mirror of https://git.door43.org/STR/ml_iev
103 lines
44 KiB
Plaintext
103 lines
44 KiB
Plaintext
|
\id 2PE - Indian Easy Version (IEV) Malayalam
|
||
|
\ide UTF-8
|
||
|
\h 2 പത്രൊസ്
|
||
|
\toc1 2 പത്രൊസ്
|
||
|
\toc2 2 പത്രൊസ്
|
||
|
\toc3 2pe
|
||
|
\mt1 2 പത്രൊസ്
|
||
|
|
||
|
|
||
|
\s5
|
||
|
\c 1
|
||
|
\p
|
||
|
\v 1 ശീമോന്‍ പത്രൊസ് എന്ന ഞാന്‍ ഈ കത്തു നിങ്ങള്‍ക്കെഴുതുന്നു. ഞാന്‍ യേശുമശിഹായെ സേവിക്കുന്നവനും അവന്‍ നിയമിച്ച അപ്പൊസ്തലനും ആകുന്നു. അപ്പൊസ്തലന്മാരായ ഞങ്ങള്‍ മശിഹായില്‍ വിശ്വസിക്കുവാന്‍ കാരണമായതുപോലെ നിങ്ങള്‍ മശിഹായില്‍ വിശ്വസിക്കുവാന്‍ ദൈവം കാരണമായതിനാല്‍ നിങ്ങള്‍ക്കു ഞാന്‍ ഈ കത്ത് അയക്കുന്നു. ഞങ്ങളും നിങ്ങളും ഒരേ രീതിയില്‍ യേശുമശിഹായില്‍ വിശ്വസിച്ചു ബഹുമാനിക്കുന്നു. അവന്‍ ദൈവവും, പൂര്‍ണ്ണമായി നീതിയുള്ളവനും, നാം ആരാധിക്കുന്നവനും, നമ്മുടെ രക്ഷകനുമാകുന്നു.
|
||
|
\v 2 ദൈവം നിങ്ങളോടു തുടര്‍ച്ചയായി വളരെ ദയയോടെ ഇടപെടുകയും നമ്മുടെ കര്‍ത്താവായ യേശുവിനെയും ദൈവത്തെയും നിങ്ങള്‍ സത്യമായും അറിഞ്ഞു എന്ന കാരണത്താല്‍ നിങ്ങള്‍ക്ക് ആഴത്തിലുള്ള സമാധാനം നല്കട്ടെ എന്നും ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു.
|
||
|
\s5
|
||
|
\v 3 അവനെ ബഹുമാനിച്ച് എന്നന്നേക്കും ജീവിക്കേണ്ടതിന് ആവശ്യമായതെല്ലാം ദൈവം നമുക്കു നല്‍കി. നാം അവനെ അറിയേണ്ടതിന് അവന്‍ ദൈവികശക്തികൊണ്ട് ഇതു ചെയ്തു. നാം അവനെ അറിയുന്നതിന്‍റെ ഫലമായി അവന്‍ നമുക്കു അത് നല്‍കിയിരിക്കുന്നു. അവന്‍ ശക്തനും നല്ലവനും ആയതുകൊണ്ട്, അവന്‍റെ ജനമായിരിക്കേണ്ടതിന് നമ്മെ അവന്‍ തിരഞ്ഞെടുത്തു.
|
||
|
\v 4 ഇതേ കാരണത്താല്‍ അവന്‍ നിങ്ങള്‍ക്കുവേണ്ടി വിലമതിക്കാനാകാത്തതും മഹത്തരവുമായ കാര്യങ്ങള്‍ ചെയ്തു തരും എന്നു വാക്കു നല്‍കിയിട്ടുണ്ട്. അവന്‍ നല്‍കിയ വാഗ്ദാനം, നിങ്ങള്‍ വിശ്വസിക്കുന്നതിനാല്‍, നിങ്ങള്‍ക്കു ശരിയായ രീതിയില്‍, ദൈവം നേരായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതു പോലെ, പ്രവര്‍ത്തിക്കുവാനും, നിങ്ങള്‍ അവിശ്വാസികളെപ്പോലെ തിന്മ ചെയ്യുവാന്‍ ആഗ്രഹിക്കാതെ ശരിയായതു മാത്രം ചെയ്യുന്ന മാര്‍ഗത്തില്‍, നശിച്ചുപോകാതെ ജീവിക്കുന്നതിനു പ്രാപ്തിയുള്ളവരാകും.
|
||
|
\s5
|
||
|
\v 5 ദൈവം അതെല്ലാം നിങ്ങള്‍ക്കുവേണ്ടി ചെയ്ത കാരണത്താല്‍ മശിഹായില്‍ വിശ്വസിക്കേണ്ടതിനു മാത്രമല്ല, നല്ല ജീവിതം നയിക്കേണ്ടതിനും കൂടിയാണ്. നല്ല ജീവിതം നയിക്കുക മാത്രമല്ല, ദൈവത്തെക്കുറിച്ചു കൂടുതല്‍ കൂടുതല്‍ പഠിക്കുന്നുവെന്നും ഉറപ്പു വരുത്തുക.
|
||
|
\v 6 ദൈവത്തെപ്പറ്റി കൂടുതലായി അറിയുന്നതുകൂടാതെ, നിങ്ങളുടെ വാക്കിലും പ്രവൃത്തിയിലും നിയന്ത്രണങ്ങള്‍ വരുത്തുക. അപ്രകാരം ചെയ്യുന്നതു കൂടാതെ നിങ്ങള്‍ ദൈവത്തോട് വിശ്വസ്തരുമായിരിക്കണം. ദൈവത്തോട് വിശ്വസ്തത പുലര്‍ത്തുന്നതു കൂടാതെ നിങ്ങള്‍ അവനെ ബഹുമാനിക്കുന്നവരും ആയിരിക്കേണം.
