STR_ml_iev/52-COL.usfm

150 lines
54 KiB
Plaintext

\id COL - Indian Easy Version (IEV) Malayalam
\ide UTF-8
\h കൊലൊസ്സൃര്‍
\toc1 കൊലൊസ്സൃര്‍
\toc2 കൊലൊസ്സൃര്‍
\toc3 col
\mt1 കൊലൊസ്സൃര്‍
\s5
\c 1
\p
\v 1 പൌലോസ് എന്ന ഞാൻ, കൊലോസ്സ്യപട്ടണത്തിലുള്ള പ്രിയപ്പെട്ട സഹവിശ്വാസികൾക്ക് ഇത് എഴുതുന്നു. ഇത് യേശുമശിഹയുടെ അപ്പൊസ്തലനായി നിങ്ങളുടെ അടുക്കൽ അയയ്ക്കുവാൻ ദൈവം തിരഞ്ഞെടുത്ത പൌലോസിൽ നിന്നുള്ളതാണ് ഇത്, ഈ കത്ത് മശിഹയോട് ചേർന്ന നമ്മുടെ സഹവിശ്വാസി തിമൊഥെയോസില്‍നിന്നും ഉള്ളതാകുന്നു. നിങ്ങൾ‌ക്കെല്ലാവർക്കും കൂടി ഞങ്ങൾ‌ ഈ കത്ത് അയയ്‌ക്കുന്നു.
\v 2 ദൈവം തനിക്കായി വേര്‍തിരിച്ചിരിക്കുന്നവർക്ക് മശിഹായുടെ വിശ്വസ്തരായ വിശ്വാസികൾക്കാണ് ഞങ്ങൾ ഈ കത്ത് അയയ്ക്കുന്നത്. നമ്മുടെ പിതാവായ ദൈവം നിങ്ങൾക്ക് അവന്‍റെ ദയയും സമാധാനവും നൽകട്ടെ എന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
\v 3 ഞങ്ങള്‍ നിങ്ങൾക്കായി പ്രാർത്ഥിക്കുമ്പോൾ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്‍റെ പിതാവായ ദൈവത്തിന് ഞങ്ങൾ പലപ്പോഴും നന്ദി പറയുന്നു.
\s5
\v 4 നിങ്ങള്‍ യേശുമശിഹായില്‍ വിശ്വസിക്കുന്നു എന്ന് കേട്ടതിനാലും ദൈവം തനിക്കായി വേര്‍തിരിച്ചിരിക്കുന്ന എല്ലാവരെയും നിങ്ങള്‍ സ്നേഹിക്കുന്നതു കൊണ്ടും ഞങ്ങള്‍ ദൈവത്തിന് നന്ദി പറയുന്നു.
\v 5 സ്വർഗ്ഗത്തിൽ ദൈവം നിങ്ങൾക്കായി കരുതിവെച്ചിരിക്കുന്ന കാര്യങ്ങൾക്കായി നിങ്ങൾ ആത്മവിശ്വാസത്തോടെ കാത്തിരിക്കുന്നതിനാൽ നിങ്ങൾ ഞങ്ങളുടെ സഹവിശ്വാസികളെ സ്നേഹിക്കുന്നു. മശിഹായെക്കുറിച്ചുള്ള സുവിശേഷം എന്ന യഥാർത്ഥ സന്ദേശം നിങ്ങൾ കേട്ടപ്പോഴാണ് അക്കാര്യങ്ങളെക്കുറിച്ച് നിങ്ങൾ ആദ്യം കേട്ടത്.
\v 6 കൊലോസ്യയിൽ നിങ്ങൾ കേട്ട ഈ സുവിശേഷം വിശ്വാസികൾ ലോകത്തിലെ എല്ലാവരോടും പ്രഖ്യാപിക്കുന്നു. ഇത് നിങ്ങളിൽ പ്രവർത്തിച്ചതുപോലെ തന്നെയാണ്, ആദ്യ ദിവസം മുതൽ നിങ്ങൾ അത് കേട്ട് ദൈവം എത്ര കരുണയുള്ളവനാണെന്ന് മനസ്സിലാക്കി. വളരുന്ന വിളകൾ നട്ടുപിടിപ്പിച്ച വയൽ പോലെയാണ് സുവിശേഷം, അത് വളരെ വലിയ കൊയ്ത്ത് നൽകും.
\s5
\v 7 എപ്പാഫ്രാസ് നിങ്ങളെ സുവിശേഷം പഠിപ്പിച്ചു. അവൻ ഞങ്ങളോടൊപ്പം മശിഹായെ സേവിക്കുകയും ഞങ്ങളുടെ സ്ഥാനത്ത് മശിഹായ്‌ക്കായി വിശ്വസ്തതയോടെ പ്രവർത്തിക്കുകയും ചെയ്യുന്നതിനാൽ ഞങ്ങള്‍ അവനെ സ്നേഹിക്കുന്നു.
\v 8 ദൈവത്തേയും മറ്റുള്ളവരെയും സ്നേഹിക്കാൻ ദൈവാത്മാവ് നിങ്ങളെ പ്രാപ്തരാക്കിതിനാല്‍ നിങ്ങൾ എല്ലാ ദൈവജനത്തെയും സ്നേഹിക്കുന്നുവെന്ന് അവൻ ഞങ്ങളോട് പറഞ്ഞു.
\s5
\v 9 നിങ്ങൾ എങ്ങനെ സ്നേഹിക്കുന്നുവെന്ന് ഞങ്ങൾ കേട്ട കാലം മുതൽ, ഞങ്ങൾ എല്ലായ്പ്പോഴും നിങ്ങൾക്കായി പ്രാർത്ഥിക്കുന്നു. നിങ്ങൾ ചെയ്യുവാനായി അവന്‍ ആഗ്രഹിക്കുന്നതെല്ലാം നിങ്ങള്‍ക്ക് കാണിച്ചുതരുവാനും നിങ്ങളെ ജ്ഞാനികളാക്കാനും ഞങ്ങൾ ദൈവത്തോട് ആവശ്യപ്പെടുന്നു, അതുവഴി ദൈവത്തിന്‍റെ ആത്മാവ് നിങ്ങളെ എന്താണ് പഠിപ്പിക്കുന്നതെന്ന് നിങ്ങൾക്ക് മനസ്സിലാകും.
