STR_ml_iev/46-ROM.usfm

698 lines
297 KiB
Plaintext

\id ROM - Indian Easy Version (IEV) Malayalam
\ide UTF-8
\h റോമർ
\toc1 റോമർ
\toc2 റോമർ
\toc3 rom
\mt1 റോമർ
\s5
\c 1
\p
\v 1 യേശു മശിഹായെ സേവിക്കുന്ന പൗലൊസ് എന്ന ഞാന്‍, റോമാ നഗരത്തിലുള്ള വിശ്വാസികളായ നിങ്ങള്‍ക്കേവര്‍ക്കും ഈ കത്ത് എഴുതുന്നു. ദൈവം എന്നെ ഒരു അപ്പൊസ്തലനായി തിരഞ്ഞെടുക്കുകയും അവനില്‍ നിന്നുമുള്ള സുവിശേഷം ഞാന്‍ അറിയിക്കേണ്ടതിന് അവന്‍ എന്നെ നിയമിക്കുകയും ചെയ്തിരിക്കുന്നു.
\v 2 യേശു ഭൂമിയിലേക്കു വരുന്നതിനു വളരെ മുമ്പുതന്നെ, തന്‍റെ പ്രവാചകന്മാര്‍ വിശുദ്ധ തിരുവെഴുത്തുകളില്‍ എഴുതിയതിലൂടെ അവന്‍ ഈ സുവിശേഷം വെളിപ്പെടുത്തുമെന്നു ദൈവം വാഗ്ദത്തം ചെയ്തു.
\v 3 അവന്‍റെ പുത്രനെക്കുറിച്ചുള്ളതാണ് ഈ സുവിശേഷം. അവന്‍റെ പുത്രനെ സംബന്ധിച്ച് ജഡ പ്രകൃതിയില്‍ അവന്‍ ദാവീദ് രാജാവിന്‍റെ സന്തതിയായി ജനിച്ചു.
\s5
\v 4 അവന്‍റെ ദിവ്യ സ്വഭാവം അനുസരിച്ച്, അവന്‍ ദൈവത്തിന്‍റെ സ്വന്തം പുത്രനെന്നു ശക്തിയോടെ കാണിച്ചിരിക്കുന്നു. അവന്‍ മരിച്ചതിനു ശേഷം വീണ്ടും ജീവിക്കുവാന്‍ അവന്‍റെ പരിശുദ്ധാത്മാവ് ഇട വരുത്തിയതിലൂടെ ദൈവം ഇത് കാണിച്ചു. അവന്‍ നമ്മുടെ കര്‍ത്താവായ യേശു മശിഹയാണ്.
\v 5 അവന്‍ ഞങ്ങളോടു വലിയ കരുണ കാണിക്കുകയും ഞങ്ങളെ അപ്പൊസ്തലന്മാരായി നിയമിക്കുകയും ചെയ്തു. എല്ലാ ജനസമൂഹങ്ങളുടെ ഇടയില്‍നിന്നും അനേകര്‍ അവനില്‍ വിശ്വസിക്കേണ്ടതിനും അവനെ അനുസരിക്കേണ്ടതിനുമായി അവന്‍ അതു ചെയ്തു.
\v 6 റോമയില്‍ ജീവിക്കുന്ന വിശ്വാസികളായ നിങ്ങളും മശിഹ എന്ന യേശുവിനുള്ളവരായി ദൈവം തിരഞ്ഞെടുത്തവരില്‍ ഉള്‍പ്പെടുന്നു.
\s5
\v 7 ദൈവം സ്നേഹിക്കുകയും അവന്‍റെ ജനമായിത്തീരുവാന്‍ അവന്‍ തിരഞ്ഞെടുത്ത റോമായിലുള്ള നിങ്ങള്‍ക്കെല്ലാവര്‍ക്കുമായി ഞാന്‍ ഈ കത്ത് എഴുതുന്നു. നമ്മുടെ പിതാവായ ദൈവവും നമ്മുടെ കര്‍ത്താവായ യേശു എന്ന മശിഹായും നിങ്ങളോട് തുടര്‍ച്ചയായി കരുണയോടെ പ്രവര്‍ത്തിക്കേണ്ടതിനും നിങ്ങള്‍ക്ക് നിരന്തരം സമാധാനം നല്‍കേണ്ടതിനുമായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
\s5
\v 8 ഞാന്‍ ഈ കത്ത് ആരംഭിക്കുമ്പോള്‍ റോമയിലുള്ള വിശ്വാസികളായ നിങ്ങള്‍ക്ക് എല്ലാവര്‍ക്കുംവേണ്ടി ഞാന്‍ എന്‍റെ ദൈവത്തിനു നന്ദി പറയുന്നു. യേശു എന്ന മശിഹ നമുക്കുവേണ്ടി ചെയ്തവ നിമിത്തം അതു ചെയ്യുവാന്‍ ഞാന്‍ പ്രാപ്തനായി. നിങ്ങള്‍ എങ്ങനെ അവനില്‍ വിശ്വസിക്കുന്നു എന്നതിനെക്കുറിച്ച് റോമാ സാമ്രാജ്യത്തില്‍ എല്ലായിടത്തുമുള്ള ആളുകള്‍ പറയുന്നതിനാല്‍ ഞാന്‍ അവനു നന്ദി പറയുന്നു.
\v 9 അവന്‍റെ പുത്രനെ സംബന്ധിച്ചുള്ള സുവിശേഷം ജനങ്ങളോട് അറിയിക്കുന്നതിലൂടെ സമര്‍പ്പണത്തോടെ ഞാന്‍ സേവിക്കുന്ന ദൈവം, അവനോടു പ്രാര്‍ത്ഥിക്കുമ്പോഴെല്ലാം നിങ്ങളെ പരാമര്‍ശിക്കുന്നു എന്നു ഞാന്‍ പറയുന്നത് സത്യമാണെന്ന് അറിയുന്നു.
\v 10 ഞാന്‍ നിങ്ങളെ സന്ദര്‍ശിക്കണമെന്നു ദൈവം ആഗ്രഹിക്കുന്നു എങ്കില്‍ എങ്ങനെയെങ്കിലും ഞാന്‍ അതു ചെയ്യുവാന്‍ കഴിയേണ്ടതിനായി ഞാന്‍ ദൈവത്തോട് പ്രത്യേകം യാചിക്കുന്നു.
\s5
\v 11 നിങ്ങള്‍ മശിഹായില്‍ വിശ്വസിക്കുകയും അവനെ കൂടുതലായി ആശ്രയിക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ടതിന് നിങ്ങളെ സന്ദര്‍ശിച്ച് സഹായിക്കേണ്ടതിനായിട്ടാണ് ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്.
\v 12 നാം യേശുവില്‍ എപ്രകാരം വിശ്വസിക്കുന്നു എന്ന് പരസ്പരം പറഞ്ഞു കൊണ്ട് അന്യോന്യം പ്രോത്സാഹിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നു എന്നാണ് ഞാന്‍ അര്‍ത്ഥമാക്കിയത്.
\s5
\v 13 എന്‍റെ കൂട്ടു വിശ്വാസികളെ, നിങ്ങളെ സന്ദര്‍ശിക്കുവാന്‍ ഞാന്‍ വളരെ പ്രാവശ്യം പദ്ധതിയിട്ടു. എന്നാല്‍ എല്ലായ്പ്പോഴും ചില കാര്യങ്ങള്‍ എനിക്ക് തടസ്സമായി എന്ന കാരണത്താല്‍ നിങ്ങളുടെ അടുക്കലേക്കു വരുവാന്‍ കഴിഞ്ഞില്ല. നിങ്ങള്‍ അത് അറിയേണമെന്നു ഞാന്‍ തീര്‍ച്ചയായും ആഗ്രഹിക്കുന്നു. മറ്റു ദേശങ്ങളിലെ യഹൂദരല്ലാത്തവരുടെ ഇടയില്‍ നടന്നതുപോലെ നിങ്ങളുടെ ഇടയിലും അനേകര്‍ യേശുവില്‍ വിശ്വസിക്കേണ്ടതിനായാണ് ഞാന്‍ വരുവാന്‍ ആഗ്രഹിച്ചത്
\v 14 ഗ്രീക്ക് ഭാഷ സംസാരിക്കുന്നവരോ അല്ലാത്തവരോ സമര്‍ത്ഥരായവരോ ബുദ്ധിഹീനരോ, യഹൂദരല്ലാത്ത എല്ലാ ആളുകളോടും സുവിശേഷം അറിയിക്കുവാന്‍ ഞാന്‍ കടപ്പെട്ടിരിക്കുന്നു.
\v 15 അതിന്‍റെ ഫലമായി റോമില്‍ ജീവിക്കുന്ന നിങ്ങളോടും ഈ സുവിശേഷം അറിയിക്കേണ്ടതാണ് എന്നു ഞാന്‍ ആകാംക്ഷയോടെ ആഗ്രഹിക്കുന്നു.
\s5
\v 16 മശിഹാ ചെയ്ത പ്രവൃത്തിയെക്കുറിച്ചുള്ള സുവിശേഷത്തെ ഞാന്‍ പൂര്‍ണ ധൈര്യത്തോടെ പ്രസ്താവിക്കുന്നു. കാരണം, ഈ സുവിശേഷം മശിഹയുടെ പ്രവൃത്തികളില്‍ വിശ്വസിക്കുന്നവരുടെ രക്ഷക്കായി ദൈവസന്നിധിയില്‍ ശക്തിയേറിയ മാര്‍ഗ്ഗമായി പ്രവര്‍ത്തിക്കുന്നതിനാല്‍, ദൈവം ആദ്യം സുവിശേഷത്തില്‍ വിശ്വസിക്കുന്ന യഹൂദന്മാരെയും തുടര്‍ന്നു യഹൂദരല്ലാത്തവരേയും രക്ഷിക്കുന്നു.
\v 17 ഈ സുവിശേഷത്താല്‍ ആളുകളെ ദൈവം എങ്ങനെ തന്നോട് നിരപ്പിക്കുന്നു എന്നു വെളിപ്പെടുത്തുന്നു. വളരെ കാലത്തിനു മുന്‍പ് ഒരു പ്രവാചകന്‍ തിരുവെഴുത്തുകളില്‍ ഇപ്രകാരം എഴുതിയിക്കുന്നു. "ദൈവം തന്നോട് നിരപ്പിച്ചിട്ടുള്ളവര്‍ അവനിലുള്ള വിശ്വസത്താല്‍ ജീവിക്കും."
\s5
\v 18 അവനോടു ആദരവ് കാണിക്കാത്ത ഏവരോടും ദുഷ്കാര്യങ്ങള്‍ ചെയ്യുന്നവരോടും അവന്‍ കോപിക്കുന്നു എന്ന് സ്വര്‍ഗ്ഗത്തിലെ ദൈവം വ്യക്തമാക്കുന്നു. അവന്‍റെ ശിക്ഷയ്ക്ക് അര്‍ഹരാണെന്നു അവന്‍ അവരെ കാണിക്കുന്നു. എന്തുകൊണ്ടെന്നാല്‍ അവര്‍ ദുഷ്ട കാര്യങ്ങള്‍ ചെയ്യുന്നതിനാലും, ദൈവത്തെക്കുറിച്ചുള്ള സത്യത്തെ അറിയുന്നതില്‍ നിന്ന് മറ്റുള്ളവരെ അകറ്റുകയും ചെയ്തതിനാലുമാണ്.
\v 19 ദൈവം തന്നെ ഇത് എല്ലാവര്‍ക്കുമായി വെളിപ്പെടുത്തിയതിനാല്‍ ദൈവം എങ്ങനെയുള്ളവനാണെന്ന് യഹൂദരല്ലാത്ത ഏവര്‍ക്കും വ്യക്തമായി അറിയുവാന്‍ കഴിയും.
\s5
\v 20 ദൈവം എങ്ങനെയുള്ളവനാണെന്ന് ആളുകള്‍ക്കു വാസ്തവമായി അവരുടെ കണ്ണുകള്‍കൊണ്ട് കാണുവാന്‍ കഴിയുകയില്ല. എന്നാല്‍ ലോകത്തെ അവന്‍ സൃഷ്ടിച്ച കാലം മുതല്‍ അതിലുള്ള കാര്യങ്ങള്‍ കൊണ്ടുതന്നെ അവനെക്കുറിച്ചുള്ള കാര്യങ്ങള്‍ നമുക്ക് മനസ്സിലാക്കി തരുന്നു. ഉദാഹരണത്തിന്, അവന്‍ ശക്തിയേറിയ കാര്യങ്ങള്‍ ചെയ്യുവാന്‍ കഴിവുള്ളവനാണ്‌. മറ്റൊരു ഉദാഹരണം എന്തെന്നാല്‍ അവന്‍ സൃഷ്ടിച്ച എല്ലാറ്റില്‍നിന്നും പൂര്‍ണ്ണമായും താന്‍ വ്യത്യസ്തനാകുന്നു എന്ന് എല്ലാവരും അറിയുന്നു. ആയതിനാല്‍, "ഞങ്ങള്‍ ഒരിക്കലും ദൈവത്തെക്കുറിച്ചു അറിഞ്ഞിട്ടില്ല" എന്ന് ആര്‍ക്കും തന്നെ സത്യസന്ധമായി പറയുവാന്‍ കഴിയുകയില്ല.
\v 21 ദൈവം എങ്ങനെയുള്ളവനെന്നു യഹൂദരല്ലാത്തവര്‍ അറിഞ്ഞു എന്നിരുന്നാലും അവര്‍ ദൈവമായി ബഹുമാനിക്കുകയോ അവന്‍ ചെയ്തതിനുവേണ്ടി നന്ദിയുള്ളവരോ ആയിരുന്നില്ല, എന്നാല്‍ അതിനു പകരം അവനെക്കുറിച്ച് അവര്‍ ബുദ്ധിഹീനമായ കാര്യങ്ങള്‍ ചിന്തിക്കുവാന്‍ തുടങ്ങുകയും തന്നെക്കുറിച്ച് അവര്‍ അറിയേണമെന്നു അവന്‍ ആഗ്രഹിച്ചതു മനസ്സിലാക്കുവാന്‍ അവര്‍ക്ക് ഒരിക്കലും കഴിഞ്ഞതുമില്ല.
\s5
\v 22 അവര്‍ ജ്ഞാനികളെന്ന് അവകാശപ്പെട്ടു എന്നിരുന്നാലും അവര്‍ ബുദ്ധിഹീനരായിത്തീര്‍ന്നു,
\v 23 കൂടാതെ, ദൈവം മഹത്വമേറിയവനും മരണമില്ലാത്തവനും ആണെന്ന് അംഗീകരിക്കുന്നത് അവര്‍ നിരാകരിക്കുകയും ചെയ്തു. പകരം ഒരുനാള്‍ മരിക്കുന്ന മനുഷ്യരുടെ രൂപസാദൃശ്യമുള്ള വിഗ്രഹങ്ങളെയും പക്ഷികള്‍, നാല്ക്കാലി മൃഗങ്ങള്‍ എന്നിവയുടെ രൂപ സാദൃശ്യമുള്ള വിഗ്രഹങ്ങള്‍, ഒടുവിലായി ഇഴജന്തുക്കളുടെ രൂപ സാദൃശ്യമുള്ള വിഗ്രഹങ്ങള്‍ എന്നിവയെ ഉണ്ടാക്കുകയും അതിനെ ആരാധിക്കുകയും ചെയ്തു.
\s5
\v 24 ആയതിനാല്‍ യഹൂദരല്ലാത്തവര്‍ ചെയ്യേണമെന്നു ചിന്തിക്കുകയും ആഴമായി ആഗ്രഹിക്കുകയും ചെയ്ത ലൈംഗിക അധാര്‍മ്മികമായ കാര്യങ്ങള്‍ ചെയ്യുവാന്‍ ദൈവം അവരെ അനുവദിച്ചു, എന്തുകൊണ്ടെന്നാല്‍ അതു കൂടുതലായി ചെയ്യുവാന്‍ അവര്‍ ആഗ്രഹിച്ചു. അതിന്‍റെ ഫലം എന്നവണ്ണം അവരുടെ ലൈംഗിക ക്രിയകളാല്‍ ശരീരങ്ങളെ അന്യോന്യം അനാദരിക്കുവാന്‍ ആരംഭിച്ചു.
\v 25 അതുകൂടാതെ, ദൈവത്തെക്കുറിച്ചുള്ള സത്യം എന്താണെന്ന് അംഗീകരിക്കുന്നതിനു പകരം വ്യാജ ദൈവങ്ങളെ ആരാധിക്കുന്നതു അവര്‍ തിരഞ്ഞെടുത്തു. എല്ലാം സൃഷ്ടിച്ച ദൈവത്തെ ആരാധിക്കുന്നതിനു പകരം ദൈവം സൃഷ്ടിച്ച വസ്തുക്കളെ അവര്‍ ആരാധിച്ചു! നാം എല്ലാവരും എന്നെന്നേക്കും വാഴ്ത്തേണ്ടവന്‍! ആമേന്‍.
\s5
\v 26 അതിനാല്‍ യഹൂദരല്ലാത്തവരെ, അവര്‍ ശക്തമായി ആഗ്രഹിച്ച ലജ്ജാകരമായ ലൈംഗിക കാര്യങ്ങള്‍ ചെയ്യുവാന്‍ ദൈവം അനുവദിച്ചു. അതിന്‍റെ ഫലമായി അനേകം സ്ത്രീകള്‍ മറ്റു സ്ത്രീകളോട് കൂടെ ശയിക്കുവാന്‍ തുടങ്ങി. അതു പ്രകൃതിവിരുദ്ധമായിട്ടുള്ളതാണ്.
\v 27 അതേപ്രകാരം അനേകം പുരുഷന്മാര്‍ സ്ത്രീകളുമായിട്ടുള്ള സ്വാഭാവിക ബന്ധങ്ങള്‍ ഉപേക്ഷിച്ചു. പകരം അന്യോന്യം ലൈംഗിക ആഗ്രഹങ്ങള്‍ ഉണ്ടാക്കിയെടുത്തു. അവര്‍ സ്വവര്‍ഗ്ഗ ഭോഗപ്രവൃത്തികള്‍ മറ്റു പുരുഷന്മാരുമായി ചെയ്തു. ലജ്ജാകരമായ പ്രവൃത്തികള്‍. അതിന്‍റെ ഫലമായി ആ രീതിയിലുള്ള പാപങ്ങളുടെ നേരിട്ടുള്ള തിരിച്ചടി എന്നപോലെ അവരുടെ ശരീരങ്ങള്‍ രോഗത്താല്‍ ദൈവം ശിക്ഷിച്ചു.
\s5
\v 28 അതിലുപരിയായി, ദൈവത്തെ അറിയുകകൊണ്ട് ഗുണമൊന്നുമില്ല എന്ന് അവര്‍ തീരുമാനിച്ച കാരണത്താല്‍ അവരുടെ സ്വന്തം വിലയില്ലാത്ത ചിന്തകള്‍ അവരെ പൂര്‍ണ്ണമായി നിയന്ത്രിക്കുവാന്‍ ദൈവം അനുവദിച്ചു. അതിന്‍റെ ഫലമായി മറ്റുള്ളവര്‍ ചെയ്യാത്തതായ ദുഷ്ട കാര്യങ്ങള്‍ ചെയ്യുവാന്‍ അവര്‍ ആരംഭിച്ചു.
\s5
\v 29 അവര്‍ എല്ലാവിധ അനീതിയായിട്ടുള്ള പ്രവൃത്തികള്‍ ചെയ്യുവാനും മറ്റുള്ളവര്‍ക്ക് ദോഷമുള്ള കാര്യങ്ങള്‍ ചെയ്യുവാനും മറ്റുള്ളവരുടെ വസ്തുവകകള്‍ എടുക്കുവാനും വിവിധതരത്തില്‍ മറ്റുള്ളവരെ ഉപദ്രവിക്കുവാനും അവര്‍ ശക്തമായി ആഗ്രഹിച്ചു. അനേകര്‍ തുടര്‍ച്ചയായി മറ്റുള്ളവരോടു അസൂയപ്പെടുകയും ആളുകളെ കൊല്ലുവാന്‍ ആഗ്രഹിക്കുകയും ആളുകളെ തമ്മില്‍ വാഗ്വാദവും വഴക്കും ഉണ്ടാക്കുകയും മറ്റുള്ളവരെ വഞ്ചിക്കുകയും മറ്റുള്ളവരെക്കുറിച്ച് വെറുപ്പായ കാര്യങ്ങള്‍ സംസാരിക്കുകയും ചെയ്തു.
\v 30 അനേകര്‍ മറ്റുള്ളവരെക്കുറിച്ച് ദോഷകരമായ കാര്യങ്ങള്‍ സംസാരിക്കുകയും മറ്റുള്ളവരെ ദുഷിക്കുകയും ചെയ്യുന്നു. അനേകരും വിശേഷാല്‍ ദൈവത്തോടു വെറുപ്പായി പ്രവര്‍ത്തിക്കുകയും മറ്റുള്ളവരോടു ക്രൂരരാവുകയും മറ്റുള്ളവരോടു അപമാനകരമായി പെരുമാറുകയും മറ്റുള്ളവരോടു തങ്ങളെക്കുറിച്ചുതന്നെ പ്രശംസിക്കുകയും ദോഷകരമായി പ്രവൃത്തികള്‍ ചെയ്യുവാന്‍ പുതിയ വഴികള്‍ കണ്ടുപിടിക്കുകയും ചെയ്യുന്നു. അനേകം കുഞ്ഞുങ്ങള്‍ അവരുടെ മാതാപിതാക്കന്മാരെ അനുസരിക്കാതിരിക്കുന്നു.
\v 31 അനേകരും ദൈവത്തിന് എതിരായിട്ടുള്ള മറ്റു ബുദ്ധികെട്ട വഴികളില്‍ പ്രവര്‍ത്തിക്കുകയും ഞങ്ങള്‍ ചെയ്തുകൊള്ളാമെന്നു മറ്റുള്ളവര്‍ക്കു വാഗ്ദാനം ചെയ്തതു ചെയ്യാതിരിക്കുകയും സ്വന്തം കുടുംബാംഗങ്ങളെ സ്നേഹിക്കാതിരിക്കുകയും മറ്റുള്ള ആളുകളോടു ദയാപൂര്‍ണ്ണമായി പെരുമാറാതിരിക്കുകയും ചെയ്യുന്നു.
\s5
\v 32 ഈ വക പ്രവര്‍ത്തിക്കുന്നവര്‍ മരണത്തിന് അര്‍ഹതയുള്ളവരാണെന്ന് ദൈവം പ്രഖ്യാപിച്ചിരിക്കുന്നു എന്ന് അറിഞ്ഞിട്ടും, അവര്‍ ഈ വിധ ദുഷ്ട കാര്യങ്ങള്‍ ചെയ്യുക മാത്രമല്ല മറ്റുള്ളവര്‍ ഇവ ചെയ്യുന്നതിനെ അംഗീകരിക്കുകയും ചെയ്യുന്നു.
\s5
\c 2
\p
\v 1 ദൈവം വെറുക്കുന്നവ പ്രവര്‍ത്തിക്കുന്ന ആളുകളെ അവന്‍ ശിക്ഷിക്കേണം എന്നു നീ പറയുമായിരിക്കും. എന്നാല്‍ നീ അതു പറയുമ്പോള്‍, നീയും അതേപ്രകാരമുള്ള ജീവിതം ജീവിച്ചതിനാല്‍ ദൈവം നിന്നെയും ശിക്ഷിക്കണമെന്നാണ് നീ വാസ്തവത്തില്‍ പറയുന്നത്. അവര്‍ ചെയ്തതായ അതേ കാര്യങ്ങള്‍ നീയും ചെയ്തു.
\v 2 അപ്രകാരമുള്ള ദുഷ്ട പ്രവൃത്തികള്‍ ചെയ്യുന്നവരെ ദൈവം ന്യായമായി ശിക്ഷിക്കും എന്നു നാം നന്നായി അറിയുന്നു.
\s5
\v 3 ആകയാല്‍ ദുഷ്പ്രവൃത്തികള്‍ ചെയ്യുന്നവരെ ദൈവം ശിക്ഷിക്കേണം എന്നു പറയുന്ന നീ അതേ ദുഷ്പ്രവൃത്തികള്‍ സ്വയം ചെയ്യുന്നു. അതുകൊണ്ട് ദൈവം നിന്നെ ശിക്ഷിക്കുവാന്‍ ആരംഭിക്കുമ്പോള്‍ അവനില്‍നിന്ന് രക്ഷപ്പെടുവാന്‍ നിനക്ക് കഴിയുമെന്ന് നീ നിശ്ചയമായി ചിന്തിക്കരുത്!
\v 4 'ദൈവം എന്നോടു വളരെ സഹനത്തോടും ക്ഷമയോടും പ്രവര്‍ത്തിക്കുന്നു, അതുകൊണ്ട് എനിക്ക് എന്‍റെ പാപങ്ങളില്‍നിന്ന് പിന്‍തിരിയേണ്ട ആവശ്യം ഇല്ല" എന്നും നീ പറയരുത്. നിങ്ങളുടെ പാപങ്ങളില്‍ നിന്ന് മാനസാന്തരപ്പെടുവാന്‍ ദൈവം നിനക്കായി ക്ഷമയോടെ കാത്തിരിക്കുന്നു എന്ന് നീ മനസ്സിലാക്കേണം.
\s5
\v 5 എന്നാല്‍ അതിനു പകരം, നിന്‍റെ കഠിനഹൃദയം നിമിത്തവും പാപത്തെ ഉപേക്ഷിക്കുന്നത് നിരസിക്കുന്നതിനാലും ദൈവം നിന്നെ അതി കഠിനമായി ശിക്ഷിക്കും. തന്‍റെ കോപത്തെ വെളിപ്പെടുത്തി സകല മനുഷ്യര്‍ക്കും ന്യായവിധി നടത്തുമ്പോള്‍ അവന്‍ അതുചെയ്യുക തന്നെ ചെയ്യും.
\v 6 തങ്ങള്‍ ചെയ്ത പ്രവര്‍ത്തികള്‍ക്ക് അനുസരണമായി എല്ലാവര്‍ക്കും അര്‍ഹിക്കുന്നതു ദൈവം മടക്കി നല്‍കും.
\v 7 ചിലര്‍ ദൈവം അവരെ ബഹുമാനിക്കണമെന്ന് ആഗ്രഹിക്കുകയും അവനോടു കൂടെ സദാ കാലം ജീവിക്കേണമെന്നു ആഗ്രഹിക്കുകയും ചെയ്യുന്ന കാരണത്താല്‍ നന്മ പ്രവൃത്തികള്‍ ചെയ്യുന്നതു തുടരുന്നു. ദൈവം ഇതേനിലയില്‍ അവര്‍ക്കു പ്രതിഫലം നല്‍കും.
\s5
\v 8 എന്നാല്‍ ചില ആളുകള്‍ സ്വാര്‍ത്ഥപരമായി പ്രവര്‍ത്തിക്കുകയും ദൈവം പറയുന്നതു സത്യമാണെന്നു വിശ്വസിക്കുന്നത് നിരാകരിക്കുകയും ദൈവം തെറ്റെന്നു പറഞ്ഞ കാര്യങ്ങള്‍ അവര്‍ ചെയ്യുകയും ചെയ്യുന്നു. ദൈവം വളരെ കോപിക്കുകയും അവരെ കഠിനമായി ശിക്ഷിക്കുകയും ചെയ്യും.
\v 9 തുടര്‍ച്ചയായി ദുഷ്പ്രവൃത്തികള്‍ ചെയ്യുന്ന എല്ലാവര്‍ക്കും വളരെയധികം കഷ്ടത അനുഭവിക്കുന്നതിനും അനവധി ക്ലേശങ്ങള്‍ക്കും അവന്‍ ഇടവരുത്തും. ദൈവത്തിന്‍റെ വിശേഷപ്പെട്ട ജനം ആയിരിക്കുവാനുള്ള വിശേഷ അവകാശം ദൈവം അവര്‍ക്ക് നല്‍കി എന്ന കാരണത്താല്‍ ദൈവത്തിന്‍റെ സന്ദേശം സ്വീകരിക്കുവാന്‍ നിഷേധിച്ച യഹൂദന്മാര്‍ക്ക് ഇതു നിശ്ചയമായും സംഭവിക്കും, എന്നാല്‍ യഹൂദരല്ലാത്തവര്‍ക്കും ഇതു സംഭവിക്കും.
\s5
\v 10 എന്നാല്‍ തുടര്‍ച്ചയായി നന്മ പ്രവൃത്തികള്‍ ചെയ്യുന്ന എല്ലാവര്‍ക്കും ദൈവം മഹത്വവും ബഹുമാനവും സമാധാനത്തിന്‍റെ ആത്മാവിനേയും നല്‍കും. ദൈവം യഹൂദനെ തന്‍റെ പ്രത്യേക ജനമായി തിരഞ്ഞെടുത്ത കാരണത്താല്‍ അവന്‍ അവരോടു തീര്‍ച്ചയായും ഇതു ചെയ്യും. എന്നാല്‍ യഹൂദരല്ലാത്തവര്‍ക്കു വേണ്ടിയും അവന്‍ ഇതു ചെയ്യും.
\v 11 ദൈവം ആരോടും അവന്‍ എത്ര പ്രധാനപ്പെട്ടവനാണെങ്കിലും പ്രത്യേക ശ്രദ്ധ കൊടുക്കുകയില്ല എന്ന കാരണത്താല്‍ ഇതു ന്യായമായി ചെയ്യും.
\v 12 ദൈവം മോശെക്കു കൊടുത്ത നിയമങ്ങള്‍ യഹൂദരല്ലാത്തവര്‍ക്ക് ഇല്ലാതിരുന്നിട്ടും ന്യായപ്രമാണം കൂടാതെ ഇപ്പോഴും പാപം ചെയ്യുന്നവരെ, ദൈവം അവരെ എന്നെന്നേക്കുമായി നാശത്തിലേക്കു കൊണ്ടുവരും. കൂടാതെ ന്യായപ്രമാണം അനുസരിക്കാത്ത യഹൂദന്മാരെ തന്‍റെ പ്രമാണം അനുസരിച്ച് ശിക്ഷിക്കും. കാരണം ന്യായപ്രമാണം പറയുന്നതനുസരിച്ച് അവരെ ന്യായം വിധിക്കും.
\s5
\v 13 ദൈവത്തിന്‍റെ ന്യായപ്രമാണത്തെ അറിയുന്നവരെയല്ല അവന്‍ നീതീകരിക്കുന്നത് എന്നതിനാല്‍ അവരെ ശിക്ഷിക്കുന്നത് ദൈവത്തിനു വിഹിതമാണ്. ദൈവത്തിന്‍റെ ന്യായപ്രമാണം എല്ലാം അനുസരിക്കുന്നവരെയാണ് ദൈവം നീതീകരിക്കുന്നത്.
\v 14 ദൈവത്തിന്‍റെ ന്യായപ്രമാണം ഇല്ലാത്ത യഹൂദരല്ലാത്തവര്‍ ആ നിയമങ്ങളെ പിന്‍പറ്റുമ്പോഴൊക്കെയും പ്രകൃത്യാലുള്ള വെളിച്ചത്തെ അവര്‍ അനുസരിക്കുന്ന കാരണത്താല്‍ മോശെക്കു ദൈവം കൊടുത്ത ന്യായപ്രമാണങ്ങള്‍ അവര്‍ക്ക് ഒരിക്കലും ഇല്ലാതിരിക്കെ അവരില്‍തന്നെ ന്യായപ്രമാണം ഉണ്ട് എന്ന് അവര്‍ തെളിയിക്കുന്നു.
\s5
\v 15 ഓരോ വ്യക്തിക്കും അവന്‍റെ സ്വന്തം മനസാക്ഷിയില്‍ തെറ്റായ സ്വഭാവത്തോടുള്ള സ്വയം കുറ്റപ്പെടുത്തലോ അല്ലെങ്കില്‍ സ്വയം ന്യായീകരിക്കുന്നതും, ദൈവം തന്‍റെ നിയമത്തില്‍ കല്‍പ്പിക്കുന്നത് അവരുടെ സ്വന്തം മനസ്സില്‍ അവര്‍ അറിയുന്നതായി കാണിക്കുന്നു.
\v 16 മനുഷ്യര്‍ രഹസ്യമായി ചിന്തിച്ചതിനും പ്രവര്‍ത്തിച്ചതിനും അനുസരണമായി അവരെ വിധിക്കുന്ന സമയത്ത് ദൈവം അവരെ ശിക്ഷിക്കും. മനുഷ്യരെ ന്യായം വിധിക്കുവാന്‍ മശിഹ എന്ന യേശുവിനെ അവന്‍ അധികാരപ്പെടുത്തിയതിനാല്‍ അവന്‍ അവരെ ന്യായം വിധിക്കും. ജനങ്ങളോടു സുവിശേഷം പ്രസംഗിക്കുമ്പോള്‍ ഞാന്‍ ഇതാണ് അവരോടു പറയുന്നത്.
\s5
\v 17 ഞാന്‍ ഇത് എഴുതുന്ന യഹൂദന്മാരായ ഓരോരുത്തരോടും ഇപ്പോള്‍ എനിക്കു ചിലതു പറയുവാന്‍ ഉണ്ട്: ദൈവം മോശെക്കു കൊടുത്ത ന്യായപ്രമാണത്തെ അറിയുന്ന കാരണത്താല്‍ ദൈവം നിങ്ങളെ രക്ഷിക്കുമെന്ന് നിങ്ങള്‍ അവനില്‍ വിശ്വസിക്കുന്നു. നിങ്ങള്‍ ദൈവത്തിന്‍റെ സ്വന്തമായിരിക്കുന്നതിനാല്‍ പ്രശംസിക്കുന്നു.
\v 18 ദൈവം എന്ത് ആഗ്രഹിക്കുന്നു എന്ന് നിങ്ങള്‍ അറിയുന്നു. ദൈവത്തിന്‍റെ ന്യായപ്രമാണം നിങ്ങളെ പഠിപ്പിച്ച കാരണത്താല്‍ ഈ കാര്യങ്ങള്‍ ശരിയാണെന്നും അതു തിരഞ്ഞെടുത്ത് ചെയ്യുന്നതിനും നിങ്ങള്‍ക്ക് കഴിയുന്നു.
\v 19 ദൈവത്തിന്‍റെ സത്യം യഹൂദരല്ലാത്തവര്‍ക്ക് കാണിച്ചു കൊടുക്കുവാന്‍ നിങ്ങള്‍ക്കു കഴിയുന്നു എന്നതില്‍ നിങ്ങള്‍ക്ക് നിശ്ചയം ഉണ്ട്. കൂടാതെ ദൈവത്തെക്കുറിച്ച് ഒന്നും അറിയാത്തവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുവാനും നിങ്ങള്‍ക്കു കഴിയുന്നു.
\v 20 ദൈവത്തെക്കുറിച്ചു ഭോഷത്വപരമായ കാര്യങ്ങള്‍ വിശ്വസിക്കുന്നവരെയും അവനെക്കുറിച്ച് ഒന്നും അറിയാത്തതിനാല്‍ ശിശുക്കളെപ്പോലെയായിരിക്കുന്നവരെയും ഉപദേശിപ്പാന്‍ നിങ്ങള്‍ക്കു കഴിയുമെന്ന്‍ നിങ്ങള്‍ നിശ്ചയമുള്ളവരാണ്. ദൈവത്തെക്കുറിച്ച് ശരിയായി പഠിപ്പിക്കുന്നത് ന്യായപ്രമാണം നിങ്ങള്‍ക്കുള്ളതുകൊണ്ട് ഇതിനെക്കുറിച്ച് എല്ലാം നിങ്ങള്‍ നിശ്ചയമുള്ളവരാണ്.
\s5
\v 21 നിങ്ങള്‍ യഹൂദന്മാര്‍ ആകുന്ന കാരണത്താല്‍ നിങ്ങള്‍ക്ക് ഈ നേട്ടങ്ങള്‍ ഉണ്ട് എന്ന് അവകാശപ്പെട്ടിരിക്കെ നീ മറ്റുള്ളവരെ പഠിപ്പിക്കുന്നു എന്നാല്‍ നിങ്ങള്‍ത്തന്നെ ന്യായപ്രമാണങ്ങളെ അനുസരിക്കാതിരിക്കുന്നത് അപമാനകരമാണ്. ആളുകള്‍ വസ്തുക്കള്‍ മോഷ്ടിക്കരുതെന്നു പ്രസംഗിക്കുന്ന നീ തന്നെ മോഷ്ടിക്കുന്നത് അറപ്പുളവാക്കുന്നതാണ്.
