\id REV - Indian Easy Version (IEV) Malayalam \ide UTF-8 \h വെളിപ്പാട് \toc1 വെളിപ്പാട് \toc2 വെളിപ്പാട് \toc3 rev \mt1 വെളിപ്പാട് \s5 \c 1 \p \v 1 മശിഹയായ യേശു യോഹന്നാൻ എന്ന എനിക്ക് കാണിച്ചു തന്ന കാര്യങ്ങളാണ് ഈ പുസ്തകത്തിൽ ഉള്ളത്. തന്‍റെ ദാസന്മാർക്ക് കൈമാറുന്നതിനായി ദൈവം ഇവ യേശുവിനു കാണിച്ചുകൊടുത്തു. ഈ കാര്യങ്ങള്‍ വേഗത്തില്‍ സംഭവിക്കും. അവന്‍റെ ദാസനായ യോഹന്നാന്‍ എന്ന എനിക്ക് തന്‍റെ ദൂതന്‍ വഴിയാണ് യേശു ഇക്കാര്യം അറിയിച്ചത്. \v 2 ഒരു സാക്ഷിയെന്ന നിലയിൽ, യോഹന്നാൻ എന്ന ഞാന്‍, ദൈവവചനത്തെക്കുറിച്ചും യേശു മശിഹയെക്കുറിച്ച് ലഭിച്ച യഥാർത്ഥ കാര്യങ്ങളെക്കുറിച്ചും ഞാൻ കണ്ടതും കേട്ടതുമായ സകലത്തെയും വിവരിച്ചിരിക്കുന്നു. \v 3 ഈ വചനങ്ങള്‍ വായിക്കുന്നവനും അവയെ ഉച്ചത്തിൽ വായിക്കുമ്പോൾ കേൾക്കുന്നവരോടും ദൈവം നന്മ ചെയ്യും. അവയെ ശ്രദ്ധാപൂർവ്വം കേട്ട് അനുസരിക്കുകയും ചെയ്യുന്നവര്‍ക്ക് അവൻ നന്മ ചെയ്യും, കാരണം ഈ കാര്യങ്ങള്‍ വേഗത്തിൽ സംഭവിക്കുന്ന സമയം അടുത്തു വന്നിരിക്കുന്നു. \s5 \v 4 യോഹന്നാന്‍ എന്ന ഞാൻ, ആസ്യയിലുള്ള ഏഴ് വിശ്വാസികളുടെ സമൂഹങ്ങള്‍ക്ക് ഈ കത്ത് എഴുതുന്നു. എപ്പോഴും ഉണ്ടായിരുന്നവനും ഇപ്പോള്‍ ഉള്ളവനും ഭാവിയില്‍ എല്ലായ്പ്പോഴും ഉണ്ടായിരിക്കുന്നവനുമായ ദൈവം നിങ്ങളോടു ദയ കാണിക്കുകയും നിങ്ങൾക്ക് ആന്തരിക സമാധാനം നൽകുകയും ചെയ്യട്ടെ. ദൈവസിംഹാസനത്തിനു മുന്നിലുള്ള ദൈവത്തിന്‍റെ ആത്മാവിന് എല്ലാവിധ ശക്തിയും ഉണ്ട്. ദൈവത്തിന്‍റെ സിംഹാസനത്തിനു മുന്നിലുള്ള ഏഴ് ആത്മാക്കൾ ഇതിനെ സൂചിപ്പിക്കുന്നു. \v 5 ദൈവത്തെക്കുറിച്ചുള്ള സത്യം വിശ്വസ്തതയോടെ നമ്മോടു പറഞ്ഞ മശിഹയായ യേശു നിങ്ങളോടു ദയ കാണിക്കുകയും സമാധാനം നൽകുകയും ചെയ്യട്ടെ. അവനെയാണ്‌ ദൈവം മരിച്ചവരുടെ ഇടയിൽനിന്ന് ആദ്യം ഉയിർത്തെഴുന്നേല്‍പ്പിച്ചത്, ഈ ഭൂമിയിലെ രാജാക്കന്മാരെ ഭരിക്കുന്നവനും അവനാണ്. അവനാണ് നമ്മെ സ്നേഹിക്കുകയും നമ്മുടെ പാപങ്ങള്‍ മായ്ക്കുകയും ചെയ്യുന്നത്. ക്രൂശിൽ മരണത്തില്‍ തന്‍റെ രക്തം ചൊരിഞ്ഞ് അവന്‍ അതു ചെയ്തു. \v 6 അവനാണ് തന്‍റെ രാജ്യത്തിന്മേല്‍ ഭരിക്കുവാൻ ആരംഭിച്ചിരിക്കുന്നത്; അവന്‍റെ പിതാവായ ദൈവത്തെ അവന്‍ കൽപ്പിച്ച പ്രകാരം ആരാധിക്കുന്ന പുരോഹിതന്മാരായി നമ്മെ വേർതിരിച്ചിരിക്കുന്നു. യേശു എന്ന മശിഹയെയാണ് നാം എന്നേക്കും ബഹുമാനിക്കുകയും സ്തുതിക്കുകയും ചെയ്യേണ്ടത്. ഇതാണ് സത്യം. \s5 \v 7 ശ്രദ്ധിക്കുക! മശിഹ മേഘങ്ങളിൽ വരുന്നു. അവനെ കുരിശിൽ തറച്ചു കൊന്നവർ ഉൾപ്പെടെ സകലരും അവനെ കാണും. അവൻ വരുന്നതു കാണുമ്പോൾ ഭൂമിയിലെ എല്ലാ ഗോത്രങ്ങളും ദു:ഖത്തിലും മനസ്താപത്തിലും ആയിരിക്കുകയും വിലപിക്കുകയും ചെയ്യും. അതാണ് സത്യം! \v 8 “സകലത്തിനും ആരംഭം ആയവന്‍ ഞാനാകുന്നു അൽഫയും, എല്ലാ കാര്യങ്ങളും അവസാനിപ്പിക്കുന്ന ഒമേഗയും എന്ന് ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു. ഞാൻ ആയിരിക്കുന്നവനും എല്ലായ്പ്പോഴും ഉണ്ടായിരിക്കുന്നവനും എപ്പോഴും നിലനിൽക്കുന്നവനുമാണ്. എല്ലാവരേയും എല്ലാറ്റിന്മേലും ഭരിക്കുന്നവനുമാണ്.” \s5 \v 9 യേശു നമ്മുടെ മേല്‍ ഭരിക്കുന്നതിനാല്‍ നിങ്ങളുടെ സഹവിശ്വാസിയായ യോഹന്നാൻ എന്ന ഞാന്‍ നിങ്ങളെപ്പോലെ കഷ്ടപ്പെടുന്നു. നമ്മുടെ വിശ്വാസത്തിനായി കഷ്ടപ്പെടുവാനുള്ള വിളി നമ്മള്‍ ഒരുമിച്ച് പങ്കിടുന്നു. നാം അവന്‍റെ ആധിപത്യത്തിനും എല്ലാറ്റിനും മീതെയുള്ള വാഴ്ചയുടെ ഭാഗവും, നമുക്ക് വരുന്നതായ എല്ലാ, പരിശോധനയും പരീക്ഷണങ്ങളും നാം ക്ഷമയോടെ സഹിക്കുന്നു. ദൈവത്തിന്‍റെ സന്ദേശത്തെക്കുറിച്ചും യേശുവിനെക്കുറിച്ചുള്ള സത്യത്തെക്കുറിച്ചും ഞാൻ ആളുകളോട് പറഞ്ഞുകൊണ്ടിരുന്നതിനാല്‍ ഞാന്‍ തടവിലാകുകയും പത്മോസ് ദ്വീപിലേക്ക് അയക്കപ്പെടുകയും ചെയ്തു. \v 10 ഒരു ദിവസം മറ്റു വിശ്വാസികളുമൊത്ത് ഞാന്‍ കർത്താവിനെ ആരാധിക്കുമ്പോൾ, ദൈവാത്മാവിനാല്‍ ഞാന്‍ നിയന്ത്രിതനായി. തുടര്‍ന്ന് എന്‍റെ പുറകിൽ ആരോ സംസാരിക്കുന്നതു ഞാൻ കേട്ടു. അവന്‍റെ ശബ്ദം കാഹളം ഊതുന്നതുപോലെയായിരുന്നു. \v 11 അവന്‍ എന്നോട് പറഞ്ഞു, “നീ കാണുന്നത് ഒരു ചുരുളിൽ എഴുതി വിശ്വാസികളുടെ ഏഴ് സമൂഹത്തിലേക്ക് അയയ്ക്കുക. എഫെസൊസ്, സ്മുർന്ന, പെർഗ്ഗമൊസ്, തുയഥൈര്യ, സർദ്ദിസ്, ഫിലദെൽഫിയ, ലവൊദിക്യ എന്നീ നഗരങ്ങളിലെ വിശ്വാസികൾക്ക് ഇത് അയയ്ക്കുക. \s5 \v 12 ഈ വാക്കുകൾ കേട്ടപ്പോൾ ആരാണ് സംസാരിക്കുന്നതെന്ന് കാണുവാന്‍ ഞാൻ തിരിഞ്ഞു. അപ്പോൾ ഞാൻ ഏഴ് പൊന്‍ നിലവിളക്കുകൾ കണ്ടു. \v 13 നിലവിളക്കുകൾക്കു നടുവിൽ ഒരു മനുഷ്യനെപ്പോലെ തോന്നിക്കുന്ന ഒരാൾ ഉണ്ടായിരുന്നു. പാദം വരെ എത്തുന്ന ഒരു നിലയങ്കിയും മാറത്ത് ഒരു പൊന്‍കച്ചയും അവന്‍ ധരിച്ചിരുന്നു. \s5 \v 14 അവന്‍റെ തലയിലെ മുടി വെളുത്ത കമ്പിളിരോമം പോലെയും ഉടനെ വീണ മഞ്ഞുപോലെയും ആയിരുന്നു. അവന്‍റെ കണ്ണുകൾ തിളങ്ങുന്ന തീജ്വാല പോലെയായിരുന്നു. \v 15 അവന്‍റെ പാദങ്ങള്‍ തിളങ്ങുന്ന വെങ്കലം പോലെ കാണപ്പെട്ടു. അവന്‍ സംസാരിക്കുമ്പോൾ, ശക്തിയായി ഒഴുകുന്ന ഒരു വലിയ നദിയുടെ വെള്ളത്തിന്‍റെ ഗാംഭീര്യ ശബ്ദം പോലെയായിരുന്നു. \v 16 അവന്‍ തന്‍റെ വലതു കയ്യിൽ ഏഴു നക്ഷത്രങ്ങൾ പിടിച്ചിരുന്നു. മൂർച്ചയുള്ള രണ്ട് അരികുകളുള്ള ഒരു വാൾ അവന്‍റെ വായിൽനിന്നു പുറത്തേക്കു വരുന്നുണ്ടായിരുന്നു. അവന്‍റെ മുഖം നട്ടുച്ചയ്ക്ക് സൂര്യന്‍ പ്രകാശിക്കുന്നതുപോലെ തിളങ്ങി. \s5 \v 17 അവനെ കണ്ടപ്പോൾ ഞാൻ മരിച്ചവനെപ്പോലെ അവന്‍റെ കാൽക്കൽ വീണു. എന്നാല്‍ അവൻ തന്‍റെ വലതു കരം എന്‍റെമേൽ വച്ച് എന്നോടു പറഞ്ഞു: ഭയപ്പെടേണ്ടാ! ഞാന്‍ സകലത്തിന്‍റെയും ആരംഭവും സകലത്തെയും അവസാനിപ്പിക്കുന്നവനും ആകുന്നു. \v 18 ഒരിക്കൽ ഞാൻ മരിച്ചവനായിരുന്നു, ഇപ്പോള്‍ ജീവിച്ചിരിക്കുന്നു, ഞാൻ എന്നേക്കും ജീവിച്ചിരിക്കുന്നു! മരണത്തിന്മേൽ എനിക്ക് അധികാരമുണ്ട്, മരിച്ചവരുടെ സ്ഥലം ഞാൻ നിയന്ത്രിക്കുന്നു. \s5 \v 19 അതിനാൽ നിങ്ങൾ കണ്ടത് എഴുതുക. ഇപ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് എഴുതുക. ഭാവിയിൽ എന്തു സംഭവിക്കുമെന്നും എഴുതുക \v 20 നീ കണ്ട ഏഴ് പൊന്‍നിലവിളക്കുകളുടെയും എന്‍റെ വലതു കൈയ്യില്‍ കണ്ട ഏഴ് നക്ഷത്രങ്ങളുടെയും അർത്ഥം ഇതാകുന്നു: ഏഴ് നക്ഷത്രങ്ങൾ ആസ്യയിലെ ഏഴ് വിശ്വാസിസമൂഹങ്ങളെ ശ്രദ്ധിക്കുന്ന ദൂതന്മാരെ പ്രതിനിധീകരിക്കുന്നു, കൂടാതെ ഏഴ് നിലവിളക്കുകൾ അവിടെയുള്ള ഏഴ് വിശ്വാസിസമൂഹങ്ങളെയും പ്രതിനിധീകരിക്കുന്നു.” \s5 \c 2 \p \v 1 “എഫെസൊസ് നഗരത്തിലുള്ള വിശ്വാസസമൂഹത്തിന്‍റെ ദൂതന് ഈ സന്ദേശം എഴുതുക: ഏഴു നക്ഷത്രങ്ങളെ വലതുകയ്യിൽ പിടിക്കുന്നവനും ഏഴ് പൊന്‍ നിലവിളക്കുകൾക്കു നടുവില്‍ നടക്കുന്നവനുമായവന്‍ ഇതു പറയുന്നു: \v 2 ‘നീ ചെയ്തതെല്ലാം ഞാന്‍ അറിയുന്നു. നീ എനിക്കുവേണ്ടി കഠിനാദ്ധ്വാനം ചെയ്യുന്നുവെന്ന് എനിക്കറിയാം. നീ വിഷമഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോൾ നീ സഹിച്ചതും ഞാന്‍ അറിയുന്നു. ദുഷ്ടന്മാരായ ആളുകളെ നിനക്ക് സഹിക്കാൻ കഴിയില്ലെന്നും നീ അവരുടെ വിശ്വാസത്തെ പരീക്ഷിച്ച് ദൈവത്താല്‍ അയക്കപ്പെട്ടവര്‍ എന്ന് അവകാശപ്പെടുന്നവരെ അങ്ങനെയുള്ളവരല്ല എന്നു നീ തിരിച്ചറിയുന്നു എന്നതും ഞാന്‍ അറിയുന്നു. \s5 \v 3 എന്നിൽ വിശ്വസിച്ചതിന്‍റെ പേരില്‍ നീ കഷ്ടപ്പെടുമ്പോൾ നീ ക്ഷമയോടെ സഹിക്കുന്നുവെന്നും നീ എന്നെ അനുഗമിച്ചതിനാൽ ആളുകൾ നിന്നെ കഷ്ടപ്പെടുത്തുമ്പോഴും നീ എന്നെ സ്ഥിരമായി സേവിക്കുന്നുവെന്നും എനിക്കറിയാം. എന്‍റെ വാക്കുകൾ ബുദ്ധിമുട്ടായപ്പോഴും നീ തുടർന്നും സേവിക്കുകയും മുറുകെ പിടിക്കുകയും ചെയ്തു. നിനക്കു ബുദ്ധിമുട്ടാണെങ്കിലും നീ അത് ഉപേക്ഷിക്കുകയോ നിർത്തുകയോ ചെയ്തില്ല. \v 4 എന്നിരുന്നാലും, നീ ഒരു തെറ്റ് ചെയ്തിരിക്കുന്നു: നീ ആദ്യമായി വിശ്വാസത്തിലേക്കു വന്നപ്പോള്‍ ചെയ്തതുപോലെ നിങ്ങള്‍ പരസ്പരവും എന്നെയും സ്നേഹിക്കുന്നില്ല. നിനക്ക് ആദ്യം ഉണ്ടായിരുന്ന അതേ സ്നേഹം ഇപ്പോൾ ഇല്ല. \v 5 അതിനാൽ, നീ എങ്ങനെ എന്നെ സ്നേഹിച്ചിരുന്നുവെന്ന് ഓർമ്മിക്കുവാൻ ഞാൻ നിങ്ങളോടു പറയുന്നു. ആദ്യം ചെയ്തതുപോലെ എന്നെ വീണ്ടും സ്നേഹിക്കുക. നീ അങ്ങനെ ചെയ്യുന്നില്ലെങ്കിൽ, ഞാൻ നിന്‍റെ അടുക്കല്‍ വരികയും നിന്‍റെ വിളക്ക് നീക്കുകയും ചെയ്യും, അതിനാൽ നിങ്ങൾ മേലിൽ എന്‍റെ ജനമല്ലാതാകുകയും ചെയ്യും. \s5 \v 6 എന്നാൽ നീ ഒരു കാര്യം നന്നായി ചെയ്തു: വിഗ്രഹങ്ങളെ ആരാധിക്കുവാനും അധാർമ്മികമായി പ്രവർത്തിക്കുവാനും കഴിയുമെന്ന് പറയുന്ന നിക്കോലാവ്യരുടെ പ്രവൃത്തികളെ, ഞാൻ വെറുക്കുന്നതുപോലെ നീയും വെറുക്കുന്നു. \v 7 എന്‍റെ സന്ദേശം മനസ്സിലാക്കാൻ ആഗ്രഹിക്കുന്ന എല്ലാവരും, ഒന്നിച്ചുകൂടിയ വിശ്വാസികളുടെ സമൂഹത്തോട് ദൈവത്തിന്‍റെ ആത്മാവ് പറയുന്ന സന്ദേശം ശ്രദ്ധയോടെ കേള്‍ക്കണം. ആ സന്ദേശം ഇതാണ്: വിജയിക്കുന്നവര്‍ക്കു ദൈവത്തിന്‍റെ തോട്ടത്തിലുള്ള നിത്യജീവൻ നൽകുന്ന വൃക്ഷത്തിൽനിന്ന്, ഫലം കഴിക്കുവാൻ ഞാൻ അനുവദിക്കും.” \s5 \v 8 “സ്മുർന്ന നഗരത്തിലെ വിശ്വാസികളുടെ സമൂഹത്തിന്‍റെ ദൂതന് ഈ സന്ദേശം എഴുതുക: ‘ഞാൻ ഈ കാര്യങ്ങള്‍ നിങ്ങളോടു പറയുന്നു. ഞാൻ ആദ്യനും എല്ലാം ആരംഭിച്ചവനും, എല്ലാം അവസാനിപ്പിക്കുന്ന അന്ത്യനും ഞാന്‍ ആകുന്നു. മരിക്കുകയും വീണ്ടും ജീവിക്കുകയും ചെയ്തവനാകുന്നു ഞാൻ \v 9 നീ എങ്ങനെ കഷ്ടം അനുഭവിച്ചുവെന്നു ഞാന്‍ അറിയുന്നു. നീ എത്രമാത്രം ദരിദ്രനാണെന്നും നിനക്ക് ആവശ്യമുള്ള പല കാര്യങ്ങള്‍ ഇല്ലെന്നും എനിക്കറിയാം (എന്നാൽ നിത്യമായ കാര്യങ്ങളിൽ നീ ശരിക്കും ധനവാനാണ്, തന്നെയുമല്ല അത് ഒരിക്കലും നിന്നിൽനിന്ന് എടുക്കാൻ കഴിയുകയില്ല). നിങ്ങൾ മശിഹായെ അനുഗമിക്കുന്നതിനാൽ ആളുകൾ നിന്നെ ശപിക്കുകയും നിന്നെക്കുറിച്ച് ഭയങ്കര കാര്യങ്ങൾ പറയുന്നതും ഞാന്‍ അറിയുന്നു. നിങ്ങളെ ശപിക്കുകയും നിങ്ങളെക്കുറിച്ച് ഭയങ്കര കാര്യങ്ങൾ പറയുകയും ചെയ്യുന്ന യഹൂദന്മാർ (അവര്‍ യഥാർത്ഥ യഹൂദന്മാരല്ല) അവർ സാത്താന്‍റെ കൂട്ടത്തിലെ അംഗങ്ങളാണ്, അല്ലാതെ ദൈവജനത്തിന്‍റെ കൂട്ടായ്മയുടെ അംഗങ്ങള്‍ അല്ല. \s5 \v 10 നീ അനുഭവിക്കാൻ പോകുന്ന ഒരു കാര്യത്തെയുംകുറിച്ച് ഭയപ്പെടരുത്. സത്യം എന്തെന്നാല്‍, പിശാച് നിങ്ങളിൽ ചിലരെ തടവറയില്‍ ആക്കുവാൻ പോകുന്നു, നിങ്ങളെ പ്രയാസമുള്ള സ്ഥലത്ത് ആക്കുവാനും, നിങ്ങൾക്ക് ഏതുതരം വിശ്വാസമുണ്ടെന്ന് കാണുവാൻ നിങ്ങളെ പരീക്ഷിക്കുന്നു. അല്പസമയത്തേക്ക് നിങ്ങൾ കഷ്ടത അനുഭവിക്കും. നിങ്ങൾ എന്നിൽ വിശ്വസിക്കുന്നതിനാൽ അവർ നിങ്ങളെ കൊന്നാലും എന്നിൽ വിശ്വസിക്കുന്നത് തുടരുക. ഞാൻ നിന്‍റെ തലയിൽ ഒരു കിരീടം അണിയിക്കും, അതു നിത്യജീവൻ ഉണ്ടെന്നും നിങ്ങൾ ജയിച്ചുവെന്നും ഒരു അടയാളമായിരിക്കും. \v 11 ഒന്നിച്ചുകൂടിയ വിശ്വാസികളുടെ സമൂഹത്തോട് ദൈവത്തിന്‍റെ ആത്മാവ് സംസാരിക്കുന്നു എന്ന സന്ദേശം ശ്രദ്ധാപൂർവ്വം കേള്‍ക്കുക. ജയിക്കുന്നവരെല്ലാം ഒരിക്കലും രണ്ടാമത് മരിക്കുകയില്ല.’” \s5 \v 12 “പെർഗ്ഗമൊസ് നഗരത്തിലെ വിശ്വാസികളുടെ സമൂഹത്തിന്‍റെ ദൂതന് ഈ സന്ദേശം എഴുതുക: ‘ഞാൻ ഇതു നിങ്ങളോടു പറയുന്നു. മൂർച്ചയുള്ള ഇരു വായ്ത്തലയുള്ള വാൾ ഉള്ളവനാണ് ഞാൻ. \v 13 നീ എവിടെയാണ് വസിക്കുന്നതെന്ന് ഞാനറിയുന്നു: സാത്താൻ ആളുകളെ നിയന്ത്രിക്കുന്നയിടം തന്നെ. നീ എന്നിൽ ഉറച്ചു വിശ്വസിക്കുന്നുവെന്ന് എനിക്കറിയാം. എന്നെ വിശ്വസിക്കുകയും ചെയ്യുന്നുവെന്ന് നീ നിഷേധിച്ചില്ല, എന്നെക്കുറിച്ച് വിശ്വസ്തതയോടെ ആളുകളോട് പറഞ്ഞ അന്തിപ്പാസിന്‍റെ കാലത്തുപോലും നീ എന്നില്‍ വിശ്വസിക്കുന്നത് നിഷേധിച്ചിട്ടില്ല. സാത്താനെ അനുസരിക്കുന്ന നഗരമായ നിങ്ങളുടെ പട്ടണത്തിലെ ആളുകൾ അവനെ കൊന്നു. \s5 \v 14 എന്നിരുന്നാലും, നിന്‍റെ സാക്ഷ്യത്തെ മുറിവേല്‍പ്പിക്കുന്നതും നിന്‍റെ അനുസരണത്തെ ദുർബലപ്പെടുത്തുന്നതുമായ ചില കാര്യങ്ങൾ ഞാൻ കാണുന്നു. വളരെക്കാലം മുമ്പ് ബിലെയാം പഠിപ്പിച്ചതുപോലുള്ള കാര്യങ്ങൾ പഠിപ്പിക്കുന്നതിന് നിങ്ങളുടെ ചില അംഗങ്ങളെ നീ അനുവദിക്കുന്നു. വിഗ്രഹങ്ങൾക്ക് അർപ്പിച്ച ഭക്ഷണം കഴിപ്പാനും, ദൈവത്തിന്‍റെ ആളുകൾക്കിടയിൽ ലൈംഗിക അധാർമ്മികത അനുവദിക്കപ്പെട്ടതാണെന്ന് അവൻ ബാലാക്കിനെ പഠിപ്പിച്ചു. \v 15 ആ രീതിയിൽ, നിങ്ങളുടെ അംഗങ്ങളിൽ ചിലര്‍ നിക്കോലാവ്യര്‍ പഠിപ്പിക്കുന്നതുപോലെ, ലൈംഗിക അധാർമ്മികത അനുവദനീയമാണ്എന്നു പഠിപ്പിക്കുന്നതില്‍ ചിലരെ നീ അനുവദിക്കുന്നു, അത് തീര്‍ച്ചയായും അനുവദനീയമല്ല. \s5 \v 16 ഇതു ചെയ്യുന്നതു നിർത്തി നിങ്ങളുടെ ദിശ മാറ്റുക, അല്ലെങ്കിൽ ഞാൻ പെട്ടെന്നു നിങ്ങളുടെ അടുക്കൽ വരും, എന്‍റെ വായിൽനിന്ന് പുറപ്പെടുന്ന ദൈവവചനമായ വാളുകൊണ്ട് ഞാൻ അവർക്കെതിരെ യുദ്ധം ചെയ്യും. \v 17 ദൈവത്തിന്‍റെ ആത്മാവ് വിശ്വാസികളുടെ സമൂഹത്തോടു സംസാരിക്കുന്ന സന്ദേശം ശ്രദ്ധാപൂർവ്വം കേള്‍ക്കുക. ജയിക്കുന്നവന്, ഞാൻ മറഞ്ഞിരിക്കുന്ന മന്നയെ നൽകും, അതു നിങ്ങളെ പോഷിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യും, കൂടാതെ ഞാൻ അവന് ഒരു വെളുത്ത കല്ലും നൽകും, അതിൽ ഞാൻ അവനുവേണ്ടി ഒരു പുതിയ പേര് കൊത്തിവയ്ക്കും, ഞാന്‍ അവന് നല്‍കുന്ന പേര് അവനു മാത്രമേ അറിയൂ.” \s5 \v 18 “തുയഥൈര്യ നഗരത്തിൽ ഒരുമിച്ചുകൂടുന്ന വിശ്വാസികളുടെ സമൂഹത്തിന്‍റെ ദൂതന് ഈ സന്ദേശം എഴുതുക: അഗ്നിജ്വാലപോലെ തിളങ്ങുന്ന കണ്ണുകളും, കാലുകൾ ചുട്ടു പഴുപ്പിച്ച വെങ്കലം പോലെയും ഉള്ളവനുമായ ദൈവപുത്രനായ ഞാൻ ഈ കാര്യങ്ങള്‍ നിന്നോടു പറയുന്നു. \v 19 നീ ചെയ്യുന്ന എല്ലാ നല്ല കാര്യങ്ങളും ഞാന്‍ അറിയുന്നു. നീ എന്നെയും പരസ്പരവും സ്നേഹിക്കുന്നുവെന്നും എന്നിൽ നീ വിശ്വസിക്കുന്നുവെന്നും ഞാന്‍ അറിയുന്നു. നീ മറ്റുള്ളവരെ സേവിക്കുന്നുവെന്നും നിങ്ങൾ വളരെയധികം ബുദ്ധിമുട്ടുകൾ ധൈര്യപൂര്‍വ്വം സഹിക്കുന്നുണ്ടെന്നും എനിക്കറിയാം. മുമ്പത്തേതിനേക്കാൾ ഇപ്പോൾ നിങ്ങൾ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്ന് ഞാന്‍ അറിയുന്നു. \s5 \v 20 എന്നിരുന്നാലും, നീ തെറ്റായ ചില കാര്യങ്ങള്‍ ചെയ്തിരിക്കുന്നു: വളരെക്കാലം മുന്‍പ് ജീവിച്ചിരുന്ന ദുഷ്ടയായ ഈസബേൽ രാജ്ഞിയെപ്പോലെയുള്ള ആ സ്ത്രീയെ നീ അനുവദിക്കുന്നു. അവൾ ഒരു പ്രവാചകിയാണെന്നു പറയുന്നു. എന്നിരുന്നാലും, അവൾ പഠിപ്പിക്കുന്നതിലൂടെ അവൾ എന്‍റെ ദാസന്മാരെ വഞ്ചിക്കുകയാണ്. ലൈംഗിക അധാർമ്മികത പ്രവർത്തിക്കുവാനും വിഗ്രഹങ്ങൾക്ക് അര്‍പ്പിച്ച ഭക്ഷണം കഴിക്കാനും അവർ അവരെ പ്രേരിപ്പിക്കുന്നു \v 21 അവളുടെ ലൈംഗിക അധാര്‍മ്മികതയിൽനിന്നും പുറജാതീയ ആചാരങ്ങളിൽനിന്നും പിന്തിരിയുവാൻ ഞാൻ അവൾക്കു സമയം നൽകിയിരുന്നെങ്കിലും, അവൾ നിർത്തുവാൻ ആഗ്രഹിച്ചില്ല. \s5 \v 22 തൽഫലമായി, ഞാൻ അവളെ വളരെ രോഗിയാക്കും. അവളുടെ പ്രവര്‍ത്തികളെ ചെയ്യുന്നത് അവര്‍ നിർത്തുന്നില്ലെങ്കിൽ, അവൾ ചെയ്യുന്നതുപോലെയുള്ള അധാർമ്മികത പ്രവർത്തിക്കുന്നവരെ ഞാൻ വളരെയധികം കഷ്ടപ്പെടുത്തും. \v 