STR_ml_iev/41-MAT.usfm

1606 lines
586 KiB
Plaintext
Raw Permalink Blame History

This file contains invisible Unicode characters

This file contains invisible Unicode characters that are indistinguishable to humans but may be processed differently by a computer. If you think that this is intentional, you can safely ignore this warning. Use the Escape button to reveal them.

\id MAT - Indian Easy Version (IEV) Malayalam
\ide UTF-8
\h മത്തായി എഴുതിയ സുവിശേഷം
\toc1 മത്തായി എഴുതിയ സുവിശേഷം
\toc2 മത്തായി എഴുതിയ സുവിശേഷം
\toc3 mat
\mt1 മത്തായി എഴുതിയ സുവിശേഷം
\s5
\c 1
\p
\v 1 ഇത് അബ്രഹാമിന്‍റെയും രാജാവായ ദാവീദിന്‍റെയും വംശക്കാരനായ യേശു എന്ന മശിഹായുടെ പൂര്‍വ്വ പിതാക്കന്മാരുടെ വംശാവലി.
\v 2 അബ്രഹാം യിസഹാക്കിന്‍റെ പിതാവായിരുന്നു. യിസഹാക്ക് യാക്കോബിന്‍റെ പിതാവായിരുന്നു. യാക്കോബ് യഹൂദയുടെയും അവന്‍റെ സഹോദരന്മാരുടെയും പിതാവായിരുന്നു.
\v 3 യഹൂദാ പാരെസിന്‍റെയും സാരഹിന്‍റെയും പിതാവും താമാര്‍ അവരുടെ മാതാവുമായിരുന്നു. പാരെസ് ഹെസ്രോന്‍റെ പിതാവായിരുന്നു. ഹെസ്രോന്‍ അരാമിന്‍റെ പിതാവായിരുന്നു.
\s5
\v 4 അരാം അമ്മിനാദാബിന്‍റെ പിതാവായിരുന്നു. അമ്മിനാദാബ് നഹശോന്‍റെ പിതാവായിരുന്നു. നഹശോന്‍ സല്മോന്‍റെ പിതാവായിരുന്നു.
\v 5 സല്മോനും യഹൂദ സ്ത്രീ അല്ലാത്ത അവന്‍റെ ഭാര്യ രാഹാബും ബോവസിന്‍റെ മാതാപിതാക്കന്മാര്‍ ആയിരുന്നു. ബോവസ് ഓബേദിന്‍റെ പിതാവായിരുന്നു. ഓബേദിന്‍റെ അമ്മ രൂത്ത് യഹൂദ സ്ത്രീ അല്ലായിരുന്നു. ഓബെദ് യിശ്ശയിയുടെ പിതാവായിരുന്നു.
\v 6 യിശ്ശയി ദാവീദ് രാജാവിന്‍റെ പിതാവായിരുന്നു. ദാവീദ് ശലോമോന്‍റെ പിതാവായി തീര്‍ന്നു; ശലോമോന്‍റെ അമ്മ ഊരിയാവിന്‍റെ ഭാര്യ ആയിരുന്നു.
\s5
\v 7 ശലോമോന്‍ രഹബയാമിന്‍റെ പിതാവായിരുന്നു. രഹബയാം അബിയാവിന്‍റെ പിതാവായിരുന്നു. അബീയാവ് ആസയുടെ പിതാവായിരുന്നു.
\v 8 ആസ യഹോശാഫാത്തിന്‍റെ പിതാവായിരുന്നു. യാഹോശാഫാത്ത് യോരാമിന്‍റെ പിതാവായിരുന്നു. യോരാം ഉസ്സിയാവിന്‍റെ പൂര്‍വ്വികന്‍ ആയിരുന്നു.
\s5
\v 9 ഉസ്സിയാവ് യോഥാമിന്‍റെ പിതാവായിരുന്നു യോഥാം ആഹാസിന്‍റെ പിതാവായിരുന്നു. ആഹാസ് ഹിസ്കിയാവിന്‍റെ പിതാവായിരുന്നു.
\v 10 ഹിസ്കിയാവ് മനശ്ശയുടെ പിതാവായിരുന്നു. മനശ്ശ ആമോന്‍റെ പിതാവായിരുന്നു. ആമോന്‍ യോശിയാവിന്‍റെ പിതാവായിരുന്നു.
\v 11 യോശിയാവ് യോഖൊന്യാവിന്‍റെയും അവന്‍റെ സഹോദരന്മാരുടെയും വല്യപ്പന്‍ ആയിരുന്നു. ബാബിലോണ്‍ സൈന്യം യിസ്രായേല്യരെ ബാബിലോണ്‍ രാജ്യത്തേക്ക് അടിമകളാക്കി കൊണ്ടുപോയ സമയത്താണ് അവര്‍ ജീവിച്ചിരുന്നത്.
\s5
\v 12 യിസ്രായേല്യര്‍ ബാബിലോണിലേക്ക് പ്രവാസികള്‍ ആക്കപ്പെട്ടതിനുശേഷം യോഖോന്യാവ് ശെയെല്‍ത്തിയെലിന്‍റെ പിതാവായി തീര്‍ന്നു. ശെയല്‍ത്തിയേല്‍ സെരുബാബെലിന്‍റെ പൂര്‍വ്വികന്‍ ആയിരുന്നു.
\v 13 സെരൂബാബേല്‍ അബീഹൂദിന്‍റെ പിതാവായിരുന്നു. അബീഹൂദ്‌ എല്യാക്കീമിന്‍റെ പിതാവായിരുന്നു. എല്യാക്കീം ആസോരിന്‍റെ പിതാവായിരുന്നു.
\v 14 ആസോര്‍ സാദോക്കിന്‍റെ പിതാവായിരുന്നു. സാദോക്ക് അക്കിമിന്‍റെ പിതാവായിരുന്നു. അക്കിം എലീഹൂദിന്‍റെ പിതാവായിരുന്നു.
\s5
\v 15 എലീഹൂദ്‌ ഏലിയാസറിന്‍റെ പിതാവായിരുന്നു. ഏലിയാസര്‍ മത്ഥാന്‍റെ പിതാവായിരുന്നു. മത്ഥാന്‍ യാക്കൊബിന്‍റെ പിതാവായിരുന്നു.
\v 16 യാക്കൊബ് യോസേഫിന്‍റെ പിതാവായിരുന്ന യോസേഫ് മറിയയുടെ ഭര്‍ത്താവായിരുന്നു. മറിയ യേശുവിന്‍റെ അമ്മയും ആയിരുന്നു. യേശു ആണ് മശിഹ എന്നു വിളിക്കപ്പെട്ടത്‌.
\v 17 യേശുവിന്‍റെ പൂര്‍വ്വികന്മാരുടെ പട്ടിക താഴെപ്പറയുന്ന പ്രകാരമാണ്. അബ്രഹാം ജീവിച്ചിരുന്നതു മുതല്‍ ദാവീദ് രാജാവ് ജീവിച്ചിരുന്നപ്പോള്‍ വരെയുള്ളവരില്‍ പതിന്നാലു പേരായിരുന്നു. മറ്റു പതിന്നാലു പേര്‍ ദാവീദ് ജീവിച്ചിരുന്നതു മുതല്‍ യിസ്രായേല്യര്‍ ബാബിലോണിലേക്കു പോകുന്നതു വരെയും തുടര്‍ന്നു വേറെ പതിന്നാലു പേര്‍ മശിഹ ജനിക്കുന്നതു വരെയും ആയിരുന്നു.
\s5
\v 18 യേശു എന്ന മശിഹ ജനിക്കുന്നതിനു തൊട്ടു മുന്‍പ് സംഭവിച്ചതിന്‍റെ വിവരണമാണിത്. അവന്‍റെ അമ്മ മറിയയെ യോസേഫ്‌ വിവാഹം കഴിക്കുമെന്നു വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഭാര്യാഭര്‍ത്താക്കന്മാരായി അവര്‍ ഒരുമിച്ചു ജീവിക്കുന്നതിനു മുന്‍പ് പരിശുദ്ധാത്മ ശക്തിയാല്‍ അവള്‍ ഒരു പൈതലിനെ ഗര്‍ഭം ധരിച്ചതായി അവര്‍ മനസിലാക്കി
\v 19 അവളുടെ ഭര്‍ത്താവാകേണ്ട യോസേഫ് ദൈവത്തിന്‍റെ ആജ്ഞകളെ അനുസരിക്കുന്ന ഒരു മനുഷ്യന്‍ ആയിരുന്നു. അതിനാല്‍ അവന്‍ അവളെ വിവാഹം ചെയ്യേണ്ട എന്ന് തീരുമാനിച്ചു. എന്നാല്‍ മറ്റുള്ളവരുടെ മുന്‍പില്‍ അവള്‍ അപമാനിതയാകാന്‍ അവന്‍ ആഗ്രഹിച്ചില്ല. അതിനാല്‍ അവളെ വിവാഹം കഴിക്കുവാനുള്ള ആലോചന രഹസ്യമായി ഉപേക്ഷിക്കുവാന്‍ അവന്‍ തീരുമാനിച്ചു.
\s5
\v 20 ഇതു വളരെ ഗൌരവമായി അവന്‍ ആലോചിക്കുകയായിരുന്ന അവസരത്തില്‍, കര്‍ത്താവ് അയച്ച ഒരു ദൂതന്‍ ഒരു സ്വപ്നത്തില്‍ അവനെ അത്ഭുതപ്പെടുത്തി. ദൂതന്‍ പറഞ്ഞത്, "ദാവീദ് രാജാവിന്‍റെ വംശജനായ യോസേഫേ, മറിയയെ വിവാഹം ചെയ്യുന്നതിനു ഭയപ്പെടേണ്ട. അവളില്‍ ഉല്പാദിതമായതു പരിശുദ്ധാത്മാവിനാല്‍ ആകുന്നു.
\v 21 അവള്‍ ഒരു മകന് ജന്മം കൊടുക്കും. അവന്‍ ആളുകളെ അവരുടെ പാപങ്ങളില്‍നിന്ന് രക്ഷിക്കുവാന്‍ ഉള്ളവനാകയാല്‍ അവന് യേശു എന്നു പേരിടേണം."
\s5
\v 22 വളരെ കാലങ്ങള്‍ക്കു മുന്‍പ് എഴുതുവാനായി കര്‍ത്താവ് പ്രവാചകനായ യെശയ്യാവിനോട് പറഞ്ഞത്, സത്യമായി വരുവാന്‍ ഇതെല്ലാം കാരണമായി. യെശയ്യാവു എഴുതി,
\v 23 "കേള്‍ക്കുക, ഒരു കന്യക ഗര്‍ഭവതി ആകുകയും അവള്‍ ഒരു മകനു ജന്മം നല്‍കുകയും ചെയ്യും. അവര്‍ അവനെ ഇമ്മാനുവേല്‍ എന്നു വിളിക്കും." 'ദൈവം നമ്മോടു കൂടെ' എന്നാണ് ഇതിന്‍റെ അര്‍ത്ഥം.
\s5
\v 24 യോസേഫ് ഉറക്കത്തില്‍നിന്ന് എഴുന്നേറ്റപ്പോള്‍ അവന്‍ ചെയ്യുവാന്‍ ദൂതന്‍ കല്പിച്ചതു ചെയ്തു. ഭാര്യയായ മറിയയോടൊപ്പം ജീവിക്കുവാൻ തുടങ്ങി.
\v 25 എന്നാല്‍ അവള്‍ ഒരു മകന് ജന്മം കൊടുക്കുന്നതുവരെ അവന്‍ അവളോടുകൂടെ ശയിച്ചില്ല. യോസേഫ് അവന് യേശു എന്നു പേരിട്ടു.
\s5
\c 2
\p
\v 1 മഹാനായ ഹെരോദാ രാജാവ് ഭരിക്കുന്ന കാലത്ത് യഹൂദ സംസ്ഥാനത്തുള്ള ബെത്‌ലഹേം പട്ടണത്തില്‍ യേശു ജനിച്ചു. യേശു ജനിച്ചു കുറച്ചു സമയത്തിനു ശേഷം വളരെ ദൂരെ കിഴക്കുനിന്ന് നക്ഷത്രങ്ങളെക്കുറിച്ചു പഠിച്ചിട്ടുള്ള ചില പുരുഷന്മാര്‍ യെരുശലേം പട്ടണത്തിലേക്കു വന്നു.
\v 2 അവര്‍ ജനങ്ങളോടു ചോദിച്ചു, "യഹൂദന്മാരുടെ രാജാവായവന്‍ എവിടെയാണ് ജനിച്ചിരിക്കുന്നത്? അവന്‍ ജനിച്ചു എന്നു ഞങ്ങളെ കാണിച്ചിരിക്കുന്ന ഒരു നക്ഷത്രം ഞങ്ങള്‍ കിഴക്ക് കണ്ടിരിക്കുന്നു, അതിനാല്‍ അവനെ ആരാധിപ്പാന്‍ ഞങ്ങള്‍ വന്നിരിക്കുന്നു."
\v 3 ആ പുരുഷന്മാര്‍ ചോദിക്കുന്നത് ഹെരോദാ രാജാവ് കേട്ടപ്പോള്‍ അവന്‍ വളരെ അസ്വസ്ഥനായി. യെരുശലേമില്‍ ഉള്ള വളരെ ആളുകളും അസ്വസ്ഥരായി.
\s5
\v 4 തുടര്‍ന്നു ഹെരോദാവ് ഭരണത്തിലുള്ള എല്ലാ പുരോഹിതന്മാരെയും യഹൂദാ നിയമങ്ങളുടെ ഉപദേഷ്ടാക്കളെയും ഒരുമിച്ചു വിളിച്ചു. മശിഹ ജനിക്കുമെന്ന് പ്രവാചകന്മാർ എവിടെയാണ് പ്രവചിച്ചതെന്ന് അവന്‍ അവരോടു ചോദിച്ചു
\v 5 അവര്‍ അവനോടു പറഞ്ഞത്, "യഹൂദാ സംസ്ഥാനത്ത്, ബെത്‌ലഹേം എന്ന പട്ടണത്തില്‍ അവന്‍ ജനിക്കും." എന്ന് മീഖാ പ്രവാചകന്‍ വളരെ നാളുകള്‍ക്കു മുന്‍പ് എഴുതിയിരുന്നു.
\v 6 യഹൂദാ ദേശത്ത് ബെത്‌ലഹേമില്‍ താമസിക്കുന്നവരേ, നിങ്ങളുടെ പട്ടണം തീര്‍ച്ചയായും വളരെ പ്രധാനപ്പെട്ടതാണ്, എന്തുകൊണ്ടെന്നാല്‍ നിങ്ങളുടെ പട്ടണത്തില്‍നിന്നുള്ള ഒരു മനുഷ്യന്‍ നിങ്ങളുടെ ഭരണാധികാരി ആകും. യിസ്രായേലില്‍ താമസിക്കുന്ന എന്‍റെ ജനത്തെ അവന്‍ നയിക്കും.
\s5
\v 7 തുടര്‍ന്നു നക്ഷത്രങ്ങളെക്കുറിച്ച് പഠിച്ച ആ പുരുഷന്മാരെ ഹെരോദാ രാജാവ് രഹസ്യമായി വിളിച്ചു. നക്ഷത്രം കൃത്യമായി എപ്പോഴാണ് ആദ്യം പ്രത്യക്ഷപ്പെട്ടത് എന്ന് അവന്‍ അവരോടു ചോദിച്ചു.
\v 8 തുടര്‍ന്ന് അവന്‍ അവരോടു പറഞ്ഞു, 'ബെത്‌ലഹേമിലേക്ക് പോയി ശിശു എവിടെയാണന്നു വിശദമായി അന്വേഷിക്കണം. നിങ്ങള്‍ അവനെ കണ്ടെത്തിയാല്‍ ഞാനും സ്വയം അവിടെപോയി അവനെ ആരാധിക്കുവാന്‍ കഴിയേണ്ടതിനു മടങ്ങിവന്ന് എന്നെ അറിയിപ്പിന്‍".
\s5
\v 9 രാജാവിന്‍റെ അഭ്യര്‍ത്ഥന ആ പുരുഷന്മാര്‍ കേട്ടതിനുശേഷം അവര്‍ ബെത്‌ലഹേം പട്ടണത്തിലേക്കു പോയി. അവരെ അതിശയിപ്പിച്ചു കൊണ്ട്, അവര്‍ കിഴക്ക് ദേശത്ത് ആയിരുന്നപ്പോള്‍ കണ്ടതായ നക്ഷത്രം ശിശു ഉണ്ടായിരുന്ന വീടിനു മുകളില്‍ നില്‍ക്കുന്നതുവരെ അവര്‍ക്കു മുന്‍പായി പോയി.
\v 10 അവര്‍ നക്ഷത്രം കണ്ടപ്പോള്‍ വളരെയധികം സന്തോഷിക്കുകയും അതിനെ പിന്‍ തുടരുകയും ചെയ്തു.
\s5
\v 11 അവര്‍ ആ ഭവനം കണ്ടെത്തി അതില്‍ പ്രവേശിക്കുകയും കുട്ടിയേയും അവന്‍റെ അമ്മ മറിയയേയും കണ്ടു. അവര്‍ കുമ്പിട്ടു അവനെ ആരാധിച്ചു. തുടര്‍ന്ന് അവര്‍ അവരുടെ നിക്ഷേപപ്പെട്ടികള്‍ തുറക്കുകയും അവനു സ്വര്‍ണ്ണവും വിലയേറിയ സുഗന്ധ വര്‍ഗ്ഗവും, മൂറും കൊടുത്തു.
\v 12 തുടര്‍ന്നു ഹെരോദാ രാജാവിന്‍റെ അടുക്കലേക്കു മടങ്ങിപ്പോകരുതു എന്ന് ഒരു സ്വപ്നത്തില്‍ ദൈവം അവരെ മുന്നറിയിച്ചു. അതിനാല്‍ അവര്‍ തങ്ങളുടെ രാജ്യത്തേക്കു പുറപ്പെട്ടു. എന്നാല്‍ അതേ വഴിയില്‍കൂടി യാത്ര ചെയ്യാതെ മറ്റൊരു വഴിയില്‍ കൂടി അവര്‍ പോയി.
\s5
\v 13 നക്ഷത്രങ്ങളെ കുറിച്ച് പഠിച്ച പുരുഷന്മാര്‍ ബെത്‌ലഹേം വിട്ടതിനുശേഷം കര്‍ത്താവില്‍നിന്നുള്ള ഒരു ദൂതന്‍ സ്വപ്നത്തില്‍ യോസേഫിനു പ്രത്യക്ഷനായി. അവന്‍ പറഞ്ഞു, "എഴുന്നേല്‍ക്കുക, ശിശുവിനെയും അവന്‍റെ അമ്മയെയും എടുത്ത് ഈജിപ്ത് എന്ന രാജ്യത്തിലേക്ക് ഓടിപ്പോകുക. ഹെരോദാ രാജാവ് കുട്ടിയെ അന്വേഷിച്ചു കൊല്ലുവാന്‍വേണ്ടി പടയാളികളെ അയക്കുവാന്‍ പോകയാണ്. അക്കാരണത്താല്‍ വിട്ടു പോരേണം എന്നു ഞാന്‍ നിന്നോടു പറയുന്നതുവരെ അവിടെ താമസിക്കുക.
\v 14 അതിനാല്‍ അന്നു രാത്രി യോസേഫ് എഴുന്നേറ്റു; അവന്‍ കുട്ടിയെയും അവന്‍റെ അമ്മയെയും കൂട്ടി ഈജിപ്തിലേക്ക് ഓടിപ്പോയി.
\v 15 ഹെരോദാ രാജാവ് മരിക്കുന്നതുവരെ അവര്‍ അവിടെ പാര്‍ക്കുകയും, പിന്നെ അവർ വീണ്ടും ഈജിപ്തിൽനിന്നു പുറപ്പെട്ടു. ഈ രീതിയിൽ, ദൈവം ഹോശേയ പ്രവാചകനോട് എഴുതാൻ പറഞ്ഞ കാര്യങ്ങൾ സത്യമായി, 'ഈജിപ്തില്‍നിന്നും എന്‍റെ മകനെ പുറത്തു വരുവാന്‍ ഞാന്‍ വിളിച്ചിരിക്കുന്നു."
\s5
\v 16 ഹെരോദാ രാജാവ് മരിക്കുന്നതിനു മുന്‍പ്, ആ പുരുഷന്മാര്‍ അവനെ കബളിപ്പിച്ചു എന്ന് അവന്‍ തിരിച്ചറിഞ്ഞപ്പോള്‍ അവന്‍ വളരെ കോപിഷ്ഠനായി. യേശു ഇപ്പോഴും ബെത്‌ലഹെമില്‍ തന്നെയുണ്ട് എന്ന് അവന്‍ ചിന്തിച്ച കാരണത്താല്‍ രണ്ടു വയസ്സ് പ്രായവും അതിനു താഴെയുള്ള എല്ലാ ആണ്‍കുട്ടികളെയും കൊല്ലുവാന്‍ ഹെരോദാവ് പടയാളികളെ അവിടേക്ക് അയച്ചു. നക്ഷത്രം ആദ്യമായി പ്രത്യക്ഷപ്പെട്ടപ്പോൾ നക്ഷത്രങ്ങളെക്കുറിച്ച് പഠിച്ച പുരുഷന്മാർ പറഞ്ഞതനുസരിച്ച് കുഞ്ഞിന് എത്ര വയസ്സുണ്ടെന്ന് ഹെരോദാവ് കണക്കാക്കി.
\s5
\v 17 ഹെരോദാവ് ഇതു ചെയ്തപ്പോള്‍ പ്രവാചകനായ യിരമ്യാവ് കാലങ്ങള്‍ക്കു മുന്‍പ് എഴുതിയിരുന്നതു യാഥാർത്ഥ്യമായി. രാമ പട്ടണത്തിനടുത്തുള്ള ബെത്‌ലഹേമിനെക്കുറിച്ച് അവന്‍ എഴുതിയപ്പോള്‍:
\q
\v 18 രാമയിലുള്ള സ്ത്രീകള്‍ വിലപിക്കുകയും ഉച്ചത്തില്‍ നിലവിളിക്കുകയും ആയിരുന്നു.
\q ആ സ്ത്രീകളുടെ പൂര്‍വിക റാഹേല്‍ അവരുടെ മരിച്ച മക്കള്‍ക്ക്‌ വേണ്ടി കരയുകയായിരുന്നു.
\q ജനങ്ങള്‍ അവളെ ആശ്വസിപ്പാന്‍ ശ്രമിച്ചു, എന്നാല്‍ അവര്‍ക്ക് കഴിഞ്ഞില്ല, കാരണം എല്ലാ കുഞ്ഞുങ്ങളും മരിച്ചിരുന്നു.
\s5
\p
\v 19 ഹെരോദാവിന്‍റെ മരണശേഷം, യോസേഫും അവന്‍റെ കുടുംബവും ഈജിപ്തില്‍തന്നെ ആയിരിക്കുന്ന അവസരം കര്‍ത്താവ് അയച്ച ഒരു ദൂതന്‍ സ്വപ്നത്തില്‍ യോസേഫിനു പ്രത്യക്ഷനായി. അവന്‍ യോസേഫിനോടു പറഞ്ഞു,
\v 20 "എഴുന്നേറ്റു, ശിശുവിനെയും അവന്‍റെ അമ്മയെയും കൂട്ടിക്കൊണ്ട് യിസ്രായേലില്‍ ചെന്ന് പാര്‍ക്കേണ്ടതിനു തിരികെ പോകുക, എന്തുകൊണ്ടെന്നാല്‍ പൈതലിനെ കൊല്ലുവാന്‍ ശ്രമിച്ചു കൊണ്ടിരുന്നവര്‍ മരിച്ചിരിക്കുന്നു.
\v 21 അതിനാല്‍ പൈതലിനെയും അവന്‍റെ അമ്മയെയും കൂട്ടി യോസേഫ് യിസ്രായേലിലേക്കു മടങ്ങിപ്പോയി.
\s5
\v 22 തന്‍റെ പിതാവായ മഹാനായ ഹെരോദാ രാജാവിനു പകരം മകന്‍ ആര്‍ക്കലയോസ് യഹൂദ്യ സംസ്ഥാനത്തില്‍ ഇപ്പോള്‍ ഭരിക്കുന്നു എന്നു യോസേഫ് കേട്ടപ്പോള്‍ അവിടെ പോകുന്നതിന് അവന്‍ ഭയപ്പെട്ടു, തുടര്‍ന്ന് അവന്‍ എന്തു ചെയ്യേണമെന്നു ദൈവം യോസേഫിനെ ഒരു സ്വപ്നത്തില്‍ നിര്‍ദ്ദേശം കൊടുത്തു. അതിനാല്‍ യോസേഫും മറിയയും പൈതലിനെയുംകൊണ്ട് ഗലീലയിലേക്കു പോയി.
\v 23 അവന്‍ നസറെത്ത് പട്ടണത്തില്‍ പാര്‍ക്കേണ്ടതിന് അവിടേക്കു പോയി. "അവന്‍ നസറെത്തില്‍ നിന്നുള്ളവന്‍ എന്നു ജനങ്ങള്‍ പറയും" എന്ന് പ്രവാചകന്മാര്‍ കാലങ്ങള്‍ക്ക് മുന്‍പ് പറഞ്ഞത് ഇതിന്‍റെ ഫലമായി സത്യമായി വരുവാന്‍ കാരണമായി.
\s5
\c 3
\p
\v 1 യേശു നസറെത്ത് എന്ന പട്ടണത്തില്‍ ആയിരിക്കുമ്പോള്‍ സ്നാപകന്‍ എന്ന ജനങ്ങള്‍ വിളിച്ചിരുന്ന യോഹന്നാന്‍ യഹൂദ സംസ്ഥാനത്തെ വിജനമായ പ്രദേശത്തേക്കു പോയി. അവിടെ വന്ന ജനത്തോട് അവന്‍ പ്രസംഗിക്കുകയായിരുന്നു. അവന്‍ പറഞ്ഞുകൊണ്ടിരുന്നത്,
\v 2 "സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള ദൈവത്തിന്‍റെ ഭരണം അടുക്കല്‍ ആയിരിക്കയാലും നിങ്ങള്‍ പാപം ചെയ്യുന്നത് അവസാനിപ്പിക്കുന്നില്ല എങ്കില്‍ അവന്‍ നിങ്ങളെ തിരസ്കരിക്കും എന്നതിനാല്‍ നിങ്ങള്‍ പാപം ചെയ്യുന്നതു തീര്‍ച്ചയായും അവസാനിപ്പിക്കുക."
\v 3 യോഹന്നാന്‍ പ്രസംഗിക്കുന്നത് ആരംഭിച്ചപ്പോള്‍, യെശയ്യാ പ്രവാചകന്‍ വളരെക്കാലം മുന്‍പ് പറഞ്ഞത് സത്യമായി. അവന്‍ പറഞ്ഞു, "മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്‍റെ ശബ്ദം ആരെങ്കിലും കേട്ട് വരുന്നവരോട്, കർത്താവ് വരുമ്പോള്‍, അവനെ സ്വീകരിക്കാന്‍ തയ്യാറാവുക! അവനുവേണ്ടി എല്ലാം തയ്യാറാക്കുക!"
\s5
\v 4 ഒട്ടക രോമത്തില്‍നിന്നും നിര്‍മ്മിച്ച പരുക്കന്‍ വസ്ത്രം ധരിച്ച യോഹന്നാന്‍ കാലങ്ങള്‍ക്ക് മുന്‍പ് പ്രവാചകനായ ഏലിയാവ് ചെയ്തതുപോലെ തന്‍റെ അരയ്ക്കു ചുറ്റും തോലുകൊണ്ടുള്ള അരപ്പട്ട അവന്‍ ധരിച്ചിരുന്നു. മരുഭൂമിയില്‍ കാണുന്ന വെട്ടുക്കിളിയും തേനും മാത്രമായിരുന്നു അവന്‍റെ ഭക്ഷണം.
\v 5 യെരുശലേം പട്ടണത്തില്‍ ജീവിച്ചിരുന്ന ജനങ്ങളും യോര്‍ദ്ദാന്‍ നദിയുടെ അടുക്കലും യഹൂദ്യ ജില്ലയിലെ മറ്റു സ്ഥലങ്ങളില്‍ താമസിച്ചിരുന്നവരുമായ ധാരാളം ആളുകള്‍ അവന്‍ പ്രസംഗിക്കുന്നതു കേള്‍ക്കുവാന്‍ യോഹന്നാന്‍റെ അടുക്കല്‍ വന്നു.
\v 6 അവര്‍ അവനെ കേട്ടതിനു ശേഷം അവര്‍ അവരുടെ പാപങ്ങള്‍ പരസ്യമായി ഏറ്റുപറയുകയും അതേത്തുടര്‍ന്ന് അവന്‍ അവരെ യോര്‍ദ്ദാന്‍ നദിയില്‍ സ്നാനപ്പെടുത്തുകയും ചെയ്തു.
\s5
\v 7 എന്നാല്‍ പല പരീശന്മാരും സദൂക്യരും സ്‌നാനമേൽക്കുന്നതിനായി അവന്‍റെ അടുത്തു വരുന്നത് യോഹന്നാന്‍ കണ്ടു. അവന്‍ അവരോടു പറഞ്ഞത്, "നിങ്ങള്‍ വിഷ പാമ്പുകളുടെ സന്തതികളാണ്! പാപം ചെയ്യുന്ന എല്ലാവരേയും ഒരു ദിവസം ദൈവം ശിക്ഷിക്കും എന്നു നിങ്ങള്‍ക്ക് ആരും മുന്നറിയിപ്പു നല്‍കിയില്ല, അല്ലേ? അവനില്‍നിന്ന് നിങ്ങള്‍ക്കു രക്ഷപ്പെടുവാന്‍ കഴിയും എന്നു ചിന്തിക്കരുത്!
\v 8 നിങ്ങള്‍ സത്യമായി പാപം ചെയ്യുന്നതു നിര്‍ത്തുന്നു എങ്കില്‍ അതു കാണിക്കും വിധം ശരിയായ കാര്യങ്ങള്‍ ചെയ്യുക.
\v 9 അബ്രഹാമിന്‍റെ സന്തതികളോടുകൂടെയിരിക്കുമെന്നു ദൈവം വാഗ്ദത്തം ചെയ്തു എന്നു ഞാന്‍ അറിയുന്നു. എന്നാല്‍ ഞങ്ങള്‍ ഞങ്ങളുടെ പൂര്‍വപിതാവായ അബ്രഹാമിന്‍റെ സന്താനങ്ങള്‍ ആകയാല്‍ ഞങ്ങള്‍ പാപം ചെയ്തു എന്നിരുന്നാലും ദൈവം ശിക്ഷിക്കയില്ല" എന്നു നിങ്ങളോടുതന്നെ പറയരുത്. അല്ല! ഈ കല്ലുകളെ അബ്രഹാമിന്‍റെ സന്താനങ്ങളായി മാറ്റുവാന്‍ അവനു കഴിയും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു!
\s5
\v 10 നല്ല ഫലം നല്‍കാത്ത ഒരു ഫലവൃക്ഷത്തിന്‍റെ വേരുകളെ ഒരു മനുഷ്യന്‍ മുറിച്ചുകളയുവാന്‍ തുടങ്ങുന്ന രീതിയില്‍ ദൈവം നിങ്ങളെ ശിക്ഷിക്കുവാന്‍ ഇപ്പോള്‍തന്നെ തയ്യാറായിരിക്കുന്നു. അതുപോലെയുള്ള എല്ലാ വൃക്ഷങ്ങളും അവന്‍ മുറിച്ചുകളയുകയും അതിനെ തീയിലേക്കു വലിച്ചെറിയുകയും ചെയ്യും".
\v 11 "ഞാനോ, വളരെ പ്രധാനപ്പെട്ടവനല്ല കാരണം ഞാന്‍ നിങ്ങളെ വെള്ളംകൊണ്ടു മാത്രം സ്നാനപ്പെടുത്തുന്നു. പാപം ചെയ്യുന്നതിന്‍റെ പേരില്‍ ജനങ്ങള്‍ ഖേദം പ്രകടിപ്പിക്കുമ്പോഴാണ് ഞാന്‍ അതു ചെയ്യുന്നത് എന്നാല്‍ വളരെ ശക്തിയേറിയ കാര്യങ്ങള്‍ ചെയ്യുന്ന ഒരുവന്‍ താമസിയാതെ വരും. അവന്‍ എന്നേക്കാള്‍ വളരെയധികം വലിയവനാണ്‌, അവന്‍റെ ചെരുപ്പ് ചുമക്കുവാന്‍ പോലും ഞാന്‍ അര്‍ഹനല്ല, അവന്‍ നിങ്ങളെ പരിശുദ്ധാത്മാവിലും തീയിലും സ്നാനപ്പെടുത്തും.
\v 12 അവന്‍ അവന്‍റെ വീശുമുറം പിടിച്ചിട്ടുണ്ട്, നല്ല ധാന്യത്തെ പതിരില്‍നിന്നും വേര്‍തിരിക്കുവാന്‍ അവന്‍ ഒരുങ്ങിയിരിക്കുന്നു. ധാന്യം മെതിച്ചിടത്തുനിന്നും എല്ലാ പതിരും വൃത്തിയാക്കുവാന്‍ അവന്‍ തയ്യാറായിരിക്കുന്നു. കൃഷിക്കാരന്‍ അവന്‍റെ ഗോതമ്പ് കളപ്പുരയില്‍ വയ്ക്കുന്നതുപോലെ അവന്‍ നീതിമാന്മാരായ ആളുകളെ ഭവനത്തിലേക്കു കൊണ്ടുപോകും. എന്നാല്‍ ദുഷ്ടന്മാരായ ആളുകളെ പതിര് കത്തിക്കുന്നതുപോലെ ഒരിക്കലും കെട്ടു പോകാത്ത തീയിലേക്ക് ഇട്ട് അവന്‍ കത്തിക്കും."
\s5
\v 13 ആ സമയത്ത് യേശു ഗലീല ജില്ലയില്‍നിന്നും യോഹന്നാന്‍ ആയിരുന്ന യോര്‍ദ്ദാന്‍ നദിയുടെ ഭാഗത്തേക്കു പോയി. യോഹന്നാനാല്‍ സ്നാനം ഏല്ക്കുവാനാണ് അവന്‍ ഇതു ചെയ്തത്.
\v 14 തന്നെ സ്നാനപ്പെടുത്തുവാന്‍ യേശു യോഹന്നാനോട് ആവശ്യപ്പെട്ടപ്പോള്‍, യോഹന്നാന്‍ നിരാകരിച്ചു; അവന്‍ പറഞ്ഞു "എനിക്കാണ് നിന്നാല്‍ സ്നാനം ആവശ്യം! എന്നാല്‍ നീ ഒരു പാപിയല്ല, അതിനാല്‍ നീ എന്‍റെ അടുക്കല്‍ എന്തുകൊണ്ടാണ് വരുന്നത്".
\v 15 എന്നാല്‍ യേശു അവനോടു പറഞ്ഞു," നാം ഇരുവരും ഇവ്വിധം ദൈവം വ്യവസ്ഥ ചെയ്തിരിക്കുന്ന സകലവും നിവര്‍ത്തിക്കും എന്നതിനാല്‍ നീ ഇപ്പോള്‍ എന്നെ സ്നാനപ്പെടുത്തുക." തുടര്‍ന്ന് അവനെ സ്നാനപ്പെടുത്തുവാന്‍ യോഹന്നാന്‍ സമ്മതിച്ചു.
\s5
\v 16 അതിനുശേഷം, യേശു ഉടന്‍തന്നെ വെള്ളത്തില്‍നിന്നു പുറത്തുവന്നു. പെട്ടെന്ന് സ്വര്‍ഗ്ഗം തുറക്കുകയും ദൈവത്തിന്‍റെ ആത്മാവ് പ്രാവെന്ന പോലെ തന്‍റെമേല്‍ ഇറങ്ങിവരുന്നതും ഇരിക്കുന്നതും യേശു കണ്ടു.
\v 17 തുടര്‍ന്നു സ്വര്‍ഗ്ഗത്തില്‍നിന്നു ദൈവം സംസാരിച്ചു, അവന്‍ പറഞ്ഞു, "ഇത് എന്‍റെ പുത്രന്‍ ആകുന്നു. ഞാന്‍ അവനെ സ്നേഹിക്കുകയും അവനില്‍ ഞാന്‍ വളരെ അധികം പ്രസാദിക്കുകയും ചെയ്തിരിക്കുന്നു."
\s5
\c 4
\p
\v 1 തുടര്‍ന്ന് പിശാച് അവനെ പരീക്ഷിക്കേണ്ടതിനു ദൈവത്തിന്‍റെ ആത്മാവ് യേശുവിനെ മരുഭൂമിയിലേക്ക് നയിച്ചു.
\v 2 നാല്‍പ്പതു ദിവസം പകലും രാത്രിയും ഭക്ഷിക്കാതിരുന്നതിനാല്‍ അവനു വിശന്നു.
\v 3 പരീക്ഷകനായ സാത്താന്‍ അവന്‍റെ അടുക്കല്‍ വന്നു പറഞ്ഞത്, "നീ സത്യമായും ദൈവത്തിന്‍റെ പുത്രന്‍ എങ്കില്‍ ഈ കല്ലുകള്‍ നിനക്കുവേണ്ടി അപ്പമായി തീരുവാന്‍ പറയുക".
\v 4 എന്നാല്‍ യേശു അവനോടു പറഞ്ഞത്, "ഇല്ല! ഞാന്‍ അതു ചെയ്യുകയില്ല, തിരുവെഴുത്തുകളില്‍ ദൈവം പറഞ്ഞിട്ടുള്ളത്, "മനുഷ്യര്‍ വാസ്തവമായി ജീവിച്ചിരിക്കേണ്ടതിന് അവര്‍ ഭക്ഷണത്തെക്കാള്‍ അധികം, ദൈവം സംസാരിക്കുന്ന ഓരോ വചനങ്ങളും ശ്രവിക്കേണ്ടതാകുന്നു.
\s5
\v 5 തുടര്‍ന്നു പിശാച് അവനെ ദൈവത്തിനു വിശേഷ പട്ടണമായ യെരുശലേമിലേക്കു കൊണ്ടുപോയി. ദൈവാലയത്തിന്‍റെ ഏറ്റവും ഉയരമുള്ള ഭാഗത്ത് അവന്‍ അവനെ നിറുത്തി.
\v 6 എന്നിട്ട് അവനോടു പറഞ്ഞു,
\q "നീ വാസ്തവമായി ദൈവപുത്രനെങ്കില്‍ താഴെ നിലത്തേക്കു ചാടുക.
\q നിന്നെ സംരക്ഷിക്കുവാന്‍ ദൈവം തന്‍റെ ദൂതന്മാരോടു കല്പിക്കും
\q നീ വീഴുമ്പോള്‍ അവര്‍ നിന്നെ അവരുടെ കൈകളില്‍ ഉയര്‍ത്തും.
\q കൂടാതെ നിന്‍റെ കാല്‍പാദങ്ങള്‍ ഒരു കല്ലിന്മേല്‍ തട്ടിപ്പോകാതെ അവര്‍ നിന്നെ സൂക്ഷിക്കും എന്നു ദൈവം തിരുവെഴുത്തില്‍ പറഞ്ഞിരിക്കുന്നതിനാല്‍ നിനക്ക് ഒരു കാരണവശാലും മുറിവേല്‍ക്കുകയില്ല".
\s5
\p
\v 7 എന്നാല്‍ യേശു പറഞ്ഞത്, "ഇല്ല, ഞാന്‍ താഴേക്കു ചാടുകയില്ല എന്തെന്നാല്‍ ദൈവം ആരെന്നു തെളിയിക്കേണ്ടതിനു നിന്‍റെ കര്‍ത്താവിനെ പരീക്ഷിക്കുവാന്‍ ശ്രമിക്കരുത് എന്നും തിരുവെഴുത്തില്‍ ദൈവം പറഞ്ഞിരിക്കുന്നു".
\v 8 പിന്നീടു പിശാച് അവനെ ഏറ്റവും ഉയര്‍ന്ന ഒരു മലയുടെ മുകളില്‍ കൊണ്ടുപോയി. അവിടെ അവന്‍ ലോകത്തിലുള്ള എല്ലാ രാജ്യങ്ങളെയും ആ രാജ്യങ്ങളിലുള്ള മോഹനങ്ങളായ കാര്യങ്ങളെയും അവനെ കാണിച്ചു.
\v 9 തുടര്‍ന്ന് അവന്‍ അവനോടു പറഞ്ഞു, "നീ കുനിഞ്ഞു എന്നെ ആരാധിച്ചാല്‍ ഈ രാജ്യങ്ങളെല്ലാം ഭരിക്കുവാന്‍ ഞാന്‍ നിന്നെ അനുവദിക്കുകയും അവയിലുള്ള മോഹനങ്ങളായ കാര്യങ്ങള്‍ നിനക്കു തരികയും ചെയ്യാം.
\s5
\v 10 എന്നാല്‍ യേശു അവനോടു പറഞ്ഞത്, "ഇല്ല, സാത്താനെ, ഞാന്‍ നിന്നെ ആരാധിക്കുകയില്ല. അതിനാല്‍ ദൂരെ പോകുക! ദൈവം തിരുവെഴുത്തുകളില്‍ പറഞ്ഞിരിക്കുന്നു, 'നിന്‍റെ ദൈവമായ കര്‍ത്താവിന്‍റെ മുന്‍പില്‍ മാത്രമേ നീ മുട്ടുകുത്തുകയും, അവനെ മാത്രമേ നീ ആരാധിക്കുകയും ചെയ്യാവൂ!'".
\v 11 പിന്നീട് പിശാച് അവനെ വിട്ടുപോകുകയും ആ നിമിഷത്തില്‍ തന്നെ യേശുവിന്‍റെ അടുക്കലേക്ക് ദൂതന്മാര്‍ വരികയും അവനെ ശുശ്രൂഷിക്കുകയും ചെയ്തു.
\s5
\v 12 യേശു യഹൂദ്യ സംസ്ഥാനത്ത് ആയിരുന്ന അവസരം, യോഹന്നാന്‍ സ്നാപകന്‍റെ ശിഷ്യന്‍മാര്‍ വരികയും ഹെരോദാ രാജാവ് യോഹന്നാനെ തടവറയില്‍ ഇട്ടു എന്ന് അവനോടു പറയുകയും ചെയ്തു. അതിനാല്‍ യേശു ഗലീല ജില്ലയില്‍ ഉള്ള നസറെത്തു പട്ടണത്തിലേക്കു മടങ്ങുകയും ചെയ്തു.
\v 13 തുടര്‍ന്ന് അവന്‍ നസറെത്തു വിടുകയും കഫര്‍ന്നഹൂം പട്ടണത്തില്‍ പാര്‍ക്കേണ്ടതിനു അവിടേക്കു പോകുകയും ചെയ്തു. കഫര്‍ന്നഹൂം, മുന്‍പ് സെബൂലൂനും നഫ്താലി ഗോത്രങ്ങള്‍ക്കും അവകാശപ്പെട്ട പ്രദേശത്ത് ഗലീലാ കടലിന്‍റെ അരികില്‍ സ്ഥിതി ചെയ്തിരുന്നു.
\s5
\v 14 കാലങ്ങള്‍ക്ക് മുന്‍പ് യെശയ്യാ പ്രവാചകന്‍ എഴുതിയിരുന്ന വചനങ്ങള്‍ സത്യമായി വരത്തക്കവണ്ണം അവന്‍ അവിടേക്കു പോയി.
\v 15 "സെബൂലൂന്‍റെയും നഫ്താലിയുടെയും പ്രദേശങ്ങള്‍, യോര്‍ദ്ദാന്‍ നദിയുടെ കിഴക്കു ഭാഗങ്ങളും, സമുദ്രത്തിലേക്കു പോകുന്ന വഴിയിലുള്ള പ്രദേശങ്ങള്‍, അനേകം യഹൂദര്‍ അല്ലാത്തവര്‍ പാര്‍ക്കുന്ന ഗലീല പ്രദേശങ്ങളും!
\v 16 അവര്‍ ഇരുട്ടില്‍ ആയിരിക്കുന്നു എങ്കില്‍ ആ ജനങ്ങള്‍ ദൈവത്തെ അറിയുകയില്ല, എന്നാല്‍ അവരുടെ മേല്‍ തേജസ്സേറിയ വെളിച്ചം പ്രകാശിക്കുന്നു എന്നു വരികില്‍ അവര്‍ സത്യത്തെ അറിയും. അവര്‍ മരിക്കുന്നതിനെപ്പറ്റി വളരെ ഭയപ്പെടുന്നു എന്നതു ശരിയാണ്, എന്നാല്‍ അവരുടെമേല്‍ ഒരു തേജസ്സേറിയ വെളിച്ചം പ്രകാശിച്ചിരിക്കുന്നു!"
\s5
\v 17 ആ സമയത്ത്, യേശു കഫര്‍ന്നഹൂം പട്ടണത്തില്‍ ആയിരുന്ന അവസരത്തില്‍ അവന്‍ ജനങ്ങളോട് പ്രസംഗിക്കുവാന്‍ ആരംഭിച്ചു. "സ്വര്‍ഗത്തില്‍ നിന്നുള്ള ദൈവത്തിന്‍റെ ഭരണം അടുക്കല്‍ ആകുന്നു, കൂടാതെ അവന്‍ ഭരിക്കുമ്പോള്‍ അവന്‍ നിങ്ങളെ ന്യായം വിധിക്കുകയും ചെയ്യും. അതിനാല്‍ പാപം ചെയ്യുന്നതു നിര്‍ത്തുക".
\s5
\v 18 ഒരു ദിവസം യേശു ഗലീലാ കടലിന്‍റെ തീരത്തുകൂടി നടക്കുകയായിരുന്ന അവസരം, പിന്നീട് പത്രൊസ് എന്നു വിളിക്കപ്പെട്ട ശീമോനെയും അവന്‍റെ ഇളയ സഹോദരനായ അന്ത്രയോസിനെയും കണ്ടു. അവര്‍ മത്സ്യം പിടിച്ചു വില്‍ക്കുന്നവരായിരുന്നതിനാല്‍ അവര്‍ വെള്ളത്തില്‍ അവരുടെ വല ഇടുകയായിരുന്നു.
\v 19 യേശു അവരോടു പറഞ്ഞു, "എന്‍റെ കൂടെ വരിക, എന്‍റെ ശിഷ്യരാകുവാന്‍ ആളുകളെ എങ്ങനെ കൂട്ടി വരുത്താം എന്ന് ഞാന്‍ നിങ്ങളെ പഠിപ്പിക്കുകയും ചെയ്യാം. ഞാന്‍ നിങ്ങളുടെ തൊഴില്‍ മനുഷ്യരെ പിടിക്കുന്നതാക്കി മാറ്റും."
\v 20 ഉടന്‍തന്നെ അവര്‍ ചെയ്തു കൊണ്ടിരുന്ന പണി വിടുകയും അവനോടുകൂടെ പോകുകയും ചെയ്തു.
\s5
\v 21 ആ മൂന്നുപേരും അവിടെ നിന്നും പോകുമ്പോള്‍ യാക്കോബ് അവന്‍റെ ഇളയ സഹോദരനായ യോഹന്നാന്‍ എന്നീ മറ്റു രണ്ടു പുരുഷന്മാരെ യേശു കണ്ടു. അവര്‍ അവരുടെ അപ്പനായ സെബദിയോടുകൂടെ മീന്‍പിടുത്തത്തിനുള്ള വല നന്നാക്കിക്കൊണ്ട് അവരുടെ പടകില്‍ ആയിരുന്നു. അവര്‍ അവരുടെ ജോലി വിട്ട് അവനോടുകൂടെ പോരുവാന്‍ യേശു അവരോടു പറഞ്ഞു.
\v 22 ഉടന്‍ തന്നെ അവര്‍ വള്ളവും അവരുടെ അപ്പനെയും വിട്ടു യേശുവിനോടുകൂടെ പോയി.
\s5
\v 23 ഈ നാല് പുരുഷന്മാരെയും ഗലീല ജില്ലയില്‍ ഉടനീളം യേശു കൊണ്ടുപോയി. യേശു പള്ളികളില്‍ ജനങ്ങളെ പഠിപ്പിച്ചിരുന്നു. ദൈവം എപ്രകാരം ഭരിക്കുന്നു എന്ന സുവാര്‍ത്തയെക്കുറിച്ച് അവന്‍ പ്രസംഗിച്ചുവന്നു. രോഗികള്‍ ആയിരുന്ന സകലരേയും അവന്‍ സൗഖ്യമാക്കുകയും ചെയ്തു.
\v 24 അവന്‍ ചെയ്യുന്നതിനെക്കുറിച്ചു സിറിയ ജില്ലയുടെ മറ്റു ഭാഗങ്ങളില്‍ പാര്‍ത്തിരുന്ന ജനങ്ങള്‍ കേട്ടപ്പോള്‍, രോഗത്താല്‍ കഷ്ടപ്പെടുന്നവരെയും പലവിധ വ്യാധികളാല്‍ കഷ്ടപ്പെടുന്നവരെയും വലിയ വേദനയാല്‍ കഷ്ടപ്പെടുന്നവരെയും ഭൂതങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന ആളുകളെയും ചുഴലിരോഗം ഉള്ളവരെയും പക്ഷവാതം പിടിച്ചവരേയും അവന്‍റെ അടുക്കല്‍ കൊണ്ടുവന്നു. യേശു അവരെ സൗഖ്യമാക്കുകയും ചെയ്തു.
\v 25 തുടര്‍ന്ന് ഒരു വലിയ ഒരു കൂട്ടം അവനോടുകൂടെ പോകുവാന്‍ ആരംഭിച്ചു. അവരെല്ലാവരും ഗലീലയില്‍നിന്നും ദെക്കപ്പൊലിയില്‍നിന്നും യെരുശലേം പട്ടണത്തില്‍നിന്നും യഹൂദ്യ സംസ്ഥാനത്തിന്‍റെ മറ്റു ഭാഗങ്ങളില്‍നിന്നും യോര്‍ദ്ദാന്‍ നദിയുടെ കിഴക്കു ഭാഗങ്ങളില്‍ നിന്നുള്ളവരും ആയിരുന്നു.
\s5
\c 5
\p
\v 1 യേശു ജനക്കൂട്ടത്തെ കണ്ടപ്പോള്‍, അവന്‍ ഒരു മലയിലേക്കു കയറിപ്പോയി. അവന്‍ അവിടെ ഇരുന്നു തന്‍റെ അനുയായികളെ പഠിപ്പിച്ചു. അവനെ കേള്‍ക്കുവാന്‍ അവര്‍ അവന്‍റെ അടുക്കല്‍ വന്നു.
\v 2 തുടര്‍ന്ന് അവന്‍ അവരെ ഇതു പറഞ്ഞു പഠിപ്പിക്കുവാന്‍ ആരംഭിച്ചു,
\v 3 "തന്നെ ആവശ്യമുണ്ടെന്ന് അംഗീകരിക്കുന്നവരില്‍ ആണ് ദൈവം പ്രസാദിക്കുന്നത്"; സ്വര്‍ഗ്ഗത്തില്‍നിന്ന് അവരുടെ മേല്‍ അധികാരം നടത്തേണ്ടതിന് അവന്‍ സമ്മതിക്കും.
\v 4 ഈ പാപ പങ്കിലമായ ലോകം നിമിത്തം ദു:ഖിക്കുന്നവരില്‍ ദൈവം പ്രസാദിക്കുന്നു; അവന്‍ അവരെ ധൈര്യപ്പെടുത്തും.
\s5
\v 5 താഴ്മയുള്ളവരോട് ദൈവം പ്രസാദിക്കുന്നു. ദൈവം പുതുതാക്കുന്ന ഭൂമിയെ അവര്‍ അവകാശമാക്കും.
\v 6 ഒരുവന്‍ തിന്നുവാനും കുടിക്കുവാനും ആഗ്രഹിക്കുന്നതു പോലെ നീതിയോടെ ജീവിക്കുവാന്‍ ആഗ്രഹിക്കുന്നവരില്‍ ദൈവം പ്രസാദിക്കുന്നു; നീതിയോടെ ജീവിക്കുവാന്‍ കഴിയേണ്ടതിന് അവന്‍ അവരെ പ്രാപ്തരാക്കും.
\v 7 മറ്റുള്ളവരോടു കരുണയോടെ പ്രവര്‍ത്തിക്കുന്ന ആളുകളില്‍ ദൈവം പ്രസാദിക്കുന്നു. അവന്‍ അവരോടു കരുണയോടെ പ്രവര്‍ത്തിക്കും.
\v 8 ദൈവത്തിനു പ്രസാദകരമായതു മാത്രം ചെയ്യുവാന്‍ ശ്രമിക്കുന്നവരില്‍ അവന്‍ പ്രസാദിക്കുന്നു; ഒരിക്കല്‍ അവര്‍ ദൈവം ആയിരിക്കുന്ന ഇടത്ത് ആയിരിക്കുകയും അവനെ കാണുകയും ചെയ്യും.
\s5
\v 9 സമാധാനത്തോടെ ജീവിക്കുവാന്‍ മറ്റുള്ളവരെ സഹായിക്കുന്നവരില്‍ ദൈവം പ്രസാദിക്കുന്നു.; അവന്‍ അവരെ സ്വന്തം മക്കളായി കണക്കാക്കും.
\v 10 നീതിയോടെ ജീവിക്കുന്നവരില്‍ ദൈവം പ്രസാദിക്കുന്നു; നീതിപൂര്‍വ്വം ജീവിക്കുന്നതിനാല്‍ ദുഷ്ടന്മാരായ ആളുകള്‍ അവരെ നിന്ദിക്കുകയും അവരോടു മോശമായി പെരുമാറുവാന്‍ കാരണമാകുമ്പോള്‍ അവന്‍ ബഹുമാനിക്കപ്പെടുന്നു. ദൈവം സ്വര്‍ഗ്ഗത്തില്‍ നിന്നും ആ നീതിമാന്മാരുടെ മേല്‍ ഭരണം നടത്തും.
\s5
\v 11 മറ്റുള്ളവര്‍ നിങ്ങളെ നിന്ദിക്കുമ്പോള്‍ ദൈവം നിങ്ങളില്‍ പ്രസാദിക്കുന്നു. അവര്‍ നിങ്ങളോടു ദുഷ്ട കാര്യങ്ങള്‍ ചെയ്യുമ്പോഴും നിങ്ങള്‍ ദുഷ്ടന്‍ ആകുന്നു എന്നു നിങ്ങളെക്കുറിച്ച് ഭോഷ്ക്കു പറയുമ്പോഴും അവന്‍ ബഹുമാനിക്കപ്പെടും.
\v 12 അതു സംഭവിക്കുമ്പോള്‍, ദൈവം സ്വര്‍ഗ്ഗത്തില്‍ വലിയ പ്രതിഫലം നല്‍കും എന്ന കാരണത്താല്‍ ഉല്ലസിക്കുകയും ആനന്ദിക്കുകയും ചെയ്യുക. കാലങ്ങള്‍ക്കു മുന്‍പ് ജീവിച്ചിരുന്ന പ്രവാചകന്മാരെയും അവര്‍ അങ്ങനെ ഉപദ്രവിച്ചു എന്നത് ഓര്‍ത്തുകൊള്ളുക.
\s5
\v 13 ഉപ്പ് ഭക്ഷണത്തില്‍ എന്തു ചെയ്യുന്നുവോ അതു തന്നെ നിങ്ങള്‍ ലോകത്തിനു വേണ്ടി ചെയ്യും. എന്നാല്‍ ഉപ്പ് അതിന്‍റെ ശക്തി നഷ്ടപ്പെടുത്തിയാല്‍ അതിനെ വീണ്ടും നന്നായി ഉപയോഗിക്കുവാന്‍ ആര്‍ക്കും കഴിയുകയില്ല. ആളുകള്‍ അതു പുറത്തേക്ക് എറിയുകയും അതിന്മേല്‍ നടക്കുകയും ചെയ്യും.
\v 14 ഇരുട്ടില്‍ ആയിരിക്കുന്ന ജനത്തിനു വെളിച്ചം എന്തു ചെയ്യുന്നുവോ അതുതന്നെ നിങ്ങള്‍ ലോകത്തിനു വേണ്ടി ചെയ്യും. മലയുടെ മുകളില്‍ പണിതിരിക്കുന്ന പട്ടണം അവര്‍ കാണുന്നതു പോലെ സകലരും നിങ്ങളെ കാണും.
\s5
\v 15 ഒരു വിളക്കു കത്തിച്ച് ആരുംതന്നെ ഒരു കുട്ടയുടെ അടിയില്‍ വയ്ക്കുകയില്ല. പകരം വീട്ടിലുള്ള എല്ലാവര്‍ക്കും വെളിച്ചം നല്‍കുവാന്‍ കഴിയേണ്ടതിന് അവര്‍ വിളക്ക് തണ്ടിന്മേല്‍ വയ്ക്കും.
\v 16 അതേപ്രകാരം നിങ്ങള്‍ എന്തു ചെയ്യുന്നു എന്ന് മറ്റു ജനങ്ങള്‍ക്കു കാണുവാന്‍ കഴിയും വിധം നിങ്ങള്‍ നേരായത് ചെയ്യുക. അവര്‍ അതു കാണുമ്പോള്‍ സ്വര്‍ഗ്ഗത്തിലുള്ള പിതാവിനെ മഹത്വപ്പെടുത്തും.
\s5
\v 17 ദൈവം മോശെക്കു കൊടുത്തതോ പ്രവാചകന്മാര്‍ എഴുതിയതോ ആയ ന്യായപ്രമാണത്തെ നീക്കം ചെയ്യുവാന്‍ ഞാന്‍ വന്നു എന്നു നിങ്ങള്‍ സങ്കല്പിക്കരുത്. അതിനു പകരം, ആ കാര്യങ്ങള്‍ സംഭവിക്കേണ്ടതിനു മുഖാന്തിരമാകുവാന്‍ ഞാന്‍ വന്നിരിക്കുന്നു.
\v 18 ഇത് ശരിയായ ഒരു ചൊല്ലാണ്: ദൈവം സ്വര്‍ഗ്ഗത്തെയും ഭൂമിയും നീക്കം ചെയ്തേക്കാം എന്നാല്‍ പ്രമാണത്തിലുള്ള സകലവും ദൈവം നിവര്‍ത്തിക്കുന്നതു വരെ ആ പ്രമാണത്തിലെ ഏറ്റവും ചെറിയ വിശദാംശങ്ങള്‍ക്കു മാത്രമല്ല വാക്യങ്ങള്‍ക്കൊടുവില്‍ ചേര്‍ക്കുന്ന ചെറിയ പുള്ളിക്കു വരെ യാതൊന്നിനും ദൈവം നീക്കം വരുത്തുകയില്ല. ല.
\s5
\v 19 അതു സത്യമാകയാല്‍, ഏറ്റവും അപ്രധാനമായ കല്പനകള്‍പോലും നിങ്ങള്‍ തെറ്റിക്കുകയും അങ്ങനെ ചെയ്യുവാന്‍ മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യുന്നുവെങ്കില്‍ സ്വര്‍ഗ്ഗത്തില്‍നിന്നുള്ള ദൈവിക ഭരണത്തിന്‍റെ കീഴില്‍ നിങ്ങള്‍ അപ്രധാന വ്യക്തി ആയിരിക്കും. എന്നാല്‍ ആ കല്പനകള്‍ എല്ലാം നിങ്ങള്‍ അനുസരിക്കുകയും നിങ്ങള്‍ ദൈവത്തെ അനുസരിക്കുന്നതു പോലെ മറ്റുള്ളവരെയും അനുസരിക്കാന്‍ പഠിപ്പിക്കുന്നുവെങ്കില്‍ സ്വര്‍ഗ്ഗത്തില്‍നിന്നുള്ള ദൈവിക ഭരണത്തില്‍ നിങ്ങള്‍ ഏറെ പ്രധാനപ്പെട്ടവനാകും.
\v 20 ഞാന്‍ നിങ്ങളോട് പറയുന്നത്, ആ പ്രമാണത്തെ നിങ്ങള്‍ ന്യായപ്രമാണത്തിന്‍റെ ഉപദേഷ്ടാക്കന്മാരെക്കാള്‍ കൂടുതല്‍ നന്നായി അനുസരിക്കുക, നിങ്ങളുടെ ഹൃദയത്തില്‍നിന്നും നേരായത് ചെയ്യുക. നിങ്ങള്‍ പരീശന്മാരെക്കാള്‍ കൂടുതല്‍ നന്നായി ചെയ്യുക അല്ലെങ്കില്‍ നിങ്ങള്‍ക്കൊരിക്കലും സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള ദൈവിക ഭരണത്തിന്‍ കീഴില്‍ വരുവാന്‍ കഴിയില്ല.
\s5
\v 21 നമ്മുടെ പൂര്‍വ്വികന്മാരോടു ദൈവം എന്തു പറഞ്ഞു എന്നു മറ്റുള്ളവര്‍ നമ്മോടു പറഞ്ഞിരിക്കുന്നു, 'നിങ്ങള്‍ ആരെയും കൊല്ലരുത്, നിങ്ങള്‍ ആരെയെങ്കിലും കൊന്നാല്‍ ഭരണസമിതി അംഗങ്ങള്‍ നിങ്ങളെ ശിക്ഷക്ക് വിധിക്കും.
\v 22 എന്നാല്‍ ഞാന്‍ നിങ്ങളോടു പറയുന്നത്, നിങ്ങള്‍ ആരോടെങ്കിലും കോപിക്കുന്നു എന്നു വരികില്‍ ദൈവം തന്നെ നിങ്ങളെ ന്യായം വിധിക്കും. നിങ്ങള്‍ ഒരാളോട്, 'നീ വിലയില്ലാത്തവനാണ്' എന്നു പറഞ്ഞാല്‍ ഭരണ സമിതി നിങ്ങളെ ന്യായം വിധിക്കും. നിങ്ങള്‍ ഒരാളോട്, "നീ ഒരു വിഡ്ഢിയാണ്" എന്നു പറഞ്ഞാല്‍ നരകത്തിലുള്ള തീയിലേക്ക് ദൈവം നിങ്ങളെ ഏറിയും.
\s5
\v 23 അതിനാല്‍ ദൈവത്തിനായുള്ള നിങ്ങളുടെ വഴിപാടു യാഗപീഠത്തിലേക്കു കൊണ്ടുവരുമ്പോള്‍ നിങ്ങള്‍ ആരെയെങ്കിലും ദോഷപ്പെടുത്തിയിട്ടുണ്ട് എന്ന് ഓര്‍മ്മിച്ചാല്‍,
\v 24 യാഗപീഠത്തില്‍ തന്നെ വഴിപാടു ഉപേക്ഷിച്ചിട്ട് നീ ദോഷപ്പെടുത്തിയ വ്യക്തിയുടെ അടുക്കല്‍ ആദ്യം പോകുക, നിങ്ങള്‍ ചെയ്തതിനു വേണ്ടി ആ വ്യക്തിയോട് ഖേദം പറയുകയും നിങ്ങളോടു ക്ഷമിക്കുവാന്‍ അപേക്ഷിക്കുകയും ചെയ്യുക. അതിനുശേഷം മടങ്ങിച്ചെന്ന് ദൈവത്തിനു നിങ്ങളുടെ വഴിപാട് അര്‍പ്പിക്കുക.
\s5
\v 25 ഒരു സഹ പൌരന്‍ നിങ്ങള്‍ എന്തെങ്കിലും തെറ്റു ചെയ്തതായി നിങ്ങളെ കുറ്റപ്പെടുത്തുവാന്‍ കോടതിയിലേക്ക് കൊണ്ടുപോയാല്‍ നിങ്ങള്‍ അവനോടൊപ്പം നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ ആ വ്യക്തിയുമായി വേഗം ഒത്തു തീര്‍പ്പില്‍ എത്തുക. അവന്‍ നിങ്ങളെ ന്യായാധിപന്‍റെ അടുക്കലേക്കു കൊണ്ടുപോകാതിരിക്കേണ്ടതിനു സമയം ഉള്ളപ്പോള്‍ തന്നെ അതു ചെയ്യുക. നീ തെറ്റുകാരനാണെന്നു ന്യായാധിപന്‍ പറഞ്ഞു നിന്നെ തടവറ സൂക്ഷിപ്പുകാരന്‍റെ കൈയിലേക്കു കൈമാറുകയും അവന്‍ നിങ്ങളെ തടവറയില്‍ ഇടുകയും ചെയ്യും എന്നതുകൊണ്ട് അങ്ങനെ ചെയ്യുക.
\v 26 ഇതു മനസ്സില്‍ സൂക്ഷിക്കുക; നിങ്ങള്‍ തടവറയിലേക്കു പോകുന്നു എങ്കില്‍ ന്യായാധിപന്‍ നിങ്ങള്‍ കൊടുക്കുവാന്‍ കടപ്പെട്ടിരിക്കുന്ന എല്ലാം കൊടുക്കുവാനായി പറഞ്ഞാല്‍ നിങ്ങള്‍ക്ക് ഒരിക്കലും കഴിയാത്തതിനാല്‍ നിങ്ങള്‍ ഒരിക്കലും പുറത്തു വരികയില്ല. അതിനാല്‍ നിങ്ങളുടെ സഹോദരന്മാരോട് സമാധാനത്തോടെ ആയിരിക്കാന്‍ ഓര്‍മ്മിക്കുക.
\s5
\v 27 നമ്മുടെ പൂര്‍വ്വികന്മാരോടും ദൈവം പറഞ്ഞത് നിങ്ങള്‍ കേട്ടിരിക്കുന്നു, 'വ്യഭിചാരം ചെയ്യരുത്.'
\v 28 എന്നാല്‍ ഞാന്‍ നിങ്ങളോട് ഈ പറയുന്നത് എന്തെന്നാല്‍; ഒരു മനുഷ്യന്‍ സ്ത്രീയോടുകൂടെ ശയിക്കുന്നതിന് മോഹിത്തോടെ അവളെ നോക്കുകയെങ്കിലും ചെയ്താല്‍ അവന്‍ അവന്‍റെ മനസ്സില്‍ അവളോടുകൂടെ വ്യഭിചാരം ചെയ്തിരിക്കുന്നു എന്നു ദൈവം കണക്കാക്കുന്നു.
\s5
\v 29 നിങ്ങള്‍ പ്രത്യേക കാര്യങ്ങളില്‍ നോക്കുന്നതിനാല്‍ നിങ്ങള്‍ പാപം ചെയ്യുന്നു എങ്കില്‍ അവയെ നോക്കുന്നത് അവസാനിപ്പിക്കുക. പാപം ചെയ്യുന്നത് ഒഴിവാക്കുവാന്‍ നിങ്ങളുടെ രണ്ടു കണ്ണുകളും നശിപ്പിക്കേണ്ടിവന്നാല്‍ അങ്ങനെ ചെയ്യുക. ദൈവം നിങ്ങളെ കാഴ്ചയുള്ളവനായി നരകത്തിലേക്ക് എറിയുന്നതിനെക്കാള്‍ അന്ധനായി പാപത്തെ ഉപേക്ഷിക്കുന്നത് നല്ലത്.
\v 30 കൂടാതെ നിങ്ങളുടെ കൈകള്‍ പാപം ചെയ്യുന്നതിനു കാരണമാകുന്നു എങ്കില്‍ കൈ ഉപയോഗിക്കുന്നത് അവസാനിപ്പിക്കുക. പാപം ചെയ്യുന്നത് ഒഴിവാക്കുവാന്‍ നിന്‍റെ കൈ വെട്ടി എറിഞ്ഞു കളയേണ്ടതായിട്ടുണ്ടെങ്കില്‍ പോലും കഴിയുമെങ്കില്‍ നിങ്ങള്‍ അതു ചെയ്യുക. നിങ്ങളുടെ മുഴു ശരീരത്തെയും ദൈവം നരകത്തിലേക്കു വലിച്ചെറിയുന്നതിലും നിങ്ങളുടെ ശരീരത്തിന്‍റെ ഒരു അവയവം നഷ്ടപ്പെടുന്നതായിരിക്കും നല്ലത്.
\s5
\v 31 തിരുവെഴുത്തുകളില്‍ ദൈവം പറഞ്ഞിരിക്കുന്നു, "ഒരു മനുഷ്യന്‍ തന്‍റെ ഭാര്യയെ ഉപേക്ഷിക്കുന്നു എങ്കില്‍ അവന്‍ ഒരു രേഖ എഴുതിയുണ്ടാക്കി അതില്‍ അവളെ ഉപേക്ഷിക്കുന്നു എന്ന് അവന്‍ പ്രസ്താവിക്കേണ്ടതാണ്.
\v 32 എന്നാല്‍ ഞാന്‍ നിങ്ങളോട് ഇപ്പോള്‍ പറയുന്നതു ശ്രദ്ധിക്കുക; ഭാര്യ വ്യഭിചാരം ചെയ്തു എങ്കില്‍ മാത്രം ഒരു മനുഷ്യന്‍ അവന്‍റെ ഭാര്യയെ ഉപേക്ഷിക്കട്ടെ. മറ്റ് എന്തെങ്കിലും കാരണത്താലാണ് ഒരു മനുഷ്യന്‍ തന്‍റെ ഭാര്യയെ ഉപേക്ഷിക്കുന്നത് എന്നിരുന്നാലും, അവള്‍ മറ്റൊരു വിവാഹം ചെയ്യുകയാണെങ്കില്‍ അവള്‍ വ്യഭിചാരം ചെയ്യുന്നു. അവളെ വിവാഹം ചെയ്യുന്നവനും വ്യഭിചാരം ചെയ്യുന്നു.
\s5
\v 33 വളരെ കാലങ്ങള്‍ക്കു മുന്‍പ് ആളുകള്‍ പറഞ്ഞിരുന്നതു നിങ്ങള്‍ കേട്ടിട്ടുണ്ട്," ഒരു കള്ളം ഉണ്ടാക്കിക്കൊണ്ട് നിങ്ങള്‍ ഒരു 'ആണ' യോടു കൂടി ശപഥം ഒരിക്കലും ചെയ്യരുത്! പകരം, കര്‍ത്താവ് സ്വയം നിങ്ങളുടെ മുന്‍പാകെ നില്‍ക്കുന്നു എന്നപോലെ നിങ്ങള്‍ വാഗ്ദാനങ്ങള്‍ പാലിക്കുന്നവരായിരിക്കേണം.
\v 34 എന്നാല്‍ ഇപ്പോള്‍ നിങ്ങളോടു കുറച്ചു കാര്യങ്ങള്‍ കൂടി പറയാം; ഏതു കാരണത്തിനുവേണ്ടിയും ആണ ഇടരുത്! നിങ്ങള്‍ വാഗ്ദാനം ചെയ്തിരിക്കുന്നതിന്‍റെ ഉറപ്പിനായി ദൈവം വസിക്കുന്നിടമായ സ്വര്‍ഗ്ഗത്തെ ചൊല്ലി അരുത്. അവിടെയാണ് ദൈവത്തിന്‍റെ ശക്തിയുടെ ഉറവിടം ഉള്ളത്. കൂടാതെ അവിടെനിന്നാണ് ദൈവം എല്ലാറ്റിന്മേലും ഭരിക്കുന്നതും.
\v 35 ഭൂമി സാക്ഷിയാകുന്ന വിധത്തില്‍ ഏതെങ്കിലും വാഗ്ദാനത്തില്‍ ആണയിടരുത്. ഭൂമി ദൈവം തന്‍റെ പാദം വിശ്രമിപ്പിക്കുന്ന സ്ഥലം ആകയാല്‍ അതു ചെയ്യരുത്. യെരുശലേം പട്ടണത്തെക്കൊണ്ട് ആണയിടരുത്, കാരണം യെരുശലേം പട്ടണം നമ്മുടെ മോഹോന്നത രാജാവായ ദൈവത്തിനുള്ളതാകുന്നു.
