STR_ml_iev/51-PHP.usfm

170 lines
59 KiB
Plaintext

\id PHP - Indian Easy Version (IEV) Malayalam
\ide UTF-8
\h ഫിലിപ്പ്യര്‍
\toc1 ഫിലിപ്പ്യര്‍
\toc2 ഫിലിപ്പ്യര്‍
\toc3 php
\mt1 ഫിലിപ്പ്യര്‍
\s5
\c 1
\p
\v 1 പൌലോസ് എന്ന ഞാന്‍, ഫിലിപ്പ്യ പട്ടണത്തില്‍ ജീവിക്കുന്ന പ്രിയപ്പെട്ട സഹ വിശ്വാസികള്‍ക്കു ഇത് എഴുതുന്നു. യേശു മശിഹായുടെ ദാസന്മാരായ ഞങ്ങള്‍ പൌലോസും തിമൊഥെയോസും, ദൈവം അവനായി വേര്‍തിരിച്ച ഫിലിപ്പ്യയിലുള്ള നിങ്ങള്‍ക്കെല്ലാവര്‍ക്കും വേണ്ടി ഈ കത്ത് അയക്കുന്നു. യേശുമശിഹയോടു ചേര്‍ന്ന നിങ്ങള്‍ക്കും അവിടെ ശ്രുശ്രൂഷിക്കുന്ന ശ്രുശ്രൂഷകന്മാര്‍ക്കും അദ്ധ്യക്ഷന്മാര്‍ക്കും കൂടെയാണ് ഞങ്ങള്‍ ഈ കത്ത് അയക്കുന്നത്.
\v 2 നമ്മുടെ പിതാവായ ദൈവവും കര്‍ത്താവായ യേശു മശിഹയും നിങ്ങളോട് കരുണ കാണിക്കുകയും നിങ്ങള്‍ക്കു സമാധാനവും നല്‍കട്ടെ എന്നു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
\s5
\v 3 ഞാന്‍ നിങ്ങളെക്കുറിച്ചു ചിന്തിക്കുമ്പോഴോക്കെയും ഞാന്‍ അവനോടു പ്രാര്‍ത്ഥിക്കുകയും ഞാന്‍ എന്‍റെ ദൈവത്തോട് നന്ദി പറയുകയും ചെയ്യുന്നു.
\v 4 ഞാന്‍ സന്തോഷത്തോടെ തുടര്‍ച്ചയായി നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും
\v 5 ദൈവത്തിനു നന്ദി പറയുകയും ചെയ്യുന്നു എന്തുകൊണ്ടെന്നാല്‍ തിമൊഥെയോസിന്‍റെയും എന്‍റെയും മറ്റുള്ളവരുടെയുംകൂടെ സുവിശേഷ ഘോഷണത്തില്‍ നിങ്ങള്‍ വിശ്വസിച്ച ആദ്യ ദിവസം മുതല്‍ ഇപ്പോള്‍വരെ വേല ചെയ്യുന്നു.
\v 6 ദൈവം വളരെ നല്ല കാര്യങ്ങള്‍ നിങ്ങള്‍ക്കിടയില്‍ ചെയ്യുന്നുവെന്ന് എനിക്കറിയാം. യേശു മശിഹ മടങ്ങിവരുന്ന സമയത്ത് അവന്‍ ആ കാര്യങ്ങള്‍ പൂര്‍ത്തീകരിക്കുമെന്നു എനിക്കു പൂര്‍ണ്ണ ആത്മവിശ്വാസമുണ്ട്.
\s5
\v 7 ഞാന്‍ എന്‍റെ ഹൃദയത്തില്‍നിന്ന് നിങ്ങളെ സ്നേഹിക്കുന്നതുകൊണ്ട് നിങ്ങളെക്കുറിച്ച് ഇതേരീതിയില്‍ ആഗ്രഹിക്കുവാന്‍ എനിക്ക് അവകാശമുണ്ട്. എന്‍റെകൂടെ ദൈവം എനിക്കു ചെയ്യുവാന്‍ നല്‍കിയ വേല ചെയ്യുന്നതില്‍ നിങ്ങള്‍ പങ്കാളികളാണ്, ഞാന്‍ ഇപ്പോള്‍ കാരാഗൃഹത്തില്‍ ആണെങ്കിലും, ഞാന്‍ പൊതുവില്‍ സുവിശേഷത്തെക്കുറിച്ചു സംസാരിക്കുമ്പോഴും അതു സത്യമാണെന്നു ആളുകളെ കാണിക്കുന്നു.
\v 8 നിങ്ങളോടുകൂടെ ആയിരിപ്പാന്‍ എനിക്ക് എത്ര ആഴത്തില്‍ ആഗ്രഹമുണ്ടെന്നു ദൈവം കാണുന്നു, യേശു മശിഹ അരുമയോടെ നമ്മളെയെല്ലാവരേയും സ്നേഹിച്ചതുപോലെ ഞാന്‍ ആഴമായി നിങ്ങളെയെല്ലാവരെയും സ്നേഹിക്കുന്നു.
\s5
\v 9 നിങ്ങള്‍ പരസ്പരം കൂടുതലായി സ്നേഹിക്കേണ്ടതിനും, നിങ്ങള്‍ അപ്രകാരം ചെയ്യുവാന്‍ ദൈവം ആഗ്രഹിക്കുന്നതെന്തെന്നു നിങ്ങള്‍ മനസ്സിലാക്കേണ്ടതിനും അറിയേണ്ടതിനും ഞാന്‍ നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു.
\v 10 നിങ്ങള്‍ എന്തു വിശ്വസിക്കണമെന്നും, ഏറ്റവും നല്ലതായ വഴികളിലൂടെ പ്രവൃത്തിക്കണമെന്നും, നിങ്ങള്‍ അറിയുവാന്‍ ദൈവം നിങ്ങള്‍ക്കു കഴിവു നല്കണമെന്നും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. മശിഹായുടെ വരവിന്‍റെ സമയത്തു നിങ്ങള്‍ സത്യസന്ധരും കുറ്റമില്ലാത്തവരും ആയിരിക്കേണ്ടതിനാണ് ഞാന്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കുന്നത്‌.
\v 11 യേശു മശിഹ നിമിത്തം ദൈവം നിങ്ങളെ അവന്‍റെ കാഴ്ചയില്‍ നിങ്ങളെ നല്ലവനായി പ്രഖ്യാപിച്ചതിനാല്‍ നിങ്ങള്‍ക്കു ചെയ്യുവാന്‍ കഴിയുന്ന കാര്യങ്ങള്‍ നിങ്ങള്‍ എല്ലായ്പ്പോഴും ചെയ്യേണമെന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഇതിനാല്‍ നിങ്ങള്‍ എങ്ങനെ ദൈവത്തെ ബഹുമാനിക്കുന്നുവെന്നു മറ്റുള്ളവര്‍ കാണും.
\s5
\v 12 എന്‍റെ സഹവിശ്വാസികളേ, ഞാന്‍ സഹിച്ച കഠിനമായ കാര്യങ്ങള്‍ക്കു ജനങ്ങളോടു സുവിശേഷം അറിയിക്കുന്നതില്‍നിന്ന് എന്നെ തടയുവാന്‍ കഴിഞ്ഞില്ല എന്നു നിങ്ങള്‍ അറിയുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പകരം, എന്‍റെ കഷ്ടപ്പാടു മശിഹായെക്കുറിച്ചുള്ള സുവിശേഷം കൂടുതല്‍ ആളുകള്‍ കേള്‍ക്കുന്നതിന് ഇടയായി.
