STR_ml_iev/43-LUK.usfm

1717 lines
565 KiB
Plaintext
Raw Permalink Blame History

This file contains invisible Unicode characters

This file contains invisible Unicode characters that are indistinguishable to humans but may be processed differently by a computer. If you think that this is intentional, you can safely ignore this warning. Use the Escape button to reveal them.

\id LUK - Indian Easy Version (IEV) Malayalam
\ide UTF-8
\h ലൂക്കൊസ് എഴുതിയ സുവിശേഷം
\toc1 ലൂക്കൊസ് എഴുതിയ സുവിശേഷം
\toc2 ലൂക്കൊസ് എഴുതിയ സുവിശേഷം
\toc3 luk
\mt1 ലൂക്കൊസ് എഴുതിയ സുവിശേഷം
\s5
\c 1
\p
\v 1 പ്രിയപ്പെട്ട തെയോഫിലോസേ, നമ്മുടെ ഇടയില്‍ ഉണ്ടായ അത്ഭുതപ്പെടുത്തുന്ന സംഭവങ്ങളെപ്പറ്റി അനേകം ആളുകള്‍ എഴുതി അറിയിച്ചിട്ടുണ്ട്.
\v 2 ഈ സംഭവിച്ച കാര്യങ്ങളെപ്പറ്റി ആദ്യ സമയം മുതല്‍ അതു കണ്ട ആളുകളില്‍നിന്നു ഞങ്ങള്‍ കേട്ടു. ഈ ആളുകള്‍ കര്‍ത്താവിന്‍റെ സന്ദേശം മറ്റുള്ളവരെ പഠിപ്പിച്ചു.
\v 3 ഈ ആളുകള്‍ എഴുതിയതും പഠിപ്പിച്ചതുമായ സകല കാര്യങ്ങളും ഞാന്‍ തന്നെ ശ്രദ്ധയോടെ പഠിച്ചിട്ടുണ്ട്. അതുകൊണ്ട് മാന്യ തെയോഫിലോസേ ഇതിനെപ്പറ്റിയുള്ള കൃത്യമായ വിവരങ്ങള്‍ നിനക്ക് എഴുതുന്നത് എനിക്ക് നല്ലതെന്നു ഞാന്‍ തീരുമാനിച്ചു.
\v 4 ഈ കാര്യങ്ങളെക്കുറിച്ചു നീ പഠിച്ചതു സത്യമാണെന്ന് അറിയേണ്ടതിനു ഞാന്‍ ഇതു ചെയ്യുന്നു.
\s5
\v 5 ഹെരോദാ രാജാവ്‌ യഹൂദ്യദേശം ഭരിച്ച കാലത്ത് സെഖര്യാവ് എന്നുപേരുള്ള ഒരു യഹൂദ പുരോഹിതന്‍ ഉണ്ടായിരുന്നു. അവന്‍ അബിയ ഗണം എന്നു വിളിച്ചിരുന്ന പുരോഹിതന്‍മാരുടെ ഗണത്തില്‍ നിന്നുള്ളവന്‍ ‍ആയിരുന്നു. അവനും അവന്‍റെ ഭാര്യ എലിശബെത്തും അഹരോന്‍റെ പിന്‍ഗാമികള്‍ ആയിരുന്നു.
\v 6 ദൈവത്തിന്‍റെ കല്പനകളെല്ലാം ഒരു തെറ്റുപോലും കൂടാതെ അനുസരിച്ചതുകൊണ്ട് ദൈവം അവരെ നീതിമാന്മാരായി പരിഗണിച്ചു.
\v 7 എലിശബെത്തിന് കുഞ്ഞുങ്ങളെ ഗര്‍ഭം ധരിക്കുവാന്‍ കഴിവില്ലാത്തതു കാരണം അവര്‍ക്കു കുട്ടികള്‍ ഇല്ലായിരുന്നു. കൂടാതെ അവളും അവളുടെ ഭര്‍ത്താവും വളരെ വയസ്സ് ചെന്നവരായിരുന്നു.
\s5
\v 8 അവന്‍റെ ഗണം പതിവുപോലെ ശുശ്രൂഷിക്കുന്ന സമയം, ഒരു ദിവസം സെഖര്യാവ് പുരോഹിതന്‍ യെരുശലേം ദൈവാലയത്തില്‍ ശുശ്രൂഷിക്കുമ്പോള്‍,
\v 9 അവരുടെ സമ്പ്രദായം അനുസരിച്ച് ദൈവാലയത്തില്‍ പോകുവാനും ധൂപം കാട്ടുവാനും പുരോഹിതന്മാര്‍ അവനെ നറുക്കിട്ട് തിരഞ്ഞെടുത്തിരുന്നു.
\v 10 അവനു ധൂപം കാട്ടുവാനുള്ള സമയം വന്നപ്പോള്‍ ദൈവാലയത്തിനു പുറത്തുള്ള പ്രാകാരത്തില്‍ വളരെ ജനം പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു.
\s5
\v 11 ഉടനെ ദൈവം അയച്ച ഒരു ദൂതന്‍ അവനു പ്രത്യക്ഷനായി. ധൂപപീഠത്തിന്‍റെ വലതുഭാഗത്ത്‌ ദൂതന്‍ നില്‍ക്കുകയായിരുന്നു.
\v 12 സെഖര്യാവ് ദൂതനെ കണ്ടപ്പോള്‍ അവന്‍ ഞെട്ടിപ്പോകുകയും വളരെയധികം ഭയപ്പെടുകയും ചെയ്തു.
\v 13 എന്നാല്‍ ദൂതന്‍ അവനോടു പറഞ്ഞതു "സെഖര്യാവേ ഭയപ്പെടേണ്ട! നീ പ്രാര്‍ത്ഥിച്ചപ്പോള്‍ നിന്‍റെ പ്രാര്‍ത്ഥന ദൈവം കേട്ടിരിക്കുന്നു. അതുകൊണ്ട് നിന്‍റെ ഭാര്യഎലീശബെത്ത് നിനക്കൊരു മകനെ ഗര്‍ഭം ധരിക്കും നീ അവനു തീര്‍ച്ചയായും യോഹന്നാന്‍ എന്ന്‍ പേരിടേണം.
\s5
\v 14 അവന്‍ ജനിച്ചതു കൊണ്ടു നീ വളരെ സന്തോഷവാനാകുകയും അതുപോലെ മറ്റനേകര്‍ സന്തോഷവാന്മാരാകുകയും ചെയ്യും.
\v 15 ദൈവം അവനെ അതിപ്രധാനപ്പെട്ടവനായി പരിഗണിക്കും. അവന്‍ ഒരിക്കലും വീഞ്ഞ് കുടിക്കുകയോ മറ്റു ലഹരി പാനീയങ്ങള്‍ കുടിക്കുകയോ ചെയ്യരുത്. അവന്‍റെ ജനനത്തിനു മുന്‍പ് തന്നെ അവന്‍ പരിശുദ്ധാത്മാവിനാല്‍ ശക്തിപ്പെടും.
\s5
\v 16 അവന്‍ അനേക യിസ്രായേലിന്‍റെ പിന്‍ഗാമികളെ പാപം ചെയ്യുന്നതില്‍ നിന്ന് തടയുകയും വീണ്ടും ദൈവത്തെ അനുസരിക്കുന്നതിനു ഇടവരുത്തുകയും ചെയ്യും.
\v 17 നിന്‍റെ മകന്‍ കര്‍ത്താവിനു മുന്‍ഗാമിയായി അവനു മുന്‍പേ പോകും, ഏലിയാവ് പ്രവാചകനെപ്പോലെ അവന്‍ ആത്മാവില്‍ ശക്തിപ്പെടും. അവന്‍ നിമിത്തം മാതാപിതാക്കള്‍ തങ്ങളുടെ മക്കളെ വീണ്ടും സ്നേഹിക്കും. അവന്‍ ദൈവത്തെ അനുസരിക്കാത്ത അനേകം ആളുകളെ ബുദ്ധിയോടെ ജീവിക്കുന്നതിനും നീതിമാന്മാരായി അവനെ അനുസരിക്കുന്നതിനും ഇടവരുത്തും. കര്‍ത്താവ് വരുമ്പോള്‍ അനേകം ആളുകള്‍ ഒരുങ്ങിയിരിക്കേണ്ടതിന് അവന്‍ ഇത് ചെയ്യും."
\s5
\v 18 ഉടനെ സെഖര്യാവ് ദൂതനോട്, "ഞാന്‍ വളരെ പ്രായം ഉള്ളവനും എന്‍റെ ഭാര്യ വളരെ പ്രായമുള്ളവളും ആകുന്നു. അതുകൊണ്ട് നീ ഈ പറഞ്ഞ കാര്യങ്ങള്‍ യഥാര്‍ത്ഥമായി സംഭവിക്കുമെന്ന് ഞാന്‍ എങ്ങനെ വിശ്വസിക്കും?"
\v 19 ഉടനെ ദൂതന്‍ അവനോടു പറഞ്ഞു, "ഞാന്‍ ഗബ്രിയേല്‍ ആകുന്നു! ഞാന്‍ നില്‍ക്കുന്നതു ദൈവത്തിന്‍റെ സന്നിധിയിലാകുന്നു! നിനക്ക് എന്തു സംഭവിപ്പാന്‍ പോകുന്നു എന്നുള്ള ഈ നല്ല വാര്‍ത്ത‍കളുമായി അയക്കപ്പെട്ടവനാകുന്നു ഞാന്‍.
\v 20 ദൈവം തീരുമാനിച്ച സമയത്ത് ഞാന്‍ നിന്നോടു പറഞ്ഞ കാര്യങ്ങള്‍ സംഭവിക്കും, പക്ഷെ നീ എന്‍റെ വാക്കുകള്‍ വിശ്വസിച്ചില്ല. ഈ കാരണത്താല്‍ നിന്‍റെ മകന്‍ ജനിക്കുന്ന ദിവസം വരെ നിനക്കു സംസാരിപ്പാന്‍ കഴിയുകയില്ല!"
\s5
\v 21 സെഖര്യാവും ദൂതനും ദൈവാലയത്തിനുള്ളില്‍ സംസാരിക്കുന്ന സമയത്ത് പ്രാകാരത്തില്‍ ഉണ്ടായിരുന്ന ജനങ്ങള്‍ സെഖര്യാവ് പുറത്തുവരുന്നതിനായി കാത്തിരിക്കുകയായിരുന്നു. എന്തുകൊണ്ട് ഇത്രയും ദീര്‍ഘസമയം ദൈവാലയത്തിനുള്ളില്‍ താമസിക്കുന്നതെന്ന് അവര്‍ അത്ഭുതപ്പെട്ടു.
\v 22 അവന്‍ പുറത്തു വന്നപ്പോള്‍, അവന് അവരോടു സംസാരിപ്പാന്‍ കഴിഞ്ഞില്ല. അവനു സംസാരിക്കുവാന്‍ കഴിയാത്ത കാരണത്താല്‍ അവന് എന്തു സംഭവിച്ചുവെന്ന് അവന്‍ തന്‍റെ കരങ്ങള്‍കൊണ്ട് ആംഗ്യങ്ങള്‍ കാണിച്ച് അവരോടു വിശദീകരിക്കുവാന്‍ ശ്രമിച്ചു. അവന്‍ ദൈവാലയത്തിനുള്ളില്‍ ആയിരുന്നപ്പോള്‍ ദൈവത്തില്‍നിന്ന് ഒരു ദര്‍ശനം കണ്ടുവെന്ന് അവര്‍ തിരിച്ചറിഞ്ഞു.
\v 23 ദൈവാലയത്തിലെ സെഖര്യാവിന്‍റെ പുരോഹിത ശുശ്രൂഷ പൂര്‍ത്തിയായപ്പോള്‍, അവന്‍ യെരുശലേം വിട്ട് സ്വന്ത ഭവനത്തിലേക്ക് പോയി.
\s5
\v 24 ഇതിന് ചില നാളുകള്‍ക്കു ശേഷം, അവന്‍റെ ഭാര്യ എലിശബെത്ത് ഗര്‍ഭവതിയായി, പക്ഷേ അവള്‍ അഞ്ചു മാസത്തേക്ക് പൊതുസ്ഥലങ്ങളില്‍ പോയിരുന്നില്ല.
\v 25 അവള്‍ അവളോടു തന്നെ പറഞ്ഞത് "ഗര്‍ഭം ധരിക്കുവാന്‍ കര്‍ത്താവ് എന്നെ പ്രാപ്തയാക്കിയിരിക്കുന്നു. ഇവ്വിധം, അവന്‍ എന്നോട് മനസ്സലിവു തോന്നി മനുഷ്യര്‍ എന്നെ നിന്ദയോടെ നോക്കുവാനുള്ള കാരണം എടുത്തുകളഞ്ഞിരിക്കുന്നു!"
\s5
\v 26 എലിശബെത്ത് ഗര്‍ഭവതിയായി ഏകദേശം ആറുമാസം തികഞ്ഞപ്പോള്‍, ദൈവം ഗബ്രിയേല്‍ ദൂതനെ ഗലീല ജില്ലയിലുള്ള നസറെത്ത് എന്ന പട്ടണത്തിലേക്കയച്ചു.
\v 27 ദാവീദ് രാജാവിന്‍റെ പിന്‍ഗാമിയും യോസേഫ് എന്നു പേരുള്ള പുരുഷനുമായി വിവാഹ നിശ്ചയം ചെയ്ത ഒരു കന്യകയുടെ അടുക്കല്‍ അവന്‍ സംസാരിപ്പാന്‍ ചെന്നു. ആ കന്യകയുടെ പേര് മറിയ എന്നായിരുന്നു.
\v 28 ദൂതന്‍ അവളോടു പറഞ്ഞത്, "വന്ദനങ്ങള്‍! "കര്‍ത്താവ് നിന്‍റെ കൂടെ ഉണ്ട്, മാത്രമല്ല, അവന്‍ നിന്നോടു മഹാകരുണ കാണിച്ചിരിക്കുന്നു എന്നും പറഞ്ഞു!"
\v 29 എന്നാല്‍ മറിയ ഈ വന്ദനം കേട്ടിട്ട് ഭയപ്പെട്ടുപോയി. ഈ വാക്കുകളിലുടെ ദൂതന്‍ എന്താണ് അര്‍ത്ഥമാക്കിയതെന്ന് അവള്‍ അത്ഭുതപ്പെട്ടു.
\s5
\v 30 അപ്പോള്‍ ദൂതന്‍ അവളോടു പറഞ്ഞത്, "മറിയേ ഭയപ്പെടേണ്ട, ദൈവത്തില്‍നിന്നു നിനക്കു പ്രീതി ലഭിച്ചിരിക്കുന്നു!
\v 31 നീ ഗര്‍ഭവതിയായി ഒരു മകന് ജന്മം കൊടുക്കും, നീ അവനു യേശു എന്നു പേര്‍ വിളിക്കണം.
\v 32 അവന്‍ വലിയവനാകും അത്യുന്നതനായ ദൈവത്തിന്‍റെ പുത്രന്‍ എന്നു വിളിക്കപ്പെടുകയും ചെയ്യും. ദൈവമായ കര്‍ത്താവ് അവന്‍റെ പൂര്‍വ്വികനായ ദാവീദിനെപ്പോലെ അവന്‍റെ ജനത്തിന്‍റെ മേല്‍ രാജാവാക്കുകയും ചെയ്യും.
\v 33 അവന്‍ യാക്കോബിന്‍റെ പിന്‍ഗാമികളെ എന്നേക്കും ഭരിക്കും. അവന്‍ എന്നെന്നേക്കും ഭരിക്കും!"
\s5
\v 34 അപ്പോള്‍ മറിയ ദൂതനോട്, "ഞാന്‍ കന്യകയല്ലോ, ഇത് എങ്ങനെ സംഭവിക്കും?"
\v 35 ദൂതന്‍ ഉത്തരം പറഞ്ഞത്, "പരിശുദ്ധാത്മാവ് നിന്‍റെ മേല്‍ വരും ദൈവശക്തി നിന്നെ പൊതിയും. അതുകൊണ്ട് നീ വഹിക്കുന്ന ശിശു വിശുദ്ധനായിരിക്കും, അവന്‍ ദൈവത്തിന്‍റെ പുത്രന്‍ എന്നു വിളിക്കപ്പെടും.
\s5
\v 36 ഈ കാര്യം ശ്രദ്ധിക്കുക. വളരെ പ്രായം ചെന്നവളെങ്കിലും നിന്‍റെ ബന്ധുവായ എലിശബെത്തും ഒരു മകനെ ഗര്‍ഭം ധരിച്ചിരിക്കുന്നു. അവള്‍ക്കു കുട്ടികളെ ഗര്‍ഭം ധരിക്കുവാന്‍ കഴിവില്ലെന്ന് ആളുകള്‍ ചിന്തിച്ചിരുന്നെങ്കിലും അവള്‍ ഇപ്പോള്‍ ഏകദേശം ആറു മാസം ഗര്‍ഭിണിയാണ്.
\v 37 ദൈവത്തിന് എന്തും ചെയ്യാന്‍ കഴിയുമല്ലോ!"
\v 38 അപ്പോള്‍ മറിയ പറഞ്ഞത്, "ഞാന്‍ കര്‍ത്താവിന്‍റെ ദാസി, നീ എന്നെപ്പറ്റി പറഞ്ഞതുപോലെ സംഭവിക്കട്ടെ!" ഉടനെ ദൂതന്‍ അവളെ വിട്ടുപോയി.
\s5
\v 39 അതിനുശേഷം വളരെ പെട്ടെന്നു തന്നെ മറിയ തയ്യാറാകുകയും സെഖര്യാവ് പാര്‍ത്തിരുന്ന യഹൂദാ മലനാട്ടിലേക്ക് പോകുകയും ചെയ്തു.
\v 40 അവള്‍ അവന്‍റെ വീട്ടില്‍ പ്രവേശിക്കുകയും അവന്‍റെ ഭാര്യ എലിശബെത്തിനെ വന്ദനം ചെയ്യുകയും ചെയ്തു.
\v 41 മറിയയുടെ വന്ദനം കേട്ടയുടനെ എലിശബെത്തിന്‍റെ ഗര്‍ഭപാത്രത്തില്‍ കുഞ്ഞ് തുള്ളിച്ചാടി. ഉടനെ തന്നെ പരിശുദ്ധാത്മാവിന്‍റെ നിയോഗത്താല്‍ എലിശബെത്ത് കര്‍ത്താവിനെ സ്തുതിക്കുവാന്‍ ആരംഭിച്ചു.
\s5
\v 42 അവള്‍ ആശ്ചര്യത്തോടെ ഉച്ചത്തില്‍ മറിയയോട്, "ദൈവം മറ്റു സ്ത്രീകളെ അനുഗ്രഹിച്ചതിലും ഉപരിയായി അവന്‍ നിന്നെ അനുഗ്രഹിച്ചിരിക്കുന്നു, നീ വഹിക്കുന്ന കുഞ്ഞിനേയും അവന്‍ അനുഗ്രഹിച്ചിരിക്കുന്നു.
\v 43 എന്‍റെ കര്‍ത്താവിന്‍റെ അമ്മയായ നീ എന്‍റെ അടുക്കല്‍ വന്നത്‌ എത്ര അത്ഭുതകരമാണ്!
\v 44 നീഎന്നെ വന്ദനം ചെയ്തതു ഞാന്‍ കേട്ടപ്പോള്‍, എന്‍റെ ഗര്‍ഭപാത്രത്തില്‍ കുഞ്ഞ് കുതിച്ചു, നീ വന്നതു കാരണം അവന്‍ വളരെ സന്തോഷവാനായി!
\v 45 കര്‍ത്താവ് നിന്നോട്പറഞ്ഞത് സത്യമായി ഭവിക്കും എന്നു നീ വിശ്വസിച്ച കാരണത്താല്‍ നീ അനുഗ്രഹിക്കപ്പെടും".
\s5
\v 46 ഉടനെ മറിയ ദൈവത്തെ സ്തുതിച്ച് പറഞ്ഞത്: "എങ്ങനെ ഞാന്‍ കര്‍ത്താവിനെ സ്തുതിക്കും!
\v 47 എന്നെ രക്ഷിക്കുന്ന ആ ദൈവത്തെ കുറിച്ചു വളരെ സന്തോഷിക്കുന്നു.
\s5
\v 48 ഞാന്‍ ദൈവത്തിന്‍റെ വിനീതയായ ദാസി, അവന്‍ എന്നെ മറന്നിട്ടില്ല. അതുകൊണ്ട് ഇപ്പോള്‍ മുതല്‍ എല്ലാ കാലത്തിലും ജീവിക്കുന്ന ആളുകള്‍ ദൈവം എന്നെ അനുഗ്രഹിച്ചു എന്നു പറയും.
\v 49 ശക്തനായ ദൈവം എനിക്കുവേണ്ടി വലിയ കാര്യങ്ങള്‍ ചെയ്തതിനാല്‍ അവര്‍ ഇത് പറയും. അവന്‍റെ നാമം വിശുദ്ധമാകുന്നു!"
\s5
\v 50 ആരൊക്കെ കര്‍ത്താവിനെ ബഹുമാനിക്കുന്നുവോ അവര്‍ക്കുവേണ്ടി കരുണയോടെ അവന്‍ തലമുറതലമുറയായി പ്രവര്‍ത്തിക്കുന്നു.
\v 51 അവന്‍ വളരെ ശക്തിമാനാണെന്ന് അവന്‍ ജനങ്ങളെ കാണിക്കുന്നു. ആരൊക്കെ തങ്ങളുടെ ഉള്ളത്തില്‍ അഹങ്കാരത്തോടെ ചിന്തിക്കുന്നവരെ അവന്‍ ചിതറിക്കുന്നു.
\s5
\v 52 അവന്‍ രാജാക്കന്മാരുടെ ഭരണത്തെ നിര്‍ത്തല്‍ ചെയ്യുകയും, അടിച്ചമര്‍ത്തപ്പെട്ട ആളുകളെ അവന്‍ ബഹുമാനിക്കുകയും ചെയ്തു.
\v 53 വിശക്കുന്നവര്‍ക്ക് അവന്‍ നല്ല ഭക്ഷണം ഭക്ഷിപ്പാന്‍ നല്‍കുകയും അവന്‍ സമ്പന്നരായ ആളുകള്‍ക്ക് ഒന്നും നല്‍കാതെ പറഞ്ഞയക്കുകയും ചെയ്യുന്നു.
\s5
\v 54-55 അവനെ സേവിക്കുന്ന ആളുകളായ യിസ്രായേലിനെ അവന്‍ സഹായിച്ചു. നാളുകള്‍ക്കു മുന്‍പു നമ്മുടെ പൂര്‍വ്വികരോട് അവന്‍ വാഗ്ദത്തം ചെയ്തതുപോലെ അവന്‍ അവരോടു ദയ കാണിക്കും. അവന്‍ ചെയ്ത വാഗ്ദത്തം അവന്‍ സൂക്ഷിക്കുകയും അവന്‍റെ പിന്‍ഗാമികളായവരോടും അബ്രഹാമിനോടും അവന്‍ എപ്പോഴും ദയ പ്രവര്‍ത്തിച്ചു.
\s5
\v 56 ഏകദേശം മൂന്ന് മാസത്തോളം മറിയ എലിശബെത്തിനോട്‌ കൂടെ പാര്‍ത്തു. പിന്നീട് അവളുടെ ഭവനത്തിലേക്ക്‌ മടങ്ങിപ്പോയി.
\v 57 എലിശബെത്തിനു അവളുടെ കുഞ്ഞിനെ പ്രസവിക്കേണ്ട സമയമായപ്പോള്‍ അവള്‍ ഒരു മകനെ പ്രസവിച്ചു.
\v 58 കര്‍ത്താവ് അവളോടു കരുണ കാണിച്ചത്‌ അവളുടെ അയല്‍ക്കാരും ബന്ധുക്കളും കേട്ടപ്പോള്‍, അവരും അവളോടുകൂടെ സന്തോഷിച്ചു.
\s5
\v 59 ഇതിനുശേഷം എട്ടാം നാളില്‍ കുട്ടിയെ പരിച്ചേദന കഴിക്കേണ്ടതിന് ആളുകള്‍ ഒരുമിച്ചുകൂടി. അവന്‍റെ പിതാവിന്‍റെ പേര് സെഖര്യാവ് എന്നായിരുന്നതുകൊണ്ട്, അതേ പേര് തന്നെ കുഞ്ഞിനും നല്കണമെന്ന് അവര്‍ ആഗ്രഹിച്ചു.
\v 60 എന്നാല്‍ അവന്‍റെ അമ്മ പറഞ്ഞത്, "അല്ല അവന്‍റെ പേര് യോഹന്നാന്‍ എന്നു തന്നെ ആയിരിക്കേണം!"
\v 61 "നിന്‍റെ ചാര്‍ച്ചക്കാരില്‍ യോഹന്നാന്‍ എന്നുപേരുള്ള ഒരുവനും ഇല്ലല്ലോ" എന്ന് അവര്‍ അവളോടു പറഞ്ഞു.
\s5
\v 62 തന്‍റെ മകന് എന്തു പേരിടണമെന്ന്അവന്‍ ആഗ്രഹിക്കുന്നുവെന്ന് അവരുടെ കൈകള്‍ കൊണ്ട് ആംഗ്യത്തിലൂടെ അവന്‍റെ പിതാവിനോട് സൂചിപ്പിച്ചു.
\v 63 അപ്പോള്‍ അവന് എഴുതേണ്ടതിന് ഒരു എഴുത്തുപലക നല്‍കുവാന്‍ അവന്‍ അവരോട് ആഗ്യം കാട്ടി, അവര്‍ അതു കൊടുത്തപ്പോള്‍ "അവന്‍റെ പേര് യോഹന്നാന്‍" എന്ന് ആകുന്നു എന്ന് അവന്‍ അതിന്മേല്‍ എഴുതി. അവിടെയുണ്ടായിരുന്ന എല്ലാവരും ആശ്ചര്യപ്പെട്ടു.
\s5
\v 64 പെട്ടെന്നു സെഖര്യാവിനു വീണ്ടും സംസാരിപ്പാന്‍ കഴിയുകയും അവന്‍ ദൈവത്തെ സ്തുതിക്കാന്‍ ആരംഭിക്കുകയും ചെയ്തു.
\v 65 ദൈവം ചെയ്ത കാര്യങ്ങള്‍ കണ്ടപ്പോള്‍ അടുത്തു താമസിച്ചിരുന്ന എല്ലാവരും ഭ്രമിച്ചു. യഹൂദ്യ മലനാട്ടിലെങ്ങും ഈ വാര്‍ത്ത പരക്കുകയും എന്തു സംഭവിച്ചു എന്നുള്ളതിനെപ്പറ്റി അവര്‍ മറ്റുള്ളവരോട് പറയുകയും ചെയ്തു.
\v 66 കേട്ടവരൊക്കെയും ഇതിനെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരുന്നു. അവര്‍ പറയുകയായിരുന്നു, "അവന്‍ വളരുമ്പോള്‍ എന്തു പ്രവൃത്തി ചെയ്യുമെന്ന് ഞങ്ങള്‍ ആശ്ചര്യപ്പെടുന്നു!" കാരണം ഇതെല്ലാം സംഭവിച്ചതുകൊണ്ട്, ദൈവം അവനെ ശക്തമായ രീതിയില്‍ സഹായിക്കുമെന്ന് അവര്‍ക്ക് ഉറപ്പുണ്ടായിരുന്നു.
\s5
\v 67 സെഖര്യാവിന്‍റെ മകന്‍ ജനിച്ചശേഷം, സെഖര്യാവ് പരിശുദ്ധാത്മാവിനാല്‍ നിയന്ത്രിതനാകുകയും ദൈവത്തില്‍നിന്നുള്ള ഈ വാക്കുകള്‍ സംസാരിക്കുകയും ചെയ്തു:
\v 68 "യിസ്രായേല്‍ ജനമായ നാം ആരാധിക്കുന്ന ദൈവത്തിനു മഹത്വം, എന്തുകൊണ്ടെന്നാല്‍ അവന്‍റെ ജനത്തെ സ്വതന്ത്രരാക്കാന്‍ അവന്‍ നമ്മുടെ അടുക്കല്‍ വന്നു.
\s5
\v 69 നമ്മെ ശക്തമായി സംരക്ഷിക്കുന്നതിനുവേണ്ടി അവന്‍റെ ദാസനായ ദാവീദ് രാജാവിന്‍റെ സന്തതികളില്‍ ഒരുവനെ അവന്‍ നമുക്കുവേണ്ടി അയക്കുന്നു.
\v 70 ദൈവം അതു ചെയ്യുമെന്ന് കാലങ്ങള്‍ക്ക് മുന്‍പ് തന്‍റെ പ്രവാചകന്മാര്‍ പറയുവാന്‍ കാരണമായി.
\v 71 ഈ ശക്തനായ രക്ഷകന്‍ നമ്മളെ പകയ്ക്കുന്ന എല്ലാ ശക്തിയില്‍നിന്നും നമ്മെ രക്ഷിക്കുകയും, നമ്മുടെ ശത്രുക്കളില്‍നിന്നു നമ്മെ വിടുവിക്കുകയും ചെയ്യും.
\s5
\v 72 അവന്‍റെ വിശുദ്ധ ഉടമ്പടിയെ അവന്‍ ഓര്‍ത്തതുകൊണ്ടും, നമ്മുടെ പൂര്‍വികന്മാരോടുള്ള ദയകൊണ്ടും അവന്‍ ഇതു ചെയ്തു.
\v 73 അവന്‍ നമ്മുടെ പൂര്‍വികനായ അബ്രഹാമിനോട് വാഗ്ദത്തം ചെയ്ത ശപഥമാണത്.
\v 74 ഭയം കൂടാതെ അവനെ സേവിക്കേണ്ടതിനു നമ്മെ പ്രാപ്തരാക്കുകയും, ശത്രുക്കളുടെ ശക്തിയില്‍ നിന്നു നമ്മളെ സംരക്ഷിക്കുകയും ചെയ്യുമെന്ന് ദൈവം വാഗ്ദത്തം ചെയ്തു.
\v 75 അവന്‍ നിമിത്തം നമ്മള്‍ അവനു പൂര്‍ണമായി സമര്‍പ്പിക്കുകയും, നമ്മുടെ ജീവിതം മുഴുവനും നീതിയോടെ ജീവിക്കാന്‍ പ്രാപ്തരാക്കുകയും ചെയ്യും."
\s5
\v 76 ഉടനെ സെഖര്യാവ് തന്‍റെ ശിശുവായ മകനോട് പറഞ്ഞതെന്തെന്നാല്‍: "എന്‍റെ മകനെ, അത്യുന്നതനായ ദൈവത്തിന്‍റെ പ്രവാചകന്‍ എന്നു നീ വിളിക്കപ്പെടും. അവന്‍ വരുമ്പോള്‍ തയ്യാറാകേണ്ടതിനു ജനത്തെ ഒരുക്കുവാന്‍ നീ കര്‍ത്താവിനു മുന്‍പായി പോകും.
\v 77 നീ ദൈവജനത്തോട് പറയേണ്ടത് അവന്‍ നിങ്ങളെ നിങ്ങളുടെ പാപത്തിന്‍റെ ശിക്ഷയില്‍നിന്നു രക്ഷിക്കുകയും, അവന്‍ നിങ്ങളോടു ക്ഷമിക്കുകയും ചെയ്യും.
\s5
\v 78 ദൈവം കരുണയും ദയയും ഉള്ളവനായതുകൊണ്ട് അവന്‍ നമ്മോട് ക്ഷമിക്കും. ആയതുകൊണ്ട് ഈ രക്ഷകന്‍ ഉദയസൂര്യനെപ്പോലെ സ്വര്‍ഗ്ഗത്തില്‍നിന്നു നമ്മെ സഹായിക്കാന്‍ നമ്മുടെ അടുക്കല്‍ വരും.
\v 79 മരണഭീതിയില്‍ ഉള്ളവരേയും ആത്മീയ ഇരുട്ടില്‍ ജീവിക്കുന്നവരുടെമേലും അവന്‍ പ്രകാശിക്കും. അവന്‍ നമ്മെ നയിക്കുന്നതുകൊണ്ടു നമുക്കു സമാധാനമായി ജീവിക്കുവാന്‍ കഴിയും.
\s5
\v 80 നാളുകള്‍ക്കു ശേഷം, സെഖര്യാവിന്‍റെയും എലിശബെത്തിന്‍റെയും ആണ്‍ പൈതല്‍ വളരുകയും അവന്‍ ആത്മാവില്‍ ബലപ്പെടുകയും ചെയ്തു. ദൈവജനമായ യിസ്രായേലിനോട് പരസ്യമായി പ്രസംഗിക്കാന്‍ ആരംഭിക്കുന്നതുവരെ അവന്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ പാര്‍ത്തു.
\s5
\c 2
\p
\v 1 ഏകദേശം ആ സമയത്ത് ഔഗുസ്തൊസ് കൈസരുടെ ഒരു ആജ്ഞ പുറപ്പെടുവിക്കപ്പെട്ടു, റോമന്‍ ഭരണാധികാരത്തിനു കീഴ്പ്പെട്ട എല്ലാ വ്യക്തികളും ഉറപ്പായും ഒരു ഔദ്യോഗികരേഖയില്‍ രേഖപ്പെടുത്തണം.
\v 2 ഈ രേഖപ്പെടുത്തല്‍ ആദ്യമായി സംഭവിച്ചത് കുറേന്യെസ് സിറിയ പ്രദേശം ഭരിക്കുന്ന സമയത്താണ്.
\v 3 അതുകൊണ്ട്‌ എല്ലാവരും തങ്ങളുടെ കുടുംബ പട്ടണങ്ങളിലേക്കു പേരു രേഖപ്പെടുത്തേണ്ടതിനായി പോകണമായിരുന്നു.
\s5
\v 4-5 യോസേഫും തന്‍റെ കുടുംബ പട്ടണത്തിലേക്ക് യാത്രയായി, കൂടെ തനിക്ക് വിവാഹം നിശ്ചയിച്ച ഗര്‍ഭിണിയായ മറിയയും ഉണ്ടായിരുന്നു. യോസേഫ് ദാവീദ് രാജാവിന്‍റെ പിന്‍ഗാമി ആയതുകൊണ്ട്, ഗലീലയിലെ നസറെത്തു പട്ടണം വിട്ട് ദാവീദിന്‍റെ പട്ടണം എന്നറിയപ്പെടുന്ന യഹൂദാ പ്രദേശത്തുള്ള ബെത്‌ലഹേം പട്ടണത്തിലേക്കു യാത്രയായി. പൊതുപുസ്തകത്തില്‍ പേരു രേഖപ്പെടുത്തേണ്ടതിനാണ് യോസേഫും മറിയയും അവിടേക്കു പോയത്.
\s5
\v 6-7 അവര്‍ ബെത്‌ലഹേമില്‍ ചെന്നപ്പോള്‍, സാധാരണയായി സന്ദര്‍ശകര്‍ താമസിക്കുന്ന സ്ഥലത്ത് അവര്‍ക്കു താമസിക്കുവാന്‍ സ്ഥലം ഉണ്ടായിരുന്നില്ല. അതുകൊണ്ട് രാത്രിയില്‍ മൃഗങ്ങള്‍ ഉറങ്ങുന്ന സ്ഥലത്ത് അവര്‍ പാര്‍ക്കേണ്ടി വന്നു. അവര്‍ അവിടെ ആയിരുന്ന സമയത്ത് തന്നെ മറിയയുടെ പ്രസവകാലം തികയുകയും അവള്‍ തന്‍റെ ആദ്യജാതനായ മകന് ജന്മം നല്‍കുകയും ചെയ്തു. അവള്‍ വീതിയുള്ള ഒരു തുണിയില്‍ അവനെ പൊതിഞ്ഞ് മൃഗങ്ങളുടെ ആഹാരം സൂക്ഷിച്ചിരുന്ന കളപ്പുരയില്‍ അവനെ കിടത്തി.
\s5
\v 8 ആ രാത്രിയില്‍, ബെത്‌ലഹേമിന് അടുത്തുള്ള വയലുകളില്‍ കുറെ ആട്ടിടയര്‍ തങ്ങളുടെ ആടുകള്‍ക്ക് കാവലിരിക്കുകയായിരുന്നു.
\v 9 പെട്ടെന്ന്‍ കര്‍ത്താവിന്‍റെ ദൂതന്‍ അവര്‍ക്കു പ്രത്യക്ഷ്യമായി. കര്‍ത്താവിന്‍റെ തേജസ് വെളിപ്പെടുത്തിക്കൊണ്ട് അവരുടെ ചുറ്റും ഒരു പ്രകാശം ജ്വലിച്ചു. അതുകൊണ്ട് അവര്‍ വളരെ ഭയപ്പെട്ടു.
\s5
\v 10 പക്ഷേ ദൂതന്‍ അവരോടു, "ഭയപ്പെടേണ്ട! നിങ്ങള്‍ ഏവരേയും വളരെ സന്തോഷിപ്പിക്കുന്നതും എല്ലാവര്‍ക്കും പ്രയോജനമുള്ളതുമായ ഒരു നല്ല വാര്‍ത്ത‍ നിങ്ങളോട് അറിയിക്കേണ്ടതിനാണ് ഞാന്‍ നിങ്ങളുടെ അടുക്കല്‍ വന്നിട്ടുള്ളത്.
\v 11 നിങ്ങളെ നിങ്ങളുടെ പാപങ്ങളില്‍നിന്നു രക്ഷിപ്പാനായി ദാവീദിന്‍റെ നഗരത്തില്‍ ഒരു കുഞ്ഞ് ജനിച്ചിരിക്കുന്നു! അവന്‍ കര്‍ത്താവായ മശിഹ ആകുന്നു!
\v 12 ബെത്‌ലഹേമില്‍ മൃഗങ്ങള്‍ക്കു ഭക്ഷണം നല്‍കുന്ന സ്ഥലത്ത് തുണി കൊണ്ടു പൊതിഞ്ഞ ഒരു ശിശുവിനെ നിങ്ങള്‍ കണ്ടെത്തും ഇങ്ങനെ നിങ്ങള്‍ അവനെ തിരിച്ചറിയും".
\s5
\v 13 പെട്ടെന്നു സ്വര്‍ഗത്തില്‍നിന്ന് വലിയോരുകൂട്ടം ദൂതന്മാര്‍ പ്രത്യക്ഷപ്പെട്ടു മറ്റു ദൂതനോട് ചേര്‍ന്നു. അവരെല്ലാവരും ദൈവത്തെ മഹത്വപ്പെടുത്തി പറഞ്ഞതെന്തെന്നാല്‍,
\v 14 "സ്വര്‍ഗ്ഗോന്നതങ്ങളിലെ സകല ദൂതന്മാരും ദൈവത്തെ സ്തുതിക്കട്ടെ! ദൈവത്തെ പ്രസാദിപ്പിക്കുന്ന ഭൂമിയില്‍ ഉള്ള എല്ലാ ആളുകള്‍ക്കും സമാധാനം ഉണ്ടാകട്ടെ!"
\s5
\v 15 ദൂതന്മാര്‍ അവരെ വിട്ടു സ്വര്‍ഗത്തിലേക്കു പോയ ശേഷം ആട്ടിടയന്മാര്‍ തമ്മില്‍ തമ്മില്‍ പറഞ്ഞത്: "ദൈവം നമ്മോട് പറഞ്ഞ അത്ഭുതപ്പെടുത്തുന്ന ഈ കാര്യം സംഭവിച്ചത് കാണാന്‍ നാം ഇപ്പോള്‍ തന്നെ ബെത്‌ലഹേമിലേക്കു പോകണം!"
\v 16 അതിനാല്‍ അവര്‍ പെട്ടെന്ന് പോയി മറിയയും യോസേഫും താമസിക്കുന്ന സ്ഥലം കണ്ടെത്തിയപ്പോള്‍, മൃഗങ്ങള്‍ക്ക് ആഹാരം കൊടുക്കുന്ന സ്ഥലത്ത് കുഞ്ഞു കിടക്കുന്നതായി അവര്‍ കണ്ടു.
\s5
\v 17 അവനെ കണ്ടശേഷം ഈ കുഞ്ഞിനെപറ്റി അവരോട് എന്തു പറഞ്ഞോ അത് അവര്‍ എല്ലാവരോടും പറഞ്ഞു.
\v 18 ആട്ടിടയര്‍ അവരോടു പറഞ്ഞ കാര്യങ്ങള്‍ കേട്ട ആളുകള്‍ ഒക്കെയും അത്ഭുതപ്പെട്ടു.
\v 19 എന്നാല്‍ മറിയ അവള്‍ കേട്ട കാര്യങ്ങളെപറ്റി തുടര്‍ച്ചയായി ചിന്തിക്കുകയും അവയെല്ലാം ശ്രദ്ധയോടെ ഓര്‍മ്മയില്‍ വയ്ക്കുകയും ചെയ്തു.
\v 20 പിന്നെ ആട്ടിടയര്‍ തങ്ങളുടെ ആടുകളുള്ള വയലിലേക്കു മടങ്ങിപ്പോയി. അവര്‍ ദൈവം എത്രമാത്രം വലിയവനാണെന്നതിനെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുകയും അവര്‍ കേള്‍ക്കുകയും കാണുകയും ചെയ്ത സകല കാര്യങ്ങള്‍ക്കുവേണ്ടി അവനെ സ്തുതിക്കുകയും ചെയ്തു, എന്തുകൊണ്ടെന്നാല്‍ ദൂതന്മാര്‍ അവരോടു പറഞ്ഞ എല്ലാ കാര്യങ്ങളും കൃത്യമായി അതേ രീതിയില്‍ സംഭവിച്ചു.
\s5
\v 21 എട്ടു ദിവസങ്ങള്‍ക്കു ശേഷം, കുട്ടിയെ പരിച്ചേദന കഴിക്കേണ്ട ദിവസം വന്നപ്പോള്‍ അവര്‍ അവന് യേശു എന്നു പേരിട്ടു. അവനെ ഗര്‍ഭം ധരിക്കുന്നതിനു മുന്‍പു തന്നെ ഈ പേര് അവനു നല്‍കണമെന്ന് ദൂതന്‍ അവരോടു പറഞ്ഞിരുന്നു.
\s5
\v 22 അവരുടെ ശുദ്ധീകരണ കാലം തികഞ്ഞപ്പോള്‍ മോശയുടെ നിയമം അനുസരിച്ചു മറിയയും യോസേഫും കുഞ്ഞിനെ കര്‍ത്താവിനു സമര്‍പ്പിക്കേണ്ടതിനു യെരുശലേമിലേക്കു യാത്ര ചെയ്തു.
\v 23 ആദ്യജാതനായി ജനിക്കുന്ന എല്ലാ ആണ്‍സന്തതികളും കര്‍ത്താവിനു വിശുദ്ധരായി വേര്‍തിരിക്കേണമെന്ന് കര്‍ത്താവിന്‍റെ നിയമ പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്.
\v 24 ഒരു നവജാത പുത്രന്‍റെ മാതാപിതാക്കന്മാരോടുള്ള ദൈവത്തിന്‍റെ നിയമം, "രണ്ടു പ്രാവിനെയോ അല്ലെങ്കില്‍ രണ്ടു പ്രാവിന്‍കുഞ്ഞിനെയോ" യാഗമായി സമര്‍പ്പിക്കണം എന്നാകുന്നു.
\s5
\v 25 ആ സമയത്ത് യെരുശലേമില്‍ ശിമയോന്‍ എന്നു പേരുള്ള വൃദ്ധനായ ഒരു മനുഷ്യനുണ്ടായിരുന്നു. അവന്‍ ദൈവത്തിന്‍റെ നിയമങ്ങള്‍ അനുസരിക്കുകയും ദൈവത്തെ പ്രസാദിപ്പിക്കുകയും ചെയ്തു. യിസ്രായേല്‍ മക്കളെ പ്രോത്സാഹിപ്പിക്കുന്നതിനു മശിഹയെ ദൈവം അയക്കേണ്ടതിനായി അവന്‍ ആകാംക്ഷയോടെ കാത്തിരുന്നു പരിശുദ്ധാത്മാവ് അവനെ നയിച്ചു വന്നു.
\v 26 കര്‍ത്താവ് വാഗ്ദത്തം ചെയ്ത മശിഹായെ മരണത്തിനു മുന്‍പ് അവന്‍ കാണുമെന്നു പരിശുദ്ധാത്മാവ് മുന്‍കൂട്ടി വെളിപ്പെടുത്തി.
\s5
\v 27 ദൈവം തന്‍റെ നിയമത്തില്‍ പറഞ്ഞിട്ടുള്ള ആചാരങ്ങള്‍ അനുഷ്ടിക്കേണ്ടതിനു യോസേഫും മറിയയും അവരുടെ ശിശുവായ യേശുവിനെ ആലയത്തിലേക്കു കൊണ്ടുവന്നപ്പോള്‍. ദൈവാലയ പ്രാകാരത്തിലേക്ക് പ്രവേശിക്കേണ്ടതിന് ആത്മാവ് ശിമയോനെ നയിച്ചു.
\v 28 അപ്പോള്‍ അവന്‍ യേശുവിനെ തന്‍റെ കരങ്ങളില്‍ എടുത്തുയര്‍ത്തി ദൈവത്തെ സ്തുതിച്ചുകൊണ്ട് പറഞ്ഞത്:
\v 29 "കര്‍ത്താവേ, നീ എന്നെ ത്യപ്തനാക്കി, നിന്‍റെ വാഗ്ദത്ത പ്രകാരം ഇപ്പോള്‍ എനിക്കു സമാധാനത്തോടെ മരിക്കാന്‍ കഴിയും.
\s5
\v 30 ജനത്തെ രക്ഷിക്കേണ്ടതിനു നീ അയച്ചവനെ ഞാന്‍ കണ്ടിരിക്കുന്നു.
\v 31 സകല മനുഷ്യരും കാണേണ്ടതിനു വേണ്ടി നീ ഒരുക്കിയവനെ തന്നെ.
\v 32 അവന്‍ യിസ്രായേല്‍ ജനത്തിനു ശ്രേഷ്ഠത കൊണ്ടുവരുന്നവനും ജാതികള്‍ക്ക് നിന്‍റെ സത്യത്തെ വെളിപ്പെടുത്തുന്ന ഒരു പ്രകാശംപോലെയായിരിക്കും".
\s5
\v 33 ശിമയോന്‍ അവനെകുറിച്ചു പറഞ്ഞതു യേശുവിന്‍റെ അപ്പനെയും അമ്മയെയും വളരെ അത്ഭുതപ്പെടുത്തി. തുടര്‍ന്ന് ശിമയോന്‍ അവരെ അനുഗ്രഹിക്കുകയും, യേശുവിന്‍റെ അമ്മയായ മറിയയോട് പറഞ്ഞത്:
\v 34 ശിമയോന്‍ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ച് അവന്‍റെ അമ്മയായ മറിയയോട് പറഞ്ഞത്, "യിസ്രായേലില്‍ അനേകരുടെ വിനാശത്തിനും രക്ഷക്കായും ദൈവം ഈ ശിശുവിനെ തിരഞ്ഞെടുത്തിരിക്കുന്നു. എതിരായി പറയുന്ന അനേകം ആളുകള്‍ക്ക് അവന്‍ ദൈവത്തില്‍നിന്നുള്ള ഒരു അടയാളം ആയിരിക്കും.
\v 35 അതിന്‍റെ ഫലമായി, അനേകമാളുകളുടെ ചിന്തകള്‍ തെളിവുകള്‍ സൃഷ്ടിക്കും. ഒരു വാള്‍ നിന്‍റെ സ്വന്ത പ്രാണനെയും തുളക്കും."
\s5
\v 36 വളരെ വൃദ്ധയായ ഹന്ന എന്നു പേരുള്ള ഒരു പ്രവാചകി ദൈവാലയ പ്രാകാരത്തിലുണ്ടായിരുന്നു. അവളുടെ പിതാവായ ഫെനുവേല്‍ ആശേര്‍ ഗോത്രത്തിലെ ഒരു അംഗമായിരുന്നു. ഏഴു വര്‍ഷത്തെ വിവാഹ ജീവിതത്തിനുശേഷം അവളുടെ ഭര്‍ത്താവു മരിച്ചു.
\v 37 അതിനുശേഷം എണ്‍പത്തിനാല് വര്‍ഷത്തിലധികം അവള്‍ വിധവയായി ജീവിച്ചു. അവള്‍ എല്ലായ്പ്പോഴും ആലയത്തില്‍ ശുശ്രൂഷിക്കുകയും രാവും പകലും ദൈവത്തെ ആരാധിക്കുകയും ചെയ്തുപോന്നു. അവള്‍ പലപ്പോഴും ഉപവസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു.
\v 38 അതേ സമയത്ത്, ഹന്ന അവരുടെ അടുക്കല്‍ വരികയും ശിശുവിനുവേണ്ടി ദൈവത്തോടു നന്ദി പറയാന്‍ ആരംഭിക്കുകയും ചെയ്തു. തുടര്‍ന്ന് യെരുശലേമിന്‍റെ വീണ്ടെടുപ്പു പ്രതീക്ഷിക്കുന്ന അനേകമാളുകളോട് അവള്‍ യേശുവിനെക്കുറിച്ചു സംസാരിച്ചു.
\s5
\v 39 കര്‍ത്താവിന്‍റെ നിയമമനുസരിച്ച് അവരെക്കുറിച്ച് ആവശ്യപ്പെട്ടിരുന്നതെല്ലാം പൂര്‍ത്തിയായപ്പോള്‍ യോസേഫും മറിയയും തങ്ങളുടെ സ്വന്തപട്ടണമായ ഗലീലയിലെ നസറെത്തിലേക്ക് മടങ്ങി.
\v 40 കുട്ടി വളര്‍ന്നതനുസരിച്ച്, അവന്‍ ശക്തനും വളരെ ബുദ്ധിയുള്ളവനും ആയിത്തീര്‍ന്നു, ദൈവം അവനില്‍ വളരെ പ്രസാദിച്ചിരുന്നു.
\s5
\v 41 എല്ലാ വര്‍ഷവും പെസഹ ആഘോഷിക്കേണ്ടതിന് യേശുവിന്‍റെ മാതാപിതാക്കള്‍ യെരുശലേമിലേക്കു പോയിരുന്നു.
\v 42 ആകയാല്‍ അവര്‍ എല്ലായ്പ്പോഴും ചെയ്തു വരുന്നതുപോലെ യേശുവിനു പന്ത്രണ്ടു വയസായപ്പോള്‍ പെരുന്നാളിന് യെരുശലേമിലേക്കു പോയി.
\v 43 പെരുന്നാള്‍ ദിവസങ്ങള്‍ അവസാനിച്ചപ്പോള്‍, അവന്‍റെ മാതാപിതാക്കള്‍ തിരിച്ചു ഭവനത്തിലേക്കു യാത്രയാരംഭിച്ചു. പക്ഷേ യേശു യെരുശലേമില്‍ തന്നെ താമസിച്ചു. അവന്‍ അവിടെത്തന്നെ ഉണ്ടെന്നുള്ള കാര്യം അവന്‍റെ മാതാപിതാക്കള്‍ അറിഞ്ഞിരുന്നില്ല.
\v 44 അവരുടെ കൂടെ യാത്ര ചെയ്തിരുന്ന മറ്റ് ആളുകളുടെ കൂടെ അവന്‍ ഉണ്ടായിരിക്കുമെന്ന് അവര്‍ ഊഹിച്ചു. ഒരു മുഴുദിവസത്തെ വഴിയാത്രക്കുശേഷം, അവര്‍ തങ്ങളുടെ ചാര്‍ച്ചക്കാരുടെയും സ്നേഹിതരുടെയും ഇടയില്‍ അവനെ നോക്കുവാനാരംഭിച്ചു.
\s5
\v 45 അവനെ കണ്ടെത്തുവാന്‍ കഴിയാതെവന്നപ്പോള്‍ അവനെ അന്വേഷിച്ച് യെരുശലേമിലേക്കു മടങ്ങി.
\v 46 മൂന്ന് ദിവസങ്ങള്‍ക്കുശേഷം, ദൈവാലയ പ്രാകാരത്തില്‍ യഹൂദ മതഗുരുക്കന്മാരുടെ ഇടയില്‍ അവന്‍ ഇരിക്കുന്നത് അവര്‍ കണ്ടെത്തി. അവരുടെ പഠിപ്പിക്കലുകള്‍ അവന്‍ ശ്രദ്ധിക്കുകയും അവന്‍ അവരോടു ചോദ്യങ്ങള്‍ ചോദിക്കുകയും ചെയുകയായിരുന്നു.
\v 47 അവന്‍ ഇത്രമാത്രം മനസ്സിലാക്കുകയും ഗുരുക്കന്മാരുടെ ചോദ്യങ്ങള്‍ക്ക് ഇത്ര നന്നായി ഉത്തരം നല്കിയതും അവിടെ ഉണ്ടായിരുന്ന എല്ലാ ആളുകളും കേട്ട് അവര്‍ ആശ്ചര്യപ്പെട്ടു.
\s5
\v 48 അവന്‍റെ മാതാപിതാക്കള്‍ അവനെ കണ്ടപ്പോള്‍, അവര്‍ വളരെ ആശ്ചര്യപ്പെട്ടു. അവന്‍റെ അമ്മ അവനോടു പറഞ്ഞത്, "എന്‍റെ മകനെ, ഞങ്ങളോട് ഈ ചെയ്തത് എന്ത്? നിന്‍റെ പിതാവും ഞാനും വളരെ ദുഃഖത്തോടെ നിന്നെ അന്വേഷിക്കുകയായിരുന്നു".
\v 49 അവന്‍ അവരോടു പറഞ്ഞു, "നിങ്ങള്‍ എന്നെ അന്വേഷിക്കുന്നതെന്തുകൊണ്ട്? എന്‍റെ പിതാവ് ചെയ്യുന്നത് ഞാനും ചെയ്യേണ്ടത് ആവശ്യമാണെന്ന് നിങ്ങള്‍ അറിയുന്നില്ലയോ".
\v 50 പക്ഷേ അവന്‍ അവരോടു പറഞ്ഞതിന്‍റെ അര്‍ത്ഥം അവര്‍ക്കു മനസിലായില്ല.
\s5
\v 51 പിന്നെ അവന്‍ അവരോടുകൂടെ നസ്റെത്തിലേക്ക് മടങ്ങുകയും എല്ലായ്പ്പോഴും അവരെ അനുസരിക്കുകയും ചെയ്തു. അവന്‍റെ അമ്മ ആ കാര്യങ്ങളെക്കുറിച്ച് ആഴമായി ചിന്തിച്ചുകൊണ്ടിരുന്നു.
\v 52 വര്‍ഷങ്ങള്‍ കഴിയുന്നതനുസരിച്ച് യേശു ജ്ഞാനത്തോടെ മുതിര്‍ന്നുവന്നു. ദൈവവും ജനങ്ങളും കൂടുതലായി അവനെ അംഗീകരിക്കുന്നതു തുടര്‍ന്നു.
\s5
\c 3
\p
\v 1 തിബെര്യാസ് കൈസര്‍ റോമാ സാമ്രാജ്യം ഭരിക്കുന്ന പതിനഞ്ചാം വര്‍ഷത്തില്‍ പൊന്തിയൊസ് പീലാത്തോസ് യഹൂദ്യദേശം വാഴുമ്പോള്‍ ഹെരോദ് അന്തിപ്പാസ് ഗലീലയിലും അവന്‍റെ സഹോദരനായ ഫീലിപ്പോസ് ഇതൂര്യ, ത്രിഖോനിത്തി ദേശങ്ങളിലും ലുസന്യാസ് അബിലേനയിലും ഭരിച്ചിരുന്നു.
\v 2 ഹന്നാവും കയ്യഫാവും യെരുശലേമിലെ മഹാപുരോഹിതന്മാര്‍, ആയിരുന്ന കാലത്ത് മരുഭൂമിയില്‍ ജീവിച്ചിരുന്ന സെഖര്യാവിന്‍റെ മകനായ യോഹന്നാനോട് ദൈവം സംസാരിച്ചു.
\s5
\v 3 യോര്‍ദ്ദാന്‍ നദിയുടെ സമീപത്തുള്ള എല്ലാ പ്രദേശങ്ങളിലും യോഹന്നാന്‍ സഞ്ചരിക്കുകയായിരുന്നു. അവന്‍ തുടര്‍ന്ന് ജനങ്ങളോടു പറഞ്ഞത്: ദൈവം നിങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും മാനസാന്തരപ്പെടണം, അപ്പോള്‍ ഞാന്‍ നിങ്ങളെ സ്നാനം കഴിപ്പിക്കും.
\s5
\v 4 കാലങ്ങള്‍ക്കു മുന്‍പ് പ്രവാചകനായ യെശയ്യാവ് ഈ വാക്കുകളെ ചുരുളുകളില്‍ എഴുതിയിരുന്നതുപോലെ, മരുഭൂമിയില്‍ ആരോ ഒരുവന്‍ വിളിച്ചു പറയുന്നു, കര്‍ത്താവിന്‍റെ വഴി ഒരുക്കുവീന്‍, അവനുവേണ്ടി നേരേയുള്ള പാത ഒരുക്കുവീന്‍.
\s5
\v 5 ഇടുക്കുവഴികളും ഉയര്‍ന്നപ്രദേശങ്ങളും ആളുകള്‍ നിരപ്പാക്കുന്നതുപോലെയും, വളഞ്ഞവഴികള്‍ ആളുകള്‍ നേരേയാക്കുന്നതുപോലെയും, പാതയുടെ മുഴപ്പുകളെ മിനുസപ്പെടുത്തുന്നതുപോലെയും, ദൈവത്തില്‍നിന്നു വരുന്ന അനുഗ്രഹങ്ങളെ തടയുന്ന എല്ലാ തടസ്സങ്ങളെയും നിങ്ങള്‍ നീക്കേണ്ടതാണ്.
\v 6 അപ്പോള്‍ ജനത്തിന്‍റെ രക്ഷക്കായുള്ള ദൈവത്തിന്‍റെ വഴികളെ എല്ലാവരും കാണും.
\s5
\v 7 അവനാല്‍ സ്നാനമേല്‍ക്കുവാന്‍ വന്നിരുന്ന വലിയൊരു കൂട്ടം ജനത്തോട് യോഹന്നാന്‍ പറഞ്ഞത്: "വിഷ പാമ്പുകളെപ്പോലെ ദുഷ്ടന്‍മാരാണ് നിങ്ങള്‍! പാപം ചെയ്യുന്ന എല്ലാവരേയും ഒരു ദിവസം ദൈവം ശിക്ഷിക്കുമെന്ന്‍ ആരും നിങ്ങളെ മുന്നറിയിച്ചില്ല, അവര്‍ ചെയ്തോ? അവനില്‍നിന്നു നിങ്ങള്‍ക്കു രക്ഷപ്പെടാന്‍ കഴിയുമെന്ന് ചിന്തിക്കരുത്!
\s5
\v 8 നിങ്ങളുടെ പാപ സ്വഭാവത്തില്‍നിന്നു നിങ്ങള്‍ സത്യമായും പിന്തിരിഞ്ഞിരിക്കുന്നു എന്നു കാണിക്കുന്ന കാര്യങ്ങള്‍ ചെയ്യുക! "ഞങ്ങള്‍ അബ്രഹാമിന്‍റെ പിന്‍ഗാമികള്‍ എന്നു നിങ്ങള്‍ നിങ്ങളോടുതന്നെ പറയരുത്. എന്തുകൊണ്ടെന്നാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു ദൈവത്തിന് ഈ കല്ലുകളില്‍നിന്ന് അബ്രഹാമിന്‍റെ പിന്‍ഗാമികളെ ഉണ്ടാക്കുവാന്‍ കഴിയും!
\s5
\v 9 ഒരു മനുഷന്‍ നല്ല ഫലം കായ്ക്കാത്ത ഫലവൃക്ഷങ്ങളെ വേരില്‍ കോടാലികൊണ്ട് വെട്ടിവീഴ്ത്തി തീയിലേക്ക് എറിയുന്നതുപോലെ നിങ്ങള്‍ നിങ്ങളുടെ പാപ സ്വഭാവത്തില്‍ നിന്നു തിരിഞ്ഞില്ലെങ്കില്‍ ദൈവം നിങ്ങളെ ശിക്ഷിക്കുവാന്‍ തയ്യാറാണ്.
\s5
\v 10 അപ്പോള്‍ ജനക്കൂട്ടത്തില്‍ കുറച്ചുപേര്‍ അവനോടു ചോദിച്ചു, "ഇനിയും ഞങ്ങള്‍ എന്താണ് ചെയ്യേണ്ടത്?"
\v 11 അവന്‍ അവരോടു മറുപടി പറഞ്ഞു, "നിങ്ങളില്‍ ആര്‍ക്കെങ്കിലും രണ്ട് ഉടുപ്പ് ഉണ്ടെങ്കില്‍, ഒരു ഉടുപ്പ് ഇല്ലാത്തവന് നല്‍കുക. നിങ്ങളില്‍ ആര്‍ക്കെങ്കിലും ധാരാളം ആഹാരമുണ്ടെങ്കില്‍, ആഹാരമില്ലാത്തവര്‍ക്ക് കുറച്ചു നല്‍കുക."
\s5
\v 12 ചില കരം പിരിക്കുന്നവരും യോഹന്നാന്‍റെ അടുക്കല്‍ സ്നാനപ്പെടെണ്ടതിനു വന്നു. അവര്‍ അവനോടു ചോദിച്ചു, "ഗുരോ ഞങ്ങള്‍ എന്തു ചെയ്യേണം?"
\v 13 അവന്‍ അവരോടു പറഞ്ഞു, "റോമാ ഭരണകൂടം നിങ്ങളോടു പറയുന്നതിലും കൂടുതല്‍ പണം നിങ്ങള്‍ ജനങ്ങളില്‍ നിന്നു പിരിക്കരുത്.
\s5
\v 14 ചില പടയാളികള്‍ അവനോടു ചോദിച്ചു, "ഞങ്ങളോ? ഞങ്ങള്‍ എന്താണ് ചെയ്യേണ്ടത്?" അവന്‍ അവരോടു പറഞ്ഞു, ജനങ്ങളെ ഭീഷണിപ്പെടുത്തി നിങ്ങള്‍ക്കു പണം തരുവാന്‍ നിര്‍ബന്ധിക്കരുത്, ആര്‍ക്കു നേരെയും വ്യാജമായി ആരോപണങ്ങള്‍ ഉന്നയിക്കരുത്. നിങ്ങള്‍ സമ്പാദിക്കുന്ന തുക കൊണ്ടു തൃപ്തിപ്പെടുക.
\s5
\v 15 ജനങ്ങള്‍ എല്ലാം മശിഹ പെട്ടെന്നു വരുമെന്ന് വളരെ പ്രത്യാശയോടെയായിരുന്നു. യോഹന്നാന്‍ മശിഹയായിരിക്കുമോ എന്ന് അവരില്‍ പലരും ആശ്ചര്യപ്പെട്ടു.
\v 16 എന്നാല്‍ യോഹന്നാന്‍ അവരോടെല്ലാമായി പറഞ്ഞു, "അല്ല, ഞാനല്ല. എന്നെക്കാളും എത്രയോ മഹാനാണ് മശിഹ, അവന്‍റെ ചെരുപ്പിന്‍റെ വാര്‍ അഴിപ്പാന്‍ പോലും ഞാന്‍ യോഗ്യനല്ലാത്ത വിധം മഹോന്നതന്‍ ആകുന്നു! ഞാന്‍ നിങ്ങളെ സ്നാനപ്പെടുത്തിയപ്പോള്‍, ഞാന്‍ വെള്ളം മാത്രമേ ഉപയോഗിച്ചിട്ടുള്ളു, എന്നാല്‍ മശിഹ വരുമ്പോള്‍ അവന്‍ നിങ്ങളെ പരിശുദ്ധാത്മാവിനാലും തീയാലും സ്നാനം കഴിപ്പിക്കും.
\s5
\v 17 നല്ല ധാന്യത്തില്‍ നിന്ന് ഉപയോഗശൂന്യമായ പതിരിനെയും തരംതിരിക്കുവാനുള്ള വീശുമുറം അവന്‍റെ കൈയ്യില്‍ ഉണ്ട്. നല്ല ധാന്യമൊക്കെയും അവന്‍ അവന്‍റെ കളപ്പുരയില്‍ സൂക്ഷിക്കുകയും പതിര് ഒരിക്കലും കെടാത്ത തീയില്‍ ഇട്ട് ചുട്ടുകളയുകയും ചെയ്യും.
\s5
\v 18 ഇതുപോലെയുള്ള വ്യത്യസ്തമായ രീതികളിലൂടെ യോഹന്നാന്‍ ജനങ്ങളെ മാനസാന്തരത്തിലേക്കും, കര്‍ത്താവിങ്കലേക്കും തിരിയേണ്ടതിനുവേണ്ടി പ്രേരിപ്പിച്ചു, അവന്‍ ദൈവത്തിങ്കല്‍നിന്നു നല്ല സന്ദേശങ്ങള്‍ അവരെ പിന്നെയും അറിയിച്ചു കൊണ്ടിരുന്നു.
\v 19 ഹെരോദ രാജാവ് അവന്‍റെ സഹോദരന്‍ ജീവിച്ചിരിക്കയില്‍ തന്നെ അവന്‍റെ സഹോദരന്‍റെ ഭാര്യ ഹെരോദ്യയെ വിവാഹം ചെയ്തതുകൊണ്ടും, മറ്റു പല തിന്മ പ്രവൃത്തികള്‍ ചെയ്കയാലും അവന്‍ അവനെ ശാസിച്ചു.
\v 20 ഹെരോദാവ് പടയാളികളെ കൊണ്ട് യോഹന്നാനെ തടവിലാക്കി, ഇതു മറ്റൊരു തിന്മ പ്രവൃത്തിയായിരുന്നു.
\s5
\v 21 യോഹന്നാനെ തടവില്‍ ഇടുന്നതിനു മുന്‍പ് മറ്റ് അനവധി ആളുകള്‍ സ്നാനപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ യേശുവും സ്നാനം ഏറ്റു. അതിനുശേഷം അവന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ആകാശം തുറന്നു.
\v 22 അപ്പോള്‍ പരിശുദ്ധാത്മാവ് പ്രാവെന്നപോലെ താഴേക്കു വന്ന് യേശുവിന്മേല്‍ ഇറങ്ങി. സ്വര്‍ഗ്ഗത്തില്‍നിന്നു ദൈവം യേശുവിനോട് പറഞ്ഞത്: "ഞാന്‍ വാത്സല്യത്തോടെ സ്നേഹിക്കുന്ന എന്‍റെ പുത്രനാണ് നീ. ഞാന്‍ നിന്നില്‍ വളരെ പ്രസാദിച്ചിരിക്കുന്നു!".
\s5
\v 23 യേശു ദൈവത്തിനുവേണ്ടി തന്‍റെ പ്രവൃത്തി ആരംഭിച്ചപ്പോള്‍ അവനു മുപ്പതു വയസ്സായിരുന്നു. അവന്‍ യോസേഫിന്‍റെ മകന്‍ ആയിരുന്നു. യോസേഫ് ഹേലിയുടെ മകന്‍ ആയിരുന്നു.
\v 24 ഹേലി മത്ഥാത്തിന്‍റെ മകന്‍ ആയിരുന്നു. മത്ഥാത്ത് ലേവിയുടെ മകന്‍ ആയിരുന്നു. ലേവി മെല്‍ക്കിയുടെ മകനായിരുന്നു. മെല്‍ക്കി യെന്നായിയുടെ മകനായിരുന്നു. യെന്നായി യോസേഫിന്‍റെ മകനായിരുന്നു.
\s5
\v 25 യോസേഫ് മത്തഥ്യോസിന്‍റെ മകനായിരുന്നു. മത്തഥ്യോസ് ആമോസിന്‍റെ മകനായിരുന്നു. ആമോസ് നഹൂമിന്‍റെ മകനായിരുന്നു. നാഹൂം എസ്ലി മകനായിരുന്നു. എസ്ലി നഗ്ഗായിയുടെ മകനായിരുന്നു.
\v 26 നഗ്ഗായി മയാത്തിന്‍റെ മകനായിരുന്നു. മയാത്ത് മത്തത്ഥിയാസിന്‍റെ മകനായിരുന്നു. മത്തത്ഥിയാസ് ശെമയിയുടെ മകനായിരുന്നു. ശെമയി യോസേക്കിന്‍റെ മകനായിരുന്നു. യോസേക്ക് യോദയുടെ മകനായിരുന്നു.
\s5
\v 27 യൊദാ യോഹന്നാന്‍റെ മകനായിരുന്നു. യോഹന്നാന്‍ രേസയുടെ മകനായിരുന്നു. രേസ സെരുബാബേലിന്‍റെ മകനായിരുന്നു. സെരുബാബേല്‍ ശെയല്‍ഥിയേലിന്‍റെ മകനായിരുന്നു. ശെയല്‍ഥിയേല്‍ നേരിയുടെ മകനായിരുന്നു
\v 28 നേരി മെല്‍ക്കിയുടെ മകനായിരുന്നു. മെല്‍ക്കി അദ്ദിയുടെ മകനായിരുന്നു. അദ്ദി കോസാമിന്‍റെ മകനായിരുന്നു. കോസാം എല്മാദാമിന്‍റെ മകനായിരുന്നു. എല്‍മാദം ഏരിന്‍റെ മകനായിരുന്നു. ഏര്‍ യോശുവയുടെ മകനായിരുന്നു.
\v 29 യോശുവ എലിയേസരിന്‍റെ മകനായിരുന്നു. എലിയേസര്‍ യേരിമിന്‍റെ മകനായിരുന്നു. യേരിം മത്ഥാത്തിന്‍റെ മകനായിരുന്നു. മത്ഥാത്ത് ലേവിയുടെ മകനായിരുന്നു
\s5
\v 30 ലേവി ശിമ്യോന്‍റെ മകനായിരുന്നു. ശിമ്യോന്‍ യെഹൂദയുടെ മകനായിരുന്നു. യെഹൂദാ യോസേഫിന്‍റെ മകനായിരുന്നു. യോസേഫ് യോനാമിന്‍റെ മകനായിരുന്നു. യോനാം ഏല്യാക്കിമിന്‍റെ മകനായിരുന്നു.
