STR_ml_iev/42-MRK.usfm

1004 lines
335 KiB
Plaintext

\id MRK - Indian Easy Version (IEV) Malayalam
\ide UTF-8
\h മർക്കൊസ് എഴുതിയ സുവിശേഷം
\toc1 മർക്കൊസ് എഴുതിയ സുവിശേഷം
\toc2 മർക്കൊസ് എഴുതിയ സുവിശേഷം
\toc3 mrk
\mt1 മർക്കൊസ് എഴുതിയ സുവിശേഷം
\s5
\c 1
\p
\v 1 ദൈവ പുത്രനായ യേശുമശിഹായെക്കുറിച്ചുള്ള സുവിശേഷത്തിന്‍റെ ആരംഭമാകുന്നു ഇത്.
\v 2 വളരെ നാളുകള്‍ക്കു മുമ്പു പ്രവാചകനായ യെശയ്യാവു പറഞ്ഞതുപോലെ തന്നെ അത് ആരംഭിച്ചു, “നോക്കൂ, ഞാൻ എന്‍റെ ദൂതനെ നിനക്കു മുമ്പായി അയയ്ക്കുന്നു. നീ വരുമ്പോൾ അവന്‍ ആളുകളെ ഒരുക്കും.
\v 3 വിജനമായ സ്ഥലത്ത് അവനെ കേള്‍ക്കുന്നവരോടു വിളിച്ചു പറഞ്ഞത്, 'കര്‍ത്താവിനെ സ്വീകരിക്കേണ്ടതിനു നിങ്ങളെതന്നെ സ്വയം ഒരുക്കുവീന്‍. അവന്‍റെ വരവിനായി എല്ലാം ക്രമീകരിക്കുക.'
\s5
\v 4 യെശയ്യാവ് എഴുതിയ സന്ദേശവാഹകന്‍ യോഹന്നാന്‍ ആയിരുന്നു. ആളുകള്‍ അവനെ "സ്നാപകന്‍" എന്നു വിളിച്ചു. യോര്‍ദ്ദാന്‍ നദിയുടെ അടുത്തുള്ള വിജനമായ സ്ഥലങ്ങളില്‍ ആയിരുന്നു യോഹന്നാന്‍. അവന്‍ ജനങ്ങളെ സ്നാനപ്പെടുത്തി അവരോടു പറഞ്ഞത്, "നിങ്ങള്‍ പാപം ചെയ്തതുകൊണ്ടു പശ്ചാത്തപിച്ചു, ദൈവം നിങ്ങളോടു ക്ഷമിക്കേണ്ടതിന് അതു നിർത്താൻ തീരുമാനിക്കുക. അപ്പോൾ ഞാന്‍ നിങ്ങളെ സ്നാനപ്പെടുത്തും."
\v 5 യഹൂദ ജില്ലയില്‍നിന്നും യെരുശലേം പട്ടണത്തില്‍നിന്നും വലിയ ജനക്കൂട്ടം യോഹന്നാന്‍റെ പ്രസംഗം കേള്‍ക്കുവാന്‍ മരുഭൂമിയിലേക്കു പുറപ്പെട്ടു. അവനെ കേട്ടവരിൽ പലരും പാപം ചെയ്തുവെന്ന് ഏറ്റുപറഞ്ഞു. പിന്നീടു യോഹന്നാൻ അവരെ യോർദ്ദാൻ നദിയിൽ സ്നാനം കഴിപ്പിച്ചു.
\v 6 യോഹന്നാന്‍ ഒട്ടകരോമം കൊണ്ടുണ്ടാക്കിയ പരുക്കനായ വസ്ത്രങ്ങളും അവന്‍റെ അരയ്ക്കു ചുറ്റും തോല്‍വാറും ധരിച്ചു. അവന്‍ ആ വിജനമായ സ്ഥലത്തു കണ്ടെത്തിയ തേനും വെട്ടുക്കിളിയും ഭക്ഷിച്ചു.
\s5
\v 7 "അധികം താമസിക്കാതെ മഹാനായിരിക്കുന്ന ഒരുവന്‍ വരും. അവനോടു താരതമ്യപ്പെടുത്തിയാല്‍ ഞാന്‍ ഒന്നുമല്ല. കുനിഞ്ഞ് അവന്‍റെ ചെരുപ്പ് അഴിപ്പാന്‍പോലും ഞാന്‍ യോഗ്യനല്ല എന്ന് അവന്‍ പ്രസംഗിച്ചു.
\v 8 ഞാന്‍ നിങ്ങളെ വെള്ളം കൊണ്ടു സ്നാനപ്പെടുത്തി, എന്നാല്‍ അവന്‍ നിങ്ങളെ പരിശുദ്ധാത്മാവു കൊണ്ടു സ്നാനപ്പെടുത്തും."
\s5
\v 9 യോഹന്നാന്‍ പ്രസംഗിച്ചുകൊണ്ടിരുന്ന സമയത്തു, യേശു ഗലീല ജില്ലയിലെ ഒരു പട്ടണമായ നസറെത്തില്‍ നിന്നു വന്നു. യോഹന്നാന്‍ പ്രസംഗിച്ചുകൊണ്ടിരുന്ന സ്ഥലത്തേക്ക് അവന്‍ പോയി, യോഹന്നാന്‍ അവനെ യോര്‍ദ്ദാന്‍ നദിയില്‍ സ്നാനപ്പെടുത്തി.
\v 10 യേശു വെള്ളത്തില്‍ നിന്നു കയറി വന്നതിനു ശേഷം പെട്ടെന്നു, സ്വര്‍ഗ്ഗം തുറന്നിരിക്കുന്നതും ദൈവത്തിന്‍റെ ആത്മാവ് അവനിലേക്ക്‌ ഇറങ്ങിവരികയും ചെയ്തുവെന്ന് അവര്‍ കണ്ടു. ദൈവാത്മാവ് പ്രാവ് പോലെ താഴേക്കു വന്നു.
\v 11 സ്വര്‍ഗ്ഗത്തില്‍ നിന്നു ദൈവം സംസാരിച്ചു പറഞ്ഞതു, "വാത്സല്യത്തോടെ സ്നേഹിക്കുന്ന എന്‍റെ പുത്രനാണ് നീ. ഞാന്‍ നിന്നില്‍ പ്രസാദിച്ചിരിക്കുന്നു."
\s5
\v 12 പിന്നീട് യേശുവിനെ, ദൈവത്തിന്‍റെ ആത്മാവു വിജനമായ സ്ഥലത്തേക്ക് അയച്ചു.
\v 13 അവന്‍ നാല്പതു ദിവസം അവിടെയുണ്ടായിരുന്നു. ആ സമയങ്ങളില്‍, സാത്താന്‍ അവനെ പരീക്ഷിക്കുകയായിരുന്നു. ആ സ്ഥലത്തു കാട്ടുമൃഗങ്ങളുണ്ടായിരുന്നു, ദൂതന്മാര്‍ അവനെ പരിപാലിച്ചു.
\s5
\v 14 പിന്നീടു ഭരണാധികാരിയായ ഹെരോദാവു യോഹന്നാനെ കാരാഗൃഹത്തിലിട്ടശേഷം, യേശു ഗലീല ജില്ലയിലേക്കു പോയി. ഗലീലയില്‍, അവന്‍ ദൈവത്തിന്‍റെ സുവിശേഷം പ്രസംഗിച്ചുകൊണ്ടിരുന്നു.
\v 15 അവന്‍ പറഞ്ഞതെന്തെന്നാല്‍, "സമയത്തിന്‍റെ അവസാനം വന്നിരിക്കുന്നു. ദൈവം രാജാവാണെന്ന് അവന്‍ വേഗത്തില്‍ കാണിക്കും. ദൈവം നിങ്ങളോടു ക്ഷമിക്കേണ്ടതിനു പാപം ചെയ്തു എന്നു പശ്ചാത്തപിക്കുകയും, അതു നിര്‍ത്തുവാന്‍ തീരുമാനിക്കുകയും ചെയ്യ്തു, അതുകൊണ്ടു ദൈവം നിങ്ങളോടു ക്ഷമിക്കും. സുവിശേഷത്തില്‍ വിശ്വസിക്കുക."
\s5
\v 16 ഒരു ദിവസം, യേശു ഗലീല തടാകത്തിന്‍റെ അരികിലൂടെ നടക്കുമ്പോള്‍, ശിമോനേയും അവന്‍റെ സഹോദരനായ അന്ത്രെയാസിനേയും കണ്ടു. അവര്‍ അവരുടെ വലകള്‍ കടലില്‍ വീശിക്കൊണ്ടിരുന്നു. മീന്‍ പിടിച്ചും വിറ്റുംകൊണ്ട് അവര്‍ പണം സമ്പാദിച്ചു.
\v 17 തുടര്‍ന്നു യേശു അവരോടു പറഞ്ഞത്, "എന്‍റെ കൂടെ വന്നാല്‍ നിങ്ങള്‍ മീന്‍ പിടിക്കുന്നതുപോലെ ആളുകളെ കൂട്ടി ചേര്‍ക്കുന്നത് എങ്ങനെയെന്നു ഞാന്‍ നിങ്ങളെ പഠിപ്പിക്കാം."
\v 18 പെട്ടെന്ന് അവര്‍ അവരുടെ മീന്‍പിടിത്തം വലയോടുകൂടെ വിട്ട് അവനോടുകൂടെ പോയി.
\s5
\v 19 അവന്‍ അല്പം മുന്‍പോട്ടു പോയ ശേഷം, മറ്റു രണ്ടു മനുഷ്യരായ യാക്കോബും അവന്‍റെ സഹോദരനായ യോഹന്നാനേയും യേശു കണ്ടു. അവര്‍ സെബദി എന്നു പേരുള്ള ഒരു മനുഷ്യന്‍റെ പുത്രന്മാര്‍ ആയിരുന്നു. അവര്‍ എല്ലാവരും പടകില്‍ മത്സ്യബന്ധന വലകള്‍ നന്നാക്കുകയായിരുന്നു.
\v 20 യേശു അവരെ കണ്ട ഉടനെ, അവനോടുകൂടെ വരുവാന്‍ അവന്‍ അവരോടു പറഞ്ഞു. അവര്‍ പടകില്‍ ഉണ്ടായിരുന്ന പിതാവിനേയും കൂലിക്കാരെയും വിട്ടു, യേശുവിനോടു കൂടെ പോയി.
\s5
\v 21 യേശുവും തന്‍റെ ശിഷ്യന്മാരും കഫര്‍ന്നഹൂം എന്നു വിളിച്ചിരുന്ന സമീപത്തുള്ള ഒരു പട്ടണത്തിലേക്കു പോയി. യഹൂദന്മാരുടെ അടുത്ത വിശ്രമ ദിവസം, അവന്‍ യഹൂദന്മാരുടെ പ്രസംഗസ്ഥലത്തു പോയി അവിടെ ഒന്നിച്ചുകൂടിയിരുന്ന ആളുകളെ പഠിപ്പിക്കുവാനാരംഭിച്ചു.
\v 22 അവന്‍ പഠിപ്പിച്ച രീതികളില്‍ അവര്‍ അത്ഭുതപ്പെട്ടു. അവന് അറിയാവുന്നത് അവൻതന്നെ അറിയുന്നവയെ ആശ്രയിച്ച് ഒരു ഗുരുവിനെപ്പോലെ അവന്‍ പഠിപ്പിച്ചു. മറ്റാളുകള്‍ വത്യസ്തമായ കാര്യങ്ങള്‍ ആവര്‍ത്തിച്ചു പഠിപ്പിക്കുകയും യഹൂദ നിയമങ്ങള്‍ പഠിപ്പിക്കുകയും ചെയ്തതുപോലെ അവന്‍ പഠിപ്പിച്ചില്ല.
\s5
\v 23 യേശു പഠിപ്പിച്ച യഹൂദന്മാരുടെ പ്രസംഗ സ്ഥലത്ത്, അശുദ്ധാത്മാവിനാല്‍ നിയന്ത്രിക്കപ്പെട്ട ഒരു മനുഷ്യനുണ്ടായിരുന്നു. അശുദ്ധാത്മാവു ബാധിച്ച മനുഷ്യന്‍ വിളിച്ചുപറയുവാൻ തുടങ്ങി,
\v 24 "നസറെത്തില്‍ നിന്നുള്ള യേശുവേ! അശുദ്ധാത്മാക്കളായ ഞങ്ങള്‍ക്കു നിന്നോട് ഒന്നും ചെയ്യുവാനില്ല! നീ ഞങ്ങളെ നശിപ്പിക്കുവാന്‍ വന്നുവോ? നീ ആരാണെന്ന് എനിക്കറിയാം. നീ ദൈവത്തില്‍ നിന്നുള്ള പരിശുദ്ധാനാകുന്നു!"
\v 25 യേശു അശുദ്ധാത്മാവിനെ ശാസിച്ചു, പറഞ്ഞത്, "ശാന്തമാകുകയും ഇവനില്‍ നിന്നു പുറത്തുവരികയും ചെയ്യുക!"
\v 26 അശുദ്ധാത്മാവ് ആ മനുഷ്യനെ ഉഗ്രമായി കുലുക്കി. അവന്‍ ഉച്ചത്തില്‍ നിലവിളിച്ചു, പിന്നീട് അവന്‍ ആ മനുഷ്യനില്‍ നിന്നു പുറത്തു വന്ന് അവനെ വിട്ടുപോയി.
\s5
\v 27 അവിടെയുണ്ടായിരുന്ന എല്ലാവരും അത്ഭുതപ്പെട്ടു. അതിന്‍റെ ഫലമായി, അവര്‍ ഇതു പരസ്പരം ചര്‍ച്ച ചെയ്തു, പറഞ്ഞത്, "ഇത് അത്ഭുതപ്പെടുത്തുന്നതാകുന്നു! അവന്‍ പഠിപ്പിക്കുന്നതു പുതിയതും അധികാരത്തോടും മാത്രമല്ല, അവന്‍ അശുദ്ധാത്മാക്കളോടു കല്പിക്കുകയും അവര്‍ അവനെ അനുസരിക്കുകയും ചെയ്യുന്നു!"
\v 28 യേശു ചെയ്തതിനെപ്പറ്റി ആളുകള്‍ ഗലീല ജില്ലയിലുടനീളം മറ്റനേകരോടു വളരെ വേഗം പറഞ്ഞു.
\s5
\v 29 അവര്‍ യഹൂദന്മാരുടെ പ്രസംഗ സ്ഥലം വിട്ട ശേഷം, യേശു, യാക്കോബിന്‍റെയും യോഹന്നാന്‍റെയും കൂടെ ശിമോന്‍റെയും അന്ത്രെയാസിന്‍റെയും വീട്ടിലേക്കു നേരെ പോയി.
\v 30 ശിമോന്‍റെ അമ്മാവിയമ്മ പനി ബാധിച്ചതിനെത്തുടര്‍ന്നു കിടക്കയില്‍ ആയിരുന്നു. ആരോ അവളുടെ രോഗത്തെക്കുറിച്ചു യേശുവിനോടു പറഞ്ഞു.
\v 31 യേശു അവളുടെ അടുക്കല്‍ ചെന്നു, കരങ്ങള്‍കൊണ്ട് അവളെ പിടിച്ച് എഴുന്നേല്‍പ്പിക്കാന്‍ സഹായിച്ചു. പെട്ടെന്ന് അവള്‍ പനിയില്‍നിന്നു സുഖം പ്രാപിച്ച് അവരെ ശുശ്രൂഷിക്കുവാന്‍ തുടങ്ങി.
\s5
\v 32 അന്നു വൈകുന്നേരം, സൂര്യന്‍ അസ്തമിച്ചശേഷം, ചില ആളുകള്‍ രോഗികളായിരുന്ന മറ്റനേകം ആളുകളെയും അശുദ്ധാത്മാക്കള്‍ നിയന്ത്രിച്ചവരേയും യേശുവിന്‍റെ അടുക്കല്‍ കൊണ്ടുവന്നു.
\v 33 പട്ടണത്തില്‍ താമസിച്ചിരുന്ന എല്ലാവരും ശീമോന്‍റെ ഭവനത്തിന്‍റെ വാതില്ക്കല്‍ ഒരുമിച്ചുകൂടി.
\v 34 വിവിധതരം വ്യാധികളാല്‍ രോഗികളായിരുന്നവരെ യേശു സൗഖ്യമാക്കുകയും അനേകം അശുദ്ധാത്മാക്കളെ ശക്തി പ്രയോഗിച്ചു പുറത്താക്കുകയും ചെയ്തു. അവന്‍ ദൈവത്തില്‍ നിന്നുള്ള പരിശുദ്ധാനാകുന്നുവെന്ന് അവര്‍ അറിഞ്ഞിരുന്നതുകൊണ്ട് അവനെക്കുറിച്ച് ആളുകളോടു പറയുവാന്‍ അവന്‍ അശുദ്ധാത്മാക്കളെ അനുവദിച്ചില്ല.
\s5
\v 35 യേശു പിറ്റേ ദിവസം അതിരാവിലെ ഇരുട്ടുള്ളപ്പോള്‍ തന്നെ എഴുന്നേറ്റു. പ്രാര്‍ത്ഥിക്കേണ്ടതിന് അവന്‍ ഭവനം വിട്ട് ആളുകള്‍ ഇല്ലാത്ത ഒരു സ്ഥലത്തേക്കു പോയി.
\v 36 ശീമോനും അവന്‍റെ കൂട്ടരും അവനെ അന്വേഷിച്ചു.
\v 37 അവര്‍ അവനെ കണ്ടെത്തിയപ്പോള്‍ അവര്‍ പറഞ്ഞത്, "പട്ടണത്തിലുള്ള എല്ലാവരും നിന്നെ അന്വേഷിക്കുന്നു."
\s5
\v 38 അവന്‍ അവരോടു പറഞ്ഞത്, "അടുത്ത പട്ടണങ്ങളിലും പ്രസംഗിക്കുവാന്‍ കഴിയേണ്ടതിനു നമുക്കുഅവിടേക്കു പോകേണ്ട ആവശ്യം ഉണ്ട്. ഇതിനുവേണ്ടിയാണു ഞാന്‍ ഇവിടെ വന്നത്."
\v 39 അവര്‍ ഗലീല ജില്ലയിലുടനീളം പോയി. അവര്‍ പോകുമ്പോള്‍, യേശു യഹൂദന്മാരുടെ പ്രസംഗസ്ഥലത്തു പ്രസംഗിക്കുകയും ശക്തി ഉപയോഗിച്ച് അശുദ്ധാത്മാക്കളെ പുറത്താക്കുകയും ചെയ്തു.
\s5
\v 40 ഒരു ദിവസം കുഷ്ഠം എന്നു വിളിച്ചിരുന്ന ത്വക്കുരോഗമുള്ള ഒരു മനുഷ്യന്‍ യേശുവിന്‍റെ അടുക്കല്‍ വന്നു. അവന്‍ യേശുവിന്‍റെ മുമ്പില്‍ മുട്ടുകുത്തി അവനോട് അപേക്ഷിച്ചു പറഞ്ഞത്, "ദയവായി എന്നെ സൗഖ്യമാക്കേണമേ എന്തുകൊണ്ടെന്നാല്‍ നിനക്ക് ഇഷ്ടമുണ്ടെങ്കില്‍ എന്നെ സൗഖ്യമാക്കുവാന്‍ കഴിയും!"
\v 41 യേശുവിന് അവനോടു കനിവു തോന്നി. അവന്‍ കൈ നീട്ടി അവനെ തൊട്ടു. പിന്നീട് അവന്‍ അവനോടു പറഞ്ഞു, എനിക്കു നിന്നെ സൗഖ്യമാക്കുവാന്‍ മനസ്സുണ്ട്, സൗഖ്യമാകുക!"
\v 42 ഉടന്‍ ആ മനുഷ്യന്‍ സൗഖ്യം പ്രാപിച്ചു! അവൻ പിന്നീടൊരിക്കലും കുഷ്ഠ രോഗിയായിരുന്നില്ല!
\s5
\v 43 അവനെ അയക്കുന്നതിനിടയില്‍ യേശു ആ മനുഷ്യന് ഒരു മുന്നറിയിപ്പു നല്‍കി.
\v 44 അവന്‍ പറഞ്ഞു, "ഇപ്പോള്‍ സംഭവിച്ചതിനെക്കുറിച്ച് ആരോടും പറയരുതു പകരം, പുരോഹിതന്‍റെ അടുക്കല്‍ പോകുകയും നിന്നെത്തന്നെ അവനു കാണിക്കുകയും അതിനാല്‍ അവന്‍ നിന്നെ പരിശോധിക്കുകയും നിനക്കൊരിക്കലും കുഷ്ഠമില്ലായെന്നു കാണുകയും ചെയ്യും. മോശയുടെ കല്പന പ്രകാരം കുഷ്ഠരോഗത്തില്‍നിന്നു ദൈവം സൗഖ്യമാക്കിയ ആളുകള്‍ യാഗം കഴിക്കുകയും ചെയ്യണം. നിനക്കു കുഷ്ഠമില്ലായെന്നു സമൂഹത്തിന് ഇതൊരു സാക്ഷ്യമാകും."
\s5
\v 45 ആ മനുഷ്യന്‍ യേശുവിന്‍റെ നിര്‍ദേശം അനുസരിച്ചില്ല. യേശു എങ്ങനെയാണ് അവനെ സൗഖ്യമാക്കിയതെന്ന് അനേകം ആളുകളോടു പറയാന്‍ ആരംഭിച്ചു. അതിന്‍റെ ഫലമായി, അവനു ചുറ്റും ജനങ്ങള്‍ കൂടുന്നതുകൊണ്ടു യേശുവിനു പരസ്യമായി പട്ടണങ്ങളിലേക്കു പ്രവേശിക്കുവാന്‍ കഴിഞ്ഞില്ല. പകരം, പട്ടണങ്ങള്‍ക്കു പുറത്ത് ആരും താമസിക്കാത്ത സ്ഥലങ്ങളില്‍ അവന്‍ താമസിച്ചു. എന്നാല്‍ നാനാഭാഗത്തുനിന്നും നിന്നും ആളുകള്‍ അവന്‍റെ അടുക്കല്‍ വന്നുകൊണ്ടിരുന്നു.
\s5
\c 2
\p
\v 1 ചില ദിവസങ്ങള്‍ കഴിഞ്ഞശേഷം, യേശു കഫര്‍ന്നഹൂം പട്ടണത്തിലേക്കു മടങ്ങിവന്നു. അവന്‍ മടങ്ങിവന്നു ഭവനത്തിലുണ്ടെന്നുള്ള വാര്‍ത്ത ആളുകള്‍ മറ്റുള്ളവരോട് അറിയിച്ചു.
\v 2 താമസിയാതെ ധാരാളം ആളുകൾ യേശു താമസിച്ചിരുന്ന സ്ഥലത്തു തടിച്ചുകൂടി. വാതില്ക്കല്‍ പോലും നില്‍ക്കുവാന്‍ സ്ഥലമില്ലാതെവണ്ണം ജനങ്ങളെക്കൊണ്ട് ആ വീടു നിറഞ്ഞിരുന്നു. യേശു ദൈവത്തിന്‍റെ സന്ദേശം അവരോടു സംസാരിച്ചു.
\s5
\v 3 ചില ആളുകള്‍ ചേര്‍ന്നു പക്ഷവാതക്കാരനായ ഒരു മനുഷ്യനെ ഭവനത്തില്‍ യേശുവിന്‍റെ അടുക്കല്‍ കൊണ്ടുവന്നു. നാല് ആളുകള്‍ കിടക്കയോടെ അവനെ ചുമന്നു.
\v 4 കൂടി വന്ന ജനക്കൂട്ടം കാരണം അവര്‍ക്ക് ആ മനുഷ്യനെ യേശുവിന്‍റെ അടുക്കലേക്കു കൊണ്ടുവരുവാന്‍ കഴിഞ്ഞില്ല. ആയതിനാല്‍ അവര്‍ വീടിന്‍റെ മേല്‍ക്കൂരയില്‍ യേശുവിനു മുകളിലുള്ള ഒരു വലിയ വിടവ് ഉണ്ടാക്കി. അവര്‍ പക്ഷവാതക്കാരനായ മനുഷ്യനെ കിടക്കയോടുകൂടി ചുമന്നു വിടവിലൂടെ യേശുവിന്‍റെ മുമ്പിലേക്കു താഴ്ത്തി.
\s5
\v 5 അവനെ സൗഖ്യമാകുവാന്‍ യേശുവിന് കഴിയുമെന്ന് അവര്‍ വിശ്വസിക്കുന്നതായി യേശു മനസ്സിലാക്കിയതിനു ശേഷം, അവന്‍ പക്ഷവാതക്കാരനോടു പറഞ്ഞു, "എന്‍റെ കുഞ്ഞേ ഞാന്‍ നിന്‍റെ പാപങ്ങള്‍ ക്ഷമിച്ചുതന്നിരിക്കുന്നു!"
\v 6 യഹൂദ നിയമങ്ങള്‍ പഠിപ്പിച്ച ചില ആളുകള്‍ അവിടെ ഇരുന്നിരുന്നു. അവര്‍ സ്വയം ചിന്തിക്കാന്‍ ആരംഭിച്ചു,
\v 7 ഇതുപോലെ സംസാരിക്കുവാന്‍ ഈ മനുഷ്യന് എങ്ങനെ സാധിക്കും അവന്‍ അഹങ്കാരിയും അവന്‍ പറയുന്നതു വഴി ദൈവത്തെ അപമാനിക്കുകയും ചെയ്യുന്നു! ഒരു വ്യക്തിക്കും പാപങ്ങളെ ക്ഷമിക്കുവാന്‍ കഴിയുകയില്ല—ദൈവത്തിനു മാത്രമേ കഴിയൂ!"
\s5
\v 8 എന്താണ് അവര്‍ ചിന്തിക്കുന്നതെന്നു യേശു സ്വയം അറിഞ്ഞിട്ട് അവരോടു പറഞ്ഞത്, "എന്തുകൊണ്ടാണ് എനിക്കു പാപങ്ങളെ ക്ഷമിക്കുവാന്‍ അധികാരമില്ലെന്നു നിങ്ങള്‍ ചിന്തിക്കുന്നത്?
\v 9 തളര്‍ന്ന മനുഷ്യനോടു ഞാന്‍ നിന്‍റെ പാപങ്ങള്‍ ക്ഷമിച്ചുതന്നിരിക്കുന്നുവെന്നോ അതോ 'എഴുന്നേറ്റു! നിന്‍റെ കിടക്ക എടുത്തു നടക്ക എന്നു പറയുന്നതോ? ഏതാകുന്നു എളുപ്പം.
\s5
\v 10 മനുഷ്യപുത്രനു ഭൂമിയില്‍ പാപങ്ങളെ ക്ഷമിക്കുവാന്‍ അധികാരമുണ്ടെന്നു ഞാന്‍ നിങ്ങള്‍ക്കു കാണിച്ചുതരാം." പിന്നീട് അവന്‍ തളര്‍ന്ന മനുഷ്യനോട്,
\v 11 "എഴുന്നേല്‍ക്ക! നിന്‍റെ കിടക്ക എടുക്ക! വീട്ടിലേക്കു പോകുക!"
\v 12 അവിടെ ഉണ്ടായിരുന്ന ആളുകള്‍ എല്ലാം നോക്കികൊണ്ടിരിക്കുമ്പോള്‍ ആ മനുഷ്യന്‍ പെട്ടെന്ന് എഴുന്നേറ്റു! കിടക്ക എടുത്ത്, അവന്‍ പോയി, അവര്‍ എല്ലാവരും അത്ഭുതപ്പെട്ടു, ദൈവത്തെ മഹത്വപ്പെടുത്തി പറഞ്ഞത്, ഇപ്പോള്‍ സംഭവിച്ചതുപോലെയുള്ള കാര്യങ്ങള്‍ ഞങ്ങള്‍ മുമ്പ് ഒരിക്കലും കണ്ടിട്ടില്ല!"
\s5
\v 13 യേശു കഫര്‍ന്നഹൂം പട്ടണം വിട്ടു ഗലീല തടാകത്തിന്‍റെ തീരത്തുകൂടി നടന്നു. ജനങ്ങള്‍ അവന്‍റെ അടുക്കല്‍ വരികയും അവന്‍ അവരെ പഠിപ്പിക്കുകയും ചെയ്തു.
\v 14 അവന്‍ നടന്നു പോകുമ്പോള്‍, ലേവി എന്നു പേരുള്ള ഒരു മനുഷ്യനെ കണ്ടു, അവന്‍റെ പിതാവിന്‍റെ പേര് അല്‍ഫായി. അവന്‍ കരം പിരിക്കുന്ന ഇടത്ത് ഇരിക്കുകയായിരുന്നു. യേശു അവനോടു പറഞ്ഞു, "എന്നോടുകൂടെ വന്ന് എന്‍റെ ശിഷ്യനാകുക." അവന്‍ എഴുന്നേറ്റു യേശുവിന്‍റെ കൂടെ പോയി.
\s5
\v 15 പിന്നീട്, യേശു ലേവിയുടെ വീട്ടില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു. അനേകം നികുതി പിരിവുകാരായ ആളുകളും പാപികള്‍ എന്നു മതനേതാക്കന്മാര്‍ പരിഗണിക്കുന്ന മറ്റാളുകളും യേശുവിന്‍റെയും അവന്‍റെ ശിഷ്യന്മാരുടേയും കൂടെ ഭക്ഷിക്കുകയായിരുന്നു. ഇതുപോലെയുള്ള അനേകമാളുകള്‍ യേശുവിന്‍റെ കൂടെ എല്ലായിടത്തും പോകുമായിരുന്നു.
\v 16 യഹൂദന്മാരുടെ നിയമങ്ങള്‍ പഠിപ്പിക്കുന്നവരും പരീശന്മാരും യേശു പാപികളുടേയും നികുതി പിരിവുകാരുടെയും കൂടെ ഭക്ഷണം കഴിക്കുന്നതു കണ്ടു. അവര്‍ യേശുവിന്‍റെ ശിഷ്യന്മാരോടു ചോദിച്ചു, എന്തുകൊണ്ടാണ് "അവന്‍ പാപികളോടും നികുതിപിരിവുകാരോടുംകൂടെ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്നത്?"
\s5
\v 17 അവര്‍ ചോദിച്ചതു യേശു കേട്ടശേഷം, അവന്‍ യഹൂദ നിയമങ്ങള്‍ പഠിപ്പിക്കുന്ന ആളുകളോടു പറഞ്ഞു, "ആരോഗ്യമുള്ളവര്‍ക്കു വൈദ്യന്‍റെ ആവശ്യം ഇല്ല. പകരം, രോഗികള്‍ക്കു വൈദ്യനെ ആവശ്യമുണ്ട്. എന്‍റെ അടുക്കല്‍ വരുവാന്‍ നീതിമാന്മാരെന്നു ചിന്തിക്കുന്നവരെ ക്ഷണിപ്പാനല്ല ഞാന്‍ വന്നിരിക്കുന്നത്, എന്നാല്‍ പാപം ചെയ്യ്ത് എന്ന് അറിയാവുന്നവര്‍ക്കു വേണ്ടിയത്രേ."
\s5
\v 18 ഈ സമയത്താണ് സ്നാപകയോഹന്നാന്‍റെയും പരീശന്മാരുടെ കൂട്ടത്തിലുള്ള ചില ആളുകളും അവര്‍ സാധാരണയായി ചെയ്തതുപോലെ ആഹാരം വര്‍ജ്ജിച്ചു. ചില ആളുകള്‍ യേശുവിന്‍റെ അടുക്കല്‍ വന്ന് അവനോടു ചോദിച്ചു, "യോഹന്നാന്‍റെ ശിഷ്യന്മാരും പരീശന്മാരും പലപ്പോഴും ആഹാരം വര്‍ജ്ജിക്കുന്നു. എന്തുകൊണ്ടാണ് നിന്‍റെ ശിഷ്യന്മാര്‍ ആഹാരം വര്‍ജ്ജിക്കാത്തത്?"
\v 19 യേശു അവരോടു പറഞ്ഞത്, ഒരു മനുഷ്യന്‍ ഒരു സ്ത്രീയെ വിവാഹം കഴിക്കുമ്പോള്‍, അവന്‍റെ സ്നേഹിതന്മാര്‍ അവന്‍ കൂടെയുള്ളതുകൊണ്ട് ആഹാരം വര്‍ജ്ജിക്കേണ്ട ആവശ്യം ഇല്ല. വിവാഹ സമയം മണവാളനോടു കൂടെ വിരുന്നിന്‍റെയും ആഘോഷത്തിന്‍റെയും സമയമാണ്. വിശിഷ്യ മണവാളന്‍ അവരോടു കൂടെയുള്ളപ്പോള്‍ ആഹാരം വര്‍ജ്ജിക്കേണ്ട സമയം അല്ല.
\s5
\v 20 എന്നാൽ ഒരു ദിവസം മണവാളന്‍ അവരിൽനിന്നു വിട്ടു പിരിയേണ്ടിവരും. ആ ദിവസങ്ങളിൽ അവർ ആഹാരം ഉപേക്ഷിക്കും."
\v 21 യേശു അവരോടു പറയുന്നതു തുടര്‍ന്നു, "ആളുകൾ ഒരു വസ്ത്രം കേടു പോക്കാനായി പഴയ വസ്ത്രത്തിൽ നിന്ന് ഒരു തുണി എടുക്കരുത്. അവർ അങ്ങനെ ചെയ്താൽ, ആ വസ്ത്രം കഴുകുമ്പോൾ തുണിത്തുണ്ടു ചുരുങ്ങുകയും പുതിയതായി തുന്നിയതായ തുണി പഴയ തുണിയേക്കാള്‍ കൂടുതൽ‌ കീറുകയും ചെയ്യും. അതിന്‍റെ ഫലമായി ദ്വാരം കൂടുതൽ‌ വലുതായിത്തീരും!
\s5
\v 22 അതുപോലെ, ആളുകൾ പുതിയ വീഞ്ഞു മൃഗങ്ങളുടെ പഴയ തുകല്‍ സഞ്ചികളില്‍ സൂക്ഷിക്കുന്നില്ല. അവർ അങ്ങനെ ചെയ്യുകയാണെങ്കിൽ, പുതിയ വീഞ്ഞു തുകല്‍ സഞ്ചികളെ പൊട്ടിക്കും, കാരണം വീഞ്ഞു പുളിച്ചു വികസിക്കുമ്പോൾ പഴയ തുകല്‍ സഞ്ചി വികസിക്കില്ല. തൽഫലമായി വീഞ്ഞും തുകല്‍ സഞ്ചികളും നശിക്കും! മറിച്ച്, ആളുകൾ പുതിയ വീഞ്ഞു പുതിയ തുകല്‍ സഞ്ചികളിൽ സൂക്ഷിക്കും!"
\s5
\v 23 യഹൂദന്മാരുടെ ഒരു വിശ്രമദിവസത്തില്‍, യേശു തന്‍റെ ശിഷ്യന്മാരോടുകൂടെ വിളഭൂമിയിലൂടെ പോകുകയായിരുന്നു, ശിഷ്യന്മാര്‍ ധാന്യത്തിന്‍റെ കതിരുകള്‍ പറിച്ചു.
\v 24 അവര്‍ ചെയ്യുന്നതു ചില പരീശന്മാര്‍ കണ്ടിട്ടു യേശുവിനോടു പറഞ്ഞതു, "നോക്കുക! വിശ്രമ ദിവസത്തെ സംബന്ധിച്ചുള്ള യഹൂദന്മാരുടെ നിയമം അവര്‍ ലംഘിക്കുന്നു. അവര്‍ എന്തുകൊണ്ടാണ് അതു ചെയ്യുന്നത്?"
\s5
\v 25 യേശു അവരോടു പറഞ്ഞു, "ദാവീദു രാജാവിനും അവന്‍റെ കൂടെയുള്ളവര്‍ക്കും വിശന്നതിനെ സംബന്ധിച്ചു നിങ്ങള്‍ തിരുവെഴുത്തുകളില്‍ വായിച്ചിട്ടില്ലയോ?
\v 26 ദാവീദു രാജാവു ദൈവഭവനത്തില്‍ പ്രവേശിച്ച് അപ്പം ചോദിച്ച സമയത്ത് അബ്യാത്ഥാര്‍ മഹാപുരോഹിതന്‍ ആയിരുന്നു ആ സമയത്ത്. ദൈവത്തിനു മുമ്പില്‍ വച്ചിരുന്ന അപ്പം മഹാപുരോഹിതന്‍ അവനു നല്‍കി. നിയമമനുസരിച്ചു പുരോഹിതന്മാര്‍ക്കു മാത്രമേ ആ അപ്പം കഴിക്കാന്‍ പാടുള്ളായിരുന്നു! എന്നാല്‍ ദാവീദ് അവയില്‍ അല്പം ഭക്ഷിച്ചു. പിന്നീട് അവന്‍ അവയില്‍ അല്പം കൂടെയുള്ളവര്‍ക്കും നല്‍കി."
\s5
\v 27 പിന്നെയും യേശു അവരോടു പറഞ്ഞത്, "വിശ്രമദിവസം സ്ഥാപിക്കപ്പെട്ടതു ജനങ്ങളുടെ ആവശ്യത്തിനുവേണ്ടിയാണ്! യഹൂദന്‍മാരുടെ വിശ്രമദിവസത്തിന്‍റെ വ്യവസ്ഥകള്‍ പാലിക്കുവാനായി ജനത്തെ സൃഷ്ടിച്ചതല്ല!
\v 28 ആയതിനാല്‍, മനുഷ്യപുത്രന്‍ വിശ്രമദിവസത്തിനും കര്‍ത്താവാകുന്നു എന്നു മനസ്സിലാക്കുക!"
\s5
\c 3
\p
\v 1 യഹൂദന്മാരുടെ മറ്റൊരു വിശ്രമദിവസത്തില്‍ യേശു പിന്നെയും യഹൂദന്മാരുടെ പ്രസംഗസ്ഥലത്തു പോയി. വരണ്ട കൈയ്യുള്ള ഒരു മനുഷ്യന്‍ അവിടെ ഉണ്ടായിരുന്നു.
\v 2 വിശ്രമദിവസത്തില്‍ അവന്‍ ആ മനുഷ്യനെ സൗഖ്യമാക്കുമോ എന്നു കാണേണ്ടതിനു ചില പരീശന്മാര്‍ അവനെ ശ്രദ്ധയോടെ നോക്കിക്കൊണ്ടിരുന്നു; തെറ്റായി എന്തെങ്കിലും ചെയ്തു അവനെ കുറ്റം ചുമത്തേണ്ടതിനു അവര്‍ ആഗ്രഹിച്ചു.
\s5
\v 3 യേശു ആ വരണ്ട കൈയുള്ള മനുഷ്യനോടു പറഞ്ഞത്, "എല്ലാവരുടേയും മുമ്പില്‍ ഇവിടെ നില്‍ക്കുക!" ആ മനുഷ്യന്‍ എഴുന്നേറ്റുനിന്നു.
\v 4 പിന്നെ യേശു ജനങ്ങളോടു പറഞ്ഞതു, "ദൈവം മോശക്കു നല്‍കിയ നിയമങ്ങളില്‍ നന്മ ചെയ്യുവാനാണോ അതോ മറ്റുള്ളവര്‍ക്കു തിന്മ ചെയ്യുവാനാണോ ആളുകളെ അനുവദിച്ചത്? വിശ്രമദിവസത്തില്‍ ഒരു വ്യക്തിയുടെ ജീവന്‍ രക്ഷിക്കനാണോ അതോ ആ വ്യക്തിക്കു സഹായം നിരസിച്ചു മരണത്തിന് അനുവദിക്കാനാണോ നമ്മുടെ നിയമങ്ങള്‍ അനുവദിക്കുന്നത്?" എന്നാല്‍ അവര്‍ മറുപടി പറഞ്ഞില്ല.
\s5
\v 5 അവന്‍ കോപത്തോടെ അവരെ ചുറ്റും നോക്കി. ആ മനുഷ്യനെ സഹായിക്കുവാന്‍ മനസ്സില്ലാതിരിക്കുന്നതു കണ്ടപ്പോള്‍ അവന്‍ വളരെ നിരാശനായി. ആയതിനാല്‍ അവന്‍ ആ മനുഷ്യനോടു പറഞ്ഞത്, "നിന്‍റെ കൈ നീട്ടുക!" ആ മനുഷ്യന്‍ തന്‍റെ വരണ്ട കൈ നീട്ടിയപ്പോള്‍ പൂര്‍ണമായി സൗഖ്യം പ്രാപിച്ചു!
\v 6 പിന്നീടു പരീശന്മാര്‍ പ്രസംഗസ്ഥലം വിട്ടുപോയി. അവര്‍ വളരെ പെട്ടെന്നു ഗലീല ജില്ല ഭരിച്ച ഹെരോദ് അന്തിപ്പാസിനെ അനുകൂലിക്കുന്ന ചില യഹൂദന്മാരുമായി കൂടികാഴ്ച നടത്തി യേശുവിനെ എങ്ങനെ കൊല്ലുവാന്‍ സാധിക്കുമെന്ന് അവര്‍ ഒരുമിച്ചു പദ്ധതി തയ്യാറാക്കി.
\s5
\v 7 യേശുവും തന്‍റെ ശിഷ്യന്മാരും ആ പട്ടണം വിട്ടു ഗലീല തടാകത്തിന്‍റെ അരികിലൂടെ ദൂരെയുള്ള ഒരു സ്ഥലത്തേക്കു പോയി. ഗലീലയില്‍ നിന്നും യഹൂദ ജില്ലയില്‍നിന്നും ഒരു വലിയ കൂട്ടം ആളുകള്‍ അവനെ അനുഗമിച്ചു,
\v 8 യെരുശലേം നഗരത്തില്‍നിന്നും എദോം ജില്ലയില്‍നിന്നും യോര്‍ദ്ദാന്‍ നദിയുടെ കിഴക്കുപ്രദേശങ്ങളില്‍നിന്നും അനേകര്‍ അവന്‍ ചെയ്യുന്നതിനെക്കുറിച്ചു കേട്ടിട്ട് അവന്‍റെ അടുക്കലേക്കു വന്നു.