\v 22 ഒരു വ്യക്തി ആരുമായി വിവാഹ ബന്ധത്തിലേര്‍പ്പെട്ടിരിന്നുവോ ആ വ്യക്തിയുമായിട്ടല്ലാതെ മറ്റൊരാളോടുകൂടെ ശയിക്കരുതെന്നു കല്‍പ്പിക്കുന്ന നീ തന്നെ വ്യഭിചാരം ചെയ്യുന്നത് അറപ്പുളവാക്കുന്നു! വിഗ്രഹങ്ങളെ ആരാധിക്കരുതെന്നു മറ്റുള്ളവരോട് കല്‍പ്പിക്കുന്ന നീ ആ കാര്യങ്ങള്‍ ഒഴിവാക്കുന്നില്ല എന്നത് അറപ്പുളവാക്കുന്നതാണ്.
\s5
\v 23 "എനിക്ക് ദൈവത്തിന്‍റെ ന്യായപ്രമാണം ഉണ്ട്" എന്ന് പ്രശംസിക്കുന്ന നീ അതേ നിയമങ്ങള്‍ അനുസരിക്കാതിരിക്കുന്നത് അറപ്പുളവാക്കുന്നതാണ്. അതിന്‍റെ ഫലമായി നീ ദൈവത്തെ അപമാനിക്കുന്നു.
\v 24 തിരുവെഴുത്തു നമ്മോടു പറയുന്നതുപോലെയാണ് ഇത്, "യഹൂദരായ നിങ്ങള്‍ ചെയ്യുന്ന ദുഷ്ടകാര്യങ്ങള്‍ നിമിത്തം യഹൂദരല്ലാത്തവര്‍ അപമാനകരമായ കാര്യങ്ങള്‍ ദൈവത്തെക്കുറിച്ച് പറയുന്നു".
\s5
\v 25 ദൈവത്തിനുള്ളവരെന്നു കാണിക്കുവാന്‍ പരിച്ഛേദന ഏറ്റവരായ നിങ്ങളില്‍ ഒരുവന്‍ ദൈവം മോശെക്കു കൊടുത്ത ന്യായപ്രമാണത്തെ അനുസരിക്കുന്നു എങ്കില്‍ അതില്‍നിന്നും പ്രയോജനമുണ്ടാകുവാന്‍ കഴിയും. എന്നാല്‍ പരിച്ഛേദന ഏറ്റ നീ ന്യായപ്രമാണത്തെ അനുസരിക്കാതിരിക്കുന്നു എങ്കില്‍ ദൈവത്തിന്‍റെ ദൃഷ്ടിയില്‍ പരിച്ഛേദന ഏല്‍ക്കാത്ത ഒരുവനേക്കാള്‍ ശ്രേഷ്ഠതയുള്ളവനല്ല എന്ന് ദൈവം കണക്കാക്കും.
\v 26 ഇതിന്‍റെ അര്‍ത്ഥമെന്തന്നാല്‍ പരിച്ഛേദന ഏല്‍ക്കാത്തവരും ന്യായപ്രമാണം അനുസരിക്കുന്നവരുമായ യഹൂദരല്ലാത്തവര്‍ ദൈവത്തിന്‍റെ ന്യായപ്രമാണത്തില്‍ കല്‍പ്പിച്ചിരിക്കുന്ന കാര്യങ്ങള്‍ അനുസരിക്കുന്നു എങ്കില്‍ അവന്‍റെ ജനമായിത്തീരുവാന്‍ കഴിയും എന്നത് ദൈവം നിശ്ചയമായും പരിഗണിക്കും.
\v 27 പരിച്ഛേദന ഏല്‍ക്കാത്തവരും ദൈവത്തിന്‍റെ ന്യായപ്രമാണം അനുസരിക്കുന്നവരുമായ ഈ ജനം ദൈവം നിങ്ങളെ ശിക്ഷിക്കുമ്പോള്‍ അവന്‍ നീതിമാനെന്നു പ്രഖ്യാപിക്കും. കാരണം, പരിച്ഛേദന നിങ്ങള്‍ ഏറ്റെങ്കിലും കല്‍പന ലംഘിക്കുന്നു.
\s5
\v 28 ദൈവത്തിനായി ആചാരങ്ങള്‍ അനുഷ്ഠിക്കുന്നവരല്ല യഥാര്‍ത്ഥ യഹൂദന്മാര്‍. കൂടാതെ തങ്ങളുടെ ശരീരത്തില്‍ പരിച്ഛേദന ഏറ്റതിനാലല്ല ദൈവം അവരെ അംഗീകരിക്കുന്നത്.
\v 29 അതിനു വിപരീതമായി ആന്തരികമായി ദൈവം പരിവര്‍ത്തനം നടത്തിയ നാമാണ് യഥാര്‍ത്ഥ യഹൂദന്മാര്‍. ന്യായപ്രമാണം കല്‍പ്പിച്ച ആചാരങ്ങള്‍ നാം അനുഷ്ഠിച്ച കാരണത്താലല്ല ദൈവം നമ്മെ അംഗീകരിക്കുകയും ദൈവത്തിന്‍റെ ആത്മാവ് നമ്മുടെ പ്രകൃതിയെ മാറ്റുകയും ചെയ്തത്. മറ്റ് ആരും തന്നെ നമ്മെ പ്രശംസിക്കുന്നില്ല എന്നിരുന്നാലും ദൈവം നമ്മെ പ്രശംസിക്കും.
\s5
\c 3
\p
\v 1 അപ്പോള്‍ ഒരുവന്‍ പറഞ്ഞേക്കാം, "അത് സത്യമെങ്കില്‍ യഹൂദനോ യഹൂദനല്ലാത്തവനോ ആയിരിക്കുന്നതില്‍ വിശേഷതയും കാണുന്നില്ല, പരിച്ഛേദന ഏറ്റതിന്‍റെ യാതൊരു പ്രയോജനവും യഹൂദന്മാരായ നമുക്ക് ഒട്ടും തന്നെ ഇല്ല."
\v 2 എന്നാല്‍ യഹൂദന്‍ ആയിരിക്കുന്നതില്‍ വളരെയധികം പ്രയോജനങ്ങള്‍ ഉണ്ട് എന്ന് ഞാന്‍ നിങ്ങളോടു പറയുന്നു. ഒന്നാമതായി ദൈവം ആരാണെന്നു കാണിക്കുന്ന വചനങ്ങള്‍ അവന്‍ അവരുടെ പൂര്‍വ്വ പിതാക്കന്മാരോടു സംസാരിച്ചു എന്നതു തന്നെ.
\s5
\v 3 "യഹൂദന്മാര്‍ അവിശ്വസ്തരായതിനാല്‍ ദൈവം അവരെ അനുഗ്രഹിക്കുമെന്നു വാഗ്ദത്തം ചെയ്തതനുസരിച്ച് ദൈവം ചെയ്യുകയില്ല എന്നു ഒരുവന്‍ ചിന്തിക്കുന്നുവെങ്കില്‍."
\v 4 അല്ല, തീര്‍ച്ചയായും അത് അങ്ങനെ അര്‍ത്ഥമാക്കുന്നില്ല! ആളുകള്‍ വാഗ്ദാനം പാലിക്കുന്നില്ല എന്നിരുന്നാലും ദൈവം വാഗ്ദത്തം ചെയ്തത് എല്ലായ്പ്പോഴും പാലിക്കുന്നു. ദൈവം തന്‍റെ വാഗ്ദത്തങ്ങള്‍ യഹൂദരായ നമ്മോടു പാലിക്കുന്നില്ല എന്നു ദൈവത്തെ കുറ്റപ്പെടുത്തുന്ന നാം എല്ലാവരും തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു. രാജാവായ ദാവീദ് ഇതേക്കുറിച്ച് എഴുതിയിരിക്കുന്നു: "അതുകൊണ്ട് ആരെങ്കിലും നിങ്ങള്‍ തെറ്റു ചെയ്തുവെന്ന് നിങ്ങളെ കുറ്റപ്പെടുത്തുമ്പോള്‍ നിങ്ങള്‍ അവരെക്കുറിച്ച് പറഞ്ഞത് സത്യമാകുന്നു എന്ന് എല്ലാവരും അംഗീകരിക്കണം അങ്ങനെ നിങ്ങള്‍ എപ്പോഴും വ്യവഹാരത്തില്‍ വിജയിക്കും."
\s5
\v 5 ആയതിനാല്‍ നാം ദുഷ്ടന്മാരായിരുന്ന കാരണത്താല്‍ ദൈവം നമ്മെ അനുഗ്രഹിച്ചില്ല എന്ന് നമുക്കു പറയുവാന്‍ കഴിയുകയില്ല. അവന്‍ തന്‍റെ കോപത്തില്‍ നമ്മെ ശിക്ഷിച്ചത് തെറ്റായിരുന്നു. അവന്‍ അന്യായമായി പ്രവര്‍ത്തിച്ചു എന്നു നമുക്ക് പറയുവാന്‍ കഴിയുകയില്ല. (സാധാരണക്കാരായ മനുഷ്യര്‍ സംസാരിക്കുന്നതുപോലെ ഞാന്‍ സംസാരിക്കുന്നു)
\v 6 ദൈവം ന്യായം വിധിച്ചിട്ടില്ല എന്നതിനാല്‍ ലോകത്തെ ന്യായം വിധിക്കുവാന്‍ അവനു ന്യായമായ സാധ്യത ഇല്ലെന്നും ദൈവം ന്യായവിധി നടത്തരുത് എന്നും നാം അന്തിമമായി തീര്‍ച്ചപ്പെടുത്തരുത്!
\s5
\v 7 എന്നാല്‍ ചിലര്‍ മറുപടി പറയുമായിരിക്കാം, "ദൈവം വാസ്തവമായും തന്‍റെ വാഗ്ദത്തങ്ങള്‍ പാലിക്കുന്നു എന്നതു വളരെ വ്യക്തമാണ്, എന്തുകൊണ്ടെന്നാല്‍ ഉദാഹരണത്തിന്, ഞാന്‍ ഒരു കള്ളം പറയുന്നു, അതിന്‍റെ ഫലമായി ആളുകള്‍ ദൈവത്തെ മഹത്വപ്പെടുത്തുന്നു, എന്തെന്നാല്‍ ദൈവം ദയയുള്ളവനാണ്! പാപം ചെയ്ത കാരണത്താല്‍ ഞാന്‍ ശിക്ഷിക്കപ്പെടും എന്ന് ദൈവം ഒരിക്കലും പറയുകയില്ല. എന്തെന്നാല്‍, ആ കാരണത്താല്‍ ആളുകള്‍ അവനെ പുകഴ്ത്തുന്നു.
\v 8 പൌലോസേ, നീ പറയുന്നത് സത്യം എങ്കില്‍ നല്ല കാര്യങ്ങളുടെ ഫലം ലഭിക്കുന്നുവെങ്കില്‍ നമുക്ക് തിന്മയും പ്രവര്‍ത്തിക്കാം!" ഞാന്‍ ഇങ്ങനെ സംസാരിക്കുന്നതിനാല്‍ ചിലര്‍ എന്നെ കുറ്റപ്പെടുത്തുന്നു. എന്നെക്കുറിച്ച് അപ്രകാരം പറയുന്നവരെ ദൈവം ശിക്ഷിക്കും. അവന്‍റെ ശിക്ഷയ്ക്ക് അവര്‍ യോഗ്യരാകും.
\s5
\v 9 ദൈവം നമ്മോടു കൂടുതലായി അനുകൂലമായി പെരുമാറും എന്നും യഹൂദരല്ലാത്തവരോട് കുറച്ച് അനുകൂലിക്കും എന്ന് നമുക്കു തീരുമാനിക്കാമോ? നമുക്കു തീര്‍ച്ചയായും അതു തീരുമാനിക്കുവാന്‍ കഴിയുകയില്ല. യഹൂദന്മാരും യഹൂദരല്ലാത്തവരും പാപം ചെയ്യുകയും അതിനാല്‍ ദൈവത്തിന്‍റെ ശിക്ഷക്ക് അവര്‍ അര്‍ഹരുമാണ്.
\v 10 തിരുവെഴുത്തുകളില്‍ എഴുതിയിരിക്കുന്ന താഴെപ്പറയുന്ന വചനങ്ങള്‍ ഇതിനെ തുണയ്ക്കുന്നു. ഒരു വ്യക്തിയും നീതിമാനല്ല, നീതിമാനായി ഒരു വ്യക്തി പോലും ഇല്ല.
\s5
\v 11 ശരിയായി എങ്ങനെ ജീവിക്കണമെന്നു മനസ്സിലാക്കുന്ന ഒരുവന്‍ പോലുമില്ല. ദൈവത്തെ അറിയുവാന്‍ അന്വേഷിക്കുന്ന ഒരുവനുമില്ല!
\v 12 എല്ലാവരും പൂര്‍ണ്ണമായി ദൈവത്തില്‍നിന്ന് പിന്തിരിഞ്ഞിരിക്കുന്നു. അവര്‍ വഴിതെറ്റിപ്പോയി എന്ന് ദൈവം കണക്കാക്കുന്നു. നീതിയോടെ പ്രവര്‍ത്തിക്കുന്നവന്‍ ആരുമില്ല; ഇല്ല, ഒരുത്തന്‍ പോലുമില്ല!
\s5
\v 13 മനുഷ്യരുടെ വാക്കുകള്‍ തുറന്ന ശവക്കുഴിയില്‍നിന്നു വരുന്ന ദുര്‍ഗന്ധം പോലെ ദുഷിച്ചതാകുന്നു. മനുഷ്യര്‍, അവര്‍ പറയുന്ന വാക്കുകള്‍ കൊണ്ട് ആളുകളെ വഞ്ചിക്കുന്നു. സര്‍പ്പത്തിന്‍റെ വിഷം ആളുകളെ മുറിപ്പെടുത്തുന്നതുപോലെ അവര്‍ പറയുന്ന വാക്കുകള്‍ ആളുകളെ മുറിവേല്‍പ്പിക്കുന്നു.
\v 14 അവര്‍ മറ്റുള്ളവരെ തുടര്‍ച്ചയായി ശപിക്കുകയും ക്രൂരമായ കാര്യങ്ങള്‍ പറയുകയും ചെയ്യുന്നു.
\s5
\v 15 അവര്‍ ആളുകളെ കൊല്ലുവാന്‍ വേഗത്തില്‍ പോകുന്നു.
\v 16 എവിടെപ്പോയാലും അവര്‍ എല്ലാം നശിപ്പിക്കുകയും ആളുകളെ അരിഷ്ടതയില്‍ ആക്കുകയും ചെയ്യുന്നു.
\v 17 മറ്റുള്ളവരുമായി സമാധാനപരമായി എങ്ങനെ ജീവിക്കണമെന്നു അവര്‍ക്ക് അറിയില്ല.
\v 18 ദൈവത്തെ ബഹുമാനിക്കുന്നത് അവര്‍ പൂര്‍ണ്ണമായി തിരസ്കരിക്കുന്നു.
\s5
\v 19 അനുസരിക്കുവാന്‍ കടപ്പെട്ടവരോടാണ് ഈ പ്രമാണങ്ങളിലുള്ളതെല്ലാം കല്‍പ്പിച്ചിരിക്കുന്നത് എന്നു നാം അറിയുന്നു. ഇത് അര്‍ത്ഥമാക്കുന്നത്, യഹൂദന്മാരോ യഹൂദന്മാരല്ലാത്തവരോ പാപം ചെയ്തതിനെക്കുറിച്ച് ദൈവം മറുപടി ആവശ്യപ്പെടുമ്പോള്‍ അതിനു വിപരീതമായി യാതൊന്നും പറയുവാന്‍ കഴിയുന്നില്ല.
\v 20 ദൈവം അവരുടെ പാപങ്ങളുടെ രേഖ മായിച്ചു കളയുന്നത് ദൈവത്തിന്‍റെ ന്യായപ്രമാണം ആവശ്യപ്പെടുന്ന കാര്യങ്ങള്‍ ആളുകള്‍ ചെയ്തതിനാലല്ല, കാരണം ആരുംതന്നെ ആ കാര്യങ്ങള്‍ പൂര്‍ണ്ണമായി ചെയ്തിട്ടില്ല. വാസ്തവത്തില്‍ ദൈവത്തിന്‍റെ ന്യായപ്രമാണത്തെ നാം അറിയുന്നതിന്‍റെ ഫലമാണ് നാം പാപം ചെയ്തു എന്നു വ്യക്തമായി അറിയുന്നത്.
\s5
\v 21 ദൈവം തന്നോടുതന്നെ നമ്മെ നിരപ്പിക്കുന്നതായി പ്രഖ്യാപിക്കുമ്പോള്‍, അത് ദൈവം മോശെക്കു കൊടുത്ത ന്യായപ്രമാണത്തെ നാം അനുസരിക്കുന്നതിനെ ആശ്രയിച്ചല്ല. അതിനെപ്പറ്റി ദൈവത്തിന്‍റെ ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്നതിലും പ്രവാചകന്മാരില്‍കൂടിയും ദൈവം നമ്മുടെ പാപങ്ങള്‍ മറ്റൊരു മാര്‍ഗ്ഗത്തിലൂടെ ക്ഷമിക്കുന്നു എന്ന് പറഞ്ഞിരിക്കുന്നു.
\v 22 യേശു എന്ന മശിഹാ നമുക്കുവേണ്ടി ചെയ്തതില്‍ നാം വിശ്വസിച്ചതിനാല്‍ ദൈവം നമ്മുടെ പാപങ്ങളുടെ രേഖ മായിക്കുന്നു. മശിഹയില്‍ വിശ്വസിക്കുന്ന എല്ലാ വ്യക്തികള്‍ക്കും വേണ്ടി ദൈവം ഇതു ചെയ്യുന്നു. എന്തുകൊണ്ടെന്നാല്‍ യഹൂദന്മാരും യഹൂദന്മാരല്ലാത്തവരും തമ്മില്‍ യാതൊരു വ്യത്യാസവും ഇല്ല എന്ന് അവന്‍ കണക്കാക്കുന്നു.
\s5
\v 23 എല്ലാ ആളുകളും ദോഷം ചെയ്യുകയും ദൈവം എല്ലാവര്‍ക്കുമായി വച്ചിരുന്ന മഹത്വകരമായ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതില്‍ അവര്‍ പരാജയപ്പെടുകയും ചെയ്തു.
\v 24 പാപക്ഷമ നേടുവാനുള്ള നമ്മുടെ യാതൊരു പ്രവൃത്തികളും കൂടാതെ അവന്‍റെ കരുണാമയമായ പ്രവൃത്തികളില്‍കൂടി നമ്മുടെ പാപങ്ങളുടെ രേഖ മായിച്ചു കളഞ്ഞിരിക്കുന്നു. നമ്മെ വീണ്ടെടുക്കുന്നതില്‍കൂടി യേശു മശിഹാ ഇതു പൂര്‍ത്തീകരിച്ചിരിക്കുന്നു.
\s5
\v 25 മശിഹയുടെ മരണത്തിലൂടെ ഒഴുകിയതായ രക്തം തന്‍റെ കോപത്തെ മാറ്റിയതായി ദൈവം വെളിപ്പെടുത്തിയിരിക്കുന്നു, അവന്‍ നമുക്കുവേണ്ടി ചെയ്തത് നാം വിശ്വസിക്കുകയും വേണം. മശിഹായുടെ യാഗം ദൈവം നീതിപൂര്‍വ്വം പ്രവര്‍ത്തിച്ചു എന്നു കാണിക്കുന്നു. അല്ലാത്തപക്ഷം, ദൈവം ക്ഷമയുള്ളവനാകയാല്‍ ആളുകള്‍ മുമ്പു ചെയ്തിരുന്ന പാപങ്ങളെ ദൈവം അവഗണിച്ചതിനാല്‍ ഞാന്‍ നീതിമാനായിരുന്നു എന്ന് ആരും ചിന്തിക്കരുത്.
\v 26 നമുക്കുവേണ്ടി മരിക്കുവാന്‍ ദൈവം മശിഹയെ നിയമിച്ചു. അത് ചെയ്തതില്‍കൂടി അവന്‍ നീതിമാനാണെന്ന് കാണിക്കുകയും, യേശുവില്‍ വിശ്വസിക്കുന്ന എല്ലാവരുടേയും പാപങ്ങളുടെ രേഖ മായിച്ചുകളയുവാന്‍ അവനു കഴിയുന്നു എന്നു കാണിക്കുകയും ചെയ്യുന്നു.
\s5
\v 27 ദൈവം നമ്മുടെ പാപങ്ങളുടെ രേഖ മായിക്കുന്നത് നാം മോശെയുടെ ന്യായപ്രമാണങ്ങള്‍ അനുസരിച്ച കാരണത്താലല്ല. അതുകൊണ്ട് നാം ആ പ്രമാണങ്ങള്‍ അനുസരിച്ചതിനാല്‍ ദൈവം നമ്മോട് അനുകൂലമായി എന്നു നമുക്കു പ്രശംസിക്കുവാന്‍ യാതൊരു മാര്‍ഗ്ഗവുമില്ല. അതിനുപകരം നാം മശിഹായില്‍ വിശ്വസിക്കുന്ന കാരണത്താല്‍ ദൈവം നമ്മുടെ പാപങ്ങളുടെ രേഖ മായിക്കുന്നു.
\v 28 അതിനാല്‍ ഒരുവനെ ദൈവം നീതീകരിക്കുന്നത് ആ വ്യക്തി മശിഹായില്‍ വിശ്വസിക്കുന്നതിനാലത്രെ എന്നതു വളരെ വ്യക്തമാണ്. ആ വ്യക്തി ന്യായപ്രമാണം അനുസരിക്കുന്നതിനാല്‍ അല്ല.
\s5
\v 29 യഹൂദന്മാരായ നിങ്ങള്‍ ദൈവം നിങ്ങളെ മാത്രമാണ് അംഗീകരിക്കുന്നത് എന്നു തീര്‍ച്ചയായും ചിന്തിക്കരുത്! അവന്‍ യഹൂദരല്ലാത്തവരേയും അംഗീകരിക്കും എന്നു നിങ്ങള്‍ നിശ്ചയമായും തിരിച്ചറിയണം. നിശ്ചയമായും അവന്‍ യഹൂദരല്ലാത്തവരേയും അംഗീകരിക്കും.
\v 30 എന്തുകൊണ്ടെന്നാല്‍, ഒരു ദൈവം മാത്രമേ ഉള്ളു എന്നു നിങ്ങള്‍ ഉറപ്പായി വിശ്വസിക്കുന്നു. ഇതേ ദൈവമാണ് പരിച്ഛേദന ഏറ്റവരായ യഹൂദനെ അവര്‍ മശിഹായില്‍ വിശ്വസിക്കുന്നത് നിമിത്തം തന്നോടുതന്നെ നീതീകരിച്ചത്, കൂടാതെ അതേ ദൈവം തന്നെ പരിച്ഛേദന ഏല്‍ക്കാത്തവരായ യഹൂദരല്ലാത്തവരേയും തന്നോടുതന്നെ ന്യായീകരിക്കും, എന്തുകൊണ്ടെന്നാല്‍ അവരും മശിഹായില്‍ വിശ്വസിക്കുന്നു.
\s5
\v 31 മശിഹായില്‍ നാം വിശ്വസിക്കുന്ന കാരണത്താല്‍ അവന്‍ ഞങ്ങളെ തന്നോടുതന്നെ നിരപ്പിക്കുന്നു എന്നു നിങ്ങള്‍ പറയുന്നു എങ്കില്‍, ന്യായപ്രമാണം ഉപയോഗശൂന്യമാണ് എന്ന് അത് അര്‍ത്ഥമാക്കുന്നുവോ? നിശ്ചയമായും ഇല്ല. പകരം, ആ ന്യായപ്രമാണം വാസ്തവത്തില്‍ ന്യായമായതാണ്.
\s5
\c 4
\p
\v 1 അബ്രഹാം യഹൂദന്മാരായ നമ്മുടെ ബഹുമാന്യനായ പൂര്‍വ്വികനാകുന്നു. അതിനാല്‍ അബ്രഹാമിന് സംഭവിച്ചതില്‍നിന്ന് നമുക്ക് എന്തു പഠിക്കുവാന്‍ കഴിയും എന്നതിനെക്കുറിച്ച് ചിന്തിക്കുക.
\v 2 അബ്രഹാം നന്മ പ്രവര്‍ത്തികള്‍ ചെയ്തതിന്‍റെ കാരണത്താലാണ് ദൈവം അവനെ തന്നോട് ന്യായീകരിച്ചത് എങ്കില്‍ ജനത്തോടു അബ്രഹാമിന് പ്രശംസിക്കുവാന്‍ കാരണവും ഉണ്ടാകുമായിരുന്നു, (എന്നാല്‍ അതേക്കുറിച്ച് ദൈവത്തോട് പ്രശംസിക്കുവാന്‍ അവനു യാതൊരു കാരണവും ഉണ്ടാകുമായിരുന്നില്ല.)
\v 3 ദൈവം അവനുവേണ്ടി ചെയ്യും എന്നു വാഗ്ദത്തം ചെയ്തത് അബ്രഹാം വിശ്വസിച്ചു എന്നു തിരുവെഴുത്തുകളില്‍ എഴുതിയിരിക്കുന്നത് ഓര്‍മ്മിക്കുക. കൂടാതെ ആ കാരണത്താല്‍ ദൈവം അബ്രഹാമിനെ തന്നോടുതന്നെ ന്യായീകരിക്കുവാന്‍ പരിഗണിച്ചു.
\s5
\v 4 ഇപ്പോള്‍ നാം ചെയ്യുന്ന ജോലിക്കുള്ള വേതനം നാം പ്രാപിക്കുന്നു എങ്കില്‍ ആ വേതനം ഒരു ദാനമായി പരിഗണിക്കുകയില്ല. പകരം, അവ നാം സമ്പാദിച്ചതായി കണക്കാക്കുന്നു. ഇതേപോലെ, ദൈവം നമ്മോടു കരുണ കാണിക്കുവാന്‍ ദൈവത്തെ ബാധ്യസ്ഥനാക്കുന്ന എന്തെങ്കിലും നാം ചെയ്യുന്നു എങ്കില്‍ അത് ഒരിക്കലും ഒരു ദാനം ആയിരിക്കുകയില്ല.
\v 5 എന്നാല്‍ യഥാര്‍ത്ഥത്തില്‍, മുന്‍കാലങ്ങളില്‍ ബഹുമാനിക്കാതിരുന്നവരെയും ദൈവം തന്നോടുതന്നെ ന്യായീകരിച്ചിട്ടുണ്ട്. പകരം, ഇപ്പോള്‍ അവര്‍ അവനില്‍ വിശ്വസിക്കുകയും അതിനാല്‍ ദൈവം അവരെ തന്നോടുതന്നെ ന്യായീകരിക്കേണ്ടതിനുമായി പരിഗണിക്കുന്നു.
\s5
\v 6 സമാനമായി അതു നേടാതെ തന്നെ തന്നോടുതന്നെ ന്യായീകരിക്കുവാന്‍ ദൈവം പരിഗണിക്കുന്നവരെക്കുറിച്ചു ദാവീദ്‌ സങ്കീര്‍ത്തനങ്ങളില്‍ എഴുതിയിരിക്കുന്നു.
\v 7 "ദൈവം പാപം ക്ഷമിച്ചവരും അവന്‍ ആ പാപത്തെ ഒരിക്കലും കണക്കാക്കാതിരിക്കുകയും ചെയ്യുന്ന ആളുകള്‍ എത്ര ഭാഗ്യവാന്മാരാണ്".
\v 8 പിന്നീട് ഒരിക്കലും തങ്ങളുടെ പാപങ്ങളെ രേഖപ്പെടുത്തപ്പെടാത്തവരും എത്ര ഭാഗ്യവാന്മാരാണ്.
\s5
\v 9 ഈ ഭാഗ്യാവസ്ഥ യഹൂദന്മാര്‍ക്കു മാത്രം അനുഭവിക്കുവാന്‍ കഴിയുന്ന കാര്യമല്ല. യഹൂദന്മാര്‍ അല്ലാത്തവര്‍ക്കും ഇത് അനുഭവിക്കുവാന്‍ കഴിയും. അബ്രഹാം ദൈവത്തില്‍ വിശ്വസിച്ചു അതിനാല്‍ ദൈവം അവനെ തന്നോടുതന്നെ ന്യായീകരിക്കുവാന്‍ പരിഗണിച്ചു എന്നു തിരുവെഴുത്തുകളില്‍ എഴുതിയിരിക്കുന്നതിനാല്‍ നാം ഇത് അറിയുന്നു.
\v 10 അബ്രഹാമിനു വേണ്ടി ദൈവം ഇതു ചെയ്തതിനെക്കുറിച്ചു ചിന്തിക്കുക. അബ്രഹാം പരിച്ഛേദന ഏറ്റതിനു ശേഷമല്ല, അതിനു മുമ്പാണ് അവന്‍ ഇതു ചെയ്തത്.
\s5
\v 11 ദൈവം അവനെ അംഗീകരിച്ചതിനു വളരെ വര്‍ഷങ്ങള്‍ക്കു ശേഷമാണ് പരിച്ഛേദന ഏല്‍ക്കണമെന്നു അവന്‍ അബ്രഹാമിനോട് കല്‍പ്പിച്ചത്. ദൈവം അബ്രഹാമിനെ തന്നോടുതന്നെ ന്യായീകരിച്ചു എന്നതിനുള്ള അടയാളമായിരുന്നു പരിച്ഛേദന. അതിനാല്‍ പരിച്ഛേദന ഏല്‍ക്കാത്തവരുടെയും അവനില്‍ വിശ്വസിക്കുന്ന എല്ലാവരുടേയും പൂര്‍വ്വ പിതാവായിരിക്കേണ്ടതിനു ദൈവം അബ്രഹാമിനെ പരിഗണിച്ചു എന്നു നമുക്ക് ഇവിടെ മനസ്സിലാക്കാവുന്നതാണ്. ഇതേരീതിയില്‍, തന്നോടു ന്യായീകരിക്കേണ്ടതിന് ഈ സകല ജനത്തെയും ദൈവം പരിഗണിക്കുന്നു.
\v 12 അതു പോലെ യഥാര്‍ത്ഥ യഹൂദന്മാരായ നമ്മുടെ എല്ലാവരുടേയും പൂര്‍വ്വ പിതാവായി ദൈവം അബ്രഹാമിനെ കണക്കാക്കുന്നു. അതായത്, തങ്ങളുടെ ശരീരങ്ങളില്‍ പരിച്ഛേദനയുടെ അടയാളമുള്ള എല്ലാ യഹൂദന്മാരും മാത്രമല്ല, എന്നാല്‍ അതിനേക്കാള്‍ പ്രാധാന്യമായി, നമ്മുടെ പൂര്‍വ്വ പിതാവായ അബ്രഹാം പരിച്ഛേദന ഏല്‍ക്കുന്നതിനു മുന്‍പു ദൈവത്തില്‍ കേവലം വിശ്വസിച്ചപ്പോള്‍ ജീവിച്ചതു പോലെ ജീവിക്കുന്നവര്‍ക്കും കൂടെയത്രെ.
\s5
\v 13
\f +
\fr 4.13
\ft
\f* ദൈവം അബ്രാഹാമിനോടും അവന്‍റെ സന്തതികളോടും, അവര്‍ ലോകത്തെ കൈവശമാക്കുമെന്നു വാഗ്ദത്തം ചെയ്തു. എന്നാല്‍ അവന്‍ അതു വാഗ്ദാനം ചെയ്തപ്പോള്‍ അബ്രഹാം ഏതെങ്കിലും പ്രമാണം അനുസരിച്ചതിനാല്‍ ആയിരുന്നില്ല. പകരം, ദൈവം വാഗ്ദത്തം ചെയ്തത് അബ്രഹാം വിശ്വസിച്ചതിനാല്‍ ആയിരുന്നു. അതിനാല്‍ ദൈവം അബ്രഹാമിനെ തന്നോടുതന്നെ ന്യായീകരിച്ചു.
\v 14 ദൈവത്തിന്‍റെ ന്യായപ്രമാണം അനുസരിക്കുന്നതിനാല്‍ ആളുകള്‍ ലോകത്തെ അവകാശമാക്കുന്നു എങ്കില്‍ ഏതൊരു കാര്യത്തിനു വേണ്ടിയും ദൈവത്തില്‍ വിശ്വസിക്കുന്നത് പ്രയോജനരഹിതവും അവന്‍റെ വാഗ്ദത്തം അര്‍ത്ഥമില്ലാത്തതുമാകും.
\v 15 ദൈവത്തിന്‍റെ പ്രമാണം പൂര്‍ണ്ണമായും അനുസരിക്കാത്ത ആരെയും ശിക്ഷിക്കും എന്ന് അവന്‍റെ ന്യായപ്രമാണത്തില്‍ ദൈവം പറയുന്നു എന്നത് യഥാര്‍ത്ഥത്തില്‍ ഓര്‍മ്മിക്കുക. എന്നിരുന്നാലും ന്യായപ്രമാണം ഇല്ലാത്തവര്‍ക്ക് അത് അനുസരിക്കാതിരിക്കുക എന്നത് അസാദ്ധ്യമാണ് എന്നുകൂടി ഓര്‍മ്മിക്കുക.
\s5
\v 16 അതുകൊണ്ട്, ദൈവം കരുണയുള്ളവനാകയാല്‍, അവന്‍ നമുക്ക് വാഗ്ദത്തം ചെയ്ത കാര്യങ്ങള്‍ ദാനമായി നാം പ്രാപിക്കും എന്ന് വിശ്വസിക്കുന്നതു നിമിത്തം. അബ്രഹാമിന്‍റെ യഥാര്‍ത്ഥ സന്തതി എന്നു കരുതുന്ന എല്ലാവര്‍ക്കും—യഹൂദ വിശ്വാസികളായ നമുക്ക്, ദൈവത്തിന്‍റെ ന്യായപ്രമാണം ഉള്ളവരും അവനില്‍ വിശ്വസിക്കുന്നവരുമായവര്‍ക്ക് അവന്‍ ഈ കാര്യങ്ങള്‍ നല്‍കുന്നു, കൂടാതെ ദൈവത്തിന്‍റെ ന്യായപ്രമാണം ഇല്ലാത്ത അബ്രഹാം വിശ്വസിച്ചതുപോലെ ദൈവത്തില്‍ വിശ്വസിക്കുന്ന യഹൂദരല്ലാത്തവര്‍ക്കും തന്നെ. എന്തെന്നാല്‍ വിശ്വാസികളായ നാം എല്ലാവരുടേയും യഥാര്‍ത്ഥ പൂര്‍വ്വപിതാവായി അബ്രഹാമിനെ ദൈവം കരുതുന്നു.
\v 17 അബ്രഹാമിനോട് ദൈവം തിരുവെഴുത്തുകളില്‍ പറഞ്ഞത് ഇതാണ്: "ഞാന്‍ നിന്നെ അനേക ജാതീയ സമൂഹങ്ങളുടെ പൂര്‍വ്വപിതാവാക്കും." മരിച്ച ആളുകളെ ജീവനിലേക്കു ഉയിര്‍പ്പിക്കുകയും ഒന്നും ഇല്ലായ്മയില്‍നിന്ന് സകലത്തെയും സൃഷ്ടിക്കുകയും ചെയ്യുന്ന ദൈവത്തില്‍നിന്ന് അബ്രഹാം ഇതു നേരിട്ട് പ്രാപിച്ചു.