\v 13 പ്രത്യേകമായി, ഞാന്‍ മശിഹായെക്കുറിച്ചുള്ള സുവിശേഷം അറിയിച്ചതുകൊണ്ട് ഇവിടെയുള്ള കാവല്‍ക്കാരും ഈ പട്ടണത്തിലുള്ള അനേക ആളുകളും ഞാന്‍ തടവുകാരന്‍ ആണെന്ന് ഇപ്പോള്‍ അറിയുന്നു.
\v 14 ഇവിടെയുള്ള മിക്ക വിശ്വാസികളും ഇപ്പോള്‍ കൂടുതല്‍ നിര്‍ഭയമായും ധൈര്യത്തോടെയും സുവിശേഷം ഘോഷിക്കുന്നു എന്തുകൊണ്ടെന്നാല്‍, അവരെ സഹായിക്കുവാന്‍ കര്‍ത്താവിനു കഴിയുമെന്ന് അവര്‍ ഉറപ്പോടെ വിശ്വസിക്കുന്നു. അവര്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെ യേശുവിനെക്കുറിച്ചു സംസാരിക്കുന്നു എന്തുകൊണ്ടെന്നാല്‍, തടവില്‍ സുവിശേഷം പറയാന്‍ കര്‍ത്താവ് എന്നെ സഹായിക്കുന്നത് അവര്‍ കണ്ടു.
\s5
\v 15 ചില ആളുകള്‍ സുവിശേഷം പ്രഖ്യാപിക്കുന്നത് അവര്‍ അസൂയാലുക്കളും, കൂടാതെ, വിശ്വാസികള്‍ എന്നെക്കാള്‍ കൂടുതല്‍ അവരെ ബഹുമാനിക്കണമെന്ന ആഗ്രഹം കൊണ്ടുമാണ്. എന്നാല്‍ ചിലര്‍ മശിഹായെ സ്നേഹിക്കുന്നതുകൊണ്ടും സുവിശേഷം കേള്‍ക്കാത്തവര്‍ അതു കേള്‍ക്കണമെന്ന് ആഗ്രഹമുള്ളതുകൊണ്ടുമാണ് സുവിശേഷം പ്രാഖ്യാപിക്കുന്നത്.
\v 16 അവര്‍ മശിഹായെ സ്നേഹിക്കുന്നതുകൊണ്ടും പൊതുവില്‍ സുവിശേഷം സത്യമാണെന്നു പ്രഖ്യാപിക്കുവാന്‍ ദൈവം എന്നെ നിയമിച്ചിരിക്കുന്നത് അറിയുന്നതുകൊണ്ടുമാണ്‌ അവര്‍ സുവിശേഷം പ്രഖ്യാപിക്കുന്നത്.
\v 17 എന്നാല്‍ സ്വാര്‍ത്ഥ കാരണങ്ങള്‍ക്കുവേണ്ടി മശിഹായെക്കുറിച്ചുള്ള സുവിശേഷം പ്രഖ്യാപിക്കുന്നവര്‍ക്ക്, അങ്ങനെ ചെയ്യുന്നത് കൊണ്ട് നല്ല ലക്ഷ്യങ്ങളൊന്നും ഇല്ല. ഞാന്‍ ഇവിടെ കാരാഗൃഹത്തില്‍ കൂടുതല്‍ കഷ്ടമനുഭവിക്കുന്നത്‌ അവര്‍ കാരണത്താലാണ് എന്നു വിശ്വസിക്കുന്നു.
\s5
\v 18 എന്നാല്‍ ഇതു കാര്യമാക്കുന്നില്ല! നല്ല കാര്യങ്ങള്‍ക്കുവേണ്ടിയോ അല്ലെങ്കില്‍ മോശമായ കാര്യങ്ങള്‍ക്കുവേണ്ടിയോ ആളുകള്‍ മശിഹായെക്കുറിച്ചുള്ള സുവിശേഷം പ്രഖ്യാപിക്കുന്നു. ആയതിനാല്‍ ആ ആളുകള്‍ മശിഹായെക്കുറിച്ചുള്ള സന്ദേശം പരത്തുമ്പോള്‍ ഞാന്‍ സന്തോഷിക്കുന്നു! ഞാന്‍ തുടര്‍ച്ചയായി അതില്‍ സന്തോഷിക്കും!
\v 19 ദൈവം എന്നെ തടവില്‍നിന്നു സ്വതന്ത്രനാക്കുമെന്നു അറിയാവുന്നതിനാല്‍ ഞാന്‍ സന്തോഷിക്കും. നിങ്ങള്‍ എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതുകൊണ്ടും യേശുമശിഹയുടെ ആത്മാവ് എന്നെ സഹായിക്കുന്നതുകൊണ്ടും അവന്‍ ഇതു ചെയ്യും.
\s5
\v 20 ഇതു സംഭവിക്കുമെന്നു എനിക്കറിയാം എന്തുകൊണ്ടെന്നാല്‍ ഞാന്‍ വിശ്വസ്തതയോടെ ക്രിസ്തുവിനെ ബഹുമാനിക്കുമെന്ന് ഞാന്‍ വളരെ ആത്മവിശ്വാസത്തോടെ പ്രതീക്ഷിക്കുന്നു. ഞാന്‍ പ്രതീക്ഷിച്ചതുപോലെ എല്ലായ്പ്പോഴും ചെയ്യ്തു, ഞാന്‍ ജീവിക്കുന്ന രീതിയിലൂടെയാണെങ്കിലും അല്ലെങ്കില്‍ ഞാന്‍ മരിക്കുന്ന രീതിയിലൂടെയാണെങ്കിലും, ഇപ്പോളും ഞാന്‍ തുടര്‍ച്ചയായി ചെയ്യുന്നതിലൂടെയെല്ലാം ക്രിസ്തുവിനെ ധൈര്യത്തോടെ ബഹുമാനിക്കും.
\v 21 എന്നെ സംബന്ധിച്ച് ഞാന്‍ ജീവിക്കുന്നത് മശിഹായെ ബഹുമാനിക്കുന്നതിനു വേണ്ടിയാണ്. എന്നാല്‍ ഞാന്‍ മരിക്കുകയാണെങ്കില്‍, അത് എനിക്ക് കൂടുതല്‍ നന്നായിരിക്കും.
\s5
\v 22 മറ്റൊരു രീതിയില്‍, ഞാന്‍ തുടര്‍ച്ചയായി ഈ ലോകത്തില്‍ എന്‍റെ ശരീരത്തില്‍ ജീവിക്കുന്നെങ്കില്‍, ഇവിടെ എനിക്ക് മശിഹായെ സേവിക്കാന്‍ കഴിയും. ആയതിനാല്‍ എനിക്ക് ജീവിക്കണോ അതോ മരിക്കണോ ഏതു തിരഞ്ഞെടുക്കണമെന്ന് അറിയില്ല.
\v 23 ജീവിക്കണോ അതോ മരിക്കണോ, എന്നു തിരഞ്ഞെടുക്കാന്‍ എനിക്കു കഴിയുകയില്ല. മരിച്ചു ഈ ലോകം വിട്ടു മശിഹായോടുകൂടെ ചേരുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, എന്തുകൊണ്ടെന്നാല്‍ മശിഹയോടോപ്പമുള്ളത് ആരുടെയെങ്കിലും കൂടുള്ളതിനേക്കാള്‍ വളരെ നല്ലതാണ്.