\s5
\v 9-10 അവന്‍ അനേകം ആളുകളെ സൗഖ്യമാക്കിയതിനാല്‍, അവനെ തൊട്ടെങ്കില്‍ മാത്രമേ അവര്‍ക്കു സൗഖ്യം വരികയുള്ളു എന്നു വിശ്വസിച്ചിരുന്നതുകൊണ്ട് അവനെ തൊടേണ്ടതിനാണു വിവിധ രോഗം ഉള്ളവര്‍ മുന്‍പോട്ടു തള്ളികയറി. ജനങ്ങള്‍ തള്ളിക്കയറിയപ്പോള്‍ തന്നെ ഞെരുക്കാതിരിക്കേണ്ടതിന് ഒരു ചെറു പടകു ലഭിക്കേണ്ടതിനു തന്‍റെ ശിഷ്യന്മാരോടു പറഞ്ഞു.
\s5
\v 11 അശുദ്ധാത്മാക്കള്‍ യേശുവിനെ കാണുമ്പോഴെല്ലാം, അവരെ നിയന്ത്രിച്ചിരുന്നവര്‍ യേശുവിന്‍റെ മുമ്പില്‍ വീണു, "നീ ദൈവപുത്രനെന്നു" വിളിച്ചു പറയും!
\v 12 യേശുവിനെക്കുറിച്ചു മറ്റുള്ളവരോടു പറയാതിരിക്കേണ്ടതിന് അവന്‍ അശുദ്ധാത്മാക്കളോടു വളരെ ശക്തമായി കല്പിച്ചു.
\s5
\v 13 യേശു മലയിലേക്കു കയറിപ്പോയി. താന്‍ ആഗ്രഹിച്ചവരെയൊക്കെ തന്‍റെ കൂടെ പോകുവാന്‍ വിളിച്ചു. അവര്‍ അവനോടുകൂടെ പോയി.
\v 14 അവന്‍ തന്നോടുകൂടെ ഇരിക്കേണ്ടതിനും പ്രസംഗിപ്പാന്‍ അയക്കേണ്ടതിനുമായി പന്ത്രണ്ടു പേരെ നിയമിച്ചു. അയച്ചവരെ അവന്‍ വിളിച്ചു.
\v 15 അവന്‍ അവര്‍ക്ക് ആളുകളില്‍ നിന്ന് അശുദ്ധാത്മാക്കളെ പുറത്താക്കുവാനുള്ള അധികാരവും നല്‍കി.
\v 16 അവന്‍ നിയമിച്ച പന്ത്രണ്ടു പേര്‍ ഇവരായിരുന്നു: ശിമോന്‍ (യേശു അവനു പത്രൊസ് എന്നു പുതിയ പേരു നല്‍കി).
\s5
\v 17 പത്രൊസിനോടുകൂടെ യേശു നിയമിച്ച സെബദിയുടെ മകനായ യാക്കോബും, യാക്കോബിന്‍റെ സഹോദരനായ യോഹന്നാനും, അവരുടെ അത്യുത്സാഹം കണ്ട് ഇടിമക്കള്‍ എന്ന് അവന്‍ അവര്‍ക്കു പുതിയ പേരു നല്‍കി.
\v 18 കൂടാതെ അവന്‍ അന്ത്രെയാസ്, ഫിലിപ്പോസ്, ബര്‍ത്തോലൊമായി, മത്തായി, തോമസ്, അല്ഫായിയുടെ മകനായ മറ്റൊരു യാക്കോബ്; കൂടാതെ തദ്ദയിയേയും എരിവുകാരനായ ശിമോന്‍ എന്നിവരെയും നിയമിച്ചു.
\v 19 ഇസ്കര്യോത്ത യൂദാ (പിന്നീടു യേശുവിനെ ഒറ്റികൊടുത്തു).
\s5
\v 20 യേശുവും അവന്‍റെ ശിഷ്യന്മാരും ഒരു വീട്ടില്‍ പോയി. അവര്‍ക്ക് ഭക്ഷിപ്പാന്‍പോലും സമയം ലഭിക്കാതെ ജനക്കൂട്ടം പിന്നെയും അവര്‍ താമസിക്കുന്നയിടത്തും അവന്‍റെ ചുറ്റും വന്നുകൂടി.
\v 21 അവനു ബുദ്ധിഭ്രമം ഉണ്ടെന്നു ചില ആളുകള്‍ പറയുന്നതു അവന്‍റെ ബന്ധുക്കള്‍ കേട്ടപ്പോള്‍, അവനെ അവരോടുകൂടെ തങ്ങളുടെ ഭവനത്തിലേക്കു കൊണ്ടുപോകേണ്ടതിന് അവര്‍ വന്നു.
\v 22 യഹൂദ നിയമങ്ങള്‍ പഠിപ്പിച്ചിരുന്ന ചില ആളുകള്‍ യെരുശലേം നഗരത്തില്‍ നിന്നു മലയുടെ താഴ്വാരത്തേക്കു വന്നു. യേശു ശക്തി ഉപയോഗിച്ച് ആളുകളില്‍ നിന്നു അശുദ്ധാത്മാക്കളെ പുറത്താക്കുന്നു എന്ന്‍ അവര്‍ കേള്‍ക്കയാല്‍, അവര്‍ ജനങ്ങളോട് അശുദ്ധാത്മാക്കളുടെ തലവനായ ബെയെത്സെബൂലാണ് യേശുവിനെ നിയന്ത്രിക്കുന്നത്, അവനാകുന്നു അശുദ്ധാത്മാക്കളെ ആളുകളില്‍നിന്നു പുറത്താക്കുവാനുള്ള അധികാരവും യേശുവിനു കൊടുത്തത് എന്നു പറഞ്ഞു!"
\s5
\v 23 യേശു ആ ആളുകളെ അവന്‍റെ അടുക്കലേക്കു വിളിച്ചു ഉപമകളാല്‍ അവരോടു പറഞ്ഞത്, സാത്താനു സാത്താനെ പുറത്താക്കുവാന്‍ എങ്ങനെ കഴിയും?
\v 24 ഒരു രാജ്യത്തു താമസിക്കുന്ന ആളുകള്‍ തമ്മില്‍ കലഹിക്കുകയാണെങ്കില്‍ അവരുടെ രാജ്യം ഒരു ഐക്യതയുള്ള രാജ്യം ആയിരിക്കുകയില്ല.
\v 25 ഒരു വീട്ടില്‍ താമസിക്കുന്ന ആളുകള്‍ തമ്മില്‍ കലഹിക്കുകയാണെങ്കില്‍, അവര്‍ക്കു തീര്‍ച്ചയായും ഐക്യതയോടെ ഒരു കുടുംബമായി തുടരാന്‍ കഴിയുകയില്ല.
\s5
\v 26 ഇതുപോലെ സാത്താനും അവന്‍റെ അശുദ്ധാത്മാക്കളും തമ്മില്‍ കലഹിച്ചാല്‍, അവര്‍ ശക്തരായി തുടരേണ്ടതിനു പകരം ശക്തിഹീനര്‍ ആകും.
\v 27 ശക്തനായ മനുഷ്യനെ ആദ്യം പിടിച്ചു കെട്ടിയിട്ടല്ലാതെ ആര്‍ക്കും ശക്തനായ മനുഷ്യന്‍റെ വീട്ടില്‍ കടക്കുവാനോ അവന്‍റെ സമ്പാദ്യങ്ങള്‍ എടുക്കുവാനോ കഴിയുകയില്ല, കെട്ടിയാല്‍ പിന്നെ ആ മനുഷ്യന്‍റെ വീട്ടില്‍ നിന്നു സാധനങ്ങള്‍ മോഷ്ടിക്കാം."
\s5
\v 28 യേശു പറഞ്ഞത്, "ഇതു ശ്രദ്ധാപൂര്‍വ്വം പരിഗണിക്കുക! ആളുകള്‍ പല രീതിയില്‍ പാപം ചെയ്തു ദൈവത്തെക്കുറിച്ചു തിന്മയായി സംസാരിക്കും, എന്നാലും ദൈവം അവരോടു ക്ഷമിക്കും,
\v 29 എന്നാല്‍ ആരെങ്കിലും പരിശുദ്ധാത്മാവിനെക്കുറിച്ചു ദോഷകരമായ വാക്കുകള്‍ സംസാരിച്ചാല്‍, ദൈവം അവരോട് ഒരിക്കലും ക്ഷമിക്കയില്ല. ആ മനുഷ്യന്‍ നിത്യമായി പാപത്തിനു കുറ്റക്കാരനാകും."
\v 30 "ഒരു ആശുദ്ധാത്മാവ് അവനെ നിയന്ത്രിക്കുന്നു" എന്ന് അവര്‍ പറഞ്ഞതുകൊണ്ടാണ് യേശു ഇത് അവരോടു പറഞ്ഞത്.
\s5
\v 31 യേശുവിന്‍റെ അമ്മയും ഇളയ സഹോദരങ്ങളും വന്നു പുറത്തുനിന്നു. അവനെ പുറത്തേക്കു വിളിപ്പിക്കേണ്ടതിന് അകത്തേക്ക് ഒരുവനെ അയച്ചു.
\v 32 ജനക്കൂട്ടം യേശുവിനു ചുറ്റും ഇരുന്നിരുന്നു. അവരില്‍ ഒരുവന്‍ അവനോടു പറഞ്ഞത്, "നിന്‍റെ അമ്മയും ഇളയ സഹോദരങ്ങളും നിന്നെ കാണേണ്ടതിനു പുറത്തു നില്‍ക്കുന്നു".
\s5
\v 33 യേശു അവരോടു ചോദിച്ചു, "ആരാണ് എന്‍റെ അമ്മയും സഹോദരങ്ങളും?"
\v 34 ശേഷം അവനോടുകൂടെ ഇരുന്ന എല്ലാവരേയും നോക്കികൊണ്ട്‌, അവന്‍ പറഞ്ഞു, "ഇവിടെ നോക്കുക! നിങ്ങളാണ് എന്‍റെ അമ്മയും സഹോദരങ്ങളും.
\v 35 ദൈവം ആഗ്രഹിക്കുന്നതു ചെയ്യുന്നവരാണ് എന്‍റെ സഹോദരനും സഹോദരിയും എന്‍റെ അമ്മയും!"
\s5
\c 4
\p
\v 1 മറ്റൊരു സമയം യേശു ഗലീല തടാകത്തിന്‍റെ കരയില്‍ ജനങ്ങളെ പഠിപ്പിക്കുവാന്‍ ആരംഭിച്ചു. അവന്‍ പഠിപ്പിക്കുമ്പോള്‍, വലിയ കൂട്ടം ആളുകള്‍ അവന്‍റെ ചുറ്റുംകൂടി. അവന്‍ ഒരു പടകില്‍ കയറി വെള്ളത്തിലേക്കു നീങ്ങി. കൂടുതല്‍ നന്നായി ജനങ്ങളോടു സംസാരിക്കാന്‍ കഴിയേണ്ടതിനു അവന്‍ പടകില്‍ ഇരുന്നു. അതേസമയം ജനക്കൂട്ടം വെള്ളത്തിനരികെ തീരത്തുണ്ടായിരുന്നു.
\v 2 പിന്നീട് അവന്‍ അവരെ അനേകം ഉപമകള്‍ പഠിപ്പിച്ചു. അവന്‍ അവരെ പഠിപ്പിക്കുമ്പോള്‍, അവന്‍ അവരോട് ഇതു പറഞ്ഞു:
\s5
\v 3 ഇതു ശ്രദ്ധിക്കുക: ഒരു മനുഷ്യന്‍ തന്‍റെ വയലിലേക്കു വിത്തുകള്‍ വിതപ്പാന്‍ പുറപ്പെട്ടു.
\v 4 അവന്‍ അവയെ മണ്ണില്‍ വിതറുന്നതിനിടയില്‍, അവയില്‍ ചില വിത്തുകള്‍ നടക്കുന്ന വഴിയില്‍ വീണു. ഉടനെ പക്ഷികള്‍ വന്ന് ആ വിത്തുകള്‍ തിന്നുകയും ചെയ്തു.
\v 5 മറ്റു വിത്തുകള്‍ കുറച്ചു മണ്ണുള്ള പാറസ്ഥലത്തു വീണു. മണ്ണിനു താഴ്ചയില്ലാത്തതിനാല്‍ സൂര്യന്‍റെ ചൂടേറ്റു വിത്തുകള്‍ വളരെ പെട്ടെന്നു മുളച്ചു.
\s5
\v 6 എന്നാല്‍ ഇളം ചെടികളുടെമേല്‍ സൂര്യന്‍റെ ചൂടേറ്റപ്പോള്‍, അവ ഉണങ്ങിപ്പോയി. പിന്നീട് ആഴത്തില്‍ വേരില്ലാത്തതുകൊണ്ടും അവ ഉണങ്ങി.
\v 7 അവന്‍ വിതയ്ക്കുമ്പോള്‍, കുറെ വിത്തുകള്‍ മുള്‍ച്ചെടികളുടെ വേരുകളുള്ള സ്ഥലത്തു വീണു. വിത്തുകള്‍ വളര്‍ന്നു, എന്നാല്‍ മുള്‍ച്ചെടികളും വളര്‍ന്നു നല്ല ചെടികളെ ഞെരുക്കി. ആ ചെടികള്‍ക്കു വിത്തുകള്‍ ഉത്പാദിപ്പിക്കാന്‍ കഴിഞ്ഞില്ല.
\s5
\v 8 പിന്നീട് അവന്‍ വിതച്ചപ്പോള്‍, മറ്റു വിത്തുകള്‍ നല്ല മണ്ണില്‍ വീണു. അതിന്‍റെ ഫലമായി, അവ മുളച്ചു, നന്നായി വളര്‍ന്നു, ധാരാളം ധാന്യങ്ങള്‍ ഉല്പാദിപ്പിച്ചു. ആ മനുഷ്യന്‍ നട്ട വിത്തിന്‍റെ മുപ്പതു മടങ്ങും അറുപതു മടങ്ങും നൂറു മടങ്ങും വിളഞ്ഞു."
\v 9 പിന്നീടു യേശു പറഞ്ഞു, "നിങ്ങള്‍ക്കു ഇതു മനസ്സിലാകണമെങ്കില്‍ ഞാന്‍ ഇപ്പോള്‍ പറഞ്ഞതു ശ്രദ്ധയോടെ പരിഗണിക്കുക."
\s5
\v 10 പിന്നീടു പന്ത്രണ്ടു ശിഷ്യന്മാരും മറ്റ് അടുത്ത അനുഗമിക്കുന്നവരും അവനോടുകൂടെ ഉള്ളപ്പോള്‍, ഈ ഉപമയെക്കുറിച്ച് അവര്‍ അവനോടു ചോദിച്ചു.
\v 11 അവന്‍ അവരോടു പറഞ്ഞത്, "ദൈവം എങ്ങനെയാണു സ്വയം രാജാവായി വെളിപ്പെടുന്നത് നെക്കുറിച്ചുള്ള സന്ദേശം ഞാന്‍ നിങ്ങളോടു വിശദീകരിക്കാം, പക്ഷേ മറ്റുള്ളവരോട് ഉപമകളിലൂടെ ഞാന്‍ സംസാരിക്കും.
\v 12 ഞാന്‍ ചെയ്യുന്നത് അവര്‍ കാണുമ്പോള്‍, അവര്‍ പഠിക്കുകയില്ല. ഞാന്‍ പറയുന്നത് അവര്‍ കേള്‍ക്കുമ്പോള്‍, അവര്‍ക്കു മനസ്സിലാകുകയില്ല. അവര്‍ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്തിരുന്നെങ്കില്‍ അവര്‍ പശ്ചാത്തപിക്കുകയും ദൈവം അവരോടു ക്ഷമിക്കുകയും ചെയ്യുമായിരുന്നു.
\s5
\v 13 അവന്‍ പിന്നെയും അവരോടു പറഞ്ഞതു, "നിങ്ങള്‍ക്ക് ഈ ഉപമ മനസ്സിലായില്ലയോ? പിന്നെ എങ്ങനെയാണ് മറ്റുപമകള്‍ ഞാന്‍ പഠിപ്പിക്കുമ്പോള്‍ നിങ്ങള്‍ക്കു മനസ്സിലാകുന്നത്?
\v 14 ഞാന്‍ നിങ്ങളോടു പറഞ്ഞ ആ ഉപമയില്‍, വിത്തുകള്‍ വിതയ്ക്കുന്ന ആ മനുഷ്യന്‍ പ്രതിനിധീകരിക്കുന്നതു ദൈവത്തിന്‍റെ സന്ദേശം മറ്റുള്ളവരെ പഠിപ്പിക്കുന്നവനെയാണ്.
\v 15 ചില ആളുകള്‍ വഴിയരികില്‍ വീണ വിത്തുപോലെയാണ്. അവര്‍ ദൈവത്തിന്‍റെ സന്ദേശം കേള്‍ക്കുമ്പോള്‍, സാത്താന്‍ ഉടനെ വന്ന് അവര്‍ കേട്ടതു മറക്കാന്‍ ഇടയാക്കുകയും ചെയ്യുന്നു.
\s5
\v 16 ചില ആളുകള്‍ പാറസ്ഥലത്തു മണ്ണിനു താഴ്ചയില്ലാത്ത സ്ഥലങ്ങളെ പോലെയാണ്. അവര്‍ ദൈവത്തിന്‍റെ സന്ദേശം കേള്‍ക്കുമ്പോള്‍, വളരെ പെട്ടെന്നു സന്തോഷത്തോടെ അംഗീകരിക്കുന്നു.
\v 17 എന്നാല്‍ സന്ദേശം ആഴത്തില്‍ വളരാത്ത കാരണത്താല്‍ അവര്‍ അല്പ സമയത്തേക്കു മാത്രമേ വിശ്വസിക്കുകയുള്ളു. ആഴത്തില്‍ വേരില്ലാത്ത ചെടികളെപ്പോലെയാണ് അവര്‍. മറ്റുള്ളവര്‍ അവരോടു മോശമായി പെരുമാറുമ്പോള്‍ അല്ലെങ്കില്‍ ദൈവത്തിന്‍റെ സന്ദേശം വിശ്വസിച്ചു എന്ന കാരണത്താല്‍ കഷ്ടമനുഭവിക്കുകയും ചെയ്യുമ്പോള്‍, അവര്‍ വളരെ പെട്ടെന്നു ദൈവത്തിന്‍റെ സന്ദേശത്തില്‍ വിശ്വസിക്കുന്നതു നിര്‍ത്തുന്നു.
\s5
\v 18 ചില ആളുകള്‍ മുള്ളുകളുള്ള മണ്ണുപോലെയാണ്. അങ്ങനെയുള്ള ആളുകള്‍ ദൈവത്തിന്‍റെ സന്ദേശം കേള്‍ക്കും,
\v 19 എന്നാല്‍ അവര്‍ സമ്പന്നരാകുവാനും അനേക കാര്യങ്ങള്‍ സ്വന്തമാക്കുവാനും ആഗ്രഹിച്ചു. ആയതിനാല്‍ അവര്‍ക്കുള്ളതിനെക്കുറിച്ചുള്ള വിചാരം മാത്രമായതുകൊണ്ടു ദൈവത്തിന്‍റെ സന്ദേശം അവര്‍ മറക്കുകയും അവര്‍ ചെയ്യുവാന്‍ ദൈവം ആഗ്രഹിക്കുന്ന കാര്യങ്ങള്‍ അവര്‍ ചെയ്യാതിരിക്കുകയും ചെയ്യുന്നു.
\v 20 എന്നാല്‍ ചില ആളുകള്‍ നല്ല മണ്ണുപോലെയാണ്. അവര്‍ ദൈവത്തിന്‍റെ സന്ദേശം കേള്‍ക്കുമ്പോള്‍ അംഗീകരിക്കുകയും വിശ്വസിക്കുകയും അവര്‍ ചെയ്യുവാന്‍ ദൈവം ആഗ്രഹിക്കുന്ന കാര്യങ്ങള്‍ അവര്‍ ചെയ്യുകയും ചെയ്യുന്നു. അവര്‍ മുപ്പതും, അറുപതും, നൂറും മേനി ധാന്യങ്ങള്‍ ഉത്പാദിപ്പിച്ച നല്ല ചെടികളെപ്പോലെയാണ്.
\s5
\v 21 അവന്‍ മറ്റൊരു ഉപമ അവരോടു പറഞ്ഞത്: "ആളുകള്‍ എണ്ണ വിളക്കുകള്‍ കത്തിച്ചു ഭവനത്തിനുള്ളിലേക്കു കൊണ്ടുവരികയും ഒന്നുകൊണ്ടും അതു മൂടിവയ്ക്കാറില്ല. പകരം, വെളിച്ചം പ്രകാശിക്കേണ്ടതിനു വിളക്കു തണ്ടിന്‍മേല്‍ അത്രേ വയ്ക്കുന്നത്.
\v 22 അതുപോലെ, മറഞ്ഞിരുന്ന കാര്യങ്ങള്‍ ഒരു ദിവസം എല്ലാവരും അറിയുകയും, രഹസ്യത്തില്‍ സംഭവിച്ച കാര്യങ്ങള്‍ ഒരു ദിവസം എല്ലാവരും പൂര്‍ണ്ണ വെളിച്ചത്തില്‍ കാണുകയും ചെയ്യും.
\v 23 നിങ്ങള്‍ക്കു ഇതു മനസ്സിലാകണമെങ്കില്‍, നിങ്ങള്‍ കേട്ട കാര്യങ്ങള്‍ ശ്രദ്ധയോടെ പരിഗണിക്കുക."
\s5
\v 24 "ഞാന്‍ നിങ്ങളോടു പറഞ്ഞതു നിങ്ങള്‍ ശ്രദ്ധയോടെ കരുതികൊള്‍വീന്‍, ഞാന്‍ പറഞ്ഞതു നിങ്ങള്‍ ഏതു അളവിലാണോ കരുതുന്നത് അതേ അളവില്‍ മനസ്സിലാക്കുവാന്‍ ദൈവം നിങ്ങളെ അനുവദിക്കും. അതില്‍ കൂടുതല്‍ മനസ്സിലാക്കുവാന്‍ അവന്‍ അനുവദിക്കും.
\v 25 ഒരു വ്യക്തിക്കു അല്പമായ അറിവ് ഉള്ളെങ്കില്‍ അവന്‍ കൂടുതല്‍ സ്വീകരിക്കും. എന്നാല്‍ ഒരു വ്യക്തിക്കു അറിവ് ഇല്ലെങ്കില്‍, അവനു കുറച്ചെങ്കിലും ഉള്ളത് അവനു നഷ്ടമാകും."
\s5
\v 26 യേശു പിന്നെയും പറഞ്ഞത്, "ഒരു മനുഷ്യന്‍ നിലത്തു വിത്തു വിതച്ചതുപോലെയാണ് ദൈവം രാജാവാണെന്നു സ്വയം കാണിക്കാന്‍ ആരംഭിക്കുന്നത്.
\v 27 അതിനുശേഷം അവന്‍ വിത്തുകളെക്കുറിച്ച് ഒരു വിചാരവും ഇല്ലാതെ ഓരോ രാത്രിയും ഉറങ്ങിയും ഓരോ പകലും എഴുന്നേല്‍ക്കുകയും ചെയ്യും, ആ സമയത്ത് അവനു മനസ്സിലാകാത്ത രീതിയില്‍ വിത്തുകള്‍ മുളച്ചു വളരുകയും ചെയ്തു.
\v 28 നിലം സ്വയമായി ധാന്യങ്ങളെ ഉത്പാദിപ്പിക്കുന്നു. ആദ്യം കമ്പും പിന്നെ മുളയും പിന്നെ മുളയില്‍ നിന്നു നിറയെ വിത്തുകളും കാണപ്പെടുന്നു.
\v 29 ധാന്യം വിളഞ്ഞു പാകമാകുമ്പോള്‍ തന്നെ അവന്‍ ആളുകളെ കൊയ്ത്തിനുവേണ്ടി അയക്കും, കാരണം അതു ധാന്യ കൊയ്ത്തിന്‍റെ സമയമാണ്."
\s5
\v 30 യേശു അവരോടു മറ്റൊരു ഉപമ പറഞ്ഞത്, "ദൈവം രാജാവാണെന്നു സ്വയം കാണിക്കാന്‍ ആരംഭിക്കുന്നത് ഏതുപോലെയാണ്? ഏത് ഉപമയാല്‍ എനിക്കതിനെ വിവരിക്കുവാന്‍ കഴിയും?
\v 31 അതു കടുകു വിത്തുകള്‍ പോലെയാണ്. നമ്മള്‍ കടുകു വിത്തുകളെ നടുമ്പോള്‍ അതിന് എന്തു സംഭവിക്കുന്നുവെന്നു നിങ്ങള്‍ക്കറിയാമോ, കടുകു വിത്ത് എല്ലാ വിത്തുകളിലും വച്ച് ഏറ്റവും ചെറുതാണെങ്കിലും അവ പിന്നീടു വലിയ ചെടിയായി തീരുന്നു.
\v 32 അവ നട്ടതിനുശേഷം അതു വളര്‍ന്നു, തോട്ടത്തിലുള്ള മറ്റു ചെടികളിലും വലുതാകുകയും പക്ഷികള്‍ക്ക് അതിന്‍റെ നിഴലില്‍ കൂടുകളെ വയ്ക്കുവാന്‍ തക്കവണ്ണം അവയ്ക്കു വലിയ കൊമ്പുകള്‍ വരും."
\s5
\v 33 ദൈവത്തിന്‍റെ സന്ദേശം ആളുകളോടു സംസാരിക്കുന്നതിനു യേശു അനേകം ഉപമകള്‍ ഉപയോഗിച്ചു. അവര്‍ക്കു കുറച്ചെങ്കിലും മനസ്സിലാക്കുവാന്‍ കഴിയുകയാണെങ്കില്‍ അവന്‍ അവരോടു തുടര്‍ച്ചയായി പറഞ്ഞു.
\v 34 അവന്‍ എല്ലായ്പ്പോഴും ഉപമകളിലൂടെയാണ് അവരോടു സംസാരിച്ചത്. എന്നാല്‍ അവന്‍ തനിച്ചു തന്‍റെ ശിഷ്യന്മാരുടെ കൂടെയുള്ളപ്പോള്‍ അവന്‍ എല്ലാ ഉപമകളും അവരോടു വിശദീകരിച്ചു.
\s5
\v 35 ആ ദിവസം സൂര്യന്‍ അസ്തമിക്കാറായപ്പോള്‍, യേശു തന്‍റെ ശിഷ്യന്മാരോട് "നമുക്കു തടാകത്തിന്‍റെ അക്കരയ്ക്കു പോകാം എന്നു പറഞ്ഞു."
\v 36 യേശു പടകില്‍ ഉണ്ടായിരുന്നതിനാല്‍, അവര്‍ ജനങ്ങളെ വിട്ടു യാത്ര ചെയ്തു. മറ്റാളുകളും അവരുടെ കൂടെ അവരുടെ പടകുകളില്‍ പോയി.
\v 37 ഒരു ശക്തമായ കാറ്റു വരികയും തിരമാലകള്‍ പടകിലേക്കു വരികയും ആരംഭിക്കുകയും ചെയ്തു! പെട്ടെന്നു പടകു വെള്ളംകൊണ്ടു നിറഞ്ഞു!
\s5
\v 38 യേശു പടകിന്‍റെ പുറകു വശത്തായിരുന്നു. അവന്‍ ഒരു തലയിണയില്‍ തലവെച്ച് ഉറങ്ങുകയായിരുന്നു. അവര്‍ അവനെ ഉണര്‍ത്തി അവനോടു പറഞ്ഞു, "ഗുരോ! നമ്മള്‍ മരിക്കാറായിട്ടും നിനക്കു വിചാരമില്ലയോ?"
\v 39 ആയതിനാല്‍ യേശു എഴുന്നേറ്റു കാറ്റിനെ ശാസിച്ചു "ശാന്തമാകുക! അനങ്ങാതിരിക്ക!" എന്നു തടാകത്തോടു പറഞ്ഞു. അപ്പോള്‍ കാറ്റു നില്‍ക്കുകയും തടാകം ശാന്തമാകുകയും ചെയ്തു.
\s5
\v 40 അവന്‍ ശിഷ്യന്മാരോടു പറഞ്ഞത്, "നിങ്ങള്‍ ഭയപ്പെട്ടത് എന്തിന്? എനിക്കു നിങ്ങളെ സൂക്ഷിപ്പാന്‍ കഴിയുമെന്ന് ഇതുവരെയും നിങ്ങള്‍ വിശ്വസിച്ചിട്ടില്ലയോ?"
\v 41 അവര്‍ ഭയപ്പെട്ടുപോയി. അവര്‍ തമ്മില്‍ പറഞ്ഞു, "ഈ മനുഷ്യന്‍ ആരാണ്? കാറ്റും തിരമാലയും അവനെ അനുസരിക്കുന്നു!"
\s5
\c 5
\p
\v 1 യേശുവും തന്‍റെ ശിഷ്യന്മാരും ഗലീല തടാകത്തിന്‍റെ മറുകരയില്‍ എത്തിച്ചേര്‍ന്നു. ഗെരസേന്യര്‍ എന്ന് വിളിക്കപ്പെട്ടിരുന്നവര്‍ താമസിക്കുന്ന സ്ഥലത്തിനടുത്താണ് അവര്‍ എത്തിയത്.
\v 2 യേശു പടകില്‍നിന്ന് ഇറങ്ങുമ്പോള്‍, ശ്മശാനത്തിലെ ശവക്കല്ലറകളില്‍നിന്ന് ഒരു മനുഷ്യന്‍ വന്നു. ആ മനുഷ്യനെ നിയന്ത്രിച്ചിരുന്നതു അശുദ്ധാത്മാക്കള്‍ ആയിരുന്നു.
\s5
\v 3 അവന്‍ ശവക്കല്ലറകളില്‍ പാര്‍ത്തിരുന്നതിനാലാണ് ശവക്കോട്ടയില്‍ നിന്നു പുറത്തുവന്നത്. ആളുകള്‍ അവനെ അറിഞ്ഞിരുന്നതിനാല്‍ പലപ്പോഴും അവര്‍ അവനെ നിയന്ത്രിക്കുവാന്‍ ശ്രമിച്ചു. അവര്‍ക്ക് അവനെ ചങ്ങലകൊണ്ടുപോലും അടക്കിയിരുത്തുവാന്‍ കഴിഞ്ഞില്ല.
\v 4 അവര്‍ ചങ്ങലയും പൂട്ടും ഉപയോഗിക്കുച്ചാലും ആ മനുഷ്യന്‍ അവയെല്ലാം കഷണങ്ങളായി തകര്‍ത്തിരുന്നു. അവന്‍ വളരെ ശക്തനായിരുന്നതിനാല്‍ ആര്‍ക്കും അവനെ കീഴടക്കുവാന്‍ കഴിഞ്ഞില്ല.
\s5
\v 5 രാവും പകലും ആ മനുഷ്യന്‍ തന്‍റെ സമയം ശവക്കല്ലറകളിലെ ഗുഹകളിലും പര്‍വ്വതങ്ങളിലും ചിലവഴിച്ചിരുന്നു. അവന്‍ ഉച്ചത്തില്‍ നിലവിളിക്കുകയും മൂര്‍ച്ചയുള്ള കല്ലുകള്‍കൊണ്ടു സ്വയം മുറിവേല്‍പ്പിക്കുകയും ചെയ്തു.
\v 6 യേശു പടകില്‍നിന്നിറങ്ങുന്നത് അവന്‍ ദൂരത്തു‍നിന്നു കണ്ടിട്ട് അവന്‍റെ അടുക്കലേക്ക്‌ ഓടി അവന്‍റെ മുന്‍പില്‍ മുട്ടുകുത്തി.
\s5
\v 7-8 യേശു അശുദ്ധാത്മാവിനോടു പറഞ്ഞത്, "അശുദ്ധാത്മാവേ, ഈ മനുഷ്യനില്‍ നിന്നു പുറത്തു വരിക!" എന്നാല്‍ ഭൂതം അവനെ വിട്ടു പെട്ടെന്നു പോയില്ല. അത് ഉറക്കെ വിളിച്ചുപറഞ്ഞത്‌, "യേശുവേ, നീ ദൈവപുത്രനാണെന്ന് എനിക്കറിയാം, ആയതിനാല്‍ നമുക്കു പൊതുവായി ഒന്നുമില്ല. എന്നെ തനിച്ചു വിടുക! എന്നു ദൈവനാമത്തില്‍ ഞാന്‍ നിന്നോട് അപേഷിക്കുന്നു. എന്നെ ഉപദ്രവിക്കരുതേ!"
\s5
\v 9 യേശു അവനോടു, "നിന്‍റെ പേരെന്താണ്?" എന്നു ചോദിച്ചു." ധാരാളം അശുദ്ധാത്മാക്കള്‍ ഇവനിലുള്ളതുകൊണ്ട് ഞങ്ങള്‍ ഒരുകൂട്ടംമാകുന്നു" എന്ന് അവന്‍ ഉത്തരം പറഞ്ഞു.
\v 10 പിന്നെ അശുദ്ധാത്മാക്കള്‍ തങ്ങളെ ആ ദേശത്തിനു പുറത്തേക്ക് അയക്കരുതെന്നു വ്യഗ്രതയോടെ യേശുവിനോടു അപേക്ഷിച്ചു കൊണ്ടിരുന്നു.
\s5
\v 11 അതേ സമയത്ത്, ഒരു വലിയ കൂട്ടം പന്നികള്‍ മലയുടെ അരികില്‍ മേഞ്ഞുകൊണ്ടിരുന്നു.
\v 12 ആയതിനാല്‍ അശുദ്ധാത്മാക്കള്‍ യേശുവിനോട്, "പന്നികളിലേക്ക് പ്രവേശിക്കുവാന്‍ അനുവദിക്കേണമേ!" എന്ന് അപേക്ഷിച്ചു.
\v 13 യേശു അതു ചെയ്യുവാനായി അവയെ അനുവദിച്ചു. അശുദ്ധാത്മാക്കള്‍ ആ മനുഷ്യനെ വിട്ടു പന്നികളില്‍ പ്രവേശിച്ചു. രണ്ടായിരത്തോളമുള്ള പന്നിക്കൂട്ടം പാഞ്ഞു തടാകത്തിന്‍റെ ആഴത്തില്‍ മുങ്ങിച്ചത്തു.
\s5
\v 14 പന്നികളെ മേയ്ച്ചിരുന്ന ആളുകള്‍ ഈ സംഭവിച്ചതു കണ്ടപ്പോള്‍ ഓടി പട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലും അറിയിച്ചു. പലരും എന്തു സംഭവിച്ചുവെന്നു കാണ്മാന്‍ പോയി.
\v 15 അവര്‍ യേശു ഉണ്ടായിരുന്ന സ്ഥലത്തേക്കു വന്നു. മുന്‍പ് അശുദ്ധാത്മാവിനാല്‍ നിയന്ത്രിക്കപ്പെട്ട ആ മനുഷ്യനെ അവര്‍ കണ്ടു. വസ്ത്രങ്ങള്‍ ധരിച്ചും നല്ല മാനസീക സൗഖ്യത്തോടും കൂടെ അവന്‍ അവിടെ ഇരുന്നിരുന്നു. ഇതെല്ലാം കണ്ടപ്പോള്‍ അവര്‍ ഭയപരവശരായി തീര്‍ന്നു.
\s5
\v 16 മുന്‍പ് അശുദ്ധാത്മാവിനാല്‍ നിയന്ത്രിക്കപ്പെട്ട മനുഷ്യന് എന്തു സംഭവിച്ചുവെന്നും പന്നികള്‍ക്കു സംഭവിച്ച വിവരവും കണ്ടുനിന്നിരുന്ന ആളുകള്‍ പട്ടണങ്ങളില്‍നിന്നും ഗ്രാമപ്രദേശങ്ങളില്‍ നിന്നും വന്നവരോടു പറഞ്ഞു.
\v 17 അപ്പോള്‍ ആളുകള്‍ തങ്ങളുടെ പ്രദേശം വിട്ടുപോകുവാന്‍ യേശുവിനോട് അപേക്ഷിച്ചു.
\s5
\v 18 പോകുന്നതിനായി യേശു പടകില്‍ കയറിയപ്പോള്‍, മുന്‍പ് അശുദ്ധാത്മാക്കളാല്‍ നിയന്ത്രിക്കപ്പെട്ട മനുഷ്യന്‍ യേശുവിനോടു, "ദയവായി ഞാനും നിന്‍റെ കൂടെ പോരുവാന്‍ അനുവദിക്കേണമെ എന്നു യാചിച്ചു!"
\v 19 എന്നാല്‍ തന്നോടുകൂടെ പോരുവാന്‍ യേശു അവനെ അനുവദിച്ചില്ല. പകരം യേശു അവനോടു, "ദൈവം നിനക്ക് എന്തു ചെയ്തുവെന്നും അവന്‍ നിന്നോട് എത്ര മാത്രം ദയാലുവാണെന്നും ഭവനത്തിലേക്കു പോയി അവിടെയുള്ളവരോടു പറയുക എന്ന് പറഞ്ഞു."
\v 20 അങ്ങനെ ആ മനുഷ്യന്‍ പോയി ആ ജില്ലയിലെ പത്തുപട്ടണങ്ങളില്‍ യാത്ര ചെയ്തു. യേശു അവനുവേണ്ടി എന്തെല്ലാം ചെയ്തുവെന്നും ആളുകളോടു പറഞ്ഞു. ആ മനുഷ്യന്‍ പറഞ്ഞ കാര്യങ്ങളെല്ലാം കേട്ട ആളുകള്‍ അത്ഭുതപ്പെട്ടു.
\s5
\v 21 ഒരിക്കല്‍കൂടി യേശു ഗലീലതടാകത്തിന്‍റെ അക്കരയ്ക്കു പടകില്‍ പോയി. അവന്‍ അവിടെ എത്തി, യേശു തടാകത്തിന്‍റെ തീരത്തു എത്തിയപ്പോള്‍ ഒരുക്കൂട്ടം ആളുകള്‍ ചുറ്റും കൂടിയിരുന്നു.
\v 22 യഹൂദന്മാരുടെ പ്രസംഗ സ്ഥലത്ത് അദ്ധ്യക്ഷനായിരുന്നവരില്‍ യായീറോസ് എന്ന ഒരുവന്‍ അവിടെ വന്നു. അവന്‍ യേശുവിനെ കണ്ടപ്പോള്‍, അവന്‍റെ മുമ്പില്‍ മുട്ടുകുത്തി.
\v 23 പിന്നെ അവന്‍ യേശുവിനോട്, "എന്‍റെ മകള്‍ ദീനം പിടിച്ചു മരിപ്പാറായിരിക്കുന്നു! ദയവായി എന്‍റെ ഭവനത്തിലേക്കു വന്ന് അവളുടെമേല്‍ കൈവെച്ച് അവളെ സൗഖ്യമാക്കി ജീവിപ്പിക്കേണമേ!" എന്നു താഴ്മയായി അപേക്ഷിച്ചു.
\v 24 യേശുവും ശിഷ്യന്മാരും അവന്‍റെ കൂടെ പോയി. യേശുവിനെ അനുഗമിച്ചിരുന്ന ജനം വളരെ തിക്കി തിരക്കിക്കൊണ്ടിരുന്നു.
\s5
\v 25 രക്തസ്രാവക്കാരിയായ ഒരു സ്ത്രീ ആ കൂട്ടത്തിലുണ്ടായിരുന്നു. പന്ത്രണ്ടു വര്‍ഷം എല്ലാ ദിവസവും അവള്‍ക്കു രക്തസ്രാവമുണ്ടായിരുന്നു.
\v 26 വര്‍ഷങ്ങളായുള്ള വൈദ്യന്‍മാരുടെ ചികിത്സയാല്‍ അവള്‍ വളരെ കഷ്ടപ്പെട്ടിരുന്നു. അവള്‍ അവളുടെ പണമെല്ലാം വൈദ്യന്‍മാര്‍ക്കു ചികിത്സക്കായി ചിലവഴിച്ചിട്ടും, അസുഖം സുഖപ്പെടാതെ കൂടുതല്‍ മോശമായിത്തീര്‍ന്നു.
\v 27 യേശു ജനങ്ങളെ സൗഖ്യമാക്കുന്നുവെന്ന് അവള്‍ കേട്ടപ്പോള്‍, അവന്‍ ഉള്ള ഇടത്തേക്കു ജനത്തിനിടയിലൂടെ യേശുവിന്‍റെ അടുക്കല്‍ പിറകില്‍ വന്നു.
\s5
\v 28 "അവനെയോ അവന്‍റെ വസ്ത്രമോ ഒന്നു തൊട്ടാല്‍ ഞാന്‍ സൗഖ്യമാകും" എന്ന് അവള്‍ ചിന്തിച്ചു. അവള്‍ യേശുവിന്‍റെ വസ്ത്രത്തില്‍ തൊട്ടു.
\v 29 ഉടനെ, അവളുടെ രക്തസ്രാവം നിന്നു. ആ സമയത്തുതന്നെ അവളുടെ അസുഖം ഭേദമായി എന്ന് അവള്‍ ശരീരത്തില്‍ അറിഞ്ഞു.
