\id 1TH - Indian Easy Version (IEV) Malayalam \ide UTF-8 \h 1 തെസ്സലൊനീക്യർ \toc1 1 തെസ്സലൊനീക്യർ \toc2 1 തെസ്സലൊനീക്യർ \toc3 1th \mt1 1 തെസ്സലൊനീക്യർ \s5 \c 1 \p \v 1 പൌലൊസ് എന്ന ഞാന്‍ ഈ കത്ത് എഴുതുന്നു. ശീലാസും തിമൊഥെയോസും എന്നോട് കൂടെയുണ്ട്. പിതാവായ ദൈവത്തോടും കര്‍ത്താവായ യേശു എന്ന മശിഹായോടു ചേര്‍ന്നവരായി തെസ്സലൊനീക്യ പട്ടണത്തിലുള്ള വിശ്വാസികളുടെ സമൂഹത്തിന് ഞങ്ങള്‍ ഈ കത്ത് അയക്കുന്നു. ദൈവം നിങ്ങളോട് കരുണയുള്ളവനാകുകയും നിങ്ങള്‍ക്ക് സമാധാനം നല്കുകയും ചെയ്യട്ടെ. \s5 \v 2 ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്ന അവസരത്തില്‍ നിങ്ങളെ പേരെടുത്തു പറയുമ്പോള്‍ ഞങ്ങള്‍ എല്ലായ്പ്പോഴും നിങ്ങള്‍ക്കുവേണ്ടി ദൈവത്തിനു നന്ദി പറയുന്നു. \v 3 നിങ്ങള്‍ ആളുകളെ സ്നേഹിക്കുന്ന കാരണത്താല്‍ ഉത്സാഹത്തോടെ അവരെ സഹായിക്കുന്നതിനാലും നിങ്ങള്‍ അവനില്‍ വിശ്വസിക്കുന്നതിനാലും നമ്മുടെ പിതാവായ ദൈവത്തിനായി പ്രവര്‍ത്തിക്കുന്നതിനാലും ഞങ്ങള്‍ നിങ്ങളെ തുടര്‍ച്ചയായി ഓര്‍മ്മിക്കുന്നു. നമ്മുടെ കര്‍ത്താവായ യേശു എന്ന മശിഹായെ നിങ്ങള്‍ അറിയുന്ന കാരണത്താല്‍ നിങ്ങള്‍ക്കു ഭാവിയില്‍ ഒരു ഉറപ്പുള്ള വിശ്വാസം ഉണ്ട്! \s5 \v 4 ദൈവം സ്നേഹിക്കുന്ന എന്‍റെ സഹ വിശ്വാസികളെ, അവന്‍റെ ജനമായിരിക്കേണ്ടതിനു അവന്‍ നിങ്ങളെ തിരഞ്ഞെടുത്തു എന്നു അറിയുന്നതിനാല്‍ ഞങ്ങള്‍ ദൈവത്തിനു നന്ദി പറയുന്നു. \v 5 ഞങ്ങള്‍ നിങ്ങളോട് സുവിശേഷം അറിയിച്ചപ്പോള്‍ അത് കേവലം വാക്കുകളേക്കാള്‍ വളരെ കൂടുതല്‍ ആയിരുന്നതിനാല്‍ അവന്‍ നിങ്ങളെ തിരഞ്ഞെടുത്തു എന്ന് ഞങ്ങള്‍ അറിയുന്നു. പരിശുദ്ധാത്മാവ് ശക്തിയോടെ നിങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുകയും നിങ്ങളോടുള്ള ഞങ്ങളുടെ സന്ദേശം സത്യമായിരുന്നു എന്ന് അവന്‍ ഞങ്ങളെ ഉറപ്പായും ബോധ്യപ്പെടുത്തുകയും ചെയ്തു. അതേ രീതിയില്‍, ഞങ്ങള്‍ നിങ്ങളെ സഹായിക്കേണ്ടതിനു നിങ്ങളോട് കൂടെ ആയിരുന്നപ്പോള്‍ ഞങ്ങള്‍ എങ്ങനെ സംസാരിച്ചു എന്നും ഞങ്ങള്‍ തന്നെ എങ്ങനെ പെരുമാറി എന്നും നിങ്ങള്‍ അറിയുന്നു. \s5 \v 6 ഞങ്ങള്‍ ജീവിക്കുന്നതുപോലെ നിങ്ങള്‍ ജീവിക്കുന്നു എന്നും ഞങ്ങളുടെ മാതൃക പിന്തുടരുന്നു എന്നും ഞങ്ങള്‍ ഇപ്പോള്‍ കേള്‍ക്കുന്നു എന്നതാണ് ഏറ്റവും പ്രാധാനമായ കാര്യം. നമ്മുടെ കര്‍ത്താവ് ജീവിച്ചതുപോലെ നിങ്ങള്‍ ജീവിക്കുകയും ചെയ്യുന്നു. കഷ്ടങ്ങളില്‍ കൂടിയും ബുദ്ധിമുട്ടുകളില്‍ കൂടിയും നിങ്ങള്‍ക്ക് പോകേണ്ടി വന്നു എങ്കിലും ദൈവത്തിന്‍റെ പരിശുദ്ധാത്മാവില്‍ നിന്ന് മാത്രം വരുന്ന ദൈവ സ്നേഹത്തിന്‍റെ സന്ദേശം വലിയ സന്തോഷത്തോടുകൂടെ നിങ്ങള്‍ ഏറ്റെടുത്തു. \v 7 നിങ്ങള്‍ പഠിക്കുകയും അവനില്‍ വിശ്വസിക്കുകയും ചെയ്തതുപോലെ മാസിഡോണിയ, ആഖായ എന്നീ സംസ്ഥാനങ്ങളിലുള്ള എല്ലാ വിശ്വാസികളും ദൈവത്തില്‍ എങ്ങനെ വിശ്വസിക്കണമെന്നു പഠിക്കുന്നു. \s5 \v 8 കര്‍ത്താവായ യേശുവില്‍ നിന്നുള്ള സന്ദേശം നിങ്ങള്‍ പറഞ്ഞത് മറ്റുള്ളവര്‍ കേട്ടിരിക്കുന്നു. തുടര്‍ന്നു അവര്‍ മാസിഡോണിയയിലും അഖായയിലും ഉടനീളം താമസിക്കുന്ന ആളുകളോട് അവരും സുവിശേഷം അറിയിച്ചു. അത് മാത്രവുമല്ല വളരെ ദൂരെയുള്ള സ്ഥലങ്ങളില്‍ ജീവിക്കുന്ന ആളുകള്‍ നിങ്ങള്‍ ദൈവത്തില്‍ വിശ്വസിക്കുന്നു എന്ന് കേട്ടിരിക്കുന്നു. അതിനാല്‍ ദൈവം നിങ്ങളുടെ ജീവിതങ്ങളില്‍ എന്തൊക്കെ ചെയ്തു എന്ന് ആളുകളോട് കൂടുതലായി പറയുവാന്‍ ഞങ്ങള്‍ക്ക് ആവശ്യമില്ല. \v 9 ഞങ്ങള്‍ നിങ്ങളുടെ അടുക്കല്‍ വന്നപ്പോള്‍ നിങ്ങള്‍ ഞങ്ങളെ എങ്ങനെ ഊഷ്മളമായി സ്വീകരിച്ചു എന്ന് നിങ്ങളില്‍ നിന്ന് വളരെ ദൂരം പാര്‍ക്കുന്നവര്‍ മറ്റുള്ളവരോട് പറയുന്നു. നിങ്ങള്‍ വ്യാജ ദൈവങ്ങളെ ആരാധിക്കുന്നത് നിര്‍ത്തിയതായും ജീവനുള്ളവനായ ദൈവത്തെ മാത്രം ഇപ്പോള്‍ ആരാധിക്കുകയും സേവിക്കുകയും ചെയ്യുന്നതായും പറയുന്നു, കൂടാതെ അവന്‍ സത്യവാനും ഏകനുമായവനും ആകുന്നു. \v 10 അവന്‍റെ പുത്രന്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് ഭൂമിയിലേക്ക്‌ വരുന്നതിന് നിങ്ങള്‍ ഇപ്പോള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നു എന്നും അവര്‍ പറയുന്നു. യേശു മരിച്ചതിനു ശേഷം വീണ്ടും ജീവിക്കുവാന്‍ ദൈവം ഇടവരുത്തി എന്ന് നിങ്ങള്‍ ഉറപ്പായി വിശ്വസിച്ചു. സകല ലോകത്തിലുമുള്ള എല്ലാ ആളുകളെയും ദൈവം ശിക്ഷിക്കുമ്പോള്‍ യേശു നമ്മെ എല്ലാവരേയും വിടുവിക്കും എന്നും നിങ്ങള്‍ വിശ്വസിക്കുന്നു. \s5 \c 2 \p \v 1 എന്‍റെ സഹ വിശ്വാസികളെ, ഞങ്ങള്‍ നിങ്ങളോട് കൂടെ ആയിരുന്ന സമയം വളരെ പ്രയോജനപ്പെട്ടതായിരുന്നു എന്ന് നിങ്ങള്‍ അറിയുന്നു. \v 2 നിങ്ങള്‍ അറിയുന്നത് പോലെ ഫിലിപ്പ്യ പട്ടണത്തിലുള്ള ആളുകള്‍ മുന്‍പ് ഞങ്ങളോട് മോശമായി പെരുമാറുകയും ദുഷിക്കുകയും ചെയ്തു എങ്കിലും ഞങ്ങള്‍ ധൈര്യമായിരിപ്പാന്‍ ദൈവം ഇടവരുത്തി. അതിന്‍റെ ഫലം എന്നവണ്ണം നിങ്ങളുടെ പട്ടണത്തിലുള്ള ചില ആളുകള്‍ ഞങ്ങളെ വളരെ അധികം എതിര്‍ത്തു എങ്കിലും നിങ്ങളെ അറിയിക്കുവാന്‍ ദൈവം ഞങ്ങളെ അയച്ച സന്ദേശം ഞങ്ങള്‍ നിങ്ങളോട് പറഞ്ഞു. \s5 \v 3 ദൈവത്തിന്‍റെ സന്ദേശം അനുസരിക്കുവാന്‍ ഞങ്ങള്‍ നിങ്ങളെ ഉത്സാഹിപ്പിച്ചപ്പോള്‍ വ്യാജമായ യാതൊന്നും ഞങ്ങള്‍ നിങ്ങളോട് പറഞ്ഞില്ല. കൂടാതെ അധാര്‍മ്മിക രീതികളില്‍ കൂടി ഞങ്ങള്‍ക്കായി എന്തെങ്കിലും ലഭിക്കുവാന്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ നിങ്ങളെയോ മറ്റു ആരെയെങ്കിലുമോ വഞ്ചിക്കുവാന്‍ ശ്രമിച്ചിട്ടുമില്ല. \v 4 അതിനു വിപരീതമായി, ദൈവം ഞങ്ങളെ പരീക്ഷിക്കുകയും ഈ വേല ചെയ്യുവാന്‍ ശരിയായ ആളുകള്‍ ആകുന്നു എന്ന് ദൈവം കണക്കാക്കുകയും ചെയ്തതിന്‍റെ കാരണത്താല്‍ സുവിശേഷം നിങ്ങളോട് പറയുവാന്‍ ശരിയായ ആളുകള്‍ ആണന്ന് ദൈവം വിശ്വസിച്ചു. ഞങ്ങള്‍ ആളുകളെ പഠിപ്പിക്കുമ്പോള്‍ അവര്‍ കേള്‍ക്കുവാന്‍ ഇഷ്ടപ്പെടുന്നത് ഞങ്ങള്‍ പറഞ്ഞില്ല. പകരം നാം ചിന്തിക്കുന്നതെല്ലാം ദൈവം ന്യായം വിധിക്കുന്ന കാരണത്താല്‍ ദൈവം പറയുവാന്‍ ആഗ്രഹിക്കുന്നത് ഞങ്ങള്‍ പറയുന്നു. \s5 \v 5 നിങ്ങളില്‍ നിന്ന് എന്തെങ്കിലും നേടുവാനായി ഞങ്ങള്‍ നിങ്ങളെ ഒരിക്കലും പുകഴ്ത്തിയിട്ടില്ല എന്ന് നിങ്ങള്‍ അറിയുന്നു. ഞങ്ങള്‍ക്ക് എന്തെങ്കിലും തരേണമെന്നു നിങ്ങളെ ബോധ്യപ്പെടുത്തുവാന്‍ ഞങ്ങള്‍ നിങ്ങളോട് ഒരിക്കലും ഒന്നും തന്നെ ആവശ്യപ്പെട്ടിട്ടില്ല. ഇത് സത്യമാണന്നു ദൈവം അറിയുന്നു! \v 6 മശിഹാ ഞങ്ങളെ നിങ്ങളുടെ അടുത്തേക്ക്‌ അയച്ചു എന്ന കാരണത്താല്‍ ഞങ്ങള്‍ നിങ്ങളോട് കൂടെ ആയിരുന്ന അവസരം ഞങ്ങള്‍ക്ക് ആവശ്യമുള്ള വസ്തുക്കള്‍ നിങ്ങള്‍ തരേണ്ടതിനായി ആവശ്യപ്പെടാമായിരുന്നിട്ടും ഞങ്ങളെ ബഹുമാനിക്കേണ്ടതിനു നിങ്ങളോടും മറ്റു ള്ളവരോടും ഞങ്ങള്‍ ഒരിക്കലുംആവശ്യപ്പെട്ടിട്ടില്ല. \s5 \v 7 അതിനു വിപരീതമായി, ഒരു മാതാവ് തന്‍റെ സ്വന്തം കുഞ്ഞിനെ വാത്സല്യത്തോടെ പരിപാലിക്കുന്നതുപോലെ ഞങ്ങള്‍ നിങ്ങളോട് കൂടെ ആയിരുന്നപ്പോള്‍ വളരെ സൌമ്യമായിരുന്നു. \v 8 അതിനാല്‍ ഞങ്ങള്‍ നിങ്ങളെ സ്നേഹിക്കുന്ന