\v 24 നിങ്ങള്‍ക്ക് സഹായത്തിനുവേണ്ടി ഇപ്പോഴും എന്നെ ആവശ്യമുള്ളതുകൊണ്ടു ഞാന്‍ ഈ ഭൂമിയില്‍ ജീവനോടെ അവശേഷിക്കുന്നതു കൂടുതല്‍ ആവശ്യമാണ്‌.
\s5
\v 25 എനിക്ക് ഇതു ബോധ്യമായതിനാല്‍, ഞാന്‍ നിങ്ങളോടൊപ്പം ജീവിച്ചിരിക്കുന്നതു നിങ്ങള്‍ സന്തോഷിക്കുവാന്‍ സഹായിക്കേണ്ടതിനും കൂടുതലായി മശിഹായില്‍ വിശ്വസിക്കേണ്ടതിനുമാണെന്ന് എനിക്കറിയാം.
\v 26 യേശുക്രിസ്തു വീണ്ടും എന്നെ നിങ്ങളോടുകൂടെ ആയിരിക്കുവാന്‍ കൊണ്ടുവന്നതിനാല്‍ കൂടുതല്‍ മഹിമയോടെ നിങ്ങള്‍ക്കു സന്തോഷിക്കുവാന്‍ കഴിയും.
\v 27 അതി പ്രധാനമായും നിങ്ങളുടെ ചുറ്റുപാടും ജീവിക്കുന്ന ആളുകളുടെ മുമ്പില്‍ മശിഹായെക്കുറിച്ചുള്ള സുവിശേഷത്തെ ബഹുമാനിക്കുന്നു എന്ന് കാണിക്കുന്ന രീതിയില്‍ പെരുമാറുക. ഞാന്‍ വന്നു നിങ്ങളെ കണ്ടാലും ഇല്ലെങ്കിലും ഇതു ചെയ്യുക, നിങ്ങള്‍ എങ്ങനെ ജീവിക്കുന്നു എന്നത് എന്നെ സന്തോഷിപ്പിക്കും. സുവിശേഷം ഞങ്ങളെ പഠിപ്പിച്ചതുപോലെ ജീവിക്കുവാനും വിശ്വസിക്കുവാനും വേണ്ടി നിങ്ങള്‍ ഒരുമിച്ചു മികച്ചതു ചെയ്യുന്നുവെന്ന് അവര്‍ എന്നോടു പറയും.
\s5
\v 28 നിങ്ങള്‍ക്കെതിരായിട്ടുള്ളവര്‍ ആരും നിങ്ങളെ ഭയപ്പെടുത്തുവാന്‍ അനുവദിക്കരുത്! നിങ്ങള്‍ ധൈര്യപ്പെടുകയും അവരെ എതിര്‍ക്കുകയും ചെയ്യുമ്പോള്‍, ദൈവം അവരെ നശിപ്പിക്കും, എന്നാല്‍ നിങ്ങളെ രക്ഷിക്കുകയും ചെയ്യുമെന്നു അവരെ കാണിക്കും.
\v 29 ദൈവം നിങ്ങളോടു ദയയുള്ളവന്‍ ആകുന്നു: മശിഹയ്ക്കുവേണ്ടി കഷ്ടം അനുഭവിക്കുന്നതിന് അവന്‍ നിങ്ങളെ അനുവദിക്കുകയും അതേപോലെ അവനില്‍ വിശ്വസിക്കാന്‍ അനുവദിക്കുകയും ചെയ്യുന്നു.
\v 30 ഫിലിപ്പ്യയില്‍ ഉള്ള ഇതുപോലെയുള്ള ആളുകളെ ഞാന്‍ പ്രതിരോധിച്ചതു നിങ്ങള്‍ കണ്ടതുപോലെ ഇവിടെ ഇതുപോലെയുള്ള ആളുകളെ ഞാന്‍ പ്രതിരോധിച്ചതുപോലെ സുവിശേഷത്തെ എതിര്‍ക്കുന്നവരെ നിങ്ങളും പ്രതിരോധിക്കേണ്ടതുണ്ട്.
\s5
\c 2
\p
\v 1 മശിഹ നമ്മെ പ്രോത്സാഹിപ്പിക്കുന്നതിനാല്‍, അവന്‍ നമ്മെ ആശ്വസിപ്പിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നതിനാല്‍. ദൈവാത്മാവിന്‍റെ കൂട്ടായ്മ നമ്മോടുകൂടെ ഉള്ളതിനാല്‍, മശിഹ ഞങ്ങളോടു വളരെ ദയാലുവാകുന്നതിനാല്‍,
\v 2 പരസ്പരം യോജിച്ചും, പരസ്പരം സ്നേഹിച്ചും, ഒരു ദേഹമായി ഒരുമിച്ചു പ്രവര്‍ത്തിച്ചുകൊണ്ട്, ഈ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിച്ചുകൊണ്ട് എന്‍റെ സന്തോഷം പൂര്‍ണമാക്കുക.
\s5
\v 3 നിങ്ങളെത്തന്നെ മറ്റുള്ളവരെക്കാള്‍ ഉന്നതരെന്ന് ഒരിക്കലും പറയുവാന്‍ ശ്രമിക്കരുത് അല്ലെങ്കില്‍ നിങ്ങള്‍ ചെയ്യുന്നതിനെക്കുറിച്ച് ആത്മപ്രശംസ ചെയ്യരുത്. പകരം, താഴ്മയുള്ളവരും, സ്വയം ബഹുമാനിക്കുന്നതിനെക്കാള്‍ പരസ്പരം ബഹുമാനിക്കുക.
\v 4 നിങ്ങള്‍ ഓരോരുത്തരും നിങ്ങളുടെ ആവശ്യങ്ങള്‍ക്കു മാത്രമല്ല കരുതല്‍ കാണിക്കേണ്ടത്. നിങ്ങള്‍ മറ്റുള്ളവരെക്കുറിച്ച് കരുതല്‍ ഉള്ളവരും അവരുടെ ആവശ്യങ്ങളില്‍ സഹായിക്കുന്നവരും ആകുവിന്‍.
\s5
\v 5 യേശു മശിഹ ചിന്തിക്കുന്ന അതേ രീതിയില്‍ ചിന്തിക്കുവിന്‍.
\v 6 എന്നിരുന്നാലും ദൈവത്തിനുള്ള അതേ സ്വഭാവം തന്നെ അവനില്‍ ഉണ്ടായിരുന്നിട്ടും, ദൈവത്തോടു സമനായിരിക്കുന്നതിന്‍റെ എല്ലാ അവകാശങ്ങളും കൈവശം വയ്ക്കുവാന്‍ അവന്‍ നിര്‍ബന്ധം പിടിച്ചില്ല.
\v 7 പകരം, അവന്‍ എല്ലാം വിട്ടകന്ന്, ഒരു ദാസന്‍റെ എല്ലാ ഗുണങ്ങളും എടുത്തു, അവന്‍ മനുഷ്യനായി തീര്‍ന്നു. അവന്‍ മനുഷ്യനായി തീര്‍ന്നപ്പോള്‍,
\v 8 അവന്‍ തന്നെത്താന്‍ കൂടുതല്‍ താഴ്ത്തി. പ്രത്യേകിച്ച്, അവന്‍ ദൈവത്തെ അനുസരിച്ച് മരിക്കുന്നതിനു തയ്യാറായി. അവന്‍ ഒരു കുറ്റവാളിയെപ്പോലെ മരിക്കുവാന്‍ ക്രൂശില്‍ തറയ്ക്കപ്പെടുവാന്‍ അവന്‍ തയ്യാറായി.