\v 10 കർത്താവിനെ ബഹുമാനിക്കാൻ മറ്റുള്ളവരെ സഹായിക്കത്തക്കവിധത്തിൽ നിങ്ങൾ ജീവിക്കണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു, അങ്ങനെ അവൻ നിങ്ങളെ അംഗീകരിക്കും. ദൈവത്തെ കൂടുതൽ മനസിലാക്കുന്നതിനും അവൻ നിങ്ങളോട് പറയുന്ന എല്ലാ നല്ല കാര്യങ്ങളും ചെയ്യുന്നതിനും നിങ്ങൾ വളരുമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
\s5
\v 11 ദൈവം നിങ്ങളെ തന്‍റെ എല്ലാ ശക്തിയോടും കൂടി നിങ്ങളെ ശക്തിപ്പെടുത്തട്ടെ, അതിനാല്‍ നിങ്ങൾ എല്ലാ ബുദ്ധിമുട്ടുകളും ക്ഷമയോടെ സഹിക്കും.
\v 12 നമ്മുടെ പിതാവായ ദൈവത്തിന് നിങ്ങൾ നന്ദി പറയുകയും സന്തോഷിക്കുകയും ചെയ്യണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു, കാരണം ദൈവം തനിക്കായി വേര്‍തിരിച്ചിരിക്കുന്ന മറ്റുള്ളവരോടൊപ്പം ആയിരിക്കുവാൻ അവൻ നിങ്ങളെയും യോഗ്യരാണെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. അവന്‍റെ സാന്നിധ്യത്തിന്‍റെ വെളിച്ചത്തിൽ നിങ്ങൾ അവനോടൊപ്പം ആയിരിക്കുമ്പോൾ അവൻ നിങ്ങൾക്കായി സൂക്ഷിക്കുന്നതെല്ലാം നിങ്ങൾക്ക് നൽകാൻ അവനു കഴിയും.
\s5
\v 13 നമ്മുടെ പിതാവായ ദൈവം നമ്മെ നിയന്ത്രിച്ച ദുഷ്ടനിൽ നിന്ന് നമ്മെ രക്ഷിച്ചു; താൻ സ്നേഹിക്കുന്ന തന്‍റെ പുത്രനെ ഇപ്പോൾ നമ്മെ ഭരിക്കുവാൻ അവൻ ആക്കിയിരിക്കുന്നു.
\v 14 അവന്‍റെ പുത്രനാൽ അവൻ ആ ദുഷ്ടനിൽ നിന്ന് നമ്മെ വിടുവിച്ചു; അതായത്, അവൻ നമ്മുടെ പാപങ്ങൾ ക്ഷമിച്ചു.
\s5
\v 15 നാം പുത്രനെ അറിയുമ്പോൾ, പിതാവിനെ നാം കാണുന്നില്ലെങ്കിലും അവന്‍ എങ്ങനെയുള്ളവനെന്നു നാം അറിയുന്നു. താൻ സൃഷ്ടിച്ച എല്ലാറ്റിനും പുത്രന് ആദ്യ സ്ഥാനമുണ്ട്.
\v 16 കാരണം, പിതാവ് ചെയ്യാൻ ആഗ്രഹിച്ചതുപോലെ പുത്രൻ എല്ലാം സൃഷ്ടിച്ചു: ആകാശത്തിലുള്ള സകലവും, ഭൂമിയിലുള്ളതും, നമുക്ക് കാണുവാൻ കഴിയുന്ന സകലവും, നമുക്ക് കാണുവാൻ കഴിയാത്തതെല്ലാം, അതായത് എല്ലാത്തരം ശക്തികളുടെയും അധികാരങ്ങളുടെയും ആത്മ ജീവികളും, പിതാവിന്‍റെ ഹിതപ്രകാരം പുത്രന്‍ അവയെ സൃഷ്ടിച്ചതിനാല്‍ അവ നിലനില്‍ക്കുന്നു, അവ അവനുവേണ്ടി നിലനിൽക്കുന്നു.
\v 17 മറ്റെന്തിനെക്കാളും മുമ്പ് പുത്രൻ ഉണ്ടായിരുന്നു, സകലവും അവന്‍റെ അധീനതയില്‍ ചേര്‍ത്തിരിക്കുന്നു.
\s5
\v 18 ഒരു വ്യക്തിയുടെ തല ശരീരത്തെ ഭരിക്കുന്നതുപോലെ അവൻ എല്ലാ വിശ്വാസികളെയും—സഭയെയും ഭരിക്കുന്നു. അവന്‍ നിമിത്തം സഭ ആരംഭിച്ചതിനാലത്രേ അവന്‍ ഭരണം നടത്തുന്നത്. പൂര്‍ണ്ണതയുള്ള ശരീരവുമായി ജീവിനിലേക്ക് തിരിച്ചുവന്ന ആദ്യ വ്യക്തിയായിരുന്നു അവന്‍. അതിനാൽ അവൻ എല്ലാറ്റിനേക്കാളും വലിയവനാണ്.
\v 19 മശിഹായിൽ വസിക്കാനുള്ള സകലവും സജ്ജമാകുന്നത് പിതാവായ ദൈവത്തിന് പ്രസാദകരമായിരുന്നു.
\v 20 യേശുവിലൂടെ എല്ലാം സമാധാനത്തോടെ തന്നിലേക്ക് തിരികെ കൊണ്ടുവരുന്നതും ദൈവത്തെ പ്രസാദിപ്പിച്ചു. ഭൂമിയിലും സ്വർഗ്ഗത്തിലും എല്ലായിടത്തും ദൈവം എല്ലാ മനുഷ്യർക്കും എല്ലാത്തിനും സമാധാനം നൽകി. തന്‍റെ പുത്രനെ ക്രൂശിൽ ഒരു ബലിയായി മരിക്കുവാന്‍ ഇടയാക്കി മരണത്തിലൂടെ രക്തം ചൊരിയിച്ചുകൊണ്ടാണ് അവൻ ഇത് ചെയ്തത്.
\s5
\v 21 മശിഹായില്‍ നിങ്ങൾ വിശ്വസിച്ചതിനു മുമ്പ്, ദൈവം നിങ്ങളെ അവന്‍റെ ശത്രുക്കളായിപരിഗണിച്ചു, നിങ്ങളുടെ ദുശ്ചിന്തകള്‍ നിമിത്തവും നിങ്ങൾ ചെയ്ത തിന്മകൾ കാരണവും ദൈവത്തോട് സഖിത്വം ഇല്ലാത്തവര്‍ ആയിരുന്നു.
\v 22 എന്നാൽ ദൈവം ഇപ്പോൾ നിങ്ങളും അവനും തമ്മിൽ സമാധാനം സ്ഥാപിക്കുകയും നിങ്ങളെ അവന്‍റെ സ്നേഹിതന്‍മാരാക്കുകയും ചെയ്തു. മരിക്കുന്നതിലൂടെ യേശു തന്‍റെ ശരീരവും ജീവനും നമുക്കായി വിട്ടുകൊടുത്തപ്പോഴാണ് അവൻ ഇത് ചെയ്തത്. ഇത് നമ്മെ ദൈവത്തിന്‍റെ വകയാകുവാന്‍ ഇടയാക്കി; അവൻ ഇപ്പോൾ നമ്മിൽ ഒരു തെറ്റും കാണുന്നില്ല, നമ്മെ കുറ്റപ്പെടുത്താനും യാതൊന്നുമില്ല.