\s5
\v 36 കൂടാതെ, നിങ്ങള്‍ എന്തെങ്കിലും ഒരു വാഗ്ദാനം നല്‍കിയശേഷം അത് പാലിക്കാത്ത പക്ഷം നിങ്ങള്‍ക്കെന്‍റെ തല വെട്ടാം എന്ന് നിങ്ങള്‍ പറയരുത്, നിങ്ങളുടെ തലയിലെ ഒരു മുടിയുടെ നിറം മാറ്റുവാന്‍ പോലും നിങ്ങള്‍ക്കു കഴിയാതിരിക്കുമ്പോള്‍ അത്ര പ്രധാനപ്പെട്ട ചിലതു വാഗ്ദാനം ചെയ്യുവാന്‍ നിങ്ങള്‍ക്ക് എങ്ങനെ കഴിയും.
\v 37 നിങ്ങള്‍ ചില കാര്യങ്ങള്‍ ചെയ്യുന്നതിനെക്കുറിച്ചു സംസാരിക്കുന്നു എങ്കില്‍, 'അതേ, ഞാന്‍ ചെയ്യും' എന്നോ 'ഇല്ല, ഞാന്‍ അതു ചെയ്യുകയില്ല' എന്നോ പറയുക. അതില്‍ കൂടുതലായി നിങ്ങള്‍ പറയുന്നു എങ്കില്‍, ദുഷ്ടനായ സാത്താനാണ് ഈ രീതിയില്‍ നിങ്ങളോടു പറയുവാന്‍ നിര്‍ദ്ദേശിക്കുന്നത്".
\s5
\v 38 നമ്മുടെ പൂര്‍വ്വികന്മാര്‍ പറഞ്ഞതു നിങ്ങള്‍ കേട്ടിട്ടുണ്ടായിരിക്കും, "ആരെങ്കിലും നിങ്ങളുടെ കണ്ണിനു കേടു വരുത്തിയാല്‍, നിങ്ങള്‍ ആ വ്യക്തിയുടെ കണ്ണുകള്‍ക്ക്‌ കേടുവരുത്തണം. ആരെങ്കിലും നിങ്ങളുടെ പല്ലുകളില്‍ ഒന്നിനു കേടു വരുത്തിയാല്‍ തുടര്‍ന്നു ആ വ്യക്തിയുടെ പല്ലുകള്‍ക്ക് നിങ്ങള്‍ കേടുവരുത്തേണം."
\v 39 എന്നാല്‍ ഇപ്പോള്‍ ഞാന്‍ പറയുന്നത് നിങ്ങള്‍ ശ്രദ്ധിക്കുക: നിനക്കു ദോഷം വരുത്തുന്ന ഒരാളില്‍ പ്രതികാരം ചെയ്യുന്നതില്‍നിന്നും അകലുക. അവനെ തടയുവാന്‍ പോലും ശ്രമിക്കരുത്. അതിനുപകരം, നിന്‍റെ ഒരു കവിളില്‍ ഒരാള്‍ അടിച്ചു നിന്നെ നിന്ദിക്കുന്നു എങ്കില്‍ മറ്റെതിലും അടിക്കുവാന്‍ അവനു കഴിയേണ്ടതിനു ആ വ്യക്തിക്കു നേരേ മറ്റേ കവിളും തിരിക്കുക.
\s5
\v 40 ആരെങ്കിലും ഒരാള്‍ നിന്‍റെ ഉടുപ്പ് കൈവശപ്പെടുത്തേണ്ടതിനു നിനക്ക് എതിരായി കോടതിയില്‍ വ്യവഹാരം നടത്തുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിനക്ക് വളരെ വിലപിടിപ്പുള്ളത് ആണെങ്കില്‍ക്കൂടി ആ മനുഷ്യന്‍ നിന്‍റെ പുറം കുപ്പായവും കൂടി എടുത്തുകൊള്ളട്ടെ.
\v 41 ഒരു റോമാ പടയാളി അവനോടൊപ്പം ഒരു മൈല്‍ പോകുവാനും അവന്‍റെ ഉപകരണങ്ങള്‍ ചുമക്കുവാനും നിന്നെ നിര്‍ബ്ബന്ധിക്കുന്നു എങ്കില്‍ രണ്ടു മൈല്‍ ചുമക്കുക.
\v 42 കൂടാതെ, ആരെങ്കിലും നിന്നോട് എന്തെങ്കിലും ചോദിച്ചാല്‍, അവനു കൊടുക്കുക. ആരെങ്കിലും നിന്നോടു വായ്പ ചോദിച്ചാല്‍ അവനു കൊടുക്കുക.
\s5
\v 43 "നമ്മുടെ പൂര്‍വ്വികന്മാരോടും ദൈവം പറഞ്ഞത് നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ, നിന്‍റെ സഹോദരനായ യിസ്രായേല്യനെ സ്നേഹിക്കുകയും പരദേശിയെ അവര്‍ നിന്‍റെ ശത്രു ആകയാല്‍ വെറുക്കുകയും ചെയ്യുക.
\v 44 എന്നാല്‍ ഞാന്‍ പറയുന്നത് ഇപ്പോള്‍ നിങ്ങള്‍ ശ്രദ്ധിക്കുക, നിന്‍റെ സ്നേഹിതന്‍ എന്നപോലെ ശത്രുവിനെ സ്നേഹിക്കുക, നിന്നെ കഷ്ടപ്പെടുത്തുന്നവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
\v 45 സ്വര്‍ഗ്ഗത്തിലുള്ള നിങ്ങളുടെ പിതാവായ ദൈവത്തെപ്പോലെ ആകുവാന്‍ ഇതു ചെയ്യുക. അവന്‍ എല്ലാ ജനങ്ങളോടും കരുണയോടെ പ്രവര്‍ത്തിക്കുന്നു ഉദാഹരണത്തിന്, ദുഷ്ടന്മാരുടെയും നല്ലവരുടെയും മേല്‍ അവന്‍ ഒരുപോലെ സൂര്യനെ പ്രകാശിപ്പിക്കുന്നു, അവന്‍റെ നിയമങ്ങളെ അനുസരിക്കുന്നവര്‍ക്കും അനുസരിക്കാത്തവര്‍ക്കും ഒരു പോലെ മഴ അയക്കുകയും ചെയ്യുന്നു.
\s5
\v 46 നിങ്ങളെ സ്നേഹിക്കുന്നവരെ മാത്രം നിങ്ങള്‍ സ്നേഹിക്കുന്നു എങ്കില്‍ ഒരു കാരണവശാലും ദൈവം നിങ്ങള്‍ക്ക് പ്രതിഫലം നല്കും എന്നു പ്രതീക്ഷിക്കരുത്. കരം പിരിക്കുന്നവരെപ്പോലെ ഭയപ്പെടുത്തുന്ന കാര്യങ്ങള്‍ ചെയ്യുന്നവര്‍ പോലും അവരെ സ്നേഹിക്കുന്നവരെ സ്നേഹിക്കുന്നു. അവര്‍ ചെയ്യുന്നതിനും നന്നായി നിങ്ങള്‍ ചെയ്യേണം!
\v 47 അതേ, നിങ്ങള്‍ നിങ്ങളുടെ സ്നേഹിതരെ മാത്രം വന്ദനം ചെയ്യുകയും ദൈവം അവരെ അനുഗ്രഹിക്കേണമെന്നു ആവശ്യപ്പെടുന്നു എങ്കില്‍ മറ്റുള്ളവരേക്കാള്‍ നിങ്ങള്‍ നന്നായി ഒന്നും പ്രവര്‍ത്തിക്കുന്നില്ല. ദൈവത്തിന്‍റെ നിയമം അനുസരിക്കാത്ത യഹൂദര്‍ അല്ലാത്തവര്‍ പോലും അതേ കാര്യങ്ങള്‍ ചെയ്യുന്നു!
\v 48 ആകയാല്‍ സ്വര്‍ഗ്ഗസ്ഥനായ ദൈവം പൂര്‍ണമായും നിങ്ങളോടു വിശ്വസ്തനായി ഇരിക്കുന്നതുപോലെ നിങ്ങളും അവനോടു പൂര്‍ണമായും വിശ്വസ്തരായിരിക്കേണം."
\s5
\c 6
\p
\v 1 നിങ്ങള്‍ ചെയ്യുന്നത് എന്തെന്ന് ജനങ്ങള്‍ കാണുന്നതിനാല്‍ നിങ്ങള്‍ അവര്‍ക്കല്ല ചെയ്യുന്നത് എന്ന നിലയില്‍ ആയിരിക്കേണം തീര്‍ച്ചയായും നല്ല കാര്യങ്ങള്‍ ചെയ്യുവാന്‍. നിങ്ങള്‍ ചെയ്യുന്ന നല്ല പ്രവൃത്തികള്‍ അതിനുവേണ്ടിയാണെങ്കില്‍ സ്വര്‍ഗ്ഗത്തിലുള്ള നിങ്ങളുടെ പിതാവായ ദൈവം നിങ്ങള്‍ക്ക് ഒരു പ്രതിഫലവും നല്‍കുകയില്ല.
\v 2 അതിനാല്‍ ദരിദ്രര്‍ക്ക് നിങ്ങള്‍ എന്തെങ്കിലും കൊടുക്കുമ്പോള്‍ കാഹളം ഊതിക്കൊണ്ട് ജനങ്ങള്‍ ശ്രദ്ധിക്കത്തക്ക നിലയില്‍ ചെയ്യരുത്. കപടഭക്തിക്കാര്‍ ജനങ്ങള്‍ അവരെ പ്രശംസിക്കേണ്ടതിനു പള്ളികളിലും പ്രധാന വീഥികളിലും വച്ച് ചെയ്യുന്നു. തീര്‍ച്ചയായും നിങ്ങള്‍ മനസ്സിലാക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നതെന്തെന്നാല്‍ കപടഭക്തിക്കാര്‍ ആ പ്രതിഫലം മാത്രം പ്രാപിക്കും.
\s5
\v 3 അവര്‍ ചെയ്യുന്നത് ചെയ്യുന്നതിനു പകരം നിങ്ങള്‍ ദരിദ്രര്‍ക്ക് എന്തെങ്കിലും കൊടുക്കുമ്പോള്‍ നിങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന് മറ്റ് ആളുകള്‍ അറിയാതിരിക്കട്ടെ.
\v 4 ഈവിധത്തില്‍ നിങ്ങള്‍ ദരിദ്രര്‍ക്കു രഹസ്യമായി കൊടുക്കുക. അതിന്‍റെ ഫലമായി, നിങ്ങളെ മറ്റാരും കാണാതെ ഇരിക്കുമ്പോള്‍, നിങ്ങളെ കണ്ടുകൊണ്ടിരിക്കുന്ന പിതാവായ ദൈവം നിങ്ങള്‍ക്ക് പ്രതിഫലം നല്‍കും.
\s5
\v 5 അതുപോലെ നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ കപടഭക്തിക്കാര്‍ ചെയ്യുന്നതു പോലെ ചെയ്യരുത്. മറ്റു ജനങ്ങള്‍ അവരെ കാണുവാനും അവരെക്കുറിച്ച് ഉന്നതമായി ചിന്തിക്കുവാനും ആഗ്രഹിച്ചുകൊണ്ടു പള്ളികളിലും പ്രധാന വീഥിയുടെ കോണുകളിലും നിന്നു പ്രാര്‍ത്ഥിക്കുവാന്‍ അവര്‍ ഇഷ്ടപ്പെടുന്നു. നിശ്ചയമായും, നിങ്ങള്‍ മനസിലാക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നത് എന്തെന്നാല്‍ അവര്‍ക്ക് അതു മാത്രം പ്രതിഫലമായി ലഭിക്കും.
\v 6 എന്നാല്‍ നിങ്ങളെ സംബന്ധിച്ചു, നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ നിങ്ങളുടെ രഹസ്യ മുറിയിലേക്കു പോകുകയും വാതില്‍ അടച്ചു ആര്‍ക്കും കാണാന്‍ കഴിയാത്ത നിങ്ങളുടെ പിതാവായ ദൈവത്തോടു പ്രാര്‍ത്ഥിക്കുക. നിങ്ങളെ നിങ്ങളുടെ പിതാവ് നിങ്ങള്‍ക്കു പ്രതിഫലം നല്‍കുകയും ചെയ്യും.
\v 7 നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവത്തെ അറിയാത്ത മനുഷ്യര്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ചെയ്യുന്നതുപോലെ വാക്കുകള്‍ അനേക തവണ ആവര്‍ത്തിക്കരുത്. അനേകം വാക്കുകള്‍ ഉപയോഗിക്കുന്നതിനാല്‍ അവരുടെ ദേവന്മാര്‍ തങ്ങളുടെ വിളികേള്‍ക്കുകയും ആവശ്യം നിവര്‍ത്തിക്കുകയും ചെയ്യുമെന്ന് അവര്‍ കരുതുന്നു.
\s5
\v 8 നിങ്ങള്‍ ചോദിക്കുന്നതിനു മുന്‍പ് നിങ്ങള്‍ക്ക് എന്ത് ആവശ്യമുണ്ടെന്നു നിങ്ങളുടെ പിതാവായ ദൈവം അറിയുന്നതിനാല്‍ അവര്‍ ചെയ്യുന്നതു പോലെ വാക്കുകള്‍ ആവര്‍ത്തിക്കരുത്.
\v 9 ആകയാല്‍ ഇതുപോലെ പ്രാര്‍ത്ഥിക്കുക. "സ്വര്‍ഗ്ഗത്തിലുള്ള ഞങ്ങളുടെ പിതാവേ, എല്ലാവരും അങ്ങയെ ബഹുമാനിക്കട്ടെ.
\v 10 അങ്ങ് സകലരേയും സകലത്തിന്‍ മേലും സമ്പൂര്‍ണ്ണമായി ഭരിക്കണമേ. അങ്ങയുടെ ഹിതം സ്വര്‍ഗ്ഗത്തിലേതു പോലെ ഭൂമിയില്‍ എല്ലാ കാര്യങ്ങളിലും സംഭവിക്കട്ടെ.
\s5
\v 11 അതാതു ദിവസത്തേക്കു ഞങ്ങള്‍ക്ക് ആവശ്യമുള്ള ആഹാരം ഓരോ ദിവസവും ഞങ്ങള്‍ക്കു തരേണമേ.
\v 12 ഞങ്ങള്‍ക്ക് എതിരായി പാപം ചെയ്യുന്ന ആളുകളോടു ഞങ്ങള്‍ ക്ഷമിക്കുന്ന അതേ രീതിയില്‍ ഞങ്ങളുടെ പാപങ്ങള്‍ ഞങ്ങളോടും ക്ഷമിക്കേണമേ.
\v 13 ഞങ്ങള്‍ പരീക്ഷിക്കപ്പെടുമ്പോള്‍ ഞങ്ങള്‍ തെറ്റായ കാര്യങ്ങള്‍ ചെയ്യുവാന്‍ അനുവദിക്കരുതെ, പിശാചു ഞങ്ങളെ ഉപദ്രവിക്കുവാന്‍ ശ്രമിക്കുമ്പോള്‍ ഞങ്ങളെ രക്ഷിക്കുകയും ചെയ്യേണമേ.
\s5
\v 14 നിങ്ങള്‍ക്ക് എതിരായി ആളുകള്‍ പാപം ചെയ്താല്‍ ക്ഷമിക്കുവിന്‍, അങ്ങനെ നിങ്ങള്‍ ചെയ്യുന്നു എങ്കില്‍ ആ കാരണത്താല്‍ സ്വര്‍ഗ്ഗത്തിലുള്ള നിങ്ങളുടെ പിതാവായ ദൈവം നിങ്ങളുടെ പാപങ്ങളെയും ക്ഷമിക്കും.
\v 15 എന്നാല്‍ മറ്റുള്ളവരോട് നിങ്ങള്‍ ക്ഷമിക്കുന്നില്ല എങ്കില്‍ നിങ്ങളുടെ പിതാവും നിങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കുകയില്ല.
\s5
\v 16 ദൈവത്തെ പ്രസാദിപ്പിക്കുവാനായി നിങ്ങള്‍ ഭക്ഷണം ഉപേക്ഷിക്കുമ്പോള്‍ കപടഭക്തിക്കാര്‍ കാണിക്കുന്നതുപോലെ ദുഃഖം കാണിക്കരുത്. അവര്‍ ഭക്ഷണം കഴിക്കുന്നില്ല എന്നു മറ്റുള്ളവര്‍ കാണെണ്ടതിനായി അവര്‍ അവരുടെ മുഖങ്ങളില്‍ ദുഃഖം പ്രകടിപ്പിക്കും. ആ ആളുകള്‍ക്ക് അതുമാത്രം പ്രതിഫലമായി ലഭിക്കും എന്ന കാര്യം നിങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുക.
\v 17 അതിനുപകരം നിങ്ങള്‍ ഉപവസിക്കുന്നു എന്ന് മറ്റു ജനങ്ങള്‍ ശ്രദ്ധിക്കാതിരിക്കേണ്ടതിന് നിങ്ങള്‍ ഓരോരുത്തരും ഭക്ഷണം ഉപേക്ഷിക്കുമ്പോള്‍ പതിവുപോലെ നിങ്ങളുടെ തലമുടി ചീകുകയും നിങ്ങളുടെ മുഖം കഴുകുകയും ചെയ്യുക.
\v 18 എന്നാല്‍ ആര്‍ക്കും കാണാന്‍ കഴിയാത്ത നിങ്ങളുടെ പിതാവായ ദൈവം നിങ്ങള്‍ ഭക്ഷണം കഴിക്കുന്നില്ല എന്നു നിരീക്ഷിക്കും. ആരും നിങ്ങളെ കാണുന്നില്ല എന്നിരുന്നാലും അവന്‍ നിങ്ങളെ കാണുന്നു, അവന്‍ നിങ്ങള്‍ക്ക് പ്രതിഫലം നല്‍കുകയും ചെയ്യും.
\s5
\v 19 നിങ്ങള്‍ക്കുവേണ്ടി ഈ ഭൂമിയില്‍ വലിയ സംഖ്യകളില്‍ പണവും ഭൌതീക വസതുക്കളും സ്വാര്‍ത്ഥതയോടെ സ്വരൂപിക്കരുത്. വസ്ത്രങ്ങള്‍ പുഴുവരിക്കുകയും തുരുമ്പ് ലോഹങ്ങളെ നശിപ്പിക്കുകയും കൂടാതെ, മറ്റുള്ളവരുടെ പണം കള്ളന്മാര്‍ മോഷ്ടിക്കുകയും ചെയ്യുന്ന ഭൂമിയില്‍ എല്ലാ വസ്തുക്കളും നശിക്കുകയും ചെയ്യും.
\v 20 അതിനുപകരം സ്വര്‍ഗ്ഗത്തില്‍ സമ്പത്ത് സ്വരൂപിക്കുവാന്‍ കഴിയേണ്ടതിനു ദൈവം പ്രസാദിക്കുന്ന പ്രവൃത്തികള്‍ ചെയ്യുക. സ്വര്‍ഗ്ഗത്തില്‍ ഒന്നുംതന്നെ നശിക്കുന്നില്ല. സ്വര്‍ഗ്ഗത്തില്‍ പുഴുക്കള്‍ക്ക് വസ്ത്രം നശിപ്പിപ്പാന്‍ കഴിയുകയില്ല. അവിടെ തുരുമ്പ് ഇല്ല, മോഷ്ടിക്കുവാന്‍ അവിടെ കള്ളന്മാരും ഇല്ല.
\v 21 ഓര്‍മ്മിക്കുക:നിങ്ങള്‍ക്ക് എന്താണോ വളരെ പ്രധാന്യമുള്ളത് അതിനെക്കുറിച്ചായിരിക്കും എപ്പോഴും നിങ്ങളുടെ ചിന്ത.
\s5
\v 22 നിങ്ങളുടെ കണ്ണുകള്‍ നിങ്ങളുടെ ശരീരത്തിന്‍റെ വിളക്കുപോലെയാണ്. എന്തെന്നാല്‍ അവ വസ്തുക്കളെ കാണുവാന്‍ നിങ്ങളെ സഹായിക്കും. അതിനാല്‍ ദൈവം കാണുന്നതുപോലെ നിങ്ങള്‍ കാണുന്നു എങ്കില്‍ നിങ്ങളുടെ ശരീരം മുഴുവനും വെളിച്ചം ആയിരിക്കും.
\v 23 എന്നാല്‍ നിങ്ങളുടെ കണ്ണുകള്‍ നല്ലതല്ല എങ്കില്‍, വസ്തുക്കളെ നന്നായി കാണുവാന്‍ നിങ്ങള്‍ക്ക് കഴിയുകയില്ല, അപ്രകാരം തുടരുന്നു എങ്കില്‍ നിങ്ങള്‍ക്ക് യാതൊന്നും തന്നെ കാണുവാന്‍ കഴിയാത്ത സമയം വരും. നിങ്ങള്‍ പൂര്‍ണമായ ഇരുട്ടില്‍ ആയിരിക്കും. അതേപ്രകാരം നിങ്ങള്‍ അത്യാഗ്രഹിയായി തുടരുന്നു എങ്കില്‍ നിങ്ങള്‍ അന്ധകാരത്തില്‍ ആയിരിക്കും. നിങ്ങളുടെ കണ്ണുകള്‍ കാണുന്ന എല്ലാ കാര്യങ്ങളിലും മനസ്സില്‍ ചിന്തിക്കുന്നവ യിലും ഭൌതീകമായ സമ്പാദ്യങ്ങളെക്കുറിച്ച് അത്യാഗ്രഹം ഉണ്ടെങ്കില്‍ നിങ്ങള്‍ ചെയ്യുന്നതെല്ലാം ദുഷ്ടത ആയിരിക്കും.
\v 24 ഒരേസമയം രണ്ടു വ്യത്യസ്ത യജമാനന്മാരെ സേവിക്കുവാന്‍ ആര്‍ക്കും കഴിയുകയില്ല. അവന്‍ അതു ചെയ്യുവാന്‍ ശ്രമിച്ചാല്‍ അവനു ഒരുവനെ വെറുക്കുവാനും മറ്റവനെ സ്നേഹിക്കുവാനും കഴിയുകയില്ല. അഥവാ അവനില്‍ ഒരുവനോടു കൂറ് കാണിക്കുകയും മറ്റവനെ വെറുക്കുകയും ചെയ്യും. അതേപ്രകാരം നിങ്ങള്‍ക്കു ദൈവത്തേയും പണത്തെയും ഒരേ സമയം ആരാധിപ്പാന്‍ കഴിയുകയില്ല.
\s5
\v 25 അതുകൊണ്ട് നിങ്ങള്‍ക്ക് ജീവിക്കുവാന്‍ ആവശ്യമുള്ള വസ്തുക്കളെക്കുറിച്ചു നിങ്ങള്‍ ചിന്താകുലപ്പെടരുത് എന്ന് ഞാന്‍ നിങ്ങളോട് പറയുന്നു. കഴിക്കുന്നതിനാവശ്യമായ ഭക്ഷണത്തെയോ കുടിക്കാനുള്ളതിനെപ്പറ്റിയോ ധരിക്കാന്‍ ആവശ്യമായ വസ്ത്രത്തെപ്പറ്റിയോ നിങ്ങള്‍ ആകുലപ്പെടരുത്. ആ വസ്തുക്കളെക്കാള്‍ നിങ്ങള്‍ നയിക്കുന്ന ജീവിത വഴികളാണ് അതിലും അധികം പ്രധാന്യമേറിയത്.
\v 26 പക്ഷികളെക്കുറിച്ച് ചിന്തിക്കുക അവ വിത്ത്‌ വിതക്കുന്നില്ല, വിളവു കൊയ്യുന്നില്ല അഥവാ ഉല്പന്നം കളപ്പുരയില്‍ കൂട്ടിവയ്ക്കുന്നില്ല സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവായ ദൈവം അവക്കായി ഭക്ഷണം കരുതുന്നതിനാല്‍ അവയ്ക്കു ഭക്ഷിപ്പാന്‍ എപ്പോഴും ഭക്ഷണം ഉണ്ട്. കൂടാതെ പക്ഷികളെക്കാള്‍ നിങ്ങള്‍ നിശ്ചയമായും വളരെ വിലയുള്ളവരാണ് അതിനാല്‍ നിങ്ങള്‍ക്ക് ആവശ്യമുള്ളതു ദൈവം നല്‍കും എന്നതു നിങ്ങള്‍ക്ക് ഉറപ്പാക്കാം.
\s5
\v 27 വെറുതെ ചിന്താകുലപ്പെടുന്നതിനാല്‍ നിങ്ങളുടെ ജീവിതത്തോടു വര്‍ഷങ്ങള്‍ കൂട്ടുവാന്‍ നിങ്ങളില്‍ ആര്‍ക്കും കഴിയുകയില്ല. അതിനാല്‍ നിങ്ങള്‍ക്ക് ആവശ്യമുള്ളതിനെക്കുറിച്ചു നിങ്ങള്‍ ചിന്താകുലപ്പെടരുത്.
\v 28 നിങ്ങള്‍ക്ക് ധരിപ്പാന്‍ ആവശ്യമായ വസ്ത്രങ്ങള്‍ ഉണ്ടോ എന്നു നിങ്ങള്‍ ചിന്താകുലപ്പെടരുത്. വയലില്‍ പുഷ്പങ്ങള്‍ വളരുന്ന വിധത്തെക്കുറിച്ചു ചിന്തിക്കുക. പണം സമ്പാദിക്കാന്‍ അവ ജോലി ചെയ്യുന്നില്ല അവയുടെ സ്വന്തം വസ്ത്രങ്ങള്‍ ഉണ്ടാക്കുന്നതുമില്ല.
\v 29 എന്നാല്‍ ഞാന്‍ നിങ്ങളോടു പറയുന്നത്, രാജാവായ ശലോമോന്‍ പോലും വളരെക്കാലം മുന്‍പ് ജീവിച്ചിരുന്നപ്പോള്‍ വളരെ മനോഹരങ്ങളായ വസ്ത്രങ്ങള്‍ ധരിച്ചിരുന്നു. എന്നിരുന്നാലും ആ പുഷ്പങ്ങള്‍ ആയിരിക്കുന്നതുപോലെ അവന്‍റെ വസ്ത്രങ്ങള്‍ മനോഹരം ആയിരുന്നില്ല.
\s5
\v 30 കാട്ട് ചെടികളെ ദൈവം വളരെ മനോഹരമായി ചമച്ചു. അവ വയലില്‍ ചെറിയ സമയത്തേക്ക് മാത്രം വളരുന്നു. ഒരു ദിവസം അവ വളരുന്നു. പിറ്റേ ദിവസം ആളുകള്‍ അവയെ കത്തിക്കുവാനായി തീയിലേക്ക് വലിച്ചെറിയുകയും ചെയ്യും. എന്നാല്‍ നിങ്ങള്‍ കാട്ടു ചെടികളെക്കാള്‍ ദൈവത്തിനായി വളരെ പ്രധാനപ്പെട്ടവരാണ്. കൂടാതെ നിങ്ങള്‍ കൂടുതല്‍ കാലം ജീവിക്കുന്നു. അതുകൊണ്ട് അല്‍പ വിശ്വാസമുള്ളവരെ നിങ്ങള്‍ ദൈവത്തില്‍ ആശ്രയിക്കുക.
\v 31 അതുകൊണ്ട് "ഭക്ഷിപ്പാന്‍ നമുക്ക് എന്തെങ്കിലും ഉണ്ടോ" എന്നോ "കുടിപ്പാന്‍ നമുക്ക് എന്തെങ്കിലും ഉണ്ടോ", എന്നോ "ധരിപ്പാന്‍ നമുക്ക് വസ്ത്രങ്ങള്‍ ഉണ്ടോ" എന്ന് ചിന്താകുലപ്പെട്ടു പറയരുത്.
\s5
\v 32 ദൈവത്തെ അറിയാത്തവന്‍ അങ്ങനെയുള്ള കാര്യങ്ങളെ ക്കുറിച്ച് എപ്പോഴും ചിന്താകുലപ്പെടുന്നു. എന്നാല്‍ സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവായ ദൈവം നിങ്ങള്‍ക്ക് ആ വസ്തുക്കള്‍ ആവശ്യമുണ്ട് എന്ന് അറിയുന്നു.
\v 33 അതിനുപകരം ദൈവം സര്‍വ്വ ലോകത്തെയും ഭരിക്കേണ്ടതിനും സര്‍വ്വരും അവന്‍ ആവശ്യപ്പെടുന്നത് ചെയ്യണമെന്നതിനും അധികം പ്രാധാന്യം നല്‍കുക. നിങ്ങള്‍ അതു ചെയ്യുന്നുവെങ്കില്‍ നിങ്ങള്‍ക്ക് ആവശ്യമുള്ള എല്ലാ വസ്തുക്കളും അവന്‍ നിങ്ങള്‍ക്കു നല്‍കും.
\v 34 അതിനാല്‍ അടുത്ത ദിവസം നിങ്ങള്‍ക്ക് എന്തു സംഭവിക്കും എന്നതിനെക്കുറിച്ചു ചിന്താകുലപ്പെടരുത്. എന്തുകൊണ്ടെന്നാല്‍ ആ ദിവസം വന്നെത്തുമ്പോള്‍ അതേക്കുറിച്ച് നിങ്ങള്‍ ചിന്തിച്ചാല്‍ മതിയാകും. ആകയാല്‍ സമയത്തിനു മുന്‍പ് ചിന്താകുലപ്പെടരുത്".
\s5
\c 7
\p
\v 1 നിങ്ങളുടെ പ്രവൃത്തി എത്രമാത്രം പാപം നിറഞ്ഞതെന്നു ദൈവം പറയാതിരിക്കേണ്ടതിന് നിങ്ങള്‍ അന്യരുടെ പാപത്തെപ്പറ്റി സംസാരിക്കരുത്.
\v 2 നിങ്ങള്‍ മറ്റുള്ളവരെ ന്യായം വിധിക്കുന്നു എങ്കില്‍ ദൈവം നിങ്ങളെയും ന്യായം വിധിക്കും. നിങ്ങള്‍ വിധിക്കുന്ന അതേ അളവില്‍ നിങ്ങളും വിധിക്കപ്പെടും.
\s5
\v 3 നിങ്ങളില്‍ ആരും മറ്റുള്ളവരുടെ ചെറിയ തെറ്റുകളെക്കുറിച്ചു ചിന്തിക്കരുത്! അത് ആ വ്യക്തിയുടെ കണ്ണിലെ കരടു ശ്രദ്ധിക്കുന്നതുപോലെ ആയിരിക്കും. എന്നാല്‍ നിങ്ങള്‍ നിങ്ങളുടെ വലിയ തെറ്റുകളെക്കുറിച്ചു ചിന്തിക്കുക, കാരണം നിങ്ങളുടെ കണ്ണില്‍ വലിയ ഒരു തടിക്കഷണം ഇരിക്കുന്നത് നിങ്ങള്‍ ശ്രദ്ധിക്കുന്നില്ല.
\v 4 മറ്റുള്ളവരോട് അവരുടെ ചെറിയ തെറ്റുകളെ സംബന്ധിച്ചു നിങ്ങള്‍ പറയരുത്, നിങ്ങളുടെ സ്വന്തം കണ്ണില്‍ തടിക്കഷണം ഇരിക്കുമ്പോള്‍ തന്നെ, "നിന്‍റെ കണ്ണിലെ കരട് എടുക്കട്ടെ എന്നു നിങ്ങള്‍ പറയരുത്!
\v 5 നിങ്ങള്‍ അതു ചെയ്യുന്നു എങ്കില്‍, നീ ഒരു കാപട്യക്കാരനാണ്! മറ്റുള്ളവരുടെ കണ്ണില്‍ നിന്നു കരട് എടുക്കുവാന്‍ ശ്രമിക്കുന്നതിനു മുന്‍പ് നിങ്ങള്‍ നിങ്ങളുടെ സ്വന്തം കണ്ണില്‍നിന്ന് തടികഷണം ആദ്യം എടുക്കണം.
\s5
\v 6 ദൈവവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിങ്ങളെ ആക്രമിക്കുന്ന നായ്ക്കള്‍ക്ക് കൊടുക്കരുത്. കൂടാതെ നിങ്ങള്‍ വിലയേറിയ മുത്തുകള്‍ പന്നികളുടെ മുന്നില്‍ എറിയരുത്. എന്തുകൊണ്ടെന്നാല്‍ പന്നികള്‍ അവയുടെ മേല്‍ നടക്കും. അതേരീതിയില്‍ നിങ്ങള്‍ക്ക് എതിരായി ദുഷ്ടകാര്യങ്ങള്‍ പകരം ചെയ്യുമെന്ന് അറിയുന്ന ആളുകളോടു ദൈവത്തെ സംബന്ധിച്ചുള്ള അത്ഭുതകരമായ കാര്യങ്ങള്‍ പറയരുത്.
\s5
\v 7 നിങ്ങള്‍ക്ക് ആവശ്യമുള്ളതിനുവേണ്ടി ദൈവത്തോടു ചോദിച്ചു കൊണ്ടിരിക്കുകയും അവന്‍ അതു നിങ്ങള്‍ക്കു തരും എന്നു പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയും ചെയ്യുക.
\v 8 ദൈവത്തോട് ഏതെങ്കിലും കാര്യം ചോദിക്കുന്ന എല്ലാവര്‍ക്കും അവന്‍ അതു നല്‍കും എന്നു പ്രതീക്ഷിക്കുന്നവനും അതു ലഭിക്കും.
\v 9 നിങ്ങളുടെ മകന്‍ നിങ്ങളോട് അപ്പം ചോദിക്കുന്നു എങ്കില്‍ നിങ്ങളുടെ ഇടയില്‍ ആരുംതന്നെ അവന് ഒരു കല്ല് കൊടുക്കുകയില്ല, അവന്‍ അങ്ങനെ ചെയ്യുമോ?
\v 10 നിങ്ങളുടെ മകന്‍ ഒരു മീന്‍ ചോദിക്കുന്നു എങ്കില്‍, നിശ്ചയമായും നിങ്ങളില്‍ ആരും അവനു ഒരു പാമ്പിനെ കൊടുക്കുകയില്ല.
\s5
\v 11 നിങ്ങള്‍ ദുഷ്ടന്മാര്‍ ആയിരിക്കുമ്പോള്‍ തന്നെ നിങ്ങളുടെ മക്കള്‍ക്ക്‌ നല്ല കാര്യങ്ങള്‍ നല്‍കുവാന്‍ നിങ്ങള്‍ അറിയുന്നു. അതുപോലെ സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവായ ദൈവം അവനോടു ചോദിക്കുന്നവര്‍ക്ക് നല്ലതിനെ നിശ്ചയമായും കൂടുതലായി നല്‍കും.
\v 12 ആയതിനാല്‍ മറ്റുള്ളവര്‍ നിങ്ങളോട് ഏതുവിധത്തില്‍ പ്രവര്‍ത്തിക്കണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നുവോ, അതേവിധത്തില്‍ നിങ്ങള്‍ അവരോടും പ്രവര്‍ത്തിക്കുക, എന്തുകൊണ്ടെന്നാല്‍ ദൈവത്തിന്‍റെ പ്രമാണങ്ങളുടെയും, കാലങ്ങള്‍ക്ക് മുന്‍പ് പ്രവാചകന്മാര്‍ എഴുതിയ എല്ലാറ്റിന്‍റെയും അര്‍ത്ഥവും ഇതുതന്നെ.
\s5
\p
\v 13-14 ദൈവത്തോടുകൂടെ എന്നെന്നേക്കും സ്വര്‍ഗ്ഗത്തില്‍ ജീവിക്കുവാന്‍ പോകുന്നതു പ്രയാസമാണ്; അതു നിങ്ങള്‍ പോകേണ്ടതായ ഒരു ദുര്‍ഘടപാതക്ക് സമാനമാണ്. അധികം ആളുകളും തിരഞ്ഞെടുക്കുന്ന മറ്റൊരു വഴി ഉണ്ട്. ആ വഴി വിശാലമാണ്; വിശാലമായ കവാടത്തില്‍ അവര്‍ എത്തുന്നതുവരെ അവര്‍ ആ വഴിയില്‍ കൂടി നടക്കുന്നു, എന്നാല്‍ അവര്‍ അതില്‍കൂടി പോകുമ്പോള്‍ മരിക്കും. അതിനാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു, ദുര്‍ഘട പാതയിലൂടെ സഞ്ചരിച്ചു സ്വര്‍ഗ്ഗത്തില്‍ ദൈവത്തോടുകൂടെ എന്നെന്നേക്കും ജീവിക്കുവാന്‍ ഇടുക്കു കവാടത്തില്‍കൂടി പ്രവേശിക്കുകയും ചെയ്യുക.
\s5
\p
\v 15 ദൈവം പറഞ്ഞു എന്നു നിങ്ങളുടെ അടുക്കല്‍ വന്നു വ്യാജം പറയുന്നവരെ സൂക്ഷിക്കുക. ദോഷം ചെയ്യാത്തവരെന്നു കാണിക്കുവാന്‍ ആടുകളുടെ തോല് ധരിച്ച ചെന്നായ്ക്കളെപ്പോലെയാണ് അവര്‍, എന്നാല്‍ നിങ്ങളെ അവ ആക്രമിക്കും.
\v 16 വൃക്ഷം പുറപ്പെടുവിക്കുന്ന ഫലം കണ്ടുകൊണ്ടു അത് ഏതുതരം വൃക്ഷം എന്ന് നിങ്ങള്‍ അറിയുന്നു. മുള്‍ച്ചെടികള്‍ക്കു മുന്തിരിങ്ങ പുറപ്പെടുവിക്കാന്‍ കഴിയുകയില്ല, ഞെരിഞ്ഞിലുകള്‍ക്ക് അത്തിപ്പഴം പുറപ്പെടുവിക്കുവാനും കഴിയുകയില്ല, അതിനാല്‍ മുള്‍ച്ചെടിയില്‍നിന്നു മുന്തിരിങ്ങയും ഞെരിഞ്ഞിലുകളില്‍നിന്ന് അത്തിപ്പഴവും പറിക്കുന്നതിനെക്കുറിച്ച് ആരും ചിന്തിക്കുകയില്ല.
\v 17 ഇവിടെ മറ്റൊരു ഉദാഹരണം ഉണ്ട്: എല്ലാ നല്ല ഫല വൃക്ഷങ്ങളും നല്ല ഫലങ്ങള്‍ പുറപ്പെടുവിക്കുന്നു, എന്നാല്‍ മോശമായ വൃക്ഷങ്ങള്‍ വിലയില്ലാത്ത ഫലം പുറപ്പെടുവിക്കുന്നു.
\s5
\v 18 നല്ല ഫല വൃക്ഷത്തിനു വിലയില്ലാത്ത ഫലം പുറപ്പെടുവിക്കുവാന്‍ സാധിക്കുകയില്ല, കൂടാതെ ആകാത്ത വൃക്ഷത്തിനു നല്ല ഫലം പുറപ്പെടുവിക്കുവാനും കഴിയുകയില്ല.
\v 19 നല്ല ഫലം കായ്ക്കാത്ത വൃക്ഷങ്ങളെ ജോലിക്കാര്‍ വെട്ടിയിടുകയും കത്തിക്കുകയും ചെയ്യും.
\v 20 വൃക്ഷം എന്താണ് പുറപ്പെടുവിക്കുന്നത് എന്നു കണ്ടുകൊണ്ട് ആ വൃക്ഷങ്ങള്‍ ഏതുവിധത്തില്‍ ഉള്ളതാണെന്നു നിങ്ങള്‍ അറിയുന്നു. ഇതേപ്രകാരം നിങ്ങളുടെ അടുക്കല്‍ ആളുകള്‍ വന്നു ചെയ്യുന്നതു നിങ്ങള്‍ കാണുമ്പോള്‍ അവര്‍ പുറപ്പെടുവിക്കുന്നത് സത്യമായും നല്ലതോ തീയതോ എന്ന് നിങ്ങള്‍ അത് അറിയും.
\s5
\v 21 അനേക ആളുകള്‍ സ്വാഭാവികമായി എന്നെ കര്‍ത്താവ് എന്നു വിളിക്കുന്നു, എന്നിരുന്നാലും എന്‍റെ അധികാരം അവര്‍ക്ക് ഉണ്ട് എന്നു ഭാവിച്ചാലും അവരില്‍ ചിലരുടെമേല്‍ സ്വര്‍ഗ്ഗത്തില്‍നിന്ന് ഭരിക്കുവാന്‍ ദൈവം തയ്യാറാവുകയില്ല, എന്തുകൊണ്ടെന്നാല്‍ അവന്‍ ആഗ്രഹിക്കുന്നത് അവര്‍ ചെയ്യുന്നില്ല. അവന്‍ ചെയ്യേണമെന്നു ആഗ്രഹിക്കുന്നത് ചെയ്യുന്നവരുടെ മേല്‍ ഭരണം നടത്തുവാന്‍ എന്‍റെ പിതാവ് സമ്മതിക്കും.
\v 22 ദൈവം സകലരേയും ന്യായം വിധിക്കുന്ന ദിവസത്തില്‍, പല ആളുകളും എന്നോടു പറയും, 'കര്‍ത്താവേ, നിന്‍റെ പ്രതിനിധികളായി ഞങ്ങള്‍ ദൈവത്തിന്‍റെ സന്ദേശം പറഞ്ഞു! നിന്‍റെ പ്രതിനിധികളായി ഞങ്ങള്‍ ജനങ്ങളില്‍നിന്ന് ഭൂതങ്ങളെ പുറത്താക്കി! കൂടാതെ നിന്‍റെ പ്രതിനിധികളായി അനേക തവണ ശക്തിമത്തായ കാര്യങ്ങള്‍ ചെയ്തു!'
\v 23 ഞാന്‍ അവരോടു പരസ്യമായി പറയും, 'നിങ്ങള്‍ എന്‍റെതാണന്നു ഞാന്‍ ഒരിക്കലും അംഗീകരിച്ചിട്ടില്ല. ദുഷ്ടത പ്രവര്‍ത്തിക്കുന്ന നിങ്ങള്‍, എന്നില്‍നിന്ന് ദൂരെ പോകുക!"'
\s5
\v 24 ആകയാല്‍ ഞാന്‍ പറയുന്നതു കേള്‍ക്കുകയും ഞാന്‍ കല്‍പ്പിച്ചതു ചെയ്യുകയും ചെയ്യുന്ന ഒരാള്‍ പാറമേല്‍ തന്‍റെ വീട് പണിത ബുദ്ധിമാനായ മനുഷ്യനെപ്പോലെ ആയിരിക്കും.
\v 25 മഴ വരികയും നദികളില്‍ വെള്ളം പൊങ്ങുകയും ചെയ്താലും വീടിനെതിരായി കാറ്റുകള്‍ വീശിയടിച്ചാലും ഉറപ്പുള്ള പാറമേല്‍ അതു പണിതിരിക്കുന്നതിനാല്‍ വീഴുകയില്ല.
\s5
\v 26 മറുവശത്ത്‌, ഞാന്‍ പറയുന്നതു കേള്‍ക്കുകയും എന്നെ അനുസരിക്കാതിരിക്കുകയും ചെയ്യുന്ന ഒരുവന്‍ മണലിന്മേല്‍ തനിക്കു വീട് പണിത മടയനായ മനുഷ്യനെപ്പോലെ ആയിരിക്കും.
\v 27 മഴ വരികയും നദികള്‍ വെള്ളംകൊണ്ടു നിറയുകയും, വീടിനെതിരായി കാറ്റുകള്‍ വീശി അടിക്കുകയും ചെയ്തപ്പോള്‍, മണലിന്മേല്‍ അതു പണിതിരുന്നതിനാല്‍ താഴെ വീഴുകയും, പൂര്‍ണമായി തകരുകയും ചെയ്തു. ആകയാല്‍ ഞാന്‍ നിങ്ങളോടു പറഞ്ഞത് അനുസരിക്കുക."
\s5
\v 28 ഈ കാര്യങ്ങളെ യേശു പഠിപ്പിച്ചു തീര്‍ന്നപ്പോള്‍ അവനെ കേട്ടിരുന്ന ജനക്കൂട്ടം അവന്‍ എങ്ങനെ പഠിപ്പിച്ചു എന്ന് അതിശയപ്പെട്ടു.
\v 29 തന്‍റെ അറിവിലുള്ളകാര്യങ്ങളില്‍ ഉറപ്പുള്ള ഒരു അധ്യാപകനെപ്പോലെയാണ് അവന്‍ പഠിപ്പിച്ചിരുന്നത്, യഹൂദ പ്രമാണങ്ങളെ പഠിപ്പിച്ചിരുന്നവരെപ്പോലെ മറ്റു മനുഷ്യര്‍ പഠിപ്പിച്ച വ്യത്യസ്ത കാര്യങ്ങള്‍ ആവര്‍ത്തിക്കുകയല്ല ചെയ്തത്.
\s5
\c 8
\p
\v 1 മലമുകളില്‍നിന്ന് യേശു താഴേക്കു വന്നപ്പോള്‍ ഒരു വലിയ ജനക്കൂട്ടം അവനെ പിന്തുടര്‍ന്നു.
\v 2 യേശു ജനക്കൂട്ടത്തെ വിട്ടതിനുശേഷം ത്വക്കു രോഗമുള്ള ഒരു മനുഷ്യന്‍ വന്ന് അവന്‍റെ മുന്‍പില്‍ മുട്ടുകുത്തി. അവന്‍ യേശുവിനോടു പറഞ്ഞു, "കര്‍ത്താവേ ദയവായി എന്നെ സൗഖ്യമാക്കുക. എന്തുകൊണ്ടെന്നാല്‍ നീ അതു ചെയ്യുവാന്‍ സമ്മതമാണെങ്കില്‍ നിനക്ക് എന്നെ സൌഖ്യമാക്കുവാന്‍ കഴിയുമെന്നു ഞാന്‍ അറിയുന്നു.
\v 3 തുടര്‍ന്ന് യേശു തന്‍റെ കൈ നീട്ടുകയും ആ മനുഷ്യനെ തൊടുകയും ചെയ്തു. അവന്‍ അവനോടു പറഞ്ഞു, നിന്നെ സൗഖ്യമാക്കുവാന്‍ എനിക്കു സമ്മതമാണ്, ഇപ്പോള്‍ ഞാന്‍ നിന്നെ സൗഖ്യമാക്കുന്നു!" ഉടന്‍തന്നെ ആ മനുഷ്യന്‍ അവന്‍റെ രോഗത്തില്‍നിന്ന് സൗഖ്യമായി.
\s5
\v 4 തുടര്‍ന്നു യേശു അവനോടു പറഞ്ഞു, പുരോഹിതനോടല്ലാതെ ഞാന്‍ നിന്നെ സൗഖ്യമാക്കിയതിനെക്കുറിച്ചു മറ്റൊരാളോടും നീ പറയാതിരിക്കുന്നതില്‍ തീര്‍ച്ചയുണ്ടായിരിക്കേണം. തുടര്‍ന്നു യെരുശലേമിലുള്ള ദൈവാലയത്തിലേക്കു പോകുകയും മോശെ കല്‍പ്പിച്ചതായ വഴിപാട് അര്‍പ്പിക്കുകയും ചെയ്യുക. അതിനാല്‍ ജനങ്ങള്‍ ഇതേക്കുറിച്ച് അറിയും.
\s5
\v 5 യേശു കഫര്‍ന്നഹൂം പട്ടണത്തില്‍ പോയപ്പോള്‍, നൂറ് പടയാളികളെ നിയന്ത്രിക്കുന്ന ഒരു റോമന്‍ ഉദ്യോഗസ്ഥന്‍ അവന്‍റെ അടുക്കല്‍ വന്നു. അവന്‍ യേശു സഹായിക്കേണ്ടതിനു യാചിച്ചു.
\v 6 അവന്‍ അവനോടു പറഞ്ഞു, "കര്‍ത്താവേ എന്‍റെ ദാസന്‍ പക്ഷവാതം പിടിക്കുകയും വീട്ടില്‍ കിടക്കമേല്‍ കിടക്കുകയുമാണ്, അവനു കഠിനമായ വേദനയും ഉണ്ട്."
\v 7 യേശു അവരോടു പറഞ്ഞു, "ഞാന്‍ നിന്‍റെ വീട്ടിലേക്കു വരികയും അവനെ സൗഖ്യമാക്കുകയും ചെയ്യും.
\s5
\v 8 എന്നാല്‍ ഉദ്യോഗസ്ഥന്‍ അവനോടു പറഞ്ഞു "നീ എന്‍റെ വീട്ടില്‍ വരുവാന്‍ തക്കവണ്ണം ഞാന്‍ യോഗ്യതയുള്ളവനല്ല. പകരം എന്‍റെ ദാസന്‍ സൗഖ്യമായിരിക്കുന്നു എന്നു പറയുക, അവന്‍ സൗഖ്യമാകും.
\v 9 ഇത് എന്‍റെ അടുക്കല്‍ സംഭവിക്കുന്നതുപോലെയാണ്. ഞാനൊരു പടയാളി ആകുന്നു. എന്‍റെ സൈന്യാധിപന്മാരെ ഞാന്‍ അനുസരിക്കേണ്ടതുണ്ട്, കല്പന കൊടുക്കുവാന്‍ എന്‍റെ അടുക്കലും പടയാളികള്‍ ഉണ്ട്. അവരില്‍ ഒരുവനോടു 'പോകുക' എന്ന് പറഞ്ഞാല്‍! അവന്‍ പോകുന്നു. മറ്റൊരുവനോട് 'വരിക'! എന്നു ഞാന്‍ പറയുമ്പോള്‍ അവന്‍ വരുന്നു ഞാന്‍ എന്‍റെ അടിമയോട്‌ ഇതു ചെയ്യുക എന്നു പറയുമ്പോള്‍ അവന്‍ അതു ചെയ്യുന്നു."
\v 10 യേശു ഇതുകേട്ടപ്പോള്‍, അവന്‍ അതിശയിച്ചു. അവനോടു കൂടെ നടന്നിരുന്ന ജനക്കൂട്ടത്തോട് അവന്‍ പറഞ്ഞു, "ഇത് ശ്രദ്ധിക്കുക: യഹൂദനല്ലാത്ത ഈ മനുഷ്യന്‍ എന്നില്‍ വിശ്വസിക്കുന്നതിനു തുല്യമായി ആരും വിശ്വസിക്കുന്നതായി ഇതിനു മുന്‍പ് ഞാനൊരിക്കലും കണ്ടിട്ടില്ല. യിസ്രായേലില്‍ പോലും, ഇതുപോലെ എന്നില്‍ വിശ്വസിക്കുമെന്ന് ജനങ്ങളില്‍ നിന്ന് പ്രതീക്ഷിച്ചാല്‍ ഇതുപോലെ വിശ്വസിക്കുന്ന ഒരാളെപ്പോലും ഞാന്‍ കണ്ടെത്തുകയില്ല!
\s5
\v 11 ഞാന്‍ സത്യമായി നിങ്ങളോടു പറയുന്നത്, യഹൂദരല്ലാത്ത മറ്റ് അനേക ആളുകള്‍ എന്നില്‍ വിശ്വസിക്കുകയും ദൂരെ രാജ്യങ്ങളില്‍ നിന്നും കിഴക്കുനിന്നും പടിഞ്ഞാറുനിന്നും ഉള്‍പ്പെട്ടവരും എന്‍റെ അടുക്കല്‍ വരികയും അവര്‍ അബ്രഹാം, യിസഹാക്ക്, യാക്കോബ് എന്നിവരോടൊപ്പം പന്തിഭോജനത്തിനിരിക്കുകയും ദൈവം എല്ലാറ്റിന്മേലും സ്വര്‍ഗ്ഗത്തില്‍നിന്ന് പൂര്‍ണ്ണമായി ഭരിക്കുകയും ചെയ്യും.
\v 12 എന്നാല്‍ ദൈവം ഭരിക്കുവാന്‍ ആഗ്രഹിക്കുന്ന യഹൂദന്മാരെ സംബന്ധിച്ചു അന്ധകാരപൂര്‍ണ്ണമായ നരകത്തിലേക്ക് അവന്‍ അവരെ ഏറിയും. അവിടെ അവര്‍ കഷ്ടത നിമിത്തം കരയുകയും കഠിനമായ വേദന അവര്‍ക്കുള്ളതിനാല്‍ അവര്‍ അവരുടെ പല്ല് കടിക്കുകയും ചെയ്യും.
\v 13 തുടര്‍ന്ന് യേശു ഉദ്യോഗസ്ഥനോടു പറഞ്ഞു, "വീട്ടില്‍ പോകുക, നീ എന്തു വിശ്വസിച്ചുവോ അതു സംഭവിക്കും." തുടര്‍ന്ന് ഉദ്യോഗസ്ഥന്‍ വീട്ടില്‍പോകുകയും, യേശു അവന്‍റെ ദാസനെ സൗഖ്യമാക്കും എന്നു പറഞ്ഞ അതേസമയം അവന്‍റെ ദാസന്‍ സൗഖ്യമായതായി അവന്‍ കണ്ടു.
\s5
\v 14 യേശുവും അവന്‍റെ ചില ശിഷ്യന്മാരും പത്രൊസിന്‍റെ ഭവനത്തില്‍ പോയപ്പോള്‍ പത്രൊസിന്‍റെ അമ്മാവിയമ്മയെ യേശു കണ്ടു. അവള്‍ക്കു പനി ഉണ്ടായിരുന്ന കാരണത്താല്‍ അവള്‍ കിടക്കമേല്‍ കിടക്കുകയായിരുന്നു.
\v 15 അവന്‍ അവളുടെ കൈ തൊടുകയും ഉടന്‍ തന്നെ അവള്‍ക്കു പനി ഇല്ലാതാകുകയും ചെയ്തു. തുടര്‍ന്ന് അവള്‍ എഴുന്നേല്‍ക്കുകയും അവര്‍ക്ക് കുറച്ചു ഭക്ഷണം വിളമ്പുകയും ചെയ്തു.
\s5
\v 16 ശബ്ബത്ത് അവസാനിച്ച അന്നു വൈകുന്നേരത്ത്, ഭൂതങ്ങള്‍ നിയന്ത്രിച്ചിരുന്ന ആളുകളെയും ജനക്കൂട്ടം യെശുവിന്‍റെ അടുക്കല്‍ കൊണ്ടുവരികയും മറ്റ് രോഗികളായിരുന്നവരെയും കൊണ്ടുവന്നു. ഭൂതങ്ങളോട് അവന്‍ വിട്ടുപോകുക എന്ന് മാത്രം പറഞ്ഞപ്പോള്‍തന്നെ സൗഖ്യമാകുകയും ചെയ്തു, രോഗികളായിരുന്ന മറ്റ് ആളുകളെയും അവന്‍ സൌഖ്യമാക്കി.
\v 17 അവന്‍ ഇതു ചെയ്തപ്പോള്‍ യെശയ്യ പ്രവാചകന്‍ എഴുതിയിരുന്നത് സത്യമായി വന്നു, 'രോഗികളായിരുന്നവരെ അവന്‍ സ്വതന്ത്രമാക്കുകയും അവരെ സൌഖ്യമാക്കുകയും ചെയ്തു.'
\s5
\v 18 അവന്‍റെ ചുറ്റും ജനക്കൂട്ടത്തെ യേശു കണ്ടിട്ട് തടാകത്തിന്‍റെ മറുകരയിലേക്ക് പടകില്‍ അവനെ കൊണ്ടുപോകുവാന്‍ അവന്‍ അവന്‍റെ ശിഷ്യന്മാരോടു പറഞ്ഞു.
\v 19 അവര്‍ പടകിന്‍റെ അരികിലേക്ക് നടക്കുമ്പോള്‍ യഹൂദാനിയമങ്ങളെ പഠിപ്പിക്കുന്ന ഒരു മനുഷ്യന്‍, അവന്‍റെ അടുക്കലേക്കു വന്നു പറഞ്ഞു, "ഗുരുവേ നീ എവിടെ പോയാലും ഞാന്‍ നിന്നോടുകൂടെ പോരാം."
\v 20 യേശു അവനോടു മറുപടി പറഞ്ഞത് "കുറുക്കനു ജീവിക്കുവാന്‍ ഭൂമിയില്‍ കുഴികള്‍ ഉണ്ട്. പക്ഷികള്‍ക്ക് കൂടുമുണ്ട്‌. എന്നാല്‍ ഞാന്‍ മനുഷ്യപുത്രന്‍ ആകുന്നു എന്നിരുന്നാലും എനിക്ക് ഉറങ്ങുവാന്‍ എനിക്ക് ഉറങ്ങുവാന്‍ കഴിയേണ്ടതിനു എനിക്ക് ഒരു ഭവനം ഇല്ല."
\s5
\v 21 യേശുവിന്‍റെ ശിഷ്യന്മാരില്‍ ഒരുവനായിരുന്ന മറ്റൊരു മനുഷ്യന്‍ അവനോടു പറഞ്ഞു, "കര്‍ത്താവേ വീട്ടിലേക്കു പോകുവാന്‍ ആദ്യം എന്നെ അനുവദിക്കണം. എന്‍റെ പിതാവ് മരിച്ചതിനുശേഷം ഞാന്‍ അവനെ അടക്കം ചെയ്യും, തുടര്‍ന്നു ഞാന്‍ നിന്നോടൊപ്പം വരും."
\v 22 എന്നാല്‍ യേശു അവനോടു പറഞ്ഞു, "ഇപ്പോള്‍ എന്നോടു കൂടെ വരിക, മരിച്ചവരെപ്പോലെയുള്ളവര്‍ തങ്ങളുടെ സ്വന്തം ആളുകള്‍ മരിക്കുന്നതു വരെ കാത്തിരിക്കട്ടെ."
\s5
\v 23 തുടര്‍ന്ന് യേശു പടകില്‍ കയറുകയും അവന്‍റെ ശിഷ്യന്മാര്‍ അവനെ അനുഗമിക്കുകയും ചെയ്തു.
\v 24 പെട്ടെന്ന് വെള്ളത്തിന്മേല്‍ ശക്തമായ കാറ്റടിക്കുകയും വളരെ ഉയര്‍ന്ന തിരമാലകള്‍ പടകിന്മേല്‍ അടിക്കുകയും അതു നിറക്കുകയും ചെയ്തു. എന്നാല്‍ യേശു ഉറങ്ങുകയായിരുന്നു.
\v 25 അവര്‍ അവന്‍റെ അടുക്കല്‍ ചെന്ന് അവനെ ഉണര്‍ത്തി അവനോടു പറഞ്ഞത്, "കര്‍ത്താവേ ഞങ്ങളെ രക്ഷപ്പെടുത്തുക! ഞങ്ങള്‍ മുങ്ങിതാഴുവാന്‍ പോകുന്നു."
\s5
\v 26 അവന്‍ അവരോടു പറഞ്ഞു, "നിങ്ങള്‍ ഭയപ്പെടേണ്ട! നിങ്ങളെ രക്ഷിക്കുവാന്‍ എനിക്കു കഴിയും എന്നു നിങ്ങള്‍ വിശ്വസിക്കുന്നില്ലയോ. "തുടര്‍ന്ന് അവന്‍ എഴുന്നേല്‍ക്കുകയും കാറ്റിനെ ശാസിക്കുകയും ശാന്തമാകുവാന്‍ തിരകളോടു പറയുകയും ചെയ്തു. ഉടന്‍ തന്നെ കാറ്റ് അടിക്കുന്നതു നില്‍ക്കുകയും വെള്ളം ശാന്തമാകുകയും ചെയ്തു.
\v 27 മനുഷ്യര്‍ അതിശയപ്പെട്ട് അന്യോന്യം പറഞ്ഞു, "ഈ മനുഷ്യന്‍ നിശ്ചയമായും ഒരു അസാധാരണ വ്യക്തിയാണ്! എല്ലാ കാര്യങ്ങളും അവന്‍റെ നിയന്ത്രണത്തിലാണ്. കാറ്റുകളും തിരമാലകള്‍പ്പോലും അവനെ അനുസരിക്കുന്നു!"
\s5
\v 28 അവര്‍ തടാകത്തിന്‍റെ കിഴക്കു ഭാഗത്തു, ഗദരേന്യര്‍ പാര്‍ത്തിരുന്ന പ്രദേശത്ത്‌ എത്തിയപ്പോള്‍ ഭൂതങ്ങളാല്‍ നിയന്ത്രിക്കപ്പെട്ട രണ്ടു പുരുഷന്മാര്‍ അവര്‍ താമസിച്ചിരുന്ന ശവക്കല്ലറകളില്‍നിന്ന് പുറത്തേക്കു വന്നു. അവര്‍ വളരെയധികം അക്രമാസക്തരും ജനങ്ങളെ ആക്രമിക്കുകയും ചെയ്തിരുന്നതിനാല്‍, ആ വഴിയില്‍ കൂടി ആരും യാത്ര ചെയ്യുവാന്‍ ധൈര്യപ്പെട്ടിരുന്നില്ല.
\v 29 പെട്ടെന്ന് അവര്‍ യേശുവിനോട് വിളിച്ചുപറഞ്ഞു, "നീ ദൈവത്തിന്‍റെ പുത്രന്‍ ആകുന്നു! നീയുമായി ഞങ്ങള്‍ക്ക് പൊതുവേ ഒന്നും ഇല്ലാത്തതിനാല്‍ ഞങ്ങളെ തനിയെ വിടുക! ഞങ്ങളെ ശിക്ഷിക്കുവാന്‍ ദൈവം നിയമിച്ചിരിക്കുന്ന സമയത്തിനു മുന്‍പ് ഞങ്ങളെ പീഡിപ്പിക്കുവാനാണോ നീ ഇവിടെ വന്നിരിക്കുന്നത്?"
\s5
\v 30 അവിടെ നിന്ന് വളരെ ദൂരെയല്ലാതെ ഒരു വലിയ കൂട്ടം പന്നികള്‍ മേഞ്ഞുകൊണ്ടിരുന്നു.
\v 31 അതിനാല്‍ ഭൂതങ്ങള്‍ യേശുവിനോട് യാചിച്ചു പറഞ്ഞു, 'ഈ മനുഷ്യരില്‍നിന്നു നീ ഞങ്ങളെ പുറത്താക്കുവാന്‍ പോകുകയാണ് അതിനാല്‍ ഞങ്ങളെ ആ പന്നികളിലേക്ക് അയക്കുക!
\v 32 യേശു അവരോടു പറഞ്ഞു "അതാണ്‌ നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ പോകുക," അതിനാല്‍ ഭൂതങ്ങള്‍ ആ മനുഷ്യനെ വിടുകയും പന്നികളില്‍ പ്രവേശിക്കുകയും ചെയ്തു. ഉടന്‍തന്നെ പന്നികളുടെ കൂട്ടം മുഴുവനും കടുംതൂക്കായ തീരത്തേക്ക് ഓടിയിറങ്ങി വെള്ളത്തില്‍ മുങ്ങിച്ചത്തു.
\s5
\v 33 പന്നികളെ മേയ്ച്ചുകൊണ്ടിരുന്ന പുരുഷന്മാര്‍ ഭയപ്പെടുകയും പട്ടണത്തിലേക്ക് ഓടിച്ചെന്ന് ഭൂതങ്ങള്‍ നിയന്ത്രിച്ചിരുന്ന രണ്ടു പുരുഷന്മാര്‍ക്ക് സംഭവിച്ചതുള്‍പ്പടെ സകലവും അറിയിച്ചു.
\v 34 ആ പട്ടണത്തില്‍ ജീവിച്ചിരുന്ന എല്ലാവരും തന്നെ യേശുവിനെ കാണുവാന്‍ പോയി. അവര്‍ അവനെയും ഭൂതങ്ങള്‍ നിയന്ത്രിച്ചിരുന്ന രണ്ടു പുരുഷന്മാരെയും കണ്ടപ്പോള്‍ അവരുടെ ദേശം വിട്ടു പോകുവാന്‍ യേശുവിനോട് അവര്‍ അപേക്ഷിച്ചു.
\s5
\c 9
\p
\v 1 യേശുവും ശിഷ്യന്മാരും പടകില്‍ കയറി. അവര്‍ തടാകത്തിലൂടെ സഞ്ചരിച്ച് അവന്‍ താമസിച്ചിരുന്ന പട്ടണമായ കഫര്‍ന്നഹൂമിലേക്ക് പോയി.
\v 2 ചില ആളുകള്‍ പക്ഷാഘാതം പിടിച്ച ഒരു മനുഷ്യനെ അവന്‍റെ അടുക്കല്‍ കൊണ്ടുവന്നു. അവന്‍ ഒരു കിടക്കമേല്‍ കിടക്കുകയായിരുന്നു. പക്ഷാഘാതം പിടിച്ച ആ മനുഷ്യനെ സൗഖ്യമാക്കുവാന്‍ തനിക്കു കഴിയുമെന്ന് അവര്‍ വിശ്വസിച്ചതായി യേശു കണ്ടപ്പോള്‍ അവന്‍ അവനോടു പറഞ്ഞു, 'യൌവനക്കാരാ ധൈര്യപ്പെടുക! ഞാന്‍ നിന്‍റെ പാപങ്ങള്‍ ക്ഷമിക്കുന്നു"
\s5
\v 3 യഹൂദ നിയമങ്ങള്‍ പഠിപ്പിക്കുന്ന പുരുഷന്മാരില്‍ ചിലര്‍ തമ്മില്‍ തമ്മില്‍ പറഞ്ഞത് 'ഈ മനുഷ്യന്‍ സ്വയം ദൈവമാണെന്നു വിചാരിക്കുന്നു, ഇവന് പാപങ്ങളെ ക്ഷമിക്കുവാന്‍ കഴിയുകയില്ല!
\v 4 അവര്‍ ചിന്തിച്ചിരുന്നതു യേശു അറിഞ്ഞു, അതിനാല്‍ അവന്‍ പറഞ്ഞു, 'നിങ്ങള്‍ ദോഷകരമായ വിചാരങ്ങള്‍ ചിന്തിക്കരുത്!
\v 5 എതാണ് എളുപ്പമായത്‌, നിന്‍റെ പാപങ്ങള്‍ ക്ഷമിച്ചിരിക്കുന്നു എന്ന് അവനോടു പറയുന്നതോ എഴുന്നേറ്റു നടക്കുക എന്ന് അവനോടു പറയുന്നതോ?
\v 6 മനുഷ്യപുത്രനായ എന്നെ പാപങ്ങളെ ക്ഷമിക്കുവാന്‍ ദൈവം അധികാരപ്പെടുത്തിയിരിക്കുന്നു എന്നു നിങ്ങള്‍ അറിയേണ്ടതിനായി ഞാന്‍ ചിലതു ചെയ്യുവാന്‍ പോകുന്നു. "തുടര്‍ന്നു പക്ഷാഘാതം പിടിച്ച മനുഷ്യനോടു അവന്‍ പറഞ്ഞു, "എഴുന്നേല്‍ക്കുക, നിന്‍റെ കിടക്ക എടുത്തു വീട്ടില്‍ പോകുക!"
\s5
\v 7 ഉടന്‍ തന്നെ ആ മനുഷ്യന്‍ എഴുന്നേറ്റു, അവന്‍റെ കിടക്ക എടുക്കുകയും വീട്ടിലേക്കു പോകുകയും ചെയ്തു!
\v 8 ജനക്കൂട്ടം ഇതു കണ്ടപ്പോള്‍, അവര്‍ ഭയപ്പെട്ടു. മനുഷ്യര്‍ക്ക് ഇങ്ങനെയുള്ള അധികാരം കൊടുത്തതിനാല്‍ ദൈവത്തെ അവര്‍ മഹത്വപ്പെടുത്തി.
\v 9 യേശു അവിടെനിന്ന് പോകുകയായിരുന്നപ്പോള്‍ മത്തായി എന്നു പേരുള്ള ഒരു മനുഷ്യനെ കണ്ടു. അവന്‍ റോമാ സര്‍ക്കാരിനുവേണ്ടി കരം പിരിക്കുന്ന മേശയുടെ അടുത്ത് ഇരിക്കുകയായിരുന്നു. യേശു അവനോടു പറഞ്ഞു. "എന്നോടൊപ്പം വരിക, എന്‍റെ ശിഷ്യനായിരിക്കുക!" അങ്ങനെ മത്തായി എഴുന്നേറ്റ് അവനോടുകൂടെ പോയി.
\s5
\v 10 യേശുവും അവന്‍റെ ശിഷ്യന്മാരും ഭക്ഷണത്തിനായി ഒരു വീട്ടില്‍ ഇരുന്നു. അവര്‍ ഭക്ഷിച്ചുകൊണ്ടിരുന്ന അവസരം കരം പിരിക്കുന്ന അനേകരും മറ്റു വ്യക്തികളും വന്ന് അവനോടൊപ്പം ഭക്ഷണം കഴിച്ചു.
\v 11 പരീശന്മാര്‍ അതു കണ്ടപ്പോള്‍, അവര്‍ ശിഷ്യന്മാരുടെ അടുക്കല്‍ ചെന്നു പറഞ്ഞു, നിങ്ങളുടെ ഗുരു കരം പിരിക്കുന്നവരോടും അവരെപ്പോലെയുള്ള മറ്റ് ആളുകളോടുംകൂടെ ഭക്ഷിക്കുകയും ഇടപെടുകയും ചെയ്യുന്നത് മോശമാകുന്നു.
\s5
\v 12 അവര്‍ പറയുന്നത് യേശു കേട്ട്, അവന്‍ അവരോടു ഈ ഉപമ പറഞ്ഞു. രോഗിയായിരിക്കുന്ന ആളുകള്‍ക്ക് ഒരു വൈദ്യനെ ആവശ്യമുണ്ട്, സൗഖ്യമായിരിക്കുന്നവര്‍ക്ക് വേണ്ട.
\v 13 ദൈവം പറഞ്ഞ ഈ വാക്കുകളുടെ അര്‍ത്ഥം എന്താണെന്നു നിങ്ങള്‍ മനസ്സിലാക്കേണ്ടത് ആവശ്യമാണ്‌: 'യാഗമര്‍പ്പിക്കുന്നതിലല്ല നിങ്ങള്‍ മനുഷ്യരോട് ദയാപൂര്‍വ്വം പ്രവര്‍ത്തിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.' മനസ്സില്‍ സൂക്ഷിക്കേണ്ടതെന്തന്നാല്‍ ഞാന്‍ നിങ്ങളുടെ അടുക്കല്‍ വന്നിരിക്കുന്നത്, തങ്ങള്‍ നീതിമാന്മാരെന്നു ചിന്തിക്കുന്നവരെ അവരുടെ പാപജീവിതത്തില്‍നിന്നു പിന്തിരിപ്പിച്ച് എന്‍റെ അടുക്കല്‍ വരുത്തേണ്ടതിനല്ല, തങ്ങള്‍ പാപികളെന്നു തിരിച്ചറിയുന്ന ആളുകളെ ക്ഷണിക്കേണ്ടതിനാണ്.
\s5
\v 14 തുടര്‍ന്നു യോഹന്നാന്‍ സ്നാപകന്‍റെ ശിഷ്യന്മാര്‍ യേശുവിന്‍റെ അടുക്കല്‍ വന്ന് അവനോടു ചോദിച്ചു, ഞങ്ങള്‍ ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ ആഗ്രഹിക്കുന്ന കാരണത്താല്‍ ഞങ്ങളും പരീശന്മാരും മിക്കപ്പോഴും ആഹാരത്തില്‍നിന്ന് മാറിനില്‍ക്കുന്നു, എന്നാല്‍ നിന്‍റെ ശിഷ്യന്മാര്‍ അതു ചെയ്യുന്നില്ല. എന്തുകൊണ്ടാണ് അവര്‍ ചെയ്യാത്തത്?
\v 15 യേശു മറുപടി പറഞ്ഞു, മണവാളന്‍ വിവാഹം കഴിക്കുമ്പോള്‍ അവന്‍റെ സ്നേഹിതന്മാര്‍ അവനോടൊപ്പം ഉണ്ട്, ആ ആളുകള്‍ ദുഖിക്കുന്നില്ല, അവര്‍ അങ്ങനെ ചെയ്യുന്നുണ്ടോ? ഇല്ല, ആ സമയം അവര്‍ ദുഖിക്കുന്നില്ല എന്നാല്‍ മണവാളനെ അവര്‍ വിട്ട് പോകേണ്ടപ്പോള്‍, അവര്‍ ദുഖിതരാകയാല്‍ അവര്‍ ആഹാരം വെടിയും.
