STR_ml_iev/57-TIT.usfm

85 lines
31 KiB
Plaintext

\id TIT - Indian Easy Version (IEV) Malayalam
\ide UTF-8
\h തീത്തൊസ്
\toc1 തീത്തൊസ്
\toc2 തീത്തൊസ്
\toc3 tit
\mt1 തീത്തൊസ്
\s5
\c 1
\p
\v 1 പൗലൊസ്‌ എന്ന ഞാന്‍, തീത്തോസിന് എഴുതുന്ന ലേഖനം. ഞാന്‍ ദൈവത്തിന്‍റെ ദാസനും യേശുക്രിസ്തുവിന്‍റെ അപ്പൊസ്തലനും ആകുന്നു. തന്‍റെ സ്വന്തജനമായി തെരഞ്ഞെടുക്കപ്പെട്ടവര്‍ തന്നില്‍ അധികമായി വിശ്വസിക്കുവാന്‍ പഠിപ്പിക്കേണ്ടതിന് ദൈവം എന്നെ അയച്ചിരിക്കുന്നു. ദൈവത്തിനു പ്രസാദകരമാകുംവിധം ജീവിക്കുവാന്‍ അവന്‍റെ ജനം സത്യം എന്തെന്ന് തിരിച്ചറിയേണ്ടതിന് അവരെ സഹായിക്കുവാന്‍ ഞാന്‍ പ്രവര്‍ത്തിക്കുന്നു.
\v 2 നിത്യകാലം ജീവിക്കുവാന്‍ ദൈവം അവരെ ഇടയാക്കുമെന്നുള്ള വിശ്വാസം അവര്‍ക്കുള്ളതിനാല്‍ തന്‍റെ ജനത്തിന് എങ്ങനെ അപ്രകാരം ജീവിക്കാമെന്നു പഠിക്കുവാന്‍ കഴിയും. ദൈവം ഭോഷ്കു പറയുകയില്ല. ലോകം ഉണ്ടാകുന്നതിനു മുന്‍പുതന്നെ, നാം നിത്യകാലം ജീവിക്കേണ്ടതിനുള്ള വാഗ്ദത്തം തന്നിരുന്നു.
\v 3 അങ്ങനെ തക്കസമയത്ത് അവന്‍ തന്‍റെ പദ്ധതി ഈ സന്ദേശത്തിലൂടെ വെളിപ്പെടുത്തി എന്നെ അതു പ്രസംഗിക്കുവാന്‍ ഭരമേല്പിച്ചിരിക്കുന്നു. നമ്മെ രക്ഷിക്കുന്നവനായ ദൈവത്തിന്‍റെ കല്പന അനുസരിക്കേണ്ടതിന് ഞാന്‍ അതു ചെയ്യുന്നു.
\s5
\v 4 ഞാന്‍ നിനക്ക് എഴുതുന്നത്, തീത്തോസേ നീ എനിക്കു യഥാര്‍ത്ഥ പുത്രനെപ്പോലെ ആയി തീര്‍ന്നിരിക്കുന്നു എന്തുകൊണ്ടെന്നാല്‍ നാമിരുവരും ഇപ്പോള്‍ യേശുമശിഹയില്‍ വിശ്വസിക്കുന്നു. പിതാവായ ദൈവവും നമ്മെ രക്ഷിക്കുന്നവനായ യേശു എന്ന മശിഹയും തുടര്‍ന്നും നിന്നോടു ദയ കാണിക്കുകയും സമാധാനത്തിന്‍റെ ആത്മാവിനെ തരികയും ചെയ്യുമാറാകട്ടെ.
\v 5 ഞാന്‍ പറഞ്ഞിരുന്നതുപോലെ ഇതുവരെ പൂര്‍ത്തിയാക്കപ്പെടാത്ത കാര്യങ്ങള്‍ ചെയ്യുന്നതിനും ഓരോ പട്ടണത്തിലുമുള്ള വിശ്വാസ സമൂഹത്തിനായി മൂപ്പന്മാരെ നിയമിക്കുകയും ചെയ്യേണ്ടതിനുമായിട്ടാണ് ക്രേത്ത ദ്വീപില്‍ നിന്നെ ഞാന്‍ വിട്ടിട്ടു പോന്നത്.