\v 31 ഏല്യാക്കിം മെല്യാവിന്‍റെ മകനായിരുന്നു. മെല്യാവ് മെന്നയുടെ മകനായിരുന്നു. മെന്ന മത്തഥയുടെ മകനായിരുന്നു. മത്തഥാ നാഥാന്‍റെ മകനായിരുന്നു. നാഥാന്‍ ദാവീദിന്‍റെ മകനായിരുന്നു.
\v 32 ദാവീദ് യിശ്ശായുടെ മകനായിരുന്നു. യിശ്ശായി ഒബേദിന്‍റെ മകനായിരുന്നു. ഒബേദ് ബോവസിന്‍റെ മകനായിരുന്നു. ബോവസ് സല്മോന്‍റെ മകനായിരുന്നു. സല്മോന്‍ നഹശോന്‍റെ മകനായിരുന്നു.
\s5
\v 33 നഹശോന്‍ അമ്മിനാദാബിന്‍റെ മകനായിരുന്നു. അമ്മിനാദാബ് അരാമിന്‍റെ മകനായിരുന്നു. അരാം എസ്രോന്‍റെ മകനായിരുന്നു. എസ്രോന്‍ പാരേസിന്‍റെ മകനായിരുന്നു. പാരെസ് യഹൂദായുടെ മകനായിരുന്നു.
\v 34 യഹൂദാ യാക്കോബിന്‍റെ മകനായിരുന്നു. യാക്കോബ്‌ യിസ്‌ഹാക്കിന്‍റ മകനായിരുന്നു. യിസ്ഹാക്ക്‌ അബ്രഹാമിന്‍റെ മകനായിരുന്നു. അബ്രഹാം തേരഹിന്‍റെ മകനായിരുന്നു. തേരഹ് നാഹോരിന്‍റെ മകനായിരുന്നു. നാഹോര്‍ സെരൂഗിന്‍റെ മകനായിരുന്നു. സെരൂഗ് രെഗുവിന്‍റെ മകനായിരുന്നു.
\v 35 രേഗു ഫാലെഗിന്‍റെ മകനായിരുന്നു. ഫാലെഗ് ഏബെരിന്‍റെ മകനായിരുന്നു. ഏബെര്‍ ശലാമിന്‍റെ മകനായിരുന്നു.
\s5
\v 36 ശലാം കയിനാന്‍റെ മകനായിരുന്നു. കയിനാന്‍ അര്‍ഫക്സാദിന്‍റെ മകനായിരുന്നു. അര്‍ഫക്സാദ് ശേമിന്‍റെ മകനായിരുന്നു. ശേം നോഹയുടെ മകനായിരുന്നു. നോഹ ലമേക്കിന്‍റെ മകനായിരുന്നു.
\v 37 ലമേക്ക് മെഥൂശലയുടെ മകനായിരുന്നു. മെഥൂശലാ ഹാനോക്കിന്‍റെ മകനായിരുന്നു. ഹനോക്ക് യാരെദിന്‍റെ മകനായിരുന്നു. യാരെദ് മലെല്യേലിന്‍റെ മകനായിരുന്നു. മലെല്യേല്‍ കയിനാന്‍റെ മകനായിരുന്നു.
\v 38 കയിനാന്‍ ഏനോശിന്‍റെ മകനായിരുന്നു. എനോശ് ശേത്ത് ആദാമിന്‍റെ മകനായിരുന്നു. ആദാം ദൈവത്തിന്‍റെ മകനായിരുന്നു, ദൈവം സൃഷ്ടിച്ച മനുഷ്യന്‍.
\s5
\c 4
\p
\v 1 യേശു യോര്‍ദ്ദാന്‍ നദിയുടെ താഴ്‌വര വിട്ടശേഷം പരിശുദ്ധാത്മാവ് അവനെ പൂര്‍ണമായി നിയന്ത്രിച്ചുകൊണ്ടിരുന്നു. പരിശുദ്ധാത്മാവ് അവനെ മരുഭൂമിയിലേക്ക് നടത്തി.
\v 2 ഏകദേശം നാല്‍പതു ദിവസം പരിശുദ്ധാത്മാവ് അവനെ മരുഭൂമിയില്‍ നടത്തി. അവന്‍ അവിടെ ആയിരുന്ന അവസരം സാത്താന്‍ അവനെ പ്രലോഭിപ്പിച്ചുകൊണ്ടിരുന്നു. യേശു മരുഭൂമിയില്‍ ആയിരുന്ന മുഴുവന്‍ സമയവും അവന്‍ ഒന്നും ഭക്ഷിച്ചിരുന്നില്ല, അതുകൊണ്ട് നാല്‍പതു ദിവസങ്ങള്‍ കഴിഞ്ഞശേഷം അവനു വളരെ വിശന്നു.
\s5
\v 3 തുടര്‍ന്നു സാത്താന്‍ യേശുവിനോട് "നീ സാക്ഷാല്‍ ദൈവപുത്രനെങ്കില്‍ നിനക്കു ഭക്ഷിക്കുന്നതിന് ഈ കല്ലുകളോട് അപ്പമായി തീരാന്‍ കല്പിക്ക!"
\v 4 യേശു ഉത്തരം പറഞ്ഞത് "ഇല്ല ഞാന്‍ അതു ചെയ്യില്ല, എന്തുകൊണ്ടെന്നാല്‍ 'മനുഷ്യര്‍ ജീവിക്കുന്നത് ആഹാരം കൊണ്ടു മാത്രമല്ല എന്നു തിരുവെഴുത്തുകളില്‍ എഴുതിയിരിക്കുന്നു.'"
\s5
\v 5 പിന്നെ സാത്താന്‍ യേശുവിനെ ഉയര്‍ന്ന ഒരു മലയിലേക്കു എടുത്തുകൊണ്ടുപോയി ലോകത്തിലെ എല്ലാ രാജ്യങ്ങളെയും ക്ഷണത്തില്‍ അവനെ കാണിച്ചു.
\v 6 പിന്നീട് അവന്‍ യേശുവിനോട് പറഞ്ഞു "ഈ രാജ്യങ്ങളുടെ ഐശ്വര്യവും പ്രതാപങ്ങളും കൈവശം ആക്കുവാനും ഭരിക്കുവാനുമുള്ള അവകാശം ഞാന്‍ നിനക്കു തരാം. ദൈവം അവയുടെ മേലുള്ള എല്ലാ നിയന്ത്രണങ്ങളും എനിക്കു നല്കിയിരിക്കുന്നു. അതിനാല്‍ എന്ത് വേണമെങ്കിലും എനിക്ക് അവയെ കൊണ്ട് ചെയ്യാം.
\v 7 അതുകൊണ്ട് നീ എന്നെ ആരാധിച്ചാല്‍ അവയുടെ മേലുള്ള ഭരണം നിന്നെ ഏല്പിക്കും!"
\s5
\v 8 എന്നാല്‍ യേശു ഉത്തരം പറഞ്ഞത്, "ഇല്ല ഞാന്‍ നിന്നെ ആരാധിക്കില്ല എന്തുകൊണ്ടെന്നാല്‍ 'നിന്‍റെ ദൈവമായ കര്‍ത്താവിനെ മാത്രമേ ആരാധിക്കാവു' എന്നു തിരുവെഴുത്തുകളില്‍ എഴുതിയിരിക്കുന്നു" അവനെ മാത്രമേ സേവിക്കാവു!
\s5
\v 9 പിന്നെ സാത്താന്‍ യേശുവിനെ യെരുശലേമിലേക്ക് കൊണ്ടുപോയി ദൈവാലയത്തിന്‍റെ ഏറ്റവും ഉയരമുള്ള ഭാഗത്ത് അവനെ നിര്‍ത്തിയശേഷം അവനോടു പറഞ്ഞത്, "നീ യഥാര്‍ത്ഥത്തില്‍ ദൈവപുത്രന്‍ എങ്കില്‍ ഇവിടെനിന്നു താഴേക്ക് ചാടുക.
\v 10 നിനക്കു മുറിവേല്‍ക്കില്ല കാരണം തിരുവെഴുത്തുകളില്‍ എഴുതിയിരിക്കുന്നതുപോലെ ദൈവം നിന്നെ സംരക്ഷിക്കേണ്ടതിനു തന്‍റെ ദൂതന്മാരോട് കല്പിക്കും.
\v 11 ഇതുകൂടി പറയുന്നു, നീ വീഴുമ്പോള്‍ അവര്‍ നിന്നെ അവരുടെ കൈകളില്‍ ഉയര്‍ത്തിക്കൊള്ളും, അതുകൊണ്ട് നിനക്കു മുറിവേല്‍ക്കില്ല. നിന്‍റെ കാല്‍ ഒരു കല്ലിന്‍മേല്‍പോലും തട്ടിപ്പോകില്ല എന്നും പറഞ്ഞു.
\s5
\v 12 എന്നാല്‍ യേശു ഉത്തരം പറഞ്ഞത്, "ഇല്ല ഞാന്‍ അതു ചെയ്യില്ല, 'നിന്‍റെ ദൈവമായ കര്‍ത്താവിനെ പരീക്ഷിക്കരുതെന്ന്' തിരുവെഴുത്തുകളില്‍ എഴുതിയിരിക്കുന്നു".
\v 13 അങ്ങനെ, പല രീതിയിലും യേശുവിനെ പരീക്ഷിക്കുവാനുള്ള സാത്താന്‍റെ ശ്രമങ്ങള്‍ പൂര്‍ത്തിയായപ്പോള്‍, കുറേക്കാലത്തേക്ക് അവനെ വിട്ടുപോയി.
\s5
\v 14 ഇതിനുശേഷം, യേശു മരുഭൂമി വിട്ട് ഗലീല ജില്ലയിലേക്ക് മടങ്ങി. പരിശുദ്ധാത്മാവ് അവനെ ശക്തിപ്പെടുത്തുകയായിരുന്നു. ആ പ്രദേശത്തുള്ള ആളുകളെല്ലാം യേശുവിനെക്കുറിച്ച് കേള്‍ക്കുകയും അവനെപ്പറ്റി മറ്റുള്ളവരോടു പറയുകയും ചെയ്തു.
\v 15 അവന്‍ ജനത്തെ അവരുടെ പള്ളികളില്‍ പഠിപ്പിക്കുകയും അവന്‍റെ ഉപദേശങ്ങള്‍ നിമിത്തം അവരെല്ലാം അവനെപ്പറ്റി പുകഴ്ത്തി സംസാരിച്ചു.
\s5
\v 16 പിന്നെ യേശു അവന്‍ വളര്‍ന്ന പട്ടണമായ നസറെത്തിലേക്ക് പോയി. അവന്‍ സാധാരണ ചെയ്യുന്നതുപോലെ ശബ്ബത്തില്‍ അവന്‍ പള്ളിയില്‍ പോയി. അവന്‍ എഴുന്നേറ്റുനിന്ന് തിരുവെഴുത്തുകളില്‍ ചിലത് ഉച്ചത്തില്‍ വായിച്ചു.
\v 17 പള്ളിസൂക്ഷിപ്പുകാരന്‍ യെശയ്യാവ് പ്രവാചകന്‍ വളരെ കാലങ്ങള്‍ക്ക് മുന്‍പ് എഴുതിയ വചനങ്ങള്‍ അടങ്ങിയിരുന്ന ഒരു ചുരുള്‍ അവനു കൈമാറി. യേശു ചുരുള്‍ നിവര്‍ത്തിയശേഷം ഈ വചനങ്ങള്‍ എഴുതിയിരുന്ന സ്ഥലം കണ്ടുപിടിച്ചു.
\s5
\v 18 "കര്‍ത്താവിന്‍റെ ആത്മാവ് എന്നില്‍ ഉണ്ട്. സാധുക്കളായ ജനത്തോടു ദൈവത്തിന്‍റെ സുവാര്‍ത്ത പ്രസ്താവിക്കുവാന്‍ അവന്‍ എന്നെ നിയോഗിച്ചിരിക്കുന്നു. അന്ധരായവര്‍ പിന്നെയും കാണുമെന്നും തടവുകാര്‍ സ്വതന്ത്രരായിതീരും എന്നു പ്രസ്താവിക്കേണ്ടതിനാണ് അവന്‍ എന്നെ ഇവിടേക്ക് അയച്ചത്. അടിച്ചമര്‍ത്തപ്പെട്ടവരെ ഞാന്‍ സ്വതന്ത്രരാക്കും.
\v 19 ദൈവം മനുഷ്യരോട് കരുണാപൂര്‍വ്വം ഇടപെടുന്ന സമയം ഇതാകുന്നുവെന്ന് പ്രസ്താവിക്കുവാന്‍ അവന്‍ എന്നെ അയച്ചിരിക്കുന്നു.
\s5
\v 20 അനന്തരം അവന്‍ ചുരുളുകള്‍ മടക്കി ശുശ്രൂഷകന്‍റെ കൈയ്യില്‍ തിരികെ നല്‍കിയശേഷം ഇരുന്നു. പള്ളിയിലുണ്ടായിരുന്ന സകലരും അവനെ ശ്രദ്ധയോടെ നോക്കുകയായിരുന്നു.
\v 21 അവന്‍ അവരോടു പറഞ്ഞു, "നിങ്ങള്‍ കേട്ടതുപോലെ ഇന്ന്‍ ഈ തിരുവെഴുത്തുകള്‍ക്ക് നിവൃത്തി വന്നിരിക്കുന്നു."
\v 22 അവിടെ ഉണ്ടായിരുന്ന എല്ലാവരും അവന്‍ പറഞ്ഞതുകേട്ട്‌ അതിശയപ്പെട്ടു, എത്ര നന്നായി അവന്‍ സംസാരിച്ചുവെന്ന് അവര്‍ അത്ഭുതപ്പെട്ടു. പക്ഷേ അവരില്‍ ചിലര്‍, ഈ മനുഷ്യന്‍ യോസേഫിന്‍റെ മകന്‍ അല്ലയോ? എന്നു പറഞ്ഞു.
\s5
\v 23 അവന്‍ അവരോടു പറഞ്ഞത്, "'വൈദ്യാ നിന്നെത്തന്നെ സൗഖ്യമാക്കുക' എന്ന പഴഞ്ചൊല്ല് നിങ്ങളില്‍ ചിലര്‍ തീര്‍ച്ചയായും എന്നോട് ഉദ്ധരിക്കും, നീ കഫര്‍ന്നഹൂമില്‍ ചെയ്ത അതേ അത്ഭുതം നിന്‍റെ സ്വന്ത പട്ടണമായ ഇവിടെയും ചെയ്ക എന്നു പറയുകയും ചെയ്യും.
\v 24 പിന്നീട് അവന്‍ പറഞ്ഞത്, "ഇത് തീര്‍ച്ചയായും ശരിയാണ് ഒരു പ്രവാചകന്‍റെയും സന്ദേശങ്ങള്‍ അവന്‍റെ സ്വന്ത പട്ടണത്തിലെ ജനങ്ങള്‍ അംഗീകരിക്കുകയില്ല.
\s5
\v 25 എന്നാല്‍ ഇതിനെക്കുറിച്ച് ചിന്തിക്കുക: പ്രവാചകനായ ഏലിയാവ് ജീവിച്ചിരുന്ന സമയത്ത് യിസ്രായേലില്‍ അനേകം വിധവമാര്‍ ഉണ്ടായിരുന്നു. മൂന്നര വര്‍ഷത്തോളം മഴയുണ്ടാകാതിരുന്നതുകൊണ്ട് ആ രാജ്യം മുഴുവന്‍ വലിയ ക്ഷാമം ഉണ്ടായി.
\v 26 എന്നാല്‍ ദൈവം യിസ്രായേല്‍ വിധവമാരുടെ അടുക്കലേക്കും സഹായത്തിനായി ഏലിയാവിനെ അയച്ചില്ല. ദൈവം അവനെ സീദോനടുത്തുള്ള സരഫത്ത് പട്ടണത്തിലേക്ക് ഒരു വിധവയെ സഹായിക്കേണ്ടതിനായി അയച്ചു.
\v 27 എലീശ പ്രവാചകന്‍ ജീവിച്ചിരുന്ന സമയത്ത് യിസ്രായേലില്‍ അനേക കുഷ്ഠ രോഗികള്‍ ഉണ്ടായിരുന്നു എന്നാല്‍ എലീശ അവരിലാരേയും സൗഖ്യമാക്കിയില്ല. സിറിയയില്‍ നിന്നുള്ളവനായ നയമാനെ മാത്രമേ അവന്‍ സൗഖ്യമാക്കിയുള്ളൂ.
\s5
\v 28 അവന്‍ പറയുന്ന ഈ കാര്യങ്ങള്‍ പള്ളിയിലുള്ള ആളുകള്‍ കേട്ടപ്പോള്‍ അവര്‍ വളരെയധികം കോപിച്ചു.
\v 29 അവര്‍ എല്ലാവരും എഴുന്നേറ്റ് അവനെ പട്ടണത്തിനു പുറത്താക്കി. അവര്‍ അവനെ പട്ടണത്തിനു പുറത്തുള്ള ഒരു ഉയര്‍ന്ന മലയുടെ മുകളിലേക്കു കൊണ്ടുപോയി തള്ളിയിട്ട് കൊല്ലേണ്ടതിനു ഭാവിച്ചു.
\v 30 എന്നാല്‍ അവന്‍ അവരുടെ നടുവില്‍കൂടി നടന്നു പോയി.
\s5
\v 31 ഒരു ദിവസം അവന്‍ ഗലീല ജില്ലയിലെ കഫര്‍ന്നഹൂമിലേക്ക് പോയി. അടുത്ത ശബ്ബത്തില്‍ അവന്‍ പള്ളിയിലുള്ള ജനങ്ങളെ പഠിപ്പിച്ചു.
\v 32 അവന്‍ എന്താണ് പഠിപ്പിക്കുന്നതെന്ന് അവര്‍ ആശ്ചര്യപ്പെട്ടു, മറ്റുള്ളവര്‍ എന്തു ചെയ്യേണമെന്നു കല്‍പ്പിക്കുവാന്‍ അധികാരം ഉള്ളവനെപോലെ അവന്‍ സംസാരിച്ചു.
\s5
\v 33 ആ ദിവസം, അവിടെ പള്ളിയില്‍ അശുദ്ധാത്മാവിനാല്‍ ബാധിക്കപ്പെട്ട ഒരു മനുഷ്യന്‍ ഉണ്ടായിരുന്നു. ആ മനുഷ്യന്‍ വളരെ ഉച്ചത്തില്‍ നിലവിളിച്ചു.
\v 34 "നസറെത്തില്‍ നിന്നുള്ള യേശുവേ, അശുദ്ധാത്മാക്കള്‍ക്ക് നിന്നോട് യാതൊന്നുമില്ല! ഞങ്ങളെ എല്ലാവരേയും നശിപ്പിക്കുവാന്‍ നീ വന്നുവോ? നീ ആരാണെന്ന് എനിക്കറിയാം. നീ ദൈവത്തില്‍നിന്നുള്ള പരിശുദ്ധനാകുന്നു!"
\s5
\v 35 യേശു അശുദ്ധാത്മാവിനെ ശാസിച്ചു പറഞ്ഞത് "ശാന്തമായി ഇവനില്‍ നിന്നു പുറത്തു വരിക!" ഭൂതം അവനെ ആളുകളുടെ ഇടയില്‍ നിലത്ത് എറിഞ്ഞിട്ട് അവനെ ഉപദ്രവിക്കാതെ പുറത്തുവന്നു.
\v 36 പള്ളിയില്‍ ഉണ്ടായിരുന്ന സകല ആളുകളും വളരെ വിസ്മയിച്ചു. "അവന്‍ കല്പിച്ചപ്പോള്‍ അശുദ്ധാത്മാക്കള്‍ അവനെ അനുസരിച്ച് പുറത്തുവരികയും അവന്‍റെ വാക്കുകള്‍ക്ക് വളരെ ശക്തി ഉണ്ടെന്നും അവന്‍ തികഞ്ഞ അധികാരത്തോടെയാണ് സംസാരിക്കുന്നതെന്നും അവര്‍ തമ്മില്‍ തമ്മില്‍ പറഞ്ഞു".
\v 37 ചുറ്റുപാടുമുള്ള എല്ലാ പ്രദേശങ്ങളിലേയും ആളുകള്‍ യേശു ചെയ്തതിനെപ്പറ്റി സംസാരിച്ചുകൊണ്ടിരുന്നു.
\s5
\v 38 പിന്നെ യേശു പള്ളി വിട്ടു ശീമോന്‍റെ വീട്ടിലേക്ക് പോയി. ശീമോന്‍റെ അമ്മാവിയമ്മ കടുത്ത പനിമൂലം രോഗിയായിരുന്നു. അവിടെ ഉണ്ടായിരുന്ന ചിലര്‍ യേശുവിനോട് അവളെ സൗഖ്യമാക്കുവാന്‍ ആവശ്യപ്പെട്ടു.
\v 39 അവന്‍ അവളുടെ അടുത്തേക്കു കുനിഞ്ഞ് അവളിലുള്ള പനി അവളെ വിട്ടു പോകുവാന്‍ കല്‍പ്പിച്ചു. പെട്ടെന്ന്‍ അവള്‍ സൗഖ്യമാവുകയും അവള്‍ എഴുന്നേറ്റു അവര്‍ക്ക് അല്പം ഭക്ഷണം വിളമ്പുകയും ചെയ്തു.
\s5
\v 40 ആ ദിവസം സൂര്യന്‍ അസ്തമിക്കാറായാപ്പോള്‍, അനേക ആളുകള്‍ വിവിധ തരത്തിലുള്ള രോഗങ്ങള്‍ ബാധിച്ച അവരുടെ ബന്ധുക്കളെയോ അല്ലെങ്കില്‍ സ്നേഹിതരെയും യേശുവിന്‍റെ അടുക്കല്‍ കൊണ്ടുവന്നു. അവന്‍ അവരുടെമേല്‍ കൈവച്ച് അവരെയെല്ലാം സൗഖ്യമാക്കി.
\v 41 അനവധി ആളുകളില്‍നിന്നും അശുദ്ധാത്മാക്കളെ പുറത്താക്കി. "നീ ദൈവത്തിന്‍റെ പുത്രന്‍!" എന്ന് യേശുവിനോട് ഉച്ചത്തില്‍ നിലവിളിച്ചു കൊണ്ട് അശുദ്ധാത്മാക്കള്‍ അവരെ വിട്ട് പോയി, അവന്‍ മശിഹയായിരുന്നു എന്ന് അവര്‍ അറിയുന്നതിനാല്‍ അവനെക്കുറിച്ച് ജനങ്ങളോടു പറയരുതെന്ന് അവന്‍ അശുദ്ധാത്മാക്കളോട് കല്‍പ്പിച്ചു.
\s5
\v 42 പിറ്റേദിവസം രാവിലെ യേശു ആള്‍താമസം ഇല്ലാത്ത ഒരു സ്ഥലത്തേക്കു പോയി. ഒരുകൂട്ടം ആളുകള്‍ അവനെ അന്വേഷിച്ചു കൊണ്ടിരുന്നു അവന്‍ ആയിരുന്ന സ്ഥലത്തേക്ക് അവര്‍ വരികയും, അവന്‍ അവരെ വിട്ടുപോകാതിരിക്കുവാന്‍ അവര്‍ ശ്രമിക്കുകയും ചെയ്തു.
\v 43 പക്ഷേ അവന്‍ അവരോടു പറഞ്ഞു "ദൈവം എങ്ങനെ സകലരെയും ഭരിക്കുവാന്‍ പോകുന്നു എന്നുള്ള സന്ദേശം മറ്റ് പട്ടണങ്ങളിലെ ജനത്തോടും അറിയിക്കേണ്ടതുണ്ട് അതിനുവേണ്ടിയാണ് എന്നെ അയച്ചിട്ടുള്ളത്."
\v 44 അങ്ങനെ അവന്‍ യഹൂദാ പ്രവിശ്യയിലെ വിവിധ പട്ടണങ്ങളിലെ പള്ളികളില്‍ പ്രസംഗിക്കുന്നതു തുടര്‍ന്നു.
\s5
\c 5
\p
\v 1 ഒരു ദിവസം, അവന്‍ ഗന്നേസരെത്ത് തടാകത്തിന്‍റെ അടുക്കല്‍ നില്‍ക്കുമ്പോള്‍ അനേകം ആളുകള്‍ യേശുവിന്‍റെ ചുറ്റും ദൈവസന്ദേശം കേള്‍ക്കേണ്ടതിനു വന്നുകൂടി.
\v 2 അവന്‍ തടാകത്തിന്‍റെ അരികത്ത് രണ്ടു മീന്‍പിടുത്തത്തിനുള്ള പടകുകള്‍ കണ്ടു. അതിലുണ്ടായിരുന്ന മീന്‍പിടുത്തക്കാര്‍ അവരുടെ മീന്‍പിടുത്തത്തിനുള്ള വല കഴുകുകയായിരുന്നു.
\v 3 ആ രണ്ടു പടകുകളിലൊന്നില്‍ യേശു കയറി (അതു ശിമോന്‍റെതായിരുന്നു). തീരത്തുനിന്ന് അല്പം നീക്കേണ്ടതിനു യേശു ശിമോനോട് ആവശ്യപ്പെട്ടു. യേശു പടകില്‍ ഇരുന്ന്, അവിടെ ഉണ്ടായിരുന്ന ആളുകളെ പഠിപ്പിക്കാന്‍ ആരംഭിച്ചു.
\s5
\v 4 അവന്‍ അവരെ പഠിപ്പിച്ചതിനു ശേഷം, അവന്‍ ശിമോനോട്, "പടക് ആഴമുള്ള വെള്ളത്തിലേക്ക് ഇറക്കി, മീന്‍പിടിക്കുന്നതിനായി നിന്‍റെ വല ഇടുക."
\v 5 അതിനു ശിമോന്‍ പറഞ്ഞത്, "ഗുരോ, രാത്രി മുഴുവന്‍ ഞങ്ങള്‍ കഠിനമായി അദ്ധ്വാനിച്ചു, ഒരു മീന്‍ പോലും പിടിച്ചില്ല. എന്നാല്‍ നീ എന്നോടു പറഞ്ഞതുകൊണ്ട് ഞാന്‍ വല പിന്നെയും ഇറക്കും."
\v 6 അതിനാല്‍ ശിമോനും അവന്‍റെ ആളുകളും വല ഇറക്കുകയും വല കീറുവോളം അവര്‍ ധാരാളം മത്സ്യം പിടിച്ചു.
\v 7 അവര്‍ മറ്റു പടകിലുള്ള മീന്‍പിടുത്തക്കാരായ കൂട്ടാളികളോട് തങ്ങളെ വന്നു സഹായിക്കേണ്ടതിനു അവരോട് ആംഗ്യം കാണിച്ചു. അവര്‍ വരികയും രണ്ടു പടകുകള്‍ മീന്‍ നിറഞ്ഞതിനാല്‍ അവര്‍ മുങ്ങുവാന്‍ തുടങ്ങി.
\s5
\v 8 ഇതുകണ്ടു ശിമോന്‍ പത്രൊസ് യേശുവിന്‍റെ കാല്ക്കല്‍ വീണ് അവനോട് "ഞാന്‍ പാപിയായ മനുഷ്യന്‍ ആകുന്നു കര്‍ത്താവേ, ദയവായി എന്നെ വിടുക".
\v 9 അവര്‍ പിടിച്ച വലിയ മീന്‍കൂട്ടം കണ്ടിട്ട് ആശ്ചര്യത്തോടെയാണ് അവന്‍ ഇതു പറഞ്ഞത്. അവനോടകൂടെ ഉണ്ടായിരുന്നു എല്ലാവരും ആശ്ചര്യപ്പെട്ടു.
\v 10 ശിമോന്‍റെ കൂട്ടാളികള്‍ ആയിരുന്ന സെബെദി പുത്രന്മാരായ യാക്കോബും യോഹന്നാനും അത്ഭുതപ്പെട്ടവരില്‍ ഉള്‍പ്പെട്ടിരുന്നു. അപ്പോള്‍ യേശു പത്രൊസിനോട് "ഭയപ്പെടേണ്ട ഇതുവരെ നിങ്ങള്‍ മത്സ്യങ്ങളെ പിടിക്കുന്നവരായിരുന്നു ഇപ്പോള്‍ മുതല്‍ എന്‍റെ ശിഷ്യന്മാരായിരിക്കേണ്ടതിന് നിങ്ങള്‍ മനുഷ്യരെ വിളിച്ചു ചേര്‍ക്കും.
\v 11 അതിനുശേഷം, പടകുകള്‍ തീരത്തു കൊണ്ടുവന്ന് അവര്‍ മീന്‍ പിടുത്തവും വ്യാപാരവും മറ്റെല്ലാം ഉപേക്ഷിച്ചു യേശുവിനോട് കൂടെപോയി.
\s5
\v 12 യേശു അടുത്തുള്ളൊരു പട്ടണത്തിലായിരുന്നപ്പോള്‍ കുഷ്ഠം എന്ന ത്വക്ക് രോഗം ബാധിച്ച ഒരു മനുഷ്യന്‍ അവിടെ ഉണ്ടായിരുന്നു. അവന്‍ യേശുവിനെ കണ്ടപ്പോള്‍, അവന്‍ അവന്‍റെ മുന്‍പില്‍ നിലംവരെ കുനിഞ്ഞു അവനോട് അപേക്ഷിച്ചു, "കര്‍ത്താവേ ദയവായി എന്നെ സൗഖ്യമാക്കേണമേ, നിനക്ക് ഇഷ്ടമുണ്ടെങ്കില്‍ എന്നെ സൗഖ്യമാക്കുവാന്‍ കഴിയും!"
\v 13 അപ്പോള്‍ യേശു കൈ നീട്ടി അവനെ തൊട്ടു. അവന്‍ പറഞ്ഞു "എനിക്ക് സൗഖ്യമാക്കുവാന്‍ മനസ്സുണ്ട്, ഞാന്‍ ഇപ്പോള്‍ നിന്നെ സൗഖ്യമാക്കുന്നു!" ഉടന്‍ ആ മനുഷ്യന്‍ സൗഖ്യം പ്രാപിച്ചു. പിന്നെ അവനു കുഷ്ഠം ഉണ്ടായില്ല.
\s5
\v 14 തുടര്‍ന്ന്, യേശു അവനോടു പറഞ്ഞു, "നീ സൗഖ്യമായതു പെട്ടെന്നു ആരോടും പറയരുത്. ആദ്യം നീ യെരുശലേമിലെ പുരോഹിതന്‍റെ അടുക്കല്‍ നിന്നെത്തന്നെ കാണിക്കുക അതിനാല്‍ അവന്‍ നിന്നെ പരിശോധിച്ച് കുഷ്ഠം ഇല്ല എന്നു കാണുവാന്‍ ഇടവരും, കൂടാതെ മോശയുടെ കല്പനപ്രകാരം കുഷ്ഠ രോഗത്തില്‍നിന്നു സൗഖ്യം പ്രാപിച്ച ആളുകള്‍ കഴിക്കേണ്ട യാഗവുമായി വേണം പുരോഹിതന്‍റെ അടുക്കല്‍ ചെല്ലുവാന്‍".
\s5
\v 15 എന്നാല്‍ യേശു എങ്ങനെയാണ് ആ മനുഷ്യനെ സൗഖ്യമാക്കിയതെന്നു അനേകം ആളുകള്‍ കേട്ടു. ഇതിന്‍റെ ഫലമായി അനേകം ആളുകള്‍ യേശുവിന്‍റെ ഉപദേശങ്ങള്‍ കേള്‍ക്കേണ്ടതിനും അവനാല്‍ അവരുടെ രോഗങ്ങളില്‍നിന്നു സൗഖ്യം പ്രാപിക്കേണ്ടതിനും അവന്‍റെ അടുക്കലേക്കു വന്നു.
\v 16 എന്നാല്‍ അവന്‍ പലപ്പോഴും അവരെ വിട്ടു പ്രാര്‍ത്ഥിക്കേണ്ടതിന് വിജനമായ സ്ഥലത്തേക്കു പോകുമായിരുന്നു.
\s5
\v 17 ഒരു ദിവസം യേശു പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍, പരീശ സമൂഹത്തില്‍ നിന്നു ചില മനുഷ്യര്‍ അവന്‍റെ അടുക്കല്‍ ഇരുന്നിരുന്നു. അവരില്‍ ചിലര്‍ യഹൂദന്‍മാരുടെ നിയമങ്ങള്‍ പഠിപ്പിക്കുന്നതില്‍ സമര്‍ത്ഥരായിരുന്നു. അവരില്‍ ചിലര്‍ യഹൂദാ പ്രവിശ്യയിലെ പല പട്ടണങ്ങളില്‍ നിന്നും, യെരുശലേമില്‍നിന്നും ഗലീല ജില്ലയിലെ പല ഗ്രാമങ്ങളില്‍നിന്നും വന്നവരായിരുന്നു. അതേസമയം കര്‍ത്താവ് ജനത്തെ സൗഖ്യമാക്കാനുള്ള ശക്തി യേശുവിനു നല്‍കിക്കൊണ്ടിരുന്നു.
\s5
\v 18 യേശു അവിടെ ആയിരുന്നപ്പോള്‍, പലര്‍ ചേര്‍ന്ന് തളര്‍വാതക്കാരനായ ഒരു മനുഷ്യനെ യേശുവിന്‍റെ അടുക്കല്‍ കൊണ്ടുവന്നു. അവര്‍ കിടക്കയില്‍ കിടക്കുന്ന ആ മനുഷ്യനെ വഹിച്ചുകൊണ്ട് യേശുവിന്‍റെ മുന്‍പില്‍ കിടത്തേണ്ടതിനു വീടിനുള്ളിലേക്ക് അവനെ കൊണ്ടുവരുവാന്‍ ശ്രമിച്ചു.
\v 19 ഒരു വലിയ കൂട്ടം ആളുകള്‍ കാരണം അവര്‍ക്ക് അവനെ വീടിനകത്തേക്കു കൊണ്ടുവരുവാന്‍ കഴിഞ്ഞില്ല, ആയതിനാല്‍ അവര്‍ പുറത്തുള്ള പടികളിലുടെ മുകളില്‍ മേല്‍ക്കൂരയിലേക്ക് പോയി. മേല്‍ക്കൂര തുറക്കുന്നതിനു വേണ്ടി അവിടെ ഉണ്ടായിരുന്ന ചില ഓടുകള്‍ അവര്‍ നീക്കി. അവര്‍ അവനെ കിടക്കയോടുകൂടെ ചുമന്നു തുറന്നതിലൂടെ ജനക്കൂട്ട മദ്ധ്യത്തില്‍ യേശുവിന്‍റെ മുന്‍പില്‍ അവനെ കിടത്തി.
\s5
\v 20 യേശുവിന് ആ മനുഷ്യനെ സൗഖ്യമാക്കുവാന്‍ കഴിയുമെന്ന് അവര്‍ വിശ്വസിച്ചിരുന്നു എന്നു യേശു തിരിച്ചറിഞ്ഞപ്പോള്‍, അവന്‍ അവനോടു "സ്നേഹിതാ, ഞാന്‍ നിന്‍റെ പാപങ്ങള്‍ ക്ഷമിച്ചിരിക്കുന്നു!"
\v 21 യഹൂദാ നിയമങ്ങളില്‍ സമര്‍ത്ഥരായ ഗുരുക്കന്മാരും ശേഷം പരീശന്മാരും "ഈ മനുഷ്യന്‍ അഹങ്കാരിയും അവന്‍റെ വാക്കുകളിലുടെ ദൈവത്തെ അപമാനിക്കുന്നവനും ആകുന്നു, പാപങ്ങളെ ക്ഷമിക്കുവാന്‍ ദൈവത്തിനൊഴികെ മറ്റാര്‍ക്കും കഴിയില്ലെന്ന് ഞങ്ങളെല്ലാവരും അറിയുന്നു" എന്ന് സ്വയം ചിന്തിച്ചു തുടങ്ങി.
\s5
\v 22 എന്താണ് അവര്‍ ചിന്തിക്കുന്നതെന്നു യേശു അറിഞ്ഞു. അപ്പോള്‍ അവന്‍ അവരോട്, "ഞാന്‍ പറഞ്ഞ കാര്യങ്ങളെക്കുറിച്ചു നിങ്ങള്‍ സ്വയം ചോദ്യം ചെയ്യരുത്! ഇത് പരിഗണിക്കുക:
\v 23 'നിന്‍റെ പാപങ്ങള്‍ ക്ഷമിച്ചിരിക്കുന്നു' എന്നു പറയാന്‍ എളുപ്പമാണ് പക്ഷേ, യഥാര്‍ത്ഥത്തില്‍ ഒരു വ്യക്തിയുടെ പാപങ്ങള്‍ ക്ഷിമിച്ചിരിക്കുമോ ഇല്ലയോ എന്ന് ആര്‍ക്കും കാണാന്‍ കഴികയില്ല. എഴുന്നേറ്റു നടക്കാം എന്നു പറയുന്നത് എളുപ്പമല്ല കാരണം അവന്‍ സൗഖ്യമായോ ഇല്ലയോ എന്ന് അപ്പോള്‍ തന്നെ ജനങ്ങള്‍ക്ക് കാണുവാന്‍ കഴിയും.
\v 24 അതിനാല്‍ ദൈവം ഭൂമിയില്‍ മനുഷ്യപുത്രനായ എനിക്ക് അവരുടെ പാപങ്ങളെ മോചിക്കുവാന്‍ അധികാരം കൊടുത്തിരിക്കുന്നു എന്നു നിങ്ങള്‍ അറിയേണ്ടതിനു ഞാന്‍ ഈ മനുഷ്യനെ സൗഖ്യമാക്കും." പിന്നെ അവന്‍ തളര്‍വാത രോഗിയായ മനുഷ്യനോട് പറഞ്ഞത്, "എഴുന്നേറ്റു നിന്‍റെ കിടക്ക എടുത്തു വീട്ടിലേക്കു പോക എന്നു ഞാന്‍ നിന്നോടു പറയുന്നു!".
\s5
\v 25 ഉടനെ ആ മനുഷ്യന്‍ സൗഖ്യമായി അവന്‍ അവരുടെ എല്ലാവരുടെയും മുന്‍പില്‍ എഴുന്നേറ്റു നിന്നു. അവന്‍ കിടന്നിരുന്ന കിടക്ക എടുത്തുംകൊണ്ടു ദൈവത്തെ മഹത്വപ്പെടുത്തി വീട്ടിലേക്കു പോയി.
\v 26 അവിടെ ഉണ്ടായിരുന്ന സകലരും ആശ്ചര്യപ്പെട്ടു! യേശു ചെയ്ത അത്ഭുത കാര്യങ്ങളെ അവര്‍ കണ്ട് ദൈവത്തെ മഹത്വപ്പെടുത്തി. "ഇന്ന് ഞങ്ങള്‍ വന്‍കാര്യങ്ങളെ കണ്ടു" എന്ന് അവര്‍ പറഞ്ഞുകൊണ്ടിരുന്നു.
\s5
\v 27 പിന്നെ യേശു ആ സ്ഥലം വിട്ട്, റോമ സര്‍ക്കാരിന്‍റെ കരംപിരുവുകാരനായ ലേവി എന്നു പേരുള്ള ഒരുവനെ കണ്ടു. അവന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്ന നികുതി അടക്കുവാന്‍ ജനങ്ങള്‍ വരുന്ന സ്ഥലത്ത് ഇരിക്കുകയായിരുന്നു. യേശു അവനോടു പറഞ്ഞു, "എന്നോടുകൂടെ വരികയും എന്‍റെ ശിഷ്യനായിരിക്കുകയും ചെയ്ക!"
\v 28 ആയതിനാല്‍ ലേവി അവന്‍റെ ജോലി ഉപേക്ഷിച്ച് യേശുവിനോടുകൂടെ പോയി.
\s5
\v 29 പിന്നീട്, ലേവി യേശുവിനും അവന്‍റെ ശിഷ്യന്മാര്‍ക്കും സ്വന്തഭവനത്തില്‍ ഒരു വലിയ വിരുന്നൊരുക്കി. ഒരു വലിയ കൂട്ടം നികുതി പിരിവുകാരും മറ്റുള്ളവരും അവരോടുകൂടെ ഭക്ഷണം കഴിച്ചു.
\v 30 യഹൂദന്മാരുടെ നിയമങ്ങള്‍ പഠിപ്പിക്കുന്ന ചില പരീശന്മാര്‍ യേശുവിന്‍റെ ശിഷ്യന്മാരോട് പരാതിപ്പെട്ടു പറഞ്ഞത്, "നികുതി പിരിവുകാരുടെയും മറ്റു കഠിനപാപികളുടെയും കൂടെ നിങ്ങള്‍ ഭക്ഷണം കഴിക്കരുത്.
\v 31 പിന്നീട് യേശു അവരോട്, "രോഗികളായവര്‍ക്ക് വൈദ്യനെകൊണ്ട് ആവശ്യമുണ്ടെന്ന് അവര്‍ക്ക് അറിയാം, സൗഖ്യമുള്ളവര്‍ ഒരിക്കലും അങ്ങനെ ചിന്തിക്കയില്ല.
\v 32 അതുപോലെ എന്‍റെ അടുക്കല്‍ വരുവാന്‍, തങ്ങള്‍ നീതിമാന്മാരെന്നു ചിന്തിക്കുന്നവരെ ക്ഷണിക്കാന്‍ വേണ്ടി അല്ല ഞാന്‍ സ്വര്‍ഗ്ഗത്തില്‍നിന്നു വന്നത്, മറിച്ച് തങ്ങള്‍ പാപികള്‍ ആണെന്ന് അറിയാവുന്നവരെ അവരുടെ പാപ സ്വഭാവത്തില്‍നിന്നു മടങ്ങി എന്നിലേക്ക്‌ വരുന്നതിനു ക്ഷണിക്കുവാന്‍ വേണ്ടിയാണ് ഞാന്‍ വന്നത്".
\s5
\v 33 ആ യഹൂദ നേതാക്കള്‍ യേശുവിനോട് പറഞ്ഞത്, "യോഹന്നാന്‍റെ ശിഷ്യന്മാര്‍ പലപ്പോഴും ഉപവസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു, അതുപോലെ പരീശന്മാരുടെ ശിഷ്യന്മാരും ചെയ്യുന്നു. പക്ഷേ, നിന്‍റെ ശിഷ്യന്മാര്‍ തുടര്‍ച്ചയായി ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്നു. മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ എന്തുകൊണ്ട് അവര്‍ ഉപവസിക്കുന്നില്ല?"
\v 34 യേശു ഉത്തരം പറഞ്ഞത്, "മണവാളന്‍ കൂടെയുള്ളപ്പോള്‍ അവന്‍ സ്നേഹിതരോട് ഉപവസിക്കാന്‍ പറയില്ല. നിങ്ങള്‍ ചെയ്യുമോ? ഇല്ല ആരും അതു ചെയ്യില്ല.
\v 35 പക്ഷേ, ഒരു ദിവസം മണവാളന്‍ അവരുടെ സ്നേഹിതന്മാരില്‍നിന്ന് എടുക്കപ്പെടും അപ്പോള്‍ ആ സമയത്ത് അവര്‍ ഭക്ഷണം വെടിയും.
\s5
\v 36 യേശു എന്താണ് അര്‍ത്ഥമാക്കിയതെന്നു വിശദീകരിക്കേണ്ടതിന് ഒരു ഉദാഹരണം കൂടി അവന്‍ പറഞ്ഞു, പഴയ വസ്ത്രത്തില്‍ തുന്നിച്ചേര്‍ക്കേണ്ടതിന് ആരും പുതിയ വസ്ത്രത്തില്‍നിന്നു തുണി കീറാറില്ല. അവര്‍ അതു കീറിയാല്‍ അവര്‍ പുതിയ വസ്ത്രത്തെ നശിപ്പിക്കുകയും പുതിയ വസ്ത്രം പഴയ വസ്ത്രവുമായി ചേരുകയും ഇല്ല.
\s5
\v 37 പുതുതായി പിഴിഞ്ഞെടുത്ത വീഞ്ഞ് ആരും പഴയ തുകല്‍ സഞ്ചിയില്‍ സൂക്ഷിക്കാറില്ല ആരെങ്കിലും അതു ചെയ്താല്‍, പഴയ തുകല്‍ സഞ്ചികള്‍ പൊട്ടി തുറന്നു പോകും എന്തുകൊണ്ടെന്നാല്‍ പുതിയ വീഞ്ഞ് പുളിക്കുമ്പോള്‍ പഴയ തുകല്‍ സഞ്ചികള്‍ വികസിക്കുകയില്ല. അങ്ങനെ തുകല്‍ സഞ്ചികള്‍ നശിക്കുകയും അതോടൊപ്പം വീഞ്ഞും പുറത്തേക്ക് തുളുമ്പും.
\v 38 നേരെ മറിച്ച് പുതിയ വീഞ്ഞ് പുതിയ തുരുത്തിയിലേ പകരുകയുള്ളൂ.
\v 39 അതിലുപരിയായി, പഴയ വീഞ്ഞ് കുടിക്കുന്നവര്‍ അതില്‍ സംതൃപ്തരാകുന്നു. അവര്‍ക്കു പുതിയ വീഞ്ഞ് കുടിക്കേണ്ട, കാരണം പഴയ വീഞ്ഞാണ് നല്ലതെന്ന് അവര്‍ പറയുന്നു!'".
\s5
\c 6
\p
\v 1 ഒരു ശബത്ത് ദിനത്തില്‍, യേശുവും അവന്‍റെ ശിഷ്യന്മാരും വിളഭൂമിയിലൂടെ നടന്നു പോകുകയായിരുന്നു, ശിഷ്യന്മാര്‍ ധാന്യത്തിന്‍റെ കതിരുകള്‍ പറിക്കുകയായിരുന്നു. അത് അവരുടെ കൈയില്‍ വച്ച് തിരുമ്മി പുറംതൊലിയില്‍നിന്നു ധാന്യം വേര്‍തിരിക്കുകയും, കഴിക്കുകയും ചെയ്തു.
\v 2 ഇതു നിരീക്ഷിച്ചുകൊണ്ടിരുന്ന ചില പരീശന്മാര്‍ അവരോടു പറഞ്ഞു, "നീ യാതൊരു വേലയും ചെയ്യരുത്; ശബത്ത് ദിവസത്തില്‍ ജോലി ചെയ്യുന്നതിനു നമ്മുടെ നിയമങ്ങള്‍ നമ്മെ നിരോധിച്ചിരിക്കുന്നുവല്ലോ!".
\s5
\v 3 യേശു പരീശന്മാരോടു മറുപടി പറഞ്ഞത്," ദാവീദ് (രാജാവാകുന്നതിനു മുന്‍പ്), അവനും അവനോടുകൂടെ ഉണ്ടായിരുന്ന ആളുകള്‍ക്കും വിശന്നപ്പോള്‍ എന്തു ചെയ്തെന്ന് നിങ്ങള്‍ തിരുവെഴുത്തുകളില്‍നിന്നു തീര്‍ച്ചയായും വായിച്ചിട്ടുണ്ടാകും!
\v 4 നിങ്ങള്‍ക്ക് അറിയാവുന്നതുപോലെ ദാവീദ് സമാഗമന കൂടാരത്തിനുള്ളിലേക്ക് പ്രവേശിച്ച് കുറച്ച് ആഹാരം ചോദിച്ചു. ദൈവത്തിനു മുന്‍പില്‍ വച്ചിരുന്ന അപ്പമാണ് പുരോഹിതന്‍ അവനു നല്‍കിയത്. പുരോഹിതന്‍മാര്‍ക്ക്‍ മാത്രമേ ആ അപ്പം ഭക്ഷിക്കുവാന്‍ അനുവാദമുള്ളു എന്ന് മോശയുടെ നിയമങ്ങളിലൊന്നില്‍ ദൈവം പറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും ദാവീദും അവന്‍റെ ആളുകളും പുരോഹിതന്മാര്‍ അല്ലാതിരുന്നിട്ടും അവന്‍ അപ്പം ഭക്ഷിക്കുകയും കൂടെ ഉണ്ടായിരുന്ന ആളുകള്‍ക്ക് നല്‍കുകയും ചെയ്തു.
\v 5 യേശു അവരോടു പറഞ്ഞത് "ഇതേ രീതിയില്‍ ശബത്ത് ദിനത്തില്‍ ജനങ്ങള്‍ ചെയ്യേണ്ട ശരിയായ കാര്യങ്ങള്‍ നിര്‍ണയിക്കുവാനുള്ള അധികാരം മനുഷ്യപുത്രനുണ്ട്!".
\s5
\v 6 മറ്റൊരു ശബത്തു ദിവസത്തില്‍, യേശു പള്ളിയില്‍ ജനങ്ങളെ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ അവിടെ വലതു കൈ വരണ്ട ഒരു മനുഷ്യന്‍ ഉണ്ടായിരുന്നു.
\v 7 യഹൂദ നിയമങ്ങള്‍ പഠിപ്പിച്ചിരുന്ന ആളുകളും അവിടെ ഉണ്ടായിരുന്ന പരീശന്മാരും യേശുവിനെ സസൂഷ്മം വീക്ഷിച്ചുക്കൊണ്ടിരുന്നു. അവന്‍ ആ മനുഷ്യനെ സൗഖ്യമാക്കുകയാണെങ്കില്‍, ശബത്തില്‍ വേല ചെയ്യരുതെന്ന അവരുടെ നിയമങ്ങള്‍ അവന്‍ അനുസരിക്കുന്നില്ല എന്ന് അവര്‍ക്ക് അവനില്‍ കുറ്റംചുമത്താം.
\v 8 പക്ഷേ അവര്‍ എന്താണ് ചിന്തിച്ചിരുന്നതെന്ന് യേശു അറിഞ്ഞു. "ഇവിടെ വന്ന് എല്ലാവരുടെയും മുന്‍പില്‍ നില്‍ക്കുവിന്‍!" എന്നു വരണ്ട കൈയുള്ള മനുഷ്യനോട് അവന്‍ പറഞ്ഞു. അതിനാല്‍ ആ മനുഷ്യന്‍ എഴുന്നേറ്റ് അവിടെ നിന്നു.
\s5
\v 9 പിന്നീട് യേശു അവരോടു പറഞ്ഞു, ഞാന്‍ നിങ്ങളോട് ഇതു ചോദിക്കട്ടെ: ദൈവം മോശയ്ക്കു നല്‍കിയ നിയമങ്ങളില്‍ ശബത്തില്‍ നന്മ ചെയ്യുവാന്‍ ആണോ അതോ മറ്റുള്ളവര്‍ക്ക് ദ്രോഹം ചെയ്യുവാനാണോ ജനത്തോടു കല്പിച്ചത്? ശബത്തില്‍ ഒരു ജീവനെ രക്ഷിക്കുവാനാണോ അതോ അതിനെ നശിപ്പിക്കുവാനാണോ?
\v 10 ആരും അവനോട് ഉത്തരം പറഞ്ഞില്ല, അപ്പോള്‍ അവന്‍ ചുറ്റുമുള്ള എല്ലാവരെയും നോക്കി എന്നിട്ട് മനുഷ്യനോട് പറഞ്ഞത്, "നിന്‍റെ വരണ്ട കൈ നിവര്‍ത്തുക! "ആ മനുഷ്യന്‍ അതു ചെയ്തപ്പോള്‍ അവന്‍റെ കൈ പൂര്‍ണമായി സൗഖ്യം പ്രാപിച്ചു.
\v 11 അപ്പോള്‍ മതനേതാക്കന്മാര്‍ വളരെ കോപിച്ചു, യേശുവിനെ ഒഴിവാക്കുന്നതിനു വേണ്ടി എന്തു ചെയ്യാന്‍ കഴിയുമെന്നതിനെക്കുറിച്ച് അവര്‍ തമ്മില്‍ തമ്മില്‍ ആലോചിച്ചു.
\s5
\v 12 അതിനുശേഷം ഒരു ദിവസം, യേശു പ്രാര്‍ത്ഥിക്കുന്നതിന് മലയിലേക്കു പോയി. അവന്‍ അവിടെ രാത്രി മുഴുവനും ദൈവത്തോടു പ്രാര്‍ത്ഥിച്ചു.
\v 13 പിറ്റേദിവസം, അവന്‍ ശിഷ്യന്‍മാരെ അവന്‍റെ അടുക്കലേക്കു വിളിച്ചു. അവരില്‍ നിന്നു പന്ത്രണ്ടു പേരെ തിരഞ്ഞെടുത്ത് അപ്പൊസ്തലന്മാര്‍ എന്നു വിളിച്ചു.
\s5
\v 14 അവര്‍ ആരെന്നാല്‍: അവന്‍ പത്രൊസ് എന്നു പുതിയ പേര് വിളിച്ച, ശിമൊന്‍; അന്ത്രയോസ്, പത്രൊസിന്‍റെ ഇളയ സഹോദരന്‍ യാക്കോബും അവന്‍റെ ഇളയ സഹോദരനായ യോഹന്നാനും; ഫിലിപ്പോസ്; ബര്‍ത്തോലൊമായി;
\v 15 ലേവി എന്നു മറുപേരുള്ള മത്തായി; തോമസ്‌; അല്ഫായിയുടെ മകനായ മറ്റൊരു യാക്കോബ്, എരിവുകാരനായ ശിമോന്‍,
\v 16 യൂദാ, യാക്കോബിന്‍റെ മകന്‍; യേശുവിനെ കാണിച്ചുകൊടുത്ത ഇസ്കര്യോത്ത യൂദാ.
\s5
\v 17 യേശു തന്‍റെ ശിഷ്യന്മാരുമായി മലയില്‍ നിന്നിറങ്ങി സമനിലത്തില്‍ എത്തിനിന്നു. അവിടെ തന്‍റെ ശിഷ്യന്മാരുടെ വലിയോരു കൂട്ടം ഉണ്ടായിരുന്നു. യെരുശലേമില്‍നിന്നും, സോര്‍, സിദോന്‍ എന്നീ സമുദ്രതീരത്തുള്ള പട്ടണങ്ങളില്‍നിന്നും യഹൂദ്യ ദേശങ്ങളിലെ മറ്റു പല സ്ഥലങ്ങളില്‍നിന്നും വലിയോരു കൂട്ടം ജനങ്ങള്‍ വന്നു.
\v 18 യേശുവിന്‍റെ ഉപദേശങ്ങള്‍ കേള്‍ക്കേണ്ടതിനും അവനാല്‍ അവരുടെ രോഗങ്ങള്‍ സൗഖ്യമാകേണ്ടതിനും ആണ് അവര്‍ വന്നത്. ദുരാത്‌മാക്കള്‍ കഷ്ടപ്പെടുത്തിയിരുന്നവരെയും അവന്‍ സൗഖ്യമാക്കി.
\v 19 അവന്‍ അവന്‍റെ ശക്തികൊണ്ട് എല്ലാവരേയും സൗഖ്യമാക്കുന്നതുകൊണ്ട് ജനക്കൂട്ടത്തില്‍ ഉള്ളവര്‍ എല്ലാവരും അവനെ തൊടുവാന്‍ ശ്രമിച്ചു.
\s5
\v 20 അപ്പോള്‍ അവന്‍ തന്‍റെ ശിഷ്യന്മാരെ നോക്കി പറഞ്ഞത്, "ദരിദ്രരായത് നിങ്ങള്‍ക്ക് ഏറെ നല്ലത് എന്തുകൊണ്ടെന്നാല്‍ ദൈവം നിങ്ങളെ ഭരിക്കുന്നു.
\v 21 ഇപ്പോള്‍ വിശക്കുന്നവരായ നിങ്ങള്‍ക്ക് ഏറെ നല്ലത് എന്തുകൊണ്ടെന്നാല്‍ നിങ്ങള്‍ക്കു ആവശ്യമുള്ളതെല്ലാം ദൈവം നല്‍കും. ഇപ്പോള്‍ കരയുന്നവരായ നിങ്ങള്‍ക്കു ഏറെ നല്ലത് എന്തുകൊണ്ടെന്നാല്‍ സന്തോഷത്തോടെ ചിരിക്കുവാന്‍ ദൈവം ഒരു ദിവസം ഒരുക്കും.
\s5
\v 22 നിങ്ങള്‍ മനുഷ്യപുത്രനെ പിന്‍പറ്റുന്നതുകൊണ്ട് മറ്റുള്ളവര്‍ നിങ്ങളെ വെറുക്കുന്നെങ്കില്‍ ഏറെ നല്ലത്, അവര്‍ നിങ്ങളെ തള്ളുകയും, നിങ്ങളെ അപമാനിക്കുകയും ദുഷിച്ചതെന്നു നിങ്ങളെപ്പറ്റി പറയുകയും ചെയ്യും.
\v 23 അതു സംഭവിക്കുമ്പോള്‍, സന്തോഷിക്കുവിന്‍! നിങ്ങള്‍ അധികം സന്തോഷിക്കുന്നതുകൊണ്ട് തുള്ളി ചാടുവിന്‍! ദൈവം നിങ്ങള്‍ക്കു വലിയോരു പ്രതിഫലം സ്വര്‍ഗ്ഗത്തില്‍ തരും! അവരുടെ പിതാക്കന്മാര്‍ വളരെ മുന്‍പ് ഇതുപോലെയുള്ള കാര്യങ്ങള്‍ തന്നെയാണ് ദൈവത്തിന്‍റെ പ്രവാചകന്മാരോടു ചെയ്തതെന്ന് മറന്നുപോകരുത്!
\s5
\v 24 എന്നാല്‍ സമ്പന്നരായ നിങ്ങളുടെ കാര്യം എത്ര സങ്കടകരമാണ്; നിങ്ങള്‍ക്കു ലഭിക്കേണ്ട എല്ലാ ആശ്വാസവും നിങ്ങളുടെ സമ്പത്ത് നിങ്ങള്‍ക്കു നല്കിയല്ലോ.
\v 25 ആവശ്യമുള്ളതെല്ലാം നിങ്ങള്‍ക്കുണ്ടെന്നു ചിന്തിക്കുന്നവരുടെ കാര്യം എത്ര സങ്കടകരമാണ്; ഈ കാര്യങ്ങള്‍ നിങ്ങള്‍ക്കു സംത്യപ്തി തരില്ല എന്നു നിങ്ങള്‍ തിരിച്ചറിയും. ഇപ്പോള്‍ സന്തോഷിക്കുന്നവരുടെ കാര്യം എത്ര സങ്കടകരമാണ്; പിന്നീട് നിങ്ങള്‍ ഞരങ്ങുകയും ദുഖിതരാവുകയും ചെയ്യും.
\s5
\v 26 എല്ലാവരും നിങ്ങളെപ്പറ്റി നല്ല കാര്യങ്ങള്‍ പറയുന്നത് എത്ര സങ്കടകരമാണ്. ഇതേരീതിയില്‍ അവരുടെ പിതാക്കന്മാരും ദൈവത്തിന്‍റെ പ്രവാചകന്മാരെന്ന് വ്യാജമായി അവകാശപ്പെട്ട മനുഷ്യരെക്കുറിച്ച് നല്ല കാര്യങ്ങള്‍ പറഞ്ഞിരുന്നു.
\s5
\v 27 "എന്നാല്‍, ഞാന്‍ എന്തു പറയുന്നു എന്നു ശ്രദ്ധിക്കുന്ന നിങ്ങളോരോരുത്തരോടും ഞാന്‍ ഇതു പറയുന്നു: നിങ്ങളുടെ സ്നേഹിതന്മാരെ മാത്രമല്ല നിങ്ങളുടെ ശത്രുക്കളെയും സ്നേഹിപ്പിന്‍! നിങ്ങളെ വെറുക്കുന്നവര്‍ക്ക് നല്ല കാര്യങ്ങള്‍ ചെയ്യുവിന്‍!
\v 28 നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിപ്പാന്‍ ദൈവത്തോടു പറയുവിന്‍! നിങ്ങളോടു മോശമായി പെരുമാറിയവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിപ്പിന്‍!
\s5
\v 29 നിങ്ങളുടെ ഒരു കവിളത്ത് ആരെങ്കിലും അടിച്ചുകൊണ്ട് അപമാനിക്കുന്നു എങ്കില്‍, മറുകവിളത്ത് അടിക്കേണ്ടുന്നതിനു മുഖം തിരിക്കുക. നിങ്ങളുടെ പുറം കുപ്പായം ആരെങ്കിലും എടുത്താല്‍ നിങ്ങളുടെ ഉടുപ്പും കൂടെ അവനു നല്‍കുക.
\v 30 നിങ്ങളോടു ചോദിക്കുന്നവര്‍ക്ക് എന്തെങ്കിലും നല്‍കുക. നിങ്ങളുടെ സാധനങ്ങള്‍ അവനു നല്കുവാന്‍ പറഞ്ഞ് ആരെങ്കിലും ആവശ്യപ്പെട്ടാല്‍, അവയെല്ലാം തിരിച്ചു തരുവാന്‍ ആവശ്യപ്പെടരുത്.
\s5
\v 31 മറ്റുള്ളവര്‍ ഏതു രീതിയില്‍ നിങ്ങളോടു പ്രവൃത്തിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ അതേ രീതിയില്‍ നിങ്ങള്‍ അവരോടു പ്രവൃത്തിപ്പീന്‍.
\v 32 നിങ്ങളെ സ്നേഹിക്കുന്നവരെ മാത്രം നിങ്ങള്‍ സ്നേഹിച്ചാല്‍, അങ്ങനെ ചെയ്യുന്നതിലൂടെ ദൈവം നിങ്ങളെ പ്രശംസിക്കുമെന്ന് പ്രതീക്ഷിക്കരുത്, എന്തുകൊണ്ടെന്നാല്‍ പാപികളും തങ്ങളെ സ്നേഹിക്കുന്നവരെ മാത്രം സ്നേഹിക്കുന്നു.
\v 33 നിങ്ങള്‍ക്കു നല്ല കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്കു മാത്രം നിങ്ങള്‍ നല്ല കാര്യങ്ങള്‍ ചെയ്താല്‍, അങ്ങനെ ചെയ്യുന്നതുകൊണ്ട് ദൈവം പ്രതിഫലം തരുമെന്നു പ്രതീക്ഷിക്കരുത്, എന്തുകൊണ്ടെന്നാല്‍ പാപികളും അങ്ങനെ ചെയ്യുന്നു.
\v 34 നിങ്ങളുടെ വസ്തുവോ പണമോ നിങ്ങള്‍ക്കു തിരിച്ചു നല്‍കും എന്നുള്ളവര്‍ക്ക് കടം കൊടുത്താല്‍, അതു ചെയ്യുന്നതിലൂടെ ദൈവം പ്രതിഫലം തരും എന്നു പ്രതീക്ഷിക്കരുത്! പാപികളും മറ്റു പാപികള്‍ക്കു കടം കൊടുക്കുന്നു, എന്തുകൊണ്ടെന്നാല്‍ അവര്‍ക്കെല്ലാം തിരിച്ചു കിട്ടുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു.
\s5
\v 35 പകരം, നിങ്ങളുടെ ശത്രുവിനെ സ്നേഹിപ്പീന്‍! അവര്‍ക്കു വേണ്ടി നല്ല കാര്യങ്ങള്‍ ചെയ്യുവീന്‍‍! ഒന്നും തിരിച്ചു ലഭിക്കും എന്നു പ്രതീക്ഷിക്കാതെ അവര്‍ക്കു കടം കൊടുപ്പീന്‍! അപ്പോള്‍ ദൈവം നിങ്ങള്‍ക്കു വലിയ പ്രതിഫലം നല്‍കും. അങ്ങനെ നിങ്ങള്‍ അത്യുന്നതനായ ദൈവത്തിന്‍റെ പുത്രന്മാര്‍ ആകുകയും ചെയ്യും, എന്തുകൊണ്ടെന്നാല്‍ ദൈവം ദുഷ്ടരോടും നന്ദിയില്ലാത്തവരോടും ദയാലുവാകുന്നു.
\v 36 അതുകൊണ്ട് സ്വര്‍ഗ്ഗസ്ഥനായ പിതാവ് ജനങ്ങളോടു ദയയോടെ പ്രവര്‍ത്തിച്ചതുപോലെ നിങ്ങള്‍ മറ്റുള്ളവരോടു ദയയോടെ പ്രവര്‍ത്തിപ്പിന്‍.
\s5
\v 37 ആളുകളെ പരുഷമായി വിമര്‍ശിക്കരുത്, അങ്ങനെയാണെങ്കില്‍ ദൈവം നിങ്ങളെയും പരുഷമായി വിമര്‍ശിക്കുകയില്ല. മറ്റുള്ളവരെ വിധിക്കരുത്, അപ്പോള്‍ അവന്‍ നിങ്ങളെയും വിധിക്കില്ല. മറ്റുള്ളവര്‍ ചെയ്ത ദുഷിച്ച കാര്യങ്ങള്‍ നിങ്ങള്‍ അവരോടു ക്ഷമിച്ചാല്‍ ദൈവം നിങ്ങളോടും ക്ഷമിക്കും.
\s5
\v 38 മറ്റുള്ളവര്‍ക്ക് നല്ല കാര്യങ്ങള്‍ നല്‍കുക, അപ്പോള്‍ ദൈവം നല്ല കാര്യങ്ങള്‍ നിങ്ങള്‍ക്കു നല്‍കും. അത് ഒരു കൊട്ട നിറയെ ഔദാര്യമായി ധാന്യം നിറഞ്ഞു കവിഞ്ഞ് തുളുമ്പി പോകത്തക്കവണ്ണം അമര്‍ത്തി കുലുക്കി അവന്‍ നിങ്ങള്‍ക്ക് തരുന്നതുപോലെ ആയിരിക്കും. നിങ്ങള്‍ മറ്റുള്ളവരെ വിധിക്കുന്നതിനോ അനുഗ്രഹിക്കുന്നതിനോ ഉപയോഗിക്കുന്ന അതേ മാനദണ്ഡം ഉപയോഗിച്ചു തന്നെ നിങ്ങളെയും ദൈവം വിധിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുമെന്നുള്ള കാര്യം ഓര്‍ത്തുകൊള്‍ക.
\s5
\v 39 അവന്‍ തന്‍റെ ശിഷ്യന്‍ന്മാര്‍ക്ക് ഈ ഉപമയും നല്‍കി: "അന്ധനായ മനുഷ്യന്‍ മറ്റൊരു അന്ധനായ മനുഷ്യനെ വഴികാട്ടാന്‍ ശ്രമിക്കാറില്ല. അവന്‍ അതു ചെയ്താല്‍, അവര്‍ രണ്ടു പേരും കുഴിയില്‍ വീഴും!
\v 40 ഒരു ശിഷ്യനും അവന്‍റെ ഗുരുവിനേക്കാള്‍ വലിയവനല്ല. പക്ഷേ അവന്‍ ശിക്ഷണത്തില്‍ പൂര്‍ണനാകുമ്പോള്‍, അവന്‍ അവന്‍റെ ഗുരുവിനെപ്പോലെയാകും. അതുകൊണ്ട് നിങ്ങള്‍ എന്നെപ്പോലെയാകുവിന്‍.
\s5
\v 41 നിങ്ങളിലാരും മറ്റുള്ളവരുടെ ചെറിയ തെറ്റുകളില്‍പ്പോലും താല്‍പര്യമെടുക്കരുത്. അതു നിങ്ങളുടെ കണ്ണില്‍ വലിയ തടികഷണം ഉണ്ടായിട്ടും ശ്രദ്ധിക്കാതെ മറ്റു വ്യക്തികളുടെ കണ്ണിലെ ഒരു ചെറിയ വൈക്കോല്‍ പൊടി ശ്രദ്ധിക്കുന്നതു പോലെയാണ്.
\v 42 നിന്‍റെ കണ്ണിലെ തടികഷണം ശ്രദ്ധിക്കാതെ, സ്നേഹിതാ, ഞാന്‍ നിന്‍റെ കണ്ണില്‍നിന്നു പൊടി എടുത്തു കളയട്ടെ എന്നു നീ പറയരുത്! അങ്ങനെ ചെയ്താല്‍ നീ ഒരു കപടഭക്തിക്കാരനാണ്. നീ ആദ്യം സ്വയം പാപം ചെയ്യുന്നതു നിര്‍ത്തുക. അതു നിന്‍റെ കണ്ണില്‍ നിന്നു തടികഷണം നീക്കം ചെയ്യുന്നതു പോലെയാണ്. അതിന്‍റെ ഫലമായി, നിനക്ക് ആത്മീക പ്രകാശനം ലഭിക്കുകയും മറ്റുള്ളവരെ അവരുടെ തെറ്റുകളില്‍നിന്നു സ്വതന്ത്രരാക്കുവാന്‍ സഹായിക്കുകയും ചെയുക എന്നത് അവന്‍റെ കണ്ണില്‍ നിന്നു പൊടി നീക്കം ചെയ്യുന്നതുപോലെയാണ്.
\s5
\v 43 എല്ലാവരും അറിയുന്നതുപോലെ ആരോഗ്യമുള്ള വൃക്ഷങ്ങള്‍ മോശമായ ഫലം കായ്ക്കാറില്ല മാത്രമല്ല ആരോഗ്യമില്ലാത്ത വൃക്ഷങ്ങള്‍ നല്ല ഫലം കായ്ക്കാറില്ല.
\v 44 ഏതൊരുവനും ഏതു തരത്തിലുള്ള വൃക്ഷമാണെന്ന് അതിന്‍റെ ഫലം നോക്കിക്കഴിഞ്ഞാല്‍ പറയാന്‍ കഴിയും. ഉദാഹരണത്തിന്, ഒരു മുള്‍ച്ചെടിയില്‍നിന്ന് അത്തിപ്പഴവും ഞാറച്ചെടിയില്‍നിന്ന് മുന്തരിപ്പഴവും കായ്ക്കാറില്ല. ഇതേരീതിയില്‍ ഒരു മനുഷ്യന്‍ ചെയ്യുന്നതു നോക്കിയാല്‍ ആ വ്യക്തിയുടെ ഉള്ള് എങ്ങനെയുള്ളതാണെന്നു മനസിലാക്കാന്‍ എളുപ്പമാണ്.
\s5
\v 45 നല്ല ആളുകള്‍ നല്ല പ്രവൃത്തികള്‍ ചെയ്യുന്നു അത് കാണിക്കുന്നത് അവര്‍ നല്ല കാര്യങ്ങളെ ചിന്തിക്കുന്നുവെന്നും അതുപോലെ തിന്മ നിറഞ്ഞ ആളുകള്‍ തിന്മ പ്രവൃത്തിക്കുമ്പോള്‍ അവര്‍ തിന്മ നിറഞ്ഞ കാര്യങ്ങള്‍ ചിന്തിക്കുന്നുവെന്നും കാണിക്കുന്നു. അവര്‍ അവരുടെ മനസ്സില്‍ എന്തിനെക്കുറിച്ചു ചിന്തിക്കുന്നുവോ അതനുസരിച്ച് അവര്‍ സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യും.
\s5
\v 46 യേശു ജനങ്ങളോടു പറഞ്ഞു, "ഞാന്‍ ചെയ്യേണമെന്നു നിങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ അനുസരിക്കാതിരിക്കുമ്പോള്‍ എന്തിനാണ് നിങ്ങള്‍ എന്നെ 'കര്‍ത്താവേ' എന്നു വിളിക്കുന്നത്‌?
\v 47 എന്‍റെ അടുക്കല്‍ വരികയും, എന്‍റെ ഉപദേശങ്ങള്‍ കേള്‍ക്കുകയും അവയെ അനുസരിക്കുകയും ചെയ്യുന്ന ആളുകള്‍ എങ്ങനെയുള്ളവരാണെന്ന് ഞാന്‍ നിങ്ങളോടു പറയാം.
\v 48 തന്‍റെ വീട് പണിയേണ്ടതിന് നിലത്ത് ആഴത്തില്‍ കുഴിച്ചു ഉറപ്പുള്ള പാറമേല്‍ തന്‍റെ വീടിനു അടിസ്ഥാനം ഇട്ടെന്നു ഉറപ്പുവരുത്തിയ മനുഷ്യനെപ്പോലെ ആയിരിക്കും. വെള്ളപ്പൊക്കവും മലവെള്ള പ്രവാഹവും ഉണ്ടായിട്ട് വെള്ളം വീടിനു നേരെ അടിച്ചു. പക്ഷേ വീട് ഉറപ്പുള്ള അടിസ്ഥാനത്തിന്‍മേല്‍ പണിതിരുന്നതുകൊണ്ട്, ജലപ്രവാഹത്തിനു വീടിനെ കുലുക്കാന്‍ കഴിഞ്ഞില്ല.
\s5
\v 49 എന്‍റെ പഠിപ്പിക്കലുകള്‍ കേട്ടിട്ടും അനുസരിക്കാത്ത ആളുകള്‍ ഉയര്‍ന്ന പ്രദേശത്ത് അടിസ്ഥാനം ഇല്ലാതെ വീട് പണിത മനുഷ്യനെപ്പോലെയാണ്. നദിയില്‍ വെള്ളം പൊങ്ങിയപ്പോള്‍ പെട്ടെന്നു വീട് തകരുകയും പൂര്‍ണമായി നശിക്കുകയും ചെയ്തു".
\s5
\c 7
\p
\v 1 യേശു ജനങ്ങളോടു സംസാരിച്ചു തീര്‍ന്നപ്പോള്‍ അവന്‍ കഫര്‍ന്നഹൂം പട്ടണത്തിലേക്കു പോയി
\s5
\v 2 ആ പട്ടണത്തിലെ റോമന്‍ പട്ടാളത്തിലുള്ള ഒരു ശതാധിപന് ഏറ്റവും പ്രിയപ്പെട്ട ഒരു അടിമ ഉണ്ടായിരുന്നു. ഈ ദാസന്‍ രോഗം പിടിച്ചു മരണാസന്നനായി തീര്‍ന്നു.
\v 3 ശതാധിപന്‍ യേശുവിനെക്കുറിച്ച് കേട്ടപ്പോള്‍ അവന്‍റെ അടിമയെ സൗഖ്യമാക്കേണ്ടതിനു തന്‍റെ അടുക്കല്‍ വരുവാന്‍ ചില യഹൂദാ മൂപ്പന്മാരെ അവന്‍റെ അടുക്കല്‍ അയച്ചു.
\v 4 അവര്‍ യേശുവിന്‍റെ അടുക്കല്‍ വന്നപ്പോള്‍ ശതാധിപന്‍റെ ദാസനെ സഹായിക്കേണമെന്നു അവര്‍ ആത്മാര്‍ത്ഥമായി അവനോട് അപേക്ഷിച്ചു. നീ ഇതു അവനുവേണ്ടി ചെയ്യുവാന്‍ അവന്‍ അര്‍ഹതയുള്ളവനാണെന്ന് അവര്‍ പറഞ്ഞു.
\v 5 "എന്തുകൊണ്ടെന്നാല്‍ അവന്‍ നമ്മുടെ ആളുകളെ സ്നേഹിക്കുകയും ഞങ്ങള്‍ക്കുവേണ്ടി പള്ളിയും പണിതു തന്നിരിക്കുന്നു
\s5
\v 6 അതിനാല്‍ യേശു അവരോടുകൂടെ ഉദ്യോഗസ്ഥന്‍റെ വീട്ടിലേക്ക് പോയി. അവന്‍ ഏതാണ്ട് അതിനോട് അടുത്തപ്പോള്‍, ഉദ്യോഗസ്ഥന്‍ ചില സ്നേഹിതരെ ഈ സന്ദേശം നല്‍കുവാനായി യേശുവിന്‍റെ അടുക്കലേക്ക് അയച്ചു. "കര്‍ത്താവേ ഇനിയും നിന്നെത്തന്നെ ബുദ്ധിമുട്ടിക്കേണ്ട നീ എന്‍റെ വീട്ടില്‍ വരുവാന്‍ ഞാന്‍ യോഗ്യനല്ല.
\v 7 ഞാന്‍ നിന്‍റെ അടുക്കല്‍ വരുവാന്‍ യോഗ്യനെന്ന് ഞാന്‍ തന്നെ ചിന്തിക്കുന്നില്ല. നീ ഒരു വാക്ക് പറഞ്ഞാല്‍ എന്‍റെ ദാസന് സൗഖ്യമാകും.
\v 8 എനിക്കറിയാം നിന്നെക്കൊണ്ട് ഇതു ചെയ്യാന്‍ സാധിക്കും കാരണം എന്‍റെ മേലുദ്യോഗസ്ഥരുടെ കല്പന നിശ്ചയമായി അനുസരിക്കുവാന്‍ സന്നദ്ധതയുള്ള മനുഷ്യനാണ് ഞാന്‍, എന്‍റെ കല്പനകള്‍ നിര്‍ബന്ധമായും അനുസരിക്കേണ്ട പട്ടാളക്കാര്‍ എനിക്കും ഉണ്ട്. ഞാന്‍ അവരില്‍ ഒരുവനോട്, 'പോക!', എന്നു പറഞ്ഞാല്‍ അവന്‍ പോകുന്നു മറ്റൊരുവനോട്, 'വരിക!', എന്നുപറഞ്ഞാല്‍ അവന്‍ വരുന്നു. എന്‍റെ ദാസനോട്, 'ഇതു ചെയ്ക!', എന്നു പറഞ്ഞാല്‍ അവന്‍ അതു ചെയ്യുന്നു."
\s5
\v 9 ഉദ്യോഗസ്ഥന്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ടപ്പോള്‍ യേശു അത്ഭുതപ്പെട്ടു. പിന്നെ അവന്‍ അവനോടുകൂടെ ഉണ്ടായിരുന്ന ജനക്കൂട്ടത്തിനു നേരെ തിരിഞ്ഞു പറഞ്ഞത്," ഈ വിജാതീയന്‍റെ വിശ്വാസം പോലെ ഞാന്‍ ഒരു യിസ്രായേല്യനിലും കണ്ടിട്ടില്ല!"
\v 10 ശതാധിപന്‍റെ ഭവനത്തിലേക്ക്‌ അവര്‍ മടങ്ങി വന്നപ്പോള്‍, അവര്‍ ആ അടിമയെ നല്ല ആരോഗ്യത്തോടെ കണ്ടു.
\s5
\v 11 അതിനുശേഷം വളരെ പെട്ടെന്ന്, യേശു നയിന്‍ പട്ടണത്തിലേക്കു യാത്ര തിരിച്ചു. അവന്‍റെ ശിഷ്യന്‍മാരും വലിയൊരുകൂട്ടം ജനവും അവനോടുകൂടെ പോയി.
\v 12 യേശു പട്ടണവാതിലിനോട് അടുത്തു വന്നപ്പോള്‍ മരിച്ച ഒരു മനുഷ്യനെ ചുമന്നുകൊണ്ട് ഒരു വലിയ ജനക്കൂട്ടം പട്ടണത്തിനു പുറത്തേക്കു വരുന്നത് അവന്‍ കണ്ടു. അവന്‍റെ അമ്മ ഒരു വിധവയായിരുന്നു, അവന്‍ അവള്‍ക്ക് ഏകമകന്‍ ആയിരുന്നു. അവള്‍ മകനെ അടക്കുവാന്‍ അവരോടൊപ്പം പോകുകയായിരുന്നു.
\v 13 കര്‍ത്താവ് അവളെ കണ്ടപ്പോള്‍, മനസലിവു തോന്നി അവളോടു പറഞ്ഞത്, "കരയേണ്ട!"
\v 14 അവന്‍ അവരുടെ അടുത്തു വന്നു ശരീരം കിടത്തിയിരുന്ന മഞ്ചത്തിന്‍മേല്‍ തൊട്ടു. ചുമന്നിരുന്ന ആളുകള്‍ നിന്നു. അവന്‍ പറഞ്ഞത്, "ബാല്യക്കാരാ എഴുന്നേല്‍ക്ക എന്നു ഞാന്‍ നിന്നോടു പറയുന്നു!"
\v 15 ഉടനെ ആ മനുഷ്യന്‍ എഴുന്നേറ്റിരുന്നു സംസാരിപ്പാന്‍ തുടങ്ങി! അപ്പോള്‍ യേശു അവനെ അവന്‍റെ അമ്മക്ക് തിരികെ നല്‍കി.
\s5
\v 16 അവിടെ ഉണ്ടായിരുന്ന എല്ലാവരും വിസ്മയിച്ചു. അവര്‍ ദൈവത്തെ മഹത്വപ്പെടുത്തി തമ്മില്‍ തമ്മില്‍ പറഞ്ഞത്, "ഒരു വലിയ പ്രവാചകന്‍ നമ്മുടെ ഇടയില്‍ വന്നിരിക്കുന്നു, ദൈവം തന്‍റെ ജനത്തെ കരുതുവാന്‍ വന്നിരിക്കുന്നു!"
\v 17 യേശു ചെയ്തതിനെക്കുറിച്ചുള്ള ഈ വാര്‍ത്ത യഹൂദ്യ ദേശത്തെല്ലായിടത്തും ചുറ്റുപാടുമുള്ള സ്ഥലങ്ങളിലും പരന്നു.
\s5
\v 18-19 സ്നാപകയോഹന്നാന്‍റെ ശിഷ്യന്മാര്‍ ഈ കാര്യങ്ങളെ ക്കുറിച്ച് അവനോടു പറഞ്ഞു. അപ്പോള്‍ യോഹന്നാന്‍ തന്‍റെ രണ്ടു ശിഷ്യന്മാരെ വിളിച്ച് അവരോടു പറഞ്ഞു നിങ്ങള്‍ കര്‍ത്താവിന്‍റെ അടുക്കല്‍ പോയി അവനോടു ചോദിക്കുക: "ദൈവം വാഗ്ദത്തം ചെയ്ത വരുവാനുള്ളവന്‍ നീ തന്നെയോ, അതോ ഞങ്ങള്‍ മറ്റൊരുവനെ പ്രതീക്ഷിക്കണമോ?"
\v 20 ആ രണ്ടു മനുഷ്യര്‍ യേശുവിന്‍റെ അടുക്കല്‍ വന്നു പറഞ്ഞത്, "ദൈവം വാഗ്ദത്തം ചെയ്ത വരുവാനുള്ളവന്‍ നീ തന്നെയോ? അതോ ഞങ്ങള്‍ മറ്റൊരുവനെ പ്രതീക്ഷിക്കണമോ?" എന്നു നിന്നോടു ചോദിപ്പാന്‍ യോഹന്നാന്‍ സ്നാപകന്‍ ഞങ്ങളെ അയച്ചിരിക്കുന്നു.
\s5
\v 21 അതേസമയം യേശു, അനേകം ആളുകളെ രോഗങ്ങളില്‍നിന്നും, കടുത്ത വ്യാധികളില്‍നിന്നും ദുരാത്മാ ക്കളില്‍നിന്നും സൗഖ്യമാക്കിക്കൊണ്ടിരുന്നു. അതോടോപ്പം അവന്‍ അനേകം അന്ധന്‍മാരെ സൗഖ്യമാക്കുകയും അവര്‍ കാഴ്ച പ്രാപിക്കുകയും ചെയ്തു.
\v 22 അപ്പോള്‍ ആ രണ്ടു പേരോട് അവന്‍ ഉത്തരം പറഞ്ഞത്, "തിരിച്ചുപോയി നിങ്ങള്‍ കണ്ടതും കേട്ടതുമായ കാര്യങ്ങളെ യോഹന്നാനോട് അറിയിക്കുക. അന്ധരായവര്‍ കാണുന്നു. മുടന്തരായവര്‍ നടക്കുന്നു. ത്വക്ക് രോഗികള്‍ സൗഖ്യം പ്രാപിക്കുന്നു. ചെകിടരായവര്‍ കേള്‍ക്കുന്നു. മരിച്ചവര്‍ പിന്നെയും ജീവിക്കുന്നു, ദരിദ്രരായ ജനങ്ങളോടു സദ്വര്‍ത്തമാനം ഘോഷിക്കുന്നു.
\v 23 ഇതുകൂടെ അവനോടു പറക, "ഞാന്‍ ചെയ്യുന്ന കാര്യങ്ങള്‍ കാണുകയും ഞാന്‍ പഠിപ്പിക്കുന്നതു കേള്‍ക്കുകയും എന്നില്‍നിന്ന് അകന്നു പോകാതിരിക്കുകയും ചെയ്യുന്ന ഏവനെയും ദൈവം അനുഗ്രഹിക്കും".
\s5
\v 24 യോഹന്നാന്‍ അയച്ച ആളുകള്‍ പോയശേഷം, യേശു ജനക്കൂട്ടത്തോട്‌ യോഹന്നാനെക്കുറിച്ചുപറയാന്‍ ആരംഭിച്ചു. അവന്‍ പറഞ്ഞത്, "നിങ്ങള്‍ എന്തു കാണ്മാന്‍ മരുഭൂമിയിലേക്കു പോയി? കാറ്റിനാല്‍ ഇളകുന്ന ചെടിയുടെ ഇളം തണ്ടോ?
\v 25 എന്നാല്‍ നിങ്ങള്‍ എന്തു കാണുവാന്‍ പോയി? മനോഹരമായ വസ്ത്രം അണിഞ്ഞ മനുഷ്യനെയോ? നോക്കുക, വിശിഷ്ട വസ്ത്രങ്ങള്‍ അണിയുന്നവരും ഏറ്റവും മേല്‍ത്തരമായവ ഉള്ളവരും രാജാക്കന്മാരുടെ കൊട്ടാരത്തില്‍ അല്ലോ ഉള്ളത്?
\v 26 പിന്നെ നിങ്ങള്‍ എന്തു കാണ്മാന്‍ അവിടെ പോയി? ഒരു പ്രവാചകനെയോ? അതേ, ഒരു സാധാരണ പ്രവാചകനെക്കാള്‍ കൂടുതല്‍ പ്രാധാന്യം ഉള്ളവനാണ് യോഹന്നാന്‍ എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.
\s5
\v 27 പ്രവാചകന്മാര്‍ കാലങ്ങള്‍ക്കു മുന്‍പ് എഴുതിയത് ഇവനെ കുറിച്ചാകുന്നു: കാണുക, 'ഞാന്‍ നിനക്കു മുന്‍പായി എന്‍റെ സന്ദേശവാഹകനെ അയക്കുന്നു. നിന്‍റെ വരവിനുവേണ്ടി അവന്‍ ആളുകളെ ഒരുക്കും'.
\v 28 ഇതുവരെ ജീവിച്ചിരുന്നവരില്‍ യോഹന്നാനെക്കാള്‍ വലിയവന്‍ ആരുമില്ലെന്ന് ഞാന്‍ നിങ്ങളോടു പറയുന്നു. എന്നിരുന്നാലും ദൈവത്തോടൊപ്പം അവനായിരിക്കുന്നിടത്ത് വസിക്കുന്ന ഏറ്റവും നിസ്സാരരായിട്ടുള്ള ആളുകള്‍ യോഹന്നാനെക്കാള്‍ വലിയവരായിരിക്കും."
\s5
\v 29 യോഹന്നാനാല്‍ സ്നാനമേറ്റ ജനങ്ങളെല്ലാം യേശു പറഞ്ഞതു കേട്ടപ്പോള്‍—നികുതി പിരിവുകാര്‍ ഉള്‍പ്പെടെ—ദൈവം നീതിമാനായിരുന്നു എന്നവര്‍ സമ്മതിച്ചു.
\v 30 എന്നാല്‍ പരീശന്മാരും യഹൂദാ നിയമങ്ങളില്‍ സമര്‍ത്ഥരുമായവര്‍ യോഹന്നാനാല്‍ സ്നാനം ഏല്ക്കാതെ അവര്‍ തങ്ങളോടുള്ള ദൈവഹിതം നിരാകരിച്ചു.
\s5
\v 31 എന്നാല്‍ യേശു അവരോട്, "ഈ കാലത്ത് ജീവിക്കുന്ന ആളുകള്‍ എങ്ങനെ ഉള്ളവരാണ്? ഞാന്‍ നിങ്ങളോടു പറയാം.
\v 32 നിങ്ങള്‍ തുറസായ സ്ഥലത്ത് കളിക്കുന്ന കുട്ടികളെപ്പോലെയാണ്, "ഞങ്ങള്‍ നിങ്ങള്‍ക്കായി സന്തോഷകരമായ ഗാനങ്ങള്‍ ഓടക്കുഴലില്‍ വായിച്ചു പക്ഷേ നിങ്ങള്‍ നൃത്തം ചെയ്തില്ല! മാത്രമല്ല ഞങ്ങള്‍ നിങ്ങള്‍ക്കായി വിലാപഗാനം പാടി പക്ഷേ നിങ്ങള്‍ കരഞ്ഞില്ല!"
\s5
\v 33 ഇതേ പ്രകാരം, യോഹന്നാന്‍ സാധാരണ ആഹാരം കഴിക്കാതെയും, വീഞ്ഞ് കുടിക്കാതെയും നിങ്ങളുടെ അടുക്കല്‍ വന്നു, നിങ്ങള്‍ അവനെ തള്ളിക്കളഞ്ഞു പറഞ്ഞത്, 'ഒരു ഭൂതം അവനെ നിയന്ത്രിക്കുന്നു!'
\v 34 എന്നാല്‍ മനുഷ്യപുത്രന്‍ മറ്റുള്ളവര്‍ ചെയ്യുന്നതു പോലെ സാധാരണ ആഹാരം കഴിച്ചും വീഞ്ഞ് കുടിക്കയും ചെയ്തിട്ടും നിങ്ങള്‍ അവനെ തള്ളിക്കളഞ്ഞു പറഞ്ഞത്, നോക്കുക, 'ഈ മനുഷ്യന്‍ വളരെയധികം ആഹാരം കഴിക്കുകയും വളരെ വീഞ്ഞ് കുടിക്കുകയും പാപികളോടും നികുതി പിരിവുകാരോടും കൂടെ കൂട്ടു കൂടുകയും ചെയ്യുന്നു.
\v 35 ഞാനും യോഹന്നാനും ചെയുന്നതെല്ലാം യഥാര്‍ത്ഥമായ ജ്ഞാനത്തോടെയാണെന്ന് യഥാര്‍ത്ഥ ദൈവമക്കള്‍ തിരിച്ചറിയും.
\s5
\v 36 ഒരു ദിവസം ശീമോന്‍ എന്നു പേരുള്ള ഒരു പരീശന്‍ അവനോടുകൂടെ ആഹാരം കഴിക്കേണ്ടതിനു യേശുവിനെ ക്ഷണിച്ചു. യേശു ആ മനുഷ്യന്‍റെ ഭവനത്തില്‍ ചെന്ന് കഴിക്കേണ്ടതിനായി മേശയുടെ അരികെ ചരിഞ്ഞിരുന്നു.
\v 37 ഒരു വേശ്യയെന്നു പലര്‍ക്കും അറിയാവുന്ന ഒരു സ്ത്രീ ആ പട്ടണത്തില്‍ ഉണ്ടായിരുന്നു. യേശു പരീശന്‍റെ ഭവനത്തില്‍ ഭക്ഷണം കഴിക്കുന്നു എന്ന് അവള്‍ കേട്ടപ്പോള്‍, ഒരു കല്ഭരണി വാസന തൈലവുമായി അവള്‍ അവിടേക്കു പോയി.
\v 38 യേശു ചരിഞ്ഞിരുന്നു കഴിക്കുമ്പോള്‍ ആ സ്ത്രീ അവന്‍റെ പിന്നില്‍ കാലുകള്‍ക്കു അരികെ നിന്നിരുന്നു. അവള്‍ കരയുകയായിരുന്നു. അവളുടെ കണ്ണുനീര്‍ യേശുവിന്‍റെ കാല്‍ക്കല്‍ വീണ്. അവള്‍ തുടര്‍ച്ചയായി അവളുടെ തലമുടികൊണ്ട് അവന്‍റെ പാദങ്ങള്‍ തുടക്കുകയും, അവയെ ചുംബിക്കുകയും വാസനതൈലം പൂശുകയും ചെയ്തു.
\s5
\v 39 യേശുവിനെ ക്ഷണിച്ച പരീശന്‍ ആ സ്ത്രീ ചെയ്യുന്നതു കണ്ടപ്പോള്‍ അവന്‍ ചിന്തിച്ചു, "ഈ മനുഷ്യന്‍ യഥാര്‍ത്ഥത്തില്‍ ഒരു പ്രവാചകനായിരുന്നെങ്കില്‍ അവനെ തൊടുന്ന ഈ സ്ത്രീ ആരാണെന്നും, അവള്‍ എങ്ങനെയുള്ളവളെന്നും, അവള്‍ ഒരു പാപിയാണെന്നും അവന്‍ അറിഞ്ഞിരുന്നേനെ.
\v 40 പ്രത്യുത്തരമായി യേശു അവനോട്, "ശീമോന്‍, എനിക്കു ഒരു കാര്യം നിന്നോടു പറയാനുണ്ട്". അവന്‍ പറഞ്ഞു, "ഗുരോ, എന്താണത്?"
\s5
\v 41 യേശു അവനോടു ഈ കഥ പറഞ്ഞു. "ആളുകള്‍ക്ക് പണം കടം കൊടുക്കുന്ന ഇടപാടുള്ള ഒരു മനുഷ്യനോട് രണ്ടു പേര്‍ പണം കടപ്പെട്ടിരുന്നു. അവരിലൊരുവന്‍ അഞ്ഞൂറ് വെള്ളി നാണയവും, മറ്റവന്‍ അമ്പതു വെള്ളി നാണയവും കടപ്പെട്ടിരുന്നു.
\v 42 അവരില്‍ ആര്‍ക്കും കടപ്പെട്ടതു തിരികെ നല്‍കുവാന്‍ വകയില്ലായിരുന്നു. അതുകൊണ്ട് ആ മനുഷ്യന്‍ വളരെ ദയയോടെ പറഞ്ഞു, നിങ്ങള്‍ ഒന്നും തിരികെ നല്കേണ്ട. അപ്രകാരം, ആ രണ്ടു പേരില്‍ ആര്‍ ആ മനുഷ്യനെ അധികം സ്നേഹിക്കും?"
\v 43 ശീമോന്‍ മറുപടി പറഞ്ഞത്, ആരാണോ കൂടുതല്‍ പണം കടപ്പെട്ടിരിക്കുന്നത് അവന്‍ അവനെ അധികം സ്നേഹിക്കുമെന്ന് ഞാന്‍ ഊഹിക്കുന്നു." യേശു അവനോട്, "നീ പറഞ്ഞതു ശരി തന്നെ".
\s5
\v 44 പിന്നെ അവന്‍ സ്ത്രീയുടെ സമീപത്തേക്ക് തിരിഞ്ഞു ശീമോനോട് പറഞ്ഞത്, "ഈ സ്ത്രീ ചെയ്തതിനെക്കുറിച്ചു ചിന്തിക്കുക! ഞാന്‍ നിന്‍റെ ഭവനത്തിലേക്കു പ്രവേശിച്ചപ്പോള്‍ ആതിഥേയര്‍ അവരുടെ അതിഥികളെ സ്വീകരിക്കേണ്ട പതിവ് നീ ചെയ്തില്ല. എന്‍റെ കാല്‍ കഴുകുന്നതിനുവേണ്ടി നീ എനിക്ക് വെള്ളം തന്നില്ല, പക്ഷേ ഈ സ്ത്രീ അവളുടെ കണ്ണുനീര്‍ കൊണ്ട് എന്‍റെ കാല്‍ കഴുകുകയും അവളുടെ മുടികൊണ്ട്‌ കാലുകളെ തുടയ്ക്കുകയും ചെയ്തു.
\v 45 നീ എന്നെ ചുംബനം കൊണ്ടു വന്ദനം ചെയ്തില്ല, പക്ഷേ ഞാന്‍ ഇവിടെ വന്ന സമയം മുതല്‍ അവള്‍ എന്‍റെ കാലുകളെ ചുംബിക്കുന്നത് നിര്‍ത്തിയിട്ടില്ല.
\s5
\v 46 നീ എന്‍റെ തലയില്‍ ഒലിവെണ്ണ പൂശിയില്ല, പക്ഷേ അവള്‍ എന്‍റെ കാലുകളില്‍ വാസനതൈലം പൂശി.
\v 47 ആയതിനാല്‍ ഞാന്‍ നിന്നോടു പറയുന്നു, അവളുടെ അനേകം പാപങ്ങള്‍ ക്ഷമിക്കപ്പെട്ടതുകൊണ്ട് അവള്‍ എന്നെ അധികമായി സ്നേഹിക്കുന്നു. എന്നാല്‍ തന്നില്‍ അല്പ പാപം മാത്രമേ ഉള്ളുവെന്നും അതു ക്ഷമിക്കപ്പെട്ടിരിക്കുന്നു വെന്നും ചിന്തിക്കുന്ന ഒരുവന്‍, എന്നെ അല്പം മാത്രമേ സ്നേഹിയ്ക്കയുള്ളു.
\s5
\v 48 ശേഷം അവന്‍ ആ സ്ത്രീയോടു പറഞ്ഞു, "നിന്‍റെ പാപങ്ങള്‍ ക്ഷമിച്ചു കിട്ടിയിരിക്കുന്നു"!
\v 49 അവനോടുകൂടെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവര്‍ അന്യോന്യം പറഞ്ഞത്, "ഈ മനുഷ്യന്‍ ആരാണ് ഇവന് പാപങ്ങളെ ക്ഷമിക്കുവാന്‍ കഴിയുമെന്ന് ആരു പറഞ്ഞു?"
\v 50 പക്ഷേ യേശു ആ സ്ത്രീയോട് പറഞ്ഞത്, "നീ എന്നില്‍ വിശ്വസിച്ചതുകൊണ്ട് ദൈവം നിന്നെ രക്ഷിച്ചിരിക്കുന്നു. നീ പോകുന്നിടത്തൊക്കെയും ദൈവം നിനക്കു സമാധാനം നല്‍കട്ടെ!"
\s5
\c 8
\p
\v 1 അതിനുശേഷം, യേശുവും അവന്‍റെ പന്ത്രണ്ടു ശിഷ്യന്മാരും പല പട്ടണങ്ങളിലും ഗ്രാമങ്ങളിലുംകൂടി സഞ്ചരിച്ചു. അവര്‍ പോകയില്‍, ദൈവം രാജാവായി തന്നെത്താന്‍ വേഗത്തില്‍ വെളിപ്പെടുത്തുന്നു എന്ന സുവാര്‍ത്ത പ്രഖ്യാപിച്ചു കൊണ്ട് യേശു ജനങ്ങളോടു പ്രസംഗിച്ചു.
\v 2 ആ യാത്രയില്‍ അവരോടൊപ്പം, അവന്‍ രോഗത്തില്‍നിന്നും, അശുദ്ധാത്മാക്കളില്‍നിന്നും വിടുവിച്ച മറ്റ് അനവധി സ്ത്രീകളും ഉണ്ടായിരുന്നു. ഈ കൂട്ടത്തില്‍ അവന്‍ ഏഴ് അശുദ്ധാത്മാക്കളെ പുറത്താക്കിയ മഗ്ദല എന്ന ഗ്രാമത്തിലെ മറിയയും ഉണ്ടായിരുന്നു.
\v 3 ഹെരോദ് അന്തിപ്പാസ് രാജാവിന്‍റെ കാര്യസ്ഥനായ കൂസിന്‍റെ ഭാര്യ യോഹന്നയും; സൂസന്നയും മറ്റനേകരും ഉണ്ടായിരുന്നു. അവരില്‍ ചിലര്‍ അവരുടെ സ്വന്ത ധനം യേശുവിനും അവന്‍റെ ശിഷ്യന്മാര്‍ക്കും സഹായിപ്പാന്‍ കൊടുത്തു.
\s5
\v 4 ഒരു ദിവസം വലിയ ജനക്കൂട്ടം കൂടിവന്നു, കാരണം അനേകം ജനങ്ങള്‍ യേശുവിനെ കാണേണ്ടതിനു വിവിധ പട്ടണങ്ങളില്‍നിന്ന് യാത്ര ചെയ്തു എത്തിയിരുന്നു. തുടര്‍ന്ന് അവന്‍ അവരോട് ഈ കഥ പറഞ്ഞു:
\v 5 "ഒരു മനുഷ്യന്‍ ധാന്യവിത്തുകള്‍ നടേണ്ടതിന് തന്‍റെ വയലിലേക്കു പുറപ്പെട്ടു. അവന്‍ അവയെ മണ്ണില്‍ വിതറി, അവയില്‍ ചില വിത്തുകള്‍ നടക്കുന്ന വഴിയില്‍ വീണു. ഉടനെ ആളുകള്‍ അവയുടെ പുറത്തുകൂടെ നടക്കുകയും പക്ഷികള്‍ തിന്നുകയും ചെയ്തു.
\v 6 അവയില്‍ ചില വിത്തുകള്‍ കുറച്ച് മണ്ണുള്ള പാറ സ്ഥലത്ത് വീണു, അതുകൊണ്ട് അവ പെട്ടെന്നു വളര്‍ന്നു നനവില്ലാത്തതു കാരണം ചെടി ഉണങ്ങിപ്പോയി.
\s5
\v 7 അവയില്‍ ചില വിത്തുകള്‍ മുള്‍ച്ചെടികള്‍ ഉള്‍പ്പെട്ടിരുന്ന സ്ഥലത്തു വീണു. ധാന്യച്ചെടിയും മുള്‍ച്ചെടിയും ഒരുമിച്ചു വളര്‍ന്നു, പക്ഷേ മുള്‍ച്ചെടി അവയെ ഞെരുക്കി, അവയ്ക്കു വളരാന്‍ കഴിഞ്ഞില്ല.
\v 8 എന്നാല്‍, അവയില്‍ ചില വിത്തുകള്‍ വളക്കൂറുള്ള മണ്ണില്‍ വീണു, നൂറു കണക്കിനു വിത്തുകളെ ഉല്പാദിപ്പിക്കുവാന്‍ തക്കവണ്ണം അവ വളര്‍ന്നു." ഈ കാര്യങ്ങളെ പറഞ്ഞതിനു ശേഷം, യേശു അവരോടു വിളിച്ചു പറഞ്ഞത്, "ഞാന്‍ പറഞ്ഞതു കേട്ട നിങ്ങള്‍ എല്ലാവരും അതിനെ ശ്രദ്ധാപൂര്‍വ്വം ചിന്തിക്കണം."
\s5
\v 9 ഉടനെ യേശുവിന്‍റെ ശിഷ്യന്മാര്‍ കഥയുടെ അര്‍ത്ഥം അറിയേണ്ടതിന് അവനോടു ചോദിച്ചു.
\v 10 അവന്‍ പറഞ്ഞത്, എങ്ങനെയാണു ദൈവം രാജാവായി ഭരിക്കുവാന്‍ പോകുന്നത് എന്നുള്ള മറഞ്ഞിരിക്കുന്ന കാര്യങ്ങളെപ്പറ്റി അറിയുവാന്‍ ഒരു പ്രത്യേക അവകാശം നിങ്ങള്‍ക്കു ലഭിച്ചിരിക്കുന്നു. എന്നാല്‍ ഞാന്‍ എല്ലാവരോടും ഉപമകളില്‍ കൂടെ സംസാരിക്കും, അതുകൊണ്ട്; കാണുന്നവര്‍ എന്നു വരികിലും ഗ്രഹിക്കയില്ല, കേള്‍ക്കുന്നവര്‍ എന്നു വരികിലും മനസ്സിലാക്കുകയില്ല.
\s5
\v 11 ഇതാണ് കഥയുടെ അര്‍ത്ഥം: വിത്തുകള്‍ ദൈവവചനത്തെ പ്രതിനിധാനം ചെയ്യുന്നു.
\v 12 വഴിയരികില്‍ വീണ വിത്തുകള്‍ കാണിക്കുന്നത് ആളുകള്‍ ദൈവത്തിന്‍റെ വചനം കേള്‍ക്കുന്നു, എന്നാല്‍ പിന്നീട് പിശാച് വന്ന് അവരുടെ മനസ്സില്‍നിന്നും ഹൃദയത്തില്‍നിന്നും വചനം എടുത്തു കളയുന്നു. അതിന്‍റെ ഫലമായി അവര്‍ വിശ്വസിക്കുകയും രക്ഷപ്പെടുകയും ചെയ്യുന്നില്ല.
\v 13 പാറസ്ഥലത്തു വീണ വിത്തുകള്‍ കാണിക്കുന്നത്, ആളുകള്‍ വചനം കേള്‍ക്കുകയും അതു സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്യുന്നു; പക്ഷേ അവര്‍ക്ക് ആഴത്തിലുള്ള വേരുകള്‍ ഇല്ല. അതിന്‍റെ ഫലമായി അവര്‍ അല്‍പസമയത്തേക്ക് വിശ്വസിക്കുന്നു. പെട്ടെന്ന് ഒരു പ്രയാസമേറിയ കാര്യം അവര്‍ക്കു സംഭവിക്കുമ്പോള്‍, അവര്‍ ദൈവവചനം വിശ്വസിക്കുന്നത് നിര്‍ത്തും.
\s5
\v 14 മുള്‍ച്ചെടികള്‍ക്കിടയില്‍ വീണ വിത്തുകള്‍ കാണിക്കുന്നത് ആളുകള്‍ ദൈവത്തിന്‍റെ വചനം കേട്ട് ജീവിത യാത്രയില്‍ മുമ്പോട്ടു പോകുമ്പോള്‍, ചിന്താകുലങ്ങള്‍, സമ്പത്തുകള്‍ ഈ ജീവിതത്തിന്‍റെ ആനന്ദങ്ങള്‍ എന്നീ കാര്യങ്ങള്‍ അവരുടെ ജീവിതത്തില്‍ നിന്നു ദൈവവചനത്തെ തള്ളി പുറത്താക്കുന്നു. ഇതിന്‍റെ ഫലമായി അവര്‍ ആത്മീയ പക്വതയിലേക്ക് എത്തുന്നില്ല.
\v 15 വളക്കൂറുള്ള സ്ഥലത്തു വീണ വിത്തുകള്‍ കാണിക്കുന്നത്, ആളുകള്‍ ദൈവവചനം കേള്‍ക്കുകയും ബഹുമാനത്തോടും സത്യസന്ധമായ ഹ്യദയത്തോടുംകൂടെ സ്വീകരിക്കുകയും ചെയ്യുന്നു. അവര്‍ വചനം വിശ്വസിക്കാനും, അനുസരിക്കാനും പരിശ്രമം ചെയ്യുന്നതു കൊണ്ട് അവര്‍ നല്ല ആത്മീയഫലങ്ങള്‍ ഉളവാക്കുന്നു.
\s5
\v 16 വിളക്കു കത്തിച്ചശേഷം, ആളുകള്‍ കുട്ടകൊണ്ട് മൂടുകയോ, കിടക്കയുടെ അടിയിലോ വയ്ക്കാറില്ല. മറിച്ച് മുറിയിലേക്ക് പ്രവേശിക്കുന്ന എല്ലാവര്‍ക്കും അതിന്‍റെ പ്രകാശം കാണുവാന്‍ കഴിയേണ്ടതിനു വിളക്കുകാലിന്മേല്‍ അത്രേ വയ്ക്കുന്നത്. ഇതേപ്രകാരം ദൈവത്തിന്‍റെ സത്യത്തെ നിങ്ങള്‍ മറ്റുള്ളവരോടു പറയുകയും, അതുനിമിത്തം ഞാന്‍ അവര്‍ക്കു വേണ്ടി എന്ത് ചെയ്തു എന്ന് അവര്‍ അറിയുകയും ചെയ്യും.
\v 17 ഇപ്പോള്‍ മറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ എല്ലാം ഒരു ദിവസം ദൃശ്യമായിത്തീരുമെന്ന് ഇത് തെളിയിക്കുന്നു. ഇപ്പോള്‍ രഹസ്യമായ കാര്യങ്ങള്‍ എല്ലാം ഒരു ദിവസം തുറന്നു വരും.
\v 18 ആകയാല്‍ ഞാന്‍ നിങ്ങളോടു പറയുന്ന കാര്യങ്ങള്‍ വളരെ ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുമെന്നു ഉറപ്പുവരുത്തുക, എന്തുകൊണ്ടെന്നാല്‍ ദൈവം തന്‍റെ സത്യത്തെ വിശ്വസിക്കുന്നവര്‍ക്ക് കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കുവാനുള്ള പ്രാപ്തി നല്‍കും. എന്നാല്‍ വിശ്വസിക്കാത്തവര്‍ക്ക് അവര്‍ മനസ്സിലാക്കിയിട്ടുണ്ട് എന്നു ധരിച്ചിട്ടുള്ള ചെറിയ കാര്യങ്ങള്‍ പോലും മനസ്സിലാക്കുന്നതിനുള്ള കഴിവു നല്കുകയില്ല.
\s5
\v 19 ഒരു ദിവസം യേശുവിന്‍റെ അമ്മയും സഹോദരന്മാരും അവനെ കാണാന്‍ വന്നു. പക്ഷേ അവന്‍ ആയിരുന്ന വീട്ടില്‍ വലിയ ജനക്കൂട്ടം കാരണം അവന്‍റെ അടുക്കല്‍ വരുവാന്‍ കഴിഞ്ഞില്ല.
\v 20 അപ്പോള്‍ ആരോ ഒരുവന്‍ അവനോടു പറഞ്ഞു, "നിന്നെ കാണാന്‍ ആഗ്രഹിച്ചുകൊണ്ടു നിന്‍റെ അമ്മയും സഹോദരന്മാരും വെളിയില്‍ നില്‍ക്കുന്നു."
\v 21 പക്ഷേ അവന്‍ അവരോടു മറുപടി പറഞ്ഞു," ദൈവവചനം കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുന്നവര്‍ എനിക്ക് എന്‍റെ അമ്മയും സഹോദരന്മാരെയും പോലെ പ്രിയപ്പെട്ടവരാണ്.
\s5
\v 22 മറ്റൊരു ദിവസം യേശു തന്‍റെ ശിഷ്യന്മാരുമായി വഞ്ചിയില്‍ കയറി അവന്‍ അവരോടു പറഞ്ഞു, "നമുക്ക് തടാകത്തിന്‍റെ മറുവശത്തേക്ക് പോകാം." അങ്ങനെ അവര്‍ തടാകത്തിനു കുറുകെ യാത്ര ചെയ്യുവാന്‍ ആരംഭിച്ചു.
\v 23 അവര്‍ യാത്ര ചെയ്തുകൊണ്ടിരിക്കുമ്പോള്‍, യേശു ഉറങ്ങിപ്പോയി, അപ്പോള്‍ ശക്തമായ ഒരു കൊടുങ്കാറ്റ് തടാകത്തിന്മേല്‍ അടിച്ചു. പെട്ടെന്നു വഞ്ചി വെള്ളം കൊണ്ടു നിറഞ്ഞു, അവര്‍ അപകടത്തിലായി.
\s5
\v 24 അതിനാല്‍ യേശുവിന്‍റെ ശിഷ്യന്മാര്‍ അവന്‍റെ അടുക്കല്‍ വന്ന് അവനെ ഉണര്‍ത്തി. "ഗുരോ! ഗുരോ! നമ്മള്‍ മരിക്കാന്‍ പോകുന്നു! "എന്ന് അവര്‍ അവനോടു പറഞ്ഞു. പിന്നെ അവന്‍ എഴുന്നേറ്റു കാറ്റിനോടും, ഉഗ്രമായ തിരയോടും നില്ക്കാന്‍ കല്പിച്ചു, അവ നിലച്ചു. എല്ലാം ശാന്തമായി.
\v 25 അപ്പോള്‍ അവന്‍ അവരോടു പറഞ്ഞു, "നിങ്ങളുടെ വിശ്വാസം ഇത്ര ബലഹീനമായത് എന്ത്?" അവിടെയെന്താണ് സംഭവിച്ചതെന്ന് കണ്ട ശിഷ്യന്മാര്‍ അത്ഭുതപ്പെടുകയും ഭയപരവശരായി തീരുകയും ചെയ്തിരുന്നു. "കാറ്റിനോടും വെള്ളത്തോടും കല്പിക്കുകയും അവ അവനെ അനുസരിക്കുകയും ചെയ്യുന്ന ഇവന്‍ ആര്?" എന്നിങ്ങനെ ഒരുവന്‍ മറ്റൊരുവനോട് പറഞ്ഞു കൊണ്ടിരുന്നു.
\s5
\v 26 യേശുവും തന്‍റെ ശിഷ്യന്മാരും യാത്ര തുടരുകയും ഗലീല ജില്ലക്ക്എതിരെ തടാകത്തിന് അക്കരെ, ഗരസേന്യര്‍ താമസിക്കുന്ന സ്ഥലത്തു എത്തി.
\v 27 യേശു പടകില്‍നിന്ന് ആ സ്ഥലത്തേക്ക് ഇറങ്ങിയ ഉടനെ, ആ സ്ഥലത്തെ പട്ടണത്തില്‍നിന്നുള്ള ഒരു മനുഷ്യനെ അവന്‍ കണ്ടുമുട്ടി. ആ മനുഷ്യനില്‍ പിശാചുണ്ടായിരുന്നു. ദീര്‍ഘനാളുകള്‍ ഈ മനുഷ്യന്‍ വസ്ത്രങ്ങള്‍ ധരിക്കുകയോ വീട്ടില്‍ താമസിക്കുകയോ ചെയ്തിട്ടില്ല. മറിച്ച് ശ്മശാന ഗുഹകളില്‍ ആയിരുന്നു അവന്‍ പാര്‍ത്തത്‌.
\s5
\v 28 അവന്‍ യേശുവിനെ കണ്ടപ്പോള്‍, ഉറക്കെ നിലവിളിച്ചു, മുഖം താഴ്ത്തി അവന്‍റെ മുമ്പില്‍ കിടന്നുകൊണ്ട് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞത്, "യേശുവേ അത്യുന്നതനായ ദൈവത്തിന്‍റെ പുത്രാ നിനക്ക് എന്നോട് എന്തു കാര്യം, എന്നെ പീഡിപ്പിക്കരുതേ എന്നു ഞാന്‍ അപേക്ഷിക്കുന്നു!"
\v 29 അവനിലുള്ള അശുദ്ധാത്മാവിനോടു പുറത്തുവരുവാന്‍ യേശു കല്പിച്ചതുകൊണ്ടാണ് അവന്‍ ഇങ്ങനെ പറഞ്ഞത്. എന്നാലും ജനങ്ങള്‍ മുന്‍കരുതലിനായി ആ മനുഷ്യന്‍റെ കൈയിലും കാലിലും ചങ്ങല കൊണ്ടു ബന്ധിച്ചിരുന്നു, പല പ്രാവശ്യം അശുദ്ധാത്മാവ് ശക്തികൊണ്ട് അവനെ കീഴ്പ്പെടുത്തിയിരുന്നു. പിന്നെ ആ മനുഷ്യന്‍ ചങ്ങല പൊട്ടിച്ച്, അവനിലുള്ള അശുദ്ധാത്മാവ് അവനെ മരുഭൂമിയിലേക്ക് കൊണ്ടുപോകുമായിരുന്നു.
\s5
\v 30 അപ്പോള്‍ യേശു അവനോടു ചോദിച്ചു, "നിന്‍റെ പേരെന്താണ്?" അവന്‍ പറഞ്ഞു, "എന്‍റെ പേര് ആയിരങ്ങള്‍ എന്നാകുന്നു". അനേകം അശുദ്ധാത്മാക്കള്‍ ആ മനുഷ്യനില്‍ പ്രവേശിച്ചിരുന്ന കാരണത്താലാണ് അവന്‍ അങ്ങനെ പറഞ്ഞത്.
\v 31 ദൈവം അശുദ്ധാത്മാക്കളെ ശിക്ഷിക്കുന്ന ആഴമുള്ള കുഴിയിലേക്ക് അവരെ പോകാന്‍ കല്പിക്കരുതെന്ന് അശുദ്ധാത്മാക്കള്‍ തുടര്‍ച്ചയായി യേശുവിനോട് യാചിച്ചുകൊണ്ടിരുന്നു.
\s5
\v 32 അടുത്തുള്ള മലയുടെ അരികില്‍ ഒരു വലിയ കൂട്ടം പന്നികള്‍ മേഞ്ഞുകൊണ്ടിരുന്നു. അശുദ്ധാത്മാക്കള്‍ പന്നികളിലേക്കു പ്രവേശിക്കുന്നതിന് യേശുവിനോട് അനുവാദം ചോദിച്ചു, അവന്‍ അവയെ അനുവദിക്കുകയും ചെയ്തു.
\v 33 അങ്ങനെ ഭൂതങ്ങള്‍ മനുഷ്യനെ വിട്ടു പന്നികളില്‍ പ്രവേശിച്ചു, പന്നികൂട്ടം പാഞ്ഞ് തടാകത്തിന്‍റെ ആഴത്തില്‍ മുങ്ങിച്ചത്തു.
\s5
\v 34 പന്നികളെ മേയ്ച്ചിരുന്ന ആളുകള്‍ ഇത് സംഭവിച്ചത് കണ്ടപ്പോള്‍, അവര്‍ ഓടിപ്പോയി! കണ്ട കാര്യങ്ങളെപ്പറ്റി പട്ടണത്തിലും, ഗ്രാമപ്രദേശങ്ങളിലുമുള്ള ആളുകളോട് അറിയിച്ചു.
\v 35 എന്തു സംഭവിച്ചുവെന്ന് കാണ്മാന്‍ ജനങ്ങള്‍ പുറപ്പെട്ടു പോയി. പിന്നെ അവര്‍ യേശു ആയിരുന്ന ഇടത്ത് എത്തിയപ്പോള്‍, അശുദ്ധാത്മാവ് പുറത്തു പോയ മനുഷ്യന്‍ യേശുവിന്‍റെ കാല്ക്കല്‍ ഇരിക്കുന്നതും അവനില്‍നിന്നു കേള്‍ക്കുന്നതും അവര്‍ കണ്ടു. അവന്‍ വസ്ത്രം ധരിച്ചും, അവന്‍റെ മനസ്സ് സാധാരണ നിലയിലേക്കു വന്നതും അവര്‍ കണ്ടിട്ട്, വളരെ ഭയപരവശരായിത്തീര്‍ന്നു.
\s5
\v 36 അശുദ്ധാത്മാവ് ബാധിച്ച മനുഷ്യനെ യേശു എങ്ങനെയാണ് സൗഖ്യമാക്കിയതെന്ന് കണ്ടുനിന്നിരുന്ന ആളുകള്‍ കൂടിവന്നവരോടു പറഞ്ഞു.
\v 37 പിന്നെ ഗരസേന്യ ദേശത്തിന്‍റെ ചുറ്റുപാടും താമസിക്കുന്ന അനേകം ആളുകള്‍, അവര്‍ ഭയപ്പെട്ടിരുന്നതുകൊണ്ട് യേശുവിനോട് അവരുടെ സ്ഥലം വിട്ടുപോകുവാന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ തടാകത്തിന് അക്കരെ പോകേണ്ടതിന് യേശുവും ശിഷ്യന്മാരും പടകില്‍ കയറി.
\s5
\v 38 അവര്‍ പോകുന്നതിനു മുന്‍പ്, അശുദ്ധാത്മാവ് പുറത്താക്കപ്പെട്ട ആ മനുഷ്യന്‍ യേശുവിനോട് യാചിച്ചു പറഞ്ഞത്, "ദയവായി ഞാന്‍ നിന്‍റെ കൂടെ വന്നോട്ടെ!" പക്ഷേ യേശു ഇങ്ങനെ പറഞ്ഞ്‌ അവനെ അയച്ചു
\v 39 "വേണ്ട, ദൈവം നിനക്ക് എന്തു ചെയ്തു എന്ന കാര്യങ്ങളെ നിന്‍റെ ഭവനത്തില്‍ പോയി അവിടെയുള്ളവരോട് പറയുക!" അങ്ങനെ ആ മനുഷ്യന്‍ ദൈവം തനിക്കു ചെയ്ത കാര്യങ്ങളെ എല്ലാം പട്ടണങ്ങളിലും ജനങ്ങളോടും അറിയിച്ചു.
\s5
\v 40 പിന്നെ യേശുവും ശിഷ്യന്മാരും തടാകം കടന്ന് കഫര്‍ന്നഹൂമിലേക്ക് മടങ്ങിപ്പോയി അവിടെ വലിയോരു കൂട്ടം ജനം അവനുവേണ്ടി കാത്തുനിന്നിരുന്നു, അവര്‍ അവനെ സ്വീകരിച്ചു.
\v 41 ഉടനെ അവിടെ ഉള്ള പള്ളിയിലെ നേതാക്കന്മാരില്‍ ഒരുവനായ യായിറോസ് എന്നു പേരുള്ള ഒരു മനുഷ്യന്‍ യേശുവിന്‍റെ അടുക്കല്‍ വന്നു മുഖം താഴ്ത്തി അവന്‍റെ മുന്‍പില്‍ വീണു. യേശു അവന്‍റെ വീട്ടിലേക്കു വരേണ്ടതിന് അപേക്ഷിച്ചു.
\v 42 എന്തുകൊണ്ടെന്നാല്‍, പന്ത്രണ്ടു വയസ്സുള്ള അവന്‍റെ ഏക മകള്‍ മരണാസന്നയായിരുന്നു, യേശു അവളെ സൗഖ്യമാക്കണമെന്നു അവന്‍ ആഗ്രഹിച്ചു. എന്നാല്‍ യേശു പോകുവാന്‍ തുടങ്ങിയപ്പോള്‍, ഒരുപാട് ആളുകള്‍ അവന്‍റെ ചുറ്റും തടിച്ചുകൂടിയിരുന്നു.
\s5
\v 43 പന്ത്രണ്ടു വര്‍ഷമായി തുടര്‍ച്ചയായി രക്തസ്രാവം എന്ന രോഗമുള്ള ഒരു സ്ത്രീ ആ ജനക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. അവളെ സഹായിക്കുന്നതിന് അവള്‍ തന്‍റെ പണം മുഴുവനും വൈദ്യന്‍മാര്‍ക്ക് ചിലവഴിച്ചിരുന്നു. പക്ഷേ അവരിലാര്‍ക്കും അവളെ സൗഖ്യം ആക്കുവാന്‍ കഴിഞ്ഞില്ല.
\v 44 അവള്‍ യേശുവിന്‍റെ പുറകിലൂടെ വന്ന് അവന്‍റെ കുപ്പായത്തിന്‍റെ അരിക് തൊട്ടു. ഉടന്‍തന്നെ അവളുടെ രക്തസ്രാവം നിന്നു.
\s5
\v 45 യേശു ചോദിച്ചു, "എന്നെ തൊട്ടതാര്?" അവര്‍ അവനെ തൊട്ടില്ല എന്ന് യേശുവിന്‍റെ ചുറ്റുമുണ്ടായിരുന്ന എല്ലാവരും പറഞ്ഞു, പത്രൊസ് പറഞ്ഞത്, "ഗുരോ, അനേകം ആളുകള്‍ നിനക്കു ചുറ്റും തിക്കുകയും തിരക്കു കൂട്ടുകയും ചെയ്യുന്നു, അവരിലാരെങ്കിലുമായിരിക്കും നിന്നെ തൊട്ടത്!"
\v 46 അപ്പോള്‍ യേശു പറഞ്ഞത്, "ആരോ എന്നെ മനപൂര്‍വ്വം തൊട്ടു എന്ന് എനിക്കറിയാം, എന്തുകൊണ്ടെന്നാല്‍, ആ വ്യക്തിയെ സൗഖ്യമാക്കുവാന്‍ ശക്തി എന്നില്‍നിന്നു പുറപ്പെട്ടിരിക്കുന്നു.
\s5
\v 47 അവള്‍ക്കു ഒളുപ്പിക്കുവാന്‍ കഴിയില്ലെന്ന് സ്ത്രീ തിരിച്ചറിഞ്ഞപ്പോള്‍, അവള്‍ വിറച്ചുകൊണ്ട് അവന്‍റെ അടുക്കല്‍ വന്നു അവനു മുന്‍പില്‍ മുഖം കുനിച്ചു വീണു. മറ്റാളുകള്‍ ശ്രദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍, എന്തിനാണ് അവള്‍ അവനെ തൊട്ടതെന്നും, പെട്ടെന്ന് അവള്‍ക്കു സൗഖ്യം വന്നുവെന്നും അവള്‍ യേശുവിനോട് പറഞ്ഞു.
\v 48 യേശു അവളോടു പറഞ്ഞത്, "എന്‍റെ പ്രിയപ്പെട്ട സ്ത്രീയേ എനിക്ക് നിന്നെ സൗഖ്യമാക്കുവാന്‍ കഴിയുമെന്ന് നീ വിശ്വസിച്ചതുകൊണ്ട്, നീ ഇപ്പോള്‍ സൗഖ്യമുള്ളവളായിരിക്കുന്നു. ഇപ്പോള്‍ നീ പോക, ദൈവത്തിന്‍റെ സമാധാനം നിന്നോടു കൂടെയിരിക്കട്ടെ."
\s5
\v 49 അവന്‍ അവളോടു സംസാരിച്ചുകൊണ്ടിരിക്കയില്‍ തന്നെ, യായിറോസിന്‍റെ വീട്ടില്‍ നിന്ന് ഒരു മനുഷ്യന്‍ വന്ന് യായിറോസിനോട് പറഞ്ഞു, "നിന്‍റെ മകള്‍ മരിച്ചു. അതുകൊണ്ട് ഇനി ഗുരുവിനെ ബുദ്ധിമുട്ടിക്കേണ്ട!"
\v 50 യേശു ഇതു കേട്ടപ്പോള്‍ അവന്‍ യായിറോസിനോട് പറഞ്ഞു, "ഭയപ്പെടേണ്ട. എന്നില്‍ വിശ്വസിക്ക മാത്രം ചെയ്ക. നിന്‍റെ മകള്‍ വീണ്ടും ജീവിക്കും".
\s5
\v 51 അവന്‍ ആ വീടിന്‍റെ പരിസരത്ത് എത്തിയപ്പോള്‍, പത്രൊസിനെയും, യോഹന്നാനെയും, യാക്കോബിനെയും ആ പെണ്‍കുട്ടിയുടെ മാതാപിതാക്കളെയും അല്ലാതെ ആരെയും അവനോടൊപ്പം വീട്ടിനുള്ളില്‍ പോകാന്‍ യേശു അനുവദിച്ചില്ല.
\v 52 പെണ്‍കുട്ടി മരിച്ചതു കാരണം അവര്‍ വളരെ ദുഖത്തിലാണെന്ന് കാണിക്കേണ്ടതിന് അവിടെ ഉണ്ടായിരുന്ന എല്ലാ ആളുകളും ഉറക്കെ കരയുകയായിരുന്നു. എന്നാല്‍ യേശു അവരോടു പറഞ്ഞു, "കരയരുത്! അവള്‍ മരിച്ചിട്ടില്ല! അവള്‍ ഉറങ്ങുകയത്രേ!"
\v 53 അവരോ അവള്‍ മരിച്ചു എന്നറിഞ്ഞ്, അവനെ നോക്കി ചിരിച്ചു.
\s5
\v 54 പക്ഷേ യേശു അവളുടെ കൈ പിടിച്ച് അവളോടു പറഞ്ഞത്, "കുഞ്ഞേ എഴുന്നേല്‍ക്കുക"!
\v 55 പെട്ടെന്ന് അവളുടെ ആത്മാവ് അവളുടെ ശരീരത്തിലേക്ക് മടങ്ങി വന്ന് അവള്‍ എഴുന്നേറ്റു. "അവള്‍ക്കു വല്ലതും കഴിപ്പാന്‍ കൊടുപ്പിന്‍" എന്ന് യേശു അവരോടു പറഞ്ഞു.
\v 56 അവളുടെ മാതാപിതാക്കള്‍ അത്ഭുതപ്പെട്ടു, പക്ഷേ യേശു അവരോടു പറഞ്ഞത് ഈ സംഭവിച്ചത് ആരോടും പറയരുത്.
\s5
\c 9
\p
\v 1 പിന്നെ യേശു തന്‍റെ പന്ത്രണ്ടു ശിഷ്യന്മാരേയും വിളിച്ച് എല്ലാ തരത്തിലുള്ള ഭൂതങ്ങളെയും പുറത്താക്കുവാനും ആളുകളുടെ രോഗങ്ങള്‍ക്കു സൗഖ്യം കൊടുക്കുവാനുമുള്ള ശക്തിയും അധികാരവും നല്‍കി.
\v 2 ആളുകളെ സൗഖ്യമാക്കുവാനും എങ്ങനെയാണ് ദൈവം തന്നെത്താന്‍ രാജാവായി വെളിപ്പടുത്തുവാന്‍ പോകുന്നുവെന്നതിനെക്കുറിച്ചും പഠിപ്പിക്കേണ്ടതിന് അവന്‍ അവരെ അയച്ചു.
\s5
\v 3 അവര്‍ പോകുന്നതിനു മുന്‍പ്, അവന്‍ അവരോട്, "നിങ്ങളുടെ യാത്രയില്‍ കൂടെ കൊണ്ടുപോകുവാന്‍ ഒന്നും എടുക്കരുത്. ഊന്നുവടി, യാത്രാസഞ്ചി, ആഹാരം, പണം, ഇവയൊന്നും എടുക്കരുത്. അധികമായി ഒരു ഉടുപ്പുപോലും എടുക്കരുത്.
\v 4 ഏതെങ്കിലും ഭവനത്തില്‍ നിങ്ങള്‍ പ്രവേശിച്ചാല്‍, ആ പ്രദേശം വിടുന്നതു വരെ ആ ഭവനത്തില്‍ താമസിക്കുക.
\s5
\v 5 ഏതെങ്കിലും പട്ടണത്തിലെ ആളുകള്‍ നിങ്ങളെ സ്വീകരിച്ചില്ലെങ്കില്‍ പിന്നെ അവിടെ താമസം തുടരരുത്. അ പട്ടണം വിടുമ്പോള്‍, നിങ്ങളുടെ കാലില്‍ നിന്നു പൊടി തട്ടികളയുവിന്‍. നിങ്ങളെ തള്ളിയതിന് ഒരു മുന്നറിയിപ്പായി അതു ചെയ്യുക.
\v 6 പിന്നെ യേശുവിന്‍റെ ശിഷ്യന്‍മാര്‍ അവിടംവിട്ട് അനേക ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചു. അവര്‍ പോയ സ്ഥലങ്ങളിലെല്ലാം രോഗികളെ സൗഖ്യമാക്കുകയും ദൈവത്തില്‍ നിന്നുള്ള നല്ല സന്ദേശങ്ങളെക്കുറിച്ച് ജനങ്ങളോട് അറിയിക്കുകയും ചെയ്തു.
\s5
\v 7 ഗലീല ജില്ലയില്‍ ഭരണാധികാരിയായിരുന്ന ഹെരോദാവ്, സംഭവിച്ച എല്ലാ കാര്യങ്ങളെപ്പറ്റിയും കേട്ടു. യോഹന്നാന്‍ സ്നാപകന്‍ പിന്നെയും ജീവിച്ചിരിക്കുന്നു എന്നു ചില ആളുകള്‍ പറഞ്ഞു കേട്ടപ്പോള്‍ അവന്‍ പരിഭ്രമിച്ചു.
\v 8 ചില ആളുകള്‍ പറഞ്ഞു പ്രവാചകനായ ഏലീശ പിന്നെയും പ്രത്യക്ഷപ്പെട്ടിരിക്കുന്നു, മറ്റുചിലര്‍, പണ്ടുണ്ടായിരുന്ന പ്രവാചകന്മാരില്‍ ഒരുവന്‍ വീണ്ടും ജീവിച്ചിരിക്കുന്നു എന്ന് പറഞ്ഞു.
\v 9 പക്ഷേ ഹെരോദാവ് പറഞ്ഞത്, "ഇത് യോഹന്നാന്‍ ആയിരിക്കുകയില്ല, എന്തുകൊണ്ടെന്നാല്‍ ഞാന്‍ അവന്‍റെ തല വെട്ടിയതാണ്. പിന്നെ ഞാന്‍ ഈ കേള്‍ക്കുന്നതൊക്കെ ഏതു മനുഷ്യനെപ്പറ്റിയാണ്?" അവന്‍ യേശുവിനെ കാണേണ്ടതിനുള്ള വഴി അന്വേഷിച്ചുകൊണ്ടിരിന്നു.
\s5
\v 10 പിന്നെ അപ്പൊസ്തലന്മാര്‍ അവരുടെ യാത്രയ്ക്കുശേഷം, അവര്‍ ചെയ്ത കാര്യങ്ങളെപ്പറ്റിയെല്ലാം അവര്‍ യേശുവിനോട് പറഞ്ഞു. പിന്നെ അവന്‍ അവരെ മാത്രം കൂട്ടിക്കൊണ്ട് ബേത്‌സയിദ പട്ടണത്തിലേക്കു പോയി.
\v 11 പക്ഷേ ജനങ്ങള്‍ യേശു എങ്ങോട്ടു പോയി എന്ന് അറിഞ്ഞപ്പോള്‍, അവര്‍ അവനെ അവിടെവരെ പിന്തുടര്‍ന്നു. അവന്‍ അവരെ സ്വീകരിച്ച് എങ്ങനെയാണു ദൈവം രാജാവായി തന്നെത്തന്നെ കാണിക്കുവാന്‍ പോകുന്നതെന്നും, അവരോടു സംസാരിച്ചു, മാത്രമല്ല, സൗഖ്യം ആവശ്യമുള്ളവരെ അവന്‍ സൗഖ്യമാക്കി.
\s5
\v 12 ആ ദിവസം തീരാറായപ്പോള്‍, പന്ത്രണ്ടു ശിഷ്യന്മാര്‍ അവന്‍റെ അടുക്കല്‍ വന്ന് അവനോടു പറഞ്ഞത്, "നമ്മള്‍ ഈ വിജനമായ പ്രദേശത്തായതിനാല്‍ ദയവായി ഈ വലിയോരു പുരുഷാരത്തെ തൊട്ടടുത്ത ഗ്രാമങ്ങളില്‍നിന്നും ആഹാരം ലഭിക്കുന്നതിനും വയലുകളില്‍ താമസിക്കുവാന്‍ സ്ഥലം കണ്ടുപിടിക്കേണ്ടതിനും പറഞ്ഞയക്കേണം എന്നു പറഞ്ഞു."
\v 13 പക്ഷേ അവന്‍ അവരോടു പറഞ്ഞത്, "നിങ്ങള്‍ ഇവര്‍ക്ക് ഭക്ഷിപ്പാന്‍ എന്തെങ്കിലും കൊടുപ്പീന്‍!" അവര്‍ മറുപടി പറഞ്ഞു, "ഞങ്ങളുടെ കൈയില്‍ എല്ലാംകൂടെ അഞ്ചു ചെറിയ അപ്പവും രണ്ടു ചെറിയ മീനുമുണ്ട്. ഈ ജനത്തിനെല്ലാം വേണ്ടുവോളം ആഹാരം പോയി വാങ്ങാന്‍ കഴികയില്ല!"
\v 14 ഏകദേശം അയ്യായിരം പുരുഷന്മാര്‍ ഉള്ളതുകൊണ്ടാണ് അവര്‍ അങ്ങനെ പറഞ്ഞത്. പിന്നെ യേശു ശിഷ്യന്മാരോടു പറഞ്ഞത്, "ജനങ്ങളെ അമ്പതു പേരുള്ള ചെറിയ കൂട്ടങ്ങളായി ഇരുത്തുവിന്‍".
\s5
\v 15 ശിഷ്യന്‍മാര്‍ അപ്രകാരം ചെയ്യുകയും ജനങ്ങള്‍ എല്ലാം ഇരിക്കുകയും ചെയ്തു.
\v 16 പിന്നെ അവന്‍ അഞ്ചപ്പവും രണ്ടുമീനും എടുത്തു. അവന്‍ സ്വര്‍ഗ്ഗത്തിലേക്കു നോക്കി അവയ്ക്കുവേണ്ടി ദൈവത്തെ സ്തുതിച്ചു. പിന്നെ അവന്‍ അവയെ പല കഷണങ്ങളായി മുറിക്കുകയും ജനങ്ങള്‍ക്കു വിതരണം ചെയ്യുന്നതിനു വേണ്ടി ശിഷ്യന്മാര്‍ക്കു നല്‍കി.
\v 17 അവരെല്ലാം ഭക്ഷിക്കുകയും എല്ലാവര്‍ക്കും വേണ്ടുവോളം ഭക്ഷിക്കുവാന്‍ ഉണ്ടായിരുന്നു. പിന്നെ ശിഷ്യന്മാര്‍ ഭക്ഷണത്തിന്‍റെ ബാക്കി കഷണങ്ങള്‍ ശേഖരിക്കുകയും, പന്ത്രണ്ടു കുട്ടകളില്‍ നിറക്കുകയും ചെയ്തു.
\s5
\v 18 ഒരു ദിവസം യേശു സ്വകാര്യമായി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ അവന്‍റെ ശിഷ്യന്മാര്‍ വന്നു, അവന്‍ അവരോടു ചോദിച്ചു, "ജനക്കൂട്ടം എന്നെ ആര്‍ എന്നു പറയുന്നു?"
\v 19 അവര്‍ മറുപടി പറഞ്ഞു, "ചില ആളുകള്‍ നീ സ്നാപക യോഹന്നാന്‍ എന്നും, മറ്റു ചിലര്‍ നീ ഏലിയാവ് പ്രവാചകനെന്നും മറ്റുചിലര്‍ പറയുന്നത്പണ്ടുണ്ടായിരുന്ന പ്രവാചകന്മാരില്‍ ഒരുവന്‍ വീണ്ടും ജീവിച്ചിരിക്കുന്നു".
\s5
\v 20 അവന്‍ അവരോടു ചോദിച്ചു, "നിങ്ങളെ സംബന്ധിച്ച് എന്താണ്? നിങ്ങള്‍ എന്നെ ആരെന്നു പറയുന്നു? പത്രൊസ് മറുപടി പറഞ്ഞത്, "നീ ദൈവത്തില്‍ നിന്നു വന്ന മശിഹാ ആകുന്നു".
\v 21 ആരോടും പറയരുതെന്ന് യേശു അവര്‍ക്കു മുന്നറിയിപ്പ് നല്‍കി.
\v 22 പിന്നെ അവന്‍ പറഞ്ഞത്," ഞാന്‍ മനുഷ്യപുത്രന്‍, പലതും സഹിക്കുകയും, മൂപ്പന്മാരും, മഹാപുരോഹിതന്മാരും, യഹൂദ നിയമോപദേഷ്ടാക്കളും എന്നെ തള്ളിക്കളയുകയും, പിന്നെ ഞാന്‍ കൊല്ലപ്പെടുകയും ചെയ്യും, അതിനുശേഷം മൂന്നാം ദിവസം ഞാന്‍ ജീവങ്കലേക്കു മടങ്ങിവരും.
\s5
\v 23 പിന്നെ അവര്‍ എല്ലാവരോടുമായി അവന്‍ പറഞ്ഞത്, "നിങ്ങളിലാര്‍ക്കെങ്കിലും എന്‍റെ ശിഷ്യനായി എന്നെ അനുഗമിക്കണമെങ്കില്‍, നിങ്ങള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ മാത്രം ചെയ്താല്‍ പോരാ. ഉപരിയായി അനുദിനം കഷ്ടം സഹിക്കുവാന്‍ തയ്യാറാകണം, നിങ്ങളുടെ ജീവന്‍ വിട്ടു കൊടുക്കേണ്ടി വന്നാല്‍ പോലും.
\v 24 നിങ്ങള്‍ അതു തീര്‍ച്ചയായും ചെയ്യുക, എന്തുകൊണ്ടെന്നാല്‍ അവരവര്‍ക്ക് വേണ്ടി സ്വന്ത ജീവനെ സംരക്ഷിക്കുവാന്‍ ശ്രമിക്കുന്നവര്‍ക്ക് അത് എന്നന്നേക്കുമായി നഷ്ടപ്പെടും, എന്‍റെ ശിഷ്യനായി തീര്‍ന്നിട്ടു തങ്ങളുടെ ജീവനെ വിട്ടുകൊടുക്കുന്നു എങ്കില്‍ അവരുടെ ജീവനെ നിത്യമായി രക്ഷിക്കും.
\v 25 നിങ്ങള്‍ ഈ ലോകത്തില്‍വച്ച് എല്ലാം നേടിയിട്ട് ഒടുവില്‍ നിങ്ങള്‍ സ്വയം നഷ്ടപ്പെടുത്തുകയോ ഉപേക്ഷിക്കുകയോ ചെയ്‌താല്‍ നിങ്ങള്‍ക്ക് എന്ത് പ്രയോജനമാണ് ഉള്ളത്?
