STR_ml_iev/60-JAS.usfm

174 lines
65 KiB
Plaintext
Raw Permalink Normal View History

2020-11-03 18:54:42 +00:00
\id JAS - Indian Easy Version (IEV) Malayalam
\ide UTF-8
\h യാക്കോബ്
\toc1 യാക്കോബ്
\toc2 യാക്കോബ്
\toc3 jas
\mt1 യാക്കോബ്
\s5
\c 1
\p
\v 1 ദൈവത്തെ സേവിക്കുന്ന യാക്കോബ് എന്ന ഞാൻ, കർത്താവായ യേശുക്രിസ്തു മുഖാന്തരം ദൈവത്തോടു ബന്ധപ്പെട്ടിരിക്കുന്നു. മശിഹായിൽ ആശ്രയിക്കുകയും ലോകമെമ്പാടും ചിതറിക്കിടക്കുകയും ചെയ്യുന്ന പന്ത്രണ്ട് യഹൂദ ഗോത്രങ്ങൾക്കാണ് ഞാൻ ഈ കത്ത് എഴുതുന്നത്. ഞാൻ നിങ്ങളെ എല്ലാവരെയും അഭിവാദ്യം ചെയ്യുന്നു.
\v 2 എന്‍റെ സഹവിശ്വാസികളേ, നിങ്ങൾ പലതരം ബുദ്ധിമുട്ടുകൾ അനുഭവിക്കുമ്പോൾ സന്തോഷമായി പരിഗണിക്കുക.
\v 3 നിങ്ങൾ പ്രയാസങ്ങളിൽ ദൈവത്തില്‍ ആശ്രയിക്കുമ്പോൾ, കൂടുതൽ ബുദ്ധിമുട്ടുകൾ സഹിക്കാൻ അവ നിങ്ങളെ സഹായിക്കുന്നുവെന്ന് മനസ്സിലാക്കുക.
\s5
\v 4 കഷ്ടപ്പാടുകൾ അവരുടെ അവസാനം വരെ സഹിക്കുക, അതിനാൽ നിങ്ങൾക്ക് എല്ലാവിധത്തിലും മശിഹായെ അനുഗമിക്കാം. അപ്പോൾ നിങ്ങൾ നല്ലതു ചെയ്യുന്നതിൽ പരാജയപ്പെടുകയില്ല.
\v 5 നിങ്ങളിൽ ആർക്കെങ്കിലും, ആവശ്യങ്ങള്‍ ഉണ്ടെന്നറിഞ്ഞാല്‍ എന്തു ചെയ്യണമെന്ന് ഉദാരമായി നൽകുന്നവനും ചോദിക്കുന്ന ആരോടും ദേഷ്യപ്പെടാത്തതുമായ ദൈവത്തോടു ചോദിക്കട്ടെ.
\s5
\v 6 എന്നാൽ നിങ്ങൾ ദൈവത്തോടു ചോദിക്കുമ്പോൾ, നിങ്ങൾക്ക് ഉത്തരം ലഭിക്കേണ്ടതിനായി അവനില്‍ വിശ്വസിക്കുക. അവൻ ഉത്തരം നൽകുകയും എപ്പോഴും നിങ്ങളെ സഹായിക്കുകയും ചെയ്യും എന്നതിൽ സംശയിക്കരുത്, കാരണം ദൈവത്തെ സംശയിക്കുന്ന ആളുകൾക്ക് അവനെ അനുഗമിക്കാൻ കഴിയില്ല, കാറ്റിനാൽ അങ്ങോട്ടും ഇങ്ങോട്ടും വീശുന്ന സമുദ്രത്തിന്‍റെ തിരമാല പോലെ അവര്‍ക്ക് ഒരേ ദിശയിൽ തുടരാനുമാവില്ല.
\v 7 തീർച്ചയായും, സംശയിക്കുന്ന ആളുകൾ കർത്താവായ ദൈവത്തോട് ആവശ്യപ്പെടുന്നതെന്തെങ്കിലും അവന്‍ ചെയ്യുമെന്നു ചിന്തിക്കരുത്.
\v 8 അവർ യേശുവിനെ അനുഗമിക്കുമോ ഇല്ലയോ എന്നു തീരുമാനിക്കാൻ കഴിയാത്ത ആളുകളാണ്. ഈ ആളുകൾ തങ്ങൾ ചെയ്യുമെന്ന് പറയുന്നതൊന്നും ചെയ്യുന്നില്ല.
\s5
\v 9 ദൈവം തങ്ങളെ ആദരിച്ചതിനാല്‍ ദരിദ്രരായ വിശ്വാസികള്‍ സന്തോഷിക്കണം.
\v 10 ദൈവം തങ്ങളെ വിനയമുള്ളവരാക്കിയതിൽ സമ്പന്നരായ വിശ്വാസികളും സന്തോഷിക്കണം. മശിഹായായ യേശുവിൽ ആശ്രയിക്കാൻ ഇത് അവരെ സഹായിക്കുന്നു, കാരണം കാട്ടുപൂക്കൾ വാടിപ്പോകുന്നതുപോലെ അവരും അവരുടെ സമ്പത്തും ഇല്ലാതാകും.
\v 11 സൂര്യൻ ഉദിക്കുമ്പോൾ കത്തുന്ന ചൂടുള്ള കാറ്റ് ചെടികളെ വരണ്ടതാക്കുകയും പൂക്കളെ വീഴ്ത്തുകയും അവയുടെ സൗന്ദര്യം നഷ്ടമാവുകയും ചെയ്യും. പുഷ്പം കൊഴിഞ്ഞു പോകുന്നതുപോലെ, പണം സമ്പാദിച്ചുകൊണ്ടിരിക്കുമ്പോൾ ധനികരും മരിക്കും.
\s5
\v 12 കഠിനമായ പരീക്ഷണങ്ങള്‍ സഹിക്കുന്നവരെ ദൈവം ആദരിക്കുന്നു, കാരണം തന്നെ സ്നേഹിക്കുന്ന എല്ലാവർക്കുമായി ചെയ്യുമെന്ന് അവൻ വാഗ്ദാനം ചെയ്തതുപോലെ, അവരെ എന്നേക്കും ജീവിപ്പിക്കുന്നതിലൂടെ ദൈവം അവർക്കു പ്രതിഫലം നൽകും.
\v 13 പാപം ചെയ്യാൻ നാം പ്രലോഭിപ്പിക്കപ്പെടുമ്പോൾ, ദൈവമാണ് നമ്മെ പ്രലോഭിപ്പിക്കുന്നത് എന്നു നാം കരുതരുത്, കാരണം തിന്മ ചെയ്യാൻ ദൈവത്തെ പ്രേരിപ്പിക്കുവാൻ ആർക്കും കഴിയില്ല, ആരെയും തിന്മ ചെയ്യുന്നതില്‍ പ്രേരിപ്പിക്കുവാന്‍ അവൻ ഒരിക്കലും ശ്രമിക്കുന്നതുമില്ല
\s5
\v 14 എന്നാൽ തിന്മ ചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാവരും, ഒരു കെണിയിൽ വീഴുന്നതുപോലെ അതു ചെയ്യുന്നു.
\v 15 പിന്നെ, അവർ തിന്മ ചെയ്യാൻ ആഗ്രഹിച്ചതുപോലെ അതു ചെയ്യാൻ തുടങ്ങുന്നു. അവർ പതിവായി തിന്മ ചെയ്യുന്നവരായിത്തീർന്നാൽ, അവരുടെ പാപപരമായ പെരുമാറ്റത്തിൽനിന്നു പിന്തിരിയുന്നില്ലെങ്കിൽ, അവർ എന്നേക്കും ദൈവത്തിൽനിന്നു വേർപെടും
\v 16 ഞാൻ സ്നേഹിക്കുന്ന എന്‍റെ സഹവിശ്വാസികളേ, നിങ്ങളെത്തന്നെ വഞ്ചിക്കുന്നത് നിർത്തുക.