\s5
\v 16 ഒരു പഴയ വസ്ത്രത്തിലെ ദ്വാരം ആരും പുതിയ തുണിക്കഷണം ഉപയോഗിച്ച് തുന്നിച്ചേര്‍ക്കാറില്ല. അവര്‍ അതു ചെയ്താല്‍ അവര്‍ വസ്ത്രം കഴുകുമ്പോള്‍ ആ തുണിക്കഷ്ണം ചുരുങ്ങുകയും വസ്ത്രം കീറുകയും ചെയ്യും. കൂടാതെ ആ ദ്വാരം വലുതാകുകയും ചെയ്യും.
\s5
\v 17 ആരും തന്നെ പുതിയ വീഞ്ഞ് പഴയ തുകല്‍ സഞ്ചിയില്‍ സൂക്ഷിക്കാറില്ല. ആരെങ്കിലും അങ്ങനെ ചെയ്താല്‍ മുന്തിരിച്ചാറു വീഞ്ഞാകുമ്പോള്‍ ആ തുകല്‍ സഞ്ചികള്‍ കീറിപ്പോകുന്നു. സഞ്ചികള്‍ നശിക്കുകയും വീഞ്ഞ് നിലത്തു ഒഴുകിപ്പോവുകയും ചെയ്യും. അതിനുപകരം, ജനങ്ങള്‍ പുതിയ വീഞ്ഞ് പുതിയ തുകല്‍ സഞ്ചികളില്‍ പകരും, വീഞ്ഞ് പുളിക്കുമ്പോള്‍ സഞ്ചികള്‍ വീര്‍ക്കും. ഈ രീതിയില്‍ വീഞ്ഞും സഞ്ചികളും ഒരുപോലെ സുരക്ഷിതമായിരിക്കും.
\s5
\v 18 യേശു അതു പറയുന്ന അവസരം പട്ടണത്തിലെ ഒരു നേതാവ് വന്നു അവന്‍റെ മുന്‍പാകെ കുമ്പിട്ടു. തുടര്‍ന്ന് അവന്‍ പറഞ്ഞു, 'എന്‍റെ മകള്‍ ഇപ്പോള്‍ തന്നെ മരിച്ചു! എന്നാല്‍ നീ വന്നു നിന്‍റെ കൈ അവളുടെ മേല്‍ വയ്ക്കുന്നുവെങ്കില്‍ അവള്‍ വീണ്ടും ജീവിക്കും.
\v 19 അതിനാല്‍ യേശു എഴുന്നേറ്റ് അവനും അവന്‍റെ ശിഷ്യന്മാരും ആ മനുഷ്യനോടു കൂടെ പോയി.
\s5
\v 20 തുടര്‍ന്നു പന്ത്രണ്ടു വര്‍ഷമായിട്ടു തുടര്‍ച്ചയായി രക്തം ഒഴുകുന്നതിനാല്‍ കഷ്ടപ്പെട്ടിരുന്ന ഒരു സ്ത്രീ യേശുവിന്‍റെ അടുക്കല്‍ വന്നു. അവള്‍ അവന്‍റെ പുറകില്‍ വന്നു അവന്‍റെ വസ്ത്രത്തിന്‍റെ അരികു തൊട്ടു.
\v 21 അവള്‍ സ്വയം പറഞ്ഞത്, ഞാന്‍ അവന്‍റെ വസ്ത്രത്തെ തൊടുക മാത്രം ചെയ്താല്‍, ഞാന്‍ സൗഖ്യം പ്രാപിക്കും.
\v 22 തുടര്‍ന്നു യേശു തന്നെ തൊട്ടത് ആരെന്നു കാണുവാന്‍ ചുറ്റുപാടും തിരഞ്ഞു. അവന്‍ സ്ത്രീയെ കണ്ടപ്പോള്‍ അവന്‍ അവളോട്‌ പറഞ്ഞു, പ്രിയ സ്ത്രീയെ ധൈര്യപ്പെട്ടിരിക്ക. എനിക്ക് നിന്നെ സൗഖ്യം ആക്കുവാന്‍ കഴിയുമെന്നു നീ വിശ്വസിച്ചിരിക്കുന്ന കാരണത്താല്‍ ഞാന്‍ നിന്നെ സൗഖ്യം ആക്കിയിരിക്കുന്നു. ആ സ്ത്രീ അതേ നിമിഷത്തില്‍ തന്നെ സൗഖ്യമായി.
\s5
\v 23 യേശു ആ മനുഷ്യന്‍റെ വീട്ടില്‍ വന്നു, ഓടക്കുഴല്‍ വായിക്കുന്നവര്‍ ശവസംസ്കാരത്തിന്‍റെ സംഗീതം വായിക്കുന്നതു കണ്ടു; ആ പെണ്‍കുട്ടി മരിച്ചിരുന്ന കാരണത്താല്‍ ദുഖാര്‍ത്തരായിരുന്ന അനേകം ആളുകളും അവിടെയുണ്ടായിരുന്നു. അവര്‍ ഉച്ചത്തില്‍ കരയുകയായിരുന്നു.
\v 24 അവന്‍ അവരോടു പറഞ്ഞു, പെണ്‍കുട്ടി മരിച്ചിട്ടില്ലാത്തതിനാല്‍ ശവ സംസ്കാര സംഗീതവും കരച്ചിലും നിര്‍ത്തി പോകുക! അവള്‍ ഉറങ്ങുക മാത്രമാണ് ചെയ്യുന്നത്. അവള്‍ മരിച്ചിരുന്നു എന്ന് അവര്‍ അറിഞ്ഞിരുന്ന കാരണത്താല്‍ ആളുകള്‍ അവനെ പരിഹസിച്ചു.
\s5
\v 25 എന്നാല്‍ അവര്‍ വീട്ടിനു പുറത്തു പോകുവാന്‍ യേശു അവരോടു പറഞ്ഞു. തുടര്‍ന്നു അവന്‍ പെണ്‍കുട്ടി കിടന്നിരുന്ന മുറിയിലേക്കു പോയി. അവന്‍ അവളുടെ കൈ പിടിക്കുകയും അപ്പോള്‍ അവള്‍ വീണ്ടും ജീവിച്ച് എഴുന്നേറ്റു.
\v 26 ആ പ്രദേശങ്ങളിലുള്ള ജനങ്ങള്‍ ഇതേക്കുറിച്ച് കേട്ടു.
\s5
\v 27 യേശു അവിടെനിന്ന് പോകുകയായിരുന്നു, രണ്ടു കുരുടന്മാര്‍ അവനെ പിന്തുടര്‍ന്ന് നിലവിളിച്ചു, "ദാവീദിന്‍റെ സന്തതിയായ നീ ഞങ്ങളോട് കരുണ കാണിക്കുകയും ഞങ്ങളെ സൗഖ്യമാക്കുകയും ചെയ്യേണമേ."
\v 28 യേശു വീടിനുള്ളിലേക്കു പോയി. രണ്ടു കുരുടന്മാരും തുടര്‍ന്ന് അകത്തേയ്ക്കു പോയി. യേശു അവരോടു പറഞ്ഞു, 'നിങ്ങളെ സൗഖ്യമാക്കുവാന്‍ എനിക്കു കഴിയും എന്നു നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ? അവര്‍ അവനോടു പറഞ്ഞു, 'അതേ കര്‍ത്താവേ!"
\s5
\v 29 തുടര്‍ന്ന് അവന്‍ അവരുടെ കണ്ണുകള്‍ തൊട്ടുകൊണ്ട് അവരോടു പറഞ്ഞു, നിങ്ങളുടെ കണ്ണുകളെ സുഖപ്പെടുത്തുവാന്‍ എനിക്കു കഴിയും എന്നു നിങ്ങള്‍ വിശ്വസിക്കുന്നതിനാല്‍, ഇപ്പോള്‍ തന്നെ ഞാന്‍ അവയെ സൗഖ്യമാക്കുന്നു.
\v 30 തുടര്‍ന്നു, "ഞാന്‍ നിങ്ങള്‍ക്കുവേണ്ടി ചെയ്തത് എന്തെന്ന് ആരോടും പറയരുത്" എന്ന് യേശു അവരോടു കര്‍ശനമായി പറഞ്ഞു.
\v 31 എന്നാല്‍ അവര്‍ പുറപ്പെട്ടു ആ ദേശം മുഴുവനും ഈ വാര്‍ത്ത പരത്തുകയും ചെയ്തു.
\s5
\v 32 ആ രണ്ടു പുരുഷന്മാര്‍ പോകുമ്പോള്‍, ഭൂതത്താല്‍ നിയന്ത്രിതനായിരുന്ന കാരണത്താല്‍ സംസാരിക്കുവാന്‍ കഴിയാതിരുന്ന ഒരു മനുഷ്യനെ ചില ആളുകള്‍ യേശുവിന്‍റെ അടുക്കല്‍ കൊണ്ടുവന്നു.
\v 33 യേശു ആ ഭൂതത്തെ പുറത്താക്കിയതിനുശേഷം ആ മനുഷ്യന്‍ സംസാരിക്കുവാന്‍ തുടങ്ങി. ജനക്കൂട്ടം ഇതു കാണുകയും അവര്‍ ആശ്ചര്യപ്പെട്ടു പറഞ്ഞു, "യിസ്രായേലില്‍ ഇതിനുമുന്‍പ് ഇതു സംഭവിച്ചതുപോലെ ആശ്ചര്യകരമായി ഒന്നുംതന്നെ കണ്ടിട്ടില്ല!"
\v 34 എന്നാല്‍ പരീശന്മാര്‍ പറഞ്ഞത്, "ഭൂതങ്ങളെ ഭരിക്കുന്ന സാത്താനാണിത്. അവനാണ് ജനങ്ങളില്‍ നിന്ന് ഭൂതങ്ങളെ പുറത്താക്കുവാന്‍ ഈ മനുഷ്യനെ സഹായിക്കുന്നത്.
\s5
\v 35 തുടര്‍ന്ന് യേശുവും ശിഷ്യന്മാരും ഗലീല ജില്ലയിലെ പല നഗരങ്ങളിലും പട്ടണങ്ങളിലും കടന്നുചെന്നു. അവന്‍ പള്ളികളില്‍ പഠിപ്പിക്കുകയും ദൈവം സ്വര്‍ഗ്ഗത്തില്‍നിന്ന് എങ്ങനെ ഭരിക്കും എന്നതിനെക്കുറിച്ചുള്ള നല്ല വാര്‍ത്തകള്‍ പ്രസംഗിക്കുകയും ചെയ്തു. അവന്‍ പലവിധ രോഗങ്ങളും വ്യാധികളും ഉള്ളവരെ സൗഖ്യമാക്കുകയും ചെയ്തു.
\v 36 പരിഭ്രമിച്ചും, അസ്വസ്ഥരും ആയിരുന്ന ജനസമൂഹത്തെ കണ്ടു അവന്‍ മനസ്സലിഞ്ഞു. ഇടയനില്ലാത്ത ആടുകളെപ്പോലെ അവര്‍ ആയിരുന്നു.
\s5
\v 37 തുടര്‍ന്നു അവന്‍ തന്‍റെ ശിഷ്യന്മാരോട് പറഞ്ഞു: എന്‍റെ സന്ദേശം സ്വീകരിക്കുവാന്‍ തയ്യാറായിരിക്കുന്ന ജനം കൊയ്ത്തിനു തയ്യാറായിരിക്കുന്ന വിളവുള്ള നിലങ്ങളെപ്പോലെയാകുന്നു. എന്നാല്‍ വിളവു ശേഖരിപ്പാന്‍ ഉള്ള ആളുകള്‍ വളരെയധികമില്ല.
\v 38 ആകയാല്‍ വിളവ് ശേഖരിക്കാന്‍ അധികം ആളുകളെ അയക്കേണ്ടതിനായി കര്‍ത്താവായ ദൈവത്തോട് പ്രാര്‍ത്ഥിക്കുകയും ആവശ്യപ്പെടുകയും ചെയ്യുക.
\s5
\c 10
\p
\v 1 യേശു തന്‍റെ പന്ത്രണ്ടു ശിഷ്യന്മാരോട് അവന്‍റെ അടുക്കല്‍ വരുവാന്‍ പറഞ്ഞു. അതിനുശേഷം അവന്‍ അവര്‍ക്ക് ജനങ്ങളെ നിയന്ത്രിക്കുന്ന ദുഷ്ടാത്മാക്കളെ പുറത്താക്കുവാനുള്ള ശക്തി കൊടുത്തു. കൂടാതെ എല്ലാ തരത്തിലുള്ള വ്യാധികളുള്ളവരെയും, സകല വിധ രോഗികളെയും സൗഖ്യമാക്കുവാനും അവന്‍ അവരെ പ്രാപ്തരാക്കി.
\s5
\v 2 പന്ത്രണ്ടു ശിഷ്യന്മാരുടെ പട്ടിക ഇതാണ്, അവന്‍ അവരെ അപ്പൊസ്തലന്‍മാര്‍ എന്നു വിളിച്ചു. അവര്‍, യേശു പത്രൊസ് എന്നു പുതിയ പേര് കൊടുത്ത ശിമോന്‍, പത്രൊസിന്‍റെ ഇളയ സഹോദരന്‍ അന്ത്രെയാസ്, സെബദിയുടെ മകനായ യാക്കൊബ്, യാക്കൊബിന്‍റെ ഇളയ സഹോദരന്‍ യോഹന്നാന്‍;
\v 3 ഫിലിപ്പോസ്, ബാര്‍ത്തോലോമായി, തോമാസ് കരം പിരിക്കുന്ന മത്തായി, അല്ഫായസിന്‍റെ മകനായ യാക്കൊബ്, തദ്ധായി,
\v 4 എരിവുകാരനായ ശിമോന്‍, പിന്നെ യൂദ ഈസ്ക്കര്യോത്ത എന്നിവര്‍ ആയിരുന്നു, ഇവന്‍ യേശുവിനെ പിടിക്കുവാനായി അധികാരികള്‍ക്ക് കാണിച്ചു കൊടുത്തവനും യേശുവിനോട് വിധേയത്വം ഇല്ലാത്തവനും ആയിരുന്നു.
\s5
\v 5 ജനങ്ങളോടു സുവാര്‍ത്ത അറിയിക്കുവാനായി തന്‍റെ പന്ത്രണ്ടു ശിഷ്യന്മാരെ വിവിധ സ്ഥലങ്ങളിലേക്ക് അയയ്ക്കുമ്പോള്‍ അവന്‍ അവര്‍ക്ക് ഈ നിര്‍ദ്ദേശങ്ങള്‍ കൊടുത്തു: "യഹൂദന്മാര്‍ അല്ലാത്തവരോ ശമര്യാക്കാരോ പാര്‍ക്കുന്ന പട്ടണങ്ങളിലേക്കു പോകരുത്.
\v 6 അതിനുപകരം യിസ്രായേല്‍ ജനങ്ങളുടെ അടുക്കലേക്കു പോകുക; ഇടയനില്‍നിന്ന് തെറ്റിപ്പോയ ആടുകളെപ്പോലെയാണ് അവര്‍.
\v 7 നിങ്ങള്‍ അവരുടെ അടുത്തേക്കു പോകുമ്പോള്‍ ദൈവം വേഗത്തില്‍ തന്നെ സ്വര്‍ഗ്ഗത്തില്‍നിന്ന് ഭരിക്കും എന്നത് അവരോടു പ്രഘോഷിക്കുക.
\s5
\v 8 രോഗികളെ സൗഖ്യമാക്കുക, മരിച്ച ആളുകളെ വീണ്ടും ജീവിക്കുവാന്‍ കാരണമാവുക, കുഷ്ടരോഗികളായ ആളുകളെ സൗഖ്യമാക്കുകയും അവരെ സമൂഹത്തിലേക്കു തിരിച്ചു കൊണ്ടുവരികയും ചെയ്യുക, കൂടാതെ ഭൂതങ്ങള്‍ നിയന്ത്രിക്കുന്ന ആളുകളില്‍നിന്നും അവയെ പുറത്താക്കുക. നിങ്ങളെ സഹായിക്കുന്നതിനു ദൈവം നിങ്ങളില്‍ നിന്നു യാതൊന്നും ഈടാക്കാത്തതിനാല്‍ ജനത്തെ സഹായിക്കുന്നതിനു നിങ്ങളും യാതൊരു പണവും ഈടാക്കരുത്.
\v 9 നിങ്ങളോടൊപ്പം പണം ഒന്നും എടുക്കരുത്.
\v 10 നിങ്ങളുടെ വസ്തുക്കള്‍ക്കായി സഞ്ചിയും എടുക്കരുത്. വസ്ത്രം അധികമായി എടുക്കരുത്. നിങ്ങള്‍ ധരിച്ചിരിക്കുന്നതില്‍ നിന്ന് അധികമായി ചെരുപ്പുകളോ, ഊന്നുവടിയോ എടുക്കരുത്. ഓരോ ജോലിക്കാരനും ജോലി നല്കിയവനില്‍ നിന്നും കൂലി കിട്ടുവാന്‍ അര്‍ഹതയുണ്ട്. അതിനാല്‍ നിങ്ങള്‍ ആരുടെ അടുത്തേക്കു പോകുന്നുവോ അവനില്‍നിന്ന് നിങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണം കിട്ടുവാന്‍ നിങ്ങള്‍ക്ക് അര്‍ഹതയുണ്ട്.
\s5
\v 11 നിങ്ങള്‍ പ്രവേശിക്കുന്ന ഏതെങ്കിലും പട്ടണത്തിലോ ഗ്രാമത്തിലോ തന്‍റെ ഭവനത്തില്‍ നിങ്ങളെ പാര്‍പ്പിക്കുവാന്‍ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയെ കണ്ടെത്തുക.
\v 12 നിങ്ങള്‍ ആ വീട്ടില്‍ പോകുന്ന അവസരം അവിടെ താമസിക്കുന്നവര്‍ക്കു നല്ലത് ചെയ്യുവാന്‍ ദൈവത്തെ വിളിക്കുക. നിങ്ങള്‍ ആ പട്ടണമോ ഗ്രാമമോ വിടുന്നതുവരെ ആ വീട്ടില്‍ താമസിക്കുക.
\v 13 ആ വീട്ടില്‍ താമസിക്കുന്നവര്‍ നിങ്ങളെ നന്നായി സ്വീകരിക്കുന്നു എങ്കില്‍ ദൈവം അവരോടു തീര്‍ച്ചയായും നല്ലത് ചെയ്യും. എന്നാല്‍ അവര്‍ നിങ്ങളെ നന്നായി സ്വീകരിക്കുന്നില്ല എങ്കില്‍ നിങ്ങളുടെ പ്രാര്‍ത്ഥന അവര്‍ക്ക് ഗുണപ്പെടുകയില്ല, മാത്രമല്ല ദൈവം അവര്‍ക്ക് നന്മ ചെയ്യുകയുമില്ല.
\s5
\v 14 നിങ്ങള്‍ താമസിക്കുന്ന ഏതെങ്കിലും വീട്ടിലെയോ, പട്ടണത്തിലെയോ ആളുകള്‍ നിങ്ങളെ സ്വാഗതം ചെയ്യാതെയും നിങ്ങളുടെ സന്ദേശം ശ്രദ്ധിക്കാതിരിക്കുകയും ചെയ്‌താല്‍ ആ സ്ഥലം വിടുക. നിങ്ങള്‍ വിട്ടു പോകുമ്പോള്‍ നിങ്ങളുടെ പാദത്തില്‍നിന്ന് പൊടി കുടഞ്ഞു കളയുക. ഈ പ്രവൃത്തി, അവര്‍ നിങ്ങളുടെ വാക്കുകള്‍ നിരാകരിച്ചതിനാല്‍ ദൈവം അവരേയും നിരാകരിക്കും എന്നതിനുള്ള മുന്നറിയിപ്പാകുന്നു.
\v 15 ഇത് ശ്രദ്ധിക്കുക: ദൈവം സകല മനുഷ്യരെയും ന്യായം വിധിക്കുന്ന സമയം, സോദോമിലും ഗൊമോറയിലും ജീവിച്ചിരുന്ന ദുഷ്ടരായ ആളുകളെ അവന്‍ ശിക്ഷിക്കും എന്നാല്‍ ഏതെങ്കിലും ഒരു നഗരം നിങ്ങളെ നിരാകരിക്കുന്നു എങ്കില്‍ ദൈവം അവരെ കഠിനമായി ശിക്ഷിക്കും.
\s5
\v 16 "ശ്രദ്ധിക്കുക: അപകടകാരികളായ ചെന്നായ്ക്കളെപ്പോലെയുള്ള ജനങ്ങളുടെ ഇടയിലേക്ക് പ്രതിരോധിക്കാന്‍ കഴിവില്ലാത്ത ആടുകളെന്നപോലെ ഞാന്‍ നിങ്ങളെ അയക്കുന്നു. അതിനാല്‍ പാമ്പുകളെപ്പോലെ സൂക്ഷ്മതയുള്ളവരും പ്രാവിനെപ്പോലെ നിരുപദ്രവകാരികളും ആയിരിപ്പിന്‍.
\v 17 കൂടാതെ, ഇങ്ങനെയുള്ള വരെ സൂക്ഷിക്കുക, അവര്‍ നിങ്ങളെ പിടികൂടുകയും നിങ്ങളെ വിചാരണ ചെയ്യുവാന്‍ ഭരണസമിതി അംഗങ്ങളുടെ അടുക്കലേക്കു കൊണ്ടുപോകുകയും ചെയ്യും. അവരുടെ പള്ളികളില്‍ വച്ച് നിങ്ങളെ ചാട്ടവാറിന് അടിക്കുകയും ചെയ്യും.
\v 18 കൂടാതെ നിങ്ങള്‍ എനിക്കുള്ളവരാകയാല്‍, നിങ്ങളെ വിചാരണ ചെയ്യുവാനും ശിക്ഷിക്കുവാനും നിങ്ങളെ ദേശാധിപതികളുടെയും രാജാക്കന്മാരുടെയും അടുക്കലേക്കു കൊണ്ടുപോകും. എന്നാല്‍ ആ ഭരണാധികാരികളോടും മറ്റു യഹൂദരല്ലാത്തവരോടും നിങ്ങള്‍ എന്നെക്കുറിച്ചു സാക്ഷീകരിക്കും.
\s5
\v 19 ആ ആളുകള്‍ നിങ്ങളെ ബന്ധിക്കുമ്പോള്‍, അവരോട് എന്തു പറയേണം എന്നതിനെക്കുറിച്ച് ചിന്താകുലപ്പെടരുത്, എന്തുകൊണ്ടെന്നാല്‍ നിങ്ങള്‍ക്കു പറയേണ്ടത് നിങ്ങളിലേക്ക് വരും.
\v 20 എന്തു പറയേണമെന്നു തീരുമാനിക്കുന്നത് നിങ്ങളല്ല. പകരം സ്വര്‍ഗ്ഗസ്ഥനായ പിതാവിന്‍റെ ആത്മാവ് നിങ്ങള്‍ക്ക് നല്‍കുന്നത് നിങ്ങള്‍ പറയും.
\s5
\v 21 എന്നില്‍ വിശ്വസിക്കുന്നതിനാല്‍ അവര്‍ നിങ്ങളെ അധികാരികളുടെ അടുത്തേക്കു മരിക്കുവാനായി കൊണ്ടുപോകും. ഉദാഹരണത്തിന്, ആളുകള്‍ അവരുടെ സഹോദരന്മാരോടും അപ്പന്മാര്‍ അവരുടെ മക്കളോടും ചെയ്യും. മക്കള്‍ അവരുടെ മാതാപിതാക്കന്മാരോടു മത്സരിക്കുകയും അവരെ കൊല്ലുവാന്‍ കാരണമാകുകയും ചെയ്യും.
\v 22 നിങ്ങള്‍ എന്നില്‍ ആശ്രയിക്കുന്ന കാരണത്താല്‍ അനേകര്‍ നിങ്ങളെ പകെക്കും. എന്നാല്‍ മരണം വരെ വിശ്വസ്തതയോടുകൂടി ഒരുവന്‍ എന്നില്‍ ആശ്രയിച്ചാല്‍ ദൈവം അങ്ങനെയുള്ള ആളുകളെ രക്ഷിക്കും.
\v 23 ഒരു നഗരത്തിലുള്ള ആളുകള്‍ നിങ്ങളെ കഷ്ടപ്പെടുത്തുമ്പോള്‍ മറ്റൊരു നഗരത്തിലേക്ക് രക്ഷപ്പെടുക. ശ്രദ്ധിക്കുക; നിങ്ങള്‍ യിസ്രായേലിലുടനീളം ഒരു പട്ടണത്തില്‍നിന്ന് മറ്റൊരു പട്ടണത്തിലേക്ക് യാത്ര ചെയ്യുകയും എന്നെക്കുറിച്ച് ആളുകളോടു പറഞ്ഞു തീരുന്നതിനു മുന്‍പുതന്നെ മനുഷ്യപുത്രനായ ഞാന്‍, നിശ്ചയമായും ഞാന്‍ ഭൂമിയിലേക്കു മടങ്ങും.
\s5
\v 24 ഒരു ശിഷ്യന്‍ അവന്‍റെ ഗുരുവിനേക്കാള്‍ വലിയവനാണെന്നു പ്രതീക്ഷിക്കരുത്. മാത്രവുമല്ല, ദാസന്മാര്‍ അവരുടെ യജമാനന്മാരെക്കാള്‍ മീതെയുമല്ല.
\v 25 ജനങ്ങള്‍ ഒരു ശിഷ്യനെ അവന്‍റെ ഗുരുവിനെ കരുതുന്നതിനെക്കാള്‍ നന്നായി കരുതും എന്നോ, തന്‍റെ യജമാനനെക്കാള്‍ ദാസനെ കരുതും എന്നോ നിങ്ങള്‍ പ്രതീക്ഷിക്കരുത്. ഇതേപ്രകാരം ഞാന്‍ നിങ്ങളുടെ ഗുരുവും യജമാനനും ആകുന്ന കാരണത്താല്‍ എന്നോടു ജനങ്ങള്‍ മോശമായി പെരുമാറിയതിനാല്‍ നിങ്ങളോടും മോശമായി പെരുമാറും എന്നു നിങ്ങള്‍ക്കു പ്രതീക്ഷിക്കാം. ഒരു കുടുംബത്തിന്‍റെ ഭരണകര്‍ത്താവായ എന്നെ അവര്‍ സാത്താന്‍ എന്നു വിളിക്കുന്നു. അവന്‍ എന്നോടു മോശമായി പ്രവര്‍ത്തിക്കുന്നു എങ്കില്‍ അവര്‍ നിങ്ങളോട് എങ്ങനെ പ്രവര്‍ത്തിക്കുമെന്നു നിങ്ങള്‍ ചിന്തിക്കുന്നു?"
\s5
\v 26 ആ മനുഷ്യരെ ഭയപ്പെടരുത്. മറച്ചുവച്ചിരിക്കുന്നതെല്ലാം വെളിപ്പെടുത്തപ്പെടുകയും എല്ലാ രഹസ്യവും അറിവായി വരികയും ചെയ്യും.
\v 27 ആകയാല്‍, ഭയപ്പെടുന്നതിനു പകരം, ആളുകള്‍ രാത്രിയില്‍ ചെയ്യുന്നതുപോലെ ഞാന്‍ രഹസ്യമായി നിങ്ങളോടു പറയുന്നവ, ആളുകള്‍ പകല്‍ സമയത്ത് ചെയ്യുന്നതുപോലെ പരസ്യമായി പറയുക. ആളുകള്‍ മന്ത്രിക്കുന്നത് പോലെ ഞാന്‍ പറയുന്നത് നിങ്ങള്‍ പരസ്യമായി പ്രഘോഷിക്കുക.
\s5
\v 28 നിങ്ങളുടെ പ്രാണനെ നശിപ്പിക്കുവാന്‍ കഴിയാതെ ശരീരത്തെ കൊല്ലുവാന്‍ കഴിയുന്ന ആളുകളെ നിങ്ങള്‍ ഭയപ്പെടരുത്. പകരം, നിങ്ങളുടെ ശരീരത്തെയും പ്രാണനെയും ഒരുപോലെ നരകത്തില്‍ നശിപ്പിക്കുവാന്‍ കഴിയുന്ന ദൈവത്തെ ഭയപ്പെടുക.
\v 29 കുരികിലിനെക്കുറിച്ച് ചിന്തിക്കുക. ഒരു ചെറിയ നാണയത്തിന് അവയില്‍ രണ്ടെണ്ണം നിങ്ങള്‍ക്കു വാങ്ങുവാന്‍ കഴിയുന്ന രീതിയില്‍ വിലകുറഞ്ഞവയാണ്. എന്നാല്‍ ഏതെങ്കിലും ഒരു കുരികില്‍ നിലത്തു വീഴുകയും ചാകുകയും ചെയ്യുമ്പോള്‍ സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവായ ദൈവം അത് അറിയുന്നു, എന്തുകൊണ്ടെന്നാല്‍ അവന്‍ സകലവും അറിയുന്നു.
\v 30 അവന്‍ നിങ്ങളെക്കുറിച്ച് എല്ലാം അറിയുകയും ചെയ്യുന്നു. നിങ്ങളുടെ തലയില്‍ എത്ര തലമുടി ഉണ്ട് എന്നതും അവന്‍ അറിയുന്നു!
\v 31 ദൈവം കുരുവികളെ വില കല്പിക്കുന്നതിലും അധികമായി നിങ്ങളെ വില കല്പിക്കുന്നു. അതിനാല്‍ നിങ്ങളെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തുന്ന ആളുകളെ ഭയപ്പെടരുത്!
\s5
\v 32 എനിക്കുള്ളവരെന്നു മറ്റുള്ളവരോട് എറ്റു പറയുവാന്‍ ആഗ്രഹിക്കുന്ന ഏവരെയും എന്‍റെതെന്ന് ഞാനും പിതാവിന്‍റെ മുന്‍പില്‍ പ്രഖ്യാപിക്കും.
\v 33 എന്നാല്‍ എനിക്കുള്ളവരെന്ന് മറ്റുള്ളവര്‍ക്ക് മുന്‍പില്‍ പറയുന്നതിന് അവര്‍ ഭയപ്പെടുന്നു എങ്കില്‍ അവര്‍ എന്‍റെതല്ല എന്ന് സ്വര്‍ഗ്ഗത്തിലുള്ള എന്‍റെ പിതാവിനോടു ഞാനും പറയും.
\s5
\v 34 ആളുകള്‍ സമാധാനത്തില്‍ ഒന്നിച്ചു ജീവിക്കുവാന്‍ കാരണമാകേണ്ടതിനു ഞാന്‍ ഭൂമിയിലേക്കു വന്നു എന്നു ചിന്തിക്കരുത്. കാരണം ഞാന്‍ വന്നതുകൊണ്ട് എന്നെ അനുഗമിക്കുന്നവരില്‍ ചിലര്‍ മരിക്കും.
\v 35 ഞാന്‍ ഭൂമിയിലേക്ക്‌ വന്നതുകൊണ്ട് എന്നില്‍ വിശ്വസിക്കാത്തവര്‍ എന്നില്‍ വിശ്വസിക്കുന്നവര്‍ക്ക് എതിരാകും. ഉദാഹരണത്തിന്, ചില പുത്രന്മാര്‍ അവരുടെ പിതാക്കന്മാരെ എതിര്‍ക്കും. ചില പുത്രിമാര്‍ അവരുടെ അമ്മമാരെ എതിര്‍ക്കുകയും ചില സ്ത്രീകള്‍ അവരുടെ അമ്മാവിയമ്മയെയും എതിര്‍ക്കും.
\v 36 ഇതു കാണിക്കുന്നത് ഒരു വ്യക്തിയുടെ ശത്രുക്കള്‍ ചില അവസരങ്ങളില്‍ അവന്‍റെ സ്വന്തം കുടുംബാംഗങ്ങള്‍ തന്നെ ആയിരിക്കും.
\s5
\v 37 എന്നേക്കാള്‍ അധികം തങ്ങളുടെ പിതാക്കന്മാരെയോ മാതാക്കളെയോ സ്നേഹിക്കുന്ന ആളുകള്‍ എനിക്കുള്ളവരാകുവാന്‍ യോഗ്യരല്ല. കൂടാതെ എന്നേക്കാള്‍ അധികം തങ്ങളുടെ ആണ്‍ മക്കളെയോ പെണ്മക്കളെയോ സ്നേഹിക്കുന്നവര്‍ എന്‍റെതായിരിപ്പാന്‍ യോഗ്യരല്ല.
\v 38 നിങ്ങള്‍ എന്‍റെതായിരിക്കുന്ന കാരണത്താല്‍ മരിക്കുവാന്‍ തയ്യാറല്ല എങ്കില്‍ എനിക്കുള്ളവരാകുവാന്‍ നിങ്ങള്‍ക്ക് യോഗ്യതയില്ല.
\v 39 മരണത്തില്‍ നിന്നും രക്ഷപ്പെടേണ്ടതിന് എന്നില്‍ വിശ്വസിക്കുന്നു എന്നതു നിരസിക്കുന്ന ആളുകള്‍ ദൈവത്തോടുകൂടി നിത്യമായി വസിക്കുകയില്ല. എന്നാല്‍ എന്നില്‍ വിശ്വസിക്കുന്ന കാരണത്താല്‍ തങ്ങളുടെ ജീവിതം നഷ്ടപ്പെടുത്തുവാന്‍ തയ്യാറുള്ളവര്‍ ദൈവത്തോടുകൂടെ നിത്യമായി വസിക്കും."
\s5
\v 40 നിങ്ങളെ സ്വാഗതം ചെയ്യുന്ന എല്ലാവരും എന്നെ സ്വാഗതം ചെയ്യുന്നു എന്നും എന്നെ സ്വാഗതം ചെയ്യുന്നവന്‍ എന്നെ അയച്ചവനെ സ്വാഗതം ചെയ്യുന്നു എന്നും ദൈവം പരിഗണിക്കുന്നു.
\v 41 പ്രവാചകന്‍ ആകുന്നു എന്ന് അറിഞ്ഞുകൊണ്ട് ഒരുവനെ സ്വാഗതം ചെയ്യുന്നവര്‍ പ്രവാചകന്‍ ദൈവത്തില്‍നിന്നും പ്രാപിക്കുന്ന അതേ പ്രതിഫലം പ്രാപിക്കും. ഇതേരീതിയില്‍ ഒരു വ്യക്തി നീതിമാനാണെന്നു അറിഞ്ഞുകൊണ്ട് ഒരു വ്യക്തിയെ സ്വാഗതം ചെയ്യുന്നവന്‍, നീതിമാന്മാരായ ആളുകള്‍ ദൈവത്തില്‍നിന്ന് പ്രാപിക്കുന്ന അതേ പ്രതിഫലം പ്രാപിക്കും.
\s5
\v 42 ഇതു ശ്രദ്ധിക്കുക: നിങ്ങള്‍ എന്‍റെ ശിഷ്യന്മാരില്‍ ഒരാളാണെന്ന് അറിഞ്ഞ കാരണത്താല്‍ നിങ്ങള്‍ക്കു ദാഹിക്കുന്നു എന്ന് കണ്ടു കുടിക്കുവാന്‍ തണുത്ത വെള്ളം തരുന്നു എന്ന് അനുമാനിക്കുക. നിങ്ങള്‍ ഒട്ടുംതന്നെ പ്രധാനപ്പെട്ട വ്യക്തി അല്ലെങ്കില്‍പോലും, അതുചെയ്യുന്ന ആളുകള്‍ക്ക് ദൈവം നിശ്ചയമായും പ്രതിഫലം നല്‍കും."
\s5
\c 11
\p
\v 1 യേശു തന്‍റെ ശിഷ്യന്മാര്‍ എന്തു ചെയ്യേണം എന്നതിനെക്കുറിച്ചു നിര്‍ദ്ദേശം നല്‍കുന്നതു പൂര്‍ത്തീകരിച്ചശേഷം, അവന്‍ അവരെ യിസ്രായേലിലെ വിവിധ പട്ടണങ്ങളിലേക്ക് അയച്ചു. തുടര്‍ന്നു അവന്‍ പഠിപ്പിക്കുന്നതിനും പ്രസംഗിക്കേണ്ടതിനുമായി ആ ഭാഗങ്ങളിലുള്ള മറ്റ് യിസ്രായേല്യ പട്ടണങ്ങളിലേക്കു പോയി.
\v 2 യോഹന്നാന്‍ സ്നാപകന്‍ തടവറയില്‍ ആയിരുന്നപ്പോള്‍ മശിഹ എന്തു ചെയ്യുന്നു എന്ന് അവന്‍ കേട്ടു. അതിനാല്‍ അവന്‍ തന്‍റെ ശിഷ്യന്മാരില്‍നിന്നും ചിലരെ അവന്‍റെ അടുക്കലേക്ക് അയച്ചു.
\v 3 അവനോടു ചോദിച്ചത് "പ്രവാചകന്മാര്‍ പറഞ്ഞ വരുവാനുള്ള മശിഹ നീ ആകുന്നുവോ അതോ ഞങ്ങള്‍ മറ്റൊരാളെ കാത്തിരിക്കേണമോ?"
\s5
\v 4 യേശു യോഹന്നാന്‍റെ ശിഷ്യന്മാരോടു മറുപടി പറഞ്ഞത്, നിങ്ങള്‍ മടങ്ങിപ്പോയി ഞാന്‍ ജനങ്ങളോടു പറയുന്നത് എന്തെന്നു നിങ്ങള്‍ കേള്‍ക്കുന്നതും ഞാന്‍ ചെയ്യുന്നത് എന്തെന്ന് നിങ്ങള്‍ കാണുന്നതും യോഹന്നാനോടു പറയുക.
\v 5 ഞാന്‍ കുരുടരെ വീണ്ടും കാണുമാറാക്കുന്നു മുടന്തരെ നടത്തുന്നു. കുഷ്ഠരോഗം ഉള്ളവരെ ഞാന്‍ സൗഖ്യമാക്കുന്നു. ബധിരരായവരെ വീണ്ടും കേള്‍ക്കുന്നതിനും മരിച്ചവരെ വീണ്ടും ജീവിപ്പിക്കുകയും ചെയ്യുന്നു. ദരിദ്രരോട് ഞാന്‍ ദൈവത്തിന്‍റെ സുവാര്‍ത്ത അറിയിക്കുന്നു.
\v 6 കൂടാതെ, മശിഹ ചെയ്യുമെന്ന് അവര്‍ പ്രതീക്ഷിച്ചത്‌ അല്ല ഞാന്‍ ചെയ്യുന്നത് അതുകൊണ്ട് എന്നില്‍ വിശ്വസിക്കുന്നതില്‍ നിന്നും പിന്മാറാത്തവരില്‍ ദൈവം പ്രസാദിക്കുന്നു എന്നും യോഹന്നാനോടു പറയുക."
\s5
\v 7 യോഹന്നാന്‍റെ ശിഷ്യന്മാര്‍ മടങ്ങിപ്പോയതിനു ശേഷം, യേശു യോഹന്നാനെക്കുറിച്ചു ജനക്കൂട്ടത്തോടു പറയുവാന്‍ ആരംഭിച്ചു. അവന്‍ പറഞ്ഞു, "നിങ്ങള്‍ യോഹന്നാനെ കാണുവാന്‍ നിര്‍ജ്ജനസ്ഥലത്തേക്കു പോയപ്പോള്‍ എന്താണ് കാണുവാന്‍ പ്രതീക്ഷിച്ചിരുന്നത്? കാറ്റില്‍ ഉലയുന്ന നീളമുള്ള പുല്ല് കാണുവാനല്ല നിങ്ങള്‍ അവിടെ പോയത്, ആണോ?
\v 8 അതിനാല്‍ ഏതു പ്രകാരമുള്ള മനുഷ്യനെ കാണുവാനാണ് നിങ്ങള്‍ പ്രതീക്ഷിച്ചത്? ഉറപ്പായും വിലകൂടിയ വസ്ത്രങ്ങള്‍ ധരിക്കുന്ന മനുഷ്യനെ അല്ല! അതുപോലെയുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നവര്‍ രാജാവിന്‍റെ കൊട്ടാരത്തില്‍ വസിക്കുന്നു എന്നു നിങ്ങള്‍ വളരെ നന്നായി അറിയുന്നു. അല്ലാതെ നിര്‍ജ്ജന പ്രദേശങ്ങളില്‍ അല്ല.
\s5
\v 9 അതിനാല്‍ വാസ്തവമായി ഏതു തരത്തിലുള്ള വ്യക്തിയെയാണ് നിങ്ങള്‍ കാണുവാന്‍ പ്രതീക്ഷിച്ചത്? ഒരു പ്രവാചകനെയോ? അതേ ശരിയാണ്! എന്നാല്‍ ഞാന്‍ ഇതു നിങ്ങളോടു പറയട്ടെ; യോഹന്നാന്‍ സാധാരണക്കാരനായ ഒരു പ്രവാചകന്‍ അല്ല.
\v 10 ഒരാള്‍ തിരുവെഴുത്തില്‍ എഴുതിയപ്പോള്‍ ദൈവം ആരെപ്പറ്റി പരാമര്‍ശിച്ചുവോ അവനാണ് ഇവന്‍, അവന്‍ പറഞ്ഞത്, ഇത് ശ്രദ്ധിക്കുക! നിന്‍റെ വരവിനുവേണ്ടി ജനങ്ങളെ തയ്യാറാക്കുവാന്‍ നിനക്കു മുന്‍പായി ഞാന്‍ എന്‍റെ ദൂതനെ അയക്കുന്നു.
\s5
\v 11 ഇതു ശ്രദ്ധിക്കുക; എക്കാലത്തും ജീവിച്ചിട്ടുള്ള എല്ലാ ജനങ്ങളില്‍ യോഹന്നാന്‍ സ്നാപകനെക്കാള്‍ വലിയവനായി ദൈവം ആരെയും പരിഗണിച്ചിട്ടില്ല. അതേസമയത്ത്, ദൈവം സ്വര്‍ഗ്ഗത്തില്‍ നിന്നും ഭരിക്കുന്ന രാജ്യത്തില്‍ പ്രധാന്യമില്ലാത്തവരെ യോഹന്നാനെക്കാള്‍ വലിയവരായി ദൈവം പരിഗണിക്കുന്നു.
\v 12 യോഹന്നാന്‍ സ്നാപകന്‍ പ്രസംഗിച്ച സമയം മുതല്‍ ഇപ്പോള്‍ വരെ ചില ആളുകള്‍ അവരുടെതായ സ്വന്ത വഴികളില്‍ സ്വര്‍ഗ്ഗത്തില്‍ നിന്നു ദൈവ ഭരണം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നു, ഈ ലക്ഷ്യത്തിനായി അവര്‍ ബലപ്രയോഗം നടത്തുന്നു.
\s5
\v 13 യോഹന്നാനെക്കുറിച്ചു ഞാന്‍ പറയുന്ന എല്ലാ കാര്യങ്ങളും പ്രവാചകന്മാര്‍ എഴുതിയതും യോഹന്നാന്‍ സ്നാപകന്‍റെ സമയം വരെ ന്യായപ്രമാണം പറയുന്നതും നിങ്ങള്‍ക്കു വായിക്കുവാന്‍ കഴിയും.
\v 14 അതു മാത്രമല്ല, എന്നാല്‍ നിങ്ങള്‍ ഇതു മനസ്സിലാക്കേണ്ടതിന് ശ്രമിക്കുവാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ ഞാന്‍ നിങ്ങളോടു പറയും, വാസ്തവത്തില്‍ യോഹന്നാന്‍ ഭാവിയില്‍ വരുവാനിരുന്ന രണ്ടാം ഏലിയാവ് എന്ന പ്രവാചകനായിരുന്നു.
\v 15 നിങ്ങള്‍ ഇത് മനസ്സിലാക്കുവാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ ഞാന്‍ ഇപ്പോള്‍ പറഞ്ഞതിനെക്കുറിച്ചു നിങ്ങള്‍ നിശ്ചയമായും ശ്രദ്ധാപൂര്‍വ്വം ചിന്തിക്കുക.
\s5
\v 16 എന്നാല്‍ നിങ്ങളും ഇപ്പോള്‍ ജീവിച്ചിരിക്കുന്ന മറ്റ് ആളുകളും ചന്ത സ്ഥലത്തു കളിക്കുന്ന കുട്ടികളെപ്പോലെ ആകുന്നു. അവരില്‍ ചിലര്‍ അവരുടെ സ്നേഹിതരോട്,
\v 17 ഞങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി ഓടക്കുഴലില്‍ സന്തോഷ സംഗീതം വായിച്ചു എന്നാല്‍ നിങ്ങള്‍ നൃത്തം ചെയ്യാന്‍ നിരസിച്ചു! ഞങ്ങള്‍ നിങ്ങള്‍ക്കു വേണ്ടി ഒരു വിലാപ ഗീതം പാടി എന്നാല്‍ നിങ്ങള്‍ കരയുവാന്‍ നിരസിച്ചു!"
\s5
\v 18 നിങ്ങള്‍ യോഹന്നാനെയും എന്നെയും കുറിച്ച് അസംതൃപ്തരായതിന്‍റെ കാരണത്താല്‍ ഞാന്‍ ഇതു പറയുന്നു. യോഹന്നാന്‍ വരികയും നിങ്ങളോടു പ്രസംഗിക്കുകയും ചെയ്തപ്പോള്‍ മിക്ക ആളുകളും ചെയ്യുന്നതുപോലെ അവന്‍ നല്ല ഭക്ഷണം കഴിക്കുകയോ വീഞ്ഞ് കുടിക്കുകയോ ചെയ്തില്ല. എന്നാല്‍ നിങ്ങള്‍ അവനെ തള്ളിക്കളഞ്ഞിട്ടു പറഞ്ഞു, "ഒരു ഭൂതം അവനെ നിയന്ത്രിക്കുന്നു!"
\v 19 മനുഷ്യപുത്രനായ ഞാന്‍ യോഹന്നാനെപ്പോലെ ആയിരുന്നില്ല മറ്റ് ആളുകള്‍ ചെയ്യുന്നതുപോലെ ഞാന്‍ അതേ ഭക്ഷണം കഴിക്കുകയും വീഞ്ഞ് കുടിക്കുകയും ചെയ്തു. എന്നാല്‍ നിങ്ങള്‍ എന്നെയും തിരസ്കരിച്ചു പറയുന്നു, 'നോക്കുക!' ഈ മനുഷ്യന്‍ വളരെയധികം ഭക്ഷണം കഴിക്കുകയും വീഞ്ഞ് കുടിക്കുകയും ചെയ്യുന്നു. കൂടാതെ അവന്‍ ചുങ്കക്കാരോടും മറ്റു പാപികളോടും സൗഹൃദത്തിലാണ്. എന്നാല്‍ സത്യമായും ജ്ഞാനിയായ ഒരുവന്‍ നല്ല പ്രവൃത്തികള്‍ ചെയ്ത് ഇതു കാണിക്കും.
\s5
\v 20 യേശു താന്‍ അധികം അത്ഭുതങ്ങള്‍ ചെയ്ത പട്ടണങ്ങളില്‍ ദൈവത്തിങ്കലേക്കു തിരിയുവാന്‍ ജനങ്ങള്‍ വിസമ്മതം കാണിച്ചു. അതിനാല്‍ അവരെ ഇതു പറഞ്ഞുകൊണ്ടു ശാസിക്കുവാന്‍ തുടങ്ങി."
\v 21 കോരസീന്‍ പട്ടണത്തിലും ബേത്ത് സയിദ പട്ടണത്തിലും താമസിക്കുന്ന ജനങ്ങളേ നിങ്ങള്‍ ഭയങ്കരമായി കഷ്ടപ്പെടും! നിങ്ങളുടെ പട്ടണങ്ങളില്‍ ഞാന്‍ വലിയ അത്ഭുതങ്ങള്‍ ചെയ്തു, എന്നാല്‍ നിങ്ങള്‍ പാപം ചെയ്യുന്നതു നിര്‍ത്തിയില്ല; ഞാന്‍ ഈ കാര്യങ്ങള്‍ വളരെ മുമ്പ് സോര്‍, സീദോന്‍ പട്ടണങ്ങളില്‍ ചെയ്തിരുന്നു എങ്കില്‍ ആ ദുഷ്ടന്മാരായ ആളുകള്‍ നിശ്ചയമായും പാപം ചെയ്യുന്നതു നിര്‍ത്തുമായിരുന്നു; അവര്‍ പരുക്കന്‍ വസ്ത്രങ്ങള്‍ ധരിച്ച് അവര്‍ തീയുടെ ചാരത്തില്‍ ഇരിക്കുമായിരുന്നു. അവര്‍ അങ്ങനെയായിരുന്നതില്‍ ഖേദിക്കുമായിരുന്നു.
\v 22 ഞാന്‍ ഇതു നിങ്ങളോടു പറയട്ടെ; സോര്‍, സീദോന്‍ പട്ടണങ്ങളില്‍ താമസിച്ചിരുന്ന ദുഷ്ട ജനങ്ങളെ ദൈവം ശിക്ഷിക്കും എന്നാല്‍ അവന്‍ സകലരേയും ന്യായം വിധിക്കുന്ന അവസാന ദിവസത്തില്‍ അവന്‍ നിങ്ങളെ അതി കഠിനമായി ശിക്ഷിക്കും.
\s5
\v 23 കഫര്‍ന്നഹൂമില്‍ താമസിക്കുന്ന ജനങ്ങളെക്കുറിച്ചും എനിക്കു ചിലതു പറയുവാനുണ്ട്. നീ സ്വര്‍ഗ്ഗത്തിലേക്കു നേരേ പോകും എന്നതിനാല്‍ മറ്റുള്ളവര്‍ നിങ്ങളെ വളരെയധികം പുകഴ്ത്തും എന്നു നിങ്ങള്‍ ചിന്തിക്കുന്നുവോ? അതു സംഭവിക്കയില്ല! നേരേ മറിച്ചു ദൈവം മനുഷ്യരെ അവരുടെ മരണശേഷം ദൈവം ശിക്ഷിക്കുന്ന ഇടത്തേക്ക് നിങ്ങള്‍ താഴ്ന്നു പോകും. ഇതേ അത്ഭുതങ്ങള്‍ ഞാന്‍ മുമ്പുണ്ടായിരുന്ന സോദോമില്‍ ചെയ്തിരുന്നുവെങ്കില്‍ ആ ദുഷ്ടന്മാരായിരുന്ന ആളുകള്‍ നിശ്ചയമായും പാപം ചെയ്യുന്നതു നിര്‍ത്തുകയും അവരുടെ പട്ടണം ഇന്നുവരെ ഉണ്ടാകുകയും ചെയ്യുമായിരുന്നു. എന്നാല്‍ നിങ്ങള്‍ പാപം ചെയ്യുന്നതു നിര്‍ത്തിയിട്ടില്ല.
\v 24 ഞാന്‍ നിങ്ങളോടു പറയട്ടെ; സോദോമില്‍ ജീവിച്ചിരുന്ന ദുഷ്ടന്മാരായ ജനങ്ങളെ ദൈവം ശിക്ഷിക്കും, എന്നാല്‍ അവന്‍ അവസാന നാളില്‍ സകലരേയും ന്യായം വിധിക്കുമ്പോള്‍ അവന്‍ നിങ്ങളെ അതികഠിനമായി ശിക്ഷിക്കും.
\s5
\v 25 ആ സമയത്തു യേശു പ്രാര്‍ത്ഥിച്ചു, "പിതാവേ സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാറ്റിന്മീതെയും നീ ഭരിക്കുന്നു. തങ്ങള്‍ ബുദ്ധിമാന്മാരെന്നും നന്നായി വിദ്യാഭ്യാസം ചെയ്തവര്‍ എന്നും ചിന്തിക്കുന്നവരെ ഈ കാര്യങ്ങള്‍ അറിയുന്നതില്‍ നിന്നും നീ വിലക്കിയതിനാല്‍ ഞാന്‍ നിനക്കു നന്ദി പറയുന്നു. അതിനുപകരം, മുതിര്‍ന്നവരുടെ വാക്കുകള്‍ വിശ്വസിക്കുന്ന കുഞ്ഞുങ്ങളെപ്പോലെ നിന്‍റെ സത്യങ്ങളെ അഗീകരിക്കുന്നവര്‍ക്ക് നീ അവ വെളിപ്പെടുത്തിയിരിക്കുന്നുവല്ലോ.
\v 26 അതേ പിതാവേ, അങ്ങനെ ചെയ്യുവാന്‍ നല്ലതെന്ന് നിനക്കു തോന്നിയതിനാല്‍ നീ അതു ചെയ്തിരിക്കുന്നു.
\v 27 തുടര്‍ന്നു യേശു ജനങ്ങളോടു പറഞ്ഞു, "എന്‍റെ പിതാവായ ദൈവം, എന്‍റെ പ്രവൃത്തികള്‍ ചെയ്യുന്നതിനു ഞാന്‍ അറിയേണ്ടതായ എല്ലാ കാര്യങ്ങളും എനിക്കു വെളിപ്പെടുത്തിയിരിക്കുന്നു. ഞാന്‍ വാസ്തവമായി ആരാണെന്ന് എന്‍റെ പിതാവ് മാത്രം അറിയുന്നു. അതില്‍ കൂടുതലായി, ഞാനും ഞാന്‍ വെളിപ്പെടുത്തിക്കൊടുക്കുവാന്‍ ആഗ്രഹിക്കുന്ന ആളുകളും മാത്രം വാസ്തവമായി അവനെ അറിയുന്നു.
\s5
\v 28 നിങ്ങള്‍ ചെയ്യണമെന്നു നിങ്ങളുടെ നേതാക്കന്മാര്‍ പറയുന്ന സകല കല്പനകളും അനുസരിക്കുവാന്‍ ശ്രമിച്ചു വളരെ ക്ഷീണിതരായിരിക്കുന്ന സകലരും എന്‍റെ അടുക്കല്‍ വരിക. ഞാന്‍ നിങ്ങള്‍ക്ക് അതില്‍നിന്നെല്ലാം വിശ്രമം അനുവദിക്കും.
\v 29 കാള നുകത്തോട് എന്നപോലെ ഞാന്‍ നിങ്ങളെ പഠിപ്പിക്കുന്നത് പഠിക്കേണ്ടതിന് എനിക്കായി സമര്‍പ്പിക്കുക. ഞാന്‍ മാന്യനും താഴ്മയുള്ളവനും ആകുന്നു. കൂടാതെ നിങ്ങള്‍ക്കു വാസ്തവമായി വിശ്രമം ലഭിക്കും.
\v 30 ഞാന്‍ നിങ്ങള്‍ക്കു തരുന്ന ചുമട് ലഘുവാണ്. ഞാന്‍ നിങ്ങളുടെമേല്‍ വലിയ ഭാരം വയ്ക്കുകയില്ല.
\s5
\c 12
\p
\v 1 ഒരു ശബ്ബത്തു ദിവസം യേശുവും ശിഷ്യന്മാരും വിളനിലത്തു കൂടെ പോകുകയായിരുന്നു. അവന്‍റെ ശിഷ്യന്മാര്‍ക്കു വിശപ്പുണ്ടായിരുന്നതിനാല്‍ അവര്‍ ചില കതിരുകള്‍ തിന്നുവാന്‍ തുടങ്ങി. അത് മോശെയുടെ പ്രമാണം അനുവദിച്ചിരുന്നു.
\v 2 അവര്‍ ചെയ്യുന്നതു ചില പരീശന്മാര്‍ കണ്ടു. അതിനാല്‍ അവര്‍ യേശുവിനോടു പറഞ്ഞു, "നമ്മുടെ വിശ്രമ ദിനത്തില്‍ നിന്‍റെ ശിഷ്യന്മാര്‍ ജോലി ചെയ്യുന്നതു നോക്കുക! നിയമം അത് അനുവദിക്കുന്നില്ല!"
\s5
\v 3 എന്നാല്‍ യേശു മറുപടി പറഞ്ഞത്, "നമ്മുടെ പൂര്‍വ്വികനായ ദാവീദ് രാജാവ്, അവനും അവനോടു കൂടെയുള്ളവര്‍ക്കും വിശന്നപ്പോള്‍ എന്താണ് ചെയ്തതെന്നു തിരുവെഴുത്തുകളില്‍ എഴുതിയിരിക്കുന്നു.
\v 4 ദാവീദ് രാജാവ് അവന്‍ ദൈവത്തെ ആരാധിച്ചിരുന്ന വിശുദ്ധ കൂടാരത്തില്‍ പ്രവേശിക്കുകയും ദൈവമുമ്പാകെ കാഴ്ച വച്ചിരുന്ന അപ്പം തിന്നുകയും ചെയ്തു. എന്നാല്‍ മോശെയുടെ ന്യായപ്രമാണം അനുസരിച്ച് പുരോഹിതന്മാര്‍ക്കു മാത്രമേ ആ അപ്പം തിന്നുവാന്‍ അനുവാദമുള്ളൂ, എന്നാല്‍ ദാവീദും അവനോടു കൂടെയുള്ളവരും അതു തിന്നു.
\s5
\v 5 കൂടാതെ, മോശെ എഴുതിയിരിക്കുന്നതു നിങ്ങള്‍ തീര്‍ച്ചയായും വായിച്ചിരിക്കും, പുരോഹിതന്മാര്‍ ശബ്ബത്തു ദിവസം ദൈവാലയത്തില്‍ ജോലി ചെയ്തിരിക്കെ യഹൂദ്യ വിശ്രമ ദിവസത്തെക്കുറിച്ചുള്ള നിയമങ്ങള്‍ അനുസരിക്കുന്നില്ല, എന്നാല്‍ അവര്‍ തെറ്റുകാരല്ല.
\v 6 ഇത് എന്താണ് അര്‍ത്ഥമാക്കുന്നതെന്നു ഞാന്‍ നിങ്ങളോടു പറയട്ടെ; ദൈവാലയത്തേക്കാള്‍ അധികം പ്രാധാന്യം ഉള്ളവനായി ഞാന്‍ നിങ്ങളുടെ അടുക്കല്‍ വന്നിരിക്കുന്നു.
\s5
\v 7 തിരുവെഴുത്തുകളില്‍ ഉള്ള ഈ വചനങ്ങളെക്കുറിച്ച് നിങ്ങള്‍ ചിന്തിക്കണം: "യാഗങ്ങള്‍ അര്‍പ്പിക്കുന്നതില്‍ മാത്രമല്ല, നിങ്ങള്‍ ജനങ്ങളോടു ദയയോടെ പ്രവര്‍ത്തിക്കുവാനും ഞാന്‍ ആഗ്രഹിക്കുന്നു. "അതെന്താണ് അര്‍ത്ഥമാക്കുന്നതെന്ന് നിങ്ങള്‍ മനസ്സിലാക്കുന്നുവെങ്കില്‍ തെറ്റുകള്‍ ഒന്നും ചെയ്യാത്ത എന്‍റെ ശിഷ്യന്മാരെ നിങ്ങള്‍ വിധിക്കുകയില്ല.
\v 8 മനുഷ്യപുത്രനാകുന്ന എനിക്ക് ശബ്ബത്തു ദിവസം ജനങ്ങള്‍ക്ക്‌ എന്തു ചെയ്യുവാന്‍ കഴിയുമെന്ന് അവരോടു പറയുവാനുള്ള അധികാരമുണ്ട്."
\s5
\v 9 ആ ദിവസം യേശു അവിടം വിട്ടു, അവന്‍ ഒരു സിനഗോഗില്‍ പോയി.
\v 10 അവിടെ അവന്‍ വരണ്ട കൈയുള്ള ഒരു മനുഷ്യനെ കണ്ടു. ശബ്ബത്തിനെക്കുറിച്ചു യേശുവുമായി സംവാദം നടത്തുവാന്‍ പരീശന്മാര്‍ ആഗ്രഹിച്ചുകൊണ്ടിരുന്നു. അതിനാല്‍ അവരില്‍ ഒരാള്‍ അവനോടു ചോദിച്ചു, "നമ്മുടെ വിശ്രമദിവസം ജനങ്ങളെ സൗഖ്യമാക്കുവാന്‍ ദൈവം അനുവദിക്കുന്നുണ്ടോ?" യേശു തെറ്റായിട്ടെന്തെങ്കിലും പറഞ്ഞു ഒരു പാപം ചെയ്യും എന്ന് അവര്‍ പ്രതീക്ഷിച്ചിരുന്നു.
\s5
\v 11 അവന്‍ അവരോടു മറുപടി പറഞ്ഞു, നിങ്ങളില്‍ ഒരുവന് ഒരേയൊരു ആട് ഉണ്ടെന്നു സങ്കല്‍പ്പിക്കുക അത് ഒരു ശബ്ബത്തു ദിവസം ആഴമുള്ള ഒരു കുഴിയില്‍ വീണു. നിങ്ങള്‍ അതിനെ അവിടെ ഉപേക്ഷിക്കുമോ? തീര്‍ച്ചയായും ഇല്ല! നിങ്ങള്‍ അതിനെ പിടിച്ചു പുറത്തേക്കു പൊക്കിയെടുക്കും!
\v 12 എന്നാല്‍ ഒരു വ്യക്തി ഒരു ആടിനേക്കാള്‍ അധികം മൂല്യം ഉള്ളവനാണ്. ആയതിനാല്‍ ഏതു ദിവസവും, നമ്മുടെ വിശ്രമദിവസത്തില്‍ ആയാല്‍പ്പോലും മറ്റൊരു വ്യക്തിയെ സൗഖ്യമാക്കികൊണ്ട് നല്ല പ്രവൃത്തികള്‍ ചെയ്യുന്നതു തീര്‍ച്ചയായും നമുക്കു ശരിയാണ്.
\s5
\v 13 അതിനുശേഷം അവന്‍ ആ മനുഷ്യനോടു പറഞ്ഞു, "നിന്‍റെ കൈ മുന്നോട്ടു നീട്ടുക! ആ മനുഷ്യന്‍ അവന്‍റെ വരണ്ട കൈ നീട്ടി മറ്റേ കൈ പോലെ ആരോഗ്യമുള്ളതായി തീര്‍ന്നു.
\v 14 തുടര്‍ന്നു പരീശന്മാര്‍ സിനഗോഗ് വിട്ടു. അവനെ എങ്ങനെ കൊല്ലുവാന്‍ കഴിയുമെന്ന് അവര്‍ ഒരുമിച്ചു പദ്ധതിയിടുവാന്‍ ആരംഭിച്ചു.
\s5
\v 15 അവനെ കൊല്ലുവാന്‍ പരീശന്മാര്‍ ഗൂഢാലോചന ചെയ്യുന്നതായി യേശു അറിഞ്ഞതിനാല്‍ അവന്‍ ശിഷ്യന്മാരെയും കൂട്ടി അവിടെനിന്നും പോയി. രോഗികളായ ആളുകള്‍ ഉള്‍പ്പെടെ വലിയ ജനക്കൂട്ടം അവനെ അനുഗമിക്കുകയും അവന്‍ അവരെ എല്ലാം സൗഖ്യമാക്കുകയും ചെയ്തു.
\v 16 എന്നാല്‍ അവനെപ്പറ്റി മറ്റ് ആളുകളോട് പറയരുതെന്ന് അവന്‍ അവരോട് ഉറപ്പിച്ചു പറഞ്ഞു.
\v 17 വളരെക്കാലം മുന്‍പ് യെശയ്യ പ്രവാചകന്‍ എഴുതിയിരുന്നത് അവന്‍ ഇതു ചെയ്യുകയാല്‍ നിവൃത്തിയായി. അവന്‍ എഴുതിയത്,
\s5
\v 18 "ഞാന്‍ സ്നേഹിക്കുകയും എന്നെ പ്രസാദിപ്പിക്കുകയും ചെയ്യുന്ന ഞാന്‍ തിരഞ്ഞെടുത്ത എന്‍റെ ദാസന്‍ ഇതാ, ഞാന്‍ എന്‍റെ ആത്മാവിനെ അവനില്‍ പകരും. അവന്‍ യഹൂദരല്ലാത്തവര്‍ക്ക് നീതിയും രക്ഷയും കൊണ്ട് വരും."
\s5
\v 19 അവന്‍ ആളുകളുമായി വഴക്കടിക്കുകയോ അട്ടഹസിക്കുകയോ ചെയ്യുകയില്ല. കൂടാതെ അവന്‍ വീഥികളില്‍ നിലവിളിക്കുകയില്ല.
\v 20 അവന്‍ ബലഹീനര്‍ക്ക് മാന്യനായിരിക്കും. ഒരു വ്യക്തി കഷ്ടിച്ചു ജീവനുണ്ടെങ്കില്‍ അവന്‍ അവനെ കൊല്ലുകയില്ല. അവന്‍ നീതിയോടെ ജനങ്ങളെ വിധിക്കുകയും അവര്‍ കുറ്റവാളികള്‍ അല്ലെന്നു പ്രഖ്യാപിക്കുകയും ചെയ്യും.
\v 21 അതിനാല്‍ യഹൂദരല്ലാത്തവര്‍ ആത്മവിശ്വാസത്തോടെ നിന്നില്‍ ആശ്രയിക്കും.
\s5
\v 22 ഒരു ദിവസം ചില മനുഷ്യര്‍ ചേര്‍ന്നു ഭൂതം ബാധിച്ചതിനാല്‍ കാഴ്ചയോ സംസാരശേഷിയോ ഇല്ലാത്ത ഒരു മനുഷ്യനെ യേശുവിന്‍റെ അടുക്കല്‍ കൊണ്ടുവന്നു. യേശു ഭൂതത്തെ പുറത്താക്കുകയും അവനെ സൗഖ്യമാക്കുകയും ചെയ്തു. തുടര്‍ന്ന് ആ മനുഷ്യന്‍ സംസാരിക്കുവാന്‍ തുടങ്ങുകയും കാണുവാന്‍ സാധിക്കുകയും ചെയ്തു.
\v 23 ഇതു കണ്ട ജനക്കൂട്ടം എല്ലാം അതിശയിച്ചു. അവര്‍ അന്യോന്യം ചോദിക്കുവാന്‍ തുടങ്ങി, "ഈ മനുഷ്യന്‍ നാം പ്രതീക്ഷിക്കുന്ന ദാവീദ് രാജാവിന്‍റെ സന്തതിയായ മശിഹാ ആയിരിക്കുമോ?"
\s5
\v 24 ഈ അത്ഭുതത്തെക്കുറിച്ചു പരീശന്മാര്‍ കേട്ടതിനാല്‍ അവര്‍ പറഞ്ഞു, "ഇതു ദൈവമല്ല ഭൂതങ്ങളുടെ ഭരണാധികാരിയായ ബെത്സെബൂല്‍ ആകുന്നു., അവന്‍ ആളുകളില്‍നിന്ന് ഭൂതങ്ങളെ പുറത്താക്കുവാന്‍ ഈ മനുഷ്യനെ സഹായിക്കുന്നു.
\v 25 എന്നാല്‍ പരീശന്മാര്‍ എന്താണ് ചിന്തിക്കുന്നതെന്ന് യേശു അറിഞ്ഞു, ആതിനാല്‍ അവന്‍ അവരോടു പറഞ്ഞു, ഒരു രാജ്യത്തുള്ള ജനങ്ങള്‍ അന്യോന്യം യുദ്ധം ചെയ്താല്‍ അവര്‍ അവരുടെ രാജ്യത്തെ നശിപ്പിക്കും. ഒരേ പട്ടണത്തിലോ ഒരേ ഭവനത്തിലോ പാര്‍ക്കുന്ന ആളുകള്‍ അന്യോന്യം വഴക്കടിച്ചാല്‍ അവര്‍ നിശ്ചയമായും ഒരു സമൂഹമായോ ഭവനമായോ നിലനില്ക്കയില്ല.
\s5
\v 26 ഇതേരീതിയില്‍ പിശാചു തന്‍റെ സ്വന്തം ഭൂതങ്ങളെ പുറത്താക്കുന്നു എങ്കില്‍ അവന്‍ അവനോട് തന്നെ എതിരായി യുദ്ധം ചെയ്യുന്നു. അവന്‍റെ സേവകന്മാരുടെ മേല്‍ ഭരണം തുടരുവാന്‍ അവനു കഴിയാതെ വരും!
\v 27 അത് മാത്രമല്ല, ഭൂതങ്ങളെ പുറത്താക്കുവാന്‍ സാത്താന്‍ എന്നെ പ്രാപ്തനാക്കുന്നു എന്നതു സത്യമാണെങ്കില്‍ നിങ്ങളുടെ ശിഷ്യന്മാര്‍ സാത്താന്‍റെ ശക്തിയിലാണ്. അവയെ പുറത്താക്കുന്നത് സത്യം ആകുമോ? ഇല്ല! അതിനാല്‍ അവരുടെ പ്രവൃത്തികളുടെ പിന്‍പില്‍ പിശാചിന്‍റെ ശക്തിയാണെന്നു പറയുന്നതിനാല്‍ അവര്‍ നിങ്ങളെ ന്യായം വിധിക്കും.
\s5
\v 28 എന്നാല്‍ ഭൂതങ്ങളെ പുറത്താക്കുവാന്‍ ദൈവത്തിന്‍റെ ആത്മാവ് എന്നെ പ്രാപ്തനാക്കുന്ന കാരണത്താല്‍ സ്വര്‍ഗ്ഗത്തില്‍നിന്നുള്ള ദൈവത്തിന്‍റെ ഭരണം ഇതിനോടകം ഇവിടെ ഉണ്ടെന്നു തെളിയിക്കുന്നു.
\v 29 ഭൂതങ്ങളെ പുറത്താക്കുവാന്‍ എനിക്കു കഴിയുന്നത്‌ എന്തുകൊണ്ടാണെന്നു ഞാന്‍ നിങ്ങളെ കാണിക്കാം. സാത്താനെപ്പോലെ ശക്തനായ ഒരു മനുഷ്യനെ ആദ്യം പിടിച്ചു കെട്ടിയില്ലായെങ്കില്‍ ഒരു വ്യക്തിക്ക് അവന്‍റെ ഭവനത്തില്‍ കയറി അവന്‍റെ സമ്പത്തെല്ലാം കൊണ്ടുപോകുവാന്‍ കഴിയുകയില്ല. എന്നാല്‍ അവന്‍ അവനെ കെട്ടുന്നു എങ്കില്‍ തുടര്‍ന്ന് അവന്‍റെ സമ്പത്തുകള്‍ എടുക്കുന്നതിന് അവനു കഴിയും.
\v 30 ആര്‍ക്കും നിഷ്പക്ഷമായിരിപ്പാന്‍ കഴിയുകയില്ല. പരിശുദ്ധാത്മാവാണ് ഭൂതങ്ങളെ പുറത്താക്കുവാന്‍ എന്നെ പ്രാപ്തനാക്കുന്നതെന്ന് അംഗീകരിക്കാത്തവര്‍ എന്നെ എതിര്‍ക്കുന്നു. എന്‍റെ ശിഷ്യരാകുവാന്‍ ആളുകളെ കൂട്ടി ചേര്‍ക്കാത്തവര്‍ ആ ആളുകള്‍ എന്നില്‍നിന്നും മാറിപ്പോകുവാന്‍ കാരണമാകുന്നു.
\s5
\v 31 ഭൂതങ്ങളെ പുറത്താക്കുവാന്‍ പരിശുദ്ധാത്മാവ് അല്ല എന്നെ പ്രാപ്തനാക്കുന്നത് എന്നു നിങ്ങള്‍ പറയുന്നു. അതിനാല്‍ ഞാന്‍ ഇത് നിങ്ങളോട് പറയും: ഏതെങ്കിലും വിധത്തില്‍ മറ്റുള്ളവരെ എതിര്‍ക്കുകയും നിന്ദിക്കുകയും പിന്നീട് ഖേദിക്കുകയും ക്ഷമിക്കുന്നതിനു ദൈവത്തോട് അപേക്ഷിക്കുന്നു എങ്കില്‍ ദൈവം അവരോടു ക്ഷമിക്കും. എന്നാല്‍ പരിശുദ്ധാത്മാവിനെ നിന്ദിക്കുന്നവരോട് അവന്‍ ക്ഷമിക്കുകയില്ല.