\s5
\v 26 എന്‍റെ സന്ദേശം തിരസ്കരിക്കുകയും അവര്‍ എനിക്കുള്ളവരാണെന്നത് വിസമ്മതിക്കുകയും ചെയ്യുന്നവരെ, മനുഷ്യപുത്രനാകുന്ന ഞാന്‍ എന്‍റെ മഹത്വത്തിലും പിതാവിന്‍റെ മഹത്വത്തിലും വിശുദ്ധ ദൂതന്മാരുടെ മഹത്വത്തിലും മടങ്ങി വരുമ്പോള്‍ അവര്‍ എന്നിക്കുള്ളവരല്ല എന്നു പറഞ്ഞ്‌ ഞാനും നിരസിക്കും.
\v 27 പക്ഷേ ഞാന്‍ നിങ്ങളോട് ഈ സത്യം പറയാം: "ദൈവം രാജാവായി തന്നെത്താന്‍ കാണിക്കും വരെ ഇവിടെ നില്‍ക്കുന്ന നിങ്ങളില്‍ ചിലര്‍ മരിക്കയില്ല!"
\s5
\v 28 യേശു ഈ വാക്കുകള്‍ പറഞ്ഞു ഏകദേശം എട്ടു ദിവസങ്ങള്‍ക്കു ശേഷം അവന്‍ പത്രൊസ്, യോഹന്നാന്‍, യാക്കോബ്, എന്നിവരെ കൂട്ടിക്കൊണ്ടു പ്രാര്‍ത്ഥിക്കുന്നതിനു വേണ്ടി മലയിലേക്കു കയറിപ്പോയി.
\v 29 അവന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍, അവന്‍റെ മുഖഭാവം മാറുകയും, അവന്‍റെ വസ്ത്രം കണ്ണഞ്ചിപ്പിക്കും വിധം വെള്ളയാവുകയും, നന്നായി തിളങ്ങുകയും ചെയ്തു.
\s5
\v 30 പെട്ടെന്നു, കാലങ്ങള്‍ക്ക് മുന്‍പുണ്ടായിരുന്ന രണ്ടു പ്രവാചകന്മാര്‍ യേശുവിനോടൊപ്പം അവിടെ സംസാരിച്ചുകൊണ്ടിരുന്നു, അവര്‍ മോശയും ഏലിയാവും ആയിരുന്നു.
\v 31 അവര്‍ തേജസ്സില്‍ ചുറ്റപ്പെട്ടവരായി പ്രത്യക്ഷരായി, താമസിയാതെ യെരുശലേമില്‍ പൂര്‍ത്തിയാക്കപ്പെടുവാനുള്ള അവന്‍റെ മരണത്തെക്കുറിച്ച് യേശുവിനോട് സംസാരിച്ചു.
\s5
\v 32 പത്രൊസും അവന്‍റെ കൂടെ ഉണ്ടായിരുന്ന ശിഷ്യന്മാരും വളരെ ഉറക്കമുള്ളവരായിത്തീര്‍ന്നു. അവര്‍ എഴുന്നേറ്റപ്പോള്‍, അവര്‍ യേശുവിന്‍റെ മഹത്വം കാണുകയും; അവനോടൊപ്പം രണ്ടു പുരുഷന്മാര്‍ നില്‍ക്കുന്നതും കണ്ടു.
\v 33 മോശയും ഏലിയാവും യേശുവിനെ വിട്ടു പോകുവാന്‍ ആരംഭിച്ചപ്പോള്‍, പത്രൊസ് അവനോടു പറഞ്ഞത്, "ഗുരോ, നമ്മള്‍ ഇവിടെ ആയിരിക്കുന്നതു നല്ലത്! ഞങ്ങള്‍ മൂന്നു വീടുകള്‍ ഉണ്ടാക്കാം, ഒന്നു നിനക്കും, ഒന്നു മോശക്കും, ഒന്ന് ഏലിയാവിനും!" എന്നാല്‍ താന്‍ എന്താണ് പറയുന്നതെന്ന് അവന് യഥാര്‍ത്ഥത്തില്‍ മനസ്സിലായില്ല.
\s5
\v 34 അവന്‍ ഈ കാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കയില്‍, ഒരു മേഘം രൂപപ്പെട്ട് അവരെ മൂടി. അവര്‍ മേഘത്താല്‍ ചുറ്റപ്പെട്ടപ്പോള്‍ ശിഷ്യന്മാര്‍ ഭയപ്പെട്ടു.
\v 35 ദൈവശബ്ദം മേഘത്തില്‍നിന്ന് അവരോടു സംസാരിച്ചു പറഞ്ഞത്, "ഇത് ഞാന്‍ തിരഞ്ഞെടുത്ത എന്‍റെ പുത്രന്‍, ഇവനെ ശ്രദ്ധിക്കുക!"
\v 36 ആ ശബ്ദം സംസാരിച്ചു തീര്‍ന്നപ്പോള്‍, മൂന്നു ശിഷ്യന്മാരും യേശുവിനെ മാത്രമേ അവിടെ കണ്ടുള്ളൂ. അവര്‍ നിശബ്ദരാകുകയും, അനേക നാളത്തേക്ക് അവര്‍ കണ്ടത് ആരോടും പറയുകയും ചെയ്തില്ല
\s5
\v 37 പിറ്റേ ദിവസം, അവര്‍ മലയില്‍നിന്ന് ഇറങ്ങി വരുമ്പോള്‍, ഒരു വലിയ ജനക്കൂട്ടം യേശുവിനെ കണ്ടുമുട്ടി.
\v 38 പെട്ടെന്ന് ഒരു മനുഷ്യന്‍ ജനക്കൂട്ടത്തിനിടയില്‍നിന്നു വിളിച്ചു പറഞ്ഞത്, "ഗുരോ, എന്‍റെ മകന് എന്തെങ്കിലും ഒരു സഹായം ചെയ്യണമെന്നു ഞാന്‍ അപേക്ഷിക്കുന്നു! അവന്‍ എന്‍റെ ഏക മകനാകുന്നു.
\v 39 ഒരു അശുദ്ധാത്മാവ് അവനെ കടന്നു പിടിച്ചിട്ട് അവന്‍ അലറുവാന്‍ കാരണമായി. ഇത് അവനെ ഉഗ്രമായി കുലുക്കുകയും അതുനിമിത്തം അവന്‍റെ വായില്‍നിന്നു നുര വരികയും ചെയ്യുന്നു. വളരെ പ്രയാസത്തോടെ എന്‍റെ കുട്ടിയെ വിട്ടുപോകുകയും അതു പോകുമ്പോള്‍, അവനെ മാരകമായി മുറിവേല്‍പ്പിക്കുകയും ചെയ്യുന്നു.
\v 40 ആ അശുദ്ധാത്മാവിനെ അവനില്‍ നിന്നു പുറത്താക്കുവാന്‍ ഞാന്‍ നിന്‍റെ ശിഷ്യന്‍മാരോട് കേണപേക്ഷിച്ചു, പക്ഷേ അവര്‍ക്ക് അതു ചെയ്യാന്‍ കഴിഞ്ഞില്ല!"
\s5
\v 41 ഇതിനു പ്രതികരണമായി യേശു പറഞ്ഞത്, "ഈ തലമുറയില്‍ ഉള്ള ആളുകള്‍ വിശ്വസിക്കുന്നില്ല, അതുകൊണ്ട് നിങ്ങളുടെ ചിന്തകള്‍ ദോഷമുള്ളതാകുന്നു! നിങ്ങള്‍ വിശ്വസിക്കുന്നതിനു മുന്‍പ് എത്ര നാള്‍ ഞാന്‍ നിങ്ങളോടു കൂടെ ഇരിക്കും!' പിന്നെ അവന്‍ ആണ്‍കുട്ടിയുടെ പിതാവിനോട്, "നിന്‍റെ മകനെ എന്‍റെ അടുക്കല്‍ കൊണ്ടുവരിക!"
\v 42 അവര്‍ ആ ആണ്‍കുട്ടിയെ അവന്‍റെ അടുക്കല്‍ കൊണ്ടുവരുന്ന സമയത്ത് ഭൂതം ആണ്‍കുട്ടിയെ നിലത്ത് എറിയുകയും, കഠിനമായി അവനെ കുലുക്കുകയും ചെയ്തു. പക്ഷേ യേശു അശുദ്ധാത്മാവിനെ ശാസിക്കുകയും ആണ്‍കുട്ടിയെ സൗഖ്യമാക്കുകയും ചെയ്തു. പിന്നെ അവന്‍ അവനെ അവന്‍റെ പിതാവിന് തിരികെ നല്‍കി.
\s5
\v 43 പിന്നീട് അവിടെയുണ്ടായിരുന്ന ജനങ്ങളെല്ലാം ദൈവത്തിന്‍റെ മഹാശക്തിയില്‍ പൂര്‍ണമായി അത്ഭുതപ്പെട്ടു. ആ സമയത്ത് അവിടെ ഉണ്ടായിരുന്ന എല്ലാവരും യേശു ചെയ്ത അത്ഭുതങ്ങളെ കണ്ട് അത്ഭുതപ്പെട്ടു. അവന്‍ അവന്‍റെ ശിഷ്യന്മാരോട് പറഞ്ഞത്,
\v 44 "ഞാന്‍ പറയാന്‍ പോകുന്നതിനെകുറിച്ചു ശ്രദ്ധയോടെ കേള്‍ക്കുക: മനുഷ്യപുത്രനാകുന്ന ഞാന്‍ താമസിയാതെ എന്‍റെ ശത്രുക്കള്‍ക്ക് ഏല്പിപ്പെടും".
\v 45 പക്ഷേ അവന്‍ ഇതിലൂടെ എന്താണ് അര്‍ത്ഥമാക്കിയതെന്ന് അവന്‍റെ ശിഷ്യന്മാര്‍ക്കു മനസിലായില്ല. ദൈവം ഇത് മനസിലാക്കുന്നതില്‍നിന്ന് അവരെ തടഞ്ഞു, അതുകൊണ്ട് അവന്‍ എന്താണ് അര്‍ത്ഥമാക്കിയതെന്ന് അവര്‍ക്ക് അറിയില്ലായിരുന്നു, അവന്‍ പറഞ്ഞതിനെപ്പറ്റി അവനോടു ചോദിപ്പാന്‍ അവര്‍ ഭയപ്പെട്ടു.
\s5
\v 46 കുറച്ചു നാളുകള്‍ക്കു ശേഷം, ശിഷ്യന്മാരുടെ ഇടയില്‍ പ്രധാനി ആരാണെന്നുള്ളതിനെ ചൊല്ലി അവരില്‍ത്തന്നെ തര്‍ക്കം ആരംഭിച്ചു.
\v 47 പക്ഷേ അവര്‍ എന്താണ് ചിന്തിക്കുന്നതെന്നു യേശു അറിഞ്ഞു, അങ്ങനെ അവന്‍ ഒരു ചെറിയ കുട്ടിയെ വരുത്തി തന്‍റെ അരികില്‍ നിര്‍ത്തി.
\v 48 അവന്‍ അവരോടു പറഞ്ഞു, "ഞാന്‍ നിമിത്തം ആരെങ്കിലും ഒരു ചെറിയ കുട്ടിയെ ഇതുപോലെ സ്വീകരിച്ചാല്‍, അത് എന്നെ സ്വീകരിക്കുന്നതിനു തുല്യമാണ്. എന്നെ ആരെങ്കിലും സ്വീകരിച്ചാല്‍, എന്നെ അയച്ച ദൈവത്തെ സ്വീകരിക്കുന്നതിനു തുല്യമാകുന്നു. നിങ്ങളിലാരെങ്കിലും ഏറ്റവും പ്രാധാന്യം കുറഞ്ഞ വ്യക്തിയാണെന്നു കണ്ടാല്‍, ദൈവം പരിഗണിക്കുന്നത് ഏറ്റവും പ്രാധാന്യം ഉള്ളവനായിട്ടാണ്.
\s5
\v 49 യോഹന്നാന്‍ യേശുവിനോട് ഉത്തരം പറഞ്ഞത്, "ഗുരോ, നിന്‍റെ നാമം ഉപയോഗിച്ചു ജനങ്ങളില്‍നിന്നു ഭൂതങ്ങളെ പുറത്തു പോകുവാന്‍ കല്പിക്കുന്ന ഒരു മനുഷ്യനെ ഞങ്ങള്‍ കണ്ടു. അതുകൊണ്ട് അതുചെയ്യുന്നതു നിര്‍ത്തുവാന്‍ ഞങ്ങള്‍ അവനോടു പറഞ്ഞു, കാരണം, നമ്മുടെ സമൂഹത്തിന്‍റെ ഭാഗമായി അവന്‍ നിന്നെ അനുഗമിക്കുന്നില്ല."
\v 50 എന്നാല്‍ യേശു പറഞ്ഞത്, "അവന്‍ അതു ചെയ്യുന്നതില്‍നിന്നു തടയേണ്ട! ആരെങ്കിലും നിനക്കു ദോഷകരമായ കാര്യങ്ങള്‍ ചെയ്യുന്നില്ലെങ്കില്‍ പിന്നെ അവന്‍ എന്തു ചെയ്യുന്നുവോ അത് നിനക്കൊരു സഹായമല്ലോ!".
\s5
\v 51 ദൈവം അവനെ സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെടെണ്ടുന്ന ദിവസം അടുക്കാറായപ്പോള്‍, യെരുശലേമിലേക്ക് പോകാന്‍ യേശു തീരുമാനിച്ചുറപ്പിച്ചു.
\v 52 അവന്‍റെ മുന്‍പായി പോകുവാന്‍ അവന്‍ ചില ദൂതന്മാരെ അയച്ചു, അവര്‍ ശമര്യ പ്രദേശങ്ങളില്‍ ഒരു ഗ്രാമത്തില്‍ ചെന്ന്, അവന്‍ ചെല്ലേണ്ടുന്നതിന് ഒരുക്കി.
\v 53 അവന്‍ യെരുശലേമിലേക്കുള്ള യാത്രയില്‍ ആയിരുന്നതു കൊണ്ടു ശമാര്യക്കാര്‍ യേശുവിനെ അവരുടെ ഗ്രാമത്തിലേക്കു വരുവാന്‍ അനുവദിച്ചില്ല.
\s5
\v 54 അവന്‍റെ രണ്ടു ശിഷ്യന്മാരായ യാക്കോബും, യോഹന്നാനും, ഇതുകേട്ടപ്പോള്‍ അവര്‍ പറഞ്ഞത്, "കര്‍ത്താവേ സ്വര്‍ഗ്ഗത്തില്‍നിന്നു തീ ഇറക്കി അവരെ നശിപ്പിപ്പാന്‍ ഞങ്ങള്‍ ദൈവത്തോടു ചോദിക്കുവാന്‍ നീ ആഗ്രഹിക്കുന്നുവോ?"
\v 55 എന്നാല്‍ യേശു അവരോടു തിരിഞ്ഞു നിങ്ങള്‍ ഈ പറയുന്ന കാര്യങ്ങള്‍ തെറ്റാണെന്ന് അവരോടു കര്‍ക്കശമായി പറഞ്ഞു,
\v 56 അങ്ങനെ അവര്‍ വ്യത്യസ്ത ഗ്രാമങ്ങളിലേക്കു പോയി.
\s5
\v 57 യേശുവും ശിഷ്യന്മാരും വഴിയിലൂടെ സഞ്ചരിക്കുന്ന സമയത്ത്, ഒരുവന്‍ അവനോടു പറഞ്ഞത്, "നീ എവിടെ പോയാലും ഞാന്‍ നിന്നോടു കൂടെ വരും!"
\v 58 യേശു മറുപടി പറഞ്ഞത്, "കുറുക്കന്മാര്‍ക്ക് താമസിക്കാന്‍ നിലത്തു കുഴികളും, പക്ഷികള്‍ക്ക് കൂടുമുണ്ട് പക്ഷേ മനുഷ്യപുത്രനായ എനിക്ക്, ഉറങ്ങുവാന്‍ ഒരു വീടില്ല!"
\s5
\v 59 യേശു മറ്റൊരു വ്യക്തിയോട് പറഞ്ഞത്, "എന്നെ അനുഗമിക്ക!" പക്ഷേ ആ മനുഷ്യന്‍ പറഞ്ഞത്, "കര്‍ത്താവേ ഞാന്‍ ആദ്യം എന്‍റെ ഭവനത്തില്‍ പോയി എന്‍റെ പിതാവ് മരിച്ച ശേഷം അവനെ അടക്കട്ടെ."
\v 60 പക്ഷേ യേശു അവനോടു പറഞ്ഞത്, "മരിച്ചവര്‍ തങ്ങളുടെ സ്വന്തം മരിച്ചവരെ അടക്കട്ടെ: ദൈവം വേഗത്തില്‍ രാജാവായി അവനെത്തന്നെ കാണിക്കാന്‍ പോകുന്നുവെന്ന് നീ എല്ലായിടത്തും പോയി ജനത്തോട് പറക!"
\s5
\v 61 അവരില്‍ ആരോ പറഞ്ഞു, "കര്‍ത്താവേ, ഞാന്‍ നിന്നോടൊപ്പം വന്നു നിന്‍റെ ശിഷ്യനായിരിക്കാം, പക്ഷേ ആദ്യം ഞാന്‍ വീട്ടില്‍ പോയി എന്‍റെ ആളുകളോടു യാത്രപറയട്ടെ".
\v 62 യേശു അവനോടു പറഞ്ഞു, "ഒരുവന്‍ തന്‍റെ നിലം ഉഴുവാന്‍ ആരംഭിക്കുകയും തുടര്‍ന്ന് പുറകിലേക്ക് നോക്കുകയും ചെയ്താല്‍ ദൈവം രാജാവായി സകലത്തെയും ഭരിക്കുമ്പോള്‍ അവനു ദൈവത്തെ സേവിപ്പാന്‍ കഴികയില്ല."
\s5
\c 10
\p
\v 1 അതിനുശേഷം, പ്രസംഗിക്കുന്നതിനുവേണ്ടി മറ്റ്എഴുപത്തിരണ്ട് ആളുകളെ യേശു കര്‍ത്താവ് നിയമിച്ചു. താന്‍ പോകുവാന്‍ ഉദ്ദേശിച്ച എല്ലാ പട്ടണങ്ങളിലും ഗ്രാമങ്ങളിലും തനിക്കു മുന്‍പായി പോകേണ്ടതിന് അവന്‍ അവരെ ഈരണ്ടായി സജ്ജരാക്കി.
\v 2 അവന്‍ അവരോടു പറഞ്ഞത്, "കൊയ്ത്ത് തീര്‍ച്ചയായും ധാരാളം ഉണ്ട്, എന്നാല്‍ വേലക്കാരോ ചുരുക്കം. അതുകൊണ്ട് കൊയ്ത്തിന്‍റെ യജമാനനോട് അവന്‍റെ വിളവ്‌ കൊയ്യേണ്ടതിനു കൂടുതല്‍ വേലക്കാരെ അയക്കുവാന്‍ പ്രാര്‍ത്ഥിക്കുകയും അപേക്ഷിക്കുകയും ചെയ്ക.
\s5
\v 3 ഇപ്പോള്‍ പോക, നിങ്ങളെ ഒഴിവാക്കാന്‍ ശ്രമിക്കുന്ന ആളുകളിലേക്ക്‌ ഞാന്‍ എന്‍റെ സന്ദേശവുമായി നിങ്ങളെ അയക്കുന്നു എന്ന കാര്യം ഓര്‍ക്കുക. നിങ്ങള്‍ ചെന്നായ്ക്കളുടെ നടുവില്‍ കുഞ്ഞാടുകളെ പോലെയായിരിക്കും.
\v 4 കൂടെ യാതൊരു പണവും എടുക്കരുത്. യാത്രസഞ്ചിയും എടുക്കരുത്. അധികം ചെരുപ്പുകളും എടുക്കരുത്. വഴിയില്‍ ആളുകളെ വന്ദനം ചെയ്യുന്നതു നിര്‍ത്തരുത്.
\s5
\v 5 ഏതെങ്കിലും ഭവനത്തില്‍ പ്രവേശിച്ചാല്‍, ആദ്യം അവരോടു പറയേണ്ടത്, 'ഈ ഭവനത്തിലുള്ളവര്‍ക്കെല്ലാം ദൈവം സമാധാനം നല്‍കട്ടെ!
\v 6 അവിടെ പാര്‍ക്കുന്നവര്‍ ദൈവീക സമാധാനം ആഗ്രഹിക്കുന്നെങ്കില്‍, നിങ്ങള്‍ അവര്‍ക്ക് സമ്മാനിക്കുന്ന സമാധാനം അവര്‍ അനുഭവിക്കട്ടെ. അവിടെ പാര്‍ക്കുന്നവര്‍ ദൈവീക സമാധാനം ആഗ്രഹിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ നിങ്ങളുടെയുള്ളില്‍ ദൈവിക സമാധാനം അനുഭവിക്കും എന്നാല്‍ അവര്‍ക്കു ലഭിക്കയില്ല.
\v 7 ആ ഗ്രാമം വിടുന്നതുവരെ നിങ്ങള്‍ അതേ ഭവനത്തില്‍ താമസിക്കുക. ഒരു ഭവനത്തില്‍നിന്നു മറ്റൊരു ഭവനത്തിലേക്കു പോകരുത്. ഒരു വേലക്കാരന്‍ അവന്‍റെ ജോലിക്കു കൂലി വാങ്ങുന്നതിന് അര്‍ഹനാകയാല്‍ അവര്‍ എന്തു തന്നാലും ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യുക.
\s5
\v 8 നിങ്ങള്‍ ഏതെങ്കിലുമൊരു പട്ടണത്തില്‍ പ്രവേശിച്ച് അവിടെയുള്ള ആളുകള്‍ നിങ്ങളെ സ്വീകരിച്ചാല്‍, അവര്‍ തരുന്ന ഏത് ആഹാരവും ഭക്ഷിക്കുക.
\v 9 അവിടെയുള്ള രോഗികളെ സൗഖ്യമാക്കുക 'ദൈവം രാജാവായി വേഗത്തില്‍ എല്ലായിടവും ഭരിക്കുമെന്നും അവരോടു പറയുക.'
\s5
\v 10 നിങ്ങള്‍ ഏതെങ്കിലുമൊരു പട്ടണത്തിലേക്കു പ്രവേശിക്കുകയാണെങ്കില്‍ അവിടെയുള്ള ആളുകള്‍ നിങ്ങളെ സ്വീകരിച്ചില്ലെങ്കില്‍ അതിലെ പ്രധാന തെരുവില്‍ ചെന്നു പറയുക,
\v 11 'നിങ്ങള്‍ക്ക് ഒരു മുന്നറിയിപ്പിനായി, ഞങ്ങള്‍ ഈ പട്ടണം വിടുമ്പോള്‍ ഞങ്ങളുടെ കാലില്‍ പറ്റിയ പൊടി തുടച്ചിടും'. എന്നിരുന്നാലും ഈ കാര്യം ഉറപ്പാണ്‌; ദൈവം വേഗത്തില്‍ രാജാവായി സകലത്തെയും ഭരിക്കും'
\v 12 ഞാന്‍ നിങ്ങളോടു പറയുന്നത് "അന്ത്യ നാളില്‍ ദൈവം സകലരേയും വിധിക്കുമ്പോള്‍, പണ്ട് സോദോം നഗരത്തില്‍ ജീവിച്ചിരുന്ന ദുഷ്ടരായ ജനങ്ങളെക്കാള്‍ ദാരുണമായി ആ പട്ടണത്തിലുള്ള ആളുകള്‍ ശിക്ഷിക്കപ്പെടും!
\s5
\v 13 കോരസീനിലും ബെത് സയിദ എന്നീ നഗരങ്ങളില്‍ ജീവിക്കുന്ന ജനങ്ങളുടെ കാര്യം എത്ര ഭയാനകമാണ്, എന്തുകൊണ്ടെന്നാല്‍ നിങ്ങള്‍ മാനസാന്തരപ്പെടുവാന്‍ തയ്യാറായില്ല! ഞാന്‍ നിങ്ങള്‍ക്കുവേണ്ടി ചെയ്ത അത്ഭുതങ്ങള്‍ പുരാതന നഗരങ്ങളായ സോരിലും സിദോനിലും നടന്നിരുന്നു എങ്കില്‍ അവര്‍ പണ്ടുതന്നെ പരുക്കന്‍ വസ്ത്രം ധരിച്ച് നിലത്തിരുന്നു തലയില്‍ ചാരം ഇട്ടുംകൊണ്ട് അവരുടെ പാപങ്ങള്‍ക്കു വേണ്ടി പശ്ചാത്തപിക്കുമായിരുന്നു.
\v 14 അതുകൊണ്ട് അന്ത്യ നാളില്‍ ദൈവം സകലരേയും ന്യായം വിധിക്കുമ്പോള്‍, സോരിനും സീദോനിലും ജീവിച്ചിരുന്ന ദുഷ്ടരായ ജനങ്ങളെക്കാള്‍ ദാരുണമായി നിങ്ങളെ അവന്‍ ശിക്ഷിക്കും. എന്തുകൊണ്ടെന്നാല്‍ ഞാന്‍ ചെയ്ത അത്ഭുതങ്ങള്‍ കണ്ടിട്ടും നിങ്ങള്‍ മാനസാന്തരപ്പെടുകയോ എന്നില്‍ വിശ്വസിക്കുകയോ ചെയ്തില്ല!
\v 15 കഫര്‍ന്നഹൂം പട്ടണത്തില്‍ താമസിക്കുന്നവരായ നിങ്ങളോടും എനിക്കു ചിലതു പറയാനുണ്ട്. സ്വര്‍ഗ്ഗത്തില്‍ നിങ്ങളെ ആദരിക്കുമെന്നു നിങ്ങള്‍ ചിന്തിക്കുന്നുണ്ടോ? അതിനു വിപരീതമായി, മരിച്ചവരുടെ സ്ഥലത്തേക്കു നിങ്ങളെ താഴ്ത്തും.
\s5
\v 16 യേശു പിന്നെയും ശിഷ്യന്‍മാരോടു പറഞ്ഞത്, "ആരെങ്കിലും നിങ്ങളുടെ സന്ദേശം ശ്രദ്ധിച്ചാല്‍ എന്നെ ശ്രദ്ധിക്കുന്നു, ആരെങ്കിലും നിങ്ങളുടെ സന്ദേശം തള്ളിക്കളഞ്ഞാല്‍ എന്നെ തള്ളുന്നു. ആരെങ്കിലും എന്നെ തള്ളിയാല്‍, എന്നെ അയച്ചവനെ തള്ളുന്നു".
\s5
\v 17 യേശു നിയമിച്ച എഴുപത്തിരണ്ട് ആളുകള്‍ പോയി അവന്‍ അവരോടു പറഞ്ഞ കാര്യങ്ങള്‍ ചെയ്തു. അവര്‍ മടങ്ങിവന്നപ്പോള്‍, വളരെ സന്തോഷമുള്ളവരായിരുന്നു. അവര്‍ പറഞ്ഞു "കര്‍ത്താവേ, നിന്‍റെ അധികാരത്തില്‍ ഞങ്ങള്‍ പിശാചുക്കളോട് കല്പിച്ചപ്പോള്‍ അവ ഞങ്ങളെ അനുസരിച്ച് ജനങ്ങളെ വിട്ടുപോകുന്നു!"
\v 18 അവന്‍ മറുപടി പറഞ്ഞത്, "നിങ്ങള്‍ ദൂരെനിന്ന് അതു ചെയ്യുമ്പോള്‍, സാത്താന്‍ ആകാശത്തുനിന്നു പെട്ടെന്നു മിന്നല്‍പോലെ വീഴുന്നത് ഞാന്‍ കണ്ടു!
\v 19 ശ്രദ്ധിക്കുക! അശുദ്ധാത്മാക്കളെ എതിരിടുവാനുള്ള അവകാശം ഞാന്‍ നിങ്ങള്‍ക്ക് നല്‍കിയിരിക്കുന്നു. അവര്‍ നിങ്ങളെ ഉപദ്രവിക്കുകയില്ല. നമ്മുടെ ശത്രുവായ സാത്താനെ കീഴടക്കുവാനുള്ള അധികാരം ഞാന്‍ നിങ്ങള്‍ക്കു നല്‍കിയിരിക്കുന്നു. യാതൊരു ദോഷവും നിങ്ങള്‍ക്കു സംഭവിക്കയില്ല.
\v 20 എന്നാല്‍ അശുദ്ധാത്മാക്കള്‍ നിങ്ങളെ അനുസരിക്കുന്നതിനാല്‍ നിങ്ങള്‍ സന്തോഷിക്കുന്നു, ദൈവം നിങ്ങളുടെ പേരുകള്‍ സ്വര്‍ഗ്ഗത്തില്‍ എഴുതിയതുകൊണ്ട് അതിലുപരിയായി നിങ്ങള്‍ സന്തോഷിപ്പിന്‍, നിങ്ങള്‍ എന്നേക്കും ദൈവത്തോടുകൂടെ ആയിരിക്കും."
\s5
\v 21 ഉടനെ യേശു പരിശുദ്ധാത്മാവില്‍നിന്നുള്ള മഹാ സന്തോഷത്താല്‍ നിറഞ്ഞ് അവന്‍ പറഞ്ഞത്, "പിതാവേ, സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ കാര്യത്തിനും മീതേ നീ കര്‍ത്താവാകുന്നു. ചില ആളുകള്‍ അവര്‍ ജ്ഞാനികളാണെന്നു ചിന്തിക്കുന്നു എന്തുകൊണ്ടെന്നാല്‍ അവര്‍ നല്ല വിദ്യാഭ്യാസമുള്ളവരാകുന്നു. എന്നാല്‍ ഈ കാര്യങ്ങള്‍ അവര്‍ അറിയുന്നതില്‍നിന്നു നീ അവരെ തടസ്സപ്പെടുത്തിയതിനാല്‍ ഞാന്‍ നിന്നെ സ്തുതിക്കുന്നു. അതിനുപകരം, ചെറിയ കുട്ടികള്‍ ചെയ്യുന്നതുപോലെ സന്തോഷത്തോടെ നിന്‍റെ സത്യത്തെ അംഗീകരിക്കുന്ന ആളുകള്‍ക്ക് നീ വെളിപ്പെടുത്തി. അതെ, പിതാവേ, നീ അതു ചെയ്തു എന്തുകൊണ്ടെന്നാല്‍ നീ അതു ചെയ്യാന്‍ മനസ്സായല്ലോ."
\s5
\v 22 യേശു പിന്നെയും ശിഷ്യന്മാരോട് പറഞ്ഞത്, "എന്‍റെ പിതാവായ ദൈവം, സകലതും എനിക്ക് നല്കിയിരിക്കുന്നു. അവന്‍റെ പുത്രനായ എന്നെ എന്‍റെ പിതാവിനു മാത്രമേ യഥാര്‍ത്ഥത്തില്‍ അറികയുള്ളു. അതിലുപരിയായി പുത്രനാകുന്ന ഞാന്‍ മാത്രമേ യാഥാര്‍ത്ഥത്തില്‍ പിതാവിനെ അറിയുന്നുള്ളൂ, ഞാനും അവനെ വെളിപ്പെടുത്താന്‍ ഞാന്‍ തിരഞ്ഞെടുത്ത ജനവും മാത്രമേ അവനെ അറിയുന്നുള്ളൂ."
\s5
\v 23 പിന്നീട് അവന്‍റെ ശിഷ്യന്മാര്‍ തനിയെ അവനോടൊപ്പം ആയിരുന്നപ്പോള്‍, അവന്‍ അവരുടെ സമീപത്തേക്കു തിരിഞ്ഞു പറഞ്ഞത്, "ഞാന്‍ ചെയ്ത കാര്യങ്ങള്‍ കാണുവാനുള്ള വലിയ വരം നിങ്ങള്‍ക്കു ദൈവം തന്നിരിക്കുന്നു!
\v 24 ഞാന്‍ ചെയ്യുന്നതായി നിങ്ങള്‍ കാണുന്ന കാര്യങ്ങള്‍ കാലങ്ങള്‍ക്കു മുന്‍പു ജീവിച്ചിരുന്ന അനേകം പ്രവാചകന്മാരും രാജാക്കന്മാരും കാണ്മാന്‍ ആഗ്രഹിച്ചവയാണെന്ന് നിങ്ങള്‍ അറിയണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു, എന്നാല്‍ അവര്‍ക്കു കഴിഞ്ഞില്ല, എന്തുകൊണ്ടെന്നാല്‍ ആ കാര്യങ്ങള്‍ അപ്പോള്‍ സംഭവിച്ചില്ല. അവര്‍ കേള്‍ക്കാന്‍ കൊതിച്ച കാര്യങ്ങള്‍ ഞാന്‍ പറയുന്നത് നിങ്ങള്‍ കേട്ടുകൊണ്ടിരിക്കുകയാണ്‌, എന്നാല്‍ ആ സമയത്ത് ആ കാര്യങ്ങളെ അതുവരെ വെളുപ്പെടുത്തിയിരുന്നില്ല."
\s5
\v 25 ഒരു ദിവസം യേശു ജനങ്ങളെ പഠിപ്പിക്കുമ്പോള്‍ അവിടെ ചില യഹൂദ നിയമ ഗുരുക്കന്മാര്‍ ഉണ്ടായിരുന്നു. ഒരു പ്രയാസമേറിയ ചോദ്യം ചോദിച്ചുകൊണ്ട് യേശുവിനെ പരീക്ഷിക്കുവാന്‍ അവര്‍ ആഗ്രഹിച്ചു. അതുകൊണ്ട് അവന്‍ എഴുന്നേറ്റു ചോദിച്ചത്, "ഗുരോ, ദൈവത്തോടോപ്പം എന്നെന്നേക്കുമായി ജീവിക്കേണ്ടതിനു ഞാന്‍ എന്താണ് ചെയ്യേണ്ടത്?"
\v 26 യേശു അവനോടു പറഞ്ഞു, "ദൈവം മോശയ്ക്ക് എഴുതിക്കൊടുത്ത നിയമങ്ങള്‍ നീ വായിക്കേണം. എന്താണ് നിയമം പറയുന്നത്?"
\v 27 പിന്നെ ആ മനുഷ്യന്‍ പറഞ്ഞത്, "നിന്‍റെ ദൈവമായ കര്‍ത്താവിനെ നിന്‍റെ പൂര്‍ണ്ണ ഹൃദയത്തോടും, നിന്‍റെ പൂര്‍ണ്ണ ആത്മാവോടും, നിന്‍റെ പൂര്‍ണ്ണ ശക്തിയോടും, നിന്‍റെ പൂര്‍ണ്ണ മനസോടും കൂടെ സ്നേഹിക്കേണം. നീ നിന്നെ എത്രമാത്രം സ്നേഹിക്കുന്നുവോ, അതുപോലെ നിന്‍റെ അയല്‍ക്കാരനെയും സ്നേഹിക്കുക."
\v 28 യേശു മറുപടി പറഞ്ഞത്, "നിന്‍റെ ഉത്തരം ശരിയാണ്. നീ ഇതെല്ലാം ചെയ്താല്‍ നീ എന്നെന്നേക്കും ദൈവത്തോടൊപ്പം ജീവിക്കും."
\s5
\v 29 അവന്‍ മറ്റാളുകളോടു പെരുമാറുന്ന രീതിയെ നീതീകരിക്കേണ്ടതിന് ആ മുനുഷ്യന്‍ ഒരു വഴി അന്വേഷിച്ചു. അതുകൊണ്ട് അവന്‍ യേശുവിനോട് പറഞ്ഞത്, "ഞാന്‍ സ്നേഹിക്കേണ്ടത് ഏതുതരത്തിലുള്ള എന്‍റെ അയല്‍ക്കാരനെയാണ്?"
\v 30 യേശു മറുപടി പറഞ്ഞു, "ഒരു ദിവസം, ഒരു യഹൂദന്‍ യെരുശലേമില്‍നിന്ന് യെരിഹോവിലേക്കുള്ള വഴിയിലൂടെ യാത്ര ചെയ്യുകയായിരുന്നു. അവന്‍ യാത്ര ചെയ്യുമ്പോള്‍, ചില കൊള്ളക്കാര്‍ അവനെ ആക്രമിച്ചു. അവനുണ്ടായിരുന്ന വസ്ത്രങ്ങളും ബാക്കി അവനുണ്ടായിരുന്നതെല്ലാം അവര്‍ എടുത്തുകൊണ്ടു പോയി, അവന്‍ മരിക്കാറാകുവോളം അവര്‍ അവനെ അടിച്ചു. പിന്നെ അവര്‍ അവനെ ഉപേക്ഷിച്ചു.
\s5
\v 31 ഇതു സംഭവിച്ച റോഡിലൂടെ ഒരു യഹൂദാ പുരോഹിതന്‍ കടന്നു പോയി. അവന്‍ ആ മനുഷ്യനെ കണ്ടപ്പോള്‍, അവനെ സഹായിക്കുന്നതിനു പകരം അവന്‍ റോഡിന്‍റെ മറുവശത്തുകൂടി കടന്നുപോയി.
\v 32 അതേപ്രകാരം, ദൈവാലയത്തില്‍ ശുശ്രൂഷിക്കുന്ന ഒരു ലേവ്യനും ആ സ്ഥലത്ത് വന്ന് അവനെ കണ്ടു. പക്ഷേ അവനും പാതയുടെ മറുവശത്തുകൂടി കടന്നുപോയി.
\s5
\v 33 പിന്നീട് ശമര്യ ദേശത്തുനിന്നുള്ള ഒരാള്‍ ആ മനുഷ്യന്‍ കിടക്കുന്ന വഴിയിലൂടെ വന്നു. അവന്‍ ആ മനുഷ്യനെ കണ്ടപ്പോള്‍, അവന് അവനോടു ദയ തോന്നി.
\v 34 അവന്‍ അവന്‍റെ അടുക്കല്‍ ചെന്നു കുറച്ച് ഒലിവെണ്ണയും വീഞ്ഞും സൗഖ്യമാകുവാന്‍ മുറിവിന്മേല്‍ പകര്‍ന്നു. പിന്നെ ആ മനുഷ്യന്‍ തന്‍റെ സ്വന്തം കഴുതമേല്‍ കയറ്റുകയും അവനെ എടുത്തു ഒരു സത്രത്തിലാക്കുകയും അവനെ സംരക്ഷിക്കുകയും ചെയ്തു.
\v 35 പിറ്റെന്ന് രാവിലെ, അവന്‍ രണ്ടു വെള്ളിനാണയങ്ങള്‍ സത്രം സൂക്ഷിപ്പുകാരനു നല്‍കിയിട്ട് പറഞ്ഞത്, 'ഈ മനുഷ്യനെ പരിചരിക്കുക. അവനെ പരിചരിക്കേണ്ടതിന് ഈ തുകയെക്കാള്‍ കൂടുതല്‍ നീ ചെലവാക്കിയാല്‍, ഞാന്‍ മടങ്ങിവരുമ്പോള്‍ നിനക്കു തന്നുകൊള്ളാം."
\s5
\v 36 പിന്നീട് യേശു പറഞ്ഞത്, കൊള്ളക്കാര്‍ ആക്രമിച്ച ആ മനുഷ്യനെ മൂന്ന് ആളുകള്‍ കണ്ടു. അവരില്‍ ആരാണ് ആ മനുഷ്യനോട് യഥാര്‍ത്ഥത്തിലുള്ള അയല്‍ക്കാരനാണെന്ന് കാണിച്ചത്?
\v 37 നിയമോപദേഷ്ടാവ് മറുപടി പറഞ്ഞത്, "ആരാണോ അവനോടു ദയയോടെ പ്രവര്‍ത്തിച്ചത് അവന്‍. "യേശു അവനോടു പറഞ്ഞു, "ശരി, നിനക്കു സഹായിപ്പാന്‍ കഴിയുന്നവരെയെല്ലാം നീ പോയി ഇതുപോലെ സാഹായിക്കുക!"
\s5
\v 38 യേശുവും അവന്‍റെ ശിഷ്യന്മാരും തുടര്‍ന്നും യാത്ര ചെയ്ത് അവര്‍ യെരുശലേമിന് അടുത്തുള്ള ഒരു ഗ്രാമത്തില്‍ പ്രവേശിച്ചു. മാര്‍ത്ത എന്നു പേരുള്ള ഒരു സ്ത്രീ അവരെ അവളുടെ ഭവനത്തിലേക്ക്‌ ക്ഷണിച്ചു.
\v 39 മറിയ എന്നു പേരുള്ള അവളുടെ ഇളയ സഹോദരി, യേശുവിന്‍റെ കാല്ക്കല്‍ ഇരുന്നു. അവര്‍ എന്താണ് പഠിപ്പിക്കുന്നതെന്ന് അവള്‍ ശ്രദ്ധിച്ചുകൊണ്ടിരുന്നു.
\s5
\v 40 എന്നാല്‍ മാര്‍ത്ത ഭക്ഷണം തയ്യാറാക്കുന്നതില്‍ വളരെ ആകുലപ്പെട്ടു. അവള്‍ യേശുവിന്‍റെ അടുത്തു ചെന്നു പറഞ്ഞത്, "കര്‍ത്താവേ എന്‍റെ സഹോദരി എന്നെ തനിച്ച് എല്ലാം തയ്യാറാക്കേണ്ടതിനു വിട്ടിരിക്കുന്നതില്‍ നിനക്കു ശ്രദ്ധ ഇല്ലയോ? എന്നെ സഹായിപ്പാന്‍ ദയവായി അവളോടു പറക!"
\v 41 എന്നാല്‍ കര്‍ത്താവ് മറുപടി പറഞ്ഞത്, "മാര്‍ത്തേ മാര്‍ത്തേ നീ പലകാര്യങ്ങള്‍ക്ക് വേണ്ടി വളരെ വ്യാകുലപ്പെടുന്നു.
\v 42 എന്നാല്‍ ഞാന്‍ എന്താണ് പഠിപ്പിക്കുന്നതെന്ന് ശ്രദ്ധിക്കേണ്ടതാണ് അത്യാവശ്യമായ കാര്യം. മറിയ നല്ലതു തിരഞ്ഞെടുത്തു. അവള്‍ അതു ചെയ്യുന്നതില്‍നിന്നു സ്വീകരിക്കുന്ന അനുഗ്രഹങ്ങള്‍ അവളില്‍നിന്ന്‍ എടുക്കപ്പെടുകയില്ല."
\s5
\c 11
\p
\v 1 ഒരു ദിവസം യേശു ഒരു സ്ഥലത്തു പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവന്‍ പ്രാര്‍ത്ഥിച്ചു കഴിഞ്ഞപ്പോള്‍, അവന്‍റെ ശിഷ്യന്‍മാരിലൊരുവന്‍ അവനോടു പറഞ്ഞു, "കര്‍ത്താവേ, യോഹന്നാന്‍ തന്‍റെ ശിഷ്യന്‍മാരെ പഠിപ്പിച്ചതുപോലെ പ്രാര്‍ത്ഥിക്കുമ്പോള്‍ എന്ത് പറയണമെന്ന് ഞങ്ങളെ പഠിപ്പിക്കേണമേ!"
\s5
\v 2 അവന്‍ അവരോടു പറഞ്ഞത്, "നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍, ഇതുപോലെയുള്ള കാര്യങ്ങള്‍ പറയുക: "പിതാവേ, ജനമെല്ലാം നിന്‍റെ നാമത്തെ വിശുദ്ധിയില്‍ ആരാധിക്കട്ടെ. എല്ലായിടത്തുമുള്ള എല്ലാ ആളുകളേയും നീ വേഗത്തില്‍ ഭരിക്കേണമേ.
\s5
\v 3 അന്നന്നു ഞങ്ങള്‍ക്ക് ആവശ്യമുള്ള ആഹാരം നല്കേണമേ.
\v 4 മറ്റുള്ളവര്‍ ഞങ്ങളോടു ചെയ്ത തെറ്റായ കാര്യങ്ങള്‍ ഞങ്ങള്‍ ക്ഷമിക്കുന്നതു പോലെ ഞങ്ങള്‍ ചെയ്ത തെറ്റായ കാര്യങ്ങള്‍ ഞങ്ങളോടു ക്ഷമിക്കേണമേ. പരീക്ഷിക്കപ്പെടുമ്പോള്‍ പാപം ചെയ്യാതിരിപ്പാന്‍ ഞങ്ങളെ സാഹായിക്കേണമേ".
\s5
\v 5 പിന്നെ അവന്‍ അവരോടു പറഞ്ഞത്, അര്‍ദ്ധരാത്രിയില്‍ നിങ്ങളിലൊരുവന്‍ തന്‍റെ സ്നേഹിതന്‍റെ ഭവനത്തില്‍ പോയി എന്നു സങ്കല്പിക്കുക. നിങ്ങള്‍ വെളിയില്‍ നിന്നുകൊണ്ട് അവനോട്, എന്‍റെ സ്നേഹിതാ, എനിക്കു മൂന്ന് അപ്പം വായ്പ തരണമേ എന്നു പറഞ്ഞുവെന്നു സങ്കല്‍പ്പിക്കുക!
\v 6 എന്‍റെ മറ്റൊരു സ്നേഹിതന്‍ വഴി യാത്രയില്‍ എന്‍റെ ഭവനത്തില്‍ വന്നു, എന്നാല്‍ അവനു നല്‍കുവാന്‍ എന്‍റെ പക്കല്‍ ഭക്ഷണം ഇല്ല!
\v 7 അവന്‍ അകത്തുനിന്ന് നിന്നോട് ഉത്തരം പറഞ്ഞുവെന്നു സങ്കല്‍പ്പിക്കുക, 'എന്നെ ബുദ്ധിമുട്ടിക്കരുത്! വാതില്‍ അടച്ചിരിക്കുന്നു എന്‍റെ കുടുംബത്തോടൊപ്പം കിടക്കുകയാണ്. അതുകൊണ്ട് എനിക്ക് എഴുന്നേറ്റു നിനക്ക് ഒന്നും തരുവാന്‍ കഴിയുകയില്ല!'
\v 8 ഞാന്‍ പറയുന്നു, നീ അവന്‍റെ സ്നേഹിതനാണെങ്കിലും നിനക്ക് ആഹാരം നല്‍കുവാന്‍ ആഗ്രഹമില്ലെങ്കിലും. പക്ഷേ നീ അവനോടു നിര്‍ബന്ധമായി ചോദിക്കുന്നതു കാരണം അവന്‍ തീര്‍ച്ചയായും എഴുന്നേറ്റു നിനക്ക് ആവശ്യമുള്ളതെല്ലാം തരും.
\s5
\v 9 ആകയാല്‍ ഞാന്‍ ഇതു നിങ്ങളോടു പറയുന്നു: നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം ദൈവത്തോടു നിരന്തരം ചോദിക്കുക, അവന്‍ അതു നിങ്ങള്‍ക്കു തരും. തുടര്‍ച്ചയായി അവന്‍റെ ഹിതം അന്വേഷിക്കുക, അവന്‍ അതു നിങ്ങളെ കാണിക്കും. ആരെങ്കിലും വാതിലില്‍ മുട്ടുന്നതുപോലെ ഇടവിടാതെ ദൈവത്തോടു പ്രാര്‍ത്ഥിക്കുക, നിങ്ങള്‍ പ്രാര്‍ത്ഥിച്ചതു പ്രാപിക്കേണ്ടതിന് അവന്‍ ഒരു വഴി നിങ്ങള്‍ക്കു തുറന്നു തരും.
\v 10 ആരെങ്കിലും ചോദിച്ചാല്‍ ലഭിക്കുകയും അന്വേഷിച്ചാല്‍ കണ്ടെത്തുകയും ആരെങ്കിലും മുട്ടിയാല്‍ അവനുവേണ്ടി വാതില്‍ തുറക്കപ്പെടുകയും ചെയ്യുമെന്ന് ഓര്‍ക്കുക.
\s5
\v 11 നിങ്ങളില്‍ ആര്‍ക്കെങ്കിലും മകനുണ്ടെങ്കില്‍ നിങ്ങളോടു മീന്‍ ഭക്ഷിപ്പാന്‍ ചോദിച്ചാല്‍, നിങ്ങള്‍ തീര്‍ച്ചയായും അവനു വിഷപ്പാമ്പിനെ പകരം കൊടുക്കുകയില്ല. നിങ്ങള്‍ അങ്ങനെ ചെയ്യുമോ?
\v 12 അവന്‍ മുട്ട ചോദിച്ചാല്‍, നിങ്ങള്‍ തീര്‍ച്ചയായും അവനു തേളിനെ കൊടുക്കുകയില്ല. നിങ്ങള്‍ കൊടുക്കുമോ?
\v 13 നിങ്ങള്‍ പാപികള്‍ ആണെങ്കിലും, നിങ്ങളുടെ മക്കള്‍ക്ക് നല്ല സാധനങ്ങളെ കൊടുക്കുവാന്‍ നിങ്ങള്‍ക്കറിയാം. അതുകൊണ്ട് ഇതിലുപരിയായി സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനോടു ചോദിച്ചാല്‍ പരിശുദ്ധാത്മാവിനെ തീര്‍ച്ചയായും നല്‍കും.
\s5
\v 14 ഒരു ദിവസം ഭൂതം ബാധിച്ചിരുന്ന കാരണത്താല്‍ സംസാരിക്കാന്‍ കഴിയാത്ത ഒരു മനുഷ്യന്‍ യേശുവിന്‍റെ അടുക്കല്‍ വന്നു. യേശു പിശാചിനെ പുറത്താക്കിയ ശേഷം, ആ മനുഷ്യന്‍ സംസാരിപ്പാന്‍ തുടങ്ങി, അവിടെയുണ്ടായിരുന്ന ജനക്കൂട്ടം ആശ്ചര്യപ്പെട്ടു.
\v 15 എന്നാല്‍, അവരില്‍ ചിലര്‍ പറഞ്ഞത്, "ഇതു ഭൂതങ്ങളുടെ അധികാരിയായ ബയേല്‍സബൂല്‍ ആകുന്നു, അവന്‍റെ സഹായത്താലാണ് ഭൂതങ്ങളെ പുറത്താക്കാന്‍ സാധിക്കുന്നത്!"
\s5
\v 16 അവന്‍ ദൈവത്തില്‍ നിന്നുള്ളവന്‍ എന്നു തെളിയിക്കേണ്ടതിനു മറ്റാളുകള്‍ ഒരു അത്ഭുതം ചെയ്യാന്‍ അവനോട് ആവശ്യപ്പെട്ടു.
\v 17 പക്ഷേ അവര്‍ എന്താണ് ചിന്തിക്കുന്നതെന്ന് അവന്‍ അറിഞ്ഞു. അതുകൊണ്ട് അവന്‍ അവരോടു പറഞ്ഞത്, "ഒരു രാജ്യത്തിലുള്ള ജനങ്ങള്‍ തമ്മില്‍ തമ്മില്‍ പോരാടിയാല്‍, അവരുടെ രാജ്യം നശിക്കും. ഒരു കുടുംബത്തിലെ ആളുകള്‍ തമ്മില്‍ തമ്മില്‍ എതിര്‍ത്താല്‍, അവരുടെ കുടുംബവും തകര്‍ന്നുപോകും.
\s5
\v 18 ഇതേ രീതിയില്‍ സാത്താനും അവന്‍റെ ഭൂതങ്ങളും തമ്മില്‍ തമ്മില്‍ പോരാടിയാല്‍ അവരുടെ ഭരണം നിലനില്‍ക്കയില്ല!" ഞാന്‍ ഇത് പറയുന്നത് എന്തുകൊണ്ടെന്നാല്‍, ഭൂതങ്ങളുടെ അധികാരിയുടെ ശക്തികൊണ്ട് ഞാന്‍ ഭൂതങ്ങളെ പുറത്താക്കുന്നു എന്നു നിങ്ങള്‍ പറയുന്നു!
\v 19 പിശാചുക്കളെ പുറത്താക്കാന്‍ സാത്താന്‍ എന്നെ സഹായിക്കുന്നുവെന്നുള്ളത് തികച്ചും സത്യമാണെങ്കില്‍, നിങ്ങളുടെ ശിഷ്യന്‍മാരും പിശാചുക്കളെ പുറത്താക്കുന്നത് സാത്താന്‍റെ ശക്തികൊണ്ടാണോ? തീര്‍ച്ചയായും അല്ല! അതുകൊണ്ട് നിങ്ങള്‍ തെറ്റാണെന്ന് അവര്‍ തെളിയിച്ചിരിക്കുന്നു.
\v 20 എന്നാല്‍ ഇത് ദൈവത്തിന്‍റെ ശക്തികൊണ്ടാണ് ഞാന്‍ പിശാചുക്കളെ പുറത്താക്കുന്നതിനാല്‍, ദൈവം നിങ്ങളെ ഭരിക്കുവാന്‍ ആരംഭിച്ചിരിക്കുന്നുവെന്നു ഞാന്‍ നിങ്ങളെ കാണിക്കുന്നു".
\s5
\v 21 യേശു തുടര്‍ന്നു, "ഒരു ശക്തനായ മനുഷ്യനു തന്‍റെ ഭവനം കാക്കേണ്ടതിന് അനേകം ആയുധങ്ങള്‍ ഉള്ളപ്പോള്‍ അവന്‍റെ ഭവനത്തില്‍നിന്ന്‍ ആര്‍ക്കും ഒന്നും മോഷ്ടിക്കാന്‍ സാധിക്കുകയില്ല.
\v 22 പക്ഷേ അവനേക്കാള്‍ ശക്തനായ മറ്റൊരുവന്‍ ആ മനുഷ്യനെ അധീനമാക്കിയാല്‍, അവന്‍ ആ മനുഷ്യന്‍റെ ആയുധങ്ങള്‍ അവനില്‍നിന്ന് എടുത്തുകൊണ്ടുപോകും. ആ മനുഷ്യന്‍റെ ഭവനത്തില്‍ നിന്ന് അവന് ഇഷ്ടമുള്ളതെല്ലാം എടുക്കാം.
\v 23 എന്നെ പിന്‍തുണക്കാത്ത ഏവനും എന്നെ എതിര്‍ക്കുന്നു, ആരെങ്കിലും എന്നിലേക്ക് ആളുകളെ കൊണ്ടുവരുന്നില്ലെങ്കില്‍ അവരെ എന്നില്‍നിന്ന് അകന്നുപോകുന്നതിനു കാരണമാകുന്നു."
\s5
\v 24 പിന്നെ യേശു ഇതു പറഞ്ഞത്: "ചിലപ്പോള്‍ അശുദ്ധാത്മാവ് ആരെയെങ്കിലും വിട്ടുപോയശേഷം, ആശ്വാസത്തിനു വേണ്ടി നിര്‍ജ്ജനസ്ഥലങ്ങളിലൂടെ അലഞ്ഞു നടക്കുന്നു. ഒന്നും കണ്ടെത്തിയില്ലെങ്കില്‍ ഞാന്‍ വസിച്ച വ്യക്തിയിലേക്ക് തന്നെ മടങ്ങുമെന്ന് തന്നോടുതന്നെ പറയും!'
\v 25 പിന്നെ താന്‍ തിരിച്ചു പോയി വൃത്തിയാക്കപ്പെട്ടതും ശരിയായ രീതിയില്‍ ഇട്ടതും കാലിയാക്കപ്പെട്ടതുമായ ഒരു ഭവനം പോലെ ആ വ്യക്തിയെ കണ്ടുപിടിച്ചു മടങ്ങിപ്പോകും.
\v 26 പിന്നെ ഈ അശുദ്ധാത്മാവ് പോയി അതിലും ദുഷ്ടതയേറിയ ഏഴ് വേറെ അശുദ്ധാത്മാക്കളെ കൊണ്ടുവരും. അവര്‍ എല്ലാവരുംകൂടെ ആ വ്യക്തിയില്‍ പ്രവേശിച്ചു വസിക്കുവാന്‍ ആരംഭിക്കും. അതുകൊണ്ട് ആ മനുഷ്യന്‍റെ അവസ്ഥ മുന്‍പുണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ മോശമാകും."
\s5
\v 27 യേശു അതു പറഞ്ഞപ്പോള്‍, അവനെ ശ്രദ്ധിച്ചുകൊണ്ടിരുന്ന ഒരു സ്ത്രീ അവനോട് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞത്, "നിനക്കു ജന്മം നല്‍കി നിന്നെ മുലയൂട്ടി പോഷിപ്പിച്ച സ്ത്രീയില്‍ ദൈവം പ്രസാദിച്ചിരിക്കുന്നു!"
\v 28 അപ്പോള്‍ അവന്‍ മറുപടി പറഞ്ഞത്, "അവന്‍റെ സന്ദേശം കേള്‍ക്കുന്നവരും അത് അനുസരിക്കുന്നവരും ദൈവത്താല്‍ കൂടുതല്‍ അനുഗ്രഹിക്കപ്പെട്ടവരാകുന്നു!"
\s5
\v 29 കൂടുതല്‍ അളുകള്‍ യേശുവിനു ചുറ്റുമുണ്ടായിരുന്ന ജനക്കൂട്ടത്തിലേക്കു വന്നു ചേര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ അവന്‍ പറഞ്ഞത്, "ഈ കാലത്ത് ജീവിക്കുന്ന ആളുകള്‍ ദുഷ്ടരായ ആളുകളാണ്. ഞാന്‍ ദൈവത്തില്‍നിന്നു വന്നെന്നുള്ളതിന്‍റെ തെളിവിനു വേണ്ടിയാണ് നിങ്ങള്‍ എന്നെക്കൊണ്ട് അത്ഭുതങ്ങള്‍ ചെയ്യുവാന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ യോനക്ക് സംഭവിച്ച ഈ അത്ഭുതം പോലെയുള്ള ഒരു തെളിവ് മാത്രമേ നിങ്ങള്‍ക്കു ലഭിക്കൂ.
\v 30 പണ്ട് ദൈവം യോനക്കു വേണ്ടി ചെയ്ത അത്ഭുതം നിനവേയിലുള്ള ആളുകള്‍ക്ക് ഒരു സാക്ഷ്യമായതു പോലെ, ഇപ്പോള്‍ ജീവിക്കുന്ന ആളുകള്‍ക്ക് ഒരു സാക്ഷ്യത്തിനായി മനുഷ്യപുത്രനുവേണ്ടി ദൈവവും അതുപോലെ ചെയ്യും.
\s5
\v 31 ശലോമോന്‍റെ ജ്ഞാനം കേള്‍ക്കുവാന്‍ പണ്ട് ശെബാരാജ്ഞി വളരെ ദൂരം യാത്ര ചെയ്തുവന്നു. പക്ഷേ ഇപ്പോള്‍ ശലോമോനേക്കാള്‍ വലിയവന്‍ ഇവിടെയുണ്ട്, ഞാന്‍ എന്താണ് പറയുന്നതെന്ന് നിങ്ങള്‍ ശരിയായി ശ്രദ്ധിച്ചിട്ടില്ല. അതുകൊണ്ട്, ദൈവം ആളുകളെ വിധിക്കുന്ന സമയത്ത്, ഈ രാജ്ഞി അവിടെ നില്‍ക്കുകയും ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ആളുകളെ കുറ്റം വിധിക്കുകയും ചെയ്യും.
\s5
\v 32 യോനാ അവരോടു പ്രസംഗിച്ചപ്പോള്‍ പുരാതന പട്ടണമായ നിനവെയില്‍ ജീവിച്ചിരുന്ന ആളുകള്‍ തങ്ങളുടെ പാപവഴിയില്‍നിന്നു തിരിഞ്ഞു. ഇപ്പോള്‍ യോനായേക്കാള്‍ വലിയവന്‍, നിങ്ങളുടെ അടുക്കല്‍ വന്നു നിങ്ങളോടു പ്രസംഗിച്ചിട്ട്, നിങ്ങള്‍ നിങ്ങളുടെ പാപവഴിയില്‍നിന്നു തിരിയുന്നില്ല. അതുകൊണ്ട്, ദൈവം എല്ലാവരേയും വിധിക്കുന്ന സമയത്ത്, കാലങ്ങള്‍ക്കു മുന്‍പ് നിനവേയില്‍ ജീവിച്ചിരുന്ന ആളുകള്‍ അവിടെ നില്‍ക്കുകയും ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരെ കുറ്റം വിധിക്കുകയും ചെയ്യും."
\s5
\v 33 "വിളക്ക് തെളിയിച്ചശേഷം ആളുകള്‍ മറച്ചു വയ്ക്കുകയോ കുട്ടയുടെ അടിയിലോ വയ്ക്കാറില്ല. എന്നാല്‍, മുറിയിലേക്ക് പ്രവേശിക്കുന്നവര്‍ക്കും വീട്ടിലുള്ളവര്‍ക്കും പ്രകാശം കാണേണ്ടതിന് അവര്‍ വിളക്ക്കാലിന്മേല്‍ വയ്ക്കുന്നു.
\v 34 നിങ്ങളുടെ ശരീരത്തിന്‍റെ വിളക്ക് നിങ്ങളുടെ കണ്ണ്‍ ആകുന്നു. നിങ്ങളുടെ കണ്ണുകള്‍ ആരോഗ്യമുള്ളതാണെങ്കില്‍, നിങ്ങളുടെ മുഴുവന്‍ ശരീരവും പ്രകാശിതമായിരിക്കും. മറിച്ച്, അതു ആരോഗ്യമുള്ളതല്ലെങ്കില്‍, നിങ്ങളുടെ ശരീരം മുഴുവന്‍ ഇരുട്ടായിരിക്കും.
\v 35 അതുകൊണ്ട്, നിങ്ങള്‍ക്കു കൂടുതല്‍ അത്ഭുതങ്ങള്‍ കാണേണ്ടുന്ന ആവശ്യം ഇല്ല. ഞാന്‍ നിങ്ങളോടു പറഞ്ഞ കാര്യങ്ങളെക്കുറിച്ചു നിങ്ങള്‍ ശ്രദ്ധയോടെ ചിന്തിക്കേണ്ട ആവശ്യം ഉണ്ട്, അതുകൊണ്ട് മറ്റുള്ളവരില്‍നിന്നു കേട്ട കാര്യങ്ങള്‍ നിങ്ങള്‍ ആത്മിക അന്ധകാരത്തില്‍ തുടരുന്നതിനു കാരണമാകരുത്.
\v 36 നിങ്ങളുടെ മുഴുവന്‍ ശരീരവും പ്രകാശിതമായാല്‍, ഇരുട്ട് ഒരു ഭാഗത്തും കാണില്ല, നിങ്ങളുടെ ശരീരം മുഴുവന്‍ ഒരു വിളക്കുപോലെ പ്രകാശിച്ചാല്‍ എല്ലാ കാര്യങ്ങളും വ്യക്തമായി കാണാന്‍ കഴിയും".
\s5
\v 37 യേശു ഈ കാര്യങ്ങളെ പറഞ്ഞു തീര്‍ന്നശേഷം, ഒരു പരീശന്‍ അവനെ അവന്‍റെ കൂടെ ആഹാരം കഴിക്കാന്‍ ക്ഷണിച്ചു. അങ്ങനെ യേശു പരീശന്‍റെ ഭവനത്തില്‍ പോയി ഭക്ഷിക്കുന്നതിന് മേശമേല്‍ ചരിഞ്ഞിരുന്നു.
\v 38 യേശു ഭക്ഷണത്തിനു മുന്‍പ് ആചാരപ്രകാരമായി കൈകഴുകാത്തത് അവന്‍ കണ്ടപ്പോള്‍ പരീശന്‍ അത്ഭുതപ്പെട്ടു.
\s5
\v 39 അപ്പോള്‍ കര്‍ത്താവായ യേശു അവനോടു പറഞ്ഞത്, "പരീശന്‍മാരാകുന്ന നിങ്ങള്‍ ഭക്ഷിക്കുന്നതിനു മുന്‍പ് പാത്രങ്ങളുടെയും കോപ്പകളുടെയും പുറം കഴുകുന്നു. എന്നാല്‍ നിങ്ങളില്‍തന്നെ നിങ്ങള്‍ ദുഷ്ടന്‍മാരും അത്യാഗ്രഹികളുമാണ്.
\v 40 നിങ്ങള്‍ വിഡ്ഢിത്തം കാണിക്കുന്ന ആളുകള്‍! ദൈവം സൃഷ്ടിച്ചത് പുറം മാത്രം അല്ല, എന്നു തീര്‍ച്ചയായും നിങ്ങള്‍ക്ക് അറിയാം, പക്ഷേ അവന്‍ അകം കൂടി സൃഷ്ടിച്ചിരിക്കുന്നു!
\v 41 ആചാരപ്രകാരമായി പാത്രങ്ങള്‍ കഴുകുന്നതിനെപ്പറ്റി വിചാരപ്പെടുന്നതിനു പകരം, ഭയത്തോടെ പാത്രങ്ങളുടെ അകത്ത് ആവശ്യമുള്ളതു നല്‍കുക, അപ്പോള്‍ നിങ്ങളുടെ അകവും പുറവും വൃത്തിയായിരിക്കും.
\s5
\v 42 പക്ഷേ പരീശന്‍മാരായ നിങ്ങള്‍ക്ക് എത്രമാത്രം ഭയാനകമായിരിക്കും! നിങ്ങളുടെ തോട്ടത്തില്‍ നിങ്ങള്‍ വളര്‍ത്തുന്ന ഔഷധസസ്യങ്ങള്‍ ഉള്‍പ്പെടെ നിങ്ങള്‍ക്കുള്ളതിലെല്ലാം പത്തിലൊന്നു നിങ്ങള്‍ ശ്രദ്ധാപൂര്‍വ്വം ദൈവത്തിനു നല്‍കുന്നതില്‍ ഉപരിയായി, മറ്റുള്ളവരോടു നീതിയോടെ പ്രവര്‍ത്തിക്കുന്നതില്‍ ഉറപ്പ് വരുത്തണം. കര്‍ത്താവിനു കൊടുക്കുന്നതോടൊപ്പം നിങ്ങള്‍ ദൈവത്തെ സ്നേഹിക്കുകയും മറ്റുള്ളവരോട് നീതിയോടെ പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പുവരുത്തുകയും വേണം.
\s5
\v 43 പരീശന്‍മാരായ നിങ്ങളുടെ കാര്യം എത്ര ഭയങ്കരമാണ്, എന്തുകൊണ്ടെന്നാല്‍ പള്ളിയില്‍ പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ നിങ്ങള്‍ ഇരിക്കുവാന്‍ ഇഷ്ടപ്പെടുകയും ചന്തസ്ഥലങ്ങളില്‍ ആളുകള്‍ നിങ്ങളെ പ്രത്യേകമായി ബഹുമാനിക്കുകയും ചെയ്യേണമെന്നു നിങ്ങള്‍ ഇഷ്ടപ്പെടുന്നു.
\v 44 നിങ്ങള്‍ക്ക് എത്ര ഭയാനകമായിരിക്കും, എന്തുകൊണ്ടെന്നാല്‍ നിങ്ങള്‍ കാണാന്‍ കഴിയാത്ത അടയാളമില്ലാത്ത കല്ലറകള്‍ പോലെയാണ്, ആചാരപരമായ അശുദ്ധിയാണെന്നു അതിന്‍റെ മുകളിലൂടെ നടക്കുന്ന ആളുകള്‍ തിരിച്ചറിയുന്നില്ല.
\s5
\v 45 അവിടെ ഉണ്ടായിരുന്ന ഒരു യഹുദ നിയമ ഗുരുക്കന്മാരില്‍ ഒരാള്‍ മറുപടി പറഞ്ഞത്, "ഗുരോ ഇതു നീ പറഞ്ഞതിലൂടെ നീ ഞങ്ങളെയും വിമര്‍ശിക്കുന്നു!"
\v 46 യേശു പറഞ്ഞത്, "യഹൂദ നിയമ ഗുരുക്കന്മാരാകുന്ന നിങ്ങളുടെ കാര്യം എത്ര ഭയാനകമാണ്! നിങ്ങള്‍ ഭാരമുള്ള ചുമടുകള്‍കൊണ്ടു ആളുകളെ കുനിയിക്കുന്നു, ആ ഭാരങ്ങളെ വഹിക്കുന്നതിനു ആളുകളെ ഒരു ചെറിയ രീതിയില്‍പോലും നിങ്ങള്‍ സഹായിക്കുന്നില്ല!
\s5
\v 47 ഇതു നിങ്ങള്‍ക്ക് എത്ര ഭയങ്കരമാണ്, എന്തുകൊണ്ടെന്നാല്‍ നിങ്ങള്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതു പ്രവാചകന്മാരുടെ കല്ലറകളെ അടയാളപ്പെടുത്തുവാനാണ്, പക്ഷേ നിങ്ങളുടെ പിതാക്കന്മാരാണ് അവരെ കൊന്നത്.
\v 48 അതുകൊണ്ട് നിങ്ങള്‍ ഈ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതു, നിങ്ങളുടെ പിതാക്കന്മാര്‍ പ്രവാചകന്മാരെ കൊന്നതു നിങ്ങള്‍ അംഗീകരിക്കുകയും അതു പ്രഖ്യാപിക്കുകയും ആണ്.
\s5
\v 49 അതുകൊണ്ട് സൂഷ്മ ജ്ഞാനിയായ ദൈവം പറയുന്നു, "എന്‍റെ ജനത്തെ നയിക്കേണ്ടതിനു ഞാന്‍ പ്രവാചകന്മാരെയും അപ്പൊസ്തലന്മാരെയും അയക്കും. എന്നാല്‍ അവര്‍ അവരെ വളരെയധികമായി പീഡിപ്പിക്കുകയും ചിലരെ കൊല്ലുകയും ചെയ്യും."
\v 50 അതിന്‍റെ ഫലമായി, ഇപ്പോള്‍ ജീവിക്കുന്ന ജനങ്ങള്‍ ലോകം സൃഷ്ടിക്കപ്പെട്ടപ്പോള്‍ കൊല്ലപ്പെട്ട ദൈവത്തിന്‍റെ പ്രവാചകന്‍മാരെ കുറ്റവാളികളായി പരിഗണിക്കുന്നു.
\v 51 ഇത് ആരംഭിക്കുന്നതു തന്‍റെ സഹോദരനാല്‍ കൊല്ലപ്പെട്ട ഹാബേല്‍ മുതല്‍ ദൈവാലയത്തില്‍ യാഗപീഠത്തിന്‍റെയും വിശുദ്ധ സ്ഥലത്തിന്‍റെയും മദ്ധ്യത്തില്‍ കൊല്ലപ്പെട്ട സെഖര്യാവ് വരെ ഇതു തുടരുന്നു. അതേ, ഇന്ന് ജീവിച്ചിരിക്കുന്ന ജനം പ്രവാചകന്മാരുടെ ആ സകല കൊലപാതകങ്ങളിലും കുറ്റക്കാരായി പരിഗണിക്കപ്പെടും.
