STR_ml_iev/45-ACT.usfm

1497 lines
627 KiB
Plaintext

\id ACT - Indian Easy Version (IEV) Malayalam
\ide UTF-8
\h അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ
\toc1 അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ
\toc2 അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ
\toc3 act
\mt1 അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ
\s5
\c 1
\p
\v 1 പ്രിയ തിയോഫിലസേ, ഞാന്‍ നിനക്ക് എഴുതിയ ഒന്നാമത്തെ പുസ്തകത്തില്‍, ദൈവം യേശുവിനെ സ്വര്‍ഗത്തിലേക്ക് എടുത്ത ദിവസം വരെ അവന്‍ ചെയ്തതും പഠിപ്പിച്ചതുമായ അനേക കാര്യങ്ങളെക്കുറിച്ച് എഴുതി.
\v 2 അവന്‍ സ്വര്‍ഗത്തിലേക്കു പോകുന്നതിനു മുന്‍പ് അവര്‍ അറിയണമെന്ന് അവന്‍ ആഗ്രഹിച്ച കാര്യങ്ങള്‍ പരിശുദ്ധാത്മാവിന്‍റെ ശക്തിയാല്‍ അപ്പൊസ്തലന്മാരോടു പറഞ്ഞു.
\v 3 അവന്‍ കഷ്ടം അനുഭവിച്ച് ക്രൂശില്‍ മരിച്ചതിനുശേഷം അവന്‍ വീണ്ടും ജീവിച്ചിരിക്കുന്നു, തുടര്‍ന്നു നാല്പതു ദിവസം അവന്‍ പലപ്പോഴും പ്രത്യക്ഷപ്പെടുകയും അപ്പൊസ്തലന്മാര്‍ അവനെ അനേക തവണ കാണുകയും ചെയ്തു. അവന്‍ ജീവിച്ചിരിക്കുന്നു എന്നു പല രീതികളില്‍കൂടി തെളിയിച്ചു. ദൈവം തന്‍റെ രാജ്യത്തില്‍ ജനങ്ങളെ എങ്ങനെ ഭരിക്കും എന്നതിനെക്കുറിച്ച് അവന്‍ അവരുമായി സംസാരിച്ചു.
\s5
\v 4 ഒരിക്കല്‍ അവന്‍ അവരുമായി കൂടിയിരിക്കുമ്പോള്‍, അവന്‍ അവരോടു പറഞ്ഞു: "നിങ്ങള്‍ യെരുശലേം വിടരുത്. അതിനുപകരം, എന്‍റെ പിതാവ് വാഗ്ദത്തം ചെയ്തതുപോലെ അവന്‍റെ പരിശുദ്ധാത്മാവിനെ അയച്ചുതരുന്നതുവരെ ഇവിടെ കാത്തിരിക്കുക". ഞാന്‍ അതേക്കുറിച്ച് പറഞ്ഞിരുന്നതു നിങ്ങള്‍ കേട്ടിട്ടുണ്ട്.
\v 5 യോഹന്നാന്‍ ജനങ്ങളെ ജലത്തില്‍ സ്നാനപ്പെടുത്തി, എന്നാല്‍ കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ദൈവം നിങ്ങളെ പരിശുദ്ധാത്മാവില്‍ സ്നാനപ്പെടുത്തും."
\s5
\v 6 ഒരു ദിവസം അപ്പൊസ്തലന്മാര്‍ യേശുവുമായി ഒരുമിച്ചു കണ്ടപ്പോള്‍ അവര്‍ അവനോടു ചോദിച്ചു: "കര്‍ത്താവേ, വളരെ നാളുകള്‍ക്കു മുന്‍പ് ഭരിച്ചിരുന്ന ദാവീദിനെപ്പോലെ നീ യിസ്രായേല്‍ ജനങ്ങളുടെമേല്‍ ഇപ്പോള്‍ രാജാവാകുമോ?".
\v 7 അവന്‍ അവരോടു മറുപടി പറഞ്ഞത്, "അത് എപ്പോള്‍ സംഭവിക്കും എന്നതിന്‍റെ കാലഘട്ടത്തെക്കുറിച്ചോ, ദിവസങ്ങളെക്കുറിച്ചോ നിങ്ങള്‍ അറിയേണ്ട ആവശ്യം ഇല്ല. എന്നെ എപ്പോള്‍ രാജാവാക്കുമെന്ന് എന്‍റെ പിതാവ് മാത്രം തീരുമാനിച്ചിട്ടുണ്ട്".
\v 8 എന്നാല്‍ പരിശുദ്ധാത്മാവ് നിങ്ങളുടെമേല്‍ വരുമ്പോള്‍ അവന്‍ നിങ്ങളെ ശക്തരാക്കും. അപ്പോള്‍ നിങ്ങള്‍ യെരുശലേമിലും യഹൂദ്യയുടെ ഭാഗങ്ങളിലും ശമര്യയിലും ലോകം മുഴുവനും ജനങ്ങളോട് എന്നെക്കുറിച്ചു പറയും.
\s5
\v 9 അവന്‍ അതു പറഞ്ഞതിനു ശേഷം, സ്വര്‍ഗ്ഗത്തിലേക്കു കയറിപ്പോയി, പിന്നീട് അവനെ കാണാതെ ഇരിക്കേണ്ടതിന് ഒരു മേഘം അവരെ മറച്ചു.
\v 10 അവന്‍ ഉയരത്തിലേക്കു കയറിപ്പോകുമ്പോള്‍, അപ്പൊസ്തലന്മാര്‍ ആകാശത്തേക്കു നോക്കിക്കൊണ്ടിരുന്നു. അപ്പോള്‍ പെട്ടെന്നു വെള്ളവസ്ത്രം ധരിച്ച രണ്ടു പുരുഷന്മാര്‍ അവരുടെ സമീപം നിന്നു. അവര്‍ ദൂതന്മാര്‍ ആയിരുന്നു.
\v 11 അവരില്‍ ഒരാള്‍ പറഞ്ഞു: "ഗലീല പുരുഷന്മാരേ, ആകാശത്തേക്കു നോക്കിക്കൊണ്ട്‌ തുടര്‍ന്ന് നിങ്ങള്‍ ഇവിടെ നില്‍ക്കേണ്ട ആവശ്യമില്ല! നിങ്ങളുടെ അടുക്കല്‍നിന്ന് സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെട്ട ഇതേ യേശു ഒരു ദിവസം ഭൂമിയിലേക്കു തിരികെ വരും. അവന്‍ സ്വര്‍ഗ്ഗത്തിലേക്കു പോകുന്നതു നിങ്ങള്‍ കണ്ട അതേ രീതിയില്‍ അവന്‍ മടങ്ങിവരും".
\s5
\v 12 രണ്ടു ദൂതന്മാരും പോയതിനു ശേഷം യെരുശലേമില്‍ നിന്നും ചെറിയ ദൂരം മാത്രമുള്ള ഒലിവുമലയില്‍ നിന്നും അപ്പൊസ്തലന്മാര്‍ യെരുശലേമിലേക്കു മടങ്ങിപ്പോന്നു.
\v 13 അവര്‍ നഗരത്തില്‍ പ്രവേശിച്ചതിനുശേഷം, അവര്‍ താമസിച്ചുകൊണ്ടിരുന്ന വീടിന്‍റെ മുകള്‍ നിലയിലെ മുറിയിലേക്കു പോയി. അവരില്‍ പത്രൊസ്, യോഹന്നാന്‍, യാക്കോബ്, അന്ത്രെയാസ്, ഫിലിപ്പൊസ്, തോമസ്‌, ബര്‍ത്തൊലൊമായി, മത്തായി, അല്ഫായുടെ മകനായ മറ്റൊരു യാക്കോബ് എരിവുകാരനായ ശിമോന്‍, യാക്കോബ് എന്ന മറ്റൊരു പേരുള്ള യൂദ എന്നിവര്‍ ഉള്‍പ്പെട്ടിരുന്നു.
\v 14 ഈ എല്ലാ അപ്പൊസ്തലന്മാരും ഒരുമിച്ച് എല്ലായ്പ്പോഴും പ്രാര്‍ത്ഥിക്കുവാന്‍ ആരംഭിച്ചു. അവരോടൊപ്പം പ്രാര്‍ത്ഥിച്ച മറ്റുള്ളവരില്‍ യേശുവിനോടുകൂടെ ഉണ്ടായിരുന്ന സ്ത്രീകളും, യേശുവിന്‍റെ അമ്മയായ മറിയയും അവന്‍റെ ഇളയ സഹോദരന്മാരും ഉള്‍പ്പെട്ടിരുന്നു.
\s5
\v 15 ആ ദിവസങ്ങളില്‍ ഒന്നില്‍ പത്രൊസ് സഹവിശ്വാസികളുടെ മദ്ധ്യത്തില്‍ എഴുന്നേറ്റു നിന്നു, ആ സ്ഥലത്ത് യേശുവിനെ പിന്‍തുടര്‍ന്നിരുന്ന ഏകദേശം നൂറ്റിയിരുപതുപേരുടെ കൂട്ടം ഉണ്ടായിരുന്നു.
\v 16 അവന്‍ പറഞ്ഞു, "എന്‍റെ കൂട്ടുവിശ്വാസികളേ: വളരെ മുന്‍പ് ദാവീദ് തിരുവെഴുത്തില്‍ എഴുതിയിരുന്ന വചനങ്ങള്‍ പറഞ്ഞിരുന്നതുപോലെ സംഭവിക്കേണ്ടത് ആവശ്യമായിരുന്നു. എന്ത് എഴുതണമെന്നു ദാവീദിനോടു യൂദയെക്കുറിച്ച് പറഞ്ഞിരുന്നതു പൂര്‍ത്തിയാക്കണമെന്നുള്ളത് പരിശുദ്ധാത്മാവ് അറിഞ്ഞിരുന്നു.
\s5
\v 17 അപ്പൊസ്തലനായി സേവനം ചെയ്യുവാന്‍ നമ്മോടൊപ്പം യൂദയെ യേശു തിരഞ്ഞെടുത്തിരുന്നു എന്നിരുന്നാലും യേശുവിനെ പിടിച്ചവര്‍ക്കു യൂദ വഴി കാട്ടിക്കൊടുത്തു.
\v 18 യേശുവിനെ വഞ്ചനാപൂര്‍വ്വം ഒറ്റിക്കൊടുക്കുവാന്‍ യഹൂദാ നേതാക്കന്മാരോടു യൂദ വാഗ്ദാനം ചെയ്തപ്പോള്‍ അവര്‍ അവനു പണം കൊടുത്തു. പിന്നീട് യൂദ ആ പണം അവര്‍ക്കു തിരികെ നല്‍കി. അവന്‍ സ്വയം കെട്ടിത്തൂങ്ങിയപ്പോള്‍ അവന്‍റെ ശരീരം നിലത്തു വീണ് അവന്‍റെ വയറ് പൊട്ടിപ്പോകുകയും കുടലുകളെല്ലാം പുറത്തു ചാടുകയും ചെയ്തു. അതിനാല്‍ ആ പണം ഉപയോഗിച്ച് യഹൂദാ നേതാക്കന്മാര്‍ ഒരു നിലം വാങ്ങി.
\v 19 യെരുശലേമില്‍ താമസിക്കുന്ന എല്ലാവരും ഇതേക്കുറിച്ച് കേട്ടു. അതിനാല്‍, ഒരാള്‍ അവിടെ മരിച്ചതിന്‍റെ കാരണത്താല്‍ അവര്‍ ആ നിലത്തെ അവരുടെ സ്വന്തം ഭാഷയായ അരാമ്യയില്‍ "രക്തത്തിന്‍റെ നിലം" എന്ന അര്‍ത്ഥം വരുന്ന അക്കല്ദാമാ എന്നു വിളിച്ചു.
\s5
\v 20 പത്രൊസ് ഇതുകൂടി പറഞ്ഞു, സങ്കീര്‍ത്തനങ്ങളില്‍ പറയുന്ന പ്രകാരം; "അവന്‍റെ കുടുംബവംശം മരിച്ചു പോകട്ടെ, ആരുംതന്നെ അതില്‍ ഇല്ലാതിരിക്കട്ടെ" എന്നു യൂദയെക്കുറിച്ച് ദാവീദ് പറഞ്ഞിരിക്കുന്നതു സംഭവിക്കണമെന്നു ഞാന്‍ കാണുന്നു. മറ്റുള്ള വചനങ്ങളും ദാവീദ് യൂദയെക്കുറിച്ച് എഴുതിയിരിക്കുന്നത് ഒത്തുവരുന്നു, "നേതാവെന്ന നിലയില്‍ മറ്റൊരാള്‍ അവന്‍റെ പ്രവൃത്തി ഏറ്റെടുക്കട്ടെ"
\s5
\v 21 ആയതിനാല്‍ യൂദയുടെ സ്ഥാനത്ത് മറ്റൊരാളെ തിരഞ്ഞെടുക്കേണ്ടത് അപ്പൊസ്തലന്മാരായ ഞങ്ങള്‍ക്ക് ആവശ്യമാണ്. അവന്‍, കര്‍ത്താവായ യേശു ഞങ്ങളോടൊപ്പം ഉണ്ടായിരുന്നപ്പോള്‍ ഞങ്ങളോടുകൂടെ എപ്പോഴും ഉണ്ടായിരുന്ന ആള്‍ ആയിരിക്കണം.
\v 22 അതായത്, യോഹന്നാന്‍ സ്നാപകന്‍ യേശുവിനെ സ്നാനപ്പെടുത്തിയ സമയം മുതല്‍ യേശു നമ്മെ വിട്ടു സ്വര്‍ഗ്ഗത്തിലേക്കു കയറിപ്പോകുന്നതുവരെയുള്ള സമയം. യൂദയ്ക്കു പകരം ആകുന്ന വ്യക്തി യേശുവിനെക്കുറിച്ചും അവന്‍റെ മരണശേഷം അവന്‍ എങ്ങനെ ജീവനിലേക്കു തിരികെ വന്നു എന്നതും പറയുവാന്‍ ഞങ്ങളോടൊപ്പം ചേരേണം.
\v 23 അതിനാല്‍ അപ്പൊസ്തലന്മാരും മറ്റു വിശ്വാസികളും രണ്ടു പുരുഷന്മാരുടെ പേരുകള്‍ നിര്‍ദ്ദേശിച്ചു. അതില്‍ ഒരാള്‍ യുസ്തൊസ് എന്നു മറ്റൊരു പേരുള്ള യോസേഫ്‌ ബര്‍ശബാസ് ആയിരുന്നു. മറ്റൊരാള്‍ മത്ഥിയാസ് ആയിരുന്നു.
\s5
\v 24-25 അതിനുശേഷം അവര്‍ പ്രാര്‍ത്ഥിച്ചു. "കര്‍ത്താവായ യേശുവേ, യൂദ അപ്പൊസ്തലന്‍ ആയിരുന്നതില്‍നിന്നും ഇല്ലാതായി. അവന്‍ പാപം ചെയ്യുകയും അവന് അര്‍ഹതപ്പെട്ട സ്ഥാനത്തേക്കു പോകുകയും ചെയ്തു. എല്ലാ മനുഷ്യരും സ്വന്ത ഹൃദയത്തില്‍ എന്തു ചിന്തിക്കുന്നു എന്നു നീ അറിയുന്നു, അതിനാല്‍ യൂദയുടെ സ്ഥാനം ഏറ്റെടുക്കുവാന്‍ ഈ രണ്ടു പേരില്‍ നീ ആരെ തിരഞ്ഞെടുത്തിരിക്കുന്നു എന്നു ഞങ്ങളെ ദയവായി കാണിക്കേണമേ."
\v 26 തുടര്‍ന്നു തിരഞ്ഞെടുക്കുന്നതിനു രണ്ടു പേര്‍ക്കുമായി അവര്‍ ചീട്ടിടുകയും, മത്ഥിയാസിന്‍റെ പേരില്‍ ചീട്ട് വീഴുകയും മറ്റു പതിനൊന്നു പേരോടൊപ്പം അവന്‍ അപ്പൊസ്തലന്‍ ആകുകയും ചെയ്തു.
\s5
\c 2
\p
\v 1 യഹൂദന്മാര്‍ പെന്തെക്കൊസ്തു പെരുന്നാള്‍ ആഘോഷിക്കുന്ന ദിവസം വിശ്വാസികള്‍ എല്ലാവരും യെരുശലേമില്‍ ഒരു സ്ഥലത്ത് ഒരുമിച്ചായിരുന്നു.
\v 2 പെട്ടെന്ന് ഒരു ശക്തിയായ കാറ്റിന്‍റെ മുഴക്കം എന്നപോലെ ആകാശത്തുനിന്നു വരുന്ന ഒരു ശബ്ദം അവര്‍ കേട്ടു. ആ വീട്ടില്‍ ഇരുന്നിരുന്ന എല്ലാവരും ആ ശബ്ദം കേട്ടു.
\v 3 അതിനുശേഷം അവര്‍ അഗ്നിജ്ജ്വാലകള്‍ പോലെ പിളര്‍ന്ന നാവുകള്‍ കണ്ടു. ആ ജ്വാല പരസ്പരം വേര്‍പെടുകയും ഓരോ വിശ്വാസിയുടെ മേലും ഇറങ്ങിവരികയും ചെയ്തു.
\v 4 അപ്പോള്‍ എല്ലാ വിശ്വാസികളും പരിശുദ്ധാത്മാവിനാല്‍ നിറയപ്പെടുകയും പരിശുദ്ധാത്മാവ് ഓരോരുത്തര്‍ക്കും പറയുവാന്‍ കഴിവു നല്‍കിയ പ്രകാരം വ്യത്യസ്ത ഭാഷകള്‍ സംസാരിക്കുവാന്‍ ആരംഭിക്കുകയും ചെയ്തു.
\s5
\v 5 ആ സമയത്ത് വളരെ യഹൂദന്മാര്‍ പെന്തെക്കൊസ്തു പെരുന്നാള്‍ ആഘോഷിക്കേണ്ടതിനു യെരുശലേമില്‍ താമസിക്കുന്നുണ്ടായിരുന്നു. അവര്‍ ദൈവത്തെ ആത്മാര്‍ഥമായി ആരാധിക്കുന്ന യഹൂദാ ജനങ്ങള്‍ ആയിരുന്നു. അവര്‍ വിവിധ രാജ്യങ്ങളില്‍നിന്നു വന്നവര്‍ ആയിരുന്നു.
\v 6 കാറ്റുപോലെയുള്ള വലിയ ശബ്ദം അവര്‍ കേട്ടപ്പോള്‍ വിശ്വാസികള്‍ ഉണ്ടായിരുന്ന സ്ഥലത്ത് അവരില്‍ ഒരു കൂട്ടം ആളുകള്‍ ഒരുമിച്ചുവന്നു, ഓടിക്കൂടിയവര്‍ തങ്ങളുടെ സ്വന്തം ഭാഷയില്‍ വിശ്വാസികള്‍ ഓരോരുത്തരും പറയുന്നതു കേട്ടതിനാല്‍ ആശ്ചര്യപ്പെട്ടു.
\v 7 അവര്‍ പൂര്‍ണമായി ആശ്ചര്യപ്പെടുകയും അന്യോന്യം പറയുകയും ചെയ്തത്: "ഈ സംസാരിക്കുന്നവര്‍ എല്ലാവരും ഗലീലയില്‍നിന്നു വന്നവരാണ്, എന്നാല്‍ അവര്‍ക്കു നമ്മുടെ ഭാഷകള്‍ എങ്ങനെയാണ് അറിയുവാന്‍ കഴിയുന്നത്‌?"
\s5
\v 8 എന്നാല്‍ ജനിച്ചപ്പോള്‍ മുതല്‍ നാം പഠിച്ച നമ്മുടെ സ്വന്തം ഭാഷ ഇവര്‍ സംസാരിക്കുന്നതു നാം കേള്‍ക്കുന്നു.
\v 9 നമ്മില്‍ ചിലര്‍ പാര്‍ത്ഥ്യ, മേദ്യ, എലാം എന്നീ ദേശങ്ങളില്‍ നിന്നുള്ളവരും നമ്മില്‍ മറ്റു ചിലര്‍ മെസപ്പൊത്താമ്യ, യഹൂദ്യ, കപ്പദോക്യ, പൊന്തൊസ്, ആസ്യ എന്നീ പ്രദേശങ്ങളില്‍ നിന്നുള്ളവരും ആകുന്നു.
\v 10 കുറച്ച് ആളുകള്‍ പ്രുഗ്യ, പംഫുല്യ, മിസ്രയീം കുറേന പട്ടണത്തിന്‍റെ സമീപത്തുള്ള ലിബിയ എന്നീ പ്രദേശങ്ങളില്‍ നിന്നുള്ളവരും ആണല്ലോ. നമ്മില്‍ മറ്റു ചിലര്‍ റോമില്‍നിന്നും യെരുശലേം സന്ദര്‍ശനത്തിനു വന്നവരാണ്.
\v 11 അവരില്‍ സ്വദേശികളായ യഹൂദന്‍മാരും, യഹൂദരായ നാം വിശ്വസിക്കുന്നവയൊക്കെയും വിശ്വസിക്കുന്ന യഹൂദന്മാര്‍ അല്ലാത്തവരും ഉള്‍പ്പെടുന്നു. നമ്മില്‍ മറ്റു ചിലര്‍ ക്രേത്ത ദ്വീപില്‍ നിന്നുള്ളവരും അറേബ്യ ദേശത്ത് നിന്നുള്ളവരും ആകുന്നു. അതിനാല്‍ ഈ ആളുകള്‍ ദൈവം ചെയ്ത വന്‍കാര്യങ്ങളെക്കുറിച്ച് നമ്മുടെ സ്വന്തം ഭാഷകളില്‍ സംസാരിക്കുന്നത് എങ്ങനെ?"
\s5
\v 12 സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്തെന്ന് അറിയാതെ ആളുകള്‍ അതിശയിച്ചു. അതുകൊണ്ട് അവര്‍ അന്യോന്യം ചോദിച്ചു, "ഇതിന്‍റെ അര്‍ത്ഥം എന്താണ്"?
\v 13 അവരില്‍ ചിലര്‍ അവര്‍ കണ്ടതിനെക്കുറിച്ച് പരിഹസിച്ചു. അവര്‍ പറഞ്ഞു, "ഈ ആളുകള്‍ വളരെയധികം പുതിയ വീഞ്ഞ് കുടിച്ചതിനാല്‍ ഈവിധത്തില്‍ സംസാരിക്കുന്നു."
\s5
\v 14 അതിനാല്‍ പത്രൊസ് മറ്റു പതിനൊന്ന് അപ്പൊസ്തലന്മാരോടുകൂടി എഴുന്നേറ്റു നില്‍ക്കുകയും ആളുകളുടെ കൂട്ടത്തോടു വലിയ ശബ്ദത്തില്‍ പറഞ്ഞത്: "യഹൂദപുരുഷന്മാരും യെരുശലേമില്‍ താമസിക്കുന്ന മറ്റുള്ളവരുമേ: നിങ്ങള്‍ എല്ലാവരും എന്നെ ശ്രദ്ധിക്കുക, എന്തു സംഭവിക്കുന്നു എന്നു ഞാന്‍ വിവരിക്കാം!
\v 15 നിങ്ങളില്‍ ചിലര്‍ ചിന്തിക്കുന്നതു ഞങ്ങള്‍ മദ്യപിച്ചിട്ടുണ്ട് എന്നാണ്, എന്നാല്‍ ഞങ്ങള്‍ മദ്യപിച്ചിട്ടില്ല. ഇപ്പോള്‍ രാവിലെ ഒന്‍പതു മണിയേ ആയിട്ടുള്ളൂ, ദിവസത്തിന്‍റെ ഈ സമയത്ത് ഇവിടെ ആരും തന്നെ മദ്യപിക്കാറില്ല!
\s5
\v 16 അതിനുപകരം, വളരെ നാളുകള്‍ക്കു മുന്‍പ് പ്രവാചകനായ യോവേല്‍ എഴുതിയിരുന്ന അത്ഭുതകാര്യമാണ് ഞങ്ങള്‍ക്കു സംഭവിച്ചത്.
\v 17 അദ്ദേഹം ഇങ്ങനെ എഴുതി: "അന്ത്യദിവസങ്ങളില്‍ ഞാന്‍ എന്‍റെ ആത്മാവിനെ എല്ലാ ആളുകള്‍ക്കും നല്‍കും; എന്‍റെ സന്ദേശം നിങ്ങളുടെ ആണ്‍മക്കളുംപെണ്‍മക്കളും ജനങ്ങളോടു പറയുകയും യൗവ്വനക്കാര്‍ക്കു ഞാന്‍ ദര്‍ശനങ്ങള്‍ നല്‍കുകയും വൃദ്ധന്‍മാര്‍ക്കു സ്വപ്‌നങ്ങള്‍ നല്‍കുകയും ചെയ്യും." എന്നു ദൈവം പറയുന്നു.
\s5
\v 18 ആ ദിവസങ്ങളില്‍ ഞാന്‍ എന്‍റെ പരിശുദ്ധാത്മാവിനെ എന്‍റെ ദാസന്മാര്‍ക്കു നല്‍കും; അതിനാല്‍ എന്‍റെ സന്ദേശം ജനങ്ങളോടു പറയുവാന്‍ അവര്‍ക്കു കഴിയും.
\v 19 ആകാശത്തില്‍ അതിശയകരമായ കാര്യങ്ങള്‍ ഞാന്‍ ഉളവാക്കുകയും ഭൂമിയില്‍ അത്ഭുത കാര്യങ്ങള്‍ ഞാന്‍ നടത്തും എന്നു കാണിക്കേണ്ടതിന് അതിപ്രധാനവും അതിശയകരവുമായ കാര്യങ്ങള്‍ സംഭവിക്കുകയും ചെയ്യും. ഇവിടെ ഭൂമിയില്‍ എല്ലായിടത്തും രക്തവും തീയും പുകയും ഉണ്ടാകും.
\s5
\v 20 ആകാശത്തു സൂര്യന്‍ അവര്‍ക്ക് ഇരുളായി വെളിപ്പെടുകയും ചന്ദ്രന്‍ ചുവന്നതായി പ്രത്യക്ഷപ്പെടുകയും ചെയ്യും. കര്‍ത്താവും ദൈവവുമായ ഞാന്‍ സകലരേയും ന്യായം വിധിപ്പാന്‍ വരുന്നതിനു മുന്‍പ് ഈ കാര്യങ്ങള്‍ സംഭവിക്കും.
\v 21 അതിനു മുന്‍പ് തങ്ങളെ പാപദോഷങ്ങളില്‍ നിന്ന് വിടുവിക്കണമെന്നു എന്നോട് അപേക്ഷിക്കുന്ന എല്ലാവരും രക്ഷിക്കപ്പെടും."
\s5
\v 22 പത്രൊസ് പറയുന്നതു തുടര്‍ന്നു: "എന്‍റെ സഹയിസ്രായേല്യരേ: നിങ്ങള്‍ എന്നെ ശ്രദ്ധിക്കുക! നസ്രെത്തില്‍നിന്നുള്ള യേശു നിങ്ങളുടെ ഇടയില്‍ ജീവിച്ചിരുന്നപ്പോള്‍ നിരവധി അത്ഭുതകാര്യങ്ങള്‍ പ്രവര്‍ത്തിക്കുവാന്‍ കഴിവുള്ളവനായി അവനെ അയച്ചു എന്നു ദൈവം നിങ്ങള്‍ക്കു തെളിയിച്ചു തന്നതിനാല്‍ അവന്‍ ദൈവത്തില്‍ നിന്നുള്ളവന്‍ ആണെന്ന് വെളിപ്പെടുത്തുകയും ചെയ്തു. അത് സത്യമാണെന്ന് നിങ്ങള്‍ തന്നെ അറിയുന്നുവല്ലോ
\v 23 നിങ്ങള്‍ ഇത് അറിഞ്ഞിരുന്നിട്ടും യേശു എന്ന ഈ മനുഷ്യനെ അവന്‍റെ ശത്രുക്കളുടെ കൈകളില്‍ നിങ്ങള്‍ ഏല്പിച്ചു. എന്നിരുന്നാലും, ദൈവം അതിനായി പദ്ധതി ഇട്ടിരുന്നു, അവന്‍ അതിനേപ്പറ്റി സകലവും അറിയുകയും ചെയ്തിരുന്നു. തുടര്‍ന്ന് യേശുവിനെ കൊല്ലുവാനായി നിങ്ങള്‍ ദൈവിക നിയമങ്ങള്‍ അനുസരിക്കാത്തവരെ പ്രേരിപ്പിച്ചു. അവര്‍ അവനെ ക്രൂശിന്മേല്‍ ആണിയാല്‍ തറച്ച് അതു ചെയ്തു.
\v 24 അവന്‍ മരിച്ചു, എന്നാല്‍ ദൈവം അവനെ ഉയര്‍ത്തെഴുന്നേല്‍പ്പിച്ചു കാരണം അവന് മരിച്ചവനായി തുടരുവാന്‍ സാധിക്കുമായിരുന്നില്ല. യേശുവിനെ വീണ്ടും ജീവന്‍ പ്രാപിക്കുവാന്‍ ദൈവം ഇടയാക്കി."
\s5
\v 25 മശിഹ പറഞ്ഞവയായി വളരെ കാലങ്ങള്‍ക്കു മുന്‍പ്, രാജാവായ ദാവീദ് എഴുതി: "കര്‍ത്താവായ ദൈവമേ, നീ എപ്പോഴും എന്നെ കേള്‍ക്കുന്നു എന്നു ഞാന്‍ അറിയുന്നു. നീ എന്‍റെ വലതുഭാഗത്ത് ഉണ്ട്, അതിനാല്‍ എനിക്കു ദോഷം ചെയ്യുവാന്‍ ആഗ്രഹിക്കുന്നവരെക്കുറിച്ച് ഞാന്‍ ഭയപ്പെടുന്നില്ല.
\v 26 ആകയാല്‍ ദൈവമേ, ഞാന്‍ നിന്നെ ആനന്ദത്തോടെ സ്തുതിക്കുന്നു, കൂടാതെ മരണത്തില്‍നിന്ന് എന്‍റെ ശരീരം വീണ്ടും ജീവിക്കുവാന്‍ നീ കാരണമാകും എന്നു ഞാന്‍ പൂര്‍ണമായി വിശ്വസിക്കുന്നു.
\s5
\v 27 മരിച്ചവര്‍ ആയിരിക്കുന്ന ഇടത്ത് നീ എന്നെ തുടരുവാന്‍ സമ്മതിക്കയില്ല. ഞാന്‍ നിനക്കായി സമര്‍പ്പിക്കപ്പെടുകയും എപ്പോഴും നിന്നെ അനുസരിക്കുകയും ചെയ്യുന്നതിനാല്‍ എന്‍റെ ശരീരം അഴുകുവാന്‍ നീ സമ്മതിക്കുകയില്ല.
\v 28 എങ്ങനെ വീണ്ടും ജീവിക്കുമെന്ന് നീ എന്നെ കാണിച്ചിരിക്കുന്നു. നീ എന്നെന്നേക്കും എന്നോടു കൂടെ ഇരിക്കും എന്ന കാരണത്താല്‍ നീ എന്നെ വളരെ സന്തോഷവാനാക്കും".
\s5
\v 29 പത്രൊസ് തുടര്‍ന്നു: എന്‍റെ സഹയഹൂദരേ, നമ്മുടെ പൂര്‍വ്വപിതാവായ ദാവീദ് രാജാവ് മരിച്ചു എന്നും ആളുകള്‍ അവനെ അടക്കം ചെയ്തു എന്നും എനിക്ക് ഉറപ്പുണ്ട്. അവന്‍റെ ശരീരം അടക്കിയ സ്ഥലം ഇപ്പോഴും ഇവിടെ ഉണ്ട്.
\v 30 രാജാവായ ദാവീദ് ഒരു പ്രവാചകനായിരുന്നു. അവന്‍റെ പിന്തുടര്‍ച്ചക്കാരില്‍ ഒരാള്‍ രാജാവാകും എന്നു ദൈവം അവനോടു വാഗ്ദാനം ചെയ്തു എന്ന് അവന്‍ അറിഞ്ഞിരുന്നു.
\v 31 ദൈവം അത് ചെയ്യുമെന്ന്, കാലങ്ങള്‍ക്കു മുന്‍പ് ദാവീദ് അറിഞ്ഞിരുന്നു. യേശു എന്ന മശിഹാ മരിച്ചതിനു ശേഷം വീണ്ടും ജീവിക്കുവാന്‍ ദൈവം ഇടയാക്കും എന്ന് അവന്‍ പറഞ്ഞു. അവന്‍ കല്ലറയില്‍ തുടരുവാന്‍ ദൈവം അനുവദിക്കുകയില്ല, അവന്‍റെ ശരീരം അഴുകുവാന്‍ അവന്‍ സമ്മതിക്കുകയില്ല.
\s5
\v 32 മനുഷ്യനായ ഈ യേശു മരിച്ചതിനുശേഷം, ദൈവം അവനെ വീണ്ടും ജീവിപ്പിച്ചു. ഞങ്ങള്‍ അവനെ കണ്ടതിനാല്‍ അവന്‍റെ അനുയായികളായ ഞങ്ങള്‍ ഇത് അറിയുന്നു.
\v 33 സ്വര്‍ഗ്ഗത്തില്‍ തന്നോടൊപ്പം ആധിപത്യമുള്ളവനാക്കി ദൈവം യേശുവിനെ ഏറ്റവും ആദരിച്ചു. ദൈവം വാഗ്ദത്തം ചെയ്തതുപോലെ തന്‍റെ പിതാവായ ദൈവത്തില്‍നിന്ന് യേശു പരിശുദ്ധാത്മാവിനെ പ്രാപിച്ചു. അതിനാല്‍ യേശു പരിശുദ്ധാത്മാവിനെ ഞങ്ങള്‍ക്ക് ഔദാര്യമായി തരികയും നിങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്നതുവഴി അവന്‍ അതു കാണിച്ചിരിക്കുന്നു.
\s5
\v 34 യേശു സ്വര്‍ഗ്ഗത്തിലേക്കു പോയതുപോലെ ദാവീദ് പോയിട്ടില്ലാത്തതു കൊണ്ട് ദാവീദ് തന്നെ കുറിച്ചല്ല പറയുന്നത്‌ എന്നു ഞങ്ങള്‍ അറിയുന്നു. മാത്രവുമല്ല, ഇത് മശിഹയെക്കുറിച്ചാകുന്നു എന്ന് ദാവീദ് തന്നെ പറഞ്ഞിരിക്കുന്നു:
\v 35 കര്‍ത്താവായ ദൈവം എന്‍റെ കര്‍ത്താവായ മശിഹായോടു പറഞ്ഞത്, "ഞാന്‍ നിന്‍റെ ശത്രുക്കളെ പൂര്‍ണമായും പരാജയപ്പെടുത്തുന്നതുവരെ ഇവിടെ ഞാന്‍ ആയിരിക്കുന്ന ഇടത്ത് ഭരണം നടത്തുക."
\v 36 പത്രൊസ് പറഞ്ഞുകൊണ്ട് അവസാനിപ്പിച്ചത്, "നിങ്ങള്‍ ക്രൂശില്‍ തറച്ചുകൊന്ന ഇതേ യേശുവിനെ ദൈവം, കര്‍ത്താവും മശിഹയും ആക്കിത്തീര്‍ത്തു എന്നു നിങ്ങളും മറ്റ് യിസ്രായേല്യരും അറിയേണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു.
\s5
\v 37 പത്രൊസും മറ്റ് അപ്പൊസ്തലന്മാരും പറഞ്ഞതു ജനങ്ങള്‍ കേട്ടപ്പോള്‍, തങ്ങള്‍ തെറ്റു ചെയ്തതായി അവര്‍ അറിഞ്ഞു. "ഞങ്ങള്‍ എന്തു ചെയ്യേണം എന്നു ജനം അവരോടു ചോദിച്ചു.
\v 38 പത്രൊസ് അവരോട് ഉത്തരം പറഞ്ഞു: "നിങ്ങള്‍ ഓരോരുത്തരും നിങ്ങളുടെ പാപ സ്വഭാവത്തില്‍നിന്നും പിന്തിരിയേണം; നിങ്ങള്‍ ഇപ്പോള്‍ യേശു എന്ന മശിഹാ നിങ്ങള്‍ക്കുവേണ്ടി ചെയ്തതു വിശ്വസിക്കുക നിമിത്തം ഞങ്ങള്‍ നിങ്ങളെ സ്നാനപ്പെടുത്തും, ദൈവം നിങ്ങളുടെ പാപങ്ങള്‍ ക്ഷമിച്ചു എന്ന് അതു കാണിക്കുകയും അവന്‍ തന്‍റെ പരിശുദ്ധാത്മാവിനെ നിങ്ങള്‍ക്കു തരികയും ചെയ്യും.
\v 39 നിങ്ങള്‍ക്കും നിങ്ങളുടെ മക്കള്‍ക്കും യേശുവില്‍ വിശ്വസിക്കുന്ന മറ്റുള്ളവര്‍ക്കും ഇവിടെനിന്നു ദൂരെ താമസിക്കുന്നവര്‍ക്കും ഇതു ചെയ്തു തരുമെന്ന് ദൈവം വാഗ്ദത്തം ചെയ്തിട്ടുണ്ട്. തന്‍റെ ജനമായി തീരേണ്ടതിനു വിളിക്കുന്ന ഓരോരുത്തര്‍ക്കും നമ്മുടെ ദൈവമായ കര്‍ത്താവ് തന്‍റെ പരിശുദ്ധാത്മാവിനെ നല്‍കും!"
\s5
\v 40 പത്രൊസ് മറ്റ് അനേക കാര്യങ്ങള്‍ അതിശക്തമായി അവരോടുപറഞ്ഞു. അവന്‍ അവരോടു പറഞ്ഞു: "യേശുവിനെ ഉപേക്ഷിക്കുന്ന ദുഷ്ട ജനങ്ങളെ അവന്‍ ശിക്ഷിക്കുമ്പോള്‍ നിങ്ങളെ ശിക്ഷിക്കാതിരിക്കേണ്ടതിനു ദൈവത്തോട് ആവശ്യപ്പെടുക."
\v 41 പത്രൊസിന്‍റെ സന്ദേശം കേട്ടു വിശ്വസിച്ച ആളുകള്‍ സ്നാനപ്പെട്ടു. ആ ദിവസം ഏകദേശം മൂവായിരം പേര്‍ വിശ്വാസികളുടെ സമൂഹത്തോടു ചേര്‍ന്നു.
\v 42 അപ്പൊസ്തലന്മാര്‍ പഠിപ്പിച്ചത് അവര്‍ തുടര്‍ച്ചയായി അനുസരിച്ചു. അവര്‍ മറ്റു വിശ്വാസികളുമായി പല പ്രാവശ്യം കൂടിവരികയും എല്ലാ ദിവസവും ഒരുമിച്ചു പ്രാര്‍ത്ഥിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തു.
\s5
\v 43 അപ്പൊസ്തലന്മാര്‍ പലതരത്തിലുള്ള അത്ഭുതകാര്യങ്ങള്‍ ചെയ്തതിനാല്‍ യെരുശലേമില്‍ ഉണ്ടായിരുന്ന എല്ലാ ജനങ്ങളും ദൈവത്തെ വളരെയധികം ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്തു.
\v 44 യേശുവില്‍ വിശ്വസിച്ചവര്‍ ഒരേ കാര്യങ്ങളില്‍ വിശ്വസിക്കുകയും തുടര്‍ച്ചയായി ഒരുമിച്ചുകൂടി വരികയും ചെയ്തു. അവര്‍ തങ്ങള്‍ക്കുള്ളത് എല്ലാം മറ്റുള്ളവരുമായി പങ്കുവയ്ക്കുകയും ചെയ്തുകൊണ്ടിരുന്നു.
\v 45 സമയാസമയങ്ങളില്‍ അവരില്‍ ചിലര്‍ തങ്ങള്‍ക്കു സ്വന്തമായി ഉണ്ടായിരുന്ന നിലങ്ങളില്‍ നിന്നും മറ്റു വസ്തുക്കളില്‍ നിന്നും അല്പമായി വില്‍ക്കുകയും കൂട്ടത്തിലുള്ള മറ്റുള്ളവര്‍ക്ക് ആവശ്യമുള്ള ധന സഹായം നല്‍കുകയും ചെയ്യുമായിരുന്നു.
\s5
\v 46 അവര്‍ എല്ലാ ദിവസവും ദൈവാലയഭാഗത്ത് കൂടിവരികയും ശേഷം അവരുടെ ഭവനങ്ങളില്‍ കൂടിവന്നു ഭക്ഷണം കഴിക്കുകയും ചെയ്തു. അന്യോന്യം അവര്‍ക്കുള്ളതു പങ്കിടുകയും ഒരുമിച്ചു ഭക്ഷിക്കുകയും ചെയ്തപ്പോള്‍ അവര്‍ സന്തുഷ്ടരായിരുന്നു.
\v 47 അവര്‍ അങ്ങനെ ചെയ്തതിനാല്‍ ദൈവത്തെ മഹത്വപ്പെടുത്തുകയും യെരുശലേമിലുള്ള മറ്റുള്ളവര്‍ അവരെ ബഹുമാനിക്കുകയും ചെയ്തു. ഈവിധ കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ തന്നെ തങ്ങളുടെ പാപത്തിന്‍റെ ശിക്ഷയില്‍നിന്ന് രക്ഷിക്കപ്പെട്ടവരെ ദിനംതോറും കര്‍ത്താവായ യേശു അവരുടെ കൂട്ടത്തിലേക്ക് ചേര്‍ത്തുകൊണ്ടിരുന്നു.
\s5
\c 3
\p
\v 1 ഒരു ദിവസം പത്രൊസും യോഹന്നാനും ദൈവാലയത്തിന്‍റെ പ്രാകാരത്തിലേക്കു പോവുകയായിരുന്നു. അപ്പോള്‍ ഉച്ചകഴിഞ്ഞ് മൂന്നു മണി സമയമായിരുന്നു, ആ സമയം അവിടെ ജനങ്ങള്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു.
\v 2 ജനനം മുതല്‍ നടക്കുവാന്‍ കഴിവില്ലാതിരുന്ന ഒരു മനുഷ്യന്‍ അവിടെയുണ്ടായിരുന്നു. ദൈവാലയത്തിന്‍റെ പ്രവേശനത്തില്‍ സുന്ദരം എന്നു വിളിച്ചിരുന്ന വാതില്‍ക്കല്‍ ആണ് അവന്‍ ഇരുന്നത്. ദൈവാലയ പ്രാകാരത്തില്‍ പ്രവേശിക്കുന്നവരോട് അല്പം പണം ചോദിക്കുവാന്‍ ആളുകള്‍ എല്ലാ ദിവസവും അവനെ എടുത്തു കൊണ്ടുവരുമായിരുന്നു.
\v 3 പത്രൊസും യോഹന്നാനും ദൈവാലയ പ്രാകാരത്തിലേക്കു പ്രവേശിക്കുകയായിരുന്ന അവസരത്തില്‍, അല്പം പണം കൊടുക്കുവാനായി അവന്‍ അവരോടു യാചിച്ചു.
\s5
\v 4 പത്രൊസ് യോഹന്നാനും അവനെ നേരിട്ട് നോക്കിക്കൊണ്ടിരിക്കയില്‍, പത്രൊസ് അവരോടു പറഞ്ഞു: "ഞങ്ങളെ നോക്കുക".
\v 5 അവരില്‍നിന്നും കുറച്ചു പണം കിട്ടും എന്നു പ്രതീക്ഷിച്ചുകൊണ്ട് അവന്‍ അവരുടെ നേരേ നോക്കി.
\v 6 തുടര്‍ന്ന് പത്രൊസ് അവനോടു പറഞ്ഞു: "എന്‍റെ കൈയില്‍ പണമില്ല; എന്നാല്‍ എനിക്ക് എന്തു ചെയ്യുവാന്‍ കഴിയുമോ അത് ഞാന്‍ നിനക്കു വേണ്ടി ചെയ്യും. യേശു എന്ന നസ്രെത്തുകാരനായ മശിഹായുടെ നാമത്തില്‍ നീ സൗഖ്യമായിരിക്കുന്നു. എഴുന്നേറ്റു നടക്കുക".
\s5
\v 7 അതിനുശേഷം പത്രൊസ് ആ മനുഷ്യന്‍റെ വലതുകരത്തില്‍ പിടിക്കുകയും എഴുന്നേറ്റു നില്‍ക്കുവാന്‍ അവനെ സഹായിക്കുകയും ചെയ്തു. അതേ നിമിഷത്തില്‍ത്തന്നെ ആ മനുഷ്യന്‍റെ പാദവും മുട്ടുകളും ബലപ്പെട്ടു.
\v 8 അവന്‍ മുകളിലേക്കു ചാടുകയും നടക്കുവാന്‍ ആരംഭിക്കുകയും ചെയ്തു! അതിനുശേഷം പത്രൊസിനോടും യോഹന്നാനോടുംകൂടെ ദൈവാലയത്തില്‍ പ്രവേശിക്കുകയും നടന്നും ചാടിയും ദൈവത്തെ മഹത്വപ്പെടുത്തുകയും ചെയ്തു!
\s5
\v 9 ദൈവാലയത്തില്‍ ഉണ്ടായിരുന്ന എല്ലാ ആളുകളും അവന്‍ നടക്കുന്നതും ദൈവത്തെ മഹത്വപ്പെടുത്തുന്നതും കണ്ടു.
\v 10 ഈ മനുഷ്യന്‍ ദൈവാലയ പ്രാകാരത്തില്‍ സുന്ദരം എന്ന വാതില്‍ക്കല്‍ പതിവായി ഇരിക്കുകയും ആളുകളോടു പണം ചോദിക്കുകയും ചെയ്തിരുന്ന മനുഷ്യന്‍ ആയിരുന്നു എന്ന് അവര്‍ തിരിച്ചറിഞ്ഞു! അതിനാല്‍ അവിടെയുണ്ടായിരുന്ന എല്ലാവരും അവനു സംഭവിച്ചത് കണ്ടു വളരെ അധികം അത്ഭുതപ്പെട്ടു.
\s5
\v 11 ആ മനുഷ്യന്‍ പത്രൊസിനോടും യോഹന്നാനോടും ചേര്‍ന്നിരുന്നതിനാല്‍ എന്തു ചിന്തിക്കണമെന്നു പോലും അറിയാതെ എല്ലാവരും ആശ്ചര്യപ്പെട്ടു! അതിനാല്‍ ശലോമോന്‍റെ മണ്ഡപം എന്നു വിളിച്ചിരുന്ന ദൈവാലയ പ്രാകാരത്തിലേക്ക് അവര്‍ ഓടിവന്നു.
\v 12 പത്രൊസ് ജനങ്ങളെ കണ്ടപ്പോള്‍ അവന്‍ അവരോടു പറഞ്ഞത്: "സഹയിസ്രായേല്യരായുള്ളോരെ, ഈ മനുഷ്യനു സംഭവിച്ചത് എന്തെന്ന് ഉള്ളതിനെപ്പറ്റി നിങ്ങള്‍ ആശ്ചര്യപ്പെടരുത്, ഞങ്ങളുടെ സ്വന്ത ശക്തികൊണ്ട് ഈ മനുഷ്യനു നടക്കുവാന്‍ ഇടയാക്കി എന്ന നിലയില്‍ നിങ്ങള്‍ എന്തുകൊണ്ടാണ് ഞങ്ങളെ നോക്കുന്നത്?
\s5
\v 13 അതിനാല്‍ എന്താണ് വാസ്തവത്തില്‍ സംഭവിക്കുന്നത്‌ എന്നു ഞാന്‍ നിങ്ങളോടു പറയാം. അബ്രഹാം, യിസഹാക്ക്, യാക്കോബ്, എന്നിവര്‍ ഉള്‍പ്പെട്ടിരുന്ന നമ്മുടെ പൂര്‍വികര്‍ ദൈവത്തെ ആരാധിച്ചു. അതുപോലെ വിശ്വസ്തതയോടെ തന്നെ സേവിച്ച യേശുവിനെ ദൈവം ഇപ്പോള്‍ വളരെയധികം ആദരിച്ചിരിക്കുന്നു. നിങ്ങളുടെ നേതാക്കന്മാര്‍ യേശുവിനെ ദേശാധിപതി ആയ പീലാത്തോസിന്‍റെ പടയാളികള്‍ക്കു കൊല്ലേണ്ടതിനു ഏല്‍പ്പിച്ചു കൊടുത്തു. യേശുവിനെ വിട്ടയക്കുവാന്‍ പീലാത്തോസ് തീരുമാനിച്ചതിനു ശേഷവും നിങ്ങള്‍ തന്നെയാണ് അവന്‍റെ മുന്‍പില്‍ യേശുവിനെ നിരാകരിച്ചത്.
\v 14 യിസ്രായേലിന്‍റെ മശിഹയായി യേശു ദൈവത്തിന്‍റെ സ്വന്തം ആയിരുന്നിട്ടും നീതിമാനായവനു പകരം, ഒരു കൊലപാതകിയെ സ്വതന്ത്രമായി വിട്ടയക്കുവാന്‍ നിങ്ങള്‍ ആവശ്യപ്പെട്ടു!
\s5
\v 15 മനുഷ്യര്‍ക്ക്‌ നിത്യജീവന്‍ നല്കുന്നവനായ യേശുവിനെ നിങ്ങള്‍ കൊന്നതായി ദൈവം കണക്കാക്കുന്നു. എന്നാല്‍ അവന്‍ വീണ്ടും ജീവിക്കുവാന്‍ ദൈവം കാരണമായി . അവന്‍ വീണ്ടും ജീവിച്ചതിനുശേഷം അനേക പ്രാവശ്യം ഞങ്ങള്‍ യേശുവിനെ കണ്ടു.
\v 16 യേശുവിനു ചെയ്യുവാന്‍ കഴിയുമെന്ന് ഞങ്ങള്‍ വിശ്വസിച്ചത് നിമിത്തം ഈ മനുഷ്യന്‍ നിങ്ങളുടെ മുന്‍പാകെ വീണ്ടും ശക്തി പ്രാപിച്ചവനായി നടക്കുവാന്‍ കഴിവുള്ളവനും ആയിത്തീര്‍ന്നു. അതെ, ഞങ്ങള്‍ യേശുവില്‍ വിശ്വസിച്ചതിന്‍റെ കാരണത്താല്‍ നിങ്ങള്‍ എല്ലാവരും കാണേണ്ടതിനുവേണ്ടി അവന്‍ ഈ മനുഷ്യനെ പൂര്‍ണ്ണമായി സൗഖ്യമാക്കി.
\s5
\v 17 "എന്‍റെ സഹ നാട്ടുകാരായവരെ, യേശു മശിഹയായിരുന്നു എന്നു നിങ്ങള്‍ അറിയാഞ്ഞതിനാല്‍ നിങ്ങളും നിങ്ങളുടെ നേതാക്കന്മാരും യേശുവിനെ കൊന്നു എന്നു ഞാന്‍ ഇപ്പോള്‍ അറിയുന്നു.
\v 18 വളരെക്കാലം മുന്‍പു ദൈവം പ്രവാചകന്മാര്‍ക്കു വെളിപ്പെടുത്തിയത് ഇപ്പോള്‍ അവന്‍ നിവര്‍ത്തിച്ചിരിക്കുന്നു; എന്തെന്നാല്‍ ജനങ്ങള്‍ യേശുവിനെ മരണത്തിന് ഏല്‍പ്പിക്കും. ദൈവത്തില്‍നിന്ന് അയച്ച മശിഹ, കഷ്ടപ്പെടുകയും മരിക്കുകയും ചെയ്യുമെന്നു ദൈവം എല്ലാ പ്രവാചകന്മാരോടും പറഞ്ഞു.
\s5
\v 19 ആയതിനാല്‍ ദൈവം നിങ്ങളുടെ പാപങ്ങള്‍ പൂര്‍ണമായും ക്ഷമിക്കേണ്ടതിനും അവന്‍ നിങ്ങളെ ശക്തിപ്പെടുത്തേണ്ടതിനുമായി നിങ്ങള്‍ നിങ്ങളുടെ പാപമയമായ ജീവിതങ്ങളില്‍നിന്ന് പിന്തിരിയുകയും ദൈവത്തിനു പ്രസാദകരമായത് എന്തെന്ന് അറിയുവാന്‍ ദൈവം നിങ്ങളെ സഹായിക്കേണ്ടതിനായി ദൈവത്തോട് ചോദിക്കുകയും ചെയ്യുക.
\v 20 നിങ്ങള്‍ അതു ചെയ്യുന്നുവെങ്കില്‍ കര്‍ത്താവായ ദൈവം നിങ്ങളെ സഹായിക്കുന്നു എന്ന് നിങ്ങള്‍ അറിയുന്ന സമയങ്ങള്‍ വരും. നിങ്ങള്‍ക്കു തന്നിരുന്ന മശിഹായെ ഒരുദിവസം അവന്‍ വീണ്ടും ഭൂമിയിലേക്കു തിരിച്ചയക്കും. ആ വ്യക്തി യേശു ആണ്.
\s5
\v 21 ദൈവം, താന്‍ സൃഷ്ടിച്ച സകലത്തെയും പുതുതാക്കുന്ന കാലം വരെ യേശു സ്വര്‍ഗ്ഗത്തില്‍ തീര്‍ച്ചയായും വസിക്കും. അതു ചെയ്യുമെന്നു ദൈവം മുന്‍ കാലങ്ങളില്‍ വാഗ്ദത്തം ചെയ്യുകയും, ജനത്തോട് അതു പറയേണ്ടതിനു അവന്‍ വിശുദ്ധ പ്രവാചകന്മാരെ തിരഞ്ഞെടുത്തു.
\v 22 ഉദാഹരണമായി മശിഹായെക്കുറിച്ചു പ്രവാചകനായ മൊശെ ഇതുപറഞ്ഞു, നിങ്ങളുടെ ഇടയില്‍നിന്ന് എന്നെപ്പോലൊരു പ്രവാചകനെ നിങ്ങളുടെ ദൈവമായ കര്‍ത്താവ് അയക്കും. അവന്‍ പറയുന്നത് എല്ലാം നിങ്ങള്‍ കേള്‍ക്കണം
\v 23 ആ പ്രവാചകനെ കേള്‍ക്കാതിരിക്കുകയും അവനെ അനുസരിക്കാതിരിക്കുകയും ചെയ്യുന്നവര്‍ ഒരിക്കലും ദൈവത്തിന്‍റെ ജനമായിരിക്കുകയില്ല, കൂടാതെ ദൈവം അവരെ നശിപ്പിക്കും."'
\s5
\v 24 പത്രൊസ് തുടര്‍ന്നു, "ഈ ദിവസങ്ങളില്‍ എന്തു സംഭവിക്കണമെന്നതിനെക്കുറിച്ച് എല്ലാ പ്രവാചകന്മാരും പറഞ്ഞിരുന്നു. ഈ കാര്യങ്ങള്‍ സംഭവിക്കുന്നതിനു മുന്‍പുതന്നെ ശമുവേലും മറ്റുള്ളവരും ഉള്‍പ്പെടുന്ന പ്രവാചകന്മാര്‍ ഈ സംഭവങ്ങളെക്കുറിച്ചു പിന്നീട് പറഞ്ഞിരുന്നു.
\v 25 നമ്മുടെ പൂര്‍വ്വികന്‍മാരെ ദൈവം അനുഗ്രഹിക്കുവാന്‍ ശക്തമായി വാഗ്ദത്തം ചെയ്തപ്പോള്‍ നിങ്ങളെയും അനുഗ്രഹിക്കുമെന്ന് അവന്‍ തീര്‍ച്ചയായും വാഗ്ദത്തം ചെയ്തിട്ടുണ്ട്. മശിഹായെക്കുറിച്ച് അവന്‍ അബ്രഹാമിനോടു പറഞ്ഞത്, "നിന്‍റെ പിന്‍തലമുറക്കാരന്‍ ചെയ്യുന്നതിന്‍റെ ഫലം എന്നവണ്ണം ഭൂമുഖത്തുള്ള എല്ലാ ജനസമൂഹങ്ങളെയും ഞാന്‍ അനുഗ്രഹിക്കും.
\v 26 പത്രൊസ് ഉപസംഗ്രഹിച്ചു പറഞ്ഞത്, "ആകയാല്‍ യേശുവിനെ ദൈവം മശിഹയായി സേവനം ചെയ്യേണ്ടതിന് ഭൂമിയിലേക്ക് അയച്ചപ്പോള്‍ നിങ്ങള്‍ ദുഷ്ടത പ്രവര്‍ത്തിക്കുന്നത് അവസാനിപ്പിക്കുകയും നിങ്ങളെ അനുഗ്രഹിക്കേണ്ടതിനുമായി ദൈവം അവനെ യിസ്രായേല്യരായ നിങ്ങളുടെ അടുക്കലേയ്ക്ക് ആദ്യം അയച്ചു."
\s5
\c 4
\p
\v 1 അതേസമയം ദൈവാലയ പ്രാകാരത്തില്‍ കുറച്ചു പുരോഹിതന്മാര്‍ ഉണ്ടായിരുന്നു. സദൂക്യ സമൂഹത്തിലെ ചില അംഗങ്ങളും ദൈവാലയ സംരക്ഷകരുടെ ചുമതലക്കാരനും അവിടെ ഉണ്ടായിരുന്നു. പത്രൊസും യോഹന്നാനും ജനത്തോടു സംസാരിക്കുമ്പോള്‍ ഈ ആളുകള്‍ അവര്‍ രണ്ടുപേരുടെയും അടുക്കല്‍ വന്നു.
\v 2 രണ്ട് അപ്പൊസ്തലന്മാരും ജനങ്ങളോട് യേശുവിനെക്കുറിച്ചു പഠിപ്പിച്ചുകൊണ്ടിരുന്ന കാരണത്താല്‍ ഈ പുരുഷന്മാര്‍ വളരെ കോപിഷ്ടരായിരുന്നു. യേശു കൊല്ലപ്പെട്ടതിനു ശേഷം വീണ്ടും ജീവിക്കുവാന്‍ ദൈവം പ്രവര്‍ത്തിച്ച കാര്യങ്ങളാണ് അവര്‍ പറഞ്ഞുകൊണ്ടിരുന്നത്.
\v 3 അതിനാല്‍ ഈ പുരുഷന്മാര്‍ പത്രൊസിനെയും യോഹന്നാനെയും പിടികൂടി തടവിലിട്ടു. സന്ധ്യാ സമയമായിരുന്നതിനാല്‍ പത്രൊസിനെയും യോഹന്നാനെയും ചോദ്യം ചെയ്യുവാന്‍ യഹൂദന്മാരുടെ ആലോചനാസമിതിക്ക് അടുത്ത ദിവസം വരെ കാത്തിരിക്കേണ്ടിയിരുന്നു.
\v 4 എന്നിരുന്നാലും പത്രൊസിന്‍റെ പ്രസംഗം കേട്ട അനേക ആളുകള്‍ യേശുവില്‍ തങ്ങളുടെ വിശ്വാസം അര്‍പ്പിച്ചു. യേശുവില്‍ വിശ്വസിച്ച പുരുഷന്മാരുടെ എണ്ണം ഏകദേശം അയ്യായിരം ആയി വര്‍ദ്ധിച്ചു.
\s5
\v 5 അടുത്ത ദിവസം മഹാപുരോഹിതന്‍ മറ്റു മഹാപുരോഹിതന്മാരെയും യഹൂദാ നിയമങ്ങളുടെ അദ്ധ്യാപകരേയും യഹൂദാ ആലോചനാ സഭയുടെ മറ്റ് അംഗങ്ങളേയും യെരുശലേമില്‍ ഒരു സ്ഥലത്ത് ഒന്നിച്ചുകൂട്ടി വരുത്തി.
\v 6 മുന്‍ മഹാപുരോഹിതന്‍ ഹന്നാവ് അവിടെ ഉണ്ടായിരുന്നു. പുതിയ മഹാപുരോഹിതന്‍ കയ്യഫാവും യോഹന്നാനും അലെക്സന്തരും മഹാപുരോഹിതനുമായി ബന്ധം ഉണ്ടായിരുന്ന മറ്റു പുരുഷന്മാരും അവിടെ ഉണ്ടായിരുന്നു.
\v 7 അവര്‍ കല്പിച്ചതനുസരിച്ച് സൂക്ഷിപ്പുകാര്‍ പത്രൊസിനെയും യോഹന്നാനെയും അവരുടെ മധ്യത്തില്‍ കൊണ്ടുവന്നതിനെ തുടര്‍ന്ന് പത്രൊസിനോടും യോഹന്നാനോടും അവര്‍ ചോദിച്ചു, "നടക്കുവാന്‍ കഴിയാത്ത ഈ മനുഷ്യനെ സൗഖ്യമാക്കുവാന്‍ ആരാണ് നിങ്ങള്‍ക്ക് അധികാരം തന്നത്?".
\s5
\v 8 പരിശുദ്ധാത്മാവ് പത്രൊസിനു ശക്തി നല്കിയതനുസരിച്ചു പത്രൊസ് അവരോടു പറഞ്ഞു, "ഞങ്ങളെ ഭരിക്കുന്ന സഹ യിസ്രായേല്യരായവരും മറ്റു മൂപ്പന്‍മാരെല്ലാവരും എന്നെ ശ്രദ്ധിക്കുക.
\v 9 നടക്കുവാന്‍ കഴിവില്ലാതിരുന്ന ഈ മനുഷ്യനു വേണ്ടി ഞങ്ങള്‍ ചെയ്ത നല്ല പ്രവൃത്തിയെക്കുറിച്ച് നിങ്ങള്‍ ഇന്നു ഞങ്ങളെ ചോദ്യം ചെയ്യുന്നു, ഇവന്‍ എങ്ങനെ സൗഖ്യമായി എന്നും നിങ്ങള്‍ ചോദിക്കുന്നു. അതിനാല്‍ നിങ്ങളോടും മറ്റ് യിസ്രായേല്യരായവരോടും ഞാന്‍ ഇതു പറയട്ടെ:
\v 10 അതിനാല്‍ നിങ്ങളും ഞങ്ങളുടെ മറ്റ് യിസ്രായേല്യരായ സഹോദരന്മാരും അറിയുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നത്: നസ്രായനായ മശിഹാ എന്ന യേശുവിന്‍റെ നാമത്താലാണ് ഈ മനുഷ്യന്‍ സൗഖ്യമായത്, അതിനാല്‍ നിങ്ങളുടെ മുന്‍പില്‍ നില്‍ക്കുന്നതിന് ഇവന് കഴിയുന്നു. ക്രൂശില്‍ യേശുവിനെ ആണി അടിച്ചത് നിങ്ങളായിരുന്നു എന്ന് ദൈവം കണക്കാക്കി, എന്നാല്‍ ദൈവം അവനെ മരണത്തില്‍നിന്നും വീണ്ടും ജീവനിലേക്കു കൊണ്ടുവരുവാന്‍ കാരണമായി.
\s5
\v 11 നസ്രായനായ മശിഹ എന്ന യേശുവിനെക്കുറിച്ചു തിരുവെഴുത്തുകള്‍ പറയുന്നത്: "പണിയുന്നവര്‍ വലിച്ചെറിഞ്ഞ കല്ല്‌ കെട്ടിടത്തിലെ ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാന കല്ലായിതീര്‍ന്നു."
\v 12 യേശുവിനു മാത്രമേ നമ്മെ രക്ഷിക്കുവാന്‍ കഴിയുകയുള്ളു, നമ്മുടെ പാപങ്ങളുടെ ശിക്ഷയില്‍നിന്നു നമ്മെ രക്ഷിക്കുവാന്‍ ദൈവം മറ്റൊരു മനുഷ്യനെയും നല്‍കിയിട്ടില്ല!"
\s5
\v 13 പത്രൊസും യോഹന്നാനും അവരെ ഭയപ്പെടുന്നില്ല എന്നു യഹൂദാ നേതാക്കന്മാര്‍ തിരിച്ചറിഞ്ഞു. ഈ രണ്ടു പുരുഷന്മാരും സാധാരണ ആളുകള്‍ ആകുന്നു എന്നും ഇവര്‍ വിദ്യാഭ്യാസം നടത്തിയിട്ടില്ലാത്തവരുമാണെന്ന് ഇവര്‍ മനസ്സിലാക്കി. അതിനാല്‍ നേതാക്കന്മാര്‍ ആശ്ചര്യപ്പെട്ടു. ഈ പുരുഷന്മാര്‍ യേശുവിനോടുകൂടെ സമയം ചിലവഴിച്ചിരുന്നു എന്നും അവര്‍ അറിഞ്ഞു.
\v 14 സൗഖ്യമായ മനുഷ്യന്‍ പത്രൊസിനോടും യോഹന്നാനോടുംകൂടെ നില്‍ക്കുന്നതും അവര്‍ കണ്ടു. അവര്‍ക്കെതിരായി ഒന്നുംതന്നെ സംസാരിക്കുവാന്‍ അവര്‍ക്കു കഴിഞ്ഞില്ല.
\s5
\v 15 യഹൂദാ നേതാക്കന്മാര്‍ സഭ കൂടിയിരുന്ന മുറിയില്‍നിന്ന് പത്രൊസിനെയും യോഹന്നാനെയും സൗഖ്യമായ മനുഷ്യനെയും പുറത്താക്കുവാന്‍ സംരക്ഷകരോടു പറഞ്ഞു. അവര്‍ അങ്ങനെ ചെയ്തതിനുശേഷം നേതാക്കന്മാര്‍ തമ്മില്‍ത്തമ്മില്‍ പത്രൊസിനെയും യോഹന്നാനെയും കുറിച്ച് സംസാരിച്ചു.
\v 16 അവര്‍ പറഞ്ഞു: "ഈ രണ്ടു മനുഷ്യരെ ശിക്ഷിക്കുവാന്‍ നമുക്കു കഴിയേണ്ടതിനു കാരണം ഒന്നും തന്നെയില്ല . യെരുശലേമില്‍ താമസിക്കുന്ന എല്ലാവരും ഇവര്‍ ആശ്ചര്യകരമായ ഒരു അത്ഭുതം ചെയ്തു എന്ന് അറിയുന്നു, അതിനാല്‍ ഇതു നടന്നില്ല എന്നു ജനങ്ങളോടു പറയുവാന്‍ നമുക്കു കഴിയുകയില്ല.
\v 17 എന്നിരുന്നാലും യേശുവിനെക്കുറിച്ച് അവര്‍ എന്താണ് പഠിപ്പിക്കുന്നത്‌ എന്നു മറ്റു ജനങ്ങള്‍ കേള്‍ക്കുവാന്‍ തീര്‍ച്ചയായും നാം അനുവദിക്കരുത്. അതിനാല്‍ ഈ മനുഷ്യനെ സൗഖ്യപ്പെടുത്തുവാന്‍ അവര്‍ക്ക് അധികാരം കൊടുത്തു എന്നു ജനങ്ങളോട് തുടര്‍ച്ചയായി പറഞ്ഞാല്‍, നാം ഇവരെ ശിക്ഷിക്കും എന്നു പറയണം".
\v 18 അപ്പൊസ്തലന്മാരെ രണ്ടുപേരെയും മുറിയിലേക്കു വീണ്ടും കൊണ്ടുവരുവാന്‍ യഹൂദ നേതാക്കന്മാര്‍ സംരക്ഷകരോടു പറഞ്ഞു. സംരക്ഷകര്‍ അങ്ങനെ ചെയ്തതിനുശേഷം യേശുവിനെക്കുറിച്ച് ആരോടും പറയുകയോ പഠിപ്പിക്കുകയോ തുടര്‍ന്നു ചെയ്യരുതെന്നു രണ്ടു പേരോടും അവര്‍ പറഞ്ഞു.
\s5
\v 19 എന്നാല്‍ പത്രൊസും യോഹന്നാനും പറഞ്ഞത്: "നിങ്ങളെ അനുസരിക്കുകയും ദൈവത്തെ അനുസരിക്കാതിരിക്കുകയും ചെയ്യുന്നതു ശരിയാണെന്നു ദൈവം ചിന്തിക്കുന്നുവോ? ശരി എന്നു നിങ്ങള്‍ക്കു തോന്നുന്നതു ചെയ്യുവാന്‍ ഞങ്ങള്‍ നിങ്ങളെ അനുവദിക്കും.
\v 20 എന്നാല്‍ ഞങ്ങളെ സംബന്ധിച്ചു നിങ്ങളെ അനുസരിപ്പാന്‍ ഞങ്ങള്‍ക്കു കഴിയുകയില്ല. യേശു ചെയ്തതു ഞങ്ങള്‍ കണ്ടതും അവന്‍ പഠിപ്പിച്ചതു ഞങ്ങള്‍ കേട്ടതുമായ കാര്യങ്ങളെക്കുറിച്ചു ജനങ്ങളോടു പറയുന്നത് ഞങ്ങള്‍ നിര്‍ത്തുകയില്ല."
\s5
\v 21 തുടര്‍ന്ന് യഹൂദാ നേതാക്കന്മാരെ അനുസരിക്കാതിരിക്കരുതെന്നു പത്രൊസിനോടും യോഹന്നാനോടും വീണ്ടും പറഞ്ഞു. എന്നാല്‍ നടക്കുവാന്‍ കഴിവില്ലാതിരുന്ന മനുഷ്യന് ദൈവം എന്തു ചെയ്തു എന്നതിനെക്കുറിച്ച് യെരുശലേമില്‍ താമസിക്കുന്ന എല്ലാ ജനങ്ങളും മഹത്വപ്പെടുത്തുകയായിരുന്നതിനാല്‍ അവരെ ശിക്ഷിക്കേണ്ട എന്ന് അവര്‍ തീരുമാനിച്ചു.
\v 22 ഈ അത്ഭുതകരമായ സൗഖ്യം നടന്ന മനുഷ്യന്‍ നാല്പതിലധികം വയസ്സുള്ളവനായിരുന്നു.
\s5
\v 23 പത്രൊസും യോഹന്നാനും ആലോചനാസമിതി വിട്ടതിനുശേഷം മറ്റു വിശ്വാസികളുടെ അടുക്കലേക്കു പോകുകയും മഹാപുരോഹിതന്മാരും യഹൂദ നേതാക്കന്മാരും അവരോടു പറഞ്ഞത് എല്ലാം അവരെ അറിയിക്കുകയും ചെയ്തു.
\v 24 വിശ്വാസികള്‍ ഇതു കേട്ടപ്പോള്‍ അവര്‍ ഒരുമിച്ചു ദൈവത്തോടു പ്രാര്‍ത്ഥിക്കുവാന്‍ തീരുമാനിച്ചതനുസരിച്ച്, "അല്ലയോ കര്‍ത്താവേ! നീ ആകാശവും, ഭൂമിയും സമുദ്രങ്ങളെയും അതിലുള്ള എല്ലാറ്റിനേയും സൃഷ്ടിച്ചു.
\v 25 അങ്ങയെ സേവിച്ച ഞങ്ങളുടെ പൂര്‍വികനായ ദാവീദ് രാജാവ് ഈ വാക്കുകള്‍ എഴുതുവാന്‍ പരിശുദ്ധാത്മാവ് കാരണമായി: "ലോകത്തിലുള്ള എല്ലാ ജനസമൂഹങ്ങളും കോപിഷ്ടരാകുവാനും യിസ്രായേല്യരായ ആളുകള്‍ ദൈവത്തിന്നെതിരായി വ്യര്‍ത്ഥമായ പദ്ധതി തയ്യാറാക്കുകയും ചെയ്യുന്നത്‌ എന്തുകൊണ്ട്?
\s5
\v 26 കര്‍ത്താവായ ദൈവത്തെ എതിര്‍ക്കുന്നതിനും അവന്‍ മശിഹ ആകേണ്ടതിനു തെരഞ്ഞെടുത്തവന് എതിരായും ലോകത്തിലുള്ള രാജാക്കന്മാര്‍ ദൈവത്തിന്‍റെ ഭരണാധികാരിക്ക് എതിരായി യുദ്ധം ചെയ്യേണ്ടതിനും മറ്റു ഭരണാധികാരികള്‍ അവരോടൊപ്പം ചേരേണ്ടതിനും തയ്യാറായിരിക്കുന്നു".
\s5
\v 27 മശിഹ ആയി സേവനം ചെയ്യുവാന്‍ നീ തിരഞ്ഞെടുത്ത യേശുവിനെതിരായി ഹെരോദാവും പൊന്തിയൊസ് പീലാത്തോസും യഹൂദരല്ലാത്തവരും ഈ പട്ടണത്തിലുള്ള യിസ്രായേല്‍ ജനങ്ങളും വന്നു എന്നുള്ളതു സത്യമാണ്.
\v 28 ഇങ്ങനെ സംഭവിക്കണമെന്നു വളരെ മുന്‍പുതന്നെ നിന്‍റെ തീരുമാനം അനുസരിച്ച് ഇതു ചെയ്യുവാന്‍ നീ അവരെ അനുവദിച്ചു."
\s5
\v 29 ആകയാല്‍ ഇപ്പോള്‍ കര്‍ത്താവേ, അവര്‍ ഞങ്ങളെ എങ്ങനെ ശിക്ഷിക്കും എന്നതിനെക്കുറിച്ച് അവര്‍ പറയുന്നതു കേള്‍ക്കണമേ! യേശുവിനെക്കുറിച്ച് എല്ലാവരോടും പറയുവാന്‍ നിന്നെ സേവിക്കുന്ന ഞങ്ങളെ സഹായിക്കണമേ!
\v 30 നിന്‍റെ പരിശുദ്ധ ദാസനായ യേശുവിന്‍റെ നാമത്തില്‍ സൗഖ്യമാക്കുന്ന വലിയ അത്ഭുതങ്ങളും അടയാളങ്ങളും ചെയ്യുവാന്‍ അങ്ങയുടെ ശക്തി ഉപയോഗിക്കേണമേ!"
\v 31 വിശ്വാസികള്‍ പ്രാര്‍ത്ഥിച്ച് അവസാനിപ്പിച്ചപ്പോള്‍, അവര്‍ കൂടിയിരുന്ന സ്ഥലം കുലുങ്ങി. ദൈവം പറഞ്ഞ വാക്കുകള്‍ ധൈര്യത്തോടെ അവര്‍ പറയുവാന്‍ പരിശുദ്ധാത്മാവ് എല്ലാവര്‍ക്കും ശക്തി നല്‍കുകയും അവര്‍ അങ്ങനെതന്നെ പ്രവര്‍ത്തി ക്കുകയും ചെയ്തു.
\s5
\v 32 യേശുവില്‍ വിശ്വസിച്ചിരുന്ന ജനസമൂഹം അവര്‍ എന്ത് ആഗ്രഹിച്ചിരുന്നുവോ, എന്തിനെക്കുറിച്ചു ചിന്തിച്ചിരുന്നുവോ ആ കാര്യങ്ങളില്‍ പൂര്‍ണമായും യോജിച്ചിരുന്നു. അവരില്‍ ആരുംതന്നെ തങ്ങള്‍ക്ക് ഉള്ളതു സ്വന്തം എന്നു പറഞ്ഞില്ല. അതിനുപകരം തങ്ങള്‍ക്കുള്ളതെല്ലാം മറ്റുള്ളവരുമായി പങ്കുവച്ചു.
\v 33 കര്‍ത്താവായ യേശുവിനെ വീണ്ടും ജീവിക്കുന്നതിനു ദൈവം കാരണമായി എന്ന് അപ്പൊസ്തലന്മാര്‍ മറ്റുള്ളവരോടു ശക്തമായി പറയുന്നതു തുടര്‍ന്നുകൊണ്ടിരുന്നു. എല്ലാ വിശ്വാസികളെയും വളരെ നന്നായി ദൈവം സഹായിച്ചിരുന്നു.
\s5
\v 34 നിലമോ വീടുകളോ സ്വന്തമായി ഉണ്ടായിരുന്ന വിശ്വാസികളില്‍ ചിലര്‍ അവരുടെ സമ്പത്തില്‍ കുറച്ചു വല്ലപ്പോഴും വില്‍ക്കും. പിന്നീടു വിറ്റു കിട്ടിയ പണം അവര്‍ കൊണ്ടുവന്നു.
\v 35 നിലമോ വീടുകളോ സ്വന്തമായി ഉണ്ടായിരുന്ന വിശ്വാസികളില്‍ ചിലര്‍ അവരുടെ വസ്തു വിറ്റു. പിന്നീടു വിറ്റു കിട്ടിയ പണം അവര്‍ കൊണ്ടുവരികയും അത് അവര്‍ അപ്പൊസ്തലന്മാര്‍ക്കു കൊടുക്കുകയും ചെയ്യും. അപ്പൊസ്തലന്മാര്‍ ആവശ്യങ്ങളില്‍ ഇരിക്കുന്ന വിശ്വാസികള്‍ക്ക് ആ പണം കൊടുക്കും. ആയതിനാല്‍ എല്ലാ വിശ്വാസികള്‍ക്കും അവര്‍ ജീവിച്ചിരിക്കേണ്ടതിന് ആവശ്യമായത് ഉണ്ടായി.