\s5
\v 30 തന്നില്‍നിന്നു ശക്തി പുറപ്പെട്ടു ആരെയോ സൗഖ്യമാക്കിയെന്നു പെട്ടെന്ന് യേശുവും തിരിച്ചറിഞ്ഞു. അവന്‍ ജനങ്ങളിലേക്കു തിരിഞ്ഞ്‌ അവരോടു, "ആരാണ് എന്‍റെ വസ്ത്രത്തെ തൊട്ടത്‌?" എന്നു ചോദിച്ചു.
\v 31 അവന്‍റെ ശിഷ്യന്മാര്‍ മറുപടി പറഞ്ഞത്, "അനേകമാളുകള്‍ നിന്‍റെ അടുക്കല്‍ തിക്കിതിരക്കുന്നതു കാണ്മാന്‍ കഴിയുമല്ലോ! ചിലപ്പോള്‍ ചിലര്‍ നിന്നെ തൊട്ടിട്ടുണ്ടാകും! അതുകൊണ്ട് 'എന്നെ ആരാണ് തൊട്ടത് എന്നു നീ ചോദിക്കുന്നതെന്ത്?"'
\v 32 അതു ചെയ്തവനെ കാണാന്‍ യേശു ചുറ്റും നോക്കിക്കൊണ്ടിരുന്നു.
\s5
\v 33 ആ സ്ത്രീ ഭയത്തോടും വിറയലോടുംകൂടെ അവന്‍റെ മുമ്പില്‍ വീണ് അവള്‍ ചെയ്തതു എന്താണെന്ന് അവനോടു പറഞ്ഞു.
\v 34 അവന്‍ അവളോടു പറഞ്ഞു, "മകളേ, എനിക്ക് നിന്നെ സൗഖ്യമാക്കുവാന്‍ കഴിയുമെന്ന് നീ വിശ്വസിച്ചതുകൊണ്ട്, ഞാന്‍ ഇപ്പോള്‍ നിന്നെ സൗഖ്യമാക്കുന്നു. നിന്‍റെ ഹൃദയത്തില്‍ സമാധാനത്തോടെ വീട്ടിലേക്കു പോകുക, ഇനിയൊരിക്കലും ഈ അസുഖത്താല്‍ നീ രോഗിയായി തീരുകയില്ലെന്നു ഞാന്‍ വാഗ്ദത്തം ചെയ്യുന്നു."
\s5
\v 35 യേശു ആ സ്ത്രീയോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ യായീറോസിന്‍റെ ഭവനത്തില്‍ നിന്നു ചില ആളുകള്‍ വന്നു യായീറോസിനോടു, "നിന്‍റെ മകള്‍ മരിച്ചുപോയി, നിന്‍റെ ഭവനത്തിലേക്ക്‌ ഗുരുവിനെ കൊണ്ടുവരേണ്ടതിനു ബുദ്ധിമുട്ടിക്കേണ്ട!" എന്നു പറഞ്ഞു.
\s5
\v 36 ഈ മനുഷ്യര്‍ പറഞ്ഞതു യേശു കേട്ടപ്പോള്‍, അവന്‍ യായിറോസിനോടു പറഞ്ഞത്, "സാഹചര്യം ആശയ്ക്കു വകയില്ലാത്തതായി എന്നു ചിന്തിക്കരുത്! അവള്‍ ജീവിക്കുമെന്നു വിശ്വസിക്കുക!"
\v 37 അവന്‍റെ അടുത്ത മൂന്നു ശിഷ്യന്‍മാരായ പത്രൊസിനെയും യാക്കോബിനേയും യോഹന്നാനേയും മാത്രം അവനോടു കൂടെ ഭവനത്തിലേക്കു കടക്കുവാന്‍ അനുവദിച്ചു. മറ്റാരും അവനോടുകൂടെ പോകുവാന്‍ അവന്‍ അനുവദിച്ചില്ല.
\v 38 അവര്‍ യായീറോസിന്‍റെ ഭവനത്തില്‍ വന്നതിനുശേഷം, അവിടെ ഉണ്ടായിരുന്ന ആളുകള്‍ കരഞ്ഞും വിലപിക്കുന്നതു യേശു കണ്ടു.
\s5
\v 39 അവന്‍ ഭവനത്തില്‍ പ്രവേശിച്ച ഉടനെ അവരോടു പറഞ്ഞത്; "നിങ്ങള്‍ ഇത്ര നിരാശപ്പെട്ടു കരയുന്നത് എന്തിന്? കുട്ടി മരിച്ചിട്ടില്ല, ഉറങ്ങുകയത്രേ"
\v 40 അവരോ അവള്‍ മരിച്ചു എന്നറിഞ്ഞ് അവനെ നോക്കി പരിഹസിച്ചു. അവന്‍ മറ്റാളുകളെയെല്ലാം പുറത്താക്കി കുട്ടിയുടെ മാതാപിതാക്കളെയും മൂന്നു ശിഷ്യന്മാരെയും കൂട്ടിക്കൊണ്ടു കുട്ടി കിടക്കുന്ന മുറിയിലേക്കു പോയി.
\s5
\v 41 അവന്‍ അവളുടെ കൈയ്ക്കു പിടിച്ച് അവളുടെ സ്വന്ത ഭാഷയില്‍ അവളോടു പറഞ്ഞതു, "തലീഥാ കൂമി!" അതിന്‍റെ അര്‍ത്ഥം, "കുട്ടി, എഴുന്നേല്‍ക്ക!"
\v 42 ഉടനെ അവള്‍ എഴുന്നേറ്റു നടന്നു.(അവള്‍ക്കു പന്ത്രണ്ടു വയസ്സുണ്ടായിരുന്നതുകൊണ്ട് അവള്‍ നടന്നത് ഒരു ആശ്ചര്യം ആയിരുന്നില്ല). ഇതു സംഭവിച്ചപ്പോള്‍ അവിടെയുണ്ടായിരുന്നവര്‍ വളരെ ആശ്ചര്യപ്പെട്ടു.
\v 43 "ഞാന്‍ ചെയ്തതിനെപ്പറ്റി ആരോടും പറയരുത്" എന്നു യേശു കര്‍ശനമായി അവരോടു കല്പ്പിച്ചു. അവള്‍ക്ക് എന്തെങ്കിലും ഭക്ഷിപ്പാന്‍ കൊടുപ്പീന്‍ എന്നു അവന്‍ അവരോടു പറഞ്ഞു.
\s5
\c 6
\p
\v 1 യേശു കഫര്‍ന്നഹൂം പട്ടണം വിട്ട് അവന്‍റെ സ്വന്ത നാടായ നസറെത്തിലേക്കു പോയി. അവന്‍റെ ശിഷ്യന്മാരും അവനോടുകൂടെ പോയി.
\v 2 യഹൂദന്മാരുടെ വിശ്രമദിവസത്തില്‍, അവന്‍ യഹൂദന്മാരുടെ പ്രസംഗ സ്ഥലത്തു പ്രവേശിച്ചു ജനങ്ങളെ പഠിപ്പിച്ചു. അവനെ ശ്രദ്ധിച്ചുകൊണ്ടിരുന്ന പലരും അത്ഭുതപ്പെട്ടു. അത്ഭുതങ്ങള്‍ ചെയ്യുവാനുള്ള ശക്തിയും ജ്ഞാനവും അവന് എവിടെ നിന്നു ലഭിച്ചു എന്ന് അവര്‍ അത്ഭുതപ്പെട്ടു.
\v 3 "അവന്‍ ഒരു സാധാരണക്കാരനായ ആശാരി ആകുന്നു! ഞങ്ങള്‍ക്ക് അവനെയും അവന്‍റെ കുടുംബത്തെയും അറിയാം! ഞങ്ങള്‍ക്ക് അവന്‍റെ അമ്മയായ മറിയയെയും അറിയാം. അവന്‍റെ ഇളയ സഹോദരന്മാരായ യാക്കോബ്, യോസേ, യൂദ, ശിമയോനെയും ഞങ്ങള്‍ക്ക് അറിയാം! അവന്‍റെ ഇളയ സഹോദരിമാരും നമ്മളോടുകൂടെ ഇവിടെ വസിക്കുന്നു!" എന്നു പറഞ്ഞു, ആയതിനാല്‍ അവര്‍ അവനോടു നീരസപ്പെട്ടു.
\s5
\v 4 യേശു അവരോടു, "ആളുകള്‍ എന്നെയും മറ്റു പ്രവാചകന്‍മാരെയും മറ്റു സ്ഥലങ്ങളില്‍ ബഹുമാനിക്കുന്നുവെന്നതു സത്യമാണ്. നമ്മുടെ സ്വന്തനാട്ടില്‍ അല്ല! നമ്മുടെ ചാര്‍ച്ചക്കാരും നമ്മുടെ സ്വന്ത ഭവനങ്ങളില്‍ താമസിക്കുന്നവരും ഞങ്ങളെ ബഹുമാനിക്കുന്നില്ല!" എന്നു പറഞ്ഞു.
\v 5 ആയതിനാല്‍, ഏതാനും രോഗികളായവരെ സൗഖ്യമാക്കിയത് അല്ലാതെ അവനു മറ്റ് അത്ഭുതങ്ങളൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല.
\v 6 അവരുടെ അവിശ്വാസത്തില്‍ അവന്‍ അത്ഭുതപ്പെട്ടു, എന്നാല്‍ അവന്‍ അവരുടെ ഗ്രാമങ്ങളിലൂടെ കടന്ന് അവരെ പഠിപ്പിച്ചു.
\s5
\v 7 ഒരു ദിവസം അവന്‍ പന്ത്രണ്ടു ശിഷ്യന്മാരെയും ഒരുമിച്ചുകൂട്ടി, അവരോടു, ഞാന്‍ നിങ്ങളെ ഈരണ്ടിരണ്ടായി വിവിധ പട്ടണങ്ങളിലേക്കു അവരെ പഠിപ്പിക്കേണ്ടതിനു അയക്കാന്‍ പോകുകയാണ്. ആളുകളില്‍ നിന്നും അശുദ്ധാത്മാക്കളെ പുറത്താക്കുവാനുള്ള ശക്തി അവന്‍ അവര്‍ക്കു നല്‍കി.
\v 8-9 അവര്‍ യാത്ര ചെയ്യുമ്പോള്‍ ചെരിപ്പു ധരിക്കാനും ഊന്നുവടി എടുക്കാനും അവന്‍ അവരോടു നിര്‍ദ്ദേശിച്ചു. ആഹാരം എടുക്കരുതെന്നും, സാധനങ്ങള്‍ ശേഖരിച്ച സഞ്ചിയും അവരുടെ യാത്രയ്ക്കുവേണ്ട പണവും എടുക്കരുതെന്ന് അവന്‍ അവരോടു പറഞ്ഞു. അധികമായി ഒരു ഉടുപ്പുപോലും എടുക്കാന്‍ അവന്‍ അനുവദിച്ചില്ല.
\s5
\v 10 അവന്‍ അവരോടു, "ഒരു പട്ടണത്തില്‍ നിങ്ങള്‍ പ്രവേശിച്ചശേഷം, ആരെങ്കിലും നിങ്ങളെ ഭവനത്തില്‍ താമസിക്കാന്‍ ക്ഷണിച്ചാല്‍, അവന്‍റെ ഭവനത്തിലേക്ക്‌ പോകുക. ആ പട്ടണം വിടുന്നതുവരെ അതേ ഭവനത്തില്‍ നിന്നു ഭക്ഷിക്കുകയും ഉറങ്ങുകയും ചെയ്ക എന്നു നിര്‍ദ്ദേശിച്ചു.
\v 11 എവിടെയെല്ലാം ആളുകള്‍ നിങ്ങളെ സ്വീകരിക്കാതെയും ശ്രദ്ധിക്കാതെയും ഇരുന്നാല്‍ ആ സ്ഥലം വിടുമ്പോള്‍ നിങ്ങളുടെ കാല്‍പാദങ്ങളിലെ പൊടി തട്ടിക്കളക. ഇങ്ങനെ ചെയ്യുന്നതിലൂടെ, അവര്‍ നിങ്ങളെ സ്വീകരിച്ചില്ലെന്നും നിങ്ങള്‍ സാക്ഷ്യപ്പെടുത്തും."
\s5
\v 12 അങ്ങനെ പാപത്തെക്കുറിച്ചു പാശ്ചാത്തപിച്ചു അതില്‍ നിന്നു പിന്മാറേണ്ടതിനു ദൈവത്തോടു ക്ഷമ ചോദിക്കേണ്ടതിനും ജനങ്ങള്‍ തീരുമാനിക്കുകയും വേണം എന്നു ശിഷ്യന്മാര്‍ വിവിധ പട്ടണങ്ങളില്‍ പോയി പ്രബോധിപ്പിച്ചു.
\v 13 അവര്‍ ശക്തി ഉപയോഗിച്ച് ആളുകളില്‍നിന്ന് അശുദ്ധാത്മാക്കളെ പുറത്താക്കുകയും രോഗികളെ ഒലിവ് എണ്ണ പുരട്ടി സൗഖ്യമാക്കുകയും ചെയ്തു.
\s5
\v 14 അനേകമാളുകള്‍ യേശു ചെയ്യുന്നതിനെ കുറിച്ച് സംസാരിക്കുന്നതു രാജാവായ ഹെരോദ് അന്തിപ്പാസ് കേട്ടു. ചില ആളുകള്‍ യേശുവിനെക്കുറിച്ചു, "അവന്‍ യോഹന്നാന്‍ ആയിരിക്കും! യോഹന്നാന്‍ മരിച്ചവരില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റു! എന്നു പറഞ്ഞു. അതുകൊണ്ടാണ് ഈ അത്ഭുതങ്ങള്‍ ചെയ്യുവാന്‍ ദൈവത്തിന്‍റെ ശക്തി അവനിലുള്ളത്.
\v 15 ചിലര്‍ യേശുവിനെക്കുറിച്ചു, "ദൈവം വീണ്ടും അയക്കും എന്നു വാഗ്ദത്തം ചെയ്ത പുരാതന പ്രവാചകനായ ഏലിയാവാകുന്നു അവന്‍." എന്നു പറഞ്ഞു. മറ്റുചിലര്‍ യേശുവിനെക്കുറിച്ചു, "അല്ല വളരെ നാളുകള്‍ക്കു മുമ്പ് ജീവിച്ചിരുന്ന പ്രവാചകന്മാരെപ്പോലെ വ്യത്യസ്തനായ മറ്റൊരു പ്രവാചകനാകുന്നു അവന്‍." എന്നു പറഞ്ഞു.
\s5
\v 16 ആളുകള്‍ പറഞ്ഞതു കേട്ട ശേഷം ഹെരോദ രാജാവു, ആ അത്ഭുതങ്ങള്‍ ചെയ്തുകൊണ്ടിരുന്നവന്‍ യോഹന്നാന്‍ ആയിരിക്കണം! ഞാന്‍ എന്‍റെ പട്ടാളക്കാരോട് അവന്‍റെ തല വെട്ടുവാന്‍ കല്പിച്ചു. എന്നാല്‍ അവന്‍ വീണ്ടും ജീവിച്ചിരിക്കുന്നു എന്നു സ്വയം പറഞ്ഞു.
\v 17 സംഭവിച്ചത് ഇതായിരുന്നു-ചില നാളുകള്‍ക്കു മുന്‍പു ഹെരോദാവു തന്‍റെ സഹോദരനായ ഫിലിപ്പിന്‍റെ ഭാര്യയായ ഹെരോദ്യയെ വിവാഹം ചെയ്തു.
\s5
\v 18 അതിനുശേഷം, യോഹന്നാന്‍ തുടര്‍ച്ചയായി ഹെരോദാവിനോടു പറഞ്ഞുകൊണ്ടിരുന്നു, "നിന്‍റെ സഹോദരന്‍ ജീവിച്ചിരിക്കയില്‍ത്തന്നെ സഹോദരന്‍റെ ഭാര്യയെ വിവാഹം ചെയ്യുവാന്‍ ദൈവത്തിന്‍റെ നിയമം അനുവദിക്കുന്നില്ല." പിന്നീട് ഹെരോദ്യ യോഹന്നാനെ തടവിലാക്കുവാന്‍ അവനെ പ്രേരിപ്പിച്ചു, ഹെരോദാവ് യോഹന്നാന്‍റെ അടുക്കലേക്കു പട്ടാളക്കാരെ അയച്ചു. അവര്‍ യോഹന്നാനെ പിടിച്ചു തടവിലാക്കി.
\v 19 എന്നാല്‍ ഹെരോദ്യ യോഹന്നാനോടു പ്രതികാരം ചെയ്യാന്‍ ആഗ്രഹിച്ചു, ആരെങ്കിലും അവനെ വധിക്കാന്‍ അവള്‍ ആഗ്രഹിച്ചു. എന്നാല്‍ യോഹന്നാന്‍ തടവില്‍ ആയിരുന്നപ്പോള്‍, ഹെരോദാവ് അവളില്‍നിന്നും യോഹന്നാനെ സൂക്ഷിച്ചിതുകൊണ്ട് അവള്‍ക്ക് അതു ചെയ്യാന്‍ കഴിഞ്ഞില്ല.
\v 20 ദൈവത്തിനുവേണ്ടി സമര്‍പ്പിക്കപ്പെട്ട ഒരു നീതിമാനായ മനുഷ്യനായിരുന്നു യോഹന്നാന്‍ എന്ന് ഹെരോദാവ് അറിഞ്ഞിരുന്നതിനാല്‍, അവന്‍ യോഹന്നാനെ വളരെ ബഹുമാനിച്ചിരുന്നു. എപ്പോഴെല്ലാം ഹെരോദാവ് അവനെ ശ്രദ്ധിക്കുന്നുവോ അപ്പോഴെല്ലാം അവന്‍ വളരെ അസ്വസ്ഥനും അവനെ എന്തു ചെയ്യണമെന്ന് അവന് അറിവില്ലായിരുന്നു, എന്നാല്‍ അവനില്‍നിന്നു കേള്‍ക്കാന്‍ അവന്‍ താല്പര്യപ്പെട്ടിരുന്നു.
\s5
\v 21 എന്നാല്‍ ഹെരോദ്യയ്ക്ക് ആത്യന്തികമായി ആരെങ്കിലും യോഹന്നാനെ വധിക്കണമായിരുന്നു. അവന്‍റെ ജന്മദിവസത്തില്‍ അവര്‍ ഹെരോദാവിനെ ആദരിക്കുമ്പോള്‍, അവന്‍റെ കൂടെ ഭക്ഷിക്കേണ്ടതിനും ആഘോഷിക്കേണ്ടതിനും ഗലീല ജില്ലയിലുള്ള വളരെ പ്രധാനപ്പെട്ട ആളുകളേയും വളരെ പ്രധാനപ്പെട്ട പട്ടാള ഉദ്യോഗസ്ഥരേയും, വളരെ പ്രധാനപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥരേയും അവന്‍ ക്ഷണിച്ചു.
\v 22 അവര്‍ ഭക്ഷിച്ചുകൊണ്ടിരിക്കുമ്പോള്‍, ഹെരോദ്യയുടെ മകള്‍ മുറിയിലേക്കു വന്നു രാജാവിനും അവന്‍റെ അതിഥികള്‍ക്കുവേണ്ടി നൃത്തം ചെയ്തു. അവള്‍ ഹെരോദ രാജാവിനേയും അവന്‍റെ അതിഥികളെയും വളരെ പ്രീതിപ്പെടുത്തി, അവന്‍ അവളോടു "നിനക്ക് ഇഷ്ടമുള്ളതെന്തും ചോദിക്കുക, ഞാന്‍ അതു നിനക്കു നല്‍കാം!" എന്നു പറഞ്ഞു.
\s5
\v 23 അവന്‍ പിന്നേയും അവളോടു, "നീ ചോദിക്കുന്നതെന്തും, എന്‍റെ സ്വത്തിലും രാജ്യത്തിന്‍റെലും പകുതിയോളം ആയാലും ഞാന്‍ നിനക്കു നല്‍കാം." എന്നു വാഗ്ദാനം ചെയ്തു.
\v 24 അപ്പോള്‍ ആ പെണ്‍കുട്ടി ആ മുറി വിട്ട് അവളുടെ അമ്മയുടെ അടുക്കലേക്കു പോയി. രാജാവു പറഞ്ഞ കാര്യം അവള്‍ അവളോടു പറഞ്ഞു, "ഞാന്‍ എന്താണു ചോദിക്കേണ്ടത്?" എന്ന് അവളോടു ചോദിച്ചു. "സ്നാപകയോഹന്നാന്‍റെ തല നിനക്കു നല്‍കുവാന്‍ രാജാവിനോടു ചോദിക്കുക!" എന്നു അവളുടെ അമ്മ മറുപടി പറഞ്ഞു.
\v 25 പെണ്‍കുട്ടി പെട്ടെന്നു മുറിയിലേക്കു തിരിച്ചു വന്നു. അവള്‍ രാജാവിന്‍റെ അടുത്തേക്കു പോയി പറഞ്ഞത്, "സ്നാപകയോഹന്നാന്‍റെ തല വെട്ടി ഒരു താലത്തില്‍ കൊണ്ടുവരേണ്ടതിനു നീ ആരോടെങ്കിലും കല്‍പ്പിക്കുക!"
\s5
\v 26 അവള്‍ ചോദിച്ചത് കേട്ടപ്പോള്‍ രാജാവു വളരെ ദുഖിതനായി, കാരണം യോഹന്നാന്‍ നീതിമാനായിരുന്നു എന്ന് അവന്‍ അറിഞ്ഞിരുന്നു. എന്നാല്‍ അവള്‍ അപേക്ഷിച്ചത് അവനു തള്ളിക്കളയുവാന്‍ കഴിഞ്ഞില്ല, കാരണം അവള്‍ ചോദിക്കുന്നതെന്തും അവള്‍ക്കു നല്‍കാമെന്ന് അവന്‍ വാഗ്ദത്തം ചെയ്തിരുന്നു, അവന്‍റെ അതിഥികളും അവന്‍റെ വാഗ്ദാനങ്ങള്‍ കേട്ടിരുന്നു.
\v 27 ആയതിനാല്‍ രാജാവു യോഹന്നാന്‍റെ തല വെട്ടി പെണ്‍കുട്ടിയുടെ അടുക്കല്‍ കൊണ്ടുവരുവാന്‍ കല്പന കൊടുത്തു. ഒരു മനുഷ്യന്‍ ചെന്നു യോഹന്നാന്‍റെ തല വെട്ടി.
\v 28 അവന്‍ അത് ഒരു തളികയിലാക്കി പെണ്‍കുട്ടിക്കു നല്‍കി. പെണ്‍കുട്ടി അത് അവളുടെ അമ്മയ്ക്കു കൊടുത്തു.
\m
\v 29 സംഭവിച്ചതിനെപ്പറ്റി യോഹന്നാന്‍റെ ശിഷ്യന്മാര്‍ കേട്ടപ്പോള്‍, അവര്‍ തടവില്‍ പോയി യോഹന്നാന്‍റെ ശരീരം എടുത്ത് അടക്കം ചെയ്തു.
\s5
\v 30 അയച്ച പന്ത്രണ്ടു പേര്‍ അവര്‍ പോയ സ്ഥലങ്ങളില്‍നിന്നു യേശുവിന്‍റെ അടുക്കല്‍ മടങ്ങിവന്നു. അവര്‍ എന്താണ് ചെയ്തതെന്നും ആളുകളെ എന്താണു പഠിപ്പിച്ചതെന്നും അവനോട് അറിയിച്ചു.
\v 31 അവന്‍ അവരോടു പറഞ്ഞത്, "ആളുകള്‍ താമസിക്കാത്ത ഒരു സ്ഥലത്തേക്ക് എന്‍റെ കൂടെ വരിക, ഒറ്റയ്ക്ക് ഇരിക്കാനും വിശ്രമിക്കാനും കഴിയും. തുടര്‍ച്ചയായി ആളുകള്‍ അവരുടെ അടുക്കല്‍ വരികയും പോകുകയും ചെയ്തതിനാലാണ് അവന്‍ ഇതു പറഞ്ഞത്. അതിന്‍റെ ഫലമായി യേശുവിനും തന്‍റെ ശിഷ്യന്മാര്‍ക്കും ഭക്ഷിക്കുന്നതിനോ മറ്റു കാര്യങ്ങള്‍ ചെയ്യുന്നതിനോ സമയം ലഭിച്ചിരുന്നില്ല.
\v 32 ആയതിനാല്‍ അവര്‍ പടകില്‍ കയറി ആള്‍ താമസമില്ലാത്ത ഒരു സ്ഥലത്തേക്കു പോയി.
\s5
\v 33 എന്നാല്‍ അവര്‍ പോകുന്നത് അനേകര്‍ കണ്ടു. യേശുവും ശിഷ്യന്മാരുമാണെന്ന് അവര്‍ തിരിച്ചറിഞ്ഞതുകൊണ്ട്, ഇവര്‍ എങ്ങോട്ടാണ് പോകുന്നതെന്ന് അവര്‍ നോക്കി. അതുകൊണ്ട് പട്ടണങ്ങളില്‍നിന്ന് അവര്‍ ഓടി യേശുവും ശിഷ്യന്മാരും പോകുന്ന സ്ഥലത്തേക്കു, അവര്‍ക്കു മുന്‍പായി അവിടെ എത്തി.
\v 34 യേശുവും ശിഷ്യന്മാരും പടകില്‍നിന്ന് ഇറങ്ങുമ്പോള്‍ യേശു ഈ ജനസമൂഹത്തെ കണ്ടു. ഇടയനില്ലാത്ത ആടുകളെപ്പോലെ ആശയക്കുഴപ്പത്തിലായിരുന്നതുകൊണ്ട് അവന്‍ അവരോടു മനസ്സലിഞ്ഞ് അവരെ അനേക കാര്യങ്ങള്‍ പഠിപ്പിച്ചു.
\s5
\v 35 ഉച്ച കഴിഞ്ഞു ശിഷ്യന്മാര്‍ അവന്‍റെ അടുക്കല്‍ വന്നു അവനോട്, "ആള്‍ താമസിക്കാത്ത ഒരു സ്ഥലമാകുന്നു ഇത്, സമയം വളരെ വൈകിയിരിക്കുന്നു.
\v 36 ആയതിനാല്‍ ജനങ്ങളെ ചുറ്റുപാടുമുള്ള ആളുകള്‍ വസിക്കുന്ന സ്ഥലത്തേക്കോ ഗ്രാമങ്ങളിലേക്കോ ഭക്ഷണം വാങ്ങേണ്ടതിനു അയക്കേണം!"
\s5
\v 37 എന്നാല്‍ അവന്‍ അവരോടു, "ഇല്ല നിങ്ങള്‍ തന്നെ അവര്‍ക്ക് ഭക്ഷിപ്പാന്‍ നല്‍കുക!" അതിന് അവര്‍ അവനോടു, "ഇരുന്നൂറു ദിവസങ്ങള്‍ ഒരു മനുഷ്യന്‍ വേല ചെയ്ത പണം ഉണ്ടെങ്കില്‍പ്പോലും ഈ ജനസമൂഹത്തിന് അപ്പം വാങ്ങുവാന്‍ നമുക്കു കഴിയുകയില്ല! എന്നു മറുപടി പറഞ്ഞു.
\v 38 എന്നാല്‍ അവന്‍ അവരോടു പറഞ്ഞത്, നിങ്ങളുടെ പക്കല്‍ എത്ര കഷണം അപ്പമുണ്ട്? പോയി കണ്ടുപിടിക്കുക!" അവര്‍ പോയി അന്വേഷിച്ചിട്ട് അവനോടു പറഞ്ഞത്, "ഞങ്ങളുടെ പക്കല്‍ അഞ്ച് അപ്പവും പാകംചെയ്ത രണ്ടുമീനും ഉണ്ട്!"
\s5
\v 39 എല്ലാ ആളുകളെയും പുല്‍ പുറത്ത് ഇരിക്കുവാന്‍ പറയേണ്ടതിനു അവന്‍ ശിഷ്യന്മാരെ നിര്‍ദ്ദേശിച്ചു.
\v 40 അങ്ങനെ ജനങ്ങള്‍ കൂട്ടങ്ങളായി ഇരുന്നു. ചില കൂട്ടങ്ങളില്‍ അമ്പതും മറ്റുചില കൂട്ടങ്ങളില്‍ നൂറും വീതവും ഉണ്ടായിരുന്നു.
\v 41 യേശു അഞ്ചപ്പവും രണ്ടുമീനും എടുത്തു, സ്വര്‍ഗ്ഗത്തേക്കു നോക്കി ദൈവത്തോടു നന്ദി പറഞ്ഞു. പിന്നീട് അവന്‍ അപ്പവും, മീനും കഷണങ്ങളായി മുറിച്ചു ആളുകള്‍ക്കു നല്‍കേണ്ടതിനു ശിഷ്യന്മാരുടെ പക്കല്‍ കൊടുത്തു.
\s5
\v 42 എല്ലാവരും ആഹാരം വേണ്ടുവോളം കഴിച്ചു!
\v 43 തുടര്‍ന്നു ശിഷ്യന്മാര്‍ ശേഷിച്ച അപ്പക്കഷണങ്ങളും മീനും പന്ത്രണ്ടു കുട്ട നിറച്ചു.
\v 44 അപ്പവും മീനും ഭക്ഷിച്ചവര്‍ ഏകദേശം അയ്യായിരം പുരുഷന്മാര്‍ ആയിരുന്നു. സ്ത്രീകളേയും കുട്ടികളേയും അവര്‍ എണ്ണിയിരുന്നില്ല.
\s5
\v 45 അതിനുശേഷം യേശു തന്‍റെ ശിഷ്യന്മാരോടു പടകു കയറി ഗലീല തടാകത്തിന് അപ്പുറത്തുള്ള ബെത്ത് സയിദ പട്ടണത്തിലേക്ക് തനിക്കു മുമ്പായി പോകുവാന്‍ പറഞ്ഞു. അവന്‍ അവിടെ തുടരുകയും അവിടെ ഉണ്ടായിരുന്ന അനേകമാളുകളെ പറഞ്ഞയക്കുകയും ചെയ്തു.
\v 46 അവന്‍ അവരോടു യാത്ര പറഞ്ഞശേഷം, പ്രാര്‍ത്ഥിക്കുവാന്‍ മലയിലേക്കു കയറിപ്പോയി.
\v 47 വൈകുന്നേരമായപ്പോള്‍ യേശു കരയിലും, ശിഷ്യന്മാരുടെ പടകു തടാകത്തിന്‍റെ നടുവിലുമായിരുന്നു.
\s5
\v 48 അവര്‍ തുഴയുന്നതിന്നെതിരായി കാറ്റു വീശുന്നത് അവന്‍ കണ്ടു. അതിന്‍റെ ഫലമായി അവര്‍ വലിയ കഷ്ടത്തിലായി. അവന്‍ അതിരാവിലെ ഇരുട്ടുള്ളപ്പോള്‍ വെള്ളത്തിന്‍മേല്‍ നടന്ന് അവരെ സമീപിച്ചു, അവരുടെ അരികിലൂടെ കടന്നു പോകുവാന്‍ ഭാവിച്ചു.
\v 49 അവന്‍ വെള്ളത്തിന്മീതെ നടക്കുന്നത് അവര്‍ കണ്ടപ്പോള്‍, ഒരു ഭൂതമെന്ന് അവര്‍ ചിന്തിച്ചു നിലവിളിച്ചു.
\v 50 കാരണം അവര്‍ അവനെ കണ്ടപ്പോള്‍ വളരെ ഭയപ്പെട്ടു. എന്നാല്‍ അവന്‍ അവരോടു സംസാരിച്ചു, "ശാന്തരാകുക! ഭയപ്പെടേണ്ട ഇതു ഞാനാകുന്നു!" എന്നു പറഞ്ഞു.
\s5
\v 51 അവന്‍ അവരോടുകൂടെ പടകില്‍ കയറി ഇരുന്ന ഉടനെ കാറ്റു വീശുന്നതു നിന്നു. അവിടെ ഉണ്ടായിരുന്നവരെല്ലാം അവന്‍ ചെയ്തതിനെക്കുറിച്ചു തീര്‍ത്തും ആശ്ചര്യപ്പെട്ടു.
\v 52 എന്നിരുന്നാലും യേശു അപ്പവും വീഞ്ഞും വര്‍ധിപ്പിച്ചത് അവര്‍ കണ്ടിട്ടും അവന് എത്ര ശക്തിയുണ്ടെന്ന് അവര്‍ക്ക് മനസ്സിലായില്ല.
\s5
\v 53 അതിനുശേഷം അവര്‍ പടകില്‍ കയറി ഗലീല തടാകത്തില്‍കൂടി ഗന്നസരേത്തു പട്ടണത്തിന്‍റെ തീരത്തു വന്നു. അവര്‍ പടകുകളെ അവിടെ ഉറപ്പിച്ചു.
\v 54 അവര്‍ പടകില്‍ നിന്നിറങ്ങിയ ഉടനെ തന്നെ ആളുകള്‍ യേശുവിനെ തിരിച്ചറിഞ്ഞു.
\v 55 ആകയാല്‍ അവര്‍ ജില്ലകളില്‍ എല്ലായിടത്തും ഓടി യേശു അവിടെ ഉണ്ടെന്നു എല്ലാവരോടും പറഞ്ഞു. യേശു ഉണ്ടെന്നു പറഞ്ഞുകേള്‍ക്കുന്ന സ്ഥലത്തേക്ക് ഉടനെതന്നെ ആളുകള്‍ രോഗികളെ കിടക്കയോടുംകൂടെ ചുമന്നു കൊണ്ടുവന്നു.
\s5
\v 56 അവന്‍ ഏതൊക്കെ ഗ്രാമങ്ങളിലും പട്ടണങ്ങളിലും സഞ്ചരിച്ചോ അവിടെയെല്ലാം ചന്തസ്ഥലങ്ങളില്‍ അവര്‍ രോഗികളെ കൊണ്ടുവന്നു. അവനെയോ അവന്‍റെ വസ്ത്രത്തിന്‍റെ അറ്റമെങ്കിലും തൊട്ടു സൗഖ്യം പ്രാപിക്കേണ്ടതിനു രോഗികള്‍ അപേക്ഷിച്ചു. അവനെയും അവന്‍റെ കുപ്പായത്തേയും തൊട്ടവര്‍ക്കെല്ലാം സൗഖ്യം വരികയും ചെയ്തു.
\s5
\c 7
\p
\v 1 ഒരു ദിവസം യെരൂശലേമില്‍നിന്നു ചില പരീശന്മാരും യഹൂദനിയമങ്ങള്‍ പഠിപ്പിക്കുന്ന ചില ആളുകളും യേശുവിനു ചുറ്റും കൂടി.
\s5
\v 2 അവന്‍റെ ശിഷ്യന്മാരില്‍ ചിലര്‍ പതിവായി കഴുകാത്ത കൈകൊണ്ടു ഭക്ഷിക്കുന്നതു പരീശന്മാര്‍ കണ്ടു.
\v 3-4 അവരും മറ്റു യഹൂദരും അവരുടെ പൂര്‍വ്വികര്‍ പഠിപ്പിച്ച സമ്പ്രദായം കൃത്യമായി ആചരിച്ചിരുന്നു. പ്രത്യേകിച്ചു, അവരുടെ കപ്പുകള്‍, കുടങ്ങള്‍, ലോഹപാത്രങ്ങള്‍, പെട്ടികള്‍, കിടക്കകള്‍ എന്നിവ ഉപയോഗിക്കുന്നതുമൂലം ദൈവം അവരെ തള്ളിക്കളയാതിരിക്കേണ്ടതിന് അവര്‍ അവയെല്ലാം പ്രത്യേക രീതിയില്‍ കഴുകുമായിരുന്നു. പ്രത്യേകിച്ചു ചന്തസ്ഥലങ്ങളില്‍ നിന്നു സാധനങ്ങള്‍ വാങ്ങി മടങ്ങിവരുമ്പോഴും കൈ കഴുകിയിട്ടല്ലാതെ ഭക്ഷണം കഴിച്ചിരുന്നില്ല. ഇതുപോലെയുള്ള ധാരാളം ആചാരങ്ങള്‍ അവര്‍ അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യുന്നു. അവര്‍ അതു ചെയ്തില്ലെങ്കില്‍ ദൈവം അവരോടു കോപിക്കുമെന്ന് അവര്‍ ചിന്തിച്ചു. കാരണം ഒരു വ്യക്തിയെയോ അല്ലെങ്കില്‍ വസ്തുക്കളോ ദൈവം അംഗീകരിക്കാത്തവയെങ്കില്‍ അത് വാങ്ങുമ്പോഴോ തൊടുമ്പോഴോ ഇങ്ങനെ ചെയ്തേ പറ്റൂ.
\s5
\v 5 ആ ദിവസം അവന്‍റെ ശിഷ്യന്മാര്‍ പ്രത്യേക ആചാരപ്രകാരം കഴുകാത്ത കൈകൊണ്ടു ഭക്ഷിക്കുന്നതു ചില പരീശന്മാരും യഹൂദനിയമങ്ങള്‍ പഠിപ്പിക്കുന്ന ആളുകളും കണ്ടിട്ട് അവര്‍ യേശുവിനെ ചോദ്യം ചെയ്ത് അവനോടു പറഞ്ഞത്, "നിന്‍റെ ശിഷ്യന്മാര്‍ പൂര്‍വ്വികരുടെ സമ്പ്രദായം അനുസരിക്കുന്നില്ല! എന്തുകൊണ്ടാണ് അവര്‍ തങ്ങളുടെ ആചാര പ്രകാരം കഴുകാത്ത കൈകൊണ്ടു ആഹാരം ഭക്ഷിക്കുന്നത്!"
\s5
\v 6 യേശു അവരോടു പറഞ്ഞത്, "ഞങ്ങള്‍ മാത്രമാണ് നല്ലവരെന്നു ഭാവിക്കുന്ന ആളുകളെയും നിങ്ങളുടെ പൂര്‍വ്വികരെയും യെശയ്യാവു ശാസിച്ചു! ദൈവം പറഞ്ഞ ഈ വാക്കുകള്‍ അവന്‍ എഴുതി: 'ഈ ആളുകള്‍ എന്നെ ബഹുമാനിക്കുന്നു എന്നു പറയുന്നുവെങ്കിലും എന്നെ ബഹുമാനിക്കുന്നതിനെക്കുറിച്ചു ചിന്തിക്കുന്നു പോലുമില്ല.
\v 7 ഞാന്‍ അവരോടു കല്പിച്ചതുപോലെ ചെയ്യാതെ ആളുകള്‍ പറയുന്നതുപോലെ മാത്രമേ അവര്‍ പഠിപ്പിക്കുന്നുള്ളു അതുകൊണ്ട് അവര്‍ എന്നെ വ്യര്‍ഥമായി ആരാധിക്കുന്നു.'
\s5
\v 8 നിങ്ങള്‍ നിങ്ങളുടെ പൂര്‍വ്വികരെപ്പോലെ ദൈവകല്‍പ്പനകളെ നിരാകരിച്ചു മറ്റുള്ളവര്‍ പഠിപ്പിച്ച സമ്പ്രദായങ്ങളെ മാത്രം പിന്‍തുടരുന്നു."
\v 9 യേശു പിന്നേയും അവരോടു പറഞ്ഞത്, "ദൈവം ചെയ്യുവാന്‍ കല്‍പ്പിച്ചതു തള്ളിക്കളഞ്ഞുകൊണ്ടു നിങ്ങള്‍ ബുദ്ധിയുള്ളവരാണെന്നു ചിന്തിക്കുന്നു, അതുകൊണ്ടു നിങ്ങള്‍ സ്വന്തമായി ഉണ്ടാക്കിയ പാരമ്പര്യങ്ങളെ അനുസരിക്കുന്നു!
\v 10 ഉദാഹരണത്തിനു, നമ്മുടെ പൂര്‍വ്വപിതാവായ മോശെ എഴുതിയ ദൈവത്തിന്‍റെ കല്പന 'നിന്‍റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക!' എന്നും അപ്പനെയോ അമ്മയെയോ തിന്മ പറയുന്നവരെ അധികാരികള്‍ വധിക്കേണം' എന്നുമാകുന്നു.
\s5
\v 11 ആളുകള്‍ അവരുടെ സാധനങ്ങള്‍ മാതാപിതാക്കള്‍ക്കു കൊടുക്കേണ്ടതിനു പകരം ദൈവത്തിനു കൊടുത്താലും മതിയെന്നു നിങ്ങള്‍ ആളുകളെ പഠിപ്പിക്കുന്നു. 'ഞാന്‍ നിങ്ങളുടെ പോഷണത്തിനു നല്‍കുവാന്‍ താല്പര്യപ്പെട്ടത് ഇപ്പോള്‍ ഞാന്‍ ദൈവത്തിനു കൊടുക്കുമെന്ന് വാഗ്ദാനം ചെയ്തു. ആയതിനാല്‍ എനിക്കു നിങ്ങളെ സഹായിക്കുവാന്‍ കഴിയുകയില്ല എന്നു നിങ്ങള്‍ അവരുടെ മാതാപിതാക്കളോടു പറയാന്‍ അവരെ അനുവദിക്കുന്നു.
\v 12 അതിന്‍റെ ഫലമായി നിങ്ങളുടെ മാതാപിതാക്കളെ ഒരിക്കലും സഹായിക്കേണ്ട എന്നു നിങ്ങള്‍ ആളുകളോടു പറയുന്നു.
\v 13 ഇതേ രീതിയില്‍ നിങ്ങള്‍ ദൈവകല്പനയെ അവഗണിക്കുന്നു! നിങ്ങള്‍ നിങ്ങളുടെ സ്വന്തം കാര്യങ്ങളെ മറ്റുള്ളവരെ പഠിപ്പിക്കുകയും അനുസരിക്കുവാന്‍ അവരോടു പറയുകയും ചെയ്യുന്നു! ഇതുപോലെയുള്ള അനേകം കാര്യങ്ങള്‍ നിങ്ങള്‍ ചെയ്യുന്നു."