23 അവൾ പഠിപ്പിക്കുന്ന കാര്യങ്ങൾ സ്വീകരിച്ച് ചിലർ അവളുടെ മക്കളെപ്പോലെയായി, ഞാൻ തീർച്ചയായും അവരെ കൊല്ലും. സകലരുടെയും പ്രവര്‍ത്തികളെയും ചിന്തകളെയും ഞാന്‍ അറിയുന്നുവെന്ന് വിശ്വാസികളുടെ എല്ലാ സമൂഹങ്ങളും മനസ്സിലാക്കും. നിങ്ങൾ പ്രവൃത്തിക്കനുസരിച്ച് ഞാൻ ഓരോരുത്തർക്കും പ്രതിഫലം നൽകും. \s5 \v 24 എന്നാൽ തുയഥൈര്യ നഗരത്തിലെ നിങ്ങളുടെ ബാക്കിയുള്ള വിശ്വാസികളെക്കുറിച്ച് എനിക്ക് ചില നല്ല കാര്യങ്ങള്‍ പറയാനുണ്ട്. ഈ ദുരുപദേശങ്ങളെ നിങ്ങൾ സ്വീകരിക്കാതിരിക്കുന്നത് നല്ലതാണ്. സാത്താൻ പഠിപ്പിച്ച “രഹസ്യ ആചാരങ്ങൾ” എന്ന് ആ ഗുരുക്കന്മാര്‍ വിളിക്കുന്നതിനെ നിങ്ങൾ നിരസിക്കുന്നതു നല്ലതാണ്. മറ്റേതെങ്കിലും കല്പനകള്‍ ഉപയോഗിച്ച് ഞാൻ നിങ്ങളെ ഭാരപ്പെടുത്തുകയില്ല. \v 25 എന്നിൽ ഉറച്ചു വിശ്വസിക്കുകയും ഞാൻ വരുന്നതുവരെ എന്നെ അനുസരിക്കുകയും ചെയ്യുക \s5 \v 26 സാത്താനെ ജയിക്കുന്നവരും മരിക്കുന്നതുവരെ ഞാൻ കൽപ്പിക്കുന്ന കാര്യങ്ങൾ ചെയ്യുന്നവര്‍ക്ക് എനിക്കുള്ളതുപോലെ മറ്റുള്ളവരുടെമേല്‍ വാഴാനുള്ള അധികാരം നൽകും \v 27 ഇരുമ്പുവടികൊണ്ട് അടിക്കുന്നതുപോലെ അവർ അവരെ നിയന്ത്രിക്കും. ആളുകൾ മണ്‍പാത്രങ്ങള്‍ തകർക്കുന്നതുപോലെ അവർ ദുഷ്ടന്മാരെ നശിപ്പിക്കും. \v 28 എന്‍റെ പിതാവ് എനിക്കു നൽകിയ അധികാരത്തോടെയാണ് ഞാൻ ഇതെല്ലാം ചെയ്യുന്നത്, എന്നോടൊപ്പം ഭരിക്കുന്നവർക്ക് ഞാൻ ഉദയനക്ഷത്രം നൽകും, അങ്ങനെ ഞങ്ങളുടെ വിജയത്തിൽ ഞങ്ങൾക്കു വലിയ സന്തോഷം ലഭിക്കും \v 29 മനസ്സിലാക്കാൻ ആഗ്രഹിക്കുന്ന എല്ലാവരും, ഒരുമിച്ചുകൂടിയ വിശ്വാസികളുടെ സമൂഹത്തോട് ദൈവത്തിന്‍റെ ആത്മാവ് പറയുന്ന സന്ദേശം ശ്രദ്ധാപൂർവ്വം കേള്‍ക്കണം.” \s5 \c 3 \p \v 1 “സർദ്ദിസ് നഗരത്തിൽ ഒത്തുകൂടിയ വിശ്വാസികളുടെ സമൂഹത്തിന്‍റെ ദൂതന് ഈ സന്ദേശം എഴുതുക. ‘ഞാൻ നിങ്ങളോട് ഇതു പറയുന്നു. ദൈവത്തിന്‍റെ ഏഴ് ആത്മാക്കളും ഏഴു നക്ഷത്രങ്ങളും ഉള്ളവനാണ് ഞാൻ. നിങ്ങൾ ചെയ്തതെല്ലാം ഞാന്‍ അറിയുന്നു. ജീവിച്ചിരിക്കുന്നവന്‍ എന്നു നീ തോന്നിപ്പിക്കുന്നു. എന്നാല്‍ നീ മരിച്ചവനാകുന്നു. \v 2 ജാഗരൂകരാകുക! നീ ഉറക്കത്തിൽനിന്ന് ഉണർന്നിരിക്കുന്നതുപോലെ നിന്‍റെ ആത്മീയ ആവശ്യത്തെക്കുറിച്ച് ബോധവാന്മാരാകുക, ആത്മീയമായി സ്വയം ശക്തിപ്പെടുത്തുക, കാരണം നീ വളരെ പ്രയോജനമില്ലാത്തതിനാൽ നീ മരിക്കുവാൻ പോകുന്ന ഒരാളെപ്പോലെയാണ്. നീ ഇത് ചെയ്യണം, കാരണം നീ ചെയ്യുന്നതൊന്നും തൃപ്തികരമല്ലെന്ന് എന്‍റെ ദൈവം കരുതുന്നുവെന്ന് ഞാന്‍ അറിയുന്നു. \s5 \v 3 അതിനാൽ, ദൈവത്തിന്‍റെ സന്ദേശവും നിങ്ങൾ കേട്ടപ്പോൾ സ്വീകരിച്ച സത്യവും ഓർമ്മയില്‍ വയ്ക്കുക. എല്ലായ്പ്പോഴും അത് അനുസരിക്കുകയും നിങ്ങളുടെ പാപപരമായ പെരുമാറ്റത്തിൽനിന്ന് പിന്തിരിയുകയും ചെയ്യുക. നിങ്ങൾ ഇതു ചെയ്തില്ലെങ്കിൽ, ഒരു കള്ളൻ വരുന്നതുപോലെ നിങ്ങൾ എന്നെ പ്രതീക്ഷിക്കാത്തപ്പോൾ ഞാൻ നിങ്ങളുടെ അടുക്കൽ വരും. നിങ്ങളെ വിധിക്കുവാൻ ഞാൻ എപ്പോൾ വരുമെന്നു നീ ഒരിക്കലും അറിയുകയില്ല. \v 4 എന്നിരുന്നാലും, സർദ്ദിസ് നഗരത്തിൽ നിങ്ങൾക്കു കുറച്ച് വിശ്വാസികളുണ്ട്, അവർ തെറ്റു ചെയ്തിട്ടില്ല. അവർ തങ്ങളുടെ വസ്ത്രം മലിനമാക്കാത്തവരാണ്. തൽഫലമായി, അവർ എന്നോടൊപ്പം ജീവിക്കുവാൻ യോഗ്യരായതിനാൽ, അവർ എന്നോടൊപ്പം ജീവിക്കുകയും ശുദ്ധമായ വെളുത്ത വസ്ത്രം ധരിച്ച ആളുകളെപ്പോലെ എല്ലാവിധത്തിലും ശുദ്ധരായിരിക്കുകയും ചെയ്യും. \s5 \v 5 സാത്താനെ ജയിക്കുന്നവർ ഇതേ വെളുത്ത വസ്ത്രങ്ങൾ ധരിക്കും. നിത്യജീവൻ ഉള്ളവരുടെ പേരുകൾ ഉൾക്കൊള്ളുന്ന ജീവപുസ്തകത്തിൽ നിന്ന് ഞാൻ ഒരിക്കലും അവരുടെ പേരുകൾ മായിക്കുകയില്ല. പകരം, എന്‍റെ പിതാവിന്‍റെയും അവന്‍റെ ദൂതന്മാരുടെയും സാന്നിധ്യത്തിൽ അവർ എന്‍റെ വകയാണെന്ന് ഞാൻ സമ്മതിക്കും. \v 6 മനസ്സിലാക്കാൻ ആഗ്രഹിക്കുന്ന എല്ലാവരും, ഒരുമിച്ചുകൂടിയ വിശ്വാസികളുടെ സമൂഹത്തോട് ദൈവത്തിന്‍റെ ആത്മാവ് പറയുന്ന സന്ദേശം ശ്രദ്ധാപൂർവ്വം കേള്‍ക്കണം.’” \s5 \v 7 “ഫിലദെൽഫിയ നഗരത്തിൽ ഒത്തുകൂടിയ വിശ്വാസികളുടെ സമൂഹത്തിന് ഈ സന്ദേശം എഴുതുക: ‘ഞാൻ ഇതു നിങ്ങളോടു പറയുന്നു. ഞാൻ പരിശുദ്ധനും സത്യവാനും ആകുന്നു. പുരാതന നഗരമായ യെരുശലേമിൽ പ്രവേശിക്കാൻ ആളുകളെ അനുവദിക്കുവാൻ ദാവീദ്‌ രാജാവിന് അധികാരമുണ്ടായിരുന്നതുപോലെ, എന്‍റെ രാജ്യത്തിൽ പ്രവേശിക്കാൻ ആളുകളെ അനുവദിക്കാനുള്ള അധികാരവും എനിക്കുണ്ട്. ആർക്കും തുറക്കുവാൻ‌ കഴിയാത്തവിധം വാതിലുകൾ‌ തുറക്കുന്നവനും ആർക്കും തുറക്കുവാൻ‌ കഴിയാത്തവിധം വാതിലുകൾ‌ അടയ്‌ക്കുന്നവനുമാണ് ഞാൻ‌. \v 8 നീ ചെയ്യുന്നതെല്ലാം ഞാന്‍ അറിയുന്നു. ആർക്കും അടയ്‌ക്കാനാവാത്ത ഒരു വാതിൽ ഞാൻ നിനക്കായി തുറന്നിട്ടുണ്ടെന്ന് മനസിലാക്കുക. ഞാന്‍ അറിയുന്നു, നിനക്ക് ശക്തി കുറവാണെങ്കിലും, ഞാൻ പറഞ്ഞത് നീ അനുസരിച്ചു, നീ എന്നിൽ വിശ്വസിക്കുന്നുവെന്ന് നീ നിഷേധിച്ചിട്ടില്ല. \s5 \v 9 സൂക്ഷ്മതയുള്ളവനായിരിക്കുക! നിന്‍റെ ചില ആളുകൾ സാത്താനെ അനുഗമിക്കുന്നവരുമായി ഒത്തുചേരുന്നുവെന്ന് എനിക്കറിയാം. അവർ യഹൂദന്മാരാണെന്ന് അവകാശപ്പെടുന്നു, പക്ഷേ അവർ യഥാർത്ഥ യഹൂദന്മാരല്ലെന്ന് എനിക്കറിയാം. അവർ കള്ളം പറയുകയാണ്. അവർ നിന്‍റെ അടുക്കൽ വന്ന് താഴ്‌മയോടെ നിന്‍റെ കാൽക്കൽ നമിക്കുവാനും ഇടയാക്കും അങ്ങനെ ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്ന് അംഗീകരിക്കാനും ഇടയാക്കും. \v 10 ക്ഷമയോടെ കഷ്ടതകള്‍ സഹിക്കാൻ ഞാൻ നിന്നോട് കൽപ്പിച്ചപ്പോൾ നീ എന്നെ അനുസരിച്ചതിനാൽ, എന്നോട് അനുസരണക്കേടു കാണിക്കുവാൻ ശ്രമിക്കുന്നവരിൽനിന്ന് ഞാൻ നിന്നെ സുരക്ഷിതമായി രക്ഷിക്കും. അവർ ഉടൻതന്നെ ലോകത്തെ എല്ലാവരോടും ഇതു ചെയ്യും. \v 11 ഞാൻ വേഗത്തില്‍ വരുന്നു. അതിനാൽ, ദൈവം നിങ്ങൾക്കായി കരുതിവെച്ചിരിക്കുന്ന നിങ്ങളുടെ പ്രതിഫലം ആരും നഷ്ടപ്പെടുത്താതിരിക്കുവാൻ ഞാൻ നിങ്ങളോടു പറഞ്ഞതുപോലെ തുടര്‍ന്നു ചെയ്യുക. \s5 \v 12 സാത്താനെ ജയിക്കുന്നവരെ ഞാൻ സംരക്ഷിക്കും. അവര്‍ എന്‍റെ ദൈവത്തിന്‍റെ ആലയത്തിലെ തൂണുകളെപ്പോലെ ഉറച്ചുനിൽക്കും, അവര്‍ എന്നെന്നേക്കുമായി അവിടെ നിലനില്‍ക്കും. അവര്‍ എനിക്കുള്ളവരെന്നു കാണിക്കേണ്ടതിന് എന്‍റെ ദൈവത്തിന്‍റെ നാമത്താൽ ഞാൻ അവരെ അടയാളപ്പെടുത്തും, എന്‍റെ ദൈവത്തിന്‍റെ നഗരമായ സ്വര്‍ഗ്ഗത്തില്‍ നിന്ന് ഇറങ്ങിവരുന്ന പുതിയ യെരുശലേം എന്ന എന്‍റെ ദൈവത്തിന്‍റെ നഗരത്തിന്‍റെ പേരും ഞാന്‍ അവരുടെ മേല്‍ എഴുതും. അവര്‍ എനിക്കുള്ളവരാണെന്ന് കാണിക്കുന്ന എന്‍റെ പുതിയ പേരും അവരുടെ മേല്‍ എഴുതും. \v 13 മനസ്സിലാക്കാൻ ആഗ്രഹിക്കുന്ന എല്ലാവരും, ഒരുമിച്ചുകൂടിയ വിശ്വാസികളുടെ സമൂഹത്തോട് ദൈവത്തിന്‍റെ ആത്മാവ് പറയുന്ന സന്ദേശം ശ്രദ്ധാപൂർവ്വം കേള്‍ക്കട്ടെ.” \s5 \v 14 “ലവൊദിക്യ നഗരത്തിൽ ഒത്തുകൂടിയ വിശ്വാസികളുടെ സമൂഹത്തിന്‍റെ ദൂതന് ഈ സന്ദേശം എഴുതുക: ‘ഞാൻ ഇതു നിന്നോടു പറയുന്നു. ദൈവത്തിന്‍റെ എല്ലാ വാഗ്ദത്തങ്ങള്‍ക്കും ഉറപ്പു നൽകുന്നതു ഞാനാണ്. ദൈവത്തെക്കുറിച്ച് വിശ്വസനീയമായും കൃത്യമായും സാക്ഷ്യപ്പെടുത്തുന്നവനാണ് ഞാൻ. ദൈവത്തിന്‍റെ എല്ലാ സൃഷ്ടികളുടെയും അധിപതി ഞാനാണ്. \v 15 നീ ചെയ്ത എല്ലാ കാര്യങ്ങളും ഞാന്‍ അറിയുന്നു: നിങ്ങൾ എന്നിൽ വിശ്വസിക്കുന്നുവെന്ന് നീ നിഷേധിക്കുന്നില്ല, പക്ഷേ നിങ്ങൾ എന്നെ അധികം സ്നേഹിക്കുന്നില്ല. നിങ്ങൾ തണുപ്പോ ചൂടോ ഇല്ലാത്ത വെള്ളം പോലെയാണ്. നിങ്ങൾ തണുപ്പോ ചൂടോ ആയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു! \v 16 നിങ്ങൾ എന്നെക്കുറിച്ച് ഉത്സാഹമില്ലാത്തവരായതിനാലും നിങ്ങളുടെ ആത്മീയ വളർച്ചയുടെ പോരായ്മയെക്കുറിച്ചു ബോധാവാനല്ലാത്തതിനാൽ, ഞാൻ എന്‍റെ വായിൽനിന്ന് ഇളം ചൂടുവെള്ളം തുപ്പുന്നതുപോലെ ഞാൻ നിന്നെ നിരസിക്കുവാൻ പോകുന്നു, \s5 \v 17 നീ പറയുന്നു, ‘ഞാൻ ധനികനാണ്, ധാരാളം സ്വത്ത് സമ്പാദിച്ചു. എനിക്ക് ഒന്നിന്‍റെയും കുറവില്ല!’ എന്നാൽ നിനക്ക് പലവിധത്തിൽ കുറവുണ്ടെന്ന് നീ മനസ്സിലാക്കുന്നില്ല. നിങ്ങൾ വളരെ നിര്‍ഭാഗ്യവാന്മാരും അരിഷ്ടരും ദരിദ്രരും കുരുടരും നഗ്നരുമായ ആളുകളെപ്പോലെയാണ്. \v 18 നിനക്ക് യഥാർത്ഥത്തിൽ സമ്പന്നരാകാൻ വേണ്ടി നീ എന്നിൽനിന്ന് ശുദ്ധമായ പൊന്ന് വാങ്ങണമായിരുന്നു, നിനക്ക് ആവശ്യമുള്ളതെല്ലാം എന്നിൽനിന്ന് നേടുവാൻ ഞാൻ നിങ്ങളെ ഉപദേശിക്കുന്നു. നഗ്നനും ലജ്ജിതനും ആകുന്നതിനുപകരം വസ്ത്രം ധരിക്കേണ്ടതിന് നിങ്ങൾ എന്നിൽനിന്ന് വെളുത്ത വസ്ത്രങ്ങൾ വാങ്ങുന്നതുപോലെ ഞാൻ നിങ്ങളെ നീതിമാനാക്കട്ടെ. അസുഖമുള്ള കണ്ണുകളില്‍ പുരട്ടുവാനായി നീ എന്നിൽ നിന്ന് കണ്ണ് ലേപം വാങ്ങണമായിരുന്നു, സത്യം മനസ്സിലാക്കാൻ ഞാൻ നിങ്ങളെ സഹായിക്കട്ടെ. \s5 \v 19 ഞാൻ സ്നേഹിക്കുന്നവരെ എല്ലാവരേയും ഞാൻ ശാസിക്കുകയും തിരുത്തുകയും ചെയ്യുന്നതിനാൽ, നിന്‍റെ പാപമയമായ പെരുമാറ്റത്തിൽനിന്ന് പൂർണ്ണഹൃദയത്തോടെ പിന്തിരിയുക. \v 20 ഞാൻ ഇവിടെ ഉണ്ട്! ഞാൻ വാതില്‍ക്കല്‍ നിന്നുകൊണ്ട് ഓരോരുത്തരേയും വിളിക്കുന്നു, ഞാൻ നിൽക്കുകയും നിങ്ങളുടെ വാതിൽക്കൽ കാത്തിരിക്കുകയും വാതിലിൽ മുട്ടുകയും ചെയ്യുന്നു. നിങ്ങൾ എന്‍റെ ശബ്ദം കേട്ട് വാതിൽ തുറന്നാൽ, ഞാൻ അകത്തേക്ക് വരും, സുഹൃത്തുക്കളായി നാം ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ചെയ്യും. \s5 \v 21 സാത്താനെ ജയിക്കുന്ന എല്ലാവരേയും ഞാൻ എന്‍റെ സിംഹാസനത്തിൽ എന്നോടുകൂടെ ഇരിക്കുവാനും ഭരിക്കുവാനും അനുവദിക്കും, ഞാൻ സാത്താനെ കീഴടക്കിയതുപോലെ ഇപ്പോൾ എന്‍റെ പിതാവിനോടൊപ്പം അവന്‍റെ സിംഹാസനത്തിൽ ഇരുന്നു ഭരിക്കുന്നു \v 22 മനസ്സിലാക്കാൻ ആഗ്രഹിക്കുന്ന എല്ലാവരും, ഒരുമിച്ചുകൂടിയ വിശ്വാസികളുടെ സമൂഹത്തോട് ദൈവത്തിന്‍റെ ആത്മാവ് പറയുന്ന സന്ദേശം ശ്രദ്ധാപൂർവ്വം കേള്‍ക്കട്ടെ.” \s5 \c 4 \p \v 1 ഈ കാര്യങ്ങൾക്കുശേഷം, യോഹന്നാൻ എന്ന ഞാൻ സ്വർഗ്ഗത്തിൽ ഒരു വാതിൽ തുറന്നിരിക്കുന്നതായി ദർശനത്തിൽ കണ്ടു. ഉച്ചത്തിലുള്ള കാഹളം പോലെയുള്ള ശബ്ദം, മുന്‍പ് എന്നോട് സംസാരിച്ചവന്‍ എന്നോട് പറഞ്ഞു, “ഇവിടെ കടന്നു വരിക! പിന്നീട് സംഭവിക്കേണ്ട കാര്യങ്ങൾ ഞാൻ കാണിച്ചുതരാം.” \v 2 ഉടന്‍ തന്നെ ദൈവത്തിന്‍റെ ആത്മാവ് എനിക്ക് കാര്യങ്ങൾ വെളിപ്പെടുത്താൻ തുടങ്ങി. സ്വർഗ്ഗത്തിൽ ഒരു സിംഹാസനം അവൻ എനിക്കു കാണിച്ചു; സിംഹാസനത്തിൽ ഒരു ഭരണാധികാരി ഇരുന്നു. \v 3 സിംഹാസനത്തിലെ ഭരണാധികാരി ഒരു സൂര്യകാന്തത്തോടും പത്മരാഗക്കല്ല് പോലെ തിളങ്ങി. സിംഹാസനത്തിനു ചുറ്റും തിളങ്ങുന്ന പച്ച മരതകം പോലെ തിളങ്ങുന്ന ഒരു മഴവില്ല് ഉണ്ടായിരുന്നു. \s5 \v 4 സിംഹാസനത്തിന് ചുറ്റും മറ്റ് ഇരുപത്തിനാലു സിംഹാസനങ്ങളും ഉണ്ടായിരുന്നു. ഈ സിംഹാസനങ്ങളിൽ ഇരുപത്തിനാലു മൂപ്പന്മാർ ഇരുന്നു. ശുദ്ധമായ വെളുത്ത വസ്ത്രങ്ങൾ ധരിച്ച അവർക്ക് തലയിൽ സ്വർണ്ണ കിരീടങ്ങളുണ്ടായിരുന്നു. \v 5 സിംഹാസനത്തിൽനിന്ന് പ്രകാശവും ഉച്ചത്തിലുള്ള ശബ്ദങ്ങളും ഇടിമിന്നലുകളും വന്നു. സിംഹാസനത്തിനു മുന്നിൽ കത്തുന്ന ഏഴ് പന്തങ്ങൾ ഉണ്ടായിരുന്നു. ഇവ ദൈവത്തിന്‍റെ ഏഴ് ആത്മാക്കൾ ആകുന്നു. \s5 \v 6 സിംഹാസനത്തിനു മുന്നിൽ കണ്ണാടി കൊണ്ട് നിർമ്മിച്ച കടൽപോലെ ഒന്നു കാണപ്പെട്ടു. പളുങ്കുപോലെ അതു തെളിമയുള്ളതായിരുന്നു. സിംഹാസനത്തിന്‍റെ നാലു വശങ്ങളിലും ഒരു ജീവിയുണ്ടായിരുന്നു. ഓരോന്നിനും മുന്നിലും പിന്നിലും കണ്ണുകളാൽ മൂടപ്പെട്ടിരുന്നു. \s5 \v 7-8 ആദ്യത്തെ ജീവി സിംഹത്തെപ്പോലെയായിരുന്നു. രണ്ടാമത്തെ ജീവി ഒരു കാളയെപ്പോലെയായിരുന്നു. മൂന്നാമത്തെ ജീവിയ്ക്ക് മനുഷ്യന്‍റെ മുഖം പോലെയുള്ള ഒരു മുഖം ഉണ്ടായിരുന്നു. നാലാമത്തെ ജീവി പറക്കുന്ന കഴുകനെപ്പോലെയായിരുന്നു. നാല് ജീവികളിൽ ഓരോന്നിനും ആറ് ചിറകുകളുണ്ടായിരുന്നു. ഈ ചിറകുകൾ മുകളിലും താഴെയും ഉള്ള കണ്ണുകളാൽ മൂടപ്പെട്ടിരുന്നു. രാവും പകലും അവർ നിരന്തരം പറയുന്നു: “എല്ലാവരേയും ഭരിക്കുന്ന കർത്താവായ ദൈവം പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ. അവന്‍ എല്ലായ്പ്പോഴും ഉണ്ടായിരുന്നവനും, ഇപ്പോൾ ഉള്ളവനും, എല്ലായ്പ്പോഴും നിലനിൽക്കുന്നവനുമാണ്.” \s5 \v 9-10 സിംഹാസനത്തിൽ ഇരിക്കുന്നവനും, എന്നേക്കും ജീവിക്കുന്നവനുമായവനെ ജീവികൾ സ്തുതിക്കുകയും, ബഹുമാനിക്കുകയും, നന്ദി പറയുകയും ചെയ്യുന്നു. അവർ അങ്ങനെ ചെയ്യുമ്പോഴെല്ലാം, ഇരുപത്തിനാലു മൂപ്പന്മാരും സിംഹാസനത്തിൽ ഇരിക്കുന്നവന്‍റെ മുമ്പിൽ നിലത്തു കിടക്കുന്നു. എന്നെന്നേക്കും ജീവിക്കുന്ന അവനെ അവര്‍ ആരാധിക്കുന്നു. അവർ തങ്ങളുടെ കിരീടങ്ങൾ സിംഹാസനത്തിനു മുന്നിൽ ഇട്ടുകൊണ്ട് പറയുന്നത്: \v 11 “ഞങ്ങളുടെ കർത്താവും ദൈവവുമേ, നീ മഹത്വമുള്ളവനും ബഹുമാന്യനും സർവ്വശക്തനുമായതിനാൽ എല്ലാ ജീവികളും നിന്നെ സ്തുതിക്കുവാൻ നീ യോഗ്യനാകുന്നു. നീ മാത്രമാണ് എല്ലാം സൃഷ്ടിച്ചത്, അവ നിലനിൽക്കണമെന്ന് നീ ഉദ്ദേശിച്ചതിനാൽ, നീ അവയെ സൃഷ്ടിച്ചു; തൽഫലമായി, അവ നിലനിൽക്കുന്നു.” \s5 \c 5 \p \v 1 സിംഹാസനത്തിൽ ഇരിക്കുന്നവന്‍റെ വലതുകയ്യിൽ ഒരു ചുരുൾ ഉള്ളതായി ഞാൻ കണ്ടു. ചുരുളിന്‍റെ പുറത്തും അകത്തും എഴുതിയിട്ടുണ്ടായിരുന്നു. ഏഴ് മുദ്രകൾ ഉപയോഗിച്ച് ഇത് അടച്ചിരുന്നു. \v 2 ഒരു ശക്തനായ ഒരു ദൂതന്‍ ഉറച്ച ശബ്ദത്തിൽ പ്രഖ്യാപിക്കുന്ന ഞാൻ കണ്ടു, “പുസ്തകച്ചുരുളിന്‍റെ മുദ്രകൾ പൊട്ടിക്കുവാനും അതു തുറക്കുവാനും യോഗ്യനായ വ്യക്തി മുമ്പോട്ടു വന്ന് അതു ചെയ്യുക!” \s5 \v 3 എന്നാൽ സ്വർഗ്ഗത്തിലോ ഭൂമിയിലോ അതിനു കീഴെ സൃഷ്ടിക്കപ്പെട്ട ഒരു സൃഷ്ടിയിലും പുസ്തകച്ചുരുൾ തുറക്കുവാനും അതിൽ എന്താണ് എഴുതിയതെന്നു കാണുവാനും കഴിവുള്ളവരായി ആരെയും കണ്ടില്ല. \v 4 അതിനു യോഗ്യരായ ആരും ഇല്ലാത്തതിനാൽ ഞാൻ ഉറക്കെ കരഞ്ഞു. \v 5 എന്നാൽ ഒരു മൂപ്പൻ എന്നോടു പറഞ്ഞു, “ഇനി കരയരുത്! നോക്കുക, ദാവീദ് രാജാവിന്‍റെ പിൻഗാമിയും അനന്തരാവകാശിയുമായ യഹൂദാ ഗോത്രത്തിൽ നിന്നുള്ള സിംഹം എന്നു പേരുള്ളവന്‍ സാത്താനെ ജയിച്ചിരിക്കുന്നു! തൽഫലമായി, പുസ്തകച്ചുരുളിലെ ഏഴ് മുദ്രകൾ പൊട്ടിക്കുവാനും അതു തുറക്കുവാനും അവൻ യോഗ്യനാണ്!” \s5 \v 6 അപ്പോൾ ഞാൻ നാലു ജീവികളുടെയും സിംഹാസനത്തിനു ചുറ്റിലും മൂപ്പന്മാരുടെ നടുവിലും നിന്നിരുന്ന ഒരു കുഞ്ഞാടിനെ കണ്ടു. അവൻ ജീവിച്ചിരിപ്പുണ്ടെങ്കിലും, ആരോ തന്നെ കൊന്നതായി കാണിക്കുന്ന അടയാളങ്ങൾ അവനുണ്ടായിരുന്നു. അവന് ഏഴ് കൊമ്പുകളുണ്ടായിരുന്നു, ഏഴ് കണ്ണുകളുണ്ടായിരുന്നു, അതു ദൈവം ഭൂമിയിലാകെ അയയ്ക്കുന്ന ദൈവത്തിന്‍റെ ഏഴ് ആത്മാക്കളാണ്. \v 7 കുഞ്ഞാട് വന്നു സിംഹാസനത്തിൽ ഇരിക്കുന്നവന്‍റെ വലതു കൈയിൽനിന്ന് ചുരുൾ വാങ്ങി. \s5 \v 8 അവൻ ചുരുൾ വാങ്ങിയപ്പോൾ, നാലു ജീവികളും ഇരുപത്തിനാലു മൂപ്പന്മാരും അവന്‍റെ മുമ്പിൽ പ്രണമിച്ചു. ഓരോരുത്തർക്കും വീണയും ഉണ്ടായിരുന്നു, ദൈവജനത്തിന്‍റെ പ്രാർത്ഥനയെ പ്രതിനിധീകരിക്കുന്ന ധൂപവർഗ്ഗം നിറഞ്ഞ പൊന്‍ പാത്രങ്ങളുമുണ്ടായിരുന്നു. \s5 \v 9 ജീവികളും മൂപ്പന്മാരും ഒരു പുതിയ പാട്ട്പാടി. അവർ പാടിയത്: \q1 “പുസ്തകച്ചുരുൾ സ്വീകരിക്കാനും അതിന്‍റെ മുദ്രകൾ തുറക്കുവാനും നീ യോഗ്യനാണ് \q1 നീ കൊല്ലപ്പെട്ടതിനാലും എല്ലാ ഗോത്രത്തിൽ നിന്നും ഭാഷയിൽനിന്നും ജനങ്ങളിൽനിന്നും \q1 ആളുകളെ നിന്‍റെ രക്തത്തിൽനിന്ന് വീണ്ടെടുത്തതിനാലും \q1 നീ രക്തം കൊണ്ട് ദൈവത്തിനു വേണ്ടി വീണ്ടെടുത്തതിനാല്‍ ചുരുള്‍ വാങ്ങുവാനും അതിന്‍റെ മുദ്രകള്‍ തുറക്കുവാനും നീ യോഗ്യനാകുന്നു. \v 10 നമ്മുടെ ദൈവം ഭരിക്കുന്ന ഒരു ജനതയായിത്തീരാനും അവനെ സേവിക്കുന്ന പുരോഹിതന്മാരാകുവാനും നീ അവര്‍ക്ക് കാരണമായി. "അവർ ഭൂമിയിൽ ഭരിക്കും.” \s5 \v 11 ഞാൻ നോക്കികൊണ്ടിരിക്കുമ്പോൾ, സിംഹാസനത്തിനുചുറ്റും ജീവികൾക്കും മൂപ്പന്മാർക്കും ചുറ്റുമായി നിരവധി ദൂതന്മാരുടെ ശബ്ദം ഞാൻ കേട്ടു. ആർക്കും എണ്ണികണക്കാക്കുവാന്‍ കഴിയാത്തവിധം അവരുടെ എണ്ണം ദശലക്ഷക്കണക്കിന് വലിയതായിരുന്നു. \v 12 അവർ വലിയ ശബ്ദത്തിൽ പാടുകയായിരുന്നു: \q1 “അവർ കൊന്ന കുഞ്ഞാടിനെ—അവന്‍റെ ശക്തി, സമ്പത്ത്, ജ്ഞാനം, ബലം എന്നിവയെ നാം സ്തുതിക്കുന്നത് യുക്തമാണ്. \q1 സൃഷ്ടിക്കപ്പെട്ടവയെല്ലാം അവനെ ബഹുമാനിക്കുകയും സ്തുതിക്കുകയും ചെയ്യേണ്ടത് യുക്തമാണ്!” \s5 \v 13 പറയുക, \q1 സ്വർഗ്ഗത്തിലും ഭൂമിയിലും ഭൂമിക്കു കീഴിലും സമുദ്രത്തിലുമുള്ള സകല സൃഷ്ടികളും പറയുന്നത് ഞാന്‍ കേട്ടു, നാം എന്നെന്നേക്കും സിംഹാസനത്തില്‍ ഇരിക്കുന്നവനെയും കുഞ്ഞാടിനെയും സ്തുതിക്കേണ്ടതും ബഹുമാനിക്കേണ്ടതും മഹത്വീകരിക്കേണ്ടതുമാണ്. അവര്‍ എന്നെന്നേക്കും പൂര്‍ണ്ണ ശക്തിയോടെ വാഴട്ടെ! \v 14 നാലു ജീവികളും പറഞ്ഞത്, “അങ്ങനെ തന്നെയാകട്ടെ!” അപ്പോൾ മൂപ്പന്മാർ നിലത്തു വീണ് ദൈവത്തേയും കുഞ്ഞാടിനെയും ആരാധിച്ചു. \s5 \c 6 \p \v 1 ചുരുളിന്‍റെ ഏഴ് മുദ്രകളിൽ ആദ്യത്തേത് കുഞ്ഞാട് തുറക്കുന്നതു ഞാൻ കണ്ടു. അപ്പോൾ നാലു ജീവികളിൽ ഒന്ന് ഇടിമുഴക്കംപോലെ ഉച്ചത്തിൽ പറഞ്ഞു, “വരിക!” \v 2 അപ്പോള്‍ ഒരു വെളുത്ത കുതിര പ്രത്യക്ഷപ്പെട്ടു. ഒരാള്‍ അതിന്മേല്‍ ഇരുന്നിരുന്നു. അവന് ഒരു വില്ലും അമ്പും ഉണ്ടായിരുന്നു. ദുഷ്ടനെ ജയിക്കുമെന്ന് കാണിക്കുവാൻ ദൈവം അവന്‍റെ തലയിൽ ധരിക്കുവാൻ ഇലകളുടെ ഒരു കിരീടം നല്‍കി. അവന്‍ യുദ്ധം തുടരാനും വിജയിക്കാനുമായി പുറപ്പെട്ടു പോയി. \s5 \v 3 കുഞ്ഞാടിനെപ്പോലെ കാണുന്ന ഒരുവന്‍ രണ്ടാമത്തെ മുദ്ര തുറന്നു, രണ്ടാമത്തെ ജീവി പറയുന്നത് ഞാന്‍ കേട്ടു “വരിക” \v 4 അവന്‍ അതു പറഞ്ഞപ്പോൾ ഒരു ചുവന്ന കുതിര പ്രത്യക്ഷപ്പെട്ടു. ഒരാൾ അതില്‍ ഇരുന്നിരുന്നു. ജനങ്ങള്‍ സമാധാനപരമായി തുടര്‍ന്നു ജീവിക്കാതിരിക്കേണ്ടതിനു അന്യോന്യം കൊല്ലുവാന്‍ ദൈവം അവന് ശക്തി നൽകി, ഈ ആവശ്യത്തിനായി അവൻ ഒരു വലിയ വാൾ വഹിച്ചിരുന്നു. \s5 \v 5 അനന്തരം കുഞ്ഞാട് മൂന്നാമത്തെ മുദ്ര തുറന്നു, മൂന്നാമത്തെ ജീവി “വരിക” എന്നു പറയുന്നതു ഞാൻ കേട്ടു. ഈ സമയം ഒരു കറുത്ത കുതിര പ്രത്യക്ഷപ്പെടുന്നത് ഞാൻ കണ്ടു. ഒരാള്‍ അത് ഓടിക്കുകയായിരുന്നു, അവന്‍റെ കയ്യിൽ ഒരു ജോഡി തുലാസ് ഉണ്ടായിരുന്നു. \v 6 അപ്പോൾ നാലു ജീവികളിൽ ഒന്നില്‍നിന്നും വരുന്ന ഒരു ശബ്ദം ഞാൻ കേട്ടു. അതു കുതിരപ്പുറത്തുള്ളവനോട് പറഞ്ഞു, “ഒരു കിലോ ഗോതമ്പ് വാങ്ങുന്നതിന് ആവശ്യമായ പണം സമ്പാദിക്കാൻ ഒരാള്‍ ഒരു ദിവസം മുഴുവൻ ജോലി ചെയ്യേണം എന്നതു സംഭവിപ്പാന്‍ ഇടവരുത്തണം. മൂന്ന് കിലോ യവവും അതേ വിലയ്ക്കു വിൽക്കുന്നതു സംഭവിക്കണം. എന്നാൽ ഒലീവ് എണ്ണയുടെയോ വീഞ്ഞിന്‍റെയോ വിതരണം കുറയ്ക്കരുത്.” \s5 \v 7 അപ്പോൾ കുഞ്ഞാട് നാലാം മുദ്ര തുറന്നു, നാലാമത്തെ ജീവി പറയുന്നതു ഞാൻ കേട്ടു "വരിക" \v 8 ഈ സമയം ഒരു മഞ്ഞ കുതിര പ്രത്യക്ഷപ്പെടുന്നതു ഞാൻ കണ്ടു. ഒരാള്‍ അത് ഓടിച്ചിരുന്നു; അവന്‍റെ പേര് “ജനങ്ങള്‍ മരിക്കുവാൻ കാരണമാകുന്നവന്‍” എന്നാണ്. മറ്റൊരാൾ അവനെ പിന്തുടര്‍ന്നു; ഈ വ്യക്തിയുടെ പേര് “മരിച്ചവർ പോകുന്ന സ്ഥലം” എന്നായിരുന്നു. ഭൂമിയിലെ നാലിലൊന്ന് ആളുകളെ കൊല്ലുവാന്‍ ദൈവം ഈ രണ്ടു വ്യക്തികൾക്ക് അധികാരം നൽകി. ആയുധങ്ങളാലോ ക്ഷാമത്താലോ രോഗത്താലോ വന്യമൃഗങ്ങളാലോ അവരെ കൊല്ലുവാന്‍ അവർക്ക് കഴിയും. \s5 \v 9 തുടര്‍ന്ന് കുഞ്ഞാട് അഞ്ചാമത്തെ മുദ്ര തുറക്കുകയും, ദൈവം തന്നെ സാക്ഷ്യം വഹിച്ച സന്ദേശം വിശ്വസിച്ച കാരണത്താല്‍ മറ്റുള്ളവരാല്‍ കൊല്ലപ്പെട്ട ദൈവത്തിന്‍റെ ദാസന്മാരുടെ ആത്മാക്കളെ സ്വർഗ്ഗത്തിലെ യാഗപീഠത്തിൻ കീഴിൽ ഞാൻ കാണുകയും ചെയ്തു. \v 10 അവർ ഉറക്കെ ദൈവത്തോടു ചോദിച്ചു "അത്യുന്നതനായ കര്‍ത്താവേ, നീ വിശുദ്ധനും സത്യവാനും ആകുന്നു. ഞങ്ങളെ കൊന്ന ഭൂമിയിലെ ആളുകളെ നീ കുറ്റംവിധിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നതിന് നിന്‍റെ മുമ്പാകെ എത്രനാൾ വേണം?” \v 11 അപ്പോൾ ദൈവം അവരില്‍ ഓരോരുത്തർക്കും ഒരു വെളുത്ത അങ്കി നൽകി, അല്‍പംകൂടി ക്ഷമിക്കാന്‍ അവൻ അവരോടു പറഞ്ഞു. കർത്താവിന്‍റെ മറ്റുള്ള ദാസന്മാരും അനുയായികളുമായി കൊല്ലപ്പെടുവാനുള്ളവരുടെ സംഖ്യ പൂര്‍ത്തിയാകുന്നതുവരെ അവർ കാത്തിരിക്കേണം. \s5 \v 12 അനന്തരം കുഞ്ഞാട് ആറാമത്തെ മുദ്ര തുറക്കുന്നതു ഞാൻ കണ്ടു, ഭൂമി ശക്തിയായി കുലുങ്ങി. കറുത്ത കമ്പിളി രോമം കൊണ്ട് നിർമ്മിച്ച തുണിപോലെ സൂര്യൻ കറുത്തതായി. ചന്ദ്രൻ മുഴുവൻ രക്തം പോലെ ചുവന്നു. \v 13 ശക്തമായ കാറ്റിൽ ഒരു അത്തിമരം കുലുങ്ങുമ്പോള്‍ പാകമാകാത്ത അത്തിക്കായ്കള്‍ വീഴുന്നതുപോലെ നക്ഷത്രങ്ങൾ വളരെയധികമായി ഭൂമിയിലേക്ക് വീണു. \v 14 ഒരു പഴയ ചുരുള്‍ രണ്ടായി പിളരുമ്പോൾ ചുരുണ്ടു പോകുന്നതുപോലെ ആകാശം ഇരുവശത്തേക്കുമായി പിളര്‍ന്നു തുറന്നു. എല്ലാ പർവ്വതങ്ങളും ദ്വീപുകളും അതതിന്‍റെ സ്ഥലത്ത് നിന്ന് ഇളകി മാറി. \s5 \v 15 തൽഫലമായി, ഭൂമിയിലുള്ള രാജാക്കന്മാർ, ഉയർന്ന പദവിയിലുള്ളവർ, പട്ടാള അധിപന്മാരും, ധനികർ, ശക്തരായ ആളുകൾ, അടിമകളും സ്വതന്ത്രരും എന്നിവരുൾപ്പെടെ ഭൂമിയിലെ സകല മനുഷ്യരും ഗുഹകളിലും പർവ്വത പാറകൾക്കിടയിലും ഒളിച്ചു. \v 16 അവർ പര്‍വ്വതങ്ങളോടും പാറകളോടും വിളിച്ചുപറഞ്ഞു: “സിംഹാസനത്തിൽ ഇരിക്കുന്നവന് ഞങ്ങളെ കാണുവാൻ കഴിയാതെ ഇരിക്കേണ്ടതിനും കുഞ്ഞാട് ഞങ്ങളെ ശിക്ഷിക്കാൻ കഴിയാതിരിക്കേണ്ടതിനുമായി ഞങ്ങളുടെ മേൽ വീഴുകയും, മറയ്ക്കുകയും ചെയ്യുക! \v 17 അവർ ഞങ്ങളെ ശിക്ഷിക്കുന്ന ഭയങ്കര ദിവസമാണിത്. ആർക്കുംതന്നെ അതിജീവിക്കുവാന്‍ കഴിയുകയില്ല!” \s5 \c 7 \p \v 1 ഇതിനുശേഷം നാലു ദൂതന്മാർ ഭൂമിമേല്‍ നിൽക്കുന്നതു ഞാൻ കണ്ടു. ഒരാള്‍ വടക്കും, ഒരാള്‍ കിഴക്കും, ഒരാള്‍ തെക്കും, ഒരാള്‍ പടിഞ്ഞാറും നിന്നു. അവര്‍ ഭൂമിമേലും സമുദ്രത്തിന്മേലും ഏതെങ്കിലും വൃക്ഷങ്ങളുടെ മേലും വീശി വസ്തുക്കള്‍ നശിക്കാതിരിക്കേണ്ടതിന് കാറ്റിനെ പിടിച്ചുകൊണ്ടിരിക്കുകയായിരുന്നു. \v 2 തുടര്‍ന്നു കിഴക്കുനിന്നു മറ്റൊരു ദൂതൻ കയറി വരുന്നതു ഞാൻ കണ്ടു. അവൻ ദൈവത്തിന്‍റെ മുദ്ര വഹിച്ചിരുന്നു. ഈ മുദ്രകൊണ്ട് സർവ്വശക്തനായ ദൈവം സ്വന്തം ജനത്തെ സംരക്ഷിക്കുവാൻ അവരെ അടയാളമിടുന്നു. ഭൂമിക്കും സമുദ്രത്തിനും ദോഷം ചെയ്യുവാന്‍ ദൈവം പറഞ്ഞ നാല് ദൂതന്മാരോട് ഈ ദൂതൻ ഉച്ചത്തിൽ വിളിച്ചുപറഞ്ഞത്, \v 3 അവൻ അവരോടു പറഞ്ഞു, “നമ്മുടെ ദൈവത്തിന്‍റെ ദാസന്മാരുടെ നെറ്റിയിൽ ഞങ്ങള്‍ മുദ്രയിടുന്നതുവരെ ഭൂമിയെയോ സമുദ്രത്തെയോ വൃക്ഷങ്ങള്‍ക്കോ ദോഷം വരുത്തരുത്.” \s5 \v 4 അതിനു ശേഷം ആ ദൂതനും അവന്‍റെ സഹ ദൂതന്മാരും എല്ലാ ദൈവദാസന്മാരെയും അടയാളപ്പെടുത്തി. അവർ അടയാളപ്പെടുത്തിയ ആളുകളുടെ എണ്ണം ഞാൻ കേട്ടു. ഈ സംഖ്യ 144,000 ആയിരുന്നു. അവർ യിസ്രായേലിലെ എല്ലാ ഗോത്രങ്ങളിൽ നിന്നുള്ളവരായിരുന്നു. അവർ ദൈവം സംരക്ഷിക്കുന്ന ആളുകളുടെ പൂര്‍ണ്ണ സംഖ്യയെ സാദൃശീകരിക്കുന്നു. \v 5 യഹൂദ ഗോത്രത്തിൽ നിന്ന് പന്തീരായിരം പേർ, രൂബേൻ ഗോത്രത്തിൽ പന്തീരായിരം, ഗാദ് ഗോത്രത്തിൽ പന്തീരായിരം, \v 6 ആശേർ ഗോത്രത്തിൽ നിന്ന് പന്തീരായിരം, നഫ്താലി ഗോത്രത്തിൽ നിന്ന് പന്തീരായിരം, മനശ്ശെ ഗോത്രത്തിൽ നിന്ന് പന്തീരായിരം, ഇവരെ ദൂതന്മാർ മുദ്രയിട്ടു. \s5 \v 7 ഇതുകൂടാതെ, ശിമയോൻ ഗോത്രത്തിൽ നിന്ന് പന്തീരായിരം പേര്‍ ഉണ്ടായിരുന്നു. ലേവി ഗോത്രത്തിൽ നിന്ന് പന്തീരായിരം, യിസ്സാഖാർ ഗോത്രത്തിൽ നിന്ന് പന്തീരായിരം, \v 8 സെബൂലൂൻ ഗോത്രത്തിൽ നിന്ന് പന്തീരായിരം, യോസേഫ് ഗോത്രത്തിൽ നിന്ന് പന്തീരായിരം, ബെന്യാമിൻ ഗോത്രത്തിൽ നിന്ന് അടയാളപ്പെടുത്തിയവര്‍ പന്തീരായിരം ആയിരുന്നു. \s5 \v 9 ഈ കാര്യങ്ങള്‍ സംഭവിച്ചതിനു ശേഷം, ഞാൻ ഒരു വലിയ ജനക്കൂട്ടത്തെ കണ്ടു. ആർക്കും അവരെ എണ്ണുവാന്‍ കഴിയാതെവണ്ണം വളരെ ആളുകൾ ഉണ്ടായിരുന്നു. അവർ എല്ലാ രാജ്യങ്ങളിൽനിന്നും എല്ലാ ഗോത്രങ്ങളിൽനിന്നും എല്ലാ ജനവിഭാഗങ്ങളിൽ നിന്നും എല്ലാ ഭാഷകളിൽ നിന്നുള്ളവരായിരുന്നു. അവർ സിംഹാസനത്തിന്‍റെയും കുഞ്ഞാടിന്‍റെ മുമ്പില്‍ നിൽക്കുകയായിരുന്നു. ആഘോഷിക്കുന്നതിനായി അവർ വെളള നിലയങ്കി ധരിച്ച് കൈയ്യില്‍ കുരുത്തോല പിടിച്ചിരുന്നു. \v 10 അവർ ഉറക്കെ വിളിച്ച് ആര്‍ത്തു, “സിംഹാസനത്തിൽ ഇരിക്കുന്ന ഞങ്ങളുടെ ദൈവവും കുഞ്ഞാടും സാത്താന്‍റെ അധികരത്തില്‍ നിന്ന് ഞങ്ങളെ രക്ഷിച്ചിരിക്കുന്നു!” \s5 \v 11 എല്ലാ ദൂതന്മാരും സിംഹാസനത്തിന്‍റെയും മൂപ്പന്മാരുടേയും, നാല് ജീവികളുടെയും ചുറ്റും നിൽക്കുകയായിരുന്നു. അവര്‍ എല്ലാവരും സിംഹാസനത്തിനുമുമ്പിൽ കമിഴ്ന്നുകിടന്നു ദൈവത്തെ ആരാധിച്ചു. \v 12 അവർ പറഞ്ഞത്, “അതേ, അത് അങ്ങനെതന്നെ! ഞങ്ങൾ നമ്മുടെ ദൈവത്തിനു സ്തുതിയും, നന്ദിയും ബഹുമാനവും എന്നെന്നേക്കും നല്‍കുന്നു! നീ പൂർണ്ണമായും ജ്ഞാനിയും എല്ലാ കാര്യങ്ങളും ചെയ്യുവാന്‍ കഴിവുള്ള ശക്തനാണെന്നും ഞങ്ങൾ അംഗീകരിക്കുന്നു. എന്നെന്നേക്കും ഞങ്ങളുടെ ദൈവം! അങ്ങനെ തന്നെ ആയിരിക്കട്ടെ!” \s5 \v 13 അനന്തരം മൂപ്പന്മാരില്‍ ഒരാള്‍ എന്നോടു ചോദിച്ചു, “വെളുത്ത നിലയങ്കി ധരിച്ച ഈ ആളുകൾ, അവർ ആരാണെന്നും അവർ എവിടെ നിന്നാണ് വരുന്നതെന്നും നീ അറിയുന്നുവോ?” \v 14 ഞാൻ അവനോടു മറുപടി പറഞ്ഞു, “യജമാനനേ, എനിക്കറിയില്ല. തീർച്ചയായും അവർ ആരാണെന്ന് നിനക്കറിയാം!” അവന്‍ എന്നോടു പറഞ്ഞത്, “ഇവരാണ് മഹാ കഷ്ടതയിലൂടെ വന്നവര്‍. കുഞ്ഞാട് അവർക്കുവേണ്ടി മരിച്ചു, അങ്ങനെ അവരുടെ പാപങ്ങളെ ദൈവം ക്ഷമിച്ചു. അവർ അവരുടെ വസ്ത്രങ്ങൾ അവന്‍റെ രക്തത്തിൽ കഴുകി വൃത്തിയാക്കിയിരിക്കുന്നു. \s5 \v 15 ഇക്കാരണത്താൽ, അവർ ദൈവ സിംഹാസനത്തിനു മുമ്പില്‍, അവർ അവന്‍റെ ആലയത്തിൽ രാവും പകലും അവനെ ആരാധിക്കുന്നു. സിംഹാസനത്തിൽ ഇരിക്കുന്ന ദൈവം അവരെ സംരക്ഷിക്കും \v 16 തൽഫലമായി, അവർക്ക് ഇനി ഒരിക്കലും വിശക്കുകയില്ല, ഒരിക്കലും ദാഹമുണ്ടാകയില്ല. സൂര്യന്‍ ഒരിക്കലും അവരുടെ മേല്‍ അടിയ്ക്കുകയില്ല, ചൂട് തട്ടുകയുമില്ല. \v 17 കാരണം, ഒരു ഇടയൻ തന്‍റെ ആടുകളെ പരിപാലിക്കുന്നതുപോലെ സിംഹാസനത്തിലിരിക്കുന്ന കുഞ്ഞാട് അവരെ പരിപാലിക്കും. ഒരു ഇടയൻ തന്‍റെ ആടുകളെ നീരുറവകളിലേക്കു നടത്തുന്നതുപോലെ, അവൻ അവരെ നിത്യജീവന്‍റെ ഉറവിടത്തിലേക്കു നയിക്കും. ദൈവം ഇനി അവരെ ദു:ഖിക്കുവാന്‍ ഇടയാക്കുകയില്ല. അവരുടെ കണ്ണുകളിൽനിന്ന് കണ്ണുനീർ എല്ലാം തുടച്ചുമാറ്റുന്നതുപോലെയായിരിക്കും അത്.” \s5 \c 8 \p \v 1 അനന്തരം കുഞ്ഞാട് ഏഴാമത്തെ മുദ്ര തുറന്നു, സ്വർഗ്ഗത്തിൽ അൽപനേരം യാതൊരു ശബ്ദമുണ്ടായില്ല. \v 2 ദൈവമുമ്പാകെ നിൽക്കുന്ന ഏഴു ദൂതന്മാരെ ഞാൻ കണ്ടു. ഓരോരുത്തർക്കും അവൻ ഒരു കാഹളം നൽകി. \s5 \v 3 മറ്റൊരു ദൂതൻ വന്ന് യാഗപീഠത്തിങ്കൽ വന്നു നിന്നു. ധൂപവർഗ്ഗം കത്തിക്കുവാൻ അവന് ഒരു സ്വർണ്ണ കലശം ഉണ്ടായിരുന്നു. ദൈവത്തിന്‍റെ സിംഹാസനത്തിന്‍റെ മുന്‍പിലുള്ള സ്വര്‍ണ്ണ യാഗപീഠത്തിന്മേൽ എല്ലാ ദൈവജനത്തിന്‍റെയും പ്രാർത്ഥനയോടുകൂടെ അർപ്പിക്കേണ്ടതിനു ദൈവം അവന് വളരെയധികം ധൂപവർഗ്ഗം നൽകി. തുടര്‍ന്ന് അവൻ ഈ ധൂപവര്‍ഗ്ഗം യാഗപീഠത്തിൽ കത്തിച്ചു. \v 4 ദൂതന്‍റെ കൈയിലുള്ള കലശത്തിൽനിന്ന്, ധൂപവർഗ്ഗത്തിന്‍റെ പുക സകല ദൈവജനത്തിന്‍റെയും പ്രാർത്ഥനകളോടുംകൂടെ ദൈവത്തിങ്കലേക്ക് പോയി. \v 5 അപ്പോൾ ദൂതൻ സ്വർണ്ണപാത്രം എടുത്ത് യാഗപീഠത്തിൽ നിന്ന് തീക്കനലുകൾ എടുത്ത് കലശം നിറച്ചു. അവൻ അതെല്ലാം ഭൂമിയിലേക്ക് എറിഞ്ഞു. ഇടിമുഴക്കവും നാദവും മിന്നലും ഉണ്ടാവുകയും ഭൂമി കുലുങ്ങുകയും ചെയ്തു. \s5 \v 6 അപ്പോള്‍ ഏഴു ദൂതന്മാർ ഓരോരുത്തര്‍ക്കും ഏഴ് കാഹളങ്ങളില്‍ ഓരോന്ന് ഉണ്ടായിരുന്നു. അവര്‍ ഊതുവാന്‍ തയ്യാറായി. \v 7 ഒന്നാമത്തെ ദൂതന്‍ അവന്‍റെ കാഹളം ഊതി, അപ്പോള്‍ രക്തത്തോടുകൂടി കല്മഴയും തീയും ഭൂമിയിലേക്ക് പെയ്തു. തൽഫലമായി, ഭൂമിമേലുള്ള എല്ലാറ്റിന്‍റെയും മൂന്നിലൊന്ന് കത്തിപ്പോയി: മൂന്നിലൊന്ന് മരങ്ങൾ കത്തി, മൂന്നിലൊന്ന് പച്ച പുല്ലുകൾ കത്തിപ്പോയി. \s5 \v 8 തുടര്‍ന്ന് രണ്ടാമത്തെ ദൂതന്‍ അവന്‍റെ കാഹളം ഊതി, തീയിൽ കത്തുന്ന ഒരു വലിയ പർവ്വതം പോലെയുള്ള ഒന്ന് സമുദ്രത്തിൽ വീണു. തൽഫലമായി, സമുദ്രത്തില്‍ മൂന്നിലൊന്ന് രക്തം പോലെ ചുവന്നതായി, \v 9 സമുദ്രത്തിലെ ജീവജാലങ്ങളിൽ മൂന്നിലൊന്ന് ചത്തുപോയി, സമുദ്രത്തിലെ മൂന്നിലൊന്ന് കപ്പലുകൾ നശിച്ചു. \s5 \v 10 അപ്പോള്‍ മൂന്നാമത്തെ ദൂതന്‍ തന്‍റെ കാഹളം ഊതി, പന്തം പോലെ കത്തുന്ന ഒരു വലിയ നക്ഷത്രം ആകാശത്തുനിന്ന് വെള്ളമുള്ള നദികളുടെയും ഉറവകളുടെയും മൂന്നിലൊന്നില്‍ വീണു. \v 11 കയ്പ്പ് എന്നാണ് നക്ഷത്രത്തിന്‍റെ പേര്. തൽഫലമായി, നദികളിലെയും നീരുറവകളിലെയും മൂന്നിലൊന്ന് വെള്ളം കയ്പേറിയതായി. വെള്ളം കയ്പേറിയതിനാൽ വെള്ളം കുടിച്ച ധാരാളം ആളുകൾ മരിച്ചു. \s5 \v 12 നാലാമത്തെ ദൂതൻ തന്‍റെ കാഹളം ഊതി. ദൈവം സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും അടിച്ചതിനാല്‍, മൂന്നിലൊന്ന് സമയത്തേക്ക് അവയുടെ പ്രകാശം നഷ്ടപ്പെട്ടു. പകലിന്‍റെ മൂന്നിലൊന്ന് സമയം സൂര്യൻ പ്രകാശിച്ചില്ല, രാത്രി മൂന്നിലൊന്ന് സമയത്ത് ചന്ദ്രനും നക്ഷത്രങ്ങളും പ്രകാശിച്ചില്ല. \s5 \v 13 ഞാൻ നോക്കിക്കൊണ്ടിരിക്കെ, ആകാശത്ത് ഉയരത്തിൽ പറക്കുന്ന ഒരു കഴുകൻ വലിയ ശബ്ദത്തിൽ പറയുന്നതു ഞാൻ കേട്ടു, “ഇനിയും ശേഷിക്കുന്ന മൂന്ന് ദൂതന്മാർ കാഹളം ഊതുമ്പോൾ ഭൂമിയിൽ വസിക്കുന്ന ആളുകൾക്കു ഭയാനകമായ കാര്യങ്ങൾ സംഭവിക്കും! അവർ അവയെ ഊതുവാനുള്ള സമയം അടുത്തിരിക്കുന്നു!” \s5 \c 9 \p \v 1 തുടര്‍ന്ന് അഞ്ചാമത്തെ ദൂതന്‍ തന്‍റെ കാഹളം ഊതി. ആകാശത്തുനിന്ന് ഭൂമിയിലേക്കു വീണ ഒരു നക്ഷത്രം ഞാൻ കണ്ടു. ദൈവം അതിന് അടിയില്ലാത്ത ഗര്‍ത്തത്തിന്‍റെ താക്കോൽ നൽകി. \v 2 അവൻ ആ ഗര്‍ത്തം തുറന്നപ്പോൾ അതിൽനിന്ന് കത്തുന്ന വലിയ ചൂളയിൽ നിന്നെന്ന പോലെ പുക ഉയർന്നു. സൂര്യന്‍റെയും ആകാശത്തിന്‍റെയും വെളിച്ചം കാണുന്നതിൽനിന്ന് പുക ഏവരേയും തടഞ്ഞു. \s5 \v 3 പുകയിൽനിന്ന് വെട്ടുക്കിളികള്‍ ഭൂമിയിലേക്കു വന്നു. തേളുകളെപ്പോലെ മനുഷ്യരെ കുത്തുവാൻ ദൈവം അവയ്ക്കു ശക്തി നൽകി. \v 4 വെട്ടുക്കിളികളോട് ദൈവം ഭൂമിയിലെ പുല്ലിനെയോ സസ്യങ്ങളെയോ വൃക്ഷത്തെയോ കേടുവരുത്തരുതെന്ന് പറഞ്ഞു. ദൈവത്തിന്‍റെ സ്വന്തം എന്ന് നെറ്റിയിൽ അടയാളമില്ലാത്ത ആളുകളെ മാത്രമേ ദോഷം ചെയ്യാവൂ എന്ന് അവയോട് ദൈവം പറഞ്ഞു. \s5 \v 5 അവരെ കൊല്ലുവാന്‍ വെട്ടുക്കിളികളെ ദൈവം അനുവദിച്ചില്ല. അതിനുപകരം, വെട്ടുക്കിളികള്‍ അഞ്ചുമാസക്കാലം ആളുകളെ പീഡിപ്പിച്ചുകൊണ്ടിരുന്നു. ആരെയെങ്കിലും കുത്തുമ്പോൾ ഒരു തേൾ ഉണ്ടാക്കുന്ന വേദനയ്ക്കു സമാനമായ വേദന ജനം അനുഭവിച്ചു. \v 6 മത്സരികളായ ആളുകളെ വെട്ടുക്കിളികൾ പീഡിപ്പിക്കുന്ന സമയത്ത്, വേദന വളരെ കഠിനമായിരിക്കും, ആളുകൾ മരിക്കുവാനുള്ള വഴി കണ്ടെത്തുവാൻ ആഗ്രഹിക്കും, പക്ഷേ അവർക്ക് ഒരു വഴിയും കണ്ടെത്താനാവില്ല. അവർ മരിക്കുവാൻ കൊതിക്കും, പക്ഷേ അവർക്കു മരിക്കുവാൻ കഴിയുകയില്ല. \s5 \v 7 യുദ്ധത്തിനു തയ്യാറായിരിക്കുന്ന കുതിരകളെപ്പോലെ വെട്ടുക്കിളികൾ കാണപ്പെട്ടു. അവരുടെ തലയിൽ സ്വർണ്ണ കിരീടങ്ങൾ ഉള്ളത് പോലെയും കാണപ്പെട്ടു. അവയുടെ മുഖം മനുഷ്യരുടെ മുഖം പോലെയും ആയിരുന്നു. \v 8 സ്ത്രീകളുടെ നീളമുള്ള മുടി പോലെ നീളമുള്ള മുടിയായിരുന്നു അവയ്ക്ക്. അവയുടെ പല്ലുകൾ സിംഹങ്ങളുടെ പല്ലുകൾപോലെ ശക്തമായിരുന്നു. \v 9 ഇരുമ്പ് നിർമ്മിതമായ കവചമാണ് അവ ധരിച്ചിരുന്നത്. അവ പറക്കുമ്പോൾ, അവയുടെ ചിറകുകൾ, യുദ്ധത്തിൽ കുതിച്ചുകയറുന്നതിനിടയിൽ രഥങ്ങൾ വലിക്കുന്ന നിരവധി കുതിരകളുടെ ശബ്ദം പോലെ ശബ്ദമുണ്ടാക്കി \s5 \v 10 തേളുകളുടെ വാലുകൾ പോലെ വാലുകള്‍ അവയ്ക്കുണ്ടായിരുന്നു. ഈ വാലുകൾ ഉപയോഗിച്ച് അവയ്ക്ക് ആളുകളെ കുത്തിനോവിക്കുവാൻ കഴിഞ്ഞു. ആ അഞ്ച് മാസങ്ങളിൽ ആളുകളെ ദ്രോഹിക്കുവാനുള്ള അവരുടെ ശക്തി അവരുടെ വാലിലായിരുന്നു \v 11 അഗാധഗര്‍ത്തം ഭരിച്ചിരുന്നത് അവരുടെ രാജാവ് അഗാധദൂതനായിരുന്നു. എബ്രായ ഭാഷയിൽ അവന്‍റെ പേര് അബദ്ദോന്‍ എന്നും ഗ്രീക്ക് ഭാഷയിൽ ഇത് അപ്പൊല്ലുവോന്‍ എന്നുമാണ്. ഈ രണ്ട് പേരുകളുടെയും അർത്ഥം “നശിപ്പിക്കുന്നവന്‍” എന്നാണ്. \v 12 ആ ഒന്നാമത്തെ കഷ്ടം അവസാനിച്ചു. എന്നാല്‍ ഇനിയും ഭയങ്കരമായ രണ്ട് കഷ്ടങ്ങള്‍കൂടി വരുവാനുണ്ട് എന്നതില്‍ സൂക്ഷിക്കുക. \s5 \v 13 അപ്പോൾ ആറാമത്തെ ദൂതൻ തന്‍റെ കാഹളം ഊതി, ദൈവത്തിന്‍റെ സന്നിധിയിലുള്ള സ്വർണ്ണ യാഗപീഠത്തിന്‍റെ നാലു കോണുകളിൽനിന്നും ഒരു ശബ്ദം ഞാൻ കേട്ടു. \v 14 കാഹളം ധരിച്ച ആറാമത്തെ ദൂതനോട് ആ ശബ്ദം പറഞ്ഞത്, “ഞാൻ യൂഫ്രട്ടീസ് മഹാനദിയിൽ ബന്ധിച്ച നാലു ദൂതന്മാരെ വിട്ടയക്കുക.” \v 15 അപ്പോൾ ദിവസം, മാസം, വർഷം എന്നിവയുടെ കൃത്യമായ മണിക്കൂറിനായി കാത്തിരുന്ന ആ നാലു ദൂതന്മാരും സ്വതന്ത്രരായി. ജനങ്ങളില്‍ മൂന്നിലൊന്നിനെ കൊല്ലുവാന്‍ തങ്ങളുടെ പടയാളികള്‍ക്കു കഴിയേണ്ടതിനായി അവർ സ്വതന്ത്രരായി. \s5 \v 16 കുതിരപ്പുറത്തു പോകുന്ന പടയാളികളുടെ എണ്ണം ഇരുനൂറു ദശലക്ഷം. ഇത്രയും പേരുണ്ടെന്ന് ആരോ പറയുന്നതു ഞാൻ കേട്ടു. \v 17 കുതിരകളും അതില്‍ ഇരിക്കുന്ന പടയാളികളും എങ്ങനെയുണ്ടെന്ന് ദർശനത്തിൽ ഞാൻ കണ്ടു. തീ പോലെ ചുവപ്പും പുകപോലെ മങ്ങിയ നീലയും ഗന്ധകം പോലുള്ള മഞ്ഞനിറവും ഉള്ള കവചം പടയാളികള്‍ ധരിച്ചിരുന്നു. കുതിരകളുടെ തല സിംഹങ്ങളുടെ തല പോലെയായിരുന്നു. അവയുടെ വായിൽനിന്ന് തീയും കത്തുന്ന ഗന്ധകത്തിന്‍റെ മണവും വന്നു. \s5 \v 18 കുതിരകളുടെ വായില്‍ നിന്നുവന്ന—തീ, പുക, കത്തുന്ന ഗന്ധകം എന്നീ മൂന്നു കാര്യങ്ങളാല്‍ ആളുകളില്‍ മൂന്നിലൊന്ന് കൊല്ലപ്പെട്ടു. \v 19 കുതിരകളുടെ ശക്തി അവയുടെ വായിലും വാലിലും ഉണ്ടായിരുന്നു. അവരുടെ വാലുകളിൽ പാമ്പുകളെപ്പോലെയുള്ള തലകളുണ്ടായിരുന്നു, അതു ജനങ്ങളെ കേടുവരുത്തി. \s5 \v 20 എന്നാൽ ബാക്കിയുള്ള ആളുകൾ, തീയുടെയും പുകയുടെയും കത്തുന്ന ഗന്ധകത്തിന്‍റെയും ബാധയാൽ കൊല്ലപ്പെടാത്തവർ, അവർ ചെയ്യുന്ന പാപകരമായ കാര്യങ്ങളിൽ നിന്ന് പിന്തിരിഞ്ഞില്ല. സ്വർണ്ണം, വെള്ളി, വെങ്കലം, കല്ല്, മരം എന്നിവകൊണ്ട് നിർമ്മിച്ച വിഗ്രഹങ്ങളെയോ ഭൂതങ്ങളെയോ ആരാധിക്കുന്നത് അവർ നിർത്തിയില്ല. കാണാനോ കേൾക്കാനോ നടക്കുവാനോ കഴിയാത്ത വിഗ്രഹങ്ങളെങ്കിലും ആളുകൾ അവയെ ആരാധിക്കുന്നതു നിർത്തിയില്ല \v 21 ആളുകളെ കൊല്ലുന്നതും മന്ത്രവാദം ചെയ്യുന്നതോ ലൈംഗിക അധാർമ്മികമായ രീതിയിൽ പ്രവർത്തിക്കുന്നതോ മോഷ്ടിക്കുന്നതോ അവര്‍ നിര്‍ത്തിയില്ല. \s5 \c 10 \p \v 1 ശക്തനായ മറ്റൊരു ദൂതൻ സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങുന്നതു ഞാൻ ദർശനത്തിൽ കണ്ടു. ഒരു മേഘം അവനെ ചുറ്റിയിരുന്നു. അവന്‍റെ തലയ്ക്കു മീതെ ഒരു മഴവില്ല് ഉണ്ടായിരുന്നു. അവന്‍റെ മുഖം സൂര്യനെപ്പോലെ പ്രകാശിച്ചു. അവന്‍റെ കാലുകൾ തീ തൂണുകൾ പോലെ കാണപ്പെട്ടു. \v 2 അവന്‍റെ കയ്യിൽ ഒരു ചെറിയ പുസ്തക ചുരുൾ തുറന്നിരുന്നു. അവൻ തന്‍റെ വലതു കാൽ സമുദ്രത്തിലും ഇടതു കാൽ കരയിലും വെച്ചു. \s5 \v 3 സിംഹം അലറുന്നതുപോലെ ഉച്ചത്തിലുള്ള ശബ്ദത്തില്‍ അവന്‍ ആര്‍ത്തു. അവൻ ആര്‍ത്തപ്പോള്‍ ഏഴു പ്രാവശ്യം ഇടിമുഴങ്ങി; ഇടിമുഴക്കത്തിൽ എനിക്കു മനസ്സിലാകുന്ന വാക്കുകൾ ഉണ്ടായിരുന്നു. \v 4 ഏഴ് ഇടിമുഴക്കത്തിന്‍റെ വചനങ്ങൾ ഞാൻ എഴുതാൻ ഇരിക്കെ, സ്വർഗ്ഗത്തിൽ നിന്നുള്ള ഒരു ശബ്ദം എന്നോടു പറഞ്ഞു, “ഇടിമുഴക്കം പറഞ്ഞതു രഹസ്യമായി സൂക്ഷിക്കുക! അത് എഴുതരുത്!” \s5 \v 5 സമുദ്രത്തിലും കരയിലും നിൽക്കുന്നതായി ഞാൻ കണ്ട ദൂതൻ വലതു കരം സ്വര്‍ഗ്ഗത്തിലേക്ക് ഉയർത്തി \v 6 അവൻ എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനും സ്വര്‍ഗ്ഗത്തിലും അതിലുള്ള സകലത്തേയും ഭൂമിയും അതിന്മേലുള്ള സകലത്തേയും സമുദ്രത്തേയും അതിലുള്ള എല്ലാറ്റിനെയും സൃഷ്ടിച്ചവനുമായവനോട്, അവന്‍ പറയുവാൻ പോകുന്നത് സത്യമാകുന്നു എന്ന് പറയുവാന്‍ ആവശ്യപ്പെട്ടു. ദൈവം ചെയ്യുവാന്‍ ഉദ്ദേശിച്ച കാര്യങ്ങൾ ചെയ്യുവാന്‍ ഇനി വൈകില്ലെന്ന് ദൂതൻ പറഞ്ഞു. \v 7 ഏഴാമത്തെ ദൂതൻ അവന്‍റെ കാഹളം ഊതുവാനുള്ള സമയം വന്നപ്പോൾ, അവന്‍റെ ദാസന്മാരായ പ്രവാചകന്മാരോടു വളരെക്കാലം മുമ്പ് പറഞ്ഞിരുന്ന ദൈവത്തിന്‍റെ രഹസ്യ പദ്ധതി പൂർത്തിയാക്കുമെന്ന് അവന്‍ പറഞ്ഞു, \s5 \v 8 സ്വർഗ്ഗത്തിൽനിന്നു ഞാൻ കേട്ടത് എന്നോടു സംസാരിച്ചവൻ വീണ്ടും സംസാരിച്ചു. അവന്‍ പറഞ്ഞത്, “പോയി സമുദ്രത്തിലും കരയിലും നിൽക്കുന്ന ദൂതന്‍റെ കയ്യിൽനിന്ന് തുറന്ന ചുരുൾ വാങ്ങുക.” \v 9 അങ്ങനെ ഞാൻ ദൂതന്‍റെ അടുത്തു ചെന്ന് ചെറിയ ചുരുൾ എനിക്കു തരുവാൻ അവനോട് ആവശ്യപ്പെട്ടു. അവൻ എന്നോടു പറഞ്ഞു, “ഇതു വാങ്ങി തിന്നുക. നിന്‍റെ വായിൽ ഇതു തേൻ പോലെ മധുരിക്കും, പക്ഷേ ഇതു നിന്‍റെ വയറിനെ കയ്പുള്ളതാക്കും.” \s5 \v 10 ഞാൻ ദൂതന്‍റെ കയ്യിൽനിന്ന് ചെറിയ ചുരുൾ വാങ്ങി തിന്നു. ഇത് എന്‍റെ വായിൽ തേൻ പോലെ മധുരിക്കുകയും, എന്നാല്‍ വയറിനെ കയ്പ്പാക്കുകയും ചെയ്തു. \v 11 അനന്തരം ഒരുവന്‍ എന്നോട് “നീ പല രാജ്യങ്ങളെയും ജനസമൂഹങ്ങളെയും പല ഭാഷകള്‍ സംസാരിക്കുന്നവരേയും നിരവധി രാജാക്കന്മാരെയും കുറിച്ചുള്ള ദൈവിക സന്ദേശങ്ങൾ വീണ്ടും സംസാരിക്കേണം.” \s5 \c 11 \p \v 1 അനന്തരം ഒരു ദൂതൻ അളവുകോലിന് സമാനമായ ഒരു ദണ്ഡ് എനിക്ക് തന്നു. ദൈവം എന്നോടു പറഞ്ഞു, “ദൈവാലയത്തിലേക്കു പോയി അതിനെയും അതിലെ യാഗപീഠത്തെയും അളക്കുകയും, അവിടെ ആരാധിക്കുന്നവരുടെ എണ്ണം എടുക്കുകയും ചെയ്യുക. \v 2 എന്നാൽ ദൈവാലയ കെട്ടിടത്തിനു പുറത്തുള്ള പ്രാകാരം അളക്കരുത്, കാരണം ഞാൻ അത് യഹൂദേതര ജനവിഭാഗങ്ങൾക്കു നൽകിയിരിക്കുന്നു. തൽഫലമായി, അവർ നാൽപ്പത്തിരണ്ടു മാസം യെരുശലേം നഗരത്തെ ചവിട്ടിമെതിക്കും. \s5 \v 3 ഞാൻ രണ്ട് സാക്ഷികളെ അവര്‍ക്ക് വെളിപ്പെടുത്തിയ 1,260 ദിവസത്തെപ്പറ്റി അറിയിക്കുവാന്‍ അയക്കും. ആടിന്‍റെ രോമത്തില്‍നിന്ന് നിർമ്മിച്ച പരുക്കൻ വസ്ത്രങ്ങൾ ധരിച്ച് ജനങ്ങളുടെ പാപത്തെക്കുറിച്ച് അവർ ദു:ഖിതരാണെന്ന് അവർ കാണിക്കും.” \v 4 ആ സാക്ഷികള്‍ ഭൂമിയെ ഭരിക്കുന്ന കർത്താവിന്‍റെ സന്നിധിയിലുള്ള രണ്ട് ഒലിവ് മരങ്ങളെയും രണ്ട് നിലവിളക്കുകളെയും പ്രതിനിധീകരിക്കുന്നു. \v 5 ആ സാക്ഷികളെ ദോഷം ചെയ്യുവാന്‍ ആരെങ്കിലും ശ്രമിച്ചാൽ, സാക്ഷികളുടെ വായിൽനിന്ന് തീ പുറപ്പെടുകയും അവരെ നശിപ്പിക്കുകയും ചെയ്യുന്നു. ആളുകൾ‌ അവര്‍ക്കു ദോഷം ചെയ്യുന്നു എങ്കില്‍, രണ്ട് സാക്ഷികളും തീർച്ചയായും അവരെ അതേരീതിയിൽ കൊല്ലുന്നു. \s5 \v 6 ദൈവം തങ്ങൾക്കു വെളിപ്പെടുത്തുന്ന കാര്യങ്ങൾ അവർ പ്രഖ്യാപിക്കുന്ന സമയത്ത് മഴ പെയ്യാതിരിക്കുവാൻ ആ സാക്ഷികൾക്ക് ആകാശത്തിന്മേൽ അധികാരമുണ്ടായിരിക്കും. എല്ലായിടത്തും വെള്ളം രക്തമാക്കുവാൻ അവർക്ക് അധികാരമുണ്ടായിരിക്കും; എല്ലാത്തരം ബാധകള്‍ ഭൂമിയിലേക്ക് അയക്കുവാനുള്ള അധികാരവും അവർക്കുണ്ടായിരിക്കും. അവർ ആഗ്രഹിക്കുമ്പോഴെല്ലാം അവര്‍ ചെയ്യും. \v 7 ദൈവത്തിൽനിന്നുള്ള സന്ദേശം ആളുകളെ അവര്‍ അറിയിച്ചുകഴിഞ്ഞപ്പോള്‍, അഗാധഗര്‍ത്തത്തില്‍ നിന്ന് വരുന്ന മൃഗം അവരെ ആക്രമിക്കുകയും കീഴടക്കുകയും കൊല്ലുകയും ചെയ്യും. \s5 \v 8 സോദോമിലും ഈജിപ്റ്റിലും ജീവിച്ചിരുന്ന ആളുകള്‍ ദുഷ്ടന്മാര്‍ ആയിരുന്നതുപോലെ സോദോം എന്നും ഈജിപ്ത് എന്നും പ്രതീകമായി വിളിച്ചിരുന്നതും അവരുടെ കര്‍ത്താവ് ക്രൂശിക്കപ്പെട്ടതുമായ മഹാനഗരത്തിന്‍റെ വീഥിയില്‍, രണ്ടു സാക്ഷികളുടെയും മൃതദേഹങ്ങൾ കിടക്കും, \v 9 നിരവധി ആളുകളുടെ സമൂഹങ്ങൾ, ഗോത്രങ്ങൾ, ഭാഷാ സമൂഹങ്ങൾ, രാഷ്ട്രങ്ങൾ എന്നിവയിലെ വ്യക്തികൾ മൂന്നര ദിവസത്തേക്ക് അവരുടെ മൃതദേഹങ്ങൾ കാണും. എന്നാൽ ആരെയും അവരുടെ ശരീരങ്ങള്‍ അടക്കുവാൻ അവർ അനുവദിക്കുകയില്ല. \s5 \v 10 ഭൂമിയിൽ വസിക്കുന്ന ആളുകൾ ആ സാക്ഷികൾ മരിച്ചുവെന്ന് കാണുമ്പോൾ അവർ സന്തോഷിക്കുകയും ആഘോഷിക്കുകയും ചെയ്യും. അവർ പരസ്പരം സമ്മാനങ്ങൾ അയയ്ക്കും, കാരണം ഈ രണ്ടു പ്രവാചകന്മാരും അവരെ ഉപദ്രവിക്കുന്ന ബാധകൾ അയച്ചിരുന്നു. \v 11 എന്നാൽ മൂന്നര ദിവസത്തിനുശേഷം, ദൈവം അവരെ വീണ്ടും ശ്വസിക്കാനും ജീവിക്കുവാനും ഇടയാക്കും. അവർ എഴുന്നേറ്റു നിൽക്കും, അവരെ കാണുന്ന ആളുകൾ ഭയപ്പെടും. \v 12 രണ്ടു സാക്ഷികളും സ്വർഗ്ഗത്തിൽ നിന്ന് “ഇവിടെ കയറി വരിക” എന്ന് അവരോടു പറയുന്ന ഉച്ചത്തിലുള്ള ശബ്ദം കേൾക്കും. അപ്പോൾ അവർ ഒരു മേഘത്തിൽ സ്വർഗ്ഗത്തിലേക്കു പോകും. അവരുടെ ശത്രുക്കൾ അവര്‍ മുകളിലേക്കു പോകുന്നതു കാണും. \s5 \v 13 അതേസമയം ഒരു വലിയ ഭൂകമ്പമുണ്ടാകും, അതിന്‍റെ ഫലമായി നഗരത്തിലെ പത്തിലൊന്ന് കെട്ടിടങ്ങൾ ഇടിഞ്ഞുവീഴുകയും ഏഴായിരം പേർ മരിക്കുകയും ചെയ്യും. ബാക്കിയുള്ള ആളുകൾ ഭയപ്പെടുകയും സ്വർഗ്ഗത്തിൽ ഭരിക്കുന്ന ദൈവം ഭയങ്കരനാണെന്ന് അംഗീകരിക്കുകയും ചെയ്യും. \v 14 അത് രണ്ടാമത്തെ ഭയാനകമായ സംഭവമായിരിക്കും. മൂന്നാമത്തെ ഭയാനകമായ സംഭവം വേഗത്തില്‍ സംഭവിക്കുമെന്നതിനാല്‍ ബോധമുള്ളവരായിരിക്കുക. \s5 \v 15 അപ്പോൾ ഏഴാമത്തെ ദൂതൻ അവന്‍റെ കാഹളം ഊതി. സ്വർഗ്ഗത്തിലെ ശബ്ദങ്ങൾ ഉറക്കെ ആര്‍ത്തു, “നമ്മുടെ കർത്താവായ ദൈവത്തിനും അവൻ നിയോഗിച്ച മശിഹായ്‌ക്കും ഇപ്പോൾ ലോകത്തിലെ എല്ലാ ജനങ്ങളേയും ഭരിക്കുവാൻ കഴിയും, അവർ ആ ജനതയെ എന്നെന്നേക്കും ഭരിക്കും.” \s5 \v 16 ദൈവസന്നിധിയിൽ തങ്ങളുടെ സിംഹാസനങ്ങളിൽ ഇരിക്കുന്ന ഇരുപത്തിനാലു മൂപ്പന്മാരും, കമിഴ്ന്നുവീണ് അവനെ ആരാധിച്ചു. \v 17 അവർ പറഞ്ഞു: \q1 “കർത്താവായ ദൈവമേ, നീ എല്ലാറ്റിന്മേലും ഭരിക്കുന്നവനാകുന്നു. \q1 ഇപ്പോഴുള്ളവനും നീയാകുന്നു! \q1 എല്ലായ്പ്പോഴും നിലനിൽക്കുന്നവനും നീയാകുന്നു! \q1 നിനക്കെതിരായി മത്സരിച്ച എല്ലാവരേയും, \q1 നിന്‍റെ ശക്തിയാൽ നീ പരാജയപ്പെടുത്തിയതിനാല്‍ ഞങ്ങൾ നിനക്കു നന്ദി പറയുന്നു, \q1 കൂടാതെ ഇപ്പോൾ ലോകത്തിലുള്ള എല്ലാ ആളുകളെയും നീ ഭരിക്കുന്നു. \s5 \q1 \v 18 രാജ്യങ്ങളിലെ അവിശ്വാസികളായ ആളുകള്‍ നിന്നോടു കോപിച്ച് രോഷാകുലരായിരിക്കുന്നു. \q1 അതിന്‍റെ ഫലമായി നീ അവരോടു വളരെ കോപിച്ചിരിക്കുന്നു. \q1 മരിച്ച എല്ലാവരേയും ന്യായംവിധിക്കാനുള്ള ശരിയായ സമയമാണിതെന്നു നീ തീരുമാനിച്ചിരിക്കുന്നു. \q1 നിന്‍റെ പ്രവാചകന്മാരായ എല്ലാ ദാസന്മാർക്കും നിന്നില്‍ വിശ്വസിക്കുന്ന മറ്റുള്ളവർക്കും പ്രതിഫലം നൽകേണ്ട സമയം നിനക്കു വന്നിരിക്കുന്നു, \q1 നിന്നെ ബഹുമാനിക്കുന്ന എല്ലാവര്‍ക്കും, \q1 ഇതിൽ ചെറിയവരും വലിയവരും ഉൾപ്പെടുന്നു. \q1 ഭൂമിയെ നശിപ്പിക്കുന്ന ആളുകളെ നിനക്കു നശിപ്പിക്കേണ്ട സമയമാണിത്.” \s5 \v 19 അപ്പോൾ ദൈവം സ്വർഗ്ഗത്തിൽ അവന്‍റെ ആലയം തുറന്നു, ഞാൻ ദൈവത്തിന്‍റെ വാഗ്ദാനം അടങ്ങുന്ന, വിശുദ്ധ പെട്ടകം അതില്‍ കണ്ടു. മിന്നൽ പ്രകാശിച്ചു; ഇടിമുഴക്കവും നാദവും ഉണ്ടായിരുന്നു; ഭൂമി കുലുങ്ങി, വലിയ കല്മഴ ആകാശത്തുനിന്നു വീണു. \s5 \c 12 \p \v 1 1 അപ്പോൾ വളരെ പ്രധാനപ്പെട്ട ഒന്ന് ആകാശത്തു പ്രത്യക്ഷപ്പെട്ടു. അതു സൂര്യനെ അണിഞ്ഞിരുന്ന ഒരു സ്ത്രീയായിരുന്നു, ചന്ദ്രൻ അവളുടെ കാല്കീഴെ ആയിരുന്നു. അവളുടെ തലയിൽ പന്ത്രണ്ട് നക്ഷത്രങ്ങളാൽ നിർമ്മിച്ച വിജയ കിരീടം ഉണ്ടായിരുന്നു. \v 2 അവൾ ഒരു കുഞ്ഞിനെ പ്രസവിക്കാറായിരുന്നു, വേദന അനുഭവിച്ചതിനാൽ അവൾ നിലവിളിച്ചു. \s5 \v 3 അസാധാരണമായ ഒന്ന് ആകാശത്തു പ്രത്യക്ഷപ്പെട്ടു. അത് ഒരു വലിയ ചുവന്ന മഹാസര്‍പ്പമായിരുന്നു. അതിന് ഏഴു തലകളും പത്ത് കൊമ്പുകളും ഉണ്ടായിരുന്നു. അതിന്‍റെ ഓരോ തലകളിലും രാജകിരീടം ഉണ്ടായിരുന്നു. \v 4 സര്‍പ്പത്തിന്‍റെ വാൽ നക്ഷത്രങ്ങളിൽ മൂന്നിലൊന്ന് ആകാശത്തുനിന്നു വലിച്ച് ഭൂമിയിലേക്ക് എറിഞ്ഞു. സ്ത്രീ അവളുടെ കുട്ടിയെ പ്രസവിച്ചാല്‍ ഉടനെ തിന്നേണ്ടതിനു സ്ത്രീയുടെ മുന്നിൽ സർപ്പം നിന്നു. \s5 \v 5 അപ്പോള്‍ അവള്‍ ഒരു മകനെ പ്രസവിച്ചു, അവന്‍ ഇരുമ്പുവടികൊണ്ടെന്നപോലെ പൂർണ്ണ അധികാരത്തോടെ എല്ലാ വിഭാഗങ്ങളിലുമുള്ള ആളുകളെ ഭരിക്കുവാൻ നിയോഗിക്കപ്പെട്ടു. ദൈവം അവളുടെ കുട്ടിയെ അവന്‍റെ സിംഹാസനത്തിലേക്കു വലിച്ചെടുത്തു. \v 6 എന്നാൽ സ്ത്രീ മരുഭൂമിയിലേക്ക് ഓടിപ്പോയി. 