\s5
\v 17 നല്ലതും പരിപൂർണ്ണവുമായ എല്ലാ ദാനങ്ങളും സ്വർഗസ്ഥനായ പിതാവായ ദൈവത്തിൽ നിന്നാണ് വരുന്നത്. അവനാണ് നമുക്കു വെളിച്ചം നൽകുന്ന യഥാർത്ഥ ദൈവം. നിഴലുകൾ പ്രത്യക്ഷപ്പെടുകയും അപ്രത്യക്ഷമാകുകയും ചെയ്യുന്നതുപോലെയും, സൃഷ്ടിക്കപ്പെട്ട കാര്യങ്ങൾ മാറുന്നതുപോലെയും ദൈവം മാറുന്നില്ല. ദൈവം ഒരിക്കലും മാറുന്നില്ല, അവൻ എപ്പോഴും നല്ലവനാണ്!
\v 18 അവന്‍റെ യഥാർത്ഥ സന്ദേശത്തിൽ വിശ്വസിച്ചപ്പോൾ, നമുക്ക് ആത്മീയജീവിതം നൽകാൻ ദൈവത്തിന് ഹിതമായി. അതിനാൽ, യേശുവിന് മാത്രം നല്കാൻ കഴിയുന്ന യഥാർത്ഥ ആത്മീയജീവിതം ആദ്യമായി ലഭിച്ചവരായി യേശുവിലുള്ള വിശ്വാസികൾ മാറിയിരിക്കുന്നു.
\s5
\v 19 ഞാൻ സ്നേഹിക്കുന്ന എന്‍റെ സഹവിശ്വാസികളേ, നിങ്ങൾ എല്ലാവരും ദൈവത്തിന്‍റെ യഥാർത്ഥ സന്ദേശത്തിൽ അതീവ ശ്രദ്ധാലുക്കള്‍ ആകണമെന്ന് അറിയുന്നുവല്ലോ. നിങ്ങളുടെ സ്വന്തം ചിന്തകൾ വേഗത്തിൽ സംസാരിക്കരുത്, വേഗം കോപിക്കുകയുമരുത്.
\v 20 കാരണം, കോപിക്കുമ്പോൾ നാം ചെയ്യുവാന്‍ ദൈവം ആഗ്രഹിക്കുന്ന നീതിയുള്ള കാര്യങ്ങൾ ചെയ്യുവാന്‍ കഴിയില്ല.
\v 21 അതിനാൽ, എല്ലാത്തരം തിന്മകളും ചെയ്യുന്നത് അവസാനിപ്പിക്കുക, നിങ്ങളുടെ ആന്തരിക മനുഷ്യരിൽ ദൈവം നട്ട സന്ദേശം താഴ്മയോടെ സ്വീകരിക്കുക, കാരണം നിങ്ങളെ രക്ഷിക്കാൻ അവനു കഴിയും.
\s5
\v 22 ദൈവം തന്‍റെ സന്ദേശത്തിൽ കൽപ്പിക്കുന്നതുപോലെ ചെയ്യുക. അതു കേള്‍ക്കുക മാത്രം അരുത്, കാരണം അതു മാത്രം കേള്‍ക്കുകയും ചെയ്യുകയും അനുസരിക്കാതിരിക്കുകയും ചെയ്യുന്ന ആളുകൾ ദൈവം അവരെ രക്ഷിക്കുമെന്നു തെറ്റായി ചിന്തിക്കുന്നു.
\v 23 ചില ആളുകൾ ദൈവത്തിന്‍റെ സന്ദേശം കേൾക്കുന്നു, പക്ഷേ അതില്‍ പറയുന്നതൊന്നും ചെയ്യുന്നില്ല. സ്വന്ത മുഖം കണ്ണാടിയിൽ നോക്കുന്ന ഒരാളെപ്പോലെയാണ് അവർ.
\v 24 അവൻ തന്നെത്തന്നെ നോക്കുന്നുണ്ടെങ്കിലും, കണ്ണാടിയിൽനിന്ന് അകന്നുപോകുമ്പോള്‍, താൻ എങ്ങനെയിരിക്കുമെന്ന് ഉടനെ മറക്കുന്നു.
\v 25 എന്നാൽ മറ്റുള്ളവർ ദൈവത്തിന്‍റെ സന്ദേശത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നു, അതു പൂര്‍ണ്ണതയുള്ളതും ദൈവം ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ സ്വമേധയാ ചെയ്യാൻ ആളുകളെ സ്വതന്ത്രരും ആക്കുന്നു. അവർ ദൈവത്തിന്‍റെ സന്ദേശം പരിശോധിക്കുന്നതു തുടരുകയും അതു കേൾക്കുകയും മറക്കുകയും ചെയ്യാതെ ദൈവം അവരോട് ആവശ്യപ്പെടുന്നതെല്ലാം ചെയ്യുകയാണെങ്കിൽ, അവരുടെ പ്രവൃത്തിമൂലം ദൈവം അവരെ അനുഗ്രഹിക്കും.
\s5
\v 26 ചിലർ ദൈവത്തെ ശരിയായി ആരാധിക്കുന്നുവെന്നു കരുതുന്നു, പക്ഷേ അവർ പതിവായി മോശം സംസാരം സംസാരിക്കുന്നു. അവർ ദൈവത്തെ ശരിയായി ആരാധിക്കുന്നുവെന്ന് ചിന്തിക്കുന്നതിൽ തെറ്റുണ്ട്. അവർ ദൈവത്തെ വെറുതെ ആരാധിക്കുന്നു എന്നതാണ് വസ്തുത.
\v 27 ദൈവം നമ്മോടു പറഞ്ഞിട്ടുള്ള ഒരു കാര്യം, കഷ്ടത അനുഭവിക്കുന്ന അനാഥരെയും വിധവകളെയും പരിപാലിക്കുക എന്നതാണ്. ദൈവത്തെ അനുസരിക്കാത്തവരെപ്പോലെ അധാർമ്മികമായി ചിന്തിക്കുകയോ പ്രവൃത്തിക്കുകയോ ചെയ്യാത്തവരും നമ്മുടെ പിതാവായ ദൈവത്തെ യഥാർഥത്തിൽ ആരാധിക്കുന്നവരും ആകുന്നു. ദൈവം അവരെ അംഗീകരിക്കുന്നു.
\s5
\c 2
\p
\v 1 എന്‍റെ സഹോദരീ സഹോദരന്മാരേ, ചിലരെ മറ്റുള്ളവരെക്കാൾ കൂടുതൽ, ബഹുമാനിക്കുന്നതിനെക്കുറിച്ച് നിങ്ങള്‍ ചിന്തിക്കരുത് അതേസമയം, എന്തിനേക്കാളും ശ്രേഷ്ഠനായ നമ്മുടെ കർത്താവായ യേശുമശിഹായിൽ ആശ്രയിക്കുക.
\v 2 ഉദാഹരണത്തിന്, സ്വർണ്ണ മോതിരങ്ങളും മികച്ച വസ്ത്രങ്ങളും ധരിക്കുന്ന ഒരു വ്യക്തി നിങ്ങളുടെ സമ്മേളനസ്ഥലത്തു പ്രവേശിക്കുന്നുവെന്നു കരുതുക. മോശം വസ്ത്രങ്ങൾ ധരിക്കുന്ന ഒരു ദരിദ്രനും വരുന്നുണ്ടെന്നു കരുതുക.
\v 3 “ദയവായി ഈ നല്ല ഇരിപ്പിടത്തിൽ ഇരിക്കുക!” എന്നു പറഞ്ഞുകൊണ്ട് നല്ല വസ്ത്രം ധരിച്ചവരോട് നിങ്ങൾ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുവെന്ന് കരുതുക. അതുപോലെ ദരിദ്രനോട്, “നിങ്ങൾ അവിടെ നിൽക്കുകയോ തറയിൽ ഇരിക്കുകയോ ചെയ്യുക!” എന്ന് പറയുന്നു എന്ന് കരുതുക.
\v 4 തെറ്റായ കാരണങ്ങളാൽ പരസ്പരം വിധിച്ചുകഴിഞ്ഞു!