|
||
|
\v 7 അവനെ ബഹുമാനിക്കുക മാത്രമല്ല, നിങ്ങളുടെ സഹവിശ്വാസികളെ സഹോദരി സഹോദരന്മാര്‍ എന്ന നിലയില്‍ പരസ്പരം കരുതുന്നു എന്ന് കൂടെ ഉറപ്പുവരുത്തുക. നിങ്ങളെ സഹവിശ്വാസികളെക്കുറിച്ചു കരുതുക മാത്രമല്ല, നിങ്ങള്‍ മറ്റുള്ളവരെ സ്നേഹിക്കുന്നുവെന്നുകൂടി ഉറപ്പുവരുത്തുക.
|
||
|
\s5
|
||
|
\v 8 ഈ കാര്യങ്ങള്‍ എല്ലാം കൂടുതല്‍ കൂടുതലായി ചെയ്യുന്നുവെങ്കില്‍ നമ്മുടെ കര്‍ത്താവായ യേശുമശിഹ നിങ്ങളുടെ ജീവിതത്തില്‍ മഹത്തായ കാര്യങ്ങള്‍ നല്‍കുമെന്നു ഇതു കാണിക്കുന്നു.
|
||
|
\v 9 എന്നാല്‍ ഇക്കാര്യങ്ങള്‍, ആളുകളെ സംബന്ധിച്ച് ശരിയായി വരുന്നില്ലെങ്കില്‍, അവര്‍ ഇതിന്‍റെ പ്രാധാന്യം മനസ്സിലാക്കുന്നില്ലെന്നു വേണം കരുതാന്‍. അവര്‍ അന്ധരെപ്പോലെ തനിക്കു ചുറ്റുമുള്ള കാര്യങ്ങള്‍ കാണാന്‍ കഴിയാത്തവരാണ്. അവര്‍ ഈ ലോകത്തിലെ കാര്യങ്ങള്‍ മാത്രം കാണുന്നവരെപ്പോലെ ദൂരക്കാഴ്ചയില്ലാതെ തനിക്ക് അടുത്തുള്ളവ മാത്രം കാണുന്നവരെപ്പോലെ തന്നെ; ദൈവം അവരുടെ മുന്‍കാല പാപങ്ങള്‍ ക്ഷമിച്ചു എന്ന കാര്യം അവര്‍ മറന്നു പോയതുപോലെ തോന്നുന്നു.
|
||
|
\s5
|
||
|
\v 10 ആ ആളുകളെപ്പോലെ പ്രവൃത്തിക്കുന്നതിനു പകരം, ദൈവം തന്‍റെ ജനമായിരിക്കേണ്ടതിനു നിങ്ങളെ തിരഞ്ഞെടുത്തുവെന്നു എല്ലാവരും അറിയേണ്ടവിധം പെരുമാറാന്‍ ശ്രമിക്കുക. അപ്രകാരം ചെയ്‌താല്‍ നിങ്ങള്‍ ഒരിക്കലും ദൈവത്തില്‍നിന്നു വേര്‍തിരിഞ്ഞിരിക്കേണ്ടി വരികയില്ല.
|
||
|
\v 11 കൂടാതെ നമ്മുടെ കര്‍ത്താവും രക്ഷിതാവുമായ യേശുമശിഹ തന്‍റെ ജനത്തെ എന്നേക്കും ഭരിക്കുന്ന സ്ഥലത്തേക്കു ദൈവം നിങ്ങളെ ഹൃദയപൂര്‍വ്വം സ്വീകരിക്കും.
|
||
|
\s5
|
||
|
\v 12 നിങ്ങള്‍ ഈ കാര്യം നേരത്തെതന്നെ അറിഞ്ഞിട്ടുണ്ട് എന്നും അവ സത്യമാണെന്ന് ഉറപ്പിച്ചിട്ടുണ്ടെന്നും എനിക്കറിയാം. എങ്കിലും ഇതേപ്പറ്റി നിങ്ങളെ തുടര്‍ച്ചയായി ഒര്‍മ്മപ്പെടുത്തുവാന്‍ ഞാനാഗ്രഹിക്കുന്നു.
|
||
|
\v 13 ഞാന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം ഈ കാര്യങ്ങള്‍ നിങ്ങളെ ഓര്‍മ്മപ്പെടുത്തി അവയെപ്പറ്റി തുടര്‍ന്നും ചിന്തിക്കുവാന്‍ നിങ്ങളെ സഹായിക്കേണ്ടത് ശരിയാണെന്നു ഞാന്‍ കരുതുന്നു,
|
||
|
\v 14 എന്തുകൊണ്ടെന്നാല്‍ നമ്മുടെ കര്‍ത്താവായ യേശുമശിഹ എനിക്കു വ്യക്തമായി വെളിപ്പെടുത്തി തന്നിരിക്കുന്നതുപോലെ ഞാന്‍ താമസിയാതെ തന്നെ മരിക്കുമെന്ന് എനിക്കറിയാം.
|
||
|
\v 15 മാത്രമല്ല, ഞാന്‍ മരിച്ചതിനുശേഷവും അവ ഓര്‍മ്മിക്കാന്‍ നിങ്ങളെ പ്രപ്തരാക്കുന്നതിനുവേണ്ടി ഈ കാര്യങ്ങള്‍ എഴുതിക്കൊണ്ട് ഞാന്‍ എല്ലാ ശ്രമങ്ങളും നടത്തും.
|
||
|
\s5
|
||
|
\v 16 അപ്പൊസ്തലന്മാരായ ഞങ്ങള്‍ നിങ്ങളോടു പറഞ്ഞതുപോലെ നമ്മുടെ കര്‍ത്താവായ യേശു മശിഹ ശക്തിമാനും ഒരു ദിവസം മടങ്ങി വരുന്നവനും ആകുന്നു. ഞങ്ങള്‍ ബുദ്ധിപൂര്‍വ്വം കണ്ടുപിടിച്ച കഥകളെ അടിസ്ഥാനപ്പെടുത്തി ഇതുഞങ്ങള്‍ നിങ്ങളോട് പറഞ്ഞതല്ല. പിന്നെയോ, കര്‍ത്താവായ യേശു എല്ലാറ്റിലും വലിയവന്‍ എന്നു ഞങ്ങളുടെ സ്വന്ത കണ്ണുകൊണ്ട് കണ്ടതാണ് ഞങ്ങള്‍ നിങ്ങളോടു പറഞ്ഞിരുന്നത്.
|
||
|
\v 17 ദൈവത്തിന്‍റെ വലിയ വെളിച്ചം അവനു ചുറ്റും മിന്നിത്തിളങ്ങി നിന്നപ്പോള്‍ പിതാവായ ദൈവം അവനെ ഏറ്റവും ബഹുമാനിച്ചുകൊണ്ട് പറഞ്ഞത്, "ഇത് ഞാനേറ്റവും ഇഷ്ടപ്പെടുന്ന എന്‍റെ മകന്‍ ആകുന്നു. അവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു" എന്നാണ്.
|
||
|
\v 18 ഞങ്ങള്‍ മശിഹായോടൊപ്പം വിശുദ്ധ പര്‍വ്വതത്തില്‍ ആയിരുന്ന സമയം, ഇതു സ്വര്‍ഗത്തില്‍നിന്നു ദൈവം പറയുന്നതു ഞങ്ങള്‍ കേട്ടു.
|
||
|
\s5
|
||
|
\v 19 വളരെ നാളുകള്‍ക്കു മുമ്പുതന്നെ മശിഹായെക്കുറിച്ചു പ്രവാചകന്മാര്‍ എഴുതിയത് പൂര്‍ണ്ണമായി വിശ്വസനീയമാണെന്നു നമുക്ക് ഉറപ്പുണ്ട്. അവര്‍ എഴുതിയതിനു ശ്രദ്ധ കൊടുക്കുക, എന്തുകൊണ്ടെന്നാല്‍ ഇരുട്ടുള്ള സ്ഥലത്തു പ്രകാശിക്കുന്ന വെളിച്ചംപോലെയാണ് ഇത്, അവര്‍ പോകുന്ന ഇടം കാണുവാന്‍ ആളുകളെ സഹായിക്കുന്നു. പ്രഭാതം ഉദിക്കുന്നതുവരെ ആ വെളിച്ചം പ്രകാശിക്കുകയും നിങ്ങളുടെ ഹൃദയങ്ങളില്‍ പ്രഭാത നക്ഷത്രം ഉദിക്കുകയും ചെയ്യും.
|
||
|
\v 20 ഒരു പ്രവാചകനും തന്‍റെ സ്വന്ത ഭാവനകൊണ്ട് മാത്രം വ്യാഖ്യാനിക്കാന്‍ കഴിയുകയില്ലെന്നു നിങ്ങള്‍ പ്രധാനമായും മനസ്സിലാക്കേണം.
|
||
|
\v 21 ഒരു പ്രവചനവും മനുഷ്യന്‍റെ സ്വന്ത ഹിതപ്രകാരം വരുന്നില്ല. ദൈവത്തില്‍നിന്നുള്ള സന്ദേശങ്ങള്‍ സംസാരിച്ചവര്‍ അതു ചെയ്യുവാന്‍ പരിശുദ്ധാത്മാവ് സഹായിച്ചപ്പോള്‍ അങ്ങനെ ചെയ്തു. അതിനാല്‍ അവര്‍ എന്താണ് അര്‍ത്ഥമാക്കുന്നതെന്നു മനസ്സിലാക്കാന്‍ ആത്മാവ് നമ്മെ നിശ്ചയമായും സഹായിക്കും.
|
||
|
|
||
|
\s5
|
||
|
\c 2
|
||
|
\p
|
||
|
\v 1 മുന്‍കാലങ്ങളില്‍ യിസ്രായേല്യരില്‍ നിന്നുമുള്ള ധാരാളം പേര്‍ ദൈവത്തില്‍നിന്നുമുള്ള സന്ദേശങ്ങള്‍ എന്ന വ്യാജേന ആളുകളെ തെറ്റിദ്ധരിപ്പിച്ചിരുന്നു. ഇക്കാലത്തും ഇതേപോലെയുള്ള ആളുകള്‍ നിങ്ങളോടും ചെയ്യുന്നതാണ്. അവര്‍ ആരൊക്കെയാണെന്ന് ആദ്യം നിങ്ങള്‍ക്കു മനസ്സിലാകുകയില്ല. ആദ്യമവര്‍ ക്രിസ്തുവിലുള്ള നിങ്ങളുടെ വിശ്വാസത്തെ ഇല്ലായ്മ ചെയ്യുവാന്‍ ശ്രമിക്കും. കര്‍ത്താവാണ് അവരെ വീണ്ടെടുത്തതെങ്കിലും അവന് അവര്‍ വലിയ പ്രാധാന്യമൊന്നും ഇല്ലെന്നു കരുതും. എന്നാല്‍ ദൈവം പെട്ടെന്നുതന്നെ ഈ പ്രവാചകന്മാരെ നശിപ്പിക്കും.