\s5
\v 36 സൈപ്രസ് ദ്വീപില്‍ നിന്നുള്ള ലേവി ഗോത്രവുമായി ബന്ധപ്പെട്ട യോസേഫ്‌ എന്നു പേരുള്ള ഒരു മനുഷ്യന്‍ ഉണ്ടായിരുന്നു. അപ്പൊസ്തലന്മാര്‍ അവനെ ബര്‍ന്നബാസ് എന്നു വിളിച്ചു; യഹൂദന്മാരുടെ ഭാഷയില്‍ മറ്റുള്ളവരെ എപ്പോഴും പ്രോത്സാഹിപ്പിക്കുന്ന വ്യക്തി എന്നാണ് അര്‍ത്ഥം.
\v 37 അവന്‍ തനിക്കുണ്ടായിരുന്ന നിലം വില്‍ക്കുകയും മറ്റുള്ള വിശ്വാസികള്‍ക്കു കൊടുക്കേണ്ടതിനു പണം അപ്പൊസ്തലന്മാരുടെ അടുക്കല്‍ കൊണ്ടുവരികയും ചെയ്തു.
\s5
\c 5
\p
\v 1 വിശ്വാസികളില്‍ അനന്യാസ് എന്നു പേരുള്ള ഒരാള്‍ ഉണ്ടായിരുന്നു, അവന്‍റെ ഭാര്യയുടെ പേര് സഫീറ എന്നായിരുന്നു. അവനും നിലത്തില്‍ അല്പം വിറ്റു.
\v 2 നിലത്തിന്‍റെ പേരില്‍ കിട്ടിയ പണത്തില്‍നിന്ന് കുറച്ചു തനിക്കുവേണ്ടി സൂക്ഷിച്ചുവച്ചു. ഇങ്ങനെ ചെയ്തു എന്ന് അവന്‍റെ ഭാര്യ അറിഞ്ഞിരുന്നു. തുടര്‍ന്നു ബാക്കിയുണ്ടായിരുന്ന പണം കൊണ്ടുവന്ന് അപ്പൊസ്തലന്മാര്‍ക്കു സമര്‍പ്പിച്ചു.
\s5
\v 3 തുടര്‍ന്ന് പത്രൊസ് പറഞ്ഞു, "അനന്യാസേ, പരിശുദ്ധാത്മാവിനെ വഞ്ചിക്കുവാനായി ശ്രമിക്കുന്നതിനു നിന്നെ പൂര്‍ണമായി നിയന്ത്രിക്കുന്നതിനു സാത്താനെ നീ അനുവദിച്ചു. ഇതുപോലെയുള്ള ഒരു ഭയങ്കര കാര്യം നീ ചെയ്യരുതായിരുന്നു. നിലം വിറ്റു കിട്ടിയ പണത്തില്‍നിന്നും നീ കുറച്ചു പണം സൂക്ഷിച്ചു, അതു മുഴുവനും നീ ഞങ്ങള്‍ക്കു തന്നില്ല.
\v 4 നീ ആ നിലം വില്ക്കുന്നതിനു മുന്‍പ് അതു വാസ്തവത്തില്‍ നിന്‍റെ സ്വന്തം ആയിരുന്നു. അതു വിറ്റതിനു ശേഷം പണം നിന്‍റെതുതന്നെ ആയിരുന്നു. അതിനാല്‍ ഇതുപോലെയുള്ള ഒരു ദുഷ്ടകാര്യത്തെക്കുറിച്ചു നീ ഒരിക്കലും ചിന്തിക്കരുത്. നീ ഞങ്ങളെ മാത്രമായിരുന്നില്ല വഞ്ചിക്കുവാന്‍ ശ്രമിച്ചത്! അല്ല, നീ ദൈവത്തെ തന്നെ വഞ്ചിക്കുവാന്‍ ശ്രമിച്ചു!"
\v 5 അനന്യാസ് ഈ വാക്കുകള്‍ കേട്ടപ്പോള്‍, പെട്ടെന്ന് അവന്‍ താഴെ വീണു മരിച്ചു. അനന്യാസിന്‍റെ മരണത്തെക്കുറിച്ചു കേട്ടവരെല്ലാം ഭയപ്പെട്ടുപോയി.
\v 6 കുറച്ചു യുവാക്കള്‍ മുന്‍പോട്ടുവന്ന് അവന്‍റെ ശരീരം ഒരു വിരിയില്‍ പൊതിഞ്ഞു പുറത്തു കൊണ്ടുപോയി കുഴിച്ചിട്ടു.
\s5
\v 7 ഏകദേശം മൂന്നു മണിക്കൂറുകള്‍ക്കു ശേഷം അവന്‍റെ ഭാര്യ അകത്തു വന്നു. എന്നാല്‍ എന്താണ് സംഭവിച്ചതെന്ന് അവള്‍ അറിഞ്ഞില്ല.
\v 8 അതിനുശേഷം അനന്യാസ് കൊണ്ടുവന്ന പണം പത്രൊസ് അവളെ കാണിക്കുകയും ഇപ്രകാരം ചോദിക്കുകയും ചെയ്തു, "എന്നോട് പറയുക നിലം വിറ്റിട്ട് നിങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഇത്രയും പണമാണോ കിട്ടിയത്?" അവള്‍ പറഞ്ഞു "അതേ, ഇത്രയുമാണ് ഞങ്ങള്‍ക്കു കിട്ടിയത്."
\s5
\v 9 അതിനാല്‍ പത്രൊസ് അവരോടു പറഞ്ഞു, "നിങ്ങള്‍ രണ്ടുപേരും ഒരു ഭയങ്കര കാര്യമാണ് ചെയ്തത്! നിങ്ങള്‍ രണ്ടുപേരും ദൈവത്തിന്‍റെ പരിശുദ്ധാത്മാവിനെ വഞ്ചിക്കുവാന്‍ തീരുമാനിച്ചു! ശ്രദ്ധിക്കുക! നിന്‍റെ ഭര്‍ത്താവിനെ കുഴിച്ചിട്ട പുരുഷന്മാരുടെ പാദശബ്ദം നിനക്കു കേള്‍ക്കുവാന്‍ കഴിയും. അവര്‍ ഈ വാതിലിനു പുറത്തു നില്‍ക്കുന്നുണ്ട്. കൂടാതെ അവര്‍ നിന്നെയും കൂടി പുറത്തേക്കു എടുത്തുകൊണ്ടു പോകും!"
\v 10 ഉടന്‍ തന്നെ സഫീറ പത്രൊസിന്‍റെ കാല്‍ക്കല്‍ വീണ് മരിച്ചു. തുടര്‍ന്നു യുവാക്കളായ പുരുഷന്മാര്‍ അകത്തുവന്നു. അവള്‍ മരിച്ചതായി കണ്ടപ്പോള്‍ അവളുടെ ശരീരം പുറത്തേക്ക് ചുമന്നു കൊണ്ടുപോയി അവളുടെ ഭര്‍ത്താവിന്‍റെ ശരീരത്തിന്‍റെ അരികില്‍ കുഴിച്ചിട്ടു.
\v 11 അനന്യാസിനോടും സഫീറയോടും ദൈവം ചെയ്തത് അറിഞ്ഞു യെരുശലേമിലുള്ള എല്ലാ വിശ്വാസികളും വളരെ അധികം ഭയപ്പെട്ടു. ഈ കാര്യങ്ങളെ കുറിച്ച് കേട്ട മറ്റെല്ലാവരും തന്നെ വളരെ അധികം ഭയപ്പെട്ടു.
\s5
\v 12 അപ്പൊസ്തലന്മാര്‍ ജനങ്ങളുടെ ഇടയില്‍ പ്രസംഗിക്കുന്നത് സത്യമെന്ന് കാണിക്കുവാന്‍ ദൈവം അപ്പൊസ്തലന്മാരെ വളരെ ആശ്ചര്യകരമായ അത്ഭുതങ്ങള്‍ ചെയ്യുവാന്‍ പ്രാപ്തരാക്കിയിരുന്നു. എല്ലാ വിശ്വാസികളും ശലോമോന്‍റെ മണ്ഡപം എന്നു വിളിച്ചിരുന്ന ദൈവാലയ പ്രാകാരത്തില്‍ പതിവായി കൂടിവരുമായിരുന്നു.
\v 13 യേശുവില്‍ വിശ്വസിക്കാതിരുന്ന മറ്റുള്ള എല്ലാ ആളുകളും വിശ്വാസികളോട് ചേരുന്നതില്‍ ഭയപ്പെട്ടു. എന്നിരുന്നാലും ആ ആളുകള്‍ വിശ്വാസികളെ വളരെ അധികം ആദരിക്കുന്നത് തുടര്‍ന്നു.
\s5
\v 14 അനേകം പുരുഷന്മാരും സ്ത്രീകളും കര്‍ത്താവായ യേശുവില്‍ വിശ്വസിച്ചു തുടങ്ങുകയും, അവര്‍ വിശ്വാസികളുടെ സമൂഹത്തോടു ചേരുകയും ചെയ്തു.
\v 15 ഇതിന്‍റെ ഫലമായി, പത്രൊസ് വരുമ്പോള്‍ അവന്‍റെ നിഴല്‍ എങ്കിലും അവരില്‍ ചിലരുടെ മേല്‍ വീഴേണ്ടതിനും അവരെ സൗഖ്യമാക്കേണ്ടതിനും രോഗികളായിരുന്നവരെ വഴികളില്‍ കൊണ്ടു കിടക്കമേലും പായ്കളിലും കിടത്തുമായിരുന്നു.
\v 16 യെരുശലേമിന്‍റെ സമീപ പട്ടണങ്ങളില്‍ നിന്നും വലിയ കൂട്ടം ആളുകള്‍ അപ്പൊസ്തലന്മാരുടെ അടുക്കലേക്കു വരുന്നുണ്ടായിരുന്നു. അവര്‍ ദുഷ്ടാത്മാക്കളാല്‍ പീഡിപ്പിക്കപ്പെട്ടവരെയും രോഗികളെയും കൊണ്ടുവരികയും ദൈവം അവരെ എല്ലാവരേയും സൗഖ്യമാക്കുകയും ചെയ്തു.
\s5
\v 17 തുടര്‍ന്ന് സദൂക്യ സമൂഹത്തിലെ അംഗമായിരുന്ന മഹാപുരോഹിതനും അവനോടു കൂടെ ഉണ്ടായിരുന്നവരും അപ്പൊസ്തലന്മാരെക്കുറിച്ചു വളരെ അസൂയ ഉള്ളവരായി.
\v 18 എന്നാല്‍ അവര്‍ അപ്പൊസ്തലന്മാരെ അറസ്റ്റ് ചെയ്തു, പൊതു തടവില്‍ ആക്കേണ്ടതിനു ദൈവാലയ സംരക്ഷകരോട് കല്പിച്ചു.
\s5
\v 19 എന്നാല്‍ രാത്രിയില്‍ കര്‍ത്താവായ ദൈവത്തില്‍നിന്നുള്ള ഒരു ദൂതന്‍ തടവറയുടെ വാതിലുകള്‍ തുറന്നു അപ്പൊസ്തലന്മാരെ പുറത്തു കൊണ്ടുവന്നു. അതിനുശേഷം ദൂതന്‍ അപ്പൊസ്തലന്മാരോട് പറഞ്ഞത്,
\v 20 "ദൈവാലയ പ്രാകാരത്തിലേക്കു പോയി അവിടെ നില്‍ക്കുക നിത്യജീവന്‍റെ ഈ സന്ദേശം എല്ലാവരോടും പറയുക".
\v 21 ഇത് കേട്ടതിനുശേഷം അപ്പൊസ്തലന്മാര്‍ ഏകദേശം പ്രഭാത സമയത്ത് ദൈവാലയ പ്രാകാരത്തില്‍ പ്രവേശിക്കുകയും യേശു ക്രിസ്തുവിനെക്കുറിച്ചു വീണ്ടും ജനങ്ങളെ പഠിപ്പിക്കുവാന്‍ ആരംഭിക്കുകയും ചെയ്തു. ഈ അവസരത്തില്‍ മഹാപുരോഹിതനും അവനോടു കൂടെ ഉള്ളവരും യഹൂദ ആലോചനാ സഭാ അംഗങ്ങളെ കൂട്ടി വരുത്തി. അവര്‍ എല്ലാവരും യിസ്രായേലിന്‍റെ നേതാക്കന്മാര്‍ ആയിരുന്നു. അവര്‍ ഒരുമിച്ചു കൂടി വന്നതിനു ശേഷം അപ്പൊസ്തലന്മാരെ തടവറയില്‍ നിന്ന് കൊണ്ടുവരുവാന്‍ സംരക്ഷകരെ അയച്ചു.
\s5
\v 22 എന്നാല്‍ സംരക്ഷകര്‍ തടവറയില്‍ എത്തിയപ്പോള്‍ അപ്പൊസ്തലന്മാര്‍ അവിടെ ഇല്ലാതിരുന്നതായി കണ്ടുപിടിച്ചു. അതിനാല്‍ അവര്‍ ആലോചനാസഭയിലേക്ക് മടങ്ങിച്ചെന്ന് അറിയിച്ചത്,
\v 23 "തടവറയുടെ വാതിലുകള്‍ വളരെ സുരക്ഷിതമായി പൂട്ടി ഇരുന്നതും സംരക്ഷകര്‍ വാതിലുകളില്‍ നില്‍ക്കുന്നതായും ഞങ്ങള്‍ കണ്ടു. എന്നാല്‍ ആ മനുഷ്യരെ പിടിക്കേണ്ടതിനു കതകുകള്‍ തുറന്ന് അകത്തു കയറിയപ്പോള്‍ അവരില്‍ ഒരാള്‍ പോലും തടവറയ്ക്കുള്ളില്‍ ഇല്ലായിരുന്നു."
\s5
\v 24 ദൈവാലയ സൂക്ഷിപ്പുകാരുടെ പ്രധാനിയും മഹാപുരോഹിതന്മാരും ഇത് കേട്ടപ്പോള്‍ അവര്‍ വളരെ അധികം ആശയക്കുഴപ്പത്തിലായി. കൂടാതെ ഈ സംഭവങ്ങളെല്ലാം എവിടേക്ക് വഴി നടത്തും എന്നതിനെക്കുറിച്ച് അത്ഭുതപ്പെട്ടു.
\v 25 അതിനുശേഷം ചില ആളുകള്‍ വന്ന് അവരോട് അറിയിച്ചു, "ഈ കാര്യം ശ്രദ്ധിക്കുക! നിങ്ങള്‍ തടവറയില്‍ ഇട്ടിരുന്ന പുരുഷന്മാര്‍ ഇപ്പോള്‍ ദൈവാലയപ്രാകാരത്തില്‍ നില്‍ക്കുന്നു. കൂടാതെ അവര്‍ ജനങ്ങളെ പഠിപ്പിക്കുന്നു.
\s5
\v 26 അതിനാല്‍ ദൈവാലയ സംരക്ഷകരുടെ നേതാവ് ഉദ്യോഗസ്ഥന്‍മാരോടുകൂടി ദൈവാലയ പ്രാകാരത്തില്‍ ചെല്ലുകയും അപ്പൊസ്തലന്മാരെ ആലോചനാ സമിതി മുറിയിലേക്ക് കൊണ്ടുവരികയും ചെയ്തു. എന്നാല്‍ ജനങ്ങള്‍ തങ്ങളെ കല്ലെറിഞ്ഞു കൊല്ലും എന്ന ഭയത്താല്‍ അവര്‍ അപ്പൊസ്തലന്മാരോട് മോശമായി പെരുമാറിയില്ല.
\v 27 സംരക്ഷകരുടെ മേധാവിയും അവന്‍റെ ഉദ്യോഗസ്ഥന്മാരും അപ്പൊസ്തലന്മാരെ ആലോചനാ സമിതി കൂടുന്ന മുറിയിലേക്ക് കൊണ്ടുവന്നതിനുശേഷം ആലോചനാ സമിതി അംഗങ്ങളുടെ മുന്‍പില്‍ നില്‍ക്കുവാന്‍ അവര്‍ അവരോടു കല്പിച്ചു. കൂടാതെ മഹാപുരോഹിതന്‍ അവരെ ചോദ്യം ചെയ്തു.
\v 28 അവന്‍ അവരോടു പറഞ്ഞു, "യേശുവിനെക്കുറിച്ചു ജനങ്ങളെ പഠിപ്പിക്കരുതെന്ന് ഞങ്ങള്‍ നിങ്ങളോട് കല്‍പ്പിച്ചിരുന്നു. എന്നാല്‍ നിങ്ങള്‍ ഞങ്ങളെ അനുസരിക്കാതിരിക്കുകയും യെരുശലേമില്‍ മുഴുവനുമുള്ള ജനങ്ങളെ പഠിപ്പിക്കുകയും ചെയ്തു. ഇത് കൂടാതെ, ആ മനുഷ്യന്‍റെ മരണത്തിന്‍റെ കുറ്റം ഞങ്ങള്‍ക്ക് ആണെന്നു വരുത്തി തീര്‍ക്കുവാന്‍ നിങ്ങള്‍ ശ്രമിക്കുകയും ചെയ്യുന്നു.
\s5
\v 29 എന്നാല്‍ പത്രൊസ് തനിക്കും മറ്റ് അപ്പൊസ്തലന്മാര്‍ക്കുവേണ്ടിയും സംസാരിച്ചു പറഞ്ഞത്, "ഞങ്ങള്‍ എന്തു ചെയ്യണമെന്ന്‍ നിങ്ങള്‍ പറയുന്നതല്ല, ഞങ്ങളോട് എന്തു ചെയ്യുവാന്‍ ദൈവം കല്പിക്കുന്നുവോ അതാണ്‌ അനുസരിക്കേണ്ടത്‌."
\v 30 നിങ്ങള്‍ തന്നെയാണ് യേശുവിനെ ക്രൂശില്‍ തറച്ചു കൊന്നത്, എന്നാല്‍ നമ്മുടെ പൂര്‍വ്വികന്‍മാര്‍ ആരാധിച്ചിരുന്ന ദൈവം അവന്‍ മരിച്ചതിനുശേഷം ഉയിര്‍പ്പിച്ച്, അവന്‍ വീണ്ടും ജീവിക്കുവാന്‍ ഇടയാക്കി.
\v 31 ദൈവം മറ്റാരെക്കാളും അധികമായി യേശുവിനെ ബഹുമാനിച്ചു. ഞങ്ങളെ രക്ഷിക്കുവാനും ഞങ്ങളുടെമേല്‍ ഭരണം നടത്തുവാനും അവനെ ആക്കിയിരിക്കുന്നു. യിസ്രായേല്യരായ ഞങ്ങള്‍ക്ക് മാനസാന്തരവും പാപമോചനവും നല്‍കുവാന്‍ അവനെ അധികാരപ്പെടുത്തി.
\v 32 യേശുവിന് എന്ത് സംഭവിച്ചു എന്നു ഞങ്ങള്‍ അറിഞ്ഞതിനെക്കുറിച്ചു ജനങ്ങളോട് ഞങ്ങള്‍ പറയുന്നു. ഈ കാര്യങ്ങളെല്ലാം സത്യമാണെന്ന് ഉറപ്പിക്കുവാന്‍ പരിശുദ്ധാത്മാവിനെ അവനെ അനുസരിക്കുന്ന ഞങ്ങള്‍ക്കായി ദൈവം അയച്ചു.
\s5
\v 33 ഇത് ആലോചന സഭാംഗങ്ങള്‍ കേട്ടപ്പോള്‍ അവര്‍ അപ്പൊസ്തലന്മാരോട് വളരെ കോപിഷ്ഠരായി അവരെ കൊല്ലുവാന്‍ ആഗ്രഹിക്കുകയും ചെയ്തു.
\v 34 എന്നാല്‍ ഗമാലിയേല്‍ എന്ന പേരുള്ള ഒരു ആലോചനാ സഭാംഗം ഉണ്ടായിരുന്നു. അവന്‍ പരീശ സമൂഹത്തിന്‍റെ അംഗമായിരുന്നു. അവന്‍ യഹൂദാ നിയമങ്ങള്‍ ജനങ്ങളെ പഠിപ്പിക്കുകയും എല്ലാ യഹൂദ ജനങ്ങളും അവനെ ആദരിക്കുകയും ചെയ്തു. അവന്‍ ആലോചനാ സമിതിയില്‍ എഴുന്നേറ്റു നിന്ന് അപ്പൊസ്തലന്മാരെ കുറച്ചു സമയത്തേക്ക് പുറത്തു കൊണ്ടുപോകുവാന്‍ പറഞ്ഞു.
\s5
\v 35 സംരക്ഷകര്‍ അപ്പൊസ്തലന്മാരെ പുറത്തേക്ക് കൊണ്ടുപോയതിനുശേഷം അവന്‍ മറ്റു ആലോചനാസമിതി അംഗങ്ങളോടായി പറഞ്ഞു, "സഹ യിസ്രായേല്യരേ, ഈ മനുഷ്യരോട് നിങ്ങള്‍ എന്തു ചെയ്യുവാന്‍ ആഗ്രഹിക്കുന്നുവോ അതേക്കുറിച്ച് വളരെ ശ്രദ്ധാപൂര്‍വ്വം ചിന്തിക്കണം.
\v 36 കുറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ത്യുദാസ് എന്നു പേരുള്ള മനുഷ്യന്‍ സര്‍ക്കാരിന് എതിരായി മത്സരിച്ചു, അവന്‍ ജനങ്ങളോട് താന്‍ ഒരു മഹാന്‍ ആണെന്നവകാശപ്പെടുകയും ഏകദേശം നാനൂറു പുരുഷന്മാര്‍ അവനോടു ചേരുകയും ചെയ്തു. എന്നാല്‍ അവന്‍ കൊല്ലപ്പെടുകയും അവനോടുകൂടെ പോയവരെല്ലാവരും ചിതറപ്പെടുകയും ചെയ്തു, എന്തുകൊണ്ടെന്നാല്‍ അവര്‍ തയ്യാറാക്കിയിരുന്ന പദ്ധതിയില്‍ ഒന്നുപോലും ചെയ്യുവാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.
\v 37 അതിനുശേഷം കരം കൊടുക്കുവാനായി ജനങ്ങളുടെ പേരുകള്‍ എഴുതിക്കൊണ്ടിരിക്കുന്ന സമയത്ത് ഗലീല ദേശത്തുനിന്നുള്ള യൂദാസ് എന്നു പേരുള്ള മനുഷ്യന്‍ മത്സരിക്കുകയും ചില ആളുകള്‍ അവനെ പിന്തുടരുവാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. എന്നാല്‍ അവനും കൊല്ലപ്പെട്ടു. അതുകൂടാതെ അവനോടുകൂടെ പോയവര്‍ എല്ലാവരും വിവിധ ദിശകളിലേക്കു ചിതറിപ്പോകുകയും ചെയ്തു.
\s5
\v 38 ആകയാല്‍ ഞാന്‍ നിങ്ങളോടു പറയുന്നത്: ഈ മനുഷ്യര്‍ക്കു ദോഷം ഒന്നും ചെയ്യരുത്! അവരെ വിട്ടയക്കുക! ഞാന്‍ ഇതു പറയുന്നതിന്‍റെ കാരണം ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതു മനുഷ്യര്‍ പദ്ധതിയിട്ടതനുസരിച്ചതാണെങ്കില്‍ ആരെങ്കിലും അവരെ തടയും. അവര്‍ പരാജിതരാകും.
\v 39 എന്നാല്‍ ഈ കാര്യങ്ങള്‍ ചെയ്യുവാന്‍ ദൈവം അവരോടു കല്പ്പിച്ചിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് അവരെ തടയുവാന്‍ സാധ്യമല്ല. എന്തുകൊണ്ടെന്നാല്‍ നിങ്ങള്‍ ദൈവത്തിന്നെതിരായി പ്രവര്‍ത്തിക്കുന്നു എന്നു കണ്ടെത്തും. ഗമാലിയേല്‍ പറഞ്ഞതു ആലോചനാ സഭാംഗങ്ങള്‍ അംഗീകരിച്ചു.
\s5
\v 40 അപ്പൊസ്തലന്മാരെ കൊണ്ടുവന്ന്‍ അവരെ അടിക്കുവാന്‍ ദൈവാലയ സൂക്ഷിപ്പുകാരോട് അവര്‍ പറഞ്ഞു. അതിനാല്‍ സൂക്ഷിപ്പുകാര്‍ ആലോചനാ സഭ കൂടിയിരുന്ന മുറിയില്‍ അവരെ കൊണ്ടുവരികയും അവരെ അടിക്കുകയും ചെയ്തു. തുടര്‍ന്ന് യേശുവിനെക്കുറിച്ച് ജനങ്ങളോട് സംസാരിക്കരുതെന്ന്‍ അവരോടു കല്‍പ്പിച്ചു. തുടര്‍ന്ന് അപ്പൊസ്തലന്മാരെ അവര്‍ വിട്ടയച്ചു.
\v 41 അങ്ങനെ അപ്പൊസ്തലന്മാര്‍ ആലോചനാ സഭയില്‍നിന്നു പുറത്തുപോയി. അവര്‍ യേശുവിനെ അനുഗമിക്കുന്നതിനാല്‍ ജനങ്ങള്‍ അവരെ അപമാനിക്കുന്നതിന് അനുവദിക്കുക വഴി ദൈവം അവരെ ആദരിച്ചു എന്നറിഞ്ഞതിനാല്‍ അവര്‍ സന്തോഷിച്ചു.
\v 42 അതിനുശേഷം എല്ലാ ദിവസവും അപ്പൊസ്തലന്മാര്‍ ദൈവാലയ ഭാഗത്തേക്കും വിവിധ ആളുകളുടെ ഭവനങ്ങളിലേക്കും പോകുകയും യേശു തന്നെ മശിഹാ എന്നു ജനങ്ങളെ തുടര്‍ച്ചയായി പഠിപ്പിക്കുകയും പറയുകയും ചെയ്തു.
\s5
\c 6
\p
\v 1 ആ സമയത്ത് വളരെ അധികം ആളുകള്‍ വിശ്വാസികളാകുന്നുണ്ടായിരുന്നു. സ്വദേശികള്‍ അല്ലാത്ത യഹൂദന്മാരുടെ ഇടയിലുള്ള വിധവമാര്‍ക്ക് ദിനംതോറും കിട്ടേണ്ടിയിരുന്ന ആഹാര വിഹിതം കിട്ടിയിരുന്നില്ല എന്ന കാരണത്താല്‍ സ്വദേശികള്‍ അല്ലാത്ത യഹൂദന്മാര്‍ സ്വദേശത്തു ജനിച്ച യിസ്രായേല്യരെക്കുറിച്ച് പരാതി പറയുവാന്‍ ആരംഭിച്ചു.
\s5
\v 2 അവര്‍ പറയുന്നത്‌ എന്താണെന്നു പന്ത്രണ്ട് അപ്പൊസ്തലന്മാര്‍ കേട്ടതിനുശേഷം‍ മറ്റെല്ലാ വിശ്വാസികളെയും യെരുശലേമില്‍ ഒരുമിച്ചു കൂടുവാന്‍ വിളിച്ചുവരുത്തി. തുടര്‍ന്ന് അപ്പൊസ്തലന്മാര്‍ അവരോടു പറഞ്ഞു, "ജനങ്ങള്‍ക്ക്‌ ഭക്ഷണം വിതരണം ചെയ്യുന്നതിനായി ദൈവിക സന്ദേശം പ്രസംഗിക്കുന്നതും പഠിപ്പിക്കുന്നതും ഞങ്ങള്‍ നിര്‍ത്തല്‍ ചെയ്യുന്നത്‌ ശരിയായ പ്രവൃത്തി ആയിരിക്കയില്ല.
\v 3 ആകയാല്‍ സഹ വിശ്വാസികളെ, ജ്ഞാനികളും ദൈവത്തിന്‍റെ പരിശുദ്ധാത്മാവ് നടത്തുന്നവരുമെന്നു അറിയുന്ന ആളുകളില്‍ നിങ്ങളുടെ ഇടയില്‍നിന്ന് ഏഴ് പുരുഷന്മാരെ വളരെ സൂക്ഷ്മതയോടെ തിരഞ്ഞെടുക്കുക. അവര്‍ ഈ പ്രവൃത്തി ചെയ്യുവാന്‍ ഞങ്ങള്‍ അവരെ നിര്‍ദ്ദേശിക്കാം.
\v 4 ഞങ്ങളെ സംബന്ധിച്ചു ഞങ്ങളുടെ സമയം പ്രാര്‍ത്ഥനക്കും, പ്രസംഗത്തിനായും യേശുവിനെക്കുറിച്ചുള്ള സന്ദേശം പഠിപ്പിക്കുന്നതിനുമായി ചിലവഴിക്കും."
\s5
\v 5 അപ്പൊസ്തലന്മാര്‍ നിര്‍ദേശിച്ചത് മറ്റെല്ലാ വിശ്വാസികളും ഇഷ്ടപ്പെട്ടു. അതിനാല്‍ അവര്‍ ദൈവത്തില്‍ ശക്തമായി വിശ്വസിക്കുകയും പരിശുദ്ധാത്മാവ് പൂര്‍ണമായി നിയന്ത്രിക്കുകയും ചെയ്തിരുന്ന സ്തെഫാനോസ് എന്ന മനുഷ്യനെ തിരഞ്ഞെടുത്തു. അവര്‍ ഫിലിപ്പൊസ്, പ്രോഖൊരോസ്, നിക്യാനോര്‍, തിമോന്‍, പര്‍മനാസ്, അന്ത്യോക്യയില്‍ നിന്നുള്ള നിക്കൊലാവോസ് എന്നിവരേയും തിരഞ്ഞെടുത്തു. യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നതിനു മുന്‍പ് നിക്കൊലാവൊസ് യഹൂദാ മതം സ്വീകരിച്ചിരുന്നു.
\v 6 വിശ്വാസികള്‍ ഈ ഏഴ് പേരെ അപ്പൊസ്തലന്മാരുടെ അടുക്കല്‍ കൊണ്ടുവന്നു. തുടര്‍ന്ന് ഈ മനുഷ്യര്‍ക്കുവേണ്ടി ആ പ്രവൃത്തി ചെയ്യുവാന്‍ കാരണമാകേണ്ടതിനു അപ്പൊസ്തലന്മാര്‍ അവര്‍ ഓരോരുത്തരുടെയും ശിരസ്സില്‍ അവരുടെ കരങ്ങള്‍ വച്ച് പ്രാര്‍ഥിച്ചു.
\s5
\v 7 അങ്ങനെ വിശ്വാസികള്‍ ദൈവത്തില്‍നിന്നുള്ള സന്ദേശം അനേക ജനങ്ങളോട് പറയുന്നത് തുടര്‍ന്നുവന്നു. യെരുശലേമില്‍ യേശുവില്‍ വിശ്വസിച്ച ആളുകളുടെ എണ്ണം വളരെയധികം വര്‍ദ്ധിച്ചു. അവരില്‍ അനേകം യഹൂദാ പുരോഹിതന്മാര്‍ ഉണ്ടായിരുന്നു. ഇവര്‍ യേശുക്രിസ്തുവില്‍ എങ്ങനെ വിശ്വസിക്കേണം എന്നതിനെക്കുറിച്ചുള്ള സന്ദേശം പിന്തുടരുന്നവരായിരുന്നു.
\s5
\v 8 യേശുക്രിസ്തുവിനെക്കുറിച്ചുള്ള സന്ദേശം സത്യമായിരുന്നു എന്നു കാണിക്കേണ്ടതിനു വളരെ ആശ്ചര്യകരമായ അത്ഭുതങ്ങള്‍ ചെയ്യുവാന്‍ ദൈവം സ്തെഫാനോസിന് ശക്തി കൊടുത്തുകൊണ്ടിരുന്നു.
\v 9 എന്നിരുന്നാലും ചില ആളുകള്‍ സ്തെഫാനോസിനെ എതിര്‍ത്തു. അവര്‍ സ്വതന്ത്ര മനുഷ്യരുടെ സിനഗോഗ് എന്നു പേരുള്ള പള്ളിയില്‍ തുടര്‍ച്ചയായി കൂടിക്കൊണ്ടിരുന്ന യഹൂദന്മാരുടെ ഒരു സമൂഹത്തില്‍നിന്ന്‍ ഉള്ളവരായിരുന്നു. കൂടാതെ കുറേന, അലക്സന്ത്രിയ, എന്നീ പട്ടണങ്ങളില്‍ നിന്നും കിലുക്യ, ആസ്യ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ജനങ്ങളും ഉണ്ടായിരുന്നു. അവര്‍ എല്ലാവരും സ്തെഫാനോസിനോട് തര്‍ക്കിക്കുവാന്‍ ആരംഭിച്ചു.
\s5
\v 10 എന്നാല്‍ ദൈവത്തിന്‍റെ ആത്മാവ് വളരെ ജ്ഞാനത്തോടെ പറയുവാന്‍ അവനെ സഹായിച്ചു. ആയതിനാല്‍ അവന്‍ പറയുന്നത് തെറ്റാണെന്ന്‍ അവര്‍ക്കു തെളിയിക്കുവാന്‍ കഴിഞ്ഞിരുന്നില്ല.
\v 11 അതിനാല്‍ സ്തെഫാനോസില്‍ വ്യാജമായി ദോഷമാരോപിക്കുന്നതിന് അവര്‍ ചിലരെ രഹസ്യമായി പ്രേരിപ്പിച്ചു." മോശെയേയും ദൈവത്തേയും കുറിച്ച് അവന്‍ മോശമായി പറഞ്ഞത് ഞങ്ങള്‍ കേട്ടു" എന്ന്‍ ആ മനുഷ്യര്‍ പറഞ്ഞു.
\s5
\v 12 ആയതിനാല്‍ യഹൂദാ നിയമങ്ങളുടെ ഉപദേഷ്ടാക്കളും മൂപ്പന്മാരും ഉള്‍പ്പടെ മറ്റു യഹൂദന്മാരായ ആളുകള്‍ സ്തേഫാനോസിന്‍റെ മേല്‍ കുറ്റം ചുമത്തുവാന്‍ തുടങ്ങി. തുടര്‍ന്ന് സ്തെഫാനോസിനെ അവര്‍ പിടിച്ച് യഹൂദാ ആലോചനാ സഭയിലേക്കു കൊണ്ടുവന്നു.
\v 13 വ്യാജമായ സാക്ഷ്യം പറയേണ്ടതിനു ചില പുരുഷന്മാര്‍ക്ക് അവര്‍ പണം കൊടുത്തു കൊണ്ടുവന്നു. അവര്‍ പറഞ്ഞത്: "ദൈവത്തില്‍നിന്നു മൊശെ പ്രാപിച്ച നിയമങ്ങളെക്കുറിച്ചും ഈ വിശുദ്ധ ദൈവാലയത്തെക്കുറിച്ചും അവന്‍ മോശമായി പറയുന്നതു ഞങ്ങള്‍ കേട്ടു എന്ന്‍ അവര്‍ പറഞ്ഞു.
\v 14 ഞങ്ങള്‍ പറഞ്ഞതിന്‍റെ അര്‍ത്ഥം എന്തെന്നാല്‍ നസ്രെത്ത് എന്ന പട്ടണത്തില്‍ നിന്നുള്ള ഈ യേശു ഈ ദൈവാലയം നശിപ്പിക്കുകയും നമ്മുടെ പൂര്‍വ്വികന്‍മാരെ മൊശെ പഠിപ്പിച്ച സമ്പ്രദായങ്ങളില്‍നിന്ന് വ്യത്യസ്തമായ കാര്യങ്ങള്‍ അനുസരിക്കുവാന്‍ നമ്മോടു പറയുമെന്ന് ഇവന്‍ പറയുന്നത് ഞങ്ങള്‍ കേട്ടു."
\v 15 ആലോചനാ സഭാ മുറിയില്‍ ഉണ്ടായിരുന്ന എല്ലാവരും സ്തെഫാനോസിനെ തുറിച്ചു നോക്കി, അവന്‍റെ മുഖം സ്വര്‍ഗദൂതന്‍റെ മുഖംപോലെ പ്രകാശിക്കുന്നതായി കണ്ടു.
\s5
\c 7
\p
\v 1 അതിനുശേഷം മഹാപുരോഹിതന്‍ സ്തെഫാനോസിനോട് ചോദിച്ചു, "നിന്നെക്കുറിച്ചു ഈ ആളുകള്‍ പറയുന്ന കാര്യങ്ങള്‍ സത്യമാണോ?"
\v 2 സ്തെഫാനോസ് മറുപടി പറഞ്ഞത്: "സഹയഹൂദന്മാരും ബഹുമാന്യരുമായ മൂപ്പന്മാരും ദയവായി എന്നെ കേള്‍ക്കുക! നമ്മുടെ പൂര്‍വ പിതാവായ അബ്രഹാം ഹാരാന്‍ പട്ടണത്തിലേക്കു പോകുന്നതിനു മുന്‍പ് മെസപ്പെത്തോമിയായില്‍ പാര്‍ക്കുമ്പോള്‍ നാം ആരാധിക്കുന്ന തേജോമയനായ ദൈവം പ്രത്യക്ഷപ്പെട്ടു.
\v 3 ദൈവം അവനോടു പറഞ്ഞത്, 'നീയും നിന്‍റെ ബന്ധുക്കളും പാര്‍ക്കുന്ന ഈ സ്ഥലം വിട്ട് ഞാന്‍ നിര്‍ദ്ദേശിക്കുന്ന സ്ഥലത്തേക്ക് പോകുക.
\s5
\v 4 അതിനാല്‍ അബ്രഹാം കല്‍ദയ ദേശം എന്നു വിളിച്ചിരുന്ന ആ സ്ഥലം വിട്ട് ഹാരാനില്‍ എത്തി അവിടെ പാര്‍ത്തു. അവന്‍റെ പിതാവ് മരിച്ചതിനു ശേഷം നിങ്ങളും ഞാനും ഇപ്പോള്‍ പാര്‍ക്കുന്ന ഈ സ്ഥലത്തേക്ക് പുറപ്പെടുവാന്‍ ദൈവം അവനോടു പറഞ്ഞു.
\v 5 ആ സമയം ദൈവം അബ്രഹാമിന് ഏതെങ്കിലും സ്ഥലമോ ഈ സ്ഥലത്തിന്‍റെ ഒരു ചെറിയ ഭാഗമോ സ്വന്തമായി കൊടുത്തില്ല. എന്നാല്‍ പിന്നീട് ഈ സ്ഥലം അവനും അവന്‍റെ സന്തതികള്‍ക്കും കൊടുക്കുമെന്നും അത് എപ്പോഴും അവരുടെതായിരിക്കുമെന്നും വാഗ്ദത്തം ചെയ്തു. എന്നിരുന്നാലും അത് അവകാശമാക്കുവാന്‍ അബ്രഹാമിന് ആ സമയം മക്കള്‍ ഉണ്ടായിരുന്നില്ല.
\s5
\v 6 പിന്നീടു ദൈവം അബ്രഹാമിനോട് പറഞ്ഞത്, നിന്‍റെ സന്തതികള്‍ ഒരു അന്യദേശത്തേക്ക് പോകുകയും അവിടെ പാര്‍ക്കുകയും ചെയ്യും. അവര്‍ അവിടെ നാനൂറു വര്‍ഷങ്ങള്‍ പാര്‍ക്കുകയും ആ സമയത്ത് അവരുടെ യജമാനന്മാര്‍ നിന്‍റെ സന്തതികളോട് മോശമായി പെരുമാറുകയും അടിമകളായി ജോലി ചെയ്യുവാന്‍ നിര്‍ബന്ധിക്കുകയും ചെയ്യും.
\v 7 'എന്നാല്‍ അവര്‍ അടിമകളായി വേല ചെയ്യിക്കുവാന്‍ ആക്കുന്ന ജനത്തെ ഞാന്‍ ശിക്ഷിക്കും' അതിനുശേഷം നിന്‍റെ സന്തതികള്‍ ആ ദേശം വിട്ടിട്ട് ഈ ദേശത്തു വരികയും എന്നെ അവര്‍ ആരാധിക്കുകയും ചെയ്യും.'
\v 8 അതിനു ശേഷം ദൈവം അബ്രഹാമിനോട് കല്‍പ്പിച്ചത് എന്തെന്നാല്‍, അബ്രഹാമിന്‍റെ വീട്ടിലുള്ള എല്ലാ പുരുഷന്മാരും അവന്‍റെ വംശത്തിലുള്ള സകല പുരുഷന്മാരുമായവര്‍ എല്ലാവരും ദൈവവുമായി ബന്ധപ്പെട്ടവരാണന്നു കാണിക്കേണ്ടതിനു പരിച്ഛേദന ഏല്‍ക്കണം. അതിനുശേഷം അബ്രഹാമിന്‍റെ മകന്‍ യിസഹാക്ക് ജനിക്കുകയും യിസഹാക്കിന് എട്ടു ദിവസം പ്രായമായപ്പോള്‍ അബ്രഹാം അവനെ പരിച്ഛേദന ചെയ്യുകയും ചെയ്തു. തുടര്‍ന്ന് യിസഹാക്കിന്‍റെ മകന്‍ യാക്കോബ് ജനിച്ചു. യഹൂദന്മാരായ നാം നമ്മുടെ പൂര്‍വപിതാക്കളായ ഗോത്രപിതാക്കന്മാര്‍ എന്നു വിളിക്കുന്ന പന്ത്രണ്ട് ആളുകളുടെ പിതാവായിരുന്നു യാക്കോബ്.
\s5
\v 9 ഇളയ സഹോദരനായ യോസേഫിനെ അപ്പനായ യാക്കോബ് കൂടുതലായി സ്നേഹിച്ചു എന്ന കാരണത്താല്‍ യാക്കോബിന്‍റെ മൂത്ത മക്കള്‍ യോസേഫിനോട് അസൂയപ്പെട്ടു, എന്നു നിങ്ങള്‍ അറിയുന്നു. അതിനാല്‍ അവര്‍ അവനെ കച്ചവടക്കാര്‍ക്കു വില്‍ക്കുകയും അവര്‍ അവനെ മിസ്രയിമിലേക്കു കൊണ്ടുപോകുകയും അവന്‍ അവിടെ അടിമയാകുകയും ചെയ്തു. എന്നാല്‍ ദൈവം യോസേഫിനെ സഹായിച്ചു.
\v 10 ജനങ്ങള്‍ അവനെ കഷ്ടപ്പെടുത്തിയപ്പോഴെല്ലാം ദൈവം അവനെ സംരക്ഷിച്ചു. യോസേഫിന് ജ്ഞാനിയാകുവാന്‍ ദൈവം പ്രാപ്തി നല്‍കുകയും മിസ്രയിം രാജാവായ ഫറവോന്‍ അവനെക്കുറിച്ച് നല്ലതു ചിന്തിക്കുവാന്‍ ഇടയാക്കുകയും ചെയ്തു. അതിനാല്‍ ഫറവോന്‍ അവനെ മിസ്രയീമിന്‍റെ മേല്‍ അധികാരം നടത്തുവാനും ഫറവോന്‍റെ സമ്പത്ത് മുഴുവന്‍ നോക്കി നടത്തുവാനും നിയമിച്ചു.
\s5
\v 11 യോസേഫ് ആ പ്രവൃത്തി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ മിസ്രയിമിലും കനാനിലും ഭക്ഷണത്തിനു കുറവുണ്ടായ സമയം വന്നു. ജനങ്ങള്‍ കഷ്ടപ്പെടുകയായിരുന്നു. ആ സമയം കനാനില്‍ യാക്കോബിനും അവന്‍റെ മക്കള്‍ക്കും മതിയായ ഭക്ഷണം കണ്ടെത്തുവാന്‍ കഴിഞ്ഞില്ല.
\v 12 മിസ്രയിമില്‍ ധാന്യം ഉണ്ടെന്നും ആളുകള്‍ക്കു വാങ്ങുവാന്‍ സാധിക്കുമെന്നും ആളുകള്‍ പറഞ്ഞത് യാക്കോബ് കേട്ടപ്പോള്‍ യോസേഫിന്‍റെ മൂത്ത സഹോദരന്മാരെ അവിടെ പോയി ധാന്യം വാങ്ങുവാന്‍ അയച്ചു. അവര്‍ പോയി യോസേഫില്‍ നിന്ന് ധാന്യം വാങ്ങി എങ്കിലും അവര്‍ അവനെ തിരിച്ചറിഞ്ഞില്ല. അവര്‍ വീട്ടിലേക്കു മടങ്ങുകയും ചെയ്തു.
\v 13 യോസേഫിന്‍റെ സഹോദരന്മാര്‍ രണ്ടാംപ്രാവശ്യം മിസ്രയിമില്‍ പോയപ്പോള്‍ അവര്‍ വീണ്ടും യോസേഫില്‍നിന്നും ധാന്യം വാങ്ങി. എന്നാല്‍ ഈ പ്രാവശ്യം താന്‍ ആരാകുന്നു എന്നു അവന്‍ അവരോടു പറഞ്ഞു. ആകയാല്‍ യോസേഫിന്‍റെ ആളുകള്‍ എബ്രായര്‍ ആയിരുന്നു എന്നും കനാനില്‍നിന്നും വന്നവര്‍ അവന്‍റെ സഹോദരന്മാര്‍ ആയിരുന്നു എന്നും ഫറവോന്‍ മനസിലാക്കി.
\s5
\v 14 അതിനു ശേഷം യോസേഫ് അവന്‍റെ സഹോദരന്മാരെ ഭവനത്തിലേക്ക്‌ തിരികെ അയച്ചപ്പോള്‍ യാക്കോബും അവന്‍റെ മുഴുവന്‍ കുടുംബവും മിസ്രയിമിലേക്ക് ചെല്ലണമെന്ന് യോസേഫ് ആഗ്രഹിക്കുന്നു എന്നും അവര്‍ അവരുടെ പിതാവിനോട് പറഞ്ഞു. ആ സമയം യാക്കോബിന്‍റെ കുടുംബത്തില്‍ എഴുപത്തിയഞ്ച് പേര്‍ ഉള്‍പ്പെട്ടിരുന്നു.
\v 15 യാക്കോബ് അതു കേട്ടപ്പോള്‍ അവനും അവന്‍റെ കുടുംബം മുഴുവനും മിസ്രയിമില്‍ പാര്‍ക്കുവാന്‍ പോയി. പിന്നീട് യാക്കോബ് അവിടെ മരിക്കുകയും നമ്മുടെ മറ്റു പൂര്‍വികന്മാരും അവന്‍റെ പുത്രന്മാരും അവിടെ തന്നെ മരിക്കുകയും ചെയ്തു.
\v 16 അവരുടെ ശരീരങ്ങള്‍ നമ്മുടെ ദേശത്തേക്ക് മടക്കി കൊണ്ടുവരികയും ശേഖേം പട്ടണത്തില്‍ ഹമോരിന്‍റെ മക്കളില്‍നിന്ന് അബ്രഹാം വിലയ്ക്കു വാങ്ങിയ കല്ലറയില്‍ അടക്കുകയും ചെയ്തു.
\s5
\v 17 ഞാന്‍ ചെയ്യുമെന്ന് അബ്രഹാമിനോട് ദൈവം വാഗ്ദത്തം ചെയ്തിരുന്നതുപോലെ മിസ്രയിമില്‍നിന്നും അവരെ വിടുവിക്കുവാന്‍ സമയമായപ്പോള്‍ നമ്മുടെ പൂര്‍വ്വികന്മാരുടെ എണ്ണം വര്‍ദ്ധിച്ചു.
\v 18 മിസ്രയിമില്‍ മറ്റൊരു രാജാവ് ഭരിക്കുവാന്‍ ആരംഭിച്ചു, അവന്‍റെ സമയത്തിനു വളരെ മുന്‍പ് യോസേഫ് മിസ്രയിമിലെ ജനങ്ങളെ വളരെയധികം സഹായിച്ചു എന്നത് അവന്‍ അറിഞ്ഞില്ല.
\v 19 ആ രാജാവ് നമ്മുടെ പൂര്‍വ പിതാക്കന്മാരെ ഒഴിവാക്കുവാന്‍ ക്രൂരമായി പരിശ്രമിച്ചു. അവന്‍ അവരെ പീഡിപ്പിക്കുകയും അവര്‍ വളരെ അധികം കഷ്ടപ്പെടെണ്ടതിനു അവരോടു പ്രവര്‍ത്തിക്കുകയും ചെയ്തു. അവരുടെ നവജാത ശിശുക്കള്‍ മരിക്കത്തക്കവണ്ണം ഭവനത്തിനു പുറത്തേക്ക് വലിച്ചെറിയുവാന്‍ അവന്‍ കല്‍പ്പിച്ചു.
\s5
\v 20 ആ സമയം മൊശെ ജനിക്കുകയും അവന്‍ വളരെ സൗന്ദര്യമുള്ളവന്‍ എന്നു ദൈവം കാണുകയും ചെയ്തു. അതിനാല്‍ അവന്‍റെ മാതാപിതാക്കന്മാര്‍ അവനെ മൂന്നു മാസം രഹസ്യമായി ഭവനത്തില്‍ സൂക്ഷിച്ചു.
\v 21 അതിനുശേഷം അവര്‍ അവനെ വീടിന്‍റെ പുറത്തു വയ്ക്കേണ്ടതായി വന്നുഎങ്കിലും ഫറവോന്‍റെ പുത്രി അവനെ കണ്ടെത്തുകയും അവനെ അവരുടെ സ്വന്തം മകന്‍ എന്ന പോലെ പരിപാലിക്കുകയും ചെയ്തു.
\s5
\v 22 മിസ്രയിമ്യര്‍ അറിഞ്ഞിരുന്ന എല്ലാ ജ്ഞാനവും മൊശെയെ പഠിപ്പിച്ചു. കൂടാതെ അവന്‍ വളര്‍ന്നപ്പോള്‍ ശക്തിയായി സംസാരിക്കുകയും കാര്യങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തു.
\v 23 മോശെക്ക് ഏകദേശം നാല്‍പ്പത് വയസ്സായപ്പോള്‍ യിസ്രായേല്യരായ അവന്‍റെ ബന്ധുക്കളെ സന്ദര്‍ശിക്കുവാനായി പോകുവാന്‍ ഒരു ദിവസം അവന്‍ തീരുമാനിച്ചു.
\v 24 ഒരു യിസ്രായേല്യനോട് ഒരു മിസ്രയിമ്യന്‍ മോശമായി ഇടപെടുന്നത് അവന്‍ കണ്ടു. അതിനാല്‍ യിസ്രായേല്യനായ മനുഷ്യനെ സഹായിക്കുവാന്‍ അവന്‍റെ അടുക്കലേക്കു പോകുകയും മിസ്രയിമ്യനെ കൊന്ന് യിസ്രായേല്യനുവേണ്ടി പ്രതികാരം നടത്തുകയും ചെയ്തു.
\v 25 തന്‍റെ സഹോദരന്മാരായ യിസ്രായേല്യരെ അടിമകളായി ഇരിക്കുന്നതില്‍നിന്നും അവരെ വിടുവിക്കുവാന്‍ ദൈവം അവനെ അയച്ചു എന്ന് അവര്‍ മനസ്സിലാക്കുമെന്നു മൊശെ ചിന്തിച്ചു. എന്നാല്‍ അവര്‍ അത് ഗ്രഹിച്ചില്ല.
\s5
\v 26 അടുത്ത ദിവസം രണ്ടു യിസ്രായേല്യര്‍ തമ്മില്‍ത്തമ്മില്‍ വഴക്കിടുന്നത് മൊശെ കണ്ടു. അവര്‍ വഴക്കിടുന്നത് നിര്‍ത്തുവാന്‍ ശ്രമിച്ചു അവന്‍ അവരോടു പറഞ്ഞു "പുരുഷന്മാരേ നിങ്ങള്‍ രണ്ടു പേരും യിസ്രായേല്യരായ സഹോദരന്മാരാണ്! നിങ്ങള്‍ രണ്ടുപേരും അന്യോന്യം ഉപദ്രവിക്കുന്നത് തീര്‍ച്ചയായും നിര്‍ത്തണം"
\v 27 എന്നാല്‍ മറ്റേ മനുഷ്യനെ മുറിവേല്‍പ്പിച്ചുകൊണ്ടിരിക്കുന്നവന്‍ മൊശെയെ തള്ളിമാറ്റിക്കൊണ്ട് അവനോടു പറഞ്ഞത്, "നിന്നെ ഞങ്ങളുടെമേല്‍ അധികാരിയും ന്യായാധിപനുമായി ആരും നിയമിച്ചിട്ടില്ല!
\v 28 ഇന്നലെ മിസ്രയിമ്യനെ കൊന്നതുപോലെ നിനക്ക് എന്നെയും കൊല്ലണമായിരിക്കും!'
\s5
\v 29 മൊശെ അതു കേട്ടപ്പോള്‍ അവന്‍ മിസ്രയിമില്‍നിന്നും മിദ്യാനിലേക്ക് ഓടിപ്പോയി അവന്‍ അവിടെ ചില വര്‍ഷങ്ങള്‍ പാര്‍ത്തു. അവന്‍ വിവാഹിതനാവുകയും അവനും അവന്‍റെ ഭാര്യക്കും രണ്ടു പുത്രന്മാര്‍ ജനിക്കുകയും ചെയ്തു.
\v 30 നാല്‍പ്പതു വര്‍ഷങ്ങള്‍ക്കുശേഷം ഒരു ദിവസം കര്‍ത്താവായ ദൈവം ഒരു ദൂതനെപ്പോലെ മോശെക്കു പ്രത്യക്ഷപ്പെട്ടു. സീനായ് മലയുടെ അടുത്ത് ഒരു മരുഭൂമിയില്‍ കത്തുന്ന ഒരു മുള്‍പ്പടര്‍പ്പില്‍ അവനു പ്രത്യക്ഷപ്പെട്ടു.
\s5
\v 31 മൊശെ ഇതു കണ്ടപ്പോള്‍, മുള്‍പ്പടര്‍പ്പു വെന്തു പോകാതിരിക്കുന്നതിനാല്‍ അവന്‍ ആശ്ചര്യപ്പെട്ടു. വളരെ അടുത്തു നോക്കേണ്ടതിന് അവന്‍ ചെന്നു. കര്‍ത്താവായ ദൈവം സംസാരിക്കുന്നത് അവന്‍ കേട്ടത്:
\v 32 'നിങ്ങളുടെ പൂര്‍വ്വപിതാക്കന്മാര്‍ ആരാധിച്ച ദൈവമാകുന്നു ഞാന്‍. അബ്രഹാമും യിസഹാക്കും യാക്കോബും ആരാധിച്ച ദൈവമാകുന്നു ഞാന്‍'. മൊശെ വളരെ ഭയപ്പെട്ടതിനാല്‍ അവന്‍ വിറക്കുവാന്‍ തുടങ്ങി. തുടര്‍ന്ന് മുള്‍പ്പടര്‍പ്പ് നോക്കുവാന്‍ അവന്‍ ഭയപ്പെട്ടു.
\s5
\v 33 അതിനുശേഷം കര്‍ത്താവായ ദൈവം അവനോടു പറഞ്ഞു "നീ എന്നെ ബഹുമാനിക്കുന്നു എന്നു കാണിക്കേണ്ടതിന് നിന്‍റെ ചെരുപ്പ് അഴിച്ചു മാറ്റുക. ഞാന്‍ ഇവിടെ ഉണ്ടായിരിക്കുന്നതിനാല്‍, പ്രത്യേകിച്ച് നീ നില്‍ക്കുന്ന സ്ഥലം എനിക്കുള്ളതാണ്.
\v 34 മിസ്രയിമ്യര്‍ എന്‍റെ ജനത്തെ കഷ്ടപ്പെടുത്തുന്നത് തുടര്‍ച്ചയായി ഞാന്‍ നിശ്ചയമായും കണ്ടിരിക്കുന്നു. അതു കാരണത്താല്‍ എന്‍റെ ആളുകള്‍ ഞരങ്ങുന്നതു ഞാന്‍ കേട്ടു. അതിനാല്‍ അവരെ മിസ്രയിമില്‍ നിന്നും വിടുവിക്കുവാന്‍ ഞാന്‍ ഇറങ്ങി വന്നിരിക്കുന്നു. ഞാന്‍ നിന്നെ മിസ്രയിമിലേക്ക് മടക്കി അയക്കുവാന്‍ പോകുന്നതിനാല്‍ തയ്യാറാകുക".
\s5
\v 35 യിസ്രായേല്യരായ ആളുകളെ സഹായിക്കുവാന്‍ ശ്രമിച്ച ആളാണ്‌ ഈ മൊശെ, എന്നാല്‍ 'ഞങ്ങളുടെ ഭരണകര്‍ത്താവും ന്യായാധിപധിയുമായി നിന്നെ ആരും നിയമിച്ചിട്ടില്ല' എന്നു പറഞ്ഞ്, അവര്‍ അവനെ തിരസ്കരിച്ചു. അവര്‍ അടിമകള്‍ ആയിരിക്കുമ്പോള്‍ അവരെ ഭരിക്കുവാനും അവരെ സ്വതന്ത്രരാക്കുവാനും ഈ മോശയെയാണ് ദൈവം അയച്ചത്. മുള്‍പ്പടര്‍പ്പിലെ ദൂതന്‍ ഇവനെയാണ് അത് ചെയ്യുവാന്‍ കല്പിച്ചത്.
\v 36 നമ്മുടെ പൂര്‍വ്വ പിതാക്കന്മാരെ മിസ്രയിമില്‍നിന്നും നടത്തിയവന്‍ ഈ മോശെയാണ്. യിസ്രായേല്‍ ജനം മിസ്രയിമില്‍ കടലിന്‍റെ അടുക്കലും മരുഭൂമിയില്‍ നാല്‍പതു വര്‍ഷം ജീവിച്ചപ്പോഴും ദൈവം അവനോടുകൂടെ ഉണ്ടായിരുന്നു എന്നു കാണിക്കേണ്ടതിന് അവന്‍ വളരെ അത്ഭുതങ്ങള്‍ ചെയ്തു.
\v 37 ഈ മോശെയാണ് യിസ്രായേല്‍ ജനത്തോടു പറഞ്ഞത്, "എന്നെപ്പോലെ ഒരു പ്രവാചകനായിരിക്കേണ്ടതിനു നിങ്ങളുടെ സ്വന്ത ജനത്തിന്‍റെ ഇടയില്‍നിന്നു ദൈവം മറ്റൊരുവനെ എഴുന്നേല്‍പ്പിക്കും."
\s5
\v 38 ഈ മോശെയാണ് മരുഭൂമിയില്‍ യിസ്രായേല്‍ ജനങ്ങളോടൊപ്പം ഉണ്ടായിരുന്നത്. സീനായ് മലയില്‍ അവനോട് സംസാരിച്ച ദൂതനോടൊപ്പം അവനുണ്ടായിരുന്നു. ഈ മോശയ്ക്കാണ് സീനായ്മലയില്‍ ദൈവം ദൂതനെ അയച്ചു നമ്മുടെ നിയമങ്ങള്‍ നല്‍കുകയും ദൂതന്‍ എന്താണ് പറഞ്ഞതെന്നു നമ്മുടെ പൂര്‍വ്വ പിതാക്കന്മാരോടു പറഞ്ഞതും ദൈവത്തില്‍ നിന്നും വചനം പ്രാപിച്ചതും എങ്ങനെയാണ് നിത്യകാലം ജീവിക്കേണ്ടതെന്നും നമ്മോട് പറഞ്ഞതും അത് ഏല്‍പ്പിച്ചതും ഇവനായിരുന്നു.
\v 39 എന്നിരുന്നാലും നമ്മുടെ പൂര്‍വ്വ പിതാക്കന്മാര്‍ മൊശെയെ അനുസരിക്കുവാന്‍ ആഗ്രഹിച്ചില്ല. അതിനു പകരം അവര്‍ അവനെ അവരുടെ നേതാവെന്ന നിലയില്‍ തിരസ്കരിക്കുകയും മിസ്രയിമിലേക്ക് മടങ്ങിപ്പോകുവാന്‍ ആഗ്രഹിക്കുകയും ചെയ്തു.
\v 40 അതിനാല്‍ അവര്‍ അവന്‍റെ മൂത്ത സഹോദരനായ അഹരോനോട് "ഞങ്ങളെ നയിക്കേണ്ടതിനു ഞങ്ങളുടെ ദൈവമായിരിക്കുവാന്‍ ഞങ്ങള്‍ക്കായി വിഗ്രഹങ്ങളെ ഉണ്ടാക്കുക" എന്നു പറഞ്ഞു. ഞങ്ങളെ മിസ്രയിമില്‍നിന്നും പുറത്തേക്കു നയിച്ച മൊശെ എന്ന ആളിന് എന്തു സംഭവിച്ചു എന്നു ഞങ്ങള്‍ അറിയുന്നില്ല".
\s5
\v 41 ആകയാല്‍ കാളക്കുട്ടിക്ക് സമാനമായ ഒരു വിഗ്രഹം അവര്‍ ഉണ്ടാക്കി. അനന്തരം ആ വിഗ്രഹത്തെ ബഹുമാനിക്കേണ്ടതിന് അവര്‍ അതിനു യാഗങ്ങള്‍ അര്‍പ്പിക്കുകയും, അവര്‍ തങ്ങള്‍ക്കായി ഉണ്ടാക്കിയതു കാരണം അവര്‍ പാടുകയും നൃത്തം ചെയ്യുകയും ചെയ്തു.
\v 42 അതിനാല്‍ ദൈവം അവരെ തിരുത്തുന്നത് നിര്‍ത്തി. ആകാശത്തിലുള്ള സൂര്യനേയും ചന്ദ്രനേയും നക്ഷത്രങ്ങളെയും ആരാധിക്കേണ്ടതിനു അവന്‍ അവരെ വിട്ടു കൊടുത്തു. ഒരു പ്രവാചകന്‍ എഴുതിയ വചനങ്ങളോട് ഇത് ഒത്തു വരുന്നു: ദൈവം പറഞ്ഞു "യിസ്രായേല്യരായ നിങ്ങള്‍ മരുഭൂമിലായിരുന്ന നാല്‍പ്പത് വര്‍ഷങ്ങള്‍ നിങ്ങള്‍ തുടര്‍ച്ചയായി മൃഗങ്ങളെ കൊല്ലുകയും യാഗമായി അര്‍പ്പിക്കുകയും ചെയ്തതു നിശ്ചയമായും എനിക്കു വേണ്ടിയായിരുന്നില്ല!
\s5
\v 43 അതിനു വിരുദ്ധമായി നിങ്ങള്‍ ആരാധിച്ചിരുന്ന മോലേക്ക് എന്ന ദേവനെ പ്രതിനിധീകരിക്കുന്ന വിഗ്രഹം ഉണ്ടായിരുന്ന കൂടാരം നിങ്ങള്‍ക്കൊപ്പം ഓരോ സ്ഥലങ്ങളിലേക്ക് ചുമന്നുകൊണ്ടു നടന്നു. രേഫാന്‍ എന്ന നക്ഷത്ര വിഗ്രഹവും നിങ്ങളോടൊപ്പം നിങ്ങള്‍ ചുമന്നിരുന്നു. എനിക്കു പകരം നിങ്ങള്‍ ഈ വിഗ്രഹങ്ങളെ ഉണ്ടാക്കുകയും അവയെ ആരാധിക്കുകയും ചെയ്തു. അതിനാല്‍ ഞാന്‍ നിങ്ങളെ നിങ്ങളുടെ ഭവനങ്ങളില്‍നിന്നും ബാബിലോണ്‍ രാജ്യത്തിനും അപ്പുറത്തുള്ള ദേശങ്ങളിലേക്കു കൊണ്ടുപോകും.
\s5
\v 44 ദൈവം അവരോടൊപ്പം ഉണ്ട് എന്നു കാണിക്കേണ്ടതിനു നിങ്ങളുടെ പൂര്‍വ്വികന്മാര്‍ മരുഭൂമിയില്‍ ആയിരുന്നപ്പോള്‍ വിശുദ്ധകൂടാരത്തില്‍ അവനെ ആരാധിച്ചു. മോശെയോട് എങ്ങനെ ഉണ്ടാക്കണമെന്നു ദൈവം കല്‍പ്പിച്ചതുപോലെ അവര്‍ കൂടാരം നിര്‍മിച്ചു. മൊശെ പര്‍വതത്തിനു മുകളില്‍ ആയിരുന്നപ്പോള്‍ അവന്‍ കണ്ടതുപോലെ അതേ മാതൃക പ്രകാരം ആയിരുന്നു.
\v 45 പില്‍ക്കാലത്ത് യോശുവ അവരെ ഈ ദേശത്തേക്ക് നയിച്ചപ്പോള്‍ നമ്മുടെ മറ്റു പൂര്‍വ്വികന്മാര്‍ അവര്‍ക്കൊപ്പം ആ കൂടാരം ചുമന്നു കൊണ്ടുവന്നു. അതു നടന്നത് ഈ ദേശത്തു മുന്‍കാലത്ത് ജീവിച്ചിരുന്ന ആളുകളെ നീക്കി കളഞ്ഞ് ഈ ദേശം അവര്‍ക്കായി കൈവശപ്പെടുത്തിയ സമയത്താണ്. ഈ ദേശം കൈവശപ്പെടുത്തുവാന്‍ യിസ്രായേല്യര്‍ക്കു സാധിച്ചു. രാജാവായ ദാവീദ് ഭരിക്കുന്ന കാലംവരെ ആ കൂടാരം ഈ ദേശത്തു നിലനിന്നിരുന്നു.
\v 46 ദാവീദിനും നമ്മുടെ എല്ലാ ജനങ്ങള്‍ക്കും ആരാധിക്കേണ്ടതിന് ഒരു ആലയം പണിയുവാന്‍ ദൈവം അനുവദിക്കേണ്ടതിനും ദൈവത്തോട് അവന്‍ ആവശ്യപ്പെടുകയും അവന്‍ ദൈവത്തെ പ്രസാദിപ്പിക്കുകയും ചെയ്തു.
\s5
\v 47 എന്നാല്‍ അതിനു പകരം ജനം ദൈവത്തെ ആരാധിക്കേണ്ടതിനു ഒരു ആലയം പണിയുവാന്‍ ദാവീദിന്‍റെ മകനായ ശലോമോനോട് ദൈവം പറഞ്ഞു.
\v 48 "എന്നിരുന്നാലും ദൈവം എല്ലാറ്റിലും വലിയവനാണെന്നു നാം അറിയുന്നു. അതു മാത്രമല്ല ജനം പണിയുന്ന ഭവനങ്ങളില്‍ ദൈവം വസിക്കുന്നുമില്ല. ഇതു പ്രവാചകനായ യെശയ്യാവ് എഴുതിയിരിക്കുന്നതുപോലെ ആകുന്നു.
\v 49-50 ദൈവം പറഞ്ഞു" സ്വര്‍ഗം എന്‍റെ സിംഹാസനവും ഭൂമി എന്‍റെ പാദപീഠവും ആകുന്നു. സ്വര്‍ഗത്തിലും ഭൂമിയിലും ഉള്ളതായ സകലവും ഞാന്‍ തന്നെ ഉണ്ടാക്കിയിരിക്കുന്നു. എനിക്ക് വസിക്കേണ്ടതിനു നിങ്ങള്‍ മനുഷ്യര്‍ യോഗ്യമായ ഒരു സ്ഥലം നിര്‍മ്മിക്കുവാന്‍ കഴിയുകയില്ല!"
\s5
\v 51 "നിങ്ങള്‍ അവനോട് ഏറ്റവും അധികമായി ഹൃദയ കാഠിന്യം ഉള്ളവരായിരുന്നു. നിങ്ങള്‍ നിങ്ങളുടെ പൂര്‍വ്വികന്മാരെ പോലെ ആകുന്നു! അവര്‍ ചെയ്തതുപോലെ നിങ്ങള്‍ ഇപ്പോഴും പരിശുദ്ധാത്മാവിനെ എതിര്‍ക്കുന്നു!
\v 52 നിങ്ങളുടെ പൂര്‍വ്വ പിതാക്കന്മാര്‍ എല്ലാ പ്രവാചകന്മാരെയും കഷ്ടപ്പെടുത്തി. ദൈവത്തിന് എപ്പോഴും പ്രസാദകരമായതു ചെയ്ത മശിഹാ വരുമെന്നു വളരെക്കാലം മുന്‍പ് പ്രഘോഷിച്ചവരെപ്പോലും കൊല്ലുകയും ചെയ്തു. മശിഹാ വന്നു! അവനെയാണ്‌ നിങ്ങള്‍ അടുത്ത കാലത്ത് അവന്‍റെ ശത്രുക്കള്‍ക്ക് ഏല്‍പ്പിച്ചു കൊടുക്കുകയും അവനെ കൊല്ലുവാനായി നിര്‍ബന്ധിക്കുകയും ചെയ്തത്.
\v 53 നിങ്ങള്‍ ദൈവത്തിന്‍റെ നിയമങ്ങള്‍ പ്രാപിച്ച ആളുകളാണ് . ആ നിയമങ്ങള്‍ നമ്മുടെ പിതാക്കന്മാര്‍ക്കു കൊടുക്കുവാന്‍ ദൈവം ദൂതന്മാരെ ആക്കി. എന്നിരുന്നാലും നിങ്ങള്‍ അവയെ അനുസരിച്ചില്ല!".
\s5
\v 54 സ്തെഫാനൊസ് പറഞ്ഞത് യഹൂദ ആലോചന സഭാംഗങ്ങളും മറ്റുള്ളവരും കേട്ടപ്പോള്‍ അവര്‍ വളരെ കോപിഷ്ടരായി! അവനോടു അവര്‍ വളരെ കോപിച്ചതിനാല്‍ അവനോടുള്ള കോപം നിമിത്തം അവര്‍ പല്ല് കടിച്ചു.
\v 55 എന്നാല്‍ പരിശുദ്ധാത്മാവ് സ്തെഫാനൊസിനെ പൂര്‍ണ്ണമായും നിയന്ത്രിച്ചു. അവന്‍ സ്വര്‍ഗത്തിലേക്കു നോക്കുകയും ദൈവത്തില്‍നിന്നും മിന്നുന്ന പ്രകാശം കാണുകയും യേശു ദൈവത്തിന്‍റെ വലതു ഭാഗത്ത് നില്‍ക്കുന്നതും കണ്ടു.
\v 56 "നോക്കുക, സ്വര്‍ഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യരൂപത്തില്‍ ദൈവം ഭരിക്കുന്ന ഇടത്ത് മനുഷ്യപുത്രന്‍ നില്‍ക്കുന്നതും ഞാന്‍ കാണുന്നു".
\s5
\v 57 യഹൂദ ആലോചനാ സഭാംഗങ്ങളും മറ്റുള്ളവരും അത് കേട്ടപ്പോള്‍ അവര്‍ വളരെ ഉച്ചത്തില്‍ ആര്‍ത്തു. അവനെ കേള്‍ക്കാതിരിക്കേണ്ടതിനു അവര്‍ അവരുടെ ചെവികളില്‍ വിരല്‍ ഇടുകയും പെട്ടെന്ന് അവന്‍റെ അടുക്കലേക്കു വേഗത്തില്‍ ചെല്ലുകയും ചെയ്തു.
\v 58 അവര്‍ അവനെ യെരുശലേം പട്ടണത്തിന്‍റെ പുറത്തേക്ക് വലിച്ചിഴക്കുകയും അവന്‍റെ മേല്‍ കല്ലെറിയുകയും ചെയ്തു. അവനെ കുറ്റപ്പെടുത്തുന്നവര്‍ സൗകര്യപൂര്‍വ്വം കല്ലെറിയേണ്ടതിനു അവരുടെ പുറം കുപ്പായം ഊരി അവിടെ അടുത്തു നിന്നിരുന്ന ശൌല്‍ എന്ന് പേരായ യൌവനക്കാരന്‍റെ അടുക്കല്‍ അവന്‍ അത് സൂക്ഷിക്കേണ്ടതിനു നിലത്ത് വച്ചു.
\s5
\v 59 സ്തെഫാനൊസിനെ അവര്‍ കല്ലെറിയുന്നത്‌ തുടര്‍ന്നു. സ്തെഫാനൊസ് പ്രാര്‍ത്ഥിച്ചു "കര്‍ത്താവായ യേശുവേ, എന്‍റെ ആത്മാവിനെ സ്വീകരിക്കേണമേ!".
\v 60 അതിനുശേഷം സ്തെഫാനോസ് മുട്ടിന്മേല്‍ വീണുകൊണ്ട് "കര്‍ത്താവേ, ഈ പാപത്തിന് അവരെ ശിക്ഷിക്കരുതേ" എന്ന് ഉറക്കെ നിലവിളിച്ചു. ഇതു പറഞ്ഞതിനു ശേഷം അവന്‍ മരിച്ചു.
\s5
\c 8
\p
\v 1-2 അതിനുശേഷം ദൈവത്തെ ബഹുമാനിക്കുന്നവരായ ചില പുരുഷന്മാര്‍ സ്തെഫാനൊസിന്‍റെ ശരീരം ഒരു കല്ലറയില്‍ സംസ്ക്കരിക്കുകയും അവനുവേണ്ടി അവര്‍ അധികമായും അതിലുപരിയും ദുഖിക്കുകയും ചെയ്തു. യെരുശലേമില്‍ പാര്‍ത്തിരുന്ന വിശ്വാസികളെ അന്നുതന്നെ ജനങ്ങള്‍ ക്രൂരമായി പീഡിപ്പിക്കുവാന്‍ ആരംഭിച്ചു. അതിനാല്‍ വിശ്വാസികളില്‍ വളരെപ്പേര്‍ യഹൂദ്യ, ശമര്യ എന്നീ സംസ്ഥാനങ്ങളിലെ മറ്റു സ്ഥലങ്ങളിലേക്ക് ഓടിപ്പോയി. അപ്പൊസ്തലന്മാര്‍ യെരുശലേമില്‍ തന്നെ തുടര്‍ന്നു.
\v 3 സ്തെഫാനോസിനെ കൊല്ലുമ്പോള്‍ അവനെ കൊല്ലുന്നതിന് അംഗീകാരം കൊടുക്കുവാന്‍ ശൌല്‍ അവിടെ ഉണ്ടായിരുന്നു. അതിനാല്‍ ശൌലും വിശ്വാസികളുടെ സമൂഹത്തെ നശിപ്പിക്കുവാന്‍ ശ്രമം ആരംഭിച്ചിരുന്നു. അവന്‍ ഒന്നൊന്നായി വീടുകളില്‍ കയറുകയും യേശുവില്‍ വിശ്വസിച്ചിരുന്ന പുരുഷന്മാരേയും സ്ത്രീകളെയും വലിച്ചിഴക്കുകയും തുടര്‍ന്ന് അവരെ തടവറയില്‍ ഇടുകയും ചെയ്തു.
\s5
\v 4 യെരുശലേം വിട്ട വിശ്വാസികള്‍ വിവിധ സ്ഥലങ്ങളിലേക്കു പോയി, അവിടെ അവര്‍ യേശുവിനെക്കുറിച്ചുള്ള സന്ദേശം പ്രസംഗിക്കുന്നതു തുടര്‍ന്നു.
\v 5 ആ വിശ്വാസികളില്‍ ഒരുവന്‍റെ പേര് ഫിലിപ്പൊസ് എന്നായിരുന്നു. അവന്‍ യെരുശലേമില്‍നിന്ന് ശമര്യ സംസ്ഥാനത്തിലെ ഒരു പട്ടണത്തിലേക്കു പോയി. അവിടെ അവന്‍ യേശുവാണ് മശിഹാ എന്നു ജനങ്ങളോടു പറഞ്ഞു.
\s5
\v 6 അവിടെയുള്ള ധാരാളം ആളുകള്‍ ഫിലിപ്പൊസ് പറഞ്ഞതു കേള്‍ക്കുകയും അവന്‍ ചെയ്ത അത്ഭുത കാര്യങ്ങള്‍ കാണുകയും ചെയ്തു. അതിനാല്‍ അവര്‍ എല്ലാവരും അവന്‍റെ വാക്കുകള്‍ക്കു വളരെ ശ്രദ്ധ കൊടുത്തു
\v 7 ഉദാഹരണത്തിന്, പല ആളുകളില്‍നിന്നും ദുഷ്ടാത്മാകള്‍ പുറത്തുവരുവാന്‍ ഫിലിപ്പൊസ് കല്പിച്ചു, അപ്പോള്‍ ദുരാത്മാക്കള്‍ നിലവിളിച്ചുകൊണ്ടു പുറത്തുവന്നു. കൂടാതെ പക്ഷവാതക്കാരും മുടന്തന്മാരായ മറ്റു പലരും സൗഖ്യമായി.