\v 32 മനുഷ്യപുത്രനായ എന്നെ വിമര്‍ശിക്കുന്ന ആളുകളോടു ക്ഷമിക്കുവാന്‍ ദൈവം ആഗ്രഹിക്കുന്നു. എന്നാല്‍ പരിശുദ്ധാത്മാവ് ചെയ്യുന്നതിനെക്കുറിച്ചു ദോഷകരമായ കാര്യങ്ങള്‍ പറയുന്നവരോട് അവന്‍ ക്ഷമിക്കുകയില്ല എന്നു ഞാന്‍ നിങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കുന്നു. ഇപ്പോള്‍ മാത്രമല്ല വരുവാനുള്ള ലോകത്തിലും ദൈവം ക്ഷമിക്കുകയില്ല.
\s5
\v 33 നിങ്ങള്‍ ഒരു വൃക്ഷത്തില്‍നിന്നു കുറച്ചു ഫലം കാണുമ്പോള്‍ ആ ഫലം നല്ലതോ ചീത്തയോ എന്നു തീരുമാനിക്കും. നല്ലതാണെങ്കില്‍ വൃക്ഷവും നല്ലതാണെന്നു നിങ്ങള്‍ അറിയുന്നു. ഞാന്‍ നല്ല കാര്യങ്ങള്‍ ചെയ്യുന്നു എങ്കില്‍ ഞാന്‍ നല്ലതാണോയെന്ന് അറിയുവാന്‍ കഴിയും.
\v 34 നിങ്ങള്‍ വിഷപ്പാമ്പുകളെപ്പോലെയാണ്! നിങ്ങള്‍ ദോഷമുള്ളവരാകയാല്‍ നിങ്ങള്‍ക്കു യാതൊരു കാര്യവും നല്ലതാണെന്നു പറയുവാന്‍ കഴിയുകയില്ല. ഒരു വ്യക്തിയുടെ അകത്തുള്ളതാണ് അവന്‍ പറയുന്നത്.
\v 35 നല്ല ആളുകള്‍ നല്ല കാര്യങ്ങള്‍ പറയുന്നു. അത് എന്തുകൊണ്ടെന്നാല്‍ അവര്‍ ഈ നല്ല കാര്യങ്ങള്‍ സുരക്ഷിതമായ സ്ഥാനത്തു സംഭരിക്കുകയും ഏതു സമയത്തും അവയെ പുറത്തു കൊണ്ടുവരുവാന്‍ സാധിക്കുന്നതിനു സമാനവുമാണ്. എന്നാല്‍ ദുഷ്ടന്മാരായ ആളുകള്‍ ദുഷ്ടകാര്യങ്ങള്‍ സംസാരിക്കുന്നു. അത് എന്തുകൊണ്ടെന്നാല്‍ അവര്‍ ദുഷ്ട കാര്യങ്ങള്‍ സംഭരിക്കുകയും എവിടെ സംഭരിച്ചു വച്ചിരിക്കുന്നുവോ ആ സ്ഥലത്തുനിന്നും ഏതുസമയത്തും അവയെ പുറത്തു കൊണ്ടുവരുന്നതിനും സമാനമാണ്.
\s5
\v 36 ഞാന്‍ നിങ്ങളോടു പറയുന്നതെന്തന്നാല്‍ ദൈവം ന്യായം വിധിക്കുന്ന നാളില്‍ മനുഷ്യര്‍ പറഞ്ഞ എല്ലാ വ്യര്‍ത്ഥവാക്കും ഓര്‍മ്മയില്‍വരുത്തി അവര്‍ പറഞ്ഞതിന് അനുസരണമായി ആളുകളെ അവന്‍ ന്യായം വിധിക്കും.
\v 37 ഒന്നുകില്‍ നിങ്ങള്‍ സംസാരിച്ചതായ വാക്കുകളെ അടിസ്ഥാനമാക്കി നിങ്ങളെ നീതിമാന്മാരെന്നു ദൈവം പ്രഖ്യാപിക്കും അല്ലെങ്കില്‍ നിങ്ങള്‍ പറഞ്ഞതിന് അടിസ്ഥാനമാക്കി അവന്‍ നിങ്ങളെ ന്യായം വിധിക്കും.
\s5
\v 38 തുടര്‍ന്നു പരീശന്മാരില്‍ ചിലരും യഹൂദ്യ നിയമങ്ങളുടെ ഉപദേഷ്ടാക്കന്മാരും യേശുവിനോടു പ്രതികരിച്ചു, "ഗുരോ, ദൈവം നിന്നെ അയച്ചു എന്ന് ഞങ്ങളെ ബോധ്യപ്പെടുത്തുവാന്‍ നീ ഒരു അത്ഭുതം ചെയ്തു കാണുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു."
\v 39 തുടര്‍ന്നു യേശു അവരോടു പറഞ്ഞു, "ഞാന്‍ അത്ഭുതങ്ങള്‍ ചെയ്യുന്നതു നിങ്ങള്‍ കണ്ടു കഴിഞ്ഞു, എന്നാല്‍ നിങ്ങള്‍ ദോഷമുള്ളവരും നിങ്ങള്‍ വിശ്വസ്തതയോടെ ആരാധിക്കുന്നവരുമല്ല! ദൈവം എന്നെ അയച്ചു എന്ന് ഞാന്‍ തെളിയിക്കുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ദൈവം നിങ്ങളെ ഒരു അത്ഭുതം മാത്രം കാണിക്കും. അത് യോനാ പ്രവാചകന് സംഭവിച്ചതുപോലെ ആയിരിക്കും.
\v 40 യോനയെ ദൈവം പുറത്തേക്ക് വരുത്തും മുന്‍പ്, അവന്‍ ഒരു വലിയ മത്സ്യത്തിന്‍റെ വയറ്റില്‍ മൂന്നു പകലും മൂന്നു രാത്രിയും ആയിരുന്നു. അതേപ്രകാരം മനുഷ്യപുത്രനായ ഞാന്‍ ഭൂമിയുടെ ആഴത്തില്‍ മൂന്നു പകലും രാത്രികളിലും ആയിരിക്കും. അതിനു ശേഷം ദൈവം എന്നെ വീണ്ടും ജീവിക്കുവാന്‍ ഇടവരുത്തും.
\s5
\v 41 ദൈവം എല്ലാവരേയും ന്യായം വിധിക്കുമ്പോള്‍ നിനവേ നഗരത്തില്‍ പാര്‍ത്തിരുന്ന ജനങ്ങള്‍ നിങ്ങളുടെ വശത്ത്‌ അവന്‍റെ മുന്‍പില്‍ നില്‍ക്കും. യോനാ അവര്‍ക്കു മുന്നറിയിപ്പു നല്കിയപ്പോള്‍ അവര്‍ പാപം ചെയ്യുന്നതു നിര്‍ത്തി. ഇപ്പോള്‍ യോനായെക്കാളും പ്രധാന്യമുള്ളവനായ ഞാന്‍ നിങ്ങളുടെ അടുക്കല്‍ വന്നു, എന്നിട്ടും നിങ്ങള്‍ പാപം ചെയ്യുന്നത് നിര്‍ത്തിയില്ല. അതിനാല്‍ ദൈവം നിങ്ങളെ ന്യായം വിധിക്കും.
\s5
\v 42 വളരെക്കാലം മുന്‍പ് യിസ്രായേലിനു തെക്ക് ശേബയില്‍ ജീവിച്ചിരുന്ന രാജ്ഞി വിദൂര ദേശത്തുനിന്നും ശലമോന്‍ രാജാവിന്‍റെ ജ്ഞാന വചസ്സുകള്‍ കേള്‍ക്കുവാന്‍ വന്നു. ഇപ്പോള്‍ ശലോമോനിലും വലിയവന്‍ നിങ്ങളുടെ അടുക്കല്‍ വന്നിരിക്കുന്നു, എന്നാല്‍ പാപം ചെയ്യുന്നത് നിങ്ങള്‍ നിര്‍ത്തിയില്ല.
\s5
\v 43 ചില സന്ദര്‍ഭങ്ങളില്‍ ഒരു ദുഷ്ടാത്മാവ്‌ ഒരു മനുഷ്യനെ വിട്ടു പോകുമ്പോള്‍ മറ്റൊരാളില്‍ പ്രവേശിക്കേണ്ടതിനായി വിജന സ്ഥലങ്ങളില്‍ ചുറ്റി കറങ്ങുന്നു.
\v 44 അതു തന്നോടുതന്നെ പറയുന്നത്, 'ഞാന്‍ വസിച്ചിരുന്ന മനുഷ്യനിലേക്കു തിരികെ പോകും.' അതു മടങ്ങിപ്പോകുകയും ആ മനുഷ്യന്‍റെ ജീവിതം ദൈവാത്മാവിന്‍റെ നിയന്ത്രണത്തിലല്ല എന്നു കണ്ടെത്തുന്നു. ആ മനുഷ്യന്‍റെ ജീവിതം, നന്നായി അടിച്ചുവാരി എല്ലാം ക്രമത്തില്‍ വച്ചശേഷവും ശൂന്യമായ വീടിനു സമാനമാണ്.
\v 45 തുടര്‍ന്ന് ഈ ദുഷ്ടാത്മാവ്‌ പോയി തന്നിലും ദുഷ്ടതയേറിയ ഏഴു ദുരാത്മാക്കളെയും കൂട്ടിവന്ന് ഈ മനുഷ്യനില്‍ പ്രവേശിച്ചു ജീവിക്കുവാന്‍ ആരംഭിക്കുന്നു. അതിനാല്‍ ഈ മനുഷ്യന്‍റെ അവസ്ഥ മുന്‍പ് ഉണ്ടായിരുന്നതിലും വളരെ മോശമായിരിക്കും. ഞാന്‍ പഠിപ്പിക്കുന്നതു കേള്‍ക്കുന്ന ദുഷ്ടരായ നിങ്ങളുടെ അനുഭവമായിരിക്കും."
\s5
\v 46 യേശു ജനസമൂഹത്തോടു സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ത്തന്നെ അവന്‍റെ അമ്മയും ഇളയ സഹോദരന്മാരും വന്നു. അവര്‍ വീടിന്‍റെ പുറത്തു നില്ക്കുകയും അവനോടു സംസാരിക്കുവാന്‍ ആഗ്രഹിക്കുകയും ചെയ്തു.
\v 47 ഒരാള്‍ അവനോടു പറഞ്ഞത്, "നിന്‍റെ അമ്മയും ഇളയ സഹോദരന്മാരും നിന്നോടു സംസാരിക്കുവാന്‍ ആഗ്രഹിച്ചുകൊണ്ടു പുറത്തുനില്‍ക്കുന്നു."
\s5
\v 48 തുടര്‍ന്ന് തന്നോടു പറഞ്ഞവനോട് യേശു പറഞ്ഞത്, "വാസ്തവത്തില്‍ എന്‍റെ അമ്മയും സഹോദരന്മാരും ആരാകുന്നു എന്നു ഞാന്‍ നിന്നോടു പറയാം."
\v 49 അവന്‍റെ ശിഷ്യന്മാരെ ചൂണ്ടി കാണിച്ചിട്ട് അവന്‍ പറഞ്ഞത്, "ഈ വ്യക്തികളാണ് എന്‍റെ അമ്മയുടെയും സഹോദരന്മാരുടെയും സ്ഥാനം ഏറ്റെടുക്കുന്നത്.
\v 50 സ്വര്‍ഗ്ഗസ്ഥനായ എന്‍റെ പിതാവ് ആഗ്രഹിക്കുന്നതു ചെയ്യുന്നവര്‍ക്കാണ് എന്‍റെ സഹോദരന്‍റെയും സഹോദരിയുടെയും അമ്മയുടെയും സ്ഥാനം."
\s5
\c 13
\p
\v 1 അന്നേദിവസം അവന്‍ പഠിപ്പിച്ചിരുന്ന വീട് വിട്ടു ശിഷ്യന്മാരോടൊപ്പം ഗലീല കടലിന്‍റെ തീരത്തേക്കു പോയി. അവന്‍ അവിടെ ഇരുന്നു.
\v 2 അവന്‍ പഠിപ്പിക്കുന്നതു കേള്‍ക്കുവാന്‍ ഒരു വലിയ കൂട്ടം അവനു ചുറ്റും കൂടിവന്നു. അല്പ സ്ഥലം കിട്ടേണ്ടതിനും അവരെ പഠിപ്പിക്കേണ്ടതിനുമായി അവന്‍ ഒരു പടകില്‍ കയറി. ജനക്കൂട്ടം കരയില്‍ നിന്ന് അവനെ ശ്രദ്ധിച്ചു.
\s5
\v 3 പല ഉപമകള്‍ ഉപയോഗിച്ച് അവന്‍ അവരെ പഠിപ്പിച്ചു. അവന്‍ പറഞ്ഞു, "ശ്രദ്ധിക്കുക! ഒരു മനുഷ്യന്‍ അവന്‍റെ വയലില്‍ വിത്തു വിതക്കുന്നതിനായി പോയി.
\v 4 അവന്‍ മണ്ണില്‍ വിത്തു വിതക്കുമ്പോള്‍ വിത്തുകളില്‍ ചിലതു വഴിയില്‍ വീണു. എന്നാല്‍ പക്ഷികള്‍ വന്ന് ആ വിത്തുകള്‍ തിന്നു.
\v 5 പാറമേല്‍ അധികം മണ്ണില്ലാത്ത സ്ഥലത്ത് കുറച്ചു വിത്തുകള്‍ വീണു. ആ വിത്തുകള്‍ വേഗത്തില്‍ മുളച്ചു വന്നു. സൂര്യന്‍ ആഴം കുറഞ്ഞ മണ്ണിനെ വേഗത്തില്‍ ചൂടാക്കിയതിനാല്‍,
\v 6 ഇളം ചെടി വളര്‍ന്നപ്പോള്‍ സൂര്യപ്രകാശത്തില്‍ വളരെ ചൂടാവുകയും ആഴമായ വേരുകള്‍ ഇല്ലാതിരുന്ന കാരണത്താല്‍ ഉണങ്ങിപ്പോകുകയും ചെയ്തു.
\s5
\v 7 മറ്റു ചില വിത്തുകള്‍ മുള്‍ച്ചെടികള്‍ ഉള്ള നിലത്തു വീണു. മുള്‍ച്ചെടിയോടൊപ്പം ഇളം ചെടികളുംവളര്‍ന്നതിനാല്‍ മുള്‍ച്ചെടി ഇളംചെടിയെ ഞെരുക്കുകയും ചെയ്തു.
\v 8 എന്നാല്‍ മറ്റു വിത്തുകള്‍ നല്ല മണ്ണില്‍ വീഴുകയും ധാന്യം ധാരാളമായി ഉണ്ടാകുകയും ചെയ്തു. ചില ചെടികള്‍ എത്ര വിത്ത്‌ വിതച്ചുവോ അതനുസരിച്ച് നൂറ് മടങ്ങും ചില ചെടികള്‍ അറുപതു മേനിയും ചില ചെടികള്‍ മുപ്പതു മേനിയും വിളഞ്ഞു.
\v 9 ഇതു നിങ്ങള്‍ക്കു മനസ്സിലാക്കുവാന്‍ കഴിയുന്നു എങ്കില്‍ ഞാന്‍ പറഞ്ഞതു ശ്രദ്ധയോടെ മനസ്സിലാക്കുക.
\s5
\v 10 പിന്നീടു ശിഷ്യന്മാര്‍ അവനെ സമീപിച്ചു ചോദിച്ചു, "നീ ജനസമൂഹത്തോടു സംസാരിക്കുമ്പോള്‍ എന്തുകൊണ്ടാണ് ഉപമകള്‍ ഉപയോഗിക്കുന്നത്?"
\v 11 അവന്‍ മറുപടി പറഞ്ഞത്, "ദൈവം സ്വര്‍ഗ്ഗത്തില്‍ നിന്നും ഭരിക്കുന്നത് എങ്ങനെയെന്നു അവന്‍ മുമ്പ് വെളിപ്പെടുത്താത്തത് ഇപ്പോള്‍ നിങ്ങള്‍ക്ക് വെളിപ്പെടുത്തി തന്നിരിക്കുന്നു. എന്നാല്‍ അവന്‍ ഇത് മറ്റുള്ളവര്‍ക്ക് വെളിപ്പെടുത്തിയിട്ടില്ല.
\v 12 ഞാന്‍ പറഞ്ഞതിനെക്കുറിച്ചു ചിന്തിക്കുവാന്‍ കഴിയുന്നവന്‍ അതു മനസ്സിലാക്കും, കൂടുതലായി മനസ്സിലാക്കുവാന്‍ ദൈവം അവരെ പ്രാപ്തരാക്കും. എന്നാല്‍ ഞാന്‍ പറഞ്ഞതിനെക്കുറിച്ചു ശ്രദ്ധയോടെ ചിന്തിക്കുവാന്‍ കഴിയാത്തവന്‍ അവര്‍ അറിയുന്നതുപോലും മറന്നുപോകും.
\s5
\v 13 ഞാന്‍ ചെയ്യുന്നത് അവന്‍ കാണുന്നുണ്ടെങ്കിലും അത് എന്താണ് അര്‍ത്ഥമാക്കുന്നത് എന്ന് അവര്‍ യഥാര്‍ത്ഥത്തില്‍ ഗ്രഹിക്കുന്നില്ല. ഇക്കാരണത്താല്‍ ഞാന്‍ ജനങ്ങളോടു സംസാരിക്കുമ്പോള്‍ ഉപമകള്‍ ഉപയോഗിക്കുന്നു.
\v 14 ഈ ജനങ്ങള്‍ ചെയ്യുന്നതു വളരെക്കാലം മുന്‍പെ യെശയ്യാ പ്രവാചകനോട് പറയുവാന്‍ ദൈവം പറഞ്ഞതു പൂര്‍ണ്ണമായി നിവൃത്തിയാകുന്നു. ഞാന്‍ പറയുന്നതു നിങ്ങള്‍ കേള്‍ക്കും, എന്നാല്‍ നിങ്ങള്‍ അതു മനസ്സിലാക്കുകയില്ല, ഗ്രഹിക്കുകയില്ല. ഞാന്‍ ചെയ്യുന്നതു നിങ്ങള്‍ കാണും, എന്നാല്‍ അത് എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് ഗ്രഹിക്കുകയില്ല.
\s5
\v 15 ദൈവം യെശയ്യാവോടും പറഞ്ഞത്, "ഞാന്‍ പറയുന്നത്‌ ഈ ജനങ്ങള്‍ക്കു കേള്‍ക്കുവാന്‍ കഴിയും. എന്നാല്‍ അതിലെ സന്ദേശം അവര്‍ ഒരിക്കലും ഗ്രഹിക്കുകയില്ല. അവര്‍ക്കുള്ള കണ്ണുകള്‍കൊണ്ടു കാണുവാന്‍ കഴിയും, എന്നാല്‍ അവര്‍ നോക്കുന്നതിനെ ഒരിക്കലും വ്യക്തമായി കാണുകയില്ല. അവര്‍ അവരുടെ കണ്ണുകള്‍ അടച്ചിരിക്കുന്നതിനാല്‍ കാണുവാന്‍ കഴിയുകയില്ല. അവര്‍ക്ക് അവരുടെ കണ്ണുകള്‍കൊണ്ടു കാണുവാനോ ചെവികള്‍ കൊണ്ടു കേള്‍ക്കുവാനോ ഗ്രഹിക്കുവാനോ കഴിയുകയില്ല. അവര്‍ക്ക് കാണുവാനോ കേള്‍ക്കുവാനോ ഗ്രഹിക്കുവാനോ കഴിയുന്നു എങ്കില്‍ അവര്‍ എന്നിലേക്കു തിരിയും, "ഞാന്‍ അവരെ സൗഖ്യമാക്കും" എന്നു ദൈവം പറയുന്നു.
\s5
\v 16 എന്നാല്‍ നിങ്ങളെ സംബന്ധിച്ചു, ഞാന്‍ ചെയ്തതു നിങ്ങള്‍ തിരിച്ചറിയുവാനും ഞാന്‍ പറയുന്നതു ഗ്രഹിക്കുവാനും ദൈവം നിങ്ങളെ പ്രാപ്തരാക്കി.
\v 17 ഇതു ശ്രദ്ധിക്കുക: വളരെ കാലങ്ങള്‍ക്ക് മുന്‍പ് ജീവിച്ചിരുന്ന പല പ്രവാചകന്മാരും നീതിമാന്മാരും ഞാന്‍ ചെയ്യുന്ന പ്രവൃത്തി നിങ്ങള്‍ കാണുന്നതുപോലെ കാണുവാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ അവര്‍ അതു കണ്ടില്ല. ഞാന്‍ പറയുന്നത് നിങ്ങള്‍ കേള്‍ക്കുന്നത് പോലെ കേള്‍ക്കുവാന്‍ അവര്‍ ആഗ്രഹിച്ചു എന്നാല്‍ അവര്‍ കേട്ടില്ല.
\s5
\v 18 വിവിധതരത്തിലുള്ള മണ്ണില്‍ വിത്തു വിതച്ച മനുഷ്യനെ കുറിച്ചുള്ള ഉപമയുടെ വിശദീകരണത്തിനായി ഇപ്പോള്‍ ശ്രദ്ധിക്കുക.
\v 19 ദൈവം എങ്ങനെയാണ് ഭരിക്കുന്നത് എന്നതിനെക്കുറിച്ച് ചില ആളുകള്‍ കേള്‍ക്കുന്നു. എന്നാല്‍ അതു ഗ്രഹിക്കുന്നില്ല. വഴിയില്‍ വീണ വിത്തുകള്‍ പോലെയാണ് അവര്‍. ദുഷ്ടനായ പിശാചു വന്ന് അവര്‍ കേട്ടതു മറക്കുവാന്‍ കാരണമാകുന്നു.
\s5
\v 20 ചില ആളുകള്‍ ദൈവത്തിന്‍റെ സന്ദേശം കേള്‍ക്കുന്നു ഉടന്‍തന്നെ സന്തോഷത്തോടെ അത് അംഗീകരിക്കുന്നു. വിത്തുകളില്‍ ചിലതു വീണ പാറ സ്ഥലം പോലെയാണ് അവര്‍.
\v 21 അവരുടെ ഹൃദയത്തിലേക്ക് ആഴമായി കയറാത്ത കാരണത്താല്‍ അവര്‍ ഒരു അല്പസമയത്തേക്ക് അതു വിശ്വസിക്കുന്നു. ആഴമായ വേരുകള്‍ ഇല്ലാത്ത ചെടികള്‍ പോലെയാണ് അവര്‍. ഞാന്‍ അവരോടു പറഞ്ഞത് അവര്‍ വിശ്വസിക്കുന്നതിനാല്‍ മറ്റുള്ളവര്‍ വളരെ മോശമായി പെരുമാറുകയോ, കഷ്ടത അനുഭവിക്കുവാന്‍ കാരണമാകുകയോ ചെയ്യുന്ന കാരണത്താല്‍ തുടര്‍ന്ന് അതു വിശ്വസിക്കുന്നതു നിരസിക്കുന്നതിനാല്‍ പാപം ചെയ്യുന്നു.
\s5
\v 22 ചിലര്‍ ദൈവ സന്ദേശം കേള്‍ക്കുന്നു എന്നാല്‍ ധനികരാകുവാന്‍ ആഗ്രഹിക്കുന്നതിനാല്‍ അവര്‍ പണത്തെക്കുറിച്ചും, പണം കൊണ്ട് എന്തു വാങ്ങുവാന്‍ അവര്‍ക്കു കഴിയും എന്നതിനെക്കുറിച്ചും മാത്രം ചിന്താകുലപ്പെടുന്നു. അതിന്‍റെ ഫലം എന്നവണ്ണം അവര്‍ ദൈവസന്ദേശം മറക്കുകയും അവര്‍ ചെയ്യുവാന്‍ ദൈവം ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നതുമില്ല. ഈ ആളുകള്‍ മുള്‍ച്ചെടികളുടെ വേരുകളുള്ള മണ്ണിനു സമാനമാണ്.
\v 23 എന്നാല്‍ ചില ആളുകള്‍ എന്‍റെ സന്ദേശം കേള്‍ക്കുകയും അതു ഗ്രഹിക്കുകയും ചെയ്യുന്നു. അവരില്‍ ചിലര്‍ ദൈവത്തിനു പ്രസാദമുള്ള പല കാര്യങ്ങള്‍ ചെയ്യുന്നു. ചിലര്‍ അതിലുപരിയായും ചെയ്യുകയും ചെയ്യുന്നു. അവര്‍ ചില വിത്തുകള്‍ വീണ നല്ല മണ്ണിനു സമാനമാണ്."
\s5
\v 24 യേശു ജനങ്ങളോടു മറ്റൊരു ഉപമയും പറഞ്ഞു. അവന്‍ പറഞ്ഞത്, ദൈവം സ്വര്‍ഗ്ഗത്തില്‍ നിന്നു ഭരിക്കുമ്പോള്‍ ഒരു നിലത്തിന്‍റെ ഉടമസ്ഥന്‍ അവന്‍റെ വയലില്‍ നല്ല വിത്തു വിതയ്ക്കുവാന്‍ തന്‍റെ ദാസന്മാരെ അയച്ചതിനു സമാനമാണ്.
\v 25 ആ ദാസന്മാര്‍ ഉറങ്ങുകയും നിലം കാക്കാതിരിക്കുകയും ചെയ്ത അവസരം നിലത്തിന്‍റെ ഉടമസ്ഥന്‍റെ ദാസന്‍ വന്നു ഗോതമ്പിന്‍റെ ഇടയില്‍ കളയുടെ വിത്തുകള്‍ വിതെച്ചു. പിന്നീട് അവന്‍ അവിടം വിട്ടു.
\v 26 വിത്തുകള്‍ കിളിര്‍ക്കുകയും പല ചെടികള്‍ വളരുകയും ചെയ്തതിനു ശേഷം ധാന്യത്തിന്‍റെ കതിരുകള്‍ ഉണ്ടാകുകയും ചെയ്തു. എന്നാല്‍ കളയും വളര്‍ന്നു.
\s5
\v 27 അതിനാല്‍ നിലത്തിന്‍റെ ഉടമസ്ഥന്‍റെ ദാസന്മാര്‍ വന്ന് അവനോടു പറഞ്ഞത്, "യജമാനനെ നീ ഞങ്ങള്‍ക്കു നല്ല വിത്തുകള്‍ തന്നെ തരികയും ഞങ്ങള്‍ അവയെ നിന്‍റെ നിലത്തു വിതെക്കുകയും ചെയ്തു. എന്നാല്‍ കള എവിടെ നിന്നു വന്നു?"
\v 28 നിലത്തിന്‍റെ ഉടമസ്ഥന്‍ അവരോടു പറഞ്ഞത്, എന്‍റെ ശത്രു ഇതു ചെയ്തു. അവന്‍റെ ദാസന്മാര്‍ അവനോടു പറഞ്ഞത്, 'ഞങ്ങള്‍ കളകള്‍ പറിക്കുവാന്‍ നീ ആഗ്രഹിക്കുന്നുവോ?'
\s5
\v 29 അവന്‍ അവരോടു പറഞ്ഞത്, "ഇല്ല, അതു ചെയ്യേണ്ട, കാരണം അക്കൂട്ടത്തില്‍ നിങ്ങള്‍ കുറെ ഗോതമ്പും പറിക്കുവാന്‍ ഇടയുണ്ട്.
\v 30 കൊയ്ത്തു സമയം വരെ ഗോതമ്പും കളയും ഒരുമിച്ചു വളരട്ടെ. ആ സമയത്തു കൊയ്യുന്നവരോടു ഞാന്‍ പറയും, ആദ്യം കളകള്‍ പറിച്ചു കൂട്ടുകയും കത്തിക്കേണ്ടതിന് അവയെ കെട്ടുകളാക്കുകയും ചെയ്യുക. പിന്നീടു ഗോതമ്പ് കൊയ്തു കൂട്ടുകയും എന്‍റെ കളപ്പുരയില്‍ വയ്ക്കുകയും ചെയ്യുക."
\s5
\v 31 യേശു ഈ ഉപമയും പറഞ്ഞു, "ദൈവം സ്വര്‍ഗ്ഗത്തില്‍നിന്നു ഭരിക്കുമ്പോള്‍ ഒരു മനുഷ്യന്‍ തന്‍റെ നിലത്തു കടുകു മണി വിതച്ചതിനുശേഷം വളരുന്നതുപോലെയാണ്.
\v 32 ആളുകള്‍ നടുന്ന വിത്തുകളില്‍ ഏറ്റവും ചെറുതാണ് കടുകു വിത്തുകള്‍ എന്നിരുന്നാലും ഇവിടെ യിസ്രായേലില്‍ അവ വലിയ ചെടികള്‍ ആയിത്തീരുന്നു. ചെടികള്‍ പൂര്‍ണ്ണ വളര്‍ച്ച എത്തുമ്പോള്‍ തോട്ടത്തിലെ മറ്റു ചെടികളെക്കാള്‍ വലിയതാണ്. അവയുടെ ശാഖകളില്‍ പക്ഷികള്‍ കൂട് കെട്ടുവാന്‍ തക്കവിധം മരങ്ങളെപ്പോലെ അവ വളരുകയും ചെയ്യുന്നു.
\s5
\v 33 യേശു ഈ ഉപമയും പറഞ്ഞു: ദൈവം സ്വര്‍ഗ്ഗത്തില്‍നിന്നു ഭരിക്കുമ്പോള്‍, അത് അപ്പം ഉണ്ടാക്കുന്ന ഒരു സ്ത്രീക്ക് സമമാണ്. അവള്‍ ഏകദേശം നാല്പതു കിലോ മാവെടുത്ത് അല്പം പുളിപ്പ് അതില്‍ ചേര്‍ക്കുകയും അതു മുഴുവന്‍ പുളിച്ചു വരികയും ചെയ്തു.
\s5
\v 34 ഈ കാര്യങ്ങളെല്ലാം ജനസമൂഹത്തെ പഠിപ്പിക്കുവാന്‍ യേശു ഉപമകളായി പറഞ്ഞു. അവന്‍ അവരോടു സംസാരിക്കുമ്പോള്‍ ഇതുപോലെയുള്ള കഥകള്‍ പറയുന്നതു പതിവായിരുന്നു.
\v 35 ഇങ്ങനെ ചെയ്തതു വഴി വളരെക്കാലം മുന്‍പ് പ്രവാചകന്മാരില്‍ ഒരുവനോടു ദൈവം എഴുതുവാന്‍ പറഞ്ഞതു സത്യമായി വന്നു. ഞാന്‍ ഉപമകളാല്‍ സംസാരിക്കും; ലോകം സൃഷ്ടിച്ച കാലം മുതല്‍ ഞാന്‍ രഹസ്യമായി സൂക്ഷിച്ചിരുന്നത് പഠിപ്പിക്കുവാന്‍ ഞാന്‍ ഉപമകള്‍ പറയും.
\s5
\v 36 ജനക്കൂട്ടത്തെ യേശു പറഞ്ഞയച്ചതിനു ശേഷം അവന്‍ വീട്ടിലേക്കു പോയി. തുടര്‍ന്ന് ശിഷ്യന്മാര്‍ അവനെ സമീപിച്ചു പറഞ്ഞത്, "ഗോതമ്പ് വയലില്‍ വളര്‍ന്ന കളകളുടെ ഉപമയെക്കുറിച്ചു ഞങ്ങള്‍ക്ക് വിശദീകരിക്കുക."
\v 37 അവന്‍ മറുപടി പറഞ്ഞത്, "നല്ല വിത്ത്‌ വിതച്ചവന്‍ മനുഷ്യപുത്രനായ എന്നെ പ്രതിനിധീകരിക്കുന്നു.
\v 38 വയല്‍ ജനങ്ങള്‍ താമസിക്കുന്ന ലോകത്തെ പ്രതിനിധീകരിക്കുന്നു. നന്നായി വളര്‍ന്ന വിത്തുകള്‍ ദൈവം പിതാവായിരിക്കുന്ന ആളുകളെ പ്രതിനിധീകരിക്കുന്നു. കളകള്‍ സാത്താന്‍ പിതാവായിരിക്കുന്ന ആളുകളെ പ്രതിനിധീകരിക്കുന്നു.
\v 39 കളകളുടെ വിത്ത്‌ വിതച്ച ശത്രു, സാത്താനെ പ്രതിനിധീകരിക്കുന്നു. കൊയ്ത്തുകാര്‍ ധാന്യം കൊയ്യുന്ന സമയം, ലോകം അവസാനിക്കുന്ന സമയത്തെ പ്രതിനിധീകരിക്കുന്നു. കൊയ്ത്തുകാര്‍ ദൂതന്മാരെ പ്രതിനിധീകരിക്കുന്നു.
\s5
\v 40 കളകള്‍ കൂട്ടിവച്ച് കത്തിച്ചുകളയും. അത് ലോകാവസാനത്തില്‍ ദൈവം എല്ലാവരേയും ന്യായം വിധിക്കുമ്പോള്‍ സംഭവിക്കുന്നതിനെ പ്രതിനിധീകരിക്കുന്നു. അത് ഇപ്രകാരം ആയിരിക്കും.
\v 41 മനുഷ്യപുത്രനായ ഞാന്‍ എന്‍റെ ദൂതന്മാരെ അയക്കുകയും മറ്റുള്ളവരെ പാപം ചെയ്യുന്നതിനു കാരണമാകുന്നവരെയും ദൈവത്തിന്‍റെ ഇഷ്ടം ലംഘിക്കുന്നവരെയും ഞാന്‍ ഭരിക്കുന്ന എല്ലായിടത്തുനിന്നും കൂട്ടിച്ചേര്‍ക്കുകയും ചെയ്യും.
\v 42 ദൂതന്മാര്‍ ഇങ്ങനെയുള്ളവരെ നരകത്തീയിലേക്ക് എറിയും. അവിടെ ആ മനുഷ്യര്‍ വലിയ വേദനയാല്‍ കഷ്ടപ്പെടുന്നതിനാല്‍ കരയുകയും പല്ലു കടിക്കുകയും ചെയ്യും.
\v 43 എന്നിരുന്നാലും, അവന്‍ ആഗ്രഹിച്ചിരുന്നതുപോലെ ജീവിച്ചവര്‍ സൂര്യന്‍ പ്രകാശിക്കുന്നതുപോലെ അതിശോഭയാല്‍ പ്രകാശിക്കും. അവരുടെ പിതാവായ ദൈവം അവരുടെമേല്‍ ഭരണം നടത്തുന്നതിനാല്‍ അവര്‍ പ്രകാശിക്കും! ഇതു നിങ്ങള്‍ക്ക് ഗ്രഹിക്കുവാന്‍ കഴിയുമെങ്കില്‍ ഞാന്‍ ഇപ്പോള്‍ പറഞ്ഞതിനെക്കുറിച്ചു നിങ്ങള്‍ ശ്രദ്ധാപൂര്‍വ്വം ചിന്തിക്കണം."
\s5
\v 44 സ്വര്‍ഗ്ഗത്തില്‍നിന്നുള്ള ദൈവ ഭരണം വളരെ വിലയേറിയാതാകുന്നു അത് വയലില്‍ ഒരു മനുഷ്യന്‍ കുഴിച്ചിട്ട വലിയ നിധി കണ്ടെത്തിയ മറ്റൊരു മനുഷ്യനോടു തുല്യമാകുന്നു. ഈ മനുഷ്യന്‍ ഇതു കുഴിച്ചെടുത്തപ്പോള്‍ മറ്റാരും ഇതു വീണ്ടും കാണാതിരിക്കേണ്ടതിനു വീണ്ടും അവന്‍ കുഴിച്ചിട്ടു. തുടര്‍ന്ന് അവന്‍ സന്തോഷത്തോടെ പോയി ആ വയല്‍ വാങ്ങുവാനുള്ള പണം കണ്ടെത്തേണ്ടതിനു തനിക്കുള്ള സമ്പാദ്യം വിറ്റു. പിന്നീട് അവന്‍ പോയി ആ വയല്‍ വാങ്ങുകയും ആ നിധി കൈവശമാക്കുന്നതിനും അവനു സാധിച്ചു.
\v 45 ദൈവം സ്വര്‍ഗ്ഗത്തില്‍നിന്നു ഭരിക്കുന്നതു വളരെ വിലയേറിയതാണ്. അതു നല്ല ഗുണനിലവാരമുള്ള മുത്തു വാങ്ങുവാന്‍ നോക്കുന്ന ഒരു വ്യാപാരിയെപ്പോലെയാണ്.
\v 46 വില്‍പ്പനക്കുണ്ടായിരുന്ന ഒരു വിലയേറിയ മുത്ത് അവന്‍ കണ്ടെത്തിയപ്പോള്‍ അവന്‍ അവന്‍റെ എല്ലാ സമ്പാദ്യങ്ങളും ആ മുത്തു വാങ്ങുവാനായി ആവശ്യമുള്ള പണം സ്വരൂപിക്കേണ്ടതിനു വിറ്റു. പിന്നീട് അവന്‍ പോയി അതു വാങ്ങി.
\s5
\v 47 ദൈവം സ്വര്‍ഗ്ഗത്തില്‍നിന്ന് ഭരിക്കുമ്പോള്‍ അത് ഒരു മീന്‍ പിടുത്തക്കാരന്‍ വലിയ വല ഉപയോഗിച്ച് ഒരു തടാകത്തില്‍നിന്ന് പിടിച്ച മത്സ്യത്തോട് ചെയ്തതിനു സമമാണ്. പ്രയോജനം ഉള്ളതും വിലയില്ലാത്തതുമായ വിവിധ തരത്തിലുള്ള മത്സ്യം അവന്‍ പിടിച്ചു.
\v 48 വല നിറഞ്ഞപ്പോള്‍ മീന്‍പിടുത്തക്കാരന്‍ വല കരയിലേക്ക് വലിച്ചു കയറ്റി. തുടര്‍ന്നു അവര്‍ ഇരുന്നു നല്ല മീന്‍ കുട്ടകളിലാക്കുകയും വിലയില്ലാത്തവ എറിഞ്ഞു കളയുകയും ചെയ്തു.
\s5
\v 49 ലോകം അവസാനിക്കുമ്പോള്‍ ഇതേപ്രകാരം ആളുകള്‍ക്കു സംഭവിക്കും. ദൈവം ജനങ്ങളെ ന്യായം വിധിക്കുന്നയിടത്തു ദൂതന്മാര്‍ വരികയും ദുഷ്ടന്മാരെ നീതിമാന്മാരില്‍നിന്നും വേര്‍തിരിക്കും.
\v 50 അവന്‍ ദുഷ്ടന്മാരെ നരകത്തിലുള്ള തീയിലേക്ക് വലിച്ചെറിയും. കഠിനമായ വേദനയാല്‍ കഷ്ടപ്പെടുന്നതിനാല്‍ അവര്‍ കരയുകയും പല്ലു കടിക്കുകയും ചെയ്യും.
\s5
\v 51 തുടര്‍ന്ന് യേശു ശിഷ്യന്മാരോടു ചോദിച്ചത്, "ഞാന്‍ നിങ്ങളോടു പറഞ്ഞ എല്ലാ ഉപമകളും ഗ്രഹിച്ചുവോ? അവര്‍ അവനോടു പറഞ്ഞത്, "അതേ, അവയെ ഞങ്ങള്‍ ഗ്രഹിച്ചു."
\v 52 തുടര്‍ന്ന് അവന്‍ പറഞ്ഞത്, ഈ ഉപമകളെ മനസ്സിലാക്കുകയും സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള ദൈവിക ഭരണത്തിന്‍ കീഴില്‍ അതിനുസൃതമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഏതൊരു ഗുരുക്കന്മാരും വ്യാഖ്യാതാക്കളും, പഴയതും പുതിയതുമായ കാര്യങ്ങള്‍ തന്‍റെ ഭണ്ടാര ഗൃഹത്തില്‍ സൂക്ഷിക്കുന്ന ഒരു വീട്ടുടയവനോടു സമമാണ്.
\v 53 യേശു ഈ ഉപമകള്‍ പറഞ്ഞു കഴിഞ്ഞപ്പോള്‍ അവന്‍ ശിഷ്യന്മാരുമായി ആ പ്രദേശം വിട്ടു.
\s5
\v 54 പിന്നീട് അവര്‍ യേശുവിന്‍റെ സ്വന്ത പട്ടണമായ നസറെത്ത് പട്ടണത്തിലേക്കു പോയി. ശബ്ബത്തു ദിവസം അവന്‍ സിനഗോഗില്‍ ജനങ്ങളെ പഠിപ്പിക്കുവാന്‍ ആരംഭിച്ചു. അതിന്‍റെ ഫലമായി അവിടെയുള്ള ജനം അതിശയിച്ചു. എന്നാല്‍ ചിലര്‍ പറഞ്ഞു, ഈ മനുഷ്യന്‍ നമ്മെപ്പോലെ സാധാരണ വ്യക്തി തന്നെ! അതിനാല്‍ ഇവന് ഇത്രയധികം അറിവും ഇത്രയും ഗ്രാഹ്യവും ലഭിച്ചതെങ്ങനെ? ഈ വിധം അത്ഭുതങ്ങള്‍ ചെയ്യുവാന്‍ ഇവന് എങ്ങനെ കഴിയുന്നു?
\v 55 അവന്‍ ഒരു ആശാരിയുടെ മകനാകുന്നു. തീര്‍ച്ചയായും! അവന്‍റെ അമ്മയുടെ പേര് മറിയയും, അവന്‍റെ ഇളയ സഹോദരന്മാര്‍ യാക്കോബ്, യൊസെഫ്, ശിമോന്‍, യൂദാ എന്നിവരും ആകുന്നു!
\v 56 അവന്‍റെ എല്ലാ സഹോദരിമാരും ഇവിടെ നമ്മുടെ പട്ടണത്തില്‍ താമസിക്കുന്നു. ആയതിനാല്‍ പഠിപ്പിക്കുവാനും ഈ അത്ഭുതങ്ങള്‍ ചെയ്യുവാനും അവനു എങ്ങനെ കഴിയുന്നു?
\s5
\v 57 യേശുവിനു ഈവിധ അധികാരം ഉള്ളതായി അംഗീകരിക്കുന്നതില്‍ അവിടെയുള്ള ആളുകള്‍ വിമുഖരായി. അതിനാല്‍ യേശു അവരോടു പറഞ്ഞത്, "എന്നെയും മറ്റു പ്രവാചകന്മാരെയും ഞങ്ങള്‍ പോകുന്നിടത്തെല്ലാം ആളുകള്‍ ബഹുമാനിക്കുന്നു, എന്നാല്‍ ഞങ്ങളുടെ സ്വന്ത പട്ടണങ്ങളില്‍ ഞങ്ങള്‍ ബഹുമാനിതരല്ല, ഞങ്ങളുടെ സ്വന്ത കുടുംബങ്ങള്‍ പോലും ഞങ്ങളെ ബഹുമാനിക്കുന്നില്ല!"
\v 58 യേശുവിനു ആവിധ അധികാരം ഉണ്ടെന്ന് ജനങ്ങള്‍ വിശ്വസിക്കാതിരുന്നതിനാല്‍ അവന്‍ അവിടെ അധികം അത്ഭുതങ്ങള്‍ ചെയ്തില്ല.
\s5
\c 14
\p
\v 1 അക്കാലത്ത് യേശു അത്ഭുതങ്ങള്‍ ചെയ്യുന്നതായി ഭരണാധികാരിയായ ഹെരോദാ അന്തിപ്പാസ് കേള്‍ക്കുകയുണ്ടായി.
\v 2 അവന്‍ അവന്‍റെ ദാസന്മാരോട് "അവന്‍ യോഹന്നാന്‍ സ്നാപകന്‍ ആയിരിക്കാം. അവന്‍ മരിച്ചവരുടെ ഇടയില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റ കാരണത്താല്‍ ഈ അത്ഭുതങ്ങള്‍ ചെയ്യുവാന്‍ അവനു ശക്തി ഉണ്ടായി." എന്നു പറഞ്ഞു
\s5
\v 3-4 ഇങ്ങനെ ചിന്തിക്കുവാന്‍ ഹെരോദാവിന് കാരണമായത്‌ എന്തെന്നാല്‍, തന്‍റെ സഹോദരനായ ഫിലിപ്പ് ജീവിച്ചിരിക്കെത്തന്നെ അവന്‍റെ ഭാര്യയായ ഹെരോദ്യയെ വിവാഹം കഴിച്ചിരുന്നു. "നീ ചെയ്തത് ദൈവത്തിന്‍റെ നിയമത്തിനു എതിരാണ്." എന്നു യോഹന്നാന്‍ അവനോടു പറഞ്ഞിരുന്നു. തുടര്‍ന്നു ഹെരോദ്യയെ പ്രീതിപ്പെടുത്തേണ്ടതിന് യോഹന്നാനെ പിടികൂടുവാന്‍ ഹെരോദാവ് തന്‍റെ പടയാളികളോട് കല്പിച്ചു. അവന്‍ അവനെ ചങ്ങലകളാല്‍ ബന്ധിച്ചു തടവറയില്‍ ഇട്ടു.
\v 5 യോഹന്നാനെ കൊല്ലുവാന്‍ തന്‍റെ പടയാളികളോട് ആജ്ഞാപിക്കുവാന്‍ ഹെരോദാവ് ആഗ്രഹിച്ചു. എന്നാല്‍ യോഹന്നാന്‍ ദൈവത്തിനുവേണ്ടി സംസാരിക്കുന്ന പ്രവാചകന്‍ എന്നു വിശ്വസിക്കുന്നതിനാല്‍ ഹെരോദാവ് പൊതുജനത്തെ ഭയപ്പെട്ടു.
\s5
\v 6 ഒരു ദിവസം ഹെരോദാവ് തന്‍റെ ജനന ദിവസം ആഘോഷിക്കുവാന്‍ ഒരു വിരുന്നു നല്‍കി. ഹെരോദ്യയുടെ മകള്‍ ഹെരോദാവിന്‍റെ അതിഥികള്‍ക്കുവേണ്ടി നൃത്തം ചെയ്യുകയുണ്ടായി. അവളുടെ നൃത്തം ഹെരോദാവിനെ വളരെയധികം സന്തോഷിപ്പിച്ചു.
\v 7 അതിനാല്‍ അവള്‍ എന്തു ചോദിച്ചാലും അവള്‍ക്കു കൊടുക്കാമെന്നു ദൈവത്തെ സാക്ഷിയാക്കി വാക്കു നല്‍കി.
\s5
\v 8 ഹെരോദ്യയുടെ മകള്‍ എന്തു ചോദിക്കണമെന്ന് അമ്മയോടു പോയി ചോദിച്ചു. എന്തു ചോദിക്കണമെന്ന് അവളുടെ അമ്മ അവള്‍ക്ക് പറഞ്ഞുകൊടുത്തു. അവളുടെ മകള്‍ മടങ്ങിചെന്ന് ഹെരോദാവിനോടു പറഞ്ഞത്, "യോഹന്നാന്‍ വാസ്തവമായി കൊല്ലപ്പെട്ടു എന്ന് കാണിക്കുവാന്‍ അവന്‍റെ തല അറുത്ത് ഒരു താലത്തില്‍ കൊണ്ടുവരണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു!"
\v 9 ഹെരോദ്യയയുടെ മകള്‍ക്ക് അവള്‍ ആഗ്രഹിക്കുന്നതെന്തും കൊടുക്കാം എന്ന് വാഗ്ദാനം നടത്തിയതിനാല്‍ ഹെരോദാവ് ഇപ്പോള്‍ വളരെയധികം ഖേദമുള്ളവനായി. ദൈവനാമത്തില്‍ അവന്‍ വാഗ്ദാനം നല്‍കുകയും അവന്‍ അങ്ങനെ ചെയ്യുന്നത് അവന്‍റെ അതിഥികള്‍ എല്ലാവരും കേള്‍ക്കയാലും അവന്‍ പറഞ്ഞതുപോലെ ചെയ്യുവാന്‍ ബദ്ധപ്പെട്ടു. ആയതിനാല്‍ അവര്‍ ആഗ്രഹിച്ചതുപോലെ ചെയ്യുവാന്‍ അവന്‍റെ ദാസന്മാരോട് അവന്‍ ആജ്ഞാപിച്ചു.
\s5
\v 10 യോഹന്നാന്‍റെ തല അറക്കുവാന്‍ അവന്‍ പടയാളികളെ തടവറയിലേക്ക് അയച്ചു.
\v 11 അവര്‍ അങ്ങനെതന്നെ ചെയ്തു, യോഹന്നാന്‍റെ തല ഒരു തളികയില്‍ വച്ച് പെണ്‍കുട്ടിക്കു കൊടുത്തു. പിന്നീടു പെണ്‍കുട്ടി അത് അവളുടെ അമ്മയുടെ അടുക്കലേക്കു കൊണ്ടുപോയി.
\v 12 പിന്നീടു യോഹന്നാന്‍റെ ശിഷ്യന്മാര്‍ തടവറയില്‍ ചെന്ന് അവന്‍റെ ശരീരം എടുത്തു മറവു ചെയ്തു. തുടര്‍ന്ന് അവര്‍ യേശുവിന്‍റെ അടുക്കല്‍ ചെന്ന് എന്താണ് സംഭവിച്ചതെന്നു യേശുവിനോടു പറഞ്ഞു.
\s5
\v 13 യേശു ആ വാര്‍ത്ത കേട്ടതിനുശേഷം, അവന്‍ ശിഷ്യന്മാരെ കൂട്ടി പടകില്‍ക്ക യറി ഗലീലക്കടലിലൂടെ ആരും താമസിച്ചിട്ടില്ലാത്ത ഒരു സ്ഥലത്തേക്കു പോയി. അവര്‍ എവിടേക്കു പോയി എന്ന് ജനക്കൂട്ടം കേട്ടതിനുശേഷം അവരുടെ പട്ടണങ്ങളെ വിട്ടു തീരത്തു കൂടി നടന്ന് അവനെ പിന്തുടര്‍ന്നു.
\v 14 യേശു തീരത്തേക്കു വന്നപ്പോള്‍, ഒരു വലിയ കൂട്ടം ജനം അവനുവേണ്ടി കാത്തിരിക്കുന്നതായി അവന്‍ കണ്ടു. അവന് അവരോട് സഹതാപം തോന്നി അവരുടെ ഇടയില്‍ ഉണ്ടായിരുന്ന രോഗികളെ സൗഖ്യമാക്കുകയും ചെയ്തു.
\s5
\v 15 സന്ധ്യയാകാറായപ്പോള്‍, യേശുവിന്‍റെ ശിഷ്യന്മാര്‍ അവന്‍റെ അടുക്കല്‍ വന്നു പറഞ്ഞത്, "ആരും പാര്‍ക്കാത്ത ഒരു സ്ഥലമാണ് ഇത്, ഇപ്പോള്‍ തന്നെ വളരെ വൈകിയിരിക്കുന്നു. അടുത്തുള്ള പട്ടണങ്ങളില്‍നിന്ന് ഭക്ഷണം വാങ്ങുവാന്‍ കഴിയേണ്ടതിനു ജനങ്ങളോടു പോകുവാന്‍ പറയണം."
\s5
\v 16 എന്നാല്‍ യേശു തന്‍റെ ശിഷ്യന്മാരോട് "ഭക്ഷണം ലഭ്യമാകുവാന്‍ അവര്‍ പോകേണ്ട ആവശ്യം ഇല്ല. പകരം നിങ്ങള്‍ തന്നെ അവര്‍ക്കു തിന്നുവാന്‍ എന്തെങ്കിലും കൊടുക്കുക". എന്നു പറഞ്ഞു.
\v 17 എന്നാല്‍ ഞങ്ങളുടെ പക്കല്‍ അഞ്ച് അപ്പങ്ങളും വേവിച്ച രണ്ടു മത്സ്യങ്ങളും മാത്രമേ ഇവിടെ ഉള്ളു." എന്ന് ശിഷ്യന്മാര്‍ പറഞ്ഞു.
\v 18 അവയെ എന്‍റെ അടുക്കല്‍ കൊണ്ടു വരുവിന്‍!" എന്ന് അവന്‍ പറഞ്ഞു.
\s5
\v 19 അവിടെ കൂടിവന്ന ജന സമൂഹത്തോട് പുല്ലിന്മേല്‍ ഇരിക്കുവാന്‍ യേശു പറഞ്ഞു. തുടര്‍ന്ന് അവന്‍ അഞ്ച് അപ്പവും രണ്ടു മീനും കൈയിലെടുത്തു. അവന്‍ സ്വര്‍ഗ്ഗത്തിലേക്കു നോക്കി, അവയ്ക്കായി ദൈവത്തിനു നന്ദി പറയുകയും കഷണങ്ങളായി മുറിക്കുകയും ചെയ്തു. തുടര്‍ന്ന് അവന്‍ ആ കഷണങ്ങള്‍ ശിഷ്യന്മാരുടെ പക്കല്‍ ഏല്പിച്ചു അവര്‍ ജനങ്ങള്‍ക്കു വിതരണം ചെയ്യുകയും ചെയ്തു.
\v 20 തുടര്‍ന്നു വിശക്കാതിരിക്കത്തക്ക നിലയില്‍ എല്ലാവരും തിന്നു. തുടര്‍ന്നു ശേഷിച്ച കഷണങ്ങള്‍ കൂട്ടി പന്ത്രണ്ടു കൊട്ട നിറച്ചു.
\v 21 സ്ത്രീകളെയും കുട്ടികളെയും കൂട്ടാതെ ഏകദേശം അയ്യായിരം പുരുഷന്മാര്‍ അന്ന് ഭക്ഷിച്ചു.
\s5
\v 22 അതു സംഭവിച്ച ഉടനെ, ഗലീലക്കടലിന്‍റെ മറുകരയിലേക്കു പടകില്‍ കയറി അവനു മുന്‍പായി പോകുവാന്‍ യേശു അവന്‍റെ ശിഷ്യന്മാരോടു പറഞ്ഞു. അതേസമയം അവന്‍ ജനത്തെ ഭവനങ്ങളിലേക്കു പറഞ്ഞയക്കുകയായിരുന്നു.
\v 23 ജനങ്ങളെ അവന്‍ പറഞ്ഞയച്ചതിനു ശേഷം, അവന്‍ തനിയെ പ്രാര്‍ത്ഥിക്കേണ്ടതിനു മലയിലേക്കു കയറി. സന്ധ്യയായപ്പോള്‍ അവന്‍ അവിടെ തനിച്ചായിരുന്നു.
\v 24 ഈ സമയത്ത് ശിഷ്യന്മാര്‍ തീരത്തുനിന്നും വളരെ ദൂരത്തായിരുന്നു. ശിഷ്യന്മാര്‍ പടകു തുഴയുന്നതിന് എതിരായി ഒരു കാറ്റ് ശക്തിയായി അടിച്ചു; ആ കാറ്റ് വലിയ തിരമാലകളെ ഉണ്ടാക്കുകയും പടകിനെ വെള്ളത്തില്‍ മുന്നോട്ടും പുറകോട്ടും ഉലച്ചു.
\s5
\v 25 പിന്നീട് യേശു മലയില്‍നിന്ന് ഇറങ്ങി തീരത്തേക്ക് വന്നു. രാവിലെ ഏകദേശം മൂന്നു മണിക്കും ആറു മണിക്കും ഇടയില്‍ യേശു പടകിന്‍റെ അരികിലേക്ക് കടലിന്മേല്‍ നടന്നു.
\v 26 അവന്‍ കടലിന്മേല്‍ നടക്കുന്നതു ശിഷ്യന്മാര്‍ കണ്ടപ്പോള്‍, അവന്‍ ഒരു ഭൂതം ആയിരിക്കും എന്ന് അവന്‍ ചിന്തിച്ചു. അവര്‍ വളരെയധികം ഭയപ്പെടുകയും ഭീതിയില്‍ നിലവിളിക്കുകയും ചെയ്തു
\v 27 ഉടനെ യേശു "ധൈര്യമായിരിക്ക! ഇതു ഞാന്‍ ആകുന്നു. ഭയപ്പെടേണ്ട!" എന്ന് അവരോടു പറഞ്ഞു.
\s5
\v 28 പത്രൊസ് അവനോടു, "കര്‍ത്താവേ അതു നീ ആകുന്നുവെങ്കില്‍ നിന്‍റെ അടുക്കലേക്കു കടലിന്മേല്‍ നടക്കുവാന്‍ എന്നോടു പറയേണമേ എന്നു പറഞ്ഞു.
\v 29 യേശു പറഞ്ഞത്, "വരിക!" അതിനാല്‍ പത്രൊസ് പടകില്‍നിന്ന് ഇറങ്ങി യേശുവിന്‍റെ അടുക്കലേക്കു കടലിന്‍റെ മീതെ നടന്നു.
\v 30 എന്നാല്‍ പത്രൊസ് ശക്തമായ തിരമാലകളെ ശ്രദ്ധിച്ചപ്പോള്‍ അവന്‍ ഭയന്നുപോയി. അവന്‍ വെള്ളത്തിലേക്കു താഴുവാന്‍ തുടങ്ങുകയും "കര്‍ത്താവേ എന്നെ രക്ഷിക്കണമേ!" എന്ന് നിലവിളിക്കുകയും ചെയ്തു
\s5
\v 31 ഉടന്‍ തന്നെ യേശു തന്‍റെ കരം നീട്ടി പത്രൊസിനെ പിടിച്ചു. യേശു അവനോട് "എന്‍റെ ശക്തിയില്‍ നീ അല്പം മാത്രം വിശ്വസിച്ചു! നിന്നെ മുങ്ങിത്താഴാതെ സൂക്ഷിക്കുവാന്‍ എനിക്ക് കഴിയും എന്നു വിശ്വസിക്കാഞ്ഞത് എന്തുകൊണ്ടാണ്?"
\v 32 തുടര്‍ന്നു യേശുവും പത്രൊസും പടകില്‍ കയറുകയും കാറ്റ് അടിക്കുന്നത് ഉടനെ തന്നെ നില്‍ക്കുകയും ചെയ്തു.
\v 33 പടകില്‍ ഉണ്ടായിരുന്ന എല്ലാ ശിഷ്യന്മാരും യേശുവിന്‍റെ മുന്‍പില്‍ വണങ്ങി, യേശുവിനോട് "നീ വാസ്തവമായി ദൈവപുത്രനാകുന്നു." എന്നു പറഞ്ഞു.
\s5
\v 34 അവര്‍ പടകില്‍ തടാകത്തിലൂടെ മുന്‍പോട്ടു സഞ്ചരിച്ച് തീരത്തുള്ള ഗെന്നേസരെത്തു പട്ടണത്തില്‍ എത്തി.
\v 35 ആ പ്രദേശത്തുള്ള ആളുകള്‍ യേശുവിനെ തിരിച്ചറിയുകയും ആ ഭാഗങ്ങളില്‍ ജീവിക്കുന്ന എല്ലാവരേയും യേശു വന്ന വിവരം അറിയിക്കേണ്ടതിന് ആളുകളെ അയച്ചു. അതിനാല്‍ രോഗികളായ എല്ലാവരേയും യേശുവിന്‍റെ അടുക്കലേക്കു ജനം കൊണ്ടുവന്നു.
\v 36 രോഗികളായവര്‍ അവനെ തൊടുവാന്‍ അനുവദിക്കേണ്ടതിനു അവന്‍ സൗഖ്യമാക്കെണ്ടതിനു അവന്‍റെ വസ്ത്രത്തിന്‍റെ അരികെങ്കിലും തൊടുവാന്‍ അപേക്ഷിക്കുകയും അവനെയോ അവന്‍റെ വസ്ത്രത്തെയോ തൊട്ട എല്ലാവരും സൗഖ്യമുള്ളവരായി.
\s5
\c 15
\p
\v 1 ശേഷം ചില പരീശന്മാരും യഹൂദാ നിയമങ്ങള്‍ പഠിപ്പിക്കുന്നവരും യേശുവിനോടു സംസാരിക്കുവാന്‍ യെരുശലേമില്‍നിന്നും എത്തി. അവര്‍ പറഞ്ഞത്,
\v 2 നമ്മുടെ പൂര്‍വ്വികന്മാരുടെ സമ്പ്രദായങ്ങളെ നിന്‍റെ ശിഷ്യന്മാര്‍ അനുസരിക്കാതിരിക്കുന്നത് ഞങ്ങള്‍ കാണുന്നു! ഭക്ഷണം കഴിക്കുന്നതിനു മുന്‍പ് അവരുടെ കൈകള്‍ കഴുകുക എന്ന ശരിയായ ആചാരം അവര്‍ പാലിക്കുന്നില്ല.
\v 3 യേശു അവരോടു മറുപടി പറഞ്ഞത്, "നിങ്ങളുടെ പൂര്‍വ്വികന്മാര്‍ നിങ്ങളെ പഠിപ്പിച്ചതു അനുസരിക്കേണ്ടതിനു ദൈവത്തിന്‍റെ കല്പനകളെ അനുസരിക്കുന്നതിനെ നിങ്ങള്‍ നിരസിക്കുന്നു എന്നു ഞാന്‍ കാണുന്നു!
\s5
\v 4 ദൈവം ഈ രണ്ടു കല്പനകളെ തന്നു; നിന്‍റെ അപ്പനെയും അമ്മയേയും ബഹുമാനിക്കുക, തന്‍റെ അപ്പനെക്കുറിച്ചോ അമ്മയെക്കുറിച്ചോ ദുഷ്ടത സംസാരിക്കുന്നവന്‍ കൊല്ലപ്പെടണം.
\v 5 എന്നാല്‍ നിങ്ങള്‍ ജനങ്ങളോടു പറയുന്നത് 'നിങ്ങളുടെ അപ്പനോടോ അമ്മയോടോ, "ഞാന്‍ നിനക്ക് സഹായത്തിനായി തരേണ്ടുന്നത് ഇപ്പോള്‍ ദൈവത്തിനു കൊടുക്കാമെന്ന് ഞാന്‍ വാഗ്ദാനം ചെയ്തിരിക്കുന്നു" എന്ന് നിങ്ങള്‍ക്കു പറയാം'"
\v 6 നിങ്ങള്‍ അങ്ങനെ ചെയ്യുമ്പോള്‍ നിങ്ങളുടെ മാതാപിതാക്കള്‍ക്ക് യാതൊന്നും കൊടുക്കേണ്ട ആവശ്യം ഇല്ലായെന്ന് നിങ്ങള്‍ ചിന്തിക്കുന്നു. നിങ്ങളുടെ പിതാക്കന്മാര്‍ നിങ്ങളെ പഠിപ്പിച്ചത് പിന്തുടരുവാന്‍ കഴിയേണ്ടതിനു നിങ്ങള്‍ ദൈവം കല്‍പ്പിച്ചതിനെ അവഗണിക്കുന്നു.
\s5
\v 7 നിങ്ങള്‍ നല്ലവരെന്ന് അഭിനയിക്കുന്നു! നിങ്ങളുടെ പൂര്‍വികന്മാരെക്കുറിച്ചുള്ള ദൈവത്തിന്‍റെ ചിന്തകളെപ്പറ്റി പറയുമ്പോള്‍ യെശയ്യാവും നിങ്ങളെക്കുറിച്ച് സത്യം പറഞ്ഞിരിക്കുന്നു.
\v 8 എന്നെ ബഹുമാനിക്കുന്നു എന്നപോലെ ഈ ജനങ്ങള്‍ സംസാരിക്കുന്നു, എന്നാല്‍ അവര്‍ എന്നെക്കുറിച്ച് കരുതുന്നില്ല;
\v 9 ആധികാരികമായ ഉപദേശങ്ങളെന്നു ജനങ്ങള്‍ ചിന്തിക്കുന്ന വിധം അവര്‍ ജനങ്ങളെ പഠിപ്പിക്കുന്ന കാരണത്താല്‍ എന്നെ ആരാധിക്കുന്നത് അവര്‍ക്ക് വൃഥാവാണ്.
\s5
\v 10 തുടര്‍ന്നു തന്‍റെ അടുക്കല്‍ വരേണ്ടതിനു യേശു പിന്നെയും ജനത്തെ വിളിച്ചു. അവന്‍ അവരോടു, ഞാന്‍ നിങ്ങളോടു പറയുവാന്‍ പോകുന്നത് ശ്രദ്ധിക്കുകയും അതു ഗ്രഹിക്കാന്‍ ശ്രമിക്കുകയും ചെയ്യുക എന്നു പറഞ്ഞു.
\v 11 ഭക്ഷിക്കേണ്ടതിന് ഒരു വ്യക്തി വായില്‍ വയ്ക്കുന്ന യാതൊന്നും അവനെ അശുദ്ധനാക്കുകയില്ല, പകരം അതു മനുഷ്യര്‍ പറയുന്നവയത്രേ, അവരുടെ വായില്‍ നിന്നും വരുന്ന വാക്കുകള്‍, അത് ഒരു വ്യക്തിയെ അധമനാക്കുന്നു."
\s5
\v 12 പിന്നീടു ശിഷ്യന്മാര്‍ യേശുവിന്‍റെ അടുക്കല്‍ വന്നു, "നീ പറഞ്ഞത് കേട്ട് പരീശന്മാര്‍ നിന്നോട് കോപിച്ചിരിക്കുന്നു എന്ന് നീ അറിയുന്നുവോ?" എന്നു പറഞ്ഞു.
\v 13 തുടര്‍ന്നു യേശു അവരോട് ഈ ഉപമ പറഞ്ഞു, "സ്വര്‍ഗ്ഗസ്ഥനായ എന്‍റെ പിതാവ് പറയുന്നതിനു വിപരീതമായി പഠിപ്പിക്കുന്ന എല്ലാവരേയും ഒരു കൃഷിക്കാരന്‍ അവന്‍ നട്ടിട്ടില്ലാത്ത ചെടികള്‍ വേരോടെ പറിച്ചു കളയുന്നതുപോലെ ഒഴിവാക്കും.
\v 14 പരീശന്മാര്‍ക്കു യാതൊരു ശ്രദ്ധയും കൊടുക്കരുത്. വഴികാണിക്കേണ്ടതിന് അന്ധരായ മനുഷ്യരെ സഹായിക്കുവാന്‍ അന്ധനായ ഒരു വഴികാട്ടിയ്ക്ക് കഴിയാത്തതുപോലെ, ദൈവം കല്പിക്കുന്നതു ഗ്രഹിക്കുവാന്‍ അവര്‍ ജനങ്ങളെ സഹായിക്കുകയില്ല. അതിനുപകരം, അവരെല്ലാവരും ഒരേ കുഴിയില്‍ വീഴുന്നു."
\s5
\v 15 പത്രൊസ് യേശുവിനോട്, "ഒരു വ്യക്തി ഭക്ഷിക്കുന്നതിനെക്കുറിച്ചുള്ള ഉപമ ഞങ്ങള്‍ക്കു വിശദീകരിച്ചു തരേണം" എന്നു പറഞ്ഞു.
\v 16 യേശു മറുപടിയായി പറഞ്ഞത്, ഞാന്‍ പഠിപ്പിക്കുന്നതു നിങ്ങള്‍ തീര്‍ച്ചയായും ഗ്രഹിക്കണം, എന്നാല്‍ നിങ്ങള്‍ അങ്ങനെ അല്ലാത്തതിനാല്‍ എനിക്കു നിരാശയുണ്ട്.
\v 17 നിങ്ങള്‍ മനസ്സിലാക്കേണ്ടത്, മനുഷ്യര്‍ ഭക്ഷിക്കുന്നതെല്ലാം അവരുടെ വയറ്റിലേക്കു പ്രവേശിക്കുന്നു, പിന്നീട് അവരുടെ ശരീരത്തില്‍നിന്ന് പുറത്തു പോകുന്നു.
\s5
\v 18 മറിച്ച്, വായ്‌ സംസാരിക്കുന്ന ദുഷ്ട വാക്കുകളാണ് ഒരു വ്യക്തിയെ ദൈവം തിരസ്കരിക്കുവാന്‍ ഇടയാക്കുന്നത്, എന്തുകൊണ്ടെന്നാല്‍, ആ വ്യക്തിയുടെ അന്തരംഗത്തില്‍ ചിന്തിക്കുന്ന ദുഷ്ട ചിന്തകളില്‍ നിന്നാണ് അതു വരുന്നത്.
\v 19 വ്യക്തികളുടെ അന്തരംഗത്തില്‍ ചിന്തിക്കുവാന്‍ കാരണമാകുന്ന ദുഷ്ടതകള്‍, ആളുകളെ കൊല്ലുക, വ്യഭിചാരം ചെയ്യുക, മറ്റു ലൈംഗിക പാപം ചെയ്യുക, സാധനങ്ങള്‍ മോഷ്ടിക്കുക, കള്ളസാക്ഷ്യം പറയുക, മറ്റുള്ളവരെക്കുറിച്ച് ദോഷകരമായ കാര്യങ്ങള്‍ സംസാരിക്കുക എന്നിവയാണവ.
\v 20 ഈ പ്രവര്‍ത്തികള്‍ നിമിത്തമാണ് മനുഷ്യര്‍ ദൈവത്തിനു അസ്വീകാര്യര്‍ ആകുന്നത്. എന്നാല്‍ കഴുകാത്ത കൈകൊണ്ടു ഭക്ഷണം കഴിക്കുന്നത് ആളുകളെ ദൈവം തിരസ്ക്കരിക്കുവാന്‍ കാരണമാകുന്നില്ല."
\s5
\v 21 അതിനു ശേഷം യേശു ശിഷ്യന്മാരെ കൂട്ടി ഗലീല ജില്ല വിട്ട് അവരൊരുമിച്ച് സോര്‍, സീദോന്‍ നഗരങ്ങള്‍ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിലേക്ക് പോയി.
\v 22 ആ ഭാഗങ്ങളില്‍ താമസിച്ചിരുന്ന കനാന്യര്‍ എന്നു വിളിച്ചിരുന്ന സമൂഹത്തില്‍ നിന്നുമുള്ള ഒരു സ്ത്രീ യേശുവിന്‍റെ അടുക്കല്‍ വന്നു. അവള്‍ അവനോടു നിലവിളിച്ചു കൊണ്ടിരുന്നു, 'കര്‍ത്താവേ, നീ ദാവീദു രാജാവിന്‍റെ സന്തതിയാകുന്നു, നീ മശിഹയാകുന്നു! എന്നോടും എന്‍റെ മകളോടും കരുണ കാണിക്കണമേ! അവളെ ഭൂതം ബാധിച്ചിരിക്കയാല്‍ അവള്‍ വളരെയധികം കഷ്ടപ്പെടുന്നു".
\v 23 എന്നാല്‍ യേശു അവള്‍ക്കു യാതൊരു മറുപടിയും നല്‍കിയില്ല. അവന്‍റെ ശിഷ്യന്മാര്‍ അവനോട്, "അവളോട്‌ പോകുവാന്‍ പറയുക, നാം പോകുന്ന വഴിയിലൊക്കെയും അവള്‍ പിറകില്‍നിന്നും നിലവിളിച്ചുകൊണ്ട് നമ്മെ ബുദ്ധിമുട്ടിക്കുന്നുവല്ലോ." എന്നു പറഞ്ഞു.
\s5
\v 24 യേശു അവളോടു പറഞ്ഞത്, ദൈവം എന്നെ യിസ്രായേല്‍ ജനങ്ങളുടെ അടുക്കലേക്കു മാത്രമാണ് അയച്ചിരിക്കുന്നത്, കാരണം, നഷ്ടപ്പെട്ട ആടുകളെപ്പോലെ ആയിരിക്കുന്നു."
\v 25 എന്നാല്‍ ആ സ്ത്രീ യേശുവിന്‍റെ അടുക്കലേക്കു വളരെ അടുത്തു വരികയും അവന്‍റെ മുന്‍പാകെ മുട്ടുകുത്തുകയും ചെയ്തു. കര്‍ത്താവേ, എന്നെ സഹായിക്കേണമേ! എന്ന് അവള്‍ അപേക്ഷിച്ചു.
\v 26 തുടര്‍ന്ന് അവന്‍ അവളോട്‌, "ഒരുവന്‍ തന്‍റെ മക്കള്‍ക്കുവേണ്ടി തയ്യാറാക്കിയിരിക്കുന്ന ഭക്ഷണം വീട്ടിലെ നായ്ക്കുട്ടികള്‍ക്ക് ഇട്ടുകൊടുക്കുന്നതു അവന് നല്ലതല്ല" എന്നു പറഞ്ഞു.