\s5
\q1
\v 9 മശിഹായ്ക്കു ദൈവത്തോടുള്ള അനുസരണത്താല്‍, ദൈവം അവനെ വളരെ ബഹുമാനിച്ചു;
\q1 അവന്‍ എക്കാലത്തും ജീവിച്ചിരുന്നവരെക്കാള്‍ അധികം അവനെ ബഹുമാനിച്ചു.
\q1
\v 10 ആകയാല്‍ യേശു എന്ന നാമം എല്ലാവരും കേള്‍ക്കുമ്പോള്‍
\q1 സ്വര്‍ഗ്ഗത്തിലും ഭൂമിയിലും ഭൂമിക്കു കീഴെയുള്ളവരും അവനെ വണങ്ങും.
\q1
\v 11 ആകയാല്‍ എല്ലാ വ്യക്തികളും എല്ലായിടത്തും
\q1 യേശുമശിഹ കര്‍ത്താവെന്നു സ്തുതിച്ചു പറയും,
\q1 അവന്‍ നിമിത്തം അവര്‍ പിതാവായ ദൈവത്തെ സ്തുതിക്കും.
\s5
\p
\v 12 എന്‍റെ പ്രിയപ്പെട്ട സ്നേഹിതരേ, ഞാന്‍ നിങ്ങളോടുകൂടെ ആയിരുന്നപ്പോഴോക്കെയും, നിങ്ങള്‍ ദൈവത്തെ അനുസരിച്ചതുപോലെ, എന്നാല്‍ ഇപ്പോള്‍ ഞാന്‍ നിങ്ങളില്‍നിന്നു വിദൂരസ്തന്‍ ആയതുകൊണ്ട് അവനെ കൂടുതലായി അനുസരിക്കുക. ദൈവത്തെ ഒരുമനസ്സോടെ ബഹുമാനിക്കുകയും, താഴ്മയുള്ളവരും, ദൈവം രക്ഷിക്കുന്നവരെപ്പോലെ ജീവിക്കാന്‍ നന്നായി ശ്രമിക്കുകയും വേണം.
\v 13 ദൈവം നിങ്ങളുടെ ഹൃദയത്തില്‍ പ്രവൃത്തിക്കുന്നതുകൊണ്ട് നിങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നതെല്ലാം അവനെ പ്രസാദിപ്പിക്കേണ്ടതിനു ചെയ്യുവിന്‍.
\s5
\v 14 പരാതിപ്പെടാതെയും തര്‍ക്കിക്കാതെയും എല്ലാ കാര്യങ്ങളും ചെയ്യുവിന്‍,
\v 15 എന്തെങ്കിലും തെറ്റായി ചെയ്യുകയോ ചിന്തിക്കുകയോ ചെയ്യാതിരിക്കേണ്ടതിന് അതേപോലെ പെരുമാറുക. ദൈവത്തിന്‍റെ മക്കളായ നിങ്ങള്‍ ജീവിക്കുന്നത് തിന്മയെ നല്ലതെന്നു വിളിക്കുന്ന അവിശ്വാസികളായ ദുഷ്ട മനുഷ്യരുടെ ഇടയിലാണ്. ഈ ദുഷ്ട മനുഷ്യര്‍ക്കിടയില്‍ നിങ്ങള്‍ ഇരുട്ടില്‍ പ്രകാശിക്കുന്ന നക്ഷത്രങ്ങളെപ്പോലെയായിരിക്കണം.
\v 16 എന്നേക്കും ജീവിക്കുവാന്‍ നിങ്ങളെ സഹായിക്കുന്ന സന്ദേശങ്ങളില്‍ ആശ്രയം വയ്ക്കുവിന്‍. നിങ്ങള്‍ ഇങ്ങനെ ചെയ്യുകയാണെങ്കില്‍, നിങ്ങളുടെ ഇടയില്‍ ഞാന്‍ ചെയ്ത വേല പ്രയോജനമില്ലാത്തതായില്ലെന്നു ഞാന്‍ അറിഞ്ഞു, മശിഹയുടെ മടങ്ങിവരവില്‍ ഞാന്‍ സന്തോഷിക്കും.
\s5
\v 17 അവര്‍ എന്നെ കൊല്ലുകയാണെങ്കിലും ഞാന്‍ നിങ്ങളോടുകൂടെ വളരെ സന്തോഷിക്കും, ഞാന്‍ ദൈവത്തിന് എന്‍റെ രക്തം ഒരു യാഗമായി സമര്‍പ്പിക്കുന്നു. നിങ്ങള്‍ അവനില്‍ വിശ്വസിക്കുന്നതുകൊണ്ട് നിങ്ങള്‍ ദൈവത്തിനു യാഗം അര്‍പ്പിക്കുന്നതിനോടുകൂടെ അതും കൂട്ടും.
\v 18 ഇതുപോലെ തന്നെ നിങ്ങളും എന്നോടുകൂടെ സന്തോഷിക്കുവിന്‍!
\s5
\v 19 തിമൊഥെയോസിനെ വേഗത്തില്‍ നിങ്ങളുടെ അടുക്കലേക്കു കര്‍ത്താവായ യേശുവിനു അയക്കാന്‍ കഴിയുമെന്നു ഞാന്‍ വിശ്വസിക്കുന്നു. അവന്‍ മടങ്ങി വരുമ്പോള്‍ ദൈവം നിങ്ങളുടെ ജീവിതത്തില്‍ ചെയ്യുന്നതിനെക്കുറിച്ചു സംസാരിക്കുന്നതു മൂലം അവന്‍ എന്നെ പ്രോത്സാഹിപ്പിക്കുമെന്നു ഞാന്‍ പ്രത്യാശിക്കുന്നു.
\v 20 നിങ്ങളെ ആത്മാര്‍ത്ഥമായി കരുതുവാന്‍ തിമൊഥെയോസിനെപ്പോലെ എനിക്കു മറ്റാരുമില്ല.
\v 21 ഞാന്‍ നിങ്ങളുടെ അടുക്കലേക്ക്‌ അയക്കുന്ന മറ്റെല്ലാവരും അവരുടെ സ്വന്ത കാര്യങ്ങളെക്കുറിച്ചു മാത്രം ഉത്കണഠയുള്ളവരാണ്. യേശുമശിഹ പ്രധാനപ്പെട്ടതായി പരിഗണിക്കുന്നതിനെക്കുറിച്ച് അവര്‍ക്ക് ഉത്കണഠയില്ല.
\s5
\v 22 എന്നാല്‍, ഒരു മകന്‍ തന്‍റെ പിതാവിനോടുകൂടെ വേല ചെയ്യുന്നതുപോലെ സുവിശേഷത്തില്‍ തിമൊഥെയോസ് എന്നോടുകൂടെ വേല ചെയ്തു തന്‍റെ സ്വഭാവം തെളിയിച്ചതു നിങ്ങളറിയുന്നു.
