിക്കാനുമാകും. ദൈവത്തിന്‍റെ വാക്കുകൾ ആഴത്തിൽ മുറിച്ച്, സന്ധികളിലൂടെ അസ്ഥികൾക്കുള്ളിലെ, മജ്ജയിലേക്കു ചെല്ലുന്നു. ദൈവത്തിന്‍റെ വാക്കുകൾ ഒരു ന്യായാധിപനെപ്പോലെയാണ്, ഏതെല്ലാം ചിന്തകൾ നല്ലതാണെന്നും മോശമാണെന്നും തീരുമാനിക്കുന്നു, അവന്‍റെ വാക്കുകൾ നമ്മുടെ ഓരോ ഹൃദയത്തിലും ആഴത്തിൽ മറഞ്ഞിരിക്കുന്ന ഉദ്ദേശ്യങ്ങളെ കാണിക്കുന്നു.
\v 13 എല്ലാവരുടേയും എല്ലാ കാര്യങ്ങളും ദൈവം അറിയുന്നു. അവനിൽനിന്ന് ഒന്നും മറഞ്ഞിരിക്കുന്നില്ല. എല്ലാം അവനു മുമ്പില്‍ പൂർണ്ണമായും തുറന്നിരിക്കുകയും നാം ചെയ്യുന്നതെല്ലാം അവൻ കാണുകയും ചെയ്യുന്നു. നാമെല്ലാവരും ദൈവസന്നിധിയിൽ ഹാജരാകണം, നാം നമ്മുടെ ജീവിതം എങ്ങനെ നയിച്ചു എന്ന് അവനോടു പറയണം.
\s5
\v 14 അതിനാൽ സ്വര്‍ഗത്തിലൂടെ കടന്നുപോയ ഒരു മഹാപുരോഹിതൻ നമുക്കുണ്ട്. അവനാണ് ദൈവപുത്രനായ യേശു. അതിനാൽ, യേശു മശിഹായിൽ വിശ്വസിക്കുന്നുവെന്ന് നമുക്കു ധൈര്യത്തോടെ തുറന്നു പറയാം.
\v 15 നമ്മുടെ മഹാപുരോഹിതനു തീർച്ചയായും നമ്മോടു കരുണ കാണിക്കുവാനും ധൈര്യപ്പെടുത്താനും കഴിയും, കാരണം എളുപ്പത്തിൽ പാപം ചെയ്യുവാന്‍ പ്രേരണ ഉള്ളവരാണ് നാം, പാപം ചെയ്യാൻ നമ്മെ പ്രലോഭിപ്പിക്കുന്നതുപോലെ എല്ലാ വിധത്തിലും പാപം ചെയ്യാൻ സാത്താൻ അവനെ പരീക്ഷിച്ചു—എന്നാൽ അവൻ പാപം ചെയ്തില്ല.
\v 16 അവൻ സ്വർഗത്തിൽനിന്നു ഭരിക്കുകയും നമുക്ക് അർഹതയില്ലാത്ത കാര്യങ്ങൾ നമുക്കുവേണ്ടി ചെയ്യുന്നതിനാലും നമുക്കു ധൈര്യത്തോടെ മശിഹായുടെ അടുത്തേക്കു വരാം, അങ്ങനെ നാം അവനോട് ആവശ്യപ്പെടുമ്പോൾ അവൻ നമ്മെ ദയയോടെ സഹായിക്കുകയും കരുണ കാണിക്കുകയും ചെയ്യും.
\s5
\c 5
\p
\v 1 ദൈവം തിരഞ്ഞെടുക്കുന്ന ഓരോ മഹാപുരോഹിതന്‍റെയും കാര്യത്തിൽ, അവൻ ജനങ്ങളിൽനിന്ന് ഒരു മനുഷ്യനെ തിരഞ്ഞെടുക്കുന്നു. ഈ മനുഷ്യൻ ജനത്തിനുവേണ്ടി ദൈവത്തെ സേവിക്കണം; ജനങ്ങളുടെ പാപങ്ങൾക്കായി അവൻ ദൈവത്തിനു ദാനങ്ങൾ നൽകുകയും മൃഗങ്ങളെ യാഗമർപ്പിക്കുകയും വേണം.
\v 2 ഒരു മഹാപുരോഹിതന്, ദൈവത്തെക്കുറിച്ച് അധികം അറിയാത്തവരോടും അവനോടു പാപം ചെയ്യുന്നവരോടും സൌമ്യത പുലർത്താൻ കഴിയണം. മഹാപുരോഹിതൻ തന്നെ പാപത്താൽ ദുർബലനായിരിക്കുന്നതിനാലാണിത്.
\v 3 തന്മൂലം, അവൻ തനിക്കുവേണ്ടിയും മൃഗങ്ങളെ ബലിയർപ്പിക്കണം, കാരണം അവൻ ജനങ്ങളെപ്പോലെ പാപം ചെയ്യുന്നു.
\s5
\v 4 എന്നാൽ മഹാപുരോഹിതനാകാൻ തീരുമാനിച്ചുകൊണ്ട് ആർക്കും സ്വയം ആദരിക്കാൻ കഴിയില്ല. അഹരോനെ ആദ്യത്തെ മഹാപുരോഹിതനായി തിരഞ്ഞെടുത്തതുപോലെ, ദൈവം ഓരോരുത്തരെയും ഒരു മഹാപുരോഹിതനായി തിരഞ്ഞെടുത്തു.
\v 5 അതുപോലെ, മഹാപുരോഹിതനായി മശിഹായും സ്വയം ആദരിച്ചില്ല. പകരം, പിതാവായ ദൈവം അവനെ നിയമിച്ച് അവനോടു പറഞ്ഞത് സങ്കീർത്തനക്കാരൻ തിരുവെഴുത്തുകളിൽ എഴുതി:
\q “നീ എന്‍റെ പുത്രന്‍! ഇന്നു ഞാൻ എന്നെ നിന്‍റെ പിതാവെന്നു പ്രഖ്യാപിച്ചിരിക്കുന്നു!”
\s5
\p
\v 6 സങ്കീർത്തനക്കാരൻ മറ്റൊരു തിരുവെഴുത്തു വാക്യത്തിൽ എഴുതിയപ്പോൾ മശിഹായോടു പറഞ്ഞതുപോലെ:
\q “മെൽക്കീസേദെക് ഒരു പുരോഹിതനായിരുന്ന വിധത്തിൽ നീ നിത്യമായി ഒരു പുരോഹിതനാണ്.”
\s5
\p
\v 7 മശിഹാ ഈ ലോകത്തിൽ ജീവിച്ച നാളുകളിൽ, അവൻ ദൈവത്തോടു കണ്ണീരോടെ ഉറക്കെ നിലവിളിച്ച് പ്രാർത്ഥിക്കുകയും ചെയ്തു. മരിക്കുന്നതിൽ നിന്ന് തന്നെ രക്ഷിക്കാൻ ആർക്കാണ് കഴിയുന്നത് എന്ന് അവൻ ദൈവത്തോട് ചോദിച്ചു. മശിഹാ അവനെ ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്തതിനാല്‍, ദൈവം അവന്‍റെ പ്രാർത്ഥന കേട്ടു.
\v 8 മശിഹാ ദൈവത്തിന്‍റെ സ്വന്തം പുത്രനാണെങ്കിലും, താൻ അനുഭവിച്ച കഷ്ടതകളാൽ ദൈവത്തെ അനുസരിക്കാൻ അവൻ പഠിച്ചു.
\s5
\v 9 ദൈവം ചെയ്യാൻ ആഗ്രഹിക്കുന്നതെല്ലാം നിറവേറ്റുന്നതിലൂടെ, തന്നെ അനുസരിക്കുന്ന എല്ലാവരെയും നിത്യമായി രക്ഷിക്കാൻ അവനു കഴിഞ്ഞു.
\v 10 മൽക്കീസേദെക് ഒരു മഹാപുരോഹിതനായിരുന്ന വിധത്തില്‍ ദൈവം അവനെ നമ്മുടെ മഹാപുരോഹിതനായി നിയമിച്ചു.
\v 11 മശിഹയ്ക്ക് മൽക്കീസേദെക്കുമായുള്ള പലവിധ സാമ്യങ്ങള്‍ ഞാൻ നിങ്ങളോടു പറയാൻ ആഗ്രഹിക്കുന്നു. നിങ്ങൾക്കു മനസിലാക്കാൻ വളരെ ബുദ്ധിമുട്ടുള്ളതുകൊണ്ട് വിശദീകരിക്കാന്‍ എനിക്കും ബുദ്ധിമുട്ടാണ്.
\s5
\v 12 നിങ്ങൾ പണ്ടേ മശിഹാ അനുയായികളാണ്. ഇതിനകം നിങ്ങൾ ദൈവത്തിന്‍റെ സത്യങ്ങൾ മറ്റുള്ളവരെ പിപ്പിക്കുന്നവരാകണo. എന്നാല്‍ തിരുവെഴുത്തുകളിൽനിന്നുള്ള ദൈവവചനത്തിന്‍റെ പ്രാഥമിക സത്യങ്ങൾ തുടക്കം മുതല്‍ ആരെങ്കിലും നിങ്ങളെ വീണ്ടും പഠിപ്പിക്കേണ്ടത് നിങ്ങൾക്ക് ആവശ്യമായിരിക്കുന്നു. കുഞ്ഞുങ്ങൾക്കു പാൽ ആവശ്യമായിരിക്കുന്നതുപോലെ അടിസ്ഥാന സത്യങ്ങൾ നിങ്ങൾക്കും ആവശ്യമായിരിക്കുന്നു. പ്രായപൂര്‍ത്തിയായ ആളുകൾക്ക് കട്ടിയുള്ള ഭക്ഷണം ആവശ്യമായതുപോലെ കൂടുതൽ ബുദ്ധിമുട്ടുള്ള കാര്യങ്ങൾ പഠിക്കാൻ നിങ്ങളും പ്രാപ്തരല്ല.
\v 13 ഓര്‍ക്കുക ഈ ലളിതമായ സത്യങ്ങൾ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്നവർക്കു നീതിമാനാകുന്നതിനെക്കുറിച്ച് ദൈവം എന്താണ് പറയുന്നതെന്നു മനസ്സിലാകില്ല. കാരണം, അവർ പാൽ ആവശ്യമുള്ള കുഞ്ഞുങ്ങളെപ്പോലെയാണ്!
\v 14 എന്നാൽ മുതിർന്നവർക്കുള്ള കട്ടിയുള്ള ഭക്ഷണം പോലെ, ദൈവത്തെ നന്നായി അറിയുന്ന ആളുകൾക്കാണ് കൂടുതൽ കഠിനമായ ആത്മീയ സത്യം ആവശ്യമുള്ളത്, നന്മയും തിന്മയും തമ്മിലുള്ള വ്യത്യാസം അവർക്കു പറയാൻ കഴിയും, കാരണം ശരിയും തെറ്റും പഠിച്ച് അവർ സ്വയം പരിശീലനം നേടിയിരിക്കുന്നു.
\s5
\c 6
\p
\v 1-3 അതിനാൽ, മശിഹായെക്കുറിച്ച് നാം ആദ്യം പഠിച്ച കാര്യങ്ങളും, ഒരു വിശ്വാസിഎന്ന നിലയില്‍ ആദ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും വീണ്ടും ചർച്ച ചെയ്യേണ്ട കാര്യം ഇല്ല. മരണത്തിലേക്കു നയിക്കുന്ന പാപപ്രവൃത്തികൾ എങ്ങനെ നിർത്താമെന്നും, ദൈവത്തിൽ എങ്ങനെ വിശ്വസിക്കണം എന്നിവ ഇവയിൽ ചിലതാണ്. ഇതും നാം പഠിപ്പിക്കേണ്ടുന്ന പ്രധാന കാര്യങ്ങളാണ്: പലതരത്തിലുള്ള സ്നാനം, പരസ്പരം കൈവെച്ചുകൊണ്ട് ഞങ്ങൾ പലപ്പോഴും പ്രാർത്ഥിക്കുന്നത് എന്തുകൊണ്ടാണെന്നും; ദൈവം നമ്മെ മരിച്ചവരിൽനിന്ന് ഉയിർപ്പിക്കുന്നത് എങ്ങനെയെന്നും എല്ലാവരെയും എന്നെന്നേക്കുമായി ന്യായം വിധിക്കുകയും ചെയ്യുന്നതെങ്ങനെ എന്നതിനെക്കുറിച്ചും. ദൈവം നമുക്ക് അവസരം നൽകിയാൽ തീർച്ചയായും നാം ഇവയെക്കുറിച്ച് പിന്നീട് ചർച്ച ചെയ്യും. എന്നാൽ ഇപ്പോൾ മനസിലാക്കാൻ ബുദ്ധിമുട്ടുള്ള കാര്യങ്ങൾ നമ്മൾ ചർച്ച ചെയ്യണം. ഈ കാര്യങ്ങള്‍ എന്തുതന്നെ സംഭവിച്ചാലും എല്ലായ്‌പ്പോഴും നമ്മെ മശിഹായിൽ വിശ്വസിക്കാൻ സഹായിക്കുന്നവയാണ്.
\s5
\v 4 ഒരുകാലത്ത് ദൈവത്തിന്‍റെ വെളിച്ചമുണ്ടായിരുന്നവര്‍, ദൈവം നൽകിയ നല്ല കാര്യങ്ങൾ അനുഭവിക്കുകയും പരിശുദ്ധാത്മാവിൽ പങ്കുവയ്ക്കുകയും ചെയ്തിട്ടുള്ള ചില ആളുകളെ അവരുടെ പാപപൂർണമായ പെരുമാറ്റത്തിൽനിന്ന് പിന്തിരിയാൻ പ്രേരിപ്പിക്കുന്നത് അസാധ്യമാണ്.
\v 5 ദൈവവചനത്തിന്‍റെ നന്മയും വരാനിരിക്കുന്ന കാലഘട്ടത്തിലെ ആത്മീയ ശക്തിയും അവർ സ്വയം അനുഭവിച്ചു
\v 6 എന്നാൽ ഇപ്പോൾ, ഈ ആളുകൾ മശിഹായെ നിരസിക്കുകയാണെങ്കിൽ, പാപം അവസാനിപ്പിക്കാനും അവനിൽ വീണ്ടും ആശ്രയിക്കാനും അവരെ പ്രേരിപ്പിക്കുവാൻ ആർക്കും കഴിയുകയില്ല! കാരണം, ഈ ആളുകൾ ദൈവപുത്രനെ വീണ്ടും ക്രൂശിൽ തറച്ചതുപോലെയാകുന്നു അത്! മറ്റുള്ളവരുടെ മുന്നിൽ ആളുകള്‍ മശിഹായെ നിന്ദിക്കാൻ അവർ കാരണമാകുന്നു.
\s5
\v 7 ഇതിനെക്കുറിച്ച് ചിന്തിക്കുക: മഴ പതിവായി പെയ്യുകയും മണ്ണില്‍ കൃഷി ചെയ്യുന്ന കർഷകരുടെ നല്ല ആവശ്യത്തിനായി സസ്യങ്ങൾ വളരുകയും ചെയ്യുന്ന ദേശത്തെ ദൈവം അനുഗ്രഹിച്ചിരിക്കുന്നു.
\v 8 എന്നാൽ മുള്ളും മുൾച്ചെടികളും മാത്രം വളരുന്ന ഭൂമിയില്‍ എന്തു സംഭവിക്കും എന്നതുപോലെയാണ് ദൈവത്തെ അനുസരിക്കാത്ത ആളുകൾക്കും സംഭവിക്കുന്നത്. അത്തരം ഭൂമി ഉപയോഗശൂന്യമാണ്. കൃഷിക്കാരൻ ശപിക്കുകയും അതിലെ ചെടികൾ കത്തിച്ചുകളയുകയും ചെയ്യുന്ന ഭൂമിയായി മാറിയിരിക്കുന്നു.
\s5
\v 9 പ്രിയ സുഹൃത്തുക്കളേ, മശിഹായെ തള്ളിക്കളയരുതെന്ന് ഞാൻ മുന്നറിയിപ്പ് നൽകുകയാണെന്ന് നിങ്ങൾക്ക് അറിയാം. അതേസമയം, നിങ്ങൾ അതിനേക്കാൾ മികച്ചതു ചെയ്യുന്നുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. ഞങ്ങൾ ഇതുപോലെ സംസാരിക്കുന്നുവെങ്കിലും ദൈവം നിങ്ങളെ രക്ഷിക്കുന്നുവെന്ന് കാണിക്കുന്ന കാര്യങ്ങളാണ് നിങ്ങൾ ചെയ്യുന്നത്.
\v 10 ദൈവം എല്ലായ്‌പ്പോഴും നീതിയോടെ പ്രവർത്തിക്കുo എന്നതിനാല്‍, നിങ്ങൾ അവനുവേണ്ടി ചെയ്തതെല്ലാം അവൻ അവഗണിക്കുകയില്ല; നിങ്ങളുടെ സഹവിശ്വാസികളെ എങ്ങനെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്തുവെന്നും എന്നാല്‍ നിങ്ങൾ ഇപ്പോഴും അവരെ എങ്ങനെ സഹായിക്കുന്നു എന്നതിനാലും നിങ്ങളെ അവൻ അവഗണിക്കുകയില്ല.
\s5
\v 11 നിങ്ങൾ ഓരോരുത്തരും ഇപ്പോൾ കാണിക്കുന്ന അതേ പ്രയത്‌നം തുടരാൻ ഞങ്ങൾ അതിയായി ആഗ്രഹിക്കുന്നു, അതിനാൽ നിങ്ങളുടെ ജീവിതാവസാനം വരെ, ദൈവം നിങ്ങൾക്കു വാഗ്ദാനം ചെയ്തതെല്ലാം ലഭിക്കുമെന്നു നിങ്ങൾക്ക് ഉറപ്പുണ്ടാകും.