\s5
\v 27 എന്നാല്‍ സ്ത്രീ മറുപടി പറഞ്ഞത്, 'കര്‍ത്താവേ, നീ പറഞ്ഞത് ശരി തന്നെയാണ്, എന്നാല്‍ യജമാനന്മാര്‍ തങ്ങളുടെ മേശമേല്‍ ഭക്ഷണം കഴിക്കുമ്പോള്‍ നിലത്തു വീഴുന്ന കഷണങ്ങള്‍ നായ്ക്കുട്ടികള്‍ തിന്നുന്നു!"
\v 28 തുടര്‍ന്നു യേശു അവളോടു പറഞ്ഞത്," അല്ലയോ സ്ത്രീയെ, നീ എന്നില്‍ ശക്തമായി വിശ്വസിക്കുന്നതിനാല്‍ നീ ആഗ്രഹിക്കുന്നതുപോലെ ഞാന്‍ നിന്‍റെ മകളെ സൗഖ്യമാക്കും." അതേ സമയത്തു തന്നെ ഭൂതം അവളുടെ മകളെ വിട്ടുപോകുകയും അവള്‍ സൗഖ്യം പ്രാപിക്കുകയും ചെയ്തു.
\s5
\v 29 തുടര്‍ന്നു യേശുവും ശിഷ്യന്മാരും അവിടം വിട്ട് ഗലീല കടലിലേക്ക് പോയി. അതിനടുത്തുള്ള ഒരു മലയിലേക്കു യേശു കയറിപ്പോയി. ജനങ്ങളെ പഠിപ്പിക്കുവാനായി ഇരുന്നു.
\v 30 അടുത്ത രണ്ടു ദിവസങ്ങളില്‍ വലിയ ജനക്കൂട്ടം അവന്‍റെ അടുക്കല്‍ വന്നു കൊണ്ടിരിക്കുകയും മുടന്തര്‍, കൂനന്‍, കുരുടര്‍, ബധിരര്‍ എന്നിവരേയും വിവിധ രോഗങ്ങള്‍ ബാധിച്ചവരെയും കൊണ്ടുവന്നു. ജനങ്ങള്‍ അവരെ അവന്‍ സൗഖ്യമാക്കേണ്ടതിനു അവന്‍റെ മുന്‍പില്‍ കിടത്തി. അവന്‍ അവരെ സൗഖ്യമാക്കി.
\v 31 സംസാരിപ്പാന്‍ കഴിയാത്തവരെയും കുരുടരെയും മുടന്തരെയും കൂനരെയും അവന്‍ സൗഖ്യമാക്കുന്നത് ജനങ്ങള്‍ കണ്ട് അതിശയിച്ചു.
\s5
\v 32 തുടര്‍ന്നു യേശു തന്‍റെ ശിഷ്യന്മാരെ തന്‍റെ അടുക്കല്‍ വിളിച്ചു, "ഈ ജനസമൂഹം മൂന്നു ദിവസങ്ങളായിട്ട്‌ എന്നോടൊപ്പമാണ്, അവര്‍ക്കു ഭക്ഷിപ്പാന്‍ ഒന്നും തന്നെയില്ലല്ലോ" എന്നു പറഞ്ഞു. എനിക്ക് അവരോടു ദുഃഖം തോന്നുന്നു. അവര്‍ വിശന്നിരിക്കുമ്പോള്‍ തന്നെ പറഞ്ഞയച്ചാല്‍ ഭവനത്തിലേക്കുള്ള വഴിയില്‍ തന്നെ അവര്‍ മയങ്ങി വീഴുവാന്‍ സാധ്യതയുള്ളതിനാല്‍ അവരെ പറഞ്ഞയക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.
\v 33 ശിഷ്യന്മാര്‍ അവനോട്, "ഈ സ്ഥലത്ത് ആരും തന്നെ പാര്‍ക്കുന്നില്ല, ഇത്രയും വലിയ ഒരു ജനക്കൂട്ടത്തിന് ആവശ്യമായ ഭക്ഷണം ലഭ്യമാക്കുവാനുള്ള സാധ്യത ഞങ്ങള്‍ക്കില്ല!" എന്നു പറഞ്ഞു:
\v 34 നിങ്ങളുടെ കൈവശം എത്ര അപ്പം ഉണ്ട് എന്നു യേശു ചോദിച്ചതിന് "ഏഴ് ചെറിയ അപ്പവും കുറച്ചു പാകം ചെയ്ത മീനും ഉണ്ട്" അവര്‍ മറുപടി പറഞ്ഞു.
\v 35 തുടര്‍ന്നു ജനങ്ങള്‍ നിലത്തിരിക്കുവാന്‍ യേശു പറഞ്ഞു.
\s5
\v 36 അവന്‍ ആ ഏഴപ്പവും പാകം ചെയ്ത മീനും കൈയില്‍ എടുത്തു. അവന്‍ അതിനുവേണ്ടി ദൈവത്തിനു നന്ദി പറഞ്ഞതിനുശേഷം കഷണങ്ങളായി മുറിക്കുകയും ശിഷ്യന്മാര്‍ക്ക് കൊടുത്തു കൊണ്ടിരിക്കുകയും ചെയ്തു. തുടര്‍ന്നു ശിഷ്യന്മാര്‍ അവ ജനങ്ങള്‍ക്കു വിതരണം ചെയ്തു.
\v 37 യേശു ഭക്ഷണത്തെ അത്ഭുതകരമായി വര്‍ദ്ധിപ്പിച്ചതിനാല്‍ എല്ലാവരും തിന്നുകയും അവര്‍ക്ക് തൃപ്തി ആകുവോളം ഉണ്ടായിരുന്നു. പിന്നീടു ശേഷിപ്പിച്ചതായ കഷണങ്ങള്‍ ശിഷ്യന്മാര്‍ കൂട്ടിവയ്ക്കുകയും അവരുടെ കൈവശം ഉണ്ടായിരുന്ന ഏഴ് വലിയ കുട്ടകളില്‍ നിറക്കുകയും ചെയ്തു.
\v 38 ഏകദേശം നാലായിരം പുരുഷന്മാര്‍ അപ്പം തിന്നവരായി ഉണ്ടായിരുന്നു. എന്നാല്‍ സ്ത്രീകളുടെയും കുട്ടികളുടെയും എണ്ണം ആരും എടുത്തില്ല.
\v 39 ജനത്തെ യേശു പറഞ്ഞയച്ചതിനു ശേഷം യേശുവും ശിഷ്യന്മാരും പടകില്‍ കയറി തടാകം ചുറ്റി മഗദ പ്രദേശത്തേക്കു യാത്ര ചെയ്തു.
\s5
\c 16
\p
\v 1 ചില പരീശന്മാരും സദൂക്യരും യേശുവിന്‍റെ അടുക്കല്‍ വന്നു അവനോടു പറഞ്ഞത്, "ദൈവം നിന്നെ വാസ്തവമായി ഞങ്ങളുടെ അടുത്തേക്ക്‌ അയച്ചു എന്നു കാണിക്കുക! ആകാശത്ത് ഒരു അത്ഭുതം കാണിക്കുകയും അവന്‍റെ ശക്തിയുപയോഗിച്ച് ഞങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്യുക!"
\v 2 അവന്‍ അവരോടു മറുപടിയായി, "നമ്മുടെ ദേശത്തു വൈകുന്നേരം ആകാശം ചുവക്കുന്നു എങ്കില്‍ "നാളെ നല്ല കാലാവസ്ഥ ആയിരിക്കും" എന്ന് നാം പറയും.
\s5
\v 3 എന്നാല്‍ രാവിലെ ആകാശം ചുവന്നു കണ്ടാല്‍ "ഇന്ന് കാറ്റുള്ള കാലാവസ്ഥ ആയിരിക്കും" എന്നു നാം പറയും. ആകാശത്തെ നോക്കുന്നതിനാല്‍ കാലാവസ്ഥ എങ്ങനെയുള്ളതായിരിക്കും എന്ന് നിങ്ങള്‍ക്കു പറയുവാന്‍ കഴിയും, എന്നാല്‍ നിങ്ങളുടെ ചുറ്റും ഇപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍ കാണുമ്പോള്‍ ദൈവം എന്താണ് ചെയ്യുന്നതെന്നു നിങ്ങള്‍ ഗ്രഹിക്കുന്നില്ല.
\v 4 ദുഷ്ടരായ നിങ്ങള്‍ ഞാന്‍ അത്ഭുതങ്ങള്‍ ചെയ്യുന്നതു കണ്ടിട്ടും നിങ്ങള്‍ വിശ്വസ്തതയോടെ ദൈവത്തെ ആരാധിക്കുന്നില്ല. ആയതിനാല്‍ ഒരു വലിയ മത്സ്യത്തിന്‍റെ വയറ്റില്‍ മൂന്നു ദിവസങ്ങള്‍ ചിലവഴിച്ചതിനുശേഷം വീണ്ടും പുറത്തു വന്ന യോനാ പ്രവാചകന്‍റെ അത്ഭുതം അല്ലാതെ നിങ്ങള്‍ക്കുവേണ്ടി ഞാന്‍ ഒരത്ഭുതവും ചെയ്യുകയില്ല." ശേഷം യേശു അവരെ വിട്ടു തന്‍റെ ശിഷ്യന്മാരുമായി പോയി.
\s5
\v 5 തുടര്‍ന്ന് അവര്‍ എല്ലാവരും ഗലീലാ കടലിന്‍റെ മറുകരയിലേക്കു യാത്ര ചെയ്തു. തങ്ങള്‍ക്കു ഭക്ഷിപ്പാന്‍ എന്തെങ്കിലും എടുക്കുവാന്‍ മറന്നുപോയി എന്നു ശിഷ്യന്മാര്‍ തിരിച്ചറിഞ്ഞു.
\v 6 ആ സന്ദര്‍ഭത്തില്‍ യേശു അവരോട്, 'പരീശന്മാരും സദൂക്യരും നിങ്ങള്‍ക്കു തരുവാന്‍ ആഗ്രഹിക്കുന്ന പുളിപ്പ് വാങ്ങിക്കാതിരിപ്പാന്‍ സൂക്ഷ്മതയുള്ളവരായിരിപ്പിന്‍."
\v 7 യേശു അവരോടു പറഞ്ഞതിന്‍റെ സാരം മനസ്സിലാക്കുവാന്‍ അവര്‍ പരിശ്രമിച്ചു. കൂടാതെ, "നമുക്കു ഭക്ഷിപ്പാന്‍ എന്തെങ്കിലും കൊണ്ടു വരുവാന്‍ മറന്നതിനാല്‍ ആയിരിക്കാം അവന്‍ അങ്ങനെ പറഞ്ഞതെന്ന്" അവര്‍ തമ്മില്‍ തമ്മില്‍ പറഞ്ഞു.
\v 8 അവന്‍ പറഞ്ഞത് യേശു അറിഞ്ഞ് അവരോടു മറുപടി പറഞ്ഞത്, പരീശന്മാരുടെയും സദൂക്യരുടെയും പുളിപ്പിനെക്കുറിച്ചു ഞാന്‍ പറഞ്ഞത് നിങ്ങള്‍ അപ്പം കൊണ്ടുവരുവാന്‍ മറന്നതിനാലാണ് എന്നു നിങ്ങള്‍ ചിന്തിച്ചതിനാല്‍ എനിക്കു നിരാശയുണ്ട്. നിങ്ങള്‍ക്കുവേണ്ടി എനിക്കു ചെയ്യുവാന്‍ കഴിയുന്നതിന്‍റെ അല്‍പ്പം മാത്രമാണ് നിങ്ങള്‍ വിശ്വസിക്കുന്നത്.
\s5
\v 9 ഭക്ഷണത്തെക്കുറിച്ച് ഞാന്‍ ചിന്താകുലനാണ് എന്നു ചിന്തിക്കരുത്. അഞ്ച് അപ്പം കൊണ്ട് അയ്യായിരം പേരെ ഞാന്‍ പോഷിപ്പിച്ചതും ശേഷിപ്പിച്ച കഷണങ്ങള്‍ എത്ര കുട്ട നിറച്ചെടുത്തു എന്നതും നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ മറന്നുപോയോ"?
\v 10 അല്ലെങ്കില്‍ ഏഴ് ചെറിയ അപ്പത്തെ ഞാന്‍ വര്‍ദ്ധിപ്പിച്ചു നാലായിരം പേര്‍ ഭക്ഷിച്ചതിനെക്കുറിച്ചോ? കൂടാതെ അന്ന് നിങ്ങള്‍ ശേഷിപ്പിച്ച കഷണങ്ങള്‍ എത്ര കുട്ട പെറുക്കി എടുത്തു?
\s5
\v 11 വാസ്തവത്തില്‍ ഞാന്‍ അപ്പത്തെക്കുറിച്ചല്ല സംസാരിക്കുന്നത് എന്നു നിങ്ങള്‍ ഗ്രഹിക്കേണം. പരീശന്മാരില്‍നിന്നും സദൂക്യരില്‍ നിന്നും പുളിപ്പ് സ്വീകരിക്കരുത്.
\v 12 അപ്പത്തിലുള്ള പുളിപ്പിനെകുറിച്ചല്ല യേശു സംസാരിച്ചത് എന്ന്‍ അപ്പോള്‍ ശിഷ്യന്മാര്‍ ഗ്രഹിച്ചു. പകരം പരീശന്മാരുടെയും സദൂക്യരുടെയും തെറ്റായ ഉപദേശങ്ങളെക്കുറിച്ചാണ് യേശു സംസാരിച്ചത്.
\s5
\v 13 യേശുവും ശിഷ്യന്മാരും ഫിലിപ്പിന്‍റെ കൈസര്യയില്‍ നഗരത്തിനു സമീപത്തുള്ള പ്രദേശത്തു പ്രവേശിച്ചപ്പോള്‍ അവന്‍ അവരോടു ചോദിച്ചു, മനുഷ്യപുത്രനായ എന്നെക്കുറിച്ച് ജനങ്ങള്‍ യഥാര്‍ഥത്തില്‍ ആരെന്നാണ് പറയുന്നത്?"
\v 14 അവര്‍ മറുപടി പറഞ്ഞത്, ചില ആളുകള്‍ നിന്നെ യോഹന്നാന്‍ സ്നാപകന്‍ ഉയര്‍ത്തെഴുന്നേറ്റിരിക്കുന്നു എന്നു പറയുന്നു. ചിലര്‍ നീ ദൈവം വാഗ്ദത്തം ചെയ്തതു പോലെ സ്വര്‍ഗ്ഗത്തില്‍നിന്ന് മടങ്ങിവന്ന ഏലിയാ പ്രവാചകനെന്നു പറയുന്നു. മറ്റുള്ളവര്‍ നീ യിരമ്യാ പ്രവാചകനോ അല്ലെങ്കില്‍ വളരെക്കാലം മുന്‍പ് ജീവിച്ചിരുന്ന മറ്റു പ്രവാചകന്മാരില്‍ ഒരുവനോ എന്നു പറയുന്നു."
\v 15 യേശു അവരോടു പറഞ്ഞത്, "എന്താണ് നിങ്ങളുടെ അഭിപ്രായം, ഞാന്‍ ആരാണെന്നാണ് നിങ്ങള്‍ പറയുന്നത്?"
\v 16 ശിമോന്‍ പത്രൊസ് അവനോടു പറഞ്ഞത്, "നീ മശിഹയാകുന്നു! നീ സര്‍വ്വശക്തനായ ദൈവത്തിന്‍റെ പുത്രനാകുന്നു."
\s5
\v 17 തുടര്‍ന്നു യേശു അവനോട്, "യോനായുടെ പുത്രനായ ശിമോനെ, ദൈവം നിന്നില്‍ പ്രസാദിച്ചിരിക്കുന്നു. നീ പറഞ്ഞതു യാതൊരു മനുഷ്യനുമല്ല നിനക്ക് ഇതു വെളിപ്പെടുത്തിയത്. മറിച്ച് സ്വര്‍ഗ്ഗസ്ഥനായ എന്‍റെ പിതാവാണ് നിനക്ക് ഇതു വെളിപ്പെടുത്തിയത്.
\v 18 ഞാന്‍ നിന്നോട് ഇതും പറയും: നീ പത്രൊസ് ആകുന്നു, അതിന്‍റെ അര്‍ത്ഥം "പാറ" എന്നാണ്. ഒരു വലിയ പാറ ഒരു വലിയ കെട്ടിടത്തെ താങ്ങുന്നതുപോലെ എന്നില്‍ വിശ്വസിക്കുന്ന ഒരു വലിയ സമൂഹത്തിനുവേണ്ടി നീ താങ്ങായിരിക്കും. മരണത്തിന്‍റെ ശക്തികള്‍ക്കു പോലും അതിനെതിരായി നില്‍ക്കുവാനുള്ള ബലം ഉണ്ടായിരിക്കുകയില്ല."
\s5
\v 19 തുടര്‍ന്ന് അവന്‍ പറഞ്ഞത്, "സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള ദൈവിക വാഴ്ചയിലേക്ക് ജനങ്ങള്‍ക്കു വഴി തുറക്കുവാനോ അടക്കുവാനോ ഞാന്‍ നിന്നെ പ്രാപ്തനാക്കും. നീ ഭൂമിയില്‍ എന്തൊക്കെ അനുവദിക്കുന്നുവോ അതു ദൈവം സ്വര്‍ഗ്ഗത്തില്‍ അനുവദിക്കും. നീ ഭൂമിയില്‍ എന്തൊക്കെ വിലക്കുന്നുവോ അത് ദൈവം സ്വര്‍ഗ്ഗത്തിലും വിലക്കും."
\v 20 തുടര്‍ന്ന്, താന്‍ മശിഹാ ആകുന്നു എന്നത് ആ സമയത്ത് ആരോടും പറയരുതെന്ന് യേശു ശിഷ്യന്മാര്‍ക്ക് ശക്തമായി മുന്നറിയിപ്പു നല്‍കി.
\s5
\v 21 ആ സമയം മുതല്‍ മശിഹാ എന്ന യേശു, യെരുശലേം നഗരത്തിലേക്കു പോകേണ്ടത് അവനു ആവശ്യമാണെന്ന് ശിഷ്യന്മാരെ പഠിപ്പിക്കുവാന്‍ ആരംഭിച്ചു. അവിടെ ഭരണത്തിലുള്ള മൂപ്പന്മാരും പ്രധാന പുരോഹിതന്മാരും യഹൂദാ നിയമങ്ങളെ പഠിപ്പിക്കുന്ന ആളുകളും അവന്‍ കഷ്ടപ്പെടുവാനും കൊല്ലപ്പെടുവാനും കാരണമാകും. അതിനുശേഷം മൂന്നാം ദിവസം അവന്‍ ജീവനിലേക്കു വീണ്ടും മടങ്ങി വരും.
\v 22 എന്നാല്‍ പത്രൊസ് യേശുവിനെ അല്പം മാറ്റി നിര്‍ത്തുകയും ഇക്കാര്യങ്ങള്‍ പറയുന്നതില്‍ ശാസിക്കാനും ആരംഭിച്ചു. "കര്‍ത്താവേ നിനക്ക് അങ്ങനെ സംഭവിക്കാന്‍ ദൈവം ഒരിക്കലും അനുവദിക്കാതിരിക്കട്ടെ! അതു തീര്‍ച്ചയായും സംഭവിക്കരുത്" എന്ന് അവന്‍ പറഞ്ഞു.
\v 23 തുടര്‍ന്നു യേശു തിരിഞ്ഞു പത്രൊസിനെ നോക്കി, അവനോട് പറഞ്ഞത്, "എന്‍റെ ദൃഷ്ടിയില്‍നിന്നും മാറിപ്പോകുക, എന്തെന്നാല്‍ നിന്നില്‍കൂടി സാത്താനാണ്‌ സംസാരിക്കുന്നത്. നീ എന്നെ പാപത്തിലേക്ക് നയിക്കുവാന്‍ ശ്രമിക്കുന്നു. ദൈവം ചിന്തിക്കുന്നതല്ല, മനുഷ്യന്‍ ചിന്തിക്കുന്നതു മാത്രമാണ് നീ ചിന്തിക്കുന്നത്!"
\s5
\v 24 തുടര്‍ന്നു യേശു തന്‍റെ ശിഷ്യന്മാരോടു പറഞ്ഞത്, "ആരെങ്കിലും എന്നില്‍ വിശ്വസിക്കുകയും ഞാന്‍ പോകുന്നിടത്തേക്ക് പോകുവാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു എങ്കില്‍, അവന്‍റെ സ്വന്ത ഇഷ്ടങ്ങളും ഉദ്ദേശ്യങ്ങളും ഉപേക്ഷിച്ച് തന്‍റെ സ്വന്ത കുരിശ് എടുത്തുകൊണ്ടു ഞാന്‍ പോകുന്നിടത്തേക്ക് പോകണം.
\v 25 ആരെങ്കിലും തന്‍റെ സ്വന്തം ജീവനെ രക്ഷിക്കുവാന്‍ ശ്രമിച്ചാല്‍, തന്‍റെ ജീവന്‍ രക്ഷിക്കുന്നതിനു പകരം അവന്‍ അതു നഷ്ടപ്പെടുത്തും. എനിക്കുവേണ്ടി ആരെങ്കിലും തന്‍റെ ജീവനെ നഷ്ടപ്പെടുത്തിയാല്‍ അവന്‍ അവന്‍റെ ജീവന്‍ കണ്ടെത്തും.
\v 26 ഒരു വ്യക്തി ഈ ലോകത്തില്‍ ആഗ്രഹിക്കുന്ന സകലവും നേടിയിട്ട് തന്‍റെ ജീവനെ നഷ്ടപ്പെടുത്തിയാല്‍ അവനു എന്തു ഗുണമാണുള്ളത്? ഒരു മനുഷ്യന്‍ അവന്‍റെ സ്വന്ത ജീവനേക്കാള്‍ വിലയേറിയതായി തന്‍റെ സമ്പാദ്യത്തില്‍ എന്താണ് നേടുന്നത്?
\s5
\v 27 ശ്രദ്ധയോടെ കേള്‍ക്കുക: മനുഷ്യപുത്രനായ ഞാന്‍ ഈ ഭൂമിവിട്ടു പോകും. എന്നാല്‍ ഞാന്‍ മടങ്ങി വരികയും സ്വര്‍ഗ്ഗീയ ദൂതന്മാര്‍ എന്നെ അനുഗമിക്കുകയും ചെയ്യും. ആ സമയത്ത് എന്‍റെ പിതാവിന്‍റെ മഹത്വമുള്ള തേജസ്സ് എനിക്കുണ്ടായിരിക്കുകയും, സകലര്‍ക്കും ഈ ലോകത്തില്‍ ജീവിച്ചിരുന്നപ്പോള്‍ അവര്‍ ചെയ്തതിനനുസരണമായി ഞാന്‍ പ്രതിഫലം നല്കുകയും ചെയ്യും.
\v 28 ശ്രദ്ധയോടെ കേള്‍ക്കുക! ഇപ്പോള്‍ ഇവിടെയുള്ള നിങ്ങളില്‍ ചിലര്‍ എന്നെ കാണും, സ്വര്‍ഗ്ഗത്തില്‍നിന്നും വന്നവനായ ഞാന്‍ രാജാവായി വരുമ്പോള്‍ നിങ്ങള്‍ മരിക്കുന്നതിനു മുന്‍പ് നിങ്ങള്‍ ഇതു കാണും!
\s5
\c 17
\p
\v 1 ഒരാഴ്ചക്കു ശേഷം യേശു പത്രൊസിനെയും യാക്കൊബിനെയും യാക്കൊബിന്‍റെ ഇളയ സഹോദരനായ യോഹന്നാനെയും കൂട്ടി ഒരു ഉയര്‍ന്ന മലയിലേക്കു പോയി. അവിടെ അവര്‍ മറ്റ് ആളുകളില്‍നിന്ന് ദൂരെ ആയിരുന്നു.
\v 2 അവര്‍ അവിടെ ആയിരുന്ന അവസരം യേശുവിന്‍റെ രൂപം മാറിയതായി മൂന്നു ശിഷ്യന്മാര്‍ കണ്ടു. അവന്‍റെ മുഖം സൂര്യനെപ്പോലെ പ്രകാശിച്ചു. അവന്‍റെ വസ്ത്രങ്ങള്‍ പ്രകാശം പോലെ തിളങ്ങി.
\s5
\v 3 പെട്ടെന്ന് മോശെയും ഏലിയാവും (വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രധാന പ്രവാചകന്മാര്‍ ആയിരുന്ന) പ്രത്യക്ഷപ്പെടുകയും അവനുമായി സംഭാഷണം ആരംഭിക്കുകയും ചെയ്തു.
\v 4 പത്രൊസ് അവരെ കണ്ടു യേശുവിനോട്," കര്‍ത്താവേ നാം ഇവിടെ ആയിരിക്കുന്നതു ശ്രേഷ്ഠകരമാണ്! നീ ആഗ്രഹിക്കുന്നു എങ്കില്‍ ഞാന്‍ മൂന്നു കുടിലുകള്‍, ഒന്ന് നിനക്കുവേണ്ടിയും ഒന്ന് മോശെക്കു വേണ്ടിയും ഒന്ന് ഏലിയാവിനു വേണ്ടിയും തയ്യാറാക്കാം എന്നു പറഞ്ഞു".
\s5
\v 5 പത്രൊസ് പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍, ഒരു പ്രകാശമേറിയ മേഘം അവരുടെ മേല്‍ വന്നു. ദൈവം യേശുവിനെക്കുറിച്ച് മേഘത്തില്‍ നിന്നും സംസാരിക്കുന്നത് അവര്‍ കേട്ടു. അവന്‍ അവരോട്, "ഇത് എന്‍റെ പുത്രന്‍ ആകുന്നു, ഞാന്‍ അവനെ സ്നേഹിക്കുന്നു. അവന്‍ എന്നെ വളരെയധികം പ്രസാദിപ്പിക്കുന്നു. ആകയാല്‍ നിങ്ങള്‍ അവനെ നിശ്ചയമായും കേള്‍ക്കണം എന്നു പറഞ്ഞു.
\v 6 ദൈവം സംസാരിക്കുന്നത് മൂന്നു ശിഷ്യന്മാര്‍ കേട്ടപ്പോള്‍ അവര്‍ വളരെയധികം ഭയപ്പെട്ടു. അതിന്‍റെ ഫലം എന്നവണ്ണം അവര്‍ നിലത്തേക്ക് മുഖം തിരിച്ചു വീണു.
\v 7 എന്നാല്‍ യേശു അവരുടെ അടുക്കല്‍ ചെന്ന് അവരെ തൊടുകയും അവരോടു പറയുകയും ചെയ്തത്, "എഴുന്നേല്‍ക്കുക! ഇനി ഭയപ്പെടേണ്ട!"
\v 8 അവര്‍ മുകളിലേക്കു നോക്കിയപ്പോള്‍ യേശു മാത്രം അവിടെ നില്‍ക്കുന്നതായി അവര്‍ കണ്ടു.
\s5
\v 9 അവര്‍ മലയില്‍ നിന്ന് ഇറങ്ങി നടന്നുവരുന്ന അവസരം യേശു അവര്‍ക്ക് നിര്‍ദ്ദേശം കൊടുത്തത്, "മനുഷ്യപുത്രനായ ഞാന്‍ മരിച്ചശേഷം ദൈവം എന്നെ വീണ്ടും ജീവനിലേക്കു വരുത്തുന്നതുവരെ നിങ്ങള്‍ മലമുകളില്‍ കണ്ടത് ആരോടും പറയരുത്."
\v 10 ആ മൂന്നു ശിഷ്യന്മാരും യേശുവിനോട്, "നീ പറയുന്നത് സത്യം എങ്കില്‍ യഹൂദാ നിയമങ്ങളെ പഠിപ്പിക്കുന്നവര്‍, മശിഹാ വരുന്നതിനു മുന്‍പ് ഏലിയാവു മടങ്ങിവരേണ്ടത് ആവശ്യമാണെന്നു പറയുന്നത് എന്തുകൊണ്ട്?" എന്നു ചോദിച്ചു.
\s5
\v 11 യേശു അവരോടു, "മശിഹായുടെ വരവിനു വേണ്ടി അനേകരെ ഒരുക്കേണ്ടതിന് ഏലിയാവ് വരുമെന്നു ദൈവം വാഗ്ദാനം ചെയ്തതു സത്യമാണ്.
\v 12 എന്നാല്‍ ഇതു ശ്രദ്ധിക്കുക, ഏലിയാവു വരികയും നമ്മുടെ നേതാക്കന്മാര്‍ അവനെ കാണുകയും ചെയ്തു, മശിഹായ്ക്കു മുന്‍പ് വരേണ്ടവനാണ് അവനെന്നു അവര്‍ തിരിച്ചറിഞ്ഞില്ല. മറിച്ച് അവര്‍ ആഗ്രഹിച്ചതുപോലെ അവനോടു മോശമായി പെരുമാറി. ആ നേതാക്കന്മാര്‍ സ്വര്‍ഗ്ഗത്തില്‍നിന്ന് വന്നവനായ എന്നോടും അതേരീതിയില്‍ പെരുമാറും.
\v 13 തുടര്‍ന്നു മൂന്നു ശിഷ്യന്മാരും അവന്‍ ഏലിയാവിനെക്കുറിച്ചു സംസാരിക്കുമ്പോള്‍ യോഹന്നാന്‍ സ്നാപകനെയാണ് പരാമര്‍ശിക്കുന്നത് അവര്‍ ഗ്രഹിച്ചു.
\s5
\v 14 യേശുവും മൂന്നു ശിഷ്യന്മാരും മറ്റു ശിഷ്യന്മാരുടെയും അവിടെ കൂടിവന്നിരുന്ന ജന സമൂഹത്തിന്‍റെയും അടുക്കല്‍ മടങ്ങി വന്നപ്പോള്‍, ഒരു മനുഷ്യന്‍ യേശുവിന്‍റെ അടുക്കല്‍ വന്നു അവനു മുന്‍പില്‍ മുട്ടുകുത്തി.
\v 15 അവന്‍ യേശുവിനോട് "യജമാനനെ എന്‍റെ മകനോടു ദയതോന്നി അവനെ സൗഖ്യമാക്കേണമേ! അവന്‍ അപസ്മാരരോഗത്താല്‍ വളരെയധികം കഷ്ടപ്പെടുന്നു. ഈ രോഗം നിമിത്തം പലപ്പോഴും അവന്‍ തീയിലും വെള്ളത്തിലും വീഴുന്നു. എന്നു പറഞ്ഞു.
\v 16 അവനെ സൗഖ്യമാക്കേണ്ടതിനു ഞാന്‍ അവനെ നിന്‍റെ ശിഷ്യന്മാരുടെ അടുക്കല്‍ കൊണ്ടുവന്നു, എന്നാല്‍ അവനെ സൗഖ്യമാക്കുവാന്‍ അവര്‍ക്കു കഴിഞ്ഞില്ല."
\s5
\v 17 യേശു പ്രതികരിച്ചത് ഈവിധമാണ്. ഈ കാലത്തെ മനുഷ്യരായ നിങ്ങള്‍ ദൈവത്തിന്‍റെ ശക്തിയില്‍ ഒട്ടും തന്നെ വിശ്വസിക്കുന്നില്ല. നിങ്ങള്‍ എത്രമാത്രം ആശയകുഴപ്പത്തിലാണ്! ഞാന്‍ ചെയ്യുന്നത് നിങ്ങള്‍ക്കു ചെയ്യുവാന്‍ കഴിയേണ്ടതിന് എത്രകാലം ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കേണം? ആ കുട്ടിയെ ഇവിടെ എന്‍റെ അടുക്കല്‍ കൊണ്ടുവരിക!"
\v 18 ആ ആണ്‍കുട്ടിയെ യേശുവിന്‍റെ അടുക്കല്‍ കൊണ്ടുവന്നപ്പോള്‍ അപസ്മാര രോഗത്തിനു കാരണമായ ഭൂതത്തെ യേശു ശക്തിയായി ശാസിച്ചു. തല്‍ഫലമായി ഭൂതം ആ ആണ്‍കുട്ടിയില്‍നിന്ന് പുറത്തു വരികയും ആ സമയം മുതല്‍ കുട്ടി സൗഖ്യമാകുകയും ചെയ്തു.
\s5
\v 19 പിന്നീട്, യേശു തനിയെ ആയിരുന്ന സമയത്ത് ശിഷ്യന്മാരില്‍ ചിലര്‍ യേശുവിനെ സമീപിച്ചു അവനോടു ചോദിച്ചത്, "ഭൂതത്തെ പുറത്താക്കുവാന്‍ ഞങ്ങള്‍ക്കു കഴിയാത്തത് എന്തുകൊണ്ടാണ്?"
\v 20-21 അവന്‍ അവരോടു മറുപടി പറഞ്ഞത്, "നിങ്ങള്‍ ദൈവത്തിന്‍റെ ശക്തിയില്‍ ഉറച്ചു വിശ്വസിക്കാത്തതു നിമിത്തമാണത്. ഇതേക്കുറിച്ച് ചിന്തിക്കുക; കടുകുമണി എല്ലാ വിത്തുകളിലും ചെറുതാണ്. എന്നാല്‍ അവ വളര്‍ന്നു വലിയ ചെടികളാകുന്നു. അതേരീതിയില്‍ നിങ്ങള്‍ ചെറിയ അളവില്‍ വിശ്വസിക്കുന്നു എങ്കില്‍ ദൈവത്തോട് അപേക്ഷിക്കുന്നത് അവന്‍ ചെയ്തുതരികയും നിങ്ങള്‍ എന്തും ചെയ്യുവാന്‍ കഴിവുള്ളവരാകുകയും ചെയ്യും! നിങ്ങള്‍ ഈ മലയോട് ഇവിടെ നിന്നും മറ്റൊരിടത്തേക്കു മാറുക എന്നു പറഞ്ഞാല്‍ നിങ്ങള്‍ പോകുവാന്‍ പറഞ്ഞ ഇടത്തേക്ക് പോകും.
\s5
\v 22 ശിഷ്യന്മാര്‍ ഗലീല ജില്ലയില്‍കൂടി വന്നപ്പോള്‍ അവന്‍ അവരോടു, "മനുഷ്യപുത്രനായ എന്നെ ഒരാള്‍ അധികാരികളുടെ പക്കല്‍ കൈമാറും.
\v 23 അവര്‍ എന്നെ കൊല്ലും. എന്നാല്‍ ഞാന്‍ കൊല്ലപ്പെട്ടതിനു ശേഷം മൂന്നാം ദിവസം ജീവനിലേക്കു വരുവാന്‍ ദൈവം ഇടവരുത്തും." ശിഷ്യന്മാര്‍ അതു കേട്ടപ്പോള്‍ അവര്‍ വളരെ ദുഖിതരായി.
\s5
\v 24 യേശുവും ശിഷ്യന്മാരും കഫര്‍ന്നഹൂം നഗരത്തിലേക്കു വന്നപ്പോള്‍, ദൈവാലയത്തിലേക്കു കരം പിരിക്കുന്നവര്‍ പത്രൊസിനെ സമീപിച്ചു അവനോടു പറഞ്ഞത്, "നിങ്ങളുടെ ഗുരു ദൈവാലയ കരം കൊടുക്കുന്നില്ലയോ?
\v 25 അവന്‍ അവരോടു മറുപടിയായി പറഞ്ഞത്, "തീര്‍ച്ചയായും അവന്‍ കൊടുക്കും." ശിഷ്യന്മാര്‍ യേശുവിന്‍റെ വീട്ടില്‍ എത്തിയപ്പോള്‍ പത്രൊസ് സംസാരിക്കുന്നതിന് മുന്‍പ്, യേ ശു അവനോടു "ശിമോനെ, ആരില്‍ നിന്നാണ് ഭരണാധികാരികള്‍ ചുങ്കമോ കരമോ ശേഖരിക്കുന്നതായി നീ ചിന്തിക്കുന്നത്? അവര്‍ സ്വന്തം രാജ്യത്തിലെ പൌരന്മാരില്‍ നിന്നാണോ അതോ അവര്‍ പിടിച്ചടക്കിയ രാജ്യങ്ങളിലെ പൌരന്മാരില്‍ നിന്നാണോ കരം പിരിക്കുന്നത്?" എന്ന് പറഞ്ഞു.
\s5
\v 26 പത്രൊസ് അവനോടു, "മറ്റു രാജ്യങ്ങളിലെ പൌരന്മാരില്‍നിന്ന് 'എന്നു മറുപടി പറഞ്ഞു. തുടര്‍ന്നു യേശു അവനോടു, "ആയതിനാല്‍ അവരുടെ സ്വന്തം രാജ്യത്തിലെ പൌരന്മാര്‍ കരം കൊടുക്കേണ്ട ആവശ്യം ഇല്ല.
\v 27 എന്നാല്‍ ദൈവാലയ കരം പിരിക്കുന്നവര്‍ നമ്മോടു കോപിക്കാതിരിക്കേണ്ടതിന് പോയി നമുക്കുള്ള കരം അടയ്ക്കുക" എന്നു പറഞ്ഞു. കൊടുക്കുവാനുള്ള പണം ലഭിക്കേണ്ടതിനു ഗലീല കടലിലേക്കു പോയി നിന്‍റെ ചൂണ്ട ഇട്ട് ആദ്യം ലഭിക്കുന്ന മത്സ്യം എടുക്കുക. അതിന്‍റെ വായ്‌ നീ തുറക്കുമ്പോള്‍ എനിക്കും നിനക്കുമായി കരം കൊടുക്കുവാനും ഉള്ള പണത്തിന്‍റെ വിലയായ ഒരു വെള്ളി നാണയം കാണും ആ നാണയം എടുത്തു ദൈവാലയ കരം പിരിക്കുന്നവര്‍ക്കു കൊടുക്കുക".
\s5
\c 18
\p
\v 1 ആ സമയത്ത് തന്നെ ശിഷ്യന്മാര്‍ യേശുവിനെ സമീപിച്ചു അവനോടു ചോദിച്ചു, "ദൈവം സ്വര്‍ഗ്ഗത്തില്‍നിന്ന് നിന്നെ രാജാവാക്കുമ്പോള്‍ ഞങ്ങളില്‍ അധികം പ്രധാനപ്പെട്ടവന്‍ ആരായിരിക്കും?"
\v 2 യേശു ഒരു ശിശുവിനെ അടുക്കല്‍ വിളിച്ച് അവരുടെ മദ്ധ്യത്തില്‍ നിര്‍ത്തി.
\v 3 അവന്‍ പറഞ്ഞത്, "ഞാന്‍ ഒരു സത്യം നിങ്ങളോടു പറയുന്നു: ഒരു കൊച്ചു കുട്ടിയെപ്പോലെ നിങ്ങള്‍ ആയിത്തീരുന്നില്ലായെങ്കില്‍, നിശ്ചയമായും നിങ്ങള്‍ സ്വര്‍ഗ്ഗത്തില്‍നിന്നുള്ള ദൈവിക ഭരണത്തിന്‍ കീഴില്‍ വരികയില്ല.
\s5
\v 4 ഈ ശിശുവിനെപ്പോലെ എളിമപ്പെടുന്നവര്‍ സ്വര്‍ഗ്ഗത്തില്‍നിന്നുള്ള ദൈവിക ഭരണത്തിന്‍ കീഴെയുള്ളവരില്‍ ഏറ്റവും പ്രധാനികള്‍ ആയിരിക്കും.
\v 5 കൂടാതെ, എന്നോടുള്ള സ്നേഹം നിമിത്തം മനുഷ്യര്‍ ഇങ്ങനെയുള്ള ഒരു ശിശുവിനെ സ്വീകരിക്കുമ്പോള്‍, അവര്‍ എന്നെ സ്വീകരിക്കുന്നതായി ദൈവം പരിഗണിക്കുന്നു.
\v 6 എന്നില്‍ വിശ്വസിക്കുന്ന ഒരുവന്‍ പാപം ചെയ്യുന്നതിന് ഒരു വ്യക്തി കാരണമാകുന്നുവെങ്കില്‍, അവന്‍ ഈ ഒരു ശിശുവിനെപ്പോലെ നിസ്സാരനെന്നു മനുഷ്യര്‍ കരുതുന്ന ഒരുവനായിരുന്നാലും ദൈവം അവനെ കഠിനമായി ശിക്ഷിക്കും. അത് ഭാരമേറിയ ഒരു കല്ല്‌ കഴുത്തില്‍ കെട്ടിയശേഷം കടലിന്‍റെ ആഴങ്ങളിലേക്ക്‌ എറിയപ്പെട്ട ഒരുവന്‍റെതിനെക്കാളും കഠിനമേറിയ ശിക്ഷയായിരിക്കും.
\s5
\v 7 മറ്റുള്ളവരെ പാപം ചെയ്യുവാന്‍ ഇടവരുത്തുന്നവര്‍ക്ക് അത് എത്രമാത്രം ഭയാനകമായിരിക്കും. പാപം ചെയ്യുവാനുള്ള പ്രലോഭനങ്ങള്‍ എപ്പോഴും ഉണ്ടായിരിക്കും, എന്നാല്‍ മറ്റൊരുവനെ പാപം ചെയ്യുവാന്‍ പ്രേരിപ്പിക്കുന്നവന് എത്രമാത്രം അതു ഭീകരമായിരിക്കും.
\v 8 ആയതിനാല്‍ പാപം ചെയ്യേണ്ടതിന് നിന്‍റെ കൈകാലുകളില്‍ ഒന്ന് ആവശ്യമെങ്കില്‍ എങ്കില്‍ ആ കൈയ്യോ കാലോ ഉപയോഗിക്കുന്നത് അവസാനിപ്പിക്കുക! പാപം ചെയ്യാതിരിക്കേണ്ടതിന് വേണ്ടിവന്നാല്‍ അതു മുറിച്ചു കളയുക! ഒരു കൈയ്യോ ഒരു കാലോ മാത്രം ഉള്ളവരായി ദൈവത്തോടുകൂടെ എന്നെന്നേക്കും ജീവിക്കുന്നു എന്ന് സങ്കല്പിക്കുക. അത് നിങ്ങളുടെ പാപം നിമിത്തം ദൈവം നിങ്ങളെ രണ്ടു കൈകളും രണ്ടു കാലുകളും ഉള്ളവരായി നിത്യാഗ്നിയിലേക്ക് എറിയുന്നതിലും എത്രയോ നല്ലതാണ്.
\s5
\v 9 അതെ, നിങ്ങള്‍ കാണുന്ന കാര്യങ്ങള്‍ പാപം ചെയ്യുവാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നു എങ്കില്‍ ആ കാര്യങ്ങളെ നോക്കുന്നത് അവസാനിപ്പിക്കുക. പാപത്തില്‍ നിന്നും ഒഴിഞ്ഞിരിക്കേണ്ടതിന് ആവശ്യമെങ്കില്‍ നിങ്ങളുടെ ഒരു കണ്ണ് ചൂഴ്ന്നെടുത്തു വലിച്ചെറിയുക, രണ്ടു കണ്ണുകള്‍ ഉള്ളവരായി ദൈവം നിങ്ങളെ നരകത്തിലെ നിത്യാഗ്നിയിലേക്ക് വലിച്ചെറിയുന്നതിലും എത്രയോ നല്ലതാണ് ഒരു കണ്ണുള്ളവനായി ദൈവത്തോടുകൂടെ നിത്യമായി ജീവിക്കുവാന്‍ കഴിയുന്നത്‌."
\s5
\v 10 ഈ ശിശുക്കളില്‍ ഒരുവനെപ്പോലും തുച്ഛീകരിക്കാതിരിപ്പാന്‍ സൂക്ഷിച്ചു കൊള്‍വിന്‍. നിങ്ങള്‍ കുഞ്ഞുങ്ങളോട് മോശമായി പെരുമാറുന്നു എങ്കില്‍ അവരെ സംരക്ഷിക്കുന്ന ദൂതന്മാര്‍ എന്‍റെ പിതാവിന്‍റെ അടുക്കല്‍ ചെന്ന് നിങ്ങളെക്കുറിച്ച് അവനോടു അറിയിക്കും എന്നത് സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു.
\v 11
\f +
\ft 11ല് കാണുന്ന വാക്യം ഏറ്റവും നല്ല പുരാതന പ്രതികളില്‍ കാണുന്നില്ല.
\fqa നഷ്ടപ്പെട്ട് പോയതിനെ രക്ഷിക്കുന്നതിനാണ് മനുഷ്യപുത്രന്‍ വന്നത്
\fqa* .
\f*
\s5
\p
\v 12 ഇനിപ്പറയുന്ന സാഹചര്യത്തില്‍ നിങ്ങള്‍ എന്തു ചെയ്യും എന്നു ചിന്തിക്കുന്നു? നിങ്ങള്‍ക്കു നൂറ് ആടുകള്‍ ഉണ്ടായിരിക്കുകയും അതില്‍ ഒന്ന് നഷ്ടപ്പെട്ടു എങ്കില്‍ തൊണ്ണൂറ്റിഒന്‍പതിനേയും തീര്‍ച്ചയായും മലയുടെ അടിവാരത്തു വിടുകയും നഷ്ടപ്പെട്ട ഒന്നിനെ തിരഞ്ഞു പോകുകയും ചെയ്യുകയില്ലയോ?
\v 13 നിങ്ങള്‍ അതിനെ കണ്ടെത്തിയെങ്കില്‍ നിങ്ങള്‍ വളരെയധികം ആനന്ദിക്കും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. തൊണ്ണൂറ്റി ഒന്‍പതു ആടുകള്‍ തെറ്റി പോകാത്തതില്‍ നിങ്ങള്‍ സന്തോഷമുള്ളവരായിരിക്കും, എന്നാല്‍ വഴി തെറ്റിപ്പോയ ആടിനെ നിങ്ങള്‍ കണ്ടെത്തിയതിനാല്‍ അതിലും അധികം സന്തോഷിക്കും.
\v 14 ആട്ടിടയന്‍ അവന്‍റെ ആടുകളില്‍ ഒന്ന് വഴിതെറ്റിപ്പോയാല്‍ സന്തോഷിക്കാത്തതുപോലെ സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് ഈ ശിശുക്കളില്‍ ഒന്നുപോലും നരകത്തില്‍ പോകുവാന്‍ ആഗ്രഹിക്കുന്നില്ല."
\s5
\v 15 ഒരു കൂട്ടു വിശ്വാസി നിനെക്കെതിരായി പാപം ചെയ്യുന്നു എങ്കില്‍ അവന്‍ തനിയെ ആയിരിക്കുമ്പോള്‍ അവന്‍റെ അടുക്കല്‍ പോയി നിനെക്കെതിരായി ചെയ്ത പാപത്തെ അവന് ബോധ്യപ്പെടുത്തുക. ആ വ്യക്തി നിന്നെ കേള്‍ക്കുകയും നിനെക്കെതിരായി പാപം ചെയ്തതിനെക്കുറിച്ച് വേദനിക്കുന്നു എങ്കില്‍ ഒരിക്കല്‍കൂടി നിങ്ങള്‍ ഇരുവരും സ്നേഹിതന്മാരാകും.
\v 16 എന്നാല്‍ ആ വ്യക്തി നിന്നെ കേള്‍ക്കാതിരിക്കുന്നു എങ്കില്‍ കൂട്ടു വിശ്വാസികളില്‍ ഒന്നോ രണ്ടോ പേരെ കൂടെ കൂട്ടുക. "എല്ലാ കുറ്റാരോപണങ്ങളും സ്ഥിരീകരിക്കുവാന്‍ രണ്ടോ മൂന്നോ സാക്ഷികള്‍ ഉണ്ടായിരിക്കേണം." എന്നു ന്യായപ്രമാണം പറയുന്നതു പോലെ അവര്‍ നിന്നോടൊപ്പം വരട്ടെ.
\s5
\v 17 നിനെക്കെതിരായി പാപം ചെയ്തവര്‍ അവരേയും കേള്‍ക്കാതിരിക്കുന്നു എങ്കില്‍ പൊതു സഭ അവനെ തിരുത്തേണ്ടതിനു വിഷയം അവരോടു പറയുക. ആ വ്യക്തിയെ പൊതുസഭയും കേള്‍ക്കാതിരിക്കുന്നു എങ്കില്‍ നിങ്ങളില്‍നിന്ന് അവനെ ഒഴിവാക്കുക. നിങ്ങള്‍ ജാതികളെയും ചുങ്കക്കാരെയും പ്രത്യാശയില്ലാത്ത പാപികളെയും ഒഴിവാക്കുന്നതുപോലെ നിങ്ങളുടെ ഇടയില്‍നിന്ന് അവനെയും ഒഴിവാക്കുക.
\s5
\v 18 ഇത് മനസ്സില്‍ കരുതുക; നിങ്ങളുടെ സഭയിലെ ഒരു അംഗത്തെ ശിക്ഷിക്കുന്നതിനെക്കുറിച്ചോ ശിക്ഷിക്കാതിരിക്കുന്നതിനെക്കുറിച്ചോ നിങ്ങള്‍ ഈ ഭൂമിയില്‍ എന്തു തീരുമാനിച്ചാലും സ്വര്‍ഗ്ഗത്തിലെ ദൈവത്താല്‍ അതു തീരുമാനിക്കപ്പെടും.
\v 19 ഇതുകൂടി കുറികൊള്ളുക: ഇവിടെ ഭൂമിയില്‍ ജീവിക്കുന്ന ഏറ്റവും കുറഞ്ഞത്‌ രണ്ടുപേര്‍ ഏതെങ്കിലും കാര്യത്തിനായി അപേക്ഷിക്കുന്നതിന് ഒരുമിച്ചു തീരുമാനിച്ചാല്‍ സ്വര്‍ഗ്ഗസ്ഥനായ എന്‍റെ പിതാവ് നിങ്ങള്‍ എന്തിനുവേണ്ടി അപേക്ഷിച്ചുവോ അതു നിങ്ങള്‍ക്കു നല്‍കും.
\v 20 നിങ്ങള്‍ എന്നില്‍ വിശ്വസിച്ചുകൊണ്ടു നിങ്ങളില്‍ കുറഞ്ഞപക്ഷം രണ്ടോ മൂന്നോ പേര്‍ കൂടി വരുന്നയിടത്തു ഞാന്‍ നിങ്ങളോടു കൂടെയുണ്ട്. എന്നതു സത്യമാണ്.
\s5
\v 21 തുടര്‍ന്നു പത്രൊസ് യേശുവിനെ സമീപിച്ച് അവനോടു പറഞ്ഞത്, "കര്‍ത്താവേ, എനിക്കെതിരായി പാപം ചെയ്യുന്നത് തുടരുന്ന എന്‍റെ ഒരു കൂട്ടു വിശ്വാസിയോടു എത്ര തവണ ഞാന്‍ ക്ഷമിക്കേണം? ക്ഷമിക്കുവാന്‍ എന്നോട് അപേക്ഷിച്ചാല്‍ ഏഴ് പ്രാവശ്യം അവനോടു ക്ഷമിച്ചാല്‍ മതിയോ?"
\v 22 യേശു അവനോടു പറഞ്ഞത്, ഞാന്‍ നിന്നോട് പറയുന്നത് ഏഴ് പ്രാവശ്യം ക്ഷമിക്കുക എന്നല്ല, ഏഴ് എഴുപതു പ്രാവശ്യം നീ അവനോടു ക്ഷമിക്കേണം.
\s5
\v 23 സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള ദൈവിക ഭരണം ഒരു രാജാവിനോടും അവന്‍റെ ഉദ്യോഗസ്ഥന്മാരോടും സദൃശ്യമാണ്. ഉദ്യോഗസ്ഥന്മാര്‍ തന്നോടു കടപ്പെട്ടിരിക്കുന്നതു മടക്കികൊടുക്കുവാന്‍ അവന്‍ ആവശ്യപ്പെട്ടു.
\v 24 ആയതിനാല്‍ ആ ഉദ്യോഗസ്ഥന്മാര്‍ അവരുമായുള്ള കണക്കുകള്‍ ശരിയാക്കുവാന്‍ രാജാവിന്‍റെ അടുക്കല്‍ വന്നു. ഉദ്യോഗസ്ഥന്മാരില്‍ ഒരുവന്‍ മൂവായിരം ടണ്‍ സ്വര്‍ണ്ണത്തിന്‍റെ മൂല്യത്തേക്കാള്‍ കൂടുതല്‍ വിലയുള്ള കടത്തിന്‍റെ കണക്കുമായി രാജാവിന്‍റെ അടുക്കല്‍ വന്നു.
\v 25 എന്നാല്‍ അവര്‍ കടപ്പെട്ടിരിക്കുന്നത് കൊടുത്തു തീര്‍ക്കുവാന്‍ ആവശ്യമായ പണം അവന്‍റെ കൈവശം ഇല്ലാത്തതിനാല്‍ അവനെയും അവന്‍റെ ഭാര്യയേയും അവന്‍റെ മക്കളെയും അവനുള്ള സകല സമ്പാദ്യങ്ങളും ആര്‍ക്കെങ്കിലും വിറ്റ് അവനു കൊടുത്ത പണം രാജാവിനു തിരികെ കൊടുക്കുവാന്‍ രാജാവ് ആവശ്യപ്പെട്ടു.
\s5
\v 26 തുടര്‍ന്ന് ആ ഉദ്യോഗസ്ഥന്‍, വലിയ കടം കൊടുക്കുവാന്‍ ആവശ്യമായ പണം തന്‍റെ കൈവശം ഇല്ല എന്ന് അറിഞ്ഞു രാജാവിന്‍റെ മുന്‍പാകെ മുട്ടിന്മേല്‍ വീണു അവനോട്, 'എന്നോട് ദയ കാണിക്കേണമേ, സാവകാശമായി അതെല്ലാം ഞാന്‍ തന്നുകൊള്ളം എന്നു യാചിച്ചു പറഞ്ഞു.
\v 27 ആ ഉദ്യോഗസ്ഥനു വലിയ കടം കൊടുത്തു തീര്‍പ്പാന്‍ ഒരിക്കലും കഴിയുകയില്ല എന്ന് അറിഞ്ഞു അവനോടു രാജാവിന് അലിവു തോന്നി. അതിനാല്‍ അവന്‍റെ എല്ലാ കടവും ഇളെച്ചു കൊടുക്കുകയും അവനെ വിട്ടയക്കുകയും ചെയ്തു.
\s5
\v 28 എന്നാല്‍ ഇതേ ഉദ്യോഗസ്ഥന്‍ ഒരു വര്‍ഷത്തെ ശമ്പളത്തിനു താഴെ തനിക്കു കടപ്പെട്ടിരിക്കുന്ന രാജാവിന്‍റെ മറ്റൊരു ഉദ്യോഗസ്ഥന്‍റെ അടുക്കല്‍ ചെന്ന്. അവന്‍ അവന്‍റെ കഴുത്തിനു പിടിച്ചു ഞെക്കുവാന്‍ ആരംഭിക്കുകയും അവനോടു പറഞ്ഞത്, 'നീ എന്നോടു കടപ്പെട്ടിരിക്കുന്നത് തിരികെ തരിക!'
\v 29 ആ ഉദ്യോഗസ്ഥന്‍ അവന്‍റെ മുട്ടിന്മേല്‍ വീണു അവനോടു യാചിച്ചു പറഞ്ഞത് "എന്നോട് ദയയുണ്ടാകേണമേ, ഞാന്‍ സാവകാശമായി നിനക്കു തന്നുകൊള്ളം.'
\s5
\v 30 എന്നാല്‍ ആദ്യത്തെ ഉദ്യോഗസ്ഥന്‍ അവനു കടപ്പെട്ടിരിക്കുന്ന ചെറിയ കടം ഇളെച്ചു കൊടുക്കുവാന്‍ വിസമ്മതിച്ചു. അതിനു പകരം, ആ ഉദ്യോഗസ്ഥനെ അവന്‍ തടവറയില്‍ ഇടുകയും അവന് കടപ്പെട്ടിരിക്കുന്ന പണം കൊടുത്തു തീര്‍ക്കുന്നതു വരെ തടവറയില്‍ സൂക്ഷിക്കുകയും ചെയ്തു.
\v 31 ഇതു സംഭവിച്ചത് രാജാവിന്‍റെ മറ്റ് ഉദ്യോഗസ്ഥന്മാര്‍ അറിഞ്ഞപ്പോള്‍ അവര്‍ വളരെ പ്രയാസപ്പെട്ടു. അവര്‍ രാജാവിന്‍റെ അടുക്കല്‍ ചെന്ന് നടന്നതെല്ലാം അറിയിച്ചു.
\s5
\v 32 തുടര്‍ന്നു രാജാവ് അവനോടു മൂന്നു ടണ്‍ സ്വര്‍ണ്ണത്തിന്‍റെ മൂല്യത്തിലും അധികം തുക കടപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി. അവന്‍ അവനോടു, "ദുഷ്ടനായ ദാസനേ! നീ എന്നോട് യാചിച്ചതിനാല്‍ നീ എനിക്കു കടപ്പെട്ടിരിക്കുന്ന വലിയ കടം ഇളെച്ചു തന്നു!
\v 33 ഞാന്‍ നിന്നോടു ദയ കാണിക്കുകയും നിന്‍റെ കടം ഇളെച്ചു തരികയും ചെയ്തതുപോലെ നിന്‍റെ സഹ ഉദ്യോഗസ്ഥനോട് നീ ദയ കാണിക്കുകയും നിന്നോട് അവന്‍ കടമ്പെട്ടിരിക്കുന്നത് ഇളെച്ചു കൊടുക്കേണ്ടതായിരുന്നു"
\s5
\v 34 രാജാവ് വളരെ കോപിച്ചിരുന്നു. അവന്‍ ഈ ഉദ്യോഗസ്ഥനെ അവന്‍റെ കടം മുഴുവന്‍ കൊടുത്തു തീരുംവരെ കഠിനമായി ദണ്ഡിപ്പിക്കേണ്ടതിനു തടവറ നടത്തിപ്പുകാര്‍ക്ക് ഏല്പിച്ചു കൊടുത്തു.
\v 35 തുടര്‍ന്നു യേശു, "നിനെക്കെതിരായി പാപം ചെയ്യുന്ന കൂട്ടു വിശ്വാസിയോടു ദയ കാണിക്കുകയും ആത്മാര്‍ഥമായി ക്ഷമിക്കുകയും ചെയ്യുന്നില്ലായെങ്കില്‍ സ്വര്‍ഗ്ഗസ്ഥനായ എന്‍റെ പിതാവ് നിങ്ങളോടും അതുതന്നെ ചെയ്യും.
\s5
\c 19
\p
\v 1 യേശു അതു പറഞ്ഞതിനു ശേഷം, അവന്‍ ശിഷ്യന്മാരെയുംകൂട്ടി ഗലീല ജില്ല വിട്ടുപോയി. യോര്‍ദ്ദാന്‍ നദിയുടെ കിഴക്കുള്ള യഹൂദ്യ ജില്ലയുടെ ഭാഗത്തേക്കു പോയി.
\v 2 ഒരു വലിയ ജനസമൂഹം അവിടെ അവനെ പിന്തുടരുകയും അവരിലുള്ള രോഗികളെ സൗഖ്യമാക്കുകയും ചെയ്തു.
\s5
\v 3 ചില പരീശന്മാര്‍ അവനെ സമീപിച്ചു, "ഏതെങ്കിലും കാരണത്താല്‍ ഒരു മനുഷ്യന്‍ തന്‍റെ ഭാര്യയെ ഉപേക്ഷിക്കുവാന്‍ നമ്മുടെ യഹൂദാ പ്രമാണം അനുവദിക്കുന്നുണ്ടോ? എന്ന് അവനോടു ചോദിച്ചു. അവനുമായി തര്‍ക്കിക്കുവാന്‍ കഴിയേണ്ടതിനാണ് അവര്‍ അതു ചോദിച്ചത്.
\v 4 യേശു അവരോടു പറഞ്ഞത്, "നിങ്ങള്‍ തിരുവെഴുത്തുകള്‍ വായിച്ചിട്ടുണ്ട്. ദൈവം ആദ്യം ജനങ്ങളെ സൃഷ്ടിച്ച സമയം അവന്‍ ഒരു മനുഷ്യനെയും ഒരു സ്ത്രീയെയും സൃഷ്ടിച്ചു. "എന്നു നിങ്ങള്‍ അറിയുന്നുവല്ലോ.
\s5
\v 5 എന്തുകൊണ്ട് ദൈവം അങ്ങനെ പറഞ്ഞു എന്നു വിശദീകരിക്കുന്നു, "അതുകൊണ്ടു മനുഷ്യന്‍ അവന്‍റെ അപ്പനെയും അമ്മയേയും വിട്ട് അവന്‍റെ ഭാര്യയെ വിവാഹം കഴിക്കുന്നു. അവര്‍ ഒരു വ്യക്തി എന്ന നിലയില്‍ രണ്ടുപേരും ഒരുമിച്ചു ജീവിക്കും.
\v 6 തല്‍ഫലമായി, മുന്‍പ് അവര്‍ രണ്ടു പ്രത്യേക വ്യക്തികളായി പ്രവര്‍ത്തിച്ചു എന്നിരുന്നാലും ഇപ്പോള്‍ അവര്‍ ഒരു വ്യക്തി എന്നപോലെ ആയിത്തീര്‍ന്നിരിക്കുന്നു. അതു സത്യം ആയിരിക്കുന്നതിനാല്‍ ദൈവം കൂട്ടിയോജിപ്പിച്ചിരിക്കുന്ന തന്‍റെ ഭാര്യയില്‍നിന്നു മനുഷ്യന്‍ വേര്‍പെടുവാന്‍ പാടുള്ളതല്ല."
\s5
\v 7 പരീശന്മാര്‍, "അതു സത്യമാകുന്നു എങ്കില്‍ എന്തുകൊണ്ടാണ് ഒരു മനുഷ്യന്‍ അവന്‍റെ ഭാര്യയെ ഉപേക്ഷിക്കുവാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ ഉപേക്ഷിക്കുന്നതിന്‍റെ കാരണം ഒരു കടലാസില്‍ എഴുതി അവളുടെ കൈയ്യില്‍ കൊടുത്ത് അവളെ പറഞ്ഞയക്കട്ടെ എന്നു മോശെ കല്പിച്ചത്?" എന്നു ചോദിച്ചു.
\v 8 യേശു അവരോട്, "നിങ്ങളുടെ പൂര്‍വ്വികന്മാരുടെ ഹൃദയ കാഠിന്യം നിമിത്തം അവര്‍ സ്വന്തമായ വഴികള്‍ ആഗ്രഹിച്ചതു കൊണ്ടത്രേ അവരുടെ ഭാര്യമാരെ ഉപേക്ഷിക്കുവാന്‍ മോശെ അവരെ അനുവദിച്ചത്. നിങ്ങളും അവരില്‍നിന്നും വ്യതസ്തരല്ല." എന്നു പറഞ്ഞു. എന്നാല്‍ ദൈവം ആദ്യം ഒരു മനുഷ്യനെയും ഒരു സ്ത്രീയെയും സൃഷ്ടിച്ചപ്പോള്‍ അവര്‍ അന്യോന്യം വേര്‍പെട്ടിരിപ്പാന്‍ അവന്‍ ഉദ്ദേശിച്ചിരുന്നില്ല.
\v 9 ഞാന്‍ നിങ്ങളോട് ആധികാരികമായി പറയുന്നതെന്തന്നാല്‍ ഏതെങ്കിലും മനുഷ്യന്‍ അവന്‍റെ ആദ്യ ഭാര്യ വ്യഭിചാരം ചെയ്യാതിരിക്കുമ്പോള്‍ അവളെ ഉപേക്ഷിക്കുകയും മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്താല്‍ അവന്‍ വ്യഭിചാരം ചെയ്യുന്നതായി ദൈവം പരിഗണിക്കുന്നു.
\s5
\v 10 ശിഷ്യന്മാര്‍ അവനോട്, "അതു സത്യം എങ്കില്‍ ഒരിക്കലും വിവാഹം കഴിക്കാതിരിക്കുന്നത് മനുഷ്യനു നല്ലത്" എന്നു പറഞ്ഞു.
\v 11 അവന്‍ മറുപടി പറഞ്ഞത്, "എല്ലാ മനുഷ്യര്‍ക്കും ഈ പഠിപ്പിക്കലുകള്‍ അംഗീകരിക്കുവാന്‍ കഴിയുകയില്ല. എന്നാല്‍ ദൈവം കഴിവ് കൊടുക്കുന്നവര്‍ മാത്രം ഇത് അംഗീകരിക്കുന്നു.
\v 12 ജനനം മുതല്‍ തന്നെ ലൈംഗിക അവയവങ്ങള്‍ക്ക് തകരാറുള്ള ആളുകള്‍ വിവാഹം കഴിക്കുന്നില്ല. മറ്റു ചില പുരുഷന്മാര്‍ അവര്‍ ഷണ്ഡീകരിക്കപ്പെട്ടതിനാല്‍ വിവാഹം കഴിക്കുന്നില്ല. അപ്പോള്‍ തന്നെ ദൈവം സ്വര്‍ഗ്ഗത്തില്‍ നിന്നു ഭരിക്കുന്നതിനാല്‍ അവനെ നന്നായി സേവിക്കേണ്ടതിനു വിവാഹം കഴിക്കേണ്ട എന്ന് തീരുമാനിക്കുന്ന മറ്റു ചിലരും ഉണ്ട്. വിവാഹത്തെക്കുറിച്ച് ഞാന്‍ പറഞ്ഞതു ഗ്രഹിക്കുവാന്‍ കഴിയുന്നവര്‍ അത് അംഗീകരിക്കുകയും അനുസരിക്കുകയും വേണം."
\s5
\v 13 തുടര്‍ന്ന് അവന്‍ കരങ്ങള്‍ വച്ച് പ്രാര്‍ത്ഥിക്കേണ്ടതിന് കുറച്ചു ശിശുക്കളെ യേശുവിന്‍റെ അടുക്കല്‍ കൊണ്ടുവന്നു. എന്നാല്‍ അങ്ങനെ ചെയ്യുന്നതില്‍ ശിഷ്യന്മാര്‍ ആളുകളെ ശാസിച്ചു.
\v 14 എന്നാല്‍ യേശു, "കുഞ്ഞുങ്ങള്‍ എന്‍റെ അടുക്കല്‍ വരുവാന്‍ അനുവദിക്കുക, അവരെ തടയരുത്! സ്വര്‍ഗ്ഗരാജ്യം ഇവരെപ്പോലെ എന്നില്‍ വിശ്വസിക്കുകയും വിനയപ്പെടുകയും ചെയ്യുന്നവരുടെതാണ്."
\v 15 കുഞ്ഞുങ്ങളെ അനുഗ്രഹിക്കുവാന്‍ യേശു അവന്‍റെ കരങ്ങള്‍ അവരുടെ മേല്‍ വച്ചു. പിന്നീട് അവന്‍ ആ സ്ഥലം വിട്ടു.
\s5
\v 16 യേശു നടന്നു പോകുകയായിരിക്കെ, ഒരു യൗവ്വനക്കാരന്‍ അവനെ സമീപിച്ചു പറഞ്ഞു "ഗുരോ, ദൈവത്തോടു കൂടെ എന്നെന്നേക്കും ജീവിക്കേണ്ടതിനു ഞാന്‍ എന്തൊക്കെ നല്ല പ്രവൃത്തികളാണ് ചെയ്യേണ്ടത്?"
\v 17 യേശു അവനോട്, "എന്താണ് നല്ലതെന്നു നീ എന്നോടു ചോദിക്കുന്നത് എന്തുകൊണ്ടാണ്? ഒരാള്‍ മാത്രമാണ് നല്ലവനും എന്താണ് നല്ലതെന്ന് അറിയുന്നതും. ആ വ്യക്തി ദൈവമാണ്. ദൈവത്തോടു കൂടെ എന്നെന്നേക്കും ജീവിക്കുവാനുള്ള നിന്‍റെ താല്പര്യത്തെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി ഞാന്‍ പറയുന്നത്, ദൈവം മോശെക്കു നല്കിയതായ കല്പനകള്‍ പാലിക്കുക."
\s5
\v 18 ആ മനുഷ്യന്‍ യേശുവിനോടു ചോദിച്ചു, "ഏതു കല്പനയാണ് ഞാന്‍ പാലിക്കേണ്ടത്?" യേശു അവനോട്, "ആരെയും കൊല്ലരുത്, വ്യഭിചാരം ചെയ്യരുത്, യാതൊന്നും മോഷ്ടിക്കരുത്, കള്ളസാക്ഷ്യം പറയരുത്.
\v 19 നിന്‍റെ അപ്പനെയും അമ്മയേയും ബഹുമാനിക്ക, നിന്നെപ്പോലെ തന്നെ മറ്റുള്ള എല്ലാവരേയും സ്നേഹിക്കുക."
\s5
\v 20 ആ യൗവ്വനക്കാരന്‍ യേശുവിനോട്, "ഞാന്‍ ആ കല്പനകള്‍ എല്ലാം എല്ലായ്പ്പോഴും അനുസരിക്കുന്നു" എന്നു പറഞ്ഞു. ദൈവത്തോടു കൂടെ എന്നെന്നേക്കും ജീവിക്കേണ്ടതിനു മറ്റെന്താണ് ഞാന്‍ ചെയ്യേണ്ടത്?" എന്നു ചോദിച്ചു.
\v 21 യേശു അവനോട്, "ദൈവം നിന്നില്‍നിന്ന് എന്താണ് കൃത്യമായി ആഗ്രഹിക്കുന്നത് എന്നു നീ മനസ്സിലാക്കുന്നു എങ്കില്‍ വീട്ടില്‍ പോയി നിനക്കുള്ളതെല്ലാം വിറ്റു ദരിദ്രരായ ആളുകള്‍ക്കു നല്കുക." എന്നു പറഞ്ഞു. അതിന്‍റെ ഫലമായി സ്വര്‍ഗ്ഗത്തില്‍ നീ സമ്പന്നനാകും. പിന്നീട് എന്നെ അനുഗമിച്ച് എന്‍റെ ശിഷ്യനാകുക." എന്നു പറഞ്ഞു.
\v 22 ആ യൗവ്വനക്കാരന്‍ ആ വാക്കുകളെ കേട്ടപ്പോള്‍, അവന്‍ മഹാ ധനികന്‍ ആകയാലും അവനു സ്വന്തമായുള്ളതെല്ലാം മറ്റുള്ളവര്‍ക്കു നല്കുവാന്‍ ആഗ്രഹിക്കാത്തതിനാലും വളരെ ദുഖിതനായി മടങ്ങിപ്പോയി.
\s5
\v 23 തുടര്‍ന്നു യേശു തന്‍റെ ശിഷ്യന്മാരോട്, "ഇതു മനസ്സില്‍ സൂക്ഷിക്കുക! ദൈവം തങ്ങളുടെ ജീവിതത്തിന്മേല്‍ ഭരിക്കുന്നത് അംഗീകരിക്കുവാന്‍ ധനികന്മാര്‍ക്ക് വളരെ പ്രയാസമാണ്.
\v 24 ഇതുംകൂടി കുറിക്കൊള്ളുക: ഒരു സൂചിയുടെ കുഴയിലൂടെ ഒരു ഒട്ടകം പോകുന്നത് അസാദ്ധ്യമാണ്. ധനികന്മാര്‍ക്ക് ദൈവിക ഭരണത്തിന്‍റെ കീഴില്‍ വരുന്നത് അതിലും പ്രയാസമേറിയതാണ്.
\s5
\v 25 ശിഷ്യന്മാര്‍ ഇതു കേട്ടപ്പോള്‍, അവര്‍ വളരെ വിസ്മയിച്ചു. ധനികന്മാരെയാണ് ദൈവം വളരെയധികം അനുഗ്രഹിക്കുന്നതെന്ന് അവര്‍ ചിന്തിച്ചിരുന്നു. അതിനാല്‍ അവര്‍ യേശുവിനോട്, അതു അങ്ങനെയാകുന്നുവെങ്കില്‍, രക്ഷിക്കപ്പെടുവാന്‍ ആര്‍ക്കുംതന്നെ സാധ്യമല്ലല്ലോ എന്നു പറഞ്ഞു.
\v 26 തുടര്‍ന്നു യേശു അവരെ ശ്രദ്ധിച്ചു നോക്കിയിട്ട് പറഞ്ഞത്, "അതേ, തന്നെത്താന്‍ രക്ഷിക്കുക എന്നത് മനുഷ്യര്‍ക്ക് അസാദ്ധ്യമാണ്. ദൈവത്തിന് എല്ലാം ചെയ്യുവാന്‍ കഴിയുന്നതിനാല്‍ ദൈവത്തിന് അവരെ രക്ഷിക്കുവാന്‍ കഴിയും!"