\s5
\v 18 പ്രായാധിക്യം നിമിത്തം അവനും അവന്‍റെ ഭാര്യക്കും സന്തതി ഉണ്ടാകുന്നതിനു ശാരീരികമായി പ്രതീക്ഷിക്കുവാന്‍ കാരണമില്ലാതിരുന്നിട്ടും അബ്രഹാം ദൈവത്തിന്‍റെ ഈ വാഗ്ദത്തത്തില്‍ ഉറച്ചു വിശ്വസിച്ചു. ദൈവം അബ്രഹാമിനോട് വാഗ്ദത്തം ചെയ്തു പറഞ്ഞിരുന്നത് "നിന്‍റെ സന്തതികള്‍ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ ആയിരിക്കും." അനേക ജാതീയ സമൂഹങ്ങളുടെ പൂര്‍വ്വ പിതാവുമായിരിക്കും.
\v 19 ഒരു കുട്ടിയുടെ പിതാവായി തീരുവാന്‍ അവന്‍റെ ശരീരത്തിനു കഴിവില്ല എന്ന് അവന്‍ അറിഞ്ഞിട്ടും (അവന്‍ ഏകദേശം നൂറ് വയസുള്ളവനായിരുന്നു) ദൈവം അവനോടു വാഗ്ദത്തം ചെയ്തതില്‍ അവന്‍ സംശയിച്ചില്ല, കൂടാതെ, സാറാ വളരെ വയസ്സ് ചെന്നിരുന്നു എന്ന് അറിഞ്ഞിരുന്നതിനാല്‍ അവള്‍ക്ക് ഒരിക്കലും കുട്ടികള്‍ ഉണ്ടാവുകയില്ല പ്രത്യേകിച്ച് ഇപ്പോള്‍, എന്നും അവന്‍ അറിഞ്ഞു.
\s5
\v 20 ദൈവം വാഗ്ദത്തം ചെയ്തത് സംഭവിക്കുകയില്ല എന്ന് അവന്‍ സംശയിച്ചതേയില്ല. അതിനുപകരം, അവന്‍ ദൈവത്തില്‍ കൂടുതല്‍ ശക്തിയോടെ വിശ്വസിച്ചു കൂടാതെ ദൈവം ചെയ്യുവാന്‍ പോകുന്നതിനായി ദൈവത്തെ സ്തുതിച്ചു
\v 21 ദൈവം വാഗ്ദത്തം ചെയ്ത എന്തും അവന്‍ ചെയ്യുവാന്‍ പ്രാപ്തനാണ് എന്ന് അവനു ബോധ്യപ്പെടുകയും ചെയ്തു.
\v 22 ആ കാരണത്താലാണ് ദൈവം അബ്രഹാമിനെ തന്നോടുതന്നെ ന്യായീകരിക്കുവാന്‍ പരിഗണിച്ചത്.
\s5
\v 23 "അവന്‍ ദൈവത്തില്‍ വിശ്വസിച്ചതിനാല്‍ തന്നോടുതന്നെ ന്യായീകരിക്കുവാന്‍ ദൈവം അവനെ പരിഗണിച്ചു" തിരുവെഴുത്തുകളില്‍ ഉള്ള ഈ വചനങ്ങള്‍, അബ്രഹാമിനെക്കുറിച്ചു മാത്രമല്ല."
\v 24 നമ്മുടെ കര്‍ത്താവായ യേശുവിനെ മരിച്ചതിനുശേഷം വീണ്ടും ജീവിപ്പിക്കുവാന്‍ ഇടവരുത്തിയ ദൈവത്തില്‍ വിശ്വസിക്കുന്നതിനാല്‍ തന്നോടുതന്നെ ന്യായീകരിക്കുവാന്‍ അവന്‍ പരിഗണിക്കും എന്ന് നമ്മെക്കുറിച്ചും അവര്‍ എഴുതിയിരിക്കുന്നു.
\v 25 നമ്മുടെ തിന്മ പ്രവൃത്തികള്‍ നിമിത്തം യേശുവിനെ കൊല്ലുവാന്‍ ദൈവം മനുഷ്യരെ അനുവദിച്ചു. നമ്മെ അവനോടുതന്നെ ന്യായീകരിക്കേണ്ടതിന്‍റെ കാരണത്താല്‍ യേശുവിനു വീണ്ടും ജീവിക്കുവാന്‍ ദൈവം ഇടവരുത്തി.
\s5
\c 5
\p
\v 1 നമ്മുടെ കര്‍ത്താവായ യേശു എന്ന മശിഹായില്‍ നാം വിശ്വസിച്ചതിനാല്‍ ദൈവം നമ്മെ തന്നോടുതന്നെ ന്യായീകരിച്ചു. ആയതിനാല്‍ നാം ദൈവവുമായി ഇപ്പോള്‍ സമാധാനത്തിലായിരിക്കുന്നു.
\v 2 മശിഹ നമുക്കുവേണ്ടി ചെയ്തതിന്‍റെ കാരണത്താല്‍ ദൈവം നമ്മോടു കരുണ കാണിക്കേണ്ട സ്ഥാനത്തേക്കു പോകുവാന്‍ അവന്‍ ഒരു വാതില്‍ തുറന്നിരിക്കുന്നു എന്നതുപോലെയാണ്. അതിനാല്‍ ദൈവം തന്‍റെ മഹത്വം നമ്മോടുകൂടെ പങ്കു വയ്ക്കും എന്ന് ആത്മവിശ്വാസത്തോടെ പ്രത്യാശിക്കുന്നതിനാല്‍ നാം ആനന്ദിക്കുന്നു.
\s5
\v 3 നാം മശിഹായോടുകൂടെ ആയതിനാല്‍ കഷ്ടം അനുഭവിക്കുമ്പോള്‍ നാം ആനന്ദിക്കുകയും ചെയ്യുന്നു, എന്തുകൊണ്ടെന്നാല്‍ നാം കഷ്ടം അനുഭവിക്കുമ്പോള്‍ വളരെ ക്ഷമയോടുകൂടെ കാര്യങ്ങള്‍ സഹിക്കുവാന്‍ പഠിക്കും.
\v 4 കൂടാതെ നാം കഷ്ടതകള്‍ സഹിക്കുമ്പോള്‍ ദൈവം നമ്മെ അംഗീകരിക്കുന്നതായി നാം അറിയുന്നു. ദൈവം നമ്മെ അംഗീകരിക്കുന്നു എന്നു നാം അറിയുമ്പോള്‍ അവന്‍ നമുക്കുവേണ്ടി വലിയ കാര്യങ്ങള്‍ ചെയ്യുമെന്നു നാം ആത്മവിശ്വാസത്തോടെ പ്രത്യാശിക്കുന്നു.
\v 5 ദൈവം നമ്മെ ധാരാളമായി സ്നേഹിക്കുന്നതിനാല്‍ നാം ഏതിനായി കാത്തിരിക്കുന്നുവോ ആ കാര്യങ്ങള്‍ നാം പ്രാപിക്കും എന്നു നമുക്കു വളരെ വിശ്വാസമുണ്ട്. അവന്‍ നമുക്കു തന്ന അവന്‍റെ പരിശുദ്ധാത്മാവ്, നമ്മെ എത്രമാത്രം ദൈവം സ്നേഹിക്കുന്നു എന്നു മനസ്സിലാക്കുവാന്‍ ഇടവരുത്തുന്നു.
\s5
\v 6 നാം നമ്മെ തന്നെ രക്ഷിക്കുവാന്‍ കഴിയാതെ ഇരുന്നപ്പോള്‍, നാം ദൈവത്തെ ഒരു പ്രകാരത്തിലും ബഹുമാനിക്കാതിരുന്നപ്പോള്‍ തന്നെ ദൈവം തിരഞ്ഞെടുത്തതായ സമയത്ത് മശിഹ നമുക്കു വേണ്ടി മരിച്ചു.
\v 7 ഒരു വ്യക്തി നീതിമാന്‍ ആണെങ്കില്‍ തന്നേയും അവനുവേണ്ടി ഒരാള്‍ മരിക്കുന്നത് വിരളമായിരിക്കും, ഒരുപക്ഷെ ഒരു നല്ല വ്യക്തിക്കുവേണ്ടി ഒരാള്‍ മരിക്കുവാന്‍ ധൈര്യപ്പെടുമായിരിക്കും.
\s5
\v 8 നാം ദൈവത്തിനെതിരായി മത്സരിക്കുമ്പോള്‍ തന്നെ മശിഹാ നമുക്കുവേണ്ടി മരിച്ചു എന്നുള്ളത് ദൈവം നമ്മെ സ്നേഹിക്കുന്നു എന്ന് കാണിച്ചു തന്നിരിക്കുന്നു.
\v 9 ആയതിനാല്‍ മശിഹാ നമുക്കുവേണ്ടി മരിക്കുകയും നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി തന്‍റെ രക്തം ചൊരിഞ്ഞുകൊണ്ട് നമ്മെ ദൈവത്തോട് ന്യായീകരിച്ചതിനാല്‍ നമ്മുടെ പാപത്തെക്കുറിച്ചുള്ള ദൈവ കോപത്തില്‍ നിന്ന് മശിഹാ നമ്മെ രക്ഷിക്കും എന്നത് ഒന്നുകൂടി തീര്‍ച്ചയായിരിക്കുന്നു.
\s5
\v 10 ദൈവത്തിന്‍റെ പുത്രന്‍ നമുക്കുവേണ്ടി മരിച്ചതിനാല്‍ നാം അവന്‍റെ ശത്രുക്കള്‍ ആയിരുന്നപ്പോള്‍ തന്നെ നമ്മെ അവന്‍റെ സ്നേഹിതന്മാര്‍ ആക്കി. മശിഹ വീണ്ടും ജീവിച്ചതിനാല്‍ മശിഹാ നമ്മെ രക്ഷിക്കുവാന്‍ പ്രവര്‍ത്തിക്കുന്നു എന്നതിലും നമ്മോടുള്ള അവന്‍റെ ബന്ധത്തെ ദൈവം പുന:സ്ഥാപിക്കുന്നു എന്നത് ഒന്നുകൂടി തീര്‍ച്ചയായി.
\v 11 അതു മാത്രവുമല്ല! ദൈവം പ്രവര്‍ത്തിച്ച കാരണത്താല്‍ ഇപ്പോള്‍ നാം ആനന്ദിക്കുകയും ചെയ്യുന്നു. നമ്മുടെ കര്‍ത്താവായ യേശു എന്ന മശിഹ നമുക്കുവേണ്ടി മരിച്ചതിനാല്‍ ദൈവത്തോടുള്ള നമ്മുടെ ബന്ധം പുന:സ്ഥാപിക്കപ്പെട്ടു.
\s5
\v 12 വളരെക്കാലത്തിനു മുന്‍പ് ദൈവം സൃഷ്ടിച്ച ആദ്യ മനുഷ്യന്‍ ആദം പാപം ചെയ്തതിനാല്‍ എല്ലാ ആളുകളും പാപികളായി. അവന്‍ പാപം ചെയ്ത കാരണത്താല്‍ മരിച്ചു. ആയതിനാല്‍ അന്നു മുതല്‍ ജീവിച്ച എല്ലാ ആളുകളും പാപികള്‍ ആയിത്തീരുകയും അവര്‍ എല്ലാവരും മരിക്കുകയും ചെയ്യുന്നു.
\v 13 ദൈവം മോശെക്കു ന്യായപ്രമാണം കൊടുക്കുന്നതിനു മുമ്പുതന്നെ ലോകത്തിലുള്ള എല്ലാ ആളുകളും പാപം ചെയ്തു, എന്നാല്‍ ആ പ്രമാണത്തിന് എതിരായി പാപത്തെ തിരിച്ചറിയുവാന്‍ യാതൊരു മാര്‍ഗ്ഗവും ഉണ്ടായിരുന്നില്ല.
\s5
\v 14 എന്നാല്‍ ആദാം ജീവിച്ചിരുന്ന കാലം മുതല്‍ മോശെ ജീവിച്ചിരുന്ന കാലം വരെ എല്ലാ ആളുകളും പാപം ചെയ്തു എന്നു നാം അറിയുന്നു. കൂടാതെ അതിന്‍റെ ഫലമായി അവര്‍ മരിച്ചു. ആദാം ചെയ്തതുപോലെ ദൈവത്തില്‍നിന്നു നേരിട്ടുള്ള കല്‍പ്പന ലംഘിക്കാത്തവരും, എല്ലാവരും തന്നെ മരിച്ചു. ആദാമിന്‍റെ പാപം എല്ലാ ആളുകളെയും ബാധിച്ചതുപോലെ പിന്നീടു വന്ന മശിഹാ ചെയ്തതും എല്ലാ ആളുകള്‍ക്കും ബാധിച്ചു.
\v 15 എന്നാല്‍ ദൈവം തരുന്ന ദാനം ആദാമിന്‍റെ പാപം പോലെയല്ല. ആദാം പാപം ചെയ്തതിനാല്‍ എല്ലാവരും മരിക്കുന്നു. എന്നാല്‍ യേശു മശിഹാ എന്ന മറ്റൊരു ഏകമനുഷ്യന്‍ നമുക്കുവേണ്ടി മരിച്ച കാരണത്താല്‍ നാം അര്‍ഹിക്കാതിരുന്നിട്ടും ദൈവം കരുണയോടെ നിത്യജീവന്‍ എന്ന ദാനം നമ്മില്‍ അനേകര്‍ക്ക്‌ നല്‍കി.
\s5
\v 16 ആദാമിന്‍റെ ഏകപാപത്തില്‍ നിന്നും വളരെ വ്യതസ്തമായി മറ്റൊരു രീതിയിലാണ് ദൈവത്തിന്‍റെ ദാനം. ആദം പാപം ചെയ്ത കാരണത്താല്‍ അവനുശേഷമുള്ള ആളുകളും പാപം ചെയ്തു, അതിനാല്‍ എല്ലാ ആളുകളും ശിക്ഷക്ക് അര്‍ഹരാണെന്ന് ദൈവം പ്രഖ്യാപിച്ചു. എന്നാല്‍ നമ്മുടെ അനേക പാപങ്ങള്‍ ഉണ്ടായിരുന്നിട്ടും ദയയോടെ ദാനം എന്ന നിലയില്‍ ദൈവം തന്നോടു നമ്മെ ന്യായീകരിച്ചു.
\v 17 ആദാം എന്ന ഏകന്‍റെ പ്രവര്‍ത്തിയാല്‍ എല്ലാ ആളുകളും മരിക്കുന്നു. എന്നാല്‍ ഇപ്പോള്‍ ദൈവം കരുണയോടെ നമുക്കു നല്കിയ ഏറ്റവും വലിയ ദാനം നാം അതിന് അര്‍ഹരല്ല എങ്കിലും നമ്മില്‍ അനേകരും അനുഭവിക്കുന്നു. കൂടാതെ അവന്‍ നമ്മെ തന്നോടുതന്നെ ന്യായീകരിച്ചു. നാം മശിഹായോടുകൂടി സ്വര്‍ഗ്ഗത്തില്‍ വാഴും എന്നതും വളരെ തീര്‍ച്ചയാണ്. ഏക മനുഷ്യനായ യേശു എന്ന മശിഹാ നമുക്കുവേണ്ടി ചെയ്തതു നിമിത്തം ഇതു സംഭവിക്കും.
\s5
\v 18 ആയതിനാല്‍ ആദം എന്ന ഏക മനുഷ്യന്‍ ദൈവത്തിന്‍റെ നിയമം അനുസരിക്കാതിരുന്ന കാരണത്താല്‍ എല്ലാ ആളുകളും ശിക്ഷക്ക് അര്‍ഹരായിത്തീര്‍ന്നു. ഇതേപ്രകാരം യേശു എന്ന ഏകമനുഷ്യന്‍, അവന്‍ ദൈവത്തെ അനുസരിച്ച് ജീവിക്കുകയും മരിക്കുകയും ചെയ്തുകൊണ്ട് നീതിയോടെ പ്രവര്‍ത്തിച്ചതിനാല്‍ അവര്‍ക്കുവേണ്ടി ജീവന്‍ പുന:സ്ഥാപിക്കേണ്ടതിന് ദൈവം എല്ലാവരേയും തന്നോടുതന്നെ ന്യായീകരിക്കുന്നു.
\v 19 ആദാം എന്ന ഏക വ്യക്തി ദൈവത്തെ അനുസരിക്കാതിരുന്ന കാരണത്താലാണ് അനേകം ആളുകള്‍ പാപികള്‍ ആയിത്തീര്‍ന്നത്. അതേപ്രകാരം യേശു എന്ന ഏക വ്യക്തി മരണത്തിലൂടെ ദൈവത്തെ അനുസരിച്ച കാരണത്താല്‍ അവന്‍ അനേകരെ തന്നോടുതന്നെ ന്യായീകരിക്കും.
\s5
\v 20 എത്രമാത്രം വലിയ രീതിയിലാണ് പാപം ചെയ്തത് എന്ന് ആളുകള്‍ തിരിച്ചറിയേണ്ടതിനാണ് ദൈവം തന്‍റെ ന്യായപ്രമാണം മോശെക്കു നല്‍കിയത്. എന്നാല്‍ ആളുകള്‍ കൂടുതല്‍ പാപം ചെയ്തതിനാല്‍ അവര്‍ അര്‍ഹിക്കാത്ത നിലയില്‍ ദൈവം കരുണയോടെ കൂടുതലായി പ്രവര്‍ത്തിക്കുന്നത് തുടര്‍ന്നു.
\v 21 അവന്‍ പാപം ചെയ്ത കാരണത്താല്‍ ആളുകള്‍ മരിക്കുന്നതുപോലെയല്ല അവന്‍ ചെയ്തത്, അവന്‍റെ ദാനത്തിന്‍റെ രീതി അവരെ തന്നോടുതന്നെ ന്യായീകരിക്കേണ്ടതിനാണ്. നമ്മുടെ രക്ഷിതാവായ യേശു മശിഹാ എന്താണോ ചെയ്തത് ആ കാരണത്താല്‍ ഇപ്പോള്‍ അവര്‍ക്ക് എന്നേക്കും ജീവിക്കുവാന്‍ കഴിയും.
\s5
\c 6
\p
\v 1 ഞാന്‍ എഴുതിയതിനു മറുപടിയായി, ദൈവം നമ്മോടു കരുണയോടെ പ്രവര്‍ത്തിച്ചതിനാല്‍ അവന്‍റെ കരുണ വര്‍ദ്ധിക്കേണ്ടതിന് നാം പാപം ചെയ്യുന്നതു തുടരാം എന്ന് ആരെങ്കിലും പറയുന്നുവെങ്കില്‍.
\v 2 അല്ല, തീര്‍ച്ചയായും അങ്ങനെയല്ല! ഒരിക്കലും ദോഷകരമായ എന്തെങ്കിലും ചെയ്യുവാന്‍ കഴിയാത്തവിധം മരിച്ച ആളുകളെപ്പോലെ നാം ആകുന്നു. അതിനാല്‍ നാം പാപം ചെയ്യുന്നതു തുടരുത്.
\v 3 നാം യേശു മശിഹായോട് ചേര്‍ന്ന് സ്നാനപ്പെട്ടപ്പോള്‍, മശിഹായുടെ ക്രൂശോടുകൂടെ നാം മരിക്കുന്നതായി ദൈവം നമ്മെ കണ്ടിരിക്കുന്നു. നിങ്ങള്‍ ഇതു തിരിച്ചറിയേണ്ടതുണ്ട്.
\s5
\v 4 ആകയാല്‍, നാം സ്നാനപ്പെട്ടപ്പോള്‍ നാം മശിഹായോടുകൂടെ അവന്‍റെ കല്ലറയില്‍ ആയിരിക്കുന്നതുപോലെ ദൈവം നമ്മെ കണ്ടു. മശിഹായെ മരണത്തില്‍നിന്നും ഉയര്‍പ്പിക്കുവാന്‍ പിതാവായ ദൈവം അവന്‍റെ ശക്തി ഉപയോഗിച്ച അതേ രീതിയില്‍, ഒരു പുതിയ വഴിയില്‍ ജീവിക്കുവാന്‍ അവന്‍ നമുക്ക് സാധ്യമാക്കി തന്നു.
\v 5 അവന്‍ മരിച്ചപ്പോള്‍ നാം മശിഹായോടു കൂടെ കൂടിച്ചേരുന്നു എന്നു ദൈവം കാണുന്നതിനാല്‍ അവനോടുകൂടെ മരണത്തില്‍ നിന്ന് നമ്മെയും ഉയര്‍പ്പിക്കും.
\s5
\v 6 നമ്മുടെ പാപമയമായ സ്വഭാവത്തിന് ഒരു അവസാനം വരുത്തുവാന്‍ മശിഹായോടുകൂടെ ക്രൂശില്‍ മരിച്ചതായി ദൈവം നമ്മെ കാണുന്നു. അതിന്‍റെ ഫലം എന്നവണ്ണം നാം ഒരിക്കലും പാപം ചെയ്യരുത്.
\v 7 അങ്ങനെ മരിച്ചവര്‍ ഒരിക്കലും പാപം ചെയ്യരുത്.
\s5
\v 8 മശിഹാ മരിച്ചപ്പോള്‍ നാം അവനോടുകൂടെ മരിച്ചതായി ദൈവം കാണുന്നതിനാല്‍ നാം അവനോടുകൂടെ ജീവിക്കുകയും ചെയ്യും എന്നു വിശ്വസിക്കുന്നു.
\v 9 മശിഹാ മരിച്ചതിനു ശേഷം അവനെ വീണ്ടും ജീവിക്കുവാന്‍ ദൈവം അവനെ പ്രാപ്തനാക്കി എന്നു നാം അറിയുന്നു, മശിഹാ ഒരിക്കലും മരിക്കയില്ല. അവനെ വീണ്ടും മരിപ്പിക്കുവാന്‍ യാതൊന്നിനും കഴിയുന്നതല്ല.
\s5
\v 10 അവന്‍ മരിച്ചപ്പോള്‍ നമ്മുടെ പാപ പൂര്‍ണ്ണമായ ലോകത്തില്‍നിന്ന് സ്വതന്ത്രനായിത്തീര്‍ന്നു അവന്‍ ഇനിയൊരിക്കലും മരിക്കുകയുമില്ല; എന്നാല്‍ അവന്‍ വീണ്ടും ജീവിക്കുന്നത് ദൈവത്തെ സേവിക്കുന്നതിനത്രേ.
\v 11 ഇതേ രീതിയില്‍ ദൈവം വീക്ഷിക്കുന്നതു പോലെ നിങ്ങളും നിങ്ങളെത്തന്നെ വീക്ഷിക്കണം; നിങ്ങള്‍ മരിച്ച ആളുകളാണ്, ഒരിക്കലും പാപം ചെയ്യുവാന്‍ കഴിയാത്തവര്‍; എന്നാല്‍ നിങ്ങള്‍ ജീവിച്ചിരിക്കുന്ന ആളുകളും ആകുന്നു, ദൈവത്തെ സേവിക്കുവാന്‍ ജീവിക്കുകയും യേശു മശിഹായോട് ചേര്‍ന്നിരിക്കുകയും ചെയ്യുന്നവര്‍.
\s5
\v 12 ആയതിനാല്‍ പാപം ചെയ്യുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുമ്പോള്‍ നിങ്ങള്‍ ആഗ്രഹിക്കുന്നതു ചെയ്യുവാന്‍ നിങ്ങളെത്തന്നെ അനുവദിക്കരുത്. നിങ്ങളുടെ ശരീരം ഒരു ദിവസം മരിക്കും എന്ന് ഓര്‍മ്മിക്കുക.
\v 13 ഏതെങ്കിലും ദുഷ്ടത ചെയ്യുവാന്‍ നിങ്ങളുടെ ശരീരത്തിന്‍റെ ഏതെങ്കിലും അവയവത്തെ ഉപയോഗിക്കരുത്. അതിനുപകരം, മരിച്ചവരുടെ മണ്ഡലത്തില്‍ ഉള്‍പ്പെട്ട ശേഷം ഇപ്പോള്‍ ജീവിക്കുന്നവരായി നിങ്ങളെത്തന്നെ ദൈവത്തിനു വേണ്ടി സമര്‍പ്പിക്കുക. നിങ്ങളുടെ ശരീരത്തിന്‍റെ എല്ലാ അവയവങ്ങളും ദൈവത്തിനുവേണ്ടി ഉപയോഗിക്കുക. നീതിയുള്ള കാര്യങ്ങള്‍ക്കുവേണ്ടി നിങ്ങളെ ഉപയോഗിക്കേണ്ടതിനു അവനെ അനുവദിക്കുക.
\v 14 പാപം ചെയ്യുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുമ്പോള്‍, അതു ചെയ്യരുത്! പാപം ചെയ്യുന്നതു അവസാനിപ്പിക്കുവാന്‍ ദൈവം മോശെക്കു കൊടുത്ത പ്രമാണങ്ങള്‍ നിങ്ങളെ സഹായിക്കുകയില്ല. എന്നാല്‍ ഇപ്പോള്‍ ദൈവം നിങ്ങളെ നിയന്ത്രിക്കുകയും പാപം ചെയ്യാതിരിക്കുവാന്‍ കരുണയോടെ നിങ്ങളെ സഹായിക്കുകയും ചെയ്യുന്നു.
\s5
\v 15 ദൈവം മോശെക്കു കൊടുത്ത പ്രമാണങ്ങള്‍ പാപം ചെയ്യുന്നതു അവസാനിപ്പിക്കുവാന്‍ നമ്മെ സഹായിക്കുകയില്ല എന്ന കാരണത്താല്‍ അവന്‍ നമ്മോട് കരുണയോടെ പെരുമാറുന്നു ഒരുവിധത്തില്‍ നാം പാപം ചെയ്യുന്നതു തുടരുന്നതിന് ദൈവം അനുവദിക്കുന്നു എന്നാണോ ഇതില്‍ നിന്നും നാം മനസ്സിലാക്കേണ്ടത്. തീര്‍ച്ചയായും അല്ല!
\v 16 ആരെയെങ്കിലും അനുസരിക്കുവാന്‍ നിങ്ങള്‍ സമര്‍പ്പിക്കുന്നു എങ്കില്‍ നിങ്ങള്‍ അവന്‍റെ അടിമകള്‍ ആകും. പാപം ചെയ്യുവാന്‍ നിങ്ങള്‍ ആഗ്രഹിച്ച് അനുസരിക്കുമ്പോള്‍ നിങ്ങള്‍ പാപത്തിന്‍റെ അടിമകള്‍ ആകുകയും അതിന്‍റെ ഫലമായി മരിക്കുകയും ചെയ്യും. എന്നാല്‍ നിങ്ങള്‍ ദൈവത്തെ അനുസരിക്കുന്നു എങ്കില്‍ നിങ്ങള്‍ അവന്‍റെ അടിമകള്‍ ആകുകയും അതിന്‍റെ ഫലം എന്നവണ്ണം നിങ്ങള്‍ ചെയ്യേണമെന്നു ദൈവം ആഗ്രഹിക്കുന്ന ശരിയായ കാര്യങ്ങള്‍ ചെയ്യുകയും ചെയ്യും.
\s5
\v 17 നിങ്ങള്‍ പാപം ചെയ്യുവാന്‍ കഴിഞ്ഞ കാലങ്ങളില്‍ ആഗ്രഹിച്ച അതേരീതിയില്‍ നിങ്ങള്‍ പാപം ചെയ്തു—നിങ്ങള്‍ പാപത്തിന്‍റെ അടിമകള്‍—ആയിരുന്നു. എന്നാല്‍ പിന്നീട് മശിഹ നിങ്ങളെ പഠിപ്പിച്ചത് നിങ്ങള്‍ ആത്മാര്‍ഥമായി അനുസരിക്കുവാന്‍ തുടങ്ങി. അതിനായി ഞാന്‍ ദൈവത്തിനു നന്ദി പറയുന്നു.
\v 18 ആകയാല്‍ ഇനി ഒരിക്കലും നിങ്ങള്‍ പാപം ചെയ്യരുത്; ഇനി ഒരിക്കലും പാപം നിങ്ങളുടെ യജമാനന്‍ ആയിരിക്കരുത്. അതിനുപകരം നീതിമാന്മാരായ നിങ്ങള്‍ ദൈവത്തിന്‍റെ അടിമകള്‍ ആകുന്നു.
\s5
\v 19 സാധാരണക്കാരായ ആളുകള്‍ക്ക് മനസ്സിലാക്കുവാന്‍ കഴിയുന്ന രീതിയിലാണ് ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നത്‌. കഴിഞ്ഞ കാലത്ത് നിങ്ങളുടെ മോഹങ്ങള്‍ക്കു നിങ്ങള്‍ അടിമകള്‍ ആയിരുന്നതുപോലെ നിങ്ങള്‍ എല്ലാ വിധങ്ങളിലുമുള്ള ആശുദ്ധമായതും ദോഷമായ കാര്യങ്ങളും ചെയ്തു. എന്നാല്‍ ദൈവം നിങ്ങളെ അവന്‍റെ ജനമായി അവനുവേണ്ടി വേര്‍തിരിക്കേണ്ടതിനു ദൈവം ചെയ്യുന്ന അതേ രീതിയില്‍ നിങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു.
\v 20 കഴിഞ്ഞ കാലത്ത് ദൈവത്തിന്‍റെ ശക്തിയില്‍നിന്നും നീതികരണത്തില്‍നിന്നും സ്വതന്ത്രരായിരുന്ന ആളുകള്‍ എന്നപോലെ നിങ്ങള്‍ ഇടപെട്ടു എന്നതു സത്യമാണ്. എന്തുകൊണ്ടെന്നാല്‍ നിങ്ങള്‍ ചെയ്യുവാന്‍ നിങ്ങളുടെ ദുഷ്ട മനസ്സ് നിങ്ങളോടു പറഞ്ഞതു നിങ്ങള്‍ ചെയ്തു. നിങ്ങള്‍ ചെയ്യേണ്ടിയിരുന്ന ശരിയായ കാര്യങ്ങള്‍ നിങ്ങള്‍ ചെയ്തില്ല.
\v 21 എന്നിരുന്നാലും, ആ കാര്യങ്ങള്‍ ചെയ്യുന്നതിന്‍റെ ഫലമായി ദൈവത്തില്‍നിന്ന് അകന്നിരിക്കുന്നു എന്നതുപോലെ ആയിരിക്കുന്നു, അതിനാല്‍ ഇപ്പോള്‍ നിങ്ങള്‍ ലജ്ജിക്കുന്ന പാപമയമായ കാര്യങ്ങള്‍ ചെയ്യുന്നതുകൊണ്ട് നിങ്ങള്‍ക്ക് ഗുണകരമായിട്ടില്ലതാനും.
\s5
\v 22 എന്നാല്‍ ഇപ്പോള്‍ തുടര്‍ന്നു നിങ്ങള്‍ പാപം ചെയ്യേണമെന്നില്ല. നിങ്ങള്‍ ഇനിയൊരിക്കലും അങ്ങനെയുള്ള അടിമകള്‍ അല്ല. അതിനുപകരം, നിങ്ങള്‍ ദൈവത്തിന്‍റെ അടിമകള്‍ ആയിത്തീര്‍ന്നിരിക്കുന്നു. പകരമായി അവന്‍റെ സ്വന്ത ജനമായി മാറ്റുകയും അവനോടുകൂടെ എന്നെന്നേക്കും ജീവിക്കുവാന്‍ അവന്‍ നിങ്ങളെ അനുവദിക്കുകയും ചെയ്യും.
\v 23 തങ്ങളുടെ ദുഷ്ട മനസ്സുകള്‍ പറയുന്നതു പ്രവര്‍ത്തിക്കുന്ന എല്ലാവരും പ്രതിഫലം പ്രാപിക്കും. എന്നാല്‍ ആ പ്രതിഫലം മരണം ആകുന്നു. അവര്‍ ദൈവത്തില്‍നിന്ന് എന്നെന്നേക്കും വേര്‍പെട്ടിരിക്കും. എന്നാല്‍ ദൈവത്തെ സംബന്ധിച്ചു, അവന്‍ തന്‍റെ അടിമകള്‍ക്ക് കൂലി കൊടുക്കുന്നില്ല. അതിനുപകരം, അവന്‍ നമുക്ക് സൗജന്യമായ സമ്മാനം നല്‍കുന്നു. നമ്മുടെ കര്‍ത്താവായ യേശു മശിഹായോടു ചേര്‍ന്ന് അവനോടൊപ്പം എന്നെന്നേക്കും ജീവിക്കുവാന്‍ അവന്‍ നമ്മെ അനുവദിക്കും.
\s5
\c 7
\p
\v 1 എന്‍റെ സഹവിശ്വാസികളെ, നിങ്ങള്‍ ന്യായപ്രമാണത്തെക്കുറിച്ച് അറിയുന്നു. അതിനാല്‍ ജീവിച്ചിരിക്കുമ്പോള്‍ മാത്രമേ ആളുകള്‍ ന്യായപ്രമാണം അനുസരിക്കേണ്ടതുള്ളു എന്നു നിങ്ങള്‍ നിശ്ചയമായി അറിയുന്നുവല്ലോ.
\s5
\v 2 ഉദാഹരണത്തിനു ഭര്‍ത്താവ് ജീവിച്ചിരിക്കുന്ന കാലത്തോളം ഒരു ഭാര്യ അവളുടെ ഭര്‍ത്താവിനോട് വിശ്വസ്ത ആയിരിക്കേണം. എന്നാല്‍ അവളുടെ ഭര്‍ത്താവ് മരിച്ചു എങ്കില്‍ അവള്‍ വിവാഹിത എന്നപോലെ തുടര്‍ന്നു പ്രവര്‍ത്തിക്കേണ്ട. ന്യായപ്രമാണം വിവാഹത്തില്‍നിന്ന് അവളെ മോചിപ്പിക്കുന്നു.
\v 3 ആകയാല്‍ അവളുടെ ഭര്‍ത്താവ് ജീവിച്ചിരിക്കെ അവള്‍ മറ്റൊരു പുരുഷന്‍റെ അടുക്കലേക്കു പോകുന്നു എങ്കില്‍ അവള്‍ ഒരു വ്യഭിചാരിണി ആയിരിക്കും. എന്നാല്‍ അവളുടെ ഭര്‍ത്താവ് മരിച്ചാല്‍ അവള്‍ പിന്നീട് ഒരിക്കലും ആ പ്രമാണം അനുസരിക്കേണ്ട ആവശ്യം ഇല്ല. തുടര്‍ന്ന് അവള്‍ മറ്റൊരു പുരുഷനെ വിവാഹം കഴിക്കുന്നു എങ്കില്‍ അവള്‍ ഒരു വ്യഭിചാരിണി ആയിരിക്കുകയില്ല.
\s5
\v 4 അതുപോലെ, എന്‍റെ സഹോദരീ സഹോദരന്മാരെ, നിങ്ങള്‍ മശിഹായോടുകൂടെ അവന്‍റെ ക്രൂശില്‍ മരിച്ചശേഷം, ദൈവത്തിന്‍റെ ന്യായപ്രമാണം നിങ്ങളെ ഒരിക്കലും നിയന്ത്രിക്കുകയില്ല. നിങ്ങള്‍ ദൈവത്തെ ബഹുമാനിക്കേണ്ടതിനു മശിഹായോട് ചേരുവാന്‍ നിങ്ങള്‍ സ്വതന്ത്ര്യം ലഭിച്ചു. നിങ്ങള്‍ക്ക് ഇതു ചെയ്യുവാന്‍ കഴിയുന്നത് നിങ്ങള്‍ വീണ്ടും ജീവിക്കുന്നതിനാലാണ്. ദൈവമാണ് നിങ്ങളെ മശിഹായോടു കൂട്ടി ചേര്‍ത്തതും മരിച്ചവരില്‍നിന്ന് മശിഹായെ ഉയിര്‍പ്പിച്ചതും.
\v 5 നമ്മുടെ ദുഷ്ട ചിന്തകള്‍ നമ്മോടു പറഞ്ഞവ പ്രവത്തിച്ചിരുന്ന കാലത്ത്, നാം ദൈവത്തിന്‍റെ ന്യായപ്രമാണം പഠിച്ചപ്പോള്‍, നാം കൂടുതലായി പാപം ചെയ്യുവാന്‍ ആഗ്രഹിച്ചു, ആയതിനാല്‍ നാം ചെയ്ത ദുഷ്ടകാര്യങ്ങള്‍ ദൈവത്തില്‍നിന്ന് നമ്മെ എന്നെന്നേക്കുമായി വേര്‍പെടുത്തുന്നതിലേക്ക് നയിച്ചു.