1,260 ദിവസം അവളെ പരിപാലിക്കുന്നതിനായി ദൈവം അവൾക്കായി ഒരു സ്ഥലം ഒരുക്കിയിരുന്നു. \s5 \v 7 അപ്പോൾ സ്വർഗ്ഗത്തിൽ ഒരു യുദ്ധം ഉണ്ടായി. മീഖായേലും അവനോടു കൂടെയുള്ള ദൂതന്മാരും സർപ്പത്തിന്നെതിരെ യുദ്ധം ചെയ്തു. സർപ്പവും ദൂതന്മാരും മീഖായേലിനോടും അവന്‍റെ ദൂതന്മാർക്കും എതിരെ യുദ്ധം ചെയ്തു. \v 8 എന്നാൽ സർപ്പം യുദ്ധത്തിൽ വിജയിച്ചില്ല; സർപ്പത്തെയും ദൂതന്മാരെയും ഇനി സ്വർഗ്ഗത്തിൽ തുടരുവാൻ ദൈവം അനുവദിച്ചില്ല. \v 9 പകരം, ദൈവം ആ വലിയ സർപ്പത്തെ സ്വർഗ്ഗത്തിൽ നിന്ന് എറിഞ്ഞു. ആ സര്‍പ്പം പിശാച്, സാത്താൻ എന്നീ പേരുകളുള്ള പുരാതന സർപ്പം ആകുന്നു. ഭൂമിയിലെങ്ങുമുള്ള മനുഷ്യരെ വഞ്ചിക്കുന്നവന്‍ അവനാണ്. അവന്‍റെ എല്ലാ ദൂതന്മാരോടൊപ്പം അവനെ ഭൂമിയിലേക്ക് എറിഞ്ഞു. \s5 \v 10 പിന്നെ സ്വർഗ്ഗത്തിൽ ഒരുവന്‍ ഉച്ചത്തില്‍ ആർക്കുന്നത് ഞാൻ കേട്ടു. \q1 "ഇപ്പോൾ നമ്മുടെ ദൈവം തന്‍റെ ശക്തിയാൽ എല്ലാവരേയും രക്ഷിക്കുകയും അവന്‍ എല്ലാവരേയും ഭരിക്കുകയും ചെയ്യുന്നു! \q1 ഇപ്പോൾ മശിഹ ഭരിക്കുവാന്‍ ആരംഭിച്ചിരിക്കുന്നു! \q1 നമ്മുടെ സഹവിശ്വാസികളെ കുറ്റപ്പെടുത്തുന്നവനെ ദൈവം സ്വർഗ്ഗത്തിൽനിന്ന് എറിഞ്ഞു കളഞ്ഞതിനാലാണിത് സംഭവിച്ചത്. \q1 ദൈവമുമ്പാകെ പകലും രാത്രിയിലും നിന്നതും അവർ ചെയ്ത തെറ്റുകള്‍ അവനോടു പറഞ്ഞുകൊണ്ടിരുന്നവന്‍ അവനാണ്. \s5 \v 11 കുഞ്ഞാട് തന്‍റെ രക്തം ചൊരിയുകയും അവർക്കുവേണ്ടി മരിക്കുകയും അവർ അവനെക്കുറിച്ച് മറ്റുള്ളവരോട് സത്യം സംസാരിച്ചതു നിമിത്തവും നമ്മുടെ സഹവിശ്വാസികൾ അവനെ ജയിച്ചിരിക്കുന്നു. അവര്‍ ജീവനെ കരുതിയില്ല, എന്നാൽ അവനെക്കുറിച്ചുള്ള സത്യം ആളുകളോടു പറഞ്ഞുകൊണ്ട് മനുഷ്യരാല്‍ മരിക്കുവാന്‍ തയ്യാറായിരുന്നു. \v 12 അതിനാൽ സ്വർഗ്ഗത്തിലുള്ള എല്ലാവരും ആനന്ദിക്കട്ടെ. എന്നാൽ ഭൂമിയിലും സമുദ്രത്തിലും വസിക്കുന്ന നിങ്ങൾക്കു ഭയങ്കരമായ കാര്യങ്ങൾ സംഭവിക്കും, കാരണം പിശാച് നിങ്ങളുടെ അടുത്തെത്തിയിരിക്കുന്നു. ദൈവം അവനെ ന്യായംവിധിച്ച് ശിക്ഷിക്കുകയും ചെയ്യുന്നതിന് മുമ്പായി തനിക്ക് കുറച്ചു സമയമേയുള്ളൂവെന്ന് അവനറിയാമെന്നതിനാൽ അവൻ വളരെ കോപാകുലനാണ്.” \s5 \v 13 തന്നെ ഭൂമിയിലേക്കു തള്ളിയിട്ടതായി സർപ്പം തിരിച്ചറിഞ്ഞപ്പോൾ, ഒരു ആണ്‍കുട്ടിയെ പ്രസവിച്ച സ്ത്രീയെ അവൻ പിന്തുടർന്നു. \v 14 എന്നാൽ മരുഭൂമിയിലേക്ക് പറന്നു പോകേണ്ടതിനു വലിയ കഴുകന്‍റെ ചിറകുകള്‍പോലെ രണ്ടു ചിറകുകൾ ദൈവം സ്ത്രീക്ക് നല്‍കി. ദൈവം അവൾക്കായി ഒരു സ്ഥലം ഒരുക്കിയിട്ടുണ്ട്. അവിടെ ദൈവം അവളെ മൂന്നര വർഷത്തോളം പരിപാലിക്കും. സർപ്പം എന്ന പിശാചിന് അവിടെ അവളുടെ അടുത്തു എത്തുവാന്‍ കഴിഞ്ഞില്ല. \s5 \v 15 അപ്പോൾ അവളെ ഒഴുക്കി കളയേണ്ടതിനു സർപ്പം തന്‍റെ വായിൽ നിന്ന് ഒരു നദിപോലെ വെള്ളം സ്ത്രീയുടെ നേരേ ഒഴുക്കി. \v 16 എന്നാൽ ഭൂമി തന്‍റെ വായ്‌ തുറന്നു മഹാസർപ്പം വായിൽനിന്ന് ഒഴുക്കിയ വെള്ളം വിഴുങ്ങി സ്ത്രീയെ സഹായിച്ചു. \v 17 അപ്പോൾ സർപ്പം സ്ത്രീയോടു വളരെ കോപിക്കുകയും, അതിനാൽ അവൻ അവളുടെ ശേഷമുള്ള സന്തതികള്‍ക്കെതിരായി യുദ്ധം ചെയ്യുവാന്‍ പുറപ്പെട്ടുപോയി. അവര്‍ ദൈവത്തിന്‍റെ കൽപ്പനകൾ അനുസരിക്കുന്നവരും യേശുവിനെക്കുറിച്ച് സത്യം സംസാരിക്കുന്നവരുമാണ്. \v 18 അപ്പോൾ മഹാസർപ്പം കടൽത്തീരത്ത് നിന്നു. \s5 \c 13 \p \v 1 അപ്പോൾ ഒരു മൃഗം സമുദ്രത്തിൽ നിന്ന് കയറിവരുന്നത് ഞാൻ കണ്ടു. അതിന് പത്ത് കൊമ്പുകളും ഏഴ് തലകളുമുണ്ടായിരുന്നു. അതിന്‍റെ ഓരോ കൊമ്പുകളിലും രാജകീയ കിരീടം ഉണ്ടായിരുന്നു. അതിന്‍റെ ഓരോ തലയിലും ദൈവത്തെ അപമാനിക്കുന്ന ഒരു പേരുണ്ടായിരുന്നു. \v 2 ഈ മൃഗം പുള്ളിപ്പുലിയ്ക്ക് സമാനമായിരുന്നു. എന്നാൽ അതിന്‍റെ പാദങ്ങൾ കരടിയുടെ പാദങ്ങൾ പോലെയായിരുന്നു, വായ് സിംഹത്തിന്‍റെ വായ് പോലെയായിരുന്നു. സർപ്പം മൃഗത്തെ വളരെ ശക്തനാക്കി. അവന്‍ അതിന് രാജാവിനെപ്പോലെ ജനങ്ങളുടെമേല്‍ ഭരിക്കുവാനുള്ള അധികാരം നൽകി. \s5 \v 3 മൃഗത്തിന്‍റെ തലകളില്‍ ഒന്നില്‍ മരിക്കത്തക്ക വിധത്തില്‍ ഒരാള്‍ മുറിവേൽപ്പിച്ചതുപോലെ കണ്ടു. എന്നാൽ അതിന്‍റെ മുറിവ് ഭേദമായി. തൽഫലമായി, ഭൂമിയിലെ എല്ലാ ജനങ്ങളും മൃഗത്തെ കണ്ട് അത്ഭുതപ്പെടുകയും അതിനെ പിന്തുടരുകയും ചെയ്തു. \v 4 അവരുടെമേല്‍ ഭരിക്കുവാന്‍ മൃഗത്തിന് സര്‍പ്പം അധികാരം നൽകിയതുകൊണ്ട് അവർ സര്‍പ്പത്തേയും ആരാധിച്ചു. അവർ മൃഗത്തെ നമസ്കരിച്ചത് കൂടാതെ പറഞ്ഞത്, “മൃഗത്തെപ്പോലെ ശക്തിയുള്ള ആരും തന്നെ ഇല്ല! അതിനെതിരായി എപ്പോഴെങ്കിലും പോരാടുവാൻ ആര്‍ക്കെങ്കിലും കഴിയുമോ?” \s5 \v 5 അഹങ്കാരത്തോടെ സംസാരിക്കാനും തന്നെ അപമാനിക്കുവാനും ദൈവം മൃഗത്തെ അനുവദിച്ചു. നാൽപ്പത്തിരണ്ടു മാസം ജനങ്ങളെ ഭരിക്കുവാൻ ദൈവം അനുവദിച്ചു. നാല്‍പ്പത്തിരണ്ട് മാസം ജനത്തെ ഭരിക്കുവാനും അനുവദിച്ചു. \v 6 അതു സംസാരിച്ചപ്പോൾ, ദൈവത്തേയും അവന്‍റെ നാമത്തെയും അവൻ വസിക്കുന്ന സ്ഥലത്തെയും സ്വർഗ്ഗത്തിൽ വസിക്കുന്ന സകലരേയും അപമാനിച്ചു. \s5 \v 7 തന്‍റെ ജനത്തിനെതിരെ പോരാടാനും അവരെ ജയിക്കാനും ദൈവം മൃഗത്തെ അനുവദിച്ചു. എല്ലാ ഗോത്രത്തെയും, ഓരോ ജനതയേയും, എല്ലാ ഭാഷ സംസാരിക്കുന്നവരേയും, ഓരോ ജനവിഭാഗത്തെയും ഭരിക്കുവാൻ അതിന് അധികാരമുണ്ടായിരുന്നു. \v 8 ഭൂമിയിലുള്ള എല്ലാവരും അതിനെ ആരാധിക്കും. ജീവപുസ്തകത്തിൽ പേരുകൾ എഴുതിയിട്ടില്ലാത്തവരാണ് അതിനെ ആരാധിക്കുന്നത്. ആ പുസ്തകം ലോകത്തിന്‍റെ സൃഷ്ടിക്കുമുമ്പ് എഴുതിയിരുന്നതും കൊല്ലപ്പെട്ട കുഞ്ഞാടിന്‍റെതുമായിരുന്നു. \s5 \v 9 മനസ്സിലാക്കാൻ ആഗ്രഹിക്കുന്ന എല്ലാവരും ദൈവത്തിൽ നിന്നുള്ള ഈ സന്ദേശം ശ്രദ്ധാപൂർവ്വം കേള്‍ക്കണം. \v 10 ചിലരെ ശത്രുക്കൾ പിടികൂടുമെന്ന് ദൈവം തീരുമാനിച്ചിട്ടുണ്ടെങ്കിൽ അവർ പിടിക്കപ്പെടും. ചില ആളുകൾ യുദ്ധത്തിൽ മരിക്കുമെന്ന് ദൈവം തീരുമാനിച്ചിട്ടുണ്ടെങ്കിൽ അവർ യുദ്ധത്തിൽ മരിക്കും. അതിനാൽ ദൈവത്തിന്‍റെ ജനം കഷ്ടപ്പാടുകൾ സഹിക്കുകയും അവനോടു വിശ്വസ്തരായിരിക്കുകയും വേണം. \s5 \v 11 മറ്റൊരു മൃഗം ഭൂമിയിൽനിന്നു കയറി വരുന്നതു ഞാൻ കണ്ടു. ഒരു ആടിന് ഉള്ളതുപോലെ തലയിൽ രണ്ട് ചെറിയ കൊമ്പുകൾ അതിനുണ്ടായിരുന്നു. എന്നാൽ ഒരു സർപ്പം പോലെ അതു പരുഷമായി സംസാരിച്ചു. \v 12 ഒന്നാമത്തെ മൃഗം ആഗ്രഹിക്കുന്നതു നടത്തുവാനായി ഇത് അധികാരത്തോടെ ആളുകളെ ഭരിക്കുന്നു. ഭൂമിയിൽ വസിക്കുന്ന ആളുകള്‍ മരണകരമായ മുറിവ് ഏറ്റതും എന്നാല്‍ മുറിവ് സൗഖ്യമായതുമായ ഒന്നാമത്തെ മൃഗത്തെ ആരാധിക്കുവാൻ ഇതു ജനത്തെ നിര്‍ബ്ബന്ധിക്കുന്നു. \s5 \v 13 ആളുകൾ നോക്കിക്കൊണ്ടിരിക്കെ ആകാശത്തു നിന്ന് ഭൂമിയിലേക്ക് തീ ഇറക്കുക പോലുള്ള ഭയങ്കരമായ അത്ഭുതങ്ങൾ രണ്ടാമത്തെ മൃഗവും ചെയ്തു, \v 14 ഒന്നാമത്തെ മൃഗത്തിനുവേണ്ടി അവൻ ഈ അത്ഭുതങ്ങൾ ചെയ്തു. അങ്ങനെ ചെയ്യുന്നതിലൂടെ, ഭൂമിയിലെ ആളുകള്‍ ആദ്യത്തെ മൃഗത്തെ ആരാധിക്കുമെന്ന് കരുതി അവരെ വഞ്ചിച്ചു. എന്നാൽ ഇതു സംഭവിക്കുവാൻ ദൈവം അനുവദിച്ചതുകൊണ്ടാണ് സംഭവിച്ചത്. ആരോ വാളുകൊണ്ട് കൊന്നിട്ടും ജീവിച്ചിരിക്കുന്ന ഒന്നാമത്തെ മൃഗത്തെ പ്രതിനിധീകരിക്കുവാൻ ഒരു പ്രതിമ നിർമ്മിക്കുവാൻ രണ്ടാമത്തെ മൃഗം ഭൂമിയിൽ വസിക്കുന്ന ആളുകളോടു പറഞ്ഞു, \s5 \v 15 പ്രതിമ സംസാരിക്കാനായി പ്രതിമയിലേക്ക് ജീവന്‍ കൊടുക്കുവാന്‍ ദൈവം രണ്ടാമത്തെ മൃഗത്തെ അനുവദിച്ചു. പ്രതിമയെ ആരാധിക്കുവാൻ വിസമ്മതിക്കുന്ന ആരെയും കൊല്ലണമെന്ന് മൃഗം കൽപ്പന കൊടുത്തു. \v 16 പ്രധാനപ്പെട്ട ആളുകളോ അപ്രധാനരായ ആളുകളോ, ധനികരോ ദരിദ്രരോ, സ്വതന്ത്രരോ അടിമയോ ആയ എല്ലാവരും! അവരുടെ വലതു കൈയിലോ നെറ്റിമേലോ ഒന്നാമത്തെ മൃഗത്തിന്‍റെ പേര് എഴുതേണം എന്ന് രണ്ടാമത്തെ മൃഗം വ്യവസ്ഥ ചെയ്തു. \v 17 മൃഗത്തിന്‍റെ പേരോ അതിന്‍റെ പേരിനെ പ്രതിനിധീകരിക്കുന്ന സംഖ്യയുടെ മുദ്രയോ ഇല്ലാതിരിക്കുന്നുവെങ്കില്‍ ആളുകൾക്ക് ഒന്നും വാങ്ങാനോ വിൽക്കാനോ കഴിയുകയില്ല എന്ന് മൃഗം വ്യവസ്ഥ ചെയ്തു. \s5 \v 18 മുദ്രയുടെ അർത്ഥം മനസ്സിലാക്കാൻ നിങ്ങൾ വിവേകത്തോടെ ചിന്തിക്കണം. ജ്ഞാനത്തോടെ ചിന്തിക്കുന്ന ആർക്കും ഈ സംഖ്യ മനുഷ്യരാശിയെ പ്രതിനിധീകരിക്കുന്നുവെന്ന് മനസ്സിലാക്കാം. ഇത് 666 ആണ്. \s5 \c 14 \p \v 1 അനന്തരം കുഞ്ഞാട്‌ യെരുശലേമിൽ സീയോൻ പര്‍വ്വതത്തിൽ നിൽക്കുന്നതു ഞാൻ കണ്ടു. അവനോടൊപ്പം 144,000 ആളുകൾ ഉണ്ടായിരുന്നു. അവരുടെ നെറ്റിയിൽ അവന്‍റെ പേരും പിതാവിന്‍റെ പേരും അവന്‍ എഴുതിയിരുന്നു. \v 2 ഒരു വലിയ വെള്ളച്ചാട്ടത്തിന്‍റെയോ ശക്തമായ ഇടിമുഴക്കത്തിന്‍റെയോ ശബ്ദംപോലെ വലിയ ഒരു ശബ്ദം ഞാന്‍ സ്വർഗ്ഗത്തിൽനിന്ന് കേട്ടു, ഇത് അനേകം ആളുകള്‍ വീണ വായിക്കുന്നതു പോലെ മുഴങ്ങി. \s5 \v 3 144,000 ആളുകൾ സിംഹാസനത്തിനു മുന്നിലും, നാല് ജീവജാലങ്ങൾക്കു മുന്നിലും, മൂപ്പന്മാരുടെ മുന്നിലും നിൽക്കുമ്പോൾ ഒരു പുതിയ പാട്ട് പാടുന്നുണ്ടായിരുന്നു. ഭൂമിയിലെ ജനങ്ങളിൽനിന്ന് കുഞ്ഞാട് വീണ്ടെടുത്ത 144,000 ആളുകൾക്കു മാത്രമേ ആ ഗാനം പഠിച്ചു പാടുവാന്‍ കഴിഞ്ഞിരുന്നുള്ളൂ. മറ്റാർക്കും ആ ഗാനം പഠിക്കാനായില്ല. \v 4 കന്യകമാരെപ്പോലെ ധാർമ്മികമായി ശുദ്ധിയുള്ളവരായി ആ 144,000 പേര്‍ ആത്മീകമായി നിർമ്മലരായിരുന്നു. ഏതെങ്കിലും ഒരു വ്യാജ ദൈവത്തെ ആരാധിച്ച് അവർ സ്വയം അശുദ്ധരായിട്ടില്ല. കുഞ്ഞാടായ യേശുവിനോടൊപ്പം, അവൻ പോകുന്നിടത്തെല്ലാം അവനെ അനുഗമിക്കുന്നവര്‍ ആകുന്നു. കുഞ്ഞാടിനും ദൈവത്തിനുംവേണ്ടി അര്‍പ്പിക്കേണ്ടതിന് ഭൂമിയിലെ ജനങ്ങളുടെ ഇടയില്‍നിന്ന് വീണ്ടെടുത്തവരെ അവര്‍ പ്രതിനിധീകരിക്കുന്നു. \v 5 ഈ ആളുകൾ സംസാരിക്കുമ്പോൾ ഒരിക്കലും കള്ളം പറഞ്ഞിട്ടില്ല, അവർ ഒരിക്കലും അധാർമ്മികമായി പ്രവർത്തിച്ചില്ല. \s5 \v 6 ആകാശത്തിനും സ്വര്‍ഗ്ഗത്തിനുമിടയില്‍ മറ്റൊരു ദൂതന്‍ പറക്കുന്നത് ഞാൻ കണ്ടു. അവൻ ഭൂമിയിൽ വസിക്കുന്ന ആളുകൾക്ക് ദൈവത്തിന്‍റെ നിത്യമായ സുവിശേഷം അറിയിക്കേണ്ടതിനു കൊണ്ടുവരികയായിരുന്നു. അവൻ അത് എല്ലാ ജനതയോടും എല്ലാ ഗോത്രത്തോടും എല്ലാ ഭാഷ സംസാരിക്കുന്നവരോടും എല്ലാ ജനവിഭാഗത്തോടും അറിയിക്കും. \v 7 അവൻ വലിയ സ്വരത്തിൽ പറഞ്ഞു, “ദൈവത്തിന് എല്ലാവരേയും ന്യായംവിധിക്കാനുള്ള സമയമിതാകയാല്‍ അവനെ ബഹുമാനിക്കുകയും സ്തുതിക്കുകയും ചെയ്യുക. സ്വര്‍ഗ്ഗത്തെയും ഭൂമിയെയും സമുദ്രങ്ങളെയും ജലത്തിന്‍റെ ഉറവകളെയും സൃഷ്ടിച്ചവനായതിനാൽ അവനെ ആരാധിക്കുക.” \s5 \v 8 അവനു പുറകെ രണ്ടാമത് മറ്റൊരു ദൂതൻ, വന്നു പറഞ്ഞത്, “വളരെ ദുഷടതയേറിയ ബാബിലോൺ നഗരം ഇപ്പോൾ പൂർണ്ണമായും നശിച്ചു! ലൈംഗിക അധാർമ്മികതയുടെ അഭിനിവേശത്തിൽ അവളുമായി ഇടപഴകുവാൻ ബാബിലോൺ എല്ലാ ജനതകളെയും പ്രേരിപ്പിച്ചു. മറ്റൊരാൾക്ക് അമിതമായി വീഞ്ഞു കുടിക്കുവാന്‍ കൊടുക്കുന്ന ഒരുവനെപ്പോലെയാണ് ബാബിലോൺ!” \s5 \v 9 മൂന്നാമത്തെ ദൂതൻ മുമ്പോട്ടു വന്ന് അത്യുച്ച ശബ്ദത്തില്‍ പറഞ്ഞത്, “ആളുകൾ മൃഗത്തെയോ അതിന്‍റെ പ്രതിമയെയോ ആരാധിക്കുകയോ അവരുടെ നെറ്റിയിലോ കൈയിലോ അതിന്‍റെ മുദ്ര ചെയ്യുവാന്‍ അനുവദിക്കുന്നു എങ്കില്‍, \v 10 ദൈവം അവരോടു കോപിക്കുകയും അവന്‍റെ കോപം വീര്യമുള്ള വീഞ്ഞ് അവരെ കുടിപ്പിക്കുന്നതുപോലെ ആയിരിക്കും. അവന്‍ അവരെ വിശുദ്ധ ദൂതന്മാരുടെ മുമ്പിലും കുഞ്ഞാടിന്‍റെയും സാന്നിധ്യത്തില്‍ കത്തുന്ന ഗന്ധകത്തില്‍ അവൻ അവരെ ദണ്ഡിപ്പിക്കും. \s5 \v 11 അവരെ ദണ്ഡിപ്പിക്കുന്ന തീയിൽ നിന്നുള്ള പുക എന്നെന്നേക്കുമായി ഉയരും. ദൈവം അവരെ രാവും പകലും നിരന്തരം പീഡിപ്പിക്കും. ഇതു മൃഗത്തെയും അതിന്‍റെ പ്രതിമയെ ആരാധിക്കുകയോ, അതിന്‍റെ പേര് അവരുടെ മേല്‍ എഴുതുവാന്‍ അനുവദിക്കുകയോ ചെയ്യുന്നവര്‍ക്ക് ഇതു സംഭവിക്കും." \v 12 ആയതിനാല്‍ ദൈവത്തിന്‍റെ കല്പനകളെ അനുസരിക്കുകയും യേശുവില്‍ വിശ്വസിക്കുകയും ചെയ്യുന്ന ദൈവത്തിന്‍റെ ജനം വിശ്വസ്തതയോടെ തുടര്‍ച്ചയായി അനുസരിക്കുകയും അവനിൽ വിശ്വസിക്കുകയും വേണം. \s5 \v 13 അപ്പോൾ ഞാൻ ഒരു ശബ്ദം സ്വർഗ്ഗത്തിൽനിന്നു കേട്ടു "ഇത് എഴുതുക: ഇന്നുമുതല്‍ ദൈവവുമായി ഐക്യപ്പെട്ട് മരിക്കുന്നവര്‍ എത്ര ഭാഗ്യവാന്മാരാണ്" ദൈവത്തിന്‍റെ ആത്മാവു പറയുന്നു "അതേ, അവർ മരിച്ചതിനുശേഷം, ഇനി മുതൽ കഷ്ടപ്പാടുകൾ സഹിക്കേണ്ടി വരികയില്ല. പകരം, അവർ വിശ്രമിക്കുകയും, അവർ ചെയ്ത നല്ല കാര്യങ്ങൾ എല്ലാവരും അറിയുകയും ചെയ്യും.” \s5 \v 14 തുടര്‍ന്ന് ആശ്ചര്യകരമായ മറ്റൊരു കാര്യം ഞാൻ കണ്ടു. അതൊരു വെളുത്ത മേഘവും, മേഘത്തിന്മേല്‍ മനുഷ്യപുത്രനെപ്പോലെ തോന്നിക്കുന്ന ഒരാൾ ഇരുന്നു. അവന്‍ അവന്‍റെ തലയിൽ ഒരു സ്വർണ്ണ കിരീടം ധരിച്ചിരുന്നു. അവന്‍റെ കയ്യിൽ മൂർച്ചയുള്ള ഒരു അരിവാൾ പിടിച്ചിരുന്നു. \v 15 മറ്റൊരു ദൂതൻ സ്വർഗ്ഗത്തിലെ ദൈവാലയത്തിൽനിന്നു പുറത്തേക്കു വന്നു. ഒരു വലിയ ശബ്ദത്തില്‍ അവന്‍ മേഘത്തിന്മേല്‍ ഇരിക്കുന്നവനോടു പറഞ്ഞു, "ഭൂമിയില്‍ ധാന്യം കൊയ്യുവാന്‍ സമയം വന്നിരിക്കുന്നു. ധാന്യം വിളഞ്ഞിരിക്കുന്നതിനാല്‍ നിന്‍റെ അരിവാൾ കൊണ്ട് ധാന്യം കൊയ്യുക." \v 16 തുടര്‍ന്ന് മേഘത്തിന്‍മേല്‍ ഇരിക്കുന്നവൻ തന്‍റെ അരിവാൾ ഭൂമിയിലേക്ക് എറിയുകയും ഭൂമിയില്‍ കൊയ്ത്തു നടക്കുകയും ചെയ്തു. \s5 \v 17 മറ്റൊരു ദൂതൻ സ്വർഗ്ഗത്തിലെ തിരുനിവാസത്തിൽനിന്നു പുറത്തുവന്നു അവനും ഒരു മൂർച്ചയുള്ള അരിവാള്‍ പിടിച്ചിരുന്നു. \v 18 യാഗപീഠത്തിൽ നിന്ന് മറ്റൊരു ദൂതൻ വന്നു. യാഗപീഠത്തിന്‍റെ തീയുടെ കാര്യം ശ്രദ്ധിക്കുന്നവനായിരുന്നു അവന്‍. അരിവാൾ പിടിച്ചിരുന്ന ദൂതനോട് അവൻ ഉച്ചത്തിൽ പറഞ്ഞു, “നിങ്ങളുടെ അരിവാൾകൊണ്ട് ഭൂമിയിലെ മുന്തിരിത്തോട്ടങ്ങളിലെ മുന്തിരിക്കുലകള്‍ മുറിക്കുക! മുന്തിരിപ്പഴം പാകമായതിനാൽ മുന്തിരി പാകമായതിന്‍റെ കാരണത്താല്‍ മുന്തിരിക്കുലകള്‍ ഒരുമിച്ചുകൂട്ടുക!” \s5 \v 19 അതിനാൽ ദൂതൻ തന്‍റെ അരിവാൾ ഭൂമിയിന്മേല്‍ എറിഞ്ഞു. അതിനുശേഷം ദൈവം കോപത്തോടെ ശിക്ഷിക്കുന്ന വലിയ സ്ഥലത്തേക്ക് അവൻ മുന്തിരിക്കുലകള്‍ എറിഞ്ഞു. \v 20 നഗരത്തിനു പുറത്തുള്ള മുന്തിരി ചക്കില്‍ ദൈവം മുന്തിരി മെതിച്ചു, രക്തം പുറത്തുവന്നു! രക്തം ഒരു ഉറവ പോലെ ആഴത്തിൽ ഒഴുകി, അത് കുതിരകളുടെ കടിവാളങ്ങളോളം വരെ എത്തി മുന്നൂറ് കിലോമീറ്റർ വരെ അതു നീണ്ടു. \s5 \c 15 \p \v 1 അസാധാരണമായ മറ്റൊന്ന് ആകാശത്തു പ്രത്യക്ഷപ്പെട്ടു. ഞാൻ ഏഴു ദൂതന്മാരെ കണ്ടു. അവര്‍ അതികായരും അത്ഭുതപ്പെടുത്തുന്നതും ആയിരുന്നു. മത്സരികളായ ആളുകളെ ഏഴ് വ്യത്യസ്ത രീതികളിൽ ശിക്ഷിക്കുക എന്നത് അവരുടെ ചുമതലയായിരുന്നു. ദൈവം ആളുകളെ ഈ വിധത്തിൽ ശിക്ഷിക്കുന്ന അവസാന സമയമാണിത്, കാരണം അവൻ എത്രമാത്രം കോപിക്കുന്നുവെന്ന് ഇതു പൂർണ്ണമായും വെളിപ്പെടുത്തും. \s5 \v 2 തീയോടുകൂടി കണ്ണാടി കൂടി ചേര്‍ത്ത് നിർമ്മിച്ചതെന്നു തോന്നുന്ന ഒരു സമുദ്രം ഞാൻ കണ്ടു. മൃഗത്തെയും അതിന്‍റെ പ്രതിമയെ ആരാധിക്കാതെയും, മൃഗത്തിന്‍റെ പേരിനെ പ്രതിനിധീകരിക്കുന്ന സംഖ്യ ഉപയോഗിച്ച് മുദ്ര കുത്തുവാന്‍ അവന്‍റെ ദാസന്മാരെ അനുവദിക്കാതെ മൃഗത്തെ ജയിച്ച ആളുകളെയും ഞാൻ കണ്ടു. അവർ സമുദ്രത്തിനരികിൽ നിൽക്കുകയായിരുന്നു (അത് കണ്ണാടി പോലെ തെളിഞ്ഞതായിരുന്നു), ദൈവം നൽകിയ വീണകൾ അവർ പിടിച്ചിരുന്നു. \s5 \v 3 വളരെക്കാലം മുമ്പ് ദൈവത്തിന്‍റെ ദാസനായ മോശെ പാടിയതുപോലുള്ള ഒരു ഗാനം അവർ പാടുകയായിരുന്നു. അവർ ഈ രീതിയില്‍ കുഞ്ഞാടിനെ മഹത്വപ്പെടുത്തേണ്ടതിന് ഈ പാട്ടു പാടി! \q1 കര്‍ത്താവ് സകലത്തിന്മേലും വാഴ്ച നടത്തുന്നു, \q1 നീ ചെയ്യുന്നതെല്ലാം ശക്തവും അത്ഭുതകരവുമാണ്, \q1 നീ എല്ലായ്പ്പോഴും നീതിയോടെയും സത്യത്തോടെയും പ്രവർത്തിക്കുന്നു. \q1 എല്ലാ ജനവിഭാഗങ്ങളിലും ഉള്ള ആളുകളുടെ മേല്‍ നീ എന്നേക്കും രാജാവാണ്! \q1 \v 4 കർത്താവേ, നീ മാത്രം പരിശുദ്ധനാകയാൽ എല്ലാവരും നിന്നെ ഭയപ്പെടുകയും ബഹുമാനിക്കുകയും ചെയ്യും. \q1 എല്ലാവരേയും ശരിയായ വിധത്തിൽ വിധിച്ചുവെന്ന് നീ കാണിച്ചതിനാൽ \q1 എല്ലാ ആളുകളും നിന്‍റെ മുമ്പിൽ വന്ന് കുമ്പിടും.” \s5 \p \v 5 ഇതിനുശേഷം വിശുദ്ധ കൂടാരം ഉണ്ടായിരുന്ന സ്വർഗ്ഗത്തിലെ ദൈവാലയം തുറന്നതു ഞാൻ കണ്ടു, \v 6 മത്സരികളായ ആളുകളെ ഏഴുവിധത്തിൽ ശിക്ഷിക്കുവാന്‍ ചുമതല