\s5
\v 52 യഹൂദ നിയമങ്ങള്‍ പഠിപ്പിക്കുന്നവരായ നിങ്ങള്‍ക്ക് ഇത് എത്രയോ ഭയാനകം ആണ്. നിങ്ങള്‍ കാരണം ദൈവം എങ്ങനെയാണ് അവരെ ഭരിക്കുന്നതെന്നു ജനങ്ങള്‍ക്കറിയില്ല! ദൈവം നിങ്ങളെ ഭരിക്കുവാന്‍ നിങ്ങള്‍ അനുവദിക്കുന്നില്ല, ദൈവം ഭരിക്കണമെന്ന് ആഗ്രഹിക്കുന്ന ആളുകളുടെ വഴികളെ നിങ്ങള്‍ മറിച്ചുകളയുന്നു.
\s5
\v 53 യേശു ആ കാര്യങ്ങള്‍ എല്ലാം പറഞ്ഞുതീര്‍ന്ന ശേഷം, അവിന്‍ അവിടം വിട്ടു. പിന്നീട് യഹൂദ നിയമങ്ങള്‍ പഠിപ്പിക്കുന്നവരും പരീശന്മാരും അവനോടു ശത്രുതാപരമായി പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചു. അവന്‍ മന:പൂര്‍വ്വം മറ്റു കാര്യങ്ങളെപ്പറ്റി അവനോടു ചോദിച്ചു.
\v 54 അവനെ കുറ്റം ചുമത്തേണ്ടതിന് അവന്‍ തെറ്റായ കാര്യങ്ങള്‍ പറയുന്നുണ്ടോ എന്ന് അവര്‍ തുടര്‍ച്ചയായി കാത്തിരുന്നു.
\s5
\c 12
\p
\v 1 അതിനിടയില്‍ അനേകായിരം ആളുകള്‍ യേശുവിനു ചുറ്റും കൂടി. അവര്‍ വളരെ ആയിരുന്നതിനാല്‍ അവര്‍ തമ്മില്‍ തമ്മില്‍ ചവിട്ടുകയായിരുന്നു. എന്നാല്‍ ആദ്യം അവന്‍ അവന്‍റെ ശിഷ്യന്മാരോടു പറഞ്ഞു, "പൊതുസ്ഥലങ്ങളില്‍ ഭക്തരായി നടിക്കുകയും എന്നാല്‍ രഹസ്യത്തില്‍ ദുഷ്കാര്യങ്ങള്‍ ചെയ്യുകയും ചെയ്യുന്ന പരീശന്മാരെപ്പോലെ നിങ്ങള്‍ ആകാതിരിപ്പാന്‍ സൂക്ഷിക്കുക. പുളിപ്പ് കുഴച്ച മാവിനെ വര്‍ദ്ധിപ്പിക്കുന്നതുപോലെ, അവരുടെ ദുഷിച്ച പെരുമാറ്റം മറ്റുള്ളവരേയും അവരെപ്പോലെ കപടഭക്തിക്കാരാക്കുന്നു.
\s5
\v 2 മനുഷ്യര്‍ക്ക്‌ അവരുടെ പാപങ്ങളെ മൂടിവയ്ക്കുവാന്‍ കഴിയുകയില്ല. അവര്‍ ഒളിപ്പിക്കാന്‍ ശ്രമിച്ച സകല കാര്യങ്ങളും ഒരു ദിവസം എല്ലാവരും അറിയുവാന്‍ തക്കവണ്ണം ദൈവം ഇടവരുത്തും.
\v 3 നിങ്ങള്‍ ഇരുട്ടില്‍ പറഞ്ഞ എല്ലാ കാര്യങ്ങളും, ഒരു ദിവസം പകല്‍ വെളിച്ചത്തില്‍ ആളുകള്‍ കേള്‍ക്കും. നിങ്ങള്‍ മുറിയില്‍ രഹസ്യമായി സംസാരിച്ചത് ഒരു ദിവസം പുരമുകളില്‍ നിന്നു വിളിച്ചുപറഞ്ഞത് പോലെ പരസ്യമാകും."
\s5
\v 4 "എന്‍റെ സ്നേഹിതരേ, ശ്രദ്ധയോടെ കേള്‍ക്കുവിന്‍! നിങ്ങള്‍ ആളുകളെ പേടിക്കരുത്; അവര്‍ക്കു നിങ്ങളെ കൊല്ലുവാന്‍ കഴിയും, അതിനുശേഷം അവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴികയില്ല!
\v 5 നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ പേടിക്കേണ്ട ഒരു കാര്യത്തെ ക്കുറിച്ചു ഞാന്‍ നിങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കുന്നു. നിങ്ങള്‍ ദൈവത്തെ ഭയപ്പെടുക എന്തുകൊണ്ടെന്നാല്‍ ആളുകളുടെ മരണത്തിന്‍റെ അവകാശം മാത്രമല്ല അവനുള്ളത്, അതിനുശേഷം, അവരെ നരകത്തില്‍ എറിയാനുള്ള അവകാശവും അവനുണ്ട്. തീര്‍ച്ചയായും, അവനെയാണ്‌ യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ ഭയപ്പെടേണ്ടത്.
\s5
\v 6 കുരുവികളെക്കുറിച്ച് ചിന്തിക്കുക. രണ്ടു നാണയത്തിന് അഞ്ച് എണ്ണത്തെ വാങ്ങുന്നില്ലയോ അവയ്ക്കു കുറച്ചു വില മാത്രമേ ഉള്ളു, എന്നിരുന്നാലും ദൈവം അവയില്‍ ഒന്നിനെപ്പോലും മറന്നു പോകുന്നില്ല.
\v 7 നിങ്ങളുടെ തലയില്‍ എത്ര മുടികള്‍ ഉണ്ടെന്നുപോലും ദൈവം അറിയുന്നു. അതുകൊണ്ടു ഭയപ്പെടരുത്, അനേക കുരുവികളെക്കാളും ദൈവത്തിനു നിങ്ങള്‍ ഏറെ വിലയുള്ളവരാണ്.
\s5
\v 8 ഞാന്‍ നിങ്ങളോടു പറയുന്നു, ജനങ്ങള്‍ അവര്‍ എന്‍റെ ശിഷ്യന്മാരെന്ന് മറ്റുള്ളവരോടു പറയുകയാണെങ്കില്‍, മനുഷ്യപുത്രനാകുന്ന ഞാന്‍, അവര്‍ എന്‍റെ ശിഷ്യന്മാരെന്നു ദൈവദൂതന്മാരോടു പറയും.
\v 9 എന്നാല്‍ അവര്‍ എന്‍റെ ശിഷ്യന്മാര്‍ അല്ലെന്ന് മറ്റുള്ളവരോടു പറഞ്ഞാല്‍ അവരും എന്‍റെ ശിഷ്യന്മാരല്ലെന്നു ഞാന്‍ ദൈവദൂതന്മാരോടു പറയും.
\v 10 ഇതുകൂടെ ഞാന്‍ നിങ്ങളോടു പറയുന്നു ആളുകള്‍ മനുഷ്യപുത്രനാകുന്ന എന്നെക്കുറിച്ചു ദുഷ്കാര്യങ്ങള്‍ പറയുകയാണെങ്കില്‍, ദൈവം അവരോടു ക്ഷമിക്കും. എന്നാല്‍ അവര്‍ പരിശുദ്ധാത്മാവിനെക്കുറിച്ചു ദുഷ്കാര്യങ്ങള്‍ പറയുകയാണെങ്കില്‍, ദൈവം അത് അവരോടു ക്ഷമിക്കയില്ല.
\s5
\v 11 ജനങ്ങള്‍ നിങ്ങളെ രാജ്യത്തെ അധികാരമുള്ള ആളുകളുടെയും മതനേതാക്കന്മാരുടെയും മുന്‍പില്‍ ചോദ്യം ചെയ്യാന്‍ പള്ളികളിലേക്കു കൊണ്ടുപോകുമ്പോള്‍, നിങ്ങള്‍ അവരോട് എങ്ങനെ ഉത്തരം പറയണമെന്നും എന്തു പറയണമെന്നുമോര്‍ത്ത് നിരാശപ്പെടേണ്ട,
\v 12 കാരണം, പരിശുദ്ധാത്മാവ് ആ സമയത്ത് എന്തു പറയണമെന്നു നിങ്ങള്‍ക്കു പറഞ്ഞുതരും.
\s5
\v 13 ഉടനെ ആള്‍കൂട്ടത്തില്‍നിന്ന് ഒരുവന്‍ യേശുവിനോടു പറഞ്ഞത്, "ഗുരോ എന്‍റെ പിതാവിന്‍റെ സ്വത്തു എനിക്ക് പകുത്തു തരുവാന്‍ എന്‍റെ സഹോദരനോടു പറക!"
\v 14 എന്നാല്‍ യേശു അവനോട് ഉത്തരം പറഞ്ഞത്, "മനുഷ്യാ, ആളുകളുടെ സ്വത്തിനെപ്പറ്റിയുള്ള തര്‍ക്കങ്ങള്‍ ന്യായം വിധിച്ചു തീര്‍പ്പാക്കുവാന്‍ എന്നെ ആരും നിയമിച്ചിട്ടില്ല!"
\v 15 പിന്നെ അവന്‍ ജനകൂട്ടത്തോട് പറഞ്ഞത്, "ഒരു രീതിയിലും അത്യാഗ്രഹി ആകാതിരിക്കുവാന്‍ സൂക്ഷിക്കുക! ഒരു മനുഷ്യ ജീവിതത്തിന്‍റെ വില നിര്‍ണ്ണയിക്കുന്നത് അവനു സ്വന്തമായി എത്ര വസ്തുക്കള്‍ ഉണ്ടെന്നുള്ളതു കൊണ്ടല്ല."
\s5
\v 16 പിന്നെ അവന്‍ അവരോട് ഈ ഉദാഹരണം പറഞ്ഞത്: സമ്പന്നനായ ഒരു മനുഷ്യന്‍റെ നിലത്തില്‍ സമൃദ്ധമായി വിളവ്‌ ഉണ്ടായി.
\v 17 അവന്‍ തന്നോടുതന്നെ പറഞ്ഞു, 'എന്‍റെ എല്ലാ വിളവും സൂക്ഷിക്കാന്‍ എനിക്കു മതിയായ വിശാല സ്ഥലം ഇല്ല, അതുകൊണ്ട് ഞാന്‍ എന്തു ചെയ്യണമെന്ന് എനിക്കറിയില്ല!'
\v 18 പിന്നീട് അവന്‍ തന്നെ ചിന്തിച്ചു, 'എന്തു ചെയ്യണമെന്ന് എനിക്കറിയാം! ഞാന്‍ എന്‍റെ ധാന്യഅറ പൊളിച്ചു വലിയ ഒരെണ്ണം പണിയും! പിന്നീട് എന്‍റെ ധാന്യങ്ങള്‍ എല്ലാം ഞാന്‍ പുതിയ വലിയ അറയില്‍ സൂക്ഷിക്കും.
\v 19 പിന്നീട് ഞാന്‍ എന്നോടു തന്നെ പറയും, "ഇപ്പോള്‍ എനിക്കു കുറെ വര്‍ഷങ്ങള്‍ക്കു ആവശ്യമുള്ള മതിയായ സാധനങ്ങള്‍ സംഭരിച്ചിരിക്കുന്നു. അതുകൊണ്ട് ഇപ്പോള്‍ എന്‍റെ ജീവിതം എളുപ്പമാണ്. ഞാന്‍ തിന്നും കുടിച്ചും ആനന്ദിക്കും!"
\s5
\v 20 എന്നാല്‍ ദൈവം അവനോടു പറഞ്ഞു, 'വിഡ്ഢിയായ മനുഷ്യാ! ഇന്നു രാത്രിയില്‍ നീ മരിക്കും! നീ നിനക്കായി സമ്പാദിച്ച കാര്യങ്ങളെല്ലാം മറ്റൊരുവന്‍റെതാകും, നിന്‍റെതാകയില്ല!'"
\v 21 പിന്നെ യേശു ഈ ഉദാഹരണം പറഞ്ഞ് അവസാനിപ്പിച്ചു, "അവരവര്‍ക്കുവേണ്ടി വസ്തുവകകള്‍ സൂക്ഷിക്കുന്നവര്‍ക്ക് ഇതാണു സംഭവിക്കാന്‍ പോകുന്നത്, എന്നാല്‍ ആരും വില കല്പിക്കാത്ത കാര്യങ്ങളെ ദൈവം വിലയുള്ളതായി പരിഗണിക്കും".
\s5
\v 22 പിന്നെ യേശു അവന്‍റെ ശിഷ്യന്മാരോടു പറഞ്ഞത്, "ആകയാല്‍ ഇതു ഞാന്‍ നിങ്ങളോടു പറയാം: നിങ്ങള്‍ക്കു ജീവിക്കാന്‍ ആവശ്യമുള്ള കാര്യങ്ങളെക്കുറിച്ച് വിചാരപ്പെടെണ്ട. ഭക്ഷിക്കുവാന്‍ ആവശ്യമുള്ള ആഹാരത്തെക്കുറിച്ചോ ധരിക്കുവാന്‍ ആവശ്യമുള്ള വസ്ത്രത്തെക്കുറിച്ചോ വിചാരപ്പെടെണ്ട.
\v 23 നിങ്ങള്‍ കഴിക്കുന്ന ആഹാരത്തെക്കാള്‍ നിങ്ങളുടെ ജീവനാണ് പ്രധാനപ്പെട്ടത്, നിങ്ങള്‍ ധരിക്കുന്ന വസ്ത്രത്തെക്കാള്‍ നിങ്ങളുടെ ശരീരം പ്രധാനപ്പെട്ടത്.
\s5
\v 24 പക്ഷികളെകുറിച്ചു ചിന്തിക്കുക: അവര്‍ വിത്തുകള്‍ നടുന്നില്ല, അവര്‍ വിളവുകള്‍ കൊയ്യുന്നില്ല. ധാന്യങ്ങള്‍ സൂക്ഷിക്കുവാന്‍ അവയ്ക്കു കെട്ടിടങ്ങളോ മുറികളോ ഇല്ല. എന്നാല്‍ ദൈവം അവര്‍ക്കുവേണ്ടി ആഹാരം നല്‍കുന്നു. തീര്‍ച്ചയായും നിങ്ങള്‍ പക്ഷികളെക്കാള്‍ വളരെയധികം വിലയുള്ളവരാണ്.
\v 25 ഇതിനെക്കുറിച്ച് ആകുലപ്പെട്ടിട്ട് നിങ്ങളിലാര്‍ക്കും തന്‍റെ ജീവിതത്തോട് ഒരു നിമിഷം പോലും കൂട്ടാന്‍ കഴികയില്ല!
\v 26 ആകയാല്‍ നിങ്ങള്‍ക്ക് ഈ ഒരു ചെറിയ കാര്യം പോലും ചെയ്യാന്‍ കഴികയില്ല എങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ ഒന്നിനെ ക്കുറിച്ചും വിചാരപ്പെടരുത്.
\s5
\v 27 പുഷ്പങ്ങള്‍ വളരുന്ന രീതിയേക്കുറിച്ച് ചിന്തിക്കുക. പണം സമ്പാദിക്കേണ്ടതിനു അവര്‍ വേല ചെയ്യുന്നില്ല, മാത്രമല്ല അവരുടെ സ്വന്ത വസ്ത്രങ്ങള്‍ അവര്‍ ഉണ്ടാക്കുന്നില്ല. പക്ഷേ ഞാന്‍ നിങ്ങളോടു പറയാം കാലങ്ങള്‍ക്ക് മുന്‍പ് ജീവിച്ചിരുന്ന, മനോഹര വസ്ത്രങ്ങള്‍ അണിയുകയും ചെയ്ത ശലോമോന്‍ രാജാവുപോലും ആ പുഷ്പങ്ങളെപ്പോലെ അലംകൃതമായിട്ടില്ല.
\v 28 കുറച്ചു സമയത്തേക്കു മാത്രമേ ചെടികള്‍ വളരുന്നുള്ളൂ എങ്കിലും ദൈവം അവയെ വളരെ മനോഹരമായി ഉണ്ടാക്കിയിരിക്കുന്നു. പിന്നീട് അവയെ വെട്ടി തീയില്‍ എറിഞ്ഞുകളയും. പക്ഷേ ആ ചെടികളെ സൂക്ഷിക്കുന്നതിനെക്കാള്‍ കൂടുതല്‍ നിങ്ങളെ സൂക്ഷിക്കുന്നു, നിങ്ങള്‍ ദൈവത്തിനു വളരെ വിലപിടിപ്പുള്ളവരാണ്. പിന്നെ നിങ്ങള്‍ എന്തുകൊണ്ടാണ് അവനെ അല്പമായി ആശ്രയിക്കുന്നത്?
\s5
\v 29 എന്തു കഴിക്കും എന്തു കുടിക്കും എന്നു നിങ്ങള്‍ ചിന്തിക്കേണ്ട, ആ കാര്യങ്ങളെ ഓര്‍ത്തു വിചാരപ്പെടുകയും വേണ്ട.
\v 30 ദൈവത്തെ അറിയാത്ത ആളുകള്‍ ഇങ്ങനെയുള്ളവയെപ്പറ്റി എല്ലായ്പ്പോഴും വിചാരപ്പെടുന്നു. എന്നാല്‍ നിങ്ങളുടെ സ്വര്‍ഗ്ഗത്തിലെ പിതാവ് നിങ്ങളുടെ ആവശ്യങ്ങള്‍ അറിയുന്നു.
\s5
\v 31 എന്നാല്‍ ദൈവത്തിനു നിങ്ങളുടെ മേലുള്ള ആധിപത്യത്തെ അംഗീകരിക്കുക എന്നത് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമായി എടുക്കുക. അപ്പോള്‍ അവന്‍ നിങ്ങള്‍ക്ക് ആവശ്യമുള്ള കാര്യങ്ങളെല്ലാം തരും.
\v 32 ആകയാല്‍, ചെറിയ കൂട്ടമേ നിങ്ങള്‍ ഭയപ്പെടേണ്ട. നിങ്ങളുടെ സ്വര്‍ഗ്ഗത്തിലെ പിതാവ് സകലത്തെയും സമ്പൂര്‍ണ്ണമായി ഭരിക്കുമ്പോള്‍ നിങ്ങള്‍ക്ക് അവന്‍ ഉദ്ദേശിച്ചിരിക്കുന്ന അനുഗ്രഹങ്ങള്‍ തരുവാന്‍ ആഗ്രഹിക്കുന്നു.
\s5
\v 33 ആകയാല്‍ ഇപ്പോള്‍ നിനക്കു സ്വന്തമായുള്ള വസ്തുക്കള്‍ വില്‍ക്കുക, ഭക്ഷണമോ വസ്ത്രമോ പാര്‍ക്കുവാന്‍ ഇടമോ ഇല്ലാത്തവര്‍ക്ക് ആ പണം നല്‍കുക. പഴകിപ്പോകാത്ത പണസഞ്ചി കരുതുക, അങ്ങനെ സുരക്ഷിതമായി സ്വര്‍ഗ്ഗത്തില്‍ നിങ്ങളുടെ നിക്ഷേപം സൂക്ഷിക്കപ്പെടും. അവിടെ കള്ളന്‍ അകത്തു വന്ന് മോഷ്ടിപ്പാന്‍ കഴിയുകയില്ല, നിങ്ങളുടെ വസ്ത്രം പുഴുവിനു നശിപ്പിപ്പാന്‍ കഴിയുകയും ഇല്ല.
\v 34 നിങ്ങള്‍ക്ക് എന്തെല്ലാം നിക്ഷേപങ്ങള്‍ ഉണ്ടോ, അതിനെക്കുറിച്ചു ചിന്തിച്ച് നിങ്ങളുടെ സമയം ചെലവഴിക്കും.
\s5
\v 35 എല്ലാ രാത്രിയിലും വിളക്കു കത്തിച്ചു സൂക്ഷിക്കുന്നവരെപ്പോലെയും തുണികളില്‍ വേല ചെയ്യുന്നവരെപ്പോലെയും എല്ലായ്പ്പോഴും ദൈവത്തിന്‍റെ പ്രവൃത്തികള്‍ ചെയ്യാന്‍ തയ്യാറായിരിക്ക.
\v 36 വിവാഹ വിരുന്നിനു പോയശേഷം തിരിച്ചുവരുന്ന യജമാനനുവേണ്ടി ദാസന്മാര്‍ കാത്തിരിക്കുന്നതുപോലെ, എന്‍റെ മടങ്ങിവരവിനായി ഒരുങ്ങിയിരിക്ക. അവന്‍ വന്നു കതകു മുട്ടുമ്പോള്‍ തന്നെ അവനുവേണ്ടി കതകു തുറക്കേണ്ടതിന് അവര്‍ കാത്തിരിക്കുന്നു.
\s5
\v 37 അവന്‍ വരുമ്പോള്‍ ആ ദാസന്മാര്‍ ഉണര്‍ന്നിരിക്കുകയാണെങ്കില്‍, അവന്‍ അവര്‍ക്കു പ്രതിഫലം നല്‍കും. ഞാന്‍ ഇതു നിങ്ങളോടു പറയുന്നു: അവന്‍ വിളമ്പേണ്ടുന്നതിനായി വസ്ത്രം ധരിച്ച്, അവരോടു നിലത്തിരിപ്പാന്‍ പറയുകയും, അവന്‍ അവര്‍ക്കു ഭക്ഷണം വിളമ്പുകയും ചെയ്യും.
\v 38 ചിലപ്പോള്‍ അവന്‍ സൂര്യന്‍ ഉദിക്കുന്നതിനും അര്‍ദ്ധരാത്രിക്കും ഇടയില്‍ വരികയാണെങ്കില്‍, അവന്‍റെ ദാസന്മാര്‍ ഉണര്‍ന്ന് അവനുവേണ്ടി ഒരുങ്ങിയിരിക്കുന്നത് കണ്ടാല്‍, അവന്‍ അവരില്‍ വളരെ പ്രസാദിക്കും.
\s5
\v 39 എന്നാല്‍ ഇതുകൂടെ നിങ്ങള്‍ ഓര്‍ക്കേണം; "കള്ളന്‍ ഏതു സമയത്താണ് വരുന്നതെന്ന് വീടിന്‍റെ ഉടമസ്ഥന്‍ അറിയുന്നുവെങ്കില്‍, അവന്‍റെ വീട് കള്ളന്‍ തകര്‍ക്കാന്‍ അനുവദിക്കാതെ അവന്‍ ഉണര്‍ന്നിരിക്കും.
\v 40 ആകയാല്‍ ഒരുങ്ങിയിരിക്കുക. കാരണം മനുഷ്യപുത്രനായ ഞാന്‍, നിങ്ങള്‍ എന്നെ പ്രതീക്ഷിക്കാത്ത സമയത്തു വീണ്ടും വരും".
\s5
\v 41 പത്രൊസ് ചോദിച്ചു, "കര്‍ത്താവേ നീ നല്‍കുന്ന ഉദാഹരണങ്ങള്‍ ഞങ്ങള്‍ക്ക് മാത്രമോ അതോ എല്ലാവര്‍ക്കുംകൂടിയോ?"
\v 42 കര്‍ത്താവ് മറുപടി പറഞ്ഞത്, "യജമാനന്‍റെ വീട്ടില്‍ സത്യസന്ധനും ജ്ഞാനിയുമായ കാര്യസ്ഥനുമായവനെപ്പോലുള്ള ദാസനോടു ഞാന്‍ ഇതു പറയുന്നു. കൃത്യസമയത്ത് മറ്റു വേലക്കാര്‍ക്കു ഭക്ഷണം ലഭിക്കേണ്ടതിന് അവന്‍റെ യജമാനന്‍ അവനെ നിയമിക്കുന്നു.
\v 43 അവന്‍റെ യജമാനന്‍ മടങ്ങിവരുമ്പോള്‍ ദാസന്‍ വേല ചെയ്യുകയാണെങ്കില്‍, അവന്‍റെ യജമാനന്‍ പ്രതിഫലം നല്‍കും.
\v 44 യജമാനന്‍ അവന്‍റെ എല്ലാ സ്വത്തിനും ആ വേലക്കാരനെ നിയമിതനാക്കി വയ്ക്കും എന്നു ഞാന്‍ പറയുന്നു.
\s5
\v 45 എന്നാല്‍ ആ കാര്യസ്ഥനായ ദാസന്‍ 'എന്‍റെ യജമാനന്‍ വളരെ സമയം കൊണ്ടു ദൂരത്താണ്' എന്നു സ്വയം പറഞ്ഞ്, ഉടനെ അവിടെയുണ്ടായിരുന്ന സ്ത്രീകളും പുരുഷന്മാരുമായ മറ്റു ദാസന്മാരെ അവന്‍ അടിക്കുകയും, അവന്‍ ധാരാളം ഭക്ഷിക്കുകയും കുടിച്ച് ലഹരിപിടിക്കുകയും ചെയ്യുമായിരുന്നു.
\v 46 അവന്‍ അതു ചെയ്യുമ്പോള്‍, അവന്‍റെ യജമാനന്‍ ദാസന്‍ പ്രതീക്ഷിക്കാത്ത സമയത്തു മടങ്ങി വരും. പിന്നീട് അവന്‍റെ യജമാനന്‍ അവനെ വളരെ കഠിനമായി ശിക്ഷിക്കുകയും അവനെ വിശ്വസ്തതയോടെ ശുശ്രൂഷിക്കാത്തവരുടെ സ്ഥലത്തേക്ക് അവനെ ഏല്പിക്കുകയും ചെയ്യും.
\s5
\v 47 യജമാനന്‍റെ ആവശ്യങ്ങള്‍ ദാസന്‍ അറിഞ്ഞിട്ടും ഒരുങ്ങാത്തതിനാല്‍ കഠിന ശിക്ഷ ലഭിക്കും.
\v 48 എന്നാല്‍ യജമാനനുവേണ്ടി ചെയ്യേണ്ട അവന്‍റെ ആഗ്രഹങ്ങള്‍ അറിയാത്ത ദാസന്‍ തെറ്റായി എന്തെങ്കിലും ചെയ്താല്‍ ലഘുവായ ശിക്ഷ മാത്രം ലഭിക്കും. കൂടതല്‍ ഭരമേല്പിക്കപ്പെട്ടവരില്‍നിന്നു കൂടുതല്‍ പ്രതീക്ഷിക്കും. കൂടുതല്‍ നിയോഗിക്കപ്പെട്ടവരില്‍നിന്നു അതിലും കൂടുതല്‍ പ്രതീക്ഷിക്കും."
\s5
\v 49 "ഞാന്‍ ഭൂമിയില്‍ തീ ഇടുവാന്‍ വന്നിരിക്കുന്നു. അത് ഇപ്പോഴേ കത്തിയിരുന്നെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിക്കുന്നു.
\v 50 ഭയാനക പീഡയെന്ന സ്നാനത്തില്‍കൂടി എനിക്കു വേഗത്തില്‍ പോകേണ്ടതുണ്ട്. എന്‍റെ കഷ്ടതകള്‍ പൂര്‍ത്തിയാകുന്നതുവരെ ഞാന്‍ ഞെരുക്കത്തില്‍ തുടരും.
\s5
\v 51 ഞാന്‍ ഭൂമിയിലേക്കു വന്നതിന്‍റെ ഫലമായി ആളുകള്‍ സമാധാനത്തോടെ ഒരുമിച്ചു ജീവിക്കുമെന്നു നിങ്ങള്‍ ചിന്തിക്കുന്നുണ്ടോ? ഇല്ല! ഞാന്‍ നിങ്ങളോടു പറയാം, മറിച്ച് ആളുകള്‍ വിഭജിക്കപ്പെടും.
\v 52 എന്തുകൊണ്ടെന്നാല്‍ ഒരു ഭവനത്തിലെ ചില ആളുകള്‍ എന്നില്‍ വിശ്വസിക്കും മറ്റുചിലര്‍ വിശ്വസിക്കുന്നില്ല, അവര്‍ വിഭജിക്കപ്പെടും. ഒരു ഭവനത്തിലെ മൂന്നു പേരില്‍ എന്നില്‍ വിശ്വസിക്കാത്തവന്‍ എന്നില്‍ വിശ്വസിക്കുന്ന രണ്ടു പേരെ എതിര്‍ക്കും.
\v 53 ഒരു മനുഷ്യന്‍ തന്‍റെ മകനെ എതിര്‍ക്കും, മകന്‍ തന്‍റെ പിതാവിനെ എതിര്‍ക്കും. ഒരു സ്ത്രീ തന്‍റെ മകളെ എതിര്‍ക്കും, ഒരു സ്ത്രീ അവളുടെ അമ്മയെയും എതിര്‍ക്കും. ഒരു സ്ത്രീ അവളുടെ മരുമകളെയും, ഒരു സ്ത്രീ അവളുടെ അമ്മാവിഅമ്മയെയും എതിര്‍ക്കും."
\s5
\v 54 അവന്‍ പിന്നെയും ജനക്കൂട്ടത്തോടു പറഞ്ഞത്, "പടിഞ്ഞാറ് ഇരുണ്ട മേഘങ്ങള്‍ രൂപപ്പെടുന്നതു നിങ്ങള്‍ കാണുമ്പോള്‍, മഴപെയ്യാന്‍ പോകുന്നുവെന്നു പെട്ടെന്നു നിങ്ങള്‍ പറയുകയും, അതുപോലെ സംഭവിക്കുകയും ചെയ്യും.
\v 55 തെക്കുനിന്നു കാറ്റ് വീശുമ്പോള്‍, 'വളരെ ചൂടുള്ള ഒരു ദിവസം ആകാന്‍ പോകുന്നു എന്നു നിങ്ങള്‍ പറയും!' നിങ്ങള്‍ പറയുന്നത് ശരി.
\v 56 കപടഭക്തിക്കാരായ നിങ്ങള്‍! കാറ്റിനെയും മേഘങ്ങളെയും നിരീക്ഷിക്കുന്നതുകൊണ്ട് കാലാവസ്ഥയില്‍ എന്തു സംഭവിക്കുന്നുവെന്നു നിങ്ങള്‍ക്കു വിവേചിപ്പാന്‍ കഴിയുന്നു. ഈ സമയത്ത് ദൈവം എന്താണ് ചെയ്യുന്നതെന്നു നിങ്ങള്‍ക്ക് എന്തുകൊണ്ടാണ് വിവേചിപ്പാന്‍ കഴിയാത്തത്?
\s5
\v 57 നിങ്ങളില്‍ ഓരോരുത്തനും ചെയ്യേണ്ട ശരിയായ കാര്യങ്ങള്‍ തീരുമാനിക്കുകയും സമയം ഉള്ളപ്പോള്‍ നിവൃത്തിക്കുകയും ചെയ്യുക!
\v 58 നിങ്ങള്‍ കോടതിയിലേക്കു പോകുന്ന വഴിയി തന്നെ നിങ്ങളെ കുറ്റപ്പെടുത്തിയ ആരെങ്കിലുമായി നിങ്ങള്‍ നിങ്ങളുടെ കാര്യങ്ങളെ ക്രമപ്പെടുത്താന്‍ ശ്രമിക്കുക. അവന്‍ നിങ്ങളെ ന്യായാധിപന്‍റെ അടുക്കല്‍ പോകാന്‍ പ്രേരിപ്പിക്കുകയാണെങ്കില്‍, ന്യായാധിപന്‍ നിങ്ങള്‍ കുറ്റവാളിയാണെന്നു നിര്‍ണ്ണയിക്കുകയും നിങ്ങളെ കോടതി ഉദ്യോഗസ്ഥനു കൈമാറുകയും ചെയ്യും. പിന്നീട് ആ ഉദ്യോഗസ്ഥന്‍ നിങ്ങളെ കാരാഗ്രഹത്തില്‍ ഇടുകയും ചെയ്യും.
\v 59 ഞാന്‍ നിങ്ങളോടു പറയാം നിങ്ങള്‍ കാരാഗ്രഹത്തിലേക്കു പോകുകയാണെങ്കില്‍, ന്യായാധിപന്‍ നിങ്ങള്‍ക്ക് ബാധ്യത പറഞ്ഞ അവസാനത്തെ കാശുപോലും കൊടുക്കാതെ പുറത്തുവരാന്‍ കഴിയുകയില്ല."
\s5
\c 13
\p
\v 1 ആ സമയത്ത്, യെരുശലേമില്‍വച്ച് അടുത്തസമയത്തു പട്ടാളക്കാര്‍ കൊലപ്പെടുത്തിയ ചില ഗലീലക്കാരെക്കുറിച്ചു ചില ആളുകള്‍ യേശുവിനോടു ചോദിച്ചു. റോമന്‍ ദേശാധിപതിയായിരുന്ന പീലാത്തോസ്, അവര്‍ ആലയത്തില്‍ യാഗം കഴിക്കുമ്പോള്‍ അവരെ കൊല്ലേണ്ടതിനു പട്ടാളക്കാര്‍ക്ക് കല്പന കൊടുത്തു.
\v 2 യേശു അവരോടു പറഞ്ഞത്, "നിങ്ങള്‍ ചിന്തിക്കുന്നുണ്ടോ ഗലീലയില്‍നിന്നു വന്ന ആളുകള്‍ക്കു മാത്രമാണ് ഇതു സംഭവിച്ചത് എന്തുകൊണ്ടെന്നാല്‍ അവര്‍ മറ്റുള്ള ഗലീലക്കാരേക്കാള്‍ കൂടുതല്‍ പാപം ചെയ്തവരായിരുന്നതുകൊണ്ടോ?
\v 3 അതു കാരണമല്ല എന്നു ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പുതരാം! പക്ഷേ നിങ്ങള്‍ നിങ്ങളുടെ പാപസ്വഭാവത്തില്‍നിന്നു തിരിഞ്ഞില്ലെങ്കില്‍ ഇതുപോലെ ദൈവം നിങ്ങളെയും ശിക്ഷിക്കുമെന്നു നിങ്ങള്‍ ഓര്‍ക്കേണ്ടത് ആവശ്യമാണ്‌.
\s5
\v 4 യെരുശലേമിനു പുറത്തുള്ള ശിലോഹാമില്‍ ഗോപുരം വീണ്‌ ആ പതിനെട്ടു പേരുടെമേല്‍ പതിച്ചു മരിച്ചപ്പോള്‍ അവരെക്കുറിച്ച് എന്തു പറയുന്നു? യെരുശലേമിലുള്ള എല്ലാവരെക്കാളും അവര്‍ മോശമായ പാപികള്‍ ആയതുകൊണ്ട് ഇതു സംഭവിച്ചുവെന്നു നിങ്ങള്‍ ചിന്തിക്കുന്നുണ്ടോ?
\v 5 അതായിരുന്നില്ല കാരണം എന്നു ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പു തരാം! എന്നാല്‍ മറിച്ച് നിങ്ങളുടെ പാപ സ്വഭാവത്തില്‍നിന്നു തിരിഞ്ഞില്ലെങ്കില്‍ ഇതുപോലെ ദൈവം നിങ്ങളെയും ശിക്ഷിക്കുമെന്ന് നിങ്ങള്‍ തിരിച്ചറിയേണ്ട ആവശ്യമുണ്ട്!"
\s5
\v 6 പിന്നീട് യേശു അവരോട് ഈ കഥ പറഞ്ഞു: "ഒരു മനുഷ്യന്‍ അവന്‍റെ തോട്ടത്തില്‍ ഒരു അത്തിവൃക്ഷം നട്ടു. എല്ലാ വര്‍ഷവും അത്തിപ്പഴം അവന്‍ പറിക്കാന്‍ വരുമ്പോള്‍, അതിന്മേല്‍ ഒന്നും ഇല്ലായിരുന്നു.
\v 7 പിന്നെ അവന്‍ തോട്ടം സൂക്ഷിപ്പുകാരനോടു പറഞ്ഞത്, 'ഈ വൃക്ഷത്തെ നോക്കുക! കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ ഓരോ വര്‍ഷവും ഞാന്‍ ഇതില്‍ ഫലം നോക്കിക്കൊണ്ടിരിക്കുന്നു, എന്നാല്‍ അത്തിപ്പഴം ഒന്നും ഇല്ല. മുറിച്ചു താഴെ ഇടുക! അതു മണ്ണിലെ പോഷകഗുണങ്ങള്‍ എല്ലാം ഉപയോഗിച്ചിട്ടും ഒന്നുമില്ല!'
\s5
\v 8 എന്നാല്‍ തോട്ടക്കാരന്‍ മറുപടി പറഞ്ഞത്, 'യജമാനനേ അടുത്ത ഒരു വര്‍ഷത്തേക്കും കൂടെ നില്‍ക്കട്ടെ. ഞാന്‍ അതിന്‍റെ ചുറ്റും കുഴിക്കുകയും വളമിടുകയും ചെയ്യാം.
\v 9 അടുത്ത വര്‍ഷം ഇതില്‍ അത്തിപ്പഴം ഉണ്ടെങ്കില്‍, തുടര്‍ച്ചയായി വളരാന്‍ അനുവദിക്കാം! പക്ഷേ ഫലമൊന്നും കായ്ച്ചില്ലെങ്കില്‍ നിനക്കു മുറിച്ച് കളയാം."'
\s5
\v 10 യഹൂദന്മാരുടെ വിശ്രമ ദിവസത്തില്‍, പള്ളികളിലൊന്നില്‍ യേശു ആളുകളെ പഠിപ്പിച്ചുകൊണ്ടിരുന്നു.
\v 11 അശുദ്ധാത്മാവിനാല്‍ പതിനെട്ടു വര്‍ഷം കൂനിയായ ഒരു സ്ത്രീ അവിടെയുണ്ടായിരുന്നു. അവള്‍ എപ്പോഴും കുനിഞ്ഞിരുന്നു. അവള്‍ക്ക് എഴുന്നേറ്റു നേരെ നില്‍ക്കുവാന്‍ കഴിഞ്ഞിരുന്നില്ല.
\s5
\v 12 യേശു അവളെ കണ്ടപ്പോള്‍, അവന്‍ അവളെ തന്‍റെ അടുക്കലേക്കു വിളിച്ചു. അവന്‍ അവളോടു പറഞ്ഞത്, "സ്ത്രീയെ, ഈ രോഗത്തില്‍ നിന്നു ഞാന്‍ നിന്നെ സൗഖ്യമാക്കിയിരിക്കുന്നു!"
\v 13 അവന്‍ തന്‍റെ കൈ അവളുടെമേല്‍ വച്ചു. പെട്ടെന്ന് അവള്‍ എഴുന്നേറ്റു നില്‍ക്കുകയും ദൈവത്തെ സ്തുതിക്കുവാന്‍ ആരംഭിക്കുകയും ചെയ്തു.
\v 14 യഹൂദന്മാരുടെ വിശ്രമ ദിവസം യേശു അവളെ സൗഖ്യമാക്കിയതുകൊണ്ടു പള്ളി പ്രമാണി കോപിച്ചു. അപ്പോള്‍ അവന്‍ ജനങ്ങളോടു പറഞ്ഞത്, "ആഴ്ചയില്‍ ആറുദിവസം ജോലിചെയ്യുവാന്‍ ആളുകള്‍ക്ക് നമ്മുടെ നിയമം അനുവദിക്കുന്നു. നിങ്ങള്‍ക്കു സൗഖ്യം ആവശ്യമെങ്കില്‍, ആ ദിവസങ്ങളില്‍ പള്ളിയില്‍ വന്നു സൗഖ്യം പ്രാപിക്കണം. നമ്മുടെ വിശ്രമ ദിവസം വരരുത്."
\s5
\v 15 പിന്നീട് കര്‍ത്താവ് അവനോടു മറുപടി പറഞ്ഞത്, "നീയും നിന്‍റെ സഹപ്രവര്‍ത്തകരായ മതനേതാക്കന്മാരും കപടഭക്തിക്കാരാകുന്നു! വിശ്രമദിവസങ്ങളില്‍ ചില സമയങ്ങളില്‍ നിങ്ങളില്‍ ഒരോരുത്തരും വേല ചെയ്യുന്നു! നിങ്ങളുടെ കാളയെയോ കഴുതയെയോ ആഹാരത്തിനു കൊണ്ടുപോകുകയും വെള്ളം കുടിക്കാന്‍ അഴിക്കുകയും ചെയ്യാറില്ലയോ?
\v 16 അബ്രഹാമിന്‍റെ പിന്‍ഗാമിയായ ഇവള്‍ ഒരു യഹൂദ സ്ത്രീയാകുന്നു, എന്നാല്‍ സാത്താന്‍ പതിനെട്ടു വര്‍ഷമായി ഇവളെ കൂനിയാക്കി ബന്ധിച്ചിരിക്കുന്നു! വിശ്രമദിവസത്തില്‍ ആണെങ്കിലും സാത്താനില്‍നിന്നു ഞാന്‍ ഇവളെ മോചിപ്പിക്കേണ്ടതല്ലയോ.
\s5
\v 17 അതിനുശേഷം അവന്‍ അതു പറഞ്ഞത്, അവന്‍റെ ശത്രുക്കള്‍ അവരില്‍തന്നെ ലജ്ജിതരായിത്തീര്‍ന്നു. പക്ഷേ അവന്‍ ചെയ്ത അത്ഭുത കാര്യങ്ങളെക്കുറിച്ചു മറ്റാളുകള്‍ എല്ലാം വളരെ സന്തോഷവാന്മാരായിരുന്നു.
\s5
\v 18 പിന്നെ അവന്‍ പറഞ്ഞു, "ദൈവം തന്നെത്താന്‍ രാജാവായി വെളിപ്പെടുത്തുന്നത് എങ്ങനെ ആയിരിക്കുമെന്ന് ഞാന്‍ എങ്ങനെ വിശദീകരിക്കും? അത് എങ്ങനെ ആയിരിക്കുമെന്നു ഞാന്‍ നിങ്ങളോടു പറയാം.
\v 19 ഒരു മനുഷ്യന്‍ അവന്‍റെ വയലില്‍ ഒരു ചെറിയ കടുക് വിത്ത്‌ നട്ടതുപോലെയായിരിക്കും. ഒരു മരം പോലെ വലുതാകുന്നതുവരെ അതു വളര്‍ന്നു. പക്ഷികള്‍ അതിന്‍റെ ചില്ലകളില്‍ കൂട് വയ്ക്കത്തക്ക നിലയില്‍ വളരെ വലുതായിരുന്നു."
\s5
\v 20 പിന്നെയും അവന്‍ പറഞ്ഞത്, "ദൈവം തന്നെത്താന്‍ രാജാവാണെന്ന് കാണിക്കുന്നത് എങ്ങനെയാണെന്നു ഞാന്‍ മറ്റൊരു രീതിയില്‍ പറയാം.
\v 21 ഒരു സ്ത്രീ ഇരുപത്തിയഞ്ച് കിലോ മാവിനുള്ളില്‍ അല്പം പുളിപ്പ് കലര്‍ത്തിയപോലെയാണ് അത്. ആ ചെറിയ പുളിപ്പ് ആ കുഴച്ച എല്ലാ മാവിനേയും പുളിപ്പിച്ചു പൊങ്ങുമാറാക്കി."
\s5
\v 22 യേശു യെരുശലേമിലേക്കുള്ള യാത്ര തുടര്‍ന്നുകൊണ്ടിരുന്നു. വഴിനീളെയുള്ള എല്ലാ പട്ടണങ്ങളിലും ഗ്രാമങ്ങളിലും അവന്‍ ചെന്ന് ജനങ്ങളെ പഠിപ്പിച്ചു.
\v 23 ആരോ ഒരാള്‍ അവനോടു ചോദിച്ചു, "കര്‍ത്താവേ, ദൈവം കുറച്ചു പേരെ മാത്രമോ രക്ഷിക്കുന്നത്?" യേശു ഉത്തരം പറഞ്ഞത്,
\v 24 "ഇടുക്കുവാതിലിലൂടെ പ്രവേശിക്കണമെങ്കില്‍ നിങ്ങള്‍ കഠിനമായി പരിശ്രമിക്കേണ്ടത് ആവശ്യമാണ്. ഞാന്‍ നിങ്ങളോടു പറയാം അനേകം ആളുകള്‍ മറ്റുവഴികളിലൂടെ പരിശ്രമിക്കും, എന്നാല്‍ അകത്തു കയറുവാന്‍ കഴികയില്ല.
\s5
\v 25 വീട്ടുടമസ്ഥന്‍ എഴുന്നേറ്റു വാതിലടച്ചശേഷം, നിങ്ങള്‍ വെളിയില്‍നിന്നു നിങ്ങള്‍ വാതിലില്‍ മുട്ടും. നിങ്ങള്‍ ഉടമസ്ഥനോടു യാചിച്ച് അവനോടു പറയും, 'കര്‍ത്താവേ ഞങ്ങള്‍ക്കുവേണ്ടി വാതില്‍ തുറക്കേണമേ! എന്നാല്‍ അവന്‍ മറുപടി പറയും, 'ഇല്ല, ഞാന്‍ തുറക്കുകയില്ല എന്തുകൊണ്ടെന്നാല്‍ ഞാന്‍ നിങ്ങളെ അറിയുന്നില്ല, നിങ്ങള്‍ എവിടെ നിന്നാണെന്നും ഞാന്‍ അറിയുന്നില്ല!'
\v 26 പിന്നെ നിങ്ങള്‍ പറയും, 'ഞങ്ങള്‍ നിന്‍റെ കൂടെ ഇരുന്ന് ആഹാരം കഴിച്ചതും ഞങ്ങളുടെ പട്ടണങ്ങളിലെ തെരുവുകളില്‍ നീ ഞങ്ങളെ പഠിപ്പിച്ചതും നീ മറന്നുപോയി!'
\v 27 എന്നാല്‍ 'ഞാന്‍ വീണ്ടും പറയും, ഞാന്‍ നിങ്ങളെ അറിയുന്നില്ലെന്നും, നിങ്ങള്‍ എവിടെ നിന്നെന്നുപോലും ഞാന്‍ അറിയുന്നില്ലെന്ന് അവന്‍ പിന്നെയും പറയും. നിങ്ങള്‍ ദുഷ്ടരായ ആളുകള്‍ ആകുന്നു! ഇവിടെനിന്ന് ദൂരെ പോകുക!"'
\s5
\v 28 പിന്നെ യേശു തുടര്‍ന്നു പറഞ്ഞതെന്തെന്നാല്‍, "ദൂരത്തില്‍നിന്നു നിങ്ങള്‍ അബ്രഹാമിനേയും യിസഹാക്കിനേയും യാക്കോബിനെയും കാണും. ദൈവം രാജാവായി സകലത്തെയും ഭരിക്കുന്ന സമയത്ത്, കാലങ്ങള്‍ക്ക് മുന്‍പ് ജീവിച്ചിരുന്ന എല്ലാ പ്രവാചകന്മാരെയും അവിടെ കാണും. എന്നാല്‍ നിലവിളിച്ചും പല്ലുകടിച്ചും കൊണ്ടു നിങ്ങള്‍ പുറത്തായിരിക്കും.
\v 29 അതുകൂടാതെ, യഹൂദരല്ലാത്ത ആളുകളും അകത്തുകാണും. ഭൂമിയുടെ വടക്ക്, കിഴക്ക്, തെക്ക് പടിഞ്ഞാറു ദേശങ്ങളില്‍ നിന്നു വന്നവരും ഉണ്ടാകും, ദൈവം സകലത്തെയും ഭരിക്കുന്നതിനാല്‍ അവര്‍ ഭക്ഷിക്കുകയും ആഘോഷിക്കുകയും ചെയ്യും.
\v 30 ചിന്തിക്കുക: ഇപ്പോള്‍ പ്രാധാന്യം കുറഞ്ഞതായി തോന്നുന്ന ചില ആളുകള്‍ അന്ന് ഏറ്റവും പ്രാധാന്യം ഉള്ളവരായി തീരും, ഇപ്പോള്‍ പ്രാധാന്യം ഉള്ളവരായി തോന്നുന്ന മറ്റു ചിലര്‍ അന്ന് ഏറ്റവും പ്രാധാന്യം ഇല്ലാത്തവരായിത്തീരും".
\s5
\v 31 ആ ദിവസം തന്നെ ചില പരീശന്മാര്‍ യേശുവിന്‍റെ അടുക്കല്‍ വന്നു പറഞ്ഞു, "അധികാരിയായ ഹെരോദ് അന്തിപ്പാസ് നിന്നെ കൊല്ലുവാന്‍ ആഗ്രഹിക്കുന്നതിനാല്‍ ഈ പ്രദേശം വിടുക!"
\v 32 അവന്‍ അവരോടു മറുപടി പറഞ്ഞു, "ഹെരോദാവ് കുറുക്കനെപ്പോലെ ക്രൂരനാണ്, എന്നാല്‍ കുറുക്കനെപ്പോലെ നിസാരനുമാണ്. ആകയാല്‍ എനിക്ക് അവനെക്കുറിച്ച് വിചാരമില്ല. ദൈവം നിശ്ചയിച്ചിട്ടുള്ള സ്ഥലവും സമയവും വരുവോളം ആര്‍ക്കും എന്നെ ഉപദ്രവിക്കുവാന്‍ കഴികയില്ലെന്ന് അവനെ കാണിക്കുക, പോയി എന്നില്‍നിന്നുള്ള ഈ സന്ദേശങ്ങള്‍ അവനെ അറിയിക്കുക: 'ശ്രദ്ധിക്കുക ഞാന്‍ ഇന്നു പിശാചുക്കളെ പുറത്താക്കുകയും അത്ഭുതങ്ങള്‍ പ്രവൃത്തിക്കുകയും ഇതുപോലെ തുടര്‍ച്ചയായി കുറച്ചു സമയം കൂടി ചെയ്യും. അതിനുശേഷം ഞാന്‍ എന്‍റെ പ്രവൃത്തികള്‍ അവസാനിപ്പിക്കും.'
\v 33 എന്നാല്‍ ഞാന്‍ വരും ദിവസങ്ങളില്‍ എന്‍റെ യെരുശലേമിലേക്കുള്ള യാത്ര ഞാന്‍ തുടരേണ്ടതുണ്ട്, യെരുശലേമില്‍ അല്ലാതെ മറ്റൊരു സ്ഥലത്തുവച്ച് പ്രവാചകന്മാരെ കൊല്ലുന്നതു ശരിയായ കാര്യമല്ല.
\s5
\v 34 യെരുശലേമിലുള്ള ജനങ്ങളെ! വളരെ നാളുകള്‍ക്കു മുന്‍പു ജീവിച്ചിരുന്ന പ്രവാചകന്മാരെയും ദൈവം അയച്ച മറ്റുള്ളവരെയും നിങ്ങള്‍ കല്ലെറിഞ്ഞു കൊന്നു. ഒരു കോഴി അവളുടെ കുഞ്ഞുങ്ങളെ തന്‍റെ ചിറകടിയില്‍ സൂക്ഷിക്കുന്നതുപോലെ പല സമയത്തും ഞാന്‍ നിങ്ങളെ സൂക്ഷിക്കേണ്ടതിന് ഒരുമിച്ചുകൂട്ടി. പക്ഷേ നിങ്ങള്‍ക്ക് അതു ചെയ്യുവാന്‍ എന്നെ ആവശ്യമായിരുന്നില്ല.
\v 35 ഇപ്പോള്‍ നോക്കുക, യെരുശലേമിലുള്ള ആളുകളെ ദൈവം ഒരിക്കലും സൂക്ഷിക്കുകയില്ല. ഞാന്‍ ഇതുംകൂടെ നിങ്ങളോടു പറയുന്നു. ഒരു പ്രാവശ്യംകൂടെ മാത്രം, ഞാന്‍ നിങ്ങളുടെ പട്ടണത്തില്‍ പ്രവേശിക്കും. അതിനുശേഷം പിന്നെ ഞാന്‍ മടങ്ങിവരുന്നതുവരെ നിങ്ങള്‍ എന്നെ കാണുകയില്ല, ദൈവത്തിന്‍റെ അധികാരത്തോടുകൂടി വന്ന 'ദൈവത്താല്‍ അനുഗ്രഹിക്കപ്പെട്ടവന്‍' എന്നു നിങ്ങള്‍ എന്നെക്കുറിച്ചു പറയും!"
\s5
\c 14
\p
\v 1 വിശ്രമ ദിനമായിരുന്ന ഒരു ദിവസം, യേശു പരീശന്മാരുടെ പ്രമാണിയായ ഒരുവന്‍റെ ഭവനത്തില്‍ ഭക്ഷണം കഴിപ്പാന്‍ പോയി, അവര്‍ അവനെ ശ്രദ്ധയോടെ നിരീക്ഷിച്ചുകൊണ്ടിരുന്നു.
\v 2 കൈയ്ക്കും കാലിനും വളരെ നീരു വരുന്ന ഒരു രോഗം ബാധിച്ച ഒരു മനുഷ്യന്‍ യേശുവിന്‍റെ മുന്‍പിലുണ്ടായിരുന്നു.
\v 3 അവിടെയുണ്ടായിരുന്ന പരീശന്മാരോടും യഹൂദാ നിയമജ്ഞരോടും യേശു ചോദിച്ചു, "വിശ്രമ ദിവസത്തില്‍ ആളുകളെ സൗഖ്യമാക്കുവാന്‍ നിയമം അനുവദിക്കുന്നുണ്ടോ, ഇല്ലയോ?"
\s5
\v 4 അവര്‍ മറുപടി പറഞ്ഞില്ല. ഉടനെ യേശു തന്‍റെ കൈകള്‍ ആ മനുഷ്യന്‍റെമേല്‍ വെച്ച് അവനെ സൗഖ്യമാക്കി. നിനക്കു പോകാം എന്ന് അവന്‍ അവനോടു പറഞ്ഞു.
\v 5 അവിടെയുണ്ടായിരുന്ന മറ്റുള്ളവരോട് അവന്‍ പറഞ്ഞത്, "വിശ്രമ ദിവസത്തില്‍ നിങ്ങളുടെ മകനോ കാളയോ ഒരു കിണറ്റില്‍ വീണാല്‍, ക്ഷണത്തില്‍ അവനെ വലിച്ചു പുറത്തെടുക്കയില്ലയോ?"
\v 6 പിന്നെ അവര്‍ക്ക് അവനോട് ഉത്തരം പറയാന്‍ കഴിഞ്ഞില്ല.
\s5
\v 7 പിന്നെ യേശു ഭക്ഷണത്തിനു ക്ഷണിക്കപ്പെട്ട ആളുകള്‍, സാധാരണയായി പ്രധാന ആളുകള്‍ ഇരിക്കുന്ന സ്ഥലം തിരഞ്ഞെടുക്കുന്നത് അവന്‍ നിരീക്ഷിച്ചപ്പോള്‍ ഒരു ഉപമ പറഞ്ഞു. അവന്‍ ഈ ഉപദേശം അവര്‍ക്കു കൊടുത്തത്:
\v 8 "നിങ്ങളിലൊരുവന്‍ മറ്റൊരുവനെ വിവാഹ സല്‍ക്കാരത്തിനു ക്ഷണിച്ചാല്‍ പ്രധാനപ്പെട്ട വ്യക്തികള്‍ ഇരിക്കുന്ന സ്ഥലത്ത് ഇരിക്കരുത്. നിങ്ങളെക്കാള്‍ പ്രധാനപ്പെട്ട മനുഷ്യനെക്കൂടി സല്‍ക്കാരത്തിനു ക്ഷണിച്ചിരിക്കാം.
\v 9 ആ മനുഷ്യന്‍ വരുമ്പോള്‍, നിങ്ങളെ രണ്ടുപേരെയും ക്ഷണിച്ചവന്‍ വന്നു നിങ്ങളോടു പറയും, 'ഈ മനുഷ്യന്‍ നിന്‍റെ ഇരിപ്പിടം എടുക്കട്ടെ!' പിന്നെ നിങ്ങള്‍ പ്രാധാന്യമില്ലാത്ത ഇരിപ്പിടം എടുക്കേണ്ടി വരികയും, നിങ്ങള്‍ ലജ്ജിതരാവുകയും ചെയ്യും.
\s5
\v 10 അതിനുപകരം, നിങ്ങളെ സല്‍ക്കാരത്തിനു ക്ഷണിക്കുമ്പോള്‍ പ്രാധാന്യമില്ലാത്ത ഇരിപ്പിടത്തില്‍ പോയി ഇരിക്കുക. എല്ലാവരും വന്നു കഴിയുമ്പോള്‍ നിങ്ങളെ ക്ഷണിച്ച മനുഷ്യന്‍, നിങ്ങളോടു പറയും, 'സ്നേഹിതാ, വന്നു മെച്ചപ്പെട്ട ഇരിപ്പിടത്തില്‍ ഇരിക്കുക!' അവന്‍ നിന്നെ ബഹുമാനിക്കുന്നതു നിന്‍റെ കൂടെ ഇരുന്നു ഭക്ഷണം കഴിക്കുന്നവര്‍ എല്ലാവരും കാണും.
\v 11 തന്നെത്താന്‍ ഉയര്‍ത്തുന്നവനെ ദൈവം താഴ്ത്തുകയും തന്നെത്താന്‍ താഴ്ത്തുന്നവരെ അവന്‍ ഉയര്‍ത്തുകയും ചെയ്യും."
\s5
\v 12 തന്നെ ഭക്ഷണത്തിനു ക്ഷണിച്ച പരീശനോട് യേശു പറഞ്ഞത്, "ഉച്ചയ്ക്കോ വൈകുന്നേരമുള്ള ഭക്ഷണത്തിനോ നിങ്ങള്‍ ആളുകളെ ക്ഷണിക്കുമ്പോള്‍, നിങ്ങളുടെ സ്നേഹിതന്മാരെയും, ബന്ധുമിത്രാദികളെയും സമ്പന്നരായ അയല്‍ക്കാരെയും മാത്രം വിളിക്കരുത് എന്തെന്നാല്‍ പീന്നിട് നിങ്ങളെ ഭക്ഷണത്തിനു ക്ഷണിച്ചുകൊണ്ട് നിങ്ങള്‍ക്കു പകരം ചെയ്യും.
\s5
\v 13 മറിച്ച്, നിങ്ങള്‍ ഒരു സല്‍ക്കാരം നല്‍കുമ്പോള്‍, പാവപ്പെട്ട ആളുകളെയും, മുടന്തരായ ആളുകളെയും, അന്ധരായ ആളുകളെയും ക്ഷണിക്കുക.
\v 14 നിങ്ങള്‍ക്കു മടക്കിത്തരുവാന്‍ അവര്‍ അപ്രാപ്തരാണ്. പക്ഷേ ദൈവം നിങ്ങളെ അനുഗ്രഹിക്കും! നീതിമാന്മാരെ വീണ്ടും ജീവിപ്പിക്കുമ്പോള്‍ അവന്‍ നിങ്ങള്‍ക്ക് പ്രതിഫലം മടക്കി നല്‍കും".
\s5
\v 15 അവനോടുകൂടെ ഭക്ഷണം കഴിച്ചവരില്‍ ഒരുവന്‍ കേട്ടിട്ട് അവന്‍ യേശുവിനോടു പറഞ്ഞതെന്തെന്നാല്‍, "സകലയിടത്തും ദൈവം ഭരണം ആരംഭിച്ചത് ആഘോഷിക്കുന്ന സല്‍ക്കാരത്തില്‍ ഭക്ഷണം കഴിക്കുന്ന എല്ലാവരേയും ദൈവം വാസ്തവമായി അനുഗ്രഹിച്ചിരിക്കുന്നു!"
\v 16 യേശു അവനോടു മറുപടി പറഞ്ഞത്, "ഒരു സമയത്ത് ഒരു മനുഷ്യന്‍ ഒരു വലിയ വിരുന്നൊരുക്കുവാന്‍ തീരുമാനിച്ചു. അവന്‍ അനേകം ആളുകളെ വരേണ്ടതിനു ക്ഷണിച്ചു.
\v 17 വിരുന്നു ദിവസമായപ്പോള്‍, 'എല്ലാം ഒരുങ്ങിയിരിക്കുന്നതിനാല്‍ ഇപ്പോള്‍ വരിക' എന്ന് അവന്‍ തന്‍റെ ദാസന്മാരെ അയച്ചു ക്ഷണിച്ചവരോടു പറഞ്ഞു
\s5
\v 18 പക്ഷേ ദാസന്‍ അതു ചെയ്തപ്പോള്‍, അവന്‍ ക്ഷണിച്ച എല്ലാ ആളുകളും തങ്ങള്‍ക്ക് വരുവാന്‍ കഴിയുകയില്ലെന്നു പറയാന്‍ ആരംഭിച്ചു. ദാസന്‍ പോയ ആദ്യത്തെ മനുഷ്യന്‍ പറഞ്ഞത്, 'ഞാന്‍ ഇപ്പോള്‍ ഒരു വയല്‍ വാങ്ങിയതേയുള്ളു, ഞാന്‍ അവിടെ പോയി അതു നോക്കേണ്ടതുണ്ട്. ഞാന്‍ വരാത്തതിനാല്‍ എന്നോടു ക്ഷമിക്കുവാന്‍ നിന്‍റെ യജമാനനോട് ആവശ്യപ്പെടുക!'
\v 19 മറ്റൊരു വ്യക്തി പറഞ്ഞത്, 'ഞാന്‍ അഞ്ചു ജോഡി കാളകളെ വാങ്ങിയിരിക്കുന്നു, എനിക്ക് അവയെ പരിശോധിക്കാന്‍ പോകേണ്ടതുണ്ട്. ഞാന്‍ വരാത്തതിനാല്‍ എന്നോടു ക്ഷമിക്കുവാന്‍ നിന്‍റെ യജമാനനോട് ആവശ്യപ്പെടുക!'
\v 20 മറ്റൊരു വ്യക്തി പറഞ്ഞത്, 'ഞാന്‍ ഇപ്പോള്‍ വിവാഹം കഴിച്ചതേയുള്ളു, അതിനാല്‍ എനിക്കു വരാന്‍ കഴിയുകയില്ല.'
\s5
\v 21 പിന്നെ ദാസന്‍ തന്‍റെ യജമാനന്‍റെ അടുക്കല്‍ മടങ്ങിവന്ന് എല്ലാവരും പറഞ്ഞ കാര്യങ്ങള്‍ പ്രസ്താവിച്ചു. വീട്ടുടമസ്ഥന്‍ വളരെ കോപിഷ്ടനാവുകയും തന്‍റെ ദാസനോടു പറഞ്ഞതു, 'വേഗത്തില്‍ പുറത്തുപോയി പട്ടണത്തിലെ ഊടുവഴികളിലും, തെരുവുകളിലും ചെന്ന് പാവപ്പെട്ടവരെയും മുടന്തരേയും അന്ധരെയും കണ്ടുപിടിച്ച് അവരെ എന്‍റെ വീട്ടിലേക്ക് കൊണ്ടുവരിക!'
\v 22 ദാസന്‍ പോയി അങ്ങനെ ചെയ്തശേഷം, അവന്‍ മടങ്ങിവന്നു പറഞ്ഞതെന്തെന്നാല്‍, 'യജമാനനേ, നീ എന്നോടു ചെയ്യാന്‍ പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ ചെയ്തു. പക്ഷേ ഇപ്പോഴും അനേകം ആളുകള്‍ക്കുവേണ്ടി മുറികള്‍ ഉണ്ട്.'
\s5
\v 23 അതുകൊണ്ട് അവന്‍റെ യജമാനന്‍ അവനോടു പറഞ്ഞത്, 'പട്ടണത്തിന്‍റെ പുറത്തേക്കു പോകുക. ഉയര്‍ന്നവഴികളിലൂടെ പോയി ആളുകളെ തിരയുക. വേലികളുള്ള ഇടുങ്ങിയ വഴികളിലും തിരയുക. ആ സ്ഥലങ്ങളിലുള്ള ആളുകളെ എന്‍റെ ഭവനത്തിലേക്കു വരുവാന്‍ ശക്തമായി നിര്‍ബന്ധിക്കുക. ആളുകളെക്കൊണ്ട് ഇതു നിറക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു!
\v 24 അതില്‍ കൂടുതലായി ഞാന്‍ പറയുന്നു, ആദ്യം ക്ഷണിച്ചവര്‍ വരുവാന്‍ നിരാകരിച്ചതുകൊണ്ട് എന്‍റെ വിരുന്ന് ആസ്വദിക്കുകയില്ല."'
\s5
\v 25 ഒരു വലിയ ആള്‍ക്കൂട്ടം യേശുവിന്‍റെ കൂടെ സഞ്ചരിച്ചുകൊണ്ടിരുന്നു. അവന്‍ ജനങ്ങളുടെ നേരെ തിരിഞ്ഞ് അവരോടു പറഞ്ഞത്,
\v 26 "എന്‍റെ അടുക്കല്‍ വരുന്നവന്‍ ആരെങ്കിലും എന്നെ സ്നേഹിക്കുന്നതിനെക്കാള്‍ ഉപരിയായി അവന്‍റെ പിതാവിനെയോ, മാതാവിനെയോ ഭാര്യയെയോ മക്കളെയോ സഹോദരന്മാരെയോ സഹോദരിമാരെയോ സ്നേഹിക്കുന്നുവെങ്കില്‍ എന്‍റെ ശിഷ്യനായിരിപ്പാന്‍ കഴികയില്ല. അവന്‍ തന്‍റെ സ്വന്തം ജീവനേക്കാള്‍ ഉപരിയായി എന്നെ സ്നേഹിക്കേണം!
\v 27 ആരെങ്കിലും തന്‍റെ സ്വന്തം ക്രൂശ് ചുമക്കാതിരിക്കുകയോ എന്നെ അനുസരിക്കാതിരിക്കുകയോ ചെയ്യുന്നവര്‍ക്ക്‌ എന്‍റെ ശിഷ്യനായിരിപ്പാന്‍ കഴികയില്ല.
\s5
\v 28 നിങ്ങളില്‍ ആര്‍ക്കെങ്കിലും ഒരു ഗോപുരം പണിയണമെന്ന് ആഗ്രഹം ഉണ്ടെങ്കില്‍, ആദ്യം ഇരുന്ന് അതിനു എത്ര രൂപ ചിലവുവരും എന്നു നിര്‍ണ്ണയിക്കയില്ലയോ? അതു പൂര്‍ത്തീകരിക്കാനുള്ള പണം നിങ്ങളുടെ കൈവശം ഉണ്ടോ എന്നു നിങ്ങള്‍ തീരുമാനിക്കും.
\v 29 അതല്ലെങ്കില്‍, നിങ്ങള്‍ അടിസ്ഥാനം ഇട്ടിട്ടു ഗോപുരത്തിന്‍റെ ബാക്കി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍, അതു കാണുന്നവര്‍ എല്ലാവരും നിങ്ങളെ പരിഹസിക്കും. എല്ലാവരും നിങ്ങളെ കളിയാക്കുകയും ചെയ്യുകയില്ലയോ.
\v 30 അവര്‍ പറയും, 'ഈ മനുഷ്യന്‍ ഒരു ഗോപുരം പണിയുവാന്‍ ആരംഭിച്ചു, പക്ഷേ അവന്‍ അതു പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല!'
\s5
\v 31 അല്ലെങ്കില്‍, ഒരു രാജാവ് മറ്റൊരു രാജാവിനെതിരെ യുദ്ധം ചെയ്യുവാന്‍ തന്‍റെ സൈന്യത്തെ അയക്കാന്‍ തീരുമാനിച്ചുവെങ്കില്‍, തീര്‍ച്ചയായും അവന്‍ തന്നെ ഉപദേശിക്കുന്നവരോടുകൂടെ ആദ്യം ഇരിക്കും. പതിനായിരം പട്ടാളക്കാര്‍ ഉള്ള തന്‍റെ സൈന്യത്തിന് ഇരുപതിനായിരം പട്ടാളക്കാരുള്ള മറ്റേ രാജാവിന്‍റെ സൈന്യത്തെ തോല്‍പ്പിക്കാന്‍ കഴിയുമോ എന്നു നിര്‍ണ്ണയിക്കും.
\v 32 തന്‍റെ സൈന്യത്തിനു മറ്റേ സൈന്യത്തെ തോല്പിക്കാന്‍ കഴികയില്ലെന്നു തീരുമാനിച്ചാല്‍, മറ്റേ സൈന്യം ദൂരത്തുള്ളപ്പോള്‍ തന്നെ അവന്‍ ഒരു ദൂതനെ മറ്റെ രാജാവിന്‍റെ അടുക്കലേക്ക് അയക്കും. അവന്‍ ദൂതനോടു പറയും അ രാജാവിനോടു പറയാന്‍,' നിന്നോടു സമാധാനമായിരിപ്പാന്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത്?'
\v 33 അതുകൊണ്ട്, നിങ്ങള്‍ക്കുള്ളതെല്ലാം വിട്ടുകൊടുപ്പാന്‍ തയ്യാറില്ലെങ്കില്‍, നിങ്ങള്‍ക്ക് എന്‍റെ ശിഷ്യനായിരിപ്പാന്‍ കഴിയുകയില്ല."
\s5
\v 34 യേശു ഇതുംകൂടെ പറഞ്ഞു, "ഏറ്റവും ഉപയോഗപ്രദമായ ഉപ്പുപോലെയാണ് നിങ്ങള്‍. പക്ഷേ ഉപ്പ് അതിന്‍റെ കാരം നഷ്ടപ്പെട്ടാല്‍, പിന്നെ ഉപ്പിന് രുചിവരുത്താന്‍ കഴിയുമോ?
\v 35 ഉപ്പ് അതില്‍ കാരം രുചിക്കുന്നില്ലെങ്കില്‍, അതുകൊണ്ട് ഒരു ഗുണവും ഇല്ല. മണ്ണിനുപോലും ഗുണമില്ല അല്ലെങ്കില്‍ വളമായി കൂട്ടിയിടാം. ആളുകള്‍ അതു പുറത്തേക്ക് എറിഞ്ഞുകളയും. ഞാന്‍ പറഞ്ഞു നിങ്ങള്‍ കേട്ട കാര്യങ്ങളെക്കുറിച്ചു ശ്രദ്ധയോടെ നിങ്ങളോരോരുത്തരും ചിന്തിക്കുക.