\s5
\v 6 എന്നാല്‍ ഇപ്പോള്‍ ദൈവം നമ്മെ മോശെയുടെ ന്യായപ്രമാണം അനുസരിക്കുന്നതില്‍നിന്ന് സ്വതന്ത്രമാക്കി—ഇതു നാം മരിച്ചതുപോലെയാണ്. കൂടാതെ നാം എന്തു ചെയ്യേണമെന്നു പിന്നീടൊരിക്കലും ന്യായപ്രമാണത്തിന് നമ്മോടു പറയുവാന്‍ കഴിയുകയില്ല. ദൈവം നമുക്കുവേണ്ടി ഇതു ചെയ്തതു ന്യായപ്രമാണം അനുസരിച്ചു പഴയ രീതിയില്‍ നിന്ന് വ്യത്യസ്തമായി ആത്മാവ് കാണിച്ചുതരുന്നതുപോലെ നാം ദൈവത്തെ പുതിയ രീതിയില്‍ ആരാധിക്കേണ്ടതിനായിട്ടാണ്.
\s5
\v 7 ദൈവത്തിന്‍റെ പ്രമാണങ്ങള്‍ അറിയുന്നതിനാല്‍ ആളുകള്‍ കൂടുതലായി പാപം ചെയ്യുവാന്‍ ആഗ്രഹിക്കുന്നു എന്നു നമുക്ക് പറയുവാന്‍ കഴിയുമോ? അങ്ങനെയെങ്കില്‍ ആ പ്രമാണങ്ങള്‍ തന്നെ ദോഷമുള്ളതായിരിക്കണം. അല്ല, തീര്‍ച്ചയായും അല്ല! ന്യായപ്രമാണം ദോഷമല്ല എന്നാല്‍ ഞാന്‍ ന്യായപ്രമാണത്തെക്കുറിച്ച് പഠിക്കുന്നതുവരെ പാപം എന്താണെന്നു ഞാന്‍ വാസ്തവത്തില്‍ അറിഞ്ഞിരുന്നില്ല എന്നതു സത്യമാണ്. ഉദാഹരണത്തിന്, "നിനക്ക് ഉള്ളതല്ലാത്തത് നീ ആഗ്രഹിക്കരുത്." എന്ന് ന്യായപ്രമാണം പറയുന്നതു ഞാന്‍ പഠിക്കുന്നതുവരെ ന്യായപ്രമാണപ്രകാരം എന്‍റെ വകയല്ലാത്തത് ആഗ്രഹിക്കുന്നത് ദോഷമാണെന്നു ഞാന്‍ തിരിച്ചറിഞ്ഞില്ല,
\v 8 കൂടാതെ പ്രമാണം പ്രസ്താവിച്ച കാരണത്താല്‍, എന്‍റെ പാപമയമായ ആഗ്രഹങ്ങള്‍ മറ്റുള്ളവരുടെ വകയായതിനെ മോഹിക്കുവാന്‍ പല രീതിയില്‍ എന്നെ ഇടയാക്കി. നമ്മുടെ പാപപൂര്‍ണമായ കാര്യങ്ങള്‍ ചെയ്യുന്നതു വിലക്കുവാന്‍ നിയമം ഇല്ലാതിരുന്നപ്പോള്‍ പാപം ചെയ്യുവാനുള്ള നമ്മുടെ ആഗ്രഹം ബലവത്താകുന്നില്ല.
\s5
\v 9 മുന്‍കാലത്ത് ദൈവത്തിന്‍റെ ന്യായപ്രമാണം ആവശ്യപ്പെടുന്നത് ഞാന്‍ അറിയാതിരുന്നപ്പോള്‍ ഞാന്‍ എന്താണ് ചെയ്യുന്നതെന്ന ചിന്ത കൂടാതെ പാപം ചെയ്യുന്നതു ഞാന്‍ തുടര്‍ന്നു. എന്നാല്‍ ദൈവം അവന്‍റെ നിയമം നമുക്കു തന്നിരിക്കുന്നു എന്നു ഞാന്‍ ബോധവാനായപ്പോള്‍ ഞാന്‍ പാപം ചെയ്യുകയായിരുന്നു എന്നു പെട്ടെന്ന് തിരിച്ചറിഞ്ഞു.
\v 10 കൂടാതെ ഞാന്‍ ദൈവത്തില്‍നിന്ന് അകന്നിരുന്നു എന്നും ഞാന്‍ തിരിച്ചറിഞ്ഞു. ന്യായപ്രമാണം ഞാന്‍ അനുസരിച്ചിരുന്നുവെങ്കില്‍ അത് എന്നെ എന്നേക്കും ജീവിക്കാന്‍ അനുവദിക്കേണ്ടതായിരുന്നു,പക്ഷെ എന്നെ അത് മരണത്തിലേക്ക് നയിച്ചുകൊണ്ടിരുന്നു.
\s5
\v 11 പാപം ചെയ്യാൻ ഞാൻ ആഗ്രഹിച്ചപ്പോൾ, ന്യായപ്രമാണം അനുസരിച്ചാൽ എന്നേക്കും ജീവിക്കുമെന്ന് ഞാൻ കരുതി. എന്നാല്‍ ഞാന്‍ തെറ്റിദ്ധരിക്കപ്പെട്ടു; അതേസമയത്തു തന്നെ പാപം ചെയ്തുകൊണ്ടിരിപ്പാന്‍ കഴിയുമെന്ന് ഞാന്‍ ചിന്തിച്ചു. വാസ്തവത്തില്‍ ദൈവം എന്നെ അവനില്‍നിന്ന് എന്നെന്നേക്കുമായി മാറ്റുവാന്‍ പോകുകയായിരുന്നു, കാരണം, ഞാന്‍ സത്യമായി ന്യായപ്രമാണം അനുസരിച്ചിരുന്നില്ല.
\v 12 ആയതിനാല്‍ ദൈവം മോശെക്കു കൊടുത്ത ന്യായപ്രമാണം പരിപൂര്‍ണ്ണമായി നല്ലതാണെന്നു നാം അറിയുന്നു. ദൈവം നമ്മോടു കല്‍പ്പിക്കുന്നതെല്ലാം തെറ്റില്ലാത്തതും നീതിയുള്ളതും മേന്മയേറിയതുമാകുന്നു.
\s5
\v 13 അതുകൊണ്ട് "ദൈവം മോശെക്കു കൊടുത്ത പ്രമാണങ്ങള്‍ നല്ലതാണ്, അവ എന്നെ ദൈവത്തില്‍നിന്ന് വേര്‍പെടുത്താന്‍ ഇടയാക്കി" എന്ന് ആരെങ്കിലും വിരോധം പറയുന്നുവെങ്കില്‍, "തീര്‍ച്ചയായും അവ അതു ചെയ്തില്ല!" എന്ന് ഞാന്‍ മറുപടി പറയും, എന്നാല്‍ അതിനു പകരം നല്ലതായ ആ നിയമങ്ങള്‍, പാപം ചെയ്യുവാന്‍ എന്‍റെ ആഗ്രഹത്തെ ബലവത്താക്കി എന്നു ഞാന്‍ മറുപടി പറയേണ്ടതുണ്ട്. ദൈവത്തില്‍നിന്ന് ആകുന്നു ഞാന്‍ എന്നതാണ് അതിന്‍റെ ഫലം എന്ന് അറിഞ്ഞു. അതുകൂടാതെ, ദൈവം കല്‍പ്പിച്ചത് എന്താണെന്നു ഞാന്‍ പഠിച്ച കാരണത്താല്‍ ഞാന്‍ ചെയ്യുന്നതു സത്യത്തില്‍ പാപമയമാണ് എന്നു ഞാന്‍ അറിഞ്ഞു.
\v 14 ന്യായപ്രമാണം ദൈവത്തില്‍നിന്നു വന്നു എന്നും നമ്മുടെ മനോഭാവത്തെ മാറ്റുന്നു എന്നും നാം അറിയുന്നു . എന്നാല്‍ പാപത്തിലേക്കു നടത്തുന്ന മനോഭാവം ഉള്ള ഒരു വ്യക്തിയാണ് ഞാന്‍. പാപം ചെയ്യുവാന്‍—എന്‍റെ ആഗ്രഹത്തിന്‍റെ അടിമ ആയിത്തീരുവാന്‍—എന്നെ അതു പ്രേരിപ്പിക്കുന്നു എന്നു വരികിലും ഞാന്‍ ചെയ്യുവാന്‍ എന്‍റെ ആഗ്രഹങ്ങള്‍ എന്നോടു പറയുന്നതെല്ലാം ഞാന്‍ ചെയ്യേണ്ടതുണ്ട്.
\s5
\v 15 ചെയ്യുന്നതായ കാര്യങ്ങള്‍ ഞാന്‍ മിക്കപ്പോഴും മനസ്സിലാക്കാറില്ല. അതായത്, ചില സമയങ്ങളില്‍ ചെയ്യുവാന്‍ ആഗ്രഹിക്കുന്ന നല്ല കാര്യങ്ങള്‍ ഞാന്‍ ചെയ്യാറില്ല, കൂടാതെ ചില സമയങ്ങളില്‍ ഞാന്‍ പകക്കുന്ന ദോഷമുള്ള കാര്യങ്ങളാണ് ചെയ്യുന്നത്.
\v 16 എന്നാല്‍ ചെയ്യുവാന്‍ ആഗ്രഹിക്കാത്ത ദുഷ്ട കാര്യങ്ങള്‍ ഞാന്‍ ചെയ്യുന്നതു നിമിത്തം ദൈവത്തിന്‍റെ ന്യായപ്രമാണം എന്നെ ശരിയായ വഴിയില്‍ നയിക്കുന്നു എന്നത് ഞാന്‍ സമ്മതിക്കുന്നു.
\s5
\v 17 ആകയാല്‍ ഞാന്‍ പാപം ചെയ്യുന്നത്, പാപം ചെയ്യുവാന്‍ ആഗ്രഹിക്കുന്ന കാരണത്താലല്ല അതിനുപകരം പാപം ചെയ്യുവാനുള്ള ആഗ്രഹം എന്നെ പാപം ചെയ്യുവാന്‍ കാരണമാക്കുന്നു.
\v 18 എന്‍റെ സ്വന്തം മനോഭാവത്തെ പിന്തുടരുമ്പോള്‍ എനിക്ക് നന്മ ഒന്നും ചെയ്യുവാന്‍ കഴിയുകയില്ല എന്നു ഞാന്‍ അറിയുന്നു. നല്ലത് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു, പക്ഷേ നല്ലത് ഞാൻ ചെയ്യുന്നില്ല, എനിക്കത് അറിയാം.
\s5
\v 19 ഞാന്‍ ചെയ്യുവാന്‍ ആഗ്രഹിക്കുന്ന നന്മ പ്രവര്‍ത്തികള്‍ ഞാന്‍ ചെയ്യുന്നില്ല. അതിനുപകരം, ഞാന്‍ ആഗ്രഹിക്കാത്ത തിന്മ പ്രവര്‍ത്തികളാണ് ചെയ്യുന്നത്.
\v 20 ഞാന്‍ തിന്മ പ്രവര്‍ത്തികള്‍ ചെയ്യുമ്പോള്‍ അതു ചെയ്യുവാന്‍ ആഗ്രഹിക്കുന്നില്ല, വാസ്തവത്തില്‍ ആ പ്രവര്‍ത്തികള്‍ ചെയ്യുന്നത് ഞാനല്ല. അതിനുപകരം, പാപത്തോടുള്ള എന്‍റെ മനോഭാവം പാപം ചെയ്യുവാന്‍ എന്നെ പ്രേരിപ്പിക്കുന്നു.
\v 21 പിന്നീട് ഞാന്‍ കണ്ടുപിടിച്ചത്, നന്മയായത് ഞാന്‍ ചെയ്യുവാന്‍ ആഗ്രഹിക്കുമ്പോള്‍ സംഭവിക്കുന്നത്, നന്മ ചെയ്യുന്നതില്‍നിന്നും എന്നെ വിലക്കുന്ന തിന്മയുടെ ആഗ്രഹം എന്നില്‍ വസിക്കുന്നു എന്നതാണ്.
\s5
\v 22 എന്‍റെ പുതിയ മനോഭാവത്തില്‍ ദൈവത്തിന്‍റെ ന്യായപ്രമാണത്തെക്കുറിച്ചു ഞാന്‍ വളരെ സന്തോഷവാനാണ്.
\v 23 എന്നിരുന്നാലും, എന്‍റെ ശരീരത്തില്‍ ഒരു വ്യത്യസ്ത ശക്തി ഉണ്ട് എന്ന് എനിക്കു ബോധ്യമുണ്ട്. ഞാന്‍ ചെയ്യുവാന്‍ മനസ്സില്‍ ആഗ്രഹിക്കുന്നതിനെ അതു വിരോധിക്കുന്നു. കൂടാതെ എന്‍റെ പഴയ പാപമയമായ മനോഭാവം ആഗ്രഹിക്കുന്നത് ചെയ്യുവാന്‍ അത് കാരണമാകുന്നു.
\s5
\v 24 ഇതു പരിഗണിക്കുമ്പോള്‍ ഞാന്‍ ഏറ്റവും ദുര്‍ഭാഗ്യവാനായ വ്യക്തി എന്ന് തോന്നുന്നു. ദൈവത്തില്‍നിന്ന് എന്നെ വേര്‍തിരിക്കാതിരിക്കേണ്ടതിന് ശാരീരിക തൃഷ്ണകളുടെ നിയന്ത്രണത്തില്‍നിന്ന് നിന്ന് ആരെങ്കിലും എന്നെ സ്വതന്ത്രനാക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
\v 25 അതു നമ്മുടെ കര്‍ത്താവായ യേശു എന്ന മശിഹായില്‍ കൂടി നമ്മുടെ ശാരീരിക തൃഷ്ണകളുടെ നിയന്ത്രണത്തില്‍നിന്ന് അവന്‍ നമ്മെ സ്വതന്ത്രനാക്കുന്നതില്‍ ഞാന്‍ ദൈവത്തിനു നന്ദി പറയുന്നു. ആകയാല്‍ നമ്മുടെ മനസ്സുകൊണ്ട് ഒരു വശത്തു ദൈവത്തിന്‍റെ ന്യായപ്രമാണത്തെ അനുസരിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ എന്‍റെ പഴയ പാപമയമായ മനോഭാവം കാരണം ഞാന്‍ മിക്കപ്പോഴും നമ്മുടെ പാപമയമായ ആഗ്രഹങ്ങള്‍ എന്നെ നിയന്ത്രിക്കുവാന്‍ അനുവദിക്കുന്നു.
\s5
\c 8
\p
\v 1 ആകയാല്‍ യേശു മശിഹായോട് ചേര്‍ന്നിരിക്കുന്നവരെ ദൈവം കുറ്റം വിധിക്കുകയോ ശിക്ഷിക്കുകയോ ഇല്ല.
\v 2 യേശു മശിഹായോട് നാം ചേര്‍ന്നിരിക്കുന്ന കാരണത്താല്‍ ദൈവത്തിന്‍റെ ആത്മാവ് പുതിയ വഴിയില്‍ ജീവിക്കുവാന്‍ ഇടവരുത്തുന്നു. ഈ രീതിയില്‍ പാപം ചെയ്യുന്നതിനെക്കുറിച്ചു ഞാന്‍ ചിന്തിക്കുമ്പോള്‍ തുടര്‍ന്ന് എനിക്കു പാപം ചെയ്യേണ്ടതില്ല കൂടാതെ ഞാന്‍ ദൈവത്തില്‍നിന്ന് വേര്‍പെടുകയും ഇല്ല.
\s5
\v 3 ദൈവത്തോടുകൂടെ ജീവിക്കേണ്ടതിനു ദൈവത്തിന്‍റെ ന്യായപ്രമാണം അനുസരിക്കുവാന്‍ ഞങ്ങള്‍ പരിശ്രമിച്ചു, ഞങ്ങള്‍ക്ക് കഴിയും എന്ന ചിന്ത വ്യര്‍ത്ഥമായിരുന്നു. പാപം ചെയ്യാതിരിക്കുവാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞില്ല. ആകയാല്‍ അതിനുപകരം നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി പ്രായശ്ചിത്തം ആകേണ്ടതിനു ദൈവം തന്‍റെ സ്വന്തപുത്രനെ ലോകത്തിലേക്ക് അയച്ച് നമ്മെ സഹായിച്ചു. പാപം ചെയ്യുന്നവരായ നമ്മുടെ ശരീരം പോലെയുള്ള ശരീരത്തോടുകൂടി അവന്‍റെ പുത്രന്‍ വന്നു. നമ്മുടെ പാപത്തിനുവേണ്ടി യാഗമായി സ്വയം അര്‍പ്പിക്കുവാന്‍ അവന്‍റെ പുത്രന്‍ വന്നു. അവന്‍ അത് ചെയ്തതിലൂടെ നമ്മുടെ പാപങ്ങള്‍ വാസ്തവമായും ദുഷ്ടതയാകുന്നു എന്നും അവന്‍ കാണിച്ചു. കൂടാതെ പാപം ചെയ്യുന്ന എല്ലാവരും ശിക്ഷിക്കപ്പെടുവാന്‍ അര്‍ഹരാണ്.
\v 4 ആകയാല്‍ അവന്‍റെ ന്യായപ്രമാണത്തില്‍ ദൈവം ആവശ്യപ്പെടുന്നതെല്ലാം പൂര്‍ത്തീകരിക്കുവാന്‍ നമുക്കു ഇപ്പോള്‍ കഴിയുന്നു. നമ്മുടെ പഴയ ദുഷ്ട മനോഭാവ ആഗ്രഹങ്ങളില്‍ നാം പ്രവര്‍ത്തിക്കുന്നതിനാലല്ല, പകരം ദൈവത്തിന്‍റെ ആത്മാവ് ജീവിക്കുവാന്‍ ആഗ്രഹിക്കുന്ന പ്രകാരം നാം ജീവിക്കുന്നതിനാല്‍ നാം അത് ചെയ്യുന്നു.
\v 5 തങ്ങളുടെ ദുഷ്ട മനോഭാവങ്ങളാല്‍ ജീവിക്കുന്ന ആളുകള്‍ ആവിധ മനോഭാവത്തിലേക്ക് ശ്രദ്ധ കൊടുക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നു. എന്നാല്‍ എന്നാൽ ദൈവാത്മാവ് ആഗ്രഹിക്കുന്നതനുസരിച്ച് ജീവിക്കുന്ന ആളുകൾ പകരമായി ആത്മാവിന്‍റെ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നു.
\s5
\v 6 തങ്ങളുടെ ദുഷ്ട മനോഭാവ ആഗ്രഹങ്ങളെക്കുറിച്ച് ചിന്തിക്കുന്നവരും അതേക്കുറിച്ച് വിചാരപ്പെടുന്നവരും എന്നെന്നേക്കും ജീവിച്ചിരിക്കുകയില്ല. എന്നാല്‍ ദൈവത്തിന്‍റെ പരിശുദ്ധാത്മാവ് ആഗ്രഹിക്കുന്നതു ചെയ്യുന്നവര്‍ എന്നെന്നേക്കും ജീവിക്കുകയും സമാധാനത്തോടെ ആയിരിക്കുകയും ചെയ്യും.
\v 7 ഞാന്‍ ഇതു വിവരിക്കാം. ഒരു വിധത്തില്‍ ആ ആളുകള്‍ ആഗ്രഹിക്കുന്നത് അവരുടെ ദുഷ്ട മനോഭാവ ആഗ്രഹങ്ങള്‍ക്കനുസരണമാണ്, അവര്‍ ദൈവത്തിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നു. അവര്‍ അവന്‍റെ ന്യായപ്രമാണം അനുസരിക്കുന്നില്ല. വാസ്തവത്തില്‍, അവര്‍ അവന്‍റെ ന്യായപ്രമാണം അനുസരിക്കുവാന്‍ പോലും പ്രാപ്തരല്ല.
\v 8 തങ്ങളുടെ ദുഷ്ട മനോഭാവം പറയുന്നതനുസരിച്ച് ചെയ്യുന്ന ആളുകള്‍ക്ക് ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ കഴിയുകയില്ല.
\s5
\v 9 എന്നാല്‍ നമ്മുടെ പഴയ ദോഷകരമായ സ്വഭാവം നമ്മെ നിയന്ത്രിക്കുവാന്‍ പാടുള്ളതല്ല. അതിനുപകരം, ദൈവത്തിന്‍റെ ആത്മാവ് നമ്മെ നിയന്ത്രിക്കുവാന്‍ അനുവദിക്കണം. എന്തുകൊണ്ടെന്നാല്‍ അവന്‍ നമ്മില്‍ വസിക്കുന്നു. മശിഹായില്‍നിന്ന് വരുന്ന ആത്മാവ് ആളുകളില്‍ വസിക്കുന്നില്ല എങ്കില്‍ അവര്‍ മശിഹായോടു ബന്ധപ്പെട്ടവരല്ല.
\v 10 എന്നാല്‍ അവന്‍റെ ആത്മാവില്‍കൂടി മശിഹാ നിങ്ങളില്‍ ജീവിക്കുന്നതിനാല്‍ നിങ്ങളുടെ ശരീരം മരിച്ചതായി ദൈവം വീക്ഷിക്കുന്നു. ആയതിനാല്‍ നിങ്ങള്‍ ഇനി പാപത്തിനുള്ളവരല്ല. കൂടാതെ നിങ്ങളുടെ ആത്മാക്കള്‍ ജീവനുള്ളതായി ദൈവം കാണുന്നു, എന്തുകൊണ്ടെന്നാല്‍ അവന്‍ തന്നോടുതന്നെ നിങ്ങളെ നീതീകരിക്കുന്നു.
\s5
\v 11 യേശു മരിച്ചതിനു ശേഷം വീണ്ടും ജീവിക്കുവാന്‍ ദൈവം ഇടവരുത്തി. കൂടാതെ അവന്‍റെ ആത്മാവ് നിങ്ങളില്‍ ജീവിക്കുന്നതിനാല്‍ മരിക്കുമെന്ന് ഇപ്പോള്‍ നിശ്ചയമുള്ള നിങ്ങളുടെ ശരീരങ്ങളെ ദൈവം വീണ്ടും ജീവിപ്പിക്കും. യേശുമശിഹ മരിച്ചതിനുശേഷം വീണ്ടും ജീവിക്കുവാന്‍ അവന്‍ ഇടവരുത്തി, കൂടാതെ അവന്‍റെ നിങ്ങളെയും തന്‍റെ ആതമാവിന്‍റെ പ്രവര്‍ത്തിയാല്‍ വീണ്ടും ജീവിക്കുവാന്‍ അവന്‍ ഇടവരുത്തും.
\s5
\v 12 ആകയാല്‍, എന്‍റെ സഹ വിശ്വാസികളെ, ദൈവത്തിന്‍റെ ആത്മാവ് നടത്തുന്നതുപോലെ നാം ജീവിക്കുവാന്‍ കടപ്പെട്ടിരിക്കുന്നു. നമ്മുടെ പഴയ സ്വഭാവം ആഗ്രഹിക്കുന്നതുപോലെ നമ്മുടെ പഴയ സ്വഭാവത്തില്‍ ജീവിക്കുവാന്‍ നാം കടപ്പെട്ടവരല്ല.
\v 13 നിങ്ങളുടെ പഴയ ദുഷ്ട സ്വഭാവം ആഗ്രഹിക്കുന്നതു നിങ്ങള്‍ ചെയ്യുന്നു എങ്കില്‍ നിങ്ങള്‍ നിശ്ചയമായും ദൈവത്തോടുകൂടെ എന്നെന്നേക്കുമായി ജീവിക്കുകയില്ല. എന്നാല്‍ ആത്മാവ് ആ കാര്യങ്ങള്‍ ചെയ്യുന്നതില്‍നിന്ന് നിങ്ങളെ തടയുന്നു എങ്കില്‍ നിങ്ങള്‍ എന്നെന്നേക്കും ജീവിക്കും.
\s5
\v 14 ദൈവത്തിന്‍റെ ആത്മാവിനെ അനുസരിക്കുന്ന നാം ദൈവത്തിന്‍റെ മക്കള്‍ ആകുന്നു.
\v 15 ഭയത്തില്‍ ജീവിക്കുവാന്‍ നിങ്ങളെ കാരണമാക്കുന്ന ആത്മാവിനെ അല്ല നിങ്ങള്‍ പ്രാപിച്ചത് എന്ന കാരണത്താലാണിത്. തങ്ങളുടെ യജമാനന്മാരെ ഭയപ്പെടുന്ന അടിമകളെപ്പോലെ അല്ല നിങ്ങള്‍. അതിനു വിപരീതമായി, ദൈവം അവന്‍റെ ആത്മാവിനെ നിങ്ങള്‍ക്കു നല്‍കുകയും അവന്‍റെ ആത്മാവ് നമ്മെ ദൈവത്തിന്‍റെ മക്കള്‍ ആക്കുകയും ചെയ്തു. ഇപ്പോള്‍ ദൈവത്തിന്‍റെ ആത്മാവ് ദൈവത്തോടു നിലവിളിക്കുവാന്‍ നമ്മെ പ്രാപ്തരാക്കുന്നു, "നീ ഞങ്ങളുടെ പിതാവാകുന്നു!"
\s5
\v 16 നാം ദൈവത്തിന്‍റെ മക്കള്‍ ആകുന്നു എന്ന് ദൈവത്തിന്‍റെ ആത്മാവ് സ്വയം നമ്മുടെ ആത്മാവ് പറയുന്നതിനെ സ്ഥിരീകരിക്കുന്നു.
\v 17 നാം ദൈവത്തിന്‍റെ മക്കള്‍ ആകുന്നതിനാല്‍ ദൈവം നമ്മോട് വാഗ്ദത്തം ചെയ്തത് നാം ഒരു ദിവസം പ്രാപിക്കുകയും ചെയ്യും. മശിഹായോടുകൂടെ നാം അതു പ്രാപിക്കും. എന്നാല്‍ ദൈവം നമ്മെ ബഹുമാനിക്കേണ്ടതിന് മശിഹാ ചെയ്തതുപോലെ നന്മ ചെയ്യേണ്ടതിനായി നാം കഷ്ടം അനുഭവിക്കേണ്ടതുണ്ട്.
\s5
\v 18 ദൈവം നമുക്കായി വെളിപ്പെടുത്തുന്ന ഭാവി പ്രതാപം വളരെ വലുതാകുന്ന കാരണത്താല്‍ വര്‍ത്തമാന കാലത്ത് നാം കഷ്ടം അനുഭവിക്കുന്നതില്‍ ശ്രദ്ധിക്കേണ്ട കാര്യമില്ലെന്ന് ഞാന്‍ ചിന്തിക്കുന്നു.
\v 19 ദൈവം സൃഷ്ടിച്ചതെല്ലാം അവന്‍ തന്‍റെ യഥാര്‍ത്ഥ മക്കളെ വെളിപ്പെടുത്തുന്ന സമയത്തിനുവേണ്ടി വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്നു.
\s5
\v 20 താന്‍ പ്രതീക്ഷിച്ചത് നേടുവാന്‍ കഴിയാതെയിരിക്കേണ്ടതിനു ദൈവം തന്‍റെ സൃഷ്ടികള്‍ക്ക് ഇടവരുത്തി. അത് അവ പരാജയപ്പെടുവാന്‍ ആഗ്രഹിച്ച കാരണത്താലല്ല. അതിനു വിപരീതമായി അവന് തീര്‍ച്ചയായുള്ള കാരണത്താല്‍ ദൈവം അവയെ ആ രീതിയില്‍ നിര്‍മ്മിച്ചു.
\v 21 അവന്‍ സൃഷ്ടിച്ചതെല്ലാം ഒരു നാള്‍ ഇനിയും മരിക്കുകയോ അഴുകുകയോ വീണുപോകുകയോ ചെയ്യുകയില്ല. അവന്‍ അവയെ അതില്‍ നിന്നൊക്കെയും സ്വതന്ത്രമാക്കും അവയ്ക്കു വേണ്ടി ചെയ്യുന്നതായ അതേ അത്ഭുതകരമായ കാര്യങ്ങള്‍ അവന്‍ തന്‍റെ മക്കള്‍ക്കുവേണ്ടിയും ചെയ്യും.
\v 22 അവന്‍റെ സൃഷ്ടികളെല്ലാം ഒരുമിച്ച് ഇതുവരെ ഞരങ്ങികൊണ്ടിരിക്കുന്നു എന്നു നാം അറിയുന്നു, അതേ അത്ഭുതകരമായ കാര്യങ്ങള്‍ അവയ്ക്കുവേണ്ടിയും ചെയ്യുവാന്‍ അവ ആഗ്രഹിക്കുന്നു. എന്നാല്‍ ഇപ്പോള്‍ അത് ഒരു കുട്ടിക്ക് ജന്മം കൊടുക്കുന്നതിനു മുന്‍പ് ഒരു സ്ത്രീക്ക് വരുന്ന വേദന പോലെ ആകുന്നു.
\s5
\v 23 അവ മാത്രമല്ല ഞരങ്ങുന്നത് നാമും നമ്മില്‍തന്നെ ഞരങ്ങുന്നു. ദൈവത്തിന്‍റെ ആത്മാവെന്ന ഭാഗികമായ ദാനം സ്വീകരിച്ചരായ നാം, ദൈവം നമുക്കായി നല്‍കുന്ന സകലത്തിനും വേണ്ടിയും കാത്തുകൊണ്ട് അകമേ ഞരങ്ങുന്നു. ദൈവത്തിന്‍റെ ദത്തുമക്കള്‍ എന്ന പോലെ നാം നമ്മുടെ പൂര്‍ണ്ണ അവകാശം പ്രാപിക്കുന്ന സമയത്തിനായി ഉത്സാഹത്തോടെ കാത്തിരുന്നുകൊണ്ട് നാം ഞരങ്ങുന്നു. നമ്മെ ഭൂമിയില്‍ തടയുന്ന കാര്യങ്ങളില്‍നിന്ന് നമ്മുടെ ശരീരത്തെ അവന്‍ സ്വതന്ത്രമാക്കുന്നതും ഉള്‍പ്പെടുന്നു. നമുക്ക് പുതിയ ശരീരം നല്കുന്നതുവഴി അവന്‍ ഇതു ചെയ്യും.
\v 24 നമുക്ക് അവനില്‍ വിശ്വാസമുള്ള കാരണത്താല്‍ ദൈവം നമ്മെ രക്ഷിച്ചു. നാം പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്നതിനു വേണ്ടിയുള്ള കാര്യങ്ങള്‍ ഇപ്പോള്‍ നമുക്ക് ഉണ്ട് എങ്കില്‍ നാം അവയ്ക്കുവേണ്ടി ഇനി പ്രതീക്ഷിക്കേണ്ട ആവശ്യം ഇല്ല. എല്ലാത്തിനും ഉപരിയായി, നിങ്ങള്‍ കൈവശമാക്കുവാന്‍ പ്രത്യാശിക്കുന്ന എന്തെങ്കിലും നിങ്ങളുടെ കൈവശം ഉണ്ട് എങ്കില്‍ നിങ്ങള്‍ ഇനി അതിനുവേണ്ടി കാത്തിരിക്കേണ്ട ആവശ്യം തീര്‍ച്ചയായും ഇല്ല.
\v 25 എന്നാല്‍ നമുക്ക് ഇതുവരെ ഇല്ലാത്തതു ലഭിക്കുവാന്‍ നാം പ്രതീക്ഷയോടെ കാത്തിരിക്കുന്നതു തുടരുന്നതിനാല്‍ നാം അതിനായി പ്രതീക്ഷയോടെയും ക്ഷമയോടെയും കാത്തിരിക്കുന്നു.
\s5
\v 26 ഇതേ പ്രകാരം നാം ബലഹീനര്‍ ആയിരിക്കുമ്പോള്‍ ദൈവത്തിന്‍റെ ആത്മാവ് നമ്മെ സഹായിക്കുന്നു. നാം എന്തിനുവേണ്ടി പ്രാര്‍ത്ഥിക്കണം എന്ന് ശരിയാംവണ്ണം അറിയുന്നില്ല. എന്നാല്‍ ദൈവത്തിന്‍റെ ആത്മാവ് അറിയുന്നു; അവന്‍ നമുക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതിനാല്‍ വാക്കുകളില്‍ വ്യക്തമാക്കുവാന്‍ കഴിയാത്ത രീതിയില്‍ അവന്‍ ഞരങ്ങുന്നു.
\v 27 നമ്മുടെ ഉള്ളിലെ മനോഭാവവും മനസ്സും പരിശോധിക്കുന്ന ദൈവം, ആത്മാവ് എന്താണ് ആഗ്രഹിക്കുന്നതെന്ന് മനസ്സിലാക്കുന്നു. അവന്‍റെ ആത്മാവ് ദൈവത്തിനുള്ളവരായ നമുക്ക് വേണ്ടി ദൈവഹിതപ്രകാരം പ്രാര്‍ത്ഥിക്കുന്നു.
\s5
\v 28 ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക് സംഭവിക്കുന്ന എല്ലാ കാര്യങ്ങളും ഒരുവിധത്തില്‍ അവന്‍ നമ്മുടെ നന്മയ്ക്കായി വരുത്തുന്നു എന്നു നാം അറിയുന്നു. താന്‍ തിരെഞ്ഞെടുത്തവര്‍ക്ക് വേണ്ടി അവന്‍ ഇത് ചെയ്യുന്നു കാരണം ഇത് അവന്‍ പദ്ധതിചെയ്തതാണ്.
\v 29 നാം ദൈവത്തില്‍ വിശ്വസിക്കും എന്ന് അവന്‍ മുന്നമേ അറിഞ്ഞു. നാം അവന്‍റെ പുത്രന്‍റെ സ്വഭാവത്തോട് തുല്യമായ സ്വഭാവം നമുക്ക് ഉണ്ടാകുവാന്‍ ദൈവം മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടവരാകുന്നു. അതിന്‍റെ ഫലം മശിഹാ ദൈവത്തിന്‍റെ ആദ്യ ജാതന്‍ ആകുന്നു എന്നതാണ്. കൂടാതെ ദൈവത്തിന്‍റെ മക്കള്‍ ആയിരിക്കുന്നവര്‍ യേശുവിന്‍റെ അനേക ഇളയ സഹോദരന്മാര്‍ ആകുന്നു.
\v 30 തന്‍റെ പുത്രനെപ്പോലെ ആയിരിക്കണമെന്നു അവന്‍ മുന്നമേ നിശ്ചയിച്ചവരെ അവനോടുകൂടെ ആയിരിക്കേണ്ടതിന് വിളിച്ചു. അവനോടുകൂടെ ആയിരിപ്പാന്‍ വിളിച്ചവരെ അവന്‍ തന്നോടുതന്നെ നീതീകരിച്ചു. തന്നോടുതന്നെ നീതീകരിക്കപ്പെട്ടവര്‍ക്ക് അവന്‍ ബഹുമാനം നല്‍കും.
\s5
\v 31 അതിനാല്‍ ദൈവം നമുക്കുവേണ്ടി ചെയ്ത ഈ കാര്യങ്ങളില്‍നിന്ന് നാം എന്തു പഠിക്കണം എന്നു ഞാന്‍ നിങ്ങളോടു പറയാം. ദൈവം നമുക്കുപകരമായി പ്രവര്‍ത്തിക്കുന്നു എന്ന കാരണത്താല്‍ നമുക്കെതിരായി ആര്‍ക്കും ജയിക്കുവാന്‍ കഴിയുകയില്ല.
\v 32 ദൈവം തന്‍റെ സ്വന്തം പുത്രനെപ്പോലും ഒഴിവാക്കിയില്ല. അതിനുപകരം, നാം അവനില്‍ വിശ്വസിക്കേണ്ടതിനും നമുക്കുവേണ്ടിയുള്ള അവന്‍റെ മരണത്താല്‍ നാം പ്രയോജനപ്പെടുവാനുമായി അവനെ ക്രൂരമായി കൊല്ലുവാന്‍ മറ്റുള്ളവര്‍ക്ക് അവന്‍ ഏല്പിച്ചു കൊടുത്തു. ദൈവം അതു ചെയ്ത കാരണത്താല്‍ അവനുവേണ്ടി ജീവിക്കുവാന്‍ നമുക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും അവന്‍ നമുക്കു തീര്‍ച്ചയായും സൗജന്യമായി നല്‍കും.