\v 8 അതിനാല്‍ ആ പട്ടണത്തില്‍ ഉണ്ടായിരുന്ന അനേക ആളുകള്‍ വളരെ അധികം സന്തോഷിച്ചു.
\s5
\v 9 ആ പട്ടണത്തില്‍ ശിമോന്‍ എന്നു പേരുള്ള ഒരു മനുഷ്യന്‍ ഉണ്ടായിരുന്നു. അവന്‍ വളരെ നാളുകളായിട്ട് മന്ത്രവാദം ചെയ്തു വരികയായിരുന്നു. അവന്‍റെ ജാലവിദ്യകളാല്‍ ശമര്യ ജില്ലയിലുള്ള ആളുകളെ അവന്‍ പരിഭ്രമിപ്പിച്ചു. "വലിയവനായ ശിമോന്‍" എന്നു തന്നെക്കുറിച്ച് അവന്‍ പറഞ്ഞുവന്നിരുന്നു.
\v 10 അവിടെ ഉണ്ടായിരുന്ന സാധാരണക്കാരും പ്രധാനപ്പെട്ട ആളുകളും അവനെ ശ്രദ്ധിച്ചു പോന്നു. "ഈ മനുഷ്യന്‍ ദൈവത്തിന്‍റെ വലിയ ശക്തിയാണ്" എന്ന് അവര്‍ പറഞ്ഞിരുന്നു.
\v 11 വളരെ നാളുകള്‍ ആയിട്ട് ആഭിചാര പ്രവര്‍ത്തികള്‍ ചെയ്ത് ആളുകളെ പരിഭ്രമിപ്പിച്ചു പോന്നതിനാല്‍ അവര്‍ അവനെ തുടര്‍ച്ചയായി സൂക്ഷ്മതയോടെ ശ്രദ്ധിച്ചു പോന്നു.
\s5
\v 12 എന്നാല്‍ യേശു എന്ന മശിഹായെക്കുറിച്ചും ദൈവം തന്നെത്തന്നെ രാജാവായി വെളിപ്പെടുത്തും എന്നതിനെക്കുറിച്ചുമുള്ള ഫിലിപ്പോസിന്‍റെ സുവാര്‍ത്തയെക്കുറിച്ചു കേട്ട് അവര്‍ വിശ്വസിച്ചു. യേശുവില്‍ വിശ്വസിച്ച പുരുഷന്മാരും സ്ത്രീകളും സ്നാനപ്പെട്ടു.
\v 13 ശിമോനും ഫിലിപ്പോസിന്‍റെ സന്ദേശം കേട്ട് വിശ്വസിച്ച് സ്നാനപ്പെട്ടു. അവന്‍ ഫിലിപ്പോസിനെ പതിവായി കൂടെപോകുവാന്‍ തുടങ്ങുകയും അവന്‍ പറയുന്നതു സത്യമാണ് എന്നു കാണിക്കേണ്ടതിനു ഫിലിപ്പൊസ് ചെയ്തു വന്ന അത്ഭുതങ്ങള്‍ കണ്ട് തുടര്‍ച്ചയായി ആശ്ചര്യപ്പെടുകയും ചെയ്തു.
\s5
\v 14 ശമര്യ ജില്ലയില്‍ ഉടനീളം ആളുകള്‍ ദൈവത്തിന്‍റെ സന്ദേശം കേട്ട് വിശ്വസിക്കുന്നതായി യെരുശലേമില്‍ അപ്പൊസ്തലന്മാര്‍ കേട്ടപ്പോള്‍ അവര്‍ പത്രൊസിനെയും യോഹന്നാനെയും അവിടേക്ക് അയച്ചു.
\v 15 പത്രൊസും യോഹന്നാനും ശമര്യയില്‍ എത്തിയപ്പോള്‍ അവര്‍ പരിശുദ്ധാത്മാവിനെ പ്രാപിക്കേണ്ടതിനു പുതിയ വിശ്വാസികള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചു.
\v 16 അവരില്‍ ആരുടെമേലും അതുവരെ പരിശുദ്ധാത്മാവ്‌ വന്നിരുന്നില്ല എന്നതു വളരെ വ്യക്തമായിരുന്നു. കര്‍ത്താവായ യേശുവിന്‍റെ നാമത്തില്‍ അവര്‍ സ്നാനപ്പെടുക മാത്രമേ ചെയ്തിരുന്നുള്ളൂ.
\v 17 തുടര്‍ന്നു പത്രൊസും യോഹന്നാനും അവരുടെമേല്‍ കൈകള്‍ വയ്ക്കുകയും അവര്‍ പരിശുദ്ധാത്മാവിനെ പ്രാപിക്കുകയും ചെയ്തു.
\s5
\v 18 അപ്പൊസ്തലന്മാര്‍ അവരുടെ കൈകള്‍ വിശ്വാസികളുടെമേല്‍ വച്ചതിന്‍റെ ഫലമായി പരിശുദ്ധാത്മാവിനെ ആളുകള്‍ക്ക് നല്‍കിയത് ശിമോന്‍ കണ്ടു. അതിനാല്‍ അവന്‍ അപ്പൊസ്തലന്മാര്‍ക്ക് പണം വാഗ്ദാനം ചെയ്തു.
\v 19 "ഞാന്‍ ആരുടെ മേല്‍ കൈ വയ്ക്കുന്നുവോ അവര്‍ പരിശുദ്ധാത്മാവിനെ പ്രാപിക്കേണ്ടതിനു നിങ്ങള്‍ ചെയ്യുന്നതുപോലെ ചെയ്യേണ്ടതിന് എന്നെ കഴിവുള്ളവനാക്കേണം" എന്നു പറഞ്ഞു.
\s5
\v 20 എന്നാല്‍ പത്രൊസ് അവനോടു പറഞ്ഞത്, "പണം കൊണ്ട് ദൈവത്തിന്‍റെ ദാനം കിട്ടുവാന്‍ നീ ശ്രമിച്ചതിനാല്‍ നിയും നിന്‍റെ പണവും നശിച്ചു പോകട്ടെ.
\v 21 നിന്‍റെ ഹൃദയം നേരുള്ളതല്ലായ്കയാല്‍ ഞങ്ങള്‍ ചെയ്യുന്നത് നിനക്കു ഞങ്ങളോടൊപ്പം ചെയ്യുവാന്‍ കഴിയുകയില്ല!
\v 22 അതിനാല്‍ ദുഷ്ടതയോടുകൂടി ചിന്തിക്കുന്നതു നിര്‍ത്തുക, ദൈവത്തിന് ഇഷ്ടം തോന്നിയാല്‍ നീ ചെയ്യുവാന്‍ ആഗ്രഹിച്ച ദുഷ്ട വിചാരത്തെ ദൈവം ക്ഷമിക്കേണ്ടതിനു ദൈവത്തോട് അപേക്ഷിക്കുക.
\v 23 നീ ഞങ്ങളെക്കുറിച്ച്‌ അസൂയാലു ആകുന്നു എന്നു ഞങ്ങള്‍ക്കു തോന്നുകയും ദുഷ്ടത ചെയ്യുവാനുള്ള മോഹത്തിന്‍റെ അടിമയാകയാലും നിന്‍റെ ദുഷ്ട വഴികളില്‍നിന്നു നീ പിന്തിരിയുക."
\s5
\v 24 അതിനുശേഷം ശിമോന്‍ മറുപടി പറഞ്ഞത്, "നിങ്ങള്‍ ഇപ്പോള്‍ പറഞ്ഞത് അവന്‍ എന്നോടു ചെയ്യാതിരിക്കേണ്ടതിനു കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കുക."
\s5
\v 25 അതിനുശേഷം പത്രൊസും യോഹന്നാനും കര്‍ത്താവായ യേശുവിനെക്കുറിച്ച് വ്യക്തിപരമായി അവര്‍ എന്തറിയുന്നു എന്നതിനെക്കുറിച്ചുള്ള സന്ദേശം ജനങ്ങളോടു പറയുകയും ചെയ്തു, അവര്‍ രണ്ടു പേരും യെരുശലേമിലേക്കു മടങ്ങി. ശമര്യ ജില്ലയിലുള്ള ജനങ്ങളോടു വഴിയാത്രയില്‍ യേശുവിനെക്കുറിച്ചുള്ള നല്ല വചനം പ്രസംഗിച്ചു.
\s5
\v 26 ഒരു ദിവസം ദൈവം അയച്ച ഒരു ദൂതന്‍ ഫിലിപ്പൊസിനോട് കല്പിച്ചു, "ഒരുങ്ങിക്കൊള്‍ക, യെരുശലേമില്‍നിന്ന് ഗസ്സക്കുള്ള തെക്കോട്ടുള്ള വഴിയിലേക്കു പോവുക." ആ വഴി മരുഭൂമി പ്രദേശത്തായിരുന്നു.
\v 27 അതിനാല്‍ ഫിലിപ്പൊസ് ഒരുങ്ങുകയും ആ വഴിയിലേക്കു പോകുകയും ചെയ്തു. എത്യോപ്യ എന്ന സ്ഥലത്തുനിന്നുള്ള ഒരു മനുഷ്യനെ ആ വഴിയില്‍ അവന്‍ കണ്ടു മുട്ടി. അവന്‍ എത്യോപ്യ രാജ്ഞിയുടെ പണപരമായ കാര്യങ്ങള്‍ എല്ലാം ശ്രദ്ധയോടെ കൈകാര്യം ചെയ്തിരുന്ന ഒരു പ്രധാനപ്പെട്ട ഉദ്യോഗസ്ഥനായിരുന്നു അയാള്‍. അവന്‍റെ ഭാഷയില്‍ അവരുടെ രാജ്ഞിയെ കന്ദക്ക എന്ന് ആളുകള്‍ വിളിച്ചിരുന്നു. ഈ മനുഷ്യന്‍ ദൈവത്തെ ആരാധിപ്പാനായി യെരുശലേമില്‍ പോയിരുന്നു.
\v 28 കൂടാതെ അവന്‍റെ രഥത്തില്‍ ഇരുന്ന്‍ അവന്‍റെ ഭവനത്തിലേക്കു മടങ്ങുകയായിരുന്നു. അവന്‍ യാത്ര ചെയ്തു പോകുമ്പോള്‍ യെശയ്യ പ്രവാചകന്‍റെ പുസ്തകം അവന്‍ ഉറക്കെ വായിക്കുകയായിരുന്നു.
\s5
\v 29 ദൈവത്തിന്‍റെ ആത്മാവ് ഫിലിപ്പൊസിനോട് പറഞ്ഞത്, "രഥത്തിന്‍റെ അടുക്കലേക്കു പോയി അതിനോട് ചേര്‍ന്ന് നടക്കുക."
\v 30 അതിനാല്‍ ഫിലിപ്പൊസ് രഥത്തിന്‍റെ അടുക്കലേക്കു ഓടി ചെല്ലുകയും പ്രവാചകനായ യെശയ്യാവ് എഴുതിയിരിക്കുന്നത് ഉദ്യോഗസ്ഥന്‍ വായിക്കുന്നതു കേട്ടു. ഫിലിപ്പൊസ് ആ മനുഷ്യനോടു ചോദിച്ചു, "നീ വായിക്കുന്നത് മനസ്സിലാക്കുന്നുണ്ടോ?"
\v 31 അവന്‍ ഫിലിപ്പൊസിനോട് മറുപടി പറഞ്ഞത്: "മറ്റൊരാള്‍ എനിക്കു വിശദീകരിച്ചു തരുന്നില്ല എങ്കില്‍ എനിക്കു മനസ്സിലാക്കുവാന്‍ കഴിയുകയില്ല." അതിനുശേഷം ആ മനുഷ്യന്‍ ഫിലിപ്പൊസിനോട് പറഞ്ഞത്‌, "ദയവായി കയറി വന്ന്‍ എന്‍റെ അടുക്കല്‍ ഇരിക്കുക."
\s5
\v 32 ആ ഉദ്യോഗസ്ഥന്‍ വായിച്ചിരുന്ന തിരുവെഴുത്തിന്‍റെ ഭാഗം ഇതായിരുന്നു, "അറുക്കുവാനുള്ള സ്ഥലത്തേക്ക് ആളുകള്‍ കൊണ്ടുപോകുന്ന കുഞ്ഞാട് പോലെയും രോമം കത്രിക്കുന്ന സമയം മിണ്ടാതിരിക്കുന്ന ആടുപോലെയും അവന്‍ മൌനമായിരുന്നു.
\v 33 അവന്‍ നിന്ദിക്കപ്പെട്ടും. അവനില്‍നിന്നു നീതി എടുത്തു മാറ്റുന്നതിനാല്‍ അവനു നീതി ലഭിക്കുകയില്ല. അവന്‍റെ വിഷമത്തെക്കുറിച്ചു ആര്‍ക്കും പറയുവാന്‍ കഴിയുകയില്ല-എന്തെന്നാല്‍ അവനു ഒരു വംശം ഉണ്ടായിരിക്കയില്ല-എന്തുകൊണ്ടെന്നാല്‍ അവര്‍ അവന്‍റെ ജീവന്‍ ഈ ഭൂമിയില്‍നിന്നും എടുത്തു കളയുകയും ചെയ്യും."
\s5
\v 34 ഉദ്യോഗസ്ഥന്‍ വായിച്ചുകൊണ്ടിരുന്ന വചനത്തെക്കുറിച്ചു ഫിലിപ്പൊസിനോട് ചോദിച്ചു," പ്രവാചകന്‍ ഇത് ആരെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത് എന്ന് എന്നോടു പറയുക? അവന്‍ അവനെക്കുറിച്ചു തന്നെയോ അതോ മറ്റൊരാളെക്കുറിച്ച് ആകുന്നുവോ എന്ന് എന്നോടു പറയുക?
\v 35 അതിനാല്‍ ഫിലിപ്പൊസ് അവനോടു മറുപടിയായി ആ വചനത്തെ അടിസ്ഥാനപ്പെടുത്തി യേശുവിനെക്കുറിച്ചുള്ള സന്ദേശം അവന്‍ അവനോടു പറഞ്ഞു.
\s5
\v 36-37 അവര്‍ ആ വഴിയില്‍ കൂടി യാത്ര ചെയ്യുമ്പോള്‍, കുറച്ചു വെള്ളം ഉള്ള ഒരു സ്ഥലത്ത് വന്നു. തുടര്‍ന്ന്‍ ഉദ്യോഗസ്ഥന്‍ ഫിലിപ്പൊസിനോട് പറഞ്ഞു: "നോക്കുക, ഇവിടെ കുറച്ചു വെള്ളം ഉണ്ട്! ഞാന്‍ സ്നാനപ്പെടുന്നതില്‍നിന്ന് ഏതെങ്കിലും കാര്യങ്ങള്‍ എന്നെ തടസ്സപ്പെടുത്തുമെന്നു ഞാന്‍ അറിയുന്നില്ല ആയതുകൊണ്ട് നീ എന്നെ സ്നാനപ്പെടുത്തണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു."
\v 38 അതിനാല്‍ രഥം നിര്‍ത്തുവാന്‍ ഉദ്യോഗസ്ഥന്‍ രഥം ഓടിക്കുന്ന ആളോടു പറഞ്ഞു. തുടര്‍ന്നു ഫിലിപ്പൊസും ഉദ്യോഗസ്ഥനും വെള്ളത്തില്‍ ഇറങ്ങുകയും ഫിലിപ്പൊസ് അവനെ സ്നാനപ്പെടുത്തുകയും ചെയ്തു.
\s5
\v 39 അവര്‍ വെള്ളത്തില്‍നിന്നു പുറത്തുവന്നപ്പോള്‍, പെട്ടെന്ന് കര്‍ത്താവിന്‍റെ ആത്മാവ് ഫിലിപ്പൊസിനെ എടുത്തുകൊണ്ടുപോയി. ഉദ്യോഗസ്ഥന്‍ ഫിലിപ്പൊസിനെ ഒരിക്കലും കണ്ടില്ല. എന്നാല്‍ ഫിലിപ്പൊസിനെ അവന്‍ പിന്നീടൊരിക്കലും കണ്ടില്ലെങ്കിലും ഉദ്യോഗസ്ഥന്‍ വളരെ സന്തോഷത്തോടെ തന്‍റെ വഴിയില്‍ തുടര്‍ന്നു യാത്ര ചെയ്തു.
\v 40 ആത്മാവ് അത്ഭുതകരമായി അസ്തോദു എന്ന പട്ടണത്തിലേക്ക് അവനെ കൊണ്ടുപോയി എന്നു ഫിലിപ്പൊസ് പിന്നീടു തിരിച്ചറിഞ്ഞു. ആ ദേശത്ത് അവന്‍ ചുറ്റി സഞ്ചരിച്ചപ്പോള്‍ അസ്തോദിനും കൈസര്യക്കും ഇടയിലുള്ള പട്ടണങ്ങളില്‍ യേശുവിനെക്കുറിച്ചുള്ള സന്ദേശം അവന്‍ തുടര്‍ച്ചയായി പ്രഘോഷിച്ചു. കൈസര്യയില്‍ അവസാനം എത്തുന്നതുവരെ അവന്‍ പ്രസംഗിച്ചുകൊണ്ടിരുന്നു.
\s5
\c 9
\p
\v 1 ആ സന്ദര്‍ഭത്തില്‍ ശൌല്‍ കോപംപൂണ്ടു കര്‍ത്താവിനെ പിന്തുടരുന്നവരെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു . അവന്‍ യെരുശലേമില്‍ മഹാപുരോഹിതന്‍റെ അടുക്കല്‍ പോയി
\v 2 ദമസ്ക്കൊസിലുള്ള യഹൂദ സിനഗോഗുകളുടെ നേതാക്കന്മാര്‍ക്ക് അവനെ പരിചയപ്പെടുത്തുന്ന കത്തുകളെഴുതുവാന്‍ അവനോട് അപേക്ഷിച്ചു, യേശു പഠിപ്പിച്ച വഴി പിന്‍തുടരുന്നവരായ ഏതെങ്കിലും പുരുഷനെയോ സ്ത്രീയെയോ പിടികൂടുന്നതിനും, യഹൂദ നേതാക്കന്മാര്‍ അവരെ ന്യായം വിധിച്ചു ശിക്ഷിക്കേണ്ടതിന് അവരെ തടവുകാരായി യെരുശലേമിലേക്കു കൊണ്ടുപോകുവാനുമുള്ള അധികാരം പൌലോസിനു നല്‍കുവാന്‍ കത്തുകളില്‍ ആവശ്യപ്പെട്ടു.
\s5
\v 3 ശൌലും അവനോടു കൂടെയുള്ളവരും യാത്ര ചെയ്തു ദമസ്ക്കൊസിനോട് സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ആകാശത്തുനിന്നുള്ള ശക്തിയേറിയ പ്രകാശം ശൌലിന്‍റെ ചുറ്റും പ്രകാശിച്ചു.
\v 4 പെട്ടെന്ന് അവന്‍ നിലത്തു വീണു. തുടര്‍ന്ന് ആരോ ഒരാള്‍ അവനോടു സംസാരിക്കുന്ന ശബ്ദം അവന്‍ കേട്ടു, "ശൌലേ, ശൌലേ നീ എന്നെ ഉപദ്രവിക്കുവാന്‍ ശ്രമിക്കുന്നത് എന്തുകൊണ്ടാണ്"
\s5
\v 5 പൌലോസ് അവനോടു ചോദിച്ചു, "കര്‍ത്താവേ നീ ആരാകുന്നു?" അവന്‍ മറുപടി പറഞ്ഞു, 'നീ ഉപദ്രവിക്കുന്ന യേശു ആകുന്നു ഞാന്‍"
\v 6 ഇപ്പോള്‍ എഴുന്നേറ്റു പട്ടണത്തിലേക്കു പോകുക! നീ എന്തു ചെയ്യണമെന്നു ഞാന്‍ ആഗ്രഹിക്കുന്നത് അവിടെ ഒരാള്‍ നിന്നോടു പറയും."
\v 7 ശൌലിനോടൊപ്പം യാത്ര ചെയ്തിരുന്ന പുരുഷന്മാരായ അവര്‍ക്കൊന്നും പറയുവാന്‍ കഴിയാത്തവിധം അത്ഭുതപ്പെട്ടു. അവന്‍ അവിടെ നില്‍ക്കുക മാത്രമാണ് ചെയ്തത്. കര്‍ത്താവു പറയുന്നത് അവര്‍ കേട്ടു. എന്നാല്‍ അവര്‍ ആരെയും കണ്ടില്ല.
\s5
\v 8 ശൌല്‍ നിലത്തുനിന്ന് എഴുന്നേറ്റു, എന്നാല്‍ അവന്‍ കണ്ണു തുറന്നപ്പോള്‍ അവന് ഒന്നും കാണുവാന്‍ കഴിഞ്ഞില്ല. അതിനാല്‍ അവനോടു കൂടെയുള്ള പുരുഷന്മാര്‍ അവന്‍റെ കൈക്കു പിടിക്കുകയും അവനെ ദമസ്ക്കൊസിലേക്ക് നയിക്കുകയും ചെയ്തു.
\v 9 അടുത്ത മൂന്നു ദിവസങ്ങളില്‍ ശൌലിന് യാതൊന്നും കാണുവാനും എന്തെങ്കിലും ഭക്ഷിക്കുകയോ, കുടിക്കുകയോ ചെയ്യാതെയും ഇരുന്നു.
\s5
\v 10 ദമസ്ക്കൊസില്‍ അനന്യാസ് എന്നു പേരുള്ള യേശുക്രിസ്തുവിന്‍റെ ഒരു അനുയായി ഉണ്ടായിരുന്നു. ഒരു ദര്‍ശനം കാണുവാന്‍ കര്‍ത്താവായ യേശു അവനെ ഇടയാക്കി അവനോടു പറഞ്ഞത്: "അനന്യാസേ!" അവന്‍ മറുപടി പറഞ്ഞു: "കര്‍ത്താവേ ഞാന്‍ കേള്‍ക്കുന്നു".
\v 11 കര്‍ത്താവായ യേശു അവനോടു പറഞ്ഞു, "നേരായ തെരുവീഥിയിലെ യൂദാസിന്‍റെ വീട്ടിലേക്കു പോകുക. തര്‍സോസില്‍നിന്നുള്ള ശൌല്‍ എന്നു പേരുള്ള ഒരു മനുഷ്യനോടു സംസാരിക്കുവാന്‍ കഴിയുമോ എന്നു നീ ആരോടെങ്കിലും ചോദിക്കുക, എന്തുകൊണ്ടെന്നാല്‍ ഈ സമയം അവന്‍ എന്നോടു പ്രാര്‍ത്ഥിക്കുകയാണ്.
\v 12 അനന്യാസ് എന്ന ഒരു മനുഷ്യന്‍ അവന്‍ താമസിക്കുന്ന വീട്ടില്‍ പ്രവേശിക്കുന്നതായും അവന്‍ വീണ്ടും കാണേണ്ടതിനു അവന്‍റെ മേല്‍ കൈ വയ്ക്കുന്നതായും ശൌല്‍ ഒരു ദര്‍ശനം കണ്ടു."
\s5
\v 13 അനന്യാസ് ഇപ്രകാരം മറുപടി പറഞ്ഞു, "എന്നാല്‍ കര്‍ത്താവേ, ഈ മനുഷ്യനെക്കുറിച്ച് വളരെ ആളുകള്‍ എന്നോടു പറഞ്ഞു,! യെരുശലേമില്‍ നിന്നില്‍ വിശ്വസിക്കുന്നവര്‍ക്ക് എതിരായി വളരെ ദുഷ്ട കാര്യങ്ങള്‍ ഇവന്‍ ചെയ്തു.
\v 14 ഇവിടെ ദമസ്ക്കൊസില്‍ നിന്നില്‍ വിശ്വസിക്കുന്നവരെയെല്ലാം പിടികൂടുവാന്‍ മഹാ പുരോഹിതന്മാര്‍ ഇവന് അധികാരം കൊടുത്തിരിക്കുന്നു."
\v 15 എന്നാല്‍ കര്‍ത്താവായ യേശു അനന്യാസിനോട് പറഞ്ഞത്: "ശൌലിന്‍റെ അടുക്കലേക്കു പോകുക, എന്നെക്കുറിച്ച് യഹൂദര്‍ അല്ലാത്ത ആളുകളോടും അവരുടെ രാജാക്കന്മാരോടും യിസ്രായേല്‍ മക്കളോടും പറയുവാന്‍ ഞാന്‍ അവനെ തിരഞ്ഞെടുത്തിരിക്കയാല്‍ ഞാന്‍ പറയുന്നത് നീ ചെയ്യുക.
\v 16 എന്നെക്കുറിച്ച് ആളുകളോടു പറയേണ്ടതിന് അവന്‍ കൂടെ കൂടെ കഷ്ടതയനുഭവിക്കണം എന്നു ഞാന്‍ തന്നെ അവനോടു പറയും."
\s5
\v 17 അതിനാല്‍ അനന്യാസ് പോയി, തുടര്‍ന്നു ശൌല്‍ താമസിച്ചിരുന്ന വീട് അവന്‍ കണ്ടുപിടിക്കുകയും അതില്‍ പ്രവേശിക്കുകയും ചെയ്തു. തുടര്‍ന്ന് അവന്‍ ശൌലിനെ കണ്ടുമുട്ടിയ ഉടന്‍തന്നെ തന്‍റെ കൈകള്‍ അവന്‍റെമേല്‍ വച്ചിട്ട് പറഞ്ഞു, "സഹോദരനായ ശൌലേ, നിന്‍റെ അടുക്കലേക്കു വരുവാന്‍ കര്‍ത്താവായ യേശു തന്നെ എന്നോടു കല്‍പ്പിച്ചിരിക്കുന്നു. ദമസ്ക്കൊസിലേക്കുള്ള വഴിയില്‍ നീ യാത്ര ചെയ്യുമ്പോള്‍ നിനക്കു പ്രത്യക്ഷനായതും അവന്‍ തന്നെയാണ്, നീ വീണ്ടും കാണേണ്ടതിനും നീ പൂര്‍ണമായും പരിശുദ്ധാത്മാവിന്‍റെ നിയന്ത്രണത്തില്‍ ആകേണ്ടതിനും അവന്‍ എന്നെ നിന്‍റെ അടുക്കലേക്ക് അയച്ചത്.
\v 18 ഉടന്‍തന്നെ മത്സ്യത്തിന്‍റെ ചെതുമ്പലുകള്‍ പോലെയുള്ളതു ശൌലിന്‍റെ കണ്ണുകളില്‍നിന്നു വീഴുകയും അവനു വീണ്ടും കാണുവാന്‍ കഴിയുകയും ചെയ്തു. അതിനുശേഷം അവന്‍ എഴുന്നേല്‍ക്കുകയും സ്നാനപ്പെടുകയും ചെയ്തു.
\v 19 ശൌല്‍ കുറച്ചു ഭക്ഷണം കഴിച്ചതിനുശേഷം അവന്‍ വീണ്ടും ശക്തി പ്രാപിച്ചു. ശൌല്‍ ദമസ്ക്കൊസിലുള്ള വിശ്വാസികളോടൊപ്പം ചില ദിവസങ്ങള്‍ താമസിച്ചു.
\s5
\v 20 അപ്പോള്‍ തന്നെ അവന്‍ യഹൂദ സിനഗോഗുകളില്‍ യേശുവിനെക്കുറിച്ചു പ്രസംഗിക്കുവാന്‍ ആരംഭിച്ചു. യേശു ദൈവ പുത്രനാകുന്നുവെന്നു അവന്‍ അവരോടു പറഞ്ഞു.
\v 21 അവന്‍ പ്രസംഗിക്കുന്നതു കേട്ട എല്ലാ ജനങ്ങളും അത്ഭുതപ്പെട്ടു. അവരില്‍ ചിലര്‍ ഇങ്ങനെ പറയുകയുണ്ടായി, "യെരുശലേമിലുള്ള വിശ്വാസികളെ ദ്രോഹിച്ചവനും ഇവിടെ നിന്നുള്ളവരെ യെരുശലേമിലുള്ള പുരോഹിതന്മാരുടെ അടുക്കലേക്കു തടവുകാരായി കൊണ്ടു പോകേണ്ടതിനുമായി ഇവിടെ വന്ന ആ മനുഷ്യന്‍ തന്നെയാണോ ഇവനെന്നു നമുക്കു വിശ്വസിക്കുവാന്‍ കഴിയുന്നതല്ല".
\v 22 എന്നാല്‍ അനേക ആളുകളോടു പ്രസംഗിക്കുന്നതിനും അവരെ ബോധ്യപ്പെടുത്തുന്നതിനും ദൈവം ശൌലിനെ സഹായിച്ചു. യേശു തന്നെ മശിഹ എന്ന് അവന്‍ തിരുവെഴുത്തുകളില്‍നിന്നും തെളിയിച്ചു. ആയതിനാല്‍ അവന്‍ പറഞ്ഞത് എങ്ങനെ ഖണ്ഡിക്കാം എന്നു ദമസ്ക്കൊസിലുള്ള യഹൂദ നേതാക്കന്‍മാര്‍ക്കു ചിന്തിക്കുവാനായില്ല.
\s5
\v 23 കുറച്ചു നാളുകള്‍ക്കുശേഷം യഹൂദ നേതാക്കന്മാര്‍ അവനെ കൊല്ലുവാന്‍ ഗൂഢാലോചന ചെയ്തു.
\v 24 ശൌലിനെ കാണുമ്പോള്‍ അവനെ കൊന്നുകളയേണ്ടതിന് അവര്‍ ഓരോ പകലും രാത്രിയിലും പട്ടണവാതിലുകളില്‍കൂടി പോകുന്നവരെ തുടര്‍ച്ചയായി വീക്ഷിച്ചു കൊണ്ടിരുന്നു. എന്നാല്‍ അവരുടെ പദ്ധതിയെക്കുറിച്ച് ചിലര്‍ ശൌലിനോട് പറഞ്ഞു.
\v 25 അവനാല്‍ യേശുവില്‍ വിശ്വസിക്കുവാന്‍ ഇടയായ കുറച്ചുപേര്‍ ആ പട്ടണത്തിനു ചുറ്റിയിരുന്ന വലിയ കല്‍മതിലിന്‍റെ അടുക്കലേക്ക് ഒരു രാത്രിയില്‍ അവനെ കൊണ്ടുപോയി. മതിലിലുള്ള ഒരു തുറന്ന സ്ഥലത്തുകൂടി കുട്ടയിലാക്കി കയറുകള്‍ ഉപയോഗിച്ച് അവനെ താഴേക്ക് ഇറക്കി. ഈരീതിയില്‍ അവന്‍ ദമസ്ക്കൊസില്‍നിന്ന് രക്ഷപ്പെട്ടു.
\s5
\v 26 ശൌല്‍ യെരുശലേമില്‍ ചെന്നപ്പോള്‍ മറ്റു വിശ്വാസികളുമായി കണ്ടുമുട്ടേണ്ടതിന് അവര്‍ ശ്രമിച്ചു. എന്നാല്‍ അവന്‍ ഒരു വിശ്വാസിയായി തീര്‍ന്നു എന്ന് അവര്‍ വിശ്വസിക്കാഞ്ഞതിനാല്‍ അവരില്‍ മിക്കപേരും അവനെക്കുറിച്ചു ഭയപ്പെട്ടിരുന്നു.
\v 27 എന്നാല്‍ ബര്‍ന്നബാസ് അവനെ അപ്പൊസ്തലന്മാരുടെ അടുക്കല്‍ കൊണ്ടുവന്നു. ശൌല്‍ ദമസ്ക്കൊസിലേക്കുള്ള യാത്രയിലായിരിക്കുമ്പോള്‍ അവന്‍ കര്‍ത്താവായ യേശുവിനെ കണ്ടതും, കര്‍ത്താവ് അവിടെവച്ച് അവനോട് എങ്ങനെ സംസാരിച്ചു എന്നതും അവന്‍ അപ്പൊസ്തലന്മാരോടു വിവരിച്ചു. ശൌല്‍ ദമസ്ക്കൊസിലുള്ള ജനങ്ങളോട് യേശുവിനെക്കുറിച്ച് എങ്ങനെ ധൈര്യപൂര്‍വം പ്രസംഗിച്ചു എന്നതും അവന്‍ അവരോടു പറഞ്ഞു.
\s5
\v 28 അതിനാല്‍ ശൌല്‍ അപ്പൊസ്തലന്മാരെയും യെരുശലേമില്‍ മുഴുവനുമുള്ള മറ്റു വിശ്വാസികളെയും തുടര്‍ന്നു കാണുകയും കര്‍ത്താവായ യേശുവിനെക്കുറിച്ചു ജനങ്ങളോട് ധൈര്യപൂര്‍വം പറയുകയും ചെയ്തു.
\v 29 ഗ്രീക്ക് സംസാരിക്കുന്ന യഹൂദന്മാരോട് ശൌല്‍ യേശുവിനെക്കുറിച്ചു സംസാരിക്കുകയും അവരുമായി സംവാദം നടത്തുകയും ചെയ്തുപോന്നു. എന്നാല്‍ അവനെ കൊല്ലുവാനുള്ള ഒരു വഴിയെക്കുറിച്ച് അവര്‍ ചിന്തിച്ചുകൊണ്ടിരുന്നു.
\v 30 അവനെ കൊല്ലുവാന്‍ അവര്‍ പദ്ധതി ഇട്ടിരിക്കുന്നതായി മറ്റു വിശ്വാസികള്‍ കേട്ടപ്പോള്‍ അവരില്‍ ചിലര്‍ ശൌലിനെ കൈസര്യ എന്ന പട്ടണത്തിലേക്കു കൊണ്ടുപോയി. അവിടെവച്ച് അവര്‍ അവനെ സ്വന്ത പട്ടണമായ തര്‍സോസിലേക്കു പോകുന്ന ഒരു കപ്പലില്‍ കയറ്റി.
\s5
\v 31 മറ്റ് ആരുംതന്നെ തുടര്‍ന്ന് അവരെ പീഡിപ്പിക്കാഞ്ഞതിനാല്‍ യഹൂദ്യ, ഗലീലിയ, ശമര്യ, എന്നീ ദേശങ്ങള്‍ മുഴുവനുമുള്ള വിശ്വാസികളുടെ സമൂഹങ്ങള്‍ സമാധാനപൂര്‍വ്വം ജീവിച്ചു. പരിശുദ്ധാത്മാവ് അവരെ ശക്തിപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. അവര്‍ കര്‍ത്താവായ യേശുവിനെ തുടര്‍ന്നും ബഹുമാനിക്കുകയും പരിശുദ്ധാത്മാവ് മററനേകരെ വിശ്വാസികളാകുവാന്‍ പ്രാപ്തരാക്കി.
\v 32 പത്രൊസ് ആ ദേശങ്ങളിലൂടെ യാത്ര ചെയ്യുമ്പോള്‍ ഒരിക്കല്‍ ലുദ്ധാ എന്ന പട്ടണത്തില്‍ താമസിക്കുന്ന വിശ്വാസികളെ സന്ദര്‍ശിക്കുവാന്‍ സമുദ്രതീരത്തേക്കു പോയി.
\s5
\v 33 അവിടെ അവന്‍ അയനയാസ് എന്നു പേരുള്ള ഒരു മനുഷ്യനെ കണ്ടു. അവന്‍ പക്ഷവാതം പിടിച്ചവനായിരുന്നതിനാല്‍ എട്ടു വര്‍ഷമായിട്ട് അവന്‍റെ കിടക്കയില്‍നിന്ന് എഴുന്നേല്‍ക്കുവാന്‍ കഴിഞ്ഞിരുന്നില്ല.
\v 34 പത്രൊസ് അവനോടു പറഞ്ഞു, "അയനയാസേ, യേശു എന്ന മശിഹാ നിന്നെ സൗഖ്യമാക്കുന്നു! എഴുന്നേറ്റു നിന്‍റെ കിടക്ക ചുരുട്ടുക!" ഉടന്‍തന്നെ അയനയാസ് എഴുന്നേറ്റു നിന്നു.
\v 35 ലുദ്ധയിലും ശാരോനിലും പാര്‍ക്കുന്ന കൂടുതല്‍ ആളുകള്‍ അയനയാസിനെ കര്‍ത്താവ് സൗഖ്യമാക്കുന്നതു കണ്ടു. അതിനാല്‍ അവര്‍ കര്‍ത്താവായ യേശുവില്‍ വിശ്വസിച്ചു.
\s5
\v 36 യോപ്പ എന്ന പട്ടണത്തില്‍ തബീഥ എന്നു പേരുള്ള ഒരു വിശ്വാസി ഉണ്ടായിരുന്നു. ഗ്രീക്കില്‍ അവളുടെ പേര് ദോര്‍ക്കാസ് (പേടമാന്‍) എന്നായിരുന്നു. അവള്‍ എപ്പോഴും പാവപ്പെട്ട ആളുകള്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ കൊടുത്തു നല്ല പ്രവൃത്തികള്‍ എപ്പോഴും ചെയ്തുവന്നിരുന്നു.
\v 37 പത്രൊസ് ലുദ്ധയില്‍ ആയിരുന്ന സമയത്ത് അവള്‍ രോഗിയായിത്തീരുകയും മരിക്കുകയും ചെയ്തു. യഹൂദ സമ്പ്രദായമനുസരിച്ചു ചില സ്ത്രീകള്‍ അവളുടെ ശരീരം കഴുകി, അതിനുശേഷം അവര്‍ അവളുടെ ശരീരം തുണികൊണ്ട് പൊതിയുകയും അവളുടെ വീട്ടിലെ മുകള്‍തട്ടിലുള്ള മുറിയില്‍ കിടത്തുകയും ചെയ്തു.
\s5
\v 38 ലുദ്ധ യോപ്പാക്കു സമീപമായിരുന്നതിനാല്‍ പത്രൊസ് ഇപ്പോഴും ലുദ്ധയില്‍ ഉണ്ടെന്നു ശിഷ്യന്‍മാര്‍ കേട്ടപ്പോള്‍ പത്രൊസിന്‍റെ അടുക്കലേക്കു പോകുവാന്‍ അവര്‍ രണ്ടു പുരുഷന്മാരെ അയച്ചു. പത്രൊസ് ആയിരുന്ന സ്ഥലത്ത് അവര്‍ എത്തിയപ്പോള്‍ "ദയവായി യോപ്പയിലേക്ക് പെട്ടെന്ന് ഞങ്ങളോടൊപ്പം വരണം" എന്ന് അവര്‍ അവനെ നിര്‍ബന്ധിച്ചു.
\v 39 പത്രൊസ് ഉടന്‍തന്നെ തയ്യാറായി അവരോടൊപ്പം പോയി. യോപ്പയില്‍ ആ വീട്ടില്‍ അവനെത്തിയപ്പോള്‍ അവര്‍ അവനെ തബീഥയുടെ ശരീരം കിടത്തിയിരുന്ന മുകള്‍നിലയിലെ മുറിയിലേക്കു കൊണ്ടുപോയി. എല്ലാ വിധവമാരും അവളുടെ ചുറ്റും നിന്നിരുന്നു. അവര്‍ കരയുകയും തബീഥ അവരോടൊപ്പം ജീവനോടെ ഇരുന്നപ്പോള്‍ അവര്‍ക്കുവേണ്ടി അവള്‍ ഉണ്ടാക്കിയ ഉടുപ്പുകളും മറ്റു വസ്ത്രങ്ങളും കാണിച്ചു വിലപിച്ചുകൊണ്ടിരുന്നു.
\s5
\v 40 എന്നാല്‍ പത്രൊസ് അവരെ എല്ലാവരേയും മുറിയില്‍നിന്നു പുറത്തേക്ക് അയച്ചു. അതിനുശേഷം അവന്‍ മുട്ടിന്മേല്‍ ഇരുന്നു പ്രാര്‍ത്ഥിച്ചു, തുടര്‍ന്ന്‍ അവളുടെ ശരീരത്തോടു തിരിഞ്ഞുനിന്നു പറഞ്ഞു, "തബീഥയെ, എഴുന്നേറ്റു നില്‍ക്ക! "ഉടന്‍തന്നെ അവളുടെ കണ്ണുകള്‍ തുറക്കുകയും പത്രൊസിനെ കാണുകയും ചെയ്തപ്പോള്‍ അവള്‍ എഴുന്നേറ്റിരിക്കുകയും ചെയ്തു.
\v 41 അവന്‍ അവളുടെ കരങ്ങള്‍ ഗ്രഹിച്ച് അവളെ എഴുന്നേറ്റു നില്‍ക്കുവാന്‍ സഹായിച്ചു. വിശ്വാസികളെയും വിശിഷ്യ വിധവമാരെയും അവന്‍ വിളിച്ചുവരുത്തി, അകത്തേക്കു വരുവാന്‍ പറഞ്ഞു. അവളെ വീണ്ടും ജീവിച്ചവളായി അവന്‍ അവരെ കാണിച്ചു.
\v 42 യോപ്പയില്‍ എല്ലായിടവും ഉള്ള ആളുകള്‍ ഉടന്‍തന്നെ ഈ അത്ഭുതത്തെ ക്കുറിച്ച് അറിയുകയും അതിന്‍റെ ഫലമായി ധാരാളം ആളുകള്‍ കര്‍ത്താവായ യേശുവില്‍ വിശ്വസിക്കുകയും ചെയ്തു.
\v 43 മൃഗങ്ങളുടെ ചര്‍മ്മത്തില്‍നിന്ന് തുകല്‍ ഉണ്ടാക്കുന്ന ശിമോന്‍ എന്നു പേരുള്ള ഒരു മനുഷ്യനോടൊപ്പം പത്രൊസ് വളരെ ദിവസങ്ങള്‍ യോപ്പയില്‍ താമസിച്ചു.
\s5
\c 10
\p
\v 1 കൈസര്യ എന്ന പട്ടണത്തില്‍ കൊര്‍ന്നെല്യോസ് എന്നു പേരുള്ള ഒരു മനുഷ്യന്‍ ജീവിച്ചിരുന്നു. അവന്‍ ഇറ്റലിയില്‍നിന്നുള്ള റോമന്‍ പടയാളികളുടെ നൂറു പേരുള്ള ഒരു വലിയ കൂട്ടത്തെ നയിച്ചിരുന്ന ഒരു ഉദ്യോഗസ്ഥന്‍ ആയിരുന്നു.
\v 2 അവന്‍ എപ്പോഴും ദൈവത്തിനു പ്രസാദകരമായതു ചെയ്യുവാന്‍ ശ്രമിച്ചിരുന്നു; അവനും അവന്‍റെ മുഴു കുടുംബവും യഹൂദന്മാര്‍ അല്ലായിരുന്നു. എന്നാല്‍ അവര്‍ ദൈവത്തെ ആരാധിക്കുന്നത് പതിവാക്കിയിരുന്നു. അവന്‍ ചിലപ്പോഴൊക്കെ പാവപ്പെട്ട യഹൂദ ജനങ്ങളെ പണം കൊടുത്തു സഹായിക്കുകയും, പതിവായി ദൈവത്തോട് പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു.
\s5
\v 3 ഒരു ദിവസം ഏകദേശം ഉച്ച കഴിഞ്ഞു മൂന്നു മണിക്ക് കൊര്‍ന്നേല്യോസ് ഒരു ദര്‍ശനം കണ്ടു. ദൈവം അയച്ച ഒരു ദൂതനെ അവന്‍ വ്യക്തമായി കണ്ടു. ദൂതന്‍ അവന്‍റെ മുറിയിലേക്കു വരുന്നത് അവന്‍ കാണുകയും അവനോട് ഇങ്ങനെ പറയുകയും ചെയ്തു, "കൊര്‍ന്നേല്യോസേ!"
\v 4 കൊര്‍ന്നേല്യോസ് ദൂതനെ തുറിച്ചു നോക്കുകയും ഭയപ്പെടുകയും ചെയ്തു. തുടര്‍ന്ന് അവന്‍ ഭയത്തോടെ ചോദിച്ചു, "യജമാനനെ അങ്ങ് എന്താഗ്രഹിക്കുന്നു?" ദൈവത്തില്‍നിന്ന് അയച്ച ദൂതന്‍ അവനോടു മറുപടി പറഞ്ഞു, "നീ തുടര്‍ച്ചയായി പ്രാര്‍ത്ഥിച്ചു വരികയും പതിവായി പാവപ്പെട്ട ജനങ്ങളെ പണം കൊടുത്ത് സഹായിക്കുകയും ചെയ്യുന്നതിനാല്‍ നീ ദൈവത്തെ പ്രസാദിപ്പിച്ചു. ആ കാര്യങ്ങള്‍ എല്ലാം ദൈവത്തിന് ഓര്‍മ്മയുടെ വഴിപാടുപോലെ ആയിരിക്കുന്നു.
\v 5 ആയതിനാല്‍ യോപ്പയിലേക്ക് ചില പുരുഷന്മാര്‍ പോകുവാന്‍ ഇപ്പോള്‍ കല്‍പ്പിക്കുകയും പത്രൊസ് എന്നു മറുപേരുള്ള ശിമോന്‍ എന്ന മനുഷ്യനെ കൊണ്ടുവരുവാന്‍ പറയുകയും ചെയ്യുക.
\v 6 തുകല്‍ ഉണ്ടാക്കുന്ന ശിമോന്‍ എന്നു തന്നെ പേരുള്ള മനുഷ്യനോടൊപ്പം അവന്‍ താമസിക്കുന്നു. അവന്‍റെ വീട് കടലിന്‍റെ സമീപത്താണ്."
\s5
\v 7 കൊര്‍ന്നേല്യോസിനോട് സംസാരിച്ച ദൂതന്‍ പോയപ്പോള്‍ തന്‍റെ വീട്ടിലെ രണ്ടു ദാസന്മാരെയും അവനെ സേവിക്കുകയും ദൈവത്തെ ആരാധിക്കുകയും ചെയ്തിരുന്ന ഒരു പടയാളിയേയും അവന്‍ വിളിച്ചുവരുത്തി.
\v 8 ദൂതന്‍ പറഞ്ഞത് എല്ലാം അവന്‍ അവരോടു വിവരിച്ചു. അതിനുശേഷം യോപ്പ എന്ന പട്ടണത്തിലേക്കു പോയി പത്രൊസ് കൈസര്യയിലേക്കു വരുന്നതിന് ആവശ്യപ്പെടുവാന്‍ അവന്‍ അവരോടു പറഞ്ഞു.
\s5
\v 9 അടുത്ത ദിവസം ഏകദേശം ഉച്ചയായപ്പോള്‍ യോപ്പയിലേക്കുള്ള വഴിയില്‍കൂടി ഈ മൂന്നു പേരും സഞ്ചരിക്കുകയും യോപ്പക്ക് സമീപം എത്തുകയും ചെയ്തു. അവര്‍ യോപ്പക്ക് സമീപമായപ്പോള്‍ പത്രൊസ് വീടിന്‍റെ മുകളില്‍ ഉള്ള മാളിക മുറിയില്‍ പ്രാര്‍ത്ഥിക്കുവാനായി പോയി.
\v 10 അവനു വിശക്കുകയും എന്തെങ്കിലും ഭക്ഷിക്കുവാന്‍ ആഗ്രഹിക്കുകയും ചെയ്തു. ചില ആളുകള്‍ ഭക്ഷണം തയ്യാറാക്കികൊണ്ടിരിക്കുമ്പോള്‍ പത്രൊസ് ഒരു ദര്‍ശനം കണ്ടു.
\v 11 ആകാശം തുറന്നിരിക്കുന്നതും ഒരു വലിയ വിരി പോലുള്ള ഒന്നു താഴേക്ക് ഇറങ്ങി വരുന്നതും, അതിന്‍റെ നാലു മൂലകളും ഉയര്‍ന്നിരിക്കുന്നവിധം നിലത്തേക്കു ഇറക്കുന്നതുമായി അവന്‍ കണ്ടു.
\v 12 ആ വിരിക്കകത്ത് എല്ലാവിധത്തിലുമുള്ള ജന്തുക്കള്‍ ഉണ്ടായിരുന്നു. യഹൂദന്മാര്‍ ഭക്ഷിക്കുന്നതില്‍നിന്ന് മോശെയുടെ പ്രമാണങ്ങള്‍ വിലക്കിയിരുന്ന മൃഗങ്ങളും പക്ഷികളും ഇവയില്‍ ഉള്‍പ്പെട്ടിരുന്നു. ചിലതിനു നാല് കാല്‍ ഉണ്ടായിരുന്നു, മറ്റുള്ളത് ഭൂമിയില്‍ ഇഴയുന്നതും മറ്റു ചിലത് കാട്ടു പക്ഷികളും ആയിരുന്നു.
\s5
\v 13 തുടര്‍ന്നു ദൈവം അവനോടു പറയുന്നതായി അവന്‍ കേട്ടത്," പത്രോസേ, എഴുന്നേല്‍ക്കുക, ഇതില്‍ ചിലത് കൊന്നു ഭക്ഷിക്കുക!"
\v 14 എന്നാല്‍ പത്രൊസ് മറുപടി പറഞ്ഞു, "കര്‍ത്താവേ, യഹൂദ നിയമം സ്വീകാര്യം അല്ല എന്നു പറയുന്നതിനെ ഞാന്‍ ഒരിക്കല്‍ പോലും തിന്നിട്ടില്ലായ്കയാല്‍ ഞാന്‍ അതു ചെയ്യുവാന്‍ തീര്‍ച്ചയായും നീ ആവശ്യപ്പെടുകയില്ല അഥവാ നാം ചിലതു തിന്നുവാന്‍ പാടില്ലാത്തത് ആണല്ലോ.
\v 15 തുടര്‍ന്നു രണ്ടാം പ്രാവശ്യം ദൈവം അവനോടു സംസാരിക്കുന്നത് പത്രൊസ് കേട്ടു. അവന്‍ പറഞ്ഞു, "ഞാന്‍ ദൈവമാകുന്നു. തിന്നുവാന്‍ യോഗ്യമായി ഞാന്‍ ചിലത് ഉണ്ടാക്കിയിരിക്കുന്നു എങ്കില്‍ തിന്നുവാന്‍ എനിക്കു സ്വീകാര്യമല്ല എന്നു പറയരുത്".
\v 16 ഇതു മൂന്നു പ്രാവശ്യം സംഭവിച്ചു. ഉടന്‍തന്നെ മൃഗങ്ങളും പക്ഷികളും ഉണ്ടായിരുന്ന വലിയ വിരി ആകാശത്തിലേക്ക് തിരിച്ചെടുത്തു.
\s5
\v 17 ഈ ദര്‍ശനത്തിന്‍റെ അര്‍ത്ഥം എന്താണെന്നു മനസ്സിലാക്കുവാന്‍ പത്രൊസ് ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍, കോര്‍ന്നേല്യോസ് അയച്ച പുരുഷന്മാര്‍ എത്തി. ശിമോന്‍റെ ഭവനത്തിലേക്കുള്ള വഴിയേതെന്നു അവര്‍ ആളുകളോടു ചോദിച്ചു. അങ്ങനെ അവര്‍ അവന്‍റെ ഭവനം കണ്ടുപിടിച്ച് കവാടത്തിനു പുറത്തു നില്‍ക്കുകയായിരുന്നു.
\v 18 പത്രൊസ് എന്നു മറുപേരുള്ള ശിമോന്‍ എന്ന മനുഷ്യന്‍ അവിടെ താമസിക്കുന്നുണ്ടോ എന്ന് അവര്‍ വിളിച്ചു ചോദിച്ചു.
\s5
\v 19 ദര്‍ശനത്തിന്‍റെ അര്‍ത്ഥം എന്താണെന്നു മനസ്സിലാക്കുവാന്‍ അപ്പോഴും പത്രൊസ് ശ്രമിച്ചുകൊണ്ടിരുന്നു, ദൈവത്തിന്‍റെ ആത്മാവ് അവനോടു പറഞ്ഞു, "ശ്രദ്ധിക്കുക, നിന്നെ കാണുവാന്‍ ആഗ്രഹിക്കുന്ന മൂന്നു പുരുഷന്മാര്‍ ഇവിടെ ഉണ്ട്.
\v 20 അതിനാല്‍ എഴുന്നേറ്റു താഴത്തെ നിലയിലേക്കു പോയി അവരോടൊപ്പം പോകുക. ഞാന്‍ അവരെ ഇവിടേയ്ക്ക് അയച്ചതിനാല്‍ അവരോടൊപ്പം പോകുന്നില്ല എന്നു ചിന്തിക്കരുത്.
\v 21 അതിനാല്‍ പത്രൊസ് ആ പുരുഷന്മാരുടെ അടുക്കല്‍ ഇറങ്ങിച്ചെന്ന് അവരോടു പറഞ്ഞു, "വന്ദനങ്ങള്‍! നിങ്ങള്‍ അന്വേഷിക്കുന്ന മനുഷ്യന്‍ ഞാനാണ്. നിങ്ങള്‍ എന്തിനു വന്നു?"
\s5
\v 22 അവര്‍ മറുപടി പറഞ്ഞത്, "റോമന്‍ പട്ടാള ഉദ്യോഗസ്ഥനായ കൊര്‍ന്നേല്യോസ് ഞങ്ങളെ ഇവിടേയ്ക്ക് അയച്ചു. അവന്‍ ഒരു നല്ല മനുഷ്യനും ദൈവത്തെ ആരാധിക്കുന്നവനും ആണ്. അവനെപ്പറ്റി അറിയുന്ന എല്ലാ യഹൂദന്മാരും അവന്‍ ഒരു നല്ല മനുഷ്യന്‍ എന്നുപറയുന്നു. ഒരു ദൂതന്‍ അവനോടു പറഞ്ഞു, "യോപ്പയിലേക്കു പോകുവാന്‍ ചില ആളുകളോട് പറയുകയും ശിമോന്‍ പത്രൊസിനെ കണ്ട് അവനെ ഇവിടെ കൊണ്ടുവരികയും വേണം. അതുകൊണ്ട് അവനു പറയുവാന്‍ ഉള്ളതു നിനക്കു കേള്‍ക്കുവാന്‍ കഴിയും."
\v 23 അതിനാല്‍ പത്രൊസ് അവരെ വീട്ടിനുള്ളിലേക്കു ക്ഷണിക്കുകയും ആ രാത്രിയില്‍ അവിടെ പാര്‍ക്കുവാന്‍ അവന്‍ അവരോടു പറയുകയും ചെയ്തു. പിറ്റേദിവസം പത്രൊസ് തയ്യാറാവുകയും ആ പുരുഷന്മാരോടൊപ്പം പോകുകയും ചെയ്തു. യോപ്പയിലുള്ള വിശ്വാസികളില്‍ അനേകര്‍ അവനോടൊപ്പം പോയി.
\s5
\v 24 ഒരു ദിവസത്തിനു ശേഷം അവര്‍ കൈസര്യ പട്ടണത്തില്‍ എത്തി. കൊര്‍ന്നേല്യോസ് അവര്‍ക്കായി കാത്തിരിക്കുകയായിരുന്നു. അവന്‍ അവന്‍റെ ബന്ധുക്കളെയും അടുത്ത സ്നേഹിതരേയും വരുവാനായി ക്ഷണിച്ചിരുന്നതിനാല്‍ അവന്‍റെ വീട്ടില്‍ അവരെല്ലാവരും ഉണ്ടായിരുന്നു.
\s5
\v 25 പത്രൊസ് ഭവനത്തിലേക്കു പ്രവേശിക്കുമ്പോള്‍ കൊര്‍ന്നോല്യോസ് അവനെ കണ്ടുമുട്ടുകയും, അവന്‍റെ മുന്‍പാകെ അവനെ നമസ്കരിക്കേണ്ടതിനു താഴേക്കു കുനിഞ്ഞു.
\v 26 എന്നാല്‍ പത്രൊസ് കൊര്‍ന്നേല്യോസിനെ കരങ്ങള്‍കൊണ്ടു പിടിക്കുകയും അവന്‍ പാദമൂന്നി നില്ക്കേണ്ടതിന് അവനെ ഉയര്‍ത്തുകയും ചെയ്തു. അവന്‍ പറഞ്ഞു, "എഴുന്നേറ്റു നില്‍ക്കുക! എന്‍റെ മുന്‍പാകെ തല കുനിച്ച് എന്നെ നമസ്കരിക്കുകയും ചെയ്യരുത്. ഞാന്‍ നിന്നെപോലെ ഒരു മനുഷ്യന്‍ മാത്രമാകുന്നു.
\s5
\v 27 കൊര്‍ന്നേല്യോസിനോട് സംസാരിച്ചു കൊണ്ടുതന്നെ പത്രൊസും മറ്റുള്ളവരും ഭവനത്തിലേക്കു പ്രവേശിക്കുകയും അവിടെ അനേകര്‍ ഒരുമിച്ചുകൂടി ഇരിക്കുന്നതായി കാണുകയും ചെയ്തു.
\v 28 അതിനുശേഷം പത്രൊസ് അവരോടു പറഞ്ഞു, "ഞങ്ങള്‍ യഹൂദന്മാര്‍ യഹൂദരല്ലാത്ത മാതാപിതാക്കന്മാരില്‍ നിന്നുള്ള വംശജരുമായി ഇടപെടുന്നതും അവരുടെ ഭവനങ്ങള്‍ സന്ദര്‍ശിക്കുന്നതും യഹൂദ നിയമങ്ങളോടുള്ള അനുസരണക്കേടായി കരുതുന്നു എന്നു നിങ്ങള്‍ അറിയുന്നുവല്ലോ. അപ്പോള്‍തന്നെ ദൈവം അംഗീകരിക്കാതിരിക്കത്തക്കവണ്ണം ഒരുവനെ കുറിച്ച് ദുഷിച്ചതെന്നോ, ശുദ്ധിയില്ലാത്തവനെന്നോ പറയുവാന്‍ പാടില്ല എന്നു ദൈവം ഒരു ദര്‍ശനത്തില്‍ എനിക്കു കാണിച്ചുതന്നിരിക്കുന്നു.
\v 29 അതിനാല്‍ ഞാന്‍ ഇവിടേയ്ക്കു വരുവാന്‍ ചില പുരുഷന്മാരെ നീ അയച്ചപ്പോള്‍ ഉടനെതന്നെ യാതൊരു എതിര്‍പ്പും കൂടാതെയാണ് ഞാന്‍ നേരെ ഇവിടേയ്ക്കു വന്നത്. അതുകൊണ്ട് ഞാന്‍ ഇവിടേയ്ക്കു വരേണ്ടതിനു നിങ്ങള്‍ എന്തിനാണ് ആവശ്യപ്പെട്ടതെന്ന് ദയവായി പറയുക?".
\s5
\v 30 കൊര്‍ന്നേല്യോസ് മറുപടി പറഞ്ഞു, "ഏകദേശം മൂന്നു ദിവസത്തിനു മുന്‍പ് ഇതേ സമയം ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് ഞാന്‍ പതിവായിട്ട് ചെയ്തുവന്നിരുന്നതുപോലെ എന്‍റെ ഭവനത്തില്‍ പ്രാര്‍ത്ഥിക്കുകയായിരുന്നു. പെട്ടെന്ന് മിന്നുന്ന വസ്ത്രം ധരിച്ച ഒരു മനുഷ്യന്‍ എന്‍റെ മുന്‍പാകെ നിന്നു.
\v 31 എന്നിട്ടു പറഞ്ഞു, "കൊര്‍ന്നേല്യോസേ ദൈവം നിന്‍റെ പ്രാര്‍ത്ഥന കേട്ടു. പാവപ്പെട്ട ആളുകളെ പലപ്പോഴും പണം കൊടുത്ത് നീ സഹായിക്കുന്നത് അവന്‍ ശ്രദ്ധിക്കുകയും ചെയ്തിരിക്കുന്നു, മാത്രമല്ല അവന്‍ അതില്‍ പ്രസാദിച്ചിരിക്കുന്നു.
\v 32 ആകയാല്‍ ഇപ്പോള്‍ സന്ദേശവാഹകരെ യോപ്പ പട്ടണത്തിലേക്ക് അയച്ച്, പത്രൊസ് എന്നു മറുപേരുള്ള ശിമോനെ ഇവിടെ വരുന്നതിന് ആവശ്യപ്പെടുക. തുകല്‍ ഉണ്ടാക്കുന്നവനായ ശിമോന്‍ എന്നു പേരുള്ള മറ്റൊരു മനുഷ്യന്‍റെ, കടലിനു സമീപത്തുള്ള ഒരു വീട്ടില്‍ പാര്‍ക്കുന്നു.
\v 33 അതിനാല്‍ നീ ഇവിടെ വരേണ്ടതിന് ആവശ്യപ്പെടുവാന്‍ ഞാന്‍ ഉടന്‍ തന്നെ ചില ആളുകളെ അയച്ചു, നീ ഇവിടെ വന്നതിനു ഞാന്‍ തീര്‍ച്ചയായും നന്ദി പറയുകയും ചെയ്യുന്നു. ഇപ്പോള്‍ ദൈവം ഞങ്ങളോടു കൂടെയുണ്ടെന്ന് അറിയുന്നു, ദൈവം നിന്നോടു പറയുവാന്‍ കല്‍പ്പിച്ചതു കേള്‍ക്കുവാനായ് കൂടിയിരിക്കുന്നു. ദയവായി ഞങ്ങളോടു സംസാരിക്കുക.
\s5
\v 34 അതിനാല്‍ പത്രൊസ് അവരോടു സംസാരിക്കുവാന്‍ ആരംഭിച്ചു. അവന്‍ പറഞ്ഞത്, "ഒരു പ്രത്യേക സമൂഹത്തിലുള്ള ആളുകളെ മാത്രമായി ദൈവം പരിഗണിക്കുന്നില്ല എന്ന സത്യം ഞാന്‍ ഇപ്പോള്‍ മനസ്സിലാക്കുന്നു.
\v 35 അതിനുപകരം, അവനെ ബഹുമാനിക്കുകയും അവനു പ്രസാദകരമായതു ചെയ്യുകയും ചെയ്യുന്ന എല്ലാ സമൂഹത്തില്‍ നിന്നുമുള്ള ആളുകളെ അവന്‍ അംഗീകരിക്കുന്നു.
\s5
\v 36 യിസ്രായേല്യരായ ഞങ്ങള്‍ക്കു ദൈവം തന്‍റെ സന്ദേശം അയച്ചു എന്നു നിങ്ങള്‍ അറിയുന്നു. യേശു എന്ന മശിഹ ചെയ്ത പ്രവൃത്തിയാല്‍ ജനങ്ങള്‍ക്ക്‌ അവനോടു സമാധാനമായിരിപ്പാന്‍ കാരണമാകുവാനായി അവന്‍ ഞങ്ങളോടു നല്ല വാര്‍ത്ത അറിയിച്ചു. ഈ യേശു ഞങ്ങള്‍ യിസ്രായേല്യര്‍ക്കു മാത്രം കര്‍ത്താവല്ല എല്ലാ ജനങ്ങളുടെ മേലും ഭരണം നടത്തുന്ന എല്ലാവര്‍ക്കും അവന്‍ കര്‍ത്താവാണ്.
\v 37 ഗലീലയില്‍ തുടങ്ങി യഹൂദ്യ ദേശം മുഴുവനായി അവന്‍ ചെയ്തതു നിങ്ങള്‍ അറിയുന്നു. യോഹന്നാന്‍ ജനത്തെ സ്നാനപ്പെടുത്തുന്നതിനു മുന്‍പ് അവര്‍ അവരുടെ പാപ സ്വഭാവങ്ങളില്‍നിന്നു പിന്തിരിയണമെന്ന അവന്‍റെ പ്രസംഗത്തിനു ശേഷം അവന്‍ ഈ കാര്യങ്ങള്‍ ചെയ്യുവാന്‍ ആരംഭിച്ചു.
\v 38 നസ്രത്ത് പട്ടണത്തില്‍ നിന്നുള്ളവനായ യേശുവിന് ദൈവം പരിശുദ്ധാത്മാവിനെ നല്‍കുകയും അത്ഭുതങ്ങള്‍ ചെയ്യുവാനുള്ള അധികാരം അവനു കൊടുത്തതായും നിങ്ങള്‍ അറിയുന്നു. യേശു അനേക സ്ഥലങ്ങളിലേക്കു പോകുകയും എല്ലായ്പ്പോഴും നല്ല പ്രവൃത്തികള്‍ ചെയ്യുകയും രോഗികളെ സൗഖ്യമാക്കുകയും ചെയ്തത് എങ്ങനെ എന്നു നിങ്ങള്‍ അറിയുന്നു. പിശാചു ബാധിച്ചതിനാല്‍ കഷ്ടപ്പെടുന്നവരെയെല്ലാം അവന്‍ സൗഖ്യമാക്കിയിരുന്നു. ദൈവം അവനെ എപ്പോഴും സഹായിച്ചുകൊണ്ടിരുന്നതിനാല്‍ ഈ കാര്യങ്ങള്‍ ചെയ്യുവാന്‍ യേശുവിനു കഴിഞ്ഞു."
\s5
\v 39 യെരുശലേമിലും ഞങ്ങള്‍ പാര്‍ക്കുന്ന യിസ്രായേലിന്‍റെ എല്ലാ ഭാഗങ്ങളിലും യേശു ചെയ്ത കാര്യങ്ങള്‍ എല്ലാം ഞങ്ങള്‍ കണ്ടു. അവന്‍റെ ശത്രുക്കള്‍ ഒരു മരക്കുരിശില്‍ അവനെ തറച്ചു കൊന്നു.
\v 40 അവന്‍ മരിച്ചതിനു മൂന്നാം ദിവസം ദൈവം അവനെ ജീവനിലേക്കു മടക്കിവരുത്തുകയും അവന്‍ ജീവനിലേക്കു മടങ്ങിവന്നതിനു ശേഷം അനേകര്‍ അവന്‍ ജീവിച്ചിരിക്കുന്നതായി കാണുന്നുവെന്നു അവന്‍ ഉറപ്പുവരുത്തി. മരിച്ചപോയത് അവന്‍ തന്നെയെന്നു ജനങ്ങള്‍ക്ക് ഉറപ്പുണ്ടായിരുന്നു, ഇപ്പോള്‍ അവര്‍ അവരുടെ സ്വന്ത കണ്ണുകള്‍ കൊണ്ട് കാണുകയും അവന്‍ വീണ്ടും ജീവിക്കുന്നു എന്നു പൂര്‍ണമായി ബോധ്യപ്പെടുകയും ചെയ്തിരിക്കുന്നു.
\v 41 ആ സമയത്ത് എല്ലാവരും അവനെ കാണുവാന്‍ ദൈവം അനുവദിച്ചില്ല, അവനോടൊപ്പം സമയം ചിലവഴിക്കുവാന്‍ അവന്‍ തിരഞ്ഞെടുത്തവരും ദൈവം തന്നെ ജീവനിലേക്കു ഉയര്‍പ്പിച്ചതിന്‍റെ ആദ്യ ദിവസങ്ങളില്‍ അവനോടൊപ്പം ഭക്ഷണം കഴിക്കുവാന്‍ ഒരുമിച്ചു കൂടിയവര്‍ മാത്രം കണ്ടു.
\s5
\v 42 ജനങ്ങളോടു പ്രസംഗിക്കുവാന്‍ ദൈവം ഞങ്ങളോടു കല്പിക്കുകയും ഒരു ദിവസം എല്ലാവരേയും ന്യായം വിധിക്കുവാന്‍ യേശുവിനെ അവന്‍ നിയമിച്ചിരിക്കുന്നു എന്ന് അവരോടു പറയുവാനും ആ ദിവസം തീര്‍ച്ചയായും വരുമെന്നു പറയുവാനും കല്പിച്ചു. ഇന്നു ജീവിച്ചിരിക്കുന്നവരെയും ആ സമയത്തിനു മുന്‍പു മരിക്കുന്നവരെയും അവന്‍ ന്യായം വിധിക്കും.
\v 43 അവനെക്കുറിച്ചു വളരെ നാളുകള്‍ക്കു മുന്‍പു തന്നെ എല്ലാ പ്രവാചകന്മാരും എഴുതുകയും ചെയ്തു. അവര്‍ എഴുതിയതെന്തെന്നാല്‍ അവനില്‍ വിശ്വസിക്കുന്ന ആരെങ്കിലും അവര്‍ ചെയ്തിട്ടുള്ള പാപം എന്തായിരുന്നാലും ദൈവം ക്ഷമിക്കും എന്തുകൊണ്ടെന്നാല്‍ യേശു എന്ന ഈ മനുഷ്യന്‍ അവര്‍ക്കുവേണ്ടി എല്ലാം ചെയ്തു.
\s5
\v 44 പത്രൊസ് ഈ വാക്കുകള്‍ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍, പെട്ടെന്ന് സന്ദേശം കേട്ടുകൊണ്ടിരുന്ന മറ്റു രാജ്യക്കാരായി അവിടെ ഉണ്ടായിരുന്ന എല്ലാവരുടേയും മേല്‍ പരിശുദ്ധാത്മാവ് ഇറങ്ങിവന്നു.
\v 45 വിവിധ രാജ്യങ്ങളില്‍നിന്നുള്ളവരായ ആളുകള്‍ക്കും ദൈവം പരിശുദ്ധാത്മാവിനെ ഔദാര്യമായി നല്‍കിയതു കണ്ട് പത്രൊസിനോടൊപ്പം യോപ്പയില്‍നിന്നു വന്ന യഹൂദന്മാരായ വിശ്വാസികള്‍ ആശ്ചര്യപ്പെട്ടു.
\s5
\v 46 ആ ആളുകള്‍ ഭാഷകള്‍ സംസാരിക്കുന്നത് പ്രത്യേകാല്‍ അവര്‍ പഠിച്ചിട്ടില്ലാത്തതും ദൈവത്തിന്‍റെ പ്രവൃത്തികള്‍ എത്ര വലുതെന്നു പറയുന്നതും കേട്ടതിനാല്‍ യഹൂദന്മാരായ വിശ്വാസികള്‍ ദൈവം ആണ് ഇതു ചെയ്തത് എന്ന് അറിഞ്ഞു. അതിനുശേഷം പത്രൊസ് പറഞ്ഞു,
\v 47 അവിടെയുണ്ടായിരുന്ന യഹൂദന്മാരായ വിശ്വാസികളോട്, യഹൂദ വിശ്വാസികളായ നമുക്ക് പരിശുദ്ധാത്മാവിനെ തന്നതുപോലെ അവര്‍ക്കും കൊടുത്തിരിക്കുന്നു. ആയതിനാല്‍ നാം ഇവരെ സ്നാനപ്പെടുത്തുവാന്‍ നിങ്ങള്‍ എല്ലാവരും തീര്‍ച്ചയായും സമ്മതിക്കും.
\v 48 അതിനുശേഷം യഹൂദരല്ലാത്ത ആളുകളോട് പത്രൊസ്, യേശു മശിഹയിലുള്ള വിശ്വാസികളായി സ്നാനപ്പെടണമെന്നു പറഞ്ഞു. അപ്രകാരം അവര്‍ അവരെ എല്ലാവരേയും സ്നാനപ്പെടുത്തി. അവരെ സ്നാനപ്പെടുത്തിയതിനു ശേഷം ചില ദിവസങ്ങള്‍ അവരോടൊപ്പം താമസിക്കണമെന്ന് അവര്‍ പത്രൊസിനോട് അപേക്ഷിച്ചു. അതുകൊണ്ട് പത്രൊസും അവനോടുകൂടെ ഉണ്ടായിരുന്ന മറ്റു യഹൂദ വിശ്വാസികളും അങ്ങനെ ചെയ്തു.
\s5
\c 11
\p
\v 1 യഹൂദര്‍ അല്ലാത്ത കുറച്ചാളുകള്‍ യേശുവിനെക്കുറിച്ചുള്ള ദൈവിക സന്ദേശം വിശ്വസിച്ചു എന്ന് അപ്പൊസ്തലന്മാരും യഹൂദ്യ സംസ്ഥാനത്തുള്ള വിവിധ പട്ടണങ്ങളില്‍ താമസിച്ചിരുന്ന മറ്റു വിശ്വാസികളും കേട്ടു.
\v 2 എന്നാല്‍ യെരുശലേമില്‍ ഉണ്ടായിരുന്ന കുറച്ചു യഹൂദ വിശ്വാസികള്‍ മശിഹായുടെ പിന്‍ഗാമികളായ എല്ലാവരേയും പരിച്ഛേദന ചെയ്യേണമെന്ന് ആഗ്രഹിച്ചു. പത്രൊസ് കൈസര്യയില്‍നിന്ന് യെരുശലേമില്‍ മടങ്ങി വന്നപ്പോള്‍ അവര്‍ അവനെ കാണുകയും അവനെ വിമര്‍ശിക്കുകയും ചെയ്തു.
\v 3 അവര്‍ അവനോടു പറഞ്ഞു, "നീ പരിച്ഛേദന ഏല്‍ക്കാത്ത യഹൂദരല്ലാത്തവരുടെ വീടുകള്‍ സന്ദര്‍ശിച്ചതു തെറ്റ് എന്നു മാത്രമല്ല നീ അവരോടൊപ്പം ഭക്ഷിക്കുകയും ചെയ്തു!
\s5
\v 4 അതിനാല്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത് എന്നു വിശദീകരിക്കുവാന്‍ പത്രൊസ് ആരംഭിച്ചു.
\v 5 അവന്‍ പറഞ്ഞു, "യോപ്പ എന്ന പട്ടണത്തില്‍ ഞാന്‍ തനിയെ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. കൂടാതെ ഒരു വിവശതയില്‍ ഞാന്‍ ഒരു ദര്‍ശനം കണ്ടു. ഞാന്‍ കണ്ടത് എന്തെന്നാല്‍, നാലു കോണുകളോടുകൂടി ഒരു വലിയ വിരിപോലെ ഒന്ന് സ്വര്‍ഗ്ഗത്തില്‍നിന്ന് ഇറങ്ങി വരുന്നതു ഞാന്‍ കണ്ടു. കൂടാതെ ഞാന്‍ ആയിരുന്നിടത്ത് അത് ഇറങ്ങിവന്നു.
\v 6 ഞാന്‍ ശ്രദ്ധാപൂര്‍വ്വം അതിലേക്കു നോക്കി കൊണ്ടിരിക്കുമ്പോള്‍ കുറച്ചു വളര്‍ത്തു മൃഗങ്ങളേയും കുറച്ചു കാട്ടുമൃഗങ്ങളേയും ഇഴജാതികളെയും കാട്ടുപക്ഷികളേയും ഞാന്‍ കണ്ടു.
\s5
\v 7 അതിനുശേഷം ദൈവം എന്നോടു കല്പിക്കുന്നത് ഞാന്‍ കേട്ടു, "പത്രൊസേ, എഴുന്നേറ്റു കൊന്ന് അവയെ ഭക്ഷിക്കുക!".
\v 8 എന്നാല്‍ ഞാന്‍ മറുപടി പറഞ്ഞു, "കര്‍ത്താവേ നമ്മുടെ നിയമങ്ങള്‍ പ്രകാരം തിന്നരുതെന്നു പറഞ്ഞിട്ടുള്ള ഒന്നിനെയും ഞാന്‍ ഇതുവരെ തിന്നിട്ടില്ലാത്തതുകൊണ്ട് ഞാന്‍ ഇതു ചെയ്യേണമെന്നു നീ യഥാര്‍ത്ഥത്തില്‍ ആഗ്രഹിക്കുന്നില്ല.
\v 9 ദൈവം രണ്ടാം പ്രാവശ്യം സ്വര്‍ഗ്ഗത്തില്‍നിന്ന് എന്നോടു സംസാരിച്ചു, "ഞാന്‍ ദൈവമാകുന്നു, ഞാന്‍ ചിലതിനെ തിന്നുവാന്‍ സ്വീകാര്യമാക്കി എന്നുവരികില്‍ അതു സ്വീകാര്യമല്ല എന്നു പറയരുത്."
\v 10 ഇതേകാര്യം രണ്ടു പ്രാവശ്യംകൂടി സംഭവിച്ചു, കൂടാതെ മൃഗങ്ങളും പക്ഷികളും ഉണ്ടായിരുന്ന വിരി അതിനുശേഷം സ്വര്‍ഗത്തിലേക്ക് വീണ്ടും വലിച്ചു കയറ്റി.
\s5
\v 11 അതേസമയത്ത് കൈസര്യയില്‍നിന്ന് അയച്ച മൂന്നു പുരുഷന്മാര്‍ ഞാന്‍ താമസിച്ചുകൊണ്ടിരുന്ന ഭവനത്തില്‍ എത്തിച്ചേര്‍ന്നു.
\v 12 അവര്‍ യഹൂദര്‍ അല്ലാത്തതുകൊണ്ട് അവരോടൊപ്പം പോകുന്നതിനു ഞാന്‍ എതിര്‍ക്കരുതെന്ന് ദൈവത്തിന്‍റെ ആത്മാവ് എന്നോടു പറഞ്ഞു. ആറു യഹൂദ വിശ്വാസികളും എന്നോടൊപ്പം കൈസര്യയിലേക്ക് പോകുകയും യഹൂദനല്ലാത്ത ആ മനുഷ്യന്‍റെ വീട്ടിലേക്കു ഞങ്ങള്‍ പോകുകയും ചെയ്തു.