\s5
\v 5 ഞാൻ സ്നേഹിക്കുന്ന എന്‍റെ സഹോദരീ സഹോദരന്മാരെ ശ്രദ്ധിക്കൂ. തന്നില്‍ വളരെയധികം ആശ്രയിക്കാൻ മൂല്യമില്ലെന്ന് തോന്നുന്ന ദരിദ്രരെ ദൈവം തിരഞ്ഞെടുത്തു. അതിനാൽ എല്ലായിടത്തും എല്ലാവരെയും ഭരിക്കുമ്പോൾ അവൻ അവർക്കു വലിയ കാര്യങ്ങൾ നൽകും. തന്നെ സ്നേഹിക്കുന്ന എല്ലാവർക്കുംവേണ്ടി താന്‍ ചെയ്യുമെന്ന് അവന്‍ വാഗ്ദാനം ചെയ്തിട്ടുള്ളത്‌ ഇതാണ്.
\v 6 എന്നാൽ നിങ്ങൾ ദരിദ്രരെ അപമാനിക്കുന്നു. ഇതിനെക്കുറിച്ച് ചിന്തിക്കുക! നിങ്ങളുടെ കഷ്ടപ്പാടിന്‍റെ കാരണം ദരിദ്രരല്ല, ധനികരാണ്! ന്യായാധിപന്മാരുടെ മുന്നിൽ നിങ്ങളെ കുറ്റപ്പെടുത്താൻ നിർബന്ധിച്ച് കോടതിയിലേക്കു കൊണ്ടുപോകുന്നതു ധനികരാണ്!
\v 7 നിങ്ങളുടെ ഉടയവനും സ്തുതിക്ക് അർഹതയുള്ളവനുമായ കർത്താവായ യേശുമശിഹായ്ക്കെതിരെ തിന്മ സംസാരിക്കുന്നവരാണ് അവർ!
\s5
\v 8 നിങ്ങൾ രാജകീയ നിയമം പാലിക്കുകയാണെങ്കിൽ, അവ തിരുവെഴുത്തുകളിൽ എഴുതിയിരിക്കുന്നതുപോലെ, “അയൽക്കാരനെ സ്വയം സ്നേഹിക്കുന്നതുപോലെ സ്നേഹിക്കുക” എന്ന കൽപ്പന നിങ്ങൾ കാണും. നിങ്ങൾ മറ്റുള്ളവരെ സ്നേഹിക്കുന്നുവെങ്കിൽ, നിങ്ങൾ ചെയ്യുന്നത് ശരിയായ കാര്യമാണ്.
\v 9 എന്നാൽ ചിലരെ മറ്റുള്ളവരെക്കാൾ കൂടുതൽ ബഹുമാനിക്കുകയാണെങ്കിൽ, നിങ്ങൾ തെറ്റു ചെയ്യുന്നു. ദൈവം നമ്മോടു കല്പിച്ചതു നിങ്ങൾ ചെയ്യാത്തതിനാലും, നിങ്ങൾ അവന്‍റെ നിയമങ്ങൾ അനുസരിക്കാത്തതിനാലും അവൻ നിങ്ങളെ കുറ്റം വിധിക്കുന്നു.
\s5
\v 10 ദൈവത്തിന്‍റെ ഒരു നിയമത്തെ മാത്രം അനുസരിക്കാത്തവർ, അവന്‍റെ മറ്റെല്ലാ നിയമങ്ങളും അനുസരിക്കുന്നുവെങ്കിൽപ്പോലും, തന്‍റെ എല്ലാ നിയമങ്ങളും അനുസരിക്കാത്ത ഏതൊരാളെയും പോലെ കുറ്റവാളിയാണെന്നു ദൈവം കരുതുന്നു.
\v 11 ഉദാഹരണത്തിന്, “വ്യഭിചാരം ചെയ്യരുത്” എന്നു പറഞ്ഞ ദൈവം, “ആരെയും കൊല്ലരുത്” എന്നും പറഞ്ഞു. അതിനാൽ നിങ്ങൾ വ്യഭിചാരം ചെയ്യാതെ ആരെയെങ്കിലും കൊന്നാൽ നിങ്ങൾ ദൈവത്തിന്‍റെ നിയമങ്ങൾക്ക് അനുസരണക്കേടു കാണിക്കുന്ന ഒരാളായിത്തീർന്നു.
\s5
\v 12 ശിക്ഷാകാരണമായ നമ്മുടെ പാപങ്ങളിൽനിന്ന് നമ്മെ മോചിപ്പിച്ച അതേ ന്യായപ്രമാണപ്രകാരം ദൈവത്താല്‍ വിധിക്കപ്പെടുന്നവരാണ് മറ്റുള്ളവരും എന്നപോലെ അവരോട് സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക.
\v 13 കാരണം, ദൈവം നമ്മെ വിധിക്കുമ്പോൾ, മറ്റുള്ളവരോടു കരുണ കാണിക്കാത്തവരോട് അവൻ കരുണ കാണിക്കില്ല. എന്നാൽ നാം മറ്റുള്ളവരോടു കരുണയുള്ളവരാണെങ്കിൽ, ദൈവം നമ്മെ വിധിക്കുമ്പോൾ നാം അവനെ ഭയപ്പെടേണ്ട ആവശ്യമില്ല.
\s5
\v 14 എന്‍റെ സഹോദരീ സഹോദരന്മാരേ, “ഞാൻ കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുന്നു” എന്നു ചിലർ പറയുന്നു, എന്നാൽ അവർ നല്ല കാര്യങ്ങള്‍ ചെയ്യുന്നില്ല. അവർ അങ്ങനെ പറയുന്നതുകൊണ്ട് അവർക്ക് ഒരു പ്രയോജനവും ഉണ്ടാവുന്നില്ല. അവർ വാക്കുകളാല്‍ മാത്രം വിശ്വസിക്കുന്നുവെങ്കിൽ, ദൈവം അവരെ രക്ഷിക്കുകയില്ല.
\v 15 ഉദാഹരണമായി, ഒരു സഹോദരനോ സഹോദരിയ്ക്കോ തുടര്‍ച്ചയായി ദിവസങ്ങളോളം വസ്ത്രമോ ഭക്ഷണമോ ലഭിക്കുന്നില്ലെന്നു കരുതുക.
\v 16 നിങ്ങളിൽ ഒരാൾ അവരോട്, “വിഷമിക്കേണ്ട, പോകൂ, തണുപ്പ് മാറ്റുക, നിങ്ങൾക്ക് ആവശ്യമുള്ള ഭക്ഷണം കണ്ടെത്തുക” എന്ന് അവരോട് പറയുന്നുവെന്നു കരുതുക. എന്നാൽ അവരുടെ ശരീരത്തിന് ആവശ്യമായ സാധനങ്ങൾ നിങ്ങൾ അവർക്ക് നൽകിയില്ലെങ്കിൽ, അത് അവര്‍ക്ക് സഹായമാവുകയില്ല.
\v 17 അതുപോലെ, മറ്റുള്ളവരെ സഹായിക്കാൻ നിങ്ങൾ സത്കർമ്മങ്ങൾ ചെയ്യുന്നില്ലെങ്കിൽ, മശിഹായിൽ വിശ്വസിക്കുന്നതിനെക്കുറിച്ച് നിങ്ങൾ പറയുന്നതു മരിച്ച ഒരാളെപ്പോലെ ഉപയോഗശൂന്യമാണ്! നിങ്ങൾ മശിഹായിൽ വിശ്വസിക്കുന്നില്ല.
\s5
\v 18 എന്നാൽ ചിലര്‍ എന്നോടു പറഞ്ഞേക്കാം, “ദൈവം ചിലരെ രക്ഷിക്കുന്നത് അവനിൽ വിശ്വസിക്കുന്നതുകൊണ്ടുമാത്രമാണ്, മറ്റുള്ളവരെ അവർ സൽപ്രവൃത്തികൾ ചെയ്യുന്നതിനാൽ അവൻ രക്ഷിക്കുന്നു.” ഞാൻ ആ വ്യക്തിക്ക് മറുപടി നൽകുന്നത്, “അവർ മറ്റുള്ളവർക്കായി സത്കർമ്മങ്ങൾ ചെയ്യുന്നില്ലെങ്കിൽ ആളുകൾ ദൈവത്തിൽ യഥാർത്ഥത്തിൽ വിശ്വസിക്കുന്നുവെന്നു നിങ്ങൾക്കു തെളിയിക്കുവാൻ കഴിയില്ല. എന്നാൽ മറ്റുള്ളവർക്കുവേണ്ടി സത്കർമ്മങ്ങൾ ചെയ്യുന്നതിലൂടെ ഞാൻ ദൈവത്തിൽ യഥാർഥത്തിൽ വിശ്വസിക്കുന്നുവെന്ന് ഞാൻ നിങ്ങൾക്കു തെളിയിക്കും!
\v 19 ഇതിനെക്കുറിച്ച് ചിന്തിക്കൂ! ജീവിക്കുന്ന ഒരേയൊരു യഥാർത്ഥ ദൈവം മാത്രമേയുള്ളൂവെന്ന് നിങ്ങൾ വിശ്വസിക്കുന്നു, നിങ്ങൾ അങ്ങനെ വിശ്വസിക്കുന്നതു തികച്ചും ശരിയാണ്. എന്നാൽ പിശാചുക്കളും അതു വിശ്വസിക്കുന്നു, ദൈവം യഥാർഥത്തിൽ ജീവിക്കുന്നുവെന്നും അവൻ അവരെ ശിക്ഷിക്കുമെന്നും അവർ അറിയുന്നതുകൊണ്ട് വിറയ്ക്കുന്നു.
\v 20 കൂടാതെ, ബുദ്ധിഹീനനായി, “ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു” എന്ന് ആരെങ്കിലും പറഞ്ഞാൽ നല്ല പ്രവൃത്തികൾ ചെയ്യുന്നില്ലെങ്കിൽ, ആ വ്യക്തി പറയുന്നത് ഒരതരത്തിലും സഹായിക്കില്ല എന്നതിനു ഞാൻ തെളിവ് നൽകാം.
\s5
\v 21 നമ്മുടെ പൂർവ്വികനായ അബ്രഹാമിനെ നാമെല്ലാവരും ബഹുമാനിക്കുന്നു. ചെയ്യാൻ ദൈവം പറഞ്ഞ കാര്യങ്ങൾ അനുസരിക്കാൻ അവൻ ശ്രമിച്ചു; തന്‍റെ മകൻ യിസ്ഹാക്കിനെ യാഗപീഠത്തിങ്കൽ ദൈവത്തിനു കൊടുക്കുവാന്‍ ശ്രമിച്ചു. തന്നെ അനുസരിക്കാൻ ശ്രമിച്ചതിനാല്‍ അബ്രഹാമിനെ നീതിമാനായി ദൈവം കണക്കാക്കി.
\v 22 ഇപ്രകാരം, അബ്രഹാം ദൈവത്തിൽ വിശ്വസിക്കുകയും അവനെ അനുസരിക്കുകയും ചെയ്തു. അവൻ അവനെ അനുസരിച്ചപ്പോൾ, താൻ ദൈവത്തിൽ വിശ്വസിക്കുന്ന കാര്യങ്ങൾ ചെയ്തു.
\v 23 “അബ്രഹാം ദൈവത്തിൽ യഥാർഥത്തിൽ വിശ്വസിച്ചിരുന്നതിനാൽ ദൈവം അവനെ നീതി പ്രവൃത്തി ചെയ്ത ഒരാളായി വീക്ഷിച്ചു” എന്നു തിരുവെഴുത്തുകളിൽ എഴുതിയിരിക്കുന്നതുപോലെ സംഭവിച്ചു. ദൈവം അബ്രഹാമിനെക്കുറിച്ചും പറഞ്ഞു, “അവൻ എന്‍റെ സുഹൃത്താണ്.
\v 24 ആളുകൾ ദൈവത്തില്‍ ആശ്രയിക്കുന്നതുകൊണ്ടു മാത്രമല്ല, സല്‍പ്രവര്‍ത്തികള്‍ ചെയ്യുന്നതുകൊണ്ടു കൂടിയാണ് അവന്‍ അവരെ നീതിമാന്മാരായി കണക്കിടുന്നതെന്ന് അബ്രഹാമിന്‍റെ ഉദാഹരണത്തില്‍നിന്നും നിങ്ങള്‍ക്കു ബോധ്യമാകും.
\s5
\v 25 അതുപോലെതന്നെ, രാഹാബ് ചെയ്ത പ്രവൃത്തികൊണ്ടാണ് ദൈവം അവളെ നല്ലവളെന്നു കരുതിയത്. രാഹാബ് ഒരു വേശ്യയായിരിക്കേ, ദേശം ഒറ്റുനോക്കുവാന്‍ വന്ന ദൂതന്മാരെ അവൾ പരിപാലിച്ചു, അവർ വന്ന വഴിയിൽനിന്ന് വ്യത്യസ്തമായ വേറൊരു വഴിയിലൂടെ വീട്ടിലേക്ക് അയച്ചുകൊണ്ടു രക്ഷപ്പെടാൻ അവൾ അവരെ സഹായിച്ചു
\v 26 ശ്വസിക്കാതിരിക്കുമ്പോള്‍ ശരീരം മരിക്കുകയും ഉപയോഗശൂന്യമാവു ന്നതുപോലെ, അതേപോലെ, താൻ ദൈവത്തെ വിശ്വസിക്കുന്നുവെന്നു പറയുകയും എന്നാൽ നല്ലത് ഒന്നും ചെയ്യാതിരിക്കുകയും ചെയ്യുന്ന ഒരാൾ പ്രയോജനമില്ലാതെ ദൈവത്തെ വിശ്വസിക്കുന്നു.
\s5
\c 3
\p
\v 1 എന്‍റെ സഹോദരീ സഹോദരന്മാരേ, നിങ്ങളിൽ പലരും ദൈവവചനം പഠിപ്പിക്കുന്നവര്‍ ആകുവാന്‍ ആഗ്രഹിക്കരുത്, (കാരണം) ദൈവം മറ്റുള്ളവരെ വിധിക്കുന്നതിനേക്കാൾ അധികമായി പഠിപ്പിക്കുന്നവരായ നമ്മെ വിധിക്കുമെന്നു നിങ്ങൾക്കറിയാമല്ലോ.
\v 2 നാം ചെയ്യുന്ന പലതും തെറ്റാണ്. എന്നാൽ വാക്കുകളില്‍ നിയന്ത്രണമുള്ളവര്‍ പറയുന്നതെല്ലാം ദൈവഹിത പ്രകാരമുള്ളതായിരിക്കും. അവരുടെ എല്ലാ പ്രവർത്തനങ്ങളും നിയന്ത്രിക്കാൻ അവർക്കു കഴിയും.
\s5
\v 3 ഉദാഹരണമായി, കുതിര നമ്മെ അനുസരിക്കുന്നതിനു കുതിരയുടെ വായിൽ ഒരു ചെറിയ ലോഹക്കഷണം ഇടുകയാണെങ്കിൽ, നമുക്ക് കുതിരയുടെ വലിയ ശരീരം തിരിക്കാനും അതിനെ നമുക്ക് ആവശ്യമുള്ളിടത്തേക്കു നയിക്കുവാനും കഴിയും.
\v 4 കപ്പലുകളെക്കുറിച്ചും ചിന്തിക്കുക. ഒരു കപ്പൽ വളരെ വലുതായിരിക്കാമെങ്കിലും ശക്തമായ കാറ്റിനാൽ അതു നീക്കാൻ കഴിയുമെങ്കിലുംവളരെ ചെറിയ ചുക്കാന്‍ തിരിക്കുന്നതിലൂടെ ആളുകൾക്കു കപ്പൽ പോകാൻ ആഗ്രഹിക്കുന്നിടത്തേക്ക് അതിനെ നയിക്കാനാകും
\s5
\v 5 അതുപോലെ, നമ്മുടെ നാവുകൾ വളരെ ചെറുതാണെങ്കിലും, അവയെ നിയന്ത്രിക്കുന്നില്ലെങ്കിൽ, വലിയ രീതിയിൽ സംസാരിക്കുന്നതിലൂടെ നമുക്ക് ആളുകളെ ദ്രോഹിക്കാം. ഒരു ചെറിയ തീജ്വാല ഒരു വലിയ വനത്തെ കത്തിക്കാൻ ഇടയാക്കുന്നതിനെക്കുറിച്ചും ചിന്തിക്കുക.