\s5
\v 33 അവന്‍ നമ്മെ അവന്‍റെതാക്കി തീര്‍ക്കുവാന്‍ തിരഞ്ഞെടുത്തതിനാല്‍ തെറ്റു ചെയ്യുന്നതായി ദൈവത്തിനു മുമ്പാകെ ആര്‍ക്കും നമ്മെ കുറ്റപ്പെടുത്തുവാന്‍ കഴിയുകയില്ല. അവനാണ് നമ്മെ തന്നോടുതന്നെ ന്യായീകരിച്ചത്.
\v 34 ഇനിയും നമ്മെ ആര്‍ക്കും കുറ്റം വിധിക്കുവാന്‍ കഴിയുകയില്ല. യേശു മശിഹയാണ് നമുക്കുവേണ്ടി മരിച്ചത്—അതില്‍ ഉപരിയായി മരിച്ചവരില്‍നിന്ന് അവനെ ഉയിര്‍പ്പിക്കുകയും ചെയ്ത—ദൈവത്തോടുകൂടെ ആരാധ്യമായ സ്ഥാനത്ത് അവന്‍ ഭരിക്കുന്നു, കൂടാതെ നമുക്കുവേണ്ടി അപേക്ഷിക്കുന്നവതും അവനാണ്.
\s5
\v 35 പൂര്‍ണ്ണമായി ആര്‍ക്കും ഒന്നിനും മശിഹാ നമ്മെ സ്നേഹിക്കുന്നതു തടയുവാന്‍ കഴിയുകയില്ല! ആരെങ്കിലും നമ്മെ കഷ്ടപ്പെടുത്തിയാലും അല്ലെങ്കില്‍ ‍തന്നെയും അഥവാ വലിയൊരു ആവശ്യത്തിന് വേണ്ടി നാം കഷ്ടപ്പെടുകയാകുന്നു എനക്കിലോ അഥവാ നമ്മെ ആരെങ്കിലും ഉപദ്രവിച്ചാലോ നമുക്കു ഭക്ഷിപ്പാന്‍ ഒന്നും ഇല്ലാതിരിക്കുന്നു എങ്കിലോ നമുക്ക് ആവശ്യമായ വസ്ത്രം ഇല്ലാതിരിക്കുന്നു എങ്കിലോ അപകടകരമായ സാഹചര്യത്തില്‍ നാം ജീവിക്കുന്നു എങ്കിലോ ആരെങ്കിലും നമ്മെ കൊല്ലും എന്നിരുന്നാലോ.
\v 36 ഇതുപോലെയുള്ള കാര്യങ്ങള്‍ നമുക്ക് സംഭവിച്ചു എന്നുവരാം, ദാവീദ് ദൈവത്തോടു പറഞ്ഞത് എഴുതിയിരിക്കുന്നതുപോലെ "ഞങ്ങള്‍ നിന്‍റെ ജനം ആയിരിക്കുന്ന കാരണത്താല്‍ മറ്റുള്ളവര്‍ ഞങ്ങളെ കൊല്ലുവാന്‍ തുടര്‍ച്ചയായി ശ്രമിക്കുന്നു. ആടുകള്‍ കൊല്ലപ്പെടുവാനുള്ള മൃഗങ്ങള്‍ മാത്രമാണെന്നു കശാപ്പുകാരന്‍ കണക്കാക്കുന്നതുപോലെ ഞങ്ങളും കൊല്ലപ്പെടുവാനുള്ളവര്‍ മാത്രമാണെന്നു അവര്‍ കണക്കാക്കുന്നു.
\s5
\v 37 എന്നാല്‍ ഞങ്ങള്‍ക്ക് ഈവിധ മോശമായ കാര്യങ്ങള്‍ സംഭവിക്കുന്നു എന്നിരുന്നാലും ഞങ്ങളെ സ്നേഹിക്കുന്ന മശിഹാ ഞങ്ങളെ സഹായിക്കുന്ന കാരണത്താല്‍ ഈ കാര്യങ്ങളുടെമേല്‍ ഞങ്ങള്‍ പൂര്‍ണ്ണമായും ജയിക്കുന്നു.
\v 38 മരിച്ചവരുടെ ലോകത്തില്‍ നിന്നുള്ള എന്തെങ്കിലുമോ നാം ജീവിക്കുമ്പോള്‍ നമുക്കു സംഭവിക്കുന്നതെന്തും ദൂതന്മാരോ ഭൂതങ്ങളോ ഇപ്പോഴുള്ള സംഭവങ്ങളോ ഭാവിയിലെ സംഭവങ്ങളോ ശക്തിയുള്ള ജീവികളോ
\v 39 ആകാശത്തുള്ള ശക്തിയേറിയ ജീവികളോ ദൈവം സൃഷ്ടിച്ച യാതൊന്നിനുമോ നമ്മെ സ്നേഹിക്കുന്നതില്‍നിന്നു തടയുവാന്‍ കഴിയുകയില്ല. യേശു എന്ന നമ്മുടെ കര്‍ത്താവായ മശിഹയെ നമുക്കുവേണ്ടി മരിക്കുവാനായി അയച്ചതു വഴിയായി ദൈവം നമ്മെ സ്നേഹിക്കുന്നു എന്ന് അവന്‍ നമുക്ക് കാണിച്ചുതന്നിരിക്കുന്നു.
\s5
\c 9
\p
\v 1 ഞാന്‍ മശിഹായോടു ചേര്‍ന്നിരിക്കുന്ന കാരണത്താല്‍ ഞാന്‍ നിങ്ങളോടു സത്യം പറയും, ഞാന്‍ ഭോഷ്ക് പറയുകയല്ല! ദൈവത്തിന്‍റെ ആത്മാവ് എന്നെ നിയന്ത്രിക്കുന്നതിനാല്‍ ഞാന്‍ പറയുന്നത് എന്‍റെ മനസാക്ഷി ഉറപ്പിക്കുന്നു.
\v 2 എന്‍റെ സഹ യിസ്രായേല്യരെക്കുറിച്ച് ഞാന്‍ വളരെയധികം ആഴമായി ദുഖിക്കുന്നു എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.
\s5
\v 3 എന്‍റെ സ്വാഭാവിക ചാര്‍ച്ചക്കാരായ യിസ്രായേല്യര്‍ മശിഹായില്‍ വിശ്വസിക്കേണ്ടതിന് അതു സഹായിക്കുമെങ്കില്‍ ദൈവത്താല്‍ ശപിക്കപ്പെട്ട് മശിഹായില്‍നിന്ന് എന്നെന്നേക്കുമായി വേറിടപ്പെടുന്നതിനും ഞാന്‍ വ്യക്തിപരമായി തയ്യാറാണ്.
\v 4 അവര്‍ എന്നെപ്പോലെ യിസ്രായേല്യര്‍ ആകുന്നു. അവന്‍റെ മക്കള്‍ ആകുവാന്‍ ദൈവം അവരെ തിരഞ്ഞെടുത്തു. അവന്‍ എത്രമാത്രം അത്ഭുതവാനാണെന്ന് അവന്‍ അവരെയാണ് കാണിച്ചത്. അവന്‍ അവരുമായാണ് ഉടമ്പടികള്‍ ഉണ്ടാക്കിയത്. അവന്‍ അവര്‍ക്കാണ് ന്യായപ്രമാണം നല്‍കിയത്. ദൈവത്തെ ആരാധിച്ചവര്‍ അവരാണ്. ദൈവം അനേക കാര്യങ്ങള്‍ വാഗ്ദത്തം ചെയ്തത് അവര്‍ക്കാണ്.
\v 5 നമ്മുടെ രാജ്യം ആരംഭിക്കുവാന്‍ ദൈവം നമ്മുടെ പൂര്‍വ്വപിതാക്കന്മാരായ അബ്രഹാം, യിസഹാക്ക്, യാക്കോബ് എന്നിവരെ തിരഞ്ഞെടുത്തു. കൂടാതെ അതിപ്രധാനമായി, മശിഹാ ഒരു മനുഷ്യന്‍ എന്നപോലെ ജനിച്ചത്‌ യിസ്രായേല്യരായ നമ്മില്‍നിന്നാണ്. നാം അവനെ എന്നെന്നേക്കും മഹത്വപ്പെടുത്തുവാന്‍ യോഗ്യനായ ദൈവമാണവന്‍! ഇതു സത്യം ആകുന്നു!
\s5
\v 6 ദൈവം അബ്രാഹാമിനോടും യിസഹാക്കിനോടും യാക്കോബിനോടും അവരുടെ സന്തതികള്‍ അവന്‍റെ എല്ലാ അനുഗ്രഹങ്ങളും അവകാശമാക്കുമെന്ന് വാഗ്ദത്തം ചെയ്തു. എന്നാല്‍ എന്‍റെ സഹ യിസ്രായേല്യരില്‍ അധികം പേരും മശിഹായെ തള്ളിക്കളഞ്ഞു എന്നിരുന്നാലും അവന്‍ വാഗ്ദത്തം ചെയ്തതു നിവര്‍ത്തിക്കുന്നതില്‍ ദൈവം പരാജയപ്പെട്ടു എന്ന് അതു തെളിയിക്കുന്നില്ല. യാക്കോബില്‍ നിന്നുള്ള സന്തതികളായ എല്ലാവരേയും തങ്ങള്‍ യിസ്രായേല്യരെന്നു സ്വയമായി വിളിക്കുന്നവരെയും അവന്‍റെ യഥാര്‍ത്ഥ ജനമെന്ന് ദൈവം പരിഗണിക്കുകയില്ല.
\v 7 അബ്രഹാമിന്‍റെ സ്വാഭാവിക സന്തതികള്‍ എല്ലാവരെയും അബ്രഹാമിന്‍റെ യഥാര്‍ത്ഥ സന്തതികളായി ദൈവം പരിഗണിക്കുന്നു എന്നില്ല. പകരം, അവരില്‍ ചിലരെ മാത്രം അബ്രഹാമിന്‍റെ യഥാര്‍ത്ഥ സന്തതികള്‍ ആയി ദൈവം പരിഗണിക്കുന്നു. അബ്രഹാമുമായി അവന്‍ പറഞ്ഞത് ഇതിനോട് യോജിക്കുന്നു: "നിന്‍റെ മറ്റു മക്കള്‍ ആരും അല്ല, യിസഹാക്കിനെയാണ് നിന്‍റെ സന്തതികളുടെ യഥാര്‍ത്ഥ പിതാവായി ഞാന്‍ പരിഗണിക്കുന്നത്."
\s5
\v 8 ഞാന്‍ അര്‍ത്ഥമാക്കുന്നത് എന്തെന്നാല്‍, അബ്രഹാമിന്‍റെ എല്ലാ സന്തതികളെയും ദൈവം തന്‍റെ സ്വന്തം മക്കളായി അംഗീകരിക്കുന്നില്ല. പകരം, അബ്രഹാമിന് ദൈവം വാഗ്ദത്തം നല്‍കുമ്പോള്‍ ദൈവത്തിന്‍റെ മനസ്സില്‍ ഉണ്ടായിരുന്നവര്‍ മാത്രം—അബ്രഹാമിന്‍റെ യഥാര്‍ത്ഥ സന്താനങ്ങളായും അവന്‍റെ സ്വന്തം മക്കളായും ദൈവം പരിഗണിക്കുന്നത് ഈ ആളുകളെയാണ്.
\v 9 ദൈവം അബ്രഹാമിനോട് വാഗ്ദത്തം ചെയ്തത് ഇതാണ്: "അടുത്ത വര്‍ഷം ഏകദേശം ഇതേ സമയത്ത് ഞാന്‍ നിന്‍റെ അടുക്കലേക്കു മടങ്ങിവരും, നിന്‍റെ ഭാര്യയായ സാറ ഒരു മകനെ പ്രസവിക്കും." ദൈവം ഇത് വാഗ്ദത്തം ചെയ്യുകയും ഇതു സംഭവിപ്പാന്‍ ഇടയാവുകയും ചെയ്തു.
\s5
\v 10 അബ്രഹാമിന്‍റെ മകന്‍ യിസഹാക്കിന്‍റെ ഭാര്യ റിബെക്ക ഇരട്ടകളെ ഗര്‍ഭം ധരിച്ചപ്പോഴും ഇതേരീതിയില്‍ ആയിരുന്നു.
\v 11 അവര്‍ ജനിക്കുന്നതിനു മുന്‍പ്, അവര്‍ ശരിയോ തെറ്റോ ആയ എന്തെങ്കിലും ചെയ്യുന്നതിനു മുന്‍പ് അവള്‍ ദൈവത്തില്‍നിന്ന് ഒരു സന്ദേശം പ്രാപിച്ചു. (ഈ സന്ദേശം കാണിക്കുന്നത്, ദൈവം തന്‍റെ സ്വന്തം ഉദ്ദേശങ്ങള്‍ക്കനുസരണമായി ആളുകളെ തിരഞ്ഞെടുക്കുന്നു എന്നാണ്;
\v 12 അവന്‍ ജനങ്ങളെ വിളിക്കുന്നു, എന്നാല്‍ അവരുടെ ശരിയായതോ തെറ്റായതോ ആയ പ്രവര്‍ത്തികള്‍ക്കനുസരണമായിട്ടല്ല) അവളോട്‌ പറഞ്ഞത്, "നിന്‍റെ മൂത്ത മകന്‍ ഇളയ മകനെ സേവിക്കും."
\v 13 ഇത് ദൈവം തിരുവെഴുത്തുകളില്‍ പറഞ്ഞിരിക്കുന്നതു പോലെയാണ്: "ഇളയ മകനായ യാക്കോബിനെ ഞാന്‍ തിരഞ്ഞെടുത്തു. മൂത്ത മകനായ ഏശാവിനെ ഞാന്‍ തള്ളിക്കളഞ്ഞിരിക്കുന്നു."
\s5
\v 14 ആരെങ്കിലും എന്നോട് ചോദിക്കാം, "ദൈവം പ്രത്യേക ആളുകളെ മാത്രം തിരഞ്ഞെടുക്കുന്നതില്‍ അനീതിയുള്ളവനാകുന്നുവോ?" ഞാന്‍ മറുപടി പറയും, "അവന്‍ തീര്‍ച്ചയായും അനീതിയുള്ളവനല്ല!"
\v 15 ദൈവം മോശെയോടു പറഞ്ഞു, "ഞാന്‍ തിരഞ്ഞെടുക്കുന്ന ആരോടും മനസ്സലിയുകയും സഹായിക്കുകയും ചെയ്യും!"
\v 16 ആകയാല്‍ ദൈവം ആളുകളെ തിരഞ്ഞെടുക്കുന്നു, ദൈവം അവരെ തിരഞ്ഞെടുക്കണമെന്ന് അവര്‍ ആഗ്രഹിച്ചതിനാലോ അവര്‍ അവനെ പ്രസാദിപ്പിക്കുവാന്‍ കഠിനമായി പരിശ്രമിച്ചതിന്‍റെ കാരണത്താലോ അല്ല. പകരം, താന്‍ തന്നെ അനര്‍ഹരായവരുടെ മേല്‍ ദയയുള്ളവനാകുന്ന കാരണത്താല്‍ ആളുകളെ തിരഞ്ഞെടുക്കുന്നു.
\s5
\v 17 ദൈവം ഫറവോനോട് പറഞ്ഞത് മോശെ രേഖപ്പെടുത്തി, "ഇതുകൊണ്ടാണ് ഞാന്‍ നിന്നെ ഈജിപ്റ്റിന്‍റെ രാജാവാക്കിയത്: നിനക്കെതിരായി ഞാന്‍ യുദ്ധം ചെയ്യേണ്ടതിനും എന്‍റെ കീര്‍ത്തി മറ്റുള്ളവര്‍ ആദരിക്കുന്നതിനു ലോകത്തിലുള്ള എല്ലാവരേയും സഹായിക്കേണ്ടതിനുമായിട്ടാണ്."
\v 18 ആയതിനാല്‍ ആരോടു കരുണ കാണിക്കണമെന്നു ദൈവം ആഗ്രഹിക്കുന്നവരെ അവന്‍ കരുണയോടെ സഹായിക്കുന്നു എന്നു നാം അറിയുന്നു. കൂടാതെ ഹൃദയം കഠിനപ്പെടുത്തുന്നവരോട് ഫറവോനെപ്പോലെ അവന്‍ ഹൃദയം കഠിനമാക്കുന്നു എന്നും നാം അറിയുന്നു.
\s5
\v 19 ഒരു പക്ഷെ നിങ്ങളില്‍ ഒരുവന്‍ എന്നോടു പറയും, "ആളുകള്‍ പ്രവര്‍ത്തിക്കുന്നത് ദൈവം സമയത്തിനു മുന്‍പ് എല്ലാം മുന്‍കൂട്ടി അറിയുന്നതിനാലും ദൈവം ആഗ്രഹിച്ചത് ആര്‍ക്കും എതിര്‍ക്കുവാന്‍ കഴിയുകയില്ല എന്നതിനാലും, പാപം ചെയ്യുന്നവരെ ശിക്ഷിക്കുന്നത് ദൈവത്തിനു ന്യായമല്ല.
\v 20 ഞാന്‍ മറുപടി പറയും, "നിങ്ങള്‍ ഒരു മനുഷ്യ ജീവന്‍ മാത്രമാണ്, അതിനാല്‍ ദൈവത്തെ വിമര്‍ശിക്കുവാന്‍ നിങ്ങള്‍ക്ക് അവകാശമില്ല! അവന്‍ കളിമണ്‍ പാത്രങ്ങള്‍ ഉണ്ടാക്കുന്ന ഒരു മനുഷ്യനെപ്പോലെയാണ്. ഉണ്ടാക്കുന്നവനോട് ഒരു പാത്രത്തിനു ചോദിക്കുവാന്‍ അവകാശം ഇല്ല, "ഇതേപോലെ നീ എന്തുകൊണ്ടാണ് എന്നെ ഉണ്ടാക്കിയത്?"
\v 21 പകരം, കളിമണ്ണിന്‍റെ ഒരു ഭാഗം എടുത്ത് അത് ഉപയോഗിച്ച് ആളുകള്‍ കൂടുതല്‍ മൂല്യം ഉള്ളതായി കണക്കാക്കുന്ന ഒരു മനോഹരമായ പാത്രം ഉണ്ടാക്കുവാന്‍ കുശവന് നിശ്ചയമായും അധികാരം ഉണ്ട്—പിന്നീടു ശേഷിക്കുന്ന കളിമണ്ണ്‍ ചിലര്‍ക്ക് ദൈനംദിന ഉപയോഗത്തിനുള്ള പാത്രമുണ്ടാക്കുവാന്‍ ഉപയോഗിക്കും. തീര്‍ച്ചയായും ദൈവത്തിന് അതേ അധികാരം ഉണ്ട്.
\s5
\v 22 അപ്പോള്‍ത്തന്നെ പാപത്തെക്കുറിച്ചു ദൈവം കോപിഷ്ഠനാണ് എന്നു കാണിക്കുവാന്‍ ദൈവം ആഗ്രഹിക്കുകയും പാപം ചെയ്യുന്ന ആളുകളെ ശക്തമായി ശിക്ഷിക്കുവാന്‍ അവനു കഴിയുമെന്ന് വ്യക്തമാക്കുവാന്‍ ദൈവം ആഗ്രഹിക്കുകയും ചെയ്യുമ്പോള്‍ ദൈവം കോപിക്കുവാന്‍ കാരണക്കാരാകുന്നവരേയും നാശത്തിന് അര്‍ഹരായവരെയും അവന്‍ വളരെ ക്ഷമയോടെ സഹിക്കുന്നു.
\v 23 ദൈവം ദയ കാണിക്കുന്നവരോടും അവരോടുകൂടെ ജീവിക്കേണ്ടതിനു അവന്‍ സമയത്തിനു മുന്‍പ് തയ്യാറാക്കിയവരോടും എത്രമാത്രം കരുണയോടെ പ്രവര്‍ത്തിക്കുന്നു എന്നു വ്യക്തമാക്കേണ്ടതിനു അവന്‍ ക്ഷമയുള്ളവനാണ്.
\v 24 അത് അര്‍ത്ഥമാക്കുന്നത് അവന്‍ തിരഞ്ഞെടുത്തത്, —യഹൂദന്മാരായ നമ്മെ മാത്രമല്ല, യഹൂദരല്ലാത്തവരേയും.
\s5
\v 25 ഹോശേയ പ്രവാചകന്‍ എഴുതിയതുപോലെ യഹൂദന്മാരുടെയും യഹൂദരല്ലാത്തവരുടെയും ഇടയില്‍നിന്ന് തിരഞ്ഞെടുക്കുവാന്‍ ദൈവത്തിന് അധികാരം ഉണ്ട്: "എന്‍റെ ജനം അല്ലാതിരുന്ന അനേകം ആളുകളെ—അവര്‍ എന്‍റെ ജനം ആകുന്നു എന്നു ഞാന്‍ പറയും. ഞാന്‍ മുന്‍പ് സ്നേഹിച്ചിട്ടില്ലാതിരുന്ന അനേകം ആളുകളെ, ഞാന്‍ ഇപ്പോള്‍ അവരെ സ്നേഹിക്കുന്നു എന്നു പറയും."
\v 26 കൂടാതെ മറ്റൊരു പ്രവാചകന്‍ എഴുതി: "'നിങ്ങള്‍ എന്‍റെ ജനമല്ല' എന്ന് ദൈവം അവരോടു മുന്‍പ് പറഞ്ഞ അതേ സ്ഥാനങ്ങളില്‍ അവരോട് പറഞ്ഞത് അവര്‍ സത്യ ദൈവത്തിന്‍റെ മക്കള്‍ ആയിത്തീരും" എന്നാണ്.
\s5
\v 27 യിസ്രായേലിനെ സംബന്ധിച്ച് യെശയ്യാവ് അതിശയപ്പെട്ടത്‌: "സമുദ്ര തീരത്തുള്ള മണല്‍തരികള്‍ പോലെ ആര്‍ക്കും എണ്ണുവാന്‍ കഴിയാതെവണ്ണം യിസ്രായേല്യര്‍ വളരെയധികം ആണ്, എന്നിരുന്നാലും അവരില്‍ ഒരു ചെറിയ ഭാഗം മാത്രമേ രക്ഷിക്കപ്പെടുകയുള്ളു,
\v 28 എന്തുകൊണ്ടെന്നാല്‍ അവന്‍ ചെയ്യുമെന്നു പറഞ്ഞിരുന്നതുപോലെ ആ ദേശത്തു പാര്‍ക്കുന്ന ആളുകളെ കര്‍ത്താവ് പൂര്‍ണ്ണമായും വേഗത്തിലും ശിക്ഷിക്കും."
\v 29 യെശയ്യാവ് വീണ്ടും എഴുതി നമ്മുടെ സന്തതികളില്‍ ചിലരെ ജീവിച്ചിരിക്കുവാന്‍ സ്വര്‍ഗ്ഗീയ സൈന്യങ്ങളുടെ കര്‍ത്താവ് ദയയോടെ അനുവദിക്കുന്നില്ലായെങ്കില്‍ അവന്‍ പൂര്‍ണ്ണമായി നശിപ്പിച്ച സോദോം ഗോമോറ നഗരങ്ങളിലെ ജനങ്ങളെപ്പോലെ നാം ആകും."
\s5
\v 30 നമുക്ക് ഇത് ഇങ്ങനെ ചുരുക്കാം, യഹൂദരല്ലാത്തവര്‍ വിശുദ്ധരാകുവാന്‍ പരിശ്രമിച്ചിരുന്നില്ല എന്നിരുന്നാലും അവര്‍ മശിഹായില്‍ വിശ്വസിക്കുന്നു എങ്കില്‍ ദൈവം അവരെ തന്നോടുതന്നെ നീതീകരിക്കും എന്ന് അവര്‍ കണ്ടെത്തി.
\v 31 എന്നാല്‍ ദൈവത്തിന്‍റെ നിയമം അനുസരിക്കുന്നതില്‍കൂടി വിശുദ്ധീകരിക്കപ്പെടുവാന്‍ യിസ്രായേല്‍ ജനം വാസ്തവത്തില്‍ ശ്രമിച്ചു, എന്നാല്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല.
\s5
\v 32 അവര്‍ക്ക് ചെയ്യുവാന്‍ കഴിയാഞ്ഞതിന്‍റെ കാരണം അവരെ അംഗീകരിക്കുന്നതിന് ദൈവത്തെ അനുനയിപ്പിക്കുവാന്‍ ചില പ്രത്യേക കാര്യങ്ങള്‍ ചെയ്യുന്നതിന് അവര്‍ ശ്രമിച്ചു. എന്തുകൊണ്ടെന്നാല്‍ മശിഹാ മരിക്കുമെന്ന് അവര്‍ പ്രതീക്ഷിച്ചില്ല, യേശുവിന്‍റെ മരണത്തെ സംബന്ധിച്ച് യിസ്രായേല്യര്‍ക്ക് വെറുപ്പ്‌ തോന്നി, അത് ആളുകള്‍ തട്ടി വീഴുന്ന കല്ല്‌ പോലെയാകുന്നു.
\v 33 സംഭവിക്കേണമെന്നു പ്രവാചകന്‍ പറഞ്ഞതാണിത്: ശ്രദ്ധിക്കുക! ഞാന്‍ യിസ്രായേലില്‍ ആളുകള്‍ തട്ടിയാല്‍ വീഴുന്ന പാറ പോലെ ഒരുവനെ ഞാന്‍ ആക്കും, അവന്‍ ചെയ്യുന്നത് ജനങ്ങളെ കോപിപ്പിക്കും. എന്നിരുന്നാലും അവനില്‍ വിശ്വസിക്കുന്നവര്‍ ലജ്ജിച്ചു പോകയില്ല.
\s5
\c 10
\p
\v 1 എന്‍റെ സഹ വിശ്വാസികളെ, യഹൂദന്മാരായ എന്‍റെ സ്വന്ത ജനത്തെ ദൈവം രക്ഷിക്കട്ടെ എന്നുള്ളതാണ് എന്‍റെ അതിയായ ആഗ്രഹവും ദൈവത്തോടുള്ള എന്‍റെ ആത്മാര്‍ഥമായ പ്രാര്‍ത്ഥനയും.
\v 2 ഞാന്‍ സത്യസന്ധമായി പറയുന്നു, അവര്‍ ആത്മാര്‍ത്ഥമായി ദൈവത്തെ പിന്തുടരുന്നു എന്നുവരികിലും ശരിയായ വഴിയില്‍ എങ്ങനെ അവനെ പിന്തുടരണമെന്നു അവര്‍ മനസ്സിലാക്കുന്നില്ല.
\v 3 ദൈവം ആളുകളെ എങ്ങനെ തന്നോട് തന്നെ നീതീകരിക്കുന്നു എന്ന് അവര്‍ അറിയുന്നില്ല. അവര്‍ തങ്ങളെ സ്വയം ദൈവത്തോട് നീതീകരിക്കുവാന്‍ ആഗ്രഹിക്കുന്നു, അതിനാല്‍ ദൈവം അവര്‍ക്കുവേണ്ടി എന്ത് ചെയ്യുവാന്‍ ആഗ്രഹിക്കുന്നു എന്നത് അവര്‍ അംഗീകരിക്കുന്നില്ല.
\s5
\v 4 അവനില്‍ വിശ്വസിക്കുന്ന എല്ലാവരേയും ദൈവത്തോട് നീതീകരിക്കുവാന്‍ മശിഹാ ന്യായപ്രമാണം പൂര്‍ണ്ണതയോടെ അനുസരിച്ചു. ആകയാല്‍ ന്യായപ്രമാണം തുടര്‍ന്നു ആവശ്യമുള്ളതല്ല.
\v 5 ദൈവത്തിന്‍റെ എല്ലാ പ്രമാണങ്ങളും അനുസരിക്കുവാന്‍ പരിശ്രമിച്ച ആളുകളെക്കുറിച്ചു മോശെ എഴുതി: "ന്യായപ്രമാണം ആവശ്യപ്പെടുന്ന കാര്യങ്ങള്‍ പരിപൂര്‍ണതയോടെ ചെയ്ത ആളുകള്‍ എന്നെന്നേക്കും ജീവിക്കും."
\s5
\v 6 എന്നാല്‍ മശിഹായില്‍ വിശ്വസിച്ചതിനാല്‍ ദൈവം തന്നില്‍ നീതീകരിച്ചവരോട് അവരോടു മോശെ പറയുന്നത്, അതായത്, നമ്മെ രക്ഷിക്കുവാന്‍ മശിഹായെ താഴേക്കു കൊണ്ട് വരേണ്ടതിനു" ആരും തന്നെ സ്വര്‍ഗ്ഗത്തിലേക്ക് കയറുവാന്‍ ശ്രമിക്കേണ്ട ആവശ്യമില്ല,".
\v 7 മോശെ ഇതും കൂടി അവരോടു പറയുന്നു, അതായത്, മരിച്ചവരില്‍ നിന്ന് മശിഹായെ തിരികെ കൊണ്ട് വരുവാന്‍. "മരിച്ചവര്‍ ഉള്ള സ്ഥലത്തേക്ക് താഴേക്കു പോകുവാന്‍ ആരും തന്നെ ശ്രമിക്കേണ്ടതില്ല",
\s5
\v 8 എന്നാല്‍ അതിനു പകരം മശിഹായില്‍ വിശ്വസിക്കുന്നവര്‍ക്ക് മോശെ എഴുതിയത് പറയുവാന്‍ കഴിയുന്നത്: "ദൈവത്തെക്കുറിച്ചുള്ള സന്ദേശം വളരെ എളുപ്പത്തില്‍ കണ്ടുപിടിക്കുവാന്‍ നിങ്ങള്‍ക്ക് കഴിയും, നിങ്ങള്‍ക്ക് അതേക്കുറിച്ച് പറയുവാനും ചിന്തിക്കുവാനും കഴിയും." നാം അറിയിക്കുന്ന സന്ദേശം ഇതാണ്: ജനങ്ങള്‍ മശിഹായില്‍ വിശ്വസിക്കേണം.
\v 9 ആ സന്ദേശം നിങ്ങളില്‍ ആരെങ്കിലും യേശു കര്‍ത്താവാകുന്നു എന്ന് ഉറപ്പാക്കുകയും ദൈവം അവനെ മരിച്ചവരില്‍ നിന്ന് ഉയിര്‍പ്പിച്ചു എന്നും വാസ്തവമായി വിശ്വസിക്കുന്നു എങ്കില്‍ അവന്‍ നിന്നെ രക്ഷിക്കും.
\v 10 ആളുകള്‍ ഈ കാര്യങ്ങള്‍ വിശ്വസിക്കുന്നു എങ്കില്‍ ദൈവം അവരെ തന്നോട് തന്നെ നീതീകരിക്കും. യേശു കര്‍ത്താവാകുന്നു എന്ന് പരസ്യമായി പ്രസ്താവിക്കുന്നവരെ, ദൈവം അവരെ രക്ഷിക്കും.
\s5
\v 11 മശിഹായെക്കുറിച്ച് തിരുവെഴുത്തുകളില്‍ ഇത് എഴുതിയിരിക്കുന്നു, "അവനില്‍ വിശ്വസിക്കുന്ന ആരു തന്നെയും നിരാശപ്പെടുകയോ ലജ്ജിക്കുകയോ ചെയ്യുകയില്ല."
\v 12 ഇതേ രീതിയില്‍ ദൈവം യഹൂദന്മാരോടും യഹൂദന്മാര്‍ ആല്ലാത്തവരോടും ഒരേ നിലയില്‍ പെരുമാറുന്നു. എന്തുകൊണ്ടന്നാല്‍ അവനില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും അവന്‍ ഒരേ കര്‍ത്താവാകുന്നു, തങ്ങളെ സഹായിക്കേണം എന്ന് ചോദിക്കുന്ന എല്ലാവരേയും അവന്‍ വളരെയധികം സഹായിക്കുന്നു.
\v 13 ഇത് തിരുവെഴുത്തുകളില്‍ പറഞ്ഞിരിക്കുന്ന അതേപോലെയാകുന്നു: " തന്നോട് അപേക്ഷിക്കുന്ന എല്ലാവരേയും ദൈവമായ കര്‍ത്താവ് രക്ഷിക്കും."
\s5
\v 14 അധികം ആളുകളും നിശ്ചയമായും മശിഹായില്‍ വിശ്വസിച്ചില്ല, കൂടാതെ അവര്‍ എന്തുകൊണ്ട് അങ്ങനെ ചെയ്തില്ല എന്ന് ചില ആളുകള്‍ വിശദീകരിക്കുവാന്‍ ശ്രമിച്ചേക്കാം. അവര്‍ പറയും, മശിഹായില്‍ ആദ്യം വിശ്വസിച്ചില്ലായെങ്കില്‍ അവരെ സഹായിക്കുവാന്‍ ആളുകള്‍ക്ക് തീര്‍ച്ചയായും മശിഹായോടു ചോദിക്കുവാന്‍ കഴിയുകയില്ല. കൂടാതെ അവനെക്കുറിച്ചു അവര്‍ കേട്ടിരുന്നില്ലായെങ്കില്‍ നിശ്ചയമായും അവനില്‍ വിശ്വസിക്കുവാന്‍ അവര്‍ക്ക് കഴിയുമായിരുന്നില്ല. അവനെക്കുറിച്ച് ആരെങ്കിലും അവരോടു പ്രസംഗിക്കുന്നില്ലയെങ്കില്‍ കേള്‍ക്കുവാന്‍ അവര്‍ക്ക് നിശ്ചയമായും കഴിയുകയില്ല.
\v 15 ദൈവം അവരെ അയക്കുന്നില്ല എങ്കില്‍ മശിഹായെക്കുറിച്ചു അവരോട് പ്രസംഗിക്കുന്നവര്‍ നിശ്ചയമായും അങ്ങനെ ചെയ്യുവാന്‍ കഴിയുകയില്ല. എന്നാല്‍ ചില വിശ്വാസികള്‍ അവരോടു പ്രസംഗിച്ചു എങ്കില്‍ അത് തിരുവെഴുത്തുകളില്‍ പറയുന്നതുപോലെ: 'ആളുകള്‍ സുവിശേഷവുമായി വരുന്നത് അത്ഭുതകരമാണ്.'"
\s5
\v 16 അങ്ങനെയുള്ള കാര്യങ്ങള്‍ പറയുന്നവരോട് ഞാന്‍ ഈ രീതിയില്‍ മറുപടി പറയും: മശിഹായെക്കുറിച്ചുള്ള സന്ദേശം പ്രസംഗിക്കുവാന്‍ ആളുകളെ ദൈവം നിശ്ചയമായി അയച്ചു. എന്നാല്‍ യിസ്രായേല്യരില്‍ എല്ലാ ആളുകളും സുവിശേഷത്തിനായി ശ്രദ്ധ കൊടുത്തില്ല! ഇത് യെശയ്യാവു വളരെ നിരുത്സാഹം അനുഭവിച്ചപ്പോള്‍ പറഞ്ഞതുപോലെയാണ്: "കര്‍ത്താവേ ഞങ്ങള്‍ പ്രസംഗിച്ചത് ആരെങ്കിലും വിശ്വസിച്ചതായി തോന്നുന്നില്ല!"
\v 17 അതുകൊണ്ട് ഞാന്‍ നിങ്ങളോട് പറയുന്നത് മശിഹായെക്കുറിച്ചു കേട്ടതിനാലാണ് ആളുകള്‍ അവനില്‍ വിശ്വസിക്കുന്നത്, കൂടാതെ മറ്റുള്ളവര്‍ മശിഹായെക്കുറിച്ചു പ്രസംഗിക്കുന്നു എന്ന കാരണത്താല്‍ ആളുകള്‍ സന്ദേശം കേള്‍ക്കുന്നു!
\s5
\p
\v 18 എന്നാല്‍ ആ ആളുകളോട് ആരെങ്കിലും പറയുന്നു എങ്കില്‍ "യിസ്രായേല്യര്‍ നിശ്ചയമായും ഈ സന്ദേശം കേട്ടിട്ടുണ്ട്," ഞാന്‍ പറയുന്നത്, "അതേ നിശ്ചയമായും! ഇത് തിരുവെഴുത്തുകള്‍ പറയുന്നത് പോലെയാണ്!"