ഉണ്ടായിരുന്ന ഏഴു ദൂതന്മാർ അതി പരിശുദ്ധസ്ഥലത്തുനിന്നു പുറത്തുവന്നു. ദൂതന്മാര്‍ വൃത്തിയുള്ള വെള്ള പഞ്ഞി നൂല്‍ വസ്ത്രങ്ങള്‍ ധരിച്ചിരുന്നു; അവർ നെഞ്ചിൽ സ്വർണ്ണക്കച്ച ധരിച്ചിരുന്നു. \s5 \v 7 നാലു ജീവികളില്‍ ഒന്ന് ഏഴു ദൂതന്മാർക്കും വീഞ്ഞു നിറച്ച സ്വർണ്ണ പാത്രം നൽകി. എന്നേക്കും ജീവിക്കുന്ന ദൈവം തനിക്കെതിരെ മത്സരിച്ച ആളുകളോട് കഠിനമായ കോപത്തിലാണെന്നും അവരെ ശിക്ഷിക്കാൻ പോകുന്നുവെന്നും വീഞ്ഞ് സാദൃശീകരിക്കുന്നു. \v 8 മഹത്വവാനും സർവ്വശക്തനുമായ ദൈവത്തിന്‍റെ സാന്നിധ്യത്തെ സാദൃശീകരിക്കുന്ന പുകകൊണ്ടു ദൈവാലയം നിറഞ്ഞു. ഏഴു ദൂതന്മാർ ഭൂമിയിലെ ജനങ്ങളെ ഏഴുവിധത്തിൽ ശിക്ഷിക്കുന്നത് തീരുന്നതുവരെ ആർക്കും ദൈവാലയത്തിൽ പ്രവേശിക്കാനായില്ല. \s5 \c 16 \p \v 1 ഏഴു പാത്രങ്ങളുള്ള ദൂതന്മാരോട് ദൈവാലയത്തിൽ ആരോ ഉച്ചത്തിൽ സംസാരിക്കുന്നതു ഞാൻ ദർശനത്തിൽ കേട്ടു. അവന്‍ പറഞ്ഞു, “ഇവിടെനിന്നു പോയി ഏഴു പാത്രങ്ങളിലുള്ള വീഞ്ഞ് ഭൂമിയിൽ ഒഴിക്കുക. ദൈവം അവരോടു കോപിക്കുന്നതുകൊണ്ട് ഇതു ജനങ്ങളെ കഷ്ടപ്പെടുത്തും.” \s5 \v 2 അങ്ങനെ ആദ്യത്തെ ദൂതൻ പോയി തന്‍റെ പാത്രത്തിൽ ഉണ്ടായിരുന്നതു ഭൂമിയിൽ ഒഴിച്ചു. തൽഫലമായി, മൃഗത്തിന്‍റെ പേര് അവന്‍റെ ദാസന്മാരാല്‍ അവരുടെമേല്‍ എഴുതാൻ അനുവദിക്കുകയും മൃഗത്തിന്‍റെ പ്രതിമയെ ആരാധിക്കുകയും ചെയ്ത ആളുകളിൽ, ഭയങ്കരവും വേദനാജനകവുമായ വ്രണങ്ങൾ പുറത്തുവന്നു. \s5 \v 3 രണ്ടാമത്തെ ദൂതൻ തന്‍റെ പാത്രത്തിൽ ഉണ്ടായിരുന്നത് സമുദ്രത്തിൽ ഒഴിച്ചു. അവൻ തന്‍റെ പാത്രം ഒഴിച്ചപ്പോൾ വെള്ളത്തിന്‍റെ നിറം മാറി, അത് രക്തമായി തീരുകയും ചെയ്തു, എന്നാല്‍ അത് ജീവനുള്ള രക്തമല്ല. ഒരു മരിച്ച മനുഷ്യന്‍റെ രക്തം പോലെയായിരുന്നു, സമുദ്രത്തിൽ ജീവിച്ചിരുന്ന എല്ലാ പ്രാണികളും ചത്തു. \s5 \v 4 മൂന്നാമത്തെ ദൂതൻ തന്‍റെ പാത്രത്തിലുള്ളത് നദികളിലും നീരുറവകളുടെ മേലും ഒഴിച്ചു. അവൻ തന്‍റെ പാത്രം ഒഴിച്ചപ്പോൾ നദികളിലെയും ഉറവകളിലെയും വെള്ളം രക്തമായി മാറി. \v 5 വെള്ളത്തിന്മേല്‍ അധികാരമുള്ള ദൂതൻ ദൈവത്തോടു പറയുന്നതു ഞാൻ കേട്ടു "ദൈവമേ, നീ ഉണ്ടായിരുന്നവനും എല്ലായ്പ്പോഴും ഉള്ളവനും ആകുന്നു. നീ പരിശുദ്ധനാണ്. നീ മനുഷ്യരുടെ ന്യായവര്‍ത്തിയായ വിധികർത്താവാണ്. \v 6 നിനക്കെതിരെ മത്സരിച്ചവര്‍ നിന്‍റെ വിശുദ്ധന്മാരെയും പ്രവാചകന്മാരെയും കൊലപ്പെടുത്തി. അതിനാൽ നീ അവർക്ക് കുടിക്കുവാന്‍ രക്തം നൽകി അവരെ ശിക്ഷിച്ചതിനാല്‍ നീതിമാനാകുന്നു. ഇത് അവർ അർഹിച്ചതാണ്." \v 7 അപ്പോൾ യാഗപീഠത്തില്‍ നിന്ന് ഒരാള്‍ ഉത്തരം പറയുന്നതു ഞാൻ കേട്ടു, "അതേ, കർത്താവായ ദൈവമേ, നീ എല്ലാറ്റിന്മേലും ഭരിക്കുകയും, മനുഷ്യരെ ന്യായത്തോടും നീതിയോടും ശിക്ഷിക്കുകയും ചെയ്യുന്നു." \s5 \v 8 അപ്പോൾ നാലാമത്തെ ദൂതൻ പാത്രത്തിൽ ഉണ്ടായിരുന്നത് സൂര്യന്‍റെ മേല്‍ ഒഴിച്ചു. തീ കൊണ്ട് മനുഷ്യരെ ചുടുവാനുള്ള ചൂട് സൂര്യനുണ്ടാകുവാന്‍ അവന്‍ അനുവാദം കൊടുത്തു. \v 9 മനുഷ്യര്‍ക്ക് കഠിനമായി പൊള്ളലേറ്റതിനാല്‍, അവര്‍ ദൈവത്തെക്കുറിച്ചു ദോഷകരമായ കാര്യങ്ങൾ സംസാരിച്ചു; എന്തുകൊണ്ടന്നാല്‍ ആ വിധത്തില്‍ അവരെ കഷ്ടപ്പെടുത്തുവാന്‍ ദൈവത്തിനു അധികാരം ഉണ്ടായിരുന്നു. എന്നിട്ടും അവർ അവരുടെ പാപ സ്വഭാവത്തില്‍നിന്ന് പിന്തിരിയുവാനോ അവനെ സ്തുതിക്കുന്നതിനോ വിസമ്മതിച്ചു. \s5 \v 10 അഞ്ചാമത്തെ ദൂതന്‍ തന്‍റെ പാത്രത്തിൽ അടങ്ങിയിരിക്കുന്നതു മൃഗത്തിന്‍റെ സിംഹാസനത്തിൽ ഒഴിച്ചപ്പോള്‍ മൃഗം ഭരിക്കുന്നിടത്ത് ഇരുട്ട് ഉണ്ടായി. മൃഗവും മൃഗം ഭരിച്ചിരുന്ന ആളുകളും കഠിനമായ വേദന അനുഭവിക്കുന്നതിനാൽ അവര്‍ നാവുകൾ കടിച്ചു. \v 11 അവരുടെ വ്രണങ്ങളുടെ വേദന നിമിത്തം അവര്‍ സ്വർഗ്ഗത്തിൽ ഭരിക്കുന്ന ദൈവത്തെ ദുഷിച്ചു. എന്നാലും തിന്മ ചെയ്യുന്നതു നിർത്തുവാൻ അവർ വിസമ്മതിച്ചു. \s5 \v 12 അപ്പോൾ ആറാമത്തെ ദൂതൻ തന്‍റെ പാത്രത്തിൽ അടങ്ങിയിരുന്നവ യൂഫ്രട്ടീസ് നദിയിൽ ഒഴിച്ചു. കിഴക്കൻ രാജ്യങ്ങളിൽ നിന്നുള്ള ഭരണാധികാരികൾക്ക് അവരുടെ സൈന്യവുമായി കടക്കാൻ കഴിയുന്ന തരത്തിൽ നദിയിലെ വെള്ളം വറ്റിപ്പോയി. \v 13 അപ്പോൾ തവളകളെപ്പോലെയുള്ള ദുഷ്ടാത്മാക്കളെ ഞാൻ കണ്ടു. ഒന്ന് സർപ്പത്തിന്‍റെ വായിൽനിന്നു പുറത്തുവന്നു, ഒന്ന് മൃഗത്തിന്‍റെ വായിൽനിന്നും, ഒരെണ്ണം കള്ളപ്രവാചകന്‍റെ വായിൽനിന്നും പുറത്തുവന്നു. \v 14 അത്ഭുതങ്ങൾ ചെയ്യുവാന്‍ കഴിവുള്ള ഭൂതങ്ങള്‍ ആയിരുന്നു ആ ആത്മാക്കൾ. അവർ മുഴു ലോകത്തിലുമുള്ള ഭരണാധികാരികളുടെ അടുക്കല്‍ ചെന്ന് തങ്ങളുടെ സൈന്യത്തെ ഒരുമിച്ചു കൂട്ടുവാനായി പ്രവര്‍ത്തിച്ചു. ഇത് സർവ്വശക്തനായ ദൈവം തന്‍റെ ശത്രുക്കളെ ശിക്ഷിക്കുന്ന ആ പ്രധാന ദിവസത്തില്‍ അവർ യുദ്ധം ചെയ്യേണ്ടതിനാകുന്നു. \s5 \v 15 (കർത്താവായ യേശു പറയുന്നത് ഞാൻ കേട്ടു: “നീ എന്നെ ശ്രദ്ധാപൂർവ്വം കേള്‍ക്കണം: ഞാൻ ഒരു കള്ളനെപ്പോലെ അപ്രതീക്ഷിതമായി വരുന്നു. അതിനാൽ ജാഗ്രത പാലിക്കുകയും ശരിയായ രീതിയിൽ ജീവിക്കുകയും ചെയ്യുന്നവരില്‍ ഞാൻ സന്തുഷ്ടനാകും. അവർ ലജ്ജിക്കുകയില്ല. അവർ മറ്റുള്ളവരുടെ മുന്‍പിൽ ലജ്ജിക്കാതിരിക്കുവാൻ വസ്ത്രം നന്നായി സൂക്ഷിക്കുന്ന വ്യക്തിയെപ്പോലെ ആയിരിക്കും.”) \v 16 ദുഷ്ടാത്മാക്കൾ എബ്രായ ഭാഷയിൽ ഹർമ്മഗെദ്ദോൻ എന്ന് പേരുള്ള സ്ഥലത്ത് ഭരണാധികാരികളെ ഒന്നിച്ചുകൂട്ടും. \s5 \v 17 അപ്പോൾ ഏഴാമത്തെ ദൂതൻ തന്‍റെ പാത്രത്തിലുള്ളത് വായുവിലേക്ക് ഒഴിച്ചു. തത്ഫലമായി, അതി പരിശുദ്ധ സ്ഥലത്തുള്ള സിംഹാസനത്തിൽനിന്ന് ഉച്ചത്തിൽ പറഞ്ഞത്, "മത്സരികളായ ആളുകളെ ശിക്ഷിക്കുവാനുള്ള ദൈവത്തിന്‍റെ സമയം അവസാനിച്ചിരിക്കുന്നു." \v 18 ദൂതൻ തന്‍റെ കലശം ശൂന്യമാക്കിയപ്പോള്‍, മിന്നൽ പ്രകാശിച്ചു, നാദങ്ങളും ഇടിമുഴക്കവും ഭൂമി കുലുക്കങ്ങളും ഉണ്ടായിരുന്നു. ഭൂമിയിൽ ആളുകൾ ജീവിക്കുവാന്‍ ആരംഭിച്ച സമയം മുതൽ ഉണ്ടായതിനേക്കാള്‍ കൂടുതല്‍ ഉഗ്രമായി കുലുങ്ങി. \v 19 തൽഫലമായി, വളരെ വലിയ നഗരം മൂന്ന് ഭാഗങ്ങളായി വിഭജിക്കപ്പെട്ടു. മറ്റു രാജ്യങ്ങളിലെ നഗരങ്ങളെയും ദൈവം നശിപ്പിച്ചു. ബാബിലോണിലെ ജനങ്ങൾ വളരെ പാപം ചെയ്തുവെന്നത് ദൈവം മറന്നില്ല. അവൻ അവരോടു കോപാകുലനായിരുന്നതിനാല്‍ അവന്‍ അവരെ ഒരു പാത്രം വീഞ്ഞ് കുടിപ്പിക്കുകയും അത് അവര്‍ക്കു കഷ്ടത്തിനു കാരണമായിത്തീരുകയും ചെയ്തു. \s5 \v 20 ഭൂകമ്പത്തിന്‍റെ ഫലമായി എല്ലാ ദ്വീപുകളും അപ്രത്യക്ഷമാകുകയും, പർവ്വതങ്ങൾ നിരപ്പായ നിലങ്ങള്‍ ആയിത്തീരുകയും ചെയ്തു. \v 21 മുപ്പത്തിമൂന്ന് കിലോഗ്രാം ഭാരമുള്ള ആലിപ്പഴത്തോടെ വലിയ കല്മഴ ഉണ്ടായി. അത് ആകാശത്തുനിന്ന് ജനങ്ങളുടെമേല്‍ പതിച്ചു. ദൈവം അവരെ ഈ രീതിയില്‍ ഭയങ്കരമായി ശിക്ഷിച്ചതിനാല്‍ അവര്‍ ദൈവത്തെ ദുഷിച്ചു. എന്തുകൊണ്ടെന്നാല്‍ കല്മഴ വളരെ വലുതായിരുന്നു. \s5 \c 17 \p \v 1 ഏഴു പാത്രങ്ങള്‍ ഉള്ള ഏഴു ദൂതന്‍മാരിൽ ഒരുവന്‍ എന്‍റെ അടുക്കൽ വന്നു പറഞ്ഞു, “എന്നോടൊപ്പം വരിക, വളരെയധികം വെള്ളത്തിന്‍റെ തോടുകളുള്ള നഗരത്തെ പ്രതിനിധീകരിക്കുന്ന വേശ്യ സ്ത്രീയെ ദൈവം എങ്ങനെ ശിക്ഷിക്കുമെന്ന് ഞാൻ കാണിച്ചുതരാം. \v 2 ഭൂമിയിലെ രാജാക്കന്മാർ അവളുമായി അധാർമ്മികമായും വിഗ്രഹാരാധനയിലും പ്രവർത്തിച്ചിട്ടുണ്ട്. ഭൂമിയിലെ മനുഷ്യരും അതേ രീതിയിൽ അധാർമ്മികമായി പ്രവർത്തിച്ചു. അവള്‍ കൊടുത്ത വീഞ്ഞു കുടിച്ചു മത്തരായതുപോലെയായിരുന്നു അത്. \s5 \v 3 അപ്പോൾ ദൈവത്തിന്‍റെ ആത്മാവ് എന്‍റെ നിയന്ത്രണം ഏറ്റെടുക്കുകയും, ദൂതൻ എന്നെ എടുത്ത് വിജനമായ ഒരു പ്രദേശത്തേക്കു കൊണ്ടുപോകയും ചെയ്തു. ഒരു ചുവന്ന മൃഗത്തിന്മേല്‍ ഇരിക്കുന്ന ഒരു സ്ത്രീയെ ഞാൻ അവിടെ കണ്ടു. മൃഗത്തിന്മേലാകെ പേരുകൾ എഴുതിയിരുന്നു. ദൈവത്തെ അപമാനിച്ച പേരുകളായിരുന്നു അവ. മൃഗത്തിന് ഏഴു തലകളും പത്ത് കൊമ്പുകളും ഉണ്ടായിരുന്നു. \v 4 സ്ത്രീ ധൂമ്രവര്‍ണവും, ചുവപ്പുമുള്ള വസ്ത്രങ്ങൾ ധരിച്ചിരുന്നു. അവൾക്ക് സ്വർണ്ണാഭരണങ്ങളും വിലയേറിയ കല്ലുകളും മുത്തുകളും ഉണ്ടായിരുന്നു; അവൾ ഒരു സ്വർണ്ണ പാത്രം അവളുടെ കയ്യിൽ പിടിച്ചിരുന്നു. അവൾ ലൈംഗിക അധാർമ്മികതയില്‍ ഏര്‍പ്പെടുമ്പോൾ ചെയ്യുന്നതായ വെറുപ്പുളവാക്കുന്നതും വൃത്തികെട്ടതുമായ കാര്യങ്ങളെ സൂചിപ്പിക്കുന്നതായി കുടിക്കുന്നതെന്തോ ഒന്ന് ആ പാനപാത്രത്തിൽ നിറച്ചിരുന്നു. \v 5 രഹസ്യ അർത്ഥമുള്ള ഒരു പേര് അവളുടെ നെറ്റിയിൽ എഴുതിയിരിക്കുന്നു. “ഈ സ്ത്രീ ബാബിലോൺ, എന്ന ദുഷ്ടനഗരം ആകുന്നു! ഭൂമിയിലെ എല്ലാ വേശ്യകളുടെയും അമ്മയാണ് അവൾ. ലോകത്തിലെ വൃത്തികെട്ടതും അധാർമ്മികവുമായ എല്ലാ കാര്യങ്ങളും ചെയ്യുവാന്‍ അവൾ അവരെ പഠിപ്പിക്കുന്നു.” \s5 \v 6 യേശുവിനെക്കുറിച്ചുള്ള സത്യം അറിയിച്ചതിനാല്‍ വളരെ കഷ്ടപ്പെട്ട ദൈവ ജനത്തിന്‍റെ രക്തം കുടിച്ചതിന്‍റെ കാരണത്താല്‍ അവള്‍ മത്തുപിടിച്ചതായി ഞാൻ കണ്ടു, അവളെ കണ്ടപ്പോള്‍ ഞാന്‍ ആകെ അശ്ചര്യപ്പെട്ടു. \v 7 ദൂതൻ എന്നോടു പറഞ്ഞു: ആശ്ചര്യപ്പെടേണ്ടാ; ഏഴ് തലകളും പത്ത് കൊമ്പുകളുമുള്ള മൃഗത്തിന്മേല്‍ ഇരിക്കുന്ന സ്ത്രീയുടെ മറഞ്ഞിരിക്കുന്ന അർത്ഥം ഞാൻ നിന്നോട് വിശദീകരിക്കും. \s5 \v 8 നീ കണ്ട മൃഗം മുമ്പ് ജീവിച്ചിരുന്നു. ക്രമേണ ദൈവം അവനെ നശിപ്പിക്കും, പക്ഷേ ഇപ്പോൾ അവൻ ജീവനോടെയില്ല. അഗാധവും അടിയില്ലാത്തതുമായ പാതാളത്തില്‍നിന്ന് അവൻ മുകളിലേക്ക് വരാൻ പോകുന്നു. ആ മൃഗം വീണ്ടും പ്രത്യക്ഷപ്പെടുമ്പോൾ, ഭൂമിയിലെ ആളുകൾ ആശ്ചര്യപ്പെടും. ദൈവം ലോകത്തെ സൃഷ്ടിക്കുന്നതിനുമുമ്പ് ജീവപുസ്തകത്തിൽ പേരുകൾ എഴുതിയിട്ടില്ലാത്ത ആളുകളാണ് അവർ. \s5 \v 9 ഇത് മനസ്സിലാക്കാൻ ആളുകൾ വിവേകത്തോടെ ചിന്തിക്കേണ്ടതുണ്ട്: സ്ത്രീ ഇരിക്കുന്ന മൃഗത്തിന്‍റെ ഏഴു തലകളും സ്ത്രീ പ്രതിനിധാനം ചെയ്യുന്ന നഗരത്തിലെ ഏഴ് കുന്നുകളുടെ പ്രതീകമായിരിക്കുന്നു. ഏഴ് ഭരണാധികാരികളെ അവ സാദൃശ്യപ്പെടുത്തുന്നു. \v 10 ആ ഭരണാധികാരികളിൽ അഞ്ചുപേർ മരിച്ചു. ഒരാൾ ഇപ്പോഴും ജീവിച്ചിരിക്കുന്നു. ഏഴാമത്തെ ഭരണാധികാരി ഇതുവരെ വന്നിട്ടില്ല. അവൻ വരുമ്പോൾ, അവൻ അല്‍പ്പകാലത്തേക്കു മാത്രം നിലനിൽക്കേണ്ടാതാകുന്നു. \s5 \v 11 മുമ്പ് ജീവിച്ചിരുന്നതും ഇപ്പോള്‍ ജീവിച്ചിരിപ്പില്ലാത്തതുമായ മൃഗം എട്ടാമത്തെ ഭരണാധികാരിയാകും. അവൻ യഥാർത്ഥത്തിൽ ആ ഏഴു ഭരണാധികാരികളിൽ ഒരാളാണ്, പക്ഷേ ദൈവം തീർച്ചയായും അവനെ നശിപ്പിക്കും. \s5 \v 12 നീ കണ്ട പത്തു കൊമ്പുകൾ ഇതുവരെ ഭരിക്കുവാൻ തുടങ്ങിയിട്ടില്ലാത്ത പത്ത് ഭരണാധികാരികളെ പ്രതിനിധീകരിക്കുന്നു. മൃഗത്തോടൊപ്പം ആളുകളെ ഭരിക്കുന്നതിനായി അവർക്ക് അധികാരം ലഭിക്കും, എന്നാൽ അവർ ഒരു അല്‍പ്പകാലത്തേക്ക് മാത്രമേ ഭരിക്കുകയുള്ളൂ, അത് ഒരു മണിക്കൂർ നേരത്തേക്കെന്നപോലെ മാത്രം. \v 13 ആ ഭരണാധികാരികൾ എല്ലാവരും ഒരേകാര്യം ചെയ്യുവാന്‍ യോജിക്കും. തന്മൂലം അവർ മനുഷ്യരെ ഭരിക്കുവാനുള്ള അവകാശവും അധികാരവും മൃഗത്തിന് നൽകും. \v 14 ഭരണാധികാരികളും മൃഗവും കുഞ്ഞാടിനെതിരായി യുദ്ധം ചെയ്യും. മറ്റ് രാജാക്കന്മാരുടെ മേല്‍ ഭരിക്കുന്ന കര്‍ത്താവും രാജാവും അവൻ ആയിരിക്കയാല്‍ അവന്‍ അവരെ പരാജയപ്പെടുത്തും. അവനോടുകൂടെയുള്ള ആളുകൾ ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവരും അവനുവേണ്ടി വിളിക്കപ്പെട്ടവരും അവനെ വിശ്വസ്തതയോടെ തുടര്‍ച്ചയായി സേവിക്കുന്നവരും ആകുന്നു.” \s5 \v 15 അപ്പോൾ ദൂതൻ എന്നോടു പറഞ്ഞത്, “നീ നഗരത്തിൽ കണ്ട വെള്ളങ്ങള്‍ വിവിധ തരത്തിലുള്ള ആളുകളെയും വിവിധ ജനസമൂഹങ്ങളെയും, വിവിധ ഭാഷകൾ സംസാരിക്കുന്നവരുമായ വേശ്യ ഇരിക്കുന്ന ഇടത്തെ പ്രതിനിധീകരിക്കുന്നു. \s5 \v 16 നീ കണ്ട പത്തു കൊമ്പുകൾ ഭരണാധികാരികളെ പ്രതിനിധീകരിക്കുന്നു. അവരും മൃഗവും വേശ്യയെ വെറുക്കും. അതിനാൽ അതിനെ നഗ്നയാക്കുന്നതിനു തുല്യമായി നഗരത്തിലുള്ള എല്ലാ വസ്തുക്കളും അവര്‍ എടുത്തുകളയും. മാംസം വിഴുങ്ങുന്നതുപോലെ അവർ അതിനെ നശിപ്പിക്കും, അവർ അതിനെ പൂർണ്ണമായും കത്തിക്കും. \v 17 അവർ അങ്ങനെ ചെയ്യും, കാരണം അവർ ചെയ്യുവാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങൾ ചെയ്യുവാന്‍ ദൈവം അവര്‍ക്ക് ഇടവരുത്തും. തന്മൂലം, ദൈവം പറഞ്ഞ കാര്യങ്ങൾ പൂര്‍ത്തിയാക്കുന്നതുവരെ അവർ മൃഗത്തെ ഭരിക്കുവാൻ അനുവദിക്കും. \s5 \v 18 നീ കണ്ട വേശ്യ ഏറ്റവും ദുഷ്ടതയേറിയ നഗരം തന്നെ അതിന്‍റെ പട്ടണനേതാക്കന്മാര്‍ ഭൂമിയിലെ രാജാക്കന്മാരെ ഭരിക്കുന്നതിനെ പ്രതിനിധീകരിക്കുന്നു.” \s5 \c 18 \p \v 1 ഇതിനുശേഷം ഞാന്‍ മറ്റൊരു ദൂതനെ കണ്ടു, വലിയ അധികാരത്തോടെ അവന്‍ സ്വർഗ്ഗത്തിൽ നിന്ന് ഭൂമിയിലേക്ക്‌ ഇറങ്ങുന്നതു ഞാൻ കണ്ടു. അവൻ നന്നായി പ്രകാശിച്ചിരുന്നതിനാൽ ഭൂമി തേജസ്സുള്ളതായി. \v 2 അവൻ വളരെ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു: “ദൈവം ഏറ്റവും ദുഷ്ടതയേറിയ ബാബിലോൺ നഗരത്തെ പൂർണ്ണമായും നശിപ്പിക്കുവാൻ പോകുന്നു. തൽഫലമായി, എല്ലാത്തരത്തിലുമുള്ള ദുഷ്ടാത്മാക്കളും അവിടെ വസിക്കും, എല്ലാത്തരം ദുഷിച്ചതും വെറുപ്പുളവാക്കുന്നതുമായ പക്ഷികൾ അവിടെ വസിക്കും. ബാബിലോൺ ഒരു വേശ്യയെപ്പോലെയാകുന്നു. \v 3 എല്ലാ ജനവിഭാഗങ്ങളും അവളുമായി ലൈംഗിക അധാർമ്മികതയില്‍ ഏർപ്പെട്ടു, അത് അമിതമായി വീഞ്ഞ് കുടിച്ച് മത്തുപിടിക്കുന്നത് പോലെയാണ്. അതേ, ഭൂമിയിലെ രാജാക്കന്മാരും അവളുമായി അതുതന്നെ ചെയ്തു. ആ നഗരങ്ങളിലെ ജനങ്ങള്‍ വളരെ മോഹിച്ച് ധാരാളം ആഡംബരവസ്തുക്കള്‍ കച്ചവടക്കാരില്‍നിന്ന് വാങ്ങിയതിനാല്‍ ഭൂമിയിലെ വ്യാപാരികൾ സമ്പന്നരായി മാറി." \s5 \v 4 യേശു സ്വർഗ്ഗത്തിൽനിന്നു സംസാരിക്കുന്നത് ഞാൻ കേട്ടു അവന്‍ പറഞ്ഞു, “എന്‍റെ ജനമേ, അതിലെ ആളുകൾ ചെയ്യുന്നതുപോലെ നിങ്ങൾ പാപം ചെയ്യാതിരിക്കേണ്ടതിനു ബാബിലോണിൽ നിന്ന് ഓടിപ്പോകുക. അവർ ചെയ്യുന്നതുപോലെ നിങ്ങൾ പാപം ചെയ്താൽ, ഞാൻ അവരെ ശിക്ഷിക്കുന്നതുപോലെ ആ ഏഴ് വ്യത്യസ്ത വഴികളിലൂടെ ഞാൻ നിങ്ങളെ ശിക്ഷിക്കും. \v 5 അവരുടെ പാപങ്ങള്‍ സ്വര്‍ഗ്ഗത്തോളം കൂട്ടി വച്ചിരിക്കുന്നു. എന്നാലും ദൈവം അവയെ ഓര്‍ക്കുന്നു. അതിനാല്‍ അവൻ അവരെ ഇപ്പോൾ ശിക്ഷിക്കും. \v 6 ബാബിലോണിനെ ശിക്ഷിക്കാന്‍ നിയമിതരായ ദൂതന്മാരോട് യേശു പറഞ്ഞു," മറ്റു ജനങ്ങളെ ഏതു നിലയില്‍ അവര്‍ ഉപദ്രവിച്ചുവോ അതേ മടങ്ങായി നഗരത്തിലുള്ള ആളുകള്‍ക്ക് തിരികെ കൊടുപ്പിന്‍. മറ്റുള്ളവരെ കഷ്ടപ്പെടുത്തുവാന്‍ കാരണം ആയ അതേ നിലയില്‍ രണ്ടു മടങ്ങായി അവരും കഷ്ടപ്പെടുവാന്‍ ഇടവരുത്തുക. \s5 \v 7 ഒരു സ്ത്രീ എന്ന പോലെ ബാബിലോൺ എത്രത്തോളം, അവളെത്തന്നെ മഹത്വപ്പെടുത്തുകയും അവൾ ചെയ്യുവാന്‍ ആഗ്രഹിച്ചത് ചെയ്യുകയും ചെയ്തുവോ അതേ നിലയില്‍ അവളെ ദണ്ഡിപ്പിക്കുകയും ദു:ഖിക്കുവാന്‍ ഇടവരുത്തുകയും ചെയ്യുക. ‘ഞാൻ ഒരു രാജ്ഞിയായി ഭരിക്കുന്നു! ഞാൻ ഒരു വിധവയല്ല, ഒരു വിധവ വിലപിക്കുന്നതുപോലെ ഞാന്‍ ഒരിക്കലും ചെയ്യുകയില്ല എന്നല്ലോ അവളുടെ മനസ്സിൽ അവൾ വിചാരിച്ചത്. \v 8 അതിനാല്‍ ഒരു ദിവസത്തിനുള്ളില്‍ ഭയങ്കര ദുരന്തങ്ങൾ അവളുടെ മേൽ വരും. ആ നഗരത്തിലെ ആളുകൾ മരിക്കും, മറ്റുള്ളവർ അവർക്കുവേണ്ടി വിലപിക്കും, ഭക്ഷണമില്ലാത്തതിനാൽ ആളുകൾ വിശന്നിരിക്കുകയും, നഗരം കത്തിയെരിയുകയും ചെയ്യും. അവന്‍ ശക്തനാകയാല്‍ കർത്താവായ ദൈവം അവളെ ശിക്ഷിക്കാൻ കഴിവുള്ളവനാണ്. \s5 \v 9 അവളുമായി അധാർമികമായി പ്രവർത്തിക്കുകയും അവളുമായി ചെയ്യാൻ ആഗ്രഹിച്ചതു മാത്രം ചെയ്യുകയും ചെയ്ത ഭൂമിയിലെ രാജാക്കന്മാർ അവിടെ കത്തുന്ന തീയുടെ പുക കാണുമ്പോൾ അവൾക്കു വേണ്ടി കരയുകയും വിലപിക്കുകയും ചെയ്യും. \v 10 അവള്‍ക്ക് വന്നതുപോലെ അവരും കഷ്ടപ്പെടേണ്ടി വരും എന്ന് ഭയപ്പെട്ടു ബാബിലോണിൽ നിന്ന് വളരെ അകലെ നിൽക്കും, അവർ പറയും, “ബലവത്തായ നഗരം, ബാബിലോണിന് ഇത് എത്ര ഭയാനകമാണ്! ദൈവം അവളെ പെട്ടെന്നും വേഗത്തിലും ശിക്ഷിക്കുന്നു. \s5 \v 11 വിൽപ്പനക്കുള്ള സാധനങ്ങള്‍ വാങ്ങുവാന്‍ അവളില്‍ ഇനി ആരും ഇല്ലാത്തതിനാല്‍ ഭൂമിയിലെ വ്യാപാരികള്‍ അവള്‍ക്ക് വേണ്ടി കരയുകയും വിലപിക്കുകയും ചെയ്യും. \v 12-13 സ്വർണ്ണം, വെള്ളി, വിലയേറിയ കല്ലുകൾ, പവിഴങ്ങള്‍ എന്നിവകൊണ്ട് നിർമ്മിച്ച ആഭരണങ്ങൾ അവർ വിൽക്കുന്നു. നേരിയ തുണി, പട്ട് എന്നിവകൊണ്ടു നിർമ്മിച്ച വിലകൂടിയ തുണി, ചായം പൂശിയ ധൂമ്രവും, കടും ചുവപ്പുമായ വസ്ത്രങ്ങള്‍ എന്നിവ അവർ വിൽക്കുന്നു. എല്ലാത്തരം അപൂര്‍വ്വ മരം, ആനക്കൊമ്പുകൊണ്ട് നിര്‍മ്മിച്ച എല്ലാ വിധ സാധനങ്ങള്‍, വിലകൂടിയ മരം, ഓട്, ഇരുമ്പ്, മാർബിൾ എന്നിവകൊണ്ട് നിർമ്മിച്ച എല്ലാത്തരം വസ്തുക്കളും അവർ വിൽക്കുന്നു. ലവംഗം, സുഗന്ധവ്യഞ്ജനങ്ങൾ, ഏലം, സുഗന്ധദ്രവ്യം, ധൂപവര്‍ഗ്ഗം, വീഞ്ഞ്, ഒലീവ് എണ്ണ, നേരിയ മാവ്, ഗോതമ്പ് എന്നിവ അവർ വിൽക്കുന്നു. അവർ കന്നുകാലികളെയും ആടുകളെയും കുതിരകളെയും രഥങ്ങളെയും വിൽക്കുന്നു. അവർ മനുഷ്യരെ അടിമകളായി വിൽക്കുന്നു. \s5 \v 14 നിങ്ങൾ ആഗ്രഹിച്ച നല്ല വസ്തുക്കൾ ഇല്ലാതായി! നിന്‍റെ എല്ലാ ആഡംബരവും വിലയേറിയതുമായ എല്ലാ സ്വത്തുക്കളും അപ്രത്യക്ഷമായി! അവ എന്നെന്നേക്കുമായി ഇല്ലാതാകും! \s5 \v 15 ഇവ വിറ്റതും സമ്പന്നരായതുമായ കച്ചവടക്കാർ അകലെ നിൽക്കും, കാരണം നഗരത്തിലെന്നപോലെ തങ്ങളും കഷ്ടപ്പെടുമെന്ന് അവർ ഭയപ്പെടും. അവർ കരഞ്ഞ് വിലപിക്കുകയും ചെയ്യും. \v 16 അവർ പറയും, “ആ മഹാനഗരത്തിന് ഭയങ്കര കാര്യങ്ങൾ സംഭവിച്ചിരിക്കുന്നു! നേരിയ തുണികൊണ്ടുള്ള വസ്ത്രവും, ധൂമ്രവും, കടും ചുവപ്പ് ചായം പൂശിയതും, സ്വർണ്ണം, വിലയേറിയ കല്ലുകൾ, മുത്തുകൾ എന്നിവയാൽ അലങ്കരിച്ച വിലകൂടിയ വസ്ത്രങ്ങള്‍ ധരിച്ച സ്ത്രീയെപ്പോലെ ആയിരുന്നു ആ നഗരം. \v 17 എന്നാൽ പെട്ടെന്നും വേഗത്തിലും ദൈവം ഈ വിലയേറിയ വസ്തുക്കൾ നശിപ്പിച്ചു. അതാത് കപ്പലുകളുടെ കപ്പിത്താനും, കപ്പൽ യാത്ര ചെയ്യുന്ന എല്ലാ ആളുകളും എല്ലാ നാവികരും സമുദ്ര യാത്ര ചെയ്യുന്നതു വഴി ജീവിതത്തിന് ആവശ്യമുള്ളതു സമ്പാദിക്കുന്നവരും ആ നഗരത്തില്‍നിന്ന് ദൂരത്തുമാറി നില്‍ക്കും." \s5 \v 18 അവർ അവിടെ കത്തുന്ന തീയുടെ പുക കാണുമ്പോൾ അവർ നിലവിളിക്കും." ആ മഹാനഗരത്തെ പോലെ മറ്റൊരു നഗരം ഒരിക്കലും ഉണ്ടായിരുന്നില്ല!" \v 19 അവർ ദു:ഖിതരാണെന്നു കാണിക്കുവാൻ തലയില്‍ പൂഴി വാരി ഇട്ട് നിലവിളിക്കുകയും കരയുകയും വിലപിക്കുകയും ചെയ്യും. അവർ പറയും, “ബാബിലോണിന് ഭയങ്കരമായ കാര്യങ്ങൾ സംഭവിച്ചു. ആ നഗരം നിരവധി ആളുകളെ സമ്പന്നരാക്കി, വിലകൂടിയ വസ്തുക്കൾ വിൽക്കാൻ കപ്പലുകളില്‍ സമുദ്രത്തിലൂടെ സഞ്ചരിച്ച ആളുകളെ തന്നെ. ദൈവം പെട്ടെന്നും വേഗത്തിലും ആ നഗരം നശിപ്പിച്ചു!” \v 20 അപ്പോൾ ഒരാള്‍ സ്വർഗ്ഗത്തിൽനിന്നു സംസാരിച്ചു, “സ്വർഗ്ഗത്തിൽ വസിക്കുന്നവരേ, ബാബിലോണിന്‍റെ മേല്‍ സംഭവിച്ചതിൽ സന്തോഷിക്കൂ! നിങ്ങൾ അപ്പൊസ്തലന്മാരും പ്രവാചകന്മാരുമായ ദൈവജനമേ, നിങ്ങൾ സന്തോഷിക്കുവിന്‍. നിങ്ങൾ സന്തോഷിക്കണം; അവന്‍റെ ജനങ്ങളോട് അവർ വളരെ മോശമായി പ്രവർത്തിച്ചതിനാൽ ദൈവം അവരെ ന്യായമായി ശിക്ഷിച്ചിരിക്കുന്നു!” \s5 \v 21 അപ്പോൾ ശക്തനായ ഒരു ദൂതൻ ധാന്യം പൊടിക്കുന്ന കല്ലിനോളം വലിപ്പമുള്ള ഒരു കല്ലെടുത്ത് സമുദ്രത്തിലേക്ക് എറിഞ്ഞു. തുടര്‍ന്ന് അവന്‍ പറഞ്ഞത് "മഹാ നഗരമായ ബാബിലോണില്‍ ഉള്ള ജനമേ സമുദ്രത്തില്‍ വീണ് അപ്രത്യക്ഷമായ കല്ല്‌ പോലെ നിങ്ങളുടെ നഗരം അപ്രത്യക്ഷമാകും ദൈവം നിങ്ങളുടെ നഗരത്തെ എറിഞ്ഞു കളയും. നിങ്ങളുടെ നഗരം എന്നെന്നേക്കുമായി ഇല്ലാതാകും! \v 22 നിങ്ങളുടെ നഗരത്തിൽ വീണ വായിക്കുകയോ പാട്ട് പാടുന്നവര്‍, ഓടക്കുഴൽ വായിക്കുന്നവര്‍, കാഹളം ഊതുന്നവര്‍ ഒന്നും ഇനി ഒരിക്കലും ഉണ്ടായിരിക്കുകയില്ല. ഇനിമേൽ വസ്തുക്കള്‍ ഉണ്ടാക്കുന്ന വിദഗ്ധരായ തൊഴിലാളികൾ ഉണ്ടാവില്ല. ധാന്യം പൊടിക്കുന്ന സ്ഥാപനം നടത്തുന്ന ആളുകൾ ഇനി ഉണ്ടാകയില്ല. \s5 \v 23 ഒരു വിളക്കും അവിടെ വീണ്ടും പ്രകാശിക്കുകയില്ല. ഒരു മണവാളന്‍റെയും മണവാട്ടിയുടെയും സന്തോഷകരമായ ശബ്ദങ്ങൾ ഇനി ഉണ്ടാകയില്ല. നിങ്ങളുടെ വ്യാപാരികൾ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട മനുഷ്യരായിരുന്നതിനാൽ ദൈവം നിങ്ങളുടെ നഗരത്തെ നശിപ്പിക്കും. എല്ലാ വിഭാഗത്തിലുമുള്ള ആളുകളെ കബളിപ്പിക്കാൻ നിങ്ങൾ ക്ഷുദ്രപ്രയോഗത്തെ ഉപയോഗിച്ചു. \v 24 പ്രവാചകന്മാരെയും ദൈവജനത്തിലെ മറ്റുള്ളവരെ കൊല്ലുന്നതിലും നിങ്ങൾ ഉത്തരവാദിയാണ്. ഭൂമിയില്‍ നടന്ന എല്ലാ കൊലപാതകങ്ങളുടെയും കുറ്റവാളികള്‍ നിശ്ചയമായും നിങ്ങൾ ആകുന്നു!" \s5 \c 19 \p \v 1 ഈ കാര്യങ്ങൾക്കുശേഷം സ്വർഗ്ഗത്തിൽ ഒരു വലിയ ജനക്കൂട്ടത്തിന്‍റെ ശബ്ദംപോലെ ഞാൻ കേട്ടു. അവര്‍ ഇതുപോലെ ആര്‍ക്കുകയായിരുന്നു, \q1 “ഹല്ലേലൂയാ! അവൻ നമ്മെ രക്ഷിച്ചിരിക്കുന്നു! \q1 നമ്മുടെ ദൈവം മഹത്വമുള്ളവനും ശക്തനുമാണ്! \q1 \v 2 അവൻ സത്യമായും നീതിയായും ന്യായം വിധിക്കുന്നതിനാൽ അവനെ സ്തുതിക്കുക! \q1 വേശ്യയെപ്പോലെയുള്ള ദുഷ്ടനഗരത്തെ അവൻ ശിക്ഷിച്ചിരിക്കുന്നു, കാരണം അവരുടെ ആളുകൾ ഭൂമിയിലെ മറ്റുള്ളവരെയും തങ്ങളെപ്പോലെ അധാർമ്മികമായത് പ്രവർത്തിക്കുവാൻ പ്രേരിപ്പിച്ചു. \q1 തന്‍റെ ദാസന്മാരെ കൊന്നതിന് അവൻ അവരെ ശിക്ഷിച്ചതിനാൽ അവനെ സ്തുതിക്കുക!” \s5 \m \v 3 ജനക്കൂട്ടം രണ്ടാമതും ആര്‍ത്തു പറഞ്ഞു, \q1 “ഹല്ലേലൂയാ! ആ നഗരത്തെ കത്തിക്കുന്ന തീയുടെ പുക എന്നെന്നേക്കുമായി ഉയരും!” \q1 \v 4 ഇരുപത്തിനാലു മൂപ്പന്മാരും നാലു ജീവികളും കമിഴ്ന്നു വീണ് സിംഹാസനത്തിൽ ഇരിക്കുന്ന ദൈവത്തെ ആരാധിച്ചു. അവർ പറഞ്ഞു: \q1 “ഇത് സത്യമാണ്! ഹല്ലേലൂയാ!” \m \v 5 സിംഹാസനത്തിൽ നിന്ന് സംസാരിക്കുന്ന ആള്‍ പറഞ്ഞത്: “അവന്‍റെ ദാസന്മാരായ നിങ്ങൾ എല്ലാവരും നമ്മുടെ ദൈവത്തെ സ്തുതിക്കുക! അവനെ ബഹുമാനിക്കുന്ന എല്ലാവരും, നിങ്ങൾ പ്രധാനപ്പെട്ടവരാണെങ്കിലും അല്ലെങ്കിലും എല്ലാവരും അവനെ സ്തുതിക്കുക!” \v 6 അപ്പോൾ ഒരു വലിയ ജനക്കൂട്ടത്തിന്‍റെ ആരവം പോലെയും, ഒരു വലിയ വെള്ളച്ചാട്ടത്തിന്‍റെ ശബ്ദം പോലെയും ഇടിമുഴക്കത്തിന്‍റെ ഉച്ചത്തിലുള്ള ശബ്ദം പോലെയും ഞാൻ കേട്ടു. അവർ ആര്‍ക്കുകയായിരുന്നു: \q1 “ഹല്ലേലൂയാ! എല്ലാറ്റിനേയും ഭരിക്കുന്ന നമ്മുടെ കർത്താവായ ദൈവം വാഴുന്നു! \q1 \v 7 നാം സന്തോഷിക്കയും, നാം വളരെയധികം ആനന്ദിക്കുകയും, നാം അവനെ ബഹുമാനിക്കുകയും ചെയ്യുക. \q1 കാരണം കുഞ്ഞാട് താൻ വിവാഹം കഴിക്കുന്ന സ്ത്രീയുമായി ഒരുമിക്കേണ്ട സമയമാണിത്. അവൾ സ്വയം തയ്യാറാക്കിയിരിക്കുന്നു. \q1 \v 8 ശുഭ്രവും ശുദ്ധവും ആയ പഞ്ഞി നൂല്‍ വസ്ത്രം ധരിപ്പാന്‍ ദൈവം അവളെ അനുവദിച്ചിരിക്കുന്നു. \p നേരിയ ശുഭ്രവും ശുദ്ധവും ആയ വിശേഷ വസ്ത്രം ദൈവ ജനത്തിന്‍റെ നീതി പ്രവൃത്തികളെ പ്രതിനിധീകരിക്കുന്നു. \m \p \v 9 അപ്പോൾ ദൂതൻ എന്നോടു പറഞ്ഞു, “ഇത് എഴുതുക: കുഞ്ഞാട് അവന്‍റെ കാന്തയെ വിവാഹം കഴിക്കുമ്പോൾ നടത്തുന്ന വിരുന്നിലേക്ക് ദൈവം ക്ഷണിച്ചിട്ടുള്ള ആളുകൾ എത്ര ഭാഗ്യവാന്മാർ!” അവന്‍ എന്നോടു പറഞ്ഞു: “ദൈവം അരുളിച്ചെയ്യുന്ന ഈ വചനങ്ങള്‍ സത്യമാകുന്നു!” \v 10 അവനെ ആരാധിപ്പാനായി ഞാൻ ഉടനെ അവന്‍റെ കാൽക്കൽ താണുവീണു. അവൻ എന്നോട്: എന്നെ ആരാധിക്കരുത്; യേശുക്രിസ്തുവിനെക്കുറിച്ച് സത്യം സംസാരിക്കുന്ന നിന്‍റെയും നിന്‍റെ കൂട്ടുവിശ്വാസികളുടെയും സഹദാസന്‍ മാത്രമാകുന്നു ഞാന്‍. ദൈവത്തിന്‍റെ ആത്മാവ് യേശുവിനെക്കുറിച്ച് സത്യം സംസാരിക്കാനുള്ള ശക്തി നല്‍കുന്നു എന്നതിനാല്‍ നിങ്ങൾ ദൈവത്തെയാണ്‌ ആരാധിക്കേണ്ടത്!" \v 11 അപ്പോൾ സ്വര്‍ഗ്ഗങ്ങള്‍ തുറക്കുന്നതു ഞാൻ കണ്ടു," വിശ്വസ്തനും സത്യവാനും" എന്നു വിളിക്കുന്ന യേശു ഇരിക്കുന്ന ഒരു വെളുത്ത കുതിരയെ കണ്ടപ്പോൾ ഞാൻ അത്ഭുതപ്പെട്ടു. അവൻ എല്ലാവരേയും ശരിയായിട്ടുള്ളതിന് അനുസരണമായി വിധിക്കുന്നു; അവൻ തന്‍റെ ശത്രുക്കൾക്കെതിരെ നീതിയിൽ പോരാടുന്നു. \v 12 അവന്‍റെ കണ്ണുകൾ തീജ്വാലപോലെ പ്രകാശിച്ചു. അവന്‍റെ തലയിൽ അനേകം രാജകിരീടങ്ങൾ ഉണ്ടായിരുന്നു. അവന്‍റെ മേല്‍ ഒരു പേര് എഴുതിയിരുന്നു. ആ പേരിന്‍റെ അർത്ഥം അവന്‍ മാത്രമാണ് അറിയുന്നത്. \v 13 അവൻ ധരിച്ചിരുന്ന ഉടുപ്പ് രക്തത്താൽ നനഞ്ഞിരുന്നു. അവന്‍റെ പേര് “ദൈവത്തിന്‍റെ സന്ദേശം” എന്നും ആകുന്നു. \v 14 സ്വർഗ്ഗത്തിലെ സൈന്യങ്ങൾ അവനെ അനുഗമിക്കുന്നുണ്ടായിരുന്നു. അവർ വെളുത്ത കുതിരകളുടെമേല്‍ ആയിരുന്നു സഞ്ചരിച്ചത്. വെളുത്ത പഞ്ഞിനൂല്‍ കൊണ്ടുള്ള വസ്ത്രമാണ് അവർ ധരിച്ചിരുന്നത്. \v 15 അവന്‍റെ വായിൽനിന്ന് മൂർച്ചയുള്ള വാൾ പുറപ്പെട്ടു; അവൻ മത്സരികളായ ജനവിഭാഗങ്ങളെ വെട്ടും. ഒരു ഇരുമ്പ് വടി കൊണ്ട് അവൻ അവരെ ശക്തമായി ഭരിക്കും. ഒരാൾ മുന്തിരിച്ചക്കില്‍ മുന്തിരിപ്പഴം ഇട്ട് പിഴിയുന്നതുപോലെ അവൻ ശത്രുക്കളെ മെതിക്കും. എല്ലാറ്റിനേയും ഭരിക്കുന്നവനും അവരുടെ പാപങ്ങൾ നിമിത്തം അവരോടു കോപിക്കുന്നവനുമായ ദൈവത്തിനുവേണ്ടി അവൻ ഇതു ചെയ്യും. \v 16 അവന്‍റെ തുടയുടെ പുറത്ത് ഉടുപ്പിന്മേല്‍ ഒരു പേര് എഴുതിയിട്ടുണ്ട്. എല്ലാ പ്രഭുക്കന്മാരുടെയും മേൽ ഭരിക്കുന്ന രാജാക്കന്മാരുടെയും പ്രഭുക്കന്മാരുടേയും മേൽ ഭരിക്കുന്ന രാജാവ്." \p \v 17 അപ്പോൾ ഞാൻ സൂര്യന്‍റെ വെളിച്ചത്തിൽ ഒരു ദൂതൻ നിൽക്കുന്നതു കണ്ടു. ആകാശത്ത് ഉയരത്തിൽ പറക്കുന്ന മാംസം ഭക്ഷിക്കുന്ന പക്ഷികളെയെല്ലാം അവൻ ഉച്ചത്തിൽ വിളിച്ചു, “ദൈവം നിങ്ങൾക്കായി ഒരുക്കുന്ന വലിയ വിരുന്നിനായി വന്നു കൂടുവീന്‍! \v 18 രാജാക്കന്മാരും, സൈന്യാധിപന്മാരും, ശക്തമായി പോരാടിയ ആളുകളും, കുതിരകളും അവയെ ഓടിക്കുന്ന പടയാളികളും മറ്റെല്ലാ വിധങ്ങളിലുള്ള ആളുകളും അവർ സ്വതന്ത്രരും അടിമകളും, പ്രധാനപ്പെട്ടവരും അല്ലാത്തവരുമായി എല്ലാത്തരത്തിലുള്ള ദൈവത്തിന്‍റെ ശത്രുക്കളുടെയും മാംസം വന്നു തിന്നുക!” \v 19 അപ്പോൾ ഞാൻ മൃഗത്തെയും ഭൂമിയിലെ രാജാക്കന്മാരെയും അവരുടെ സൈന്യങ്ങളുമായി കണ്ടു; കുതിരപ്പുറത്ത് ഇരിക്കുന്നവനും അവന്‍റെ സൈന്യത്തിനും എതിരായി യുദ്ധം ചെയ്യുവാന്‍ അവർ ഒത്തുകൂടി. \v 20 വെള്ള കുതിരപ്പുറത്തിരിക്കുന്നവന്‍ മൃഗത്തെയും കള്ളപ്രവാചകനെയും പിടിച്ചു. മൃഗത്തിന്‍റെ സാന്നിധ്യത്തിൽ അത്ഭുതങ്ങൾ പ്രവർത്തിച്ചയാളാണ് കള്ളപ്രവാചകൻ. മൃഗത്തിന്‍റെ അടയാളം നെറ്റിയിൽ സ്വീകരിച്ച് അതിന്‍റെ പ്രതിമയെ ആരാധിച്ച ആളുകളെ അവൻ വഞ്ചിച്ചു. അപ്പോൾ ദൈവം മൃഗത്തെയും കള്ളപ്രവാചകനെയും ഗന്ധകം കത്തുന്ന തീപ്പൊയ്കയിലേക്ക് ജീവനോടെ എറിഞ്ഞു. \v 21 കുതിരപ്പുറത്തിരിക്കുന്നവന്‍ അവന്‍റെ വായില്‍ നിന്ന് പുറപ്പെട്ട വാളുകൊണ്ട് അവരുടെ ശേഷിച്ച സൈന്യത്തെ കൊന്നുകളഞ്ഞു, അവൻ കൊന്ന ജനങ്ങളുടെയും കുതിരകളുടെയും മാംസം തിന്ന് എല്ലാ പക്ഷികള്‍ക്കും തൃപ്തിവന്നു. \c 20 \p \v 1 അപ്പോൾ ഒരു ദൂതൻ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങി വരുന്നതു ഞാൻ കണ്ടു. ആഴത്തിലുള്ള ഇരുണ്ട ഗര്‍ത്തത്തിന്‍റെ താക്കോൽ അവന്‍റെ പക്കലുണ്ടായിരുന്നു, അവന്‍ ഒരു വലിയ ചങ്ങല കയ്യിൽ വഹിക്കുന്നുണ്ടായിരുന്നു. \v 2 അവൻ മഹാസർപ്പത്തെ പിടികൂടി. ആ മഹാസർപ്പം സാത്താനും ദുഷ്ടനുമായ പുരാതന പാമ്പാകുന്നു. ദൂതന്‍ അവനെ ചങ്ങലകൊണ്ട് ബന്ധിച്ചു. ആയിരം വർഷത്തേക്ക് ചങ്ങല അഴിക്കുവാൻ കഴിയുകയില്ല. \v 3 ദൂതൻ അവനെ ആഴത്തിലുള്ള ഇരുണ്ട ഗര്‍ത്തത്തിലേക്ക് എറിഞ്ഞു. ഗര്‍ത്തത്തിന്‍റെ വാതിൽ അടച്ച് പൂട്ടിയിട്ട് ആരും അതു തുറക്കാതിരിക്കുവാൻ മുദ്രയിട്ടു. ആയിരം വർഷങ്ങൾ അവസാനിക്കുന്നതുവരെ സാത്താൻ അനേകം ജന സമൂഹങ്ങളെ വഞ്ചിക്കാതിരിക്കുവാനാണ് അവൻ അങ്ങനെ ചെയ്തത്. ആ സമയത്തിനുശേഷം, ദൈവം പദ്ധതി ഇട്ടതു ചെയ്യുവാന്‍ സാത്താനെ ഒരു അല്‍പ്പസമയത്തേക്ക് സ്വതന്ത്രനായി വിടേണ്ടതാകുന്നു. \s5 \v 4 ആളുകൾ ഇരിക്കുന്ന സിംഹാസനങ്ങൾ ഞാൻ കണ്ടു. ന്യായം വിധിക്കുവാനുള്ള അധികാരം ദൈവം അവർക്കു നൽകി. യേശുവിനെക്കുറിച്ച് സത്യം സംസാരിക്കുകയും ദൈവത്തിന്‍റെ വചനം പ്രഖ്യാപിക്കുകയും ചെയ്തതിനാൽ തല ഛേദിക്കപ്പെട്ട മറ്റ് ആളുകളുടെ ആത്മാക്കളെയും ഞാൻ കണ്ടു. മൃഗത്തെയോ അതിന്‍റെ പ്രതിമയെയോ ആരാധിക്കുവാൻ വിസമ്മതിച്ചവരും മൃഗത്തിന്‍റെ അടയാളം അവരുടെ നെറ്റിയിലോ കൈയിലോ പതിക്കുവാൻ മൃഗത്തിന്‍റെ ദാസന്മാരെ അനുവദിക്കാത്ത ആളുകളായിരുന്നു അവർ. അവർ വീണ്ടും ജീവിച്ചു, ആയിരം വർഷം മശിഹായുടെകൂടെ ഭരിച്ചു. \s5 \v 5 മരിച്ചവരെ വീണ്ടും ജീവിക്കുവാൻ ദൈവം ഇട വരുത്തിയപ്പോള്‍ ഉയര്‍ത്തെഴുന്നേറ്റവരായിരുന്നു അവര്‍. മരണമടഞ്ഞ ബാക്കി വിശ്വാസികൾ ആ ആയിരം വർഷങ്ങൾ തീരുന്നതുവരെ വീണ്ടും ജീവിച്ചില്ല. \v 6 ഈ ഒന്നാമത് ഉയര്‍ത്തെഴുന്നേറ്റവരില്‍ ദൈവം പ്രസാദിക്കും. ദൈവം അവരെ വിശുദ്ധരായി പരിഗണിക്കും. അവർ രണ്ടാമതും മരിക്കുകയില്ല. പകരം, അവർ മശിഹായേയും ദൈവത്തേയും സേവിക്കുന്ന പുരോഹിതന്മാരും, ആ ആയിരം വർഷം അവർ മശിഹായുടെകൂടെ ഭരിക്കുന്നവരും ആയിരിക്കും. \s5 \v 7 ആയിരം വർഷം കഴിയുമ്പോൾ ദൈവം സാത്താനെ തടവിൽനിന്ന് മോചിപ്പിക്കും. \v 8 ഭൂമിയിലുടനീളം മത്സരികളായ ജനവിഭാഗങ്ങളെ വഞ്ചിക്കുവാൻ സാത്താൻ പുറപ്പെടും. യെഹെസ്‌കേൽ പ്രവാചകൻ ഗോഗ് മാഗോഗ് എന്ന് വിളിച്ച രാജ്യങ്ങൾ ഇവയാണ്. ദൈവജനത്തിനെതിരെ പോരാടുവാൻ സാത്താൻ അവരെ കൂട്ടിവരുത്തും. സമുദ്രതീരത്തെ മണലിനെ ആർക്കും എണ്ണുവാന്‍ കഴിയാത്തതുപോലെ, ദൈവജനത്തിനെതിരായി യുദ്ധം ചെയ്യുന്നവരെ ആര്‍ക്കും എണ്ണികൂടാതവണ്ണം അസംഖ്യമായിരിക്കും. \s5 \v 9 അവർ ഭൂമി മുഴുവൻ സഞ്ചരിക്കുകയും ദൈവം സ്നേഹിക്കുന്ന നഗരമായ യെരുശലേമിലെ ദൈവജനത്തിന്‍റെ പാളയത്തെ വളയുകയും ചെയ്യും. അപ്പോൾ ദൈവം സ്വർഗ്ഗത്തിൽ നിന്ന് തീ ഇറക്കും, അത് അവരെ കത്തിച്ചുകളയും. \v 10 ആളുകളെ വഞ്ചിച്ച പിശാചിനെ ദൈവം ഗന്ധകം കത്തുന്ന തടാകത്തിലേക്ക് എറിയും. ദൈവം മൃഗത്തെയും കള്ളപ്രവാചകനെയും എറിഞ്ഞതും ഇവിടേയ്ക്കാണ്. തൽഫലമായി, അവർ എന്നെന്നേക്കുമായി കഠിനമായി യാതന അനുഭവിക്കും. \s5 \v 11 അപ്പോൾ ദൈവം ഇരിക്കുന്ന ഒരു വലിയ വെള്ള സിംഹാസനം ഞാൻ കണ്ടു. അവനെ ഭയപ്പെട്ട് ഭൂമിയും ആകാശവും അവന്‍റെ സാന്നിധ്യത്തിൽ നിന്ന് പൂർണ്ണമായും അപ്രത്യക്ഷമായി; അവ പിന്നീട് ഉണ്ടായിരുന്നില്ല. \v 12 മരിച്ചുപോയവരും ഇപ്പോൾ വീണ്ടും ജീവിക്കുന്നവരുമായവര്‍ സിംഹാസനത്തിനു