\s5
\v 14 പിന്നെ യേശു ജനക്കൂട്ടത്തെ തന്‍റെ അരികിലേക്കു വിളിച്ചു. അവരോടു പറഞ്ഞതു, "നിങ്ങള്‍ എല്ലാവരും എന്നെ ശ്രദ്ധിക്കുക! ഞാന്‍ പറയുന്നതു മനസ്സിലാക്കാന്‍ ശ്രമിക്കുക.
\v 15 ആളുകള്‍ ഭക്ഷിക്കുന്ന യാതൊന്നും ദൈവം മലിനമായി പരിഗണിക്കുന്നില്ല. എന്നാല്‍ മനുഷ്യന്‍റെ അകത്തുനിന്നു വരുന്ന കാര്യങ്ങളെ ദൈവം മലിനമായി പരിഗണിക്കും."
\v 16
\f +
\ft 16 ല്‍ കാണപ്പെടുന്ന വാക്യം ഏറ്റവും മികച്ച പുരാതന പ്രതികളില്‍ കാണുന്നില്ല.
\fqa ഞാന്‍ പറഞ്ഞതായി നിങ്ങള്‍ കേട്ട കാര്യങ്ങളെക്കുറിച്ച് നിങ്ങളെല്ലാവരും ശ്രദ്ധയോടെ ചിന്തിക്കുക.
\fqa* .
\f*
\s5
\p
\v 17 യേശു ജനക്കൂട്ടത്തെ വിട്ടുപോയശേഷം, അവന്‍ തന്‍റെ ശിഷ്യന്മാരോടുകൂടെ ഒരു ഭവനത്തില്‍ പ്രവേശിച്ചു. അപ്പോള്‍ അവന്‍ സംസാരിച്ച ഒരു ഉപമയെക്കുറിച്ച് അവര്‍ അവനോടു ചോദിച്ചു.
\v 18 അവന്‍ അവരോടു മറുപടി പറഞ്ഞതു, "ഞാന്‍ എന്താണ് അര്‍ത്ഥമാക്കിയതെന്നു നിങ്ങള്‍ക്കു മനസ്സിലായില്ലയോ? വെളിയില്‍നിന്ന് അകത്തേക്കു പ്രവേശിക്കുന്ന ഒന്നും ദൈവം അസ്വീകാര്യമായി കാണുന്നില്ല എന്നു നിങ്ങള്‍ മനസ്സിലാക്കണം.
\v 19 നമ്മുടെ മനസ്സിനെ നശിപ്പിക്കുന്നതിനു പകരം, നമ്മുടെ വയറ്റിലേക്ക് അതു പോകുകയും അതിനുശേഷം അവശിഷ്ടം നമ്മുടെ ശരീരത്തിന്‍റെ പുറത്തേക്കു പോകുന്നു." ഇതു പറഞ്ഞതിലൂടെ ദൈവത്തിനു അസ്വീകാര്യമായി കണക്കാക്കുവാന്‍ ഇടവരുത്താതെ ആളുകള്‍ക്ക് ഏതു ഭക്ഷണവും കഴിക്കുവാന്‍ കഴിയും എന്നു യേശു പ്രഖ്യാപിക്കുകയായിരുന്നു.
\s5
\v 20 അവന്‍ വീണ്ടും അവരോട്, "ആളുകളുടെ ഉള്ളില്‍ നിന്നു വരുന്ന ചിന്തകളും പ്രവൃത്തികളും ദൈവം അസ്വീകാര്യമായി പരിഗണിക്കുന്നതിന് ഇടവരുത്തുന്നു എന്നു പറഞ്ഞു.
\v 21 പ്രത്യേകിച്ച്, ആളുകളുടെ അന്തരാത്മാവിലുള്ള സ്വഭാവം ദുഷ്കാര്യങ്ങള്‍ ചിന്തിക്കുവാന്‍ കാരണമാകുന്നു; മോഷ്ടിക്കുന്നു, കൊലപാതകം ചെയ്യുന്നു, എന്നിങ്ങനെ അവര്‍ അധാര്‍മികമായി പ്രവര്‍ത്തിക്കുന്നു.
\v 22 അവര്‍ വ്യഭിചാരം ചെയ്യുന്നു, അവര്‍ അത്യാഗ്രഹികളാകുന്നു, അവര്‍ പകയോടെ പ്രവര്‍ത്തിക്കുന്നു, അവര്‍ ആളുകളെ ചതിക്കുന്നു. അവര്‍ അസഭ്യമായി പ്രവര്‍ത്തിക്കുന്നു, അവര്‍ അസൂയയുള്ള ആളുകളാകുന്നു, അവര്‍ മറ്റുള്ളരെക്കുറിച്ചു ദുഷിച്ചകാര്യങ്ങള്‍ സംസാരിക്കുന്നു, അവര്‍ അഹങ്കാരികളാകുന്നു, അവര്‍ മായി പ്രവര്‍ത്തിക്കുന്നു.
\v 23 ആളുകള്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചിന്തിക്കുകയും പിന്നീട് ഇത്തരത്തിലുള്ള ദുഷ്പ്രവൃത്തികള്‍ ചെയ്യുന്നതുമാണ് ദൈവം അസ്വീകാര്യമായി പരിഗണിക്കുന്നത്."
\s5
\v 24 യേശുവും ശിഷ്യന്മാരും ഗലീല വിട്ടശേഷം, സോര്‍, സീദോന്‍ എന്നീ പട്ടണങ്ങളുടെ ചുറ്റുപാടുമുള്ള പ്രദേശങ്ങളിലേക്കു പോയി. അവന്‍ അവിടെ ഒരു പ്രത്യേക ഭവനത്തില്‍ പാര്‍ക്കുമ്പോള്‍, ആരും അറിയരുതെന്ന് അവന്‍ ആഗ്രഹിച്ചു, എന്നാല്‍ അവന്‍ അവിടെയുണ്ടെന്ന് ആളുകള്‍ വളരെ പെട്ടെന്നു കണ്ടെത്തി.
\v 25 അശുദ്ധാത്മാവു ബാധിച്ച മകള്‍ ഉള്ള ഒരു സ്ത്രീ യേശുവിനെക്കുറിച്ചു കേട്ടു. അവള്‍ യേശുവിന്‍റെ അടുക്കല്‍ വന്നു അവന്‍റെ മുമ്പില്‍ മുട്ടുകുത്തി.
\v 26 അവള്‍ ഒരു യഹൂദ സ്ത്രീ അല്ലായിരുന്നു. അവളുടെ പൂര്‍വ്വികന്മാരും യഹൂദരല്ലായിരുന്നു. സിറിയ ജില്ലയിലെ ഫൊയിനിക്യ എന്ന പ്രദേശത്തിന്‍റെ ചുറ്റുപാടുമുള്ള സ്ഥലത്താണ് അവള്‍ ജനിച്ചത്. അവളില്‍നിന്ന് അശുദ്ധാത്മാവിനെ ശാസിക്കേണ്ടതിന് അവള്‍ യേശുവിനോട് അപേക്ഷിച്ചു.
\s5
\v 27 അവന്‍ സ്ത്രീയോടു പറഞ്ഞത്, "ആദ്യം കുട്ടികള്‍ അവര്‍ക്കാവശ്യമുള്ളതെല്ലാം കഴിക്കട്ടെ, എന്തുകൊണ്ടെന്നാല്‍ അമ്മ കുട്ടികള്‍ക്കുവേണ്ടി തയ്യാറാക്കിയ ആഹാരം എടുത്തു നായ്കുട്ടികള്‍ക്ക് ഇട്ടുകൊടുക്കുന്നതു നല്ലതല്ല."
\v 28 അവള്‍ അവനോടു മറുപടി പറഞ്ഞത്, "ഗുരോ, നീ പറഞ്ഞതു ശരിതന്നെ എന്നാല്‍ മേശക്കടിയില്‍ കിടക്കുന്ന വീട്ടുനായ്ക്കള്‍ കുട്ടികള്‍ വീഴ്ത്തുന്ന അപ്പകഷണങ്ങള്‍ കഴിക്കുന്നുണ്ടല്ലോ?"
\s5
\v 29 യേശു അവളോടു പറഞ്ഞതു, "നീ പറഞ്ഞതു നിമിത്തം ഭവനത്തിലേക്കു പൊയ്ക്കൊള്‍ക അശുദ്ധാത്മാവിനോടു നിന്‍റെ മകളെ വിട്ടുപോകാന്‍ ഞാന്‍ കല്‍പ്പിച്ചിരിക്കുന്നു."
\v 30 സ്ത്രീ തന്‍റെ വീട്ടിലേക്കു മടങ്ങിവന്നു തന്‍റെ കുട്ടി ശാന്തമായി കിടക്കയില്‍ കിടക്കുന്നതും അശുദ്ധാത്മാവ് അവളെ വിട്ടുപോയിരുന്നള്ളതും കണ്ടു.
\s5
\v 31 യേശുവും അവന്‍റെ ശിഷ്യന്മാരും സോരിനു ചുറ്റുപാടുമുള്ള പ്രദേശങ്ങള്‍ വിട്ടു സീദോന്‍റെ വടക്കു സ്ഥലങ്ങളിലേക്കും പിന്നീട് കിഴക്കോട്ടു പത്തുപട്ടണങ്ങളുള്ള പ്രദേശത്തും, പിന്നീട് ഗലീലക്കടലിന്‍റെ തെക്കു പട്ടണങ്ങളിലേക്കും പോയി.
\v 32 അവിടെ, ചെകിടനും ഊമനുമായ ഒരു മനുഷ്യനെ ആളുകള്‍ അവന്‍റെ അടുക്കല്‍ കൊണ്ടുവന്നു. അവനെ സൗഖ്യമാക്കേണ്ടതിനു യേശുവിന്‍റെ കൈ അവന്‍റെമേല്‍ വയ്ക്കുവാന്‍ അവര്‍ അപേക്ഷിച്ചു.
\s5
\v 33 രണ്ടുപേരും മാത്രമാകേണ്ടതിന് യേശു അവനെ ജനക്കൂട്ടത്തില്‍നിന്നു മാറ്റികൊണ്ടുപോയി. പിന്നീട് അവന്‍ അവന്‍റെ വിരലുകളിലൊന്ന് ആ മനുഷ്യന്‍റെ ഓരോ ചെവിയിലും ഇട്ടു. അതിനുശേഷം അവന്‍ അവന്‍റെ വിരലില്‍ തുപ്പി, അവന്‍റെ വിരലുകള്‍കൊണ്ട്‌ ആ മനുഷ്യന്‍റെ നാവില്‍ തൊട്ടു.
\v 34 പിന്നീട് അവന്‍ സ്വര്‍ഗ്ഗത്തേക്കു നോക്കി, അവന്‍ നെടുവീര്‍പ്പിട്ട് അവന്‍റെ സ്വന്ത ഭാഷയില്‍ ആ മനുഷ്യന്‍റെ ചെവിയില്‍, "എഫഥാ," എന്ന് പറഞ്ഞു. അതിന്‍റെ അര്‍ത്ഥം, "തുറന്നു വരിക!" എന്നാകുന്നു.
\v 35 അപ്പോള്‍ ആ മനുഷ്യനു നന്നായി കേള്‍ക്കുവാന്‍ കഴിഞ്ഞു. അവനു സംസാരിക്കുവാന്‍ കഴിയാതിരുന്നതു സൗഖ്യമായതുകൊണ്ട് അവന്‍ വ്യക്തമായി സംസാരിക്കുവാന്‍ ആരംഭിച്ചു.
\s5
\v 36 അവന്‍ ചെയ്ത കാര്യം ആരോടും പറയരുതെന്നു ജനങ്ങളോടു പറഞ്ഞു. എന്നാല്‍, അവന്‍ എത്ര ആവര്‍ത്തിച്ച് അവനോടു പറഞ്ഞുവോ, അത്രയുമധികം അവര്‍ മറ്റുള്ളവരോടു പറഞ്ഞുകൊണ്ടിരുന്നു.
\v 37 ഇതുകേട്ട ആളുകള്‍ തീര്‍ത്തും അത്ഭുതപ്പെട്ടു പറഞ്ഞത്, അവന്‍ ചെയ്ത കാര്യങ്ങള്‍ എല്ലാം അത്ഭുതകരമാകുന്നു! ഇതു കൂടാതെ അവന്‍ ചെകിടരായ ആളുകള്‍ക്കു കേള്‍ക്കുവാന്‍ കഴിവു നല്‍കുന്നു, സംസാരിക്കുവാന്‍ കഴിയാത്തവര്‍ക്കു അവന്‍ സംസാരിക്കുവാന്‍ കഴിവു നല്‍കുന്നു!"
\s5
\c 8
\p
\v 1 ആ ദിവസങ്ങളില്‍ ഒരു വലിയ ജനക്കൂട്ടം ഒരുമിച്ചുകൂടി. അവിടെയായിരുന്ന രണ്ടു ദിവസങ്ങള്‍ക്കുശേഷം അവര്‍ക്കു ഭക്ഷിപ്പാന്‍ ആഹാരം ഇല്ലായിരുന്നു. ആയതിനാല്‍ യേശു തന്‍റെ ശിഷ്യന്മാരെ അടുക്കല്‍ വിളിച്ച് അവരോടു പറഞ്ഞത്,
\v 2 "ഈ ആളുകള്‍ എന്നോടുകൂടെ ആയിരുന്നിട്ട് ഇതു മൂന്നാം ദിവസം ആകുന്നു, അവര്‍ക്കു ഭക്ഷിപ്പാന്‍ ഒന്നുമില്ല, ആയതിനാല്‍ എനിക്ക് അവരെക്കുറിച്ചു കരുതലുണ്ട്.
\v 3 വിശപ്പോടുകൂടി ഞാന്‍ അവരെ ഭവനത്തിലേക്ക്‌ അയച്ചാല്‍, പോകുന്ന വഴിയില്‍ അവരില്‍ ചിലര്‍ തളര്‍ന്നുപോകും. ചിലര്‍ വളരെ ദൂരത്തുനിന്നാണ് വരുന്നത്."
\v 4 ആളുകള്‍ക്ക് ഭക്ഷിക്കുവാന്‍ കൊടുപ്പീന്‍ എന്ന് അവന്‍ നിര്‍ദ്ദേശിക്കുന്നതായി തന്‍റെ ശിഷ്യന്മാര്‍ അറിഞ്ഞപ്പോള്‍, അവരില്‍ ഒരുവന്‍ മറുപടി പറഞ്ഞത്, ഈ ജനത്തെ ത്യപ്തിപ്പെടുത്തുവാന്‍ ആഹാരം കണ്ടെത്തുവാന്‍ നമുക്കു കഴിയുകയില്ല. ഈ സ്ഥലത്ത് ആരും താമസിക്കുന്നതും ഇല്ല.
\s5
\v 5 യേശു അവരോടു ചോദിച്ചു, "നിങ്ങളുടെ പക്കല്‍ എത്ര അപ്പമുണ്ട്?" "ഞങ്ങളുടെ കൈയില്‍ ഏഴ് അപ്പമുണ്ട്." എന്നവര്‍ മറുപടി പറഞ്ഞു.
\v 6 യേശു ജനക്കൂട്ടത്തോടു, "നിലത്തിരിപ്പീന്‍!" എന്നു കല്‍പ്പിച്ചു. അവര്‍ ഇരുന്ന ശേഷം, അവന്‍ ഏഴ് അപ്പമെടുത്തു ദൈവത്തോടു നന്ദി പറഞ്ഞു, അവയെ കഷണങ്ങളായി മുറിച്ചു, ആളുകള്‍ക്കു വിളമ്പുവാന്‍ വേണ്ടി അവന്‍റെ ശിഷ്യന്മാര്‍ക്കു നല്‍കി.
\s5
\v 7 അവരുടെ പക്കല്‍ ചെറിയ മീനും ഉണ്ടെന്ന് അവര്‍ അറിഞ്ഞു. അതുകൊണ്ട് അവന്‍ അവയ്ക്കുവേണ്ടിയും ദൈവത്തോട് നന്ദി പറഞ്ഞതിനുശേഷം, അവന്‍ തന്‍റെ ശിഷ്യന്മാരോട് പറഞ്ഞത്, "ഇതുകൂടി കൊടുക്കുക". അവര്‍ ജനക്കൂട്ടത്തിനു മീനും കൊടുത്തശേഷം,
\v 8 അവര്‍ ഈ ആഹാരം കഴിച്ചു തൃപ്തരായി. അവന്‍റെ ശിഷ്യന്മാര്‍ ബാക്കി വന്ന അപ്പക്കഷണങ്ങള്‍ ഏഴു വലിയ കുട്ട ശേഖരിച്ചു.
\v 9 ആ ദിവസം ഏകദേശം നാലായിരം ആളുകള്‍ ഭക്ഷിച്ചെന്ന് അവന്‍റെ ശിഷ്യന്മാര്‍ കണക്കാക്കി. പിന്നീട് യേശു ജനക്കൂട്ടത്തെ പറഞ്ഞയച്ചു.
\v 10 ഇതിനുശേഷം അവന്‍ തന്‍റെ ശിഷ്യന്മാരോടുകൂടെ പടകില്‍ കയറി, ഗലീല തടാകത്തിലൂടെ ദല്മനൂഥ ജില്ലയിലേക്കു പോയി.
\s5
\v 11 പിന്നീട് ചില പരീശന്മാര്‍ യേശുവിന്‍റെ അടുക്കല്‍ വന്നു. അവര്‍ അവനോടു ദൈവം നിന്നെ അയച്ചതാണെന്നു കാണിക്കേണ്ടതിന് ഒരു അത്ഭുതം ചെയ്യുവാന്‍ തര്‍ക്കിച്ചു നിര്‍ബന്ധിച്ചു.
\v 12 അവന്‍ സ്വയം നെടുവീര്‍പ്പിട്ടുകൊണ്ടു പറഞ്ഞത്, "എന്തുകൊണ്ടാണ് ഞാന്‍ ഒരു അത്ഭുതം ചെയ്യുവാന്‍ നിങ്ങള്‍ എന്നോട് ചോദിക്കുന്നത്? ഞാന്‍ നിങ്ങള്‍ക്കുവേണ്ടി ഒരത്ഭുതവും ചെയ്കയില്ല!"
\v 13 പിന്നീട് അവന്‍ അവരെ വിട്ടുപോയി. അവന്‍ വീണ്ടും പടകില്‍ കയറി തന്‍റെ ശിഷ്യന്മാരോടുകൂടെ ഗലീല തടാകത്തിന്‍റെ ചുറ്റുമുള്ള സ്ഥലങ്ങളിലേക്ക് പോയി.
\s5
\v 14 അവന്‍റെ ശിഷ്യന്മാര്‍ ആവശ്യത്തിനുള്ള ആഹാരം എടുക്കുവാന്‍ മറന്നുപോയിരുന്നു. പ്രത്യേകിച്ചു, പടകില്‍ ഒരു കഷണം അപ്പം മാത്രമേ അവര്‍ക്ക് ഉണ്ടായിരുന്നുള്ളു.
\v 15 അവര്‍ പോകുമ്പോള്‍, യേശു മുന്നറിയിപ്പ് നല്‍കിയതു, "ശ്രദ്ധിക്കുക! ഹെരോദ്യരുടെയും പരീശന്മാരുടെയും പുളിപ്പിനെ സൂക്ഷിക്കുക!"
\s5
\v 16 ശിഷ്യന്മാര്‍ അവന്‍ പറഞ്ഞതിനെ തെറ്റിദ്ധരിച്ചു. ആയതിനാല്‍ അവര്‍ അന്യോന്യം പറഞ്ഞതു, "നമുക്ക് അപ്പമില്ലാത്തതുകൊണ്ടായിരിക്കും അവന്‍ അങ്ങനെ പറഞ്ഞത്."
\v 17 അവര്‍ തമ്മില്‍ ചര്‍ച്ച ചെയ്യുന്നതു യേശു അറിഞ്ഞിട്ട് അവന്‍ അവരോടു പറഞ്ഞത്, "ആവശ്യത്തിന് അപ്പമില്ലാത്തതിനെക്കുറിച്ചു നിങ്ങള്‍ എന്തിനാണു സംസാരിക്കുന്നത്? ഞാന്‍ ഇപ്പോള്‍ പറഞ്ഞതു നിങ്ങള്‍ മനസ്സിലാക്കണം നിങ്ങള്‍ ചിന്തിക്കുന്നില്ല.
\s5
\v 18 നിങ്ങള്‍ക്കു കണ്ണുകളുണ്ട് എങ്കിലും നിങ്ങള്‍ കാണുന്നത് മനസ്സിലാക്കുന്നില്ല! നിങ്ങള്‍ക്കു ചെവികളുണ്ടെങ്കിലും ഞാന്‍ പറഞ്ഞ കാര്യം നിങ്ങള്‍ ഗ്രഹിക്കുന്നില്ല!" പിന്നീട് അവന്‍ ചോദിച്ചു, "എന്തുസംഭവിച്ചു എന്നു നിങ്ങള്‍ ഓര്‍ക്കുന്നില്ലയോ
\v 19 ഞാന്‍ അഞ്ച് അപ്പംകൊണ്ട് അയ്യായിരം ആളുകളെ പോക്ഷിപ്പിച്ചില്ലയോ? എല്ലാവരും സംത്യപതരായി എന്നുമാത്രമല്ല, ആഹാരം അവശേഷിച്ചതും! ബാക്കി വന്ന അപ്പക്കഷണങ്ങള്‍ എത്ര കുട്ട നിങ്ങള്‍ ശേഖരിച്ചു?" അവര്‍ മറുപടി പറഞ്ഞത്, "ഞങ്ങള്‍ പന്ത്രണ്ടു കുട്ട നിറയെ ശേഖരിച്ചു.
\s5
\v 20 പിന്നെയും അവന്‍ ചോദിച്ചതു, "ഞാന്‍ ഏഴ് അപ്പം കൊണ്ട് നാലായിരംപേരെ പോഷിപ്പിച്ചതും എല്ലാവരും ധാരാളം ഭക്ഷിച്ചതിനുശേഷം ബാക്കി വന്ന അപ്പക്കഷണങ്ങള്‍ നിങ്ങള്‍ എത്ര വലിയ കുട്ടകളില്‍ ശേഖരിച്ചു?" അവര്‍, "ഞങ്ങള്‍ ഏഴു വലിയ കുട്ടകള്‍ നിറയെ ശേഖരിച്ചു." എന്ന് മറുപടി പറഞ്ഞു.
\v 21 പിന്നെ അവന്‍ അവരോടു, നിങ്ങള്‍ക്കു വേണ്ടുവോളം ആഹാരം ഇല്ലായെന്നു വിചാരപ്പെടെണ്ടി വന്നിട്ടില്ലയെന്നു നിങ്ങള്‍ക്കു മനസ്സിലാകാത്തതില്‍ ഞാന്‍ നിരാശനാണ്!" എന്ന് പറഞ്ഞു.
\s5
\v 22 അവര്‍ പടകില്‍ ബെത്ത്സയിദ പട്ടണത്തില്‍ എത്തിച്ചേര്‍ന്നു. ആളുകള്‍ ഒരു അന്ധനായ മനുഷ്യനെ യേശുവിന്‍റെ അടുക്കല്‍ കൊണ്ടുവന്നു സൗഖ്യമാക്കേണ്ടതിന് അവനെ തൊടുവാന്‍ അപേക്ഷിച്ചു.
\v 23 യേശു അന്ധനായ മനുഷ്യന്‍റെ കൈക്കു പിടിച്ചു പട്ടണത്തിന്‍റെ പുറത്തേക്ക് അവനെ കൊണ്ടുപോയി. പിന്നീട് അവന്‍ ആ മനുഷ്യന്‍റെ കണ്ണില്‍ തുപ്പി, ആ മനുഷ്യന്‍റെ മേല്‍ കൈവച്ച് അവനോടു, നീ എന്തെങ്കിലും കാണുന്നുണ്ടോ?" എന്ന് ചോദിച്ചു.
\s5
\v 24 പിന്നെ ആ മനുഷ്യന്‍ മുകളിലേക്കു നോക്കി പറഞ്ഞത്, "അതേ, ഞാന്‍ ആളുകളെ കാണുന്നു! അവര്‍ ചുറ്റും നടക്കുന്നു, എന്നാല്‍ എനിക്ക് അവരെ വ്യക്തമായി കാണാന്‍ കഴിയുന്നില്ല. അവര്‍ മരങ്ങള്‍ പോലെയത്രെ!"
\v 25 യേശു പിന്നെയും അന്ധനായ മനുഷ്യന്‍റെ കണ്ണുകളില്‍ തൊട്ടു. ആ മനുഷ്യന്‍ ശ്രദ്ധയോടെ നോക്കി, ആ സമയത്ത് അവന്‍ പൂര്‍ണ്ണമായി സൗഖ്യം പ്രാപിച്ചു! അവന്‍ എല്ലാ കാര്യങ്ങളും വ്യക്തമായി കാണാന്‍ കഴിഞ്ഞു.
\v 26 യേശു അവനോടു, "പട്ടണത്തിലേക്കു പോകരുത്!" പിന്നെ അവന്‍ ആ മനുഷ്യനെ തന്‍റെ ഭവനത്തിലേക്ക് പറഞ്ഞയച്ചു.
\s5
\v 27 യേശുവും തന്‍റെ ശിഷ്യന്മാരും ബത്ത്സയിദ പട്ടണം വിട്ടു ഫിലിപ്പിന്‍റെ കൈസര്യായ്ക്ക് അടുത്തുള്ള ഗ്രാമങ്ങളിലേക്കു പോയി. പോകുന്ന വഴിയില്‍ അവന്‍ അവരോടു ചോദിച്ചു, "ഞാന്‍ ആരെന്നാണ് ജനങ്ങള്‍ പറയുന്നത്?"
\v 28 അവര്‍ മറുപടി പറഞ്ഞതു, "നീ യോഹന്നാന്‍ സ്നാപകന്‍ ആണെന്ന് ചില ആളുകള്‍ പറയുന്നു, നീ ഏലിയ പ്രവാചകന്‍ ആണെന്നു മറ്റു ചിലര്‍ പറയുന്നു, നീ മുന്‍ പ്രവാചകന്മാരില്‍ ഒരുവനാണെന്നു മറ്റു ചിലര്‍ പറയുന്നു."
\s5
\v 29 അവന്‍ അവരോടു ചോദിച്ചു, "നിങ്ങളെ സംബന്ധിച്ച് എന്താണ്? നിങ്ങള്‍ എന്നെ ആര് എന്നു പറയുന്നു?" പത്രൊസ് അവനോടു മറുപടി പറഞ്ഞത്, "നീ മശിഹയാണെന്നു ഞങ്ങള്‍ വിശ്വസിക്കുന്നു!"
\v 30 അവന്‍ മശിഹയാണെന്ന് ആരോടും പറയരുതെന്നു യേശു അവര്‍ക്കു ശക്തമായ മുന്നറിയിപ്പ് കൊടുത്തു.
\s5
\v 31 മനുഷ്യപുത്രനാകുന്ന അവന്‍ വളരെ കഷ്ടമനുഭവിക്കേണമെന്നു യേശു അവരെ പഠിപ്പിക്കാന്‍ ആരംഭിച്ചു. അവന്‍ മൂപ്പന്മാരാലും മഹാപുരോഹിതന്മാരാലും, യഹൂദ നിയമങ്ങള്‍ പഠിപ്പിക്കുന്നവരാലും തള്ളപ്പെടും. അവന്‍ കൊല്ലപ്പെടുകയും ചെയ്യും. എന്നാല്‍ അവന്‍ മരിച്ചതിനുശേഷം മൂന്നാം ദിവസം അവന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും.
\v 32 അവന്‍ ഇത് അവരോടു വ്യക്തമായി പറഞ്ഞു. എന്നാല്‍ പത്രൊസ് യേശുവിനെ ഒരു വശത്തേക്ക് മാറ്റിനിര്‍ത്തി ഈ രീതിയില്‍ സംസാരിച്ചതുകൊണ്ട് അവനെ ശാസിക്കാന്‍ ആരംഭിച്ചു.
\s5
\v 33 യേശു തിരിഞ്ഞു തന്‍റെ ശിഷ്യന്മാരെ നോക്കി. പിന്നെ അവന്‍ പത്രൊസിനെ ശാസിച്ചു പറഞ്ഞത്, "ഇങ്ങനെ ചിന്തിക്കുന്നത് നിര്‍ത്തുക. സാത്താന്‍ നിന്നെ അങ്ങനെ സംസാരിപ്പാന്‍ പ്രേരിപ്പിക്കുന്നു! ഞാന്‍ ചെയ്യുവാന്‍ ദൈവം ആഗ്രഹിക്കുന്നതിനു പകരം ആളുകള്‍ ആഗ്രഹിക്കുന്നതു മാത്രം ഞാന്‍ ചെയ്യുവാന്‍ നീ ആഗ്രഹിക്കുന്നു."
\v 34 പിന്നെ അവന്‍ ജനക്കൂട്ടത്തെ തന്‍റെ ശിഷ്യന്മാരോടൊപ്പം വിളിച്ചുകൂട്ടി അവരോടു പറഞ്ഞത്, നിങ്ങളിലൊരുവന് എന്‍റെ ശിഷ്യനാകണമെങ്കില്‍, ജീവിക്കാന്‍ എളുപ്പമായതുമാത്രം ചെയ്യരുത്. കുറ്റവാളികള്‍ അവര്‍ ക്രൂശിക്കപ്പെടുന്ന സ്ഥലം വരെ കുരിശുകള്‍ വഹിക്കുന്നതുപോലെ വേദന സഹിക്കുവാന്‍ നിങ്ങള്‍ തയ്യാറാകണം. എന്‍റെ ശിഷ്യനായിരിക്കുവാന്‍ താല്പര്യമുള്ളവര്‍ തീര്‍ച്ചയായും ചെയ്യേണ്ടത് അതാണ്.
\s5
\v 35 നീ അതു ചെയ്യേണം, എന്തുകൊണ്ടെന്നാല്‍ എന്നെ തള്ളിക്കളഞ്ഞുകൊണ്ട് ജീവനെ രക്ഷിക്കുവാന്‍ ശ്രമിക്കുന്നവര്‍ അവരുടെ ജീവനെ നഷ്ടപ്പെടുത്തും. എന്‍റെ ശിഷ്യനാണെന്ന കാരണത്താല്‍ മറ്റുള്ളവരോട് സുവിശേഷം പറഞ്ഞതുകൊണ്ട് കൊല്ലപ്പെട്ടവര്‍ എന്നോടുകൂടെ എന്നേക്കും ജീവിക്കും.
\v 36 ഈ ഭൂമിയിനിന്നു ആളുകള്‍ക്ക് ആവശ്യമുള്ളതെല്ലാം ലഭിക്കും, എന്നാല്‍ നിത്യജീവനെ നേടിയില്ലെങ്കില്‍ യഥാര്‍ത്ഥത്തില്‍ അവര്‍ ഒന്നും നേടിയിട്ടില്ല!
\v 37 നിത്യജീവന്‍ നേടാന്‍ പ്രാപ്തരാക്കുവാന്‍ വെണ്ടി ദൈവത്തിനു നല്‍കുവാന്‍ കഴിയുന്ന ഒരു കാര്യവും ഇല്ല എന്നുള്ള സത്യത്തെക്കുറിച്ചു ശ്രദ്ധാപൂര്‍വ്വം ചിന്തിക്കുക.
\s5
\v 38 ഇതിനെക്കുറിച്ച് ചിന്തിക്കുക: എനിക്കുള്ളവരാണെന്നു പറയുവാന്‍ നിരസിക്കുന്നവരും ഞാന്‍ ഈ ദിവസങ്ങളില്‍ പറയുന്ന കാര്യങ്ങള്‍ തള്ളിക്കളയുന്നവരും, ദൈവത്തില്‍നിന്നു തിരിഞ്ഞു പോകുന്നവരും, മനുഷ്യപുത്രനാകുന്ന ഞാന്‍, എന്‍റെ പിതാവിന്‍റെ മഹത്വത്തില്‍ വിശുദ്ധദൂതന്മാരോടുകൂടെ മടങ്ങി വരുമ്പോള്‍ അവര്‍ എന്നില്‍ നിന്നുള്ളവര്‍ ആണെന്നു പറയാന്‍ ഞാനും വിസമ്മതിക്കും.
\s5
\c 9
\p
\v 1 അവന്‍ തന്‍റെ ശിഷ്യന്‍മാരോടു പറഞ്ഞതു, "ശ്രദ്ധയോടെ കേള്‍ക്കുക! ദൈവം രാജാവാണെന്നു മഹാശക്തിയോടെ സ്വയം കാണിക്കുമ്പോള്‍ ഇപ്പോള്‍ ഇവിടെയുള്ള നിങ്ങളില്‍ ചിലര്‍ അതു കാണും. നിങ്ങളുടെ മരണത്തിന് മുന്‍പേ അവന്‍ ഇതു ചെയ്യുന്നതു നിങ്ങള്‍ കാണും!"
\v 2 ആറു ദിവസത്തിനു ശേഷം യേശു പത്രൊസിനേയും യാക്കോബിനെയും യാക്കോബിന്‍റെ സഹോദരനായ യോഹന്നാനെയും കൂട്ടി ഉയര്‍ന്ന മലയിലേക്കു പോയി. അവര്‍ മുകളില്‍ തനിച്ചിരിക്കുമ്പോള്‍, അവന്‍ അവര്‍ക്കു വളരെ വ്യത്യസ്തമായി പ്രത്യക്ഷനായി.
\v 3 അവന്‍റെ വസ്ത്രങ്ങള്‍ തിളങ്ങുന്ന വെള്ളയായി തീര്‍ന്നു. ഭൂമിയില്‍ ആര്‍ക്കും അലക്കി വെളുപ്പിക്കാന്‍ കഴിയാത്തതുപോലെ അവര്‍ വെള്ളയായിരുന്നു.
\s5
\v 4 വളരെ നാളുകള്‍ക്കു മുന്‍പു ജീവിച്ചിരുന്ന രണ്ടു പ്രവാചകന്മാരായ മോശയും ഏലിയാവും അവര്‍ക്കു പ്രത്യക്ഷമായി. പിന്നെ അവര്‍ രണ്ടുപേരും യേശുവിനോടു സംസാരിപ്പാന്‍ ആരംഭിച്ചു.
\v 5 അല്പസമയത്തിനുശേഷം, പത്രൊസ് പറഞ്ഞതു, "ഗുരോ ഇവിടെ ആയിരിക്കുന്നതു നല്ലത്! ആയതിനാല്‍ മൂന്ന് വീടുകള്‍ ഉണ്ടാക്കുവാന്‍ ഞങ്ങളെ അനുവദിക്കുക. ഒന്നു നിനക്കും, ഒന്നു മോശയ്ക്കും ഒന്ന് ഏലിയാവിനും!"
\v 6 അവന്‍ ഇതു പറഞ്ഞു, എന്തെന്നാല്‍ അവന് എന്തോ പറയാനുണ്ടായിരുന്നു എന്നാല്‍ എന്തു പറയണമെന്നു അവന്‍ അറിയാതെപോയി. അവനും അവന്‍റെ രണ്ടു ശിഷ്യന്മാരും ഭയപ്പെട്ടു.
\s5
\v 7 പിന്നീട് ഒരു തിളങ്ങുന്ന മേഘം പ്രത്യക്ഷപ്പെട്ട് അവരെ മൂടി. ദൈവം മേഘത്തില്‍ നിന്ന് അവരോടു സംസാരിച്ചു പറഞ്ഞത്, "ഇത് എന്‍റെ മകന്‍ ആകുന്നു. ഞാന്‍ സ്നേഹിക്കുന്ന എന്‍റെ മകനാകുന്നു. അതുകൊണ്ട് അവനെ ശ്രദ്ധിക്കുക!"
\v 8 മൂന്നു ശിഷ്യന്മാര്‍ ചുറ്റും നോക്കിയപ്പോള്‍, അവരുടെകൂടെ യേശുവിനെ തനിച്ചുകണ്ടു, അവിടെ വേറെയാരും ഇല്ലായിരുന്നു.
\s5
\v 9 അവര്‍ മലയില്‍ നിന്ന് താഴേക്കു വരുമ്പോള്‍, അവനു സംഭവിച്ച കാര്യങ്ങളെപ്പറ്റി ആരോടും പറയരുതെന്നു യേശു അവരോടു പറഞ്ഞു. "മനുഷ്യപുത്രനാകുന്ന ഞാന്‍ മരിച്ചശേഷം ഉയിര്‍ത്തേഴുന്നേറ്റു കഴിഞ്ഞു നിങ്ങള്‍ക്ക് അവരോടു പറയാം." എന്ന് അവന്‍ പറഞ്ഞു.
\v 10 ആയതിനാല്‍ ദീര്‍ഘനാളത്തേക്ക് അവര്‍ അത് ആരോടും പറഞ്ഞില്ല. എന്നാല്‍ അതിന്‍റെ അര്‍ത്ഥത്തെപ്പറ്റിയും മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് അവന്‍ പറഞ്ഞതിനെക്കുറിച്ചും അവരുടെ ഇടയില്‍ തന്നെ ചര്‍ച്ച ചെയ്തു.
\s5
\v 11 മൂന്നു ശിഷ്യന്മാര്‍ ഏലിയാവിനെ കണ്ടു, എന്നാല്‍ ജനങ്ങള്‍ യേശുവിനെ ഒരുക്കേണ്ടതിനു ഏലിയാവ് ഒന്നും ചെയ്തില്ല. ആകയാല്‍ അവര്‍ യേശുവിനോടു ചോദിച്ചു, "യഹൂദ നിയമങ്ങള്‍ പഠിപ്പിക്കുന്ന ആളുകള്‍ പറയുന്നതു മശീഹ ഭൂമിയില്‍ വരുന്നതിനു മുമ്പ് ഏലിയാവു ഭൂമിയിലേക്കു മടങ്ങി വരണം. എന്നാല്‍ നീ കുറേ സമയം കൊണ്ട് ഇവിടെയുണ്ട് ഏലിയാവു ഇന്നാണ് വന്നത്. അതുകൊണ്ട് അവര്‍ പഠിപ്പിക്കുന്നതു തെറ്റാണോ?"
\v 12-13 യേശു അവരോട് ഉത്തരം പറഞ്ഞത്, "ഇതു ശരിയാണ് ഏലിയാവു മുന്‍പേ വന്നു എല്ലാം ക്രമീകരിക്കേണ്ടതിനു ദൈവം അവനെ അയക്കും എന്ന് വാഗ്ദത്തം ചെയ്തിട്ടുണ്ട്. എന്നാല്‍ ഏലിയാവു വന്നു, നമ്മുടെ നേതാക്കന്മാര്‍ അവനോടു വളരെ മോശമായി പെരുമാറി, നാളുകള്‍ക്ക് മുമ്പ് പ്രവാചകന്‍ പറഞ്ഞതു പോലെ അവര്‍ അവനോടു ചെയ്തു. എന്നാല്‍ മനുഷ്യപുത്രനാകുന്ന എന്നെക്കുറിച്ചു തിരുവെഴുത്തുകളില്‍ എഴുതിയിട്ടുണ്ട്. ഞാന്‍ ഒരുപാട് കഷ്ടം അനുഭവിക്കുകയും ആളുകള്‍ എന്നെ തള്ളിക്കളയുകയും ചെയ്യുമെന്നു തിരുവെഴുത്തു പറയുന്നു."
\s5
\v 14 പിന്നെ യേശുവും ആ മൂന്നു ശിഷ്യന്‍മാരും മറ്റു ശിഷ്യന്‍മാര്‍ ആയിരുന്നിടത്ത് എത്തിച്ചേര്‍ന്നു. ഒരു വലിയ കൂട്ടം ആളുകള്‍ മറ്റു ശിഷ്യന്മാരുടെ ചുറ്റും നില്‍ക്കുന്നതും യഹൂദ നിയമങ്ങള്‍ പഠിപ്പിക്കുന്ന ചില ആളുകള്‍ അവരോടു വാദിക്കുന്നതും അവര്‍ കണ്ടു.
\v 15 അവന്‍ വരുന്നതു പുരുഷാരം കണ്ടപ്പോള്‍ ആശ്ചര്യപ്പെട്ടു. ആയതിനാല്‍ അവര്‍ അവന്‍റെ അടുക്കലേക്ക് ഓടി അവനെ വന്ദനം ചെയ്തു.
\v 16 അവന്‍ അവരോടു ചോദിച്ചു, "നിങ്ങള്‍ എന്തിനെക്കുറിച്ചാണ് വാദിക്കുന്നത്?"
\s5
\v 17 ജനക്കൂട്ടത്തിലുണ്ടായിരുന്ന ഒരു മനുഷ്യന്‍ അവനോട് ഉത്തരം പറഞ്ഞതു, "ഗുരോ, നീ അവനെ സുഖപ്പെടുത്തുന്നതിനുവേണ്ടി ഞാന്‍ എന്‍റെ മകനെ ഇവിടെ കൊണ്ടുവന്നു. അവനിലുള്ള അശുദ്ധാത്മാവു അവനെ സംസാരിക്കുവാന്‍ അനുവദിക്കുന്നില്ല.
\v 18 ആ ആത്മാവ് അവനെ നിയന്ത്രിക്കുവാന്‍ ആരംഭിക്കുമ്പോള്‍ എല്ലാം, അത് അവനെ നിലത്ത് എറിയുന്നു. അവന്‍റെ വായില്‍ നിന്ന് നുരയും, അവന്‍ പല്ല് കടിക്കുകയും പിന്നെ അവന്‍ വഴങ്ങാത്തവനായിത്തിരുന്നു. ഞാന്‍ നിന്‍റെ ശിഷ്യന്മാരോട് ആ ആത്മാവിനെ പുറത്താക്കുവാന്‍ അപേക്ഷിച്ചു, എന്നാല്‍ അവരെക്കൊണ്ട് അതു ചെയ്യുവാന്‍ കഴിഞ്ഞില്ല."
\v 19 യേശു ആളുകളോടു മറുപടി പറഞ്ഞതു, "നിങ്ങള്‍ അവിശ്വാസമുള്ള ആളുകള്‍! ഞാന്‍ നിങ്ങളുടെ കൂടെ ദീര്‍ഘസമയം ഉണ്ടായിരുന്നു, ഞാന്‍ ചെയ്ത കാര്യങ്ങള്‍ ഇപ്പോഴും നിങ്ങള്‍ക്കു ചെയ്യുവാന്‍ കഴിയുന്നില്ല! നിങ്ങള്‍ എന്‍റെ ക്ഷമയെ പരീക്ഷിക്കുന്നു! കുട്ടിയെ എന്‍റെ അടുക്കല്‍ കൊണ്ടുവരിക."
\s5
\v 20 അവര്‍ ആ കുട്ടിയെ യേശുവിന്‍റെ അടുക്കല്‍ കൊണ്ടുവന്നു. അശുദ്ധാത്മാവു യേശുവിനെ കണ്ട ഉടനെ, അതു കുട്ടിയെ ശക്തിയായി കുലുക്കി, ആ കുട്ടി നിലത്തു വീണു. അവന്‍ ചുറ്റും ഉരുണ്ടു വായില്‍ നിന്നു നുര വന്നു.
\v 21 യേശു ആണ്‍കുട്ടിയുടെ പിതാവിനോട് ചോദിച്ചു, "അവന്‍ ഇതുപോലെ ആയിട്ട് എത്രനാള്‍ ആയി?" അവന്‍ മറുപടി പറഞ്ഞു, "ഇവന്‍ കുട്ടി ആയിരിക്കുമ്പോള്‍ ഇതു സംഭവിക്കാന്‍ ആരംഭിച്ചതാണ്.
\v 22 ഈ ആത്മാവ് ഇതു മാത്രം അല്ല ചെയ്യുന്നത്, അവനെ നശിപ്പിക്കേണ്ടതിനു അവനെ മിക്കവാറും തീയിലൊ വെള്ളത്തിലോ എറിയാറുണ്ട്! നിനക്കു കഴിയുമെങ്കില്‍ ദയ തോന്നി ഞങ്ങളെ സഹായിക്കുക!"
\s5
\v 23 യേശു ആശ്ചര്യത്തോടെ അവനോട്, "തീര്‍ച്ചയായും എനിക്ക് കഴിയും! അവനില്‍ വിശ്വസിക്കുന്ന ജനങ്ങള്‍ക്കുവേണ്ടി എന്തും ചെയ്യാന്‍ ദൈവത്തിനു കഴിയും!"
\v 24 പെട്ടെന്ന് കുട്ടിയുടെ പിതാവ് ഉറക്കെ വിളിച്ചു പറഞ്ഞത്, "നിനക്ക് എന്നെ സഹായിപ്പാന്‍ കഴിയുമെന്നു ഞാന്‍ വിശ്വസിക്കുന്നു, എന്നാല്‍ ശക്തമായി ഞാന്‍ വിശ്വസിക്കുന്നില്ല. വളരെ ശക്തമായി വിശ്വസിക്കുവാന്‍ എന്നെ സഹായിക്കുക!"
\v 25 ജനക്കൂട്ടം വര്‍ദ്ധിക്കുന്നത് യേശു കണ്ടു. അവന്‍ അശുദ്ധത്മാവിനെ ശാസിച്ചു: "മൂകനും ചെകിടനുമാക്കുന്ന അശുദ്ധാത്മാവേ! അവനില്‍ നിന്ന് പുറത്തുവരുവാനും വീണ്ടും ഒരിക്കലും അവനില്‍ പ്രവേശിക്കരുതെന്നും ഞാന്‍ നിന്നോട് കല്‍പ്പിക്കുന്നു!"
\s5
\v 26 അശുദ്ധത്മാവ് ആ കുട്ടിയെ കുലുക്കി, അവനെ വിട്ടുപോയി. ആണ്‍കുട്ടി ചലിച്ചില്ല. ഒരു മൃതശരീരം പോലെ അവനെ കാണപ്പെട്ടു. ആയതിനാല്‍ അവിടയുണ്ടായിരുന്ന അധികമാളുകളും "അവന്‍ മരിച്ചു!" എന്നു പറഞ്ഞു.
\v 27 എന്നിരുന്നാലും, യേശു അവനെ കൈ പിടിച്ച് എഴുന്നേല്‍ക്കാന്‍ സഹായിച്ചു. പിന്നീട് ആ ആണ്‍കുട്ടി എഴുന്നേറ്റു.
\s5
\v 28 പിന്നെ, യേശുവും തന്‍റെ ശിഷ്യന്‍മാരും ഒരു ഭവനത്തില്‍ തനിച്ചിരിക്കുമ്പോള്‍, അവര്‍ അവനോടു ചോദിച്ചു, "എന്തുകൊണ്ട് ഞങ്ങള്‍ക്ക് അശുദ്ധാത്മാവിനെ ശക്തി ഉപയോഗിച്ചു പുറത്താക്കുവാന്‍ കഴിയാഞ്ഞത്?"
\v 29 അവന്‍ അവരോടു പറഞ്ഞത്, "ഇത്തരത്തിലുള്ള അശുദ്ധാത്മാക്കളെ ശക്തി ഉപയോഗിച്ചു പുറത്താക്കാന്‍ കഴിയണമെങ്കില്‍ ഉപവാസവും പ്രാര്‍ത്ഥനയും വഴി അതു ചെയ്യുവാനുള്ള ശക്തി ദൈവം നല്‍കും. നിങ്ങള്‍ക്ക് അവയെ പുറത്താക്കുവാന്‍ വേറെ വഴികള്‍ ഒന്നുമില്ല."
\s5
\v 30 യേശുവും ശിഷ്യന്മാരും ആ പ്രദേശം വിട്ടശേഷം, അവര്‍ ഗലീല ജില്ലയിലൂടെ യാത്ര ചെയ്തു. അവന്‍ എവിടെയായിരുന്നു എന്നു മറ്റാരും അറിയാന്‍ യേശു ആഗ്രഹിച്ചില്ല.
\v 31 അവനു തന്‍റെ ശിഷ്യന്മാരെ പഠിപ്പിക്കുവാന്‍ സമയം ആവശ്യമായിരുന്നു. അവന്‍ അവരോടു പറഞ്ഞു, "മനുഷ്യപുത്രനാകുന്ന എന്നെ ഒരു ദിവസം ശത്രുക്കള്‍ പിടികൂടുകയും മറ്റു മനുഷ്യരുടെ കരങ്ങളില്‍ ഞാന്‍ ഏല്‍പ്പിക്കപ്പെടുകയും ചെയ്യും. ആ മനുഷ്യര്‍ എന്നെ കൊല്ലും. ഞാന്‍ മരിച്ചശേഷം മൂന്നാം ദിവസം വീണ്ടും ജീവിക്കുകയും ചെയ്യും."
\v 32 അവന്‍ അവരോടു പറഞ്ഞത് അവര്‍ക്കു മനസ്സിലായില്ല, അവന്‍ എന്താണ് അര്‍ത്ഥമാക്കിയതെന്നു അവനോടു ചോദിക്കുവാന്‍ അവര്‍ ഭയപ്പെട്ടിരുന്നു.
\s5
\v 33 പിന്നീടു യേശുവും തന്‍റെ ശിഷ്യന്മാരും കഫര്‍ന്നഹൂം പട്ടണത്തിലേക്കു മടങ്ങിവന്നു. അവന്‍ ഭവനത്തിലായിരിക്കുമ്പോള്‍, അവന്‍ അവരോടു ചോദിച്ചു, "നമ്മള്‍ വഴിയില്‍കൂടി യാത്രചെയ്തപ്പോള്‍ നീ എന്തിനെക്കുറിച്ചാണ് സംസാരിച്ചുകൊണ്ടിരുന്നത്?"
\v 34 എന്നാല്‍ അവര്‍ മറുപടി പറഞ്ഞില്ല. അവര്‍ മറുപടി പറയുവാന്‍ ലജ്ജിതരായിരുന്നു കാരണം, അവര്‍ യാത്ര ചെയ്യുമ്പോള്‍, അവരില്‍ അതിപ്രധാനപ്പെട്ടവന്‍ ആരാണെന്നതിനെക്കുറിച്ചു അവര്‍ തമ്മില്‍ വാദിക്കുകയായിരുന്നു.
\v 35 അവന്‍ ഇരുന്നു തന്‍റെ പന്ത്രണ്ടു ശിഷ്യന്മാരെ തന്‍റെ അടുക്കലേക്കു വിളിച്ചു അവരോടു പറഞ്ഞത്, "എല്ലാവരിലും അതിപ്രധാനപ്പെട്ട വ്യക്തിയായി ദൈവം പരിഗണിക്കണമെന്ന് ആഗ്രഹമുള്ള ആരെങ്കിലും, എല്ലാവരിലും ഏറ്റവും ചെറിയ വ്യക്തിയായി അവന്‍ സ്വയം അവനെതന്നെ പരിഗണിക്കണം, അവന്‍ ബാക്കിയുള്ളവരെ ശുശ്രൂഷിക്കുകയും ചെയ്യണം."
\s5
\v 36 പിന്നെ അവന്‍ ഒരു കുട്ടിയെ എടുത്ത് അവരുടെ മദ്ധ്യത്തില്‍ നിര്‍ത്തി. അവന്‍ ആ കുട്ടിയെ തന്‍റെ കൈകളില്‍ എടുത്ത് അവരോടു പറഞ്ഞു,
\v 37 "ഇതുപോലെയുള്ള ഒരു കുട്ടിയെ സ്വീകരിക്കുന്നവര്‍ എന്നെ സ്നേഹിക്കുന്നതിനാല്‍ എന്നെ സ്വീകരിക്കുന്നതായി ദൈവം പരിഗണിക്കും. അവര്‍ എന്നെ അയച്ച ദൈവത്തേയും സ്വീകരിക്കുന്നു എന്നുള്ളതും സത്യമാണ്."
\s5
\v 38 യോഹന്നാന്‍ യേശുവിനോടു പറഞ്ഞത്, "ഗുരോ, ആളുകളില്‍ നിന്നു അശുദ്ധാത്മാക്കളെ ശക്തിയോടെ ഒരാള്‍ പുറത്താക്കുന്നതു ഞങ്ങള്‍ കണ്ടു. അവന് അതു ചെയ്യുവാന്‍ നിന്നില്‍നിന്നും അധികാരം ഉണ്ടെന്നു പ്രഖ്യാപിച്ചു. ആയതിനാല്‍ അവന്‍ ശിഷ്യന്മാരില്‍ ഒരുവന്‍ അല്ലാത്തതുകൊണ്ട് അതു ചെയ്യുന്നതു നിര്‍ത്തുവാന്‍ ഞങ്ങള്‍ പറഞ്ഞു."
\v 39 യേശു പറഞ്ഞത്, "അതു ചെയ്യുന്നതു നിര്‍ത്തുവാന്‍ അവനോടു പറയരുത്. എന്‍റെ അധികാരത്തില്‍ വലിയ കാര്യങ്ങള്‍ ചെയ്തശേഷം എന്നെക്കുറിച്ചു മോശമായ കാര്യങ്ങള്‍ ആരും പറയുകയില്ല.
\s5
\v 40 നമ്മെ എതിര്‍ക്കാത്തവര്‍ നമുക്കുള്ളതുപോലെയുള്ള ലക്ഷ്യങ്ങള്‍ നേടാന്‍ ശ്രമിക്കുന്നവരാണ്.
\v 41 മശിഹയാകുന്ന എന്നെ അനുഗമിക്കുന്നതിനാല്‍ അവര്‍ നിങ്ങള്‍ക്കു കുടിക്കുവാന്‍ ഒരു കപ്പ്‌ വെള്ളമെങ്കിലും തന്നാല്‍ ദൈവം തീര്‍ച്ചയായും പ്രതിഫലം നല്‍കും!"
\s5
\v 42 യേശു പറഞ്ഞത്, "ഈ കുട്ടികളെപ്പോലെ സാമൂഹികമായി അതിപ്രധാനപ്പെട്ട വ്യക്തിയല്ലെങ്കിലും, എന്നില്‍ വിശ്വസിക്കുന്ന ഒരുവന്‍ പാപം ചെയ്യുവാന്‍ ഇടവന്നാല്‍, ദൈവം കഠിനമായി നിങ്ങളെ ശിക്ഷിക്കും. ആരെങ്കിലും നിങ്ങളുടെ കഴുത്തില്‍ ഒരു ഭാരമുള്ള കല്ലുകെട്ടി കടലിലേക്കു നിങ്ങളെ എറിഞ്ഞാല്‍, ഇതിലും എത്രയോ നല്ലതാണ് നിങ്ങള്‍ക്ക്, എന്നില്‍ വിശ്വസിക്കുന്ന ഒരു വ്യക്തി പാപം ചെയ്യാന്‍ നിങ്ങള്‍ ഇടവരുത്തിയാല്‍ ദൈവം ശിക്ഷിക്കും.
\v 43 ആയതിനാല്‍ പാപം ചെയ്യുവാന്‍ നിന്‍റെ കൈ ഉപയോഗിക്കുവാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ ആ കൈയ് ഉപയോഗിക്കരുത്! അതു നിങ്ങള്‍ മുറിച്ചു കളയുന്നു എങ്കില്‍ നിങ്ങള്‍ പാപം ചെയ്യുകയില്ല! നിങ്ങള്‍ ഭൂമിയില്‍ ജീവിച്ചിരിക്കുമ്പോള്‍ നിങ്ങള്‍ക്കു കൈകളില്‍ ഒന്നു കുറവാണെങ്കിലും, നിത്യതയില്‍ ജീവിക്കുന്നതാകുന്നു നല്ലത്. നിങ്ങള്‍ പാപം ചെയ്തതിന്‍റെ ഫലമായി നിങ്ങളുടെ മുഴുവന്‍ ശരീരം നരകത്തില്‍ വീഴുന്നതു നന്നല്ല. അവിടെ തീ ഒരിക്കലും കെട്ടുപോകുന്നില്ല.
\v 44
\f +
\ft 44, 46 എന്നീ വാക്യങ്ങള്‍ ഏറ്റവും മികച്ച പുരാതന പ്രതികളില്‍ കാണുന്നില്ല
\fq അവിടെ പുഴുക്കള്‍ അവരെ തിന്നുകൊണ്ടിരിക്കുകയും അവരെ ചുടുന്ന തീ കെട്ട് പോകുകയുമില്ല
\ft
\f*
\s5
\v 45 പാപം ചെയ്യുവാന്‍ നിന്‍റെ കാല്‍ ഉപയോഗിക്കുവാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ ആ കാല്‍ ഉപയോഗിക്കരുത്! അതു നിങ്ങള്‍ മുറിച്ചു കളയുന്നു എങ്കില്‍ നിങ്ങള്‍ പാപം ചെയ്യുകയില്ല! നിങ്ങള്‍ ഭൂമിയില്‍ ജീവിച്ചിരിക്കുമ്പോള്‍ നിങ്ങള്‍ക്കു കാലുകളില്‍ ഒന്നു കുറവാണെങ്കിലും, നിത്യതയില്‍ ജീവിക്കുന്നതാകുന്നു നല്ലത്. നിങ്ങള്‍ പാപം ചെയ്തതിന്‍റെ ഫലമായി നിങ്ങളുടെ മുഴുവന്‍ ശരീരം നരകത്തില്‍ വീഴുന്നതു നന്നല്ല.
\v 46
\f +
\ft വാക്യം 46 ഏറ്റവും മികച്ച പുരാതന പ്രതികളില്‍ കാണുന്നില്ല
\ft
\f*
\s5
\v 47 അതോ നിങ്ങള്‍ കാണുന്നതു പാപം ചെയ്യുവാന്‍ പ്രേരിപ്പിക്കുന്നു എങ്കില്‍ ആ കാര്യങ്ങളെ നോക്കുന്നത് അവസാനിപ്പിക്കുക! പാപം ചെയ്യുന്നതില്‍നിന്നും നിങ്ങളെ അകറ്റുവാനായി നിങ്ങളുടെ ഒരു കണ്ണ് ചൂഴ്ന്നെടുത്തു വലിച്ചെറിയുവാന്‍ ആവശ്യമെങ്കില്‍ അതു ചെയ്യുക. രണ്ടു കണ്ണ് ഉണ്ടായിരിക്കെ ദൈവം നിങ്ങളെ നരകത്തിലെ നിത്യാഗ്നിയിലേക്ക് വലിച്ചെറിയുന്നതിലും എത്രയോ നല്ലതാണ്. ഒരു കണ്ണുള്ളവനായി ദൈവം നിങ്ങളെ ഭരിക്കുവാന്‍ അനുവദിക്കുന്നത്.
\v 48 ആ സ്ഥലത്ത് ഒരിക്കലും കെട്ടുപോകാത്ത തീയും, അവിടെ ആളുകളെ ഭക്ഷിക്കേണ്ടതിനു കൃമികളും ഉണ്ടാകും."
\s5
\v 49 "ആളുകള്‍ തങ്ങളുടെ ആഹാരത്തില്‍ ഉപ്പിടുന്നതുപോലെ ദൈവം എല്ലാരുടെമേലും തീയിടും.
\v 50 ഉപ്പ് ആഹാരത്തില്‍ ഇടാന്‍ നല്ലതാണ്. എന്നാല്‍ അതു കാരമില്ലാതെ പോയാല്‍ അതിനെ വീണ്ടും ഉപ്പിന്‍റെ രുചി വരുത്തുവാന്‍ കഴികയില്ല. ആഹാരത്തിനു രുചി വരുത്താന്‍ ഉപ്പ് ചേര്‍ക്കുന്നതുപോലെയാണ് നമ്മള്‍. തമ്മില്‍ സമാധാനമുള്ളവരായി ജീവിക്കുക."
\s5
\c 10
\p
\v 1 യേശു തന്‍റെ ശിഷ്യന്മാരോടുകൂടെ ആ സ്ഥലം വിട്ടു യഹൂദ ജില്ലയിലൂടെ യോര്‍ദ്ദാന്‍ നദിയുടെ കിഴക്കുവശത്തേക്കു പോയി. അവന്‍റെ ചുറ്റും ആളുകള്‍ വീണ്ടും കൂടി വന്നപ്പോള്‍, അവന്‍ സാധാരണ ചെയ്യുന്നതുപോലെ അവന്‍ അവരെ പഠിപ്പിച്ചു.
\v 2 അവന്‍ അവരെ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍, ചില പരീശന്മാര്‍ അവനെ സമീപിച്ച് അവനോടു ചോദിച്ചു, "ഒരു മനുഷ്യന്‍ തന്‍റെ ഭാര്യയെ ഉപേക്ഷിക്കുവാന്‍ നമ്മുടെ നിയമം അനുവദിക്കുന്നുണ്ടോ?" അവന്‍ "ഉണ്ട്" എന്നു പറഞ്ഞാലും "ഇല്ലാ" എന്ന് ഉത്തരം പറഞ്ഞാലും അവനെ വിമര്‍ശിക്കുവാനാണ് അവര്‍ ചോദിച്ചത്.
\v 3 അവന്‍ അവരോട് ഉത്തരം പറഞ്ഞത്, "എന്താണ് ഇതിനെക്കുറിച്ച് നിങ്ങളുടെ പൂര്‍വ്വികന്മാരോടു മോശെ കല്പിച്ചത്?"
\v 4 അവരില്‍ ഒരുവന്‍ മറുപടി പറഞ്ഞത്, "ഉപേക്ഷണ പത്രം എഴുതിയ ശേഷം അവന്‍ അവളെ പറഞ്ഞയക്കാനാണു മോശെ അനുവദിച്ചത്."
\s5
\v 5 യേശു അവരോടു പറഞ്ഞത്, "നിങ്ങളുടെ പൂര്‍വ്വികന്മാരുടെ ഹൃദയകാഠിന്യം കൊണ്ടാണ് അവരുടെ ഭാര്യമാരെ അയക്കുവാന്‍ പറഞ്ഞത്, ഇതുകൊണ്ടാണ് മോശെ ആ നിയമം എഴുതിയത്.
\v 6 എന്നാല്‍ ദൈവം ആദ്യം ആളുകളെ സൃഷ്ടിച്ചപ്പോള്‍ പറഞ്ഞത്, 'ദൈവം അവരെ ആണും പെണ്ണുമായി ഉണ്ടാക്കി.'
\s5
\v 7 അതു വിശദീകരിക്കാന്‍ ആണ് ദൈവം പറഞ്ഞത്, 'ഒരു മനുഷ്യന്‍ വിവാഹം ചെയ്യുമ്പോള്‍, അവന്‍ അവന്‍റെ മാതാപിതാക്കളെ വിട്ട് അവന്‍റെ ഭാര്യയോടു ചേരുന്നു.
\v 8 അവര്‍ ഒരു വ്യക്തിയായി തീരുന്നു. അവര്‍ ഇനി ഒരിക്കലും രണ്ടു വ്യക്തികളെപ്പോലെ അല്ല, മറിച്ച് ഒന്നുപോലെയാണ്.'
\v 9 എന്തുകൊണ്ടെന്നാല്‍ അതു സത്യമായതിനാല്‍, ഒരു മനുഷ്യന്‍ അവന്‍റെ ഭാര്യയില്‍നിന്നും വേര്‍പിരിയരുത്. ദൈവം അവരെ ഒന്നായി യോജിപ്പിച്ചതും അവന്‍ ആഗ്രഹിക്കുന്നതും അവര്‍ ഒരുമിച്ച് വസിക്കുവാന്‍ വേണ്ടിയാണ്."
\s5
\v 10 യേശുവും ശിഷ്യന്മാരും ഒരു ഭവനത്തില്‍ തനിച്ചിരിക്കുമ്പോള്‍ അവര്‍ ഇതിനെക്കുറിച്ച് അവനോടു വീണ്ടും ചോദിച്ചു.
\v 11 അവൻ അവരോടു പറഞ്ഞു, “ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുന്ന ഏതൊരു പുരുഷനും വ്യഭിചാരം ചെയ്യുന്നുവെന്ന് ദൈവം കരുതുന്നു.
\v 12 ഒരു സ്ത്രീ തന്‍റെ ഭര്‍ത്താവിനെ ഉപേക്ഷിച്ചു മറ്റൊരുവനെ വിവാഹം കഴിച്ചാല്‍ വ്യഭിചാരം ചെയ്യുന്നതായി ദൈവം പരിഗണിക്കും."
\s5
\v 13 കുഞ്ഞുങ്ങളെ തൊടെണ്ടതിനും അനുഗ്രഹിക്കേണ്ടതിനും അവരെ ആളുകള്‍ യേശുവിന്‍റെ അടുക്കല്‍ കൊണ്ടുവന്നു. എന്നാല്‍ അവന്‍റെ ശിഷ്യന്മാര്‍ ആ ആളുകളെ ശകാരിച്ചു.
\v 14 യേശു അതു കണ്ടപ്പോള്‍, അവന്‍ കോപിച്ചു. അവന്‍ തന്‍റെ ശിഷ്യന്മാരോടു പറഞ്ഞത്, "കുഞ്ഞുങ്ങളെ എന്‍റെ അടുക്കലേക്കു വരുവാന്‍ അനുവദിക്കുക! അവരെ തടയരുത്! കുഞ്ഞുങ്ങളെപ്പോലെ ഗുണങ്ങള്‍ ഉള്ള ആളുകളുടെമേല്‍ ഭരിക്കുവാനാണ് ദൈവം സമ്മതിക്കുന്നത്.
\s5
\v 15 ഇതു ശ്രദ്ധിക്കുക: കുട്ടികള്‍ ആഗ്രഹിക്കുന്നതുപോലെ ദൈവത്തെ അവരുടെ രാജാവായി സ്വാഗതം ചെയ്യാത്തവര്‍ തീര്‍ച്ചയായും ദൈവം അവരെ ഭരിക്കുവാന്‍ സമ്മതിക്കുന്നില്ല."
\v 16 പിന്നെ അവന്‍ കുഞ്ഞുങ്ങളെ ആലിംഗനം ചെയ്തു. അവന്‍ തന്‍റെ കൈകള്‍ അവരുടെമേല്‍ വച്ചു ദൈവത്തോട് അവര്‍ക്കു നല്ലതു ചെയ്യുവാന്‍ വേണ്ടി അപേക്ഷിച്ചു.
\s5
\v 17 യേശു തന്‍റെ ശിഷ്യന്മാരോടുകൂടെ യാത്ര ചെയ്യുവാന്‍ ആരംഭിച്ചപ്പോള്‍, ഒരു മനുഷ്യന്‍ അവന്‍റെ അടുക്കലേക്ക് ഓടിവന്നു. അവന്‍ യേശുവിന്‍റെ മുന്‍പില്‍ മുട്ടുകുത്തി അവനോടു ചോദിച്ചു, "നല്ല ഗുരോ, നിത്യജീവനെ പ്രാപിക്കണമെങ്കില്‍ ഞാന്‍ എന്തു ചെയ്യേണം?"
\v 18 യേശു അവനോടു പറഞ്ഞത്, "എന്നെ നല്ലവനെന്നു വിളിക്കുന്നതെന്തിന്? ദൈവം മാത്രമേ നല്ലവനുള്ളു!
\v 19 എന്നാല്‍ നിന്‍റെ ചോദ്യത്തിനുത്തരം നല്കാന്‍, മോശെയുടെ കല്‍പ്പനകള്‍ നിനക്കറിയാമല്ലോ: 'ആരെയും കൊല ചെയ്യരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത്, മറ്റുള്ളവരെക്കുറിച്ച് കള്ളം പറയരുത്, ആരെയും ചതിക്കരുത്, നിന്‍റെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക.'"
\s5
\v 20 പിന്നെ ആ മനുഷ്യന്‍ അവനോടു പറഞ്ഞു, "ഗുരോ, ഞാന്‍ ചെറുപ്രായം മുതല്‍ ഈ കല്പനകള്‍ എല്ലാം അനുസരിക്കുന്നു."
\v 21 യേശു അവനെ നോക്കുകയും, അവനെ സ്നേഹിക്കുകയും ചെയ്തു. അവന്‍ അവനോടു പറഞ്ഞത്, "നീ ഇതുവരെയും ചെയ്യാത്ത ഒരു കാര്യം ഉണ്ട് നീ വീട്ടില്‍ പോയി, നിനക്കു കൈവശം ഉള്ളതെല്ലാം വില്‍ക്കുക, പിന്നീട് ആ പണം പാവപ്പെട്ട ആളുകള്‍ക്കു കൊടുക്കുക. അതിന്‍റെ ഫലമായി, സ്വര്‍ഗ്ഗത്തില്‍ നിനക്കു സമ്പത്തുണ്ടാകും. ഞാന്‍ പറഞ്ഞതു ചെയ്ത ശേഷം വന്ന് എന്നെ അനുഗമിക്കുക!"
\v 22 യേശുവിന്‍റെ നിര്‍ദേശങ്ങള്‍ കേട്ട് ആ മനുഷ്യന്‍ നിരാശനായിത്തീര്‍ന്നു. അവന്‍ വളരെ ധനികനാകയാല്‍ ദു:ഖത്തോടെ പോയി.
\s5
\v 23 യേശു ചുറ്റുപാടുമുള്ള ആളുകളെ നോക്കി. പിന്നെ അവന്‍ ആശ്ചര്യപ്പെട്ടു തന്‍റെ ശിഷ്യന്മാരോട്, "ധനികരായവരുടെമേല്‍ ദൈവത്തിനു അധികാരം നടത്തുവാന്‍ സമ്മതിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്."
\v 24 എന്നാല്‍ ശിഷ്യന്മാര്‍ അവന്‍ പറഞ്ഞതുകേട്ട്‌ ആശയകുഴപ്പത്തിലായി. യേശു പിന്നെയും പറഞ്ഞത്, "എന്‍റെ പ്രിയ സ്നേഹിതന്മാരെ ആരുടെയെങ്കിലും മേല്‍ ദൈവം ഭരിക്കുന്നതു വളരെ ബുദ്ധിമുട്ടാണ്.
\v 25 സത്യത്തില്‍, സമ്പത്തുള്ളവരുടെമേല്‍ ദൈവം അധികാരം നടത്താന്‍ അംഗീകരിക്കുന്നതിനെക്കാള്‍ എളുപ്പമാണ് ഒട്ടകത്തെപ്പോലെ ഒരു വലിയ മൃഗത്തിനു സൂചിക്കുഴയിലൂടെ പ്രവേശിക്കാന്‍ കഴിയുന്നത്‌."
\s5
\v 26 ശിഷ്യന്മാര്‍ ആശ്ചര്യഭരിതരായി തീര്‍ന്നു. അവര്‍ തമ്മില്‍ പറഞ്ഞത്, "അങ്ങനെയങ്കില്‍ ആരും രക്ഷിക്കപ്പെടുകയില്ല!"
\v 27 യേശു അവരെ നോക്കി പറഞ്ഞത്, "ശരി, ആളുകള്‍ക്ക് സ്വയം രക്ഷിക്കുവാന്‍ അസാധ്യമാണ് എന്നാല്‍ ദൈവത്തിന് അവരെ രക്ഷിക്കുവാന്‍ കഴിയും! എന്തുകൊണ്ടെന്നാല്‍ ദൈവത്തിന് എന്തും ചെയ്യാന്‍ കഴിയുമല്ലോ!"
\v 28 പത്രൊസ് പറഞ്ഞത്, "നോക്കുക, ഞങ്ങള്‍ എല്ലാം വിട്ടു നിന്നെ അനുഗമിച്ചു."
\s5
\v 29 യേശു മറുപടി പറഞ്ഞത്, "നിങ്ങള്‍ ഇത് അറിയണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു തങ്ങളുടെ ഭവനങ്ങള്‍, സഹോദരന്മാര്‍, സഹോദരിമാര്‍, പിതാവിനെ, മാതാവിനെ കുഞ്ഞുങ്ങളെ, സ്ഥലങ്ങളെ എനിക്കുവേണ്ടിയും എന്‍റെ സുവിശേഷത്തിനുവേണ്ടിയും വിട്ടവര്‍,
\v 30 അവര്‍ വിട്ടതൊക്കെയും നൂറു മടങ്ങ്‌ ഈ ജീവിതത്തില്‍ അവര്‍ പ്രാപിക്കും. ഭവനങ്ങളും പ്രിയപ്പെട്ടവരായ സഹോദരന്മാര്‍, സഹോദരിമാര്‍ മാതാക്കള്‍, കുഞ്ഞുങ്ങള്‍, സ്ഥലങ്ങളും അതില്‍ ഉള്‍പ്പെടുന്നു. കുടാതെ, അവര്‍ എന്നില്‍ വിശ്വസിച്ചതുകൊണ്ട് ആളുകള്‍ ഭൂമിയില്‍വച്ച് അവരെ പീഡിപ്പിക്കുമ്പോള്‍, ഭാവിയില്‍ അവര്‍ക്കു നിത്യമായ ജീവിതം ലഭിക്കും.
\v 31 എന്നാല്‍ ഞാന്‍ നിങ്ങള്‍ക്ക് എല്ലാവര്‍ക്കും മുന്നറിയിപ്പു നല്‍കുന്നു: തങ്ങള്‍ ഏറ്റവും പ്രധാന്യമുള്ളവര്‍ എന്നു കരുതുന്ന അനേകര്‍ ഭാവിയില്‍ പ്രാധാന്യമില്ലാത്തവരാകും, തങ്ങള്‍ ഇപ്പോള്‍ പ്രാധാന്യം ഇല്ലാത്തവര്‍ എന്നു കരുതുന്ന അനേകര്‍ ഭാവിയില്‍ വളരെ പ്രാധാന്യമുള്ളവര്‍ ആകും!"
\s5
\v 32 ചില ദിവസങ്ങള്‍ക്കുശേഷം അവര്‍ യാത്രചെയ്യുമ്പോള്‍, യേശുവും തന്‍റെ ശിഷ്യന്മാരും യെരുശലേം പട്ടണത്തിലേക്കു നയിക്കപ്പെടുന്ന വഴിയിലൂടെ നടക്കുകയായിരുന്നു. യേശു അവര്‍ക്കു മുന്‍പായി നടക്കുകയായിരുന്നു. ശിഷ്യന്മാര്‍ ആശ്ചര്യപ്പെടുകയും അവരോടുകൂടെയുള്ള മറ്റാളുകള്‍ ഭയപ്പെടുകയും ചെയ്തു. വഴിയില്‍ അവന്‍ പന്ത്രണ്ടു ശിഷ്യന്മാരുമായി തനിയെ ഒരു സ്ഥലത്തേക്കു പോയി. അവനെന്തു സംഭവിക്കുവാന്‍ പോകുന്നുവെന്നു അവന്‍ അവരോടു പറയുവാന്‍ ആരംഭിച്ചു;
\v 33 അവന്‍ പറഞ്ഞു, "ശ്രദ്ധയോടെ കേള്‍ക്കുക! നമ്മള്‍ യെരുശലേമിലേക്കു പോകുന്നു അവിടെ മനുഷ്യപുത്രനാകുന്ന എന്നെ മഹാപുരോഹിതന്മാരും നിയമങ്ങള്‍ പഠിപ്പിക്കുന്നവരും പിടികൂടും. ഞാന്‍ മരിക്കേണം എന്ന് അവര്‍ പ്രഖ്യാപിക്കും. പിന്നീട് അവര്‍ എന്നെ റോമന്‍ അധികാരികളുടെ അടുക്കലേക്കു കൊണ്ടുപോകും.
\v 34 അവരുടെ ആളുകള്‍ എന്നെ അപമാനിക്കുകയും എന്‍റെ മേല്‍ തുപ്പുകയും ചെയ്യും. അവര്‍ എന്നെ ചാട്ടക്ക് അടിക്കുകയും പിന്നീട് എന്നെ കൊല്ലുകയും ചെയ്യും. അതിനുശേഷം, മൂന്നാം ദിവസം ഞാന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും!"
\s5
\v 35 വഴിയില്‍ യാക്കോബും, യോഹന്നാനും, സെബദിയുടെ രണ്ടു പുത്രന്മാരും യേശുവിനെ സമീപിച്ച് അവനോടു പറഞ്ഞത്, "ഗുരോ, ഞങ്ങള്‍ നിന്നോടു ചെയ്യാന്‍ പറയുന്ന കാര്യങ്ങള്‍ ദയവായി ഞങ്ങള്‍ക്കു ചെയ്തു തരിക!"
\v 36 അവന്‍ അവരോടു പറഞ്ഞത്, "ഞാന്‍ നിങ്ങള്‍ക്ക് എന്തു ചെയ്തു തരണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്?"
\v 37 അവര്‍ അവരോടു പറഞ്ഞത്, "നിന്‍റെ രാജ്യത്തില്‍ നീ ഭരിക്കുമ്പോള്‍ ഞങ്ങളില്‍ ഒരുവന്‍ നിന്‍റെ വലത്തു വശത്തും ഒരുവന്‍ നിന്‍റെ ഇടത്തുമായി ഇരിക്കുവാന്‍ അനുവദിക്കുക."
\s5
\v 38 എന്നാല്‍ യേശു അവരോടു പറഞ്ഞത്, "നിങ്ങള്‍ എന്തിനുവേണ്ടിയാണു ചോദിക്കുന്നതെന്നു നിങ്ങള്‍ മനസ്സിലാക്കുന്നില്ല." പിന്നീട് അവന്‍ അവരോടു ചോദിച്ചു, "ഞാന്‍ സഹിക്കുവാന്‍ പോകുന്നതു പോലെയുള്ളത് നിങ്ങള്‍ക്ക് അനുഭവിക്കുവാന്‍ കഴിയുമോ? ഞാന്‍ മരിക്കുവാന്‍ പോകുന്നതുപോലെ നിങ്ങള്‍ക്കു മരിക്കുവാന്‍ കഴിയുമോ?"
\v 39 അവര്‍ അവനോടു പറഞ്ഞതു, "ശരി ഞങ്ങള്‍ക്ക് അതു ചെയ്യുവാന്‍ കഴിയും!" പിന്നെ യേശു അവരോടു പറഞ്ഞത്, "ഞാന്‍ സഹിക്കുവാന്‍ പോകുന്നതുപോലെയുള്ള കഷ്ടതകള്‍ നിങ്ങള്‍ സഹിക്കുകയും, അവര്‍ എന്നെ കൊല്ലുന്നതുപോലെ മറ്റുള്ളവര്‍ നിങ്ങളെ കൊല്ലുന്നതു നിങ്ങള്‍ക്കു സഹിക്കുവാന്‍ കഴിയുമെന്നും ശരിയാണ്.
\v 40 എന്നാല്‍ എന്‍റെ അടുത്തിരിക്കുന്ന ആളെ തിരഞ്ഞെടുക്കുന്നതു ഞാനല്ല. ദൈവം ആ സ്ഥലങ്ങളെല്ലാം മുന്‍കൂട്ടി തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കു നല്‍കും."
\s5
\v 41 ബാക്കി പത്തു ശിഷ്യന്മാര്‍ യാക്കോബും, യോഹന്നാനും, അപേക്ഷിച്ചതു കേട്ടു. ആയതിനാല്‍ അവര്‍ ആ രണ്ടു ശിഷ്യന്മാരോടും നീരസപ്പെട്ടു.
\v 42 പിന്നെ യേശു അവരെ എല്ലാവരേയും ഒരുമിച്ചുകൂട്ടി പറഞ്ഞത്, "രാജാക്കന്മാരും മറ്റ് അധികാരികളും ജനങ്ങളുടെ മേല്‍ ഭരണം നടത്തി സന്തോഷിക്കുകയും തങ്ങള്‍ക്ക് അധികാരം ഉണ്ടെന്നു കാണിക്കുന്നു എന്നു നിങ്ങള്‍ക്ക് അറിയാം. അവരുടെ ഉദ്യോഗസ്ഥരും മറ്റുള്ളവരോടു കല്‍പ്പനകള്‍ കൊടുത്തു സന്തോഷിക്കുന്നുവെന്നും നിങ്ങള്‍ക്ക് അറിയാം.
\s5
\v 43 എന്നാല്‍ അവരെപ്പോലെ ആകരുത്! വിപരീതമായി, നിങ്ങളെ ആരെയെങ്കിലും മഹാനായി ദൈവം പരിഗണിക്കണമെങ്കില്‍ ബാക്കിയുള്ളവര്‍ക്കെല്ലാം ദാസനെപ്പോലെ ആകണം.
\v 44 അതിലുപരിയായി നിങ്ങളില്‍ ആരെയെങ്കിലും ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയായി ദൈവം പരിഗണിക്കണമെങ്കില്‍ ബാക്കിയുള്ളവര്‍ക്കെല്ലാം അവന്‍ ഒരു അടിമയെപ്പോലെ പ്രവൃത്തിക്കണം.
\v 45 മനുഷ്യപുത്രനാകുന്ന ഞാന്‍ വന്നതു ശ്രുശ്രൂഷ പ്രാപിപ്പാനല്ല മറിച്ച്, അനേകരെ ശ്രുശ്രൂഷിക്കുവാനും എന്‍റെ ജീവന്‍ നല്‍കി അനേകരെ സ്വതന്താരരാക്കുവാനുമാണ്."
\s5
\v 46 യെരുശലേമിലേക്കു പോകുന്ന വഴിയില്‍ യേശുവും തന്‍റെ ശിഷ്യന്മാരും യെരിഹോ പട്ടണത്തില്‍ വന്നു. പിന്നീട് അവര്‍ വലിയ പുരുഷാരത്തോടു യെരിഹോ പട്ടണം വിടുമ്പോള്‍ പതിവായി പണത്തിനുവേണ്ടി യാചിക്കുന്ന ഒരു അന്ധനായ മനുഷ്യന്‍ വഴിയുടെ അരികില്‍ ഇരുന്നിരുന്നു. അവന്‍റെ പേരു ബെര്‍ത്തിമായി എന്നായിരുന്നു. അവന്‍റെ പിതാവിന്‍റെ പേരു തിമായി എന്നായിരുന്നു.
\v 47 നസറെത്തില്‍ നിന്നുള്ള യേശു കടന്നുപോകുന്നുവെന്നു ആളുകള്‍ പറയുന്നത് അവന്‍ കേട്ടപ്പോള്‍, അവന്‍ ഉച്ചത്തില്‍, "ദാവീദ്‌ രാജാവിന്‍റെ പിന്‍ഗാമിയായ മശീഹ ആകുന്ന യേശുവേ! എന്നോടു കരുണ തോന്നേണമേ!"
\v 48 മിണ്ടാതെയിരിപ്പാന്‍ പലരും അവനോടു പറഞ്ഞു അവനെ ശാസിച്ചു. എന്നാല്‍ അവന്‍ അത്യുച്ചത്തില്‍, "ദാവീദു രാജാവിന്‍റെ പിന്‍ഗാമിയായ മശീഹായെ എന്നോടു കരുണ തോന്നേണമേ!"
\s5
\v 49 യേശു നിന്നു പറഞ്ഞത്, "അവനെ വിളിച്ച് ഇവിടെ വരാന്‍ പറയുക!" അവര്‍ ആ അന്ധനായ മനുഷ്യനെ വിളിച്ചു പറഞ്ഞത്, "യേശു നിന്നെ വിളിക്കുന്നു! ആയതിനാല്‍ ഉന്മേഷത്തോടെ എഴുന്നേറ്റു വരിക!"
\v 50 അവന്‍ അവന്‍റെ പുതപ്പ് ഒരു വശത്തേക്കു വലിച്ചെറിഞ്ഞു ചാടി എഴുന്നേറ്റു യേശുവിന്‍റെ അടുക്കല്‍ വന്നു.