|
||
|
\v 2 അനേകം വിശ്വാസികള്‍ ഈ കള്ള പ്രവാചകന്‍മാരുടെ ജീവിതരീതിയെ അനുകരിക്കും. ഇതേ രീതിയില്‍ അവര്‍ ദൈവത്തെക്കുറിച്ചുള്ള സത്യത്തെ അപമാനിക്കും.
|
||
|
\v 3 നിങ്ങളില്‍നിന്ന് ലാഭമുണ്ടാക്കുന്ന രീതിയില്‍ അവര്‍ നിങ്ങളോടു നുണകള്‍ പറയും. അവരെ ശിക്ഷിക്കുന്നതിനു മുമ്പ് ദൈവം അധികംനാള്‍ കാത്തിരിക്കുകയില്ല; അവര്‍ വേഗത്തില്‍ നശിക്കും.
|
||
|
\s5
|
||
|
\v 4 പാപം ചെയ്ത ദൂതന്മാരെ ദൈവം നശിപ്പിച്ചു. അവന്‍ അവരെ നരകത്തിലെ ഏറ്റവും മോശമായ സ്ഥലത്തേക്കു വലിച്ചെറിഞ്ഞു, അവന്‍ അവരെ വിധിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നതുവരെ അവരെ സൂക്ഷിക്കാനായി ഇരുട്ടില്‍ തടവിലാക്കി.
|
||
|
\v 5 അനേക നാളുകള്‍ക്കു മുമ്പ് ലോകത്തില്‍ ജീവിച്ചിരുന്ന ആളുകളേയും അവന്‍ നശിപ്പിച്ചു. നീതി പ്രസംഗിയായ, നോഹ ഉള്‍പ്പെടെ, അവരില്‍ എട്ടു പേരെ മാത്രമേ അവന്‍ അന്നു രക്ഷിച്ചുള്ളു. അന്നു ജീവിച്ചിരുന്ന ഭക്തികെട്ട എല്ലാ ആളുകളും ജലപ്രളയത്തില്‍ നശിപ്പിച്ചപ്പോള്‍ അവന്‍ അവരെ രക്ഷിച്ചു.
|
||
|
\v 6 അവന്‍ സോദോം ഗോമോറ പട്ടണങ്ങളെ ന്യായം വിധിക്കുകയും പിന്നീട് അവയെ പൂര്‍ണമായി നശിപ്പിച്ചു വെന്തു വെണ്ണീറാക്കുകയും ചെയ്തു. ദൈവത്തെ അപമാനിച്ചു ജീവിക്കുന്നവര്‍ക്ക് ഇത് ഒരു മുന്നറിയിപ്പാണ്.
|
||
|
\s5
|
||
|
\v 7 എന്നാല്‍ നീതിമാനും, അബ്രഹാമിന്‍റെ സഹോദരപുത്രനുമായ, ലോത്തിനെ അവന്‍ രക്ഷിച്ചു. സോദോമിലെ ആളുകള്‍ വളരെ അധാര്‍മിക പ്രവൃത്തികള്‍ ചെയ്തതുകൊണ്ട് ലോത്ത് വളരെ വിഷമിച്ചു.
|
||
|
\v 8 ആ ദുഷ്ടരായ ആളുകള്‍ എല്ലാ ദിവസവും ദൈവത്തിന്‍റെ ന്യായപ്രമാണത്തിന്നെതിരായി പ്രവര്‍ത്തിക്കുന്നതു കാണുകയും കേള്‍ക്കുന്നതുകൊണ്ടും ആ നീതിമാനായ മനുഷ്യന്‍ ദു:ഖത്തിലായിരുന്നു.
|
||
|
\v 9 ദൈവമായ കര്‍ത്താവ് ലോത്തിനെ രക്ഷപ്പെടുത്തിയശേഷം, തന്നെ ബഹുമാനിക്കുന്ന ആളുകളെ എങ്ങനെ രക്ഷപ്പെടുത്തണമെന്ന് അവന് അറിയാമെന്നും അവനെ ബഹുമാനിക്കാത്തവരെ അവന്‍ ശിക്ഷിക്കുന്ന സമയംവരെ എങ്ങനെ സൂക്ഷിക്കണമെന്നും നിങ്ങള്‍ക്കു മനസ്സിലാക്കുവാന്‍ കഴിയും.
|
||
|
\s5
|
||
|
\v 10 പ്രധാനമായി, ദൈവത്തിന് അനിഷ്ടമായ കാര്യങ്ങള്‍ സ്വയമായി ചെയ്യുവാന്‍ ആഗ്രഹിക്കുന്നവരെ അവന്‍ കഠിനമായി ശിക്ഷിക്കും. അവര്‍ ചെയ്യുവാന്‍ ആഗ്രഹിക്കുന്നതെന്തും അവര്‍ ധൈര്യത്തോടെ ചെയ്യുന്നു; അവര്‍ ദൈവത്തിന്‍റെ ശക്തിയുള്ള ദൂതന്മാരെപ്പോലും അപമാനിക്കുന്നു.
|
||
|
\v 11 എന്നാല്‍ ദൈവദൂതന്മാര്‍, അവരെക്കാള്‍ ശക്തിയുള്ളവരാണ് എന്നിരുന്നാലും, അവര്‍ ദൈവത്തിന്‍റെ മുമ്പില്‍വച്ച് ആരെയും, അവരെപ്പോലും അപമാനിക്കുന്നില്ല!
