STR_ml_iev/44-JHN.usfm

1322 lines
402 KiB
Plaintext
Raw Permalink Blame History

This file contains ambiguous Unicode characters

This file contains Unicode characters that might be confused with other characters. If you think that this is intentional, you can safely ignore this warning. Use the Escape button to reveal them.

\id JHN - Indian Easy Version (IEV) Malayalam
\ide UTF-8
\h യോഹന്നാൻ എഴുതിയ സുവിശേഷം
\toc1 യോഹന്നാൻ എഴുതിയ സുവിശേഷം
\toc2 യോഹന്നാൻ എഴുതിയ സുവിശേഷം
\toc3 jhn
\mt1 യോഹന്നാൻ എഴുതിയ സുവിശേഷം
\s5
\c 1
\p
\v 1 ആദിയില്‍ വചനം ഉണ്ടായിരുന്നു. വചനം ദൈവത്തോടു കൂടെ ആയിരുന്നു, കൂടാതെ വചനം ദൈവമായിരുന്നു.
\v 2 മറ്റെന്തെങ്കിലും സൃഷ്ടിക്കുന്നതിനും ആരംഭിക്കുന്നതിനും മുന്‍പ് അവന്‍ ദൈവത്തോടുകൂടെ ആയിരുന്നു.
\v 3 എല്ലാ കാര്യങ്ങളും സൃഷ്ടിക്കുവാനുള്ള ദൈവ കല്പന നിര്‍വ്വഹിച്ചത്‌ അവനാണ്. അതേ നിശ്ചയമായും സൃഷ്ടിക്കപ്പെട്ട സകല കാര്യങ്ങളും!
\s5
\v 4 എല്ലാ ജീവനും വചനത്തില്‍ ഉണ്ട്. അതിനാല്‍ എല്ലാറ്റിനും എല്ലാവര്‍ക്കും ജീവന്‍ കൊടുക്കുവാന്‍ അവനു കഴിയും. എല്ലാവരുടെമേലും എല്ലായിടത്തും പ്രകാശിക്കുന്ന ദൈവത്തിന്‍റെ പ്രകാശം ആയിരുന്നു വചനം.
\v 5 ഈ വെളിച്ചം ഇരുളില്‍ പ്രകാശിച്ചു, ഇരുട്ട് അതിനെ കെടുത്തുവാന്‍ ശ്രമിച്ചു എന്നാല്‍ അതിനു കഴിഞ്ഞില്ല.
\s5
\v 6 യോഹന്നാന്‍ സ്നാപകന്‍ എന്ന് അറിയപ്പെട്ട യോഹന്നാന്‍ എന്നു പേരായ ഒരു മനുഷ്യനെ ദൈവം അയച്ചു.
\v 7 വെളിച്ചത്തെക്കുറിച്ചു മനുഷ്യരോട് സാക്ഷീകരിക്കുവാന്‍ അവന്‍ വന്നു. അവന്‍ പറഞ്ഞതു സത്യമായിരുന്നു, പ്രകാശത്തെപ്പോലെ ആയിരുന്നവനില്‍ എല്ലാവരും വിശ്വസിക്കേണ്ടതിന് അവന്‍ ആ സന്ദേശം അറിയിച്ചു.
\v 8 യോഹന്നാന്‍ സ്വയം വെളിച്ചം ആയിരുന്നില്ല, എന്നാല്‍ വെളിച്ചത്തെക്കുറിച്ചു ജനങ്ങളോടു പറയുവാന്‍ അവന്‍ വന്നു.
\s5
\v 9 ഈ സത്യവെളിച്ചം എല്ലാവരേയും പ്രകാശിപ്പിക്കുന്നതായിരുന്നു. കൂടാതെ ആ വെളിച്ചം ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു.
\s5
\v 10 വചനം ലോകത്തില്‍ ഉണ്ടായിരുന്നു, അവന്‍ ലോകത്തെയും ഉണ്ടാക്കി. എന്നുവരികിലും അവന്‍ ആരായിരുന്നു എന്ന് ലോകത്തിലുള്ളവര്‍ അറിഞ്ഞില്ല.
\v 11 അവനു സ്വന്തമായിരുന്ന ലോകത്തിലേക്ക് അവന്‍ വന്നു, കൂടാതെ സ്വന്തക്കാരായ യഹൂദന്മാരുടെ അടുക്കലേക്കും അവന്‍ വന്നു, എന്നാല്‍ അവര്‍ അവനെ തള്ളിക്കളഞ്ഞു.
\s5
\v 12 എന്നാല്‍ അവനെ തങ്ങളുടെ ജീവിതത്തിലേക്കു കൈക്കൊണ്ട് അവനില്‍ വിശ്വസിക്കുകയും ചെയ്തവര്‍ക്ക് ദൈവത്തിന്‍റെ മക്കള്‍ ആകുവാനുള്ള അവകാശം അവന്‍ നല്‍കി.
\v 13 ഇവരാണ് ദൈവത്തില്‍ നിന്നും ജനിച്ച മക്കള്‍. അവര്‍ സാധാരണ മാനുഷിക ജനനത്താല്‍ ജനിച്ചവരായിരുന്നവരോ മാനുഷിക ആഗ്രഹത്തില്‍നിന്നോ തിരഞ്ഞെടുപ്പിനാലോ പിതാവാകുവാനുള്ള ഭര്‍ത്താവിന്‍റെ ഇച്ഛയാലോ അല്ല.
\s5
\v 14 ഇപ്പോള്‍ വചനം ശരിയായ മനുഷ്യരൂപം ആയിത്തീരുകയും നാം താല്‍ക്കാലികമായി ജീവിക്കുന്ന ഇവിടെ ജീവിക്കുകയും ചെയ്തു. അവന്‍റെ ആശ്ചര്യകരമായ സ്വഭാവം പ്രദര്‍ശിപ്പിക്കുന്നതു ഞങ്ങള്‍ അവനില്‍ കണ്ടു. ദൈവം നമ്മെ വിശ്വസ്തതയോടെ സ്നേഹിക്കുകയും അവന്‍റെ സത്യത്തെക്കുറിച്ചു നമ്മെ പഠിപ്പിക്കുകയും ചെയ്യുന്നു എന്നു നമ്മെ കാണിക്കുന്ന പിതാവിന്‍റെ ഏക പുത്രന്‍റെ സ്വഭാവം തന്നെ.
\v 15 ഒരു ദിവസം യോഹന്നാന്‍ സ്നാപകന്‍ വചനത്തെക്കുറിച്ചു ജനങ്ങളോടു സംസാരിക്കുകയായിരുന്നു, ആ സമയത്ത് യേശു അവന്‍റെ അടുക്കലേക്കു വന്നു. യോഹന്നാന്‍ തന്‍റെ ചുറ്റുമുണ്ടായിരുന്ന ജനസമൂഹത്തോട് ഇപ്രകാരം വിളിച്ചു പറഞ്ഞു, ഒരുവന്‍ എന്‍റെ പിന്നാലെ വരുമെന്നും അവന്‍ എന്നേക്കാള്‍ വളരെ പ്രാധാന്യമുള്ളവന്‍ ആണെന്നും ഞാന്‍ നിങ്ങളോടു പറഞ്ഞുവല്ലോ. അവന്‍ എന്നേക്കാള്‍ വളരെ മുമ്പുതന്നെ നിലനിന്നിരുന്നു. ഞാന്‍ ജനിക്കുന്നതിനു നിത്യയുഗങ്ങള്‍ക്കു മുമ്പു തന്നെ. ഈ മനുഷ്യന്‍ ഇവിടെയുണ്ട്. ഞാന്‍ ആരെക്കുറിച്ചു സംസാരിക്കുന്നുവോ ആ മനുഷ്യന്‍ ഇതാണ്!"
\s5
\v 16 അവന്‍ ചെയ്ത കാര്യങ്ങള്‍ ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും വളരെയധികം പ്രയോജനപ്പെട്ടു. വീണ്ടും വീണ്ടും അവന്‍ വളരെ കരുണയോടെ ഞങ്ങളോടു പ്രവര്‍ത്തിച്ചു.
\v 17 മൊശെ യഹൂദ ജനങ്ങളോട് ദൈവത്തിന്‍റെ നിയമങ്ങള്‍ പറഞ്ഞു. യേശു എന്ന മശിഹ ഞങ്ങള്‍ അര്‍ഹിക്കുന്നതിലും അപ്പുറമായി ഞങ്ങളോടു കരുണ കാണിക്കുകയും ദൈവത്തെക്കുറിച്ചുള്ള സത്യമായ കാര്യങ്ങള്‍ ഞങ്ങളെ പഠിപ്പിക്കുകയും ചെയ്തു.
\v 18 ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല. എന്നാല്‍ ദൈവം തന്നെയായ പിതാവിനോട് ഇപ്പോഴും വളരെ അടുത്തുള്ള യേശു എന്ന മശിഹ, ദൈവത്തെ അറിയുവാന്‍ ഞങ്ങളെ സഹായിച്ചു.
\s5
\v 19 യോഹന്നാന്‍ അവന്‍റെ സാക്ഷ്യമായി തന്നത് ഇപ്രകാരമാണ്: യഹൂദന്മാര്‍ പുരോഹിതന്മാരെയും ലേവ്യരെയും യെരുശലേം നഗരത്തില്‍നിന്ന് അയച്ചു; "നീ ആരാകുന്നു?" എന്നു യോഹന്നാനോടു ചോദിക്കുവാന്‍ അവര്‍ വന്നു.
\v 20 യോഹന്നാന്‍ സാക്ഷീകരിച്ച് അവരോട്, "ഞാന്‍ മശിഹ അല്ല!" എന്നു പറഞ്ഞു.
\v 21 അനന്തരം അവര്‍ അവനോട്, "നിന്നെക്കുറിച്ച് നീ എന്തു പറയുന്നു"? എന്നു ചോദിച്ചു. നീ ഏലിയാവ് ആകുന്നുവോ? അവന്‍ പറഞ്ഞത്, "അല്ല" അവര്‍ വീണ്ടും ചോദിച്ചു, "ഒരു പ്രവാചകന്‍ വരും എന്നു പ്രവാചകന്മാര്‍ പറഞ്ഞവന്‍ നീ ആകുന്നുവോ?" അല്ല എന്നു യോഹന്നാന്‍ മറുപടി പറഞ്ഞു.
\s5
\v 22 അവന്‍ ഒരിക്കല്‍കൂടി അവനോടു ചോദിച്ചു, "നീ ആരാകുന്നു എന്നാണ് അവകാശപ്പെടുന്നത്? ഞങ്ങളെ അയച്ചവരോടു മടങ്ങിചെന്ന് അറിയിക്കേണ്ടതിനു ഞങ്ങളോട് പറയുക എന്നു പറഞ്ഞു. നീ നിന്നെക്കുറിച്ച് എന്തു പറയുന്നു."
\v 23 യെശയ്യാ പ്രവാചകന്‍ എഴുതിയതുപോലെ അവന്‍ മറുപടി പറഞ്ഞു, "മരുഭൂമിയില്‍ വിളിച്ചു പറയുന്ന ഒരുവനാണ് ഞാന്‍, ഒരു പ്രധാനപ്പെട്ട ഉദ്യോഗസ്ഥനുവേണ്ടി ആളുകള്‍ വഴി ഒരുക്കുന്നതു പോലെ കര്‍ത്താവു വരുമ്പോള്‍ അവനെ സ്വീകരിപ്പാന്‍ ഞങ്ങളെ തന്നെ ഒരുക്കുവിന്‍".
\s5
\v 24 പരീശന്മാരുടെ അടുക്കല്‍നിന്ന് ആളുകള്‍ യോഹന്നാന്‍റെ അടുക്കല്‍ വന്നു.
\v 25 അവര്‍ അവനോടു ചോദിച്ചു, "മശിഹായോ ഏലിയാവോ പ്രവാചകനോ അല്ല എന്നു നീ പറയുന്നു, അങ്ങനെയായാല്‍ നീ എന്തുകൊണ്ടാണ് സ്നാനപ്പെടുത്തുന്നത്?"
\s5
\v 26 യോഹന്നാന്‍ മറുപടി പറഞ്ഞത്, "ഞാന്‍ ആളുകളെ വെള്ളം കൊണ്ട് സ്നാനപ്പെടുത്തുന്നു, എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ അറിയാത്ത ഒരുവന്‍ നിങ്ങളുടെ ഇടയില്‍ നില്‍ക്കുന്നുണ്ട്.
\v 27 അവന്‍ എന്‍റെ പിന്നാലെ വരുന്നു. എന്നാല്‍ അവന്‍റെ ചെരുപ്പുകള്‍ അഴിക്കുവാന്‍ തക്കതായ പ്രാധാന്യം പോലും എനിക്കില്ല.
\v 28 യോര്‍ദ്ദാന്‍ നദിയുടെ കിഴക്കേ തീരത്തുള്ള ബെഥാനി എന്ന ഗ്രാമത്തില്‍ ഈ കാര്യങ്ങള്‍ സംഭവിച്ചു. ആ സ്ഥലത്താണ് യോഹന്നാന്‍ സ്നാനപ്പെടുത്തിയിരുന്നത്.
\s5
\v 29 അടുത്ത ദിവസം യേശു തന്‍റെ അടുക്കലേക്കു വരുന്നത് യോഹന്നാന്‍ കണ്ടു. അവന്‍ ജനത്തോട്, "നോക്കുക! ലോകത്തിന്‍റെ പാപങ്ങളെ ചുമക്കുവാനായി തന്‍റെ ജീവനെ യാഗമായി കൊടുക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട് ഇതാ" എന്നു പറഞ്ഞു."
\v 30 'ഞാന്‍ ജനിച്ചതിനു നിത്യ യുഗങ്ങള്‍ക്കു മുന്‍പ് അവന്‍ ഉണ്ടായിരുന്നതിനാല്‍, എന്നേക്കാള്‍ പ്രാധാന്യമുള്ള ഒരുവന്‍ എന്‍റെ പിന്നാലെ വരുന്നു എന്നു ഞാന്‍ പറഞ്ഞവന്‍ ഇവനാകുന്നു.'
\v 31 ആരംഭത്തില്‍ ഞാന്‍ അവനെ അറിഞ്ഞില്ല, എന്നാല്‍ അവന്‍ ആരാകുന്നു എന്നു ഞാന്‍ ഇപ്പോള്‍ അറിയുന്നു. തങ്ങളുടെ പാപത്തെക്കുറിച്ചു പശ്ചാത്തപിക്കുകയും അതില്‍നിന്നു പിന്തിരിയുന്നവരെയും വെള്ളം കൊണ്ട് സ്നാനപ്പെടുത്തുക എന്നതാണ് എന്‍റെ പ്രവൃത്തി. അവന്‍ ആരാകുന്നു എന്ന് യിസ്രായേല്‍ ജനം അറിയേണം എന്നു ഞാന്‍ ആഗ്രഹിക്കുന്നു.
\s5
\v 32 താന്‍ കണ്ടത് ഞങ്ങളോടു പറയുക എന്നതായിരുന്നു യോഹന്നാന്‍റെ ജോലി. അവന്‍ ഇപ്രകാരം സംസാരിച്ചു, "ദൈവത്തിന്‍റെ ആത്മാവ് പ്രാവിന്‍റെ രൂപത്തില്‍ സ്വര്‍ഗ്ഗത്തില്‍നിന്ന് ഇറങ്ങുന്നത് ഞാന്‍ കണ്ടു. ആത്മാവ് താഴേക്കു വന്ന്‍ യേശുവിന്‍റെ മേല്‍ വസിച്ചു.
\v 33 ആദ്യം ഞാന്‍ അവനെ അറിഞ്ഞില്ല, എന്നാല്‍ ഞങ്ങളുടെ പാപങ്ങളില്‍നിന്നു പിന്തിരിയുവാന്‍ ആഗ്രഹിക്കുന്നു എന്നു പറയുന്ന ആളുകളെ വെള്ളം കൊണ്ട് സ്നാനപ്പെടുത്തുവാന്‍ ദൈവം എന്നെ അയച്ചു. ദൈവം എന്നോട് പറഞ്ഞത്, 'എന്‍റെ ആത്മാവ് ഇറങ്ങിവന്നു വസിക്കുന്നവനെ കാണും, അവന്‍ നിങ്ങള്‍ എല്ലാവരേയും പരിശുദ്ധാത്മാവിനാല്‍ സ്നാനപ്പെടുത്തും.'
\v 34 അവന്‍ ദൈവത്തിന്‍റെ പുത്രനാകുന്നു എന്നു ഞാന്‍ കാണുകയും നിങ്ങളോടു സാക്ഷ്യം പറയുകയും ചെയ്യുന്നു."
\s5
\v 35 പിറ്റേ ദിവസം യോഹന്നാന്‍ സ്നാപകന്‍ അവന്‍റെ രണ്ടു ശിഷ്യന്മാരോടുകൂടെ അതേസ്ഥലത്ത് നില്‍ക്കുകയായിരുന്നു.
\v 36 യേശു കടന്നു പോകുന്നത് യോഹന്നാന്‍ കണ്ടപ്പോള്‍, "നോക്കുക! ഞങ്ങളുടെ പാപങ്ങളുടെ പ്രായശ്ചിത്തമായി യിസ്രായേല്‍ ജനങ്ങളാല്‍ കൊല്ലപ്പെടുന്ന കുഞ്ഞാടുപോലെ തന്‍റെ ജീവന്‍ നല്‍കുവാന്‍ ദൈവം നിയമിച്ച മനുഷ്യനായ ദൈവത്തിന്‍റെ കുഞ്ഞാട് ഇതാ!" എന്ന് അവന്‍ പറഞ്ഞു.
\s5
\v 37 യോഹന്നാന്‍ പറഞ്ഞതു കേട്ടപ്പോള്‍ അവന്‍റെ രണ്ടു ശിഷ്യന്മാര്‍ യോഹന്നാനെ വിട്ട് യേശുവിനെ അനുഗമിച്ചു.
\v 38 യേശു ചുറ്റും തിരിഞ്ഞപ്പോള്‍ അവര്‍ അവനെ പിന്തുടരുന്നതു കണ്ടു, അവരോടു ചോദിച്ചു, "നിങ്ങള്‍ എന്താണ് അന്വേഷിക്കുന്നത്?" അവര്‍ അവനോടു റബ്ബി-ഗുരു എന്നര്‍ത്ഥം നീ എവിടെയാണ് പാര്‍ക്കുന്നതെന്നു ഞങ്ങളോടു പറയുക?"
\v 39 അവന്‍ മറുപടി പറഞ്ഞത്, "എന്നോടുകൂടെ വരിക, ഞാന്‍ എവിടെ പാര്‍ക്കുന്നു എന്നു നിങ്ങള്‍ കാണും!" അതിനാല്‍ അവര്‍ വന്നു യേശു എവിടെ പാര്‍ക്കുന്നു എന്നു കണ്ടു. വളരെ വൈകിയതിനാല്‍ അന്ന് അവര്‍ അവനോടൊപ്പം പാര്‍ത്തു. (അപ്പോള്‍ ഏകദേശം വൈകുന്നേരം നാല് മണി ആയിരുന്നു.)
\s5
\v 40 യോഹന്നാന്‍ പറഞ്ഞതു കേട്ട് യേശുവിനെ അനുഗമിച്ച രണ്ടു ശിഷ്യന്മാരില്‍ ഒരാള്‍ ശിമോന്‍ പത്രൊസിന്‍റെ സഹോദരനായ അന്ത്രെയാസ് എന്നു പേരുള്ളവനായിരുന്നു.
\v 41 അന്ത്രെയാസ് ആദ്യം തന്‍റെ സഹോദരനായ ശിമോനെ കണ്ടെത്തുവാനായി പോയി. അവന്‍ അവന്‍റെ അടുക്കല്‍ ചെന്നപ്പോള്‍ അവന്‍ പറഞ്ഞത് ഞങ്ങള്‍ മശിഹായെ ('ക്രിസ്തു' എന്നു ഗ്രീക്കില്‍') കണ്ടെത്തിയിരിക്കുന്നു.
\v 42 അന്ത്രെയാസ് ശിമോനെ യേശുവിന്‍റെ അടുക്കല്‍ കൊണ്ടുവന്നു. യേശു പത്രൊസിനെ ശ്രദ്ധയോടെ നോക്കി. എന്നിട്ട് പറഞ്ഞു, 'നീ ശിമോനാകുന്നു. നിന്‍റെ പിതാവിന്‍റെ പേര് യോഹന്നാന്‍ എന്നാകുന്നു. നിനക്ക് കേഫാ എന്നു പേര് നല്‍കും." കേഫാ എന്നതു അരാമ്യ ഭാഷയിലുള്ള പേരാണ്. അതിന്‍റെ അര്‍ത്ഥം "ഉറപ്പുള്ള പാറ" എന്നാണ്. പത്രൊസ് എന്നതിന്‍റെ അര്‍ത്ഥം ഗ്രീക്കിലും അതു തന്നെയാണ്.
\s5
\v 43 അടുത്ത ദിവസം യോര്‍ദ്ദാന്‍ താഴ്വര വിടുവാന്‍ യേശു തീരുമാനിച്ചു. അവന്‍ ഗലീലക്ക് ചുറ്റുമുള്ള പ്രദേശങ്ങളിലേക്കു പോകുകയും ഫിലിപ്പോസ് എന്നു പേരുള്ള ഒരു മനുഷ്യനെ കണ്ടെത്തുകയും ചെയ്തു. യേശു അവനോട്, "എന്നോടുകൂടെ വരിക" എന്നു പറഞ്ഞു.
\v 44 ഫിലിപ്പോസും അന്ത്രെയാസും പത്രൊസും ബേത്ത് സയിദ (ഗലീലയിലുള്ള) പട്ടണത്തില്‍ നിന്നുള്ളവരായിരുന്നു.
\v 45 തുടര്‍ന്നു ഫിലിപ്പോസ് അവന്‍റെ സ്നേഹിതനായ നഥനയേലിനെ അന്വേഷിപ്പാനായി പോയി. അവന്‍ അവന്‍റെ അടുക്കല്‍ വന്നപ്പോള്‍, അവന്‍ പറഞ്ഞു, "മൊശെ ആരെക്കുറിച്ച് എഴുതിയോ ആ മശിഹായെ ഞങ്ങള്‍ കണ്ടെത്തി. പ്രവാചകന്മാര്‍ അവന്‍ വരുമെന്നു പ്രവചിച്ചിരുന്നു. ആ മശിഹാ യേശു ആകുന്നു. അവന്‍ നസറെത്ത് എന്ന പട്ടണത്തില്‍ നിന്നുള്ളവനാണ്. അവന്‍റെ പിതാവിന്‍റെ പേര് യോസേഫ് എന്നാകുന്നു."
\s5
\v 46 നഥനയേല്‍ മറുപടിയായി, "നസറെത്തില്‍നിന്നോ?" നസറെത്ത് പോലെയുള്ള അപ്രധാന സ്ഥലത്തു നിന്നും ഏതെങ്കിലും നന്മ വരുമോ?" എന്നു ചോദിച്ചു. ഫിലിപ്പോസ് മറുപടി പറഞ്ഞത്, "വന്നു നീ കാണുക!"
\v 47 യേശു നഥനയേലിനെ സമീപിക്കുന്നതു കണ്ടപ്പോള്‍, അവനെക്കുറിച്ച് അവന്‍ പറഞ്ഞത്, "അവിടേക്ക് നോക്കുക! മാന്യനും നല്ല യിസ്രായേല്യനുമായ ഒരാള്‍ അവിടെ ഉണ്ട്! അവന്‍ ഒരിക്കലും ആരെയും വഞ്ചിക്കുകയില്ല!"
\v 48 നഥനയേല്‍ യേശുവിനോടു ചോദിച്ചു, "ഞാന്‍ എങ്ങനെയുള്ള മനുഷ്യന്‍ ആകുന്നു എന്നു നീ എങ്ങനെ അറിയുന്നു? നീ എന്നെ അറിയുന്നില്ലല്ലോ." യേശു മറുപടിയായി, ഫീലിപ്പോസ് നിന്നെ വിളിക്കുന്നതിനു മുന്‍പ് നീ തനിയെ ഒരു അത്തി മരച്ചുവട്ടില്‍ ഇരിക്കുമ്പോള്‍ ഞാന്‍ നിന്നെ കണ്ടു." എന്നു പറഞ്ഞു.
\s5
\v 49 അനന്തരം നഥനയേല്‍ പ്രഖ്യാപിച്ചത് "ഗുരോ, നീ ദൈവത്തിന്‍റെ പുത്രന്‍ തന്നെ! ഞങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്ന യിസ്രായേലിന്‍റെ രാജാവ് നീ ആകുന്നു!"
\v 50 യേശു അവനോടു മറുപടി പറഞ്ഞത്, നീ അത്തിമരച്ചുവട്ടില്‍ ഇരിക്കുന്നത് ഞാന്‍ കണ്ടു എന്നു പറഞ്ഞ കാരണത്താല്‍ നീ എന്നില്‍ വിശ്വസിച്ചിരിക്കുന്നുവോ? അതിനേക്കാള്‍ വലിയ കാര്യങ്ങള്‍ ഞാന്‍ ചെയ്യുന്നതു നീ കാണും!"
\v 51 തുടര്‍ന്ന് യേശു അവരോട്, "ഞാന്‍ നിന്നോടു സത്യം പറയുന്നു; നിങ്ങളുടെ പൂര്‍വ്വപിതാവായ യാക്കൊബ് വളരെക്കാലം മുന്‍പ് കണ്ട ദര്‍ശനം പോലെ മനുഷ്യപുത്രനായ എന്നെക്കുറിച്ച് സ്വര്‍ഗ്ഗം തുറന്നിരിക്കുന്നതും ദൈവത്തിന്‍റെ ദൂതന്മാര്‍ മുകളിലേക്കു കയറുന്നതും താഴേക്ക് ഇറങ്ങുന്നതും ഒരു ദിവസം നീ കാണും." എന്നു പറഞ്ഞു.
\s5
\c 2
\p
\v 1 മൂന്നു ദിവസത്തിനു ശേഷം, ഗലീലയിലുള്ള കാനാവ് എന്ന നഗരത്തില്‍ ഒരു വിവാഹം ഉണ്ടായിരുന്നു, യേശുവിന്‍റെ അമ്മ അവിടെയുണ്ടായിരുന്നു.
\v 2 വിവാഹത്തിന് അവര്‍ യേശുവിനെയും അവന്‍റെ ശിഷ്യന്മാരെയും ക്ഷണിച്ചിരുന്നു.
\s5
\v 3 വിവാഹത്തില്‍ സംബന്ധിക്കുന്ന എല്ലാവര്‍ക്കും വീഞ്ഞ് നല്‍കി, അവിടെയുണ്ടായിരുന്ന വീഞ്ഞ് മുഴുവനും കുടിച്ചു തീര്‍ന്നു . യേശുവിന്‍റെ അമ്മ അവനോട്, "അവര്‍ക്ക് വീഞ്ഞ് തീര്‍ന്നുപോയി" എന്നു പറഞ്ഞു.
\v 4 യേശു അവരോട്, "അല്ലയോ മാന്യസ്‌ത്രീയെ, എനിക്ക് ഇതുമായി എന്തു ബന്ധം? എന്‍റെ ഏറ്റവും പ്രധാനപ്പെട്ട പ്രവൃത്തി ആരംഭിക്കുവാനുള്ള തിരഞ്ഞെടുക്കപ്പെട്ട സമയം ഇതുവരെ വന്നിട്ടില്ല."
\v 5 യേശുവിന്‍റെ അമ്മ തിരിഞ്ഞു വേലക്കാരോട്, "അവന്‍ നിങ്ങളോടു പറയുന്നതെന്തും ചെയ്യുക."
\s5
\v 6 അവിടെ ശൂന്യമായ ആറ് കല്ഭരണികള്‍ ഉണ്ടായിരുന്നു. യഹൂദാ ശുദ്ധീകരണ ആചാരങ്ങള്‍ പാലിക്കേണ്ടതിനായി അതിഥികള്‍ക്കും ദാസന്മാർക്കും അവരുടെ കൈകളും പാദങ്ങളും കഴുകുവാന്‍ കഴിയേണ്ടതിന് ആ ഭരണികളില്‍ വെള്ളം വയ്ക്കുന്ന പതിവുണ്ടായിരുന്നു. ഓരോ ഭരണിയിലും എഴുപത്തിയഞ്ച് മുതല്‍ നൂറ്റിപ്പത്തിനഞ്ചു ലിറ്റര്‍വരെ വെള്ളം ഉള്‍ക്കൊള്ളുന്നതായിരുന്നു.
\v 7 യേശു ദാസന്മാരോടു പറഞ്ഞു, "ഭരണികളില്‍ വെള്ളം നിറക്കുവിന്‍". ആയതിനാല്‍ അവര്‍ ഭരണികളില്‍ വക്കോളം വെള്ളം നിറച്ചു.
\v 8 തൂടര്‍ന്ന്, അവന്‍ അവരോട്, "ഇപ്പോള്‍ ഭരണിയില്‍നിന്ന് കുറച്ചു വെള്ളം എടുത്തു വിവാഹ വിരുന്നിന്‍റെ ചുമതലക്കാരന്‍റെ അടുക്കല്‍ കൊണ്ടുചെല്ലുക" എന്നു പറഞ്ഞു. അതിനാല്‍ ദാസന്മാര്‍ അങ്ങനെ ചെയ്തു.
\s5
\v 9 വിരുന്നിന്‍റെ ചുമതലക്കാരന്‍ അപ്പോഴേക്കും വീഞ്ഞായി മാറിയ വെള്ളം രുചിച്ചു നോക്കി. വേലക്കാര്‍ അറിഞ്ഞിരുന്നെങ്കിലും വീഞ്ഞ് എവിടെ നിന്നാണു വന്നത് എന്ന് അവന്‍ അറിഞ്ഞിരുന്നില്ല. അതിനാല്‍ അവന്‍ മണവാളനെ അവന്‍റെ അടുക്കല്‍ വിളിച്ചു വരുത്തി.
\v 10 എല്ലാവരും ആദ്യം നല്ല വീഞ്ഞാണ് നല്‍കുന്നത്, പിന്നീട് അതിഥികള്‍ വളരെ കുടിച്ചതിനു ശേഷം മികച്ചത് ഇല്ലാതാകുകയും ചെയ്യുമ്പോൾ, ഗുണം കുറഞ്ഞ വീഞ്ഞ് അവര്‍ നല്‍കുന്നു. എന്നാല്‍ നല്ല വീഞ്ഞ് നീ ഇതുവരെ എവിടെ സൂക്ഷിച്ചുവച്ചു.
\s5
\v 11 ഈ അത്ഭുത പ്രവൃത്തിയാണ് യേശു ആദ്യമായി ചെയ്തത്. അത് യേശുവിനെക്കുറിച്ചുള്ള സത്യത്തെ വെളിപ്പെടുത്തുന്ന ഒന്നായിരുന്നു. ഗലീല പ്രദേശത്തുള്ള കാനാ എന്ന ഗ്രാമത്തിലാണ് അവന്‍ ഇതു ചെയ്തത്. ആശ്ചര്യകരമായ കാര്യങ്ങള്‍ അവന് ചെയ്യുവാന്‍ കഴിയും എന്ന് അവിടെ അവന്‍ കാണിച്ചു. അതിനാല്‍ അവന്‍റെ ശിഷ്യന്മാര്‍ അവനില്‍ വിശ്വസിച്ചു.
\s5
\v 12 ഇതിനു ശേഷം യേശുവും അവന്‍റെ അമ്മയും സഹോദരങ്ങളും അവന്‍റെ ശിഷ്യന്മാരോടൊപ്പം കഫര്‍ന്നഹൂം എന്ന നഗരത്തിലേക്കു പോയി, അവര്‍ അവിടെ കുറച്ചു ദിവസങ്ങള്‍ പാര്‍ത്തു.
\s5
\v 13 ഈ സമയം യഹൂദന്മാരുടെ പെസഹ ആഘോഷത്തിനുള്ള സമയം മിക്കവാറും അടുത്തിരുന്നു. യേശുവും അവന്‍റെ ശിഷ്യന്മാരും യെരുശലേമിലേക്കു പോയി.
\v 14 ദൈവാലയ പ്രാകാരത്തില്‍ ആളുകള്‍ കന്നുകാലികള്‍, ആടുകള്‍, പ്രാവുകള്‍ എന്നിവയെ വില്‍ക്കുന്നത് അവന്‍ കണ്ടു. ദൈവാലയത്തില്‍ യാഗങ്ങള്‍ അര്‍പ്പിക്കുന്നവര്‍ക്ക് വേണ്ടിയായിരുന്നു ആ മൃഗങ്ങളെ വിറ്റിരുന്നത്. ദൈവാലയ നാണയങ്ങള്‍ വില്‍ക്കുന്നവര്‍ മേശകള്‍ക്കു സമീപം ഇരിക്കുന്നതും അവന്‍ കണ്ടു.
\s5
\v 15 യേശു തുകല്‍ വാറുകള്‍ മെടഞ്ഞ് ഒരു ചാട്ട ഉണ്ടാക്കി ആടുകളെയും മാടുകളെയും ദൈവാലയത്തില്‍നിന്നും പുറത്താക്കുവാൻ അവന്‍ അത് ഉപയോഗിച്ചു. പണമിടപാടുകാരുടെ മേശകളെ അവന്‍ മറിച്ചുകളഞ്ഞു, അവരുടെ നാണയങ്ങള്‍ നിലത്തു വിതറി.
\v 16 പ്രാവുകളെ വില്‍ക്കുന്നവരോട് അവന്‍ കല്‍പ്പിച്ചു, "ഈ പ്രാവുകളെ ഇവിടെനിന്നും മാറ്റുക! എന്‍റെ പിതാവിന്‍റെ ഭവനത്തെ ഒരു വ്യാപാര സ്ഥലമാക്കി മാറ്റരുത്!"
\s5
\v 17 ഇതു വളരെക്കാലം മുന്‍പ് ഒരാള്‍ തിരുവെഴുത്തില്‍ എഴുതിയതിനെക്കുറിച്ച് അവന്‍റെ ശിഷ്യന്മാരെ ഓര്‍മ്മപ്പെടുത്തി, "ദൈവമേ, നിന്‍റെ ആലയത്തെ ഞാന്‍ വളരെയധികം സ്നേഹിക്കുന്നു; ഞാന്‍ അതിനുവേണ്ടി മരിക്കും."
\v 18 യഹൂദാ നേതാക്കന്മാരില്‍ ഒരാള്‍ അവനോട്, "നിനക്ക് ഇങ്ങനെ ചെയ്യുവാന്‍ ദൈവത്തിൽനിന്നു അനുമതിയുണ്ടെന്നു തെളിയിക്കുവാൻ ഞങ്ങൾക്കായി എന്ത് അത്ഭുതമാണ് ചെയ്യുവാന്‍ കഴിയുക?" എന്നു ചോദിച്ചു.
\v 19 യേശു അവരോട്, "ഈ മന്ദിരം നശിപ്പിപ്പിന്‍, മൂന്നു ദിവസം കൊണ്ട് ഞാന്‍ അതിനെ പുനർനിർമ്മിക്കും എന്നു മറുപടി പറഞ്ഞു.
\s5
\v 20 "വെറും മൂന്നു ദിവസം കൊണ്ട് ദൈവാലയം മുഴുവനായി പുനർനിർമ്മിക്കുവാന്‍ പോകുന്നു എന്നാണോ നീ പറയുന്നത്? അവര്‍ അവനോടു ചോദിച്ചു. "കല്ലുകള്‍ ചെത്തി ഈ ദൈവാലയം പണിയുവാന്‍ നാല്പത്തിയാറു വര്‍ഷം എടുത്തു."
\v 21 എന്നാല്‍ ദൈവാലയ കെട്ടിടത്തെക്കുറിച്ചല്ല തന്‍റെ സ്വന്ത ശരീരത്തെക്കുറിച്ചാണ് ദൈവാലയം എന്നു യേശു പറഞ്ഞത്.
\v 22 പിന്നീട്, യേശു മരിച്ചശേഷം ദൈവം അവനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചപ്പോള്‍, ദൈവാലയത്തെക്കുറിച്ചു യേശു സംസാരിച്ചതു ശിഷ്യന്മാര്‍ ഓര്‍ത്തു. തിരുവെഴുത്ത് പറഞ്ഞതും യേശു താന്‍ തന്നെ പറഞ്ഞതും അവര്‍ വിശ്വസിച്ചു.
\s5
\v 23 പെസഹാ പെരുന്നാളിന്‍റെ സമയത്ത് യേശു യെരുശലേമില്‍ ആയിരുന്ന സമയത്ത് യേശുവിനെക്കുറിച്ചുള്ള സത്യത്തെ വെളിവാക്കുന്ന അത്ഭുതങ്ങൾ കണ്ടതിനാൽ അനേകര്‍ അവനിൽ വിശ്വസിച്ചു.
\v 24 എന്നിരുന്നാലും, ആളുകൾ എങ്ങനെയുള്ളവരാണെന്ന് യേശുവിന് അറിയാമായിരുന്നു, അവരെ നന്നായി അറിയുന്നതിനാൽ അവൻ അവരെ വിശ്വസിച്ചില്ല.
\v 25 ദുഷ്ട മനുഷ്യര്‍ എങ്ങനെയുള്ളവരെന്ന് ആരും അവനോടു പറയേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. അവർ ചിന്തിക്കുന്നതും ആഗ്രഹിക്കുന്നതും എല്ലാം അവനറിയാമായിരുന്നു.
\s5
\c 3
\p
\v 1 നിക്കോദേമൊസ് എന്നു പേരുള്ള ഒരു മനുഷ്യനുണ്ടായിരുന്നു. അവന്‍ അക്കാലത്തെ യഹൂദാ വിശ്വാസത്തില്‍ വളരെ കര്‍ശന സമൂഹമായിരുന്ന പരീശ സമൂഹത്തിലെ ഒരു അംഗമായിരുന്നു. അവന്‍ ഒരു പ്രധാനപ്പെട്ട മനുഷ്യനും യഹൂദന്മാരുടെ ഉയര്‍ന്ന ആലോചനാ സമിതിയുടെ അംഗവുമായിരുന്നു.
\v 2 യേശുവിനെ കാണുവാന്‍ അവന്‍ രാത്രിയില്‍ പോയി. അവന്‍ യേശുവിനോട്, "ഗുരോ, നീ ദൈവത്തില്‍നിന്നും വന്ന ഒരു ഉപദേഷ്ടാവാണെന്ന് ഞങ്ങള്‍ അറിയുന്നു. ദൈവം ഒരുവനെ സഹായിക്കുന്നില്ല എങ്കില്‍ നീ ചെയ്യുന്ന അത്ഭുതങ്ങള്‍ ആര്‍ക്കും ചെയ്യുവാന്‍ കഴിയുകയില്ല എന്നു ഞങ്ങള്‍ ഇതിനാല്‍ അറിയുന്നു.
\s5
\v 3 നിക്കോദേമൊസ് പറഞ്ഞതിനു മറുപടിയായി യേശു, "ഞാന്‍ നിന്നോടു സത്യം പറയുന്നു, വീണ്ടും ജനിക്കുന്നില്ലായെങ്കില്‍ ആര്‍ക്കും തന്നെ ദൈവരാജ്യത്തില്‍ പ്രവേശിപ്പാന്‍ കഴിയുകയില്ല." എന്നു പറഞ്ഞു.
\v 4 അപ്പോൾ നിക്കോദേമൊസ് അവനോടു പറഞ്ഞത്, "ഒരു വ്യക്തി വൃദ്ധനാകുമ്പോള്‍ എങ്ങനെ വീണ്ടും ജനിക്കും? ആര്‍ക്കും തന്നെ അമ്മയുടെ ഗര്‍ഭാശയത്തില്‍ കടന്നു രണ്ടാം പ്രാവശ്യം ജനിക്കുവാന്‍ കഴിയുകയില്ലല്ലോ!" എന്നു പറഞ്ഞു.
\s5
\v 5 യേശു മറുപടി പറഞ്ഞത്, "ഇതും സത്യമാണെന്നു ഞാന്‍ ഉറപ്പു തരുന്നു, വെള്ളത്താലും ആത്മാവിനാലും വീണ്ടും ജനിക്കുന്നില്ലായെങ്കില്‍ ആര്‍ക്കുംതന്നെ ദൈവത്തിന്‍റെ രാജ്യത്തില്‍ പ്രവേശിപ്പാന്‍ കഴിയുകയില്ല.
\v 6 ഒരു മനുഷ്യനില്‍ നിന്ന് ഒരുവന്‍ ജനിക്കുന്നു എങ്കില്‍ ആ വ്യക്തി ഒരു മനുഷ്യനാണ്. എന്നാല്‍ ദൈവത്തിന്‍റെ ആത്മാവിന്‍റെ പ്രവൃത്തിയാല്‍ ഒരുവന്‍ വീണ്ടും ജനിച്ചാല്‍ ഒരു പുതിയ ആത്മീക സ്വഭാവം അവന്‍റെയുള്ളില്‍ ദൈവം സൃഷ്ടിക്കുന്നു.
\s5
\v 7 നീ വീണ്ടും ജനിക്കണം എന്നും ദൈവത്തില്‍നിന്ന് ഒരു പുതിയ ജീവന്‍ ഉണ്ടാകണമെന്നും ഞാന്‍ പറയുമ്പോള്‍ ആശ്ചര്യപ്പെടരുത്.
\v 8 അത് ഇപ്രകാരമാണ്: കാറ്റ് അതിനു ഇഷ്ടമുള്ളയിടത്തേക്ക് അടിക്കുന്നു. നിങ്ങള്‍ കാറ്റിന്‍റെ ശബ്ദം കേള്‍ക്കുന്നു, എന്നാല്‍ അത് എവിടെനിന്ന് വരുന്നു എന്നും എവിടേക്കു പോകുന്നു എന്നും നിങ്ങള്‍ അറിയുന്നില്ല. ആത്മാവിനാല്‍ ജനിക്കപ്പെട്ട എല്ലാവരും ഇതുപോലെയാണ്: ആത്മാവ് താൻ ആഗ്രഹിക്കുന്നവർക്ക് ഒരു പുതിയ ജനനം നൽകുന്നു
\s5
\v 9 നിക്കോദേമൊസ് അവനോടു മറുപടി പറഞ്ഞത്, "ഇത് എങ്ങനെ സത്യമാകും?"
\v 10 യേശു അവനോടു മറുപടിയായി പറഞ്ഞു, "യിസ്രായേലില്‍ നീ ഒരു പ്രധാന ഗുരു ആകുന്നു എന്നിട്ടും ഞാന്‍ പറയുന്നത് നീ ഗ്രഹിക്കുന്നില്ല?"
\v 11 ഞാന്‍ നിന്നോടു സത്യം പറയുന്നു, ഞങ്ങള്‍ പറയുന്ന കാര്യങ്ങള്‍ സത്യമാണെന്ന് എന്‍റെ ശിഷ്യന്മാരും ഞാനും അറിയുന്നു. കൂടാതെ ഞങ്ങള്‍ കണ്ടതിനെയാണ് നിങ്ങളോട് ഞങ്ങള്‍ പറയുന്നു, എന്നിട്ടും ഞങ്ങള്‍ പറയുന്ന ഈ കാര്യങ്ങള്‍ നിങ്ങളില്‍ ആരുംതന്നെ വിശ്വസിക്കുന്നില്ല.
\s5
\v 12 ഈ ഭൂമിയിലെ കാര്യങ്ങള്‍ ഞാന്‍ നിന്നോടു പറയുമ്പോള്‍ നീ വിശ്വസിക്കുന്നില്ലായെങ്കില്‍ സ്വര്‍ഗ്ഗത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ ഞാന്‍ നിന്നോടു പറയുമ്പോള്‍ നീ എങ്ങനെ വിശ്വസിക്കും?
\v 13 മനുഷ്യപുത്രനായ ഞാന്‍ മാത്രമാണ് സ്വര്‍ഗ്ഗത്തിലേക്കു പോയതും ഇവിടെ ഈ ഭൂമിയിലേക്കു ഇറങ്ങിവന്നതും.
\s5
\v 14 വളരെക്കാലം മുന്‍പ് പുറപ്പാടിന്‍റെ സമയത്ത് മോശെ മരുഭൂമിയില്‍ ആയിരുന്നപ്പോള്‍ ഒരു വിഷപ്പാമ്പിന്‍റെ മാതൃക ഒരു തൂണില്‍ ഉയര്‍ത്തി, അതിലേക്കു നോക്കിയവര്‍ എല്ലാം രക്ഷപ്പെടുകയും ചെയ്തു. അതേരീതിയില്‍ മനുഷ്യപുത്രനും സ്വയം ഒരു കുരിശില്‍ ഉയര്‍ത്തപ്പെടേണ്ടതാകുന്നു.
\v 15 അതിനാല്‍, അവങ്കലേക്കു നോക്കുന്നവര്‍ക്കും അവനില്‍ വിശ്വസിക്കുന്നവര്‍ക്കും നിത്യജീവന്‍ ഉണ്ടാകും.
\s5
\v 16 ദൈവം ഈവിധത്തിൽ ലോകത്തെ സ്നേഹിച്ചു: അവനിൽ ആശ്രയിക്കുന്നവൻ മരിക്കാതെ, ഒരിക്കലും അവസാനിക്കാത്ത ജീവൻ ലഭിക്കേണ്ടതിന് അവൻ തന്‍റെ ഏകപുത്രനെ നൽകി.
\v 17 ദൈവം തന്‍റെ പുത്രനെ ലോകത്തിലേക്ക് അയച്ചത് അതിന്മേല്‍ ശിക്ഷ വിധിക്കുവാനല്ല, മറിച്ച് അതിനെ രക്ഷിക്കുന്നതിന് വേണ്ടിയാകുന്നു.
\v 18 പുത്രനില്‍ വിശ്വസിക്കുന്ന ഏവരെയും, ദൈവം ഒരിക്കലും ന്യായം വിധിക്കുകയില്ല. എന്നാല്‍ അവനില്‍ വിശ്വസിക്കാത്ത സകലരേയും ദൈവം അവന്‍റെ ന്യായവിധിയുടെ കീഴില്‍ ആക്കിയിരിക്കുന്നു. എന്തുകൊണ്ടെന്നാല്‍ ദൈവത്തിന്‍റെ ഏകപുത്രന്‍റെ നാമത്തില്‍ അവര്‍ വിശ്വസിക്കുന്നില്ല.
\s5
\v 19 ദൈവം പാപികളോടുള്ള തന്‍റെ നീതിയെ സകലര്‍ക്കും കാണേണ്ടതിന് സ്പഷ്ടമാക്കിയിരിക്കുന്നു: അവന്‍റെ വെളിച്ചം ലോകത്തിലേക്കു വന്നിട്ടും ഈ ലോകത്തിന്‍റെ ആളുകള്‍ അവരുടെ ഇരുളിനെ സ്നേഹിക്കുകയും വെളിച്ചത്തില്‍ നിന്ന് അവര്‍ ഒളിക്കുകയും ചെയ്തു. അവര്‍ ചെയ്യുന്നതു മ്ലേച്ഛവും ദുഷ്ടതയേറിയതും ആയതിനാല്‍ അവര്‍ ഇരുളിനെ സ്നേഹിച്ചു.
\v 20 ദുഷ്ട പ്രവൃത്തികള്‍ ചെയ്യുന്ന ഏവരും വെളിച്ചത്തെ വെറുക്കുന്നു. അവർ ഒരിക്കലും അതിലേക്കു വരില്ല, കാരണം വെളിച്ചം അവർ ചെയ്യുന്നതിനെ തുറന്നുകാട്ടുകയും അവർ എത്ര ദുഷ്ടരാണെന്ന് വെളിപ്പെടുത്തുകയും ചെയ്യുന്നു.
\v 21 എന്നാൽ നല്ലതും സത്യവുമായ കാര്യങ്ങൾ ചെയ്യുന്നവർ വെളിച്ചത്തിലേക്കു വരുന്നു, അങ്ങനെ അവർ ചെയ്യുന്നതെല്ലാം എല്ലാവർക്കും കാണുവാൻ കഴിയും, അങ്ങനെ അവർ ഈ കാര്യങ്ങൾ ചെയ്യുമ്പോൾ അവർ ദൈവത്തെ അനുസരിക്കുന്നുവെന്ന് എല്ലാവരും അറിയുകയും ചെയ്യും.
\s5
\v 22 ആ കാര്യങ്ങള്‍ സംഭവിച്ചതിനു ശേഷം, യേശുവും അവന്‍റെ ശിഷ്യന്മാരും യഹൂദ്യ പ്രദേശങ്ങളിലേക്കു പോയി. അവന്‍റെ ശിഷ്യന്മാരോടൊപ്പം അവന്‍ കുറേക്കാലം അവിടെ പാര്‍ക്കുകയും അനേകം ആളുകളെ സ്നാനപ്പെടുത്തുകയും ചെയ്തു.
\v 23 സ്നാപക യോഹന്നാനും ശമര്യ ദേശത്തുള്ള ശാലേമിനു സമീപത്തുള്ള ഐനൊനില്‍ സ്നാനപ്പെടുത്തിയിരുന്നു. അവിടെ വളരെ വെള്ളം ഉണ്ടായിരുന്നു. കൂടാതെ വളരെയധികം ആളുകള്‍ യോഹന്നാന്‍റെ അടുക്കല്‍ വന്നു കൊണ്ടിരുന്നു.
\v 24 ഇതു യോഹന്നാന്‍റെ ശത്രുക്കള്‍ അവനെ തടവില്‍ ഇടുന്നതിനു മുമ്പുള്ള സമയത്തായിരുന്നു.
\s5
\v 25 ദൈവത്തിനു അംഗീകാര യോഗ്യമായി തങ്ങളെ തന്നെ ശുദ്ധീകരിക്കുന്നതിനെ കുറിച്ച് യോഹന്നാന്‍റെ ശിഷ്യന്‍മാരില്‍ ചിലര്‍ക്ക് ഒരു യഹൂദ്യനുമായി തര്‍ക്കം ഉടലെടുത്തു.