\s5
\c 15
\p
\v 1 അനേകം നികുതി പിരിക്കുന്നവരും പാപം ശീലമാക്കിയവര്‍ എന്ന് കണക്കാക്കപ്പെട്ട മറ്റു ചിലരും യേശു പഠിപ്പിക്കുന്നതു കേള്‍ക്കുവാന്‍ അവന്‍റെ അടുക്കല്‍ വന്നുകൊണ്ടിരുന്നു.
\v 2 പരീശന്മാരും യഹൂദാ നിയമ ഉപദേശകന്മാരും ഇതു കണ്ടപ്പോള്‍, അവര്‍ പിറുപിറുക്കാന്‍ ആരംഭിച്ചു, പറഞ്ഞത്, "ഈ മനുഷ്യന്‍ പാപികളെ സ്വീകരിക്കുകയും അവരോടുകൂടെ ഭക്ഷിക്കുകയും ചെയ്യുന്നു. "ഇതു ചെയ്യുന്നതിലൂടെ യേശു അവനെത്തന്നെ അശുദ്ധനാക്കുന്നു എന്ന് അവര്‍ വിചാരിച്ചു.
\s5
\v 3 അതുകൊണ്ട് യേശു അവരോട് ഈ ഉപമ പറഞ്ഞത്:
\v 4 "നിങ്ങളിലൊരുവനു നൂറ് ആട് ഉണ്ടായിരിക്കുകയും അവയില്‍ ഒന്നു നഷ്ടപ്പെട്ടുവെന്നും സങ്കല്പിക്കുക. തീര്‍ച്ചയായും നിങ്ങള്‍ മറ്റേ തൊണ്ണുറ്റിയൊന്‍പത് ആടുകളെ മരുഭൂമിയില്‍ വിട്ടിട്ടു നഷ്ടപ്പെട്ട ആടിനെ കണ്ടുപിടിക്കുന്നതുവരെ നിങ്ങള്‍പോയി അന്വേഷിക്കും.
\v 5 നിങ്ങള്‍ അതിനെ കണ്ടുപിടിച്ചു കഴിഞ്ഞ്, സന്തോഷത്തോടെ നിങ്ങളുടെ ചുമലില്‍ വഹിച്ചു ഭവനത്തിലേക്കു വരും.
\s5
\v 6 പിന്നെ നിങ്ങള്‍ ഭവനത്തില്‍ എത്തിയാല്‍, നിങ്ങള്‍ നിങ്ങളുടെ സ്നേഹിതന്മാരെയും അയല്‍ക്കാരെയും വിളിച്ചുകൂട്ടി അവരോടു പറയും: 'എന്നോടൊപ്പം സന്തോഷിക്കുവിന്‍, എന്തുകൊണ്ടെന്നാല്‍ നഷ്ടപ്പെട്ടുപോയ എന്‍റെ ആടിനെ ഞാന്‍ കണ്ടെത്തിയിരിക്കുന്നു!'
\v 7 ഞാന്‍ നിങ്ങളോടു പറയാം, ഇതേരീതിയില്‍, അനുതാപം ആവശ്യമില്ലാത്ത അനേകം ആളുകള്‍ ദൈവത്തോടു നിരപ്പായതിനെക്കാള്‍ ഒരു പാപി അവന്‍റെ പാപത്തില്‍നിന്ന് അനുതപിച്ചാല്‍ സ്വര്‍ഗ്ഗത്തില്‍ വളരെയധികം സന്തോഷമുണ്ടാകും.
\s5
\v 8 ഒരു സ്ത്രീക്കു വളരെ വിലപിടിപ്പുള്ള പത്തു വെള്ളിനാണയങ്ങള്‍ ഉണ്ടെന്നും അവയില്‍ ഒന്ന് അവള്‍ക്കു നഷ്ടമായെന്നും സങ്കല്പിക്കുക. തീര്‍ച്ചയായിട്ടും അവള്‍ വിളക്കു തെളിയിക്കുകയും തറ തൂക്കുകയും ശ്രദ്ധയോടെ കണ്ടുപിടിക്കുന്നതുവരെ അന്വേഷിക്കുകയും ചെയ്യും.
\v 9 അവള്‍ അതിനെ കണ്ടുപിടിച്ചുകഴിഞ്ഞാല്‍, അവളുടെ സ്നേഹിതന്മാരേയും അയല്‍ക്കാരേയും വിളിച്ചുകൂട്ടി അവരോടു പറയും, "എന്നോടുകൂടെ സന്തോഷിക്കുവിന്‍, എന്തുകൊണ്ടെന്നാല്‍ എനിക്കു നഷ്ടപ്പെട്ടിരുന്ന നാണയം ഞാന്‍ കണ്ടെത്തിയിരിക്കുന്നു!'
\v 10 ഞാന്‍ നിങ്ങളോടു പറയാം, ഇതേരീതിയില്‍, ഒരു പാപി അവന്‍റെ പാപത്തില്‍നിന്നു മാനസാന്തരപ്പെടുന്നതിനാല്‍ ദൈവത്തിന്‍റെ ദൂതന്മാരുടെ മദ്ധ്യത്തില്‍ ഒരുപാടു സന്തോഷമുണ്ടാകും."
\s5
\v 11 പിന്നെ യേശു തുടര്‍ന്നു പറഞ്ഞത്, "ഒരിക്കല്‍ ഒരു മനുഷ്യനു രണ്ട് ആണ്‍മക്കള്‍ ഉണ്ടായിരുന്നു.
\v 12 ഒരു ദിവസം ഇളയ മകന്‍ തന്‍റെ പിതാവിനോട്, 'പിതാവേ നീ മരിക്കുമ്പോള്‍ സാധാരണയായി എനിക്കു നല്‍കുന്ന നിന്‍റെ സ്വത്തിന്‍റെ പങ്ക് എനിക്ക് ഇപ്പോള്‍ നല്‍കണം.' അതുകൊണ്ടു പിതാവ് തന്‍റെ സ്വത്തു തന്‍റെ രണ്ടു മക്കള്‍ക്കുമായി വിഭജിച്ചുകൊടുത്തു.
\s5
\v 13 ചില ദിവസങ്ങള്‍ക്കുശേഷം, ഇളയമകന്‍ അവന് അവകാശപ്പെട്ടതെല്ലാം ഒരുമിച്ചുകൂട്ടി ദൂരെയുള്ള ഒരു രാജ്യത്തേക്കു യാത്രയായി. അവിടെ ആ രാജ്യത്ത് അവന്‍ തന്‍റെ പണമെല്ലാം അധാര്‍മിക ജീവിതത്തിലൂടെ മൂഡമായി ചിലവഴിച്ചു.
\v 14 അവന്‍ അവന്‍റെ പണമെല്ലാം ചിലവഴിച്ചശേഷം, ആ ദേശത്തെല്ലാം ഉടനീളം തീവ്രമായ ഒരു ക്ഷാമം ഉണ്ടായി. തുടര്‍ന്ന് അവനു ജീവിക്കുവാന്‍ ബാക്കിയൊന്നുമില്ലാതെയായി.
\s5
\v 15 അങ്ങനെ ആ രാജ്യത്തു ജീവിച്ചിരുന്ന ഒരു മനുഷ്യന്‍റെ അടുക്കല്‍ പോയി അവനോട് അവനെ കൂലിക്ക് എടുക്കുമോ എന്നു ചോദിച്ചു. അങ്ങനെ ആ മനുഷ്യന്‍ അവനെ വയലുകളില്‍ അവന്‍റെ പന്നികളെ മേയിക്കാന്‍ അയച്ചു.
\v 16 അവന്‍ വളരെ വിശന്നിട്ട് പന്നികള്‍ കഴിക്കുന്ന അമര തൊണ്ട് എങ്കിലും ഭക്ഷിക്കാന്‍ കിട്ടിയിരുന്നെങ്കിലെന്ന് അവന്‍ ആശിച്ചു. പക്ഷേ ആരും അവന് ഒന്നും നല്‍കിയില്ല.
\s5
\v 17 അവസാനമായി താന്‍ എത്ര മൂഡനായിരുന്നുവെന്നു നന്നായി ചിന്തിക്കാനാരംഭിച്ചു, അവന്‍ അവനോടു തന്നെ പറഞ്ഞു: 'എന്‍റെ പിതാവിന്‍റെ കൂലി വേലക്കാരെല്ലാം വേണ്ടുന്നതിനെക്കാള്‍ കൂടുതല്‍ ആഹാരം കഴിക്കുന്നു, പക്ഷേ ഞാന്‍ ഇവിടെ ഭക്ഷണം ഒന്നും കിട്ടാതെ മരിക്കുന്നു!
\v 18 അതുകൊണ്ടു ഞാന്‍ ഇവിടം വിട്ട് എന്‍റെ പിതാവിന്‍റെ അടുക്കലേക്കു പോകും. ഞാന്‍ അവനോടു പറയും, "പിതാവേ ഞാന്‍ ദൈവത്തിനെതിരായും നിനക്കെതിരായും പാപം ചെയ്തു."
\v 19 ഞാന്‍ നിന്‍റെ മകനെന്ന് വിളിക്കപ്പെടുവാന്‍ ഇനി ഒരിക്കലും യോഗ്യനല്ല; നിന്‍റെ കൂലി വേലക്കാരില്‍ ഒരുവനെപ്പോലെ എനിക്കു തൊഴില്‍ നല്‍കേണമേ".
\s5
\v 20 അങ്ങനെ അവന്‍ അവിടം വിട്ട് തന്‍റെ പിതാവിന്‍റെ ഭവനത്തിലേക്കു യാത്രയാരംഭിച്ചു. പക്ഷേ ഭവനത്തില്‍ നിന്നു വളരെദൂരം ആയിരുന്നപ്പോള്‍ തന്നെ, അവന്‍റെ പിതാവ് അവനെ കണ്ട് അവനോട് ആഴമായി മനസ്സലിഞ്ഞു. അവന്‍ തന്‍റെ മകന്‍റെ അടുക്കലേക്ക് ഓടി അവനെ കെട്ടിപ്പിടിച്ച് അവന്‍റെ കവിളില്‍ ഉമ്മവെച്ചു.
\v 21 അവന്‍റെ മകന്‍ അവനോട്, 'പിതാവേ, ഞാന്‍ ദൈവത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു. അതുകൊണ്ട് ഞാന്‍ നിന്‍റെ മകനെന്ന് വിളിക്കപ്പെടുവാന്‍ മേലാലും യോഗ്യനല്ല.'
\s5
\v 22 പക്ഷേ അവന്‍റെ പിതാവ് തന്‍റെ വേലക്കാരോടു പറഞ്ഞത്, 'വേഗത്തില്‍ പോയി എന്‍റെ നല്ല കുപ്പായം കൊണ്ടുവന്ന് എന്‍റെ മകന്‍റെമേല്‍ ധരിപ്പിക്കുക. അതുപോലെ അവന്‍റെ വിരലില്‍ മോതിരവും അവന്‍റെ കാലില്‍ ചെരുപ്പുകളും അണിയിക്കുക!
\v 23 പ്രത്യേക അവസരങ്ങളില്‍ മാത്രം എടുക്കുന്ന കൊഴുപ്പിച്ച പശുക്കിടാവിനെ കൊണ്ടുവന്നു കൊല്ലുക, ആയതിനാല്‍ നമുക്കു ഭക്ഷിക്കാനും ആഘോഷിക്കാനും കഴിയും!
\v 24 എന്‍റെ ഈ മകന്‍ മരിച്ചവനെപ്പോലെയായിരുന്നു, പക്ഷേ അവന്‍ ഇപ്പോള്‍ വീണ്ടും ജീവിച്ചിരിക്കുന്നു! അതുകൊണ്ടു നമുക്ക് ആഘോഷിക്കേണ്ട ആവശ്യമുണ്ട്. നഷ്ടപ്പെട്ട ഒരു വ്യക്തിപോലെയായിരുന്നു അവന്‍, പക്ഷേ അവനെ ഇപ്പോള്‍ കണ്ടുകിട്ടിയിരിക്കുന്നു!' അങ്ങനെ അവര്‍ ആഘോഷിക്കാന്‍ തുടങ്ങി.
\s5
\v 25 അതെല്ലാം സംഭവിച്ചുകൊണ്ടിരിക്കുമ്പോള്‍, പിതാവിന്‍റെ മൂത്തമകന്‍ പുറത്തു വയലില്‍ വേല ചെയ്യുകയായിരുന്നു. അവന്‍ അവന്‍റെ വേല തീര്‍ത്തശേഷം വീടിനോടടുത്തപ്പോള്‍, ആളുകള്‍ സംഗീതം വായിക്കുന്നതും, കളിക്കുന്നതും നൃത്തംചെയ്യുന്നതും അവന്‍ കേട്ടു.
\v 26 അവന്‍ ദാസന്‍മാരിലൊരുവനെ വിളിച്ച് എന്താണ് സംഭവിക്കുന്നതെന്നു ചോദിച്ചു.
\v 27 ദാസന്‍ അവനോടു പറഞ്ഞത്, 'നിന്‍റെ സഹോദരന്‍ ഭവനത്തില്‍ വന്നിരിക്കുന്നു. നിന്‍റെ സഹോദരന്‍ സുരക്ഷിതനായും ആരോഗ്യത്തോടും മടങ്ങി വന്നതുകൊണ്ട് കൊഴുപ്പിച്ച പശുക്കിടാവിനെ കൊല്ലാനും ആഘോഷിപ്പാനും നിന്‍റെ പിതാവ് ഞങ്ങളോടു പറഞ്ഞു.'
\s5
\v 28 പക്ഷേ മൂത്ത സഹോദരന്‍ ദേഷ്യപ്പെട്ടു ഭവനത്തിലേക്കു പോകാന്‍ മനസില്ലായിരുന്നു. അങ്ങനെ അവന്‍റെ പിതാവ് വെളിയില്‍ വന്ന് അകത്തേക്കു വരാന്‍ അവനോടു യാചിച്ചു.
\v 29 പക്ഷേ അവന്‍ അവന്‍റെ പിതാവിനോടു മറുപടി പറഞ്ഞത്, 'കേള്‍ക്കുക! ഈ വര്‍ഷങ്ങളെല്ലാം നിന്‍റെ അടിമയെപ്പോലെ ഞാന്‍ നിനക്കുവേണ്ടി വേല ചെയ്തു. നീ എന്നോടു ചെയ്യാന്‍ പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ എല്ലായ്പ്പോഴും അനുസരിച്ചു. പക്ഷേ എനിക്കും എന്‍റെ സ്നേഹിതന്മാര്‍ക്കും വിരുന്നു നല്‍കേണ്ടുന്നതിന് ഒരു ചെറിയ ആട്ടിന്‍കുട്ടിയെപ്പോലും നീ എനിക്കു തന്നിട്ടില്ല.
\v 30 വ്യഭിചാരികളോടൊപ്പം നിന്‍റെ പണമെല്ലാം ചിലവഴിച്ചശേഷം ഇപ്പോള്‍ ഈ നിന്‍റെ മകന്‍ ഭവനത്തിലേക്കു മടങ്ങിവന്നു, ആഘോഷത്തിനുവേണ്ടി നീ നിന്‍റെ ദാസന്‍മാരോടു തടിപ്പിച്ച ഒരു പശുക്കിടാവിനെ കൊല്ലുവാന്‍ പറഞ്ഞിരിക്കുന്നു!'
\s5
\v 31 പക്ഷേ അവന്‍റെ പിതാവ് അവനോട്, 'എന്‍റെ മകനെ, നീ എല്ലായ്പ്പോഴും എന്‍റെ കൂടെ ഉണ്ട്, എനിക്കു സ്വന്തമായിട്ടുള്ളതെല്ലാം നിന്‍റെതാണ്.
\v 32 നിന്‍റെ സഹോദരന്‍ മരിച്ചവനായിരുന്നിട്ടും വീണ്ടും ജീവിച്ചിരിക്കുന്ന കാരണത്താല്‍ നാം സന്തോഷിക്കുന്നതും ആഘോഷിക്കുന്നതും ശരിയാണ്. അവന്‍ നഷ്ടപ്പെട്ടവനായിരുന്നു ഇപ്പോള്‍ കണ്ടുകിട്ടിയിരിക്കുന്നു!"
\s5
\c 16
\p
\v 1 യേശു ഇതുംകൂടെ തന്‍റെ ശിഷ്യന്മാരോടു പറഞ്ഞു, "ഒരിക്കല്‍ ഒരു സമ്പന്നനായ മനുഷ്യന് ഒരു ഗൃഹകാര്യസ്ഥനുണ്ടായിരുന്നു. ഒരു ദിവസം ആ ധനികനായ മനുഷ്യന്‍, കാര്യസ്ഥന്‍ തന്‍റെ വസ്തുക്കള്‍ നഷടപ്പെടുംവിധം വളരെ മോശമായി കൈകാര്യം ചെയ്യുന്നുവെന്ന് അറിഞ്ഞു.
\v 2 അങ്ങനെ അവന്‍ കാര്യസ്ഥനെ തന്‍റെ അടുക്കല്‍ വിളിച്ച് അവനോടു പറഞ്ഞത്, 'നീ ചെയ്യുന്നത് വളരെ മോശമാണ്! നീ കൈകാര്യം ചെയ്ത കാര്യങ്ങളുടെയെല്ലാം ഒരു അവസാന കുറിപ്പ് എനിക്കു നല്‍കണം, എന്തുകൊണ്ടെന്നാല്‍ നീ ഇനിയും എന്‍റെ ഗൃഹകാര്യസ്ഥനായിരിപ്പാന്‍ കഴിയുകയില്ല!'
\s5
\v 3 പിന്നെ കാര്യസ്ഥന്‍ സ്വയം പറഞ്ഞു, 'എന്‍റെ യജമാനന്‍ അവന്‍റെ കാര്യസ്ഥന്‍ ആയിരിക്കുന്നതില്‍നിന്ന് എന്നെ നീക്കം ചെയ്യാന്‍ പോകുകയാണ്, അതുകൊണ്ട് എന്തുചെയ്യണമെന്ന് ഞാന്‍ ചിന്തിക്കണം. കുഴികള്‍ കുഴിക്കുന്ന ജോലി ചെയ്യുവാനുള്ള ശക്തി എനിക്കില്ല, പണത്തിനുവേണ്ടി യാചിക്കുവാന്‍ ഞാന്‍ ലജ്ജിക്കുന്നു.
\v 4 എന്തു ചെയ്യണമെന്ന് എനിക്കറിയാം, ഞാന്‍ എന്‍റെ അധികാര വേലയില്‍നിന്നു പുറത്താക്കപ്പെട്ടാല്‍ ആളുകള്‍ എന്നെ അവരുടെ ഭവനങ്ങളില്‍ കൊണ്ടുപോകും!'
\s5
\v 5 അതുകൊണ്ടു തന്‍റെ യജമാനനു പണം കൊടുക്കുവാന്‍ ഉണ്ടായിരുന്നവരെ ഓരോരുത്തരെയായി തന്‍റെ അടുക്കലേക്കു വിളിച്ചു. ആദ്യത്തവനോട് അയാള്‍ എത്ര പണം തന്‍റെ യജമാനന് കൊടുക്കാന്‍ ഉണ്ടെന്നു ചോദിച്ചു.
\v 6 ആ മനുഷ്യന്‍ മറുപടി പറഞ്ഞത്, 'മൂവായിരം ലിറ്റര്‍ ഒലിവെണ്ണ. അധികാരി ആ മനുഷ്യനോട്, 'നിന്‍റെ വില്പനച്ചീട്ട് എടുക്കുക, ഇരുന്ന്, പെട്ടെന്ന് അത് ആയിരത്തിഅഞ്ഞൂറ് ലിറ്റര്‍ എന്നു തിരുത്തുക!'
\v 7 അവന്‍ മറ്റൊരു മനുഷ്യനോടു പറഞ്ഞത്, 'നീ എത്രക്ക് കടപ്പെട്ടിരിക്കുന്നു?' ആ മനുഷ്യന്‍ മറുപടി പറഞ്ഞത്, 'ആയിരം കുട്ട ഗോതമ്പ്.' അധികാരി അവനോടു, നിന്‍റെ വില്പനച്ചീട്ട് എടുത്തു എണ്ണുറു കുട്ട എന്നു തിരുത്തുക!"
\s5
\v 8 തന്‍റെ അധികാരി എന്താണ് ചെയ്തതെന്ന് യജമാനന്‍ കേട്ടപ്പോള്‍ അവിശ്വസ്തനായ തന്‍റെ അധികാരിയുടെ തന്ത്രത്തെ അദ്ദേഹം പുകഴ്ത്തി. ദൈവത്തിനുള്ള ആളുകള്‍ തങ്ങള്‍ക്കു ചുറ്റുമുള്ള ആളുകളുമായി ബന്ധപ്പെടുത്തുന്നതില്‍ ഈ ലോകത്തിനുള്ള ആളുകളെക്കാള്‍ ബുദ്ധികുറഞ്ഞവരാണ് എന്നുള്ളതാണ് സത്യം.
\v 9 ഞാന്‍ നിങ്ങളോടു പറയാം, "ഈ ലോകത്തിലുള്ള പണം ഉപയോഗിച്ചു നിങ്ങള്‍ക്കു തന്നെ സ്നേഹിതന്മാരെ ഉണ്ടാക്കുക. പണം തീര്‍ന്നു കഴിയുമ്പോള്‍ നിങ്ങള്‍ക്കുള്ള സ്നേഹിതന്മാര്‍ നിങ്ങളെ നിത്യ ഭവനങ്ങളിലേക്കു സ്വാഗതം ചെയ്യും.
\s5
\v 10 ചെറിയ തുക വിശ്വസ്തതയോടെ കൈകാര്യം ചെയ്യുന്ന ആളുകളെ വലിയ തുകയോടുകൂടിയും വിശ്വസിക്കാം. നിസ്സാര കര്‍മ്മങ്ങള്‍ സത്യസന്ധതയില്ലാത്ത രീതികളിലൂടെ കൈകാര്യം ചെയ്യുന്ന ആളുകള്‍ പ്രധാനപ്പെട്ട കാര്യങ്ങളും കൈകാര്യം ചെയ്യുമ്പോള്‍ സത്യസന്ധതയില്ലത്തവരായിരിക്കും."
\v 11 അതുകൊണ്ട് ഈ ലോകത്തില്‍നിന്നു ദൈവം നിങ്ങള്‍ക്കു നല്‍കിയ പണം വിശ്വസ്തയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ സ്വര്‍ഗ്ഗത്തിലെ സത്യമായ ധനങ്ങള്‍ അവന്‍ അനുഭവിപ്പാന്‍ നിന്നെ തീര്‍ച്ചയായും അനുവദിക്കില്ല.
\v 12 മറ്റുള്ളവരുടെ സ്വത്തു നിങ്ങള്‍ വിശ്വസ്തതയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍, ആരെങ്കിലും നിങ്ങള്‍ക്കു സ്വന്തമായി സ്വത്തു തരുമെന്ന് നിങ്ങള്‍ പ്രതീക്ഷിക്കരുത്.
\s5
\v 13 ഒരേ സമയത്തു രണ്ടു വ്യത്യസ്തരായ യജമാനന്മാരെ സേവിക്കുവാന്‍ ഒരു ദാസനും കഴികയില്ല. അവന്‍ അതു ചെയ്യാന്‍ ശ്രമിച്ചാല്‍ അവരില്‍ ഒരുവനെ അവന്‍ വെറുക്കുകയും മറ്റവനെ സ്നേഹിക്കുകയും അവരില്‍ ഒരുവനോട് അവന്‍ കൂറുപുലര്‍ത്തുകയും മറ്റവനെ നിന്ദിക്കുകയും ചെയ്യും. നിങ്ങളുടെ ജീവിതം പണ സമ്പാദനത്തിനും മറ്റു ഭൌതിക സ്ഥാനങ്ങള്‍ക്കും വേണ്ടി സമര്‍പ്പിച്ചാല്‍ ദൈവത്തെ സേവിക്കുന്നതിനുവേണ്ടി നമ്മുടെ ജീവിതത്തെ സമര്‍പ്പിക്കുവാന്‍ കഴിയുകയില്ല.
\s5
\v 14 അവിടെ ഉണ്ടായിരുന്ന പരീശന്മാര്‍ യേശു പറഞ്ഞതു കേട്ടിട്ട്, അവര്‍ പണസമ്പാദനത്തെ സ്നേഹിച്ചതുകൊണ്ട് അവര്‍ അവനെ പരിഹസിച്ചു.
\v 15 പക്ഷേ യേശു അവരോടു പറഞ്ഞത്, 'നിങ്ങള്‍ നീതിമാന്മാരാണെന്ന് മറ്റാളുകളെ കൊണ്ടു ചിന്തിപ്പിക്കാന്‍ നിങ്ങള്‍ പരിശ്രമിക്കുന്നു, പക്ഷേ ദൈവം നിങ്ങളുടെ ഹൃദയങ്ങളെ അറിയുന്നു. ആളുകള്‍ പുകഴ്ത്തുന്ന പല പ്രധാനപ്പെട്ട കാര്യങ്ങളും, ദൈവം പരിഗണിക്കുന്നതു നിന്ദ്യമായിട്ടാണ് എന്നത് മനസ്സില്‍ സൂക്ഷിപ്പീന്‍.
\s5
\v 16 ദൈവം മോശയ്ക്കു നല്‍കിയ നിയമങ്ങളും പ്രവാചകന്മാര്‍ എഴുതിയതും യോഹന്നാന്‍ സ്നാപകന്‍ വരുന്നതുവരെ പ്രഘോഷിക്കപ്പെട്ടു. അതിനുശേഷം ഞാന്‍ പ്രസംഗിച്ചുകൊണ്ടിരിക്കുന്നത് ദൈവം അവനെത്തന്നെ രാജാവായി വേഗത്തില്‍ കാണിക്കുമെന്നതാണ്. അനേകമാളുകള്‍ ആ സന്ദേശങ്ങള്‍ അംഗീകരിക്കുകയും അവരുടെ ജീവിതത്തില്‍ ദൈവം ഭരിക്കണമെന്ന് ആകാംക്ഷയോടെ ചോദിക്കുകയും ചെയ്തു.
\v 17 ദൈവത്തിന്‍റെ എല്ലാ നിയമങ്ങളും, കാഴ്ചയില്‍ നിസ്സാരമായവ പോലും സ്വര്‍ഗ്ഗത്തെക്കാളും ഭൂമിയെക്കാളും ശാശ്വതമാകുന്നു.
\s5
\v 18 ഏതെങ്കിലും ഒരു മനുഷ്യന്‍ തന്‍റെ ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരുവളെ വിവാഹം കഴിച്ചാല്‍ വ്യഭിചാരം ചെയ്യുന്നു ഭര്‍ത്താവില്‍നിന്ന് ഉപേക്ഷിക്കപ്പെട്ട സ്ത്രീയെ വിവാഹം കഴിക്കുന്നവന്‍ വ്യഭിചാരം ചെയ്യുന്നു."
\s5
\v 19 യേശു പറഞ്ഞത്, "ധൂമ്ര വസ്ത്രവും പട്ടുവസ്ത്രവും ധരിച്ച ധനവാനായ ഒരു മനുഷ്യന്‍ ഉണ്ടായിരുന്നു. എല്ലാ ദിവസവും ചിലവേറിയ വിരുന്ന് അവന്‍ നല്‍കി.
\v 20 എല്ലാ ദിവസവും ലാസര്‍ എന്നു പേരുള്ള ഒരു പാവപ്പെട്ട മനുഷ്യന്‍ ധനവാനായ മനുഷ്യന്‍റെ വീടിന്‍റെ പടിവാതില്ക്കല്‍ കിടന്നിരുന്നു. ലാസറിന്‍റെ ശരീരം വ്രണങ്ങളാല്‍ പൊതിഞ്ഞിരുന്നു.
\v 21 അവന്‍ വളരെ വിശപ്പുള്ളവനായിരുന്നതിനാല്‍ ധനവാനായ മനുഷ്യന്‍ കഴിക്കുന്ന മേശയില്‍നിന്നു വീഴുന്ന ആഹാര കഷണങ്ങള്‍ അവന്‍ തിന്നുവാന്‍ ആഗ്രഹിച്ചു. അവന്‍ അവിടെ കിടക്കുമ്പോള്‍ പട്ടികള്‍ വന്ന് അവന്‍റെ വ്രണങ്ങള്‍ നക്കും.
\s5
\v 22 തല്‍ഫലമായി ആ പാവപ്പെട്ട മനുഷ്യന്‍ മരിച്ചു. പിന്നെ ദൂതന്മാര്‍ അവനെ അവന്‍റെ പൂര്‍വ്വപിതാവായ അബ്രഹാമിന്‍റെ അടുക്കലേക്ക്‌ എടുത്തു. ധനികനായ മനുഷ്യനും മരിച്ചു അവന്‍റെ ശരീരം അടക്കി.
\v 23 മരിച്ചവരുടെ സ്ഥലത്ത് ധനവാനായ മനുഷ്യന്‍ വലിയ വേദന സഹിച്ചു. അവന്‍ മുകളിലേക്കു നോക്കി അബ്രഹാമിനെയും അബ്രഹാമിന്‍റെ വളരെ അടുത്തു ലാസര്‍ ഇരിക്കുന്നതും കണ്ടു.
\s5
\v 24 ധനവാനായ മനുഷ്യന്‍ ഉച്ചത്തില്‍, 'അബ്രഹാം പിതാവേ, ഞാന്‍ ഈ തീയില്‍ വളരെയധികം കഷ്ടപ്പെടുന്നു. ആയതിനാല്‍ എന്നോടു കനിവു തോന്നി ലാസറിനെ ഇവിടേക്ക് അയച്ചാല്‍, അവന്‍റെ വിരലിന്‍റെ അറ്റം വെള്ളത്തില്‍ മുക്കി എന്‍റെ നാവിനെ തൊട്ടു തണുപ്പിക്കാന്‍ കഴിയും!'
\s5
\v 25 പക്ഷേ അബ്രഹാം മറുപടി പറഞ്ഞത്, 'മകനെ നീ ഭൂമിയില്‍ ജീവിച്ചിരുന്ന സമയത്ത് ഒരുപാടു നല്ല കാര്യങ്ങള്‍ ആസ്വദിച്ചുവെന്ന് ഓര്‍ക്കുക. പക്ഷേ ലാസര്‍ ദുരിതം അനുഭവിക്കുന്നവന്‍ ആയിരുന്നു. ഇപ്പോഴവന്‍ ഇവിടെ സന്തോഷവാന്‍ ആണ്, നീ ക്ലേശം അനുഭവിക്കുന്നു.
\v 26 അതുകൂടാതെ നമുക്കു സമാന്തരമായി നിനക്കും ഞങ്ങള്‍ക്കും ഇടക്ക് ദൈവം ഒരു വലിയ വിടവു വച്ചിട്ടുണ്ട്, അതുകൊണ്ട് ഇവിടെനിന്നു പോകാന്‍ ആവശ്യമുള്ളവര്‍ക്ക് നീ ആയിരിക്കുന്നിടത്തേക്ക് വരുവാന്‍ കഴിയുകയില്ല. അതിനുപരിയായി, അവിടെനിന്ന് ആര്‍ക്കും ഞങ്ങള്‍ ആയിരിക്കുന്നിടത്തേക്കു കടക്കാന്‍ കഴിയുകയില്ല.
\s5
\v 27 ഉടനെ ധനികനായ മനുഷ്യന്‍ പറഞ്ഞത്, 'അങ്ങനെയെങ്കില്‍ അബ്രഹാം പിതാവേ എന്‍റെ അപ്പന്‍റെ ഭവനത്തിലേക്കു ലാസറിനെ അയക്കാന്‍ ഞാന്‍ നിന്നോട് അപേക്ഷിക്കുന്നു.
\v 28 എന്‍റെ അഞ്ചു സഹോദരന്മാര്‍ അവിടെ ജീവിക്കുന്നു. ഞങ്ങള്‍ വലിയ വേദന അനുഭവിക്കുന്ന സ്ഥലത്തേക്ക് അവര്‍ വരാതിരിക്കേണ്ടതിന് അവര്‍ക്കു മുന്നറിയിപ്പു കൊടുപ്പാന്‍ അവനോടു പറക.
\s5
\v 29 പക്ഷേ അബ്രഹാം മറുപടി പറഞ്ഞത്, 'ഇല്ല ഞാന്‍ അതു ചെയ്യില്ല, എന്തുകൊണ്ടെന്നാല്‍ നാളുകള്‍ക്കു മുന്‍പ് മോശയും പ്രവാചകന്മാരും എഴുതിയതു നിങ്ങളുടെ സഹോദരന്മാര്‍ക്കുണ്ട്. അവര്‍ എഴുതിയത് അവര്‍ അനുസരിക്കണം!'
\v 30 എന്നാല്‍ ആ ധനികനായ മനുഷ്യന്‍ മറുപടി പറഞ്ഞത്, 'അല്ല അബ്രഹാം പിതാവേ അതു പര്യാപ്തമല്ല! പക്ഷേ മരിച്ചവരില്‍ ഒരുവന്‍ അവരുടെ അടുക്കലേക്കു മടങ്ങിച്ചെന്ന് അവര്‍ക്കു മുന്നറിയിപ്പ് കൊടുത്താല്‍ അവരുടെ പാപസ്വഭാവത്തില്‍നിന്ന് അവര്‍ തിരിയും.'
\v 31 അബ്രഹാം അവനോടു പറഞ്ഞത്, 'ഇല്ല! മോശയും പ്രവാചകന്മാരും എഴുതിയത് അവര്‍ ശ്രദ്ധിച്ചില്ലെങ്കില്‍, മരിച്ചവരില്‍നിന്ന് ഒരുവന്‍ എഴുന്നേറ്റ് അവര്‍ക്കു മുന്നറിയിപ്പു കൊടുത്താലും, അവരുടെ പാപസ്വഭാവത്തില്‍നിന്നു തിരിയണമെന്ന് അവര്‍ക്ക് അപ്പോഴും ബോദ്ധ്യപ്പെടുകയില്ല."
\s5
\c 17
\p
\v 1 യേശു തന്‍റെ ശിഷ്യന്മാരോടു പറഞ്ഞത്, "ആളുകളെ പാപത്തിലേക്കു പ്രലോഭിപ്പിക്കുന്ന കാര്യങ്ങള്‍ തീര്‍ച്ചയായും സംഭവിക്കും, പക്ഷേ ആരെങ്കിലും കാരണം അങ്ങനെയുള്ള കാര്യങ്ങള്‍ സംഭവിച്ചാല്‍ എത്ര ദാരുണമാണ് അവന്‍റെ കാര്യം!
\v 2 അവന്‍ വിശ്വാസത്തില്‍ ബലഹീനനായ ഒരുവന് പാപകാരണം ആയിത്തീരുന്നതിനേക്കാള്‍ ആരെങ്കിലും ഒരു വലിയ കല്ല് അവന്‍റെ കഴുത്തിനു ചുറ്റും മുറുക്കെ കെട്ടി അവനെ കടലിലേക്കു വലിച്ചെറിയുന്നതാണ് ആ വ്യക്തിക്കു നല്ലത്.
\s5
\v 3 നിങ്ങള്‍ ശ്രദ്ധയോടെ വേണം പ്രവര്‍ത്തിക്കാന്‍. നിങ്ങളുടെ സഹോദരന്മാരില്‍ ഒരുവന്‍ പാപം ചെയ്താല്‍, നിങ്ങള്‍ അവനെ ശാസിക്കുക. അവന്‍ പാപം ചെയ്തതുമൂലം അവന്‍ ക്ഷമ ചോദിച്ചാല്‍ നിങ്ങള്‍ അവനോടു ക്ഷമിക്കുക.
\v 4 ഒരു ദിവസം അവന്‍ ഏഴു പ്രാവശ്യം നിന്നോടു പാപം ചെയ്താലും, 'ഞാന്‍ ചെയ്തതിനു ഞാന്‍ പശ്ചാത്തപിച്ചിരിക്കുന്നു എന്ന് ഒരു പ്രാവശ്യം നിന്‍റെ അടുക്കല്‍ വന്നു പറഞ്ഞാല്‍, 'നീ തുടര്‍ച്ചയായി അവനോടു ക്ഷമിക്കുക."
\s5
\v 5 പിന്നെ അപ്പൊസ്തലന്മാര്‍ കര്‍ത്താവിനോടു പറഞ്ഞത്, "ഞങ്ങള്‍ക്കു കൂടുതല്‍ വിശ്വാസം നല്‍കേണമേ!"
\v 6 കര്‍ത്താവു മറുപടി പറഞ്ഞത്," നിങ്ങളുടെ വിശ്വാസം ഈ ചെറിയ കടുകു മണിയുടെ വലിപ്പമേ ഉള്ളൂവെങ്കില്‍പ്പോലും നിങ്ങള്‍ ഈ മള്‍ബറി മരത്തോടു 'നിലത്തുനിന്നു വേരുള്‍പ്പടെ ഇളകി കടലില്‍ സ്വയം നടുക 'എന്ന് പറഞ്ഞാല്‍ അതു നിങ്ങളെ അനുസരിക്കും!"
\s5
\v 7 യേശു പിന്നെയും പറഞ്ഞത്, "നിങ്ങളിലാര്‍ക്കെങ്കിലും നിങ്ങളുടെ ആടിനെ സൂക്ഷിക്കുകയും വയലില്‍ ഉഴുകയും ചെയ്യുന്ന ഒരു ദാസന്‍ ഉണ്ടെന്നിരിക്കട്ടെ. അവന്‍ വയലില്‍നിന്നു വീട്ടിലേക്കു വരുമ്പോള്‍, 'പെട്ടെന്നു വന്നിരുന്ന് ആഹാരം കഴിക്കുക' എന്നു നിങ്ങള്‍ പറയില്ല!'
\v 8 മറിച്ച്, നിങ്ങള്‍ അവനോടു പറയും, 'എനിക്ക് ആഹാരം തയ്യാറാക്കുക! അതിനുശേഷം എനിക്ക് ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യേണ്ടതിനു നിന്‍റെ ശുശ്രൂഷ വസ്ത്രം എടുത്തു ശുശ്രൂഷിക്കുക! അതിനുശേഷം നീ കഴിക്കുകയും കുടിക്കുകയും ചെയ്യുക.'
\s5
\v 9 നിങ്ങള്‍ പറഞ്ഞു ചെയ്യിക്കുന്ന വേലയ്ക്കു നിങ്ങളുടെ ദാസനോടു നന്ദിപറയേണ്ട കാര്യം ഇല്ല.
\v 10 ഇതുപോലെ, ദൈവം ചെയ്യാന്‍ പറഞ്ഞ കാര്യങ്ങളെല്ലാം നിങ്ങള്‍ ചെയ്തു കഴിയുമ്പോള്‍, നിങ്ങള്‍ പറയും, 'ഞങ്ങള്‍ ദൈവത്തിന്‍റെ ദാസന്മാര്‍ അവനില്‍നിന്നു നന്ദി ഞങ്ങള്‍ അര്‍ഹിക്കുന്നില്ല. അവന്‍ ഞങ്ങളോടു ചെയ്യാന്‍ പറഞ്ഞതു മാത്രമേ ചെയ്തിട്ടുള്ളൂ.'
\s5
\v 11 യേശുവും അവന്‍റെ ശിഷ്യന്മാരും യെരുശലേമിലേക്കുള്ള വഴിയിലൂടെ നടന്നുപോകുമ്പോള്‍ അവര്‍ ശമര്യ പ്രദേശത്തിനും ഗലീലയ്ക്കും ഇടയിലൂടെയാണ് പോകുന്നത്.
\v 12 യേശു ഒരു ഗ്രാമത്തില്‍ പ്രവേശിച്ചപ്പോള്‍, പത്തു കുഷ്ഠരോഗികള്‍ അവനെതിരെ വന്നു, പക്ഷേ അല്പം മാറിനിന്നു.
\v 13 "യേശുവേ, ഗുരോ, ഞങ്ങളോടു കരുണ തോന്നേണമേ" എന്ന് അവര്‍ വിളിച്ചു പറഞ്ഞു!"
\s5
\v 14 അവന്‍ അവരെ കണ്ടപ്പോള്‍, അവന്‍ അവരോടു പറഞ്ഞു, "പോയി നിങ്ങളെത്തന്നെ പുരോഹിതന് കാണിക്ക". അങ്ങനെ അവര്‍ പോയി, അവര്‍ പോകുമ്പോള്‍തന്നെ സൗഖ്യമായി.
\v 15 പിന്നെ അതിലൊരുവന്‍, അവന്‍ സൗഖ്യമായി എന്നു കണ്ടപ്പോള്‍, പുറകിലേക്കു തിരിഞ്ഞ്‌, ഉച്ചത്തില്‍ ദൈവത്തെ മഹത്വപ്പെടുത്തി.
\v 16 അവന്‍ യേശുവിന്‍റെ അടുക്കല്‍ മടങ്ങിവന്നു, അവന്‍റെ മുഖം യേശുവിന്‍റെ കാല്പാദങ്ങളില്‍ വച്ച് നിലത്തു കിടന്നു, അവന് അവന്‍ നന്ദി പറഞ്ഞു. ഈ മനുഷ്യന്‍ ഒരു ശമര്യാക്കാരനായിരുന്നു.
\s5
\v 17 പിന്നെ യേശു പറഞ്ഞത്, "ഞാന്‍ പത്തു കുഷ്ഠരോഗികളെ സൗഖ്യമാക്കി! എന്തുകൊണ്ടു മറ്റ് ഒന്‍പതു പേര്‍ മടങ്ങിവന്നില്ല?
\v 18 ഈ അന്യ രാജ്യക്കാരനായ മനുഷ്യന്‍ മാത്രം മടങ്ങിവന്ന് ദൈവത്തിനു നന്ദി പറഞ്ഞു; വേറെ ആരും വന്നില്ല!"
\v 19 പിന്നെ അവന്‍ ആ മനുഷ്യനോടു പറഞ്ഞത്, "എഴുന്നേറ്റു നിന്‍റെ വഴിയ്ക്കു പോകുക. നീ എന്നില്‍ വിശ്വസിച്ചതുകൊണ്ട് ദൈവം നിന്നെ സൗഖ്യമാക്കിയിരിക്കുന്നു."
\s5
\v 20 ഒരു ദിവസം യേശുവിനോട് ചില പരീശന്മാര്‍ ചോദിച്ചത്, "എന്നാണ് ദൈവം എല്ലാവരേയും ഭരിക്കാന്‍ പോകുന്നത്?" അവന്‍ പറഞ്ഞു, "ആളുകള്‍ക്ക് അവരുടെ കണ്ണുകള്‍കൊണ്ട് കാണാന്‍ കഴിയുന്ന അടയാളങ്ങളാലല്ല.
\v 21 'നോക്കുക! അവന്‍ ഇവിടെ ഭരിക്കുന്നു! 'അല്ലെങ്കില്‍' അവന്‍ അവിടെ ഭരിക്കുന്നു എന്ന് മനുഷര്‍ക്ക്‌ പറയാന്‍ കഴികയില്ല. എന്തുകൊണ്ടെന്നാല്‍, നിങ്ങള്‍ ചിന്തിക്കുന്നതിനു വിരുദ്ധമായി, ദൈവം തന്‍റെ ഭരണം നിങ്ങളില്‍ ആരംഭിച്ചുകഴിഞ്ഞു."
\s5
\v 22 യേശു തന്‍റെ ശിഷ്യന്മാരോടു പറഞ്ഞത്, "മനുഷ്യപുത്രനായ ഞാന്‍ ശക്തിയോടെ ഭരിക്കുന്നത് കാണുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന ഒരു സമയം വരും, പക്ഷേ നിങ്ങള്‍ അതു കാണുകയില്ല.
\v 23 ആളുകള്‍ നിങ്ങളോടു പറയും, 'നോക്കുക', മശിഹ അവിടെയുണ്ട്, അല്ലെങ്കില്‍ അവര്‍ പറയും, 'നോക്കുക അവന്‍ ഇവിടെയുണ്ട്!' അവര്‍ അതു പറയുമ്പോള്‍ അവരെ അനുഗമിക്കരുത്.
\v 24 എന്തുകൊണ്ടെന്നാല്‍ ആകാശത്തില്‍ ഒരു ഭാഗത്തുനിന്ന് മറ്റൊരു ഭാഗത്തേക്ക് മിന്നല്‍പിണര്‍ പ്രകാശിക്കുന്നത് എല്ലാവര്‍ക്കും കാണുവാന്‍ കഴിയും. അതുപോലെ, മനുഷ്യപുത്രനായ ഞാന്‍ വീണ്ടും മടങ്ങിവരുമ്പോള്‍, എല്ലാവരും എന്നെ കാണും.
\s5
\v 25 പക്ഷേ അതു സംഭവിക്കുന്നതിനു മുന്‍പ്, ഞാന്‍ പല രീതിയില്‍കൂടിയും കഷ്ടം സഹിക്കുകയും, അതുപോലെ ജനങ്ങളാല്‍ ഞാന്‍ തള്ളപ്പെടുകയും ചെയ്യും.
\v 26 പക്ഷേ മനുഷ്യപുത്രനാകുന്ന ഞാന്‍, വീണ്ടും വരുമ്പോള്‍, നോഹ ജീവിച്ചിരുന്ന സമയത്തെ ആളുകള്‍ ചെയ്തതുപോലെ ജനങ്ങള്‍ ചെയ്യും.
\v 27 നോഹയും കുടുംബവും ആ വലിയ പടകിനുള്ളില്‍ കയറുന്ന ദിവസം വരെ ആ കാലത്തെ ആളുകള്‍ സാധാരണയായി ചെയ്യുന്നതുപോലെ തിന്നുകയും കുടിക്കുകയും, അതുപോലെ സാധാരണയായി അവര്‍ വിവാഹം കഴിക്കുകയും ചെയ്തുപോന്നു.
\s5
\v 28 അതുപോലെ ലോത്ത് സോദോമില്‍ ജീവിച്ചിരുന്നപ്പോള്‍, ജനങ്ങള്‍ സാധാരണയായി തിന്നുകയും കുടിക്കുകയും ചെയ്തു. അവര്‍ സാധനങ്ങള്‍ വാങ്ങുകയും അതുപോലെ സാധനങ്ങള്‍ വില്‍ക്കുകയും ചെയ്തു. അവര്‍ സാധാരണപോലെ വിളകള്‍ നടുകയും ഭവനങ്ങള്‍ പണിയുകയും ചെയ്തു.
\v 29 പക്ഷേ ലോത്ത് സോദോം വിട്ട ദിവസം, തീയും ഗന്ധകവും ആകാശത്തുനിന്നു വീഴുകയും ആ പട്ടണത്തില്‍ താമസിച്ചിരുന്നവരെയെല്ലാം നശിപ്പിക്കുകയും ചെയ്തു.
\s5
\v 30 അതുപോലെ മനുഷ്യപുത്രനായ ഞാന്‍ ഭൂമിയിലേക്കു മടങ്ങിവരുമ്പോള്‍ തയ്യാറാകാത്തവരുടെ കാര്യം അതുപോലെയാണ്.
\v 31 ആ ദിവസം ഭവനത്തിനു വെളിയില്‍ ഉള്ളവര്‍, അകത്തേക്കു പോയി എടുക്കാന്‍ സമയം എടുക്കരുത്. അതുപോലെ വയലില്‍ വേല ചെയ്യുന്നവര്‍ തിരിഞ്ഞ് ഒന്നും എടുക്കരുത്; അവര്‍ വേഗത്തില്‍ ഓടിപ്പോകണം.
\s5
\v 32 ലോത്തിന്‍റെ ഭാര്യക്ക്‌ എന്തു സംഭവിച്ചുവെന്ന് ഓര്‍ക്കുക!
\v 33 ആരെങ്കിലും അവരുടെ സ്വന്തം വഴിയില്‍ ജീവിതം തുടര്‍ന്നാല്‍ മരിക്കും. പക്ഷേ ആരെങ്കിലും എന്നെ പ്രതി അവന്‍റെ വഴി വിട്ടാല്‍ അവന്‍ എന്നേക്കും ജീവിക്കും.
\s5
\v 34 ഞാന്‍ ഇത് നിങ്ങളോടു പറയാം: ഞാന്‍ മടങ്ങിവരുന്ന രാത്രിയില്‍, ഒരു കിടക്കയില്‍ രണ്ടുപേര്‍ കിടന്നുറങ്ങും. എന്നില്‍ വിശ്വസിക്കുന്നവന്‍ എടുക്കപ്പെടും അതുപോലെ മറ്റവന്‍ ശേഷിക്കും.
\v 35-36 രണ്ടു സ്ത്രീകള്‍ ഒരുമിച്ചു ധാന്യം പൊടിച്ചുകൊണ്ടിരിക്കും; ഒരുത്തി എടുക്കപ്പെടും, മറ്റവള്‍ ശേഷിക്കും."
\s5
\v 37 അവന്‍റെ ശിഷ്യന്മാര്‍ അവനോടു പറഞ്ഞത്, "കര്‍ത്താവേ; ഇത് എവിടെ സംഭവിക്കും? മൃതശരീരങ്ങള്‍ എവിടെയുണ്ടോ, അതു ഭക്ഷിക്കുന്നതിനു കഴുകന്മാര്‍ ഒരുമിച്ചുകൂടും."
\s5
\c 18
\p
\v 1 ദൈവം അവരുടെ പ്രാര്‍ത്ഥനയ്ക്കു പെട്ടെന്നു മറുപടി തന്നില്ലെങ്കില്‍ നിരുല്‍സാഹപ്പെടാതിരിക്കാനും തുടര്‍ച്ചയായി പ്രാര്‍ത്ഥിക്കാനും അവരെ പഠിപ്പിക്കേണ്ടതിനു യേശു തന്‍റെ ശിഷ്യന്മാരോടു മറ്റൊരു കഥ പറഞ്ഞു.
\v 2 അവന്‍ പറഞ്ഞു, "ഒരു പ്രത്യേക പട്ടണത്തില്‍ ദൈവത്തെ ശ്രദ്ധിക്കാത്തവനും ജനങ്ങളെക്കുറിച്ചു കരുതല്‍ ഇല്ലാത്തവനുമായൊരു ന്യായാധിപന്‍ ഉണ്ടായിരുന്നു.
\s5
\v 3 ആ പട്ടണത്തിലെ വിധവയായ ഒരു സ്ത്രീ തുടര്‍ച്ചയായി ആ ന്യായാധിപന്‍റെ അടുക്കല്‍ വന്നു പറഞ്ഞത്, 'കോടതിയില്‍ എന്നെ എതിര്‍ക്കുന്ന മനുഷ്യനില്‍നിന്നു ദയവായി എനിക്കു നീതി തരിക.
\v 4 കുറേ നാളത്തേക്കു ന്യായാധിപന്‍ അവളെ സഹായിക്കുന്നതു നിരാകരിച്ചു. പക്ഷേ പിന്നീട് അവന്‍ അവനോടുതന്നെ പറഞ്ഞത്, 'എനിക്ക് ദൈവത്തെ ശ്രദ്ധയുമില്ല, അതുപോലെ ജനങ്ങളെക്കുറിച്ചു കരുതലും ഇല്ല,
\v 5 പക്ഷേ ഈ വിധവ തുടര്‍ച്ചയായി എന്നെ ശല്യപ്പെടുത്തുന്നു! അതുകൊണ്ടു ഞാന്‍ അവളുടെ അന്യായം വിധിക്കുകയും തീര്‍ച്ചയായും അവള്‍ക്ക് അനുകൂലമായി കൈകാര്യം ചെയ്യുകയും ചെയ്യും, എന്തുകൊണ്ടെന്നാല്‍ ഞാന്‍ അതു ചെയ്തില്ലെങ്കില്‍, തുടര്‍ച്ചയായി എന്‍റെ അടുക്കല്‍ വന്ന് എന്നെ ക്ഷീണിപ്പിക്കും!"
\s5
\v 6 പിന്നെ കര്‍ത്താവായ യേശു പറഞ്ഞത്, "അനീതിയുള്ള ന്യായാധിപന്‍ പറഞ്ഞതിനെക്കുറിച്ചു ശ്രദ്ധയോടെ ചിന്തിക്കുക.
\v 7 തീര്‍ച്ചയായും ഇതില്‍ കൂടുതലായി നീതിയുള്ള ദൈവം, അവന്‍ ആളുകള്‍ക്കും, രാവും പകലും അവനോടു പ്രാര്‍ത്ഥിക്കുന്നവര്‍ക്കും നീതി കൊണ്ടുവരും! അതുപോലെ അവന്‍ അവരോട് എപ്പോഴും ക്ഷമയുള്ളവനായിരിക്കും.
\v 8 ഞാന്‍ നിങ്ങളോടു പറയുന്നു, ദൈവം വളരെ പെട്ടെന്നു താന്‍ തിരഞ്ഞെടുത്തവരോടു നീതി ചെയ്യും. എന്നിരുന്നാലും, മനുഷ്യപുത്രനായ ഞാന്‍ ഭൂമിയിലേക്ക്‌ മടങ്ങിവരുമ്പോള്‍, അപ്പോഴും എന്നില്‍ വിശ്വസിക്കാത്ത ആളുകള്‍ അവിടെ ഉണ്ടാകും."
\s5
\v 9 ചിലര്‍ തങ്ങള്‍ നീതിമാന്മാരാണെന്ന് ചിന്തിക്കുകയും മറ്റുള്ളവരെ അവജ്ഞയോടെ കാണുകയും ചെയ്യുന്ന ആളുകളോടു യേശു ഒരു കഥ പറഞ്ഞത്.
\v 10 അവന്‍ പറഞ്ഞു, "രണ്ടു മനുഷ്യന്‍ പ്രാര്‍ത്ഥിക്കുന്നതിനു വേണ്ടി യെരുശലേം ദൈവാലയത്തിലേക്ക് പോയി. അതിലൊരുവന്‍ പരീശന്‍ ആയിരുന്നു. മറ്റവന്‍ റോമന്‍ സര്‍ക്കാരിനുവേണ്ടി ജനങ്ങളില്‍നിന്നു നികുതി പിരിക്കുന്നവനുമായിരുന്നു.
\s5
\v 11 പരീശന്‍ എഴുന്നേറ്റ് അവനെക്കുറിച്ച് ഈ രീതിയില്‍ പ്രാര്‍ത്ഥിച്ചു, 'അല്ലയോ ദൈവമേ, ഞാന്‍ മറ്റുള്ളവരെപ്പോലെ അല്ലാത്തതിനാല്‍ ഞാന്‍ നിനക്കു നന്ദി പറയുന്നു. ചിലര്‍ മറ്റുള്ളവരില്‍നിന്നു പണം മോഷ്ടിക്കുകയും, ചിലര്‍ മറ്റുള്ളവരോട് അനീതിയോടെ പെരുമാറുകയും, ചിലര്‍ വ്യഭിചാരം ചെയ്യുകയും ചെയ്യുന്നു. ഞാന്‍ അങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്യാറില്ല. മാത്രമല്ല ഞാന്‍ തീര്‍ച്ചയായും ആളുകളെ ചതിക്കുന്ന പാപിയായ നികുതി പിരിവുകാരനെപ്പോലെയും അല്ല!
\v 12 എല്ലാ ആഴ്ചയിലും ഞാന്‍ രണ്ടു ദിവസം ഉപവസിക്കുകയും ഞാന്‍ സമ്പാദിക്കുന്നതിലെല്ലാം പത്ത് ശതമാനം ഞാന്‍ ദൈവാലയത്തില്‍ നല്‍കുന്നു!'
\s5
\v 13 എന്നാല്‍ നികുതിപിരിവുകാരന്‍ ദൈവാലയ പ്രാകാരത്തില്‍ മറ്റു മനുഷ്യരില്‍നിന്ന് ദൂരെ മാറിനിന്നു. അവനു സ്വര്‍ഗ്ഗത്തേക്കു നോക്കുവാന്‍ പോലും കഴിഞ്ഞില്ല. മറിച്ച്, അവന്‍ അവന്‍റെ നെഞ്ചത്തടിച്ചുകൊണ്ട് പറഞ്ഞത്, 'അല്ലയോ ദൈവമേ, ദയവായി എന്നോടു കരുണ തോന്നേണമേ, എന്നോടു ക്ഷമിക്കേണമേ, എന്തുകൊണ്ടെന്നാല്‍ ഞാന്‍ ഒരു ഉഗ്രപാപിയാണ്!"'
\v 14 പിന്നെ യേശു പറഞ്ഞത്, ഞാന്‍ നിങ്ങളോടു പറയാം "നികുതിപിരിവുകാരന്‍ ക്ഷമിക്കപ്പെട്ടവനായി ഭവനത്തിലേക്കു പോയി, പക്ഷേ പരീശന്‍ അങ്ങനെയല്ലായിരുന്നു, ഇത് എന്തുകൊണ്ടെന്നാല്‍ തന്നെത്താന്‍ ഉയര്‍ത്തുന്നവര്‍ എല്ലാവരും താഴ്ത്തപ്പെടും, തന്നെത്താന്‍ താഴ്ത്തുന്ന എല്ലാവരും ഉയര്‍ത്തപ്പെടുകയും ചെയ്യും."
\s5
\v 15 ഒരു ദിവസം ആളുകള്‍ അവരുടെ കുഞ്ഞുങ്ങളെ അവന്‍റെ കരം അവരുടെമേല്‍ വയ്ക്കാനും അവരെ അനുഗ്രഹിക്കാനും യേശുവിന്‍റെ അടുക്കല്‍ കൊണ്ടുവന്നു. ശിഷ്യന്മാര്‍ ഇതു കണ്ടപ്പോള്‍, അതു ചെയ്യരുതെന്ന് അവര്‍ അവരോടു പറഞ്ഞു.
\v 16 പക്ഷേ യേശു കുഞ്ഞുങ്ങളെ അവന്‍റെ അടുക്കല്‍ വരുവാന്‍ വിളിച്ചു. അവന്‍ പറഞ്ഞു, "ചെറിയ കുട്ടികള്‍ എന്‍റെ അടുക്കല്‍ വരട്ടെ! അവരെ തടയരുത്! ഈ കുട്ടികളെപ്പോലെ താഴ്മയും വിശ്വാസവുമുള്ളവരുടെമേല്‍ ദൈവം ഭരിക്കാന്‍ തീരുമാനിക്കും.
\v 17 നിശ്ചയമായും ഞാന്‍ നിങ്ങളോടു പറയുന്നു, തങ്ങളുടെ മേലുള്ള ദൈവിക ഭരണത്തെ ഒരു കുഞ്ഞിനെപ്പോലെ വിനയത്തോടെ അംഗീകരിക്കുന്നില്ല എന്നു വരികില്‍ ദൈവം ആ വ്യക്തിയെ അംഗീകരിക്കുകയില്ല."
\s5
\v 18 ഒരിക്കല്‍ ഒരു യഹൂദ നേതാവ് യേശുവിനോടു ചോദിച്ചു, "നല്ല ഗുരോ, നിത്യജീവന്‍ ലഭിക്കണമെങ്കില്‍ ഞാന്‍ എന്തു ചെയ്യണം?"
\v 19 യേശു അവനോടു പറഞ്ഞത്, "എന്തുകൊണ്ടു നീ എന്നെ നല്ലവനെന്നു വിളിക്കുന്നത്‌? യഥാര്‍ത്ഥത്തില്‍ നല്ലവന്‍ ദൈവം മാത്രമേ ഉള്ളു!
\v 20 നിന്‍റെ ചോദ്യത്തിന് ഉത്തരമായി, തീര്‍ച്ചയായും 'ദൈവം മോശയ്ക്കും നമുക്കും അനുസരിപ്പാന്‍ നല്‍കിയ കല്പനകള്‍ നീ അറിയുന്നുവല്ലോ: 'വ്യഭിചാരം ചെയ്യരുത്, ആരെയും കൊലപ്പെടുത്തരുത്, മോഷ്ടിക്കരുത്, വ്യാജ പ്രസ്താവനകള്‍ കൊടുക്കരുത്, നിന്‍റെ അപ്പനേയും അമ്മയേയും ബഹുമാനിക്കുക."
\v 21 ആ മനുഷ്യന്‍ പറഞ്ഞത്, "ഞാന്‍ ചെറുപ്പം ആയിരുന്നപ്പോള്‍ മുതലേ ഈ കല്പനകളെല്ലാം അനുസരിച്ചു."
\s5
\v 22 അവന്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം യേശു കേട്ടപ്പോള്‍, അവനോട് അവന്‍ മറുപടി പറഞ്ഞത്, "നീ ഇപ്പോഴും ഒരു കാര്യം കൂടി ചെയ്യാനുണ്ട്. നിനക്കു സ്വന്തമായുള്ളതെല്ലാം വില്‍ക്കുക. ജീവിക്കുവാന്‍ അല്പമുള്ളവര്‍ക്ക് നിന്‍റെ പണം കൊടുക്കുക. അതിന്‍റെ ഫലമായി സ്വര്‍ഗ്ഗത്തില്‍ നിനക്കു ആത്മീയ ധനങ്ങള്‍ ഉണ്ടാകും. പിന്നെ വന്ന് എന്‍റെ ശിഷ്യനാകുക!"
\v 23 അവന്‍ ഇതു കേട്ടപ്പോള്‍ വളരെ ദുഖമുള്ളവനായിത്തീര്‍ന്നു, എന്തുകൊണ്ടെന്നാല്‍ അവന്‍ അധികം സമ്പത്തുള്ളവന്‍ ആയിരുന്നു.
\s5
\v 24 ആ മനുഷ്യന്‍ ദുഖിതനായി എന്നു യേശു കണ്ടപ്പോള്‍ അവനും വളരെ ദുഖിതനായിത്തീര്‍ന്നു. അവന്‍ പറഞ്ഞത്, "സമ്പത്തുള്ളവര്‍ക്ക് അവരുടെ മേലുള്ള ദൈവിക ഭരണത്തെ അംഗീകരിക്കുക വളരെ പ്രയാസമുള്ള കാര്യമാകുന്നു."
\v 25 യഥാര്‍ത്ഥത്തില്‍, സമ്പന്നരായ ആളുകള്‍ തങ്ങളുടെ ജീവിതത്തില്‍ ദൈവത്തെ ഭരിക്കാന്‍ അനുവദിക്കുന്നതിനെക്കാളും എളുപ്പമാണ് ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നത്‌."
\s5
\v 26 യേശു പറഞ്ഞതു കേട്ട ആളുകള്‍ മറുപടി പറഞ്ഞത്, "അങ്ങനയെങ്കില്‍ ആര്‍ക്കും രക്ഷപ്പെടുവാന്‍ കഴിയുമെന്നു തോന്നുന്നില്ല!"
\v 27 പക്ഷേ യേശു പറഞ്ഞത്, "മനുഷ്യര്‍ക്ക്‌ അസാധ്യമായ കാര്യം ദൈവത്തിനു സാധ്യമാണ്."
\s5
\v 28 പിന്നെ പത്രൊസ് പറഞ്ഞത്, "നോക്കുക, നിന്‍റെ ശിഷ്യരാകേണ്ടതിനു ഞങ്ങള്‍ക്കുള്ളതെല്ലാം ഞങ്ങള്‍ വിട്ടു.
\v 29 യേശു അവരോടു പറഞ്ഞത്, "ശരി, ഞാനും നിങ്ങളോടു പറയാം, ദൈവ ഇഷ്ടത്തിനുവേണ്ടി, അവരുടെ ഭവനങ്ങളെയോ അവരുടെ ഭാര്യമാരെയോ അവരുടെ സഹോദരന്മാരെയോ അവരുടെ മാതാപിതാക്കന്മാരെയോ, അവരുടെ കുഞ്ഞുങ്ങളെയോ ഉപേക്ഷിച്ചവര്‍ക്ക്.
\v 30 പുറകില്‍ വിട്ടു കളഞ്ഞതിനും അനേക മടങ്ങായി ഈ ജീവിതത്തില്‍ പ്രാപിക്കുകയും വരുന്ന യുഗത്തില്‍ അവര്‍ നിത്യജീവനെയും പ്രാപിക്കും.
\s5
\v 31 യേശു തന്നെത്താന്‍ പന്ത്രണ്ടു ശിഷ്യന്മാരെയുംകൊണ്ട് ഒരു സ്ഥലത്ത് പോയി അവരോടു പറഞ്ഞത്, "ശ്രദ്ധയോടെ കേള്‍ക്കുക! നാം ഇപ്പോള്‍ യെരുശലേമിലേക്ക് പോകുകയാണ്. നാം അവിടെയായിരിക്കുമ്പോള്‍, വളരെ നാളുകള്‍ക്കു മുന്‍പ് പ്രവാചകന്മാര്‍ മനുഷ്യപുത്രനായ എന്നെക്കുറിച്ചെഴുതിയതെല്ലാം പൂര്‍ത്തീകരിക്കപ്പെടും.
\v 32 എന്‍റെ ശത്രുക്കള്‍ എന്നെ യഹൂദന്‍മാരല്ലാത്ത ശക്തികളുടെ കൈയ്യില്‍ ഏല്പിക്കും അവര്‍ എന്നെ പരിഹസിക്കുകയും, വെറുപ്പോടെ എന്നോടു പെരുമാറുകയും, എന്‍റെമേല്‍ തുപ്പുകയും ചെയ്യും.
\v 33 അവര്‍ എന്നെ ചാട്ടകൊണ്ട് അടിക്കുകയും പിന്നീട് അവര്‍ എന്നെ കൊല്ലുകയും ചെയ്യും. എന്നാല്‍ അതിനുശേഷം മൂന്നാം ദിവസം ഞാന്‍ വീണ്ടും ജീവനുള്ളവനായി തീരും."
\s5
\v 34 പക്ഷേ അവന്‍ പറഞ്ഞ കാര്യങ്ങള്‍ ഒന്നും ശിഷ്യന്മാര്‍ക്ക് മനസ്സിലായില്ല. അവന്‍ അവരോടു പറഞ്ഞതിന്‍റെ അര്‍ത്ഥം മനസ്സിലാക്കുന്നതില്‍നിന്നു ദൈവം അവരെ തടഞ്ഞു.
\s5
\v 35 യേശുവും അവന്‍റെ ശിഷ്യന്മാരും യെരിഹോ പട്ടണത്തിലേക്ക് അടുക്കുകയായിരുന്നു, ഒരു അന്ധനായ മനുഷ്യന്‍ വഴിയരികില്‍ ഇരുന്നിരുന്നു. അവന്‍ പണത്തിനുവേണ്ടി യാചിക്കുകയായിരുന്നു.
\v 36 ജനക്കൂട്ടം കടന്നുപോകുന്നത് അവന്‍ കേട്ടപ്പോള്‍ അവന്‍ ആരോടോ ചോദിച്ചു, "എന്താണ് സംഭവിക്കുന്നത്‌?"
\v 37 അവര്‍ അവനോടു പറഞ്ഞു, "നസറെത്ത് പട്ടണത്തില്‍നിന്നുള്ള യേശു എന്ന മനുഷ്യന്‍ കടന്നുപോകുന്നു."
\s5
\v 38 അവന്‍ ഉറക്കെ വിളിച്ചു, "യേശുവേ, ദാവീദ് രാജാവിന്‍റെ സന്തതിയായവനേ, എന്നോടു മനസ്സലിയണമേ!"
\v 39 ജനക്കൂട്ടത്തിന്‍റെ മുന്‍പില്‍ നടക്കുന്നവര്‍ അവനെ ശാസിച്ചു മിണ്ടാതിരിപ്പാന്‍ അവനോടു പറഞ്ഞു. പക്ഷേ അവന്‍ പിന്നെയും കൂടുതല്‍ ശബ്ദത്തില്‍, "ദാവീദ് രാജാവിന്‍റെ സന്തതിയായവനേ, എന്നോടു മനസ്സലിയണമേ!"
\s5
\v 40 യേശു നടക്കുന്നതു നിര്‍ത്തുകയും ജനങ്ങളോട് ആ മനുഷ്യനെ തന്‍റെ അടുക്കല്‍ കൊണ്ടുവരുവാനും കല്പിച്ചു. അന്ധനായ മനുഷ്യന്‍ അടുക്കല്‍ വന്നപ്പോള്‍, യേശു അവനോടു ചോദിച്ചു,
\v 41 ഞാന്‍ നിനക്കുവേണ്ടി എന്തു ചെയ്യേണമെന്നു നീ ആഗ്രഹിക്കുന്നു?" അവന്‍ പറഞ്ഞു, "കര്‍ത്താവേ കാണുവാന്‍ നീ എന്നെ പ്രാപ്തനാക്കണമേ എന്നു ഞാന്‍ ആഗ്രഹിക്കുന്നു!"
\s5
\v 42 യേശു അവനോടു പറഞ്ഞത്, "നീ എന്നെ വിശ്വസിച്ചിരിക്കുന്നതുകൊണ്ട് ഞാന്‍ നിന്നെ സൗഖ്യമാക്കിയിരിക്കുന്നു, ഇപ്പോള്‍ കാണുക!"
\v 43 പെട്ടെന്ന് അവനു കാണുവാന്‍ കഴിഞ്ഞു. അവന്‍ ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട് യേശുവിനോടുകൂടെ പോയി. അവിടെയുള്ള എല്ലാ ആളുകളും ഇതു കണ്ടപ്പോള്‍, അവരും ദൈവത്തെ മഹത്വപ്പെടുത്തി.
\s5
\c 19
\p
\v 1 യേശു യെരിഹോവിലേക്കു പ്രവേശിച്ച് പട്ടണത്തിലൂടെ കടന്നുപോവുകയായിരുന്നു.
\v 2 അവിടെ സക്കായി എന്നു പേരുള്ള ഒരു മനുഷ്യനുണ്ടായിരുന്നു. അവന്‍ വളരെ ധനികനും നികുതി പിരിവിന്‍റെ ചുമതലയുള്ളവനുമായിരുന്നു.
\s5
\v 3 അവന്‍ യേശുവിനെ കാണുവാന്‍ ആഗ്രഹിച്ചു എന്നാല്‍ ജനക്കൂട്ടത്തിന്‍റെ മുകളിലൂടെ അവനെ കാണുവാന്‍ സാധിച്ചില്ല. യേശുവിന്‍റെ ചുറ്റും ധാരാളം ആളുകള്‍ ഉണ്ടായിരുന്നു; അവന്‍ വളരെ പൊക്കം കുറഞ്ഞവനും ആയിരുന്നു.
