STR_ml_iev/50-EPH.usfm

246 lines
89 KiB
Plaintext

\id EPH +`- Indian Easy Version (IEV) Malayalam
\ide UTF-8
\h എഫെസ്യർ
\toc1 എഫെസ്യർ
\toc2 എഫെസ്യർ
\toc3 eph
\mt1 എഫെസ്യർ
\s5
\c 1
\p
\v 1 ദൈവഹിതപ്രകാരം പൌലൊസ് എന്ന ഞാന്‍ യേശു മശിഹായുടെ അപ്പൊസ്തലനായി എഫെസൊസ് എന്ന പട്ടണത്തില്‍ താമസിക്കുന്നവരും ദൈവം തനിക്കായി വേര്‍തിരിച്ചവരും യേശു മശിഹായോട് വിശ്വസ്തരുമായ ആളുകള്‍ക്ക് ഈ ലേഖനം എഴുതുന്നു.
\v 2 നമ്മുടെ പിതാവായ ദൈവവും നമ്മുടെ മശിഹയും കര്‍ത്താവുമായ യേശുവും നിങ്ങള്‍ക്കു സമാധാനത്തിന്‍റെ ആത്മാവിനെ തരേണ്ടതിനായും കരുണ കാണിക്കേണ്ടതിനായും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
\s5
\v 3 നമ്മുടെ കര്‍ത്താവായ യേശു മശിഹായുടെപിതാവായ ദൈവം മഹിമപ്പെടുമാറാകട്ടെ. നാം മശിഹായ്ക്കുള്ളവരാകയാല്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും വരുന്ന എല്ലാ ആത്മീയ അനുഗ്രഹങ്ങളാലും അവന്‍ നമ്മെ അനുഗ്രഹിച്ചിരിക്കുന്നു.
\v 4 ദൈവത്തിനായി അവന്‍റെ മുന്‍പാകെ കുറ്റമില്ലാത്തവരായി ജീവിക്കേണ്ടതിനു ലോകത്തെ സൃഷ്ടിക്കുന്നതിനു മുന്‍പ് മശിഹായ്ക്കുള്ളവര്‍ ആയിരിക്കേണ്ടതിനു ദൈവം നമ്മെ തിരഞ്ഞെടുത്തു. എന്തുകൊണ്ടന്നാല്‍ ദൈവം നമ്മെ സ്നേഹിക്കുന്നു.
\s5
\v 5 യേശു എന്ന മശിഹയില്‍ അവന്‍റെ സ്വന്തം മക്കളായി നമ്മെ ദത്തെടുക്കേണ്ടതിനു വളരെ കാലത്തിനു മുന്‍പു തന്നെ അവന്‍ പദ്ധതിയൊരുക്കി. അത് ചെയ്യുക അവന് പ്രസാദമായതിനാല്‍ തന്‍റെ ഹിതപ്രകാരം അത് ചെയ്തു.
\v 6 ആശ്ചര്യകരമാം വിധം നമ്മോടു ദയകാണിക്കുകയും നാം അര്‍ഹിക്കുന്നതിലും അപ്പുറമായി അവന്‍ സ്നേഹിക്കുന്ന തന്‍റെ പുത്രന്‍ മുഖാന്തിരം നമ്മെ അനുഗ്രഹിച്ചിരിക്കുന്നതിനാല്‍ ഇപ്പോള്‍ നാം ദൈവത്തെ സ്തുതിക്കുന്നു.
\s5
\v 7 യേശു നമ്മുടെ സ്ഥാനത്ത് മരിച്ചപ്പോള്‍ നമ്മുടെ പാപത്തിന്‍റെ വില അവന്‍ നല്‍കി. അതായത് അവന്‍ നമുക്കായി മരിച്ചപ്പോള്‍ ദൈവം നമ്മുടെ പാപങ്ങളെ ക്ഷമിച്ചു, കാരണം അവന്‍ അത്രത്തോളം ധാരാളമായും ഔദാര്യമായും കരുണയുള്ളവനാകുന്നു.
\v 8 അവന്‍ നമ്മോടു പരമാവധി കരുണയുള്ളവനായിരിക്കുമ്പോള്‍ തന്നെ അവന്‍ പൂര്‍ണ്ണമായും ജ്ഞാനിയും അറിവുള്ളവനും ആയിരിക്കുന്നു.
\s5
\v 9 ദൈവം ചെയ്യുവാന്‍ ആഗ്രഹിക്കുന്ന പദ്ധതിയുടെ രഹസ്യം അവന്‍ നമുക്ക് ഇപ്പോള്‍ വെളിപ്പെടുത്തി തന്നിരിക്കുന്നു, അതു മശിഹയില്‍ നിര്‍ണ്ണയിക്കപ്പെട്ടിരിക്കുന്ന ഒരു പദ്ധതിയത്രേ.
\v 10 ഈ പദ്ധതിയില്‍ സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള സകലവും മശിഹയുടെതായി തീരേണ്ടതിനു തക്ക സമയത്ത് മശിഹ സകലവും തന്‍റെ കീഴില്‍ ഏകീകരിക്കും.
\s5
\v 11 മശിഹ നമുക്ക് വേണ്ടി ചെയ്തവ നിമിത്തം ദൈവവും നമ്മെ തന്‍റെ സ്വന്തം ആയി പ്രഖ്യാപിച്ചിരിക്കുന്നു. അവ ചെയ്യുന്നതിനു കാലങ്ങള്‍ക്കു മുമ്പുതന്നെ അവന്‍ പദ്ധതിയൊരുക്കുകയും തന്‍റെ ഹിതത്തിനൊത്തവണ്ണം അവന്‍ അതു കൃത്യതയോടെ നിവര്‍ത്തിക്കുകയും ചെയ്യുന്നു.
\v 12 ദൈവം വളരെ ശ്രേഷ്ഠനാകയാല്‍ അവനെ മഹത്വപ്പെടുത്തി ജീവിക്കേണ്ടതിനു, ദൈവിക പദ്ധതിയില്‍ ഞങ്ങള്‍ യഹൂദന്മാരായിരുന്ന നാം ആദ്യം മശിഹയില്‍ വിശ്വസിച്ചു.
\s5
\v 13 ശേഷം യഹൂദരല്ലാത്ത നിങ്ങള്‍, ദൈവം നിങ്ങളെയും രക്ഷിക്കും എന്ന സത്യസന്ദേശമാകുന്ന സുവാര്‍ത്ത കേട്ടപ്പോള്‍ നിങ്ങള്‍ ക്രിസ്തുവില്‍ വിശ്വസിച്ചു. നിങ്ങള്‍ വിശ്വസിച്ചതിനാല്‍ താന്‍ വാഗ്ദത്തം ചെയ്തിരുന്നതുപോലെ പരിശുദ്ധാത്മാവിനെ നല്‍കിക്കൊണ്ട് മശിഹയുടെ വകയാക്കി ദൈവം നിങ്ങളെ മുദ്രയിട്ടു.
\v 14 പരിശുദ്ധാത്മാവിനെ മുന്‍‌കൂര്‍ ധനം എന്ന നിലയില്‍ തന്നതിനാല്‍ ദൈവം നമുക്കു തരുവാന്‍ വാഗ്ദത്തം ചെയ്തിരിക്കുന്നതിന്‍റെ തെളിവാണ്. ആ സമയം നമുക്കായി വച്ചിരിക്കുന്നതു ലഭിക്കും. അവന്‍ മഹോന്നതന്‍ ആകയാല്‍ ദൈവനാമം മഹത്വപ്പെടട്ടെ!
\s5
\v 15 നിങ്ങള്‍ക്കായി ദൈവം ഇവയെല്ലാം ചെയ്തിരിക്കകൊണ്ടു നിങ്ങള്‍ എത്രമാത്രം കര്‍ത്താവായ യേശുവില്‍ വിശ്വസിക്കുകയും മറ്റു വിശ്വാസികളെ സ്നേഹിക്കുകയും ചെയ്യുന്നു എന്നും ആളുകള്‍ എന്നോടു പറഞ്ഞു.
\v 16 ദൈവത്തോടു ഞാന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ നിങ്ങളെക്കുറിച്ച് സംസാരിക്കുകയും നിരന്തരം നിങ്ങളെ ഓര്‍ത്തു ദൈവത്തോടു നന്ദി പറയുകയും ചെയ്യുന്നു.
\s5
\v 17 നിങ്ങളെ ജ്ഞാനികള്‍ ആക്കുന്നതിനും ദൈവം നിങ്ങള്‍ക്കായി വെളിപ്പെടേണ്ടതിനും, അവനെ തുടര്‍ന്നും നന്നായി അറിയേണ്ടതിനും നമ്മുടെ കര്‍ത്താവായ യേശു മശിഹയുടെ മഹത്വമുള്ള പിതാവ് തന്‍റെ ആത്മാവിനെ നിങ്ങള്‍ക്കു നല്‍കേണ്ടതിനായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
\v 18 ദൈവം തന്‍റെ ജനമായി വിളിച്ച നിങ്ങള്‍ നമുക്കായി ഒരുക്കിയിരിക്കുന്ന ദൈവത്തിന്‍റെ അത്ഭുതകരമായ പദ്ധതി നിങ്ങള്‍ അറിയേണ്ടതിനും കാര്യങ്ങള്‍ യഥാര്‍ത്ഥരൂപത്തില്‍ കാണേണ്ടതിനുമായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. നമുക്കും എല്ലാ വിശ്വാസികള്‍ക്കുമായി ഒരുക്കിയിരിക്കുന്ന അത്ഭുതകരവും സമൃദ്ധവുമായ വാഗ്ദത്തം ചെയ്ത കാര്യങ്ങളെ അറിയേണ്ടതിനുമായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
\s5
\v 19 ക്രിസ്തുവില്‍ വിശ്വസിക്കുന്ന നമുക്കായി ദൈവം ധാരാളമായും ശക്തമായും പ്രവര്‍ത്തിക്കുന്നു എന്നുള്ളതു നിങ്ങള്‍ അറിയേണ്ടതിനും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അവന്‍ എപ്പോഴും ശക്തിമാനായിരിക്കുന്നത് നമുക്കുവേണ്ടി കൂടിയാണ്.
\v 20 ക്രിസ്തുവിനെ മരണത്തിനു ശേഷം വീണ്ടും ജീവിപ്പിക്കുകയും ബഹുമാന്യനായി സ്വര്‍ഗ്ഗത്തില്‍ ഇരുത്തുകയും ചെയ്തു.
\v 21 എല്ലാ അധികാര സ്ഥാനങ്ങളുടെയും മനുഷ്യരാല്‍ ബഹുമാനിക്കപ്പെടുന്ന ആളുകള്‍ക്കും മുകളിലായും എല്ലാ വാഴ്ചകള്‍ക്കും ശക്തമായ അത്മീയ മണ്ഡലത്തിനും ഉപരിയായി സര്‍വ്വശക്തനായി ക്രിസ്തു വാഴുന്നു. ഇപ്പോഴുള്ളതിന്മേല്‍ മാത്രമല്ല എന്നേക്കും ഉള്ളതിന്മേലും അവന്‍ വാഴുന്നു.