\v 26 തര്‍ക്കിക്കുന്നവര്‍ യോഹന്നാന്‍റെ അടുക്കല്‍വന്നു, "ഗുരോ, നീ ആളുകളെ യോര്‍ദ്ദാന്‍ നദിയുടെ മറുഭാഗത്ത് സ്നാനപ്പെടുത്തിക്കൊണ്ടിരിക്കുമ്പോള്‍ നിന്നോടുകൂടെ ഉണ്ടായിരുന്ന ഒരു മനുഷ്യന്‍ നീ അവനു നേരേ വിരല്‍ചൂണ്ടി അവന്‍ ആരായിരിക്കുന്നു എന്നു ഞങ്ങളോടു പറഞ്ഞവന്‍ തന്നെ. ഇപ്പോള്‍ യഹൂദ്യയില്‍ സ്നാനപ്പെടുത്തുന്നു, അനേകം ആളുകള്‍ അവന്‍റെ അടുക്കല്‍ ചെല്ലുന്നു." എന്നു പറഞ്ഞു.
\s5
\v 27 യോഹന്നാന്‍ അവരോടു മറുപടി പറഞ്ഞത്, "ദൈവം ഒരുവന് ഒരു കാര്യം കൊടുക്കാതെ അവന് ഒന്നും സ്വീകരിപ്പാന്‍ കഴിയുകയില്ല.
\v 28 ‘ഞാൻ മശിഹയല്ല, പക്ഷേ അവൻ വരുമ്പോൾ വഴി നല്ലതാക്കുവാൻ എന്നെ അവന്‍റെ മുമ്പാകെ അയച്ചു’ എന്നു ഞാൻ പറഞ്ഞപ്പോൾ ഞാൻ സത്യം പറയുകയായിരുന്നുവെന്നു നിങ്ങൾക്കറിയാം.
\s5
\v 29 ഞാന്‍ മണവാളന്‍റെ സ്നേഹിതനെപ്പോലെ ആകുന്നു. മണവാളന്‍ വരുന്നതു പ്രതീക്ഷിച്ചു ഞാന്‍ നില്‍ക്കുകയാകുന്നു. ഒടുവില്‍ മണവാളന്‍ എത്തിച്ചേരുമ്പോള്‍ മണവാളന്‍റെ ശബ്ദം കേള്‍ക്കുന്ന അവന്‍റെ സ്നേഹിതന്‍ വളരെ സന്തോഷിക്കുന്നു. ആകയാല്‍ ഇതെല്ലാം സംഭവിക്കുന്നതുകൊണ്ടും അവന്‍ വന്നതിനാലും എന്‍റെ സന്തോഷം നിറഞ്ഞു തുളുമ്പുന്നു.
\v 30 അവന്‍ വളരുകയും അവന്‍റെ പ്രാധാന്യം കൂടുകയും ഞാന്‍ പ്രാധാന്യം കുറഞ്ഞവനാകുകയും ചെയ്യും.
\s5
\v 31 യേശു സ്വര്‍ഗ്ഗത്തില്‍നിന്നു വരികയും അവൻ മറ്റാരെക്കാളും ഉന്നതനായി നിലകൊള്ളുകയുംചെയ്യുന്നു. ഈ ഭൂമിയില്‍ നമുക്കു നമ്മുടെ ഭവനം ഉണ്ട്, ഭൂമിയിലുള്ളവയെക്കുറിച്ച് മാത്രമേ നമുക്കു സംസാരിക്കുവാൻ കഴിയൂ. സ്വര്‍ഗ്ഗത്തില്‍നിന്നും വരുന്നവന്‍ ഭൂമിയിലുള്ള എല്ലാവരേക്കാളും അവിടെയുള്ള എല്ലാറ്റിനേക്കാളും ഉയര്‍ന്നവനും ആകുന്നു.
\v 32 ഇവിടെ ഇതാ, താന്‍ കണ്ടതിനും കേട്ടതിനും സാക്ഷ്യം നല്‍കുന്നവന്‍, എന്നാല്‍ അവന്‍ പറയുന്നത് ആരും അംഗീകരിക്കുന്നില്ല, സത്യമാകേണ്ടതിനു വിശ്വസിക്കുന്നുമില്ല.
\v 33 എന്നാല്‍ അവന്‍ പറഞ്ഞത് വിശ്വസിക്കുന്നവര്‍ ഏതുവിധമായാലും ദൈവം എല്ലാ സത്യത്തിന്‍റെയും ഉറവിടം ആകുന്നു എന്നു സാക്ഷീകരിക്കുന്നു. കൂടാതെ സത്യമായ എല്ലാറ്റിന്‍റെയും അളവും അവന്‍ മാത്രമാകുന്നു.
\s5
\v 34 ദൈവം തന്‍റെ വക്താവിനെ അയച്ചു, കൂടാതെ അവന്‍ പറഞ്ഞത് സത്യമാകുന്നു, എന്തെന്നാല്‍ അവന്‍ ദൈവത്തിന്‍റെ വചനങ്ങള്‍ സംസാരിക്കുന്നു. അവന്‍ തന്‍റെ പരിശുദ്ധാത്മാവിനെ എത്രമാത്രം കൊടുക്കുന്നു എന്നു ശങ്കിക്കാതെ കൊടുക്കുന്നു.
\v 35 പിതാവ് പുത്രനെ സ്നേഹിക്കുകയും എല്ലാം അവന്‍റെ അധികാരത്തിന്‍റെ കീഴില്‍ ആക്കിയുമിരിക്കുന്നു.
\v 36 ദൈവപുത്രനില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും നിത്യജീവന്‍ ഉണ്ട്. ദൈവപുത്രനെ അനുസരിക്കാത്ത ഏവര്‍ക്കും ഒരിക്കലും നിത്യജീവന്‍ പ്രാപിക്കുവാന്‍ കഴിയുകയില്ല, കൂടാതെ ദൈവത്തിന്‍റെ നീതിയുള്ള കോപം ആ വ്യക്തി ചെയ്ത എല്ലാ പാപത്തിനായും എന്നെന്നേക്കുമായി അവന്‍റെ മേല്‍ നിലനില്‍ക്കും."
\s5
\c 4
\p
\v 1 യോഹന്നാൻ സ്നാപകനേക്കാൾ കൂടുതൽ അനുയായികളെ യേശു നേടുന്നുണ്ടെന്നും യോഹന്നാനെക്കാൾ കൂടുതൽ ആളുകളെ സ്നാനപ്പെടുത്തുന്നുവെന്നും പരീശന്മാരുടെ മതവിഭാഗം കേട്ടു. പരീശന്മാര്‍ കേട്ടതിനെക്കുറിച്ചു യേശുവിനും അറിവുകിട്ടി.
\v 2 വാസ്തവത്തിൽ, യേശു തന്നെ വ്യക്തിപരമായി സ്നാന ശുശ്രൂഷ ചെയ്തിരുന്നില്ല; അവന്‍റെ ശിഷ്യന്മാര്‍ ആയിരുന്നു അതു ചെയ്തിരുന്നത്.
\v 3 എന്തായാലും, യേശുവും അവന്‍റെ ശിഷ്യന്മാരും യഹൂദ്യ പ്രദേശം വിട്ടു ഗലീല ജില്ലയിലേക്ക് ഒരിക്കല്‍കൂടി മടങ്ങിവന്നു.
\s5
\v 4 ഇപ്പോള്‍ അവര്‍ക്കു ശമര്യ പ്രദേശത്തുകൂടി പോകേണ്ടി വന്നു.
\v 5 ശമര്യ പ്രദേശത്തുള്ള സുഖാര്‍ എന്നു പേരായ പട്ടണത്തില്‍ അവര്‍ എത്തി. വളരെക്കാലം മുന്‍പ് യാക്കൊബ് തന്‍റെ മകനായ യോസേഫിനു കൊടുത്ത സ്ഥലത്തിനു സമീപം ആയിരുന്നു സുഖാര്‍.
\s5
\v 6 സുഖാര്‍ പട്ടണത്തിനു അതിരിനപ്പുറത്ത് യാക്കൊബിന്‍റെ കിണര്‍ ഉണ്ടായിരുന്നു. നീണ്ട യാത്ര കാരണം യേശു വളരെ ക്ഷീണിതനായിരുന്നു. അവന്‍ ആ കിണറിന്‍റെ സമീപം വിശ്രമിക്കുന്നതിനായി ഇരുന്നു. അപ്പോള്‍ ഏകദേശം ഉച്ച സമയം ആയിരുന്നു.
\v 7 ശമര്യയില്‍നിന്നുള്ള ഒരു സ്ത്രീ കിണറിന്‍റെ സമീപം വന്ന് അവളുടെ പാത്രം കയറുവഴിയായി വെള്ളം കോരുന്നതിനു താഴ്ത്തി. യേശു അവളോട്‌, "എനിക്കു കുടിപ്പാന്‍ തരിക" എന്നു പറഞ്ഞു.
\v 8 ഭക്ഷണം വാങ്ങുവാന്‍ ശിഷ്യന്മാര്‍ പോയിരുന്നതിനാല്‍ യേശു തനിയെ ആയിരുന്നു.
\s5
\v 9 തങ്ങളെ യഹൂദന്മാര്‍ നിന്ദിക്കുന്നു എന്നു ശമര്യര്‍ പൊതുവേ അറിഞ്ഞിരുന്നതിനാല്‍ സ്ത്രീ അവനോട് "യഹൂദനായ നീ ശമര്യക്കാരിയായ ഒരു സ്ത്രീയോടു കുടിക്കുവാന്‍ ചോദിക്കുന്നതില്‍ ഞാന്‍ ആശ്ചര്യപ്പെടുന്നു".
\v 10 യേശു അവളോടു മറുപടിയായി, "ദൈവം നിനക്കു നൽകാൻ ആഗ്രഹിക്കുന്ന ദാനത്തെക്കുറിച്ചും നിന്നോടു കുടിപ്പാന്‍ ചോദിക്കുന്നവന്‍ ആരാണെന്നും നീ അറിഞ്ഞിരുന്നു എങ്കില്‍ നീ എന്നോടു കുടിപ്പാന്‍ ചോദിക്കുമായിരുന്നു. ഞാന്‍ നിനക്കു ജീവനുള്ള വെള്ളം തരുമായിരുന്നു" എന്നു പറഞ്ഞു.
\s5
\v 11 യജമാനനെ, കിണറ്റില്‍നിന്ന് വെള്ളം കോരുവാന്‍ നിന്‍റെ കൈവശം തൊട്ടിയോ കയറോ ഇല്ല, ഈ കിണര്‍ വളരെ ആഴമുള്ളതും ആകുന്നു. ജീവനുള്ള വെള്ളം നിനക്ക് എവിടെനിന്നു കിട്ടും?
\v 12 ഞങ്ങളുടെ പിതാവായ യാക്കൊബിനെക്കാള്‍ വലിയവനാകുവാന്‍ കഴിയുകയില്ല. നാം ഉപയോഗിക്കുന്ന ഈ കിണർ അവൻ കുഴിച്ചു. അവനും അവന്‍റെ മക്കളും മൃഗങ്ങളും ഇതില്‍നിന്നും കുടിച്ചിരുന്നു.
\s5
\v 13 യേശു അവളോട്‌, "ഈ കിണറ്റിൽനിന്നു വെള്ളം കുടിക്കുന്ന എല്ലാവര്‍ക്കും വീണ്ടും ദാഹിക്കും,
\v 14 എന്നാല്‍ ഞാൻ തരുന്ന വെള്ളം കുടിക്കുന്നവർക്ക് ഇനി ഒരിക്കലും ദാഹിക്കുകയില്ല. ഞാൻ നൽകുന്ന വെള്ളം അവരെ നിറക്കുകയും നിത്യജീവൻ നൽകുന്ന ഒരു നീരുറവയായി മാറുകയും ചെയ്യും" എന്നു പറഞ്ഞു.
\s5
\v 15 സ്ത്രീ അവനോട്, "യജമാനനെ, എനിക്ക് ഒരിക്കലും ദാഹിക്കാതിരിപ്പാനും ഈ കിണറ്റില്‍ നിന്നു കോരുവാന്‍ വീണ്ടും ഇവിടെ വരാതിരിക്കേണ്ടതിന് ആ വെള്ളം എനിക്കു തരിക" എന്നു പറഞ്ഞു.
\v 16 അവന്‍ പറഞ്ഞത് അവള്‍ ഗ്രഹിച്ചില്ല എന്ന് യേശു അറിഞ്ഞു, അതിനാല്‍ അവന്‍ അവളോട്‌, "മാന്യസ്ത്രീയെ, പോയി നിന്‍റെ ഭര്‍ത്താവിനെ ഇവിടെ വിളിച്ചു കൊണ്ടുവരിക" എന്നു പറഞ്ഞു.
\s5
\v 17 സ്ത്രീ അവനോട്, "എനിക്കൊരു ഭർത്താവില്ല." യേശു അവളോട്‌, "നിനക്ക് ഭര്‍ത്താവില്ല എന്നു നീ പറഞ്ഞതു ശരിതന്നെ.
\v 18 എന്തുകൊണ്ടെന്നാല്‍ നിനക്ക് ഒന്നല്ല, അഞ്ച് ഭര്‍ത്താക്കന്മാര്‍ ഉണ്ടായിരുന്നു, ഇപ്പോള്‍ നിന്നോടൊപ്പം ജീവിക്കുന്നവനും നിന്‍റെ ഭര്‍ത്താവല്ല. നിനക്കു ഭര്‍ത്താവില്ല എന്നു നീ പറഞ്ഞത് സത്യമാണ്." എന്നു പറഞ്ഞു.
\s5
\v 19 സ്ത്രീ അവനോട്, "യജമാനനെ നീ ഒരു പ്രവാചകന്‍ ആകുന്നു എന്നു ഞാന്‍ അറിയുന്നു".
\v 20 നമ്മുടെ പൂര്‍വ്വ പിതാക്കന്മാര്‍ ഇവിടെയുള്ള ഈ മലയില്‍ തന്നെ ദൈവത്തെ ആരാധിച്ചു, എന്നാല്‍ നിങ്ങള്‍ യഹൂദന്മാര്‍ പറയുന്നത്, ദൈവത്തെ ആരാധിക്കേണ്ടത് യെരുശലേമില്‍ തന്നെയാണെന്ന്. ആരാണ് ശരി?"
\s5
\v 21 യേശു അവളോടു പറഞ്ഞു, “മാന്യസ്‌ത്രീയെ, ഈ പര്‍വ്വതത്തിലോ യെരുശലേമിലോ ആളുകൾ പിതാവിനെ ആരാധിക്കാത്ത ഒരു കാലം വരുന്നുവെന്ന് ഞാൻ പറയുമ്പോൾ എന്നെ വിശ്വസിക്കുക.
\v 22 ഇവിടെ ശമര്യാക്കാരായ നിങ്ങള്‍ അറിയാത്തതിനെ ആരാധിക്കുന്നു. രക്ഷ യഹൂദന്മാരിൽ നിന്നു വരുന്നതുകൊണ്ട് ആരെയാണ് ആരാധിക്കുന്നതെന്ന് യഹൂദരായ ഞങ്ങള്‍ അറിയുന്നു.
\s5
\v 23 സത്യമായി ദൈവത്തെ ആരാധിക്കുന്നവന്‍ പിതാവിനെ ആത്മാവിലും സത്യത്തിലും ആരാധിക്കുന്ന സമയം ഇപ്പോള്‍ വന്നിരിക്കുന്നു. അവനെ ഈ വിധത്തില്‍ ആരാധിക്കുന്ന ആളുകളെയാണ് പിതാവ് അന്വേഷിക്കുന്നത്.
\v 24 ദൈവം ആത്മാവാകുന്നു. അവനെ ആരാധിക്കുന്നവര്‍ ആത്മീകമായി ആരാധിക്കണം. സത്യം അവരെ ആരാധനയില്‍ അവരെ നയിക്കണം.
\s5
\v 25 സ്ത്രീ അവനോട്, "മശിഹാ വരുന്നു എന്നു ഞാന്‍ അറിയുന്നു. (ഗ്രീക്കില്‍ അവനെ ക്രിസ്തു എന്നു വിളിക്കുന്നു) അവൻ വരുമ്പോൾ, നാം കേൾക്കേണ്ടതെല്ലാം അവൻ നമ്മോടു പറയും.”
\v 26 യേശു അവളോട്: "ഇപ്പോൾ നിന്നോടു സംസാരിക്കുന്ന ഞാൻ അവന്‍ തന്നേ" എന്നു പറഞ്ഞു
\s5
\v 27 തുടര്‍ന്ന് അവന്‍റെ ശിഷ്യന്മാര്‍ പട്ടണത്തില്‍നിന്നു മടങ്ങിവന്നു. അവന്‍റെ കുടുംബാംഗം അല്ലാത്ത ഒരു സ്ത്രീയുമായി യേശു സംസാരിക്കുന്നതില്‍ അവര്‍ ആശ്ചര്യപ്പെട്ടു. (അത് യഹൂദാ ആചാരങ്ങള്‍ക്ക് എതിരായിരുന്നു.) എന്നിരുന്നാലും, “നീ ഒറ്റയ്ക്ക് ഒരു സ്ത്രീയോട് എന്താണ് സംസാരിച്ചുകൊണ്ടിരുന്നത്?” അല്ലെങ്കിൽ “നീ അവളുമായി എന്തിനാണ് സംസാരിക്കുന്നത്?” എന്നു ചോദിക്കാൻ ആരും ധൈര്യപ്പെട്ടില്ല
\s5
\v 28 സ്ത്രീ അവളുടെ വെള്ളം ശേഖരിക്കുന്ന കുടം അവിടെ ഉപേക്ഷിച്ച് പട്ടണത്തിലേക്കു മടങ്ങിപ്പോയി. അവള്‍ പട്ടണത്തിലെ ജനങ്ങളോടു പറഞ്ഞത്,
\v 29 "ഞാന്‍ ഇതുവരെ ചെയ്ത പ്രവൃത്തിയെല്ലാം എന്നോടു പറഞ്ഞ ഒരു മനുഷ്യനെ വന്നു കാണുക! അവന്‍ മശിഹ ആയിരിക്കുവാൻ സാധിക്കുമോ?
\v 30 ധാരാളം ആളുകൾ പട്ടണത്തിൽനിന്ന് യേശു ഉണ്ടായിരുന്നിടത്തേക്ക് പുറപ്പെടുവാൻ തുടങ്ങി.
\s5
\v 31 പട്ടണത്തില്‍നിന്നും ഭക്ഷണവുമായി വന്ന അവന്‍റെ ശിഷ്യന്മാര്‍ അവനോട്, "ഗുരോ, എന്തെങ്കിലും ഭക്ഷിച്ചാലും" എന്നു നിര്‍ബന്ധിച്ചു പറഞ്ഞു.
\v 32 യേശു അവരോട്, "നിങ്ങള്‍ അറിയാത്ത ഭക്ഷണം എനിക്കു ഭക്ഷിപ്പാനുണ്ട്!"
\v 33 അതിനാല്‍ അവന്‍ അന്യോന്യം പറഞ്ഞത്, "അവനു ഭക്ഷിപ്പാന്‍ ആരുംതന്നെ കൊണ്ടുവന്നു കാണുകയില്ല, അവര്‍ അങ്ങനെ ചെയ്തുവോ?"
\s5
\v 34 യേശു പറഞ്ഞു, “എനിക്ക് ഏറ്റവും വിശപ്പുള്ളതു എന്തിനെന്നു ഞാൻ പറയാം: എന്നെ അയച്ച എന്‍റെ പിതാവ് ആഗ്രഹിക്കുന്നതു ചെയ്യുക, അവന്‍റെ എല്ലാ പ്രവൃത്തികളും പൂർത്തിയാക്കുക എന്നതാണ്.
\v 35 വർഷത്തിലെ ഈ സമയത്ത് നിങ്ങൾ സാധാരണയായി പറയുന്നു, ‘നാലു മാസംകൂടി ബാക്കിയുണ്ട്, ശേഷം ഞങ്ങൾ വിളകൾ കൊയ്യും. എന്നിട്ടും നിങ്ങളുടെ ചുറ്റും നോക്കുക! വയലുകൾ വിളവെടുപ്പിനായി ഇപ്പോള്‍ തയ്യാറാണ്. ദൈവം അവരെ ഭരിക്കണമെന്ന് യഹൂദരല്ലാത്തവര്‍ ഇപ്പോൾ ആഗ്രഹിക്കുന്നു; അവര്‍ ഇപ്പോൾ വിളവെടുക്കുവാൻ തയ്യാറായ നിലങ്ങൾ പോലെയാകുന്നു.
\v 36 ഇതു വിശ്വസിക്കുകയും ഇത്തരത്തിലുള്ള വിളവെടുപ്പിനു പ്രവർത്തിക്കുവാൻ തയ്യാറാകുകയും ചെയ്യുന്ന ഒരുവന്‍ ഇതിനകംതന്നെ പ്രതിഫലം സ്വീകരിച്ച്, നിത്യജീവനുവേണ്ടി ധാരാളം ഫലം ശേഖരിക്കുന്നു. വിത്തു വിതയ്ക്കുന്നവരും വിളവ് കൊയ്യുന്നവരും ഒരുമിച്ച് സന്തോഷിക്കും.
\s5
\v 37 ഒരാള്‍ വിത്ത്‌ വിതക്കുന്നു, മറ്റൊരാള്‍ വിളവു കൊയ്യുന്നു, എന്ന പ്രസ്താവന സത്യമാണ്.
\v 38 നിങ്ങള്‍ നട്ടിട്ടില്ലാത്ത വിളവില്‍നിന്ന് കൊയ്തു കൂട്ടുവാന്‍ ഞാന്‍ നിങ്ങളെ അയക്കുന്നു. മറ്റുള്ളവര്‍ വളരെ പ്രയാസത്തോടെ അദ്ധ്വാനിച്ചു, എന്നാല്‍ നിങ്ങള്‍ ഇപ്പോള്‍ അവരുടെ പ്രവൃത്തികളില്‍ പങ്കുചേരുന്നു.
\s5
\v 39 സ്ത്രീ അവരോട് അവനെക്കുറിച്ചു പറഞ്ഞതൊക്കെയും കേട്ടതിനാല്‍ സുഖാര്‍ പട്ടണത്തില്‍ ജീവിച്ചിരുന്ന അനേകം ശമര്യാക്കാര്‍ യേശുവില്‍ വിശ്വസിച്ചു. സ്ത്രീ പറഞ്ഞത്, 'ഞാന്‍ ഇതുവരെ ചെയ്തതെല്ലാം അവന്‍ എന്നോടു പറഞ്ഞിരിക്കുന്നു.
\v 40 ശമര്യാക്കാര്‍ യേശുവിന്‍റെ അടുക്കല്‍ വന്നപ്പോള്‍, അവരോടുകൂടെ നീണ്ടനാളുകള്‍ പാര്‍ക്കുവാന്‍ അവനെ പ്രേരിപ്പിച്ചു. അതിനാല്‍ രണ്ടു ദിവസം കൂടി അവന്‍ അവിടെ പാര്‍ത്തു.
\s5
\v 41 അവന്‍ അവരോടു പ്രഘോഷിച്ച കാരണത്താല്‍ അവരില്‍ വളരെ ആളുകള്‍ യേശുവില്‍ വിശ്വസിച്ചു.
\v 42 അവര്‍ സ്ത്രീയോട്, അവനെക്കുറിച്ചു നീ ഞങ്ങളോടു പറഞ്ഞ കാരണത്താല്‍ മാത്രമല്ല, ഞങ്ങള്‍ അവന്‍റെ സന്ദേശം കേട്ടതുകൊണ്ടും ഞങ്ങള്‍ ഇപ്പോള്‍ യേശുവില്‍ വിശ്വസിക്കുന്നു. ഈ മനുഷ്യന്‍ വാസ്തവമായി ലോകത്തിന്‍റെ രക്ഷിതാവാകുന്നു എന്നു ഞങ്ങള്‍ ഇപ്പോള്‍ അറിയുന്നു.
\s5
\v 43 ശമര്യയില്‍ രണ്ടു ദിവസം ചിലവഴിച്ചതിനു ശേഷം യേശുവും അവന്‍റെ ശിഷ്യന്മാരും അവിടം വിട്ടു ഗലീല പ്രദേശത്തേക്കു പോയി.
\v 44 (ഒരു പ്രവാചകന്‍ പല സ്ഥലങ്ങളില്‍ ബഹുമാനിക്കപ്പെടും. എന്നാല്‍ അവന്‍ വളര്‍ന്ന സ്ഥലത്ത് ഒരിക്കലും ബഹുമാനിക്കപ്പെടുകയില്ല എന്ന് യേശു തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്)
\v 45 എന്നാല്‍ അവന്‍ ഗലീലയില്‍ എത്തിയപ്പോള്‍, അവിടെയുണ്ടായിരുന്നവരില്‍ അനേകര്‍ അവനെ സ്വാഗതം ചെയ്തു, അവര്‍ തന്നെ അടുത്ത സമയത്ത് പെസഹ ആഘോഷത്തിന്‍റെ സമയത്ത് യെരുശലേമില്‍ ഉണ്ടായിരിക്കുകയും അവന്‍ അവിടെ ചെയ്ത എല്ലാ ആശ്ചര്യകരമായ കാര്യങ്ങളും കണ്ടതിനാലും അവന്‍ ആരാകുന്നു എന്ന് അവര്‍ അറിഞ്ഞിരുന്നു.
\s5
\v 46 യേശു വീണ്ടും ഗലീലയിലെ കാനാവിലേക്ക് മടങ്ങിപ്പോയി. (അവിടെയാണ് അവന്‍ വെള്ളത്തെ വീഞ്ഞാക്കി മാറ്റിയത്.) അവിടെനിന്നും ഇരുപത്തിയേഴു കിലോമീറ്റര്‍ അകലെ കഫര്‍ന്നഹൂമില്‍ താമസിച്ചിരുന്ന ഒരു രാജാവിന്‍റെ ഉദ്യോഗസ്ഥന്‍ ഉണ്ടായിരുന്നു. അവന്‍റെ മകന്‍ രോഗിയായിരുന്നു.
\v 47 യേശു യഹൂദ്യയില്‍നിന്നും ഗലീലയിലേക്കു മടങ്ങിവന്നു എന്ന് ആ മനുഷ്യന്‍ കേട്ടപ്പോള്‍, അവന്‍ കാനാവില്‍ യേശുവിന്‍റെ അരികെ ചെന്ന് അവനോടു യാചിച്ചു, കഫര്‍ന്നഹൂമിലേക്കു വന്ന് എന്‍റെ മകനെ സൗഖ്യമാക്കുക. അവന്‍ മരിപ്പാറായിരിക്കുന്നു!"
\s5
\v 48 യേശു അവനോട്, ഞാന്‍ ആരെന്ന്‍ തെളിയിക്കുന്ന വസ്തുതകള്‍ നീ കാണാതെയും ഞാന്‍ പറയുന്ന അത്ഭുതങ്ങള്‍ ശ്രദ്ധിക്കാതിരിക്കുകയും ചെയ്‌താല്‍ നിനക്കെന്നെ വിശ്വസിപ്പാന്‍ കഴിയുകയില്ല" എന്നു പറഞ്ഞു.
\v 49 എന്നാല്‍ ഉദ്യോഗസ്ഥന്‍ അവനോട്, "യജമാനനെ എന്‍റെ മകന്‍ മരിക്കുന്നതിനു മുന്‍പ് ദയവായി എന്‍റെ ഭവനത്തിലേക്കു വരിക!"
\v 50 യേശു അവനോട്, ഭവനത്തിലേക്കു പോകുക, നിന്‍റെ മകന്‍ ജീവിക്കും." ആ മനുഷ്യന്‍ യേശു പറഞ്ഞതു വിശ്വസിക്കുകയും അവന്‍റെ ഭവനത്തിലേക്കു പോകുകയും ചെയ്തു.
\s5
\v 51 കഫര്‍ന്നഹൂമിലുള്ള അവന്‍റെ ഭവനത്തിലേക്ക് അവന്‍ യാത്ര ചെയ്തുകൊണ്ടിരിക്കുമ്പോള്‍ അവന്‍റെ ദാസന്മാര്‍ വഴിയില്‍ വച്ച് അവനെ കണ്ടുമുട്ടി. അവര്‍ അവനോടു പറഞ്ഞത്, "നിങ്ങളുടെ കുട്ടി ജീവനിലേക്ക് വരുന്നു.”
\v 52 അവന്‍ അവരോട്, "എന്‍റെ മകന്‍ ഏതു സമയത്താണ് രോഗത്തില്‍ നിന്നു പുരോഗതി പ്രാപിച്ചത്?" അവര്‍ അവനോടു പറഞ്ഞത്, "ഇന്നലെ ഉച്ച കഴിഞ്ഞ് ഒരു മണിക്ക് അവന്‍റെ പനി വിട്ടു മാറി.
\s5
\v 53 "നിന്‍റെ മകന്‍ ജീവിക്കുന്നു" എന്ന് യേശു പറഞ്ഞ അതേ സമയത്താണ് ഇതു സംഭവിച്ചത് എന്നു കുട്ടിയുടെ പിതാവ് തിരിച്ചറിഞ്ഞു. ആകയാല്‍ അവനും അവന്‍റെ ഭവനത്തില്‍ ജീവിച്ചിരുന്ന എല്ലാവരും യേശുവില്‍ വിശ്വസിച്ചു.
\v 54 താൻ ആരാണെന്നു തെളിയിക്കുവാൻ യേശു എന്തെങ്കിലും ചെയ്തതു ഇതു രണ്ടാമത്തെ തവണയാണ് . യഹൂദ്യയില്‍നിന്ന് യാത്ര ചെയ്തു ഗലീല പ്രദേശത്തേക്ക് അവന്‍ വന്ന സമയത്താണ് അതു ചെയ്തത്.
\s5
\c 5
\p
\v 1 മറ്റൊരു യഹൂദാ പെരുന്നാളിന്‍റെ സമയം വന്നു. അതിനായി യേശു യെരുശലേമിലേക്കു നടന്നുപോയി.
\v 2 യെരുശലേമില്‍ നഗരത്തിലേക്കു പോകുന്ന കവാടത്തിനരികിൽ, ആടുകളുടെ കവാടം എന്നു പേരുള്ള സ്ഥലമുണ്ട്. യഹൂദന്മാരുടെ ഭാഷയില്‍ ബേഥെസ്ദാ എന്നു വിളിച്ചിരുന്ന ഒരു കുളം ആ കവാടത്തിനു സമീപം ഉണ്ടായിരുന്നു. കുളത്തിനടുത്തായി അഞ്ച് മേൽക്കൂരയുള്ള പൂമുഖങ്ങൾ അല്ലെങ്കിൽ മണ്ഡപങ്ങളുണ്ട്.
\v 3 ധാരാളം ആളുകള്‍ അവിടെ കിടക്കുന്നുണ്ടായിരുന്നു. അവര്‍ സൗഖ്യമാകാത്ത രോഗങ്ങള്‍ ബാധിച്ചവരും കുരുടന്മാരും മുടന്തന്മാരും തളര്‍വാതം പിടിച്ചവരുമായ ആളുകളായിരുന്നു.
\v 4 (ഒരു പ്രത്യേക സമയത്ത് കര്‍ത്താവിന്‍റെ ദൂതന്‍ കുളത്തില്‍ ഇറങ്ങി വെള്ളം ഇളക്കുകയും ആ സമയത്ത് വെള്ളത്തില്‍ ഇറങ്ങുന്നവന്‍ ഏതു രോഗം ബാധിച്ചവന്‍ ആയിരുന്നാലും സൗഖ്യമാകുകയും ചെയ്തിരുന്നു.)
\s5
\v 5 മുപ്പത്തിയെട്ടു വര്‍ഷങ്ങളായി നടക്കുവാന്‍ കഴിയാതിരുന്ന ഒരു മനുഷ്യന്‍ അവിടെ ഉണ്ടായിരുന്നു.
\v 6 അവന്‍ അവിടെ കിടക്കുന്നതു യേശു കാണുകയും അതേ അവസ്ഥയില്‍ വളരെ നാളുകളായി അവിടെയായിരുന്നു എന്നും മനസ്സിലാക്കി. യേശു ആ മനുഷ്യനോട്, "നീ ആരോഗ്യവാനും ശക്തനുമാകുവാന്‍ ആഗ്രഹിക്കുന്നുവോ?" എന്നു ചോദിച്ചു.
\s5
\v 7 ആ മനുഷ്യന്‍ യേശുവിനോടു മറുപടിയായി പറഞ്ഞത്, "യജമാനനെ, വെള്ളം ഇളക്കുമ്പോള്‍ കുളത്തിലേക്ക് ഇറങ്ങുവാന്‍ എന്നെ സഹായിക്കുന്നതിനായി ഇവിടെ ആരുമില്ല. കുളത്തിലേക്കു ഇറങ്ങുവാന്‍ ഞാന്‍ ശ്രമിക്കുമ്പോഴോക്കെയും, മറ്റാരെങ്കിലും എനിക്കു മുമ്പായി ഇറങ്ങുന്നു."
\v 8 യേശു അവനോട്, "എഴുന്നേല്‍ക്കുക! നിന്‍റെ കിടക്ക എടുത്തു നടക്കുക!" എന്നു പറഞ്ഞു.
\s5
\v 9 ഉടന്‍തന്നെ ആ മനുഷ്യന്‍ സൗഖ്യമാകുകയും അവന്‍റെ കിടക്ക എടുത്തു നടക്കുകയും ചെയ്തു. ആ ദിവസം ശബ്ബത്ത് എന്ന് അറിയപ്പെട്ടിരുന്ന യഹൂദന്മാരുടെ വിശ്രമ ദിവസം ആയിരുന്നു.
\s5
\v 10 ആയതിനാല്‍ യഹൂദാ നേതാക്കന്മാര്‍ ആ സൗഖ്യമായ മനുഷ്യനോട്, "ഇന്ന് വിശ്രമ ദിവസമാണ്. ഈ വിശുദ്ധ ദിവസത്തില്‍ കിടക്ക ചുമക്കുന്നതു നമ്മുടെ നിയമത്തിന് എതിരാണെന്ന് നീ അറിയുകയും ചെയ്യുന്നു.
\v 11 സൗഖ്യമായ മനുഷ്യന്‍ അവരോട് പറഞ്ഞു, എന്നെ സൗഖ്യമാക്കിയവന്‍ എന്നോടു പറഞ്ഞത്, "നിന്‍റെ കിടക്ക എടുത്തു നടക്കുക!"
\s5
\v 12 അവര്‍ അവനോടു ചോദിച്ചു, "ആ മനുഷ്യന്‍ ആരായിരുന്നു?"
\v 13 യേശു ആ മനുഷ്യനെ സൗഖ്യമാക്കി എന്നിരുന്നാലും ആ മനുഷ്യന്‍ അവന്‍റെ പേര് അറിഞ്ഞിരുന്നില്ല. അവനെ സൗഖ്യമാക്കിയതിനു ശേഷം യേശു ആ മനുഷ്യനെ വിട്ടു പോകുകയും ആള്‍ക്കൂട്ടത്തില്‍ അപ്രത്യക്ഷനാകുകയും ചെയ്തു.
\s5
\v 14 പിന്നീട്, ആ മനുഷ്യനെ ദൈവാലയത്തില്‍ കണ്ടുമുട്ടുകയും അവനോട്, "നോക്കുക, നീ ഇപ്പോള്‍ സൗഖ്യമായിരിക്കുന്നു. ദോഷമായിട്ടുള്ളതൊന്നും നിനക്കു സംഭവിക്കാതിരിപ്പാന്‍ ഇനിയും പാപം ചെയ്യരുത്" എന്നു പറഞ്ഞു.
\v 15 ആ മനുഷ്യന്‍ പോയി അവനെ സൗഖ്യമാക്കിയത് യേശു ആയിരുന്നു എന്ന് യഹൂദാ നേതാക്കന്മാരോടു പറഞ്ഞു.
\s5
\v 16 യേശു അത്ഭുതകരമായ കാര്യങ്ങള്‍ ചെയ്യുന്നതിനാലും അവന്‍റെ ശക്തി കാണിക്കുന്നതിനാലും ആ പ്രവൃത്തികള്‍ മിക്കപ്പോഴും യഹൂദന്മാരുടെ വിശ്രമ ദിവസം ആയിരുന്ന കാരണത്താലും യേശുവിനെ തടയുവാന്‍ യഹൂദന്മാര്‍ ആരംഭിച്ചു.
\v 17 യേശു അവര്‍ക്കു മറുപടി കൊടുത്തത്, "എന്‍റെ പിതാവ് ഇപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു, ഞാനും പ്രവര്‍ത്തിക്കുന്നു"
\v 18 വിശ്രമ ദിവസത്തിന്‍റെ നിയമങ്ങള്‍ യേശു തെറ്റിക്കുന്ന കാരണത്താല്‍ മാത്രമല്ല, അവന്‍ ദൈവത്തെ സ്വന്തം പിതാവെന്നു വിളിക്കുന്നതിനാലും അവന്‍ ദൈവത്തോടു സമനാണെന്ന് അവകാശപ്പെടുന്നതിന്‍റെയും കാരണത്താല്‍ യഹൂദന്മാര്‍ അവനെ കൊല്ലുവാന്‍ കൂടുതലായി ശ്രമിച്ചുകൊണ്ടിരുന്നു.
\s5
\v 19 യേശു അവരോടു മറുപടി പറഞ്ഞത്, ഞാന്‍ നിങ്ങളോടു സത്യം പറയുന്നു: മനുഷ്യപുത്രനായ ഞാന്‍ എന്‍റെ സ്വന്തം അധികാരത്തില്‍ ഒന്നും ചെയ്യുവാന്‍ കഴിയുകയില്ല. പിതാവ് ചെയ്തു കാണുന്നതു മാത്രമാണ് എനിക്കു ചെയ്യുവാന്‍ കഴിയുന്നത്‌. പിതാവ് എന്തു ചെയ്യുന്നുവോ അതാണ്‌ അവന്‍റെ പുത്രനായ ഞാനും ചെയ്യുന്നത്.
\v 20 പിതാവ് മകനായ എന്നെ സ്നേഹിക്കുന്നു. കൂടാതെ അവന്‍ ചെയ്യുന്നത് എല്ലാം എന്നെ കാണിക്കുന്നു. ഇതിലും വലിയ പ്രവൃത്തികള്‍ തന്നെ പിതാവ് എന്നെ കാണിക്കും. എന്തെന്നാല്‍ എനിക്കു ചെയ്യുവാന്‍ കഴിയുന്നതു നിങ്ങള്‍ കാണുകയും ആശ്ചര്യപ്പെടുകയും ചെയ്യും.
\s5
\v 21 പിതാവ് മരിച്ചവരെ ഉയിര്‍പ്പിച്ച് അവര്‍ക്കു വീണ്ടും ജീവന്‍ നല്‍കുന്നതുപോലെ മനുഷ്യപുത്രനായ ഞാന്‍ ആഗ്രഹിക്കുന്നവര്‍ക്കു ജീവന്‍ നല്‍കുന്നു.
\v 22 പിതാവ് ആരെയും ന്യായം വിധിക്കുന്നില്ല എന്നാല്‍ ന്യായവിധിയെല്ലാം എനിക്കു നല്‍കിയിരിക്കുന്നു.
\v 23 അങ്ങനെ എല്ലാ ആളുകളും പിതാവിനെ ബഹുമാനിക്കുന്ന അതേ രീതിയില്‍ പുത്രനായ എന്നെയും ബഹുമാനിക്കേണ്ടതിനു തന്നെ. എന്നെ ബഹുമാനിക്കാത്ത ആര്‍ക്കും തന്നെ എന്നെ അയച്ച പിതാവിനെ ബഹുമാനിപ്പാന്‍ കഴിയുകയില്ല.
\s5
\v 24 ഞാന്‍ നിങ്ങളോട് സത്യം പറയുന്നു; എന്‍റെ സന്ദേശം കേള്‍ക്കുകയും ദൈവം എന്നെ അയച്ചു എന്നു വിശ്വസിക്കുകയും ചെയ്യുന്നവന് നിത്യജീവന്‍ ഉണ്ട്, അവന്‍ ദൈവത്തിന്‍റെ ന്യായവിധിയില്‍ വരികയില്ല. പകരം, അവന്‍ മരണത്തില്‍നിന്നും ജീവനിലേക്കു പോകുന്നു.
\s5
\v 25 ഞാന്‍ നിങ്ങളോടു സത്യം പറയുന്നു: ഒരു സമയം വരുന്നു, സത്യത്തില്‍ വന്നുമിരിക്കുന്നു, മരിച്ചവര്‍ ദൈവപുത്രനായ എന്‍റെ ശബ്ദംകേള്‍ക്കുകയും, കേള്‍ക്കുന്നവര്‍ ജീവിക്കുകയും ചെയ്യുന്ന സമയം വരുന്നു സത്യമായും വന്നിരിക്കുന്നു.
\s5
\v 26 മനുഷ്യര്‍ക്കു ജീവിക്കുവാന്‍ കഴിയേണ്ടതിനു പിതാവ് പ്രവര്‍ത്തിക്കുന്നതുപോലെ അവര്‍ ജീവിക്കുവാന്‍ കാരണമാകേണ്ടതിനു പിതാവ് പുത്രനായ എനിക്ക് അധികാരം നല്‍കിയിരിക്കുന്നു.
\v 27 ഞാൻ മനുഷ്യപുത്രൻ ആയ തുകൊണ്ട് നീതിയെന്ന് അറിയുന്നതെന്തും ചെയ്യുവാന്‍ പിതാവ് എനിക്ക് അധികാരം നൽകിയിട്ടുണ്ട്.
\s5
\v 28 മരിച്ചവര്‍ എല്ലാവരും എന്‍റെ വിളി കേള്‍ക്കുന്നതിനുള്ള സമയം വരുന്നു എന്നതില്‍ നിങ്ങള്‍ ആശ്ചര്യപ്പെടരുത്.
\v 29 അവര്‍ അവരുടെ കല്ലറകളില്‍നിന്നു പുറത്തു വരും. നന്മ ചെയ്തവരെ ദൈവം നിത്യജീവനിലേക്ക് ഉയര്‍പ്പിക്കും. എന്നാല്‍ തിന്മ ചെയ്തവരെ ന്യായം വിധിച്ച് എന്നെന്നേക്കുമായി ശിക്ഷിക്കേണ്ടതിനു ദൈവം അവരേയും ഉയര്‍പ്പിക്കും.
\s5
\v 30 എനിക്കു സ്വന്തമായി ഒന്നും ചെയ്യുവാന്‍ കഴിയുകയില്ല. എന്‍റെ പിതാവില്‍നിന്ന് കേൾക്കുന്നതനുസരിച്ച് ഞാന്‍ വിധിക്കുന്നു. ഞാൻ നീതിപൂർവ്വം വിധിക്കുന്നു, കാരണം ഞാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ചെയ്യുവാന്‍ ഞാൻ ശ്രമിക്കുന്നില്ല, പക്ഷേ എന്നെ ഇവിടെ അയച്ച പിതാവ് ആഗ്രഹിക്കുന്നതു ഞാന്‍ ചെയ്യുന്നു.
\v 31 എന്നെക്കുറിച്ച് സാക്ഷ്യം പറയുന്നത് ഞാന്‍ മാത്രമാണെങ്കില്‍, എന്‍റെ സാക്ഷ്യം സത്യമോ വിശ്വാസയോഗ്യമോ ആണെന്ന് ആരും വിശ്വസിക്കില്ല
\v 32 എന്നിരുന്നാലും എന്നെക്കുറിച്ചു സാക്ഷ്യം പറയുന്ന മറ്റൊരാൾ ഉണ്ട്, എന്നെക്കുറിച്ചുള്ള അവന്‍റെ സാക്ഷ്യം സത്യമാണെന്നു ഞാന്‍ അറിയുന്നു.
\s5
\v 33 യോഹന്നാന്‍ സ്നാപകന്‍റെ അടുക്കലേക്കു നിങ്ങള്‍ സന്ദേശവാഹകരെ അയച്ചു, എന്നെക്കുറിച്ച് അവന്‍ നിങ്ങളോടു സത്യം പറഞ്ഞു.
\v 34 എന്നെക്കുറിച്ച് അവനോ മറ്റാരെങ്കിലുമോ സാക്ഷിയാകേണ്ട ആവശ്യം വാസ്തവത്തില്‍ എനിക്ക് ആവശ്യമില്ല. എന്നാല്‍ ദൈവത്തിനു നിങ്ങളെ രക്ഷിപ്പാന്‍ കഴിയേണ്ടതിന് ഇക്കാര്യങ്ങള്‍ ഞാന്‍ പറയുന്നു.
\v 35 യോഹന്നാന്‍ സ്നാപകന്‍ കത്തുകയും പ്രകാശിക്കുകയും ചെയ്യുന്ന ഒരു വിളക്കു പോലെ ആയിരുന്നു, അവന്‍റെ സന്ദേശത്തിന്‍റെ പ്രകാശത്തില്‍ നിങ്ങള്‍ അല്പ സമയത്തേക്കു സന്തോഷിച്ച് ഉല്ലസിക്കുകയായിരുന്നു.
\s5
\v 36 എന്നാല്‍ എന്നെക്കുറിച്ച് ഞാന്‍ പറഞ്ഞ സാക്ഷ്യം യോഹന്നാന്‍ പറഞ്ഞ സാക്ഷ്യത്തേക്കാള്‍ വലിയതാണ്. എനിക്കു ചെയ്യുവാന്‍ പിതാവായ ദൈവം അനുവദിച്ചിരിക്കുന്ന എല്ലാ കാര്യങ്ങളും എല്ലാ ദിവസവും ഞാന്‍ ചെയ്യുന്നു. ഞാന്‍ അതു ചെയ്യുന്നതു നിങ്ങള്‍ കാണുന്നു. ഞാന്‍ ആരാണെന്നതിനെക്കുറിച്ച് അവ പറയുന്നു; ഇവിടേയ്ക്കു ഞാന്‍ വന്നതിന്‍റെ ഉദ്ദേശ്യം അവ വിവരിക്കുന്നു. അവ പിതാവ് എന്നെ അയച്ചു എന്നതിന്‍റെ തെളിവാണ്.
\v 37 എന്നെ അയച്ച പിതാവ്, എന്നെക്കുറിച്ച് സാക്ഷ്യം നല്കിയവനാണ്. നിങ്ങള്‍ ഒരിക്കലും അവന്‍റെ ശബ്ദം കേള്‍ക്കുകയോ ശാരീരികമായി അവനെ കാണുകയോ ചെയ്തിട്ടില്ല.
\v 38 അവന്‍റെ വചനം നിങ്ങളിൽ വസിക്കുന്നില്ല എന്നതിന്‍റെ തെളിവ്, അവൻ അയച്ച എന്നെ നിങ്ങൾ വിശ്വസിക്കുന്നില്ല എന്നതാണ്.
\s5
\v 39 നിങ്ങൾ തിരുവെഴുത്തുകൾ ശ്രദ്ധാപൂർവ്വം പഠിക്കുന്നു, കാരണം അവ പഠിക്കുന്നതിലൂടെ നിങ്ങൾക്ക് നിത്യജീവൻ ലഭിക്കുമെന്നു നിങ്ങൾ കരുതുന്നു, ആ തിരുവെഴുത്തുകൾ എന്നെക്കുറിച്ച് പറയുന്നു.
\v 40 എന്നിട്ടും എന്നിൽനിന്നു നിത്യജീവൻ ലഭിക്കത്തക്കവണ്ണം നിങ്ങൾ എന്‍റെയടുക്കൽ വരുവാൻ വിസമ്മതിക്കുന്നു.
\s5
\v 41 ആളുകൾ എന്നെ പ്രശംസിക്കുകയോ അഭിനന്ദിക്കുകയോ ചെയ്താൽ ഞാൻ അവരെ അവഗണിക്കുന്നു.
\v 42 നിങ്ങള്‍ ദൈവത്തെ സ്നേഹിക്കുന്നില്ല എന്നതിനെക്കുറിച്ച് ഞാന്‍ അറിയുന്നു.
\s5
\v 43 ഞാൻ വന്നത് എന്‍റെ പിതാവിന്‍റെ അധികാരത്തോടെയാണ്, എന്നാല്‍ നിങ്ങള്‍ ഇതുവരെയും എന്നെ സ്വാഗതം ചെയ്യുകയോ എന്നില്‍ വിശ്വസിക്കുകയോ ചെയ്യുന്നില്ല. ഒരാള്‍ സ്വന്ത അധികാരത്തില്‍ വന്നാല്‍ നിങ്ങള്‍ അവനെ ശ്രദ്ധിക്കും.
\v 44 ആദരവ് നേടുവാന്‍ നിങ്ങള്‍ നിങ്ങളുടെ ഇടയില്‍ ഉള്ളവര്‍ക്ക് വേണ്ടി കഠിനമായി പ്രവര്‍ത്തിക്കുമ്പോള്‍ നിങ്ങള്‍ക്ക് എങ്ങനെ എന്നില്‍ വിശ്വസിക്കുവാന്‍ കഴിയും. അപ്പോള്‍ത്തന്നെ ഏകദൈവത്തിൽ നിന്നുള്ള യഥാര്‍ത്ഥ ബഹുമാനം അന്വേഷിക്കുന്നതിനെ നിങ്ങള്‍ നിരാകരിക്കുന്നു.
\s5
\v 45 ഞാന്‍ മാത്രമാണ് നിങ്ങളെ പിതാവിന്‍റെ മുമ്പാകെ കുറ്റപ്പെടുത്തുന്നവന്‍ എന്നു ചിന്തിക്കരുത്. മോശെ നിങ്ങളെ സംരക്ഷിക്കും എന്നു ചിന്തിക്കുന്നതിനാല്‍ നിങ്ങളുടെ പ്രത്യാശയും അവനില്‍ വച്ചിരിക്കുന്നു. എന്നിരുന്നാലും, മോശെയാണ് നിങ്ങളെ കുറ്റപ്പെടുത്തുന്നത്.
\v 46 മോശെ പറഞ്ഞതു നിങ്ങള്‍ അംഗീകരിച്ചിരുന്നു എങ്കില്‍ അവന്‍ എന്നെക്കുറിച്ച് വിശദീകരിക്കുന്നതിനാല്‍ ഞാന്‍ പറഞ്ഞതു സത്യമായി നിങ്ങള്‍ സ്വീകരിക്കുമായിരുന്നു.
\v 47 മോശെ എഴുതിയത് നിങ്ങൾ വിശ്വസിക്കാത്തതിനാൽ, ഞാൻ നിങ്ങളോടു പറഞ്ഞതിനെ നിങ്ങൾ എങ്ങനെ വിശ്വസിക്കും!"