\v 6 തീ കാടിനെ ചുട്ടുകളയുന്നതുപോലെ, തിന്മയായ കാര്യങ്ങൾ പറയുമ്പോൾ നമുക്കു ധാരാളം ആളുകളെ നശിപ്പിക്കുവാൻ കഴിയും. നമ്മുടെ ഉള്ളിൽ വളരെയധികം തിന്മയുണ്ടെന്നു നമ്മൾ പറയുന്നതു വെളിപ്പെടുത്തുന്നു. വാക്കുകളിലൂടെ നമ്മുടെ ചിന്തകളും പ്രവര്‍ത്തികളും മലിനമായി തീരുന്നു. തീയുടെ ഒരു ജ്വാല ചുറ്റുമുള്ള പ്രദേശം മുഴുവനും എളുപ്പത്തിൽ കത്തുന്നതുപോലെ, നാം പറയുന്നതു പുത്രന്മാർക്കും പുത്രിമാര്‍ക്കും അവരുടെ പിൻഗാമികൾക്കും അവരുടെ ജീവിതകാലം മുഴുവൻ തിന്മ ചെയ്യാൻ കാരണമാകും. തിന്മ സംസാരിക്കാൻ നമ്മെ സ്വാധീനിക്കുന്നത് പിശാചാണ്.
\s5
\v 7 വെള്ളത്തിൽ വസിക്കുന്ന ജീവികളെയും എല്ലാത്തരം കാട്ടുമൃഗങ്ങളെയും പക്ഷികളെയും ഉരഗങ്ങളെയും ജന്തുക്കളെയും നിയന്ത്രിക്കാൻ ആളുകൾക്ക് കഴിയുന്നുണ്ടെങ്കിലും ആളുകൾ അവയെ മെരുക്കിയെങ്കിലും,
\v 8 പറയുന്നത് നിയന്ത്രിക്കാൻ ആർക്കും കഴിയില്ല. നമ്മൾ സംസാരിക്കുന്ന വാക്കുകൾ അനിയന്ത്രിതമായ തിന്മയാണ്. കൊല്ലുന്ന വിഷംപോലെ നമ്മുടെ വാക്കുകൾ വലിയ ദോഷം ചെയ്യും.
\s5
\v 9 നമ്മുടെ കർത്താവും പിതാവുമായ ദൈവത്തെ സ്തുതിക്കാൻ നമ്മൾ നാവ് ഉപയോഗിക്കുന്നു, എന്നാൽ ആളുകളോടു തിന്മ ചെയ്യാൻ ദൈവത്തോട് അപേക്ഷിക്കാനും നാം അതേ നാവ് ഉപയോഗിക്കുന്നു. അതു വളരെ തെറ്റാണ്, കാരണം ദൈവം തന്നെപ്പോലെയാണ് ആളുകളെ സൃഷ്ടിച്ചത്.
\v 10 നമ്മള്‍ നാവുകൊണ്ട് ദൈവത്തെ സ്തുതിക്കുന്നു, എന്നാൽ മറ്റുള്ളവർക്കു തിന്മ സംഭവിക്കാനും അതേ വായകൊണ്ട് നാം ദൈവത്തോട് ആവശ്യപ്പെടുന്നു. എന്‍റെ സഹോദരീ സഹോദരന്മാരേ, ഇത് പാടില്ല!
\s5
\v 11 തീർച്ചയായും കയ്പുള്ള വെള്ളവും നല്ല വെള്ളവും ഒരേ നീരുറവയിൽനിന്ന് പുറത്തുവരില്ല!
\v 12 എന്‍റെ സഹോദരീ സഹോദരന്മാരേ, ഒരു അത്തിവൃക്ഷത്തിന് ഒലിവ് ഉല്പാദിപ്പിക്കാൻ കഴിയില്ല. ഒരു മുന്തിരിവള്ളിക്ക് അത്തിപ്പഴം ഉല്പാദിപ്പിക്കാനും കഴിയില്ല. ഉപ്പുറവയ്ക്കു നല്ല വെള്ളം ഉല്പാദിപ്പിക്കാനും കഴിയില്ല. അതുപോലെ, നാം നല്ലതു മാത്രം സംസാരിക്കണം, തിന്മയായതൊന്നും സംസാരിക്കരുത്.
\s5
\v 13 നിങ്ങളിലാരെങ്കിലും തങ്ങൾ ബുദ്ധിമാനാണെന്നും ധാരാളം അറിവുള്ളവരാണെന്നും കരുതുന്നുവെങ്കിൽ, നിങ്ങളുടെ സല്‍പ്രവര്‍ത്തികള്‍ യഥാര്‍ഥ ജ്ഞാനത്തിന്‍റെ ഫലമാണെന്ന് ആളുകളെ കാണിപ്പാന്‍ തക്കവണ്ണം നിങ്ങള്‍ എല്ലായ്പ്പോഴും പ്രവര്‍ത്തിക്കണം. ജ്ഞാനികളായിരിക്കുന്നതു മറ്റുള്ളവരോടു സൗമ്യമായി പ്രവർത്തിക്കുവാൻ നമ്മെ സഹായിക്കുന്നു.
\v 14 എന്നാൽ നിങ്ങൾ മറ്റുള്ളവരോടു വളരെ അസൂയപ്പെടുകയും അവരോടു കള്ളം പറയുകയും തെറ്റു ചെയ്യിക്കുകയും ചെയ്യുന്നുവെങ്കിൽ, നിങ്ങൾ ജ്ഞാനിയാണെന്നു അവകാശപ്പെടരുത്. ഇപ്രകാരം പ്രശംസിക്കുന്നതിലൂടെ സത്യമായത് വ്യാജമാണെന്ന് നിങ്ങള്‍ പറയുകയാണ്‌.
\s5
\v 15 ഇതുപോലെ ചിന്തിക്കുന്നവർ ദൈവം ആഗ്രഹിക്കുന്നതുപോലെ ജ്ഞാനികളല്ല. പകരം, അവർ അവനെ ബഹുമാനിക്കാത്ത ആളുകളായി ചിന്തിക്കുകയും പ്രവൃത്തിക്കുകയും ചെയ്യുന്നു. അവർ സ്വന്തം ദുരാഗ്രഹങ്ങൾക്കനുസൃതമായി ചിന്തിക്കുകയും പ്രവൃത്തിക്കുകയും ചെയ്യുന്നു. പിശാചുക്കൾ അവരെപ്പറ്റി ആഗ്രഹിക്കുന്നതുപോലെ അവർ ചെയ്യുന്നു.
\v 16 ഇത്തരത്തില്‍ ചിന്തിക്കുന്നവര്‍ സ്വയ നിയന്ത്രണമില്ലാത്തവരാണെന്നു ഓർക്കുക. അവർ മറ്റുള്ളവരോട് അസൂയപ്പെടുകയും തങ്ങള്‍ ചെയ്യുന്നതു ശരിയാണെന്ന് അവര്‍ക്കു തോന്നുകയും ചെയ്യുന്നു, പക്ഷേ അതു തെറ്റാണ്. അവർ എല്ലാത്തരം തിന്മകളും ചെയ്യുന്നു.
\v 17 സ്വർഗത്തിലെ ദൈവം നമ്മെ ജ്ഞാനികളാക്കുന്നു. ഒന്നാമതായി, ധാർമ്മികമായി നിർമ്മലരായിരിക്കാൻ അവൻ നമ്മെ പഠിപ്പിക്കുന്നു. മറ്റുള്ളവരുമായി എങ്ങനെ സമാധാനം സ്ഥാപിക്കാമെന്ന് അവൻ നമ്മെ പഠിപ്പിക്കുന്നു. മറ്റുള്ളവരോടു ദയ കാണിക്കുവാനും അവരെ സഹായിക്കാനും അവൻ നമ്മെ പഠിപ്പിക്കുന്നു. അർഹതയില്ലാത്തവരോട് ദയ കാണിയ്ക്കുവാൻ അവന്‍ പഠിപ്പിക്കുന്നു. ശാശ്വത ഫലങ്ങളുള്ള നല്ല കാര്യങ്ങൾ ചെയ്യാൻ അവൻ നമ്മെ പഠിപ്പിക്കുന്നു. ഒരിക്കലും ശരിയായ കാര്യങ്ങൾ ചെയ്യുന്നത് അവസാനിപ്പിക്കരുതെന്നും സത്യസന്ധത പുലർത്തണമെന്നും അവൻ നമ്മെ പഠിപ്പിക്കുന്നു.