\v 27 തുടര്‍ന്നു പത്രൊസ് അവനോട്, നിന്നെ അനുഗമിക്കേണ്ടതിനും നിന്‍റെ ശിഷ്യന്‍മാര്‍ ആകുവാനും ഞങ്ങള്‍ എല്ലാം പുറകില്‍ ഉപേക്ഷിച്ചു എന്നു നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു. ഞങ്ങള്‍ അതു ചെയ്തതിനാല്‍ ഞങ്ങള്‍ക്ക് എന്തു നന്മ ലഭിക്കും?"
\s5
\v 28 യേശു അവരോട്, "ഇതു മനസ്സില്‍ കരുതുക: "നിങ്ങള്‍ക്കു വളരെ നന്മകള്‍ ലഭിക്കും. ദൈവം പുതിയ ഭൂമിയെ സൃഷ്ടിക്കുകയും മനുഷ്യപുത്രനായ ഞാന്‍ എന്‍റെ മഹത്വത്തില്‍ എന്‍റെ സിംഹാസനത്തില്‍ ഇരിക്കുമ്പോള്‍, എന്നെ അനുഗമിച്ചവര്‍ ഓരോ സിംഹാസനത്തില്‍ ഇരുന്നു യിസ്രായേലിന്‍റെ പന്ത്രണ്ടു ഗോത്രങ്ങളില്‍ ഉള്ളവരെ ന്യായം വിധിക്കും.
\s5
\v 29 എന്‍റെ ശിഷ്യന്മാര്‍ ആയ കാരണത്താല്‍ ഒരു വീടോ, ഒരു നിലമോ, അവരുടെ സഹോദരന്മാരെയോ സഹോദരിമാരെയോ പിതാവിനെയോ, മാതാവിനെയോ മക്കളെയോ അഥവാ മറ്റു കുടുംബാംഗങ്ങളെയോ വിട്ടാല്‍ ദൈവം അവര്‍ക്കു പ്രതിഫലം നല്‍കും. അവര്‍ വിട്ടു കളഞ്ഞതിനു നൂറു മടങ്ങ്‌ ദൈവം അവര്‍ക്കു നല്‍കും. കൂടാതെ ദൈവത്തോടുകൂടെ അവര്‍ എന്നെന്നേക്കും ജീവിക്കും.
\v 30 എന്നാല്‍ ഈ ജീവിതത്തില്‍ ഇപ്പോള്‍ പ്രധാനികളായ അനേകം ആളുകള്‍ ഭാവികാലത്ത് അപ്രധാന വ്യക്തികളും ഇപ്പോള്‍ പ്രാധാന്യമില്ലാത്ത അനേകം ആളുകള്‍ ഭാവി കാലത്ത് പ്രധാന വ്യക്തികള്‍ ആകുകയും ചെയ്യും."
\s5
\c 20
\p
\v 1 സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള ദൈവിക ഭരണത്തെ ഒരു തോട്ടത്തിന്‍റെ ഉടമസ്ഥന്‍ ചെയ്തതിനോടു സാമ്യപ്പെടുത്താവുന്നതാണ്. തോട്ടത്തിന്‍റെ ഉടമസ്ഥന്‍ അതിരാവിലെ തൊഴില്‍ ആഗ്രഹിക്കുന്നവര്‍ കൂടിനില്‍ക്കുന്ന ചന്ത സ്ഥലത്തേക്കു പോയി. അവന്‍റെ മുന്തിരിത്തോട്ടത്തില്‍ ജോലി ചെയ്യേണ്ടതിനായി തൊഴിലാളികളെ കൂലിക്കെടുക്കുവാനാണ് അവന്‍ അവിടെ പോയത്.
\v 2 ഒരു ദിവസം ജോലി ചെയ്യുന്നതിനു സാധാരണ വേതനം നല്‍കാമെന്ന് അവന്‍ കൂലിക്കാര്‍ക്ക് വാഗ്ദാനം ചെയ്തു. തുടര്‍ന്ന് അവന്‍ അവരെ തന്‍റെ മുന്തിരിതോട്ടത്തിലേക്ക് അയച്ചു.
\s5
\v 3 ആ രാവിലെ തന്നെ ഒന്‍പതുമണിക്ക് അവന്‍ ചന്ത സ്ഥലത്തേക്കു തിരിച്ചു പോയി. ജോലി ഇല്ലാതിരുന്ന ചില ആളുകളെക്കൂടി അവന്‍ അവിടെ കണ്ടു.
\v 4 അവന്‍ അവരോടു, "മറ്റുള്ളവര്‍ ചെയ്തതു പോലെ എന്‍റെ മുന്തിരിതോട്ടത്തിലേക്കു പോയി ജോലി ചെയ്യുക എന്നു പറഞ്ഞു. ശരിയായ വേതനം എന്തായിരുന്നാലും ഞാന്‍ നിങ്ങള്‍ക്കു നല്‍കും എന്നു പറഞ്ഞു. അതിനാല്‍ അവരും മൂന്തിരിതോട്ടത്തിലേക്കു പോയി ജോലി ചെയ്യുവാന്‍ ആരംഭിച്ചു.
\s5
\v 5 ഉച്ചക്കും മൂന്നുമണിക്കും അവന്‍ വീണ്ടും ചന്ത സ്ഥലത്തേക്കു പോകുകയും മറ്റു ചില തൊഴിലാളികളെ കണ്ടെത്തി അവര്‍ക്കു ന്യായമായ വേതനം നല്‍കാമെന്നു വാഗ്ദാനം ചെയ്തു.
\v 6 അഞ്ചു മണിക്ക് അവന്‍ ചന്ത സ്ഥലത്തേക്ക് ഒരിക്കല്‍കൂടി പോകുകയും ജോലി ചെയ്യാത്ത മറ്റ് ആളുകളെ അവിടെ നില്‍ക്കുന്നതായി കണ്ടു. അവന്‍ അവരോടു, ജോലി ചെയ്യാത്ത ദിവസം മുഴുവനും നിങ്ങള്‍ നില്‍ക്കുന്നത് എന്തുകൊണ്ടാണ്? എന്നു ചോദിച്ചു.
\v 7 അവര്‍ അവനോട്, "ഞങ്ങളെ ആദ്യംതന്നെ കൂലിക്ക് എടുത്തില്ല" എന്നു പറഞ്ഞു. അവന്‍ അവരോട്, 'ഞാന്‍ നിങ്ങളെ കൂലിക്കെടുക്കും മറ്റുള്ളവര്‍ ചെയ്തതുപോലെ നിങ്ങളും എന്‍റെ മുന്തിരിതോട്ടത്തിലേക്കു പോയി അവിടെ ജോലി ചെയ്യുക.' എന്നു പറഞ്ഞു. അതിനാല്‍ അവര്‍ പോയി.
\s5
\v 8 വൈകുന്നേരം ആയപ്പോള്‍, മുന്തിരി തോട്ടത്തിന്‍റെ ഉടമസ്ഥന്‍ തന്‍റെ കാര്യസ്ഥനോട്, എല്ലാവര്‍ക്കും അവരുടെ വേതനം നിനക്കു കൊടുക്കുവാന്‍ കഴിയേണ്ടതിന് എല്ലാവരും വരുവാന്‍ പറയുക എന്നു പറഞ്ഞു. ഏറ്റവും ഒടുവില്‍ ജോലി തുടങ്ങിയവര്‍ക്ക് ആദ്യം കൊടുക്കുക. ആദ്യം ജോലി ചെയ്യുവാന്‍ ആരംഭിച്ചവര്‍ക്ക് അവസാനം നല്‍കുക എന്നും പറഞ്ഞു.
\v 9 വൈകുന്നേരം അഞ്ച് മണി വരെ ജോലി ചെയ്യുവാന്‍ ആരംഭിക്കാതിരുന്ന ഓരോരുത്തര്‍ക്കും കാര്യസ്ഥന്‍ ഒരു ദിവസത്തെ സാധാരണ വേതനം നല്‍കി.
\v 10 അതിരാവിലെ തന്നെ ജോലി ആരംഭിച്ചവര്‍ അവരുടെ വേതനം വാങ്ങുവാന്‍ ചെന്നപ്പോള്‍ സാധാരണ വേതനത്തില്‍ കൂടുതലായി തങ്ങള്‍ക്കു കിട്ടും എന്നു ചിന്തിച്ചു. എന്നാല്‍ അവര്‍ക്കും ഒരു ദിവസത്തെ സാധാരണ വേതനം മാത്രം ലഭിച്ചു.
\s5
\v 11 തങ്ങള്‍ക്കു ലഭിച്ച വേതനം ന്യായമായിട്ടുള്ളതല്ല എന്ന് അവര്‍ ചിന്തിച്ചതിനാല്‍ മുന്തിരിതോട്ടത്തിന്‍റെ ഉടമസ്ഥനോടു പരാതിപ്പെട്ടു.
\v 12 അവര്‍ അവനോട്, നീ നീതിപൂര്‍വമായിട്ടല്ല പ്രവര്‍ത്തിച്ചത്! ഞങ്ങള്‍ എല്ലാവരേക്കാളും താമസിച്ചു പണി ആരംഭിച്ചു, ഒരു മണിക്കൂര്‍ മാത്രമേ അവര്‍ ജോലി ചെയ്തിട്ടുള്ളൂ! ഞങ്ങള്‍ക്കു തന്ന അതേ വേതനം നീ അവര്‍ക്കും കൊടുത്തു! എന്നാല്‍ ഞങ്ങള്‍ ദിവസം മുഴുവനും കഠിനമായി ജോലി ചെയ്തു. ദിവസത്തിന്‍റെ ഏറ്റവും അധികം ചൂടുള്ള സമയത്താണ് ഞങ്ങള്‍ ജോലി ചെയ്തത്!"
\s5
\v 13 മുന്തിരി തോട്ടത്തിന്‍റെ ഉടമസ്ഥന്‍ പരാതിപ്പെട്ടവരില്‍ ഒരാളോട്, "സ്നേഹിതാ, ഞാന്‍ നിന്നോട് അനീതിയായി പെരുമാറിയിട്ടില്ല. ഒരു ദിവസത്തെ സാധാരണ വേതനത്തിനു വേണ്ടി ജോലി ചെയ്യാമെന്നു നീ എന്നോടു സമ്മതിച്ചിരുന്നു.
\v 14 എന്നോടു പരാതിപ്പെടുന്നത് അവസാനിപ്പിക്കുക. നിന്‍റെ വേതനം വാങ്ങി പോകുക! നിങ്ങള്‍ എല്ലാവരും ജോലി ആരംഭിച്ചതിനു ശേഷവും ജോലി ചെയ്യുവാന്‍ ആരംഭിച്ചവര്‍ക്ക് അതേ വേതനം നല്‍കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
\s5
\v 15 ഞാന്‍ ആഗ്രഹിക്കുന്നതുപോലെ എന്‍റെ പണം ചെലവഴിക്കുവാനുള്ള അവകാശം നിശ്ചയമായും എനിക്കുണ്ട്, ഇല്ലേ? ഞാന്‍ വിശാലഹൃദയനാകുന്നതില്‍ നീ അസൂയപ്പെടരുത്!"
\v 16 ഇതേ പ്രകാരം, ഇപ്പോള്‍ കുറച്ചു പ്രാധാന്യമുള്ളവരില്‍ ചിലര്‍ക്ക് ദൈവം നന്നായി പ്രതിഫലം നല്‍കും, എന്നാല്‍ ഇപ്പോള്‍ കൂടുതല്‍ പ്രധാന്യമുള്ള ചിലര്‍ക്ക് പ്രതിഫലം ലഭിക്കുകയില്ല."
\s5
\v 17 യേശു തന്‍റെ പന്ത്രണ്ടു ശിഷ്യന്മാരോടുകൂടെ വഴിയിലൂടെ നടക്കുമ്പോള്‍, അവരോടു രഹസ്യമായി സംസാരിക്കേണ്ടതിന് അവരെ ഒരു സ്ഥലത്തേക്കു കൊണ്ടുപോയി. തുടര്‍ന്ന് അവന്‍ അവരോട്,
\v 18 ശ്രദ്ധയോടെ കേള്‍ക്കുക! "നാം ഇപ്പോള്‍ യെരുശലേമിലേക്ക് പോകുന്നു. നാം അവിടെ ആയിരിക്കുന്ന അവസരം, മനുഷ്യപുത്രനായ എന്നെ പിടിക്കേണ്ടതിനു മഹാപുരോഹിതന്മാരെയും ശാസ്ത്രിമാരെയും ഒരുവന്‍ സഹായിക്കുകയും അവര്‍ എന്നെ വിചാരണക്ക് നിര്‍ത്തുകയും ചെയ്യും. അവര്‍ എന്നെ കുറ്റം വിധിക്കുകയും ഞാന്‍ മരിക്കണമെന്നു പറയുകയും ചെയ്യും.
\v 19 അതിനു ശേഷം അവര്‍ എന്നെ യഹൂദര്‍ അല്ലാത്തവരുടെ കൈയ്യില്‍ ഏല്‍പ്പിക്കുകയും അവിടെ വച്ച് അവര്‍ എന്നെ പരിഹസിക്കുകയും ചാട്ടവാറുകൊണ്ട് അടിക്കുകയും ഒരു കുരിശില്‍ ആണികളാല്‍ തറച്ചു എന്നെ കൊല്ലുകയും ചെയ്യും. എന്നാല്‍ അതിനു മൂന്നു ദിവസത്തിനുശേഷം ഞാന്‍ വീണ്ടും ജീവിക്കുവാന്‍ ദൈവം ഇടവരുത്തും."
\s5
\v 20 പിന്നീടു യാക്കോബ്, യോഹന്നാന്‍ എന്നീ സെബദി മക്കളുടെ അമ്മ അവളുടെ രണ്ടു പുത്രന്മാരെയും യേശുവിന്‍റെ അടുക്കല്‍ കൊണ്ടുവന്നു. അവള്‍ യേശുവിന്‍റെ മുന്‍പില്‍ തല കുനിച്ചു അവനോട് ഒരു ഉപകാരം ചെയ്യുവാന്‍ ചോദിച്ചു.
\v 21 യേശു അവളോട്‌, "നിനക്കുവേണ്ടി ഞാന്‍ എന്തു ചെയ്യേണം എന്നാണ് നീ ആഗ്രഹിക്കുന്നത്? എന്നു ചോദിച്ചു. അവള്‍ അവനോട്, നീ രാജാവാകുമ്പോള്‍ എന്‍റെ ഈ പുത്രന്മാരെ ഏറ്റവും ബഹുമാനമുള്ള സ്ഥാനത്ത് ഇരിക്കുവാന്‍ നീ അനുവദിക്കണം. ഒരുവന്‍ നിന്‍റെ വലത്തു വശത്തും മറ്റവന്‍ നിന്‍റെ ഇടത്തു വശത്തും എന്നു പറഞ്ഞു.
\s5
\v 22 യേശു അവളോടും അവന്‍റെ രണ്ടു പുത്രന്മാരോടും "നീ എന്തിനു വേണ്ടിയാണ് ചോദിക്കുന്നത് എന്നറിയുന്നില്ല, ഞാന്‍ കഷ്ടം അനുഭവിക്കുന്നതുപോലെ നിങ്ങള്‍ക്കും കഴിയുമോ? എന്നു ചോദിച്ചു. "അതെ, അതു ചെയ്യുവാന്‍ ഞങ്ങള്‍ക്കു കഴിവുണ്ട്" യാക്കോബും യോഹന്നാനും മറുപടി പറഞ്ഞു.
\v 23 തുടര്‍ന്നു യേശു അവരോടു പറഞ്ഞത്, "അതെ, ഞാന്‍ കഷ്ടം അനുഭവിക്കുന്നതുപോലെ നിങ്ങളും കഷ്ടം അനുഭവിക്കും. എന്നാല്‍ എന്‍റെ അടുത്തിരിക്കുന്നവരെയും എന്നോടുകൂടെ ഭരിക്കുന്നവരെയും തിരഞ്ഞെടുക്കുന്നതു ഞാനല്ല. എന്‍റെ പിതാവായ ദൈവം, അവന്‍ നിയമിക്കുന്നവര്‍ക്ക് ആ സ്ഥാനങ്ങള്‍ നല്‍കും.
\v 24 യാക്കോബും യോഹന്നാനും എന്താണ് അപേക്ഷിച്ചതെന്നു മറ്റു പത്തു ശിഷ്യന്മാര്‍ കേട്ടപ്പോള്‍ അവര്‍ രണ്ടു പേരുടേയും നേരേ കോപിഷ്ഠരായി കാരണം യേശുവിനോടുകൂടെ ഏറ്റവും ശേഷ്ഠമായ സ്ഥാനങ്ങളില്‍ ഇരുന്നു ഭരിക്കുവാന്‍ അവരും ആഗ്രഹിച്ചിരുന്നു.
\s5
\v 25 ആതിനാല്‍ യേശു എല്ലാവരേയും ഒരുമിച്ചു വിളിച്ചു അവരോട്, യഹൂദരല്ലാത്തവരെ ഭരിക്കുന്നവര്‍ തങ്ങള്‍ വളരെ ശക്തന്മാരാണെന്നു കാണിക്കുന്നതില്‍ ആനന്ദിക്കുന്നു എന്നു നിങ്ങള്‍ അറിയുന്നു. അവരുടെ മുഖ്യ അധികാരികള്‍ അവരുടെ കീഴില്‍ ഉള്ളവരെ ഭരിക്കുന്നതില്‍ ആനന്ദിക്കുന്നു.
\v 26 നിങ്ങള്‍ അവരെപ്പോലെ ആകരുത്. മറിച്ച്, വലിയവനായി ദൈവം പരിഗണിക്കണമെന്ന് ആഗ്രഹിക്കുന്ന നിങ്ങളില്‍ ഓരോരുത്തരും ശേഷമുള്ളവരുടെ ദാസനായി തീരേണം.
\v 27 അതെ, ഏറ്റവും പ്രധാനപ്പെട്ടവരായി ദൈവം കരുതേണമെന്നു ആഗ്രഹിക്കുന്ന നിങ്ങളില്‍ ഓരോരുത്തനും ശേഷിക്കുന്നവര്‍ക്ക് ഒരു ദാസനായി തീരേണം.
\v 28 നിങ്ങള്‍ എന്നെ അനുകരിപ്പിന്‍. മനുഷ്യപുത്രനായ ഞാന്‍ തന്നെ മറ്റുള്ളവര്‍ എന്നെ സേവിക്കുന്നതിനല്ല വന്നത് നേരെ മറിച്ച്, അവരെ സേവിക്കുവാനും എന്നെ കൊല്ലുന്നതിന് അവരെ അനുവദിക്കുന്നതിനുമായിട്ടാണ് ഞാന്‍ വന്നത്. ആകയാല്‍ തങ്ങളുടെ പാപങ്ങള്‍ നിമിത്തം ശിക്ഷിക്കപ്പെടുന്ന അനേകരെ രക്ഷിക്കുവാനുള്ള ഒരു പ്രായശ്ചിത്തം ആണ് എന്‍റെ മരണം.
\s5
\v 29 അവര്‍ യരീഹോ നഗരം വിട്ട് പോകുമ്പോള്‍, ഒരു വലിയ ജനസമൂഹം അവരെ പിന്തുടര്‍ന്നു.
\v 30 അവര്‍ നടന്നു കൊണ്ടിരിക്കെ, വഴിയരികെ രണ്ടു കുരുടന്മാര്‍ ഇരിക്കുന്നത് അവര്‍ കണ്ടു. യേശു കടന്നുപോകുന്നു എന്ന് അവര്‍ കേട്ടപ്പോള്‍ അവര്‍ അവനോട് അത്യുച്ചത്തില്‍ നിലവിളിച്ചു. "കര്‍ത്താവേ, ദാവീദു രാജാവിന്‍റെ സന്തതിയെ, നീ മശിഹാ ആകുന്നു! ഞങ്ങളുടെമേല്‍ കരുണ കാണിക്കേണമേ! ദയയുണ്ടാകേണമേ!"
\v 31 ജനക്കൂട്ടത്തില്‍ ഉണ്ടായിരുന്നവര്‍ അവരെ ശാസിക്കുകയും മിണ്ടാതിരിപ്പാന്‍ പറയുകയും ചെയ്തു. എന്നാല്‍ കുരുടന്മാര്‍ അത്യുച്ചത്തില്‍ നിലവിളിച്ചു, "ദാവീദു രാജാവിന്‍റെ സന്തതിയായ കര്‍ത്താവേ, നീ മശിഹ ആകുന്നു! ഞങ്ങളോടു ദയയുണ്ടാകേണമേ!"
\s5
\v 32 യേശു നിന്ന് അവന്‍റെ അടുക്കലേക്കു വരുവാന്‍ അവരെ വിളിച്ചു. തുടര്‍ന്ന് അവന്‍ അവരോട്, "ഞാന്‍ നിങ്ങള്‍ക്കുവേണ്ടി എന്തു ചെയ്യേണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നു?" എന്നു ചോദിച്ചു.
\v 33 അവര്‍ അവനോട്, "കര്‍ത്താവേ, ഞങ്ങള്‍ക്കു കാണുവാന്‍ കഴിയേണ്ടതിനു ഞങ്ങളുടെ കണ്ണുകളെ സൗഖ്യമാക്കേണമേ!"
\v 34 യേശുവിന് അവരോടു അലിവു തോന്നുകയും അവരുടെ കണ്ണുകളെ തൊടുകയും ചെയ്തു. ഉടന്‍തന്നെ, അവര്‍ക്കു കാണുവാന്‍ കഴിഞ്ഞു. അവര്‍ യേശുവിന്‍റെ പിന്നാലെ പോയി.
\s5
\c 21
\p
\v 1-2 യേശുവും അവന്‍റെ ശിഷ്യന്മാരും യെരുശലേമിനോടു സമീപിക്കുമ്പോള്‍, അവര്‍ ഒലിവു മലയുടെ അടുത്തുള്ള ബെത്ഫാഗെ എന്ന ഗ്രാമത്തിലേക്കു വന്നു. യേശു തന്‍റെ ശിഷ്യന്മാരില്‍ രണ്ടുപേരോട്, "നിങ്ങള്‍ക്കു മുന്‍പിലുള്ള ഗ്രാമത്തിലേക്കു പോകുക. അവിടെ പ്രവേശിച്ച ഉടന്‍ തന്നെ നിങ്ങള്‍ ഒരു കെട്ടിയിരിക്കുന്ന കഴുതയെയും അതിന്‍റെ കുട്ടിയെയും കാണും. അവയെ അഴിച്ച് ഇവിടെ എന്‍റെ അടുക്കല്‍ കൊണ്ടുവരിക എന്നു പറഞ്ഞു.
\v 3 നിങ്ങള്‍ അതു ചെയ്യുന്നതിനെക്കുറിച്ച് ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ 'കര്‍ത്താവിന് ഇവയെക്കൊണ്ട് ആവശ്യമുണ്ട്' എന്ന് അവനോടു പറയുക. അവന്‍ അവയെ ഇവിടേയ്ക്കു കൊണ്ടുവരുവാന്‍ അനുവദിക്കും."
\s5
\v 4-5 ഇതെല്ലാം സംഭവിച്ചപ്പോള്‍, പ്രവാചകന്മാരില്‍ ഒരാള്‍ എഴുതിയതു സത്യമായി വന്നു. ആ പ്രവാചകന്‍ ഇങ്ങനെ എഴുതി, "യെരുശലേമില്‍ പാര്‍ക്കുന്നവരോടു പറയുക, 'നോക്കുക! നിങ്ങളുടെ രാജാവ് നിന്‍റെ അടുക്കലേക്കു വരുന്നു. അവന്‍ താഴ്മയോടെ വരും. കഴുത കുട്ടിയുടെ പുറത്തു കയറി വരും എന്നതിനാല്‍ അവന്‍ താഴ്മയുള്ളവന്‍ ആണെന്നു കാണിക്കും."
\s5
\p
\v 6 ആയതിനാല്‍ ആ രണ്ടു ശിഷ്യന്മാരും പോയി യേശു അവരോടു ചെയ്യുവാന്‍ പറഞ്ഞതുപോലെ അവര്‍ ചെയ്തു.
\v 7 അവര്‍ കഴുതയെയും കുട്ടിയേയും യേശുവിന്‍റെ അടുക്കലേക്കു കൊണ്ടു വന്നു. അവര്‍ അവരുടെ വസ്ത്രങ്ങള്‍ യേശുവിന് ഇരിക്കുവാനായി അതിന്‍റെ പുറത്ത് ഇട്ടു. തുടര്‍ന്നു യേശു കയറി വസ്ത്രങ്ങളുടെ പുറത്ത് ഇരുന്നു.
\v 8 തുടര്‍ന്ന് ഒരു വലിയ ജനസമൂഹം അവരുടെ പുറം കുപ്പായങ്ങള്‍ വഴിയില്‍ വിരിച്ചു, മറ്റുള്ളവര്‍ വൃക്ഷങ്ങളുടെ കൊമ്പുകള്‍ വെട്ടി വഴികളില്‍ വിതറി.
\s5
\v 9 അവനു മുന്‍പും പിന്‍പും നടന്നുകൊണ്ടിരുന്ന ജനസമൂഹം ആര്‍ത്തു. "ദാവീദിന്‍റെ മകനായ മശിഹായ്ക്കു മഹത്വം!" ദൈവിക അധികാരത്തോടെ ദൈവത്തിന്‍റെ പ്രതിപുരുഷനായി വരുന്നവനെ കര്‍ത്താവ് അനുഗ്രഹിക്കട്ടെ. അത്യുന്നത സ്വര്‍ഗ്ഗത്തില്‍ ഇരിക്കുന്ന ദൈവത്തിനു മഹത്വം."
\v 10 യേശു യെരുശലേമില്‍ പ്രവേശിക്കുമ്പോള്‍ പട്ടണത്തിന്‍റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള അനേകം ആളുകള്‍ ആശ്ചര്യപ്പെട്ടു പറഞ്ഞു, "ഈ മനുഷ്യനെ അവര്‍ ഇങ്ങനെ ബഹുമാനിക്കുന്നത് എന്തുകൊണ്ടാണ്?"
\v 11 അവനെ പിന്തുടര്‍ന്നിരുന്ന ജനസമൂഹം മറുപടിയായി, "ഗലീലയിലെ നസറെത്തില്‍നിന്നുള്ള പ്രവാചകനായ യേശുവാകുന്നു ഇത്!"
\s5
\v 12 തുടര്‍ന്ന് യേശു ദൈവാലയ പ്രാകാരത്തില്‍ ചെന്ന് അവിടെ സാധനങ്ങള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്തുകൊണ്ടിരിക്കുന്നവരെയെല്ലാം ഓടിച്ചു വിട്ടു. റോമന്‍ നാണയം ദൈവാലയ കരത്തിനുള്ള പണമായി മാറ്റികൊടുക്കുന്നവരുടെ മേശകളെയും യാഗത്തിനുള്ള പ്രാവുകളെ വില്‍ക്കുന്നവരുടെ ഇരിപ്പിടങ്ങളെയും മറിച്ചിടുകയും ചെയ്തു.
\v 13 തുടര്‍ന്ന് അവന്‍ അവരോട്, "ദൈവം പറഞ്ഞതായി ഒരു പ്രവാചകന്‍ തിരുവെഴുത്തുകളില്‍ എഴുതിയിരിക്കുന്നു, 'എന്‍റെ ആലയം ജനങ്ങള്‍ക്ക് എന്നോടു പ്രാര്‍ത്ഥിക്കുവാനുള്ള സ്ഥലമായിരിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു,' എന്നാല്‍ നിങ്ങള്‍ അതിനെ കള്ളന്മാര്‍ക്ക് ഒരുമിച്ചു കൂടുവാനുള്ള സ്ഥലമാക്കി മാറ്റിയിരിക്കുന്നു! എന്നു പറഞ്ഞു.
\v 14 അതിനുശേഷം, അനേകം കുരുടന്മാരും മുടന്തന്മാരും ദൈവാലയത്തില്‍ യേശുവിന്‍റെ അടുക്കല്‍ സൗഖ്യമാക്കേണ്ടതിന് വരികയും അവന്‍ അവരെ സൗഖ്യമാക്കുകയും ചെയ്തു.
\s5
\v 15 മഹാപുരോഹിതന്മാരും യഹൂദാനിയമങ്ങളെ പഠിപ്പിക്കുന്നവരും യേശു ചെയ്ത അതിശയകരമായ പ്രവൃത്തികളെ കണ്ടു. കുട്ടികള്‍ ദൈവാലയത്തില്‍, "ദാവീദിന്‍റെ സന്തതിയായ മശിഹായെ ഞങ്ങള്‍ മഹത്വപ്പെടുത്തുന്നു" എന്ന് ആര്‍ക്കുന്നതും അവര്‍ കണ്ടു. അവര്‍ നീരസപ്പെട്ടു.
\v 16 അവര്‍ അവനോട്, "നിനക്ക് ഇത് എങ്ങനെ അനുവദിക്കുവാന്‍ കഴിയും" എന്നു ചോദിച്ചു. ഈ ആളുകള്‍ ആര്‍ക്കുന്നതു നീ കേള്‍ക്കുന്നുണ്ടോ? തുടര്‍ന്ന് യേശു അവരോട്, "അതേ, ഞാന്‍ അവരെ കേള്‍ക്കുന്നു, എന്നാല്‍ കുട്ടികള്‍ എന്നെ മഹത്വപ്പെടുത്തുന്നതിനെക്കുറിച്ചു തിരുവെഴുത്തുകളില്‍ വായിച്ചത് നിങ്ങള്‍ ഓര്‍ത്തിരുന്നു എങ്കില്‍ ദൈവം അവരോടു പ്രസാദിച്ചിരിക്കുന്നു എന്നു നിങ്ങള്‍ അറിയുമായിരുന്നു." സങ്കീര്‍ത്തനക്കാരന്‍ എഴുതിയിരിക്കുന്നു, "ദൈവത്തോട് പറയുന്നു, നീ ശിശുക്കളെയും മറ്റു കുട്ടികളെയും ശരിയായി നിന്നെ മഹത്വീകരിപ്പാന്‍ പഠിപ്പിച്ചുവല്ലോ".
\v 17 തുടര്‍ന്നു യേശു നഗരം വിട്ടു. ശിഷ്യന്മാര്‍ അവനോടുകൂടെ ബെഥനി എന്ന ഗ്രാമത്തിലേക്കു പോയി. ആ രാത്രിയില്‍ അവര്‍ അവിടെ പാര്‍ത്തു.
\s5
\v 18 അടുത്ത ദിവസം പ്രഭാതത്തില്‍ നഗരത്തിലേക്ക് അവര്‍ മടങ്ങുമ്പോള്‍ യേശുവിനു വിശന്നു.
\v 19 വഴിയരികെ ഒരു അത്തിമരം അവര്‍ കണ്ടു, തിന്നുവാന്‍ അത്തിപ്പഴം പറിക്കേണ്ടതിന് അവന്‍ അതിന്‍റെ അടുത്തേക്കു പോയി. എന്നാല്‍ വളരെ അടുത്തു ചെന്നപ്പോള്‍ മരത്തില്‍ ഇലകള്‍ മാത്രമല്ലാതെ പഴം ഇല്ലായെന്ന് അവന്‍ കണ്ടു. അതിനാല്‍ അവന്‍ മരത്തോട്, "നീ ഒരിക്കലും ഫലം കായ്ക്കാതിരിക്കട്ടെ!" എന്നു പറഞ്ഞു. അതിന്‍റെ ഫലമായി ആ അത്തി ഉടന്‍തന്നെ ഉണങ്ങിപ്പോയി.
\s5
\v 20 പിറ്റേദിവസം അത്തി പൂര്‍ണ്ണമായി ഉണങ്ങിപ്പോയി എന്നു ശിഷ്യന്മാര്‍ കണ്ടു. അവര്‍ അതിശയപ്പെട്ടു യേശുവിനോട്, "എത്ര വേഗത്തിലാണ് അത്തി ഉണങ്ങിയത്‌?".
\v 21 യേശു അവരോട്, "ഇതേക്കുറിച്ച് ചിന്തിക്കുക: നിങ്ങള്‍ ചോദിക്കുന്നതു ചെയ്യുവാന്‍ ദൈവത്തിനു ശക്തിയുണ്ട് എന്നു നിങ്ങള്‍ വിശ്വസിക്കുകയും നിങ്ങള്‍ സംശയിക്കാതിരിക്കുകയും ചെയ്യുന്നു എങ്കില്‍ ഞാന്‍ അത്തിയോടു ചെയ്തതു പോലെയുള്ള കാര്യങ്ങള്‍ ചെയ്യുവാന്‍ നിങ്ങള്‍ക്കും കഴിയും. നിങ്ങള്‍ ആ മലയോടു സ്വയം നീങ്ങി കടലില്‍ നിന്നെത്തന്നെ എറിഞ്ഞു കളക എന്നു പറയുമ്പോള്‍ സാധിക്കുന്ന അതിശയകരമായ പ്രവൃത്തികള്‍ ചെയ്യുവാന്‍ നിങ്ങള്‍ക്കു കഴിയും.
\v 22 അതുകൂടാതെ, നിങ്ങള്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുമ്പോള്‍, അവന്‍ അതു തരും എന്നു നിങ്ങള്‍ വിശ്വസിച്ചു കൊണ്ട് ഏതെങ്കിലും കാര്യം ആവശ്യപ്പെട്ടാല്‍ നിങ്ങള്‍ അതു അവനില്‍നിന്ന് പ്രാപിക്കും."
\s5
\v 23 അതിനുശേഷം യേശു ദൈവാലയ പ്രാകാരത്തിലേക്കു പോയി. അവന്‍ ജനങ്ങളെ പഠിപ്പിക്കവേ, മഹാപുരോഹിതന്മാരും ജനങ്ങളുടെ മൂപ്പന്മാരും അവനെ സമീപിച്ചു. അവര്‍, നീ ഈ കാര്യങ്ങള്‍ എന്ത് അധികാരത്തിലാണ് ചെയ്യുന്നത്? കഴിഞ്ഞ ദിവസം നീ ഇവിടെ ചെയ്തതായ കാര്യങ്ങള്‍ ചെയ്യുവാന്‍ ആരാണ് നിന്നെ അധികാരപ്പെടുത്തിയത്?"
\v 24 യേശു അവരോട്, "ഞാനും നിങ്ങളോട് ഒരു ചോദ്യം ചോദിക്കും, അതിനു നിങ്ങള്‍ എനിക്കു മറുപടി തന്നാല്‍ ഈ കാര്യങ്ങള്‍ ചെയ്യുവാന്‍ ആര് എന്നെ അധികാരപ്പെടുത്തി എന്നു ഞാന്‍ നിങ്ങളോടു പറയാം എന്നു പറഞ്ഞു.
\s5
\v 25 യോഹന്നാന്‍ സ്നാപകന്‍റെ അടുക്കല്‍ വന്നവരെ സ്നാനപ്പെടുത്തുവാന്‍ അവന് എവിടെ നിന്ന് അധികാരം കിട്ടി? അവന് അതു ദൈവത്തില്‍നിന്നോ മനുഷ്യരില്‍നിന്നോ കിട്ടിയത്? എന്നാല്‍ മറുപടി പറയേണം എന്നതിനെക്കുറിച്ച് മഹാപുരോഹിതന്മാരും മൂപ്പന്മാരും അവരില്‍തന്നെ ചര്‍ച്ച ചെയ്തു. അവര്‍ തമ്മില്‍ തമ്മില്‍ പറഞ്ഞത്, "അതു ദൈവത്തില്‍നിന്നായിരുന്നു" എന്നു നാം പറഞ്ഞാല്‍ അവന്‍ നമ്മോടു പറയും, 'അങ്ങനെയാണെങ്കില്‍ നിങ്ങള്‍ അവന്‍റെ സന്ദേശം വിശ്വസിക്കണമായിരുന്നു.'
\v 26 എന്നാല്‍ 'അത് മനുഷ്യരില്‍ നിന്നായിരുന്നു' എന്നു നാം പറഞ്ഞാല്‍, ദൈവം അയച്ച ഒരു പ്രവാചകന്‍ ആയിരുന്നു യോഹന്നാന്‍ എന്ന് എല്ലാ ജനങ്ങളും വിശ്വസിച്ചിരിക്കുന്നതിനാല്‍ ജനങ്ങള്‍ വളരെ ശക്തമായി നമുക്കെതിരായി പ്രതികരിക്കുവാന്‍ സാധ്യതയുണ്ട്.
\v 27 അതിനാല്‍ അവര്‍ യേശുവിനോട്, "യോഹന്നാന് എവിടെ നിന്ന് അധികാരം ലഭിച്ചു എന്നു ഞങ്ങള്‍ അറിയുന്നില്ല" എന്നു മറുപടി പറഞ്ഞു. തുടര്‍ന്ന് യേശു അവരോട്, "നിങ്ങള്‍ എന്‍റെ ചോദ്യത്തിനു മറുപടി തരാത്തതിനാല്‍ ഞാന്‍ ഇന്നലെ ഇവിടെ ചെയ്ത കാര്യങ്ങള്‍ ചെയ്യുവാന്‍ ആര്‍ എനിക്ക് അധികാരം തന്നു എന്നു ഞാനും നിങ്ങളോടു പറയുന്നില്ല."
\s5
\v 28 ഞാന്‍ നിങ്ങളോടു പറയുന്നതിനെക്കുറിച്ചു നിങ്ങള്‍ എന്തു ചിന്തിക്കുന്നു എന്ന് എന്നോടു പറയുക. ഒരു മനുഷ്യന് രണ്ടു പുത്രന്മാര്‍ ഉണ്ടായിരുന്നു. അവന്‍ അവന്‍റെ മൂത്ത പുത്രന്‍റെ അടുക്കല്‍ ചെന്ന് അവനോട്, "എന്‍റെ മകനെ, ഇന്നു നീ എന്‍റെ മുന്തിരിത്തോട്ടത്തില്‍ പോയി ജോലി ചെയ്യുക! എന്നു പറഞ്ഞു.
\v 29 എന്നാല്‍ മകന്‍ അവന്‍റെ അപ്പനോട്, "ഞാന്‍ പോകയില്ല!" എന്നാല്‍ അവന്‍ പിന്നീട് അവന്‍റെ മനസ്സ് മാറ്റി മുന്തിരിത്തോട്ടത്തിലേക്കു പോയി ജോലി ചെയ്തു.
\v 30 തുടര്‍ന്ന് അപ്പന്‍ ഇളയ മകനെ സമീപിച്ചു മൂത്ത മകനോടു പറഞ്ഞതു തന്നെ അവനോടും പറഞ്ഞു. ആ മകന്‍ പറഞ്ഞത് 'യജമാനനെ, ഇന്നു ഞാന്‍ മുന്തിരിത്തോട്ടത്തില്‍ പോയി ജോലി ചെയ്യാം'. എന്നാല്‍ അവന്‍ അവിടെ പോയില്ല.
\s5
\v 31 ഈ രണ്ടു മക്കളില്‍ ആരാണ് അവരുടെ പിതാവിന്‍റെ ഇഷ്ടം ചെയ്തത്?" അവര്‍ മറുപടിയായി "മൂത്തമകന്‍" എന്നു പറഞ്ഞു. തുടര്‍ന്ന് യേശു അവരോട്, "ആകയാല്‍ ഇതേക്കുറിച്ച് ചിന്തിക്കുക: നിങ്ങളുടെ മേല്‍ ദൈവം അധികാരം നടത്തുവാന്‍ സമ്മതിക്കുന്നതിനേക്കാള്‍ വളരെ വേഗത്തില്‍ തന്നെ ചുങ്കക്കാരുടെയും വേശ്യകളുടെമേലും ഭരണം നടത്തുന്നതിനു സമ്മതിച്ചുകൊണ്ട് അവരോടു കരുണ കാണിക്കും." അവര്‍ മോശെയുടെ ന്യായപ്രമാണത്തെ അവഗണിക്കുന്നതിനാല്‍ നിങ്ങള്‍ അവരെ കുറ്റം വിധിക്കുന്നു എന്നുവരികിലും അത് സത്യമാണ്.
\v 32 നിങ്ങള്‍ എങ്ങനെ ശരിയായ വഴിയില്‍ ജീവിക്കേണമെന്നു യോഹന്നാന്‍ സ്നാപകന്‍ നിങ്ങളോടു വിവരിച്ചിട്ടും നിങ്ങള്‍ അവന്‍റെ സന്ദേശം വിശ്വസിക്കാതിരുന്ന കാരണത്താല്‍ ഞാന്‍ ഇതു നിങ്ങളോടു പറയുന്നു. എന്നാല്‍ ചുങ്കക്കാരും വേശ്യകളും അവന്‍റെ സന്ദേശം വിശ്വസിക്കുകയും അവരുടെ പാപമയമായ സ്വഭാവത്തില്‍നിന്ന് പിന്‍തിരിയുകയും ചെയ്തു. അതിനു വിപരീതമായി അവര്‍ മാറിയതായി നിങ്ങള്‍ കണ്ടിട്ടും പാപം ചെയ്യുന്നത് നിങ്ങള്‍ അവസാനിപ്പിച്ചില്ല, മാത്രവുമല്ല നിങ്ങള്‍ യോഹന്നാന്‍റെ സന്ദേശം വിശ്വസിച്ചുമില്ല."
\s5
\v 33 ഞാന്‍ പറയുവാന്‍ പോകുന്ന മറ്റൊരു ഉപമ ശ്രദ്ധിക്കുവിന്‍, തന്‍റെ നിലത്തില്‍ മുന്തിരിത്തോട്ടം ഉള്ള ഒരു ഉടമസ്ഥന്‍ ഉണ്ടായിരുന്നു. അവന്‍ അതിനു ചുറ്റും വേലി കെട്ടി. മുന്തിരിങ്ങയില്‍ നിന്നും പുറത്തുവരുന്ന ചാറു ശേഖരിക്കുവാന്‍ ഒരു സ്ഥലം ഉണ്ടാക്കി. മുന്തിരിത്തോട്ടം കാക്കുന്നവര്‍ക്ക് ഇരിക്കുവാനുള്ള ഒരു ഗോപുരവും അവന്‍ പണിതു. മുന്തിരിത്തോട്ടം നോക്കുന്നതിനു ചില ആളുകള്‍ക്ക് അവന്‍ അതു പാട്ടത്തിനു കൊടുത്തു പകരമായി അവര്‍ അവനു മുന്തിരിങ്ങ നല്‍കുകയും ചെയ്യും. അതിനുശേഷം അവന്‍ മറ്റൊരു രാജ്യത്തേക്കു പോയി.
\v 34 മുന്തിരിശേഖരിക്കാന്‍ കാലമായപ്പോള്‍ സ്ഥലത്തിന്‍റെ ഉടമസ്ഥന്‍ തന്‍റെ വേലക്കാരില്‍ ചിലരെ മുന്തിരിത്തോട്ടത്തില്‍ നിന്നും പാകമായ മുന്തിരിയുടെ പങ്കു ലഭിപ്പാന്‍ മുന്തിരിത്തോട്ടം നോക്കുവാന്‍ കൊടുത്തവരുടെ അടുക്കലേക്ക് അയച്ചു.
\s5
\v 35 എന്നാല്‍ പാട്ടക്കാര്‍ വേലക്കാരെ പിടിച്ചുവച്ചു. അവരില്‍ ഒരാളെ അവര്‍ അടിച്ചു, മറ്റൊരുവനെ അവര്‍ കൊന്നു, അവരില്‍ മൂന്നാമനെ അവര്‍ കല്ലെറിഞ്ഞു കൊന്നു.
\v 36 ആകയാല്‍ സ്ഥലം ഉടമസ്ഥന്‍ ആദ്യം അയച്ചതില്‍ കൂടുതല്‍ വേലക്കാരെ അയച്ചു. മറ്റു വേലക്കാരോടു പെരുമാറിയതുപോലെതന്നെ പാട്ടക്കാര്‍ ഇവരോടും പെരുമാറി.
\v 37 ഇതേക്കുറിച്ച് കേട്ടതിനുശേഷം മുന്തിരിയുടെ പങ്കു ലഭിക്കേണ്ടതിനു സ്ഥല ഉടമസ്ഥന്‍ പാട്ടക്കാരുടെ അടുക്കലേക്ക് തന്‍റെ സ്വന്തം പുത്രനെ അയച്ചു. അവന്‍ അവരെ അയച്ചപ്പോള്‍ സ്വയമായി പറഞ്ഞു, "അവന്‍ എന്‍റെ മകനെ നിശ്ചയമായും ബഹുമാനിക്കുകയും മുന്തിരിയില്‍ എനിക്കുള്ള പങ്കു തരികയും ചെയ്യും."
\s5
\v 38 എന്നാല്‍ പാട്ടക്കാര്‍ സ്ഥല ഉടമസ്ഥന്‍റെ മകന്‍ വരുന്നതു കണ്ടപ്പോള്‍, അവര്‍ അന്യോന്യം, "ഈ മനുഷ്യനാണ് മുന്തിരിത്തോട്ടം അവകാശി! നാം ഒത്തു ചേര്‍ന്ന് അവനെ കൊന്നു സമ്പത്തു നമുക്കായി പങ്കുവയ്ക്കാം" എന്നു പറഞ്ഞു.
\v 39 അതിനാല്‍ അവര്‍ അവനെ പിടിച്ചു തോട്ടത്തിനു പുറത്തേക്കു വലിച്ചിഴച്ച് അവനെ കൊന്നു.
\s5
\v 40 ഇപ്പോള്‍ ഞാന്‍ നിങ്ങളോടു ചോദിക്കുന്നു, സ്ഥലം ഉടമസ്ഥന്‍ അവന്‍റെ മുന്തിരിത്തോട്ടത്തിലേക്കു മടങ്ങിവരുമ്പോള്‍ ആ പാട്ടക്കാരോട് അവന്‍ എന്തു ചെയ്യും എന്നു നിങ്ങള്‍ ചിന്തിക്കുന്നു?"
\v 41 ജനങ്ങള്‍ അവനോട്, "അവന്‍ ആ ദുഷ്ട മനുഷ്യരെ പരിപൂര്‍ണ്ണമായി നശിപ്പിക്കും! തുടര്‍ന്നു മുന്തിരിത്തോട്ടം മറ്റു ചിലര്‍ക്ക് പാട്ടത്തിനു നല്‍കും. മുന്തിരി പാകമാകുമ്പോള്‍ അവര്‍ അവനു അവന്‍റെ പങ്കും നല്‍കും.
\s5
\v 42 യേശു അവരോട്, "തിരുവെഴുത്തുകളില്‍ നിങ്ങള്‍ വായിച്ചിട്ടുള്ള ഈ വാക്കുകളെപ്പറ്റി വളരെ ശ്രദ്ധയോടെ ചിന്തിക്കേണ്ട ആവശ്യം ഉണ്ട്: 'ഒരു വലിയ കെട്ടിടം പണിയുന്നവര്‍ പ്രധാനപ്പെട്ട കല്ല്‌ തള്ളിക്കളഞ്ഞു. മറ്റുള്ളവര്‍ ആ കല്ല്‌ അതിന്‍റെ ഉചിതമായ സ്ഥാനത്തുവച്ചു കെട്ടിടം പണിതു, ആ കല്ല്‌ കെട്ടിടത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട കല്ലായിത്തീര്‍ന്നു. ഇത് കര്‍ത്താവ് ചെയ്തിരിക്കുന്നു, അതിനാല്‍ അത് നാം കാണുമ്പോള്‍ ആശ്ചര്യപ്പെടുന്നു.
\s5
\v 43 ആകയാല്‍ ഞാന്‍ ഇതു നിങ്ങളോടു പറയുന്നു: ദൈവം നിങ്ങളെ അവന്‍റെ സ്വന്ത ജനമായി കരുതുകയില്ല. അതിനുപകരം, അവന്‍ വച്ചിരിക്കുന്ന വ്യവസ്ഥ പാലിക്കുന്നവരെ അവന്‍റെ സ്വന്തമാക്കിതീര്‍ക്കും.
\v 44 ഈ കല്ലിന്മേല്‍ വീഴുന്നവന്‍ കഷണങ്ങളായി തീരും, ഈ കല്ല്‌ ആരുടെയെങ്കിലും മേല്‍ വീണാല്‍ തകര്‍ന്നുപോകും."
\s5
\v 45 മഹാപുരോഹിതന്മാരും പരീശന്മാരായ മൂപ്പന്മാരും ഈ ഉപമ കേട്ടപ്പോള്‍, അവന്‍ മശിഹായെന്നു അവര്‍ വിശ്വസിക്കാത്തതിനാല്‍ അവന്‍ അവരെയാണ് കുറ്റപ്പെടുത്തിയതെന്ന് അവര്‍ തിരിച്ചറിഞ്ഞു.
\v 46 അവര്‍ അവനെ പിടിക്കുവാന്‍ ആഗ്രഹിച്ചു, എന്നാല്‍ ജനസമൂഹം യേശുവിനെ ഒരു പ്രവാചകനായി പരിഗണിക്കുന്നതിനാലും അവര്‍ അങ്ങനെ ചെയ്താല്‍ ജനം എന്തു ചെയ്യും എന്നു ഭയപ്പെട്ടതിനാലും അവര്‍ അപ്രകാരം ചെയ്തില്ല.
\s5
\c 22
\p
\v 1 തുടര്‍ന്നു യേശു യഹൂദാ നേതാക്കന്മാരോടു മറ്റുപല ഉപമകളും പറഞ്ഞു, ആ ഉപമകളില്‍ ഒന്നാണിത്.
\v 2 സ്വര്‍ഗ്ഗത്തില്‍ നിന്നും ദൈവം ഭരിക്കുന്നത്‌ തന്‍റെ മകനുവേണ്ടി വിവാഹ വിരുന്നു തയ്യാറാക്കുവാന്‍ അവന്‍റെ വേലക്കാരോടു പറഞ്ഞ രാജാവിനെപ്പോലെയാണ്.
\v 3 വിരുന്നു തയ്യാറായപ്പോള്‍, രാജാവ് ക്ഷണിച്ചിരുന്ന ആളുകളോടു വിവാഹ വിരുന്നിനുള്ള സമയം ആയി എന്നു പറയുവാന്‍ രാജാവ് തന്‍റെ ദാസന്മാരെ അയച്ചു. ദാസന്മാര്‍ പോയി ആളുകളോടു പറഞ്ഞു എന്നാല്‍ ക്ഷണിച്ചിരുന്നവര്‍ വരുവാന്‍ ആഗ്രഹിച്ചില്ല.
\s5
\v 4 അതിനാല്‍ വിരുന്നിനായി വരുവാന്‍ ആളുകളോടു പറയുവാന്‍ രാജാവ് മറ്റു ചില ദാസന്മാരെ അയച്ചു. അവന്‍ ആ ദാസന്മാരോട്, വിരുന്നിനു വരുവാന്‍ ക്ഷണിച്ചവരോടുപറയുക, "രാജാവ് നിങ്ങളോടു പറയുന്നത് ഇതാണ്, ഞാന്‍ ഭക്ഷണം തയ്യാറാക്കിയിരിക്കുന്നു. കാളയെയും കൊഴുപ്പിച്ച പശുക്കിടാവിനെയും കൊന്നു പാകം ചെയ്തിരിക്കുന്നു. എല്ലാം തയ്യാറാക്കിയിരിക്കുന്നു. വിവാഹ വിരുന്നിനായി നിങ്ങള്‍ വരുവാനുള്ള സമയം ഇതാണ്.
\s5
\v 5 എന്നാല്‍ ദാസന്മാര്‍ അവരോട് അതു പറഞ്ഞപ്പോള്‍, അവരതു കൂട്ടാക്കിയില്ല. മറ്റുള്ളവര്‍ അവരുടെ കച്ചവട സ്ഥലങ്ങളിലേക്കു പോയി.
\v 6 ശേഷിച്ചവര്‍ രാജാവിന്‍റെ ദാസന്മാരെ പിടിച്ച് അവരോടു മോശമായി പെരുമാറുകയും അവരെ കൊല്ലുകയും ചെയ്തു.
\v 7 എന്താണ് സംഭവിച്ചതെന്നു രാജാവ് കേട്ടപ്പോള്‍ അവന്‍ ക്രൂദ്ധനായി. രാജാവ് തന്‍റെ പടയാളികളോട് പോയി ആ കുലപാതകന്മാരെ കൊന്ന് അവരുടെ പട്ടണങ്ങളെ കത്തിച്ചു കളയുവാന്‍ ആജ്ഞാപിച്ചു.
\s5
\v 8 അവന്‍റെ പടയാളികള്‍ അതു ചെയ്തു കഴിഞ്ഞപ്പോള്‍, രാജാവ് അവന്‍റെ ദാസന്മാരോട്, "ഞാന്‍ വിവാഹ വിരുന്ന്‍ ഒരുക്കിയിരിക്കുന്നു, എന്നാല്‍ ക്ഷണിക്കപ്പെട്ടവര്‍ അതിനായി വരുവാന്‍ അഗ്രഹിക്കുന്നില്ല എന്നു പറഞ്ഞു.
\v 9 ആകയാല്‍ പ്രധാന പാതയുടെ ഇടവഴികളിലേക്കു പോകുക. നിങ്ങള്‍ കണ്ടുമുട്ടുന്ന ഏതൊരുവനോടും വിവാഹ വിരുന്നിനായി വരുവാനായി പറയുക.'
\v 10 അതിനാല്‍ ദാസന്മാര്‍ അവിടെപോയി. കണ്ടവരെയെല്ലാം കൂട്ടിവരുത്തി. അവര്‍ നല്ലവരായ ആളുകളെയും മോശക്കാരായ ആളുകളെയും കൂട്ടിവരുത്തി. വിവാഹ വിരുന്നു നടക്കേണ്ട ശാലയിലേക്ക് അവര്‍ അവരെ കൊണ്ടുവന്നു. വിരുന്നു ശാല ആളുകളെക്കൊണ്ടു നിറഞ്ഞു.
\s5
\v 11 എന്നാല്‍ അതിഥികളെ നോക്കേണ്ടതിനു രാജാവ് ശാലയിലേക്കു പോയി. വിവാഹ വിരുന്നിനു പങ്കെടുക്കുന്ന അതിഥികള്‍ക്കു ധരിക്കുവാന്‍ കൊടുക്കുന്ന വസ്ത്രം ധരിക്കാത്ത ഒരുവനെ അവന്‍ കണ്ടു.
\v 12 രാജാവ് അവനോട്, 'സ്നേഹിതാ, അതിഥികള്‍ വിവാഹ വിരുന്നുകളില്‍ ധരിക്കുന്ന വസ്ത്രം നീ ധരിക്കാത്തതിനാല്‍ നീ ശാലയില്‍ ഒരിക്കലും പ്രവേശിക്കരുതായിരുന്നു. എന്തു പറയേണമെന്നു അവന് അറിയാത്തതിനാല്‍ അവന്‍ ഒന്നും തന്നെ പറഞ്ഞില്ല.
\s5
\v 13 തുടര്‍ന്നു രാജാവ് തന്‍റെ ദാസന്മാരോട്, "ഈ വ്യക്തിയുടെ കാലുകളും കൈകളും കെട്ടി വേദനയാല്‍ ആളുകള്‍ നിലവിളിക്കുകയും പല്ല് കടിക്കുകയും ചെയ്യുന്ന പൂര്‍ണ്ണ അന്ധകാരത്തിലേക്ക് അവനെ എറിയുക" എന്നു പറഞ്ഞു.
\v 14 തുടര്‍ന്ന് യേശു പറഞ്ഞത്, "ഈ ഉപമയുടെ സാരം എന്തെന്നാല്‍, ദൈവം തന്‍റെ അടുക്കലേക്കു വരുവാന്‍ അനേകരെ ക്ഷണിച്ചു. എന്നാല്‍ അവിടെ ആയിരിപ്പാന്‍ തിരെഞ്ഞെടുക്കപ്പെട്ടവര്‍ വളരെ കുറച്ച്പേര്‍ മാത്രമേയുള്ളു."
\s5
\v 15 യേശു അതു പറഞ്ഞതിനുശേഷം പരീശന്മാര്‍ അവന്‍ എന്തെങ്കിലും പറയുവാന്‍ കാരണം ഉണ്ടാക്കി അവനെ കുറ്റപ്പെടുത്തുവാന്‍ കഴിയേണ്ടതിന് ഒരു പദ്ധതി തയ്യാറാക്കുവാന്‍ ഒരുമിച്ചുകൂടി.
\v 16 അവരുടെ ശിഷ്യന്മാരില്‍ ചിലരെ ഹെരോദ്യരോടുകൂടെ അവന്‍റെ അടുക്കലേക്ക് അയച്ചു. അവര്‍ യേശുവിനോട്, "ഗുരോ, നീ സത്യവാനും ഞങ്ങള്‍ ചെയ്യുവാന്‍ ദൈവം ആഗ്രഹിക്കുന്ന സത്യത്തെക്കുറിച്ചു നീ പഠിപ്പിക്കുന്നവനെന്നും ഞങ്ങള്‍ അറിയുന്നു. മറ്റുള്ളവര്‍ നിന്നെക്കുറിച്ച് എന്തു പറഞ്ഞാലും, അവര്‍ എങ്ങനെയുള്ള വ്യക്തികള്‍ ആയിരുന്നാലും നീ നിന്‍റെ ഉപദേശങ്ങളെ മാറ്റുന്നവനല്ല എന്നും ഞങ്ങള്‍ അറിയുന്നു.
\v 17 അതിനാല്‍ നാം റോമന്‍ സര്‍ക്കാരിനു കരം കൊടുക്കുന്നതു ശരിയോ അല്ലയോ എന്നതിനെക്കുറിച്ച് നീ എന്തു ചിന്തിക്കുന്നു? എന്നു ഞങ്ങളോടു പറയുക.
\s5
\v 18 എന്നാല്‍ അവര്‍ ദുഷ്ടതയാണ് വാസ്തവമായി ആഗ്രഹിക്കുന്നതെന്ന് യേശു അറിഞ്ഞു. യഹൂദാ അധികാരികളോ റോമന്‍ അധികാരികളുമായോ ഇടര്‍ച്ചയുണ്ടാക്കും വിധം അവന്‍ എന്തെങ്കിലും പറയണം എന്ന് അവര്‍ വാസ്തവമായും ആഗ്രഹിച്ചിരുന്നു. അതിനാല്‍ അവന്‍ അവരോട്, "നിങ്ങള്‍ കപടഭക്തിക്കാരാണ്; എന്നെ കുറ്റപ്പെടുത്തുവാന്‍ വേണ്ടിയാണ് ഞാന്‍ എന്തെങ്കിലും പറയുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് എന്നു പറഞ്ഞു.
\v 19 റോമാക്കാര്‍ക്കുള്ള കരം കൊടുക്കുവാന്‍ ആളുകള്‍ ഉപയോഗിക്കുന്ന നാണയം എന്നെ കാണിക്കുക. അതിനാല്‍ അവര്‍ ദിനാര്‍ എന്നു വിളിച്ചിരുന്ന ഒരു നാണയം അവനെ കാണിച്ചു.
\s5
\v 20 അവന്‍ അവരോട് "ഈ നാണയത്തിലുള്ള പടം ആരുടേതാണ്? ആരുടെ പേരാണ് ഇതിലുള്ളത്? എന്നു ചോദിച്ചു.
\v 21 അവര്‍ മറുപടി പറഞ്ഞത്, റോമാസര്‍ക്കാരിന്‍റെ തലവനായ കൈസരുടെ പടവും പേരുമാണ് ഇതിന്‍മേലുള്ളത്" എന്നു പറഞ്ഞു. തുടര്‍ന്ന് അവന്‍ അവരോട്, "സര്‍ക്കാര്‍ ആവശ്യപ്പെടുന്നതു സര്‍ക്കാരിനും ദൈവം ആവശ്യപ്പെടുന്നതു ദൈവത്തിനും കൊടുക്കുക എന്നു പറഞ്ഞു.
\v 22 യേശു പറഞ്ഞത് ആ മനുഷ്യര്‍ കേട്ടപ്പോള്‍, അവനെ കുറ്റപ്പെടുത്തുവാന്‍ കഴിയുന്ന യാതൊന്നും ഇല്ലാതെ അവന്‍ മറുപടി പറഞ്ഞതില്‍ അവര്‍ അതിശയപ്പെട്ടു. തുടര്‍ന്ന് അവര്‍ അവനെ വിട്ടുപോയി.
\s5
\v 23 അതേ ദിവസത്തില്‍ തന്നെ, ചില സദൂക്യര്‍ യേശുവിന്‍റെ അടുക്കല്‍ വന്നു. ആളുകള്‍ മരിച്ചതിനു ശേഷം വീണ്ടും ജീവനിലേക്കു വരികയില്ല എന്നു വിശ്വസിക്കുന്ന ഒരു യഹൂദ സമൂഹമാണ് അവര്‍. അവര്‍ യേശുവിനോടു ചോദിച്ചത്,
\v 24 ഗുരോ, ഒരാള്‍ മക്കളില്ലാതെ മരിച്ചാല്‍ മരിച്ച ആളിന്‍റെ സഹോദരന്‍ മരിച്ചവന്‍റെ വിധവയെ അവനില്‍നിന്നും ഒരു കുട്ടി ഉണ്ടാകേണ്ടതിനു വിവാഹം കഴിക്കണമെന്നും ജനിക്കുന്ന കുട്ടി മരിച്ചവന്‍റെ സന്തതിയായി കണക്കാക്കേണം എന്നും. അങ്ങനെ ആ മരിച്ചവന് സന്തതിയുണ്ടാകേണം" എന്ന് മോശെ തിരുവെഴുത്തുകളില്‍ എഴുതിയിരിയിരിക്കുന്നുവല്ലോ.
\s5
\v 25 ഒരു കുടുംബത്തില്‍ ഏഴ് ആണ്‍മക്കള്‍ ഉണ്ടായിരുന്നു. ഏറ്റവും മുതിര്‍ന്നവന്‍ ഒരു സ്ത്രീയെ വിവാഹം കഴിച്ചു. അവനും അവന്‍റെ ഭാര്യക്കും ഒരു കുട്ടിയും ജനിച്ചില്ല, പിന്നീട് അവന്‍ മരിച്ചു, അതിനാല്‍ രണ്ടാമന്‍ വിധവയെ വിവാഹം കഴിച്ചു. കുട്ടികള്‍ ജനിക്കാതെ അവനും മരിച്ചു.
\v 26 മൂന്നാമത്തവനും അതേ കാര്യം സംഭവിച്ചു. കൂടാതെ മറ്റു നാല് സഹോദരന്മാരും ഓരോരുത്തരായി ഇതേ സ്ത്രീയെ വിവാഹം കഴിച്ചു.
\v 27 ഏറ്റവും ഒടുവില്‍ ഈ സ്ത്രീയും മരിച്ചു.
\v 28 അങ്ങിനെയെങ്കില്‍, ദൈവം മരിച്ചവരില്‍നിന്ന് ആളുകളെ ഉയിര്‍പ്പിക്കുമ്പോള്‍ ഈ സ്ത്രീയ്ക്ക് ഏഴ് സഹോദരന്മാരില്‍ ആര് ഭര്‍ത്താവാകും എന്നു നീ ചിന്തിക്കുന്നു? എല്ലാവരും അവളെ വിവാഹം കഴിച്ചിരുന്നു എന്നു മനസ്സില്‍ കരുതുക.
\s5
\v 29 യേശു അവരോടു മറുപടി പറഞ്ഞത്, "നിങ്ങള്‍ ചിന്തിക്കുന്നതു തീര്‍ച്ചയായും തെറ്റാണ്. തിരുവെഴുത്തുകളില്‍ എന്തെഴുതിയിരിക്കുന്നു എന്നു നിങ്ങള്‍ അറിയുന്നില്ല. ആളുകളെ വീണ്ടും ജീവിപ്പിക്കുവാന്‍ ദൈവത്തിനു ശക്തിയുണ്ട് എന്നും നിങ്ങള്‍ അറിയുന്നില്ല.
\v 30 ദൈവം എല്ലാ മരിച്ചവരെയും വീണ്ടും ജീവിപ്പിച്ചതിനു ശേഷം ആരും വിവാഹം കഴിക്കുന്നില്ല എന്നതിനാല്‍ വാസ്തവത്തില്‍ ആ സ്ത്രീ അവരില്‍ ആരുടെയും ഭാര്യ ആയിരിക്കയില്ല. അതിനുപകരം, ആളുകള്‍ സ്വര്‍ഗ്ഗത്തില്‍ ദൂതന്മാരെപ്പോലെ ആയിരിക്കും. അവര്‍ വിവാഹം കഴിക്കുന്നില്ല.
\s5
\v 31 എന്നാല്‍ മരിച്ചവര്‍ വീണ്ടും ജീവിക്കുന്നതിനെക്കുറിച്ചു ദൈവം ചില കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു. നിങ്ങള്‍ അതു വായിച്ചിട്ടുണ്ട് എന്ന് എനിക്കു നിശ്ചയമുണ്ട്. അബ്രഹാമിന് ശേഷം യിസഹാക്കും യാക്കൊബും മരിച്ചു. ദൈവം മോശെയോടു പറഞ്ഞത്,
\v 32 അബ്രഹാമും യിസഹാക്കും യാക്കൊബും ആരാധിക്കുന്ന ദൈവമാകുന്നു ഞാന്‍! മരിച്ചവരല്ല ദൈവത്തെ ആരാധിക്കുന്നത്. ജീവിച്ചിരിക്കുന്നവരാണ്‌ അവനെ ആരാധിക്കുന്നത്. ആയതിനാല്‍ അവരുടെ ആത്മാക്കള്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നതില്‍ നമുക്കു നിശ്ചയമുണ്ട്!"
\v 33 യേശു അതു പഠിപ്പിച്ചതു ജനം കേട്ടപ്പോള്‍ അവര്‍ അതിശയിച്ചു.
\s5
\v 34 എന്നാല്‍ യേശുവിനോടു പ്രതികരിക്കത്തക്കവണ്ണം സദൂക്യര്‍ക്ക് ഒന്നും പറയുവാന്‍ കഴിയാതവണ്ണം യേശു അവരോടു മറുപടി പറഞ്ഞതായി പരീശന്മാര്‍ കേട്ടപ്പോള്‍ അവനോട് എന്തു പറയണമെന്നു പദ്ധതിയിടുവാന്‍ പരീശന്മാര്‍ ഒരുമിച്ചുകൂടി, അവനെ സമീപിച്ചു.
\v 35 അവരില്‍ ഒരാള്‍ ദൈവം മോശെക്കു കൊടുത്ത നിയമങ്ങളെ പഠിച്ച ഒരു നിയമജ്ഞനായിരുന്നു. അവന്‍ യേശുവുമായി തര്‍ക്കിക്കുവാന്‍ ആഗ്രഹിച്ചു. അവന്‍ യേശുവിനോട്,"
\v 36 "ഗുരോ, ദൈവം മോശെക്കു കൊടുത്ത കല്പനകളില്‍ ഏതാണ് ഏറ്റവും പ്രധാനപ്പെട്ടത്‌?" എന്നു ചോദിച്ചു.
\s5
\v 37 യേശു മറുപടി പറഞ്ഞപ്പോള്‍ തിരുവെഴുത്തുകള്‍ ഉദ്ധരിച്ചു, "നിന്‍റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ്ണ ഹൃദയത്തോടെ സ്നേഹിക്കേണം. നിന്‍റെ എല്ലാ ആഗ്രഹങ്ങളിലും എല്ലാ ഭാവങ്ങളിലും എല്ലാ ചിന്തകളിലും നീ അവനെ സ്നേഹിക്കുന്നു എന്നു കാണിക്കുക.
\v 38 ദൈവം മോശെക്കു കൊടുത്ത ആ കല്പനകളില്‍ ഏറ്റവും പ്രധാനപ്പെട്ടത്‌ ഇതാണ്.
\s5
\v 39 എല്ലാവരും നിശ്ചയമായും അനുസരിക്കേണ്ട അടുത്ത പ്രധാനപ്പെട്ട കല്പന, നീ നിന്നെത്തന്നെ സ്നേഹിക്കുന്നതു പോലെ നീയുമായി ഇടപെടുന്ന ഏവരെയും സ്നേഹിക്കേണം.
\v 40 ഈ രണ്ടു കല്പനകളാണ് തിരുവെഴുത്തില്‍ മോശെയും പ്രവാചകന്മാരും എഴുതിയ എല്ലാ നിയമങ്ങളുടെയും അടിസ്ഥാനം.
\s5
\v 41 പരീശന്മാര്‍ യേശുവിന്‍റെ അടുക്കല്‍ കൂടിയിരിക്കെ അവന്‍ അവരോടു ചോദിച്ചു,
\v 42 "മശിഹയെക്കുറിച്ചു നിങ്ങള്‍ എന്തു ചിന്തിക്കുന്നു?" അവന്‍ ആരുടെ സന്തതിയാണ്?" അവര്‍ അവനോട്, "അവന്‍ ദാവീദു രാജാവിന്‍റെ സന്തതിയാണ്."
\s5
\v 43 യേശു അവരോട്, "മശിഹ ദാവീദ് രാജാവിന്‍റെ സന്തതി ആകുന്നു എങ്കില്‍, ദൈവത്തിന്‍റെ പരിശുദ്ധാത്മാവ് അവനോടു പറയുവാന്‍ പറഞ്ഞതനുസരിച്ച് ദാവീദ് അവനെ 'കര്‍ത്താവ്' എന്നു വിളിക്കുകയില്ലായിരുന്നു.
\v 44 മശിഹായെക്കുറിച്ചു ഈ തിരുവെഴുത്തുകളില്‍ ദാവീദ് എഴുതിയത്: "ദൈവം എന്‍റെ കര്‍ത്താവിനോടു പറഞ്ഞു, "ഞാന്‍ നിന്‍റെ ശത്രുക്കളെ നിന്‍റെ പാദങ്ങളുടെ കീഴില്‍ ആക്കുന്നതുവരെ ഞാന്‍ നിന്നെ അധികമായി ബഹുമാനിക്കുന്ന ഇടമായ എന്‍റെ വലത്തു ഭാഗത്ത് ഇരിക്ക."
\s5
\v 45 ആകയാല്‍ ദാവീദ് രാജാവ് മശിഹായെ "എന്‍റെ കര്‍ത്താവ് എന്നു വിളിച്ചിരിക്കെ മശിഹ ദാവീദില്‍നിന്ന് ജനിച്ചവന്‍ ആയിരിപ്പാന്‍ കഴിയുകയില്ല! അവന്‍ തീര്‍ച്ചയായും ദാവീദിനേക്കാള്‍ വലിയവനായിരിക്കണം!"
\v 46 യേശു പറഞ്ഞത് കേട്ടുനിന്നവരില്‍ ആര്‍ക്കുംതന്നെ ഒരു വാക്കു പോലും മറുപടിയായി ചിന്തിക്കുവാനോ പറയുവാനോ കഴിഞ്ഞില്ല. അതിനുശേഷം, അവനെ കുടുക്കുവാന്‍ മറ്റൊരു ചോദ്യം ചോദിക്കുവാന്‍ ആരും ഒരിക്കലും തയ്യാറായില്ല.
\s5
\c 23
\p
\v 1 തുടര്‍ന്ന് യേശു ജനസമൂഹത്തോടും തന്‍റെ ശിഷ്യന്മാരോടും പറഞ്ഞത്,
\v 2 പരീശന്മാരും നമ്മുടെ യഹൂദാ നിയമങ്ങളെ പഠിപ്പിക്കുന്നവരും യിസ്രായേല്‍ ജനത്തിനുവേണ്ടി ദൈവം മോശെക്കു കൊടുത്ത നിയമങ്ങളെ തങ്ങള്‍ക്കായി വ്യാഖ്യാനിച്ചു.