\s5
\c 6
\p
\v 1 യേശുവും അവന്‍റെ ശിഷ്യന്മാരും തടാകത്തിനു മറുകരയിലേക്ക് പോയി. തടാകത്തിന്‍റെ പേര് ചിലര്‍ "ഗലീല കടല്‍" എന്നും മറ്റു ചിലര്‍ "തിബെര്യാസ് കടല്‍" എന്നും വിളിച്ചിരുന്നു.
\v 2 രോഗികളായിരുന്നവരെ സൗഖ്യമാക്കിയ അത്ഭുതങ്ങള്‍ യേശു ചെയ്തതു കണ്ടിട്ട് ഒരു വലിയ ജനസമൂഹം അവനെ പിന്തുടര്‍ന്നു.
\v 3 യേശു കുത്തനെയുള്ള ഒരു മലയുടെ ഭാഗത്തേക്കു പോകുകയും അവന്‍റെ ശിഷ്യന്മാരോടുകൂടെ ഇരിക്കുകയും ചെയ്തു.
\s5
\v 4 ഇപ്പോള്‍ യഹൂദന്മാരുടെ ഒരു പ്രത്യേക ആഘോഷമായ പെസഹാ പെരുന്നാളിന്‍റെ സമയമായിരുന്നു.
\v 5 ഒരു വലിയ ജന സമൂഹം അവന്‍റെ അടുക്കലേക്കു വരുന്നതായി യേശു കണ്ടു. യേശു ഫിലിപ്പോസിനോട്, "ഈ ജനത്തിനു ഭക്ഷിപ്പാന്‍ നാം എവിടെനിന്ന് അപ്പം വാങ്ങും?" എന്നു ചോദിച്ചു.
\v 6 അവന്‍ ഏതുവിധത്തിലുള്ള മറുപടി കൊടുക്കും എന്നു കാണുവാനായി അവനെ പരീക്ഷിക്കേണ്ടതിനാണ് ഫിലിപ്പോസിനോടു ചോദിച്ചത്. എന്നാല്‍ ഈ പ്രശ്നത്തില്‍ അവന്‍ എന്തു ചെയ്യുവാന്‍ പോകുന്നു എന്ന് യേശു അറിഞ്ഞിരുന്നു.
\s5
\v 7 ഫിലിപ്പോസ് അവനോട്, "ഒരു മനുഷ്യന്‍ ഇരുന്നൂറു ദിവസത്തെ ജോലിയില്‍നിന്നു സമ്പാദിക്കുന്ന പണം നമ്മുടെ കൈയ്യില്‍ ഉണ്ടെങ്കില്‍പോലും ഈ വലിയ ജനസമൂഹത്തിലുള്ള ഓരോ വ്യക്തിക്കും തിന്നുവാന്‍ ഒരു ചെറിയ കഷണം വാങ്ങുവാന്‍ ആവശ്യമായ പണം പോരാതെ വരും." എന്നു പറഞ്ഞു.
\v 8 അവന്‍റെ ശിഷ്യന്മാരില്‍ മറ്റൊരുവനായ ശിമോന്‍ പത്രൊസിന്‍റെ സഹോദരന്‍ അന്ത്രെയൊസ് യേശുവിനോട് പറഞ്ഞത്,
\v 9 അഞ്ച് യവത്തപ്പവും രണ്ടു ചെറിയ മീനും കൈവശമുള്ള ഒരു ബാലന്‍ ഇവിടെയുണ്ട്. ഇത്ര വളരെ ആളുകള്‍ക്ക് അല്പമായ ഭക്ഷണംകൊണ്ട് എങ്ങനെ തിന്നുവാന്‍ കൊടുക്കും?"
\s5
\v 10 ജനങ്ങള്‍ ഒരുമിച്ചു കൂടിവന്ന ആ സ്ഥലത്ത് വളരെ പുല്ലുണ്ടായിരുന്നു. അതിനാല്‍ യേശു പറഞ്ഞത്, "ജനങ്ങളോട് നിലത്ത് ഇരിക്കുവാനായി പറയുക. അവര്‍ എല്ലാവരും ഇരുന്നു. "ജനങ്ങളെ ശിഷ്യന്മാര്‍ എണ്ണിയപ്പോള്‍ ഏകദേശം അയ്യായിരം പേര്‍ ഉള്ളതായി കണ്ടു.
\v 11 തുടര്‍ന്നു യേശു ചെറിയ അപ്പവും മീനും കൈയിലെടുത്ത് അവക്കായി ദൈവത്തിനു നന്ദി പറഞ്ഞു. പിന്നീടു നിലത്ത് ഇരുന്നിരുന്ന ജനങ്ങളുടെ ഇടയില്‍ ആ അപ്പവും മീനും കൈമാറി. ജനങ്ങള്‍ ആവശ്യാനുസരണം അപ്പവും മീനും ഭക്ഷിച്ചു.
\v 12 എല്ലാവരും ഭക്ഷിച്ചു തീര്‍ന്നപ്പോള്‍ അവന്‍ അവന്‍റെ ശിഷ്യന്മാരോട്, "ജനങ്ങള്‍ ശേഷിപ്പിച്ച യവത്തപ്പവും അതിന്‍റെ കഷണങ്ങളും എല്ലാം ശേഖരിക്കുക. ഒന്നും പാഴാക്കരുത്" എന്നു പറഞ്ഞു.
\s5
\v 13 ആയതിനാല്‍ അവര്‍ അഞ്ച് യവത്തപ്പത്തിന്‍റെ തിന്നു ശേഷിച്ച കഷണങ്ങള്‍ ശേഖരിക്കുകയും പന്ത്രണ്ടു വലിയ കൊട്ട നിറച്ചെടുക്കുകയും ചെയ്തു.
\v 14 ജനങ്ങളുടെ മുന്‍പില്‍ യേശു ചെയ്ത അത്ഭുതം അവര്‍ കണ്ടതിനു ശേഷം അവര്‍ പറഞ്ഞത്, "ലോകത്തിലേക്ക് ദൈവം അയക്കുവാനിരിക്കുന്ന പ്രവാചകന്‍ തീര്‍ച്ചയായും ഇവന്‍ ആകുന്നു!"
\v 15 ജനങ്ങള്‍ വന്ന് അവനെ അവരുടെ രാജാവാക്കുവാന്‍ നിര്‍ബ്ബന്ധിക്കുവാന്‍ ഭാവിക്കുന്നു എന്ന് യേശു അറിഞ്ഞു. അതിനാല്‍ യേശു അവരെ വിട്ട് ഏകനായി മലയിലേക്കു കയറി.
\s5
\v 16 സന്ധ്യയായപ്പോള്‍ അവന്‍റെ ശിഷ്യന്മാര്‍ ഗലീലാ തടാകത്തിലേക്ക് പോയി,
\v 17 ഒരു പടകില്‍ കയറി തടാകത്തിന്‍റെ കുറുകെ കഫര്‍ന്നഹൂം നഗരത്തിലേക്കു യാത്ര ചെയ്തു. അപ്പോള്‍ ഇരുട്ടായി. യേശു അതുവരെ അവരോടൊപ്പം ചേര്‍ന്നിരുന്നില്ല.
\v 18 ഒരു ശക്തിയേറിയ കാറ്റ് അടിക്കുവാന്‍ ആരംഭിക്കുകയും തടാകത്തിലെ തിരമാലകള്‍ വളരെ മോശമാവുകയും ചെയ്തു.
\s5
\v 19 അവര്‍ അഞ്ചോ ആറോ കിലോ മീറ്ററുകള്‍ തുഴഞ്ഞതിനു ശേഷം, യേശു കടലിന്മീതെ നടക്കുന്നതും പടകിനോട് അടുത്തുവരുന്നതും ശിഷ്യന്മാര്‍ കണ്ടു. അവര്‍ പേടിച്ചുപോയിരുന്നു!
\v 20 യേശു അവരോട്, "ഇത് ഞാനാകുന്നു! ഭയപ്പെടരുത്!" എന്നു പറഞ്ഞു.
\v 21 അവനെ പടകില്‍ കയറ്റുന്നതില്‍ അവര്‍ വളരെയധികം സന്തുഷ്ടരായിരുന്നു. അവന്‍ അവരോടൊപ്പം ചേര്‍ന്ന ഉടന്‍തന്നെ അവരുടെ പടക് അവര്‍ പോകുവാനിരുന്ന സ്ഥലത്ത് എത്തി.
\s5
\v 22 പിറ്റേദിവസം തടാകത്തിന്‍റെ മറുകരയില്‍ താമസിച്ചിരുന്ന ജനങ്ങള്‍, തലേദിവസം അവിടെ ഒരു പടകു മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നു തിരിച്ചറിഞ്ഞു. യേശു അവന്‍റെ ശിഷ്യന്മാരോടുകൂടെ പടകില്‍ പോയിരുന്നില്ല എന്നും അവര്‍ അറിഞ്ഞു.
\v 23 ചില ആളുകള്‍ അവര്‍ക്കുണ്ടായിരുന്ന മറ്റു പടകുകളില്‍ തിബെര്യാസ് നഗരത്തില്‍നിന്നു തടാകത്തിന് ഇക്കരെ കടന്നുവന്നു. കര്‍ത്താവ് അപ്പത്തിനായി ദൈവത്തിനു സ്തോത്രം അര്‍പ്പിച്ചിട്ടു ജനങ്ങള്‍ അപ്പം തിന്ന സ്ഥലത്തിനു സമീപം അവരുടെ പടകുകള്‍ നിര്‍ത്തി.
\s5
\v 24 യേശുവും അവന്‍റെ ശിഷ്യന്മാരും അവിടെ ഇല്ലായിരുന്നു എന്ന് ജനം തിരിച്ചറിഞ്ഞപ്പോള്‍ അവരില്‍ ചിലര്‍ യേശുവിനെ അന്വേഷിച്ച് ആ പടകുകളില്‍ കയറി കഫര്‍ന്നഹൂമിലേക്കു യാത്ര ചെയ്തു.
\v 25 അവര്‍ യേശുവിനെ തിരയുകയും ഗലീല തടാകത്തിന്‍റെ മറുഭാഗത്ത് കഫര്‍ന്നഹൂമില്‍ അവനെ കണ്ടെത്തുകയും ചെയ്തു. അവര്‍ അവനോട്, "ഗുരോ, നീ ഒരു പടകിലും വന്നില്ല എന്നു ഞങ്ങള്‍ അറിയുന്നു, എന്നാല്‍ എപ്പോള്‍ എങ്ങനെ നീ ഇവിടെ വന്നു?" എന്നു ചോദിച്ചു.
\s5
\v 26 യേശു അവരോട്, "ഞാന്‍ നിങ്ങളോട് സത്യമായി പറയുന്നു: ഞാന്‍ ആരാകുന്നു എന്നു കാണിക്കേണ്ടതിനു ഞാന്‍ ചെയ്ത അത്ഭുതങ്ങള്‍ കണ്ടതിനാല്‍ അല്ല നിങ്ങള്‍ എന്നെ അന്വേഷിച്ചത്, അല്ല! നിങ്ങള്‍ വയറു നിറയുന്നതുവരെ അപ്പം തിന്നതിനാലാണ് എന്നെ അന്വേഷിച്ചത്.
\v 27 വേഗത്തില്‍ നശിച്ചു പോകുന്ന അപ്പത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നതു നിര്‍ത്തുക! അതിനുപകരം നിങ്ങള്‍ക്കായി നിത്യജീവന്‍ നൽകുന്ന ഭക്ഷണത്തിനുവേണ്ടി പ്രവര്‍ത്തിക്കുക! ദൈവത്തിന്‍റെ തിരഞ്ഞെടുക്കപ്പെട്ട വന്‍, മനുഷ്യപുത്രനായ ഞാന്‍തന്നെ ആ അപ്പം നിങ്ങള്‍ക്കു നല്‍കും. എല്ലാ വിധത്തിലും പിതാവായ ദൈവം എന്നെ അംഗീകരിച്ചിരിക്കുന്നു.
\s5
\v 28 തുടര്‍ന്നു ജനങ്ങള്‍ അവനോട്, "ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ ഞങ്ങള്‍ എന്തു പ്രവര്‍ത്തനവും സേവനവുമാണ്‌ ചെയ്യേണ്ടത്?" എന്നു ചോദിച്ചു.
\v 29 യേശു മറുപടി പറഞ്ഞത്, "നിങ്ങള്‍ ചെയ്യുവാന്‍ ദൈവം ആഗ്രഹിക്കുന്നത്: അവന്‍ അയച്ചവനായ എന്നില്‍ വിശ്വസിക്കുക എന്നതാണ്."
\s5
\v 30 അതിനാല്‍ അവര്‍ അവനോട്, "നീ ദൈവത്തില്‍നിന്നു വന്നു എന്ന് ഞങ്ങള്‍ കണ്ടു വിശ്വസിക്കേണ്ടതിനു നീ ആരാകുന്നു എന്നു തെളിയിക്കുവാന്‍ മറ്റൊരു അത്ഭുതം ചെയ്യുക എന്നു പറഞ്ഞു. നീ ഞങ്ങള്‍ക്കുവേണ്ടി എന്തു ചെയ്യും?
\v 31 "അവര്‍ക്കു ഭക്ഷിപ്പാന്‍ ദൈവം സ്വര്‍ഗ്ഗത്തില്‍നിന്ന് അപ്പം കൊടുത്തു" എന്നു തിരുവെഴുത്തുകളില്‍ പറയുന്നതുപോലെ നമ്മുടെ പൂര്‍വ്വികന്മാര്‍ നിര്‍ജ്ജന പ്രദേശത്ത്‌ മന്ന തിന്നു.
\s5
\v 32 യേശു അവരോട്, "ഞാന്‍ ഒരു സത്യം നിങ്ങളോടു പറയുന്നു, സ്വര്‍ഗ്ഗത്തില്‍നിന്നുള്ള അപ്പം നിങ്ങളുടെ പൂര്‍വ്വികന്മാര്‍ക്കു മോശെയല്ല കൊടുത്തത്. അല്ല, എന്‍റെ പിതാവാണ്. അവന്‍ തന്നെ സ്വര്‍ഗ്ഗത്തില്‍നിന്നുള്ള യഥാര്‍ത്ഥ അപ്പം നിങ്ങള്‍ക്കു നല്‍കുന്നവന്‍.
\v 33 എല്ലാവര്‍ക്കും ഈ ലോകത്തില്‍ സത്യമായി ജീവിക്കുവാന്‍ കഴിയേണ്ടതിനു സ്വര്‍ഗ്ഗത്തില്‍നിന്ന് ഇറങ്ങി വന്നവനായ ഞാന്‍ തന്നെ ദൈവത്തിന്‍റെ യഥാര്‍ത്ഥ അപ്പം ആകുന്നു." എന്നു പറഞ്ഞു.
\v 34 അവന്‍ എന്താണ് അര്‍ത്ഥമാക്കുന്നത് എന്നു ഗ്രഹിക്കാതെ അവര്‍ അവനോട്, "യജമാനനെ, ഞങ്ങള്‍ക്ക് ഈ അപ്പം എപ്പോഴും നല്‍കേണമേ" എന്നു പറഞ്ഞു.
\s5
\v 35 യേശു അവരോട്, "ജീവിക്കുവാന്‍ ആളുകള്‍ക്ക് ഭക്ഷണം ആവശ്യമായിരിക്കുന്നതുപോലെ, ആത്മീകമായി ജീവിക്കുവാന്‍ എല്ലാവര്‍ക്കും എന്നെ ആവശ്യമാണ്‌. സാധാരണ ഭക്ഷണവും വെള്ളവും കഴിക്കുന്നവര്‍ക്കു വീണ്ടും വിശക്കുകയും ദാഹിക്കുകയും ചെയ്യും. എന്നാല്‍ ആത്മീയമായി ജീവിക്കുവാന്‍ തങ്ങളെ പ്രാപ്തരാക്കേണ്ടതിന് എന്നോടു ചോദിക്കുകയും എന്നില്‍ വിശ്വസിക്കുകയും ചെയ്യുന്നവര്‍ക്ക് വേണ്ടി ഞാന്‍ ഇതു ചെയ്യും.
\v 36 എന്നിരുന്നാലും ഞാന്‍ നിങ്ങളോടു പറയുന്നത്, നിങ്ങള്‍ എന്നെ കാണുന്നു എന്നുവരികിലും നിങ്ങള്‍ ഇപ്പോഴും എന്നെ വിശ്വസിക്കുന്നില്ല.
\v 37 എന്‍റെ പിതാവ് എനിക്കു തരുന്ന എല്ലാവരും എന്‍റെ അടുക്കല്‍ വരുന്നു, എന്‍റെ അടുക്കല്‍ വരുന്ന ഒരുവനെയും ഞാന്‍ ഒരിക്കലും തള്ളിക്കളയുകയില്ല.
\s5
\v 38 ഞാന്‍ ആഗ്രഹിക്കുന്നതു ചെയ്യുവാനല്ല ഞാന്‍ സ്വര്‍ഗ്ഗത്തില്‍നിന്ന് വന്നത്, എന്നാല്‍ എന്നെ അയച്ചവന്‍റെ ഇഷ്ടം ചെയ്യുവാനത്രേ വന്നത്.
\v 39 എന്നെ അയച്ചവന്‍ ആഗ്രഹിക്കുന്നത്, എനിക്കു നല്കിയവരാരും നഷ്ടപ്പെടാതെ ഞാന്‍ സര്‍വ്വരെയും ന്യായം വിധിക്കുന്ന അന്ത്യ നാളില്‍ എല്ലാവരേയും വീണ്ടും ജീവിപ്പിക്കുക എന്നതുമാണ്.
\v 40 പുത്രനായ എന്നെ വിശ്വാസത്തില്‍ നോക്കുന്ന എല്ലാവര്‍ക്കും എന്നില്‍ വിശ്വസിക്കുന്നവര്‍ക്കും നിത്യജീവന്‍ ഉണ്ടാകേണം എന്നതാണ് എന്‍റെ പിതാവ് ആഗ്രഹിക്കുന്നത്. അന്ത്യ നാളില്‍ ഞാന്‍ അവരെ വീണ്ടും ജീവിപ്പിക്കും.
\s5
\v 41 "സ്വര്‍ഗ്ഗത്തില്‍നിന്നും ഇറങ്ങിവന്ന യഥാര്‍ത്ഥ അപ്പം ഞാനാകുന്നു" എന്ന് അവന്‍ പറഞ്ഞ കാരണത്താല്‍ യേശുവിനെക്കുറിച്ചു യഹൂദാ നേതാക്കന്മാര്‍ പിറുപിറുക്കുവാന്‍ തുടങ്ങി.
\v 42 അവര്‍ പറഞ്ഞത്, "ഇവന്‍ യോസേഫിന്‍റെ പുത്രനായ യേശു അല്ലയോ, അവന്‍റെ പിതാവും മാതാവും ആരാകുന്നു എന്നു നാം അറിയുന്നു. ഞാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നു വന്നു" എന്ന് എങ്ങനെ സത്യത്തില്‍ അവനു പറയുവാന്‍ കഴിയും.
\s5
\v 43 യേശു അവരോടു മറുപടി പറഞ്ഞത്, "ഞാന്‍ ഇപ്പോള്‍ പറഞ്ഞതിനെക്കുറിച്ചു നിങ്ങളില്‍ തന്നെ പിറുപിറുക്കുന്നതു നിര്‍ത്തുക.
\v 44 എന്നെ അയച്ച എന്‍റെ പിതാവ് ആളുകള്‍ എന്‍റെ അടുക്കൽ വരാൻ ആഗ്രഹിക്കുന്നു. നിത്യജീവൻ സ്വീകരിക്കുവാൻ മറ്റാരും എന്‍റെയടുക്കൽ വരില്ല. അവസാന ന്യായവിധി ദിവസം എന്‍റെ അടുക്കൽ വരുന്നവരെ ഞാൻ വീണ്ടും ജീവിപ്പിക്കും
\v 45 പ്രവാചകന്മാരില്‍ ഒരാള്‍ വളരെ നാളുകള്‍ക്കു മുന്‍പ് ഇങ്ങനെ എഴുതി, ‘ദൈവം എല്ലാവരേയും പഠിപ്പിക്കും.' എന്‍റെ പിതാവില്‍നിന്നു കേള്‍ക്കുകയും പഠിക്കുകയും ചെയ്യുന്ന എല്ലാവരും എന്നില്‍ വിശ്വസിക്കും.
\s5
\v 46 ഞാന്‍ ദൈവത്തില്‍നിന്നു വരുന്നു. ഞാന്‍ ഒരുവന്‍ മാത്രമാണ് എന്‍റെ പിതാവിനെ കണ്ടിട്ടുള്ളത്. മറ്റാരും അവനെ കണ്ടിട്ടില്ല.
\v 47 ഞാന്‍ നിങ്ങളോടു സത്യം പറയുന്നു! എന്നില്‍ വിശ്വസിക്കുന്നവര്‍ക്കു നിത്യജീവന്‍ ഉണ്ട്.
\s5
\v 48 യഥാര്‍ത്ഥ ജീവന്‍ നല്‍കുന്ന അപ്പം ഞാന്‍ ആകുന്നു.
\v 49 നിങ്ങള്‍ പൂര്‍വ്വികന്മാര്‍ നിര്‍ജ്ജനപ്രദേശത്തു മന്ന തിന്നിട്ടും അവര്‍ മരിച്ചു.
\s5
\v 50 സ്വര്‍ഗ്ഗത്തില്‍ നിന്ന് ഇറങ്ങി വന്നവനായ അപ്പത്തെക്കുറിച്ചു ഞാന്‍ സംസാരിക്കുന്നു. ആ അപ്പം ജനങ്ങള്‍ തിന്നുന്നു എങ്കില്‍ അവരുടെ ആത്മാവ് ഒരിക്കലും മരിക്കയില്ല.
\v 51 മനുഷ്യരെ യഥാര്‍ത്ഥമായി ജീവിപ്പിക്കുന്ന, സ്വര്‍ഗ്ഗത്തില്‍നിന്ന് ഇറങ്ങി വന്ന അപ്പം ഞാന്‍ ആകുന്നു. ആരെങ്കിലും ഈ അപ്പം തിന്നുന്നു എങ്കില്‍ അവന്‍ എന്നെന്നേക്കും ജീവിക്കും. ഈ ലോകത്തിന്‍റെ ജീവനുവേണ്ടി ഞാന്‍ കൊടുക്കുന്ന അപ്പം എന്‍റെ ഭൌതിക ശരീരത്തിന്‍റെ മരണം ആകുന്നു.
\s5
\v 52 ഈ സമയത്ത് യേശുവിനെ കേട്ടുകൊണ്ടിരുന്ന യഹൂദന്മാര്‍ കോപത്തോടെ പരസ്പരം തര്‍ക്കിക്കുകയായിരുന്നു. മറ്റുള്ളവര്‍ തന്‍റെ ശരീരം തിന്നും എന്ന് എങ്ങനെയാണ് ഒരുവന് വാഗ്ദാനം ചെയ്യുവാന്‍ കഴിയുക എന്നത് അവര്‍ക്കു ഗ്രഹിക്കുവാന്‍ കഴിഞ്ഞില്ല.
\v 53 അതിനാല്‍ പ്രയാസമുള്ള വാക്കുകളാല്‍ യേശു അവരെ എതിരിട്ടു: "ഞാന്‍ നിങ്ങളോടു സത്യം പറയുന്നു: മനുഷ്യപുത്രനായ എന്‍റെ മാംസം നിങ്ങള്‍ തിന്നുകയും എന്‍റെ രക്തം കുടിക്കുകയും ചെയ്യാതിരുന്നാല്‍ നിങ്ങള്‍ ഒരിക്കലും എന്നെന്നേക്കുമായി ജീവിക്കുകയില്ല.
\s5
\v 54 എന്‍റെ മാംസം തിന്നുകയും എന്‍റെ രക്തം കുടിക്കുകയും ചെയ്യുന്നവന്‍ എന്നെന്നേക്കും ജീവിക്കും. അന്ത്യ നാളില്‍ ഞാന്‍ അവരെ വീണ്ടും ജീവിപ്പിക്കും.
\v 55 എന്തുകൊണ്ടെന്നാല്‍ എന്‍റെ മാംസം സാക്ഷാല്‍ ആത്മീക ഭക്ഷണവും എന്‍റെ രക്തം സാക്ഷാല്‍ ആത്മീക പാനീയവും ആകുന്നു.
\v 56 എന്‍റെ മാംസം തിന്നുകയും എന്‍റെ രക്തം കുടിക്കുകയും ചെയ്യുന്നവര്‍ക്ക് എന്നോടൊപ്പം ഒരു ഉറ്റ ബന്ധം ഉണ്ടായിരിക്കുകയും, കൂടാതെ എനിക്ക് അവരുമായി ഒരു അടുത്ത ബന്ധവും ഉണ്ടായിരിക്കും.
\s5
\v 57 സകലര്‍ക്കും ജീവന്‍ നല്‍കുന്ന എന്‍റെ പിതാവ് എന്നെ അയച്ചിരിക്കുന്നു, എന്‍റെ പിതാവ് എന്നെ പ്രാപ്തനാക്കിയതിനാല്‍ ഞാന്‍ ജീവിക്കുന്നു. അതേരീതിയില്‍ ഞാന്‍ അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതിനാല്‍ എന്നെ തിന്നുന്നവര്‍ എന്നെന്നേക്കും ജീവിക്കും.
\v 58 സ്വര്‍ഗ്ഗത്തില്‍നിന്നും ഇറങ്ങി വന്ന സാക്ഷാല്‍ അപ്പം ഞാനാകുന്നു. എന്നെ തിന്നുന്നവന്‍—ഒരിക്കലും മരിക്കയില്ല, എന്നേയ്ക്കും ജീവിക്കും! നിങ്ങളുടെ പിതാക്കന്മാർ മന്ന ഭക്ഷിക്കുകയും പിന്നീട് മരിക്കുകയും ചെയ്തതുപോലെയല്ല ഞാന്‍ ചെയ്യുന്നത്.
\v 59 കഫര്‍ന്നഹൂം പട്ടണത്തിലെ യഹൂദന്മാരുടെ സിനഗോഗില്‍ അവന്‍ പഠിപ്പിച്ചുകൊണ്ടിരിക്കെ ഈ കാര്യങ്ങള്‍ യേശു പറഞ്ഞു.
\s5
\v 60 അവന്‍റെ ശിഷ്യന്മാരില്‍ പലരും പറഞ്ഞത്, "അവന്‍ പഠിപ്പിക്കുന്നത് മനസ്സിലാക്കാൻ പ്രയാസമാണ്. അവന്‍ പറയുന്നത് ഒരുവന് എങ്ങനെയാണ് അംഗീകരിക്കുവാന്‍ കഴിയുന്നത്‌?"
\v 61 അവന്‍റെ ശിഷ്യന്മാരില്‍ ചിലര്‍ പരാതിപ്പെടുന്നു എന്ന് യേശുവിനു അറിവുണ്ടായിരുന്നു, അതിനാല്‍ അവന്‍ അവരോട്, "ഞാന്‍ പഠിപ്പിക്കുന്നതു നിങ്ങള്‍ക്ക് ഇടര്‍ച്ച വരുത്തുന്നുവോ? എന്നു ചോദിച്ചു.
\s5
\v 62 സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങി വന്നവനും, മുമ്പായിരുന്ന ഇടത്തേക്ക് കയറിപ്പോകുന്നവനുമായി എന്നെ കണ്ടാൽ ഒരുപക്ഷേ നിങ്ങൾ എന്‍റെ സന്ദേശം വിശ്വസിക്കും!
\v 63 ഒരുവന് എന്നേക്കും ജീവിക്കുവാൻ കഴിയുന്ന ജീവന്‍ ആത്മാവ് മാത്രമേ നൽകുന്നുള്ളൂ. ഈ വിഷയത്തില്‍ മനുഷ്യ സ്വഭാവം ഒന്നുംതന്നെ സഹായിക്കുന്നില്ല. ഞാൻ നിങ്ങളെ പഠിപ്പിച്ച വാക്കുകൾ ആത്മാവിനെക്കുറിച്ചും നിത്യജീവനെക്കുറിച്ചും സംസാരിക്കുന്നു.
\s5
\v 64 എന്നിട്ടും ഞാന്‍ പഠിപ്പിക്കുന്നത്‌ വിശ്വസിക്കാത്തവര്‍ നിങ്ങളിലുണ്ട്. അവന്‍റെ പ്രവൃത്തി ആരംഭിച്ച സമയം മുതല്‍ അവനില്‍ വിശ്വസിക്കാത്തവര്‍ ആരെന്നും ആര് തന്നെ ഒറ്റിക്കൊടുക്കുമെന്നും യേശു അറിഞ്ഞിരുന്നതിനാലാണ് യേശു ഇത് പറഞ്ഞത്‌.
\v 65 തുടര്‍ന്ന് അവന്‍ പറഞ്ഞത്, "എന്‍റെ പിതാവ് എന്‍റെ അടുക്കലേക്കു വരുവാന്‍ ഒരുവനെ പ്രാപ്തനാക്കുന്നില്ല എന്നു വരികില്‍ ആര്‍ക്കും തന്നെ എന്‍റെ അടുക്കല്‍ വരുവാനോ എന്നെന്നേക്കും ജീവിക്കുവാനോ കഴിയുകയില്ല. എന്നു ഞാന്‍ പറഞ്ഞത് അതുകൊണ്ടാണ്"
\s5
\v 66 ആ സമയം മുതല്‍ യേശുവിന്‍റെ ശിഷ്യന്മാരില്‍ പലരും അവനെ വിട്ടു പോകുകയും അവനോടുകൂടെ അധികം തുടര്‍ന്നതുമില്ല.
\v 67 അതിനാല്‍ അവന്‍ തന്‍റെ പന്ത്രണ്ടു ശിഷ്യന്മാരോട്, "നിങ്ങളും എന്നെ വിട്ടു പോകുവാന്‍ ആഗ്രഹിക്കുന്നില്ലേ?" എന്നു ചോദിച്ചു.
\v 68 ശിമോന്‍ പത്രൊസ് മറുപടിയായി, "കര്‍ത്താവേ, ഞങ്ങള്‍ നിന്നെ വിട്ടു പോകയില്ല, എന്തുകൊണ്ടെന്നാല്‍ ഞങ്ങള്‍ക്കു പോകുവാന്‍ കഴിയുന്ന നിന്നെപ്പോലെ മറ്റൊരു വ്യക്തി ഇല്ല." എന്നു പറഞ്ഞു. എന്നെന്നേക്കും ജീവിക്കുവാന്‍ ഞങ്ങളെ അനുവദിക്കുന്ന സന്ദേശം നിന്‍റെ അടുക്കല്‍ മാത്രമാണുള്ളത്!
\v 69 ഞങ്ങള്‍ നിന്നില്‍ വിശ്വസിക്കുന്നു, ദൈവം അയച്ച പരിശുദ്ധനായവന്‍ നീ ആണെന്ന് ഞങ്ങള്‍ നിശ്ചയമായും അറിയുന്നു."
\s5
\v 70 യേശു അവരോട് മറുപടി പറഞ്ഞത്, "ഞാന്‍ തിരഞ്ഞെടുത്ത പന്ത്രണ്ടു പേരായ നിങ്ങള്‍ അത് വിശ്വസിക്കുന്നു എന്നു നിങ്ങള്‍ പറയുന്നു. എന്നാല്‍ നിങ്ങളില്‍ ഒരാള്‍ പിശാചിന്‍റെ നിയന്ത്രണത്തിന്‍ കീഴില്‍ ആകുന്നു."
\v 71 ശിമോന്‍ ഇസ്കര്യോത്തയുടെ മകനായ യൂദയെക്കുറിച്ചാണ് അവന്‍ സംസാരിച്ചത്. യൂദ പന്ത്രണ്ടു പേരില്‍ ഒരുവനായിരുന്നിട്ടും, പിന്നീട് യേശുവിനെ ഒറ്റിക്കൊടുത്തവന്‍ അവന്‍ ആയിരുന്നു.
\s5
\c 7
\p
\v 1 ഇതിനുശേഷം, യേശു ഗലീലയിലെ മറ്റു പ്രദേശങ്ങളിലേക്കു പോയി. യഹൂദയിലേക്കുള്ള യാത്ര അവന്‍ ഒഴിവാക്കി, കാരണം യഹൂദ അധികാരികൾ അവനെതിരെ കുറ്റം ചുമത്താനും വധശിക്ഷ നൽകാനുമുള്ള വഴി അന്വേഷിക്കുകയായിരുന്നു.
\v 2 അപ്പോൾ യഹൂദന്‍മാരുടെ കൂടാര പെരുന്നാളിന്‍റെ സമയമായിരുന്നു. വളരെക്കാലം മുന്‍പ് പുറപ്പാടിന്‍റെ കാലത്ത് യഹൂദ ജനത കൂടാരങ്ങളിൽ താമസിച്ചിരുന്നതിനെ ഓർക്കുന്ന ഒരു സമയമായിരുന്നു അത്.
\s5
\v 3 യഹൂദ്യയിൽ പെരുന്നാള്‍ നടക്കുവാനിരിക്കെ, യേശുവിന്‍റെ സഹോദരന്മാർ അവനോടു പറഞ്ഞു, “ഇവിടെ വിട്ട് യഹൂദ്യയിലേക്കു പോകുക, അതുവഴി നിനക്കു ചെയ്യുവാന്‍ കഴിയുന്ന ശക്തമായ പ്രവൃത്തികൾ നിന്‍റെ മറ്റ് അനുയായികൾക്കു കാണുവാൻ കഴിയും.
\v 4 പ്രസിദ്ധനാകുവാൻ ആഗ്രഹിക്കുന്ന ആരും രഹസ്യമായി കാര്യങ്ങൾ ചെയ്യുന്നില്ല. നീ ഈ അത്ഭുതങ്ങൾ ചെയ്യുന്നുവെന്ന് നീ പറയുന്നു, അതിനാൽ എല്ലാവർക്കും കാണുവാനായി അവിടെ ചില അത്ഭുതങ്ങൾ ചെയ്യുക!”
\s5
\v 5 അവന്‍റെ സ്വന്തം ഇളയ സഹോദരന്മാർ പോലും അവനിൽ വിശ്വസിക്കുകയോ അവൻ സത്യം പറയുന്നുവെന്ന് വിചാരിക്കുകയോ ചെയ്തില്ല.
\v 6 അതിനാൽ യേശു അവരോടു പറഞ്ഞു, “എന്‍റെ പ്രവൃത്തി അവസാനിപ്പിക്കാൻ ഇനിയും സമയമായിട്ടില്ല. എന്നാല്‍, നിങ്ങൾ ആഗ്രഹിക്കുന്നതെന്തും നേടുവാൻ ഏതു സമയവും നിങ്ങൾക്കു തിരഞ്ഞെടുക്കുവാന്‍ കഴിയും.
\v 7 തങ്ങൾക്കുവേണ്ടി ജീവിക്കുകയും ഈ ലോകത്തിലെ കാര്യങ്ങളെ സ്നേഹിക്കുകയും ചെയ്യുന്ന ആളുകൾക്ക് നിങ്ങളെ പകയ്ക്കുവാന്‍ കഴിയുകയില്ല, പക്ഷേ അവർ എന്നെ പകയ്ക്കുന്നു. അവരുടെ ജീവിതത്തിൽ അവർ ചെയ്യുന്നത് തിന്മയാണെന്ന് അവരോട് പറയുന്നവന്‍ ഞാനാണ്.
\s5
\v 8 നിങ്ങള്‍ എനിക്ക് മുന്‍പായി പെരുന്നാളിന് പോകുക. എനിക്കു പോകുവാനുള്ള സമയം ഇപ്പോഴല്ലാത്തതിനാല്‍ ഞാന്‍ യെരുശലേമില്‍ പെരുന്നാളിന് പോകുന്നില്ല."
\v 9 അവന്‍ അതു പറഞ്ഞതിനുശേഷം, യേശു ഗലീലയിൽ കുറച്ചു നാള്‍ താമസിച്ചു.
\s5
\v 10 എന്നിരുന്നാലും, സഹോദരന്മാർ പെരുന്നാളിനായി പോയതിന് ഏതാനും ദിവസങ്ങൾക്കുശേഷം, അവനും പോയി, പക്ഷേ അവന്‍ അതു രഹസ്യമായി ചെയ്തു.
\v 11 പെരുന്നാളില്‍ അവനെ കണ്ടെത്താമെന്ന പ്രതീക്ഷയിൽ യേശുവിന്‍റെ യഹൂദന്മാരായ എതിരാളികൾ അവനെ അന്വേഷിച്ചു. അവർ ആളുകളോട് ചോദിച്ചു, “യേശു എവിടെ? അവൻ ഇവിടെ ഉണ്ടോ?”
\s5
\v 12 ജനക്കൂട്ടത്തിനിടയിൽ, പലരും നിശബ്ദമായി യേശുവിനെക്കുറിച്ച് പരസ്പരം സംസാരിച്ചുകൊണ്ടിരുന്നു. ചിലർ, “അവൻ ഒരു നല്ല മനുഷ്യൻ” എന്നു പറയുകയായിരുന്നു. എന്നാല്‍ മറ്റുചിലർ പറഞ്ഞു, “ഇല്ല! അവൻ ജനക്കൂട്ടത്തെ വഞ്ചിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു!”
\v 13 യേശുവിന്‍റെ യഹൂദ ശത്രുക്കളെ അവർ ഭയപ്പെട്ടിരുന്നതിനാൽ, മറ്റുള്ളവർ പറയുന്നത്‌ കേൾക്കുവാന്‍ കഴിയുന്ന ഒരു പൊതുസ്ഥലത്ത് ആരും അവനെക്കുറിച്ച് സംസാരിച്ചില്ല.
\s5
\v 14 കൂടാര പെരുന്നാള്‍ പകുതിയോളം കഴിഞ്ഞപ്പോൾ, യേശു ദൈവാലയ പ്രാകാരത്തില്‍ പോയി അവിടെ പഠിപ്പിക്കുവാൻ തുടങ്ങി.
\v 15 അവൻ പറയുന്നതിൽ യഹൂദ മൂപ്പന്മാർ ആശ്ചര്യപ്പെട്ടു. അവർ പറഞ്ഞു, “ഈ മനുഷ്യൻ ഒരിക്കലും അംഗീകൃത ഉപദേശകനുമായി ഞങ്ങളുടെ ഉപദേശങ്ങൾ പഠിച്ചിട്ടില്ല; അവൻ ഒരിക്കലും ഞങ്ങളുടെ വിദ്യാലയങ്ങളില്‍ ചേർന്നിട്ടില്ല! അവൻ തിരുവെഴുത്തുകളെക്കുറിച്ച് നന്നായി പഠിച്ചുവെന്ന് വിശ്വസിക്കുവാൻ ഞങ്ങൾക്ക് പ്രയാസമാണ്!”
\v 16 യേശു അവരോടു മറുപടി പറഞ്ഞു, “ഞാൻ പഠിപ്പിക്കുന്നത് എന്നിൽ നിന്നല്ല. എന്നെ അയച്ച ദൈവത്തിൽ നിന്നാണ് ഇതു വരുന്നത്.
\s5
\v 17 ദൈവം ആഗ്രഹിക്കുന്നതെന്തും ചെയ്യുവാന്‍ ആരെങ്കിലും തീരുമാനിക്കുകയാണെങ്കിൽ, ഞാൻ പഠിപ്പിക്കുന്നത് ദൈവത്തിൽ നിന്നാണോ അതോ ഞാൻ എന്‍റെ സ്വന്തം അധികാരത്താൽ മാത്രം സംസാരിക്കുന്നുണ്ടോ എന്ന് അവൻ കണ്ടെത്തും.
\v 18 ഒരുവന്‍ സ്വന്തം അധികാരത്തെപ്പറ്റി സംസാരിച്ചാല്‍ മറ്റുള്ളവർ അവനെ മാത്രമേ ബഹുമാനിക്കുകയുള്ളൂ. എന്നിരുന്നാലും, ഒരു ദാസൻ തന്നെ അയച്ച വ്യക്തിയെ ബഹുമാനിക്കുവാനും പരമാര്‍ത്ഥതയുള്ള ഒരു മനുഷ്യനെന്ന നിലയിൽ ഒരു നല്ല പ്രശസ്തി നൽകുവാനും കഠിനമായി പരിശ്രമിക്കുകയാണെങ്കിൽ, അത്തരത്തിലുള്ള ഒരു ദാസനിൽ കുറ്റമില്ല.
\s5
\v 19 മോശെ നിങ്ങൾക്കു നൽകിയ നിയമങ്ങളെക്കുറിച്ച് ചിന്തിക്കുക. നിങ്ങളിൽ ആരും ആ നിയമങ്ങൾ പൂർണ്ണമായും അനുസരിക്കുന്നില്ല. യഹൂദ വിശ്രമ ദിനത്തെക്കുറിച്ചുള്ള നിയമങ്ങൾ ഞാൻ അനുസരിക്കുന്നില്ലെന്ന് പറഞ്ഞ് നിങ്ങൾ എന്നെ കൊല്ലുവാന്‍ ശ്രമിക്കുന്നത് എന്തുകൊണ്ടാണ്?
\v 20 ജനക്കൂട്ടത്തിൽ ആരോ ഒരാള്‍ മറുപടി പറഞ്ഞു, “ഒരു ഭൂതം നിങ്ങളെ നിയന്ത്രിക്കുന്നു! നിങ്ങളെ കൊല്ലുവാൻ ആഗ്രഹിക്കുന്ന വ്യക്തിയുടെ പേര് പറയുക!”
\s5
\v 21 യേശു ജനക്കൂട്ടത്തോട് മറുപടി പറഞ്ഞത്, “വിശ്രമദിവസത്തിൽ ഞാൻ ഒരു അത്ഭുത രോഗശാന്തി നടത്തിയതിനാൽ നിങ്ങൾ എല്ലാവരും ഞെട്ടിപ്പോയി.
\v 22 മോശെ നിങ്ങൾക്ക് ഒരു ന്യായപ്രമാണം നൽകി, നിങ്ങളുടെ ആൺമക്കളെ പരിച്ഛേദന ചെയ്യണമെന്നും കുട്ടികൾ ജനിച്ച് കൃത്യം ഏഴു ദിവസത്തിനുശേഷം നിങ്ങൾ അതു ചെയ്യണമെന്നും ആ നിയമം പറയുന്നു. (കൃത്യമായി പറഞ്ഞാൽ, ഈ ആചാരം നിങ്ങളുടെ പൂര്‍വ്വ പിതാക്കന്മാരായ അബ്രഹാം, യിസ്സഹാക്ക്, യാക്കോബ് എന്നിവരിൽ നിന്നായിരുന്നു, ഈ സമ്പ്രദായത്തെക്കുറിച്ച് നിയമം എഴുതിയ മോശെയിൽ നിന്നല്ല.) നിയമത്തിലെ ആ നിബന്ധന കാരണം, നിങ്ങൾ ചിലപ്പോൾ വിശ്രമ ദിവസത്തില്‍ ഒരു കുഞ്ഞിനെ പരിച്ഛേദന ചെയ്യേണ്ടിവരും, അതും പ്രവൃത്തി തന്നെയാണ്!
\s5
\v 23 മോശെയുടെ ന്യായപ്രമാണം ലംഘിക്കാതിരിക്കുവാൻ നിങ്ങൾ ചിലപ്പോൾ വിശ്രമ ദിവസത്തില്‍ ആൺകുട്ടികളെ പരിച്ഛേദന ചെയ്യുന്നു. അതിനാല്‍ ഞാൻ ഒരു മനുഷ്യനെ സുഖപ്പെടുത്തുമ്പോൾ വിശ്രമ ദിവസം ജോലി ചെയ്തുവെന്നു പറഞ്ഞ് നിങ്ങൾ എന്നോടു കോപിക്കരുത്, ആരെയെങ്കിലും സുഖപ്പെടുത്തുക എന്നത് കൂടുതല്‍ ആശ്ചര്യകരമാണ്, മാത്രമല്ല ഇത് ഒരു കുഞ്ഞിനെ പരിച്ഛേദന ചെയ്യുന്നതിനേക്കാൾ വലിയ ജോലിയാണ്!
\v 24 ഒരു ചിന്തയുമില്ലാതെ ദൈവത്തിന്‍റെ നിയമത്തെ തെറ്റായി പ്രയോഗിച്ച് ഈ മനുഷ്യനെ സുഖപ്പെടുത്തുന്നത് ശരിയാണോ തെറ്റാണോ എന്നു തീരുമാനിക്കുന്നത് നിർത്തുക, പകരം, ഒരു വ്യക്തി ചെയ്യേണ്ടതും മനുഷ്യനല്ല, ദൈവത്തിന് അനുസൃതമായി ശരിയും നീതിയും എന്താണെന്ന തത്വത്താൽ അവന്‍ എങ്ങനെ വിധിക്കപ്പെടണമെന്നതും തീരുമാനിക്കുക.”
\s5
\v 25 യെരുശലേമിൽ നിന്നുള്ള ചിലർ പറയുന്നു, “അവർ കൊല്ലുവാന്‍ ശ്രമിക്കുന്നത് ഈ മനുഷ്യനെയാണ്‌!
\v 26 അവന്‍ ഇക്കാര്യം പരസ്യമായി പറയുന്നുണ്ടെങ്കിലും അധികാരികൾ അവനെ എതിർക്കാൻ ഒന്നും പറയുന്നില്ല. അവൻ മശിഹയാണെന്ന് അവർ അറിഞ്ഞതിനാലാണോ?
\v 27 എന്നാൽ ഇത് മശിഹാ ആകുവാൻ കഴിയുകയില്ല! ഈ മനുഷ്യൻ എവിടെ നിന്നാണ് വന്നതെന്നു നമുക്കറിയാം, എന്നാൽ മശിഹാ വരുമ്പോൾ അവൻ എവിടെ നിന്നാണെന്ന് ആരും അറിയുകയില്ല.”
\s5
\v 28 അങ്ങനെ യേശു ദൈവാലയപ്രാകാരത്തില്‍ ഉപദേശിക്കുമ്പോൾ താൻ പഠിപ്പിച്ചതുപോലെ വിളിച്ചു പറഞ്ഞു, "അതേ, നിങ്ങള്‍ എന്നെ അറിയുന്നു എന്നു പറയുന്നു, ഞാൻ എവിടെനിന്നുള്ളവനെന്ന് നിങ്ങള്‍ക്കറിയാം എന്നും നിങ്ങള്‍ ചിന്തിക്കുന്നു. എന്നാല്‍ ഞാൻ ഇവിടെ വന്നത് എന്‍റെ സ്വയ നിയോഗത്താലല്ല. പകരം, എന്നെ അയച്ചവൻ അവന്‍റെ സാക്ഷ്യമായി സത്യത്തെ വഹിക്കുന്നു, നിങ്ങൾ അവനെ അറിയുന്നില്ല.
\v 29 ഞാന്‍ അവനില്‍ നിന്നും വന്നിരിക്കയാല്‍ ഞാന്‍ അവനെ അറിയുന്നു. അവനാണ് എന്നെ അയച്ചത്.
\s5
\v 30 അവനെ പിടികൂടുവാൻ അവർ ആഗ്രഹിച്ചു, പക്ഷേ ആർക്കും അവനെ പിടികൂടാനായില്ല, കാരണം തന്‍റെ പ്രവൃത്തി തികയ്ക്കുവാനും ജീവന്‍ അവസാനിപ്പിക്കാനും അവന് ഇനിയും സമയമായിരുന്നില്ല.
\v 31 ജനക്കൂട്ടത്തിൽ പലരും അവന്‍റെ വാക്കുകൾ കേട്ട് അവന്‍റെ പ്രവൃത്തികൾ കണ്ടശേഷം അവനിൽ ആശ്രയിച്ചു. അവർ പറഞ്ഞു, “മശിഹാ വരുമ്പോൾ അവനു ചെയ്യുവാന്‍ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്ന അത്ഭുതകരമായ അടയാളങ്ങൾ മാത്രമാണ് ഇവ!”
\v 32 യേശുവിനെക്കുറിച്ച് ഈ കാര്യങ്ങൾ പതുക്കെ സംസാരിക്കുന്നത് പരീശന്മാർ കേട്ടു. അതിനാൽ, അവരും മഹാപുരോഹിതന്മാരും പരീശന്മാരും ചേർന്ന് അവനെ പിടികൂടുവാൻ ചില ഉദ്യോഗസ്ഥരെ അയച്ചു.
\s5
\v 33 അപ്പോൾ യേശു പറഞ്ഞു, “ഞാൻ കുറച്ച് സമയമേ നിങ്ങളുടെ കൂടെ ഉണ്ടാവുകയുള്ളൂ. ശേഷം ഞാന്‍ എന്നെ അയച്ചവന്‍റെ അടുത്തേക്കു തിരികെ പോകും.
\v 34 നിങ്ങൾ എന്നെ അന്വേഷിക്കും, പക്ഷേ നിങ്ങൾ എന്നെ കണ്ടെത്തുകയില്ല. ഞാൻ പോകുന്നിടത്ത് നിങ്ങൾക്ക് വരാൻ കഴിയുകയില്ല.”
\s5
\v 35 അതുകൊണ്ട് അവന്‍റെ ശത്രുക്കളായ യഹൂദന്മാർ സ്വയം ചോദിച്ചു, “നമുക്ക് അവനെ കണ്ടെത്തുവാൻ കഴിയാത്തവിധം ഈ മനുഷ്യൻ എവിടേയ്ക്കാണ് പോകുന്നത്? യവന ലോകമെമ്പാടും ചിതറിപ്പാര്‍ക്കുന്ന യഹൂദന്മാരുടെ ഇടയിലേക്കോ ഇവൻ പോകാൻ ഉദ്ദേശിക്കുന്നത്, അവിടെയുള്ളവരെയും ഇവന്‍ ഈ പുതിയ കാര്യങ്ങൾ പഠിപ്പിക്കുമോ?
\v 36 ‘നിങ്ങൾ എന്നെ അന്വേഷിക്കും, പക്ഷേ നിങ്ങൾക്ക് എന്നെ കണ്ടെത്തുവാൻ കഴിയുകയില്ല’, ‘ഞാൻ പോകുന്നിടത്തേക്ക്, നിങ്ങൾക്ക് വരുവാന്‍ കഴിയുകയില്ല എന്ന് അവന്‍ പറഞ്ഞപ്പോൾ അവന്‍ എന്താണ് ഉദ്ദേശിച്ചത്?