\v 18 മറ്റുള്ളവരോട് സമാധാനപരമായി പ്രവർത്തിക്കുന്നവർ അവരും മറ്റുള്ളവരോട് സമാധാനപരമായി പ്രവർത്തിക്കുവാൻ ഇടയാകുന്നു, അതിന്‍റെ ഫലമായി എല്ലാവരും ഒരുമയോടെ ജീവിക്കുകയും ശരിയായ രീതിയിൽ പ്രവർത്തിക്കുകയും ചെയ്യുന്നു.
\s5
\c 4
\p
\v 1 നിങ്ങൾ തമ്മിൽ തർക്കിക്കുന്നതും പരസ്പരം കലഹിക്കുന്നതും എന്തുകൊണ്ടാണെന്ന് ഇപ്പോൾ ഞാൻ നിങ്ങളോടു പറയാം. നിങ്ങൾ ഓരോരുത്തരും നിങ്ങൾ ആസ്വദിക്കുന്ന മോശം കാര്യങ്ങൾ, നിങ്ങളുടെ സഹവിശ്വാസികളെ പ്രീതിപ്പെടുത്താത്ത കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നതിനാലാണിത്.
\v 2 നിങ്ങൾ‌ സ്വന്തമാക്കാന്‍ വളരെയധികം താൽ‌പ്പര്യപ്പെടുന്ന കാര്യങ്ങളുണ്ട്, പക്ഷേ നിങ്ങൾ‌ക്ക് അവ ലഭിക്കുന്നില്ല, അതിനാൽ‌ നിങ്ങൾ‌ക്ക് ഇഷ്ടപ്പെടുന്നവ നേടുന്നതിൽ‌നിന്നും നിങ്ങളെ തടയുന്നവരെ കൊല്ലാൻ‌ നിങ്ങൾ‌ താൽ‌പ്പര്യപ്പെടുന്നു. മറ്റുള്ളവർ‌ക്കുള്ളതു നിങ്ങൾ‌ക്കാവശ്യമുണ്ട്, പക്ഷേ നിങ്ങൾ‌ക്കാവശ്യമുള്ളതു നേടാൻ‌ നിങ്ങള്‍ക്കു കഴിയുന്നില്ല. അതിനാൽ‌ നിങ്ങൾ‌ തമ്മിൽ വഴക്കുണ്ടാക്കുകയും പരസ്പരം പോരടിക്കുകയും ചെയ്യുന്നു. നിങ്ങൾ ദൈവത്തോട് ആവശ്യപ്പെടാത്തതിനാൽ നിങ്ങൾ ആഗ്രഹിക്കുന്നവ നിങ്ങൾക്കു സ്വന്തമാകുന്നില്ല.
\v 3 നിങ്ങൾ അവനോടു ചോദിക്കുമ്പോഴും, നിങ്ങൾ ചോദിക്കുന്നത് അവൻ നിങ്ങൾക്കു നൽകുന്നില്ല കാരണം നിങ്ങൾ തെറ്റായ ഉദ്ദേശത്തോടെ ചോദിക്കുന്നു. മോശം വഴികളിൽ ആസ്വദിക്കാൻ നിങ്ങൾ ഉപയോഗിച്ചേക്കാവുന്ന തരത്തിലാണ് നിങ്ങൾ കാര്യങ്ങൾ ആവശ്യപ്പെടുന്നത്.
\s5
\v 4 ഭർത്താവിനോട് അവിശ്വസ്തത കാണിക്കുന്ന ഒരു സ്ത്രീയെപ്പോലെ, നിങ്ങൾ ദൈവത്തോട് അവിശ്വസ്തത കാണിക്കുകയും അവനെ അനുസരിക്കാതിരിക്കുകയും ചെയ്യുന്നു. ദുഷ്ടന്മാരായി പെരുമാറുന്നവർ ഈ ലോകത്തിൽ പെട്ടവരാണ്, അവർ ദൈവത്തിന്നെതിരായ ശത്രുക്കളാണ്. ഒരുപക്ഷേ നിങ്ങൾ‌ക്കതു മനസ്സിലാകില്ല.
\v 5 ദൈവത്തെ പ്രസാദിപ്പിക്കുന്ന ജീവിതം നയിക്കുവാനായി നമ്മില്‍ പകരപ്പെട്ടിട്ടുള്ള പരിശുദ്ധാത്മാവ് കൊതിക്കുന്നു എന്ന് തിരുവെഴുത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത് വെറുതെയാണെന്ന് നിങ്ങള്‍ ചിന്തിക്കുന്നില്ലല്ലോ.
\s5
\v 6 എന്നാൽ ദൈവം നമ്മോടു ശക്തനും ദയാലുവുമാണ്, പാപം ചെയ്യുന്നതു തടയുവാന്‍ നമ്മെ സഹായിക്കാൻ അവൻ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് "അഹങ്കാരികളെ ദൈവം എതിർക്കുന്നു, എന്നാൽ താഴ്മയുള്ളവരെ അവൻ സഹായിക്കുന്നു" എന്നു തിരുവെഴുത്ത് പറയുന്നത്.
\v 7 അതിനാൽ നിങ്ങൾ ദൈവത്തിനു കീഴടങ്ങുക. പിശാചിനെ ചെറുക്കുക, അതിന്‍റെ ഫലമായി അവൻ നിങ്ങളിൽ നിന്ന് ഓടിപ്പോകും.
\s5
\v 8 ആത്മീയമായി ദൈവത്തോട് അടുക്കുക. നിങ്ങൾ അങ്ങനെ ചെയ്യുകയാണെങ്കിൽ, അവൻ നിങ്ങളുടെ അടുത്തേക്കു വരും. പാപികളായ നിങ്ങൾ, തെറ്റു ചെയ്യുന്നതിൽനിന്നു പിന്തിരിയുക, നല്ലതു മാത്രം പ്രവര്‍ത്തിക്കുകയും ചെയ്യുക. നിങ്ങളെത്തന്നെ ദൈവത്തിനു സമർപ്പിക്കണമോ എന്ന് തീരുമാനിക്കുവാന്‍ കഴിയാത്തവര്‍, തിന്മ ചിന്തിക്കുന്നത് അവസാനിപ്പിക്കുകയും ദൈവിക ചിന്തകള്‍ മാത്രം ചിന്തിക്കുകയും ചെയ്യുക.
\v 9 നിങ്ങൾ ചെയ്ത തെറ്റു കാരണം ദുഖിക്കുകയും കരയുകയും ചെയ്യുക. നിങ്ങൾ സ്വാർത്ഥമായി ആഗ്രഹിക്കുന്ന കാര്യങ്ങൾ മാത്രം ആസ്വദിക്കുമ്പോള്‍ ചിരിക്കരുത്. പകരം, നിങ്ങൾ തെറ്റു ചെയ്തതിനാൽ സങ്കടപ്പെടുക.
\v 10 കർത്താവിന്‍റെ മുമ്പാകെ താഴ്മയുള്ളവരായിരിക്കുക; നിങ്ങൾ അങ്ങനെ ചെയ്താൽ അവൻ നിങ്ങളെ ബഹുമാനിക്കും.
\s5
\v 11 എന്‍റെ സഹോദരീ സഹോദരന്മാരേ, പരസ്പരം തിന്മ സംസാരിക്കുന്നതു നിർത്തുക, കാരണം, ഒരു സഹവിശ്വാസിക്കെതിരെ തിന്മ സംസാരിക്കുകയും തങ്ങളോട് ഒരു സഹോദരനോ സഹോദരിയോ പോലെയുള്ള ഒരാളെ കുറ്റം വിധിക്കുകയും ചെയ്യുന്നവർ ശരിക്കും അനുസരിക്കാൻ ദൈവം നമുക്കു നൽകിയ നിയമത്തിനെതിരെയാണ് സംസാരിക്കുന്നത്. അവന്‍റെ നിയമത്തിനെതിരെ നിങ്ങൾ സംസാരിക്കുകയാണെങ്കിൽ, അതിനെ കുറ്റപ്പെടുത്തുന്ന ഒരു ന്യായാധിപനെപ്പോലെയാണ് നിങ്ങൾ പ്രവർത്തിക്കുന്നത്.