\q "ലോകത്തെല്ലായിടത്തും ജീവിക്കുന്ന ആളുകള്‍ സൃഷ്ടിയെ കണ്ടു, കൂടാതെ ദൈവം ആരാകുന്നു എന്നതിനെക്കുറിച്ച് അത് തെളിയിക്കുന്നു—ലോകത്തില്‍ വളരെ വിദൂര സ്ഥലങ്ങളില്‍ ജീവിക്കുന്ന ആളുകള്‍ പോലും ഇത് മനസ്സിലാക്കിയിരിക്കുന്നു!"
\s5
\p
\v 19 അതില്‍ കൂടുതലായി യിസ്രായേല്യര്‍ ഈ സന്ദേശം കേട്ടു എന്നത് സത്യമാണ്. അവര്‍ ഇത് മനസ്സിലാക്കുകയും ചെയ്യുന്നു. എന്നാല്‍ അത് വിശ്വസിക്കുന്നതിന് അവര്‍ നിരാകരിച്ചു. മോശെയാണ് ഇതുപോലെ ജനങ്ങളെ ആദ്യമായി മുന്നറിയിച്ചവന്‍ എന്നത് ഓര്‍ക്കുക. ദൈവം പറഞ്ഞതിനെ അവന്‍ അവരോടു പറഞ്ഞു, യഹൂദന്മാര്‍ അല്ലാത്ത ജനതകള്‍ ഒരുവിധത്തിലും ശരിയായ ജനത ആകുകയില്ല എന്ന് നിങ്ങള്‍ ചിന്തിക്കുന്നു. എന്നാല്‍ അവരില്‍ ചിലര്‍ എന്നില്‍ വിശ്വസിക്കും, ഞാന്‍ അവരെ അനുഗ്രഹിക്കുകയും ചെയ്യും. അങ്ങനെ എന്നെ മനസ്സിലാക്കാത്തവര്‍ എന്ന് നിങ്ങള്‍ ചിന്തിക്കുന്ന ആളുകള്‍, നിങ്ങള്‍ അവരോട് അസൂയപ്പെടുകയും അവരോട് കോപിക്കുകയും ചെയ്യും."
\s5
\v 20 യെശയ്യാവ് മുഖാന്തിരം ദൈവം വളരെ ധൈര്യത്തോടെ സംസാരിച്ചു എന്നതും ഓര്‍ക്കണം, "എന്നെ അറിയുവാന്‍ പരിശ്രമിക്കാത്ത യഹൂദന്മാര്‍ അല്ലാത്തവര്‍ തീര്‍ച്ചയായും എന്നെ കണ്ടെത്തും! എനിക്കുവേണ്ടി ചോദിക്കാത്തവര്‍ക്ക് ഞാന്‍ എങ്ങനെയുള്ളവനെന്നു തീര്‍ച്ചയായും വെളിപ്പെടുത്തും!"
\v 21 എന്നാല്‍ യിസ്രായേല്യരെക്കുറിച്ച് ദൈവവും സംസാരിക്കുന്നത്. അവന്‍ പറയുന്നു, "എന്നിലേക്ക്‌ മടങ്ങി വരുവാന്‍ ക്ഷണിക്കേണ്ടതിനു എന്നെ അനുസരിക്കാതിരുന്നവര്‍ക്കും എനിക്കെതിരായി മത്സരിച്ചവര്‍ക്കും വളരെ നാളുകള്‍ ഞാന്‍ എന്‍റെ കരങ്ങള്‍ നീട്ടി."
\s5
\c 11
\p
\v 1 "അവന്‍റെ ജനമായ യഹൂദന്മാരെ ദൈവം തള്ളിക്കളഞ്ഞു എന്നോ?" എന്നു ഞാന്‍ ചോദിക്കുന്നു എങ്കില്‍ മറുപടി ഇതായിരിക്കും, "തീര്‍ച്ചയായും ഇല്ല! ഞാനും യിസ്രായേല്‍ ജനതയില്‍ ഉള്‍പ്പെട്ടവനാകുന്നു എന്ന് ഓര്‍ക്കുക. ഞാന്‍ അബ്രഹാമിന്‍റെ ഒരു സന്തതി ആകുന്നു. കൂടാതെ ഞാന്‍ ബെന്യാമീന്‍ ഗോത്രത്തില്‍പ്പെട്ടവനാകുന്നു, എന്നാല്‍ ദൈവം എന്നെ തള്ളിക്കളഞ്ഞില്ല!
\v 2 ഇല്ല, വ്യത്യസ്ത രീതിയില്‍ അനുഗ്രഹിക്കുവാന്‍ കാലങ്ങള്‍ക്ക് മുമ്പ് താന്‍ തിരെഞ്ഞെടുത്ത ജനത്തെ തന്‍റെ ജനത്തെ ദൈവം തള്ളിക്കളഞ്ഞിട്ടില്ല. തിരുവെഴുത്തുകള്‍ പറയുന്നതുപോലെ യിസ്രായേല്‍ ജനത്തെക്കുറിച്ചു ഏലിയാവ് അബദ്ധത്തില്‍ ദൈവത്തോട് പരാതിപ്പെട്ടത് ഓര്‍മ്മിക്കുക: "
\v 3 കര്‍ത്താവേ, അവര്‍ ശേഷിക്കുന്ന നിന്‍റെ പ്രവാചകന്മാരെ കൊല്ലുകയും അവര്‍ നിന്‍റെ യാഗപീഠങ്ങളെ നശിപ്പിക്കുകയും ചെയ്തു. നിന്നില്‍ വിശ്വസിക്കുന്ന ഞാന്‍ മാത്രം ജീവനോടെ ശേഷിച്ചിരിക്കുന്നു, കൂടാതെ ഇപ്പോള്‍ അവര്‍ എന്നെയും കൊല്ലുവാന്‍ ശ്രമിക്കുന്നു!"
\s5
\v 4 ദൈവം അവനോട് ഇപ്രകാരം മറുപടി പറഞ്ഞു: എന്നോടു വിശ്വസ്തതയുള്ള നീ മാത്രമല്ല ശേഷിച്ചിരിക്കുന്നത്, വ്യാജ ദൈവമായ ബാലിനെ നമസ്ക്കരിക്കാത്തവരായി ഏഴായിരം പുരുഷന്മാരെ ഞാന്‍ എനിക്കുവേണ്ടി യിസ്രായേലില്‍ സൂക്ഷിച്ച് സംരക്ഷിച്ചിരിക്കുന്നു."
\v 5 ആയതിനാല്‍, ഇതേപ്രകാരം, വിശ്വാസികള്‍ ആയിത്തീര്‍ന്ന യഹൂദന്മാരായ നമ്മുടെ ഒരു കൂട്ടത്തെ ഈ സമയത്തും ശേഷിപ്പിച്ചിരിക്കുന്നു. നാം അര്‍ഹിക്കാത്ത നിലയില്‍ അവന്‍ നമ്മോടു കരുണയോടെ പ്രവര്‍ത്തിച്ച കാരണത്താല്‍ മാത്രമാണ് വിശ്വാസികള്‍ ആകുവാന്‍ ദൈവം നമ്മെ തിരഞ്ഞെടുത്തത്.
\s5
\v 6 അവന്‍ തിരഞ്ഞെടുത്തവരോട് കരുണയോടെ പ്രവര്‍ത്തിച്ചതിനാല്‍ അവര്‍ ചെയ്ത നന്മ പ്രവര്‍ത്തികള്‍ കൊണ്ടല്ല, അവന്‍ അവരെ തിരഞ്ഞെടുത്തത്. മനുഷ്യര്‍ ചെയ്ത നല്ല പ്രവര്‍ത്തികള്‍ കാരണം ദൈവം അവരെ തിരഞ്ഞെടുത്തു എങ്കില്‍, പിന്നീട് അവനു നമ്മോടു കരുണയോടെ പ്രവര്‍ത്തിക്കേണ്ട ആവശ്യം ഇല്ലായിരുന്നു.
\v 7 ദൈവം യിസ്രായേല്‍ ജനങ്ങളില്‍ ചിലരെ മാത്രം തിരഞ്ഞെടുത്തു എന്നതിനാല്‍ യഹൂദന്മാരില്‍ അധികംപേരും അവര്‍ ഏതിനുവേണ്ടി കാത്തിരുന്നുവോ അതു നേടുന്നതില്‍ പരാജയപ്പെട്ടു എന്നു നാം അറിയുന്നതിന് ഇടയാക്കുന്നു— (ദൈവം തിരഞ്ഞെടുത്ത യഹൂദന്മാര്‍ക്ക് ഇതു ലഭിച്ചു.) ദൈവം യഹൂദന്മാരോടു പറഞ്ഞിരുന്നതു മനസ്സിലാക്കുവാന്‍ അവരില്‍ അധികംപേരും തയ്യാറായില്ല.
\v 8 ഇതിനെപ്പറ്റി പ്രവാചകനായ യെശയ്യാവ് കൃത്യമായി എഴുതിയിരിക്കുന്നു: അവര്‍ ഹൃദയം കഠിനമാക്കുവാന്‍ ദൈവം ഇടവരുത്തി. മശിഹായെക്കുറിച്ചുള്ള സത്യം മനസ്സിലാക്കുവാന്‍ അവര്‍ പ്രാപ്തരാകണമായിരുന്നു, എന്നാല്‍ അവര്‍ക്ക് കഴിഞ്ഞില്ല. ദൈവം സംസാരിക്കുമ്പോള്‍ അവര്‍ അനുസരിക്കണമായിരുന്നു, എന്നാല്‍ അവര്‍ ചെയ്തില്ല. ഈ ദിവസംവരെ അപ്രകാരം ആകുന്നു.
\s5
\v 9 ദാവീദു രാജാവ് പറഞ്ഞത് യഹൂദന്മാര്‍ എന്നെ ഓര്‍മ്മിപ്പിക്കുന്നു, അവന്‍റെ ശത്രുക്കളുടെ ബുദ്ധിയെ മന്ദിപ്പിക്കുവാന്‍ ഇടയാക്കേണ്ടതിന് അവന്‍ ദൈവത്തോട് ചോദിച്ചപ്പോള്‍; "വലയിലോ കുടുക്കിലോ വീഴുന്ന മൃഗങ്ങളെപ്പോലെ അവരെ ബുദ്ധികെട്ടവര്‍ ആക്കുക! അവരുടെ വിരുന്നുകളില്‍ അവര്‍ ആയിരിക്കുന്നു എന്നപോലെ സുരക്ഷിതര്‍ എന്നു തോന്നട്ടെ, എന്നാല്‍ ആ വിരുന്നുകള്‍ നീ അവരെ പിടിക്കുന്ന സമയമാകട്ടെ അവര്‍ പാപം ചെയ്യും, അതിന്‍റെ ഫലമായി നിങ്ങള്‍ അവരെ നശിപ്പിക്കും.
\v 10 അവര്‍ക്ക് അപകടം വരുമ്പോള്‍ അവര്‍ കാണാതിരിക്കട്ടെ. അവരുടെ കഷ്ടതകള്‍ കാരണം അവര്‍ എപ്പോള്‍ കഷ്ടപ്പെടുവാന്‍ നീ ഇടവരുത്തട്ടെ."
\s5
\v 11 ഞാന്‍ ചോദിക്കുന്നു എങ്കില്‍ മശിഹായില്‍ വിശ്വസിക്കാതെ യഹൂദന്മാര്‍ പാപം ചെയ്തപ്പോള്‍ അവര്‍ എല്ലാക്കാലത്തേക്കും ദൈവത്തില്‍നിന്ന് അകന്നു പോകും എന്ന് അത് അര്‍ത്ഥമാക്കുന്നുണ്ടോ?" ഞാന്‍ മറുപടി പറയുന്നു, "ഇല്ല, അവര്‍ ദൈവത്തില്‍നിന്ന് സ്ഥിരമായി തങ്ങളെത്തന്നെ തീര്‍ച്ചയായും അകറ്റിയില്ല! പകരം അവര്‍ പാപം ചെയ്ത കാരണത്താല്‍, ദൈവം യഹൂദന്മാര്‍ അല്ലാത്തവരെ അനുഗ്രഹിക്കുന്നതു വഴി യഹൂദന്മാര്‍ അസൂയപ്പെടുവാന്‍ ഇടവരുത്തേണ്ടതിനു യഹൂദര്‍ അല്ലാത്തവരെ രക്ഷിക്കുന്നു. അങ്ങനെ തങ്ങളെ രക്ഷിക്കേണ്ടതിനു അവര്‍ മശിഹായോടു അപേക്ഷിക്കും.
\v 12 യഹൂദന്മാര്‍ മശിഹായെ തള്ളിക്കളഞ്ഞപ്പോള്‍ ലോകത്തിലെ മറ്റ് ആളുകള്‍ക്ക് വിശ്വസിക്കേണ്ടതിന് അവസരം നല്‍കിക്കൊണ്ട് അവരെ ദൈവം ധാരാളമായി അനുഗ്രഹിച്ചു എന്നതാണ് അതിന്‍റെ ഫലം. കൂടാതെ യഹൂദന്മാര്‍ ആത്മീകമായി പരാജയപ്പെട്ടപ്പോള്‍ ദൈവം യഹൂദന്മാരല്ലാത്തവരെ ധാരാളമായി അനുഗ്രഹിച്ചു എന്നതായിരുന്നു അതിന്‍റെ ഫലം. സത്യം അതായിരിക്കെ, ദൈവം തിരഞ്ഞെടുത്തതായ യഹൂദന്മാരില്‍ പൂര്‍ണ്ണ സംഖ്യയില്‍ മശിഹായില്‍ വിശ്വസിക്കുമ്പോള്‍ അത് എത്രമാത്രം അത്ഭുതകരമായിരിക്കും എന്നു ചിന്തിക്കുക!
\s5
\v 13 ഇപ്പോള്‍ ഇനി പറയുന്നവ നിങ്ങള്‍ യഹൂദന്മാര്‍ അല്ലാത്തവരോടായി ഞാന്‍ പറയുന്നു, നിങ്ങളെപ്പോലെ യഹൂദന്മാര്‍ അല്ലാത്തവര്‍ക്കായി ഞാന്‍ അപ്പൊസ്തലന്‍ ആകുന്നു, കൂടാതെ ഞാന്‍ ചെയ്യുവാന്‍ ദൈവം നിയമിച്ച ഈ ജോലിക്ക് ഞാന്‍ വളരെയധികം വിലമതിക്കുന്നു.
\v 14 എന്‍റെ പ്രയത്നം മൂലം എന്‍റെ സഹ യഹൂദന്മാരെ അസൂയപ്പെടുത്തും എന്നും ഞാന്‍ ആശിക്കുന്നു, അതിന്‍റെ ഫലത്തില്‍ അവരില്‍ ചിലര്‍ വിശ്വസിക്കുകയും അങ്ങനെ രക്ഷിക്കപ്പെടുകയും ചെയ്യും.
\s5
\v 15 എന്‍റെ സഹ യഹൂദന്മാരില്‍ അധികം പേരും വിശ്വസിക്കുന്നതിനു നിരാകരിച്ച കാരണത്താല്‍ ദൈവം അവരെ തള്ളിക്കളഞ്ഞു, അതിന്‍റെ ഫലമായി ഈ ലോകത്തിലുള്ള മറ്റ് ആളുകളുമായി അവന്‍ തന്നെത്തന്നെ സമാധാനമുണ്ടാക്കി. മശിഹായെ യഹൂദന്മാരില്‍ അധികവും തള്ളിക്കളഞ്ഞതിനു ശേഷം അതു സംഭവിച്ചിരുന്നു എങ്കില്‍ അവര്‍ അവനില്‍ വിശ്വസിച്ചതിനു ശേഷം സംഭവിക്കുന്ന ശ്രേഷ്ടമായ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക. ഇതു മരിച്ചവരുടെ ലോകത്തില്‍നിന്ന് അവര്‍ ഉയിര്‍ത്തെഴുന്നേറ്റതു പോലെ ആയിരിക്കും.
\v 16 പിണ്ഡത്തിന്‍റെ ആദ്യഭാഗത്തുനിന്ന് അപ്പം ഉണ്ടാക്കി ആളുകള്‍ ദൈവത്തിന് അര്‍പ്പിക്കുന്നു എങ്കില്‍ മുഴു പിണ്ഡവും ദൈവത്തിനുള്ളതാകുന്നതു പോലെ. അപ്രകാരം യഹൂദന്മാരുടെ പൂര്‍വ്വ പിതാക്കന്മാര്‍ ദൈവത്തിന്‍റെതായിരുന്ന കാരണത്താല്‍ യഹൂദന്മാര്‍ ദൈവത്തിന്‍റെ വകയായി ഇരിക്കും. കൂടാതെ ഒരു വൃക്ഷത്തിന്‍റെ വേരുകള്‍ ദൈവത്തിന്‍റെതായിരിക്കുന്നു എങ്കില്‍ വൃക്ഷത്തിന്‍റെ ശിഖരങ്ങളും ദൈവത്തിന്‍റെതായിരിക്കും എന്നതുപോലെ അതിനാല്‍ നമ്മുടെ മഹാന്മാരായ യഹൂദ പൂര്‍വ്വപിതാക്കന്മാരുടെ സന്തതികള്‍ ദൈവത്തിന്‍റെതായിരിക്കുന്നവര്‍ ഒരു ദിവസം ദൈവത്തിന്‍റെ വകയാകും.
\s5
\v 17 ഒരു വൃക്ഷത്തിന്‍റെ ഉണങ്ങിയ ശിഖരങ്ങള്‍ ആളുകള്‍ ഒടിച്ചുകളയുന്നതുപോലെ ദൈവം യഹൂദന്മാരില്‍ അധികം പേരെ തള്ളിക്കളഞ്ഞു. അങ്ങനെ യഹൂദന്മാരല്ലാത്ത നിങ്ങള്‍ ഓരോരുത്തരേയും, നട്ടു വളര്‍ത്തിയ ഒലിവു വൃക്ഷത്തിന്‍റെ തടിയോട് ആരോ ചേര്‍ത്ത്ഒട്ടിച്ച നട്ടു വളര്‍ത്തിയിട്ടില്ലാത്ത ഒരു ഒലിവു വൃക്ഷത്തിന്‍റെ ശിഖരം പോലെ ദൈവം അംഗീകരിച്ചു. നമ്മുടെ ആദ്യ യഹൂദ പൂര്‍വ്വ പിതാക്കന്മാരെ അവന്‍ അനുഗ്രഹിച്ചതില്‍നിന്നു പ്രയോജനപ്പെടുവാന്‍ ദൈവം നിങ്ങള്‍ക്ക് ഇടവരുത്തി, അത് നട്ടു വളര്‍ത്തിയ ഒലിവു മരത്തിന്‍റെ വേരില്‍ നിന്നുള്ള സത്ത് കൊമ്പുകള്‍ക്ക് പ്രയോജനപ്പെടുന്നതുപോലെയത്രെ.
\v 18 ഒരു വൃക്ഷത്തില്‍ നിന്ന് മുറിച്ചുകളഞ്ഞ ശിഖരങ്ങള്‍ പോലെ അവര്‍ ആയിരുന്നാല്‍ തന്നെയും ദൈവം തള്ളിക്കളഞ്ഞ യഹൂദന്മാരെ, യഹൂദന്മാര്‍ അല്ലാത്തവരായ നിങ്ങള്‍ തുച്ഛീകരിക്കരുത്. ദൈവം നിങ്ങളെ എങ്ങനെ രക്ഷിച്ചു എന്നതിനാല്‍ നിങ്ങള്‍ പ്രശംസിക്കുവാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ ഇത് ഓര്‍മ്മിക്കുക: ശിഖരങ്ങള്‍ വേരിനെ പോഷിപ്പിക്കുന്നില്ല. പകരം, വേര് ശിഖരങ്ങളെ പോഷിപ്പിക്കുന്നു. അതേപ്രകാരം, യഹൂദന്മാരില്‍ നിന്നും നിങ്ങള്‍ പ്രാപിച്ചവ നിമിത്തം ദൈവം നിങ്ങളെ സഹായിച്ചു! അവരെ സഹായിക്കുന്നതിനു നിങ്ങള്‍ യഹൂദന്മാര്‍ക്ക് യാതൊന്നും നല്‍കിയിട്ടില്ല.
\s5
\v 19 ഒരു പക്ഷെ നിങ്ങള്‍ എന്നോട് പറയുമായിരിക്കും, ഒരു വൃക്ഷത്തിന്‍റെ മോശമായ കൊമ്പുകള്‍ ആളുകള്‍ ഒടിക്കുന്നതുപോലെ ദൈവം യഹൂദന്മാരെ തള്ളിക്കളയുകയും അവയെ എറിഞ്ഞു കളയുകയും ഒരു നല്ല വൃക്ഷത്തിന്‍റെ തടിയോടു ഒരു കാട്ടൊലിവിന്‍റെ കൊമ്പുകള്‍ ആളുകള്‍ ചേര്‍ത്തു വയ്ക്കുന്നതുപോലെ യഹൂദന്മാര്‍ അല്ലാത്തവരെ അവന്‍ സ്വീകരിക്കേണ്ടതിനു അവന്‍ ഇത് ചെയ്യുകയും ചെയ്തു.
\v 20 അത് സത്യമാണെന്നു ഞാന്‍ മറുപടി പറയും എന്നിരുന്നാലും ഇത് യഹൂദന്മാര്‍ മശിഹായില്‍ വിശ്വസിക്കാതിരുന്നതിന്‍റെ കാരണത്താല്‍ ആകുന്നു. ദൈവം അവരെ തള്ളിക്കളഞ്ഞു. നിങ്ങളെ സംബന്ധിച്ച് ഇത് നിങ്ങള്‍ മശിഹായില്‍ വിശ്വസിച്ച കാരണത്താല്‍ മാത്രമാകുന്നു, അതിനാല്‍ നിങ്ങള്‍ ശക്തമായി നിലകൊള്ളുന്നു! ആകയാല്‍ അഹങ്കാരികള്‍ ആകരുത്, പകരം ഭയത്താല്‍ നിറയുക!
\v 21 വേരില്‍ നിന്ന് വന്ന ഒരു വൃക്ഷത്തിന്‍റെ സ്വാഭാവിക കൊമ്പുകള്‍ എന്നപോലെ വളര്‍ന്നുവന്ന ആ അവിശ്വാസികളായ യഹൂദന്മാരെ ദൈവം ശേഷിപ്പിച്ചില്ല എങ്കില്‍ അറിയുക, നിങ്ങള്‍ വിശ്വസിക്കുന്നില്ല എങ്കില്‍ ദൈവം നിങ്ങളെയും ശേഷിപ്പിക്കുകയില്ല.
\s5
\v 22 തുടര്‍ന്നു കുറികൊള്ളുക ദൈവം കരുണയോടെ പ്രവര്‍ത്തിക്കുന്നു, എന്നാല്‍ അവന്‍ കഠിനമായും പ്രവര്‍ത്തിക്കുന്നു. മശിഹായില്‍ വിശ്വസിക്കുവാന്‍ നിരാകരിച്ച യഹൂദന്മാരോട് അവന്‍ കഠിനമായി പ്രവര്‍ത്തിച്ചു. ദൈവം നിങ്ങളോട് കരുണയോടെ പ്രവര്‍ത്തിച്ചു എന്നാല്‍ മശിഹായില്‍ നിങ്ങള്‍ വിശ്വസിക്കുന്നത് തുടരുന്നില്ല എങ്കില്‍ അവന്‍ നിങ്ങളോട് കഠിനമായി പ്രവര്‍ത്തിക്കും.
\s5
\v 23 കൂടാതെ യഹൂദന്മാര്‍ മശിഹായില്‍ വിശ്വസിക്കുന്നു എങ്കില്‍ ദൈവം അവരെ മരത്തോട് വീണ്ടും തിരികെ ചേര്‍ക്കും, എന്തുകൊണ്ടന്നാല്‍ ദൈവത്തിനു അത് ചെയ്യുവാന്‍ കഴിയുന്നതാണ്.
\v 24 മുന്‍പ് ദൈവത്തില്‍ നിന്ന് അകന്നിരുന്നവരായ യഹൂദന്മാര്‍ അല്ലാത്ത നിങ്ങള്‍ക്ക് ദൈവം യഹൂദന്മാരെ അനുഗ്രഹിച്ച രീതിയില്‍ നിന്ന് നേട്ടം ഉണ്ടാക്കി. അത് കാട്ടൊലിവായ വൃക്ഷത്തില്‍ നിന്ന് ഒരാള്‍ കൊമ്പുകളെ വെട്ടിയെടുക്കുന്നതുപോലെയാണ്. ആരും തന്നെ നട്ടിട്ടില്ലാതെ വളര്‍ന്ന ഒരു വൃക്ഷം—കൂടാതെ, ആളുകള്‍ സാധാരണയായി ചെയ്യുന്നതിനു വിപരീതമായി, നട്ടുവളര്‍ത്തിയ ഒലിവുമരത്തിലേക്ക് അവരെ ഒട്ടിച്ചു ചേര്‍ക്കുന്നു. അതിനാല്‍ യഹൂദന്മാര്‍ മുന്‍പ് ദൈവവുമായി ബന്ധപ്പെട്ടിരുന്നതിനാല്‍ അവന്‍ അവരെ അധികം ഉത്സാഹത്തോടെ തിരികെ സ്വീകരിക്കും! അത് ഒരാള്‍ മുറിച്ചു മാറ്റിയ യഥാര്‍ത്ഥ ശിഖരങ്ങളെ ചേര്‍ത്തു വയ്ക്കുന്നതുപോലെയാണ്. അവര്‍ മുന്‍പ് ബന്ധപ്പെട്ടിരുന്ന ഒലിവു മരത്തിലേക്ക് തിരികെ ചേര്‍ക്കുന്നത് പോലെയാണ്.
\s5
\v 25 യഹൂദന്മാര്‍ അല്ലാത്ത എന്‍റെ സഹ വിശ്വാസികളെ, നിങ്ങള്‍ എല്ലാം അറിയുന്നു എന്ന് ചിന്തിക്കാതിരിക്കേണ്ടതിനു ഈ രഹസ്യമായ സത്യം നിങ്ങള്‍ മനസ്സിലാക്കുവാന്‍ ഞാന്‍ തീര്‍ച്ചയായും ആഗ്രഹിക്കുന്നു. ദൈവം തിരഞ്ഞെടുത്ത യഹൂദന്മാര്‍ അല്ലാത്തവര്‍ യേശുവില്‍ വിശ്വസിക്കുന്നതുവരെ യിസ്രായേല്‍ ജനങ്ങളില്‍ വളരെപ്പേര്‍ ഹൃദയം കഠിനപ്പെടുത്തുന്നത് തുടരും.
\s5
\v 26 അപ്പോള്‍ ദൈവം തന്‍റെ യഥാര്‍ത്ഥ ജനത്തെ എല്ലാവരേയും രക്ഷിക്കും. തുടര്‍ന്നു തിരുവെഴുത്തുകളിലുള്ള ഈ വചനങ്ങള്‍ സത്യമായി വരും.
\p "അവന്‍റെ ജനത്തെ സ്വതന്ത്രമാക്കുന്നവന്‍ യഹൂദന്മാരുടെ ഇടയില്‍ നിന്ന് വരും. അവന്‍ ദൈവജനത്തിന്‍റെ പാപങ്ങള്‍ ക്ഷമിക്കും."
\p
\v 27 കൂടാതെ ദൈവം പറയുന്നതുപോലെ
\p "ഞാന്‍ അവരുമായി നിയമം ഉണ്ടാക്കുന്നവന്‍ മൂലം ഞാന്‍ അവരുടെ പാപങ്ങള്‍ ക്ഷമിക്കും."
\s5
\p
\v 28 യഹൂദന്മാര്‍ മശിഹായെക്കുറിച്ചുള്ള സുവിശേഷം തള്ളിക്കളയുകയും ഇപ്പോള്‍ ദൈവം അവരോടു അവന്‍റെ ശത്രുക്കള്‍ എന്നപോലെ പെരുമാറുന്നു. എന്നാല്‍ അത് യഹൂദന്മാര്‍ അല്ലാത്ത നിങ്ങളെ സഹായിച്ചു. എന്നാല്‍ അവര്‍ ദൈവം തിരഞ്ഞെടുത്ത ജനം ആകുന്ന കാരണത്താല്‍ അവരുടെ പൂര്‍വ്വ പിതാക്കന്മാര്‍ക്കുവേണ്ടി അവന്‍ ചെയ്യുമെന്നു വാഗ്ദത്വം ചെയ്തിനാല്‍ ദൈവം അവരെ ഇപ്പോഴും സ്നേഹിക്കുന്നു.
\v 29 അവര്‍ക്ക് കൊടുക്കുവാന്‍ വാഗ്ദത്വം ചെയ്തതിനെക്കുറിച്ചു അവന്‍ ഒരിക്കലും മനസ്സ് മാറ്റുന്നില്ല എന്ന കാരണത്താലും അവന്‍റെ സ്വന്ത ജനമായിരിക്കേണ്ടതിനു അവന്‍ അവരെ എങ്ങനെ വിളിച്ചു എന്നതിനെക്കുറിച്ചും അവന്‍ അവരെ ഇതുവരെയും സ്നേഹിക്കുന്നു.
\s5
\v 30 യഹൂദന്മാര്‍ അല്ലാത്ത നിങ്ങള്‍ ഒരിക്കല്‍ ദൈവത്തെ അനുസരിക്കാതിരുന്നു. എന്നാല്‍ യഹൂദന്മാര്‍ അവനെ അനുസരിക്കാതിരുന്ന കാരണത്താല്‍ ഇപ്പോള്‍ അവന്‍ നിങ്ങളോട് കരുണയോടെ പ്രവര്‍ത്തിച്ചിരിക്കുന്നു.
\v 31 അതേപ്രകാരം, ഇപ്പോള്‍ അവര്‍ ദൈവത്തെ അനുസരിച്ചില്ല. അതേ രീതിയില്‍ അവന്‍ നിങ്ങളോട് കരുണയോടെ പ്രവര്‍ത്തിച്ചു എന്നതാണ് അതിന്‍റെ ഫലം. അവന്‍ അവരോട് വീണ്ടും കരുണയോടെ പ്രവര്‍ത്തിക്കും.
\v 32 യഹൂദന്മാരും യഹൂദന്മാര്‍ അല്ലാത്തവരുമായ എല്ലാവരും അവനോടു അനുസരണം ഇല്ലാത്തവരായി എന്ന് ദൈവം പ്രഖ്യാപിക്കുകയും തെളിയിക്കുകയും ചെയ്തു. നാം എല്ലാവരോടും കരുണയോടെ പ്രവര്‍ത്തിക്കുവാന്‍ അവന്‍ ആഗ്രഹിക്കുന്നതിനാല്‍ അവന്‍ അത് പ്രഖ്യാപിച്ചു.
\s5
\v 33 ദൈവം ചെയ്ത ജ്ഞാനമേറിയ കാര്യങ്ങള്‍ എത്ര വലുതാണന്നു ഞാന്‍ ആശ്ചര്യപ്പെടുന്നു, കൂടാതെ അവന്‍ എപ്പോഴും അറിയുന്നതും! ആര്‍ക്കും തന്നെ അവയെ പൂര്‍ണ്ണമായി മനസ്സിലാക്കുവാനോ അറിയുവാനോ കഴിയുകയില്ല.
\v 34 തിരുവെഴുത്തുകള്‍ പറയുന്നത് ഞാന്‍ ഓര്‍ക്കുന്നു," കര്‍ത്താവ് എന്ത് ചിന്തിക്കുന്നു എന്ന് ആരും ഒരിക്കലും അറിയുന്നില്ല. അവനു ഉപദേശം നല്‍കുവാന്‍ ആരും തന്നെ ഒരിക്കലും പ്രാപ്തരല്ല."
\s5
\v 35 കൂടാതെ, "ദൈവം പ്രതിഫലം നല്‍കുവാനുള്ള രീതിയില്‍ ആരും തന്നെ ദൈവത്തിനു ഒന്നും തന്നെ കൊടുത്തില്ല."
\v 36 എല്ലാ കാര്യങ്ങളെയും സൃഷ്ടിച്ചത് ദൈവം ഒരുവനാണ്. എല്ലാ കാര്യങ്ങളെയും നില നിര്‍ത്തുന്നതും അവനാണ്. അവര്‍ അവനെ മഹത്വപ്പെടുത്തുക എന്നതാണ് അവന്‍ അവരെ സൃഷ്ടിച്ചതിന്‍റെ കാരണം. അവനെ എല്ലാ ആളുകളും എന്നന്നേക്കും ബഹുമാനിക്കട്ടെ! അത് അങ്ങനെ തന്നെ ആകട്ടെ.
\s5
\c 12
\p
\v 1 എന്‍റെ സഹ വിശ്വാസികളെ, ദൈവം പല രീതികളില്‍ നിങ്ങളോടു കരുണയോടെ പ്രവര്‍ത്തിച്ചതിനാല്‍ നിങ്ങള്‍ എല്ലാവരോടുമായി ഞാന്‍ അപേക്ഷിക്കുന്നു നിങ്ങളെത്തന്നെ ജീവനുള്ള യാഗമായി സമര്‍പ്പിക്കുക, ദൈവത്തിനു മാത്രമായുള്ളതും അവനെ പ്രസാദിപ്പിക്കുന്നതുമായ ഒരു യാഗം. ഇതു മാത്രമാണ് അവനെ ആരാധിക്കുവാനുള്ള ശരിയായ മാര്‍ഗ്ഗം.
\v 2 എങ്ങനെ പെരുമാറണമെന്നതില്‍ അവിശ്വാസികള്‍ നിങ്ങളെ നയിക്കുവാന്‍ അനുവദിക്കരുത്. പകരം, നിങ്ങള്‍ ചെയ്യുവാന്‍ ദൈവം ആഗ്രഹിക്കുന്നതു നിങ്ങള്‍ അറിയേണ്ടതിനായി നിങ്ങള്‍ ചിന്തിക്കേണ്ട രീതികളെ മാറ്റേണ്ടതിനും പുതുതാക്കേണ്ടതിനും ദൈവത്തെ അനുവദിക്കുക. അങ്ങനെ അവനെ പ്രസാദിപ്പിക്കുന്ന രീതിയില്‍, അവന്‍ സ്വയം പ്രവര്‍ത്തിക്കുന്ന രീതിയില്‍ എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് നിങ്ങള്‍ അറിയും.
\s5
\v 3 അവന്‍റെ അപ്പൊസ്തലന്‍ ആകുന്നതിനു ദൈവം കരുണയോടെ എന്നെ നിയമിച്ച കാരണത്താല്‍ അത് ഞാന്‍ അര്‍ഹിച്ചിരുന്നില്ല, ഞാന്‍ നിങ്ങള്‍ ഓരോരുത്തരോടും ഇതു പറയുന്നു: വാസ്തവത്തില്‍ നിങ്ങള്‍ ആയിരിക്കുന്നതിനെക്കള്‍ മികച്ചതാണെന്നു നിങ്ങള്‍ ചിന്തിക്കരുത്. പകരം വിവേകത്തിന്‍റെ വഴിയില്‍ നിങ്ങളെക്കുറിച്ച് ചിന്തിക്കുക. അവനില്‍ വിശ്വസിക്കുവാന്‍ ദൈവം നിങ്ങളെ അനുവദിച്ച രീതിക്ക് സമാനമായ ഒരു വഴി.
\s5
\v 4 ഒരു വ്യക്തിക്ക് ഒരു ശരീരമാണ് ഉള്ളത് എന്നുവരികിലും അത് അനേകം അവയവങ്ങളെ ഉള്‍ക്കൊള്ളുന്നു. ശരീരത്തിനുവേണ്ടി എല്ലാ അവയവങ്ങളും ആവശ്യമുള്ളതാണ്. എന്നാല്‍ അവയെല്ലാം ഒരേ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ല.
\v 5 അതേപ്രകാരം, നാം അനേകര്‍ ആയിരുന്നിട്ടും ഒരു സമൂഹമായി ഐക്യപ്പെട്ടിരിക്കുന്നു എന്തുകൊണ്ടെന്നാല്‍ നാം മശിഹായുമായി ഐക്യപ്പെട്ട്‌, നാം അന്യോന്യം ബന്ധപ്പെട്ടിരിക്കുന്നു. ആയതിനാല്‍ താന്‍ മറ്റുള്ളവരേക്കാള്‍ അധികം പ്രാധാന്യമുള്ളവരാണെന്ന മട്ടില്‍ ആരും പ്രവര്‍ത്തിക്കരുത്‌.
\s5
\v 6 പകരം ഒരാള്‍ മറ്റൊരാളില്‍ നിന്നു വ്യത്യസ്തമായി ദൈവം നമ്മെ സൃഷ്ടിച്ചിരിക്കുന്ന കാരണത്താല്‍ നാം ഓരോരുത്തരും വ്യത്യസ്ത കാര്യങ്ങള്‍ ചെയ്യുവാന്‍ കഴിയുന്നു. നാം അവ ഉത്സാഹത്തോടെയും സന്തോഷത്തോടെയും ചെയ്യുക! നമ്മുടെ ഇടയില്‍ മറ്റുള്ളവര്‍ക്ക് കൊടുക്കുവാന്‍ ദൈവം സന്ദേശം നല്കിയിട്ടുള്ളവര്‍ ദൈവത്തിലുള്ള നമ്മുടെ വിശ്വാസത്തിനു യോജിക്കുന്ന വിധം ചെയ്യുക.
\v 7 മറ്റുള്ളവരെ സേവിക്കുവാന്‍ ദൈവം പ്രാപ്തരാക്കിയവര്‍ അതു ചെയ്യേണം. അവന്‍റെ സത്യം പഠിക്കുവാന്‍ ദൈവം പ്രാപ്തരാക്കിയവര്‍ അതു ചെയ്യേണം.
\v 8 മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുവാന്‍ ദൈവം പ്രാപ്തരാക്കിയവര്‍ ഹൃദയപൂര്‍വ്വം അതു ചെയ്യണം. മറ്റുള്ളവരെ ഭരിക്കുവാന്‍ ദൈവം പ്രാപ്തരാക്കിയവര്‍ അതു ശ്രദ്ധയോടെ ചെയ്യുക. ആവശ്യത്തിലിരിക്കുന്നവരെ സഹായിക്കുവാന്‍ ദൈവം പ്രാപ്തരാക്കിയവര്‍ സന്തോഷത്തോടെ അത് ചെയ്യേണം.
\s5
\v 9 ആളുകളെ സ്നേഹിക്കേണ്ട രീതിയില്‍ അവരെ ആത്മാര്‍ത്ഥതയോടെ സ്നേഹിക്കുക! ദുഷ്ടതയെ വെറുക്കുക. ദൈവം നല്ലതെന്നു കണക്കാക്കുന്നതു തുടര്‍ച്ചയായി ഉത്സാഹത്തോടെ ചെയ്യുക.
\v 10 ഒരേ കുടുംബത്തിലെ അംഗങ്ങളെപ്പോലെ അന്യോന്യം സ്നേഹിക്കുക; കൂടാതെ അന്യോന്യം ബഹുമാനിക്കുന്നതിനോടുള്ള ബന്ധത്തില്‍, അതു ചെയ്യുന്നതില്‍ നിങ്ങള്‍ മുന്നിട്ടു നില്‍ക്കണം.
\s5
\v 11 മടിയന്മാരാകരുത്. പകരം ദൈവത്തെ സേവിക്കുന്നതിനു ഉത്സാഹമുള്ളവരാകുക! ദൈവത്തെ സേവിക്കുന്നതില്‍ ഉത്സാഹികളാവുക!
\v 12 ദൈവം നിങ്ങള്‍ക്കുവേണ്ടി ചെയ്യുന്നതിനായി വിശ്വാസത്തോടെ നിങ്ങള്‍ കാത്തിരിക്കുന്ന കാരണത്താല്‍ സന്തോഷിക്കുക! നിങ്ങള്‍ കഷ്ടപ്പെടുമ്പോള്‍ സഹിക്കുന്നവരാകുക. പ്രാര്‍ത്ഥിക്കുന്നതു തുടരുകയും ഒരിക്കലും ഉപേക്ഷിക്കാതിരിക്കുകയും ചെയ്യുക.
\v 13 ദൈവത്തിന്‍റെ ജനത്തില്‍ ആരെങ്കിലും എന്തെങ്കിലും കുറവുണ്ടായിരിക്കുന്നു എങ്കില്‍ നിങ്ങള്‍ക്കുള്ളത്‌ അവരുമായി പങ്കുവയ്ക്കുക! മറ്റുള്ളവരെ സല്‍ക്കരിക്കുന്നതില്‍ ക്രിയാത്മകത ഉള്ളവരായിരിക്കുക!
\s5
\v 14 നിങ്ങള്‍ യേശുവില്‍ വിശ്വസിക്കുന്ന കാരണത്താല്‍ നിങ്ങളെ പീഡിപ്പിക്കുന്നവരോടു കരുണയുണ്ടാകുവാന്‍ ദൈവത്തോട് അപേക്ഷിക്കുക! അവരോടു കരുണയുള്ളവനാകുവാന്‍ അവനോട് അപേക്ഷിക്കുക; അവര്‍ക്കു ദോഷകരമായ കാര്യങ്ങള്‍ സംഭവിക്കേണ്ടതിന് ഇടവരുത്തുവാന്‍ അവനോടു ചോദിക്കരുത്.
\v 15 അവര്‍ സന്തോഷപൂര്‍ണരാകുന്നു എങ്കില്‍ നിങ്ങള്‍ അവരോടൊപ്പം ആനന്ദിക്കുക! അവര്‍ ദുഖിതരാകുന്നു എങ്കില്‍ നിങ്ങള്‍ അവരോടൊപ്പം ദുഖിക്കുക!
\v 16 നിങ്ങള്‍ നിങ്ങള്‍ക്കായി ആഗ്രഹിക്കുന്നതു മറ്റുള്ളവര്‍ക്കായി ആഗ്രഹിക്കുക. നിങ്ങള്‍ എങ്ങനെ ചിന്തിക്കുന്നു എന്നതില്‍ നിഗളിക്കരുത്; പകരം അപ്രധാന ആളുകള്‍ എന്നു തോന്നുന്നവരോട് സ്നേഹിതരാകുക. നിങ്ങളെത്തന്നെ ബുദ്ധിമാന്മാരെന്നു വിചാരിക്കരുത്.
\s5
\v 17 നിങ്ങളോട് ദോഷം പ്രവര്‍ത്തിച്ച ആരോടും ദോഷകരമായി ചെയ്യരുത്. എല്ലാ ആളുകളും നല്ലതെന്ന് അറിയുന്ന രീതിയില്‍ പ്രവര്‍ത്തിക്കുക!
\v 18 എപ്പോഴൊക്കെ സാധിക്കുമോ അപ്പോഴൊക്കെ മറ്റുള്ള ആളുകളുമായി സമാധാനത്തോടെ ജീവിക്കുക, നിങ്ങള്‍ക്കു സാഹചര്യങ്ങളെ നിയന്ത്രിക്കുവാന്‍ കഴിയുന്നതുവരെ.
\s5
\v 19 ഞാന്‍ സ്നേഹിക്കുന്ന എന്‍റെ സഹവിശ്വാസികളെ, ആളുകള്‍ നിങ്ങളോട് ദോഷം ചെയ്താല്‍ പകരം ദോഷം ചെയ്യരുത്! പകരം അവരെ ശിക്ഷിക്കുവാന്‍ ദൈവത്തെ അനുവദിക്കുക. തിരുവെഴുത്തുകള്‍ പറയുന്നു, "ദോഷം ചെയ്യുന്നവക്കു ഞാന്‍ പകരം കൊടുക്കും. അവര്‍ക്കു പകരം കൊടുക്കുക എന്നത് എന്‍റെ അധികാരമാണ്, "എന്നു കര്‍ത്താവ് പറയുന്നു"
\v 20 നിങ്ങള്‍ക്കു ദോഷം ചെയ്യുന്നവര്‍ക്കു ദോഷം ചെയ്യുന്നതിനു പകരമായി തിരുവെഴുത്തുകള്‍ പഠിപ്പിക്കുന്നതുപോലെ ചെയ്യുക: "നിന്‍റെ ശത്രുക്കള്‍ വിശപ്പുള്ളവരാകുന്നു എങ്കില്‍ അവര്‍ക്ക് ഭക്ഷിപ്പാന്‍ കൊടുക്കുക! അവര്‍ ദാഹിക്കുന്നവരാണങ്കില്‍, അവര്‍ക്ക് കുടിപ്പാന്‍ കൊടുക്കുക. അതു ചെയ്യുന്നതു വഴി അവര്‍ക്ക് ലജ്ജയുടെ വേദന അനുഭവിപ്പാന്‍ നീ ഇടവരുത്തുകയും ഒരുപക്ഷെ നിന്നോടുള്ള അവരുടെ മനോഭാവം മാറ്റുകയും ചെയ്യും."
\v 21 നിന്നോട് മറ്റുള്ളവര്‍ ചെയ്ത ദോഷപ്രവര്‍ത്തികള്‍ നിന്നെ കീഴടക്കുവാന്‍ അനുവദിക്കരുത്. പകരം നിന്നോട് അവര്‍ ചെയ്തതിലും നന്നായി അവര്‍ക്കുവേണ്ടി ചെയ്യുക.
\s5
\c 13
\p
\v 1 ഓരോ വിശ്വാസിയും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരെ അനുസരിക്കണം. ഉദ്യോഗസ്ഥന്മാര്‍ക്ക് അവരുടെ അധികാരം നല്‍കുന്നതു ദൈവം മാത്രമാണെന്ന് ഓര്‍ക്കുക. അതില്‍കൂടുതലായി നിലവിലുള്ള ഉദ്യോഗസ്ഥന്മാരെയും ദൈവമാണ് നിയമിച്ചിരിക്കുന്നത്.
\v 2 ആകയാല്‍ ഉദ്യോഗസ്ഥന്മാരെ എതിര്‍ക്കുന്നവര്‍ ദൈവം സ്ഥാപിച്ചതിനെ എതിര്‍ക്കുന്നു. അതില്‍ കൂടുതലായി ഉദ്യോഗസ്ഥന്മാരെ എതിര്‍ക്കുന്നവര്‍ അവരെ ശിക്ഷിക്കുവാന്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് ഇടവരുത്തും.
\s5
\v 3 ഞാന്‍ ഇതു പറയുന്നു, നല്ല പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്ക് ഭയപ്പെടുവാന്‍ അധികാരികള്‍ ഇടവരുത്തുകയില്ല. പകരം, ദോഷം ചെയ്യുന്ന മനുഷ്യര്‍ക്ക്‌ ഭയപ്പെടുവാന്‍ അവര്‍ ഇടവരുത്തും! അതിനാല്‍ നിങ്ങളില്‍ ആരെങ്കിലും നല്ലതു ചെയ്യുന്നു എങ്കില്‍ നിങ്ങളെ ശിക്ഷിക്കുന്നതിനു പകരം നിങ്ങളെ അവര്‍ പുകഴ്ത്തും!
\v 4 നിങ്ങളെ ഓരോരുത്തരേയും സഹായിക്കേണ്ടതിനായി ദൈവത്തെ സേവിക്കുവാന്‍ ഉദ്യോഗസ്ഥന്മാര്‍ നിലകൊള്ളുന്നു. നിങ്ങളില്‍ ആരെങ്കിലും ദോഷം പ്രവര്‍ത്തിക്കുന്നു എങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ അവരെ ഭയപ്പെടണം. ദോഷം പ്രവര്‍ത്തിക്കുന്നവരെ ശിക്ഷിക്കുന്നതില്‍കൂടി ദൈവത്തെ സേവിക്കുന്നതിനു വേണ്ടിയാണ് ഉദ്യോഗസ്ഥര്‍ നിലകൊള്ളുന്നത്.
\v 5 നിങ്ങള്‍ ഉദ്യോഗസ്ഥന്മാരെ അനുസരിക്കേണ്ടത് അനിവാര്യമാണ്, അനുസരിച്ചില്ല എങ്കില്‍ അവര്‍ നിങ്ങളെ ശിക്ഷിക്കും എന്ന കാരണത്താല്‍ മാത്രമല്ല നിങ്ങള്‍ അവര്‍ക്ക് വിധേയരാകണമെന്നു എന്ന് നിങ്ങള്‍ തന്നെ സ്വയം അറിയുന്നുവല്ലോ.
\s5
\v 6 ഈ കാരണത്താലാണ് നിങ്ങള്‍ കരവും നല്‍കുന്നത്, എന്തുകൊണ്ടെന്നാല്‍ ഉദ്യോഗസ്ഥന്മാര്‍ അവരുടെ പ്രവൃത്തി തുടര്‍ച്ചയായി ചെയ്യുന്നതിനാല്‍ ദൈവത്തെ അവര്‍ സേവിക്കുന്നവരാകയാലാണ്.
\v 7 എല്ലാ ഉദ്യോഗസ്ഥന്മാര്‍ക്കും നിങ്ങള്‍ അവര്‍ക്ക് കൊടുക്കുവാനുള്ളവ കൊടുക്കുക! നിങ്ങളോട് കരം കൊടുക്കുവാന്‍ ആവശ്യപ്പെടുന്നവര്‍ക്കു കരം കൊടുക്കുക. ചുങ്കം കൊടുക്കേണം എന്ന് ആവശ്യപ്പെടുന്നവര്‍ക്കു വസ്തുക്കളുടെ മേല്‍ ചുങ്കം കൊടുക്കുക. നിങ്ങള്‍ ആദരിക്കേണ്ടവരെ ആദരിക്കുക. നിങ്ങള്‍ ബഹുമാനിക്കേണ്ടവരെ ബഹുമാനിക്കുക.
\s5
\v 8 നിങ്ങളുടെ സകല കടങ്ങളും കൊടുക്കേണ്ട സമയത്ത് അടയ്ക്കുക. ഒരിക്കലും കൊടുത്തു തീര്‍ക്കുവാന്‍ കഴിയാത്ത ഒരു കടം പോലെയാണ് അന്യോന്യം സ്നേഹിക്കുക എന്നത്. മറ്റുള്ളവരെ സ്നേഹിക്കുന്നവരെല്ലാം ദൈവത്തിന്‍റെ ന്യായപ്രമാണത്തില്‍ അവന്‍ ആവശ്യപ്പെട്ടിരിക്കുന്നത് പൂര്‍ത്തീകരിക്കുന്നു.
\v 9 ദൈവത്തിന്‍റെ ന്യായപ്രമാണത്തില്‍ അവന്‍ അനേക കാര്യങ്ങള്‍ കല്‍പ്പിച്ചിട്ടുണ്ട്‌, വ്യഭിചാരം ചെയ്യരുത്, ആരെയും കൊല ചെയ്യരുത്, മോഷ്ടിക്കരുത്, മറ്റുള്ളവരുടെ യാതൊന്നും ആഗ്രഹിക്കരുത് എന്നതുപോലെ. എന്നാല്‍ എല്ലാ പ്രമാണങ്ങളുടെയും അര്‍ത്ഥം ഈ വാക്യത്തില്‍ ചുരുക്കുവാന്‍ നമുക്കു കഴിയും. "നിന്നെത്തന്നെ സ്നേഹിക്കുന്നതുപോലെ നിന്‍റെ അയല്‍ക്കാരനേയും സ്നേഹിക്കുക."
\v 10 നിങ്ങള്‍ക്കു ചുറ്റുമുള്ള എല്ലാവരേയും നിങ്ങള്‍ സ്നേഹിക്കുന്നു എങ്കില്‍ നിങ്ങള്‍ ആരെയും ദ്രോഹിക്കുകയില്ല. ആയതിനാല്‍ മറ്റുള്ളവരെ സ്നേഹിക്കുന്നവന്‍ ദൈവത്തിന്‍റെ ന്യായപ്രമാണം ആവശ്യപ്പെടുന്നതെല്ലാം പൂര്‍ത്തീകരിക്കുന്നു.
\s5
\v 11 പ്രത്യേകിച്ച് നാം ഇപ്പോള്‍ ജീവിക്കുന്ന സമയം എത്ര പ്രധാനപ്പെട്ടതാണെന്നു നിങ്ങള്‍ അറിയുന്നതിനാല്‍, ഞാന്‍ ഇപ്പോള്‍ പറഞ്ഞതു ചെയ്യുക. മശിഹാ നമ്മെ ഒടുവിലായി രക്ഷിക്കുകയും ഈ ലോകത്തിലെ പാപത്തില്‍നിന്നും സങ്കടത്തില്‍നിന്നും വിടുവിക്കാനുള്ള സമയം അടുത്തു ആയതിനാല്‍ ഉറക്കത്തില്‍നിന്ന് ഉണര്‍ന്ന ആളുകളെപ്പോലെ പൂര്‍ണ്ണമായും ജാഗരൂകരും സജീവവും നിങ്ങള്‍ക്കുവേണ്ടിയുള്ള സമയം ഇതാകുന്നു എന്നു നിങ്ങള്‍ അറിയുന്നു. നാം ആരംഭത്തില്‍ മശിഹായില്‍ വിശ്വസിച്ചപ്പോള്‍ ഉള്ള സമയത്തെക്കാള്‍ ആ സമയം അടുക്കല്‍ ആകുന്നു.
\v 12 അവസാനിക്കാറായ ഒരു രാത്രിയെന്നപോലെ, ഈ ലോകത്തില്‍ ജീവിക്കുവാനുള്ള നമ്മുടെ സമയം ഏകദേശം തീര്‍ന്നിരിക്കുന്നു. മശിഹാ മടങ്ങിവരുന്നതിനുള്ള സമയം അടുത്തായിരിക്കുന്നു. ആകയാല്‍ ആളുകള്‍ രാത്രിയില്‍ ചെയ്യുവാന്‍ ഇഷ്ടപ്പെടുന്ന ദുഷ്ടപ്രവര്‍ത്തികള്‍ ചെയ്യുന്നത് നാം നിര്‍ത്തണം. കൂടാതെ തങ്ങളുടെ ശത്രുക്കളെ എതിര്‍ക്കുവാന്‍ പടയാളികള്‍ തങ്ങളുടെ ആയുധവര്‍ഗ്ഗം പകല്‍ സമയത്ത് ഇട്ടു തയ്യാറാക്കുന്നതുപോലെ നമ്മുടെ ശത്രുവിനെ എതിര്‍ക്കുവാന്‍ നമ്മെ സഹായിക്കുന്ന കാര്യങ്ങള്‍ നാം ചെയ്യണം.
\s5
\v 13 മശിഹ മടങ്ങി വരുന്നതിനുള്ള സമയം ആയതിനാല്‍ ഇതിനകം തന്നെ ആയിരിക്കുന്നു എന്നതിനാല്‍ നാം ശരിയായ നിലയില്‍ പെരുമാറണം. നാം മദ്യപിക്കരുത്, കൂടാതെ മറ്റുള്ളവരോടു ദോഷമുള്ള കാര്യങ്ങള്‍ ചെയ്യുകയുമരുത്‌. നാം യാതൊരു വിധ ലൈംഗിക അധാര്‍മ്മികതയോ സംസ്ക്കാരമില്ലാത്ത ജഡ സ്വഭാവമുള്ള പെരുമാറ്റമോ ചെയ്യരുത്. നാം മറ്റുള്ളവരോട് അസൂയപ്പെടുകയും അരുത്.
\v 14 അതിനു വിപരീതമായി, അവന്‍ എങ്ങനെയുള്ളവനെന്നു മറ്റുള്ളവര്‍ കാണേണ്ടതിനു നാം കര്‍ത്താവായ യേശു എന്ന മശിഹയെപ്പോലെ ആയിരിക്കേണം. നിങ്ങളുടെ പഴയ ദുഷ്ട പ്രകൃതി ചെയ്യുവാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ചെയ്യുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് അവസാനിപ്പിക്കുക.
\s5
\c 14
\p
\v 1 ചിലര്‍ തെറ്റെന്നു ചിന്തിക്കുന്ന ചില പ്രത്യേക കാര്യങ്ങള്‍ ചെയ്യുവാന്‍ ദൈവം തങ്ങളെ അനുവദിക്കുമോ എന്നു തീര്‍ച്ചയില്ലാത്തവരെ അംഗീകരിക്കുക. എന്നാല്‍ നിങ്ങള്‍ അവരെ അംഗീകരിക്കുമ്പോള്‍ അവര്‍ ചിന്തിക്കുന്നതിനെക്കുറിച്ച് അവരുമായി തര്‍ക്കിക്കരുത്. ഈ ചോദ്യങ്ങളെല്ലാം വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
\v 2 എല്ലാവിധ ഭക്ഷണങ്ങളും കഴിക്കാമെന്നു ചില ആളുകള്‍ വിശ്വസിക്കുന്നു. മറ്റുള്ളവര്‍ ചില പ്രത്യേക വസ്തുക്കള്‍ അവര്‍ ഭക്ഷിക്കരുതെന്നു ദൈവം ആഗ്രഹിക്കുന്നു എന്നു വിശ്വസിക്കുന്നു, അതിനാല്‍ പച്ചക്കറികള്‍ മാത്രം ഭക്ഷിക്കാവൂ എന്ന് അവര്‍ വിശ്വസിക്കുന്നു.
\s5
\v 3 എല്ലാ തരത്തിലുമുള്ള ഭക്ഷണം ഭക്ഷിക്കുന്നത് ശരിയാണന്നു ചിന്തിക്കുന്ന ആരും തന്നെ അതു ചിന്തിക്കാത്തവരെ തുച്ഛീകരിക്കരുത്. ദൈവം തന്നെ ആ ആളുകളെ അംഗീകരിക്കുന്നതിനാല്‍ എല്ലാവിധ ഭക്ഷണവും കഴിക്കുന്നത്‌ ശരിയാണെന്നു കരുതുന്ന ഒരാള്‍ വ്യത്യസ്തമായി ചിന്തിക്കുന്നവരെ ന്യായം വിധിക്കരുത്.
\v 4 മറ്റുള്ളവന്‍റെ ദാസനെ വിലയിരുത്തുന്നത് നിങ്ങള്‍ക്ക് തെറ്റാകുന്നു. നാം എല്ലാവരും ദൈവത്തിന്‍റെ ദാസന്മാരും ദൈവം നമ്മുടെ എല്ലാവരുടേയും യജമാനനും ആകുന്നു. ആ ആളുകള്‍ ചെയ്തത് തെറ്റായിരുന്നുവോ എന്ന് അവനാണ് തീരുമാനിക്കുന്നത്. അവന്‍ അവരെ തന്നോടു വിശ്വസ്തരാക്കുവാന്‍ പ്രാപ്തനാകയാല്‍ ഈ കാര്യത്തില്‍ ആരും തന്നെ മറ്റൊരുവനെ വിധിക്കരുത്.
\s5
\v 5 ചില ആളുകള്‍ ചില പ്രത്യേക ദിവസങ്ങളെ മറ്റു ദിവസങ്ങളേക്കാള്‍ അധികം വിശുദ്ധമായി കരുതുന്നു. മറ്റു ആളുകള്‍ എല്ലാ ദിവസങ്ങളേയും ദൈവത്തെ ആരാധിക്കുന്നതിനുവേണ്ടി ഒരുപോലെ അനുയോജ്യമാണന്നു കരുതുന്നു. ഓരോ വ്യക്തിയും ഇതുപോലെയുള്ള വിഷയങ്ങളെക്കുറിച്ച് പൂര്‍ണ്ണമായും ബോധ്യമുള്ളവരാകേണം. മറ്റുള്ളവര്‍ക്കു വേണ്ടിയല്ല, തനിക്കു വേണ്ടി ചിന്തിക്കുകയും തീരുമാനിക്കുകയും വേണം.
\v 6 ആഴ്ചയില്‍ ഒരു പ്രത്യേക ദിവസം ദൈവത്തെ ആരാധിക്കണം എന്നു വിശ്വസിക്കുന്നവര്‍ക്ക് ആ ദിവസം അവര്‍ ആരാധിക്കുന്നതു ദൈവത്തെ ബഹുമാനിക്കേണ്ടതിനാകുന്നു. എല്ലാത്തരം ഭക്ഷണവും കഴിക്കുന്നതു ശരിയാണെന്നു തോന്നുന്നവര്‍ക്ക് അവര്‍ ആ ഭക്ഷണം കഴിക്കുന്നതു കര്‍ത്താവിനെ ബഹുമാനിക്കേണ്ടതിനാകുന്നു. എന്തുകൊണ്ടെന്നാല്‍ അവരുടെ ഭക്ഷണത്തിനുവേണ്ടി അവര്‍ ദൈവത്തിനു നന്ദി പറയുന്നു. ചില പ്രത്യേക തരത്തിലുള്ള ഭക്ഷണം കഴിക്കുന്നതില്‍നിന്നു മാറി നില്‍ക്കുന്നവര്‍ക്ക് ആ ഭക്ഷണം കഴിക്കാതിരിക്കുന്നതിനാല്‍ ദൈവം മഹത്വപ്പെടുത്തുന്നു എന്നതുപോലെയാണ്. കൂടാതെ, അവര്‍ ഭക്ഷിക്കുന്ന ഭക്ഷണത്തിനുവേണ്ടിയും അവര്‍ ദൈവത്തിനു നന്ദി പറയുന്നു. അതിനാല്‍ ഈ ആളുകള്‍ വ്യത്യസ്തമായ രീതിയില്‍ ചിന്തിക്കുന്നു എന്നിരുന്നാലും അവര്‍ തെറ്റുകാരല്ല.
\s5
\v 7 നമ്മെത്തന്നെ പ്രസാദിപ്പിക്കുവാന്‍വേണ്ടി മാത്രം നമ്മില്‍ ആരുംതന്നെ ജീവിക്കരുത്, കൂടാതെ നാം മരിക്കുമ്പോള്‍ നമ്മെ മാത്രം ബാധിക്കുന്നു എന്നു നമ്മില്‍ ആരും ചിന്തിക്കരുത്.
\v 8 നാം ജീവിച്ചിരിക്കുന്ന സമയത്തു കേവലം നമ്മെയല്ല, നാം ബന്ധപ്പെട്ടിരിക്കുന്ന ദൈവത്തെയാണ് പ്രസാദിപ്പിക്കുവാന്‍ ശ്രമിക്കേണ്ടത്. കൂടാതെ നാം മരിക്കുമ്പോള്‍ നാം ബന്ധപ്പെട്ടിരിക്കുന്ന ദൈവത്തെയാണ് പ്രസാദിപ്പിക്കുവാന്‍ ശ്രമിക്കേണ്ടത്. ആകയാല്‍, നാം ജീവിച്ചിരിക്കുന്ന സമയത്തും മരിക്കുമ്പോഴും നാം ദൈവവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ നാം ശ്രമിക്കേണം.
\v 9 ജീവിച്ചിരിക്കുന്നവരും മരിച്ചവരും ആയവര്‍ എല്ലാ ആളുകളും അവനെ അനുസരിക്കേണ്ടതിനായി അവന്‍ കര്‍ത്താവാകേണ്ടതിനു മശിഹാ മരിക്കുകയും വീണ്ടും ജീവിക്കുകയും ചെയ്തു.
\s5
\v 10 ചില പ്രത്യേക നിയമങ്ങള്‍ അനുസരിക്കുന്ന നിങ്ങള്‍ക്ക് അവയെ അനുസരിക്കാത്ത സഹവിശ്വാസികളെ ദൈവം ശിക്ഷിക്കും എന്ന് പറയുന്നത് ലജ്ജാവഹമാണ്. എന്തെന്നാല്‍ നമ്മെ ഓരോരുത്തരേയും ദൈവം ന്യായംവിധിക്കും.
\v 11 തിരുവെഴുത്തുകളില്‍ ഇത് എഴുതിയിരിക്കുന്ന കാരണത്താല്‍ നാം ഇത് അറിയുന്നു: "എല്ലാവരും എന്‍റെ മുന്‍പാകെ തല കുനിക്കും! കൂടാതെ എല്ലാവരും എന്നെ പുകഴ്ത്തും"
\s5
\v 12 ആകയാല്‍ നാം ചെയ്തതു നാം ദൈവത്തോടു പറയേണ്ടിവരികയും അതേക്കുറിച്ച് അംഗീകരിക്കുകയോ വേണ്ടയോ എന്ന് അവന്‍ തീരുമാനിക്കട്ടെ.
\v 13 ദൈവമാണ് എല്ലാവരേയും ന്യായം വിധിക്കുന്നത് എന്നതിനാല്‍ നമ്മുടെ സഹവിശ്വാസികളില്‍ ചിലരെ ദൈവം ശിക്ഷിക്കും എന്ന് നാം പറയുന്നത് നിര്‍ത്തുക! പകരം മറ്റു സഹോദരനോ സഹോദരിയോ പാപം ചെയ്യുന്നതിനും മശിഹായില്‍ വിശ്വസിക്കുന്നതു നിര്‍ത്തുവാനോ ഒരിക്കലും ഇടവരുത്തുകയില്ല എന്ന് നിങ്ങള്‍ ഉറപ്പു വരുത്തേണം.
\s5
\v 14 കര്‍ത്താവായ യേശുവിനോടു ഞാന്‍ ചേര്‍ന്നിരിക്കുന്ന കാരണത്താല്‍ ഒന്നുംതന്നെ ഭക്ഷിക്കുവാന്‍ അതില്‍തന്നെ തെറ്റല്ല എന്ന് എനിക്കു പൂര്‍ണ്ണമായും തീര്‍ച്ചയാണ്. എന്നാല്‍ ചിലതു ഭക്ഷിക്കുന്നതു തെറ്റാണ് എന്ന് ആളുകള്‍ ചിന്തിക്കുന്നു എങ്കില്‍, അതു ഭക്ഷിക്കുന്നത് അവര്‍ക്കു തെറ്റാണ്. അതിനാല്‍ അതു ഭക്ഷിക്കുവാന്‍ നിങ്ങള്‍ അവരെ പ്രോത്സാഹിപ്പിക്കരുത്.
\v 15 ഒരു സഹ വിശ്വാസി തിന്നുന്നത് തെറ്റാണന്നു ചിന്തിക്കുന്നതു നിങ്ങള്‍ ഭക്ഷിക്കുന്നു എങ്കില്‍, ദൈവത്തെ അനുസരിക്കുന്നത് അവസാനിപ്പിക്കുവാന്‍ നിങ്ങള്‍ അവന് ഇടവരുത്തുന്നു. നിങ്ങള്‍ തുടര്‍ന്ന്‍ അവനെ സ്നേഹിക്കുന്നില്ല. മശിഹായില്‍ വിശ്വസിക്കുന്നത് അവസാനിപ്പിക്കുവാന്‍ സഹ വിശ്വാസിക്ക് ഇടവരുത്തരുത്. എല്ലാത്തിനും ഒടുവിലായി മശിഹാ അവനുവേണ്ടിയും കൂടിയാണ് മരിച്ചത്!
\s5
\v 16 അതേപ്രകാരം, സഹവിശ്വാസി മോശമാണെന്നു വിളിക്കുന്നതിനെ അത് നല്ലതാണന്നു നിങ്ങള്‍ കരുതുന്നു എന്നിരുന്നാലും ചെയ്യരുത്.
\v 17 നാം എങ്ങനെ ജീവിക്കുന്നു എന്നു ദൈവം ഭരിക്കുമ്പോള്‍ നാം എന്തു തിന്നും എന്തു കുടിക്കും എന്നതിനെക്കുറിച്ച് ആകുലപ്പെടരുത്. പകരം, അവനെ അനുസരിക്കുന്നതിനു ശരിയായ മാര്‍ഗ്ഗം എന്താണന്നതിനെക്കുറിച്ചു നാം ചിന്തിക്കുക, ഓരോരുത്തരോടും സമാധാനത്തോടെ ആയിരിപ്പിന്‍, കൂടാതെ, പരിശുദ്ധാത്മാവിനാല്‍ ആനന്ദിക്കുക.
\s5
\v 18 ആ രീതികളില്‍ പ്രവര്‍ത്തിക്കുന്നതുമൂലം മശിഹായെ സേവിക്കുന്നവര്‍ ദൈവത്തെ പ്രസാദിപ്പിക്കുന്നു. കൂടാതെ, മറ്റുള്ളവര്‍ അവരെ ബഹുമാനിക്കുകയും ചെയ്യും.
\v 19 സഹ ക്രിസ്ത്യാനികളുടെ ഇടയില്‍ സമാധാനത്തിനു ഇടവരുത്തുന്ന രീതിയില്‍ ജീവിക്കുവാന്‍ നാം ഇപ്പോഴും ഉത്സാഹത്തോടെ ശ്രമിക്കേണം. കൂടാതെ മറ്റുള്ളവര്‍ മശിഹായില്‍ വിശ്വസിക്കുന്നതിനും അവനെ അനുസരിക്കുന്നതിനും അന്യോന്യം സഹായിക്കേണ്ടതിനായി പ്രവര്‍ത്തിക്കുവാന്‍ നാം ശ്രമിക്കേണം.
\s5
\v 20 നിങ്ങള്‍ ഒരു പ്രത്യേക രീതിയിലുള്ള ഭക്ഷണം കഴിക്കുവാന്‍ ആഗ്രഹിക്കുന്ന കാരണത്താല്‍ ദൈവം സഹായിച്ച ഏതെങ്കിലും വിശ്വാസിയെ നശിപ്പിക്കാന്‍ ഇടവരരുത്. എല്ലാവിധ ആഹാരവും കഴിക്കാന്‍ ദൈവം അനുവദിച്ചിട്ടുണ്ട്, ഇതു സത്യവുമാണ്. മറ്റൊരു വിശ്വാസി തെറ്റെന്നു ചിന്തിക്കുന്നത് നിങ്ങള്‍ ഭക്ഷിക്കുന്നു എങ്കില്‍ അവന്‍ തെറ്റെന്നു ചിന്തിക്കുന്നതു ചെയ്യുവാന്‍ നീ അവനെ ഉത്സാഹിപ്പിക്കുന്നു.
\v 21 മാംസം ഭക്ഷിക്കുന്നതോ വീഞ്ഞ് കുടിക്കുന്നതോ ഏതെങ്കിലും സമയത്ത് എന്തെങ്കിലുമൊക്കെ പ്രവര്‍ത്തിക്കുന്നതോ, നിങ്ങളുടെ സഹ വിശ്വാസികളില്‍ ഒരാള്‍ക്ക്‌ ദൈവത്തില്‍ വിശ്വസിക്കുന്നതിനു തടസ്സത്തിന് ഇടവരുത്തുന്നതു നല്ലതല്ല.
\s5
\v 22 നിങ്ങള്‍ക്കു ചെയ്യുവാന്‍ ഉചിതമായ കാര്യങ്ങള്‍ എന്തെന്ന് ദൈവം നിങ്ങളോടു പറയട്ടെ. എന്നാല്‍ നീ വിശ്വസിക്കുന്നത് അംഗീകരിക്കുവാന്‍ മറ്റുള്ളവരെ നിര്‍ബന്ധിക്കുവാന്‍ ശ്രമിക്കരുത്. ശരിയും തെറ്റും സംബന്ധിച്ച നിങ്ങളുടെ ബോധ്യങ്ങളിൽ നിങ്ങൾക്ക് സംശയമില്ലെങ്കിൽ നിങ്ങൾ ദൈവത്തെ പ്രസാദിപ്പിക്കും.
\v 23 എന്നാൽ ചില വിശ്വാസികൾ ചിലതരം ഭക്ഷണം കഴിച്ചാൽ ദൈവം പ്രസാദിക്കില്ലെന്ന് ഭയപ്പെടുന്നു. അവർ ശരിയാണെന്ന് വിശ്വസിക്കുന്നതൊന്നും ചെയ്യുന്നില്ലെങ്കിൽ അവർ തെറ്റ് ചെയ്തുവെന്ന് അവൻ പറയും. ദൈവം അത് അംഗീകരിക്കുന്നുവെന്ന് ഉറപ്പാക്കാതെ നാം എന്തെങ്കിലും ചെയ്താൽ നാം പാപം ചെയ്യുന്നു.