\v 13 അവന്‍ തന്‍റെ ഭവനത്തില്‍ ഒരു ദൂതന്‍ നില്‍ക്കുന്നതായി കണ്ടു എന്ന് അവന്‍ ഞങ്ങളോടു പറഞ്ഞു. യോപ്പയിലേക്ക് പോകുവാന്‍ ചില ആളുകളോടു പറയുകയും പത്രൊസ് എന്നു പേരുള്ള ശിമോനെ കൊണ്ടുവരികയും വേണം എന്നു ദൂതന്‍ അവനോടു പറഞ്ഞു.
\v 14 നീയും നിന്‍റെ ഭവനത്തിലുള്ള എല്ലാവരും എങ്ങനെ രക്ഷിക്കപ്പെടെണമെന്നു അവന്‍ നിങ്ങളോടു പറയും.
\s5
\v 15 പെന്തെക്കോസ്തു പെരുന്നാളിന്‍റെ സമയം ദൈവത്തിന്‍റെ പരിശുദ്ധാത്മാവ് ഞങ്ങളുടെ മേല്‍ വന്ന അതേപോലെ ഞാന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് പരിശുദ്ധാത്മാവ് അവരുടെ മേല്‍ വന്നു.
\v 16 അപ്പോള്‍ കര്‍ത്താവ് പറഞ്ഞത് ഞാന്‍ ഓര്‍മ്മിച്ചു "യോഹന്നാന്‍ നിങ്ങളെ വെള്ളംകൊണ്ട് സ്നാനപ്പെടുത്തി, എന്നാല്‍ ദൈവം നിങ്ങളെ പരിശുദ്ധാത്മാവുകൊണ്ട് സ്നാനപ്പെടുത്തും".
\s5
\v 17 മശിഹ എന്ന കര്‍ത്താവായ യേശുവില്‍ നാം വിശ്വസിച്ചനന്തരം ദൈവം നമുക്കു തന്ന അതേ പരിശുദ്ധാത്മാവിനെ യഹൂദരല്ലാത്തവര്‍ക്ക് ദൈവം കൊടുത്തു. "ആയതിനാല്‍ ദൈവം അവര്‍ക്കു പരിശുദ്ധാത്മാവിനെ കൊടുത്തപ്പോള്‍ അവന്‍ ചെയ്യുന്നതു തെറ്റാണെന്നു എനിക്കു പറയുവാന്‍ കഴിയുകയില്ല!"
\v 18 പത്രൊസ് പറഞ്ഞത് ആ യഹൂദ വിശ്വാസികള്‍ കേട്ടതിനുശേഷം അവനെ വിമര്‍ശിക്കുന്നത് അവര്‍ നിര്‍ത്തി. അതിനുപകരം അവര്‍ ദൈവത്തെ സ്തുതിച്ചു പറഞ്ഞത്: "അവരുടെ പാപമയമായ സ്വഭാവത്തില്‍നിന്ന് മനംതിരിഞ്ഞാല്‍ ദൈവം യഹൂദര്‍ അല്ലാത്തവരെയും അവര്‍ക്ക് നിത്യജീവന്‍ ഉണ്ടാകേണ്ടതിനു സ്വീകരിച്ചിരിക്കുന്നു എന്നു ഞങ്ങള്‍ക്കു വളരെ വ്യക്തമായിരിക്കുന്നു."
\s5
\v 19 സ്തെഫാനോസ് മരിച്ചതിനു ശേഷം യെരുശലേമിലുണ്ടായ കഷ്ടത നിമിത്തം വിശ്വാസികളില്‍ വളരെപേര്‍ യെരുശലേം വിടുകയും മറ്റു സ്ഥലങ്ങളിലേക്കു പോകുകയും ചെയ്തു. അവരില്‍ ചിലര്‍ ഫോയ്നിക്യയിലേക്ക് പോയി. കുറച്ചു പേര്‍ കുപ്രോസ് ദ്വീപിലേക്കു പോയി, മറ്റുള്ളവര്‍ സിറിയയിലെ ഒരു പട്ടണമായ അന്തോക്യയിലേക്ക് പോയി. ആ സ്ഥലങ്ങളില്‍ അവര്‍ തുടര്‍ച്ചയായി യേശുവിനെക്കുറിച്ചുള്ള സന്ദേശം ആളുകളോട് പറഞ്ഞുവന്നു. എന്നാല്‍ അവര്‍ മറ്റു യഹൂദ ജനങ്ങളോടു മാത്രമേ പറഞ്ഞുള്ളു.
\v 20 വിശ്വാസികളില്‍ ചിലര്‍ കുപ്രോസ് ദ്വീപില്‍ നിന്നുള്ള പുരുഷന്മാരും വടക്കേ ആഫ്രിക്കയിലെ കുറെന പട്ടണത്തില്‍നിന്നും ഉള്ളവര്‍ ആയിരുന്നു. അവര്‍ അന്തോക്യയിലേക്ക് പോകുകയും കര്‍ത്താവായ യേശുക്രിസ്തുവിനെക്കുറിച്ച് യഹൂദരല്ലാത്ത ആളുകളോടു പറയുകയും ചെയ്തു.
\v 21 കര്‍ത്താവായ ദൈവം പ്രയോജനകരമായ രീതിയില്‍ പ്രസംഗിക്കേണ്ടതിന് ആ വിശ്വാസികളെ ശക്തിപ്പെടുത്തി. തല്‍ഫലമായി, യഹൂദരല്ലാത്ത വളരെയധികം ആളുകള്‍ അവരുടെ സന്ദേശം മൂലം കര്‍ത്താവില്‍ വിശ്വസിക്കുകയും ചെയ്തു.
\s5
\v 22 അന്തോക്യയിലുള്ള വളരെ ആളുകള്‍ യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നു എന്ന് യെരുശലേമിലുള്ള വിശ്വാസികളുടെ സമൂഹം കേട്ടു. ആയതിനാല്‍ യരുശലേമിലുള്ള വിശ്വാസികളുടെ നേതാക്കന്മാര്‍ ബര്‍ന്നബാസിനെ അന്തോക്യയിലേക്ക് അയച്ചു.
\v 23 അവന്‍ അവിടെ എത്തിയപ്പോള്‍ ദൈവം വിശ്വാസികളോടു കരുണയോടെ പ്രവര്‍ത്തിച്ചു എന്ന് അവന്‍ തിരിച്ചറിഞ്ഞു. അതിനാല്‍ അവന്‍ വളരെ സന്തോഷവാനാകുകയും കര്‍ത്താവായ യേശുവില്‍ പൂര്‍ണ്ണമായി തുടര്‍ച്ചയായി വിശ്വസിക്കേണ്ടതിന്, എല്ലാ വിശ്വാസികളെയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്തു.
\v 24 ബര്‍ന്നബാസ് ദൈവത്തില്‍ പൂര്‍ണമായി വിശ്വസിച്ചവനും, പരിശുദ്ധാത്മാവ് പൂര്‍ണമായി നിയന്ത്രിച്ച ഒരു നല്ല മനുഷ്യനും ആയിരുന്നു. ബര്‍ന്നബാസ് ചെയ്ത പ്രവൃത്തികളുടെ കാരണത്താല്‍ അവിടെയുള്ള വളരെയാളുകള്‍ കര്‍ത്താവായ യേശുവില്‍ വിശ്വസിച്ചു.
\s5
\v 25 തുടര്‍ന്നു പൌലോസിനെ തിരയുവാന്‍ ബര്‍ന്നബാസ് കിലിക്യയിലെ തര്‍സോസ് പട്ടണത്തിലേക്കു പോയി.
\v 26 അവനെ കണ്ടെത്തിയ ശേഷം അന്തോക്യയിലെ വിശ്വാസികളെ പഠിപ്പിക്കുന്നതിന് സഹായിക്കുവാന്‍ ബര്‍ന്നബാസ് അവനെ കൂട്ടിക്കൊണ്ടു വന്നു. അതിനാല്‍ ഒരു വര്‍ഷം മുഴുവനും ബര്‍ന്നബാസും ശൌലും അവിടെയുള്ള സഭയുമായി തുടര്‍ച്ചയായി കണ്ടുമുട്ടുകയും യേശു ക്രിസ്തുവിനെക്കുറിച്ചു വളരെയധികം ജനങ്ങളെ പഠിപ്പിക്കുകയും ചെയ്തു. അന്തോക്യയില്‍ വച്ച് ശിഷ്യന്മാരെ ആദ്യമായി ക്രിസ്താനികള്‍ എന്നു വിളിച്ചു.
\s5
\v 27 ബര്‍ന്നബാസും ശൌലും അന്തോക്യയില്‍ ആയിരുന്ന സന്ദര്‍ഭത്തില്‍ യരുശലേമില്‍നിന്ന് പ്രവാചകന്മാര്‍ ആയിരുന്ന ചില വിശ്വാസികള്‍ അവിടെ വന്നു.
\v 28 അതില്‍ ഒരാളുടെ പേര് അഗബൊസ് എന്നായിരുന്നു. അവന്‍ എഴുന്നേറ്റുനിന്ന് അധികം താമസിക്കാതെ അനേകം രാജ്യങ്ങളില്‍ ക്ഷാമം ഉണ്ടാകുമെന്ന് പ്രവചിക്കുവാന്‍ ദൈവത്തിന്‍റെ ആത്മാവ് അവനെ സഹായിച്ചു. (ഈ ക്ഷാമം ക്ലൌദിയൊസ് റോമന്‍ ചക്രവര്‍ത്തിയായിരുന്ന സമയത്ത് സംഭവിച്ചു.)
\s5
\v 29 അഗബൊസ് പറഞ്ഞത് അവിടെയുള്ള വിശ്വാസികള്‍ കേട്ടപ്പോള്‍ യഹൂദ്യയില്‍ ജീവിച്ചിരുന്ന വിശ്വാസികളെ സഹായിക്കേണ്ടതിനും പണം അയച്ചു കൊടുക്കേണ്ടതിനും അവര്‍ തീരുമാനിച്ചു. ഓരോരുത്തര്‍ക്കും കഴിവുള്ളതുപോലെ അധികം പണം കൊടുക്കുവാന്‍ അവര്‍ തീരുമാനിച്ചു.
\v 30 യെരുശലേമിലുള്ള വിശ്വാസികളുടെ നേതാക്കന്മാര്‍ക്ക് കൊടുക്കുവാന്‍ ബര്‍ന്നബാസിനോടും ശൌലിനോടും കൂടെ അവര്‍ പണം അയച്ചു കൊടുത്തു.
\s5
\c 12
\p
\v 1 ഏകദേശം ഈ സമയത്താണ് യെരുശലേമിലുള്ള വിശ്വാസ സമൂഹത്തിന്‍റെ ചില നേതാക്കന്മാരെ പിടികൂടുവാന്‍ ഹെരോദ അഗ്രിപ്പാ രാജാവ് പടയാളികളെ അയച്ചു. പടയാളികള്‍ അവരെ തടവറയില്‍ ഇട്ടു. വിശ്വാസികളെ കഷ്ടപ്പെടുത്തുവാന്‍ ആഗ്രഹിച്ചതുകൊണ്ടാണ് അവന്‍ അതു ചെയ്തത്.
\v 2 യോഹന്നാന്‍ അപ്പൊസ്തലന്‍റെ മൂത്ത സഹോദരനായ യാക്കോബ് അപ്പൊസ്തലന്‍റെ തല അറക്കുവാന്‍ അവന്‍ ഒരു പടയാളിയോടു കല്പിച്ചു. അതിനാല്‍ ആ പടയാളി അങ്ങനെ ചെയ്തു.
\s5
\v 3 യഹൂദന്മാരായ ആളുകളുടെ നേതാക്കന്മാര്‍ക്ക് ഇതു പ്രസാദമായി എന്നു ഹെരോദാവ് തിരിച്ചറിഞ്ഞപ്പോള്‍ പത്രൊസിനെയും കൂടെ പിടികൂടുവാന്‍ അവന്‍ പടയാളികളോടു കല്‍പ്പിച്ചു. ഇതു സംഭവിച്ചത് യഹൂദന്‍മാര്‍ പുളിപ്പില്ലാത്ത അപ്പത്തിന്‍റെ ഉത്സവം ആചരിക്കുമ്പോഴാണ്.
\v 4 അവര്‍ പത്രൊസിനെ പിടികൂടിയതിനു ശേഷം അവര്‍ അവനെ തടവറയില്‍ ഇട്ടു. പത്രൊസിനെ കാക്കുവാന്‍ പടയാളികളുടെ നാലു കൂട്ടത്തോട് അവന്‍ കല്പിച്ചു. ഓരോ കൂട്ടത്തിലും നാലു പടയാളികള്‍ ഉണ്ടായിരുന്നു. പെസഹാ പെരുന്നാള്‍ അവസാനിച്ചതിനുശേഷം യഹൂദന്മാരുടെ മുന്‍പാകെ പത്രൊസിനെ ന്യായം വിധിക്കുവാന്‍ അവനെ തടവറയില്‍നിന്നു പുറത്തു കൊണ്ടുവരുവാന്‍ ഹെരോദാവ് ആഗ്രഹിച്ചു. അതിനുശേഷം പത്രൊസിനെ കൊല്ലുവാന്‍ അവന്‍ പദ്ധതി ഇട്ടു.
\s5
\v 5 അതിനാല്‍ പത്രൊസ് തടവറയില്‍ വളരെ ദിവസങ്ങള്‍ കിടന്നു. പത്രൊസിനെ ദൈവം സഹായിക്കേണ്ടതിനു യെരുശലേമിലുള്ള വിശ്വാസികളുടെ സമൂഹം ശ്രദ്ധയോടെ പ്രാര്‍ത്ഥിക്കുകയായിരുന്നു.
\v 6 പത്രൊസിനെ തടവറയില്‍നിന്നു പുറത്തു കൊണ്ടുവന്നു പരസ്യമായി അവനെ കൊല്ലുവാന്‍ ഹെരോദാവ് പദ്ധതി തയ്യാറാക്കിയിരുന്ന ദിവസത്തിന്‍റെ തലേരാത്രിയില്‍ രണ്ടു ചങ്ങലകളാല്‍ ബന്ധിക്കപ്പെട്ടവനായി രണ്ടു പടയാളികളുടെ നടുവില്‍ തടവറയില്‍ പത്രൊസ് ഉറങ്ങുകയായിരുന്നു. മറ്റു രണ്ടു പടയാളികള്‍ തടവറ വാതിലുകള്‍ കാത്തുകൊണ്ടിരുന്നു.
\s5
\v 7 പെട്ടെന്ന് കര്‍ത്താവായ ദൈവത്തില്‍നിന്നുള്ള ദൂതന്‍ പത്രൊസിന്‍റെ അരികില്‍ നിന്നു, ഒരു വലിയ വെളിച്ചം ആ തടവറയില്‍ മിന്നി . ദൂതന്‍ പത്രൊസിന്‍റെ വിലാപുറത്തു തട്ടി അവനെ ഉണര്‍ത്തിയിട്ട് പറഞ്ഞു, "പെട്ടെന്ന് എഴുന്നേല്‍ക്കുക!" പത്രൊസ് എഴുന്നേല്‍ക്കുമ്പോള്‍ അവന്‍റെ കൈയ്യില്‍നിന്ന് ചങ്ങലകള്‍ താഴെ വീണു എങ്കിലും, എന്താണ് സംഭവിക്കുന്നത് എന്ന് പടയാളികള്‍ക്ക് ബോധ്യം ഉണ്ടായിരുന്നില്ല.
\v 8 തുടര്‍ന്ന് ദൂതന്‍ അവനോടു പറഞ്ഞു, "നിന്‍റെ അരയ്ക്ക് ചുറ്റും അരപ്പട്ട കെട്ടി നിന്‍റെ ചെരുപ്പുകള്‍ ഇടുക!" പത്രൊസ് അങ്ങനെ ചെയ്തു. അതിനുശേഷം ദൂതന്‍ അവനോടു പറഞ്ഞു, "നിന്‍റെ പുതപ്പെടുത്തു പുതച്ചുകൊണ്ട് എന്നെ പിന്തുടരുക!".
\s5
\v 9 ആയതിനാല്‍ പത്രൊസ് അവന്‍റെ പുതപ്പും ചെരുപ്പുകളും ഇടുകയും തടവു മുറിയുടെ പുറത്തേക്കു ദൂതനെ അനുഗമിക്കുകയും ചെയ്തു. എന്നാല്‍ വാസ്തവത്തില്‍ എന്താണ് സംഭവിക്കുന്നത്‌ എന്നതിനെക്കുറിച്ച് അവനു യാതൊരു ധാരണയും ഉണ്ടായിരുന്നില്ല. ഒരു സ്വപ്നം കാണുന്നു എന്നാണ് ചിന്തിച്ചത്.
\v 10 രണ്ടു വാതിലുകളും കാവല്‍ നിന്നിരുന്ന പടയാളികളെയും കടന്നാണ് പത്രൊസും ദൂതനും നടന്നു പോയത്, എന്നാല്‍ പടയാളികള്‍ അവനെ കണ്ടില്ല. അതിനുശേഷം അവര്‍ പട്ടണത്തിലേക്കു നയിക്കുന്ന ഇരുമ്പ് കവാടത്തിലേക്കു വന്നു. കവാടം സ്വതവേ തുറക്കുകയും പത്രൊസും ദൂതനും തടവറയുടെ പുറത്തേക്കു നടക്കുകയും ചെയ്തു. ഒരു തെരുവീഥിയില്‍ കൂടി അവര്‍ കുറച്ചു ദൂരം നടന്നതിനുശേഷം പെട്ടെന്ന് ദൂതന്‍ അപ്രത്യക്ഷനായി.
\s5
\v 11 അതിനുശേഷം പത്രൊസ്, തനിക്കു സംഭവിച്ചത് ഒരു ദര്‍ശനമല്ല എന്നും അത് യാഥാര്‍ഥ്യമായി സംഭവിച്ചതു തന്നെയാണ് എന്നും ഒടുവില്‍ തിരിച്ചറിഞ്ഞു "എന്നെ സഹായിക്കുവാന്‍ കര്‍ത്താവായ ദൈവം ഒരു ദൂതനെ അയച്ചു എന്ന് ഇപ്പോള്‍ ഞാന്‍ വാസ്തവമായി അറിയുന്നു എന്നുപറഞ്ഞു. എന്നോട് ചെയ്യുവാന്‍ ഹെരോദാവു പദ്ധതി തയ്യാറാക്കിയിരുന്നതില്‍നിന്നും സംഭവിക്കേണമെന്നു യഹൂദ നേതാക്കന്മാര്‍ പ്രതീക്ഷിച്ചിരുന്ന എല്ലാറ്റില്‍നിന്നും അവനെന്നെ വിടുവിച്ചു.
\v 12 ദൈവം തന്നെ വിടുവിച്ചു എന്നു പത്രൊസ് തിരിച്ചറിഞ്ഞപ്പോള്‍ അവന്‍ മറിയയുടെ ഭവനത്തിലേക്കു പോയി. മര്‍ക്കൊസ് എന്നു മറു പേരുള്ള യോഹന്നാന്‍റെ അമ്മയായിരുന്നു അവള്‍. എങ്ങനെയെങ്കിലും പത്രൊസിനെ ദൈവം സഹായിക്കേണ്ടതിനു വളരെയധികം വിശ്വാസികള്‍ അവിടെ കൂടുകയും അവര്‍ പ്രാര്‍ത്ഥിക്കുകയും ആയിരുന്നു.
\s5
\v 13 പത്രൊസ് പുറത്തുള്ള വാതില്‍ക്കല്‍ മുട്ടിയപ്പോള്‍ രോദാ എന്ന് പേരുള്ള ഒരു വേലക്കാരി പെണ്‍കുട്ടി വാതിലിനു പുറത്ത് ആരാണെന്ന് അറിയേണ്ടതിന് വന്നു.
\v 14 പത്രൊസ് അവളോടു മറുപടി പറഞ്ഞപ്പോള്‍ അവള്‍ അവന്‍റെ ശബ്ദം തിരിച്ചറിഞ്ഞു. എന്നാല്‍ അവള്‍ വളരെ സന്തോഷവതിയും ആകാംക്ഷയുള്ളവളും ആയിരുന്നതിനാല്‍ അവള്‍ വാതില്‍ തുറന്നില്ല. അതിനുപകരം അവള്‍ വീട്ടിലേക്കു തിരിച്ചോടി. പത്രൊസ് വാതിലിനു പുറത്തു നില്‍ക്കുന്നതായി അവള്‍ മറ്റു വിശ്വാസികളോടു വിളിച്ചുപറഞ്ഞു.
\v 15 എന്നാല്‍ അവരില്‍ ഒരാള്‍ അവളോട്‌ പറഞ്ഞു. "നിനക്ക് ഭ്രാന്താണ്, എന്നാല്‍ വാസ്തവമായി സത്യമാണെന്ന് അവള്‍ തുടര്‍ന്നു പറഞ്ഞുകൊണ്ടിരുന്നു, "അല്ല, അത് പത്രോസാകാന്‍ സാധ്യതയില്ല, ഒരുപക്ഷെ ഇത് അവന്‍റെ ദൂതന്‍ ആയിരിക്കാം".
\s5
\v 16 എന്നാല്‍ പത്രൊസ് വാതിലില്‍ മുട്ടുന്നതു തുടര്‍ന്നുകൊണ്ടിരുന്നു . അതിനാല്‍ ആരോ ഒരാള്‍ ഒടുവില്‍ വാതില്‍ തുറന്നു, അതു പത്രൊസ് ആയിരുന്നു എന്ന് അവര്‍ കണ്ടു, അവര്‍ പൂര്‍ണ്ണമായും ആശ്ചര്യപ്പെട്ടു!
\v 17 അവരോട് മൌനമായിരിപ്പാന്‍ പത്രൊസ് കരംകൊണ്ട് ആംഗ്യം കാണിച്ചു. അതിനുശേഷം ദൈവം അവനെ തടവറയില്‍നിന്നും യഥാര്‍ത്ഥത്തില്‍ എങ്ങനെ പുറത്തു കൊണ്ടുവന്നു എന്ന് അവരോടു പറഞ്ഞു. അവന്‍ വീണ്ടും പറഞ്ഞത്, "എന്തു സംഭവിച്ചു എന്ന് നമ്മുടെ സമൂഹത്തിന്‍റെ നേതാവായ യാക്കോബിനോടും മറ്റു നമ്മുടെ സഹ വിശ്വാസികളോടും പറയുക". അതിനുശേഷം പത്രൊസ് അവിടം വിട്ടു മറ്റൊരു സ്ഥലത്തേക്ക് പോയി.
\s5
\v 18 അവന് എന്തു സംഭവിച്ചു എന്ന് അവര്‍ അറിയായ്കയാല്‍ പത്രൊസിനു കാവല്‍ നിന്നിരുന്ന പടയാളികള്‍ പിറ്റേദിവസം രാവിലെ വളരെയധികം ഭയപ്പെട്ടു.
\v 19 തുടര്‍ന്നു ഹെരോദാവ് ഇതേക്കുറിച്ച് കേട്ടു. അതിനാല്‍ പത്രൊസിനെ അന്വേഷിക്കേണ്ടതിനു പടയാളികളോടു കല്‍പ്പിച്ചു. എന്നാല്‍ അവര്‍ അവനെ കണ്ടെത്തിയില്ല. തുടര്‍ന്നു പത്രൊസിനു കാവല്‍ നിന്നിരുന്ന പടയാളികളെ ചോദ്യം ചെയ്യുകയും അവരെ കൊല്ലുവാനായി കൊണ്ടുപോകേണ്ടതിനു കല്പിക്കുകയും ചെയ്തു. കുറച്ചു സമയത്തിനുശേഷം ഹെരോദാവ് യഹൂദ്യ സംസ്ഥാനത്തുനിന്നും കൈസര്യ പട്ടണത്തിലേക്ക് പോയി. അവന്‍ അവിടെ കുറച്ചു കാലം താമസിച്ചു.
\s5
\v 20 സോര്യ, സീദോന്യ പട്ടണങ്ങളില്‍ പാര്‍ത്തിരുന്ന ആളുകളോടു ഹെരോദാവ് കഠിനമായി കോപിച്ചിരുന്നു. ഒരു ദിവസം അവരെ പ്രതിനിധീകരിക്കുന്ന കുറെ പുരുഷന്മാര്‍ ഹെരോദാവിനെ കാണുവാന്‍ കൈസര്യ പട്ടണത്തില്‍ ഒരുമിച്ചുവന്നു. ഹെരോദാവിന്‍റെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥന്മാരില്‍ ഒരുവനായിരുന്ന ബ്ലസ്തൊസിനെ അവരുടെ പട്ടണങ്ങളിലുള്ള ജനങ്ങള്‍ ഹെരോദാവിനോട് സമാധാനമായിരിപ്പാന്‍ ആഗ്രഹിക്കുന്നു എന്ന കാര്യം പറയുവാന്‍ അനുനയിപ്പിച്ചു. ആ പ്രദേശങ്ങളില്‍നിന്ന് അവര്‍ ഭക്ഷണം വാങ്ങുവാന്‍ ആവശ്യമായിരുന്നതിനാല്‍ ഹെരോദാവ് ഭരിക്കുന്ന ജനങ്ങളുമായി വ്യാപാരം ചെയ്യുവാന്‍ കഴിയേണ്ടതിനു അവര്‍ ആഗ്രഹിച്ചു.
\v 21 അവരെ കാണുവാന്‍ ഹെരോദാവ് പദ്ധതി ഇട്ടിരുന്ന ദിവസം അവന്‍ രാജാവായിരുന്നു എന്നു കാണിക്കേണ്ടതിനു വളരെ വിലപിടിപ്പുള്ള വസ്ത്രങ്ങള്‍ ധരിച്ചു. പിന്നീട് അവന്‍ സിംഹാസനത്തില്‍ ഇരിക്കുകയും അവിടെ കൂടിവന്നിരുന്ന ജനത്തെ സംബോധന ചെയ്യുകയും ചെയ്തു.
\s5
\v 22 അവനെ കേട്ടു കൊണ്ടിരുന്നവര്‍ തുടര്‍ച്ചയായി അത്യുച്ചത്തില്‍ വിളിച്ചുപറഞ്ഞു, 'സംസാരിക്കുന്ന ഈ മനുഷ്യന്‍ ദൈവമാണ്, മനുഷ്യനല്ല!"
\v 23 ദൈവത്തിനു മഹത്വം കൊടുക്കേണ്ടതിനു പകരം അവനെ ജനം പുകഴ്ത്തുന്നതിനു അനുവദിക്കയാല്‍, പെട്ടെന്ന് കര്‍ത്താവായ ദൈവത്തില്‍നിന്നുള്ള ഒരു ദൂതന്‍ ഹെരോദാവ് കഠിനമായി രോഗിയാകേണ്ടതിനു പ്രവര്‍ത്തിച്ചു. അനേകം കൃമികള്‍ അവന്‍റെ കുടലുകള്‍ തിന്നുകയും വളരെ വേദനയോടെ പെട്ടെന്ന് അവന്‍ മരിക്കുകയും ചെയ്തു.
\s5
\v 24 വിശ്വാസികള്‍ അനേക സ്ഥലങ്ങളില്‍ ദൈവത്തിന്‍റെ സന്ദേശം തുടര്‍ച്ചയായി പറയുകയും യേശുവില്‍ വിശ്വസിക്കുന്നവരുടെ എണ്ണം തുടര്‍ച്ചയായി വര്‍ദ്ധിക്കുകയും ചെയ്തു.
\v 25 യഹൂദ്യ സംസ്ഥാനത്തുള്ള വിശ്വാസികളെ സഹായിക്കുവാനുള്ള ധനം കൊടുക്കുന്നതു പൂര്‍ത്തീകരിച്ചപ്പോള്‍ ബര്‍ന്നബാസും ശൌലും യെരുശലേം വിട്ട് സിറിയ സംസ്ഥാനങ്ങളിലുള്ള അന്തോക്യ പട്ടണത്തിലേക്ക് മടങ്ങുകയും ചെയ്തു. മര്‍ക്കൊസ് എന്നു മറു പേരുള്ള യോഹന്നാനെയും അവരോടൊപ്പം കൂട്ടിക്കൊണ്ടു വന്നു.
\s5
\c 13
\p
\v 1 സിറിയ സംസ്ഥാനത്തുള്ള അന്ത്യോക്യയിലുണ്ടായിരുന്ന വിശ്വാസികളുടെ കൂട്ടത്തില്‍ യേശുവിനെക്കുറിച്ചു പഠിപ്പിക്കുന്ന പ്രവാചകന്മാര്‍ ഉണ്ടായിരുന്നു. അവര്‍ ബര്‍ന്നബാസ്, നീഗര്‍ എന്നു വിളിച്ചിരുന്ന ശിമയോന്‍; കുറെനയില്‍നിന്നുള്ള ലൂസിയസ്; ഹെരോദ് അന്തിപ്പാസ് രാജാവിനോടൊപ്പം വളര്‍ന്ന മനായേല്‍, ശൌല്‍ എന്നിവരായിരുന്നു.
\v 2 അവര്‍ കര്‍ത്താവിനെ ആരാധിച്ചും ഉപവസിച്ചും കൊണ്ടിരിക്കുമ്പോള്‍, പരിശുദ്ധാത്മാവ് അവരോടു പറഞ്ഞു: എന്നെ സേവിപ്പാനും പുറപ്പെട്ടുപോയി അവര്‍ ചെയ്യുവാന്‍ ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്ന പ്രവൃത്തി ചെയ്യുവാന്‍ ബര്‍ന്നബാസിനെയും ശൌലിനേയും തിരഞ്ഞെടുക്കുക!".
\v 3 ആയതിനാല്‍ അവര്‍ ഉപവസിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതും തുടര്‍ന്നു. ദൈവം അവരെ സഹായിക്കേണ്ടതിനു അവര്‍ ബര്‍ന്നബാസിന്മേലും ശൌലിന്മേലും തങ്ങളുടെ കരങ്ങള്‍ വയ്ക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു. പരിശുദ്ധാത്മാവ്‌ അവരോടു കല്പിച്ചതു ചെയ്യുവാന്‍ അവര്‍ അവരെ പറഞ്ഞയച്ചു.
\s5
\v 4 എവിടേക്കു പോകണം എന്നതിനെക്കുറിച്ച് പരിശുദ്ധാത്മാവ് ബര്‍ന്നബാസിനും ശൌലിനും നിര്‍ദ്ദേശങ്ങള്‍ കൊടുത്തു. അതിനാല്‍ അവര്‍ അന്ത്യോക്യയില്‍നിന്നും പുറപ്പെട്ടു സമുദ്രം വഴിയായി സെലൂക്യ എന്ന പട്ടണത്തിലേക്കു പോയി. അവിടെനിന്നും അവര്‍ കുപ്രോസ് ദ്വീപിലുള്ള സലാമിസ് എന്ന പട്ടണത്തിലേക്കു കപ്പല്‍ മാര്‍ഗ്ഗം പോയി.
\v 5 അവര്‍ സലാമീസില്‍ ആയിരുന്നപ്പോള്‍ യഹൂദ കൂട്ടായ്മ സ്ഥലങ്ങളിലേക്കു പോയി. അവിടെ അവര്‍ യേശുവിനെക്കുറിച്ചു ദൈവത്തില്‍നിന്നുള്ള സന്ദേശം അറിയിച്ചു. യോഹന്നാന്‍ മര്‍ക്കോസും അവരോടൊപ്പം പോകുകയും അവരെ സഹായിക്കുകയും ചെയ്തു.
\s5
\v 6 അവര്‍ മൂന്നുപേരും ദ്വീപു മുഴുവനും സഞ്ചരിച്ചു പാഫോസ്‌ എന്ന പട്ടണത്തിലേക്കു പോയി. അവിടെ അവര്‍ ബര്‍യേശു എന്നു പേരുള്ള ഒരു ജാലവിദ്യക്കാരനെ കണ്ടുമുട്ടി. താന്‍ പ്രവാചകനെന്നു വ്യാജമായി അവകാശപ്പെട്ടിരുന്ന ഒരു യഹൂദനായിരുന്നു അയാള്‍.
\v 7 ആ ദ്വീപിന്‍റെ ദേശാധിപതി ആയിരുന്ന ബുദ്ധിമാനായ സെര്‍ഗ്ഗ്യോസ്‌ പൌലൊസിനോടൊപ്പം അവന്‍ ആയിരുന്നു. ദൈവവചനം കേള്‍ക്കുവാന്‍ ആഗ്രഹിച്ചിരുന്നതുകൊണ്ട് ദേശാധിപതിയുടെ അടുക്കല്‍ ബര്‍ന്നബാസും ശൌലും ചെല്ലുവാന്‍ ആവശ്യപ്പെടെണ്ടതിന് അവര്‍ ഒരാളെ അയച്ചു.
\v 8 എന്നാല്‍ ഗ്രീക്ക് ഭാഷയില്‍ എലീമാസ് എന്നു പേര് തര്‍ജമ ചെയ്തിരുന്ന ജാലവിദ്യക്കാരന്‍ അവരെ തടയുവാന്‍ ശ്രമിച്ചു. യേശുവില്‍ വിശ്വസിക്കാതിരിക്കേണ്ടതിന് അവന്‍ ദേശാധിപതിയെ തുടര്‍ച്ചയായി അനുനയിപ്പിക്കുവാന്‍ ശ്രമിച്ചു.
\s5
\v 9 അതിനുശേഷം ഇപ്പോള്‍ പൌലൊസ് എന്നു വിളിച്ചിരുന്ന ശൌല്‍ പരിശുദ്ധാത്മാവിനാല്‍ ശക്തിപ്പെട്ടു ജാലവിദ്യക്കാരനെ സൂക്ഷിച്ചു നോക്കി പറഞ്ഞു,
\v 10 "നീ പിശാചിനെയാണ് സേവിക്കുന്നത്, കൂടാതെ എല്ലാ നല്ല കാര്യങ്ങളെയും തടയുവാന്‍ നീ ശ്രമിക്കുകയും ചെയ്യുന്നു. നീ എപ്പോഴും ജനങ്ങളോടു ഭോഷ്കു പറയുകയും അവര്‍ക്കു ദോഷം വരുത്തുകയും ചെയ്യുന്നു. കര്‍ത്താവായ ദൈവത്തെക്കുറിച്ചുള്ള സത്യം വ്യാജമാണെന്നു പറയുന്നത് നീ അവസാനിപ്പിക്കണം!
\s5
\v 11 ഇപ്പോള്‍ത്തന്നെ കര്‍ത്താവായ ദൈവം നിന്നെ ശിക്ഷിക്കുവാന്‍ പോകുന്നു! നീ അന്ധനായി തീരുകയും കുറച്ചു നേരത്തേക്കു സൂര്യനെ കാണുവാന്‍ കഴിയാതിരിക്കുകയും ചെയ്യും. "ഉടന്‍തന്നെ അവന്‍ അന്ധനായിതീര്‍ന്നു; അവന്‍ ഒരു ഇരുട്ടില്‍ ആയിരുന്നതിനാല്‍ ആരെങ്കിലും അവന്‍റെ കൈ പിടിച്ച് അവനെ നടത്തേണ്ടതിന് അവന്‍ തിരഞ്ഞു.
\v 12 എലിമാസിനു സംഭവിച്ചത് ദേശാധിപതി കണ്ടപ്പോള്‍ അവന്‍ യേശുവില്‍ വിശ്വസിച്ചു. കര്‍ത്താവായ യേശുവിനെക്കുറിച്ചു പൌലൊസും ബര്‍ന്നബാസും പഠിപ്പിക്കുന്നതു കേട്ട് അവന്‍ ആശ്ചര്യപ്പെട്ടു.
\s5
\v 13 അതിനുശേഷം പൌലൊസും അവനോടു കൂടെയുണ്ടായിരുന്നവരും കപ്പല്‍ മാര്‍ഗ്ഗം പാഫോസില്‍നിന്നും പംഫുല്യ സംസ്ഥാനത്തുള്ള പെര്‍ഗ്ഗ എന്ന നഗരത്തിലേക്കു പോയി. പെര്‍ഗ്ഗയില്‍ വച്ച് മര്‍ക്കോസ് എന്നു പേരുള്ള യോഹന്നാന്‍ അവരെ വിട്ടുപിരിയുകയും യെരുശലേമിലുള്ള അവന്‍റെ ഭവനത്തിലേക്കു മടങ്ങുകയും ചെയ്തു.
\v 14 തുടര്‍ന്നു പൌലൊസും ബര്‍ന്നബാസും കരയില്‍കൂടി യാത്ര ചെയ്തു പെര്‍ഗ്ഗയില്‍നിന്നും ഗലാത്യ സംസ്ഥാനത്തുള്ള പിസിധ്യ ജില്ലയിലെ അന്തോക്യ പട്ടണത്തില്‍ എത്തി. ശബ്ബത്തില്‍ അവര്‍ ഒരു സിനഗോഗില്‍ പ്രവേശിച്ച് അവിടെ ഇരുന്നു.
\v 15 മോശെ എഴുതിയിരിക്കുന്ന ന്യായപ്രമാണ പുസ്തകങ്ങളില്‍നിന്ന് ഒരാള്‍ ഉറക്കെ വായിച്ചു. തുടര്‍ന്നു മറ്റൊരാള്‍ പ്രവാചകന്മാര്‍ എഴുതിയിരിക്കുന്നതില്‍നിന്നും വായിച്ചു. പിന്നീട് യഹൂദന്മാരുടെ സിനഗോഗിന്‍റെ നേതാക്കന്മാര്‍ പൌലൊസിനും ബര്‍ന്നബാസിനും ഒരു സന്ദേശം അയച്ചു. "യഹൂദന്മാരായ സഹോദരന്മാരെ, ജനങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതിനു നിങ്ങളില്‍ ഒരാള്‍ പറയുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ദയവായി ഇപ്പോള്‍ ഞങ്ങളോട് സംസാരിക്കുക."
\s5
\v 16 അതിനാല്‍ പൌലൊസ് എഴുന്നേറ്റുനിന്ന് ജനങ്ങള്‍ അവനെ ശ്രദ്ധിക്കേണ്ടതിനു കൈകൊണ്ടു ആംഗ്യം കാണിച്ചു. അതിനുശേഷം അവന്‍ പറഞ്ഞത്, "യിസ്രായേല്യരായ സഹോദരന്മാരും ദൈവത്തെ ആരാധിക്കുന്ന യഹൂദര്‍ അല്ലാത്തവരുമായ നിങ്ങള്‍, ദയവായി എന്നെ ശ്രദ്ധിക്കുക!
\v 17 യിസ്രായേല്യരായ നാം ആരാധിക്കുന്ന ദൈവം, അവന്‍റെ ജനമായിരിക്കേണ്ടതിനു നമ്മുടെ പൂര്‍വ പിതാക്കന്മാരെ തിരഞ്ഞെടുക്കുകയും ഈജിപ്റ്റില്‍ അവര്‍ പരദേശികളായി പാര്‍ത്തുകൊണ്ടിരിക്കുമ്പോള്‍ എണ്ണത്തില്‍ വളരെ വര്‍ദ്ധിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് അടിമത്വത്തില്‍നിന്ന് അവരെ പുറപ്പെടുവിക്കുവാന്‍ ദൈവം ശക്തിയേറിയ കാര്യങ്ങള്‍ ചെയ്തു.
\v 18 അവര്‍ തുടര്‍ച്ചയായി ദൈവത്തെ അനുസരിക്കാതിരുന്നിട്ടും, അവര്‍ മരുഭൂമിയില്‍ ആയിരുന്നപ്പോള്‍ നാല്‍പ്പതു വര്‍ഷങ്ങള്‍ അവന്‍ അവരുടെ സ്വഭാവത്തെ സഹിച്ചു.
\s5
\v 19 കനാന്‍ ദേശത്തു താമസിച്ചിരുന്ന ഏഴ് ജാതീയ സമൂഹങ്ങളെ ജയിച്ചടക്കുവാന്‍ അവന്‍ യിസ്രായേല്യരെ പ്രാപ്തരാക്കുകയും എന്നെന്നേക്കുമായി കൈവശം വയ്ക്കുവാന്‍ അവരുടെ ദേശം അവന്‍ യിസ്രായേല്യര്‍ക്കു കൊടുക്കുകയും ചെയ്തു.
\v 20 അവരുടെ പൂര്‍വികന്മാര്‍ മിസ്രയീമിലേക്ക് പോയതിനു ഏകദേശം നാനൂറ്റിഅമ്പതു വര്‍ഷത്തിനു ശേഷം ഈ കാര്യങ്ങളൊക്കെയും സംഭവിച്ചു." അതിനുശേഷം യിസ്രായേല്‍ ജനങ്ങളെ സേവിക്കേണ്ടതിനു ന്യായാധിപന്മാരായും, ഭരിക്കേണ്ടതിന് നേതാക്കന്മാരായും ദൈവം ആളുകളെ തിരഞ്ഞെടുത്തു. ആ നേതാക്കന്മാര്‍ നമ്മുടെ ജനത്തെ ഭരിക്കുകയും ചെയ്തു. പ്രവാചകനായ ശമുവേല്‍ അവരെ ഭരിക്കുന്ന അവസാന ന്യായാധിപനായിരുന്നു.
\s5
\v 21 തുടര്‍ന്നു ശമുവേല്‍ അവരുടെ നേതാവായിരിക്കുമ്പോള്‍ തന്നെ അവരെ ഭരിക്കേണ്ടതിന് ഒരു രാജാവിനെ അവന്‍ തിരഞ്ഞെടുക്കണമെന്നു ജനങ്ങള്‍ ആവശ്യപ്പെട്ടു. അതിനാല്‍ ബെന്യാമീന്‍ ഗോത്രത്തില്‍നിന്നും കീശിന്‍റെ മകനായ ശൌലിനെ അവരുടെ രാജാവാകേണ്ടതിനു ദൈവം തിരഞ്ഞെടുത്തു. അവന്‍ അവരെ നാല്‍പ്പത് വര്‍ഷം ഭരിച്ചു.
\v 22 രാജസ്ഥാനത്തുനിന്നും ദൈവം ശൌലിനെ തിരസ്കരിച്ചതിനുശേഷം അവരുടെ രാജാവായിരിക്കേണ്ടതിനു ദാവീദിനെ അവന്‍ തിരഞ്ഞെടുത്തു. ദൈവം അവനെക്കുറിച്ച് പറഞ്ഞത്, "യിശായിയുടെ മകനായ ദാവീദിനെ, ഞാന്‍ എന്താഗ്രഹിക്കുന്നുവോ അതാഗ്രഹിക്കുന്ന ഒരു മനുഷ്യനായി നിസ്സംശയം ഞാന്‍ കണ്ടിരിക്കുന്നു. ഞാന്‍ ചെയ്യുവാന്‍ ആഗ്രഹിക്കുന്നതെല്ലാം അവന്‍ ചെയ്യും."
\s5
\v 23 "ദാവീദിന്‍റെ സന്തതികളില്‍നിന്നും ദാവീദിനോടും നമ്മുടെ പൂര്‍വികന്മാരോടും അവന്‍ ചെയ്യുമെന്നു പറഞ്ഞതു ചെയ്യുവാന്‍ വാഗ്ദത്തം ചെയ്ത പ്രകാരം യിസ്രായേല്‍ ജനമായിരിക്കുന്ന നമ്മെ രക്ഷിക്കുവാന്‍ യേശു എന്ന ഒരുവനെ ദൈവം കൊണ്ടുവന്നു.
\v 24 യേശു അവന്‍റെ പ്രവൃത്തി ആരംഭിക്കുന്നതിനു മുന്‍പ് യോഹന്നാന്‍ സ്നാപകന്‍ തന്‍റെ അടുക്കലേക്കു വന്ന എല്ലാ യിസ്രായേല്യരോടും പ്രസംഗിച്ചു. അവന്‍ അവരോട്, അവരുടെ പാപ സ്വഭാവങ്ങളില്‍നിന്ന് പിന്‍തിരിയേണമെന്നും ദൈവത്തോടു പാപക്ഷമക്കായി അപേക്ഷിക്കുകയും വേണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് അവന്‍ അവരെ സ്നാനപ്പെടുത്തി.
\v 25 ദൈവം അവനു ചെയ്യുവാന്‍ കൊടുത്ത പ്രവൃത്തി ഏകദേശമായി പൂര്‍ത്തീകരിക്കുന്ന സമയത്ത് യോഹന്നാന്‍ പറയുകയുണ്ടായി, "ദൈവം അയക്കുമെന്ന് വാഗ്ദത്തം ചെയ്ത മശിഹ ഞാനാകുന്നു എന്നു നിങ്ങള്‍ ചിന്തിക്കുന്നുണ്ടോ? അല്ല, ഞാന്‍ അല്ല, എന്നാല്‍ കേള്‍ക്കുക! മശിഹ പെട്ടെന്നു വരും അവന്‍ എന്നേക്കാള്‍ വലിയവനാണ്. അവന്‍റെ കാലില്‍നിന്ന് ചെരിപ്പ് അഴിക്കുവാന്‍ പോലുമുള്ള യോഗ്യത എനിക്കില്ല."
\s5
\v 26 പ്രിയ സഹോദരന്മാരും, അബ്രഹാമിന്‍റെ സന്തതികളുമായ, നിങ്ങള്‍ എല്ലാവരും ദൈവത്തെ ആരാധിക്കുന്ന യഹൂദന്മാരല്ലാത്ത നിങ്ങളുടെ ഇടയിലുള്ള എല്ലാവരും ദയവായി ശ്രദ്ധിക്കുക! ദൈവം ജനത്തെ എങ്ങനെ രക്ഷിക്കും എന്നതിനെക്കുറിച്ചുള്ള ഈ സന്ദേശം നമുക്കെല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്.
\v 27 യെരുശലേമില്‍ പാര്‍ക്കുന്ന ജനങ്ങളും അവരുടെ ഭരണകര്‍ത്താക്കളും യേശുവിനെ അംഗീകരിച്ചില്ല. എല്ലാ ശബ്ബത്തിലും പ്രവാചകന്മാര്‍ എഴുതിയിരിക്കുന്നത് ഉച്ചത്തില്‍ വായിക്കുന്നുണ്ടങ്കില്‍ തന്നെയും, അവരുടെ പ്രവാചകന്മാരുടെ സന്ദേശത്തെ അവര്‍ മനസ്സിലാക്കിയില്ല. കൂടാതെ യേശുവിനെ മരണത്തിനായി വിധിച്ചപ്പോള്‍ അവരുടെ പ്രവാചകന്മാര്‍ വളരെക്കാലം മുന്‍പ് പ്രവചിച്ചിരുന്നതു സത്യമായിത്തീര്‍ന്നു.
\s5
\v 28 വളരെയാളുകള്‍ യേശു തെറ്റായ കാര്യങ്ങളാണ് ചെയ്യുന്നതെന്ന് ആരോപിച്ചു. മരിക്കുവാന്‍ അര്‍ഹതപ്പെട്ട നിലയില്‍ അവന്‍ എന്തെങ്കിലും ചെയ്തതായി അവര്‍ക്ക് തെളിയിക്കുവാന്‍ കഴിഞ്ഞില്ല, ദേശാധിപതി ആയ പീലാത്തോസിനോട് യേശുവിനെ മരണത്തിനായി വിധിക്കേണ്ടതിന് അവര്‍ ആവശ്യപ്പെട്ടു.
\v 29 ജനങ്ങള്‍ അവനോടു എന്തു ചെയ്യും എന്ന് അവരുടെ പ്രവാചകന്മാര്‍ വളരെക്കാലം മുന്‍പ് എഴുതിയിരുന്ന എല്ലാ കാര്യങ്ങളും അവര്‍ യേശുവിനോട് ചെയ്തു. അവര്‍ യേശുവിനെ ഒരു കുരിശിന്മേല്‍ ആണിയാല്‍ തറച്ചുകൊന്നു, തുടര്‍ന്ന് അവന്‍റെ ശരീരം ക്രൂശില്‍നിന്ന് താഴെ ഇറക്കുകയും ഒരു കല്ലറയില്‍ വയ്ക്കുകയും ചെയ്തു.
\s5
\v 30 എന്നിരുന്നാലും ദൈവം അവനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചു.
\v 31 ഗലീലയില്‍നിന്നും യെരുശലേമിലേക്ക് അവനോടൊപ്പം വന്ന അവന്‍റെ അനുഗാമികള്‍ക്ക് അവന്‍ വളരെ ദിവസങ്ങള്‍ തുടരെ പ്രത്യക്ഷപ്പെട്ടു. അവനെ കണ്ടവര്‍ ഇപ്പോള്‍ അവനെക്കുറിച്ചു ജനങ്ങളോടു പറഞ്ഞുകൊണ്ടിരിക്കുന്നു."
\s5
\v 32 "ഈ നല്ല സന്ദേശം ഇപ്പോള്‍ ഞങ്ങള്‍ നിങ്ങളോട് അറിയിക്കുന്നു. നമ്മുടെ യഹൂദ പൂര്‍വ്വ പിതാക്കന്മാരോടു ദൈവം വാഗ്ദത്തം ചെയ്തതു പൂര്‍ത്തീകരിച്ചവ നിങ്ങളോടു പറയുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു!"
\v 33 അവരുടെ സന്തതികളായ ഞങ്ങള്‍ക്കുവേണ്ടിയും യേശുവിനെ ജീവനിലേക്കു വരുത്തുക മുഖാന്തിരം യഹൂദരല്ലാത്ത നിങ്ങള്‍ക്കുവേണ്ടിയും കൂടെ അവന്‍ ഇത് ഇപ്പോള്‍ ചെയ്തു, ആയതുപോലെ ദൈവം തന്‍റെ പുത്രനെ അയക്കുന്നതിനെക്കുറിച്ചു സംസാരിക്കുമ്പോള്‍ ദാവീദ് രണ്ടാം സങ്കീര്‍ത്തനത്തില്‍ ഇപ്രകാരം പറയുന്നു, "നീ എന്‍റെ പുത്രനാകുന്നു, ഇന്നു ഞാന്‍ നിന്‍റെ പിതാവായി തീര്‍ന്നു."
\v 34 ദൈവം മശിഹായെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചതിനാല്‍, അവനെ വീണ്ടും മരിക്കുവാന്‍ ഒരിക്കലും അനുവദിക്കുകയില്ല. ദൈവം നമ്മുടെ യഹൂദ പൂര്‍വപിതാക്കന്മാരോടു പറഞ്ഞു, "ഞാന്‍ ചെയ്യുമെന്നു ദാവീദിനോടു വാഗ്ദത്തം ചെയ്ത പ്രകാരം ഞാന്‍ തീര്‍ച്ചയായും നിങ്ങളെ സഹായിക്കും.
\s5
\v 35 മറ്റൊരു സങ്കീര്‍ത്തനത്തിലും ദാവീദ് മശിഹായെക്കുറിച്ചു പറയുന്നു, "നിന്‍റെ പരിശുദ്ധന്‍റെ ശരീരം അഴുകുവാന്‍ നീ അനുവദിക്കുകയില്ല".
\v 36 ദാവീദ് ജീവിച്ചിരുന്നപ്പോള്‍ അവന്‍ ചെയ്യേണമെന്ന് ദൈവം ആഗ്രഹിച്ചത്‌ അവന്‍ ചെയ്തു. അവന്‍ മരിച്ചപ്പോള്‍ അവന്‍റെ പൂര്‍വ്വികന്മാരുടെ ശരീരങ്ങള്‍ മറവു ചെയ്തതുപോലെ അവന്‍റെ ശരീരം സംസ്കരിച്ചു. കൂടാതെ അവന്‍റെ ശരീരം അഴുകുകയും ചെയ്തു. അതിനാല്‍ ഈ സങ്കീര്‍ത്തനത്തില്‍ അവനെക്കുറിച്ചല്ല അവന്‍ പറഞ്ഞത്.
\v 37 എന്നാല്‍ യേശുവിനെയാണ് ദൈവം മരിച്ചവരില്‍നിന്നും ഉയിര്‍പ്പിച്ചതും അവന്‍റെ ശരീരം അഴുകാതിരുന്നതും."
\s5
\v 38 അതുകൊണ്ട് എന്‍റെ സഹയിസ്രായേല്യരും മറ്റു സ്നേഹിതരും ആയുള്ളോരെ, യേശു ചെയ്ത പ്രവൃത്തിയുടെ ഫലം എന്ന നിലയില്‍ ദൈവത്തിനു നിങ്ങളുടെ പാപങ്ങളെ ക്ഷമിക്കുവാന്‍ കഴിയും എന്നു നിങ്ങള്‍ അറിയേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്. മോശെ എഴുതിയ നിയമങ്ങളാല്‍ നിങ്ങളില്‍ ക്ഷമിക്കപ്പെടാത്തവയും അവന്‍ നിങ്ങളോടു ക്ഷമിക്കും.
\v 39 യേശുവില്‍ വിശ്വസിക്കുന്നവര്‍, ദൈവത്തിനു പ്രസാദകരമല്ലാത്തതായി അവര്‍ ചെയ്തതായ കാര്യങ്ങളില്‍ തുടര്‍ന്നു കുറ്റക്കാരല്ലതാകുന്നു.
\s5
\v 40 അതിനാല്‍ ദൈവം ചെയ്യുമെന്നു പ്രവാചകന്മാര്‍ പറഞ്ഞിരിക്കുന്നതുപോലെ ദൈവം നിങ്ങളെ ന്യായം വിധിക്കാതിരിക്കാന്‍ കരുതിക്കൊള്ളുക.
\v 41 ദൈവം പറഞ്ഞതു പ്രവാചകന്മാര്‍ എഴുതി; "എന്നെ പരിഹസിക്കുന്ന നിങ്ങള്‍, ഞാന്‍ ചെയ്യുന്നതു നിങ്ങള്‍ കാണുമ്പോള്‍ തീര്‍ച്ചയായും നിങ്ങള്‍ അതിശയപ്പെടുകയും നിങ്ങള്‍ നശിച്ചു പോകുകയും ചെയ്യും. നിങ്ങള്‍ ജീവിച്ചിരിക്കുമ്പോള്‍ ഞാന്‍ നിങ്ങള്‍ക്കു ഭയപ്പെടുത്തുന്ന ചിലതു ചെയ്യുന്നതിനാല്‍ നിങ്ങള്‍ അതിശയപ്പെടും. ആരെങ്കിലും പറഞ്ഞാലും ഞാന്‍ ചെയ്യുന്നതു നിങ്ങള്‍ വിശ്വസിക്കയില്ല."
\s5
\v 42 പൌലൊസ് സംസാരം അവസാനിപ്പിച്ചതിനു ശേഷം അവര്‍ പോവുകയായിരുന്നു. അപ്പോള്‍ അവിടെ ഉണ്ടായിരുന്നവരില്‍ പലരും, അടുത്ത ശബ്ബത്തില്‍ മടങ്ങിവന്ന് ഈ കാര്യങ്ങള്‍ തങ്ങളോടു വീണ്ടും പറയണമെന്ന് ആവശ്യപ്പെട്ടു.
\v 43 സഭ തീര്‍ന്നതിനുശേഷം അവരില്‍ പലരും പൌലൊസിനെയും ബര്‍ന്നബാസിനെയും പിന്തുടരുവാന്‍ ആരംഭിച്ചു. ഈ ആളുകള്‍ ദൈവത്തെ ആരാധിക്കുന്ന യഹൂദന്മാരും യഹൂദരല്ലാത്തവരും ആയിരുന്നു. പൌലൊസും ബര്‍ന്നബാസും അവരോടു സംസാരിക്കുന്നതു തുടരുകയും യേശു ചെയ്ത പ്രവൃത്തികളുടെ കാരണത്താല്‍ ദൈവം ജനങ്ങളുടെ പാപങ്ങള്‍ കരുണാപൂര്‍വ്വം ക്ഷമിക്കുന്നതിനാല്‍ ദൈവത്തില്‍ വിശ്വസിക്കുന്നതു തുടരുകയും വേണം എന്നു നിര്‍ബന്ധിച്ചു.
\s5
\v 44 അടുത്ത ശബത്ത് ദിവസം കര്‍ത്താവായ യേശുവിനെക്കുറിച്ച് പൌലൊസും ബര്‍ന്നബാസും പറയുന്നതു, കേള്‍ക്കുവാന്‍ അന്ത്യോക്യയിലുള്ള കൂടുതല്‍ ആളുകളും യഹൂദന്മാരുടെ സഭ കൂടുന്നിടത്തു വന്നു.
\v 45 പൌലൊസിനെയും ബര്‍ന്നബാസിനെയും കേള്‍ക്കുവാന്‍ വലിയ ഒരു കൂട്ടം ആളുകള്‍ കൂടിവന്നതു യഹൂദ നേതാക്കന്മാര്‍ കണ്ടപ്പോള്‍ അവര്‍ അത്യന്തമായി അസൂയപ്പെട്ടു.
\s5
\v 46 അതിനുശേഷം പൌലൊസും ബര്‍ന്നബാസും ആ യഹൂദാ നേതാക്കന്മാരോട് വളരെ ധൈര്യമായി പറഞ്ഞത്, "ദൈവം ഞങ്ങളോട് പറയുവാന്‍ കല്പിച്ച കാരണത്താല്‍ യേശുവിനെക്കുറിച്ച് ദൈവത്തില്‍നിന്നുള്ള സന്ദേശം യഹൂദരല്ലാത്തവരോടു പ്രസംഗിക്കുന്നതിനു മുന്‍പ് നിങ്ങളോടു സംസാരിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ നിങ്ങള്‍ ദൈവസന്ദേശം തിരസ്കരിക്കുകയാണ്. അങ്ങനെ ചെയ്യുന്നതിനാല്‍ നിത്യജീവന് നിങ്ങള്‍ യോഗ്യരല്ല എന്നു നിങ്ങള്‍ കാണിച്ചിരിക്കുന്നു. ആയതിനാല്‍ ഞങ്ങള്‍ ഇപ്പോള്‍ നിങ്ങളെ വിട്ടു ദൈവസന്ദേശം യഹൂദരല്ലാത്തവരോടു പറയുവാന്‍ പോകുകയാണ്.
\v 47 ഞങ്ങള്‍ ഇതു ചെയ്യുവാന്‍ കര്‍ത്താവായ ദൈവം കല്പിച്ചിരിക്കയാല്‍ ഇതു ചെയ്യുന്നു. തിരുവെഴുത്തില്‍ അവന്‍ പറഞ്ഞു, "യഹൂദരല്ലാത്തവര്‍ക്ക് ഒരു പ്രകാശം എന്ന പോലെ എന്നെക്കുറിച്ചുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തുവാന്‍ ഞാന്‍ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു. ഞാന്‍ അവരെ രക്ഷിക്കുവാന്‍ ആഗ്രഹിക്കുന്നു എന്ന സന്ദേശം ലോകത്തെല്ലായിടത്തുമുള്ള ജനങ്ങളോട് പറയേണ്ടതിനു ഞാന്‍ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു."
\s5
\v 48 യഹൂദരല്ലാത്ത ആളുകള്‍ ഈ വാക്കുകള്‍ കേട്ടപ്പോള്‍, അവര്‍ സന്തോഷിക്കുവാന്‍ ആരംഭിക്കുകയും യേശുവിനെക്കുറിച്ചുള്ള സന്ദേശത്തിനായി ദൈവത്തിനു അവര്‍ മഹത്വം കൊടുക്കുകയും ചെയ്തു.
\v 49 ആ സമയത്ത് വിശ്വാസികളില്‍ വളരെ പേര്‍ ആ ഭാഗങ്ങളില്‍ കൂടി ചുറ്റി സഞ്ചരിക്കുകയും അവര്‍ പോയിരുന്ന എല്ലായിടത്തും കര്‍ത്താവായ യേശുവിനെക്കുറിച്ചുള്ള സന്ദേശം വ്യാപിപ്പിക്കുകയും ചെയ്തു.
\s5
\v 50 എന്നാല്‍ ചില യഹൂദ നേതാക്കന്മാര്‍ അവരോടൊപ്പം ആരാധിച്ചിരുന്ന ചില പ്രധാന സ്ത്രീകളോടും പട്ടണത്തിലുള്ള അധികം പ്രധാനപ്പെട്ട പുരുഷന്മാരോടും സംസാരിച്ചു. പൌലൊസിനെയും ബര്‍ന്നബാസിനെയും തടയുവാന്‍ അവരെ പ്രേരിപ്പിക്കുന്നതിനു ശ്രമിച്ചു. അതിനാല്‍ യഹൂദരല്ലാത്ത ആ ആളുകള്‍ പൌലൊസിനും ബര്‍ന്നബാസിനും എതിരായി ആളുകളെ ഇളക്കുകയും അവരെ ആ പ്രദേശത്തുനിന്നു പുറത്താക്കുകയും ചെയ്തു.
\v 51 രണ്ട് അപ്പൊസ്തലന്മാരും പുറപ്പെടുമ്പോള്‍ ദൈവം അവരെ തിരസ്കരിക്കുകയും ശിക്ഷിക്കുകയും ചെയ്യും എന്ന് ആ നേതാക്കന്മാരെ കാണിക്കേണ്ടതിനു അവര്‍ അവരുടെ കാലില്‍ നിന്നും പൊടി തട്ടിക്കളഞ്ഞു. അതിനുശേഷം അവര്‍ അന്ത്യോക്യ പട്ടണം വിടുകയും ഇക്കോന്യ പട്ടണത്തിലേക്കു പോകുകയും ചെയ്തു.
\v 52 അതേ സമയം വിശ്വാസികള്‍ സന്തോഷത്താലും പരിശുദ്ധാത്മാവിന്‍റെ ശക്തിയിലും നിറയപ്പെട്ടുകൊണ്ടിരുന്നു.
\s5
\c 14
\p
\v 1 പൌലൊസും ബര്‍ന്നബാസും ഇക്കോന്യയില്‍ ചെന്നു പതിവുപോലെ യഹൂദന്‍മാരുടെ കൂട്ടായ്മ സ്ഥലത്തു ചെല്ലുകയും കര്‍ത്താവായ യേശുവിനെ ക്കുറിച്ച് വളരെ ശക്തിയോടെ സംസാരിക്കുകയും ചെയ്തു. അതിന്‍റെ ഫലമായി ധാരാളം യഹൂദന്മാരും യഹൂദര്‍ അല്ലാത്തവരും യേശുവില്‍ വിശ്വസിച്ചു.
\v 2 എന്നാല്‍ ചില യഹൂദന്മാര്‍ ആ സന്ദേശം വിശ്വസിക്കുന്നത് നിരസിച്ചു. അവര്‍ യഹൂദരല്ലാത്തവരോട് അതു വിശ്വസിക്കരുതെന്നു പറഞ്ഞു; അവിടെയുള്ള വിശ്വാസികളുടെ നേരെ യഹൂദന്മാരല്ലാരെ കോപിഷ്ഠരാക്കി.
\s5
\v 3 അതിനാല്‍ പൌലോസും ബര്‍ന്നബാസും കര്‍ത്താവിനുവേണ്ടി ധൈര്യത്തോടെ സംസാരിച്ചുകൊണ്ടു വളരെ നാളുകള്‍ അവിടെ ചിലവഴിക്കുകയും അനേക അത്ഭുതങ്ങള്‍ ചെയ്യുവാന്‍ കര്‍ത്താവായ യേശു അവരെ പ്രാപ്തരാക്കുകയും ചെയ്തു. ഈ വിധത്തില്‍ നാം ഇത് അര്‍ഹിക്കുന്നില്ലെങ്കിലും കര്‍ത്താവ് നമ്മെ രക്ഷിക്കുന്നു എന്ന സന്ദേശത്തിന്‍റെ സത്യം അവന്‍ ജനങ്ങളെ കാണിച്ചു.
\v 4 ഇക്കോന്യയില്‍ പാര്‍ത്തിരുന്ന ആളുകള്‍ക്ക് രണ്ടുവിധ അഭിപ്രായങ്ങള്‍ ഉണ്ടായിരുന്നു. ചിലര്‍ യഹൂദന്മാരോട് യോജിച്ചു. മറ്റുള്ളവര്‍ അപ്പൊസ്തലന്മാരോട് യോജിച്ചു.
\s5
\v 5 അതിനുശേഷം പൌലോസിനെയും ബര്‍ന്നബാസിനെയും എതിര്‍ത്തിരുന്ന യഹൂദന്മാരും യഹൂദരല്ലാത്തവരും പൌലോസിനെയും ബര്‍ന്നബാസിനെയും എങ്ങനെ അപായപ്പെടുത്താം എന്നതിനെക്കുറിച്ച് അവര്‍ തമ്മില്‍ത്തമ്മില്‍ സംസാരിച്ചു. പൌലോസിനെയും ബര്‍ന്നബാസിനെയും കല്ലെറിഞ്ഞു കൊല്ലാമെന്നു അവര്‍ ഒരുമിച്ചു തീരുമാനിച്ചു.
\v 6 എന്നാല്‍ പൌലോസും, ബര്‍ന്നബാസും അവരുടെ പദ്ധതിയെക്കുറിച്ച് കേട്ടതിനാല്‍ അവര്‍ തിടുക്കത്തില്‍ ലുക്കവോന്യ ജില്ലയിലേക്ക് പോയി. അവര്‍ ആ ജില്ലയിലെ ലുസ്ത്ര, ദര്‍ബ എന്നീ പട്ടണങ്ങളിലേക്കും അവയുടെ ചുറ്റുമുള്ള ഭാഗങ്ങളിലേക്കും പോയി.
\v 7 അവര്‍ ആ ഭാഗങ്ങളില്‍ ആയിരുന്നപ്പോള്‍ കര്‍ത്താവായ യേശുവിനെക്കുറിച്ചുള്ള സന്ദേശം തുടര്‍ച്ചയായി ജനങ്ങളോടു പറഞ്ഞു.
\s5
\v 8 ലുസ്ത്രയില്‍ കാലുകള്‍ മുടന്തുള്ള ഒരു മനുഷ്യന്‍ അവിടെ ഇരുന്നിരുന്നു. അവന്‍റെ അമ്മ അവനു ജനനം നല്‍കുമ്പോള്‍ അവന്‍റെ കാലുകള്‍ മുടന്തുള്ളതായിരുന്നതിനാല്‍ അവന് ഒരിക്കലും നടക്കുവാന്‍ കഴിഞ്ഞിരുന്നില്ല.
\v 9 പൌലോസ് കര്‍ത്താവായ യേശുവിനെക്കുറിച്ചു പറയുന്നത് അവന്‍ ശ്രദ്ധിച്ചു. പൌലോസ് അവന്‍റെ നേരെ നോക്കുകയും കര്‍ത്താവായ യേശുവിന് തന്നെ സൌഖ്യമാക്കുവാന്‍ കഴിയും എന്ന് അവന്‍ വിശ്വസിക്കുന്നതായി അവന്‍റെ മുഖഭാവം കണ്ടു മനസ്സിലാക്കുകയും ചെയ്തു.
\v 10 അതിനാല്‍ പൌലൊസ് ഉച്ചത്തില്‍ അവനോട് വിളിച്ചു പറഞ്ഞു, "എഴുന്നേല്ക്കുക!" ആ മനുഷ്യന്‍ അതു കേട്ടപ്പോള്‍ ഉടനെ അവന്‍ മുകളിലേക്ക് ചാടുകയും ചുറ്റുപാടും നടക്കുവാന്‍ ആരംഭിക്കുകയും ചെയ്തു.
\s5
\v 11 പൌലൊസ് ചെയ്തത് ജനക്കൂട്ടം കണ്ടപ്പോള്‍ പൌലൊസും ബര്‍ന്നബാസും അവര്‍ ആരാധിച്ചിരുന്ന ദൈവങ്ങള്‍ ആണെന്ന് അവര്‍ ചിന്തിച്ചു. അതിനാല്‍ അവര്‍ ആവേശപൂര്‍വ്വം അവരുടെ സ്വന്തം ലുക്കവോന്യ ഭാഷയില്‍ ആര്‍പ്പിട്ടു, "നോക്കുക! നമ്മെ സഹായിക്കുവാന്‍ ദൈവങ്ങള്‍ മനുഷ്യരെപ്പോലെ തോന്നിപ്പിക്കത്തക്കവണ്ണം തങ്ങളെത്തന്നെ ആക്കി ആകാശത്തുനിന്നും താഴെ ഇറങ്ങി വന്നിരിക്കുന്നു!"
\v 12 ബര്‍ന്നബാസ് ഒരുപക്ഷേ മുഖ്യ ദൈവമെന്നുകരുതി അവന്‍റെ പേര് ഇന്ദ്രന്‍ എന്നും. പൌലൊസ് മറ്റു ദൈവങ്ങള്‍ക്കു വേണ്ടി സന്ദേശവാഹകന്‍ ആകയാല്‍ ബുധന്‍ എന്നും അവര്‍ പറയുവാന്‍ ആരംഭിച്ചു. പൌലൊസ് സംസാരിക്കുന്നതിനാല്‍ അവര്‍ അങ്ങനെ ചിന്തിച്ചു.
\v 13 പട്ടണ വാതിലിനു തൊട്ടുപുറത്ത് ജനങ്ങള്‍ ഇന്ദ്രനെ ആരാധിക്കുന്ന ഒരു ക്ഷേത്രം ഉണ്ടായിരുന്നു. പൌലൊസും ബര്‍ന്നബാസും ചെയ്തത് അവിടെ ഉണ്ടായിരുന്ന പുരോഹിതന്‍ കേട്ടു. അതിനാല്‍ വളരെ ആളുകള്‍ കൂടിവന്നിരുന്ന പട്ടണ വാതില്‍ക്കലേക്ക് അവന്‍ വന്നു. കഴുത്തില്‍ പൂമാലകള്‍ അണിയിച്ചിരുന്ന രണ്ടു കാളകളെ അവന്‍ കൊണ്ടുവന്നു. പൌലോസിനെയും ബര്‍ന്നബാസിനെയും ആരാധിക്കേണ്ടതിനായി ആചാരത്തിന്‍റെ ഭാഗമായി പുരോഹിതനും ആള്‍കൂട്ടവും രണ്ടു കാളകളെയും കൊല്ലുവാന്‍ ആഗ്രഹിച്ചു.
\s5
\v 14 എന്നാല്‍ അപ്പൊസ്തലന്മാരായ പൌലൊസും ബര്‍ന്നബാസും അതേക്കുറിച്ച് കേട്ടപ്പോള്‍ അവര്‍ വളരെ വിഷണ്ണരായി. അതിനാല്‍ അവര്‍ അവരുടെ സ്വന്തം വസ്ത്രങ്ങള്‍ കീറി. അവര്‍ നിലവിളിച്ചുകൊണ്ട് ജനങ്ങളുടെ ഇടയിലേക്ക് പോയി.
\v 15 "പുരുഷന്മാരെ, ഞങ്ങളെ ആരാധിപ്പാന്‍ ആ കാളകളെ നിങ്ങള്‍ കൊല്ലരുത്! ഞങ്ങള്‍ ദൈവങ്ങളല്ല! നിങ്ങള്‍ക്കുള്ളതുപോലെയുള്ള അതേ വികാരങ്ങള്‍ ഉള്ള വെറും മനുഷ്യരാണ് ഞങ്ങള്‍! ചില സുവാര്‍ത്തകള്‍ നിങ്ങളോടു പറയുവാനാണ് ഞങ്ങള്‍ വന്നത്! സര്‍വ്വശക്തനായ ഒരു ദൈവത്തെക്കുറിച്ച് നിങ്ങളോടു പറയുവാനാണ് ഞങ്ങള്‍ വന്നത്. നിങ്ങളെ സഹായിപ്പാന്‍ കഴിയാത്തതുകൊണ്ടു മറ്റു ദൈവങ്ങളെ നിങ്ങള്‍ ആരാധിക്കുന്നതു നിര്‍ത്തണമെന്ന് അവന്‍ ആഗ്രഹിക്കുന്നു. സ്വര്‍ഗങ്ങളെയും ഭൂമിയെയും സമുദ്രങ്ങളെയും അവയിലുള്ള സകലത്തെയും സൃഷ്ടിച്ചത് ഈ സത്യദൈവമാണ്.
\v 16 കഴിഞ്ഞ കാലങ്ങളില്‍ യഹൂദരല്ലാത്ത നിങ്ങള്‍ ആഗ്രഹിച്ച ദൈവങ്ങളെ ആരാധിച്ചു. അവനെ അറിയാത്ത കാരണത്താല്‍ അവയെ ആരാധിപ്പാന്‍ ദൈവം നിങ്ങളെ അനുവദിച്ചു.
\s5
\v 17 എന്നാല്‍ അവന്‍ നമ്മോടു കരുണയോടെ പ്രവര്‍ത്തിക്കുന്നു എന്നു നമുക്ക് കാണിച്ചു തന്നിരിക്കുന്നു. മഴ പെയ്യുന്നതിനും കൃഷി വളരുന്നതിനും അവനാണ് കാരണമാകുന്നത്. അവനാണ് നിങ്ങള്‍ക്ക് ഭക്ഷണം ധാരാളമായി തരുന്നതും നിങ്ങളുടെ ഹൃദയങ്ങളെ സന്തോഷംകൊണ്ടു നിറക്കുന്നതും
\v 18 പൌലൊസ് പറഞ്ഞതു ജനങ്ങള്‍ കേട്ടു, എന്നാല്‍ പൌലൊസിനെയും ബര്‍ന്നബാസിനെയും ആരാധിപ്പാന്‍ ആ കാളകളെ യാഗം അര്‍പ്പിക്കണമെന്നു അവര്‍ അതുവരെ ചിന്തിച്ചു. എന്നാല്‍ ഒടുവില്‍ അങ്ങനെ ചെയ്യാതിരിക്കേണ്ടതിനു ജനങ്ങള്‍ തീരുമാനിച്ചു.
\s5
\v 19 എന്നാല്‍, അന്ത്യോക്യയില്‍നിന്നും ഇക്കോന്യയില്‍നിന്നും വന്ന ചില യഹൂദന്മാര്‍ പൌലോസ് അവരോടു പറഞ്ഞുവന്നിരുന്ന സന്ദേശം സത്യമല്ലായെന്നു ലുസ്ത്രയില്‍ ഉള്ള ധാരാളം ആളുകളെ പറഞ്ഞു പ്രേരിപ്പിച്ചു. ആ യഹൂദന്‍മാര്‍ പറഞ്ഞതു കേട്ട് വിശ്വസിച്ച ജനങ്ങള്‍ പൌലൊസിനോട്‌ കോപിഷ്ഠരായി. അവന്‍ വീണ് അബോധാവസ്ഥയില്‍ ആകുന്നതു വരെ യഹൂദന്മാരെ കല്ലെറിയുന്നതിനും അവര്‍ അനുവദിച്ചു. അവന്‍ മരിച്ചു എന്നവര്‍ എല്ലാവരും ചിന്തിച്ചു, അതിനാല്‍ അവര്‍ അവനെ പട്ടണത്തിനു പുറത്തേക്ക് വലിച്ചിഴക്കുകയും അവിടെ അവനെ ഉപേക്ഷിക്കുകയും ചെയ്തു.
\v 20 പൌലൊസ് കിടന്നിരുന്ന സ്ഥലത്ത് ലുസ്ത്രയിലെ ചില വിശ്വാസികള്‍ വന്ന് അവനു ചുറ്റുംനിന്നു. പൌലോസിനു ബോധം വന്നു! അവന്‍ എഴുന്നേറ്റു വിശ്വാസികളോടുകൂടെ പട്ടണത്തിലേക്ക് മടങ്ങിപ്പോയി. പിറ്റേദിവസം, പൌലോസും ബര്‍ന്നബാസും ലുസ്ത്ര പട്ടണത്തില്‍നിന്ന് ദര്‍ബയിലേക്കു യാത്ര ചെയ്തു.
\s5
\v 21 അവര്‍ അവിടെ വളരെ ദിവസങ്ങള്‍ താമസിക്കുകയും യേശുവിനെക്കുറിച്ചുള്ള നല്ല സന്ദേശം ജനങ്ങളോടു പറഞ്ഞുവരികയും ചെയ്തു. വളരെ ആളുകള്‍ വിശ്വാസികളായിത്തീര്‍ന്നു. അതിനുശേഷം, പൌലൊസും ബര്‍ന്നബാസും അവരുടെ മടക്ക യാത്ര ആരംഭിച്ചു. അവര്‍ വീണ്ടും ലുസ്ത്രയിലേക്ക് പോയി. അതിനുശേഷം അവിടെനിന്നും ഇക്കോന്യയിലേക്ക് പോകുകയും പിസിദ്യ സംസ്ഥാനത്തെ അന്തോക്യ പട്ടണത്തിലേക്ക് പോകുകയും ചെയ്തു.