\s5
\v 37 അങ്ങനെ, ഉത്സവത്തിന്‍റെ അവസാന ദിവസമായ, ഏറ്റവും പ്രധാനപ്പെട്ട ദിവസം യേശു ആലയമുറ്റത്ത് നിന്നുകൊണ്ട് ഉറക്കെ പറഞ്ഞു, “ദാഹിക്കുന്നവർ എന്‍റെയടുക്കൽ വന്ന് ഞാൻ തരുന്നതു കുടിക്കട്ടെ.
\v 38 ആരൊക്കെ എന്നിൽ വിശ്വസിക്കുന്നുവോ, തിരുവെഴുത്ത് പറയുന്നതുപോലെ, ‘അവന്‍റെ ഹൃദയത്തിൽനിന്നു ജീവജലത്തിന്‍റെ ഉറവകള്‍ ഒഴുകും.”
\s5
\v 39 തന്നിൽ വിശ്വസിക്കുന്നവർക്ക് പിതാവ് നൽകാൻ പോകുന്ന ആത്മാവിനെക്കുറിച്ചാണ് അവൻ ഇങ്ങനെ പറഞ്ഞത്. തന്നെ വിശ്വസിച്ചവരുടെ ഉള്ളിൽ വസിക്കുവാൻ ദൈവം ഇതുവരെ ആത്മാവിനെ അയച്ചിരുന്നില്ല, കാരണം യേശു തന്‍റെ വേല ഇതുവരെ പൂർത്തിയാക്കിയിരുന്നില്ല, തന്‍റെ മരണത്തിലൂടെ തന്‍റെ ജനത്തെ രക്ഷിക്കുക വഴി ദൈവത്തിനു വലിയ മഹത്വം കൊണ്ടുവരുക എന്ന വേല.
\s5
\v 40 ജനക്കൂട്ടത്തിൽ ചിലർ ആ വാക്കുകൾ കേട്ടപ്പോൾ അവർ പറഞ്ഞു, “തീർച്ചയായും ഞങ്ങൾ പ്രതീക്ഷിച്ചിരുന്ന പ്രവാചകൻ ഇതാണ്.”
\v 41 ചിലര്‍ പറഞ്ഞു: "ഇതാ മശിഹ". മറ്റുള്ളവര്‍, യേശു ഗലീലയിൽ ജനിച്ചവനെന്ന് ചിന്തിച്ചുകൊണ്ട് "എന്നാല്‍ മശിഹ ഗലീല പ്രവിശ്യയില്‍നിന്നും വരികയില്ല".
\v 42 മശിഹ ദാവീദ്‌ രാജാവിന്‍റെ വംശത്തില്‍ നിന്നും വരേണ്ടതാണെന്നും അവൻ ദാവീദിന്‍റെ ഭവനമായിരുന്ന ഗ്രാമമായ ബെത്‌ലഹേമിൽ ജനിച്ചിരിക്കണമെന്നും തിരുവെഴുത്തുകളിൽ എഴുതിയിട്ടുണ്ടല്ലോ?" എന്ന് പറഞ്ഞു.”
\s5
\v 43 അതിനാൽ യേശുവിനെക്കുറിച്ച് ഒരു അഭിപ്രായ ഭിന്നതയുണ്ടായി
\v 44 ചില ഉദ്യോഗസ്ഥർ അദ്ദേഹത്തെ പിടികൂടുവാൻ ആഗ്രഹിച്ചു. എന്നിട്ടും ആരും അവനെ പിടികൂടിയില്ല.
\s5
\v 45 അങ്ങനെ ഉദ്യോഗസ്ഥർ മഹാപുരോഹിതന്മാരുടെയും പരീശന്മാരുടെയും അടുത്തേക്കു മടങ്ങി. യേശുവിനെ പിടികൂടുവാന്‍ ഭരണാധികാരികൾ അയച്ച ഉദ്യോഗസ്ഥരായിരുന്നു ഇവർ. പരീശന്മാർ ഉദ്യോഗസ്ഥരോടു ചോദിച്ചു, “നിങ്ങൾ അവനെ പിടികൂടാതെ ഇവിടെ കൊണ്ടുവന്നതെന്ത്?”
\v 46 ഉദ്യോഗസ്ഥർ മറുപടിയായി പറഞ്ഞത്, “ആ മനുഷ്യൻ ചെയ്യുന്നതു പോലെയുള്ള അത്ഭുതകരമായ കാര്യങ്ങൾ ആരും സംസാരിച്ചിട്ടില്ല!”
\s5
\v 47 അപ്പോൾ പരീശന്മാർ, “അതുപോലെ അവൻ നിങ്ങളെയും വഞ്ചിച്ചോ?
\v 48 നമ്മുടെ യഹൂദ അധികാരികളോ പരീശന്മാരെപ്പോലെയോ ഉള്ള പ്രധാന വ്യക്തികളാരും തന്നെ യേശുവിൽ വിശ്വസിച്ചിട്ടില്ല.
\v 49 എന്നാൽ നമ്മുടെ നിയമങ്ങളുടെ പഠിപ്പിക്കലുകൾ മനസ്സിലാകാത്തതിനാൽ അവനിൽ വിശ്വസിക്കുന്ന ഈ ജനക്കൂട്ടം ശപിക്കപ്പെടട്ടെ!”
\s5
\v 50 അപ്പോൾ നിക്കോദേമൊസ് സംസാരിച്ചു. (അവനാണ് രാത്രിയിൽ യേശുവിനെ കാണുവാൻ പോയത്, അവൻ പരീശന്മാരിൽ ഒരാളായിരുന്നു.) അവൻ അവരോടു പറഞ്ഞു
\v 51 “ഒരു മനുഷ്യന്‍റെ വാക്കു കേൾക്കുന്നതിനുമുമ്പ് അവനെ കുറ്റംവിധിക്കാൻ നമ്മുടെ യഹൂദ നിയമം അനുവദിക്കുന്നില്ല. ആദ്യം, നമ്മള്‍ അദ്ദേഹത്തെ കേള്‍ക്കണം, അവൻ ചെയ്ത കാര്യങ്ങളെക്കുറിച്ച് നാം പഠിക്കണം.”
\v 52 അവർ അവനോട് പരിഹാസത്തോടെ പറഞ്ഞത്: നീയും ഗലീലയിൽനിന്നുള്ളവനാണോ? ശ്രദ്ധാപൂർവ്വം തിരയുക, തിരുവെഴുത്തുകളിൽ എഴുതിയിരിക്കുന്നവ വായിക്കുക! ഒരു പ്രവാചകനും ഗലീലയിൽനിന്നു വരുന്നില്ലെന്ന് നീ കണ്ടെത്തും
\s5
\v 53 [അപ്പോൾ എല്ലാവരും അവരുടെ സ്വന്തം വീടുകളിലേക്കു പോയി.]
\s5
\c 8
\p
\v 1
\f +
\ft മുകളിലുള്ള യോഹന്നാന്‍ 7:53ന് 7:53-8:11 നെക്കുറിച്ചുള്ള കുറിപ്പ് കാണുക
\ft
\f* യേശു അവന്‍റെ ശിഷ്യന്മാർക്കൊപ്പം ഒലീവ് മലയിലേക്കു പോയി, അന്ന് രാത്രി അവർ അവിടെ താമസിച്ചു.
\v 2 പിറ്റേന്ന് അതിരാവിലെ, യേശു ദൈവാലയ പ്രാകാരത്തിലേക്കു മടങ്ങി. അനേകം ആളുകൾ അവനു ചുറ്റും കൂടി, അവരെ പഠിപ്പിക്കുവാൻ അവന്‍ ഇരുന്നു.
\v 3 യഹൂദ നിയമങ്ങൾ പഠിപ്പിച്ച പുരുഷന്മാരും പരീശന്മാരായ ചിലരും ഒരു സ്ത്രീയെ അവന്‍റെ അടുക്കൽ കൊണ്ടുവന്നു. വ്യഭിചാരത്തിൽ അവൾ പിടിക്കപ്പെട്ടിരുന്നു. ഭർത്താവല്ലാത്ത ഒരാളുമായി അവൾ ശയിക്കുകയായിരു ന്നു. അവർ അവളെ ചോദ്യം ചെയ്യുവാന്‍ ഈ സംഘത്തിന്‍റെ മുന്‍പില്‍ നിര്‍ത്തി.
\s5
\v 4 അവർ യേശുവിനോടു പറഞ്ഞു, “ഗുരോ, ഈ സ്ത്രീയെ അവളുടെ ഭര്‍ത്താവല്ലാത്ത പുരുഷനുമായി വ്യഭിചാരം ചെയ്ത കുറ്റത്തില്‍ പിടിച്ചിരിക്കുന്നു. അത് അവളുടെ ഭർത്താവല്ല.
\v 5 അത്തരമൊരു സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലണം എന്നു മോശെ ന്യായപ്രമാണത്തിൽ കല്‍പിച്ചിരിക്കുന്നു. എന്നിരുന്നാലും, ഞങ്ങൾ എന്തു ചെയ്യണമെന്നാണ് നീ പറയുന്നത്?”
\v 6 അവർ ഈ ചോദ്യം ഒരു കെണിയായി ചോദിച്ചു, അങ്ങനെ എന്തെങ്കിലും തെറ്റു പറഞ്ഞാല്‍ അവനെ കുറ്റപ്പെടുത്താന്‍ സാധിക്കും. അവളെ കൊല്ലരുതെന്ന് അവൻ പറഞ്ഞാൽ, മോശെയുടെ ന്യായപ്രമാണത്തെ അവൻ അപമാനിച്ചുവെന്ന് അവർക്കു പറയുവാൻ കഴിയും. അവരോട് അവളെ കൊല്ലണമെന്ന് അവൻ പറഞ്ഞാൽ, ആളുകളെ വധിക്കുവാനുള്ള അധികാരം നാടുവാഴിക്കായി കരുതിവച്ചിരുന്ന റോമൻ നിയമം അവന്‍ ലംഘിക്കുകയാണ് എന്നു കുറ്റം ചുമത്താവുന്നതാണ്. എന്നാല്‍, യേശു കുനിഞ്ഞ് വിരലിൽ നിലത്ത് എന്തൊക്കെയോ എഴുതി.
\s5
\v 7 അവർ അവനെ ചോദ്യം ചെയ്യുന്നത് തുടരുമ്പോൾ അവൻ എഴുന്നേറ്റുനിന്ന് അവരോടു പറഞ്ഞു, “നിങ്ങളിൽ ആരെങ്കിലും ഒരിക്കലും പാപം ചെയ്തിട്ടില്ല എന്നുവരികില്‍ അവളെ ശിക്ഷിക്കാൻ മറ്റുള്ളവര്‍ക്ക് നേതൃത്വം നല്‍കട്ടെ. നിങ്ങൾ ആദ്യത്തെ കല്ല് എറിയുക!”
\v 8 തുടര്‍ന്ന്‍ യേശു കുനിഞ്ഞ് നിലത്തു കുറച്ചു കൂടി എഴുതി.
\s5
\v 9 അവൻ പറഞ്ഞതു കേട്ടശേഷം, അവനെ ചോദ്യം ചെയ്യുന്നവർ ഓരോരുത്തരായി പോകാന്‍ തുടങ്ങി, പ്രായമായവർ ആദ്യം, പിന്നെ ഇളയവർ. അവരെല്ലാം പാപികളാണെന്ന് അവർക്ക് അറിയാമായിരുന്നു. ഒടുവിൽ യേശു മാത്രമേ ആ സ്ത്രീയോടൊപ്പം ഉണ്ടായിരുന്നുള്ളൂ.
\v 10 യേശു എഴുന്നേറ്റ് അവളോടു ചോദിച്ചു, “സ്ത്രീയെ, നിന്നെ കുറ്റപ്പെടുത്തുന്നവർ എവിടെ? നീ ശിക്ഷിക്കപ്പെടണമെന്ന് ആരും നിന്‍റെ മേൽ കുറ്റം ചുമത്തിയില്ലേ?”
\v 11 അവൾ പറഞ്ഞു, “ഇല്ല യജമാനനെ, ആരും ഇല്ല.” തുടര്‍ന്ന് യേശു പറഞ്ഞു, “ഞാനും നിന്നെ കുറ്റം വിധിക്കുന്നില്ല. ഇപ്പോൾ വീട്ടിൽ പോകുക, ഇനി മുതൽ ഇതുപോലെയുള്ള പാപം ചെയ്യരുത്!”]
\s5
\v 12 യേശു വീണ്ടും ജനങ്ങളോട് സംസാരിച്ചു. അവന്‍ പറഞ്ഞു, “ഞാൻ ലോകത്തിന്‍റെ വെളിച്ചമാണ്. എന്നെ അനുഗമിക്കുന്ന ഏതൊരാൾക്കും നിത്യജീവൻ നൽകുന്ന വെളിച്ചം ഉണ്ടാകും, അവൻ ഒരിക്കലും ഇരുട്ടിൽ നടക്കുകയുമില്ല.
\v 13 അതിനാൽ പരീശന്മാർ അവനോടു പറഞ്ഞു, “നിന്നെക്കുറിച്ച് കൂടുതൽ കൂടുതൽ സംസാരിക്കുന്നതിലൂടെ നിന്നെ വിശ്വസിക്കുവാൻ, നീ ഞങ്ങളെ ബോധ്യപ്പെടുത്താൻ ശ്രമിക്കുകയാണെന്നു തോന്നുന്നു! നിന്നെക്കുറിച്ച് നീ പറയുന്നത് വ്യക്തമായ തെളിവുകളല്ല, ഒന്നുംതന്നെ തെളിയിക്കുന്നുമില്ല!”
\s5
\v 14 യേശു മറുപടി പറഞ്ഞു, “എന്നെക്കുറിച്ചു ഞാൻ മാത്രമേ ഈ കാര്യങ്ങൾ പറഞ്ഞിട്ടുള്ളൂവെങ്കിലും, ഞാൻ പറയുന്നത് സത്യമാണ്, കാരണം ഞാൻ എവിടെ നിന്നു വന്നു എന്നും, ഞാൻ എവിടേക്കാണ് പോകുന്നതെന്നും എനിക്കറിയാം. എന്നിരുന്നാലും, ഞാൻ എവിടെ നിന്നാണ് വന്നതെന്ന് നിങ്ങൾക്കറിയില്ല, ഞാൻ എവിടേക്ക് പോകുന്നു എന്നും നിങ്ങൾക്കറിയില്ല.
\v 15 മനുഷ്യരുടെ മാനദണ്ഡങ്ങൾക്കും മനുഷിക നിയമങ്ങൾക്കും അനുസൃതമായി നിങ്ങൾ ആളുകളെ വിധിക്കുന്നു. ആരെയും വിധിക്കുവാൻ ഞാൻ ഇപ്പോൾ വന്നിട്ടില്ല.
\v 16 ഞാൻ വിധിക്കുമ്പോൾ, അത് ശരിയും നീതിയുള്ളതും ആയിരിക്കും, കാരണം ഞാൻ മാത്രമല്ല നീതി ലഭ്യമാക്കുന്നത്. ഞാനും എന്നെ അയച്ച പിതാവും ഞങ്ങൾ ഒരുമിച്ച് നീതി നടത്തും.
\s5
\v 17 വ്യവഹാരത്തില്‍ തെളിവ് നൽകാൻ കുറഞ്ഞത് രണ്ട് സാക്ഷികളെങ്കിലും ഉള്ളപ്പോൾ മാത്രമേ ഒരു കാര്യം പരിഹരിക്കാനാകൂ എന്നു മോശെ നിങ്ങളുടെ ന്യായപ്രമാണം എഴുതിയപ്പോൾ പറഞ്ഞു.
\v 18 എന്നെക്കുറിച്ച് ഞാൻ നിങ്ങളോട് തെളിവുകൾ കൊണ്ടുവരുന്നു, എന്നെ അയച്ച എന്‍റെ പിതാവും എന്നെക്കുറിച്ച് തെളിവുകൾ നൽകുന്നു. അതിനാൽ ഞങ്ങൾ നിങ്ങളോടു പറയുന്നത് സത്യമാണെന്ന് നിങ്ങൾ വിശ്വസിക്കണം.”
\s5
\v 19 അപ്പോൾ പരീശന്മാർ അവനോട്: നിന്‍റെ പിതാവ് എവിടെ എന്നു ചോദിച്ചു. യേശു മറുപടി പറഞ്ഞു, “നിങ്ങള്‍ എന്നെ അറിയുന്നില്ല, എന്‍റെ പിതാവിനെയും നിങ്ങൾ അറിയുന്നില്ല. നിങ്ങൾ എന്നെ അറിഞ്ഞിരുന്നുവെങ്കിൽ, നിങ്ങൾ എന്‍റെ പിതാവിനെയും അറിയും.”
\v 20 ആളുകൾ വഴിപാടുകൾ കൊണ്ടുവന്നിരുന്ന സ്ഥലമായ ദൈവാലയ പ്രാകാരത്തിലെ ഭണ്ഡാരത്തിന് സമീപത്തു വച്ചായിരുന്നു അവന്‍ ഇക്കാര്യം പറഞ്ഞത്. എന്നിട്ടും മരിക്കുവാൻ ഇനിയും സമയമാകാത്തതിനാൽ ആരും അവനെ പിടികൂടിയില്ല.
\s5
\v 21 യേശു അവരോടു പറഞ്ഞു, “ഞാൻ പോകുന്നു, നിങ്ങൾ എന്നെ അന്വേഷിക്കും, എന്നാൽ ദൈവം നിങ്ങളുടെ പാപങ്ങൾ ക്ഷമിക്കാതെ നിങ്ങൾ മരിക്കും. ഞാൻ പോകുന്നിടത്ത് നിങ്ങൾക്ക് വരാൻ കഴിയുകയില്ല.”
\v 22 അവന്‍റെ യഹൂദ എതിരാളികൾ പരസ്പരം പറഞ്ഞു, “ഒരുപക്ഷേ, അവന്‍ സ്വയം മരിക്കുമെന്നായിരിക്കാം അവന്‍ ചിന്തിക്കുന്നത്, ‘ഞാൻ പോകുന്നിടത്ത് നിങ്ങൾക്ക് വരാൻ കഴിയുകയില്ല’ എന്നു പറയുമ്പോൾ അവന്‍ ഉദ്ദേശിക്കുന്നത് അതാണ്.”
\s5
\v 23 യേശു അവരോടു പറഞ്ഞു, “നിങ്ങൾ ഈ താഴെയുള്ള ഭൂമിയിൽനിന്നുള്ളവരാണ്, എന്നാൽ ഞാൻ മുകളിലുള്ള സ്വർഗ്ഗത്തിൽ നിന്നാണ്. നിങ്ങൾ ഈ ലോകത്തിന്‍റെതാണ്. ഞാൻ ഈ ലോകത്തിൽ പെട്ടവനല്ല.
\v 24 നിങ്ങൾ മരിക്കുമെന്നും നിങ്ങളുടെ പാപങ്ങൾക്ക് ദൈവം നിങ്ങളെ കുറ്റം വിധിക്കുമെന്നും ഞാൻ നിങ്ങളോടു പറഞ്ഞു. ഞാൻ ദൈവമാണെന്ന് നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കിൽ ഇത് സംഭവിക്കും.
\s5
\v 25 “നീ ആരാണ്?” അവർ ചോദിച്ചു. യേശു അവരോടു പറഞ്ഞു, “ആദിമുതൽ ഞാൻ നിങ്ങളോടു പറയുന്നു;
\v 26 എനിക്ക് നിങ്ങളെ ന്യായം വിധിക്കാനും നിങ്ങൾ പല കാര്യങ്ങളിലും കുറ്റക്കാരനാണെന്ന് പറയുവാനും കഴിയും. അതിനുപകരം, ഞാൻ ഇതു മാത്രം പറയും: എന്നെ അയച്ചവൻ സത്യം പറയുന്നു, ഞാൻ അവനില്‍ നിന്നും കേട്ടതു മാത്രമേ ലോകത്തുള്ള ജനത്തോട് പറയുന്നത്.”
\v 27 അവൻ സ്വർഗ്ഗസ്ഥനായ തന്‍റെ പിതാവിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് അവർക്ക് മനസ്സിലായില്ല.
\s5
\v 28 അതിനാല്‍ യേശു പറഞ്ഞു, "എന്നെ കൊല്ലുവാന്‍ നിങ്ങള്‍ എന്നെ ഒരു കുരിശില്‍ ഉയര്‍ത്തുമ്പോള്‍—മനുഷ്യപുത്രനായ എന്നെ — ഞാന്‍ ദൈവമാകുന്നു എന്ന് നിങ്ങള്‍ അറിയും, കൂടാതെ ഞാന്‍ എന്‍റെ സ്വന്ത അധികാരത്തില്‍ ഞാന്‍ ഒന്നും ചെയ്യുന്നില്ല എന്നും നിങ്ങള്‍ അറിയും. പകരം, എന്‍റെ പിതാവ് എന്നെ പഠിപ്പിച്ച കാര്യങ്ങൾ മാത്രമാണ് ഞാൻ പറയുന്നത്.
\v 29 എന്നെ അയച്ചവൻ എന്നോടുകൂടെ ഉണ്ട്; അവനു പ്രസാദമുള്ളതു മാത്രം ഞാന്‍ ചെയ്യുന്നതുകൊണ്ട് അവന്‍ എന്നെ തനിച്ചു വിട്ടിട്ടില്ല."
\v 30 യേശു ഈ കാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കവേ, അവൻ ദൈവത്താലാണ് അയക്കപ്പെട്ടത് എന്നു വളരെയധികം ആളുകള്‍ വിശ്വസിച്ചു.
\s5
\v 31 അനന്തരം യേശു തന്നില്‍ വിശ്വസിച്ചു എന്നു പറഞ്ഞിരുന്ന യഹൂദന്മാരോട്, ഞാൻ നിങ്ങൾക്ക് ഉപദേശിച്ചത് എല്ലാം കേൾക്കുകയും നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും അപ്രകാരം ജീവിക്കുന്നു എങ്കിൽ നിങ്ങൾ വാസ്തവമായി, എന്‍റെ ശിഷ്യന്മാര്‍ ആകുന്നു എന്നു പറഞ്ഞു.
\v 32 നിങ്ങൾ സത്യം അറിയും, നിങ്ങളെ അടിമകളാക്കിയ എല്ലാത്തിൽനിന്നും സ്വതന്ത്രരാകാൻ സത്യം നിങ്ങളെ നയിക്കുകയും ചെയ്യും.”
\v 33 അവർ അവനോടു മറുപടി പറഞ്ഞത്, "ഞങ്ങൾ അബ്രഹാമിന്‍റെ സന്തതികളാണ്, ഞങ്ങൾ ഒരിക്കലും ആരുടെയും അടിമകളായിരുന്നില്ല. ഞങ്ങൾ സ്വതന്ത്രരാകണമെന്ന് നിങ്ങൾ പറയുന്നത് എന്തുകൊണ്ടാണ്?"
\s5
\v 34 യേശു മറുപടി പറഞ്ഞു, “ഞാൻ നിങ്ങളോടു സത്യം പറയുന്നു: അടിമ തന്‍റെ യജമാനനെ അനുസരിക്കാൻ നിർബന്ധിതനാകുന്നതുപോലെ പാപം ചെയ്യുന്ന എല്ലാവരും അവരുടെ പാപമോഹങ്ങളെ അനുസരിക്കുന്നു.
\v 35 അടിമകൾ ഒരു കുടുംബത്തിലെ സ്ഥിര അംഗങ്ങളായി തുടരില്ല, ഒരു പക്ഷേ സ്വതന്ത്രരായി വീട്ടിലേക്കു മടങ്ങുകയോ വിൽക്കപ്പെടുകയോ ചെയ്യാം. എന്നാല്‍ ഒരു മകൻ, എന്നേക്കും കുടുംബത്തിലെ അംഗമാണ്.
\v 36 അതിനാൽ പുത്രൻ നിങ്ങളെ സ്വതന്ത്രനാക്കിയാൽ നിങ്ങൾ പൂര്‍ണ്ണമായും സ്വതന്ത്രരാകും.
\s5
\v 37 നിങ്ങൾ അബ്രഹാമിന്‍റെ കുടുംബക്കാരെന്ന് എനിക്കറിയാം; നിങ്ങള്‍ അവന്‍റെ സന്തതികളാണ്. എന്നിട്ടും, നിങ്ങളുടെ ആളുകൾ എന്നെ കൊല്ലുവാന്‍ ശ്രമിക്കുകയാണ്. ഞാൻ പറയുന്നതൊന്നും നിങ്ങൾ വിശ്വസിക്കുന്നില്ല.
\v 38 എന്‍റെ പിതാവ് എന്നെ കാണിച്ച അത്ഭുതങ്ങളേയും ജ്ഞാനത്തേയും കുറിച്ച് ഞാൻ നിങ്ങളോടു പറയുന്നു, എന്നാൽ നിങ്ങളുടെ പിതാവ് നിങ്ങളോടു ചെയ്യുവാന്‍ പറഞ്ഞതുപോലെ മാത്രമാണ് നിങ്ങൾ ചെയ്യുന്നത്.”
\s5
\v 39 അവർ അവനോടു മറുപടി പറഞ്ഞത്: അബ്രഹാം നമ്മുടെ പൂർവ്വികൻ. യേശു അവരോടു പറഞ്ഞു, “നിങ്ങൾ അബ്രഹാമിന്‍റെ സന്തതികളായിരുന്നുവെങ്കിൽ, അവൻ ചെയ്ത നല്ല കാര്യങ്ങൾ നിങ്ങൾ ചെയ്യും.
\v 40 ഞാൻ ദൈവത്തിൽ നിന്നു കേട്ട സത്യം നിങ്ങളോടു പറയുന്നു, പക്ഷേ നിങ്ങൾ എന്നെ കൊല്ലുവാന്‍ ശ്രമിക്കുകയാണ്. അബ്രഹാം അത്തരത്തിലുള്ള കാര്യങ്ങൾ ചെയ്തില്ല.
\v 41 ഇല്ല! നിങ്ങളുടെ യഥാർത്ഥ പിതാവ് ചെയ്ത കാര്യങ്ങളാണ് നിങ്ങൾ ചെയ്യുന്നത്." അവർ അവനോടു പറഞ്ഞു, "ഞങ്ങൾക്ക് നിന്നെക്കുറിച്ച് അറിയില്ല, പക്ഷേ ഞങ്ങൾ അവിഹിത സന്തതികളല്ല. ഞങ്ങൾക്ക് ഒരു പിതാവ് മാത്രമേയുള്ളൂ, അത് ദൈവം ആകുന്നു.”
\s5
\v 42 യേശു അവരോടു പറഞ്ഞു, “ദൈവം നിങ്ങളുടെ പിതാവായിരുന്നുവെങ്കിൽ, നിങ്ങൾ എന്നെ സ്നേഹിക്കും, കാരണം ഞാൻ ദൈവത്തിൽ നിന്നാണ് വന്നത്, ഇപ്പോൾ ഞാൻ ഇവിടെ ഈ ലോകത്തിലേക്കു വന്നിരിക്കുന്നു. ഞാൻ എന്‍റെ സ്വയ തീരുമാനത്താലല്ല വന്നത്, അവൻ എന്നെ അയച്ചതുകൊണ്ടാണ് ഞാൻ വന്നത്.
\v 43 ഞാൻ പറയുന്നതു നിങ്ങൾക്കു മനസ്സിലാകാത്തത് എന്തുകൊണ്ടാണെന്ന് ഞാൻ നിങ്ങളോടു പറയാം. എന്‍റെ സന്ദേശമോ പഠിപ്പിക്കലുകളോ നിങ്ങൾ സ്വീകരിക്കാത്തതിനാലത്രേ.
\v 44 നിങ്ങൾ നിങ്ങളുടെ പിതാവായ പിശാചിനുള്ളവരാകുന്നു, അവൻ ആഗ്രഹിക്കുന്നതു ചെയ്യുവാന്‍ നിങ്ങൾ ആഗ്രഹിക്കുന്നു. മനുഷ്യര്‍ ആദ്യം പാപം ചെയ്ത സമയം മുതൽ അവന്‍ ഒരു കുലപാതകനായിരുന്നു. അവൻ ദൈവത്തിന്‍റെ സത്യം ഉപേക്ഷിച്ചു; അത് അവനിൽ ഇല്ല. അവൻ കള്ളം പറയുമ്പോഴെല്ലാം അവൻ തന്‍റെ സ്വഭാവമനുസരിച്ച് സംസാരിക്കുന്നു; നുണ പറയുന്ന എല്ലാവരും പിശാച് ചെയ്യുവാന്‍ ആഗ്രഹിക്കുന്നതു ചെയ്യുന്നു
\s5
\v 45 എന്നിട്ടും ഞാൻ നിങ്ങളോടു സത്യം പറയുന്നുണ്ടെങ്കിലും നിങ്ങൾ എന്നെ വിശ്വസിക്കുന്നില്ല!
\v 46 ഞാൻ ഒരിക്കലും പാപം ചെയ്തിട്ടില്ലാത്തതിനാൽ, നിങ്ങളിൽ ആർക്കും എന്നെ കുറ്റപ്പെടുത്തുവാന്‍ കഴിയുകയില്ല. അതുകൊണ്ട്, ഞാൻ നിങ്ങളോടു സത്യം പറയുന്നതിനാൽ, നിങ്ങൾ എന്നെ വിശ്വസിക്കാത്തതിനു നല്ല കാരണമില്ല!
\v 47 ദൈവത്തിൽ നിന്നുള്ളവർ അവൻ പറയുന്നതു കേൾക്കുകയും അനുസരിക്കുകയും ചെയ്യുന്നു. അവന്‍റെ സന്ദേശം നിങ്ങൾ കേൾക്കുകയും അനുസരിക്കാതിരിക്കുകയും ചെയ്യുന്നതിന്‍റെ കാരണം നിങ്ങൾ ദൈവത്തിന്‍റെതല്ല എന്നതാണ്.”
\s5
\v 48 യഹൂദന്മാരായ അവന്‍റെ ശത്രുക്കൾ അവനോടു പറഞ്ഞത് "നീ ഒരു ശമര്യനെന്നു ഞങ്ങൾ പറയുന്നതില്‍ ഞങ്ങള്‍ തികച്ചും ശരിയാണ് നീ ഒരു യഥാർത്ഥ യഹൂദനല്ല, ഒരു ഭൂതമാണ് നിന്നില്‍ വസിക്കുന്നത്!"
\v 49 യേശു പറഞ്ഞു, "ഒരു ഭൂതവും എന്നിൽ വസിക്കുന്നില്ല! സ്വർഗ്ഗസ്ഥനായ എന്‍റെ പിതാവിനെ ഞാൻ ബഹുമാനിക്കുന്നു, പക്ഷേ നിങ്ങൾ എന്നെ അപമാനിക്കുന്നു!
\s5
\v 50 എന്നെ സ്തുതിക്കുവാൻ ആളുകളെ പ്രേരിപ്പിക്കുവാൻ ഞാൻ ശ്രമിക്കുന്നില്ല. എനിക്ക് അർഹമായത് എനിക്ക് നൽകാൻ ആഗ്രഹിക്കുന്ന മറ്റൊരാൾ ഉണ്ട്, ഞാൻ പറയുന്നതും ചെയ്യുന്നതുമായ എല്ലാ കാര്യങ്ങളും അവൻ വിധിക്കും.
\v 51 ഞാൻ നിങ്ങളോടു സത്യം പറയുന്നു: ആരെങ്കിലും എന്‍റെ വചനം മുറുകെപ്പിടിക്കുകയും ഞാൻ നൽകിയതുപോലെ അതിൽ വിശ്വസിക്കുകയും ചെയ്താൽ, ആ വ്യക്തി ഒരിക്കലും മരിക്കുകയില്ല!”
\s5
\v 52 അപ്പോൾ അവന്‍റെ യഹൂദ ശത്രുക്കൾ അവനോടു പറഞ്ഞു, “നിന്നില്‍ ഒരു ഭൂതം വസിക്കുന്നുവെന്ന് ഇപ്പോൾ ഞങ്ങൾക്ക് ഉറപ്പായിരിക്കുന്നു. അബ്രഹാമും പ്രവാചകന്മാരും പണ്ടേ മരിച്ചു! എന്നിട്ടും നീ പഠിപ്പിക്കുന്ന കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നവൻ ഒരിക്കലും മരിക്കുകയില്ലെന്ന് നീ പറയുന്നു!
\v 53 നീ ഞങ്ങളുടെ പൂർവ്വികനായ അബ്രഹാമിനേക്കാൾ വലിയവനല്ല. അവൻ മരിച്ചു, എല്ലാ പ്രവാചകന്മാരും മരിച്ചു. അതുകൊണ്ട് നീ ആരാണെന്ന് കരുതുന്നത്?”
\s5
\v 54 യേശു മറുപടി പറഞ്ഞു, “എന്നെ പ്രശംസിക്കാൻ ഞാന്‍ ആളുകളെ പ്രേരിപ്പിച്ചാൽ അതു വ്യര്‍ത്ഥമാണ്. നിങ്ങളുടെ ദൈവമാണെന്ന് നിങ്ങൾ പറയുന്നവനാണ് എന്‍റെ പിതാവ്. അവനാണ് എന്‍റെ സ്വഭാവവും നന്മയെയും പ്രശംസിക്കുന്നത്.
\v 55 നിങ്ങൾ അവനെ അറിയുന്നില്ലെങ്കിലും ഞാന്‍ അവനെ അറിയുന്നു. ഞാൻ അവനെ അറിയുന്നില്ലെന്ന് പറഞ്ഞാൽ ഞാൻ നിങ്ങളെപ്പോലെ ഒരു നുണയനാകും. ഞാന്‍ അവനെ അറിയുകയും, അവൻ പറയുന്നത് ഞാൻ എപ്പോഴും അനുസരിക്കുകയും ചെയ്യും.
\v 56 നിങ്ങളുടെ പൂർവ്വികനായ അബ്രഹാം ഒരു പ്രവാചകൻ എന്ന നിലയിൽ ഉറ്റുനോക്കി എനിക്ക് എന്തുചെയ്യാനാകുമെന്ന് കണ്ടപ്പോൾ സന്തോഷിച്ചു.”
\s5
\v 57 അപ്പോൾ യഹൂദ നേതാക്കൾ അവനോട്: അബ്രഹാം പണ്ടേ മരിച്ചു. നിനക്ക് ഇതുവരെ അമ്പതു വയസ്സ് തികഞ്ഞിട്ടില്ല! അബ്രഹാമിനെ കണ്ടതായി നിനക്ക് എങ്ങനെ അവകാശപ്പെടാനാകും?”
\v 58 യേശു അവരോടു പറഞ്ഞു, “അബ്രഹാം ജനിക്കുന്നതിനുമുമ്പ് ഞാൻ ഉണ്ടായിരുന്നു എന്നതാണ് സത്യം!”
\v 59 ആയതിനാല്‍ അവനെ കല്ലെറിഞ്ഞു കൊല്ലുവാന്‍ അവർ കല്ലുകളെടുത്തു. എന്നാൽ യേശു അവരുടെ കാഴ്ച്ചയില്‍ നിന്നും മറഞ്ഞുകൊണ്ട് ദൈവാലയ പ്രാകാരം വിട്ട് മറ്റെവിടെയോ പോയി.
\s5
\c 9
\p
\v 1 യേശുവും അവന്‍റെ ശിഷ്യന്മാരും നടന്നു പോകുമ്പോൾ, ജനിച്ച നാൾ മുതൽ ജീവിതകാലം മുഴുവൻ കുരുടനായിരുന്ന ഒരു മനുഷ്യനെ അവൻ കണ്ടു.
\v 2 അവന്‍റെ ശിഷ്യന്മാർ അദ്ദേഹത്തോട് ചോദിച്ചു, “ഗുരോ, ഈ മനുഷ്യൻ കുരുടനായി ജനിക്കാൻ കാരണമായ പാപം എന്താണ്? ഈ മനുഷ്യൻ തന്നെയാണോ പാപം ചെയ്തത്, അതോ അവന്‍റെ മാതാപിതാക്കളോ?”
\s5
\v 3 യേശു മറുപടി പറഞ്ഞു, “ഈ മനുഷ്യനോ അവന്‍റെ മാതാപിതാക്കളോ പാപം ചെയ്തതിനാലല്ല. ദൈവം അവനിൽ ചെയ്യുന്ന ശക്തമായ പ്രവൃത്തി ഇന്ന് ആളുകൾക്ക് കാണേണ്ടതിനാണ് അവൻ കുരുടനായി ജനിച്ചത്.
\v 4 ഇനിയും സമയമുണ്ടെങ്കിലും, എന്നെ അയച്ചവന്‍ ഞാൻ ചെയ്യുവാന്‍ ആഗ്രഹിക്കുന്ന പ്രവൃത്തി ഞാൻ ചെയ്യേണ്ടതാകുന്നു. പകലിനെ തുടര്‍ന്ന് രാത്രിയാകുമ്പോള്‍ ആളുകൾ വേല ചെയ്യാത്തതുപോലെ, ദൈവം ആഗ്രഹിക്കുന്നത് ചെയ്യുവാന്‍ വളരെ വൈകിപ്പോകുന്ന ഒരു സമയം നമുക്ക് വരുന്നു.
\v 5 ഞാൻ ഈ ലോകത്തില്‍ ഇപ്പോള്‍ ജീവിക്കുമ്പോഴും, ലോകത്തിന് വെളിച്ചം നൽകുന്നവനാണ് ഞാൻ.”
\s5
\v 6 അവന്‍ ഇതു പറഞ്ഞിട്ട് നിലത്തു തുപ്പി. അവൻ തന്‍റെ തുപ്പല്‍ ഉപയോഗിച്ച് ചെളി ഉണ്ടാക്കി, അതു മനുഷ്യന്‍റെ കണ്ണുകളിൽ ഒരു മരുന്നു പോലെ പുരട്ടി.
\v 7 യേശു അവനോടു പറഞ്ഞു, “പോയി ശിലോഹാം കുളത്തിൽ കഴുകുക!” (കുളത്തിന്‍റെ പേരിന്‍റെ അർത്ഥം ‘അയച്ചു’). അങ്ങനെ ആ മനുഷ്യൻ പോയി കുളത്തിൽ കഴുകി. തിരികെ വന്നപ്പോൾ അവന് കാണുവാൻ കഴിഞ്ഞു.
\s5
\v 8 അവനെ ഭിക്ഷ യാചിക്കുന്നവനായി കണ്ടിരുന്ന അവന്‍റെ അയൽവാസികളും മറ്റുള്ളവരും പറഞ്ഞു, "ഇവിടെ ഇരുന്നു ഭിക്ഷ യാചിച്ചിരുന്നവന്‍ ഇവന്‍ തന്നെയോ?”
\v 9 ചിലർ പറഞ്ഞു, “അവന്‍ തന്നെയാണ്.” മറ്റുള്ളവർ പറഞ്ഞു, “അല്ല, അവനെപ്പോലെ തോന്നിക്കുന്ന ഒരുവനാണ്.” എന്നുവരികിലും, ആ മനുഷ്യൻ തന്നെ പറഞ്ഞു, “അതേ, ഞാൻ തന്നെയാണ് ആ മനുഷ്യന്‍!”
\s5
\v 10 അപ്പോൾ അവർ അവനോട്: നിനക്ക് ഇപ്പോൾ കാണുവാൻ എങ്ങനെയാണ് കഴിയുന്നത്?
\v 11 അവന്‍ മറുപടി പറഞ്ഞു, “യേശു എന്നു വിളിക്കുന്ന മനുഷ്യൻ കുറച്ച് ചേറുണ്ടാക്കി മരുന്നു പോലെ എന്‍റെ കണ്ണിൽ പുരട്ടി. എന്നിട്ട് ശിലോഹാം കുളത്തിൽ പോയി കഴുകുവാൻ പറഞ്ഞു. അതിനാൽ ഞാൻ അവിടെ പോയി കഴുകി, പിന്നെ എനിക്ക് ആദ്യമായി കാണുവാൻ കഴിഞ്ഞു.”
\v 12 അവർ അവനോട് ചോദിച്ചു, “ആ മനുഷ്യൻ എവിടെ?” അവൻ പറഞ്ഞു: എനിക്കറിയില്ല.
\s5
\v 13 അവിടെ ഉണ്ടായിരുന്ന ചിലര്‍ ആ മനുഷ്യനെ പരീശന്മാരുടെ കൂട്ടത്തിലേക്ക് കൊണ്ടുപോയി.
\v 14 യഹൂദ വിശ്രമ ദിനത്തിലാണ് യേശു ചേറുണ്ടാക്കി കാഴ്ചശക്തി സുഖപ്പെടുത്തിയത്.
\v 15 അതിനാൽ പരീശന്മാർ ആ മനുഷ്യനോടു വീണ്ടും എങ്ങനെ കാണുവാൻ കഴിയുമെന്ന് ചോദിച്ചു. അവൻ അവരോടു പറഞ്ഞു, “ആ മനുഷ്യൻ എന്‍റെ കണ്ണിൽ ചേറുപുരട്ടി, ഞാൻ കഴുകി, ഇപ്പോൾ ഞാൻ കാണുന്നു.”
\s5
\v 16 പരീശന്മാർ ചിലര്‍ പറഞ്ഞു, “യേശു എന്ന ഈ മനുഷ്യന്‍ ദൈവത്തിൽ നിന്നുള്ളവനല്ലെന്ന് ഞങ്ങള്‍ അറിയുന്നു, കാരണം അവൻ നമ്മുടെ യഹൂദ വിശ്രമ ദിനത്തെ മാനിക്കുന്നില്ല.” ആ കൂട്ടത്തിലെ മറ്റുള്ളവർ ചോദിച്ചു, “അവൻ ഒരു പാപിയാണെങ്കിൽ, എല്ലാവരും കാണുന്ന ശക്തിപ്രവൃത്തികൾ എങ്ങനെ ചെയ്യുവാനാകും?” അതിനാൽ പരീശന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു.
\v 17 അവർ വീണ്ടും കുരുടനോട് ചോദിച്ചു, “അവൻ നിന്‍റെ കാഴ്ച മടക്കിതന്നതിനാൽ അവനെക്കുറിച്ച് നീ എന്തു പറയുന്നു?” ആ മനുഷ്യൻ പറഞ്ഞു, “അവൻ ഒരു പ്രവാചകൻ ആയിരിക്കണം.”
\v 18 അപ്പോൾ യേശുവിനെ എതിർത്ത യഹൂദന്മാർ ആ മനുഷ്യൻ കുരുടനായിരുന്നു എന്നും തുടർന്ന് കാണുവാൻ കഴിവുള്ളവനായി എന്നും വിശ്വസിച്ചില്ല, . അതിനാൽ അവന്‍റെ മാതാപിതാക്കളെ ചോദ്യം ചെയ്യുന്നതിനായി കൊണ്ടുവരുവാന്‍ അവർ ചിലരെ അയച്ചു.
\s5
\v 19 അവർ മാതാപിതാക്കളോട് ചോദിച്ചു, “ഇത് നിങ്ങളുടെ മകനാണോ? അവൻ ജനിച്ച നാൾ മുതൽ കുരുടനായിരുന്നുവെന്ന് നിങ്ങൾ പറയുന്നുണ്ടോ? അങ്ങനെയെങ്കിൽ, ഇപ്പോൾ അവന് എങ്ങനെ കാണുവാൻ കഴിയും?”
\v 20 അവന്‍റെ മാതാപിതാക്കൾ മറുപടി പറഞ്ഞു, “ഇത് ഞങ്ങളുടെ മകനാണെന്ന് ഞങ്ങൾക്കറിയാം. അവൻ ജനിക്കുമ്പോൾ കുരുടനായിരുന്നുവെന്നും ഞങ്ങള്‍ അറിയുന്നു.
\v 21 എന്നിരുന്നാലും, അവന് ഇപ്പോൾ കാണുവാൻ കഴിയുന്നത് എങ്ങനെയെന്നു ഞങ്ങള്‍ക്കറിയില്ല. ആരാണ് അവന്‍റെ കണ്ണുകൾ സുഖപ്പെടുത്തിയതെന്നും ഞങ്ങള്‍ക്കറിയില്ല. അവനോട് ചോദിക്കുക, അവന് സ്വയം സംസാരിക്കുവാൻ പ്രായമുണ്ട്.”
\s5
\v 22 യേശുവിനെ എതിർത്ത യഹൂദന്മാർ യേശു മശിഹയാണെന്ന് പ്രഖ്യാപിക്കുന്ന ആരെയും യഹൂദരുടെ പ്രസംഗ സ്ഥലത്തുനിന്ന് വിലക്കുമെന്ന് അവർ നേരത്തെതന്നെ പരസ്പരം സമ്മതിച്ചിരുന്നു. അതിനാൽ അവന്‍റെ മാതാപിതാക്കൾ യഹൂദ നേതാക്കളെ ഭയപ്പെട്ടു
\v 23 അതുകൊണ്ടാണ് അവർ, “അവനോട് ചോദിക്കൂ, അവന് സ്വയം സംസാരിക്കുവാൻ പ്രായം ഉണ്ടല്ലോ.” എന്ന് പറഞ്ഞത്
\s5
\v 24 അങ്ങനെ യഹൂദ നേതാക്കൾ കുരുടനായ മനുഷ്യനെ വിളിച്ച് അവരുടെ മുന്‍പിൽ രണ്ടാമതും വരാൻ ആവശ്യപ്പെട്ടു. അവൻ അവിടെ എത്തിയപ്പോൾ അവർ അവനോട് നീ സത്യം മാത്രമേ സംസാരിക്കുകയുള്ളൂ എന്ന് ദൈവത്തോട് ആണയിടുക! നിന്നെ സുഖപ്പെടുത്തിയ ഈ മനുഷ്യൻ പാപിയാണെന്നും മോശെ ഞങ്ങൾക്കു നൽകിയ നിയമം അവൻ അനുസരിക്കുന്നില്ലെന്നും ഞങ്ങൾക്കറിയാം.”
\v 25 അവന്‍ മറുപടി പറഞ്ഞു, “അവൻ പാപിയാണോ അല്ലയോ എന്ന് എനിക്കറിയില്ല. എനിക്കറിയാവുന്ന ഒരു കാര്യം, ഞാൻ കുരുടനായിരുന്നു, പക്ഷേ ഇപ്പോൾ എനിക്ക് കാണുവാൻ കഴിയും.”
\s5
\v 26 അവർ അവനോട്: അവൻ നിന്നോട് എന്തു ചെയ്തു എന്നു ചോദിച്ചു. നീ ഇപ്പോൾ കാണുന്നതിന് അവൻ നിന്നെ സുഖപ്പെടുത്തിയത് എങ്ങനെ?”
\v 27 അവൻ അവരോടു ഉത്തരം പറഞ്ഞു, “ഞാൻ നേരത്തെ നിങ്ങളോടു പറഞ്ഞിട്ടുണ്ട്, പക്ഷേ നിങ്ങൾ എന്നെ വിശ്വസിച്ചില്ല. എന്തുകൊണ്ടാണ് ഞാൻ വീണ്ടും പറയുവാൻ നിങ്ങള്‍ ആവശ്യപ്പെടുന്നത്? നിങ്ങൾക്കും അവന്‍റെ ശിഷ്യനാകുവാൻ ആഗ്രഹമുണ്ടോ?”
\s5
\v 28 അവർ കോപിച്ച് അവനെ ദുഷിച്ചു: “നീ ആ മനുഷ്യന്‍റെ ശിഷ്യന്‍ ആകുന്നു. എന്നാല്‍ ഞങ്ങൾ മോശെയെ പിന്തുടരുന്നു!
\v 29 ദൈവം മോശെയോടു സംസാരിച്ചുവെന്ന് നമുക്കറിയാം; എന്നാൽ ഈ മനുഷ്യനെക്കുറിച്ച്, അവൻ എവിടെ നിന്നാണ് വരുന്നതെന്ന് ഞങ്ങൾക്ക് അറിയില്ല.”
\s5
\v 30 ആ മനുഷ്യൻ മറുപടി പറഞ്ഞു, “അത് വളരെ ആശ്ചര്യകരമാണ്! അവന് എവിടെ നിന്നാണ് അവന്‍റെ ശക്തി ലഭിക്കുന്നതെന്ന് നിങ്ങൾക്കറിയില്ല, എന്നാല്‍ അവന്‍ എന്‍റെ കണ്ണുകളെ സുഖപ്പെടുത്തിയതിനാലാണ് എനിക്ക് കാണുവാൻ കഴിയുന്നത്!
\v 31 പാപികളുടേയും അവന്‍റെ ന്യായപ്രമാണത്തെ അവഗണിക്കുന്നവരുടെയും പ്രാർത്ഥനകളെ ദൈവം ശ്രദ്ധിക്കുന്നില്ലെന്ന് നമുക്കറിയാം, എന്നാൽ തന്നെ ആരാധിക്കുന്നവരും അവനാഗ്രഹിക്കുന്നതു ചെയ്യുകയും ചെയ്യുന്നവരുമായ ആളുകളെ അവൻ ശ്രദ്ധിക്കുന്നു.
\s5
\v 32 ജനനം മുതൽ കുരുടനായ ഒരു മനുഷ്യന്‍റെ കണ്ണുകളെ സുഖപ്പെടുത്തുവാൻ ഒരാൾക്ക് കഴിഞ്ഞുവെന്ന് ലോകത്തിന്‍റെ ആരംഭം മുതൽ എവിടേയും കേട്ടിട്ടില്ല!
\v 33 ഈ മനുഷ്യൻ ദൈവത്തിൽനിന്നല്ല വന്നതെങ്കിൽ അവന് അങ്ങനെയൊന്നും ചെയ്യുവാന്‍ കഴിയുകയില്ല.”
\v 34 അവർ അവനോടു പറഞ്ഞു, “നീ ജനിച്ചത് നിന്‍റെ മാതാപിതാക്കളുടെ പാപത്തിന്‍റെ ഫലമാണ്, നിന്‍റെ ജീവിതം മുഴുവൻ പാപത്തിൽ ജീവിച്ചു! ഞങ്ങളെ വെല്ലുവിളിക്കാൻ നീ യോഗ്യനല്ല!” എന്നിട്ട് അവർ അവനെ യഹൂദരുടെ പ്രസംഗസ്ഥലത്തു നിന്ന് വിലക്കി.