\s5
\v 6 ഓരോ മൂപ്പനും മറ്റുള്ളവരുടെ വിമര്‍ശനത്തിന് അതീതനായിരിക്കണം. അവന് ഒരു ഭാര്യ മാത്രം ഉള്ളവനും അവന്‍റെ മക്കള്‍ ദൈവാശ്രയം ഉള്ളവരുമായിരിക്കണം, നിയന്ത്രണത്തിനു വിധേയരല്ലാത്തവരോ അനുസരണമില്ലാത്തവരോ എന്ന് മറ്റുള്ളവര്‍ പറയുന്നവരും ആയിരിക്കരുത്.
\v 7 ദൈവജനത്തെ നയിക്കുന്ന എല്ലാവരും ദൈവഭവനത്തിന്‍റെ കാര്യങ്ങള്‍ നോക്കുന്നവരെപ്പോലെ ആയിരിക്കേണം. അതിനാല്‍ ഈ വ്യക്തി നല്ല സാക്ഷ്യം ഉള്ളവന്‍ ആയിരിക്കേണം. അവന്‍ അഹങ്കാരിയോ മുന്‍കോപിയോ ആകരുത്. മദ്യപനോ, തല്ലുണ്ടാക്കുന്നവനോ, തര്‍ക്കിക്കുന്നവനോ ദ്രവ്യാഗ്രഹിയോ ആയിരിക്കരുത്.
\s5
\v 8 ഇതുകൂടാതെ പരദേശികളെ സ്വീകരിക്കുന്നവനും നല്ല കാര്യങ്ങളെ ഇഷ്ടപ്പെടുന്നവനും ആയിരിക്കണം. അവന്‍ വിവേകത്തോടെ പ്രവര്‍ത്തിക്കുകയും മറ്റുളളവരെ മാന്യമായി കരുതുന്നവനും ആയിരിക്കേണം. ദൈവത്തിനുവേണ്ടി സമര്‍പ്പിക്കപ്പെട്ടവര്‍ക്കു നല്ലതെന്നു തോന്നുന്ന രീതിയില്‍ എപ്പോഴും പ്രവര്‍ത്തിക്കേണ്ടതും തന്‍റെ വികാരങ്ങളിന്മേല്‍ നിയന്ത്രണം ഉള്ളവനും ആയിരിക്കേണം.
\v 9 ഞങ്ങള്‍ പഠിപ്പിച്ച സത്യമായ കാര്യങ്ങള്‍ അവന്‍ എപ്പോഴും വിശ്വസിക്കേണ്ടതും അതിന്‌ അനുസരണമായി ജീവിക്കേണ്ടതും ആകുന്നു. അതുപോലെ ജീവിക്കേണ്ടതിന് ആളുകളെ സ്വാധീനിക്കുവാനും അതുപോലെ ജീവിക്കുവാന്‍ ആഗ്രഹിക്കാത്തവരെ തിരുത്തേണ്ടതും ആകുന്നു.
\s5
\v 10 ചില ആളുകള്‍ തങ്ങളുടെ മുകളിലായി അധികാരത്തില്‍ ഉള്ളവരെ അനുസരിക്കുവാന്‍ തയ്യാറാകാത്തതിനാലാണ് ഇക്കാര്യങ്ങള്‍ നിന്നോടു പറയുന്നത്. ഈ ആളുകള്‍ പറയുന്ന കാര്യങ്ങള്‍ക്കു യാതൊരു വിലയും ഇല്ല. തെറ്റായ കാര്യങ്ങള്‍ വിശ്വസിക്കുവാന്‍ ഇവര്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നു. അങ്ങനെയുള്ള ആളുകള്‍ കൂടുതലും മശിഹായുടെ അനുയായികള്‍ എല്ലാവരും പരിച്ഛേദന ഏല്‍ക്കേണം എന്നു പറയുന്നവരാണ്.
\v 11 നീയും, നീ നിയമിച്ച നേതാക്കന്മാരും വിശ്വാസികളെ ഈ ആളുകള്‍ പഠിപ്പിക്കുന്നതില്‍നിന്നും വിലക്കേണ്ടതാണ്, പഠിപ്പിക്കേണ്ടാത്തതായ കാര്യങ്ങളാണ് ഇവര്‍ പഠിപ്പിക്കുന്നത്. അതിനാല്‍ മുഴു കുടുംബങ്ങളും തെറ്റായ കാര്യങ്ങള്‍ വിശ്വസിക്കുന്നതിനു കാരണം ആകുന്നു. ആളുകള്‍ ഇവര്‍ക്കു പണം കൊടുക്കണം എന്ന താല്പര്യത്തിലാണ് ഇവര്‍ ചെയ്യുന്നത്‌. ഇതു വളരെ ലജ്ജാവഹമാണ്. .
\v 12 പ്രവാചകന്‍ എന്നു കരുതപ്പെട്ടിരുന്ന ക്രേത്ത സ്വദേശിയായ ഒരുവന്‍ പറഞ്ഞത്; "ക്രേത്തര്‍ തമ്മില്‍ത്തമ്മില്‍ ഭോഷ്കു പറയുന്നവരാണ്. അവര്‍ അപകടകാരികളായ കാട്ടുമൃഗങ്ങളെപ്പോലെയാകുന്നു. അവര്‍ മടിയന്മാരും എപ്പോഴും അധികം ഭക്ഷണം കഴിക്കുന്നവരുമാണ്."
\v 13 ഇയാള്‍ പറഞ്ഞത് സത്യമാണ്. ദൈവത്തെക്കുറിച്ചുള്ള ശരിയായ കാര്യങ്ങള്‍ ഇവര്‍ വിശ്വസിക്കേണ്ടതിനു പഠിപ്പിക്കേണ്ടതും നിര്‍ബന്ധപൂര്‍വ്വം ഇവരെ തിരുത്തേണ്ടതുമാണ്.
\v 14 ദൈവത്തില്‍ നിന്നല്ലാത്ത യഹൂദന്‍മാരാലും സത്യം അനുസരിക്കാത്ത മാനുഷിക കല്പനകളാലും നിര്‍മ്മിതമായ കഥകള്‍ക്കനുസരണമായി അവര്‍ ജീവിക്കുന്നത് അവസാനിപ്പിക്കേണ്ടതാണ്.
\v 15 ചില ആളുകള്‍ക്കു പാപചിന്തകളോ ആഗ്രഹങ്ങളോ ഇല്ല എന്നുവരികില്‍ അവര്‍ക്ക് എല്ലാം നല്ലതാണ്. എന്നാല്‍ യേശു മശിഹായില്‍ വിശ്വസിക്കാത്തവരും ദുഷ്ടന്മാരുമായവര്‍ക്ക്‌ അവര്‍ ചെയ്യുന്നതെല്ലാം അശുദ്ധമാണ്. ഈ ആളുകളുടെ ചിന്തകള്‍ അധ:പതിച്ചിരിക്കുന്നു. അവര്‍ തെറ്റ് ചെയ്യുമ്പോള്‍ അവര്‍ക്കു കുറ്റബോധം ഉണ്ടാകുന്നില്ല.
\v 16 അവര്‍ ദൈവത്തെ അറിയുന്നു എന്ന് അവകാശപ്പെടുമ്പോഴും അവനെ അറിയുന്നില്ല എന്നു കാണിക്കുന്നു. അവര്‍ അറപ്പുളവാക്കുന്നു. അവര്‍ ദൈവത്തെ അനുസരിക്കാതെ ഇരിക്കുകയും അവനായി നന്മകള്‍ ഒന്നും ചെയ്യുവാന്‍ കഴിയാത്തവരും ആകുന്നു.