മുന്നിൽ നിൽക്കുന്നതായി ഞാൻ കണ്ടു. അവരില്‍ പ്രധാനപ്പെട്ടവരും പ്രാധാന്യമില്ലാത്തവരും ഉണ്ടായിരുന്നു! ദൈവം മനുഷ്യരുടെ പ്രവൃത്തികളെ രേഖപ്പെടുത്തുന്ന പുസ്തകങ്ങൾ തുറന്നു. നിത്യജീവൻ ഉള്ളവരുടെ പേരുകൾ ദൈവം എഴുതിയിരിക്കുന്ന ജീവന്‍റെ പുസ്തകം എന്ന മറ്റൊരു പുസ്തകവും തുറന്നു. പുസ്തകങ്ങളിൽ അവരവര്‍ ചെയ്തത് രേഖപ്പെടുത്തിയിരുന്നതിന് അനുസരണമായി ജീവിച്ചവരെ ദൈവം ന്യായം വിധിച്ചു. \s5 \v 13 ദൈവത്തിന്‍റെ സിംഹാസനത്തിനു മുന്നിൽ നിൽക്കാനായി മൃതദേഹങ്ങൾ കടലിൽ അടക്കം ചെയ്യപ്പെട്ടവര്‍ വീണ്ടും ജീവിച്ചു. സിംഹാസനത്തിനു മുന്നിൽ നിൽക്കുവാനായി, കരയിൽ അടക്കം ചെയ്യപ്പെട്ട എല്ലാവരും വീണ്ടും ജീവിച്ചു. ഓരോരുത്തരും ചെയ്തതിന് ഒത്തവിധം ദൈവം ഓരോരുത്തരേയും വിധിച്ചു. \v 14 സകല അവിശ്വാസികളെയും—മരണശേഷമുള്ള കാത്തിരിപ്പു സ്ഥലത്ത് ഉണ്ടായിരുന്നവരെ—കത്തുന്ന തടാകത്തിലേക്ക് വലിച്ചെറിഞ്ഞു. ആളുകൾ രണ്ടാം തവണ മരിക്കുന്ന സ്ഥലമാണ് കത്തുന്ന തടാകം. \v 15 ദൈവം നിത്യജീവനുള്ളവരുടെ പേരുകൾ എഴുതിയിരിക്കുന്ന പുസ്തകത്തിൽ പേര് ഇല്ലാത്തവരെയും ദൈവം തീപ്പൊയ്കയിലേക്ക് വലിച്ചെറിഞ്ഞു. \s5 \c 21 \p \v 1 അപ്പോൾ ഞാൻ ഒരു പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു. ആദ്യത്തെ ആകാശവും ആദ്യത്തെ ഭൂമിയും അപ്രത്യക്ഷമായി, സമുദ്രങ്ങൾ ഇനിയില്ല. \v 2 ദൈവത്തിന്‍റെ വിശുദ്ധ നഗരം ഞാൻ കണ്ടു, അത് യെരുശലേമെന്ന പുതിയ നഗരമാണ്. അത് ദൈവത്തിൽനിന്ന്, സ്വർഗ്ഗത്തിൽനിന്നു തന്നെ ഇറങ്ങുകയായിരുന്നു. ഒരു പുരുഷനെ വിവാഹം കഴിക്കുന്നതിനായി സ്ത്രീകൾ ഒരു മണവാട്ടിയെ അലങ്കരിക്കുന്നതുപോലെ ദൈവം അതിനെ ഒരുക്കി അലങ്കരിച്ചിരുന്നു. \s5 \v 3 അപ്പോൾ ദൈവത്തിന്‍റെ സിംഹാസനത്തിൽ നിന്ന് ഒരു വലിയ ശബ്ദം കേട്ടു, “ഇത് ശ്രദ്ധിക്ക! ഇപ്പോൾ ദൈവം മനുഷ്യരോടൊപ്പം വസിക്കും. അവൻ അവരുടെ ഇടയിൽ തന്നെ വസിക്കും! അവർ അവന്‍റെ ജനമായിരിക്കും. ദൈവം താന്‍ അവരോടൊപ്പമുണ്ടാകും, അവൻ അവരുടെ ദൈവമായിരിക്കും. \v 4 ഇനി ഒരിക്കലും അവര്‍ ദു:ഖിക്കുവാന്‍ അവന്‍ ഇട വരുത്തുകയില്ല. അവര്‍ അവരുടെ വിലാപത്തെ എന്നേക്കുമായി അവസ്സാനിപ്പിക്കും. അവരാരും ഇനി ഒരിക്കലും മരിക്കുകയോ വിലപിക്കുകയോ കരയുകയോ വേദന അനുഭവിക്കുകയോ ചെയ്യില്ല, കാരണം ദൈവം അവയെ എടുത്തുകളഞ്ഞതിനാൽ അവ എന്നെന്നേക്കുമായി ഇല്ലാതായിരിക്കുന്നു.” \s5 \v 5 അപ്പോൾ സിംഹാസനത്തിൽ ഇരിക്കുന്ന ദൈവം പറഞ്ഞു, "ഇത് ശ്രദ്ധിക്കുക! ഞാൻ ഇപ്പോൾ എല്ലാം പുതിയതാക്കുന്നു!" അവന്‍ എന്നോടു പറഞ്ഞു: "ഞാന്‍ നിന്നോട് പറഞ്ഞ കാര്യങ്ങള്‍ എഴുതുക, അത് നിമിത്തം നിന്നോടു പറഞ്ഞ കാര്യങ്ങൾ സംഭവിക്കുവാന്‍ ഞാന്‍ നിശ്ചയമായും ഇടവരുത്തും എന്ന് നിനക്ക് വിശ്വസിക്കുവാന്‍ കഴിയും.” \v 6 അവൻ എന്നോടു വീണ്ടും പറഞ്ഞു, “ഞാൻ ഇക്കാര്യങ്ങൾ എല്ലാം പൂർത്തിയാക്കിയിരിക്കുന്നു! ഞാൻ എല്ലാം ആരംഭിച്ചവനും എല്ലാം അവസാനിപ്പിക്കുന്നവനും ആകുന്നു. ആഗ്രഹിക്കുന്ന ഏവർക്കും, മനുഷ്യര്‍ക്ക് എന്നേക്കും ജീവിക്കുവാൻ കാരണമാകുന്ന നീരുറവയിൽനിന്ന് ഞാൻ സൗജന്യമായി വെള്ളം നൽകും. \s5 \v 7 സാത്താന്‍റെമേല്‍ വിജയികളായ എല്ലാവർക്കും ഞാൻ ഇതു നൽകും. ഞാൻ അവരുടെ ദൈവമായിരിക്കും, അവർ എന്‍റെ മക്കളായിരിക്കും. \v 8 എന്നാൽ ഭീരുത്വമുള്ളവർ, എന്നിൽ വിശ്വസിക്കാത്തവർ, വെറുപ്പുളവാക്കുന്നവർ, ആളുകളെ കൊല്ലുന്നവർ, ലൈംഗികമായി പാപം ചെയ്യുന്നവർ, മന്ത്രവാദം ചെയ്യുന്നവർ, വിഗ്രഹങ്ങളെ ആരാധിക്കുന്നവർ, എല്ലാ നുണയന്മാരും തീയാലും ഗന്ധകത്താലും കത്തുന്ന തടാകത്തില്‍ വെന്തു കഷ്ടപ്പെടുകയും ചെയ്യും. രണ്ടാമതും മരിക്കുക എന്നതിന്‍റെ അർത്ഥം അതാണ്.” \s5 \v 9 അനന്തരം, ഏഴു പാത്രങ്ങളില്‍ ഏഴ് വിധത്തിലുള്ള കഷ്ടങ്ങള്‍ക്കു കാരണമായ വീഞ്ഞ് ഉണ്ടായിരുന്ന ഏഴ് ദൂതന്മാരില്‍ ഒരുവൻ എന്‍റെ അടുക്കല്‍ വന്നു പറഞ്ഞു. "എന്നോടുകൂടെ വരിക ഒരാള്‍ ഒരു സ്ത്രീയെ വിവാഹം കഴിക്കുന്നതുപോലെ കുഞ്ഞാടിനോടൊപ്പം സ്ഥിരമായി യോജിപ്പിക്കുന്ന ആളുകളെ ഞാന്‍ നിനക്കു കാണിച്ചു തരാം!” \v 10 അപ്പോൾ ദൈവാത്മാവ് എന്നെ നിയന്ത്രിച്ചു, ദൂതൻ എന്നെ വളരെ ഉയരമുള്ള ഒരു പർവ്വതത്തിന്‍റെ മുകളിൽ എടുത്തു കൊണ്ടുപോയി. ദൈവത്തിൽനിന്ന്, സ്വർഗ്ഗത്തിൽനിന്നു തന്നെ പുതിയ യെരുശലേം എന്ന ദൈവത്തിന്‍റെ വിശുദ്ധനഗരം, ഇറങ്ങി വരുന്നത് അവൻ എന്നെ കാണിച്ചു. \s5 \v 11 ദൈവത്തിൽനിന്നു വന്ന ശോഭയുള്ള പ്രകാശത്താൽ അതു തിളങ്ങുകയായിരുന്നു. വളരെ വിലയേറിയ സൂര്യകാന്തകല്ല് തിളങ്ങുന്നതുപോലെ നഗരം തിളങ്ങുന്നു, അതു സ്ഫടികം പോലെ വ്യക്തമായിരുന്നു. \v 12 നഗരത്തിനു ചുറ്റും വളരെ ഉയർന്ന മതിൽ ഉണ്ടായിരുന്നു. മതിലിന് പന്ത്രണ്ട് കവാടങ്ങളുണ്ടായിരുന്നു. ഓരോ കവാടത്തിലും ഒരു ദൂതൻ ഉണ്ടായിരുന്നു. യിസ്രായേലിലെ പന്ത്രണ്ട് ഗോത്രങ്ങളുടെ പേരുകൾ വാതിലുകൾക്കു മുകളിൽ എഴുതിയിരുന്നു. ഓരോ കവാടത്തിലും ഓരോ ഗോത്രത്തിന്‍റെ പേരുകള്‍ ഉണ്ടായിരുന്നു. \v 13 മൂന്ന് കവാടങ്ങൾ കിഴക്കു ഭാഗത്തും മൂന്ന് കവാടങ്ങൾ വടക്കു ഭാഗത്തും മൂന്ന് കവാടങ്ങൾ തെക്കു ഭാഗത്തും മൂന്ന് കവാടങ്ങൾ പടിഞ്ഞാറ് ഭാഗത്തും ഉണ്ടായിരുന്നു. \s5 \v 14 നഗര മതിലിന് പന്ത്രണ്ട് അടിസ്ഥാന കല്ലുകൾ ഉണ്ട്. ഓരോ അടിസ്ഥാന കല്ലിന്മേലും കുഞ്ഞാട് നിയമിച്ച പന്ത്രണ്ട് അപ്പൊസ്തലന്മാരിൽ ഒരാളുടെ പേര് ഉണ്ടായിരുന്നു. \v 15 എന്നോട് സംസാരിച്ച ദൂതൻ ഒരു സ്വർണ്ണ അളവുകോല്‍ വഹിച്ചിരുന്നു. നഗരത്തെയും അതിന്‍റെ കവാടങ്ങളെയും മതിലിനെയും അളക്കുന്നതിന് അത് ഉപയോഗിച്ചു. \s5 \v 16 നഗരം ചതുരാകൃതിയിലായിരുന്നു; നീളം എത്രയായിരുന്നോ അത്രയും വീതിയും ആയിരുന്നു. ദൂതന്‍ തന്‍റെ കോലു കൊണ്ട് നഗരത്തെ അളന്നതിനുശേഷം, അത് 2,200 കിലോമീറ്റർ നീളമുണ്ടെന്നും അതിന്‍റെ വീതിയും ഉയരവും ഓരോന്നും അതിന്‍റെ നീളത്തിന് തുല്യമാണെന്നും അവന്‍ അറിയിച്ചു. \v 17 അവൻ അതിന്‍റെ മതിൽ അളക്കുകയും അറുപത്തിയാറ് മീറ്റർ ഘനമുള്ളതായി അറിയിക്കുകയും ചെയ്തു. ആളുകൾ സാധാരണയായി ഉപയോഗിക്കുന്ന അളവാണ് ദൂതന്‍ ഉപയോഗിച്ചത്. \s5 \v 18 സൂര്യകാന്തം എന്നു വിളിക്കുന്ന പച്ചക്കല്ല് പോലെയാണ് നഗര മതിൽ നിർമ്മിച്ചത്. വ്യക്തമായ കണ്ണാടി പോലെ തോന്നിക്കുന്ന ശുദ്ധമായ സ്വർണ്ണമാണ് നഗരം നിർമ്മിച്ചത്. \v 19 നഗരത്തിന്‍റെ മതിലിന്‍റെ അടിസ്ഥാനം വിലയേറിയ കല്ലുകൾ കൊണ്ട് മനോഹരമായി നിർമ്മിച്ചതാണ്. ആദ്യത്തെ അടിസ്ഥാനക്കല്ല് സൂര്യകാന്തവും, രണ്ടാമത്തേത് നീലരത്നം, മൂന്നാമത്തേത് മാണിക്യവും, നാലാമത്തേത് മരതകവും, \v 20 അഞ്ചാമത്തേത് നഖവര്‍ണ്ണിയും, ആറാമത്തേത് ചുവപ്പുകല്ലും, ഏഴാമത്തേത് പീതരത്നവും, എട്ടാമത്തേത് ഗോമേദകവും, ഒമ്പതാമത്തേത് പുഷ്യരാഗവും, പത്താമത്തേത് വൈഡൂര്യവും, പതിനൊന്നാമത്തേത് പത്മരാഗവും, പന്ത്രണ്ടാമത്തേത് സുഗന്ധി രത്നവും അടിസ്ഥാന കല്ലുകള്‍ ആയിരുന്നു. \s5 \v 21 നഗരത്തിലെ പന്ത്രണ്ട് കവാടങ്ങൾ വലിയ മുത്തുകൾ പോലെയായിരുന്നു. ഓരോ കവാടവും ഒരൊറ്റ മുത്ത് പോലെയായിരുന്നു. നഗരത്തിലെ വീഥികള്‍ തെളിഞ്ഞ സ്ഫടികം പോലെ തോന്നിക്കുന്ന ശുദ്ധമായ സ്വർണ്ണമായി കാണപ്പെട്ടു. \v 22 നഗരത്തിൽ ഒരു ദൈവാലയവും ഉണ്ടായിരുന്നില്ല. എല്ലാവരേയും ഭരിക്കുന്ന കർത്താവായ ദൈവവും കുഞ്ഞാടും അവിടെയുണ്ട്, അതിനാൽ ഒരു ദൈവാലയത്തിന്‍റെ ആവശ്യമില്ലായിരുന്നു. \s5 \v 23 നഗരത്തെ പ്രകാശിപ്പിക്കുവാൻ സൂര്യനോ ചന്ദ്രനോ ആവശ്യമില്ല, കാരണം ദൈവത്തിൽനിന്ന് വരുന്ന പ്രകാശം നഗരത്തെ പ്രകാശിപ്പിക്കും, കുഞ്ഞാടും അതിന്‍റെ വെളിച്ചമായിരിക്കും. \v 24 അവരുടെമേല്‍ പ്രകാശിക്കുന്ന നഗരത്തിന്‍റെ വെളിച്ചത്തോടുകൂടെ ജനവിഭാഗങ്ങൾ ജീവിക്കും. ദൈവത്തേയും കുഞ്ഞാടിനെയും ബഹുമാനിക്കാൻ ഭൂമിയിലെ രാജാക്കന്മാർ തങ്ങളുടെ സമ്പത്ത് നഗരത്തിലേക്കു കൊണ്ടുവരും. \v 25 അവര്‍ സാധാരണയായി പകൽ അവസാനിക്കുമ്പോൾ നഗരത്തിന്‍റെ കവാടങ്ങൾ അടയ്ക്കുന്നതുപോലെ അടയ്‌ക്കില്ല, കാരണം അവിടെ രാത്രി ഇല്ല. \s5 \v 26 ലോകത്തിലെ ജനങ്ങളും അവരുടെ സമ്പത്ത് നഗരത്തിലേക്കു കൊണ്ടുവരും. \v 27 ധാർമ്മികമായി അശുദ്ധിയുള്ള യാതൊന്നും, ദൈവം വെറുപ്പുള്ളതായി കരുതുന്ന പ്രവൃത്തികൾ ചെയ്യുന്ന ആരും, നുണകൾ പറയുന്ന ആരും ഒരിക്കലും ആ നഗരത്തിൽ പ്രവേശിക്കുകയില്ല. കുഞ്ഞാടിന്‍റെ പുസ്തകത്തിൽ പേരെഴുതപ്പെട്ടിട്ടുള്ളവര്‍, നിത്യജീവന്‍റെ പുസ്തകത്തിൽ പേരുകളുള്ള ആളുകൾ മാത്രമേ അവിടെ ഉണ്ടാവുകയുള്ളൂ. \s5 \c 22 \p \v 1 അനന്തരം ദൂതന്‍ അതില്‍ നിന്നും കുടിക്കുന്ന ആളുകൾക്ക് എന്നേക്കും ജീവിക്കുവാൻ കാരണമാകുന്ന നദി എന്നെ കാണിച്ചു. വെള്ളം തിളങ്ങുന്നതും സ്ഫടികംപോലെ വ്യക്തവുമായിരുന്നു. ദൈവവും കുഞ്ഞാടും ഇരിക്കുന്ന സിംഹാസനത്തിൽ നിന്നായിരുന്നു ആ നദി പുറപ്പെട്ടത്‌. \v 2 നഗരത്തിലെ പ്രധാന വീഥിയുടെ മദ്ധ്യത്തുകൂടി അതു താഴേക്ക് ഒഴുകി. നദിയുടെ ഇരുകരകളിലും പഴങ്ങളുള്ള മരങ്ങളുണ്ടായിരുന്നു, അതു ഭക്ഷിക്കുന്ന ആളുകൾക്ക് എന്നേക്കും ജീവിക്കുവാൻ കാരണമാകുന്നു. മരങ്ങൾ പന്ത്രണ്ട് തരം ഫലം കായ്ക്കുന്നു; അവ ഓരോ മാസവും ഓരോ ഫലം പുറപ്പെടുവിക്കുന്നു. ജനങ്ങളുടെ കൂട്ടങ്ങൾ ആ മരങ്ങളുടെ ഇലകള്‍ മുറിവുകൾ ഭേദമാകുന്നതിനായി മരുന്നായി ഉപയോഗിക്കുന്നു. \s5 \v 3 ദൈവം ശപിക്കുന്നതായ ആരുംതന്നെ അഥവാ യാതൊരു വസ്തുക്കളോ ഒരിക്കലും അവിടെ ഉണ്ടായിരിക്കുകയില്ല. ദൈവത്തിന്‍റെയും കുഞ്ഞാടിന്‍റെയും സിംഹാസനം നഗരത്തിൽ ഉണ്ടാകും. ദൈവത്തിന്‍റെ ദാസന്മാർ അവനെ അവിടെ ആരാധിക്കും. \v 4 അവർ അവനെ മുഖാമുഖം കാണും; അവരുടെ നെറ്റിയിൽ അവന്‍റെ നാമം എഴുതിയിരിക്കും. \v 5 ഇനി രാത്രി ഉണ്ടാകയില്ല. ദൈവത്തിന്‍റെ ദാസന്മാർക്ക് വിളക്കിന്‍റെ വെളിച്ചമോ സൂര്യപ്രകാശമോ ആവശ്യമില്ല, കാരണം കർത്താവായ ദൈവം അവരുടെ മേൽ പ്രകാശം പരത്തും. അവർ എന്നെന്നേക്കും ഭരിക്കും. \s5 \v 6 ദൂതൻ എന്നോടു പറഞ്ഞു: “ദൈവം നിന്നെ കാണിച്ച ഈ കാര്യങ്ങള്‍ സത്യമാണ്, അവന്‍ തീർച്ചയായും അവ സംഭവിപ്പിക്കും. വേഗത്തില്‍ സംഭവിപ്പാനുള്ള കാര്യങ്ങള്‍ അവനെ സേവിക്കുന്നവരെ കാണിക്കുവാന്‍ പ്രവാചകന്മാരെ പ്രചോദിപ്പിക്കുന്ന കർത്താവായ ദൈവം തന്‍റെ ദൂതനെ അയച്ചു.” \v 7 യേശു തന്‍റെ എല്ലാ ജനങ്ങളോടും പറയുന്നു, “ഇത് ശ്രദ്ധിക്കൂ! ഞാൻ വേഗത്തില്‍ വരുന്നു; ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന സന്ദേശം അനുസരിക്കുന്ന എല്ലാവരേയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കും.” \s5 \v 8 യോഹന്നാൻ എന്ന ഞാൻ ഒരു ദർശനത്തിൽ കാണുകയും കേള്‍ക്കുകയും ചെയ്തതായ ഈ കാര്യങ്ങൾ എഴുതിയിരിക്കുന്നു. ഞാൻ അവയെ കാണുകയും കേള്‍ക്കുകയും ചെയ്തപ്പോൾ, ഇവ കാണിച്ചു തന്ന ദൂതന്‍റെ മുമ്പിൽ അവനെ ആരാധിപ്പാനായി ഞാൻ കമിഴ്ന്നുവീണു. \v 9 എന്നാല്‍ അവൻ എന്നോട്: എന്നെ ആരാധിക്കരുത്; ഞാൻ നിന്നെപ്പോലെ ദൈവത്തിന്‍റെ ഒരു ദാസൻ മാത്രമാണ്! പ്രവാചകന്മാരായ നിങ്ങളുടെ സഹവിശ്വാസികളെപ്പോലെയും ഈ പുസ്തകത്തിലെ വചനങ്ങള്‍ അനുസരിക്കുന്നവരെപ്പോലെയും ഞാൻ ഒരു ദാസനാണ്. പകരം, ദൈവത്തെ ആരാധിക്കുക!” \s5 \v 10 അവൻ എന്നോടു വീണ്ടും പറഞ്ഞു, “ഈ പുസ്തകത്തിൽ ദൈവം മുൻകൂട്ടിപ്പറഞ്ഞ കാര്യങ്ങളെക്കുറിച്ചുള്ള സന്ദേശം രഹസ്യമായി സൂക്ഷിക്കരുത്, കാരണം ഈ സന്ദേശം നിറവേറ്റുവാനുള്ള സമയമായിരിക്കുന്നു. \v 11 സമയം അടുത്തിരിക്കുന്നതിനാല്‍, ദുഷിച്ച രീതിയിൽ പ്രവർത്തിക്കുന്നവർ ആ രീതിയിൽ തുടരുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവർ അതു തുടരട്ടെ. വൈകാതെ ദൈവം അവര്‍ക്ക് അതിനു പകരം നൽകും. നീചരായവർ നീചമായി തുടരുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവർ അതു തുടരട്ടെ. വൈകാതെ ദൈവം അവര്‍ക്ക് അതിനു പകരം നൽകും. നീതിപൂർവ്വം പ്രവർത്തിക്കുന്നവർ നീതിപൂർവ്വം പ്രവർത്തിക്കുന്നതു തുടരട്ടെ. പൂര്‍ണ്ണതയുള്ളവർ പരിപൂർണ്ണരാകുന്നത് തുടരട്ടെ.” \s5 \v 12 യേശു എല്ലാവരോടും പറയുന്നു: "ശ്രദ്ധിക്കൂ! ഞാൻ വേഗം വരുന്നു! ഓരോരുത്തരുടെയും പ്രവൃത്തിക്ക് ഒത്തവണ്ണം ഞാൻ എല്ലാവർക്കും പ്രതിഫലമോ ശിക്ഷയോ നൽകും. \v 13 എല്ലാ കാര്യങ്ങളും ആരംഭിച്ചവനും എല്ലാ കാര്യങ്ങളും അവസാനിപ്പിക്കുന്നവനും ഞാൻ തന്നേ. ഞാൻ എല്ലാറ്റിനും മുമ്പുള്ളവനും, എല്ലാറ്റിന്‍റെയും അവസാനവും ഞാൻ തന്നെയാണ്. \s5 \v 14 തങ്ങളുടെ വസ്ത്രം കഴുകി സ്വയം വൃത്തിയാക്കുന്ന ആളുകളോട് ദൈവം വളരെ പ്രസാദിച്ചിരിക്കുന്നു, അതിനാല്‍ അവർക്ക് എന്നെന്നേക്കുമായി ജീവിക്കുവാൻ പ്രാപ്തരാക്കുന്ന വൃക്ഷത്തിന്‍റെ ഫലം തിന്നുവാൻ കഴിയും, അതുനിമിത്തം അവർക്കു വാതിലുകളിലൂടെ വിശുദ്ധനഗരത്തിലേക്കു പ്രവേശിക്കാൻ കഴിയും. \v 15 അശുദ്ധരായ ആളുകൾ പുറത്താകുന്നു. മന്ത്രവാദം ചെയ്യുന്ന ആളുകൾ, ലൈംഗികമായി പാപം ചെയ്യുന്നവർ, മറ്റുള്ളവരെ കൊലപ്പെടുത്തുന്ന ആളുകൾ, വിഗ്രഹാരാധകർ, നുണകൾ പറഞ്ഞ് ആസ്വദിക്കുന്നവരും നിരന്തരം നുണയന്മാരുമായ ആളുകൾ എന്നിവരും അതിൽ ഉൾപ്പെടുന്നു. അവർക്ക് ഒരിക്കലും ആ നഗരത്തിൽ പ്രവേശിക്കാൻ കഴിയുകയില്ല.” \s5 \v 16 “ഇതെല്ലാം സത്യമാണെന്ന് നിങ്ങള്‍ വിശ്വാസികളുടെ സമൂഹങ്ങളോട് പറയുവാൻ യേശുവെന്ന, ഞാൻ എന്‍റെ ദൂതനെ അയച്ചു. പ്രവാചകന്മാർ വരുമെന്ന് വാഗ്ദാനം ചെയ്ത ദാവീദ് രാജാവിന്‍റെ സന്തതിയാണ് ഞാൻ. ശുഭ്രമായ പ്രഭാത നക്ഷത്രം പോലെയാണ് ഞാൻ.” \s5 \v 17 ദൈവാത്മാവും മശിഹായുടെ മണവാട്ടിയെപ്പോലെയുള്ള അവന്‍റെ ജനവും വിശ്വസിക്കുവാൻ ആഗ്രഹിക്കുന്ന ഓരോരുത്തരോടും “വരിക” എന്നു പറയുന്നു. “വരിക” എന്നു കേള്‍ക്കുന്ന ഒരോരുത്തരും വിശ്വസിക്കുവാൻ ആഗ്രഹിക്കുന്ന ഓരോരുത്തരോടും ഇതു പറയണം. വരാൻ ആഗ്രഹിക്കുന്ന ആളുകൾ വരണം! എന്നെന്നേക്കുമായി ജീവിക്കുവാൻ പ്രാപ്തമാക്കുന്ന ജലം ആഗ്രഹിക്കുന്ന എല്ലാവരും അത് ഒരു സൗജന്യ ദാനമായി വാങ്ങട്ടെ! \s5 \v 18 യോഹന്നാൻ എന്ന ഞാൻ ഈ പുസ്തകത്തിൽ മുൻകൂട്ടിപ്പറഞ്ഞ കാര്യങ്ങളെക്കുറിച്ചുള്ള സന്ദേശം കേൾക്കുന്ന എല്ലാവരോടും സഗൌരവം മുന്നറിയിപ്പ് നൽകുന്നു: ആരെങ്കിലും ഈ സന്ദേശത്തിൽ എന്തെങ്കിലും കൂട്ടി ചേർത്താൽ, ഈ പുസ്തകം പറയുന്ന രീതികളിൽ ദൈവം അവനെ ശിക്ഷിക്കും. \v 19 ഈ പുസ്തകത്തിൽ ഞാൻ മുൻകൂട്ടിപ്പറഞ്ഞ സന്ദേശത്തില്‍ നിന്നും ആരെങ്കിലും എന്തെങ്കിലും എടുത്തുകളഞ്ഞാൽ, എന്നെന്നേക്കുമായി ജീവിക്കുവാൻ ആളുകളെ പ്രാപ്തരാക്കുന്ന വൃക്ഷത്തിൽനിന്ന് ഫലം കഴിക്കാനുള്ള ആ വ്യക്തിയുടെ അവകാശം ദൈവം എടുത്തുകളയും. ദൈവത്തിന്‍റെ നഗരത്തിൽ പ്രവേശിക്കാനുള്ള ആ വ്യക്തിയുടെ അവകാശവും അവൻ എടുത്തുകളയും. ഈ രണ്ട് കാര്യങ്ങളും ഈ പുസ്തകത്തിൽ വിവരിച്ചിരിക്കുന്നു. \s5 \v 20 ഇതെല്ലാം സത്യമാണെന്ന് പറയുന്ന യേശു പറയുന്നു, “തീർച്ചയായും ഞാൻ വേഗത്തില്‍ വരുന്നു!” യോഹന്നാൻ, എന്ന ഞാൻ, മറുപടി പറഞ്ഞു “അങ്ങനെതന്നെയാകട്ടെ! കർത്താവായ യേശുവേ, വരേണമേ!” \v 21 നമ്മുടെ കർത്താവായ യേശു ദൈവജനമായ നിങ്ങളെല്ലാവരോടും ദയയോടെ പ്രവർത്തിക്കട്ടെ എന്നു ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ!