STR_ml_iev/56-2TI.usfm

134 lines
42 KiB
Plaintext

\id 2TI - Indian Easy Version (IEV) Malayalam
\ide UTF-8
\h 2 തിമൊഥെയൊസ്
\toc1 2 തിമൊഥെയൊസ്
\toc2 2 തിമൊഥെയൊസ്
\toc3 2ti
\mt1 2 തിമൊഥെയൊസ്
\s5
\c 1
\p
\v 1 പൌലൊസ് എന്ന ഞാൻ, ഈ കത്ത് എഴുതുന്നു. ദൈവം ഹിതം ചെയ്യുവാൻ യേശു മശിഹ നിമിത്തം തിരഞ്ഞെടുക്കപ്പെട്ട ഒരു അപ്പൊസ്തലനാകുന്നു ഞാൻ. ഇന്നും എന്നേക്കുമായി ജീവിക്കുവാന്‍ യേശു മശിഹ എനിക്ക് ഇടവരുത്തും എന്ന് ദൈവം വാഗ്ദാനം ചെയ്തിരിക്കുന്നു.
\v 2 തിമോഥെയോസെ, ഞാൻ നിനക്ക് എഴുതുന്നത്, എന്‍റെ മകനെപ്പോലെ നിന്നെ ഞാൻ സ്നേഹിക്കുന്നു. നമ്മുടെ പിതാവായ ദൈവവും നമ്മുടെ കർത്താവായ യേശു മശിഹയും ദയയോടും കരുണയോടും സമാധാനത്തോടും നിങ്ങളോട് പ്രവർത്തിക്കട്ടെ.
\s5
\v 3 എന്‍റെ പൂർവ്വ പിതാക്കന്മാര്‍ ചെയ്തതുപോലെ അവന്‍ ആഗ്രഹിക്കുന്നത് ചെയ്യുവാന്‍ ഞാന്‍ വാസ്തവമായി ആഗ്രഹിക്കുന്ന കാരണത്താല്‍ ഞാൻ ദൈവത്തിനു നന്ദി പറയുകയും അവനെ സേവിക്കുകയും ചെയ്യുന്നു. തിമോഥെയോസെ, രാവും പകലും നിനക്കായി പ്രാർത്ഥിക്കാൻ ഞാൻ എപ്പോഴും ഓർക്കുന്നു.
\v 4 എനിക്ക് നിന്നെ കാണുവാൻ ആഗ്രഹമുണ്ട്, കാരണം നമ്മൾ വേർപിരിഞ്ഞപ്പോൾ നീ എത്രമാത്രം ദുഖിച്ചു എന്ന് ഞാൻ ഓർമ്മിക്കുന്നു. ഞാൻ നിന്നെ വീണ്ടും കാണാനിടയായാല്‍, വളരെയധികം സന്തോഷിക്കും.
\v 5 നീ യഥാർത്ഥത്തിൽ യേശുവിൽ വിശ്വസിക്കുന്നുവെന്ന് ഞാൻ അറിയുന്നു! ആദ്യം, നിന്‍റെ വല്യമ്മ ലോയിസും അമ്മ യൂനിസും, നീയും അവനിൽ വിശ്വസിക്കുന്നുവെന്ന് എനിക്ക് ഉറപ്പുണ്ട്!
\s5
\v 6 നിങ്ങൾ അവനിൽ വിശ്വസിക്കുന്നുവെന്ന് എനിക്ക് ഉറപ്പുള്ളതിനാൽ, ദൈവം നിനക്ക് നൽകിയ വരം നീ വീണ്ടും ഉപയോഗിക്കണമെന്നു ഓര്‍മ്മപ്പെടുത്തുന്നു. അവന്‍റെ പ്രവൃത്തികള്‍ ചെയ്യുവാന്‍ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു എന്ന് കാണിക്കേണ്ടതിന് ഞാന്‍ നിന്‍റെ മേല്‍ കൈ വച്ച കാരണത്താല്‍ ഈ വരം നിനക്കുണ്ട്‌.
\v 7 ദൈവം തന്‍റെ ആത്മാവിനെ നൽകിയത് നമ്മെ ഭയപ്പെടുത്താൻ അല്ല; പകരം, ദൈവത്തെ അനുസരിക്കുന്നതിനും അവനെയും മറ്റുള്ളവരെയും സ്നേഹിക്കുന്നതിനും സ്വയം നിയന്ത്രിക്കുന്നതിനും നമ്മെ അവൻ ശക്തിപ്പെടുത്തേണ്ടതിനത്രേ.
\s5
\v 8 അതിനാൽ നമ്മുടെ കർത്താവിനെക്കുറിച്ച് ആളുകളോട് പറയുവാന്‍ ലജ്ജിക്കരുത്. അവനെക്കുറിച്ച് പ്രസംഗിക്കുന്നതിനാൽ ഞാൻ തടവുകാരനാണെങ്കിലും എന്നെക്കുറിച്ച് ലജ്ജിക്കരുത്. പകരം, നീ മറ്റുള്ളവരോട് സുവിശേഷം പറയുമ്പോൾ കഷ്ടത അനുഭവിക്കാൻ തയ്യാറാവുക. ഈ പ്രയാസങ്ങൾ സഹിക്കുവാൻ ദൈവം നിന്നെ പ്രാപ്തനാക്കും.
\v 9 അവൻ നമ്മെ രക്ഷിക്കുകയും സ്വന്തം ജനമായിരിക്കുവാൻ നമ്മെ വിളിക്കുകയും ചെയ്തതിനാൽ അവൻ ഇത് ചെയ്യും. നാം ചെയ്ത സൽപ്രവൃത്തികളാലല്ല ദൈവം നമ്മെ രക്ഷിച്ചത്. പകരം, ലോകം ആരഭിക്കുന്നതിനു മുമ്പുതന്നെ, അവൻ നമ്മെ രക്ഷിച്ചു, കാരണം യേശു എന്ന മശിഹ നമുക്കുവേണ്ടി ചെയ്യുവാനിരിക്കുന്നതിന്‍റെ ഫലമായി നമ്മോട് ദയ കാണിക്കുവാൻ അവൻ പദ്ധതിയിട്ടിരുന്നു.
\v 10 ഇപ്പോൾ, നമ്മുടെ രക്ഷകനായ യേശു മശിഹ വന്നതിന്‍റെ ഫലമായി, അവൻ നമ്മോട് ദയയോടെ പ്രവർത്തിക്കുന്നത് എല്ലാവർക്കും കാണുവാന്‍ കഴിയും. പ്രത്യേകിച്ചും, നാം മരിച്ചശേഷം മരിച്ചവരായി തുടരുകയില്ലെന്ന് അവന്‍ പ്രഖ്യാപിച്ചു! എന്നാൽ മശിഹയെക്കുറിച്ചുള്ള സുവിശേഷം നാം വിശ്വസിച്ചതിനാൽ, ജീര്‍ണ്ണതയില്ലാത്ത ശരീരങ്ങളിൽ നാം എന്നേക്കും ജീവിക്കുമെന്ന് അവൻ നമുക്ക് കാണിച്ചുതന്നു!
\v 11 ദൈവം എന്നെ പ്രസംഗകനും അപ്പൊസ്തലനും ഈ സുവിശേഷത്തിന്‍റെ ഉപദേഷ്ടാവുമായി അയയ്ക്കുവാൻ നിര്‍ണ്ണയിച്ചു.
\s5
\v 12 അതിനാൽ, ഞാൻ ഇവിടെ തടവറയില്‍ കഷ്ടപ്പെടുന്നു, പക്ഷേ ഇവിടെ ആയിരിക്കുന്നതില്‍ ഞാൻ ലജ്ജിക്കുന്നില്ല, കാരണം ഞാൻ വിശ്വസിച്ച യേശു മശിഹയെ ഞാനറിയുന്നു. അവന്‍ മടങ്ങിവരുന്ന ദിവസം വരെ അവന്‍ എന്നെ ഏൽപ്പിച്ച നല്ല സന്ദേശം സുരക്ഷിതമായി സൂക്ഷിക്കാൻ അവന് കഴിയുമെന്ന് എനിക്കു ബോധ്യമുണ്ട്.
\v 13 നീ എന്നിൽ നിന്നു കേട്ട അതേ ശരിയായ സന്ദേശം മറ്റുള്ളവരോടു പറയുന്നുവെന്ന് ഉറപ്പാക്കുക. നീ പറയുന്നതുപോലെ, യേശു മശിഹായിൽ വിശ്വസിക്കുന്നത് തുടരുകയും യേശു മശിഹ നിനക്ക് പ്രാപ്തി നല്‍കുന്നതുപോലെ മറ്റുള്ളവരെ സ്നേഹിക്കുകയും ചെയ്യുക.
\v 14 ദൈവം നിന്നെ ഏൽപ്പിച്ച നല്ല സന്ദേശത്തിൽ മാറ്റം വരുത്തരുത്. നീ എന്തു പറയണമെന്ന് നിര്‍ദ്ദേശിക്കുവാന്‍ നമ്മില്‍ വസിക്കുന്ന പരിശുദ്ധാത്മാവിനെ അനുവദിക്കുക.
\s5
\v 15 ആസ്യയിലെ മിക്കവാറും എല്ലാ വിശ്വാസികളും ഫുഗലൊസും ഹെർമ്മൊഗനസും ഉൾപ്പെടെ ഞാനുമായി സ്നേഹിതന്മാരായിരിക്കുന്നത് അവസാനിപ്പിച്ചു എന്ന് നീ അറിയുന്നു.
\v 16 കർത്താവ് ഒനേസിഫോറസിന്‍റെ കുടുംബത്തോട് കരുണ കാണിക്കട്ടെ, കാരണം അവൻ എന്നെ പലപ്പോഴും സഹായിച്ചിരുന്നു, ഞാൻ ജയിലിൽ ആയിരിക്കു ന്നതിൽ അവൻ ലജ്ജിച്ചില്ല.
\v 17 നേരെമറിച്ച്, അവൻ ഇവിടെ റോമിലെത്തിയപ്പോൾ, എന്നെ കണ്ടെത്തുന്നതുവരെ അവൻ എന്നെ അന്വേഷിച്ചു കൊണ്ടിരുന്നു.
\v 18 കർത്താവ് ജനത്തെ ന്യായം വിധിക്കുന്ന ദിവസത്തിൽ കർത്താവ് ഒനേസിഫോറസിനോട് ദയ കാണിക്കട്ടെ. അവൻ എഫെസൊസിൽ എന്നെ എത്രമാത്രം ശുശ്രുഷിച്ചുവെന്നു നീ നന്നായി അറിയുന്നു.