\v 4 അതുകൊണ്ട് അവന്‍ വഴിയിലൂടെ മുന്‍പേ ഓടി. അവന്‍ ഒരു കാട്ടത്തി മരത്തിന്മേല്‍ കയറി, അതിനാല്‍ യേശു അതുവഴി വരുമ്പോള്‍ അവനെ കാണുവാന്‍ കഴിയും.
\s5
\v 5 യേശു അവിടെ എത്തിയപ്പോള്‍, അവന്‍ മുകളിലേക്കു നോക്കി അവനോടു പറഞ്ഞത്, "സക്കായിയേ വേഗം താഴെ ഇറങ്ങി വാ, ഇന്നു രാത്രി ഞാന്‍ നിന്‍റെ ഭവനത്തില്‍ പാര്‍പ്പാന്‍ പോകുന്നു!"
\v 6 അതിനാല്‍ അവന്‍ പെട്ടെന്നു താഴെ ഇറങ്ങി, അവന്‍ വളരെ സന്തോഷത്തോടെ യേശുവിനെ അവന്‍റെ ഭവനത്തിലേക്കു സ്വീകരിച്ചു.
\v 7 പക്ഷേ യേശു അവിടെ പോയതു കണ്ട ആളുകള്‍ പിറുപിറുത്തു, പറഞ്ഞത്, "യഥാര്‍ത്ഥ പാപിയായ ഒരുവന്‍റെ അതിഥിയായി അവന്‍ പോയി!"
\s5
\v 8 അവര്‍ ഭക്ഷണം കഴിക്കുന്നതിനിടയില്‍ സക്കായി എഴുന്നേറ്റുനിന്ന് യേശുവിനോടു പറഞ്ഞു, "കര്‍ത്താവേ എനിക്കുള്ളതിന്‍റെയെല്ലാം പകുതി ഞാന്‍ ദരിദ്രരായ ആളുകള്‍ക്കു നല്‍കാന്‍ പോകുകയാണെന്നു നീ അറിയേണം എന്നു ഞാന്‍ ആഗ്രഹിക്കുന്നു, ഞാന്‍ ചതിച്ച ആളുകള്‍ക്ക് അവരില്‍നിന്നു ലഭിച്ച തുകയുടെ നാല് ഇരട്ടി ഞാന്‍ തിരിച്ചുകൊടുക്കും."
\v 9 യേശു അവനോടു പറഞ്ഞത്, "ഇന്ന് ഈ ഭവനത്തിലുള്ളവരെ ദൈവം രക്ഷിച്ചിരിക്കുന്നു, എന്തുകൊണ്ടെന്നാല്‍ അവന്‍ ശരിക്കും അബ്രഹാമിന്‍റെ പിന്‍ഗാമിയാണെന്ന് ഈ മനുഷ്യന്‍ കാണിച്ചിരിക്കുന്നു.
\v 10 ഇത് ഓര്‍ക്കുക: മനുഷ്യപുത്രനായ ഞാന്‍, നിന്നെപ്പോലെ ദൈവത്തില്‍നിന്നു വഴിതെറ്റിപ്പോയ ആളുകളെ കണ്ടുപിടിക്കാനും രക്ഷിക്കാനുമാണ് വന്നിരിക്കുന്നത്."
\s5
\v 11 യേശു പറഞ്ഞ കാര്യങ്ങള്‍ എല്ലാം ആളുകള്‍ ശ്രദ്ധിച്ചുകൊണ്ടിരുന്നു. അവന്‍ യെരുശലേമിനു സമീപിച്ചുകൊണ്ടിരിക്കുമ്പോള്‍, മറ്റൊരു കഥ അവരോടു പറയാന്‍ യേശു തീരുമാനിച്ചു. അവന്‍ യെരുശലേമില്‍ എത്തിയാല്‍ ഉടനെ ദൈവമക്കളുടെമേല്‍ രാജാവായി ഭരിക്കുമെന്നുള്ള അവരുടെ സങ്കല്പത്തെ തിരുത്തുവാന്‍ അവന്‍ ആഗ്രഹിച്ചു.
\v 12 അവന്‍ പറഞ്ഞതു താന്‍ ജീവിച്ചിരുന്ന രാജ്യത്ത് രാജാവാകുന്നതിനുള്ള അധികാരം ഉയര്‍ന്ന രാജാവില്‍നിന്നു സ്വീകരിക്കേണ്ടതിനു വിദൂരമായ രാജ്യത്തേക്കു പോകുവാന്‍ രാജകുമാരന്‍ തയ്യാറായി. അവന്‍ രാജാവായിരിക്കുവാനുള്ള അവകാശം അവനു ലഭിച്ച ശേഷം തന്‍റെ ജനത്തെ ഭരിക്കേണ്ടതിന് അവന്‍ തിരിച്ചു വരേണ്ടിയിരുന്നു.
\s5
\v 13 അവന്‍ പോകുന്നതിനു മുന്‍പ്, അവന്‍ അവന്‍റെ പത്തു ദാസന്മാരെ വിളിച്ചുവരുത്തി. അവരിലൊരോരുത്തര്‍ക്കും തുല്യമായ പണം അവന്‍ നല്‍കി. അവന്‍ അവരോടു പറഞ്ഞത്, 'ഞാന്‍ മടങ്ങി വരുന്നതുവരെ ഈ പണവുമായി കച്ചവടം ചെയ്യുക' പിന്നെ അവന്‍ പോയി.
\v 14 അവന്‍റെ രാജ്യത്തിലെ അനേകം ആളുകള്‍ അവനെ വെറുത്തിരുന്നതുകൊണ്ട് 'ഈ മനുഷ്യനെ ഞങ്ങള്‍ക്കു രാജാവായി വേണ്ട' എന്ന് ഉന്നതനായ രാജാവിനോടു പറയുവാന്‍ അവര്‍ ചില ദൂതന്മാരെ അവനെ പിന്തുടരുവാന്‍ അയച്ചിരുന്നു.
\v 15 പക്ഷേ അവന്‍ രാജാവായി മാറി. പിന്നീട് അവന്‍ പുതിയ രാജാവായി മടങ്ങിവന്നു. പിന്നെ അവന്‍ പണം കൊടുത്ത ദാസന്മാരെ വിളിച്ചു. അവന്‍ അവര്‍ക്കു കൊടുത്ത പണം വച്ചു കച്ചവടം നടത്തി എത്ര സമ്പാദിച്ചെന്ന് അറിയുവാന്‍ ആഗ്രഹിച്ചു.
\s5
\v 16 ആദ്യത്തെ മനുഷ്യന്‍ അവന്‍റെ അടുക്കല്‍ വന്നു പറഞ്ഞു, "യജമാനനേ, നിന്‍റെ പണം കൊണ്ടു ഞാന്‍ പത്തു മടങ്ങ്‌ സമ്പാദിച്ചിരിക്കുന്നു!"
\v 17 അവന്‍ ഈ മനുഷ്യനോടു പറഞ്ഞത്, 'നീ ഒരു നല്ല ദാസനാകുന്നു! നീ നന്നായി ചെയ്തു! എന്തുകൊണ്ടെന്നാല്‍ ചെറിയ തുകയ്ക്കു വിശ്വസ്തനായതുകൊണ്ട്, ഞാന്‍ നിനക്കു ഭരിക്കുവാന്‍ പത്തു പട്ടണങ്ങള്‍ നല്‍കും.'
\s5
\v 18 പിന്നെ രണ്ടാമത്തെ ദാസന്‍ വന്നു പറഞ്ഞത്, 'യജമാനനേ, നീ എനിക്കു തന്ന പണത്തിന്‍റെ അഞ്ചു മടങ്ങ്‌ വര്‍ദ്ധിപ്പിച്ചു!'
\v 19 അവന്‍ ആ ദാസനോടു പറഞ്ഞത്, 'നന്നായി ചെയ്തു! ഞാന്‍ നിന്നെ അഞ്ചു പട്ടണങ്ങളുടെമേല്‍ ആക്കും.'
\s5
\v 20 പിന്നെ മറ്റൊരു ദാസന്‍ വന്നു. അവന്‍ പറഞ്ഞു, 'യജമാനനേ, നിന്‍റെ പണം ഇതാ. ഞാന്‍ അത് ഒരു തുണിയില്‍ പൊതിഞ്ഞ്, ഭദ്രമായിരിക്കാന്‍ ഒളിച്ചു വച്ചു.
\v 21 ഞാന്‍ കച്ചവടത്തില്‍ പരാജയപ്പെട്ടാല്‍ നീ എന്നോട് എന്തു ചെയ്യുമെന്നു ഞാന്‍ ഭയപ്പെട്ടു. നിന്‍റെ സ്വന്തമല്ലാത്തവ മറ്റുള്ളവരില്‍നിന്ന് എടുക്കുന്ന കഠിനമനുഷ്യനാണ് നീ എന്ന് എനിക്കറിയാം. മറ്റൊരാള്‍ നട്ട വിളവ്‌ കൊയ്യുന്ന കര്‍ഷകനെപോലെയാണ് നീ.'
\s5
\v 22 അവന്‍ ആ ദാസനോടു പറഞ്ഞത്, 'നീ ദുഷ്ട ദാസന്‍! നീ ഇപ്പോള്‍ പറഞ്ഞ വാക്കു വച്ചു ഞാന്‍ നിന്നെ ശിക്ഷിക്കും. ഞാന്‍ ഒരു കഠിനമനുഷ്യനെന്നു നിനക്ക് അറിയാം, എന്തുകൊണ്ടെന്നാല്‍ എന്‍റെ സ്വന്തമല്ലാത്തതില്‍നിന്നു ഞാന്‍ എടുക്കുകയും ഞാന്‍ നട്ടിട്ടില്ലാത്തതു ഞാന്‍ കൊയ്യുകയും ചെയ്യും.
\v 23 അതുകൊണ്ടു നീ എന്‍റെ പണം കുറഞ്ഞത്‌ കടം കൊടുക്കുന്നവര്‍ക്കെങ്കിലും നല്‍കേണ്ടതായിരുന്നു. പിന്നെ ഞാന്‍ മടങ്ങിവരുമ്പോള്‍ ആ പണത്തിന്‍റെകൂടെ സമ്പാദിച്ച പലിശയും എനിക്കു ശേഖരിപ്പാന്‍ കഴിയുമായിരുന്നു!'
\s5
\v 24 പിന്നെ അടുത്തു നില്‍ക്കുന്നവരോടു രാജാവ് പറഞ്ഞത്, അവനില്‍നിന്നു പണം എടുത്തു പത്ത് നേടിയ ദാസനു നല്‍കുക!'
\v 25 അവര്‍ എതിര്‍ത്തു, 'യജമാനനേ, അവന് ഇപ്പോള്‍ തന്നെ ധാരാളം പണമുണ്ടല്ലോ!
\s5
\v 26 എന്നാല്‍ രാജാവ് പറഞ്ഞത്, 'ഞാന്‍ ഇതു നിങ്ങളോടു പറയുന്നു: തങ്ങള്‍ക്ക് ലഭിച്ചതിനെ നന്നായി ഉപയോഗിച്ച ആളുകള്‍ക്ക്, ഞാന്‍ ഇതിലും കൂടുതല്‍ നല്‍കും. എന്നാല്‍ ലഭിച്ചതു നന്നായി ഉപയോഗിക്കാത്തവര്‍ക്ക്, അവര്‍ക്കുള്ളതും കൂടെ ഞാന്‍ എടുത്തുകളയും.
\v 27 ഇപ്പോള്‍ ഞാന്‍ അവരുടെമേല്‍ ഭരിക്കുന്നത് ആഗ്രഹിക്കാത്ത ആ എന്‍റെ ശത്രുക്കളെ ഇവിടെ കൊണ്ടുവന്ന് എന്‍റെ മുന്‍പില്‍ വച്ച് അവരെ കൊന്നുകളയുവിന്‍!"
\s5
\v 28 യേശു ആ കാര്യങ്ങളെ പറഞ്ഞശേഷം, അവന്‍ യെരുശലേമിലേക്കുള്ള വഴിയിലൂടെ, ശിഷ്യന്മാര്‍ക്കു മുമ്പായി പോയി.
\s5
\v 29 ഒലിവു മലയുടെ അടുത്തുള്ള ബെത്ഫാഗെ, ബഥനി എന്നീ ഗ്രാമങ്ങളോട് അടുക്കാറായപ്പോള്‍,
\v 30 അവന്‍ തന്‍റെ രണ്ടു ശിഷ്യന്മാരോടു പറഞ്ഞത്, "നിങ്ങള്‍ക്കു നേരെ മുന്‍പിലുള്ള ഗ്രാമത്തിലേക്കു പോകുക. അതില്‍ പ്രവേശിക്കുമ്പോള്‍, ആരും ഇതുവരെ യാത്ര ചെയ്തിട്ടില്ലാത്ത കെട്ടപ്പെട്ട ഒരു പ്രായംകുറഞ്ഞ കഴുതയെ നിങ്ങള്‍ അവിടെ കാണും. അതിനെ അഴിച്ച് എന്‍റെ അടുക്കല്‍ കൊണ്ടുവരുവിന്‍.
\v 31 'എന്തുകൊണ്ടാണ് ഈ കഴുതയെ അഴിക്കുന്നത്?' എന്ന് ആരെങ്കിലും നിങ്ങളോടു ചോദിച്ചാല്‍, 'കര്‍ത്താവിന് ഇതിനെ ആവശ്യം ഉണ്ട്' എന്ന് അവരോടു പറയുക.
\s5
\v 32 യേശു അവരോടു പറഞ്ഞതു പോലെ ആ രണ്ടു ശിഷ്യന്മാര്‍ ഗ്രാമത്തില്‍ പോയി കഴുതയെ കണ്ടു.
\v 33 അവര്‍ ഇതിനെ അഴിക്കുമ്പോള്‍, അതിന്‍റെ ഉടമസ്ഥന്‍മാര്‍ അവരോടു ചോദിച്ചു, "എന്തിനാണ് ഞങ്ങളുടെ കഴുതയെ അഴിക്കുന്നത്?"
\v 34 അവര്‍ പറഞ്ഞു, "കര്‍ത്താവിന് ആവശ്യമുണ്ട്."
\v 35 പിന്നെ ശിഷ്യന്മാര്‍ കഴുതയെ യേശുവിന്‍റെ അടുക്കല്‍ കൊണ്ടുവന്നു. അവന് ഇരിക്കേണ്ടുന്നതിനു അവര്‍ അവരുടെ മേലങ്കി കഴുതയുടെ പുറത്ത് ഇടുകയും യേശുവിനെ അതിന്മേല്‍ കയറാന്‍ സഹായിക്കുകയും ചെയ്തു.
\v 36 പിന്നെ അവന്‍ വഴിയിലൂടെ പോകുമ്പോള്‍, മറ്റുള്ളവര്‍ അവനെ ബഹുമാനിക്കേണ്ടതിന് അവരുടെ മേലങ്കികള്‍ അവന്‍റെ മുന്‍പില്‍ റോഡില്‍ വിരിച്ചു.
\s5
\v 37 ഒലിവു മലയില്‍നിന്നു താഴോട്ടു കിടക്കുന്ന വഴിയിലേക്ക് അവര്‍ വന്നപ്പോള്‍, അവന്‍റെ ശിഷ്യന്മാരുടെ കൂട്ടമെല്ലാം യേശു ചെയ്ത വലിയ അത്ഭുതങ്ങളെല്ലാം കണ്ടിട്ട് ദൈവത്തെ ഉച്ചത്തില്‍ മഹത്വപ്പെടുത്തുവാനും സന്തോഷിക്കുവാനും ആരംഭിച്ചു.
\v 38 അവര്‍ ഇതുപോലെയുള്ള കാര്യങ്ങള്‍ പറഞ്ഞു, "ദൈവിക അധികാരത്തോടുകൂടി വരുന്ന നമ്മുടെ രാജാവിനെ ദൈവം അനുഗ്രഹിക്കട്ടെ! സ്വര്‍ഗ്ഗത്തിലെ ദൈവവും അവന്‍റെ ജനമായ നാമും തമ്മില്‍ സമാധാനം ഉണ്ടാകട്ടെ, എല്ലാവരും കര്‍ത്താവിനെ സ്തുതിക്കുകയും ചെയ്യട്ടെ!"
\s5
\v 39 ജനക്കൂട്ടത്തില്‍ ഉണ്ടായിരുന്ന ചില പരീശന്മാര്‍ അവനോടു പറഞ്ഞു, "ഗുരോ, ആ കാര്യങ്ങള്‍ പറയുന്നതു നിര്‍ത്താന്‍ നിന്‍റെ ശിഷ്യന്മാരോട് പറയുക!"
\v 40 അവന്‍ പറഞ്ഞത്, "ഞാന്‍ ഇതു നിങ്ങളോടു പറയുന്നു: ഈ ആളുകള്‍ മിണ്ടാതിരുന്നാല്‍, ഈ കല്ലുകള്‍ സ്വയം എന്നെ ഉച്ചത്തില്‍ മഹത്വപ്പെടുത്തും!"
\s5
\v 41 പിന്നെ യേശു യെരുശലേമിനോടു സമീപത്തു വന്നപ്പോള്‍ പട്ടണത്തെ കണ്ട് അതിലെ ആളുകളെക്കുറിച്ച് കരഞ്ഞു.
\v 42 അവന്‍ പറഞ്ഞത്, "ഇന്നു നിങ്ങളുടെ ആളുകള്‍ ദൈവിക സമാധാനത്തെപറ്റി അറിഞ്ഞിരുന്നെങ്കില്‍ എന്നു ഞാന്‍ ആശിക്കുന്നു. പക്ഷേ ഇപ്പോള്‍ നിങ്ങള്‍ക്ക് അത് അറിയാന്‍ കഴിയുന്നില്ല.
\s5
\v 43 ഇതു നിങ്ങള്‍ അറിയേണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു: വൈകാതെ നിങ്ങളുടെ ശത്രുക്കള്‍ വന്നു നിങ്ങളുടെ പട്ടണത്തിനു ചുറ്റും വേലി കെട്ടുകയും അവര്‍ പട്ടണം വളയുകയും എല്ലാ വശത്തും ആക്രമിക്കുകയും ചെയ്യും.
\v 44 അവര്‍ മതിലുകള്‍ തകര്‍ക്കുകയും സകലവും നശിപ്പിക്കുകയും ചെയ്യും. നിങ്ങളെയും നിങ്ങളുടെ എല്ലാ മക്കളെയും അവര്‍ നശിപ്പിക്കും. അവര്‍ എല്ലാം നശിപ്പിച്ചു കഴിയുമ്പോള്‍, ഒരു കല്ലിന്മേല്‍ മറ്റൊരു കല്ല്‌ ശേഷിക്കില്ല. ഇതെല്ലാം സംഭവിക്കുന്നത്‌ എന്തുകൊണ്ടെന്നാല്‍ ദൈവം നിങ്ങളെ രക്ഷിക്കാന്‍ വന്ന സമയത്തു നിങ്ങള്‍ തിരിച്ചറിഞ്ഞില്ല."
\s5
\v 45 യേശു യെരുശലേമില്‍ പ്രവേശിച്ച് ദൈവാലയ പ്രാകാരത്തിലേക്ക് പോയി. അവിടെ സാധനങ്ങള്‍ വിറ്റുകൊണ്ടിരുന്ന ആളുകളെ ശാസിച്ചു പുറത്താക്കാന്‍ ആരംഭിച്ചു.
\v 46 അവരെ പുറത്താക്കി അവരോടു പറഞ്ഞത്, "തിരുവെഴുത്തുകളില്‍ ഇത് എഴുതിയിരിക്കുന്നു, 'എന്‍റെ ഭവനം ജനങ്ങള്‍ക്കു പ്രാര്‍ത്ഥിപ്പാനുള്ള ഒരു സ്ഥലമായിരിക്കണം,' പക്ഷേ നിങ്ങള്‍ അതിനെ കള്ളന്മാരുടെ ഒളിസ്ഥലമാക്കി മാറ്റിയിരിക്കുന്നു!"
\s5
\v 47 ആ ആഴ്ചയിലെ എല്ലാ ദിവസവും ദൈവാലയ പ്രാകാരത്തില്‍ യേശു ജനങ്ങളെ പഠിപ്പിച്ചുകൊണ്ടിരുന്നു. മഹാപുരോഹിതന്മാരും, യഹൂദ നിയമ ഗുരുക്കന്മാരും മറ്റു നേതാക്കന്മാരും അവനെ കൊല്ലേണ്ടുന്നതിന് ഒരു വഴി കണ്ടുപിടിക്കാന്‍ പരിശ്രമിച്ചുകൊണ്ടിരുന്നു.
\v 48 പക്ഷേ അതു ചെയ്യേണ്ടതിന് അവര്‍ക്ക് ഒരു വഴിയും കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. എന്തുകൊണ്ടെന്നാല്‍ അവനില്‍നിന്നു കേള്‍ക്കാന്‍ എല്ലാ ആളുകളും ആകാംക്ഷയോടെയായിരുന്നു.
\s5
\c 20
\p
\v 1 ആ ആഴ്ചയിലെ ഒരു ദിവസം യേശു ദൈവാലയ പ്രാകാരത്തില്‍ ആളുകളെ പഠിപ്പിക്കുകയും അവരോടു ദൈവത്തിന്‍റെ നല്ല സന്ദേശങ്ങള്‍ സംസാരിക്കുകയുമായിരുന്നു. അവന്‍ അതു ചെയ്തുകൊണ്ടിരിക്കുമ്പോള്‍, മഹാപുരോഹിതന്മാരും, യഹൂദാ നിയമങ്ങളുടെ ഗുരുക്കന്മാരും, മറ്റു മൂപ്പന്മാരും അവന്‍റെ അടുക്കല്‍ വന്നു.
\v 2 അവര്‍ അവനോടു പറഞ്ഞത്, "ഞങ്ങളോട് പറയുക, നീ എന്ത്‌ അധികാരത്തിലാണ് ഈ കാര്യങ്ങള്‍ എല്ലാം ചെയ്യുന്നത്? ആരാണ് നിനക്ക് ഈ അധികാരം നല്‍കിയത്?"
\s5
\v 3 അവന്‍ മറുപടി പറഞ്ഞത്, "ഞാനും നിങ്ങളോട് ഒരു ചോദ്യം ചോദിക്കും. എന്നോടു പറക,
\v 4 യോഹന്നാന്‍ ആളുകളെ സ്നാനപ്പെടുത്തിയതിനെക്കുറിച്ച്: സ്നാനപ്പെടുത്തുവാന്‍ അവനോടു കല്പിച്ചതു ദൈവമോ അതോ മനുഷ്യരോ?"
\s5
\v 5 അവര്‍ അവരുടെ ഇടയില്‍ത്തന്നെ ചര്‍ച്ച ചെയ്തു. അവര്‍ പറഞ്ഞത്, 'ദൈവം അവനോടു കല്പിച്ചു' എന്നു നമ്മള്‍ പറഞ്ഞാല്‍ അപ്പോള്‍ അവന്‍ പറയും, 'പിന്നെ എന്തുകൊണ്ടാണ് നിങ്ങള്‍ അവനില്‍ വിശ്വസിക്കാത്തത്?"
\v 6 എന്നാല്‍ സ്നാനപ്പെടുത്താന്‍ മനുഷ്യനാണ് അവനോടു പറഞ്ഞതെന്നു നമ്മള്‍ പറഞ്ഞാല്‍, 'ആളുകള്‍ നമ്മെ കല്ലെറിഞ്ഞുകൊല്ലും, എന്തുകൊണ്ടെന്നാല്‍ അവര്‍ എല്ലാവരും വിശ്വസിച്ചിരിക്കുന്നത് ദൈവം അയച്ച ഒരു പ്രവാചകനാണ്‌ യോഹന്നാന്‍."
\s5
\v 7 അതിനാല്‍ അവര്‍ അവനോടു മറുപടി പറഞ്ഞത്, സ്നാനപ്പെടുത്താന്‍ യോഹന്നാനോടു പറഞ്ഞത് ആരാണെന്ന് അവര്‍ക്ക് അറിയില്ല.
\v 8 പിന്നെ യേശു അവരോടു പറഞ്ഞത്, ആ കാര്യങ്ങള്‍ ചെയ്യാന്‍ ആരാണ് എന്നെ അയച്ചുവെന്നത് ഞാനും നിങ്ങളോടു പറയുന്നില്ല."
\s5
\v 9 തുടര്‍ന്ന് യേശു ജനങ്ങളോട് ഈ ഉപമ പറഞ്ഞത്, "ഒരു മനുഷ്യന്‍ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി അതിനെ സൂക്ഷിക്കാന്‍വേണ്ടി അവന്‍ മുന്തിരിത്തോട്ടം ചില മനുഷ്യര്‍ക്കു വാടകയ്ക്കു കൊടുത്തു. പിന്നെ അവന്‍ മറ്റൊരു രാജ്യത്തു പോയി ദീര്‍ഘകാലം അവിടെ താമസിച്ചു.
\v 10 മുന്തിരിങ്ങ വിളവെടുക്കാന്‍ സമയമായപ്പോള്‍, അവന്‍ ഒരു ദാസനെ മുന്തിരിത്തോട്ടം സൂക്ഷിച്ചുകൊണ്ടിരുന്ന മനുഷ്യരുടെ അടുക്കല്‍ അയച്ചു, അതിനാല്‍ മുന്തിരിത്തോട്ടത്തില്‍ ഉല്പാദിപ്പിച്ച മുന്തിരിങ്ങയുടെ പങ്ക് അവനു നല്കുമെന്നു വിചാരിച്ചു. പക്ഷേ ദാസന്‍ വന്നപ്പോള്‍, അവര്‍ അവനെ അടിക്കുകയും ഒരു മുന്തിരിങ്ങപോലും കൊടുക്കാതെ പറഞ്ഞയക്കുകയും ചെയ്തു.
\s5
\v 11 പിന്നീട്, ഉടമസ്ഥന്‍ മറ്റൊരു ദാസനെ അയച്ചു. പക്ഷേ അവര്‍ അവനെ അടിക്കുകയും അവനെ അപമാനിക്കുകയും ചെയ്തു. ഒരു മുന്തിരിങ്ങ പോലും കൊടുക്കാതെ അവനെ പറഞ്ഞയച്ചു.
\v 12 അല്പം കഴിഞ്ഞ്, ഉടമസ്ഥന്‍ മറ്റൊരു ദാസനെ അയച്ചു. ആ മൂന്നാമത്തെ ദാസനെയും അവര്‍ മുറിവേല്‍പ്പിക്കുകയും മുന്തിരിത്തോട്ടത്തില്‍നിന്നു പുറത്താക്കുകയും ചെയ്തു.
\s5
\v 13 അതുകൊണ്ട് മുന്തിരിത്തോട്ടത്തിന്‍റെ ഉടമസ്ഥന്‍ സ്വയം പറഞ്ഞു, 'ഇപ്പോള്‍ ഞാന്‍ എന്തുചെയ്യും? ഞാന്‍ ഒരുപാടു സ്നേഹിക്കുന്ന എന്‍റെ മകനെ ഞാന്‍ അയക്കും. മിക്കവാറും അവര്‍ അവനെ ബഹുമാനിക്കും.'
\v 14 അങ്ങനെ അവന്‍ തന്‍റെ മകനെ അയച്ചു, പക്ഷേ മുന്തിരിത്തോട്ടം സൂക്ഷിപ്പുകാര്‍ അവന്‍ വരുന്നതു കണ്ടപ്പോള്‍, അവര്‍ തമ്മില്‍ പറഞ്ഞു, 'ഈ മുന്തിരിത്തോട്ടത്തിന്‍റെ അവകാശിയായവന്‍ ഇതാ വരുന്നു! നമുക്ക് അവനെ കൊല്ലാം അതു മുഖാന്തരം ഈ മുന്തിരിത്തോട്ടം നമ്മുടെതാകും!'
\s5
\v 15 ആങ്ങനെ അവര്‍ അവനെ മുന്തിരിത്തോട്ടത്തിന്‍റെ പുറത്തേക്കു വലിച്ചിഴക്കുകയും അവനെ കൊല്ലുകയും ചെയ്തു. മുന്തിരിത്തോട്ടത്തിന്‍റെ ഉടമസ്ഥന്‍ അവരോട് എന്തു ചെയ്യുമെന്ന് ഞാന്‍ നിങ്ങളോടു പറയാം!
\v 16 അവന്‍ വന്നു മുന്തിരിത്തോട്ടം സൂക്ഷിച്ചുകൊണ്ടിരുന്ന ആ മനുഷ്യരെ കൊല്ലും. പിന്നെ അവന്‍ മറ്റു ചിലരെ സൂക്ഷിപ്പാന്‍ ഏല്പിക്കും." യേശുവിനെ ശ്രദ്ധിച്ചുകൊണ്ടിരുന്ന ആളുകള്‍ ഇതുകേട്ടപ്പോള്‍, അവര്‍ പറഞ്ഞു, "ഇതുപോലെ ഒരു സാഹചര്യം ഒരിക്കലും ഉണ്ടാകാതിരിക്കട്ടെ!"
\s5
\v 17 യേശു അവരുടെ നേരെ നോക്കി അവരോടു പറഞ്ഞതു, "നിങ്ങള്‍ക്ക് അങ്ങനെ പറയാന്‍ കഴിയും, തിരുവെഴുത്തുകളില്‍ എഴുതിയിരിക്കുന്ന ഈ വാക്കുകളുടെ അര്‍ത്ഥത്തെക്കുറിച്ചു നിങ്ങള്‍ ചിന്തിക്കുക, 'കെട്ടിടം പണിക്കാര്‍ തള്ളിയ കല്ല്‌, കെട്ടിടത്തിന്‍റെ അതിപ്രധാനപ്പെട്ട കല്ല്‌ ആയിത്തീര്‍ന്നതുപോലെ.
\v 18 ഈ കല്ലിന്മേല്‍ വീഴുന്നവരെല്ലം കഷണങ്ങളായി തകര്‍ക്കപ്പെടും, ആരുടെയെങ്കിലും മേല്‍ ഇതു വീണാല്‍ ചതച്ചു കളയും."
\s5
\v 19 മഹാപുരോഹിതന്മാരും യഹൂദാ നിയമങ്ങളുടെ ഗുരുക്കന്മാരും അവന്‍ പറഞ്ഞ ദുഷ്ടരായ ആളുകളുടെ കഥയിലൂടെ തങ്ങളെ കുറ്റപ്പെടുത്തുകയായിരുന്നുവെന്ന് തിരിച്ചറിഞ്ഞു. അതുകൊണ്ട് പെട്ടെന്ന് അവനെ പിടിക്കുവാന്‍ ഒരു വഴി കണ്ടുപിടിക്കേണ്ടതിനു പരിശ്രമിച്ചു, പക്ഷേ അവര്‍ അവനെ പിടിച്ചില്ല, എന്തുകൊണ്ടെന്നാല്‍ അവര്‍ അങ്ങനെ ചെയ്യുന്നുവെങ്കില്‍ ആളുകള്‍ എന്തുചെയ്യുമെന്ന് പേടിച്ചതുകൊണ്ട് അവര്‍ അവനെ പിടികൂടിയില്ല.
\v 20 ആത്മാര്‍ത്ഥതയുണ്ടെന്ന് അഭിനയിക്കുന്ന ചാരന്മാരെ അവര്‍ അയക്കുകയും ചെയ്തു. അവനെ അവര്‍ക്കു കുറ്റപ്പെടുത്തേണ്ടതിനു യേശു തെറ്റായി എന്തെങ്കിലും പറയുന്നതു കണ്ടുപിടിക്കേണ്ടതിന് അവര്‍ വാസ്തവത്തില്‍ ആഗ്രഹിച്ചു. സംസ്ഥാനത്തെ ദേശാധിപതിയുടെ കൈയില്‍ ഏല്പിച്ചുകൊടുക്കുവാന്‍ കഴിയേണ്ടതിന് അവര്‍ ആഗ്രഹിച്ചു.
\s5
\v 21 അങ്ങനെ ചാരന്മാരില്‍ ഒരുവന്‍ അവനോടു ചോദിച്ചു, "ഗുരോ നീ പറയുന്നതു സത്യമാണെന്നു ഞങ്ങള്‍ അറിയുന്നു. പ്രധാനപ്പെട്ട വ്യക്തികള്‍ ഇഷ്ടപ്പെടാത്ത ചില സത്യങ്ങള്‍ നീ പറയുന്നു. ഞങ്ങള്‍ ചെയ്യാന്‍ ദൈവം ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സത്യസന്ധമായി നീ പഠിപ്പിക്കുന്നു.
\v 22 അതുകൊണ്ട് ഈ വിഷയത്തെപ്പറ്റി എന്തു ചിന്തിക്കുന്നുവെന്നു ഞങ്ങളോടു പറയുക: ഞങ്ങള്‍ റോമാ സര്‍ക്കാരിനു നികുതി കൊടുക്കുന്നതു ശരിയാണോ, അതോ തെറ്റോ?"
\s5
\v 23 പക്ഷേ ഒന്നുകില്‍ ആ നികുതികളെ വെറുക്കുന്ന യഹൂദന്മാരുമായോ ആല്ലെങ്കില്‍ റോമാ സര്‍ക്കാരുമായോ അവനെ കുഴപ്പത്തിലാക്കുവാന്‍ അവര്‍ ഉപായം പ്രയോഗിക്കുന്നുവെന്ന് അവന്‍ അറിഞ്ഞു. അവന്‍ അവരോടു പറഞ്ഞു,
\v 24 "ഒരു റോമന്‍ നാണയം കാണിക്കുക. ഇതില്‍ ആരുടെ ചിത്രമാണെന്ന് എന്നോടു പറക. ഇതുപോലെ അതില്‍ ആരുടെ പേരാണെന്നും എന്നോടു പറക." പിന്നെ അവര്‍ അവനെ ഒരു നാണയം കാണിച്ചു പറഞ്ഞത്, "ഇതു റോമന്‍ സര്‍ക്കാരിന്‍റെ തലവനായ കൈസറിന്‍റെ ചിത്രവും പേരും ആകുന്നു"
\s5
\v 25 അവന്‍ അവരോടു പറഞ്ഞത്, "ആ വിഷയത്തില്‍, സര്‍ക്കാരിനുള്ളത് അവര്‍ക്കു നല്‍കുക, അതുപോലെ ദൈവത്തിനുള്ളത് അവനും നല്‍കുക."
\v 26 അവര്‍ക്ക് അവനു മറുപടി കൊടുക്കാന്‍ കഴിയാതെവണ്ണം അവന്‍റെ മറുപടിയില്‍ ചാരന്മാര്‍ വളരെയധികം അതിശയപ്പെട്ടു. ചാരന്മാര്‍ക്ക് തെറ്റുകള്‍ ഒന്നും കണ്ടെത്താന്‍ കഴിയുന്ന രീതിയില്‍ ചുറ്റും നിന്നിരുന്ന ആളുകളോടു യേശു ഒന്നും പറഞ്ഞില്ല.
\s5
\v 27 അതിനുശേഷം, ചില സദൂക്യര്‍ യേശുവിന്‍റെ അടുക്കല്‍ വന്നു. മരണത്തില്‍നിന്ന് ആരും ഉയിര്‍ക്കില്ലെന്ന് പറഞ്ഞ ഒരുകൂട്ടം യഹൂദന്മാരായിരുന്നു അവര്‍.
\v 28 അവരും യേശുവിനോട് ഒരു ചോദ്യം ചോദിക്കുവാന്‍ ആഗ്രഹിച്ചു. അവരിലൊരുവന്‍ അവനോട്, "ഗുരോ, ഭാര്യയുള്ള ഒരു മനുഷ്യന്‍ കുട്ടികള്‍ ഇല്ലാതെ മരിച്ചുപോയാല്‍, അവന്‍റെ സഹോദരന്‍ ആ വിധവയെ വിവാഹം കഴിക്കുകയും അങ്ങനെ അവനാല്‍ അവള്‍ക്കു കുട്ടികളുണ്ടാകുമെന്നു യഹൂദന്മാരായ ഞങ്ങള്‍ക്കു മോശ എഴുതിയിട്ടുണ്ട്. ഈ രീതിയില്‍ മരിച്ചുപോയ മനുഷ്യന്‍റെ സന്തതിയാണ് ആ കുട്ടിയെന്ന് ആളുകള്‍ പരിഗണിക്കുകയും ചെയ്യും.
\s5
\v 29 നല്ലത്, ഒരു കുടുംബത്തില്‍ ഏഴു സഹോദരന്മാരുണ്ടായിരുന്നു. മൂത്തമകന്‍ ഒരു സ്ത്രീയെ വിവാഹം കഴിച്ചു പക്ഷേ അവര്‍ക്കു കുട്ടികളില്ലായിരുന്നു. പിന്നീട് അവന്‍ മരിച്ചു, അവള്‍ വിധവയായി അവളെ വിട്ടു.
\v 30 രണ്ടാമത്തെ സഹോദരനും ഈ നിയമം പിന്‍തുടര്‍ന്ന് ആ വിധവയെ വിവാഹം കഴിച്ചു. പക്ഷേ ഇതേ കാര്യം അവനും സംഭവിച്ചു.
\v 31 പിന്നെ മൂന്നാമത്തെ സഹോദരനും അവളെ വിവാഹം കഴിച്ചു, പക്ഷേ അവനും അതേ കാര്യം തന്നെ സംഭവിച്ചു. ഏഴ്‌ സഹോദരന്മാരും ഓരോരുത്തരായി ആ സ്ത്രീയെ വിവാഹം കഴിച്ചു, പക്ഷേ അവര്‍ക്കു കുഞ്ഞുങ്ങള്‍ ഇല്ലായിരുന്നു, ഓരോരുത്തരായി അവര്‍ മരിച്ചു.
\v 32 അതിനുശേഷം, ആ സ്ത്രീയും മരിച്ചു.
\v 33 അതുകൊണ്ടു, മരിച്ചവര്‍ വീണ്ടും ജീവിക്കുന്ന സമയമുണ്ടെന്നു പറയുന്നത് സത്യമാണെങ്കില്‍ ആ സ്ത്രീ ആരുടെ ഭാര്യയായിരിക്കുമെന്നാണ് നീ ചിന്തിക്കുന്നത്. അവള്‍ ഏഴ് സഹോദരന്മാരെയും വിവാഹം ചെയ്തുവെന്ന് മനസ്സില്‍ ഓര്‍ക്കണം!"
\s5
\v 34 യേശു അവരോടു മറുപടി പറഞ്ഞത്, "ഈ ലോകത്തില്‍ പുരുഷന്മാര്‍ ഭാര്യമാരെ എടുക്കുകയും, ആളുകള്‍ അവരുടെ പെണ്‍കുട്ടികളെ വിവാഹത്തിലൂടെ പുരുഷനു നല്‍കുന്നു.
\v 35 എന്നാല്‍ സ്വര്‍ഗ്ഗത്തില്‍ ആയിരിക്കാന്‍ ദൈവം യോഗ്യരെന്ന് പരിഗണിച്ച ആളുകള്‍ മരണത്തില്‍നിന്ന് ഉയിര്‍ത്തശേഷം വിവാഹം ചെയ്യില്ല.
\v 36 അതുപോലെ ഒരിക്കലും മരിക്കാനും കഴിയുകയില്ല, എന്തുകൊണ്ടെന്നാല്‍ എന്നേക്കും ജീവിക്കുന്ന ദൈവദൂതന്മാരെപ്പോലെയാണ് അവര്‍. പുതു ജീവനിലേക്ക് ദൈവം വളര്‍ത്തിയ പൈതങ്ങള്‍ ആയതിനാല്‍ ദൈവത്തിന്‍റെ മക്കളാണ് അവര്‍.
\s5
\v 37 എന്നാല്‍ മുള്‍പ്പടര്‍പ്പിന്‍റെ വിവരണത്തില്‍, എങ്ങനെയാണ് ദൈവം മരണത്തില്‍ നിന്നു ജീവനിലേക്ക് ഉയിര്‍പ്പിക്കുന്നത്‌ എന്ന് മോശെയും എഴുതിയിട്ടുണ്ട്. അവന്‍ എഴുതിയ സ്ഥലത്ത്, അവന്‍ കര്‍ത്താവിനെ വിളിക്കുന്നത് 'അബ്രഹാമിന്‍റെ ദൈവമേ, യിസഹാക്കിന്‍റെ ദൈവമേ, യാക്കോബിന്‍റെ ദൈവമേ, ദൈവജനത്തിന്‍റെ നേതാക്കന്മാര്‍ അവര്‍ മരിച്ച ശേഷവും ദൈവത്തെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു, എന്തുകൊണ്ടെന്നാല്‍ അവര്‍ ദൈവ മുന്‍പാകെ ഇപ്പോഴും ജീവിക്കുന്നു എന്നു മോശ നമുക്ക് കാണിച്ചുതന്നിരിക്കുന്നു. ഇത് ദൈവം ജനത്തെ മരിക്കുന്നതിനും വീണ്ടും ജീവിക്കുന്നതിനും ഇടയാക്കുന്നുവെന്ന് തെളിയിക്കുന്നു.
\v 38 ഇപ്പോള്‍ അവന്‍ ജീവനുള്ളവര്‍ക്ക് ദൈവമാണ്. അവന്‍ മരിച്ചവരുടെ ദൈവമല്ല! പക്ഷേ നമ്മളെല്ലാം ജീവിതം കൊടുത്തതുകൊണ്ട് നമുക്കു ദൈവത്തോടൊപ്പം കഴിയാം, നമ്മള്‍ അവനോടു കൂടെ ആയിരിക്കുമ്പോള്‍, നമുക്ക് അവനെ ബഹുമാനിക്കാന്‍ കഴിയും!"
\s5
\v 39 ചില യഹൂദാ നിയമ ഗുരുക്കന്മാര്‍ മറുപടി പറഞ്ഞത്, "ഗുരോ നീ നന്നായി ഉത്തരം പറഞ്ഞു!"
\v 40 അതിനുശേഷം, പിന്നെ ആരും അവനെ കുടുക്കേണ്ടതിനു ചോദ്യം ചോദിക്കാന്‍ തുനിഞ്ഞില്ല.
\s5
\v 41 പിന്നീട് യേശു അവരോടു പറഞ്ഞത്, "മശിഹ ദാവീദ് രാജാവിന്‍റെ സന്തതി മാത്രമെന്ന് പറയുന്ന ആളുകള്‍ക്ക്, ഞാന്‍ കാണിച്ചുകൊടുക്കാം, അവര്‍ പറയുന്നത് തെറ്റാണ്!
\v 42 ദാവീദ് തന്നെ സങ്കീര്‍ത്തനങ്ങളില്‍ മശിഹയെക്കുറിച്ച് എഴുതിയിട്ടുണ്ട്, ദൈവം എന്‍റെ കര്‍ത്താവിനോടു പറഞ്ഞത്, 'ഇവിടെ എന്‍റെ വലതു ഭാഗത്ത് ഇരിക്ക, അവിടെ ഞാന്‍ നിന്നെ ബഹുമാനിക്കും.
\v 43 നീ ഇവിടെ ഇരിക്കുമ്പോള്‍ ഞാന്‍ നിന്‍റെ ശത്രുക്കളെ പൂര്‍ണ്ണമായി പരാജയപ്പെടുത്തും.
\v 44 ദാവീദ് രാജാവ് മശിഹയെ വിളിച്ചത് 'എന്‍റെ ദൈവമേ' എന്നാണ്! അതുകൊണ്ട് മശിഹ ദാവീദ് രാജാവിന്‍റെ കേവലം സന്തതിയല്ല! ഞാന്‍ ഇപ്പോള്‍ പറഞ്ഞ കാര്യങ്ങള്‍ തെളിയിക്കുന്നത് അവന്‍ ദാവീദിനേക്കാള്‍ വലിയവനാണ്, ശരിയല്ലേ?"
\s5
\v 45 മറ്റ് ആളുകള്‍ ശ്രദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ യേശു തന്‍റെ ശിഷ്യന്മാരോടു പറഞ്ഞത്,
\v 46 "നമ്മുടെ യഹൂദാ നിയമങ്ങള്‍ പഠിപ്പിക്കുന്ന മനുഷ്യനെപ്പോലെ പ്രവര്‍ത്തിക്കാതിരിപ്പാന്‍ സൂക്ഷിക്കുക. അവര്‍ നീളമുള്ള അങ്കി ധരിച്ചു കൊണ്ട് തങ്ങള്‍ വളരെ പ്രധാനപ്പെട്ടവരെന്നു ജനത്തെ ധരിപ്പിക്കുവാന്‍ ചുറ്റി നടക്കുന്നു. ചന്തസ്ഥലങ്ങളില്‍ ബഹുമാനപൂര്‍വ്വം ആളുകള്‍ അവരെ വന്ദനം ചെയ്യണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. പള്ളികളില്‍ അതിപ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ഇരിക്കാന്‍ അവര്‍ ഇഷ്ടപ്പെടുന്നു. അത്താഴ സല്‍ക്കാരങ്ങളില്‍ ഏറ്റവും ബഹുമാന്യരായ ആളുകള്‍ ഇരിക്കുന്ന ഇരിപ്പിടങ്ങളില്‍ ഇരിക്കാന്‍ ഇഷ്ടപ്പെടുന്നു.
\v 47 മാത്രമല്ല അവര്‍ വിധവകളുടെ സ്വത്തുക്കളെല്ലാം മോഷ്ടിക്കുന്നു. പിന്നെ അവര്‍ വളരെനേരം പൊതുസ്ഥലങ്ങളില്‍ പ്രാര്‍ത്ഥിക്കുന്നു. തീര്‍ച്ചയായും ദൈവം അവരെ അതികഠിനമായി ശിക്ഷിക്കും."
\s5
\c 21
\p
\v 1 യേശു താന്‍ ഇരിക്കുന്നിടത്തുനിന്ന്‍ നോക്കിയപ്പോള്‍ സമ്പന്നരായ ആളുകള്‍ അവരുടെ ദാനങ്ങള്‍ ദൈവാലയത്തിലെ വഴിപാട് പെട്ടിയില്‍ ഇടുന്നത് കണ്ടു.
\v 2 ഒരു പാവപ്പെട്ട വിധവ വളരെ ചെറിയ മൂല്യമുള്ള രണ്ട് നാണയങ്ങള്‍ ഇടുന്നത് അവന്‍ കണ്ടു.
\v 3 അവന്‍ തന്‍റെ ശിഷ്യന്‍മാരോട് പറഞ്ഞതു, "സത്യത്തില്‍ ഈ സമ്പന്നരായ ആളുകള്‍ ഇടുന്നതിനേക്കാള്‍ കൂടുതല്‍ പണം പാവപ്പെട്ട വിധവ വഴിപാട് പെട്ടിയില്‍ ഇട്ടു.
\v 4 അവര്‍ക്കെല്ലാം ധാരാളം പണമുണ്ട്, പക്ഷേ അവരെല്ലാം അതിന്‍റെ ചെറിയ ഭാഗമാണ് നല്‍കിയത്. പക്ഷേ ഈ വളരെ പാവപ്പെട്ടവളായ വിധവ, അവള്‍ക്കു ആവശ്യമുള്ളതെല്ലാം വാങ്ങിക്കേണ്ട പണം മുഴുവനാണ് അവള്‍ നല്‍കിയത്.
\s5
\v 5 യേശുവിന്‍റെ ശിഷ്യന്‍മാരില്‍ ചിലര്‍ ദൈവാലയത്തെ എത്ര മനോഹരമായ കല്ലുകള്‍കൊണ്ട് അലങ്കരിച്ചിരിക്കുന്നതും ആളുകള്‍ അതിനു നല്‍കിയ അലങ്കാരങ്ങളെപ്പറ്റിയും സംസാരിച്ചുകൊണ്ടിരുന്നു. പക്ഷേ യേശു പറഞ്ഞതു,
\v 6 " ഇപ്പോള്‍ നിങ്ങള്‍ കാണുന്ന ഈ കാര്യങ്ങള്‍ എല്ലാം പൂര്‍ണമായി നശിക്കും. ഒരു കല്ല്‌ മറ്റൊരു കല്ലിന്മേല്‍ ശേഷിക്കാത്ത സമയം വരും."
\s5
\v 7 പിന്നെ അവര്‍ അവനോടു ചോദിച്ചു, "ഗുരോ, എന്നാണ് ഈ കാര്യങ്ങള്‍ സംഭവിക്കാന്‍ പോകുന്നത്?" ഈ കാര്യങ്ങള്‍ എല്ലാം ഉണ്ടാകുമ്പോള്‍ അത് എന്തിനെക്കുറിച്ചാണ് കാണിക്കുന്നത്.
\v 8 യേശു മറുപടി പറഞ്ഞു, "ആരും നിങ്ങളെ ചതിക്കാതിരിപ്പാന്‍ സൂക്ഷിക്കുക. അനേകം ആളുകള്‍ വന്ന് ഓരോരുത്തരും ഞാനാണെന്ന് അവകാശപ്പെടും. ഓരോരുത്തരും അവരെപ്പറ്റി പറയും, 'ഞാന്‍ മശിഹ ആകുന്നു! അവര്‍ ഇതും കൂടെ പറയും, 'ദൈവം രാജാവായി ഭരിക്കുവാനുള്ള സമയം അടുത്തിരിക്കുന്നു!' അവരെ പിന്‍തുടര്‍ന്ന് അവര്‍ക്കു ശിഷ്യന്മാരായി തീരരുത്!
\v 9 അതുപോലെ ആളുകള്‍ തമ്മില്‍ പോരാടുന്നതും യുദ്ധങ്ങളെക്കുറിച്ചു കേള്‍ക്കുമ്പോഴും ഭയപ്പെടരുത്‌. ഈ ലോകം അവസാനിക്കാന്‍ പോകുന്നതിനു മുന്‍പ് ഈ കാര്യങ്ങള്‍ സംഭവിക്കണം."
\s5
\v 10 "വിവിധ കൂട്ടത്തില്‍ ഉള്ള ആളുകള്‍ തമ്മില്‍ ആക്രമിക്കുകയും, വിവിധ രാജാക്കന്മാര്‍ തമ്മിലും യുദ്ധം ചെയ്യും.
\v 11 പല സ്ഥലങ്ങളിലും ഭയങ്കരമായ ഭൂമികുലുക്കവും, അതുപോലെ ക്ഷാമവും ഭയാനകമായ വ്യാധികളും ഉണ്ടാകും. ജനങ്ങള്‍ ഭയപ്പെടാന്‍ തക്കവണ്ണം കാരണമാകുന്ന അനേക കാര്യങ്ങള്‍ സംഭവിക്കും, ആകാശത്ത്‌ ചില അത്ഭുത കാര്യങ്ങള്‍ ജനങ്ങള്‍ കാണും അവ കാണിക്കുന്നത് പ്രധാനപ്പെട്ട എന്തോ കാര്യങ്ങള്‍ സംഭവിക്കാന്‍ പോകുന്നു എന്നാകുന്നു.
\s5
\v 12 എന്നാല്‍ ഈ കാര്യങ്ങള്‍ എല്ലാം സംഭവിക്കുന്നതിനു മുന്‍പ്, അവര്‍ നിങ്ങളെ പിടിക്കുകയും, മോശമായി നിങ്ങളോടു പെരുമാറുകയും, വിചാരണയ്ക്കുവേണ്ടി പള്ളിയിലേക്ക് നിങ്ങളെ കൈമാറുകയും പിന്നെ കാരാഗ്രഹത്തിലേക്ക് മാറ്റുകയും ചെയ്യും. നിങ്ങള്‍ എന്നെ അനുഗമിക്കുന്നതുകൊണ്ട് അവര്‍ നിങ്ങളെ രാജാക്കന്മാരുടെയും ഉന്നത സര്‍ക്കാര്‍ അധികാരികളുടെയും സാന്നിധ്യത്തില്‍ വിചാരണ ചെയ്യും.
\v 13 അത് എന്നെക്കുറിച്ച് അവരോടു സത്യം പറയാനുള്ള നിങ്ങളുടെ സമയമാണ്.
\s5
\v 14 അതുകൊണ്ട് സ്വയം പ്രതിരോധിക്കേണ്ടതിനു എന്തു പറയണം എന്നു സമയത്തിനു മുമ്പേ ആശങ്കപ്പെടാതെ ഉറപ്പുള്ളവരായിരിക്കുക.
\v 15 എന്തുകൊണ്ടെന്നാല്‍ ഞാന്‍ നിങ്ങള്‍ക്കു ശരിയായ വാക്കും ജ്ഞാനവും നല്‍കും, അതിനാല്‍ എന്തുപറയണമെന്ന് നിങ്ങള്‍ക്ക് അറിയാന്‍ കഴിയും. അതിന്‍റെ ഫലമായി നിങ്ങള്‍ തെറ്റാണെന്നു പറഞ്ഞ്‌ ആര്‍ക്കും നിങ്ങളെ കുറ്റപ്പെടുത്താന്‍ കഴിയുകയില്ല.
\s5
\v 16 നിങ്ങളുടെ മാതാപിതാക്കളും, സഹോദരന്മാരും മറ്റു ബന്ധുക്കളും സ്നേഹിതന്മാരും നിങ്ങളെ ഒറ്റികൊടുക്കുകയും നിങ്ങളില്‍ ചിലരെ കൊല്ലുകയും ചെയ്യും.
\v 17 പൊതുവായി, നിങ്ങള്‍ എന്നില്‍ വിശ്വസിക്കുന്നതുകൊണ്ട്‌ എല്ലാവരും നിങ്ങളെ വെറുക്കും.
\v 18 എന്നാല്‍ നിങ്ങളുടെ തലയില്‍നിന്ന് ഒരു മുടിപോലും നശിക്കുകയില്ല.
\v 19 നിങ്ങള്‍ പ്രയാസമേറിയ സമയങ്ങളിലൂടെ പോകുകയും ദൈവത്തിലുള്ള നിങ്ങളുടെ വിശ്വാസം തെളിയിക്കുകയും ചെയ്താല്‍, നിങ്ങള്‍ നിങ്ങളെത്തന്നെ രക്ഷിക്കും.
\s5
\v 20 യെരുശലേമിനെ പട്ടാളക്കാര്‍ ചുറ്റുന്നത്‌ കാണുമ്പോള്‍ ആ പട്ടണത്തെ അവര്‍ വേഗത്തില്‍ നശിപ്പിക്കുമെന്ന് നിങ്ങള്‍ അറിയും.
\v 21 ആ സമയത്ത് യഹൂദാ പ്രദേശങ്ങളിലുള്ളവര്‍ മലകളിലേക്ക് പാലായനം ചെയ്യേണം. ഈ പട്ടണത്തില്‍ താമസിക്കുന്നവര്‍ തീര്‍ച്ചയായും അവിടം വിടണം. ഗ്രാമ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ പട്ടണത്തിലേക്കു വരരുത്.
\v 22 ദൈവം ഈ പട്ടണത്തെ ശിക്ഷിക്കുന്ന സമയമായിരിക്കും അത്; അവന്‍ ഇതു ചെയ്യുമ്പോള്‍, തിരുവെഴുത്തുകളിലെ വാക്കുകള്‍ സത്യമായി വരും.
\s5
\v 23 ആ ദിവസങ്ങള്‍ ഗര്‍ഭിണിയായ സ്ത്രീകള്‍ക്കും കുഞ്ഞുങ്ങളെ മുലയൂട്ടുന്നവര്‍ക്കും എത്ര ഭയാനകരമായിരിക്കും, എന്തുകൊണ്ടെന്നാല്‍ ദേശത്ത്‌ വലിയ കഷ്ടത ഉണ്ടാകും, ദൈവം അവരോടു കോപിച്ചതിനാല്‍ അതിലെ ജനങ്ങള്‍ വളരെയധികം കഷ്ടപ്പെടും.
\v 24 പട്ടാളക്കാര്‍ ആയുധങ്ങള്‍ കൊണ്ടു ആക്രമിക്കുന്നത് നിമിത്തം അവരിലനേകം പേര്‍ മരിക്കും. മറ്റുള്ളവര്‍ തടവുപുള്ളികളായി ലോകത്തിന്‍റെ പല സ്ഥലങ്ങളിലേക്ക് അയക്കപ്പെടുകയും ചെയ്യും. ദൈവം അത് അനുവദിക്കുന്നതുവരെ ജാതികള്‍ അവരുടെ സൈന്യത്തെ യെരുശലേമിന്‍റെ വീഥികളിലൂടെ നടത്തുന്നത് തുടരും."
\s5
\v 25 ഈ സമയത്ത് സൂര്യനിലും, ചന്ദ്രനിലും, നക്ഷത്രങ്ങളിലും അപരിചിതമായ ചില കാര്യങ്ങള്‍ സംഭവിക്കും, ഭൂമിയില്‍ ജനസമൂഹങ്ങള്‍ ഭയപരവശരാകും, അലറുന്ന സമുദ്രവും വലിയ തിരമാലകളും ഉണ്ടാകുമ്പോള്‍ അവരെ ആശയ കുഴപ്പത്തില്‍ ആക്കും.
\v 26 ജനങ്ങള്‍ വളരെ ഭയക്കുന്നതിനാല്‍ മയങ്ങിവീഴും, എന്തുകൊണ്ടെന്നാല്‍ ലോകത്തില്‍ അടുത്തത്‌ എന്തു സംഭവിക്കാന്‍ പോകുന്നുവെന്ന് അവര്‍ കാത്തിരിക്കുന്നു. ആകാശത്തിലെ നക്ഷത്രങ്ങള്‍ അവരുടെ സ്ഥാനങ്ങളില്‍നിന്ന് മാറിപ്പോകേണ്ടതായി വരും.
\s5
\v 27 തുടര്‍ന്ന് സകല മനുഷ്യരും എന്നെ കാണും, മനുഷ്യപുത്രന്‍, ആകാശമേഘങ്ങളില്‍ ശക്തിയോടും അത്വുജ്ജ്വലമായ പ്രകാശത്തോടും വരുന്നതു കാണും.
\v 28 ആയതിനാല്‍ ഇതുപോലെയുള്ള ഭയങ്കരമായ കാര്യങ്ങള്‍ സംഭവിക്കാന്‍ ആരംഭിക്കുമ്പോള്‍, എഴുന്നേറ്റുനിന്നു ഉയരങ്ങളിലേക്ക് നോക്കുക, ആകയാല്‍ ദൈവം നിങ്ങളെ വേഗത്തില്‍ രക്ഷിക്കും."
\s5
\v 29 പിന്നെ യേശു അവരോടു ഒരു ഉപമ പറഞ്ഞത്: "അത്തിവൃക്ഷത്തെക്കുറിച്ചും മറ്റ് എല്ലാ വൃക്ഷങ്ങളെ കുറിച്ചും ചിന്തിക്കുക.
\v 30 അവയുടെ ഇലകള്‍ തളിര്‍ക്കുന്നത്‌ നിങ്ങള്‍ കാണുമ്പോള്‍, വേനല്‍ അടുത്തു എന്നു നിങ്ങള്‍ അറിയും.
\v 31 ഇതേരീതിയില്‍, ഞാന്‍ ഇപ്പോള്‍ വിവരിച്ച കാര്യങ്ങള്‍ സംഭവിക്കുന്നത്‌ നിങ്ങള്‍ കാണുമ്പോള്‍, ദൈവം വേഗത്തില്‍ രാജാവായി അവനെത്തന്നെ വെളിപ്പെടുത്തുമെന്ന് നിങ്ങള്‍ അറിയും.
\s5
\v 32 ഞാന്‍ നിങ്ങളോടു സത്യമാണ് പറയുന്നത്: ഞാന്‍ ഇപ്പോള്‍ നിങ്ങളോടു വിവരിച്ച കാര്യങ്ങള്‍ സംഭവിക്കുന്നതിനു മുന്‍പ് ഈ രീതിയിലുള്ള ആളുകള്‍ അവസാനിക്കുകയില്ല.
\v 33 ഞാന്‍ നിങ്ങളോടു പറഞ്ഞ കാര്യങ്ങളെല്ലാം തീര്‍ച്ചയായും സംഭവിക്കും. ആകാശവും ഭൂമിയും നിലനില്‍ക്കുന്നതിനേക്കാള്‍ കൂടുതല്‍ കൃത്യതയോടെ അവ സംഭവിക്കും.
\s5
\v 34 "നിങ്ങളെത്തന്നെ നിയന്ത്രിപ്പാന്‍ സൂക്ഷിച്ചുകൊള്‍വീന്‍. ജനങ്ങള്‍ അധാര്‍മികമായി പ്രവര്‍ത്തിക്കുന്നിടത്തും മദ്യപിക്കുന്നവരുടെ ഗണത്തിലും പോകരുത്. ഈ കാര്യങ്ങളൊന്നും നിങ്ങളുടെ ജീവിതത്തില്‍ കടന്നുവരരുത്. നിങ്ങള്‍ ഈ രീതിയില്‍ ജീവിച്ചാല്‍, എന്‍റെ മടങ്ങിവരവ് കാത്തിരിക്കുന്നത് നിര്‍ത്തുക. അല്ലെങ്കില്‍ ആ സമയത്ത് ഞാന്‍ വരുമ്പോള്‍ നിങ്ങളെ അതിശയിപ്പിക്കും. മുന്നറിയിപ്പില്ലാതെ ഒരു മൃഗകെണിയുടെ കൊളുത്ത് വീഴുന്നതുപോലെ ഞാന്‍ വളരെ വേഗം വരും.
\v 35 തീര്‍ച്ചയായും നിങ്ങള്‍ എന്നെ കാണാന്‍ തയ്യാറല്ലാതിരിക്കുന്ന ആ ദിവസം ഞാന്‍ മുന്നറിയിപ്പ് കുടാതെ മടങ്ങിവരും.
\s5
\v 36 ആകയാല്‍ എന്‍റെ വരവിനായി എല്ലായ്പ്പോഴും നിങ്ങള്‍ ഒരുങ്ങിയിരിക്കുക. അതുപോലെ ഈ ക്ലേശസമയങ്ങളിലൂടെ സുരക്ഷിതരായി കടന്നുപോകുവാന്‍ കഴിയേണ്ടതിന് ദൈവത്തോടു പ്രാര്‍ത്ഥിക്കുക, മനുഷ്യപുത്രനാകുന്ന ഞാന്‍ ലോകത്തെ വിധിപ്പാന്‍ വരുമ്പോള്‍ നിങ്ങള്‍ പരമാര്‍ത്ഥരാണെന്ന് ഞാന്‍ പ്രഖ്യാപിക്കും.
\s5
\v 37 എല്ലാ ദിവസവും യേശു ദൈവാലയത്തില്‍ ജനങ്ങളെ പഠിപ്പിച്ചുകൊണ്ടിരുന്നു. എന്നാല്‍ എല്ലാ വൈകുന്നേരങ്ങളിലും അവന്‍ പട്ടണത്തിനു പുറത്തുപോകുകയും ഒലിവു മലയുടെ മുകളില്‍ രാത്രി മുഴുവന്‍ താമസിക്കുകയും ചെയ്തു.
\v 38 എല്ലാ ദിവസവും അതിരാവിലെ അവനില്‍നിന്നു കേള്‍ക്കേണ്ടതിനു എല്ലാ ആളുകളും ദൈവാലയത്തില്‍ വന്നു.
\s5
\c 22
\p
\v 1 ജനങ്ങള്‍ പെസഹ എന്നു വിളിക്കുന്ന പുളിപ്പില്ലാത്ത അപ്പത്തിന്‍റെ ആഘോഷം അടുത്ത സമയമായിരുന്നു അപ്പോള്‍.
\v 2 മഹാപുരോഹിതന്മാരും യഹൂദ നിയമ ഗുരുക്കന്മാരും യേശുവിനെ കൊല്ലേണ്ടതിനു ഒരു വഴി നോക്കിക്കൊണ്ടിരുന്നു എന്നാല്‍ അവനെ പിന്തുടരുന്ന ആളുകളെ അവര്‍ ഭയപ്പെട്ടു.
\s5
\v 3 പിന്നെ സാത്താന്‍ പന്ത്രണ്ട് ശിഷ്യന്മാരില്‍ ഒരുവനായിരുന്ന ഇസ്കര്യോത്ത് എന്നു വിളിക്കുന്ന യൂദാസില്‍ പ്രവേശിച്ചു.
\v 4 അവന്‍ പോയി മഹാപുരോഹിതന്മാരോടും ദൈവാലയത്തിലെ സൂക്ഷിപ്പുകാരായ ഉദ്യോഗസ്ഥരോടും അവന്‍ യേശുവിനെ എങ്ങനെ അവരിലേക്കു തിരിക്കാമെന്നു സംസാരിച്ചു.
\s5
\v 5 അവന്‍ അതു ചെയ്യുവാന്‍ ആഗ്രഹിച്ചതില്‍ അവര്‍ വളരെയധികം സന്തോഷിച്ചു. അതു ചെയ്യുന്നതിന് അവര്‍ അവനു പണം വാഗ്ദാനം ചെയ്തു.
\v 6 അങ്ങനെ യൂദ സമ്മതിച്ചു, യേശുവിനു ചുറ്റും ജനക്കൂട്ടം ഇല്ലാത്തപ്പോള്‍ അവനെ പിടിക്കുവാന്‍ അവരെ സഹായിക്കേണ്ടതിന് അവന്‍ ഒരു മാര്‍ഗ്ഗം അന്വേഷിക്കുവാന്‍ തുടങ്ങി.
\s5
\v 7 പുളിപ്പില്ലാത്ത അപ്പത്തിന്‍റെ ദിവസം വന്നു, ആ ദിവസത്തില്‍ പെസഹ ആഘോഷത്തിനുവേണ്ടി ആടുകള്‍ കൊല്ലപ്പെടേണ്ട ദിവസമാണ്.
\v 8 അപ്പോള്‍ യേശു പത്രൊസിനോടും യോഹന്നാനോടും പറഞ്ഞത്, പെസഹ ആഘോഷത്തിനുവേണ്ടി നമുക്കൊരുമിച്ച് കഴിക്കേണ്ടതിന് പോയി ഭക്ഷണം തയ്യാറാക്കുക."
\v 9 അവര്‍ അവനോടു മറുപടി പറഞ്ഞത്, "എവിടെയാണ് ഞങ്ങള്‍ ഭക്ഷണം ഒരുക്കുവാന്‍ നീ ആഗ്രഹിക്കുന്നത്?"
\s5
\v 10 അവന്‍ ഉത്തരം പറഞ്ഞത്, "ശ്രദ്ധയോടെ കേള്‍ക്കുക. നിങ്ങള്‍ പട്ടണത്തിലേക്കു പോകുമ്പോള്‍, ഒരു വലിയ കുടം വെള്ളം വഹിച്ചുകൊണ്ട് ഒരു മനുഷ്യന്‍ നിങ്ങളെ കണ്ടുമുട്ടും: അവന്‍ പ്രവേശിക്കുന്ന വീട്ടിലേക്ക് നിങ്ങള്‍ അവനെ പിന്‍തുടരുക.
\v 11 ഭവനത്തിന്‍റെ ഉടമസ്ഥനോട് പറയുക, 'അവന്‍റെ ശിഷ്യന്മാരായ ഞങ്ങളുടെ കൂടെ പെസഹ ഭക്ഷണം കഴിക്കാന്‍ മുറി കാണിച്ചുതരിക എന്നു ഞങ്ങളുടെ ഗുരു പറയുന്നു.'
\s5
\v 12 ആ ഭവനത്തിന്‍റെ മുകളിലത്തെ നിലയില്‍ ഒരു വലിയ മുറി അവന്‍ നിങ്ങള്‍ക്കു കാണിച്ചു തരും. എല്ലാ സജ്ജീകരണത്തോടും അതിഥികള്‍ക്കുവേണ്ടി എല്ലാം കാര്യങ്ങളും ഒരുക്കിയിരിക്കുന്ന ഇടത്ത് നമുക്കുവേണ്ടി ഭക്ഷണം തയ്യാറാക്കുവിന്‍."
\v 13 അപ്രകാരം ആ രണ്ട് ശിഷ്യന്മാര്‍ പട്ടണത്തിലേക്കു പോയി. യേശു അവരോടു പറഞ്ഞതുപോലെ എല്ലാം അവര്‍ കണ്ടു. പെസഹ ആഘോഷത്തിനുവേണ്ടി ഭക്ഷണം അവര്‍ അവിടെ തയ്യാറാക്കി.
\s5
\v 14 ഭക്ഷണം കഴിക്കുവാനുള്ള സമയമായപ്പോള്‍, യേശു വന്ന് അപ്പൊസ്തലന്മാരോടുകൂടെ ഇരുന്നു.
\v 15 അവന്‍ അവരോടു പറഞ്ഞു; ഞാന്‍ കഷ്ടമനുഭവിച്ചു മരിക്കുന്നതിനു മുന്‍പ് എനിക്ക് നിങ്ങളോടു കൂടെ ഇരുന്നു പെസഹ ഭക്ഷിക്കേണ്ടതുണ്ട്.
\v 16 ഞാന്‍ നിങ്ങളോടു പറയുന്നു, ദൈവം എല്ലായിടത്തും എല്ലാവരെയും ഭരിക്കുകയും, ഈ പെസഹയില്‍ അവന്‍ ചെയ്യുവാന്‍ ആരംഭിച്ചത് പൂര്‍ത്തീകരിക്കുകയും, ചെയ്യുന്നതുവരെ ഞാന്‍ ഇനി ഇത് വീണ്ടും ഭക്ഷിക്കുകയില്ല."
\s5
\v 17 പിന്നെ അവന്‍ ഒരു വീഞ്ഞു നിറച്ച പാത്രം എടുത്ത് അതിനുവേണ്ടി ദൈവത്തോടു നന്ദി പറഞ്ഞു. അവന്‍ പറഞ്ഞത്, "ഇതു എടുത്തു നിങ്ങള്‍ തന്നെ പങ്കിടുക.
\v 18 നിങ്ങളോടു ഞാന്‍ പറയുന്നു ദൈവം എല്ലായിടത്തും എല്ലാവരെയും ഭരിക്കുന്നതുവരെ ഞാന്‍ വീണ്ടും യാതൊരു വീഞ്ഞും കുടിക്കയില്ല."