\s5
\v 35 താൻ സുഖപ്പെടുത്തിയ മനുഷ്യനോട് പരീശന്മാർ എന്തു ചെയ്തുവെന്നും യഹൂദ പ്രസംഗസ്ഥലത്തുനിന്ന് അവനെ പുറത്താക്കിയതെങ്ങനെയെന്നും യേശു കേട്ടു. അങ്ങനെ അവൻ പോയി ആളെ തിരഞ്ഞു. അവനെ കണ്ടപ്പോൾ അവൻ അവനോട്: മനുഷ്യപുത്രനായ എന്നിൽ നീ വിശ്വസിക്കുന്നുണ്ടോ?
\v 36 ആ മനുഷ്യൻ, “യജമാനനെ, അവൻ ആരാണ്? അവനിൽ വിശ്വസിക്കത്തക്കവണ്ണം എന്നോടു പറയുക.”
\v 37 യേശു അവനോട്: നീ അവനെ കണ്ടിരിക്കുന്നു. അവനാണ് ഇപ്പോൾ നിന്നോടു സംസാരിക്കുന്നത്.”
\v 38 ആ മനുഷ്യൻ പറഞ്ഞു, “കർത്താവേ, ഞാൻ വിശ്വസിക്കുന്നു.” എന്നിട്ട് അവൻ മുട്ടുകുത്തി അവനെ ആരാധിച്ചു.
\s5
\v 39 യേശു പറഞ്ഞു, “ലോകത്തെ ന്യായം വിധിക്കുവാനത്രേ ഞാൻ ഈ ലോകത്തിലേക്കു വന്നിരിക്കുന്നത്‌ അതിനാല്‍ എന്നെ കാണാത്തവർ കാണുകയും കാണുന്നവർ കുരുടരാകുയും ചെയ്യാം.”
\v 40 അവനോടൊപ്പമുണ്ടായിരുന്ന പരീശന്മാരിൽ ചിലർ ഇതു പറയുന്നതു കേട്ട് അവർ യേശുവിനോട് ചോദിച്ചു, “ഞങ്ങളും കുരുടരാണോ?”
\v 41 യേശു അവരോടു പറഞ്ഞു, “നിങ്ങൾ കുരുടരായിരുന്നുവെങ്കിൽ നിങ്ങൾക്ക് കുറ്റബോധമില്ല. എന്നിരുന്നാലും, നിങ്ങൾ ഇപ്പോൾ സ്വയം പ്രതിരോധിക്കുകയും ‘ഞങ്ങൾ കാണുന്നു’ എന്നു പറയുകയും ചെയ്യുന്നതിനാൽ നിങ്ങളുടെ കുറ്റം നിങ്ങളോടൊപ്പമുണ്ട്.
\s5
\c 10
\p
\v 1 “ഞാൻ നിങ്ങളോട് സത്യം പറയുന്നു: ആടുകളുടെ തൊഴുത്തില്‍ പ്രവേശിക്കുന്നവൻ എപ്പോഴും വാതിലിലൂടെ പ്രവേശിക്കണം. മറ്റേതെങ്കിലും രീതിയിൽ കയറിയാൽ, അവൻ ആടുകളെ പരിപാലിക്കുന്നവനല്ല, മറിച്ച് ആടുകളെ മോഷ്ടിക്കുന്ന കള്ളനും കുറ്റവാളിയുമാണ്.
\v 2 വാതിലിലൂടെ തൊഴുത്തില്‍ പ്രവേശിക്കുന്നവൻ യഥാർത്ഥ ഇടയനാണ്, കാരണം അവൻ ആടുകളെ പരിപാലിക്കുന്നു.
\s5
\v 3 ഇടയൻ പോകുമ്പോൾ വാതിലില്‍ കാവൽ നിൽക്കുന്ന കൂലിക്കാരൻ വാതില്‍ കാക്കുന്നു. അവന്‍ വരുമ്പോൾ അവനു വേണ്ടി വാതില്‍ തുറക്കും. എന്നിരുന്നാലും, അവൻ അവയെ പേരെടുത്ത് വിളിക്കുമ്പോഴെല്ലാം ആടുകൾ ഇടയന്‍റെ ശബ്ദം മാത്രം തിരിച്ചറിയുന്നു. എന്നിട്ട് അവയെ തീറ്റാനും വെള്ളം നൽകുവാനും അവൻ തൊഴുത്തിന് പുറത്തേക്ക് നയിക്കുന്നു.
\v 4 തന്‍റെ ആടുകളെയെല്ലാം പുറത്തുകൊണ്ടുവന്ന ശേഷം അവൻ അവയ്ക്കു മുമ്പായി പോകുന്നു. അവന്‍റെ ആടുകൾ അവന്‍റെ ശബ്ദം അറിയുന്നതിനാൽ അവന്‍റെ പിന്നാലെ ചെല്ലുവാന്‍ വ്യഗ്രതപ്പെടുന്നു.
\s5
\v 5 തങ്ങളെ വിളിക്കുന്ന അപരിചിതനെ അവർ ഒരിക്കലും പിന്തുടരുകയില്ല. അപരിചിതന്‍റെ ശബ്ദം തിരിച്ചറിയാത്തതിനാൽ അവർ അവനെ വിട്ട് ഓടിപ്പോകും.”
\v 6 ആട്ടിടയന്മാരുടെ പ്രവൃത്തിയിൽ നിന്നാണ് യേശു ഈ ദൃഷ്ടാന്തം ഉപയോഗിച്ചത്. എന്നിരുന്നാലും, അവൻ എന്താണ് പറയുന്നതെന്ന് അവന്‍റെ ശിഷ്യന്മാർക്ക് മനസ്സിലായില്ല.
\s5
\v 7 ആയതിനാല്‍ യേശു അവരോടു വീണ്ടും സംസാരിച്ചു, “ഞാൻ നിങ്ങളോടു സത്യം പറയുന്നു; സകല ആടുകളും തൊഴുത്തിലേക്ക് പ്രവേശിക്കുന്ന വാതില്‍ ഞാൻ ആകുന്നു.
\v 8 എനിക്ക് മുമ്പേ വന്നവരെല്ലാം കള്ളന്മാരും കവര്‍ച്ചക്കാരും ആയിരുന്നു; എന്നാല്‍ ആടുകൾ അവരുടെ വാക്കു കേട്ടില്ല, അവരെ അനുഗമിച്ചില്ല.
\s5
\v 9 ഞാൻ ആ വാതിൽ പോലെയാണ്. എന്നിൽ ആശ്രയിച്ചുകൊണ്ട് തന്നിലേക്കു വരുന്ന എല്ലാവരേയും ദൈവം രക്ഷിക്കും. മേച്ചിൽപ്പുറങ്ങൾ കണ്ടെത്തുവാൻ ആടുകൾ വാതിലിലൂടെ സുരക്ഷിതമായി അകത്തേക്കും പുറത്തേക്കും പോകുന്നതുപോലെ, ഞാൻ അവയെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യും.
\v 10 മോഷ്ടിക്കുവാനും കൊല്ലുവാനും നശിപ്പിക്കുവാനും മാത്രമാണ് കള്ളൻ വരുന്നത്. അവർക്ക്‌ നിത്യജീവൻ ലഭിക്കുവാനും ആ ജീവൻ കവിഞ്ഞൊഴുകുന്നതിനും വേണ്ടി ഞാൻ വന്നിരിക്കുന്നു.
\s5
\v 11 ഞാൻ ഒരു നല്ല ഇടയനെപ്പോലെയാണ്. ആടുകളെ സംരക്ഷിക്കുന്നതിനും രക്ഷിക്കുന്നതിനുമായി നല്ല ഇടയൻ മരിക്കുവാൻ തയ്യാറാണ്.
\v 12 ആടുകളെ കാക്കുവാൻ ഒരാള്‍ കൂലിക്കാരന് പണം നൽകുന്നു. ആടുകളെ അവന്‍റെതു പോലെ അവൻ കരുതുന്നില്ല; അവൻ ഒരു ജോലി ചെയ്യുന്ന ഒരു ജോലിക്കാരൻ മാത്രമാണ്. അതിനാൽ, ചെന്നായ് ആടുകളെ കൊല്ലുവാന്‍ വരുന്നതു കാണുമ്പോൾ അവൻ തന്‍റെ ജീവൻ പണയപ്പെടുത്തുന്നില്ല. അവൻ ആടുകളെ വിട്ട് ഓടിപ്പോകുന്നു, അതിനാൽ ചെന്നായ്ക്ക് ആടുകളെ ആക്രമിക്കാനും അവയിൽ ചിലത് പിടിച്ചെടുക്കുവാനും മറ്റുള്ളവയെ ചിതറിക്കാനും കഴിയും.
\v 13 പണത്തിനു വേണ്ടി മാത്രം ജോലി ചെയ്യുന്നതിനാൽ കൂലിക്കാരൻ ഓടിപ്പോകുന്നു. ആടുകൾക്ക് എന്തുസംഭവിക്കുമെന്ന് അവന്‍ ശ്രദ്ധിക്കുന്നില്ല.
\s5
\v 14 ഞാൻ തന്നെയാകുന്നു നല്ല ഇടയൻ. എനിക്കുള്ളവയെ ഞാന്‍ അറിയുന്നു, അവ എന്നെ അറിയുകയും ചെയ്യുന്നു,
\v 15 ഞാൻ എന്‍റെ പിതാവിനെ അറിയുന്നതുപോലെ, എന്‍റെ പിതാവ് എന്നെ അറിയുന്നു. അതുകാരണം, എനിക്കുള്ളതിനു വേണ്ടി എന്നെത്തന്നെ ബലിയായി നല്‍കാന്‍ ഞാൻ തയ്യാറാണ്.
\v 16 എന്നാൽ ഒരിക്കല്‍ എനിക്കുള്ളവരാകുന്ന യഹൂദരല്ലാത്ത ആളുകൾ എനിക്കുണ്ട്. അവ മറ്റു തൊഴുത്തുകളില്‍ നിന്നുള്ള ആടുകളെപ്പോലെയാണ്. ഞാൻ അവരെയും എന്നിലേക്ക് കൊണ്ടുവരണം. ഞാൻ പറയുന്നതിൽ അവർ ശ്രദ്ധിക്കും, ഒടുവിൽ എനിക്കുള്ളതെല്ലാം ഒരു ആട്ടിൻകൂട്ടത്തെപ്പോലെയാകും, ഞാൻ അവരുടെ ഒരു ഇടയനെപ്പോലെയും ആയിരിക്കും.
\s5
\v 17 ഞാൻ എന്‍റെ ജീവൻ യാഗമർപ്പിക്കും എന്ന കാരണത്താല്‍ എന്‍റെ പിതാവ് എന്നെ സ്നേഹിക്കുന്നു. ഞാൻ എന്‍റെ ജീവനെ കൊടുക്കുകയും, വീണ്ടും ജീവിക്കുവാൻ ഞാൻ അത് ഏറ്റെടുക്കുകയും ചെയ്യും.
\v 18 എന്‍റെ ജീവൻ അർപ്പിക്കാൻ ആരും എന്നെ പ്രേരിപ്പിക്കുന്നില്ല. ഞാൻ എന്നെത്തന്നെ യാഗമാക്കുവാൻ തിരഞ്ഞെടുത്തു. എന്‍റെ ജീവൻ ബലിയായി നല്‍കുവാനും എനിക്ക് അധികാരമുണ്ട്, അത് ഏറ്റെടുക്കാനും വീണ്ടും ജീവിക്കുവാനും എനിക്ക് അധികാരമുണ്ട്. ഈ പ്രവൃത്തി എന്‍റെ പിതാവിൽ നിന്നുള്ളതാണ്, അതു ചെയ്യുവാന്‍ അവൻ എന്നോടു കൽപിച്ചിരിക്കുന്നു.”
\s5
\v 19 യേശു സംസാരിച്ചുകൊണ്ടിരുന്ന ഈ വാക്കുകൾ കേട്ടശേഷം, യഹൂദന്മാർ അവനെക്കുറിച്ചുള്ള അഭിപ്രായത്തിൽ വീണ്ടും ഭിന്നിച്ചു.
\v 20 അവരിൽ പലരും പറഞ്ഞു, “ഒരു ഭൂതം അവനെ നിയന്ത്രിക്കുന്നു, അവനെ ഭ്രാന്തനാക്കി. അവനെ ശ്രദ്ധിക്കുവാൻ സമയം പാഴാക്കരുത്!”
\v 21 മറ്റുചിലർ പറഞ്ഞു, “അവൻ പറയുന്നതു പോലെ ഒരു ഭൂതത്താൽ ബാധിക്കപ്പെടുന്ന ഒരു മനുഷ്യൻ ഒരിക്കലും പറയില്ല. ഒരു കുരുടന്‍റെ കണ്ണുകളെ സുഖപ്പെടുത്തുവാൻ ഒരു ഭൂതത്തിനും കഴിയുകയില്ല!”
\s5
\v 22 സമർപ്പണത്തിന്‍റെ ഉത്സവം എന്നു വിളിക്കപ്പെടുന്ന ആഘോഷത്തിന്‍റെ സമയം ആയിരുന്നു അപ്പോള്‍, തങ്ങളുടെ പൂർവ്വികന്മാര്‍ യെരുശലേമിലെ ആലയം ശുദ്ധീകരിച്ച് ദൈവത്തിന് സമര്‍പ്പിച്ചതിനെ യഹൂദ ജനത വീണ്ടും ഓർക്കുന്ന സമയം. ശീതകാലത്തായിരുന്നു അത്.
\v 23 യേശു ദൈവാലയപ്രാകാരത്തില്‍ ശലോമോന്‍റെ മണ്ഡപത്തിൽ കൂടി നടക്കുകയായിരുന്നു.
\v 24 യേശുവിന്‍റെ യഹൂദ എതിരാളികൾ അവന്‍റെ ചുറ്റും കൂടിവന്ന് പറഞ്ഞു, “നീ ആരാണെന്ന് എത്രനാൾ ഞങ്ങളെ ആശ്ചര്യപ്പെടുത്തും? നീ മശിഹായാണെങ്കിൽ, വ്യക്തമായി അറിയുവാൻ ഞങ്ങളോടു പറയുക.
\s5
\v 25 യേശു അവരോടു ഉത്തരം പറഞ്ഞു: ഞാൻ നിങ്ങളോടു പറഞ്ഞിട്ടും നിങ്ങള്‍ എന്നെ വിശ്വസിക്കുന്നില്ല. എന്‍റെ പിതാവിന്‍റെ നാമവും അവന്‍റെ അധികാരവും ഉപയോഗിച്ച് ഞാൻ ചെയ്യുന്ന അത്ഭുതങ്ങളും മറ്റ് കാര്യങ്ങളും കാരണം ഞാൻ ആരാണെന്ന് നിങ്ങൾക്കറിയാം. അവ എന്നെക്കുറിച്ച് നിങ്ങൾ അറിയേണ്ട കാര്യങ്ങളെല്ലാം നിങ്ങളോട് പറയുന്നു.
\v 26 നിങ്ങൾ എനിക്കുള്ളവരല്ലാത്തതിനാൽ നിങ്ങൾ എന്നിൽ വിശ്വസിക്കുന്നില്ല. നിങ്ങൾ മറ്റൊരു ഇടയന്‍റെ ആടുകളെപ്പോലെയാണ്.
\s5
\v 27 ആടുകൾ അവരുടെ യഥാർത്ഥ ഇടയന്‍റെ ശബ്ദം കേൾക്കുകയും അനുസരിക്കുകയും ചെയ്യുന്നതുപോലെ, എന്‍റെ ആളുകൾ ഞാൻ പറയുന്നതിൽ ശ്രദ്ധിക്കുന്നു. എനിക്ക് അവരെ അറിയാം, അവർ എന്‍റെ അനുയായികളായിരിക്കുന്നു.
\v 28 ഞാൻ അവർക്ക് നിത്യജീവൻ നൽകുന്നു. ആർക്കും ഒരിക്കലും അവരെ നശിപ്പിക്കുവാൻ കഴിയുകയില്ല, എന്നിൽ നിന്ന് അവരെ മോഷ്ടിക്കുവാൻ ആർക്കും കഴിയുകയില്ല.
\s5
\v 29 എന്‍റെ പിതാവ് അവയെ എനിക്കു തന്നു; അവൻ എല്ലാവരേക്കാളും വലിയവനാണ്, അതിനാൽ അവനിൽ നിന്ന് അവയെ മോഷ്ടിക്കുവാൻ ആർക്കും കഴിയുകയില്ല.
\v 30 ഞാനും എന്‍റെ പിതാവും ഐക്യപ്പെട്ടിരിക്കുന്നു.”
\v 31 യേശുവിന്‍റെ ശത്രുക്കൾ അവനെ എറിയുന്നതിനും കൊല്ലുന്നതിനുമായി വീണ്ടും കല്ലുകൾ എടുത്തു.
\s5
\v 32 യേശു അവരോടു പറഞ്ഞു, “എന്‍റെ പിതാവ്‌ എന്നോടു ചെയ്യുവാന്‍ പറഞ്ഞ പല അത്ഭുതങ്ങളും ഞാൻ ചെയ്യുന്നതായി നിങ്ങള്‍ കണ്ടിട്ടുണ്ട്. അവയിൽ ഏതിനാണ് നിങ്ങൾ എന്നെ കല്ലെറിയുവാൻ പോകുന്നത്?”
\v 33 യഹൂദ എതിരാളികൾ മറുപടി പറഞ്ഞു, “നീ മരിക്കുവാന്‍ ഞങ്ങൾ ആഗ്രഹിക്കുന്നത്, നീ എന്തെങ്കിലും നല്ല പ്രവൃത്തി ചെയ്തതുകൊണ്ടല്ല, മറിച്ച് നീ ഒരു മനുഷ്യൻ മാത്രമായിരിക്കെ ദൈവത്തെ അപമാനിക്കുകയും സ്വയം ദൈവമാക്കുകയും ചെയ്യുന്നതിനാലാണ്!”
\s5
\v 34 യേശു അവരോട്, ദൈവം നിയമിച്ച അധികാരികളോടു ദൈവം പറഞ്ഞത്, തിരുവെഴുത്തുകളിൽ അത് എഴുതിയിരിക്കുന്നു. "നിങ്ങൾ ദേവന്മാരെപ്പോലെ (മഹത്തായ ആദരവും കൊണ്ടും അനേകരുടെമേലുള്ള അധികാരം കൊണ്ട്) ആകുന്നു എന്നു ഞാന്‍ പറഞ്ഞിരിക്കുന്നു.
\v 35 ആ നേതാക്കളെ നിയമിക്കുമ്പോൾ ദൈവം അവരോട് പറഞ്ഞു. ആരും അതിനെ എതിർത്തില്ല, അത് തെറ്റായിരുന്നു എന്ന് കാണിക്കേണ്ടതിനു തിരുവെഴുത്തുകളില്‍ ഒന്നും കാണുവാന്‍ കഴിയുകയില്ല.
\v 36 ഈ ലോകത്തിലേക്ക് അയയ്ക്കുവാൻ എന്‍റെ പിതാവ് തിരഞ്ഞെടുത്തത് എന്നെയാണ്. ‘ഞാൻ ദൈവപുത്രൻ’ എന്ന് പറഞ്ഞപ്പോൾ ഞാൻ ദൈവത്തിന് തുല്യനാക്കിയെന്ന് പറഞ്ഞ് നിങ്ങൾ എന്നോട് ദേഷ്യപ്പെടുന്നത് എന്തുകൊണ്ടാണ്?
\s5
\v 37 എന്‍റെ പിതാവ് ചെയ്യുവാന്‍ പറഞ്ഞ പ്രവൃത്തികൾ ഞാൻ ചെയ്യുകയായിരുന്നില്ല എങ്കിലും, നിങ്ങൾ എന്നിൽ വിശ്വസിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നില്ല.
\v 38 എന്നിരുന്നാലും, ഞാൻ പറയുന്നതിനെ നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിലും എന്നെക്കുറിച്ച് ഞാന്‍ ചെയ്യുന്നതായ ഈ പ്രവൃത്തികള്‍ എന്താണ് പറയുന്നതെന്ന് വിശ്വസിക്കുക. നിങ്ങൾ അങ്ങനെ ചെയ്യുകയാണെങ്കിൽ, എന്‍റെ പിതാവ് എന്നിലുണ്ടെന്നും ഞാൻ എന്‍റെ പിതാവിലാണെന്നും നിങ്ങൾ അറിയുകയും മനസ്സിലാക്കുകയും ചെയ്യും."
\v 39 അതു കേട്ടശേഷം അവർ വീണ്ടും യേശുവിനെ പിടികൂടുവാൻ ശ്രമിച്ചു, എന്നാല്‍ അവൻ ഒരിക്കൽ കൂടി അവരിൽനിന്ന് അകന്നുപോയി.
\s5
\v 40 അതിനു ശേഷം യേശു യോർദ്ദാൻ നദിയുടെ കിഴക്കുവശത്തേക്കു തിരിച്ചുപോയി. ശുശ്രൂഷയുടെ തുടക്കത്തിൽ യോഹന്നാൻ സ്നാപകൻ ധാരാളം ആളുകളെ സ്നാനപ്പെടുത്തിയ സ്ഥലത്തേക്കു പോയി. യേശു കുറേ ദിവസം അവിടെ താമസിച്ചു.
\v 41 “യോഹന്നാൻ സ്നാപകൻ ഒരിക്കലും ഒരു അത്ഭുതം ചെയ്തിട്ടില്ല, എന്നാൽ ഈ മനുഷ്യൻ നിരവധി അത്ഭുതങ്ങൾ ചെയ്തിട്ടുണ്ട്! ഈ മനുഷ്യനെക്കുറിച്ച് യോഹന്നാൻ പറഞ്ഞതെല്ലാം സത്യമാണ്!” എന്ന് പറഞ്ഞുകൊണ്ട് ധാരാളം ആളുകൾ അവന്‍റെ അടുത്തേക്കു വന്നു
\v 42 പലരും അവനെ വിശ്വസിക്കുവാൻ തുടങ്ങി; അവൻ ആരാണെന്നും അവൻ അവർക്കുവേണ്ടി എന്തുചെയ്യുന്നുവെന്നും അവർ വിശ്വസിച്ചു.
\s5
\c 11
\p
\v 1 ലാസർ എന്നൊരാൾ വളരെ രോഗിയായി. അവന്‍ തന്‍റെ മൂത്ത സഹോദരിമാരായ മറിയയും മാർത്തയും താമസിച്ചിരുന്ന ബെഥാന്യ ഗ്രാമത്തിലാണ് താമസിച്ചിരുന്നത്.
\v 2 ഇതേ മറിയയാണ് പിന്നീട് കർത്താവിനോട് തന്‍റെ സ്നേഹവും ബഹുമാനവും കാണിക്കുവാൻ സുഗന്ധദ്രവ്യങ്ങൾ പകരുകയും അവളുടെ തലമുടി കൊണ്ട് കാലുകൾ തുടയ്ക്കുകയും ചെയ്തത്. അവളുടെ സഹോദരൻ ലാസറാണ് രോഗബാധിതനായത്.
\s5
\v 3 അങ്ങനെ രണ്ടു സഹോദരിമാരും ലാസറിനെക്കുറിച്ച് യേശുവിനോട് പറയുവാൻ ഒരാളെ അയച്ചു; അവര്‍ പറഞ്ഞു: കർത്താവേ, നീ സ്നേഹിക്കുന്നവന് സുഖമില്ല.
\v 4 ലാസറിന്‍റെ അസുഖത്തെക്കുറിച്ച് യേശു കേട്ടപ്പോൾ, അവന്‍ പറഞ്ഞത് “ഈ രോഗം ലാസറിന്‍റെ മരണത്തിൽ അവസാനിക്കുകയില്ല. ഈ അസുഖത്തിന്‍റെ ഉദ്ദേശ്യം, ദൈവം അത്ഭുതകരമായ കാര്യങ്ങൾ ചെയ്യുമ്പോൾ അവൻ എത്ര വലിയവനാണെന്ന് മനുഷ്യര്‍ അറിയുന്നതിനും, അങ്ങനെ ദൈവപുത്രനായ ഞാനും അവന്‍റെ മഹത്തായ ശക്തി കാണിക്കേണ്ടതിനും അത്രേ.”
\s5
\v 5 യേശു മാർത്തയെയും സഹോദരി മറിയയേയും ലാസറിനെയും സ്നേഹിച്ചു.
\v 6 എന്നിരുന്നാലും, ലാസർ രോഗിയാണെന്ന് യേശു കേട്ടപ്പോൾ, അവനെ കാണുവാൻ വൈകി. രണ്ട് ദിവസം കൂടി അദ്ദേഹം താമസിച്ചിരുന്നിടത്ത് താമസിച്ചു.
\v 7 എന്നിട്ട് അവൻ തന്‍റെ ശിഷ്യന്മാരോട് പറഞ്ഞു, “നമുക്ക് യഹൂദ്യയിലേക്കു മടങ്ങാം.”
\s5
\v 8 അവന്‍റെ ശിഷ്യന്മാര്‍ പറഞ്ഞു, “ഗുരോ, കുറച്ചുനാളുകള്‍ക്ക് മുമ്പല്ലേ നിന്നെ എതിർക്കുന്ന യഹൂദന്മാർ നിന്നെ കല്ലെറിഞ്ഞു കൊല്ലുവാന്‍ ഭാവിച്ചത്, ഇപ്പോൾ നീ വീണ്ടും അവിടേക്കു പോകാൻ ആഗ്രഹിക്കുന്നു!”
\v 9 യേശു അവരോടു ഉത്തരം പറഞ്ഞു, “കാര്യങ്ങൾ ചെയ്യുവാനായി ഒരു ദിവസത്തില്‍ പന്ത്രണ്ടു മണിക്കൂർ വെളിച്ചമുണ്ടെന്ന് നിങ്ങൾക്കറിയാം. പകൽസമയത്ത് നടക്കുന്നയാൾ സുരക്ഷിതമായി നടക്കും കാരണം വഴിയിലുള്ളത് കാണുവാൻ കഴിയും.
\s5
\v 10 എന്നിരുന്നാലും, ഒരാൾ രാത്രിയിൽ നടക്കുമ്പോൾ, അയാൾക്ക് കാണുവാൻ കഴിയാത്തതിനാൽ അയാൾ ഇടറുന്നു.”
\v 11 ഇക്കാര്യം പറഞ്ഞശേഷം അവൻ അവരോടു പറഞ്ഞു, “നമ്മുടെ സുഹൃത്തായ ലാസർ ഉറങ്ങിപ്പോയി, പക്ഷേ അവനെ ഉണർത്താൻ ഞാൻ അവിടെ പോകും.”
\s5
\v 12 അവന്‍റെ ശിഷ്യന്മാർ അവനോടു പറഞ്ഞു: കർത്താവേ, അവൻ ഉറങ്ങിപ്പോയാൽ അവൻ സുഖം പ്രാപിക്കും.
\v 13 ലാസറിന്‍റെ മരണത്തെക്കുറിച്ചാണ് യേശു ശരിക്കും സംസാരിച്ചിരുന്നത്, എന്നാൽ ഉറക്കത്തെക്കുറിച്ചാണ് അവൻ സംസാരിക്കുന്നതെന്ന് അവന്‍റെ ശിഷ്യന്മാര്‍ കരുതി.
\v 14 എന്നാല്‍ “ലാസർ മരിച്ചു” എന്ന് അവൻ അവരോടു വ്യക്തമായി പറഞ്ഞു.
\s5
\v 15 യേശു തുടർന്നു, “എന്നാൽ, നിങ്ങൾ നിമിത്തം, അവൻ മരിച്ചപ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നില്ല എന്നതിൽ ഞാൻ സന്തോഷിക്കുന്നു, അതിനാൽ നിങ്ങൾക്ക് എന്നിൽ വിശ്വസിക്കുവാൻ കഴിയുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങൾക്ക് മനസ്സിലാകും. ഇപ്പോൾ സമയമായി; നമുക്ക് അവന്‍റെ അടുത്തേക്കു പോകാം.”
\v 16 അപ്പോൾ ‘ഇരട്ട’ എന്നു വിളിക്കപ്പെടുന്ന തോമസ് ബാക്കി ശിഷ്യന്മാരോട് പറഞ്ഞു, “യേശുവിനോടൊപ്പം മരിക്കേണ്ടതിന് നമുക്കും പോകാം.”
\s5
\v 17 അവർ ബെഥാന്യയുടെ അടുത്തെത്തിയപ്പോൾ, ലാസർ മരിച്ചുവെന്നും അടക്കം ചെയ്യപ്പെട്ടുവെന്നും അവന്‍റെ മൃതദേഹം നാലു ദിവസമായി കല്ലറയിലാണെന്നും ചിലര്‍ യേശുവിനോട് പറഞ്ഞു.
\v 18 അപ്പോൾ യെരുശലേം ബെഥാന്യയിൽ നിന്നു മൂന്നു കിലോമീറ്റർ മാത്രം അകലെയായിരുന്നു.
\v 19 അനേകം യഹൂദന്മാർക്ക് ലാസറിനെയും കുടുംബത്തെയും അറിയാമായിരുന്നു, സഹോദരന്‍റെ മരണത്തിൽ മാർത്തയെയും മറിയയേയും ആശ്വസിപ്പിക്കാൻ അവർ യെരുശലേമിൽ നിന്ന് വന്നു.
\v 20 യേശു അടുത്തുണ്ടെന്ന് ആരോ പറയുന്നതു മാർത്ത കേട്ടപ്പോൾ, അവനെ കാണുവാൻ അവൾ വഴിയിലേക്കു പോയി. എന്നാല്‍ മറിയ എഴുന്നേൽക്കാതെ വീട്ടിൽ തന്നെ ഇരുന്നു.
\s5
\v 21 മാർത്ത യേശുവിനെ കണ്ടപ്പോൾ അവനോട്, “കർത്താവേ, നീ ഇവിടെ ഉണ്ടായിരുന്നെങ്കിൽ എന്‍റെ സഹോദരൻ മരിക്കയില്ലായിരുന്നു.
\v 22 ഇനിയും, നീ ദൈവത്തിൽ നിന്ന് ആവശ്യപ്പെടുന്നതെന്തും ദൈവം നിനക്കു നൽകുമെന്ന് എനിക്കറിയാം.”
\v 23 യേശു അവളോട്, “നിന്‍റെ സഹോദരൻ വീണ്ടും ജീവനോടെ വരും” എന്നു പറഞ്ഞു.
\s5
\v 24 മാർത്ത അവനോടു പറഞ്ഞു, “ദൈവം അവസാനനാളിൽ മരിച്ചവരെയെല്ലാം ഉയിർപ്പിക്കുന്ന ദിവസം അവൻ വീണ്ടും ജീവനോടെ വരുമെന്ന് എനിക്കറിയാം.”
\v 25 യേശു അവളോട്: ഞാൻ മരിച്ചവരിൽനിന്നു ജനത്തെ ഉയിർപ്പിക്കുന്നു; ഞാൻ അവർക്ക് ജീവൻ നൽകുന്നു. എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും, അവൻ വീണ്ടും ജീവിക്കും.
\v 26 ജീവൻ സ്വീകരിക്കുന്ന എല്ലാവരും എന്നോടൊപ്പം ചേർന്നു, എന്നിൽ ആശ്രയിക്കുന്നവർ—അവർ ഒരിക്കലും മരിക്കുകയില്ല. നിനക്ക് എന്നില്‍ വിശ്വാസം ഉണ്ടോ?"
\s5
\v 27 അവൾ അവനോട്: കർത്താവേ! നീ പറയുന്നതിൽ ഞാൻ വിശ്വസിക്കുന്നു, നീ ആരാണെന്ന് ഞാൻ വിശ്വസിക്കുന്നു, നീ മശിഹാ, ദൈവപുത്രൻ, ദൈവം വാഗ്ദാനം ചെയ്ത ഒരാൾ ലോകത്തിലേക്കു വരും.
\v 28 അവൾ അതു പറഞ്ഞതിനു ശേഷം, വീട്ടിൽ മടങ്ങി തന്‍റെ സഹോദരിയായ മറിയയെ വേറിട്ടു സ്വകാര്യമായി അവളോടു പറഞ്ഞു, "ഗുരു ഇവിടെ വന്നിട്ടുണ്ട്, അവൻ നിന്നെ വിളിക്കുന്നു എന്നു പറഞ്ഞു."
\v 29 ഇതു കേട്ട മറിയ വേഗം എഴുന്നേറ്റു അവന്‍റെ അടുത്തേക്കു പോയി.
\s5
\v 30 യേശു ഇതുവരെയും ഗ്രാമത്തിൽ വന്നിരുന്നില്ല. മാർത്ത അവനെ കണ്ടുമുട്ടിയ സ്ഥലത്തായിരുന്നു അദ്ദേഹം.
\v 31 സഹോദരിമാരെ ആശ്വസിപ്പിക്കാൻ വീട്ടിൽ വന്ന ആളുകൾ മറിയ വേഗം എഴുന്നേറ്റ് പുറത്തേക്കു പോകുന്നതു കണ്ടു. അങ്ങനെ അവർ ലാസറിനെ കുഴിച്ചിട്ട കല്ലറയിലേക്കു പോകുന്നു എന്ന് കരുതി അവർ അവളെ അനുഗമിച്ചു.
\v 32 യേശു ഇരിക്കുന്ന സ്ഥലത്തേക്കു മറിയ വന്നു; അവൾ അവനെ കണ്ടപ്പോൾ അവന്‍റെ മുന്‍പിൽ കാൽക്കൽ വീണു പറഞ്ഞു, "കർത്താവേ, നീ ഇവിടെ ഉണ്ടായിരുന്നു എങ്കിൽ എന്‍റെ സഹോദരൻ മരിക്കയില്ലായിരുന്നു".
\s5
\v 33 അവൾ ദു:ഖിക്കുന്നതും കരയുന്നതും അവളോടൊപ്പം വന്ന വിലാപക്കാരും കരയുന്നത് യേശു കണ്ടപ്പോൾ അവൻ തന്‍റെ ഉള്ളിൽ വ്യഥയാല്‍ അഗാധമായി നിലവിളിച്ചു, അവൻ വളരെ അസ്വസ്ഥനായിരുന്നു.
\v 34 അവൻ ചോദിച്ചു, “നീ അവന്‍റെ ശരീരം എവിടെ അടക്കം ചെയ്തു?” അവർ അവനോട്: "കർത്താവേ, വന്നു നോക്കൂ" എന്നു പറഞ്ഞു.
\v 35 യേശു കണ്ണുനീരൊഴുക്കി.
\s5
\v 36 അങ്ങനെ യഹൂദന്മാർ പറഞ്ഞു "അവന്‍ എത്ര മാത്രം ലാസറിനെ സ്നേഹിച്ചു എന്നു കാണുക!"
\v 37 എന്നാൽ, മറ്റു ചിലർ പറഞ്ഞു: "അവൻ കുരുടന്മാരെ സുഖപ്പെടുത്തുവാൻ കഴിഞ്ഞു? പക്ഷേ, ഈ മനുഷ്യനെ മരിക്കുന്നതിൽ നിന്ന് തടയുവാന്‍ അദ്ദേഹത്തിനു മതിയായ ശക്തിയില്ലായിരിക്കാം!”
\s5
\v 38 ശവകല്ലറയില്‍ എത്തിയപ്പോൾ യേശു ശാരീരികമായി നടുങ്ങുകയും വൈകാരികമായി അസ്വസ്ഥപ്പെടുകയും ചെയ്തു. അതൊരു ഗുഹയായിരുന്നു, പ്രവേശന കവാടം ഒരു വലിയ പാറകൊണ്ട് മൂടിയിരുന്നു.
\v 39 അവിടെ നിൽക്കുന്നവരോട് യേശു കല്‍പ്പിച്ചു, “കല്ല്‌ എടുത്തുമാറ്റുക.” എന്നിരുന്നാലും, മാർത്ത എതിർത്തു, “കർത്താവേ, ഈ സമയം കൊണ്ട് ദുർഗന്ധം വച്ചിരിക്കാം, കാരണം അവൻ മരിച്ചിട്ട് നാലു ദിവസമായി.”
\v 40 യേശു അവളോടു പറഞ്ഞു, “നിങ്ങൾ എന്നെ വിശ്വസിച്ചാൽ ദൈവം ആരാണെന്ന് നിങ്ങൾ കാണുമെന്നും ദൈവത്തിന് എന്തു ചെയ്യാനാകുമെന്നു നിങ്ങൾ അറിയുമെന്നും എന്ന സത്യം ഞാൻ നിങ്ങളോടു പറഞ്ഞിട്ടില്ലയോ?”
\s5
\v 41 അങ്ങനെ അവർ വലിയ പാറ എടുത്തുമാറ്റി. യേശു സ്വർഗ്ഗത്തിലേക്ക് നോക്കി പറഞ്ഞു, “പിതാവേ, നീ എന്നെ കേട്ടതില്‍ ഞാൻ നന്ദി പറയുന്നു.
\v 42 നീ എപ്പോഴും എന്നെ കേള്‍ക്കുന്നുണ്ടെന്ന് ഞാനറിയുന്നു. നിന്നിൽ വിശ്വസിക്കുവാനും നീ എന്നെ അയച്ചതിൽ വിശ്വാസമുണ്ടാകുവാനും വേണ്ടി ഇവിടെ നിൽക്കുന്ന ആളുകൾക്കു വേണ്ടിയാണ് ഞാൻ ഇതു പറഞ്ഞത്.”
\s5
\v 43 അവൻ അത് പറഞ്ഞതിനുശേഷം, “ലാസറേ, പുറത്തുവരിക” എന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു.
\v 44 മരിച്ചയാൾ പുറത്തുവന്നു! അപ്പോഴും അയാളുടെ കൈകൾ പൊതിഞ്ഞിരുന്നു, കാലുകൾ ചണത്തുണിയുടെ നാടകൊണ്ട് കെട്ടപ്പെട്ടിരുന്നു, അവന്‍റെ മുഖം ഒരു തുണികൊണ്ട് പൊതിഞ്ഞിരുന്നു. യേശു അവരോടു പറഞ്ഞു, “അവനെ ബന്ധിക്കുന്ന തുണിനാടകള്‍ അഴിച്ചുമാറ്റുക. അവൻ പോകട്ടെ.”
\s5
\v 45 തൽഫലമായി, മറിയയെ കാണുവാൻ വന്നവരും യേശു ചെയ്ത കാര്യങ്ങൾക്കു സാക്ഷ്യം വഹിച്ചവരുമായ യഹൂദന്മാരിൽ പലരും അവനിൽ വിശ്വസിച്ചു.
\v 46 എന്നിരുന്നാലും മറ്റുചിലർ പരീശന്മാരുടെ അടുക്കൽ ചെന്നു യേശു ചെയ്തതു അവരോടു പറഞ്ഞു.
\s5
\v 47 അതിനാൽ മഹാപുരോഹിതന്മാരും പരീശന്മാരും യഹൂദസഭയിലെ എല്ലാ അംഗങ്ങളെയും ഒരുമിച്ചുകൂട്ടി. അവർ പരസ്പരം പറഞ്ഞു, “നാം എന്താണ് ചെയ്യുവാന്‍ പോകുന്നത്? ഈ മനുഷ്യൻ നിരവധി അത്ഭുതങ്ങൾ ചെയ്യുന്നു.
\v 48 അവ തുടരുവാൻ നാം അവനെ അനുവദിക്കുകയാണെങ്കിൽ, എല്ലാവരും അവനിൽ വിശ്വസിക്കുകയും റോമിനെതിരെ മത്സരിക്കുകയും ചെയ്യും. അപ്പോൾ റോമൻ സൈന്യം വന്ന് നമ്മുടെ ആലയത്തെയും ജനതയേയും നശിപ്പിക്കും!”
\s5
\v 49 ആലോചനാസമിതിയിലെ ഒരാൾ ആ വർഷത്തെ മഹാപുരോഹിതനായ കയ്യഫാസ് ആയിരുന്നു. അവൻ അവരോടു പറഞ്ഞു, “നിങ്ങളിലാർക്കും യാതൊന്നും അറിയില്ല!
\v 50 നമ്മുടെ യഹൂദ ജനതയിലെ സകല ജനങ്ങളേയും റോമാക്കാർ കൊല്ലുന്നതിനേക്കാൾ ഒരു മനുഷ്യൻ ജനത്തിനുവേണ്ടി മരിക്കുന്നതാണ് നമുക്കു കൂടുതൽ നല്ലതാണെന്ന് നിങ്ങൾ മനസ്സിലാക്കുന്നില്ല.”
\s5
\v 51 അദ്ദേഹം അതു പറഞ്ഞു, അതു സ്വയം ചിന്തിച്ചതുകൊണ്ടല്ല. പകരം, ആ വർഷത്തെ മഹാപുരോഹിതനായിരുന്നതിനാൽ, യഹൂദ ജനതയ്ക്കുവേണ്ടി യേശു മരിക്കുമെന്ന് അവൻ പ്രവചിക്കുകയായിരുന്നു.
\v 52 എന്നാൽ, യഹൂദ ജനതയ്‌ക്കായി മാത്രമല്ല മരിക്കുന്നത്, അന്യനാടുകളില്‍ എല്ലായിടത്തും വസിക്കുന്ന എല്ലാ ദൈവമക്കളെയും കൂട്ടിച്ചേര്‍ത്ത് ഒരു ജനമാക്കി മാറ്റുമെന്നും അവൻ പ്രവചിക്കുകയായിരുന്നു.
\v 53 അതിനാൽ, അന്നുമുതൽ, ആലോചനാസമിതി യേശുവിനെ പിടികൂടി വധിക്കുവാൻ എന്തെങ്കിലും മാർഗ്ഗം തേടുവാൻ തുടങ്ങി.
\s5
\v 54 അതുകാരണം, യേശു തന്‍റെ യഹൂദ എതിരാളികൾക്കിടയിൽ പരസ്യമായി സഞ്ചരിച്ചില്ല. പകരം, അവൻ യെരൂശലേം വിട്ടു, തന്‍റെ ശിഷ്യന്മാരോടൊപ്പം, വിജനമായ മരുഭൂമിയുടെ അടുത്തുള്ള ഒരു പ്രദേശമായ എഫ്രയീം എന്ന പട്ടണത്തിലേക്ക് പോയി. അവിടെ അദ്ദേഹം കുറച്ചുകാലം തന്‍റെ ശിഷ്യന്മാർക്കൊപ്പം താമസിച്ചു.
\v 55 അപ്പോൾ യഹൂദന്മാരുടെ പെസഹാ ആഘോഷത്തിന്‍റെ സമയമായി, ധാരാളം ആരാധകര്‍ ഉള്‍നാടുകളില്‍ നിന്നും ഗ്രാമങ്ങളിൽ നിന്നും യെരുശലേമിലേക്കു പോയി. യഹൂദ നിയമങ്ങൾക്കനുസൃതമായി തങ്ങളെ ശുദ്ധീകരിക്കുവാനും പെസഹാ ആഘോഷിക്കാൻ അനുവദിക്കുവാനുമായുള്ള തയ്യാറെടുപ്പിൽ അവര്‍ തങ്ങളെത്തന്നെ ശുദ്ധീകരിക്കുമായിരുന്നു.
\s5
\v 56 പെസഹാ ഉത്സവത്തിനായി യെരുശലേമിലെത്തിയ ആരാധകർ എല്ലാവരും യേശുവിനെ അന്വേഷിക്കുകയായിരുന്നു. അവർ വന്ന് ആലയത്തിൽ നിന്നപ്പോൾ അവർ പരസ്പരം പറഞ്ഞു, “നിങ്ങൾ എന്തു വിചാരിക്കുന്നു? അവൻ പെസഹയ്ക്ക് വരില്ല, അല്ലേ?”
\v 57 യഹൂദ മഹാപുരോഹിതന്മാരും പരീശന്മാരും യേശു ഇരിക്കുന്ന ഇടം ആരെങ്കിലും കണ്ടെത്തി, തങ്ങളെ അറിയിക്കണം എന്നും അങ്ങനെ അവനെ പിടികൂടണം എന്നും കല്പന നൽകിയിരുന്നു.
\s5
\c 12
\p
\v 1 പെസഹാ ഉത്സവം ആരംഭിക്കുന്നതിന് ആറുദിവസം മുമ്പാണ് യേശു ബെഥാന്യയിലെത്തിയത്. മരിച്ചതിനുശേഷം വീണ്ടും ജീവനോടെ യേശു ഉയര്‍പ്പിച്ച ലാസർ താമസിച്ചിരുന്ന ഗ്രാമമായിരുന്നു ബെഥാന്യ.
\v 2 അവിടെ ബെഥാന്യയിൽ അവർ യേശുവിനെ ആദരിച്ചുകൊണ്ട് ഒരു അത്താഴം നൽകി. മാർത്ത അത്താഴത്തിന് ഒരുക്കങ്ങൾ നടത്തി, ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നവരിൽ ലാസറും ഉണ്ടായിരുന്നു.
\v 3 തുടര്‍ന്ന് മറിയ വിലയേറിയ സുഗന്ധതൈലത്തിന്‍റെ (നാര്‍ദ് എന്നു വിളിക്കുന്ന) ഒരു കുപ്പി എടുത്തു, യേശുവിനെ ബഹുമാനിക്കാനായി അവൾ അത് അവന്‍റെ കാലിൽ ഒഴിച്ചു, തലമുടികൊണ്ട് അവന്‍റെ കാലുകൾ തുടച്ചു. സുഗന്ധദ്രവ്യത്തിന്‍റെ മനോഹരമായ മണം വീട് മുഴുവൻ നിറഞ്ഞു.
\s5
\v 4 എന്നിരുന്നാലും, അവന്‍റെ ശിഷ്യന്‍മാരില്‍ ഒരാളായ യൂദാ ഇസ്‌കരിയോത്ത്, (യേശുവിലുള്ള വിശ്വാസം തകർത്തത് അവനാണ്, താമസിയാതെ അവൻ യേശുവിനെ ശത്രുക്കൾക്ക് വിട്ടുകൊടുക്കും)—എതിർത്തു, എന്നിട്ട് പറഞ്ഞു
\v 5 “ഞങ്ങൾ ഈ സുഗന്ധതൈലം മുന്നൂറു ദിവസത്തെ കൂലിക്ക് തുല്യം വിറ്റ് പണം പാവങ്ങൾക്ക് നൽകണമായിരുന്നു.”
\v 6 അവന്‍ ഇതു പറഞ്ഞത് പാവപ്പെട്ടവരെക്കുറിച്ചുള്ള കരുതലിനാലല്ല, മറിച്ച് കള്ളനായതുകൊണ്ടാണ്. അവരുടെ പണം കൈവശം വച്ചിരുന്ന സഞ്ചിയുടെ ചുമതല അവനിലായിരുന്നു, എന്നാൽ അവന്‍ ആവശ്യമുള്ളപ്പോഴെല്ലാം സ്വന്തം ഉപയോഗത്തിനായി പണം എടുത്തുകൊണ്ടിരുന്നു.
\s5
\v 7 യേശു പറഞ്ഞു, “അവളെ വെറുതെ വിടുക! ഞാൻ മരിക്കുകയും അവർ എന്നെ അടക്കം ചെയ്യുകയും ചെയ്യുന്ന ദിവസത്തിനായി അവൾ ഈ സുഗന്ധദ്രവ്യങ്ങൾ വാങ്ങി.
\v 8 നിങ്ങളുടെ ഇടയിൽ എല്ലായ്പ്പോഴും ദരിദ്രരായ ആളുകൾ ഉണ്ടാകും, അതിനാൽ നിങ്ങൾക്ക് താൽപ്പര്യമുള്ളപ്പോഴെല്ലാം അവരെ സഹായിക്കാനാകും. എന്നാൽ ഞാൻ കൂടുതൽ സമയം നിങ്ങളോടൊപ്പമുണ്ടാകില്ല, അതിനാൽ അവൾ എന്നെ എത്രമാത്രം വിലമതിക്കുന്നുവെന്ന് അവൾ ഇപ്പോൾ കാണിച്ചതു നല്ലതാകുന്നു.”
\s5
\v 9 യേശു ബെഥാന്യയിലാണെന്ന് യെരുശലേമിലെ ഒരു വലിയ കൂട്ടം യഹൂദന്മാർ കേട്ടു, അവർ അവിടെ പോയി. യേശു അവിടെ ഉണ്ടായിരുന്നതുകൊണ്ട് മാത്രമല്ല, യേശു ജീവിപ്പിച്ച ലാസറിനെ കാണുവാനും അവർ വന്നു.
\v 10 ലാസറിനെ വധിക്കേണ്ടത് അനിവാര്യമാണെന്ന് പുരോഹിതന്മാർ തീരുമാനിച്ചു.
\v 11 കാരണം യഹൂദന്മാരിൽ പലരും പ്രധാന പുരോഹിതന്മാർ പഠിപ്പിക്കുന്ന കാര്യങ്ങളിൽ വിശ്വസിക്കുന്നതിനു പകരം, അവർ യേശുവിൽ വിശ്വസിച്ചത് അവൻ നിമിത്തം ആയിരുന്നു.
\s5
\v 12 പിറ്റേന്ന് പെസഹാ പെരുന്നാളിനായി വന്നിരുന്ന വലിയ ജനക്കൂട്ടം യേശു യെരുശലേമിലേക്കുള്ള യാത്രയിലാണെന്ന് കേട്ടു.
\v 13 അങ്ങനെ അവർ ഈന്തപ്പനകളിൽ നിന്ന് ശാഖകൾ മുറിച്ചുമാറ്റി, നഗരത്തിലേക്ക് വരുമ്പോൾ അവനെ സ്വാഗതം ചെയ്യുവാനായി ആര്‍പ്പിടുവാന്‍ തുടങ്ങി. “ഹോശന്ന! ദൈവത്തിന് മഹത്വം! കർത്താവിന്‍റെ നാമത്തിൽ വരുന്നവനെ ദൈവം അനുഗ്രഹിക്കട്ടെ! യിസ്രായേലിന്‍റെ രാജാവിന്, സ്വാഗതം!” എന്നവർ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു
\s5
\v 14 യേശു യെരുശലേമിനോട് അടുത്തെത്തിയപ്പോൾ ഒരു കഴുതക്കുട്ടിയെ കണ്ടെത്തി അതില്‍ കയറി ഇരുന്നു നഗരത്തിലേക്ക് സഞ്ചരിച്ചു. ഇതു ചെയ്യുന്നതിലൂടെ, തിരുവെഴുത്തുകളിൽ എഴുതിയിരിക്കുന്ന കാര്യങ്ങൾ അവൻ പൂര്‍ത്തീകരിച്ചു:
\v 15 “യെരുശലേമിൽ വസിക്കുന്നവരേ, ഭയപ്പെടേണ്ടാ. നോക്കുക! നിങ്ങളുടെ രാജാവ് വരുന്നു. അവൻ ഒരു കഴുതക്കുട്ടിയുടെ പുറത്തേറി വരുന്നു!”
\s5
\v 16 ഇതു സംഭവിച്ചപ്പോൾ, ഇത് പ്രവചനത്തിന്‍റെ നിവൃത്തിയാണെന്ന് അവന്‍റെ ശിഷ്യന്മാർക്ക് മനസ്സിലായില്ല. എന്നിരുന്നാലും, യേശു തന്‍റെ വേല പൂർത്തിയാക്കി ദൈവമെന്ന നിലയിൽ തന്‍റെ പൂര്‍ണ്ണ ശക്തി വീണ്ടും സ്വീകരിച്ചശേഷം അവർ തിരിഞ്ഞുനോക്കിയപ്പോൾ പ്രവാചകന്മാർ അവനെക്കുറിച്ച് എഴുതിയതും ആളുകൾ അവനോടു ചെയ്തതും ഓർമ്മിച്ചു.
\s5
\v 17 യേശുവിനോടൊപ്പം അനുഗമിച്ച ആൾക്കൂട്ടം യേശു ലാസറിനെ കല്ലറയില്‍ നിന്ന് വിളിച്ച് അവനെ വീണ്ടും ജീവിപ്പിച്ചതായി തങ്ങൾ കണ്ട കാര്യങ്ങൾ മറ്റുള്ളവരോടു പറഞ്ഞു കൊണ്ടിരുന്നു.
\v 18 അവന്‍ തന്‍റെ അധികാരം വെളിപ്പെടുത്തേണ്ടതിനായി ചെയ്‌തതായ വന്‍കാര്യങ്ങളെ കേട്ടറിഞ്ഞ മറ്റൊരു ജനക്കൂട്ടം യേശുവിനെ കാണുവാന്‍ നഗര കവാടത്തിലേക്ക് പോയി.
\v 19 അപ്പോൾ പരീശന്മാർ പരസ്പരം പറഞ്ഞു, “ഇതാ! നമുക്ക് ഇവിടെ ഒരു നേട്ടവും കിട്ടുന്നില്ല. നോക്കുക! ലോകം മുഴുവൻ അവനെ അനുഗമിക്കുന്നു!”
\s5
\v 20 പെസഹാ പെരുന്നാളിന് ദൈവത്തെ ആരാധിപ്പാനായി യെരുശലേമിലേക്ക് പോയവരിൽ ചില യവനരും ഉണ്ടായിരുന്നു.
\v 21 ഗലീല ജില്ലയിലെ ബേത്ത് സയിദയിൽ നിന്നുള്ള ഫിലിപ്പോസിന്‍റെ അടുക്കൽ അവർ എത്തി. അവർക്ക് അവനോട് എന്തോ ചോദിക്കാനുണ്ടായിരുന്നു; അവർ ചോദിച്ചു: "യജമാനനെ, നീ ഞങ്ങളെ യേശുവിനു പരിചയപ്പെടുത്തുമോ?"
\v 22 ഫിലിപ്പോസ് ഇത് അന്ത്രെയൊസിനെ അറിയിച്ചു, അവർ രണ്ടുപേരും പോയി യേശുവിനോടു പറഞ്ഞു.
\s5
\v 23 യേശു ഫിലിപ്പോസിനോടും അന്ത്രെയൊസിനോടും മറുപടിയായി പറഞ്ഞത് "മനുഷ്യപുത്രനായ ഞാൻ ചെയ്തതെല്ലാം മനുഷ്യര്‍ക്ക് വെളിപ്പെടുത്തുവാനും ഞാന്‍ പറഞ്ഞതെല്ലാം പറയുന്നതിനുമുള്ള ദൈവത്തിന്‍റെ സമയമാണിത്.
\v 24 ഞാൻ നിങ്ങളോട് സത്യം പറയുന്നു: ഭൂമിയിൽ പാകിയ ഗോതമ്പിന്‍റെ ഒരു വിത്ത് ചാകുന്നില്ലെങ്കിൽ, അത് ഒരു വിത്തായി മാത്രം അവശേഷിക്കുന്നു; എന്നാൽ അത് നിലത്തു വീണു മരിച്ചാല്‍ അത് വളർന്ന് ധാരാളം ഗോതമ്പിന്‍റെ വിളവ് നല്‍കും.
\s5
\v 25 സ്വയം പ്രസാദിപ്പിച്ചു ജീവിക്കുവാൻ ശ്രമിക്കുന്ന ഏതൊരാളും പരാജയപ്പെടും, എന്നാൽ ഈ ലോകത്തിൽ സ്വയം പ്രസാദിപ്പിച്ചു ജീവിക്കാത്തവര്‍ തന്‍റെ ജീവന്‍ എന്നെന്നേക്കുമായി നിലനിർത്തും.
\v 26 ആരെങ്കിലും എന്നെ സേവിക്കുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവന്‍ എന്നെ അനുഗമിക്കുകയും വേണം കാരണം എന്‍റെ ദാസന്‍ ഞാനുള്ള ഇടത്തു ഇരിക്കണം, എന്നെ സേവിക്കുന്ന എല്ലാവരേയും പിതാവ് ബഹുമാനിക്കും.
\s5
\v 27 ഇപ്പോൾ എന്‍റെ ആത്മാവ് വളരെയധികം കലങ്ങിയിരിക്കുന്നു. ‘പിതാവേ, ഞാൻ കഷ്ടപ്പെട്ട് മരിക്കുന്ന ഈ കാലത്തുനിന്ന് എന്നെ രക്ഷിക്കേണമേ’ എന്നു ഞാൻ പറയണമോ? ഇല്ല, ഈ കാരണത്താലാണ് ഞാൻ ഈ ലോകത്തിലേക്ക് വന്നത്.
\v 28 എന്‍റെ പിതാവേ, നീ പറഞ്ഞ കാര്യങ്ങളിലും നീ ചെയ്ത എല്ലാ കാര്യങ്ങളിലും നീ എത്ര ശക്തനാണെന്ന് കാണിക്കേണമേ” അപ്പോൾ ദൈവം സ്വർഗ്ഗത്തിൽ നിന്ന് സംസാരിച്ചു, “ഞാൻ ഇതിനകം എന്‍റെ സ്വഭാവവും വാക്കുകളും പ്രവൃത്തികളും പ്രദർശിപ്പിച്ചു; ഞാൻ വീണ്ടും ചെയ്യും!”
\v 29 അവിടെയുണ്ടായിരുന്ന ആൾക്കൂട്ടം ദൈവത്തിന്‍റെ ശബ്ദം കേട്ടു, പക്ഷേ ചിലർ ഇത് വെറും ഇടിമുഴക്കമാണെന്നു പറഞ്ഞു. മറ്റുചിലർ പറഞ്ഞു, ഒരു ദൂതൻ യേശുവിനോടു സംസാരിച്ചു.
\s5
\v 30 യേശു അവരോടു മറുപടി പറഞ്ഞു, “നിങ്ങൾ കേട്ട ശബ്ദം ദൈവത്തിന്‍റെ ശബ്ദമായിരുന്നു. എന്നിരുന്നാലും, അവൻ സംസാരിച്ചത് എന്‍റെ നേട്ടത്തിനുവേണ്ടിയല്ല, നിങ്ങള്‍ക്കുവേണ്ടിയാണ്!
\v 31 ഇപ്പോള്‍ ദൈവം ലോകത്തെ വിധിക്കാനുള്ള സമയമാണിത്. ഈ ലോകത്തെ ഭരിക്കുന്ന സാത്താനെ അവൻ പുറത്താക്കുവാനുള്ള സമയമാണിത്.
\s5
\v 32 എന്നെ സംബന്ധിച്ചിടത്തോളം ആളുകൾ എന്നെ കുരിശിൽ ഉയർത്തുമ്പോൾ ഞാൻ എല്ലാവരേയും എന്നിലേക്ക് ആകർഷിക്കും.”
\v 33 താന്‍ എങ്ങനെ മരിക്കുമെന്ന് ജനങ്ങളെ അറിയിക്കുവാനാണ് അവന്‍ ഇതു പറഞ്ഞത്.
\s5
\v 34 ജനക്കൂട്ടത്തിൽ ആരോ അവനോടു ഉത്തരം പറഞ്ഞു, “മശിഹ എന്നേക്കും ജീവിക്കും എന്നു തിരുവെഴുത്തുകളിൽ നിന്നു ഞങ്ങൾ മനസ്സിലാക്കുന്നു. ആയതിനാല്‍ മനുഷ്യപുത്രൻ മരിക്കുമെന്നു നീ എന്തിനാണ് പറയുന്നത്? ആരാണ് ഈ ‘മനുഷ്യപുത്രൻ’?”
\v 35 യേശു മറുപടി പറഞ്ഞു, “എന്‍റെ സന്ദേശം കുറച്ചുകാലം നിങ്ങളുടെ മേൽ പ്രകാശിക്കുന്ന ഒരു പ്രകാശം പോലെയാണ്. നിങ്ങൾക്ക് എന്‍റെ പ്രകാശം ഉള്ളപ്പോൾ ആ വെളിച്ചത്തിൽ ജീവിക്കുക, അല്ലെങ്കിൽ ഇരുട്ട് നിങ്ങളെ മറികടക്കും. ഇരുട്ടിൽ നടക്കുന്നവർക്ക് അവർ എവിടേക്കാണ് പോകുന്നതെന്ന് കാണുവാൻ കഴിയുകയില്ല!
\v 36 നിങ്ങൾക്ക് വെളിച്ചമുണ്ടായിരിക്കുമ്പോൾ ആ വെളിച്ചത്തിൽ വിശ്വസിക്കുക; അപ്പോൾ നിങ്ങൾ വെളിച്ചത്തിന്‍റെതായിരിക്കും. ആ കാര്യങ്ങൾ പറഞ്ഞശേഷം യേശു അവരെ വിട്ട് അവരിൽ നിന്നു മറഞ്ഞു.
\s5
\v 37 യേശു നിരവധി അത്ഭുതങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും, താൻ പറഞ്ഞ കാര്യങ്ങൾ മിക്കവരും വിശ്വസിച്ചില്ല.
\v 38 വളരെക്കാലം മുന്‍പ് യെശയ്യാ പ്രവാചകൻ എഴുതിയതു സത്യമായി വരുന്നതിനാണിത്: “കർത്താവേ, ഞങ്ങളില്‍ നിന്ന് കേട്ടവര്‍ ആരു വിശ്വസിച്ചിരിക്കുന്നു? നമ്മെ എങ്ങനെ ശക്തിയോടെ രക്ഷിക്കാമെന്ന് കർത്താവ് നമുക്ക് കാണിച്ചുതന്നിരിക്കുന്നു!
\s5
\v 39 എന്നിട്ടും, യെശയ്യാവ് എഴുതിയ കാരണത്താൽ അവനിൽ വിശ്വസിക്കുവാൻ അവർക്കു കഴിഞ്ഞില്ല.
\v 40 “കർത്താവ് അവരെ അപ്രകാരം സൃഷ്ടിച്ചു, അവർക്കു കാണുവാൻ കഴിയുകയില്ല,
\q അവൻ അവരെ ശാഠ്യക്കാരാക്കി;
\q അവർക്ക് കണ്ണുകൊണ്ട് കാണുവാൻ പോലും കഴിയുകയില്ല,
\q അവർക്കു കഴിയുമെങ്കിൽ അവർ മനസ്സിലാക്കും;
\q അവർ പശ്ചാത്തപിക്കുകയും ക്ഷമിക്കണമെന്ന് എന്നോട് പ്രാർത്ഥിക്കുകയും ചെയ്യും.
\q ഇക്കാരണത്താൽ എനിക്ക് അവരെ സുഖപ്പെടുത്തുവാൻ കഴിയുകയില്ല!”
\s5
\v 41 മശിഹാ ദൈവത്തെ ശക്തിയോടെ സേവിക്കുമെന്ന് മനസ്സിലാക്കിയതിനാലാണ് വളരെക്കാലം മുന്‍പ് യെശയ്യാവ് ഈ വാക്കുകൾ എഴുതിയത്.
\v 42 ഇതു ശരിയാണെങ്കിലും, യഹൂദജനതയിലെ പല നേതാക്കളും യേശുവിൽ വിശ്വസിക്കുന്നു. എന്നിരുന്നാലും, പരീശന്മാർ സിനഗോഗുകളിൽ നിന്ന് തങ്ങളെ വിലക്കുമെന്ന് അവർ ഭയപ്പെട്ടു, അതിനാൽ യേശുവിൽ വിശ്വസിക്കുന്നതിനെക്കുറിച്ച് അവർ സംസാരിച്ചില്ല.
\v 43 ദൈവത്തിന്‍റെ പ്രശംസയെക്കാൾ മറ്റു മനുഷ്യര്‍ അവരെ പ്രശംസിക്കുകയും ബഹുമാനിക്കുകയും ചെയ്യണമെന്ന് അവർ ആഗ്രഹിച്ചു
\s5
\v 44 തടിച്ചുകൂടിയ ജനക്കൂട്ടത്തോട് യേശു വിളിച്ചുപറഞ്ഞു, “എന്നിൽ വിശ്വസിക്കുന്നവർ എന്നിൽ വിശ്വസിക്കുക മാത്രമല്ല, എന്നെ അയച്ച പിതാവിലും വിശ്വസിക്കുന്നു.
\v 45 നിങ്ങൾ എന്നെ കാണുമ്പോൾ, എന്നെ അയച്ചവനേയും നിങ്ങൾ കാണുന്നു.
\s5
\v 46 ഞാൻ ലോകത്തിന്‍റെ വെളിച്ചമായി ലോകത്തിലേക്കു വന്നിരിക്കുന്നു; എന്നിൽ ആശ്രയിക്കുന്നവൻ ഇരുട്ടിൽ വസിക്കുകയില്ല.
\v 47 എന്‍റെ വാക്കുകൾ ശ്രദ്ധിക്കുകയും എന്നെ അനുസരിക്കാൻ വിസമ്മതിക്കുകയും ചെയ്യുന്നവരെ ഞാൻ വിധിക്കുന്നില്ല. ലോകത്തിലുള്ള ആളുകളെ ന്യായം വിധിപ്പാനല്ല ഞാൻ ഈ ലോകത്തേക്ക് വന്നത്. പകരം, അവരുടെ പാപങ്ങളുടെ ശിക്ഷയിൽ നിന്ന് അവരെ രക്ഷിക്കാനാണ് ഞാൻ വന്നത്.
\s5
\v 48 എങ്കിലും, എന്നെ നിരസിക്കുകയും എന്‍റെ സന്ദേശത്തെ പിന്തുടരാതിരിക്കുകയും ചെയ്യുന്നവരെ ന്യായം വിധിക്കുന്ന ചിലതുണ്ട്. ഞാൻ അവരോടു സംസാരിച്ച സന്ദേശം അവരെ കുറ്റം വിധിക്കുന്നു.
\v 49 ഞാൻ ദൈവത്തെക്കുറിച്ച് പഠിപ്പിച്ചപ്പോൾ, ഞാന്‍ ചിന്തകളെ വെറുതെ പറയുകയായിരുന്നില്ല ചെയ്തത്. എന്നെ അയച്ച പിതാവ്, ഞാൻ എന്തു പറയണം, എങ്ങനെ പറയണം എന്നതിനെക്കുറിച്ച് വ്യക്തമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
\v 50 എന്നെന്നേക്കുമായി എങ്ങനെ ജീവിക്കാമെന്ന് ആളുകളെ പഠിപ്പിക്കുന്നതാണ് പിതാവിന്‍റെ ഏറ്റവും പ്രധാനപ്പെട്ട നിർദ്ദേശങ്ങൾ എന്ന് എനിക്കറിയാം, എന്‍റെ പിതാവ് എന്നോട് പറയുവാൻ പറഞ്ഞ കാര്യങ്ങൾ ഞാൻ കൃത്യമായി പറഞ്ഞിട്ടുണ്ട്.”
\s5
\c 13
\p
\v 1 പെസഹാ പെരുന്നാള്‍ ആരംഭിക്കുന്നതിനു തലേദിവസമായിരുന്നു ഇതു നടന്നത്. ഈ ലോകം വിട്ട് പിതാവിന്‍റെ അടുക്കലേക്കു മടങ്ങേണ്ട സമയമാണിതെന്ന് യേശുവിനറിയാമായിരുന്നു. ഈ ലോകത്ത് തന്നോടൊപ്പം ഉണ്ടായിരുന്നവരെ താൻ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് അവന്‍ കാണിച്ചു, ജീവിതാവസാനം വരെ അവൻ അവരെ സ്നേഹിച്ചു.
\v 2 യേശുവും അവന്‍റെ ശിഷ്യന്മാരും സന്ധ്യാ ഭക്ഷണം കഴിക്കുന്നതിനുമുമ്പ്, യേശുവിനെ താന്‍ ശത്രുക്കൾക്ക് ഏൽപ്പിക്കുമെന്ന് പിശാച് ശിമോന്‍റെ മകനായ യൂദ ഇസ്‌കരിയോത്താവിന്‍റെ മനസ്സിൽ ചിന്ത കൊടുത്തു.
\s5
\v 3 എന്നാൽ തന്‍റെ പിതാവ് എല്ലാറ്റിന്മേലും പൂര്‍ണ്ണമായ ശക്തിയും അധികാരവും അവനു കൊടുത്തിരിക്കുന്നു എന്ന് യേശു അറിഞ്ഞു. താൻ ദൈവത്തിൽ നിന്നാണ് വന്നതെന്നും താമസിയാതെ ദൈവത്തിലേക്ക് മടങ്ങുമെന്നും അവനറിയാമായിരുന്നു.
\v 4 യേശു അത്താഴത്തിൽ നിന്ന് എഴുന്നേറ്റു. അവന്‍ തന്‍റെ മേലങ്കി അഴിച്ച് വയ്ക്കുകയും ഒരു തുവര്‍ത്ത് അവന്‍റെ അരയിൽ ചുറ്റുകയും ചെയ്തു.
\v 5 അവന്‍ ഒരു പരന്ന പാത്രത്തില്‍ കുറച്ചു വെള്ളം ഒഴിച്ചു ശിഷ്യന്മാരുടെ കാലുകൾ കഴുകുവാനും തുവര്‍ത്തുകൊണ്ട് തുടയ്ക്കുകയും ചെയ്തു.
\s5
\v 6 അവൻ ശിമോൻ പത്രൊസിന്‍റെ അടുക്കൽ വന്നു, “കർത്താവേ, നീ എന്‍റെ കാലുകൾ കഴുകുവാൻ പോകുകയാണോ” എന്നു ചോദിച്ചു.
\v 7 യേശു അവനോടു മറുപടി പറഞ്ഞു, “ഞാൻ നിനക്കായി എന്താണ് ചെയ്യുന്നതെന്ന് ഇപ്പോൾ നിനക്കു മനസ്സിലാകുന്നില്ല, പക്ഷേ പിന്നീട് നീ മനസ്സിലാക്കും.”
\v 8 പത്രൊസ് പറഞ്ഞു, “നീ ഒരിക്കലും എന്‍റെ കാലുകൾ കഴുകുകയില്ല!” യേശു അവനോടു പറഞ്ഞു, “ഞാൻ നിന്നെ കഴുകുന്നില്ലെങ്കിൽ, നിനക്ക് എന്നോട് ഒരു ബന്ധവുമില്ല.”
\v 9 ശിമോൻ പത്രൊസ് അവനോട്: കർത്താവേ, എന്‍റെ കാലുകൾ മാത്രമല്ല, എന്‍റെ കൈകളും തലയും കഴുകുക!”
\s5
\v 10 യേശു അവനോടു പറഞ്ഞു, “കുളിച്ചിരിക്കുന്നവന്‍റെ കാൽ കഴുകുവാൻ മാത്രമേ ആവശ്യമുള്ളൂ. അവന്‍റെ ശരീരത്തിന്‍റെ ബാക്കി ഭാഗം ഇതിനകം ശുദ്ധമാണ്. നീ ശുദ്ധിയുള്ളവനാണ്, എന്നാല്‍ നിങ്ങൾ എല്ലാവരും അല്ല.”
\v 11 ആരാണ് തന്നെ ഏൽപ്പിക്കാൻ പോകുന്നതെന്ന് അവനറിയാമായിരുന്നു. അതുകൊണ്ടാണ് “നിങ്ങൾ എല്ലാവരും ശുദ്ധരല്ല” എന്ന് അവന്‍ പറഞ്ഞത്.
\s5
\v 12 അവരുടെ കാലുകൾ കഴുകിയശേഷം അവൻ വീണ്ടും തന്‍റെ മേലങ്കി ധരിച്ചു. അവൻ വീണ്ടും തന്‍റെ സ്ഥലത്ത് ഇരുന്നു പറഞ്ഞു, “ഞാൻ എന്താണ് നിങ്ങൾക്കു വേണ്ടി ചെയ്തതെന്ന് നിങ്ങള്‍ക്ക് മനസ്സിലായോ?
\v 13 നിങ്ങൾ എന്നെ ‘ഗുരു’ എന്നും, ‘കര്‍ത്താവ്’ എന്നും വിളിക്കുന്നു. നിങ്ങൾ ഇതു പറയുന്നത് ശരിയാണ്, കാരണം ഞാൻ അങ്ങനെയാകുന്നു.
\v 14 നിങ്ങളുടെ ഗുരുവും കർത്താവുമായ ഞാന്‍ നിങ്ങളുടെ പാദങ്ങൾ കഴുകിയിട്ടുണ്ടെങ്കിൽ, നിങ്ങൾ പരസ്പരം കാലുകൾ കഴുകുന്നതു പോലുള്ള കാര്യങ്ങൾ ചെയ്തുകൊണ്ട് പരസ്പരം സേവിക്കേണ്ടതുണ്ട്.
\v 15 ഞാൻ‌ നിങ്ങൾ‌ക്കായി ചെയ്‌തതുപോലെ നിങ്ങൾ‌ ചെയ്യേണ്ടതിന്‌ പിന്തുടരുവാൻ‌ ഒരു മാതൃക ഞാൻ‌ നൽ‌കിയിരിക്കുന്നു.
\s5
\v 16 ഞാൻ നിങ്ങളോടു സത്യം പറയുന്നു: ഒരു ദാസൻ തന്‍റെ യജമാനനെക്കാൾ വലിയവനല്ല, ദൂതുവാഹകന്‍ അയച്ചവനെക്കാൾ വലിയവനല്ല.
\v 17 നിങ്ങൾ ഇപ്പോൾ ഈ കാര്യങ്ങള്‍ അറിയുന്നതിനാലും, നിങ്ങൾ അതു ചെയ്കയാലും ദൈവം നിങ്ങളില്‍ പ്രസാദിക്കും.
\v 18 നിങ്ങള്‍ എല്ലാവരേയുംകുറിച്ചല്ല ഞാനിതു പറയുന്നത്. ഞാൻ തിരഞ്ഞെടുത്തവരെ ഞാനറിയുന്നു. എന്നാല്‍, തിരുവെഴുത്തുകളിൽ എഴുതിയിരിക്കുന്ന കാര്യങ്ങൾ സത്യമാകണം: ‘ഒരു സ്നേഹിതനെപ്പോലെ എന്നോടൊപ്പം ഭക്ഷണം കഴിച്ചവന്‍, എനിക്കെതിരെ തിരിഞ്ഞു എന്നെ ശത്രുവിനെപ്പോലെ പെരുമാറി.
\s5
\v 19 അവൻ എന്നെ ഏൽപ്പിക്കുന്നതിനുമുമ്പ് ഞാൻ ഇപ്പോൾ ഇതു നിങ്ങളോടു പറയുന്നു, അങ്ങനെ സംഭവിക്കുമ്പോൾ, ഞാൻ ദൈവമാണെന്ന് നിങ്ങൾ വിശ്വസിക്കും.
\v 20 ഞാൻ നിങ്ങളോടു സത്യം പറയുന്നു: ഞാൻ നിങ്ങളുടെ അടുത്തേക്ക്‌ അയക്കുന്നവനെ നിങ്ങൾ സ്വീകരിച്ചാൽ നിങ്ങള്‍ എന്നെയും സ്വീകരിക്കുന്നു; എന്നെ സ്വീകരിക്കുന്നവൻ എന്നെ അയച്ച എന്‍റെ പിതാവിനെയും സ്വീകരിക്കുന്നു.”
\s5
\v 21 യേശു ഇതു പറഞ്ഞതിനുശേഷം, അവൻ ഉള്ളില്‍ അസ്വസ്ഥനായി. അദ്ദേഹം ആത്മാർത്ഥമായി പ്രഖ്യാപിച്ചു, “ഞാൻ നിങ്ങളോട് സത്യം പറയുന്നു: നിങ്ങളിൽ ഒരാൾ എന്നെ എന്‍റെ ശത്രുക്കൾക്ക് ഏൽപ്പിക്കാൻ പോകുന്നു.”
\v 22 ശിഷ്യന്മാര്‍ പരസ്പരം നോക്കി. അവരിൽ ആരെക്കുറിച്ചാണ് അവന്‍ സംസാരിക്കുന്നതെന്ന് അവർ ആശയക്കുഴപ്പത്തിലായി.
\s5
\v 23 അവന്‍റെ ശിഷ്യന്മാരില്‍ ഒരുത്തനായ യേശുവിനെ ഏറെ സ്നേഹിച്ച യോഹന്നാൻ, യേശുവിന്‍റെ തൊട്ടരികില്‍ മേശയില്‍ ഉണ്ടായിരുന്നു.
\v 24 താൻ ഏതു ശിഷ്യനെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് യേശുവിനോടു ചോദിക്കണമെന്ന് ശിമോന്‍ പത്രൊസ് യോഹന്നാനോട് ആംഗ്യത്തിലൂടെ ആവശ്യപ്പെട്ടു.
\v 25 അതിനാൽ യോഹന്നാൻ യേശുവിനു നേരേ ചാഞ്ഞു പതുക്കെ ചോദിച്ചു, “കർത്താവേ, അത് ആരാണ്?”
\s5
\v 26 യേശു മറുപടി പറഞ്ഞു, “ഞാൻ ഈ അപ്പ കഷണം പാത്രത്തിൽ മുക്കിയ ശേഷം അവനു കൊടുക്കും.” എന്നിട്ട് അപ്പം മുക്കി ശിമോന്‍ ഇസ്‌കര്യോത്താവിന്‍റെ മകൻ യൂദയ്ക്കു കൊടുത്തു.
\v 27 യൂദ അപ്പം എടുത്തയുടനെ സാത്താൻ അവന്‍റെ അടുക്കൽ ചെന്ന് അവനെ നിയന്ത്രിച്ചു. യേശു അവനോട്: നിനക്ക് ചെയ്യുവാനുള്ളതൊക്കെ വേഗത്തിൽ ചെയ്യുക.
\s5
\v 28 യേശു അവനോട് എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് മേശയിലിരുന്ന മറ്റാരും അറിഞ്ഞില്ല.
\v 29 യൂദയുടെ പക്കൽ പണസഞ്ചി ഉള്ളതിനാൽ പെസഹാ പെരുന്നാളിന് ആവശ്യമായ ചില സാധനങ്ങൾ വാങ്ങാൻ യേശു അവനോട് പറയുകയാണെന്ന് ചിലർ കരുതി. മറ്റുചിലർ വിചാരിച്ചത് പാവങ്ങൾക്ക് എന്തെങ്കിലും കൊടുക്കുവാന്‍ യേശു യൂദയോടു പറയുകയാണെന്നാണ്.
\v 30 അപ്പം വാങ്ങിയ ഉടനെ യൂദ പുറപ്പെട്ടു. അപ്പോള്‍ രാത്രി ആയിരുന്നു.
\s5
\v 31 യൂദ പോയതിനുശേഷം യേശു പറഞ്ഞു, “മനുഷ്യപുത്രനായ ഞാൻ ചെയ്യുന്നത് എന്തെന്ന് ദൈവം ഇപ്പോൾ ജനത്തെ അറിയിക്കും. അതേപോലെ ദൈവം എന്താണ് ചെയ്യുന്നതെന്ന് മനുഷ്യപുത്രനായ ഞാൻ ജനത്തെ അറിയിക്കും, കൂടാതെ അതു നിമിത്തം ആളുകൾ അവനെ സ്തുതിക്കും.
\v 32 മനുഷ്യപുത്രനായ ഞാൻ ദൈവത്തെ മനുഷ്യര്‍ക്ക്‌ വെളിപ്പെടുത്തുകയും ഞാൻ അവനെ ബഹുമാനിക്കുകയും ചെയ്യുന്നതിനാൽ ദൈവവും എന്നെ ബഹുമാനിക്കും. അത് ദൈവം വേഗത്തില്‍ ചെയ്യും.
\v 33 നിങ്ങള്‍ എന്‍റെ മക്കള്‍ എന്നപോലെ ഞാൻ സ്നേഹിക്കുന്നു. കുറച്ചു കാലം മാത്രമേ ഞാൻ നിങ്ങളോടൊപ്പം തുടരുകയുള്ളൂ. അപ്പോൾ നിങ്ങൾ എന്നെ അന്വേഷിക്കും, പക്ഷേ ഞാൻ ഇവിടെ ഉണ്ടാവില്ല. ഞാൻ യഹൂദ നേതാക്കളോടു പറഞ്ഞതുപോലെ, ഞാൻ ഇപ്പോൾ നിങ്ങളോടു പറയുന്നു, ഞാൻ പോകുന്നിടത്ത് നിങ്ങൾക്കു വരാൻ കഴിയുകയില്ല.
\s5
\v 34 ഞാൻ നിങ്ങൾക്ക് ഈ പുതിയ കൽപ്പന നൽകും: ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങൾ പരസ്പരം സ്നേഹിക്കണം.
\v 35 നിങ്ങൾ പരസ്പരം സ്നേഹിക്കുന്നുവെങ്കിൽ, നിങ്ങൾ എന്‍റെ ശിഷ്യന്മാരാണെന്ന് എല്ലാവരും അറിയും.”
\s5
\v 36 ശിമോൻ പത്രൊസ് അവനോട്: കർത്താവേ, നീ എവിടേക്കാണ് പോകുന്നത്? എന്നു ചോദിച്ചു. യേശു മറുപടി പറഞ്ഞത് "ഞാന്‍ പോകുന്നയിടത്തേക്ക് ഇപ്പോള്‍ നിങ്ങള്‍ക്കു വരുവാന്‍ കഴിയുകയില്ല; എന്നാൽ നിങ്ങൾ പിന്നീട് വരും.”
\v 37 പത്രൊസ് പറഞ്ഞു, “കർത്താവേ, എനിക്ക് ഇപ്പോൾ നിന്നോടൊപ്പം വരാൻ കഴിയാത്തത് എന്തുകൊണ്ടാണ്? നിനക്കുവേണ്ടി മരിക്കുവാൻ ഞാൻ തയ്യാറാണ്!”
\v 38 യേശു മറുപടി പറഞ്ഞു, “നിങ്ങൾ എനിക്കുവേണ്ടി മരിക്കുവാൻ തയ്യാറാണെന്ന് നിങ്ങൾ പറയുന്നു. ഞാൻ നിങ്ങളോടു സത്യം പറയുന്നു: നീ എന്നെ അറിയുന്നില്ലെന്ന് മൂന്നു പ്രാവശ്യം പറയുന്നതിനുമുമ്പ് പ്രഭാതത്തില്‍ കോഴി കൂവുകയില്ല!”
\s5
\c 14
\p
\v 1 ഭാരപ്പെടുകയോ, വിചാരപ്പെടുകയോ അരുത്. നിങ്ങൾ ദൈവത്തിൽ ആശ്രയിക്കുന്നു; എന്നിലും ആശ്രയിക്കുക.
\v 2 എന്‍റെ പിതാവ് വസിക്കുന്നിടത്ത് വസിക്കുവാൻ ധാരാളം സ്ഥലങ്ങളുണ്ട്. അത് സത്യമല്ലായിരുന്നുവെങ്കിൽ, ഞാൻ നിങ്ങളോടു പറയുമായിരുന്നു. നിങ്ങൾക്ക് ഒരു സ്ഥലം ഒരുക്കാൻ ഞാൻ അവിടെ പോകും.
\v 3 നിങ്ങൾക്കായി ഒരു സ്ഥലം ഒരുക്കുന്നതിനായി ഞാൻ അവിടെ പോകുമെന്നതിനാൽ, ഞാൻ മടങ്ങിവന്ന് നിങ്ങളെ എന്നോടൊപ്പം കൊണ്ടുപോകും, അങ്ങനെ ഞാൻ എവിടെയാണോ അവിടെ നിങ്ങൾ എന്നോടൊപ്പം ഉണ്ടായിരിക്കും.
\s5
\v 4 ഞാൻ എവിടേക്കാണ് പോകുന്നതെന്ന് നിങ്ങൾക്കറിയാം, വഴിയും നിങ്ങൾക്കറിയാം.”
\v 5 തോമസ് അവനോടു പറഞ്ഞു, “കർത്താവേ, നീ എവിടേക്കാണ് പോകുന്നതെന്ന് ഞങ്ങൾക്ക് അറിയില്ല. പിന്നെ എങ്ങനെ വഴി അറിയുവാൻ കഴിയും?”
\v 6 യേശു അവനോടു പറഞ്ഞു, “എന്‍റെ പിതാവ് ആയിരിക്കുന്ന സ്ഥലത്തേക്കുള്ള വഴി ഞാൻ തന്നേ. ദൈവത്തെക്കുറിച്ചുള്ള സത്യം വെളിപ്പെടുത്തുന്നവനും ആളുകൾക്കു നിത്യജീവൻ നൽകുന്നവനുമാണ് ഞാൻ. എന്‍റെ പിതാവിന്‍റെ അടുക്കലേക്ക് വരുന്നതിനു ആളുകളെ പ്രാപ്തരാക്കാൻ എനിക്കു മാത്രമേ കഴിയൂ. മറ്റൊരു വഴിയുമില്ല.
\v 7 ഞാൻ ആരായിരുന്നു എന്നു നിങ്ങൾക്കു ശരിക്കും അറിഞ്ഞിരുന്നുവെങ്കിൽ, നിങ്ങൾ എന്‍റെ പിതാവിനെയും അറിയുമായിരുന്നു. ഇപ്പോൾ മുതൽ, നിങ്ങൾ അവനെ അറിയുന്നു, ഇത് നിങ്ങൾ അവനെ കണ്ടതുപോലെയാണ്”
\s5
\v 8 ഫിലിപ്പോസ് യേശുവിനോടു പറഞ്ഞു, “കർത്താവേ, പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരിക. അതു മാത്രമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്!"
\v 9 യേശു അവനോട്: ഫിലിപ്പോസേ, ഞാൻ ഇത്രയും കാലം നിങ്ങളോടുകൂടെ ഉണ്ടായിരുന്നു; എന്നിട്ടും നീ എന്നെ അറിയുന്നില്ല. എന്നെ കണ്ടവർ എന്‍റെ പിതാവിനെ കണ്ടിരിക്കുന്നു. എന്തുകൊണ്ടാണ് നിങ്ങൾ ‘പിതാവിനെ കാണിച്ചു തരേണം’ എന്നു പറയുന്നത്?
\s5
\v 10 ഞാൻ എന്‍റെ പിതാവിനോടും എന്‍റെ പിതാവ് എന്നോടും ചേർന്നിരിക്കുന്നുവെന്നതില്‍ നിങ്ങൾ വിശ്വസിക്കുന്നില്ലേ? ഞാൻ നിങ്ങളോടു പറഞ്ഞ കാര്യങ്ങൾ—ഞാൻ ഇവയെക്കുറിച്ച് ചിന്തിച്ചിട്ടില്ല; മറിച്ച്, ഇതെല്ലാം നിങ്ങളോടു പറയുവാൻ എന്നെ അയച്ചത് എന്‍റെ പിതാവാണ്, കാരണം എന്‍റെ പിതാവ് എന്നോടൊപ്പം ചേർന്ന് എന്നിലൂടെ പ്രവർത്തിക്കുന്നു.
\v 11 ഞാൻ പിതാവിനോടൊപ്പം ചേർന്നിരിക്കുന്നുവെന്നും പിതാവ് എന്നോടൊപ്പം ചേർന്നിരിക്കുന്നുവെന്നും ഞാൻ പറഞ്ഞത് നിമിത്തം വിശ്വസിക്കുക, അല്ലെങ്കിൽ നിങ്ങൾ എന്നില്‍ കണ്ട എല്ലാ അടയാളങ്ങളും മഹത്തായ പ്രവർത്തനങ്ങളും കാരണം എന്നെ വിശ്വസിക്കുക.
\s5
\v 12 ഞാൻ നിങ്ങളോടു സത്യം പറയുന്നു: എന്നിൽ വിശ്വസിക്കുന്നവൻ ഞാൻ ചെയ്യുന്ന കാര്യങ്ങളും ചെയ്യും. ഞാൻ പിതാവിനോടുകൂടെ പോകുന്നതിനാൽ അവൻ ഇതിലും വലിയ പ്രവൃത്തികൾ ചെയ്യും.
\v 13 എന്‍റെ നാമത്തിൽ നിങ്ങൾ ആവശ്യപ്പെടുന്നതെന്തും ഞാൻ ചെയ്യും. എന്തുകൊണ്ടെന്നാല്‍ എല്ലാവരും പിതാവിനെ ബഹുമാനിക്കേണ്ടതിനും അവന്‍റെ പുത്രനായ ഞാൻ ചെയ്യുന്ന സകലവും നിമിത്തം പിതാവിനെ അറിയേണ്ടതിനും വേണ്ടി ഞാന്‍ അത് ചെയ്യുന്നു.
\v 14 നിങ്ങൾ എനിക്കുള്ളവര്‍ ആയതിനാല്‍ നിങ്ങൾ പിതാവിനോട് എന്തെങ്കിലും ചോദിച്ചാൽ ഞാൻ അതു ചെയ്യും.
\s5
\v 15 നിങ്ങൾ എന്നെ സ്നേഹിക്കുന്നുവെങ്കിൽ, ഞാൻ നിങ്ങളെ പഠിപ്പിച്ചതുപോലെ നിങ്ങളും ജീവിക്കും.
\v 16 എന്നിട്ട് നിങ്ങൾക്കു മറ്റൊരു ദാനം നൽകാൻ ഞാൻ പിതാവിനോട് ആവശ്യപ്പെടും, അവൻ നിങ്ങൾക്കു മറ്റൊരു സഹായകനെ അയയ്ക്കും, വരുന്നവന്‍ നിങ്ങളോടൊപ്പം എക്കാലവും ഉണ്ടായിരിക്കും.
\v 17 ദൈവത്തെക്കുറിച്ച് സത്യം പറയുന്നത് ഈ ആത്മാവാണ്. ഈ ലോകത്തിലെ അവിശ്വാസികൾ ഒരിക്കലും അവനെ സ്വീകരിക്കുകയില്ല. ലോകത്തിന് അവനെ കാണാനോ അറിയുവാനോ കഴിയുകയില്ല. കാരണം അവൻ നിങ്ങളോടൊപ്പം താമസിക്കുന്നു, അവൻ നിങ്ങളുമായി ചേരുന്നതിനാലും അവനെ നിങ്ങള്‍ അറിയുന്നു.
\s5
\v 18 നിങ്ങളെ കരുതുവാൻ ആരുമില്ലാതെ ഞാൻ നിങ്ങളെ ഉപേക്ഷിക്കുകയോ, കൈവിടുകയോ ഇല്ല, ഞാൻ നിങ്ങളുടെ അടുക്കൽ വരും.
\v 19 താമസിയാതെ ലോകം എന്നെ കാണുകയില്ല, പക്ഷേ നിങ്ങൾ എന്നെ കാണും. ഞാൻ ജീവിക്കുന്നതിനാൽ നിങ്ങളും ജീവിക്കും.
\v 20 നിങ്ങൾ എന്നെ വീണ്ടും കാണുമ്പോൾ, ഞാൻ എന്‍റെ പിതാവിനോടൊപ്പം ചേർന്നിരിക്കുന്നുവെന്നും നിങ്ങൾ എന്നോടും ഞാൻ നിങ്ങളോടും ചേർന്നിട്ടുണ്ടെന്നും നിങ്ങൾ മനസ്സിലാക്കും.
\s5
\v 21 എന്‍റെ കൽപ്പനകൾ കേട്ട് അനുസരിക്കുന്ന എല്ലാവരും എന്നെ സ്നേഹിക്കുന്നവരാണ്. എന്നെ സ്നേഹിക്കുന്നവരെ എന്‍റെ പിതാവും സ്നേഹിക്കും; ഞാൻ അവരെ സ്നേഹിക്കുകയും ഞാൻ അവർക്ക് എന്നെത്തന്നെ വെളിപ്പെടുത്തുകയും ചെയ്യും.”
\v 22 അപ്പോൾ യൂദാ (ഇസ്‌കര്യാത്തോവ് അല്ലാതെ അതേ പേരിലുള്ള മറ്റൊരു ശിഷ്യന്‍) യേശുവിനോട് സംസാരിച്ചു. അദ്ദേഹം പറഞ്ഞു, “കർത്താവേ, നീ ലോകത്തിനല്ല, ഞങ്ങള്‍ക്ക് മാത്രമായി എങ്ങനെ നിന്നെത്തന്നെ വെളിപ്പെടുത്തും?”
\s5
\v 23 യേശു അവനോടു പറഞ്ഞു, “ആളുകൾ എന്നെ സ്നേഹിക്കുന്നുണ്ടോ എന്നു നിങ്ങൾക്ക് എങ്ങനെ പറയുവാൻ കഴിയും: ഞാൻ നിങ്ങളോടു പറഞ്ഞതുപോലെ അവർ ചെയ്യുന്നുണ്ടോ എന്ന്. ഇതുപോലുള്ള ആളുകളെ, എന്‍റെ പിതാവ് സ്നേഹിക്കും. അവനും ഞാനും അവരുടെ അടുക്കൽ വന്ന് അവരോടൊപ്പം താമസിക്കും.
\v 24 എന്നെ സ്നേഹിക്കാത്തവരെ സംബന്ധിച്ചിടത്തോളം, ഞാൻ അവരോട് ചെയ്യുവാന്‍ പറഞ്ഞ കാര്യങ്ങൾ അവർ അനുസരിക്കില്ല. ഞാൻ നിങ്ങളോടു പറഞ്ഞ കാര്യങ്ങൾ ഞാൻ സ്വന്തമായി പറയുവാൻ തീരുമാനിച്ച കാര്യങ്ങളല്ല; പകരം, അവ നിങ്ങളോടു പറയുവാൻ എന്‍റെ പിതാവ് എന്നെ അയച്ച കാര്യങ്ങളാണ്.
\s5
\v 25 ഞാൻ നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ തന്നെയാണ് ഞാൻ ഇക്കാര്യം പറഞ്ഞത്.
\v 26 എന്നാൽ എന്‍റെ പിതാവ് പരിശുദ്ധാത്മാവിനെ അയയ്ക്കും. അവനാണ് നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്. അവൻ എന്‍റെ അധികാരത്തോടെ വരും. നിങ്ങൾ അറിയേണ്ട എല്ലാ ദൈവീക സത്യങ്ങളും അവൻ നിങ്ങളെ പഠിപ്പിക്കും. ഞാൻ നിങ്ങളോടു പറഞ്ഞ കാര്യങ്ങളെല്ലാം അവൻ നിങ്ങളെ ഓർമ്മപ്പെടുത്തും.
\v 27 ഞാൻ നിങ്ങളെ സമാധാനത്തോടെ വിടുമ്പോള്‍, ഞാൻ നിങ്ങൾക്കു നൽകുന്നത് എന്‍റെ സമാധാനമാണ്. ഞാൻ നിങ്ങൾക്ക് തരുന്നതായ സമാധാനം, ആർക്കും ഈ ലോകത്തിന്‍റെതായ ഒന്നിനും നിങ്ങൾക്കു നൽകാൻ കഴിയുകയില്ല. അതിനാൽ നിങ്ങള്‍ കലങ്ങുകയോ, വിചാരപ്പെടുകയോ ഭയപ്പെടുകയോ ചെയ്യരുത്.
\s5
\v 28 ഞാൻ പോകുന്നുവെന്നും പിന്നീട് നിങ്ങളിലേക്കു മടങ്ങിവരുമെന്നും ഞാൻ നിങ്ങളോടു പറയുന്നതു നിങ്ങൾ കേട്ടു. നിങ്ങൾ എന്നെ സ്നേഹിച്ചിരുന്നുവെങ്കിൽ, ഞാൻ പിതാവിന്‍റെ അടുക്കലേക്ക് പോകുന്നതിൽ നിങ്ങൾ സന്തോഷിക്കുമായിരുന്നു. എന്തെന്നാല്‍ പിതാവ് എന്നേക്കാൾ വലിയവനാണ്.
\v 29 ഇവ സംഭവിക്കുന്നതിനു മുന്‍പ് ഞാൻ നിങ്ങളോട് ഇപ്പോൾ പറഞ്ഞിട്ടുണ്ട്, അങ്ങനെ സംഭവിക്കുമ്പോൾ നിങ്ങൾ എന്നെ കൂടുതല്‍ വിശ്വസിക്കും.
\s5
\v 30 ഈ ലോകത്തിന്‍റെ അധിപനായ സാത്താൻ വരുന്നതിനാൽ എനിക്കു നിങ്ങളോടു കൂടുതൽ നേരം സംസാരിക്കുവാൻ കഴിയുകയില്ല. പക്ഷേ എനിക്ക് എന്തു സംഭവിക്കുന്നു എന്നതിന്മേല്‍ അവനു നിയന്ത്രണമില്ല,
\v 31 കൂടാതെ പിതാവു കല്പിച്ചതു ഞാൻ ചെയ്യും. ഞാൻ പിതാവിനെ സ്നേഹിക്കുന്നുവെന്ന് ലോകം എന്നെന്നേക്കുമായി അറിയുന്നതിനാണിത്. വരിക, നമുക്ക് ഇവിടെ നിന്നു പോകാം.”
\s5
\c 15
\p
\v 1 “ഞാൻ ഒരു യഥാർത്ഥ മുന്തിരിവള്ളിപോലെയാണ് (സത്യം പഠിപ്പിക്കാത്ത യഹൂദ നേതാക്കളെപ്പോലെയല്ല). എന്‍റെ പിതാവ് ഒരു മുന്തിരിത്തോട്ടം പരിപാലിക്കുന്ന ഒരു തോട്ടക്കാരനെപ്പോലെയാണ്.
\v 2 ഫലം കായ്ക്കാത്ത എന്നിലെ എല്ലാ ശാഖകളും—എന്‍റെ പിതാവ് അതിനെ മുറിച്ചു കളയുന്നു. നല്ല ഫലം നൽകുന്ന ഓരോ ശാഖകളെ സംബന്ധിച്ച് അവൻ അതിനെ കൂടുതൽ ഫലം കായ്ക്കേണ്ടതിനു അവയെ ചെത്തി വെടിപ്പാക്കുന്നു.
\s5
\v 3 ഞാൻ നിങ്ങളോടു പറഞ്ഞ സന്ദേശം കാരണം നിങ്ങൾ ഇപ്പോള്‍ത്തന്നെ ശുദ്ധിയുള്ളവരാണ്.
\v 4 എന്നോട് ചേര്‍ന്നിരിക്കുക, ഞാൻ നിങ്ങളോട് ചേര്‍ന്നിരിക്കും. ശാഖയ്ക്കു സ്വന്തമായി യാതൊരു ഫലവും കായ്ക്കാൻ കഴിയാത്തതിനാൽ, നിങ്ങൾ എന്നോട് ചേര്‍ന്നിരിക്കുകയും സകലത്തിലും എന്നെ ആശ്രയിക്കുകയും ചെയ്യുന്നില്ല എങ്കിൽ നിങ്ങൾക്കു ഫലം കായ്ക്കാനാവില്ല.
\s5
\v 5 ഞാൻ മുന്തിരിവള്ളിയെപ്പോലെയാണ്; നിങ്ങൾ ശാഖകൾ പോലെയും. നിങ്ങൾ എന്നോടൊപ്പവും ഞാൻ നിങ്ങളോടൊപ്പവും ചേര്‍ന്നിരുന്നാൽ, നിങ്ങൾ വളരെയധികം ഫലം പുറപ്പെടുവിക്കും, കാരണം എന്നെക്കൂടാതെ നിങ്ങൾക്ക് ഒന്നും ചെയ്യുവാന്‍ കഴിയുകയില്ല.
\v 6 തോട്ടക്കാരൻ ഉപയോഗശൂന്യമായ ശാഖകൾ മുറിച്ചു കളയുന്നു. എന്നിട്ട്, അവ ഉണങ്ങിയതിനുശേഷം, അവൻ അവയെ എടുത്ത് തീയിലേക്ക് എറിയുകയും കത്തിക്കുകയും ചെയ്യുന്നു. അതുപോലെ, എന്നോടു ചേര്‍ന്നിരിക്കാത്ത എല്ലാവരേയും ദൈവം ഒഴിവാക്കും.
\v 7 നിങ്ങൾ എന്നോടൊപ്പം ചേര്‍ന്നിരിക്കുകയും എന്‍റെ സന്ദേശപ്രകാരം ജീവിക്കുകയും ചെയ്യുന്നുവെങ്കിൽ, നിങ്ങൾക്കു ദൈവത്തോട് എന്തും ചോദിക്കാം, അവൻ അതു ചെയ്യും.
\s5
\v 8 നിങ്ങൾ വളരെയധികം ഫലം കായ്ക്കുമ്പോൾ, ആളുകൾ എന്‍റെ പിതാവിനെ ബഹുമാനിക്കാൻ കാരണമാകുന്നു. അതു ചെയ്യുന്നതിലൂടെ നിങ്ങൾ എന്‍റെ ശിഷ്യന്മാരാണെന്ന് കാണിക്കും.