\s5
\c 2
\p
\v 1 നിന്നെ സംബന്ധിച്ചു തീത്തോസേ, ദൈവത്തെക്കുറിച്ചുള്ള സത്യം വിശ്വസിക്കുന്നവര്‍ ശരിയായ രീതിയില്‍ എങ്ങനെ പെരുമാറണമെന്ന് നീ ജനത്തെ പഠിപ്പിക്കേണം.
\v 2 വൃദ്ധന്‍മാര്‍ എല്ലായ്പ്പോഴും തങ്ങളെ തന്നെ നിയന്ത്രിക്കുന്നവരും മറ്റുള്ളവരാല്‍ ബഹുമാനിക്കപ്പെടേണ്ടതിനു സുബോധത്തോടെ ജീവിക്കേണ്ടതും ആകുന്നു. ദൈവത്തെ സംബന്ധിച്ചുള്ള സത്യമായ കാര്യങ്ങള്‍ ആഴമായി വിശ്വസിക്കണമെന്നും, മറ്റുള്ളവരെ ആത്മാര്‍ത്ഥമായി സ്നേഹിക്കുകയും, ചെയ്യുവാന്‍ ബുദ്ധിമുട്ടുള്ളപ്പോള്‍ പോലും ഇക്കാര്യങ്ങള്‍ ചെയ്യേണ്ടതും ആകുന്നു എന്ന് അവരോട് പറയുക.
\s5
\v 3 വൃദ്ധന്‍മാരെപ്പോലെ തന്നെ വൃദ്ധമാരും അവര്‍ ദൈവത്തെ യഥാര്‍ത്ഥമായി ബഹുമാനിക്കുന്നു എന്ന് എല്ലാവരും അറിയത്തക്കവണ്ണം ജീവിക്കേണ്ടതാകുന്നു എന്ന് അവരോടു പറയേണം. അവര്‍ മറ്റുള്ളവരെകുറിച്ച് ഏഷണിയോ, തെറ്റായ കാര്യങ്ങളോ പറയുവാന്‍ പാടുള്ളതല്ല എന്നും അവര്‍ അമിതമായി വീഞ്ഞ് കുടിക്കുന്നതിനു അടിമപ്പെടാത്തവരും ആയിരിക്കണം എന്നു പ്രബോധിപ്പിക്കണം. പകരമായി നല്ലത് എന്തെന്ന് അവര്‍ മറ്റുള്ളവരെ പഠിപ്പിക്കണം.
\v 4 ഇപ്രകാരം യൗവനക്കാരത്തികളെ തങ്ങളുടെ സ്വന്തം ഭര്‍ത്തക്കന്മാരെയും മക്കളെയും സ്നേഹിക്കേണ്ടതിനു ഉപദേശിപ്പാന്‍ കഴിവുള്ളവര്‍ ആയിരിക്കേണം.
\v 5 വൃദ്ധമാര്‍ യുവതികളെ അവര്‍ പറയുന്നതും ചെയ്യുന്നതും നിയന്ത്രിക്കേണ്ടതിനു പഠിപ്പിക്കേണ്ടതാണ്. കൂടാതെ പുരുഷന്നെതിരായി തെറ്റായി പ്രവൃത്തിക്കുവാന്‍ പാടുള്ളതല്ല, ഭവനത്തില്‍ നന്നായി പ്രവൃത്തിക്കുന്നവരും അവരുടെ ഭര്‍ത്താക്കന്മാര്‍ എന്തു പറയുന്നുവോ അതു ചെയ്യണം എന്ന്‍ അവരോടു പറയണം. നമുക്കുള്ള ദൈവിക സന്ദേശം ആരുംതന്നെ പരിഹസിക്കാതിരിക്കേണ്ടതിനു അവര്‍ ഈ കാര്യങ്ങള്‍ ചെയ്യേണ്ടതാകുന്നു.
\s5
\v 6 അപ്രകാരം യുവാക്കളും തങ്ങളെത്തന്നെ നന്നായി നിയന്ത്രിക്കേണ്ടതിനു പ്രേരിപ്പിക്കുക.
\v 7 തങ്ങള്‍ ചെയ്യേണ്ടതെന്തെന്ന് മറ്റുള്ളവര്‍ കാണേണ്ടതിനു നീ നല്ല പ്രവൃത്തികള്‍ തുടര്‍ന്നും ചെയ്യുക. നീ വിശ്വാസികളെ പഠിപ്പിക്കുമ്പോള്‍ നീ പറയുന്ന എല്ലാ കാര്യങ്ങളും സത്യമാണെന്ന് ഉറപ്പു വരുത്തുകയും, അവര്‍ ബഹുമാനിക്കുംവിധം പറയുകയും ചെയ്യുക.
\v 8 ആര്‍ക്കും വിമര്‍ശിക്കുവാന്‍ ഇടവരുത്താത്ത സന്ദേശങ്ങള്‍ ശരിയാംവിധം ജനത്തെ പഠിപ്പിക്കുക, ആരെങ്കിലും നിന്നെ തടഞ്ഞാല്‍, നമ്മിലാര്‍ക്കും എതിരെ ന്യായം പറയുന്നതിന് യാതൊരു കുറ്റവും ഇല്ലാത്തതിനാല്‍ മറ്റുള്ളവര്‍ അവരെ ലജ്ജിപ്പിക്കും
\s5
\v 9 വിശ്വാസികളായ അടിമകളെ സംബന്ധിച്ച്, അവര്‍ അവരുടെ യജമാനന്‍മാര്‍ക്ക് എപ്പോഴും സമര്‍പ്പിക്കപ്പെട്ടവര്‍ ആയിരിക്കണമെന്ന്‍ അവരെ പഠിപ്പിക്കുക. തര്‍ക്കമനോഭാവം കൂടാതെ തങ്ങളുടെ യജമാനന്മാരെ എല്ലാവിധത്തിലും പ്രീതിപ്പെടുത്തുന്ന ജീവിതം നയിക്കുവാന്‍ അവരോടു പറയേണം.
\v 10 അവര്‍ യജമാനന്മാരുടെ ചെറിയ ഒരു വസ്തുപോലും മോഷ്ടിക്കരുത്, അതിനുപകരം അവര്‍ യജമാനന്മാരോട് വിശ്വസ്തരയിരിക്കേണം, തന്നെയുമല്ല നമ്മെ രക്ഷിക്കുന്നവനായ ദൈവത്തെക്കുറിച്ച് നാം പഠിപ്പിക്കുന്നതു മറ്റുള്ളവര്‍, എല്ലാ കാര്യങ്ങളും പ്രശംസിക്കത്തക്കവണ്ണം ചെയ്യേണ്ടതാകുന്നു.
\s5
\v 11 ആര്‍ക്കും അര്‍ഹതയില്ലാത്ത ഇടത്ത് സൗജന്യമായി സകലര്‍ക്കും ദൈവം രക്ഷ വാഗ്ദാനം ചെയ്യുമ്പോള്‍, വിശ്വാസികള്‍ ഈവിധമായി നല്ല നിലയില്‍ പെരുമാറെണ്ടതാണ്.
\v 12 സൗജന്യമായ ദാനം എന്ന നിലയില്‍ ദൈവം നമ്മെ രക്ഷിച്ചപ്പോള്‍ നാം എന്തു ചെയ്യണമെന്നു ലോകം നമ്മെക്കുറിച്ച് ആഗ്രഹിക്കുന്നതിനെ സംബന്ധിച്ചും നാം തെറ്റു ചെയ്യുന്നതു നിര്‍ത്തേണ്ടതിനും അവന്‍ നമ്മെ പരിശീലിപ്പിക്കുന്നു. ഈ വര്‍ത്തമാനകാലത്തു നാം ജീവിക്കുമ്പോള്‍ സുബോധത്തോടെയും ശരി എന്തോ അതു ചെയ്യേണ്ടതിനും ദൈവത്തെ അനുസരിക്കേണ്ടതിനും അവന്‍ നമ്മെ പഠിപ്പിക്കുന്നു.