\v 3 തല്‍ഫലമായി അവര്‍ നിങ്ങളോടു ചെയ്യുവാന്‍ പറയുന്നതെന്തും നിങ്ങള്‍ ചെയ്യേണം. എന്നാല്‍ അവര്‍ ചെയ്യുന്നതായ കാര്യങ്ങള്‍ നിങ്ങള്‍ ചെയ്യരുത് കാരണം, അവര്‍ തന്നെ ആ കാര്യങ്ങളെ ചെയ്യുന്നില്ല.
\s5
\v 4 അവര്‍ നിങ്ങളോട് അനുസരിക്കുവാന്‍ പ്രയാസമുള്ള അനേക നിയമങ്ങള്‍ അനുസരിക്കുവാന്‍ ആവശ്യപ്പെടുന്നു. എന്നാല്‍ അവര്‍ സ്വയമായി ആ നിയമങ്ങള്‍ അനുസരിക്കുവാന്‍ ആരെയും സഹായിക്കുന്നില്ല. അവര്‍ വളരെ ഭാരമുള്ള കെട്ടുകള്‍ കെട്ടി ചുമക്കുവാന്‍ നിങ്ങളുടെ ചുമലുകളില്‍ വയ്ക്കുന്നു എന്നതുപോലെയാണ് ഇത്. എന്നാല്‍ ചുമക്കുന്നതിന് നിങ്ങളെ സഹായിക്കുന്നതിനായി അവര്‍ ഒരു ചെറിയ വിരല്‍പോലും ചലിപ്പിക്കുകയില്ല.
\v 5 അവര്‍ ചെയ്യുന്നത് എന്തായിരുന്നാലും, അവര്‍ ആ കാര്യങ്ങള്‍ ചെയ്യുന്നത് ആളുകള്‍ അവരെ കാണുമെന്നും പ്രശംസിക്കുമെന്നും ഉള്ളതിനാലാണ്. ഉദാഹരണത്തിനു, തിരുവെഴുത്തുകളുടെ ഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചെറിയ പേടകങ്ങകളെ വലുതാക്കി നിര്‍മിച്ചു അവരുടെ കൈകളില്‍ ധരിക്കുന്നു. അവര്‍ ദൈവത്തെ ബഹുമാനിക്കുന്നു എന്നു മറ്റുള്ളവര്‍ ചിന്തിക്കേണ്ടതിനായി അവരുടെ വസ്ത്രത്തിന്‍റെ അരികു വലുതാക്കുന്നു.
\s5
\v 6 അവരെ മറ്റുള്ളവര്‍ ബഹുമാനിക്കേണം എന്ന് അവര്‍ ആഗ്രഹിക്കുന്നു. ഉദാഹരണത്തിന്, വിരുന്നുകളില്‍ ഏറ്റവും പ്രധാനപ്പെട്ട ആളുകള്‍ ഇരിക്കുന്ന ഇരിപ്പിടങ്ങളില്‍ അവര്‍ ഇരിക്കുന്നു. സിനഗോഗുകളിലും അതേപ്രകാരമുള്ള സ്ഥാനങ്ങളില്‍ ഇരിക്കുവാന്‍ അവര്‍ ആഗ്രഹിക്കുന്നു.
\v 7 ചന്തകളില്‍ വലിയ ബഹുമാനത്തോടെ അവര്‍ക്കു വന്ദനം പറയണമെന്നും ജനങ്ങള്‍ അവരെ 'ഗുരു' എന്നു വിളിക്കണമെന്നും ആവശ്യപ്പെടുന്നു.
\s5
\v 8 എന്നാല്‍ എന്‍റെ ശിഷ്യന്‍മാരായ നിങ്ങള്‍ മറ്റു യഹൂദാ ഗുരുക്കന്മാരെ ജനങ്ങള്‍ വിളിക്കുന്നതുപോലെ നിങ്ങളെ 'ഗുരു' എന്നു വിളിക്കുവാന്‍ ജനങ്ങളെ അനുവദിക്കരുത്. ഞാന്‍ ഒരുവന്‍ മാത്രമാണ് യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ ഗുരു. ഇത് അര്‍ത്ഥമാക്കുന്നത് നിങ്ങള്‍ സഹോദരീ-സഹോദരന്മാര്‍ എന്നപോലെ അന്യോന്യം തുല്യരാകുന്നു എന്നാണ്.
\v 9 സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവായ ദൈവം മാത്രം സത്യമായി നിങ്ങളുടെ പിതാവായിരിക്കയാല്‍ ഭൂമിയില്‍ ആരെയും പിതാവെന്നു വിളിച്ചു ബഹുമാനിക്കരുത്.
\v 10 നിങ്ങളെ 'ഗുരു' എന്നു വിളിക്കുവാന്‍ ആളുകളെ അനുവദിക്കരുത് കാരണം മശിഹ മാത്രമാണ് നിങ്ങളുടെ ഗുരു.
\s5
\v 11 ഏറ്റവും പ്രധാനപ്പെട്ടവന്‍ എന്നു ദൈവം പരിഗണിക്കണമെങ്കില്‍, നിങ്ങളില്‍ എല്ലാവരും ദാസന്മാരെപ്പോലെ മറ്റുള്ളവരെ സേവിക്കണം.
\v 12 സ്വയം പ്രധാനികളാകുവാന്‍ ശ്രമിക്കുന്നവരെ ദൈവം താഴ്ത്തും. തങ്ങളെത്തന്നെ സ്വയം താഴ്ത്തുന്നവരെ ദൈവം സത്യമായി പ്രധാനപ്പെട്ടവരാക്കും."
\s5
\p
\v 13-14 ന്യായപ്രമാണത്തിന്‍റെ അദ്ധ്യാപകരും പരീശന്മാരുമായ നിങ്ങള്‍ കപടഭക്തിക്കാരാകുന്നു! നിങ്ങള്‍ സ്വര്‍ഗ്ഗരാജ്യത്തിന്‍റെ കീഴില്‍ വരുവാന്‍ വിസമ്മതിക്കുകയും മറ്റുള്ളവരെ അകറ്റുകയും ചെയ്യുന്നതിനാല്‍ ദൈവം നിങ്ങളെ കഠിനമായി ശിക്ഷിക്കും. നിങ്ങള്‍ സ്വയം അകത്താകുവാനും ആഗ്രഹിക്കുന്നില്ല, മറ്റുള്ളവരെ നിങ്ങള്‍ പ്രവേശിക്കുന്നതില്‍നിന്ന് അകറ്റുകയും ചെയ്യുന്നു.
\v 15 കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായവരേ! എത്ര ഭയങ്കരമായി ദൈവം നിങ്ങളെ ശിക്ഷിക്കും! നിങ്ങള്‍ പഠിപ്പിക്കുന്നത്‌ ഒരാളെങ്കിലും വിശ്വസിക്കുന്നതിനായി നിങ്ങള്‍ കഠിനമായി പ്രവര്‍ത്തിക്കുന്നു. അതിനു വേണ്ടി നിങ്ങള്‍ കടലുകളും കരകളും ചുറ്റി സഞ്ചരിച്ചു ദൂരെ സ്ഥലങ്ങളിലേക്കു യാത്ര ചെയ്യുന്നു. അതിന്‍റെ ഫലമായി നിങ്ങള്‍ പഠിപ്പിക്കുന്നത് ഒരാള്‍ വിശ്വസിക്കുമ്പോള്‍, നിങ്ങളേക്കാള്‍ അധികമായി അവരെ നിങ്ങള്‍ നരകത്തിനു യോഗ്യരാക്കുന്നു.
\s5
\v 16 യഹൂദാ നേതാക്കന്മാരായ നിങ്ങളെ ദൈവം എത്ര കഠിനമായി ശിക്ഷിക്കും! മറ്റുള്ളവരെ വഴി നടത്തുവാന്‍ ശ്രമിക്കുന്ന കുരുടരെപ്പോലെയാണ് നിങ്ങള്‍. നിങ്ങള്‍ പറയുന്നു, ഒരുവന്‍ ഒരു വ്യക്തിയെന്നപോലെ ദൈവാലയത്തെ ചൊല്ലി എന്തെങ്കിലും ചെയ്യും എന്ന് ഉറപ്പുകൊടുത്ത ശേഷം, തുടര്‍ന്നു അവന്‍ വാഗ്ദാനം ചെയ്തത് ചെയ്യുന്നില്ലായെങ്കില്‍ അവന് യാതൊന്നുമില്ല. എന്നാല്‍ ദൈവാലയത്തിലെ സ്വര്‍ണ്ണത്തെ ചൊല്ലി അവന്‍ ആരോടെങ്കിലും ഉറപ്പു പറഞ്ഞാല്‍, അവന്‍ അതു ചെയ്യേണം.
\v 17 വിഡ്ഢികളായ നിങ്ങള്‍, കുരുടന്മാരെപ്പോലെയാണ്! ദൈവാലയത്തിലുള്ള സ്വര്‍ണ്ണം വളരെ പ്രധാനപ്പെട്ടതാണ്, എന്നാല്‍ ദൈവാലയം അതിനേക്കാള്‍ പ്രധാനപ്പെട്ടതാണ്, എന്തെന്നാല്‍ ദൈവത്തിനുവേണ്ടി പ്രത്യേക ഉപയോഗത്തിനായി സൂക്ഷിക്കുന്ന സ്വര്‍ണ്ണം വച്ചിരിക്കുന്നത് ദൈവാലയത്തിലാണ്.
\s5
\v 18 നിങ്ങള്‍ പറയുന്നു, ആരെങ്കിലും എന്തെങ്കിലും ചെയ്യേണ്ടതിനു ഒരു വ്യക്തിയെന്നപോലെ യാഗപീഠത്തെ പ്രതി ഉറപ്പുനല്‍കിയ ശേഷം അവന്‍ വാഗ്ദാനം ചെയ്തത് ചെയ്യുന്നില്ല എങ്കില്‍ അതില്‍ യാതൊന്നുമില്ല. എന്നാല്‍ യാഗപീഠത്തിലെ വഴിപാടിനെ പ്രതി ഉറപ്പുനല്‍കിയാല്‍ അവന്‍ അതു ചെയ്യേണം.
\v 19 നിങ്ങള്‍ കുരുടന്മാരായ ആളുകളെപ്പോലെയാണ്. യാഗപീഠത്തിന്മേല്‍ നിങ്ങള്‍ വയ്ക്കുന്ന വഴിപാടു പ്രധാനപ്പെട്ടതാണ്, എന്നാല്‍ ആ വഴിപാടിനെ ദൈവത്തിനു മാത്രമുള്ളതാക്കി മാറ്റുന്നതിനാല്‍ അതിലും പ്രധാനപ്പെട്ടതാണ്.
\s5
\v 20 ആയതിനാല്‍ എതെങ്കിലും കാര്യങ്ങള്‍ ചെയ്യുവാന്‍ വാഗ്ദാനം നല്‍കിയവര്‍ അത് നിറവേറ്റുമെന്ന് യാഗപീഠത്തെ പ്രതി ഉറപ്പു നല്‍കിയാല്‍ അവര്‍ യാഗപീഠത്തിലുള്ള സകലത്തിന്മേലും അതുതന്നെ ചെയ്യുന്നു.
\v 21 അതേ, ഏതെങ്കിലും കാര്യങ്ങള്‍ ചെയ്യുവാന്‍ വാഗ്ദാനം നല്‍കിയവര്‍ അത് നിറവേറ്റുമെന്ന് ദൈവാലയത്തെ പ്രതി ഉറപ്പു നല്‍കിയാല്‍ അതിന്‍റെ ഉടയവനായ ദൈവത്തോടും അവര്‍ അതുതന്നെ ചെയ്യുന്നു.
\v 22 കൂടാതെ, ഏതെങ്കിലും കാര്യങ്ങള്‍ ചെയ്യുവാന്‍ വാഗ്ദാനം നല്‍കിയവര്‍ അത് നിറവേറ്റുമെന്ന് സ്വര്‍ഗ്ഗത്തെ പ്രതി ഉറപ്പു നല്‍കിയാല്‍ അവര്‍ ദൈവത്തിന്‍റെ സിംഹാസനത്തെ ചൊല്ലി ഉറപ്പിക്കുന്നു കൂടാതെ ആ സിംഹാസനത്തിമേല്‍ ഇരിക്കുന്നവനായ ദൈവത്തോടും അവര്‍ അതുതന്നെ ചെയ്യുന്നു.
\s5
\v 23 നിങ്ങള്‍ ശാസ്ത്രിമാരും പരീശന്മാരുമായവരേ, ദൈവം നിങ്ങളെ എത്ര കഠിനമായി ശിക്ഷിക്കും! നിങ്ങള്‍ ഉല്പാദിപ്പിക്കുന്ന ഔഷധ സസ്യങ്ങളായ തുളസി, ചതകുപ്പ, ജീരകം മുതലായവയുടെ ദശാംശം നിങ്ങള്‍ കൊടുക്കുമ്പോള്‍ തന്നെ വളരെ പ്രധാനപ്പെട്ട ദൈവത്തിന്‍റെ നിയമങ്ങള്‍ അനുസരിക്കുന്നതുമില്ല. ഉദാഹരണത്തിനു, നിങ്ങള്‍ മറ്റുള്ളവരോടു നീതിപൂര്‍വ്വവും ദയയോടെയും പ്രവര്‍ത്തിക്കുന്നില്ല, കൂടാതെ ശക്തി ഉപയോഗിച്ച് മറ്റുള്ളവരില്‍നിന്നു സാധനങ്ങള്‍ കൈവശപ്പെടുത്തുന്നു. നിങ്ങളുടെ ഔഷധ സസ്യങ്ങളില്‍നിന്നു ദൈവത്തിനു ദശാംശം കൊടുക്കുന്നതു നല്ലതാണ്, എന്നാല്‍ ഈ കല്പനകള്‍ നിങ്ങള്‍ അനുസരിക്കുന്നതാണ് അതിലും പ്രാധാന്യമേറിയത്.
\v 24 നേതാക്കന്മാരായ നിങ്ങള്‍, മറ്റുള്ളവരെ വഴി കാട്ടുവാന്‍ ശ്രമിക്കുന്ന കുരുടന്‍മാരെപ്പോലെയാണ്. ദൈവത്തോട് കുറ്റം ചെയ്യാതിരിക്കേണ്ടതിന് നിങ്ങള്‍ വെള്ളം കുടിക്കുമ്പോള്‍ ഏറ്റവും ചെറിയ കീടം പോലും വിഴുങ്ങാതിരിപ്പാന്‍ ശ്രദ്ധിക്കുന്നു. എന്നാല്‍ ഒരു ഒട്ടകത്തെ തന്നെ വിഴുങ്ങിയതിനു സമാനമായി നിങ്ങള്‍ വളരെ മോശമായി പ്രവര്‍ത്തിക്കുന്നു.
\s5
\v 25 ശാസ്ത്രിമാരും പരീശന്മാരുമായ കപടഭക്തിക്കാരെ, ദൈവം നിങ്ങളെ എത്ര കഠിനമായി ശിക്ഷിക്കും! മറ്റുള്ളവരുടെ മുന്‍പാകെ നിങ്ങള്‍ നല്ലവരായി നിങ്ങളെത്തന്നെ വെളിപ്പെടുത്തുന്നു. നിങ്ങള്‍ നീതിമാന്മാരെന്നു മറ്റുള്ളവരെ ധരിപ്പിക്കുവാന്‍ നിങ്ങള്‍ ശ്രമിക്കുന്നു. എന്നാല്‍ നിങ്ങളുടെ അത്യാഗ്രഹം കൊണ്ടും നിങ്ങളുടെ സ്വന്ത ഇഷ്ടങ്ങളെ തൃപ്തിപ്പെടുത്തേണ്ടതിന് അന്യര്‍ക്കുള്ളത് അപഹരിക്കുന്നതിനാലും വാസ്തവത്തില്‍ നിങ്ങള്‍ അവര്‍ക്കെതിരായി പാപം ചെയ്യുന്നു. പുറമേ വൃത്തിയായിരിക്കുന്നതും എന്നാല്‍ അകമേ ഇപ്പോഴും വൃത്തികെട്ടതുമായ പാത്രം പോലെയാണ് നിങ്ങള്‍.
\v 26 കുരുടന്മാരായ പരീശന്‍മാരെ, മറ്റുള്ളവരില്‍നിന്നു മോഷ്ടിക്കുന്നതു പോലെയുള്ള ദുഷ്ട കാര്യങ്ങള്‍ ചെയ്യുന്നത് ആദ്യം നിങ്ങള്‍ നിര്‍ത്തല്‍ ചെയ്യുക. അപ്പോള്‍ നിങ്ങള്‍ക്കു നീതിയായുള്ളതു ചെയ്യുവാന്‍ കഴിയുകയും അകത്തും പുറത്തും ഒരുപോലെ വൃത്തിയായിരിക്കുന്ന പാത്രം പോലെയുമാകും.
\s5
\v 27 ശാസ്ത്രിമാരും പരീശന്മാരുമായ കപടഭക്തിക്കാരെ, ദൈവം എത്ര കഠിനമായി നിങ്ങളെ ശിക്ഷിക്കും! നിങ്ങള്‍ കല്ലറകളുടെ മേല്‍ പണിതിരിക്കുന്ന കെട്ടിടങ്ങള്‍ പോലെയാണ്. അവയെ ആളുകള്‍ കാണേണ്ടതിനു വെള്ളനിറം പൂശുന്നു. അവയെ തൊടുന്നത് ഒഴിവാക്കുന്നു. ആ കുടീരങ്ങളുടെ പുറം മനോഹരമാണ്. എന്നാല്‍ അകം മരിച്ചവരുടെ എല്ലുകളും അഴുക്കും നിറഞ്ഞതുമാണ്.
\v 28 നിങ്ങള്‍ ആ കല്ലറകള്‍ പോലെയാണ്. ആളുകള്‍ നിങ്ങളെ നോക്കുമ്പോള്‍ നിങ്ങള്‍ നീതിമാന്മാരെന്ന് അവര്‍ ചിന്തിക്കും, എന്നാല്‍ അകമേ നിങ്ങള്‍ കപട ഭക്തിക്കാരാണ്. എന്തുകൊണ്ടെന്നാല്‍ നിങ്ങള്‍ ദൈവത്തിന്‍റെ ആജ്ഞകള്‍ അനുസരിക്കാതിരിക്കുന്നു."
\s5
\v 29 പരീശന്മാരും ശാസ്ത്രിമാരുമായ കപടഭക്തിക്കാരെ, ദൈവം നിങ്ങളെ എത്ര കഠിനമായി ശിക്ഷിക്കും. മറ്റുള്ളവര്‍ വളരെക്കാലം മുന്‍പു കൊന്ന പ്രവാചകന്മാരുടെ കല്ലറകളെ നിങ്ങള്‍ പണിയുന്നു. നീതിമാന്മാരായ ആളുകളെ ബഹുമാനിക്കേണ്ടതിനു അവരുടെ കല്ലറകളെ അലങ്കരിക്കുന്നു.
\v 30 ഞങ്ങളുടെ പൂര്‍വ്വികന്മാര്‍ ജീവിച്ചിരുന്നപ്പോള്‍ ഞങ്ങള്‍ ജീവിക്കുകയായിരുന്നു എങ്കില്‍ പ്രവാചകന്മാരെ കൊന്നവരെ ഞങ്ങള്‍ സഹായിക്കുകയില്ലായിരുന്നു എന്നു നിങ്ങള്‍ പറയുന്നു.
\v 31 ഈവിധത്തില്‍ നിങ്ങള്‍ കൊലപാതകരുടെ സന്തതികള്‍ എന്ന് അംഗീകരിക്കുന്നു; നിങ്ങള്‍ അവരെപ്പോലെയാകുന്നു!
\s5
\v 32 നിങ്ങളുടെ പൂര്‍വ്വികന്മാര്‍ ആയിരുന്നതുപോലെ ആളുകളെ കൊല്ലുവാന്‍ നിങ്ങള്‍ തയ്യാറാണ്!
\v 33 നിങ്ങള്‍ വളരെ ദുഷ്ടന്മാരായ ആളുകളാണ്. വിഷപാമ്പുകളെപ്പോലെ അപകടകാരികളാണ് നിങ്ങള്‍! നരകത്തില്‍ ദൈവം നിങ്ങളെ ശിക്ഷിക്കുന്നതില്‍ നിന്നും നിങ്ങള്‍ രക്ഷപ്പെടും എന്നു വിഡ്ഢിത്തമായി ചിന്തിക്കുന്നു.
\s5
\v 34 ഈ കാരണത്താലാണ് ഞാന്‍ പ്രവാചകന്മാരെയും ജ്ഞാനികളെയും ഗുരുക്കന്മാരേയും അയച്ചത് എന്നതു ശ്രദ്ധിക്കുക. അവരില്‍ ചിലരെ ക്രൂശില്‍ തറച്ചു കൊല്ലുകയും മറ്റു ചിലരെ മറ്റു രീതികളില്‍ കൊല്ലുകയും ചെയ്യും. അവരില്‍ ചിലരെ നിങ്ങളുടെ ആരാധന സ്ഥലങ്ങളില്‍ കൊണ്ടുപോയി അടിക്കുകയും പട്ടണങ്ങളില്‍നിന്നു പട്ടണങ്ങളിലേക്ക് ഓടിക്കുകയും ചെയ്യും.
\v 35 ആയതിനാല്‍ ആദാമിന്‍റെ മകന്‍ നീതിമാനായിരുന്ന ഹാബെലിനെയും, നിങ്ങളുടെ പൂര്‍വ്വികന്മാര്‍ വിശുദ്ധ സ്ഥലത്തിനും യാഗപീഠത്തിനും മദ്ധ്യെ കൊണ്ടുവന്നവനായ ബെരെഖ്യാവിന്‍റെ മകനായ സെഖര്യാവിനെയും ഉള്‍പ്പെടെ ഭൂമിയില്‍ ജീവിച്ചിരുന്ന എല്ലാ നീതിമാന്മാരെയും കൊന്നതിന്‍റെ കുറ്റക്കാരാണെന്നു നിങ്ങളെയും നിങ്ങളുടെ പൂര്‍വ്വികന്മാരെയും ദൈവം കരുതും. ആ രണ്ടു പുരുഷന്മാര്‍ ജീവിച്ചിരുന്ന കാലങ്ങളുടെ ഇടയില്‍ ജീവിച്ചിരുന്ന എല്ലാ പ്രവാചകന്മാരെയും നിങ്ങള്‍ കൊന്നു.
\v 36 ഇതേക്കുറിച്ച് ചിന്തിക്കുക: എന്‍റെ ശുശ്രൂഷ കണ്ടവരായ നിങ്ങള്‍, ആ പ്രവാചകന്മാരെ കൊന്നതിനാല്‍ നിങ്ങളെത്തന്നെ ദൈവം ശിക്ഷിക്കും.
\s5
\v 37 യെരുശലേം ജനങ്ങളേ, വളരെക്കാലം മുന്‍പു ജീവിച്ചിരുന്ന പ്രവാചകന്മാരെ കൊന്നവരേ. ദൈവം നിങ്ങളുടെ അടുക്കലേക്കു അയച്ചവരെ കല്ലെറിഞ്ഞു കൊന്നവരേ, ഒരു കോഴി തന്‍റെ കുഞ്ഞുങ്ങളെ അവളുടെ ചിറകുകളുടെ അടിയില്‍ കൂട്ടിച്ചേര്‍ക്കുന്നതുപോലെ നിങ്ങളെ സംരക്ഷിക്കുവാനായി കൂട്ടിച്ചേര്‍ക്കുവാന്‍ ഞാന്‍ വളരെയധികം ആഗ്രഹിച്ചു. എന്നാല്‍ ഞാന്‍ അതു ചെയ്യുവാന്‍ നിങ്ങള്‍ ആഗ്രഹിച്ചില്ല.
\v 38 ആകയാല്‍ ഇതു കേള്‍ക്കുക: നിങ്ങളുടെ നഗരം ആരും പാര്‍ക്കാത്ത സ്ഥലമായിത്തീരും.
\v 39 ഇതു മനസ്സില്‍ സൂക്ഷിക്കുക: "ദൈവത്തിന്‍റെ അധികാരത്തോടെ വരുന്ന ഇവനില്‍ ദൈവം വാസ്തവമായി പ്രസാദിച്ചിരിക്കുന്നു' എന്നു നിങ്ങള്‍ എന്നെക്കുറിച്ച് പറയുമ്പോള്‍ മാത്രമേ നിങ്ങള്‍ എന്നെ വീണ്ടും കാണുകയുള്ളൂ."
\s5
\c 24
\p
\v 1 യേശു ദൈവാലയ പ്രാകാരം വിട്ടു. അവന്‍ നടന്നുപോകവേ, അവന്‍റെ ശിഷ്യന്മാര്‍ അവന്‍റെ അടുക്കല്‍ വന്നു ദൈവാലയ കെട്ടിടങ്ങള്‍ എത്ര മനോഹരമായിരിക്കുന്നു എന്നു പറയുവാന്‍ തുടങ്ങി.
\v 2 അവന്‍ അവരോട്, 'നിങ്ങള്‍ കാണുന്നതായ ഈ കെട്ടിടങ്ങളെക്കുറിച്ചു ഞാന്‍ നിങ്ങളോടു സത്യം പറയുന്നു. ഒരു സൈന്യം ഇവയെ പൂര്‍ണ്ണമായി നശിപ്പിക്കും. അവര്‍ ഈ കെട്ടിടങ്ങളിലെ ഓരോ കല്ലും എറിഞ്ഞുകളയും. ഒരു കല്ല്‌ മറ്റൊരു കല്ലിന്‍റെ മുകളില്‍ നിലനില്‍ക്കുകയില്ല."
\s5
\v 3 പിന്നീട്, ഒലിവുമലയുടെ ചരുവില്‍ യേശു തനിയെ ഇരിക്കവേ, ശിഷ്യന്മാര്‍ അവന്‍റെ അടുക്കല്‍ ചെന്ന് അവനോട്, "ദൈവാലയ കെട്ടിടങ്ങള്‍ക്ക് എപ്പോള്‍ ഇതു സംഭവിക്കും? നിന്‍റെ വീണ്ടും വരവിനും ഈ ലോകം അവസാനിക്കാന്‍ പോകുന്നു എന്നതിനും തെളിവായി എന്തു സംഭവിക്കും? എന്നു ചോദിച്ചു.
\v 4 യേശു മറുപടി പറഞ്ഞത്, ഞാന്‍ പറയുവാന്‍ പോകുന്നത് ഇതാണ്, എന്തു സംഭവിക്കും എന്നതിനെക്കുറിച്ച് ആരും നിങ്ങളെ വഞ്ചിക്കരുത്. സൂക്ഷിക്കുക:
\v 5 "ഞാനാണ് എന്നു പറഞ്ഞു അനേകര്‍ വരും. അതേ, 'ഞാനാണ് മശിഹ' എന്നു വാസ്തവമായി പറയുകയും അനേകരെ വഞ്ചിക്കുകയും ചെയ്യും.
\s5
\v 6 ഏറ്റവും അടുത്തു നടക്കുന്ന യുദ്ധങ്ങളെക്കുറിച്ചും വളരെ നാളുകള്‍ക്കുശേഷം നടക്കുവാനിരിക്കുന്ന യുദ്ധങ്ങളെക്കുറിച്ചും നിങ്ങള്‍ കേള്‍ക്കും, എന്നാല്‍ അവയൊന്നും നിങ്ങളെ ചഞ്ചലപ്പെടുത്തരുത്. അതെല്ലാം സംഭവിക്കേണ്ടതാണെന്നു ദൈവം പറഞ്ഞിരിക്കുന്നതു മനസ്സില്‍ കരുതുക. എന്നാല്‍ അവ സംഭവിക്കുമ്പോള്‍ ലോകത്തിന്‍റെ അവസാനം വന്നു എന്നു അര്‍ത്ഥമാകുന്നില്ല.
\v 7 സമൂഹങ്ങള്‍ തമ്മില്‍ അന്യോന്യം ആക്രമിക്കും, രാജാക്കന്മാര്‍ അന്യോന്യം എതിരായി സൈന്യങ്ങളെ നയിക്കും. ക്ഷാമങ്ങളും ഭൂകമ്പങ്ങളും വിവിധ സ്ഥലങ്ങളില്‍ ഉണ്ടാകും.
\v 8 ഈ കാര്യങ്ങളെല്ലാം ആദ്യം സംഭവിക്കും, അവ ഒരു കുഞ്ഞിനു ജന്മം കൊടുക്കുന്നതിനു മുന്‍പ് ഒരു സ്ത്രീ വേദന അനുഭവിക്കുന്നതു പോലെ ആയിരിക്കും.
\s5
\v 9 കൂടുതല്‍ മോശമായ കാര്യങ്ങള്‍ നടക്കും. നിങ്ങളെ എതിര്‍ക്കുന്നവര്‍ കഷ്ടപ്പെടുത്തുവാന്‍ കൊണ്ടുപോകുകയും കൊല്ലുകയും ചെയ്യും. നിങ്ങള്‍ എന്നില്‍ വിശ്വസിക്കുന്നതിനാല്‍ എല്ലാ ജനസമൂഹങ്ങളിലും ഉള്ളവര്‍ നിങ്ങളെ വെറുക്കും.
\v 10 കൂടാതെ കഷ്ടത നിമിത്തം വളരെയാളുകള്‍ എന്നില്‍ വിശ്വസിക്കുന്നത് അവസാനിപ്പിക്കും. അവര്‍ അവരുടെ സ്വന്തം കൂട്ടു വിശ്വാസികളെ ഒറ്റികൊടുക്കുകയും അന്യോന്യം വെറുക്കുകയും ചെയ്യും.
\v 11 തങ്ങള്‍ പ്രവാചകന്മാര്‍ എന്നു പറഞ്ഞുകൊണ്ട് അനേകര്‍ വരും, എന്നാല്‍ അവര്‍ കള്ളമാണ് പറയുക. കൂടാതെ അനേകം ആളുകളെ അവര്‍ വഞ്ചിക്കും.
\s5
\v 12 അനേകം ആളുകള്‍ ദൈവിക നിയമങ്ങളെ അനുസരിക്കാതിരിക്കുന്നതിനാല്‍ അനേകം വിശ്വാസികളും തമ്മില്‍ത്തമ്മില്‍ സ്നേഹിക്കുകയില്ല.
\v 13 തങ്ങളുടെ ജീവിതാവസാനം വരെ വിശ്വാസത്തില്‍ നിലനില്‍ക്കുന്നവരെ ദൈവം രക്ഷിക്കും.
\v 14 അതിലുപരിയായി, ദൈവം സര്‍വ്വ ലോകത്തെയും ഭരിക്കും എന്ന സുവാര്‍ത്ത വിശ്വാസികള്‍ സകല ജനതകളോടും പ്രസ്താവിച്ചുകൊണ്ട് പ്രസംഗിക്കും. അപ്പോള്‍ ലോകാവസാനം വരും.
\s5
\v 15 "എന്നാല്‍ ലോകം അവസാനിക്കുന്നതിനു മുന്‍പ് വെറുപ്പുളവാക്കുന്ന വ്യക്തി പരിശുദ്ധ ദൈവാലയം ആശുദ്ധമാക്കുകയും ദൈവാലയം ഉപേക്ഷിക്കുവാന്‍ ജനങ്ങള്‍ക്ക്‌ കാരണമാകുകയും അതു ദൈവാലയത്തില്‍ നില്‍ക്കുകയും ചെയ്യും. ഇതേക്കുറിച്ച് പ്രവാചകനായ ദാനിയേല്‍ വളരെ നാളുകള്‍ക്കു മുന്‍പ് പറയുകയും എഴുതുകയും ചെയ്തു. ഇതു വായിക്കുന്ന എല്ലാവരും ശ്രദ്ധിക്കണമെന്നു ഞാന്‍ മുന്നറിയിപ്പു നല്‍കുന്നു.
\v 16 ദൈവാലയത്തില്‍ അതു സംഭവിക്കുന്നതു നിങ്ങള്‍ കാണുമ്പോള്‍ യഹൂദ്യ പ്രദേശത്തുള്ളവര്‍ ഉയര്‍ന്ന മലകളിലേക്ക് ഓടിപ്പോകണം!
\v 17 വീടുകള്‍ക്കു പുറത്തുള്ളവര്‍ അവര്‍ ഓടിപ്പോകുന്നതിനു മുന്‍പ് സാധനങ്ങള്‍ എടുപ്പാന്‍ ഭവനങ്ങളിലേക്കു മടങ്ങിപ്പോകരുത്.
\v 18 വയലുകളില്‍ വേല ചെയ്യുന്നവര്‍ ഓടിപ്പോകുന്നതിനു മുന്‍പ് അവരുടെ പുറം കുപ്പായം എടുക്കേണ്ടതിനു തിരികെപ്പോകരുത്.
\s5
\v 19 ഓടിപ്പോകുവാന്‍ വളരെ പ്രയാസമായിരിക്കുന്നതിനാല്‍ ആ സമയത്ത് മുലകുടിപ്പിക്കുന്നവര്‍ക്കും ഗര്‍ഭിണികള്‍ക്കും എത്ര ഭയാനകമായിരിക്കും!
\v 20 യാത്ര ചെയ്യുവാന്‍ വളരെ പ്രയാസമുള്ള തണുപ്പുകാലത്തോ വിശ്രമ ദിവസമായ ശബ്ബത്തിലോ ഓടിപ്പോകാതിരിക്കേണ്ടതിനു പ്രാര്‍ത്ഥിപ്പിന്‍.
\v 21 എന്തുകൊണ്ടെന്നാല്‍ ആ കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ ആളുകള്‍ വളരെയധികം കഷ്ടം അനുഭവിക്കേണ്ടതായി വരും. ദൈവം ലോകത്തെ സൃഷ്ടിച്ചതു മുതല്‍ ഇന്നുവരെ ഇതുപോലെയുള്ള കഠിനമായ കഷ്ടതകള്‍ അനുഭവിച്ചിട്ടില്ല, അതു മാത്രവുമല്ല ഇനി ഒരിക്കലും ആരുംതന്നെ അനുഭവിക്കുകയുമില്ല.
\v 22 ജനം വളരെയധികം കഷ്ടപ്പെടുമ്പോള്‍ ദൈവം സമയത്തിന്‍റെ ദൈര്‍ഘ്യം കുറക്കുന്നില്ലയെങ്കില്‍ എല്ലാവരും മരിക്കും. എന്നാല്‍ ദൈവം, തിരഞ്ഞെടുക്കപ്പെട്ട ജനങ്ങളെക്കുറിച്ച് അവന്‍ കരുതലുള്ളവനാകയാല്‍ ആ സമയം കുറച്ചു കാലത്തേക്കായി കുറയ്ക്കുവാന്‍ നിര്‍ണ്ണയിച്ചിരിക്കുന്നു.
\s5
\v 23 ആ സമയത്തു നിങ്ങളോട്, "നോക്കുക, മശിഹാ ഇവിടെയുണ്ട്! അഥവാ 'മശിഹ അവിടെയുണ്ട്' എന്ന് ആരെങ്കിലും പറയുന്നു എങ്കില്‍ അതു വിശ്വസിക്കരുത്!
\v 24 ആളുകളെ വഞ്ചിക്കുവാന്‍ അവര്‍ വിവിധങ്ങളായ അത്ഭുതങ്ങളും അതിശയകരമായ കാര്യങ്ങളും ചെയ്യും. ദൈവം തിരഞ്ഞെടുത്ത നിങ്ങളെ വഞ്ചിക്കുവാന്‍ അവര്‍ ശ്രമിക്കുകയും ചെയ്യും.
\v 25 ഇതൊക്കയും സംഭവിക്കുന്നതിനു മുന്‍പ് ഇതേക്കുറിച്ച് ഞാന്‍ നിങ്ങള്‍ക്കു മുന്നറിയിപ്പു തന്നിട്ടുണ്ട് എന്നത് മറന്നുപോകരുത്.
\s5
\v 26 ആകയാല്‍, 'നോക്കുക, മശിഹാ മരുഭൂമിയിലുണ്ട്! എന്ന് ആരെങ്കിലും നിങ്ങളോടു പറയുന്നു എങ്കില്‍ അവിടേക്കു പോകരുത്'. അതേപോലെ, 'നോക്കുക, അവന്‍ ഒരു രഹസ്യ മുറിയിലുണ്ട്!' എന്ന് ആരെങ്കിലും നിങ്ങളോടു പറഞ്ഞാല്‍ ആ വ്യക്തിയെ വിശ്വസിക്കരുത്.
\v 27 എന്തുകൊണ്ടെന്നാല്‍ മിന്നല്‍ കിഴക്കുനിന്ന് പടിഞ്ഞാറേക്കു മിന്നുന്നത് ജനങ്ങള്‍ കാണുന്ന അതേരീതിയില്‍ മനുഷ്യപുത്രന്‍ മടങ്ങിവരുമ്പോള്‍ എല്ലാവരും കാണും.
\v 28 കഴുകന്മാര്‍ കൂട്ടം കൂടുമ്പോള്‍ ഒരു മൃഗത്തിന്‍റെ ജഡം അവിടെയുണ്ട് എന്നു നിങ്ങള്‍ അറിയുന്നതുപോലെ ഇത് എല്ലാവര്‍ക്കും വ്യക്തമായിരിക്കും."
\s5
\v 29 ഉടനെ ആളുകള്‍ കഷ്ടപ്പെടുന്ന ആ സമയത്ത് സൂര്യന്‍ ഇരുണ്ടു പോകും. ചന്ദ്രന്‍ പ്രകാശിക്കാതിരിക്കുകയും നക്ഷത്രങ്ങള്‍ ആകാശത്തുനിന്നു വീഴുകയും ചെയ്യും. ദൈവം ആകാശത്തുള്ളതെല്ലാം അതിന്‍റെ സ്ഥാനത്തുനിന്ന് ഇളക്കുകയും ചെയ്യും.
\s5
\v 30 അതിനുശേഷം, മനുഷ്യപുത്രന്‍ ആകാശത്തു പ്രത്യക്ഷപ്പെടുന്നത് എല്ലാവരും കാണും. തുടര്‍ന്നു ഭൂമിയിലെ എല്ലാ ജനസമൂഹങ്ങളില്‍നിന്നുള്ള അവിശ്വാസികള്‍ ഭയപ്പാടോടെ വിലപിക്കും. മനുഷ്യപുത്രനായ എന്നെ മേഘങ്ങളില്‍ അധികാരത്തോടും വലിയ മഹത്വത്തോടുംകൂടെ വരുന്നതു കാണും.
\v 31 സ്വര്‍ഗ്ഗത്തിലെ എല്ലായിടത്തുനിന്നും ഭൂമിയിലേക്ക്‌ അവന്‍ തന്‍റെ ദൂതന്മാരെ അയക്കും. അവര്‍ കാഹളത്തിന്‍റെ ഉച്ചനാദം പുറപ്പെടുവിക്കുമ്പോള്‍ അവന്‍ തിരഞ്ഞെടുത്തതായ ദൈവത്തിന്‍റെ ആളുകളെ മുഴുവനായി ഭൂമിയില്‍നിന്നും കൂട്ടിച്ചേര്‍ക്കും.
\s5
\v 32 "അത്തി വൃക്ഷങ്ങള്‍ എങ്ങനെ വളരുന്നു എന്നതില്‍നിന്നും എന്തെങ്കിലും പഠിക്കുവാന്‍ ഇപ്പോള്‍ തീര്‍ച്ചപ്പെടുത്തുക. അത്തിവൃക്ഷത്തിന്‍റെ കൊമ്പുകള്‍ ഇളയതാകുകയും അതിന്‍റെ ഇലകള്‍ തളിര്‍ക്കുകയും ചെയ്യുന്നതു കാണുമ്പോള്‍ വേനല്‍ക്കാലം അടുത്തിരിക്കുന്നു എന്നു നിങ്ങള്‍ അറിയുന്നു.
\v 33 അതേപോലെ, ഇതെല്ലാം സംഭവിക്കുന്നതു നിങ്ങള്‍ കാണുമ്പോള്‍ അവന്‍റെ മടങ്ങി വരവിനുള്ള സമയം വളരെ അടുത്തിരിക്കുന്നു എന്നു നിങ്ങള്‍ അറിയും.
\s5
\v 34 ഈ കാര്യങ്ങള്‍ നിരീക്ഷിക്കുന്ന ജനങ്ങള്‍ ഇവയെല്ലാം സംഭവിക്കുന്നതിനു മുന്‍പ് മരിക്കും എന്നതു മനസ്സില്‍ കരുതുക.
\v 35 സംഭവിക്കും എന്നു ഞാന്‍ നിങ്ങളോടു പറഞ്ഞതിനെക്കുറിച്ചു നിങ്ങള്‍ക്ക് തീര്‍ച്ചപ്പെടുത്തുവാന്‍ കഴിയും. ഭൂമിയും ആകാശവും ഒരു ദിവസം അപ്രത്യക്ഷമായേക്കും എന്നാല്‍ ഞാന്‍ പറഞ്ഞത് എപ്പോഴും സത്യമായിരിക്കും.
\s5
\v 36 "എന്നാല്‍ ഈ കാര്യങ്ങള്‍ ഒക്കെയും എപ്പോള്‍ സംഭവിക്കും എന്നതിനെക്കുറിച്ചു മറ്റ് ആരെങ്കിലുമോ സ്വര്‍ഗ്ഗത്തിലുള്ള ഏതെങ്കിലും ദൂതനോ, പുത്രനോ അറിയുന്നില്ല. പിതാവായ ദൈവം മാത്രം അറിയുന്നു.
\s5
\v 37-39 അതു നോഹ ജീവിച്ചിരുന്നപ്പോള്‍ സംഭവിച്ചതുപോലെ ആയിരിക്കും. പ്രളയം വരുന്നതുവരെ ജനങ്ങള്‍ക്ക് ഏതെങ്കിലും മോശമായി സംഭവിക്കും എന്ന് അവര്‍ അറിഞ്ഞിരുന്നില്ല. പതിവുപോലെ അവര്‍ തിന്നുകയും കുടിക്കുകയും ആയിരുന്നു. പുരുഷന്മാര്‍ വിവാഹം കഴിക്കുകയും മാതാപിതാക്കന്മാര്‍ അവരുടെ പെണ്‍കുട്ടികളെ വിവാഹം കഴിക്കേണ്ടതിനു പുരുഷന്മാര്‍ക്കു കൊടുക്കുകയും ആയിരുന്നു. നോഹയും കുടുംബവും വലിയ പടകില്‍ കയറുന്ന ദിവസംവരെ അവര്‍ ഇതെല്ലാം ചെയ്തിരുന്നു. പിന്നീടു പ്രളയം വന്നു പെട്ടകത്തില്‍ കയറാതിരുന്ന എല്ലാവരും മുങ്ങിമരിച്ചു. അതേപോലെ മനുഷ്യപുത്രന്‍ എപ്പോള്‍ മടങ്ങിവരുമെന്ന് അവിശ്വാസികള്‍ അറിയുകയില്ല.
\s5
\v 40 അതു സംഭവിക്കുമ്പോള്‍ എല്ലാ ആളുകളും സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെടുകയില്ല. ഉദാഹരണത്തിനു രണ്ടുപേര്‍ വയലില്‍ ആയിരിക്കും. ഒരാള്‍ സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെടുകയും മറ്റേ ആള്‍ ശിക്ഷിക്കപ്പെടേണ്ടതിനു പിന്തള്ളപ്പെടുകയും ചെയ്യും.
\v 41 അതേരീതിയില്‍ രണ്ടു സ്ത്രീകള്‍ ഒരു തിരികല്ലില്‍ ധാന്യം പൊടിച്ചുകൊണ്ടിരിക്കും. അവരില്‍ ഒരാള്‍ സ്വര്‍ഗ്ഗത്തിലേക്കു എടുക്കപ്പെടുകയും മറ്റവള്‍ കൈവിടപ്പെടുകയും ചെയ്യും.
\v 42 ആകയാല്‍ മനുഷ്യപുത്രന്‍ പ്രതീക്ഷിക്കാത്ത സമയത്ത് അവന്‍ ഭൂമിയിലേക്കു മടങ്ങിവരുമെന്ന കാരണത്താല്‍ നിങ്ങള്‍ തയ്യാറായിരിക്കേണ്ട ആവശ്യമുണ്ട്.
\s5
\v 43 കള്ളന്‍ രാത്രിയില്‍ ഏതുസമയത്ത് വരുമെന്ന് ഒരു വീട്ടുടമസ്ഥന്‍ അറിഞ്ഞാല്‍ അവന്‍ ഉണര്‍ന്നിരിക്കുകയും കള്ളന്‍ അകത്തു കടക്കുന്നതില്‍നിന്നു തടയുമെന്നും നിങ്ങള്‍ അറിയുന്നു. അതേരീതിയില്‍, മനുഷ്യപുത്രന്‍ ഒരു കള്ളനെപ്പോലെ അപ്രതീക്ഷിതമായി വരും.
\v 44 ആകയാല്‍ മനുഷ്യപുത്രന്‍ നിങ്ങള്‍ പ്രതീക്ഷിക്കാത്ത സമയത്ത് ഭൂമിയിലേക്കു വരും എന്ന കാരണത്താല്‍ നിങ്ങള്‍ തയ്യാറായി ഇരിക്കേണ്ട ആവശ്യം ഉണ്ട്.
\s5
\v 45 വിശ്വസ്തനും ബുദ്ധിമാനുമായ എല്ലാ ദാസന്മാരും എങ്ങനെ ആയിരിക്കും എന്നതിനെക്കുറിച്ച് ചിന്തിക്കുക. മറ്റ് എല്ലാ ദാസന്മാരെയും മേല്‍നോട്ടം നടത്തുവാന്‍ ഒരു വീട്ടുടമസ്ഥന്‍ ഒരു ദാസനെ നിയമിക്കുന്നു. വീട്ടിലുള്ളവര്‍ക്കു തക്കസമയത്ത് ആഹാരം കൊടുക്കുവാന്‍ അവന്‍ ദാസനോടു പറഞ്ഞു. പിന്നീട് ഒരു നീണ്ട യാത്രക്കായി പുറപ്പെട്ടു.
\v 46 വീട്ടുടമസ്ഥന്‍ തിരികെ വരുമ്പോള്‍ ആ ദാസന്‍ ആ പ്രവൃത്തി ചെയ്താല്‍ വീട്ടുടമസ്ഥന്‍ അവനില്‍ വളരെ പ്രസാദിക്കും.
\v 47 വീട്ടുടമസ്ഥന്‍ ആ ദാസനെ തന്‍റെ സമ്പത്തിന്‍റെയും മേല്‍നോട്ടം നടത്തുവാന്‍ നിയമിക്കും എന്നതിനെക്കുറിച്ചു ചിന്തിക്കും.
\s5
\v 48 എന്നാല്‍ ഒരു ദുഷ്ടനായ ദാസന്‍ തന്നോടു തന്നെ 'ഉടമസ്ഥന്‍ വളരെ കാലത്തേക്കു ദൂരെപ്പോയിരിക്കുന്നു, ഉടനെ മടങ്ങിവരുവാനുള്ള സാധ്യത ഇല്ലാത്തതിനാല്‍ ഞാന്‍ ചെയ്യുന്നതു കണ്ടുപിടിക്കുകയില്ല,' എന്നു പറഞ്ഞു.
\v 49 അതിനാല്‍ അവന്‍ മറ്റു ദാസന്മാരെ അടിക്കുവാനും മദ്യപിക്കുന്നവരോടുകൂടെ തിന്നുവാനും കുടിക്കുവാനും ആരംഭിക്കും.
\v 50 ആ ദാസന്‍ പ്രതീക്ഷിക്കാത്ത സമയത്ത് വീട്ടുടമസ്ഥന്‍ തിരികെവരും.
\v 51 അവന്‍ ആ ദാസനെ കഠിനമായി ശിക്ഷിക്കുകയും കപടഭക്തിക്കാരെ ഇടുന്ന സ്ഥലത്ത് അവനെ ഇടുകയും ചെയ്യും. അവിടെയുള്ളവര്‍ വളരെയധികം കഷ്ടപ്പെടുന്നതിനാല്‍ നിലവിളിക്കുകയും പല്ല് കടിക്കുകയും ചെയ്യുന്നു.
\s5
\c 25
\p
\v 1 സ്വര്‍ഗ്ഗരാജ്യം വിവാഹ സദ്യക്കു പോകുവാന്‍ ഒരുങ്ങിയിരിക്കുന്ന പത്തു കന്യകമാര്‍ക്കു സംഭവിച്ചതുപോലെ ആകുന്നു. അവര്‍ അവരുടെ വിളക്കുകള്‍ എടുത്തു മണവാളന്‍ വരുന്നതിനായി കാത്തിരിക്കേണ്ടതായിരുന്നു.
\v 2 ഈ പെണ്‍കുട്ടികളില്‍ അഞ്ചു പേര്‍ ബുദ്ധിയില്ലാത്തവരും അഞ്ചു പേര്‍ ബുദ്ധിയുള്ളവരും ആയിരുന്നു.
\v 3 ബുദ്ധിയില്ലാത്ത പെണ്‍കുട്ടികള്‍ അവരുടെ വിളക്കുകള്‍ എടുത്തു, എന്നാല്‍ അവര്‍ വിളക്കുകള്‍ക്കുവേണ്ടി അധികം ഒലിവെണ്ണ എടുത്തില്ല.
\v 4 എന്നാല്‍ ബുദ്ധിയുള്ള പെണ്‍കുട്ടികള്‍ അവരുടെ വിളക്കുകളില്‍ ഉള്ളതുപോലെ പാത്രങ്ങളിലും എണ്ണ എടുത്തു.
\s5
\v 5 മണവാളന്‍ വരുന്നതിനു വളരെയധികം സമയം എടുക്കുകയും രാത്രി വളരെയാകുകയും ചെയ്തു. അതിനാല്‍ എല്ലാ പെണ്‍കുട്ടികള്‍ക്കും ഉറക്കംവരികയും അവര്‍ ഗാഡനിദ്രയില്‍ ആകുകയും ചെയ്തു.
\v 6 അര്‍ദ്ധരാത്രിയില്‍ ആരോ ഒരാള്‍ ഉച്ചത്തില്‍ പറഞ്ഞു അവരെ ഉണര്‍ത്തി. "മണവാളന്‍ എത്തിച്ചേരുന്നു, അവന്‍ ഇവിടെ എത്തിക്കഴിഞ്ഞു!" പുറത്തുപോയി അവനെ എതിരേല്‍ക്കുക!"
\s5
\v 7 ആയതിനാല്‍ പെണ്‍കുട്ടികള്‍ എല്ലാവരും എഴുന്നേറ്റു അവരുടെ വിളക്കുകള്‍ തെളിയിക്കുവാന്‍ ക്രമീകരണം ചെയ്തു.
\v 8 ബുദ്ധിയില്ലാത്ത പെണ്‍കുട്ടികള്‍ ബുദ്ധിയുള്ളവരോട്, "നിങ്ങളുടെ എണ്ണയില്‍ കുറച്ചു ഞങ്ങള്‍ക്ക് തരിക, എന്തുകൊണ്ടെന്നാല്‍ ഞങ്ങളുടെ വിളക്കുകള്‍ അണയുവാന്‍ പോകുന്നു" എന്നു പറഞ്ഞു.
\v 9 ബുദ്ധിയുള്ള പെണ്‍കുട്ടികള്‍ മറുപടി പറഞ്ഞത്, 'ഇല്ല, ഞങ്ങളുടെയും നിങ്ങളുടെയും വിളക്കുകള്‍ക്ക് എണ്ണ തികയാതെവരും. വില്‍പ്പനക്കാരുടെ അടുക്കല്‍ ചെന്ന് നിങ്ങള്‍ക്കു വേണ്ടിയുള്ളതു വാങ്ങുക!'
\s5
\v 10 എന്നാല്‍ ബുദ്ധിയില്ലാത്ത പെണ്‍കുട്ടികള്‍ എണ്ണ വാങ്ങുവാന്‍ പോയപ്പോള്‍ മണവാളന്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്നു തയ്യാറായിരിക്കുന്ന ബുദ്ധിയുള്ള പെണ്‍കുട്ടികള്‍ മണവാട്ടി കാത്തിരിക്കുന്ന വിരുന്നുശാലയിലേക്ക് മണവാളനോടൊപ്പം പോയി. തുടര്‍ന്നു കതക് അടച്ചു.
\v 11 പിന്നീടു ശേഷിച്ച പെണ്‍കുട്ടികള്‍ വിവാഹശാലയിലേക്കു വന്നു, അവര്‍ മണവാളനെ വിളിച്ചു, 'യജമാനനെ, ഞങ്ങള്‍ക്കുവേണ്ടി വാതില്‍ തുറക്കുക!'
\v 12 എന്നാല്‍ അവന്‍ അവരോട്, "ഞാന്‍ സത്യമായി നിങ്ങളെ അറിയുന്നില്ല, അതിനാല്‍ നിങ്ങള്‍ക്കുവേണ്ടി വാതില്‍ തുറക്കുകയില്ല!"
\v 13 തുടര്‍ന്നു യേശു പറഞ്ഞത്, 'ആകയാല്‍ അത് എപ്പോള്‍ സംഭവിക്കും എന്നു നിങ്ങള്‍ അറിയായ്കയാല്‍ ഇതു നിങ്ങള്‍ക്കു സംഭവിക്കാതിരിപ്പാന്‍ തയ്യാറായിരിക്കുക."
\s5
\v 14 മനുഷ്യപുത്രന്‍ രാജാവായി തിരികെവരുമ്പോള്‍ ഒരു വലിയ യാത്രക്കായി ഒരുങ്ങിയിരിക്കുന്ന ഒരു മനുഷ്യനെപ്പോലെയായിരിക്കും. അവന്‍ അവന്‍റെ ദാസന്മാരെ വിളിച്ചുകൂട്ടി തന്‍റെ ധനം അവനു വേണ്ടി അധികം സമ്പാദിക്കേണ്ടതിനായി ഓരോരുത്തര്‍ക്കും കുറേശ്ശെ നല്‍കി.
\v 15 അത് ഉപയോഗിക്കാനുള്ള അവരുടെ കഴിവിന് അനുസരണമായി പണം അവര്‍ക്കു നല്‍കി. ഉദാഹരണത്തിന്, ഒരു ദാസന് ഏകദേശം 165 കിലോ ഭാരം വരുന്ന അഞ്ചു സഞ്ചി സ്വര്‍ണ്ണവും മറ്റൊരു ദാസന് ഏകദേശം 66 കിലോ ഭാരം വരുന്ന രണ്ടു സഞ്ചികളും മറ്റൊരു ദാസന് ഏകദേശം 33 കിലോ ഭാരം വരുന്ന ഒരു സഞ്ചിയും കൊടുത്തു. തുടര്‍ന്ന്‍ അവന്‍ യാത്രക്കായി പുറപ്പെട്ടു.
\v 16 അഞ്ചു സഞ്ചി സ്വര്‍ണ്ണം ലഭിച്ചവന്‍ പെട്ടെന്നുപോയി അഞ്ചു സഞ്ചി കൂടുതലായി സമ്പാദിക്കേണ്ടതിന് ആ പണം ഉപയോഗിച്ചു.
\s5
\v 17 അതേരീതിയില്‍ രണ്ടു സഞ്ചി സ്വര്‍ണ്ണം കിട്ടിയ ദാസന്‍ രണ്ടു സഞ്ചി സ്വര്‍ണ്ണംകൂടി സമ്പാദിച്ചു.
\v 18 എന്നാല്‍ ഒരു സഞ്ചി സ്വര്‍ണ്ണം കിട്ടിയ ദാസന്‍ പോയി നിലത്ത് ഒരു കുഴി കുഴിച്ചു അത് സുരക്ഷിതമായി സൂക്ഷിപ്പാന്‍ മറച്ചു വച്ചു.
\s5
\v 19 വളരെ നാളുകള്‍ക്കുശേഷം ദാസന്മാരുടെ യജമാനന്‍ മടങ്ങി വന്നു. തന്‍റെ പണംകൊണ്ട് അവര്‍ എന്തു ചെയ്തു എന്ന് അറിയേണ്ടതിന് അവരെ ഒരുമിച്ചുകൂട്ടി.
\v 20 അഞ്ച് സഞ്ചി സ്വര്‍ണ്ണം ലഭിച്ച ദാസന്‍ പത്തു സഞ്ചി അവന്‍റെ അടുക്കല്‍ കൊണ്ടു വന്നു. അവന്‍ പറഞ്ഞത്, 'നീ എനിക്കു സൂക്ഷിച്ചു കൈകാര്യം ചെയ്യുവാന്‍ അഞ്ചു സഞ്ചി സ്വര്‍ണ്ണമാണു തന്നത്. നോക്കുക, ഞാന്‍ അഞ്ചു കൂടി നേടിയിരിക്കുന്നു!'
\v 21 അവന്‍റെ യജമാനന്‍ അവനോട്, 'നീ ഒരു നല്ല ദാസനാണ്‌! നീ എന്നോടു വളരെ വിശ്വസ്തനായിരിക്കുന്നു. നീ ചെറിയ തുകയ്ക്കുള്ള പണം വളരെ നന്നായി കൈകാര്യം ചെയ്തു. അതിനാല്‍ ഞാന്‍ നിന്നെ വളരെ കാര്യങ്ങള്‍ക്കു ചുമതലക്കാരന്‍ ആക്കും. വന്ന് എന്നോടൊപ്പം സന്തോഷിക്കുക!"
\s5
\v 22 രണ്ടു സഞ്ചി സ്വര്‍ണ്ണം ലഭിച്ച ദാസനും വന്നു, അവന്‍ പറഞ്ഞത്, 'യജമാനനെ, സൂക്ഷിച്ചു വയ്ക്കേണ്ടതിനു നീ എനിക്കു രണ്ടു സഞ്ചി സ്വര്‍ണ്ണമാണു തന്നത്. ഞാന്‍ രണ്ടുകൂടി നേടിയതു കാണുക!"
\v 23 അവന്‍റെ യജമാനന്‍ മറുപടിയായി, "നീ ഒരു നല്ല ദാസനാണ്‌! നീ എന്നോടു വിശ്വസ്തനായിരിക്കുന്നു. നീ ഒരു ചെറിയ തുകയ്ക്കുള്ള പണം വളരെ നന്നായി കൈകാര്യം ചെയ്തു, ആകയാല്‍ ഞാന്‍ വളരെയധികം കാര്യങ്ങള്‍ക്കു നിന്നെ ചുമതലക്കാരന്‍ ആക്കും. വന്ന് എന്നോടൊപ്പം സന്തോഷിക്കുക!"
\s5
\v 24 പിന്നീട് ഒരു സഞ്ചി സ്വര്‍ണ്ണം ലഭിച്ച ദാസന്‍ വന്നു. അവന്‍ പറഞ്ഞത്, 'യജമാനനെ, ഞാന്‍ നിന്നെ ഭയപ്പെട്ടുപോയി. താന്‍ വിതച്ചിട്ടില്ലാത്ത നിലം കൊയ്യുവാന്‍ ശ്രമിക്കുന്ന ഒരു കൃഷിക്കാരനെപ്പോലെ, നീ മുതല്‍മുടക്ക് ഒന്നും നടത്താതെ തന്നെ വളരെ പണം പ്രതീക്ഷിക്കുന്ന ഒരു മനുഷ്യനാണെന്നു ഞാന്‍ അറിഞ്ഞു.
\v 25 മുതല്‍ മുടക്കു നടത്തുവാന്‍ നീ എനിക്കു വായ്പയായി തന്ന പണം ഞാന്‍ നഷ്ടപ്പെടുത്തിയാല്‍ നീ എന്തു ചെയ്യും എന്നു ഞാന്‍ ഭയപ്പെട്ടു, അതിനാല്‍ ഞാന്‍ അതു ഭൂമിയില്‍ മറച്ചുവച്ചു. ഇപ്പോള്‍ അത് ഇതാ, ദയവായി തിരിച്ചെടുക്കുക!"
\s5
\v 26 അവന്‍റെ യജമാനന്‍ മറുപടിയായി, "നീ ദുഷ്ടനും മടിയനുമായ ദാസനാണ്‌! ഞാന്‍ വിത്ത്‌ വിതക്കാത്ത മറ്റൊരുവന്‍റെ നിലത്തുനിന്നു ധാന്യം കൊയ്യുന്ന കൃഷിക്കാരനെപ്പോലെ യഥാര്‍ത്ഥത്തില്‍ എന്‍റെതല്ലാത്ത പണം ഞാന്‍ എടുക്കുന്നു എന്നു നീ അറിഞ്ഞു!
\v 27 എന്നാല്‍ എന്‍റെ പണം നീ ഒരു പണമിടപാടു സ്ഥാപനത്തില്‍ കുറഞ്ഞപക്ഷം നിക്ഷേപിച്ചിരുന്നു എങ്കില്‍ ഞാന്‍ തിരികെ വരുമ്പോള്‍ അതില്‍നിന്നും നേടിയ പലിശയോടു കൂടെ ഞാന്‍ തിരികെ പോകുമായിരുന്നു!".
\s5
\v 28 തുടര്‍ന്നു ദാസന്മാരോട്, അവനില്‍നിന്ന് സ്വര്‍ണ്ണത്തിന്‍റെ സഞ്ചി എടുത്തു പത്തു സഞ്ചിയുള്ളവനു കൊടുക്കുക!
\v 29 ലഭിച്ചതു നന്നായി ഉപയോഗിക്കുന്നവര്‍ക്ക് ദൈവം കൂടുതലായി നല്കുകയും അവര്‍ക്കു സമൃദ്ധിയായി ഉണ്ടാകുകയും ചെയ്യും. എന്നാല്‍ ലഭിച്ചതു നന്നായി ഉപയോഗിക്കാത്തവരില്‍നിന്നും അവര്‍ക്കുള്ളതും കൂടി എടുത്തു കളയും എന്നു പറഞ്ഞു.
\v 30 അതു മാത്രമല്ല, ആ വിലകെട്ട ദാസനെ വേദനയാല്‍ നിലവിളിക്കുകയും പല്ലുകടിക്കുകയും ചെയ്യുന്നവര്‍ ഉള്ള പുറത്തെ ഇരുട്ടിലേക്ക് എറിയുക.
\s5
\v 31 മനുഷ്യപുത്രന്‍ തന്‍റെ തേജസ്സുള്ള പ്രഭയോടുകൂടി വരികയും തന്‍റെ സകല ദൂതന്മാരുമായി വരുമ്പോള്‍ അവന്‍ എല്ലാവരേയും ന്യായം വിധിക്കുവാന്‍ രാജാവായി അവന്‍റെ സിംഹാസനത്തില്‍ ഇരിക്കും.
\v 32 എല്ലാ ജനസമൂഹങ്ങളില്‍ നിന്നുള്ള എല്ലാവരേയും അവന്‍റെ മുന്‍പാകെ കൂട്ടിച്ചേര്‍ക്കും. തുടര്‍ന്ന് ഒരു ആട്ടിടയന്‍ ചെമ്മരിയാടുകളെ കോലാടുകളില്‍നിന്നു വേര്‍തിരിക്കുന്നതുപോലെ അവന്‍ ഒരാളെ മറ്റൊരാളില്‍നിന്ന് വേര്‍തിരിക്കും. ചെമ്മരിയാടുകളേയും കോലാടുകളെയും എന്നപോലെ.
\v 33 അവന്‍ നീതിമാന്മാരെ അവന്‍റെ വലത്തും നീതികെട്ടവരെ അവന്‍റെ ഇടത്തും നിര്‍ത്തും.
\s5
\v 34 പിന്നീട് അവന്‍ തന്‍റെ വലത്തുള്ളവരോട്, "എന്‍റെ പിതാവിനാല്‍ അനുഗ്രഹിക്കപ്പെട്ടവരേ, വരിക, ലോകത്തെ സൃഷ്ടിച്ച സമയം മുതല്‍ ഞാന്‍ ഒരുക്കിയിരിക്കുന്ന അവന്‍റെ ഭരണത്തിന്‍റെ അനുഗ്രഹങ്ങളും ഇപ്പോള്‍ നിങ്ങള്‍ക്കു നല്‍കുന്ന എല്ലാ കാര്യങ്ങളും പ്രാപിക്കുവാനായി വരിക എന്നു പറയും.
\v 35 എനിക്കു വിശന്നപ്പോള്‍ നിങ്ങള്‍ എനിക്കു തിന്നുവാന്‍ തന്ന കാരണത്താല്‍ ഇതെല്ലാം നിങ്ങള്‍ക്കുള്ളതാണ്. എനിക്കു ദാഹിച്ചപ്പോള്‍ നിങ്ങള്‍ എനിക്കു കുടിക്കുവാന്‍ തന്നു. ഞാന്‍ നിങ്ങളുടെ പട്ടണത്തില്‍ അന്യന്‍ ആയിരുന്നപ്പോള്‍ നിങ്ങളുടെ ഭവനങ്ങളില്‍ പാര്‍ക്കുവാന്‍ നിങ്ങള്‍ എന്നെ ക്ഷണിച്ചു.
\v 36 എനിക്കു വസ്ത്രം ആവശ്യമായിരുന്നപ്പോള്‍, നിങ്ങള്‍ എനിക്കു കുറച്ചു വസ്ത്രം തന്നു. ഞാന്‍ രോഗിയായിരുന്നപ്പോള്‍ നിങ്ങള്‍ എന്നെ പരിചരിച്ചു. ഞാന്‍ തടവറയില്‍ ആയിരുന്നപ്പോള്‍ എന്നെ സന്ദര്‍ശിക്കുവാന്‍ നിങ്ങള്‍ വന്നു.
\s5
\v 37 അന്ന്, നല്ലവരെന്നു ദൈവം പ്രഖ്യാപിച്ചവര്‍ മറുപടി പറയും, 'കര്‍ത്താവേ നിന്നെ വിശന്നവനായി ഞങ്ങള്‍ എപ്പോഴാണ് കണ്ടതും നിനക്ക് തിന്മാന്‍ തന്നതും? എപ്പോഴാണ് നിനക്ക് ദാഹിച്ചതും ഞങ്ങള്‍ നിനക്ക് കുടിക്കാന്‍ തന്നതും?
\v 38 നീ ഞങ്ങളുടെ പട്ടണത്തില്‍ അന്യനായി വന്നതും ഞങ്ങളുടെ ഭവനങ്ങളില്‍ പാര്‍ക്കുവാന്‍ ഞങ്ങള്‍ നിന്നെ ക്ഷണിച്ചതും എപ്പോഴാണ്? നിനക്ക് എപ്പോഴാണ് വസ്ത്രം ആവശ്യമായി വന്നതും ഞങ്ങള്‍ നിനക്കു തന്നതും?
\v 39 എപ്പോഴാണ് നീ രോഗിയായതും തടവറയില്‍ കിടന്നതും ഞങ്ങള്‍ നിന്നെ സന്ദര്‍ശിക്കുവാന്‍ വന്നതും, നിനക്കുവേണ്ടി ഈ കാര്യങ്ങള്‍ ചെയ്തതായി ഞങ്ങള്‍ ഓര്‍ക്കുന്നില്ല.
\v 40 രാജാവ് മറുപടിയായി, വാസ്തവത്തില്‍ ഏറ്റവും എളിയവന്‍ ആയിരുന്നാലും നിങ്ങളുടെ കൂട്ട് വിശ്വാസികളില്‍ ഒരുവനു വേണ്ടി എന്തൊക്കെ ചെയ്തുവോ അതു നിശ്ചയമായും എനിക്കായിട്ടാണ് നിങ്ങള്‍ ചെയ്തത് എന്ന് പറയും.
\s5
\v 41 എന്നാല്‍ തുടര്‍ന്ന് അവന്‍ തന്‍റെ ഇടത്തുള്ളവരോട് പറയും "ദൈവം ശപിച്ചതായ ആളുകളെ, എന്നെ വിട്ടുപോകുക! പിശാചിനും അവന്‍റെ ദൂതന്മാര്‍ക്കുംവേണ്ടി ദൈവം ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്കു പോകുക!
\v 42 നിങ്ങള്‍ അവിടേക്ക് പോകുന്നതു ന്യായമാണ് കാരണം, എനിക്കു വിശന്നപ്പോള്‍ നിങ്ങള്‍ എനിക്കു ഭക്ഷിപ്പാന്‍ ഒന്നും തന്നില്ല. എനിക്കു ദാഹിച്ചപ്പോള്‍ നിങ്ങള്‍ കുടിപ്പാന്‍ ഒന്നും തന്നില്ല.
\v 43 ഞാന്‍ നിങ്ങളുടെ പട്ടണത്തില്‍ അന്യനായിരുന്നപ്പോള്‍ എന്നെ നിങ്ങളുടെ ഭവനങ്ങളിലേക്കു ക്ഷണിച്ചില്ല. എനിക്ക് വസ്ത്രം ആവശ്യമായിരുന്നപ്പോള്‍ നിങ്ങള്‍ അതു തന്നില്ല. ഞാന്‍ രോഗിയായിരുന്നപ്പോഴോ തടവില്‍ ആയിരുന്നപ്പോഴോ നിങ്ങള്‍ എന്നെ പരിചരിച്ചില്ല.
\s5
\v 44 അവര്‍ അവനോടു മറുപടിയായി, കര്‍ത്താവേ, നീ എപ്പോഴാണ് വിശക്കുന്നവനോ ദാഹിക്കുന്നവനോ അന്യനായോ വസ്ത്രം ആവശ്യം ഉള്ളവനായോ രോഗിയായോ തടവിലാകുകയോ ചെയ്യുകയും ഞങ്ങള്‍ നിന്നെ സഹായിക്കാതിരുന്നതും"? എന്നു പറയും.
\v 45 അവന്‍ മറുപടിയായി 'എന്‍റെ ജനങ്ങളില്‍ വളരെ എളിയവനായ ഒരുവനെ സഹായിക്കുന്നതിന് ഒന്നും ചെയ്യാതിരുന്നപ്പോഴൊക്കെ എനിക്കാണ് നിങ്ങള്‍ ചെയ്യാതിരുന്നത് എന്നതാണ് സത്യം' എന്നു പറയും.
\v 46 തുടര്‍ന്ന് എന്‍റെ ഇടത്തുള്ളവര്‍ ദൈവം എന്നെന്നേക്കുമായി ശിക്ഷിക്കുന്ന സ്ഥലത്തേക്കു പോകും, എന്നാല്‍ ദൈവത്തിന്‍റെ ദൃഷ്ടിയില്‍ നല്ലവരായവര്‍ ദൈവത്തോടുകൂടെ എന്നെന്നേക്കും ജീവിക്കുന്ന സ്ഥലത്തേക്കും പോകും.
\s5
\c 26
\p
\v 1 ആ കാര്യങ്ങളെല്ലാം യേശു പറഞ്ഞു തീര്‍ന്നപ്പോള്‍, അവന്‍ അവന്‍റെ ശിഷ്യന്മാരോട്,
\v 2 "ഇന്നുമുതല്‍ രണ്ടു ദിവസങ്ങള്‍ കഴിഞ്ഞശേഷം നാം പെസഹാപെരുന്നാള്‍ ആചരിക്കും എന്നു നിങ്ങള്‍ അറിയുന്നുവല്ലോ. ആ സമയത്ത് ഒരുവന്‍ മനുഷ്യപുത്രനെ ക്രൂശില്‍ തറയ്ക്കുന്നവരുടെ കയ്യില്‍ ഏല്‍പ്പിക്കും."
\s5
\v 3 അതേസമയത്തു തന്നെ കയ്യാഫാസ് എന്നു പേരുള്ള മഹാപുരോഹിതന്‍റെ വീട്ടില്‍ പ്രധാന പുരോഹിതന്മാരും യഹൂദാ മൂപ്പന്മാരും ഒരുമിച്ചുകൂടി.
\v 4 യേശുവിനെ കൊല്ലുവാനായി തന്ത്രപൂര്‍വ്വം അവനെ പിടിക്കുവാന്‍ എങ്ങനെ കഴിയും എന്നതിനെക്കുറിച്ച് അവര്‍ അവിടെ പദ്ധതി തയ്യാറാക്കി.
\v 5 എന്നാല്‍ അവര്‍ പറഞ്ഞത്, "പെസഹാ പെരുന്നാളില്‍ നാം അതു ചെയ്യുന്നു എങ്കില്‍ ജനങ്ങള്‍ കലഹിക്കുവാന്‍ സാദ്ധ്യതയുള്ളതിനാല്‍ അതു ചെയ്യരുത്."