\v 9 എന്‍റെ പിതാവ് എന്നെ സ്നേഹിച്ചതുപോലെ ഞാൻ നിങ്ങളെയും സ്നേഹിച്ചു. ഇപ്പോൾ ഞാൻ സ്നേഹിക്കുന്നവർക്കു യോജിച്ച രീതിയിൽ ജീവിക്കുക.
\s5
\v 10 ഞാൻ നിങ്ങളോടു കൽപിച്ചതു നിങ്ങൾ അനുസരിക്കുന്നുവെങ്കിൽ, ഞാൻ സ്നേഹിക്കുന്നവർക്ക് ഉചിതമായ രീതിയിൽ നിങ്ങൾ പ്രവർത്തിക്കുക, എന്‍റെ പിതാവ് എന്നോടു കൽപ്പിച്ച കാര്യങ്ങൾ ഞാൻ അനുസരിച്ചതുപോലെ, അവൻ സ്നേഹിക്കുന്ന ഒരാൾക്ക് അനുയോജ്യമായ രീതിയിൽ ഞാൻ പ്രവർത്തിക്കുന്നു.
\v 11 എന്‍റെ സന്തോഷം നിങ്ങളിൽ ഉണ്ടാകുന്നതിനും നിങ്ങൾ പൂർണ്ണമായി സന്തോഷിക്കുന്നതിനും വേണ്ടി ഞാൻ ഇതു നിങ്ങളോടു പറഞ്ഞു.
\s5
\v 12 ഞാൻ നിങ്ങളോട് കൽപിക്കുന്നത് ഇതാണ്: ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ പരസ്പരം സ്നേഹിക്കുക.
\v 13 സ്നേഹിതന്മാര്‍ക്കു വേണ്ടി ജീവിതം ഉപേക്ഷിക്കുന്ന ഒരാളേക്കാൾ വലിയ സ്നേഹം മറ്റാർക്കും ഇല്ല.
\s5
\v 14 നിങ്ങൾ എന്‍റെ കൽപ്പനകൾ കേൾക്കുക മാത്രമല്ല അവ അനുസരിച്ചു ജീവിക്കുന്നവരും ആകയാല്‍ നിങ്ങൾ എന്‍റെ സ്നേഹിതന്മാരാണ്.
\v 15 ഞാൻ ഇനി നിങ്ങളെ ദാസന്മാര്‍ എന്നു വിളിക്കുകയില്ല. തന്‍റെ യജമാനൻ എന്തു ചെയ്യുന്നു എന്നു ദാസന്‍ അറിയുന്നില്ല. ഞാൻ ഇപ്പോൾ നിങ്ങളെ സ്നേഹിതന്മാർ എന്നു വിളിക്കുന്നു, കാരണം എന്‍റെ പിതാവിൽനിന്നു ഞാൻ കേട്ടതെല്ലാം നിങ്ങൾക്കും അറിയിച്ചു തന്നിരിക്കുന്നതിനാൽ നിങ്ങൾക്കും അതു മനസ്സിലാക്കുവാന്‍ കഴിയും.
\s5
\v 16 എന്‍റെ ശിഷ്യരാകുവാൻ നിങ്ങൾ തീരുമാനിച്ചതല്ല. പകരം, ഞാൻ നിങ്ങളെ തിരഞ്ഞെടുത്തു, അതിനാൽ നിങ്ങൾ പുറത്തുപോയി ധാരാളം ഫലം കായ്ക്കണം, അങ്ങനെ നിങ്ങളുടെ ഫലം എന്നെന്നേക്കുമായി നിലനിൽക്കും. തൽഫലമായി, എന്‍റെ അധികാരം ഉപയോഗിച്ച് നിങ്ങൾ എന്‍റെ പിതാവിനോട് ആവശ്യപ്പെടുന്നതെല്ലാം അവൻ നിങ്ങൾക്കായി ചെയ്യും.
\v 17 ഇതാണ് ഞാൻ നിങ്ങളോടു ചെയ്യുവാന്‍ കൽപിക്കുന്നത്: പരസ്പരം സ്നേഹിക്കുക.
\s5
\v 18 ലോകം നിങ്ങളെ പുച്ഛിക്കുന്നുവെങ്കിൽ, അത് ആദ്യം എന്നെ വെറുത്തുവെന്നു നിങ്ങൾ മനസ്സിലാക്കണം.
\v 19 നിങ്ങൾ ഈ ലോകത്തിലെ അവിശ്വാസികള്‍ക്കൊപ്പമാണെങ്കിൽ, ലോകം നിങ്ങളെ സ്നേഹിക്കും, അവർ ഇഷ്ടപ്പെടുന്നതിനെ നിങ്ങൾ സ്നേഹിക്കുകയും അവർ ചെയ്യുന്നതെന്തും ചെയ്യുകയും ചെയ്യും. എന്നാൽ നിങ്ങൾ അവര്‍ക്കുള്ളവരല്ല; പകരം, അവരുടെ ഇടയിൽ നിന്നു പുറത്തുവരുവാന്‍ ഞാൻ നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നു. അതുകൊണ്ടാണ് ഈ ലോകത്തിലെ അവിശ്വാസികൾ നിങ്ങളെ പുച്ഛിക്കുന്നത്.
\s5
\v 20 ഞാൻ ഇതു നിങ്ങളെ പഠിപ്പിക്കുമ്പോൾ ഓർക്കുക: ‘ഒരു ദാസൻ തന്‍റെ യജമാനനെക്കാൾ വലിയവനല്ല. അവർ എന്നെ കഷ്ടപ്പെടുത്തിയതിനാൽ, അവർ നിങ്ങളെയും കഷ്ടപ്പെടുത്തുമെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടായിരിക്കണം. അവരിൽ ആരെങ്കിലും എന്‍റെ പഠിപ്പിക്കലുകൾ സ്വീകരിച്ച് അവയെ അനുസരിക്കുകയാണെങ്കിൽ, നിങ്ങൾ അവരെ പഠിപ്പിക്കുന്നതും അവർ അനുസരിക്കും.
\v 21 നിങ്ങൾ എന്നെ പ്രതിനിധാനം ചെയ്യുന്നതിനാലും, എന്നെ നിങ്ങളുടെ അടുത്തേക്ക് അയച്ച എന്‍റെ പിതാവിനെ അവർ അറിയാത്തതുകൊണ്ടും ഈ ലോകത്തിലെ അവിശ്വാസികൾ നിങ്ങളോടു ഭയാനകമായ കാര്യങ്ങൾ ചെയ്യും.
\v 22 ഞാൻ വന്ന് അവരോടു ദൈവത്തിന്‍റെ സന്ദേശം സംസാരിച്ചിരുന്നില്ലെങ്കിൽ, എന്നെയും എന്‍റെ സന്ദേശത്തെയും നിരസിച്ചതിൽ അവർ കുറ്റക്കാരാകുമായിരുന്നില്ല. എന്നിരുന്നാലും, ഇപ്പോൾ ഞാൻ വന്ന് അവരോടു ദൈവത്തിന്‍റെ സന്ദേശം പറഞ്ഞു, അവർക്ക് അവരുടെ പാപത്തില്‍നിന്ന് ഒരു ഒഴികഴിവുമില്ല.
\s5
\v 23 എന്നെ വെറുക്കുന്നവൻ എന്‍റെ പിതാവിനെയും വെറുക്കുന്നു.
\v 24 ഞാൻ അവരുടെ ഇടയിൽ ചെയ്‌തതായ, ഞാൻ എന്‍റെ ശക്തി കാണിച്ച കാര്യങ്ങൾ, മറ്റാരും ചെയ്യാത്തതായ കാര്യങ്ങൾ ഞാന്‍ ചെയ്തില്ലായിരുന്നുവെങ്കില്‍, അവരുടെ പാപത്തിന് അവര്‍ കുറ്റക്കാരാകുമായിരുന്നില്ല. ഇപ്പോൾ അവർ എന്നെ കണ്ടു, അവർ എന്നെ വെറുക്കുന്നു, എന്‍റെ പിതാവിനെയും വെറുക്കുന്നു.
\v 25 ഈ വാക്കുകൾ അവരുടെ നിയമത്തിൽ എഴുതിയതാണ്, ഇപ്പോൾ അത് യാഥാർത്ഥ്യമായിതീര്‍ന്നു: ‘അവർ ഒരു കാരണവുമില്ലാതെ എന്നെ വെറുത്തു.
\s5
\v 26 ഞാൻ നിങ്ങൾക്കു സഹായകനെ അയയ്ക്കുമ്പോൾ, അവന്‍ പിതാവിൽനിന്നു വരുന്നവനും നിങ്ങളെ ആശ്വസിപ്പിക്കുന്നവനും ആയിരിക്കും. ദൈവത്തേയും എന്നെയും കുറിച്ചു സത്യം പറയുന്നത് ആത്മാവാണ്. ഞാൻ ആരാണെന്ന് അവൻ എല്ലാവരോടും പറയുകയും, ഞാൻ ചെയ്തതെല്ലാം അവൻ എല്ലാവർക്കും വെളിപ്പെടുത്തി കൊടുക്കുകയും ചെയ്യും.
\v 27 കൂടാതെ, ഞാൻ ആളുകളെ പഠിപ്പിക്കുവാനും അത്ഭുതങ്ങൾ ചെയ്യുവാനും തുടങ്ങിയ ആദ്യ ദിവസം മുതൽ നിങ്ങൾ എന്നോടൊപ്പം ഉണ്ടായിരുന്നതിനാല്‍ എന്നെക്കുറിച്ച് നിങ്ങൾക്കറിയാവുന്ന കാര്യങ്ങൾ നിങ്ങൾ എല്ലാവരോടും പറയണം.”
\s5
\c 16
\p
\v 1 നിങ്ങൾക്ക് നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകൾ നിമിത്തം ഇടറുകയോ എന്നിൽ വിശ്വസിക്കുന്നത് അവസാനിപ്പിക്കാതെ ഇരിക്കുകയോ ചെയ്യുവാനാണ് ഞാൻ ഈ കാര്യങ്ങൾ നിങ്ങളോടു പറഞ്ഞത്.
\v 2 പ്രയാസമേറിയ ദിവസങ്ങൾ വരുന്നു. സിനഗോഗുകളിൽ ആരാധിക്കുന്നതിൽനിന്നു നിങ്ങളുടെ ശത്രുക്കൾ നിങ്ങളെ തടയും. എന്നിരുന്നാലും, ഇതിലും മോശമായ എന്തെങ്കിലും സംഭവിക്കും. മനുഷ്യര്‍ നിങ്ങളെ കൊല്ലുമ്പോള്‍ അവർ ദൈവത്തെ പ്രസാദിപ്പിക്കുകയാണെന്ന് കരുതുകയും ചെയ്യുന്ന ദിവസങ്ങൾ വരുന്നു.
\s5
\v 3 ഞാൻ യഥാർത്ഥത്തിൽ ആരാണെന്നും എന്‍റെ പിതാവ് ആരാണെന്നും അവർ ഒരിക്കലും അറിഞ്ഞിട്ടില്ലാത്തതിനാൽ അവർ ഇതുപോലെയുള്ളകാര്യങ്ങൾ ചെയ്യും.
\v 4 ഞാൻ ഈ കാര്യങ്ങൾ നിങ്ങളോടു പറഞ്ഞിട്ടുണ്ട്, അതിനാൽ ഈ പ്രയാസങ്ങൾ വരുമ്പോൾ, ഞാൻ നിങ്ങൾക്കു മുന്നറിയിപ്പ് നൽകിയതായി നിങ്ങൾ ഓർക്കും. തുടക്കത്തിൽ ഞാൻ നിങ്ങളോട് ഇതു പറഞ്ഞില്ല, കാരണം ഞാൻ അന്നു നിങ്ങളോടൊപ്പമുണ്ടായിരുന്നു.
\s5
\v 5 “ഇപ്പോൾ ഞാൻ പിതാവിന്‍റെ അടുത്തേക്കു പോകുന്നു. അവനാണ് എന്നെ അയച്ചത്. എന്നിട്ടും ‘നീ എവിടെ പോകുന്നു? എന്നു നിങ്ങളിൽ ആരും എന്നോടു ചോദിക്കാൻ ധൈര്യപ്പെടുന്നില്ല,
\v 6 ഞാൻ ഈ കാര്യങ്ങള്‍ നിങ്ങളോടു പറഞ്ഞിട്ടുള്ളതിനാൽ ഇപ്പോൾ നിങ്ങൾ വളരെ ദു:ഖിതരാണ്.
\v 7 ഞാൻ നിങ്ങളോടു സത്യം പറയുന്നു, ഞാൻ പോകുന്നതു നിങ്ങൾക്കു നല്ലതാണ്. ഞാൻ പോയില്ലെങ്കിൽ, നിങ്ങളെ ആശ്വസിപ്പിക്കുന്ന സഹായകന്‍ വരില്ല. ഞാൻ പോയാൽ ഞാൻ അവനെ നിങ്ങളുടെ അടുത്തേക്ക് അയയ്ക്കും.
\s5
\v 8 സഹായകന്‍ വരുമ്പോൾ, അവർ ചെയ്ത പാപങ്ങളെക്കുറിച്ച് അവൻ അവരെ ബോധ്യപ്പെടുത്തും; അവർ ദൈവത്തിന്‍റെ നന്മയുടെ നിലവാരത്തിലേക്ക് എത്തുന്നില്ലെന്ന് അവൻ അവരെ കാണിക്കും; ചെയ്യരുതെന്നു ദൈവം കൽപ്പിച്ചതു ചെയ്തതുകൊണ്ട് ദൈവം അവരെ ന്യായം വിധിക്കുമെന്ന് അവൻ അവർക്കു ശാസന നല്‍കുന്നു.
\v 9 എന്നിൽ വിശ്വസിക്കാത്തതാണ് അവരുടെ ഏറ്റവും വലിയ പാപമെന്ന് അവൻ മനുഷ്യരോടു പറയും.
\v 10 ഞാന്‍ എന്‍റെ പിതാവിന്‍റെ അടുക്കലേക്കു മടങ്ങിപ്പോകുന്നതിനാല്‍ അവൻ മനുഷ്യരോട് സംസാരിക്കും; കൂടാതെ നിങ്ങള്‍ ഇനി എന്നെ കാണുകയില്ല; ഞാൻ തന്നേ നീതിമാൻ എന്ന് നിങ്ങള്‍ അറിയും.
\v 11 ഈ ലോകത്തെ ഭരിക്കുന്ന സാത്താനെ ശിക്ഷിക്കുമെന്നു ദൈവം നേരത്തെ തന്നെ നിശ്ചയിച്ചിരിക്കുന്നു, ഒരു ദിവസം ദൈവം തന്‍റെതല്ലാത്തവരെയും ശിക്ഷിക്കുമെന്ന വസ്തുത അവൻ മനുഷ്യരോടു പറയും.
\s5
\v 12 എനിക്കു നിങ്ങളോടു പറയുവാൻ ഇനിയും നിരവധി കാര്യങ്ങൾ ഉണ്ട്. എന്നിരുന്നാലും, ഞാൻ ഇപ്പോൾ നിങ്ങളോടു പറഞ്ഞാൽ, ഈ കാര്യങ്ങൾ അറിയുന്നതിലൂടെ നിങ്ങൾക്കു നന്നായി ജീവിക്കുവാൻ കഴിയുകയില്ല.
\v 13 സത്യത്തിന്‍റെ ആത്മാവ് വരുമ്പോൾ, നിങ്ങൾ അറിയേണ്ട എല്ലാ സത്യത്തിലേക്കും അവൻ നിങ്ങളെ നയിക്കും. അവൻ സ്വന്തം അധികാരത്തിൽനിന്നു സംസാരിക്കുകയില്ല, എന്നാൽ അവൻ കേൾക്കുന്നതെന്തും അവൻ നിങ്ങളോടു പറയും, സംഭവിക്കാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് അവൻ മുൻകൂട്ടി നിങ്ങളോടു പറയും.
\v 14 ഞാൻ ആരാണെന്ന് നിങ്ങളോടു പറഞ്ഞും ഞാൻ ചെയ്തതെന്തെന്നു കാണിച്ചും ആത്മാവ് എന്നെ ബഹുമാനിക്കും. അവൻ എന്നിൽ നിന്നു കേട്ടതെല്ലാം അവൻ നിങ്ങൾക്കു വിശദീകരിക്കും.
\s5
\v 15 എന്‍റെ പിതാവിനുള്ളതെല്ലാം എനിക്കുള്ളതാണ്. അതുകൊണ്ടാണ് ആത്മാവ് എന്നിൽ നിന്നു ലഭിക്കുന്നതെല്ലാം സ്വീകരിക്കുകയും അതു നിങ്ങൾക്കു വിശദീകരിക്കുകയും ചെയ്യുമെന്നു ഞാൻ പറഞ്ഞത്.
\v 16 അല്‍പ സമയത്തേക്ക്, നിങ്ങൾ എന്നെ കാണുകയില്ല. എന്നാല്‍ അല്‍പ സമയത്തിനുശേഷം നിങ്ങൾ എന്നെ വീണ്ടും കാണും.”
\s5
\v 17 അതിനാൽ അവന്‍റെ ചില ശിഷ്യന്മാർ പരസ്പരം പറഞ്ഞു, “അൽപസമയത്തിനകം നിങ്ങൾ എന്നെ കാണുകയില്ല”, “അല്‍പ സമയത്തിനുശേഷം നിങ്ങൾ എന്നെ വീണ്ടും കാണും”, എന്ന് യേശു നമ്മോടു പറയുമ്പോൾ എന്താണ് അർത്ഥമാക്കുന്നത്? ‘കൂടാതെ, ഞാൻ എന്‍റെ പിതാവിന്‍റെ അടുത്തേക്കു പോകുന്നു’? എന്നു പറഞ്ഞതിന്‍റെയും അര്‍ത്ഥം എന്താണ്
\v 18 അവർ ചോദിച്ചുകൊണ്ടിരുന്നു, “‘കുറച്ചു സമയത്തിനുശേഷം’ എന്നു പറഞ്ഞുകൊണ്ട് അവന്‍ എന്താണ് അർത്ഥമാക്കുന്നത്? അവന്‍ എന്താണ് പറയുന്നതെന്നു ഞങ്ങൾക്കു മനസ്സിലാകുന്നില്ല.”
\s5
\v 19 തന്നോടു കൂടുതൽ ചോദ്യങ്ങൾ ചോദിക്കാൻ അവർ ആഗ്രഹിക്കുന്നുവെന്ന് യേശു കണ്ടു. അതിനാൽ അവന്‍ ശിഷ്യന്മാരോടു പറഞ്ഞു, “ഞാൻ എന്താണ് ഉദ്ദേശിച്ചതെന്ന് നിങ്ങൾ പരസ്പരം ചോദിക്കുന്നു? അല്‍പ സമയത്തിനുള്ളിൽ നിങ്ങൾ എന്നെ കാണില്ലെന്ന് ഞാൻ പറഞ്ഞു; അല്‍പ സമയത്തിനുശേഷം നിങ്ങൾ എന്നെ വീണ്ടും കാണും.
\v 20 ഞാൻ നിങ്ങളോടു സത്യം പറയുന്നു: നിങ്ങൾ കരയുകയും വിലപിക്കുകയും ചെയ്യും, എന്നാൽ ഈ ലോകത്തിനുള്ളവർ സന്തോഷിക്കും. നിങ്ങൾ വലിയ സങ്കടത്തിലൂടെ കടന്നുപോകും, പക്ഷേ നിങ്ങളുടെ സങ്കടം സന്തോഷമായി മാറും.
\v 21 പ്രസവിക്കുമ്പോൾ പ്രസവവേദന അനുഭവിക്കുന്ന ഒരു സ്ത്രീയെപ്പോലെയാണ് ഇത്. അവളുടെ കുഞ്ഞ് ജനിച്ചതിനുശേഷം, തന്‍റെ കുഞ്ഞ് ലോകത്തിൽ ജനിച്ചതിന്‍റെ സന്തോഷം കാരണം അവൾ അവളുടെ വേദന മറക്കുന്നു.
\s5
\v 22 നിങ്ങൾക്കും അവളെപ്പോലെ ഇപ്പോൾ ദു:ഖമുണ്ട്, പക്ഷേ ഞാൻ നിങ്ങളെ വീണ്ടും കാണും, ദൈവം നിങ്ങൾക്ക് വലിയ സന്തോഷം നൽകും, നിങ്ങളിൽ നിന്ന് ആർക്കും എടുക്കാൻ കഴിയാത്ത സന്തോഷം.
\v 23 ആ ദിവസം, എന്നോടു ചോദിക്കാൻ നിങ്ങൾക്കു കൂടുതൽ ചോദ്യങ്ങളൊന്നും ഉണ്ടാവുകയില്ല. ഞാൻ നിങ്ങളോടു സത്യം പറയുന്നു: നിങ്ങൾ പിതാവിനോട് ആവശ്യപ്പെടുന്നതെന്തും, നിങ്ങൾ എന്നോടു ചേർന്നതിനാൽ നിങ്ങൾ ചോദിക്കുമ്പോൾ അവൻ അതു നിങ്ങൾക്കു നൽകും.
\v 24 എന്നാല്‍ ഇതുവരെയും അത്തരത്തിലുള്ള ഒന്നും നിങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ല. ചോദിക്കുക, നിങ്ങൾക്കതു ലഭിക്കും, എല്ലാം നിറയ്ക്കുന്ന സന്തോഷം ദൈവം നിങ്ങൾക്കു നൽകും.
\s5
\v 25 ഉപമകളുടെ ഭാഷ ഉപയോഗിച്ചാണ് ഞാൻ ഈ കാര്യങ്ങൾ സംസാരിക്കുന്നത്, എന്നാൽ താമസിയാതെ ഞാൻ അത്തരം ഭാഷ ഉപയോഗിക്കാത്ത ഒരു കാലം ഉണ്ടാകും. പകരം, നിങ്ങൾക്കു വ്യക്തമായി മനസ്സിലാക്കാൻ കഴിയുന്ന ഭാഷയിൽ എന്‍റെ പിതാവിനെക്കുറിച്ച് എല്ലാം ഞാൻ നിങ്ങളോടു പറയും.
\s5
\v 26 ആ സമയത്ത് നിങ്ങൾ എന്‍റെ നാമത്തിലും ദൈവത്തിന്‍റെ ഉദ്ദേശ്യങ്ങൾക്കനുസരിച്ചും ദൈവത്തോട് അപേക്ഷിക്കും. നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഞാൻ പിതാവിനോട് ആവശ്യപ്പെടേണ്ടതില്ല,
\v 27 നിങ്ങൾ എന്നെ സ്നേഹിക്കുകയും എന്നിൽ ആശ്രയിക്കുകയും ചെയ്തതുകൊണ്ടും ഞാൻ ദൈവത്തിൽനിന്നുള്ളവനാണെന്ന് നിങ്ങൾ അറിയുന്നതുകൊണ്ടും പിതാവ് നിങ്ങളെ സ്നേഹിക്കുന്നു.
\v 28 ഞാൻ പിതാവിൽനിന്നു വരികയും, ഈ ലോകത്തിലേക്കു പ്രവേശിക്കുകയും ചെയ്തു. താമസിയാതെ ഞാൻ ഈ ലോകം വിട്ടുപോകും, ഞാൻ എന്‍റെ പിതാവിന്‍റെ അടുക്കലേക്ക് മടങ്ങിപ്പോകുകയും ചെയ്യും.”
\s5
\v 29 അപ്പോൾ അവന്‍റെ ശിഷ്യന്മാര്‍ പറഞ്ഞു, “ഒടുവിൽ! ഇപ്പോൾ നീ വ്യക്തമായി സംസാരിക്കുന്നു, സാദൃശ്യ ഭാഷ ഉപയോഗിക്കുന്നില്ല.
\v 30 നിനക്ക് എല്ലാ കാര്യങ്ങളും അറിയാമെന്ന് ഇപ്പോൾ ഞങ്ങൾ മനസ്സിലാക്കുന്നു. നിന്നോടു ചോദ്യങ്ങൾ ചോദിക്കേണ്ട ആവശ്യമില്ല. അതുകൊണ്ടാണ് ഞങ്ങൾ നിന്നില്‍ വിശ്വാസം അര്‍പ്പിച്ചത്, നീ ദൈവത്തിൽ നിന്നാണ് വന്നതെന്നു നിശ്ചയമായും ഞങ്ങൾക്കറിയാം.”
\v 31 യേശു അവരോടു മറുപടി പറഞ്ഞു, “നിങ്ങൾ ഇപ്പോൾ എന്നിൽ വിശ്വസിക്കുന്നുണ്ടോ?
\s5
\v 32 നോക്കുക! മറ്റുള്ളവർ നിങ്ങളെ എല്ലായിടത്തും ചിതറിക്കുന്ന സമയം വരുന്നു! ഓരോരുത്തരും സ്വന്തം വീട്ടിലേക്കു പോകും, നിങ്ങൾ എന്നെ ഉപേക്ഷിക്കും. എന്നിരുന്നാലും, ഞാൻ തനിച്ചായിരിക്കയില്ല, കാരണം പിതാവ് എപ്പോഴും എന്നോടൊപ്പമുണ്ട്
\v 33 ഞാൻ ഈ കാര്യങ്ങൾ നിങ്ങളോടു പറഞ്ഞത് എന്നോടുള്ള നിങ്ങളുടെ ബന്ധം നിമിത്തം നിങ്ങൾക്ക് ഉള്ളില്‍ സമാധാനം ലഭിക്കേണ്ടതിനാണ്. ഈ ലോകത്ത് നിങ്ങൾക്കു പരീക്ഷണങ്ങളും സങ്കടങ്ങളും ഉണ്ട്, എന്നാൽ ധൈര്യമായിരിക്കുക! ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു!”
\s5
\c 17
\p
\v 1 യേശു ഈ കാര്യങ്ങൾ പറഞ്ഞതിനുശേഷം, അവൻ സ്വര്‍ഗ്ഗത്തേക്കു നോക്കി പറഞ്ഞു, “പിതാവേ, നിന്‍റെ പുത്രനായ ഞാൻ ആരാകുന്നു എന്നും ഞാൻ ചെയ്തതെല്ലാം അവരെ കാണിക്കേണ്ടതിനും ഉള്ള സമയം ഇതാകുന്നു. സകലവും ചെയ്യുവാൻ കഴിയുന്ന മഹാരാജാവായ നീ യഥാർത്ഥത്തിൽ ആരാകുന്നു എന്ന് നിന്‍റെ പുത്രനായ ഞാന്‍ സകലര്‍ക്കും, വെളിപ്പെടുത്തേണ്ടതിന് ഇതു ചെയ്യേണമേ.
\v 2 എന്‍റെ അടുത്തേക്കു വരുവാൻ നീ തിരഞ്ഞെടുത്ത എല്ലാവര്‍ക്കും നിത്യജീവന്‍ നല്‍കേണ്ടതിന് എല്ലാവരുടേയും മേൽ നീ എനിക്ക് അധികാരം നൽകി.
\s5
\v 3 പിതാവേ, ഏക സത്യദൈവമായ നിന്നെയും, നീ ഈ ലോകത്തിലേക്ക് അയച്ച യേശു എന്ന മശിഹയായ എന്നെ അറിയുന്നതും ആകുന്നുവല്ലോ നിത്യജീവൻ.
\v 4 നിന്നെക്കുറിച്ച് സകലവും വെളിപ്പെടുത്തുവാൻ ഞാൻ എല്ലാത്തരം ആളുകളെയും നിന്‍റെ അടുക്കൽ കൊണ്ടുവന്നിട്ടുണ്ട്. നീ എനിക്കു നൽകിയ ജോലി പൂർത്തിയാക്കിയാണ് ഞാൻ ഇതു ചെയ്തത്.
\v 5 പിതാവേ, നാം ലോകത്തെ സൃഷ്ടിച്ച കാലത്തിനു മുന്‍പ് നീ ആയിരിക്കുന്ന സ്വന്തം സാന്നിധ്യത്തിലേക്ക് എന്നെ കൊണ്ടുവന്ന് എന്നെ ബഹുമാനിക്കുക.
\s5
\v 6 ഈ ലോകത്തില്‍ എല്ലാവരിൽ നിന്നും നീ തിരഞ്ഞെടുത്തവര്‍ ഞാനുമായി ബന്ധപ്പെട്ടവരാണ്. നീ യഥാർത്ഥത്തിൽ ആരാണെന്നും നീ എങ്ങനെയുള്ളവനാണെന്നും ഞാൻ അവരെ പഠിപ്പിച്ചു. അവര്‍ നിന്‍റെതാണ്, നീ എനിക്ക് അവരെ തന്നു. നീ അവരോടു പറഞ്ഞതിൽ അവർ വിശ്വസിക്കുകയും അവർ അത് അനുസരിക്കുകയും ചെയ്തു.
\v 7 നീ എനിക്കു തന്നതെല്ലാം നിന്നില്‍ നിന്നാണെന്ന് ഇപ്പോള്‍ അവർക്കറിയാം.
\v 8 നീ എനിക്കു തന്ന സന്ദേശം ഞാൻ അവർക്കു നൽകി. അവർ അതു സ്വീകരിച്ചു, ഇപ്പോൾ ഞാൻ നിന്നിൽ നിന്നാണ് വന്നതെന്ന് അവർക്കറിയാം, നീ എന്നെ അയച്ചതായി അവർ വിശ്വസിക്കുന്നു.
\s5
\v 9 ഞാൻ അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നു. ഈ ലോകത്തിനുള്ളവര്‍ക്കും, നിന്നെ തുടര്‍ച്ചയായിഎതിർക്കുന്നവർക്കുവേണ്ടിയും ഞാൻ പ്രാർത്ഥിക്കുന്നില്ല. നീ എനിക്കു തന്നിട്ടുള്ളവർ നിന്‍റെ വകയായതിനാൽ ഞാൻ അവര്‍ക്കുവേണ്ടി പ്രാർത്ഥിക്കുന്നു.
\v 10 എന്‍റെ പക്കലുള്ളതെല്ലാം നിന്‍റെതാണ്, നിനക്കുള്ളതെല്ലാം എന്‍റെതാണ്. ഞാൻ ആരാണെന്ന് അവർക്കറിയാം, ഞാൻ ആരാണെന്നുള്ള സത്യത്തെ സത്യസന്ധമായി അവർ പറയുന്നു.
\v 11 ഞാൻ ഇനിയും കൂടുതല്‍ സമയം ലോകത്തു താമസിക്കുന്നില്ല. എന്നിരുന്നാലും, അവർ ലോകത്തു താമസിക്കുന്നു. ഞാൻ നിന്‍റെ അടുക്കൽ വരുന്നു. പരിശുദ്ധപിതാവേ, അവരെ സുരക്ഷിതമായി സൂക്ഷിക്കുക; നാം ആയിരിക്കുന്നതുപോലെ അവര്‍ ഒന്നാകുന്നതിനു വേണ്ടി നീ എനിക്കു തന്ന അതേ ശക്തിയാല്‍ നിന്‍റെ വകയായി അവരെ കാക്കേണമേ.
\s5
\v 12 ഞാൻ അവരോടൊപ്പമുണ്ടായിരുന്നപ്പോൾ, ഞാൻ അവരെ സുരക്ഷിതമായി സൂക്ഷിക്കുകയും നിന്‍റെ സ്വന്തം ശക്തിയാൽ അവരുടെ മേല്‍ ശ്രദ്ധ കൊടുക്കുകയും ചെയ്തു. വളരെക്കാലം മുന്‍പ് തിരുവെഴുത്തുകൾ മുൻകൂട്ടിപ്പറഞ്ഞതുപോലെ, നീ നാശത്തിനു വിധിച്ചവനൊഴികെ അവരില്‍ ആരും നഷ്ടപ്പെട്ടില്ല.
\v 13 പിതാവേ, ഞാൻ ഇപ്പോൾ നിന്‍റെ അടുക്കൽ വരുന്നു. എന്‍റെ പരിപൂർണ്ണമായ സന്തോഷം അവര്‍ക്കു കൊടുക്കേണ്ടതിനായി ഞാന്‍ ഈ ലോകത്തില്‍ ആയിരിക്കുന്ന സമയം ഈ കാര്യങ്ങള്‍ അവരോടു പറഞ്ഞു.
\v 14 ഞാൻ നിന്‍റെ സന്ദേശങ്ങൾ അവരോടു സംസാരിച്ചു, ലോകം അവരെ വെറുക്കുകയും നിന്‍റെ സന്ദേശത്തെ ശ്രദ്ധിക്കാതിരിക്കുകയും ചെയ്തു. അവര്‍ എന്നെപ്പോലെ ഈ ലോകവുമായി ബന്ധപ്പെട്ടവര്‍ അല്ലായ്കയാലും അവര്‍ക്കു മറ്റൊരു ഭവനം ഉള്ളതിനാലും ഈ ലോകം അവരെ വെറുത്തു.
\s5
\v 15 അവരെ ഈ ലോകത്തിൽനിന്നു എടുക്കുവാൻ ഞാൻ നിന്നോട് ആവശ്യപ്പെടുന്നില്ല, പകരം ദുഷ്ടന്‍ അവർക്കു ചെയ്യുവാന്‍ കഴിയുന്ന ദോഷത്തിൽ നിന്ന് നീ അവരെ സംരക്ഷിക്കണമേ.
\v 16 ഈ ലോകത്തില്‍ നിന്നോട് എതിര്‍ക്കുന്നവരുമായി എനിക്കു ബന്ധമില്ലാത്തതു പോലെ അവരും ബന്ധമുള്ളവരല്ല.
\v 17 എന്‍റെ ശിഷ്യന്മാര്‍, അവർ പൂർണ്ണമായും നിന്‍റെതായിത്തീരുന്നതിന്, സത്യത്തിന് അനുസൃതമായി ജീവിക്കുവാൻ പ്രാപ്തരാക്കേണ്ടതിന് അവരെ വേര്‍തിരിക്കുക. നിന്‍റെ സന്ദേശം സത്യമാകുന്നു.
\s5
\v 18 നീ എന്നെ ലോകത്തിലേക്ക് അയച്ചതുപോലെ, ഞാൻ അവരെ ലോകത്തിലേക്ക് അയയ്ക്കുന്നു.
\v 19 അവരുടെ നിമിത്തം പൂര്‍ണ്ണമായും നിന്‍റെതായിരിക്കുവാൻ ഞാൻ എന്നെത്തന്നെ സമർപ്പിക്കുന്നു, അങ്ങനെ അവരും പൂര്‍ണ്ണമായി നിന്‍റെതായി തീരുവാന്‍ സമർപ്പിക്കും.”
\s5
\v 20 “ഇവിടെയുള്ള ഈ ശിഷ്യന്മാർക്കായി മാത്രമല്ല, അവരുടെ സന്ദേശം കേൾക്കുമ്പോൾ എന്നിൽ വിശ്വസിക്കുന്നവർക്കുവേണ്ടിയും ഞാൻ പ്രാർത്ഥിക്കുന്നു.
\v 21 നീയും ഞാനും ഐക്യപ്പെടുന്നതുപോലെ എല്ലാവരും ഐക്യപ്പെടണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. പിതാവേ, നീ എന്നോട് ഐക്യപ്പെടുന്നു, അവരും നമ്മോട് ഐക്യപ്പെടട്ടെ. നീ എന്നെ അയച്ചതായി ലോകം അറിയുന്നതിനായി ഇതു ചെയ്യുക.
\s5
\v 22 ഞാൻ ആരാണെന്ന് ഞാൻ അവർക്കു കാണിച്ചുകൊടുത്തു, ഞാൻ ചെയ്തത് അവർ കണ്ടു. നീയും ഞാനും ഐക്യപ്പെടുന്നതുപോലെ അവർ ഒരുമിച്ച് ഐക്യപ്പെടേണ്ടതിനാണ് ഞാൻ ഇതു അവരെ പഠിപ്പിച്ചത്.
\v 23 ഞാൻ അവരുമായി ഐക്യപ്പെടുന്നു, നീ എന്നോടൊപ്പം ഐക്യപ്പെടുന്നു. അവർ എന്നെ ഒന്നിച്ച് ഐക്യപ്പെടുത്തുന്നതിനും നീ എന്നെ അയച്ചതായും നീ എന്നെ സ്നേഹിക്കുന്നതുപോലെ ഞാന്‍ അവരെ സ്നേഹിക്കുന്നുവെന്നും അവിശ്വാസികൾ അറിയുന്നതിനാണ് ഞാൻ ഇതു ചെയ്തത്.
\s5
\v 24 “പിതാവേ, നീ എനിക്കു തന്നിട്ടുള്ളവർ എപ്പോഴും ഞാൻ എവിടെയായിരുന്നാലും എന്നോടൊപ്പം ഉണ്ടായിരിക്കണമെന്നാണ് എന്‍റെ ആഗ്രഹം. ഞാൻ നിന്നോടൊപ്പമുണ്ടെങ്കിൽ നീ എനിക്കു തരുന്ന മഹത്വവും പ്രതാപവും അവർക്കു കാണുവാൻ കഴിയും. ലോകത്തെ നാം സൃഷ്ടിച്ച കാലത്തിന് മുമ്പുമുതൽ നീ എന്നെ സ്നേഹിച്ചതിനാലാണ് നീ ഇതു ചെയ്യുന്നത്.
\s5
\v 25 നീതിമാനായ പിതാവേ, ലോകം നിന്നെ അറിയുന്നില്ല, എന്നാല്‍ ഞാൻ നിന്നെ അറിയുന്നു; നീ എന്നെ അവരുടെ അടുക്കലേക്ക് അയച്ചതായി എന്നോടൊപ്പമുള്ളവർ അറിയുകയും ചെയ്യുന്നു.
\v 26 നീ ആരാണെന്ന് ഞാൻ അവരെ അറിയിച്ചു. നീ എന്നെ സ്നേഹിക്കുന്നതുപോലെ നീ അവരെ സ്നേഹിക്കുന്നതിനും ഞാൻ അവരുമായി ഐക്യപ്പെടുന്നതിനും വേണ്ടി ഞാൻ ഇതു ചെയ്യുന്നത് തുടരും.”
\s5
\c 18
\p
\v 1 യേശു അവന്‍റെ പ്രാർത്ഥന പൂർത്തിയാക്കിയപ്പോൾ, അവൻ തന്‍റെ ശിഷ്യന്മാരോടൊപ്പം പോയി കിദ്രോന്‍ താഴ്വര കടന്നു. മറുവശത്ത് ഒലീവ് മരങ്ങളുടെ ഒരു തോട്ടം ഉണ്ടായിരുന്നു, അവർ അതിൽ പ്രവേശിച്ചു.
\v 2 യേശുവിനെ അവന്‍റെ ശത്രുക്കൾക്ക് ഏൽപ്പിക്കാൻ പോകുന്ന യൂദയ്ക്ക് ആ സ്ഥലം എവിടെയാണെന്ന് അറിയാമായിരുന്നു, കാരണം യേശു പലപ്പോഴും തന്‍റെ ശിഷ്യന്മാരുമായി അവിടെ പോയിരുന്നു.
\v 3 അങ്ങനെ യൂദ ആ തോട്ടത്തിൽ വന്നു. പരീശന്മാരും പ്രധാന പുരോഹിതന്മാരും അയച്ച റോമൻ പട്ടാളക്കാരുടെയും ചില ദൈവാലയ കാവൽക്കാരുടേയും ഒരു സൈന്യത്തെ അവന്‍ നയിക്കുകയായിരുന്നു. അവര്‍ പന്തങ്ങളും വിളക്കുകളും ആയുധങ്ങളും വഹിച്ചിരുന്നു.
\s5
\v 4 തനിക്ക് എന്താണ് സംഭവിക്കുവാൻ പോകുന്നതെന്ന് യേശുവിന് അറിയാമായിരുന്നു. അതിനാൽ അവൻ മുന്നോട്ട് പോയി അവരോടു ചോദിച്ചു, “നിങ്ങൾ ആരെയാണ് അന്വേഷിക്കുന്നത്?”
\v 5 “നസറായനായ യേശു” എന്ന് അവർ അവനോടു പറഞ്ഞു. “ആ വ്യക്തി ഞാനാണ്” എന്ന് യേശു അവരോടു പറഞ്ഞു. (അവനെ ഏല്‍പിച്ച യൂദ അവരോടൊപ്പം നിൽക്കുകയായിരുന്നു.)
\s5
\v 6 “ആ വ്യക്തി ഞാനാണ്” എന്ന് യേശു അവരോടു പറഞ്ഞപ്പോൾ, അവർ വേഗത്തിൽ പിന്നോട്ട് മാറി അവന്‍റെ ശക്തി കാരണം നിലത്തു വീണു.
\v 7 അതിനാല്‍ അവൻ വീണ്ടും ചോദിച്ചു, “നിങ്ങൾ ആരെയാണ് അന്വേഷിക്കുന്നത്?” അവർ പറഞ്ഞു, “നസറായനായ യേശു”.
\s5
\v 8 യേശു അവരോടു മറുപടി പറഞ്ഞു, “ഞാൻ ആ വ്യക്തിയാണെന്ന് ഞാൻ നിങ്ങളോടു പറഞ്ഞുവല്ലൊ. നിങ്ങള്‍ അന്വേഷിക്കുന്നതു ഞാനാകയാല്‍, ഈ മറ്റ് പുരുഷന്മാർ പോകട്ടെ.
\v 9 അവന്‍ പിതാവിനോടു പ്രാർത്ഥിക്കുമ്പോൾ അവൻ പറഞ്ഞ വാക്കുകൾ നിറവേറ്റുന്നതിനാണ് ഇതു സംഭവിച്ചത്, “നീ എനിക്കു തന്നതിൽ ഒരെണ്ണം പോലും എനിക്കു നഷ്ടമായില്ല.”
\s5
\v 10 അപ്പോൾ ശിമോന്‍ പത്രൊസ് ഒരു ചെറിയ വാൾ പുറത്തെടുത്ത് മഹാപുരോഹിതന്‍റെ ദാസനായ മൽക്കസ് എന്ന മനുഷ്യന്‍റെ വലതു ചെവി മുറിച്ചു.
\v 11 യേശു പത്രൊസിനോട്: നിന്‍റെ വാൾ അതിന്‍റെ ഉറയിൽ ഇടുക. എന്‍റെ പിതാവ്‌ എനിക്കുവേണ്ടി നിശ്ചയിച്ചിരിക്കുന്ന വിധത്തിൽ ഞാൻ സഹിക്കും.”
\s5
\v 12 അനന്തരം ഒരു കൂട്ടം പടയാളികളും അവരുടെ സഹസ്രാധിപനും ചില ദൈവാലയ കാവൽക്കാരും ചേർന്ന് യേശുവിനെ പിടികൂടി, രക്ഷപെടാതിരിക്കുവാൻ അവനെ കെട്ടിയിട്ടു.
\v 13 തുടര്‍ന്ന് അവർ അവനെ ആ വർഷത്തെ മഹാപുരോഹിതനായിരുന്ന കയ്യഫാവിന്‍റെ അമ്മായിയപ്പനായ ഹന്നാവിന്‍റെ അടുലേക്കു കൊണ്ടുപോയി.
\v 14 എല്ലാ ജനങ്ങളും നശിച്ചുപോകുന്നതിനേക്കാൾ ഒരു മനുഷ്യൻ ജനത്തിനുവേണ്ടി മരിക്കുന്നതാണ് നല്ലതെന്ന് മറ്റ് നേതാക്കളെ ഉപദേശിച്ചത് കയ്യാഫാവാണ്.
\s5
\v 15 ശിമോന്‍ പത്രൊസ് യേശുവിനെ അനുഗമിച്ചു, മറ്റൊരു ശിഷ്യനും അങ്ങനെ ചെയ്തു. മറ്റേ ശിഷ്യന് മഹാപുരോഹിതനെ അറിയാമായിരുന്നു, അതിനാൽ പടയാളികള്‍ യേശുവിനെ കൂട്ടിക്കൊണ്ടുപോകുമ്പോൾ മഹാപുരോഹിതന്‍റെ മുറ്റത്തേക്കു പ്രവേശിക്കാൻ അവന് അനുമതിയുണ്ടായിരുന്നു.
\v 16 പത്രൊസിന് വാതിലിന് പുറത്തു നിൽക്കേണ്ടി വന്നു. മറ്റേ ശിഷ്യൻ വീണ്ടും പുറത്തിറങ്ങി വാതില്‍ നോക്കിക്കൊണ്ടിരുന്ന ദാസിയായ പെൺകുട്ടിയോടു സംസാരിച്ചു, അവൾ പത്രൊസിനെ അകത്തേക്കു പ്രവേശിപ്പിച്ചു.
\s5
\v 17 ആ വേലക്കാരിയായ പെൺകുട്ടി പത്രൊസിനോട്, "അവര്‍ പിടികൂടിയ ആ മനുഷ്യന്‍റെ ശിഷ്യന്മാരില്‍ നീ ഒരുവനാകുന്നു നീ, അല്ലേ?" "അല്ല, ഞാൻ അല്ല എന്ന് പറഞ്ഞു."
\v 18 അപ്പോള്‍ തണുപ്പായിരുന്നു, അതിനാൽ മഹാപുരോഹിതന്‍റെ ദാസന്മാരും ദൈവാലയ കാവൽക്കാരും മരക്കരികൊണ്ട് ഒരു തീയിട്ടു, ചുറ്റും നിൽക്കുകയും തങ്ങളെത്തന്നെ ചൂടാക്കുകയും ചെയ്തു. പത്രൊസും അവരോടൊപ്പം ആയിരുന്നു. അവൻ നിൽക്കുകയും സ്വയം ചൂടാക്കുകയും ചെയ്യുകയായിരുന്നു.
\s5
\v 19 മഹാപുരോഹിതൻ യേശുവിനോട് തന്‍റെ ശിഷ്യന്മാരെക്കുറിച്ചും അവരെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നതിനെക്കുറിച്ചും ചോദിച്ചു.
\v 20 യേശു പറഞ്ഞു, “ഞാൻ എല്ലാവരോടും പരസ്യമായി സംസാരിച്ചു. യഹൂദ പ്രസംഗ സ്ഥലങ്ങളിലും ആലയത്തിലും നമ്മുടെ ആളുകൾ ഒത്തുചേരുന്ന സ്ഥലങ്ങളിലും ഞാൻ എപ്പോഴും പഠിപ്പിച്ചിട്ടുണ്ട്. ഞാൻ രഹസ്യമായി ഒന്നും പറഞ്ഞിട്ടില്ല.
\v 21 അതിനാല്‍ നീ എന്തുകൊണ്ടാണ് എന്നോട് ഈ ചോദ്യങ്ങൾ ചോദിക്കുന്നത്? ഞാൻ പഠിപ്പിച്ച കാര്യങ്ങൾ കേട്ട ആളുകളോടു ചോദിക്കുക. ഞാൻ പറഞ്ഞത് അവർക്കറിയാം.”
\s5
\v 22 യേശു ഇക്കാര്യം പറഞ്ഞപ്പോൾ, അവന്‍റെ അരികിൽ നിന്നിരുന്ന ഒരു ദൈവാലയ കാവൽക്കാരൻ കൈകൊണ്ട് അവനെ ശക്തിയായി അടിച്ചു. അവന്‍ പറഞ്ഞു, “മഹാപുരോഹിതന് ഉത്തരം നൽകാനുള്ള ശരിയായ രീതി ഇതല്ല.”
\v 23 യേശു അവനോടു പറഞ്ഞു, “ഞാൻ എന്തെങ്കിലും തെറ്റ് പറഞ്ഞിരുന്നെങ്കിൽ, അത് എന്താണെന്നു എന്നോടു പറയുക. എന്നാല്‍, ഞാൻ പറഞ്ഞതു ശരിയാണെങ്കിൽ, നീ എന്നെ അടിക്കരുത്!”
\v 24 തുടര്‍ന്നു ഹന്നാവ് ബന്ധിക്കപ്പെട്ടിരുന്ന യേശുവിനെ മഹാപുരോഹിതനായ കയ്യഫാവിന്‍റെ അടുക്കല്‍ അയച്ചു.
\s5
\v 25 ശിമോന്‍ പത്രൊസ് അപ്പോഴും നിൽക്കുകയും സ്വയം ചൂടാക്കുകയും ചെയ്തു. മറ്റൊരാൾ അവനോടു ചോദിച്ചു, “അവർ പിടികൂടിയ മനുഷ്യന്‍റെ ശിഷ്യന്മാരില്‍ ഒരാളാണ് നിങ്ങൾ, അല്ലേ?” അദ്ദേഹം പറഞ്ഞു, “ഇല്ല, ഞാനല്ല.”
\v 26 പത്രൊസ് ചെവി മുറിച്ച മനുഷ്യന്‍റെ ബന്ധുവായ, മഹാപുരോഹിതന്‍റെ ദാസന്മാരിൽ ഒരാള്‍ അവനോട്, "അവര്‍ പിടികൂടിയ ആ മനുഷ്യനോടു കൂടെ നിന്നെ ഒലിവു തോട്ടത്തില്‍ കണ്ടു എന്നത് തീര്‍ച്ചയാണ്" ഞാനല്ല?" എന്നു പറഞ്ഞു.
\v 27 പത്രൊസ് വീണ്ടും അതു നിഷേധിച്ചു, ഉടനെ ഒരു കോഴി കൂവി.
\s5
\v 28 പടയാളികൾ യേശുവിനെ കയ്യഫാവിന്‍റെ വീട്ടിൽ നിന്നു റോമൻ നാടുവാഴിയായിരുന്ന പീലാത്തൊസിന്‍റെ അരമനയിലേക്കു കൊണ്ടുപോയി. അപ്പോള്‍ അതിരാവിലെ ആയിരുന്നു. പീലാത്തൊസ് ഒരു യഹൂദനായിരുന്നില്ല, അതിനാൽ യേശുവിനെ കുറ്റം ചുമത്തുന്നവര്‍ ആസ്ഥാനത്ത് പ്രവേശിച്ചാൽ അവർ സ്വയം അശുദ്ധരാകുമെന്നും പെസഹാ പെരുന്നാള്‍ ആഘോഷിക്കാൻ കഴിയാതെ വരികയും ചെയ്യും എന്ന് യേശുവിന്‍റെ കുറ്റാരോപിതർ കരുതി. അതിനാൽ അവർ അകത്തേക്കു പോയില്ല.