\v 13 അതേസമയം അവന്‍ ഭാവിയില്‍ നിശ്ചയമായും ചെയ്യുവാന്‍ പോകുന്നതിനായി കാത്തിരിക്കുവാനും ദൈവം നമ്മെ പഠിപ്പിക്കുന്നു, അതു നമ്മെ വളരെ സന്തോഷിപ്പിക്കുന്ന ഒന്നാണ്. എന്തെന്നാല്‍ ശക്തനായ ദൈവവും നമ്മുടെ രക്ഷകനുമായ യേശു എന്ന മശിഹ തന്‍റെ മഹിമയില്‍ നമ്മുടെ അടുക്കലേക്കു തേജസ്സില്‍ മടങ്ങിവരും.
\s5
\v 14 നമ്മെ സകല അധര്‍മ്മ സ്വഭാവത്തില്‍നിന്നു വിടുവിക്കുവാനും തന്‍റെ സ്വന്ത സമ്പത്തായിരിക്കേണ്ടതിനു നമ്മെ വിശുദ്ധീകരിക്കേണ്ടതിനുമായി നന്മ പ്രവര്‍ത്തിക്കുവാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന ഒരു ജനമായി ഇരിക്കേണ്ടതിനുംകൂടി അവന്‍ നമുക്കായി പ്രായശ്ചിത്ത മരണത്തിനായി ഏല്‍പ്പിക്കുകയും ചെയ്തു.
\s5
\v 15 അല്ലയോ തീത്തൊസേ, നീ ഈ കാര്യങ്ങളെക്കുറിച്ചു സംസാരിക്കുക. ആവശ്യമെങ്കില്‍ കല്പിക്കുവാനുള്ള നിന്‍റെ അധികാരം ഉപയോഗിച്ച് ഞാന്‍ വിവരിച്ചതുപോലെ ജീവിക്കുവാനും അവര്‍ അങ്ങനെ ചെയ്യാതിരിക്കുമ്പോള്‍ തിരുത്തുവാനും വിശ്വാസികളെ ഉത്സാഹിപ്പിക്കുക. നീ എന്തു പറയുന്നുവോ അത് എല്ലാവരും ശ്രദ്ധിക്കുന്നു എന്ന് ഉറപ്പുവരുത്തുക.
\s5
\c 3
\p
\v 1 അല്ലയോ തീത്തൊസേ, നമ്മുടെ സമൂഹത്തെ ഭരിക്കുന്ന ചട്ടങ്ങളും നിയമങ്ങളും കഴിയുന്നിടത്തോളം അനുസരിക്കുവാന്‍ ജനങ്ങളെ ഓര്‍മ്മപ്പെടുത്തുന്നതിനു ശ്രദ്ധയുണ്ടായിരിക്കുക. അവര്‍ക്കു സാധിക്കുന്നിടത്തോളം നന്മ പ്രവൃത്തികള്‍ക്കായി ഒരുക്കമുള്ളവരും അനുസരണം ഉള്ളവരും ആയിരിക്കേണം.
\v 2 ആരെക്കുറിച്ചും അനാദരവായി സംസാരിക്കുകയോ ജനങ്ങളുമായി തര്‍ക്കിക്കുന്നവരോ ആയിരിക്കരുത്. എല്ലാവരോടും മാന്യമായി ഇടപെടുകയും തങ്ങളേക്കാള്‍ മറ്റുള്ളവരെ പ്രാധാന്യം ഉള്ളവരായി കരുതുകയും വേണം.