\s5
\v 51 യേശു അവനോടു ചോദിച്ചു, "ഞാന്‍ നിനക്കു എന്തു ചെയ്തു തരണമെന്നാണ് നീ ആഗ്രഹിക്കുന്നത്? അന്ധനായ മനുഷ്യന്‍ അവനോടു പറഞ്ഞു, "ഗുരോ, എനിക്കു കാഴ്ച പ്രാപിക്കേണം എന്നു ഞാന്‍ ആഗ്രഹിക്കുന്നു!"
\v 52 യേശു അവനോടു പറഞ്ഞതു, "നീ എന്നില്‍ വിശ്വസിച്ചതുകൊണ്ടു ഞാന്‍ നിന്നെ സൗഖ്യമാക്കുന്നു. ആയതിനാല്‍ നിനക്കു പോകാം!" അവന്‍ പെട്ടെന്ന് കാഴ്ച പ്രാപിച്ചു അവന്‍ യേശുവിന്‍റെ കൂടെ പോയി.
\s5
\c 11
\p
\v 1 യേശുവും അവന്‍റെ ശിഷ്യന്മാരും യെരുശലേമിനടുത്ത് ഒലിവു മലയ്ക്കരികെയുള്ള ബേത്ത്ഫാഗയിലും ബെഥാന്യ ഗ്രാമത്തിനും അടുത്തെത്തിയപ്പോള്‍ യേശു തന്‍റെ ശിഷ്യന്മാരില്‍ രണ്ടുപേരെ വിളിച്ചു
\v 2 അവരോടു പറഞ്ഞത്, നമുക്കു മുമ്പിലുള്ള ഗ്രാമത്തിലേക്കു പോകുവീന്‍. നിങ്ങള്‍ അതില്‍ പ്രവേശിച്ചു കഴിയുമ്പോള്‍ ആരും ഇതുവരേയും സഞ്ചരിക്കാത്ത കഴുതകുട്ടിയെ കെട്ടപ്പെട്ടതായി നിങ്ങള്‍ കാണും. അതിനെ അഴിച്ച് എന്‍റെ അടുക്കല്‍ കൊണ്ടുവരുവീന്‍.
\v 3 'എന്തുകൊണ്ടാണ് നിങ്ങള്‍ ഇതു ചെയ്യുന്നത്?' എന്ന് ആരെങ്കിലും നിങ്ങളോടു ചോദിച്ചാല്‍, "കര്‍ത്താവിന് ഇതിനെ ഉപയോഗിക്കാന്‍ ആവശ്യമുണ്ട്. ആവശ്യം കഴിഞ്ഞ ഉടൻ‌ ഇവിടേക്കു മടക്കി അയക്കും എന്നു പറയുക."
\s5
\v 4 അതിനാല്‍ രണ്ടു ശിഷ്യന്മാര്‍ പുറപ്പെട്ടു തെരുവില്‍ വീടിന്‍റെ വാതിലിനോടു ചേര്‍ന്നു പ്രായം കുറഞ്ഞ കഴുതയെ കെട്ടിയിട്ടിരിക്കുന്നത് കണ്ടു അവര്‍ അതിനെ അഴിച്ചു.
\v 5 അവിടെ ഉണ്ടായിരുന്ന ആളുകളില്‍ ചിലര്‍, "നിങ്ങൾ എന്തിനാണ് ആ കഴുതയെ അഴിക്കുന്നത്?" എന്നു ചോദിച്ചു.
\v 6 യേശു പറഞ്ഞതുപോലെ അവര്‍ അവരോടു പറഞ്ഞു. ആളുകള്‍ കഴുതയെ കൊണ്ടുപോകാന്‍ അനുവദിച്ചു.
\s5
\v 7 പിന്നെ ആ രണ്ടു ശിഷ്യന്മാര്‍ കഴുതയെ യേശുവിന്‍റെ അടുക്കല്‍ കൊണ്ടുവന്നു, അവന് ഇരിക്കുന്നതിനുവേണ്ടി അവര്‍ അവരുടെ മേലങ്കികള്‍ അതിന്‍റെ പുറത്തിട്ടു.
\v 8 അനേകര്‍ തങ്ങളുടെ മേലങ്കികള്‍ പാതയില്‍ അവന്‍റെ മുമ്പില്‍ വിരിച്ചു. മറ്റുചിലര്‍ അടുത്തുള്ള വയലുകളില്‍നിന്ന് ഈന്തപ്പനയുടെ കൊമ്പുകള്‍ വെട്ടി വഴിയില്‍ നിരത്തി.
\v 9 അവന്‍റെ മുമ്പിലും പിന്‍പിലും പോകുന്ന ആളുകള്‍ എല്ലാവരും ഉച്ചത്തില്‍, "ദൈവത്തിനു മഹത്വം!" അവന്‍റെ അധികാരത്തോടു കൂടി വന്ന ഇവനെ ദൈവം അനുഗ്രഹിക്കട്ടെ" എന്ന് ആര്‍ത്തുകൊണ്ടിരുന്നു.
\v 10 അവര്‍ ഉച്ചത്തില്‍, "നമ്മുടെ പൂര്‍വ്വികനായ ദാവീദു രാജാവു ഭരിച്ചതുപോലെ ഭരിക്കുമ്പോള്‍ നീ അനുഗ്രഹിക്കപ്പെടട്ടെ!" "അത്യുന്നത സ്വര്‍ഗ്ഗങ്ങളില്‍ ഉള്ള ദൈവത്തിനു സ്തുതി!"
\s5
\v 11 യേശു അവരോടുകൂടെ യെരൂശലേമില്‍ പ്രവേശിച്ചു, ദൈവാലയ പ്രാകാര മുറ്റത്തേക്കു പോയി. അവന്‍ ചുറ്റും എല്ലാം നോക്കിയശേഷം, ഉച്ചകഴിഞ്ഞ് വളരെ വൈകിയതിനാല്‍ അവന്‍ ആ പട്ടണം വിട്ടു പന്ത്രണ്ടു ശിഷ്യന്മാരോടൊപ്പം ബേഥാന്യയിലേക്കു മടങ്ങിവന്നു.
\v 12 പിറ്റേ ദിവസം, യേശുവും അവന്‍റെ ശിഷ്യന്മാരും ബേഥാന്യ വിട്ടുവരുമ്പോള്‍ അവനു വിശന്നു.
\s5
\v 13 അവന്‍ ഇലയുള്ള ഒരു അത്തിവ്യക്ഷം ദൂരത്തുനിന്നു കണ്ടു, അത്തിപ്പഴം വല്ലതും കണ്ടെത്തുമോ എന്നു നോക്കാന്‍ പോയി. എന്നാല്‍ അവന്‍ അതിന്‍റെ അടുക്കല്‍ വന്നപ്പോള്‍ ഫലമൊന്നും അതില്‍ കണ്ടില്ല, കാരണം അത് അത്തിപ്പഴത്തിന്‍റെ കാലം ആയിരുന്നില്ല.
\v 14 അവന്‍ ആ വ്യക്ഷത്തോട്, "ഇനി വീണ്ടും ആരും ഒരുനാളും നിന്നില്‍നിന്നു ഭക്ഷിക്കയില്ല." ഇത് അവന്‍റെ ശിഷ്യന്മാര്‍ കേട്ടു.
\s5
\v 15 യേശുവും തന്‍റെ ശിഷ്യന്മാരും യെരൂശലേമിലേക്കു മടങ്ങി ദൈവാലയ പ്രാകാരമുറ്റത്തു പ്രവേശിച്ചു. ആളുകള്‍ യാഗത്തിനുവേണ്ടി മൃഗങ്ങളെ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്നത് കണ്ടിട്ട് ആ ആളുകളെ അവന്‍ ദൈവാലയ പ്രാകാരമുറ്റത്തുനിന്ന് ഓടിച്ചു. അവന്‍ റോമന്‍ നാണയങ്ങള്‍ ആലയ നികുതി പണമായി വിനിമയം ചെയ്യുന്നവരുടെയും യാഗത്തിനു പ്രാവുകളെ വില്‍ക്കുന്ന മനുഷ്യരുടെ ഇരിപ്പിടങ്ങളും മറിച്ചിട്ടു.
\v 16 ദൈവാലയ മേഖലയിലൂടെ വിൽക്കാൻ എന്തെങ്കിലും ചുമക്കുന്ന ആരെയും പോകാൻ അദ്ദേഹം അനുവദിച്ചില്ല.
\s5
\v 17 പിന്നീട് അവന്‍ ആളുകളെ പഠിപ്പിച്ച് അവരോടു പറഞ്ഞത്, "എല്ലാ രാജ്യത്തിലുമുള്ള ആളുകള്‍ക്കു പ്രാര്‍ത്ഥിക്കുവാന്‍' കഴിയുന്നതായിരിക്കണം എന്‍റെ ഭവനം എന്ന് ദൈവം പറഞ്ഞതായി തിരുവെഴുത്തുകളിൽ എഴുതിയിട്ടുണ്ട്. എന്നാല്‍ കൊള്ളക്കാരായ നിങ്ങള്‍ അതിനെ കള്ളന്മാര്‍ ഒളിക്കുന്ന ഗുഹയാക്കി തീര്‍ത്തു."
\v 18 പിന്നീട് മഹാപുരോഹിതന്മാരും യഹൂദനിയമങ്ങള്‍ പഠിപ്പിച്ച ആളുകളും അവന്‍ ചെയ്തതിനെപ്പറ്റി കേട്ടിട്ട് അവനെ കൊല്ലേണ്ടതിന് ആലോചിച്ചു. എന്നാല്‍ ആളുകള്‍ അവന്‍റെ പഠിപ്പിക്കലുകളില്‍ അതിശയിക്കുന്നു എന്ന് അവര്‍ തിരിച്ചറിഞ്ഞതിനാല്‍ അവര്‍ അവനെ ഭയപ്പെട്ടു.
\v 19 എല്ലാ വൈകുന്നേരങ്ങളിലും യേശുവും അവന്‍റെ ശിഷ്യന്മാരും പട്ടണം വിട്ടുപോകും.
\s5
\v 20 പിറ്റേദിവസം രാവിലെ അവര്‍ വഴിയിലൂടെ യെരൂശലേമിലേക്കു പോകുമ്പോള്‍, യേശു ശപിച്ച അത്തിവൃക്ഷം പൂര്‍ണ്ണമായി ഉണങ്ങിയതായി അവര്‍ കണ്ടു.
\v 21 യേശു അത്തിവൃക്ഷത്തോടു പറഞ്ഞതു പത്രൊസ് ഓര്‍ത്തിട്ടു യേശുവിനോടു പറഞ്ഞത്, "ഗുരോ, നോക്ക്! നീ ശപിച്ച അത്തിവൃക്ഷം ഉണങ്ങിയിരിക്കുന്നു!"
\s5
\v 22 യേശു മറുപടി പറഞ്ഞത്, “നിങ്ങൾ ആവശ്യപ്പെടുന്നതെന്തും ദൈവം ചെയ്യുമെന്ന് നിങ്ങൾ വിശ്വസിക്കണം!
\v 23 ഇതുംകൂടെ ശ്രദ്ധിക്കുക: ആരെങ്കിലും സംശയിക്കാതെ സംഭവിക്കുമെന്നു വിശ്വസിച്ചുകൊണ്ട് ഈ മലയോടു കടലിലേക്കു പോക എന്നു പറഞ്ഞാല്‍ ദൈവം അവനുവേണ്ടി അതു ചെയ്യും.
\s5
\v 24 അതുകൊണ്ടു നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവത്തോട് എന്തു ചോദിച്ചാലും നിങ്ങള്‍ക്കു ലഭിക്കുമെന്നു വിശ്വസിപ്പീന്‍. നിങ്ങള്‍ അതു വിശ്വസിക്കുകയാണെങ്കില്‍ ദൈവം നിങ്ങള്‍ക്കുവേണ്ടി അതു ചെയ്യും.
\v 25 ഇപ്പോൾ ഞാൻ ഇതു നിങ്ങളോടു പറയുന്നു: നിങ്ങൾ പ്രാർത്ഥിക്കുമ്പോഴെല്ലാം, ആളുകൾ നിങ്ങളെ ഉപദ്രവിച്ചതിനാൽ നിങ്ങൾക്ക് അവരോട് പകയുണ്ടെങ്കിൽ, അവരോട് ക്ഷമിക്കുക, അങ്ങനെ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവും നിങ്ങളുടെ പാപങ്ങൾ ക്ഷമിക്കും."
\v 26
\s5
\v 27 യേശുവും അവന്‍റെ ശിഷ്യന്മാരും വീണ്ടും യെരൂശലേം ദൈവാലയ പ്രാകാരമുറ്റത്ത് എത്തി. ആ സമയത്തു യേശു അവിടെ നടക്കുന്ന സമയത്ത് മഹാപുരോഹിതന്മാരും ചില യഹൂദ നിയമങ്ങള്‍ പഠിപ്പിക്കുന്ന ആളുകളും മൂപ്പന്മാരും അടങ്ങുന്ന ഒരു കൂട്ടം അവന്‍റെ അടുക്കല്‍ വന്നു.
\v 28 അവര്‍ അവനോടു, "നീ എന്ത് അധികാരംകൊണ്ടാകുന്നു ഈ കാര്യങ്ങള്‍ ചെയ്യുന്നത്? ഇന്നലെ ഇവിടെ ചെയ്തതുപോലെയുള്ള കാര്യങ്ങള്‍ ചെയ്യുവാന്‍ ആര് നിനക്ക് അധികാരം തന്നു?" എന്നു ചോദിച്ചു.
\s5
\v 29 യേശു അവരോടു, ഞാന്‍ നിങ്ങളോട് ഒരു ചോദ്യം ചോദിക്കും. നിങ്ങള്‍ അതിന് ഉത്തരം തരികയാണെങ്കില്‍, ആരാണ് എനിക്ക് ഈ കാര്യങ്ങള്‍ ചെയ്യുവാന്‍ അധികാരം തന്നതെന്നു ഞാന്‍ നിങ്ങളോടു പറയാം എന്നു പറഞ്ഞു.
\v 30 യോഹന്നാന്‍റെ അടുക്കല്‍ വന്നവരെ സ്നാനപ്പെടുത്താന്‍ ദൈവം അവനെ അധികാരപ്പെടുത്തിയോ? അതോ ആളുകള്‍ അവനെ അധികാരപ്പെടുത്തിയോ?
\s5
\v 31 അവര്‍ തമ്മില്‍തമ്മില്‍ എന്തുത്തരം പറയുമെന്നാലോചിച്ചു. അവര്‍ പരസ്പരം പറഞ്ഞത്, "ദൈവം അധികാരപ്പെടുത്തിയെന്നു പറഞ്ഞാല്‍, പിന്നെ എന്തുകൊണ്ടു യോഹന്നാന്‍ പറഞ്ഞതു നിങ്ങള്‍ വിശ്വസിക്കുന്നില്ലെന്ന് അവന്‍ നമ്മോടു പറയും!
\v 32 മറ്റൊരു രീതിയില്‍, യോഹന്നാനെ ജനങ്ങള്‍ അധികാരപ്പെടുത്തിയെന്നു പറഞ്ഞാല്‍, പിന്നീടു നമുക്ക് എന്തു സംഭവിക്കും?" യോഹന്നാന്‍ ദൈവം അയച്ച ഒരു പ്രവാചകന്‍ എന്ന് ആളുകള്‍ അറിഞ്ഞിരുന്നതുകൊണ്ട് അവനെപ്പറ്റി പറയുവാന്‍ അവര്‍ ഭയപ്പെട്ടു.
\v 33 അതുകൊണ്ട് അവര്‍ യേശുവിനോട് ഉത്തരം പറഞ്ഞത്, 'ആരില്‍നിന്നാണ് യോഹന്നാന്‍ അധികാരം പ്രാപിച്ചതെന്നു ഞങ്ങള്‍ക്കറിയില്ല." അപ്പോള്‍ യേശു അവരോടു പറഞ്ഞത്, 'നിങ്ങള്‍ എന്‍റെ ചോദ്യത്തിന് ഉത്തരം തരാഞ്ഞതുകൊണ്ട് ഇന്നലെ ഇവിടെ ചെയ്തതുപോലെയുള്ള കാര്യങ്ങള്‍ ചെയ്യുവാന്‍ ആര് അധികാരം തന്നുവെന്നു ഞാനും നിങ്ങളോടു പറയുന്നില്ല."
\s5
\c 12
\p
\v 1 പിന്നീട് യേശു യഹൂദ നേതാക്കന്മാരോട് ഒരു ഉപമ പറയുവാനാരംഭിച്ചു. "ഒരു മനുഷ്യന്‍ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി. അവന്‍ അതിനു ചുറ്റും ഒരു വേലി കെട്ടി. അവന്‍ മുന്തിരിച്ചാറു ശേഖരിക്കുവാന്‍ ഒരു കല്തൊട്ടിയും ഉണ്ടാക്കി. അവന്‍ തന്‍റെ മുന്തിരിത്തോട്ടം സംരക്ഷിക്കുന്നതിനുവേണ്ടി ഒരു ഗോപുരവും പണിതു, കൃഷി ചെയ്യുവാന്‍ മുന്തിരിത്തോട്ടം ചില കൃഷിക്കാര്‍ക്കു പാട്ടത്തിനു കൊടുത്തിട്ട് അവന്‍ മറ്റൊരു രാജ്യത്തേക്കു പോയി.
\v 2 മുന്തിരി കൊയ്ത്തിന്‍റെ സമയം വന്നപ്പോള്‍, തോട്ടത്തിന്‍റെ ഉടമസ്ഥന്‍ തന്‍റെ തോട്ടത്തില്‍ ഉത്പാദിപ്പിച്ച മുന്തിരിങ്ങയുടെ വിഹിതം സ്വീകരിക്കുവാന്‍ പാട്ടത്തിനു കൊടുത്ത ആ മനുഷ്യന്‍റെ അടുക്കലേക്കു തന്‍റെ ഒരു ദാസനെ അയച്ചു.
\v 3 എന്നാല്‍ ദാസന്‍ വന്നപ്പോള്‍, അവര്‍ അവനെ പിടിച്ച് അടിച്ച് അവനു ഫലമൊന്നും നല്‍കിയല്ല. എന്നിട്ട് അവനെ പറഞ്ഞയച്ചു.
\s5
\v 4 പിന്നീട് ഉടമസ്ഥന്‍ മറ്റൊരു ദാസനെ അവരുടെ അടുക്കലേക്ക് അയച്ചു. എന്നാല്‍ അവര്‍ അവന്‍റെ തലയിൽ അടിക്കുകയും ഭയങ്കരമായി മുറിവേല്‍പ്പിക്കുകയും അവനെ നാണം കെടുത്തി വിടുകയും ചെയ്തു.
\v 5 പിന്നീട് ഉടമസ്ഥന്‍ മറ്റൊരു ദാസനേയുംകൂടെ അയച്ചു. ആ മനുഷ്യനെയും കൃഷിക്കാര്‍ കൊലപ്പെടുത്തി. അവന്‍ അയച്ച ദാസന്മാരെയെല്ലാം അവര്‍ നിന്ദിക്കുകയും ചിലരെ അടിക്കുകയും ചിലരെ കൊല്ലുകയും ചെയ്തു.
\s5
\v 6 ഉടമസ്ഥന്‍ അവനോടുകൂടെ ഉണ്ടായിരുന്ന മറ്റൊരു വ്യക്തി, അവന്‍ ഏറ്റവും സ്നേഹിക്കുന്ന ഒരു മകന്‍ ഉണ്ടായിരുന്നു. അവര്‍ അവനെ ബഹുമാനിക്കുമെന്നോര്‍ത്ത് അവന്‍ തന്‍റെ മകനെ അവരുടെ അടുക്കലേക്ക് അയച്ചു.
\v 7 എന്നാല്‍ കൃഷിക്കാര്‍ അവന്‍റെ മകന്‍ വരുന്നതു കണ്ടപ്പോള്‍, അവര്‍ തമ്മില്‍, 'ഇതാ മുന്തിരിത്തോട്ടത്തിന്‍റെ അവകാശിയായ ഉടമസ്ഥന്‍റെ മകന്‍ വരുന്നുണ്ട്, ആയതിനാല്‍ അവനെ നമുക്കു കൊന്ന് ഈ മുന്തിരിത്തോട്ടം നമ്മുടെതാക്കാം! എന്നു പറഞ്ഞു.
\s5
\v 8 അവര്‍ ഉടമസ്ഥന്‍റെ മകനെ പിടിച്ച് അവനെ കൊന്നു. പിന്നീട് അവര്‍ അവന്‍റെ ശരീരം തോട്ടത്തിന്‍റെ പുറത്തേക്ക് എറിഞ്ഞുകളഞ്ഞു.
\v 9 ആയതിനാല്‍ ആ മുന്തിരിത്തോട്ടത്തിന്‍റെ ഉടമസ്ഥന്‍ എന്തു ചെയ്യുമെന്ന് നിങ്ങള്‍ക്കറിയാമോ? അവന്‍ വന്നു തന്‍റെ തോട്ടം പാട്ടത്തിനെടുത്ത ദുഷ്ടരായ മനുഷ്യരെ കൊല്ലും. പിന്നീട് അവന്‍ തോട്ടം മറ്റു ചിലരെ സൂക്ഷിക്കുവാന്‍ ഏല്പിക്കും.
\s5
\v 10 തിരുവെഴുത്തുകളില്‍ നിങ്ങള്‍ വായിക്കുന്ന ഈ വാക്കുകള്‍ ശ്രദ്ധയോടെ ചിന്തിക്കുക: "കെട്ടിടം പണിയുന്നവര്‍ ഒരു പ്രത്യേക കല്ല് ഉപയോഗിക്കാതെ തള്ളിക്കളഞ്ഞു. എന്നാല്‍ കര്‍ത്താവ് അതേ കല്ലിനെ അതിന്‍റെ ശരിയായ സ്ഥാനത്ത് ഇടുകയും പിന്നീട് കെട്ടിടത്തിലെ പ്രധാനപ്പെട്ട കല്ലായി അതു തീരുകയും ചെയ്തു.
\v 11 കര്‍ത്താവ് ഇതു ചെയ്തു, നമ്മള്‍ നോക്കുമ്പോള്‍ അത് അത്ഭുതമായി തോന്നുന്നു.
\v 12 പിന്നീട് ദുഷ്ടരായ ആളുകള്‍ ചെയ്ത കാര്യങ്ങളെക്കുറിച്ചു യേശു പറഞ്ഞ കഥ യഹൂദ നേതാക്കന്മാരെ കുറ്റപ്പെടുത്തുന്നുവെന്ന് അവര്‍ തിരിച്ചറിഞ്ഞു. ആയതിനാല്‍ അവനെ പിടിക്കുവാന്‍ അവര്‍ ആഗ്രഹിച്ചു. എന്നാല്‍ അവര്‍ അതു ചെയ്‌താല്‍ ജനക്കൂട്ടം അവരോട് എന്തുചെയ്യുമെന്ന് അവര്‍ ഭയപ്പെട്ടു. അതുകൊണ്ട് അവര്‍ അവനെ വിട്ടുപോയി.
\s5
\v 13 യഹൂദ നേതാക്കന്മാര്‍ യേശുവിനെ ചില പരീശന്മാരുടെ അടുക്കലേക്കും ഹെരോദ് അന്തിപ്പാസിനെ സഹായിക്കുന്ന ചില അംഗങ്ങളുടെ അടുക്കലേക്കും അയച്ചു. അവര്‍ യേശുവിനെ കബളിപ്പിക്കാന്‍ ആഗ്രഹിച്ചു; അവര്‍ക്ക് അവനെ കൊണ്ടു തെറ്റായ കാര്യങ്ങള്‍ പറയിപ്പിക്കണമായിരുന്നു. അങ്ങനെയെങ്കില്‍ ആളുകള്‍ക്ക് മുന്‍പില്‍ തെറ്റായ കാര്യങ്ങള്‍ പഠിപ്പിക്കുന്നു എന്നു കാണിച്ചുകൊണ്ട് അവനെതിരെ അവര്‍ക്കു കുറ്റാരോപണം നടത്താന്‍ കഴിയുമായിരുന്നു.
\v 14 അവര്‍ എത്തിയ ശേഷം അവര്‍ അവനോടു പറഞ്ഞത്, "ഗുരോ, നീ സത്യമാണു പഠിപ്പിക്കുന്നതെന്നു ഞങ്ങള്‍ക്ക് അറിയാം. നീ പറയുന്നത് ഒരു പ്രധാനപ്പെട്ട വ്യക്തിക്ക് ഇഷ്ടപ്പെടുന്നില്ലെങ്കിലും ആളുകൾ നിന്നെക്കുറിച്ച് എന്താണ് പറയുന്നതെന്ന് നിനക്ക് ആശങ്കയില്ലെന്നും ഞങ്ങൾക്കറിയാം. പകരം, നമ്മള്‍ എന്തു ചെയ്യണമെന്നു ദൈവം ആഗ്രഹിക്കുന്നതു നീ സത്യമായും പഠിപ്പിക്കുന്നു. ആയതിനാല്‍ ഈ വിഷയത്തിൽ നിന്‍റെ അഭിപ്രായം ഞങ്ങളോട് പറയുക: റോമാ സര്‍ക്കാരിനു കരം കൊടുക്കുന്നതു ശരിയാണോ? അല്ലയോ? നമ്മള്‍ കരം കൊടുക്കണോ അതോ വേണ്ടയോ?"
\v 15 ദൈവം എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നതെന്ന് അറിയാൻ അവർ ആഗ്രഹിക്കുന്നില്ലെന്ന് യേശുവിനറിയാമായിരുന്നു. അതിനാൽ അദ്ദേഹം അവരോട് പറഞ്ഞു, "നിങ്ങൾ എന്നെ കുറ്റപ്പെടുത്താൻ കഴിയുന്ന എന്തെങ്കിലും തെറ്റായി പറയിപ്പിക്കാന്‍ നിങ്ങൾ ശ്രമിക്കുകയാണെന്ന് എനിക്കറിയാം. എന്നാല്‍ ഞാന്‍ നിങ്ങളുടെ ചോദ്യത്തിന് ഉത്തരം നല്‍കാം. എനിക്കു നോക്കേണ്ടതിന് ഒരു നാണയം കൊണ്ടുവരിക."
\s5
\v 16 അവന്‍ ഒരു നാണയം കൊണ്ടുവന്നശേഷം, അവന്‍ അവരോടു, "ആരുടെ ചിത്രമാണ് ഈ നാണയത്തിലുള്ളത്? ആരുടെ പേരാണ് ഇതില്‍ ഉള്ളത്? അവര്‍ മറുപടി പറഞ്ഞത്, "ഇതു കൈസരുടെ ചിത്രവും പേരുമാകുന്നു."
\v 17 യേശു അവരോടു പറഞ്ഞത്, "അതു ശരിയാണ്, ആയതിനാല്‍ കൈസര്‍ക്കുള്ളത് കൈസര്‍ക്കു നല്‍കുക, ദൈവത്തിനുള്ളത് ദൈവത്തിനുo നല്‍കുക." അവൻ പറഞ്ഞതിൽ അവർ ആകെ വിസ്മയിച്ചു.
\s5
\v 18 മരണത്തിനുശേഷം ആളുകള്‍ വീണ്ടും ജീവിക്കും എന്നുള്ള യഹൂദന്മാരുടെ വിശ്വാസത്തെ സദൂക്യന്‍മാരുടെ ഗണത്തില്‍പ്പെട്ട ആളുകള്‍ തള്ളിക്കളഞ്ഞു. ചില സദൂക്യര്‍ യേശുവിന്‍റെ അടുക്കല്‍ വന്ന് അവനോടു ചോദിച്ചു,
\v 19 "ഗുരോ, ഒരു മനുഷ്യന്‍റെ സഹോദരന്‍ കുട്ടികള്‍ ഇല്ലാതെ മരിച്ചു ഭാര്യ ശേഷിച്ചാല്‍ അവന്‍റെ സഹോദരന്‍ ആ വിധവയെ വിവാഹം കഴിക്കണമെന്നും തന്‍റെ സഹോദരനുവേണ്ടി ഒരു സന്തതിയെ എഴുന്നേല്‍പ്പിക്കണമെന്നും യഹൂദന്മാരായ ഞങ്ങള്‍ക്കു മോശെ എഴുതിയിട്ടുണ്ട്.
\s5
\v 20 ആയതിനാല്‍ ഒരു ഉദാഹരണം ഇവിടെ ചേര്‍ക്കുന്നു. ഒരു കുടുംബത്തില്‍ ഏഴു സഹോദരന്മാര്‍ ഉണ്ടായിരുന്നു. അവരില്‍ മൂത്തവന്‍ ഒരു സ്ത്രീയെ വിവാഹം ചെയ്തു, എന്നാല്‍ അവനും അവന്‍റെ ഭാര്യക്കും കുട്ടികള്‍ ഉണ്ടായിരുന്നില്ല. പിന്നീട് അവന്‍ മരിച്ചു.
\v 21 രണ്ടാമത്തെ സഹോദരനും ആ സ്ത്രീയെ വിവാഹം ചെയ്തു, എന്നാല്‍ അവനും കുട്ടികളില്ലായിരുന്നു. പിന്നീട് അവനും മരിച്ചു. മൂന്നാമത്തെ സഹോദരനും തന്‍റെ സഹോദരന്മാര്‍ ചെയ്തതുപോലെ ചെയ്തു. എന്നാല്‍ അവനും കുട്ടികളില്ലാതെ മരിച്ചു.
\v 22 അങ്ങനെ ആ ഏഴു സഹോദരന്മാരും ഓരോരുത്തരായി ആ സ്ത്രീയെ വിവാഹം ചെയ്തു, എന്നാല്‍ ആര്‍ക്കും കുട്ടികളില്ലായിരുന്നു, അവര്‍ ഓരോരുത്തരായി മരിച്ചു. അതിനുശേഷം ആ സ്ത്രീയും മരിച്ചു.
\v 23 മരിച്ചയാളുകള്‍ ജീവിക്കുന്ന സമയത്ത് ആ സ്ത്രീ ആരുടെ ഭാര്യയായിരിക്കും? അവള്‍ ഏഴു സഹോദരന്മാരെയും വിവാഹം ചെയ്തുവെന്ന് മനസ്സില്‍ വയ്ക്കുക!"
\s5
\v 24 യേശു അവരോടു മറുപടി പറഞ്ഞത്, "നിങ്ങള്‍ പറയുന്നതു തെറ്റാണ്. തിരുവെഴുത്തുകളില്‍ എന്താണ് ഇതിനെപറ്റി പഠിപ്പിക്കുന്നതെന്നു നിങ്ങള്‍ക്കറിയില്ല. ദൈവത്തിന്‍റെ ശക്തി ആളുകളെ വീണ്ടും ജീവിപ്പിക്കുമെന്നും നിങ്ങള്‍ മനസ്സിലായിട്ടില്ല.
\v 25 ആ സ്ത്രീ ആ സഹോദരന്മാര്‍ക്കാര്‍ക്കും ഭാര്യ ആകുകയില്ല, എന്തുകൊണ്ടെന്നാല്‍ ആളുകള്‍ വീണ്ടും ജീവിക്കുമ്പോള്‍, ഭാര്യമാരുള്ള പുരുഷന്മാരും ഭര്‍ത്താക്കന്മാരുള്ള സ്ത്രീകളും സ്വര്‍ഗ്ഗത്തില്‍ ദൂതന്മാരെപ്പൊലെയാണ്. ദൂതന്മാര്‍ വിവാഹം ചെയ്യാറില്ല.
\s5
\v 26 എന്നാല്‍ മരിച്ചശേഷം ആളുകള്‍ ജീവിക്കുന്നതിനെക്കുറിച്ചു ഞാന്‍ സംസാരിക്കാം. മോശെ എഴുതിയ പുസ്തകത്തില്‍ മരിച്ചവരെക്കുറിച്ച് അവന്‍ എഴുതിയിട്ടുണ്ട്. നിങ്ങള്‍ അതു വായിച്ചിട്ടുണ്ടെന്ന് എനിക്കുറപ്പാണ്. കത്തിക്കൊണ്ടിരുന്ന മുള്‍ച്ചെടിയെ മോശെ നോക്കിക്കൊണ്ടിരുന്നപ്പോള്‍, ദൈവം അവനോടു പറഞ്ഞു, 'അബ്രഹാമും യിസഹാക്കും യാക്കോബും ആരാധിച്ച ദൈവമാകുന്നു ഞാന്‍.'
\v 27 മരിച്ചവര്‍ ദൈവത്തെ ആരാധിക്കുന്നില്ല. ജീവനുള്ളവരാണ് അവനെ ആരാധിക്കുന്നത്. അതുകൊണ്ടു മരിച്ച ആളുകള്‍ പിന്നെയും ജീവിക്കുകയില്ല എന്നു നിങ്ങള്‍ പറയുന്നതു തെറ്റാണ്."
\s5
\v 28 യഹൂദ നിയമങ്ങള്‍ പഠിപ്പിച്ചുകൊണ്ടിരുന്ന ഒരു മനുഷ്യന്‍ അവരുടെ ചര്‍ച്ചകള്‍ കേട്ടു. സദൂക്യരുടെ ചോദ്യത്തിനു നല്ലവണ്ണം യേശു ഉത്തരം കൊടുത്തെന്ന് അവന്‍ അറിഞ്ഞു. ആയതിനാല്‍ അവന്‍ മുന്‍പോട്ടു വന്നു യേശുവിനോടു ചോദിച്ചു, "ഏതു കല്പനയാണ്‌ അതിപ്രധാനo?"
\v 29 യേശു ഉത്തരം പറഞ്ഞത്, 'അതിപ്രധാനപ്പെട്ട കല്പന ഇതാകുന്നു 'യിസ്രായേലേ ശ്രദ്ധിക്കുക! നമ്മുടെ ദൈവമായ കര്‍ത്താവ് ഏകകര്‍ത്താവ് ആകുന്നു.
\v 30 നിന്‍റെ ദൈവമായ കര്‍ത്താവിനെ എല്ലാ ആഗ്രഹങ്ങളിലും വികാരങ്ങളിലും നിന്‍റെ എല്ലാ ചിന്തകളിലും നിന്‍റെ എല്ലാ പ്രവൃത്തികളിലും സ്നേഹിക്കുക!'
\v 31 അടുത്ത പ്രധാനപ്പെട്ട കല്പനയാകുന്നു: 'നീ നിന്നെത്തന്നെ എത്രമാത്രം സ്നേഹിക്കുന്നുവോ അതുപോലെ നീ നിന്‍റെ ചുറ്റുപാടുമുള്ള ആളുകളെയും സ്നേഹിക്കുക.' ഈ രണ്ടു കല്‍പ്പനകളെക്കാള്‍ പ്രധാനപ്പെട്ട വേറെ ഒരു കല്പനയുമില്ല!"
\s5
\v 32 ആ മനുഷ്യന്‍ യേശുവിനോട് പറഞ്ഞു, "ഗുരോ, നീ നന്നായി ഉത്തരം പറഞ്ഞു. ദൈവം ഒരുവനെയുള്ളു എന്നും വേറെ ഒരു ദൈവമില്ലെന്നും നീ പറഞ്ഞതു ശരിയാണ്.
\v 33 നാം ആഗ്രഹിക്കുന്നതും അനുഭവിക്കുന്നതുമായ എല്ലാ കാര്യങ്ങളിലും, ഞങ്ങൾ ചിന്തിക്കുന്ന എല്ലാ കാര്യങ്ങളിലും, ഞങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും നാം ദൈവത്തെ സ്നേഹിക്കണം എന്നും നീ ശരിയായി പറഞ്ഞിട്ടുണ്ട്. ഞങ്ങൾ തങ്ങളെത്തന്നെ സ്നേഹിക്കുന്നതിനേക്കാള്‍ ഞങ്ങൾ സമ്പർക്കം പുലർത്തുന്ന ആളുകളെ സ്നേഹിക്കണം എന്നു ശരിയായി പറഞ്ഞിട്ടുണ്ട്. ഭക്ഷണമോ മൃഗങ്ങളോ വഴിപാടായി കത്തിക്കുന്നതിനേക്കാളും മറ്റ് യാഗങ്ങൾ അർപ്പിക്കുന്നതിനേക്കാളും ഇവ ചെയ്യുന്നത് ദൈവത്തെ പ്രസാദിപ്പിക്കുന്നുവെന്നും നീ ശരിയായി പറഞ്ഞിട്ടുണ്ട്."
\v 34 ആ മനുഷ്യന്‍ ജ്ഞാനത്തോടെയാണ് ഉത്തരം പറഞ്ഞതെന്നു യേശു തിരിച്ചറിഞ്ഞു. അവന്‍ അവനോടു പറഞ്ഞതു, "ദൈവം നിന്നെ ഭരിക്കുവാന്‍ സമ്മതിച്ചു എന്ന കാര്യത്തിലേക്കു നീ വളരെ അടുത്തിരിക്കുന്നു." അതിനുശേഷം യഹൂദ നേതാക്കന്മാര്‍ അവനെ കുടുക്കുന്നതുപോലെയുള്ള ചോദ്യങ്ങള്‍ ചോദിക്കുവാന്‍ ഭയപ്പെട്ടു.
\s5
\v 35 പിന്നീട്, ആലയത്തിനടുത്ത് യേശു പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ, അവൻ ജനങ്ങളോട് ചോദിച്ചു, “ന്യായപ്രമാണം പഠിപ്പിക്കുന്നവർ മശീഹ ദാവീദ് രാജാവിന്‍റെ പിൻഗാമിയാണെന്നു പറയുന്നത് എങ്ങനെ? അവർ പറയുന്നത് ശരിയാണോ?
\v 36 പരിശുദ്ധാത്മാവിനാല്‍ മശീഹായെക്കുറിച്ചു ദാവീദ് എഴുതിയത്, 'ദൈവം എന്‍റെ കര്‍ത്താവിനോട് പറഞ്ഞതു, "ഞാന്‍ നിന്‍റെ ശത്രുക്കളെ പൂര്‍ണ്ണമായി പരാജയപ്പെടുത്തുന്നതു വരെ മറ്റെല്ലാവരെക്കാളും ഉപരിയായി ഞാന്‍ നിന്നെ അധികമായി ബഹുമാനിക്കുന്ന ഇടമായ എന്‍റെ വലത്തുഭാഗത്ത് ഇരിക്കുക!"'
\v 37 ദാവീദിന്‍റെ ഈ സങ്കീര്‍ത്തനത്തില്‍ മശീഹായെ 'കര്‍ത്താവായി' പരാമര്‍ശിച്ചിരിക്കുന്നു. എന്നാല്‍ നിയമ ഗുരുക്കന്മാര്‍ ശരിയായി പറയുന്നതുപോലെ ദാവീദ് രാജാവിന്‍റെ സന്തതിയാകാൻ മശീഹായ്ക്ക് കഴിയുമോ? ഈ കാര്യങ്ങള്‍ പഠിപ്പിച്ചപ്പോള്‍ അനേകം ആളുകള്‍ സന്തോഷത്തോടെ അവനെ ശ്രദ്ധിച്ചുപോന്നു.
\s5
\v 38 യേശു ജനങ്ങളെ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍, അവന്‍ അവരോടു പറഞ്ഞത്, "നമ്മുടെ നിയമങ്ങള്‍ പഠിപ്പിക്കുന്ന ആളുകള്‍ പ്രവൃത്തിക്കുന്നതുപോലെ നിങ്ങള്‍ ആകാതിരിപ്പാന്‍ സൂക്ഷിക്കുക. ആളുകള്‍ അവരെ ബഹുമാനിക്കാന്‍ അവര്‍ ഇഷ്ടപ്പെടുന്നു, ആയതിനാല്‍ അവര്‍ എത്ര പ്രധാനപ്പെട്ടതാണെന്ന് ആളുകളെ കാണിക്കാന്‍ നീളമുള്ള മേലങ്കി ധരിച്ചു ചുറ്റും നടക്കുന്നു. ചന്ത സ്ഥലങ്ങളില്‍ ബഹുമാനത്തോടെ ആളുകള്‍ അവരെ വന്ദിക്കുവാന്‍ അവര്‍ ഇഷ്ടപ്പെടുന്നു.
\v 39 സിനഗോഗുകളിലെ അതിപ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ഇരിക്കാന്‍ അവര്‍ ഇഷ്ടപ്പെടുന്നു. പെരുന്നാളുകളില്‍ വളരെ ബഹുമാനിക്കപ്പെടുന്ന ആളുകള്‍ ഇരിക്കുന്ന ഇടങ്ങളില്‍ ഇരിക്കാന്‍ ഇഷ്ടപ്പെടുന്നു.
\v 40 അവര്‍ വിധവകളുടെ വീടുകളും സ്വത്തുക്കളും അവരെ ചതിച്ചുകൊണ്ട് അപഹരിക്കുന്നു. പിന്നീട് അവര്‍ നല്ലവരാണെന്ന് അവകാശപ്പെടുവാന്‍ പൊതുവില്‍ ദീര്‍ഘമായി പ്രാര്‍ത്ഥിക്കുന്നു. ദൈവം തീര്‍ച്ചയായും അവരെ കഠിനമായി ശിക്ഷിക്കും!"
\s5
\v 41 പിന്നീട് യേശു ദൈവാലയ പരിസരത്തു ജനങ്ങള്‍ ദാനങ്ങള്‍ ഇടുന്ന പെട്ടിയുടെ എതിര്‍ ദിശയില്‍ ഇരുന്നു. അവന്‍ അവിടെ ഇരിക്കുമ്പോള്‍, അവര്‍ പെട്ടിക്കുള്ളില്‍ പണമിടുന്നത് നോക്കികൊണ്ടിരുന്നു. ധാരാളം സമ്പന്നരായ ആളുകള്‍ വലിയ മൂല്യമുള്ള പണം ഇട്ടു.
\v 42 പിന്നീട് ഒരു പാവപ്പെട്ട വിധവ ചെറിയ മൂല്യമുള്ള രണ്ടു ചെറിയ ചെമ്പ് നാണയങ്ങള്‍ ഇട്ടു.
\s5
\v 43-44 യേശു ശിഷ്യന്മാരേ ചുറ്റും കൂട്ടി അവരോടു പറഞ്ഞത്, സത്യം ഇതാണ്, 'പണം ധാരാളമുള്ള ആളുകള്‍ ചെറിയ ഭാഗം മാത്രമാണ് നല്‍കിയത്, എന്നാല്‍ പാവപ്പെട്ട ഈ സ്ത്രീ ഇന്ന് അവള്‍ക്ക് ആവശ്യമുള്ള സാധനം വങ്ങേണ്ട തുക മുഴുവന്‍ ഇട്ടു. ആയതിനാല്‍ ഈ പാവപ്പെട്ട വിധവ മറ്റെല്ലാവരെക്കാളും അധികം തുക പെട്ടിയിലിട്ടു.
\s5
\c 13
\p
\v 1 യേശു ദൈവാലയം വിട്ടുപോകുമ്പോള്‍ അവന്‍റെ ശിഷ്യന്മാരില്‍ ഒരുവന്‍ അവനോടു പറഞ്ഞത്, "ഗുരോ നോക്ക് എത്ര ഭംഗിയാണ് ഭിത്തിയിലുള്ള ഈ വലിയ കല്ലുകള്‍, എത മനോഹരമാണ് ഈ കെട്ടിടങ്ങള്‍!"
\v 2 യേശു അവരോടു പറഞ്ഞതു, "ശരിയാണ് ഈ കെട്ടിടങ്ങള്‍ മനോഹരങ്ങളായി കാണപ്പെടുന്നു, എന്നാല്‍ ഞാന്‍ അവയെപ്പറ്റി ചില കാര്യം പറയാന്‍ ആഗ്രഹിക്കുന്നു. ഈ ദൈവാലയത്തിലെ കല്ലുകള്‍ ഒരു നിരയുടെ മുകളില്‍ മറ്റൊരു നിരപോലും ശേഷിക്കാതെ പൂര്‍ണ്ണമായും നശിക്കും.
\s5
\v 3 അതിനുശേഷം അവര്‍ ഒലിവുമലയില്‍ എത്തി ദൈവാലയത്തിനു നേരേ യേശു ഇരുന്നു. അപ്പോള്‍ പത്രൊസും, യാക്കോബും, യോഹന്നാനും, അന്ത്രെയാസും അവനോടുകൂടെ തനിച്ചായിരുന്നപ്പോൾ അവര്‍ അവനോടു ചോദിച്ചു,
\v 4 എപ്പോഴാണ് ദൈവം പദ്ധതിയിട്ടിരിക്കുന്ന ഈ കാര്യങ്ങള്‍ സംഭവിക്കുന്നതെന്നു ഞങ്ങളോടു പറയുക? ഈ കാര്യങ്ങള്‍ എല്ലാം സംഭവിക്കാന്‍ പോകുന്ന സ്ഥലം എവിടെയാണ്?"
\s5
\v 5 യേശു അവരോടു മറുപടി പറഞ്ഞത്, "എന്തു സംഭവിക്കും എന്നതിനെക്കുറിച്ച് ആരും നിങ്ങളെ ചതിക്കരുത്!"
\v 6 അനേകം ആളുകള്‍ വന്നു ഞാന്‍ അവരെ അയച്ചു എന്നു പറയും. അവര്‍ പറയും, "ഞാന്‍ മശീഹ ആകുന്നു!" അവര്‍ അനേകമാളുകളെ വഞ്ചിക്കും.
\s5
\v 7 പട്ടാളക്കാർ യുദ്ധം ചെയ്യുന്ന ശബ്ദം കേൾക്കുമ്പോഴോ അല്ലെങ്കില്‍ ദൂരയുള്ള യുദ്ധങ്ങളെക്കുറിച്ചുള്ള വാര്‍ത്ത നിങ്ങള്‍ കേള്‍ക്കുമ്പോള്‍, നിങ്ങള്‍ വിഷമിക്കേണ്ട. ഈ കാര്യങ്ങള്‍ നിശ്ചയമായും സംഭവിക്കണം. എന്നാല്‍ അവ സംഭവിക്കുമ്പോള്‍, ആ സമയത്തു ദൈവം പദ്ധതിയിട്ടിരിക്കുന്നതെല്ലാം പൂര്‍ത്തികരിക്കുമെന്നു ചിന്തിക്കരുത്!
\v 8 വിവിധ രാജ്യങ്ങളില്‍ ജീവിക്കുന്ന ജനസമൂഹങ്ങള്‍ തമ്മില്‍ പോരാടുകയും വിവിധ രാജാക്കന്മാരും നേതാക്കളും പരസ്പരം പോരടിക്കും. വിവിധ സ്ഥലങ്ങളിൽ ഭൂകമ്പവും ക്ഷാമവും ഉണ്ടാകും. എന്നിരുന്നാലും, ഈ കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ ജനങ്ങള്‍ കഷ്ടപ്പെടാൻ തുടങ്ങിയിരിക്കും. ഒരു കുഞ്ഞിനെ പ്രസവിക്കാറായ സ്ത്രീയുടെ ആദ്യത്തെ വേദനകള്‍ പോലെയാണ് അവര്‍ ആദ്യ കാലങ്ങളില്‍ സഹിക്കുന്നത്. അതിനുശേഷം അതിനേക്കാള്‍ കൂടുതല്‍ അവര്‍ സഹിക്കും.
\s5
\v 9 ആ സമയത്ത് ആളുകൾ നിങ്ങളോട് എന്തു ചെയ്താലും തയ്യാറായിരികുക. അവര്‍ നിങ്ങളെ പിടികൂടുകയും നേതാക്കന്മാരുടെ മുന്‍പില്‍ നിങ്ങളെ വിചാരണ ചെയ്യുകയും ചെയ്യും. വിവിധ പള്ളികളില്‍ ആളുകള്‍ നിങ്ങളെ അടിക്കും. ഉന്നത സര്‍ക്കാര്‍ അധികാരികളുടെ സാന്നിധ്യത്തില്‍ അവര്‍ നിങ്ങളെ വിചാരണ ചെയ്യും. അതിന്‍റെ ഫലമായി എന്നെക്കുറിച്ചു നിങ്ങള്‍ക്കു മറ്റുള്ളവരോടു പറയുവാന്‍ കഴിയും. ആ സമയത്തിനായി ഒരുങ്ങിയിരിക്കാം.
\v 10 ദൈവം പദ്ധിതിയിട്ടിരിക്കുന്നതു പൂര്‍ത്തീകരിക്കുന്നതിനു മുമ്പേ എന്‍റെ അനുയായികൾ എല്ലാ രാഷ്ട്രങ്ങളിലുമുള്ള ആളുകളോടു സുവിശേഷം പ്രഖ്യാപിക്കുകയും ചെയ്യും.
\s5
\v 11 ആളുകള്‍ നിങ്ങളെ പിടികൂടുമ്പോള്‍, നിങ്ങള്‍ എന്തുപറയുമെന്നു വിചാരപ്പെടെണ്ട. പകരം, ആ സമയത്തു ദൈവം നിങ്ങളുടെ മനസ്സില്‍ നല്‍കുന്നതു പറയുക. നിങ്ങള്‍ അല്ല സംസാരിക്കുന്നത് പരിശുദ്ധാത്മാവ് നിങ്ങളിലൂടെ സംസാരിക്കും.
\v 12 ചില സഹോദരന്മാരും സഹോദരിമാരും മറ്റു സഹോദരന്മാരെയും സഹോദരിമാരെയും ഒറ്റിക്കൊടുക്കും. ചില അപ്പന്മാര്‍ അവരുടെ മക്കളെ ഒറ്റിക്കൊടുക്കും, ചില മക്കള്‍ അവരുടെ മാതാപിതാക്കളെ ഒറ്റിക്കൊടുക്കും ആയതിനാല്‍ സര്‍ക്കാര്‍ അധികാരികള്‍ അവരുടെ മാതാപിതാക്കളെ കൊല്ലുകയും ചെയ്യും.
\v 13 നിങ്ങള്‍ എന്നില്‍ വിശ്വസിക്കുന്നതുകൊണ്ട് മിക്ക ആളുകളും നിങ്ങളെ വെറുക്കും. എന്നാല്‍ നിങ്ങളുടെ ജീവിതം പൂര്‍ത്തീകരിക്കപ്പെടുന്നതുവരെ തുടര്‍ച്ചയായി എന്നില്‍ വിശ്വസിച്ചാല്‍ നിങ്ങള്‍ രക്ഷിക്കപ്പെടും.
\s5
\v 14 ആ സമയത്തു വെറുപ്പുളവാക്കുന്ന കാര്യങ്ങള്‍ ആലയത്തിനുള്ളില്‍ പ്രവേശിക്കും. അത് ആലയത്തെ മലിനമാക്കുകയും അത് ഉപേക്ഷിക്കുവാന്‍ കാരണമാകുകയും ചെയ്യും. അരുതാത്തത് അവിടെ നിങ്ങള്‍ കാണുമ്പോള്‍, നിങ്ങള്‍ പെട്ടെന്ന് ഓടിപ്പോകുക! (ഇതു വായിക്കുന്ന എല്ലാവരും ഈ മുന്നറിയിപ്പിനു ശ്രദ്ധകൊടുക്കട്ടെ) ആ സമയത്തു യഹൂദ ജില്ലയിലുള്ള ആളുകള്‍ മലകളിലേക്ക് ഓടിപ്പോകട്ടെ.
\v 15 വീടിനു വെളിയിലുള്ള ആളുകള്‍ എന്തെങ്കിലും എടുക്കാന്‍വേണ്ടി വീടിനുള്ളിലേക്കു പ്രവേശിക്കരുത്.
\v 16 വയലുകളില്‍ ജോലി ചെയ്യുന്നവന്‍ അധിക വസ്ത്രങ്ങള്‍ എടുക്കുന്നതിനായി വീട്ടിലേക്കു മടങ്ങരുത്.
\s5
\v 17 ആ ദിവസങ്ങളില്‍ ഗര്‍ഭവതിയായ സ്ത്രീയെയും കുഞ്ഞുങ്ങളെ മുലകുടിപ്പിക്കുന്ന സ്ത്രീകളെക്കുറിച്ചു എനിക്ക് വളരെ ഖേദമുണ്ട്, കാരണം അവര്‍ക്ക് ഓടിപ്പോകാന്‍ വളരെ പ്രയാസമായിരിക്കും!
\v 18-19 ആ ദിവസങ്ങളില്‍ ആളുകള്‍ വളരെ കഠിനമായി കഷ്ടമനുഭവിക്കും. ദൈവം ലോകത്തെ സൃഷ്ടിച്ച സമയം മുതല്‍ ഇപ്പോള്‍ വരെ ആളുകള്‍ ഇതുപോലെയുള്ള കഷ്ടം സഹിച്ചിട്ടില്ല. ആളുകള്‍ വീണ്ടും ഇതേരീതിയില്‍ കഷ്ടം സഹിക്കുകയില്ല. അന്ന് യാത്ര ചെയ്യുവാന്‍ ബുദ്ധിമുട്ടായതുകൊണ്ട് ശീതകാലത്തില്‍ ഈ വേദനാജനകമായ സമയം സംഭവിക്കാതിരിപ്പാന്‍ പ്രാര്‍ത്ഥിപ്പീന്‍.
\v 20 കര്‍ത്താവായ ദൈവം ആ സമയത്തെ ചുരുക്കുവാന്‍ തീരുമാനിച്ചില്ലെങ്കില്‍ ആളുകള്‍ വളരെയധികം കഷ്ടപ്പെടും, എല്ലാവരും മരിക്കുകയും ചെയ്യും. അവന്‍ തിരഞ്ഞെടുത്ത ആളുകളെക്കുറിച്ചു അവന് ഒരു പരിഗണന ഉള്ളതുകൊണ്ട് അവന്‍ ആ സമയത്തെ ചുരുക്കുവാന്‍ തീരുമാനിച്ചു.
\s5
\v 21-22 അക്കാലത്ത് ആളുകൾ മശീഹ ആണെന്ന് തെറ്റായി പറയും. ചിലര്‍ ദൈവത്തില്‍നിന്നുള്ള പ്രവാചകന്‍മാര്‍ എന്ന് അവകാശപ്പെട്ടുകൊണ്ട് പ്രത്യക്ഷപ്പെടും. പിന്നീട് അവര്‍ വിവിധ തരത്തിലുള്ള അത്ഭുതങ്ങള്‍ പ്രകടിപ്പിക്കും. ദൈവം തിരഞ്ഞെടുത്ത ആളുകളെപ്പോലും അവര്‍ ചതിക്കുവാന്‍ ശ്രമിക്കും. ആയതിനാല്‍ ആ സമയത്ത് ആരെങ്കിലും നിങ്ങളോട്, "നോക്കുക, മശീഹ ഇവിടെ ആകുന്നു' മറ്റൊരുവന്‍, 'നോക്കുക, അവന്‍ അവിടെയെന്നും പറഞ്ഞാല്‍ അതു വിശ്വസിക്കരുത്!
\v 23 ജാഗ്രത പാലിക്കുക! ഇതെല്ലാം സംഭവിക്കുന്നതിനു മുമ്പേ ഞാന്‍ നിങ്ങള്‍ക്കു മുന്നറിയിപ്പു തന്നത് ഓര്‍ക്കുക!
\s5
\v 24 ആളുകൾ അങ്ങനെ കഷ്ടപ്പെടുന്ന സമയത്തിനുശേഷം, ദൈവം സൂര്യനെ ഇരുട്ടാക്കും, ചന്ദ്രൻ പ്രകാശിക്കുകയുമില്ല;
\v 25 നക്ഷത്രങ്ങള്‍ ആകാശത്തുനിന്നു വീഴുവാനും ആകാശത്തിലുള്ളതെല്ലാം അതിന്‍റെ സ്ഥാനത്തു നിന്ന് ഇളകിമാറുവാനും ദൈവം ഇടവരുത്തും.
\v 26 മനുഷ്യപുത്രനായ ഞാന്‍ മഹത്വത്തോടും ശക്തിയോടുംകൂടെ മേഘങ്ങളില്‍ വരുന്നത് ആളുകള്‍ കാണും.
\v 27 പിന്നീട് ഭൂമിയിലുള്ള ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ നിന്നും എല്ലായിടത്തുനിന്നും ദൈവം തിരഞ്ഞെടുത്ത ആളുകളെ ഒരുമിച്ചുകൂട്ടുന്നതിനു ഞാന്‍ എന്‍റെ ദൂതന്മാരെ പുറത്തേക്ക് അയക്കും.
\s5
\v 28 അത്തിവൃക്ഷങ്ങളുടെ വളര്‍ച്ചയെപ്പറ്റി നിങ്ങള്‍ ചില കാര്യങ്ങള്‍ പഠിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. അതിന്‍റെ ഇലകള്‍ തളിര്‍ക്കാന്‍ ആരംഭിക്കുകയും അവയുടെ ശാഖകൾ മൃദുവാകുകയും ചെയ്യുമ്പോള്‍, വേനല്‍ക്കാലം നമുക്ക് അടുത്തുവെന്നു നിങ്ങള്‍ക്ക് അറിയാം.
\v 29 അതുപോലെ ഞാന്‍ ഇപ്പോള്‍ വിവരിച്ചതു സംഭവിക്കുന്നതു നിങ്ങള്‍ കാണുമ്പോള്‍, എനിക്കു മടങ്ങിവരുവാനുള്ള സമയമായി വാതില്ക്കല്‍ തന്നെ ആയിരിക്കുന്നു എന്നു നിങ്ങള്‍ സ്വയം മനസ്സിലാക്കും.
\s5
\v 30 ഇതു നിങ്ങളുടെ ഉള്ളില്‍ സൂക്ഷിക്കുക: ഈ കാര്യങ്ങള്‍ സംഭവിക്കുന്നതുവരെ ഈ തലമുറ മരിക്കുകയില്ല.
\v 31 ഞാന്‍ പ്രവചിച്ച ഈ കാര്യങ്ങള്‍ സംഭവിക്കുമെന്നു നിങ്ങള്‍ക്ക് ഉറപ്പുണ്ടാകണം. ഭൂമിയും ആകാശത്തിലുള്ളതൊക്കെയും ഒരു ദിവസം നശിക്കും, എന്നു ഞാന്‍ നിങ്ങളോടു പറഞ്ഞ ഈ കാര്യങ്ങള്‍ ഉറപ്പായും സംഭവിക്കും.
\v 32 ഞാന്‍ മടങ്ങിവരുന്ന കൃത്യസമയം ആരും അറിയില്ല. സ്വര്‍ഗ്ഗത്തിലുള്ള ദൂതന്മാര്‍ക്കുപ്പോലും അറിയില്ല. ദൈവപുത്രനായ എനിക്കുപോലും അറിയില്ല. എന്‍റെ പിതാവിനു മാത്രമേ അറിയുകയുള്ളു.
\s5
\v 33 ആയതിനാല്‍ തയ്യാറാക്കുക! ഈ കാര്യങ്ങളെല്ലാം സംഭവിക്കുവാന്‍ ഇടയാകുന്ന സമയം നിങ്ങള്‍ അറിയാത്തതിനാല്‍, എല്ലായ്പ്പോഴും ഒരുങ്ങിയിരിക്കുക!
\v 34 ഒരു മനുഷ്യന്‍ വിദൂര സ്ഥലത്തേക്കു യാത്ര ചെയ്യുവാന്‍ ആഗ്രഹിച്ചു അവന്‍ ഭവനം വിടുമ്പോള്‍, വീട് കൈകാര്യം ചെയ്യുവാന്‍ അവന്‍ അവന്‍റെ ദാസന്മാരോടു പറയും. അവന്‍ ഓരോരുത്തരോടും അവര്‍ ചെയ്യേണ്ടവ പറയും. പിന്നീട് അവന്‍ തന്‍റെ വാതില്‍കാവല്‍ക്കാരനോടു അവന്‍റെ മടങ്ങിവരവിനുവേണ്ടി ഒരുങ്ങുവാന്‍ പറയും.
\s5
\v 35 എല്ലായ്പ്പോഴും ആ മനുഷ്യന്‍ തയ്യാറായിരിക്കേണം, എന്തുകൊണ്ടെന്നാല്‍ അവനറിയില്ല തന്‍റെ യജമാനന്‍ വൈകുന്നേരമാണോ, അര്‍ദ്ധരാത്രിയിലാണോ, പൂവന്‍കോഴി കൂവുമ്പോഴാണോ, അസ്തമിക്കുമ്പോഴാണോ മടങ്ങി വരുന്നതെന്ന്. ഇതുപോലെ നിങ്ങള്‍ എല്ലായ്പ്പോഴും തയ്യാറായിരിക്കുക. ഞാന്‍ എപ്പോള്‍ മടങ്ങി വരുമെന്നു നിങ്ങള്‍ക്ക് അറിയില്ല.
\v 36 ഞാന്‍ പെട്ടെന്നു വരുമ്പോള്‍ നിങ്ങള്‍ തയ്യാറായില്ല എന്ന കാര്യം സംഭവിക്കാന്‍ ഇടവരരുത്!
\v 37 ഈ വാക്കുകള്‍ ശിഷ്യന്മാരായ നിങ്ങളോടു പറയുന്നതുപോലെ ഞാന്‍ എല്ലാവരോടും പറയുന്നു: എല്ലയ്പ്പോഴും തയ്യാറായിരിക്കുക!"
\s5
\c 14
\p
\v 1 രണ്ടു ദിവസത്തിനു മുന്‍പ് ആളുകള്‍ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന പെസഹ എന്നു വിളിക്കുന്ന പെരുന്നാളിന്‍റെ ആഘോഷത്തിന് തുടക്കമായി. ആ ദിവസങ്ങളിലാണ് അവര്‍ പുളിപ്പില്ലാത്ത അപ്പത്തിന്‍റെ പെരുന്നാളും ആഘോഷിക്കുന്നത്. മഹാപുരോഹിതന്മാരും യഹൂദാ നിയമ ഗുരുക്കന്മാരും രഹസ്യമായി യേശുവിനെ എങ്ങനെ പിടികൂടണമെന്നും മരണത്തിന് ഏല്‍പ്പിക്കുമെന്നും ആലോചിച്ചു.
\v 2 എന്നാല്‍ അവര്‍ തമ്മില്‍ പറഞ്ഞത്, "പെരുന്നാള്‍ സമയത്ത് ഇതു ചെയ്യരുത് എന്തുകൊണ്ടെന്നാല്‍ നമ്മള്‍ അതു ചെയ്‌താല്‍, ആളുകള്‍ നമ്മളോടു കോപിക്കുകയും ബഹളം വയ്ക്കുകയും ചെയ്യും!"
\s5
\v 3 യേശു ബഥനി പട്ടണത്തിലുള്ള ശിമോന്‍റെ ഭവനത്തിലുണ്ടായിരുന്നു, അവിടെ യേശു കുഷ്ഠരോഗികളെ സൗഖ്യമാക്കി. അവര്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍, ഒരു സ്ത്രീ അവന്‍റെ അടുക്കല്‍ വന്നു. അവള്‍ ഒരു കല്പാത്രത്തില്‍ നര്‍ദ് എന്നു വിളിക്കുന്ന ചിലവേറിയ സുഗന്ധതൈലം വഹിച്ചിരുന്നു. അവള്‍ പാത്രം തുറന്നു മുഴുവനും യേശുവിന്‍റെ തലയില്‍ ഒഴിച്ചു.
\v 4 അവിടെ ഉണ്ടായിരുന്ന ആളുകളില്‍ ചിലര്‍ കോപിച്ചു അവര്‍ പറഞ്ഞത്, "ആ സുഗന്ധതൈലം പാഴാക്കി കളയുന്നതു മോശമാണ്!
\v 5 ഇത് ഒരു വര്‍ഷത്തെ കൂലിക്കു വില്‍ക്കാമായിരുന്നു, പിന്നീട് ആ പണം പാവപ്പെട്ട ആളുകള്‍ക്ക് കൊടുക്കാമായിരുന്നല്ലോ!" അതുകൊണ്ട് അവര്‍ അവളെ ശാസിച്ചു.
\s5
\v 6 പക്ഷേ യേശു പറഞ്ഞത്, "അവളെ ശാസിക്കുന്നതു നിര്‍ത്തുക! ഞാന്‍ ഉചിതമെന്നു കരുതുന്നത് അവള്‍ എനിക്കുവേണ്ടി ചെയ്തു. അതുകൊണ്ട് അവളെ നിങ്ങള്‍ ബുദ്ധിമുട്ടിക്കേണ്ട!
\v 7 പാവപ്പെട്ട ആളുകള്‍ എല്ലായ്പ്പോഴും നിങ്ങളുടെ ഇടയില്‍ത്തന്നെ ഉണ്ടല്ലോ. നിങ്ങള്‍ ആഗ്രഹിക്കുമ്പോള്‍ എല്ലാം നിങ്ങള്‍ക്ക് അവരെ സഹായിക്കാം. എന്നാല്‍ ഞാന്‍ ഇവിടെ നിങ്ങളോടൊപ്പം കൂടുതല്‍ സമയം ഇല്ല.
\v 8 അവളെക്കൊണ്ടു ചെയ്യാന്‍ കഴിയുന്ന ഉചിതമായത് അവള്‍ ചെയ്തു. ഞാന്‍ എത്രയും പെട്ടെന്നു മരിക്കുമെന്ന് അറിഞ്ഞിരുന്നതുകൊണ്ടായിരിക്കും അവള്‍ എന്‍റെ അടക്ക സമയത്തിനു മുന്‍പായി എന്‍റെ ശരീരത്തില്‍ സുഗന്ധതൈലം പൂശിയത്.
\v 9 ഞാന്‍ ഇതു നിങ്ങളോടു പറയാം: സുവിശേഷം എവിടെയെല്ലാം എന്‍റെ അനുയായികള്‍ പ്രസംഗിക്കുമോ അവിടെയെല്ലാം അവള്‍ ചെയ്ത കാര്യം അവര്‍ പറയുകയും ആളുകള്‍ അവളെ ഓര്‍ക്കുകയും ചെയ്യും."
\s5
\v 10 പിന്നീട് ഇസ്കര്യോത്ത് യൂദ മഹാപുരോഹിതന്‍റെ അടുക്കല്‍ പോയി യേശുവിനെ പിടിക്കുവാന്‍ അവരെ സഹായിക്കുന്നതിനെക്കുറിച്ചു സംസാരിച്ചു. അവന്‍ പന്ത്രണ്ടു ശിഷ്യന്മാരില്‍ ഒരുവന്‍ ആയിരുന്നിട്ടും അവന്‍ അതു ചെയ്തു.
\v 11 അവന്‍ അത് അവര്‍ക്കുവേണ്ടി ചെയ്യാന്‍ താല്പര്യം ഉണ്ടെന്നു മഹാപുരോഹിതന്മാര്‍ കേട്ടപ്പോള്‍, അവര്‍ക്കു വളരെ സന്തോഷമായി. അവനു ഒരു വലിയ തുക നല്‍കാമെന്ന്‍ അവര്‍ വാഗ്ദാനം ചെയ്തു. യൂദ സമ്മതിക്കുകയും യേശുവിനെ കൈമാറാന്‍ ഒരു അവസരത്തിനുവേണ്ടി നോക്കിയിരിക്കാന്‍ ആരംഭിക്കുകയും ചെയ്തു.
\s5
\v 12 പുളിപ്പില്ലാത്ത അപ്പത്തിന്‍റെ പെരുന്നാളായ ആദ്യദിവസം, അവര്‍ പെസഹ കുഞ്ഞാടിനെ കൊല്ലുമ്പോള്‍ യേശുവിന്‍റെ ശിഷ്യന്മാര്‍ അവനോടു പറഞ്ഞു, "എവിടെയാണ് ഞങ്ങള്‍ നിനക്കുവേണ്ടി പെസഹ ആഘോഷിക്കുവാനുള്ള ഭക്ഷണം തയ്യാറാക്കേണമെന്നു നീ ആഗ്രഹിക്കുന്നത്?
\v 13 ആയതിനാല്‍ യേശു തന്‍റെ രണ്ടു ശിഷ്യന്മാരെ എല്ലാം തയ്യാറാക്കുവാന്‍ തിരഞ്ഞെടുത്തു. അവന്‍ അവരോടു പറഞ്ഞത്, യെരുശലേം പട്ടണത്തിലേക്കു പോകുക. അവിടെ ഒരു വലിയ കുടം വെള്ളം ചുമന്നുകൊണ്ട് ഒരു മനുഷ്യന്‍ നിങ്ങളെ കണ്ടുമുട്ടും അവനെ അനുഗമിക്കുക.
\v 14 അവന്‍ ഒരു ഭവനത്തില്‍ പ്രവേശിക്കുമ്പോള്‍, ആ വീടിന്‍റെ ഉടമസ്ഥനോട് പറക, 'അവന്‍റെ ശിഷ്യന്മാരായ ഞങ്ങളുടെ കൂടെ പെസഹ ആഘോഷത്തിനുള്ള ഭക്ഷണം ഒരുക്കുവാന്‍ ഒരു മുറി ഞങ്ങള്‍ക്ക് കാണിച്ചുതരിക എന്നു ഞങ്ങളുടെ ഗുരു പറയുന്നു.
\s5
\v 15 ആ ഭവനത്തിന്‍റെ മുകളിലത്തെ നിലയില്‍ ഒരു വലിയ മുറി അവന്‍ നിങ്ങള്‍ക്കു കാണിച്ചുതരും. സജ്ജീകരിച്ചതും തയ്യാറാക്കിയതുമായതില്‍ നമുക്കു ഭക്ഷിക്കാം. പിന്നീട് അവിടെ നമുക്കു വിരുന്നു തയ്യാറാക്കുക."
\v 16 ആയതിനാല്‍ രണ്ടു ശിഷ്യന്മാര്‍ പോയി. അവര്‍ പട്ടണത്തില്‍പോയി അവന്‍ അവരോടു പറഞ്ഞതുപോലെ എല്ലാം അവര്‍ കണ്ടു. അവര്‍ പെസഹ ആഘോഷത്തിനുവേണ്ടിയുള്ള ഭക്ഷണം അവിടെ തയ്യാറാക്കി.
\s5
\v 17 വൈകുന്നേരമായപ്പോള്‍, യേശു തന്‍റെ പന്ത്രണ്ടു ശിഷ്യന്മാരുടെകൂടെ ആ ഭവനത്തില്‍ എത്തിച്ചേര്‍ന്നു.
\v 18 അവര്‍ എല്ലാവരും അവിടെയിരുന്നു ഭക്ഷിക്കുമ്പോള്‍, യേശു പറഞ്ഞത്, "ഇതു ശ്രദ്ധയോടെ കേള്‍ക്കുക: നിങ്ങളിലൊരുവന്‍ എന്‍റെ ശത്രുക്കള്‍ക്ക് എന്നെ പിടികൂടാന്‍ സാധ്യത ഒരുക്കും. ഇപ്പോള്‍ എന്‍റെ കൂടെ ഭക്ഷിക്കുന്നവരില്‍ ഒരുവനാണ് അവന്‍!"
\v 19 ശിഷ്യന്മാര്‍ വളരെ ദുഖത്തോടെ അവനോട് അവര്‍ ഓരോരുത്തരായി "തീര്‍ച്ചയായും അതു ഞാനല്ലല്ലോ?" എന്നു പറഞ്ഞു.
\s5
\v 20 പിന്നീട് അവന്‍ അവരോടു പറഞ്ഞത്, "പന്ത്രണ്ടു ശിഷ്യന്മാരില്‍ ഒരുവനായ, എന്നോടുകൂടെ പാത്രത്തില്‍ അപ്പകഷണം മുക്കുന്നവനാണ്.
\v 21 മനുഷ്യപുത്രനാകുന്ന ഞാന്‍, മരിക്കേണം കാരണം അതാണ് എന്നെക്കുറിച്ച് എഴുതിയിരിക്കുന്നത്. എന്നാല്‍ എന്നെ കാണിച്ചുകൊടുത്ത മനുഷ്യനു ഭയാനകമായ ശിക്ഷവിധിയുണ്ട്. സത്യത്തില്‍, അവന്‍ ഒരിക്കലും ജനിച്ചില്ലായിരുന്നെങ്കില്‍ അവനു നന്നായിരുന്നേനെ!"
\s5
\v 22 അവര്‍ ഭക്ഷിച്ചുകൊണ്ടിരിക്കുമ്പോള്‍, അവന്‍ അപ്പമെടുത്ത് അതിനുവേണ്ടി ദൈവത്തോടു നന്ദി പറഞ്ഞു. പിന്നീട് അവന്‍ അതു കഷണങ്ങളായി മുറിച്ചു അവര്‍ക്കു നല്‍കികൊണ്ട് അവരോടു പറഞ്ഞത്, "ഈ അപ്പം എന്‍റെ ശരീരം ആകുന്നു. ഇത് എടുത്തു ഭക്ഷിക്കുക."
\v 23 അതിനുശേഷം അവന്‍ വീഞ്ഞു നിറച്ച കപ്പ് എടുത്ത് അതിനുവേണ്ടി ദൈവത്തോടു നന്ദി പറഞ്ഞു. പിന്നീട് അവന്‍ അത് എല്ലാവര്‍ക്കും നല്‍കി അവരെല്ലാവരും കുടിച്ചു.
\v 24 അവന്‍ അവരോടു പറഞ്ഞത്, "ഈ വീഞ്ഞ് എന്‍റെ രക്തമാകുന്നു. എന്‍റെ ശത്രുക്കള്‍ എന്നെ കൊല്ലുമ്പോള്‍ ചൊരിയപ്പെടുവാനിരിക്കുന്ന രക്തമാകുന്നു. ഈ രക്തത്തിലൂടെ ദൈവം അനേകമാളുകളുടെ പാപങ്ങളെ ക്ഷമിക്കുമെന്നുള്ള ഉടമ്പടിയുടെ ഉറപ്പാകുന്നു.
\v 25 ഇതു നിങ്ങള്‍ അറിയണമെന്ന് എനിക്കാഗ്രഹമുണ്ട്: ദൈവം തന്നെത്താന്‍ രാജാവായി വെളിപ്പെടുന്നതുവരെ ഞാന്‍ വീഞ്ഞു കുടിക്കുകയില്ല"
\s5
\v 26 അവര്‍ സ്തോത്രം പാടിയശേഷം, ഒലിവുമലയിലേക്കു പോയി.
\v 27 അവര്‍ അവരുടെ വഴിക്കു പോകുമ്പോള്‍, യേശു അവരോടു പറഞ്ഞത്, "ദൈവം എന്നെക്കുറിച്ചു പറഞ്ഞത് 'ഞാന്‍ ഇടയനെ കൊല്ലും അവന്‍റെ ആടുകള്‍ ചിതറിപ്പോകും.' അവര്‍ തിരുവെഴുത്തുകളില്‍ എഴുതി, ആ വാക്കുകള്‍ സത്യമായി വരും. നിങ്ങള്‍ എന്നെ വിട്ട് ഓടിപ്പോകും.
\s5
\v 28 എന്നാല്‍ ദൈവം എന്നെ ഉയിര്‍പ്പിച്ചശേഷം, ഞാന്‍ നിങ്ങള്‍ക്കു മുമ്പായി ഗലീല ജില്ലയില്‍പോയി നിങ്ങളെ അവിടെ കണ്ടുമുട്ടും."
\v 29 അപ്പോള്‍ പത്രൊസ് അവനോടു പറഞ്ഞത്, "ഒരുപക്ഷേ മറ്റു ശിഷ്യന്‍മാരെല്ലാം നിന്നെ വിട്ടാലും, ഞാന്‍ നിന്നെ വിട്ടുപോകയില്ല!"
\s5
\v 30 പിന്നെ യേശു അവരോടു പറഞ്ഞതു, സത്യം ഇതാണ്, ഈ രാത്രി, പൂവന്‍കോഴി രണ്ടുവട്ടം കൂവുന്നതിനു മുന്‍പു, നിനക്ക് എന്നെ അറിയില്ലയെന്നു നീ എന്നെക്കുറിച്ചു മൂന്നു പ്രാവശ്യം പറയും.
\v 31 എന്നാല്‍ പത്രൊസ് ശക്തമായി മറുപടി പറഞ്ഞത്, "അവര്‍ എന്നെ കൊന്നാലും, എനിക്കു നിന്നെ അറിയില്ല എന്നു ഞാന്‍ പറയില്ല. "ഇതേകാര്യം എല്ലാ ശിഷ്യന്മാരും പറഞ്ഞു.
\s5
\v 32 പോകുന്ന വഴിയില്‍, യേശുവും തന്‍റെ ശിഷ്യന്മാരും ആളുകള്‍ ഗത്ശമനെ എന്നു വിളിക്കുന്ന സ്ഥലത്തെത്തി. പിന്നെ അവന്‍ അവന്‍റെ ചില ശിഷ്യന്മാരോട്, "ഞാന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ഇവിടെ ഇരിപ്പീന്‍!" എന്ന് പറഞ്ഞു.
\v 33 പിന്നെ അവന്‍ പത്രൊസിനേയും യാക്കോബിനെയും യോഹന്നാനേയും അവന്‍റെ കൂടെകൂട്ടി. അവന്‍ അങ്ങേയറ്റം അസ്വസ്ഥനായി.
\v 34 അവന്‍ അവരോടു പറഞ്ഞത്, "ഞാന്‍ മരിക്കാന്‍ പോകുന്നതുപോലെ വളരെ ദുഃഖപൂര്‍ണ്ണനായിരിക്കുന്നു. നിങ്ങൾ ഇവിടെ താമസിച്ച് ഉണര്‍ന്നിരിപ്പീന്‍!"
\s5
\v 35 അവന്‍ അല്പം മുന്‍പോട്ടു പോയി നിലത്തു വീണു. കഴിയുമെങ്കില്‍ കഷ്ടത നല്‍കരുതേ എന്നു പ്രാര്‍ത്ഥിച്ചു.
\v 36 അവന്‍ വീണ്ടും പറഞ്ഞത്, "എന്‍റെ പിതാവേ, എല്ലാം നിനക്കു കഴിയുമെന്നതിനാല്‍ ഇപ്പോള്‍ ഞാന്‍ കഷ്ടത്തിലാകാതിരിപ്പാന്‍ എന്നെ രക്ഷിക്കുക! എന്നാല്‍ എന്‍റെ ഇഷ്ടം പോലെ ചെയ്യേണ്ട. പകരം നിനക്ക് ഇഷ്ടമുള്ളത് ചെയ്യുക!"
\s5
\v 37 പിന്നീട് അവന്‍ മടങ്ങിവന്നപ്പോള്‍ തന്‍റെ ശിഷ്യന്മാര്‍ ഉറങ്ങുന്നതായി കണ്ടു. അവന്‍ അവരെ ഉണര്‍ത്തി പറഞ്ഞത്, "ശിമോന്‍ പത്രൊസേ! നീ ഉറങ്ങുകയാണോ? ഒരു അല്പ സമയത്തേക്കു നിനക്ക് ഉണര്‍ന്നിരിപ്പാന്‍ കഴിയുകയില്ലയോ?"
\v 38 അവന്‍ അവരോടു പറഞ്ഞതു, "ഞാന്‍ പറയുന്നതു ചെയ്‌വാന്‍ നിങ്ങള്‍ക്ക് ആഗ്രഹമുണ്ട് എന്നാല്‍ നിങ്ങള്‍ ബലഹീനരാണ്. ആയതിനാല്‍ നിങ്ങള്‍ പരീക്ഷിക്കപ്പെടുമ്പോള്‍ എതിര്‍ത്തു നില്‍പ്പാന്‍ കഴിയേണ്ടതിന് ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിപ്പീന്‍!"
\v 39 പിന്നെ അവന്‍ പോയി മുന്‍പു പ്രാര്‍ത്ഥിച്ചതുപോലെ പിന്നെയും പ്രാര്‍ത്ഥിച്ചു.
\s5
\v 40 അവന്‍ മടങ്ങിവന്നപ്പോള്‍ അവര്‍ പിന്നെയും ഉറങ്ങുന്നവരായി കണ്ടു. അവര്‍ വളരെ മയക്കമുള്ളവരാകയാല്‍ അവരുടെ കണ്ണുകള്‍ തുറക്കുവാന്‍ കഴിഞ്ഞില്ല. അവന്‍ അവരെ ഉണര്‍ത്തിയപ്പോള്‍ അവര്‍ ലജ്ജിതരാകയാല്‍ അവനോടു എന്തു പറയണമെന്ന് അവര്‍ക്ക് അറിയില്ലായിരുന്നു.
\v 41 പിന്നെയും അവന്‍ പോയി പ്രാര്‍ത്ഥിച്ചു. അവന്‍ മൂന്നാം പ്രാവശ്യവും മടങ്ങിവന്നപ്പോള്‍ അവര്‍ ഉറങ്ങുന്നതായി കണ്ടെത്തി. അവന്‍ അവരോടു പറഞ്ഞു, "നിങ്ങള്‍ ഇപ്പോഴും ഉറങ്ങുകയാണോ? എന്‍റെ കഷ്ടതയുടെ സമയം ഏകദേശം ആരംഭിക്കാറായി. നോക്കുക! മനുഷ്യപുത്രനായ എന്നെ പിടിക്കുവാന്‍ ആരോ ഒരാള്‍ പാപിയായ മനുഷ്യനെ പ്രാപ്തനാക്കുന്നു.
\v 42 ആയതിനാല്‍ എഴുന്നേല്‍ക്കുക! നമുക്കു പോകാം! നോക്കുക! എന്നെ പിടിക്കുവാന്‍ പ്രാപ്തനായ ഒരുവന്‍ ഇവിടെ വരും!"
\s5
\v 43 അവന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ യൂദാസ് എത്തിച്ചേര്‍ന്നു. അവന്‍ യേശുവിന്‍റെ പന്ത്രണ്ടു ശിഷ്യന്മാരില്‍ ഒരുവന്‍ ആയിരുന്നിട്ടും അവന്‍ വന്നു യേശുവിന്‍റെ ശത്രുക്കള്‍ക്ക് അവനെ പിടിക്കുവാന്‍ കാണിച്ചുകൊടുത്തു. വളും വടിയുമായി ഒരുകൂട്ടം ജനസമൂഹം അവനോടുകൂടെ ഉണ്ടായിരുന്നു. യഹൂദ സമിതിയുടെ നേതാക്കന്‍മാര്‍ ആണ് അവരെ അയച്ചത്.
\v 44 യൂദ, മുമ്പേ ഈ ജനക്കൂട്ടത്തോടു പറഞ്ഞിരുന്നതുപോലെ യേശുവിനെ ഒറ്റിക്കൊടുത്തു, "ഞാന്‍ ചുംബിക്കുന്ന മനുഷ്യനെയാണു നിങ്ങള്‍ക്ക് ആവശ്യം. ഞാന്‍ അവനെ ചുംബിക്കുമ്പോള്‍ അവനെ പിടികൂടുകയും ദൂരത്തേക്കു മാറ്റുകയും ചെയ്യുക."
\v 45 യൂദ എത്തിയപ്പോള്‍, അവന്‍ വളരെ പെട്ടെന്നു യേശുവിന്‍റെ അടുക്കല്‍ പോയി പറഞ്ഞത്, എന്‍റെ ഗുരോ!" പിന്നീട് അവന്‍ യേശുവിനെ ചുംബിച്ചു.
\v 46 പിന്നെ ജനക്കൂട്ടം യേശുവിനെ പിടികൂടി.