\v 22 ഓരോ സ്ഥലത്തും കര്‍ത്താവായ യേശുവിലുള്ള വിശ്വാസത്തില്‍ നിലനില്‍ക്കേണമെന്നു വിശ്വാസികളോട് അവര്‍ ആവശ്യപ്പെട്ടു. അവര്‍ വിശ്വാസികളോട് പറഞ്ഞു, "ദൈവം നമ്മെ എന്നെന്നേക്കുമായി ഭരിക്കുന്നതിനു മുന്‍പ് നാം വളരെ കഷ്ടങ്ങള്‍ സഹിക്കേണ്ടതുണ്ട്."
\s5
\v 23 ഓരോ കൂട്ടായ്മക്കുമായി പൌലൊസും ബര്‍ന്നബാസും നേതാക്കന്മാരെ തിരഞ്ഞെടുത്തു. ഓരോ സ്ഥലത്തുനിന്നും പൌലൊസും ബര്‍ന്നബാസും പോകുന്നതിനു മുന്‍പ് അവര്‍ വിശ്വാസികളെ കൂട്ടിവരുത്തുകയും ഉപവാസത്തിലും പ്രാര്‍ത്ഥനയിലും കുറച്ചു സമയങ്ങള്‍ ചിലവഴിക്കുകയും ചെയ്തു. തുടര്‍ന്നു പൌലൊസും ബര്‍ന്നബാസും അവര്‍ വിശ്വസിച്ച കര്‍ത്താവ് അവരെ കരുതേണ്ടതിനു നേതാക്കന്മാരെയും വിശ്വാസികളെയും കര്‍ത്താവായ യേശുവില്‍ ഭരമേല്പിച്ചു.
\v 24 പൌലൊസും ബര്‍ന്നബാസും പിസിദ്യ ജില്ലയില്‍കൂടി സഞ്ചരിച്ച്, അവര്‍ പംഫുല്യ ജില്ലയുടെ തെക്കോട്ടു പോയി.
\v 25 ആ ജില്ലയില്‍ പെര്‍ഗ എന്ന പട്ടണത്തില്‍ അവര്‍ എത്തുകയും അവിടെയുള്ള ജനങ്ങളോട് കര്‍ത്താവായ യേശുവിനെക്കുറിച്ചുള്ള ദൈവ സന്ദേശം പ്രസംഗിക്കുകയും ചെയ്തു. തുടര്‍ന്ന് അവര്‍ സമുദ്ര തീരത്തുള്ള അത്തല്യ പട്ടണത്തിലേക്കു പോയി.
\v 26 അവിടെ അവര്‍ ഒരു കപ്പലില്‍ കയറുകയും സിറിയ സംസ്ഥാനത്തെ അന്തോക്യ പട്ടണത്തിലേക്ക് മടങ്ങി പോകുകയും ചെയ്തു. പൌലൊസും ബര്‍ന്നബാസും മറ്റു സ്ഥലങ്ങളിലേക്കു പോകുവാനും പ്രസംഗിക്കുവാനും തിരഞ്ഞെടുത്ത സ്ഥലമായിരുന്നു അത്, കൂടാതെ അവര്‍ ഇപ്പോള്‍ പൂര്‍ത്തീകരിച്ച പ്രവൃത്തിയില്‍ പൌലൊസിനെയും ബര്‍ന്നബാസിനെയും സഹായിക്കേണ്ടതിനു വിശ്വാസികള്‍ ദൈവത്തോട് അപേക്ഷിച്ച സ്ഥലം ആയിരുന്നു.
\s5
\v 27 അവര്‍ അന്തോക്യ പട്ടണത്തില്‍ എത്തിയപ്പോള്‍ വിശ്വാസികളെ ഒരുമിച്ചു കൂട്ടിവരുത്തി. തുടര്‍ന്നു പൌലൊസും ബര്‍ന്നബാസും അവര്‍ക്ക് ചെയ്യുവാന്‍ ദൈവം സഹായിച്ച എല്ലാ കാര്യങ്ങളും അവരോടു പറഞ്ഞു. വിശേഷാല്‍ അനേകം യഹൂദരല്ലാത്ത ആളുകള്‍ യേശുവില്‍ വിശ്വസിക്കുന്നതിനു ദൈവം എങ്ങനെ അവരെ സഹായിച്ചു എന്നും പറഞ്ഞു.
\v 28 തുടര്‍ന്നു പൌലൊസും ബര്‍ന്നബാസും മറ്റു വിശ്വാസികളോടൊപ്പം അന്ത്യോക്യയില്‍ വളരെക്കാലം താമസിച്ചു.
\s5
\c 15
\p
\v 1 അതിനുശേഷം ചില യഹൂദ വിശ്വാസികള്‍ യഹൂദ്യ സംസ്ഥാനത്തുനിന്നും അന്ത്യോക്യയിലേക്ക് പോയി. അവിടെ അവര്‍ യഹൂദരല്ലാത്ത വിശ്വാസികളെ പഠിപ്പിക്കുവാന്‍ ആരംഭിച്ചുകൊണ്ടു പറഞ്ഞു, "ദൈവത്തില്‍നിന്നും പ്രാപിച്ച കല്പനകളില്‍ മോശെ കല്പിച്ചതനുസരിച്ചു നിങ്ങള്‍ ദൈവത്തോട് ബന്ധപ്പെട്ടിരിക്കുന്നു എന്നു കാണിക്കേണ്ടതിനു നിങ്ങള്‍ നിശ്ചയമായി പരിശ്ചേദന ഏല്‍ക്കേണം. നിങ്ങള്‍ അങ്ങനെ ചെയ്യാതിരുന്നാല്‍ നിങ്ങള്‍ രക്ഷിക്കപ്പെടുകയില്ല."
\v 2 പൌലോസും ബര്‍ന്നബാസും ആ യഹൂദന്മാരോട് ശക്തമായി വിയോജിക്കുകയും അവരോടു തര്‍ക്കിക്കുവാന്‍ ആരംഭിക്കുകയും ചെയ്തു. അതിനാല്‍ അപ്പൊസ്തലന്മാരുമായും മറ്റു നേതാക്കന്മാരുമായും ഈ വിഷയത്തെക്കുറിച്ച് ചര്‍ച്ച നടത്തുവാന്‍ യെരുശലേമിലേക്ക് പോകുവാനായി അന്തോക്യയിലുള്ള വിശ്വാസികള്‍ പൌലൊസിനെയും ബര്‍ന്നബാസിനെയും മറ്റു ചില വിശ്വാസികളെയും നിയമിച്ചു.
\s5
\v 3 അന്ത്യോക്യയിലുള്ള വിശ്വാസികളാല്‍ പൌലൊസിനെയും ബര്‍ന്നബാസിനെയും മറ്റുള്ളവരെയും പറഞ്ഞ് അയച്ചതിനുശേഷം, അവര്‍ ഫൊയ്നീക്യ, ശമര്യ സംസ്ഥാനങ്ങളില്‍കൂടി യാത്ര ചെയ്തു. വഴിയാത്രയില്‍ വിവിധ സ്ഥലങ്ങളില്‍ താമസിച്ചപ്പോള്‍ യഹൂദര്‍ അല്ലാത്തവര്‍ വിശ്വാസികളായിത്തീര്‍ന്ന വിവരം അതാതു സ്ഥലങ്ങളിലെ വിശ്വാസികളെ അറിയിച്ചു.
\v 4 പൌലൊസും ബര്‍ന്നബാസും മറ്റെല്ലാവരും യെരുശലേമില്‍ എത്തിയപ്പോള്‍ അപ്പൊസ്തലന്മാരും ആ കൂട്ടത്തിലുള്ള മറ്റു വിശ്വാസികളും അവരെ സ്വാഗതം ചെയ്തു. അതിനുശേഷം പൌലൊസും ബര്‍ന്നബാസും യഹൂദരല്ലാത്തവരുടെ ഇടയില്‍ പ്രവര്‍ത്തിച്ച കാര്യങ്ങളും അവരെ ദൈവം സഹായിച്ചതും അവരോടു വിവരിച്ചു.
\s5
\v 5 എന്നാല്‍ ചില പരീശ സമൂഹവുമായി ബന്ധപ്പെട്ട യഹൂദ വിശ്വാസികള്‍ മറ്റു വിശ്വാസികളോടൊപ്പം എഴുന്നേറ്റുനിന്ന് അവരോടു പറഞ്ഞത്, "യഹൂദരല്ലാത്ത യേശുവില്‍ വിശ്വസിച്ചവര്‍ തീര്‍ച്ചയായും പരിച്ഛേദന ഏല്‍ക്കുകയും ദൈവം മോശെക്കു നല്‍കിയ നിയമങ്ങള്‍ പാലിക്കുകയും വേണം".
\v 6 ഈ കാര്യത്തെക്കുറിച്ച് സംസാരിക്കുവാന്‍ അപ്പൊസ്തലന്മാരും മൂപ്പന്മാരും ഒരുമിച്ചു കൂടി വന്നു.
\s5
\v 7 ഈ കാര്യം വളരെയധികം സമയം ചര്‍ച്ച ചെയ്തതിനുശേഷം പത്രൊസ് എഴുന്നേറ്റുനിന്ന് അവരോടു സംസാരിച്ചു. അവന്‍ പറഞ്ഞു, "സഹോദരന്മാരായ വിശ്വാസികളെ, യഹൂദരല്ലാത്ത ആളുകള്‍ അവനില്‍ വിശ്വസിക്കേണ്ടതിനും ഞാന്‍ അവരോടു ദൈവസ്നേഹത്തെക്കുറിച്ചു പറയുന്നതിനുമായി കുറച്ചു നാളുകള്‍ക്കു മുന്‍പു നിങ്ങളുടെയും മറ്റ് അപ്പൊസ്തലന്മാരുടെയും ഇടയില്‍നിന്ന് എന്നെ തിരഞ്ഞെടുത്തു എന്ന് നിങ്ങള്‍ എല്ലാവരും അറിയുന്നുവല്ലോ.
\v 8 ദൈവം എല്ലാ ജനങ്ങളുടെയും ഹൃദയം അറിയുന്നു. ദൈവം നമ്മോടു ചെയ്ത അതേരീതിയില്‍ പരിശുദ്ധാത്മാവിനെ നല്‍കിക്കൊണ്ട് യഹൂദരല്ലാത്ത ആളുകളും തന്‍റെ ജനമായിരിക്കേണ്ടതിനു അംഗീകരിച്ചിരിക്കുന്നു എന്ന് എന്നെയും മറ്റുള്ളവരെയും കാണിച്ചു തന്നിരിക്കുന്നു.
\v 9 കര്‍ത്താവായ യേശുവിലുള്ള അവരുടെ വിശ്വാസത്തിന്‍റെ ഫലമായി അവന്‍ അവരുടെ ഉള്ളം സാധാരണനിലയില്‍ ശുദ്ധീകരിച്ചതിനാല്‍ നമുക്കും അവര്‍ക്കും ഇടയില്‍ ദൈവം വ്യത്യാസം വച്ചിട്ടില്ല. അതു അവന്‍ നമ്മോട് എങ്ങനെ ക്ഷമിച്ചു എന്നതുപോലെ തന്നെ.
\s5
\v 10 എന്തുകൊണ്ടാണ് യഹൂദരല്ലാത്ത വിശ്വാസികളെ നമ്മുടെ യഹൂദ ആചാരങ്ങളും നിയമങ്ങളും അനുസരിപ്പാന്‍ നിര്‍ബന്ധിക്കുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത്? നമ്മുടെ പൂര്‍വ്വ പിതാക്കന്മാര്‍ ലംഘിച്ചതും യഹൂദന്മാരായ നാം ഇതു പാലിക്കുവാന്‍ സാധിക്കാത്തതുമായത് അവരുടെമേല്‍ നിര്‍ബന്ധിച്ച് ആക്കുന്നതുകൊണ്ട് അവരുടെമേല്‍ ഒരു വലിയ ഭാരം വയ്ക്കുന്നതിനു തുല്യമാണ്! അതിനാല്‍ അതു ചെയ്തു ദൈവത്തെ കോപിപ്പിക്കുന്നത് അവസാനിപ്പിക്കുക.
\v 11 കര്‍ത്താവായ യേശു നമുക്കുവേണ്ടി എന്തുചെയ്തുവോ അതുകൊണ്ട് യഹൂദന്മാരായ നമ്മുടെ പാപങ്ങളില്‍ നമ്മെ ദൈവം രക്ഷിച്ചു എന്നു നാം അറിയുന്നു. കര്‍ത്താവായ യേശുവില്‍ വിശ്വസിച്ച യഹൂദരല്ലാത്തവരെ യഹൂദരായ നമ്മെ ദൈവം രക്ഷിച്ച അതേ രീതിയില്‍ രക്ഷിക്കുന്നു.
\s5
\v 12 പത്രൊസ് സംസാരിച്ചതിനുശേഷം അവിടെയുണ്ടായിരുന്ന എല്ലാ ആളുകളും നിശബ്ദരായി. അതിനുശേഷം ദൈവം യഹൂദരല്ലാത്ത ആളുകളെ അംഗീകരിച്ചു എന്നു കാണിക്കേണ്ടതിനു ബര്‍ന്നബാസിനെയും പൌലൊസിനെയും യഹൂദരല്ലാത്ത ആളുകളുടെ ഇടയില്‍ അത്ഭുതങ്ങള്‍ ചെയ്യുവാന്‍ ദൈവം സഹായിച്ചതിനെക്കുറിച്ച് അവര്‍ രണ്ടുപേരും പറഞ്ഞത് അവരെല്ലാവരും ശ്രദ്ധിച്ചു.
\s5
\v 13 ബര്‍ന്നബാസും പൌലൊസും സംസാരിക്കുന്നതു പൂര്‍ത്തീകരിച്ചപ്പോള്‍ യെരുശലേമിലുള്ള വിശ്വാസികളുടെ സമൂഹത്തിന്‍റെ നേതാവ് യാക്കോബ് അവരോടു സംസാരിച്ചു. അവന്‍ പറഞ്ഞു, 'സഹോദരന്മാരായ വിശ്വാസികളെ, എന്നെ ശ്രദ്ധിക്കുക".
\v 14 ദൈവത്തിന്‍റെ സ്വന്ത ജനമായിരിക്കേണ്ടതിനു യഹൂദരല്ലാത്തവരെ അവരുടെ ഇടയില്‍നിന്ന് അവരെ തിരഞ്ഞെടുത്തു അനുഗ്രഹിച്ചത് എങ്ങനെയെന്നു മുന്‍പ് ശിമോന്‍ പത്രൊസ് പറഞ്ഞുവല്ലോ.
\s5
\v 15 ദൈവം വളരെ കാലങ്ങള്‍ക്കു മുന്‍പ് പറഞ്ഞതായ വാക്കുകള്‍ പ്രവാചകന്മാരില്‍ ഒരാള്‍ എഴുതിയത് ഇതുമായി ഒത്തുവരുന്നു.
\v 16 ദാവീദ് വംശത്തില്‍നിന്ന് ഞാന്‍ ഒരു രാജാവിനെ തിരഞ്ഞെടുക്കുമ്പോള്‍ ഞാന്‍ ദാവീദിന്‍റെ രാജ്യം പുന:സ്ഥാപിക്കുകയും പിന്നീടു ഞാന്‍ മടങ്ങിവരികയും ചെയ്യും. അത് ഒരാള്‍ ഒരു ഭവനം ഇടിച്ചു കളഞ്ഞതിനുശേഷം അയാള്‍ പുനര്‍നിര്‍മാണം നടത്തുന്നതു പോലെയാണ്.
\v 17 മറ്റ് എല്ലാ ജനങ്ങളും കര്‍ത്താവായ ദൈവം എന്ന എന്നെ അറിയേണ്ടതിന് ശ്രമിപ്പാന്‍ ഞാന്‍ ഇതു ചെയ്യും. എന്‍റെ സ്വന്തമായിരിക്കേണ്ടതിനു ഞാന്‍ വിളിച്ച യഹൂദരല്ലാത്തവരും ഇതില്‍ ഉള്‍പ്പെടും. കര്‍ത്താവായ ദൈവമായ ഞാന്‍ ഈ വചനങ്ങള്‍ സംസാരിക്കകൊണ്ട് അതു സംഭവിക്കും എന്നു നിങ്ങള്‍ക്ക് തീര്‍ച്ചപ്പെടുത്താം.
\v 18 ഞാന്‍ ഈ കാര്യങ്ങള്‍ ചെയ്യുകയും വളരെ നാളുകള്‍ക്കു മുന്‍പ് അവരെക്കുറിച്ച് അറിയേണ്ടതിനു ഞാന്‍ എന്‍റെ ജനത്തെ സൃഷ്ടിക്കുകയും ചെയ്തു.
\s5
\v 19 യാക്കോബ് സംസാരിക്കുന്നതു തുടര്‍ന്നു. അവന്‍ പറഞ്ഞു, "ആയതിനാല്‍ തങ്ങളുടെ പാപങ്ങളില്‍നിന്നു പിന്തിരിഞ്ഞവരും ദൈവത്തിലേക്കു തിരിഞ്ഞവരുമായ യഹൂദരെ ബുദ്ധിമുട്ടിക്കുന്നത് നാം നിര്‍ത്തണമെന്ന് ഞാന്‍ അറിയുന്നു. അതെന്തന്നാല്‍ നമ്മുടെ പ്രമാണങ്ങളും ആചാരങ്ങളും അവര്‍ അനുസരിക്കണമെന്നു നാം ആവശ്യപ്പെടുന്നത് അവസാനിപ്പിക്കണം.
\v 20 അതിനു പകരം നാല് കാര്യങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് നാം അവര്‍ക്ക് ഒരു കത്തെഴുതണം. ആളുകള്‍ വിഗ്രഹങ്ങള്‍ക്ക് അര്‍പ്പിച്ച മാംസം അവര്‍ ഭക്ഷിക്കരുത്, അവര്‍ വിവാഹം കഴിക്കാത്ത ആരുടെയെങ്കിലും കൂടെ ശയിക്കരുത്. പിടലി പിരിച്ചു കൊന്ന മൃഗങ്ങളുടെ മാംസം അവര്‍ ഭക്ഷിക്കരുത്. കൂടാതെ മൃഗങ്ങളുടെ രക്തം അവര്‍ ഭക്ഷിക്കരുത്.
\v 21 പല പട്ടണങ്ങളിലും നിയമം വിലക്കുന്ന കാര്യങ്ങളെക്കുറിച്ച് മൊശെ എഴുതിയ നിയമങ്ങള്‍ വളരെക്കാലം മുതല്‍ തന്നെ ആളുകള്‍ പ്രഘോഷിച്ചു വരുന്നു. കൂടാതെ യഹൂദന്മാരുടെ ആരാധനാ സ്ഥലത്ത് എല്ലാ ശബത്തുകളിലും ആ നിയമങ്ങള്‍ വായിക്കുന്നുണ്ടല്ലോ. അതിനാല്‍ ആ നിയമങ്ങളെക്കുറിച്ചു യഹൂദരല്ലാത്തവര്‍ കൂടുതലായി അറിയുവാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ നമ്മുടെ ഭവനങ്ങളില്‍ നടന്നുവരുന്ന കൂടി വരവുകളില്‍ അവര്‍ക്ക് അറിയുവാന്‍ കഴിയും."
\s5
\v 22 അപ്പൊസ്തലന്മാരും മറ്റു മൂപ്പന്മാരും യെരുശലേമിലുള്ള മറ്റ് എല്ലാ വിശ്വാസികളും യാക്കോബ് പറഞ്ഞത് അംഗീകരിച്ചു. അതിനുശേഷം യെരുശലേമിലുള്ള നേതാക്കന്മാര്‍ എന്തു തീരുമാനിച്ചു എന്ന് അന്ത്യോക്യയിലുള്ള വിശ്വാസികള്‍ അറിയേണ്ടതിന് പൌലൊസിനോടും ബര്‍ന്നബാസിനോടും കൂടെ അവരുടെ ഇടയില്‍ നിന്നു തന്നെയുള്ള പുരുഷന്മാരെ തിരഞ്ഞെടുത്ത് അന്ത്യോക്യയിലേക്ക് അയക്കേണമെന്നു അവര്‍ തീരുമാനിച്ചു. ആയതിനാല്‍ അവര്‍ ബര്‍ന്നബാസ് എന്നു വിളിച്ചിരുന്ന യൂദയേയും ശീലാസിനെയും തിരഞ്ഞെടുത്തു. ഇവര്‍ ഇരുവരും യെരുശലേമിലെ വിശ്വാസികളുടെ ഇടയിലുള്ള നേതാക്കന്മാര്‍ ആയിരുന്നു.
\v 23 അതിനുശേഷം അന്ത്യോക്യയിലെ വിശ്വാസികളുടെ അടുക്കലേക്കു യൂദാസിനെയും ശിലാസിനെയും കൊണ്ടുപോകുവാന്‍ താഴെപ്പറയുന്ന കത്തെഴുതി: "സിറിയ, കിലിക്യ സംസ്ഥാനങ്ങളിലെയും അന്ത്യോക്യയില്‍ പാര്‍ക്കുന്നവരുമായ യഹൂദരല്ലാത്ത വിശ്വാസികള്‍ക്ക് അപ്പൊസ്തലന്മാരും മൂപ്പന്മാരുമായ നിങ്ങളുടെ സഹോദരന്മാരായ ഞങ്ങളുടെ വന്ദനങ്ങള്‍. നിങ്ങള്‍ക്ക് ഈ കത്തെഴുതി അയക്കുന്നു.
\s5
\v 24 ഞങ്ങളുടെ ഇടയില്‍നിന്നും ചില പുരുഷന്മാര്‍ നിങ്ങളുടെ അടുക്കലേക്കു പോയതായി ആളുകള്‍ ഞങ്ങളോടു പറഞ്ഞു, എന്നാല്‍ ഞങ്ങള്‍ അവരെ നിങ്ങളുടെ അടുക്കലേക്കു അയച്ചിട്ടില്ലതാനും. നിങ്ങളുടെ ചിന്തകളെ സംശയത്തില്‍ ആക്കുന്ന കാര്യങ്ങളെ നിങ്ങളോട് പറഞ്ഞു നിങ്ങളെ കുഴപ്പത്തിലാക്കി എന്നു ഞങ്ങള്‍ കേട്ടു.
\v 25 അതിനാല്‍ ഞങ്ങള്‍ ഇവിടെ ഒരുമിച്ചു കൂടിയതിനുശേഷം, ഞങ്ങള്‍ വളരെയധികം സ്നേഹിക്കുന്ന ബര്‍ന്നബാസിനോടും പൌലൊസിനോടും കൂടെ നിങ്ങളുടെ അടുക്കലേക്കു പോകുവാന്‍ ചില പുരുഷന്മാരെ തിരഞ്ഞെടുക്കുവാന്‍ ആവശ്യപ്പെടുവാനും ഞങ്ങള്‍ തീരുമാനിച്ചു.
\v 26 നമ്മുടെ കര്‍ത്താവായ യേശു എന്ന മശിഹായെ അവര്‍ സേവിക്കുന്നതിനാല്‍ ആ രണ്ടു പേരും തങ്ങളുടെ ജീവനെ കഷ്ടത്തില്‍ ആക്കി.
\s5
\v 27 ഞങ്ങള്‍ യൂദാസിനെയും ശീലാസിനെയും നിങ്ങളുടെ അടുക്കലേക്കു അയക്കുന്നു. ഞങ്ങള്‍ എഴുതിയിരുന്ന അതേ കാര്യങ്ങള്‍ അവര്‍ നിങ്ങളോടു പറയും.
\v 28 വളരെയധികം ഭാരമായ യഹൂദ നിയമങ്ങള്‍ നിങ്ങള്‍ അനുസരിപ്പാന്‍ ആവശ്യമില്ലെന്ന് പരിശുദ്ധാത്മാവിനും ഞങ്ങള്‍ക്കും ശരിയെന്നു തോന്നിയിരിക്കുന്നു. അതിനുപകരം താഴെപ്പറയുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിക്കണമെന്നു മാത്രം ഞങ്ങള്‍ നിങ്ങളോട് ആവശ്യപ്പെടുന്നു.
\v 29 ആളുകള്‍ വിഗ്രഹങ്ങള്‍ക്ക് അര്‍പ്പിച്ച ഭക്ഷണം നിങ്ങള്‍ കഴിക്കരുത്. മൃഗങ്ങളില്‍ നിന്നുള്ള രക്തം നിങ്ങള്‍ കഴിക്കരുത്. കൂടാതെ ആളുകള്‍ കഴുത്തു ഞെരിച്ചു കൊന്ന മൃഗങ്ങളുടെ മാംസം നിങ്ങള്‍ ഭക്ഷിക്കരുത്.
\s5
\v 30 അവന്‍ തിരഞ്ഞെടുത്ത നാലു പുരുഷന്മാര്‍ യെരൂശലേമില്‍നിന്നു പുറപ്പെട്ടു അന്ത്യോക്യയിലേക്ക് വന്നു. അവിടെ എല്ലാ വിശ്വാസികളും ഒരുമിച്ചു കൂടിവന്നപ്പോള്‍, അവര്‍ അവര്‍ക്ക് കത്തു കൊടുത്തു.
\v 31 അവിടെയുള്ള വിശ്വാസികള്‍ കത്തു വായിച്ചപ്പോള്‍ അവര്‍ സന്തോഷിച്ചു. എന്തുകൊണ്ടെന്നാല്‍ അതിലെ സന്ദേശം അവരെ ഉത്സാഹിപ്പിച്ചു.
\v 32 യൂദാസും ശീലാസും പ്രവാചകന്മാര്‍ ആയിരുന്നതിനാല്‍ അവര്‍ വളരെ അധികം സംസാരിക്കുകയും അവിടെയുള്ള വിശ്വാസികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. കൂടാതെ കര്‍ത്താവായ യേശുവില്‍ വളരെ ശക്തമായി വിശ്വസിക്കുന്നതിനു സഹായിക്കുകയും ചെയ്തു.
\s5
\v 33 യൂദാസും ശീലാസും അവിടെ കുറച്ചുസമയം താമസിച്ചതിനുശേഷം യെരുശലേമിലേക്ക് മടങ്ങുവാന്‍ തയ്യാറാവുകയും അന്ത്യോക്യയില്‍ ഉള്ള വിശ്വാസികള്‍ അവര്‍ക്ക് നന്മ ആശംസിക്കുകയും തുടര്‍ന്ന് അവര്‍ അവിടെ നിന്നും പുറപ്പെടുകയും ചെയ്തു.
\v 34
\v 35 എന്നാല്‍ പൌലൊസും ബര്‍ന്നബാസും അന്ത്യോക്യയില്‍ താമസിക്കുന്നത് തുടര്‍ന്നു. അവന്‍ അവിടെ ആയിരിക്കുമ്പോള്‍ അവര്‍ മറ്റുള്ളവരുമായി കര്‍ത്താവായ യേശുവിനെ കുറിച്ചുള്ള സന്ദേശം ആളുകളെ പഠിപ്പിക്കുകയും പ്രസംഗിക്കുകയും ചെയ്തു.
\s5
\v 36 കുറച്ചു സമയത്തിനു ശേഷം പൌലൊസ് ബാര്‍ന്നബാസിനോട്, "കര്‍ത്താവായ യേശുവിനെക്കുറിച്ചുള്ള സന്ദേശം നാം മുന്‍പു പ്രസംഗിച്ച ഓരോ പട്ടണങ്ങളിലും തിരിച്ചുചെന്ന് സഹ വിശ്വാസികളെ സന്ദര്‍ശിക്കാം എന്നു പറഞ്ഞു. അങ്ങനെയായാല്‍ അതുവഴി അവര്‍ കര്‍ത്താവായ യേശുവിലുള്ള വിശ്വാസത്താല്‍ എങ്ങനെ തുടരുന്നു എന്നു നാം അറിയും.
\v 37 ബര്‍ന്നബാസ് പൌലൊസിന്‍റെ വാക്കുകള്‍ സമ്മതിച്ചു. എന്നാല്‍ മര്‍ക്കോസ് എന്നു മറു പേരുള്ള യോഹന്നാനെ വീണ്ടും കൂടെ കൊണ്ടു പോകുവാന്‍ അവന്‍ ആഗ്രഹിച്ചു.
\v 38 എന്നാല്‍ പൌലൊസ് ബര്‍ന്നബാസിനോട് അവര്‍ പംഫുല്യ ദേശത്തു ആയിരുന്നപ്പോള്‍ മര്‍ക്കോസ് അവരെ വിട്ടുപിരിയുകയും അവരോടൊപ്പം പ്രവര്‍ത്തിക്കുന്നതു തുടരാതിരുന്നതിനാല്‍ മര്‍ക്കോസിനെ അവരോടൊപ്പം കൊണ്ടുപോകുന്നത് നന്നല്ല എന്നു ചിന്തിക്കുന്നതായി പറയുകയും ചെയ്തു.
\s5
\v 39 ഈ വിഷയത്തില്‍ പൌലോസും ബര്‍ന്നബാസും ശക്തമായി അന്യോന്യം വിയോജിച്ചു. അതിനാല്‍ അവര്‍ ഒരാള്‍ മറ്റൊരാളില്‍നിന്നും വേര്‍പിരിഞ്ഞു. ബര്‍ണബാസ് മര്‍ക്കോസിനെ അവനോടൊപ്പം കൊണ്ടുപോയി. അവര്‍ ഒരു കപ്പലില്‍ കയറി കുപ്രോസ് എന്ന ദ്വീപിലേക്ക് പോയി.
\v 40 പൌലൊസിനോടൊപ്പം പ്രവര്‍ത്തിക്കേണ്ടതിനു ശീലാസ് അന്ത്യോക്യയിലേക്ക് മടങ്ങിയതിനാല്‍ പൌലൊസ് ശീലാസിനെ തിരഞ്ഞെടുത്തു. അവിടെയുള്ള വി ശ്വാസികള്‍ പൌലൊസിനെയും ശീലാസിനെയും അനുഗ്രഹത്തോടെ സഹായിക്കേണ്ടതിനു കര്‍ത്താവായ ദൈവത്തോടു പ്രാര്‍ത്ഥിച്ചു. തുടര്‍ന്ന് അവര്‍ രണ്ടുപേരും അന്ത്യോക്യയില്‍നിന്നും പുറപ്പെട്ടു.
\v 41 പൌലൊസ് ശീലാസിനോടുകൂടി സിറിയ, കിലിക്യ, സംസ്ഥാനങ്ങളില്‍ കൂടി സഞ്ചരിക്കുന്നത് തുടര്‍ന്നു. ആ സ്ഥലങ്ങളിലുള്ള വിശ്വാസി സമൂഹങ്ങള്‍ കര്‍ത്താവായ യേശുവില്‍ ശക്തമായി വിശ്വസിക്കേണ്ടതിന് അവര്‍ സഹായിച്ചുപോന്നു.
\s5
\c 16
\p
\v 1 പൌലൊസും ശിലാസും ദര്‍ബ, ലുസ്ത്ര എന്നീ പട്ടണങ്ങളിലേക്കു പോകുകയും അവിടെയുള്ള വിശ്വാസികളെ സന്ദര്‍ശിക്കുകയും ചെയ്തു. ഇത് ശ്രദ്ധിക്കുക: തിമൊഥെയൊസ് എന്നു പേരുള്ള ഒരു വിശ്വാസി ലുസ്ത്രയില്‍ ജീവിച്ചിരുന്നു. അവന്‍റെ അമ്മ ഒരു യഹൂദ വിശ്വാസി ആയിരുന്നു. എന്നാല്‍ അവന്‍റെ പിതാവ് ഒരു യവനന്‍ ആയിരുന്നു.
\v 2 ലുസ്ത്രയിലും ഇക്കോന്യയിലും ഉള്ള വിശ്വാസികള്‍ തിമൊഥെയൊസിനെക്കുറിച്ചു നല്ല കാര്യങ്ങള്‍ പറഞ്ഞു.
\v 3 പൌലൊസ് മറ്റു സ്ഥലങ്ങളിലേക്കു പോയപ്പോള്‍ തിമൊഥെയൊസിനെ തന്നോടൊപ്പം കൊണ്ടുപോകുവാന്‍ ആഗ്രഹിച്ചു. അതിനാല്‍ അവന്‍ തിമൊഥെയൊസിനെ പരിച്ഛേദന കഴിച്ചു. ആ സ്ഥലങ്ങളിലുള്ള വിശ്വാസികള്‍ തിമൊഥെയൊസിന്‍റെ യഹൂദന്‍ അല്ലാത്ത പിതാവ് അവനെ പരിച്ഛേദന കഴിപ്പിച്ചില്ല എന്ന് അറിഞ്ഞിരുന്നതിനാല്‍ യഹൂദന്മാര്‍ തിമൊഥെയൊസിനെ അംഗീകരിക്കേണ്ടതിനു പൌലൊസ് അങ്ങനെ ചെയ്തു.
\s5
\v 4 ആകയാല്‍ തിമൊഥെയൊസ് പൌലൊസിനോടും ശിലാസിനോടുംകൂടെ പോകുകയും അവന്‍ മറ്റ് അനേകം പട്ടണങ്ങളിലേക്കു യാത്ര ചെയ്യുകയും ചെയ്തു. ഓരോ പട്ടണത്തിലും അപ്പൊസ്തലന്മാരും യെരുശലേമിലുള്ള വിശ്വാസികളും തീരുമാനിച്ച വ്യവസ്ഥകള്‍ ഓരോ പട്ടണത്തിലുമുള്ള വിശ്വാസികളോടു പറഞ്ഞു.
\v 5 കര്‍ത്താവായ യേശുവില്‍ ശക്തിയോടെ കൂടുതലായി വിശ്വസിപ്പാന്‍ ആ പട്ടണങ്ങളിലുള്ള വിശ്വാസികളെ അവര്‍ സഹായിക്കുകയും ദിനം തോറും കൂടുതല്‍ ആളുകള്‍ വിശ്വാസികള്‍ ആകുകയും ചെയ്തു.
\s5
\v 6 ആസ്യയില്‍ പൌലൊസും അവന്‍റെ കൂട്ടാളികളും ദൈവവചനം സംസാരിക്കുന്നതിനു പരിശുദ്ധാത്മാവ് വിലക്കുകയുണ്ടായി. അതിനാല്‍ അവര്‍ ഫ്രുഗ്യ ഗലാത്യ പ്രദേശങ്ങളിലൂടെ പോയി.
\v 7 അവര്‍ മിസ്യ സംസ്ഥാനത്തിന്‍റെ അതിരില്‍ എത്തുകയും ബിഥന്യ സംസ്ഥാനത്തിന്‍റെ തെക്കോട്ട് പോകുവാന്‍ അവര്‍ ആഗ്രഹിക്കുകയും ചെയ്തു, എന്നാല്‍ അവിടേക്ക് പോകുന്നതില്‍നിന്നും ആത്മാവ് വീണ്ടും അവരെ വിലക്കി.
\v 8 അതിനാല്‍ അവര്‍ മിസ്യാ സംസ്ഥാനത്തുകൂടി പോകുവാന്‍ അവര്‍ ആഗ്രഹിക്കുകയും സമുദ്രതീരത്തുള്ള ഒരു പട്ടണമായ ത്രോവാസില്‍ എത്തുകയും ചെയ്തു.
\s5
\v 9 ആ രാത്രിയില്‍ ദൈവം പൌലൊസിനു നല്‍കിയ ഒരു ദര്‍ശനത്തില്‍ മക്കദോന്യ സംസ്ഥാനത്തു നിന്നുള്ള ഒരു മനുഷ്യനെ കണ്ടു. അവന്‍ പൌലൊസിനെ വിളിച്ചിട്ട് പറഞ്ഞത്. "മക്കദോന്യയിലേക്ക് വരികയും ഞങ്ങളെ സഹായിക്കുകയും ചെയ്യുക!"
\v 10 ദര്‍ശനം കണ്ടതിനു ശേഷം മക്കദോന്യയിലുള്ള ജനങ്ങളോടു നല്ല വാര്‍ത്ത അറിയിക്കേണ്ടതിനു ദൈവം ഞങ്ങളെ വിളിച്ചിരിക്കുന്നു എന്നു ഞങ്ങള്‍ വിശ്വസിച്ചതിനാല്‍ ഞങ്ങള്‍ മക്കദോന്യയിലേക്ക് പോകുവാന്‍ പുറപ്പെട്ടു.
\s5
\v 11 ഞങ്ങള്‍ ഒരു പടകില്‍ കയറി ത്രോവാസില്‍നിന്നും യാത്ര പുറപ്പെട്ടു സമോത്രയിലേക്ക് പോകുകയും അടുത്ത ദിവസം നവപൊലിസ് എന്ന പട്ടണത്തിലേക്കു പോകുകയും ചെയ്തു.
\v 12 പിന്നീടു ഞങ്ങള്‍ നവപൊലിസ് വിട്ടു ഫിലിപ്പിയയിലേക്ക് പോയി. ഇതു വളരെയധികം റോമാ പൗരന്മാര്‍ താമസിച്ചിരുന്ന മക്കദോന്യയിലെ ഒരു പ്രധാന പട്ടണമായിരുന്നു. ഞങ്ങള്‍ ഫിലിപ്യയില്‍ വളരെ ദിവസങ്ങള്‍ താമസിച്ചു.
\v 13 ശബത്തു ദിവസം നദീതീരത്തുള്ള പട്ടണവാതിലിനു പുറത്തു ഞങ്ങള്‍ പോയി. യഹൂദന്‍മാരായ ആളുകള്‍ പ്രാര്‍ത്ഥനക്കായി അവിടെ കൂടിയിരിക്കുന്നു എന്ന് ആരോ ഒരാള്‍ പറഞ്ഞതു ഞങ്ങള്‍ കേട്ടു. ഞങ്ങള്‍ അവിടെ എത്തിയപ്പോള്‍ പ്രാര്‍ത്ഥനക്കായി കുറച്ചു സ്ത്രീകള്‍ ഇരിക്കുന്നതു ഞങ്ങള്‍ കണ്ടു. അതിനാല്‍ ഞങ്ങള്‍ അവിടെ ഇരുന്നു യേശുവിനെക്കുറിച്ചു അവരോടു പറയുവാന്‍ ആരംഭിച്ചു.
\s5
\v 14 പൌലൊസ് പറയുന്നത് ലുദിയ എന്നു പേരുള്ള സ്ത്രീ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവള്‍ തുയഥൈര എന്ന പട്ടണത്തില്‍ നിന്നു ള്ളവളും രക്താംബരം വില്‍ക്കുന്നവളും ദൈവത്തെ ആരാധിക്കുന്നവളും ആയിരുന്നു. പൌലൊസ് പറയുന്ന സന്ദേശത്തിനു ശ്രദ്ധ കൊടുക്കുവാന്‍ കര്‍ത്താവായ ദൈവം അവള്‍ക്കു കാരണമാക്കുകയും അവള്‍ അത് വിശ്വസിക്കുകയും ചെയ്തു.
\v 15 പൌലോസും ശീലാസും അവളുടെ വീട്ടില്‍ താമസിച്ചിരുന്ന മറ്റുള്ളവരെയും സ്നാനപ്പെടുത്തിയശേഷം അവള്‍ അവരോടു പറഞ്ഞു, "ഞാന്‍ കര്‍ത്താവിനോടു വിശ്വസ്ത ആയിരിക്കുന്നു എന്നു നിങ്ങള്‍ വിശ്വസിക്കുന്നു എങ്കില്‍ എന്‍റെ ഭവനത്തിലേക്കു വരികയും അവിടെ പാര്‍ക്കുകയും ചെയ്യുക".
\s5
\v 16 മറ്റൊരു ദിവസം ജനങ്ങള്‍ പ്രാര്‍ത്ഥനക്കായി കൂടിവന്നിരുന്ന സ്ഥലത്തേക്കു ഞങ്ങള്‍ പോകുമ്പോള്‍ അടിമയായിരുന്ന ഒരു ചെറുപ്പക്കാരി സ്ത്രീയെ ഞങ്ങള്‍ കണ്ടുമുട്ടി. ജനങ്ങളെക്കുറിച്ച് ഭാവി പറയുന്നതിന് ഒരു ദുഷ്ട ആത്മാവ് അവള്‍ക്കു ശക്തി കൊടുത്തിരുന്നു. ജനങ്ങള്‍ക്ക്‌ എന്തു സംഭവിക്കും എന്ന് അവള്‍ പറയുന്നതിനു പകരമായി ആളുകള്‍ അവളുടെ യജമാനന്മാര്‍ക്കു പണം കൊടുത്തിരുന്നു.
\v 17 ഈ യുവതിയായ സ്ത്രീ പൌലൊസിനെയും ഞങ്ങള്‍ മറ്റുള്ളവരെയും പിന്തുടര്‍ന്ന് ഇങ്ങനെ വിളിച്ചു പറഞ്ഞു, എല്ലാ ദൈവങ്ങളെക്കാളും വലിയവനായ ഒരു ദൈവത്തെ സേവിക്കുന്നവരാണ് ഈ മനുഷ്യര്‍!" ദൈവത്തിനു നിങ്ങളെ എങ്ങനെ രക്ഷിക്കുവാന്‍ കഴിയും എന്ന് ഇവര്‍ നിങ്ങളോട് പറയുന്നു".
\v 18 വളരെയധികം ദിവസം ഇതു ചെയ്യുന്നത് അവര്‍ തുടര്‍ന്നിരുന്നു. ഒടുവില്‍ പൌലൊസ് കോപാകുലനായി . അതിനാല്‍ അവന്‍ യൌവനക്കാരിയായ സ്ത്രീയുടെ നേരേ തിരിയുകയും അവളില്‍ ഉണ്ടായിരുന്ന ദുഷ്ട ആത്മാവിനോട്: "യേശു എന്ന മശിഹായുടെ നാമത്തില്‍ അവളില്‍നിന്നും പുറത്തു വരട്ടെ!" എന്നു പറയുകയും ചെയ്തു. അതേസമയം തന്നെ ദുഷ്ടാത്മാവ്‌ അവളെ വിട്ടു.
\s5
\v 19 ജനങ്ങള്‍ക്ക്‌ എന്തു സംഭവിക്കും എന്നും ഇനി ഒരിക്കലും അവള്‍ക്കു ലക്ഷണം പറയുവാന്‍ കഴിയുകയില്ല എന്നും അവര്‍ക്ക് അവളിലൂടെ പണം സമ്പാദിക്കുവാന്‍ ഇനി ഒരിക്കലും സാധിക്കയില്ല എന്നും അവളുടെ യജമാനന്മാര്‍ തിരിച്ചറിഞ്ഞതിനാല്‍ അവര്‍ കോപിച്ചു. അവര്‍ പൌലൊസിനെയും ശിലാസിനെയും പിടിച്ചു പട്ടണാധികാരികള്‍ ഉണ്ടായിരുന്ന പൊതുസ്ഥലത്തേക്ക് പോയി.
\v 20 യുവതിയായ സ്ത്രീയുടെ യജമാനന്മാര്‍ പട്ടണത്തിന്‍റെ ഭരണാധികാരികളെ കൊണ്ടുവരികയും, "ഈ മനുഷ്യര്‍ യഹൂദന്മാരും നമ്മുടെ പട്ടണത്തിലുള്ള ജനങ്ങളെ വളരെയധികം ബുദ്ധിമുട്ടിക്കുന്നവരുമാണ്.
\v 21 റോമാക്കാരായ നമ്മുടെ നിയമങ്ങള്‍ അനുവദിക്കാത്ത നിയമങ്ങള്‍ പിന്തുടരുവാന്‍ ഇവര്‍ നമ്മെ പഠിപ്പിക്കുന്നു!" എന്നു പറയുകയും ചെയ്തു.
\s5
\v 22 പൌലൊസിനെയും ശീലാസിനെയും കുറ്റപ്പെടുത്തുന്നവരോട് വലിയ ഒരു കൂട്ടം ചേരുകയും അവര്‍ അവരെ അടിക്കുവാന്‍ ആരംഭിക്കുകയും ചെയ്തു. തുടര്‍ന്നു പൌലൊസിന്‍റെയും ശീലാസിന്‍റെയും വസ്ത്രങ്ങള്‍ കീറുവാനും അവരെ കോലുകൊണ്ട് അടിക്കുവാനും റോമന്‍ ഭരണാധികാരികള്‍ പടയാളികളോട് പറഞ്ഞു.
\v 23 അതിനാല്‍ പടയാളികള്‍ പൌലൊസിനെയും ശിലാസിനെയും കോലുകൊണ്ട് വളരെ കഠിനമായി അടിച്ചു. അതിനുശേഷം അവര്‍ അവരെ തടവറയില്‍ ഇട്ടു. അവര്‍ തടവറയില്‍നിന്നും പുറത്തു പോകാതിരിക്കുവാന്‍ ഉറപ്പു വരുത്തേണമെന്നു ജയില്‍ അധികാരിയോടു പറഞ്ഞു.
\v 24 അധികാരികള്‍ അവനോട് അങ്ങനെ ചെയ്യുവാന്‍ പറഞ്ഞതിന്‍റെ കാരണത്താല്‍ ജയില്‍ അധികാരി പൌലൊസിനെയും ശീലാസിനെയും തടവറയുടെ ഏറ്റവും അകത്തുള്ള മുറിയില്‍ ഇട്ടു. അവിടെ അവന്‍ അവരെ തറയില്‍ ഇരുത്തി. അവരുടെ കാലുകള്‍ മുന്‍പോട്ടാക്കി വലിച്ചു നീട്ടി. തുടര്‍ന്ന് അവരുടെ കണങ്കാലുകള്‍ വലിയ രണ്ടു തടി കഷണങ്ങളുടെ ഇടയില്‍ കുഴിയില്‍ ആക്കി മുറുക്കി അതിനാല്‍ പൌലോസിനും ശീലാസിനും അവരുടെ കാലുകള്‍ ചലിപ്പിക്കുവാന്‍ കഴിഞ്ഞില്ല.
\s5
\v 25 ഏകദേശം അര്‍ദ്ധരാത്രിയില്‍ പൌലൊസും ശീലാസും പ്രാര്‍ത്ഥിക്കുകയും പാട്ടുകള്‍ പാടി ദൈവത്തെ സ്തുതിക്കുകയും ചെയ്തു. മറ്റു തടവുകാര്‍ അവരെ ശ്രദ്ധിച്ചിരുന്നു.
\v 26 പെട്ടെന്ന് ശക്തമായ ഭൂകമ്പം ഉണ്ടായതിനാല്‍ അത് തടവറയെ കുലുക്കി. ഭൂകമ്പം കാരണത്താല്‍ തടവറയുടെ എല്ലാ വാതിലുകളും തുറക്കുകയും എല്ലാ തടവുകാരെയും ബന്ധിച്ചിരുന്ന ചങ്ങലകള്‍ അഴിഞ്ഞു വീഴുകയും ചെയ്തു.
\s5
\v 27 ഭൂകമ്പത്തില്‍ തടവറയുടെ വാതിലുകള്‍ തുറന്നതായി ജയില്‍ അധികാരി ഉറക്കമുണര്‍ന്നപ്പോള്‍ കണ്ടു. തടവുകാര്‍ ജയില്‍ വിട്ടു എന്ന് അവന്‍ ചിന്തിച്ചു. അതിനാല്‍ തടവുകാര്‍ സ്വതന്ത്രരായി എങ്കില്‍ പട്ടണത്തിന്‍റെ ഭരണാധികാരികള്‍ തന്നെ കൊല്ലും എന്ന് അറിഞ്ഞതിന്‍റെ കാരണത്താല്‍ തന്നെത്തന്നെ കൊല്ലുവാന്‍ അവന്‍ വാള്‍ പുറത്തെടുത്തു.
\v 28 പൌലൊസ് ജയില്‍ അധികാരിയെ കണ്ട് ഉറക്കെ പറഞ്ഞു "നീ നിന്നെത്തന്നെ കൊല്ലരുത്! ഞങ്ങള്‍ തടവുകാര്‍ എല്ലാവരും ഇവിടെയുണ്ട്!"
\s5
\v 29 അവരൊക്കെ ഇപ്പോഴും ജയിലില്‍ ഉണ്ട് എന്നു കാണേണ്ടതിന് ഒരു പന്തം കൊണ്ടുവരുവാന്‍ ജയില്‍ അധികാരി ഒരാളോട് വിളിച്ചുപറഞ്ഞു. ഭയത്താല്‍ വിറച്ചുകൊണ്ട് അവന്‍ അകത്തേക്ക് തള്ളി കയറുകയും പൌലൊസിന്‍റെയും ശീലാസിന്‍റെയും മുന്‍പില്‍ വീഴുകയും ചെയ്തു.
\v 30 അതിനുശേഷം പൌലൊസിനെയും ശീലാസിനെയും അവന്‍ തടവറയില്‍നിന്നും പുറത്തു കൊണ്ടുവന്നു, എന്നിട്ടു ചോദിച്ചു, "യജമാനന്‍മാരെ, രക്ഷിക്കപ്പെടുവാന്‍ ഞാന്‍ എന്തു ചെയ്യേണം?"
\v 31 അവര്‍ മറുപടി പറഞ്ഞു "കര്‍ത്താവായ യേശുവില്‍ വിശ്വസിക്കുക എന്നാല്‍ നീയും നിന്‍റെ കുടുംബവും രക്ഷിക്കപ്പെടും.
\s5
\v 32 അതിനുശേഷം പൌലൊസും ശീലാസും അവനോടും അവന്‍റെ കുടുംബത്തിലുള്ള എല്ലാവരോടും കര്‍ത്താവായ യേശുവിനെക്കുറിച്ച് പറഞ്ഞു.
\v 33 അര്‍ദ്ധരാത്രിയില്‍തന്നെ ജയില്‍ അധികാരി അവരുടെ മുറിവുകളെ കഴുകി. തുടര്‍ന്നു പൌലൊസും ശീലാസും അവനെയും അവന്‍റെ കുടുംബത്തിലുള്ള എല്ലാവരേയും സ്നാനപ്പെടുത്തി.
\v 34 തുടര്‍ന്നു ജയില്‍ അധികാരി പൌലൊസിനെയും ശീലാസിനെയും അവന്‍റെ ഭവനത്തിലേക്കു കൊണ്ടുവന്നു അവര്‍ക്കു ഭക്ഷിപ്പാന്‍ കൊടുത്തു. ദൈവത്തില്‍ അവര്‍ വിശ്വസിച്ച കാരണത്താല്‍ അവനും അവന്‍റെ ഭവനത്തിലുള്ള എല്ലാവരും വളരെ സന്തോഷമുള്ളവരായി.
\v 35 'ആ രണ്ടു തടവുകാരെയും ഇപ്പോള്‍ വിട്ടയക്കുക' എന്ന് പിറ്റെദിവസം രാവിലെ പട്ടണത്തിന്‍റെ ഭരണാധികാരികള്‍ ജയില്‍ അധികാരിയോടു പറയുവാന്‍ പടയാളികളോടു പറഞ്ഞു,
\v 36 ജയില്‍ അധികാരി ഇതുകേട്ടപ്പോള്‍ അവന്‍ പൌലോസിന്‍റെയും ശീലാസിന്‍റെയും അടുക്കല്‍ ചെന്നുപറഞ്ഞു," പട്ടണത്തിന്‍റെ ഭരണാധികാരികള്‍ നിങ്ങളെ പോകുവാന്‍ അനുവദിക്കേണമെന്നു എന്നോടു പറഞ്ഞിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ക്കു രണ്ടു പേര്‍ക്കും തടവറ വിട്ടു സമാധാനത്തോടെ പോകുവാന്‍ കഴിയും!".
\v 37 എന്നാല്‍ പൌലൊസ് ജയില്‍ അധികാരിയോട്‌, "ഞങ്ങള്‍ റോമാ പൗരന്മാരായിരിക്കെ പട്ടണാധികാരികള്‍ ജനക്കൂട്ടത്തിന്‍റെ മുന്‍പില്‍വച്ച് ഞങ്ങളെ അടിക്കുവാന്‍ ആളുകളോടു പറയുകയും ഞങ്ങളെ തടവറയില്‍ ഇടുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ ആരോടും ഒന്നുംപറയാതെ അവര്‍ ഞങ്ങളെ പറഞ്ഞയക്കുവാന്‍ ആഗ്രഹിക്കുന്നു! അതു ഞങ്ങള്‍ അംഗീകരിക്കുകയില്ല! ആ ഭരണാധികാരികള്‍ സ്വയം വരികയും ഞങ്ങളെ തടവറയില്‍നിന്നും സ്വതന്ത്രരാക്കുകയും വേണം."
\v 38 അതിനാല്‍ പൌലോസ് പറഞ്ഞതു പടയാളികള്‍ പട്ടണാധികാരികളുടെ അടുക്കല്‍ ചെന്നു പറഞ്ഞു, പൌലൊസുംശീലാസും റോമന്‍ പൌരന്മാര്‍ ആയിരുന്നു എന്നു പട്ടണാധികാരികള്‍ കേട്ടപ്പോള്‍, അവര്‍ തെറ്റായ കാര്യം ചെയ്തു എന്ന കാരണത്താല്‍ ഭയപ്പെട്ടു.
\v 39 അതിനാല്‍ പട്ടണാധികാരികള്‍ പൌലൊസിന്‍റെയും ശീലാസിന്‍റെയും അടുക്കല്‍ ചെന്ന് അവര്‍ അവരോടു ചെയ്തതില്‍ ഖേദിക്കുന്നു എന്നു പറഞ്ഞു. പട്ടണാധികാരികള്‍ അവരെ തടവറയുടെ പുറത്തു കൊണ്ടുവരികയും പട്ടണം വിട്ട് പോകുവാന്‍ ആവശ്യപ്പെടുകയും ചെയ്തു.
\v 40 പൌലൊസും ശീലാസും തടവറ വിട്ടതിനുശേഷം അവര്‍ ലുദിയായുടെ ഭവനത്തില്‍ ചെന്നു. അവര്‍ അവിടെ അവളെയും മറ്റു വിശ്വാസികളെയും കണ്ടു മുട്ടി. കര്‍ത്താവായ യേശുവില്‍ ഉള്ള വിശ്വാസത്തില്‍ തുടരണമെന്നു വിശ്വാസികളെ ഉത്സാഹിപ്പിക്കുകയും തുടര്‍ന്നു രണ്ടു അപ്പൊസ്തലന്മാരും ഫിലിപ്യ പട്ടണം വിടുകയും ചെയ്തു.
\s5
\c 17
\p
\v 1 അവര്‍ അംഫിപൊലിസ്, അപ്പൊലോന്യ പട്ടണങ്ങളില്‍ കൂടി യാത്രചെയ്യുകയും തെസ്സലോനിക്ക പട്ടണത്തില്‍ എത്തുകയും ചെയ്തു. അവിടെ യഹൂദന്മാരുടെ ഒരു പ്രാര്‍ത്ഥനാസ്ഥലം ഉണ്ടായിരുന്നു.
\v 2 സാധാരണയായി പൌലൊസ് ചെയ്തുവരുന്നത് പോലെ ശബത്തു ദിവസം അവന്‍ സഭ കൂടുന്ന സ്ഥലത്തേക്കുപോയി. മൂന്നു ആഴ്ചകളില്‍ ഓരോ ശബത്തു ദിവസവും അവന്‍ അവിടെ പോയി . യേശു മശിഹ ആകുന്നതു എങ്ങനെ എന്നു തിരുവെഴുത്തുകള്‍ പറയുന്നതിനെക്കുറിച്ചു ജനങ്ങളോട് സംസാരിച്ചു.
\s5
\v 3 മശിഹാ മരിക്കേണ്ടതിനെക്കുറിച്ചും വീണ്ടും ജീവനിലേക്കു വരുന്നതിനെക്കുറിച്ചും പ്രവാചകന്മാര്‍ എഴുതിയിരിക്കുന്നത് തിരുവെഴുത്തുകളില്‍നിന്ന് അവന്‍ കാണിച്ചു. അവന്‍ പറഞ്ഞത്, "ഈ മനുഷ്യനായ യേശു മശിഹയാകുന്നു. അവന്‍ എങ്ങനെ ആയിരിക്കുമെന്ന് പ്രവാചകന്മാര്‍ പറഞ്ഞിരിക്കുന്ന അതേരീതിയില്‍ അവന്‍ മരിക്കുകയും വീണ്ടും ജീവനിലേക്കു വരികയും ചെയ്തു.
\v 4 അവിടെ ഉണ്ടായിരുന്ന ചില യഹൂദന്‍മാര്‍ പൌലൊസ് പറഞ്ഞത് വിശ്വസിക്കുകയും പൌലൊസിനോടും ശിലാസിനോടുംകൂടെ കൂടിവരുവാന്‍ ആരംഭിക്കുകയും ചെയ്തു. അവിടെ ഉണ്ടായിരുന്ന വളരെ യഹൂദരല്ലാത്ത അനേകരും ദൈവത്തെ ആരാധിച്ചിരുന്ന പ്രധാന സ്ത്രീകളും യേശുവിനെ കുറിച്ചുള്ള സന്ദേശം വിശ്വസിക്കുകയും അവരും പൌലൊസിനോടും ശിലാസിനോടുംകൂടെ കൂടി വരുവാന്‍ തുടങ്ങുകയും ചെയ്തു.
\s5
\v 5 എന്നാല്‍ പൌലൊസ് പഠിപ്പിച്ചതു വളരെ ആളുകള്‍ വിശ്വസിച്ചതിന്‍റെ കാരണത്താല്‍ യഹൂദന്‍മാരുടെ ചില നേതാക്കന്മാര്‍ കോപാകുലരായി. അതിനാല്‍ അവര്‍ പൊതുസ്ഥലത്തേക്കു പോവുകയും അവരെ പിന്തുടരുവാന്‍ ചില ദുഷ്ടന്മാരായ മനുഷ്യരെ പ്രേരിപ്പിക്കുകയും ചെയ്തു. ഈവിധത്തില്‍ യഹൂദന്‍മാരുടെ നേതാക്കന്മാര്‍ ഒരു ആള്‍ക്കൂട്ടത്തെ കൂട്ടുകയും അവരെക്കൊണ്ട് വലിയ ശബ്ദം ഉണ്ടാക്കുകയും ചെയ്തു. പൌലൊസും ശീലാസും താമസിച്ചിരുന്ന യാസോന്‍ എന്നു പേരുള്ള ഒരു മനുഷ്യന്‍റെ ഭവനത്തിലേക്ക്‌ യഹൂദന്മാരും മറ്റുള്ളവരും ഓടി ചെന്ന്. ജനകൂട്ടം ഉണ്ടായിരുന്ന സ്ഥലത്തേക്ക് പൌലോസിനെയും ശിലാസിനെയും കൊണ്ടു വരുവാന്‍ അവര്‍ ആഗ്രഹിച്ചു.
\v 6 എന്നാല്‍ പൌലൊസും ശീലാസും ഭവനത്തില്‍ ഇല്ലായിരുന്നു എന്ന് കണ്ടെത്തുകയും അവര്‍ യാസോനെ കണ്ടെത്തി അവനെ പിടിക്കുകയും ചെയ്തു. അവര്‍ അവനെയും അവനോടൊപ്പം ഉണ്ടായിരുന്ന മറ്റു വിശ്വാസികളെയും പട്ടണാധികാരികള്‍ ഉണ്ടായിരുന്ന ഇടത്തേക്ക് വലിച്ചിഴച്ചു. അവര്‍ പറഞ്ഞത്, "ലോകത്ത് എല്ലായിടത്തും കുഴപ്പം ഉണ്ടാക്കുന്ന മനുഷ്യര്‍ ഇവിടെയും വന്നിരിക്കുന്നു.
\v 7 കൂടാതെ യാസോന്‍ എന്ന ഈ വ്യക്തി തന്‍റെ ഭവനത്തില്‍ പാര്‍പ്പാന്‍ അവരോട് ആവശ്യപ്പെട്ടിരിക്കുന്നു. അവര്‍ ചക്രവര്‍ത്തിക്കെതിരായി പ്രവര്‍ത്തിക്കുന്നു. യേശു എന്നു പേരുള്ള മറ്റൊരു വ്യക്തിയാണ് യഥാര്‍ത്ഥത്തില്‍ രാജാവെന്നു അവര്‍ പറയുന്നു!"
\s5
\v 8 അവിടെ കൂടിയിരുന്ന ജനസമൂഹവും പട്ടണാധികാരികളും അതു കേട്ടപ്പോള്‍ വളരെ കോപിക്കുകയും പ്രക്ഷോഭിതരാവുകയും ചെയ്തു.
\v 9 പട്ടണാധികാരികള്‍ യാസോനും മറ്റു വിശ്വാസികള്‍ക്കും പിഴ ഇടുകയും പൌലൊസും ശീലാസും ഇനിയും കൂടുതല്‍ കുഴപ്പം ഉണ്ടാക്കുകയില്ലാ എങ്കില്‍ അവര്‍ക്ക് പണം മടക്കി കൊടുക്കേണമെന്നു അവരോടു പറയുകയും ചെയ്തു. അതിനുശേഷം യസോനെയും മറ്റു വിശ്വാസികളെയും പോകുവാന്‍ പട്ടണാധികാരികള്‍ അനുവദിച്ചു.
\s5
\v 10 അതിനാല്‍ അതേ രാത്രിയില്‍ വിശ്വാസികള്‍ പൌലൊസിനെയും ശിലാസിനെയും തെസ്സലോനിക്കയില്‍നിന്നും ബരോവാ പട്ടണത്തിലേക്ക് അയച്ചു. പൌലൊസും ശീലാസും അവിടെ എത്തിയപ്പോള്‍ യഹൂദന്മാര്‍ കൂടി വരുന്ന സ്ഥലത്തേക്ക് ചെന്നു.
\v 11 തെസലോനിക്യയിലുള്ള യഹൂദന്മാരില്‍ അധികം പേരും ദൈവത്തിന്‍റെ സന്ദേശം കേള്‍ക്കുന്നതിനു താല്പര്യം ഇല്ലാത്തവര്‍ ആയിരുന്നു, എന്നാല്‍ ബരോവയില്‍ താമസിച്ചിരുന്ന യഹൂദന്‍മാര്‍ കേള്‍ക്കുന്നതിനു താല്പര്യപ്പെട്ടിരുന്നു, അതിനാല്‍ യേശുവിനെക്കുറിച്ചുള്ള സന്ദേശത്തോട് അവര്‍ ശ്രദ്ധയോടെ കേട്ടു. പൌലൊസ് യേശുവിനെക്കുറിച്ചു പറയുന്നത് ശരിയോ എന്നു സ്വയമായി കണ്ടുപിടിക്കേണ്ടതിന് അവര്‍ എല്ലാ ദിവസവും തിരുവെഴുത്തുകള്‍ വായിച്ചു.
\v 12 പൌലൊസിന്‍റെ ഉപദേശങ്ങള്‍ നിമിത്തം ധാരാളം യഹൂദന്മാര്‍ യേശുവില്‍ വിശ്വസിച്ചു. കൂടാതെ യഹൂദര്‍ അല്ലാത്ത ചില പ്രധാന സ്ത്രീകളും യഹൂദര്‍ അല്ലാത്ത ധാരാളം പുരുഷന്മാരും അവനില്‍ വിശ്വസിച്ചു.
\s5
\v 13 എന്നാല്‍ പൌലൊസ് യേശുവിനെക്കുറിച്ചുള്ള സന്ദേശം ബെരോവയില്‍ പ്രസംഗിക്കുന്നു എന്നു തെസ്സലോനിക്യയില്‍ ഉള്ള യഹൂദന്‍മാര്‍ കേട്ടു. അതിനാല്‍ അവര്‍ ബെരോവയിലേക്ക് പോകുകയും പൌലൊസിനോട്‌ കോപിക്കത്തക്കവണ്ണം അവിടെയുള്ള ആളുകളോട് കാര്യങ്ങള്‍ പറഞ്ഞു ഫലിപ്പിക്കുകയും ചെയ്തു.
\v 14 മറ്റൊരു പട്ടണത്തിലേക്ക് പോകേണ്ടതിനു ബരോവയിലെ ചില വിശ്വാസികള്‍ പൌലോസിനെ സമുദ്രതീരത്തേക്ക് കൊണ്ടുപോയി. എന്നാല്‍ ശീലാസും തിമൊഥെയൊസും ബരോവയില്‍ താമസിച്ചു.
\v 15 പൌലൊസും മറ്റു പുരുഷന്മാരും തീരത്ത്‌ എത്തിയപ്പോള്‍ അവര്‍ ഒരു ബോട്ടില്‍ കയറുകയും ഉടനെ പട്ടണത്തിലേക്ക് പോകുകയും ചെയ്തു. അതിനുശേഷം പൌലൊസ് തന്നോടൊപ്പം വന്ന ആളുകളോട് പറഞ്ഞത്, "ശീലാസിനോടും തിമൊഥെയൊസിനോടും കഴിയുന്നത്രയും വേഗത്തില്‍ അഥേനയില്‍ എന്‍റെ അടുക്കല്‍ വരുവാന്‍ പറയുക. തുടര്‍ന്ന് ആ പുരുഷന്മാര്‍ അഥേന വിടുകയും ബെരോവയില്‍ എത്തുകയും ചെയ്തു.
\s5
\v 16 അഥേനയില്‍ പൌലൊസ്, ശീലാസും തിമൊഥെയൊസും വരുന്നതിനു കാത്തിരുന്നു. അതേ അവസരത്തില്‍ അവന്‍ പട്ടണത്തില്‍ ചുറ്റി നടന്നു. ആ പട്ടണത്തില്‍ വളരെയധികം വിഗ്രഹങ്ങള്‍ ഉള്ള കാരണത്താല്‍ പൌലോസ് വളരെ അസ്വസ്ഥനായി.
\v 17 അതിനാല്‍ അവന്‍ യഹൂദന്‍മാരുടെ കൂട്ടായ്മ സ്ഥലത്തേക്ക് പോകുകയും യഹൂദന്‍മാരുമായും, യഹൂദന്മാര്‍ വിശ്വസിച്ചത് അംഗീകരിച്ച യവനന്മാരോടും യേശുവിനെക്കുറിച്ചു സംസാരിച്ചു. അവന്‍ പൊതു സ്ഥലത്തേക്കും എല്ലാ ദിവസവും പോകുകയും അവിടെ അവന്‍ കണ്ടുമുട്ടിയ ആളുകളോടു സംസാരിക്കുകയും ചെയ്തു.
\s5
\v 18 ആളുകള്‍ വിശ്വസിക്കുന്നതിനെക്കുറിച്ചു സംസാരിക്കുവാന്‍ ഇഷ്ടപെടുന്ന ചില അദ്ധ്യാപകരെ പൌലൊസ് കണ്ടു മുട്ടി. അവരില്‍ ചിലരെ എപ്പിക്കൂര്യര്‍ എന്നും മറ്റു ചിലരെ സ്തോയിക്യര്‍ എന്നും ആളുകള്‍ വിളിച്ചിരുന്നു. അവര്‍ എന്തു വിശ്വസിക്കുന്നു എന്ന് പൌലൊസിനോട്‌ പറയുകയും അവന്‍ എന്തു വിശ്വസിക്കുന്നു എന്ന് അവര്‍ അവനോടു ചോദിക്കുകയും ചെയ്തു. തുടര്‍ന്ന് പൌലൊസ് അവരോട് യേശുക്രിസ്തു മരിക്കുകയും അവന്‍ വീണ്ടും ജീവിച്ചെഴുന്നേല്‍ക്കുകയും ചെയ്തു എന്ന് അവരോടു പറഞ്ഞിതിനാല്‍, "ഇയാള്‍ ചില അന്യദൈവങ്ങളെക്കുറിച്ചു ചില കാര്യങ്ങള്‍ പറയുന്നു." എന്ന് അവരില്‍ ചിലര്‍ അന്യോന്യം പറഞ്ഞു.
\s5
\v 19 അതിനാല്‍ അവര്‍ അവനെ പട്ടണനേതാക്കന്മാര്‍ കൂടിവരുന്ന സ്ഥലത്തേക്ക് കൊണ്ടുപോയി. അവര്‍ അവിടെ എത്തിയപ്പോള്‍ പൌലോസിനോട്‌ പറഞ്ഞത്," നീ ജനങ്ങളെ പഠിപ്പിക്കുന്ന ഈ നവീന സന്ദേശം എന്താണെന്നു ദയവായി പറയുക?
\v 20 ഞങ്ങള്‍ക്ക് മനസിലാക്കുവാന്‍ സാധിക്കാത്ത ചില കാര്യങ്ങള്‍ നീ പഠിപ്പിക്കുന്നു, അതിനാല്‍ അതിന്‍റെ അര്‍ത്ഥം എന്താണെന്നു ഞങ്ങള്‍ അറിയുവാന്‍ ആഗ്രഹിക്കുന്നു".
\v 21 അഥേനയിലെ ജനങ്ങളും മറ്റു പ്രദേശങ്ങളില്‍നിന്ന് അവിടെ വന്നു പാര്‍ക്കുന്നവരും അവര്‍ക്ക് പുതുതായി എന്തെങ്കിലും ഉള്ളതിനെക്കുറിച്ചു സംസാരിക്കുവാന്‍ ഇഷ്ടപ്പെടുന്നവരാണ്.
\s5
\v 22 അതിനുശേഷം പൌലൊസ് ജനങ്ങളുടെ മുന്‍പാകെ എഴുന്നേറ്റുനിന്നു പറഞ്ഞത്, "അഥേനയിലുള്ള ജനങ്ങളേ, നിങ്ങള്‍ വളരെ മതഭക്തി ഉള്ളവരാണെന്നു ഞാന്‍ കാണുന്നു.
\v 23 ഞാന്‍ ഇതു പറയുന്നതിന്‍റെ കാരണം, ഞാന്‍ ഇവിടെ ചുറ്റി നടക്കുമ്പോള്‍ നിങ്ങള്‍ ആരാധിക്കുന്ന ചില കാര്യങ്ങള്‍ ഞാന്‍ കണ്ടു. ഒരു യാഗപീഠത്തിന്മേല്‍, "ഞങ്ങള്‍ അറിയാത്ത ഒരു ദൈവത്തെ ഇത് ബഹുമാനിക്കുന്നു" എന്ന് ആരോ കൊത്തിയെഴുതിയിരിക്കുന്നതും ഞാന്‍ കണ്ടു. എന്നാല്‍ നിങ്ങള്‍ അറിയുന്നില്ലെങ്കിലും നിങ്ങള്‍ ആരാധിക്കുന്ന ആ ദൈവത്തെക്കുറിച്ച് ഞാന്‍ ഇപ്പോള്‍ നിങ്ങളോട് പറയാം.
\s5
\v 24 ലോകത്തെയും അതിലുള്ള എല്ലാറ്റിനേയും സൃഷ്ടിച്ചവനാണ് ഈ ദൈവം. സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള സകലത്തേയും അവന്‍ ഭരിക്കുന്നു. മാത്രവുമല്ല ജനങ്ങള്‍ പണിത ദൈവാലയങ്ങളില്‍ അവന്‍ വസിക്കുന്നില്ല.
\v 25 അവന്‍ എല്ലാവര്‍ക്കും ജീവനും ശ്വാസവും കൊടുക്കുകയും അവര്‍ക്കാവശ്യമുള്ള എല്ലാം അവന്‍ നല്‍കുകയും ചെയ്യുന്നതിനാല്‍ ജനങ്ങള്‍ അവനുവേണ്ടി ഉണ്ടാക്കിയ യാതൊന്നും തന്നെ അവന് ആവശ്യമില്ല.
\s5
\v 26 ആരംഭത്തില്‍ ദൈവം ഒരു ദമ്പതികളെ സൃഷ്ടിച്ചു. അവരില്‍ നിന്നും ഭൂമിയില്‍ എല്ലായിടത്തും ഇപ്പോള്‍ പാര്‍ക്കുന്ന എല്ലാ ജനസമൂഹത്തെയും ദൈവം ഉളവാക്കി. അവന്‍ ഓരോ ജനസമൂഹത്തെയും അവരുടെതായ സമയത്ത് അവരവരുടെ സ്ഥലത്താക്കി.
\v 27 അവര്‍ക്ക് അവനെ ആവശ്യമുണ്ട് എന്ന് അവര്‍ തിരിച്ചറിയണമെന്ന്‍ അവന്‍ ആഗ്രഹിച്ചു. തുടര്‍ന്ന് അവനെ അന്വേഷിക്കുകയും കണ്ടെത്തുകയും വേണം. നാം അവനെ അന്വേഷിക്കണമെന്നു നമ്മെക്കുറിച്ചു ദൈവം ആഗ്രഹിക്കുകയും ചെയ്യുന്നു. കൂടാതെ അവന്‍ നാം ഓരോരുത്തരുടെയും വളരെ അടുക്കല്‍ത്തന്നെയുണ്ട്.
\s5
\v 28 ദൈവത്താലാണ് നാം ജീവിക്കുന്നതും സഞ്ചരിക്കുന്നതും നിലനില്‍ക്കുന്നതും, നിങ്ങളില്‍ ഒരുവന്‍ പറഞ്ഞതനുസരിച്ച്, "നാം അവന്‍റെ സന്താനങ്ങള്‍ ആകയാല്‍."
\v 29 ആകയാല്‍ നാം ദൈവത്തിന്‍റെ സന്താനങ്ങള്‍ ആകകൊണ്ടു സ്വര്‍ണ്ണം, വെള്ളി അഥവാ കല്ല്‌ എന്നിവകൊണ്ടു മനുഷ്യന്‍ നിര്‍മിച്ച ഏതെങ്കിലും വസ്തുപോലെ ആകുന്നു ദൈവം എന്നു നാം ചിന്തിക്കരുത്.
\s5
\v 30 മനുഷ്യന്‍ ചെയ്യേണമെന്നു ദൈവം എന്ത് ആഗ്രഹിക്കുന്നു എന്നതിനെക്കുറിച്ച് ജനങ്ങള്‍ അറിയാതിരുന്ന കാലത്ത് അവര്‍ എന്തുചെയ്തുവോ അതനുസരിച്ച് ദൈവം അവരെ ശിക്ഷിച്ചില്ല. എന്നാല്‍ ഇപ്പോള്‍ എല്ലായിടത്തുമുള്ള എല്ലാവരും അവരുടെ ദുഷ്ട പ്രവൃത്തികളില്‍നിന്നും മനംതിരിയണമെന്നു ദൈവം എല്ലാ മനുഷ്യരോടും കല്‍പ്പിക്കുന്നു.
\v 31 അവന്‍ തിരഞ്ഞെടുത്ത മനുഷ്യന്‍ മൂലം അവന്‍ എല്ലാവരേയും നീതിപൂര്‍വ്വം ന്യായം വിധിക്കുവാന്‍ ഒരു പ്രത്യേക ദിവസം തിരഞ്ഞെടുത്തിരിക്കുന്നു എന്ന് അവന്‍ നമ്മോടു പറയുന്നു. ഈ മനുഷ്യനെ മരിച്ചവരുടെ ഇടയില്‍ നിന്ന് ഉയിര്‍പ്പിച്ചതിനാല്‍ നാം ഇത് മനസിലാക്കുവാന്‍ തീര്‍ച്ചപ്പെടുത്തിയിരിക്കുന്നു.
\s5
\v 32 ഒരു മനുഷ്യന്‍ മരിച്ചതിനുശേഷം വീണ്ടും ജീവിച്ചു എന്ന് പൌലൊസ് പറയുന്നത് ആ പുരുഷന്മാര്‍ കേട്ടപ്പോള്‍ അവരില്‍ ചിലര്‍ പൌലോസിനെ പരിഹസിച്ചു. എന്നാല്‍ മറ്റുള്ളവര്‍ അടുത്ത ദിവസവും ഇതേക്കുറിച്ച് പറയുവാന്‍ മടങ്ങിവരണമെന്നു ആവശ്യപ്പെട്ടു.
\v 33 അവര്‍ അത് പറഞ്ഞതിന് ശേഷം പൌലൊസ് നടന്നു നീങ്ങി.
\v 34 എന്നിരുന്നാല്‍ ജനങ്ങളില്‍ ചിലര്‍ യേശുവിനെക്കുറിച്ചു പൌലൊസ് പറഞ്ഞ സന്ദേശം വിശ്വസിക്കുകയും അവനോടൊപ്പം പോകുകയും ചെയ്തു. യേശുവില്‍ വിശ്വസിച്ചവരില്‍ ഒരാള്‍ ആലോചന സഭയുടെ അംഗമായിരുന്ന ദിയോനുസോസ് എന്ന മനുഷ്യന്‍ ആയിരുന്നു. കൂടാതെ വിശ്വസിച്ചവരില്‍ ദമരിസ് എന്നു പേരായ സ്ത്രീയും ജനങ്ങളില്‍ മറ്റു ചിലരും അവരോടൊപ്പം ഉണ്ടായിരുന്നു.
\s5
\c 18
\p
\v 1 അതിനുശേഷം പൌലൊസ് അഥേന പട്ടണം വിട്ടു കൊരിന്ത് പട്ടണത്തിലേക്കു പോയി.
\v 2 അവിടെ അവന്‍ പൊന്തോസ്സ് പ്രദേശത്തുനിന്നുള്ള അക്വിലാസ് എന്നു പേരുള്ള ഒരു യഹൂദനെ കണ്ടുമുട്ടി. അക്വിലാസും അവന്‍റെ ഭാര്യ പ്രിസ്കില്ലയും ഇറ്റലിയിലെ റോമാപട്ടണത്തില്‍ നിന്നും അല്‍പ നാളുകള്‍ക്കു മുന്‍പ് വന്നു. റോമാ ചക്രവര്‍ത്തിയായ ക്ലൌദിയോസ് എല്ലാ യഹൂദന്മാരും നിര്‍ബന്ധമായും റോമാ പട്ടണം വിട്ടു പോകേണം എന്നു കല്പിച്ചതിനാല്‍ അവര്‍ റോമാ പട്ടണം വിട്ടു പോന്നു. അക്വിലാസിനേയും പ്രിസ്കില്ലായെയും കാണുവാന്‍ പൌലൊസ് പോയി.
\v 3 അക്വിലാസും പ്രിസ്കില്ലയും പണം സമ്പാദിക്കുന്നതിനായി കൂടാരങ്ങള്‍ നിര്‍മ്മിച്ചു. പൌലോസും കൂടാരങ്ങള്‍ നിര്‍മ്മിച്ചതിനാല്‍ അവന്‍ അവരോടൊപ്പം താമസിക്കുകയും ഒരുമിച്ചു പ്രവര്‍ത്തിക്കുകയും ചെയ്തു.
\s5
\v 4 എല്ലാ ശബത്തിലും പൌലൊസ് യഹൂദന്മാരുടെ കൂട്ടായ്മാസ്ഥലത്തു പോയി യഹൂദന്മാരോടും, യഹൂദരല്ലാത്തവരോടും സംസാരിച്ചു. അവന്‍ അവരെ യേശുവിനെക്കുറിച്ചു പഠിപ്പിച്ചു.
\v 5 ശീലാസും തിമൊഥെയൊസും മക്കദോന്യ ദേശത്തുനിന്നും വന്നപ്പോള്‍ പൌലൊസ് യഹൂദന്മാരോട് യേശു മശിഹ ആയിരുന്നു എന്നു ശക്തിയോടെ പറയുവാന്‍ ആത്മാവിനാല്‍ നയിക്കപ്പെട്ടു.
\v 6 എന്നാല്‍ യഹൂദന്മാര്‍ പൌലൊസിന് എതിരായി തിരിയുകയും അവനെക്കുറിച്ചു ദുഷ്ട കാര്യങ്ങള്‍ പറയുവാനായി ആരംഭിക്കുകയും ചെയ്തു. അതിനാല്‍ അവന്‍ അവന്‍റെ വസ്ത്രങ്ങളില്‍നിന്ന് പൊടി തട്ടിക്കളയുകയും അവരോടു ഇങ്ങനെ പറയുകയും ചെയ്തു, "ദൈവം നിങ്ങളെ ശിക്ഷിച്ചാല്‍ അതിന്‍റെ ഉത്തരവാദിത്വം നിങ്ങള്‍ക്കാണ്, എന്‍റേതല്ല! ഇപ്പോള്‍ മുതല്‍ ഞാന്‍ യഹൂദര്‍ അല്ലാത്തവരോട് സംസാരിക്കും.
\s5
\v 7 അതിനാല്‍ പൌലൊസ് യഹൂദന്മാരുടെ കൂട്ടായ്മ സ്ഥലം വിടുകയും അതിനടുത്തുള്ള ഒരു വീട്ടിലേക്കു പോകുകയും ചെയ്തു. കൂടാതെ അവിടെ പ്രസംഗിച്ചു. യുസ്തോസ് എന്ന വീട്ടുടമസ്ഥന്‍ ദൈവത്തെ ആരാധിച്ചിരുന്ന യഹൂദേതരനായ വ്യക്തിയായിരുന്നു.
\v 8 അതിനുശേഷം ക്രിസ്പൊസ് എന്നു പേരുണ്ടായിരുന്ന യഹൂദന്മാരുടെ കൂട്ടായ്മ സ്ഥലത്തിന്‍റെ ചുമതലക്കാരനും കുടുംബവും കര്‍ത്താവില്‍ വിശ്വസിച്ചു. കൊരിന്തിലുള്ള മറ്റ് അനേകം ആളുകള്‍ ക്രിസ്പസിനെയും അവന്‍റെ കുടുംബത്തെയും കുറിച്ച് കേള്‍ക്കുകയും അവരും കര്‍ത്താവില്‍ വിശ്വസിക്കുകയും സ്നാനമേല്‍ക്കുകയും ചെയ്തു.
\s5
\v 9 ഒരു രാത്രിയില്‍ പൌലൊസിനുണ്ടായ ദര്‍ശനത്തില്‍ കര്‍ത്താവായ യേശു അവനോടു പറഞ്ഞത്, നിനക്ക് എതിരായ ആളുകളെക്കുറിച്ചു ഭയപ്പെടരുത്, എന്നാല്‍ എന്നെക്കുറിച്ച് സംസാരിക്കുന്നത് തുടരുക,
\v 10 എന്തുകൊണ്ടെന്നാല്‍ ഞാന്‍ നിന്നെ സഹായിക്കുകയും ആര്‍ക്കും തന്നെ നിനക്കു ദോഷം ചെയ്യുവാന്‍ കഴിയുകയുമില്ല. ഞാനുമായി ബന്ധപ്പെട്ട വളരെയാളുകള്‍ ഈ പട്ടണത്തില്‍ ഉള്ളതിനാല്‍ എന്നെക്കുറിച്ച് അവരോടു പറഞ്ഞുകൊണ്ടിരിക്കുക.
\v 11 അതിനാല്‍ പൌലൊസ് കൊരിന്തില്‍ ഒന്നര വര്‍ഷം താമസിച്ചു യേശുവിനെക്കുറിച്ചു ദൈവത്തില്‍നിന്നുള്ള സന്ദേശം ജനങ്ങളെ പഠിപ്പിക്കുകയും ചെയ്തു.
\s5
\v 12 ഗല്ലിയോന്‍ അഖായയില്‍ റോമന്‍ ഗവര്‍ണര്‍ ആയപ്പോള്‍ യഹൂദ നേതാക്കന്മാര്‍ ഒന്നിച്ചു കൂടുകയും പൌലൊസിനെ പിടികൂടുകയും ചെയ്തു. അവര്‍ അവനെ ഗവര്‍ണറുടെ മുന്‍പില്‍ കൊണ്ടുചെല്ലുകയും അവനെ കുറ്റപ്പെടുത്തുകയും ചെയ്തു.
\v 13 ഇങ്ങനെ എന്നിട്ട് പറഞ്ഞു, "ഞങ്ങളുടെ യഹൂദ നിയമങ്ങള്‍ക്ക് എതിരായി ദൈവത്തെ ആരാധിപ്പാനുള്ള വഴികളെപ്പറ്റി ഈ മനുഷ്യന്‍ ജനങ്ങളെ പഠിപ്പിക്കുന്നു."
\s5
\v 14 പൌലോസ് സംസാരിക്കുവാന്‍ ആരംഭിച്ചപ്പോള്‍ ഗല്ലിയോന്‍ യഹൂദന്മാരോട്, "ഈ മനുഷ്യന്‍ നമ്മുടെ റോമാക്കാരുടെ നിയമങ്ങളെ ലംഘിച്ചിട്ടുണ്ടെങ്കില്‍ യഹൂദന്മാരായ നിങ്ങള്‍ എന്നോടു പറയുവാന്‍ ആഗ്രഹിക്കുന്നത് കേള്‍ക്കാം.
\v 15 എന്നാല്‍ നിങ്ങള്‍ വാക്കുകളെക്കുറിച്ചും പേരുകളെക്കുറിച്ചും നിയമങ്ങളെക്കുറിച്ചും നിങ്ങളുടെ സ്വന്ത യഹൂദ നിയമങ്ങളെക്കുറിച്ചും പറയുന്നു, ആയതിനാല്‍ ഇവയെക്കുറിച്ചു നിങ്ങള്‍തന്നെ അവനോടു സംസാരിക്കേണം. ഞാന്‍ ഈ കാര്യങ്ങളെ വിധിക്കുകയില്ല!"
\s5
\v 16 ഗല്ലിയോന്‍ അതു പറഞ്ഞതിനുശേഷം കോടതിയില്‍നിന്നും യഹൂദ നേതാക്കന്മാരെ പുറത്താക്കുവാന്‍ അവന്‍ ചില പടയാളികളോട് പറഞ്ഞു.
\v 17 അതിനുശേഷം സോസ്ഥനേസ് എന്ന യഹൂദ പ്രമാണിയെ പിടിച്ചു, ന്യായാസനത്തിനു മുന്‍പില്‍വച്ചു തന്നെ അവര്‍ അവനെ അടിച്ചു. എന്നാല്‍ ഇതേപ്പറ്റി ഗല്ലിയോന്‍ ഒന്നും ചെയ്തില്ല.
\s5
\v 18 പൌലൊസ് കൊരിന്തിലുള്ള വിശ്വാസികളോടൊപ്പം വളരെ അധികം ദിവസങ്ങള്‍ താമസിച്ചു. അതിനുശേഷം അവന്‍ ഒരു കപ്പലില്‍ കയറി അക്വിലാസിനോടും പ്രിസ്കില്ലയോടും കൂടി സിറിയ സംസ്ഥാനത്തേക്ക് യാത്ര ചെയ്യുകയും ചെയ്തു. അവന്‍ ഒരു നേര്‍ച്ച നേര്‍ന്നിരുന്നതിനാല്‍ കെംക്രയയില്‍ വച്ച് അവന്‍റെ തലമുടി ക്ഷൌരം ചെയ്യിച്ചു.
\v 19 അവന്‍ എഫെസൊസ് പട്ടണത്തില്‍ എത്തുകയും പ്രിസ്കില്ലയും, അക്വിലാവും അവിടെ താമസിക്കുകയും ചെയ്തു. പൌലോസ് യഹൂദന്മാരുടെ കൂട്ടായ്മ സ്ഥലത്ത് പ്രവേശിക്കുകയും യേശുവിനെക്കുറിച്ച് യഹൂദന്മാരോട് സംസാരിക്കുകയും ചെയ്തു.
\s5
\v 20 അവന്‍ വളരെ ദിവസങ്ങള്‍ താമസിപ്പാന്‍ അവന്‍ അവനോടു അപേക്ഷിച്ചു. എന്നാല്‍ അവിടെ താമസിക്കുവാന്‍ അവന്‍ സമ്മതിച്ചില്ല.
\v 21 എന്നാല്‍ അവന്‍ പുറപ്പെടുമ്പോള്‍ അവന്‍ അവരോടു പറഞ്ഞത്, "ഞാന്‍ തിരിച്ചു വരണമെന്നു ദൈവം ആഗ്രഹിക്കുന്നു എങ്കില്‍ ഞാന്‍ തിരിച്ചു വരും" തുടര്‍ന്ന് അവന്‍ ഒരു കപ്പലില്‍ കയറി എഫെസൊസില്‍ നിന്നും യാത്ര പുറപ്പെട്ടു.
\s5
\v 22 കപ്പല്‍ കൈസര്യ പട്ടണത്തില്‍ എത്തിയപ്പോള്‍ പൌലോസ് കപ്പലില്‍നിന്നും ഇറങ്ങി. അവന്‍ യെരുശലേംവരെ പോയി അവിടെയുള്ള വിശ്വാസികള്‍ക്കു വന്ദനം പറഞ്ഞു. തുടര്‍ന്ന് അവന്‍ സിറിയ പ്രദേശത്തുള്ള അന്ത്യോക്യ പട്ടണത്തിലേക്ക് പോയി.
\v 23 പൌലൊസ് അവിടെയുള്ള വിശ്വാസികളുമായി കുറച്ചു നാളുകള്‍ ചിലവഴിച്ചു. അതിനുശേഷം അവന്‍ അന്ത്യോക്യ വിടുകയും ഗലാത്യ, ഫ്രുഗ്യ പ്രദേശങ്ങളിലെ പട്ടണങ്ങളിലേക്കു നടക്കുകയും ചെയ്തു. യേശുവിനെക്കുറിച്ചു ദൈവത്തില്‍ നിന്നുള്ള സന്ദേശത്തില്‍ കൂടുതലായി വിശ്വസിക്കുവാന്‍ ആവശ്യപ്പെട്ടു.
\s5
\v 24 പൌലൊസ് ഗലാത്യ ഫ്രുഗ്യയില്‍കൂടി പോകുകയായിരുന്ന സമയം അപ്പൊല്ലോസ് എന്നു പേരുള്ള ഒരു യഹൂദനായ മനുഷ്യന്‍ എഫെസൊസിലേക്ക് വന്നു. അവന്‍ അലക്സന്ത്രിയ പട്ടണത്തില്‍ നിന്നുള്ളവനും തിരുവെഴുത്തുകളെക്കുറിച്ച് നന്നായി സംസാരിക്കുന്നവനുമായിരുന്നു.
\v 25 മനുഷ്യര്‍ എങ്ങനെ ജീവിക്കണമെന്നു കര്‍ത്താവ് ആഗ്രഹിക്കുന്നു എന്നതിനെക്കുറിച്ചു മറ്റു വിശ്വാസികള്‍ അപ്പൊല്ലോസിനെ പഠിപ്പിക്കുകയും അവന്‍ ജനങ്ങളെ ആ കാര്യങ്ങള്‍ ഉത്സാഹപൂര്‍വം പഠിപ്പിക്കുകയും ചെയ്തു. എന്നിരുന്നാലും അവന്‍ യോഹന്നാന്‍ സ്നാപകന്‍റെ സ്നാനത്തെക്കുറിച്ചു മാത്രം അറിഞ്ഞിരുന്നതിനാല്‍ യേശുവിനെകുറിച്ചുള്ളതെല്ലാം അവന്‍ പഠിപ്പിച്ചിരുന്നില്ല.
\v 26 അപ്പൊല്ലോസ് യഹൂദ്യ കൂട്ടായ്മ സ്ഥലത്തേക്ക് പോകുകയും അവന്‍ പഠിച്ചതിനെക്കുറിച്ചു അവിടെയുള്ള ജനങ്ങളോട് പറയുകയും ചെയ്തു. പ്രിസ്കില്ലയും അക്വിലാവും അവന്‍ പഠിപ്പിക്കുന്നതിനെക്കുറിച്ചു കേട്ടപ്പോള്‍ അവരുടെ ഭവനത്തിലേക്ക്‌ അവന്‍ വരുവാന്‍ ആവശ്യപ്പെടുകയും അവിടെവച്ച് അവര്‍ അവനെ യേശുവിനെക്കുറിച്ചു കൂടുതലായി പഠിപ്പിക്കുകയും ചെയ്തു.
\s5
\v 27 അഖായ പ്രദേശങ്ങളിലേക്കു പോകുവാന്‍ അപ്പൊല്ലോസ് തീരുമാനിച്ചപ്പോള്‍ അത് അവനു നല്ലതായിരിക്കും എന്ന് എഫെസൊസിലെ വിശ്വാസികള്‍ അവനോടു പറഞ്ഞു. അതിനാല്‍ അപ്പല്ലോസിനെ സ്വീകരിക്കുവാന്‍ പറഞ്ഞുകൊണ്ട് അഖായയിലുള്ള വിശ്വാസികള്‍ക്ക് അവര്‍ ഒരു കത്തെഴുതി. അവന്‍ അവിടെ എത്തിയതിനു ശേഷം യേശുവില്‍ വിശ്വസിപ്പാന്‍ ദൈവം കരുണയോടെ പ്രാപ്തരാക്കിയവരെ അവന്‍ സഹായിച്ചു.
\v 28 അപ്പൊല്ലോസ് യഹൂദ നേതാക്കന്മാരുമായി വളരെ ശക്തിയോടെ സംസാരിക്കുന്നത് മറ്റനേകര്‍ ശ്രദ്ധിച്ചുകേട്ടു. തിരുവെഴുത്തുകളില്‍ നിന്നും വായിക്കുന്നത് മുഖാന്തിരം യേശു തന്നെ മശിഹാ ആയിരുന്നു എന്നു കാണിപ്പാന്‍ അവനു സാധിച്ചു.
\s5
\c 19
\p
\v 1 അപ്പൊല്ലോസ് കൊരിന്തില്‍ ആയിരുന്നപ്പോള്‍ പൌലൊസ് ഫ്രുഗ്യയും ഗലാത്യയും വിട്ട് ആസ്യയിലൂടെ സഞ്ചരിച്ച് എഫസോസിലേക്ക് മടങ്ങിവരികയും ചെയ്തു. വിശ്വാസികളായിരുന്നു എന്നുപറഞ്ഞ കുറച്ചു ആളുകളെ അവന്‍ കണ്ടു മുട്ടി.
\v 2 അവന്‍ അവരോടു പറഞ്ഞു, "നിങ്ങള്‍ ദൈവത്തിന്‍റെ സന്ദേശം വിശ്വസിച്ചപ്പോള്‍ നിങ്ങള്‍ പരിശുദ്ധാത്മാവിനെ പ്രാപിച്ചിരുന്നുവോ? അവര്‍ മറുപടി പറഞ്ഞു, "ഇല്ല ഞങ്ങള്‍ പ്രാപിച്ചില്ല. പരിശുദ്ധാത്മാവ് ഉണ്ടെന്നു പോലും ഞങ്ങള്‍ കേട്ടിട്ടില്ല".
\s5
\v 3 അതിനാല്‍ പൌലൊസ് ചോദിച്ചു "നിങ്ങള്‍ സ്നാനപ്പെട്ടപ്പോള്‍ നിങ്ങള്‍ എന്താണ് അറിഞ്ഞത്?" അവര്‍ മറുപടി പറഞ്ഞു, 'യോഹന്നാന്‍ സ്നാപകന്‍ പഠിപ്പിച്ചതാണ് ഞങ്ങള്‍ വിശ്വസിച്ചത്".
\v 4 പൌലൊസ് പറഞ്ഞു, "യോഹന്നാന്‍റെ സ്നാനം ജനങ്ങള്‍ ദൈവത്തിങ്കലേക്ക് തിരിയുന്നതിന്‍റെയും അവരുടെ ദുഷ്ട ചിന്തകളില്‍നിന്നും പ്രവര്‍ത്തികളില്‍നിന്നും മാറുന്നതിന്‍റെയും അടയാളം മാത്രമായിരുന്നു. അവന്‍ അവരോട് അവനുശേഷം വരുന്ന മറ്റൊരുവനില്‍ വിശ്വസിക്കേണമെന്നും, ആ വ്യക്തി യേശുവാണെന്നും പറഞ്ഞു.
\s5
\v 5 അതിനാല്‍ ആ മനുഷ്യര്‍ അതു കേട്ടപ്പോള്‍ കര്‍ത്താവായ യേശുവിന്‍റെ നാമത്തില്‍ അവര്‍ സ്നാനമേറ്റു.
\v 6 അതിനുശേഷം പൌലൊസ് അവര്‍ ഓരോരുത്തരുടെ തലയില്‍ കൈകള്‍ വയ്ക്കുകയും അവരില്‍ ഓരോരുത്തരുടെ മേല്‍ പരിശുദ്ധാത്മാവിന്‍റെ ശക്തി വരികയും ചെയ്തു. അവര്‍ പഠിപ്പിച്ചിട്ടില്ലാത്ത ഭാഷകളില്‍ സംസാരിക്കുവാന്‍ പരിശുദ്ധാത്മാവ് അവര്‍ക്ക് ശക്തികൊടുത്തു. കൂടാതെ പരിശുദ്ധാത്മാവ് അവരോടു പറഞ്ഞ സന്ദേശങ്ങള്‍ അവര്‍ പറയുകയും ചെയ്തു.
\v 7 പൌലൊസ്, സ്നാനപ്പെടുത്തുകയും പരിശുദ്ധാത്മാവ് പ്രാപിക്കുകയും ചെയ്തവര്‍ ഏകദേശം പന്ത്രണ്ടു പേര്‍ അവിടെ ഉണ്ടായിരുന്നു.
\s5
\v 8 മൂന്നു മാസം പൌലൊസ് ഓരോ ശബ്ബത്തിലും എഫെസൊസിലുള്ള യഹൂദ്യ കൂട്ടായ്മ സ്ഥലത്ത് പ്രവേശിക്കുകയും യേശുവിനെക്കുറിച്ചും ദൈവരാജ്യത്തെക്കുറിച്ചും ജനങ്ങളെ പഠിപ്പിക്കുകയും സമ്മതിപ്പിക്കുകയും ചെയ്തു.
\v 9 എന്നാല്‍ ചില യഹൂദന്മാര്‍ സന്ദേശം വിശ്വസിക്കാതിരിക്കുകയും തുടര്‍ന്നു കേള്‍ക്കുവാന്‍ ആഗ്രഹിക്കാതിരിക്കുകയും ചെയ്തു. പൌലൊസ് പഠിപ്പിച്ചതിനെക്കുറിച്ചു അവര്‍ വളരെ മോ ശമായ കാര്യങ്ങള്‍ പറഞ്ഞു. അതിനാല്‍ അവരെ വിട്ട് തുറന്നൊസിന്‍റെ കൂട്ടായ്മ സ്ഥലത്ത് കൂടുവാന്‍ വിശ്വാസികളെ അവനോടൊപ്പം കൊണ്ടുവന്നു.
\v 10 രണ്ടു വര്‍ഷങ്ങള്‍ അവിടെയുള്ള ജനങ്ങളെ പൌലൊസ് പഠിപ്പിച്ചു. ഇതുവഴിയായി ആ പ്രദേശങ്ങളില്‍ താമസിക്കുന്ന യഹൂദന്മാരിലും യഹൂദന്മാര്‍ അല്ലാത്തവരുമായ ആളുകളില്‍ മിക്കവവരും കര്‍ത്താവായ യേശുവിനെക്കുറിച്ചുള്ള സന്ദേശം കേട്ടു.
\s5
\v 11 അത്ഭുതങ്ങള്‍ ചെയ്യുവാനുള്ള അധികാരം ദൈവം പൌലോസിനു നല്‍കി.
\v 12 പൌലൊസിന്‍റെ അടുക്കലേക്കു വരുവാന്‍ കഴിയാതിരുന്ന രോഗികള്‍ ഉണ്ടായിരുന്നാല്‍ പൌലൊസ് തൊട്ട തുണി കഷണങ്ങള്‍ എടുത്തു രോഗികളുടെ മേല്‍ ഇട്ടിരുന്നു. അതിന്‍റെ ഫലമായി രോഗികളായവര്‍ സൌഖ്യമാവുകയും ദുഷ്ടാത്മാക്കള്‍ അവരില്‍ നിന്നും വിട്ടുപോകുകയും ചെയ്തു.
\s5
\v 13 പട്ടണം തോറും സഞ്ചരിച്ച് ആളുകളില്‍നിന്ന് ദുഷ്ടാത്മാക്കള്‍ വിട്ടുപോകുവാന്‍ കല്പിച്ചിരുന്ന ചില യഹൂദന്മാര്‍ അവിടെയുണ്ടായിരുന്നു. അവരില്‍ ചില യഹൂദന്മാര്‍ ഇതു പറഞ്ഞു കൊണ്ട് ദുഷ്ടാത്മാക്കള്‍ പുറത്തുവരുവാന്‍ പറഞ്ഞിരുന്നു. "പൌലൊസ് ഏതു മനുഷ്യനെ ക്കുറിച്ച് പഠിപ്പിക്കുന്നുവോ ആ കര്‍ത്താവായ യേശുവിന്‍റെ അധികാരത്താല്‍ നിങ്ങള്‍ പുറത്തു വരുവാന്‍ ഞാന്‍ കല്പിക്കുന്നു!"
\v 14 ഇത് ചെയ്തിരുന്നവര്‍ ഏഴ് പേര്‍ ആയിരുന്നു. തന്നെത്തന്നെ മഹാപുരോഹിതന്‍ എന്ന് വിളിച്ചിരുന്ന സ്കേവാ എന്നു പേരുള്ള ഒരു യഹൂദനായ മനുഷ്യന്‍റെ പുത്രന്മാര്‍ ആയിരുന്നു ഇവര്‍.
\s5
\v 15 എന്നാല്‍ ഒരു ദിവസം അവര്‍ അത് ചെയ്യുകയായിരുന്നു. ആ മനുഷ്യനില്‍ നിന്ന് ദുഷ്ടാത്മാവ്‌ പുറത്തുവന്നില്ല. പകരം, ദുഷ്ടാത്മാവ്‌ അവരോടു പറഞ്ഞു, "ഞാന്‍ യേശുവിനെ അറിയുന്നു, പൌലൊസിനെയും അറിയുന്നു, എന്നാല്‍ എന്നോട് എന്തെങ്കിലും ചെയ്യുവാന്‍ നിങ്ങള്‍ക്ക് ആരും അധികാരം നല്‍കിയിട്ടില്ല.
\v 16 അതു പറഞ്ഞതിനുശേഷം ദുഷ്ടാത്മാവ്‌ ഉണ്ടായിരുന്ന മനുഷ്യന്‍ പെട്ടെന്ന് സ്കേവയുടെ പുത്രന്മാരുടെ മേല്‍ ചാടിവീണു. അവന്‍ അവരെ എല്ലാവരേയും താഴെ തള്ളിയിടുകയും അവര്‍ ഓരോരുത്തരേയും മുറിവേല്‍പ്പിക്കുകയും ചെയ്തു. അവന്‍ അവരുടെ വസ്ത്രങ്ങള്‍ കീറുകയും അവരെ മുറിവേല്‍പ്പിക്കുകയും ചെയ്തു. അവര്‍ വളരെ ഭയപ്പെടുകയും ആ വീട്ടില്‍നിന്ന് പുറത്തേക്ക് ഓടുകയും ചെയ്തു.
\v 17 എഫെസൊസില്‍ താമസിച്ചിരുന്ന യഹൂദന്മാരും യഹൂദര്‍ അല്ലാത്തവരും ഒരുപോലെ എന്തു സംഭവിച്ചു എന്ന് കേട്ടു. ദുഷ്ടാത്മാവ്‌ ഉണ്ടായിരുന്ന മനുഷ്യന്‍ വളരെ ബലവാനായിരുന്നു എന്നു കണ്ടതിനാല്‍ അവര്‍ ഭയമുള്ളവരായി. അതേ സമയം അവര്‍ കര്‍ത്താവായ യേശുവിന്‍റെ നാമത്തെ ആദരിച്ചു.
\s5
\v 18 ആ സമയത്ത് മറ്റു വിശ്വാസികള്‍ ശ്രദ്ധിച്ചുകൊണ്ടിരുന്നപ്പോള്‍ വളരെയധികം വിശ്വാസികള്‍ അവര്‍ ചെയ്തു വന്നിരുന്ന ദുഷ്ടകാര്യങ്ങളെക്കുറിച്ച് പറഞ്ഞു.
\v 19 ആളുകളില്‍ ചിലര്‍ ക്ഷുദ്രപ്രയോഗം ചെയ്യുന്നവര്‍ ആയിരുന്നു. കണ്‍കെട്ടുവിദ്യ എങ്ങനെ നടത്താം എന്നു പറഞ്ഞിരുന്ന ചുരുളുകള്‍ എല്ലാവരും കാണുന്ന രീതിയില്‍ ഒരു സ്ഥലത്ത് കൊണ്ടുവന്നു ചുട്ടുകളഞ്ഞു. ഈ ചുരുളുകളുടെ വില എത്രമാത്രം എന്ന് ആളുകള്‍ കണക്കുകൂട്ടിയപ്പോള്‍ അന്‍പതിനായിരം വെള്ളി നാണയങ്ങള്‍ എന്ന് കണ്ടു.
\v 20 ഇതേരീതിയില്‍ അനേകം ആളുകള്‍ കര്‍ത്താവായ യേശുവിനെക്കുറിച്ചുള്ള സന്ദേശം കേള്‍ക്കുകയും അവനില്‍ വിശ്വസിക്കുകയും ചെയ്തു.
\s5
\v 21 എഫെസൊസിലുള്ള പ്രവര്‍ത്തനം പൌലോസ് അവസാനിപ്പിച്ച ശേഷം യെരുശലേമിലേക്ക് പോകുവാന്‍ തീരുമാനിക്കുന്നതിന് പരിശുദ്ധാത്മാവ് അവനെ നയിച്ചു. എന്നാല്‍ മക്കെദോന്യ അഖായ പ്രദേശങ്ങളില്‍ ഉള്ള വിശ്വാസികളെ കാണുവാന്‍ പോകുന്നതിന് അവന്‍ ആദ്യം പദ്ധതിയിട്ടു. പൌലൊസ് പറഞ്ഞു, "യെരുശലേമില്‍ ഞാന്‍ എത്തിയതിനു ശേഷം റോമയിലേയ്ക്കും ഞാന്‍ പോകും".
\v 22 അവന്‍റെ രണ്ടു സഹായികളായ തിമൊഥയോസിനെയും എരസ്തൊസ്തിനേയും മക്കെദോന്യയിലേക്ക് അയച്ചു. എന്നാല്‍ പൌലൊസ് ആസ്യ സംസ്ഥാനത്തുള്ള എഫെസൊസ് പട്ടണത്തില്‍ പാര്‍ത്തു.
\s5
\v 23 അതിനുശേഷം ഉടനെ, യേശുവിന്‍റെ കാരണത്താലും അവനെക്കുറിച്ചുള്ള ഉപദേശത്തെക്കുറിച്ചും എഫെസൊസിലുള്ള ജനങ്ങള്‍ വലിയ കുഴപ്പങ്ങള്‍ ചെയ്യുവാന്‍ ആരംഭിച്ചു.
\v 24 ദമേത്രിയോസ് എന്നു പേരുണ്ടായിരുന്ന ഒരു മനുഷ്യന്‍ അവിടെ ഉണ്ടായിരുന്നു. വെള്ളികൊണ്ട് അര്‍ത്തെമിസ് ദേവിയുടെ (ഡയാന എന്നും ഇവള്‍ അറിയപ്പെട്ടിരുന്നു) വിഗ്രഹങ്ങള്‍ ഇവന്‍ ഉണ്ടാക്കിയിരുന്നു. ദമേത്രിയോസ് ഈ വിഗ്രഹങ്ങള്‍ ഉണ്ടാക്കുകയും വില്‍ക്കുകയും ചെയ്തതിനാല്‍ ഇത് ഉണ്ടാക്കുന്ന തൊഴിലാളികള്‍ക്കും ധാരാളം പണം അവന്‍ സമ്പാദിച്ചിരുന്നു.
\v 25 വിഗ്രഹങ്ങള്‍ ഉണ്ടാക്കിയിരുന്ന തൊഴിലാളികളെ ദമേത്രിയോസ് ഒരുമിച്ചു വിളിച്ചു കൂട്ടി. അവന്‍ അവരോടു പറഞ്ഞു, "പുരുഷന്മാരെ, നാം നമ്മുടെ പ്രവൃത്തി ചെയ്യുന്നതിനാല്‍ വളരെ പണം സമ്പാദിക്കുന്നു എന്നു നിങ്ങള്‍ അറിയുന്നു.
\s5
\v 26 നാം ഉണ്ടാക്കുന്ന വിഗ്രഹങ്ങള്‍ മേലാല്‍ വാങ്ങരുതെന്ന് എഫെസൊസില്‍ താമസിക്കുന്ന കൂടുതല്‍ ആളുകളോടും പൌലൊസ് പഠിപ്പിക്കുന്നതായി നിങ്ങള്‍ അറിയുന്നു. ഇപ്പോള്‍ നമ്മുടെ സംസ്ഥാനത്തുള്ള മറ്റു പട്ടണങ്ങളില്‍ നിന്നുള്ളവരും നാം ഉണ്ടാക്കുന്നത്‌ മേലാല്‍ വാങ്ങുവാന്‍ താല്പര്യപ്പെടുകയില്ല. നാം ആരാധിക്കുന്ന ദൈവങ്ങള്‍, ദൈവങ്ങള്‍ അല്ലായെന്നും അവയെ നാം ആരാധിക്കരുതെന്നും പൌലൊസ് ജനങ്ങളോടു പറയുന്നു.
\v 27 ജനങ്ങള്‍ അവനെ ശ്രദ്ധിച്ചാല്‍ അവര്‍ നമ്മുടെ കച്ചവടം നിര്‍ത്തല്‍ ചെയ്യും. അര്‍ത്തെമിസ് ദേവിയുടെ മന്ദിരത്തില്‍ അവളെ ആരാധിപ്പാന്‍ വരാതിരിക്കുന്നതിനെക്കുറിച്ചു ചിന്തിക്കും. അര്‍ത്തെമിസ് വലിയവളാണെന്ന് ആളുകള്‍ തുടര്‍ന്ന് ചിന്തിക്കുകയില്ല. ആസ്യ സംസ്ഥാനം മുഴുവനും മുഴു ലോകത്തിലുമുള്ള ജനങ്ങള്‍ തന്നെ അവളെ ആരാധിക്കുന്നു!"
\s5
\v 28 ദമേത്രിയോസ് പറഞ്ഞത് അവര്‍ കേട്ടപ്പോള്‍ അവിടെ ഉണ്ടായിരുന്ന എല്ലാ പുരുഷന്മാരും പൌലൊസിനോട്‌ കോപിച്ചു. "എഫെസൊസുകാരുടെ അര്‍ത്തെമിസ് ദേവി മഹതിയാകുന്നു!" എന്ന് അവര്‍ ആര്‍ത്തു വിളിക്കുവാന്‍ ആരംഭിച്ചു.
\v 29 പട്ടണത്തിലുണ്ടായിരുന്ന കൂടുതല്‍ ആളുകളും പൌലൊസിനോട്‌ കോപിഷ്ഠരാവുകയും അട്ടഹസിക്കുവാന്‍ ആരംഭിക്കുകയും ചെയ്തു. പൌലോസിനോടൊപ്പം യാത്ര ചെയ്തിരുന്ന മക്കദോന്യയില്‍നിന്നുള്ള ഗായോസിനെയും അരിസ്തര്‍ഹോസിനെയും ചില ആളുകള്‍ പിടിച്ചു. തുടര്‍ന്നു ജനക്കൂട്ടം മുഴുവനും പട്ടണത്തിലെ നാടക ശാലയിലേക്ക്‌ അവരെ രണ്ടു പേരെയും വലിച്ചിഴച്ചുകൊണ്ട് ഓടി.
\s5
\v 30 നാടകശാലയിലേക്കു പോയി ജനങ്ങളോട് സംസാരിക്കുവാന്‍ പൌലോസ് ആഗ്രഹിച്ചു. എന്നാല്‍ അവിടേക്കു പോകുവാന്‍ മറ്റു വിശ്വാസികള്‍ അവനെ അനുവദിച്ചില്ല.
\v 31 പൌലൊസിന്‍റെ സ്നേഹിതരായിരുന്ന പട്ടണാധികാരികളില്‍ ചിലര്‍ എന്താണ് സംഭവിച്ചതെന്ന് കേട്ടു. നാടകശാലയിലേക്ക് പൌലൊസ് പോകരുതെന്ന് പറയുവാന്‍ അവര്‍ ചിലരെ അയച്ചു.
\v 32 നാടകശാലയില്‍ ഉണ്ടായിരുന്ന ജനക്കൂട്ടം അട്ടഹസിച്ചുകൊണ്ടിരുന്നു. ചിലര്‍ ഒരു കാര്യത്തെക്കുറിച്ചും മറ്റു ചിലര്‍ മറ്റു ചിലതിനെക്കുറിച്ചും നിലവിളിച്ചു. എന്നാല്‍ അവരില്‍ കൂടുതല്‍പേരും അവര്‍ എന്തിനാണ് കൂടിയിരിക്കുന്നത് എന്നു പോലും അറിഞ്ഞിരുന്നില്ല!
\s5
\v 33 അവിടെയുണ്ടായിരുന്ന യഹൂദന്മാരില്‍ ഒരാള്‍ അലക്സാണ്ടര്‍ എന്നു പേരുള്ള ആളായിരുന്നു. ജനങ്ങളോട് സംസാരിക്കുവാന്‍ യഹൂദന്മാരില്‍ ചിലര്‍ അവനെ ജനക്കൂട്ടത്തിന്‍റെ മുന്‍പിലേക്ക് തള്ളി. ജനങ്ങള്‍ അട്ടഹസിക്കുന്നതു നിര്‍ത്തുവാന്‍ അലക്സാണ്ടര്‍ തന്‍റെ കൈകള്‍ ഉയര്‍ത്തി യഹൂദന്‍മാരല്ല ഈ കുഴപ്പത്തിനു കാരണക്കാര്‍ എന്ന് അവരോടു പറയുവാന്‍ അവന്‍ ആഗ്രഹിച്ചു.
\v 34 എന്നാല്‍ യഹൂദര്‍ അല്ലാത്തവരില്‍ വളരെയാളുകള്‍ അലക്സാണ്ടര്‍ യഹൂദനാണെന്നും യഹൂദന്മാര്‍ അര്‍ത്തെമിസ് ദേവിയെ ആരാധിക്കുന്നില്ല എന്നും അറിഞ്ഞിരുന്നു. അതിനാല്‍ യഹൂദന്മാര്‍ അല്ലാത്തവര്‍ രണ്ടു മണിക്കൂറോളം എഫെസ്യരുടെ അര്‍ത്തെമിസ് ദേവി വലിയവള്‍! എന്ന് അട്ടഹസിച്ചു.
\s5
\v 35 തുടര്‍ന്നു പട്ടണാധികാരികളില്‍ ഒരാള്‍ ജനക്കൂട്ടം അട്ടഹസിക്കുന്നതു നിര്‍ത്തല്‍ ചെയ്തു. അവന്‍ അവരോടു പറഞ്ഞത്, "എന്‍റെ സഹ പൗരന്മാരെ, നമ്മുടെ ദേവിയായ അര്‍ത്തെമിസിന്‍റെ വിശുദ്ധ വിഗ്രഹം സ്വര്‍ഗ്ഗത്തില്‍നിന്നും വീണു എന്ന് ലോകത്തിലുള്ള എല്ലാവരും അറിയുന്നു.
\v 36 എല്ലാവരും അറിയുന്ന ഈ കാര്യങ്ങള്‍ സത്യമല്ല എന്ന് ആര്‍ക്കും പറയുവാനും കഴിയുകയില്ല. അതിനാല്‍ നിങ്ങള്‍ ഇപ്പോള്‍ ശാന്തരാകണം. വിവേക ശൂന്യമായി യാതൊന്നും ചെയ്യരുത്.
\v 37 ഈ രണ്ടു പുരുഷന്മാര്‍ ദോഷമായിട്ടുള്ള യാതൊന്നും ചെയ്തിട്ടില്ലാത്തതിനാല്‍ നിങ്ങള്‍ ഇവരെ ഇവിടെ കൊണ്ടുവരേണ്ടിയിരുന്നില്ല. അവര്‍ നമ്മുടെ ദൈവാലയങ്ങളില്‍ പോകുകയോ അവിടെനിന്നും എന്തെങ്കിലും വസ്തുക്കള്‍കൊണ്ട് പോകുകയോ നമ്മുടെ ദേവിയെക്കുറിച്ച് മോശമായി സംസാരിക്കുകയോ ചെയ്തിട്ടില്ല.
\s5
\v 38 ആയതിനാല്‍ ദമേത്രിയോസും അവന്‍റെ കൂട്ട് തൊഴില്‍ക്കാരും ആരെങ്കിലും മോശമായി ചെയ്തിട്ടുണ്ട് എന്ന് ആരോപിക്കുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ അതു ശരിയായ വഴിയില്‍ ചെയ്യണമെന്ന് അവര്‍ ആഗ്രഹിക്കുന്നു എങ്കില്‍ അവര്‍ക്ക് പോകുവാനായി ന്യായാലയങ്ങള്‍ ഉണ്ട്, അതുമാത്രവുമല്ല സര്‍ക്കാരിനാല്‍ തിരഞ്ഞെടുക്കപ്പെട്ട ന്യായാധിപന്മാരും ഉണ്ട്. നിങ്ങള്‍ക്ക് ആരെയും അവിടെ കുറ്റപ്പെടുത്താം.
\v 39 എന്നാല്‍ മറ്റെന്തെങ്കിലും കാര്യങ്ങളെക്കുറിച്ച് നിങ്ങള്‍ ചോദിക്കുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങളുടെ ഭരണാധികാരികള്‍ ഒരുമിച്ചു കൂടുമ്പോള്‍ നിങ്ങളുടെ ഭരണാധികാരികളോട് അതേക്കുറിച്ച് ചിന്തിക്കുവാന്‍ നിങ്ങള്‍ക്ക് ആവശ്യപ്പെടാവുന്നതാണ്.
\v 40 ഇത് ഒരു ശരിയായ സഭയല്ല. സര്‍ക്കാരിന് എതിരായി പോകുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കാത്തതിനാല്‍ ഈ കുഴപ്പങ്ങളെ പ്പറ്റി ശരിയായ ദിശയില്‍ കരുതുക. നിങ്ങള്‍ എന്തു കാരണത്തെക്കുറിച്ചാണ് അട്ടഹസിക്കുന്നത് എന്ന് അധികാരികള്‍ എന്നോടു ചോദിച്ചാല്‍ ശരിയായ മറുപടി കൊടുക്കുവാന്‍ എനിക്ക് കഴിയുകയില്ല.
\v 41 ഇതാണ് പട്ടണത്തിന്‍റെ അധികാരി ജനക്കൂട്ടത്തോട് പറഞ്ഞത്. തുടര്‍ന്ന് എല്ലാവരും ഭവനങ്ങളിലേക്കു പോകുവാന്‍ അവരോടു പറയുകയും അവര്‍ അവരുടെ ഭവനങ്ങളിലേക്ക് പോകുകയും ചെയ്തു.
\s5
\c 20
\p
\v 1 എഫെസൊസിലുള്ള ജനങ്ങള്‍ കലാപം നിര്‍ത്തിയതിനു ശേഷം പൌലൊസ് വിശ്വാസികളെ ഒരുമിച്ചു വിളിച്ചുകൂട്ടി. കര്‍ത്താവായ യേശുവില്‍ വിശ്വസിക്കുന്നത് തുടരുവാന്‍ അവന്‍ ആവശ്യപ്പെട്ടു. അതിനുശേഷം ഉടന്‍തന്നെ അവന്‍ അവരോടു വിടപറയുകയും മക്കെദോന്യ ദേശങ്ങളിലേക്കു പോകുന്നതിന് ആ സ്ഥലം വിടുകയും ചെയ്തു.
\v 2 അവിടെ അവന്‍ എത്തിയതിനുശേഷം കര്‍ത്താവായ യേശുവിലുള്ള വിശ്വാസം തുടരുന്നതിന് അവന്‍ അവരോടു ആവശ്യപ്പെട്ടു. അതിനുശേഷം അവന്‍ ഗ്രീസിലേക്ക് പോയി.
\v 3 ഗ്രീസില്‍ അവന്‍ മൂന്നു മാസം പാര്‍ത്തു. തുടര്‍ന്നു കപ്പല്‍ മാര്‍ഗ്ഗം സിറിയയിലേക്ക് മടങ്ങുവാന്‍ അവന്‍ പദ്ധതി ഇട്ടു. എന്നാല്‍ അവന്‍ യാത്രയില്‍ ആയിരിക്കുമ്പോള്‍ ചില യഹൂദന്മാര്‍ അവനെ കൊല്ലുവാന്‍ പദ്ധതി ഇട്ടിരിക്കുന്നതായി അവന്‍ കേട്ടു. അതിനാല്‍ കര മാര്‍ഗ്ഗം പോകുന്നതിനു തീരുമാനിക്കുകയും മക്കെദോന്യ വഴിയായി അവര്‍ വീണ്ടും പോകുകയും ചെയ്തു.
\s5
\v 4 അവനോടൊപ്പം പോകുന്നതിന് ബെരോവ പട്ടണത്തില്‍നിന്നുള്ള പുറോസിന്‍റെ മകന്‍ സൊപത്രൊസും തെസ്സലൊനിക്യക്കാരായ അരിസ്തര്‍ക്കൊസും സെക്കുംന്തോസും ദര്‍ബ പട്ടണത്തില്‍നിന്നുള്ള ഗായോസും ഗലാത്യ ദേശത്തുനിന്നുള്ള തിമൊഥെയൊസും ആസ്യ സംസ്ഥാനക്കാരായ തുഹിക്കൊസും ത്രോഫിമോസും ഉണ്ടായിരുന്നു.
\v 5 ഈ ഏഴ് പുരുഷന്മാര്‍ പൌലൊസിനും ലൂക്കോസ് എന്ന എനിക്കും മുന്‍പായി കപ്പല്‍ മാര്‍ഗ്ഗം പോയി, അതിനാല്‍ അവര്‍ ഞങ്ങള്‍ എത്തുന്നതിനു മുന്‍പ് ത്രോവാസ് എന്ന പട്ടണത്തിലേക്കു പോകുകയും അവിടെ ഞങ്ങള്‍ രണ്ടുപേര്‍ക്കായി കാത്തിരിക്കുകയും ചെയ്തു.
\v 6 എന്നാല്‍ പൌലൊസും ഞാനും കരമാര്‍ഗ്ഗമായി യാത്ര ചെയ്ത് ഫിലിപ്യ പട്ടണത്തിനു സമീപം എത്തി. യഹൂദന്മാരുടെ പുളിപ്പില്ലാത്ത അപ്പത്തിന്‍റെ പെരുന്നാളിനുശേഷം ത്രോവാസ് എന്ന പട്ടണത്തിലേക്കു പോകുന്ന ഒരു കപ്പലില്‍ ഞങ്ങള്‍ കയറി. അഞ്ച് ദിവസത്തിനുശേഷം ഞങ്ങള്‍ ത്രോവാസില്‍ എത്തിച്ചേരുകയും ഞങ്ങള്‍ക്കു മുന്‍പായി യാത്ര ചെയ്ത മറ്റു പുരുഷന്മാരെ കണ്ടു മുട്ടുകയും ചെയ്തു. തുടര്‍ന്നു ഞങ്ങള്‍ എല്ലാവരും ത്രോവാസില്‍ ഏഴ് ദിവസം പാര്‍ത്തു.
\s5
\v 7 ആഴ്ചയുടെ ഒന്നാം ദിവസം മറ്റു വിശ്വാസികളോടൊപ്പം ഒരുമിച്ചു ഭക്ഷണം പങ്കിടുവാനും ഒരുമിച്ചു കൂടുവാനും ആഗ്രഹിച്ചിരിക്കുമ്പോള്‍ അര്‍ദ്ധരാത്രി വരെ പൌലൊസ് വിശ്വാസികളോട് സംസാരിച്ചു. അടുത്ത ദിവസം ത്രോവാസില്‍ നിന്നു പോകുവാന്‍ അവന്‍ പദ്ധതി ഇട്ടിരുന്നതിനാല്‍ അവന്‍ സംസാരിക്കുന്നത് തുടര്‍ന്നുകൊണ്ടിരുന്നു.
\v 8 ഞങ്ങള്‍ കൂടിയിരുന്ന മുകള്‍നിലയിലെ മുറിയില്‍ വളരെ എണ്ണ വിളക്കുകള്‍ കത്തുന്നുണ്ടായിരുന്നു.
\s5
\v 9 യൂത്തിക്കൊസ് എന്നു പേരുണ്ടായിരുന്ന ഒരു യുവാവ് അവിടെ ഉണ്ടായിരുന്നു. ആ വീടിന്‍റെ മൂന്നാം നിലയിലുള്ള ഒരു തുറന്ന ജനലിന്‍റെ അരികത്ത് അവന്‍ ഇരുന്നിരുന്നു. ദീര്‍ഘസമയത്തേക്ക് പൌലൊസ് സംസാരിച്ചുകൊണ്ടിരുന്നതിനാല്‍ യൂത്തിക്കൊസ് ഉറക്കം തൂങ്ങുവാന്‍ തുടങ്ങി. ഒടുവില്‍ അവന്‍ ഗാഢനിദ്രയില്‍ വീണു. അവന്‍ ജനലില്‍നിന്നും താഴെയുള്ള തറയിലേക്കു വീണു. ഉടന്‍ തന്നെ ചില വിശ്വാസികള്‍ താഴേക്കു പോകുകയും അവനെ മുകളിലേക്കു കൊണ്ടുവരികയും ചെയ്തു. എന്നാല്‍ അവന്‍ മരിച്ചിരുന്നു.
\v 10 പൌലൊസും താഴേക്കു പോയി. അവന്‍ താഴെ ഇരുന്നു യുവാവിന്‍റെ പുറത്തു തഴുകുകയും അവന്‍റെ കരങ്ങള്‍ അവനെ ചുറ്റിപിടിച്ച് ചുറ്റും നിന്നിരുന്ന ജനങ്ങളോട് അവന്‍ പറഞ്ഞു, "ഭയപ്പെടേണ്ട അവന്‍ വീണ്ടും ജീവിച്ചിരിക്കുന്നു."
\s5
\v 11 പൌലൊസ് വീണ്ടും മുകള്‍നിലയിലേക്ക് പോകുകയും അവന്‍ ഭക്ഷണം തയ്യാറാക്കുകയും അതു ഭക്ഷിക്കുകയും ചെയ്തു. അതിന്‍റെശേഷം സൂര്യന്‍ ഉദിക്കുന്നതു വരെ അവന്‍ വിശ്വാസികളുമായി സംഭാഷിച്ചു. തുടര്‍ന്ന്‍ അവന്‍ അവിടം വിട്ടു
\v 12 മറ്റ് ആളുകള്‍ ആ യുവാവിനെ ഭവനത്തിലേക്കു കൊണ്ടുപോകുകയും അവന്‍ വീണ്ടും ജീവിച്ചതിനാല്‍ അധികമായി ആശ്വസിക്കുകയും ചെയ്തു.
\s5
\v 13 തുടര്‍ന്നു ഞങ്ങള്‍ കപ്പലിലേക്ക് പോയി. എന്നാല്‍ പൌലൊസ് എത്രയും വേഗം അസോസ് പട്ടണത്തില്‍ കാല്‍നടയായി പോകുവാന്‍ ആഗ്രഹിച്ചതിനാല്‍ അവന്‍ ഞങ്ങളോടു കൂടെ ത്രോവാസില്‍നിന്ന് കപ്പലില്‍ കയറിയില്ല. ശേഷിച്ച ഞങ്ങള്‍ കപ്പല്‍ കയറി അസ്സോസിലേക്ക് യാത്ര ചെയ്തു.
\v 14 ഞങ്ങള്‍ അസ്സോസില്‍വച്ച് പൌലൊസിനെ കണ്ടു മുട്ടി. അവന്‍ ഞങ്ങളോട് കൂടെ കപ്പലില്‍ കയറുകയും മിതുലെനയിലേക്ക് യാത്ര ചെയ്യുകയും ചെയ്തു.
\s5
\v 15 ഞങ്ങള്‍ മിതുലേനയില്‍ എത്തി ഒരു ദിവസത്തിനു ശേഷം, അവിടെ നിന്നും കപ്പല്‍ കയറുകയും ഖിയോസ് ദ്വീപിന്‍റെ സമീപത്തുള്ള ഒരു സ്ഥലത്ത് എത്തുകയും ചെയ്തു. ആ ദിവസത്തിനു ശേഷം ഞങ്ങള്‍ സാമോസ് ദ്വീപിലേക്ക് കപ്പല്‍ യാത്ര നടത്തി. അടുത്ത ദിവസം ഞങ്ങള്‍ സാമോസ് വിട്ട് മിലെതോസിലേക്ക്‌ യാത്ര ചെയ്തു.
\v 16 എഫെസൊസ് പട്ടണത്തിന്‍റെ തെക്കു ഭാഗത്തായിരുന്നു മിലെത്തോസ് ആസ്യയില്‍ സമയം ചിലവഴിപ്പാന്‍ പൌലൊസ് ആഗ്രഹിക്കാതിരുന്നതിനാല്‍ എഫെസൊസില്‍ തങ്ങുവാന്‍ അവന്‍ ആഗ്രഹിച്ചില്ല. പെന്തെക്കോസ്ത് പെരുന്നാളിന്‍റെ സമയം അടുത്തായിരുന്നതിനാല്‍ ആ പെരുന്നാളിന്‍റെ സമയത്തേക്ക് സാധിക്കുമെങ്കില്‍ യെരുശലേമില്‍ എത്തുവാന്‍ അവന്‍ ആഗ്രഹിച്ചു.
\s5
\v 17 മിലെതോസില്‍ കപ്പല്‍ എത്തിയപ്പോള്‍, എഫസോസില്‍ ഉള്ള വിശ്വാസി സമൂഹത്തിന്‍റെ മൂപ്പന്മാര്‍ അവിടെ വന്നു അവനുമായി സംസാരിപ്പാന്‍ ആവശ്യപ്പെടുന്നതിനായി പൌലൊസ് ഒരു സന്ദേശ വാഹകനെ എഫെസോസിലേക്ക് അയച്ചു.
\v 18 മൂപ്പന്മാര്‍ അവന്‍റെ അടുക്കല്‍ വന്നപ്പോള്‍, പൌലൊസ് അവരോടു പറഞ്ഞത്," ഞാന്‍ ആസ്യ സംസ്ഥാനത്ത് എത്തിയ ആദ്യ ദിവസം മുതല്‍ അവിടം വിടുന്നത് വരെ ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരുന്നു. മുഴുവന്‍ സമയവും നിങ്ങളുടെ ഇടയില്‍ ഞാന്‍ എങ്ങനെ പ്രവര്‍ത്തിച്ചു എന്ന് നിങ്ങള്‍ അറിയുന്നു.
\v 19 ഞാന്‍ പലപ്പോഴും കണ്ണുനീരോടുംവളരെ താഴ്മയോടെ കര്‍ത്താവായ യേശുവിനെ സേവിക്കുന്നത് എങ്ങനെ തുടര്‍ന്നുവന്നു എന്നും നിങ്ങള്‍ അറിയുന്നു. വിശ്വാസികള്‍ അല്ലാത്ത യഹൂദന്മാര്‍ പലപ്പോഴും എന്നെ അപായപ്പെടുത്തുവാന്‍ ശ്രമിച്ചതിനാല്‍ ഞാന്‍ എന്തുമാത്രം കഷ്ടപ്പെട്ടു എന്നും നിങ്ങള്‍ അറിയുന്നു.
\v 20 ഞാന്‍ നിങ്ങളോട് ദൈവത്തിന്‍റെ സന്ദേശം പ്രസംഗിച്ചപ്പോള്‍, നിങ്ങള്‍ക്ക് സഹായകമാകുന്ന ഒന്നുംതന്നെ ഞാന്‍ ഒരിക്കലും ഒഴിവാക്കിയില്ല എന്നും നിങ്ങള്‍ അറിയുന്നു. വളരെ ആളുകള്‍ അവിടെ സന്നിഹിതരായിരുന്നപ്പോള്‍ ഞാന്‍ ദൈവത്തിന്‍റെ സന്ദേശം നിങ്ങളെ പഠിപ്പിച്ചു എന്നു നിങ്ങള്‍ അറിയുന്നു. കൂടാതെ ഞാന്‍ നിങ്ങളുടെ ഭവനങ്ങളിലേക്ക് വരികയും അവിടെ നിങ്ങളെ പഠിപ്പിച്ചു എന്ന് നിങ്ങള്‍ അറിയുകയും ചെയ്യുന്നു.
\v 21 യഹൂദന്മാരോടും യഹൂദരല്ലാത്തവരോടും അവര്‍ നിശ്ചയമായും ദൈവത്തിങ്കലേക്ക് തിരിയുകയും അവരുടെ പാപമയമായ ഇടപെടലുകളില്‍നിന്ന് പിന്‍തിരിയുകയും നമ്മുടെ കര്‍ത്താവായ യേശുവില്‍ വിശ്വസിക്കുകയും വേണം എന്നു ഞാന്‍ പ്രസംഗിച്ചു.
\s5
\v 22 ഞാന്‍ നിശ്ചയമായും യെരുശലേമിലേക്കു പോകണം എന്നും ഞാന്‍ അവനെ നിശ്ചയമായും അനുസരിക്കേണമെന്നും ദൈവത്തിന്‍റെ പരിശുദ്ധാത്മാവ് വ്യക്തമായി കാണിച്ചു തന്നിരിക്കയാല്‍ ഞാന്‍ ഇപ്പോള്‍ അവിടേക്ക് പോകുന്നു. അവിടെ എനിക്ക് എന്ത് സംഭവിക്കുമെന്നു ഞാന്‍ അറിയുന്നില്ല.
\v 23 യെരുശലേമില്‍ ജനങ്ങള്‍ എന്നെ തടവറയില്‍ ഇടുമെന്നും ഞാന്‍ വളരെ കഷ്ടം അനുഭവിക്കേണ്ടി വരുമെന്നും ഞാന്‍ സന്ദര്‍ശിച്ച ഓരോ പട്ടണങ്ങളിലും ദൈവത്തിന്‍റെ പരിശുദ്ധാത്മാവ് എന്നോടു പറഞ്ഞതും ഞാന്‍ അറിയുന്നു.
\v 24 ഞാന്‍ ചെയ്യുവാന്‍ കര്‍ത്താവായ യേശു എന്നോടു പറഞ്ഞ പ്രവൃത്തി ആദ്യം പൂര്‍ത്തീകരിക്കുവാന്‍ എനിക്ക് സാധിക്കുന്നു എങ്കില്‍ ജനങ്ങള്‍ എന്നെ കൊന്നാലും ഞാന്‍ അത് കാര്യമാക്കുകയില്ല. നാം അര്‍ഹിക്കാത്തത്‌ നമുക്കുവേണ്ടി ചെയ്തുകൊണ്ട് ദൈവം നമ്മെ രക്ഷിക്കുന്നു എന്ന നല്ല സന്ദേശം ജനങ്ങളോടു പറയുവാന്‍ അവനെന്നെ വിളിച്ചു.
\s5
\v 25 ദൈവം രാജാവെന്ന നിലയില്‍ എങ്ങനെ സ്വയം കാണിക്കും എന്നതിനെക്കുറിച്ചുള്ള സന്ദേശം ഞാന്‍ നിങ്ങളോട് പ്രസംഗിച്ചു. എന്നാല്‍ എന്‍റെ സഹ വിശ്വാസികളായ നിങ്ങള്‍ എന്നെ കാണുന്ന അവസാന സമയം ഇന്നാകുന്നു എന്ന് ഇപ്പോള്‍ ഞാന്‍ അറിയുന്നു.
\v 26 ആയതിനാല്‍ ഞാന്‍ പ്രസംഗിച്ചതു കേട്ട് യേശുവില്‍ വിശ്വസിക്കാതെ ആരെങ്കിലും മരിച്ചാല്‍ അത് എന്‍റെ കുറ്റം ആയിരിക്കുകയില്ല എന്നു നിങ്ങള്‍ എല്ലാവരും മനസിലാക്കേണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു.
\v 27 എന്തുകൊണ്ടെന്നാല്‍ ദൈവം നമുക്കായി തയ്യാറാക്കിയിരിക്കുന്നതെല്ലാം ഞാന്‍ നിങ്ങളോട് പറഞ്ഞു.
\s5
\v 28 നിങ്ങള്‍ നേതാക്കന്മാര്‍ കര്‍ത്താവില്‍ വിശ്വസിക്കുന്നത് നിശ്ചയമായും തുടരുകയും ദൈവ സന്ദേശംഅനുസരിക്കുകയും വേണം. നിങ്ങള്‍ കരുതേണ്ടതിനായി ദൈവത്തിന്‍റെ പരിശുദ്ധാത്മാവ് തന്നിരിക്കുന്ന മറ്റു വിശ്വാസികളെയും നിങ്ങള്‍ നിശ്ചയമായും സഹായിക്കേണം. നിങ്ങളെ തന്നെയും ഒരു ആട്ടിടയന്‍ തന്‍റെ ആടുകളെ ശ്രദ്ധിക്കുന്നതുപോലെ കര്‍ത്താവിന്‍റെ വിശ്വാസി സമൂഹത്തിന്മേലും ശ്രദ്ധ ചെലുത്തുവിന്‍. ക്രൂശിന്മേല്‍ ഒഴുകിയ തന്‍റെ പുത്രന്‍റെ രക്തത്താല്‍ ദൈവം അവരെ വിലയ്ക്കു വാങ്ങി.
\v 29 ഞാന്‍ പോയതിനുശേഷം ഭോഷ്കു പഠിപ്പിക്കുന്ന ആളുകള്‍ നിങ്ങളുടെയിടയില്‍ വരികയും വിശ്വാസികള്‍ക്കു വലിയ ദോഷം വരുത്തുമെന്നും ഞാന്‍ അറിയുന്നു. അവര്‍ ആടുകളെ കൊല്ലുന്ന ക്രൂരരായ ചെന്നായ്ക്കള്‍ പോലെ ആയിരിക്കും.
\v 30 നിങ്ങളുടെ സ്വന്തം നേതാക്കന്മാരില്‍തന്നെ തെറ്റായ കാര്യങ്ങള്‍ പഠിപ്പിച്ചുകൊണ്ട് മറ്റു വിശ്വാസികളോടു ഭോഷ്ക്കു പറയുന്നവര്‍ ഉണ്ടാകും. അവര്‍ ചില ആളുകളെ ആവിധ സന്ദേശങ്ങള്‍ പഠിപ്പിക്കുകയും അതിനാല്‍ ചിലര്‍ അവരെ വിശ്വസിക്കുകയും അവരുടെ അനുയായികള്‍ ആകുകയും ചെയ്യും.
\s5
\v 31 നമ്മുടെ കര്‍ത്താവായ യേശുവിനെക്കുറിച്ചുള്ള സത്യ സന്ദേശം വിശ്വസിക്കുന്നത് അവസാനിക്കാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍വിന്‍. മൂന്നു വര്‍ഷം ആ സന്ദേശം പകലും രാത്രിയിലും പഠിപ്പിച്ചതു നിങ്ങള്‍ ഓര്‍ക്കുകയും കര്‍ത്താവിനോടു വിശ്വസ്തരായിരിക്കേണമെന്നു കണ്ണുനീരോടെ മുന്നറിയിപ്പു നല്കിയതും ഓര്‍ത്തുകൊള്ളുക".
\v 32 "ഞാന്‍ ഇപ്പോള്‍ നിങ്ങളെ വിട്ടുപിരിയുന്നതിനാല്‍ ദൈവം നിങ്ങളെ സംരക്ഷിക്കേണ്ടതിനും നാം അര്‍ഹിക്കാത്ത നിലയില്‍ നമുക്കുവേണ്ടി നമ്മെ രക്ഷിച്ച സന്ദേശം തുടര്‍ന്നും വിശ്വസിപ്പാനായി ഞാന്‍ അപേക്ഷിക്കുന്നു. ഞാന്‍ നിങ്ങളോടു പറഞ്ഞ സന്ദേശം തുടര്‍ച്ചയായി വിശ്വസിക്കുന്നു എന്നുവരികില്‍ നിങ്ങള്‍ ശക്തരാകുകയും അവനുമായി ബന്ധപ്പെട്ട എല്ലാ ആളുകള്‍ക്കും കൊടുക്കുമെന്നു വാഗ്ദത്തം ചെയ്ത നല്ല കാര്യങ്ങള്‍ ദൈവം നിങ്ങള്‍ക്കും എന്നെന്നേക്കുമായി നല്‍കും.
\s5
\v 33 എന്നെ സംബന്ധിച്ചു, ഞാന്‍ ആരുടെയും പണമോ, നല്ല വസ്ത്രമോ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല.
\v 34 എനിക്കും എന്‍റെ സ്നേഹിതര്‍ക്കും ആവശ്യമായിരുന്ന പണം സമ്പാദിക്കേണ്ടതിനു എന്‍റെ കൈകള്‍കൊണ്ട് അദ്ധ്വാനിച്ചു എന്നത് നിങ്ങള്‍ തന്നെ അറിയുന്നുവല്ലോ.
\v 35 എല്ലാ കാര്യത്തിലും ഞാന്‍ ചെയ്തത്, സഹായം ആവശ്യമുള്ളവര്‍ക്കു കൊടുക്കുവാനായി ആവശ്യത്തിനുള്ള ദാനം ഉണ്ടാകേണ്ടതിനു നാം കഠിനമായി അദ്ധ്വാനം ചെയ്യണമെന്നു ഞാന്‍ നിങ്ങളെ കാണിച്ചിരിക്കുന്നു. നമ്മുടെ കര്‍ത്താവായ യേശു സ്വയം പറഞ്ഞതു നാം ഓര്‍ത്തിരിക്കേണം, "മറ്റുള്ളവരില്‍നിന്നും വാങ്ങുന്നതിനേക്കാള്‍ മറ്റുള്ളവര്‍ക്ക് കൊടുക്കുമ്പോഴാണ് ഒരാള്‍ സന്തുഷ്ടനാകുന്നത്."
\s5
\v 36 പൌലൊസ് സംസാരിക്കുന്നത് അവസാനിപ്പിച്ചപ്പോള്‍ എല്ലാ മൂപ്പന്മാരോടും കൂടെ അവന്‍ താഴെ മുട്ടുകുത്തുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു.
\v 37 അവര്‍ എല്ലാവരും വളരെയധികം കരയുകയും പൌലൊസിനെ കെട്ടിപിടിച്ച് അവനെ ചുംബിക്കുകയും ചെയ്തു.
\v 38 അവനെ ഇനി ഒരിക്കലും വീണ്ടും കാണുകയില്ല എന്ന് അവന്‍ പറഞ്ഞതിനാല്‍ അവര്‍ വളരെ സങ്കടപ്പെട്ടു. തുടര്‍ന്ന് അവര്‍ എല്ലാവരും അവനോടുകൂടെ കപ്പല്‍വരെ പോകുകയും ചെയ്തു.
\s5
\c 21
\p
\v 1 എഫെസൊസില്‍ നിന്നുള്ള മൂപ്പന്മാരോട് വിടപറഞ്ഞതിനുശേഷം ഞങ്ങള്‍ ഒരു കപ്പലില്‍ കയറി കോസ് എന്ന ദ്വീപിലേക്ക് യാത്ര ചെയ്യുകയും ഒരു രാത്രിയിലേക്ക്‌ കപ്പല്‍ അവിടെ നിര്‍ത്തുകയും ചെയ്തു. പിറ്റേദിവസം കോസില്‍നിന്നും കപ്പലില്‍ കയറി രൊദോസ് ദ്വീപിലേക്ക് പോയി, അവിടെ കപ്പല്‍ വീണ്ടും നിര്‍ത്തുകയുണ്ടായി. വീണ്ടും ഒരു ദിവസത്തിനുശേഷം ഞങ്ങള്‍ പത്തര പട്ടണത്തിലേക്കു പോകുകയും കപ്പല്‍ അവിടെ നിര്‍ത്തിയിടുകയും ചെയ്തു.
\v 2 പത്തരയില്‍ ആ കപ്പല്‍ ഞങ്ങള്‍ ഉപേക്ഷിക്കുകയും ഫൊയ്നിക്യ ഭാഗങ്ങളിലേക്കു പോകുന്ന ഒരു കപ്പല്‍ ഉണ്ടെന്നു ആരോ പറയുകയുണ്ടായി. അതിനാല്‍ ഞങ്ങള്‍ ആ കപ്പലില്‍ കയറി പത്തരയോടു വിടപറഞ്ഞു.
\s5
\v 3 കുപ്രോസ് ദ്വീപ്‌ കാണുവാന്‍ കഴിയുന്നതുവരെ ഞങ്ങള്‍ സമുദ്രത്തില്‍ കൂടി യാത്ര ചെയ്തു ഞങ്ങള്‍ ദ്വീപിന്‍റെ തെക്ക് ഭാഗം കടന്നു സിറിയാ സംസ്ഥാനത്തുള്ള ഫൊയ്നിക്യ ഭാഗങ്ങളിലുള്ള സോരില്‍ എത്തുന്നതുവരെ ഞങ്ങള്‍ യാത്ര തുടര്‍ന്നു. കപ്പല്‍ ജോലിക്കാര്‍ക്ക് ചരക്കു ഇറക്കേണ്ടതുള്ളതിനാല്‍ കപ്പല്‍ ചില ദിവസങ്ങളിലേക്ക് അവിടെ നിര്‍ത്തിയിടേണ്ടിയിരുന്നു.
\v 4 സോരില്‍ വിശ്വാസികള്‍ എവിടെയാണ് താമസിക്കുന്നതെന്ന് ഒരാള്‍ പറഞ്ഞു, അതിനാല്‍ ഏഴു ദിവസം അവരോടുകൂടെ പാര്‍ക്കുവാനായി ഞങ്ങള്‍ പോയി. യെരുശലേമില്‍ പൌലൊസിനു കഷ്ടം അനുഭവിക്കേണ്ടതുണ്ട് എന്നു ദൈവത്തിന്‍റെ ആത്മാവ് അവര്‍ക്കു വെളിപ്പെടുത്തിയതിനാല്‍ പൌലൊസ് അവിടേക്കു പോകരുതെന്ന് അവര്‍ പറഞ്ഞു.
\s5
\v 5 എന്നാല്‍ കപ്പല്‍ വീണ്ടും പുറപ്പെടുവാനുള്ള സമയമായതിനാല്‍ യെരുശലേമിലേയ്ക്കുള്ള ഞങ്ങളുടെ യാത്ര തുടരുവാന്‍ തയ്യാറായി. ഞങ്ങള്‍ സോര്‍ വിട്ടുപോകുമ്പോള്‍ എല്ലാ പുരുഷന്മാരും അവരുടെ ഭാര്യമാരും മക്കളും ഞങ്ങളോടൊപ്പം കടലിന്‍റെ അരികെവരെ വന്നു. ഞങ്ങള്‍ എല്ലാവരും അവിടെ മണല്‍പ്പുറത്ത് മുട്ടുകുത്തുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു.
\v 6 ഞങ്ങള്‍ എല്ലാവരും വിടപറഞ്ഞതിനു ശേഷം പൌലോസും അവന്‍റെ കൂട്ട് യാത്രക്കാരായ ഞങ്ങളും കപ്പലില്‍ കയറുകയും മറ്റു വിശ്വാസികള്‍ അവരുടെ സ്വന്ത ഭവനങ്ങളിലേക്കു മടങ്ങിപ്പോകുകയും ചെയ്തു.
\s5
\v 7 സോര്‍ പട്ടണം ഞങ്ങള്‍ വിട്ടതിനുശേഷം പ്തൊലെമായിസിലേക്കുള്ള കപ്പലില്‍ ഞങ്ങള്‍ യാത്ര തുടര്‍ന്നു. അവിടെ വിശ്വാസികള്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ അവരെ വന്ദനം ചെയ്യുകയും ആ രാത്രിയില്‍ അവരോടൊപ്പം താമസിക്കുകയും ചെയ്തു.
\v 8 പിറ്റേദിവസം ഞങ്ങള്‍ പ്തൊലെമായിസ് വിടുകയും കൈസര്യ പട്ടണത്തിലേക്ക് യാത്ര ചെയ്യുകയും ചെയ്തു. അവിടെ ഞങ്ങള്‍ ഫിലിപ്പോസിന്‍റെ ഭവനത്തില്‍ പാര്‍ത്തു, അവന്‍ യേശുവിന്‍റെ അനുയായികളാകേണ്ടത് എപ്രകാരമാണെന്ന് മറ്റുള്ളവരോട് പറഞ്ഞുകൊണ്ട് തന്‍റെ കാലം കഴിച്ചു കൊണ്ടിരുന്നു. വിധവമാരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുവാന്‍ യെരുശലേമില്‍ ഉള്ള വിശ്വാസികള്‍ തിരഞ്ഞെടുത്ത ഏഴുപേരില്‍ അവന്‍ ഒരുവനായിരുന്നു.
\v 9 അവനു വിവാഹം കഴിപ്പിച്ചിട്ടില്ലാത്ത നാലു പെണ്‍ മക്കള്‍ ഉണ്ടായിരുന്നു. ദൈവത്തിന്‍റെ പരിശുദ്ധാത്മാവ് അവരോടു സംസാരിച്ചിരുന്ന സന്ദേശങ്ങള്‍ അവര്‍ കൂടെക്കൂടെ പറഞ്ഞിരുന്നു.
\s5
\v 10 അനേക ദിവസങ്ങള്‍ ഞങ്ങള്‍ ഫിലിപ്പോസിന്‍റെ ഭവനത്തില്‍ ആയിരുന്നതിനു ശേഷം അഗബൊസ് എന്നു പേരുള്ള ഒരു വിശ്വാസി യഹൂദ്യ ജില്ലയില്‍നിന്നു വരികയും കൈസര്യയില്‍ എത്തുകയും ചെയ്തു. ദൈവത്തിന്‍റെ പരിശുദ്ധാത്മാവ് അവനോടു പറഞ്ഞിരുന്ന സന്ദേശങ്ങള്‍ അവന്‍ കൂടെക്കൂടെ പറഞ്ഞിരുന്നു.
\v 11 ഞങ്ങള്‍ ആയിരുന്ന ഇടത്ത് അവന്‍ വരികയും പൌലൊസിന്‍റെ അരപ്പട്ട അഴിച്ചെടുക്കുകയും ചെയ്തു. അതിനുശേഷം ആ അരപ്പട്ട കൊണ്ട് അവന്‍റെ സ്വന്തം കാലുകളും കൈകളും കെട്ടിയതിനുശേഷം പറഞ്ഞത്, "യെരുശലേമില്‍ യഹൂദ്യ നേതാക്കന്മാര്‍ ഈ അരപ്പട്ടയുടെ ഉടമസ്ഥന്‍റെ കൈകളും കാലുകളും ഇതുപോലെ കെട്ടും" എന്നു പരിശുദ്ധാത്മാവ് പറയുന്നു. കൂടാതെ അവര്‍ അവനെ തടവുകാരനെപ്പോലെ യഹൂദര്‍ അല്ലാത്തവരുടെ കൈകളില്‍ ഏല്‍പ്പിക്കും."
\s5
\v 12 ശേഷമുള്ള ഞങ്ങള്‍ അതു കേട്ടിട്ട് ഞങ്ങളും അവിടെയുള്ള മറ്റു വിശ്വാസികളും പൌലൊസിനോട്‌ ആവശ്യപ്പെട്ടു, "ദയവായി യെരുശലേമിലേക്കു പോകരുത്".
\v 13 എന്നാല്‍ പൌലൊസ് മറുപടിയായി പറഞ്ഞത്, "കരയുന്നതും, പോകുന്നതില്‍നിന്നും എന്നെ നിരുത്സാഹപ്പെടുത്തുവാന്‍ ശ്രമിക്കുന്നതും ദയവായി നിര്‍ത്തുക! ഞാന്‍ കര്‍ത്താവായ യേശുവിനെ സേവിക്കുന്നതിന്‍റെ കാരണത്താല്‍ തടവറയിലേക്കു പോകുവാനും യെരുശലേമില്‍ മരിക്കുവാനും ആഗ്രഹിക്കുന്നു.
\v 14 യെരുശലേമിലേക്ക് അവനു പോകേണ്ടതുണ്ട് എന്നു ഞങ്ങള്‍ തിരിച്ചറിഞ്ഞപ്പോള്‍, അവനെ തടയുവാന്‍ ഞങ്ങള്‍ ഒരിക്കലും ശ്രമിച്ചില്ല. ഞങ്ങള്‍ പറഞ്ഞു, "കര്‍ത്താവ് അവന്‍റെ ഇഷ്ടം നടത്തട്ടെ!".
\s5
\v 15 കൈസര്യയിലെ ആ ദിവസങ്ങള്‍ക്കു ശേഷം, ഞങ്ങളുടെ സാധനങ്ങള്‍ തയ്യാറാക്കുകയും കരയില്‍കൂടി യാത്രചെയ്തു യെരുശലേമിലേക്ക് പോകുവാനായി പുറപ്പെടുകയും ചെയ്തു.
\v 16 കൈസര്യയില്‍ നിന്നുള്ള ചില വിശ്വാസികളും ഞങ്ങളോടു കൂടെ വന്നു. മ്നാസോന്‍ എന്നു പേരുണ്ടായിരുന്ന ഒരു മനുഷ്യന്‍റെ ഭവനത്തില്‍ പാര്‍ക്കുന്നതിനായി ഞങ്ങളെ കൊണ്ടുപോയി. അവന്‍ കുപ്രോസ് ദ്വീപില്‍നിന്നുള്ളവനും കര്‍ത്താവായ യേശുവിനെക്കുറിച്ചുള്ള സന്ദേശം കേട്ട് ആരംഭത്തില്‍ തന്നെ വിശ്വസിച്ചവനും ആയിരുന്നു.