\v 23 എനിക്കെന്തുസംഭവിക്കാന്‍ പോകുന്നുവെന്ന് അറിഞ്ഞ ഉടനെ ഞാന്‍ ആത്മവിശ്വാസത്തോടെ തിമൊഥെയോസിനെ നിങ്ങളുടെ അടുക്കലേക്ക്‌ അയക്കാമെന്നു പ്രതീക്ഷിക്കുന്നു.
\v 24 എന്തുകൊണ്ടെന്നാല്‍ ഇതു സംഭവിക്കണമെന്നു കര്‍ത്താവിന്‍റെ നിര്‍ണയപ്രകാരമാണെന്നു ഞാന്‍ വിശ്വസിക്കുന്നു, അവര്‍ വേഗത്തില്‍തന്നെ എന്നെ വിട്ടയക്കുമെന്നു ഞാന്‍ ഉറച്ചു വിശ്വസിക്കുകയും, ഞാന്‍ സ്വയമായി നിങ്ങളുടെ അടുക്കലേക്കു വരികയും ചെയ്യും.
\s5
\v 25 ഞാന്‍ എപ്പഫ്രോദിത്തൊസിനെ നിങ്ങളുടെ അടുക്കലേക്കു മടക്കി അയക്കണമെന്ന് ആഗ്രഹിക്കുന്നു. അവന്‍ സഹവിശ്വാസിയും എന്‍റെ കൂട്ടുവേലക്കാരനും മശിഹായുടെ ഭടനും, നിങ്ങളുടെ സന്ദേശവാഹകനും എന്‍റെ ആവശ്യങ്ങളില്‍ എന്നെ സഹായിക്കേണ്ടതിനും നിങ്ങള്‍ അയച്ച ദാസനുമാകുന്നു
\v 26 അവന്‍ ദീനമായി കിടക്കുന്നതായി നിങ്ങള്‍ കേട്ടു എന്നത് എപ്പഫ്രോദിത്തൊസ് മനസ്സിലാക്കിയപ്പോള്‍, അവന്‍ വളരെ ആകുലനായി നിങ്ങളോടുകൂടെ ഫിലിപ്പ്യയില്‍ ആയിരിക്കുവാന്‍ ആശിച്ചു.
\v 27 വാസ്തവത്തില്‍ അവന്‍ ദീനം പിടിച്ചു മരിപ്പാറായിരുന്നു, എന്നാല്‍ അവന്‍ മരിച്ചില്ല. പകരം, ദൈവം അവനോടും എന്നോടും വളരെ കരുണയുള്ളവനാകയാല്‍ എനിക്ക് അധികം ദുഖിക്കേണ്ടി വന്നില്ല.
\s5
\v 28 ആകയാല്‍ എത്രയും പെട്ടന്നു ഞാന്‍ അവനെ നിങ്ങളുടെ അടുക്കലേക്കു മടക്കി അയക്കുന്നു. നിങ്ങള്‍ അവനെ വീണ്ടും കണ്ടു സന്തോഷിക്കേണ്ടതിനും ഞാന്‍ കുറച്ച് ദുഖിക്കേണ്ടതിനും ഇതു ചെയ്യുന്നു.
\v 29 കര്‍ത്താവായ യേശു നമ്മളെ സ്നേഹിക്കുന്നതുകൊണ്ട്‌ എപ്പഫ്രോദിത്തൊസിനെ വളരെ ആഹ്ലാദത്തോടെ സ്വീകരിക്കുവിന്‍. അവനെയും അവനെപ്പോലെയുള്ള മറ്റു വിശ്വാസികളെയും അവനെ ബഹുമാനിക്കുവിന്‍.
\v 30 അവന്‍ മശിഹക്കുവേണ്ടി വേല ചെയ്തതിനാല്‍ മരണത്തോടടുത്തു. നിങ്ങള്‍ എന്നില്‍ നിന്നു ദൂരെ ആയിരുന്നതുകൊണ്ടു നിങ്ങള്‍ക്കു ചെയ്യാന്‍ കഴിയാതിരുന്നതിനെ എനിക്കു നല്‍കുവാന്‍വേണ്ടി അവന്‍ തന്‍റെ ജീവനെപ്പോലും കാര്യമാക്കാതെ സാധ്യത ഉണ്ടായിട്ടും അവന്‍ ഓടി.
\s5
\c 3
\p
\v 1 ഒടുവില്‍, എന്‍റെ സഹവിശ്വാസികളെ, നിങ്ങള്‍ കര്‍ത്താവിനുള്ളവരാകയാല്‍ എപ്പോഴും സന്തോഷിക്കുക. മുന്‍പ് ഞാന്‍ സൂചിപ്പിച്ച അതേ കാര്യങ്ങള്‍ നിങ്ങള്‍ക്കു വീണ്ടും എഴുതുന്നു, ഇത് എന്നെ ക്ഷീണിതനാക്കുന്നില്ല, മറിച്ച് ഇത് നിങ്ങളെ ഉപദ്രവിക്കുവാന്‍ ശ്രമിക്കുന്നവരില്‍നിന്നു വിടുവിക്കുന്നു.
\v 2 കാട്ടുനായ്ക്കളെപ്പോലെ നിങ്ങള്‍ക്ക് അപകടകാരികളായ ആളുകളെ സൂക്ഷിക്കുക. അവര്‍ ആളുകളുടെ ശരീരങ്ങള്‍ ഛേദിച്ചുകൊണ്ട് യഹൂദരായി മാറുന്നു.
\v 3 എന്നാല്‍ ഞങ്ങളെ സംബന്ധിച്ചു ദൈവത്തിന്‍റെ ആത്മാവ് ദൈവത്തെ സത്യമായി ആരാധിക്കുവാന്‍ നമ്മെ പ്രാപ്തരാക്കുന്നു. യേശുമശിഹായില്‍ വിശ്വസിക്കുന്നതുകൊണ്ട് ഞങ്ങള്‍ സന്തോഷിക്കുന്നു; ആളുകള്‍ ചെയ്യുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും ഞങ്ങള്‍ക്ക് ഒരു അര്‍ത്ഥവും നല്‍കുന്നില്ല. അതുകൊണ്ട് ഞങ്ങള്‍തന്നെയാണ് ശരിയായ പരിച്ഛേദനക്കാരാണെന്നു സ്വയം മനസിലാക്കുന്നു.
\s5
\v 4 ദൈവത്തിനു അംഗീകരിക്കപ്പെടുവാന്‍ ഞങ്ങള്‍ ആ ആചാരങ്ങളില്‍ വിശ്വസിക്കുന്നില്ല. അത് എനിക്ക് ഉപയോഗപ്പെടുമായിരുന്നെങ്കില്‍ ഞാന്‍ അതു നന്നായി ഉപയോഗിച്ചേനെ.
\v 5 ഞാന്‍ ജനിച്ചു ഏഴു ദിവസങ്ങള്‍ക്കു ശേഷം അവര്‍ എന്നെ പരിച്ഛേദന ചെയ്തു. യിസ്രായേല്‍ ജനത്തില്‍ ഒരുവനായി ഞാന്‍ ജനിച്ചു. ഞാന്‍ ബെന്യാമീന്‍ ഗോത്രത്തില്‍ നിന്നുള്ളവനാണ്. എന്നെക്കാള്‍ കൂടുതല്‍ ഒരു എബ്രായനെ നിങ്ങള്‍ക്കു കണ്ടുപിടിക്കാന്‍ കഴിയുകയില്ല! എന്‍റെ പൂര്‍വ്വികന്മാര്‍ എല്ലാവരും എബ്രായര്‍ ആണ്. ഒരു പരീശന്‍ എന്ന നിലയില്‍ ഞാന്‍ മോശയുടെ എല്ലാ നിയമങ്ങളും നമ്മുടെ പൂര്‍വ്വികര്‍ അവയെക്കുറിച്ചു പഠിപ്പിച്ചതും അനുസരിച്ചു.
\s5
\v 6 നിയമം അനുസരിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നതില്‍ ഞാന്‍ അതീവ തല്പരനായിരുന്നതിനാല്‍ മശിഹായുടെ വിശ്വാസികളെ കഷ്ടപ്പെടുത്താന്‍ ഞാന്‍ കാരണമായി. ഞാന്‍ ഒരിക്കലും നിയമം അനുസരിച്ചിട്ടില്ല എന്ന് ആര്‍ക്കും പറയുവാന്‍ കഴിയുകയില്ല.
\v 7 മശിഹ എനിക്കു രൂപാന്തരം വരുത്തിയതിനാല്‍ പ്രധാനപ്പെട്ടത് എന്നു ഞാന്‍ പരിഗണിച്ച എല്ലാ കാര്യങ്ങളും ഇപ്പോള്‍ വിലയില്ലാത്തതായി പരിഗണിക്കുന്നു,
\s5
\v 8 എന്നാല്‍, അതില്‍ കൂടുതലായി ബാക്കി എല്ലാ കാര്യങ്ങളും വിലയില്ലാത്തതും എറിഞ്ഞു കളയുന്നതുമായ ചവറുപോലെ ഞാന്‍ കരുതുന്നു, എന്‍റെ കര്‍ത്താവായ യേശു മശിഹായെ അറിയുക എന്നുള്ള മഹത്തായ കാര്യം ഓര്‍ക്കുമ്പോള്‍, മശിഹയില്‍നിന്നു പ്രയോജനം ലഭിക്കേണ്ടതിനു വിലയില്ലാത്തതെല്ലാം ഞാന്‍ എന്‍റെ ജീവിതത്തില്‍നിന്നു നീക്കി.
\v 9 ഇപ്പോള്‍ ഞാന്‍ പൂര്‍ണ്ണമായും മശിഹയുടെതാണ്. നിയമം അനുസരിച്ചുകൊണ്ട് ദൈവത്തിനു മുന്‍പില്‍ സ്വയം നല്ലതാക്കാന്‍ കഴിയുകയില്ലെന്നു എനിക്കറിയാം. പകരം, ഞാന്‍ പൂര്‍ണ്ണമായി മശിഹായില്‍ വിശ്വസിക്കുന്നു, ആയതിനാല്‍ ദൈവം തന്‍റെ ദൃഷ്ടിയില്‍ ഞാന്‍ നല്ലവനാണെന്നു പ്രഖ്യാപിച്ചിരിക്കുന്നു.
\v 10 എനിക്കു ക്രിസ്തുവിനെ കൂടുതല്‍ അറിയുവാന്‍ ആഗ്രഹമുണ്ട്. പ്രത്യേകാല്‍, യേശുവിനെ മരണത്തിനുശേഷം ഉയര്‍പ്പിക്കുവാന്‍ ദൈവം ശക്തമായി പ്രവൃത്തിച്ചതുപോലെ, അവന്‍റെ ശക്തമായ പ്രവൃത്തികളുടെ അനുഭവം തുടര്‍ച്ചയായി എന്‍റെ ജീവിതത്തില്‍ അനുഭവിക്കുവാന്‍ എനിക്ക് ആഗ്രഹമുണ്ട്. ദൈവത്തെ അനുസരിക്കേണ്ടതിനു ക്രിസ്തു കഷ്ടമനുഭവിച്ചതുപോലെ ഞാന്‍ ദൈവത്തെ അനുസരിക്കേണ്ടതിനു തുടര്‍ച്ചയായി കഷ്ടത സഹിക്കുവാന്‍ ഞാന്‍ തയ്യാറാകുവാന്‍ ആഗ്രഹിക്കുന്നു. ക്രിസ്തു എനിക്കുവേണ്ടി മരിച്ചതുപോലെ ക്രിസ്തുവിനുവേണ്ടി മരിക്കുവാന്‍ ഞാന്‍ തയ്യാറാകുന്നു.
\v 11 അവന്‍ വാഗ്ദത്തം ചെയ്തതുപോലെ ദൈവം എന്നെ വീണ്ടും ജീവിപ്പിക്കുവാന്‍ ഇടവരുത്തുമെന്നു ഞാന്‍ പൂര്‍ണ്ണമായി പ്രതീക്ഷിക്കുന്നു.
\s5
\v 12 ഈ കാര്യങ്ങളെല്ലാം മുഴുവനായി എനിക്ക് ഇതുവരെ സംഭവിച്ചുവെന്നു ഞാന്‍ അവകാശപ്പെടുന്നില്ല. എന്നാല്‍ ഈ കാര്യങ്ങളെല്ലാം സ്വീകരിക്കുവാന്‍ ഞാന്‍ തുടര്‍ച്ചയായി പരിശ്രമിക്കുന്നു എന്തുകൊണ്ടെന്നാല്‍ ഈ കാര്യങ്ങള്‍കൊണ്ടാണ് യേശു മശിഹ എന്നെ അവകാശമാക്കിയത്.
\v 13 എന്‍റെ സഹവിശ്വാസികളെ, ഈ കാര്യങ്ങളെല്ലാം പൂര്‍ണ്ണമായി എനിക്കു സംഭവിച്ചുവെന്നു ഞാന്‍ ഇതുവരെ ചിന്തിച്ചിട്ടില്ല. എന്നാല്‍ ഞാന്‍ ഒരു ഓട്ടക്കാരനെപ്പോലെയാണ്, എന്തുകൊണ്ടെന്നാല്‍ ഞാന്‍ പൂര്‍ത്തീകരണ രേഖയിലേക്ക് ഓടുമ്പോള്‍ എനിക്കു തിരിഞ്ഞുനോക്കാന്‍ കഴിയില്ല.
\v 14 പകരം, ദൈവത്തോടുകൂടെ എന്നേക്കും ജീവിക്കുക എന്ന സമ്മാനം പ്രാപിക്കേണ്ടതിനും ഞാന്‍ പൂര്‍ത്തീകരണ രേഖയിലേക്കു തുടര്‍ച്ചയായി ഓടികൊണ്ടിരിക്കുന്നു. അതിനുവേണ്ടിയാണ് ദൈവം എന്നെ വിളിച്ചതും യേശുമശിഹ സാദ്ധ്യമാക്കിതന്നതും.
\s5
\v 15 ആയതിനാല്‍ നമ്മളെല്ലാവരും ശക്തരായ വിശ്വാസികളായി തീരണമെന്നു ഇതേരീതിയില്‍ ചിന്തിക്കുക.
\v 16 ഇപ്പോള്‍ നമ്മളെക്കുറിച്ചുള്ള സത്യങ്ങള്‍ എന്തായിരുന്നാലും, എത്രത്തോളം നമ്മള്‍ വന്നു എന്നിരുന്നാലും, ഞങ്ങള്‍ ഇതുവരെ ചെയ്ത അതേ രീതിയിലൂടെ കൂടുതലായി മശിഹായില്‍ വിശ്വസിക്കുക.
\s5
\v 17 എന്‍റെ സഹവിശ്വാസികളെ, എന്‍റെ കൂടെ ചേരുകയും എന്നെ അനുകരിക്കുകയും ചെയ്യുക, ഞാന്‍ ചെയ്തതുപോലെ ജീവിക്കുന്ന ആളുകളെ നിരീക്ഷിക്കുക, ഞങ്ങളുടെ മാതൃകയെ അനുകരിക്കുക.
\v 18 മശിഹായില്‍ വിശ്വസിക്കുന്നു എന്നുപറയുന്ന അനേകമാളുകള്‍ ഉണ്ട്, എന്നാല്‍ അവന്‍ ക്രൂശിന്മേല്‍ നമുക്കുവേണ്ടി ചെയ്ത കാര്യങ്ങളെ യഥാര്‍ത്ഥത്തില്‍ എതിര്‍ക്കുന്നവരാകുന്നു അവര്‍. മുന്‍പ് അനേക പ്രാവശ്യം അങ്ങനെയുള്ള ആളുകളെക്കുറിച്ചു ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുണ്ട്, പക്ഷേ ഇപ്പോള്‍ അവരെക്കുറിച്ച് നിങ്ങളോട് പറയുമ്പോള്‍ ഞാന്‍ ദുഖിതനാകുകയും കരയുകയും ചെയ്യുന്നു.
\v 19 അവസാനം ദൈവം അവരെ നശിപ്പിക്കും എന്തുകൊണ്ടെന്നാല്‍ ഭക്ഷിക്കുവാനുള്ള ആഗ്രഹമാണ് അവരുടെ ദൈവം, കൂടാതെ, അവര്‍ ലജ്ജയോടെ ജീവിക്കുകയും ഭൂമിയിലുള്ള കാര്യങ്ങളെക്കുറിച്ചു ചിന്തിക്കുകയും ചെയ്യുന്നു.
\s5
\v 20 പക്ഷേ നമ്മെ സംബന്ധിച്ചു നമ്മള്‍ സ്വര്‍ഗീയ പൌരന്‍മാരാണ്. നമ്മള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശു മശിഹ സ്വര്‍ഗ്ഗത്തില്‍നിന്നാണ് വരുന്നത്.
\v 21 നമ്മുടെ ഇപ്പോഴുള്ള ബലഹീനവും താഴ്ചയുള്ളതുമായ ശരീരങ്ങളെ, തന്‍റെ ശക്തിയുള്ള സ്വന്ത ശരീരത്തെപ്പോലെ അവന്‍ രൂപാന്തരപ്പെടുത്തും. എല്ലാറ്റിനേയും നിയന്ത്രിക്കുന്ന അതേ ശക്തികൊണ്ടാണ് അവന്‍ ഇതു ചെയ്യുന്നത്.
\s5
\c 4
\p
\v 1 എന്‍റെ സഹവിശ്വാസികളേ, ഞാന്‍ നിങ്ങളെ സ്നേഹിക്കുകയും നിങ്ങളെ കാണാന്‍ കൊതിക്കുകയും ചെയ്യുന്നു. നിങ്ങള്‍ എനിക്കു സന്തോഷം നല്‍കുന്നു; ദൈവം എനിക്കു പ്രതിഫലം നല്‍കുവാന്‍ നിങ്ങള്‍ കാരണമാകുന്നു. പ്രിയ സ്നേഹിതരേ, ഞാന്‍ നിങ്ങളോട് ഈ കത്തിലൂടെ വിവരിച്ചതുപോലെ, തുടര്‍ച്ചയായി സ്ഥിരതയോടെ കര്‍ത്താവില്‍ വിശ്വസിക്കുക.
\v 2 യുവൊദ്യയും സുന്തുകയും, നിങ്ങള്‍ കര്‍ത്താവില്‍ ചേര്‍ന്നതുകൊണ്ട്, പരസ്പരം സമാധാന ബന്ധത്തിലാകുവാന്‍ ഞാന്‍ ഉദ്ബോധിപ്പിക്കുന്നു.
\v 3 എന്‍റെ വിശ്വസ്തനായ പങ്കാളിയെ, ദയവായി ഈ സഹോദരിമാരെ സഹായിക്കുവാന്‍ ഞാന്‍ നിന്നെയും പ്രേരിപ്പിക്കുന്നു. അവര്‍ വിശ്വസ്തതയോടെ സുവിശേഷം പ്രഖ്യാപിച്ചും എന്‍റെയും ക്ലെമന്തിന്‍റെയും ബാക്കിയുള്ള എന്‍റെ സഹവേലക്കാരുമായ, എന്നേക്കും ജീവിക്കുന്നവരുടെ പേരുകള്‍ എഴുതപ്പെട്ട ജീവന്‍റെ പുസ്തകത്തില്‍ പേരുകള്‍ വരുടെ കൂടെ വിശ്വസ്തതയോടെ പ്രവര്‍ത്തിച്ചു.
\s5
\v 4 എല്ലായ്പ്പോഴും കര്‍ത്താവില്‍ സന്തോഷിപ്പിന്‍! ഞാന്‍ പിന്നേയും പറയുന്നു സന്തോഷിക്കുവിന്‍!
\v 5 കര്‍ത്താവു വരുവാന്‍ അടുത്തിരിക്കുകയാല്‍ നിങ്ങളുടെ സൗമ്യത എല്ലാവരും കാണട്ടെ.
\v 6 ഒന്നിനെക്കുറിച്ചും വിചാരപ്പെടരുത്. പകരം എല്ലാ സാഹചര്യങ്ങളിലും ദൈവത്തോടു പ്രാര്‍ത്ഥിക്കുക, നിങ്ങള്‍ക്കു ആവശ്യമുള്ളതു കൃത്യമായി അവനോടു പറയുകയും, നിങ്ങളെ സഹായിക്കുവാന്‍ അവനോടു ചോദിക്കുകയും ചെയ്യുക. അവന്‍ നിങ്ങള്‍ക്കുവേണ്ടി ചെയ്തതിനെല്ലാം ദൈവത്തോടു നന്ദി പറയുക.
\v 7 നമുക്കു മനസ്സിലാക്കാന്‍ കഴിയുന്നതിനേക്കാള്‍ മഹനീയമായ ദൈവിക സമാധാനത്താല്‍, ഒരു ഭടനെപ്പോലെ നമ്മള്‍ യേശു മശിഹായില്‍ ചേര്‍ന്നിരിക്കുന്നതുകൊണ്ടു നിങ്ങളുടെ ചിന്തകളിലും അനുഭവങ്ങളിലും അവന്‍ നിങ്ങളെ സംരക്ഷിക്കും.
\s5
\v 8 ഒടുവില്‍, എന്‍റെ സഹവിശ്വാസികളേ, സത്യമായവ, ആളുകള്‍ക്കു ബഹുമാനിക്കുവാന്‍ യോഗ്യമായവ, ശരിയായവ, ആര്‍ക്കും തെറ്റു കണ്ടുപിടിക്കുവാന്‍ കഴിയാത്തവ, രമ്യമായവ, ആളുകള്‍ ബഹുമാനിക്കുന്നവ, നേരുള്ളവ, ആളുകളെ പ്രശംസക്ക് അര്‍ഹമാക്കുന്നവ, എന്നീ കാര്യങ്ങളെക്കുറിച്ചാണു നിങ്ങള്‍ എല്ലായ്പ്പോഴും ചിന്തിക്കേണ്ടത്.
\v 9 ഞാന്‍ പഠിപ്പിച്ച കാര്യങ്ങളും എന്നില്‍ നിന്നും സ്വീകരിച്ചതും, ഞാന്‍ പറയുന്നതായി നിങ്ങള്‍ കേട്ട കാര്യങ്ങളും ഞാന്‍ ചെയ്യുന്നതായി നിങ്ങള്‍ കണ്ട കാര്യങ്ങളും എല്ലായ്പ്പോഴും സ്വയമായി ചെയ്യുക. അങ്ങനെ തന്‍റെ സമാധാനം നല്‍കുന്നവനായ ദൈവം നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.
\s5
\v 10 ചില നാളുകള്‍ക്കു ശേഷം, നിങ്ങള്‍ എനിക്ക് പണം അയച്ചതിനാല്‍, ഒരു പ്രാവശ്യം കൂടി നിങ്ങള്‍ എന്നെ പരിഗണിക്കുന്നുവെന്ന് കാണിച്ചിരിക്കുന്നതിനാല്‍ ഞാന്‍ വളരെയധികം സന്തോഷിക്കുകയും കര്‍ത്താവിനു നന്ദി പറയുകയും ചെയ്യുന്നു. വാസ്തവത്തില്‍ നിങ്ങള്‍ എല്ലാ സമയത്തും എന്നെ പരിഗണിച്ചിട്ടുണ്ട്, എന്നാല്‍ അതു കാണിക്കുവാന്‍ നിങ്ങള്‍ക്കു അവസരം ലഭിച്ചിട്ടില്ല.
\v 11 എനിക്കു ചില കാര്യങ്ങള്‍ ആവശ്യമുള്ളതുകൊണ്ടല്ല ഞാന്‍ ഇതു പറയുന്നത്. യഥാര്‍ഥത്തില്‍ എനിക്കുള്ളതുകൊണ്ടു സംതൃപ്തനായിരിക്കുവാന്‍ ഞാന്‍ പഠിച്ചിട്ടുണ്ട്.
\v 12 ആവശ്യമുള്ളവനായിരിപ്പാനും ഇല്ലാത്തവനായും ധാരാളം ഉള്ളവനെപ്പോലെയും ആകുവാന്‍ എനിക്കു കഴിയും. എല്ലാ സാഹചര്യങ്ങളിലും സംതൃപ്തനായിരിക്കുവാന്‍ ഞാന്‍ പഠിച്ചിട്ടുണ്ട്. എല്ലാ സമയത്തും എങ്ങനെ സന്തോഷമായിരിക്കണം എന്നതിന്‍റെ രഹസ്യം എനിക്കറിയാം.
\v 13 മശിഹ എന്നെ ശക്തനാക്കുന്നതുകൊണ്ട് എല്ലാ കാര്യങ്ങളും ചെയ്യുവാന്‍ എനിക്ക് കഴിയും.
\s5
\v 14 നിങ്ങള്‍ എന്‍റെ കഷ്ടതയില്‍ പങ്കാളികളായിത്തീര്‍ന്നതാണ് നിങ്ങള്‍ ചെയ്ത ശരിയായ കാര്യം.
\v 15 ഫിലിപ്പ്യയിലുള്ള എന്‍റെ സ്നേഹിതന്മാരേ, ഞാന്‍ നിങ്ങളോട് ആദ്യമായി സുവിശേഷം പ്രഖ്യാപിച്ച സമയത്തു, ഞാന്‍ അവിടം വിട്ടു മാസിഡോണിയ പ്രവിശ്യയില്‍ നിന്നു പോയപ്പോള്‍, നിങ്ങള്‍ ഒഴിച്ചു വിശ്വാസികളുടെ സമൂഹം ആരും പണം തന്നയയ്ക്കുകയോ ഒരു രീതിയിലും സഹായിക്കുകയോ ചെയ്തില്ലെന്നു നിങ്ങള്‍ക്കു തന്നെ അറിയാം!
\v 16 ഞാന്‍ തെസ്സലോനിക്യ പട്ടണത്തിലായിരുന്നപ്പോള്‍, എന്‍റെ ആവശ്യങ്ങള്‍ക്കുവേണ്ടി ഒന്നില്‍ കൂടുതല്‍ തവണ നിങ്ങള്‍ പണം അയച്ചു.
\v 17 നിങ്ങള്‍ ഇപ്പോള്‍ എനിക്കു പണം നല്‍കണമെന്ന ആഗ്രഹം കൊണ്ടല്ല, ഞാന്‍ ഇതു പറയുന്നത്. പകരം ദൈവം നിങ്ങളില്‍ മഹത്വപ്പെടെണ്ടതിനു കൂടുതല്‍ കാര്യങ്ങള്‍ നിങ്ങള്‍ ചെയ്യുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
\s5
\v 18 എനിക്കിപ്പോള്‍ അനവധി വസ്തുക്കള്‍ ഉണ്ട്. നിങ്ങള്‍ എപ്പഫ്രോദിത്തോസിലൂടെ എനിക്ക് അയച്ച അനേകം വസ്തുക്കള്‍ എനിക്കുണ്ട്. ഈ കാര്യങ്ങള്‍ പുരോഹിതന്മാര്‍ മൃഗങ്ങളെ ദൈവത്തിനു യാഗം കഴിക്കുമ്പോള്‍ അത്‌ അവനു സൌരഭ്യവാസന എന്നപോലെയാകുന്നു.
\v 19 നിങ്ങള്‍ സ്വര്‍ഗത്തിലെ എല്ലാ മഹത്വത്തിന്‍റെയും ധനത്തിന്‍റെയും അവകാശിയായ ക്രിസ്തുവിനുള്ളവരാകയാല്‍ ഞാന്‍ സേവിക്കുന്ന എന്‍റെ ദൈവം നിങ്ങളുടെ ആവശ്യങ്ങള്‍ എല്ലാം നിങ്ങള്‍ക്കു തരും.
\v 20 ആയതിനാല്‍ അത്യുജ്ജ്വല പ്രകാശത്തില്‍ എന്നും എന്നേക്കും ഭരിക്കുന്ന നമ്മുടെ പിതാവായ ദൈവത്തെ ആളുകള്‍ സ്തുതിക്കട്ടെ! ആമേന്‍!
\s5
\v 21 എല്ലാ വിശ്വാസികളും വന്ദനം ചെയ്യുവിന്‍. അവര്‍ എല്ലാവരും യേശു മശിഹായുടെതാകുന്നു! എന്‍റെ കൂടെയുള്ള വിശ്വാസികളും നിങ്ങളെ വന്ദനം ചെയ്യുന്നു.
\v 22 ഇവിടെയുള്ള എല്ലാ ദൈവജനവും അവരുടെ വന്ദനങ്ങള്‍ നിങ്ങള്‍ക്കയക്കുന്നു. പ്രത്യേകമായി ചക്രവര്‍ത്തിയായ കൈസരുടെ കൊട്ടാരത്തില്‍ വേല ചെയ്യുന്ന സകല വിശ്വാസികളും നിങ്ങളെ വന്ദനം ചെയ്യുന്നു.
\v 23 നമ്മുടെ കര്‍ത്താവായ യേശു മശിഹ നിങ്ങളെല്ലാവരോടും തുടര്‍ച്ചയായി ദയയോടെ പ്രവൃത്തിക്കട്ടെ എന്നാണ് എന്‍റെ ആഗ്രഹം. ആമേന്‍.