\s5
\v 3 നാം ബുദ്ധിഹീനരും വിവിധ വിഷയങ്ങളില്‍ ഉപദേശിക്കപ്പെടാത്തവരും ആയിരുന്ന ഒരു സമയം ഉണ്ടായിരുന്നു എന്നു നാം ഓര്‍ത്തിരിക്കേണ്ടതാണ്. ജഡീക സന്തോഷത്തിനായി നമ്മുടെ സ്വന്ത അഭിലാഷങ്ങളും ആഗ്രഹങ്ങളും നമ്മെ തെറ്റായ വഴിയിലേക്കു നടത്തുകയും നാം അതിന്‍റെ അടിമകള്‍ എന്ന നിലയില്‍ അവയെ സേവിക്കുകയും ചെയ്തിരുന്നു. നാം നിരന്തരം അന്യോന്യം അസൂയപ്പെടുകയും തെറ്റു ചെയ്യുകയും ചെയ്യുന്നു. ജനം നമ്മെ വെറുക്കുന്നതിന് അവസരം ഉണ്ടാക്കുകയും നാം അന്യോന്യം വെറുക്കുകയും ചെയ്തിരുന്നു.
\s5
\v 4 ദൈവം നമ്മെ സ്നേഹിക്കുന്നതിനാല്‍, നമ്മെ രക്ഷിക്കുവാന്‍ ഔദാര്യമായി പ്രവൃത്തിക്കുന്നു എന്നു കാണിക്കുന്നു.
\v 5 പരിശുദ്ധാത്മാവിനാല്‍ നമ്മെ പുതുതാക്കി, നമുക്കു പുതുജനനം നല്‍കി, നമ്മുടെ അകം കഴുകി വെടിപ്പാക്കി നമ്മെ അവന്‍ രക്ഷിച്ചു. നാം നന്മ പ്രവര്‍ത്തികള്‍ ചെയ്യുന്നതിനാലല്ല, അവന്‍ ദയാപൂര്‍ണ്ണന്‍ ആകയാലത്രേ അവന്‍ നമ്മെ രക്ഷിച്ചത്.
\s5
\v 6 യേശുമശിഹ നമ്മെ രക്ഷിച്ചപ്പോള്‍ ദൈവം തന്‍റെ പരിശുദ്ധാത്മാവിനെ ഔദാര്യമായി നമുക്ക് നല്‍കി.
\v 7 ദൈവത്തിനും നമുക്കും മദ്ധ്യേ സകലവും നീതിയുക്തമാക്കിയിരിക്കുന്നു എന്നു ഈ ദാനം നല്‍കിക്കൊണ്ട് പ്രഖ്യാപിച്ചു. കര്‍ത്താവായ യേശു നമുക്കു നല്‍കിയ സകലതും വിശിഷ്യ അവനോടൊപ്പമുള്ള നിത്യതയും മറ്റുള്ളവരുമായി പങ്കുവയ്ക്കുവാന്‍ കഴിയേണ്ടതിന് അവന്‍ നമുക്കു പരിശുദ്ധാത്മാവിനെ നല്‍കി.
\s5
\v 8 ഈ വചനം വിശ്വാസയോഗ്യമാണ്. ദൈവത്തെ വിശ്വസിച്ചവരും മറ്റുള്ളവര്‍ക്കു നന്മ ചെയ്യുന്നതിനായും സഹായിക്കുന്നതിനുമായി തങ്ങളെത്തന്നെ സമര്‍പ്പിതരായവര്‍ ഈ കാര്യങ്ങള്‍ ചെയ്യേണ്ടതിനു തുടര്‍ച്ചയായി ഉത്സാഹിപ്പിക്കണമെന്നു ഞാന്‍ നിന്നെക്കുറിച്ച് ആഗ്രഹിക്കുന്നു. ഇവയെല്ലാം ശ്രേഷ്ഠകരവും എല്ലാവര്‍ക്കും പ്രയോജനപ്പെടുന്നതും ആകുന്നു.