|
||
|
\s5
|
||
|
\v 12 തെറ്റായ കാര്യങ്ങള്‍ പഠിപ്പിക്കുന്ന ആളുകള്‍—നമ്മളെപ്പോലെ ചിന്തിക്കാന്‍ കഴിയാത്ത മൃഗങ്ങളെപ്പോലെയാണ്. അവര്‍, അവര്‍ക്കറിയാത്ത ദൈവത്തെക്കുറിച്ച്, മോശമായ കാര്യങ്ങള്‍ പറയുന്നു. ആയതിനാല്‍ പ്രകൃതിക്കുപോലും പ്രയോജനമില്ലാത്ത വന്യമൃഗങ്ങളെ നാം വേട്ടയാടുകയും നശിപ്പിക്കുയും ചെയ്യുന്നതുപോലെ ദൈവം അവരെ നശിപ്പിക്കും.
|
||
|
\v 13 അവര്‍ ചെയ്യുന്ന തെറ്റായകാര്യങ്ങള്‍ അവര്‍ക്കു തന്നെ ദോഷം വരുത്തുന്നു: രാത്രിയിലും പകലും അവര്‍ സംഘം ചേരുകയും മദ്യപിക്കുകയും ചെയ്യുന്നു. അവര്‍ ഒരിക്കല്‍ ശുദ്ധമായിരുന്ന വസ്ത്രത്തിലെ കറകളും പാടുകളും പോലെയാണ്.
|
||
|
\v 14 കാണുന്ന എല്ലാ സ്ത്രീകളോടുംകൂടെ ശയിക്കുവാന്‍ അവര്‍ ആഗ്രഹിക്കുന്നു. അവര്‍ക്ക് ഒരിക്കലും പാപം ചെയ്തു മതിവരുന്നില്ല. ദൈവത്തോടു വിശ്വസ്തരല്ലാത്തവരെ അവര്‍ തങ്ങളോടു ചേരുവാന്‍ നിര്‍ബന്ധിക്കുന്നു. കായികതാരങ്ങളെ കായിക മത്സരത്തിനുവേണ്ടി പരിശീലിപ്പിക്കുന്നതുപോലെ ഈ ആളുകള്‍ സ്വയം അത്യഗ്രഹികളാകുവാന്‍ പരിശീലിക്കുന്നു. എന്നാല്‍ ദൈവം അവരെ ശപിച്ചിരിക്കുന്നു!
|
||
|
\s5
|
||
|
\v 15 ദൈവം ആഗ്രഹിക്കുന്നതുപോലെ ജീവിക്കുവാന്‍ അവര്‍ വിസമ്മതിക്കുന്നു. നാളുകള്‍ക്കുമുന്‍പ് ബെയോരിന്‍റെ മകനായ ബിലെയാം ചെയ്തത് അവര്‍ അനുകരിക്കുന്നു. ദുഷിച്ചവഴി തിരഞ്ഞെടുക്കുകയും അതിനു പ്രതിഫലം ലഭിക്കുകയും ചെയ്യുമെന്ന് അവന്‍ കരുതി.
|
||
|
\v 16 എന്നാല്‍ പാപം ചെയ്തതുകൊണ്ട് ദൈവം അവനെ ശാസിച്ചു. കഴുതകള്‍ ഒരിക്കലും സംസാരിക്കുകയില്ലെങ്കിലും ദൈവം ബിലയാമിന്‍റെ സ്വന്ത കഴുതയെ ഉപയോഗിച്ചു മനുഷ്യശബ്ദത്തില്‍ അവനോടു സംസാരിച്ച് അവന്‍റെ ഭ്രാന്തമായ പ്രവൃത്തിക്ക് അറുതിവരുത്തി.
|
||
|
\s5
|
||
|
\v 17 തെറ്റായ ഉപദേശങ്ങള്‍ പഠിപ്പിക്കുന്നവര്‍ വെള്ളം ഇല്ലാത്ത അരുവികള്‍ പോലെയാണ്; മഴ നല്‍കുന്നതിനു മുമ്പ് തലയ്ക്കു മുകളിലൂടെ പെട്ടെന്ന് കടന്നുപോകുന്ന മേഘങ്ങളെപ്പോലെയാണ് അവര്‍. അതുകൊണ്ട്, ആ വ്യാജ ഉപദേശകന്മാര്‍ക്കായി നരകത്തിന്‍റെ അന്ധകാരം ദൈവം സൂക്ഷിച്ചുവച്ചിരിക്കുന്നു.
|
||
|
\v 18 അവര്‍ സ്വയം പുകഴ്ത്തുകയും, എന്നാല്‍ അവര്‍ പറയുന്നത് ഒന്നും വിലയുള്ളതല്ല. അടുത്ത കാലത്തു വിശ്വാസികളായിത്തീര്‍ന്നവരും ഇപ്പോള്‍ ദുഷ്പ്രവൃത്തികള്‍ ചെയ്യുന്നത് അവസാനിപ്പിച്ചതുമായ ആളുകളെ അവര്‍ നിര്‍ബന്ധിക്കുന്നു. പാപികളായ ആളുകള്‍ ചെയ്യുവാന്‍ ആഗ്രഹിക്കുന്നതെല്ലാം ചെയ്തുകൊണ്ട് അവര്‍ പിന്നെയും പാപത്തില്‍ തുടരുവാന്‍ അവര്‍ അവരെ നിര്‍ബന്ധിക്കുന്നു.
|
||
|
\v 19 തങ്ങള്‍ക്ക് ഇഷ്ടമുള്ളതെല്ലാം ചെയ്യുവാന്‍ സ്വാതന്ത്രം ഉണ്ടെന്ന് അവരോടു പറയുകയും ചെയ്യുന്നു. എന്നാല്‍ അവരുടെ ദുഷ്ട മനസ്സുകള്‍ പറയുന്നതെല്ലാം ചെയ്യുന്ന സാധാരണ അടിമകളാണ് അവര്‍. ഒരു വ്യക്തി തന്നെ നിയന്ത്രിക്കുന്നതിനെല്ലാം അടിമയാകുന്നുഎന്നതു തീര്‍ച്ചയാണ്.
|
||
|
\s5
|
||
|
\v 20 എന്നാല്‍ നമ്മുടെ രക്ഷിതാവും കര്‍ത്താവുമായ യേശുമശിഹായെക്കുറിച്ച് അറിയാന്‍ ആരംഭിക്കുകയും ദൈവം അംഗീകരിക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നതു നിങ്ങള്‍ നിര്‍ത്തിയെന്നും കരുതുക. ആ ദുഷിച്ചകാര്യങ്ങള്‍ വീണ്ടും നിങ്ങള്‍ ചെയ്യാന്‍ ആരംഭിച്ചെന്നു കരുതുക, നിങ്ങള്‍ ആദ്യം ആയിരുന്നതിനെക്കാള്‍ ഇപ്പോള്‍ നിങ്ങള്‍ അധികം മോശമായിരിക്കും.
|
||
|
\v 21 ശരിയായ വഴിയില്‍ എങ്ങനെ ജീവിക്കണമെന്നു അവര്‍ ഒരിക്കലും പഠിച്ചിട്ടില്ലായിരുന്നുവെങ്കില്‍ അവര്‍ക്കു നന്നായിരുന്നു. എന്നാല്‍ കൂടുതലായി ദൈവം അവരെ ശിക്ഷിക്കും, അപ്പൊസ്തലന്മാരായ ഞങ്ങള്‍ അവര്‍ക്കു കൈമാറിയതും അവന്‍ അവരോടു ചെയ്യാന്‍ കല്‍പ്പിച്ചതുമായത് അവര്‍ നിരസിച്ചതുകൊണ്ട് ദൈവം അവരെ കഠിനമായി ശിക്ഷിക്കും.
|
||
|
\v 22 അവര്‍ വീണ്ടും പെരുമാറുന്ന രീതി ആളുകള്‍ പറയുന്ന പഴഞ്ചോല്ലുപോലെയാണ്: "സ്വന്ത ഛര്‍ദി ഭക്ഷിക്കുവാന്‍ തിരിയുന്ന നായെപ്പോലെയും", "സ്വയം കഴുകി വീണ്ടും ചെളിയില്‍ ഉരുളുന്ന പന്നികളെപ്പോലെയുമാണ് അവര്‍."
|
||
|
|
||
|
\s5
|
||
|
\c 3
|
||
|
\p
|
||
|
\v 1 ഞാന്‍ ഇപ്പോള്‍ സ്നേഹിക്കുന്ന നിങ്ങള്‍ക്ക് എഴുതുന്നത്, നിങ്ങള്‍ക്കുവേണ്ടിയുള്ള രണ്ടാമത്തെ കത്താണ്. നിങ്ങള്‍ക്ക് അറിയാവുന്ന കാര്യങ്ങളെക്കുറിച്ച് നിങ്ങളെ ഓര്‍മ്മപ്പെടുത്തുവാന്‍ വേണ്ടിയാണ് ഞാന്‍ ഈ രണ്ടു കത്തുകളും നിങ്ങള്‍ക്കു എഴുതിയത്, ആ കാര്യങ്ങളെക്കുറിച്ച് ആത്മാര്‍ത്ഥമായി ചിന്തിക്കാന്‍ ഞാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നു.
|
||
|
\v 2 വളരെ നാളുകള്‍ക്കു മുമ്പ് വിശുദ്ധ പ്രവാചകന്മാര്‍ സംസാരിച്ച വാക്കുകളും നമ്മുടെ കര്‍ത്താവും രക്ഷകനും പറഞ്ഞ വാക്കുകളും നിങ്ങള്‍ ഓര്‍ക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു, നിങ്ങളുടെ അപ്പൊസ്തലന്മാരായ ഞങ്ങള്‍ നിങ്ങളെക്കുറിച്ചു പറഞ്ഞ കാര്യങ്ങളും ഓര്‍മ്മിക്കുക.
|
||
|
\s5
|
||
|
\v 3 നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ഒരു പ്രധാന കാര്യം കര്‍ത്താവ് മടങ്ങിവരുന്നതിന് തൊട്ടു മുമ്പുള്ള സമയത്തും, കര്‍ത്താവിന്‍റെ മടങ്ങിവരവിനെപറ്റി പറയുന്ന നിങ്ങളെ ആളുകള്‍ പരിഹസിക്കും; അത്തരമാളുകള്‍ അവര്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള തിന്മകള്‍ ചെയ്യുന്നവരുമാണ്.
|
||
|
\v 4 അവര്‍ പറയും, "മശിഹ മടങ്ങിവരുമെന്നു വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും, അവന്‍ വന്നിട്ടില്ല. പൂര്‍വ്വികന്മാര്‍ മരിച്ചശേഷം, എല്ലാം അതുപോലെതന്നെ അവശേഷിക്കുന്നു. ദൈവം ലോകത്തെ സൃഷ്ടിച്ചതു മുതല്‍ എല്ലായ്പ്പോഴും അതുപോലെ തന്നെ ഇരിക്കുന്നു!"
|
||
|
\s5
|
||
|
\v 5 അവര്‍ ഇതു പറയും എന്തുകൊണ്ടെന്നാല്‍, അങ്ങനെ ദൈവം പണ്ട് ഉണ്ടാകട്ടെ എന്ന് കല്പിച്ചതിലൂടെ, ആകാശം നിലവില്‍ വരുത്തുകയും, അവന്‍ വെള്ളത്തില്‍നിന്ന് ഭൂമിയെ പുറത്തുവരുത്തി വെള്ളത്തെ വേര്‍തിരിച്ചു എന്ന സത്യത്തെ ബോധപൂര്‍വം അവഗണിക്കുന്നു.