\s5
\v 17 യെരുശലേമില്‍ ഞങ്ങള്‍ എത്തിയപ്പോള്‍ വിശ്വാസികളുടെ ഒരു കൂട്ടം ഞങ്ങളെ സന്തോഷത്തോടെ വന്ദനം ചെയ്തു.
\v 18 അടുത്ത ദിവസം അവിടെ ഉണ്ടായിരുന്ന സഭയുടെ നേതാവായിരുന്ന യക്കോബിനോട് സംസാരിപ്പാന്‍ പൌലൊസും മറ്റുള്ളവരും പോയി. യെരുശലേമില്‍ ഉള്ള സഭയുടെ മറ്റു നേതാക്കന്മാര്‍ എല്ലാവരും അവിടെ ഉണ്ടായിരുന്നു.
\v 19 പൌലൊസ് അവരെ വന്ദനം ചെയ്യുകയും യഹൂദര്‍ അല്ലാത്ത ജനങ്ങളുടെ ഇടയില്‍ ചെയ്യുവാന്‍ അവനെ ദൈവം സഹായിച്ച എല്ലാ കാര്യങ്ങളും അവരോടു പറഞ്ഞു.
\s5
\v 20 അവര്‍ അതു കേട്ടപ്പോള്‍ യാക്കോബും മറ്റു മൂപ്പന്മാരും ദൈവത്തിനു നന്ദി പറഞ്ഞു. അവരില്‍ ഒരാള്‍ പൌലൊസിനോട്‌ പറഞ്ഞു, "സഹോദരാ, കര്‍ത്താവായ യേശുവില്‍ വിശ്വസിക്കുന്ന അനേകായിരം യഹൂദാ ജനങ്ങള്‍ ഉണ്ട് എന്നു നീ അറിയുന്നുവല്ലോ. മൊശെ നമുക്ക് നല്‍കിയ പ്രമാണങ്ങള്‍ വളരെ സൂക്ഷ്മതയോടെ നാം എല്ലാവരും അനുസരിക്കുന്നത് തുടരുന്നു എന്നും നിനക്കറിയാമല്ലോ
\v 21 എന്നാല്‍ നമ്മുടെ യഹൂദ സഹവിശ്വാസികള്‍, നീ യഹൂദര്‍ അല്ലാത്തവരുടെ ഇടയില്‍ ആയിരിക്കുമ്പോള്‍ മൊശെയുടെ ന്യായപ്രമാണം അനുസരിക്കുന്നത് നിര്‍ത്തല്‍ ചെയ്യുവാന്‍ യഹൂദ വിശ്വാസികളോട് നീ പറയുന്നതായി പറഞ്ഞിരിക്കുന്നു. ആ യഹൂദാ വിശ്വാസികളുടെ മക്കളെ പരിച്ഛേദന ചെയ്യേണ്ട എന്നും നമ്മുടെ പിതാക്കന്മാരുടെ ആചാരങ്ങള്‍ ആചരിക്കേണ്ടതില്ല എന്നും നീ അവരോടു പറയുന്നതായി ജനങ്ങള്‍ പറയുന്നു. നിന്നെക്കുറിച്ച് അവര്‍ പറയുന്നത് സത്യമാണെന്നു ഞങ്ങള്‍ വിശ്വസിക്കുന്നില്ല.
\s5
\v 22 എന്നാല്‍ നീ വന്നിട്ടുണ്ടെന്നു നമ്മുടെ സഹ വിശ്വാസികള്‍ കേള്‍ക്കുകയും അവര്‍ നിന്നോടു കോപിക്കുകയും ചെയ്യും. എന്നാല്‍ നിന്നെക്കുറിച്ച് അവര്‍ കേട്ടത് സത്യമല്ലായെന്നു അവരെ കാണിക്കേണ്ടതിനു നീ ചില കാര്യങ്ങള്‍ ചെയ്യേണ്ട ആവശ്യമുണ്ട്.
\v 23 ആകയാല്‍ ഞങ്ങള്‍ നിന്നോട് നിര്‍ദ്ദേശിക്കുന്നത് നീ ദയവായി ചെയ്യുക. ദൈവത്തോട് ശപഥം ചെയ്തിരിക്കുന്ന നാല് പുരുഷന്മാര്‍ ഞങ്ങളുടെ ഇടയില്‍ ഉണ്ട്.
\v 24 ദൈവാലയത്തില്‍ ആരാധിപ്പാന്‍ കഴിയേണ്ടതിനു ഈ പുരുഷന്മാരോടുകൂടെ ദൈവാലയത്തിലേക്കു പോയി നിനക്കും അവര്‍ക്കും ആവശ്യമായിരിക്കുന്ന ചടങ്ങുകള്‍ അവിടെ ചെയ്യുക. തുടര്‍ന്ന് അവര്‍ക്കുവേണ്ടി യാഗമര്‍പ്പിക്കേണ്ട സമയമാകുമ്പോള്‍, അവര്‍ അര്‍പ്പിക്കേണ്ടതിനായിട്ടുള്ളത് നല്‍കുക. അതിനു ശേഷം അവര്‍ ചെയ്യേണമെന്നു പറഞ്ഞത് അവര്‍ ചെയ്തു എന്നു കാണിക്കേണ്ടതിനു അവര്‍ക്ക് അവരുടെ തല ക്ഷൌരം ചെയ്യിക്കുവാന്‍ കഴിയുന്നതാണ്. ആ പുരുഷന്മാരോടുകൂടെ ദൈവാലയ പ്രാകാരത്തില്‍ ആളുകള്‍ നിന്നെ കാണുമ്പോള്‍, നിന്നെക്കുറിച്ച് അവര്‍ പറഞ്ഞത് സത്യമല്ല എന്ന് അവര്‍ അറിയും. അതിനുപകരം നീ നമ്മുടെ യഹൂദ്യ പ്രമാണങ്ങളെ അനുസരിക്കുന്നു എന്ന്‍ അവരെല്ലാവരും അറിയും.
\s5
\v 25 യഹൂദര്‍ അല്ലാത്ത വിശ്വാസികള്‍ക്കായി, നമ്മുടെ ഏതൊക്കെ നിയമങ്ങള്‍ അവര്‍ അനുസരിക്കേണമെന്നു ഇവിടെ യെരുശലേമിലുള്ള മൂപ്പന്മാരായ നാം സംസാരിച്ചിട്ടുണ്ടല്ലോ. കൂടാതെ അതേക്കുറിച്ച് എന്തു തീരുമാനിച്ചു എന്നു പറയുന്ന ഒരു കത്ത് നാം അവര്‍ക്ക് എഴുതിയിട്ടുണ്ടല്ലോ. ഏതെങ്കിലും വിഗ്രഹത്തിന് അര്‍പ്പിച്ച മാംസം അവര്‍ തിന്നരുതെന്നും മൃഗങ്ങളുടെ രക്തം അവര്‍ തിന്നരുതെന്നും കഴുത്തു ഞെരിച്ചു കൊന്ന മൃഗങ്ങളുടെ മാംസം തിന്നുകയും അരുതെന്ന് നാം അവര്‍ക്ക് എഴുതിയിട്ടുണ്ട്. അവര്‍ വിവാഹം കഴിക്കാത്തവരോടുകൂടെ ശയിക്കരുതെന്നും നാം അവരോടു പറഞ്ഞിട്ടുണ്ട്.
\v 26 അതിനാല്‍ അവര്‍ ആവശ്യപ്പെട്ടതു ചെയ്യുവാന്‍ പൌലൊസ് സമ്മതിക്കുകയും അടുത്ത ദിവസം മറ്റു പുരുഷന്മാരെയും കൂട്ടി അവര്‍ ഒരുമിച്ചു തങ്ങളെത്തന്നെ ശുദ്ധീകരിക്കുകയും ചെയ്തു. അതിനുശേഷം പൌലൊസ് ദൈവാലയ പ്രാകാരത്തില്‍ ചെല്ലുകയും അവര്‍ ഏതു ദിവസമാണ് തങ്ങളെ ശുദ്ധീകരിക്കുന്നത് പൂര്‍ത്തീകരിക്കേണ്ടതെന്നും അവര്‍ ഓരോരുത്തര്‍ക്കായി മൃഗങ്ങളെ അര്‍പ്പിക്കേണ്ടതെന്നും പുരോഹിതന്മാരോടു പറഞ്ഞു.
\s5
\v 27 അവരവരെതന്നെ ശുദ്ധീകരിക്കേണ്ട ഏഴ് ദിവസങ്ങള്‍ പൂര്‍ത്തിയാകുവാനുള്ളപ്പോള്‍ പൌലൊസ് ദൈവാലയ പ്രാകാരത്തിലേക്കു മടങ്ങി. ആസ്യയില്‍നിന്നുള്ള ചില യഹൂദന്മാര്‍ അവനെ അവിടെ കാണുകയും അവനോടു കോപിക്കുകയും ചെയ്തു. പൌലൊസിനെ പിടിക്കേണ്ടതിന് അവരെ സഹായിക്കേണ്ടതിനായി ദൈവാലയ പ്രാകാരത്തിലുണ്ടായിരുന്ന മറ്റു യഹൂദന്മാരെ വിളിച്ചു വരുത്തി.
\v 28 അവര്‍ അട്ടഹസിച്ചു പറഞ്ഞത്, "യിസ്രായേല്യരായ സഹോദരന്മാരെ, ഈ മനുഷ്യനെ ശിക്ഷിക്കേണ്ടതിനു നിങ്ങള്‍ വന്നു ഞങ്ങളെ സഹായിക്കുക! ഈ മനുഷ്യനാണ് അവര്‍ പോകുന്ന ഇടങ്ങളില്‍ ഒക്കെയും യഹൂദ ജനങ്ങളെ നിന്ദിക്കേണമെന്നു ജനങ്ങളെ പഠിപ്പിക്കുന്നത്‌. മൊശെയുടെ പ്രമാണങ്ങളെ തുടര്‍ന്നു അനുസരിക്കേണ്ടതില്ല എന്നും ഈ പരിശുദ്ധ ആലയത്തെ ആദരിക്കേണ്ടെന്നും ഇവര്‍ ജനങ്ങളെ പഠിപ്പിക്കുന്നു. ഈ സ്ഥലം അശുദ്ധമാക്കേണ്ടതിനു കാരണമാകുവാന്‍ യഹൂദരല്ലാത്തവരെ ഇവിടെ ദൈവാലയ പ്രാകാരത്തില്‍ കൊണ്ടുവരികയും ചെയ്തിരിക്കുന്നു".
\v 29 എഫെസൊസില്‍നിന്നുള്ള യഹൂദനല്ലാത്ത ത്രോഫിമോസിനോടൊപ്പം യെരുശലേമില്‍ പൌലൊസ് നടക്കുന്നത് അവര്‍ കണ്ടതുകൊണ്ടാണ് ഇങ്ങനെ പറഞ്ഞത്. യഹൂദരല്ലാത്തവര്‍ ദൈവാലയത്തില്‍ പ്രവേശിക്കുന്നതിന് അവരുടെ നിയമങ്ങള്‍ അനുവദിക്കുന്നില്ല. കൂടാതെ ആ ദിവസം ത്രോഫിമോസിനെ ദൈവാലയ പ്രാകാരത്തില്‍ പൌലൊസ് കൊണ്ടുവന്നു എന്ന് അവര്‍ വിചാരിച്ചു.
\s5
\v 30 ദൈവാലയ പ്രാകാരത്തില്‍ കുഴപ്പമുണ്ട് എന്ന് പട്ടണത്തില്‍ ഉടനീളമുള്ള ജനങ്ങള്‍ കേള്‍ക്കുകയും അവര്‍ അവിടേക്ക് ഓടി വരികയും ചെയ്തു. അവര്‍ പൌലൊസിനെ പിടിക്കുകയും ദൈവാലയ ഭാഗത്തിന്‍റെ പുറത്തേക്ക് അവനെ വലിച്ചിഴക്കുകയും ചെയ്തു. ദൈവാലയ ഭാഗത്തു ജനങ്ങള്‍ കലാപം ഉണ്ടാകാതിരിക്കേണ്ടതിനു ദൈവാലയ പ്രാകാരത്തിലെക്കുള്ള കവാടങ്ങള്‍ അവര്‍ അടച്ചു.
\v 31 അവര്‍ പൌലൊസിനെ കൊല്ലുവാന്‍ ശ്രമിച്ചപ്പോള്‍ ആരോ ഒരാള്‍ ദൈവാലയത്തിന് സമീപത്തുള്ള കോട്ടയിലേക്ക് ഓടുകയും റോമന്‍ പടയാളികളുടെ ചുമതലയുള്ള ഓഫീസറോട് യെരുശലേം ദൈവാലയത്തില്‍ വളരെ ആളുകള്‍ കലാപം ഉണ്ടാക്കുന്നതായി അറിയിക്കുകയും ചെയ്തു.
\s5
\v 32 പട്ടാള മേധാവി ചില ഉദ്യോഗസ്ഥന്മാരെയും വലിയ ഒരു കൂട്ടം പടയാളികളെയും വേഗത്തില്‍കൂട്ടി ദൈവാലയ ഭാഗത്തേക്കു ജനക്കൂട്ടം ഉണ്ടായിരുന്ന ഇടത്തേക്ക് ഓടിച്ചെന്നു. പൌലൊസിനെ ജനക്കൂട്ടം അടിക്കുകയായിരുന്നു. പട്ടാളമേധാവിയെയും പടയാളികളെയും കണ്ടപ്പോള്‍ പൌലൊസിനെ അടിക്കുന്നത് അവര്‍ നിര്‍ത്തി.
\v 33 പൌലൊസ് ഉണ്ടായിരുന്ന സ്ഥലത്ത് പട്ടാള മേധാവി വരികയും അവനെ പിടികൂടുകയും ചെയ്തു. പൌലൊസിന്‍റെ ഓരോ കൈയ്യും ചങ്ങലയാല്‍ ബന്ധിക്കുവാന്‍ അവന്‍ പടയാളികളോട് കല്‍പ്പിച്ചു. അതിനുശേഷം ജനക്കൂട്ടത്തില്‍ ഉണ്ടായിരുന്നവരോട് അവന്‍ ചോദിച്ചു, "ഈ മനുഷ്യന്‍ ആരാണ്, ഇവന്‍ എന്താണ് ചെയ്തത്?"
\s5
\v 34 അവിടെ ഉണ്ടായിരുന്ന ധാരാളം ജനങ്ങളില്‍ ചിലര്‍ ഒരു കാര്യത്തെക്കുറിച്ചും മറ്റു ചിലര്‍ മറ്റെന്തിനെക്കുറിച്ചും അട്ടഹസിക്കുകയായിരുന്നു. അവര്‍ തുടര്‍ച്ചയായി വലിയ ശബ്ദത്തില്‍ അട്ടഹസിക്കുന്ന കാരണത്താല്‍ അവര്‍ എന്താണ് പറയുന്നതെന്നു പട്ടാള മേധാവിക്കു മനസ്സിലാക്കുവാന്‍ കഴിഞ്ഞില്ല. ആകയാല്‍ പൌലൊസിനെ കോട്ടയില്‍ കൊണ്ടുപോയി അവിടെവച്ച് ചോദ്യം ചെയ്യുവാന്‍ കഴിയേണ്ടതിനു അവനെ അവിടേക്കു കൊണ്ടുപോകുവാന്‍ കല്‍പ്പിച്ചു.
\v 35 പടയാളികള്‍ പൌലൊസിനെ കോട്ടയുടെ പടവുകളിലേക്ക് ആനയിച്ചു, എന്നാല്‍ അനേകം ആളുകള്‍ അവനെ പിന്തുടരുന്നത് തുടര്‍ന്നു. അവനെ കൊല്ലുവാന്‍ അവര്‍ ശ്രമിച്ചു. ആകയാല്‍ പടയാളികള്‍ പൌലൊസിനെ കോട്ടയുടെ പടികളില്‍ എടുത്തുകൊണ്ടുപോകുവാന്‍ പട്ടാള മേധാവി പടയാളികളോട് പറഞ്ഞു.
\v 36 "അവനെ കൊല്ലുക! അവനെ കൊല്ലുക!" എന്ന് അവനെ പിന്തുടര്‍ന്ന ജനക്കൂട്ടം അട്ടഹസിച്ചു കൊണ്ടിരുന്നു.
\s5
\v 37 പൌലൊസിനെ കോട്ടയിലേക്ക് കൊണ്ടുപോകുന്ന സമയത്ത് പട്ടാള മേധാവിയോടു അവന്‍ ഗ്രീക്ക് ഭാഷയില്‍ പറഞ്ഞു," എനിക്ക് നിന്നോട് സംസാരിക്കാമോ?" പട്ടാള മേധാവി പറഞ്ഞു, "നിനക്ക് ഗ്രീക്ക് സംസാരിപ്പാന്‍ കഴിയുന്നു എന്നതില്‍ ഞാന്‍ ആശ്ചര്യപ്പെടുന്നു.
\v 38 കുറച്ചു നാളുകള്‍ക്ക് മുന്‍പ് സര്‍ക്കാരിന് എതിരായി മത്സരിക്കുവാന്‍ ആഗ്രഹിക്കുകയും പ്രശ്നം ഉണ്ടാക്കുന്ന നാലായിരം പുരുഷന്മാരെ മരുഭൂമിയിലേക്ക് നടത്തുകയും ചെയ്ത ആ മിസ്രയീമ്യന്‍ നീ ആയിരിക്കും എന്നു ഞാന്‍ ചിന്തിച്ചു. എന്നാല്‍ അവനെ പിടിക്കുവാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല.
\s5
\v 39 പൌലൊസ് മറുപടി പറഞ്ഞത്, "അല്ല ഞാന്‍ ആ മനുഷ്യനല്ല! ഞാന്‍ ഒരു യഹൂദന്‍ ആകുന്നു. കിലിക്യ സംസ്ഥാനത്തുള്ള ഒരു പ്രധാന പട്ടണമായ തര്‍സോസിലാണ് ഞാന്‍ ജനിച്ചത്‌. ജനങ്ങളോട് സംസാരിപ്പാന്‍ എന്നെ അനുവദിപ്പാന്‍ ഞാന്‍ നിന്നോട് അഭ്യര്‍ത്ഥിക്കുന്നു."
\v 40 തുടര്‍ന്നു പൌലൊസ് സംസാരിക്കുവാന്‍ പട്ടാള മേധാവി അനുവദിച്ചു. അതിനാല്‍ പൌലൊസ് പടവുകളില്‍ നില്‍ക്കുകയും ജനക്കൂട്ടം ശാന്തരാകുവാന്‍ കൈകള്‍കൊണ്ട് ആംഗ്യം കാണിക്കുകയും ചെയ്തു. ജനക്കൂട്ടം നിശബ്ദരായതിനുശേഷം പൌലൊസ് അവരുടെ സ്വന്തം എബ്രായ ഭാഷയില്‍ അവരോടു സംസാരിച്ചു.
\s5
\c 22
\p
\v 1 പൌലൊസ് പറഞ്ഞത്, "യഹൂദാ മൂപ്പന്മാരും എന്‍റെ സഹോദരന്മാരായ യഹൂദരേ, എന്‍റെമേല്‍ കുറ്റാരോപണം നടത്തുന്നവരോട് ഞാന്‍ സംസാരിക്കുമ്പോള്‍ നിങ്ങള്‍ എന്നെ ശ്രദ്ധിക്കേണം!".
\v 2 പൌലൊസ് അവരുടെ സ്വന്തം എബ്രായ ഭാഷയില്‍ സംസാരിക്കുന്നത് ജനക്കൂട്ടം കേട്ടപ്പോള്‍ അവര്‍ ശാന്തരാകുകയും ശ്രദ്ധിക്കുകയും ചെയ്തു. തുടര്‍ന്നു പൌലൊസ് അവരോടു പറഞ്ഞത്,
\s5
\v 3 "നിങ്ങള്‍ എല്ലാവരും ആയിരിക്കുന്നതു പോലെ ഞാന്‍ ഒരു യഹൂദന്‍ ആകുന്നു. കിലിക്യ സംസ്ഥാനത്തുള്ള തര്‍സോസ് പട്ടണത്തിലാണ് ഞാന്‍ ജനിച്ചത്‌, എന്നാല്‍ ഞാന്‍ വളര്‍ന്നത്‌ ഇവിടെ യെരുശലേമില്‍ ആണ്. ഞാന്‍ യുവാവ് ആയിരുന്നപ്പോള്‍ നമ്മുടെ പൂര്‍വ്വ പിതാക്കന്മാര്‍ക്കു മോശെ നല്‍കിയ ന്യായപ്രമാണം അഭ്യസിച്ചു. ഗമാലിയേല്‍ ആയിരുന്നു എന്‍റെ അദ്ധ്യാപകന്‍. ഞാന്‍ ദൈവത്തെ അനുസരിപ്പാന്‍ ആഗ്രഹിച്ചിരുന്നതുകൊണ്ട് ആ നിയമങ്ങളെ അനുസരിക്കുകയും നിങ്ങള്‍ എല്ലാവരും ആ നിയമങ്ങള്‍ അനുസരിക്കുന്നു എന്ന് എനിക്കു നിശ്ചയവും ഉണ്ട്.
\v 4 അക്കാരണത്താല്‍ യേശുവിനെക്കുറിച്ചുള്ള ദൈവസന്ദേശം വിശ്വസിക്കുന്നവരെ പിടികൂടുവാന്‍ ഞാന്‍ ശ്രമിച്ചു. അവരെ കൊല്ലുവാനുള്ള വഴികള്‍ ഞാന്‍ നോക്കിയിരുന്നു. ആ സന്ദേശം വിശ്വസിച്ചിരുന്ന പുരുഷന്മാരെയോ സ്ത്രീകളെയോ ഞാന്‍ കണ്ടുപിടിച്ചപ്പോള്‍ ഞാന്‍ അവരെ തടവറയിലേക്ക് വലിച്ചെറിഞ്ഞു.
\v 5 മഹാപുരോഹിതനും നമ്മുടെ യഹൂദ ആലോചനാസഭയുമായി ബന്ധപ്പെട്ട മറ്റു പുരുഷന്മാരും ഇത് അറിയുന്നു. ദമാസ്കസ് പട്ടണത്തിലുള്ള സഹ യഹൂദന്മാര്‍ക്ക് കൊടുക്കുവാനായി എനിക്കു കത്തുകള്‍ നല്‍കി. യേശുവില്‍ വിശ്വസിക്കുന്നവരെ പിടികൂടുവാന്‍ ആ കത്തുകള്‍ എനിക്ക് അധികാരം നല്‍കി. അവരെ ഇവിടെ ശിക്ഷിക്കേണ്ടതിനായി തടവുകാരായി പിടിച്ചു യെരുശലേമില്‍ കൊണ്ടുവരുവാനും ഞാന്‍ ആഗ്രഹിച്ചു.
\s5
\v 6 അതിനാല്‍ ഞാന്‍ ദമസ്കൊസിലേക്ക് പോയി. ഏകദേശം ഉച്ച സമയത്ത് ദമസ്കൊസിനോട് ഞാന്‍ സമീപിക്കുമ്പോള്‍ പെട്ടെന്ന് ആകാശത്തുനിന്ന് ഒരു ഉജ്ജ്വല വെളിച്ചം എന്‍റെ ചുറ്റും മിന്നി.
\v 7 ആ വെളിച്ചം വളരെ അധികം പ്രകാശിച്ചതിനാല്‍ ഞാന്‍ നിലത്തേക്കു വീണു. തുടര്‍ന്നു മുകളില്‍ ആകാശത്തുനിന്നും ആരോ എന്നോട് സംസാരിക്കുന്നതു കേട്ടു, "ശൌലേ! ശൌലേ! എന്നെ മുറിപ്പെടുത്തുവാന്‍ നീ കാര്യങ്ങള്‍ ചെയ്യുന്നത് എന്തുകൊണ്ടാണ്?"
\v 8 ഞാന്‍ മറുപടി പറഞ്ഞത്, "കര്‍ത്താവേ, നീ ആരാകുന്നു?" അവന്‍ മറുപടി പറഞ്ഞത്, "നീ മുറിപ്പെടുത്തുന്ന നസ്രേത്തുകാരനായ യേശു ആകുന്നു ഞാന്‍."
\s5
\v 9 എന്നോടൊപ്പം യാത്ര ചെയ്തിരുന്നവര്‍ ശക്തിയേറിയ പ്രകാശം കണ്ടു, എന്നാല്‍ ആ ശബ്ദം എന്താണ് പറഞ്ഞത് എന്നു മനസിലാക്കിയില്ല.
\v 10 തുടര്‍ന്നു ഞാന്‍ കര്‍ത്താവിനോടു ചോദിച്ചു, "കര്‍ത്താവേ, ഞാന്‍ എന്തു ചെയ്യേണമെന്നാണ് നീ ആഗ്രഹിക്കുന്നത്?", കര്‍ത്താവ് എന്നോടു പറഞ്ഞു," എഴുന്നേറ്റു ദമസ്കൊസിലേക്ക് പോകുക. നീ ചെയ്യുവാന്‍ ഞാന്‍ പദ്ധതി ഇട്ടിരിക്കുന്നത് അവിടെയുള്ള ഒരാള്‍ നിന്നോട് പറയും."
\v 11 അതിനുശേഷം ശക്തിയേറിയ വെളിച്ചം ഞാന്‍ അന്ധനാകുന്നതിനു കാരണമായതിനാല്‍ എനിക്ക് കാണുവാന്‍ സാധിച്ചില്ല. അതിനാല്‍ എന്നോടു കൂടെ ഉണ്ടായിരുന്ന പുരുഷന്മാര്‍ എന്‍റെ കരം പിടിച്ചു എന്നെ ദമസ്കൊസിലേക്ക് നടത്തി.
\s5
\v 12 അനന്യാസ് എന്നു പേരുണ്ടായിരുന്ന ഒരു മനുഷ്യന്‍ എന്നെ കാണുവാന്‍ വന്നു. അവന്‍ ദൈവത്തെ ബഹുമാനിക്കുന്നവനും യഹൂദ നിയമങ്ങളെ അനുസരിക്കുന്നവനും ആയിരുന്നു. ദമസ്കൊസില്‍ താമസിച്ചിരുന്ന എല്ലാ യഹൂദന്മാരും അവനെക്കുറിച്ച് നല്ല കാര്യങ്ങള്‍ ആണു പറഞ്ഞത്.
\v 13 അവന്‍ എന്‍റെ അടുക്കല്‍ വന്നു നിന്ന് എന്നോട് പറഞ്ഞു," എന്‍റെ സ്നേഹിതനായ ശൌലെ, വീണ്ടും കാണുക!" ഉടന്‍തന്നെ എനിക്കു കാണുവാന്‍ കഴിയുകയും അവന്‍ എന്‍റെ വശത്തു നില്‍ക്കുന്നതും ഞാന്‍ കണ്ടു.
\s5
\v 14 തുടര്‍ന്ന് അവന്‍ പറഞ്ഞു," നാം ആരാധിക്കുകയും നമ്മുടെ പൂര്‍വ്വികന്മാര്‍ ആരാധിച്ചിരുന്നവനുമായ ദൈവം നിന്നെ തിരഞ്ഞെടുക്കുകയും നീ ചെയ്യേണമെന്നു അവന്‍ ആഗ്രഹിക്കുന്നത് കാണിച്ചുതരികയും ചെയ്യും. നീതിമാനായ യേശു എന്ന മശിഹയെ അവന്‍ നിനക്കു കാണിച്ചു തന്നിരിക്കുകയും അവന്‍ തന്നെ നിന്നോടു സംസാരിച്ചതു നീ കേള്‍ക്കുകയും ചെയ്തിരിക്കുന്നു.
\v 15 നീ അവനെ കാണുകയും അവനില്‍നിന്ന് കേള്‍ക്കുകയും ചെയ്തു എന്ന് എല്ലായിടത്തും ജനങ്ങളോടു പറയണമെന്ന് അവന്‍ നിന്നെക്കുറിച്ച് ആഗ്രഹിക്കുന്നു.
\v 16 ആയതിനാല്‍, ഇപ്പോള്‍ താമസിക്കരുത്‌! എഴുന്നേല്‍ക്കുക, ഞാന്‍ നിന്നെ സ്നാനപ്പെടുത്തുവാന്‍ അനുവദിക്കുക, കൂടാതെ യേശു എന്ന മശിഹായോട് പ്രാര്‍ത്ഥിക്കുകയും നിന്‍റെ പാപങ്ങള്‍ ക്ഷമിക്കേണ്ടതിനു ദൈവത്തോട് അപേക്ഷിക്കുകയും ചെയ്യുക!".
\s5
\v 17 "പിന്നീടു ഞാന്‍ യെരുശലേമിലേക്ക് മടങ്ങിപ്പോയി. ഒരു ദിവസവും ഞാന്‍ ദൈവാലയ പ്രാകാരത്തിലേക്കു പോയി അവിടെ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ ഒരു ദര്‍ശനം കണ്ടു.
\v 18 കര്‍ത്താവ് എന്നോടു സംസാരിച്ചു പറഞ്ഞത്, "ഇവിടെ താമസിക്കരുത്‌! എന്നെക്കുറിച്ച് നീ അവരോടു പറയുന്നത് ജനങ്ങള്‍ വിശ്വസിക്കയില്ലാത്തതിനാല്‍ ഇപ്പോള്‍ യെരുശലേം വിടുക!"
\s5
\v 19 എന്നാല്‍ ഞാന്‍ അവനോട് പറഞ്ഞു, "കര്‍ത്താവേ, നിന്നില്‍ വിശ്വസിക്കുന്നവരെ കണ്ടുപിടിക്കുവാന്‍ ഞാന്‍ നമ്മുടെ അനേക പള്ളികളില്‍ പോയിരിക്കുന്നു എന്ന് അവര്‍ അറിയുന്നു. നിന്നില്‍ വിശ്വസിക്കുന്നതായി ഞാന്‍ കണ്ടെത്തിയവരെ തടവറയില്‍ ആക്കുകയും അവരെ അടിക്കുക വരെയും ചെയ്തു.
\v 20 സ്തെഫാനോസ് നിന്നെക്കുറിച്ചു ജനങ്ങളോട് പറഞ്ഞതിന്‍റെ കാരണത്താല്‍ അവനെ കൊന്നു എന്നും അവര്‍ ചെയ്തത് ഞാന്‍ നിരീക്ഷിക്കുകയും അംഗീകരിക്കുകയും ചെയ്തതായി അവര്‍ ഓര്‍ക്കുന്നു. അവനെ കൊല്ലുകയും അവനെ പുറത്തേക്ക് വലിച്ചിഴക്കയും ചെയ്തവരുടെ വസ്ത്രങ്ങള്‍ ഞാന്‍ കാത്തു സൂക്ഷിക്കുകയും ചെയ്തിരുന്നു.
\v 21 എന്നാല്‍ കര്‍ത്താവ് എന്നോട് പറഞ്ഞു, "അല്ല, ഇവിടെ താമസിക്കരുത്‌! യഹൂദര്‍ അല്ലാത്ത മറ്റു ജനസമൂഹത്തിന്‍റെ അടുക്കലേക്ക് ഇവിടെനിന്നും ഞാന്‍ നിന്നെ അയക്കുവാന്‍ പോകുന്നതിനാല്‍ യെരുശലേം വിടുക!"
\s5
\v 22 മറ്റു ജനസമൂഹങ്ങളുടെ അടുക്കലേക്കു കര്‍ത്താവ് അവനെ അയക്കുന്നതിനെ കുറിച്ച് പൌലോസ് പറയുന്നതുവരെ ജനങ്ങള്‍ കേട്ട് കൊണ്ടിരുന്നു. തുടര്‍ന്ന് അവര്‍ അട്ടഹസിക്കുവാന്‍ ആരംഭിച്ചു, അവന്‍ ഇനിയും തുടര്‍ന്നു ജീവിക്കുവാന്‍ അര്‍ഹനല്ല."!
\v 23 അവര്‍ അട്ടഹസിച്ചുകൊണ്ടിരിക്കുമ്പോള്‍ അവരുടെ പുറം വസ്ത്രങ്ങള്‍ അഴിക്കുകയും പൂഴി വായുവിലേക്ക് എറിയുകയും ചെയ്തു. ഇത് അവര്‍ എത്രമാത്രം കോപിഷ്ഠരായിരുന്നു എന്നു കാണിച്ചു.
\v 24 അതിനാല്‍ പൌലോസിനെ തടവറയിലേക്ക് കൊണ്ടുപോകുവാന്‍ പട്ടാള മേധാവി കല്പിച്ചു. യഹൂദന്മാരെ കോപാകുലരാക്കുവാന്‍ അവന്‍ എന്തു ചെയ്തു എന്ന് അവനെകൊണ്ട് പറയിക്കേണ്ടതിനു പൌലൊസിനെ ചമ്മട്ടികൊണ്ടു അടിക്കണമെന്നു അവന്‍ പടയാളികളോട് പറഞ്ഞു.
\s5
\v 25 അവന്‍റെ പുറത്ത് അടിക്കേണ്ടതിനായി അവര്‍ അവന്‍റെ കൈകള്‍ നീട്ടി മുന്നോട്ടാക്കി കെട്ടി. എന്നാല്‍ തന്‍റെ അടുക്കല്‍ ഉണ്ടായിരുന്ന പടയാളിയോടു പൌലൊസ് പറഞ്ഞു, "ആരും വിചാരണ ചെയ്യാത്തവനും വിധിക്കാത്തവനുമായ ഒരു റോമാ പൌരനെ ചമ്മട്ടികൊണ്ട് അടിക്കുന്നു എങ്കില്‍ നിങ്ങള്‍ നിയമ വിരുദ്ധമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്!"
\v 26 ഉദ്യോഗസ്ഥന്‍ അതു കേട്ടപ്പോള്‍, അവന്‍ പട്ടാള മേധാവിയുടെ അടുക്കല്‍ ചെല്ലുകയും ഈ കാര്യം അവനെ അറിയിക്കുകയും ചെയ്തു. അവന്‍ പട്ടാള മേധാവിയോടു പറഞ്ഞു, "ഈ മനുഷ്യന്‍ ഒരു റോമാ പൗരന്‍ ആകുന്നു! അവനെ ചമ്മട്ടികൊണ്ട് അടിക്കുന്നതിന് ഞങ്ങളോടു കല്പിക്കുവാന്‍ പാടില്ല,!"
\s5
\v 27 പട്ടാള മേധാവി അതു കേട്ടപ്പോള്‍ അതിശയിച്ചു. അവന്‍ തന്നെ തടവറയില്‍ ചെന്ന് പൌലൊസിനോട്‌ പറഞ്ഞു, "നീ വാസ്തവമായി റോമാ പൌരന്‍ ആകുന്നുവോ? എന്ന് എന്നോട് പറയുക" പൌലൊസ് മറുപടിയായി പറഞ്ഞു, "അതേ, ഞാന്‍ ആകുന്നു."
\v 28 തുടര്‍ന്നു പട്ടാള മേധാവി പറഞ്ഞു," ഞാനും ഒരു റോമാ പൗരന്‍ ആകുന്നു, റോമാ പൗരനാകുവാന്‍ ഞാന്‍ ധാരാളം പണം കൊടുത്തു." പൌലൊസ് പറഞ്ഞു, "എന്നാല്‍ ഒരു റോമാ പൌരനായി ഞാന്‍ ജനിച്ചിരിക്കുന്നു.:
\v 29 പൌലോസ് എന്തു ചെയ്തു എന്ന് അറിയേണ്ടതിന് അവനെ ചമ്മട്ടികൊണ്ട് അടിക്കുവാനും അവനോടു ചോദ്യങ്ങള്‍ ചോദിക്കുവാനും പടയാളികള്‍ വിചാരിച്ചിരിക്കുകയായിരുന്നു. എന്നാല്‍ പൌലൊസ് പറഞ്ഞത് അവര്‍ കേട്ടപ്പോള്‍, അവര്‍ അവനെ വിട്ടു മാറി. പൌലൊസ് ഒരു റോമാ പൌരന്‍ ആണെന്നു പട്ടാള മേധാവി അറിയിക്കുകയും അവന്‍റെ കൈകള്‍ കെട്ടുവാന്‍ പടയാളികളോട് കല്പിച്ചപ്പോള്‍ അവന്‍ നിയമ ലംഘനം നടത്തി എന്നു മനസിലാക്കിയപ്പോള്‍ അവനും ഭയപ്പെട്ടു.
\s5
\v 30 യഹൂദന്മാര്‍ പൌലൊസിനെ എന്തുകൊണ്ടാണ് കുറ്റപ്പെടുത്തുന്നു എന്നത് അറിയുവാന്‍ പട്ടാള മേധാവി അപ്പോഴും ആഗ്രഹിച്ചു. അതിനാല്‍ പൌലൊസിനെ ചങ്ങലകളില്‍നിന്ന് മോചിതനാക്കുവാന്‍ അവന്‍ പടയാളികളോട് പിറ്റേദിവസം പറഞ്ഞു. മഹാ പുരോഹിതന്മാരെയും ആലോചന സഭാംഗങ്ങളെയും ഒരുമിച്ചു കൂട്ടുവാന്‍ അവന്‍ വിളിച്ചു. തുടര്‍ന്ന് ആലോചന സഭ കൂടിയിരുന്ന സ്ഥലത്തേക്ക് അവന്‍ പൌലൊസിനെ കൊണ്ടുപോയി അവരുടെ മുന്‍പില്‍ നില്‍ക്കുവാന്‍ അവനോടു പറഞ്ഞു.
\s5
\c 23
\p
\v 1 പൌലൊസ് ആലോചന സഭാംഗങ്ങളെ നോക്കുകയും ഇങ്ങനെ പറയുകയും ചെയ്തു: " യഹൂദന്മാരായ എന്‍റെ സഹോദരന്മാരെ, എന്‍റെ ജീവിതകാലം മുഴുവനും ദൈവത്തെ ആദരിച്ചു ജീവിക്കുകയും, തെറ്റാണെന്ന് അറിവുള്ള ഏതെങ്കിലും ഒരു കാര്യം ഞാന്‍ ചെയ്തിട്ടുള്ളതായി എനിക്ക് അറിവില്ല."
\v 2 പൌലൊസ് പറഞ്ഞത് മഹാപുരോഹിതനായ അനന്യാസ് കേട്ടപ്പോള്‍, പൌലൊസിന്‍റെ അടുക്കല്‍ നില്‍ക്കുകയായിരുന്നവരോട് അവന്‍റെ മുഖത്തു അടിക്കുവാന്‍ പറഞ്ഞു.
\v 3 തുടര്‍ന്നു പൌലൊസ് അനന്യാസിനോട് പറഞ്ഞു," കപടഭക്തനായ നിന്നെ അതിനുപകരം ദൈവം ശിക്ഷിക്കും! ദൈവം മോശെക്കു കൊടുത്ത നിയമങ്ങള്‍ ഉപയോഗിച്ചുകൊണ്ട് നീ അവിടെ ഇരിക്കുകയും എന്നെ ന്യായം വിധിക്കുകയും ചെയ്യുന്നു. എന്നാല്‍ ഞാന്‍ എന്തെങ്കിലും തെറ്റു ചെയ്തതായി തെളിയിക്കാതെ എന്നെ അടിക്കുവാന്‍ നീ കല്പിച്ച കാരണത്താല്‍ ആ നിയമങ്ങളെ നീ തന്നെ അനുസരിക്കാതിരിക്കുന്നു."
\s5
\v 4 പൌലോസിന്‍റെ അടുക്കല്‍ നിന്നിരുന്നവര്‍ അവനോടു പറഞ്ഞു, "ഞങ്ങളുടെ മഹാപുരോഹിതനായ ദൈവത്തിന്‍റെ ദാസനോട് നീ മോശമായി സംസാരിക്കുവാന്‍ പാടുള്ളതല്ല!"
\v 5 പൌലൊസ് മറുപടി പറഞ്ഞു, "എന്‍റെ യഹൂദന്മാരായ സഹോദരന്മാരെ, ഞാന്‍ അങ്ങനെ പറഞ്ഞതില്‍ ഞാന്‍ ഖേദിക്കുന്നു. എന്നെ അടിക്കുവാന്‍ നിങ്ങളില്‍ ഒരുവനായ മനുഷ്യന്‍ മഹാപുരോഹിതന്‍ ആകുന്നു എന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല. ഞാന്‍ അത് അറിഞ്ഞിരുന്നു എങ്കില്‍ "നിങ്ങളുടെ അധികാരികളില്‍ ഒരുവനെക്കുറിച്ചു ദോഷം പറയരുത്" എന്നു നമ്മുടെ യഹൂദ നിയമത്തില്‍ എഴുതിയിരിക്കുന്നതു ഞാന്‍ അറിയുന്നതിനാല്‍ നമ്മുടെ മഹാപുരോഹിതനെക്കുറിച്ച് മോശമായി സംസാരിക്കുമായിരുന്നില്ല!"'
\s5
\v 6 ആലോചനാ സഭാംഗങ്ങളില്‍ ചിലര്‍ സദൂക്യരും മറ്റുള്ളവര്‍ പരീശന്‍മാരും ആയിരുന്നു എന്ന് പൌലൊസ് അറിഞ്ഞു. അതിനാല്‍ ആലോചന സഭാ ഹാളില്‍ അവന്‍ ഇങ്ങനെ വിളിച്ചു പറഞ്ഞു, "യഹൂദന്മാരായ എന്‍റെ സഹോദരന്മാരെ, ഞാന്‍ ഒരു പരീശനും, എന്‍റെ കുടുംബത്തിലുള്ള എല്ലാവരും അതുപോലെതന്നെ പരീശന്‍മാരും ആയിരുന്നു. ഒരു ദിവസം മരിച്ചവര്‍ വീണ്ടും ജീവിക്കുവാന്‍ ദൈവം കാരണമാക്കും എന്ന് എനിക്കു നിശ്ചയമുള്ളതിന്‍റെ കാരണത്താല്‍ എന്നെ ഇന്നു വിചാരണക്കായി നിര്‍ത്തിയിരിക്കുന്നു."
\v 7 അവന്‍ അതു പറഞ്ഞപ്പോള്‍, മരിച്ചവര്‍ വീണ്ടും ജീവിക്കുമോ ഇല്ലയോ എന്നതു സംബന്ധിച്ചു പരീശന്മാരും സദൂക്യരും അന്യോന്യം തര്‍ക്കിക്കുവാന്‍ ആരംഭിക്കുകയും അവരില്‍ ഓരോരുത്തന്‍ മറ്റുള്ളവരുമായി തര്‍ക്കിക്കുകയും ചെയ്തു.
\v 8 ആളുകള്‍ മരിച്ചതിനുശേഷം അവര്‍ വീണ്ടും ജീവനിലേക്കു വരികയില്ല എന്നു സദൂക്യര്‍ വിശ്വസിക്കുന്നു. ദൂതന്മാരും മറ്റുവിധത്തിലുള്ള ആത്മാക്കളും ഇല്ല എന്നും അവര്‍ വിശ്വസിക്കുന്നു. എന്നാല്‍ പരീശന്മാര്‍ ഈ എല്ലാ കാര്യങ്ങളും വിശ്വസിക്കുന്നു.
\s5
\v 9 അവര്‍ തര്‍ക്കിക്കുമ്പോള്‍ അന്യോന്യം അട്ടഹസിക്കുവാന്‍ ആരംഭിച്ചു. പരീശന്‍മാരായിരുന്ന ന്യായപ്രമാണത്തിന്‍റെ അദ്ധ്യാപകരില്‍ ചിലര്‍ എഴുന്നേറ്റു നിന്നു. അവരില്‍ ഒരാള്‍ പറഞ്ഞു, "ഈ മനുഷ്യന്‍ തെറ്റായി യാതൊന്നും ചെയ്തില്ല എന്നു ഞങ്ങള്‍ ചിന്തിക്കുന്നു. ഒരുപക്ഷെ ഒരു ദൂതനോ മറ്റേതെങ്കിലും ആത്മാവോ സംസാരിച്ചു കാണും, കൂടാതെ അവന്‍ പറയുന്നതു സത്യമാണ്.
\v 10 തുടര്‍ന്നു പരീശന്‍മാര്‍ അന്യോന്യം അക്രമാസക്തരായി. പൌലൊസിനെ അവര്‍ കീറുമോ എന്ന് സൈന്യാധിപന്‍ ഭയപ്പെട്ടു. തടവറയില്‍നിന്ന് പടയാളികളോടു പോകുവാനും ആലോചനാ സഭാംഗങ്ങളുടെ അടുക്കല്‍നിന്നു പൌലൊസിനെ കൊണ്ടുപോകുവാനും പട്ടാള താവളത്തിലേക്കു കൊണ്ടുവരുവാനും പറഞ്ഞു.
\s5
\v 11 ആ രാത്രിയില്‍ കര്‍ത്താവായ യേശു വന്നു തന്‍റെ അടുക്കല്‍ നില്‍ക്കുന്നത് പൌലൊസ് കണ്ടു. കര്‍ത്താവ് അവനോടു പറഞ്ഞു, "ധൈര്യമായിരിക്ക! നീ യെരുശലേമില്‍ എന്നെക്കുറിച്ച് പറഞ്ഞു, അതു കൂടാതെ എന്നെക്കുറിച്ച് റോമയിലുള്ള ജനങ്ങളോടും പറയേണ്ടതാകുന്നു."
\s5
\v 12 പൌലൊസിനെ വെറുത്തിരുന്ന യഹൂദന്മാരില്‍ ചിലര്‍ പിറ്റേദിവസം രാവിലെ തമ്മില്‍ കണ്ടുമുട്ടുകയും അവനെ എങ്ങനെ കൊല്ലണമെന്നു സംസാരിക്കുകയും ചെയ്തു. അവന്‍ മരിക്കുന്നതു വരെ തിന്നുകയോ കുടിക്കുകയോ ചെയ്യുകയില്ലാ എന്ന് അവര്‍ സ്വയം തീരുമാനിച്ചു. അവര്‍ ശപഥം ചെയ്തിരിക്കുന്നതുപോലെ ചെയ്തില്ല എന്നു വരികില്‍ അവരെ ശപിക്കുവാന്‍ അവര്‍ ദൈവത്തോട് അപേക്ഷിച്ചു.
\v 13 പൌലൊസിനെ കൊല്ലുവാന്‍ ആഗ്രഹിച്ചിരുന്നവര്‍ നാല്പതില്‍ അധികം പുരുഷന്മാര്‍ ആയിരുന്നു.
\s5
\v 14 അവര്‍ മഹാപുരോഹിതന്മാരുടെയും യഹൂദമൂപ്പന്മാരുടെയും അടുക്കല്‍ ചെന്ന് പറഞ്ഞു, "ഞങ്ങള്‍ പൌലോസിനെ കൊല്ലുന്നത്‌ വരെ തിന്നുകയോ കുടിക്കുകയോ ചെയ്യുകയില്ല എന്ന ശപഥം ദൈവം കേട്ടിരിക്കുന്നു.
\v 15 ആകയാല്‍ നിങ്ങള്‍ സൈന്യാധിപന്‍റെ അടുക്കല്‍ ചെന്ന് മുഴുവന്‍ യഹൂദ ആലോചന സഭയുടെ പേരില്‍ പൌലൊസിനെ താഴെ ഞങ്ങളുടെ അടുക്കല്‍ കൊണ്ടുവരുവാന്‍ ആവശ്യപ്പെടെണമെന്നു ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. പൌലോസിനെ കൂടുതലായി ചോദ്യം ചെയ്യേണ്ടതുണ്ട് എന്നു സൈന്യാധിപനോടു പറയുക. അവന്‍ ഇവിടേയ്ക്കു വരുന്ന വഴിയില്‍ അവനെ കൊല്ലുവാന്‍ ഞങ്ങള്‍ കാത്തിരിക്കും."
\s5
\v 16 എന്നാല്‍ പൌലൊസിന്‍റെ സഹോദരിയുടെ മകന്‍ അവര്‍ ചെയ്യുവാന്‍ പദ്ധതി ഇടുന്നതു കേട്ടു. അതിനാല്‍ അവന്‍ കോട്ടയില്‍ ചെന്നു പൌലൊസിനോട് പറഞ്ഞു.
\v 17 പൌലൊസ് അതു കേട്ടപ്പോള്‍ ഒരു ഉദ്യോഗസ്ഥനെ വിളിച്ചു അവനോടു പറഞ്ഞു, "ഈ യുവാവിന് സൈന്യാധിപനോട് ചില കാര്യങ്ങള്‍ പറയുവാന്‍ ഉള്ളതുകൊണ്ട് ഇവനെ അവന്‍റെ അടുക്കലേക്കു ദയവായി കൊണ്ടുപോവുക."
\s5
\v 18 അതിനാല്‍ ഉദ്യോഗസ്ഥന്‍ യുവാവിനെ സൈന്യാധിപന്‍റെ അടുക്കലേക്കു കൊണ്ടുപോയി. ഉദ്യോഗസ്ഥന്‍ സൈന്യാധിപനോട് പറഞ്ഞു, "തടവുകാരനായ പൌലൊസ് എന്നെ വിളിച്ചു പറഞ്ഞു, "ഈ യുവാവിന് നിന്നോടു ചിലതു പറയുവാന്‍ ഉള്ളതിനാല്‍ ഇവനെ ദയവായി സൈന്യാധിപന്‍റെ അടുക്കല്‍ കൊണ്ടുപോകണം."
\v 19 സൈന്യാധിപന്‍ യുവാവിന്‍റെ കരത്തില്‍ പിടിച്ച് അവനെ മാറ്റിനിര്‍ത്തി ചോദിച്ചു, "നിനക്ക് എന്താണ് എന്നോടു പറയുവാന്‍ ഉള്ളത്?
\s5
\v 20 അവന്‍ പറഞ്ഞു, "പൌലൊസിനെ നാളെ ആലോചനാ സഭയുടെ മുന്‍പാകെ കൊണ്ടുവരുവാന്‍ ചില യഹൂദന്മാര്‍ ആഗ്രഹിക്കുന്നു. അവര്‍ അവനോടു കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കുവാന്‍ ആഗ്രഹിക്കുന്നതായി പറയും. എന്നാല്‍ അതു സത്യമല്ല.
\v 21 ആലോചനാ സഭയിലേക്കു പോകുന്ന വഴിയില്‍ പൌലൊസിനെ കൊല്ലുന്നതിനായി നാല്പതില്‍ അധികം യഹൂദന്മാര്‍ ഒളിച്ചിരിക്കുന്നതിനാല്‍ നീ ചെയ്യുവാന്‍ അവര്‍ ആവശ്യപ്പെടുന്നത് ചെയ്യരുത്. പൌലൊസിനെ കൊല്ലുന്നതുവരെ തിന്നുകയോ കുടിക്കുകയോ ചെയ്യുകയില്ല എന്ന് ദൈവത്തോട് അവര്‍ ശപഥവും ചെയ്തിരിക്കുന്നു. അവര്‍ അത് ചെയ്യുവാന്‍ തയ്യാറായിരിക്കുന്നു, കൂടാതെ അവര്‍ ആവശ്യപ്പെടുന്നത് നീ ചെയ്യുവാനായി സമ്മതിക്കുവാന്‍ നിനക്കായി കാത്തിരിക്കുന്നു."
\s5
\v 22 സൈന്യാധിപന്‍ യുവാവിനോടു പറഞ്ഞു, "അവരുടെ പദ്ധതിയെക്കുറിച്ച് നീ എന്നോടു പറഞ്ഞതായി ആരോടും പറയരുത്." തുടര്‍ന്നു അവന്‍ ആ യുവാവിനെ പറഞ്ഞയച്ചു.
\v 23 അതിനുശേഷം സൈന്യാധിപന്‍ അവന്‍റെ രണ്ടു ഉദ്യോഗസ്ഥന്മാരെ വിളിച്ച് അവരോടു പറഞ്ഞു, "ഇരുന്നൂറു പടയാളികളെ യാത്രക്കായി തയ്യാറാക്കുക. എഴുപതു കുതിര പടയാളികളെയും കുന്തം വഹിക്കുന്ന ഇരുന്നൂറു മറ്റു പടയാളികളെയും അവരോടൊപ്പം എടുക്കുക. കൈസര്യ പട്ടണത്തിലേക്കു പോകുവാന്‍ ഇന്ന് രാത്രി ഒന്‍പതു മണിക്കു നിങ്ങള്‍ എല്ലാവരും പുറപ്പെടുവാന്‍ തയ്യാറാവുക.
\v 24 പൌലൊസിനു യാത്ര ചെയ്യുവാന്‍ കുതിരകളെയും കൂടെ എടുക്കുകയും ദേശാധിപതിയായ ഫെലിക്സിന്‍റെ കൊട്ടാരം വരെ അവനു അകമ്പടിയായി പോകേണം."
\s5
\v 25 ദേശാധിപതിക്കു അയക്കുവാനായി സൈന്യാധിപന്‍ ഒരു കത്തെഴുതി. അവന്‍ എഴുതിയത് ഇങ്ങനെയാണ്:
\v 26 "ക്ലൌദ്യോസ് ലുസിയാസ് എന്ന ഞാന്‍ താങ്കള്‍ക്ക് എഴുതുന്നത്‌, ഞങ്ങള്‍ ബഹുമാനിക്കുന്ന ഞങ്ങളുടെ ദേശാധിപതിയായ ഫെലിക്സ് എന്ന താങ്കള്‍ക്കു ഞാന്‍ എന്‍റെ വന്ദനം അയക്കുന്നു.
\v 27 പൌലൊസ് എന്ന ഈ മനുഷ്യനെ ചില യഹൂദന്മാര്‍ പിടിക്കുകയും അവനെ കൊല്ലുവാനുള്ള ശ്രമത്തില്‍ ആയിരുന്നതിനാലും ഞാന്‍ ഇവനെ നിങ്ങളുടെ അടുക്കലേക്കു അയക്കുന്നു. എന്നാല്‍ അവന്‍ ഒരു റോമാ പൗരനാണെന്നു ചിലര്‍ എന്നോടു പറഞ്ഞതു കേട്ടു, അതിനാല്‍ ഞാനും എന്‍റെ പടയാളികളും ചെന്ന് അവനെ രക്ഷിച്ചു.
\s5
\v 28 അവന്‍ ചെയ്ത തെറ്റ് എന്താണെന്നു യഹൂദന്മാര്‍ പറയുന്നത് അറിയുവാന്‍ ഞാന്‍ ആഗ്രഹിച്ചു, അതിനാല്‍ ഞാന്‍ അവനെ യഹൂദ ആലോചനാ സഭയിലേക്കു കൊണ്ടുപോയി.
\v 29 അവര്‍ അവനോടു ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ അവന്‍ അവര്‍ക്കു മറുപടി കൊടുക്കുന്നതു ഞാന്‍ ശ്രദ്ധിച്ചു. അവരുടെ യഹൂദ നിയമങ്ങളെ സംബന്ധിച്ചുള്ള കാര്യങ്ങളെക്കുറിച്ചാണ് അവര്‍ അവനെ കുറ്റപ്പെടുത്തിയത്. എന്നാല്‍ പൌലൊസ് നമ്മുടെ യാതൊരു റോമന്‍ നിയമങ്ങളെയും അനുസരിക്കാതിരുന്നിട്ടില്ല. ആയതിനാല്‍ അധികാരികള്‍ക്ക് അവനെ കുറ്റം വിധിക്കുവാനോ തടവറയില്‍ ഇടുവാന്‍ പോലുമോ സാധിക്കുകയില്ല.
\v 30 ഈ മനുഷ്യനെ കൊല്ലുവാന്‍ ചില യഹൂദന്മാര്‍ പദ്ധതി ഇടുന്നതായി ഒരാള്‍ എന്നോടു പറഞ്ഞു, അതിനാല്‍ മാന്യമായ വിചാരണ നീ അവനു കൊടുക്കേണ്ടതിനായി ഞാന്‍ അവനെ നിന്‍റെ അടുക്കലേക്ക് അയച്ചിരിക്കുന്നു. അവന്‍റെമേല്‍ കുറ്റാരോപണം നടത്തിയ യഹൂദന്മാരോടു കൈസര്യയിലേക്കു പോകുവാന്‍ ഞാന്‍ കല്പിക്കുകയും പൌലൊസിനെക്കുറിച്ച് എന്താണ് ആരോപിക്കുന്നതെന്നു നിന്നോടു പറയുവാനും ഞാന്‍ കല്പിച്ചിരിക്കുന്നു. ശുഭമായിരിക്കട്ടെ."
\s5
\v 31 സൈന്യാധിപന്‍ പടയാളികളോടു പറഞ്ഞത് അനുസരിച്ച് രാത്രിയില്‍ തന്നെ പൌലൊസിനെ അന്തിപത്രോസിലേക്ക് കൊണ്ടുപോയി.
\v 32 പിറ്റേദിവസം കാലാളുകളായ പടയാളികള്‍ യെരുശലേമിലേക്ക് മടങ്ങിപ്പോകുകയും കുതിര ചേകവര്‍ പൌലൊസിനോട്‌ കൂടെ പോകുകയും ചെയ്തു.
\v 33 അവര്‍ കൈസര്യ പട്ടണത്തില്‍ എത്തിയപ്പോള്‍ ദേശാധിപതിക്ക് കത്തു കൊടുക്കുകയും പൌലൊസിനെ അവന്‍റെ മുന്‍പാകെ നിര്‍ത്തുകയും ചെയ്തു.
\s5
\v 34 ദേശാധിപതി കത്തു വായിച്ചതിനെ തുടര്‍ന്നു പൌലൊസിനോട്‌ ചോദിച്ചു, "നീ ഏതു സംസ്ഥാനത്തു നിന്നുള്ളവനാണ്?" പൌലൊസ് മറുപടി പറഞ്ഞു, "ഞാന്‍ കിലിക്യയില്‍നിന്നുള്ളവനാണ്."
\v 35 തുടര്‍ന്നു ദേശാധിപതി പറഞ്ഞു, "നിന്നെ കുറ്റം ചുമത്തിയവര്‍ വരുമ്പോള്‍ നിങ്ങള്‍ ഓരോരുത്തരും പറയുന്നതു ഞാന്‍ കേള്‍ക്കുകയും നിന്‍റെ കാര്യത്തില്‍ വിധി പ്രസ്താവിക്കുകയും ചെയ്യും." തുടര്‍ന്നു മഹാനായ ഹെരോദാ രാജാവ് പണിയിച്ച കൊട്ടാരത്തില്‍ അവനെ സൂക്ഷിക്കുവാന്‍ അവന്‍ ആജ്ഞാപിച്ചു.
\s5
\c 24
\p
\v 1 അഞ്ചു ദിവസത്തിനു ശേഷം മഹാപുരോഹിതനായ അനന്യാസ് മറ്റു ചില യഹൂദാ മൂപ്പന്മാരോടും തെര്‍ത്തുല്യസ് എന്ന ഭാഷകനുമൊത്ത് യെരുശലേമില്‍നിന്നും വന്നു. അവിടെ അവര്‍ പൌലൊസിനെ കുറ്റപ്പെടുത്തി ദേശാധിപതിയോടു പറഞ്ഞു.
\v 2 പൌലൊസിനെ അകത്തുകൊണ്ടുവരുവാന്‍ ദേശാധിപതി കല്പിച്ചു. പൌലൊസ് എത്തിയപ്പോള്‍, തെര്‍ത്തുല്യസ് പൌലൊസിനെ കുറ്റപ്പെടുത്തുവാന്‍ ആരംഭിച്ചു. അവന്‍ ദേശാധിപതിയോടു പറഞ്ഞു, ബഹുമാന്യനായ ദേശാധിപതി ഫെലിക്സ്, നീ ഞങ്ങളെ ഭരിച്ച അനേക വര്‍ഷങ്ങള്‍ ഞങ്ങള്‍ നല്ല നിലയില്‍ ജീവിച്ചു. വളരെ ബുദ്ധിപൂര്‍വമായി ആസൂത്രണം ചെയ്യുന്നതിനാല്‍ ഈ സംസ്ഥാനത്ത് വളരെ കാര്യങ്ങള്‍ പുരോഗതി പ്രാപിച്ചു.
\v 3 ആകയാല്‍ ദേശാധിപതി ഫെലിക്സ്, ഞങ്ങള്‍ എല്ലാവര്‍ക്കുംവേണ്ടി നീ ചെയ്ത എല്ലാ കാര്യങ്ങള്‍ക്കുമായി ഞങ്ങള്‍ എപ്പോഴും നിന്നോടു നന്ദിയുള്ളവര്‍ ആയിരിക്കുന്നു.
\s5
\v 4 എന്നാല്‍ ഞാന്‍ നിന്‍റെ സമയത്തില്‍ വളരെയധികം എടുക്കുകയില്ല. എനിക്കു പറയുവാന്‍ ഉള്ളതു ദയവായി ശ്രദ്ധിക്കണമെന്നു ഞാന്‍ നിന്നോട് അപേക്ഷിക്കുന്നു.
\v 5 ഈ മനുഷ്യന്‍ എവിടെ പോയാലും യഹൂദന്മാര്‍ക്കു കുഴപ്പം ഉണ്ടാക്കുന്നു എന്നു ഞങ്ങള്‍ നിരീക്ഷിച്ചിരിക്കുന്നു. നസ്രായന്‍റെ അനുയായികള്‍ എന്നു ജനങ്ങള്‍ വിളിക്കുന്ന മുഴുവന്‍ കൂട്ടത്തെയും ഇവന്‍ നയിക്കുന്നു.
\v 6 യെരുശലേമിലുള്ള ദൈവാലയത്തെ അശുദ്ധമാക്കുന്ന കാര്യങ്ങള്‍ ചെയ്യുവാന്‍ ഇവന്‍ ശ്രമിക്കുകയും ചെയ്തു, അതിനാല്‍ ഞങ്ങള്‍ ഇവനെ പിടികൂടി.
\s5
\v 7 എന്നാല്‍ റോമന്‍ കോട്ടയിലെ സൈന്യാധിപനായ ലുസിയാസ് അവന്‍റെ പടയാളികളുമായി വരികയും ഞങ്ങളില്‍നിന്ന് എടുത്തു കൊണ്ടുപോകുകയും ചെയ്തു.
\v 8 നീ സ്വയം അവനെ ചോദ്യം ചെയ്യുന്നു എങ്കില്‍ ഞങ്ങള്‍ അവന്‍റെമേല്‍ ആരോപിക്കുന്ന കുറ്റം എല്ലാ കാര്യങ്ങളും സത്യമാണെന്നു മനസിലാക്കുവാന്‍ നിനക്കു കഴിയും.
\v 9 തുടര്‍ന്നു തെര്‍ത്തുല്യസ് പറഞ്ഞതു സത്യമാണെന്നു യഹൂദാ നേതാക്കന്മാര്‍ ദേശാധിപതിയോടു പറഞ്ഞു.
\s5
\v 10 തുടര്‍ന്നു പൌലൊസിന് സംസാരിക്കാംഎന്നു ദേശാധിപതി അവനോടു കൈകൊണ്ടു ആംഗ്യം കാണിച്ചു. അതിനാല്‍ പൌലൊസ് മറുപടി പറഞ്ഞത്, "ദേശാധിപതി ഫെലിക്സ്, ഈ യഹൂദ്യ സംസ്ഥാനത്തെ ചില വര്‍ഷങ്ങളായി നീ ന്യായം വിധിക്കുന്നു എന്ന് ഞാന്‍ അറിയുന്നു. ആകയാല്‍ ഞാന്‍ സ്വയമായി വളരെ സന്തോഷത്തോടെ എന്നെ പറ്റി പ്രതിവാദിക്കുന്നു. നീ എന്നെ ശ്രദ്ധിക്കുമെന്നും ന്യായമായി വിധി ചെയ്യും എന്നും ഞാന്‍ അറിയുന്നു.
\v 11 ദൈവത്തെ ആരാധിപ്പാന്‍ ഞാന്‍ യെരുശലേമില്‍ പോയിട്ട് പന്ത്രണ്ടില്‍ അധികം ദിവസങ്ങള്‍ ആയിട്ടില്ല എന്ന് നീ അറിയുന്നുവല്ലോ
\v 12 ദൈവാലയ പ്രാകാരത്തില്‍ ഞാന്‍ ആരെങ്കിലുമായി തര്‍ക്കിക്കുന്നതു കണ്ടതായി ആര്‍ക്കുംതന്നെ പറയുവാന്‍ സാധിക്കുകയില്ല. എന്തുകൊണ്ടന്നാല്‍ ഞാന്‍ അതു ചെയ്തിട്ടില്ല. ഏതെങ്കിലും പള്ളികളിലോ യെരുശലേമില്‍ മറ്റു ഏതെങ്കിലും സ്ഥലത്തോ ജനങ്ങള്‍ കലാപം ഉണ്ടാക്കുവാന്‍ ഞാന്‍ കാരണമാകുന്നതായി കണ്ടതായി ആര്‍ക്കും പറയുവാന്‍ സാധിക്കുകയില്ല. എന്തുകൊണ്ടെന്നാല്‍ ഞാന്‍ അത് ചെയ്തിട്ടില്ല.
\v 13 അതിനാല്‍ എന്നെ ഇപ്പോള്‍ കുറ്റപ്പെടുത്തുന്ന ഒരു കാര്യത്തെക്കുറിച്ചും അവര്‍ക്കു തെളിയിക്കുവാന്‍ സാധിക്കുകയില്ല.
\s5
\v 14 എന്നാല്‍ ഞങ്ങളുടെ പൂര്‍വ പിതാക്കന്മാര്‍ ആരാധിച്ചിരുന്ന ദൈവത്തെ ഞാന്‍ ആരാധിക്കുന്നു എന്നതു സത്യമാണെന്നു ഞാന്‍ നിന്‍റെ മുന്‍പാകെ അംഗീകരിക്കുന്നു. യേശു ഞങ്ങളെ പഠിപ്പിച്ചതു വഴി ഞാന്‍ പിന്തുടരുന്നു എന്നതു സത്യമാണ്. ദൈവം മോശെക്കു നല്‍കിയ നിയമത്തില്‍ എഴുതിയതും മറ്റു പ്രവാചകന്മാര്‍ എഴുതിയത് എല്ലാം ഞാന്‍ വിശ്വസിക്കുന്നു.
\v 15 നല്ലവരായിരുന്നവരും ദുഷ്ടന്മാരായിരുന്നവരും എല്ലാവരും വീണ്ടും ജീവനിലേക്കു വരുവാന്‍ ദൈവം കാരണമാക്കും എന്ന് ഈ മനുഷ്യര്‍ വിശ്വസിക്കുന്നതുപോലെ ഞാനും വിശ്വസിക്കുന്നു.
\v 16 ആ ദിവസം വരും എന്നു വിശ്വസിക്കുന്നതിന്‍റെ കാരണത്താല്‍, ദൈവത്തിനു പ്രസാദകരമായതും മറ്റ് ആളുകള്‍ ശരി എന്ന് ചിന്തിക്കുന്നതും ചെയ്യുവാന്‍ ഞാന്‍ ഇപ്പോഴും ശ്രമിക്കുന്നു.
\s5
\v 17 അനേക വര്‍ഷങ്ങള്‍ ഞാന്‍ മറ്റു സ്ഥലങ്ങളില്‍ ആയിരുന്നതിനുശേഷം, ദരിദ്രരായ എന്‍റെ യഹൂദാ സഹോദരന്മാര്‍ക്കായി കുറച്ചു പണം കൊണ്ടുവരുവാന്‍ ഞാന്‍ യെരുശലേമിലേക്ക് മടങ്ങിവന്നു.
\v 18 ദൈവാരാധനയ്ക്കുള്ള അനുമതിക്കുവേണ്ടി ഒരുവന്‍ ചെയ്യേണ്ട ആചാരം ഞാന്‍ പൂര്‍ത്തീകരിച്ചതിനു ശേഷം ആസ്യയില്‍നിന്നുള്ള ചില യഹൂദന്മാര്‍ എന്നെ ദൈവാലയപ്രാകാരത്തില്‍ കണ്ടു. എന്നോടൊപ്പം ആള്‍ക്കൂട്ടം ഉണ്ടായിരുന്നില്ല, കൂടാതെ കലാപം ഉണ്ടാക്കുവാന്‍ ഞാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്തിരുന്നില്ല.
\v 19 എന്നാല്‍ ആ യഹൂദന്മാരാണ് കലാപം ഉണ്ടാക്കുവാന്‍ കാരണമായത്‌. ഞാന്‍ തെറ്റായി ചിലതു ചെയ്തു എന്ന് അവര്‍ ചിന്തിക്കുന്നു എങ്കില്‍ എന്നെ കുറ്റപ്പെടുത്തുവാന്‍ അവര്‍ ഇവിടെ നിന്‍റെ മുന്‍പാകെ ഉണ്ടാകേണ്ടിയിരുന്നു.
\s5
\v 20 എന്നാല്‍ അവര്‍ അങ്ങനെ ചെയ്യുവാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ ഞാന്‍ അവരുടെ ആലോചനാ സഭയില്‍ എന്നെത്തന്നെ പ്രതിവാദിക്കുമ്പോള്‍ ഞാന്‍ ചെയ്ത തെറ്റ് എന്താണ് എന്ന് അവര്‍ ചിന്തിക്കുന്നതായി ഇവിടെയുള്ള യഹൂദന്‍മാരായ ഈ പുരുഷന്മാര്‍ നിന്നോടു പറയട്ടെ.
\v 21 "മരിച്ച എല്ലാ ജനങ്ങളും വീണ്ടും ജീവനിലേക്കു വരുവാന്‍ ദൈവം ഇടവരുത്തും എന്നു ഞാന്‍ വിശ്വസിക്കുന്നതിനാല്‍ നിങ്ങള്‍ ഇന്ന് എന്നെ വിധിക്കുന്നു." എന്നു ഞാന്‍ നിലവിളിച്ചു പറഞ്ഞതില്‍ എന്തു തെറ്റ് ചെയ്തു എന്ന് അവര്‍ പറയട്ടെ
\s5
\v 22 മാര്‍ഗ്ഗം എന്നു ജനങ്ങള്‍ വിളിക്കുന്നതിനെക്കുറിച്ചു ഫെലിക്സ് വളരെ അധികം അറിയുന്നതിനാല്‍ അവന്‍ വിചാരണ നിര്‍ത്തി. അവന്‍ അവരോടു പറഞ്ഞു, "സൈന്യാധിപന്‍ ലുസിയാസ് ഇവിടേയ്ക്കു വന്നതിനു ശേഷം പിന്നീടു ഞാന്‍ ഈ വിഷയത്തില്‍ തീരുമാനിക്കും.
\v 23 തുടര്‍ന്നു പൌലൊസിനെ തടവറയിലേക്കു തിരികെ കൊണ്ടുപോകുവാനും അവനെ എല്ലായിപ്പോഴും സംരക്ഷിക്കുന്നതില്‍ ഉറപ്പു വരുത്തേണമെന്നും പൌലൊസിനു സംരക്ഷണം കൊടുത്തിരുന്ന ഉദ്യോഗസ്ഥനോട് പറഞ്ഞു. എന്നാല്‍ അവനെ ചങ്ങലക്കിടരുതെന്നും അവന്‍റെ സുഹൃത്തുക്കള്‍ അവനെ സന്ദര്‍ശിക്കുകയും പൌലൊസിനെ അവര്‍ ആഗ്രഹിക്കുന്ന രീതിയില്‍ സഹായിക്കാന്‍ ഉദ്യോഗസ്ഥന്‍ അവരെ അനുവദിക്കണമെന്നും അവന്‍ പറഞ്ഞു.
\s5
\v 24 അനേക ദിവസങ്ങള്‍ക്കു ശേഷം ഫെലിക്സ് യഹൂദ സ്ത്രീയായ അവന്‍റെ ഭാര്യ ദ്രുസില്ലയോടുകൂടെ തിരികെവരികയും അവനോടു സംസാരിപ്പാന്‍ പൌലൊസിനെ വിളിപ്പിക്കുകയും ചെയ്തു. യേശു എന്ന മശിഹായില്‍ വിശ്വസിക്കുന്നതിനെക്കുറിച്ചു പൌലൊസ് അവനോടു പറഞ്ഞതു ഫെലിക്സ്‌ കേട്ടു.
\v 25 ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ ജനങ്ങള്‍ എന്തു ചെയ്യേണമെന്നു ദൈവം ആഗ്രഹിക്കുന്നു എന്നു പൌലൊസ് അവനോടു സംസാരിച്ചു. കൂടാതെ ജനങ്ങള്‍ എങ്ങനെ പ്രവൃത്തികളെ നിയന്ത്രിക്കേണം എന്നതിനെക്കുറിച്ചും അതിനാല്‍ ദൈവം സകലരെയും ന്യായം വിധിക്കുന്ന ഒരു സമയം ഉണ്ട് എന്നതിനെകുറിച്ചും അവന്‍ വിശദീകരിച്ചു. ആ കാര്യങ്ങള്‍ കേട്ടതിനുശേഷം ഫെലിക്സ് ഭയപ്പെട്ടു. അതിനാല്‍ അവന്‍ പൌലോസിനോട്‌ പറഞ്ഞു, "ഇത്രമാത്രമേ ഞാന്‍ ഇപ്പോള്‍ കേള്‍ക്കുന്നുള്ളൂ. എനിക്ക് സമയമുള്ളപ്പോള്‍ നീ എന്‍റെ അടുക്കല്‍ വീണ്ടും വരുവാന്‍ ഞാന്‍ നിന്നോട് ആവശ്യപ്പെടും."
\s5
\v 26 പൌലൊസ് അവനു കുറച്ചു പണം നല്‍കും എന്ന് ഫെലിക്സ് പ്രതീക്ഷിച്ചിരുന്നു, അതിനാല്‍ പല സന്ദര്‍ഭങ്ങളില്‍ പൌലോസ് തന്‍റെ അടുക്കല്‍ വരുവാന്‍ ആളുകളെ അയച്ചിരുന്നു. പൌലൊസ് അനേക തവണ ഫെലിക്സുമായി സംസാരിച്ചു, എന്നാല്‍ അവന്‍ ഫെലിക്സിന് പണമൊന്നും നല്‍കിയില്ല, ഫെലിക്സ് പൌലോസിനെ തടവറയില്‍ നിന്നും വിട്ടയക്കുവാന്‍ പടയാളികളോട് പറഞ്ഞതുമില്ല.
\v 27 രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ ഫെലിക്സിന്‍റെ സ്ഥാനത്തു ബര്‍ക്യോസ് ഫെസ്തൊസ് ദേശാധിപതിയായി. യഹൂദാ നേതാക്കന്മാരെ പ്രീതിപ്പെടുത്തുവാന്‍ പൌലൊസ് തടവറയില്‍ തന്നെ തുടരുവാന്‍ ഫെലിക്സ് വിട്ടിട്ടുപോയി.
\s5
\c 25
\p
\v 1 സംസ്ഥാനത്തെ ദേശാധിപതിയായി ഫെസ്തൊസ് ഭരണം ആരംഭിച്ചു. മൂന്നു ദിവസത്തിനുശേഷം അവന്‍ കൈസര്യ വിട്ടു യെരുശലേമിലേക്കു പോയി.
\v 2 അവിടെ മഹാപുരോഹിതന്മാരും മറ്റു യഹൂദാ നേതാക്കന്മാരും ഫെസ്തോസിന്‍റെ മുന്‍പില്‍ നില്‍ക്കുകയും പൌലൊസ് ചെയ്തത് തെറ്റായിരുന്നു എന്ന് പറയുകയും ചെയ്തു.
\v 3 യെരുശലേമില്‍ വിചാരണ ചെയ്യുവാനായി പൌലൊസിനെ അത്യാവശ്യമായി കൊണ്ടുവരണമെന്ന് അവര്‍ ഫെസ്തോസിനോട് ആവശ്യപ്പെട്ടു. എന്നാല്‍ വഴിയില്‍ അവനെ ആക്രമിക്കുവാനും കൊല്ലുവാനുമാണ് അവര്‍ യഥാര്‍ത്ഥത്തില്‍ പദ്ധതി തയ്യാറാക്കിയത്.
\s5
\v 4 ഫെസ്തോസ് മറുപടി പറഞ്ഞത്‌," പൌലൊസ് കൈസര്യയില്‍ സൂക്ഷിപ്പിലാണ്, അവന്‍ അവിടെ തന്നെ പാര്‍ക്കട്ടെ. ഞാന്‍ എത്രയും വേഗം കൈസര്യയിലേക്കു പോകും".
\v 5 "ആയതിനാല്‍, അവന്‍ പറഞ്ഞു "നിങ്ങളില്‍ പോകുവാന്‍ കഴിയുന്നവര്‍ എന്നോടൊപ്പം അവിടേക്ക് പോകുക. പൌലൊസിനെക്കുറിച്ച് നിങ്ങള്‍ക്ക് എന്തെങ്കിലും കുറ്റപ്പെടുത്തുവാന്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് അവിടെ വന്ന്‍ പറയാം.