\s5
\v 47 എന്നാല്‍ അവിടെ നിന്നിരുന്ന അവന്‍റെ ശിഷ്യന്മാരില്‍ ഒരുവന്‍ തന്‍റെ വാള്‍ ഊരി. അവന്‍ മഹാപുരോഹിതന്‍റെ ദാസനെ വെട്ടി, എന്നാല്‍ അവന്‍ അവന്‍റെ ചെവി മാത്രമേ അറുത്തുള്ളു.
\v 48 യേശു അവരോടു പറഞ്ഞത്, "ഒരു കൊള്ളക്കാരനെപ്പോലെ വാളുകളും കൂട്ടവുമായി എന്നെ പിടികൂടാന്‍ നിങ്ങള്‍ ഇവിടെ വന്നുവോ?
\v 49 ദിനംപ്രതി ജനങ്ങളെ പഠിപ്പിച്ചുകൊണ്ടു ദൈവാലയ പ്രാകാര മുറ്റത്ത് ഞാന്‍ നിങ്ങളോടൊപ്പം ഉണ്ടായിരുന്നിട്ടും നിങ്ങള്‍ എന്നെ പിടികൂടാത്തത് എന്തുകൊണ്ടാണ്? തിരുവെഴുത്തുകളില്‍ എന്നെക്കുറിച്ച് പ്രവാചകന്മാര്‍ എഴുതിയത് സത്യമായി വരേണ്ടതിന് ഇതു സംഭവിക്കുന്നു."
\v 50 അവന്‍റെ ശിഷ്യന്മാര്‍ ഉടന്‍ തന്നെ ഓരോരുത്തരായി അവനെ വിട്ട് ഓടിപ്പോയി.
\s5
\v 51 ആ സമയത്തു ഒരു യൌവനക്കാരന്‍ യേശുവിനെ അനുഗമിക്കുന്നുണ്ടായിരുന്നു. അവന്‍ അവന്‍റെ ശരീരത്തില്‍ ചണവസ്ത്രം ധരിച്ചിരുന്നു. ജനക്കൂട്ടം അവനെ പിടികൂടി,
\v 52 എന്നാല്‍ അവന്‍ അവരില്‍ നിന്നു തള്ളിമാറ്റുമ്പോള്‍, അവന്‍ അവന്‍റെ ചണവസ്ത്രം അവരുടെ കൈയില്‍ വിട്ടിട്ട് നഗ്നനായി ഓടിപ്പോയി.
\s5
\v 53 യേശുവിനെ പിടികൂടിയ ആളുകള്‍ മഹാപുരോഹിതന്‍റെ ഭവനത്തിലേക്കു യേശുവിനെ നയിച്ചു. യഹൂദന്മാരുടെ സമിതികളെല്ലാം അവിടെ ഒന്നിച്ചുകൂടിയിരുന്നു.
\v 54 പത്രൊസ് യേശുവിനെ അകലം വിട്ടു പിന്‍തുടര്‍ന്നു. പത്രൊസ് അകലെ യേശുവിനെ അനുഗമിച്ചു. മഹാപുരോഹിതൻ താമസിച്ചിരുന്ന വീടിന്‍റെ മുറ്റത്തേക്ക് പോയി, മഹാപുരോഹിതന്‍റെ ഭവനത്തിന് കാവൽ നിൽക്കുന്നവരോടൊപ്പം അവിടെ ഇരുന്നു. അവന്‍ തീ കാഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.
\s5
\v 55 മഹാപുരോഹിതന്മാരും ബാക്കിയുള്ള യഹൂദ സമിതികളും യേശുവിനെ മരണത്തിന് ഏല്‍പ്പിക്കേണ്ടതിനു ശക്തമായ തെളിവുകള്‍ നോക്കികൊണ്ടിരുന്നു. ഉദ്യോഗസ്ഥര്‍ക്കു അവനെ മരണത്തിന് ഏല്‍പ്പിക്കുവാന്‍ യാതൊരു തെളിവും കണ്ടുപിടിച്ചില്ല.
\v 56 മറ്റു പലരും യേശുവിനെക്കുറിച്ച് നുണകൾ പറഞ്ഞു, എന്നാൽ അവർ നടത്തിയ പ്രസ്താവനകൾ പരസ്പരം യോജിക്കുന്നില്ല. അതിനാൽ, അവരുടെ പ്രസ്താവനകൾ യേശുവിനെതിരെ ആരോപണം ഉന്നയിക്കാൻ ശക്തമായിരുന്നില്ല
\s5
\v 57 അവസാനം, ചിലര്‍ എഴുന്നേറ്റു അവനെ അപമാനിച്ചു തെറ്റായി പറഞ്ഞത്,
\v 58 "മനുഷ്യരാല്‍ നിര്‍മ്മിക്കപ്പെട്ട ഈ മന്ദിരം ഞാന്‍ നശിപ്പിക്കും, പിന്നീടു മൂന്നു ദിവസംകൊണ്ട് ആരുടേയും സഹായമില്ലാതെ ഞാന്‍ മറ്റൊരു മന്ദിരം പണിയും" എന്ന് അവന്‍ പറഞ്ഞതു ഞങ്ങള്‍ കേട്ടു.
\v 59 എന്നാല്‍ ചില ആളുകള്‍ പറഞ്ഞ കാര്യങ്ങള്‍ മറ്റുള്ളവര്‍ക്കു യോജിക്കാന്‍ കഴിഞ്ഞില്ല.
\s5
\v 60 പിന്നീടു മഹാപുരോഹിതന്‍ അവരുടെ മുമ്പില്‍ എഴുന്നേറ്റു നിന്നു യേശുവിനോടു പറഞ്ഞതു, "നീ മറുപടി കൊടുക്കുന്നില്ലയോ? ഈ കാര്യങ്ങളെപ്പറ്റിയെല്ലാം നീ എന്താണു പറയുന്നത് അവര്‍ പറയുന്നതു നിന്നെ അപമാനപ്പെടുത്തുന്നതാണോ?"
\v 61 എന്നാല്‍ യേശു മറുപടി നല്‍കാതെ നിശബ്ദനായിരുന്നു. പിന്നേയും മഹാപുരോഹിതന്‍ ശ്രമിച്ചു. അവന്‍ അവരോടു ചോദിച്ചു "നീ മശീഹ ആകുന്നുവോ? നീ ദൈവപുത്രനാണെന്നു നീ പറഞ്ഞുവോ?"
\v 62 യേശു പറഞ്ഞത്, "ഞാന്‍ ആകുന്നു. പൂര്‍ണ്ണശക്തിയോടെ ദൈവത്തോടുകൂടെ ഭരിക്കുന്ന മനുഷ്യപുത്രനെ നിങ്ങള്‍ കാണും. ആകാശ മേഘങ്ങളില്‍ നിന്നിറങ്ങി വരുന്നതും നിങ്ങള്‍ കാണും!"
\s5
\v 63 യേശു ഇതു പറഞ്ഞപ്പോള്‍, മഹാപുരോഹിതന്‍ തന്‍റെ പുറംകുപ്പായം കീറി, പറഞ്ഞത്, "ഈ മനുഷ്യനെതിരെ സാക്ഷീകരിക്കാന്‍ കൂടുതല്‍ സാക്ഷികളെ നമുക്ക് ആവശ്യമുണ്ടോ?
\v 64 അവന്‍ ദൈവമെന്ന് അവകാശപ്പെടുന്നതു നിങ്ങള്‍ കേട്ടുവല്ലോ?" യേശു പാപിയാണെന്നും അവന്‍ മരണം അര്‍ഹിക്കുന്നുണ്ടെന്നും അവര്‍ എല്ലാവരും സമ്മതിച്ചു.
\v 65 പിന്നീട് അവരില്‍ ചിലര്‍ യേശുവിനെ തുപ്പി. അവന്‍റെ കണ്ണുകള്‍ മൂടിക്കെട്ടി, അവനെ അടിച്ചു അവനോടു പറഞ്ഞത്, "നീ ഒരു പ്രവാചകനാണെങ്കില്‍, ആരാണ് നിന്നെ തല്ലിയതെന്നു ഞങ്ങളോടു പറക!" യേശുവിനെ സൂക്ഷിച്ചിരുന്നവരെല്ലാം അവരുടെ കൈകള്‍കൊണ്ടു യേശുവിനെ അടിച്ചു.
\s5
\v 66 പത്രൊസ് മഹാപുരോഹിതന്‍റെ വീടിന്‍റെ മുറ്റത്തിന്‍റെ വെളിയില്‍ നില്‍ക്കുമ്പോള്‍ മഹാപുരോഹിതനുവേണ്ടി ജോലി ചെയ്യുന്ന പെണ്‍കുട്ടികളിലൊരാള്‍ അവന്‍റെ അടുക്കല്‍ വന്നു.
\v 67 പത്രൊസ് തീയുടെ അരികില്‍ ചൂടുകൊള്ളുന്നത് അവള്‍ കണ്ടപ്പോള്‍, അവള്‍ അവനെ ശ്രദ്ധിച്ചുനോക്കി. പിന്നീട് അവള്‍ പറഞ്ഞു, "നസറെത്തില്‍ നിന്നുള്ളവനായ യേശുവിനോടുകൂടെ നീയും ഉണ്ടായിരുന്നു!"
\v 68 എന്നാല്‍ അവന്‍ അതു തള്ളിക്കളഞ്ഞു പറഞ്ഞത്, "നീ പറയുന്നത് എന്താണെന്ന് എനിക്കറിയില്ല! എനിക്ക് ഇതൊന്നും മനസ്സിലാകുന്നില്ല! പിന്നെ അവന്‍ അവിടെ നിന്നു മുറ്റത്തെ വാതിലിലേക്കു പോയി.
\s5
\v 69 വേലക്കാരിയായ പെണ്‍കുട്ടി അവനെ കണ്ടിട്ട് അടുത്തുനിന്നിരുന്ന ആളുകളോടു പറഞ്ഞത്, "അവര്‍ പിടികൂടിയ ആ മനുഷ്യന്‍റെ കൂടെയുണ്ടായിരുന്നവരില്‍ ഒരുവനാണ് ഇവന്‍.
\v 70 എന്നാല്‍ അവന്‍ പിന്നെയും അതു തള്ളിക്കളഞ്ഞു. അല്പ സമയത്തിനുശേഷം, അവിടെ നിന്നിരുന്നവരില്‍ ചിലര്‍ പത്രൊസിനോടു പറഞ്ഞത്, "നീയും ഗലീലയില്‍ നിന്നുള്ളവനാണെന്നു ഞങ്ങള്‍ക്കു പറയുവാന്‍ കഴിയും. ആയതിനാല്‍ നീയും യേശുവിന്‍റെ കൂടെ ഉണ്ടായിരുന്നവരില്‍ ഒരുവനാണെന്നു ഞങ്ങള്‍ക്കു തീര്‍ച്ചയാണ്!"
\s5
\v 71 എന്നാല്‍ അവന്‍ സത്യമല്ല പറയുന്നതെങ്കില്‍ ദൈവം അവനെ ശിക്ഷിക്കട്ടെ എന്ന് അവന്‍ പറയുവാന്‍ ആരംഭിച്ചു; അവന്‍ പറഞ്ഞത്, "നിങ്ങള്‍ പറയുന്ന ആ മനുഷ്യനെ എനിക്കറിയില്ല!"
\v 72 പെട്ടെന്നു കോഴി രണ്ടാമതും കൂവി. പിന്നെ പത്രൊസ് യേശു മുമ്പു തന്നോടു പറഞ്ഞത് ഓര്‍ത്തു: കോഴി രണ്ടാമതും കൂവുന്നതിനു മുമ്പ് നീ എന്നെ മൂന്ന് വട്ടം തള്ളിപ്പറയും." അവന്‍ അവനെ മൂന്ന് വട്ടം തള്ളിപ്പറഞ്ഞു എന്ന് അവന്‍ തിരിച്ചറിഞ്ഞപ്പോള്‍, അവന്‍ കരയുവാന്‍ ആരംഭിച്ചു.
\s5
\c 15
\m
\p
\v 1 അതിരാവിലെ മഹാപുരോഹിതന്മാരും യഹൂദ സമിതിയും ഒരുമിച്ചുകൂടി റോമന്‍ സര്‍ക്കാരിന്‍റെ മുമ്പില്‍ എങ്ങനെ യേശുവിനെ കുറ്റപ്പെടുത്താമെന്ന് തീരുമാനിച്ചു. അവരുടെ കാവല്‍ക്കാരന്‍ യേശുവിന്‍റെ കൈകള്‍ ബന്ധിച്ചു. അവര്‍ അവനെ ഗവര്‍ണറായ പീലാത്തൊസിന്‍റെ ഭവനത്തിലേക്കു കൊണ്ടുപോയി.
\v 2 പീലാത്തോസ് യേശുവിനോടു ചോദിച്ചു, "നീ യഹൂദന്മാരുടെ രാജാവാകുന്നുവെന്നു പറയുന്നുവോ?" യേശു അവനോട് ഉത്തരം പറഞ്ഞത്, "നീ സ്വയമായി അതു പറഞ്ഞുവല്ലോ."
\v 3 യേശു അനേകം മോശമായ കാര്യങ്ങൾ ചെയ്തുവെന്ന് മഹാപുരോഹിതന്മാർ അവകാശപ്പെട്ടു
\s5
\v 4 ആയതിനാല്‍ പീലാത്തോസ് വീണ്ടും അവനോടു ചോദിച്ചു, "നിനക്കു മറുപടി പറയാന്‍ ഒന്നുമില്ലയോ? നീ ചെയ്തുവെന്ന് പറയുന്ന എത്ര മോശമായ കാര്യങ്ങള്‍ ആണ് അവര്‍ പറയുന്നത്!"
\v 5 യേശു കുറ്റക്കാരനല്ലെങ്കിലും അവന്‍ കൂടുതലായി ഒന്നും പറഞ്ഞില്ല. അതിന്‍റെ ഫലമായി പീലാത്തോസ് വളരെ ആശ്ചര്യപ്പെട്ടു.
\s5
\v 6 എല്ലാ വര്‍ഷവും പെസഹ ആഘോഷത്തിന്‍റെ സമയത്തു കാരാഗൃഹത്തിലുള്ള ഒരു വ്യക്തിയെ വിട്ടയക്കേണം എന്നുള്ളതു ഗവര്‍ണറുടെ പതിവായിരുന്നു. ആളുകളുടെ ആവശ്യപ്രകാരം ഏതെങ്കിലും തടവുപുള്ളിയെ വിട്ടയക്കുന്നതു സാധാരണമായിരുന്നു.
\v 7 ആ സമയത്തു ബറബ്ബാസ് എന്നു പേരുള്ള ഒരു മനുഷ്യന്‍ മറ്റു ചില ആളുകളോടുകൂടെ കാരാഗൃഹത്തില്‍ ആയിരുന്നു. റോമൻ സർക്കാരിനെതിരെ മത്സരിച്ചപ്പോൾ അവർ കൊലപാതകം നടത്തിയിരുന്നു.
\v 8 ജനക്കൂട്ടം പീലാത്തോസിനെ സമീപിച്ചു നേരെത്തെ ചെയ്യുന്നതുപോലെ ഒരുവനെ വിട്ടയക്കുവാന്‍ അവനോടു ചോദിച്ചു.
\s5
\v 9 പീലാത്തോസ് അവരോടു ഉത്തരം പറഞ്ഞത്, "നിങ്ങളുടെ രാജാവെന്നു ആളുകള്‍ പറയുന്ന മനുഷ്യനെയാണോ നിങ്ങള്‍ക്കുവേണ്ടി വിട്ടയക്കാന്‍ നിങ്ങള്‍ എന്നില്‍ നിന്നു താല്‍പര്യപ്പെടുന്നത്‌?"
\v 10 അവന്‍ ഇതു ചോദിച്ചതിനു കാരണം മഹാപുരോഹിതന്മാര്‍ക്ക് ആവശ്യമുള്ളതു ചെയ്യുവാന്‍ വേണ്ടിയാണെന്ന് അവന്‍ തിരിച്ചറിഞ്ഞു. അനേകമാളുകള്‍ അവന്‍റെ ശിഷ്യന്മാരായി തീര്‍ന്നതിനാല്‍ അവര്‍ക്ക് അവനില്‍ അസൂയ നിറഞ്ഞു യേശുവിനെ കുറ്റപ്പെടുത്തുന്നത്.
\v 11 എന്നാല്‍ മഹാപുരോഹിതന്മാര്‍ യേശുവിനു പകരം ബറബ്ബാസിനെ വിട്ടയക്കേണ്ടതിനു പീലാത്തോസിനോട് അപേക്ഷിക്കുവാന്‍ ജനത്തെ പ്രേരിപ്പിച്ചു.
\s5
\v 12 പീലാത്തോസ് പിന്നെയും അവരോടു പറഞ്ഞതു, "ഞാന്‍ ബറബ്ബാസിനെ വിട്ടയക്കുകയാണെങ്കില്‍ നിങ്ങളുടെ രാജാവിനെ ഞാന്‍ എന്തു ചെയ്യേണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്?"
\v 13 അവര്‍ ഉച്ചത്തില്‍ തിരിച്ചു പറഞ്ഞത്, "അവനെ ക്രൂശിക്കുവാന്‍ നിന്‍റെ പട്ടാളക്കാരോടു കല്പിക്ക!"
\s5
\v 14 പിന്നെ പീലാത്തോസ് അവരോടു പറഞ്ഞത്, "എന്തുകൊണ്ട്? എന്തുകുറ്റമാണ് അവന്‍ ചെയ്തത്?" എന്നാല്‍ അവര്‍ പിന്നെയും ഉച്ചത്തില്‍ പറഞ്ഞത്, "അവനെ ക്രൂശിക്ക!"
\v 15 ജനക്കൂട്ടത്തെ പ്രീതിപ്പെടുത്തേണ്ടതിനു പീലാത്തോസ് ബറബ്ബാസിനെ അവര്‍ക്കു വിട്ടുകൊടുത്തു. പിന്നീട് അവന്‍റെ പട്ടാളക്കാര്‍ യേശുവിനെ ചമ്മട്ടികൊണ്ടു അടിച്ചു; അതിനുശേഷം, പീലാത്തോസ് അവരോടു അവനെ ക്രൂശിക്കാന്‍ പറഞ്ഞു.
\s5
\v 16 പിന്നെ പട്ടാളക്കാര്‍ യേശുവിനെ പട്ടാളത്താവളത്തിന്‍റെ മുറ്റത്തേക്കു കൊണ്ടുപോയി. പിന്നീട് അവര്‍ ജോലിയിലുണ്ടായിരുന്ന എല്ലാ പട്ടാള വിഭാഗങ്ങളെയെല്ലാം ഒന്നിച്ചുകൂട്ടി.
\v 17 പട്ടാളക്കാര്‍ ഒരുമിച്ചുകൂടിയശേഷം, യേശുവിനെ രക്താംബരം ധരിപ്പിച്ചു. മുള്ളുകൊണ്ടു മെടഞ്ഞ ഒരു കിരീടം അവര്‍ അവന്‍റെ തലയില്‍ വച്ചു. അവനെ പരിഹസിച്ചു ഒരു രാജാവാണെന്നു കാണിക്കുവാന്‍ ആണ് അവര്‍ ഇതു ചെയ്തത്.
\v 18 പിന്നീട് അവനെ പരിഹസിക്കുവാന്‍ വേണ്ടി ഒരു രാജാവിനെപ്പോലെ വന്ദിച്ചു, പറഞ്ഞതു യഹൂദന്മാരുടെ രാജാവേ വന്ദനങ്ങള്‍!"
\s5
\v 19 അവര്‍ ആവര്‍ത്തിച്ച് അവന്‍റെ തലയില്‍ കോല്‍കൊണ്ട് അടിക്കുകയും അവന്‍റെമേല്‍ തുപ്പുകയും ചെയ്തു. അവനെ ബഹുമാനിക്കുന്നുവെന്നു കാണിക്കുവാന്‍ അവന്‍റെ മുന്‍പില്‍ അവര്‍ മുട്ടുകുത്തി.
\v 20 അവര്‍ അവനെ പരിഹസിച്ചശേഷം, അവന്‍റെ ധൂമ്രവസ്ത്രം നീക്കി. അവര്‍ അവന്‍റെ സ്വന്ത വസ്ത്രം ധരിപ്പിച്ചു, പിന്നീട് അവനെ ക്രൂശിക്കേണ്ടതിനു പട്ടണത്തിന്‍റെ പുറത്തേക്ക് അവനെ കൊണ്ടുപോയി.
\v 21 കുറെനയില്‍നിന്നു ശീമോന്‍ എന്നു പേരുള്ള ഒരു മനുഷ്യന്‍ അതുവഴി വന്നു. അവന്‍ അലക്സാണ്ടറിന്‍റെയും രൂഫൊസിന്‍റെയും പിതാവായിരുന്നു. യേശു കടന്നുപോകുന്ന വഴിയെ ഒരു പട്ടണത്തിലേക്ക് അവന്‍ പോകുകയായിരുന്നു. യേശുവിനുവേണ്ടി ക്രൂശു ചുമപ്പാന്‍ അവനെ പട്ടാളക്കാര്‍ നിര്‍ബന്ധിച്ചു.
\s5
\v 22 ഗോല്‍ഗോഥ എന്നു വിളിച്ചിരുന്ന സ്ഥലത്തേക്ക് ഇരുവരെയും പട്ടാളക്കാര്‍ കൊണ്ടുവന്നു, "തലയോട്ടി പോലെയുള്ള സ്ഥലം" എന്നാണ് പേരിന്‍റെ അര്‍ത്ഥം.
\v 23 പിന്നെ അവര്‍ അവനു മൂറു കലക്കിയ വീഞ്ഞു നല്‍കാന്‍ ശ്രമിച്ചു. അവര്‍ അവനെ ക്രൂശിക്കുമ്പോള്‍ അധികം വേദന അനുഭവിക്കാതിരിക്കേണ്ടതിനാണ് അവര്‍ കുടിപ്പാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ അവന്‍ അതു കുടിക്കാന്‍ നിരസിച്ചു.
\v 24 ചില പട്ടാളക്കാര്‍ അവന്‍റെ വസ്ത്രമെടുത്തു. പിന്നീട് അവര്‍ അവനെ ക്രൂശിച്ചു. അതിനുശേഷം, അവര്‍ അവന്‍റെ വസ്ത്രം പകുത്തു.
\s5
\v 25 രാവിലെ ഒന്‍പതാംമണി നേരത്ത് അവര്‍ അവനെ ക്രൂശിച്ചു.
\v 26 എന്തുകൊണ്ടാണ് അവര്‍ അവനെ ക്രൂശിച്ചത് എന്നുള്ളതിന്‍റെ ഒരു അടയാളം ക്രൂശില്‍ യേശുവിന്‍റെ തലയ്ക്കു മുകളില്‍ എഴുതിയിരുന്നു. "യഹൂദന്മാരുടെ രാജാവ്" എന്നായിരുന്നു അത്.
\v 27 അതേ സമയം, കള്ളന്മാരായ രണ്ടുപേരെയും കൂടി അവര്‍ ക്രൂശില്‍ തറച്ചു. യേശുവിന്‍റെ വലതുവശത്തുള്ള ക്രൂശില്‍ ഒരുവനേയും ഇടതുവശത്തു മറ്റൊരുവനേയും അവര്‍ ക്രൂശിച്ചു.
\v 28-29 അതുവഴി കടന്നുപോയ ആളുകള്‍ അവരുടെ തല കുലുക്കികൊണ്ട് അവനെ അപമാനിച്ചു. അവര്‍ പറഞ്ഞത്, "ഹാ! മന്ദിരം നശിപ്പിച്ചു മൂന്നു ദിവസത്തിനകം പണിയും എന്നല്ലേ നീ പറഞ്ഞത്.
\v 30 നിനക്കതു ചെയ്യുവാന്‍ കഴിയുമെങ്കില്‍ ക്രൂശില്‍നിന്നു താഴേക്ക്‌ ഇറങ്ങിവന്നു നീ നിന്നെത്തന്നെ രക്ഷിക്കുക!"
\v 31 മഹാപുരോഹിതന്മാരും യഹൂദ നിയമഗുരുക്കന്മാരും യേശുവിനെ കളിയാക്കാന്‍ ആഗ്രഹിച്ചു. ആയതിനാല്‍ അവര്‍ തമ്മില്‍ പറഞ്ഞു, "അവന്‍ മറ്റുള്ളവരെ കഷ്ടങ്ങളില്‍നിന്നു രക്ഷിച്ചു, എന്നാല്‍ അവനെത്തന്നെ രക്ഷിക്കുവാന്‍ അവനു കഴിയുകയില്ല!
\v 32 അവന്‍ പറഞ്ഞത്, 'ഞാന്‍ മശിഹായാകുന്നു. യിസ്രായേല്‍മക്കളെ ഭരിക്കുന്ന രാജാവാകുന്നു ഞാന്‍.' അവന്‍റെ വാക്കുകള്‍ സത്യമാണെങ്കില്‍, അവന്‍ ക്രൂശില്‍നിന്ന് ഇറങ്ങി വരണം! എന്നാല്‍ ഞങ്ങള്‍ അവനെ വിശ്വസിക്കും!" അവന്‍റെ അരികില്‍ ക്രൂശില്‍ തറയ്ക്കപ്പെട്ട രണ്ടു മനുഷ്യരും അവനെ അപമാനിച്ചു.
\v 33 ഉച്ചയ്ക്ക് ആ പ്രദേശമെല്ലാം ഇരുട്ടായിതീര്‍ന്നു, ഉച്ചകഴിഞ്ഞു മൂന്നാംമണി നേരം വരെ അതു നിലനിന്നു.
\v 34 മൂന്നാംമണി നേരത്തു യേശു ഉറക്കെ വിളിച്ചു പറഞ്ഞത്, "ഏലോഹിം, ഏലോഹിം, ലമ്മ ശബ്ബക്താനി?" അതിന്‍റെ അര്‍ത്ഥം "എന്‍റെ ദൈവമേ എന്‍റെ ദൈവമേ, നീ എന്നെ ഉപേക്ഷിച്ചതെന്ത്?"
\v 35 അവിടെ നിന്നിരുന്ന ചില ആളുകള്‍ 'ഏലോഹിം എന്ന വാക്കു കേട്ടപ്പോള്‍, അവര്‍ തെറ്റിദ്ധരിച്ചു പറഞ്ഞതു, "ശ്രദ്ധിക്കുക! അവന്‍ ഏലിയ പ്രവാചകനെ വിളിക്കുന്നു!"
\v 36 അവരില്‍ ഒരുവന്‍ സ്പോഞ്ചില്‍ പുളിച്ച വീഞ്ഞു നിറച്ചു. അവന്‍ അത് ഒരു കോലിന്‍റെ അറ്റത്തു മുകളിലേക്കു താങ്ങി നിര്‍ത്തി യേശുവിനു കുടിക്കുവാന്‍ കൊടുക്കാന്‍ ശ്രമിച്ചു. അവന്‍ പറഞ്ഞു, "നോക്കുക! ഏലിശ അവനെ ക്രൂശില്‍ നിന്ന് താഴെയിറക്കാന്‍ വരുമോ എന്നു നമുക്കു നോക്കാം!"
\v 37 പിന്നെ യേശു ഉറക്കെ വിളിച്ചു, ശ്വസിക്കുന്നതു നിര്‍ത്തി, മരിച്ചു.
\v 38 ആ സമയത്തു ദൈവാലയ തിരശ്ശീല മുകള്‍ തൊട്ടു താഴോട്ടു രണ്ടു കഷണങ്ങളായി കീറിപ്പോയി. അതു കാണിക്കുന്നതു സാധാരണക്കാരായ ജനങ്ങള്‍ക്ക്‌ ഇപ്പോള്‍ ദൈവസന്നിധിയില്‍ പ്രവേശിക്കാന്‍ കഴിയുമെന്നാണ്.
\v 39 യേശുവിനെ ക്രൂശില്‍ തറച്ച പട്ടാളക്കാരുടെ മേല്‍നോട്ടം നടത്തികൊണ്ടിരുന്ന ഉദ്യോഗസ്ഥന്‍ യേശുവിന്‍റെ മുമ്പില്‍ നിന്നിരുന്നു. എങ്ങനെയാണു യേശു മരിച്ചതെന്നു അവന്‍ കണ്ടപ്പോള്‍, അവന്‍ അത്ഭുതപ്പെട്ടു, "സത്യമായിട്ടും ഈ മനുഷ്യന്‍ ദൈവപുത്രനായിരുന്നു!"
\v 40-41 ചില സഹോദരിമാരും അവിടെയുണ്ടായിരുന്നു; അവര്‍ അല്പം ദൂരത്തുനിന്ന് ഈ സംഭവങ്ങള്‍ നോക്കിക്കൊണ്ടിരുന്നു. അവന്‍ ഗലീലയില്‍ ആയിരുന്നപ്പോള്‍ അവര്‍ യേശുവിനോടുകൂടെ ഉണ്ടായിരുന്നവരും അവന് ആവശ്യമുള്ളത് നല്കിയിരുന്നവരും ആയിരുന്നു. അവര്‍ അവനോടൊപ്പം യെരുശലേമിലേക്കു വന്നു. അവരില്‍ മഗ്ദലക്കാരത്തി മറിയയും യോസേയുടെയും ഇളയ യാക്കോബിന്‍റെ അമ്മയായ മറ്റൊരു മറിയയും ശലോമിയും ഉണ്ടായിരുന്നു.
\p
\v 42-43 വൈകുന്നേരമായപ്പോള്‍, അരിമത്യയില്‍ നിന്നു യോസഫ് എന്നു പേരുള്ള ഒരു മനുഷ്യന്‍ അവിടെ വന്നു. അവന്‍ യഹൂദ സമിതിയിലെ എല്ലാവരും ബഹുമാനിക്കുന്ന ഒരു അംഗമായിരുന്നു. ദൈവം രാജാവായി സ്വയം കാണിക്കുന്ന സമയത്തിനുവേണ്ടി കാത്തിരിക്കുന്നവനായിരുന്നു. വൈകുന്നേരം സമീപിച്ചുകൊണ്ടിരുന്നു. യഹൂദന്മാരുടെ ഒരുക്ക ദിവസം എന്നു വിളിച്ചിരുന്ന ശബത്തിനു മുന്‍പുള്ള ഒരു ദിവസമായിരുന്നു അത്. ആയതിനാല്‍ അവന്‍ പീലാത്തൊസിന്‍റെ അടുക്കല്‍ ചെന്നു ക്രൂശില്‍നിന്നു യേശുവിന്‍റെ ശരീരം താഴെ ഇറക്കി വളരെ പെട്ടെന്ന് അടക്കുവാനുള്ള അനുവാദം ചോദിച്ചു.
\v 44 യേശു മരിച്ചെന്നു പീലാത്തോസ് കേട്ടപ്പോള്‍ ആശ്ചര്യപ്പെട്ടു. യേശുവിനെ ക്രൂശിച്ച പട്ടാളക്കാരുടെ മേധാവിയെ അവന്‍ വിളിച്ചുകൂട്ടി യേശു മരിച്ചോ എന്ന് അവരോടു ചോദിച്ചു.
\v 45 ഉദ്യോഗസ്ഥന്‍ പീലാത്തൊസിനോടു യേശു മരിച്ചെന്നു പറഞ്ഞപ്പോള്‍, ശരീരം എടുക്കുവാന്‍ പീലാത്തോസ് യോസേഫിനെ അനുവദിച്ചു.
\v 46 യോസേഫ് ചണവസ്ത്രങ്ങള്‍ കൊണ്ടുവന്ന് അവനും മറ്റുള്ളവരും യേശുവിന്‍റെ ശരീരം ക്രൂശില്‍നിന്നു താഴെ ഇറക്കി. അവര്‍ അതു ചണവസ്ത്രത്തില്‍ പൊതിഞ്ഞു നേരെത്തെ പാറയില്‍ വെട്ടിയ ഒരു കല്ലറയില്‍ കിടത്തി. പിന്നെ അവര്‍ ഒരു വലിയ കല്ലു കല്ലറയുടെ പ്രവേശനത്തിങ്കല്‍ ഉരുട്ടിവച്ചു.
\v 47 യേശുവിന്‍റെ ശരീരം എവിടെ വെച്ചുവെന്നു മഗ്ദലക്കാരത്തി മറിയയും യോസേയുടെ അമ്മയായ മറിയയും നോക്കികൊണ്ടിരുന്നു.
\s5
\c 16
\p
\v 1 യഹൂദന്മാരുടെ വിശ്രമദിവസം അവസാനിക്കുന്ന ശനിയാഴ്ച വൈകുന്നേരം, മഗ്ദലക്കാരത്തി മറിയയും, ഇളയ സഹോദരനായ യാക്കോബിന്‍റെ അമ്മ മറിയയും ശലോമയും, യഹൂദന്മാരുടെ ആചാരപ്രകാരം യേശുവിന്‍റെ ശരീരത്തില്‍ പൂശേണ്ടതിനു സുഗന്ധതൈലങ്ങൾ വാങ്ങി.
\v 2 യഹൂദന്മാരുടെ ആഴ്ചവട്ടത്തിന്‍റെ ആദ്യ ദിവസമായ ഞായറാഴ്ച അതിരാവിലെ ഉദയത്തിനു ശേഷം, അവര്‍ സുഗന്ധതൈലവുമായി കല്ലറയുടെ അടുത്തേക്കു പോകാന്‍ ആരംഭിച്ചു.
\s5
\v 3 അവര്‍ അവിടേക്കു പോകുമ്പോള്‍ അവര്‍ പരസ്പരം ചോദിച്ചു, 'കല്ലറയുടെ വാതില്‍ക്കല്‍ ഉള്ള കല്ല്‌ ആര്‍ നമുക്കുവേണ്ടി ഉരുട്ടി നീക്കും?"
\v 4 അവര്‍ എത്തിയശേഷം, അവര്‍ നോക്കിയപ്പോള്‍ ആരോ കല്ലുരുട്ടി നീക്കിയതായി കണ്ടു അത്ഭുതപ്പെട്ടു, കാരണം അതു വളരെ വലുതായിരുന്നു.
\s5
\v 5 അവര്‍ കല്ലറക്കുള്ളിലേക്കു പ്രവേശിച്ചപ്പോള്‍ യൌവനക്കാരനെപോലെയുള്ള ഒരു ദൂതനെ കണ്ടു. അവന്‍ വെള്ളകുപ്പായം ധരിച്ചു ഗുഹയുടെ വലത്തു വശത്തു ഇരിക്കുന്നതു കണ്ടപ്പോള്‍ അവര്‍ ആശ്ചര്യഭരിതരായി.
\v 6 യൌവനക്കാരന്‍ അവനോടു പറഞ്ഞത്, "ആശ്ചര്യപ്പെടെണ്ട! ക്രൂശിന്മേല്‍ ആണികളാല്‍ മരണത്തിന് ഏല്പിക്കപ്പെട്ട നസറായനായ യേശുവിനെ നിങ്ങള്‍ അന്വേഷിക്കുന്നു എന്ന് ഞാന്‍ അറിയുന്നു. അവന്‍ ഇവിടെ ഇല്ല, അവന്‍ പിന്നെയും ജീവിച്ചിരിക്കുന്നു. അവന്‍റെ ശരീരം വച്ച സ്ഥലം വന്നു നോക്കുവീന്‍!
\v 7 അവന്‍റെ ശിഷ്യന്മാരോടും പ്രത്യേകിച്ചു പത്രൊസിനോടും പോയി പറക, 'യേശു നിങ്ങള്‍ക്കു മുമ്പേ ഗലീല ജില്ലയിലേക്കു പോകുന്നു, അവന്‍ മുമ്പു നിങ്ങളോടു പറഞ്ഞതുപോലെ നിങ്ങള്‍ അവനെ അവിടെ കാണും!'"
\s5
\v 8 സ്ത്രീകള്‍ ഭയപ്പെട്ടും വിറച്ചുംകൊണ്ടു കല്ലറയില്‍ നിന്ന് ഓടിപ്പോയി. അവര്‍ ഭയപ്പെടുകയാല്‍ ആരോടും ഒന്നും ഇതിനെപ്പറ്റി പറഞ്ഞില്ല.
\s5
\v 9 യഹൂദന്മാരുടെ ആഴ്ചയുടെ ഒന്നാം ദിവസമായ ഞായറാഴ്ച രാവിലെ അവന്‍ വീണ്ടും ഉയര്‍ത്തെഴുന്നേറ്റിട്ട്, അവന്‍ അശുദ്ധാത്മാക്കളെ പുറത്താക്കിയ മഗ്ദലക്കാരത്തി മറിയയ്ക്ക് ആദ്യം പ്രത്യക്ഷനായി.
\v 10 അവള്‍ പുറപ്പെട്ടു യേശുവിനോടുകൂടെ ഉണ്ടായിരുന്ന കരഞ്ഞും വിലപിച്ചുമിരിക്കുന്നവരോട് അവള്‍ കണ്ടത് പറഞ്ഞു.
\v 11 യേശു വീണ്ടും ജീവിക്കുന്നുവെന്നും അവള്‍ അവനെ കണ്ടുവെന്നും അവരോടു പറഞ്ഞപ്പോള്‍, അവര്‍ വിശ്വസിക്കുന്നതു നിരസിച്ചു.
\s5
\v 12 ആ ദിവസം പിന്നീട്, അവന്‍റെ ശിഷ്യന്മാരില്‍ രണ്ടുപേര്‍ യെരുശലേമില്‍ നിന്നും ചുറ്റുപാടുകളിലുള്ള പ്രദേശങ്ങളിലേക്കു നടക്കുമ്പോള്‍ യേശുവും വ്യത്യസ്തമായ രൂപത്തില്‍ അവര്‍ക്കു പ്രത്യക്ഷനായി.
\v 13 അവര്‍ അവനെ തിരിച്ചറിഞ്ഞതിനു ശേഷം, ആ രണ്ടുപേര്‍ യെരുശലേമിലേക്കു മടങ്ങിപ്പോയി, എന്താണ് സംഭവിച്ചതെന്നു മറ്റു ശിഷ്യന്മാരോടു പറഞ്ഞു, പക്ഷേ അവര്‍ വിശ്വസിച്ചില്ല.
\s5
\v 14 പിന്നീടു യേശു പതിനൊന്നു ശിഷ്യന്മാര്‍ ഭക്ഷണത്തിനിരിക്കുമ്പോള്‍ അവര്‍ക്കു പ്രത്യക്ഷനായി, താന്‍ വീണ്ടും ജീവിച്ചിരിക്കുന്നതായി കണ്ടവരുടെ വാക്കുകള്‍ നിരസിച്ചവരെ അവന്‍ ശാസിച്ചു.
\v 15 അവന്‍ അവരോടു പറഞ്ഞത്, "നിങ്ങള്‍ ലോകത്തിലൊക്കെയും പോയി എല്ലാവരോടും സുവിശേഷം പ്രസംഗിപ്പീന്‍!
\v 16 നിങ്ങളുടെ സന്ദേശങ്ങളില്‍ വിശ്വസിക്കുകയും സ്നാനമേല്‍ക്കുകയും ചെയ്യുന്ന എല്ലാവരേയും ദൈവം രക്ഷിക്കും. വിശ്വസിക്കാത്തവരെ അവന്‍ ശിക്ഷിക്കും.
\s5
\v 17 സുവിശേഷത്തില്‍ വിശ്വസിക്കുന്നവരോടുകൂടെ ഞാന്‍ ഉണ്ടെന്നു കാണിക്കേണ്ടതിന് അവര്‍ അത്ഭുതങ്ങൾ പ്രവൃത്തിക്കും. അവര്‍ എന്‍റെ ശക്തിയാല്‍ ഇതുപോലെയുള്ള അത്ഭുതങ്ങള്‍ ചെയ്യും: അവര്‍ ആളുകളില്‍ നിന്ന് അശുദ്ധാത്മാക്കളെ പുറത്താക്കും. അവര്‍ പഠിച്ചിട്ടില്ലാത്ത ഭാഷകള്‍ സംസാരിക്കും.
\v 18 അവര്‍ പാമ്പുകളെ പിടിച്ചാലും അപ്രതീക്ഷിതമായി വിഷപാനീയങ്ങള്‍ കുടിച്ചാലും അവര്‍ക്കു യാതൊരു ദോഷവും വരികയില്ല. അവര്‍ ആരുടെയൊക്കെ മേല്‍ കൈവയ്ക്കുന്നുവോ ദൈവം അവരെ സൗഖ്യമാക്കും."
\s5
\v 19 കര്‍ത്താവായ യേശു തന്‍റെ ശിഷ്യന്മാരോട് ഇതു പറഞ്ഞതിനുശേഷം, ദൈവം അവനെ സ്വര്‍ഗ്ഗത്തിലേക്ക് എടുത്തു. പിന്നീട് അവന്‍ സിംഹാസനത്തില്‍ ദൈവത്തിന്‍റെ വലത്തുഭാഗത്ത് ഏറ്റവും ഉയർന്ന സ്ഥാനത്ത് അവനോടുകൂടെ ഭരിക്കേണ്ടതിന് ഇരുന്നു.
\v 20 ശിഷ്യന്മാര്‍ യെരുശലേമില്‍ നിന്നു പുറപ്പെട്ട് എല്ലായിടത്തും പ്രസംഗിച്ചു. അവര്‍ എവിടെയൊക്കെ പോയോ, അവിടെയെല്ലാം അടയാളങ്ങള്‍ ചെയ്യുവാന്‍ ദൈവം അവരെ സഹായിച്ചു, ഇതു ചെയ്യുന്നതില്‍കൂടി ദൈവത്തിന്‍റെ സന്ദേശങ്ങള്‍ സത്യമാണെന്ന് അവന്‍ ആളുകളെ കാണിച്ചു.