\v 12 എന്നാൽ വാസ്തവത്തിൽ, നമ്മുടെ തിന്മയെ ക്ഷമിക്കാനും ആളുകളെ കുറ്റം വിധിക്കാനും അധികാരമുള്ള ഒരാൾ മാത്രമേയുള്ളൂ, അതാണ് ദൈവം. ആളുകളെ രക്ഷിക്കാനോ നശിപ്പിക്കാനോ അവനു മാത്രമേ കഴിയൂ. ദൈവത്തിന്‍റെ സ്ഥാനം പിടിക്കാനും മറ്റുള്ളവരെ വിധിക്കാനും നിങ്ങൾക്കു തീർച്ചയായും അവകാശമില്ല
\s5
\v 13 നിങ്ങളിൽ ചിലർ അഹങ്കാരത്തോടെ പറയുന്നു, “ഇന്ന് അല്ലെങ്കിൽ നാളെ ഞങ്ങൾ ഒരു പ്രത്യേക നഗരത്തിലേക്കു പോകും. ഞങ്ങൾ അവിടെ ഒരു വർഷം ചെലവഴിക്കും, ഞങ്ങൾ സാധനങ്ങൾ വാങ്ങുകയും വിൽക്കുകയും ധാരാളം പണം സമ്പാദിക്കുകയും ചെയ്യും.” ഇപ്പോൾ, നിങ്ങൾ എന്നെ ശ്രദ്ധിക്കൂ!
\v 14 നിങ്ങൾ അങ്ങനെ സംസാരിക്കരുത്, കാരണം നാളെ എന്തു സംഭവിക്കുമെന്നു നിങ്ങൾക്കറിയില്ല, നിങ്ങൾ എത്ര കാലം ജീവിക്കുമെന്നും നിങ്ങൾക്കറിയില്ല! ഒരു മൂടൽമഞ്ഞ് പോലെ കുറച്ച് സമയത്തേക്കു പ്രത്യക്ഷപ്പെടുകയും പിന്നീട് അപ്രത്യക്ഷമാവുകയും ചെയ്യുന്നതുപോലെ നിങ്ങളുടെ ജീവിതം ഹ്രസ്വമാണ്.
\s5
\v 15 നിങ്ങൾ പറയുന്നതിനുപകരം, “കർത്താവ് സന്നദ്ധനാണെങ്കിൽ ഞങ്ങൾ ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യും, അല്ലെങ്കിൽ ഞങ്ങൾ അതു ചെയ്യും” എന്നു നിങ്ങൾ പറയണം.
\v 16 എന്നാൽ നിങ്ങൾ ചെയ്യാൻ ഉദ്ദേശിക്കുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും പ്രശംസിക്കുകയാണ് നിങ്ങൾ ചെയ്യുന്നത്. ഇപ്രകാരമുള്ള നിങ്ങളുടെ പ്രശംസ തിന്മയാണ്.
\v 17 അതിനാൽ, താൻ ചെയ്യേണ്ട ശരിയായ കാര്യം അറിയുകയും അതു ചെയ്യാതിരിക്കുകയും ചെയ്താൽ അവൻ പാപം ചെയ്യുന്നു.
\s5
\c 5
\p
\v 1 നിങ്ങൾ മശിഹായിൽ വിശ്വസിക്കുന്നുവെന്നു പറയുന്ന ധനികരോട് ഇപ്പോൾ എനിക്കു ചിലതു പറയാനുണ്ട്. ഞാൻ പറയുന്നത് കേൾക്കൂ! നിങ്ങൾ കരയുകയും ഉറക്കെ നിലവിളിക്കുകയും വേണം, കാരണം നിങ്ങൾ ഭയങ്കര പ്രശ്‌നങ്ങൾ അനുഭവിക്കും!
\v 2 നിങ്ങളുടെ സമ്പത്ത് നശിച്ചുപോകുന്നതും വിലയില്ലാത്തതുമാണ്. പുഴുക്കൾ നശിപ്പിച്ചാല്‍ നിങ്ങളുടെ നല്ല വസ്ത്രങ്ങൾ ഉപയോഗശൂന്യമാണ്
\v 3 നിങ്ങളുടെ സ്വർണ്ണവും വെള്ളിയും ദ്രവിച്ചുപോകുന്നതാകയാല്‍, വിലയില്ലത്തതാണ്. ദൈവം നിങ്ങളെ വിധിക്കുമ്പോൾ, നിങ്ങളുടെ ഈ വിലകെട്ട സമ്പത്തു നിങ്ങൾ അത്യാഗ്രഹികളാണെന്നതിന് തെളിവായിരിക്കും, തുരുമ്പും തീയും സാധനങ്ങളെ നശിപ്പിക്കുന്നതുപോലെ ദൈവം നിങ്ങളെ കഠിനമായി ശിക്ഷിക്കും. ദൈവം നിങ്ങളെ വിധിക്കാൻ പോകുന്ന ഒരു കാലഘട്ടത്തിൽ നിങ്ങൾ വെറുതെ സമ്പത്ത് ശേഖരിച്ചു.
\s5
\v 4 നിങ്ങൾ ചെയ്ത കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക. നിങ്ങൾക്കായി നിങ്ങളുടെ നിലങ്ങൾ കൊയ്ത തൊഴിലാളികൾക്കു നിങ്ങൾ വാഗ്ദാനം ചെയ്ത വേതനം നിങ്ങൾ നൽകിയില്ല. നിങ്ങൾ സ്വയം സൂക്ഷിച്ച വേതനം നിങ്ങളുടെ ദോഷവും നിങ്ങൾ അവരോട് എത്രമാത്രം അന്യായമുള്ളവരായിരുന്നു എന്നും കാണിക്കുന്നു. നിങ്ങൾ അവരോടു പെരുമാറുന്ന രീതി കാരണം തൊഴിലാളികൾ ദൈവത്തോടു നിലവിളിക്കുന്നു. സൈന്യങ്ങളുടെ ദൈവമായ യഹോവ അവരുടെ ഉച്ചത്തിലുള്ള നിലവിളി കേൾക്കുന്നു.
\v 5 അറുക്കുവാന്‍ കൊണ്ടുപോകുന്നത് തിരിച്ചറിയാതിരിക്കുന്ന കന്നുകാലികളെപ്പോലെ ഭയങ്കരമായ ദൈവകോപം വരുമെന്നു തിരിച്ചറിയാത്തതിനാല്‍, നിങ്ങള്‍ വസ്തുവകകള്‍ ആസ്വദിക്കുവാന്‍വേണ്ടി മാത്രം ജീവിച്ചുപോന്നു.
\v 6 നിരപരാധികളെ കുറ്റപ്പെടുത്തുവാൻ നിങ്ങൾ മറ്റുള്ളവരെ ഒരുക്കിയിട്ടുണ്ട്. ആ ആളുകൾ ഒരു തെറ്റും ചെയ്തിട്ടില്ലെങ്കിലും കൊല്ലുവാന്‍ നിങ്ങൾ മറ്റുള്ളവരെ ഒരുക്കിയിട്ടുണ്ട്. നിങ്ങൾക്കെതിരെ സ്വയം പ്രതിരോധിക്കാൻ അവർക്കു കഴിവില്ല. എന്‍റെ സഹോദരീ സഹോദരന്മാരേ, നിങ്ങളെ പീഡിപ്പിക്കുന്ന ധനികരോടു ഞാൻ പറയുന്നത് അതാണ്.
\s5
\v 7 അതിനാൽ, എന്‍റെ സഹോദരീസഹോദരന്മാരേ, ധനികർ നിങ്ങളെ കഷ്ടപ്പെടുത്തുമെങ്കിലും, കർത്താവായ യേശുക്രിസ്തു മടങ്ങിവരുന്നതുവരെ ക്ഷമയോടെ കാത്തിരിക്കുക. കൃഷിക്കാർ ഒരു നിലം കൃഷി ചെയ്യുമ്പോൾ, അവരുടെ വിലയേറിയ വിളകൾ വളരുന്നതുവരെ കാത്തിരിക്കുന്നു. നടുന്ന സമയത്തു വരുന്ന മഴയ്ക്കും വിളവെടുപ്പിനു തൊട്ടുമുമ്പു വരുന്ന കൂടുതൽ മഴയ്ക്കും അവർ ക്ഷമയോടെ കാത്തിരിക്കണം. വിളവെടുക്കുന്നതിനുമുമ്പ് വിളകൾ വളർന്നു പക്വത പ്രാപിക്കാൻ അവർ കാത്തിരിക്കുന്നു.