\v 29 അതിനാല്‍ അവരോടു സംസാരിക്കുവാൻ പീലാത്തൊസ് പുറത്തു വന്നു. അദ്ദേഹം ചോദിച്ചു: നിങ്ങൾ എന്തിനാണ് ഈ മനുഷ്യനെ കുറ്റപ്പെടുത്തുന്നത്?
\v 30 അവർ മറുപടി പറഞ്ഞത് “ഈ മനുഷ്യൻ കുറ്റവാളിയല്ലായിരുന്നുവെങ്കിൽ ഞങ്ങൾ അവനെ നിന്‍റെ അടുക്കൽ കൊണ്ടുവരികയില്ലായിരുന്നു!”.
\s5
\v 31 തുടര്‍ന്നു പീലാത്തൊസ് അവരോടു "അവനെ കൊണ്ടുപോയി നിങ്ങളുടെ സ്വന്ത നിയമപ്രകാരം അവനെ ന്യായം വിധിക്കുക." എന്ന് പറഞ്ഞു അപ്പോൾ യഹൂദാ പ്രമാണികള്‍ "നാം അവനെ കൊല്ലുവാന്‍ ആഗ്രഹിക്കുന്നു, എന്നാല്‍ നിങ്ങളുടെ റോമൻ നിയമം അതു ചെയ്യുന്നതില്‍നിന്നു നമ്മെ തടയുന്നു." എന്നു പറഞ്ഞു
\v 32 താൻ മരിക്കുവാൻ പോകുന്ന മരണത്തെക്കുറിച്ച് യേശു പറഞ്ഞ കാര്യങ്ങൾ സത്യമായി തീരുവാനാണ് അവർ ഇതു പറഞ്ഞത്.
\s5
\v 33 പീലാത്തൊസ് തുടര്‍ന്ന് അരമനയിലേക്കു തിരിച്ചുപോയി. അവൻ യേശുവിനെ വിളിച്ചു അവനോട്: നീ യഹൂദന്മാരുടെ രാജാവാണോ?
\v 34 യേശു പറഞ്ഞു, "നീ സ്വയം അറിയുവാൻ ആഗ്രഹിക്കുന്നതുകൊണ്ടാണോ നീ ചോദിക്കുന്നത്. അതോ എന്നോട് ഈ ചോദ്യം ചോദിക്കാൻ മറ്റുള്ളവര്‍ നിന്നോടു പറഞ്ഞതുകൊണ്ടാണോ?"
\v 35 പീലാത്തൊസ് മറുപടി പറഞ്ഞു, “ഞാൻ ഒരു യഹൂദനല്ല! നിന്‍റെ സ്വന്ത ദേശവും മഹാപുരോഹിതന്മാരും നിന്നെ എന്‍റെ അടുക്കൽ ഏല്പിച്ചു. നീ എന്തു കുറ്റം ചെയ്തു?”
\s5
\v 36 യേശു പറഞ്ഞു, “എന്‍റെ രാജ്യം ഈ ലോകത്തിന്‍റെ ഭാഗമല്ല. എന്‍റെ രാജ്യം ഐഹികം ആയിരുന്നു എങ്കിൽ, എന്‍റെ ദാസന്മാർ യഹൂദന്മാരായ എതിരാളികളുടെ കൈയില്‍ ഏല്പിക്കാതെ എന്നെ സൂക്ഷിക്കുവാൻ എന്‍റെ ദാസന്മാര്‍ പോരാടുമായിരുന്നു. എന്നാൽ എന്‍റെ രാജ്യം ഈ ലോകത്തിന്‍റെതല്ല."
\v 37 തുടര്‍ന്നു പീലാത്തൊസ് അവനോട് പറഞ്ഞു, "നീ ഒരു രാജാവാണോ?” യേശു പറഞ്ഞു, “അതേ, ഞാൻ ഒരു രാജാവായിരിക്കുന്നതിനെക്കുറിച്ചു നീ പറഞ്ഞതു ശരിയാണ്. ഒരു രാജാവാകാനാണ് ഞാൻ ജനിച്ചത്, ദൈവത്തെക്കുറിച്ചുള്ള സത്യം ജനങ്ങളോടു പറയുവാൻ ഞാൻ ഈ ലോകത്തിലേക്കു വന്നു. സത്യം വിശ്വസിക്കുന്ന എല്ലാവരും ഞാൻ പറയുന്നതു ശ്രദ്ധിക്കുന്നു.”
\s5
\v 38 പീലാത്തൊസ് അവനോടു ചോദിച്ചു, “സത്യം എന്താണെന്ന് ഒരുവന് എങ്ങനെ അറിയുവാൻ കഴിയും?” പീലാത്തൊസ് ആ ചോദ്യം ചോദിച്ചശേഷം പുറത്തുപോയി യഹൂദ നേതാക്കളോടു വീണ്ടും സംസാരിച്ചു. അവൻ അവരോടു പറഞ്ഞു, “അവൻ ഒരു നിയമവും ലംഘിച്ചിട്ടില്ല.
\v 39 എന്നാല്‍, നിങ്ങള്‍ യഹൂദന്മാര്‍ ഓരോ വർഷവും പെസഹാപെരുന്നാളിൽ, ജയിലിൽ കഴിയുന്ന ഒരാളെ മോചിപ്പിക്കാൻ എന്നോട് ആവശ്യപ്പെടുന്നു. അതിനാൽ, നിങ്ങള്‍ യഹൂദന്മാര്‍, നിങ്ങളുടെ രാജാവാണെന്ന് പറയുന്ന ആ മനുഷ്യനെ ഞാൻ നിങ്ങൾക്കായി മോചിപ്പിക്കാൻ ആഗ്രഹിക്കുന്നുണ്ടോ?
\v 40 അവർ വീണ്ടും ആക്രോശിച്ചു പറഞ്ഞു, “ഇല്ല, ഈ മനുഷ്യനെ മോചിപ്പിക്കരുത്, എന്നാല്‍ ബറാബ്ബാസിനെ മോചിപ്പിക്കുക!” എന്നാല്‍ ബറാബ്ബാസ് ഒരു തീവ്രവാദിയായിരുന്നു.
\s5
\c 19
\p
\v 1 തുടര്‍ന്നു, പീലാത്തൊസ് യേശുവിനെ വിളിപ്പിച്ചു. അവന്‍റെ പടയാളികളെക്കൊണ്ട് ചാട്ടവാര്‍ ഉപയോഗിച്ച് അവനെ കഠിനമായി അടിപ്പിച്ചു.
\v 2 കൂടാതെ പടയാളികള്‍ മുള്ളുകള്‍ ഉള്ള ചില കമ്പുകള്‍ എടുത്തു കിരീടം പോലെ ഒന്ന് നെയ്തുണ്ടാക്കി. എന്നിട്ട് അവർ അവന്‍റെ തലയിൽ വെച്ചു. അവർ അവനെ ധൂമ്രവസ്ത്രവും ധരിപ്പിച്ചു. ഒരു രാജാവിന്‍റെ വേഷംകെട്ടിച്ച് അവനെ പരിഹസിക്കാനാണ് അവർ ഈ കാര്യങ്ങൾ ചെയ്തത്.
\v 3 അവർ അവനെ പരിഹസിച്ചു പറഞ്ഞു, “യഹൂദന്മാരുടെ രാജാവിനുവേണ്ടി ജയ്” വിളിക്കുക എന്നു പറഞ്ഞു. അവർ അവനെ വീണ്ടും വീണ്ടും അടിച്ചു.
\s5
\v 4 പീലാത്തൊസ് വീണ്ടും പുറത്തുവന്ന് ജനങ്ങളോടു പറഞ്ഞു, “നോക്കുക, ഞാൻ അവനെ നിങ്ങളുടെ അടുത്തേക്കു കൊണ്ടുവരുന്നു, അവനെ ശിക്ഷിക്കാൻ ഒരു കാരണവുമില്ലെന്ന് നിങ്ങൾക്കറിയാം.”
\v 5 മുള്ളുകളുടെ കിരീടവും ധൂമ്രവസ്ത്രവും ധരിച്ച് യേശു പുറത്തിറങ്ങി. പീലാത്തൊസ് അവരോടു പറഞ്ഞു, "നോക്കുക! ഇതാ, ആ മനുഷ്യൻ!"
\v 6 മഹാ പുരോഹിതന്മാരും ദൈവാലയ കാവൽക്കാരും അവനെ കണ്ടപ്പോൾ, "ക്രൂശിക്കുക! അവനെ ക്രൂശിക്കുക!” എന്ന്‍ ഉച്ചത്തില്‍ ആര്‍ത്തു. പീലാത്തൊസ് അവരോടു പറഞ്ഞു, “അവനെ കൊണ്ടുപോയി ക്രൂശിക്കുക! എന്നെ സംബന്ധിച്ചിടത്തോളം അവനെ ശിക്ഷിക്കാൻ ഒരു കാരണവും കാണുന്നില്ല.”
\s5
\v 7 യഹൂദ നേതാക്കൾ പീലാത്തൊസിനോടു മറുപടി പറഞ്ഞു, “അവൻ ദൈവപുത്രനാണെന്ന് അവകാശപ്പെട്ടതിനാൽ അവൻ മരിക്കണമെന്ന് ഒരു നിയമം ഞങ്ങള്‍ക്കുണ്ട്.”
\v 8 അവന്‍ അതു കേട്ടപ്പോള്‍ യേശുവിനെ കൊല്ലുവാന്‍ പടയാളികളോട് കൽപിച്ചാൽ തനിക്ക് എന്തു സംഭവിക്കുമെന്നു പീലാത്തൊസ് കൂടുതൽ ഭയപ്പെട്ടു.
\v 9 തന്‍റെ അരമനയില്‍ ഒരിക്കൽക്കൂടി പ്രവേശിച്ച അവന്‍ യേശുവിനെ തിരികെ അകത്തേക്കു കൊണ്ടുവരുവാന്‍ പട്ടാളക്കാരെ വിളിച്ചു. അവൻ യേശുവിനോട്: നീ എവിടെനിന്നു വരുന്നു എന്നു ചോദിച്ചു. എന്നിട്ടും, യേശു അവനോട് ഉത്തരം പറഞ്ഞില്ല.
\s5
\v 10 പീലാത്തൊസ് അവനോട്: നീ എന്നോടു സംസാരിക്കയില്ലയോ? നിന്നെ മോചിപ്പിക്കാൻ എനിക്ക് അധികാരമുണ്ടെന്നും നിന്നെ ക്രൂശിക്കുവാനുള്ള അധികാരം എനിക്കുണ്ടെന്നും നിനക്കറിയില്ലേ?”
\v 11 യേശു അവനോട് ഉത്തരം പറഞ്ഞു, “ദൈവം നിനക്കു നൽകിയില്ലെങ്കിൽ നിനക്ക് എന്‍റെ മേൽ ഒരു അധികാരവുമില്ല. അതിനാൽ എന്നെ നിന്‍റെ കൈയിൽ ഏൽപ്പിച്ചവൻ അതിലും ഹീനമായ പാപത്തിൽ കുറ്റക്കാരനാണ്.”
\s5
\v 12 ആ നിമിഷം മുതൽ പീലാത്തൊസ് യേശുവിനെ മോചിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. എന്നിരുന്നാലും, യഹൂദ നേതാക്കൾ നിലവിളിച്ചു, “നീ ഈ മനുഷ്യനെ വിട്ടയച്ചാൽ, നീ റോമൻ ചക്രവർത്തിയായ കൈസരുടെ സുഹൃത്തല്ല! സ്വയം രാജാവാക്കുന്ന ഏതൊരാളും കൈസറിനെ എതിർക്കുന്നു.”
\v 13 പീലാത്തൊസ് അതു കേട്ടപ്പോൾ യേശുവിനെ പുറത്തുകൊണ്ടുവന്നു. ന്യായാസനത്തിൽ പീലാത്തൊസ് അവന്‍റെ മുന്നിൽ ഇരുന്നു. സാധാരണയായി ആ സ്ഥലത്താണ് തീര്‍പ്പ് അറിയിച്ചിരുന്നത്. ഇതിനെ “കല്‍ത്തളം” എന്നും എബ്രായ ഭാഷയിൽ “ഗബ്ബഥ” എന്നും വിളിച്ചിരുന്നു.
\s5
\v 14 പെസഹാ പെരുന്നാളിന്‍റെ തലേദിവസമായ ഒരുക്കനാള്‍ ആയിരുന്നു അത്. ഏകദേശം ഉച്ചയായിരുന്ന സമയമായപ്പോള്‍ പീലാത്തൊസ് യഹൂദന്മാരോടു പറഞ്ഞു: ഇതാ, നിങ്ങളുടെ രാജാവ്!
\v 15 അവർ വിളിച്ചുപറഞ്ഞു, “അവനെ കൊണ്ടുപോകുക! അവനെ കൊണ്ടുപോകുക! അവനെ ക്രൂശിക്കുക!” പീലാത്തൊസ് അവരോടു ചോദിച്ചു: ഞാൻ നിങ്ങളുടെ രാജാവിനെ ക്രൂശിക്കണമോ? മഹാപുരോഹിതന്മാര്‍ മറുപടി പറഞ്ഞത്, ഞങ്ങള്‍ക്കു കൈസറല്ലാതെ മറ്റൊരു രാജാവില്ല.
\v 16 ഒടുവിൽ പീലാത്തൊസ് അവര്‍ ആഗ്രഹിച്ചതു ചെയ്യുവാന്‍ സമ്മതിച്ചു. യേശുവിനെ ക്രൂശിക്കുവാന്‍ പടയാളികളോടു പറഞ്ഞു. തുടര്‍ന്നു പടയാളികൾ യേശുവിനെ കൂട്ടിക്കൊണ്ടുപോയി.
\s5
\v 17 അവൻ സ്വന്തം കുരിശ് ചുമന്ന് “തലയോടിടം” എന്നു വിളിച്ചിരുന്ന സ്ഥലത്തേക്കു പോയി. ഇത് എബ്രായ ഭാഷയിൽ “ഗൊൽഗോഥ” എന്നു വിളിക്കപ്പെടുന്നു.
\v 18 അവിടെവെച്ച് അവർ അവനെ ക്രൂശിച്ചു, അതേ സമയം കുറ്റവാളികളായ മറ്റു രണ്ടുപേരെയും അവരുടെ കുരിശിൽ തറച്ചു. ഓരോരുത്തരെ രണ്ടു വശത്തുമായും യേശുവിനെ മദ്ധ്യത്തിലും.
\s5
\v 19 ഒരു പലകമേൽ ഒരു കുറിപ്പ് എഴുതി യേശുവിന്‍റെ ക്രൂശിൽ ഉറപ്പിക്കുവാൻ പീലാത്തൊസ് ഒരുവനോട് പറഞ്ഞു, ‘നസറായനായ യേശു, യഹൂദന്മാരുടെ രാജാവ്’ എന്ന് അതിൽ എഴുതിയിരുന്നു.
\v 20 അനേകം യഹൂദന്മാർ ഈ അടയാളം വായിച്ചു, കാരണം യേശുവിനെ ക്രൂശിച്ച സ്ഥലം നഗരത്തിനടുത്തായിരുന്നു, എബ്രായ, ലത്തീന്‍, ഗ്രീക്ക് എന്നീ മൂന്നു ഭാഷകളിൽ ഈ അടയാളം എഴുതിയിരുന്നു.
\s5
\v 21 മഹാപുരോഹിതന്മാര്‍ പീലാത്തൊസിന്‍റെ അടുക്കല്‍ തിരിച്ചു ചെന്നിട്ടു പറഞ്ഞു, "യഹൂദന്മാരുടെ രാജാവ്" എന്നെഴുതുവാന്‍ പാടില്ലായിരുന്നു എന്നു പറഞ്ഞു. പകരം "അവന്‍ യഹൂദന്മാരുടെ രാജാവ്' എന്ന് ഈ മനുഷ്യന്‍ പറഞ്ഞു" എന്നു വേണമായിരുന്നു.
\v 22 പീലാത്തൊസ് മറുപടി പറഞ്ഞു, “ഞാൻ അവരോട് എഴുതാൻ പറഞ്ഞത് അവർ എഴുതി, ഞാൻ അതു മാറ്റില്ല.”
\s5
\v 23 പടയാളികൾ യേശുവിനെ ക്രൂശിൽ തറച്ചശേഷം, അവര്‍ അവന്‍റെ വസ്ത്രങ്ങൾ എടുത്ത് നാലു ഭാഗങ്ങളായി വിഭജിച്ചു, ഓരോ പടയാളിക്ക് ഓരോ ഭാഗം. എന്നാല്‍, അവർ അവന്‍റെ അങ്കി പ്രത്യേകം സൂക്ഷിച്ചു. ഈ അങ്കി ഒരു തുണികൊണ്ട് മുകളിൽ നിന്നു താഴേക്ക് നെയ്തതായിരുന്നു.
\v 24 അവർ പരസ്പരം പറഞ്ഞു, “നാം അതു കീറരുത്. പകരം, അതു ലഭിക്കുന്നയാൾക്കായി ചീട്ടിട്ടുകൊണ്ട് ഇത് ഒരു വസ്ത്രമായി ആര്‍ സൂക്ഷിക്കും എന്ന് നമുക്കു തീരുമാനിക്കാം.” ഇതു സംഭവിച്ചപ്പോൾ, തിരുവെഴുത്തില്‍ പറഞ്ഞതു സത്യമായി വന്നു. "അവർ എന്‍റെ വസ്ത്രങ്ങൾ അവരുടെ ഇടയിൽ വിഭജിച്ചു. അവർ എന്‍റെ വസ്ത്രത്തിനായി ചീട്ടിട്ടു.” പടയാളികള്‍ ഇങ്ങനെ ആ കാര്യങ്ങൾ ചെയ്‌തു.
\s5
\v 25 യേശുവിന്‍റെ അമ്മ, അമ്മയുടെ സഹോദരി, ക്ലെയോപ്പാവിന്‍റെ ഭാര്യ മറിയ, മഗ്ദലന മറിയ എന്നിവരെല്ലാം അവന്‍റെ കുരിശിനു സമീപം നിന്നിരുന്നു
\v 26 അവിടെ നിൽക്കുന്ന തന്‍റെ അമ്മയെയും അവൻ പ്രത്യേകിച്ചു സ്നേഹിച്ച ശിഷ്യനായ യോഹന്നാനെയും സമീപത്തു നിൽക്കുന്നതായി യേശു കണ്ടപ്പോൾ, അവൻ അമ്മയോടു പറഞ്ഞു, “അമ്മേ, നിനക്കുവേണ്ടി പുത്രനെപ്പോലെ പ്രവർത്തിക്കുന്ന മകന്‍ ഇതാ.”
\v 27 അവൻ ശിഷ്യനോട് പറഞ്ഞു, “ഇതാ നിന്‍റെ അമ്മ!” അതിനാൽ ആ നിമിഷം മുതൽ ആ ശിഷ്യന്‍ അവളെ തന്‍റെ വീട്ടിൽ താമസിക്കുവാൻ കൊണ്ടുപോയി.
\s5
\v 28 കുറച്ചു കഴിഞ്ഞ്, ദൈവം തന്നെ അയച്ച കാര്യങ്ങളെല്ലാം ഇപ്പോൾ ചെയ്തുവെന്ന് യേശുവിന് അറിഞ്ഞു, തിരുവെഴുത്തുകൾ മുൻകൂട്ടിപ്പറഞ്ഞ ഒരു അന്തിമ കാര്യം യാഥാർത്ഥ്യമാക്കുന്നതിന്, അവന്‍ പറഞ്ഞു “എനിക്ക് ദാഹിക്കുന്നു!”.
\v 29 കയ്പ്പുള്ള വീഞ്ഞ് നിറച്ച ഒരു പാത്രം അവിടെയുണ്ടായിരുന്നു. അതിനാൽ അവർ ഒരു ഈസ്സോപ്പ് ചെടിയിൽ നിന്ന് ഒരു ചെറിയ കമ്പ് എടുത്ത് അതിന്മേല്‍ ഒരു സ്പോഞ്ച് വച്ച്, കയ്പ്പുള്ള വീഞ്ഞിൽ മുക്കി അവർ യേശുവിന്‍റെ വായിലേക്ക് പിടിച്ചു.
\v 30 യേശു കൈപ്പുള്ള വീഞ്ഞ് കുടിച്ചശേഷം, “എല്ലാം നിവൃത്തിയായി” എന്ന് പറഞ്ഞ് തല ചായ്ച്ച് മരിച്ചു.
\s5
\v 31 പെസഹായുടെ ഒരുക്കത്തിന്‍റെ ദിവസമായിരുന്നു ഇത് (പിറ്റേന്ന് യഹൂദന്മാർക്ക് പ്രത്യേക വിശ്രമ ദിനമായിരുന്നു). അവധി ദിവസം മൃതദേഹങ്ങൾ കുരിശിൽ തുടരുവാൻ അനുവദിക്കുന്നത് അവരുടെ നിയമത്തിനു വിരുദ്ധമായിരുന്നു, അതിനാൽ അവർ പീലാത്തൊസിന്‍റെ അടുത്തു ചെന്ന് മൂന്നു പേരുടേയും കാലുകൾ ഒടിക്കാൻ ആവശ്യപ്പെട്ടു, അങ്ങനെ ആ പുരുഷന്മാർ വേഗത്തിൽ മരിക്കുകയും അവരുടെ മൃതദേഹങ്ങൾ താഴേക്ക് എടുക്കുകയും ചെയ്യും.
\v 32 അതിനാൽ പടയാളികള്‍ വന്ന് യേശുവിനോടൊപ്പം ക്രൂശിക്കപ്പെട്ട രണ്ടുപേരില്‍ ഒന്നാമന്‍റെയും മറ്റേയാളുടെയും കാലുകൾ ഒടിച്ചു
\v 33 അവർ യേശുവിന്‍റെ അടുക്കൽ ചെന്നപ്പോൾ അവൻ മരിച്ചുപോയി എന്ന് കണ്ടു, അതിനാൽ അവർ അവന്‍റെ കാലുകൾ ഒടിച്ചില്ല.
\s5
\v 34 പകരം, ഒരു പടയാളി യേശുവിന്‍റെ ശരീരത്തിന്‍റെ വശത്ത് കുന്തം കുത്തിയിറക്കി, ഉടനെ അവന്‍റെ ശരീരത്തിൽനിന്നു രക്തവും വെള്ളവും ഒഴുകിയിറങ്ങി.
\v 35 ഇതു കണ്ടവൻ സാക്ഷ്യം വഹിക്കുന്നു—അവന്‍റെ സാക്ഷ്യം സത്യമാണ്, അവൻ സത്യം പറയുന്നുവെന്ന് അവനറിയാം—അതിനാല്‍ നിങ്ങൾക്ക് യേശുവിൽ ആശ്രയിക്കാം.
\s5
\v 36 “ആരും അവന്‍റെ അസ്ഥികളൊന്നും തകർക്കുകയില്ല” എന്ന് തിരുവെഴുത്തിൽ എഴുതിയിരിക്കുന്ന കാര്യങ്ങൾ നിറവേറ്റുന്നതിനാണ് ഇവ സംഭവിച്ചത്.
\v 37 അവർ മറ്റൊരു തിരുവെഴുത്ത് നിറവേറ്റി: ‘അവർ കുത്തിയവങ്കലേക്ക് നോക്കും.'
\s5
\v 38 അതിന്‍റെ ശേഷം, യഹൂദന്മാരെ ഭയപ്പെട്ട കാരണത്താല്‍ യേശുവിന്‍റെ ഒരു രഹസ്യ ശിഷ്യനായിരുന്ന അരിമത്യയിലെ യോസേഫ്, പീലാത്തൊസിനോടു ചെന്നു യേശുവിന്‍റെ ശരീരം എടുത്തു കൊണ്ടുപോകുവാൻ ചോദിച്ചു. പീലാത്തൊസ് അതിനായി യോസേഫിനെ അനുവദിച്ചു, അതിനാൽ അവൻ വന്നു യേശുവിന്‍റെ ശരീരം എടുത്തുകൊണ്ടുപോയി.
\v 39 ഒരിക്കൽ രാത്രിയിൽ യേശുവിന്‍റെ അടുത്തെത്തിയ നിക്കോദേമൊസും സംസ്ക്കാരത്തിനായി അവന്‍റെ ശരീരത്തെ ഒരുക്കേണ്ടതിന് മൂറിന്‍റെയും സുഗന്ധദ്രവ്യങ്ങളുടെയും മിശ്രിതവുമായി വന്നു. സുഗന്ധവ്യഞ്ജനങ്ങളുടെ ഭാരം ഏകദേശം 33 കിലോഗ്രാം ആയിരുന്നു
\s5
\v 40 അവർ യേശുവിന്‍റെ ശരീരം എടുത്ത് പഞ്ഞിനൂല്‍ കൊണ്ടുള്ള തുണികൊണ്ടു പൊതിഞ്ഞു, സുഗന്ധവ്യഞ്ജനങ്ങൾ തുണികള്‍ക്ക് ഉള്ളില്‍ ഇട്ടു. മൃതദേഹങ്ങൾ കല്ലറകളിൽ സംസ്കരിക്കുന്നതിനെക്കുറിച്ചുള്ള യഹൂദ ആചാരമനുസരിച്ച് അവർ ഇതു ചെയ്തു.
\v 41 അപ്പോൾ യേശുവിനെ ക്രൂശിച്ച സ്ഥലത്ത് ഒരു തോട്ടമുണ്ടായിരുന്നു, തോട്ടത്തിന്‍റെ അറ്റത്ത് പുതുതായി നിർമ്മിച്ച ഒരു കല്ലറ ഉണ്ടായിരുന്നു, അതിൽ ആരെയും അടക്കം ചെയ്തിട്ടില്ല.
\v 42 പെസഹ ആ ദിവസം വൈകുന്നേരം ആരംഭിക്കാനിരിക്കെയാണ്, അവർ ഈ ശവകുടീരം തിരഞ്ഞെടുത്തത് അത് അടുത്തുള്ളതിനാലും യേശുവിനെ വേഗത്തിൽ അടക്കം ചെയ്യുവാനുമാണ്. അങ്ങനെ അവർ യേശുവിനെ അവിടെ കിടത്തി.
\s5
\c 20
\p
\v 1 ഇപ്പോൾ, ആഴ്ചയിലെ ആദ്യ ദിവസമായ ഞായറാഴ്ച, മഗ്ദലന മറിയ അതിരാവിലെ തന്നെ ഇരുട്ടുള്ളപ്പോള്‍ കല്ലറയിലെത്തി, ഗുഹയിലേക്കുള്ള പ്രവേശന കവാടത്തിൽ നിന്ന് ആരോ കല്ല് നീക്കിയതായി അവൾ കണ്ടു.
\v 2 അതിനാല്‍ അവൾ യെരൂശലേമിലേക്ക് ഓടി, അവിടെ യേശു സ്നേഹിച്ച ശിമോൻ പത്രൊസും മറ്റൊരു ശിഷ്യനും താമസിച്ചിരുന്നു, “അവർ കർത്താവിന്‍റെ ശരീരം കല്ലറയിൽ നിന്ന് എടുത്തിരിക്കുന്നു, പിന്നീട് അവനെ എവിടെ വെച്ചുവെന്ന് ഞങ്ങൾക്കറിയില്ല!” എന്നു പറഞ്ഞു.
\s5
\v 3 ഇതു കേട്ടപ്പോൾ പത്രൊസും മറ്റെ ശിഷ്യനും കല്ലറയിലേക്കു പുറപ്പെട്ടു.
\v 4 അവർ രണ്ടുപേരും ഓടിക്കൊണ്ടിരുന്നു, എന്നാൽ മറ്റെ ശിഷ്യൻ പത്രൊസിനേക്കാൾ വേഗതയുള്ളവനായിരുന്നു അവന്‍ ആദ്യം കല്ലറയിലെത്തി.
\v 5 അവന്‍ കുനിഞ്ഞ് കല്ലറയിലേക്കു നോക്കി; ചണത്തുണിയുടെ ശീലകൾ അവിടെ കിടക്കുന്നത് അവൻ കണ്ടു, പക്ഷേ അകത്തേക്കു പോകാൻ അവന്‍ മടിച്ചു.
\s5
\v 6 പിന്നിൽ ഓടിക്കൊണ്ടിരുന്ന ശിമോൻ പത്രൊസ് അവിടെയെത്തിയെത്തി, എന്നാല്‍ അവൻ കല്ലറയ്ക്കുള്ളിൽ പോയി. അവനും ചണത്തുണിയുടെ ശീലകൾ അവിടെ കിടക്കുന്നത് കണ്ടു,
\v 7 എന്നാൽ, യേശുവിന്‍റെ തലയിൽ വച്ചിരുന്ന തുണി മടക്കി ഒരു വശത്തു ശീലകളില്‍നിന്നും മാറ്റി വച്ചിരിക്കുന്നതു കണ്ടു.
\s5
\v 8 അനന്തരം മറ്റേ ശിഷ്യനും അകത്തേക്കു പോയി; അവൻ ഇതു കണ്ട് യേശു വീണ്ടും ജീവിച്ചിരിക്കുന്നു എന്നു വിശ്വസിച്ചു.
\v 9 അവൻ മരിച്ചതിനുശേഷം വീണ്ടും ജീവിക്കണം എന്നു പ്രവാചകന്മാർ തിരുവെഴുത്തുകളിൽ എഴുതിയത് എന്തെന്ന് ഇതു സംഭവിക്കുന്നതിനുമുമ്പ് അവർക്കു മനസ്സിലായിരുന്നില്ല,
\v 10 അതിനാൽ ശിഷ്യന്മാര്‍ അവരുടെ വീടുകളിലേക്ക് തിരിച്ചുപോയി.
\s5
\v 11 മറിയ കല്ലറയ്ക്കു വെളിയിൽ കരഞ്ഞുകൊണ്ടിരുന്നു. കരഞ്ഞുകൊണ്ട് അവൾ കുനിഞ്ഞ് ഗുഹയിലേക്കു നോക്കി
\v 12 യേശുവിന്‍റെ ശരീരം ഉണ്ടായിരുന്നിടത്ത് വെളുത്ത വസ്ത്രം ധരിച്ച രണ്ട് മാലാഖമാർ ഇരിക്കുന്നതായി അവൾ കണ്ടു, ഒന്ന് തലയ്ക്കലും മറ്റൊന്ന് കാല്‍ക്കലും.
\v 13 അവർ അവളോട്: സ്ത്രീയെ, നീ എന്തിനാണ് കരയുന്നത്?” അവൾ അവരോടു ചോദിച്ചു, “അവർ എന്‍റെ കർത്താവിന്‍റെ ശരീരം എടുത്തുകൊണ്ടു പോയി, അവർ എവിടെ വെച്ചെന്ന് എനിക്കറിയില്ല!” എന്നു പറഞ്ഞു.
\s5
\v 14 അവൾ അതു പറഞ്ഞതിനുശേഷം തിരിഞ്ഞുനോക്കി അവിടെ ആരോ നിൽക്കുന്നതു കണ്ടു, പക്ഷേ അത് യേശുവാണെന്ന് അവൾ അറിഞ്ഞില്ല.
\v 15 അവൻ അവളോട്: "സ്ത്രീയേ, നീ എന്തിനാണു കരയുന്നത്? നീ ആരെയാണ് അന്വേഷിക്കുന്നത്?” അവളോടു സംസാരിക്കുന്നയാൾ തോട്ടക്കാരനാണെന്ന് അവൾ കരുതി, “യജമാനനേ, നീ അവനെ കൊണ്ടുപോയെങ്കിൽ, അവന്‍റെ ശരീരം എവിടെ വെച്ചിട്ടുണ്ടെന്ന് എന്നോടു പറയുക, ഞാൻ അത് എടുത്തുകൊള്ളാം.”
\s5
\v 16 യേശു അവളോട് “മറിയെ” എന്നു വിളിച്ചു. അവൾ തിരിഞ്ഞ്‌ എബ്രായ ഭാഷയിൽ “റബ്ബൂനി!” (“ഗുരു” എന്നർത്ഥം) എന്നു പറഞ്ഞു.
\v 17 യേശു അവളോട്: എന്നെ തൊടരുത്; എന്‍റെ പിതാവിനോടുകൂടെ ഇരിക്കുവാൻ ഞാൻ ഇതുവരെയും സ്വർഗ്ഗത്തിൽ കയറിയിട്ടില്ല. എന്‍റെ ശിഷ്യന്‍മാരുടെ അടുത്തു ചെന്ന് അവരോടു പറയുക, ‘ഞാൻ എന്‍റെ പിതാവും നിങ്ങളുടെ പിതാവും എന്‍റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്‍റെ അടുക്കലേക്കു സ്വർഗ്ഗത്തിലേക്കു മടങ്ങാൻ പോകുകയാണ്.”
\v 18 മഗ്ദലന മറിയ ശിഷ്യന്മാരുടെ അടുത്തു ചെന്ന് “ഞാൻ കർത്താവിനെ കണ്ടു” എന്നു പ്രഖ്യാപിച്ചു യേശു തന്നോടു പറഞ്ഞ കാര്യങ്ങൾ അവൾ അവരെ അറിയിച്ചു.
\s5
\v 19 ആ ഞായറാഴ്ച വൈകുന്നേരം, ആഴ്ചയിലെ ആദ്യ ദിവസം, യഹൂദ അധികാരികൾ തങ്ങളെ പിടികൂടുമെന്നു ഭയന്ന ശിഷ്യന്മാര്‍, വാതിലുകൾ പൂട്ടി അകത്തുതന്നെ പാര്‍ത്തു. പെട്ടെന്ന് യേശു വന്ന് അവരുടെ സംഘത്തിന്‍റെ നടുവിൽ നിന്നു; അവൻ അവരോടു പറഞ്ഞു: "ദൈവം നിങ്ങള്‍ക്കു സമാധാനം തരുമാറാകട്ടെ"
\v 20 അവന്‍ അത് പറഞ്ഞതിനു ശേഷം, അവൻ അവരെ അവന്‍റെ കൈകളും വശവും കാണിച്ചു. കർത്താവിനെ കണ്ടപ്പോൾ ശിഷ്യന്മാര്‍ വളരെ സന്തോഷിച്ചു!
\s5
\v 21 യേശു വീണ്ടും അവരോടു പറഞ്ഞു, “ദൈവം നിങ്ങൾക്ക് സമാധാനം നൽകട്ടെ. പിതാവ് എന്നെ അയച്ചതുപോലെ, ഇപ്പോൾ ഞാൻ നിങ്ങളെ അയയ്ക്കുന്നു.”
\v 22 ഇതു പറഞ്ഞശേഷം അവൻ അവരുടെ മേല്‍ ഊതിയിട്ട് പറഞ്ഞു “പരിശുദ്ധാത്മാവിനെ സ്വീകരിക്കുക."
\v 23 ആരുടെയെങ്കിലും പാപങ്ങൾ നിങ്ങൾ ക്ഷമിച്ചാൽ ദൈവം അവരോട് ക്ഷമിക്കും. നിങ്ങൾ മറ്റൊരാളുടെ പാപങ്ങൾ ക്ഷമിച്ചില്ലെങ്കിൽ, അവർക്കെതിരെ അതു നില്‍ക്കും.”
\s5
\v 24 “പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരാളായ “ഇരട്ട” എന്നു വിളിച്ചിരുന്ന തോമസ്, യേശു അവരുടെ അടുക്കൽ വരുമ്പോൾ മറ്റ് ശിഷ്യന്മാരോടൊപ്പമുണ്ടായിരുന്നില്ല.
\v 25 മറ്റു ശിഷ്യന്മാര്‍ അവനോടു പറഞ്ഞു, “ഞങ്ങൾ കർത്താവിനെ കണ്ടു.” എന്നിരുന്നാലും, അവൻ അവരോടു പറഞ്ഞു, “അവന്‍റെ കൈകളിലെ ആണിപ്പാടുകളിലെ അടയാളങ്ങൾ കാണുകയും ആണികള്‍ ഉണ്ടാക്കിയ ദ്വാരങ്ങളിൽ എന്‍റെ വിരലുകൾ ഇടുകയും, അവന്‍റെ വിലാപ്പുറത്തെ മുറിവിലേക്ക് കൈ ഇടാതെയും, ഞാൻ ഒരിക്കലും അവനിൽ വിശ്വസിക്കില്ല.”
\s5
\v 26 എട്ട് ദിവസത്തിനു ശേഷം, അവന്‍റെ ശിഷ്യന്മാര്‍ വീണ്ടും വീടിനുള്ളിൽ ഉണ്ടായിരുന്നു, ഈ സമയം തോമസ് അവരോടൊപ്പം ഉണ്ടായിരുന്നു. വാതിലുകൾ എല്ലാം പൂട്ടിയിരുന്നെങ്കിലും, യേശു വന്ന് അവരുടെ ഇടയിൽ നിന്നു, “ദൈവം നിങ്ങൾക്കു സമാധാനം നൽകട്ടെ” എന്ന് എല്ലാവരോടും പറഞ്ഞു.
\v 27 എന്നിട്ട് അവന്‍ തോമസിനോടു പറഞ്ഞു, “ഇവിടെ നിന്‍റെ വിരൽ ഇടുകയും, എന്‍റെ കൈകൾ കാണുകയും ചെയ്യുക, നിന്‍റെ കൈ നീട്ടി എന്‍റെ വിലാപ്പുറങ്ങളില്‍ വയ്ക്കുക! ഇതു ഞാനാണെന്ന് സംശയിക്കുന്നതു നിർത്തുക; എന്നിൽ വിശ്വസിക്കുക.”
\s5
\v 28 തോമസ് ഉത്തരമായി അവനോട്: "എന്‍റെ കർത്താവും എന്‍റെ ദൈവവുമേ!".
\v 29 യേശു അവനോട്: "ഇപ്പോള്‍ നീ എന്നെ കണ്ടതുകൊണ്ടു ഞാൻ ഉയിർത്തെഴുന്നേറ്റു എന്നു നീ വിശ്വസിക്കുന്നു. ഇനിയും എന്നെ കാണാതെ എന്നില്‍ വിശ്വസിക്കുന്നവര്‍ക്ക് ദൈവം വലിയ സന്തോഷം നൽകുന്നു,”
\s5
\v 30 താൻ ആരാണെന്ന് തെളിയിക്കുന്ന മറ്റു പല ശക്തിപ്രവൃത്തികളും അത്ഭുതങ്ങളും യേശു ചെയ്തു. അവന്‍റെ ശിഷ്യന്മാർ അവയ്ക്കു സാക്ഷ്യം വഹിച്ചു, പക്ഷേ അവ വളരെയധികം ആയിരുന്നു, അവയെല്ലാം ഞാൻ ഈ പുസ്തകത്തിൽ എഴുതിയിട്ടില്ല.
\v 31 എന്നിരുന്നാലും, യേശു ദൈവപുത്രനായ മശിഹയാണെന്നു നിങ്ങൾ അവനിൽ വിശ്വസിക്കുന്നതിലൂടെ അവന്‍റെ നാമത്തിൽ നിത്യജീവൻ ഉണ്ടാകുമെന്ന് നിങ്ങൾക്കു പൂർണ്ണമായ വിശ്വാസമുണ്ടാകുവാനാണ് ഞാൻ ഇവ എഴുതിയത്.
\s5
\c 21
\p
\v 1 അതിനുശേഷം, തിബെര്യാസ് തടാകക്കരയില്‍ (ഗലീലി തടാകം എന്നും അറിയപ്പെടുന്നു) യേശു ശിഷ്യന്മാര്‍ക്ക് പ്രത്യക്ഷപ്പെട്ടു. ഈവിധത്തിൽ അവൻ സ്വയം വെളിപ്പെടുത്തി:
\v 2 ശിമോന്‍ പത്രൊസ്, തോമസ് (ഇരട്ട എന്നു വിളിക്കപ്പെടുന്നു), ഗലീലിയിലെ കാനാവിലെ നഥനിയേൽ, സെബെദിയുടെ മക്കൾ (യാക്കോബും, യോഹന്നാനും) എന്നിവരും മറ്റു രണ്ട് ശിഷ്യന്മാരും ഒരുമിച്ചായിരുന്നു.
\v 3 ശിമോന്‍ പത്രൊസ് മറ്റുള്ളവരോടു പറഞ്ഞു, “ഞാൻ മീൻപിടുത്തത്തിനു പോകുന്നു.” അവർ പറഞ്ഞു, “ഞങ്ങളും നിന്നോടൊപ്പം പോകുന്നു അവര്‍ പടകില്‍ കയറി പോയി. എന്നാല്‍ ആ രാത്രിയില്‍ അവര്‍ ഒന്നും പിടിച്ചില്ല.
\s5
\v 4 പ്രഭാതത്തിൽ പുലര്‍ച്ചയില്‍, യേശു കരയിൽ നിന്നു, പക്ഷേ അത് യേശുവാണെന്നു ശിഷ്യന്മാര്‍ക്ക് അറിഞ്ഞില്ല.
\v 5 യേശു അവരോടു ചോദിച്ചു, “എന്‍റെ സ്നേഹിതന്മാരെ, നിങ്ങള്‍ക്ക് മീന്‍ വല്ലതും കിട്ടിയോ?” അവർ പറഞ്ഞു, “ഇല്ല”
\v 6 അവൻ അവരോടു പറഞ്ഞു, “നിങ്ങളുടെ വല പടകിന്‍റെ വലതുഭാഗത്തുനിന്നു വലയെറിയുക, നിങ്ങള്‍ക്ക് ചിലതു കിട്ടും.” അവൻ പറഞ്ഞതുപോലെ അവർ അത് എറിഞ്ഞു, അവർ വല പടകിലേക്ക് വലിച്ചു കയറ്റുവാൻ കഴിയാത്ത വിധം ധാരാളം മത്സ്യങ്ങളെ വലയില്‍ പിടിച്ചു!
\s5
\v 7 യേശു പ്രത്യേകിച്ച് സ്നേഹിച്ച ശിഷ്യനായ യോഹന്നാൻ പത്രൊസിനോടു പറഞ്ഞു, “ഇതു കർത്താവാണ്!” ശിമോന്‍ പത്രൊസ് ഇതു പറയുന്നതു കേട്ടപ്പോൾ, അവൻ തന്‍റെ പുറംവസ്ത്രം ചുറ്റിപ്പിടിച്ചു (ജോലി ചെയ്യുമ്പോൾ അവൻ ഏറെക്കുറെ വിവസ്ത്രനായിരുന്നു) വെള്ളത്തിൽ ചാടി.
\v 8 മറ്റു ശിഷ്യന്മാര്‍ പടകിൽ കരയിലെത്തി, വല നിറയെ മത്സ്യത്തെ വലിച്ചിഴച്ചു കൊണ്ടുവന്നു. അവർ കരയിൽ നിന്ന് വളരെ അകലെയായിരുന്നില്ല, തൊണ്ണൂറ് മീറ്റർ മാത്രം അകലെയായിരുന്നു.
\v 9 അവർ കരയിലെത്തിയപ്പോൾ, ചൂടായ കനലും കനലിന്മേല്‍ പാചകം ചെയ്ത മീനും കണ്ടു, അവിടെ കുറച്ച് അപ്പവും ഉണ്ടായിരുന്നു.
\s5
\v 10 യേശു അവരോടു പറഞ്ഞു, “നിങ്ങൾ ഇപ്പോൾ പിടിച്ച മീനുകളിൽ ചിലതു കൊണ്ടുവരിക!”
\v 11 ശിമോന്‍ പത്രൊസ് തിരികെ പടകില്‍ കയറി വല കരയിലേക്കു വലിച്ചു കയറ്റി, അതിൽ 153 മത്സ്യങ്ങള്‍ ഉണ്ടായിരുന്നു. അങ്ങനെയാണെങ്കിലും വല കീറിയില്ല.
\s5
\v 12 യേശു അവരോടു പറഞ്ഞു, “വന്നു പ്രഭാതഭക്ഷണം കഴിക്കുക!” “നീ ആരാണ്?” എന്നു ചോദിക്കാൻ ശിഷ്യന്മാരാരും ധൈര്യപ്പെട്ടില്ല. ഇതു കർത്താവാണെന്ന് അവർക്ക് അറിയാമായിരുന്നു.
\v 13 യേശു വന്ന് അപ്പം എടുത്ത് അവർക്കു കൊടുത്തു. അവൻ മത്സ്യവും അങ്ങനെതന്നെ കൊടുത്തു.
\v 14 ദൈവം മരിച്ചവരിൽ നിന്ന് ഉയര്‍പ്പിച്ചശേഷം ഇതു മൂന്നാം തവണയാണ് യേശു ശിഷ്യന്മാര്‍ക്കു പ്രത്യക്ഷപ്പെട്ടത്.
\s5
\v 15 അവർ പ്രഭാതഭക്ഷണം കഴിച്ചുകഴിഞ്ഞപ്പോൾ യേശു ശിമോൻ പത്രൊസിനോടു ചോദിച്ചു: “യോഹന്നാന്‍റെ മകനായ ശിമോനേ, മറ്റുള്ളവർ എന്നെ സ്നേഹിക്കുന്നതിനേക്കാൾ നീ എന്നെ സ്നേഹിക്കുന്നുണ്ടോ?" പത്രൊസ് അവനോടു പറഞ്ഞത്, "അതേ, കര്‍ത്താവേ ഞാന്‍ നിന്നെ സ്നേഹിക്കുന്നു എന്ന് നീ അറിയുന്നു". യേശു പറഞ്ഞു “എന്‍റെ കുഞ്ഞാടുകളെ പോറ്റുക.”
\v 16 യേശു രണ്ടാമതും അവനോട്: “യോഹന്നാന്‍റെ മകനായ ശിമോനെ, നീ എന്നെ സ്നേഹിക്കുന്നുവോ?” അവൻ ചോദിച്ചു, “അതേ, കർത്താവേ, ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്ന് നിനക്കറിയാം.” യേശു അവനോടു പറഞ്ഞു, “എന്‍റെ ആടുകൾക്ക് ഇടയനായിരിക്കുക.”
\s5
\v 17 യേശു മൂന്നാമത്തെ പ്രാവശ്യം അവനോട്: “യോഹന്നാന്‍റെ മകനായ ശിമോനേ, നീ എന്നെ സ്നേഹിക്കുന്നുവോ?” യേശു മൂന്നാം പ്രാവശ്യം ചോദിക്കയാല്‍ പത്രൊസ് ദു:ഖിതനായി, പത്രൊസ് പറഞ്ഞു. "കര്‍ത്താവേ നീ സകലവും അറിയുന്നു. ഞാന്‍ നിന്നെ സ്നേഹിക്കുന്നു എന്നു നീ അറിയുന്നു.” യേശു പറഞ്ഞു, “എന്‍റെ ആടുകളെ പോറ്റുക.”
\v 18 ഞാൻ നിന്നോടു സത്യം പറയുന്നു: നീ ചെറുപ്പത്തിൽ, നിന്‍റെ സ്വന്തം വസ്ത്രങ്ങൾ ധരിച്ച്, നീ പോകാൻ ആഗ്രഹിക്കുന്നിടത്തെല്ലാം നടന്നു. എന്നിരുന്നാലും, നീ പ്രായമാകുമ്പോൾ, നീ നിന്‍റെ കൈകൾ നീട്ടും, ആരെങ്കിലും നിന്നെ വസ്ത്രം ധരിപ്പിക്കുകയും നീ പോകാൻ ആഗ്രഹിക്കാത്ത ഇടത്തേക്ക് നിന്നെ നയിക്കുകയും ചെയ്യും.”
\s5
\v 19 ദൈവത്തെ ബഹുമാനിക്കുന്നതിനായി പത്രൊസ് എങ്ങനെ മരിക്കുമെന്നു സൂചിപ്പിക്കുന്നതിനാണ് യേശു ഇതു പറഞ്ഞത്. യേശു അവനോട്: എന്നെ അനുഗമിക്കുക എന്നു പറഞ്ഞു.
\s5
\v 20 പത്രൊസ് തിരിഞ്ഞു നോക്കിയപ്പോൾ, യേശുവിനെ അനുഗമിക്കുന്ന ശിഷ്യനായ യോഹന്നാനെ കണ്ടു. ഭക്ഷണ മേശയില്‍ യേശുവിനോടു ചേര്‍ന്നിരുന്നു “കർത്താവേ, നിന്നെ ശത്രുക്കൾക്ക് ആരാണ് കാണിച്ചു കൊടുക്കുന്നത്" എന്നു ചോദിച്ചു.
\v 21 പത്രൊസ് അവനെ കണ്ടപ്പോൾ യേശുവിനോട്, “കർത്താവേ, ഈ മനുഷ്യന് എന്തു സംഭവിക്കും?” എന്നു ചോദിച്ചു.
\s5
\v 22 യേശു അവനോടു പറഞ്ഞു, “ഞാൻ മടങ്ങിവരുന്നതുവരെ അവൻ ജീവനോടെയിരുന്നാല്‍, അതു നിന്‍റെ വിഷയമല്ല! നീ എന്നെ പിന്തുടരുക."
\v 23 അതിനാൽ ഈ ശിഷ്യൻ മരിക്കില്ലെന്ന് ഒരു വാര്‍ത്ത സഹോദരങ്ങൾക്കിടയിൽ പ്രചരിച്ചു. എന്നിട്ടും അവന്‍ മരിക്കുകയില്ലെന്ന് യേശു പറഞ്ഞിട്ടില്ല, “ഞാൻ മടങ്ങിവരുന്നതുവരെ അവൻ ജീവിച്ചിരിക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അതു നിങ്ങളുടെ ആശങ്കയല്ല!” എന്ന് മാത്രമാണ് പറഞ്ഞത്.
\s5
\v 24 ഈ കാര്യങ്ങളെക്കുറിച്ച് സാക്ഷ്യം വഹിക്കുന്ന ശിഷ്യനായ യോഹന്നാനാണ് ഞാൻ, ഞാൻ അവ എഴുതിയിട്ടുണ്ട്. അവന്‍റെ സാക്ഷ്യം സത്യമാണെന്ന് നമുക്കറിയാം.
\v 25 യേശു മറ്റു പലതും ചെയ്തു, അവയെല്ലാം എഴുതിയിട്ടുണ്ടെങ്കിൽ, എഴുതപ്പെടുന്ന പുസ്തകങ്ങൾ ഈ ലോകത്തില്‍ ഉൾക്കൊള്ളാൻ കഴിയുകയില്ലെന്ന് ഞാൻ കരുതുന്നു.