\s5
\v 6 യേശുവും അവന്‍റെ ശിഷ്യന്മാരും ബെഥാന്യ എന്ന ഗ്രാമത്തില്‍ ആയിരിക്കവേ, കുഷ്ഠരോഗത്തില്‍നിന്ന് യേശു സൗഖ്യമാക്കിയ ശീമോന്‍റെ ഭവനത്തില്‍ അവര്‍ ഭക്ഷണം കഴിച്ചു.
\v 7 ഭക്ഷണ സമയത്ത് ഒരു സ്ത്രീ ആ ഭവനത്തിലേക്കു വന്നു. വളരെ വിലയുള്ള പരിമള തൈലം നിറച്ച മനോഹരമായ ഒരു കല്‍ഭരണി അവളുടെ കൈയ്യില്‍ ഉണ്ടായിരുന്നു. യേശു ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ അവര്‍ അവന്‍റെ അടുക്കലേക്കു ചെന്ന് പരിമള തൈലം മുഴുവനും അവന്‍റെ തലയില്‍ ഒഴിച്ചു.
\v 8 ശിഷ്യന്മാര്‍ അതു കണ്ടപ്പോള്‍ അവര്‍ വളരെ കോപിച്ചു. അവരില്‍ ഒരാള്‍, "ഈ പരിമള തൈലം വൃഥാവാക്കിയതു ഭയങ്കരമാണ്!" എന്നു പറഞ്ഞു.
\v 9 "നാം അതു വിറ്റു വളരെ പണം ഉണ്ടാക്കാമായിരുന്നു. ആ പണം ദരിദ്രരായവര്‍ക്കു നല്‍കാമായിരുന്നു." എന്നു പറഞ്ഞു.
\s5
\v 10 അവര്‍ എന്താണ് പറയുന്നത് എന്ന് യേശു അറിഞ്ഞു, അതിനാല്‍ അവന്‍ അവരോട്, "ഈ സ്ത്രീയെക്കുറിച്ച് നിങ്ങള്‍ ബുദ്ധിമുട്ടേണ്ട! അവള്‍ എനിക്കുവേണ്ടി മനോഹരമായ ഒരു കാര്യം ചെയ്തിരിക്കുന്നു.
\v 11 നിങ്ങളുടെ ഇടയില്‍ ദരിദ്രര്‍ എപ്പോഴും ഉണ്ടായിരിക്കും എന്നതു മനസ്സില്‍ കരുതുക, നിങ്ങള്‍ ആഗ്രഹിക്കുമ്പോള്‍ നിങ്ങള്‍ക്ക് അവരെ സഹായിപ്പാന്‍ കഴിയും. എന്നാല്‍ ഞാന്‍ നിങ്ങളോടുകൂടെ എപ്പോഴും ഉണ്ടായിരിക്കുകയില്ല! എന്നു പറഞ്ഞു.
\s5
\v 12 അവള്‍ ഈ പരിമള തൈലം തന്‍റെ ശരീരത്തില്‍ ഒഴിച്ചപ്പോള്‍ ഞാന്‍ വേഗം മരിക്കുവാന്‍ പോകുന്നു എന്ന് അറിഞ്ഞതുപോലെയാണ്. എന്‍റെ ശരീരം സംസ്കരിപ്പാനായി അവള്‍ എന്‍റെ ശരീരം അഭിഷേകം ചെയ്തതുപോലെയാകുന്നു.
\v 13 ഇത് ഞാന്‍ നിങ്ങളോട് പറയുന്നു, എന്നെക്കുറിച്ച് സുവാര്‍ത്ത, ലോകം മുഴുവനും എവിടെയൊക്കെ ആളുകള്‍ പ്രസംഗിക്കപ്പെടുമോ ഈ സ്ത്രീ ചെയ്തത് അവര്‍ പറയുകയും അതിന്‍റെ ഫലമായി ആളുകള്‍ അവളെ എല്ലായ്പ്പോഴും ഓര്‍ക്കുകയും ചെയ്യും."
\s5
\v 14 പന്ത്രണ്ടു ശിഷ്യന്മാരില്‍ ഒരാളായിരുന്നിട്ടും ഇസ്കരിയോത്ത യൂദ മഹാപുരോഹിതന്മാരുടെ അടുക്കല്‍ ചെന്നു
\v 15 "അവനെ പിടിക്കുന്നതിനു ഞാന്‍ നിങ്ങളെ സഹായിക്കുന്നു എങ്കില്‍ നിങ്ങള്‍ എനിക്ക് എത്ര പണം തരുവാന്‍ താല്പര്യപ്പെടുന്നു." എന്ന് അവന്‍ അവരോടു ചോദിച്ചു. അവര്‍ അവനു മുപ്പതു വെള്ളി നാണയം കൊടുക്കാമെന്നു സമ്മതിച്ചു. അതിനാല്‍ അവര്‍ നാണയം എണ്ണി അവനു കൊടുത്തു.
\v 16 അവര്‍ക്ക് അവനെ പിടികൂടുവാന്‍ കഴിയേണ്ടതിനുള്ള അവസരത്തിനായി ആ സമയം മുതല്‍ അവന്‍ കാത്തിരുന്നു.
\s5
\v 17 പുളിപ്പില്ലാത്ത അപ്പത്തിന്‍റെ ഒരാഴ്ച നീളുന്ന ഉത്സവത്തിന്‍റെ ആദ്യ ദിവസം ശിഷ്യന്മാര്‍ യേശുവിന്‍റെ അടുക്കല്‍ ചെന്ന്, "ഞങ്ങള്‍ക്കു നിന്നോടൊപ്പം ഭക്ഷിക്കേണ്ടതിനു പെസഹായുടെ ആഘോഷത്തിനുള്ള ഭക്ഷണം ഞങ്ങള്‍ എവിടെ തയ്യാറാക്കണമെന്നാണ് നീ ആഗ്രഹിക്കുന്നത്? എന്നു ചോദിച്ചു.
\v 18 ശിഷ്യന്മാരില്‍ രണ്ടു പേരോട് അവര്‍ എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് യേശു നിര്‍ദ്ദേശം നല്‍കി. അവന്‍ അവരോട്, ഞാന്‍ മുമ്പുതന്നെ പട്ടണത്തിലുള്ള ഒരു മനുഷ്യനുമായി ക്രമീകരിച്ചിരിക്കുന്ന ആളുടെ അടുത്തേക്കു പോകുക. ഗുരുവായ ഞാന്‍ ഇതു പറഞ്ഞു എന്ന് അവനോടു പറയുക, "ഞാന്‍ നിന്നോടു സമയത്തെക്കുറിച്ച് പറഞ്ഞത് അടുത്തിരിക്കുന്നു, നിന്‍റെ ഭവനത്തില്‍വച്ച് തന്‍റെ ശിഷ്യന്മാരുമായി പെസഹാ ആചരിക്കുവാന്‍ പോകുന്നു, കൂടാതെ ഭക്ഷണം തയ്യാറാക്കുവാന്‍ ഞാന്‍ ഈ രണ്ടുപേരെ അയച്ചിരിക്കുന്നു."
\v 19 ആയതിനാല്‍ ആ രണ്ടു ശിഷ്യന്മാര്‍ യേശു അവരോടു പറഞ്ഞതുപോലെ ചെയ്തു. അവര്‍ ആ മനുഷ്യന്‍റെ വീട്ടില്‍ ചെന്ന് പെസഹായുടെ ഭക്ഷണം തയ്യാറാക്കി.
\s5
\v 20 സന്ധ്യയായപ്പോള്‍, യേശു പന്ത്രണ്ടു ശിഷ്യന്മാരുമായി ഭക്ഷിക്കുകയായിരുന്നു.
\v 21 അവന്‍ അവരോട് "ഇതു ശ്രദ്ധയോടെ കേള്‍ക്കുക, എന്‍റെ ശത്രുക്കള്‍ എന്നെ പിടികൂടുവാന്‍ സഹായിക്കുന്നതിനായി നിങ്ങളില്‍ ഒരുവന്‍ പോകുന്നു" എന്നു പറഞ്ഞു.
\v 22 ശിഷ്യന്മാര്‍ ഇതു കേട്ട് വളരെ ദുഖിതരായി. അവര്‍ ഓരോരുത്തരായി അവനോടു പറയുവാന്‍ തുടങ്ങി. "കര്‍ത്താവേ, അത് തീര്‍ച്ചയായും ഞാനായിരിക്കയില്ല."
\s5
\v 23 അവന്‍ മറുപടി പറഞ്ഞു, എന്നോടൊപ്പം അപ്പം ചാറില്‍ മുക്കുന്ന നിങ്ങളില്‍ ഒരുവനാണ് എന്‍റെ ശത്രുക്കള്‍ക്ക് എന്നെ പിടികൂടുവാന്‍ സഹായിക്കുന്നവന്‍.
\v 24 തിരുവെഴുത്തില്‍ എന്നെക്കുറിച്ച് പറഞ്ഞിരിക്കുന്നതുകൊണ്ട് മനുഷ്യപുത്രനായ ഞാന്‍ മരിക്കും എന്നതു തീര്‍ച്ചയാണ്. എന്നാല്‍ എന്നെ തന്‍റെ ശത്രുക്കള്‍ക്കു പിടികൂടുവാന്‍ സഹായിക്കുന്ന മനുഷ്യന് ഭയങ്കരമായ ശിക്ഷാവിധി ഉണ്ടാകും! ആ മനുഷ്യന്‍ ഒരിക്കലും ജനിക്കാതിരുന്നെങ്കില്‍ അവനു നന്നായിരുന്നേനെ."
\v 25 തുടര്‍ന്ന് യേശുവിനെ കാണിച്ചു കൊടുപ്പാനിരുന്ന യൂദ "ഗുരുവേ തീര്‍ച്ചയായും അതു ഞാനല്ല" എന്നു പറഞ്ഞു! "യേശു മറുപടി പറഞ്ഞത്, "അതേ നീ അത് അംഗീകരിക്കുന്നു."
\s5
\v 26 അവര്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ, യേശു ഒരു അപ്പക്കഷണം എടുത്ത് അതിനുവേണ്ടി ദൈവത്തിനു നന്ദി പറഞ്ഞു. അവന്‍ അതു കഷണങ്ങളായി മുറിച്ചു ശിഷ്യന്മാര്‍ക്ക് കൊടുത്തുകൊണ്ട് "ഈ അപ്പം വാങ്ങിതിന്നുക. ഇത് എന്‍റെ ശരീരം ആകുന്നു." എന്നു പറഞ്ഞു.
\s5
\v 27 പിന്നീട് അവന്‍ വീഞ്ഞിന്‍റെ പാത്രം എടുത്ത് അതിനുവേണ്ടി ദൈവത്തിനു നന്ദി പറഞ്ഞു. തുടര്‍ന്ന് അവന്‍ അത് അവര്‍ക്കു നല്‍കിക്കൊണ്ട്, നിങ്ങള്‍ എല്ലാവരും ഈ പാനപാത്രത്തില്‍നിന്ന് കുടിക്കുക,
\v 28 എന്‍റെ ശരീരത്തില്‍നിന്നും വേഗത്തില്‍ ഒഴുകുവാനുള്ള എന്‍റെ രക്തത്തെ ഈ കപ്പിലുള്ള വീഞ്ഞ് പ്രതിനിധീകരിക്കുന്നു. അനേകരുടെ പാപങ്ങളെ ക്ഷമിക്കുവാന്‍ ദൈവം ഉണ്ടാക്കിയ ഉടമ്പടി ഞാന്‍ എന്‍റെ രക്തം കൊണ്ട് ഒപ്പിടും.
\v 29 ഇത് ശ്രദ്ധാപൂര്‍വ്വം കുറിക്കൊള്ളുക; ഒരു പുതിയ അര്‍ത്ഥത്തില്‍ ഞാന്‍ ഇതു നിങ്ങളോടൊപ്പം കുടിക്കുന്ന സമയം വരെ ഇതേരീതിയില്‍ ഒരിക്കലും ഞാന്‍ വീഞ്ഞു കുടിക്കുകയില്ല. അത് എന്‍റെ പിതാവ് പൂര്‍ണ്ണമായി ഭരിക്കുമ്പോള്‍ സംഭവിക്കും.
\s5
\v 30 അതിനുശേഷം അവന്‍ ഒരു ഗീതം പാടി ഒലിവു മലയിലേക്കു പോകുവാന്‍ ആരംഭിച്ചു.
\v 31 വഴിയില്‍വച്ച്, അവന്‍ അവരോട് പറഞ്ഞത്, ഈ രാത്രിയില്‍ എനിക്ക് സംഭവിക്കുവാന്‍ പോകുന്നവ നിമിത്തം നിങ്ങള്‍ എല്ലാവരും എന്നെ ഉപേക്ഷിക്കും. തിരുവെഴുത്തുകളില്‍ ദൈവം പറഞ്ഞത് എഴുതിയിരിക്കുന്നതുകൊണ്ട് ഇതു നിശ്ചയമായും സംഭവിക്കേണ്ടതാണ്: ഇടയനെ കൊല്ലുവാന്‍ ഞാന്‍ ഇടവരുത്തുകയും ആടുകളെ എല്ലാം അവര്‍ ചിതറിക്കുകയും ചെയ്യും.
\v 32 എന്നാല്‍ ഞാന്‍ മരിച്ച് ഉയിര്‍ത്തെഴുന്നേറ്റ ശേഷം ഞാന്‍ നിങ്ങള്‍ക്കു മുന്‍പായി ഗലീലക്ക് പോകുകയും നിങ്ങളെ അവിടെ കണ്ടുമുട്ടുകയും ചെയ്യും.
\s5
\v 33 പത്രൊസ് മറുപടിയായി പറഞ്ഞത്, നിനക്ക് സംഭവിക്കുന്നത്‌ കാണുമ്പോള്‍ ഒരുപക്ഷെ മറ്റു ശിഷ്യന്മാര്‍ നിന്നെ ഉപേക്ഷിക്കും, എന്നാല്‍ ഞാന്‍ തീര്‍ച്ചയായും ഒരിക്കലും വിട്ടുപോകയില്ല.
\v 34 യേശു അവനോടു മറുപടി പറഞ്ഞത്, "സത്യം എന്തെന്നാല്‍, ഈ രാത്രിയില്‍ തന്നെ കോഴി കൂവുന്നതിനു മുന്‍പ് എന്നെ നീ അറിയുന്നില്ല എന്നു മൂന്നു തവണ പറയും!"
\v 35 പത്രൊസ് അവനോട്, "നിന്നെ ന്യായീകരിക്കുന്നതിനാല്‍ അവര്‍ എന്നെ കൊന്നു എന്നു വന്നാലും ഞാന്‍ നിന്നെ അറിയുന്നില്ല എന്ന് ഒരിക്കലും പറയുകയില്ല" എന്നു പറഞ്ഞു. ശേഷം ശിഷ്യന്മാരും അതുതന്നെ പറഞ്ഞു.
\s5
\v 36 തുടര്‍ന്ന് യേശു തന്‍റെ ശിഷ്യന്മാരോടൊപ്പം ഗത്ശമെന എന്നു വിളിച്ചിരുന്ന ഒരു സ്ഥലത്തേക്കു പോയി. അവിടെ അവന്‍ "ഞാന്‍ അല്പം മാറിപ്പോയി പ്രാര്‍ത്ഥിക്കുന്ന സമയം നിങ്ങള്‍ ഇവിടെ ഇരിപ്പിന്‍" എന്നു പറഞ്ഞു.
\v 37 അവന്‍ പത്രൊസിനെയും യാക്കോബിനെയും യോഹന്നാനെയുംകൂടെ കൂട്ടി. അവന്‍ വളരെയധികം വ്യാകുലനായിത്തീര്‍ന്നു.
\v 38 തുടര്‍ന്ന് അവന്‍ അവരോട്, "ഞാന്‍ വളരെയധികം ദു:ഖിതനാണ്. അതിനാല്‍ ഞാന്‍ മരണത്തോളം ആയിരിക്കുന്നു! നിങ്ങള്‍ ഇവിടെ ഇരുന്നുകൊണ്ട് എന്നോടൊപ്പം ഉണര്‍ന്നിരിക്കുക!"
\s5
\v 39 അല്പം മുമ്പോട്ടു പോയതിനു ശേഷം അവന്‍ നിലത്തേക്കു കവിണ്ണ്‍വീണു, പ്രാര്‍ത്ഥിച്ചു, "എന്‍റെ പിതാവേ, കഴിയുമെങ്കില്‍ ഞാന്‍ അറിയുന്നതുപോലെ ഞാന്‍ കഷ്ടപ്പെടുവാന്‍ ഇടവരുത്തരുതേ, എന്നാല്‍ ഞാന്‍ ആഗ്രഹിക്കുന്നതുപോലെ ആകരുതേ, അതിനുപകരം നീ ആഗ്രഹിക്കുന്നതുപോലെ ചെയ്യേണമേ!"
\v 40 തുടര്‍ന്ന് അവന്‍ മൂന്നു ശിഷ്യന്മാരുടെ അടുക്കലേക്കു മടങ്ങിവന്നു, അവര്‍ ഉറങ്ങുന്നതായി കണ്ടു. അവന്‍ പത്രൊസിനെ ഉണര്‍ത്തി അവരോടു പറഞ്ഞത്, ഒരു അല്പസമയത്തേക്ക് എന്നോടൊപ്പം ഉണര്‍ന്നിരിക്കാന്‍ കഴിയാതെ നിങ്ങള്‍ ഉറങ്ങിയതില്‍ എനിക്ക് നിരാശയുണ്ട്!
\v 41 ആരെങ്കിലും പാപം ചെയ്യുന്നതിനു പരീക്ഷിക്കപ്പെടുമ്പോള്‍ അതിനെ എതിര്‍പ്പാന്‍ കഴിയേണ്ടതിനു നിങ്ങള്‍ വളരെ ജാഗ്രതയുള്ളവരായിരിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യേണ്ടതാണ്. ഞാന്‍ നിങ്ങളോടു പറയുന്നതു നിങ്ങള്‍ ചെയ്യുവാന്‍ ആഗ്രഹിക്കുന്നു, എന്നാല്‍ അതു യഥാര്‍ത്ഥമായി ചെയ്യുവാന്‍ നിങ്ങള്‍ ശക്തന്മാരല്ല.".
\s5
\v 42 അവന്‍ രണ്ടാമതും പോയി, എന്‍റെ പിതാവേ, ഞാന്‍ കഷ്ടപ്പെടേണ്ടത് ആവശ്യമെങ്കില്‍ നീ ആഗ്രഹിക്കുന്നത് നടക്കട്ടെ! എന്നു പ്രാര്‍ത്ഥിച്ചു.
\v 43 അവന്‍ മൂന്നു ശിഷ്യന്മാരുടെ അടുക്കല്‍ വീണ്ടും വന്നപ്പോള്‍, അവര്‍ വീണ്ടും ഉറങ്ങുന്നതായി കണ്ടു. അവരുടെ കണ്ണുകള്‍ തുറപ്പാന്‍ അവര്‍ക്കു കഴിഞ്ഞില്ല.
\v 44 അതിനാല്‍ അവന്‍ അവരെ വിട്ടു വീണ്ടും പോയി. മൂന്നാം പ്രാവശ്യവും മുമ്പു പ്രാര്‍ത്ഥിച്ചതു തന്നെ വീണ്ടും പറഞ്ഞു പ്രാര്‍ത്ഥിച്ചു.
\s5
\v 45 പിന്നീട് അവന്‍ എല്ലാ ശിഷ്യന്മാരുടെയും അടുക്കലേക്കു മടങ്ങിവന്നു. അവന്‍ അവരെ ഉണര്‍ത്തി അവരോട്, "നിങ്ങള്‍ ഇപ്പോഴും ഉറങ്ങി വിശ്രമിക്കുന്നു എന്നതിനാല്‍ നിരാശയുണ്ട്! നോക്കുക! ഒരുവന്‍ മനുഷ്യപുത്രനായ എന്നെ പിടികൂടേണ്ടതിന് പാപികകളെ സഹായിപ്പാന്‍ പോകുന്നു!
\v 46 എഴുന്നേല്‍ക്കുക! നമുക്ക് അവരെ കാണുവാന്‍ പോകാം! എന്നെ പിടികൂടുവാന്‍ അവരെ സഹായിക്കുന്നവന്‍ ഇവിടേയ്ക്കു വരുന്നു!"
\s5
\v 47 യേശു സംസാരിച്ചു കൊണ്ടിരിക്കുന്ന സമയത്ത് യൂദ അവിടെയെത്തി. അവന്‍ പന്ത്രണ്ടു ശിഷ്യന്മാരില്‍ ഒരുവന്‍ ആയിരുന്നിട്ടും യേശുവിനെ പിടിക്കുവാന്‍ അവന്‍റെ ശത്രുക്കള്‍ പിടികൂടുന്നതിനു സഹായിപ്പാന്‍ അവന്‍ വന്നു. വലിയ ജനക്കൂട്ടം വാളുകളും വടികളുമായി അവനോടുകൂടെ വന്നു. മഹാപുരോഹിതന്മാരും മൂപ്പന്മാരുമാണ് അവരെ അയച്ചത്.
\v 48 അവര്‍ക്കു കൊടുക്കുവാനുള്ള ഒരു അടയാളം യൂദ മുമ്പേ തന്നെ ക്രമീകരിച്ചിരുന്നു. അവന്‍ അവരോട്, "ഞാന്‍ ആരെ ചുംബിക്കുന്നുവോ അവനെയാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്, അവനെ പിടിക്കുക! എന്നു പറഞ്ഞു.
\s5
\v 49 അവന്‍ ഉടന്‍ തന്നെ യേശുവിന്‍റെ അടുക്കലേക്കു ചെന്ന്, "ഗുരോ, വന്ദനം" എന്നു പറഞ്ഞു. തുടര്‍ന്ന് അവന്‍ യേശുവിനെ ചുംബിച്ചു.
\v 50 യേശു മറുപടി പറഞ്ഞത്, "സ്നേഹിതാ, നിനക്കു ചെയ്യുവാനുള്ളത് വേഗത്തില്‍ ചെയ്യുക." ഉടനെ യൂദയോടുകൂടെ വന്നവര്‍ മുമ്പോട്ടു വന്നു യേശുവിനെ പിടികൂടി."
\s5
\v 51 പെട്ടെന്ന് യേശുവിന്‍റെകൂടെ ഉണ്ടായിരുന്നവരില്‍ ഒരാള്‍ ഉറയില്‍നിന്ന് അവന്‍റെ വാളെടുത്തു മഹാപുരോഹിതന്‍റെ ദാസനെ കൊല്ലുവാനായി വെട്ടി. എന്നാല്‍ അവന്‍റെ ചെവി മാത്രം മുറിഞ്ഞു.
\v 52 യേശു അവനോട്, "നിന്‍റെ വാള്‍ അതിന്‍റെ ഉറയില്‍ ഇടുക! വാളുകൊണ്ടു മറ്റുള്ളവരെ കൊല്ലുവാന്‍ ശ്രമിക്കുന്നവരെ മറ്റ് ആരെങ്കിലും വാളുകൊണ്ടു കൊല്ലും!
\v 53 ഞാന്‍ എന്‍റെ പിതാവിനോട് ചോദിക്കുന്നു എങ്കില്‍ എന്നെ സഹായിപ്പാന്‍ ഉടന്‍തന്നെ ദൂതന്മാരുടെ പന്ത്രണ്ടു സൈന്യത്തെ അയക്കുകയില്ല എന്നു നിങ്ങള്‍ ചിന്തിക്കുന്നുണ്ടോ?
\v 54 എന്നാല്‍ ഞാന്‍ അതു ചെയ്താല്‍ മശിഹായ്ക്ക് എന്തു സംഭവിക്കണം എന്ന് പ്രവാചകന്മാര്‍ തിരുവെഴുത്തുകളില്‍ എഴുതിയിരിക്കുന്നതു നിവൃത്തിയാകയില്ല.
\s5
\v 55 ആ സമയത്ത് തന്നെ പിടികൂടിയ ജനസമൂഹത്തോട് യേശു പറഞ്ഞത്, ഒരു കൊള്ളക്കാരനെ എന്നപോലെ, എന്നെ പിടിപ്പാന്‍ നിങ്ങള്‍ വാളും വടികളുമായി ഇവിടെ വന്നിരിക്കുന്നു. ഓരോ ദിവസവും ജനങ്ങളെ പഠിപ്പിച്ചു കൊണ്ട് ഞാന്‍ ദൈവാലയത്തില്‍ ഇരുന്നിരുന്നു. അപ്പോള്‍ നിങ്ങള്‍ എന്നെ പിടികൂടാതിരുന്നത് എന്തുകൊണ്ടാണ്?
\v 56 എന്നാല്‍ എന്നെക്കുറിച്ച് തിരുവെഴുത്തുകളില്‍ പ്രവാചകന്മാര്‍ എഴുതിയിരിക്കുന്നതു നിവൃത്തിയാകുവാനാണ് ഇതൊക്കയും സംഭവിക്കുന്നത്‌." പിന്നീട് എല്ലാ ശിഷ്യന്മാരും യേശുവിനെ വിട്ട് ഓടിപ്പോയി.
\s5
\v 57 യേശുവിനെ പിടികൂടിയവര്‍ മഹാപുരോഹിതനായ കയ്യഫാവു താമസിക്കുന്ന വീട്ടിലേക്ക് അവനെ കൊണ്ടുപോയി. ശാസ്ത്രിമാരും യഹൂദാ മൂപ്പന്മാരും അവിടെ മുമ്പു തന്നെ കൂടിയിരുന്നു.
\v 58 പത്രൊസ് അല്പദൂരത്തില്‍ യേശുവിനെ അനുഗമിച്ചു. അവന്‍ മഹാപുരോഹിതന്‍റെ മുറ്റത്തേക്കു വന്നു അവിടെ യേശുവിന് എന്തു സംഭവിക്കും എന്നു കാണേണ്ടതിനു സൂക്ഷിപ്പുകാരോടൊപ്പം ഇരുന്നു.
\s5
\v 59 മഹാപുരോഹിതന്മാരും ശേഷമുള്ള യഹൂദാ ആലോചനാ സഭയും യേശുവിനെ മരണത്തിനായി വിധിക്കുവാന്‍ കഴിയേണ്ടതിനു അവനെക്കുറിച്ചു കള്ളങ്ങള്‍ പറയുന്നവരെ കണ്ടെത്തുവാന്‍ ശ്രമിച്ചു.
\v 60 എന്നാല്‍ അവനെക്കുറിച്ചു വളരെപ്പേര്‍ കള്ളങ്ങള്‍ പറഞ്ഞു എന്നിരുന്നാലും പ്രയോജനകരമായി എന്തെങ്കിലും പറയുന്ന ആരെയും അവര്‍ കണ്ടെത്തിയില്ല. ഒടുവില്‍ രണ്ടുപേര്‍ മുമ്പോട്ടു വന്നു പറഞ്ഞു,
\v 61 "ദൈവത്തിന്‍റെ ആലയം നശിപ്പിച്ച് അതു മൂന്നു ദിവസത്തിനുള്ളില്‍ പണിയുവാന്‍ എനിക്കു കഴിയുമെന്ന്, ഈ മനുഷ്യന്‍ പറഞ്ഞു"
\s5
\v 62 തുടര്‍ന്നു മഹാപുരോഹിതന്‍ എഴുന്നേറ്റു നിന്നു യേശുവിനോട്, "നീ മറുപടി പറയുന്നില്ലയോ? നിന്നെ കുറ്റപ്പെടുത്തുവാന്‍ അവര്‍ പറയുന്ന ഈ കാര്യങ്ങളെക്കുറിച്ച് നീ എന്തു പറയുന്നു?"
\v 63 എന്നാല്‍ യേശു മൌനം പാലിച്ചു. തുടര്‍ന്നു മഹാപുരോഹിതന്‍ യേശുവിനോട്, നീ ഞങ്ങളോടു സത്യം പറയുവാന്‍ ഞാന്‍ നിന്നോടു കല്‍പ്പിക്കുന്നു; ശക്തനായ ദൈവം നിന്നെ കേള്‍ക്കുന്നു എന്നു നീ അറിയുന്നുവല്ലോ: നീ ദൈവപുത്രനായ മശിഹാ ആകുന്നുവോ? എന്നു ചോദിച്ചു.
\v 64 യേശു മറുപടി പറഞ്ഞത്, "അതേ, നീ പറഞ്ഞതുപോലെ ആകുന്നു. എന്നാല്‍ ഞാന്‍ നിങ്ങളോട് എല്ലാവരോടും പറയുന്നത്: മനുഷ്യപുത്രന്‍ ഒരു ദിവസം ദൈവത്തിന്‍റെ അരികില്‍ ഇരിക്കുന്നതും ഭരിക്കുന്നതും നിങ്ങള്‍ കാണും. അവന്‍ സ്വര്‍ഗ്ഗത്തില്‍നിന്ന് മേഘാരൂഡനായി വരുന്നതും നിങ്ങള്‍ കാണും!"
\s5
\v 65 അനന്തരം മഹാപുരോഹിതന്‍ അസ്വസ്ഥനാകുകയും അവന്‍റെ പുറം കുപ്പായം കീറുകയും ചെയ്തു. തുടര്‍ന്ന് അവന്‍, "ഈ മനുഷ്യന്‍ ദൈവത്തെ അപമാനിച്ചിരിക്കുന്നു! ദൈവത്തോട് തുല്യനെന്നു അവന്‍ അവകാശപ്പെടുന്നു! ഈ മനുഷ്യന് എതിരായി ആരും സാക്ഷിപറയേണ്ട ആവശ്യം തീര്‍ച്ചയായി നമുക്കില്ല! അവന്‍ പറഞ്ഞതു നിങ്ങള്‍ കേട്ടുവല്ലോ!
\v 66 നിങ്ങള്‍ എന്തു ചിന്തിക്കുന്നു?" യഹൂദാ നേതാക്കന്മാര്‍ മറുപടി പറഞ്ഞത്, "നമ്മുടെ ന്യായപ്രമാണം അനുസരിച്ച് അവന്‍ കുറ്റക്കാരനും മരണത്തിന് അര്‍ഹനുമാണ്!"
\s5
\v 67 അനന്തരം അവരില്‍ ചിലര്‍ അവന്‍റെ മുഖത്തു തുപ്പി. മറ്റുള്ളവര്‍ അവരുടെ മുഷ്ടികൊണ്ട് അവനെ ഇടിച്ചു. മറ്റു ചിലര്‍ അവന്‍റെ കന്നത്ത് അടിച്ചു.
\v 68 തുടര്‍ന്നു പറഞ്ഞത്, "നീ മശിഹാ ആണെന്നു അവകാശപ്പെടുന്നതിനാല്‍ നിന്നെ അടിച്ചത് ആരെന്നു പറയുക!"
\s5
\v 69 പത്രൊസ് പുറത്ത് പ്രാകാരത്തില്‍ ഇരിക്കുകയായിരുന്നു. ഒരു വേലക്കാരി പെണ്‍കുട്ടി അവന്‍റെ അടുത്തുവന്ന് അവനെ നോക്കി. അവള്‍ പറഞ്ഞത്, "നീയും ഗലീല ജില്ലയില്‍നിന്നുള്ള ആ മനുഷ്യനോടൊപ്പം ആയിരുന്നു."
\v 70 എന്നാല്‍ അവിടെയുണ്ടായിരുന്ന എല്ലാവരും കേള്‍ക്കെ അവന്‍ അതു നിഷേധിച്ചു. അവന്‍ പറഞ്ഞത്, "നീ പറയുന്നതിനെക്കുറിച്ച് എനിക്ക് അറിഞ്ഞുകൂടാ!"
\s5
\v 71 അനന്തരം അവന്‍ മുറ്റത്തിന്‍റെ വാതില്‍ക്കലേക്ക് പോയി. മറ്റൊരു വേലക്കാരി പെണ്‍കുട്ടി അവനെ കണ്ട് അവിടെ അടുത്തുനിന്നവരോടു പറഞ്ഞത്, "ഈ ആള്‍ നസറെത്തില്‍നിന്നുള്ള യേശു എന്ന മനുഷ്യനോടുകൂടെ ആയിരുന്നു."
\v 72 എന്നാല്‍ പത്രൊസ് വീണ്ടും അതു നിഷേധിച്ചു. അവന്‍ പറഞ്ഞത്, "ഞാന്‍ കള്ളം പറയുന്നു എങ്കില്‍ ദൈവം എന്നെ ശിക്ഷിക്കട്ടെ! ഞാന്‍ ആ മനുഷ്യനെ അറിയുകപോലും ഇല്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു!"
\s5
\v 73 അല്പസമയത്തിനുശേഷം, അവിടെ നിന്നവര്‍ പത്രൊസിനെ സമീപിച്ച് അവനോട്, "നീ ആ മനുഷ്യനോടൊപ്പം ആയിരുന്നു എന്നതു തീര്‍ച്ചയാണ്. നിന്‍റെ ഉച്ചാരണത്തില്‍നിന്ന് നീ ഗലീലയില്‍ നിന്നുള്ളവനാണെന്നും ഞങ്ങള്‍ക്കു പറയുവാന്‍ കഴിയും."
\v 74 അനന്തരം പത്രൊസ് ഉറക്കെ പ്രഖ്യാപിക്കുവാന്‍ തുടങ്ങി, അവന്‍ കള്ളം പറയുന്നു എങ്കില്‍ ദൈവം അവനെ ശപിക്കും. അവന്‍ പറയുന്നത് സത്യമാണെന്നു സാക്ഷിക്കുവാന്‍ സ്വര്‍ഗ്ഗസ്ഥനായ ദൈവം സാക്ഷിയാകുവാന്‍ അവന്‍ ആവശ്യപ്പെട്ടുകൊണ്ട് "ഞാന്‍ ആ മനുഷ്യനെ അറിയുന്നില്ല!" എന്നു പറഞ്ഞു. ഉടനെ കോഴി കൂവി.
\v 75 "കോഴി കൂവുന്നതിനു മുന്‍പ് നീ എന്നെ അറിയുന്നില്ല എന്നു മൂന്നു പ്രാവശ്യം പറയും" എന്ന് യേശു പറഞ്ഞ വാക്കുകള്‍ പത്രൊസ് ഓര്‍ത്തു. കൂടാതെ മുറ്റത്തുനിന്നും പുറത്തിറങ്ങി അവന്‍ ചെയ്തതിനെക്കുറിച്ച് സങ്കടപ്പെട്ട് ദു:ഖത്തോടെ കരയുകയും ചെയ്തു.
\s5
\c 27
\p
\v 1 അടുത്ത ദിവസം അതിരാവിലെ യേശുവിനെ കൊലപ്പെടുത്തുവാന്‍ റോമാക്കാരെ എങ്ങനെ പ്രേരിപ്പിക്കണമെന്ന് മഹാപുരോഹിതന്‍മാരും യഹൂദന്മാരും ആലോചിച്ചു.
\v 2 അനന്തരം അവന്‍റെ കൈകള്‍ കെട്ടി റോമാ ദേശാധിപതി പീലാത്തൊസിന്‍റെ അടുക്കല്‍ കൊണ്ടുപോയി.
\s5
\v 3 യേശു മരിക്കേണം എന്ന് അവര്‍ തീര്‍ച്ചയാക്കിയതായി യേശുവിനെ ഒറ്റികൊടുത്ത യൂദ തിരിച്ചറിഞ്ഞു. അങ്ങനെ അവൻ ചെയ്ത കാര്യങ്ങളിൽ അതിദു:ഖിതനായി. അവന്‍ മുപ്പതു നാണയങ്ങള്‍ എടുത്തു മഹാപുരോഹിതന്മാരുടെയും മൂപ്പന്മാരുടെയും അടുക്കല്‍ കൊണ്ടുപോയി.
\v 4 അവന്‍ പറഞ്ഞത്, "ഞാന്‍ പാപം ചെയ്തു, നിര്‍ദോഷിയായ ഒരു മനുഷ്യനെ ഞാന്‍ ഒറ്റിക്കൊടുത്തു. "അവര്‍ മറുപടിയായി "അത് ഒരര്‍ഥത്തില്‍ ഞങ്ങള്‍ക്ക് ഒന്നുമില്ല അതു നിന്‍റെ പ്രശ്നമാണ്!"
\v 5 അതിനാല്‍ യൂദ പണം എടുത്തു ദൈവാലയത്തിന്‍റെ പ്രാകാരത്തിലേക്ക് എറിഞ്ഞു. പിന്നീട് അവന്‍ പോയി സ്വയം തൂങ്ങി മരിച്ചു.
\s5
\v 6 മഹാപുരോഹിതന്മാര്‍ ആ നാണയങ്ങള്‍ എടുത്തിട്ടു പറഞ്ഞത്, ഒരു മനുഷ്യന്‍ മരിക്കേണ്ടതിനായി നാം കൊടുത്തതാണ് ഈ പണം. ദൈവാലയ ഭണ്ഡാരത്തില്‍ ഇതുപോലെയുള്ള പണം ഇടുവാന്‍ നമ്മുടെ നിയമങ്ങള്‍ നമ്മെ അനുവദിക്കുന്നില്ല".
\v 7 അതിനാല്‍ ആ പണം ഉപയോഗിച്ച് കുശവന്‍റെ നിലം എന്നു വിളിച്ചിരുന്ന നിലം വാങ്ങുവാന്‍ അവര്‍ തീരുമാനിച്ചു. യെരുശലെമില്‍വച്ച് മരിക്കുന്ന പരദേശികളെ സംസ്ക്കരിക്കുന്നതിന് അവര്‍ ആ നിലം വാങ്ങി.
\v 8 ഈ കാരണത്താല്‍ ആ സ്ഥലം ഇന്നു വരെ "രക്തത്തിന്‍റെ നിലം" എന്നു വിളിക്കുന്നു.
\s5
\v 9 ആ നിലം വാങ്ങുക വഴി വളരെക്കാലം മുന്‍പ് പ്രവാചകനായ യിരെമ്യാവ് എഴുതിയ വാക്കുകള്‍ യഥാര്‍ത്ഥമാകുവാന്‍ അവര്‍ പ്രവര്‍ത്തിച്ചു. "അവന്‍റെ വിലയായി യിസ്രായേല്‍ നേതാക്കന്മാര്‍ തീരുമാനിച്ച മുപ്പതു വെള്ളി നാണയങ്ങള്‍ അവര്‍ എടുത്തു
\v 10 ആ പണംകൊണ്ട് കുശവന്‍റെ നിലം അവര്‍ വാങ്ങി. കര്‍ത്താവ് എന്നോടു കല്പിച്ചതുപോലെ അവര്‍ അതു ചെയ്തു."
\s5
\v 11 അനന്തരം യേശു ദേശാധിപതിയുടെ മുന്‍പില്‍ നിന്നു. ദേശാധിപതി അവനോട്, "നീ യഹൂദന്മാരുടെ രാജാവാണെന്നു നീ പറയുന്നുവോ?" യേശു മറുപടി പറഞ്ഞത്, "അതേ നീ ഇപ്പോള്‍ പറഞ്ഞതുപോലെ അത് ആകുന്നു."
\v 12 എന്നാല്‍ മഹാപുരോഹിതന്മാരും മൂപ്പന്മാരും യേശു വിവിധ തെറ്റായ കാര്യങ്ങള്‍ ചെയ്യുന്നതായി കുറ്റപ്പെടുത്തിയപ്പോള്‍ അവന്‍ മറുപടി പറഞ്ഞില്ല.
\v 13 അതിനാല്‍ പീലാത്തൊസ് അവനോട്, "നിന്നെപ്പറ്റി അവര്‍ അനേകം കാര്യങ്ങളില്‍ നിന്നെ കുറ്റപ്പെടുത്തുന്നതു നീ കേള്‍ക്കുന്നില്ലയോ? നീ മറുപടി പറയുന്നില്ലയോ?"
\v 14 എന്നാല്‍ യേശു യാതൊന്നും പറഞ്ഞില്ല. അവര്‍ അവനെ കുറ്റപ്പെടുത്തുന്ന യാതൊരു കാര്യങ്ങളെക്കുറിച്ചും അവന്‍ മറുപടി പറഞ്ഞില്ല. അതിന്‍റെ ഫലം എന്നവണ്ണം ദേശാധിപതി വളരെ ആശ്ചര്യപ്പെട്ടു.
\s5
\v 15 എല്ലാ വര്‍ഷവും പെസഹായുടെ ആഘോഷ അവസരങ്ങളില്‍ തടവറയിലുള്ള ഒരാളെ വിട്ടയക്കുന്ന ആചാരം ദേശാധിപതിക്ക് ഉണ്ടായിരുന്നു. ജനങ്ങള്‍ ആഗ്രഹിക്കുന്ന ഏതു തടവുകാരനെയും അവന്‍ വിട്ടയച്ചിരുന്നു.
\v 16 ബറബ്ബാസ്എന്നു പേരുള്ള യെരുശലേമില്‍ അറിയപ്പെടുന്ന ഒരു തടവുകാരന്‍ ഉണ്ടായിരുന്നു.
\s5
\v 17 അതിനാല്‍ ജനക്കൂട്ടം കൂടിയപ്പോള്‍ പീലാത്തൊസ് അവരോട്, ബറാബ്ബാസിനെയോ മശിഹഎന്നു വിളിക്കുന്ന യേശുവിനെയോ ഇവരില്‍ ആരെയാണ് നിങ്ങള്‍ക്കു വേണ്ടി വിട്ടയക്കണമെന്നു നിങ്ങള്‍ ഇഷ്ടപ്പെടുന്നത്? എന്നു ചോദിച്ചു.
\v 18 യേശുവിനോടുള്ള അസൂയകൊണ്ട് മാത്രമാണ് മഹാപുരോഹിതന്‍മാര്‍ യേശുവിനെ അവന്‍റെ അടുക്കല്‍ കൊണ്ടുവന്നത് എന്ന് അവന്‍ തിരിച്ചറിഞ്ഞതിനാലാണ് അവന്‍ ആ ചോദ്യം ചോദിച്ചത്.
\v 19 പീലാത്തൊസ് ന്യായാധിപന്‍റെ ഇരിപ്പിടത്തില്‍ ഇരിക്കുന്ന സമയത്ത്, അവന്‍റെ ഭാര്യ അവന് ഒരു സന്ദേശം അയച്ചു: "ആ മനുഷ്യന്‍റെ കാരണത്താല്‍ ഇന്ന് അതിരാവിലെ ഞാന്‍ ദു:സ്വപ്നം കണ്ടു. ആയതിനാല്‍ നീതിമാനായ ആ മനുഷ്യനെ കുറ്റം വിധിക്കരുത്!"
\s5
\v 20 എന്നാല്‍ ബറാബ്ബാസിനെ വിട്ടയക്കുവാനും യേശുവിനെ കൊല്ലുവാനും പീലാത്തൊസ് ആജ്ഞാപിക്കേണ്ടതിനു അവനോട് ആവശ്യപ്പെടുവാന്‍ മഹാപുരോഹിതന്മാരും മൂപ്പന്മാരും ജനത്തെ അനുനയിപ്പിച്ചു.
\v 21 നിങ്ങള്‍ക്കുവേണ്ടി രണ്ടുപേരില്‍ ആരെ വിട്ടയക്കണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെന്ന്? ദേശാധിപതി ചോദിച്ചപ്പോള്‍ "ബറാബ്ബാസിനെ" എന്ന് അവര്‍ മറുപടി പറഞ്ഞു.
\v 22 പീലാത്തൊസ് അവരോടു ചോദിച്ചു, "നിങ്ങള്‍ മശിഹ എന്നു പറയുന്ന യേശുവിനെ ഞാന്‍ എന്തു ചെയ്യേണം?" അവരെല്ലാവരും മറുപടി പറഞ്ഞത്, "അവനെ ക്രൂശിക്കുവാന്‍ നിന്‍റെ പടയാളികളോട് ആജ്ഞാപിക്കുക!"
\s5
\v 23 പീലാത്തൊസ് മറുപടിയായി, "എന്തുകൊണ്ട്? എന്തു കുറ്റമാണ് അവന്‍ ലംഘിച്ചത്?" എന്നാല്‍ അവര്‍ വളരെ ഉച്ചത്തില്‍ "അവനെ ക്രൂശിക്കുക" എന്ന് ആര്‍ത്തു.
\v 24 ഒന്നുംതന്നെ നിര്‍വ്വഹിക്കുവാന്‍ തനിക്കു സാധിക്കുന്നില്ല എന്നു പീലാത്തൊസ് തിരിച്ചറിഞ്ഞു. അതിനു പകരം ജനം കലഹിക്കുവാന്‍ ആരംഭിച്ചു എന്ന് അവന്‍ കണ്ടു. ആയതിനാല്‍ ജനം നോക്കികൊണ്ടിരിക്കെ ഒരു പാത്രത്തില്‍; വെള്ളം എടുത്തു കൈകള്‍ കഴുകി. അവന്‍ പറഞ്ഞത്, കൈകള്‍ കഴുകിക്കൊണ്ട് ഞാന്‍ നിങ്ങളെ കാണിക്കുന്നു, ഈ മനുഷ്യന്‍ മരിക്കുന്നു എങ്കില്‍ എന്‍റെ കുറ്റമല്ല നിങ്ങളുടേത് ആയിരിക്കും!"
\s5
\v 25 എല്ലാ ജനങ്ങളും അതിനു മറുപടി പറഞ്ഞത്, "അവന്‍ മരിക്കുന്നതിനു ഞങ്ങള്‍ കാരണക്കാര്‍ ആകട്ടെ, കൂടാതെ ഞങ്ങളുടെ മക്കളുംകൂടി കുറ്റക്കാര്‍ ആകട്ടെ!"
\v 26 തുടര്‍ന്നു ബറാബ്ബാസിനെ അവര്‍ക്കുവേണ്ടി വിട്ടയക്കുവാന്‍ അവന്‍ പടയാളികള്‍ക്ക് കല്‍പ്പന കൊടുത്തു. എന്നാല്‍ യേശുവിനെ ചമ്മട്ടികൊണ്ട് അടിക്കുവാന്‍ അവന്‍റെ പടയാളികളോടു കല്പിച്ചു. അനന്തരം അവന്‍ യേശുവിനെ ഒരു ക്രൂശിന്മേല്‍ ആണി തറച്ചു കൊല്ലുവാന്‍ അവനെ പടയാളികള്‍ക്ക് ഏല്പിച്ചു കൊടുത്തു.
\s5
\v 27 തുടര്‍ന്നു ദേശാധിപതിയുടെ പടയാളികള്‍ യേശുവിനെ അവരുടെ താമസസ്ഥലത്തേക്കു കൊണ്ടുപോയി. ഒരുകൂട്ടം പടയാളികള്‍ അവനു ചുറ്റും കൂടി.
\v 28 അവര്‍ അവന്‍റെ വസ്ത്രങ്ങള്‍ നീക്കി ഒരു രാജാവാണെന്നു കാണിക്കുവാന്‍ തിളങ്ങുന്ന ഒരു ചുവന്ന അങ്കി ധരിപ്പിച്ചു.
\v 29 അവര്‍ മുള്ളുകളുള്ള മരച്ചില്ലകള്‍കൊണ്ട് ഒരു കിരീടം മെടഞ്ഞു അവന്‍റെ തലയില്‍വെച്ചു. അവര്‍ അവന്‍റെ വലതു കൈയ്യില്‍ ഒരു രാജാവ് പിടിക്കുന്നതുപോലെ ഒരു കോല്‍ പിടിപ്പിച്ചു. തുടര്‍ന്ന് അവര്‍ അവന്‍റെ മുന്‍പില്‍ മുട്ടുകുത്തി. "യഹൂദന്മാരുടെ രാജാവിന് വന്ദനം" എന്നു പറഞ്ഞു അവനെ പരിഹസിച്ചു!
\s5
\v 30 അവര്‍ അവനെ തുപ്പുന്നത് ആവര്‍ത്തിച്ചു കൊണ്ടിരുന്നു. അവര്‍ കോലെടുത്ത് അതുകൊണ്ട് അവന്‍റെ തലയില്‍ അടിച്ചുകൊണ്ടിരുന്നു.
\v 31 അവനെ പരിഹസിച്ചു തീര്‍ന്നപ്പോള്‍ മേലങ്കി നീക്കി അവര്‍ അവന്‍റെ സ്വന്ത വസ്ത്രം ധരിപ്പിച്ചു. അനന്തരം ഒരു ക്രൂശിന്മേല്‍ ആണി തറച്ചു കൊല്ലേണ്ടതിനായി അവര്‍ അവനെ ഒരു സ്ഥലത്തേക്ക് നടത്തി.
\s5
\v 32 അല്പദൂരം യേശു കുരിശു ചുമന്നതിനുശേഷം കുറേന എന്ന പട്ടണത്തില്‍നിന്നുള്ള ശിമോന്‍ എന്നു പേരുള്ള ഒരു മനുഷ്യനെ പടയാളികള്‍ കണ്ടു. യേശുവിനുവേണ്ടി കുരിശു ചുമക്കുവാന്‍ അവര്‍ അവനെ നിര്‍ബന്ധിച്ചു.
\v 33 ഗോല്‍ഗോഥാ എന്നു വിളിച്ചിരുന്ന ഒരു സ്ഥലത്ത് അവര്‍ എത്തി. ആ പേരിന്‍റെ അര്‍ത്ഥം "തലയോട്ടി പോലെയുള്ള സ്ഥലം" എന്നാണ്.
\v 34 അവര്‍ അവിടെ എത്തിയപ്പോള്‍, വളരെ കൈയ്പു രുചിയുള്ള ഒന്നില്‍ വീഞ്ഞ് കലര്‍ത്തി. അവര്‍ അവനെ കുരിശിനോട് ചേര്‍ത്ത് ആണിയടിക്കുമ്പോള്‍ ഉണ്ടാകുന്ന വലിയ വേദന അനുഭവിക്കാതിരിക്കേണ്ടതിന് അവന് അതു കുടിപ്പാന്‍ കൊടുത്തു. എന്നാല്‍ യേശു അതു കുടിക്കുന്നതിനു നിരാകരിച്ചു. ചില പടയാളികള്‍ അവന്‍റെ വസ്ത്രങ്ങള്‍ എടുത്തു.
\s5
\v 35 അനന്തരം അവര്‍ അവനെ കുരിശില്‍ ആണിയടിച്ചു. അതിനുശേഷം, അവന്‍റെ വസ്ത്രത്തിന്‍റെ ഏതു ഭാഗം ആര്‍ക്കു കിട്ടും എന്ന് അറിയേണ്ടതിന് അവരുടെ ഇടയില്‍ ചീട്ടിട്ട് അവന്‍റെ വസ്ത്രങ്ങള്‍ അവര്‍ പകുത്തെടുത്തു.
\v 36 ആരെങ്കിലും അവനെ രക്ഷിക്കുന്നതു തടയുവാന്‍ പടയാളികള്‍ അവിടെ അവന്നു കാവലിരുന്നു.
\v 37 അവനെ എന്തിനു ക്രൂശില്‍ തറച്ചു എന്ന് എഴുതിയ ഒരു മേലെഴുത്ത് അവന്‍റെ തലയ്ക്കു മുകളില്‍ ക്രൂശിനോടു ചേര്‍ത്ത് അവര്‍ ഉറപ്പിച്ചിരുന്നു. അത് ഇങ്ങനെയായിരുന്നു, "ഇത് യഹൂദന്മാരുടെ രാജാവായ യേശുവാകുന്നു"
\s5
\v 38 അവര്‍ രണ്ടു കൊള്ളക്കാരെയും കുരിശുകളില്‍ തറച്ചിരുന്നു. ഒരു കുരിശു യേശുവിന്‍റെ വലതു വശത്തും മറ്റേതു ഇടതു വശത്തും നിര്‍ത്തിയിരുന്നു.
\v 39 അവന്‍ ഒരു ദുഷ്ടനായ മനുഷ്യന്‍ ആയിരുന്നു എന്നവണ്ണം തല കുലുക്കി ആ വഴിയെ കടന്നു പോകുന്നവര്‍ അവനെ ദുഷിച്ചു.
\v 40 അവര്‍ പറഞ്ഞത്, ദൈവാലയം നശിപ്പിച്ച് മൂന്നു ദിവസത്തിന്നകം വീണ്ടും പണിയുമെന്ന് നീ പറഞ്ഞുവല്ലോ! ആകയാല്‍ അതുചെയ്യുവാന്‍ നിനക്ക് കഴിയുമെങ്കില്‍ നിനക്കു നിന്നെത്തന്നെ രക്ഷിപ്പാനും കഴിയും! നീ ദൈവപുത്രനെങ്കില്‍ കുരിശില്‍ നിന്നു താഴെ ഇറങ്ങുക!"
\s5
\v 41 ഇതേ രീതിയില്‍ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും മൂപ്പന്മാരും അവനെ പരിഹസിച്ചു. അവര്‍ ഇപ്രകാരം പറഞ്ഞു,
\v 42 "അവന്‍ മറ്റുള്ളവരെ അവരുടെ രോഗത്തില്‍നിന്ന് രക്ഷിച്ചു, എന്നാല്‍ അവനു അവനെത്തന്നെ രക്ഷിക്കുവാന്‍ കഴിയുകയില്ല!" "യിസ്രായേലിന്‍റെ രാജാവാണെന്നാണ് അവന്‍ പറഞ്ഞത്. അതിനാല്‍ അവന്‍ കുരിശില്‍നിന്ന് താഴെ ഇറങ്ങട്ടെ, അപ്പോള്‍ ഞങ്ങള്‍ അവനില്‍ വിശ്വസിക്കും!"
\s5
\v 43 അവന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു എന്നും ദൈവമായ മനുഷ്യനാകുന്നു എന്നും പറയുന്നു. ആകയാല്‍ ദൈവം അവനില്‍ പ്രസാദിക്കുന്നു എങ്കില്‍ അവനെ ഇപ്പോള്‍ രക്ഷിക്കട്ടെ!"
\v 44 ഇതേരീതിയില്‍ ഉള്ള കാര്യങ്ങള്‍ പറഞ്ഞ് കുരിശുകളില്‍ ആയിരുന്ന കൊള്ളക്കാരും അവനെ ദുഷിച്ചു.
\s5
\v 45 ഉച്ചസമയത്തു ദേശത്ത് എല്ലായിടത്തും ഇരുട്ടായി. ഉച്ചകഴിഞ്ഞ് മൂന്നു മണി വരെ ഇരുട്ട് നിലനിന്നു.
\v 46 ഏകദേശം മൂന്നുമണിക്ക് യേശു ഉച്ചത്തില്‍ നിലവിളിച്ചു, "ഏലീ, ഏലീ, ലമ്മ ശബക്താനി?" അത് അര്‍ത്ഥമാക്കുന്നത്, "എന്‍റെ ദൈവമേ, എന്‍റെ ദൈവമേ, നീ എന്നെ ഉപേക്ഷിച്ചു കളഞ്ഞത് എന്തുകൊണ്ട്?"
\v 47 അവിടെ നിന്നവരില്‍ ചിലര്‍ "ഏലീ" എന്ന വാക്കു കേട്ടപ്പോള്‍, അവന്‍ പ്രവാചകനായ ഏലീയാവെ വിളിക്കുന്നു എന്നു വിചാരിച്ചു.
\s5
\v 48 അവരില്‍ ഒരുവന്‍ ഉടനെ ഓടി ഒരു സ്പോഞ്ച് എടുത്ത്. അവന്‍ അതില്‍ കൈപ്പുള്ള വീഞ്ഞുകൊണ്ടു നിറച്ചു. തുടര്‍ന്ന് ആ സ്പോഞ്ച് ഒരു ഓടത്തണ്ടിന്‍റെ അറ്റത്തു വച്ച് അതിലുണ്ടായിരുന്ന വീഞ്ഞ് യേശുവിനു വലിച്ചു കുടിക്കത്തക്ക വിധം ഉയര്‍ത്തി പിടിച്ചു.
\v 49 എന്നാല്‍ അവിടെയുണ്ടായിരുന്ന മറ്റുള്ളവര്‍, "നില്‍ക്കുക, അവനെ രക്ഷിപ്പാന്‍ ഏലീയാവു വരുമോ എന്നു നമുക്കു നോക്കാം!" എന്നു പറഞ്ഞു.
\v 50 അതേ തുടര്‍ന്നു യേശു വീണ്ടും ഉച്ചത്തില്‍ നിലവിളിച്ച് അവന്‍റെ ആത്മാവിനെ ദൈവത്തിങ്കലേക്കു കൊടുത്തു മരിച്ചു.
\s5
\v 51 ആ സമയത്ത് ദൈവാലയത്തിലെ അതി പരിശുദ്ധസ്ഥലം മറച്ചിരുന്ന ഭാരമേറിയ കട്ടിയുള്ള തിരശ്ശീല മുകളില്‍നിന്നു താഴേക്ക് രണ്ടു കഷണങ്ങളായി വേര്‍പെട്ടു. ഭൂമി കുലുങ്ങി, വലിയ പാറകള്‍ രണ്ടായി പിളര്‍ന്നു.
\v 52 കല്ലറകള്‍ തുറക്കുകയും ദൈവത്തെ ബഹുമാനിച്ച പലരുടെയും ജഡങ്ങള്‍ വീണ്ടും ജീവന്‍ പ്രാപിക്കുകയും ചെയ്തു.
\v 53 അവര്‍ കല്ലറ വിട്ടു പുറത്തു വരികയും യേശു ഉയിര്‍ത്തെഴുന്നേറ്റ ശേഷം അവര്‍ യെരുശലേമില്‍ ചെന്ന് വളരെ ആളുകള്‍ക്കു പ്രത്യക്ഷപ്പെടുകയും ചെയ്തു.
\s5
\v 54 യേശുവിനെ കുരിശില്‍ തറച്ച പടയാളികള്‍ക്ക് മേല്‍നോട്ടം വഹിച്ച ഉദ്യോഗസ്ഥനും കുരിശുകള്‍ക്ക് കാവല്‍ നിന്നിരുന്ന പടയാളികളും അവിടെ ഉണ്ടായിരുന്നു. ഭൂമി കുലുങ്ങിയത് അനുഭവിച്ചതും നടന്നതുമായ മറ്റു കാര്യങ്ങള്‍ കണ്ടപ്പോള്‍ അവര്‍ ഭയപ്പെട്ടുപോയി. അവര്‍ അത്ഭുതപ്പെട്ടു പറഞ്ഞത്, "അവന്‍ സത്യമായും ദൈവപുത്രന്‍ ആയിരുന്നു!"
\v 55 ദൂരെനിന്നു നിരീക്ഷിച്ചുകൊണ്ടിരുന്ന വളരെ സ്ത്രീകളും അവിടെ ഉണ്ടായിരുന്നു. യേശുവിന് ആവശ്യമുള്ള സാധനങ്ങള്‍ നല്‍കുവാന്‍ ഗലീലയില്‍നിന്ന് അവനോടുകൂടെ നടന്നവരായിരുന്നു ആ സ്ത്രീകള്‍.
\v 56 ആ സ്ത്രീകളില്‍ മഗ്ദലക്കാരി മറിയയും യാക്കൊബിന്‍റെയും യോസഫിന്‍റെയും അമ്മയായിരുന്ന മറ്റൊരു മറിയയും യാക്കൊബിന്‍റെയും യോഹന്നാന്‍റെയും അമ്മയും ഉണ്ടായിരുന്നു.
\s5
\v 57 ഏകദേശം സന്ധ്യയായപ്പോള്‍ യോസേഫ് എന്നു പേരുള്ള ഒരു മനുഷ്യന്‍ അവിടെ വന്നു. അവന്‍ അരിമത്യ പട്ടണത്തില്‍നിന്നുള്ളവന്‍ ആയിരുന്നു. അവനും യേശുവിന്‍റെ ശിഷ്യന്‍ ആയിരുന്നു.
\v 58 അവന്‍ പീലാത്തൊസിന്‍റെ അടുക്കല്‍ ചെന്ന് യേശുവിന്‍റെ ശരീരം അടക്കേണ്ടതിനു പീലാത്തൊസ് അനുവാദം ചോദിച്ചു. യേശുവിന്‍റെ ശരീരം എടുക്കേണ്ടതിന് അവനെ അനുവദിക്കുവാന്‍ പീലാത്തൊസ് പടയാളികളോടു കല്പിച്ചു.
\s5
\v 59 ആയതിനാല്‍ യോസേഫും മറ്റുള്ളവരും യേശുവിന്‍റെ ശരീരം എടുത്ത് ഒരു വൃത്തിയുള്ള വെളുത്ത തുണിയില്‍ പൊതിഞ്ഞു.
\v 60 കിഴുക്കാംതൂക്കായ പാറയില്‍ യോസേഫിന്‍റെ ജോലിക്കാര്‍ അവനുവേണ്ടി കുഴിച്ചിരുന്ന അവന്‍റെ സ്വന്തം പുതിയ കല്ലറയില്‍ വച്ചു. ഒരു വലിയ വൃത്താകൃതിയില്‍ ഉള്ള പരന്ന കല്ല്‌ കല്ലറയുടെ പ്രവേശനത്തില്‍ ഉരുട്ടി വച്ചു പിന്നീട് അവര്‍ അവിടം വിട്ടു.
\v 61 കല്ലറയുടെ എതിരായി എല്ലാം വീക്ഷിച്ചുകൊണ്ടു മഗ്ദലക്കാരി മറിയയും മറ്റേ മറിയയും ഇരുന്നിരുന്നു.
\s5
\v 62 പിറ്റേദിവസം യഹൂദന്മാരുടെ വിശ്രമ ദിവസമായ ശനിയാഴ്ച ആയിരുന്നു. മഹാപുരോഹിതന്മാരും പരീശന്മാരില്‍ ചിലരും പീലാത്തൊസിന്‍റെ അടുക്കല്‍ പോയി.
\v 63 അവര്‍ പറഞ്ഞത്, "യജമാനനെ, ആ ചതിയന്‍ ജീവിച്ചിരുന്നപ്പോള്‍" ഞാന്‍ മരിച്ചു മൂന്നു ദിവസം കഴിഞ്ഞ ശേഷം ജീവിക്കും എന്നു പറഞ്ഞതു ഞങ്ങള്‍ ഓര്‍ക്കുന്നു.
\v 64 ആയതിനാല്‍ മൂന്നു ദിവസത്തേക്കു കല്ലറ കാത്തു സൂക്ഷിക്കേണ്ടതിനു പടയാളികളോട് കല്പിക്കേണമെന്നു ഞങ്ങള്‍ അപേക്ഷിക്കുന്നു. നീ അതു ചെയ്യുന്നില്ല എങ്കില്‍ അവന്‍റെ ശിഷ്യന്മാര്‍ വന്ന് അവന്‍റെ ശരീരം മോഷ്ടിക്കും. തുടര്‍ന്ന് അവന്‍ മരിച്ചവരുടെ ഇടയില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റു എന്ന് അവര്‍ ജനങ്ങളോടു പറയും. അവര്‍ അതു പറഞ്ഞു ആളുകളെ വഞ്ചിക്കുന്നു എങ്കില്‍ മുന്‍പ് അവന്‍ ജനങ്ങളെ വഞ്ചിച്ചതിനെക്കാള്‍ മോശമായി തീരും.
\s5
\v 65 പീലാത്തൊസ് മറുപടിയായി, "നിങ്ങള്‍ക്കു കുറച്ചു പടയാളികളെ കൊണ്ടുപോകുക. കല്ലറ സുരക്ഷിതമാക്കുവാന്‍ നിങ്ങള്‍ക്ക് അറിയാവുന്നതുപോലെ ചെയ്യുക" എന്നു പറഞ്ഞു.
\v 66 അതിനാല്‍ അവര്‍ പോയി കല്ലറയുടെ പ്രവേശനത്തില്‍ ഉണ്ടായിരുന്ന കല്ലില്‍നിന്ന് പാറയുടെ ചരുവില്‍ രണ്ടു വശത്തേക്കും ഒരു കയറു കെട്ടി കല്ലറ ഉറപ്പാക്കുകയും അതു മുദ്ര ഇടുകയും ചെയ്തു. കല്ലറ കാത്തു സൂക്ഷിക്കുവാന്‍ അവര്‍ ചില പടയാളികളെ അവിടെ വിട്ടു.
\s5
\c 28
\p
\v 1 ശബ്ബത്ത് അവസാനിച്ചതിനു ശേഷം, ഞായറാഴ്ച രാവിലെ പ്രഭാതത്തില്‍ മഗ്ദല എന്ന പട്ടണത്തില്‍നിന്നുള്ള മറിയയും മറ്റൊരു മറിയയും യേശുവിന്‍റെ കല്ലറ നോക്കുന്നതിനായി പോയി.
\v 2 ദൈവത്തില്‍നിന്നുള്ള ഒരു ദൂതന്‍ സ്വര്‍ഗ്ഗത്തില്‍നിന്ന് ഇറങ്ങി വന്നതിനാല്‍ ശക്തമായ ഭൂകമ്പം ഉണ്ടായി. അവന്‍ കല്ലറയുടെ പ്രവേശനത്തില്‍നിന്ന് കല്ല്‌ ഉരുട്ടി മാറ്റി. പിന്നെ ആ കല്ലിന്മേല്‍ ഇരുന്നു.
\s5
\v 3 അവന്‍റെ ശരീരം മിന്നല്‍ പോലെ പ്രകാശമായിരുന്നു, വസ്ത്രങ്ങള്‍ മഞ്ഞുപോലെ വെള്ളയായിരുന്നു.
\v 4 കാവല്‍ക്കാര്‍ ഭയന്നു വിറച്ചു, കൂടാതെ മരിച്ച മനുഷ്യരെപ്പോലെ അവര്‍ താഴെ വീണു.
\s5
\v 5 ദൂതന്‍ രണ്ടു സ്ത്രീകളോടായി പറഞ്ഞത്, "നിങ്ങള്‍ ഭയപ്പെടരുത്! ക്രൂശില്‍ തറച്ചു കൊന്ന യേശുവിനെ അന്വേഷിക്കുന്നു എന്നറിയുന്നു.
\v 6 അവന്‍ ഇവിടെ ഇല്ല! യേശു പറഞ്ഞിരുന്നതുപോലെ ദൈവം അവനെ വീണ്ടും ജീവിപ്പിച്ചു. അവന്‍റെ ശരീരം വച്ചിരുന്ന സ്ഥലം വന്നു കാണുക!
\v 7 അവന്‍ മരിച്ചവരുടെ ഇടയില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റു എന്നും അവന്‍ നിങ്ങള്‍ക്കു മുന്‍പായി ഗലീല ജില്ലയിലേക്കു പോകും! നിങ്ങൾ അവനെ അവിടെ കാണും എന്നും വേഗം പോയി അവന്‍റെ ശിഷ്യന്മാരോടു പറയുക. ഞാൻ നിങ്ങളോട് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിക്കുക."
\s5
\v 8 അതിനാല്‍ സ്ത്രീകള്‍ വേഗത്തില്‍ കല്ലറ വിട്ടു പോയി. അവര്‍ ഭയപ്പെട്ടിരുന്നു, എന്നാല്‍ അവര്‍ വളരെ സന്തോഷമുള്ളവരായിരുന്നു. സംഭവിച്ചതൊക്കെ ശിഷ്യന്മാരോടു പറയുവാന്‍ അവര്‍ ഓടിപ്പോയി.
\v 9 പെട്ടെന്ന്, അവര്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍, യേശു അവര്‍ക്കു പ്രത്യക്ഷനായി." നിങ്ങള്‍ക്കു വന്ദനം!" എന്ന് അവന്‍ അവരോടു പറഞ്ഞു. സ്ത്രീകള്‍ അവന്‍റെ അടുത്തേക്ക് വന്നു. അവര്‍ അവന്‍റെ മുന്‍പില്‍ മുട്ട് കുത്തി പാദങ്ങളെ ആലിംഗനം ചെയ്ത് അവനെ ആരാധിച്ചു.
\v 10 തുടര്‍ന്നു യേശു അവരോട്, "ഭയപ്പെടരുത്! നിങ്ങള്‍ പോയി എന്‍റെ എല്ലാ ശിഷ്യന്മാരോടും അവര്‍ ഗലീലക്കു പോകുവാന്‍ പറയുക. അവര്‍ അവിടെവച്ച് എന്നെ കാണും".
\s5
\v 11 സ്ത്രീകള്‍ പോകുകയായിരുന്ന അവസരം, കല്ലറ കാത്തുകൊണ്ടിരുന്ന പടയാളികള്‍ ചിലര്‍ പട്ടണത്തിലേക്കു പോയി. സംഭവിച്ചതെല്ലാം അവര്‍ മഹാപുരോഹിതന്മാരെ അറിയിച്ചു.
\v 12 ആയതിനാല്‍ മഹാപുരോഹിതന്മാരും യഹൂദാ മൂപ്പന്മാരും ഒരുമിച്ചുകൂടി. കല്ലറ എന്തുകൊണ്ടാണ് ശൂന്യമായത് എന്നതിന് ഒരു വിശദീകരണം നല്‍കുവാനുള്ള മാർഗത്തെക്കുറിച്ച് വിചാരിച്ചു. അവന്‍റെ ശിഷ്യന്മാര്‍ വന്ന് അവന്‍റെ ശരീരം മോഷ്ടിച്ചു എന്നു പറയുവാന്‍ കൈക്കൂലിയായി അവര്‍ പടയാളികള്‍ക്കു ധാരാളം പണം കൊടുത്തു
\v 13 അവര്‍ അവരോട്, "ഞങ്ങള്‍ രാത്രിയില്‍ ഉറങ്ങുമ്പോള്‍ അവന്‍റെ ശിഷ്യന്മാര്‍ വന്ന് അവന്‍റെ ശരീരം മോഷ്ടിച്ചു എന്നു ജനങ്ങളോടു പറയുക എന്നു പറഞ്ഞു.
\s5
\v 14 ഇതേക്കുറിച്ച് ദേശാധിപതി കേട്ടാല്‍ അവന്‍ നിങ്ങളോടു കോപിച്ചു ശിക്ഷിക്കാതിരിപ്പാന്‍ ഞങ്ങള്‍ത്തന്നെ ഉറപ്പുവരുത്താം" എന്നു പറഞ്ഞു.
\v 15 അതിനാല്‍ പടയാളികള്‍ പണം വാങ്ങി അവര്‍ പറഞ്ഞതുപോലെ ചെയ്തു. ഈ കഥ യഹൂദന്മാരുടെ ഇടയില്‍ ഇന്നുവരെ പറഞ്ഞു വരുന്നു.
\s5
\v 16 പിന്നീടു പതിനൊന്നു ശിഷ്യന്മാരും ഗലീലക്കു പോയി. യേശു പോകുവാന്‍ അവരോടു പറഞ്ഞ മലയിലേക്ക് അവര്‍ പോയി.
\v 17 അവര്‍ അവനെ അവിടെ കണ്ടു നമസ്ക്കരിച്ചു. എന്നാല്‍ അത് യേശു തന്നെയോ എന്നും അവന്‍ വീണ്ടും ജീവിച്ചെഴുന്നേറ്റുവോ എന്നും അവര്‍ സംശയിച്ചു.
\s5
\v 18 തുടര്‍ന്ന് യേശു അവരുടെ അടുത്തേക്കു വന്നു. അവരോട്, "എന്‍റെ പിതാവ് സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാറ്റിന്മേലും എല്ലാവരുടെ മേലും അധികാരം നല്കിയിരിക്കുന്നു എന്നു പറഞ്ഞു.
\v 19 ആകയാല്‍ പോയി എല്ലാ സമൂഹങ്ങളിലുമുള്ള ആളുകളെ എന്‍റെ സന്ദേശം പഠിപ്പിക്കുവാന്‍ എന്‍റെ അധികാരം ഉപയോഗിക്കുക. പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും അധികാരത്തിന്‍ കീഴില്‍ സ്നാനപ്പെടുത്തുക.
\s5
\v 20 ഞാന്‍ നിങ്ങളോടു കല്പിച്ച എല്ലാ കാര്യങ്ങളും അനുസരിക്കുവാന്‍ അവരെ പഠിപ്പിക്കുക. ഈ യുഗത്തിന്‍റെ അവസാനംവരെ ഞാന്‍ എപ്പോഴും നിങ്ങളോടു കൂടെയുണ്ടായിരിക്കും എന്ന് ഓര്‍ക്കുക.