\s5
\v 19 പിന്നെ അവന്‍ കുറച്ച് അപ്പമെടുത്ത് അതിനുവേണ്ടി ദൈവത്തിനു നന്ദി പറഞ്ഞു. അവന്‍ അതു കഷണങ്ങളായി മുറിച്ച് ഭക്ഷിക്കേണ്ടതിനു അത് അവര്‍ക്കു നല്‍കി. അവന്‍ അതു ചെയ്യുമ്പോള്‍ അവന്‍ പറഞ്ഞു, "ഈ അപ്പം എന്‍റെ ശരീരം ആകുന്നു ഞാന്‍ നിങ്ങള്‍ക്കുവേണ്ടി യാഗമാകാന്‍ പോകുന്നു. എന്നെ ബഹുമാനിക്കാന്‍ പിന്നീട് ഇത് ചെയ്യുവിന്‍."
\v 20 ഇതേ രീതിയില്‍, അവര്‍ ഭക്ഷണം കഴിച്ചശേഷം, അവന്‍ വീഞ്ഞിന്‍റെ കപ്പ് എടുത്തു പറഞ്ഞത്, "ഇത് നിങ്ങള്‍ക്കുവേണ്ടി ചൊരിയപ്പെടുന്ന എന്‍റെ സ്വന്ത രക്തം കൊണ്ട് നിര്‍മ്മിക്കുന്ന പുതിയ ഉടമ്പടിയാകുന്നു.
\s5
\v 21 എന്നാല്‍ നോക്കുക! എന്നെ ശത്രുക്കള്‍ക്ക് കൈമാറുന്ന വ്യക്തി ഇവിടെ എന്‍റെ കൂടെ ഭക്ഷിക്കുന്നു.
\v 22 എന്നിരുന്നാലും, മനുഷ്യപുത്രനാകുന്ന ഞാന്‍ മരിക്കേണം, എന്തുകൊണ്ടെന്നാല്‍ അതു ദൈവത്തിന്‍റെ പദ്ധതിയാണ്. എന്നാല്‍ എന്നെ എന്‍റെ ശത്രുക്കള്‍ക്ക് കൈമാറുന്ന ആ മനുഷ്യന് എത്ര ഭയങ്കരമായിരിക്കും!"
\v 23 പിന്നെ അപ്പൊസ്തലന്മാര്‍ തമ്മില്‍ത്തമ്മില്‍ ചോദിക്കുവാന്‍ ആരംഭിച്ചു, "നമ്മളില്‍ ആരാണ് ഈ കാര്യ ആസൂത്രണത്തില്‍പ്പെട്ടത്?"
\s5
\v 24 അതിനുശേഷം, അപ്പൊസ്തലന്മാര്‍ അവരില്‍ത്തന്നെ തര്‍ക്കിക്കുവാന്‍ ആരംഭിച്ചു അവര്‍ പറഞ്ഞതു, "യേശു രാജാവാകുമ്പോള്‍ ഞങ്ങളിലാര്‍ക്കാണ് ഏറ്റവും കൂടുതല്‍ ബഹുമാനം ലഭിക്കുന്നത്?"
\v 25 യേശു അവരോടു മറുപടി പറഞ്ഞത്, ജാതീയ രാജ്യത്തിന്‍റെ രാജാക്കന്മാര്‍ അവര്‍ ശക്തരാണെന്ന് ആളുകളെ കാണിക്കേണ്ടതിന് ഇഷ്ടപ്പെടുന്നു. എന്നിരുന്നാലും 'ജനങ്ങളെ സഹായിക്കുന്നവര്‍' എന്ന് അവര്‍ അവര്‍ക്കു തന്നെ ഒരു തലക്കെട്ട്‌ നല്‍കുന്നു.
\s5
\v 26 പക്ഷേ ആ ഭരണാധികാരികളെപ്പോലെ ആകരുത്! പകരം നിങ്ങളില്‍ ഏറ്റവും ബഹുമാനിക്കപ്പെടേണ്ട വ്യക്തികള്‍ ഏറ്റവും ചെറിയവനെപ്പോലെയും നേതൃത്വം നല്‍കുന്നവന്‍ ദാസനെപ്പോലെയും പ്രവര്‍ത്തിക്കണം.
\v 27 പ്രധാനപ്പെട്ട വ്യക്തികള്‍ മേശമേല്‍ ഭക്ഷണം കഴിക്കുന്നവരാണെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ. ഭക്ഷണം കൊണ്ടുവരുന്ന ദാസനല്ല . എന്നാല്‍ ഞാന്‍ നിങ്ങളുടെ ദാസന്‍ ആകുന്നു.
\s5
\v 28 എന്‍റെ എല്ലാ കഷ്ടപ്പാടുകളുടെയും സമയത്ത് എന്‍റെ കൂടെ നിന്ന വ്യക്തികളാകുന്നു നിങ്ങള്‍.
\v 29 എന്‍റെ പിതാവ് ഒരു രാജാവായി ഭരിക്കാന്‍ എന്നെ നിയമിച്ചതുപോലെ ദൈവം എല്ലാവരെയും ഭരിക്കുമ്പോള്‍, ഞാന്‍ നിങ്ങളെ ശക്തരായ ഉദ്യോഗസ്ഥന്‍മാരാക്കും.
\v 30 ഞാന്‍ രാജാവായി കഴിയുമ്പോള്‍ നിങ്ങള്‍ എന്‍റെ കൂടെ ഇരിക്കുകയും, ഭക്ഷിക്കുകയും, കുടിക്കുകയും ചെയ്യും. വാസ്തവമായും പന്ത്രണ്ട് യിസ്രായേല്‍ ഗോത്രങ്ങളിലെയും ജനങ്ങളെ വിധിക്കുവാന്‍ നിങ്ങള്‍ സിംഹാസനങ്ങളില്‍ ഇരിക്കും."
\s5
\v 31 ശീമോനേ, ശീമോനേ, ശ്രദ്ധിക്കുക! . ഒരാള്‍ ധാന്യം മുറത്തില്‍ പാറ്റുന്നതുപോലെ നിന്നെ പരീക്ഷിക്കുവാന്‍ സാത്താന്‍ ദൈവത്തോട് അനുവാദം ചോദിക്കുകയും ദൈവം അവന് അത് ചെയ്യുവാനുള്ള അനുവാദവും കൊടുത്തു.
\v 32 എന്നാല്‍ നീ എന്നില്‍ വിശ്വസിക്കുന്നത് പൂര്‍ണമായി നിര്‍ത്താതിരിപ്പാന്‍ ശീമോനേ ഞാന്‍ നിനക്കുവേണ്ടി പ്രാര്‍ത്ഥിച്ചു. അതുകൊണ്ട് നീ എന്നിലേക്ക്‌ മടങ്ങി വരുമ്പോള്‍, നിന്‍റെ സഹോദരന്മാരായ ഇവരെ വീണ്ടും ധൈര്യപ്പെടുത്തുക.
\s5
\v 33 പത്രൊസ് അവനോടു പറഞ്ഞത്, "കര്‍ത്താവേ ഞാന്‍ നിന്‍റെ കൂടെ കാരാഗ്രഹത്തിലേക്ക് പോകുവാന്‍ തയ്യാറാണ്: ഞാന്‍ നിന്നോടൊപ്പം മരിക്കുവാന്‍ ഇഷ്ടപ്പെടുന്നു!"
\v 34 യേശു മറുപടിപറഞ്ഞത്, "പത്രൊസേ, ഈ രാത്രി കോഴി കൂകുന്നതിന് മുമ്പ് നീ എന്നെ അറിയുന്നില്ല എന്നു മൂന്ന് തവണ നീ പറയും എന്നു നീ അറിയണം ഞാന്‍ ആഗ്രഹിക്കുന്നു!"
\s5
\v 35 പിന്നെ യേശു ശിഷ്യന്മാരോട് ചോദിച്ചത്, "ഞാന്‍ നിങ്ങളെ ഗ്രാമത്തിനു പുറത്തേക്ക് അയച്ചപ്പോള്‍, പണം, ആഹാരം, ചെരുപ്പ് ഇതൊന്നുമില്ലാതെയല്ലേ നിങ്ങള്‍ പോയത് നിങ്ങള്‍ക്കു ആവശ്യമുള്ളത് ലഭിക്കാതിരുന്നിട്ടുണ്ടോ?" അവര്‍ മറുപടി പറഞ്ഞത്, "ഇല്ല!"
\v 36 അവന്‍ പറഞ്ഞു, "പക്ഷേ ഇപ്പോള്‍, നിങ്ങളിലാര്‍ക്കെങ്കിലും പണം ഉണ്ടെങ്കില്‍, അവന്‍ തന്‍റെ കയ്യില്‍ കരുതട്ടെ. അതുപോലെ ആരുടെയെങ്കിലും പക്കല്‍ ഭക്ഷണമുണ്ടെങ്കില്‍ അവന്‍ തന്‍റെ കൂടെ അതെടുക്കട്ടെ, ആര്‍ക്കെങ്കിലും ഒരു വാള്‍ ഇല്ലെങ്കില്‍ അവന്‍ തന്‍റെ മേലങ്കി വിറ്റിട്ട് ഒരെണ്ണം വാങ്ങട്ടെ!"
\s5
\v 37 ഞാനിത് നിങ്ങളോടു പറയുന്നു എന്തുകൊണ്ടെന്നാല്‍ എന്നെക്കുറിച്ച് പ്രവാചകന്മാര്‍ തിരുവെഴുത്തുകളില്‍ എഴുതിയിരിക്കുന്നത് തീര്‍ച്ചയായും സംഭവിക്കേണം. 'ആളുകള്‍ അവനെ ഒരു കുറ്റവാളിയെപോലെ പരിഗണിച്ചു.' എന്നെക്കുറിച്ച് തിരുവെഴുത്തുകളില്‍ എഴുതിയതെല്ലാം സംഭവിക്കുന്നു.
\v 38 ശിഷ്യന്മാര്‍ അവനോടു പറഞ്ഞതു, "കര്‍ത്താവേ നോക്കുക! ഞങ്ങള്‍ക്ക് രണ്ട് വാളുകളുണ്ട്!" അവന്‍ മറുപടി പറഞ്ഞു, "മതി, ഇനിയൊരിക്കലും ഇതുപോലെ സംസാരിക്കരുത്."
\s5
\v 39 അവന്‍ സാധാരണയായി ചെയ്തതുപോലെ, യേശു ആ പട്ടണം വിട്ട് ഒലിവുമലയിലേക്ക് പോയി. അവന്‍റെ ശിഷ്യന്മാരും അവന്‍റെകൂടെ പോയി.
\v 40 അവന്‍ പോകുവാന്‍ ആഗ്രഹിച്ച സ്ഥലത്ത് അവന്‍ വന്നപ്പോള്‍, അവരോടു പറഞ്ഞു, "പാപത്തില്‍ പരീക്ഷിക്കപ്പെടാതിരിപ്പാന്‍ സഹായത്തിനായി ദൈവത്തോടു പ്രാര്‍ത്ഥിക്കുക."
\s5
\v 41 പിന്നെ അവന്‍ അവരില്‍നിന്ന് ഏകദേശം മുപ്പത്‌ മീറ്റര്‍ മാറിപ്പോയി, മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു. അവന്‍ പറഞ്ഞത്
\v 42 "പിതാവേ എനിക്ക് സംഭവിക്കുവാന്‍ പോകുന്ന ഭയാനക കാര്യങ്ങളെ നീ ആഗ്രഹിക്കുന്നു എങ്കില്‍ സംഭവിക്കുന്നതില്‍നിന്നും ഒഴിവാക്കുക . എന്നാല്‍ ഞാന്‍ ആഗ്രഹിക്കുന്നതല്ല ചെയ്യേണ്ടത് എന്നാല്‍ നീ ആഗ്രഹിക്കുന്നതാണ്".
\s5
\v 43 പിന്നെ സ്വര്‍ഗ്ഗത്തില്‍നിന്ന് ഒരു ദൂതന്‍ വന്ന് അവനെ ധൈര്യപ്പെടുത്തി.
\v 44 അവന്‍ വളരെ ക്ലേശമനുഭവിച്ചിരുന്നു. അതുകൊണ്ട് അവന്‍ തീവ്രമായി പ്രാര്‍ത്ഥിച്ചു. അവന്‍റെ വിയര്‍പ്പ് വലിയ രക്തത്തുള്ളികള്‍പോലെ നിലത്തേക്ക് വീഴുകയായിരുന്നു.
\s5
\v 45 അവന്‍ പ്രാര്‍ത്ഥന കഴിഞ്ഞ് എഴുന്നേറ്റു, അവന്‍റെ ശിഷ്യന്മാരുടെ അടുക്കല്‍ മടങ്ങിവന്നു. അവര്‍ വളരെ ക്ഷീണിതരാണെന്ന് അവന്‍ കണ്ടെത്തി, എന്തുകൊണ്ടെന്നാല്‍ അവരുടെ ദുഖം നിമിത്തം അവര്‍ ഉറങ്ങുകയായിരുന്നു.
\v 46 അവന്‍ അവരെ എഴുന്നേല്പിച്ചു പറഞ്ഞതു, നിങ്ങള്‍ ഉറങ്ങരുത്! എഴുന്നേല്‍ക്ക! പാപം ചെയ്യുന്നതിനു യാതൊന്നും നിങ്ങളെ വശീകരിക്കാതിരിക്കേണ്ടതിനു ദൈവ സഹായത്തിനായി പ്രാര്‍ത്ഥിക്കുവിന്‍."
\s5
\v 47 യേശു സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍, ഒരു ജനക്കൂട്ടം അവന്‍റെ അടുക്കല്‍ വന്നു. പന്ത്രണ്ട് അപ്പൊസ്തലന്മാരില്‍ ഒരുവനായ യൂദ അവരെ നയിക്കുകയായിരുന്നു. യേശുവിനെ ചുംബിക്കുവാന്‍ അവന്‍ അവന്‍റെ അടുക്കല്‍ വന്നു.
\v 48 എന്നാല്‍ യേശു അവനോടു പറഞ്ഞതു, "യൂദയേ, മനുഷ്യപുത്രനായ എന്നെ എന്‍റെ ശത്രുക്കള്‍ക്ക് കൈമാറുന്നതിന് വാസ്തവമായി എന്നെ ചുംബിക്കണോ?"
\s5
\v 49 എന്താണ് സംഭവിക്കുന്നതെന്ന് ശിഷ്യന്മാര്‍ തിരിച്ചറിഞ്ഞപ്പോള്‍, അവര്‍ പറഞ്ഞു, "കര്‍ത്താവേ ഞങ്ങള്‍ ഞങ്ങളുടെ വാളുകള്‍ കൊണ്ട് അവരെ വെട്ടട്ടെ?"
\v 50 അവരിലൊരുവന്‍ മഹാപുരോഹിതന്‍റെ ദാസനെ വെട്ടി, പക്ഷേ അവന്‍റെ വലതു കാത് മാത്രമേ അറുത്തുള്ളു.
\v 51 പക്ഷേ യേശു പറഞ്ഞത്‌, "ഇനി ഒരിക്കലും അതു ചെയ്യരുത്" പിന്നെ അവന്‍ ദാസന്‍റെ കാതില്‍ തൊട്ട് അവനെ സൗഖ്യമാക്കി.
\s5
\v 52-53 പിന്നെ യേശു മഹാപുരോഹിതന്മാരോടും ദൈവാലയ സൂക്ഷിപ്പുകാരായ ഉദ്യോഗസ്ഥന്മാരോടും, നിങ്ങള്‍ ആഗ്രഹിക്കുന്നത് ഇപ്പോള്‍ ചെയ്യുന്നു. പിടികൂടാന്‍ വന്ന യഹൂദാ മൂപ്പന്മാരോടും പറഞ്ഞു, "ഒരു കള്ളനെപ്പോലെ വാളും വടിയുമായി എന്നെ പിടികൂടാന്‍ ഇവിടെ വന്നത് അതിശയിപ്പിക്കുന്നു. അനേക ദിവസങ്ങളില്‍ ഞാന്‍ നിങ്ങളോടു കൂടെ ദൈവാലയത്തില്‍ ഉണ്ടായിരുന്നു, പക്ഷേ നിങ്ങള്‍ എന്നെ പിടികൂടാന്‍ ശ്രമിച്ചില്ല! പക്ഷേ ഈ സമയത്ത് നിങ്ങള്‍ അതു ചെയ്യുന്നു. സാത്താന്‍ അവന്‍റെ ദുഷ്ടകാര്യങ്ങള്‍ പ്രവര്‍ത്തിക്കുന്ന സമയം കൂടിയാണിത്.
\s5
\v 54 അവര്‍ യേശുവിനെ കടന്നു പിടിച്ച് അവനെ ദൂരേക്ക് കൊണ്ടുപോയി. അവര്‍ അവനെ മഹാപുരോഹിതന്‍റെ ഭവനത്തില്‍ കൊണ്ടുവന്നു. പത്രൊസ് വളരെ പിന്‍പില്‍ അവരെ പിന്‍തുടര്‍ന്നു.
\v 55 ആളുകള്‍ മുറ്റത്തിന്‍റെ നടുക്ക് തീകത്തിച്ച് ഒരുമിച്ചിരുന്നിരുന്നു, പത്രൊസ് അവരുടെ ഇടയില്‍ ഇരുന്നു.
\s5
\v 56 ഒരു ദാസ്യ സ്ത്രീ പത്രൊസ് അവിടെ ഇരിക്കുന്നത് തീയുടെ പ്രകാശത്തില്‍ കണ്ടു. അവള്‍ അവനെ ശ്രദ്ധയോടെ നോക്കി പറഞ്ഞതു, "അവര്‍ പിടികൂടിയവനൊപ്പം ഈ മനുഷ്യനും ഉണ്ടായിരുന്നു!"
\v 57 പക്ഷേ അവന്‍ നിരാകരിച്ചു പറഞ്ഞതു, സ്ത്രീയേ ഞാന്‍ അവനെ അറിയുന്നില്ല!"
\v 58 അല്പം കഴിഞ്ഞ് മറ്റൊരാള്‍ പത്രൊസിനെകണ്ട് അവനോട്, "അവര്‍ പിടികൂടിയവനൊപ്പം നീയും ഉണ്ടായിരുന്നല്ലോ!" എന്നാല്‍ പത്രൊസ് അവനോടു, "മനുഷ്യാ ഞാന്‍ അവരില്‍ ഒരുവന്‍ അല്ല!"
\s5
\v 59 ഒരു മണിക്കൂറിന് ശേഷം ആരോ ഉച്ചത്തില്‍ പറഞ്ഞു, "ഈ മനുഷ്യന്‍റെ സംസാരരീതി കാണിക്കുന്നത് ഇവനും ഗലീലപ്രദേശങ്ങളില്‍ നിന്നുള്ളവനാണ്. തീര്‍ച്ചയായും അവര്‍ പിടികൂടിയവനൊപ്പം ഉണ്ടായിരുന്നവനാണ് ഇവന്‍!"
\v 60 പക്ഷേ പത്രൊസ് പറഞ്ഞതു, "മനുഷ്യാ നീ എന്തിനെക്കുറിച്ചാണ് പറയുന്നതെന്ന് എനിക്കറിഞ്ഞുകൂടാ! "അവന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ പെട്ടെന്നു കോഴി കൂകി.
\s5
\v 61 അപ്പോള്‍ യേശു തിരിഞ്ഞു പത്രൊസിനെ നോക്കി. "ഈ രാത്രി കോഴി കൂകുന്നതിന് മുന്‍പ് മൂന്ന് പ്രാവശ്യം എന്നെ തള്ളിപ്പറയുമെന്ന് അവനോടു പറഞ്ഞ കാര്യം അവന്‍ ഓര്‍ത്തു.
\v 62 പിന്നെ അവന്‍ മുറ്റത്തിന് വെളിയില്‍പോയി അതിദുഖത്തോടെ കരഞ്ഞു.
\s5
\v 63 യേശുവിന് കാവല്‍ നിന്നുകൊണ്ടിരുന്ന ആളുകള്‍ അവനെ അടിക്കുകയും കളിയാക്കുകയും ചെയ്തു.
\v 64 അവര്‍ അവന്‍റെ കണ്ണുകള്‍ കെട്ടി അവനോടു പറഞ്ഞതു, നീ പ്രവാചകനാണെന്ന് ഞങ്ങളെ കാണിക്കുക!" നിന്നെ അടിച്ചത് ആരാണെന്നു ഞങ്ങളോട് പറയുക!'
\v 65 അവര്‍ അവനെക്കുറിച്ച് മറ്റനേകം ദുഷിച്ച കാര്യങ്ങള്‍ പറയുകയും അവനെ അപമാനിക്കുകയും ചെയ്തു.
\s5
\v 66 അടുത്ത ദിവസത്തിന്‍റെ പ്രഭാതത്തില്‍, അനേക യഹൂദന്മാരുടെ നേതാക്കള്‍ ഒരുമിച്ചുകൂടി. ആ കൂട്ടത്തില്‍ മഹാപുരോഹിതന്മാരും യെഹൂദാ നിയമങ്ങള്‍ പഠിപ്പിക്കുന്നവരുമുണ്ടായിരുന്നു. അവര്‍ യേശുവിനെ യഹൂദന്മാരുടെ ആലോചനാസമിതി കൂടുന്ന സ്ഥലത്തേക്ക് കൊണ്ടുപോയി. അവിടെ അവര്‍ അവനോടു പറഞ്ഞു,
\v 67 "നീ മശിഹ ആകുന്നുവെങ്കില്‍ ഞങ്ങളോട് പറക!" പക്ഷേ യേശു മറുപടി പറഞ്ഞതു, ഞാനാകുന്നു എന്നു ഞാന്‍ പറഞ്ഞാല്‍, നിങ്ങള്‍ എന്നെ വിശ്വസിക്കുകയില്ല.
\v 68 നിങ്ങള്‍ മശിഹയെക്കുറിച്ചു എന്ത് ചിന്തിക്കുന്നുവെന്നു ഞാന്‍ നിങ്ങളോടു ചോദിച്ചാല്‍, നിങ്ങള്‍ക്ക് എനിക്ക് ഉത്തരം തരാന്‍ കഴികയില്ല.
\s5
\v 69 എന്നാല്‍ ഇനിമുതല്‍, മനുഷ്യപുത്രനാകുന്ന ഞാന്‍ സര്‍വ്വശക്തനായ ദൈവത്തിന്‍റെ അടുത്തിരിക്കുകയും ഭരിക്കുകയും ചെയ്യും!"
\v 70 പിന്നെ അവര്‍ എല്ലാവരും ചോദിച്ചത് "അങ്ങനെയാണെങ്കില്‍, നീ ദൈവപുത്രനാണെന്ന് നീ പറയുന്നുവോ?" അവന്‍ ഉത്തരം പറഞ്ഞതു, "ശരി നിങ്ങള്‍ ഇപ്പോള്‍ പറഞ്ഞതുപോലെ തന്നെ."
\v 71 പിന്നെ അവര്‍ തമ്മില്‍ തമ്മില്‍ പറഞ്ഞു, "തീര്‍ച്ചയായും ഇനി ഇവനെതിരായിട്ട് മറ്റു ആളുകളുടെ സാക്ഷ്യം നമുക്ക് ആവശ്യം ഇല്ല! അവന്‍ ദൈവത്തോടു സമനാണെന്ന് അവന്‍ തന്നെ പറയുന്നത് നമ്മള്‍ കേട്ടുവല്ലോ!"
\s5
\c 23
\p
\v 1 തുടര്‍ന്ന് ആ കൂട്ടമെല്ലാം എഴുന്നേറ്റ് അവനെ റോമന്‍ ഭരണാധികാരിയായ പീലാത്തോസിന്‍റെ അടുക്കല്‍ കൊണ്ടുപോയി.
\v 2 പീലാത്തോസിന്‍റെ മുന്‍പില്‍ വച്ച് അവര്‍ അവനെ കുറ്റപ്പെടുത്തി: "ഈ മനുഷ്യന്‍ ജനങ്ങളോടു കള്ളം പറഞ്ഞ്‌ ജനങ്ങളെ ക്ലേശിപ്പിക്കുന്നത് ഞങ്ങള്‍ കണ്ടിട്ടുണ്ട്. റോമന്‍ ചക്രവര്‍ത്തിയായ കൈസര്‍ക്ക് നികുതി കൊടുക്കരുതെന്നും അവന്‍ രാജാവായ മശിഹ ആകുന്നു എന്നും അവന്‍ പറയുന്നു."
\s5
\v 3 പീലാത്തോസ് അവനോടു ചോദിച്ചു, "യഹൂദന്മാരുടെ രാജാവ് നീ ആകുന്നുവോ?" യേശു മറുപടി പറഞ്ഞത്, "അതേ നീ എന്നോട് ചോദിച്ചത് തന്നെ."
\v 4 പിന്നെ പീലാത്തോസ് മഹാപുരോഹിതന്മാരോടും ജനക്കൂട്ടത്തോടും, "ഈ മനുഷ്യന്‍ യാതൊരു കുറ്റവും ചെയ്തിട്ടില്ല."
\v 5 തുടര്‍ന്ന് അവര്‍ തുടര്‍ച്ചയായി യേശുവിനെ കുറ്റപ്പെടുത്തി അവര്‍ പറഞ്ഞത് "അവന്‍ ജനങ്ങളെ കലഹത്തിനായി പരിശ്രമിപ്പിക്കുന്നു! യഹൂദ്യയിലെ എല്ലാപ്രദേശങ്ങളിലും അവന്‍ അവന്‍റെ ആശയങ്ങള്‍ പഠിപ്പിക്കുന്നു. അവന്‍ ഇത് ഗലീല പ്രദേശങ്ങളിലും ആരംഭിച്ച്, ഇപ്പോള്‍ ഇവിടെയും ചെയ്യുന്നു!"
\s5
\v 6 പീലാത്തോസ് അവരുടെ വാക്കുകള്‍ കേട്ടപ്പോള്‍, അവന്‍ ചോദിച്ചു, ഗലീല പ്രദേശത്തു നിന്നാണോ ഈ മനുഷ്യന്‍ വരുന്നത്?"
\v 7 ഹെരോദ അന്തിപ്പാസ് ഭരിച്ചിരുന്ന ഗലീലയില്‍ നിന്നുള്ളവനാണ് യേശു എന്നു പീലാത്തോസ് മനസ്സിലാക്കിയ കാരണത്താല്‍ അവന്‍ യേശുവിനെ അവന്‍റെ അടുക്കലേക്ക് അയച്ചു. എന്തുകൊണ്ടെന്നാല്‍ ആ സമയം ഹെരോദാവ് യെരുശലേമില്‍ ഉണ്ടായിരുന്നു.
\s5
\v 8 ഹെരോദാവ് യേശുവിനെ കണ്ടപ്പോള്‍, അവന്‍ വളരെ സന്തുഷ്ടനായി. വളരെ നാള്‍കൊണ്ട് അവന്‍ യേശുവിനെ കാത്തിരിക്കയായിരുന്നു, കാരണം യേശുവിനെക്കുറിച്ച് അവന്‍ ഒരുപാട് കാര്യങ്ങള്‍ കേട്ടിരുന്നതുകൊണ്ടും ഒരു അത്ഭുതം ചെയ്യുന്നതു കാണുവാന്‍ ആഗ്രഹിച്ചിരുന്നു.
\v 9 അതുകൊണ്ട് അവന്‍ യേശുവിനോട് ഒരുപാട് ചോദ്യങ്ങള്‍ ചോദിച്ചു, പക്ഷേ ഒന്നിനുപോലും യേശു മറുപടി കൊടുത്തില്ല.
\v 10 മഹാപുരോഹിതന്മാരും യഹൂദാ നിയമങ്ങളില്‍ സമര്‍ത്ഥരുമായ ചില ആളുകള്‍ അവന്‍റെ അടുക്കല്‍നിന്ന് എല്ലാ കുറ്റങ്ങള്‍കൊണ്ടും അവനെ അപമാനിച്ചു.
\s5
\v 11 ഹെരോദാവും അവന്‍റെ പട്ടാളക്കാരും യേശുവിനെ കളിയാക്കി. അവന്‍ രാജാവാണെന്ന് കാണിക്കുവാന്‍ വിലയേറിയ വസ്ത്രം അവര്‍ അവനെ ധരിപ്പിച്ചു. പിന്നെ ഹെരോദാവ് പീലാത്തോസിന്‍റെ അടുക്കലേക്കു മടക്കി അയച്ചു.
\v 12 ആ സമയം വരെ പീലാത്തോസും ഹെരോദാവും വളരെ ശത്രുക്കളായിരുന്നു, പക്ഷേ ആ ദിവസം മുതല്‍ അവര്‍ സ്നേഹിതന്മാരായിതീര്‍ന്നു.
\s5
\v 13 പിന്നെ പീലാത്തോസ് മഹാപുരോഹിതന്മാരെയും മറ്റു യഹൂദാ നേതാക്കന്മാരെയും അതുവരെ അവിടെ ഉണ്ടായിരുന്ന ജനക്കൂട്ടത്തെയും ഒന്നിച്ചുകൂട്ടി.
\v 14 അവന്‍ അവരോടു പറഞ്ഞതു, ഈ മനുഷ്യന്‍ ജനങ്ങളെ കലാപത്തിലേക്ക് നയിക്കുന്നുവെന്ന് പറഞ്ഞു നിങ്ങള്‍ ഈ മനുഷ്യനെ എന്‍റെ അടുക്കല്‍ കൊണ്ടുവന്നു. പക്ഷേ ഒരു കാര്യം നിങ്ങള്‍ അറിയാന്‍ എനിക്ക് താല്പര്യം ഉണ്ട് നിങ്ങള്‍ കേട്ടുകൊണ്ടിരിക്കുമ്പോള്‍ അവനെ നിരീക്ഷിച്ചതില്‍ നിന്നും നിങ്ങള്‍ പറഞ്ഞ ഒരു കാര്യത്തിലും അവന്‍ തെറ്റുകാരനെന്ന് ഞാന്‍ ചിന്തിക്കുന്നില്ല.
\s5
\v 15 ഹെരോദാവു പോലും അവന്‍ കുറ്റവാളിയെന്ന് ചിന്തിക്കുന്നില്ല. എനിക്ക് ഇത് അറിയാം, കാരണം അവനെ ശിക്ഷിക്കാതെയാണ് അവന്‍ അവനെ മടക്കി ഞങ്ങളുടെ അടുക്കലേക്കു അയച്ചത്. അതുകൊണ്ട് ഈ മനുഷ്യന്‍ മരണയോഗ്യന്‍ അല്ല എന്നു വ്യക്തമാണ്.
\v 16 ആയതിനാല്‍ അവനെ ചാട്ടവാറുകൊണ്ട് അടിച്ച് അവനെ സ്വതന്ത്രനായി വിട്ടയക്കുവാന്‍ ഞാന്‍ എന്‍റെ പടയാളികളോട് പറയും."
\v 17 പെസഹ ആഘോഷ സമയത്ത് ഒരു തടവുകാരനെ അവന്‍ സ്വതന്ത്രനായി വിട്ടയക്കേണ്ടതിനാലാണ് പീലാത്തോസ് ഇതു പറഞ്ഞത്.
\s5
\v 18 എന്നാല്‍ ജനക്കൂട്ടമെല്ലാം ഒരുമിച്ച് അട്ടഹസിച്ചു പറഞ്ഞതു, "ഈ മനുഷ്യനെ മരണത്തിന് ഏല്‍പ്പിക്കുക" ഞങ്ങള്‍ക്കുവേണ്ടി ബറബ്ബാസിനെ സ്വതന്ത്രനാക്കുക.
\v 19 റോമന്‍ സര്‍ക്കാരിനെതിരെ എതിര്‍ത്തു നില്‍ക്കുവാന്‍ പട്ടണത്തിലുള്ള ചില ആളുകളെ നയിച്ചവനാണ് ബറബ്ബാസ്. അവന്‍ ഒരു കൊലപാതകി കൂടിയായിരുന്നു. ഇതുപോലെയുള്ള കുറ്റകൃത്യങ്ങള്‍ കാരണം അവന്‍ തടവറയിലായിരുന്നു മാത്രമല്ല അവനെ കൊല്ലുവാന്‍ വേണ്ടി അവര്‍ കാത്തിരിക്കുകയായിരുന്നു.
\s5
\v 20 എന്നാല്‍ പീലാത്തോസ് യേശുവിനെ സ്വതന്ത്രനാക്കി വിട്ടയക്കുവാന്‍ ആഗ്രഹിച്ചു. അതിനാല്‍ അവന്‍ പിന്നെയും ജനക്കൂട്ടത്തോട് സംസാരിക്കാന്‍ ശ്രമിച്ചു.
\v 21 പക്ഷേ അവര്‍ തുടര്‍ച്ചയായി വിളിച്ച് പറഞ്ഞത്, അവനെ ക്രൂശിക്ക, ക്രൂശിക്ക!"
\v 22 പീലാത്തോസ് മൂന്നാം പ്രാവശ്യം സംസാരിച്ച് അവരോടു ചോദിച്ചത്, അവന്‍ എന്തു കുറ്റകൃത്യമാണ് ചെയ്തത്? മരണം അര്‍ഹിക്കുന്ന ഒന്നും അവന്‍ ചെയ്തിട്ടില്ല. അതുകൊണ്ട് ഞാന്‍ എന്‍റെ പട്ടാളക്കാരെ കൊണ്ട് അടിപ്പിച്ച് സ്വതന്ത്രനായി വിട്ടയക്കും.
\s5
\v 23 എന്നാല്‍ അവര്‍ തുടര്‍ച്ചയായി യേശു ക്രൂശില്‍ മരിക്കണമെന്ന് ഉറക്കെ നിര്‍ബന്ധം പിടിച്ചു. അവസാനം, അവര്‍ ഉച്ചത്തില്‍ തുടര്‍ച്ചയായി അട്ടഹസിച്ചുകൊണ്ട് അവര്‍ പീലാത്തോസിനെ അനുനയിപ്പിച്ചു.
\v 24 അവര്‍ ആവശ്യപ്പെട്ടത് ചെയ്യുവാന്‍ പീലാത്തോസ് തീരുമാനിച്ചു.
\v 25 ആളുകളെ കൊല്ലുകയും സര്‍ക്കാരിനെതിരെ പോരാടുകയും ചെയ്ത കാരണത്താല്‍ കാരാഗ്രഹത്തില്‍ കിടന്ന മനുഷ്യനെ സ്വതന്ത്രനായി വിട്ടയച്ചു! അവന്‍ യേശുവിനെ കൊണ്ടുപോയി ജനക്കൂട്ടം ആഗ്രഹിച്ചതുപോലെ ചെയ്യുവാന്‍ പടയാളികളെ ഏല്പിച്ചു.
\s5
\v 26 ആഫ്രിക്കയിലെ കുറെന്യ എന്ന പട്ടണത്തില്‍ നിന്നുള്ള ശിമയോന്‍ എന്നു പെരുള്ളോരുവന്‍ അവിടെ ഉണ്ടായിരുന്നു. അവന്‍ നാട്ടിന്‍പുറത്തു നിന്നും യെരുശലേമിലേക്ക് വരികയായിരുന്നു. പട്ടാളക്കാര്‍ യേശുവുമായി പോകുമ്പോള്‍, അവര്‍ ശിമയോനെ പിടിച്ചു. അവര്‍ ആ ക്രൂശ് യേശുവില്‍ നിന്നു എടുത്ത് ചുമക്കുവനായി ശിമയോനെ നിര്‍ബന്ധിച്ചു, അത് അവന്‍റെ തോളില്‍ വച്ചു. ഇത് ചുമന്നുകൊണ്ട് യേശുവിനെ പിന്തുടരുവാന്‍ അവര്‍ അവനോടു പറഞ്ഞു.
\s5
\v 27 ഒരു വലിയ ജനക്കൂട്ടം യേശുവിനെ അനുഗമിച്ചിരുന്നു. അതിലുണ്ടായിരുന്ന അനേകം സ്ത്രീകളും അവനുവേണ്ടി തങ്ങളുടെ മാറത്തടിക്കുകയും കരയുകയും ചെയ്തുകൊണ്ടിരുന്നു.
\v 28 യേശു അവരിലേക്ക് തിരിഞ്ഞു പറഞ്ഞതു, "യെരുശലേമിലെ സ്ത്രീകളേ നിങ്ങള്‍ എനിക്കുവേണ്ടി കരയേണ്ട, പകരം നിങ്ങള്‍ക്കും നിങ്ങുടെ കുഞ്ഞുങ്ങള്‍ക്കും എന്തു സംഭവിക്കുമെന്നോര്‍ത്തു കരയുവിന്‍!
\s5
\v 29 'കുഞ്ഞുങ്ങള്‍ക്ക്‌ ഒരിക്കലും ജന്മം നല്‍കാത്ത സ്ത്രീകളും, കുഞ്ഞുങ്ങളെ മുല കുടിപ്പിക്കാത്തവരും എത്ര ഭാഗ്യവതികളെന്നു ജനങ്ങള്‍ പറയുന്ന സമയം വേഗത്തില്‍ ഉണ്ടാകും എന്നു നിങ്ങള്‍ അറിയേണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു!'
\v 30 പിന്നെ ഈ പട്ടണത്തില്‍ ഉള്ള ആളുകള്‍ പറയും, 'ആ മലകള്‍ ഞങ്ങളുടെ മുകളില്‍ വന്നു വീഴുകയും ആ കുന്നുകള്‍ ഞങ്ങളെ മൂടുകയും ചെയ്തിരുന്നെങ്കില്‍ എന്നു ഞങ്ങള്‍ ആശിക്കുന്നു!
\v 31 ഞാന്‍ മരിക്കുകയാണെങ്കില്‍, ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല എന്നിരുന്നാലും, മരണം അര്‍ഹിക്കുന്ന ആളുകള്‍ക്ക് തീര്‍ച്ചയായും ഭയങ്കരമായ കാര്യങ്ങള്‍ സംഭവിക്കും.
\s5
\v 32 യേശുവിന്‍റെ കൂടെ മരിക്കേണ്ട കുറ്റവാളികളായ മറ്റു രണ്ടു മനുഷ്യരും ആ സ്ഥലത്തേക്ക് നടക്കുകയായിരുന്നു.
\s5
\v 33 "തലയോടിടം" എന്നര്‍ത്ഥമുള്ള സ്ഥലത്തേക്ക് അവര്‍ വന്നപ്പോള്‍, അവിടെ അവര്‍ യേശുവിനെ ക്രൂശിന്മേല്‍ ആണികള്‍ തറച്ച് ക്രൂശിച്ചു. ഇതേ രീതിയില്‍ മറ്റു രണ്ട് കുറ്റവാളികളോടും ചെയ്തു. അവര്‍ ഒരുവനെ യേശുവിന്‍റെ വലതും മറ്റവനെ അവന്‍റെ ഇടത്തുമായി ക്രൂശിച്ചു.
\v 34 എന്നാല്‍ യേശു പറഞ്ഞതു, "പിതാവേ ഇത് ചെയ്ത ഈ ആളുകളോടു ക്ഷമിക്കേണമേ, കാരണം ആരെയാണ് ഇത് ചെയ്യുന്നതെന്ന് അവര്‍ യഥാര്‍ത്ഥമായി അറിയുന്നില്ല. ഓരോരുത്തനു ഏതു വസ്ത്ര ഭാഗം ലഭിക്കേണം എന്നു തീരുമാനിക്കാന്‍ പടയാളികള്‍ അവന്‍റെ വസ്ത്രത്തിന് ചൂത്പോലെ ചീട്ടിട്ടു.
\s5
\v 35 അനേകമാളുകള്‍ അടുത്തുനിന്നു നിരീക്ഷിച്ചുകൊണ്ടിരുന്നു. യഹൂദാ നേതാക്കന്മാര്‍ അവനെ പരിഹസിച്ചത്: "അവന്‍ മറ്റുള്ള ആളുകളെ രക്ഷിച്ചു! ദൈവം അവനെ മശിഹയായി യഥാര്‍ത്ഥത്തില്‍ തിരഞ്ഞെടുത്തുവെങ്കില്‍ അവന്‍ അവനെത്തന്നെ രക്ഷിക്കട്ടെ!"
\s5
\v 36 പട്ടാളക്കാരും അവനെ പരിഹസിച്ചു. അവര്‍ അവന്‍റെ അടുത്തു വന്നു അവന് പുളിച്ച വീഞ്ഞ് നല്‍കി.
\v 37 അവര്‍ അവനോടു പറയുന്നത്‌ തുടര്‍ന്നു, "നീ യഹൂദന്മാരുടെ രാജാവെങ്കില്‍, നിന്നെത്തന്നെ രക്ഷിക്കുക!"
\v 38 അവര്‍ ക്രൂശില്‍ അവന്‍റെ തലയ്ക്കു മുകളില്‍ ഒരു അടയാളം സ്ഥാപിച്ച് എഴുതിയത് 'ഇത് യഹൂദന്മാരുടെ രാജാവാകുന്നു.'
\s5
\v 39 ക്രൂശില്‍ തൂങ്ങി കിടന്ന കുറ്റവാളികളില്‍ ഒരുവന്‍ യേശുവിനെ അപമാനിച്ച് പറഞ്ഞതു, "നീ മശിഹ ആകുന്നു, അല്ലെ? അതുകൊണ്ട് നിന്നെത്തന്നെ രക്ഷിക്കുക! ഞങ്ങളെയും രക്ഷിക്കുക"
\v 40 പക്ഷേ മറ്റേ കുറ്റവാളി അവന്‍ സംസാരിക്കുന്നത് തടഞ്ഞു; അവന്‍ പറഞ്ഞതു, ദൈവം നിന്നെ ശിക്ഷിക്കുന്നതുകൊണ്ട് നീ പേടിക്കേണം! അവര്‍ നമ്മളെയും അവനെയും ശിക്ഷിക്കുന്നത് ഒരേ രീതിയിലാണ്.
\v 41 നമ്മള്‍ രണ്ടും മരണത്തിന് അര്‍ഹതയുള്ളവരാണ്. നമ്മള്‍ ചെയ്ത ദുഷിച്ച കാര്യങ്ങള്‍ക്കു നമ്മള്‍ അര്‍ഹിക്കപ്പെട്ടതാണ് അവര്‍ ശിക്ഷിക്കുന്നത്. പക്ഷേ ഈ മനുഷ്യന്‍ ഒരു തെറ്റും ചെയ്തിട്ടില്ല!"
\s5
\v 42 പിന്നെ അവന്‍ യേശുവിനോട്, "യേശുവേ നീ രാജാവായി ഭരണം ആരംഭിക്കുമ്പോള്‍ എന്നെയും ഓര്‍ത്ത് രക്ഷിക്കേണമേ!"
\v 43 യേശു മറുപടി പറഞ്ഞത്, "ഇന്നു നീ എന്നോടുകൂടെ പറുദീസയില്‍ ഇരിക്കും എന്നു നീ അറിയേണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു!"
\s5
\v 44 ഏകദേശം ഉച്ചയായ സമയമായിരുന്നു, ഉച്ച കഴിഞ്ഞ് മൂന്നാം മണിനേരം വരെ ദേശത്തെല്ലാം ഇരുള്‍മൂടി.
\v 45 സൂര്യനില്‍നിന്നു പ്രകാശം ഉണ്ടായിരുന്നില്ല. ആലയത്തിലെ അതിവിശുദ്ധ സ്ഥലത്തെ മറച്ചിരുന്ന കട്ടിയുള്ള തിരശ്ശീല രണ്ട് കഷണങ്ങളായി കീറി.
\s5
\v 46 അതു സംഭവിച്ചപ്പോള്‍ യേശു ഉച്ചത്തില്‍, "പിതാവേ നിന്‍റെ കരുതലില്‍ ഞാന്‍ എന്‍റെ ആത്മാവിനെ വയ്ക്കുന്നു!' അവന്‍ ഇത് പറഞ്ഞതിനു ശേഷം, അവന്‍ ശ്വസിക്കുന്നത് നിര്‍ത്തുകയും മരിക്കുകയും ചെയ്തു.
\v 47 പട്ടാളക്കാര്‍ക്ക് മുകളിലുള്ള ശതാധിപന്‍ സംഭവിച്ചത് കണ്ടപ്പോള്‍, അവന്‍ പറഞ്ഞു, "വാസ്തവമായി ഈ മനുഷ്യന്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ല!" എന്ന് പറഞ്ഞ് ദൈവത്തെ മഹത്വപ്പെടുത്തി.
\s5
\v 48 ആ മനുഷ്യര്‍ മരിക്കുന്നത് കാണുവാന്‍ കൂടിവന്ന ജനക്കൂട്ടം യഥാര്‍ത്ഥത്തില്‍ സംഭവം കണ്ടപ്പോള്‍, ദുഖിതരാണെന്ന് കാണിക്കുവാന്‍ തങ്ങളുടെ മാറത്ത് ഇടിച്ചുകൊണ്ട് അവരുടെ ഭവനങ്ങളിലേക്ക്‌ മടങ്ങിപ്പോയി.
\v 49 യേശുവിനൊപ്പം ഗലീലയില്‍നിന്നു വന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള അവന്‍റെ പരിചയക്കാര്‍ എല്ലാവരും, അല്പം ദൂരെമാറി നടന്നതെല്ലാം വീക്ഷിച്ചുകൊണ്ടു നിന്നു.
\s5
\v 50 യോസേഫ് എന്നു പേരുള്ളൊരു മനുഷ്യന്‍ അവിടെയുണ്ടായിരുന്നു. അവന്‍ യഹൂദ്യയിലെ അരിമത്യ പട്ടണത്തില്‍നിന്നുള്ളവനായിരുന്നു. അവന്‍ നല്ലവനും നീതിമാനുമായ മനുഷ്യന്‍ ആയിരുന്നു. മാത്രമല്ല അവന്‍ യഹൂദാ ആലോചന സമിതിയിലെ ഒരു അംഗമായിരുന്നു.
\v 51 സംഭവിച്ചതെല്ലാം അവന്‍ കണ്ടു, പക്ഷേ മറ്റ് അംഗങ്ങള്‍ യേശുവിനെ കൊല്ലാന്‍ തീരുമാനിച്ചപ്പോഴും അവര്‍ അതു ചെയ്തപ്പോഴും അവന് അവരോടു സമ്മതമായിരുന്നില്ല. ദൈവം തന്‍റെ രാജാവിനെ ഭരണം തുടങ്ങുവാന്‍ അയക്കുന്ന സമയത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നവനായിരുന്നു അവന്‍.
\s5
\v 52 യോസേഫ് പീലാത്തോസിന്‍റെ അടുക്കല്‍ പോയി യേശുവിന്‍റെ ശരീരം അടക്കുവാനുള്ള അനുവാദം ചോദിച്ചു. പീലാത്തോസ് അവന് അനുവാദം നല്‍കി.
\v 53 അങ്ങനെ അവന്‍ യേശുവിന്‍റെ മൃതശരീരം കുരിശില്‍ നിന്നു താഴെ ഇറക്കി. അവന്‍ അത് ചണ തുണികള്‍ കൊണ്ട് പൊതിഞ്ഞു. പിന്നെ അവന്‍ ആരോ പാറയുടെ ചരിവില്‍ വെട്ടിയെടുത്ത ശവംസൂക്ഷിക്കുന്ന അറയില്‍ അവന്‍റെ ശരീരം വെച്ചു. ആരും അതിനുമുന്‍പ്‌ അവിടെ ശരീരം വച്ചിരുന്നില്ല.
\s5
\v 54 വളരെ വേഗത്തില്‍ സൂര്യന്‍ അസ്തമിക്കുകയായിരുന്നു ശബത്തിന്‍റെ ആരംഭത്തിനായി. ആളുകള്‍ ശബത്ത് എന്നു വിളിച്ചിരുന്ന യഹൂദന്മാരുടെ വിശ്രമ ദിവസത്തിനായി ജനങ്ങള്‍ തയ്യാറാക്കുന്ന ദിവസം ആയിരുന്നു അതു.
\v 55 ഗലീല ജില്ലയില്‍നിന്നു യേശുവിന്‍റെ കൂടെ വന്ന സ്ത്രീകള്‍ യോസേഫിനെയും അവന്‍റെ കൂടെയുണ്ടായിരുന്ന മനുഷ്യരെയും പിന്‍തുടര്‍ന്നു. അവര്‍ അടക്കസ്ഥലം കാണുകയും മാത്രമല്ല യേശുവിന്‍റെ ശരീരം എങ്ങനെ അകത്തു കിടത്തി എന്നും അവര്‍ കണ്ടു.
\v 56 യേശുവിന്‍റെ ശരീരത്തില്‍ പൂശുവനായി സുഗന്ധവ്യഞ്ജനങ്ങളും ലേപനങ്ങളും വാങ്ങുവാനായി സ്ത്രീകള്‍ അവര്‍ താമസിക്കുന്ന സ്ഥലത്തേക്ക് തിരിച്ചുപോയി. എന്നിരുന്നാലും യഹൂദന്മാരുടെ നിയമം ആവശ്യപ്പെടുന്നതുപോലെ അവര്‍ ശബത്തില്‍ ജോലി ചെയ്തില്ല.
\s5
\c 24
\p
\v 1 ഞായറാഴ്ച ഉദയത്തിനു മുന്‍പേ ആ സ്ത്രീകള്‍ കല്ലറയിലേക്ക് പോയി. യേശുവിന്‍റെ ശരീരത്തിന്മേല്‍ ഇടാന്‍ അവര്‍ തയ്യാറാക്കിയ സുഗന്ധവ്യഞ്ജനങ്ങളും എടുത്തിരുന്നു.
\v 2 അവര്‍ എത്തിയപ്പോള്‍, കല്ലറയുടെ കവാടത്തില്‍ നിന്നു കല്ല്‌ ആരോ ഉരുട്ടിമാറ്റിയതായി അവര്‍ കണ്ടെത്തി.
\v 3 അവര്‍ കല്ലറക്ക് അകത്തേക്ക് പോയി, കര്‍ത്താവായ യേശുവിന്‍റെ ശരീരം അവിടെയില്ലായിരുന്നു.
\s5
\v 4 അതിനെക്കുറിച്ച് എന്തു ചിന്തിക്കണമെന്ന് അവര്‍ക്ക് അറിയില്ലായിരുന്നു. തിളങ്ങുന്നതും പ്രകാശമുള്ളതുമായ വസ്ത്രങ്ങള്‍ ധരിച്ച രണ്ട് മനുഷ്യര്‍ പെട്ടെന്ന് എഴുന്നേറ്റു അവരുടെ അടുക്കല്‍ നിന്നു!
\v 5 സ്ത്രീകള്‍ ഭയപ്പെട്ടു. അവര്‍ താഴെ നിലത്തു കുനിഞ്ഞപ്പോള്‍, രണ്ടു മനുഷ്യര്‍ അവരോടു പറഞ്ഞതു, "ജീവനുള്ള ആളുകളെ മരിച്ചവരെ അടക്കുന്ന സ്ഥലത്ത് നിങ്ങള്‍ നോക്കരുത്!
\s5
\v 6 അവന്‍ ഇവിടെ ഇല്ല, അവന്‍ പിന്നെയും ജീവിച്ചിരിക്കുന്നു. ഗലീലയില്‍ അവന്‍ നിങ്ങളോട് കൂടെ ആയിരുന്നപ്പോള്‍ പറഞ്ഞത്‌ ഓര്‍ക്കുക,
\v 7 'അവര്‍ മനുഷ്യപുത്രനാകുന്ന എന്നെ പാപികള്‍ക്കു കൈമാറും. കുരിശിനോട് ചേര്‍ത്ത് ആണിയടിച്ച് അവര്‍ എന്നെ കൊല്ലും. അതിനുശേഷം മൂന്നാം ദിവസം ഞാന്‍ വീണ്ടും ജീവിക്കും."'
\s5
\v 8 ആ സ്ത്രീകള്‍ യേശു അവരോടു പറഞ്ഞ കാര്യം ഓര്‍ത്തു.
\v 9 പിന്നെ അവര്‍ അടക്കസ്ഥലം വിട്ടു പതിനൊന്നു അപ്പൊസ്തലന്മാരുടെയും അവന്‍റെ മറ്റു ശിഷ്യന്മാരുടെയും അടുത്ത് എന്തു സംഭവിച്ചു എന്നു പറയാന്‍ പോയി.
\v 10 മഗ്ദല ഗ്രാമത്തിലെ മറിയ, സൂസന്ന, യാക്കോബിന്‍റെ അമ്മയായ മറിയ, അവരുടെ കൂടെയുണ്ടായിരുന്ന മറ്റു സ്ത്രീകള്‍ ഇവരായിരുന്നു ഈ കാര്യങ്ങളെ അപ്പൊസ്തലന്മാരോട് പറഞ്ഞത്.
\s5
\v 11 എന്നാല്‍ അപ്പൊസ്തലന്മാര്‍ അവരുടെ വാക്കുകളെ അബദ്ധം എന്നു പറഞ്ഞു തള്ളിക്കളഞ്ഞു.
\v 12 എന്നിരുന്നാലും പത്രൊസ് എഴുന്നേറ്റ് അടക്കസ്ഥലത്തേക്ക് ഓടി. അവന്‍ താഴേക്ക് കുനിഞ്ഞ് അകത്തേക്കു നോക്കി. യേശുവിന്‍റെ ശരീരം പൊതിഞ്ഞിരുന്ന ചണ വസ്ത്രങ്ങള്‍ അവന്‍ കണ്ടു, പക്ഷേ യേശു അവിടെ ഇല്ലായിരുന്നു. അതുകൊണ്ട് എന്തു സംഭവിച്ചുവെന്നു അത്ഭുതപ്പെട്ടു അവന്‍ വീട്ടിലേക്ക് പോയി.
\s5
\v 13 അതേദിവസം യേശുവിന്‍റെ രണ്ടു ശിഷ്യന്മാര്‍ എമ്മവൂസ് എന്ന്പേരുള്ള ഒരു ഗ്രാമത്തിലേക്ക് നടക്കുകയായിരുന്നു. അതു യെരുശലേമില്‍നിന്നു പത്ത് കിലോമീറ്റര്‍ ദൂരത്തായിരുന്നു.
\v 14 യേശുവിന് സംഭവിച്ച കാര്യങ്ങളെപ്പറ്റി അവര്‍ തമ്മില്‍ തമ്മില്‍ സംസാരിച്ചുകൊണ്ടിരുന്നു.
\s5
\v 15 ആ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുകൊണ്ട് അവര്‍ നടക്കുമ്പോള്‍, യേശു താനും അവരെ സമീപിച്ച് അവരുടെകൂടെ നടക്കാനാരംഭിച്ചു.
\v 16 എന്നാല്‍ അവനെ തിരിച്ചറിയുവാന്‍ ദൈവം അവരെ അനുവദിച്ചില്ല.
\s5
\v 17 യേശു അവരോടു പറഞ്ഞതു, നിങ്ങള്‍ നടക്കുമ്പോള്‍ എന്താണ് സംസാരിച്ചുകൊണ്ടിരിക്കുന്നത്‌?" അവര്‍ നിന്നു, അവരുടെ മുഖം വളരെ ദുഖിച്ചു കണ്ടു.
\v 18 അവരിലൊരുവനായ ക്ലെയോപ്പാവ് എന്നു പേരുള്ളോരുവന്‍ പറഞ്ഞത്, ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സംഭവിച്ച കാര്യങ്ങളെപ്പറ്റി അറിയാത്ത യെരുശലേം സന്ദര്‍ശിക്കുന്ന ഒരേ ഒരു വ്യക്തി നീയായിരിക്കും!"
\s5
\v 19 അവന്‍ അവരോടു പറഞ്ഞത്, "എന്തു സംഭവങ്ങള്‍?" അവര്‍ മറുപടി പറഞ്ഞതു, നസറെത്തില്‍ നിന്നുള്ള പ്രവാചകനായിരുന്ന യേശുവിനു സംഭവിച്ച കാര്യങ്ങള്‍. മഹത്തായ അത്ഭുതങ്ങള്‍ ചെയ്യുവാനും അത്ഭുതകരമായ സന്ദേശങ്ങള്‍ പഠിപ്പിക്കുവാനും ദൈവം അവനെ പ്രാപ്തനാക്കി.
\v 20 എന്നാല്‍ നമ്മുടെ മഹാപുരോഹിതന്മാരും നേതാക്കന്മാരും അവനെ റോമന്‍ അധികാരികള്‍ക്കു കൈമാറി. അധികാരികള്‍ അവനെ മരിക്കേണ്ടതിനായി വിധിക്കുകയും അവനെ ഒരു കുരിശില്‍ തറച്ചു കൊല്ലുകയും ചെയ്തു.
\s5
\v 21 അവന്‍ ഞങ്ങള്‍ യിസ്രായേല്യരെ ഞങ്ങളുടെ ശത്രുക്കളുടെ കൈയ്യില്‍നിന്നു വിടുവിക്കുന്നവനാണെന്നു ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു! പക്ഷേ ഇനി അത് സാധ്യമെന്ന് തോന്നുന്നില്ല, എന്തുകൊണ്ടെന്നാല്‍ അവന്‍ കൊല്ലപ്പെട്ടിട്ട് മൂന്ന് ദിവസം കഴിഞ്ഞിരിക്കുന്നു.
\s5
\v 22 എന്നിരുന്നാലും, നമ്മുടെ കൂട്ടത്തിലുള്ള ചില സഹോദരിമാര്‍ ഞങ്ങളെ അത്ഭുതപ്പെടുത്തി. ഇന്ന് അതിരാവിലെ അവര്‍ അടക്കസ്ഥലത്ത് പോയി,
\v 23 പക്ഷേ യേശുവിന്‍റെ ശരീരം അവിടെയില്ലായിരുന്നു! ഒരു ദര്‍ശനത്തില്‍ ചില ദൂതന്മാരെ കണ്ടെന്ന് അവര്‍ തിരിച്ചുവന്ന് പറഞ്ഞു. അവന്‍ പിന്നെയും ജീവിച്ചിരിക്കുന്നുവെന്ന് ആ ദൂതന്മാര്‍ പറഞ്ഞു.
\v 24 പിന്നെ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നവരില്‍ ചിലര്‍ അടക്കസ്ഥലത്തേക്ക് പോയി. സ്ത്രീകള്‍ പറഞ്ഞതുപോലെ തന്നെയാണ് കാര്യങ്ങള്‍ എന്ന് അവര്‍ പറഞ്ഞു. പക്ഷേ അവരും യേശുവിനെ കണ്ടില്ല."
\s5
\v 25 അവന്‍ അവരോടു പറഞ്ഞത്, "നിങ്ങള്‍ രണ്ടു ഭോഷന്മാര്‍! മശിഹയെക്കുറിച്ച് പ്രവാചകന്മാര്‍ എഴുതിയ എല്ലാ കാര്യങ്ങളും നിങ്ങള്‍ വളരെ പതുക്കെയാണ് വിശ്വസിക്കുന്നത്!
\v 26 മശിഹ ഈ കഷ്ടങ്ങളിലൂടെയെല്ലാം കടന്നുപോയി മരിക്കേണ്ടത് ആവശ്യമാണെന്ന് നിങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണം, അങ്ങനെ അവന്‍ മഹത്വമുള്ള സ്വര്‍ഗ്ഗീയ ഭവനത്തിലേക്ക് പ്രവേശിക്കും.
\v 27 തിരുവെഴുത്തുകളില്‍ പ്രവാചകന്മാര്‍ തന്നെക്കുറിച്ച് എഴുതിയിട്ടുള്ളതെല്ലാം അവന്‍ അവര്‍ക്കു വിശദീകരിച്ചുകൊടുത്തു. മോശ എഴുതിയതു മുതല്‍ ആരംഭിച്ച് മറ്റ് എല്ലാ പ്രവാചകന്മാരും എഴുതിയത് അവന്‍ അവരോടു വിശദീകരിച്ചു.
\s5
\v 28 ആ രണ്ട് മനുഷ്യര്‍ പോകേണ്ടുന്ന ഗ്രാമത്തിന് അടുത്ത് അവര്‍ വന്നു. അവന്‍ മുന്‍പോട്ട് പോകുന്നതായി സൂചിപ്പിച്ചു,
\v 29 പക്ഷേ അങ്ങനെ ചെയ്യരുതെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു. അവര്‍ പറഞ്ഞതു, ഈ രാത്രിയില്‍ ഞങ്ങളോടുകൂടെ പാര്‍ക്കുക, കാരണം ഉച്ചതിരിഞ്ഞു വൈകിയിരിക്കുന്നു എത്രയും പെട്ടെന്ന് ഇരുട്ടാകും. അവന്‍ അവരോടുകൂടെ പാര്‍ക്കേണ്ടതിനു ഭവനത്തിലേക്ക്‌ പോയി.
\s5
\v 30 അവര്‍ ഭക്ഷണത്തിന് ഇരുന്നപ്പോള്‍, അവന്‍ അല്പം റൊട്ടി എടുത്തു ദൈവത്തിനു നന്ദി പറഞ്ഞു. അവന്‍ അതു മുറിച്ച് ചില കഷണങ്ങള്‍ അവര്‍ക്കു കൊടുത്തു.
\v 31 ഉടനെ ദൈവം അവനെ തിരിച്ചറിയേണ്ടതിന് അവരെ പ്രാപ്തരാക്കി. പക്ഷേ പെട്ടെന്ന് അവന്‍ അപ്രത്യക്ഷമായി!
\v 32 "നമ്മള്‍ വഴിയിലൂടെ നടക്കുമ്പോള്‍ അവന്‍ നമ്മളോടു സംസാരിച്ചു, തിരുവെഴുത്തുകളെ മനസ്സിലാക്കാന്‍ നമ്മളെ പ്രാപ്തരാക്കി, നമുക്ക് അത് അറിയില്ല എന്നുവരികിലും വളരെ വളരെ നല്ലതെന്തോ ഒന്നു സംഭവിക്കാന്‍ പോകുന്നുവെന്ന് നമ്മള്‍ ചിന്തിക്കാന്‍ ആരംഭിച്ചു. നാം ഇവിടെ താമസിക്കരുത്‌; നമ്മള്‍ പോയി സംഭവിച്ച മറ്റുള്ളവരോടു പറയണം!".
\s5
\v 33 അവര്‍ പെട്ടെന്ന് അവിടം വിട്ട് യെരുശലേമിലേക്ക് മടങ്ങിവന്നു. പതിനൊന്ന് അപ്പൊസ്തലന്മാരും മറ്റു ചിലരും ഒരുമിച്ചു കൂടിയിരിക്കുന്നതു കണ്ടു.
\v 34 അവര്‍ ആ രണ്ട് മനുഷ്യരോട് പറഞ്ഞു, "കര്‍ത്താവ് വീണ്ടും ജീവിച്ചിരിക്കുന്നുവെന്നുള്ളത് സത്യമാണ്, അവന്‍ ശീമോന് പ്രത്യക്ഷനായി!"
\v 35 ഉടനെ ആ രണ്ട് മനുഷ്യര്‍ തങ്ങള്‍ പാതയിലൂടെ പോകുമ്പോള്‍ എന്താണ് സംഭവിച്ചതെന്ന് മറ്റുള്ളവരോട് പറഞ്ഞു. അവര്‍ ഞങ്ങള്‍ക്ക് വേണ്ടി അല്പം റൊട്ടി മുറിച്ചതിലൂടെ ഞങ്ങള്‍ അവനെ തിരിച്ചറിഞ്ഞെന്നും അവര്‍ അവരോടു പറഞ്ഞു.
\s5
\v 36 അവര്‍ ഇതു പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍, പെട്ടെന്നു യേശു സ്വയം അവരുടെ മധ്യത്തില്‍ പ്രത്യക്ഷനായി, അവന്‍ അവരോടു "ദൈവം നിങ്ങള്‍ക്കു സമാധാനം നല്‍കട്ടെ!"
\v 37 അവര്‍ കാണുന്നതു ഒരു ഭൂതമാണെന്നു ചിന്തിച്ച് അവര്‍ ഞെട്ടിപ്പോകുകയും ഭയപ്പെടുകയും ചെയ്തു.
\s5
\v 38 അവന്‍ അവരോടു, നിങ്ങള്‍ പരിഭ്രമിക്കരുത് ഞാന്‍ ജീവിച്ചിരിക്കുന്നതിനെ ഓര്‍ത്ത്‌ നിങ്ങള്‍ സംശയമുള്ളവരും ആകരുത്.
\v 39 എന്‍റെ കൈകളിലെയും കാലുകളിലെയും മുറിവുകളിലേക്ക് നോക്കുക! നിങ്ങള്‍ക്ക് എന്നെ തൊടാനും എന്‍റെ ശരീരം കാണുവാനും കഴിയും. യഥാര്‍ത്ഥത്തില്‍ ഞാന്‍ തന്നെയെന്ന് നിങ്ങള്‍ക്ക്കാണാന്‍ കഴിയും. നിങ്ങള്‍ക്കു പൂര്‍ണ്ണമായി പറയാന്‍ കഴിയും ഞാന്‍ ജീവിച്ചിരിക്കുന്നുവെന്ന്. കാരണം, എനിക്കുള്ളതായി നിങ്ങള്‍ കാണുന്നതുപോലെ ഭൂതങ്ങള്‍ക്കു ശരീരം ഇല്ല.
\v 40 അവന്‍ അതു പറഞ്ഞതിന് ശേഷം, അവന്‍റെ കൈയിലെയും അവന്‍റെ കാലിലെയും മുറിവുകള്‍ അവരെ കാണിച്ചു.
\s5
\v 41 അവര്‍ സന്തോഷിച്ച് അത്ഭുതപ്പെട്ടു, പക്ഷേ അവന്‍ വാസ്തവമായി ജീവിച്ചിരിക്കുന്നുവെന്നു അവര്‍ക്ക് ഇപ്പോഴും പൂര്‍ണ്ണമായി വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ അവന്‍ അവരോട് "ഇവിടെ എന്തെങ്കിലും ഭക്ഷിപ്പാന്‍ ഉണ്ടോ?" എന്നു പറഞ്ഞു.
\v 42 അവര്‍ അവനു ഒരു കഷണം വേവിച്ച മീന്‍ കൊടുത്തു.
\v 43 അവര്‍ നോക്കിക്കോണ്ടിരിക്കുമ്പോള്‍, അവന്‍ അത് എടുത്തു ഭക്ഷിച്ചു.
\s5
\v 44 തുടര്‍ന്ന് അവന്‍ അവരോടു പറഞ്ഞതു, "ഞാന്‍ നിങ്ങളോടു കൂടെയിരുന്നപ്പോള്‍ പറഞ്ഞതെല്ലാം ഞാന്‍ ആവര്‍ത്തിക്കും. മോശയുടെ നിയമത്തിലും പ്രവാചകന്മാരുടെ എഴുത്തുകളിലും സങ്കീര്‍ത്തനത്തിലും എന്നെക്കുറിച്ച് എഴുതിയിരിക്കുന്നതെല്ലാം നിറവേറപ്പെടണം!"
\s5
\v 45 തിരുവെഴുത്തുകളില്‍ അവനെക്കുറിച്ച് എഴുതിയിരുന്നതെല്ലാം മനസ്സിലാക്കുവാന്‍ അവന്‍ അവരെ പ്രാപ്തരാക്കി.
\v 46 അവന്‍ അവരോടു, മശിഹ കഷ്ടമനുഭവിച്ചു മരിക്കേണം, പക്ഷേ മൂന്ന് ദിവസങ്ങള്‍ക്കു ശേഷം അവന്‍ വീണ്ടും ജീവിക്കും എന്നാണ് തിരുവെഴുത്തുകളില്‍ നിങ്ങള്‍ക്കു വായിക്കാന്‍ കഴിയുന്നത്‌.
\v 47 അവര്‍ ഇതുംകൂടെ എഴുതി, അവനില്‍ വിശ്വസിക്കുന്നവര്‍ ജനത്തോട് പാപം ചെയ്യുന്നത് വിട്ട് ദൈവത്തിങ്കലേക്ക്‌ തിരിയണമെന്ന് എല്ലായിടത്തും പ്രസംഗിക്കണം, അങ്ങനെയായാല്‍ അവന്‍ അവരുടെ പാപങ്ങളെ ക്ഷമിക്കും. മശിഹയെ അനുഗമിക്കുന്നവര്‍ ആ സന്ദേശം പ്രസംഗിക്കണം എന്തുകൊണ്ടെന്നാല്‍ അതു ചെയ്യാനാണ് ദൈവം അവരെ അയച്ചത്. അവര്‍ യെരുശലേമില്‍ പ്രസംഗം തുടങ്ങി എല്ലാ ജനതകളോടും പോയി പ്രസംഗിക്കേണം എന്നും അവര്‍ എഴുതി.
\s5
\v 48 എനിക്ക് സംഭവിച്ച കാര്യങ്ങളെല്ലാം സത്യമാണെന്ന് നിങ്ങള്‍ക്കറിയാമെന്നു നിങ്ങള്‍ ആളുകളോടു പറയുക.
\v 49 നിങ്ങള്‍ ഇതു അറിയേണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു എന്‍റെ പിതാവ് നിവര്‍ത്തിക്കുമെന്ന് വാഗ്ദത്തം ചെയ്തതുപോലെ, ഞാന്‍ നിങ്ങള്‍ക്കുവേണ്ടി പരിശുദ്ധാത്മാവിനെ അയക്കും. എന്നാല്‍ പരിശുദ്ധാത്മാവിന്‍റെ ശക്തിയാല്‍ ദൈവം നിങ്ങളെ നിറക്കുന്നതുവരെ തീര്‍ച്ചയായും ഈ പട്ടണത്തില്‍ താമസിക്കേണം."
\s5
\v 50 അവര്‍ ബഥനി എന്ന ഗ്രാമത്തിന്‍റെ അടുത്ത് എത്തുന്നതുവരെ യേശു അവരെ പട്ടണത്തിനു പുറത്തേക്ക് നയിച്ചു. അവിടെ അവന്‍ കരങ്ങള്‍ ഉയര്‍ത്തി അവരെ അനുഗ്രഹിച്ചു.
\v 51 അവന്‍ അതു ചെയ്തുകൊണ്ടിരിക്കുമ്പോള്‍ അവന്‍ അവരെ വിട്ട് സ്വര്‍ഗ്ഗത്തിലേക്ക് കയറിപ്പോയി.
\s5
\v 52 അവര്‍ അവനെ ആരാധിച്ചശേഷം, അവര്‍ വളരെ സന്തോഷത്തോടെ യെരുശലേമിലേക്ക് മടങ്ങി വന്നു.
\v 53 എല്ലാ ദിവസവും അവര്‍ ദൈവാലയ പ്രാകാരത്തില്‍ പോകുകയും, വളരെ നേരം ദൈവത്തെ മഹത്വപ്പെടുത്തുകയും ചെയ്തു.