\v 23 എന്നാൽ നിങ്ങൾ മശിഹായെ പൂർണമായി വിശ്വസിക്കുന്നത് തുടരണം; അപ്പോൾ നിങ്ങള്‍ ഉറപ്പുള്ള പാറയിൽ പണിത ഒരു വീട് പോലെയാകും. ലോകമെമ്പാടുമുള്ള ആളുകൾ കേട്ടിട്ടുള്ള സുവിശേഷത്തിൽ ദൈവം നിങ്ങൾക്കായി ചെയ്യുമെന്ന് വാഗ്ദാനം ചെയ്തതിൽ വിശ്വസിക്കുന്നത് ഒരു കാരണവശാലും അവസാനിപ്പിക്കരുത്. പൌലോസ് എന്ന ഞാൻ, ദൈവത്തെ സേവിച്ച് ജനങ്ങളോട് പ്രഖ്യാപിക്കുന്നതും അതേ സുവിശേഷമാണ്.
\s5
\v 24 നിങ്ങളുടെ പ്രയോജനത്തിനായി ഞാൻ കഷ്ടപ്പെടുന്നതിൽ ഞാൻ സന്തോഷിക്കുന്നു. അതെ, മശിഹായുടെ ശരീരം എന്ന വിധം സഭയെ സഹായിക്കുന്നതിന്, ഇനിയും സംഭവിക്കേണ്ട കാര്യങ്ങൾ ഞാൻ സഹിക്കുന്നു.
\v 25 ദൈവം എന്നെ അവന്‍റെ ദാസനാക്കി, പ്രത്യേക വേലഎനിക്ക് തന്നു, അതായത് നിങ്ങളെപ്പോലുള്ള യഹൂദന്മാര്‍ അല്ലാത്തവരോട് ദൈവത്തിന്‍റെ മുഴുവൻ സന്ദേശവും പ്രഖ്യാപിക്കുക.
\v 26 പുരാതന കാലം മുതൽ, തലമുറകളായി, ദൈവം ഈ സുവിശേഷം പറഞ്ഞിരുന്നില്ല, എന്നാൽ ഇപ്പോൾ അവൻ തനിക്കായി വേർതിരിച്ചവർക്ക് ഈ രഹസ്യം വെളിപ്പെടുത്തി.
\v 27 ഈ ആളുകൾക്ക്—നിങ്ങളെപ്പോലുള്ള യഹൂദന്മാർക്കും യഹൂദരല്ലാത്തവരോടും ഈ അത്ഭുതകരമായ രഹസ്യം പറയുവാൻ ദൈവം പദ്ധതിയിട്ടു. അത് ഇപ്രകാരമാണ്: മശിഹ നിങ്ങളിൽ വസിക്കുകയും ദൈവത്തിന്‍റെ മഹത്വത്തിൽ പങ്കുചേരുമെന്ന് ആത്മവിശ്വാസത്തോടെ പ്രതീക്ഷയുള്ളവരാക്കുകയും ചെയ്യും!
\s5
\v 28 മശിഹയെക്കുറിച്ച് ഓരോ വ്യക്തികളെയും ഞങ്ങള്‍ വിവേകത്തോടെ താക്കീതു നല്‍കി ഉപദേശിക്കുന്നത് മശിഹയോട് ചേര്‍ന്ന്കൊണ്ട് നാം ദൈവത്തെ പൂർണ്ണമായും അറിയുന്നപ്രകാരം ദൈവത്തിന്‍റെ സന്നിധിയില്‍ നാം എത്തേണ്ടതിനും വേണ്ടിയാകുന്നു
\v 29 മശിഹ എനിക്ക് ശക്തി തരുന്നതിനാല്‍ ഇത് ചെയ്യേണ്ടതിന് ഞാൻ ഏറ്റവും കഠിനാദ്ധ്വാനം ചെയ്യുന്നു.
\s5
\c 2
\p
\v 1 ഞാന്‍ നിങ്ങളെയും ലാവോദിക്യയിയില്‍ ഉള്ളവരെയും എന്നെ വ്യക്തിപരമായി ഒരിക്കലും കണ്ടിട്ടില്ലാത്ത വിശ്വാസികളെയും സഹായിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് നിങ്ങൾ മനസ്സിലാക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
\v 2 പരസ്പരം സ്നേഹിക്കാനും നിങ്ങളെത്തന്നെ ഒന്നിപ്പിക്കാനും ഞാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഇത് ചെയ്യുന്നത്. ദൈവത്തെക്കുറിച്ചുള്ള ഈ രഹസ്യ സത്യം നിങ്ങൾ എല്ലാവരും ആത്മവിശ്വാസത്തോടെയും പൂർണ്ണമായും മനസ്സിലാക്കണമെന്നും ഞാൻ ആഗ്രഹിക്കുന്നു, ഈ സത്യം മശിഹ ആകുന്നു!
\v 3 ദൈവം എന്താണ് ചിന്തിക്കുന്നതെന്നും അവൻ എത്ര ജ്ഞാനിയാണെന്നും മശിഹയില്‍ കൂടി മാത്രമേ നമുക്ക് അറിയുവാൻ കഴിയൂ.
\s5
\v 4 ആരും നിങ്ങളെ വഞ്ചിക്കാതിരിക്കാനാണ് ഞാൻ ഇത് നിങ്ങളോട് പറയുന്നത്.
\v 5 ഞാൻ ശാരീരികമായി നിങ്ങളിൽ നിന്ന് അകലെയാണെങ്കിലും, ഞാൻ നിങ്ങളോടൊപ്പമുണ്ടെന്നപോലെ ഞാൻ നിങ്ങളെപ്പറ്റി വളരെ വിചാരപ്പെടുന്നു. എന്നിട്ടും ഞാൻ സന്തോഷിക്കുന്നു, കാരണം ആർക്കും നിങ്ങളെ തടയുവാന്‍ കഴിയാത്ത വിധത്തിൽ നിങ്ങൾ മശിഹയെ അനുഗമിക്കുന്നുവെന്നും ഉപേക്ഷിക്കാതെ മശിഹയിൽ ആശ്രയിക്കുന്നുവെന്നും എനിക്കറിയാം.
\s5
\v 6 കർത്താവായ യേശുമശിഹയില്‍ ആശ്രയിച്ചുകൊണ്ട് നിങ്ങൾ വിശ്വസിക്കുവാൻ തുടങ്ങി, അതുപോലെ തന്നെ അവനിലുള്ള വിശ്വസത്താല്‍ ജീവിക്കുക.