കാരണത്താല്‍ ദൈവം ഞങ്ങള്‍ക്ക് തന്ന നല്ല സന്ദേശം നിങ്ങളോട് വ്യക്തിപരമായി പറയുവാന്‍ ഞങ്ങള്‍ വളരെ സന്തോഷിച്ചു. അതുമാത്രവുമല്ല, ഞങ്ങള്‍ നിങ്ങളെ വളരെയധികം സ്നേഹിക്കുവാന്‍ തുടങ്ങിയ കാരണത്താല്‍ നിങ്ങളെ സഹായിക്കുവാനായി ഞങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യുന്നതിലും ഞങ്ങള്‍ ആനന്ദിച്ചു. \v 9 എന്‍റെ സഹ വിശ്വാസികളെ, രാവും പകലും ഞങ്ങള്‍ കഠിനമായി പ്രവര്‍ത്തിച്ചു എന്ന് നിങ്ങള്‍ ഓര്‍ക്കുന്നുവല്ലോ. ഞങ്ങള്‍ക്ക് ആവശ്യമുള്ളത് നിങ്ങളില്‍ ആരും ഞങ്ങള്‍ക്ക് തരുവാനായി ആവശ്യപ്പെടാതെ ഈ വിധത്തില്‍ അദ്ധ്വാനിച്ചു സമ്പാദിച്ചു. ഞങ്ങള്‍ ദൈവത്തെക്കുറിച്ചുള്ള സുവിശേഷം നിങ്ങളോട് അറിയിച്ച അവസരം ഇപ്രകാരമാണല്ലോ ഞങ്ങള്‍ ചെയ്തത്. \s5 \v 10 ഞങ്ങള്‍ നല്ലതും നേരായതുമായ വഴിയില്‍ ജീവിച്ചു എന്ന് നിങ്ങളും ദൈവവും അറിയുന്നു—ആര്‍ക്കും വിമര്‍ശിക്കുവാന്‍ കഴിയാത്ത രീതിയില്‍ തന്നെ. \v 11 നിങ്ങള്‍ ഓരോരുത്തരോടും ഒരു പിതാവ് താന്‍ സ്നേഹിക്കുന്ന കുഞ്ഞുങ്ങളോട് ഇടപെടുന്നതുപോലെ ഞങ്ങള്‍ നിങ്ങളോട് ഇടപെട്ടു എന്നും നിങ്ങള്‍ അറിയുന്നു. \v 12 രാജാവ് എന്ന നിലയില്‍ ഏറ്റവും അത്ഭുതകരമായ ശക്തിയോടു കൂടെ സ്വയം വെളിപ്പെടുത്തുന്ന ദൈവത്തിന്‍റെ ജനമായി തീരുവാന്‍ അവന്‍ നിങ്ങളെ വിളിച്ചു എന്ന കാരണത്താല്‍ നിങ്ങള്‍ ദൈവത്തിന്‍റെ ജനത്തെപ്പോലെ ജീവിക്കുവാന്‍ ഞങ്ങള്‍ ശക്തമായി പ്രബോധിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതു തുടര്‍ന്നുകൊണ്ടിരുന്നു. \s5 \v 13 ഞങ്ങള്‍ നിങ്ങളോട് അറിയിച്ച സന്ദേശം നിങ്ങള്‍ കേട്ടതിനാല്‍ ഞങ്ങള്‍ ദൈവത്തിനു എല്ലായ്പ്പോഴും നന്ദി പറയുന്നു, ഞങ്ങള്‍ക്ക് ദൈവം തന്ന വചനം സത്യവചനം എന്ന നിലയില്‍ നിങ്ങള്‍ സ്വീകരിച്ചു, ഞങ്ങള്‍ സ്വയമായി അത് കണ്ടുപിടിച്ചില്ല. ഈ സന്ദേശത്തില്‍ നിങ്ങള്‍ വിശ്വസിച്ചതിനാല്‍ ദൈവം നിങ്ങളുടെ ജീവിതങ്ങള്‍ രൂപാന്തരപ്പെടുത്തുന്നതിനാല്‍ ഞങ്ങള്‍ അവനു നന്ദി പറയുന്നു. \s5 \v 14 യഹൂദ്യയിലുള്ള വിശ്വാസികളുടെ സമൂഹം പ്രവര്‍ത്തിച്ചതുപോലെ നിങ്ങള്‍ പ്രവര്‍ത്തിച്ചതിന്‍റെ കാരണത്താല്‍ ഈ കാര്യങ്ങളെക്കുറിച്ച് ഞങ്ങള്‍ക്ക്നല്ല ഉറപ്പുണ്ട്. അവരുടെ സ്വജാതിക്കാര്‍ മശിഹായെ പ്രതി അവരേ ഉപദ്രവിച്ചത് സഹിച്ചതുപോലെ അതെ രീതിയില്‍ നിങ്ങളും നിങ്ങളുടെ സ്വജാതിക്കാരില്‍ നിന്നും ഉപദ്രവം ഏറ്റു വാങ്ങിയപ്പോള്‍ നിങ്ങള്‍ സഹിച്ചുവല്ലോ. \v 15 ആ യഹൂദന്മാര്‍ കര്‍ത്താവായ യേശുവിനെയും മറ്റു അനേകം പ്രവാചകന്മാരെയും കൊന്നു. അവിശ്വാസികളായ മറ്റു യഹൂദന്മാര്‍ അനേകം പട്ടണങ്ങള്‍ ഞങ്ങള്‍ ഉപേക്ഷിക്കുവാന്‍ നിര്‍ബന്ധിച്ചു. അവര്‍ വാസ്തവത്തില്‍ ദൈവത്തെ കോപിപ്പിക്കുന്നു. കൂടാതെ എല്ലാ മനുഷ്യ ജീവിതങ്ങളുടെയും നന്മയായതു പ്രവര്‍ത്തിക്കുന്നതിനുഎതിരായി അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു! \v 16 ഉദാഹരണത്തിന്, യഹൂദന്മാര്‍ അല്ലാത്തവരോട് സുവിശേഷം പറയുന്നതില്‍ നിന്ന് ഞങ്ങളെ തടയുവാന്‍ അവര്‍ ശ്രമിക്കുന്നു; ദൈവം അവരെ രക്ഷിക്കുവാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല ഏറ്റവും ഒടുവില്‍ ദൈവം അവരെ ശിക്ഷിക്കുന്നതിനു മുന്‍പായി ദൈവം അവരെ പാപം ചെയ്യുവാന്‍ അനുവദിക്കുന്നതിനാല്‍ അവര്‍ പാപം ചെയ്തു. \s5 \v 17 എന്‍റെ സഹവിശ്വാസികളെ, അല്പ സമയത്തെക്കായി ഞങ്ങള്‍ നിങ്ങളില്‍ നിന്ന് ദൂരത്തായിരുന്നപ്പോള്‍, തങ്ങളുടെ മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കളെപ്പോലെ അതേ നിലയില്‍ ഞാന്‍ അനുഭവിച്ചു. ഞങ്ങള്‍ നിങ്ങളോട് കൂടെ ആയിരിപ്പാന്‍ ശക്തമായി ആഗ്രഹിച്ചു. \v 18 പൌലോസ് എന്ന ഞാന്‍, വാസ്തവമായി നിങ്ങളെ കാണുവാന്‍ അനേക പ്രാവശ്യം നിങ്ങളുടെ അടുക്കലേക്കു മടങ്ങുവാന്‍ ശ്രമിച്ചു. എന്നാല്‍ ഓരോ സമയത്തും ഞങ്ങള്‍ മടങ്ങുന്നതില്‍ നിന്ന് സാത്താന്‍ തടസ്സപ്പെടുത്തി. \v 19 വാസ്തവത്തില്‍ നിങ്ങളുടെ കാരണത്താല്‍ ആകുന്നു ദൈവത്തിന്‍റെ വേല നന്നായി ചെയ്യുവാന്‍ ഞങ്ങള്‍ പ്രത്യാശിക്കുന്നു; ഞങ്ങള്‍ അഭിമാനിതര്‍ ആകുവാന്‍ കാരണം; നിങ്ങള്‍ നിമിത്തമാണ് ദൈവത്തെ സേവിക്കുന്നതില്‍ ഞങ്ങള്‍ വിജയിക്കുവാന്‍ ആഗ്രഹിക്കുന്നത്.നിങ്ങള്‍ നിമിത്തവും അതുപോലെ മറ്റുള്ളവരുടെയും കാരണത്താല്‍ കര്‍ത്താവായ യേശു ഭൂമിയിലേക്ക്‌ മടങ്ങി വരുമ്പോള്‍ ഞങ്ങള്‍ക്ക് പ്രതിഫലം നല്‍കും എന്ന് പ്രത്യാശിക്കുന്നു. \v 20 വാസ്തവത്തില്‍ ഇതുവരെയും ഞങ്ങള്‍ സന്തോഷത്തോടും ആനന്ദത്തോടെയും ആയിരിക്കുന്നത് നിങ്ങള്‍ കാരണമാണ്! \s5 \c 3 \p \v 1 അതിന്‍റെ ഫലമായി, നിങ്ങളെക്കുറിച്ച് ചിന്താകുലപ്പെടുന്നത് എനിക്ക് ഒട്ടും സഹിക്കുവാന്‍ കഴിയാത്തതിനാല്‍, ഞാനും ശീലാസും അഥേന നഗരത്തില്‍ തന്നെ താമസിക്കുന്നതിനു ഞാന്‍ തീരുമാനിച്ചു, \v 2 കൂടാതെ ഞങ്ങള്‍ തിമൊഥെയോസിനെ നിങ്ങളുടെ അടുക്കലേക്കു അയച്ചു. അവന്‍ ഞങ്ങളുടെ അടുത്ത സഹപ്രവര്‍ത്തകന്‍ ആകുന്നു എന്നും അവന്‍ മശിഹായെക്കുറിച്ചുള്ള സുവിശേഷം അറിയിക്കുന്നത് വഴി ദൈവത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു എന്നും നിങ്ങള്‍ അറിയുന്നു. നിങ്ങള്‍ മശിഹയില്‍ ശക്തമായി വിശ്വസിക്കുന്നത് തുടരുവാന്‍ അവന്‍ നിങ്ങളെ പ്രേരിപ്പിക്കേണ്ടതിനു ശീലാസും ഞാനും അവനെ അയച്ചു. \v 3 നിങ്ങള്‍ കഷ്ടത അനുഭവിക്കുന്ന കാരണത്താല്‍ അതിന്‍റെ ഭയത്തില്‍ മശിഹായില്‍ നിന്ന് പിന്തിരിഞ്ഞു പോകുവാന്‍ നിങ്ങളില്‍ ആരെയും കുറിച്ചു ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. മശിഹായുടെ നിമിത്തം മറ്റുള്ളവര്‍ നമ്മോട് മോശമായി പെരുമാറും എന്ന് ദൈവം അറിയുന്നതായി നിങ്ങള്‍ നന്നായി അറിയുന്നുവല്ലോ. \s5 \v 4 ഞങ്ങള്‍ നിങ്ങളോട് കൂടെ ആയിരുന്നപ്പോള്‍ മറ്റു ആളുകള്‍ ഞങ്ങളോട് മോശമായി പെരുമാറുന്നത് ഞങ്ങള്‍ തുടര്‍ച്ചയായി പറഞ്ഞത് ഓര്‍മ്മിക്കുക. നിങ്ങള്‍ അറിയുന്നതുപോലെ അതാണ്‌ സംഭവിച്ചത്. \v 5 അതുകൊണ്ടാണ് ഞാൻ തിമൊഥെയൊസിനെ നിങ്ങളുടെ അടുത്തേക്ക് അയച്ചത്, കാരണം നിങ്ങൾ ഇപ്പോഴും മശിഹായിൽ വിശ്വസിക്കുന്നുണ്ടോ എന്നറിയാൻ എനിക്ക് കാത്തിരിക്കാനാവില്ല. ഞങ്ങളെ പരീക്ഷിക്കുന്ന സാത്താൻ മശിഹയിലുള്ള നിങ്ങളുടെ വിശ്വാസത്തെ തടസ്സപ്പെടുത്തുവാൻ ഇടവരുത്തി എന്ന് ഞാൻ ഭയപ്പെട്ടു. ഞങ്ങൾ നിങ്ങളുമായി ചെയ്തതെല്ലാം നിഷ്ഫലമായിതീര്‍ന്നു എന്ന് ഞാൻ ഭയപ്പെട്ടു \s5 \v 6 എന്നാല്‍ ഇപ്പോള്‍ തിമൊഥെയൊസ് നിങ്ങളുടെ അടുക്കല്‍ നിന്നു, ശീലാസിന്‍റെയും എന്‍റെയും അടുക്കലേക്ക്‌ മടങ്ങിവന്നു നിങ്ങൾ ഇപ്പോഴും മശിഹായില്‍ വിശ്വസിക്കുന്നു എന്നും നിങ്ങൾ അവനെ സ്നേഹിക്കുന്നു എന്നുമുള്ള സദ്വാര്‍ത്ത അവന്‍ ഞങ്ങളോട് പറഞ്ഞു. നിങ്ങൾ എല്ലായ്പ്പോഴും ഞങ്ങളെ സന്തോഷത്തോടെ ഓർക്കുന്നുവെന്നും ഞങ്ങൾ നിങ്ങളെ സന്ദർശിക്കാൻ ആഗ്രഹിക്കുന്നതുപോലെ ഞങ്ങൾ നിങ്ങളെ സന്ദർശിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെന്നും അവന്‍ ഞങ്ങളോട് പറഞ്ഞു \v 7 എന്‍റെ സഹവിശ്വാസികളേ, ആളുകൾ ഇവിടെ ഞങ്ങളോട് ചെയ്യുന്നത് കാരണം ഞങ്ങൾ വളരെയധികം കഷ്ടപ്പെടുന്നുണ്ടെങ്കിലും, നിങ്ങൾ ഇപ്പോഴും മശിഹായിൽ വിശ്വസിക്കുന്നുവെന്ന് തിമൊഥെയൊസ് പറഞ്ഞതിനാലാണ് ഞങ്ങൾക്ക് ആശ്വാസം ലഭിച്ചത്. \s5 \v 8 ഇപ്പോൾ ഞങ്ങൾ ഒരു പുതിയ രീതിയിൽ ജീവിക്കുന്നുവെങ്കില്‍ അതിന്‍റെ കാരണം കർത്താവായ യേശുവിൽ നിങ്ങൾ വളരെയധികം ആശ്രയിക്കുന്നതിനാലാണ്. \v 9 ദൈവം നിങ്ങൾക്കായി ചെയ്തതിന് ഞങ്ങൾക്ക് വേണ്ടത്ര നന്ദി പറയുവാൻ കഴിയുകയില്ല! ഞങ്ങളുടെ ദൈവത്തോട് പ്രാർത്ഥിക്കുമ്പോൾ ഞങ്ങൾ നിങ്ങളെക്കുറിച്ച് വളരെയധികം സന്തോഷിക്കുന്നു! \v 10 ഞങ്ങൾക്ക് നിങ്ങളെ സന്ദർശിക്കാൻ കഴിയേണമെന്നും മശീഹായിൽ കൂടുതൽ ഉറപ്പായി വിശ്വസിക്കുവാൻ നിങ്ങളെ സഹായിക്കാൻ ഞങ്ങൾ പ്രാപ്തരാക്കേണമെന്നും ഞങ്ങൾ നിരന്തരം, ഉത്സാഹത്തോടെ ദൈവത്തോട് അപേക്ഷിക്കുന്നു! \s5 \v 11 നിങ്ങളുടെ അടുക്കലേക്ക് മടങ്ങിവരുവാന്‍ ഞങ്ങളെ പ്രാപ്തരാക്കണമെന്ന് നമ്മുടെ പിതാവായ ദൈവത്തോടും കർത്താവായ യേശുവിനോടും ഞങ്ങൾ പ്രാർത്ഥിക്കുന്നു \v 12 നിങ്ങളെ സംബന്ധിച്ചിടത്തോളം, ഞങ്ങള്‍ നിങ്ങളെ തുടര്‍ന്നും അധികമായി സ്നേഹിക്കുന്നത് പോലെ നിങ്ങള്‍ പരസ്പരവും മറ്റുള്ളവരെയും കൂടുതലായി സ്നേഹിക്കുവാന്‍ കർത്താവായ യേശു നിങ്ങളെ സഹായിക്കട്ടെ എന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു. \v 13 നമ്മുടെ കർത്താവായ യേശു, അവനെ കൂടുതലായി പ്രസാദിപ്പിക്കുന്നതിനു ആഗ്രഹമുള്ളവരാകുവാന്‍ നിങ്ങളെ ഇടവരുത്തട്ടെയെന്നു ഞങ്ങൾ പ്രാർത്ഥിക്കുന്നു. നിങ്ങളെ വിമർശിക്കാനാവാത്ത വിധം അവനെപ്പോലെയാകാൻ നമ്മുടെ പിതാവായ ദൈവം നിങ്ങളെ പ്രാപ്തരാക്കട്ടെയെന്നും ഞങ്ങൾ പ്രാർത്ഥിക്കുന്നു. യേശു ഭൂമിയിലേക്കു മടങ്ങിവരുമ്പോൾ, അവനോട് ബന്ധപ്പെട്ടവരെല്ലാം അവനോടു കൂടെ വരുമ്പോൾ അവൻ നിങ്ങളില്‍ പ്രസാദിക്കും. \s5 \c 4 \p \v 1-2 ഇപ്പോൾ, എന്‍റെ സഹവിശ്വാസികളേ, ഞാന്‍ ഇപ്പോള്‍ മറ്റ് ചില കാര്യങ്ങളെക്കുറിച്ച് എഴുതുവാൻ ആഗ്രഹിക്കുന്നു. ഞാൻ നിങ്ങളോട് ഉദ്ബോധിപ്പിക്കുന്നു—ഞാൻ നിങ്ങളോട് ഉദ്ബോധിപ്പിക്കുമ്പോൾ, ദൈവത്തെ പ്രസാദിപ്പിക്കുന്ന വിധത്തിൽ നിങ്ങളുടെ ജീവിതം നയിക്കണമെന്ന് കർത്താവായ യേശു തന്നെ നിങ്ങളോട് ഉദ്ബോധിപ്പിക്കുന്നതിന് തുല്യമാണ്. കർത്താവായ യേശു ഞങ്ങളോട് പറഞ്ഞതുകൊണ്ടാണ് അത് ചെയ്യുവാൻ ഞങ്ങൾ നിങ്ങളെ പഠിപ്പിച്ചത്. നിങ്ങളുടെ ജീവിതം ആ രീതിയില്‍ തന്നെയാണ് നിങ്ങള്‍ നടത്തുന്നതെന്ന് ഞങ്ങൾക്കറിയാം, എന്നാൽ നിങ്ങൾ അത് കൂടുതൽ ചെയ്യണമെന്ന് ഞങ്ങൾ ശക്തമായി ഉദ്ബോധിപ്പിക്കുന്നു. \s5 \v 3 നിങ്ങൾ പാപം ചെയ്യരുതെന്ന് ദൈവം ആഗ്രഹിക്കുന്നു, നിങ്ങൾ പൂര്‍ണ്ണമായും അവന്‍റെതാണെന്ന് കാണിക്കുന്ന വിധത്തിൽ ജീവിക്കുക. ലൈംഗിക അധാർമ്മിക പ്രവർത്തികൾ നിങ്ങൾ ഒഴിവാക്കണമെന്ന് അവൻ നിങ്ങളെക്കുറിച്ച് ആഗ്രഹിക്കുന്നു \v 4 അതായത്, നിങ്ങൾ ഓരോരുത്തരും തങ്ങളുടെ ഭാര്യമാരെ ബഹുമാനിക്കുന്ന രീതിയിൽ അവളോട്‌ കൂടെ പാര്‍ക്കണമെന്നു അറിയുവാനും അവള്‍ക്കെതിരായി പാപം ചെയ്യരുത്എന്നും അവന്‍ ആഗ്രഹിക്കുന്നു. \v 5 നിങ്ങളുടെ അമിതമായ മോഹങ്ങൾ തൃപ്തിപ്പെടുത്തുവാൻ നിങ്ങൾ അവളെ ഉപയോഗിക്കരുത് (യഹൂദന്മാര്‍ അല്ലാത്തവര്‍ ദൈവത്തെ അറിയാത്തതിനാൽ ചെയ്യുന്നതുപോലെ). \v 6 നിങ്ങളിൽ ഓരോരുത്തരും നിങ്ങളുടെ സഹവിശ്വാസിക്കെതിരെ പാപം ചെയ്യാതിരിക്കാനും അത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യുന്നതിലൂടെ അവനെ അല്ലെങ്കിൽ അവളെ ദുരുപയോഗപ്പെടുത്താതിരിക്കുവാനും ഓരോരുത്തരും നിങ്ങളുടെ ലൈംഗിക ആഗ്രഹങ്ങൾ നിയന്ത്രിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. ലൈംഗിക അധാർമ്മിക പ്രവർത്തികൾ ചെയ്യുന്ന എല്ലാവരേയും കർത്താവായ യേശു ശിക്ഷിക്കുമെന്ന് ഞങ്ങൾ മുമ്പ് ശക്തമായി മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് ഓർക്കുക. \s5 \v 7 ദൈവം നമ്മെ വിശ്വാസികളായി തിരഞ്ഞെടുത്തപ്പോൾ, ലൈംഗിക അധാർമ്മികമായ രീതിയിൽ പെരുമാറുന്ന ആളുകളാകാൻ അവൻ ആഗ്രഹിച്ചില്ല. നേരെമറിച്ച്, നാം പാപം ചെയ്യാതിരിക്കുന്ന ആളുകളാകണമെന്ന് അവൻ ആഗ്രഹിക്കുന്നു \v 8 അതിനാൽ എന്‍റെ ഈ ഉപദേശത്തെ അവഗണിക്കുന്നവർ ഒരു മനുഷ്യനായ എന്നെ അവഗണിക്കുകയല്ല, എന്ന് ഞാൻ നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു. മറിച്ച്, അവർ ദൈവത്തെ അവഗണിക്കുകയാണ്, കാരണം അത് ദൈവം കല്പ്പിച്ചതാണ്. പാപം ചെയ്യാത്ത തന്‍റെ ആത്മാവിനെ നിങ്ങളിൽ വസിക്കുവാൻ ദൈവം അയച്ചുവെന്നത് ഓർമ്മിക്കുക! \s5 \v 9 നിങ്ങളുടെ സഹവിശ്വാസികളെ സ്നേഹിക്കണമെന്ന് ഞാൻ നിങ്ങളോട് വീണ്ടും അഭ്യർത്ഥിക്കുന്നു. പരസ്പരം എങ്ങനെ സ്നേഹിക്കണമെന്ന് ദൈവം നിങ്ങളെ പഠിപ്പിച്ചതിനാൽ, അതിനെക്കുറിച്ച് ആരെങ്കിലും നിങ്ങൾക്ക് വാസ്തവത്തില്‍ എഴുതേണ്ടതായ ആവശ്യമില്ല, \v 10 കൂടാതെ മാസിഡോണിയ സംസ്ഥാനത്തുള്ള മറ്റ് സ്ഥലങ്ങളിൽ താമസിക്കുന്ന നിങ്ങളുടെ സഹവിശ്വാസികളെ നിങ്ങൾ സ്നേഹിക്കുന്നുവെന്ന് നിങ്ങൾ ഇതിനകം കാണിക്കുന്നു. എന്നിരുന്നാലും, എന്‍റെ സഹവിശ്വാസികളേ, പരസ്പരം കൂടുതൽ കൂടുതൽ സ്നേഹിക്കാൻ ഞങ്ങൾ നിങ്ങളെ പ്രേരിപ്പിക്കുന്നു. \v 11 നിങ്ങളുടെ സ്വന്തം കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാനും മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടാതിരിക്കുവാനും ഞങ്ങൾ നിങ്ങളെ ഉദ്ബോധിപ്പിക്കുന്നു. നിങ്ങൾക്ക് ജീവിക്കുവാൻ വേണ്ടത് നേടുവാൻ നിങ്ങളുടെ സ്വന്തം തൊഴിലുകളിൽ പ്രവർത്തിക്കുവാനും ഞങ്ങൾ നിങ്ങളോട് ഉദ്ബോധിപ്പിക്കുന്നു. അങ്ങനെ ജീവിക്കുവാനാണ് ഞങ്ങൾ നിങ്ങളെ മുമ്പ് പഠിപ്പിച്ചതെന്ന് ഓർക്കുക. \v 12 നിങ്ങൾ ഈ കാര്യങ്ങള്‍ ചെയ്യുന്നുവെങ്കിൽ, നിങ്ങൾ മാന്യമായി പെരുമാറുന്നു എന്നും അവിശ്വാസികൾ അംഗീകരിക്കുകയും, നിങ്ങൾക്ക് ആവശ്യമുള്ളത് ലഭിക്കുവാൻ നിങ്ങൾ മറ്റുള്ളവരെ ആശ്രയിക്കേണ്ടിവരികയില്ല. \s5 \v 13 എന്‍റെ സഹവിശ്വാസികളേ, ഇപ്പോൾ മരിച്ച നമ്മുടെ സഹവിശ്വാസികൾക്ക് എന്ത് സംഭവിക്കുമെന്ന് നിങ്ങൾ മനസ്സിലാക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. നിങ്ങൾ അവിശ്വാസികളെപ്പോലെയാകരുത്. അവര്‍ക്ക് മരണശേഷം വീണ്ടും ജീവിക്കുമെന്ന പ്രത്യാശയില്ലാത്തതിനാൽ മരിക്കുന്ന ആളുകൾക്കായി അവർ വളരെയധികം ദു:ഖിക്കുന്നു \v 14 യേശു മരിച്ചുവെന്നും, അവൻ വീണ്ടും ജീവിക്കുന്നതിനായി ഉയിര്‍ത്തു എന്ന് വിശ്വാസികളായ നാം അറിയുന്നു. അതിനാൽ, യേശുവിനോടൊപ്പം ചേർന്നവരെ വീണ്ടും ജീവിക്കുവാൻ ദൈവം ഇടവരുത്തും എന്നും അവൻ അവരെ യേശുവിനോടൊപ്പം തിരികെ കൊണ്ടുവരുമെന്നും നമുക്കറിയാം. \v 15 ഞാൻ ഇപ്പോൾ നിങ്ങളോട് പറയുന്നത് കർത്താവായ യേശു എനിക്ക് വെളിപ്പെടുത്തിയതിനാലാണ് ഞാൻ ഇത് എഴുതുന്നത്. കർത്താവായ യേശു മടങ്ങിവരുമ്പോൾ, ജീവിച്ചിരിക്കുന്ന വിശ്വാസികളായ നാം ഇതിനകം മരിച്ചുപോയവരെക്കാൾ വേഗത്തിൽ യേശുവിനെ കാണുമെന്ന് നിങ്ങളിൽ ചിലർ ചിന്തിച്ചേക്കാം. അത് തീർച്ചയായും ശരിയല്ല! \s5 \v 16 ഞാൻ ഇത് എഴുതുന്നു, കാരണം കർത്താവായ യേശുവാണ് സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങുന്നത്. അവൻ താഴേക്ക് ഇറങ്ങിവരുമ്പോൾ, വിശ്വാസികളായ നാം എല്ലാവരും