\v 12 നിങ്ങൾ മടിയരായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പകരം, ദൈവം വാഗ്ദാനം ചെയ്തതു സ്വീകരിക്കുന്നവരായ മറ്റുള്ള വിശ്വാസികൾ ചെയ്തതുപോലെ നിങ്ങളും ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, കാരണം അവർ അവനിൽ വിശ്വസിക്കുകയും എല്ലാം സഹിക്കുകയും ചെയ്തു.
\s5
\v 13 ദൈവം അബ്രഹാമിന് വേണ്ടി വലിയ കാര്യങ്ങൾ ചെയ്യാൻ വാഗ്ദത്തം ചെയ്യുമ്പോൾ, ആ കാര്യങ്ങൾ ചെയ്യാൻ നിർബന്ധിക്കേണ്ടതിന് തന്നെക്കാൾ വലിയവന്‍ മറ്റാരുമില്ലത്തതിനാല്‍, അവന്‍ സ്വയം ആവശ്യപ്പെട്ടു..
\v 14 അവൻ അബ്രഹാമിനോടു പറഞ്ഞു, “ഞാൻ തീർച്ചയായും നിന്നെ അനുഗ്രഹിക്കും, നിന്‍റെ സന്തതികളുടെ എണ്ണവും ഞാൻ തീർച്ചയായും വർദ്ധിപ്പിക്കും.”
\v 15 അതിനാൽ, ദൈവം വാഗ്ദാനം ചെയ്തതു ലഭിക്കാൻ അബ്രഹാം ക്ഷമയോടെ കാത്തിരിക്കുകയും, ദൈവം അവനു വാഗ്ദാനം ചെയ്ത കാര്യം നല്‍കുകയും ചെയ്തു.
\s5
\v 16 ആളുകൾ‌ എന്തെങ്കിലും വാഗ്ദാനം ചെയ്തിട്ടു പാലിക്കപ്പെടുന്നില്ലെങ്കിൽ‌ അവർ‌ ഒരു പ്രധാന വ്യക്തിയോട് അവരെ ശിക്ഷിക്കാൻ‌ ആവശ്യപ്പെടുന്നു എന്നത് ഓർക്കുക. ഇങ്ങനെയാണ് ഇത്തരത്തിലുള്ള എല്ലാ തർക്കങ്ങളും പരിഹരിക്കപ്പെടുന്നത്.
\v 17 അതിനാൽ, താൻ വാഗ്ദാനം ചെയ്തതെല്ലാം ആർക്കാണ് ലഭിക്കുകയെന്ന് ദൈവം നമുക്കു വ്യക്തമായി കാണിയ്ക്കുവാൻ ആഗ്രഹിച്ചപ്പോൾ, താൻ ചെയ്യാൻ ഉദ്ദേശിച്ചതൊന്നും മാറ്റില്ലെന്നും, താൻ വാഗ്ദാനം ചെയ്തതെല്ലാം ചെയ്തില്ലെങ്കിൽ സ്വയം കുറ്റക്കാരനാണെന്നു പ്രഖ്യാപിക്കുമെന്നും പറഞ്ഞു.
\v 18 നമ്മെ ശക്തമായി പ്രോത്സാഹിപ്പിക്കുന്നതിനാണ് അവൻ അങ്ങനെ ചെയ്തത്, കാരണം മാറാൻ കഴിയാത്ത രണ്ട് കാര്യങ്ങൾ അവൻ ചെയ്തിട്ടുണ്ട്: അവൻ നമ്മെ സഹായിക്കുമെന്നു വാഗ്ദാനം ചെയ്തു, ഇല്ലെങ്കിൽ താൻതന്നെ കുറ്റക്കാരനാണെന്ന് പ്രഖ്യാപിക്കും. ഇപ്പോൾ ദൈവത്തിന് നുണ പറയാനാവില്ല. അതുകൊണ്ടാണ് അവൻ വാഗ്ദാനം ചെയ്തതനുസരിച്ച് ലഭിക്കുമെന്നു പ്രതീക്ഷിച്ച് ആത്മവിശ്വാസത്തോടെ തുടരാനായി ഞങ്ങൾ അവനിലേക്ക് ഓടിപ്പോയത്.
\s5
\v 19 അതെ, ദൈവം നമുക്കായി ചെയ്യുമെന്ന് വാഗ്ദാനം ചെയ്തിട്ടുള്ളത് ലഭിക്കുമെന്ന് ഞങ്ങൾ ആത്മവിശ്വാസത്തോടെ പ്രതീക്ഷിക്കുന്നു. ഒരു സ്ഥലത്ത് നങ്കൂരം ഇട്ടിരിക്കുന്ന ഒരു കപ്പൽ പോലെയാണ് ഞങ്ങൾ. നാം മുറുകെ പിടിക്കാൻ ആത്മവിശ്വാസത്തോടെ പ്രതീക്ഷിക്കുന്നത് യേശുവിനെയാണ്. അതുകൊണ്ടാണ്, ദൈവം ഉള്ള ദൈവാലയത്തിന്‍റെ ആകത്തെ ഭാഗത്തേക്ക് തിരശ്ശീലയുടെ പിന്നിലേക്ക് പോകുന്ന മഹാപുരോഹിതന്മാരെപ്പോലെയാണ് അദ്ദേഹം.
\v 20 ദൈവത്തോടൊപ്പം അതേ സ്ഥലത്തു പ്രവേശിക്കാൻ ഞങ്ങളെ അനുവദിക്കുന്നതിനായി യേശു നമുക്കു മുമ്പായി ദൈവസന്നിധിയിൽ പ്രവേശിച്ചു. മൽക്കീസേദെക് ഒരു മഹാപുരോഹിതനായിരുന്നതുപോലെ യേശു എന്നേക്കും ഒരു മഹാപുരോഹിതനായിത്തീർന്നു.
\s5
\c 7
\p
\v 1 മെൽക്കീസേദെക് എന്ന ഈ മനുഷ്യനെക്കുറിച്ച് ഞാൻ ഇപ്പോൾ കൂടുതൽ പറയാം. ശാലേം നഗരത്തിന്‍റെ രാജാവായിരുന്ന അദ്ദേഹം പ്രപഞ്ചത്തെ ഭരിക്കുന്ന ദൈവത്തിന്‍റെ പുരോഹിതനുമായിരുന്നു. നാലു രാജാക്കന്മാരുടെ സൈന്യത്തെ പരാജയപ്പെടുത്തി നാട്ടിലേക്കു മടങ്ങുകയായിരുന്ന അബ്രഹാമിനെയും കൂട്ടരെയും അവൻ കണ്ടു. മൽക്കീസേദെക് അബ്രഹാമിനെ അനുഗ്രഹിച്ചു.
\v 2 യുദ്ധത്തിൽ വിജയിച്ചശേഷം താൻ എടുത്ത എല്ലാ വസ്തുക്കളുടെയും പത്തിലൊന്ന് അബ്രഹാം അവനു കൊടുത്തു. ഇപ്പോൾ മെൽക്കീസേദെക്കിന്‍റെ പേരിന്‍റെ അർത്ഥം “നീതിപൂർവ്വം ഭരിക്കുന്ന രാജാവ്” എന്നും ശാലേം “സമാധാനം” എന്നും അർത്ഥമാക്കുന്നതിനാൽ അവന്‍റെ പേരിന്‍റെ അർത്ഥം “സമാധാനപരമായി ഭരിക്കുന്ന രാജാവ്” എന്നുമാണ്.
\v 3 മൽക്കീസേദെക്കിന്‍റെ പിതാവിന്‍റെയോ അമ്മയുടെ യോ പൂർവ്വികരുടെയോ ഒരു രേഖയും തിരുവെഴുത്തുകൾ നമുക്കു നൽകുന്നില്ല; അവന്‍റെ ജനനത്തെക്കുറിച്ചോ മരണത്തെക്കുറിച്ചോ തിരുവെഴുത്തുകൾ നമ്മോടു പറയുന്നില്ല. അവൻ എന്നെന്നേക്കുമായി പുരോഹിതനായി തുടരുന്നതുപോലെയാണ്. ഈ രീതിയിൽ, അവൻ ദൈവപുത്രനെപ്പോലെയാണ്.
\s5
\v 4 നമ്മുടെ പ്രസിദ്ധ പൂർവ്വികനായ അബ്രഹാം രാജാക്കന്മാരുമായുള്ള യുദ്ധത്തിൽനിന്ന് എടുത്ത ഏറ്റവും നല്ലതിന്‍റെ പത്തിലൊന്ന് അദ്ദേഹത്തിനു നൽകിയതിൽനിന്ന് ഈ മൽക്കീസേദെക് എത്ര വലിയവനാണെന്നു നിങ്ങൾക്കു മനസ്സിലാക്കാൻ കഴിയും.
\v 5 ദൈവം മോശെയ്ക്കു നൽകിയ നിയമമനുസരിച്ച്, അബ്രഹാമിന്‍റെ കൊച്ചുമകനായ, പുരോഹിതനായ ലേവിയുടെ പിൻഗാമികൾ അവരുടെ ബന്ധുക്കളായ ദൈവജനത്തിൽനിന്ന് അതായത് ആ ആളുകളും അബ്രഹാമിന്‍റെ സഹ പിൻഗാമികളാണെങ്കിലും ദശാംശം കൊടുക്കണം.
\v 6 എല്ലാറ്റിന്‍റെയും പത്തിലൊന്ന് അബ്രഹാമിൽനിന്നു ലഭിച്ച മൽക്കീസേദെക്ക്, ലേവിയുടെ സന്തതികളില്‍പ്പെട്ടവനായിരുന്നില്ല . അനേകം സന്തതികളെ ദൈവം വാഗ്ദാനം ചെയ്ത അബ്രഹാമിനെയും അവൻ അനുഗ്രഹിച്ചു.
\s5
\v 7 മൽക്കീസേദെക്ക് അബ്രഹാമിനെ അനുഗ്രഹിച്ചതുപോലെ, കൂടുതൽ പ്രാധാന്യമുള്ള ആളുകൾ പ്രാധാന്യം കുറഞ്ഞ ആളുകളെ അനുഗ്രഹിക്കുo. അതിനാൽ, മൽക്കീസേദെക്ക്, അബ്രഹാമിനെക്കാൾ വലിയവനായിരുന്നു.
\v 8 ലേവിയുടെ സന്തതികളായ പുരോഹിതരുടെ കാര്യത്തിൽ, അവർക്ക് ദശാംശം ലഭിച്ചുവെങ്കിലും അവരെല്ലാവരും മനുഷ്യരും ഒരു ദിവസം മരിക്കുകയും ചെയ്യും. എന്നിരുന്നാലും, അബ്രഹാമിൽ നിന്ന് പത്തിലൊന്നു ലഭിച്ച മെൽക്കീസേദെക്കിന്‍റെ കാര്യത്തിൽ അവൻ മരിക്കുന്നതിനെക്കുറിച്ച് തിരുവെഴുത്തുകൾ പറയാത്തതിനാൽ, മൽക്കീസേദെക് ജീവനോടെ തുടരുന്നുവെന്ന് ദൈവം സാക്ഷ്യപ്പെടുത്തിയതുപോലെയാണ്.
\v 9 അത് ലേവിയെപ്പോലെയായിരുന്നു, ജനത്തിൽനിന്ന് ദശാംശം സ്വീകരിച്ച എല്ലാ പുരോഹിതന്മാരും അവനിൽനിന്നു വന്നു. അവരുടെ പൂർവ്വികനായ അബ്രഹാം ദശാംശം കൊടുത്തതിനാൽ മൽക്കീസേദെക്കിന് ദശാംശം ലഭിച്ചു. അബ്രഹാം മൽക്കീസേദെക്കിന് ദശാംശം നൽകിയപ്പോൾ, അബ്രഹാമിനെക്കാൾ മൽക്കീസേദെക്ക് വലിയവനാണെന്ന് അവർ അംഗീകരിച്ചതുപോലെയായിരുന്നു.
\v 10 ഇത് ശരിയാണ്, കാരണം മെൽക്കീസേദെക് അബ്രഹാമിനെ കണ്ടുമുട്ടിയപ്പോൾ ലേവിയും, അദ്ദേഹത്തിന്‍റെ സന്തതികളും അബ്രഹാമിന്‍റെ ശരീരത്തിലുണ്ടായിരുന്നുവെന്നു നമുക്കു പറയാൻ കഴിയും
\s5
\v 11 ദൈവം തന്‍റെ ജനത്തിനു ന്യായപ്രമാണം നൽകി, അതേ സമയം പുരോഹിതന്മാരെക്കുറിച്ചുള്ള ചട്ടങ്ങളും നൽകി. അഹരോനും അവന്‍റെ പൂർവ്വികനായ ലേവിയിൽനിന്നും വന്ന പുരോഹിതന്മാർക്ക് ആ നിയമങ്ങൾ അനുസരിക്കാതിരിക്കുന്ന ജനങ്ങളോടു ക്ഷമിക്കാൻ ദൈവത്തിനു ഒരു മാർഗം നൽകാമായിരുന്നു. അതിന് അഹരോന്‍റെ പിന്നാലെ വന്ന പുരോഹിതന്മാർ മതിയാകുമായിരുന്നു. അങ്ങനെയാണെങ്കിൽ, മൽക്കീസേദെക്കിനെപ്പോലുള്ള മറ്റൊരു പുരോഹിതന്‍റെ ആവശ്യമില്ലായിരുന്നു.
\v 12 പക്ഷേ, ആ പുരോഹിതന്മാർ പര്യാപ്തമല്ലായിരുന്നുവെന്ന് നമുക്കറിയാം, കാരണം മെൽക്കീസേദെക്കിനെപ്പോലുള്ള ഒരു പുതിയ പുരോഹിതൻ വന്നിരിക്കുന്നു. ദൈവം ഒരു പുതിയ തരം പുരോഹിതനെ നിയോഗിച്ചതിനാൽ അവനും നിയമം മാറ്റേണ്ടിവന്നു.
\s5
\v 13 ഞാൻ ഇക്കാര്യം പറയുന്ന യേശു ലേവിയുടെ പിൻഗാമിയല്ല. പകരം, അവൻ യഹൂദ ഗോത്രത്തിൽ നിന്നാണ് വന്നത്, ഇതില്‍നിന്ന്‍ ആരും ക്രമപ്രകാരം പുരോഹിത ശുശ്രൂഷ നൽകിയിട്ടില്ല.
\v 14 നമ്മുടെ കർത്താവ് യഹൂദയിൽ നിന്നാണ് വന്നതെന്ന് വ്യക്തമാണ്, പക്ഷേ ആ ഗോത്രത്തിൽ നിന്നുള്ള പുരോഹിതന്മാരെക്കുറിച്ച് മോശെ ഒരിക്കലും സംസാരിച്ചിട്ടില്ല.
\s5
\v 15 കൂടാതെ, ലേവിയിൽനിന്നുള്ള പുരോഹിതന്മാർ അപര്യാപ്തരായിരുന്നുവെന്ന് നമുക്കറിയാം, കാരണം, മെൽക്കീസേദെക്കിനെപ്പോലെയുള്ള മറ്റൊരു പുരോഹിതൻ പ്രത്യക്ഷപ്പെട്ടുവെന്നത് കൂടുതൽ വ്യക്തമാണ്.
\v 16 ഈ പുരോഹിതനാണ് യേശു; അവൻ ഒരു പുരോഹിതനായിത്തീർന്നു, പക്ഷേ ലേവിയുടെ പിൻഗാമിയാകാൻ ദൈവത്തിന്‍റെ നിയമം അനുശാസിച്ചതുകൊണ്ടല്ല. പകരം, ഒന്നിനും നശിപ്പിക്കുവാൻ കഴിയാത്ത ജീവന്‍റെ ശക്തി അവനുണ്ട്.
\v 17 ദൈവം തന്‍റെ പുത്രനോടു പറഞ്ഞതായി തിരുവെഴുത്തുകളിൽ ഇതു സാക്ഷീകരിച്ചതു മുതല്‍ നാം മനസ്സിലാക്കുന്നു,
\q “മെൽക്കീസേദെക് പുരോഹിതനായിരുന്നതുപോലെ നീയും നിത്യമായി ഒരു പുരോഹിതനാണ്.”
\s5
\p
\v 18 പാപികളെ വിശുദ്ധരാക്കാൻ ആ പുരോഹിതന്മാർക്ക് കഴിയാത്തതിനാൽ ദൈവം പുരോഹിതന്മാരെക്കുറിച്ച് മുമ്പു കല്പിച്ച കാര്യങ്ങൾ പിൻവലിച്ചു.
\v 19 ദൈവം മോശെയ്‌ക്കു നൽകിയ നിയമങ്ങൾ അനുസരിക്കുന്നതിലൂടെ ആർക്കും നല്ലവരാകാൻ കഴിഞ്ഞില്ല. മറുവശത്ത്, അവനിൽ ആശ്രയിക്കാൻ ദൈവം നമുക്ക് ഒരു നല്ല കാരണം നൽകി, എന്തെന്നാല്‍ അവനോട് അടുത്തുവരുവാന്‍ അവൻ നമുക്ക് സാധ്യത നല്‍കുന്നു.
\s5
\v 20 മാത്രമല്ല, ദൈവം മശിഹായെ ഒരു പുരോഹിതനായി നിയമിച്ചപ്പോൾ, അവന്‍റെ പ്രഖ്യാപനത്തില്‍ അത് ഉറപ്പിച്ചു. ലേവി ഗോത്രത്തിൽ നിന്നുള്ളവർ അത്തരമൊരു പ്രഖ്യാപനമില്ലാതെ പുരോഹിതരാകുന്നു.
\v 21 എന്നാൽ അവൻ മശിഹായെ പുരോഹിതനായി നിയമിച്ചതിനെക്കുറിച്ച്, ഈ വാക്കുകളിലൂടെയാണ് സങ്കീർത്തനക്കാരൻ തിരുവെഴുത്തിൽ എഴുതിയത്: “കർത്താവ് അവന്‍റെ മനസ്സ് ഈ കാര്യത്തില്‍ മാറാതെ സഗൌരവം പ്രഖ്യാപിച്ചു, ‘നീ എന്നേക്കും ഒരു പുരോഹിതനാകും!"
\s5
\v 22 അതുകാരണം, പുതിയ ഉടമ്പടി പഴയതിനേക്കാൾ മികച്ചതായിരിക്കുമെന്ന് യേശു തന്നെ ഉറപ്പുനൽകുന്നു.
\v 23 മരണം നിമിത്തം പണ്ട്, പുരോഹിതന്മാർക്കു പുരോഹിതന്മാരായി തുടരാന്‍ കഴിഞ്ഞില്ല. അതിനാൽ മരിച്ചവരുടെ സ്ഥാനത്ത് എത്താൻ ധാരാളം പുരോഹിതന്മാർ ഉണ്ടായിരുന്നു.
\v 24 എന്നാൽ യേശു നിത്യമായി ജീവിക്കുന്നതിനാൽ, അവൻ എന്നേക്കും ഒരു മഹാപുരോഹിതനായി തുടരും.
\s5
\v 25 അതിനാൽ, ദൈവത്തിലേക്കു വരുന്നവരെ പൂർണ്ണമായും നിത്യമായും രക്ഷിക്കാൻ യേശുവിനു കഴിയും, കാരണം അവരോട് ക്ഷമിക്കാനും സുരക്ഷിതരായിരിക്കാനും ദൈവത്തോട് അപേക്ഷിക്കാൻ അവൻ എന്നേക്കും ജീവിക്കുന്നു.
\v 26 ഇങ്ങനെയുള്ള മഹാപുരോഹിതനായ യേശുവിനെയാണ് നമുക്ക് ആവശ്യo. അവൻ വിശുദ്ധനായിരുന്നു, അവൻ ഒരു തെറ്റും ചെയ്തില്ല, അവൻ നിഷ്‌കളങ്കനായിരുന്നു. ദൈവം ഇപ്പോള്‍ അവനെ പാപികളുടെ ഇടയിൽ ജീവിക്കുന്നതിൽ നിന്ന് വേർപെടുത്തി, ഇപ്പോൾ അവനെ ഏറ്റവും ഉന്നതമായ സ്വർഗ്ഗത്തിലേക്കു കൊണ്ടുപോയി.
\s5
\v 27 യഹൂദ മഹാപുരോഹിതന്മാർ ദിവസംതോറും കൂടാതെ വർഷംതോറും മൃഗങ്ങളെ ബലിയർപ്പിക്കേണ്ടതുണ്ട്. അവർ ഇതു ചെയ്യുന്നത്, ആദ്യം സ്വന്തം പാപങ്ങൾ മറയ്ക്കാനും പിന്നീട് മറ്റ് ജനത്തിന്‍റെ പാപങ്ങൾ മറയ്ക്കാനുമാണ്. എന്നാൽ യേശു ഒരിക്കലും പാപം ചെയ്തിട്ടില്ലാത്തതിനാൽ, അവൻ അതു ചെയ്യേണ്ടതില്ല. ആളുകളെ രക്ഷിക്കാൻ അവന്‍ ചെയ്യേണ്ടത് ഒരേയൊരു കാര്യം സ്വയം ഒരിക്കല്‍ യാഗമായി അര്‍പ്പിക്കുക എന്നതായിരുന്നു, അതാണ് അവന്‍ ചെയ്തത്!
\v 28 യേശുവിനെപ്പോലുള്ള ഒരു മഹാപുരോഹിതനെയാണ് നമുക്ക് ആവശ്യം, കാരണം ന്യായപ്രമാണത്തിൽ നിയോഗിക്കപ്പെട്ട പുരോഹിതന്മാർ മറ്റു മനുഷ്യരെപോലെ പാപം ചെയ്തു. എന്നാൽ തന്‍റെ പുത്രനെ മഹാപുരോഹിതനായി നിയമിക്കുമെന്ന് മോശെയ്ക്കു നിയമങ്ങൾ നൽകിയശേഷം ദൈവം പൂർണ്ണമായി പ്രഖ്യാപിച്ചു. ഇപ്പോൾ അവന്‍റെ പുത്രൻ, പുത്രനായ ദൈവമാകുന്ന യേശു, എന്നേക്കും പൂര്‍ണതയുള്ള ഏക മഹാപുരോഹിതൻ.
\s5
\c 8
\p
\v 1 ഞാൻ എഴുതിയ എല്ലാറ്റിന്‍റെയും ഏറ്റവും പ്രധാനപ്പെട്ട സാരം സ്വർഗത്തിൽ രാജാവായി ഭരിക്കാൻ ഇരിക്കുന്ന ഒരു മഹാപുരോഹിതൻ നമുക്കുണ്ട് എന്നതാണ്.
\v 2 അവൻ വിശുദ്ധമന്ദിരത്തിൽ, അതായത് സ്വർഗത്തിലെ യഥാർത്ഥ ആരാധനാലയത്തിൽ ശുശ്രൂഷിക്കുന്നു. അതാണ് യഥാർത്ഥ വിശുദ്ധ കൂടാരം, മോശെയല്ല, കർത്താവ് തന്നെ അതു സ്ഥാപിച്ചു.
\s5
\v 3 ജനങ്ങളുടെ പാപങ്ങൾക്കായി ദാനങ്ങളും യാഗങ്ങളും അർപ്പിക്കാൻ ദൈവം ഓരോ മഹാപുരോഹിതരെയും നിയമിച്ചു. മശിഹാ ഒരു മഹാപുരോഹിതനായിത്തീർന്നതിനാൽ അവനും എന്തെങ്കിലും അർപ്പിക്കേണ്ടതായി വന്നു.
\v 4 ഇപ്പോൾ ക്രിസ്തു ഭൂമിയിലായിരുന്നുവെങ്കിൽ, അവൻ ഒരു പുരോഹിതനാകില്ല, എന്തെന്നാല്‍ ഇപ്പോഴും ന്യായപ്രമാണപ്രകാരം ദാനങ്ങൾ അർപ്പിക്കുന്നവരുണ്ട്.
\v 5 യെരുശലേമിലെ പുരോഹിതന്മാർ ആചാരങ്ങൾ അനുഷ്ഠിക്കുന്നു, അത് മശിഹാ സ്വർഗത്തിൽ ചെയ്യുന്നതിന്‍റെ ഒരു മാതൃക മാത്രമാണ്. കാരണം, മോശെ വിശുദ്ധ കൂടാരം സ്ഥാപിക്കാൻ പോകുമ്പോൾ, ദൈവം അവനോടു പറഞ്ഞു, “സീനായി പർവതത്തിൽ ഞാൻ നിനക്കു കാണിച്ചതനുസരിച്ച് എല്ലാം ഉണ്ടാക്കുന്നുവെന്ന് ഉറപ്പാക്കുക!”
\s5
\v 6 എന്നാൽ ഇപ്പോൾ യഹൂദ പുരോഹിതന്മാര്‍ ചെയ്യുന്നതിനേക്കാള്‍ മികച്ച രീതിയിൽ മശിഹാ ശുശ്രൂഷിക്കുന്നു. അതുപോലെ തന്നെ, തന്‍റെ ജനത്തോടുള്ള ഉടമ്പടി ദൈവം നൽകിയ വാഗ്ദത്തങ്ങളാൽ നിർമ്മിച്ചതാണ്, അതിനാൽ ദൈവം മോശെയ്ക്കു നൽകിയ നിയമങ്ങളേക്കാൾ ഇതു മികച്ചതാണ്.
\v 7 ആദ്യത്തെ ഉടമ്പടി കുറവുള്ളതാകയാല്‍ ഈ രണ്ടാമത്തെ ഉടമ്പടി സ്ഥാപിക്കേണ്ടത് ദൈവത്തിന് ആവശ്യമായിവന്നു.
\s5
\v 8 ആദ്യത്തെ ഉടമ്പടി അനുസരിക്കാത്തതുകൊണ്ട് യിസ്രായേല്യർ കുറ്റക്കാരാണെന്ന് ദൈവം പ്രഖ്യാപിച്ചതിനാൽ, അവൻ ഒരു പുതിയ ഉടമ്പടി ആഗ്രഹിച്ചു. ഇതിനെക്കുറിച്ച് പ്രവാചകൻ ഇപ്രകാരം എഴുതി:
\q “കർത്താവ് പറയുന്നു, ‘ശ്രദ്ധിക്കൂ!
\q യിസ്രായേൽ ജനതയോടും യഹൂദജനതയോടും ഞാൻ ഒരു പുതിയ ഉടമ്പടി നിറവേറ്റുന്ന ഒരു കാലം ഉടനെ ഉണ്ടാകും.
\q
\v 9 ആ ഉടമ്പടി ഒരു പിതാവ് തന്‍റെ ശിശുവിനെ നയിക്കുന്നതു പോലെ
\q മിസ്രയീമിൽനിന്നു നടത്തിയപ്പോൾ ഞാൻ പൂർവികരോടു ചെയ്ത നിയമം പോലെ അല്ല.
\q അവർ അത് അനുസരിച്ചതുമില്ല, അതിനാൽ ഞാൻ അവരെ ഏകരായി വിട്ടു, കർത്താവ് പറയുന്നു.
\s5
\q
\v 10 'ആദ്യത്തെ ഉടമ്പടി അവസാനിച്ചതിനുശേഷം, ഇതാണ് ഞാൻ യിസ്രായേല്യരുമായി ഉണ്ടാക്കുന്ന ഉടമ്പടി,'
\q കർത്താവ് പറയുന്നു: 'എന്‍റെ നിയമങ്ങൾ മനസ്സിലാക്കാൻ ഞാൻ അവരെ പ്രാപ്തരാക്കും,
\q യഥാർഥത്തിൽ അനുസരിക്കാൻ ഞാൻ അവരെ പ്രാപ്തരാക്കും.
\q ഞാൻ അവരുടെ ദൈവമായിരിക്കും, അവർ എന്‍റെ ജനമായിരിക്കും.
\s5
\v 11 ഒരു സഹപൌരനെ പഠിപ്പിക്കുകയോ
\q സഹ ബന്ധുക്കളോട് ആരും പറയേണ്ട ആവശ്യമോ ഇല്ല, ‘കർത്താവ് ദൈവമാണെന്ന് നിങ്ങൾ സമ്മതിക്കുന്നു,
\q കാരണം എന്‍റെ ജനമെല്ലാം എന്നെ തിരിച്ചറിയും.
\q എന്‍റെ ജനത്തിന്‍റെ ഇടയില്‍, പ്രധാന്യം കുറഞ്ഞവർ മുതൽ ഏറ്റവും പ്രധാനപ്പെട്ടവർ വരെ എല്ലാവരും എന്നെ അറിയും
\q
\v 12 അവർ ചെയ്ത ദുഷ്പ്രവൃത്തികളെ ഞാൻ കരുണയോടെ ക്ഷമിക്കും.
\q അവരുടെ പാപങ്ങളിൽ അവർ കുറ്റക്കാരാണെന്നു ഞാൻ മേലിൽ പരിഗണിക്കില്ല.”
\s5
\q
\v 13 താൻ ഒരു പുതിയ ഉടമ്പടി ഉണ്ടാക്കുകയാണെന്ന് ദൈവം പറഞ്ഞതിനാൽ, ആദ്യത്തെ ഉടമ്പടി പഴയതാണെന്നും, ഉപയോഗത്തിലില്ലെന്നും ജീര്‍ണ്ണിച്ചതാണെന്നും അത് ഉടൻ അപ്രത്യക്ഷമാകുമെന്നും അവന്‍ കണക്കാക്കുന്നതായി നാം അറിയുന്നു.
\s5
\c 9
\p
\v 1 ആദ്യ ഉടമ്പടി പ്രകാരം യിസ്രായേൽ ജനത എങ്ങനെ ആരാധിക്കണമെന്നതിന് ദൈവം നിയമങ്ങൾ ഉണ്ടാക്കി, തന്നെ ആരാധിക്കാൻ ഒരു സ്ഥലം നിര്‍മ്മിക്കുവാൻ അവൻ അവരോടു പറഞ്ഞു.
\v 2 യിസ്രായേല്യർ സ്ഥാപിച്ച വിശുദ്ധ മന്ദിരം വിശുദ്ധ കൂടാരമായിരുന്നു. അതിന്‍റെ പുറം മുറിയിൽ നിലവിളക്കുo മേശയും അവർ ദൈവമുമ്പാകെ പ്രദർശിപ്പിച്ച അപ്പവും ഉണ്ടായിരുന്നു. ആ മുറിയെ വിശുദ്ധ സ്ഥലം എന്നാണു വിളിച്ചിരുന്നത്.
\s5
\v 3 വിശുദ്ധസ്ഥലത്തിന്‍റെ ഒരു വശത്ത് തിരശ്ശീലയ്ക്കു പിന്നിൽ മറ്റൊരു മുറി ഉണ്ടായിരുന്നു. അതിനെ അതിവിശുദ്ധ സ്ഥലം എന്നു വിളിച്ചിരുന്നു.
\v 4 ധൂപം കാട്ടുന്നതിനായി സ്വർണ്ണം പൊതിഞ്ഞ ഒരു ബലിപീഠം അതിൽ ഉണ്ടായിരുന്നു. ഇതില്‍ നിയമപെട്ടകവും ഉണ്ടായിരുന്നു. അതിന്‍റെ എല്ലാ വശങ്ങളും സ്വർണ്ണം കൊണ്ട് മൂടിയിരുന്നു. അതിൽ മന്ന എന്ന ഭക്ഷണത്തിന്‍റെ കഷണങ്ങൾ അടങ്ങിയ സ്വർണ്ണ പാത്രവും ഉണ്ടായിരുന്നു. താൻ ദൈവത്തിന്‍റെ യഥാർത്ഥ പുരോഹിതനാണെന്നു തെളിയിക്കുവാൻ ഉപയോഗിച്ച അഹരോന്‍റെ തളിര്‍ത്ത വടിയും പെട്ടകത്തില്‍ ഉണ്ടായിരുന്നു. ദൈവം പത്തു കൽപ്പനകൾ എഴുതിയ കല്പലകകളും പെട്ടകത്തില്‍ ഉണ്ടായിരുന്നു.
\v 5 പെട്ടകത്തിന്‍റെ മുകളിൽ ദൈവ മഹത്വത്തിന്‍റെ അടയാളമായ ചിറകുള്ള ജീവികളുടെ പ്രതിരൂപo ഉണ്ടായിരുന്നു. അവരുടെ ചിറകുകൾ വിശുദ്ധ പെട്ടകത്തിന്‍റെ മൂടിയിൽ പൊതിഞ്ഞു, അവിടെ മഹാപുരോഹിതൻ ജനങ്ങളുടെ പാപപരിഹാരത്തിനായി രക്തം തളിച്ചു. എനിക്ക് ഇപ്പോൾ ഇവയെക്കുറിച്ച് വിശദമായി എഴുതാൻ കഴിയില്ല.
\s5
\v 6 ഇതെല്ലാം അവർ ഈ വിധത്തിൽ ക്രമീകരിച്ചതിനുശേഷം, യഹൂദ പുരോഹിതന്മാർ പതിവായി കൂടാരത്തിന്‍റെ പുറം മുറിയിലേക്കു ചെന്ന് അവരുടെ കര്‍ത്തവ്യം ചെയ്യുന്നു.
\v 7 എന്നാൽ അകത്തെ മുറിയിലേക്ക് മഹാപുരോഹിതൻ വർഷത്തിലൊരിക്കൽ പോകുന്നു. മൃഗങ്ങളെ അറുത്തതിന്‍റെ രക്തം അവൻ എപ്പോഴും എടുക്കുന്നു. സ്വന്തം പാപങ്ങൾക്കും യിസ്രായേല്യർ ചെയ്ത പാപങ്ങൾക്കുമായി അവൻ രക്തം ദൈവത്തിന് അർപ്പിക്കുന്നു. ഇതിൽ അവർ ചെയ്ത പാപങ്ങളും ഉൾപ്പെടുന്നു, എന്നാൽ അവർ പാപങ്ങൾ ചെയ്യുന്നുവെന്ന് അവർ അറിഞ്ഞിരുന്നില്ല.
\s5
\v 8 ഇതിലൂടെ പരിശുദ്ധാത്മാവ് സൂചിപ്പിക്കുന്നതു പുറത്തെ മുറി നിലവിലുള്ളപ്പോള്‍ തന്നെ സാധാരണ ആളുകൾക്ക് അകത്തെ മുറിയായ, വിശുദ്ധ സ്ഥലത്തേക്കു പ്രവേശിക്കാനുള്ള വഴി ദൈവം വെളിപ്പെടുത്തിയിട്ടില്ല, സമാനമായ രീതിയിൽ, യഹൂദന്മാർ പഴയ രീതിയിൽ യാഗങ്ങൾ അർപ്പിക്കുമ്പോൾ സാധാരണക്കാർക്കു ദൈവസന്നിധിയിൽ പ്രവേശിക്കാനുള്ള വഴി അവന്‍ വെളിപ്പെടുത്തിയിരുന്നില്ല.
\v 9 ഇത് ഇപ്പോൾ നാം ജീവിക്കുന്ന കാലത്തിന്‍റെ പ്രതീകമായിരുന്നു. വിശുദ്ധ കൂടാരത്തിൽ അർപ്പിക്കുന്ന ദാനങ്ങൾക്കോ, യാഗങ്ങൾക്കോ എല്ലായ്‌പ്പോഴും ഒരു വ്യക്തിയെ തെറ്റിൽനിന്ന് ശരിയെ മനസ്സിലാക്കിക്കുവാനോ ല, അല്ലെങ്കിൽ എല്ലായ്പ്പോഴും നമ്മുടെ ഹൃദയത്തിൽ നിന്ന് ദൈവത്തെ പ്രസാദിപ്പിക്കുന്ന വിധത്തിൽ ചെയ്യിക്കുവാനോ കഴിയുകയില്ല.
\v 10 എന്തു കഴിക്കണം, എന്തു കുടിക്കണം, എന്തു ശുദ്ധമാക്കണം സ്നാനം എന്നതിനെക്കുറിച്ചുള്ള ഈ നിയമങ്ങളെല്ലാം ദൈവം നമുക്കായി ഒരു പുതിയ ഉടമ്പടി ഉണ്ടാക്കുന്ന കാലംവരെ മാത്രം ബാധകമാകുന്ന ഭൌതിക കാര്യങ്ങളെക്കുറിച്ചായിരുന്നു, അതിലൂടെ അവൻ എല്ലാം ശരിയായി പുന:സ്ഥാപിക്കും.
\s5
\v 11 എന്നാൽ മശിഹാ നമ്മുടെ മഹാപുരോഹിതനായി വന്നപ്പോൾ, ഇപ്പോൾ നമുക്കുള്ള നല്ല കാര്യങ്ങൾ അവൻ കൊണ്ടുവന്നു. പിന്നെ അവൻ സ്വർഗ്ഗത്തില്‍ ദൈവസന്നിധിയിലേക്ക് പ്രവേശിച്ചു, അത് വിശുദ്ധ കൂടാരം പോലെയാണ്. എന്നാൽ മോശെ ഇവിടെ ഭൂമിയിൽ സ്ഥാപിച്ച കൂടാരത്തിൽനിന്ന് വ്യത്യസ്തമാണ്, അതിനർത്ഥം അതു വലുതും പൂർണവുമാണ്. അതു മനുഷ്യന്‍റെ പരിശ്രമത്തിലൂടെയല്ല ഉണ്ടാക്കിയത്.
\v 12 ഒരു മഹാപുരോഹിതൻ ഓരോ വർഷവും കൂടാരത്തിലെ അകത്തെ മുറിയിലേക്കു പോകുമ്പോൾ, ആടുകളുടെ രക്തവും പശുക്കിടാക്കളുടെ രക്തവും യാഗം അർപ്പിക്കുന്നു. എന്നാൽ മശിഹാ അതു ചെയ്തില്ല. ക്രൂശിൽ സ്വന്തം രക്തം നൽകിയതിനാൽ ഒരിക്കലായി മാത്രമാണ് അദ്ദേഹം ആ വിശുദ്ധ സ്ഥലത്തേക്കു പോയത്. അങ്ങനെ ചെയ്യുന്നതിലൂടെ, അവൻ നമ്മുടെ പാപങ്ങളുടെ വില എന്നെന്നേക്കുമായി നൽകി.
\s5
\v 13 ആടുകളുടെ രക്തവും കാളകളുടെ രക്തവും വെള്ളവും, പൂർണമായി കത്തിച്ച ചുവന്ന പശുക്കിടാവിന്‍റെ ചാരത്തിലൂടെ ശുദ്ധി ചെയ്ത് പുരോഹിതന്മാർ ആളുകളിൽ തളിക്കുന്നു. ആ കർമ്മം ചെയ്യുന്നതിലൂടെ, ദൈവം ഇപ്പോൾ അവരെ അംഗീകരിക്കുയും ആളുകൾ തന്നെ ആരാധിക്കയും ചെയ്യുമെന്നും അവർ പറയുന്നു.
\v 14 ഇതു സത്യമായതിനാൽ, മശിഹായുടെ രക്തത്താൽ കൂടുതൽ കാര്യങ്ങൾ ചെയ്യപ്പെടുന്നു! നിത്യാത്മാവിലൂടെ അവൻ ദൈവത്തിനു തികഞ്ഞ യാഗമായി സ്വയം സമർപ്പിച്ചു. ജീവനുള്ള ദൈവത്തെ സേവിക്കുന്നതിനായി അവന്‍റെ രക്തം നമ്മുടെ ഉള്‍നിരൂപണങ്ങളെ ഉപയോഗശൂന്യമായ ആചാരങ്ങളിൽ നിന്നു ശുദ്ധീകരിക്കും.
\v 15 മശിഹാ തന്നെത്തന്നെ ദൈവത്തിനു സമർപ്പിച്ചതിനാൽ, ദൈവത്തിൽനിന്ന് ഒരു പുതിയ ഉടമ്പടി ഉണ്ടാക്കാൻ അവന്‍ കഴിവുള്ളവനാണ്. ആദ്യ ഉടമ്പടി പ്രകാരം ആളുകൾ ചെയ്ത പാപങ്ങളിൽനിന്ന് അവരെ മോചിപ്പിക്കുന്നതിനുള്ള വില അവന്‍ തന്‍റെ മരണത്തിലൂടെ നൽകി. തന്‍റെ മക്കളെന്നു വിളിക്കപ്പെടുന്നവർക്ക് എന്നേക്കും നിലനിൽക്കുന്ന ഒരു അവകാശം ഉറപ്പു നൽകുന്നതിനായി അവൻ അങ്ങനെ ചെയ്തു.
\s5
\v 16 ഒരു ഉടമ്പടി ഒരു വില്‍പ്പത്രം പോലെയാണ്. ഒരു വില്‍പത്രത്തിന്‍റെ കാര്യത്തിൽ, അതിന്‍റെ വ്യവസ്ഥകൾ പ്രാബല്യത്തിൽ വരുത്തുന്നതിന്, അത് ഉണ്ടാക്കിയയാൾ മരിച്ചുവെന്ന് ആരെങ്കിലും തെളിയിക്കണം.
\v 17 വില്‍പ്പത്രം നടപ്പിലാക്കുന്നയാൾ മരിച്ചാൽ മാത്രമേ വില്‍പ്പത്രം പ്രാബല്യത്തിൽ വരികയുള്ളൂ. അല്ലെങ്കിൽ, അത് നിർമ്മിച്ചയാൾ ഇപ്പോഴും ജീവിച്ചിരുന്നാല്‍ അതു നടപ്പിലാകില്ല.
\s5
\v 18 അതിനാൽ ദൈവം ആദ്യത്തെ ഉടമ്പടി പ്രാബല്യത്തിൽ വരുത്തിയത് പുരോഹിതന്മാർ യാഗം അർപ്പിച്ചപ്പോൾ ഒഴുകിയ മൃഗങ്ങളുടെ രക്തത്തിലൂടെ മാത്രമാണ്.
\v 19 ദൈവം കല്പിച്ച നിയമങ്ങളെല്ലാം മോശെ എല്ലാ യിസ്രായേല്യരോടും അറിയിച്ചശേഷം, അവൻ പശുക്കിടാക്കളുടെയും ആടുകളുടെയും രക്തം വെള്ളത്തിൽ കലർത്തി, ഈ രക്തം ഈസ്സോപ്പിന്‍റെ ഒരു തണ്ടിന്മേല്‍ കടുംചുവപ്പു കമ്പിളിത്തുണിയാല്‍ കെട്ടി അദ്ദേഹം മുക്കുന്നു. തുടർന്ന് അവൻ ദൈവത്തിന്‍റെ നിയമങ്ങൾ ഉൾക്കൊള്ളുന്ന ചുരുളിൽ കുറച്ച് രക്തം തളിച്ചു. പിന്നെ അവൻ ആ രക്തം കൂടുതൽ ജനങ്ങളിന്മേല്‍ തളിച്ചു.
\v 20 അവൻ അവരോടു പറഞ്ഞത്: നിങ്ങൾ അനുസരിക്കാൻ വേണ്ടി ദൈവം കല്പിച്ച ഉടമ്പടി പ്രാബല്യത്തിൽ വരുത്തുന്ന രക്തമാണിത്.
\s5
\v 21 അതുപോലെ, അവന്‍ വിശുദ്ധ കൂടാരത്തിലും അവർ അവിടെ ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളിലും ആ രക്തം തളിച്ചു.
\v 22 രക്തം തളിച്ചാണ് അവർ മിക്കവാറും എല്ലാം ശുദ്ധീകരിച്ചത്. അതു തന്നെ ആയിരുന്നു ദൈവത്തിന്‍റെ നിയമങ്ങളിൽ പറഞ്ഞിരിക്കുന്നത്. ഒരു മൃഗത്തെ യാഗമയർപ്പിക്കുമ്പോൾ രക്തം ഒഴുകുന്നില്ലെങ്കിൽ, ആ ജനങ്ങളുടെ പാപങ്ങൾ ദൈവം ക്ഷമിക്കുന്നില്ല.
\s5
\v 23 അതിനാൽ മൃഗങ്ങളുടെ യാഗത്താൽ, മശിഹാ സ്വർഗത്തിൽ ചെയ്യുന്നതിന്‍റെ പ്രതിരൂപമായ കാര്യങ്ങൾ പുരോഹിതന്മാർ ശുദ്ധീകരിക്കേണ്ടത് ആവശ്യമാണ്. എന്നാൽ അതിനേക്കാള്‍ മികച്ച യാഗങ്ങളിലൂടെ ദൈവം സ്വർഗത്തിലെ കാര്യങ്ങൾ ശുദ്ധീകരിക്കേണ്ടതുണ്ട്.
\v 24 മനുഷ്യർ ഉണ്ടാക്കിയ വിശുദ്ധ സ്ഥലത്ത് മശിഹാ പ്രവേശിച്ചില്ല, അത് യഥാർത്ഥ വിശുദ്ധ സ്ഥലത്തെ മാത്രം പ്രതിനിധീകരിക്കുന്നു. പകരം, നമ്മെ പ്രതിനിധീകരിക്കുന്നതിനായി ഇപ്പോൾ ദൈവസന്നിധിയിൽ അവൻ സ്വർഗത്തിൽ പ്രവേശിച്ചു.
\s5
\v 25 മഹാപുരോഹിതൻ എല്ലാ വർഷവും ഒരിക്കൽ വിശുദ്ധസ്ഥലത്ത് പ്രവേശിക്കുന്നു, സ്വന്തമല്ലാത്ത രക്തം എടുത്ത് അതു യാഗമായി അർപ്പിക്കുന്നു. എന്നാൽ മശിഹാ സ്വർഗത്തിൽ പ്രവേശിച്ചപ്പോൾ, സ്വയം അതുപോലെ ആവർത്തിച്ച് അര്‍പ്പിക്കേണ്ട ആവശ്യമില്ല.
\v 26 അങ്ങനെയാണെങ്കിൽ, ദൈവം ലോകത്തെ സൃഷ്ടിച്ച കാലം മുതൽ അവൻ ആവർത്തിച്ച് കഷ്ടത അനുഭവിക്കുകയും രക്തം ചൊരിയുകയും ചെയ്യേണ്ടിയിരുന്നു. പകരം, ഈ അവസാന യുഗത്തിൽ, മശിഹാ ഒരിക്കൽ പ്രത്യക്ഷപ്പെട്ടു, അങ്ങനെ സ്വയം യാഗമർപ്പിക്കുന്നതിലൂടെ, ദൈവം നമ്മുടെ എല്ലാ പാപങ്ങളും ക്ഷമിക്കും, നമ്മുടെ പാപത്തെ ഇനി കുറ്റം വിധിക്കുകയുമില്ല.
\s5
\v 27 എല്ലാ മനുഷ്യരും ഒരു പ്രാവശ്യം മരിക്കണം, അതിനുശേഷം ദൈവം അവരുടെ പാപങ്ങൾക്കായി അവരെ ന്യായം വിധിക്കും.
\v 28 അതുപോലെ, മശിഹാ മരിച്ചപ്പോൾ, ഒരിക്കലായി യാഗമായി സ്വയം സമർപ്പിച്ചു, അവനുള്ളതായ അനേകം ആളുകളുടെ സ്ഥാനത്ത് അദ്ദേഹം ശിക്ഷ സ്വീകരിച്ചു. അവൻ രണ്ടാം പ്രാവശ്യം ഭൂമിയിൽ വരും, പാപം ചെയ്തവർക്കുവേണ്ടി സ്വയം യാഗമർപ്പിക്കാനല്ല, മറിച്ച് അവനെ കാത്തിരിക്കുന്നവരും അവൻ വരുമെന്ന് പ്രതീക്ഷിക്കുന്നവരുമായ നമ്മെ രക്ഷിക്കുന്നതിനത്രേ.
\s5
\c 10
\p
\v 1 ദൈവം പിന്നീട് നമുക്കു നല്‍കുന്ന നല്ല കാര്യങ്ങൾ ന്യായപ്രമാണം വ്യക്തമായി കാണിക്കുന്നില്ല. ന്യായപ്രമാണം മറ്റൊന്നിന്‍റെ നിഴൽ പോലെയാണ്. ഓരോ വർഷവും ഒരേ തരത്തിലുള്ള യാഗങ്ങൾ അർപ്പിച്ച് ആളുകൾ ദൈവത്തെ ആരാധിക്കാൻ വന്നാൽ അവർക്ക് ഒരിക്കലും പൂർണരാകാൻ കഴിയുകയില്ല.
\v 2 ഈ യാഗങ്ങൾ കൊണ്ടുവന്നവരുടെ കുറ്റബോധം ദൈവം നീക്കിയിരുന്നെങ്കിൽ, അവർ ഇപ്പോഴും കുറ്റക്കാരാണെന്ന് അവർക്കു തോന്നുകയില്ല. അതിനാൽ അവർ തീർച്ചയായും ആ യാഗങ്ങൾ അർപ്പിക്കുമായിരുന്നു. ആരാധിക്കുന്നവർ എന്നേക്കും അവരുടെ പാപത്തിൽനിന്ന് ശുദ്ധരാകുമായിരുന്നു. തങ്ങളോടുള്ള അവരുടെ ചിന്തകൾക്കു സമാധാനമുണ്ടാകുമായിരുന്നു.
\v 3 മറിച്ച്, ഓരോ വർഷവും അവർ ആ യാഗങ്ങൾ അർപ്പിക്കുന്നുവെന്നത് അവരുടെ പാപങ്ങളിൽ ഇപ്പോഴും കുറ്റക്കാരാണെന്ന് അവരെ ഓർമ്മിപ്പിക്കുന്നു
\v 4 അതിനാൽ, കാളകളെയോ കോലാടുകളെയോ പോലുള്ള മൃഗങ്ങളെ നാം ദൈവത്തിനു സമർപ്പിച്ചാലും, അവയുടെ രക്തo ഒഴുകുന്നത്‌ അവൻ കണ്ടാലും, അതു തെറ്റില്‍നിന്നു നമ്മെ തടയില്ലെന്നു നമുക്കറിയാം.
\s5
\v 5 അതുകൊണ്ടാണ്, മശിഹാ ലോകത്തിലേക്കു വരുമ്പോള്‍, അവൻ തന്‍റെ പിതാവിനോട്, “നീ ആഗ്രഹിച്ചത് യാഗങ്ങളും വഴിപാടുകളുമല്ല, നീ എനിക്കായി ഒരു ശരീരം അർപ്പിക്കാൻ ഒരുക്കിയിരിക്കുന്നു.
\v 6 ആളുകൾ നിനക്ക് യാഗം അര്‍പ്പിക്കുമ്പോൾ പൂർണ്ണമായും കത്തുന്ന മൃഗങ്ങൾ, ഈ മൃഗങ്ങൾ നിന്നെ തൃപ്തിപ്പെടുത്തുന്നില്ല, മറ്റു യാഗങ്ങളൊന്നും നിന്നെ പ്രസാദിപ്പിക്കുന്നില്ല.
\v 7 ഇക്കാരണത്താൽ ഞാൻ പറഞ്ഞു, 'എന്‍റെ ദൈവമേ, ശ്രദ്ധിക്കൂ! അവർ എന്നെക്കുറിച്ച് തിരുവെഴുത്തുകളില്‍ എഴുതിയതുപോലെ നീ എന്നെക്കൊണ്ട് ചെയ്യുവാന്‍ ആഗ്രഹിക്കുന്നതു ചെയ്യുവാന്‍ ഞാൻ ഇവിടെ വന്നിട്ടുണ്ട്,"
\s5
\v 8 ആദ്യം മശിഹാ പറഞ്ഞു, “ നീ യഥാര്‍ത്ഥത്തില്‍ ആഗ്രഹിച്ചിരുന്നത്‌ യാഗങ്ങളോ വഴിപാടുകളോ പുരോഹിതന്മാര്‍ ദഹനയാഗമായി അര്‍പ്പിക്കുന്ന മൃഗങ്ങളെയോ, പാപം ചെയ്തവര്‍ പ്രായശ്ചിത്തമായി അര്‍പ്പിക്കുന്ന മറ്റു വഴിപാടുകളോ അല്ല. അവ നിന്നെ പ്രസാദിപ്പിച്ചിട്ടില്ല." എങ്കിലും ദൈവം മോശയ്‌ക്കു നൽകിയ നിയമങ്ങൾക്കനുസൃതമായിട്ടാണ് അവര്‍ യാഗം അര്‍പ്പിച്ചത്!
\v 9 ജനത്തിന്‍റെടെ പാപപരിഹാരത്തിനുള്ള യാഗമായി സ്വയം അർപ്പിക്കുന്നതിനെക്കുറിച്ച് അവൻ പറഞ്ഞു, “ശ്രദ്ധിക്കൂ! നീ എന്നെ കൊണ്ടു ചെയ്യുവാന്‍ ആഗ്രഹിക്കുന്നതു ചെയ്യുവാന്‍ ഞാൻ ഇവിടെ വന്നിരിക്കുന്നു". മശിഹായെ യാഗമർപ്പിക്കുവാനുള്ള രണ്ടാമത്തെ മാര്‍ഗ്ഗം സ്ഥാപിക്കുന്നതിനായി ദൈവം പാപത്തിനുവേണ്ടി യാഗമർപ്പിക്കുന്നതിനുള്ള ആദ്യ മാർഗ്ഗത്തെ എടുത്തുകളഞ്ഞു.
\v 10 ദൈവം ആഗ്രഹിക്കുന്നതുപോലെ യേശു മശിഹാ ചെയ്തതുകൊണ്ട് ദൈവം നമ്മെ തനിക്കായി വേർതിരിച്ചു. യേശുക്രിസ്തു ഒരിക്കലായി തന്‍റെ ശരീരം ഒരു യാഗമായി സമർപ്പിച്ചപ്പോഴാണ് ഇതു സംഭവിച്ചത്.
\s5
\v 11 ഏതു പുരോഹിതനും യാഗപീഠത്തിന്‍റെ മുമ്പിൽ ദിവസേന നിൽക്കുന്നതുപോലെ, അവൻ ആചാരാനുഷ്ഠാനങ്ങൾ നടത്തുകയും ആരുടെയും പാപങ്ങളുടെ കുറ്റബോധം ഒരിക്കലും നീക്കാൻ കഴിയാത്ത തരത്തിലുള്ള യാഗങ്ങൾ അർപ്പിക്കുകയും ചെയ്യുന്നു.
\v 12 എന്നാൽ മശിഹാ പാപങ്ങൾക്കുവേണ്ടി ഒരു യാഗം അർപ്പിച്ചു, അത് എന്നെന്നേക്കുമായി മതിയാകും, അവൻ അത് ഒരു പ്രാവശ്യം മാത്രം അർപ്പിച്ചു! അതിനുശേഷം, പരമോന്നത സ്ഥാനത്ത് ദൈവത്തോടൊപ്പം ഭരിക്കാൻ അദ്ദേഹം ഇരുന്നു.
\v 13 ഇനിമുതൽ, ദൈവം തന്‍റെ എല്ലാ ശത്രുക്കളെയും പൂർണ്ണമായും പരാജയപ്പെടുത്തുന്നതിനായി കാത്തിരിക്കുന്നു.
\v 14 ഒരിക്കലായി സ്വയം യാഗമായി അർപ്പിച്ചുകൊണ്ട്, അവനില്‍ ദൈവം ശുദ്ധീകരണവും വിശുദ്ധിയും എന്നെന്നേക്കുമായി പരിപൂർണ്ണമാക്കി.
\s5
\v 15 അതു ശരിയാണെന്നു പരിശുദ്ധാത്മാവും നമ്മോടു സ്ഥിരീകരിക്കുന്നു. ആദ്യം അവന്‍ പറയുന്നു:
\q
\v 16 "എന്‍റെ ജനത്തിനുവേണ്ടിയുള്ള ആദ്യത്തെ ഉടമ്പടിയുടെ സമയം പൂർത്തിയായപ്പോൾ, അവർക്കുവേണ്ടി
\q ഞാൻ ഒരു പുതിയ ഉടമ്പടി ഉണ്ടാക്കും.
\q ഞാൻ അവർക്കുവേണ്ടി ഇതു ചെയ്യും,”
\q കർത്താവ് പറയുന്നു: “ഞാൻ അവരെ എന്‍റെ നിയമങ്ങൾ മനസ്സിലാക്കാൻ ഇടയാക്കും.
\q എന്‍റെ നിയമങ്ങൾ അനുസരിക്കാൻ ഞാൻ അവരെ പ്രേരിപ്പിക്കും.”
\s5
\p
\v 17 എന്നിട്ട് അവന്‍ പറഞ്ഞു:
\q “അവരുടെ പാപങ്ങൾ ഞാൻ ക്ഷമിക്കും,
\q പാപം ചെയ്തതിന് അവർ ഇനി കുറ്റക്കാരല്ലെന്നു ഞാൻ പരിഗണിക്കും.”
\p
\v 18 ദൈവം ഒരാളുടെ പാപങ്ങൾ ക്ഷമിച്ചുകഴിഞ്ഞാൽ, ആ വ്യക്തി തന്‍റെ പാപം പരിഹരിക്കുന്നതിനായി കൂടുതൽ യാഗങ്ങൾ നടത്തേണ്ടതില്ല.
\s5
\v 19 അതിനാൽ, എന്‍റെ സഹവിശ്വാസികളേ, സ്വന്തം രക്തം നമുക്കുവേണ്ടി ഒഴുക്കിയപ്പോൾ യേശു കൈവരിച്ച കാര്യങ്ങളിൽ ഞങ്ങൾ വിശ്വസിക്കുന്നതിനാൽ, വിശുദ്ധ കൂടാരത്തിലെ വിശുദ്ധ സ്ഥലത്തിന്‍റെ പ്രതീകമായ ദൈവസാന്നിധ്യത്തിലേക്കു നമുക്ക് ആത്മവിശ്വാസത്തോടെ പോകാം.
\v 20 നമുക്ക് എന്നേക്കും ജീവിക്കുവാൻ കഴിയുന്ന ഒരു പുതിയ മാർഗം സൃഷ്ടിച്ചുകൊണ്ട് ദൈവസന്നിധിയിലേക്കു പോകാൻ അവൻ നമ്മെ പ്രാപ്തനാക്കി. ഈ പുതിയ വഴി നമുക്കുവേണ്ടി മരിച്ച യേശുവാണ്.
\v 21 നമ്മെ ഭരിക്കുന്ന ഒരു മഹാപുരോഹിതനാണ് മശിഹാ, നാം ദൈവത്തിന്‍റെ ജനമാണ്.
\v 22 അതിനാൽ യേശുവിൽ ധൈര്യത്തോടെ വിശ്വസിച്ചുകൊണ്ട് നാം ദൈവത്തെ ആത്മാർത്ഥമായി സമീപിക്കണം. പാപം ചെയ്തശേഷം നമ്മുടെ ചിന്താഗതി വ്യക്തമാക്കിയത് അവനാണ്. നമ്മുടെ ചിന്താഗതിയിൽ അവൻ സ്വന്തം രക്തം തളിക്കുകയും നമ്മുടെ ആഗ്രഹങ്ങളെ ശുദ്ധീകരിക്കുകയും, അവൻ നമ്മുടെ ശരീരത്തെ ശുദ്ധമായ വെള്ളത്തിൽ കഴുകിയതുപോലെയുമാണ്.
\s5
\v 23 നാം വിശ്വസിക്കുന്ന കാര്യങ്ങൾ നാം അചഞ്ചലമായി പ്രസ്താവിച്ചുകൊണ്ടിരിക്കണം. താൻ വാഗ്ദത്തം ചെയ്തതെല്ലാം ദൈവം വിശ്വസ്തതയോടെ ചെയ്തതിനാൽ, അവൻ ഈ കാര്യങ്ങൾ ചെയ്യുമെന്നു നാം ആത്മവിശ്വാസത്തോടെ പ്രതീക്ഷിക്കണം.
\v 24 പരസ്പരം സ്നേഹിക്കാനും സത്കർമ്മങ്ങൾ ചെയ്യാനും പരസ്പരം എങ്ങനെ മികച്ച രീതിയിൽ പ്രോത്സാഹിപ്പിക്കാമെന്നും നമുക്കു ചിന്തിക്കാം
\v 25 ചില ആളുകൾ ചെയ്തതുപോലെ, കർത്താവിനെ ആരാധിക്കാൻ നാം ഒത്തുകൂടുന്നത് അവസാനിപ്പിക്കരുത്. പകരം, നമ്മൾ ഓരോരുത്തരും മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കണം. കർത്താവ് മടങ്ങിവരുന്ന സമയം അടുത്തിരിക്കുന്നുവെന്നു നമുക്കറിയാമെന്നതിനാൽ നമുക്ക് അതു കൂടുതലായി ചെയ്യാം.
\s5
\v 26 മശിഹായെക്കുറിച്ചുള്ള യഥാർത്ഥ അനുഭവം പഠിച്ചതിനുശേഷം നാം മന:പൂർവമായും പതിവായും പാപം ചെയ്യുകയാണെങ്കിൽ, മറ്റൊരു യാഗവും നമ്മെ സഹായിക്കില്ല.
\v 27 പകരം, ദൈവം നമ്മെ ന്യായം വിധിക്കുമെന്നു നാം ഭയത്തോടെ പ്രതീക്ഷക്കണം, എന്നിട്ട് അവൻ തന്‍റെ ശത്രുക്കളെയെല്ലാം കഠിനമായ തീയിൽ ശിക്ഷിക്കും.
\s5
\v 28 ദൈവം മോശെയ്ക്ക് നൽകിയ ന്യായപ്രമാണം നിരസിച്ച എല്ലാവരും രണ്ടോ മൂന്നോ പേര്‍ അവനെതിരെ സാക്ഷ്യപ്പെടുത്തിയപ്പോൾ കരുണ കൂടാതെ മരിക്കേണ്ടിവന്നു.
\v 29 അതു കഠിനമായ ശിക്ഷയാണ്. എന്നാൽ മശിഹാ ദൈവപുത്രനാണ്, അവനും ദൈവമാണ്. അവൻ ഉണ്ടാക്കിയ ഉടമ്പടി ആരെങ്കിലും നിരസിക്കുകയും അവനിൽ നിന്ന് ഒഴുകിയ രക്തത്തെ പുച്ഛിക്കുകയും— ആ വ്യക്തി ദൈവം ക്ഷമിച്ചതിനു പകരമായി ആ രക്തത്തെ നിരസിച്ചാൽ—തന്നോട് ദയയോടെ പെരുമാറിയ ദൈവത്തിന്‍റെ ആത്മാവിനെ ആ വ്യക്തി നിരസിക്കുകയും ചെയ്താൽ—ദൈവം അവനെ വളരെ കഠിനമായി ശിക്ഷിക്കും.
\s5
\v 30 “പാപം ചെയ്തതിന് ആളുകൾക്ക് അർഹമായതു നൽകാനുള്ള അവകാശവും അധികാരവും എനിക്കുള്ളതാണ്” എന്നു ദൈവം പറഞ്ഞതായി നമുക്കറിയാമെന്നതിനാൽ നമുക്ക് ഇതിൽ ഉറപ്പുണ്ട്. "അവർ അർഹിക്കുന്നതുപോലെ ഞാൻ അവരെ ശിക്ഷിക്കും." മോശെയും എഴുതി, “കർത്താവ് തന്‍റെ ജനത്തെ വിധിക്കും."
\v 31 ജീവിക്കുന്ന സർവ്വശക്തനായ ദൈവം നിങ്ങളെ പിടികൂടി ശിക്ഷിക്കുന്നു എന്നു വരികില്‍ അതു ഭയാനകമായിരിക്കും
\s5
\v 32 മശിഹായെക്കുറിച്ചുള്ള സത്യം നിങ്ങൾ ആദ്യമായി മനസ്സിലാക്കിയ മുൻകാലങ്ങൾ ഓർക്കുക. നിങ്ങൾ വളരെയധികം പ്രയാസങ്ങൾ സഹിച്ച്, നിങ്ങൾ കഷ്ടത അനുഭവിച്ചപ്പോഴും നിങ്ങൾ ദൈവത്തിൽ ആശ്രയിച്ചു.
\v 33 ചില സമയങ്ങളിൽ ആളുകൾ നിങ്ങളെ പരസ്യമായി അപമാനിച്ചു; മറ്റു ചിലപ്പോൾ അവർ നിങ്ങളെ കഷ്ടത്തിലാക്കി. മറ്റു സമയങ്ങളിൽ മറ്റു വിശ്വാസികളുടെ കഷ്ടതകളിൽ നിങ്ങൾ ബുദ്ധിമുട്ടി.
\v 34 ജയിലിൽ കഴിയുന്നവരോട് മശിഹായിൽ വിശ്വസിച്ചതിനാൽ നിങ്ങൾ അവരോട് ദയ കാണിച്ചുവെന്ന് മാത്രമല്ല, അവിശ്വാസികൾ നിങ്ങളുടെ സ്വത്തുക്കൾ അപഹരിച്ചപ്പോൾ നിങ്ങൾ അതു സന്തോഷത്തോടെ സ്വീകരിച്ചു. അവർ നിങ്ങളിൽനിന്ന് എടുത്തതിനേക്കാൾ മികച്ച സ്വത്തുക്കൾ നിങ്ങൾക്കു സ്വർഗത്തിൽ എന്നേക്കും ഉണ്ടെന്നു നിങ്ങൾക്കറിയാം, എന്നതിനാല്‍ നിങ്ങൾ അതു സ്വീകരിച്ചു!
\s5
\v 35 അതിനാൽ അവർ നിങ്ങളെ കഷ്ടപ്പെടുത്തുമ്പോൾ നിരാശപ്പെടരുത്, കാരണം നിങ്ങൾ ദൈവത്തിൽ ആശ്രയിക്കുന്നതു തുടരുകയാണെങ്കിൽ, അവൻ നിങ്ങൾക്കു വലിയ പ്രതിഫലം നൽകും.
\v 36 നിങ്ങൾ ക്ഷമയോടെ അവനിൽ ആശ്രയിക്കണം, കാരണം നിങ്ങൾ ചെയ്യാൻ ദൈവം ആഗ്രഹിക്കുന്നതു നിങ്ങൾ ചെയ്യുന്നതിനാൽ, അവൻ വാഗ്ദാനം ചെയ്തതെല്ലാം അവൻ നിങ്ങൾക്കു നൽകും.
\v 37 മശിഹായെക്കുറിച്ച് ദൈവം പറഞ്ഞത് ഒരു പ്രവാചകൻ തിരുവെഴുത്തുകളിൽ എഴുതി:
\q “ചുരുങ്ങിയ സമയത്തിനുള്ളിൽ ഞാൻ വാഗ്‌ദത്തം ചെയ്‌തവൻ വരും തീർച്ചയായും വരും;
\q അവൻ വരാൻ വൈകില്ല.
\s5
\q
\v 38 എന്നാൽ എനിക്കുള്ളവർ, നീതിയോടെ പ്രവർത്തിച്ച് എന്നിൽ ആശ്രയിക്കുന്നതു തുടരും.
\q അവർ ഭീരുക്കളും എന്നിൽ വിശ്വസിക്കുന്നതു നിർത്തുകയും ആണെങ്കിൽ,
\q ഞാൻ അവരില്‍ പ്രസാദിക്കുകയില്ല
\q
\v 39 എന്നാൽ നാം ഭീരുക്കളല്ല, ദൈവം നമ്മെ നശിപ്പിക്കാനുള്ള കാരണക്കാരുമല്ല പകരം, നാം അവനിൽ ആശ്രയിക്കുന്ന ആളുകളാണ്, അങ്ങനെ അവൻ നമ്മെ എന്നേക്കും രക്ഷിക്കും.
\s5
\c 11
\p
\v 1 ആളുകൾ ദൈവത്തെ ആശ്രയിക്കുമ്പോള്‍ അവന്‍ നല്‍കുമെന്ന് അവർ പൂര്‍ണ നിശ്ചയത്തോടെ പ്രതീക്ഷിക്കുന്ന കാര്യങ്ങൾ ലഭിക്കുമെന്നുള്ള ഉറപ്പാണ് വിശ്വാസം. ഇപ്പോൾ ആ കാര്യങ്ങൾ കാണാൻ കഴിയാതെ തന്നെ ആളുകൾക്കു സംഭവിക്കാന്‍ പോകുന്ന കാര്യം കാണാന്‍ കഴിയും എന്നുള്ള ഉറപ്പാണ് വിശ്വാസം.
\v 2 നമ്മുടെ പൂർവ്വികർ ദൈവത്തിൽ വിശ്വസിച്ചതിനാൽ അവൻ അവരെ അംഗീകരിച്ചു
\v 3 നാം ദൈവത്തിൽ വിശ്വസിക്കുന്നതിനാല്‍, ദൈവം പ്രപഞ്ചത്തെ സൃഷ്ടിച്ചത് അവന്‍റെ നിലനിൽക്കുന്ന കല്പനയാലാണെന്ന് നമ്മള്‍ മനസ്സിലാക്കുന്നു. അതിനാൽ നമ്മൾ കാണുന്ന ഈ കാര്യങ്ങൾ മുമ്പേതന്നെ നിലനിന്നതില്‍ നിന്നല്ല നിർമ്മിച്ചത്.
\s5
\v 4 ആദാമിന്‍റെ മകൻ ഹാബെൽ ദൈവത്തെ വിശ്വസിച്ചതിനാൽ, തന്‍റെ ജ്യേഷ്ഠനായ കയീൻ ദൈവത്തിനു സമർപ്പിച്ചതിനേക്കാൾ നല്ലതു ദൈവത്തിനു യാഗം അര്‍പ്പിച്ചു. അതിനാൽ ഹാബെൽ യാഗം അര്‍പ്പിച്ചതിനെക്കുറിച്ച് ദൈവം നല്ല സാക്ഷ്യം പറയുകയും, ഹാബെൽ നീതിമാനാണെന്നു ദൈവം പ്രഖ്യാപിക്കുകയും ചെയ്തു. ഹാബെൽ മരിച്ചുവെങ്കിലും ദൈവത്തെ വിശ്വസിക്കുന്നതിനെക്കുറിച്ച് നാം ഇപ്പോഴും അവനിൽനിന്നു പഠിക്കുന്നു.
\s5
\v 5 ഹാനോക്ക് ദൈവത്തെ വിശ്വസിച്ചതിനാൽ ദൈവം അവനെ സ്വർഗ്ഗത്തിലേക്കു കൊണ്ടുപോയി. ഹാനോക്ക് മരിക്കുന്നില്ല, കാരണം ദൈവം അവനെ എടുത്തു, പക്ഷേ ആർക്കും അവനെ കണ്ടെത്താനായില്ല. ദൈവം അവനെ കൂട്ടിക്കൊണ്ടുപോകുന്നതിനുമുമ്പ്, ഹാനോക്ക് തന്നെ പ്രസാദിപ്പിച്ചുവെന്ന് അവൻ സാക്ഷ്യപ്പെടുത്തി.
\v 6 ദൈവത്തെ വിശ്വസിച്ചാൽ മാത്രമേ ആളുകൾക്കു ദൈവത്തെ പ്രസാദിപ്പിക്കാൻ കഴിയൂ, കാരണം ദൈവത്തിലേക്കു വരാൻ ആഗ്രഹിക്കുന്ന ഏതൊരാളും ആദ്യം ദൈവം ഉണ്ടെന്നു വിശ്വസിക്കുകയും അവനെ അറിയാൻ ശ്രമിക്കുന്നവർക്ക് അവൻ പ്രതിഫലം നൽകുകയും ചെയ്യുന്നു.
\s5
\v 7 നോഹ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ഒരു ജലപ്രളയം അയയ്ക്കുമെന്നു ദൈവം നോഹയ്ക്കു മുന്നറിയിപ്പു നൽകുകയും നോഹ അവനില്‍ വിശ്വസിക്കുകയും ചെയ്തു. തന്‍റെ കുടുംബത്തെ രക്ഷിക്കാൻ ഒരു കപ്പൽ നിർമ്മിച്ചുകൊണ്ട് അദ്ദേഹം ദൈവത്തെ ബഹുമാനിച്ചു. ഈവിധത്തിൽ, ദൈവo ശിക്ഷിക്കാൻ ബാക്കിയുള്ള ആളുകള്‍ അർഹരാണെന്ന് അവന്‍ കാണിച്ചു. അതിനാൽ നോഹ വിശ്വസിച്ചതിനാൽ തന്നെത്തന്നെ ശരിയാക്കിയ ഒരു വ്യക്തിയായി ദൈവം നോഹയെ മാറ്റി.
\s5
\v 8 ദൈവം അബ്രഹാമിനെ തന്‍റെ സന്തതികൾക്കു ലഭിക്കേണ്ട ദേശത്തേക്കു പോകാൻ വിളിച്ചു. അബ്രഹാം ദൈവത്തെ വിശ്വസിക്കുയും അനുസരിക്കുകയും ചെയ്യുന്ന കാരണത്താല്‍ എവിടേക്കു പോകുന്നു എന്നറിയാതെതന്നെ അവന്‍റെ രാജ്യംവിട്ടു പുറപ്പെട്ടു.
\v 9 അബ്രഹാം ദൈവത്തില്‍ വിശ്വസിച്ചതുകൊണ്ട് ദൈവം അവന്‍റെ സന്തതിക്കു നൽകാൻ വാഗ്ദാനം ചെയ്ത ദേശത്തു പരദേശി എന്നപോലെ അവൻ ജീവിച്ചു. അബ്രഹാം, തന്‍റെ മകനായ യിസ്ഹാക്കിനോടും അവന്‍റെ കൊച്ചുമകനായ യാക്കോബിനോടും കൂടെ കൂടാരങ്ങളിൽ പാർത്തു. അബ്രഹാമിന് നൽകാമെന്നു വാഗ്ദാനം ചെയ്ത അതേ കാര്യങ്ങൾ യിസ്ഹാക്കിനും യാക്കോബിനും നൽകുമെന്നു ദൈവം വാഗ്ദാനം ചെയ്തു.
\v 10 ദൈവം തന്നെ രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്യുന്ന സ്ഥിരമായ നഗരത്തിൽ താമസിക്കാൻ അബ്രഹാം കാത്തിരിക്കുകയായിരുന്നു.
\s5
\v 11 വാർദ്ധക്യം കാരണം സാറായ്ക്കു മക്കളുണ്ടാകാതിരുന്നിട്ടും, വിശ്വാസത്താൽ അവൾക്ക് ഒരു കുഞ്ഞിനെ പ്രസവിക്കാനുള്ള കഴിവ് ലഭിച്ചു, കാരണം അവൾക്ക് ഒരു പുത്രനുണ്ടാകുമെന്ന് വാഗ്ദാനം ചെയ്ത യഹോവ വിശ്വസ്തനാണെന്ന് അവൾ കരുതി.
\v 12 അതിനാൽ, അബ്രഹാമിന് കുട്ടികളുണ്ടാകാൻ പ്രായം വളരെ കൂടുതലായിരുന്നുവെങ്കിലും, ദൈവം വാഗ്‌ദാനം ചെയ്‌തതുപോലെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ എണ്ണമറ്റവരും കരയിലെ മണൽത്തരികള്‍ പോലെ എണ്ണമറ്റവരുമായ സന്തതികള്‍ ആ ഒരു മനുഷ്യനില്‍നിന്ന് ഉണ്ടായി.
\s5
\v 13 അവർ ദൈവത്തിൽ വിശ്വസിച്ചുകൊണ്ടുതന്നെ, ഈ ജനങ്ങളെല്ലാം മരിച്ചു. ദൈവം നൽകുമെന്നു വാഗ്ദാനം ചെയ്ത കാര്യങ്ങൾ അവർക്ക് ഇതുവരെ ലഭിച്ചില്ലെങ്കിലും, അവർ ആ കാര്യങ്ങൾ അകലെ കണ്ടു, സന്തോഷിച്ചു. തങ്ങൾക്ക് ഈ ഭൂമി സ്വന്തമല്ലെന്നും, എന്നാല്‍ അവർ ഇവിടെ താൽക്കാലികമായി മാത്രമാണെന്നും അവര്‍ അംഗീകരിച്ചു.
\v 14 അത്തരം കാര്യങ്ങൾ പറയുന്ന ആളുകളെ സംബന്ധിച്ചിടത്തോളം, അവർ തങ്ങളുടെ യഥാർത്ഥ സ്വന്ത ദേശമായിത്തീരുന്ന ഒരു സ്ഥലത്തിനായി ആഗ്രഹിക്കുന്നുവെന്ന് അവർ വ്യക്തമായി കാണിക്കുന്നു.
\s5
\v 15 തങ്ങളുടെ യഥാർത്ഥ സ്വന്തദേശം അവർ വിട്ടുപോന്ന സ്ഥലമാണെന്ന് അവർ ചിന്തിച്ചിരുന്നെങ്കിൽ, അവർക്ക് അവിടെ തിരിച്ചുപോകാമായിരുന്നു.
\v 16 പകരം, താമസിക്കാൻ പറ്റിയ മെച്ചപ്പെട്ട ഒരു സ്ഥലം അവർ ആഗ്രഹിച്ചു. അവർ സ്വർഗ്ഗത്തിൽ ഒരു ഭവനം ആഗ്രഹിച്ചു. അതിനാൽ, തന്നോടൊപ്പം ജീവിക്കുവാൻ ദൈവം ഒരു നഗരം ഒരുക്കിയിട്ടുണ്ട്, അവൻ അവരുടെ ദൈവമാണെന്നു പറയുന്നതിൽ അവൻ സന്തോഷിച്ചു.
\s5
\v 17 അബ്രഹാം ദൈവത്തെ വിശ്വസിച്ചതിനാൽ, ദൈവം അവനെ പരീക്ഷിച്ചപ്പോൾ തന്‍റെ മകൻ യിസ്ഹാക്കിനെ യാഗമായി അര്‍പ്പിക്കുവാന്‍ അവൻ തയ്യാറായിരുന്നു. ദൈവം ഒരു മകനെ കൊടുക്കുമെന്നു വാഗ്ദാനം ലഭിച്ച അബ്രഹാം, സ്വന്തം ഭാര്യയില്‍ ജനിച്ച ഏക മകനെ തന്നെ! അവൻ തന്ന മകനെ യാഗം അർപ്പിക്കാൻ പോവുകയായിരുന്നു
\v 18 ഈ പുത്രനെക്കുറിച്ചാണ് ദൈവം പറഞ്ഞത്, “യിസ്ഹാക്കിൽ നിന്നുള്ളവരാണ് നിങ്ങളുടെ കുടുംബത്തിന്‍റെ സന്തതിയായി ഞാൻ കരുതുന്നത്.”
\v 19 അബ്രഹാം അവനെ യാഗമർപ്പിച്ചശേഷo അവൻ മരിച്ചാലും യിസ്ഹാക്കിനെ വീണ്ടും ജീവിപ്പിക്കാൻ ദൈവത്തിനു കഴിയും എന്ന് വാഗ്ദത്ത പൂര്‍ത്തീകരണത്തിനായി അബ്രഹാം പരിഗണിച്ചു. അതിന്‍റെ ഫലമായി, യിസ്ഹാക്കിനു ഹാനി വരുത്തരുതെന്ന് ദൈവം പറഞ്ഞതിനുശേഷം അബ്രഹാം യിസ്ഹാക്കിനെ തിരികെ സ്വീകരിച്ചപ്പോൾ, അവൻ മരിച്ചതിനുശേഷവും അവനെ തിരികെ സ്വീകരിച്ചതുപോലെയായിരുന്നു അത്.
\s5
\v 20 യിസ്ഹാക്ക് ദൈവത്തെ വിശ്വസിച്ചതിനാല്‍, തന്‍റെ മരണശേഷം മക്കളായ യാക്കോബിനെയും ഏശാവിനെയും ദൈവം അനുഗ്രഹിക്കട്ടെ എന്ന് അവൻ പ്രാർത്ഥിച്ചു.
\v 21 യാക്കോബ് ദൈവത്തെ വിശ്വസിച്ചതിനാൽ, മരിക്കുമ്പോൾ, സ്വന്തം മകനായ യോസേഫിന്‍റെ ഓരോ പുത്രന്മാരെയും ദൈവം അനുഗ്രഹിക്കട്ടെ എന്ന് അവൻ പ്രാർത്ഥിച്ചു. മരിക്കുന്നതിനുമുമ്പ് നടക്കാനുള്ള വടിയിൽ ചാരിയിരുന്ന് അവൻ ദൈവത്തെ ആരാധിച്ചു.
\v 22 യോസേഫ് ദൈവത്തെ വിശ്വസിച്ചതിനാൽ, മിസ്രയിമില്‍വെച്ച് താന്‍ മരിക്കുന്നതിനു മുമ്പ്, യിസ്രായേല്യർ ഈജിപ്തിൽനിന്നു പുറപ്പെടുന്ന സമയത്തെക്കുറിച്ച് ചിന്തിച്ചു, ഈജിപ്തിൽനിന്നു പോകുമ്പോൾ അവന്‍റെ അസ്ഥികള്‍ അവരോടൊപ്പം കൊണ്ടുപോകാൻ അവൻ തന്‍റെ ജനത്തോടു നിർദ്ദേശിച്ചു.
\s5
\v 23 മോശെയുടെ അപ്പനും അമ്മയും ദൈവത്തെ വിശ്വസിച്ചതിനാൽ, കുട്ടി ജനിച്ചതിനുശേഷം മൂന്നുമാസം മകനെ മറച്ചുവെച്ചു, കാരണം കുട്ടി സുന്ദരനാണെന്ന് അവർ കണ്ടു. യഹൂദ ആൺ‌കുഞ്ഞുങ്ങളെല്ലാം മരിക്കണമെന്നുള്ള മിസ്രയിമിലെ രാജാവിന്‍റെ കല്പന അനുസരിക്കാതിരിക്കാൻ അവർ ഭയപ്പെട്ടില്ല.
\v 24 ഫറവോന്‍ എന്ന രാജാവിന്‍റെ മകൾ, മോശെയെ ഉയർത്തി, എന്നാൽ മോശെ വളർന്നപ്പോൾ, ദൈവത്തെ വിശ്വസിച്ചതിനാൽ, ആളുകൾ അവനെ “ഫറവോന്‍റെ മകളുടെ മകൻ” ആയി കണക്കാക്കിയിരുന്ന, രാജകീയ പദവികൾ സ്വീകരിക്കാൻ അവൻ വിസമ്മതിച്ചു.
\v 25 രാജാവിന്‍റെ കൊട്ടാരത്തിൽ പാപ ജീവിതം ആസ്വദിക്കുന്നതിനേക്കാൾ, ദൈവജനത്തോടൊപ്പം മറ്റുള്ളവർ തന്നോടു മോശമായി പെരുമാറുന്നതാണ് നല്ലതെന്ന് അദ്ദേഹം തീരുമാനിച്ചു.
\v 26 ഫറവോന്‍റെ കുടുംബത്തിലെ ഒരാളായി മിസ്രയിമിലെ നിധികൾ സ്വന്തമാക്കുന്നതിനേക്കാൾ മശിഹായ്‌ക്കുവേണ്ടി കഷ്ടപ്പെടുകയാണെങ്കിൽ, ദൈവത്തിന്‍റെ കാഴ്ചയിൽ അതു വളരെയധികം വിലമതിക്കുമെന്ന് അദ്ദേഹം തീരുമാനിച്ചു. ദൈവം തനിക്ക് ഒരു ശാശ്വത പ്രതിഫലം നൽകുന്ന സമയത്തിനായി അവൻ ഉറ്റുനോക്കി.
\s5
\v 27 മോശെ ദൈവത്തെ വിശ്വസിച്ചതിനാൽ അവൻ ഈജിപ്തിൽനിന്നു പുറപ്പെട്ടു. അവൻ പോയതിനാൽ രാജാവിന് ദേഷ്യം വരുമെന്ന് അവൻ ഭയപ്പെട്ടില്ല. ആർക്കും കാണാനാകാത്ത ദൈവത്തെ കണ്ടതുപോലെ അവൻപുറപ്പെട്ടു.
\v 28 ദൈവം തന്‍റെ ജനത്തെ രക്ഷിക്കുമെന്നു മോശെ വിശ്വസിച്ചതിനാൽ, പെസഹയെക്കുറിച്ചുള്ള ദൈവത്തിന്‍റെ കൽപ്പനകൾ അനുസരിച്ചു, അത് ഒരു വാർഷിക പെരുന്നാളായും മാറി. ആട്ടിൻകുട്ടികളെ കൊല്ലാനും അവരുടെ വാതിൽപ്പടിയിൽ രക്തം തളിക്കാനും അവൻ ജനങ്ങളോട് കൽപ്പിച്ചു, അങ്ങനെ ആളുകളുടെ മരണത്തിനു കാരണമായ ദൂതൻ മിസ്രയിം കുടുംബത്തിലെ മൂത്ത പുത്രന്മാരോടൊപ്പം യിസ്രായേലിലെ മൂത്ത പുരുഷന്മാരെ കൊല്ലുകയില്ല.
\s5
\v 29 കാരണം, യിസ്രായേല്യർ ചെങ്കടലിലൂടെ നടക്കുമ്പോൾ ദൈവത്തെ വിശ്വസിച്ചു, അവർ ഉണങ്ങിയ നിലത്തുകൂടി നടക്കുന്നതുപോലെയായിരുന്നു! പക്ഷേ, മിസ്രയിമിലെ സൈന്യവും കടൽ ഉണ്ടായിരുന്നിടത്തുകൂടി കടക്കാൻ ശ്രമിച്ചപ്പോൾ അവർ മുങ്ങിമരിച്ചു, കാരണം കടൽ തിരിച്ചെത്തി അവരെ വെള്ളപ്പൊക്കത്തിൽ മുക്കി!
\v 30 യിസ്രായേൽ ജനത ദൈവത്തെ വിശ്വസിച്ചതിനാൽ, യിസ്രായേല്യർ ഏഴു ദിവസം മതിലുകൾക്ക് ചുറ്റും സഞ്ചരിച്ചശേഷം യെരീഹോ നഗരത്തിനു ചുറ്റുമുള്ള മതിലുകൾ ഇടിഞ്ഞു.
\v 31 രാഹാബ് ഒരു വേശ്യയായിരുന്നു, പക്ഷേ അവൾ ദൈവത്തെ വിശ്വസിച്ചതിനാൽ, ദൈവത്തോട് അനുസരണക്കേടു കാണിച്ച യെരീഹോവിലുള്ളവരോടൊപ്പം അവൾ നശിച്ചില്ല. നശിപ്പിക്കാനുള്ള വഴികൾ കണ്ടെത്താനായി യോശുവ ചാരന്മാരെ നഗരത്തിലേക്ക് അയച്ചിരുന്നു, എന്നാൽ ആ ചാരന്മാരെ സമാധാനപരമായി സ്വീകരിച്ചതിനാൽ ദൈവം രാഹാബിനെ രക്ഷിച്ചു.
\s5
\v 32 ദൈവത്തിൽ വിശ്വസിച്ച മറ്റുള്ളവരെക്കുറിച്ച് കൂടുതലായി എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല. ഗിദെയോൻ, ബരാക്, ശിംശോൻ, യിഫ്താഹ്, ദാവീദ്, ശമൂവേൽ, മറ്റു പ്രവാചകൻമാർ എന്നിവരെക്കുറിച്ചു പറയാൻ വളരെയധികം സമയമെടുക്കും.
\v 33 അവർ ദൈവത്തെ വിശ്വസിച്ചതിനാൽ അവരിൽ ചിലർ അവനുവേണ്ടി വലിയ പ്രവൃത്തികൾ ചെയ്തു. ശക്തരായ ചിലർ ഭരിച്ച ചില ഭൂപ്രദേശങ്ങള്‍ പിടിച്ചെടുത്തു. ചിലർ യിസ്രായേലിനെ ഭരിക്കുകയും മനുഷ്യരോടും ജനതകളോടും നീതിപൂർവ്വം പെരുമാറുകയും ചെയ്തു. ദൈവo ചിലർക്കു നൽകാമെന്നു വാഗ്ദാനം ചെയ്ത കാര്യങ്ങൾ ലഭിച്ചു. ചിലർ സിംഹങ്ങളുടെ വായ് അടപ്പിച്ചു.
\v 34 ചിലർ കത്തുന്ന തീയിൽനിന്നു രക്ഷപ്പെട്ടു. വാളുകൊണ്ട് കൊല്ലാൻ ശ്രമിച്ച മറ്റുള്ളവരിൽ നിന്ന് ചിലർ രക്ഷപ്പെട്ടു. ചിലർ രോഗബാധിതരായി, വീണ്ടും ഭേദമായി. ചിലർ യുദ്ധങ്ങൾ നടത്തിയപ്പോൾ ശക്തരായി. ചിലർ വിദേശരാജ്യങ്ങളിൽനിന്നു വന്ന സൈന്യങ്ങളെ തുരത്തിയോടിക്കുവാന്‍ കാരണമായി.
\s5
\v 35 ദൈവത്തെ വിശ്വസിച്ച ചില സ്ത്രീകൾക്ക്, അവരുടെ ബന്ധുക്കളെ മരിച്ചതിനുശേഷം ദൈവം വീണ്ടും ജീവിപ്പിച്ചപ്പോൾ അവര്‍ സ്വീകരിച്ചു. എന്നാൽ ദൈവത്തെ വിശ്വസിച്ച മറ്റുള്ളവർ മരിക്കുന്നതുവരെ പീഡിപ്പിക്കപ്പെട്ടു. “നിങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നുവെന്നു നിങ്ങൾ നിരസിച്ചാൽ ഞങ്ങൾ നിങ്ങളെ മോചിപ്പിക്കും” എന്ന് ശത്രുക്കൾ പറഞ്ഞപ്പോൾ അത് സമ്മതിക്കാൻ നിരസിച്ചതിനാലാണ് അവരെ പീഡിപ്പിച്ചത്. അവർ അത് ചെയ്യുവാൻ വിസമ്മതിച്ചു, കാരണം അവർ എന്നേക്കും ദൈവത്തോടൊപ്പം ജീവിക്കുവാൻ ആഗ്രഹിച്ചു, ഇതു ഭൂമിയിൽ തുടര്‍ന്നു ജീവിക്കുന്നതിനേക്കാൾ നല്ലതാണ്.
\v 36 ദൈവത്തെ വിശ്വസിച്ച മറ്റ് ആളുകൾ പരിഹസിക്കപ്പെട്ടു. ചിലർക്ക് ചാട്ടയടിയാല്‍ മുതുകുകൾ മുറിഞ്ഞു. ചിലരെ ചങ്ങലയിട്ട് ജയിലിലടച്ചു.
\v 37 വിശ്വാസികളിൽ ചിലരെ കല്ലെറിഞ്ഞു കൊന്നു. മറ്റുള്ളവരെ പൂർണ്ണമായും രണ്ടായി അറുത്തുമുറിച്ചു. മറ്റുള്ളവർ വാളുകൊണ്ട് കൊല്ലപ്പെട്ടു. ദൈവത്തെ വിശ്വസിച്ച മറ്റു ചിലർ കോലാടുകളിൽ നിന്നും ചെമ്മരിയാടുകളിൽ നിന്നുമുള്ള തോലുകൾ മാത്രംകൊണ്ടുള്ള വസ്ത്രങ്ങൾ ധരിച്ച് ദേശത്ത് അലഞ്ഞു. അവരുടെ പക്കൽ പണമില്ലായിരുന്നു. ആളുകൾ നിരന്തരം അവരെ പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്തു.
\v 38 ദൈവത്തിൽ വിശ്വസിച്ചവരെ ഇതുപോലെ കഷ്ടപ്പെടുത്താൻ ഭൂമിയിലെ ആളുകൾ വളരെ മോശമായിരുന്നു, ദൈവത്തെ വിശ്വസിച്ചവരെപ്പോലെ ജീവിക്കുവാൻ അവർ യോഗ്യരല്ല. ദൈവത്തെ വിശ്വസിച്ച ചിലർ മരുഭൂമിയിലും മലകളിലും അലഞ്ഞു. ചിലർ ഗുഹകളിലും മറ്റു വലിയ ഗുഹകളിലും താമസിച്ചിരുന്നു.
\s5
\v 39 വിശ്വസിച്ചതുകൊണ്ടാണ്‌ ഈ മനുഷ്യരെ ദൈവം അംഗീകരിച്ചതെങ്കിലും, താൻ വാഗ്ദാനം ചെയ്തതൊന്നും അവൻ അവർക്കു നൽകിയില്ല.
\v 40 താൻ വാഗ്ദാനം ചെയ്ത കാര്യങ്ങൾ ഉടനടി നൽകുന്നതിനേക്കാൾ നമുക്കും അവര്‍ക്കും പിന്നീട് നൽകുന്നത് നല്ലതെന്ന് ദൈവം മുൻകൂട്ടി അറിഞ്ഞിരുന്നു. ദൈവം ഉദ്ദേശിക്കുന്നത്, അവരും നാമും ഒരുമിക്കുമ്പോൾ മാത്രമേ ദൈവം നമ്മോട് ഉദ്ദേശിക്കുന്നതെല്ലാം നമുക്ക് നല്‍കൂ.
\s5
\c 12
\p
\v 1 ദൈവത്തിൽ വിശ്വസിച്ചുവെന്നു തെളിയിച്ച ഇതുപോലുള്ള നിരവധി ആളുകളെക്കുറിച്ചു നമുക്കറിയാം. നമ്മെ ഭാരപ്പെടുത്തുന്നതെല്ലാം ഉപേക്ഷിക്കാം, അതിനാൽ നമ്മോടു പറ്റിനിൽക്കുന്ന പാപത്തെ നമുക്ക് ഉപേക്ഷിക്കാം. എന്നിട്ട് നമുക്കു നമ്മുടെ ഓട്ടം ക്ഷമയോടെ ഓടി ലക്ഷ്യ സ്ഥാനത്ത് എത്തുന്നതുവരെ ദൈവം നൽകുന്നതെല്ലാം ചെയ്യാം.
\v 2 നമുക്ക് യേശുവിനെക്കുറിച്ചു ചിന്തിച്ച് നമ്മുടെ എല്ലാ ശ്രദ്ധയും അവനു നൽകാം. അവനാണ് നമ്മെ നയിക്കുന്നത്, അവൻ നമ്മുടെ വിശ്വാസം പൂർണ്ണമാക്കുന്നു. ക്രൂശിലെ ഭയാനകമായ കഷ്ടപ്പാടുകൾ സഹിച്ചവനാണ്, തന്നെ ലജ്ജിപ്പിക്കാൻ ശ്രമിച്ച ആളുകളെ അദ്ദേഹം ശ്രദ്ധിച്ചില്ല. ദൈവം അവനെ താമസിയാതെ എത്രമാത്രം സന്തോഷവാനാക്കുമെന്ന് അവനറിയാമെന്നതിനാലാണ് അവൻ ഇതു ചെയ്തത്. ദൈവം ഭരിക്കുന്ന സ്വർഗത്തിൽ ഏറ്റവും മഹത്വമേറിയ സിംഹാസനത്തിൽ ഇപ്പോള്‍ അവന്‍ ഇരിക്കുന്നു.
\v 3 പാപികളായ ആളുകൾ തനിക്കെതിരെ വിദ്വേഷത്തോടെ പ്രവർത്തിച്ചപ്പോൾ യേശു ക്ഷമയോടെ സഹിച്ചു. യേശുവിനെ മാതൃകയാക്കി നിങ്ങളുടെ ഹൃദയത്തെയും മനസ്സിനെയും ശക്തിപ്പെടുത്തുക, അങ്ങനെ നിങ്ങൾ ദൈവത്തെ ഉപേക്ഷിക്കുകയോ നിരുത്സാഹപ്പെടുകയോ ചെയ്യരുത്.
\s5
\v 4 പാപത്തിനായി പരീക്ഷിക്കപ്പെടുന്നതിനെതിരെ നിങ്ങൾ കഷ്ടപ്പെടുമ്പോൾ, തിന്മയെ ചെറുക്കുന്നതിൽ നിങ്ങൾ ഇതുവരെ യേശുവിനെപ്പോലെ രക്തചൊരിച്ചിലോ മരണമോ നടത്തിയിട്ടില്ല.
\v 5 ശലോമോൻ തന്‍റെ മകനോടു പറഞ്ഞ ഈ വാക്കുകൾ മറക്കരുത്, ദൈവം തന്‍റെ മക്കളെന്ന നിലയിൽ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. "എന്‍റെ മകനേ, കർത്താവ് നിങ്ങളെ ശിക്ഷിക്കുമ്പോൾ ജാഗ്രതയോടെ ഇരിപ്പിന്‍, കർത്താവ് നിങ്ങളെ ശിക്ഷിക്കുമ്പോൾ നിരുത്സാഹപ്പെടരുത്,
\v 6 എല്ലാവരും കർത്താവിനെ സ്നേഹിക്കുന്നു, അവൻ ശിക്ഷണം നൽകുന്നു, അവൻ സ്വന്തമെന്നു വിളിക്കുന്ന എല്ലാവരെയും അവൻ കഠിനമായി ശിക്ഷിക്കുന്നു.”
\s5
\v 7 നിങ്ങൾക്കു സംഭവിക്കുന്ന വിഷമകരമായ കാര്യങ്ങൾ സഹിക്കാൻ ദൈവം ആവശ്യപ്പെടുന്നതിലൂടെ ദൈവം നിങ്ങളെ ശിക്ഷിച്ചേക്കാം. ദൈവം നിങ്ങളെ ശിക്ഷിക്കുമ്പോൾ, മക്കളോടു പെരുമാറുന്ന ഒരു പിതാവായിട്ടാണ് അവൻ നിങ്ങളെ കണക്കാക്കുന്നത്. എല്ലാ പിതാക്കന്മാരും മക്കളെ ശിക്ഷിക്കുന്നു.
\v 8 അതിനാൽ, തന്‍റെ മക്കളെയെല്ലാം ശിക്ഷിക്കുന്നതുപോലെ ദൈവം നിങ്ങളെ ശിക്ഷിക്കുന്നതു നിങ്ങൾ അനുഭവിച്ചിട്ടില്ലെങ്കിൽ, നിങ്ങൾ ദൈവത്തിന്‍റെ യഥാർത്ഥ മക്കളല്ല. ശിക്ഷിക്കാന്‍ അപ്പനില്ലാത്ത ജാരസന്തതികളെപ്പോലെയാണ് നിങ്ങൾ.
\s5
\v 9 മാത്രമല്ല, നമ്മുടെ സ്വാഭാവിക പിതാക്കന്മാർ ചെറുപ്പത്തിൽത്തന്നെ നമ്മളെ ശിക്ഷിച്ചു, അങ്ങനെ ചെയ്തതിനാല്‍ നാം അവരെ ബഹുമാനിച്ചു. അതിനാൽ നമ്മുടെ ആത്മീയപിതാവായ ദൈവം ശിക്ഷിക്കുന്നതിനെ നാം അധികം ജാഗ്രതയോടെ അംഗീകരിക്കണം, അങ്ങനെ നാം നിത്യമായി ജീവിക്കും!
\v 10 നമ്മുടെ സ്വാഭാവിക പിതാക്കന്മാർ കുറച്ചുകാലം നമ്മെ ശിക്ഷിക്കുന്നു ശരിയാണെന്നു കരുതി, എന്നാൽ അവന്‍റെ വിശുദ്ധ സ്വഭാവത്തിൽ പങ്കുചേരാൻ സഹായിക്കുന്നതിനു ദൈവം എപ്പോഴും നമുക്കു ശിക്ഷണം നല്കുന്നു.
\v 11 ദൈവം നമ്മെ ശിക്ഷിക്കുന്ന സമയത്ത്, നമുക്കു സന്തോഷിക്കാൻ ഒന്നിനെക്കുറിച്ചും തോന്നുകയില്ല. പകരം, അതു നമ്മെ വേദനിപ്പിക്കുന്നു. എന്നാൽ പിന്നീട് അതിൽനിന്നു പഠിച്ചവർ നീതിപൂർവ്വം ജീവിക്കുവാൻ ഇടയാകുന്നു, അതു നമ്മിൽ സമാധാനം ഉളവാക്കുന്നു.
\s5
\v 12 അതിനാൽ, നിങ്ങൾ ആത്മീയമായി തളർന്നുപോയതുപോലെ പ്രവർത്തിക്കുന്നതിനുപകരം, നിങ്ങളെ പുതുക്കാനുള്ള ദൈവത്തിന്‍റെ ശിക്ഷണത്തിൽ വിശ്വസിക്കുക.
\v 13 മശിഹായെ അനുഗമിക്കുന്നതിൽ നേരിട്ട് മുന്നോട്ടു പോകുക, അങ്ങനെ മശിഹായെ വിശ്വസിക്കുന്ന ദുർബലരായ വിശ്വാസികൾ നിങ്ങളിൽനിന്ന് ശക്തി പ്രാപിക്കുകയും മുടന്തരാകാതിരിക്കുകയും ചെയ്യും. പകരം, പരിക്കേറ്റതും ഉപയോഗശൂന്യവുമായ അവയവം വീണ്ടും സുഖം പ്രാപിക്കുന്നതുപോലെ അവ ആത്മീയമായി പുന:സ്ഥാപിക്കപ്പെടും
\s5
\v 14 എല്ലാ ആളുകളുമായും സമാധാനപരമായി ജീവിക്കുവാന്‍ ശ്രമിക്കുക. വിശുദ്ധനാകാൻ പരമാവധി ശ്രമിക്കുക, കാരണം വിശുദ്ധിയില്ലെങ്കില്‍ കർത്താവിനെ ആരും കാണുകയില്ല.
\v 15 ദൈവം നമുക്കുവേണ്ടി ചെയ്യുന്ന കാര്യങ്ങൾ നിങ്ങളിൽ എല്ലാവരും അനുഭവിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. തങ്ങൾക്ക് അർഹതയില്ലാത്ത തരത്തിലുള്ള കാര്യങ്ങളിലും. നിങ്ങളിൽ ആരും മറ്റുള്ളവരോട് മോശമായി പെരുമാറാതിരിക്കാൻ ജാഗ്രത പാലിക്കുക, കാരണം അവർ ഒരു വലിയ ചെടിയുടെ വേരിന്‍റെ വളര്‍ച്ചപോലെ, അനേകം വിശ്വാസികളെ പാപത്തിലേക്കു നയിക്കുന്നു.
\v 16 ഏശാവിനെപ്പോലെ ആരും അധാർമ്മികരോ ദൈവത്തോട് അനുസരണക്കേടു കാണിക്കുന്നവരോ ആകരുത്. ആദ്യജാതനെന്ന നിലയിൽ തനിക്കുള്ള അവകാശങ്ങൾ ഒരു ഭക്ഷണത്തിനായി മാത്രം അദ്ദേഹം കൈമാറി:
\v 17 ഏശാവ് പിന്നീട് തന്‍റെ ജന്മാവകാശം വീണ്ടെടുക്കാൻ ആഗ്രഹിച്ചുവെന്നും പിതാവായ യിസ്ഹാക്കിന്‍റെ അനുഗ്രഹം അവനു ലഭിക്കണമെന്നും ആഗ്രഹിച്ചു. എന്നാൽ ഏശാവ് ആവശ്യപ്പെട്ടതു ചെയ്യാൻ യിസ്ഹാക്ക് വിസമ്മതിച്ചു. ഏശാവ് കണ്ണുനീരോടെ അപേക്ഷിച്ചിട്ടും താൻ ചെയ്തതു മാറ്റാൻ മറ്റൊരു വഴിയും കണ്ടില്ല.
\s5
\v 18 ദൈവത്തിങ്കലേക്കു വരുമ്പോൾ, സീനായി പർവതത്തിൽ യിസ്രായേൽ ജനത അനുഭവിച്ചതു നിങ്ങൾ അനുഭവിച്ചിട്ടില്ല. അവൻ താന്‍ പർവതത്തിൽ ഇറങ്ങിയതിനാൽ തൊടരുതെന്ന് ദൈവം കൽപ്പിച്ച പർവതത്തിനടുത്ത് അവർ എത്തി. അവർ കത്തുന്ന തീയുടെ അടുത്തെത്തി, അതു മേഘാവൃതവും ഇരുണ്ടതും ഉഗ്രമായ കൊടുങ്കാറ്റും ഉണ്ടായിരുന്നു.
\v 19 അവർ ഒരു കാഹള ശബ്ദം കേട്ടു, ദൈവം ഒരു സന്ദേശം സംസാരിക്കുന്നത് അവർ കേട്ടു. അതു വളരെ ശക്തമായിരുന്നു, അവനോടു വീണ്ടും അങ്ങനെ സംസാരിക്കരുതെന്ന് അവർ അപേക്ഷിച്ചു.
\v 20 “ഒരു വ്യക്തിയോ മൃഗമോ ഈ പർവതത്തിൽ തൊട്ടാൽ നിങ്ങൾ അവനെ കൊല്ലണം” എന്നു ദൈവം അവരോടു കല്‍പ്പിച്ചിരുന്നു. ജനം ഭയന്നുപോയി.
\v 21 തീർച്ചയായും, പർവതത്തിൽ സംഭവിച്ചതു കണ്ട് മോശെ പരിഭ്രാന്തമായതിനാൽ അവൻ പറഞ്ഞു, "ഞാൻ ഭയം മൂലം വിറക്കുന്നു!"
\s5
\v 22 പകരം, നിങ്ങൾ യഥാർത്ഥത്തിൽ സ്വർഗത്തിൽ വസിക്കുന്ന ദൈവത്തിന്‍റെ സന്നിധിയിൽ, “പുതിയ യെരുശലേമിലേക്ക്” വന്നിരിക്കുന്നു. നിങ്ങളുടെ പൂർവ്വികർ ഭൌമിക യെരുശലേം പണിത യിസ്രായേലിലെ സീയോൻ പർവതത്തിൽ ദൈവത്തെ ആരാധിക്കാൻ വന്നപ്പോൾ ചെയ്തതുപോലെയാണ്. ഒത്തുകൂടി സന്തോഷിക്കുന്ന എണ്ണമറ്റ ദൂതന്മാർ ഉള്ളിടത്താണ് നിങ്ങൾ എത്തിയിരിക്കുന്നത്.
\v 23 ആദ്യജാതന്മാരെന്ന നിലയിൽ പദവിയുള്ള സ്വര്‍ഗ്ഗത്തില്‍ പെരെഴുതപ്പെട്ടിരിക്കുന്ന എല്ലാ വിശ്വാസികളുടെയും സഭയോട് നിങ്ങള്‍ ചേര്‍ന്നിരിക്കുന്നു. മരിക്കുന്നതിനുമുമ്പ് നീതിപൂർവ്വം ജീവിച്ചിരുന്നവരും ദൈവം ഇപ്പോൾ സ്വർഗത്തിൽ പൂര്ണ്ണരാക്കപ്പെട്ടവരുo, എല്ലാവരെയും ന്യായംവിധിക്കുന്ന ദൈവത്തിന്‍റെ അടുക്കലും, ദൈവ ജനത്തിന്‍റെ ആത്മാക്കൾ ഉള്ളിടത്തുമാണ് നിങ്ങൾ വന്നിരിക്കുന്നത്.
\v 24 ക്രൂശിൽ മരിച്ചപ്പോൾ ഒഴുകിയ രക്തത്താൽ നമുക്കും ദൈവത്തിനുമിടയിൽ ഒരു പുതിയ ഉടമ്പടി ക്രമീകരിച്ച യേശുവിന്‍റെ അടുക്കൽ നിങ്ങൾ എത്തിയിരിക്കുന്നു. യേശുവിന്‍റെ രക്തം ദൈവം നമ്മോടു ക്ഷമിക്കാൻ കാരണമായി, ഹാബെലിന്‍റെ രക്തത്തേക്കാൾ നല്ല വാഗ്ദാനങ്ങൾ അവന്‍റെ രക്തം സ്ഥിരീകരിക്കുന്നു.
\s5
\v 25 നിങ്ങളോടു സംസാരിക്കുന്ന ദൈവത്തോടുള്ള ശ്രദ്ധ നിങ്ങൾ ഉപേക്ഷിക്കാതിരിക്കാന്‍ ജാഗ്രതയോടിരിക്കുക. ഭൂമിയിൽ തങ്ങള്‍ക്കു ലഭിച്ച മുന്നറിയിപ്പ് നിരസിച്ചപ്പോൾ, യിസ്രായേൽ ജനതയ്ക്ക് ദൈവിക ശിക്ഷയിൽനിന്നു രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. സ്വർഗത്തിൽനിന്നു മുന്നറിയിപ്പു നൽകുമ്പോൾ അവൻ പറയുന്നതു നിരസിച്ചാൽ ദൈവം നമ്മെ ശിക്ഷിക്കുന്നതില്‍നിന്നു തീർച്ചയായും നാം രക്ഷപ്പെടുകയില്ല!
\v 26 ദൈവം സീനായി പർവതത്തിൽനിന്നു സംസാരിച്ചപ്പോൾ അവന്‍റെ ശബ്ദം ഭൂമിയെ വിറപ്പിച്ചു, എന്നാൽ ഇപ്പോൾ അവൻ മറ്റൊരു വാഗ്ദാനം ചെയ്യുന്നു: "ഞാൻ വീണ്ടും ഭൂമിയെ മാത്രമല്ല ആകാശത്തെയും ഇളക്കും."
\s5
\v 27 "വീണ്ടും, ഒരു പ്രാവശ്യം" എന്ന വാക്കുകൾ സൂചിപ്പിക്കുന്നത്, ദൈവം ഭൂമിയിൽ സൃഷ്ടിച്ചതില്‍ ഇളക്കമുള്ളതിനെ നീക്കംചെയ്യും എന്നാണ്. ഇളക്കുവാൻ കഴിയാത്ത സ്വർഗത്തിലെ കാര്യങ്ങൾ എന്നേക്കും നിലനിൽക്കുന്നതിനായി അവൻ ഇതു ചെയ്യും.
\v 28 അതിനാൽ, ഇളക്കമില്ലാത്ത ഒരു രാജ്യത്തിന്‍റെ അംഗങ്ങളായി നാം മാറുന്നുവെന്നതിനാല്‍ ദൈവത്തിനു നന്ദി പറയാം. ആ രാജ്യത്തിൽ നാം ദൈവത്തെ ആരാധിക്കുകയും അവനെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്തുകൊണ്ട് അവനെ പ്രസാദിപ്പിക്കുന്നു.
\v 29 നാം ആരാധിക്കുന്ന ദൈവം അശുദ്ധമായതെല്ലാം ദഹിപ്പിക്കുന്ന തീ പോലെയാണെന്ന് ഓർക്കുക!
\s5
\c 13
\p
\v 1 നിങ്ങളുടെ സഹവിശ്വാസികളെ സ്നേഹിക്കുന്നത് തുടരുക:
\v 2 ആവശ്യത്തിലിരിക്കുന്ന യാത്രക്കാര്‍ക്ക് ആതിഥ്യമരുളാൻ മറക്കരുത്. അപരിചിതരെ പരിചരിച്ചതിലൂടെ, ചില ആളുകൾ അറിയാതെ ദൂതന്മാരെ അവരുടെ വീട്ടിലേക്കു സ്വാഗതം ചെയ്തു.
\s5
\v 3 ജയിലിൽ കഴിയുന്നവരെ സഹായിക്കാൻ ഓർക്കുക, കാരണം അവർ വിശ്വാസികളാണ്, നിങ്ങൾ അവരോടൊപ്പം ജയിലിൽ കഴിയുകയും ശാരീരികമായി കഷ്ടപ്പെട്ടതുപോലെ ശാരീരികമായി കഷ്ടപ്പെടുകയും ചെയ്തു.
\v 4 പരസ്പരം വിവാഹിതരായ പുരുഷന്മാരും സ്ത്രീകളും പരസ്പരം എല്ലാവിധത്തിലും ബഹുമാനിക്കണം, അവർ പരസ്പരം വിശ്വസ്തരായിരിക്കണം. അധാർമികരേയും വ്യഭിചാരo ചെയ്യുന്നവരെയും ദൈവം തീർച്ചയായും ശിക്ഷിക്കും.
\s5
\v 5 നിരന്തരം ആവശ്യമായ പണം ഇല്ലാതെ ജീവിക്കുക, നിങ്ങളുടെ ഇന്നത്തെ സാഹചര്യങ്ങളിൽ നിങ്ങൾക്ക് കൂടുതലോ കുറച്ചോ സ്വന്തമായാലും സന്തോഷവാനായിരിക്കുക. ദൈവം പറഞ്ഞതായി മോശെ എഴുതിയത് ഓർക്കുക:
\q “ഞാൻ നിങ്ങളെ ഒരിക്കലും ഉപേക്ഷിക്കുകയില്ല;
\q നിങ്ങൾക്കായുള്ള കരുതലും ഒരിക്കലും ഞാൻ അവസാനിപ്പിക്കില്ല."
\q
\v 6 അതിനാൽ സങ്കീർത്തനക്കാരൻ പറഞ്ഞതുപോലെ നമുക്ക് ആത്മവിശ്വാസത്തോടെ പറയാൻ കഴിയും,
\q “എന്നെ സഹായിക്കുന്നവൻ കർത്താവായതിനാൽ ഞാൻ ഭയപ്പെടുകയില്ല! ദൈവo എന്നെ സഹായിക്കുന്നതിനാൽ ആളുകൾക്ക് എന്നെ തടയുവാനോ ഒന്നും ചെയ്യുവാനോ കഴിയില്ല.”
\s5
\p
\v 7 നിങ്ങളുടെ ആത്മീയ നേതാക്കൾ മശിഹായെക്കുറിച്ചുള്ള ദൈവത്തിന്‍റെ സന്ദേശം നിങ്ങളോടു പറഞ്ഞിട്ടുണ്ട്. അവർ തങ്ങളുടെ ജീവിതം നടത്തിയതെങ്ങനെയെന്ന് ഓർക്കുക, അവർ മശിഹായിൽ ആശ്രയിച്ചതുപോലെ നിങ്ങളും അനുകരിക്കുക
\v 8 യേശു മശിഹ അവൻ എല്ലായ്പ്പോഴും ഉണ്ടായിരുന്നതുപോലെ ഇപ്പോഴും എന്നെന്നേക്കുo മാറ്റമില്ലാത്തവനാണ്.
\s5
\v 9 അതിനാൽ, ദൈവത്തെക്കുറിച്ച് നിങ്ങൾ ഞങ്ങളിൽനിന്നു പഠിച്ചിട്ടില്ലാത്ത വിചിത്രമായ കാര്യങ്ങൾ വിശ്വസിക്കാനും നിങ്ങളെ തെറ്റിദ്ധരിപ്പിക്കാനും മറ്റുള്ളവരെ അനുവദിക്കരുത് . എന്തു കഴിക്കണം, കഴിക്കരുത് എന്നതിനെക്കുറിച്ചുള്ള വിവിധ നിയമങ്ങൾ പാലിക്കുന്നതിനു പകരം ദൈവം നമ്മോടുള്ള ദയയുടെ പ്രവൃത്തികളിൽ നിന്നാണ് നമുക്കു യഥാർത്ഥ ശക്തി ലഭിക്കുന്നത്.
\v 10 വിശുദ്ധ കൂടാരത്തിൽ ശുശ്രൂഷിക്കുന്നവർക്ക് മശിഹായെ ആരാധിക്കുന്ന വിശുദ്ധ യാഗപീഠത്തിൽ ഭക്ഷണം കഴിക്കാൻ അവകാശമില്ല.
\v 11 പാപപരിഹാരത്തിനായി അവർ യാഗമർപ്പിച്ച മൃഗങ്ങളുടെ രക്തം മഹാപുരോഹിതൻ അതിവിശുദ്ധ സ്ഥലത്തു കൊണ്ടുവന്നതിനുശേഷം, മറ്റുള്ളവർ ആ മൃഗങ്ങളുടെ മൃതശരീരങ്ങൾ പാളയത്തിനു പുറത്ത് കത്തിക്കുന്നു.
\s5
\v 12 അതുപോലെ, യേശു യെരുശലേമിന്‍റെ പടിവാതിലിനു വെളിയിൽ കഷ്ടപ്പെടുകയും മരിക്കുകയും ചെയ്തു. നമ്മുടെ പാപങ്ങൾക്ക് യാഗമായി സ്വന്തം രക്തം അർപ്പിച്ചാണ് അവൻ ഇതു ചെയ്തത്.
\v 13 അതിനാൽ രക്ഷക്കായി നാം യേശുവിന്‍റെ അടുത്തേക്ക് പോകണം. ആളുകൾ അവനെ അപമാനിച്ചതുപോലെ മറ്റു നിയമങ്ങളും ആചാരങ്ങളും ഉപേക്ഷിച്ച നമ്മെ മറ്റുള്ളവര്‍ അപമാനിക്കാൻ അനുവദിക്കണം.
\v 14 ഇവിടെ ഭൂമിയിൽ, നമ്മുടെ വിശ്വാസികൾക്ക് യെരുശലേം പോലുള്ള ഒരു നഗരമില്ല. പകരം, എന്നേക്കും നിലനിൽക്കുന്ന സ്വർഗീയ നഗരത്തിനായി നാം കാത്തിരിക്കുകയാണ്.
\s5
\v 15 യേശു നമുക്കുവേണ്ടി മരിച്ചതിനാൽ, എന്തു സംഭവിച്ചാലും നാം നിരന്തരം ദൈവത്തെ സ്തുതിക്കണം. മൃഗങ്ങൾക്കു പകരം നമുക്ക് അവനുവേണ്ടി യാഗമർപ്പിക്കാൻ കഴിയുന്ന ഒന്നായിരിക്കും അത്. മശിഹായിൽ വിശ്വസിക്കുന്നുവെന്ന് മറ്റുള്ളവരോടു പറയാൻ നാം തയ്യാറായിരിക്കണം.
\v 16 എല്ലായ്‌പ്പോഴും മറ്റുള്ളവര്‍ക്കായി സത്കർമ്മങ്ങൾ നടത്തുകയും നിങ്ങളുടെ കൈവശമുള്ളതു പങ്കിടുകയും ചെയ്യുക, കാരണം അത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യുന്നതു നിങ്ങൾ ദൈവത്തെ പ്രസാദിപ്പിക്കുന്ന യാഗങ്ങൾ അർപ്പിക്കുന്നതുപോലെ ആയിരിക്കും
\v 17 നിങ്ങളുടെ നേതാക്കളെ അനുസരിക്കുക, അവർ നിങ്ങളോടു പറയുന്നതനുസരിച്ച് പ്രവർത്തിക്കുക, കാരണം അവരാണ് നിങ്ങളുടെ ക്ഷേമത്തിന് കാവൽ നിൽക്കുന്നത്. ഒരിക്കല്‍ അവർ ദൈവമുമ്പാകെ നിൽക്കേണ്ടിവരും, അങ്ങനെ അവർ ചെയ്ത കാര്യങ്ങള്‍ അവൻ അംഗീകരിക്കുന്നുവെന്ന് അവന് പറയാൻ കഴിയും. നിങ്ങളെ കാത്തുസൂക്ഷിക്കുന്ന ജോലി സങ്കടത്തോടെയല്ല സന്തോഷത്തോടെ അതു ചെയ്യേണ്ടതിന് അനുസരിക്കുക. കാരണം, നിങ്ങൾ അവരെ ദു:ഖത്തോടെ ചെയ്യാൻ പ്രേരിപ്പിക്കുകയാണെങ്കിൽ, അതു നിങ്ങളെ തീർച്ചയായും സഹായിക്കില്ല.
\s5
\v 18 എനിക്കും എന്‍റെ കൂടെയുള്ളവർക്കുo വേണ്ടി പ്രാർത്ഥിക്കുവിന്‍. ദൈവത്തെ നീരസപ്പെടുത്തുന്ന ഒന്നും ഞാൻ ചെയ്തിട്ടില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. എല്ലാവിധത്തിലും നിങ്ങളോടു നന്നായി പ്രവർത്തിക്കുവാൻ ഞാൻ ശ്രമിച്ചു.
\v 19 ഞാൻ നിങ്ങളുടെ അടുക്കൽ വരുന്നതിനുള്ള തടസ്സങ്ങള്‍ ദൈവം വേഗത്തിൽ നീക്കം ചെയ്യുവാന്‍ പ്രാർത്ഥിക്കണമെന്ന് ഞാൻ ആത്മാർത്ഥമായി ഉല്‍സാഹിപ്പിക്കുന്നു.
\s5
\v 20 വലിയ ഇടയൻ തന്‍റെ ആടുകൾക്കായി ചെയ്യുന്നതുപോലെ യേശു നമുക്കായി കരുതുന്നു, സംരക്ഷിക്കുന്നു, നയിക്കുന്നു. ആന്തരിക സമാധാനം നൽകുന്ന ദൈവം നമ്മുടെ കർത്താവായ യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചു. ക്രൂശിൽ മരിച്ചപ്പോൾ മശിഹായുടെ രക്തത്താല്‍ ദൈവം നമ്മോടുള്ള തന്‍റെ നിത്യ ഉടമ്പടി ഉറപ്പിച്ചു.
\v 21 അതിനാൽ, ദൈവം ആഗ്രഹിക്കുന്നതെന്തും ചെയ്യുവാൻ ദൈവം നിങ്ങളെ എല്ലാ നന്മകളോടും സജ്ജരാക്കണമെന്നു ഞാൻ പ്രാർത്ഥിക്കുന്നു. നമുക്കുവേണ്ടി തന്നെത്തന്നെ അർപ്പിച്ച യേശുവിനെ അനുഗമിക്കുന്നതായി അവൻ നിരീക്ഷിക്കുമ്പോൾ, അവനു പ്രസാദകരമായ കാര്യങ്ങൾ അവൻ നമ്മിൽ നിറവേറട്ടെ. എല്ലാ ആളുകളും യേശുമശിഹായെ എന്നേക്കും സ്തുതിക്കട്ടെ. ആമേൻ!
\s5
\v 22 എന്‍റെ സഹവിശ്വാസികളേ, ഇതു ഞാൻ നിങ്ങൾക്ക് എഴുതിയ ചെറിയ കത്ത്, നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയായതിനാല്‍ ഞാൻ എഴുതിയതു നിങ്ങൾ ക്ഷമയോടെ പരിഗണിക്കണമെന്നു ഞാൻ അപേക്ഷിക്കുന്നു
\v 23 സഹവിശ്വാസിയായ തിമൊത്തിയോസ് ജയിലിൽനിന്നു മോചിതനായി എന്നു നിങ്ങൾ അറിയണമെന്നു ഞാൻ ആഗ്രഹിക്കുന്നു. അവൻ ഉടൻ ഇവിടെയെത്തിയാൽ, ഞാൻ നിങ്ങളെ കാണുവാന്‍ വരുമ്പോൾ അവൻ എന്നോടൊപ്പം ഉണ്ടാകും.
\s5
\v 24 നിങ്ങളുടെ എല്ലാ ആത്മീയ നേതാക്കളോടും നിങ്ങളുടെ നഗരത്തിലെ എല്ലാ ദൈവ വിശ്വാസികളെയും ഞാൻ അഭിവാദ്യം ചെയ്യുന്നുവെന്നു പറയുക. ഇറ്റലിയിൽനിന്നു വന്ന ഈ പ്രദേശത്തെ വിശ്വാസികളും നിങ്ങളെ അഭിവാദ്യം ചെയ്യുന്നു.
\v 25 ദൈവം നിങ്ങളെ സ്നേഹിക്കുകയും അവന്‍റെ ദയയാൽ നിങ്ങളെ സംരക്ഷിക്കുകയും ചെയ്യട്ടെ.