|
||
|
\v 6 ദൈവം അങ്ങനെ ആയിരിക്കണമെന്ന് കല്‍പ്പിച്ചു. പിന്നീട് അക്കാലത്ത് നിലനിന്നിരുന്ന ലോകത്തെ ജലപ്രളയത്താല്‍ നശിപ്പിക്കുകയും ചെയ്തു.
|
||
|
\v 7 കൂടാതെ, ദൈവം അങ്ങനെ ആയിരിക്കണമെന്ന് കല്പിക്കുകയും ചെയ്തിരിക്കുന്നു. ഇപ്പോള്‍ നിലനില്‍ക്കുന്ന ആകാശത്തെയും ഭൂമിയെയും വേര്‍തിരിക്കുകയും, അവന്‍ ഭക്തികെട്ട ആളുകളെ വിധിക്കുന്ന കാലം വരെ അവരെ സൂക്ഷിക്കുകയും ചെയ്യുന്നു. ആ സമയത്ത് അവന്‍ ആകാശത്തെയും ഭൂമിയെയും ചുട്ടു നശിപ്പിക്കും.
|
||
|
\s5
|
||
|
\v 8 പ്രിയ സ്നേഹിതരേ, ലോകത്തിലെ ആളുകളെ ന്യായംവിധിക്കുവാന്‍ ദൈവമായ കര്‍ത്താവ് വളരെക്കാലം കാത്തിരിക്കുവാന്‍ തയ്യാറാണെന്നു നിങ്ങള്‍ നന്നായി മനസ്സിലാക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു! ദൈവമായ കര്‍ത്താവ് ലോകത്തിലെ ആളുകളെ വിധിക്കുന്നതിനു മുമ്പ് എത്ര സമയം കടന്നുപോകുന്നു എന്നുള്ളത് അവനു പ്രശ്നമല്ല! ഒരു ദിവസം ആയിരം വര്‍ഷത്തില്‍ കൂടുതല്‍ വേഗത്തില്‍ കടന്നുപോകുന്നില്ലെന്ന്‍ അവന്‍ കരുതുകയും, ഒരു ദിവസം ആയിരം വര്‍ഷങ്ങള്‍പോലെ കടന്നുപോകുന്നുവെന്ന്‍ അവന്‍ കരുതുന്നു!
|
||
|
\v 9 ആളുകളെ വിധിക്കുവാന്‍ മശിഹ ഇതുവരെ മടങ്ങിവരാത്തതിനാല്‍ ദൈവമായ കര്‍ത്താവ് താന്‍ വാഗ്ദത്തം ചെയ്ത കാര്യങ്ങള്‍ താമസിപ്പിക്കുകയാണെന്നു നിങ്ങള്‍ ചിന്തിക്കരുത്. ചില ആളുകള്‍ അതങ്ങനെ ആണെന്നു ചിന്തിക്കുകയും, മശിഹ ഒരിക്കലും മടങ്ങിവരികയുമില്ലെന്ന്‍ അവര്‍ പറയുകയും ചെയ്യുന്നു. എന്നാല്‍ മശിഹ ഇതുവരെ ആളുകളെ വിധിക്കാന്‍ മടങ്ങിവരാത്തതിന്‍റെ കാരണം ദൈവം നിങ്ങളോടു ക്ഷമ കാണിക്കുന്നു എന്നതാണ്. എന്തുകൊണ്ടെന്നാല്‍, നിങ്ങളില്‍ ആര്‍ക്കും നിത്യത നഷ്ടപ്പെടുവാന്‍ അവന്‍ ആഗ്രഹിക്കുന്നില്ല. പകരം നിങ്ങളോരോരുത്തരും നിങ്ങളുടെ പാപ സ്വഭാവത്തില്‍നിന്നു പിന്‍തിരിയേണമെന്ന്‍ അവന്‍ ആഗ്രഹിക്കുന്നു.
|
||
|
\s5
|
||
|
\v 10 എന്നാല്‍ കര്‍ത്താവ് മടങ്ങിവരുന്ന ദിവസം അവന്‍ അപ്രതീക്ഷിതമായി വരും. മുന്നറിയിപ്പു കൂടാതെ കള്ളന്‍ വരുന്നതുപോലെ അവന്‍ വരും. ആ സമയത്തു വലിയ ഗര്‍ജ്ജന ശബ്ദം ഉണ്ടാകും. ആകാശം നിലനില്‍ക്കുകയില്ല. മൂലപദാര്‍ഥങ്ങള്‍ തീയാല്‍ നശിക്കുകയും, ഭൂമിയും അതിലുള്ളതെല്ലാം ദൈവത്തിനു ന്യായം വിധിക്കാനായി വെളിപ്പെടുത്തും.
|
||
|
\s5
|
||
|
\v 11 എന്തുകൊണ്ടെന്നാല്‍ ദൈവം ഈ കാര്യങ്ങളെല്ലാം ഞാന്‍ ഇപ്പോള്‍ പറഞ്ഞതുപോലെതന്നെ തീര്‍ച്ചയായും നശിപ്പിക്കുന്നതുകൊണ്ട്, എങ്ങനെ പെരുമാറണമെന്നു തീര്‍ച്ചയായും നിങ്ങള്‍ക്കറിയാം. ദൈവത്തെ ബഹുമാനിക്കുന്ന രീതിയില്‍ നിങ്ങള്‍ പെരുമാറുക
|
||
|
\v 12 ദൈവം നിയോഗിച്ച ദിവസം മശിഹ മടങ്ങിവരുന്നതുവരെ നിങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുമ്പോള്‍, ആ ദിവസം പെട്ടെന്നുവരാന്‍ നിങ്ങള്‍ ശ്രമിക്കേണം. എന്തുകൊണ്ടെന്നാല്‍ ആ ദിവസം ദൈവം ചെയ്യുന്ന കാര്യങ്ങള്‍കൊണ്ട്, ആകാശം നശിക്കും. മൂല പദാര്‍ഥങ്ങള്‍ വെന്ത് ഉരുകുകയും ചെയ്യും.
|
||
|
\v 13 എന്നിരുന്നാലും ആ സംഭവങ്ങള്‍ എല്ലാം സംഭവിക്കുമ്പോള്‍, ദൈവം വാഗ്ദാനം ചെയ്ത പുതിയ ഭൂമിക്കും പുതിയ ആകാശത്തിനുംവേണ്ടി നാം കാത്തിരിക്കുന്നതുകൊണ്ട് സന്തോഷിക്കുക. നീതിമാന്മാരായ ആളുകള്‍ മാത്രമേ ഈ പുതിയ ഭൂമിയിലും പുതിയ സ്വര്‍ഗ്ഗങ്ങളിലും ഉണ്ടായിരിക്കുകയുള്ളു.
|
||
|
\s5
|
||
|
\v 14 അതുകൊണ്ട്, പ്രിയ സ്നേഹിതരേ, ഈ കാര്യങ്ങള്‍ സംഭവിക്കുവാന്‍ നിങ്ങള്‍ കാത്തിരിക്കുന്നു എന്ന കാരണത്താല്‍, ദൈവത്തെ ബഹുമാനിക്കുന്ന രീതിയില്‍ എല്ലാം ചെയ്തുകൊണ്ട് നിങ്ങളുടെ ജീവിതം നയിക്കുക, അതിനാല്‍ നിങ്ങള്‍ പരസ്പരം സമാധാനമായി ജീവിക്കുകയും നിങ്ങള്‍ പാപം ചെയ്യുന്നില്ല എന്ന് മശിഹ മനസ്സിലാക്കുകയും ചെയ്യും.
|
||
|
\v 15 ഇതിനെക്കുറിച്ചു ചിന്തിക്കുക: അവന്‍ ആളുകളെ രക്ഷിക്കാന്‍ ആഗ്രഹിക്കുന്നതിനാല്‍ നമ്മുടെ കര്‍ത്താവായ യേശുമശിഹ ക്ഷമയുള്ളവനാകുന്നു. നമ്മുടെ പ്രിയ സഹോദരനായ പൌലൊസും ഇതേ കാര്യത്തെക്കുറിച്ച് ബുദ്ധിപരമായ വാക്കുകള്‍ എഴുതിയിട്ടുണ്ട്. എന്തുകൊണ്ടെന്നാല്‍, ദൈവം ഈ സംഭവങ്ങള്‍ മനസ്സിലാക്കുവാന്‍ അവനെ പ്രാപ്തനാക്കി.
|
||
|
\v 16 പൌലൊസ് എഴുതിയ കത്തില്‍ ആളുകള്‍ക്കു മനസ്സിലാക്കുവാന്‍ ബുദ്ധിമുട്ടായ ചില കാര്യങ്ങള്‍ ഉണ്ട്. ദൈവത്തെക്കുറിച്ചു ഒന്നും അറിയാത്ത ആളുകളും ക്രമരഹിതമായി സംസാരിക്കുന്നവരുമായ ആളുകള്‍ അതു തെറ്റായി വ്യാഖ്യാനിക്കുന്നു, തിരുവെഴുത്തുകളിലെ മറ്റു ഭാഗങ്ങളും അവര്‍ തെറ്റായി വ്യാഖ്യാനിക്കുന്നു. അതിന്‍റെ ഫലമായി അവര്‍ ദൈവം അവരെ ശിക്ഷിക്കുവാന്‍വേണ്ടിയുള്ള കാര്യങ്ങളിലേക്കു നയിക്കുന്നു.
|
||
|
\s5
|
||
|
\v 17 അതുകൊണ്ട് പ്രിയ സ്നേഹിതരേ, ഈ ദുരുപദേഷ്ടാക്കന്മാരെക്കുറിച്ചു നിങ്ങള്‍ക്ക് അറിയാവുന്നതുകൊണ്ട് അവര്‍ക്കെതിരെ ജാഗ്രത പാലിക്കുക. തെറ്റായ കാര്യങ്ങള്‍ നിങ്ങളോടു പറഞ്ഞുകൊണ്ട് ഈ ദുഷ്ടരായ ആളുകള്‍ നിങ്ങളെ ചതിക്കുവാന്‍ അനുവദിക്കരുത്. നിങ്ങള്‍ ഇപ്പോള്‍ ഉറച്ചു വിശ്വസിക്കുന്ന കാര്യങ്ങളെപ്പറ്റി സംശയിക്കുവാന്‍ അവര്‍ നിങ്ങളെ പ്രേരിപ്പിക്കാന്‍ അനുവദിക്കരുത്.
|
||
|
\v 18 അതിനുപകരമായി, നമ്മുടെ കര്‍ത്താവും രക്ഷിതാവുമായ യേശുമശിഹയ്ക്ക് നിങ്ങളോടുള്ള ദയയെ കൂടുതല്‍ അനുഭവിക്കുവാന്‍ ഈ രീതിയില്‍ ജീവിക്കുകയും അവനെ നന്നായി കൂടുതല്‍ അറിയുകയും ചെയ്യുക. യേശുമശിഹായെ എല്ലാവരും ഇപ്പോഴും എന്നന്നേക്കും ബഹുമാനിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു! ഇതു സത്യമായും അങ്ങനെതന്നെ ആയിരിക്കട്ടെ!
|