\s5
\v 9 വ്യര്‍ത്ഥമായ സംവാദങ്ങളെയും യഹൂദാ പൂര്‍വികരെക്കുറിച്ചുള്ള പട്ടികകളെ സംബന്ധിച്ചുള്ള തര്‍ക്കങ്ങളെയും മതപരമായ നിയമങ്ങളെ സംബന്ധിച്ചുള്ള വാദങ്ങളും തര്‍ക്കങ്ങളും ഒഴിഞ്ഞിരിക്കുക. ഈവിധ ചര്‍ച്ചകള്‍ പ്രയോജനം ഇല്ലാത്തതും നിന്നെ ഒരുവിധത്തിലും സഹായിക്കുന്നതും ആയിരിക്കുകയില്ല.
\v 10 ഒന്നോ രണ്ടോ പ്രാവശ്യം നീ മുന്നറിയിപ്പു നല്‍കിയിട്ടും ഈവിധ വിഭാഗീയ പ്രവൃത്തികള്‍ തുടരുന്നതിനു നിര്‍ബന്ധം കാണിച്ചാല്‍ അവരുമായി ഒന്നിലും ഏര്‍പ്പെടരുത്.
\v 11 എന്തുകൊണ്ടെന്നാല്‍ ഇവര്‍ സത്യത്തില്‍ നിന്നും വ്യതിചലിച്ചു എന്നു നീ മനസ്സിലാക്കേണം. അവര്‍ പാപം ചെയ്യുകയും തങ്ങളെത്തന്നെ കുറ്റം വിധിക്കുകയും ചെയ്യുന്നു.
\s5
\v 12 ഞാന്‍ തണുപ്പുകാലം നിക്കൊപ്പൊലിസ് എന്ന പട്ടണത്തില്‍ ചെലവഴിക്കാന്‍ നിശ്ചയിച്ചിരിക്കുന്നതിനാല്‍ അര്‍ത്തെമാസിനെയോ, തിഹിക്കോസിനെയോ നിന്‍റെ അടുക്കല്‍ അയയ്ക്കുമ്പോള്‍ അവിടെ വന്നെത്തുവാന്‍ നീ ശ്രമിക്ക.
\v 13 സേനാസ് എന്ന ന്യായശാസ്ത്രിയെയും അപ്പൊല്ലോസിനെയും അയയ്ക്കുമ്പോള്‍ അവര്‍ക്ക് ഒന്നിലും മുട്ടു വരാതവണ്ണം അവര്‍ക്ക് ആവശ്യമുള്ളതെല്ലാം ചെയ്തു യാത്ര അയക്കേണം.
\s5
\v 14 സഹായം ആവശ്യമുള്ളവര്‍ക്ക് ഈ രീതിയില്‍ നല്ല കാര്യങ്ങള്‍ ചെയ്യുന്നതില്‍ നമ്മുടെ ജനം ഏര്‍പ്പെടുന്ന കാര്യം തീര്‍ച്ചയാക്കണം. അവര്‍ ഇങ്ങനെ ചെയ്യുന്നുവെങ്കില്‍ അവര്‍ ദൈവത്തിനുവേണ്ടി പ്രയോജനകരമാകുന്ന വിധത്തില്‍ ജീവിക്കും.
\s5
\v 15 അല്ലയോ തിത്തോസേ, എന്‍റെകൂടെ ഉള്ളവര്‍ നിന്നെ വന്ദനം ചെയ്യുന്നു. ഞങ്ങളെ സ്നേഹിക്കുകയും ഞങ്ങളോടൊപ്പമുള്ള സഹവിശ്വാസികളും നിന്നെ വന്ദനം ചെയ്യുന്നു. എന്‍റെ ദൈവം തുടര്‍ന്നും നിങ്ങളെല്ലാവരോടും കരുണ കാണിക്കുമാറാകട്ടെ.