ഉയര്‍ത്തെഴുന്നേല്‍ക്കുവാന്‍ കൽപ്പിക്കും. പ്രധാന ദൂതൻ ഉച്ചത്തിൽ ഘോഷിക്കും, മറ്റൊരു ദൂതൻ ദൈവത്തിനായി കാഹളം ഊതും. അപ്പോൾ ആദ്യം സംഭവിക്കുന്നത് മശിഹായുടെ കൂടെ ചേർന്ന ആളുകൾ വീണ്ടും ജീവിക്കും എന്നതാണ്. \v 17 അതിനുശേഷം, ഈ ഭൂമിയിൽ ഇപ്പോഴും ജീവിക്കുന്ന വിശ്വാസികളായ നാമെല്ലാവരേയും ദൈവം മേഘങ്ങളിലേക്ക് എടുക്കും. നാമെല്ലാവരും കർത്താവായ യേശുവിനെ ആകാശത്ത് കണ്ടുമുട്ടുന്നതിനായി അവൻ നമ്മെയും മരിച്ച മറ്റു വിശ്വാസികളെയും കൂട്ടിക്കൊണ്ടുപോകും. അതിന്‍റെ ഫലമായി, നാമെല്ലാവരും അവനോടൊപ്പം എന്നേക്കും ഉണ്ടായിരിക്കും. \v 18 ഇതെല്ലാം സത്യമായതിനാൽ, ഈ ഉപദേശം പരസ്പരം പങ്കു വച്ച് അന്യോന്യം പ്രോത്സാഹിപ്പിക്കുക. \s5 \c 5 \p \v 1 എന്‍റെ സഹവിശ്വാസികളേ, കർത്താവായ യേശു മടങ്ങിവരുന്ന സമയത്തെക്കുറിച്ച് കൂടുതൽ പറയുവാൻ ഞാൻ ആഗ്രഹിക്കുന്നു. വാസ്തവത്തില്‍ അതിനെക്കുറിച്ച് ഞാൻ നിങ്ങൾക്ക് എഴുതേണ്ട ആവശ്യമില്ല, \v 2 എന്തുകൊണ്ടന്നാല്‍ നിങ്ങള്‍ തന്നെ കൃത്യമായി അതെക്കുറിച്ച് മുന്‍പ് തന്നെ അറിയുന്നു! കർത്താവായ യേശു അപ്രതീക്ഷിതമായി മടങ്ങിവരുമെന്ന് നിങ്ങൾ അറിയുന്നു. ഒരു കള്ളന്‍ രാത്രിയിൽ എപ്പോള്‍ വരുമെന്ന് ആരും പ്രതീക്ഷിക്കാത്തതുപോലെ ആളുകൾ കര്‍ത്താവിനെ പ്രതീക്ഷിക്കുകയില്ല. \v 3 “എല്ലാം സമാധാനപരമാണ്, ഞങ്ങൾ സുരക്ഷിതരാണ്!” എന്ന് ഭാവിയിൽ ചില സമയത്ത് അനേകം ആളുകള്‍ പറയും, തുടര്‍ന്നു പെട്ടെന്ന് അവരെ കഠിനമായി ശിക്ഷിക്കുവാൻ ദൈവം വരും! പ്രസവ വേദന അനുഭവിക്കുന്ന ഒരു ഗർഭിണിയായ സ്ത്രീക്ക് ആ വേദനകൾ തടയുവാന്‍ കഴിയാത്തതുപോലെ, ആ ആളുകൾക്ക് ദൈവത്തിൽ നിന്ന് രക്ഷപ്പെടുവാന്‍ ഒരു വഴിയും ഉണ്ടായിരിക്കുകയില്ല. \s5 \v 4 എന്നാൽ എന്‍റെ സഹവിശ്വാസികളേ, നിങ്ങൾ ഇരുട്ടിൽ ജീവിക്കുന്ന ആളുകളെപ്പോലെയല്ല, കാരണം നിങ്ങൾക്ക് ദൈവത്തെക്കുറിച്ചുള്ള സത്യം അറിയാം. അതിനാൽ യേശു മടങ്ങിവരുമ്പോൾ നിങ്ങൾ അവനുവേണ്ടി തയ്യാറായിരിക്കും. \v 5 നിങ്ങൾ വെളിച്ചത്തിനും പകൽ സമയത്തിനും ഉള്ളവരാണ്. നിങ്ങൾ രാത്രിയിലെ ഇരുട്ടുമായി ബന്ധപ്പെട്ട ആളുകളെപ്പോലെയല്ല. \v 6 അതിനാൽ എന്താണ് സംഭവിക്കുന്നതെന്ന് വിശ്വാസികളായ നാം ജാഗ്രത ഉള്ളവരായിരിക്കണം. നാം സ്വയം നിയന്ത്രിക്കുകയും യേശുവിന്‍റെ വരവിനായി ഒരുങ്ങിയിരിക്കുകയും വേണം. \v 7 ആളുകൾ ഉറങ്ങുകയും എന്താണ് സംഭവിക്കുന്നതെന്ന് അറിയാതിരിക്കുകയും ചെയ്യുന്നത് രാത്രിയില്‍, ആളുകൾ മദ്യപിക്കുന്നതും രാത്രിയിലാണ്. \s5 \v 8 എന്നാൽ വിശ്വാസികളായ നാം പകലുമായ് ബന്ധപ്പെട്ടവരാണ്, അതിനാൽ നമുക്ക് സ്വയം നിയന്ത്രിക്കാം. നാം പടയാളികളെപ്പോലെ ആകുക: അവർ നെഞ്ചുകളെ കവചം കൊണ്ട് സംരക്ഷിക്കുന്നതുപോലെ, മശിഹായിൽ വിശ്വസിച്ച് അവനെ സ്നേഹിക്കുന്നതിലൂടെ നമുക്ക് സ്വയം സംരക്ഷിക്കാം. ശിരസ്ത്രങ്ങള്‍ ഉപയോഗിച്ച് അവർ തല സംരക്ഷിക്കുന്നതുപോലെ, മശിഹ നമ്മെ പൂർണ്ണമായും തിന്മയിൽ നിന്ന് രക്ഷിക്കുമെന്ന് പ്രതീക്ഷിച്ച് നമുക്ക് സ്വയം പരിരക്ഷിക്കാം. \v 9 ദൈവം നമ്മെ തിരഞ്ഞെടുത്തപ്പോൾ, അവൻ നമ്മെ ശിക്ഷക്കുള്ള ആളുകളാകാൻ അവൻ പദ്ധതിയിട്ടിരുന്നില്ല. നേരെമറിച്ച്, നമ്മുടെ കർത്താവായ യേശുക്രിസ്തു നമുക്കുവേണ്ടി എന്തൊക്കെ ചെയ്തു എന്ന് വിശ്വസിക്കുന്നതിനാലാണ് അവൻ നമ്മെ രക്ഷിക്കാൻ തീരുമാനിച്ചത്. \v 10 മശിഹ ഭൂമിയിലേക്കു വരുമ്പോൾ നാം ജീവിച്ചിരുന്നാലും മരിച്ചാലും അവനോടൊപ്പം ഒരുമിച്ച് ജീവിക്കെണ്ടതിനു നമ്മുടെ പാപങ്ങളുടെ മോചനത്തിനായി യേശു മരിച്ചു. \v 11 ഇത് ശരിയാണെന്ന് നിങ്ങൾക്കറിയാമെന്നതിനാൽ, നിങ്ങൾ ഇപ്പോൾ ചെയ്യുന്നതുപോലെ പരസ്പരം പ്രോത്സാഹിപ്പിക്കുന്നത് തുടരുക. \s5 \v 12 എന്‍റെ സഹവിശ്വാസികളേ, നിങ്ങൾക്കായി കഠിനാദ്ധ്വാനം ചെയ്യുന്ന ആളുകളെ നേതാക്കളായി അംഗീകരിക്കണമെന്ന് ഞങ്ങൾ നിങ്ങളോട് ആവശ്യപ്പെടുന്നു. ഇതിനർത്ഥം നിങ്ങൾ ഈ നേതാക്കളെ സഹവിശ്വാസികളായി ബഹുമാനിക്കണം—വിശ്വാസത്തിൽ വളരുവാൻ നിങ്ങളെ സഹായിക്കുവാൻ അവർ എത്രമാത്രം പരിശ്രമിക്കുന്നുവെന്ന് നിങ്ങൾ കാണുന്നു. ഈ നേതാക്കൾ നിങ്ങളെ നയിക്കുകയും കർത്താവിനായി എങ്ങനെ ജീവിക്കണമെന്ന് നിങ്ങളെ പഠിപ്പിക്കുകയും ചെയ്യുന്നു. \v 13 നിങ്ങൾ അവരെ സ്നേഹിക്കുന്നതുകൊണ്ടും അവർ ചെയ്യുന്ന ജോലി നിമിത്തം അവരെ ബഹുമാനിക്കണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു. പരസ്പരം സമാധാനപരമായി ജീവിക്കുവാനും ഞങ്ങൾ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. \v 14 എന്‍റെ സഹവിശ്വാസികളേ, ജോലി ചെയ്യുന്നതിനുപകരം മറ്റുള്ളവർ നൽകുന്നതിൽ നിന്ന് ജീവിക്കുവാൻ ആഗ്രഹിക്കുന്ന വിശ്വാസികൾക്ക് മുന്നറിയിപ്പ് നൽകണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. ഭയപ്പെടുന്ന വിശ്വാസികളെ പ്രോത്സാഹിപ്പിക്കുകയും ഏതെങ്കിലും വിധത്തിൽ ബലഹീനരായ എല്ലാവരേയും സഹായിക്കുകയും ചെയ്യുക. എല്ലാവരോടും ദീര്‍ഘക്ഷമ കാണിക്കുവാനും ഞങ്ങൾ നിങ്ങളെ ഉദ്ബോദിപ്പിക്കുകയും ചെയ്യുന്നു. \s5 \v 15 നിങ്ങളോട് മോശമായി പ്രവർത്തിച്ചവരോട് നിങ്ങളിൽ ആരും തിന്മപ്രവൃത്തികൾ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുക. നേരെമറിച്ച്, നിങ്ങൾ എപ്പോഴും പരസ്പരം നന്മ പ്രവര്‍ത്തികള്‍ ചെയ്യാൻ ശ്രമിക്കുവിന്‍. \v 16 എല്ലായ്പ്പോഴും സന്തോഷിക്കുക, \v 17 നിരന്തരം പ്രാർത്ഥിക്കുക, \v 18 എല്ലാ സാഹചര്യങ്ങളിലും ദൈവത്തിന് നന്ദി പറയുക. യേശുമശിഹ നിങ്ങൾക്കായി ചെയ്തതു കരുതി നിങ്ങൾ അങ്ങനെ പെരുമാറണമെന്ന് ദൈവം ആഗ്രഹിക്കുന്നു. \s5 \v 19 ദൈവാത്മാവിനെ നിങ്ങളുടെ ഇടയിൽ പ്രവർത്തിക്കുന്നതിൽ നിന്ന് തടയരുത്. \v 20 ഉദാഹരണത്തിന്, പരിശുദ്ധാത്മാവ് ആരോടെങ്കിലും പറയുന്ന കാര്യങ്ങള്‍ യാതൊന്നും തുച്ഛീകരിക്കരുത്. \v 21 നേരെമറിച്ച്, അത്തരം സന്ദേശങ്ങളെല്ലാം വിലയിരുത്തുക. നല്ല ഭാഗങ്ങൾ സ്വീകരിച്ച് അവ അനുസരിക്കുക. \v 22 ഒരു തരത്തിലുള്ള ദുഷിച്ച സന്ദേശവും അനുസരിക്കരുത്. \s5 \v 23 പാപം ചെയ്യാതിരിക്കുവാൻ ദൈവം നിങ്ങള്‍ക്ക് സമാധാനം നല്കുകയും കുറ്റമില്ലാത്തവരായി കാത്തുസൂക്ഷിക്കുകയും ചെയ്യട്ടെ. നമ്മുടെ കര്‍ത്താവായ യേശു ഭൂമിയിലേക്ക്‌ മടങ്ങി വരുന്നത് വരെ യാതൊരു തരത്തിലും പാപം ചെയ്യുന്നതില്‍ നിന്നും നിങ്ങളെ അവന്‍ സൂക്ഷിക്കുമാറാകട്ടെ. \v 24 ദൈവം നിങ്ങളെ തന്‍റെ ജനമായി വിളിച്ചതിനാൽ, ആ വിധത്തിൽ നിങ്ങളെ സഹായിക്കുന്നത് തുടരുമെന്ന് നിങ്ങൾക്ക് തീർച്ചയായും വിശ്വസിക്കാം. \s5 \v 25 എന്‍റെ സഹവിശ്വാസികളേ, എനിക്കുവേണ്ടിയും ശീലാസിനും തിമൊഥെയൊസിനും വേണ്ടിയും പ്രാർത്ഥിക്കുക. \v 26 നിങ്ങൾ വിശ്വാസികള്‍ എന്നപോലെ ഒത്തുചേരുമ്പോൾ, സഹവിശ്വാസികള്‍ ചെയ്യേണ്ടതുപോലെ പരസ്പരം വാത്സല്യത്തോടെ വന്ദനം ചെയ്യുക. \v 27 നിങ്ങളുടെ ഇടയിലുള്ള എല്ലാ വിശ്വാസികള്‍ക്കും ഈ കത്ത് നിങ്ങൾ വായിച്ചുവെന്ന് ഉറപ്പാക്കുക. ഞാൻ നിങ്ങളോട് ഇത് പറയുമ്പോൾ, കർത്താവ് നിങ്ങളോട് സംസാരിക്കുന്നത് പോലെയാണ് ഇത്! \v 28 നമ്മുടെ കർത്താവായ യേശു മശിഹ നിങ്ങൾ എല്ലാവരോടും ദയയോടെ പ്രവർത്തിക്കുമാറാകട്ടെ.