\s5
\v 22 ക്രിസ്തുവിന്‍റെ ഭരണത്തിന്‍ കീഴെ ദൈവം സകലവും കീഴാക്കുകയും, ക്രിസ്തുവിനെ എല്ലാറ്റിനും മീതെ എല്ലായിടത്തുമുള്ള വിശ്വാസികളുടെ മേലും അധികാരിയായി നിയമിച്ചിരിക്കുന്നു.
\v 23 ഒരു വ്യക്തിയുടെ ശരീരത്തിന്‍റെ അവയവങ്ങള്‍ തലയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവോ ആയതുപോലെ എല്ലാ വിശ്വാസികളും മശിഹയുമായി ബന്ധപ്പെട്ടിരിക്കുന്നു. അവന്‍ എല്ലായിടത്തും എല്ലാം നിറയ്ക്കുന്നതുപോലെ എല്ലാ വിശ്വസികളെയും നിറയ്ക്കുന്നു.
\s5
\c 2
\p
\v 1 നിങ്ങള്‍ ക്രിസ്തുവില്‍ വിശ്വസിക്കുന്നതിനു മുന്‍പ് ആത്മീയമായി മരിച്ചവരും പാപം ചെയ്യുന്നത് അവസാനിപ്പിക്കുവാന്‍ കഴിയാത്തവരും ആയിരുന്നു.
\v 2 നിങ്ങള്‍ ഈ ലോകത്തിന്‍റെ ആത്മാവിനാല്‍ നയിക്കപ്പെട്ട് പാപവഴികളില്‍ ജീവിച്ചുവന്നു. ഈ ലോകത്തിലെ അധികാരസ്ഥാനങ്ങളെ നിയന്ത്രിക്കുന്ന ദുഷ്ടാത്മ ശക്തിയാല്‍ നിങ്ങള്‍ നയിക്കപ്പെട്ടിരുന്നു. ഈ അധികാരി, ദൈവത്തെ അനുസരിക്കാത്തവരില്‍കൂടി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന സാത്താനാണ്.
\v 3 ദൈവത്തെ അനുസരിക്കാത്ത ഈ മനുഷ്യര്‍ നടക്കുന്ന അതേ വഴിയില്‍ നാം ജീവിച്ചു വരുകയും. നമുക്ക് ബോധിച്ചതുപോലെ നമ്മുടെ ശരീരത്തിനും മനസ്സിനും സന്തോഷം തരുന്ന അതേ തെറ്റായ കാര്യങ്ങള്‍ ചെയ്തുപോന്നു. ദൈവം മറ്റുള്ളവരോടു കോപിഷ്ഠനായിരിക്കുന്നതുപോലെ നാമും വലിയ ദൈവകോപത്തിന് അര്‍ഹരായിരുന്നു.
\s5
\v 4 ദൈവം നമ്മെ വളരെ സ്നേഹിക്കുന്നതിനാല്‍ അവന്‍ നമ്മോട് വളരെയധികം ദയയുള്ളവനായിരിക്കുന്നു.
\v 5 നാം അത്മീയമായി മരിച്ചവരായി തുടര്‍ച്ചയായി പാപം ചെയ്തുകൊണ്ടിരുന്നപ്പോഴും ദൈവം നമ്മെ ആഴമായി സ്നേഹിച്ചു. മശിഹയോട് നമ്മെ കൂട്ടിച്ചേര്‍ക്കുകയാല്‍ അവന്‍ നമ്മെ ജീവിപ്പിച്ചു. ആത്മീയമായി മരിച്ചവരായ നമ്മെ അവന്‍ രക്ഷിച്ചത്, അതിന് അര്‍ഹതയില്ലാത്ത അവസ്ഥയില്‍ ആയിരുന്നു എന്നു നാം ഓര്‍ക്കുക
\v 6 ദൈവം നമ്മെ രക്ഷിച്ചപ്പോള്‍ അത് അവന്‍ നമ്മെ കല്ലറയില്‍നിന്നും യേശുവിനോടൊപ്പം ഉയര്‍പ്പിച്ച് അവനോടൊപ്പം വീണ്ടും ജീവിപ്പിച്ചതുപോലെ ആയിരുന്നു. അതു മാത്രവുമല്ല യേശുമശിഹയോടൊപ്പം സ്വര്‍ഗ്ഗത്തില്‍ വാഴുവാന്‍ തക്ക മഹത്വകരമായ സ്ഥാനം നല്‍കുകയും ചെയ്തു.
\v 7 യേശു മശിഹായോടൊപ്പം നമ്മെ കൂട്ടിച്ചേര്‍ത്തതിനാല്‍ വരുംകാലങ്ങളില്‍ അവന്‍ നമ്മോട് എത്രയധികം ആര്‍ദ്രതയുള്ളവനും കരുണ കാണിക്കുന്നവനുമാണെന്ന് എല്ലാവരേയും കാണിക്കേണ്ടതിന് ഇതു ചെയ്തു.
\s5
\v 8 ആത്മീയമായി മരിച്ച അവസ്ഥയില്‍നിന്നു നിങ്ങളെ രക്ഷിച്ചത് അര്‍ഹതയില്ലാത്ത അവസ്ഥയില്‍ ദൈവം നിങ്ങളോടു കരുണ കാണിച്ചതിനാലാണ്. നിങ്ങള്‍ നിങ്ങളെത്തന്നെ രക്ഷിച്ചതല്ല പിന്നെയോ, ഈ രക്ഷ-ദൈവത്തില്‍ നിന്നുമുള്ള ദാനം മൂലം—യേശുവില്‍ നിങ്ങള്‍ വിശ്വസിച്ചതിനാല്‍ അവന്‍ ഇങ്ങനെ ചെയ്തു.
\v 9 ആര്‍ക്കും ഈ ദാനം സ്വയമായി നേടുവാന്‍ കഴിയുന്നതല്ല. തന്നെത്തന്നെ രക്ഷിച്ചു എന്ന് ആര്‍ക്കും പ്രശംസിപ്പാനോ പറയുവാനോ കഴിയുകയില്ല.
\v 10 നാം ചെയ്യേണ്ടതിനായി ദൈവം മുന്നൊരുക്കിയിട്ടുള്ള കാര്യങ്ങള്‍ അവന്‍ നമ്മെക്കുറിച്ചു ആഗ്രഹിക്കുന്ന വിധത്തില്‍ ചെയ്യുവാനായി യേശുമശിഹയിലൂടെ നന്മപ്രവര്‍ത്തികള്‍ക്കായി നമ്മെ ഒരു പുതുജനമായി സൃഷ്ടിച്ചിരിക്കുന്നു.
\s5
\v 11 നിങ്ങള്‍ മുന്‍പ് ജനനംകൊണ്ട് ദൈവജനത്തോടു ബന്ധമില്ലാത്തവരും യഹൂദരല്ലാത്തവരും ആയിരുന്നു എന്ന്‍ ഓര്‍ക്കണം. "അഗ്രചര്‍മികള്‍" എന്നു വിളിച്ച് യഹൂദന്മാര്‍ നിങ്ങളെ പരിഹസിച്ചിരുന്നു. "അവര്‍ തങ്ങളെത്തന്നെ പരിച്ഛേദനക്കാര്‍ എന്നു വിളിച്ചിരുന്നു." ഇതുമൂലം നിങ്ങളല്ല അവരാണ് ദൈവത്തിന്‍റെ ജനം എന്നു കണക്കാക്കപ്പെട്ടിരുന്നു. എന്നിരുന്നാലും, പരിച്ഛേദന എന്നത് മനുഷ്യര്‍ തങ്ങളുടെ ശരീരത്തില്‍ വരുത്തുന്ന മാറ്റമാണ് അല്ലാതെ ദൈവം ആത്മാവില്‍ വരുത്തുന്ന ഒന്നല്ല.
\v 12 ആ സമയം നിങ്ങള്‍ മശിഹയില്‍നിന്ന് അകന്നവര്‍ ആയിരുന്നു എന്ന് ഓര്‍ക്കണം. യിസ്രായേല്‍ ജനതയ്ക്കു നിങ്ങള്‍ പരദേശികള്‍ ആയിരുന്നു. അവര്‍ക്കായി നല്‍കിയിരുന്ന വാഗ്ദത്തങ്ങളുടെ ഉടമ്പടിയില്‍ നിങ്ങള്‍ പങ്കാളികള്‍ ആയിരുന്നില്ല. ദൈവം നിങ്ങളെ രക്ഷിക്കും എന്ന പ്രതീക്ഷയും ഇല്ലായിരുന്നു. നിങ്ങള്‍ ഈ ലോകത്തില്‍ പൂര്‍ണമായും ദൈവമില്ലാത്തവരായി ജീവിച്ചിരുന്നവരും ആയിരുന്നു.
\s5
\v 13 നിങ്ങള്‍ മുന്‍പ് ദൈവത്തില്‍നിന്നു ദൂരസ്ഥരായിരുന്നിട്ടും യേശു മശിഹയില്‍ നിങ്ങള്‍ വിശ്വസിച്ചിരിക്കയാല്‍ ദൈവം നിങ്ങളെ തന്‍റെ അടുക്കല്‍ കൊണ്ടുവന്നിരിക്കുന്നു. മശിഹ നിങ്ങള്‍ക്കായി ക്രൂശില്‍ മരിച്ചതിനാലാണ് ഇതു സാധിച്ചത്.
\v 14 യഹൂദന്മാരും യഹൂദരല്ലാത്തവരും അന്യോന്യം സമാധാനത്തോടെ ജീവിക്കുവാന്‍ മശിഹയാകുന്നു ഇടവരുത്തിയത്. അവന്‍ രണ്ട് വ്യത്യസ്ത സമൂഹങ്ങളെ ഒരു സമൂഹമാക്കി തീര്‍ത്തു. ഇരു സമൂഹങ്ങളും അന്യോന്യം വെറുത്തിരുന്നു. എന്നാല്‍ അവന്‍ നമുക്ക് എല്ലാവര്‍ക്കുമായി മരിച്ചതിനാല്‍ അന്യോന്യം വെറുക്കുന്നതിനുള്ള കാരണങ്ങള്‍ മാറ്റി.
\v 15 ന്യായപ്രമാണവും യഹൂദനിയമങ്ങളും അനുസരിക്കേണ്ടതിന്‍റെ ബാധ്യതയെ നമ്മില്‍ നിന്നും നീക്കുകയും യഹൂദന്മാരെയും യഹൂദരല്ലാത്തവരെയും തന്നില്‍ ചേര്‍ത്തു സമാധാനത്തോടെ ജീവിക്കുന്ന ഒരു പുതിയ ജനമാക്കി തീര്‍ക്കേണ്ടതിന് അവന്‍ ഇത് ചെയ്തു.
\v 16 അവന്‍റെ ക്രൂശുമരണത്തിലൂടെ ഇരു സമൂഹത്തെയും ദൈവത്തോട് നിരപ്പിച്ചു ഒന്നാക്കി. തന്‍റെ മരണത്താല്‍ ഈവിധം അന്യോന്യവും ദൈവത്തോടുമുള്ള അവരുടെ ശത്രുത്വത്തെ യേശു നിര്‍ത്തല്‍ ചെയ്തു.
\s5
\v 17 ദൈവത്തോട് നമുക്കു സമാധാനം ഉണ്ട് എന്ന നല്ല വാര്‍ത്ത‍ യേശു വന്ന് അറിയിച്ചു. ദൈവത്തെക്കുറിച്ച് അറിയുന്ന യഹൂദന്മാരോടും ദൈവത്തെക്കുറിച്ച് അറിയാതിരുന്ന യഹൂദരല്ലാത്ത നിങ്ങളോടുമാണ് ഇത് അറിയിച്ചത്.
\v 18 യഹൂദന്മാര്‍ക്കും യഹൂദരല്ലാത്തവര്‍ക്കും ദൈവാത്മാവിന്‍റെ സഹായത്താല്‍ പിതാവായ ദൈവത്തിന്‍റെ അടുക്കല്‍ വരുവാന്‍ കഴിയേണ്ടതിനു യേശു നമുക്കായി ഇതു ചെയ്തു.
\s5
\v 19 ആകയാല്‍ യഹൂദരല്ലാത്ത നിങ്ങള്‍ ഇപ്പോള്‍ ദൈവജനത്തില്‍നിന്നും തള്ളപ്പെട്ടവര്‍ അല്ല. അതിനുപകരം നിങ്ങള്‍ ദൈവത്തിന്‍റെ ഭവനക്കാരും ദൈവം തനിക്കായി വേര്‍തിരിച്ചവരുടെ സഹപൗരന്മാരും ആകുന്നു.
\v 20 നിങ്ങള്‍ ഒരു കെട്ടിടമായി തീരേണ്ടതിനു ദൈവം കൂട്ടിചേര്‍ത്ത കല്ലുകള്‍ എന്നപോലെ അപ്പൊസ്തലന്മാരും പ്രവാചകന്മാരും ആ കെട്ടിടത്തിന്‍റെ അടിസ്ഥാന കല്ലുകള്‍ ആകുന്നു. ശരിയായിട്ടുള്ളതും ഉറപ്പുള്ളതുമായ ഭിത്തി ആകേണ്ടതിനു കെട്ടിടത്തിന്‍റെ കല്ലുകള്‍ അടിസ്ഥാന കല്ലുകളുമായി ബന്ധപ്പെട്ടിരിക്കുന്നതുപോലെ നിങ്ങളെ പഠിപ്പിച്ചതിന് അനുസരണമായി അടിസ്ഥാനപ്പെട്ടിരിക്കുന്നു. യേശുമശിഹ കെട്ടിടത്തിന്‍റെ അതിപ്രധാന കല്ലായ മൂലക്കല്ല് എന്ന പോലെ ആകുന്നു
\v 21 കെട്ടിടത്തിന്‍റെ ഓരോ കല്ലും മൂലക്കല്ലുമായി ബന്ധപ്പെട്ടിരിക്കുന്നതുപോലെ യേശു ഓരോ വ്യക്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരു നിര്‍മ്മാതാവ് ദൈവിക ശുശ്രൂഷക്കായി ഒരു വിശുദ്ധ ആലയത്തിന്‍റെ പണിക്ക് കല്ലുകള്‍ ചേര്‍ക്കുന്നതുപോലെ യേശുവും തന്‍റെ വിശ്വാസികളുടെ കുടുംബത്തെ വര്‍ദ്ധിപ്പിക്കുന്നു.
\v 22 നിങ്ങള്‍ യേശുവിനുള്ളവരായിരിക്കയാല്‍ യഹൂദന്മാരെയും യഹൂദരല്ലാത്തവരേയും ഒരുമിച്ചുചേര്‍ത്ത് പരിശുദ്ധാത്മാവിനാല്‍ ദൈവം വസിക്കുന്ന ഒരു കുടുംബമായി നിങ്ങളെയും പണിയുന്നു.
\s5
\c 3
\p
\v 1 ദൈവം, യഹൂദരല്ലാത്ത നിങ്ങള്‍ക്കായി ഈ പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്നതിലൂടെ പൗലൊസ് എന്ന ഞാന്‍ മശിഹയായ യേശുവിനു വേണ്ടി പ്രവര്‍ത്തിച്ചതിനാല്‍ ജയിലില്‍ ആയിരിക്കുന്നു.
\v 2 ദൈവം യഹൂദരല്ലാത്തവരോട് വളരെയധികം കരുണ കാണിക്കുവാന്‍ ആഗ്രഹിക്കുന്നു എന്ന് അറിയിക്കുവാനുള്ള ദൗത്യം എനിക്കു തന്നിരിക്കുന്നു എന്ന് ആളുകള്‍ നിങ്ങളോടു പറഞ്ഞു എന്ന് എനിക്ക് ഉറപ്പുണ്ട്.
\s5
\v 3 ഞാന്‍ മുന്‍പ് നിങ്ങള്‍ക്കു ചുരുക്കമായി എഴുതിയതനുസരിച്ച് എനിക്ക് ഈ കാര്യങ്ങള്‍ നേരിട്ടു വെളിപ്പെടുന്നതിനു മുന്‍പ് ആളുകള്‍ ഇതു മനസിലാക്കിയിരുന്നില്ല എന്നത് ദൈവം എന്നോട് പറയുകയുണ്ടായി
\v 4 ദൈവം മശിഹയെക്കുറിച്ച് മുന്‍കാലങ്ങളില്‍ വെളിപ്പെടുത്തിയിട്ടില്ലാത്ത കാര്യങ്ങളെപ്പറ്റി ഞാന്‍ വ്യക്തമായി മനസ്സിലാക്കിയിരുന്നു എന്നു നിങ്ങള്‍ക്ക് അതു വായിച്ചാല്‍ ബോധ്യപ്പെടും.
\v 5 മുന്‍കാലങ്ങളില്‍ ദൈവം ഈ സന്ദേശം മനുഷ്യര്‍ക്ക്‌ പൂര്‍ണമായും വെളിപ്പെടുത്തിയിരുന്നില്ല, എന്നാല്‍ ഇപ്പോള്‍ പരിശുദ്ധാത്മാവ് തന്‍റെ വിശുദ്ധ അപ്പൊസ്തലന്മാര്‍ക്കും പ്രവാചകന്മാര്‍ക്കും വെളിപ്പെടുത്തിയിരിക്കുന്നു.
\s5
\v 6 യഹൂദരല്ലാത്തവര്‍ ഇപ്പോള്‍ യഹൂദന്മാരോടൊപ്പം ദൈവത്തിന്‍റെ ആത്മീയ അനുഗ്രഹങ്ങള്‍ ഒരുമിച്ചു പങ്കിടുന്നു എന്നതാണ് ആ സന്ദേശം. ദൈവജനം എന്ന സമൂഹവുമായി അവര്‍ ബന്ധപ്പെട്ടിരിക്കുന്നു. അവര്‍ സുവാര്‍ത്ത വിശ്വസിച്ചതിന്‍റെ ഫലമായി മശിഹയായ യേശുവിനുള്ളവരാകുകയും, മാത്രവുമല്ല ദൈവം തന്‍റെ ജനത്തിനു വാഗ്ദത്തം ചെയ്തിരിക്കുന്ന എല്ലാ കാര്യങ്ങളും പങ്കിടുകയും ചെയ്യും.
\v 7 ഈ സുവാര്‍ത്ത ജനങ്ങളോടു പറഞ്ഞുകൊണ്ട് ഞാന്‍ ദൈവത്തെ സേവിക്കുന്നു. ഞാന്‍ ഇതിനു യോഗ്യന്‍ അല്ലാതിരുന്നിട്ടും ഈ പ്രവൃത്തി ചെയ്യുവാന്‍ ദൈവം എന്നോടു കരുണയുള്ളവന്‍ ആയി. കൂടാതെ എന്നില്‍ ശക്തിയോടെ പ്രവര്‍ത്തിക്കുന്നതിനാല്‍ ഇതു ചെയ്യുവാന്‍ അവന്‍ എന്നെ പ്രാപ്തനാക്കുകയും ചെയ്യുന്നു.
\s5
\v 8 ഞാന്‍ എല്ലാ ദൈവജനങ്ങളിലുംവച്ച് ഏറ്റവും അയോഗ്യന്‍ ആയിരുന്നിട്ടും ഈ ദാനം നല്കുവാന്‍ ദൈവത്തിനു ദയ ഉണ്ടായി. മശിഹയില്‍ നമുക്കുള്ള അനന്തമായ ആത്മീയ അനുഗ്രഹങ്ങളെപ്പറ്റി യഹൂദരല്ലാത്തവരോട് സുവിശേഷീകരിക്കുവാന്‍ അവന്‍ എന്നെ നിയമിക്കുകയും,
\v 9 ദൈവത്തിന്‍റെ പദ്ധതി എന്തെന്ന് മനസ്സിലാക്കേണ്ടതിനു ഏവരെയും പ്രാപ്തരാക്കുകയും ചെയ്യുന്നു. സകലവും സൃഷ്ടിച്ച ദൈവം മുന്‍കാലങ്ങളില്‍ മറച്ചുവച്ച ഒന്നാണ് ഈ പദ്ധതി.
\s5
\v 10 തെരഞ്ഞെടുക്കപ്പെട്ട തന്‍റെ ജനത്തിനു ഇതു വെളിപ്പെടുത്തേണ്ടതിനു ദൈവം തന്‍റെ പദ്ധതി മറച്ചുവച്ച്, ദൈവത്തിന്‍റെ ബഹുവിധ ജ്ഞാനം വെളിപ്പെടേണ്ടതിനു സ്വര്‍ഗ്ഗത്തിലെ എല്ലാ ആത്മിയ അധികാരങ്ങള്‍ക്കും വെളിപ്പെടുത്തിയിരിക്കുന്നു.
\v 11 ദൈവത്തിന് എല്ലായ്പ്പോഴും ഉണ്ടായിരുന്ന പദ്ധതിയാണിത്‌, നമ്മുടെ കര്‍ത്താവായ യേശു മശിഹയുടെ പ്രവൃത്തിയില്‍കൂടെ അവന്‍ ഇതു പൂര്‍ത്തീകരിച്ചിരിക്കുന്നു.
\s5
\v 12 ഇപ്പോള്‍ യേശു ചെയ്തവ നിമിത്തം നാം യേശുവില്‍ വിശ്വസിച്ചപ്പോള്‍ അവന്‍ നമ്മെ തന്നോട് അടുപ്പിക്കുന്നതിനാല്‍ നമുക്കു ദൈവത്തിങ്കലേക്കു സ്വാതന്ത്ര്യത്തോടും ആത്മവിശ്വാസത്തോടുംകൂടെ വരുവാന്‍ സാധിക്കുന്നു
\v 13 ഞാന്‍ തടവില്‍ നിങ്ങള്‍ക്കു വേണ്ടി കഷ്ടം അനുഭവിക്കുന്നതിന്‍റെ ഫലമായി അവ നിങ്ങള്‍ക്കു വേണ്ടി മഹത്വകരമായ ഫലം ഉളവാക്കുന്നതിനാല്‍ നിങ്ങള്‍ ദയവായി നിരുല്‍സാഹപ്പെടരുത്.
\s5
\v 14 ദൈവം ഇവയെല്ലാം നിങ്ങള്‍ക്കായി ചെയ്തിരിക്കയാല്‍ നമ്മുടെ പിതാവായ ദൈവത്തിന്‍റെ മുന്‍പാകെ ഞാന്‍ മുട്ടുകുത്തുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
\v 15 സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള ഓരോ കുടുംബത്തിനും പിന്തുടരുവാനുളള മാതൃക നല്കിയവനാണ് യഥാര്‍ത്ഥ പിതാവ്.
\v 16 ദൈവം എത്രമാത്രം വലിയവന്‍ ആയിരിക്കുന്നുവോ അതേ അളവില്‍ തന്‍റെ ആത്മാവിനെ നിങ്ങള്‍ക്കു തന്ന് നിങ്ങളുടെ ആത്മാവിനെ ശക്തീകരിക്കേണ്ടതിനു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
\s5
\v 17 നിങ്ങള്‍ അവനില്‍ വിശ്വസിക്കുന്നതിനാല്‍ മശിഹ നിങ്ങളുടെ സ്വന്ത ഹൃദയങ്ങളോടു ചേര്‍ന്നിരിക്കേണ്ടതിനായും നിങ്ങള്‍ ചെയ്യുന്നതും പറയുന്നതുമായ സകലവും, ദൈവത്തിനു നിങ്ങളോടുള്ള സ്നേഹത്തിന്‍റെയും അതുപോലെ നിങ്ങള്‍ക്ക് അവനോടും മറ്റുള്ളവരോടും ഉള്ള സ്നേഹത്തിന്‍റെ ഫലമാകുവാനും,
\v 18 സകല ദൈവജനത്തോടൊപ്പം മശിഹ നമ്മെ എത്ര മാത്രം സ്നേഹിക്കുന്നു എന്നു നിങ്ങള്‍ക്കു പൂര്‍ണമായി അറിയുവാന്‍ കഴിയേണ്ടതിനായും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
\v 19 ദൈവം എല്ലാ നന്മകളാലും അവന്‍ ആയിരിക്കുന്നതുപോലെ നിറയ്ക്കേണ്ടതിനു നമുക്കു മനസിലാക്കുവാന്‍ കഴിയുന്നതിനു ഉപരിയായി മശിഹ നമ്മെ സ്നേഹിക്കുന്നു എന്നു നിങ്ങള്‍ അറിയണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു.
\s5
\v 20 അവന്‍റെ ശക്തി നമ്മില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ അവനു ചെയ്യുവാന്‍ കഴിയും എന്നു നാം ചിന്തിക്കുന്നതിലും നാം അവനോടു ചെയ്യുവാന്‍ ആവശ്യപ്പെടുന്നതിലും ഉപരിയായി പ്രവര്‍ത്തിപ്പാന്‍ ദൈവത്തിനു കഴിയും.
\v 21 എല്ലാ തലമുറയിലും യേശു മശിഹായില്‍ കൂടി അവന്‍ ചെയ്ത ശ്രേഷ്ഠകരമായ പ്രവര്‍ത്തികള്‍ക്കായും അവന്‍റെ മഹിമക്കായും എല്ലാ വിശ്വാസികളും അവനെ പ്രശംസിക്കട്ടെ. അത് എന്നെന്നേക്കും അങ്ങനെതന്നെ ഉണ്ടായിരിക്കുമാറാകട്ടെ.
\s5
\c 4
\p
\v 1 ഇത് സകലവും നിമിത്തം, യേശുവിനെ സേവിച്ചതിനാല്‍ തടവറയിലാക്കപ്പെട്ട ഒരുവന്‍ എന്ന നിലയില്‍, അവനു വേണ്ടി ജീവിക്കുവാന്‍ നിങ്ങളെ വിളിച്ചവനായ യേശുവിനു മഹത്വം വരുത്തും വിധം ജീവിക്കുവാന്‍ ഞാന്‍ നിങ്ങളോട് അപേക്ഷിക്കുന്നു.
\v 2 എപ്പോഴും വിനയത്തോടും സൗമ്യതയോടുംകൂടെ ആയിരിക്കുക. നിങ്ങള്‍ അന്യോന്യം സ്നേഹിക്കുന്നതിനാല്‍ മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ അന്യോന്യം സഹിക്കുകയും ക്ഷമിക്കുകയും ചെയ്യുവിന്‍.
\v 3 ദൈവത്തിന്‍റെ ആത്മാവ് നിങ്ങളെ യോജിപ്പിച്ചിരിക്കയാല്‍ അന്യോന്യം ഐക്യത്തില്‍ നിലനില്‍ക്കേണ്ടതിനു നിങ്ങള്‍ക്ക് കഴിയുന്നതെല്ലാം ചെയ്യുക. പരസ്പരം സമാധാനത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ട് നിങ്ങളെത്തന്നെ ബന്ധിപ്പിക്കുക.
\s5
\v 4 ദൈവത്തിനു വിശ്വസിക്കുന്നവരുടെ ഒരു കുടുംബവും ഒരു പരിശുദ്ധാത്മാവും മാത്രമേയുള്ളൂ, മനുഷ്യര്‍ക്ക് പ്രത്യാശിക്കുവാന്‍ കഴിയുന്നതും ദൈവത്താല്‍ വിളിക്കപ്പെട്ട നിങ്ങള്‍ക്കു മാത്രമുള്ളതുമായ ആ ഏക കാര്യം പ്രാപിക്കുന്നതിനും വേണ്ടിയാണ് അവന്‍ നിങ്ങളെ വിളിച്ചത്.
\v 5 മശിഹയായ യേശു എന്ന ഏക കര്‍ത്താവു മാത്രമേയുള്ളൂ. അവനെ സേവിക്കുവാന്‍ ഒരേ ഒരു വഴി മാത്രമേയുള്ളൂ അത് അവനെ പൂര്‍ണമായി ആശ്രയിക്കുക എന്നതാകുന്നു, മാത്രവുമല്ല നാം എല്ലാവരും അവനായി മാത്രം സ്നാനം ഏല്‍ക്കുകയും ചെയ്തു.
\v 6 യഹൂദരും യഹൂദരല്ലാത്തവരുമായ നമുക്ക് പിതാവായ ദൈവം ഒരുവനേ ഉള്ളൂ. അവന്‍ സകലരുടെയും മേല്‍ വാഴുകയും നമ്മില്‍കൂടി പ്രവര്‍ത്തിക്കുകയും നാം എല്ലാവരിലും വസിക്കുകയും ചെയ്യുന്നു.
\s5
\v 7 നമ്മിലുണ്ടായിരിക്കണമെന്നു മശിഹ നിശ്ചയിച്ച പ്രകാരം നമുക്ക് ഓരോരുത്തര്‍ക്കും ദൈവം ആത്മീയ വരങ്ങളെ നല്കിയിരിക്കുന്നു.
\v 8 തിരുവെഴുത്തു പറയുന്നതുപോലെ, അവന്‍ ഉയരങ്ങളിലേക്ക് കയറിപ്പോയപ്പോള്‍ താന്‍ പിടിച്ചെടുത്ത ആളുകളെ അവനോടൊപ്പം കൊണ്ടുപോയി, തന്‍റെ ജനത്തിനു ദാനങ്ങളെ കൊടുത്തു.
\s5
\v 9 "അവന്‍ ഉയരങ്ങളിലേക്ക് കയറി" എന്ന വാക്കുകളാല്‍ ക്രിസ്തു ഇതിനു മുന്‍പ് ഭൂമിയുടെ അധോഭാഗങ്ങളിലേക്ക് ഇറങ്ങിപ്പോയി എന്നു നമ്മെ നിശ്ചയമായും ബോധ്യപ്പെടുത്തുന്നു.
\v 10 പ്രപഞ്ചത്തെ നിറയ്ക്കേണ്ടതിനു ക്രിസ്തു സ്വര്‍ഗ്ഗത്തില്‍നിന്ന് ഭൂമിയിലേക്ക്‌ ഇറങ്ങി വരികയും സ്വര്‍ഗ്ഗത്തില്‍ ഉന്നതമായ സ്ഥാനത്തേക്ക് അവന്‍ ഉയര്‍ത്തപ്പെടുകയും ചെയ്തു.
\s5
\v 11 അവന്‍റെ ജനത്തിന് ദാനം എന്ന നിലയില്‍ അവന്‍ ചിലരെ അപ്പൊസ്തലന്മാരായും ചിലരെ പ്രവാചകന്മാരായും ചിലരെ യേശുവിനെക്കുറിച്ചുള്ള നല്ല വാര്‍ത്ത‍ അറിയിക്കുന്നവരായും ചിലരെ വിശ്വാസ സമൂഹത്തിന്‍റെ പരിപോഷണത്തിനായും ചിലരെ പഠിപ്പിക്കേണ്ടതിനായും നിയമിച്ചു.
\v 12 മശിഹയുടെ സകല ജനവും ആത്മീയമായി ബലപ്പെടെണ്ടതിനും, മറ്റുള്ളവരെ സേവിക്കുവാന്‍ ദൈവജനത്തെ ഒരുക്കേണ്ടതിനുമായി ദൈവം അവരെ നിയമിച്ചു.
\v 13 ദൈവം ആഗ്രഹിക്കുന്ന നിലയില്‍ എത്തുന്നതുവരെ നാം ഒരുമിച്ച് ഈ പ്രവൃത്തി തുടര്‍ന്നുകൊണ്ടിരിക്കും. ദൈവപുത്രനില്‍ പൂര്‍ണ്ണമായും വിശ്വസിച്ച് നാം ഐക്യതയിലേക്ക് എത്തിച്ചേരുകയും, അവന്‍ നമ്മില്‍ പ്രവൃത്തിക്കുന്നത് അനുഭവിച്ചറിയേണ്ടതിനും വിശ്വാസി സമൂഹം എന്നനിലയില്‍ പൂര്‍ണ്ണ പക്വത പ്രാപിക്കേണ്ടതിനും ദൈവത്തെ മശിഹയായി അറിഞ്ഞു വിശ്വസിച്ച് പരിപൂര്‍ണ്ണ പക്വത പ്രാപിക്കേണ്ടതിനുമാണ്.
\s5
\v 14 അങ്ങനെ നാം ഇനി ഒരിക്കലും പക്വത ഇല്ലാത്ത ചെറിയ ശിശുക്കളെ പോലെ അത്മീയമായി പക്വത ഇല്ലാത്തവര്‍ ആയിരിക്കുകയില്ല. കാറ്റിനാലും തിരമാലകളാലും ദിശ മാറി ഒരു വശത്തേക്കും പിന്നീടു മറുവശത്തേക്കും ചാഞ്ചാടുന്ന വള്ളം പോലെ നാം ഒരിക്കലും പുതിയ ഉപദേശങ്ങളെ പിന്തുടരുകയില്ല. തെറ്റായ പഠിപ്പിക്കലുകളാല്‍ നമ്മെ വഞ്ചിക്കുന്ന കൌശലക്കാരായ ആളുകളെ നാം അനുവദിക്കുകയില്ല.
\v 15 അതിനുപകരം, നാം സ്നേഹത്തോടെ അന്യോന്യം സത്യത്തെക്കുറിച്ച് സംസാരിച്ചുകൊണ്ട് എല്ലാ വഴികളിലും അധികമായി മശിഹയെപ്പോലെ ആയിത്തീരാം. വിശ്വാസികളായ നാം ഒരു മനുഷ്യശരീരത്തിന്‍റെ അവയവങ്ങള്‍ എന്നപോലെയും തല മശിഹയും ആകുന്നു.
\v 16 അവനാണ് നമ്മെ ഒരുമിച്ചു കൂട്ടിചേര്‍ക്കുന്നതും നമ്മെ തമ്മില്‍ത്തമ്മില്‍ നിലനിര്‍ത്തുന്നതും. ഒരു വ്യക്തിയുടെ തല ആ ശരീരത്തിന്‍റെ അവയവങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നതുപോലെ നാം അന്യോന്യം സഹായിക്കേണ്ടത് എങ്ങനെ എന്നും ഓരോരുത്തര്‍ക്കും ആവശ്യാനുസരണം കഴിവ് തന്ന്‍ ഐക്യതയോടെ ചെയ്യേണ്ട വഴിയേയും അവന്‍ പഠിപ്പിക്കുന്നു ഈവിധം നാം പരസ്പരം സ്നേഹിക്കുമ്പോള്‍ നാം ഒരുമിച്ചു വളരുകയും അന്യോന്യം ബലപ്പെടുത്തുകയും ചെയ്യും.
\s5
\v 17 അക്കാരണത്താല്‍, കര്‍ത്താവായ യേശുവിലുള്ള അധികാരത്തോടെ ഞാന്‍ നിങ്ങളോട് പറയുന്നതെന്തെന്നാല്‍, യഹൂദരല്ലാത്തവര്‍ ജീവിച്ച വഴികളില്‍ നിങ്ങള്‍ ഇനി ജീവിക്കരുത്. അവരുടെ ജീവിതരീതി വ്യര്‍ത്ഥചിന്തകളില്‍ നിന്നുള്ളതാണ്.
\v 18 അവര്‍ ദൈവത്തില്‍നിന്നും പൂര്‍ണ്ണമായി അകന്നു ജീവിക്കുവാന്‍ ശ്രമിക്കുന്നതിനാല്‍ ശരിയും തെറ്റും ഏതെന്നു ശരിയായി ചിന്തിക്കുവാന്‍ അവര്‍ക്ക് സാധിക്കുന്നില്ല. അവര്‍ ഇതു ചെയ്യുന്നത്‌ പിടിവാശിയോടെ ദൈവത്തെ അനുസരിക്കുവാന്‍ തയ്യാറാകാത്തതിനാലും അവര്‍ക്കു നഷ്ടപ്പെട്ടത്‌ എന്തെന്ന് അറിയാതിരിക്കുകയും ചെയ്യുന്നതുകൊണ്ടത്രേ.
\v 19 അവര്‍ ശരിയും തെറ്റും തിരിച്ചറിയുവാന്‍ കഴിവില്ലാത്തവരായിത്തീര്‍ന്നു, അതിനാല്‍ തങ്ങളുടെ ശരീരത്തിന്‍റെ അഭിലാഷങ്ങളുടെ ആവശ്യമനുസരിച്ച്‌ ലജ്ജയായതു ചെയ്യുവാന്‍ തങ്ങളെത്തന്നെ സമര്‍പ്പിച്ചു. എല്ലാവിധ അധര്‍മ്മ പ്രവൃത്തികളും കൂടുതലായി ചെയ്യുവാന്‍ അവര്‍ തങ്ങളെത്തന്നെ ഏല്പിച്ചു.
\s5
\v 20 എന്നാല്‍ മശിഹായെക്കുറിച്ചു നിങ്ങള്‍ പഠിച്ചപ്പോള്‍ അധികം മെച്ചമായ ഒരു മാര്‍ഗം നിങ്ങള്‍ അറിയുന്നു.
\v 21 നിങ്ങള്‍ യേശുവിനെക്കുറിച്ചുള്ള സന്ദേശം കേള്‍ക്കുകയും മനസ്സിലാക്കുകയും ചെയ്തു എന്നും അവനില്‍നിന്നു പഠിച്ചു എന്നും ഞാന്‍ അറിയുന്നു, അതിനാല്‍ അവന്‍റെ വഴികള്‍ ജീവിക്കുവാന്‍ സത്യമായവ എന്നും നിങ്ങള്‍ അറിഞ്ഞു.
\v 22 നിങ്ങള്‍ ജീവിച്ചുവന്ന വഴികള്‍ അവസാനിപ്പിക്കുവാന്‍ നിങ്ങളുടെ ഗുരുക്കന്മാര്‍ നിങ്ങളെ പഠിപ്പിച്ചു. നിങ്ങള്‍ തെറ്റായ കാര്യങ്ങള്‍ ചെയ്യുവാന്‍ ആഗ്രഹിച്ചതിനാല്‍ ആ കാര്യങ്ങള്‍ നല്ലതെന്നു ചിന്തിച്ച് നിങ്ങള്‍ നിങ്ങളെത്തന്നെ വഞ്ചിക്കുകയും ചെയ്തു. ആ ജീവിതം ആത്മീയമായി നിങ്ങളെ നശിപ്പിക്കുകയിരുന്നു.
\s5
\v 23 അതുകൊണ്ട് ഒരു പുതിയ ആത്മാവിനെയും പുതിയ ചിന്താരീതിയും നിങ്ങള്‍ക്കു തരുവാനായി ദൈവത്തെ അനുവദിക്കുക.
\v 24 ദൈവം തന്‍റെ സ്വരൂപത്തില്‍ സൃഷ്ട്ടിച്ച ഒരു പുതു വ്യക്തി എന്നവണ്ണം ജീവിക്കുവാന്‍ നിങ്ങള്‍ ആരംഭിക്കണം. യേശുവിന്‍റെ സത്യ മാര്‍ഗ്ഗത്തില്‍ അന്യോന്യവും ദൈവത്തോടും നേരായവിധത്തില്‍ ജീവിക്കുവാന്‍ അവന്‍ നിങ്ങളെ സൃഷ്ടിച്ചു.
\s5
\v 25 അതിനാല്‍ അന്യോന്യം അസത്യം പറയുന്നതു നിര്‍ത്തുക. നാം ദൈവകുടുംബവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ അന്യോന്യം സത്യസന്ധമായി സംസാരിക്കുക.
\v 26 പാപകരമായ പെരുമാറ്റം സംബന്ധമായി കോപിക്കുക, എന്നാല്‍ നിങ്ങള്‍ കോപിക്കുന്നതിനാല്‍ പാപം ചെയ്യരുത്. ഓരോ ദിവസവും അവസാനിക്കുന്നതിനു മുന്‍പ് കോപിക്കുവാന്‍ കാരണമായതിനെക്കുറിച്ച് ചിന്തിക്കുക.
\v 27 അതിനാല്‍ നിങ്ങളുടെ ഇടയില്‍ തിന്മ ചെയ്യുവാന്‍ പിശാചിന് ഇടം കൊടുക്കരുത്.
\s5
\v 28 മോഷ്ടിക്കുന്നവര്‍ തുടര്‍ന്നും മോഷ്ടിക്കരുത്. അതിനുപകരം ആവശ്യങ്ങളില്‍ ഇരിക്കുന്നവര്‍ക്ക് എന്തെങ്കിലും കൊടുക്കുവാന്‍ ഇടയാകേണ്ടതിനു അവര്‍ സ്വന്ത പരിശ്രമത്താല്‍ നല്ല പ്രവൃത്തികള്‍ ചെയ്തുകൊണ്ട് അവര്‍ കഠിനാദ്ധ്വാനം ചെയ്യേണം.
\v 29 ദോഷം വരുന്നതൊന്നും പറയരുത്. അതിനുപകരം കേള്‍ക്കുന്നവര്‍ക്കു പ്രയോജനപ്പെടുവാന്‍ സഹായം അവശ്യമുള്ളവരെ പ്രോത്സാഹിപ്പിക്കുന്ന നല്ല കാര്യങ്ങള്‍ പറയുക അങ്ങിനെ കേള്‍ക്കുന്നവര്‍ക്ക് ഗുണം വരുത്തുവാന്‍ നിങ്ങളുടെ വാക്കുകളിലൂടെ ദൈവത്തിനു പ്രവര്‍ത്തിക്കാന്‍ കഴിയും.
\v 30 ദൈവം നിങ്ങളെ അവനുള്ളവരാക്കി പരിശുദ്ധാത്മാവിനെ നല്‍കിക്കൊണ്ട് മുദ്രയിട്ടിരിക്കുന്നു, മശിഹ നിങ്ങളെ ഈ ലോകത്തില്‍നിന്നും മോചിപ്പിക്കുന്ന ദിവസം വരെ അവന്‍ നിങ്ങളോട്കൂടെ ഉണ്ടായിരിക്കും. അതിനാല്‍ നിങ്ങളുടെ ജീവിതംകൊണ്ടു ദൈവത്തിന്‍റെ പരിശുദ്ധാത്മാവ്‌ ദു:ഖിക്കുവാന്‍ ഇടവരരുത്.
\s5
\v 31 ഈ വിധം പെരുമാറുന്നത് പൂര്‍ണ്ണമായി നിര്‍ത്തുവാന്‍ പരമാവധി പരിശ്രമിക്കുക. മറ്റുള്ളവരോട് അമര്‍ഷവും ക്രോധവും ഒഴിവാക്കുക അല്ലെങ്കില്‍ കോപിക്കാതിരിക്കുക.. മറ്റുള്ളവരെ അധിക്ഷേപിക്കുവാന്‍ ശബ്ദമുയര്‍ത്തുകയോ അല്ലെങ്കില്‍ മറ്റുള്ളവരെ ദുഷിക്കുകയോ ചെയ്യരുത്. യാതൊരു വിധത്തിലും ദോഷകരമായ വിധത്തില്‍ പ്രവൃത്തിക്കരുത്‌. അതിലുപരിയായി മറ്റുള്ളവരോട് ദയാപൂര്‍ണ്ണരായി പെരുമാറുക.
\v 32 അതുമാത്രവുമല്ല, അന്യോന്യം കരുണ കാണിക്കുക. മശിഹ നിങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചത് വഴിയായി ദൈവം നിങ്ങളോട് ക്ഷമിച്ചതുപോലെ അന്യോന്യം ക്ഷമിക്കുക
\s5
\c 5
\p
\v 1 തങ്ങളെ വളരെയധികം സ്നേഹിക്കുന്ന പിതാവിനെ മക്കള്‍ അനുകരിക്കുന്നതുപോലെ ദൈവം നിങ്ങള്‍ക്ക് എന്തു ചെയ്തു എന്നതനുസരിച്ച് അവനെ അനുകരിപ്പിന്‍.
\v 2 നിങ്ങള്‍ മറ്റുള്ളവരോടുള്ള സ്നേഹത്തില്‍ എല്ലാ കാര്യവും ചെയ്യുവിന്‍. ക്രൂശില്‍ സ്വന്ത ഇഷ്ടപ്രകാരം മരിച്ച് സ്നേഹിച്ച് നമുക്ക് പകരമായി ദൈവത്തിനു യാഗമായി ക്രൂശില്‍ സ്വന്ത ഇഷ്ടപ്രകാരം മരിച്ച് ദൈവത്തിനു യാഗമായി തീര്‍ന്ന മശിഹയെ പോലെആകുവിന്‍. ഈ യാഗം ദൈവത്തെ വളരെയധികം പ്രസാദിപ്പിച്ചു.
\s5
\v 3 എന്നാല്‍ നിങ്ങളില്‍ ആരും തന്നെ ലൈംഗിക പാപത്തിലോ ഏതെങ്കിലും അധാര്‍മ്മികതയിലോ അസഹ്യപ്പെടുത്തുന്ന ലൈംഗിക പെരുമാറ്റത്തിലോ ആരും തന്നെ ഏര്‍പ്പെടുകയോ ചെയ്യുന്നതിന് ഒരു കാരണവും ഉണ്ടായിരിക്കരുത്. അത്തരം പാപങ്ങള്‍ ദൈവ ജനത്തിനിടയില്‍ ഇല്ല.
\v 4 നിങ്ങള്‍ അന്യോന്യം സംസാരിക്കുമ്പോള്‍ അശ്ലീലമായ കഥകളോ വിഡ്ഢിത്തരങ്ങളോ പാപം ചെയ്യുന്നതിനു വഴിയൊരുക്കുന്ന തമാശകളോ പറയരുത്. ദൈവത്തിനുള്ളവര്‍ ആ നിലയില്‍ സംസാരിക്കരുത്. അതിനുപകരം നന്ദിയുള്ളവരായി നിങ്ങള്‍ കാര്യങ്ങള്‍ വ്യക്തമാക്കുക.
\s5
\v 5 ദൈവമാകുന്ന മശിഹയുടെ രാജ്യത്തില്‍നിന്നും ഈ ആളുകള്‍ ഒഴിവാക്കപ്പെടുമെന്നതു തികച്ചും യാഥാര്‍ത്ഥ്യമാണ്. ലൈംഗിക അധര്‍മ്മിയും അശുദ്ധനും ക്രമംകെട്ട ലൈംഗികതയില്‍ ഏര്‍പ്പെടുന്നവനും, വിഗ്രഹത്തെ ആരാധിക്കുന്ന ഒരുവനു തുല്യനാണ്.
\v 6 നാം വിവിധ ആചാരങ്ങള്‍ സ്വീകരിക്കണമെന്നു പറഞ്ഞ് ആരും നിങ്ങളെ വഞ്ചിക്കരുത്. അതു ദൈവത്തെ അനുസരിക്കാത്തവര്‍ക്കു ശിക്ഷയുണ്ട് എന്ന കാരണത്താല്‍ ആകുന്നു.
\v 7 അതിനാല്‍ ഈവിധ പാപങ്ങള്‍ ചെയ്യുന്നവരോടൊപ്പം കൂടരുത്.
\s5
\v 8 ഇരുട്ടില്‍ ഇരിക്കുന്നവര്‍ തങ്ങളുടെ ചുറ്റും എന്താണുള്ളതെന്നു അറിയാതിരിക്കുന്നതുപോലെ കര്‍ത്താവായ യേശുവില്‍ വിശ്വസിക്കുന്നതിനു മുന്‍പ് സത്യം എന്തെന്ന് നിങ്ങള്‍ അറിഞ്ഞിരുന്നില്ല എന്നത് ഓര്‍ക്കണം. എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ വെളിച്ചത്തിലേക്കു വന്നിരിക്കയാല്‍ സത്യം എന്തെന്നു കര്‍ത്താവു നിങ്ങള്‍ക്കു കാണിച്ചിരിക്കുന്നു. ആയതിനാല്‍ കര്‍ത്താവു കാണിച്ചുതന്ന വഴിയില്‍ ജീവിക്കുക.
\v 9 വെളിച്ചമുള്ളവര്‍ ശരിയായ വഴിയില്‍ ജീവിക്കുന്നു എന്ന കാരണത്താല്‍ യേശുവിനെ അറിയുന്നതിന്‍റെ ഫലമായി നല്ലതും ശരിയായതും സത്യവുമായ വഴിയില്‍ ജീവിക്കുവാന്‍ നിങ്ങള്‍ക്കും കഴിയും.
\v 10 ഈ വഴിയില്‍ നിങ്ങള്‍ ജീവിക്കുന്നതിനാല്‍ കര്‍ത്താവിനു പ്രസാദകരമായത് എന്തെന്നു പഠിച്ചുകൊണ്ടിരിപ്പിന്‍.
\v 11 ആത്മീയ ഇരുട്ടില്‍ വ്യര്‍ത്ഥമായ പ്രവൃത്തികള്‍ ചെയ്യുന്നവരോടുകൂടെ പങ്കാളികള്‍ ആകരുത്. അതിനുപകരം അവരുടെ പ്രവൃത്തികള്‍ എത്രമാത്രം വ്യര്‍ത്ഥമാണെന്ന്‍ ഓരോരുത്തരും മനസിലാക്കണം.
\v 12 ആളുകള്‍ രഹസ്യത്തില്‍ ചെയ്യുന്ന ദുഷ്ടകാര്യങ്ങളെക്കുറിച്ച് പറയുന്നതുപോലും ദൈവത്തിന്‍റെ ജനത്തിനു ലജ്ജാകരമാണ്.
\s5
\v 13 ഈവിധ പ്രവൃത്തികള്‍ ദുഷ്ടത ആണെന്ന് ആളുകള്‍ അറിയുവാനും മനസ്സിലാക്കുവാനും കഴിയേണ്ടതിനു അവര്‍ക്ക് വെളിപ്പെടുത്തി കൊടുക്കേണ്ടത് നമുക്ക് ആവശ്യമാണ്. ചിലതിനെ യഥാര്‍ത്ഥത്തില്‍ അത് എന്താണെന്ന് എല്ലാവര്‍ക്കും വെളിപ്പെടുത്തേണ്ടതിന് നാം വെളിച്ചത്തിലേക്ക് കൊണ്ട് വരുന്നു അത് പോലെയാണ് ഇത്. വെളിച്ചം ആ വസ്തുവിനെ വെളിപ്പെടുത്തുന്ന കാര്യങ്ങള്‍ വച്ച് മനുഷ്യര്‍ക്ക്‌ അതിനെ പരിശോധിക്കുവാനും വിധിക്കുവാനും കഴിയും.
\v 14 അവര്‍ പറയുമ്പോള്‍ വിശ്വാസികള്‍ ഇതിനെക്കുറിച്ചാണ് സംസാരിക്കുന്നത്,
\q "നിങ്ങളില്‍ ഉറങ്ങുന്നവന്‍ ഉണര്‍ന്നിരിക്കട്ടെ!
\q മരിച്ചവര്‍ ഇരുട്ടില്‍നിന്നും പുറത്തുവന്നു ജീവിക്കട്ടെ.
\q ഇരുട്ടിലുള്ളതു വെളിച്ചത്തില്‍ ആളുകള്‍ കാണുന്നതുപോലെ!
\q സത്യമെന്തെന്ന് മശിഹ നിങ്ങള്‍ക്കു കാണിച്ചുതരും"
\s5
\p
\v 15 അതിനാല്‍ എങ്ങനെ ജീവിക്കുന്നു എന്നു നിങ്ങള്‍ വളരെ ശ്രദ്ധാലുക്കള്‍ ആയിരിക്കണം വിഡ്ഢികള്‍ ചെയ്യുന്നതുപോലെ പെരുമാറരുത്‌. അതിനുപകരം ബുദ്ധിമാന്മാരെപ്പോലെ പെരുമാറുക.
\v 16 ഓരോ ദിവസവും ആളുകള്‍ ദുഷ്ടപ്രവൃത്തികള്‍ കൂടുതലായി ചെയ്യുന്നതിനാല്‍ അവസരം ലഭിക്കുന്നതുപോലെ സാധിക്കുന്നതില്‍ വച്ച് ഏറ്റവും നല്ലത് ചെയ്യുക..
\v 17 അതിനാല്‍ ബുദ്ധിമാന്മാരായിരിപ്പിന്‍, നിങ്ങള്‍ എന്തു ചെയ്യണമെന്നു കര്‍ത്താവായ യേശു ആഗ്രഹിക്കുന്നതു നന്നായി മനസ്സിലാക്കി അതു ചെയ്യുക.
\s5
\v 18 മദ്യപിക്കുമ്പോള്‍ തങ്ങളെത്തന്നെ നിയന്ത്രിക്കുവാന്‍ ആളുകള്‍ക്കു കഴിയാതെ ഇരിക്കുന്നതിനാല്‍ ലഹരിയുള്ള പാനീയങ്ങള്‍ കുടിച്ചു മദ്യപന്മാര്‍ ആകരുത്. അതിനുപകരം നിങ്ങള്‍ എപ്പോഴും എന്തു ചെയ്താലും ദൈവത്തിന്‍റെ ആത്മാവ് നിങ്ങളെ നിയന്ത്രിക്കട്ടെ.
\v 19 ദൈവത്തിന്‍റെ ആത്മാവ് നിങ്ങള്‍ക്കു നല്കുന്നതനുസരിച്ചു സങ്കീര്‍ത്തനങ്ങളും മശിഹയെക്കുറിച്ചുള്ള പാട്ടുകളും അന്യോന്യം പാടുവിന്‍. നിങ്ങള്‍ ഉച്ചത്തില്‍ പാടാതിരിക്കുമ്പോള്‍ നിങ്ങളുടെ ഹൃദയങ്ങളില്‍ പാടുകയും കീര്‍ത്തനങ്ങള്‍ അര്‍പ്പിക്കുകയും ചെയ്യുക.
\v 20 കര്‍ത്താവായ യേശു മശിഹ നിങ്ങള്‍ക്ക് എന്തൊക്കെ ചെയ്തുവോ അവ എല്ലാറ്റിനും പിതാവായ ദൈവത്തിന് എപ്പോഴും നന്ദി പറയുകയും ചെയ്യുക.
\v 21 നിങ്ങള്‍ മശിഹയെ ബഹുമാനിക്കുന്നതിനാല്‍ നിങ്ങളെത്തന്നെ അന്യോന്യം താഴ്ത്തുവിന്‍.
\s5
\v 22-23 ഭര്‍ത്താക്കന്മാര്‍ കര്‍ത്താവായ യേശുവിന് കീഴ്പ്പെട്ടിരിക്കുന്നതിനാല്‍ ഭാര്യമാര്‍ തങ്ങളുടെ സ്വന്തം ഭര്‍ത്താക്കന്മാരുടെ നേതൃത്വത്തിനു കീഴ്പ്പെട്ടിരിക്കണം. ഭൂലോകം മുഴുവനും വിശ്വാസ സമൂഹത്തിന്‍റെ നേതാവായി മശിഹ ആയിരിക്കുന്നതു പോലെ ഭര്‍ത്താക്കന്മാര്‍ ഭാര്യമാരുടെ നേതാവാണ്‌. മശിഹ വിശ്വാസികളെ അവരുടെ പാപങ്ങളുടെ ശിക്ഷയില്‍നിന്നും രക്ഷിച്ച രക്ഷകനാണ്‌.
\v 24 ഭാര്യമാരെ സംബന്ധിച്ച്, മശിഹായുടെ അധികാരത്തിന് എല്ലാ വിശ്വാസികളും കീഴ്പ്പെട്ടിരിക്കുന്നതുപോലെ ഭാര്യമാര്‍ തങ്ങളുടെ ഭര്‍ത്താക്കന്മാരുടെ അധികാരത്തിന്‍കീഴെ തങ്ങളെത്തന്നെ കീഴ്പ്പെടുത്തേണ്ടതാണ്.
\s5
\v 25 തന്നില്‍ വിശ്വസിക്കുന്നവരെയെല്ലാം മശിഹ സ്നേഹിച്ചതുപോലെ ഓരോ ഭര്‍ത്താക്കന്മാരും തങ്ങളുടെ ഭാര്യമാരെ സ്നേഹിക്കേണം. അവന്‍ നമുക്കായി തന്‍റെ സ്വന്ത ജീവനെ ക്രൂശിന്മേല്‍ നല്‍കി.
\v 26 അതിനാല്‍ അവന്‍ നമ്മെ തനിക്കായി വേര്‍തിരിച്ചിരിക്കുന്നു. അവന്‍റെ സന്ദേശം നമ്മോട് പറഞ്ഞതുവഴി യേശു നമ്മെ ശുദ്ധീകരിച്ചിരിക്കുന്നു. ആളുകള്‍ വെള്ളത്താല്‍ കഴുകി തങ്ങളെത്തന്നെ ശുദ്ധിയാക്കുന്നതുപോലെ അവന്‍ നമ്മുടെ പാപങ്ങളെ നമ്മില്‍നിന്നു നീക്കി.
\v 27 എല്ലാ വിശ്വാസികളുടെയും കൂട്ടത്തെ തനിക്കായി തേജസ്സുള്ള കൂട്ടമായി വെളിപ്പെടുത്തുവാനും പൂര്‍ണ്ണമായി ശുദ്ധീകരിക്കപ്പെട്ടതും പൂര്‍ണ്ണതയുള്ളതും പാപമില്ലാത്തതും യാതൊരു പോരായ്മയും ഇല്ലാത്തതുമായ തേജസ്സുള്ള മണവാട്ടി അവരുടെ മണവാളനെ കണ്ടുമുട്ടുവാന്‍ തയ്യാറായിരിക്കുന്നതുപോലെ അവന്‍ ഈ കാര്യം ചെയ്തു.
\s5
\v 28 ഓരോ മനുഷ്യനും തന്‍റെ സ്വന്ത ശരീരത്തെ സ്നേഹിക്കുന്നതുപോലെ തന്‍റെ സ്വന്തം ഭാര്യയെ ഈവിധത്തില്‍ സ്നേഹിക്കേണ്ടതാകുന്നു. ഇങ്ങനെ ചെയ്യുന്നതിനാല്‍ തന്‍റെ ഭാര്യയെ സ്നേഹിക്കുന്നവന്‍ തന്നെത്തന്നെ സ്നേഹിക്കുന്നു.
\v 29-30 ഈ കാരണത്താല്‍ ആരുംതന്നെ തന്‍റെ സ്വന്തം ശരീരത്തെ വെറുക്കുന്നില്ല. അതിനു പകരം ക്രിസ്തു ഭൂലോകം എങ്ങുമുള്ള സഭയെ കരുതുന്നതുപോലെ തന്‍റെ സ്വന്ത ശരീരത്തെ പരിപോഷിപ്പിക്കുകയും അതിനായി കരുതുകയും ചെയ്യുന്നു. അവനുമായി ബന്ധപ്പെട്ട വിശ്വാസികളുടെ ഒരു കൂട്ടമായി നാം തീര്‍ന്നിരിക്കുന്നു.
\s5
\v 31 വിവാഹം ചെയ്യുന്നവരെക്കുറിച്ച് ദൈവവചനം പറയുന്നത്: "അതിനാല്‍ ഒരു മനുഷ്യന്‍ തന്‍റെ പിതാവിനെയും മാതാവിനെയും വിട്ടു സ്വയം ഭാര്യയോടുകൂടി ചേരുകയും അങ്ങനെ അവര്‍ ഇരുവരും ഒരു വ്യക്തി എന്നപോലെ ആകുകയും ചെയ്യും."
\v 32 ഇതില്‍ നമുക്കു മനസ്സിലാക്കാന്‍ കഴിയാത്ത ധാരാളം കാര്യങ്ങളുണ്ട്. എന്നാല്‍ ഞാന്‍ പറയുന്നത്, മശിഹ ഭൂലോകം എങ്ങുമുള്ള വിശ്വാസികളുടെ സഭയെ എത്രമാത്രം സ്നേഹിക്കുന്നു എന്നു മനസ്സിലാക്കുവാന്‍ ഭര്‍ത്താവിന്‍റെയും ഭാര്യയുടെയും ഉദാഹരണം സഹായിക്കുന്നു എന്നതാണ്.
\v 33 എങ്ങനെയെന്നാല്‍ ഓരോ മനുഷ്യനും തന്നെത്തന്നെ സ്നേഹിക്കുന്നതുപോലെ തന്‍റെ ഭാര്യയെ സ്നേഹിക്കുകയും ഓരോ സ്ത്രീയും അവരുടെ ഭര്‍ത്താവിനെ ആഴമായി ബഹുമാനിക്കേണ്ടതും ആകുന്നു.
\s5
\c 6
\p
\v 1 മക്കളാകുന്ന നിങ്ങള്‍, കര്‍ത്താവായ യേശുവിനെ സേവിക്കുന്നു എന്നവണ്ണം നിങ്ങളുടെ മാതാപിതാക്കന്മാരെ അനുസരിപ്പിന്‍. എന്തുകൊണ്ടെന്നാല്‍ ഇതു ചെയ്യുന്നതു നിങ്ങള്‍ക്ക് ഏറ്റവും ഉചിതമാണ്.
\v 2 തിരുവെഴുത്തില്‍ ദൈവം കല്പിച്ചത്, "നിങ്ങളുടെ അമ്മയപ്പന്മാരെ ഏറ്റവും അധികമായി ബഹുമാനിപ്പിന്‍." ദൈവം ചില വാഗ്ദത്തം ഉള്‍പ്പെടുത്തി നല്‍കിയിട്ടുള്ള കല്പനകളില്‍ ഇത് ഒന്നാമത്തെതാകുന്നു.
\v 3 "നിങ്ങളിതു ചെയ്യുന്നുവെങ്കില്‍ അനുഗ്രഹിക്കപ്പെടുകയും ഭൂമിയില്‍ ദീര്‍ഘകാലം ജീവിച്ചിരിക്കുകയും ചെയ്യും" എന്നു ദൈവം വാഗ്ദത്തം ചെയ്തിരിക്കുന്നു.
\s5
\v 4 പിതാക്കന്മാരായ നിങ്ങള്‍ മക്കള്‍ക്ക്‌ കോപം ഉണ്ടാകത്തക്കവണ്ണം പെരുമാറരുത്‌. അതിനുപകരം നിങ്ങള്‍ ചെയ്യുവാന്‍ കര്‍ത്താവ് ആഗ്രഹിക്കുന്നതുപോലെ അവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയും അച്ചടക്കത്തിലും അവരെ വളര്‍ത്തേണ്ടതാണ്.
\s5
\v 5 നിങ്ങള്‍ ക്രിസ്തുവിനെ അനുസരിക്കുന്നതുപോലെ അടിമകളായവരോട്, ഈ ഭൂമിയില്‍ നിങ്ങളുടെ യജമാനന്‍മാര്‍ ആയിരിക്കുന്നവരെ വളരെ ബഹുമാനത്തോടെയും ആത്മാര്‍ത്ഥയോടുകൂടിയും അനുസരിക്കേണ്ടതാണ്.
\v 6 കഠിനാധ്വാനം ചെയ്യുന്നു എന്ന് തോന്നിപ്പിക്കുന്ന വിധം പ്രവര്‍ത്തിക്കുന്നവരെപ്പോലെ അവര്‍ നിങ്ങളെ നിരീക്ഷിക്കുമ്പോള്‍ മാത്രമല്ല, പകരം നിങ്ങള്‍ ക്രിസ്തുവിന് അടിമകള്‍ ആയിരിക്കുന്നു എന്നപോലെ ദൈവം നിങ്ങള്‍ ചെയ്യുവാന്‍ ആഗ്രഹിക്കുന്നതുപോലെ ഉത്സാഹത്തോടെ ചെയ്യുവിന്‍.
\v 7 മനുഷ്യരെ എന്നപോലെ അല്ല, കര്‍ത്താവായ യേശുവിനെ സേവിക്കുന്നു എന്ന പോലെ നിങ്ങളുടെ യജമാനന്മാരെ മനസ്സോടെ സേവിപ്പിന്‍.
\v 8 കര്‍ത്താവായ യേശു നല്ല പ്രവൃത്തി ചെയ്യുന്നവര്‍ക്ക് പ്രതിഫലം നല്‍കും എന്ന് അറിഞ്ഞിരിക്കയാല്‍ ഇതു ചെയ്യുവിന്‍. ഈ വ്യക്തി അടിമയോ സ്വതന്ത്രനോ എന്നുള്ളതില്‍ യാതൊരു വ്യത്യാസവും വരുത്തുന്നില്ല.