\s5
\c 15
\p
\v 1 നമ്മുടെ ഇടയില്‍ വിശ്വാസികള്‍, ദൈവം ചെയ്യാൻ അവരെ അനുവദിക്കുന്നതായി മറ്റു വിശ്വാസികൾ കരുതുന്നതിനേക്കാൾ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ അവന്‍ നമ്മെ അനുവദിക്കുന്നുവെന്ന് ഉറപ്പുള്ളവരെ—നാം അവരോടു സഹിഷ്ണുത കാണിക്കുകയും നമ്മെ അസൗകര്യപ്പെടുത്തുവാന്‍ അനുവദിക്കുകയും ചെയ്യുക. നമ്മെത്തന്നെ പ്രസാദിപ്പിക്കുന്നതിനേക്കാള്‍ ഇതു കൂടുതല്‍ പ്രധാനപ്പെട്ടതാണ്.
\v 2 നാം ഓരോരുത്തരും നമ്മുടെ സഹ വിശ്വാസികളെ പ്രസാദിപ്പിക്കുന്ന കാര്യങ്ങളും അവരെ സഹായിക്കുന്ന കാര്യങ്ങളും മശിഹായില്‍ വിശ്വസിക്കുവാന്‍ അവരെ പ്രോത്സാഹിപ്പിക്കുന്ന കാര്യങ്ങളും ചെയ്യേണം.
\s5
\v 3 മശിഹാ നമുക്കായി ഒരു മാതൃക വച്ചിരിക്കുന്നതിനാല്‍ നാം നമ്മുടെ സഹ വിശ്വാസികളെ പ്രസാദിപ്പിക്കേണം. അവനെത്തന്നെ പ്രസാദിപ്പിക്കുവാന്‍ അവന്‍ കാര്യങ്ങള്‍ ഒന്നും തന്നെ ചെയ്തിട്ടില്ല. അതിനുപകരമായി മറ്റുള്ളവര്‍ അവനെ അപമാനിച്ചപ്പോള്‍ പോലും അവന്‍ ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ ശ്രമിച്ചു. അത് തിരുവെഴുത്തുകള്‍ പറഞ്ഞതുപോലെയായിരുന്നു: "ആളുകള്‍ നിന്നെ അപമാനിച്ചപ്പോള്‍ അവര്‍ എന്നെയും അപമാനിക്കുന്നതു പോലെയായിരുന്നു."
\v 4 തിരുവെഴുത്തുകളില്‍ എഴുതിയിരിക്കുന്ന എല്ലാ കാര്യങ്ങളും നാം കഷ്ടപ്പാടില്‍ സഹിഷ്ണുതയുള്ളവരാകുവാന്‍ നമ്മെ പഠിപ്പിക്കുവാനാണ് എന്നത് ഓര്‍മ്മിക്കുക. ഈ രീതിയില്‍ ദൈവം വാഗ്ദത്തം ചെയ്തിരിക്കുന്ന എല്ലാം നമുക്കുവേണ്ടി ചെയ്യും എന്നു പ്രതീക്ഷിക്കുവാന്‍ തിരുവെഴുത്തുകള്‍ നമ്മെ പ്രോത്സാഹിപ്പിക്കും.
\s5
\v 5 യേശുമശിഹാ ചെയ്തതുപോലെ നാം എല്ലാവരും അന്യോന്യം സമാധാനത്തില്‍ ജീവിക്കുവാനായി ദൈവം നിങ്ങള്‍ക്ക് സഹിഷ്ണുതയും പ്രോത്സാഹനവും തരേണ്ടതിനായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
\v 6 നിങ്ങള്‍ ഇതു ചെയ്യുന്നു എങ്കില്‍ ദൈവത്തെ, നമ്മുടെ കര്‍ത്താവായ യേശു എന്ന മശിഹായോടു കൂടെ നിങ്ങള്‍ എല്ലാവരും മഹത്വപ്പെടുത്തുന്നു.
\v 7 ആകയാല്‍ അന്യോന്യം കൈകൊള്ളുക എന്നു റോമിലുള്ള വിശ്വാസികളായ നിങ്ങള്‍ എല്ലാവരോടും ഞാന്‍ പറയുന്നു. നിങ്ങള്‍ അതു ചെയ്യുന്നു എങ്കില്‍, മശിഹായെ പോലെ പെരുമാറുന്നു എന്ന് അവര്‍ കണ്ടു ആളുകള്‍ ദൈവത്തെ മഹത്വപ്പെടുത്തും. മശിഹാ നിങ്ങളെ അംഗീകരിച്ചതുപോലെ അന്യോന്യം അംഗീകരിക്കുക!
\s5
\v 8 ദൈവത്തെക്കുറിച്ചുള്ള സത്യം അറിയേണ്ടതിന് മശിഹാ യഹൂദന്മാരായ നമ്മെ സഹായിച്ചു എന്ന് നിങ്ങള്‍ ഓര്‍ക്കേണം എന്നു ഞാന്‍ ആഗ്രഹിക്കുന്നു. അതായത്, അവന്‍ ചെയ്യേണമെന്നു ദൈവം നമ്മുടെ പൂര്‍വ്വ പിതാക്കന്മാരോടു വാഗ്ദത്തം ചെയ്തത് എല്ലാം സത്യമായി വരേണ്ടതിനു അവന്‍ വന്നു.
\v 9 എന്നാല്‍ യഹൂദന്മാര്‍ അല്ലാത്തവരും ദൈവത്തിന്‍റെ ദയക്കുവേണ്ടി അവര്‍ അവനെ മഹത്വപ്പെടുത്തേണ്ടതിനു അവരെ സഹായിക്കേണ്ടതിനു അവന്‍ വന്നു. ദൈവത്തിന്‍റെ ദയ ബോധ്യപ്പെടുത്തിയത് തിരുവെഴുത്തുകളില്‍ ദാവീദ് ദൈവത്തോട് പറഞ്ഞത് എഴുതിയിരിക്കുന്നതാണ്: "അതിനാല്‍ യഹൂദന്മാര്‍ അല്ലാത്തവരുടെ ഇടയില്‍ ഞാന്‍ നിന്നെ മഹത്വപ്പെടുത്തും; ഞാന്‍ പാടുകയും നിന്നെ പുകഴ്ത്തുകയും ചെയ്യും."
\s5
\v 10 മോശെയും എഴുതി, "ദൈവത്തിന്‍റെ ജനമായ ഞങ്ങളോടുകൂടെ യഹൂദന്മാര്‍ അല്ലാത്ത നിങ്ങള്‍ ആനന്ദിക്കുക."
\v 11 കൂടാതെ ദാവീദ് തിരുവെഴുത്തുകളില്‍ എഴുതി, "യഹൂദന്മാര്‍ അല്ലാത്ത നിങ്ങള്‍ എല്ലാവരും ദൈവത്തെ സ്തുതിക്കുക; എല്ലാവരും അവനെ മഹത്വപ്പെടുത്തട്ടെ."
\s5
\v 12 കൂടാതെ യെശയ്യാവ് തിരുവെഴുത്തുകളില്‍ എഴുതി, "യഹൂദന്മാര്‍ അല്ലാത്തവരുടെ മേല്‍ ഭരിക്കുന്ന ദാവീദ് രാജാവിന്‍റെ ഒരു സന്തതി ഉണ്ടാകും. അവന്‍ വാഗ്ദത്വം ചെയ്തത് പൂര്‍ത്തീകരിക്കും എന്ന് അവര്‍ വിശ്വാസത്തോടെ അവനെ കാത്തിരിക്കും."
\s5
\v 13 അവന്‍ വാഗ്ദത്തം ചെയ്തതിനുവേണ്ടി അവനില്‍ വിശ്വാസത്തോടെ കാത്തിരിക്കുവാന്‍ ദൈവം നിങ്ങള്‍ക്ക് ഇടവരുത്തുന്നതിനു വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അവനില്‍ വിശ്വസിക്കുന്നതിനാല്‍ നിങ്ങള്‍ പൂര്‍ണ്ണമായും സന്തോഷത്തോടും സമാധാനമായും ഇരിക്കേണ്ടതിന് അവന്‍ ഇടവരുത്തട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ദൈവം നിങ്ങളോടു വാഗ്ദത്തം ചെയ്തതു സ്വീകരിക്കുവാന്‍ കൂടുതലായി വിശ്വാസത്തോടെ പ്രതീക്ഷിക്കുന്നതിനു പരിശുദ്ധാത്മാവ് നിങ്ങളെ പ്രാപ്തരാക്കും.
\s5
\v 14 എന്‍റെ സഹ വിശ്വാസികളെ, നിങ്ങള്‍ തങ്ങളെത്തന്നെ മറ്റുള്ളവരോടു പൂര്‍ണ്ണമായും നല്ല നിലയില്‍ പ്രവര്‍ത്തിച്ചു എന്നത് എനിക്കു തീര്‍ച്ചയുണ്ട്. നിങ്ങള്‍ അറിയേണമെന്നു ദൈവം ആഗ്രഹിക്കുന്നതെല്ലാം നിങ്ങള്‍ പൂര്‍ണ്ണമായി അറിഞ്ഞിരിക്കുന്നു എന്നതിനാല്‍ നിങ്ങള്‍ അതു ചെയ്തു. എന്തുകൊണ്ടെന്നാല്‍ നിങ്ങള്‍ അന്യോന്യം പഠിപ്പിക്കുവാന്‍ പ്രാപ്തരാകുന്നു.
\s5
\v 15 എന്നിരുന്നാലും, അവരെക്കുറിച്ച് നിങ്ങളെ ഓര്‍മ്മപ്പെടുത്തേണ്ടതിനു ചില കാര്യങ്ങളെക്കുറിച്ച് ഈ കത്തില്‍ ഞാന്‍ നിങ്ങള്‍ക്കു തുറന്ന് എഴുതിയിരിക്കുന്നു. ഞാന്‍ ഇത് അര്‍ഹിച്ചിരുന്നില്ല എന്നിട്ടും ദൈവം എന്നെ ഒരു അപ്പൊസ്തലന്‍ ആക്കിയ കാരണത്താല്‍ ഞാന്‍ ഇത് എഴുതിയിരിക്കുന്നു.
\v 16 യഹൂദരല്ലാത്തവരുടെ ഇടയില്‍ യേശു എന്ന മശിഹായ്ക്കുവേണ്ടി ഞാന്‍ പ്രവര്‍ത്തിക്കേണ്ടതിനു അവന്‍ ഇത് ചെയ്തു. മശിഹായില്‍ വിശ്വസിക്കുന്ന യഹൂദന്മാര്‍ അല്ലാത്തവരെ അവന്‍ അംഗീകരിക്കേണ്ടതിനായി ഈ സുവിശേഷം അറിയിക്കേണ്ടതിന് ഒരു പുരോഹിതനെപ്പോലെ പ്രവര്‍ത്തിക്കുവാന്‍ ദൈവം എന്നെ നിയമിച്ചു. ദൈവത്തിനുവേണ്ടി മാത്രം അവര്‍ പൂര്‍ണ്ണമായി ഒരു വഴിപാടു എന്നപോലെ ദൈവത്തിന്‍റെ പരിശുദ്ധാത്മാവ് അവരെ വേര്‍തിരിച്ചു.
\s5
\v 17 മശിഹാ യേശുവിനോടു കൂടെയുള്ള എന്‍റെ ബന്ധം കാരണത്താല്‍ ഇതു പിന്തുടരുന്നു, ദൈവത്തിനു വേണ്ടിയുള്ള എന്‍റെ പ്രവര്‍ത്തിയെക്കുറിച്ച് ഞാന്‍ സന്തോഷവാനാണ്.
\v 18 മശിഹായെക്കുറിച്ചുള്ള സന്ദേശത്തിലേക്ക് യഹൂദന്മാര്‍ അല്ലാത്തവര്‍ ശ്രദ്ധ കൊടുക്കേണ്ടതിനു എന്നില്‍കൂടി മശിഹാ പൂര്‍ത്തീകരിച്ച പ്രവൃത്തിയെക്കുറിച്ചു മാത്രം ഞാന്‍ ധൈര്യത്തോടെ സംസാരിക്കും. ഈ കാര്യ നിര്‍വഹണം വാക്കുകളുടെയും പ്രവര്‍ത്തികളുടേയും കാരണത്താലാണ് ഉണ്ടായത്
\v 19 അടയാളങ്ങള്‍ കാണിക്കുന്നതിനാലും ആളുകളെ ബോധ്യപ്പെടുത്തുന്ന മറ്റു കാര്യങ്ങളാലുമാണ്. ദൈവത്തിന്‍റെ ആത്മാവ് എന്നെ പ്രാപ്തനാക്കിയതിനാല്‍ ഞാന്‍ ആ കാര്യങ്ങള്‍ ചെയ്തു. ഈ രീതിയില്‍ യെരുശലേമിനു ചുറ്റുമുള്ള എല്ലാ വഴികളില്‍നിന്നും ഇല്ലൂര്യ സംസ്ഥാനത്തേക്കു ഞാന്‍ യാത്ര ചെയ്യുകയും ആ സ്ഥലങ്ങളില്‍ മശിഹായെക്കുറിച്ചുള്ള സന്ദേശം അറിയിക്കുന്ന എന്‍റെ ജോലി പൂര്‍ത്തീകരിക്കുകയും ചെയ്തു.
\s5
\v 20 ആ സന്ദേശം ഞാന്‍ അറിയിക്കുന്നതിനാല്‍ മശിഹായുടെ സന്ദേശത്തെക്കുറിച്ച് ഇതുവരെയും കേട്ടിട്ടില്ലാത്ത ആളുകളുടെ സ്ഥലങ്ങളിലേക്ക് അത് അറിയിക്കുവാന്‍ ഞാന്‍ എല്ലായ്പ്പോഴും താല്പര്യത്തോടെ ശ്രമിക്കുന്നു. ആരെങ്കിലും ആരംഭിച്ച വേല സാധാരണയായി തുടരാതിരിക്കേണ്ടതിനു ഞാന്‍ അതു ചെയ്യുന്നു. മറ്റുള്ളവരുടെ അടിസ്ഥാനത്തിന്മേല്‍ ഒരു ഭവനം പണിയുന്ന മനുഷ്യനെപ്പോലെ ഞാന്‍ ആകാതിരിപ്പാന്‍ ആഗ്രഹിക്കുന്നു.
\v 21 വിപരീതമായി, എഴുതിയിരിക്കുന്നതിനു അനുസരണമായി സംഭവിക്കേണ്ടതിനായി ഞാന്‍ യഹൂദന്മാര്‍ അല്ലാത്തവരെ പഠിപ്പിക്കുന്നു: "മശിഹായെക്കുറിച്ചു യാതൊരു വാര്‍ത്തകളും ഒരിക്കലും കേട്ടിട്ടില്ലാത്ത ആളുകള്‍, അവര്‍ അവനെ കാണും. ഒരിക്കലും അവനെക്കുറിച്ച് കേട്ടിട്ടില്ലാത്തവര്‍ അവനെക്കുറിച്ചു മനസ്സിലാക്കും."
\s5
\v 22 കാരണം, മശിഹായെക്കുറിച്ച് കേട്ടിട്ടില്ലാത്ത സ്ഥലങ്ങളില്‍ അവനെക്കുറിച്ചുള്ള സന്ദേശം പ്രസംഗിക്കുവാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. നിങ്ങളെ സന്ദര്‍ശിക്കുന്നതിനായി വരുന്നതില്‍ നിന്ന് എന്നെ പല പ്രാവശ്യം തടസ്സപ്പെടുത്തിയിട്ടുണ്ട്.
\v 23 എന്നാല്‍ ഇപ്പോള്‍ മശിഹായെക്കുറിച്ച് കേള്‍ക്കാത്ത ആളുകളുള്ള സ്ഥലങ്ങള്‍ അധികമില്ല. അതിനുപുറമേ, നിങ്ങളെ സന്ദര്‍ശിക്കുവാന്‍ അനേക വര്‍ഷങ്ങളായി ഞാന്‍ ആഗ്രഹിക്കുന്നു.
\s5
\v 24 ആകയാല്‍ സ്പെയിനിലേക്ക് ഞാന്‍ പോകുവാന്‍ ആഗ്രഹിക്കുന്നു, എന്‍റെ യാത്രക്കായി നിങ്ങള്‍ സഹായിക്കും എന്നു ഞാന്‍ ആശിക്കുന്നു. കൂടാതെ നിങ്ങളോടുകൂടെ ആയിരുന്നു ഞാന്‍ സന്തോഷിക്കേണ്ടതിനായി എന്‍റെ യാത്രയില്‍ ഇടവേള ഇടുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
\v 25 എന്നാല്‍ ഇപ്പോള്‍ നിങ്ങളെ സന്ദര്‍ശിക്കുവാന്‍ എനിക്ക് കഴിയുകയില്ല, എന്തുകൊണ്ടന്നാല്‍ യെരുശലേമിലുള്ള ദൈവത്തിന്‍റെ ജനങ്ങള്‍ക്കായി പണം കൊണ്ടുപോകേണ്ടതിനായി അവിടേക്ക് പോകേണ്ടതുണ്ട്.
\s5
\v 26 ദൈവത്തിന്‍റെ സ്വന്ത ജനമായ പാവപ്പെട്ടവരായ യെരുശലേമിലുള്ള വിശ്വാസികളെ സഹായിക്കുവാന്‍ മക്കദോന്യയിലും അഖായയിലുമുള്ള വിശ്വാസികള്‍ പണം സംഭാവന നല്‍കുവാന്‍ തീരുമാനിച്ചു.
\v 27 അവര്‍ ഇതു ചെയ്യുവാന്‍ അവര്‍ തന്നെ തീരുമാനിച്ചു, എന്നാല്‍ യെരുശലേമിലുള്ള ദൈവത്തിന്‍റെ ജനത്തിനു അവര്‍ വാസ്തവമായി ചിലതു കടപ്പെട്ടിരിക്കുന്നു. യഹൂദന്മാര്‍ അല്ലാത്തവര്‍ മശിഹായെക്കുറിച്ചുള്ള സന്ദേശം യഹൂദന്മാരില്‍ നിന്ന് കേട്ടിരിക്കുന്ന കാരണത്താല്‍ യഹൂദന്മാര്‍ അല്ലാത്ത വിശ്വാസികള്‍ യഹൂദന്മാരായ വിശ്വാസികളില്‍ നിന്ന് ആത്മീകമായി പ്രയോജനപ്പെട്ടിരിക്കുന്നു. ആയതിനാല്‍ ഭൌതീക കാര്യങ്ങള്‍ യെരുശലേമിലുള്ള യഹൂദാ വിശ്വാസികള്‍ക്ക് നല്‍കുന്നതുമൂലം യഹൂദന്മാര്‍ അല്ലാത്തവര്‍ സഹായിക്കുകയും വേണം.
\s5
\v 28 മക്കദോന്യയിലും ആഖായയിലുമുള്ള വിശ്വാസികള്‍ നല്‍കിയ ഈ പണമെല്ലാം ഏല്‍പ്പിക്കുന്ന ഈ ദൌത്യം ഞാന്‍ പൂര്‍ത്തീകരിക്കുമ്പോള്‍, ഞാന്‍ യെരുശലേം വിടുകയും സ്പെയ്നിലേക്കുള്ള വഴിയില്‍ റോമിലുള്ള നിങ്ങളെ സന്ദര്‍ശിക്കുകയും ചെയ്യും.
\v 29 കൂടാതെ ഞാന്‍ നിങ്ങളെ സന്ദര്‍ശിക്കുമ്പോള്‍ മശിഹാ നമ്മെ ധാരാളമായി അനുഗ്രഹിക്കും എന്നു ഞാന്‍ അറിയുന്നു.
\s5
\v 30 എന്തുകൊണ്ടന്നാല്‍ നാം നമ്മുടെ കര്‍ത്താവായ യേശു എന്ന മശിഹായ്ക്ക് ഉള്ളവരാകയാല്‍ അന്യോന്യം സ്നേഹിക്കുവാന്‍ ദൈവത്തിന്‍റെ ആത്മാവ് ഇടവരുത്തുന്നതിലും എനിക്കുവേണ്ടി ദൈവത്തോട് ഇടവിടാതെയുള്ള പ്രാര്‍ത്ഥനയാല്‍ നിങ്ങള്‍ എല്ലാവരും എന്നെ സഹായിക്കണം എന്നു ഞാന്‍ നിങ്ങളെ ഉത്സാഹിപ്പിക്കുന്നു.
\v 31 ഞാന്‍ യഹൂദ്യയില്‍ ആയിരിക്കുന്ന അവസരം അവിശ്വാസികളായ യഹൂദന്മാരില്‍നിന്നു ദൈവം എന്നെ സംരക്ഷിക്കേണ്ടതിനു പ്രാര്‍ത്ഥിക്കുക. കൂടാതെ യെരുശലേമിലുള്ള വിശ്വാസികള്‍, ഞാന്‍ അവര്‍ക്കായി കൊണ്ടുപോകുന്ന പണം സന്തോഷത്തോടെ കൈക്കൊള്ളുവാന്‍ പ്രാര്‍ത്ഥിക്കുക.
\v 32 ഞാന്‍ നിങ്ങളുടെ അടുക്കല്‍ വരുന്നതിനു വേണ്ടിയും ദൈവം എന്നോടു പ്രസാദിക്കേണ്ടതിനും കൂടാതെ കുറച്ചു സമയത്തേക്കു ഞാന്‍ നിങ്ങളുടെ ഇടയില്‍ വിശ്രമിക്കേണ്ടതിനും—നിങ്ങള്‍ എന്നോടുകൂടെ വിശ്രമിക്കേണ്ടതിനും— ഈ കാര്യങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുക.
\s5
\v 33 നമുക്കു സമാധാനം വരുത്തുന്ന ദൈവം, നിങ്ങള്‍ എല്ലാവരോടുംകൂടെ ഇരിക്കേണ്ടതിനായും നിങ്ങളെ സഹായിക്കേണ്ടതിനായും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അത് അങ്ങനെ തന്നെ ആകട്ടെ!
\s5
\c 16
\p
\v 1 ഈ കത്ത് മുഖേന നിങ്ങളുടെ അടുത്തേക്കു കൊണ്ടുവരുന്ന നമ്മുടെ സഹവിശ്വാസിയായ ഫേബയെ ഞാന്‍ നിങ്ങള്‍ക്കു പരിചയപ്പെടുത്തുകയും ശുപാര്‍ശ ചെയ്യുകയും ചെയ്യുന്നു. അവള്‍ കെംക്രയ എന്ന നഗരത്തിലെ സഭയിലെ ഒരു ശുശ്രൂഷകയാണ്.
\v 2 നിങ്ങള്‍ എല്ലാവരും കര്‍ത്താവിനോടു ചേര്‍ന്നിരിക്കയാല്‍ നിങ്ങള്‍ അവളെ സ്വീകരിക്കുവാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ദൈവത്തിന്‍റെ ജനം അവരുടെ സഹ വിശ്വാസികളെ സ്വാഗതം ചെയ്യുവാന്‍ കടപ്പെട്ടിരിക്കുകയാല്‍ നിങ്ങള്‍ അതു ചെയ്യണം. അവള്‍ ഞാന്‍ ഉള്‍പ്പെടെ അനേകരെ സഹായിച്ചിരിക്കുന്നതിനാല്‍ അവള്‍ക്കു ആവശ്യമുള്ളതെന്തും നല്‍കുന്നത് മൂലം അവളെ സഹായിക്കണം എന്നും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.
\s5
\v 3 പ്രിസ്കില്ലയോടും അവളുടെ ഭര്‍ത്താവ് അക്വിലാസിനോടും അവര്‍ക്ക് ഞാന്‍ വന്ദനം അയക്കുന്നതായി പറയുക. അവര്‍ എന്നോട് കൂടെ മശിഹാ യേശുവിനു വേണ്ടി പ്രവര്‍ത്തിച്ചു.
\v 4 കൂടാതെ എനിക്കുവേണ്ടി മരിക്കുവാന്‍ പോലും അവര്‍ തയ്യാറായിരുന്നു. ഞാനും യഹൂദരല്ലാത്തവരുടെ സഭയും എന്‍റെ ജീവന്‍ രക്ഷിച്ചതിനുവേണ്ടി അവര്‍ക്കു നന്ദി പറയുന്നു.
\v 5 കൂടാതെ അവരുടെ ഭവനത്തില്‍ കൂടി വരുന്ന സഭക്കും ഞാന്‍ എന്‍റെ വന്ദനം അയക്കുന്നു എന്നു പറയുക. എന്‍റെ പ്രിയ സ്നേഹിതന്‍ എപ്പൈനത്തൊസിനോട് അതേ കാര്യം പറയുക. ആസ്യയില്‍ മശിഹായില്‍ വിശ്വസിച്ച ആദ്യ മനുഷ്യനാണ് അവന്‍.
\s5
\v 6 നിങ്ങളെ സഹായിക്കുവാനായി മശിഹായ്ക്ക് വേണ്ടി കഠിനമായി പ്രവര്‍ത്തിച്ച മറിയയ്ക്ക് ഞാന്‍ എന്‍റെ വന്ദനങ്ങള്‍ അയക്കുന്നു എന്ന് പറയുക.
\v 7 എന്നോട് കൂടെ തടവറയില്‍ ആയിരുന്ന സഹ യഹൂദന്മാരായ അന്ത്രോനിക്കോസിനും അവന്‍റെ ഭാര്യ യൂനിയക്കും അതേ കാര്യം പറയുക. അവര്‍ അപ്പൊസ്തലന്മാരുടെ ഇടയില്‍ വളരെ അധികം അറിയപ്പെട്ടവരും എനിക്ക് മുന്‍പ് ക്രിസ്ത്യാനികള്‍ ആയവരും ആകുന്നു.
\v 8 എന്‍റെ പ്രിയ സ്നേഹിതനും കര്‍ത്താവിനോടു ചേര്‍ന്നവനുമായ അംപ്ലിയാത്തൊസിനും ഞാന്‍ എന്‍റെ വന്ദനങ്ങള്‍ അയക്കുന്നു.
\s5
\v 9 ഞങ്ങളോട് കൂടെ മശിഹായ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഉര്‍ബ്ബാനൊസിനും എന്‍റെ പ്രിയ സ്നേഹിതന്‍ സ്താക്കുവിനും എന്‍റെ വന്ദനങ്ങള്‍ അയക്കുന്നു.
\v 10 കഷ്ടതകള്‍ വളരെ വിജയകരമായി സഹിച്ചതിനാല്‍ മശിഹ അംഗീകരിച്ച അപ്പെലേസിനും ഞാന്‍ എന്‍റെ വന്ദനങ്ങള്‍ അയക്കുന്നു. അരിസ്തോബുലോസിന്‍റെ ഭവനത്തില്‍ താമസിക്കുന്ന വിശ്വാസികള്‍ക്ക് എന്‍റെ വന്ദനങ്ങള്‍ അയക്കുന്നതായി പറയുക.
\v 11 എന്‍റെ സഹ യഹൂദനായ ഹെരോദിയോനും എന്‍റെ വന്ദനങ്ങള്‍ അയക്കുന്നതായി പറയുക. നര്‍ക്കിസ്സോസിന്‍റെ ഭവനത്തില്‍ പാര്‍ക്കുന്ന കര്‍ത്താവിനുള്ളവര്‍ക്ക് അതേ കാര്യം പറയുക.
\s5
\v 12 കര്‍ത്താവിനുവേണ്ടി വളരെയധികം പ്രവര്‍ത്തിക്കുന്ന ത്രുഫൈനയ്ക്കും അവളുടെ സഹോദരി ത്രൂഫോസയ്ക്കും അതേ കാര്യം പറയുക. പെര്‍സിസിനും ഞാന്‍ എന്‍റെ വന്ദനങ്ങള്‍ അയക്കുന്നു. ഞങ്ങള്‍ എല്ലാവരും അവളെ സ്നേഹിക്കുകയും അവള്‍ കര്‍ത്താവിനുവേണ്ടി വളരെ അധികം പ്രവര്‍ത്തിച്ചിരിക്കുന്നു.
\v 13 പ്രമുഖനായ ക്രിസ്ത്യാനി രൂഫോസിന് എന്‍റെ വന്ദനങ്ങള്‍ അയക്കുന്നതായി പറയുക. എന്നെ അവളുടെ മകന്‍ എന്ന പോലെ കരുതിയ അവന്‍റെ അമ്മയോട് അതേ കാര്യം പറയുക.
\v 14 അസുംക്രിതൊസിനും പ്ലെഗോനും ഹെര്‍മോസിനും പത്രൊബാസിനും ഹെര്‍മാസിനും അവരോടു കൂടെ കൂടി വരുന്ന സഹ വിശ്വാസികള്‍ക്കും ഞാന്‍ എന്‍റെ വന്ദനങ്ങള്‍ അയക്കുന്നു എന്ന് പറയുക.
\s5
\v 15 ഫിലൊലൊഗൊസിനും അവന്‍റെ ഭാര്യ യൂലിയക്കും നെരെയുസിനും അവന്‍റെ സഹോദരിക്കും ഒലുമ്പാസിനും അവരോടുകൂടെ കൂട്ടായ്മ കൂടുന്ന ദൈവത്തിന്‍റെ ജനത്തിനും ഞാന്‍ എന്‍റെ വന്ദനങ്ങള്‍ അയക്കുന്നു.
\v 16 നിങ്ങള്‍ ഒരുമിച്ചു കൂടിവരുമ്പോള്‍ നിര്‍മലമായ രീതിയില്‍ സ്നേഹപൂര്‍വ്വം അന്യോന്യം വന്ദനം ചെയ്യുവിന്‍. മശിഹായോടു ചേര്‍ന്നിരിക്കുന്ന എല്ലാ സഭകളിലുമുള്ള വിശ്വാസികള്‍ നിങ്ങളെ വന്ദനം ചെയ്യുന്നു.
\s5
\v 17 എന്‍റെ സഹ വിശ്വാസികളെ, നിങ്ങളുടെ ഇടയില്‍ ഭിന്നത ഉണ്ടാക്കുന്നവരെക്കുറിച്ചും ദൈവത്തെ ബഹുമാനിക്കുന്നത് അവസാനിപ്പിക്കുവാന്‍ ഇടവരുത്തുന്നവരെക്കുറിച്ചും വളരെ ശ്രദ്ധയുള്ളവരായിരിക്കേണമെന്നു ഞാന്‍ പറയുന്നു. ഇങ്ങനെ ഉള്ള ആളുകളില്‍ നിന്ന് അകന്നിരിക്കുക.
\v 18 നമ്മുടെ കര്‍ത്താവായ മശിഹായെ അവര്‍ സേവിക്കുന്നില്ല! അതിനു വിപരീതമായി, അവര്‍ അവരുടെ സ്വന്ത മോഹങ്ങള്‍ സംതൃപ്തിപ്പെടുത്തുവാന്‍ മാത്രം ആഗ്രഹിക്കുന്നു. അവര്‍ മുഖ സ്തുതിയും പ്രശംസയും ഉപയോഗിച്ച് ആളുകളെ വഞ്ചിക്കുകയും അതിനാല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നവരായ ഇവര്‍ തെറ്റായ കാര്യങ്ങള്‍ പഠിപ്പിക്കുന്നു എന്ന് തിരിച്ചറിയുന്നുമില്ല.
\s5
\v 19 സുവിശേഷത്തില്‍ മശിഹാ പറയുന്നതു നിങ്ങള്‍ അനുസരിക്കുന്നു എന്ന് എല്ലായിടത്തുമുള്ള വിശ്വാസികള്‍ അറിയുന്നു. ആയതിനാല്‍ ഞാന്‍ നിങ്ങളെക്കുറിച്ച് ആനന്ദിക്കുന്നു. എന്നാല്‍ നല്ലതെന്തെന്നു തിരിച്ചറിയുവാന്‍ തക്കവണ്ണം സമര്‍ത്ഥരായിരിക്കണം എന്നും തിന്മയില്‍നിന്നു മാറി നില്‍ക്കണം എന്നും ഞാന്‍ ആഗ്രഹിക്കുന്നു.
\v 20 നിങ്ങള്‍ ഈ കാര്യങ്ങള്‍ എല്ലാം ചെയ്യുന്നു എങ്കില്‍ നമുക്ക് അവന്‍റെ സമാധാനം തരുന്ന ദൈവം നിങ്ങളുടെ അധികാര കാരണത്താല്‍ സാത്താന്‍റെ പ്രവൃത്തിയെ വേഗത്തില്‍ തകര്‍ക്കും! നമ്മുടെ കര്‍ത്താവായ യേശു മശിഹ നിങ്ങളോടു കരുണയോടെ പ്രവര്‍ത്തിക്കുന്നത് തുടരുവാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
\s5
\v 21 എന്നോട് കൂടെ പ്രവര്‍ത്തിക്കുന്ന തിമൊഥെയോസും എന്‍റെ സഹ യഹൂദന്മാരായ ലൂക്യോസും യാസോനും സോസിപത്രൊസും അവരുടെ വന്ദനങ്ങള്‍ നിങ്ങള്‍ക്ക് അറിയിക്കുന്നു എന്ന് നിങ്ങള്‍ അറിയണമെന്ന് അവര്‍ ആഗ്രഹിക്കുന്നു.
\v 22 കര്‍ത്താവിനുള്ള തെര്‍തൊസ് എന്ന ഞാന്‍ നിങ്ങള്‍ക്ക് എന്‍റെ വന്ദനങ്ങള്‍ അയക്കുന്നു എന്ന് നിങ്ങള്‍ അറിയേണമെന്നു ആഗ്രഹിക്കുന്നു. പൌലൊസ് എന്നോട് എഴുതുവാന്‍ പറയുന്നത് ഞാന്‍ ഈ ലേഖനത്തില്‍ എഴുതുന്നു.
\s5
\v 23 ഗായോസിന്‍റെ ഭവനത്തില്‍ പാര്‍ക്കുന്ന പൌലൊസ് എന്ന ഞാനും അവന്‍റെ ഭവനത്തില്‍ കൂടി വരുന്ന മുഴുവന്‍ സഭയും. അവനും നിങ്ങള്‍ക്ക് അവന്‍റെ വന്ദനങ്ങള്‍ അയക്കുന്നു എന്നു നിങ്ങള്‍ അറിയണം എന്ന് ആഗ്രഹിക്കുന്നു. പട്ടണത്തിന്‍റെ പണത്തിനു മേല്‍നോട്ടം വഹിക്കുന്ന എരസ്തോസിനോടും കൂടെ നമ്മുടെ സഹോദരന്‍ ക്വര്‍ത്തോസും നിങ്ങള്‍ക്കു വന്ദനം അയക്കുന്നു.
\v 24 [നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കൃപ നിങ്ങള്‍ എല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ. ആമേന്‍]
\s5
\v 25 ഇപ്പോള്‍ യേശു മശിഹായുടെ സുവിശേഷം എന്‍റെ അറിയിപ്പിനാല്‍ നിങ്ങളെ ആത്മീകമായി അംഗീകരിക്കുവാന്‍ കഴിവുള്ള നമ്മുടെ ദൈവം തന്‍റെ സമയത്തിനു മുന്‍പ് ഏതൊരു യുഗത്തിലും വെളിപ്പെടുത്തിയില്ല.
\v 26 എന്നാല്‍ തിരുവെഴുത്തുകളില്‍ പറഞ്ഞിരിക്കുന്നതു സംഭവിപ്പാന്‍ മുഖാന്തിരങ്ങളാല്‍, ഇപ്പോള്‍ ദൈവം—എന്തുകൊണ്ടെന്നാല്‍ ലോകത്തിലുള്ള എല്ലാ ജനസമൂഹങ്ങളിലുമുള്ള ആളുകള്‍ മശിഹായില്‍ വിശ്വസിക്കുന്നതിനും അവനെ അനുസരിക്കുന്നതിനും വെളിപ്പെടുത്തിയിരിക്കുന്നു.
\s5
\v 27 നമുക്കുവേണ്ടി യേശു എന്ന മശിഹ ചെയ്തത് കാരണത്താല്‍ താന്‍ മാത്രം ജ്ഞാനിയായ ദൈവം എന്നെന്നേക്കും മഹത്വപ്പെടുമാറാകട്ടെ. അങ്ങനെതന്നെ ആകട്ടെ!