\v 7 ഒരു വൃക്ഷം അതിന്‍റെ വേരുകൾ നിലത്തു വ്യാപിപ്പിക്കുന്നതുപോലെ നിങ്ങൾ പൂർണ്ണമായും കർത്താവായ യേശുക്രിസ്തുവിൽ ആശ്രയിക്കണം. മനുഷ്യർ ഒരു നല്ല അടിസ്ഥാനത്തിന്മേല്‍ ഒരു വീട് പണിയുന്നതുപോലെ, ഈ വിധത്തിൽ മശിഹായെ വളരെയധികം വിശ്വസിക്കുവാൻ നിങ്ങൾ പഠിച്ചു. കൂടാതെ നിങ്ങൾ എല്ലായ്പ്പോഴും ദൈവത്തിന് നന്ദി പറയണം.
\s5
\v 8 ദൈവത്തെ എങ്ങനെ ബഹുമാനിക്കണം എന്നതിനെക്കുറിച്ച് ആളുകൾ പഠിപ്പിച്ച കാര്യങ്ങൾ നിങ്ങൾ അനുസരിക്കണമെന്നും അല്ലെങ്കിൽ ഈ ലോകത്ത് അവർ ആരാധിക്കുന്ന കാര്യങ്ങൾ നിങ്ങൾ അനുസരിക്കണമെന്നും പറയുന്ന ആരെയും വിശ്വസിക്കരുത്. പകരം, മശിഹായെ അനുസരിക്കുക,
\v 9 കാരണം, മനുഷ്യനായ യേശു എന്ന മശിഹ പൂര്‍ണ്ണമായും ദൈവമാകുന്നു.
\s5
\v 10 ഇപ്പോൾ ദൈവം നിങ്ങളെ മിശിഹായോട് ചേർത്തതിനാൽ ദൈവം നിങ്ങൾക്കാവശ്യമായതെല്ലാം തന്നിരിക്കുന്നു, മറ്റെല്ലാ വ്യക്തികളുടെയും ആത്മാവിന്‍റെയും ദൂതന്‍മാരുടെയും മേല്‍ അവൻ ഭരിക്കുന്നു.
\v 11 ഇത് ദൈവം നിങ്ങളെ പരിച്ഛേദന ചെയ്തതുപോലെയാണ്. എന്നാൽ ഇത് ഒരു മനുഷ്യന്‍ നിങ്ങളുടെ ശരീരത്തിൽ നിന്ന് മാംസം മുറിച്ചതുപോലെയായിരുന്നില്ല. പകരം, യേശു നിങ്ങളുടെ ഉള്ളിലുള്ള പാപത്തിന്‍റെ ശക്തി എടുത്തുകളഞ്ഞു, അവന്‍ നിങ്ങളിലുള്ള “പാപസ്വഭാവത്തെ” ജയിച്ച് അത് നിങ്ങളിൽ നിന്ന് എടുത്തുകളഞ്ഞപ്പോൾ മശിഹ ചെയ്യുന്നതാണ് ഈ “പരിച്ഛേദന”.
\v 12 അവർ നിങ്ങളെ സ്നാനപ്പെടുത്തിയതിനാൽ, മനുഷ്യർ മശിഹായെ അടക്കം ചെയ്തപ്പോൾ അവനോട് കൂടെ നിങ്ങളെയും അടക്കം ചെയ്തുവെന്ന് ദൈവം കരുതുന്നു. മശിഹായെ വീണ്ടും ജീവനിലേക്ക് വരുത്തിയപ്പോൾ അവൻ നിങ്ങളെയും ജീവനിലേക്ക് വരുത്തുവാന്‍ പ്രവര്‍ത്തിച്ചതായി ദൈവം കരുതുന്നു, കാരണം നിങ്ങളെ വീണ്ടും ജീവിപ്പിക്കുവാൻ അവനു കഴിയുമെന്ന് നിങ്ങൾ വിശ്വസിച്ചു.
\s5
\v 13 നിങ്ങളെ മരിച്ചവരായിട്ടാണ് ദൈവം കണ്ടത്, നിങ്ങൾ അവനോട് പാപം ചെയ്തതിനാലും നിങ്ങൾ യഹൂദന്മാരല്ലാത്തതിനാലും അവനെ ആരാധിച്ചില്ല. എന്നാൽ മശിഹായുടെ കൂടെ അവൻ നിങ്ങളെ ജീവനോടെ സൃഷ്ടിച്ചു. അവന്‍ നമ്മുടെ എല്ലാ പാപങ്ങളും ക്ഷമിച്ചു.
\v 14 നാമെല്ലാവരും വളരെയധികം പാപം ചെയ്തു, പക്ഷേ ദൈവം നമ്മുടെ പാപങ്ങൾ ക്ഷമിച്ചു. ഒരു മനുഷ്യൻ തന്നോട് കടപ്പെട്ടിരിക്കുന്ന ആളുകളോട് ക്ഷമിക്കുന്നതുപോലെയാണ് ഇത്, അതിനാൽ പണം കടം കൊടുത്തപ്പോൾ അവർ ഒപ്പിട്ടതായ കടലാസുകൾ അവന്‍ കീറിക്കളയുന്നു. ദൈവത്തെ സംബന്ധിച്ചിടത്തോളം, അവൻ നമ്മുടെ എല്ലാ പാപങ്ങളും നാം ലംഘിച്ച എല്ലാ ന്യായപ്രമാണങ്ങളും എഴുതിയതായ കടലാസ് മശിഹ മരിച്ച കുരിശിൽ അവന്‍ ആണിയടിച്ചതു പോലെയത്രേ.
\v 15 മാത്രമല്ല, ഈ ലോകത്തിലെ ആളുകളെ ഭരിക്കുന്ന ദുഷ്ട്ത്മാക്കളെ ദൈവം പരാജയപ്പെടുത്തി, താൻ അവരെ പരാജയപ്പെടുത്തിയെന്ന് എല്ലാവരേയും അറിയിച്ചു. തടവുകാരായി അവന്‍ അവരെ തെരുവിലൂടെ നടത്തിയതുപോലെയായിരുന്നു അത്.
\s5
\v 16 അതിനാൽ നിങ്ങൾ ചില ഭക്ഷണങ്ങൾ കഴിക്കുകയും ചില പാനീയങ്ങൾ കുടിക്കുകയും ചെയ്തതിനാലോ പ്രത്യേക വാർഷിക ഉത്സവങ്ങൾ, പുതു ചന്ദ്രന്‍ പ്രത്യക്ഷപ്പെടുമ്പോഴോ ആഴ്ചതോറുമുള്ള ശബ്ബത്തുകളോ ആഘോഷിക്കാത്തതിനാലോ ദൈവം നിങ്ങളെ ശിക്ഷിക്കുമെന്ന് പറയുന്ന ആരെയും അവഗണിക്കുക.