\s5
\c 2
\p
\v 1 നീ എനിക്ക് ഒരു മകനെപ്പോലെയാണ്. അതിനാൽ, യേശു മിശിഹ നിന്നോട് ദയയോടെ പ്രവർത്തിക്കുന്നതിന്‍റെ ഫലമായി നിന്നെ ആത്മീയമായി ബലപ്പെടുത്താന്‍ ദൈവത്തെ അനുവദിക്കണമെന്നും ഞാൻ ഉത്സാഹിപ്പിക്കുന്നു.
\v 2 നീഎന്നിൽ നിന്ന് കേട്ട സന്ദേശത്തെക്കുറിച്ച് മറ്റ് പലർക്കും സാക്ഷ്യം വഹിക്കാൻ കഴിയും. നിനക്ക് വിശ്വസിക്കാൻ കഴിയുന്ന മറ്റ് ആളുകൾക്ക് ഈ സന്ദേശം ഏൽപ്പിക്കുക, അതുനിമിത്തം, മറ്റുള്ളവരെ പഠിപ്പിക്കാൻ അവർ യോഗ്യരാകും.
\s5
\v 3 മിശിഹായായ യേശുവിനുവേണ്ടി നാം അനുഭവിക്കുന്ന കാര്യങ്ങളില്‍ ഞാൻ ചെയ്യുന്നതുപോലെ സഹിക്കുക, ഒരു നല്ല ഭടനെപ്പോലെ കഷ്ടത സഹിക്കുക.
\v 4 ഭടന്‍ തങ്ങളുടെ പടനായകനെ പ്രീതിപ്പെടുത്തുന്നതിനായി ജീവന കാര്യങ്ങളിൽ ഏർപ്പെടില്ലെന്ന് നിങ്ങൾക്കറിയാം.
\v 5 അതുപോലെ, കായിക മത്സരങ്ങളില്‍ മത്സരിക്കുന്ന കായികാഭ്യാസി നിയമങ്ങൾ പാലിച്ചില്ലെങ്കിൽ അവർക്ക് വിജയിക്കാനാവില്ല.
\s5
\v 6 കഠിനാധ്വാനം ചെയ്യുന്ന കൃഷിക്കാരൻ ആദ്യം വിളകളുടെ വിഹിതം സ്വീകരിക്കണം.
\v 7 ഞാൻ ഇപ്പോൾ എഴുതിയ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക, കാരണം നീ അങ്ങനെ ചെയ്യുകയാണെങ്കിൽ, മനസ്സിലാക്കേണ്ടതെല്ലാം മനസ്സിലാക്കാൻ കർത്താവ് നിന്നെ പ്രാപ്തനാക്കും.
\s5
\v 8 നീ കഷ്ടത അനുഭവിക്കുമ്പോൾ, ദൈവം മരിച്ചവരിൽനിന്ന് ഉയിർപ്പിച്ച ദാവീദു രാജാവിന്‍റെ സന്തതിയായി മശിഹയായ യേശുവിനെ ഓർക്കുക. ഇതാണ് ഞാൻ പ്രസംഗിക്കുന്ന സുവിശേഷം.
\v 9 ഈ സുവിശേഷത്തിനായി ഞാൻ ഒരു കുറ്റവാളിയെപ്പോലെ തടവിലാക്കപ്പെടുന്നു. എന്നാൽ ദൈവവചനത്തിനു തടവില്ല.
\v 10 അതിനാൽ ദൈവം തിരഞ്ഞെടുത്തവരുടെ നിമിത്തം ഞാൻ അനുഭവിക്കുന്നതെല്ലാം മന:പൂർവ്വം സഹിക്കുന്നു. യേശുമശിഹ അവരെ രക്ഷിക്കേണ്ടതിനും അവനായിരിക്കുന്ന മഹത്വമുള്ള സ്ഥലത്ത് അവർ എന്നേക്കും ആയിരിക്കേണ്ടതിനുമാണ് ഞാൻ ഇത് ചെയ്യുന്നത്.
\s5
\v 11 ഞങ്ങൾ പ്രസംഗിക്കുന്ന സന്ദേശത്തില്‍ വിശ്വാസമര്‍പ്പിക്കാൻ നിങ്ങൾക്ക് കഴിയും: “നാം യേശുവിനോടൊപ്പം മരിച്ചുവെങ്കിൽ, നാം അവനോടൊപ്പം ജീവിക്കും.
\v 12 നാം സഹിച്ചാൽ അവനോടൊപ്പം വാഴും. എന്നാൽ നാം അവനെ തള്ളിപ്പറഞ്ഞാൽ അവനും നമ്മെ തള്ളിപ്പറയും.
\v 13 നാം യേശുവിനോട് അവിശ്വസ്തത കാണിക്കുന്നുവെങ്കിൽ, അവൻ വിശ്വസ്തനായി തുടരുന്നു; കാരണം അവന് സ്വയം നിഷേധിക്കാൻ കഴിയില്ല.”
\s5
\v 14 ഞാൻ നിങ്ങളോട് പറഞ്ഞ ഈ കാര്യങ്ങളെക്കുറിച്ച് വിശ്വാസികളെ തുടര്‍ന്നും ഓർമ്മപ്പെടുത്തുക. മൂഢ വാക്കുകളിന്മേല്‍ പോരാടരുത് എന്ന് ദൈവമുമ്പാകെ മുന്നറിയിപ്പ് നൽകുക, കാരണം അങ്ങനെ ചെയ്യുന്നത് യാതൊന്നിലും സഹായിക്കുകയുമില്ല, കേള്‍ക്കുന്നവരെ നശിപ്പിക്കുകയും ചെയ്യും.
\v 15 ദൈവവചനം ശരിയായി പഠിപ്പിക്കുന്ന ലജ്ജിപ്പാന്‍ ആവശ്യമില്ലാത്ത ഒരു വേലക്കാരനെന്ന നിലയിൽ ദൈവം നിന്നെ അംഗീകരിക്കാൻ പരമാവധി ശ്രമിക്കുക.
\s5
\v 16 ദൈവത്തെ അപമാനിക്കുന്ന രീതിയിൽ സംസാരിക്കുന്ന ആളുകളിൽ നിന്ന് അകന്നുനിൽക്കുക, കാരണം ഇത്തരത്തിലുള്ള സംസാരം ആളുകളെ കൂടുതൽ കൂടുതൽ ദൈവത്തെ അപമാനിക്കാൻ കാരണമാകുന്നു.
\v 17 ഇത്തരത്തിലുള്ള വാക്കുകൾ ഒരു പകർച്ചവ്യാധി പോലെ പടരും. ഇതുപോലെ സംസാരിക്കുന്ന പുരുഷന്മാര്‍ക്ക് രണ്ട് ഉദാഹരണങ്ങളാണ് ഹുമനയോസും ഫിലേത്തോസും.
\v 18 ഈ മനുഷ്യർ സത്യം വിശ്വസിക്കുന്നത് നിർത്തി. മരിച്ചവരുടെ പുനരുത്ഥാനം ഇതിനകം സംഭവിച്ചുവെന്ന് അവർ തെറ്റായി പറയുന്നു. ഈ വിധത്തിൽ മശിഹയില്‍ വിശ്വസിക്കുന്നത് നിർത്താൻ അവർ ചില ക്രിസ്ത്യാനികളെ ബോധ്യപ്പെടുത്തുന്നു.
\s5
\v 19 എന്നിരുന്നാലും, ദൈവത്തെക്കുറിച്ചുള്ള സത്യം ഇന്നും നിലനിൽക്കുന്നു. ഇത് ഒരു കെട്ടിടത്തിന്‍റെ ഉറച്ച അടിത്തറ പോലെയാണ്, അതിൽ ആരോ ഈ വാക്കുകൾ എഴുതിയിരിക്കുന്നു: “കർത്താവ് തനിക്കുള്ളവരെ അറിയുന്നു” “താൻ കർത്താവിനുള്ളവര്‍ എന്ന് പറയുന്ന എല്ലാവരും ദുഷ്പ്രവൃത്തികൾ അവസാനിപ്പിക്കുക.”
\v 20 ഒരു ധനികന്‍റെ വീട്ടിൽ സ്വർണ്ണവും വെള്ളിയും കൊണ്ട് നിർമ്മിച്ച പാത്രങ്ങൾ മാത്രമല്ല, മരവും കളിമണ്ണും കൊണ്ട് നിർമ്മിച്ച പാത്രങ്ങളുമുണ്ട്. സ്വർണ്ണo, വെള്ളി പാത്രങ്ങങ്ങൾ പ്രത്യേക അവസരങ്ങളിൽ ഉപയോഗിക്കുന്നു. എന്നാൽ മരം, കളിമൺ പാത്രങ്ങൾ സാധാരണ സമയങ്ങളിൽ ഉപയോഗിക്കുന്നു.
\v 21 അതിനാൽ, തങ്ങളുടെ ജീവിതത്തിലെ തിന്മയിൽ നിന്ന് സ്വയം രക്ഷപ്പെടുന്നവർ ഏതെങ്കിലും തരത്തിലുള്ള നല്ല പ്രവൃത്തികൾക്ക് തയ്യാറായ പാത്രങ്ങൾ പോലെയാകും. എല്ലാത്തരം സൽകർമ്മങ്ങളും ചെയ്യാൻ അവർ തയ്യാറാകുകയും ഉടമസ്ഥനു വളരെ ഉപയോഗപ്രദമാവുകയും ചെയ്യും.
\s5
\v 22 ചെറുപ്പക്കാർ സാധാരണയായി ആഗ്രഹിക്കുന്ന പാപകരമായ കാര്യങ്ങൾ ചെയ്യുന്നതില്‍ നിന്നും ഒഴിഞ്ഞിരിക്കുക. പകരം, നേരായ കാര്യങ്ങള്‍ ചെയ്യുക. ദൈവത്തിൽ വിശ്വസിക്കുകയും അവനെ സ്നേഹിക്കുകയും ചെയ്യുക. കർത്താവിനെ ആത്മാർത്ഥമായി ആരാധിക്കുന്ന ആളുകളുമായി സമാധാനത്തോടെ ജീവിക്കുക.
\v 23 ബുദ്ധിശൂന്യവും പ്രാധാന്യമില്ലാത്തതുമായ കാര്യങ്ങളെക്കുറിച്ച് ആരുമായും സംസാരിക്കരുത്. ആളുകൾ ബുദ്ധിശൂന്യമായ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ അവർ വഴക്കിടാൻ തുടങ്ങുമെന്ന് നീ അറിയുന്നതിനാല്‍ അവരുമായി സംസാരിക്കരുത്.
\s5
\v 24 എന്നാൽ കർത്താവിനെ ശുശ്രൂക്ഷിക്കുന്നവന്‍ വഴക്കുണ്ടാക്കരുത്. പകരം, അവൻ എല്ലാവരോടും ദയ കാണിക്കണം, ദൈവത്തിന്‍റെ സത്യം നന്നായി പഠിപ്പിക്കാൻ അവനു കഴിയണം, അവൻ ആളുകളോട് ക്ഷമ കാണിക്കണം.
\v 25 അതായത്, തനിക്കെതിരെ വാദിക്കുന്നവരോട് അവൻ സൗമ്യമായി നിർദ്ദേശിക്കണം. ഒരുപക്ഷേ, മാനസാന്തരപ്പെടാനും സത്യം അറിയാനും ദൈവം അവർക്ക് അവസരം നൽകിയേക്കാം.
\v 26 അപ്രകാരം അവർ ശരിയായി ചിന്തിക്കുകയും പിശാച് സ്ഥാപിച്ച കെണിയിൽ നിന്ന് രക്ഷപ്പെട്ടവരെപ്പോലെ ആകുകയും ചെയ്തേക്കാം. താൻ ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ചെയ്യാൻ വശത്താക്കി പിശാചാണ് അവരെ വഞ്ചിച്ചത്.
\s5
\c 3
\p
\v 1 മിശിഹാ മടങ്ങിവരുന്നതിനു മുമ്പുള്ള അവസാന നാളുകള്‍ വളരെ അപകടകരമാണെന്ന് നിങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്.
\v 2 മറ്റാരെക്കാളും ആളുകൾ സ്വയം സ്നേഹിക്കും. അവർ പണത്തെ സ്നേഹിക്കും. അവർ തങ്ങളെക്കുറിച്ച് അഭിമാനിക്കും. അവർ അഹങ്കാരികളായി തീരും. അവർ മറ്റുള്ളവരെ അപമാനിക്കും. അവർ മാതാപിതാക്കളെ അനുസരിക്കില്ല. അവർ ആരോടും ഒന്നിനും നന്ദി പറയുകയില്ല. അവർ ദൈവത്തെ മാനിക്കുകയില്ല.
\v 3 അവർ മറ്റുള്ളവരെ സ്നേഹിക്കുകയില്ല. ആരുമായും സമാധാനമായിരിക്കാൻ അവർ വിസമ്മതിക്കും. അവർ മറ്റുള്ളവരെ അപമാനിക്കും. അവർ സ്വയം നിയന്ത്രിക്കുകയില്ല. അവർ മറ്റുള്ളവരോട് ക്രൂരത കാണിക്കും. നല്ലതിനെ അവർ വെറുക്കും.
\v 4 അവർ സംരക്ഷിക്കേണ്ടവരെ ഒറ്റിക്കൊടുക്കും. അവർ ചിന്തിക്കാതെ അപകടകരമായ കാര്യങ്ങൾ ചെയ്യും. അവർ അഹങ്കരിച്ചു, ദൈവത്തെ സ്നേഹിക്കുന്നതിനുപകരം അവർക്ക് ഇഷ്ടമുള്ളത് ചെയ്യും.
\s5
\v 5 അവർ ദൈവത്തെ ബഹുമാനിക്കുന്നതായി തോന്നും, എന്നാൽ ദൈവം തന്നെ ബഹുമാനിക്കുന്നവർക്ക് നൽകുന്ന ശക്തി സ്വീകരിക്കാൻ അവർ വിസമ്മതിക്കും. ഇതുപോലുള്ള ആളുകളിൽ നിന്ന് അകന്നുനിൽക്കുക.
\v 6 ഈ പുരുഷന്മാർ വിവേചനശക്തിയില്ലാത്ത സ്ത്രീകളുടെ വീടുകളിൽ പ്രവേശിച്ച് ആ സ്ത്രീകളെ വഞ്ചിച്ച് അങ്ങനെ അവരുടെ ചിന്തകളെ നിയന്ത്രിക്കുന്നു. ഇവരാണ് എപ്പോഴും പാപം ചെയ്യുന്ന സ്ത്രീകൾ, അതിനാൽ അവർ ഈ ദുഷ്ടന്മാരെ പിന്തുടർന്ന് അവർ ആസ്വദിക്കുന്ന എല്ലാത്തരം മോശമായ കാര്യങ്ങളും ചെയ്യുന്നു.
\v 7 ഈ സ്ത്രീകൾ എല്ലായ്‌പ്പോഴും പുതിയ കാര്യങ്ങൾ പഠിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും അവർക്ക് ഒരിക്കലും സത്യമെന്തെന്ന് അറിയാൻ കഴിയില്ല.
\s5
\v 8 യന്നേസും യംബ്രെസും മോശെയെ തടയുവാന്‍ ശ്രമിച്ച അതേ രീതിയിൽ, ഈ ആളുകൾ സത്യം അനുസരിക്കുന്നതിൽ നിന്ന് തടയുവാന്‍ ശ്രമിക്കുന്നു. ഈ മനുഷ്യർ അവർ ചിന്തിക്കുന്ന വിധത്തിൽ നശിപ്പിക്കപ്പെടുന്നു. വിശ്വാസത്തിന്‍റെ കാര്യങ്ങളിലെ വഞ്ചനകരാണ് അവര്‍.
\v 9 എന്നിരുന്നാലും, അവർ ചെയ്യുന്ന കാര്യങ്ങളിൽ അവർ വളരെയധികം വിജയിക്കുകയില്ല, കാരണം ഈ ആളുകൾക്ക് യാതൊന്നും അറിയില്ല എന്ന് മറ്റുള്ളവർ വ്യക്തമായി കാണും. യന്നേസും യംബ്രെസും അവിവേകളാണെന്ന് യിസ്രായേൽ ജനത കണ്ടത് പോലെയാണ് ഇത്.
\s5
\v 10 തിമോഥെയോസെ, ഞാൻ നിന്നെ പഠിപ്പിച്ച കാര്യങ്ങൾ നീ പിന്തുടർന്നു. എന്‍റെ ജീവിതരീതി നീ കണ്ടു. ഞാൻ എങ്ങനെ ദൈവത്തെ സേവിക്കാൻ ആഗ്രഹിക്കുന്നുവെന്നും കണ്ടു. ഞാൻ അവനിൽ എങ്ങനെ വിശ്വസിക്കുന്നുവെന്ന് നീ കണ്ടു. ഞാൻ കഷ്ടപ്പെടുമ്പോഴും എനിക്ക് എങ്ങനെ സമാധാനമുണ്ടെന്ന് നീ കണ്ടു. ഞാൻ ദൈവത്തേയും വിശ്വാസികളെയും എങ്ങനെ സ്നേഹിക്കുന്നുവെന്ന് നീ കണ്ടു. വളരെ പ്രയാസമുള്ളപ്പോൾ പോലും ഞാൻ ദൈവത്തെ സേവിക്കുന്നത് എങ്ങനെ എന്ന് നീ കണ്ടു.
\v 11 അന്ത്യോക്യ, ഇക്കോനിയ, ലുസ്ത്ര എന്നിവിടങ്ങളിൽ ആയിരുന്നപ്പോൾ ആളുകൾ എന്നെ ഉപദ്രവിച്ചത് പോലെയുള്ള കഷ്ടങ്ങള്‍ അനുഭവിച്ചത് നിങ്ങൾ കണ്ടിട്ടുണ്ട്. ആ സ്ഥലങ്ങളിൽ ഞാൻ വളരെയധികം കഷ്ടപ്പെട്ടു, പക്ഷേ ആ കഷ്ടതകളിൽ നിന്ന് കർത്താവ് എന്നെ പുറത്തുകൊണ്ടുവന്നു.
\v 12 മശിഹായായ യേശുവിനെ ബഹുമാനിക്കുന്ന വിധത്തിൽ ജീവിക്കുവാൻ ആഗ്രഹിക്കുന്ന എല്ലാ വിശ്വാസികളെയും അവർ കഷ്ടത്തിലാക്കും.
\v 13 ദുഷ്ടന്മാരും വഞ്ചകന്മാരും കൂടുതൽ ദുഷ്ടരായി തുടരും. അവർ ആളുകളെ സത്യത്തിൽ നിന്ന് അകറ്റുകയും മറ്റുള്ളവരെ സ്വയം അകലേക്ക്‌ നയിക്കാൻ അനുവദിക്കുകയും ചെയ്യും.
\s5
\v 14 എന്നാൽ, നീയോ പഠിച്ചതായ കാര്യങ്ങളിലും മുറുകെ പിടിച്ചിരിക്കുന്നവയിലും ഉറച്ചു വിശ്വസിച്ചുകൊള്‍ക. ഇവയെക്കുറിച്ച് നിനക്ക് ആത്മവിശ്വാസമുണ്ടെന്ന് എനിക്കറിയാം, കാരണം ഇത് നിന്നെ പഠിപ്പിച്ച ആളുകളിൽ ഒരാളാണ് ഞാൻ.
\v 15 ദൈവം തിരുവെഴുത്തുകളിൽ എന്താണ് പറയുന്നതെന്ന് കുട്ടിക്കാലം മുതല്‍തന്നെ നിനക്കറിയാം. യേശു മശിഹയിൽ വിശ്വസിക്കുമ്പോൾ ദൈവം നമ്മെ എങ്ങനെ രക്ഷിക്കുന്നുവെന്ന് മനസ്സിലാക്കാൻ ഇവ നിങ്ങളെ പ്രാപ്തരാക്കി.
\s5
\v 16 എല്ലാ തിരുവെഴുത്തുകളും ദൈവത്തിന്‍റെ ആത്മാവിൽ നിന്നുള്ളതാണ്, അതിനാൽ ദൈവത്തെക്കുറിച്ചുള്ള സത്യം പഠിപ്പിക്കുന്നതിന് നാം അവ വായിക്കണം. സത്യം വിശ്വസിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നതിനും ആളുകൾ പാപം ചെയ്യുമ്പോൾ അവരെ തിരുത്താനും ശരിയായ കാര്യങ്ങൾ എങ്ങനെ ചെയ്യാമെന്ന് ആളുകളെ പഠിപ്പിക്കുന്നതിനും അവ വായിക്കണം.
\v 17 ദൈവത്തെ സേവിക്കുന്ന വിശ്വാസിയെ എല്ലാത്തരം സൽകർമ്മങ്ങളും ചെയ്യാൻ ആവശ്യമായതെല്ലാം നേടാൻ സഹായിക്കുന്നതിന് തിരുവെഴുത്തുകൾ ഉപയോഗപ്രദമാണ്.
\s5
\c 4
\p
\v 1 യേശു മിശിഹാ ഭരിക്കാൻ ഉടൻ വരുമ്പോൾ, ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും അവൻ ന്യായ വിധിക്കും. ഇപ്പോള്‍ അവനും ദൈവവും എന്നെ നിരീക്ഷിക്കുമ്പോള്‍ ഞാൻ നിങ്ങളോട് കൽപിക്കുന്നത് മിശിഹായെക്കുറിച്ചുള്ള സന്ദേശം പ്രഖ്യാപിക്കുക.
\v 2 അനുകൂല സമയത്തും അനുകൂലമല്ലാത്തപ്പോഴും ഇത് ചെയ്യാൻ ഒരുങ്ങിയിരിക്കുക. ആളുകള്‍ തെറ്റ് ചെയ്യുമ്പോൾ ശരിയായ കാര്യങ്ങളെക്കുറിച്ച് അവരെ ബോധ്യപ്പെടുത്തുക. പാപം ചെയ്യരുതെന്ന് അവർക്ക് മുന്നറിയിപ്പ് നൽകുക. മശിഹയെ അനുഗമിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുക. നീ അവരെ പഠിപ്പിക്കുന്നതോടൊപ്പം ഇക്കാര്യങ്ങളും ചെയ്യുക, അവർ മികച്ചവരാകേണ്ടതിന് കാത്തിരിക്കാൻ എപ്പോഴും തയ്യാറാകുക.
\s5
\v 3 ഞാന്‍ ഈ കാര്യങ്ങള്‍ നിന്നോട് പറയുന്നത്, ദൈവം യഥാർത്ഥമായി പഠിപ്പിക്കുന്ന കാര്യങ്ങൾ ആളുകൾ പിന്തുടരാത്ത കാലം വരും. പകരം, അവർ ചെയ്യാൻ ആഗ്രഹിക്കുന്ന എന്തും ചെയ്യുന്നത് ശരിയാണെന്ന് പഠിപ്പിക്കുന്ന നിരവധി പുരുഷന്മാരെ അവർ കണ്ടെത്തും. ഈ രീതിയിൽ, അവർ എല്ലായ്‌പ്പോഴും പുതിയതും വ്യത്യസ്തവുമായ കാര്യങ്ങൾക്കായി അനേഷിച്ചുകൊണ്ടിരിക്കും.
\v 4 അവർ സത്യം കേൾക്കുന്നത് നിർത്തും, ബുദ്ധിശൂന്യമായ കഥകൾ ശ്രദ്ധിക്കുകയും ചെയ്യും.
\v 5 എന്നാൽ തിമോഥെയൊസെ, എന്തു സംഭവിച്ചാലും സ്വയം നിയന്ത്രിക്കുക. ബുദ്ധിമുട്ടുള്ള കാര്യങ്ങൾ സഹിക്കാൻ തയ്യാറാകുക. സുവിശേഷം പ്രസംഗിക്കുന്ന പ്രവൃത്തി ചെയ്യുക. കർത്താവിനെ സേവിക്കേണ്ട പ്രവൃത്തി നീ പൂർത്തിയാക്കുക.
\s5
\v 6 ഞാൻ ഇതു നിങ്ങളോടു പറയുന്നു, കാരണം ഞാന്‍ വൈകാതെതന്നെ ദൈവത്തിനു യാഗമായി യാഗപീഠത്തിൽ ചൊരിയുന്ന വീഞ്ഞു പോലെയാകും. അതായത്, ഞാൻ മരിക്കുകയും ഈ ലോകം ഉപേക്ഷിക്കുകയും ചെയ്യേണ്ട സമയം വന്നിരിക്കുന്നു.
\v 7 ഒരു മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഒരു കായികാഭ്യാസിയെപ്പോലെയാണ് ഞാൻ. ഓട്ടം പൂർത്തിയാക്കിയ ഓട്ടക്കാരനെപ്പോലെയാണ് ഞാൻ. ദൈവത്തെ അനുസരിക്കാൻ ഞാൻ പരമാവധി ശ്രമിച്ചു.
\v 8 ഞാൻ ദൈവത്തിനായി ശരിയായ രീതിയിൽ ജീവിച്ചതിനാൽ ഇപ്പോൾ ഒരു പ്രതിഫലം എനിക്കായി കാത്തിരിക്കുന്നു. കർത്താവ് എന്നെ ശരിയായ വിധത്തിൽ വിധിക്കുകയും അവൻ വീണ്ടും വരുമ്പോൾ ആ പ്രതിഫലം എനിക്ക് നൽകുകയും ചെയ്യും. അവൻ അത് എനിക്ക് മാത്രമല്ല, അവൻ വീണ്ടും വരുമെന്ന് ആകാംക്ഷയോടെ കാത്തിരിക്കുന്ന എല്ലാവർക്കും നൽകും.