\v 8 അതുപോലെ, നിങ്ങൾ ക്ഷമയോടെ കാത്തിരിക്കുകയും കർത്താവായ യേശുവിനെ ഉറച്ചു വിശ്വസിക്കുകയും വേണം, കാരണം എല്ലാവരേയും ന്യായമായി വിധിക്കാന്‍ അവൻ ഉടൻ മടങ്ങിവരുന്നു.
\s5
\v 9 എന്‍റെ സഹോദരീ സഹോദരന്മാരേ, കർത്താവായ യേശു നിങ്ങളെ കുറ്റംവിധിക്കാതിരിക്കാനും ശിക്ഷിക്കാതിരിക്കാനും പരസ്പരം പരാതിപ്പെടരുത്. അവനാണ് നമ്മെ വിധിക്കുന്നത്, അവൻ പ്രത്യക്ഷപ്പെടാൻ ഒരുങ്ങിയിരിക്കുന്നു.
\v 10 എന്‍റെ സഹോദരീ സഹോദരന്മാരേ, എങ്ങനെ ക്ഷമയോടെ കാത്തിരിക്കേണം എന്നതിന്‍റെ ഒരു ഉദാഹരണമായി, കർത്താവായ ദൈവം തന്‍റെ സന്ദേശങ്ങൾ സംസാരിക്കാൻ പണ്ടേ അയച്ച പ്രവാചകന്മാരെ പരിഗണിക്കുക. ആളുകൾ അവരെ വളരെയധികം ദുരിതത്തിലാക്കിയെങ്കിലും അവർ ക്ഷമയോടെ സഹിച്ചു.
\v 11 തനിക്കുവേണ്ടി കഷ്ടപ്പെടുന്നവരെ ദൈവം ബഹുമാനിക്കുകയും സഹായിക്കുകയും ചെയ്യുന്നുവെന്നു നമുക്കറിയാം. ഇയ്യോബിനെക്കുറിച്ചും നിങ്ങൾ കേട്ടിട്ടുണ്ട്. അവൻ വളരെയധികം കഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും, ആ കഷ്ടത സഹിച്ചതിനാലാണ് കർത്താവായ ദൈവം ഇയ്യോബിന് നന്മ നൽകാൻ പദ്ധതിയിട്ടതെന്നു നിങ്ങൾക്കറിയാം. കർത്താവ് വളരെ അനുകമ്പയുള്ളവനും ദയയുള്ളവനുമാണെന്ന് അതിൽനിന്നു നമുക്കറിയാം.
\s5
\v 12 കൂടാതെ, എന്‍റെ സഹോദരീസഹോദരന്മാരേ, നിങ്ങൾ എങ്ങനെ സംസാരിക്കുന്നു എന്നതിനെക്കുറിച്ച് പ്രാധാന്യമുള്ള എന്തെങ്കിലും പറയാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾ നൽകുന്ന വാഗ്ദാനത്തിനു സാക്ഷിയായി നിലകൊള്ളാൻ സ്വർഗത്തെ വിളിച്ചോ ഭൂമിയിൽ വിളിച്ചോ നിങ്ങൾ ശപഥം ചെയ്യരുത്. "അതെ" അല്ലെങ്കിൽ "ഇല്ല" എന്നു മാത്രമാണ് നിങ്ങൾ പറയേണ്ടത്. അതിനേക്കാൾ കൂടുതൽ നിങ്ങൾ പറയുമ്പോൾ ദൈവം നിങ്ങളെ വിധിക്കും.
\s5
\v 13 നിങ്ങളിൽ ആരെങ്കിലും കഷ്ടത അനുഭവിക്കുന്നുവെങ്കിൽ ദൈവം തന്നെ സഹായിക്കട്ടെ എന്നു പ്രാർത്ഥിക്കണം. സന്തോഷവാനായവൻ ദൈവത്തെ സ്തുതിക്കുന്ന ഗാനങ്ങൾ ആലപിക്കണം.
\v 14 നിങ്ങളിൽ ആരെങ്കിലും രോഗിയാണെങ്കിൽ അവനുവേണ്ടി പ്രാർത്ഥിക്കാൻ സഭാ നേതാക്കളോട് ആവശ്യപ്പെടണം. അവർ അവന്‍റെ മേൽ ഒലിവ്എണ്ണ ഇടുകയും കർത്താവിന്‍റെ അധികാരത്തോടെ പ്രാർത്ഥിക്കുകയും വേണം.
\v 15 വിശ്വാസത്തോടെ ദൈവത്തിനു സമർപ്പിച്ച പ്രാർത്ഥന രോഗികളെ സുഖപ്പെടുത്തും, കർത്താവ് അവന്‍റെ ആരോഗ്യം വീണ്ടെടുക്കും. ആ വ്യക്തി പാപം ചെയ്തിട്ടുണ്ടെങ്കിൽ ദൈവം അവനോടു ക്ഷമിക്കും.
\s5
\v 16 അതിനാൽ, രോഗികളെ സുഖപ്പെടുത്താനും പാപങ്ങൾ ക്ഷമിക്കാനും കർത്താവിന് കഴിയുമെന്നതിനാൽ, നിങ്ങൾ ചെയ്ത പാപകരമായ കാര്യങ്ങൾ പരസ്പരം പറയുകയും നിങ്ങൾ സുഖം പ്രാപിക്കാനായി പരസ്പരം പ്രാർത്ഥിക്കുകയും ചെയ്യുക. നീതിമാന്മാർ ശക്തിയോടെ പ്രാർത്ഥിക്കുകയും ദൈവത്തോട് എന്തെങ്കിലും ചെയ്യുവാന്‍ ആവശ്യപ്പെടുകയും ചെയ്താൽ, ദൈവം ശക്തമായി പ്രവർത്തിക്കുകയും നിശ്ചയമായി അത് ചെയ്തുകൊടുക്കുകയും ചെയ്യും.
\v 17 ഏലിയാവ് പ്രവാചകൻ നമ്മളെപ്പോലുള്ള ഒരു സാധാരണ വ്യക്തിയായിരുന്നെങ്കിലും, മഴ പെയ്യരുതെന്ന് അവൻ ആത്മാർത്ഥമായി പ്രാർത്ഥിച്ചു. മൂന്നര വർഷമായി മഴ പെയ്തില്ല.
\v 18 എന്നിട്ട് അവൻ വീണ്ടും പ്രാർത്ഥിച്ചു, മഴ അയയ്ക്കുവാൻ ദൈവത്തോട് അപേക്ഷിച്ചു, ദൈവം മഴ അയച്ചു, സസ്യങ്ങൾ വളർന്നു വീണ്ടും വിളകൾ ഉല്പാദിപ്പിച്ചു.
\s5
\v 19 എന്‍റെ സഹോദരീ സഹോദരന്മാരേ, നിങ്ങളിൽ ആരെങ്കിലും ദൈവത്തിൽ നിന്നുള്ള യഥാർത്ഥ സന്ദേശം അനുസരിക്കുന്നതു നിർത്തുകയാണെങ്കിൽ, ആരെങ്കിലും ആ വ്യക്തിയെ, ദൈവം ചെയ്യുവാന്‍ പറഞ്ഞതിനെ വീണ്ടും ചെയ്യുവാനായി നിര്‍ബന്ധിക്കേണം. അവൻ തെറ്റു ചെയ്യുന്നതു നിർത്തുകയാണെങ്കിൽ,
\v 20 നേര്‍വഴി കാണിച്ച ആ വ്യക്തി മുഖാന്തരം, ദൈവം പാപിയെ ആത്മീയ മരണത്തിൽനിന്നു രക്ഷിക്കുമെന്നും അവന്‍റെ നിരവധി പാപങ്ങൾ ക്ഷമിക്കുമെന്നും നിങ്ങൾ എല്ലാവരും ഓർക്കണം.