\v 17 ഇത്തരത്തിലുള്ള നിയമങ്ങളും സംഭവങ്ങളും യഥാർത്ഥത്തിൽ വരാനിരിക്കുന്നവയെ മാത്രം ചിത്രീകരിക്കുന്നു. മശിഹ തന്നെയാണ് യഥാർത്ഥത്തിൽ വരേണ്ടത്.
\s5
\v 18 അതേ ആളുകൾ താഴ്മയുള്ളവരായി നടിക്കുകയും ദൂതന്മാരെ ആരാധിക്കുവാൻ ഇഷ്ടപ്പെടുകയും ചെയ്യുന്നു. അത് ചെയ്യാൻ നിങ്ങളെ ബോധ്യപ്പെടുത്താൻ അവരെ അനുവദിക്കരുത്. നിങ്ങൾ അങ്ങനെ ചെയ്യുകയാണെങ്കിൽ, മശീഹ നിങ്ങൾക്ക് വാഗ്ദത്വം ചെയ്ത കാര്യങ്ങൾ നിങ്ങൾക്ക് നഷ്ടപ്പെടും. ഈ ആളുകൾ എല്ലായ്‌പ്പോഴും സംസാരിക്കുന്നത് ദൈവം തങ്ങളെ കാണാനുണ്ടെന്ന് അവർ പറയുന്ന ദർശനങ്ങളെക്കുറിച്ചാണ്. ദൈവത്തെ ബഹുമാനിക്കാത്തവർ എല്ലായിടത്തും ആളുകൾ ചിന്തിക്കുന്നതുപോലെ അവർ ചിന്തിക്കുന്നതിനാലാണ് അവർ ഇക്കാര്യങ്ങളിൽ അഭിമാനിക്കുന്നത്.
\v 19 അത്തരക്കാർ മശിഹായുടെ കൂടെ ചേർന്നിട്ടില്ല. മശിഹ ശരീരത്തിന്‍റെ തലയാണ്, അവനിൽ വിശ്വസിക്കുന്നവരെല്ലാം ആ ശരീരമാണ്. ശരീരം മുഴുവൻ തലയെ ആശ്രയിച്ചിരിക്കുന്നു. തല ഓരോ ഭാഗവും പരിപാലിക്കുകയും എല്ലുകളും അസ്ഥിബന്ധങ്ങളും ഒരുമിച്ച് ചേർക്കുകയും അങ്ങനെ അവ ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നു, അത് വളരാൻ പ്രേരിപ്പിക്കുന്നത് ദൈവമാണ്.
\s5
\v 20 മശിഹ മരിക്കുമ്പോൾ നിങ്ങൾ അവനോടൊപ്പം മരിച്ചുവെന്ന് ദൈവം കരുതുന്നു. അതിനാൽ ഇപ്പോൾ ദൈവത്തെ എങ്ങനെ പ്രസാദിപ്പിക്കാമെന്ന് ആളുകൾ ഉണ്ടാക്കുന്ന ആത്മാക്കളും നിയമങ്ങളും ഇവയൊന്നും നിങ്ങളെ ഇനി ഭരിക്കില്ല. എന്തുകൊണ്ടാണ് നിങ്ങൾ ഇപ്പോഴും ഈ കാര്യങ്ങൾ യഥാർത്ഥമായത് പോലെ ജീവിക്കുന്നത്? എന്തുകൊണ്ടാണ് നിങ്ങൾ ഇപ്പോഴും ആ കാര്യങ്ങൾ അനുസരിക്കുന്നത്?
\v 21 ഈ നിയമങ്ങൾ ഇനിപ്പറയുന്നവയാണ്: “ചില പ്രത്യേക കാര്യങ്ങൾ കൈകാര്യം ചെയ്യരുത്. ചില കാര്യങ്ങൾ ആസ്വദിക്കരുത്. ചില കാര്യങ്ങൾ തൊടരുത്.” നിങ്ങൾ ഇപ്പോഴും അത്തരം ചട്ടങ്ങൾ അനുസരിക്കണമെന്ന് കരുതരുത്.
\v 22 ഈ നിയമങ്ങൾ ആളുകൾ ഉപയോഗിക്കുന്തോറും നശിക്കുന്ന ഈ ലോകത്തിലെ കാര്യങ്ങളെക്കുറിച്ചാണ്, അവ സൃഷ്ടിക്കപ്പെട്ടതും പഠിപ്പിക്കപ്പെട്ടതും ദൈവത്താല്‍ അല്ല മനുഷ്യരാലത്രേ.
\v 23 ഈ നിയമങ്ങൾ മികച്ചതാണെന്ന് തോന്നാം. എന്നാൽ ആളുകൾ അവരുടേതായ രീതിയിൽ ദൈവത്തെ ബഹുമാനിക്കാൻ ശ്രമിച്ചതിനാലാണ് അവയെ സൃഷ്ടിച്ചത്. അതുകൊണ്ടാണ് ആ ആളുകൾ പലപ്പോഴും താഴ്മയുള്ളവരായി കാണപ്പെടുന്നത്; അതുകൊണ്ടാണ് അവർ പലപ്പോഴും സ്വന്തം ശരീരത്തെ മുറിവേല്‍പ്പിക്കുന്നത്. എന്നാൽ നാം ഈ നിയമങ്ങൾ അനുസരിക്കുന്നുവെങ്കിൽ, നാം നമ്മുടെ പാപം ചെയ്യാനുള്ള ആഗ്രഹത്തെ അവസാനിപ്പിക്കുന്നില്ല.
\s5
\c 3
\p
\v 1 മശിഹ മരിച്ചതിനുശേഷം ദൈവം അവനെ ജീവിക്കുവാന്‍ ഇടവരുത്തിയപ്പോള്‍ അവന്‍ നിങ്ങളെയും വീണ്ടും ജീവിക്കുവാന്‍ ഇടവരുത്തിയതായി ദൈവം പരിഗണിക്കുന്നു. കൂടാതെ മശിഹ സ്വർഗത്തില്‍, ഏറ്റവും വലിയ ബഹുമാനവും ശക്തിയും ഉള്ള വ്യക്തിക്കു വേണ്ടിയുള്ള സ്ഥലമായ ദൈവത്തിന്‍റെ വലതുവശത്ത് അവന്‍ ഇരിക്കുന്നു. നിങ്ങൾ അവിടെ ആയിരിക്കുന്നു എന്നപോലെ ഇവിടെ വസിക്കുവാൻ ശ്രമിക്കുവിന്‍.