\s5
\v 9 യജമാനന്മാരായവരോട്, നിങ്ങളുടെ അടിമകള്‍ നിങ്ങളെ നന്നായി സേവിക്കുന്നത് പോലെ അവരോടു നന്നായി പെരുമാറുവിന്‍. അവരെ ഭീഷണിപ്പെടുത്തുന്നത് നിര്‍ത്തുക. നിങ്ങളുടെയും അവരുടെയും കര്‍ത്താവു സ്വര്‍ഗ്ഗത്തില്‍ ഉണ്ട് എന്നും അവരുടെ സ്ഥാനം എത്ര ഉന്നതമോ താഴ്ന്നതോ ആയിരുന്നാലും അവന്‍ എല്ലാവരേയും ഒരുപോലെ ന്യായം വിധിക്കുന്നു എന്ന കാര്യവും മറന്നുപോകരുത്.
\s5
\v 10 അവന്‍ അളവില്ലാതവണ്ണം ശക്തനാകയാല്‍ ഒടുവില്‍ കര്‍ത്താവായ യേശു നിങ്ങളെ ആത്മീയമായി ശക്തിപ്പെടുത്തുവാന്‍ അവനില്‍ പൂര്‍ണമായി ആശ്രയിപ്പിന്‍.
\v 11 പിശാച് നിങ്ങള്‍ക്ക് എതിരായി കൌശലപൂര്‍വം പദ്ധതികള്‍ തയ്യാറാക്കുമ്പോള്‍ അവയെ വിജയകരമായി എതിര്‍ക്കേണ്ടതിന് ഒരു പടയാളി അവന്‍റെ ശത്രുവിന്നെതിരായി യുദ്ധം ചെയ്യുവാന്‍ ആയുധം ധരിച്ചു തയ്യാറാകുന്നതുപോലെ ദൈവം നിങ്ങള്‍ക്കായി ക്രമീകരിച്ചിരിക്കുന്ന അത്മിയ വിഭവങ്ങള്‍ ഉപയോഗിപ്പിന്‍.
\s5
\v 12 നാം യുദ്ധം ചെയ്യുന്നത്‌ മറ്റു മനുഷ്യരോടല്ല എന്ന് ഓര്‍ക്കണം. പകരം ഈ ദുഷ്കാലത്ത് ദുഷ്ടത ചെയ്യുന്നവരുടെമേല്‍ അധികാരം പുലര്‍ത്തുന്ന പിശാചിനോടും ആകാശത്തു വാസം ചെയ്യുന്ന ദുഷ്ട ആത്മാക്കളോടുമാണ്.
\v 13 അതുകൊണ്ട് ഒരു പടയാളി തന്‍റെ ആയുധകവചങ്ങള്‍ ധരിക്കുന്നതുപോലെ ദൈവം നിങ്ങള്‍ക്കു തന്നിരിക്കുന്ന ആത്മീയ ആയുധങ്ങള്‍ ഉപയോഗിക്കണം. ഇങ്ങനെ ചെയ്യുന്നതിനാല്‍ നിങ്ങളെ ആക്രമിക്കുന്ന ദുഷ്ടാത്മാക്കളെ എതിരിടുവാന്‍ നിങ്ങള്‍ക്കു കഴിയും. നിങ്ങളെ വീണ്ടും ആക്രമിക്കുമ്പോള്‍ നിങ്ങള്‍ തയ്യാറായി നില്‍ക്കുവാനും ദൈവത്തിനായി ജീവിതം നന്നായി തുടരുവാനും സാധിക്കും.
\s5
\v 14 പടയാളികള്‍ ശത്രുക്കളെ എതിരിടുവാന്‍ തയ്യാറാകുന്നതുപോലെ പിശാചിനെയും ദുഷ്ടാത്മാക്കളെയും എതിര്‍ക്കുവാന്‍ നിങ്ങള്‍ തയ്യാറാകണം. അതു ചെയ്യുവാന്‍ ദൈവം നിങ്ങള്‍ക്കു കാണിച്ചുതന്നിരിക്കുന്ന സത്യമായ കാര്യങ്ങളെപ്പറ്റി ചിന്തിച്ചുകൊള്‍വിന്‍. കൂടാതെ നീതിയോടെ പ്രവര്‍ത്തിക്കുന്നതു തുടരുക. പടച്ചട്ട ഒരു പടയാളിയുടെ നെഞ്ച് സംരക്ഷിക്കുന്നതുപോലെ ഇതു നിങ്ങളെ സംരക്ഷിക്കും.
\v 15 ഒരു പടയാളി തന്‍റെ ചെരുപ്പ് ധരിച്ചിരിക്കുന്നതുപോലെ ദൈവത്തോട് എങ്ങനെ സമാധാനമായിരിക്കേണം എന്നു ജനത്തോട് പറയുന്ന സുവിശേഷം അറിയിക്കേണ്ടതിന് ഏതു സ്ഥലത്തേക്കും പോകുവാന്‍ തയ്യാറായിരിക്കേണം.
\v 16 തനിക്കെതിരായി ശത്രു തൊടുത്തു വിടുന്ന തീ അമ്പുകളെ തടഞ്ഞുനിര്‍ത്തുവാന്‍ ഒരു പടയാളി പരിച പിടിച്ചിരിക്കുന്നതുപോലെ നിങ്ങള്‍ എല്ലായ്പ്പോഴും കര്‍ത്താവില്‍ നന്നായി വിശ്വസിപ്പിന്‍. ആത്മീയമായി നിങ്ങള്‍ക്കു ദോഷം വരുത്തുവാന്‍ ശ്രമിക്കുന്ന നിങ്ങളുടെ ശത്രുവായ പിശാചില്‍നിന്നും അതു നിങ്ങളെ സംരക്ഷിക്കും.
\s5
\v 17 തന്‍റെ ശിരസ്സു സംരക്ഷിക്കുവാന്‍ ഒരു പടയാളി ശിരോകവചത്തില്‍ അശ്രയിക്കുന്നതുപോലെ ദൈവം നിങ്ങളെ രക്ഷിച്ചിരിക്കുന്നു എന്ന സത്യത്തില്‍ ഉറച്ചു നില്‍പ്പിന്‍. തന്‍റെ ശത്രുക്കളെ തോല്പിക്കുന്നതിന് ഒരു പടയാളി വാള്‍ ഉപയോഗിക്കുന്നതുപോലെ ദൈവത്തില്‍നിന്നും വന്നിരിക്കുന്ന സന്ദേശം എന്ന ദൈവാത്മാവ് നല്‍കുന്ന ആയുധം ഉപയോഗിക്കുക.
\v 18 ദൈവത്തോട് നിങ്ങള്‍ പ്രാര്‍ത്ഥിക്കുകയോ കാര്യങ്ങള്‍ അപേക്ഷിക്കുകയോ ചെയ്യുമ്പോഴെല്ലാം എങ്ങനെ പ്രാര്‍ത്ഥിക്കേണം എന്നും എന്തു പ്രാര്‍ത്ഥിക്കേണം എന്നുള്ളതു ദൈവാത്മാവ് നിങ്ങളെ നയിക്കട്ടെ. ഏറ്റവും ഫലപ്രദമായത്, ദൈവം എന്താണ് പ്രവര്‍ത്തിക്കുന്നത് എന്നു കാണേണ്ടതിന് തുടര്‍ന്നും നിരീക്ഷിച്ചുകൊണ്ടിരിക്കുകയും ദൈവ ജനത്തിനുവേണ്ടി തുടര്‍ച്ചയായി പ്രാര്‍ത്ഥിക്കുന്നതില്‍ സ്ഥിരതകാണിക്കുകയും ചെയ്യുക.
\s5
\v 19 ആളുകള്‍ മുന്‍പ് അറിഞ്ഞിട്ടില്ലാത്ത മശിഹയെക്കുറിച്ചുള്ള സന്ദേശം മറ്റുള്ളവരോട് ശക്തമായി പറയേണ്ടതിനു ഞാന്‍ പ്രസംഗിക്കുമ്പോള്‍ എന്തു സംസാരിക്കണമെന്നു ദൈവം അറിയിക്കേണ്ടതിന് എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുക.
\v 20 മശിഹയെക്കുറിച്ചു ഞാന്‍ ജനങ്ങളോടു പറഞ്ഞുകൊണ്ടിരിക്കുന്നതിനാല്‍ ഞാന്‍ തടവറയില്‍ അവനെ പ്രതിനിധീകരിക്കുന്നു. ഞാന്‍ മശിഹയെക്കുറിച്ച് മറ്റുള്ളവരോടു തുടര്‍ച്ചയായി പറയേണ്ടതിനായും ഞാന്‍ സംസാരിക്കേണ്ടവിധം ശക്തിയോടെ സംസാരിക്കേണ്ടതിനായും പ്രാര്‍ത്ഥിക്കുക.
\s5
\v 21 എനിക്ക് എന്തു സംഭവിക്കുന്നു എന്നും ഞാന്‍ എന്തു ചെയ്യുന്നു എന്നും നിങ്ങള്‍ അറിയേണ്ടതിന് ഇപ്പോള്‍ ഇവിടെ സംഭവിച്ചു കൊണ്ടിരിക്കുന്നതെല്ലാം തിഹിക്കോസ് നിങ്ങളോടു പറയും. അവന്‍ കര്‍ത്താവായ യേശുവിനെ വിശ്വസ്തതയോടെ സേവിക്കുന്നവനും നമ്മള്‍ എല്ലാവരും നന്നായി സ്നേഹിക്കുന്ന സഹവിശ്വാസിയും ആകുന്നു.
\v 22 ഞങ്ങള്‍ എങ്ങനെ ആയിരിക്കുന്നു എന്നു നിങ്ങള്‍ അറിയേണ്ടതിനും അവന്‍ നിങ്ങളെ ആശ്വസിപ്പിക്കേണം എന്നു ഞാന്‍ ആഗ്രഹിക്കുന്നതുകൊണ്ടും ഈ ലേഖനത്തോടുകൂടി ഞാന്‍ അവനെ നിങ്ങളുടെ അടുക്കലേക്ക് അയക്കുന്നു.
\s5
\v 23 നമ്മുടെ പിതാവായ ദൈവവും കര്‍ത്താവായ യേശു എന്ന മശിഹയും എല്ലാ സഹവിശ്വാസികള്‍ക്കും സമാധാനത്തിന്‍റെ ആത്മാവിനെ തരേണ്ടതിനും നിങ്ങള്‍ അന്യോന്യം സ്നേഹിക്കുവാന്‍ കഴിയേണ്ടതിനും ദൈവത്തില്‍ തുടര്‍ച്ചയായി വിശ്വസിക്കേണ്ടതിനും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു
\v 24 ദൈവം നിങ്ങളോടും, കര്‍ത്താവായ യേശുമശിഹയെ ദൃഢമായി സ്നേഹിക്കുന്നവരോടും തുടര്‍ച്ചയായി കരുണയോടെ പ്രവര്‍ത്തിക്കേണ്ടതിനു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.