\s5
\v 9 തിമോഥെയോസെ, ഉടൻ എന്‍റെയടുക്കൽ വരാൻ ശ്രമിക്കുക.
\v 10 ദേമാസ് എന്നെ ഉപേക്ഷിച്ച് തെസ്സലോനിക്കയിലേക്ക് പോയിരിക്കുന്നു, കാരണം അവൻ ഈ ലോകത്തിലെ ജീവിതത്തെ വളരെയധികം സ്നേഹിക്കുന്നു. ക്രസ്കെന്‍സ് ഗലാത്തിയയിലേക്കും തീത്തോസ് ദൽമാത്യയയിലേക്കും പോയി.
\s5
\v 11 ലൂക്കോസ് മാത്രമേ ഇപ്പോഴും എന്‍റെ കൂടെയുള്ളൂ. മാർക്കോസിന് എന്നെ വളരെയധികം സഹായിക്കാൻ കഴിയുമെന്നതിനാൽ നിങ്ങളുടെ കൂടെ കൊണ്ടുവരിക.
\v 12 ഞാൻ തിഹിക്കോസിനെ എഫെസൊസിലേക്കയച്ചിട്ടുണ്ട്.
\v 13 നീ വരുമ്പോൾ, ത്രോവാസിൽ കർപ്പോസിനൊപ്പം ഞാൻ ഉപേക്ഷിച്ച പുറം വസ്ത്രം കൊണ്ടുവരിക. കൂടാതെ ചുരുളുകളും, പ്രത്യേകാല്‍ മൃഗത്തോലില്‍ നിന്ന് നിർമ്മിച്ചവയും, കൊണ്ടുവരിക.
\s5
\v 14 ലോഹപ്പണിക്കാരനായ അലക്സാണ്ടർ എന്നോട് വളരെ മോശമായി പെരുമാറി. അവൻ ചെയ്തതിന്‍റെ പേരിൽ കർത്താവ് അവനെ ശിക്ഷിക്കും.
\v 15 ഞങ്ങളുടെ പ്രസംഗം തടയുവാന്‍ അവൻ സാധ്യമായതെല്ലാം ചെയ്തതിനാൽ നീയും അവനെതിരെ ജാഗ്രത പാലിക്കണം.
\v 16 ഞാൻ ആദ്യമായി കോടതിയിൽ നിൽക്കുകയും എന്‍റെ വേലയെ ന്യായീകരിക്കുകയും ചെയ്തപ്പോൾ, എന്നെ പ്രോത്സാഹിപ്പിക്കാൻ വിശ്വാസികളാരും എന്‍റെ കൂടെ നിന്നില്ല. എല്ലാവരും മാറി നിന്നു. ഇതിന്‌ ദൈവം അവരെ ഉത്തരവാദികളാക്കാതിരിക്കട്ടെ.
\s5
\v 17 എന്നാൽ കർത്താവ് എന്നോടുകൂടെ ഉണ്ടായിരുന്നു. അവൻ എന്നെ ശക്തനാക്കി, അങ്ങനെ ഞാൻ അവന്‍റെ വചനം പൂർണ്ണമായി സംസാരിക്കുകയും എല്ലാ വിജാതീയരും അതു കേൾക്കുകയും ചെയ്തു. സിംഹത്തിന്‍റെ വായിൽ നിന്ന് എന്നപോലെ ദൈവം എന്നെ മരണത്തിൽ നിന്ന് രക്ഷിച്ചു.
\v 18 അവർ ചെയ്യുന്ന എല്ലാ തിന്മകളിൽ നിന്നും കർത്താവ് എന്നെ രക്ഷിക്കും. അവൻ എന്നെ സ്വർഗത്തിൽ അവന്‍ ഭരിക്കുന്നിടത്തേക്ക് സുരക്ഷിതമായി കൊണ്ടുവരും. ആളുകൾ അവനെ സദാകാലത്തേക്കും സ്തുതിക്കട്ടെ. ആമേൻ.
\s5
\v 19 പ്രിസ്‌കില്ലയെയും അക്വിലയെയും അഭിവാദ്യം ചെയ്യുക. ഒനെസിഫോറസിന്‍റെ ഭവനത്തിലെ ആളുകളെ അഭിവാദ്യം ചെയ്യുക.
\v 20 എരസ്തൊസ് കൊരിന്തിൽ താമസിച്ചു. ത്രൊഫിമാസിനെ സംബന്ധിച്ചിടത്തോളം, അദ്ദേഹത്തിന് അസുഖം ബാധിച്ചതിനാൽ ഞാൻ അവനെ മിലേത്തസിൽ വിട്ടു.
\v 21 ശൈത്യകാലത്തിന് മുമ്പ് വരാൻ ശ്രമിക്കുക. യൂബുലോസും, പുദേസും, ലീനൊസും, ക്ലോദിയയും, എല്ലാ സഹോദരന്മാരും നിന്നെ അഭിവാദ്യം ചെയ്യുന്നു.
\v 22 കര്‍ത്താവു നിന്‍റെ ആത്മാവിനോടുകൂടെ ഇരിക്കട്ടെ. അവൻ നിങ്ങളുടെ എല്ലാവരോടും ദയ കാണിക്കട്ടെ.