\v 2 നിങ്ങൾക്ക് നൽകാൻ യേശു സ്വർഗ്ഗത്തിൽ സൂക്ഷിക്കുന്നതിനെ ആഗ്രഹിക്കുക; ഭൂമിയിലുള്ളവയെ നിങ്ങൾ ആഗ്രഹിക്കരുത്.
\v 3 നിങ്ങൾ മരിച്ചതായും ഇനിമേല്‍ ഈ ലോകത്തിനുള്ളവരല്ലെന്നും ദൈവം കരുതുന്നു. നിങ്ങളെ സുരക്ഷിതമായി സൂക്ഷിക്കാൻ നിങ്ങളെ മശിഹായുടെ അടുത്ത് മറച്ചുവെച്ചതായി അവൻ കണക്കാക്കുന്നു.
\v 4 ദൈവം മശിഹായെ അവന്‍റെ ശോഭയുള്ള വെളിച്ചത്തില്‍ ഭൂമിയിലുള്ള സകലർക്കുമായി വെളിപ്പെടുത്തുമ്പോള്‍, മശിഹ നിങ്ങളെ ജീവിപ്പിച്ചിരിക്കയാല്‍ അവന്‍ നിങ്ങളെയും അതേ വെളിച്ചത്തില്‍ വെളിപ്പെടുത്തും!
\s5
\v 5 അതിനാൽ, ഈ ലോകത്ത് നിങ്ങൾ തിന്മക്കായുള്ള ആഗ്രഹങ്ങളെ മരിക്കേണ്ട ശത്രുക്കളായി കരുതുക. നിങ്ങൾ അവയെ മരിപ്പിക്കണം: ലൈംഗിക അധാർമികതയോ അശുദ്ധമോ ആയ പ്രവൃത്തികൾ ചെയ്യാൻ ശ്രമിക്കരുത്. കാമമോ ദുഷിച്ചതോ ആയ രീതിയിൽ ചിന്തിക്കരുത്. ദ്രവ്യാഗ്രഹി ആകരുത്, കാരണം അത് വിഗ്രഹങ്ങളെ ആരാധിക്കുന്നതിനു തുല്യമാണ്.
\v 6 ആളുകൾ ഇതുപോലുള്ള കാര്യങ്ങൾ ചെയ്ത് ദൈവത്തോട് അനുസരണക്കേട്‌ കാണിക്കുന്നതിനാല്‍ ദൈവം അവരോട് കോപിക്കുകയും അവരെ ശിക്ഷിക്കുകയും ചെയ്യും.
\v 7 അങ്ങനെ ജീവിച്ചവരുമായി പങ്കുചേര്‍ന്നപ്പോൾ മുന്‍കാലങ്ങളില്‍ നിങ്ങളും അപ്രകാരം തന്നെ ജീവിച്ചിരുന്നു.
\v 8 എന്നാൽ ഇപ്പോൾ നിങ്ങൾ ഇവ ചെയ്യുന്നത് അവസാനിപ്പിക്കണം. പരസ്പരം കോപിക്കരുത്; പരസ്പരം ബുദ്ധിമുട്ടുണ്ടാക്കാൻ ശ്രമിക്കരുത്. പരസ്പരം അപമാനിക്കരുത്, ലജ്ജാകരവും വെറുപ്പുളവാക്കുന്നതുമായ രീതിയിൽ സംസാരിക്കരുത്.
\s5
\v 9 നിങ്ങൾ പരസ്പരം കള്ളം പറയരുത്. ഇവയൊന്നും ചെയ്യരുത്, കാരണം നിങ്ങൾ ഇപ്പോൾ ഒരു പുതിയ വ്യക്തിയായിത്തീർന്നിരിക്കുന്നു, ഈ തിന്മകൾ ഇനി ചെയ്യാത്ത ഒരു വ്യക്തി.
\v 10 നിങ്ങൾ ഒരു പുതിയ വ്യക്തിയാണ്, നിങ്ങളെ സൃഷ്ടിച്ചിരിക്കുന്നതുപോലെ അവനെ കൂടുതൽ നന്നായി അറിയാനും അവനെപ്പോലെ ആകാനും ദൈവം നിങ്ങളെ എപ്പോഴും പ്രേരിപ്പിക്കുന്നു.
\v 11 ദൈവം നമ്മെ മശിഹായുടെ കൂടെ ചേർത്ത പുതിയ വ്യക്തികളാക്കി. അവൻ എപ്പോഴും നമ്മെ പുതിയവരാക്കുന്നു. അതിനാൽ ആരെങ്കിലും യഹൂദന്‍ എന്നോ യഹൂദന്‍ അല്ലാത്തവനാണോ എന്നത് പ്രധാനമല്ല, അല്ലെങ്കിൽ ഒരുവന്‍ പരിച്ഛേദന ഏറ്റവനോ, എല്ക്കാത്തവനോ, അല്ലാത്തപക്ഷം ഒരുവന്‍ വിദേശിയോ, സംസ്ക്കാരരഹിതനോ, അല്ലെങ്കിൽ ഒരുവന്‍ അടിമയോ അടിമയല്ലാത്തവനോ എന്നതും ഇനി പ്രധാനമല്ല. പകരം, നിങ്ങളില്‍ എല്ലാവരിലും എല്ലാമായിരിക്കുന്ന മശിഹ യാകുന്നു പ്രധാനം.
\s5
\v 12 ദൈവം നിങ്ങളെ തിരഞ്ഞെടുക്കുകയും നിങ്ങളെ അവന്‍റെ ജനമായി വേർതിരിക്കുകയും അവൻ നിങ്ങളെ സ്നേഹിക്കുകയും ചെയ്യുന്നതിനാൽ മറ്റുള്ളവരെ മനസ്സലിവോടും കരുണയോടും ദയയോടുംകൂടെ സേവിക്കുക. ഒരാള്‍ മറ്റൊരാള്‍ക്ക് വേണ്ടി ക്ഷമയോടും താഴ്‌മയോടെയും സൗമ്യമായും കരുതുക.
\v 13 പരസ്പരം സഹിക്കുക. ആരെങ്കിലും മറ്റൊരാൾക്കെതിരെ പരാതിപ്പെടുകയാണെങ്കിൽ, പരസ്പരം ക്ഷമിക്കുക. കർത്താവായ യേശു നിങ്ങളോട് ക്ഷമിച്ചതുപോലെ, നിങ്ങൾ പരസ്പരം ക്ഷമിക്കണം.
\v 14 ഏറ്റവും പ്രധാനം അന്യോന്യം സ്നേഹിക്കുക എന്നതാണ്, കാരണം അങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങൾ പരസ്പരം യോജിക്കും.
\s5
\v 15 ദൈവത്തോടും അന്യോന്യം സമാധാനത്തോടെ ജീവിക്കുവാൻ നിങ്ങളെ പ്രേരിപ്പിക്കുന്നവനാണ് മശിഹ, അതിനാൽ സമാധാനത്തോടെ തുടരാൻ എപ്പോഴും പെരുമാറുക. അതുകൊണ്ടാണ് നിങ്ങളെ ഒരുമിച്ചു ജീവിക്കുവാൻ അവൻ വിളിച്ചത്. എല്ലാറ്റിനും എല്ലായ്പ്പോഴും ദൈവത്തിന് നന്ദി പറയുക.
\v 16 നിങ്ങൾ ജീവിക്കുകയും ദൈവത്തെ സേവിക്കുകയും ചെയ്യുമ്പോൾ, മശിഹ നിങ്ങളെ പഠിപ്പിച്ച കാര്യങ്ങൾ എപ്പോഴും അനുസരിക്കുക. പരസ്പരം ജ്ഞാനത്തോടെ പഠിപ്പിക്കുകയും ഉപദേശിക്കുകയും ചെയ്യുക; ദൈവത്തെ ആത്മാർത്ഥമായി സ്തുതിക്കുകയും നന്ദി പറയുകയും സങ്കീർത്തനങ്ങൾ പാടുകയും ആത്മാർത്ഥമായി സ്തുതിക്കുകയും, സ്തുതിഗീതങ്ങളും, ഗാനങ്ങളും അവനെ ബഹുമാനിക്കുവാന്‍ ആലപിക്കുകയും ചെയ്യുക.
\v 17 നിങ്ങൾ എന്തു തന്നെ പറഞ്ഞാലും എന്തു തന്നെ ചെയ്താലും കർത്താവായ യേശുവിന്‍റെ മഹത്വത്തിനായി ചെയ്യുക, കൂടാതെ മശിഹ നിങ്ങൾക്കായി ചെയ്തതിന് നിങ്ങൾ ദൈവത്തിന് നന്ദി കൊടുക്കുന്ന അവസരം ഇത് ചെയ്യുക.
\s5
\v 18 ഭാര്യമാരേ, നിങ്ങളുടെ ഭർത്താക്കന്മാരെ അനുസരിക്കുക; കർത്താവായ യേശു കല്പിച്ചതനുസരിച്ച് ഇത് ശരിയാണ്.
\v 19 ഭർത്താക്കന്മാരേ, നിങ്ങളുടെ ഭാര്യമാരെ സ്നേഹിക്കുകയും, അവരോട് കഠിനമായി ഇടപെടാതിരിക്കുകയും ചെയ്യുക.
\v 20 മക്കളേ, നിങ്ങളുടെ മാതാപിതാക്കളെ എല്ലാവിധത്തിലും അനുസരിക്കുക, കാരണം നിങ്ങൾ അങ്ങനെ ചെയ്യുമ്പോൾ കർത്താവായ ദൈവം പ്രസാദിക്കുന്നു.
\v 21 പിതാക്കന്മാരേ, നിങ്ങളുടെ മക്കളിൽ കോപത്തിന് ഇട വരുത്തുന്നത് ചെയ്യരുത്, അതിനാൽ അവർ നിരുത്സാഹിതരാകരുത്.
\s5
\v 22 ദാസന്മാരെ, ഈ ലോകത്തിലുള്ള നിങ്ങളുടെ യജമാനന്മാരെ എല്ലാവിധത്തിലും അനുസരിക്കുക. നിങ്ങളുടെ യജമാനന്മാർ നിങ്ങളെ നിരീക്ഷിക്കുമ്പോൾ മാത്രം അനുസരിക്കരുത്, യജമാനന്മാരേ എപ്പോഴും അനുസരിക്കുവാന്‍ ആഗ്രഹിക്കുന്നവരെപ്പോലെ എപ്പോഴും അനുസരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുക. അതിനു പകരം, കർത്താവായ യേശുവിനെ ബഹുമാനിക്കുന്നതിനാൽ നിങ്ങളുടെ യജമാനന്മാരെ ഹൃദയത്തിൽ നിന്ന് ആത്മാർത്ഥമായി യജമാനന്മാരെ അനുസരിക്കുക.
\v 23 നിങ്ങൾ എന്തു വേല ചെയ്താലും ആളുകൾക്ക് വേണ്ടി എന്നതിനേക്കാള്‍ കർത്താവായ യേശുവിനുവേണ്ടി എന്നപോലെ പൂർണ്ണഹൃദയത്തോടെ പ്രവർത്തിക്കുക. തങ്ങളുടെ യജമാനന്മാർക്കുവേണ്ടി മാത്രം പ്രവർത്തിക്കുന്നവരെപ്പോലെ പ്രവർത്തിക്കരുത്,
\v 24 കാരണം, കർത്താവ് നിങ്ങൾക്ക് പ്രതിഫലം നൽകുമെന്ന് നിങ്ങൾക്കറിയാം. കർത്താവ് നിങ്ങൾക്ക് വാഗ്ദാനം ചെയ്തതിന്‍റെ നിങ്ങളുടെ പങ്ക് നിങ്ങൾക്ക് ലഭിക്കും. നിങ്ങൾ സേവിക്കുന്ന യഥാർത്ഥ യജമാനനാണ് യേശു എന്ന മശിഹ.
\v 25 എന്നാൽ ദൈവം ഓരോരുത്തരേയും ഒരുപോലെ വിധിക്കും; തെറ്റ് ചെയ്യുന്നവരെ അവർ അർഹിക്കുന്നതുപോലെ അവന്‍ ശിക്ഷിക്കും.
\s5
\c 4
\p
\v 1 യജമാനന്മാരേ, നിങ്ങളുടെ അടിമകളോട് നീതിപൂർവ്വം പെരുമാറുകയും, അവർക്ക് ആവശ്യമുള്ളത് നീതിപൂർവ്വം നൽകുക, കാരണം നിങ്ങൾക്കും സ്വർഗ്ഗത്തിൽ ഒരു യജമാനനുണ്ടെന്ന് നിങ്ങൾക്കറിയാം
\s5
\v 2 നിർത്താതെ പ്രാർത്ഥന തുടരുക. മടിയനായിരിക്കരുത്, പകരം ദൈവത്തോട് പ്രാർത്ഥിക്കുകയും നന്ദി പറയുകയും ചെയ്യുക.
\v 3 നമുക്കുവേണ്ടി ഒരുമിച്ച് പ്രാർത്ഥിക്കുക, അങ്ങനെ ദൈവം ഇപ്പോൾ എല്ലായിടത്തും വെളിപ്പെടുത്തുന്ന മശിഹായെക്കുറിച്ചുള്ള രഹസ്യമായ സുവിശേഷം സ്വതന്ത്രമായി വിശദീകരിക്കാൻ ദൈവം അനുവദിക്കും. ഈ സുവിശേഷം ഞങ്ങൾ പ്രഖ്യാപിച്ചതിനാലാണ് ഞാൻ ഇപ്പോൾ ജയിലിൽ കഴിയുന്നത്.
\v 4 സുവിശേഷം പൂർണ്ണമായി വിശദീകരിക്കാൻ എനിക്ക് കഴിയേണ്ടതിനു പ്രാർത്ഥിക്കുക.
\s5
\v 5 വിശ്വാസികളല്ലാത്തവർക്ക് ചുറ്റും വിവേകത്തോടെ ജീവിക്കുക, ഓരോ നിമിഷവും വിവേകത്തോടെ ഉപയോഗിച്ചുകൊണ്ട് അതിനെ ബുദ്ധിപൂര്‍വ്വം ഉപയോഗിക്കുക.
\v 6 കർത്താവായ യേശുവിൽ വിശ്വസിക്കാത്തവരോട് എപ്പോഴും കൃപയോടും സന്തോഷകരവും താല്‍പര്യപൂര്‍വ്വം സംസാരിക്കുക. ഓരോ വ്യക്തിയോടും കർത്താവിനെക്കുറിച്ച് എങ്ങനെ സംസാരിക്കണമെന്ന് നിങ്ങൾ അറിയും
\s5
\v 7 എനിക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നതെല്ലാം തിഹിക്കൊസ് നിങ്ങളോട് പറയും. ഞാൻ സ്നേഹിക്കുന്ന, എന്നെ വിശ്വസ്തതയോടെ സഹായിക്കുന്ന, കർത്താവായ യേശുവിനെ എന്നോടൊപ്പം സേവിക്കുന്ന ഒരു സഹവിശ്വാസിയാണ് അവൻ.
\v 8 ഈ കത്ത് ഉപയോഗിച്ച് ഞാൻ തിഹിക്കോസിനെ നിങ്ങളുടെ അടുത്തേക്ക് അയയ്ക്കുന്നതിനുള്ള കാരണം നിങ്ങൾ ഞങ്ങളെക്കുറിച്ച് അറിയുകയും അവൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും എന്നതാണ്.
\v 9 അവനോടു കൂടെ വിശ്വസ്തനായ ഒരു സഹവിശ്വാസിയും ഞാന്‍ സ്നേഹിക്കുന്നവനും നിങ്ങളുടെ പട്ടണത്തില്‍ നിന്നുള്ളവനുമായ ഒനെസിമസിനെ ഞാൻ നിങ്ങളുടെ അടുത്തേക്ക് അയയ്ക്കുന്നു, ഇവിടെ എന്താണ് സംഭവിക്കുന്ന എല്ലാ കാര്യങ്ങളെക്കുറിച്ച് അവർ നിങ്ങളോട് പറയും.
\s5
\v 10 എന്നോടൊപ്പം തടവറയിൽ കിടക്കുന്ന അരിസ്തർഹൊസും ബർന്നബാസിന്‍റെ ബന്ധുവായ മർക്കൊസും നിങ്ങളെ വന്ദനം ചെയ്യുന്നു. മർക്കോസിനെക്കുറിച്ച് ഞാൻ നിങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്, അതിനാൽ അവൻ നിങ്ങളുടെ അടുത്തെത്തിയാൽ അദ്ദേഹത്തെ സ്വാഗതം ചെയ്യുക.
\v 11 ജസ്റ്റസ് എന്ന് അറിയപ്പെടുന്ന യേശുവും നിങ്ങളെയും വന്ദനം ചെയ്യുന്നു. യേശുമശിഹയിലൂടെ ദൈവത്തെ രാജാവായി പ്രഖ്യാപിക്കാൻ എന്നോടൊപ്പം പ്രവർത്തിക്കുന്ന ഒരേയൊരു യഹൂദ വിശ്വാസികളാണ് ഈ മൂന്നു പേരും. അവർ എന്നെ വളരെയധികം സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
\s5
\v 12 നിങ്ങളുടെ പട്ടണക്കാരനും മശീഹ യേശുവിന്‍റെ ദാസനുമായ എപ്പഫ്രാസ് നിങ്ങളെ വന്ദനം ചെയ്യുന്നു. നിങ്ങൾ ശക്തരാകാനും ദൈവം നമ്മെ പഠിപ്പിക്കുകയും വാഗ്ദാനം ചെയ്യുകയും ചെയ്യുന്നതെല്ലാം വിശ്വസിക്കത്തക്കവണ്ണം അവൻ നിങ്ങൾക്കായി ഇടയ്ക്കിടെ പ്രാർത്ഥിക്കുന്നു.
\v 13 നിങ്ങൾക്കും ലാവോദിക്യ നഗരത്തിൽ താമസിക്കുന്നവർക്കും ഹിയരപൊലിസ് പട്ടണത്തിൽ താമസിക്കുന്നവർക്കുമായി അവന്‍ വളരെ കഠിനാദ്ധ്വാനം ചെയ്തുവെന്ന് എനിക്ക് പറയുവാൻ കഴിയും.
\v 14 ഞാൻ സ്നേഹിക്കുന്ന വൈദ്യനായ ലൂക്കോസും ദേമാസും നിങ്ങളെ വന്ദനം ചെയ്യുന്നു.
\s5
\v 15 ലാവോദിക്യയിൽ താമസിക്കുന്ന സഹവിശ്വാസികളെ വന്ദനം ചെയ്യുക, നിംഫയെയും അവളുടെ വീട്ടിൽ കൂടിവരുന്ന വിശ്വാസികളുടെ കൂട്ടത്തെയും വന്ദനം ചെയ്യുക.
\v 16 ആരെങ്കിലും നിങ്ങളുടെ ഇടയിൽ ഈ കത്ത് വായിച്ചുകഴിഞ്ഞാൽ, ആരെങ്കിലും അത് ലാവോദിക്യയിലെ സഭയിലും വായിക്കട്ടെ. കൂടാതെ ലാവോദിക്യയിൽ നിന്നുള്ള കത്തും വായിക്കുക.
\v 17 ദൈവം ചെയ്യാൻ തന്ന ചുമതല അവൻ പൂർത്തിയാക്കുന്നുവെന്ന് ഉറപ്പാക്കാൻ ആർഹിപ്പോസിനോട് പറയുക.
\s5
\v 18 പൌലോസ് എന്ന ഞാൻ ഇപ്പോൾ എന്‍റെ സ്വന്തം കൈയക്ഷരത്തിൽ നിങ്ങളെ വന്ദനം ചെയ്യുന്നു. തടവറയിൽ ആയിരിക്കുന്ന എന്നെ ഓർക്കുകയും, എനിക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുക. നമ്മുടെ കർത്താവായ യേശു മശിഹ നിങ്ങള്‍ എല്ലാവരോടും കൃപയോടെ പ്രവർത്തിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.