\s5
\v 6 അവന്‍ നേതാക്കന്മാരോടുകൂടെ പത്തോ അതിലധികമോ ദിവസങ്ങള്‍ യെരുശലേമില്‍ തുടര്‍ന്നു. അതിനുശേഷം അവന്‍ കൈസര്യ പട്ടണത്തിലേക്ക് മടങ്ങിപ്പോയി. പിറ്റേദിവസം അവന്‍ ന്യായാസനത്തിലിരുന്നു പൌലൊസിനെ അവന്‍റെ മുന്‍പാകെ കൊണ്ടുവരുവാന്‍ കല്പിച്ചു.
\v 7 ന്യായാസനത്തിന് മുന്‍പാകെ പൌലൊസിനെ കൊണ്ടുവന്നതിനു ശേഷം യെരുശലേമില്‍നിന്നും വന്ന യഹൂദാ നേതാക്കള്‍ അവനെതിരായി വളരെ ഗൌരവമായ കുറ്റങ്ങള്‍ ആരോപിക്കേണ്ടതിനു അവന്‍റെ ചുറ്റും കൂടി, എന്നാല്‍ അവയില്‍ ഒന്ന് പോലും തെളിയിക്കുവാന്‍ അവര്‍ക്ക് സാധിച്ചില്ല.
\v 8 തുടര്‍ന്നു പൌലൊസ് തനിക്കുവേണ്ടി സംസാരിച്ചു. അവന്‍ പറഞ്ഞത്, "ഞാന്‍ യഹൂദന്മാരുടെ നിയമങ്ങള്‍ക്കോ ദൈവാലയത്തിനോ ചക്രവര്‍ത്തിക്കോ എതിരായി ഒന്നും തന്നെ ചെയ്തിട്ടില്ല.
\s5
\v 9 യഹൂദ നേതാക്കന്മാരെ പ്രസാദിപ്പിക്കുവാന്‍ ആഗ്രഹിച്ചതുകൊണ്ട്‌ ഫെസ്തൊസ് പൌലൊസിനോട്‌ ചോദിച്ചു," ഈ കാര്യങ്ങളെക്കുറിച്ച് യരുശലെമില്‍ വച്ച് ഞാന്‍ നിന്നെ ന്യായം വിധിക്കേണ്ടതിന് നീ അവിടേക്ക് പോകുവാന്‍ ആഗ്രഹിക്കുന്നുവോ?".
\v 10 പൌലൊസ് മറുപടിയായി പറഞ്ഞത്, "ഇല്ല, ഞാന്‍ ഇപ്പോള്‍ ചക്രവര്‍ത്തിയെ പ്രതിനിധീകരിക്കുന്ന നിന്‍റെ മുന്‍പാകെ നില്‍ക്കുന്നു. ഇവിടെയാണ് എന്നെ ന്യായം വിധിക്കേണ്ടത്. നീ നല്ലവണ്ണം അറിയുന്നതുപോലെ ഞാന്‍ യഹൂദാ ജനങ്ങള്‍ക്ക്‌ ദോഷകരമായി ഒന്നും തന്നെ ചെയ്തിട്ടില്ല.
\s5
\v 11 മരണം അര്‍ഹിക്കുന്ന എന്തെങ്കിലും ഞാന്‍ ചെയ്തിട്ടുണ്ടെങ്കില്‍ മരിക്കുന്നതിനു ഞാന്‍ നിഷേധിക്കുകയില്ല, എന്നാല്‍ ആ നിലയില്‍ ഉള്ള ശിക്ഷ അര്‍ഹിക്കുന്നതായി അവര്‍ എന്നെ സംബന്ധിച്ചു കുറ്റം ആരോപിക്കുവാന്‍ ഒന്നും തന്നെ ഇല്ല. അവരെ സംതൃപ്തിപ്പെടുത്തുവാന്‍ ആര്‍ക്കും തന്നെ എന്നെ ശിക്ഷിക്കുവാന്‍ സാധിക്കുകയില്ല. കൈസര്‍ തന്നെ എന്നെ ന്യായം വിധിക്കുവാന്‍ ഞാന്‍ അപേക്ഷിക്കുന്നു."
\v 12 ഫെസ്തൊസ് തന്‍റെ ഉപദേശകരുമായി ആലോചിച്ചതിനു ശേഷം പറഞ്ഞത്, "നീ കൈസരോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നു, അതിനാല്‍ നീ കൈസരുടെ അടുക്കലേക്കു പോകും."
\s5
\v 13 അനേക ദിവസങ്ങള്‍ക്കു ശേഷം ഹെരോദാ അഗ്രിപ്പാ രാജാവ് തന്‍റെ സഹോദരി ബര്‍നീക്കയുമായി കൈസര്യയില്‍ എത്തി. ഫെസ്തോസിനോടുള്ള അവരുടെ ആദരവ് കൊടുക്കേണ്ടതിനാണ് അവര്‍ വന്നത്.
\v 14 അഗ്രിപ്പാ രാജാവും ബര്‍നീക്കയും കൈസര്യയില്‍ വളരെ ദിവസങ്ങള്‍ താമസിച്ചു. ചില സമയങ്ങള്‍ കഴിഞ്ഞപ്പോള്‍ ഫെസ്തൊസ് പൌലൊസിനെക്കുറിച്ചു അഗ്രിപ്പായോടു പറഞ്ഞു, അവന്‍ പറഞ്ഞത് "ഫെലിക്സ് തടവറയില്‍ സൂക്ഷിച്ചിരുന്ന ഒരു മനുഷ്യന്‍ ഇവിടെയുണ്ട്.
\v 15 ഞാന്‍ യെരുശലേമിലേക്കു ചെന്നപ്പോള്‍ മഹാ പുരോഹിതന്മാരും യഹൂദ മൂപ്പന്മാരും എന്‍റെ മുന്‍പാകെ വരികയും മരണത്തിനായി അവനെ വിധിക്കേണമെന്നു എന്നോട് ആവശ്യപ്പെടുകയും ചെയ്തു.
\v 16 എന്നാല്‍ ഗൌരവകരമായ കുറ്റം ഒരാളില്‍ ആരോപിച്ചിരിക്കുമ്പോള്‍ ആ വ്യക്തിയെ ഉടനടി ശിക്ഷിക്കുക എന്നതു റോമന്‍ രീതിയല്ല എന്നു ഞാന്‍ അവരോടു പറഞ്ഞു. അതിനുപകരം കുറ്റാരോപിതനായ മനുഷ്യനെ കുറ്റം ആരോപിക്കുന്നവരുമായി മുഖാമുഖം നിന്നുകൊണ്ട് അവരുടെ വാദങ്ങളെ പ്രതിരോധിക്കുവാന്‍ ഞങ്ങള്‍ അനുവദിക്കാറുണ്ട്.
\s5
\v 17 അതിനാല്‍ ആ യഹൂദന്മാര്‍ ഇവിടെ കൈസര്യയില്‍ വന്നപ്പോള്‍, വിചാരണ നടത്തുവാന്‍ ഞാന്‍ ഒട്ടും തന്നെ താമസിച്ചില്ല. അവര്‍ വന്നതിന്‍റെ അടുത്ത ദിവസം, ഞാന്‍ ന്യായാസനത്തില്‍ ഇരിക്കുകയും തടവുകാരനെ കൊണ്ടുവരുവാന്‍ സൂക്ഷിപ്പുകാരനോട് ആജ്ഞാപിക്കുകയും ചെയ്തു.
\v 18 എന്നാല്‍ തടവുകാരന്‍ ചെയ്ത തെറ്റിനെക്കുറിച്ചു യഹൂദാ നേതാക്കന്മാര്‍ എന്നോടു പറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞത് എന്തെങ്കിലും ഗൗരവതരമായിട്ടുള്ളത് ആണെന്നു ഞാന്‍ ചിന്തിക്കുന്നില്ല.
\v 19 അതിനു പകരം അവരുടെ സ്വന്തം മതത്തിലുള്ള കാര്യങ്ങളെക്കുറിച്ചും മരിച്ച ശേഷം ജീവിച്ചിരിക്കുന്നു എന്നു പൌലൊസ് പറയുന്ന യേശു എന്നു പേരുള്ള ഒരു മനുഷ്യനെക്കുറിച്ചുമാണ് അവര്‍ അവനുമായി തര്‍ക്കിച്ചത്.
\v 20 ഈ വിഷയങ്ങളെക്കുറിച്ച് ഞാന്‍ മനസ്സിലാക്കുകയോ എങ്ങനെ സത്യം കണ്ടെത്തും എന്നതിനെക്കുറിച്ചോ അറിയുന്നില്ല. അതിനാല്‍ ഞാന്‍ പൌലൊസിനോട്‌ ചോദിച്ചു, "ഈ കാര്യങ്ങളെക്കുറിച്ച് ഞാന്‍ നിന്നെ വിചാരണ ചെയ്യുവാന്‍ യെരുശലേമിലേക്കു പോകുവാന്‍ നീ തയ്യാറാണോ?".
\s5
\v 21 എന്നാല്‍ കൈസര്‍ തന്നെ അവന്‍റെ വിഷയത്തില്‍ ന്യായം വിധിക്കുവാനായി അവന്‍ ആവശ്യപ്പെട്ടു. ആയതിനാല്‍ അവനെ കൈസരുടെ അടുക്കലേക്കു അയക്കുന്നതുവരെ അവനെ സുരക്ഷിതമായി സൂക്ഷിക്കുവാന്‍ ഞാന്‍ ആജ്ഞാപിച്ചു.
\v 22 തുടര്‍ന്നു അഗ്രിപ്പാ ഫെസ്തോസിനോട് പറഞ്ഞു," ഈ മനുഷ്യന് എന്താണ് പറയുവാന്‍ ഉള്ളത് എന്നു കേള്‍ക്കുവാന്‍ ഞാനും ആഗ്രഹിക്കുന്നു." ഫെസ്തൊസ് മറുപടിയായി പറഞ്ഞു, "നാളെ അവനില്‍നിന്നും കേള്‍ക്കുവാന്‍ ഞാന്‍ നിനക്കുവേണ്ടി ക്രമീകരണങ്ങള്‍ ചെയ്യാം".
\s5
\v 23 പിറ്റേദിവസം അഗ്രിപ്പയും ബര്‍നീക്കയും അവരെ ബഹുമാനിക്കുന്ന മറ്റു എല്ലാ ആളുകളും വിചാരണ മുറിയില്‍ എത്തിച്ചേര്‍ന്നു. ചില റോമാ സൈന്യാധിപന്മാരും കൈസര്യയില്‍ ഉള്ള പ്രധാന പുരുഷന്മാരും അവരോടു കൂടെ വന്നു. തുടര്‍ന്നു പൌലൊസിനെ അകത്തു കൊണ്ടുവരുവാന്‍ ഫെസ്തൊസ് കാവല്‍ക്കാരോടു കല്‍പ്പിച്ചു.
\v 24 പൌലൊസ് പ്രവേശിച്ചതിനു ശേഷം ഫെസ്തൊസ് പറഞ്ഞത്, "അഗ്രിപ്പാ രാജാവും ഇവിടെയുള്ള മറ്റു എല്ലാവരുമേ, നിങ്ങള്‍ ഈ മനുഷ്യനെ കാണുന്നുവല്ലോ! യെരുശലേമിലും ഇവിടെയുമുള്ള ധാരാളം നേതാക്കന്മാര്‍ അവനെ ഇനിയും തുടര്‍ന്നു ജീവിക്കുവാന്‍ അനുവദിക്കരുതെന്ന് എന്നോട് ആവശ്യപ്പെട്ടു.
\s5
\v 25 എന്നാല്‍ മരണം അര്‍ഹിക്കത്തക്കതൊന്നും അവന്‍ ചെയ്തതായി ഞാന്‍ കണ്ടെത്തിയില്ല. അവന്‍റെ വിഷയം കൈസര്‍ വിധിക്കട്ടെ എന്ന് അവന്‍ ആവശ്യപ്പെട്ടിരിക്കയാല്‍ അവനെ റോമിലേക്ക് അയക്കുവാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുന്നു.
\v 26 എന്നാല്‍ അവനെക്കുറിച്ചു ശരിയായ രീതിയില്‍ ചക്രവര്‍ത്തിക്ക് എന്തെഴുതണമെന്നു ഞാന്‍ അറിയുന്നില്ല. അതിനാല്‍ ആണ് നിങ്ങള്‍ എല്ലാവരോടും സംസാരിക്കേണ്ടതിനായി വിശിഷ്യ അഗ്രിപ്പാ രാജാവേ അങ്ങയുടെ മുന്‍പിലും ഇവിടെ അവനെ കൊണ്ടുവന്നത്. അവനെ താങ്കള്‍ ചോദ്യം ചെയ്യേണ്ടതിനാണ് ഞാന്‍ ഇതു ചെയ്തത്. അതിനുശേഷം ചക്രവര്‍ത്തിക്ക് എന്തെഴുതണം എന്ന് എനിക്ക് അറിയുവാന്‍ കഴിയുമായിരിക്കും.
\v 27 തടവുകാരനെ റോമിലേക്ക് ചക്രവര്‍ത്തിയുടെ അടുക്കല്‍ അയക്കുമ്പോള്‍ അവന്‍ എന്തൊക്കെ തെറ്റായ കാര്യങ്ങള്‍ ആണ് ചെയ്തത് എന്നു ജനങ്ങള്‍ പറയുന്നതിനെക്കുറിച്ചു കൃത്യമായി പറയാതെ അയക്കുന്നതു യുക്തിസഹമല്ല എന്നു ഞാന്‍ ചിന്തിക്കുന്നു".
\s5
\c 26
\p
\v 1 അതിനുശേഷം അഗ്രിപ്പാവ് പൌലൊസിനോട്, പറഞ്ഞത്, "നിനക്കുവേണ്ടി സംസാരിക്കുവാന്‍ ഇപ്പോള്‍ ഞങ്ങള്‍ നിന്നെ അനുവദിക്കും." തുടര്‍ന്ന് പൌലൊസ് സംസാരിക്കുവാന്‍ ആരംഭിക്കുന്നു എന്നു കാണിക്കേണ്ടതിനു തന്‍റെ കൈ മുന്‍പോട്ടു നീട്ടി. അവന്‍ പറഞ്ഞത്,
\v 2 അഗ്രിപ്പാ രാജാവേ ഞാന്‍ ദോഷകരമായ കാര്യങ്ങള്‍ ആണ് ചെയ്തത് എന്നു യഹൂദാ നേതാക്കന്മാര്‍ പറയുമ്പോള്‍ അവര്‍ എന്തുകൊണ്ടാണ് അങ്ങനെ പറയുന്നതെന്ന്‍ നിന്നോടു വിശദീകരിക്കുവാന്‍ എനിക്കു കഴിയുന്നതു ഭാഗ്യമായി കരുതുന്നു.
\v 3 നാം യഹൂദന്മാരുടെ എല്ലാ ആചാരങ്ങളെക്കുറിച്ചും നാം തര്‍ക്കിക്കുന്ന ചോദ്യങ്ങളെക്കുറിച്ചും നീ അറിയുന്നു എന്നതിനാല്‍ ഞാന്‍ വിശിഷ്യ ഭാഗ്യവാനാണ്. അതിനാല്‍ ക്ഷമയോടെ എന്നെ ശ്രദ്ധിക്കണമെന്ന് ഞാന്‍ നിന്നോട് അപേക്ഷിക്കുന്നു."
\s5
\v 4 "ഞാന്‍ ഒരു ശിശു ആയിരുന്ന സമയം മുതല്‍ എന്‍റെ ജീവിതം എങ്ങനെ നയിച്ചിരുന്നു എന്നതിനെക്കുറിച്ച് എന്‍റെ എല്ലാ യഹൂദ സഹോദരന്മാരും അറിയുന്നു. ഞാന്‍ ജനിച്ച പട്ടണത്തിലും തുടര്‍ന്നു യെരുശലേമിലും എങ്ങനെ ജീവിച്ചു എന്നും അവര്‍ അറിയുന്നു.
\v 5 എന്‍റെ ജീവിതത്തിന്‍റെ തുടക്കം മുതല്‍ അറിയുകയും വളരെ ചെറുപ്പം ആയിരുന്നതു മുതല്‍ നമ്മുടെ മതത്തിന്‍റെ വളരെ കഠിനമായ ആചാരങ്ങളെ വളരെ ശ്രദ്ധാപൂര്‍വ്വം ഞാന്‍ അനുസരിച്ചിരുന്നു എന്ന് അവര്‍ അറിയുന്നു. അവര്‍ക്ക് താത്പര്യമുണ്ടെങ്കില്‍ ഞാന്‍ അതിവിടെ സാക്ഷിക്കാം. ഞാന്‍ മറ്റുള്ള പരീശന്മാരെപ്പോലെ തന്നെ ജീവിച്ചു.
\s5
\v 6 നമ്മുടെ പൂര്‍വ പിതാക്കന്മാരോടു ദൈവം എന്തു വാഗ്ദത്തം ചെയ്തിരുന്നുവോ അതു ദൈവം ചെയ്യുമെന്നു ആത്മവിശ്വാസത്തോടെ പ്രതീക്ഷിക്കുന്നു എന്ന കാരണത്താലാണ് ഞാന്‍ ഇന്നു വിചാരണയില്‍ ആയിരിക്കുന്നത്.
\v 7 നമ്മുടെ പന്ത്രണ്ട് യഹൂദ ഗോത്രങ്ങളും രാവും പകലും അവനെ അരാധിക്കുകയും അവനെ ബഹുമാനിക്കുകയും ചെയ്തുകൊണ്ട് ദൈവം നമുക്കുവേണ്ടി വാഗ്ദത്തം ചെയ്തതിനായി ആത്മവിശ്വാസത്തോടെ കാത്തിരിക്കുന്നു. ബഹുമാന്യനായ രാജാവേ, ദൈവം വാഗ്ദത്തം ചെയ്തതു ചെയ്യുമെന്നു ഞാന്‍ വിശ്വാസത്തോടെ പ്രതീക്ഷിക്കുന്നത് അവരും വിശ്വസിക്കുന്നു. എന്നാല്‍ ദൈവം ചെയ്യുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നത് എന്‍റെ കുറ്റമായി അവര്‍ പറയുന്നു.
\v 8 ദൈവത്തിനു മരിച്ചവരെ ഉയിര്‍പ്പിപ്പാന്‍ കഴിയുകയില്ല എന്നു നിങ്ങളില്‍ ആരെങ്കിലും എന്തുകൊണ്ടാണ് ചിന്തിക്കുന്നത്.
\s5
\v 9 നസ്രത്ത് പട്ടണത്തില്‍നിന്നുള്ള യേശുവില്‍ ആളുകള്‍ വിശ്വസിക്കുന്നതില്‍നിന്നും അവരെ തടയുവാനായി എല്ലാക്കാര്യങ്ങളും ചെയ്യുവാന്‍ എനിക്കു കഴിയുമെന്ന്‍ നിശ്ചയം ഉണ്ടായിരുന്ന സമയം മുന്‍പ് ഉണ്ടായിരുന്നു.
\v 10 അതിനാല്‍ ഞാന്‍ യെരുശലേമില്‍ താമസിച്ചിരുന്നപ്പോള്‍ അതു തന്നെയാണ് ചെയ്തത്. മഹാപുരോഹിതന്മാര്‍ എനിക്കു തന്ന അധികാരത്തില്‍ ഞാന്‍ അനേകം വിശ്വാസികളെ തടവറയില്‍ അടച്ചു. കൂടാതെ അവരുടെ ആളുകള്‍ വിശ്വാസികളെ കൊന്നപ്പോള്‍ അതിനു അനുകൂലമായി ഞാനും സമ്മതം നല്‍കി.
\v 11 എനിക്കു കണ്ടെത്തുവാന്‍ സാധിച്ചിരുന്ന എല്ലാ പള്ളികളിലുമുള്ള യഹൂദ ജനങ്ങളെ ഞാന്‍ ശിക്ഷിച്ചു. അവര്‍ ദൈവത്തെ നിന്ദിക്കുവാനും അവന്‍റെ നാമത്തെ ശപിക്കുവാനും എല്ലാ വൈരാഗ്യത്തോടുകൂടെയും അവരെ ഞാന്‍ നിര്‍ബന്ധിച്ചിരുന്നു. എനിക്കുള്ള അധികാരത്തില്‍ അവരെ തടയുവാന്‍ എന്നാല്‍ കഴിയുന്നതെല്ലാം ചെയ്യേണ്ടതിനു അവരെ കണ്ടെത്തുവാന്‍ ഞാന്‍ വിദേശ നഗരങ്ങളിലേക്കും പോയി.
\s5
\v 12 ദമസ്കോസിലുള്ള വിശ്വാസികളെ പിടികൂടുവാന്‍ മഹാപുരോഹിതന്മാര്‍ എനിക്ക് അധികാരം നല്‍കുകയും ഞാന്‍ അവിടേക്കു പോകുകയും ചെയ്തു. എന്നാല്‍ ഞാന്‍ യാത്രയില്‍ ആയിരുന്നപ്പോള്‍,
\v 13 ഏകദേശം ഉച്ച സമയത്ത്, രാജാവേ, ഞാന്‍ വഴിയില്‍ ആകാശത്തു ഒരു തിളങ്ങുന്ന വെളിച്ചം കണ്ടു. അത് സൂര്യനെക്കാള്‍ തിളക്കം ഉള്ളതായിരുന്നു! അത് എന്‍റെയും എന്നോടൊപ്പം യാത്ര ചെയ്യുന്നവരുടെയും ചുറ്റും മിന്നി.
\v 14 ഞങ്ങള്‍ എല്ലാവരും നിലത്തേക്കു വീണു. തുടര്‍ന്ന്‍ ആരോ ഒരാള്‍ എബ്രായ ഭാഷയില്‍ എന്നോട് സംസാരിക്കുന്ന ശബ്ദം ഞാന്‍ കേട്ടു. അവന്‍ പറഞ്ഞത്, "ശൌലേ, ശൌലേ, നീ എന്നെ ഉപദ്രവിക്കുന്നത് എന്ത്? മുള്ളുകള്‍ക്കെതിരെ തൊഴിക്കുന്നതു നിനക്കു വളരെ പ്രയാസമായിരിക്കും.
\s5
\v 15 തുടര്‍ന്നു ഞാന്‍ പറഞ്ഞു, "നീ ആരാകുന്നു കര്‍ത്താവേ? കര്‍ത്താവ് എന്നോടു പറഞ്ഞു," ഞാന്‍ യേശു ആകുന്നു! നീ യുദ്ധം ചെയ്യുന്നത് എനിക്കെതിരായിട്ടാണ്.
\v 16 എന്നാല്‍ നീ എഴുന്നേറ്റു നില്‍ക്കുക! നീ കണ്ടതും ഇപ്പോള്‍ നീ എന്നെക്കുറിച്ച് അറിയുന്നതും പിന്നീട് ഞാന്‍ നിന്നെ കാണിക്കാന്‍ ഇരിക്കുന്നതിനെക്കുറിച്ചും സാക്ഷിക്കുവാനും ഒരു ദാസന്‍ ആക്കുവാനും ഞാന്‍ നിനക്കു പ്രത്യക്ഷനായി.
\v 17-18 അവരുടെ കണ്ണുകള്‍ തുറപ്പാനും അവരെ ഇരുട്ടില്‍നിന്നും വെളിച്ചത്തിലേക്കും ശത്രുവിന്‍റെ അധികാരത്തില്‍ നിന്നും ദൈവത്തിങ്കലേക്കു തിരിക്കുവാനും, നീ അയക്കപ്പെടുന്ന ആളുകളില്‍നിന്നും യഹൂദര്‍ അല്ലാത്തവരില്‍നിന്നും ഞാന്‍ നിന്നെ സംരക്ഷിക്കും. ഈവിധത്തില്‍ ദൈവം അവരുടെ പാപങ്ങള്‍ ക്ഷമിക്കുകയും വിശ്വാസത്താല്‍ എന്‍റെതായിത്തീര്‍ന്ന എന്‍റെ സകല ജനത്തിനും എന്നെന്നേക്കുമായി ലഭിക്കുവാന്‍ പോകുന്ന കാര്യങ്ങള്‍ അവര്‍ക്ക് നല്‍കപ്പെടും.
\s5
\v 19 അതിനാല്‍ "അഗ്രിപ്പാ രാജാവേ, ദര്‍ശനത്തില്‍ ഞാന്‍ ചെയ്യുവാന്‍ ദൈവം എന്നോടു പറഞ്ഞതു ഞാന്‍ ചെയ്തു.
\v 20 ഞാന്‍ ആദ്യം ദമസ്കോസിലുള്ള യഹൂദന്മാരോടും യെരുശലേമില്‍ ഉള്ളവരോടും യഹൂദ്യ ഉള്‍നാടുകളില്‍ ഉള്ളവരോടും സംസാരിച്ചു. അവര്‍ പാപം ചെയ്യുന്നതു അവസാനിപ്പിക്കുവാനും സഹായത്തിനായി ദൈവത്തോട് അപേക്ഷിപ്പാനും ഞാന്‍ അവരോടു പറഞ്ഞു. അവര്‍ പാപം ചെയ്യുന്നതു നിര്‍ത്തി എന്നു കാണിക്കുന്ന കാര്യങ്ങള്‍ അവര്‍ ചെയ്യേണം എന്നും ഞാന്‍ അവരോടു പറഞ്ഞു.
\v 21 ഞാന്‍ ഈ സന്ദേശം പ്രസംഗിച്ചതിനാല്‍ ഞാന്‍ ദൈവാലയ പ്രാകാരത്തില്‍ ആയിരുന്നപ്പോള്‍ ചില യഹൂദന്മാര്‍ എന്നെ പിടിക്കുകയും കൊല്ലുവാന്‍ ശ്രമിക്കുകയും ചെയ്തു.
\s5
\v 22 എന്നിരുന്നാലും, ദൈവം എന്നെ സഹായിച്ചുകൊണ്ടിരിക്കുന്നു, അതിനാല്‍ ഈ ദിവസം വരെ ഈ കാര്യങ്ങള്‍ പ്രഘോഷിക്കുന്നതു ഞാന്‍ തുടര്‍ന്നു. എന്തു സംഭവിക്കണമെന്നു പ്രവാചകന്‍മാരും മോശെയും പറഞ്ഞതു സാധാരണ ജനങ്ങളോടും പ്രധാനപ്പെട്ട വ്യക്തികളോടും ഒരുപോലെ പറയുന്നതും ഞാന്‍ തുടര്‍ന്നു.
\v 23 മശിഹാ കഷ്ടമനുഭവിക്കുകയും മരിക്കുകയും മരിച്ചവരില്‍നിന്നും ഉയിര്‍ക്കേണ്ടതാണെന്നും അവര്‍ പറഞ്ഞു. ദൈവം വാസ്തവമായി അവരെ രക്ഷിപ്പാന്‍ കഴിയേണ്ടതിനു അവന്‍റെ സ്വന്ത ജനത്തോടും യഹൂദര്‍ അല്ലാത്തവരോടും അവന്‍ പ്രഘോഷിക്കും എന്നും അവര്‍ പറഞ്ഞു.
\s5
\v 24 തുടര്‍ന്നു പൌലൊസ് എന്തെങ്കിലും പറയുന്നതിന് മുന്‍പ്, ഫെസ്തൊസ് ഉറച്ച ശബ്ദത്തില്‍ വിളിച്ചു പറഞ്ഞു, "പൌലൊസേ, നീ ഭ്രാന്തനാണ്! നീ വളരെ അധികം പഠിക്കുകയും അത് നിന്നെ ഭ്രാന്തനാക്കുകയും ചെയ്തിരിക്കുന്നു!"
\v 25 എന്നാല്‍ പൌലൊസ് മറുപടി പറഞ്ഞു, "രാജശ്രീ ഫെസ്തോസ്, എനിക്ക് ഭ്രാന്തില്ല! പകരം ഞാന്‍ പറയുന്നത് സത്യവും തികച്ചും സുബോധവും ഉള്ളതാണ്!
\v 26 ഞാന്‍ സംസാരിക്കുന്ന കാര്യങ്ങളെക്കുറിച്ച് അഗ്രിപ്പാ രാജാവ് അറിയുകയും എനിക്ക് അദ്ദേഹത്തോട് സ്വാതന്ത്ര്യത്തോടെ അവരെപ്പറ്റി സംസാരിക്കുവാന്‍ കഴിയും. അവന്‍റെ ശ്രദ്ധയില്‍നിന്ന് ഈ കാര്യങ്ങള്‍ വിട്ടുപോയിട്ടില്ല എന്ന കാര്യത്തില്‍ എനിക്ക് നിശ്ചയം ഉണ്ട്. എന്തുകൊണ്ടെന്നാല്‍ ഈ കാര്യങ്ങളില്‍ ഒന്നു പോലും രഹസ്യത്തില്‍ അല്ല സംഭവിച്ചത്.
\s5
\v 27 "അഗ്രിപ്പാ രാജാവേ, പ്രവാചകന്മാര്‍ എഴുതിയിരിക്കുന്നതു നീ വിശ്വസിക്കുന്നുവോ? ആ കാര്യങ്ങള്‍ നീ വിശ്വസിക്കുന്നു എന്നു ഞാന്‍ അറിയുന്നു.
\v 28 തുടര്‍ന്നു അഗ്രിപ്പാ പൌലൊസിനോടു മറുപടി പറഞ്ഞു, "ഞാന്‍ ക്രിസ്ത്യാനി ആകുവാന്‍ ഒരു ചെറിയ സമയത്തിനുള്ളില്‍ നീ എന്നെ പ്രേരിപ്പിക്കുന്നു!"
\v 29 പൌലൊസ് മറുപടി പറഞ്ഞത്, "ഇതിനു ഒരു ചെറിയ സമയമോ വലിയ സമയമോ എടുക്കുന്നു എന്നതില്‍ യാതൊരു കാര്യവുമില്ല. ഈ ചങ്ങലകള്‍ ഒഴികെ നീയും ഇന്ന് എന്നെ കേള്‍ക്കുന്ന മറ്റെല്ലാവരും തന്നെ എന്നെപോലെ ആകണമെന്നു ഞാന്‍ ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നു"
\s5
\v 30 തുടര്‍ന്നു രാജാവ് എഴുന്നേറ്റു നിന്നു. ദേശാധിപതിയും ബര്‍നീക്കയും മറ്റ് എല്ലാവരും എഴുന്നേറ്റു.
\v 31 എന്നിട്ട് അവര്‍ മുറിവിട്ടു പോയി. അവര്‍ പോയതിനുശേഷം, അവര്‍ തമ്മില്‍ തമ്മില്‍ പറഞ്ഞു, "ഈ മനുഷ്യന്‍ മരണമോ ചങ്ങലകളോ അര്‍ഹിക്കുന്ന ഒന്നും തന്നെ ചെയ്തിട്ടില്ല.
\v 32 അഗ്രിപ്പാവ് ഫെസ്തോസിനോട് പറഞ്ഞത്, "ഈ മനുഷ്യന്‍ കൈസരോട് അപേക്ഷിച്ചിരുന്നില്ല എങ്കില്‍ അവനെ വിട്ടയക്കുവാന്‍ കഴിയുമായിരുന്നു.
\s5
\c 27
\p
\v 1 ഞങ്ങള്‍ ഇറ്റലിയിലേക്കു യാത്ര ചെയ്യണമെന്നു ദേശാധിപതി തീരുമാനിച്ചപ്പോള്‍ പൌലൊസിനെയും മറ്റു ചില തടവുകാരെയും യൂലിയൊസ് എന്ന പട്ടാള ഉദ്യോഗസ്ഥന്‍റെ നിയന്ത്രണത്തില്‍ ആക്കി. ചക്രവര്‍ത്തിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു വലിയ കൂട്ടം പടയാളികളുടെ ഭാഗവും ശതാധിപന്‍ എന്ന പദവിയും അവന്‍ വഹിച്ചിരുന്നു.
\v 2 ആസ്യയിലെ അദ്രമുത്ത്യ പട്ടണത്തില്‍നിന്നുള്ള ഒരു കപ്പലില്‍ ഞങ്ങള്‍ കയറി. ആ കപ്പല്‍ ആസ്യ തീരത്തുള്ള പട്ടണങ്ങളിലേക്കു പോകുന്ന ഒരു കപ്പല്‍ ആയിരുന്നു. ഇങ്ങനെ ഞങ്ങള്‍ കടലിലേക്കു പോയി. മക്കദോന്യയിലെ തെസ്സലൊനിക്യയില്‍നിന്നുള്ള അരിസ്തര്‍ഹൊസും ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു.
\s5
\v 3 അടുത്ത ദിവസം ഞങ്ങള്‍ സീദോനില്‍ എത്തി. യൂലിയൊസ് പൌലൊസിനോട്‌ കനിവോടെ പെരുമാറുകയും അവനെ നന്നായി കരുതേണ്ടതിനു അവന്‍റെ സ്നേഹിതരെ കാണുവാന്‍ പോകുന്നതിന് അവന് അനുവാദം കൊടുത്തു.
\v 4 തുടര്‍ന്നു കപ്പല്‍ അവിടെനിന്നും യാത്ര തിരിച്ചു. കാറ്റ് ഞങ്ങള്‍ക്ക് എതിരായിരുന്നതിനാല്‍ കാറ്റില്‍നിന്നു ഞങ്ങള്‍ക്ക് മറ കിട്ടേണ്ടതിനു കുപ്രൊസ് ദ്വീപിന്‍റെ തീരത്തു കൂടെ ഞങ്ങള്‍ പോയി.
\v 5 അതിനുശേഷം കിലിക്യ, പംഫുല്യ തീരത്തിനു ചേര്‍ന്നുള്ള സമുദ്രം ഞങ്ങള്‍ മുറിച്ചു കടന്നു. ലുക്യയില്‍ ഉള്ള മുറായില്‍ കപ്പല്‍ എത്തി. അവിടെ ഞങ്ങള്‍ കപ്പലില്‍നിന്ന് ഇറങ്ങി.
\v 6 മുറയില്‍ അലക്സന്ത്രിയയില്‍നിന്നു വരികയും ഉടന്‍തന്നെ ഇറ്റലിയിലേക്കു പോകുകയും ചെയ്യുന്ന ഒരു കപ്പല്‍ യുലിയൊസ് കണ്ടെത്തി. അതിനാല്‍ ആ കപ്പലില്‍ കയറി പോകുവാന്‍ അവന്‍ ക്രമീകരണം ചെയ്യുകയും ഞങ്ങള്‍ മുറാ പട്ടണം വിടുകയും ചെയ്തു.
\s5
\v 7 ഞങ്ങള്‍ വളരെ ദിവസങ്ങളിലേക്കു പതുക്കെ യാത്ര ചെയ്യുകയും ക്നീദോസിനു സമീപം എത്തുകയും ചെയ്തു. എന്നാല്‍ കാറ്റുകള്‍ ഞങ്ങള്‍ക്ക് പ്രതികൂലമായിരുന്നതിനാല്‍ അവിടെ ഞങ്ങള്‍ വളരെ പ്രയാസത്തോടെ എത്തി. അതിനുശേഷം പടിഞ്ഞാറെ ദിശയിലേക്ക് നേരിട്ടു പോകുവാന്‍ കപ്പലിനെ അനുവദിക്കാതെവണ്ണം കാറ്റ് വളരെ ശക്തിപ്പെടുകയും ചെയ്തു. പകരം ഞങ്ങള്‍ ക്രേത്ത ദ്വീപിന്‍റെ തീരത്തുകൂടി യാത്ര ചെയ്തു, അവിടെ കാറ്റ് ശക്തിയായി അടിക്കുന്നുണ്ടായിരുന്നില്ല. കൂടാതെ ശല്മോനയ്ക്ക് സമീപത്തുകൂടി ഞങ്ങള്‍ പോകുകയും ചെയ്തു. ഈ സ്ഥലം വെള്ളത്തിലേക്കു നീണ്ടുകിടക്കുന്ന കരയുടെ ഭാഗമായിരുന്നു.
\v 8 കാറ്റ് അപ്പോഴും ശക്തമായിരിക്കുകയും വേഗത്തില്‍ മുന്‍പോട്ടു യാത്ര ചെയ്യുന്നതില്‍നിന്നു കപ്പലിനെ അതു തടസ്സപ്പെടുത്തുകയും ചെയ്തു. അതിനാല്‍ ക്രേത്തയുടെ തീരത്തുകൂടി സാവധാനമായി പോകുകയും, ലുസയ്യക്കു സമീപം ഉള്ള ശുഭ തുറമുഖം എന്നു വിളിച്ചിരുന്ന ഒരു പട്ടണത്തില്‍ ഞങ്ങള്‍ എത്തുകയും ചെയ്തു.
\s5
\v 9 വളരെ ദിവസങ്ങള്‍ കഴിയുകയും യഹൂദന്മാരുടെ ഉപവാസ കാലം തീര്‍ന്നിരുന്നതിനാലും, കടല്‍ വളരെ ക്ഷോഭിക്കുന്നതിനാലും യാത്ര ചെയ്താല്‍ അപകടം സംഭവിക്കുവാന്‍ സാധ്യതയും ഉണ്ട്. അതിനാല്‍ കപ്പലില്‍ ഉള്ള പുരുഷന്മാരോട് പൌലൊസ് പറഞ്ഞു,
\v 10 അവന്‍ അവരോടു പറഞ്ഞത്," പുരുഷന്മാരെ, നാം ഇപ്പോള്‍ യാത്ര ചെയ്യുന്നു എങ്കില്‍ ചരക്കിനും കപ്പലിനും മാത്രമല്ല നമ്മുടെ പ്രാണനുംകൂടെ വലിയ ഹാനിയും നഷ്ടവും ഉണ്ടാകത്തക്കവണ്ണം യാത്ര പ്രയാസകരമായിരിക്കും എന്നു ഞാന്‍ കാണുന്നു.
\v 11 എന്നാല്‍ റോമാ ശതാധിപന്‍ പൌലൊസിനെ വിശ്വസിച്ചില്ല. പകരം കപ്പലിന്‍റെ കപ്പിത്താനും കപ്പല്‍ ഉടമസ്ഥനും പറഞ്ഞത് അവര്‍ വിശ്വസിച്ചു. അതുകൂടാതെ അവര്‍ ഉപദേശിച്ചതനുസരിച്ചു ചെയ്യുവാന്‍ അവന്‍ തീരുമാനിക്കുകയും ചെയ്തു.
\s5
\v 12 തണുപ്പുകാലം അവിടെ തുടരുന്നതിനു തുറമുഖം നല്ല സ്ഥലം അല്ലായിരുന്നു, അതിനാല്‍ അവിടെനിന്നും കടലിലേക്കു പോകുന്നതിനു കപ്പല്‍ തൊഴിലാളികളില്‍ അധികംപേരും ഉപദേശിച്ചു. ഫൊയ്നീക്യയില്‍ എത്തി ശീതകാലം അവിടെ ചിലവഴിക്കുവാന്‍ അവര്‍ക്കു സാധിക്കുമെന്നു പ്രത്യാശിച്ചു. ക്രേത്തയില്‍ ഉള്ള ഒരു പട്ടണമാണ് ഫൊയ്നിക്യ. തെക്ക് പടിഞ്ഞാറും വടക്ക് പടിഞ്ഞാറും നിന്നുള്ള കാറ്റുകള്‍ അതിന്മേല്‍ അടിച്ചിരുന്നു.
\v 13 തെക്ക് നിന്നും ഒരു ശാന്തമായ കാറ്റ് മാത്രം അടിച്ചുകൊണ്ടിരുന്ന കാരണത്താല്‍ അവര്‍ ആഗ്രഹിക്കുന്നതുപോലെ യാത്ര ചെയ്യുവാന്‍ സാധിക്കും എന്നു കപ്പല്‍ നടത്തിപ്പുകാര്‍ ചിന്തിച്ചു. അതിനാല്‍ കടലില്‍ നിന്ന് നങ്കൂരം എടുക്കുകയും ക്രേത്ത ദ്വീപിന്‍റെ തീരത്തോടു വളരെ അടുത്തുകൂടി കപ്പല്‍ ഓടിച്ചു.
\s5
\v 14 കുറച്ചു സമയത്തിനുശേഷം, എങ്ങനെയോ, കരയില്‍നിന്ന് ഒരു കൊടുങ്കാറ്റ് അടിച്ചു, അതു വടക്ക് ദിശയില്‍നിന്നു ദ്വീപീനു കുറുകെ വീശുകയും കപ്പലിനെ അടിക്കുകയും ചെയ്തു. ആ കാറ്റ്, ഈശാനമൂലന്‍ അഥവാ വടക്ക് കിഴക്കന്‍ കാറ്റ് എന്നു വിളിച്ചിരുന്നു.
\v 15 അതു കപ്പലിന്‍റെ മുന്‍ഭാഗത്തിനു എതിരായി ശക്തമായി അടിക്കുകയും ഞങ്ങള്‍ക്ക് അതിന് എതിരായി കപ്പല്‍ ഓടിക്കുവാന്‍ കഴിയാതെ വരികയും ചെയ്തു. അതിനാല്‍ കാറ്റ് വീശിയിരുന്ന ദിശയില്‍ കപ്പലിനെ മുന്‍പോട്ടു നീക്കുവാന്‍ കപ്പല്‍ക്കാര്‍ അനുവദിച്ചു.
\v 16 അതിനുശേഷം കപ്പല്‍ ക്ലൌദ എന്നു പേരുള്ള ഒരു ചെറിയ ദ്വീപിന്‍റെ തീരത്തുകൂടെ ഓടിച്ചു. തോണികള്‍ വളരെ പ്രയാസത്തോടെ കപ്പലിനോടു ചേര്‍ത്തു കെട്ടുവാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞു.
\s5
\v 17 തോണികള്‍ അവര്‍ വലിച്ചു കയറ്റിയപ്പോള്‍ അതിന്‍റെ കയറുകള്‍ കപ്പലിന്‍റെ അമരം കെട്ടുവാന്‍ ഉപയോഗിച്ചു. സിട്രിസിലെ മണല്‍തിട്ടമേല്‍ അവര്‍ ഓടി കയറുമെന്നു ഭയപ്പെട്ടു, ആയതിനാല്‍ അവര്‍ കടല്‍ നങ്കൂരം താഴ്ത്തുകയും കാറ്റ് ഞങ്ങളെ ഇതേ രീതിയില്‍ ഓടിക്കുകയും ചെയ്തു.
\v 18 കാറ്റും തിരമാലകളും കപ്പലിനെ വളരെ കഠിനമായി ഉലച്ചുകൊണ്ടിരുന്നു. അതിനാല്‍ കപ്പലില്‍ കയറ്റിയിരുന്ന സാധനങ്ങള്‍ അടുത്ത ദിവസം കപ്പല്‍ക്കാര്‍ കപ്പലില്‍നിന്ന് എറിയുവാന്‍ ആരംഭിച്ചു.
\s5
\v 19 കൊടുങ്കാറ്റിന്‍റെ മൂന്നാം ദിവസം കപ്പലിന്‍റെ ഭാരം കുറയ്ക്കുവാന്‍ കപ്പലില്‍ കയറ്റിയിരുന്ന കപ്പല്‍കോപ്പുകള്‍ കയറുകളും തൂണുകളും കപ്പല്‍ക്കാര്‍ എറിഞ്ഞു കളഞ്ഞു. അവരുടെ സ്വന്തം കൈയാല്‍ അവര്‍ ഇതു ചെയ്തു.
\v 20 വളരെ ദിവസങ്ങളിലേക്ക് കാറ്റ് ശക്തിയായി അടിക്കുന്നതു തുടരുകയും പകലും രാത്രിയും ആകാശം കറുത്ത മേഘങ്ങള്‍ കൊണ്ട് നിറഞ്ഞിരുന്നതിനാല്‍ സൂര്യനെയോ നക്ഷത്രങ്ങളെയോ ഞങ്ങള്‍ക്ക് കാണുവാന്‍ കഴിഞ്ഞിരുന്നില്ല. ഞങ്ങള്‍ രക്ഷപെടും എന്നുള്ള എല്ലാ ആശയും ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും നഷ്ടപ്പെട്ടു.
\s5
\v 21 വളരെ ദിവസങ്ങളായിട്ടു കപ്പലില്‍ ഉണ്ടായിരുന്ന ഞങ്ങളില്‍ ആരുംതന്നെ ഭക്ഷിച്ചിരുന്നില്ല. തുടര്‍ന്നു ഒരു ദിവസം, പൌലൊസ് ഞങ്ങളുടെ മുന്‍പില്‍ എഴുന്നേറ്റു നിന്ന് പറഞ്ഞു, "സ്നേഹിതരെ, ക്രേത്തയില്‍നിന്നും പുറപ്പെടരുത് എന്നു ഞാന്‍ പറഞ്ഞപ്പോള്‍ നിങ്ങള്‍ എന്നെ കേള്‍ക്കണമായിരുന്നു. തുടര്‍ന്നു നാം ഈ കഷ്ടവും നഷ്ടവും സഹിക്കേണ്ടി വരുമായിരുന്നില്ല.
\v 22 എന്നാല്‍ ഇപ്പോള്‍, ഞാന്‍ നിങ്ങളെ പ്രബോധിപ്പിക്കുന്നതു കൊടുങ്കാറ്റു കപ്പലിനെ നശിപ്പിക്കും എന്നാല്‍ നമ്മെ ആരെയും നശിപ്പിക്കുകയില്ല, ധൈര്യമായിരിക്കുക എന്നാണ്.
\s5
\v 23 ഞാന്‍ ആരുടെ സ്വന്തവും ആരെ സേവിക്കുന്നുവോ അവന്‍ ഒരു ദൂതനെ കഴിഞ്ഞ രാത്രിയില്‍ അയക്കുകയും അവന്‍ എന്‍റെ അടുക്കല്‍ നില്‍ക്കുകയും ചെയ്തതിന്‍റെ കാരണത്താലാണ് ഞാന്‍ ഇത് അറിയുന്നത്.
\v 24 ദൂതന്‍ എന്നോട് പറഞ്ഞത്, "പൌലൊസേ ഭയപ്പെടരുത്. നീ റോമിലേക്ക് പോകേണ്ടതും അവിടെ നിന്നെ ന്യായം വിധിക്കുവാന്‍ ചക്രവര്‍ത്തിക്കു കഴിയേണ്ടതിനു അവന്‍റെ മുന്‍പാകെ നില്‍ക്കേണ്ടതും ആകുന്നു. നിന്നോടുകൂടെ കപ്പലില്‍ യാത്ര ചെയ്യുന്ന എല്ലാവരും രക്ഷപ്പെടുകയും, ദൈവം അവരെ നിനക്കു ദാനമായി തന്നിരിക്കുന്നു എന്നു നീ അറിയണമെന്നു ഞാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു.
\v 25 ദൂതന്‍ എന്നോടു പറഞ്ഞ അതേപ്രകാരം അങ്ങനെ സംഭവിക്കുവാന്‍ ദൈവം ഇടയാക്കുമെന്നു ഞാന്‍ വിശ്വസിക്കുന്നു എന്ന കാരണത്താല്‍ എന്‍റെ സ്നേഹിതന്മാരേ, സന്തോഷമായിരിപ്പിന്‍.
\v 26 എന്നിരുന്നാലും ഏതെങ്കിലും ദ്വീപില്‍ കപ്പല്‍ തകരുകയും നമ്മള്‍ അവിടെ കരയിലേക്കു പോകുകയും ചെയ്യും.
\s5
\v 27 കാറ്റ് തുടങ്ങിയതിന്‍റെ പതിനാലാം രാത്രിയില്‍ കപ്പല്‍ അദ്രിയ കടലിനു കുറുകെ ഒഴുകിക്കൊണ്ടിരുന്നു. ഏകദേശം അര്‍ദ്ധരാത്രിയില്‍ കപ്പല്‍ കരയോട് അടുക്കുന്നതായി കപ്പല്‍ക്കാര്‍ ചിന്തിച്ചു.
\v 28 വെള്ളത്തിന്‍റെ ആഴം എത്രമാത്രം ഉണ്ടെന്നു അളക്കേണ്ടതിനായി അവര്‍ ഒരു കയര്‍ താഴ്ത്തി. അവര്‍ കയര്‍ വലിച്ചു കയറ്റി അത് അളന്നപ്പോള്‍ വെള്ളത്തിനു നാല്‍പ്പതു മീറ്റര്‍ ആഴം ഉണ്ടെന്നും കണ്ടു. അല്പസമയത്തിനുശേഷം അവര്‍ വീണ്ടും അളക്കുകയും മുപ്പതു മീറ്റര്‍ എന്നു കണ്ടെത്തുകയും ചെയ്തു.
\v 29 കപ്പല്‍ ചില പാറക്കൂട്ടങ്ങളിലേക്കു പോകുമെന്ന് അവര്‍ ഭയന്നു, അതിനാല്‍ കപ്പലിന്‍റെ അമരത്തു നിന്ന് നാല് നങ്കൂരങ്ങള്‍ അവര്‍ ഇട്ടു. തുടര്‍ന്നു കപ്പല്‍ എവിടെക്കാണ്‌ പോകുന്നത് എന്നു കാണേണ്ടതിനു എത്രയും വേഗം പ്രഭാതം ആകേണ്ടതിന് അവര്‍ പ്രാര്‍ഥിച്ചു.
\s5
\v 30 കപ്പല്‍ക്കാരില്‍ ചിലര്‍ കപ്പലില്‍ നിന്നും രക്ഷപ്പെടുവാന്‍ പദ്ധതി ഇടുകയായിരുന്നു, അതിനാല്‍ അവര്‍ തോണികള്‍ കടലിലേക്കു താഴ്ത്തി. അവര്‍ എന്താണ് പദ്ധതി ഇട്ടിരിക്കുന്നത് ആരും മനസ്സിലാക്കാതിരിക്കേണ്ടതിനു കപ്പലിന്‍റെ മുന്‍ഭാഗത്തുനിന്നും കുറച്ചു നങ്കൂരങ്ങള്‍ ഇടുകയാണെന്ന് നടിച്ചു.
\v 31 എന്നാല്‍ പൌലൊസ് ശതാധിപനോടും പടയാളികളോടും പറഞ്ഞത്, "കപ്പല്‍ക്കാര്‍ കപ്പലില്‍ താമസിക്കുന്നില്ല എങ്കില്‍, രക്ഷപ്പെടുവാന്‍ നിങ്ങള്‍ക്ക് ഒരു ആശയും ഉണ്ടായിരിക്കില്ല.
\v 32 അതിനാല്‍ പടയാളികള്‍ തോണികളുടെ കയറുകള്‍ അറുത്തു അവയെ ആഴത്തില്‍ ഇട്ടുകളഞ്ഞു.
\s5
\v 33 പ്രഭാതത്തിനു തൊട്ടു മുന്‍പ് കപ്പലില്‍ ഉള്ള എല്ലാവരോടും കുറച്ചു ഭക്ഷണം കഴിക്കണമെന്നു പൌലൊസ് അഭ്യര്‍ത്ഥിച്ചു. അവന്‍ പറഞ്ഞത്, "കഴിഞ്ഞ പതിന്നാലു ദിവസങ്ങള്‍ നിങ്ങള്‍ കാത്തിരിക്കുകയും ഒന്നും തിന്നാതിരിക്കുകയും ചെയ്യുന്നു.
\v 34 അതിനാല്‍ അല്പം ഭക്ഷണം ഇപ്പോള്‍ കഴിക്കണമെന്നു ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. നിങ്ങള്‍ ജീവിച്ചിരിക്കേണ്ടതിനു നിശ്ചയമായും ഇതു ചെയ്യേണം. നിങ്ങളുടെ തലകളില്‍ നിന്ന് ഒരു മുടി പോലും നശിക്കുകയില്ല.
\v 35 പൌലൊസ് അതു പറഞ്ഞതിനു ശേഷം എല്ലാവരും നോക്കി കൊണ്ടിരിക്കുമ്പോള്‍ അവന്‍ കുറച്ച് അപ്പം എടുക്കുകയും അതിനുവേണ്ടി ദൈവത്തിനു നന്ദി പറയുകയും ചെയ്തു. തുടര്‍ന്ന്‍ അവന്‍ അപ്പം മുറിക്കുകയും അതില്‍നിന്നും കുറച്ചു ഭക്ഷിക്കുവാന്‍ ആരംഭിക്കുകയും ചെയ്തു.
\s5
\v 36 തുടര്‍ന്ന്‍ അവരെല്ലാവരും ഉത്സാഹപ്പെടുകയും കുറച്ചു ഭക്ഷണം കഴിക്കുകയും ചെയ്തു.
\v 37 കപ്പലില്‍ ഞങ്ങള്‍ എല്ലാവരുംകൂടി ഇരുനൂറ്റിയെഴുപത്തിയാറു പേര്‍ ഉണ്ടായിരുന്നു.
\v 38 എല്ലാവരും ആവശ്യത്തിനു ഭക്ഷിച്ചപ്പോള്‍ കപ്പലില്‍ ശേഷിച്ചിരുന്ന ഗോതമ്പും കടലില്‍ എറിഞ്ഞു കപ്പലിന്‍റെ ഭാരം കുറച്ചു.
\s5
\v 39 പ്രഭാതത്തില്‍ ഞങ്ങള്‍ക്കു കര കാണുവാന്‍ കഴിഞ്ഞു, എന്നാല്‍ ഞങ്ങള്‍ എവിടെയായിരുന്നു എന്നു കപ്പല്‍ക്കാര്‍ അറിഞ്ഞില്ല. എന്നിരുന്നാലും ഒരു തുറയും വെള്ളത്തിന്‍റെ വക്കത്തു മണലിന്‍റെ വീതിയുള്ള ഒരു ഭാഗവും കാണുവാന്‍ അവര്‍ക്കു സാധിച്ചു. തീരത്തേക്ക് കപ്പല്‍ ഓടിക്കുവാന്‍ ശ്രമിക്കേണ്ടതിനായി അവര്‍ തീരുമാനിച്ചു.
\v 40 അതിനാല്‍ അവര്‍ നങ്കൂരം അഴിക്കുകയും കടലില്‍ വീഴുവാന്‍ അനുവദിക്കുകയും ചെയ്തു. അതേസമയം, ചുക്കാന്‍ കെട്ടിയിരുന്ന കയറുകള്‍ അഴിക്കുകയും മുന്‍പിലുള്ള പായുടെമേല്‍ കാറ്റ് അടിക്കേണ്ടതിനു ഉയര്‍ത്തുകയും ചെയ്തു. തുടര്‍ന്നു അവര്‍ കപ്പല്‍ കരയിലേക്കു തിരിച്ചു.
\v 41 എന്നാല്‍ രണ്ടു കടല്‍ കൂടുന്നിടത്തേക്കു കപ്പല്‍ പോകുകയും തിരമാലകളുടെ തൊട്ട് അടിയില്‍ ഉണ്ടായിരുന്ന മണല്‍ തിട്ടമേല്‍ ശക്തിയായി ഓടി കയറുകയും ചെയ്തു. കപ്പലിന്‍റെ മുന്‍ഭാഗം അവിടെ ഉറക്കുകയും അനങ്ങാന്‍ കഴിയാതെ ഇരിക്കുകയും കപ്പല്‍ തകരുവാന്‍ തക്കവണ്ണം വലിയ തിരമാലകള്‍ കപ്പലിന്‍റെ പുറകിന് എതിരായി അടിക്കുകയും ചെയ്തു.
\s5
\v 42 തടവുകാര്‍ ആരുംതന്നെ നീന്തി രക്ഷപ്പെടാതിരിക്കേണ്ടതിനു അവരെ എല്ലാവരേയും കൊല്ലുവാന്‍ പടയാളികള്‍ മനസ്സില്‍ തീരുമാനിച്ചു.
\v 43 എന്നാല്‍ ശതാധിപന്‍ പൌലൊസിനെ രക്ഷിക്കുവാന്‍ ആഗ്രഹിച്ചു, അതിനാല്‍ അതു ചെയ്യുന്നതില്‍നിന്നും അവന്‍ പടയാളികളെ തടഞ്ഞു. പകരം നീന്തുവാന്‍ കഴിയുന്നവര്‍ വെള്ളത്തില്‍ ചാടി കരയിലേക്കു നീന്തുവാന്‍ അവന്‍ കല്‍പ്പിച്ചു.
\v 44 തുടര്‍ന്ന്‍ അവന്‍ മറ്റുള്ളവരോട് പലകമേലോ കപ്പലില്‍നിന്നുള്ള കഷണങ്ങളിന്‍ മേലോ പിടിക്കുവാനും കരയിലേക്കു പോകുവാനും പറഞ്ഞു. അവന്‍ പറഞ്ഞതു ഞങ്ങള്‍ ചെയ്യുകയും എല്ലാവരും സുരക്ഷിതരായി ഈവിധത്തില്‍ കരയില്‍ എത്തി. ചേരുകയും ചെയ്തു.
\s5
\c 28
\p
\v 1 കരയില്‍ ഞങ്ങള്‍ സുരക്ഷിതരായി എത്തിയതിനു ശേഷം, മെലിത്ത എന്നു വിളിച്ചിരുന്ന ഒരു ദ്വീപായിരുന്നു അതെന്നു ഞങ്ങള്‍ മനസ്സിലാക്കി.
\v 2 അവിടെ താമസിച്ചിരുന്ന ആളുകള്‍ സാധാരണയില്‍ കൂടുതലായി അതിഥി സല്‍ക്കാരം ഞങ്ങള്‍ക്കു തന്നു. മഴയും തണുപ്പും ആയിരുന്നതിനാല്‍ ഞങ്ങള്‍ തന്നെ ചൂട് ആക്കേണ്ടതിനായി അവര്‍ ഞങ്ങള്‍ക്കായി തീ കത്തിക്കുകയും ഞങ്ങളെ ക്ഷണിക്കുകയും ചെയ്തു.
\s5
\v 3 പൌലൊസ് കുറച്ചു വിറകു എടുത്തു തീയില്‍ ഇട്ടപ്പോള്‍, തീയുടെ ചൂടില്‍നിന്നു രക്ഷപ്പെടുവാന്‍ ഒരു വിഷപ്പാമ്പ് പുറത്തേക്കു വരികയും പൌലൊസിന്‍റെ കൈയില്‍ കൊത്തുകയും അവന്‍റെ കൈയില്‍ തൂങ്ങി കിടക്കുകയും ചെയ്തു.
\v 4 ദ്വീപിലെ ആളുകള്‍ പൌലോസിന്‍റെ കൈയില്‍ ആ ജന്തു തൂങ്ങി കിടക്കുന്നതു കണ്ടു, അവര്‍ അന്യോന്യം പറഞ്ഞു, "ഈ മനുഷ്യന്‍ ആരെയോ കൊന്നിരിക്കാന്‍ സാധ്യതയുണ്ട്. കടലില്‍ മുങ്ങി മരിക്കുന്നതില്‍നിന്നും അവന്‍ രക്ഷപെട്ടു എന്നിരുന്നാലും നീതിയുടെ ദൈവം അവന്‍ മരിക്കുവാന്‍ ഇടവരുത്തും".
\s5
\v 5 എന്നാല്‍ പൌലൊസ് പാമ്പിനെ തീയിലേക്ക് കുടഞ്ഞു കളഞ്ഞതല്ലാതെ അവന് ഒന്നുംതന്നെ സംഭവിക്കുക ഉണ്ടായില്ല.
\v 6 ഒരു പനിയോടുകൂടി പൌലൊസിന്‍റെ ശരീരം പെട്ടെന്ന് വീര്‍ക്കുകയോ അവന്‍ താഴെ വീണു മരിക്കുകയോ ചെയ്യുമെന്നു ആളുകള്‍ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. എന്നാല്‍ അവര്‍ വളരെനേരം കാത്തിരുന്നതിനു ശേഷം അവനു യാതൊരു കുഴപ്പവും സംഭവിച്ചില്ല എന്ന് അവര്‍ കണ്ടു. അതിനാല്‍ ആളുകളുടെ ചിന്താഗതി മാറുകയും അവര്‍ അന്യോന്യം പറയുകയും ചെയ്തു, "ആ മനുഷ്യന്‍ ഒരു കുലപാതകന്‍ അല്ല! അവന്‍ ഒരു ദേവനാകുന്നു!
\s5
\v 7 അവര്‍ ആയിരുന്ന സ്ഥലത്തിനു സമീപം പുബ്ലിയൊസിന് കുറച്ചു നിലങ്ങള്‍ ഉണ്ടായിരുന്നു. അവന്‍ ആ ദ്വീപിലെ മുഖ്യ ഉദ്യോഗസ്ഥന്‍ ആയിരുന്നു. ഞങ്ങള്‍ അവന്‍റെ ഭവനത്തില്‍ പാര്‍ക്കേണ്ടതിന് അവന്‍ ഞങ്ങളെ ക്ഷണിച്ചു. മൂന്നു ദിവസത്തേക്ക് അവന്‍ ഞങ്ങളെ നന്നായി കരുതി.
\v 8 ആ സമയം പുബ്ലിയൊസിന്‍റെ പിതാവ് പനിയാലും വയറ്റിളക്കത്താലും കിടപ്പിലായിരുന്നു. അതിനാല്‍ പൌലൊസ് അവനെ സന്ദര്‍ശിക്കുകയും അവനുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു. തുടര്‍ന്നു പൌലൊസ് അവന്‍റെമേല്‍ കൈ വയ്ക്കുകയും അവനെ സൗഖ്യമാക്കുകയും ചെയ്തു.
\v 9 പൌലൊസ് അതു ചെയ്തതിനു ശേഷം ആ ദ്വീപില്‍ രോഗികളായിരുന്നവര്‍ അവന്‍റെ അടുക്കല്‍ വരികയും അവന്‍ അവരേയും സൗഖ്യമാക്കുകയും ചെയ്തു.
\v 10 അവര്‍ ഞങ്ങള്‍ക്കു സമ്മാനങ്ങള്‍ തരികയും ഞങ്ങളെ അവര്‍ ആദരിക്കുന്നു എന്നു മറ്റുവിധത്തിലും വെളിപ്പെടുത്തുകയും ചെയ്തു. മൂന്നു മാസത്തിനുശേഷം ഞങ്ങള്‍ ആ സ്ഥലം വിടുവാന്‍ തയ്യാറെടുക്കുമ്പോള്‍ ഞങ്ങള്‍ക്ക് കപ്പലില്‍ ആവശ്യമായ ഭക്ഷണവും മറ്റു വസ്തുക്കളും കൊണ്ടുവന്നു.
\s5
\v 11 ഞങ്ങള്‍ അവിടെ മൂന്നു മാസം പാര്‍ത്തതിനു ശേഷം, അലെക്സന്ത്രിയായില്‍നിന്നുള്ളതും ഇറ്റലിക്ക് പോകുന്നതുമായ ഒരു കപ്പലില്‍ കയറി യാത്ര തുടര്‍ന്നു. ആ കപ്പലിന്‍റെ മുന്‍പില്‍ കാസ്റ്റര്‍ എന്നും പോളക്സ് എന്നും പേരുണ്ടായിരുന്ന ഇരട്ട ദൈവങ്ങളുടെ കൊത്തിവച്ച രൂപങ്ങള്‍ ഉണ്ടായിരുന്നു.
\v 12 സൂറക്കൂസ പട്ടണത്തില്‍ ഞങ്ങള്‍ എത്തിയപ്പോള്‍ ഞങ്ങള്‍ അവിടെ മൂന്നു ദിവസങ്ങള്‍ പാര്‍ത്തു.
\s5
\v 13 തുടര്‍ന്നു ഞങ്ങള്‍ യാത്ര ചെയ്ത് ഇറ്റലിയിലുള്ള രെഗ്യോന്‍ പട്ടണത്തില്‍ എത്തി. പിറ്റേദിവസം തെക്ക് നിന്നുള്ള കാറ്റ് അടിക്കുകയായിരുന്നതിനാല്‍ രണ്ടു ദിവസം കൂടുതല്‍ മാത്രം എടുത്തു ഞങ്ങള്‍ പുത്യോലി പട്ടണത്തില്‍ എത്തി. അവിടെ ഞങ്ങള്‍ കപ്പല്‍ വിട്ടു.
\v 14 പുത്യോലിയില്‍ ഞങ്ങള്‍ കുറച്ചു വിശ്വാസികളായ സഹോദരന്മാരെ കണ്ടുമുട്ടി. ഞങ്ങള്‍ അവരോടുകൂടെ ഏഴ് ദിവസങ്ങള്‍ പാര്‍ക്കേണമെന്നു ആഗ്രഹിച്ചു. ഇതിനുശേഷം ഞങ്ങള്‍ ഒടുവില്‍ റോമില്‍ എത്തി.
\v 15 റോമയില്‍ ചില സഹോദരന്മാരായ വിശ്വാസികള്‍ ഞങ്ങളെക്കുറിച്ച്‌ കേട്ടു. അതിനാല്‍ ഞങ്ങളെ കാണുന്നതിന് അവര്‍ വന്നു. അവരില്‍ ചിലര്‍ ഞങ്ങളെ അപ്യക്കുളള വഴിയിലെ ചന്ത എന്നു വിളിച്ചിരുന്ന പട്ടണത്തിലും മറ്റുള്ളവര്‍ മൂന്നു സത്രങ്ങള്‍ എന്നു വിളിച്ചിരുന്ന പട്ടണത്തിലും വന്നു കണ്ടു. ആ വിശ്വാസികളെ പൌലൊസ് കണ്ടപ്പോള്‍ അവന്‍ ദൈവത്തിനു നന്ദി പറയുകയും ഉത്സാഹപ്പെടുകയും ചെയ്തു.
\s5
\v 16 ഞങ്ങള്‍ റോമില്‍ എത്തിയതിനുശേഷം ഒരു ഭവനത്തില്‍ തനിയെ താമസിക്കുന്നതിനു പൌലൊസിനെ അനുവദിച്ചു. എന്നാല്‍ അവനു കാവല്‍ നില്‍ക്കുവാന്‍ ഒരു പടയാളി എപ്പോഴും അവിടെ ഉണ്ടായിരുന്നു.
\v 17 പൌലൊസ് അവിടെ എത്തി മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ യഹൂദ നേതാക്കന്മാര്‍ക്ക് അവന്‍റെ അടുക്കല്‍ വന്നു സംസാരിക്കേണ്ടതിനു ഒരു സന്ദേശം അയച്ചു. അവര്‍ അവന്‍റെ അടുക്കല്‍ വന്നപ്പോള്‍ പൌലൊസ് അവരോടു പറഞ്ഞത്, "എന്‍റെ പ്രിയ സ്നേഹിതരെ, ഞാന്‍ നമ്മുടെ ആളുകളെ എതിര്‍ക്കുകയോ നമ്മുടെ പൂര്‍വ്വ പിതാക്കന്മാരുടെ ആചാരങ്ങള്‍ക്ക് എതിരായി സംസാരിക്കുകയോ ചെയ്തിട്ടില്ല എന്നു വരികിലും നമ്മുടെ നേതാക്കന്മാര്‍ യെരുശലേമില്‍ എന്നെ പിടികൂടി എന്നാല്‍ അവര്‍ എന്നെ കൊല്ലുന്നതിനു മുന്‍പ് ഒരു റോമന്‍ സൈന്യാധിപന്‍ എന്നെ രക്ഷപ്പെടുത്തുകയും പിന്നീട് റോമന്‍ അധികാരികള്‍ എന്നെ വിചാരണ നടത്തേണ്ടതിനു കൈസര്യ പട്ടണത്തിലേക്ക് അയക്കുകയും ചെയ്തു.
\v 18 റോമന്‍ അധികാരികള്‍ എന്നെ ചോദ്യം ചെയ്യുകയും, വധശിക്ഷക്കുള്ള യാതൊന്നും ഞാന്‍ ചെയ്തിട്ടില്ലാത്ത കാരണത്താല്‍ എന്നെ വിട്ടയക്കുവാന്‍ ആഗ്രഹിക്കുകയും ചെയ്തു.
\s5
\v 19 എന്നാല്‍ റോമാക്കാര്‍ എന്നെ വിട്ടയക്കുവാനുള്ള ആഗ്രഹത്തിനെതിരായി യഹൂദാ നേതാക്കന്മാര്‍ സംസാരിച്ചപ്പോള്‍, ഇവിടെ റോമില്‍ ചക്രവര്‍ത്തി എന്നെ ന്യായം വിധിക്കണമെന്നു എനിക്ക് അഭ്യര്‍ത്ഥിക്കേണ്ടി വന്നു. എന്നാല്‍ ഞാന്‍ അങ്ങനെ ചെയ്തതിന്‍റെ കാരണം നമ്മുടെ നേതാക്കന്മാര്‍ക്ക് എതിരായി എന്തെങ്കിലും കാര്യങ്ങളെക്കുറിച്ച് കുറ്റപ്പെടുത്തുവാന്‍ ആഗ്രഹിക്കാത്തതിനാലാണ്.
\v 20 അതിനാല്‍ ഞാന്‍ എന്തുകൊണ്ട് ഒരു തടവുകാരന്‍ ആയിരിക്കുന്നു എന്നു പറയുവാന്‍ കഴിയേണ്ടതിനു നിങ്ങള്‍ ഇവിടെ വരുവാന്‍ ഞാന്‍ അഭ്യര്‍ത്ഥിച്ചു. നമുക്കുവേണ്ടി ദൈവം ചെയ്യും എന്ന് യിസ്രായേല്‍ ജനം പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിഷയത്തില്‍ ഞാനും വിശ്വസിക്കുന്നു എന്ന കാരണത്താലാണ്.
\s5
\v 21 തുടര്‍ന്നു യഹൂദ നേതാക്കന്മാര്‍ പറഞ്ഞത്, "നിന്നെക്കുറിച്ചു യഹൂദ്യയിലുള്ള നമ്മുടെ സഹോദരന്മാരായ യഹൂദന്മാരില്‍നിന്ന് ഏതെങ്കിലും കത്തുകള്‍ ഞങ്ങള്‍ക്കു ലഭിക്കുകയോ യഹൂദ്യയില്‍നിന്നുള്ള സഹോദരന്മാരായ യഹൂദന്മാര്‍ ഇവിടെ വന്നു നിന്നെക്കുറിച്ചു മോശമായി എന്തെങ്കിലും പറയുകയും ചെയ്തിട്ടില്ല.
\v 22 എന്നാല്‍ നീ ബന്ധപ്പെട്ടു നില്‍ക്കുന്ന ഈ സമൂഹത്തെക്കുറിച്ച് അനേക ഇടങ്ങളില്‍ ജനങ്ങള്‍ എതിര്‍ പറയുന്നതിനാല്‍ നീ ഇതേക്കുറിച്ച് എന്തു ചിന്തിക്കുന്നു എന്നു ഞങ്ങള്‍ കേള്‍ക്കുവാന്‍ ആഗ്രഹിക്കുന്നു.
\s5
\v 23 അതിനാല്‍ പൌലൊസ് അവരോടു സംസാരിക്കുന്നതു കേള്‍ക്കുവാന്‍ മറ്റൊരു ദിവസം അവര്‍ മടങ്ങിവരുവാന്‍ തീരുമാനിച്ചു. ആ ദിവസം വന്നെത്തിയപ്പോള്‍, മുന്‍പ് വന്നിരുന്നതില്‍നിന്നും കൂടുതല്‍ ആളുകള്‍ പൌലൊസ് പാര്‍ക്കുന്നിടത്തു വന്നു. ദൈവം എല്ലാവരേയും എങ്ങനെ ഭരിക്കും എന്നതിനെക്കുറിച്ച് പൌലൊസ് അവരോടു പറഞ്ഞു; യേശുവിനെക്കുറിച്ചു മൊശെയുടെ ന്യായപ്രമാണവും പ്രവാചകന്മാരും മുന്നറിയിച്ചിരിക്കുന്നു എന്ന് അവന്‍ അവരോടു സംസാരിച്ചു. കേള്‍ക്കുവാന്‍ ആഗ്രഹിക്കുന്ന എല്ലാവരോടും രാവിലെ മുതല്‍ വൈകുന്നേരം വരെ പൌലൊസ് സംസാരിച്ചു.
\v 24 യേശുവിനെക്കുറിച്ചു പൌലൊസ് പറഞ്ഞതു ശരിയായിരുന്നു എന്ന് അവരില്‍ ചില യഹൂദന്മാര്‍ വിശ്വസിക്കുന്നതിനു പ്രേരിതരായി. എന്നാല്‍ അതു സത്യമെന്ന് മറ്റുള്ളവര്‍ വിശ്വസിച്ചില്ല.
\s5
\v 25 അന്യോന്യം യോജിക്കുവാന്‍ കഴിയാതെ അവര്‍ പോകുവാനായി തുടങ്ങിയപ്പോള്‍ പൌലൊസ് ഒരു കാര്യംകൂടി അവരോടു പറയുവാന്‍ ഉണ്ടായിരുന്നു: "നിങ്ങളുടെ പൂര്‍വ പിതാക്കന്മാരോടു ദൈവത്തിന്‍റെ പരിശുദ്ധാത്മാവ് സത്യം പറഞ്ഞു, അവന്‍ ഈ വചനങ്ങള്‍ യെശയ്യാവ് പ്രവാചകനോട് സംസാരിച്ചപ്പോള്‍:
\v 26 നിന്‍റെ ജനത്തിന്‍റെ അടുക്കലേക്കു പോകുകയും അവരോടു പറയുകയും ചെയ്യുക: 'നിങ്ങള്‍ നിങ്ങളുടെ ചെവികൊണ്ടു കേള്‍ക്കുന്നു, എന്നാല്‍ ദൈവം എന്താണ് പറയുന്നതെന്നു നിങ്ങള്‍ ഒരിക്കലും മനസ്സിലാക്കുകയില്ല. നിങ്ങളുടെ കണ്ണുകള്‍കൊണ്ട് കാണും എന്നാല്‍ നിങ്ങള്‍ ഒരിക്കലും ദൈവം ചെയ്യുന്നതു വാസ്തവമായി കാണുകയില്ല.
\s5
\v 27 ഈ ജനങ്ങള്‍ ധാർഷ്ട്യമുള്ളവരായി തീര്‍ന്നതിനാല്‍ ഇവര്‍ ഗ്രഹിക്കുകയില്ല, അവരുടെ ചെവികള്‍ ഏകദേശം അടഞ്ഞിരിക്കുന്നു; അവര്‍ കാണുവാന്‍ ആഗ്രഹിക്കാത്തതിനാല്‍ അവര്‍ കണ്ണുകള്‍ അടച്ചിരിക്കുന്നു. അഥവാ അവരുടെ ഹൃദയങ്ങള്‍ കൊണ്ട് ഗ്രഹിക്കുകയോ ചെയ്യുന്നില്ല. ഞാന്‍ അവരെ സൌഖ്യമാക്കേണ്ടതിനു അവര്‍ എന്‍റെ അടുക്കലേക്കു മടങ്ങിവരേണ്ടിയിരിക്കുന്നു.
\s5
\v 28 ആകയാല്‍, ദൈവം യഹൂദര്‍ അല്ലാത്തവരെ രക്ഷിക്കുന്നതിന് അവന്‍ അത് അവര്‍ക്കായി വാഗ്ദത്തം ചെയ്തിരിക്കുന്നു എന്നു നിങ്ങള്‍ അറിയേണം കൂടാതെ അവര്‍ അതു കേള്‍ക്കുകയും ചെയ്യും.
\v 29
\f +
\fr 28.29
\ft ഏറ്റവും കൃത്യതയാര്‍ന്ന അപ്പോസ്തോല പ്രവര്‍ത്തികളുടെ പുരാതന പ്രതികളില്‍ 28:29 ല്‍ കാണുന്ന കൂടുതലായുള്ള പദം ഉള്‍പ്പെടുത്തിയിട്ടില്ല അക്കാരണത്താല്‍ അത് ഇവിടെയും ഉള്‍പ്പെടുത്തിയിട്ടില്ല.
\f*
\s5
\p
\v 30 പൌലൊസ് വാടകയ്ക്ക് എടുത്ത വീട്ടില്‍ അവന്‍ നീണ്ട രണ്ടു വര്‍ഷങ്ങള്‍ താമസിച്ചു. വളരെ ആളുകള്‍ അവനെ കാണുവാന്‍ വരികയും അവന്‍ അവരെ സന്തോഷത്തോടെ സ്വീകരിക്കുകയും അവരുമായി സംസാരിക്കുകയും ചെയ്തു.
\v 31 അവന്‍ പ്രസംഗിക്കുകയും ദൈവം രാജാവെന്ന നിലയില്‍ സ്വയം വെളിപ്പെടുത്തുന്നു എന്നതിനെക്കുറിച്ച് അവന്‍ ജനങ്ങളെ പഠിപ്പിക്കുകയു ചെയ്തു. അതുകൂടാതെ മശിഹാ എന്ന കര്‍ത്താവായ യേശുവിനെക്കുറിച്ചും അവന്‍ അവരെ പഠിപ്പിച്ചു. അവന്‍ വളരെ ധൈര്യത്തോടെ അതു ചെയ്യുകയും ആരും അവനെ തടയുവാന്‍ ശ്രമിച്ചുമില്ല.